Wednesday, 8 June 2016

ചരിത്രത്തിൽ കോഴിക്കോട്

കോഴിക്കോട്‌, കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുക കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു ചരിത്രം

വാസ്കോ ഡി ഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുൾ റസാഖ്, നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്. ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി.മു. ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു. പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്‌. ചൈനീസ്‌ സഞ്ചാരിയായ സെങ്ങ്‌ ഹി പോർട്ടുഗീസ്‌ നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ്‌ കോഴിക്കോട്‌. ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു. കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു.[8] ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ. ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു. മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി. സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി. മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു. സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു.വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്. 1792 മുതൽ 1805 വരെ മലബാറിന്റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാർ മദ്രാസ് പ്രൊവിൻസിലെ ഒരു ജില്ലയാക്കി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വിഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ താലൂക്കിൽ കോഴിക്കോട്, ചേവായൂർ, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫർക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാർ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവർണ്ണകുടുംബങ്ങളിലെ ആൾക്കാരെയാണ് അംശം ഭരിക്കാൻ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കീഴ്‌വഴക്കം തുടർന്നു. 1957 ജനുവരി 1-ന്‌ കോഴിക്കോട്‌ ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച്‌ മലപ്പുറം, വയനാട്‌ എന്നീ ജില്ലകൾക്ക്‌ രൂപം കൊടുത്തു.

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.[6] ചരിത്രം

ചൈനീസ് നാവികനും പര്യവേഷകനും നയ്തന്ത്രജ്ഞനും നാവിക അഡ്മിറലുമായിരുന്നു സെങ്ങ് ഹേ (1371–1433). 1405 മുതൽ 1433 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയ യാത്രകളെ ചേർത്ത് പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഹിജഡയായ സൻബാവോ എന്നും പടിഞ്ഞാറൻ സമുദ്രത്തിലേക്ക് സെങ്ങ് ഹേ എന്നും പറയുന്നു. നാവികനായ സിന്ദ്ബാദിനെക്കുറിച്ചുള്ള കഥകൾ യഥാർത്ഥത്തിൽ സെങ്ങ് ഹേയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു

ഈ യാത്രകളിൽ സെങ്ങ് ഹേ നയിച്ചിരുന്നത് വലിയൊരു കപ്പൽപ്പടയെയും സൈന്യത്തെയുമായിരുന്നു. വാങ് ജിങ്ഹോങ് ആയിരുന്നു ഇദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ. യാത്രയിൽ കൂടെക്കൂട്ടാനാവശ്യമായ ഭാഷാവിദഗ്ദ്ധരെ പരിശീലിപ്പിക്കാനായി നാങിങിൽ ഒരു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായത്രേ. 1405 ജൂലൈ 11-നായിരുന്നു ആദ്യ യാത്ര. സുഷോവ് എന്നസ്ഥലത്തുനിന്നായിരുന്നു ഇതാരംഭിച്ചത്. കപ്പൽപ്പടയിൽ 317 കപ്പലുകളുണ്ടായിരുന്നു. ആകെ നാവികർ 28,000 പേരുണ്ടായിരുന്നു

സെങ്ങ് ഹേയുടെ പട വളരെ വലുതായിരുന്നുവെങ്കിലും ഇദ്ദേഹം യാത്ര ചെയ്ത പാത പഴയതായിരുന്നു. കാലങ്ങളായി അറേബ്യയും ചൈനയും തമ്മിൽ വ്യാപാരം നടന്നിരുന്നത് ഈ വഴിയിലായിരുന്നു. ഹാൻ രാജവംശത്തിന്റെ കാലം മുതൽക്കെങ്കിലും ഈ വഴി അറിയപ്പെട്ടിരുന്നു. ഈ വസ്തുതയും യാത്രയിൽ ധാരാളം സൈനികർ കൂടെയുണ്ടായിരുന്നതും ചൈനയുടെ ശക്തി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം ഈ യാത്രകൾക്കുപിന്നിൽ ഉണ്ടായിരുന്നു

സെങ്ങ് ഹേ യാത്രകളുടെ നാൾവഴി

ക്രമം സമയം സഞ്ചരിച്ച പ്രദേശങ്ങൾ
ഒന്നാമത്തെ യാത്ര 1405–1407 ചമ്പ ജാവ, പാലമ്പാങ്ങ്, മലാക്ക, അരു, സമുദേര, ലാമ്പ്രി, സിലോൺ, കൊല്ലം, കൊച്ചി, കോഴിക്കോട്
രണ്ടാമത്തെ യാത്ര 1407–1409 ചമ്പ, ജാവ, സയാം, കൊച്ചി, സിലോൺ
മൂന്നാമത്തെ യാത്ര 1409–1411 ചമ്പ, ജാവ, മലാക്ക, സുമാത്ര, സിലോൺ, കൊല്ലം , കൊച്ചി, കോഴിക്കോട്, സയാം, ലമ്പ്രി,
നാലാമത്തെ യാത്ര 1413–1415 ചമ്പ, ജാവ, പലാമ്പാങ്, മലാക്ക, സുമാത്ര, സിലോൺ, കൊച്ചി, കോഴിക്കോട്, കായൽ, പഹാങ്, കെലാന്താൻ, അരു, ലാമ്പ്രി, ഹോർമുസ്, മാലദ്വീപുകൾ, മൊഗാദിഷു, ബാരവ, മാലിന്ദി, ഏദൻ, മസ്കറ്റ്, ധോഫാർ
അഞ്ചാമത്തെ യാത്ര 1416–1419 ചമ്പ, പഹാങ്, ജാവ, മലാക്ക, സമുദേര, ലാമ്പ്രി, സിലോൺ, ഷർവായ്ൻ, കൊച്ചി, കോഴിക്കോട്, ഹോർമുസ്, മാലദ്വീപ്, മൊഗാദിഷു, ബാരവ, മലിന്ദി, ഏദൻ
ആറാമത്തെ യാത്ര 1421–1422 ഹോർമുസ്, കിഴക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ
ഏഴാമത്തെ യാത്ര 1430–1433 ചമ്പ, ജാവ, പലാമ്പാങ്, മലാക്ക, സുമാത്ര, സിലോൺ, കാലിക്കട്ട്, (ആകെ 18 രാജ്യങ്ങൾl)

ഭക്തകവി പൂന്താനം

പൂന്താനം ഇല്ലം - ചരിത്രം മായ്ക്കാത്ത അത്ഭുതം
പെരിന്തല്‍മണ്ണക്കടുത്തുള്ള കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തിലെ പത്തായപ്പുര.. ഒപ്പം അതിഥികൾക്ക് താമസിക്കുവാനുള്ള സ്ഥലമായും ഒപ്പം ഏറ്റവും മുകളിലെ നിലയിൽ നൃത്തവും മറ്റും നടത്തുന്നതിനുള്ള സൌകര്യവും ഉണ്ട്

പൂന്താന ദിനം.

മലയാളത്തിന്‍റെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ്‌ (മാര്‍ച്ച്‌ 12 ശനിയാഴ്ച.)
"കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും"
എന്ന ജ്ഞാനപ്പാനയിലെ വരികള്‍ കണക്കിലെടുത്ത് എല്ലാ വർഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.
ജ്ഞാനപ്പാന മലയാളത്തിന്‍റെ ഭഗവദ്ഗീതയായിട്ടാണ് കരുതപ്പെടുന്നത്.
പൂന്താനം നമ്പൂതിരി ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമപ്രദേശത്തെ പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതു കൊണ്ടു തന്നെ യതാര്‍ത്ഥപേര് വ്യക്തമല്ല.
ദീര്‍ഘനാള്‍ നീണ്ടു നിന്ന സന്താന ദു:ഖത്തിനൊടുവില്‍ ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ ചോറൂണ് ദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകള്‍ക്കായി മാറ്റിവെച്ചു.
"ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റ് വേണമോ മക്കളായ് "
ഇങ്ങനെ ഒരവസരത്തില്‍ ഇത്തരം ഒരു രചന ഒരു ഉത്തമ ഭക്തനല്ലാതെ മറ്റാര്‍ക്ക് സാധ്യമാകും?!!
മേല്പത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു.
തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ മേല്പത്തൂരിനെ സന്ദര്‍ശിച്ച പൂന്താനത്തെ സംസ്‌കൃതം പഠിച്ചിട്ട് എഴുതാന്‍ പറഞ്ഞ് മേല്പത്തൂര്‍ അപമാനിച്ചു. തുടര്‍ന്ന് രോഗബാധിതനായ മേല്പത്തൂരിനു മുമ്പില്‍ ഒരു ബാലന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി മേല്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്‍ ചെയ്തതായി ഭക്തര്‍ വിശ്വസിക്കുന്നു.
ഈ ഉത്തമ ഭക്തനായ, യശശരീരനായ പൂന്താനം തിരുമേനിക്ക് നമ്മള്‍ സജ്ജനങ്ങള്‍
നമ്മുടെ നന്മ നിറഞ്ഞ മനസ്സുകളിൽ, എന്നെന്നും ആയുരാരോഗ്യ സൗഖ്യം നേരാം.

പൂന്താനം നമ്പൂതിരിയും മരപ്രഭുവും

പൂന്താനം നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമം പതിവായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സംസ്‌കൃതജ്ഞാനം കുറവാണ്. അതിനാല്‍ ചൊല്ലുന്നതില്‍ പല തെറ്റുകളും വരാറുണ്ടായിരുന്നു.
ഒരുദിവസം പത്മനാഭോ അമരപ്രഭു എന്ന ഭാഗത്ത് പത്മനാഭോമരപ്രഭു എന്നു വായിച്ചു. അടുത്തിരുന്ന മറ്റൊരു നമ്പൂതിരി പരിഹാസപൂര്‍വ്വം അതു തിരുത്തി… പൂന്താനം മരപ്രഭു അല്ല അമരപ്രഭുവാണ്.
"ഞാന്‍ മരപ്രഭുവാണ്. ആരുപറഞ്ഞു അല്ലെന്ന് രണ്ടും ഞാന്‍തന്നെയാണ്"… ശ്രീകോവിലില്‍നിന്നും ഗുരുവായൂരപ്പന്റെ അശരീരി അവിടെ മുഴങ്ങി.
കൊട്ടിയൂരമ്പലത്തില്‍ അന്ന് പൂന്താനം നമ്പൂതിരിയുടെതായിരുന്നു വായന. അദ്ദേഹം അതുകഴിഞ്ഞ് സ്‌നേഹിതന്മാരുമായി മടങ്ങുകയായിരുന്നു.
മാര്‍ഗ്ഗമദ്ധ്യേ ഭാഗവതം പുസ്തകത്തിന്റെ കാര്യം ഓര്‍മ്മയിലെത്തി. അത് എടുക്കുവാന്‍ മറന്നു. ഭാഗവതം കൈയിലില്ലാത്ത ദുഃഖമായിരുന്നു കവിക്ക്.
കൂട്ടുകാര്‍ വിലക്കിയിട്ടും പൂന്താനം തിരിച്ചു നടന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ശ്രീലകത്തുനിന്നും ഇങ്ങനെയൊരു ശബ്ദം കേട്ടു
പൂന്താനം മടങ്ങിക്കോളൂ… നാളെ രാവിലെ ഗുരുവായൂരമ്പലത്തിലെ തൃപ്പടിയില്‍നിന്നും ഭാഗവതപുസ്തകം കിട്ടും.

ജ്ഞാനപ്പാന

കൃഷ്ണ! കൃഷ്ണ! മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ! ഗോവിന്ദ നാരായണാ ഹരേ!
അച്ചുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ!
മംഗളാചരണം
ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍

കാലലീല

ഇന്നലെയോളമെന്തെന്നന്നറിഞീല
ഇനി നാളെയുമെന്തെന്നറിഞീല
ഇന്നിക്കണ്ട തടിക്കുവിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീലാ
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാന്‍.

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുന്‍പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനുജാതിയില്‍തന്നെ പലവിധം
മനസ്സിന് വിശേഷമുണ്ടോര്‍ക്കണം.

പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മത്തിലധികാരിജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും.

തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തില്‍
ഉഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ ചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തിലഭിപ്പാനായ്
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വിലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്

ഒന്നിലുമറിയാത്ത ജനങ്ങള്‍ക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നുപോലെയൊന്നില്ലാതെയുള്ളതി
ന്നൊന്നായുള്ളോരു ജീവസ്വരൂപമായ്

ഒന്നിലുമൊരു ബന്ധമില്ലാതെയായ്
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്.

കര്‍മ്മം

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാംകര്‍മ്മവും

മൂന്നുജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നു കൊണ്ടും തളയ്ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി
ലൊന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്മവാദിയായ് ഈച്ചയെറുമ്പോളം
കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും

ഭുവനങ്ങളെ സൃഷ്ട്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം

ദിക്പാലന്മാരുമവണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‍പകര്‍മ്മികളാകിയ നാമെല്ലാം
അല്പകാലംകൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പൂക്കും പുറപ്പെട്ടും
കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

നരകത്തില്‍ കിടക്കുന്ന ജീവന്‍ പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നുപിറന്നിട്ടു
സുകൃതം ചെയ്തു മേല്‍പ്പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്;ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു
സുരലോകത്തില്‍ നിന്നൊരു ജീവന്‍ പോയ്
നരലോകേ മഹീസുരനാകുന്നു .
ചണ്ഡകര്‍മ്മങ്ങള്‍ ചെയ്തവന്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു
അസുരന്മാര്‍ സുരന്മാരായീടുന്നു
അമരങ്ങള്‍ മരങ്ങളായീടുന്നു
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടന്‍ ഓരിയായ്‌പോകുന്നു.

കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു.

ഈച്ച ചത്തൊരു പൂച്ചയായീടുന്നു.
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.

അങ്ങനെ ചെയ്തു നേടി മരിച്ചുടന്‍
അന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍
തങ്ങള്‍ ചെയ്‌തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍;
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍ നിന്നുടന്‍
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂന്നെന്നുപറയും കണക്കിനേ.

ഭാരതമഹിമ

കര്‍മ്മങ്ങള്‍ക്ക് വിളഭൂമിയകിയ
ജന്മദേശമീഭൂമിയറിഞ്ഞാലും
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണ്ണയം
ഭക്തന്മാര്‍ക്കും മുമുക്ഷുജനങ്ങള്‍ക്കും
സക്തരായ വിഷയിജനങ്ങള്‍ക്കും
ഇച്ചിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്

അവനീതല പാലനത്തിനല്ലോ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധി മദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും.

ഭൂപദ്മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതില്ലല്ലോ നില്‍ക്കുന്നു

ഇതിലൊമ്പതു ഖണ്ടങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു

കര്‍മ്മബീജമതീന്നു മുളയ്‌ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും.

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും

ഭാരതമായ ഖണ്ടമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണയം

അത്രമുഖ്യമായുള്ളോരു ഭാരതം
ഇപ്രദേശമെന്നെല്ലാരുമോര്‍ക്കണം.

കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസംഗീര്‍ത്തനമെന്നിയേ
മറ്റില്ലേതുമേ യത്‌നമറിഞ്ഞാലും.

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമൂന്നിലുമുള്ള ജനങ്ങളും

മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ടങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നുയുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാധ്യമല്ലായ്കയാല്‍
കലികാലത്തെ,ഭാരതഖണ്ടത്തെ,
കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യംപോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ടത്തിന്ഗല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്‌ക്കാരം

എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ് ?

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ
ചെമ്മേ നന്നായ് നിരൂപിപ്പിനെല്ലാരും

ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിനി വിനാശമില്ലായ്കയോ?

കഷ്ടം കഷ്ടം നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍!
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചുനടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്
അതുവന്നിട്ടിവണ്ണം ലഭിച്ചൊരു
മര്‍ത്യജന്മത്തിന്‍ മുന്‍പേ കഴിച്ചു നാം
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നിര്‍പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

സംസാര വര്‍ണന

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍.

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു
കുഞ്ചി രാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍;

ശാന്തി ചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും
ഉണ്മാന്‍ പോലും കൊടുക്കുന്നില്ല ചിലര്‍

അഗ്‌നിസാക്ഷിണിയായൊരു പത്‌നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍
സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവേപ്പോലെ ക്രൂദ്ധിക്കുന്നു ചിലര്‍;
വന്ദിതന്മാരെ കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍;
കാണ്ക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നില്‍പ്പുവെന്നും ചിലര്‍.

ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലര്‍
അര്‍ത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്‌നിഹോത്രാദി ചെയ്യുന്നിതു ചിലര്‍.
സ്വര്‍ണങ്ങള്‍ നവരത്‌നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്ക്കുന്നിതു ചിലര്‍.

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടും
എത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍.

സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്പമാത്രം കൊടാ ചില ദുഷ്ടന്മാര്‍.

ചത്തുപോംനേരം വസ്ത്രമതു പോലും
ഒത്തിടാകൊണ്ടു പോവാനൊരുത്തര്‍ക്കും

പശ്ചാതാപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെ കരുതുന്നു
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്മമതു തന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുംപോലെ ഗര്‍ദ്ദഭം
കൃഷ്ണ!കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണ കൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും;

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതി നാളെന്നും;
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി
ക്കാണമന്നന്നെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ!ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കര്‍മ്മത്തിന്റെ വലുപ്പവുമോരോരോ
ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍വന്നു പിറന്നതുമെത്രനാള്‍
പഴുതേ തന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും

ഇന്നു നാമസങ്കീര്‍ത്തനം കൊണ്ടുടന്‍
വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്ടത്തിനു പൊയ്‌ക്കൊള്‍വിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അര്‍ത്ഥമോ,പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം

മദ്ധ്യാഹ്നാര്‍ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചു കൊല്ലേണ്ടു?

ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്!

മിത്രങ്ങള്‍ നമുക്കെത്ര ശിവ!ശിവ!
വിഷ്ണുഭക്തന്മാരില്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ടികള്‍.

ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതു തന്നെ
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും

അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുക തന്നെ പണിയുള്ളു.

നാമജപം

സക്തികൂടാതെ നാമങ്ങളെപ്പോഴും
ഭക്തിപൂണ്ടു ജപിക്കണം,നമ്മുടെ
സിദ്ധകാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം

ഹരിഷാശ്രു പരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജകൂടാതെ വീണു നമിക്കണം.

ഭക്തി തന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം.

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരബ്ധങ്ങളശേഷമൊഴിഞ്ഞീടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തി വേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുകേണ്ട
തിരുനാമത്തിന്‍ മാഹാത്മ്യം കേട്ടാലും!

ജാതി പാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതരാകിയ
മൂകരെയങ്ങോഴിച്ചുള്ള മാനവര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പൊഴേ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യന്‍താനും പറഞ്ഞിതു
ബാദരായണന്‍താനുമരുള്‍ ചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദംപൂണ്ടു ചൊല്ലുവിന്‍നാമങ്ങള്‍
ആനന്ദംപൂണ്ടു ബ്രഹ്മത്തില്‍ചേരുവാന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന്‍ മാഹാത്മ്യമാമിത്

പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനെ !

കൊട്ടിയൂർ ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.

പ്രജാപതി ദക്ഷൻ സർവൈശ്വര്യം നേടാൻ യാഗം നടത്തിയ സ്ഥലമാണ് കൊട്ടിയൂരെന്ന്വിശ്വാസം. അവിടെ ശിവഭഗവാൻ സ്വയംഭൂവായി വസിക്കുന്ന സ്ഥാനമാണ് കൊട്ടിയൂരെന്ന്വിശ്വാസം. ഭഗവാൻ കുടികൊള്ളുന്ന സ്ഥലത്തിന് മണിത്തറയെന്ന് പേര്. ഭഗവൽ പത്‌നിയുംദക്ഷപ്രജാപതിയുടെ പുത്രിയുമായ സതീ ദേവി പിതാവിൽ നിന്നുണ്ടായ അവഹേളനംസഹിക്കാതെ യാഗാഗ്‌നിയിൽ ആത്‌മാഹുതി ചെയ്ത സ്ഥാനത്തെ അമ്മാറക്കൽ തറയെന്നുംവിളിക്കും. ഇവയെ ചുറ്റിയുള്ള പ്രദക്ഷിണ വഴിക്ക് പേര് തിരുവൻചിറ. രുധിരമൊഴുകിയ ചാലാണ്പിന്നീട് തിരുവൻചിറയായി പരിണമിച്ചത്.സതീദേവി ഭഗവാനെ പ്രണയിച്ചതും വിവാഹം ചെയ്തതും പിതാവായ ദക്ഷനെ ചൊടിപ്പിച്ചുഅതിനാൽ തന്നെ യാഗം നടത്തിയപ്പോൾ ഭഗവാനെയും ദേവിയേയും ക്ഷണിച്ചില്ല. എന്നാലുംതാതനല്ലേ, ഈ നടക്കുന്നതും യാഗമല്ലേ എന്ന് ചൊല്ലി ക്ഷണിക്കപ്പെട്ടില്ലെങ്കിലും യാഗത്തിന് ചെന്നദേവിയെ സർവരുടെയും മുമ്പിൽ വച്ച് പിതാവായ ദക്ഷൻ പരിഹസിച്ചു. അഭിമാനം ചോദ്യംചെയ്യപ്പെട്ടപ്പോൾ ദേവി യാഗാഗ്‌നിയിൽ ചാടി ജീവൻ വെടിഞ്ഞു. ഇതുകേട്ട് കോപം പൂണ്ട ഭഗവാൻഭൂതഗണങ്ങളുമായെത്തി യാഗഭൂമി തകർത്തു. ദേവി ആത്‌മാഹുതി ചെയ്ത ഹോമകുണ്ഠത്തിന്സമീപം സ്നേഹാധിക്യത്താൽ ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്നു എന്ന് ഐതിഹ്യം.ഒരിക്കലും മിനുക്കി വെടിപ്പാക്കാത്ത വിളക്കുകളാണ് ഇവിടെ കാലങ്ങളെ അതിജീവിച്ച് തെളിഞ്ഞുനിൽക്കുന്നത്. നാൾവഴിക്കണക്കുകളിൽ മാത്രം പൂജകളും ചടങ്ങുകളും നടത്തുന്ന ഇവിടെ പക്ഷെമുഹൂർത്തങ്ങളൊന്നിനുമില്ല. ഇതൊക്കെ സാധാരണ ചരിത്രത്തിൽ പരാമർശിക്കപ്പെടാത്തകാര്യങ്ങൾ. ഗവേഷകർക്ക് പക്ഷെ കൗതുകം തോന്നാവുന്ന ഇത്തരം ആയിരക്കണക്കിന്ചോദ്യങ്ങൾ നൽകുന്ന ഉത്സവവും ഗ്രാമവുമാണ് കൊട്ടിയൂർ . ചരിത്രം എന്തായാലും ഐതിഹ്യങ്ങൾക്ക് വ്യാഖ്യാനങ്ങൾ ഏറെ നൽകിയാലും എല്ലാകൊല്ലവർഷവും ഇടവത്തിലെ ചോതി നാൾ മുതൽ മിഥുനത്തിലെ ചിത്തിര വരെ വൈശാഖഉത്സവം നടന്നു വരുന്നു.കയ്യാല (പർണശാലകൾ)കളുണ്ടാക്കി അർഥമേതെന്ന് കൃത്യമായി മറ്റുള്ളവർക്ക്വിവക്ഷിക്കാനാവാത്ത നാമങ്ങൾ അതിൽ ചാർത്തി ജൻമസ്ഥാനികരും അവകാശികളുംഅടിയന്തിര യോഗക്കാരും ഇവിടെ 27 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ താമസിക്കുന്നു.ചാതുർവർണ്യത്തിന്റെ പൊരുളുകൾക്ക് ചേരാത്ത ഈ സ്ഥാനികാവകാശ സമവാക്യമാണ്ലോകത്തിന് മുന്നിൽ കൊട്ടിയൂർ ക്ഷേത്രത്തെയും ഉത്സവത്തെയും വ്യത്യസ്തമാനിലനിർത്തുന്നത്.

കൊട്ടിയൂർ ഒരു ജനാധിപത്യ ഉത്സവം

ജാതീയമായ തരംതിരിവുകളെ അപ്രസക്തമാക്കിക്കൊണ്ട് ബ്രാഹ്മണൻ മുതൽ കാട്ടിലെപഴമക്കാരായ കാടൻ വരെയുള്ളവർ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്ഥാനികരാണ്ശൈവവൈഷ്‌ണവശാക്തേയാരാധനാക്രമങ്ങളുടെ ഈറ്റില്ലമായ ഈ പുണ്യഭൂമിആചാരനുഷ്‌ഠാനങ്ങളിലും, നിത്യനിദാനപൂജാക്രമങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്ഹിന്ദുസമാജത്തിലെ മുഴുവൻ വിഭാഗങ്ങൾക്കും തുല്യപ്രാധാന്യം കൽപിച്ച്, ഓരോജാതീയവിഭാഗത്തിനും അവരവരുടെ ജീവിതവൃത്തിയുമായി ബന്ധപ്പെട്ട് അടിയന്തരാവകാശങ്ങൾനൽകിപ്പോരുന്ന ഒരു ജനാധിപത്യവ്യവസ്ഥിതി വൈശാഖോത്സവത്തെ വേറിട്ടതാക്കുന്നുപശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ബാവലിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഈകാനനകൈലാസേശ്വരക്ഷേത്രം ത്രിശിലാചലം, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു അതിപ്രാചീനകാലം മുതൽക്കേ അയിത്തരഹിത ആചാരം നിലനിർത്തിപ്പോന്ന കൊട്ടിയൂർവൈശാഖോത്സവം ഏറെ പ്രസക്തമാണ്. ദക്ഷപ്രജാപതിയാഗം നടത്തിയ സ്ഥലമാണത്രേ കൊട്ടിയൂർ. യാഗവേദിയിലെത്തിയ സതീദേവിഅപമാനിതയായി ദേഹത്യാഗം ചെയ്‌ത പുണ്യഭൂമി. തന്റെ പ്രാണേശ്വരി ആത്‌മത്യാഗം ചെയ്‌ത ഹോമകുണ്ഡത്തിനരികിലായി യാഗപര്യവസാനവേളയിൽ സ്വയംഭൂവായി നിലകൊള്ളുന്ന ശിവചൈതന്യം ലോകരക്ഷയ്‌ക്കായി നടത്തിയ യാഗം ഫലപ്രാപ്‌തിയിലെത്താതെ സർവവിനാശത്തിലേക്ക് പോകുന്നതുകണ്ട് ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും കൂടിച്ചേർന്ന സ്ഥലം ‘കൂടിയൂരായി’. ഇത് കാലക്രമേണ പരിണമിച്ച് ‘കൊട്ടിയൂരാ’യി മാറി.ത്രേതായുഗാരംഭത്തിൽ ശിവശിഷ്യരിൽ പ്രധാനിയായ പരശുരാമൻ ഈസഹ്യപർവതസാനുവിലെത്തി തപസുചെയ്‌തു. ദേവേന്ദ്രനിർദേശമനുസരിച്ച് തപസുമുടക്കാനായി കലി എത്തി. കലിയുടെ പ്രവൃത്തിയിൽ ക്രൂദ്ധനായ ഭാർഗവരാമൻ കലിയെ കൊലപ്പെടുത്താനുറച്ചപ്പോൾ ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ടുവത്രേ. കലി ഒരിക്കലും ഈ യാഗഭൂമിയിൽ പ്രവേശിക്കയില്ലെന്നും, ഇവിടുത്തെ ഭക്തർക്ക് കലികൻമഷങ്ങളേൽക്കില്ലെന്നും, ദേവഭൂമിയായ ഇവിടെ വർഷം തോറും വൈശാഖമഹോത്സവം നടത്തണമെന്നുമുള്ള ഉപാധിയിൽ കലിയെ ഭാർഗവരാമൻ വിട്ടയച്ചു. മേടമാസത്തിലെ വിശാഖം മുതൽ മിഥുനമാസത്തിലെ ചോതിവരെ മൂന്ന് മാസങ്ങളിലാണ് പരശുരാമകൽപിതമായ ഉത്സവചടങ്ങുകൾ നടക്കുന്നത്. കാലാന്തരത്തിൽ വൈശാഖോത്സവം തടസ്സപ്പെടുകയും, ദേവസങ്കേതം കൊടുങ്കാടു മൂടുകയും ചെയ്‌തു. അനേകശതാബ്‌ദങ്ങൾക്കു ശേഷം ഒരു കുറിച്യ യുവാവ് നായാട്ടുവേളയിൽ ശിവചൈതന്യം വഹിക്കുന്ന കൽവിളക്ക് കണ്ടെത്തുകയും, അതുവഴി ക്ഷേത്രപുനരുദ്ധാരണം നടത്തപ്പെടുകയും ചെയ്‌തു എന്നാണ് ഐതിഹ്യം.

കൊട്ടിയൂരിന്റെ സ്വന്തം ഓടപ്പൂക്കൾ

കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ്കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂ. ദർശനം കഴിഞ്ഞു മടങ്ങുന്നവർ ഓടപ്പൂവ് ഒരെണ്ണമെങ്കിലുംസ്വന്തമാക്കിയിരിക്കും. കൊട്ടിയൂർ ദർശനത്തിന്റെ സന്തോഷം കൊട്ടിയൂരിൽ എത്താത്തവരുമായിപങ്കിടാൻ ഓടപ്പൂവ് സമ്മാനമായി നൽകുകയും ചെയ്യും. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ്ഓടപ്പൂ ഓർമിപ്പിക്കുന്നത്. ഓടപ്പൂവിന്റെ നിർമാണംഏറെ അധ്വാനമുള്ള ജോലിയാണ്. ഓട വെള്ളത്തിലിട്ടശേഷം എടുത്ത്ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനുമഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ്ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്. ദിവസങ്ങളുടെ അധ്വാനംവേണം ഓടപ്പൂവ് നിർമിക്കാൻ. ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകൾകൊട്ടിയൂരിൽനിന്ന് അപ്രത്യക്ഷമായി ക്കഴിഞ്ഞു. കൊട്ടിയൂർ ഭഗവാനെ ആദിവാസികൾവിളിക്കുന്നത് തന്നെ ഓടക്കാടച്ഛൻ എന്നാണ്. ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ്ഓടപ്പൂവ് എന്നാണ് കരുതപ്പെടുന്നത്. ശിവഭൂതങ്ങളുടെ തലവൻ വീരഭദ്രനും സംഘവും യാഗംതകർക്കാൻ എത്തിയപ്പോൾ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞതാണ് ഓടപ്പൂവായി മാറിയതെന്നു കരുതപ്പെടുന്നു. കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന്എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയും മാത്രമല്ല,അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് .

ശ്രീ കൊട്ടിയൂർ വൈശാഖമഹോത്സവം 2016 (മെയ്‌ 20 മുതൽ ജൂൺ 15 വരെ)
സ്വയംഭൂവായി മഹാദേവൻ..
തിരുവഞ്ചിറ എന്ന ചെറു ജലാശയത്തിനു നടുവിലാണു സ്വയംഭൂ വിഗ്രഹം. ഇൗ വെള്ളത്തിലൂടെവേണം തൊഴാനും പ്രദക്ഷിണം വയ്ക്കാനു മെല്ലാം. കൂട്ടിന് ഇടമുറിയാത്ത മഴയും.. നടവഴിയിലെവെള്ളത്തിൽ ദർശനം കാത്തുനിൽക്കുന്ന വരുടെ എണ്ണം മഴ കനക്കുന്തോറും പെരുകും. അതാണുകൊട്ടിയൂർ. അക്കരെ കൊട്ടിയൂർ എന്നറിയപ്പെടുന്ന ഇവിടേക്ക് വൈശാഖോൽസവ കാലത്തുമാത്രമാണു പ്രവേശനം. മകംനാളിൽ ശീവേലി വരെയേ സ്ത്രീകൾക്കു പ്രവേശനമുണ്ടാകൂബ്രാഹ്മണാചാര പ്രകാരമാണു ചടങ്ങുകളെങ്കിലും സർവ ജാതിമതസ്ഥർക്കും ഇവിടെപ്രവേശിക്കാം.. ഉൽസവത്തിനു വേണ്ടതെല്ലാം ഒരുക്കുന്നത് വിവിധ അറുപത്തിനാലോളം അവകാശി കുടുംബങ്ങളാണ്. എണ്ണയും തിരിയും മുതൽ ഇളനീർ വെട്ടാനുള്ളകത്തി വരെ യഥാസമയം അവകാശികൾ ഇവിടെയെത്തിക്കും. ആരെയും പ്രത്യേകിച്ചു ക്ഷണിച്ചോവിളിച്ചറിയിച്ചോ കൊണ്ടുവരേണ്ടതില്ല. എല്ലാം അതതിന്റെ സമയത്തു നടക്കും.അക്കരെ കൊട്ടിയൂരിൽ വൈശാഖോൽസവം നടക്കുന്ന നാളുകളിൽ ഇക്കരെ കൊട്ടിയൂരിലെക്ഷേത്രത്തിൽ നിത്യപൂജ ഉണ്ടാകില്ല.

ആയുർവേദ ചികിത്സാ സംഹിത

അഥാതഃ തിസ്രഷണീയ മദ്ധ്യായം വ്യാഖ്യാസ്യാമഃ ഇതിഹസ്‌മാഹ ഭഗവാനാത്രയഃ. 1

ഇനി തിസ്രഷണീയ-മെന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതുപ്രകാരം അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നു.

ഇഹഖലു പൂരുഷേണാഌപഹത സത്വബുദ്ധി പൗരുഷപരാക്രമേണഹിതമിഹ ചാമൃഷ്‌മിംശ്ചലോകേ സമഌപശ്യതാ തി സ്രഏഷണാഃ പരേഷ്‌ടവ്യാഭവന്തി. തദ്യഥാ - പ്രാണൈഷണാ, ധനൈഷണാ, പരലോകൈഷണേതി. 2

ഇഹലോകത്തിലും പരലോകത്തിലും വേണ്ടതുപോലുള്ള സുഖത്തെ വീക്ഷിക്കുന്ന മനസ്സും ബുദ്ധിയും പൗരുഷവും പരാ ക്രമവുമുള്ളതിനാല്‍ സമ്പാദിക്കപ്പെടേണ്ടതാണ്‌ ഏഷണത്രയും. അത്‌ ഏതെല്ലാമെന്നുവെച്ചാല്‍ 1 - പ്രാണൈഷണാ, 2- ധനൈഷണാ, 3-പരലോകൈഷണാ.

ആസാംതുഖല്വേഷണാനാം പ്രാണൈഷണാംതാവല്‍ പൂര്‍വ്വതരമാപദ്യേതേ കസ്‌മാ ല്‍? പ്രാണപരിത്യാഗേ ഹി സര്‍വ്വത്യാഗഃ തസ്യാഌപാലനം സ്വസ്ഥസ്യ സ്വസ്ഥവൃത്തിരാതുരസ്യ വികാരപ്രശമനേപ്രമാദഃ, തദൂഭയമേതദുക്തം വക്ഷ്യതേ ച. തദ്യഥോക്തമഌവര്‍ത്തമാനഃ പ്രാണാഌപാലനാദ്ദീര്‍ഘമായുര വാപ്‌നോതീതി പ്രഥമൈഷണാ വ്യാഖ്യാതാ ഭവതി. 3

ഈ ഏഷണങ്ങളില്‍ വെച്ചു ഏറ്റവും മുഖ്യമായ പ്രണൈഷണത്തെ ആദ്യം നേടണം. കാരണം പ്രാണന്‍ പോയാല്‍ എല്ലാംപോയി. അതുകൊണ്ട്‌ പ്രാണന്റെ രക്ഷക്കായി സ്വസ്ഥന്ന്‌ സ്വസ്ഥവൃത്തിയും രോഗിക്ക്‌ രോഗശമനത്തിന്ന്‌ വേണ്ടുന്നതും യാതൊരു പ്രമാദവും കൂടാതെ ചെയ്‌തുകൊള്ളണം. സ്വസ്ഥന്നും ആതുരന്നും വേണ്ടുന്നത്‌ പറയപ്പെട്ടു. ഇനിയും വിവരിക്കുകയും ചെയ്യും. ശാസ്‌ത്രത്തില്‍ പറഞ്ഞതിന്നഌസരിച്ചു ശീലിച്ചു പ്രാണരക്ഷ ചെയ്യുന്നവന്‍ ദീര്‍ഘായുഷ്‌മാനായിത്തീരും. ഇപ്രകാരം ഒന്നാമതായി പറഞ്ഞ പ്രാണൈഷയെ വിവരിക്കപ്പെട്ടു.

അഥദ്വിതീയാം ധനൈഷണാമാപദ്യേത, പ്രാണേഭ്യോഹ്യനന്തരം ധനമേവ പ ര്യേഷ്‌ടവ്യം ഭവതി, ന ഹ്യതഃ പാപാല്‍ പാപിയോ സ്‌തിയദഌപകരണസ്യ ദീര്‍ഘമായുഃ തസ്‌മാദുപകരണാനി പര്യേഷ്‌ടും യതേത. തത്രാപകരണോയോന ഌ വ്യാഖ്യാസ്യാമഃ, തദ്യഥാ-കൃഷിപ ശുപാല്യ വാണിജ്യരാജോപസേവാദീനി. യാനിചാന്യാന്യപി സതാവിഗര്‍ഹിതാനി കര്‍മ്മാണിവൃത്തി പുഷ്‌ടിരാണി വിദ്യാത്താന്യാരഭേതര്‍ത്തൂഃ തഥാകുര്‍വ്വന്‍ ദീര്‍ഘജീവിതം അനവമതഃ പൂരു ഷോ ഭവതീതി, ദ്വിതീയാധനൈഷണാ വ്യാഖ്യാതാ ഭവതി. 4

പിന്നെ നേടേണ്ടത്‌ രണ്ടാമത്തേതായ ധനൈഷണയാകുന്നു. എന്തെന്നാല്‍ പിന്നെ ജീവിക്കണമെങ്കില്‍ ധനം തന്നെവേണം. ജീവിക്കാനൊന്നു മില്ലാത്തവന്ന്‌ ആയുസ്സ്‌ ദീര്‍ഘിപ്പിക്കുക എന്നുള്ള ദുഃഖത്തിനേക്കാള്‍ വലിയ ദുഃഖം വേറെയില്ല, അതിനാല്‍ ജീവിക്കുവാന്‍ വേണ്ടുന്ന ഉപകരണങ്ങളെല്ലാം സമ്പാദിക്കുവാന്‍ ശ്രമിക്കണം. അതിന്ന്‌ എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്നും വിവരിക്കാം. അതിപ്രകാരമാകുന്നു. കൃഷി, കന്നുകാലി വളര്‍ത്തല്‍, വ്യാപാരം, രാജസേവ മുതലായ കര്‍മ്മം ചെയ്യണം. കൂടാതെ സജ്ജനങ്ങള്‍ ദുഷിക്കാത്ത മറ്റ്‌ പ്രവൃത്തികളും ധനപുഷ്‌ടികരമായ പ്രവൃത്തികളും ആലോചിച്ചു ചെയ്യണം. അപ്രകാരം ചെയ്യുന്നവന്‍ നല്ലവനായി ദീര്‍ഘകാലം ജീവിക്കും. ഇപ്രകാരം രണ്ടാമത്തേതായ ധനൈഷണ വിവരിച്ചു.

അഥതൃതീയാം പരലോകൈഷണാമപദ്യേത, സംശയശ്ചാത്രകഥം ഭവിഷ്യാമ ഇതശ്ച്യുത ന വേതി. കുതഃ പൂനഃ സംശയേ ഇതി? ഉച്യതേ സന്തീ ഹ്യേകേ പ്രത്യക്ഷ പരാഃ പരോക്ഷത്വാല്‍ പുനര്‍ ഭവസ്യ നാസ്‌തിക്യമാശ്രിതാഃ സന്തിചാ പരേ യേ ത്വാഗമപ്രത്യയാദേവ പുനര്‍ഭവമിച്ഛന്തിശ്രുതിഭേദാച്ച. 5

ധനൈഷണക്കുശേഷം മൂന്നാത്തേതായ പരലോകൈഷണയെ സമ്പാദിക്കണം. ഈ വിഷയത്തില്‍ സംശയമുണ്ടാകും. മരിച്ചതില്‍ശേഷം എങ്ങിനെ നമ്മള്‍ വീണ്ടും ജനിക്കുന്നു എന്നുള്ളതാണോ സംശയം. അതു പറയാം. ചിലരാകട്ടെ പ്രത്യക്ഷത്തില്‍ കാണുന്നതിനെ മാത്രം വിശ്വസിക്കുന്നു. കാണാത്തതുകൊണ്ട്‌ പുനര്‍ജ്ജന്മത്തിന്ന്‌ അസ്‌തിത്വമില്ലെന്നാണ്‌ ചാര്‍വ്വാകാദി നാസ്‌തികന്മാര്‍ പറയുന്നത്‌. മറ്റു ചിലര്‍ ശാസ്‌ത്രത്തില്‍ പറഞ്ഞത്‌ വിശ്വസിച്ചുകൊണ്ട്‌ പുര്‍ജ്ജന്മമുണ്ടെന്ന്‌ വിശ്വസിക്കുന്നു. ചിലരാകട്ടെ വേദാദികളില്‍ പറഞ്ഞ വ്യത്യാസത്തിലൂടേയും പുനര്‍ജ്ജനമത്തെ വിശ്വസിക്കുന്നു.

മാതരം പീതരംചൈകേ മന്യന്തേജന്മകാരണം സ്വാഭാവം പരനിര്‍മ്മാണം യദൃച്ഛാ ചാപരേജനാഃ ഇത്യതഃ സംശയഃ കിംഌഖല്വസ്‌തി പുനര്‍ഭവോ നവേതി, 6

ചിലര്‍ മാതാപിതാക്കളെ ജന്മഹേതുവായി മനസ്സിലാക്കുന്നു. മറ്റു ചിലര്‍ ജന്മകാരണം സ്വഭാവമാണെന്നും ദൈവനിര്‍മ്മിതമാണെന്നും യാദൃശ്ചികമാണെന്നും മനസ്സിലാക്കുന്നു. ഇപ്രകാരമെല്ലാമുള്ള പക്ഷാന്തരമുള്ളതിനാര്‍ പുനര്‍ജ്ജന്മം ഉണ്ടോ? ഇല്ലയോ എന്ന സംശയം ഉണ്ടാകുന്നു.

തത്രബുദ്ധിമാന്‍ നാസ്‌തിക്യബുദ്ധിംജഹ്യാല്‍ വിചികില്‍സഞ്ചേകസ്‌മാല്‍? പ്ര ത്യക്ഷംഹ്യല്‍പം, അനല്‍പമപ്രത്യക്ഷമസ്‌തി, യദാഗമാഌമാനയുക്തിഭിരുപലഭ്യ തേ, യൈരേവതാവദിന്ദ്രിയൈഃ പ്രത്യക്ഷമുപലഭ്യതേ, താന്യേവസന്തി ചാ പ്രത്യക്ഷാണി. 7

ബുദ്ധിമാനായവന്‍ പരലോകമില്ലെന്നുള്ള ബുദ്ധിയേയും അതിലുള്ള സംശയത്തേയും ഉപേക്ഷിക്കണം. എന്തുകൊണ്ടെന്നാല്‍ പ്രത്യക്ഷം വളരെ കുറവും അപ്രത്യക്ഷം വളരെ കൂടുതലുമാണ്‌. അതായത്‌ നമ്മള്‍ അറിയുന്നത്‌ വളരെ കുറവും അറിയാഌള്ളത്‌ വളരെ കൂടുതലുമാണെന്നര്‍ത്ഥം. അറിയുവാഌള്ളത്‌ വേദങ്ങളിലൂടേയും അഌമാനംകൊണ്ടും യുക്തികൊണ്ടും കിട്ടുന്നതാണ്‌. ഏതിന്ദ്രിയങ്ങളാല്‍ എപ്പോള്‍ പ്രത്യക്ഷത്തെ നാം അറിയുന്നുവോ അവ തന്നേയും നാം അറിയുന്നതുവരെ അപ്രത്യക്ഷങ്ങളത്ര.

സതാംച രൂപാണ്യതി സന്നികര്‍ഷാദതി വിപ്രകര്‍ഷദാവരണപ്രകര്‍ഷണാല്‍ കരണദൗര്‍ബല്യാന്‍മനോനവസ്ഥാനാല്‍ സമാനാഭിഹാരാദഭി ഭവാദതി സൗക്ഷ്‌മ്യാ ച്ച പ്രത്യക്ഷാഌപലബ്‌ധിഃ, തസ്‌മാദപരോക്ഷിതമേതദുച്യതേ- പ്രത്യക്ഷമേവാസ്‌തി നാന്യദസ്‌തീതി. ശ്രുതയശ്ചൈതാ ന കാരണം യുക്തിവിരോധാല്‍. 8

സത്തായിട്ടുള്ള രൂപങ്ങള്‍ക്കും അതിയായ അടുപ്പംകൊണ്ടും അതിദൂരം ഹേതുവായും മറവ്‌ നിമിത്തവും ഇ ന്ദ്രിയദൗര്‍ബല്യംകൊണ്ടും മനസ്സ്‌ മറ്റൊന്നില്‍ പ്രവേശിച്ചാലും തുല്യമുള്ളതൊന്നായിക്കലര്‍ന്നാലും ഒന്ന്‌ മറ്റൊന്നിനാല്‍ തോല്‍പ്പിക്കപ്പെട്ടാലും അതിസൂക്ഷ്‌മവസ്‌തുവായാലും പ്രത്യക്ഷാഌഭവം ഉണ്ടാകുന്നതല്ല. അതിനാല്‍ പ്രത്യക്ഷമായിട്ടുള്ളതെല്ലാം ഉണ്ടെന്നും അപ്രത്യക്ഷമായിട്ടുള്ളതെല്ലാം ഇല്ലെന്നും പറയുന്നത്‌ പരീക്ഷിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ജന്മകാരണം മാതാപിതാക്കന്മാരാണെന്നും മറ്റുമുള്ള ശ്രുതിഭേദം ശരിയല്ല. കാരണം യുക്തിവിരോ ധമായതുകൊണ്ട്‌.

അതി സന്നികര്‍ഷാല്‍ സ്വന്തം കണ്ണിലെഴുതിയ അഞ്‌ജനത്തെ കാണാന്‍ കഴിയുന്നതല്ല. അതിപ്രകര്‍ഷാല്‍ ആകാശത്തില്‍ അതിദൂരെയായി പറക്കുന്ന പക്ഷിയെ കാണാന്‍ കഴിയുന്നതല്ല. ആവരണത്താല്‍ ഉള്ളില്‍ കിടക്കുന്ന വസ്‌തുവെ കാണാന കഴിയുന്നതല്ല. കാരണ ദൗര്‍ബല്യത്താല്‍ - കണ്ണിഌ കാഴ്‌ച നഷ്‌ടപ്പെട്ടാല്‍ കാണാന്‍ കഴിയുന്നതല്ല. മനോനവസ്ഥാനാല്‍ - മനസ്സ്‌ മറ്റൊന്നില്‍ സ്ഥിതമായാല്‍ മുമ്പിലുള്ള വസ്‌തുവെ കാണാന്‍ കഴിയുന്നതല്ല. സമാനാഭിഹാരാല്‍ - തുല്യവസ്‌തുക്കള്‍ ഒന്നായിക്കൂടി കലര്‍ന്നാല്‍ ഉദ്ദേശിച്ച വസ്‌തുവെ കാണാന്‍ കഴിയുന്നതല്ല. അഭിഭവാല്‍ - സൂര്യന്റെ തേജസ്സ്‌ നക്ഷത്രങ്ങളുടെ തേജസ്സിനെ അഭിഭൂതമാകപ്പെടുകയാല്‍ പകല്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിയുന്നതല്ല. അതി സൂക്ഷ്‌മാണുക്കളെ കാണാന്‍ കഴിയുന്നതല്ല. അതിനാല്‍ പ്രത്യക്ഷത്തില്‍ കാണുന്നതിനെ മാത്രമേ വിശ്വസിക്കുകയുള്ളു എന്ന്‌ പറയുന്നത്‌ ശരിയല്ല.

ആത്മാമാതുഃ പിതുര്‍വ്വാ യഃ സോപത്യം യദിസഞ്ചരേല്‍ ദ്വിവിധം സഞ്ചരേദാത്മാ സര്‍വ്വോവയവേന വാ. 9 സര്‍വ്വശ്ചേല്‍ സഞ്ചരേന്‍മാതുഃ പിതുര്‍വ്വാമരണം ഭവേല്‍ നിരന്തരം നാവയവഃ കശ്ചില്‍ സൂക്ഷ്‌മസ്യചാത്മനാഃ. 10

മാതാവിന്റേയോ പിതാവിന്റേയോ ആത്മാവേതോ ആ ആത്മാവ്‌ സന്താനമായിപ്പോവുകയാണെങ്കില്‍ ആത്മാവ്‌ മുഴുവനായോ അവയവമായോ രണ്ടുവിധത്തില്‍ പോകണം. മുഴുവഌമായിപ്പോവുകയാണെങ്കില്‍ മാതാവോ പിതാവോ അപ്പോള്‍ മരിക്കണം. അവയവമായിപ്പോവുകയാണെങ്കില്‍ സൂക്ഷ്‌മമായ ആത്മാവിന്ന്‌ ഭാഗിക്കുവാന്‍ പറ്റിയ ഒരവയവും ഇല്ല.

ബുദ്ധിര്‍മ്മനശ്ച നിര്‍ണ്ണീതേ യഥൈവാത്മാ തഥൈവതേ യേഷാംചൈഷാമതിസ്‌തേഷാം യോനിര്‍ന്നാസ്‌തി ചതുര്‍വ്വിധാ. 11

ആത്മാവ്‌ എപ്രകാരമാണോ അതേപ്രകാരംതന്നെയാണ്‌ ബുദ്ധിയും മനസ്സും എന്ന്‌ നിര്‍ണ്ണയിക്കണം. അതായത്‌ ബുദ്ധിയും മനസ്സും മാതാപിതക്കന്മാരില്‍ നിന്നുണ്ടാകുന്നതല്ലെന്നും ആത്മാവുപോലെതന്നെ സൂക്ഷ്‌മമാണെന്നുമര്‍ത്ഥം. മാതാപിതാക്കന്മാരാണ്‌ ജന്മകാരണം എന്ന്‌ മുമ്പ്‌ പറഞ്ഞ ശ്രുതിവചനം ശരിയല്ലെന്നര്‍ത്ഥം.

വിദ്യാല്‍ സ്വാഭാവികാംഷണ്ണാം ധാതുനാം യല്‍സ്വലക്ഷണം സംയോഗേച വിഭാഗേച തേഷാം കര്‍മ്മൈവ കാരണം. 12

ജീവികളുടെ ഉല്‍പത്തിക്ക്‌ കാരണമായ പഞ്ചമഹാഭൂതങ്ങളും ആത്മാവും അടങ്ങിയതായ ആറ്‌ ധാതുക്കള്‍ക്ക്‌ യാതൊരു സ്വന്തം ലക്ഷണം ഉണ്ടോ അത്‌ സ്വാഭാവികമാണെന്നറിയണം. അതായത്‌ ഭൂമിയുടെ കാഠിന്യാദി ലക്ഷണങ്ങളും വെള്ളത്തിന്റെ ദ്രവാദി ലക്ഷണങ്ങളും അഗ്നിയുടെ ഉഷ്‌ണാദി ലക്ഷണങ്ങളും വായുവിന്റെ ഗമനാദി ലക്ഷണങ്ങളും ആകാശത്തിന്റെ അനഭിവ്യക്താദി ലക്ഷണങ്ങളും ആത്മാവിന്റെ ചൈതന്യാദി ലക്ഷണങ്ങളും സ്വാഭാവികമാണെന്നറിയണം. ഈ ഷഡ്‌ ധാതുക്കളുടെ സംയോഗത്തിന്നും വിഭാഗത്തിന്നും കാരണം കര്‍മ്മംതന്നെയാകുന്നു. അതായത്‌ ജനത്തിന്നും മരണത്തിന്നും കാരണം പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മം തന്നെയാണ്‌. കാരണം സ്വാഭാവികമാണെന്ന ശ്രുതിവചനം ശരിയല്ലെന്നര്‍ത്ഥം.

അനാദേശ്ചേതനാ ധാതോര്‍ന്നേഷ്യതേ പരനിര്‍മ്മിതിഃ പരആത്മാ സചേദ്ധേതുരിഷ്‌ടോസ്‌തുപരനിര്‍മ്മിതി. 13

അനാദിയായിരിക്കുന്ന ചേതനാ ധാതുവിന്ന്‌ പരനിര്‍മ്മാണം ഇഷ്‌ടപ്പെടുന്നതല്ല. ആ പരമാത്മാവ്‌ ജന്മകാരണം ഇഷ്‌ടപ്പെടുകയാണെങ്കില്‍ പരനിര്‍മ്മാണം അങ്ങിനെയാവട്ടെ എന്ന്‌ സമ്മതിക്കാമായിരുന്നു. അപ്പോള്‍ ജന്മകാരണം, കര്‍മ്മഫലം തന്നെയാണെന്ന ശ്രുതിവചനം ശരിയല്ലെന്നുമര്‍ത്ഥം.

ന പരീക്ഷാ നാ പരീക്ഷ്യം ന കര്‍ത്താകാരണം ന ച ന ദേവോ നര്‍ഷയഃ സിദ്ധാഃ കര്‍മ്മ കര്‍മ്മഫലം ന ച. 14 നാസ്‌തികസ്യാതി നൈവാത്മാ യദൃച്ഛോപഹതാത്മനഃ പാതകേഭ്യഃ പരഞ്ചേതല്‍ പാതകം നാസ്‌തികഗ്രഹഃ 15

യദൃച്ഛയാണ്‌ ജന്മകാരണം എന്ന്‌ പറയുന്ന നാസ്‌തികന്ന്‌ പരീക്ഷയില്ല. പരീക്ഷിക്കേണ്ട വസ്‌തുവില്ല. കര്‍ത്താവില്ല, കര്‍മ്മമില്ല, കര്‍മ്മഫലമില്ല, ആത്മാവില്ല എന്ന സ്ഥിതിയാണ്‌. ഈ നാസ്‌തികമതപാതകത്തേക്കാള്‍ വലിയ പാതകം മറ്റൊന്നില്ല. അപ്പോള്‍ ജന്മകാരണം കര്‍മ്മഫലം തന്നെയാണ്‌. യദൃച്ഛേയാണ്‌ ജന്മകാരണം എന്ന നാസ്‌തികവാദം ശരിയല്ലെന്നര്‍ത്ഥം.

തസ്‌മാന്‍മതിം വിമൂച്യൈതാമമാര്‍ഗ്ഗപ്രസൃതാംബുധഃ സതാംബുദ്ധി പ്രതീപേന പശ്യേല്‍ സര്‍വ്വം യഥാതഥം. 16

അതിനാല്‍ അധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന ഈ നാസ്‌തികബുദ്ധിയെ ഉപേക്ഷിച്ചു ബുദ്ധിമാനായവന്‍ സല്‍ബുദ്ധിയാകുന്ന പ്രകാശത്താല്‍ എല്ലാം ഉള്ളതുപോലെ കാണണം.

ദ്വിവിധമേവഖലു സര്‍വ്വം - സച്ചാസച്ച, തസ്യചതുര്‍വിധാ പരീക്ഷാ - അ പ്‌തോപദേശഃ, പ്രത്യക്ഷം, അഌമാനം, യുക്തിശ്ചേതി. 17

ഈ ജഗത്തിലുള്ള എല്ലാ വസ്‌തുക്കളും തന്നെ സത്തും അസത്തുമായി രണ്ടുവിധത്തിലാകുന്നു. അതിന്റെ പരീക്ഷ നാലുവി ധത്തിലാകുന്നു. 1. ആപ്‌തോപദേശം, 2 പ്രത്യക്ഷം, 3 അഌമാനം, 4 യുക്തി.

ആപ്‌താസ്‌താവല്‍- രജസ്‌തമോഭ്യാം നിര്‍മ്മൂക്താസ്‌താപോജ്ഞാന ബലേനയേ യേഷാംത്രകാലമേ മലംജ്ഞാനമവ്യാഹതം സദാ. 18 ആപ്‌താഃ ശിഷ്‌ടാവിബുദ്ധാസ്‌തേ തേഷാം വാക്യമസംശയം സത്യംവക്ഷ്യന്തിതേ കസ്‌മാന്നിരജസ്‌തമസോമൃഷാ. 19

ആപ്‌തന്മാരാരാണ്‌ - തപോബലംകൊണ്ടും ജ്ഞാനബലംകൊണ്ടും രജോഗുണത്തില്‍നിന്നും തമോഗുണത്തില്‍നിന്നും മുക്തരാരോ? എപ്പോഴും ശുദ്ധമായും യാതൊരു തടസ്സവും കൂടാതെയും ത്രികാലജ്ഞാനം ആര്‍ക്കുണ്ടോ? അവര്‍ ആപ്‌തന്മാരും ശ്രഷ്‌ഠന്മാരും ജ്ഞാനികളുമാകുന്നു. അവരുടെ വാക്ക്‌ സംശയിക്കേണ്ടതില്ല സത്യമായിരിക്കും ജസ്‌തമോ ഗുണങ്ങളില്‍ നിന്ന്‌ മുക്തരായ അവര്‍ കളവെന്തിന്നുവേണ്ടി പറയണം?

ആത്മേന്ദ്രിയമനോര്‍ത്ഥാനാം സന്നികര്‍ഷാല്‍ പ്രവര്‍ത്തതേ വ്യക്താതദാത്വേയാബുദ്ധിഃ പ്രത്യക്ഷം സാനിരുച്യതേ 20

ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, ശബ്‌ദാദി വിഷയങ്ങള്‍ എന്നിവയുടെ ഒന്നിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ തല്‍ക്ഷണം വ്യക്തമാകുന്ന ബുദ്ധീയേതോ അതിന്ന്‌ പ്രത്യക്ഷം എന്ന്‌ പറയുന്നു.

പ്രത്യക്ഷപൂര്‍വ്വം ത്രിവിധം ത്രികാലഞ്ചാഌമീയതേ വഹ്നിര്‍നിഗൂഢോ ധൂമേനമൈഥുനം ഗര്‍ഭദര്‍ശനാല്‍. 21 ഏവം വ്യവസ്യന്ത്യതീതം ബീജോല്‍ഫലമനാഗതം ദൃഷ്‌ട്വാബീജാല്‍ഫലം ജാതമിഹൈവ സദൃശംബുധാഃ. 22

അഌമാന ലക്ഷണം - പ്രത്യക്ഷത്തെ മുന്‍നിര്‍ത്തി മൂന്നു വിധത്തേയും മൂന്നുകാലത്തേയും ഊഹിച്ചറിയേണ്ടതാകുന്നു. പുകകണ്ടാല്‍ അതിന്റെ ഉള്ളില്‍ അഗ്നിയുണ്ടെന്ന്‌ മനസ്സിലാക്കുന്നു. ഗര്‍ഭം കണ്ടാല്‍ മൈഥുനം ചെയ്‌തിട്ടുണ്ടെന്ന്‌ മനസ്സിലാക്കുന്നു ഇപ്രകാരം കഴിഞ്ഞതിനെ ഊഹിച്ചറിയുന്നു. ബീജത്തില്‍നിന്ന്‌ ഇതില്‍ ഇന്ന ഫലം ഉണ്ടാകുമെന്നുള്ള ഭാവിയെ ഊഹിച്ചറിയുന്നു. ഉണ്ടായ ഫലം കണ്ടിട്ട്‌ അതിന്റെ സാദൃശ്യംകൊണ്ട്‌ ഇത്‌ ഇന്ന വിത്തില്‍നിന്നുണ്ടായതാണെന്ന വര്‍ത്തമാനകാല നിഗമനമുണ്ടാകുന്നു.

""പ്രത്യക്ഷാഌമാനാഗമാഃ പ്രമാണാനി''ഇതി പാദഞ്‌ജലയോഗസൂത്രം. പ്രത്യക്ഷവും അഌമാനവും ആഗമോക്തിയും പ്രമാണമാണ്‌. അതായത്‌ ഉള്ളതുതന്നെയാണ്‌ എന്നര്‍ത്ഥം.

ജലകര്‍ഷണ ബീജര്‍ത്തു സംയോഗാല്‍ സസ്യസംഭവഃ യുക്തിഃ ഷള്‍ധാതു സംയോഗാല്‍ ഗര്‍ഭാണാം സംഭവസ്‌തഥാ. 23

വെള്ളം, ഉഴുതുമുറിച്ചഭൂമി, വിത്ത്‌, ഋതു (വിത്തുകള്‍ മുളക്കുവാഌള്ള കാലം) എന്നിവയുടെ ചേര്‍ച്ചകൊണ്ട്‌ സസ്യങ്ങള്‍ ഉണ്ടാകുന്നു. അതുപോലെതന്നെ പഞ്ചമഹാഭൂതവും ആത്മാവും അടങ്ങിയ ഷള്‍ധാതുക്കളുടെ ചേര്‍ച്ചകൊണ്ട്‌ ഗര്‍ഭോല്‌പത്തിയുണ്ടാകുന്നു. അതിന്ന്‌ യുക്തി എന്നു പറയുന്നു.

മഥ്യമന്ഥന മന്ഥാന സംയോഗാദഗ്നി സംഭവഃ യുക്തിയുക്താ ചതുഷ്‌പാദ സമ്പദ്വ്യാധി നിബര്‍ഹണീ. 24

രണ്ട്‌ അരണിക്കമ്പുകള്‍ തമ്മില്‍ ചേര്‍ത്തുരസിയാല്‍ അഗ്നിയുണ്ടാകുന്നതും വൈദ്യന്‍, ഔഷധങ്ങള്‍, പരിചാരകന്‍, രോഗി എന്നീ നാല്‌പാദങ്ങള്‍ സമ്പന്നമായാല്‍ രോഗം ശമിക്കുന്നതും യുക്തിയാകുന്നു.

ബുദ്ധിഃ പശ്യതിയാ ഭാവാന്‍ ബഹുകാരണയോഗജാന്‍ യുക്തിസ്‌ത്രികാലാ സാജ്ഞേയാ ത്രിവര്‍ഗ്ഗഃ സാദ്ധ്യതേയയാ. 25

യാതൊരു ബുദ്ധി അനേക കാരണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കാര്യഭാവങ്ങളെ കാണുന്നുവോ ആ ബുദ്ധിയും ത്രികാലങ്ങളെ അറിയുന്ന ബുദ്ധിയും ധര്‍മ്മാര്‍ത്ഥകാമമാകുന്ന ത്രിവര്‍ഗ്ഗത്തെ സാധിപ്പിക്കുന്ന ബുദ്ധിയും യുക്തിയാണെന്നറിയണം. യുക്തിസ്‌തര്‍ക്ക ഇത്യനര്‍ത്ഥാന്തര യുക്തിയും തര്‍ക്കവും തമ്മില്‍ അര്‍ത്ഥഭേദമില്ല. കാരണം അവിജ്ഞാതതത്വേര്‍ത്ഥ കാരണോപപത്തിതസ്‌തതാജ്ഞാനാര്‍ത്ഥമൂഹസ്‌തര്‍ക്ക ഇതി. കാരണങ്ങളാല്‍ കാര്യം ഊഹിച്ചറിയുന്നതാണ്‌ യുക്തി. ഊഹിച്ചറിയുന്നതില്‍ എപ്പോഴും തര്‍ക്കമുണ്ടാവുകയും ചെയ്യും.

ഏഷാപരീക്ഷാ നാസ്‌ത്യന്യായയാസര്‍വം പരീക്ഷതേ പരീക്ഷ്യം സദസച്ചൈവം തയാചാസ്‌തി പുനര്‍ഭവഃ. 26

പുനല്‍ജ്ജന്മമുണ്ടോ ഇല്ലയോ എന്നറിയുവാന്‍ ഈ ആപ്‌തോപദേശം, പ്രത്യക്ഷം, അഌമാനം, യുക്തി എന്നിവയില്‍ക്കൂടിയുള്ള പരീക്ഷയല്ലാതെ മറ്റൊന്നും തന്നെയില്ല. ഈ പരീക്ഷകൊണ്ട്‌ സത്തും അസത്തുമായി എല്ലാ പരീക്ഷണവസ്‌തുക്കളേയും പരീക്ഷിച്ചറിയണം. ഈ പരീക്ഷയില്‍കൂടി പുനര്‍ജ്ജന്മമുണ്ടെന്ന്‌ മനസ്സിലാക്കണം.

തത്രാപ്‌താഗമന്ന്‌താവദ്വേദഃ, യശ്ചാന്യോപി കശ്ചിദ്വേദാര്‍ത്ഥാ ദ വിപരീ തഃ പരീക്ഷൈഃ പ്രണീതഃ ശിഷ്‌ടാഌമതോ ലോകാഌഗ്രഹ പ്രവൃത്തഃ ശാസ്‌ ത്രവാദഃസ ചാപ്‌താഗമഃ, ആപ്‌താഗമാദൂപലഭ്യതേ ദാനതപോയജ്ഞ സത്യാഹിംസാ ബ്രഹ്മചര്യാണ്യഭ്യുദയനി ശ്രയസ കരാണീതി. 27

ആപ്‌താഗമമാണ്‌ (യഥാര്‍ത്ഥം കണ്ടവരാല്‍ പറയപ്പെട്ടതാണ്‌) വേദം,കൂടാതെ വേദാര്‍ത്ഥത്തിന്ന്‌ വിപരീതമല്ലാത്ത മറ്റ്‌ ശസ്‌ത്രങ്ങളും പരീക്ഷിച്ചറിഞ്ഞവരാല്‍ രചിക്കപ്പെട്ടതും ശ്രഷ്‌ഠന്മാരാല്‍ സമ്മതിക്കപ്പെട്ടതും ലോകത്തിന്‌ അഌ ഗ്രഹമായിട്ടുള്ള ശാസ്‌ത്രവേദവും ആപ്‌താഗമമാകുന്നു. ആപ്‌താഗമത്തില്‍ നിന്ന്‌ ദാനം, തപസ്സ്‌, യജ്ഞം, സത്യം, അഹിംസ, ബ്രഹ്മചര്യ എന്നിവ സാധിത പ്രായമാക്കുവാന്‍ കഴിയുന്ന വിവരം കിട്ടുകയും അഭീഷ്‌ടകര്യാസിദ്ധിയുണ്ടാവുകയും മോക്ഷം കിട്ടുകയും ചെയ്യും.

ന ചാനതിവൃത്ത സത്വദോഷാണാമ ദോഷൈര പുനര്‍ഭവോധര്‍മ്മദ്വാരേഷുപദി ശ്യതേ, ധര്‍മ്മദ്വാരാവാഹിതൈശ്ച വ്യപഗത ഭയരാഗദ്വേഷ ലോഭമോഹ മാ നൈര്‍ ബ്രഹ്മപരൈഃ ആപ്‌തൈഃ കര്‍മ്മവിദ്‌ഭിരഌപഹത സത്വബുദ്ധി പ്രചാ രൈഃ പൂര്‍വൈഃ പൂര്‍വതരൈഃ മഹര്‍ഷിഭിര്‍ദിവ്യ ചക്ഷുഭിര്‍ദൃഷ്‌ടോപദിഷ്‌ടഃ പു നര്‍ഭവ ഇതിവ്യവസ്യേല്‍. 28

മനോദോഷമായ രജസ്‌തമോ ഗുണങ്ങള്‍ നശിക്കാത്തവര്‍ക്ക്‌ മോക്ഷം ദോഷരഹിതമായ ആപ്‌തന്മാരാല്‍ ധര്‍മ്മശാസ്‌ത്രങ്ങളില്‍ ഉപദേശിക്കപ്പെടുന്നില്ല, ദാനധര്‍മ്മാദികളില്‍ താല്‌പര്യമുള്ളവരും ഭയം, രോഗം, ദ്വേഷം, ലോഭം, മോഹം, മാനം ഇവ നശിച്ചവരും ബ്രഹ്മജ്ഞാനികളും ആപ്‌തന്മാരും യാഗാദികര്‍മ്മങ്ങളഌഷ്‌ഠിക്കുന്നവരും മനസ്സും ബുദ്ധിയും സ്വന്തമായി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവരുമായ പണ്ട്‌പണ്ടേയുള്ള മഹര്‍ഷിമാരാല്‍ ദിവ്യദൃഷ്‌ടികൊണ്ട്‌ കണ്ടറിഞ്ഞു ഉപദേശിക്കുന്നതാണ്‌ പുനര്‍ജ്ജന്മമുണ്ടെന്നുള്ള സിദ്ധാന്തം.

ഏവം പുനര്‍ഭവം പ്രത്യക്ഷമപിചോപലഭ്യതേ - മാതാപിത്രാര്‍വ്വി സദൃശാന്യ പത്യാനി തുല്യസംഭവാനാം വര്‍ണ്ണസ്വരാകൃതി സത്വബുദ്ധി ഭാഗയവിശേഷാ. പ്ര വരാവര്‍ കുലജന്മ. ദാസ്യൈശ്വര്യം സുഖാസുഖമായുഃ, ആയുഷോവൈഷമ്യം. ഇഹാകൃതസ്യാവാപ്‌തിഃ, അശിക്ഷിതാനഞ്ച തദിതസ്‌തനപാനഹാസ ത്രാസാദീനാം ച പ്രവൃത്തിഃ ലക്ഷണോല്‍പത്തി കര്‍മ്മസാമാന്യേ, ഫലവിശേഷാഃ, മേധാക്വചില്‍ ക്വചില്‍ കര്‍മ്മണ്യമേധാ, ജാതിസ്‌മരണം, ഇഹാഗമനമിതശ്ച്യുതാനാം സമദര്‍ശനേ പ്രിയാ പ്രിയത്വം. 29

പുനര്‍ജ്ജന്മം ഇപ്രകാരം പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നതാണ്‌. മാതാപിതാക്കന്മാര്‍ക്ക്‌ തുല്യമല്ലാത്ത സന്താനങ്ങളുണ്ടാകുന്നു. തുല്യസന്താനങ്ങളുണ്ടായിട്ടുള്ളവര്‍ക്ക്‌ വര്‍ണ്ണം, സ്വരം, ആകൃതി, മനസ്സ്‌, ബുദ്ധി, ഭാഗ്യം ഇവ വ്യത്യസ്‌തമായിക്കാണുന്നു. ഒരാള്‍ ശ്രഷ്‌ഠകുലത്തില്‍ ജനിക്കുന്നു. ഒരാള്‍ നീചകുലത്തില്‍ ജനിക്കുന്നു. ഒരാള്‍ ദാസ്യവൃത്തി ചെയ്യുന്നു മറ്റൊരാള്‍ ഐശ്വര്യവാനായിക്കാണുന്നു. ചിലര്‍ക്ക്‌ ദീര്‍ഘായുസ്സായും ചിലര്‍ക്കല്‌പായുസ്സായും കാണുന്നു. യത്‌നിക്കാതാള്‍ക്ക്‌ നേട്ടമുണ്ടാകുന്നു പഠിപ്പിക്കാതെതന്നെ കരയുക, മുലകുടിക്കുക, ചിരിക്കുക, പേടിക്കുക മുതലായവ ചെയ്യുന്നു. ചില ദിക്കില്‍ ചില ലക്ഷണങ്ങളുണ്ടാകുന്നു. സാ ധാരണ കര്‍മ്മത്തില്‍ ചില വിശേഷങ്ങള്‍ കാണുന്നു. ചില കര്‍മ്മത്തില്‍ ബുദ്ധിയും ചില കര്‍മ്മത്തില്‍ ബുദ്ധിഹീനതയും കാണുന്നു ജാതിസ്‌മരണയുണ്ടാകുന്നു. ഒരു വസ്‌തു കണ്ടാല്‍ അതില്‍ ചിലര്‍ക്ക്‌ പ്രിയവും ചിലര്‍ക്കപ്രിയവും ഉണ്ടാകുന്നു ഇവയെല്ലാം ചത്തുപോയവര്‍ വീണ്ടും ജനിക്കുന്നു എന്നതിഌള്ള തെളിവാകുന്നു.

അത ഏവാഌമീയതേ യല്‍ സ്വകൃതമപരിഹാര്യമവിനാശി പൗര്‍വ്വദേഹികം ദൈവസംജ്ഞകമാഌ ബന്ധികം കര്‍മ്മ, തസ്യൈ തന്‍ഫലം ഇതശ്ചാന്യല്‍ ഭ വിഷ്യതീതി, ഫലാല്‍ ബീജമഌമീയതേ ഫലഞ്ചബീജാല്‍. 30

മേല്‍പറഞ്ഞതില്‍നിന്നുതന്നെ ഊഹിക്കാവുന്നതാണ്‌. മുന്‍ജന്മത്തില്‍ ചെയ്‌തതും ചെയ്‌തുതീര്‍ക്കാതെ ബാക്കിയായതും നശിക്കാത്തതും ഭാഗ്യമെന്നു പറയുന്നതുമായ കര്‍മ്മഫലം മുന്‍ജന്മത്തില്‍ പറഞ്ഞതിന്നഌസരിച്ച്‌ ഈ ജന്മത്തിലും തുടരുന്നതാണെന്ന്‌ ഈ പറഞ്ഞതായ കര്‍മ്മഫലം അല്ലെങ്കില്‍ ഇപ്പോള്‍ അഌഭവിക്കുന്ന കര്‍മ്മഫലം മുന്‍ജന്മത്തിന്റേതാകുന്നു. ഇപ്പോള്‍ ചെയ്യുന്ന കര്‍മ്മഫലത്തിന്നഌസരിച്ചു പുനര്‍ജ്ജന്മമുണ്ടാവുകയും ചെയ്യുന്നു. കായയില്‍നിന്ന്‌ വിത്തിനേയും വിത്തില്‍നിന്ന്‌ കായയേയും ഊഹിച്ചറിയാവുന്നതാണ്‌. അപ്പോള്‍ മുന്‍ജന്മത്തില്‍ ചെയ്‌ത കര്‍മ്മഫലത്തിന്നഌസരിച്ചാണ്‌ ഇപ്പോള്‍ ജനിച്ചതെന്നും ഇപ്പോള്‍ ചെയ്യുന്ന കര്‍മ്മഫലത്തിന്നഌസരിച്ചു വീണ്ടും ജനിക്കുമെന്നര്‍ത്ഥം.

യുക്തിശ്ചൈഷാ ഷള്‍ധാതു സമുദായാല്‍ ഗര്‍ഭജന്മാ, കര്‍ത്തൃ കരണ സംയോ ഗാല്‍ക്രിയാ, കൃതസ്യ കര്‍മ്മണഃ ഫലം നാ കൃതസ്യ നാങ്കുരോല്‍പത്തിര ബീ ജാല്‍, കര്‍മ്മസദൃശം ഫലം, നാന്യസ്‌മാല്‍ ബീജാദന്യസ്യോല്‍ പത്തിരിതി യൂക്തി. 31

പുനര്‍ജ്ജന്മമുണ്ടെന്ന്‌ പറയുന്നതിന്റെ യുക്തി ഇതാകുന്നു. പഞ്ചമഹാഭൂതവും ആത്മാവും കൂടിച്ചേരുമ്പോള്‍ ഗര്‍ഭോല്‌പാദനമുണ്ടാകുന്നു കര്‍ത്താവും കര്‍മ്മവും കൂടിച്ചേരുമ്പോള്‍ ക്രിയയുണ്ടാകുന്നു. ചെയ്‌ത കര്‍മ്മത്തിന്ന്‌ ഫലമുണ്ടാകും. ചെയ്യാത്ത കര്‍മ്മത്തിന്ന്‌ ഫലമുണ്ടാകുന്നതല്ല. വിത്തില്ലാതെ മുളയുണ്ടാകുന്നതല്ല. കര്‍മ്മത്തിന്നഌസരിച്ചായിരിക്കും. കര്‍മ്മഫലം, ഒരു വിത്തില്‍നിന്ന്‌ മറ്റൊരു സസ്യം ഉണ്ടാകുന്നതല്ല. ഇതാണ്‌ പുനര്‍ജ്ജന്മമുണ്ടെന്ന്‌ പറയുന്നതിന്റെ യുക്തി.

ഏവം പ്രമാണൈശ്ചതുര്‍ഭിരുപദിഷ്‌ടേ പുനര്‍ഭവേ ധര്‍മ്മദ്വാരേഷ്വധീയേത. തദ്യഥാ - ഗുരുശുശ്രൂഷായാമദ്ധ്യയനേ ബ്രഹ്മചര്യായാം ദാരക്രിയായാമ പത്യോ ല്‍പാദനേ ഭൃത്യഭരണേ അതിഥിപൂജായാം ദാനേനഭിദ്ധ്യായാം തപസ്യ ന സൂയായാം ദേഹവാങ്‌മാനസേ കര്‍മ്മണ്യ ക്ലിഷ്‌ടേ ദേഹേന്ദ്രിയമനോര്‍ത്ഥ ബുദ്ധ്യാത്മ പരീക്ഷായാം മനസ്സമാധാവിതി. 32

ഇപ്രകാരം ആപ്‌തവാക്യാദി നാല്‌ പ്രമാണങ്ങളാല്‍ പുനര്‍ജ്ജന്മം ഉപദേശിക്കപ്പെട്ടതില്‍ പരാലോകൈഷണ സമ്പാദിക്കുവാനായി ധര്‍മ്മമാര്‍ഗ്ഗത്തില്‍ ശ്രദ്ധവെക്കേണ്ടതാണ്‌. അത്‌ എന്തെല്ലാമെന്നുവെച്ചാല്‍ - ഒന്നാമത്തെ ബ്രഹ്മചര്യാ ശ്രമത്തില്‍ ഗുരുശുശ്രൂഷ വേദപഠനം, ബ്രഹ്മചര്യാഌഷ്‌ഠാനം എന്നിവ ചെയ്യണം. രണ്ടാമത്തെ ഗൃഹസ്ഥാശ്രമത്തില്‍ വിവാഹം, സന്താനോല്‌പാദനം, ഭൃത്യപരിപാലനം, അതിഥിപൂജ, ദാനം പരധനേച്ഛയില്ലാതിരിക്കുക എന്നിവ ചെയ്യണം. മൂന്നാമത്ത വാനപ്രസ്ഥാശ്രമത്തില്‍ തപസ്സ്‌ ചെയ്യുകയും അസൂയ ഇല്ലാതിരിക്കുകയും ശരീരംകൊണ്ടും വാക്ക്‌ കൊണ്ടും മനസ്സുകൊണ്ടും ക്ലേശമില്ലാത്ത കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം. നാലാമത്തെ സന്യാസാശ്രമത്തില്‍ ശരീരം, ഇ ന്ദ്രിയം, മനസ്സ്‌, ശബ്‌ദാദി വിഷയങ്ങള്‍. ബുദ്ധി, ആത്മാവ്‌ ഇവയെ പരീക്ഷിച്ചറിഞ്ഞു സമാധിയില്‍ മനസ്സ്‌ വെക്കണം.

യാനി ചാന്യാന്യപി ഏവം വിധാനി കര്‍മ്മാണി സതാമവിഗര്‍ഹിതാനി സ്വ ര്‍ഗ്ഗ്യാണി വൃത്തിപുഷ്‌ടികരാണ? വിദ്യാല്‍ താന്യാരഭേത കര്‍ത്തും തഥാകൂര്‍വ്വ ന്നിഹ ചൈവ യശോ ലഭതേ പ്രത്യച സ്വര്‍ഗ്ഗമിതി തൃതീയാ പരലോകൈ ഷണാ വ്യാഖ്യാതാ ഭവതി. 33

ആശ്രമധര്‍മ്മങ്ങള്‍ കൂടാതെ മറ്റ്‌ സല്‍ക്കര്‍മ്മങ്ങളേതോ അതും സ്വത്തുക്കള്‍ക്ക്‌ ഹിതമായിട്ടുള്ളതും സ്വാര്‍ഗ്ഗഹിതമായിട്ടുള്ളതും സദ്വൃത്തിയും അഭിവൃദ്ധികരവുമായ പ്രവര്‍ത്തി ഏതോ അവയേയും അറിഞ്ഞു ചെയ്യുവാന്‍ ശ്രമിക്കണം. അപ്രകാരം ചെയ്‌താല്‍ ഇഹലോകത്തില്‍ യശസ്സ്‌ ലഭിക്കുകയും മരിച്ചാല്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കുകയും ചെയ്യും ഇപ്രകാരം മൂന്നാമത്തേതായ പരലോകൈഷണയേയും വിവരിക്കപ്പെട്ടു.

അഥ ഖലുത്രയ ഉപസ്‌തംഭാഃ ത്രിവിധംബലം, ത്രിണ്യായതനാനി, ത്രയോരോ ഗാഃ ത്രയോരോഗമാര്‍ഗ്ഗാഃ, ത്രിവിധാ ഭിഷജാഃ, ത്രിവിധമൗഷധമിതി. 34

മൂന്ന്‌ ഉപസ്‌തംഭമാകുന്നു. ബലം മൂന്ന്‌ വിധത്തിലാകുന്നു. രോഗകാരണം മൂന്നാകുന്നു. രോഗങ്ങള്‍ മൂന്നാകുന്നു. വൈദ്യന്മാര്‍ മൂന്നുവിധത്തിലാകുന്നു. ഔഷധവും മൂന്നുവിധത്തിലാകുന്നു.

ത്രയ ഉപസ്‌തംഭാ ഇത്യാഹാരഃ, സ്വപ്‌നോ ബ്രഹ്മചര്യമിതി ഏഭിസ്‌തിഭിര്യു യുക്തി യുക്തൈരുപസ്‌തബ്‌ധമുപസ്‌തംഭൈഃ ശരീരം ബലവര്‍ണ്ണോപചിതം അഌവര്‍ത്തതേ യാവദായുഷഃ സംസ്‌ക്കാരാല്‍ സംസ്‌കാരമഹിതമഌപ സേവമാനസ്യംയ ഇഹൈവോപദേക്ഷ്യാത. 35

ആഹാരം, നിദ്ര, ബ്രഹ്മചര്യ ഇവയാകുന്നു. മൂന്ന്‌ സ്‌തംഭങ്ങള്‍, യുക്തി യുക്തം പ്രയോഗിക്കപ്പെടുന്ന ഈ മൂന്നുപസ്‌തംഭങ്ങളാല്‍ (താങ്ങിനാല്‍) ശരീരം ബല-വര്‍ണ്ണ-പുഷ്‌ടി വര്‍ദ്ധനവോടുകൂടി ആയുസ്സുള്ളതുവരെ തുടരുന്നതായിരിക്കും. ഈ മൂന്നും അഹിതമായി ശീലിക്കുന്നവന്നുണ്ടാകുന്ന ആയുഃ സംസ്‌കാരം യാതൊന്നുണ്ടോ അതും ഇവിടെതന്നെ വിവരിക്കുന്നതായിരിക്കും.

ത്രിവിധം ബലമിതി സഹജം, കാലജം, യുക്തികൃതശ്ച, സഹജം യച്ഛരീര സത്വയോഃ പ്രാകൃതം കാലകൃതമൃതുവിഭാഗജം വയസ്‌കൃതഞ്ച, യുക്തികൃതം പുനസ്‌തഭ്യദാ ഹരോചഷ്‌ടായോഗജം. 36

സഹജം, കാലജം, യുക്തികൃതം എന്നിങ്ങിനെ ബലം മൂന്നുവിധത്തിലാകുന്നു. ശരീരത്തിന്നും മനസ്സിന്നും പ്രകൃത്യാ ഉണ്ടാകുന്ന ബലം സഹജബലമാകുന്നു. ഋതുക്കളുടെ വ്യത്യാസത്തിന്നഌസരിച്ചും വയസ്സിന്റെ വ്യത്യാസത്തിനുസരിച്ചും ഉണ്ടാകുന്നു. ബലം കാലജബലമാകുന്നു. ആഹാരവിഹാരത്താലും രസായന വാജീകരണായാഗജന്യമായും ഉണ്ടാകുന്ന ബലം യുക്തികൃതബലമാകുന്നു.

ത്രിണ്യായതനാനീതി - അര്‍ത്ഥാനാം കര്‍മ്മണഃ കാലസ്യച അതിയോഗായോഗ മിത്ഥ്യായോഗാഃ. 37

പഞ്ചേന്ദ്രിയാര്‍ത്ഥങ്ങളുടേയും കര്‍മ്മത്തിന്റേയും കാലത്തിന്റേയും അതിയോഗം, അയോഗം, മിത്ഥ്യായോഗം ഇവയാകുന്നു രോഗത്തിന്റെ മൂന്ന്‌ കാരണങ്ങള്‍.

തത്രാദി പ്രഭാവതാം ദൃശ്യാനാമതിമാത്രം ദര്‍ശനമതിയോഗഃ സര്‍വ്വശോദര്‍ശ നമയോഗഃ, അതിസൂക്ഷ്‌മാതിശ്ലിഷ്‌ടാതി വിപ്രകൃഷ്‌ടരൗദ്ര ഭൈരവാല്‍ഭൂത ദ്വിഷ്‌ടബീഭല്‍സവികൃതാദിരുപദര്‍ശനം മിത്ഥ്യായോഗഃ. 38

അതില്‍ അത്യന്തം പ്രഭയുള്ള വസ്‌തുക്കളെ അധിക സമയം നോക്കുന്നത്‌ അതിയോഗം. എല്ലാറ്റിനേയും തീരേ നോക്കാതിരിക്കുന്നത്‌ അയോഗം. അതിസൂക്ഷ്‌മമായതോ കണ്ണിന്റെ ഏറ്റവും അടുത്തായോ വളരെ ദൂരെയായോ ഉ ഗ്രവും ഭയാനകവും അത്ഭുതവും ദുഷിച്ചതും അറപ്പുണ്ടാക്കുന്നതും വികൃതവുമായ രൂപങ്ങളെയോ കാണുന്നത്‌ മിത്ഥ്യായോഗം. ഇത്‌ നേത്രാര്‍ത്ഥമായ ദര്‍ശനത്തിന്റെ ഹീനമിത്ഥ്യാതിയോഗമാകുന്നു.

തഥാതിമാത്രസ്‌തനിത പടഹോല്‍ കൃഷ്‌ടാദീനാം ശബ്‌ദനോമതിമാത്രം ശ്രവണമിതയോഗഃ സര്‍വ്വശോശ്രവണമയോഗഃ പുരുഷേഷ്‌ട വിനാശോപഘാത പ്ര ധര്‍ഷണ ഭീഷണാദി ശബ്‌ദഗ്രഹണം മിത്ഥ്യായോഗഃ. 39

അത്യുച്ചത്തിലുള്ള ഇടി-പടഹാദി ശബ്‌ദങ്ങള്‍ മുതലായത്‌ അതിയായി കേള്‍ക്കുന്നത്‌ അതിയോഗം. ഒരു ശബ്‌ദവും കേള്‍ക്കാതിരിക്കുന്നത്‌ അയോഗം, പരുഷം പ്രിയപ്പെട്ട വസ്‌തുവിനാശം, മരണം, ദുര്‍വ്വാക്ക്‌, ഭീഷണം മുതലായവ കേള്‍ക്കുന്നത്‌ മിത്ഥ്യായോഗം ഇത്‌ ശ്രാത്രാര്‍ത്ഥമാകുന്ന കേള്‍വിയുടെ ഹീനമിത്ഥ്യായോഗമാകുന്നു.

തഥാതി തീക്ഷ്‌ണോഗ്രാഭിഷ്യന്ദീനാം ഗന്ധാനാമതിമാത്രം ഘ്രാണമതിയോഗഃ സര്‍വ്വശോഘ്രാണയോഗഃ പൂതിദ്വിഷ്‌ടാമേദ്ധ്യ ക്ലിന്നവിഷപവന കുണപ ഗന്ധാദിഘ്രാണം മിത്ഥ്യായോഗ. 40

കുരുമുളക്‌ മുതലായ അതിതീക്ഷ്‌ണതയുള്ള വസ്‌തുക്കളുടേയും വയമ്പ്‌ മുതലായ അഭിഷ്യന്ദിയായ വസ്‌തുക്കളുടേയും മണം അതിയായി ഏല്‌ക്കുന്നത്‌ അതിയോഗം. ഒരു മണവും ഏല്‌ക്കാതിരിക്കുന്നത്‌ അയോഗം. ദുര്‍ഗ്ഗന്ധം ഇഷ്‌ടമില്ലാത്ത ഗന്ധം. മലഗന്ധം, നഞ്ഞു ചീത്തയായ ഗന്ധം, വിഷവായു, ശവഗന്ധം മുതലായവ അതിയായി വാസനിക്കുന്നത്‌ മിത്ഥ്യായോഗം. ഇത്‌ നാസാര്‍ത്ഥമാകുന്ന ഘ്രാണത്തിന്റെ ഹീനമിത്ഥ്യാതി യോഗമാകുന്നു.

തഥാരസാനാമത്യാദാന മതീയോഗഃ, അനാദാനമയോഗഃ, മിത്ഥ്യായോഗോ രാ ശിവര്‍ജ്ജേഷ്വാഹാരിവിധിവിശേഷായതനേഷ്‌ടുപദേക്ഷ്യതേ. 41

മധുരാദി രസങ്ങളെ അതിയായി ശീലിക്കുന്നത്‌ അതിയോഗം. രസങ്ങളൊന്നും ശീലിക്കാതിരിക്കുന്നത്‌ അയോഗം. മിത്ഥ്യായോഗം വിമാനസ്ഥാനത്തില്‍ ഒന്നാം അദ്ധ്യായത്തില്‍ ആഹാരവിധി വിശേഷായതനങ്ങളില്‍ വിവരിക്കപ്പെടുന്നുണ്ട്‌. അതായത്‌ പ്രകൃതി, കാരണം, സംയോഗം, രാശി, ദേശം, കാലം ഉപയോഗസംസ്ഥാ ഉപയോക്ത ഇവ എട്ടെണ്ണമാണ്‌ ആഹാരവിധിഭേദകാരണം. ഇവയില്‍ രാശിവര്‍ജ്ജ്യം എന്ന്‌ പറയുവാന്‍ കാരണം രാശിയെന്നാല്‍ ഹീനാതിമാ ത്രമാകുന്നു. അതിവിടെ ആദ്യം പറഞ്ഞിരിക്കുകയാണല്ലോ. ഇത്‌ നാവിന്റെ വിഷയമായ രസത്തിന്റെ ഹീനമിത്ഥ്യാതി യോഗമാകുന്നു.

തഥാതി ശിതോഷ്‌ണാനാം സ്‌പൃശ്യാനാം സ്‌നാനാഭ്യംഗോല്‍സാദനാദീനാഞ്ച അത്യുപസേവന മതിയോഗഃ സര്‍വ്വശോഌപസേവനമയോഗഃ വിഷമസ്ഥാനാഭി ഘാതാ ശുചിഭൂത സംസ്‌പര്‍ശാദയശ്ചേതി മിത്ഥ്യായോഗഃ. 42

അധികം ശീതമോ അധികം ചൂടോ ഉള്ള വെള്ളമോ മേല്‍ തേക്കുവാഌള്ള എണ്ണം പായസം മുതലായവയോ അമിതമായി ശീലിക്കുന്നത്‌ അയോഗം ഉയര്‍ന്നും താഴ്‌ന്നുമുള്ള സ്ഥലത്തിരിക്കുക, അടിയേല്‍ക്കുക, ദുഷിച്ചതിനെ സ്‌പര്‍ശിക്കുക, ഭൂതസ്‌പര്‍ശം (രോഗജ കിടാണു സ്‌പര്‍ശം) മുതലായവ മിത്ഥ്യാതിയോഗമാകുന്നു. ഇത്‌ ചര്‍മ്മവിഷയമായ സ്‌പര്‍ശനത്തിന്റെ ഹീനമിത്ഥ്യാതി യോഗമാകുന്നു.

തത്രകം സ്‌പര്‍ശനേന്ദ്രിയ മിന്ദ്രിയാണാ മിന്ദ്രിയവ്യാപകം ചേതസ്സമവായിസ്‌പ ര്‍ശ വ്യാപ്‌തേര്‍ വ്യാപകമചിചചേതഃ, തസ്‌മാല്‍ സര്‍വ്വേന്ദ്രിയാണാം വ്യാപക സ്‌പര്‍ശകൃതോയോ ഭാവവിശേഷഃ സോയമഌപശയാല്‍ പഞ്ചവിധഃ തിവി ധ വികല്‌പോ ഭവത്യസാത്മ്യേന്ദ്രിയാര്‍ത്ഥ സംയോഗഃ, സാത്മ്യാര്‍ത്ഥോപശ യാര്‍ത്ഥഃ. 43

പഞ്ചേന്ദ്രിയങ്ങളില്‍ സ്‌പര്‍ശനേന്ദ്രിയം ഒന്നുമാത്രം മനസ്സോടുചേര്‍ന്നു മറ്റുള്ള എല്ലാ ഇന്ദ്രിയങ്ങളിലും വ്യാപിച്ചു നില്‌ക്കുന്നു. സ്‌പര്‍ശനത്തിന്റെ വ്യപ്‌തിക്ക്‌ മനസ്സും വ്യാപകമായിരിക്കണം. അതിനാല്‍ മനസ്സോടു ചേര്‍ന്നു വ്യാപകമായിരിക്കുന്ന സ്‌പര്‍ശേന്ദ്രിയത്താല്‍ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും യാതൊരു ഭാവവിശേഷം ഉണ്ടാകുന്നുവോ അസാത്മ്യം ഹേതുവായി അഞ്ചുവിധത്തിലാകുന്നു. (അതായത്‌ മനസ്സംബന്ധിയായ ത്വഗിന്ദ്രിയം മറ്റുള്ള ചക്ഷുഃശ്രാത്രാദി നാലി ന്ദ്രിയങ്ങളിലും വ്യാപിച്ചുനില്‌ക്കുന്നതുകൊണ്ടാണ്‌ ദര്‍ശനാഭി അഌഭവമുണ്ടാകുന്നതെന്നര്‍ത്ഥം) അന്യോന്യം സാത്മ്യമല്ലാത്ത ഈ അഞ്ചിന്ദ്രിയങ്ങളുടേയും വിഷയസംയോഗത്തില്‍ അതിയോഗം അയോഗ. മിത്ഥ്യായോഗം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള വ്യത്യാസവും ഉണ്ടാകുന്നു. സാത്മ്യം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെയാണ്‌ ഇവിടെ ഉപശയം എന്ന പദത്തിന്നും അര്‍ത്ഥം.

കര്‍മ്മവാങ്‌മന ശരീരപ്രവൃത്തിഃ, തത്രവാങ്‌മനഃ ശരീരാതി പ്രവൃത്തിരതിയോ ഗഃ സര്‍വ്വശോപ്രവൃത്തിയോഗാഃ, സൂചകാ നൃതാകാല കലഹാപ്രിയാ ബദ്ധാഌപചാര പരുഷവചനാദിര്‍ വാങ്‌ മിത്ഥ്യായോഗഃ. ഭയശോക ക്രാധലോഭ മോഹമാനേര്‍ഷ്യാ മിത്ഥ്യാ ദര്‍ശനാദിര്‍മാനസോ മിത്ഥ്യായോഗ. വേഗവി ധാരണോദീരണ വിഷമസ്‌ഖലനാഗമന പതനാംഗ പ്രണിധാനാംഗ പ്രദൂ ഷണ പ്രഹാരാഖമര്‍ദ്ദന പ്രാണോപരോധ സംക്ലേശനാദിഃ ശാരീരോ മിത്ഥ്യായോഗ! 44

കര്‍മ്മമെന്നത്‌, വാക്ക്‌, മനസ്സ്‌, ശരീരം എന്നിവയുടെ പ്രവൃത്തിയാകുന്നു. വാക്കിന്റേയും മനസ്സിന്റേയും ശരീരത്തിന്റേയും അതിപ്രവൃത്തിക്ക്‌ അതിയോഗ എന്നു പറയുന്നു. അവകൊണ്ടൊന്നും ചെയ്യാതിരിക്കുന്നത്‌ ഹീനയോഗമാകുന്നു. ഏഷണി പറയുക, കളവ്‌ പറയുക, വേണ്ടുന്നേരത്ത്‌ പറയാതിരിക്കുക, കലഹിക്കുക, ആര്‍ക്കും രസിക്കാത്തത്‌ പറയുക, അബദ്ധം പറയുക, എന്തിഌം എതിര്‌ പറയുക, പരുഷമായി സംസാരിക്കുക മുതലായവ വാക്കിന്റെ മിത്ഥ്യായോഗമാകുന്നു. ഭയം, ശോകം, ക്രാധം, ലോഭം, മോഹം, മാനം, ഈര്‍ഷ്യ, നാസ്‌തിക്യ ബുദ്ധി മുതലായവ മനസ്സിന്റെ മിത്ഥ്യായോഗമാകുന്നു പ്രവൃത്തമാനമായ മല-മൂത്രാദിവേഗങ്ങളെ തടയുക, കാലിടറി വീഴാന്‍ നോക്കുക, വിഷമിച്ചു നടക്കുക, വീഴ്‌ചപറ്റുക, അവയവങ്ങള്‍ തമ്മില്‍ കെട്ടിപ്പിണക്കുക, അവയവങ്ങളെ ദുഷിപ്പിക്കുക, അടി-ഇടി മുതലായവ ഏല്‌ക്കുക, ശ്വാസോച്ഛ്വാസങ്ങള്‍ തടയുക, വെയില്‌-മഞ്ഞ്‌-ഉപവാസം ഇത്യാദികളാല്‍ ശരീരത്തെ ക്ലേശിപ്പിക്കുക മുതലായവ ശാരീരികമായ മിത്ഥ്യായോഗമാകുന്നു.

സംഗ്രഹേണ ചാതിയോഗായോഗവര്‍ജ്ജം കര്‍മ്മവാങ്‌മനഃ ശരീരജ മഹിതമഌ ദിഷ്‌ടയേല്‍ തച്ചമിത്ഥ്യായോഗം വിദ്യാല്‍ ഇതിത്രിവിധം വികല്‍പം ത്രിവി ധമേവകര്‍മ്മ പ്രജ്ഞാപരാധ ഇതി വ്യവസ്യേല്‍. 45

ചുരുക്കത്തില്‍ അതിയോഗവും ഒഴികെ വാക്കിന്റേയും മനസ്സിന്റേയും ശരീരത്തിന്റേയും കര്‍മ്മത്തില്‍ അഹിതമായിട്ടുള്ളതും ഇവിടെ ഉപദേശിക്കപ്പെടാത്തതും ഏതോ അവയും മിത്ഥ്യായോഗമാണെന്നറിയണം. അതിയോഗം, അയോഗം, മിത്ഥ്യായോഗം എന്നീ വിധത്തിലുള്ള വ്യത്യാസം ഇപ്രകാരമാകുന്നു. വാക്കിന്റേയും മനസ്സിന്റെയും കര്‍മ്മവും മൂന്നുവിധത്തില്‍ തന്നെയാകുന്നു. ഇത്‌ പ്രജ്ഞാപരാധം (വേണ്ടതുപോലെ ആലോചിക്കാതെ പ്രവര്‍ത്തിക്കുക നിമിത്തം ഉണ്ടാകുന്നത്‌) ആണെന്നറിയണം.

ശിതോഷ്‌ണ വര്‍ഷലക്ഷാണഃ പുനര്‍ഹേമന്ത ഗ്രീഷ്‌മവര്‍ഷാഃ സംവല്‍സരഃ സകാലഃ. ത ത്രാതിമാത്ര സ്വലക്ഷണഃ കാലഃ കാലാതിയോഗഃ, ഹീനസ്വലക്ഷണ കാലം കാലയോഗഃ, യഥാസ്വലക്ഷണ വിപരീത ലക്ഷണസ്‌തു കാലഃ കാലമി ത്ഥ്യായോഗഃ, കാലഃ പുനഃ പരിണാമ ഉച്യതേ. 46

ശീത-ഉഷ്‌ണ-വര്‍ഷ ലക്ഷണങ്ങളോടുകൂടിയ ഹേമന്ത - ഗ്രീഷ്‌മ - വര്‍ഷഋതുക്കള്‍ ചേരുന്നത്‌ സംവത്സുരം എന്ന കാലമാകുന്നു. (ശരല്‍-ശിശിര-വസന്തഋതുക്കള്‍കൂടി ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കണം. അതായത്‌ കാലത്തുണ്ടാകുന്ന ശീതോഷ്‌ണവര്‍ഷങ്ങള്‍ അധികമായുണ്ടായാല്‍ അത്‌ കാലാതിയോഗമാകുന്നു. അതാത്‌ കാലത്തുണ്ടാകേണ്ടുന്ന ശീതോഷ്‌ണവര്‍ഷങ്ങള്‍ ഇല്ലാതായാല്‍ അത്‌ കാലായോഗമാകുന്നു. അതാത്‌ കാലത്തുണ്ടാകേണ്ടുന്ന ശീതോഷ്‌ണവര്‍ഷ ലക്ഷണങ്ങള്‍ വിപരീതമുണ്ടായാല്‍ അത്‌ കാലത്തിന്റെ മിത്ഥ്യായോഗമാകുന്നു. പിന്നെ കാലത്തിന്ന്‌ പരിണാമം എന്നു കൂടി പറയുന്നു.

ഇത്യസാത്മേന്ദ്രിയാര്‍ത്ഥ സംയോഗഃ പ്രജ്ഞാപരാധഃ പരിണാമശ്ചേതിത്രയ സ്‌ത്രിവി ധവികല്‍പാഃ കാരണം വികാരാണാം. സമയോഗ യുക്തദസ്‌തു പ്രകൃതിഹേതവോ ഭവന്തി. 47

ഇപ്രകാരം അസാത്മേന്ദ്രിയാര്‍ത്ഥ സംയോഗം, പ്രജ്‌ഞാപരാധം, പരിണാമം എന്നീ മൂന്നിന്റേയും അതിയോഗം, അയോഗം, മിത്ഥ്യായോഗം എന്നീ മൂന്നവിധ വ്യത്യാസങ്ങള്‍ രോഗങ്ങള്‍ക്ക്‌ കാരണമായിത്തീരുന്നു ഇന്ദ്രിയാര്‍ത്ഥങ്ങളുടെ സമ്യഗ്യോഗം ആരോഗ്യത്തിന്ന്‌ കാരണമായിത്തീരുന്നു.

സര്‍വ്വേഷാമേവ ഭാവാനാം ഭാവാഭാവൗനാന്തരേണ യോഗാ യോഗാതിയോഗ മിത്ഥ്യായോഗാല്‍ സമൂപലഭ്യേതേ, യഥാ സംയുക്ത്യപേക്ഷിണൗ ഹി ഭാവാ ഭാവൗ. 48

എല്ലാ വസ്‌തുക്കളുടെയും ഭാവാഭാവങ്ങള്‍ (യഥാര്‍ത്ഥരൂപവും അന്യഥാരൂപവും) സമ്യഗ്യോഗം, അയോഗം, അതിയോഗം, മിഥ്യായോഗം എന്നീ വ്യത്യാസങ്ങളില്‍നിന്നല്ലാതെ ഉണ്ടാകുന്നതല്ല. എന്നാല്‍ ഭാവാഭാവങ്ങള്‍ (സ്ഥിതിവിനാശങ്ങള്‍) ഓരോ വസ്‌തുവിലും ചേരുന്ന ചേര്‍ച്ചയെ അപേക്ഷിച്ചാണിരിക്കുന്നത്‌. അതായത്‌ ഒരു ചെടി വേണ്ടുന്ന വിധത്തിലുള്ള വെള്ളവും സൂര്യരശ്‌മിയും മറ്റും കിട്ടിയാല്‍ അതിന്റെ യഥാര്‍ത്ഥഭാവത്തില്‍ നില്‌ക്കും. വെള്ളവും ചൂടും മറ്റും അധികമായാല്‍ അഭാവം (നാശം) സംഭവിക്കുകയും ചെയ്യും.

ത്രയോരോഗാ ഇതി നിജാഗന്തുമാനസാഃ തത്രനിജഃ ശരീരദോഷ സമുത്ഥ, അ ശന്തുര്‍ഭൂതവഷവായ്വഗ്നി സംപ്രഹരാദി സമുത്ഥഃ, മാനസഃ പുനരിഷ്‌ടസ്യാലാ ഭാല്ലാഭാച്ചാനിഷ്‌ടസ്യോപജായതേ. 49

രോഗങ്ങള്‍ നിജം, ആഗന്തു, മാനസം എന്നിങ്ങിനെ മൂന്നുവിധത്തിലാകുന്നു. അതില്‍ നിജരോഗം വാത -പിത്ത-കഫദോഷജന്യമാകുന്നു. ആഗന്തുരോഗം ഭൂതം (രോഗാണു), വിഷം, വായു, അഗ്നി, അടി, ഇടി മുതലായവകൊണ്ടുണ്ടാകുന്നു. മാനസികരോഗം ഇഷ്‌ടപ്പെട്ടതിനെ ലഭിക്കാ യ്‌കയാലും ഇഷ്‌ടപ്പെടാത്തതിനെ ലഭിക്കയാലും ഉണ്ടാകുന്നതാകുന്നു.

തത്രബുദ്ധിമതാ മാനസവ്യാധി പരീതേനാപി സദാബുദ്ധ്യാഹിതാ ഹിതമവേക്ഷ്യാ വേക്ഷ്യ ധര്‍മാമാര്‍ത്ഥ കാമാനാ മഹിതാനാമഌപസേ വനേ പ്രയതിതവ്യം. നഹ്യ ന്തരേണലോകേ ത്രയമേതന്‍മാനസം കിഞ്ചിന്നിഷ്‌പദ്യതേ സുഖം വാ ദുഃഖം വാ, ത സ്‌മാരേ തച്ചാഌഷ്‌ഠേയം, തദ്വിദ്യ വൃദ്ധാനാംചോപ സേവനേപ്രയതിതവ്യം, ആ ത്മദേശകാലബല ശക്തിജ്ഞാനേ യഥാവച്ചേതി. 50

ബുദ്ധിമാനായവന്‍ മാനസികവ്യാധി പിടിപെട്ടാല്‍ ഹിതവും അഹിതവുമായിട്ടുള്ളതിനെ ബുദ്ധികൊണ്ട്‌ നല്ലവണ്ണം ആലോചിച്ചാലോചിച്ചു ധര്‍മാമാര്‍ത്ഥ കാമങ്ങള്‍ക്ക്‌ അഹിതമായിട്ടുള്ളതിനെ ശീലിക്കാതിരിക്കുന്നതിഌം ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ക്ക്‌ അഹിതമായിട്ടുള്ളതിനെ ശീലിക്കാതിരി ക്കുന്നതിഌം ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ക്ക്‌ ഹിതമായിട്ടുള്ളതിനെ ശീലിക്കുന്നതിഌം പ്രയത്‌നിക്കണം. എന്തെന്നാല്‍ ധര്‍മാമാര്‍ത്ഥകാമങ്ങള്‍ മൂന്നും കൂടാതെ മനസ്സ്‌ അല്‌പംപോലും സുഖത്തേയോ ദുഃഖത്തേയോ പ്രാപിക്കുന്നതല്ല. അതിനാല്‍ ഈ മൂന്ന്‌ തന്നെയാണ്‌ അഌഷ്‌ഠിക്കേണ്ടത്‌. അവ അറിയുവാനായി ജ്ഞാനവൃദ്ധന്മാരുടെ സേവനത്തിലും ആത്മജ്ഞാനം, ദേശം, കാലം, ബലം, ശക്തി എന്നിവയുടെ ജ്ഞാന ത്തിലും വേണ്ടതുപോലെ പ്രവര്‍ത്തിക്കണം.

ഭവതിചാത്ര- മാനസം പ്രതിഭൈഷജ്യാ ത്രിവര്‍ഗ്ഗസ്യാന്വവേക്ഷണം തദ്വിദ്യസേവാ വിജ്ഞാനമാത്മാദീനാഞ്ച സര്‍വ്വശഃ. 51

ധര്‍മാര്‍ത്ഥകാമങ്ങളുടെ വിചാരപൂര്‍വ്വമായ അഌഷ്‌ഠാനം, മനോദോഷൗഷധങ്ങളെ അറിയുന്നവ രുടെ സേവ, ആത്മാവ്‌, ദേശം, കാലം, ബലം, ശക്തി എന്നിവയുടെ സമ്പൂര്‍ണ്ണജ്ഞാനം എന്നിവ മാനസിക രോഗ ങ്ങളുടെ ഔഷധമാകുന്നു.

ത്രയോരോഗമാര്‍ഗ്ഗാ ഈതി - ശാഖാമര്‍മ്മാസ്ഥി സന്ധയഃ കോഷ്‌ഠശ്ചതത്ര ശാഖാ രക്താദയോധാതവഃ ത്വക്‌ച, സ ബാഹ്യോ രോഗമാര്‍ഗ്ഗഃ, മര്‍മ്മാണി പുനര്‍വ്വ സ്‌തി ഹൃദയമൂര്‍ദ്ധാദീനി, അസ്ഥിസന്ധയോ സ്ഥി സംയോഗോഃ തത്രാ പനിബ ന്ധാശ്ച സ്‌നായുകണ്‌ഡരാഃ സ മദ്ധ്യമോ രോഗമാര്‍ഗ്ഗഃ, കോഷ്‌ഠ പുനരു ച്യതേ മ ഹാസ്രാതഃ ശരീരമദ്ധ്യം മഹാനിമ്‌നമാമ പക്വാശയശ്ചേതി പര്യായ ശബ്‌ദൈഃ തന്ത്ര, സരോഗമാര്‍ഗ്ഗ ആഭ്യന്തര ഇതി. 52

രോഗമാര്‍ഗ്ഗങ്ങള്‍ മൂന്നാകുന്നു. 1. ശാഖ, 2. മര്‍മ്മാസ്ഥി സന്ധികള്‍, 3. കോഷ്‌ഠം അതില്‍ ശാഖയെന്നത്‌ രക്താദിധാതുക്കളും ചര്‍മ്മവുമാകുന്നു. അത്‌ ബാഹ്യമായുള്ള രോഗമാര്‍ഗ്ഗവുമാകുന്നു. മര്‍മ്മ ങ്ങള്‍ - വസ്‌തി, ഹൃദയം, മൂര്‍ദ്ധാവ്‌ മുതലായവയാകുന്നു. അസ്ഥിസന്ധികള്‍ - അന്യോന്യം അസ്ഥിചേ രുന്ന സ്ഥലങ്ങളാകുന്നു. അവിടെ സ്‌നായുക്കളും കണ്‌ഡരകളും ബന്ധിച്ചിരിക്കുകയും ചെയ്യും. അത്‌ രോഗങ്ങളുടെ മദ്ധ്യമാര്‍ഗ്ഗമാകുന്നു. കോഷ്‌ഠമെന്നത്‌ മഹാസ്രാതസ്സ്‌, ശരീരമദ്ധ്യം, മഹാ നിമ്‌നം, ആമപക്വാശയം എന്നീ പര്യായ ശബ്‌ദങ്ങളാല്‍ പറയപ്പെടുന്നു. അത്‌ ഉള്ളിലുള്ള രോഗങ്ങ ളുടെ മാര്‍ഗ്ഗമാകുന്നു.

തത്രഗണ്‌ഡ പിഡകാലജ്യപജീ ചര്‍മ്മകീലാധിമാംസമശക കുഷ്‌ഠ വ്യംഗാദയോ വികാരാ ബഹിര്‍മാര്‍ഗ്ഗജാശ്ച വിസര്‍പ്പ ശ്വയഥു ഗുല്‍മാര്‍ശോ വിദ്രധ്യാദയഃ ശാഖാഌസാരിണോ ഭവന്തിരോഗാഃ. 53

ഗളഗണ്‌ഡം, പിഡക, അലജി, അപജി, ചര്‍മ്മകീലം, അധിമാംസം, മശകം, കുഷ്‌ഠം, വ്യംഗം മുതലായ രോഗമാര്‍ഗ്ഗങ്ങള്‍ ബഹിര്‍മാര്‍ഗ്ഗജന്യമാകുന്നു. വസര്‍പ്പം, ശോഫം, ഗുന്മന്‍, അര്‍ശസ്സ്‌, വിദ്രധി മുതലായ രോഗങ്ങള്‍ ശാഖസംബന്ധമായിരിക്കും.

പക്ഷവധഗ്രഹാപതാനകാര്‍ദ്ദിത ശോഷരാജയക്ഷ്‌മാസ്ഥി സന്ധിശൂല ഗുദഭ്രംശാ ദയശ്ശിരോ ഹൃദ്വസ്‌തിരോഗാദയശ്ച മദ്ധ്യമ മാര്‍ഗ്ഗാഌസാരിണോ ഭവന്തിരോഗാഃ 54

പക്ഷവധം, പക്ഷഗ്രഹം, അപതാനകം, അര്‍ദ്ദിതം, ശോഷം, ക്ഷയം, അസ്ഥിസന്ധിവേദന, ഗുദഭ്രംശം മുതലായവയും ശിരോരോഗം, ഹൃദ്രാഗം, വസ്‌തിരോഗം മുതലായവയും മദ്ധ്യമാര്‍ഗ്ഗഌബ ന്ധികരോഗങ്ങളാകുന്നു.

ജ്വരാതിസാര ഛര്‍ദ്ദ്യലസക വിഷൂചികാ കാസശ്വാസ ഹിക്കാനാഹോദര പ്ലീ ഹാദയോ ന്തര്‍മ്മാര്‍ഗ്ഗജാശ്ച, വിസര്‍പ്പശ്വയഥു ഗുല്‍മാര്‍ശോ ഭ്യന്തരവിദ്ര ധ്യാദയഃ കോഷ്‌ഠാഌസാരിണോ ഭവന്തിരോഗാഃ. 55

ജ്വരം, അതിസാരം, ഛര്‍ദ്ദി, അലസകം, വിഷൂചിക, കാസം, ശ്വാസരോഗം, എക്കിട്ട, വയറ്‌വീര്‍പ്പ്‌, മഹോദരം, പ്ലീഹരോഗം മുതലായ രോഗങ്ങള്‍ അന്തര്‍മാമാര്‍ഗ്ഗജമായുണ്ടാകുന്നതാകുന്നു. വിസര്‍പ്പം, ശോഫം, ഗുന്മന്‍, അര്‍ശസ്സ്‌, അഭ്യന്തരവിദ്രധി മുതലായ രോഗങ്ങള്‍ കോഷ്‌ഠാഌബന്ധി യായുണ്ടാകുന്നതാകുന്നു.

ത്രിവിധാ ഭിഷജ ഇതി ഭിഷക്‌ഛദ്‌മചരാഃ സന്തിസന്ത്യേകേ സിദ്ധസാധിതാഃ സന്തിവൈദ്യഗുണൈര്യുക്താ സ്‌ത്രിവിധാഭിഷജാഭ്രവി. 56

വൈദ്യന്മാര്‍ മൂന്നുവിധത്തിലാകുന്നു. 1. അറിവില്ലാതെ വൈദ്യനാണെന്ന്‌ നടിച്ചു നടക്കുന്നവര്‍, 2. പ്രസിദ്ധികൊണ്ട്‌ രോഗം മാററുന്നു എന്ന്‌ നടിക്കുന്നവര്‍, 3. വൈദ്യന്മാര്‍ക്ക്‌ വേണ്ടുന്ന എല്ലാ ഗുണ ങ്ങളും ഉള്ളവര്‍ ഇപ്രകാരം ലോകത്തില്‍ വൈദ്യന്മാര്‍ മൂന്നുവിധത്തിലാകുന്നു.

വൈദ്യഭാണ്‌ഡൌഷധൈഃ പുസ്‌തൈഃ പല്ലവൈരവലോകനൈഃ ലഭതേയേഭിഷക ശബ്‌ദമജ്ഞാസ്‌തേ പ്രതിരൂപകേഃ 57

വൈദ്യന്മാരുടെ ഔഷധഭാണ്‌ഡങ്ങള്‍ ചുമന്നു നടക്കുകയാലും വൈദ്യപുസ്‌തകങ്ങള്‍ എടുത്തു നട ക്കുകയാലും വിസ്‌തരിച്ചു രോഗിയെ പരിശോധിക്കുന്നു എന്നുള്ള നാട്യത്തിലും യാവ ചിലര്‍ക്ക്‌ വൈദ്യന്‍ എന്ന പേര്‌ കിട്ടുന്നുവോ അവര്‍ അജ്ഞനാമാരായ കള്ളം വൈദ്യന്മാര്‍ (ചദ്‌മചരന്മാര്‍) ആകുന്നു.

ശ്രീയശോജ്ഞാന സിദ്ധാനാം വ്യപദേശാദതദ്വിധാഃ വൈദ്യശബ്‌ദം ലഭന്തേ യോ ജ്ഞേയാസ്‌തേ സിദ്ധസാധിതാഃ, 58

ചികിത്സകൊണ്ട്‌ ശ്രിയും യശസ്സും ഉണ്ടെന്നും ചികില്‍സയില്‍ അറിവും കര്‍മ്മസിദ്ധിയുമുണ്ടെന്നും പറഞ്ഞു നടക്കുകയാല്‍ യഥാര്‍ത്ഥത്തില്‍ ഇവയൊന്നുമില്ലാതെ ഏതൊരുവര്‍ക്ക്‌ വൈദ്യശബ്‌ദം ലഭിക്കുന്നുവോ അവര്‍ സിദ്ധസാധിത വൈദ്യന്മാരാണഎന്ന്‌ മനസ്സിലാക്കണം.

പ്രയോഗജ്ഞാന വിജ്ഞാനസിദ്ധ സിദ്ധാ സുഖപ്രദാഃ ജീവിതാഭിസരായേ സ്യുര്‍വൈദ്യത്വഃ തേഷ്വവസ്ഥിതം. 59

മാത്രാകാലാദികളെ ചിന്തിച്ചുള്ള ഔഷധപ്രയോഗം, ശാസ്‌ത്രജ്ഞാനാം, പോതുവിജ്ഞാനം ഫലസി ദ്ധിയുള്ള പ്രസിദ്ധി എന്നിവ ആര്‍ക്കുണ്ടോ അവരാണ്‌ സുഖത്തെ പ്രദാനം ചെയ്യുന്നതും ജീവനെ രക്ഷിക്കുന്നതുമായ വൈദ്യന്‍ അവരിലാണ്‌ വൈദ്യത്വം സ്ഥിതിചെയ്യുന്നത്‌. അതായത്‌ അവരാണ്‌ യഥാര്‍ത്ഥ വൈദ്യന്മാരെ ന്നര്‍ത്ഥം.

ത്രിവിധമൗഷധമിതി - ദൈവവ്യപാശ്രയം, യുക്തിവ്യപാശ്ര യം, സത്വാവജയശ്ച. 60

ഔഷധം മൂന്നുവിധത്തിലാകുന്നു. 1. ദൈവാശ്രയം, 2. യുക്ത്യാശ്രയം, 3. സത്വാവജയം. തത്ര ദൈവവ്യപാശ്രയം - മന്ത്രൗഷധിമണിമംഗലബല്യുപഹാര ഹോമനിയമ പ്രായശ്ചിത്തോപവാസ സ്വസ്‌ത്യയന വ്രണിപാത തീര്‍ത്ഥഗമനാദി. യുക്തി വ്യപാശ്രയം - പുനരാഹാരൗഷധ ദ്രവ്യാണാം യോജനാ. സത്വാവജയഃ - പുനര ഹിതേഭ്യോ ര്‍ത്ഥേഭ്യോ മനോവിനിഗ്രഹഃ. 61

മന്ത്രം, ഔഷധധാരണം, മണിധാരണം, മംഗളകര്‍മ്മം, ബലിപൂജ, ഹോമം, നിയമം, (ശൗച സന്തോഷതപഃ സാദ്ധ്യായേശ്വര പ്രണിധാനാനി നിയമാഃ) പ്രായശ്ചിത്തം, ഉപവാസം, സ്വസ്‌ത്യയനം (വേദോക്ത കര്‍മ്മം) തന്നേക്കാള്‍ വലിയവരെടുള്ള ബഹുമാനം, തീര്‍ത്ഥാടനം മുതലായവ ദൈവവ്യാ പാശ്രയ ചികിത്സയാകുന്നു. അതായത്‌ ഈ ചികിത്സ ദൈവത്തെ ആശ്രയിച്ചുള്ളതാണെന്നര്‍ത്ഥം. ആഹാര - ഔഷധ ദ്രവ്യാദികളുടെ വേണ്ടുതുപോലെയുള്ള പ്രയോഗംകൊണ്ട്‌ രോഗങ്ങളെ ശമിപ്പിക്കുന്ന തിന്‌ യുക്തിവ്യാപാശ്രയ ചികിത്സ എന്ന്‌ പറയുന്നു. പിന്നെ സത്വാവജയമേന്നത്‌ അഹിതങ്ങളായ വിഷയങ്ങളില്‍ നിന്ന്‌ മനസ്സിനെ പിന്‍വലിക്കുക എന്നതാകുന്നു.

ശാരീരദോഷ പ്രകോപേഖലു ശരീരമേവാശ്രിത്യ പ്രായസ്‌ത്രി വിധമൗഷധ മിച്ഛ ന്തി - അന്തഃ പരിമാര്‍ജ്ജനം. ബഹിഃ പരിമാര്‍ജ്ജനം, ശസ്‌ത്രപ്രണിധാനം ചേതി. 62

ശാരീരികമായ വാതാദിദോഷ പ്രകോപത്തില്‍ മിക്കവാറും ശരീരത്തെ ആശ്രയിച്ചുള്ള മൂന്നുവി ധ ഔഷധമാണ്‌ നല്ലത്‌. 1. അന്തഃപരിമാര്‍ജ്ജനം, 2. ബഹിഃ പരിമാര്‍ജ്ജനം, 3. ശസ്‌ത്രപ്രയോ ഗം.

തത്രാന്തപരിമാര്‍ജ്ജനം - യദന്തഃ ശരീരമഌപ്രവിശ്യൗഷധമാ ഹാരജാതവ്യാധീന്‍ പ്രമാര്‍ഷ്‌ടി. 63

അതില്‍ അന്തപരിമാര്‍ജ്ജന ലക്ഷണം - ഉള്ളില്‍ ഔഷധങ്ങള്‍ കഴിച്ചു ആഹാരജന്യമായ വ്യാധികളെ നശിപ്പി ക്കുന്നതേതോ അതാണ്‌ അന്തഃപരിമാര്‍ജ്ജനം.

യല്‍ പുനര്‍ബഹിഃ സ്‌പര്‍ശനമാശ്രിത്യാഭ്യംഗ സ്വേദപ്രദേഹ പരി ഷേകോ ന്‍ മര്‍ദ്ദനാദ്യൈരാമയാന്‍ പ്രമാര്‍ഷ്‌ടി തല്‍ബഹിഃ പരിമാര്‍ജ്ജനം. 64

എണ്ണതേപ്പ്‌, വിയര്‍പ്പിക്കല്‍, മരുന്നരച്ചുപുരട്ടല്‍, ധാര, പ്രവര്‍ത്തനം മുതലായവയാല്‍ സ്‌പര്‍ശനേ ന്ദ്രിയത്തെ ആശ്രയിച്ച ബഹിര്‍ഭാഗത്തുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്നതിന്‌ ബഹിഃപരിമാര്‍ജ്ജനം എന്നു പറയുന്നു.

ശസ്‌ത്രപ്രണിധാനം പുനഃ ഛേദന ഭേദനവ്യധനദാരണം ലേഖനോ പദേവ പ്ര ച്ഛന സീവനൈഷണക്ഷാര ജലൗകശ്ചേതി. 65

പിന്നെ ശസ്‌ത്രപ്രണിധാനമെന്നാല്‍ മുറിക്കുക, കീറുക, തുളക്കുക, പിളര്‍ക്കുക, ഉരസിക്കള യുക, പറിച്ചെടുക്കുക, അല്‌പം കീറുക, തുന്നുക, തോണ്ടിയെടുക്കുക, ക്ഷാരം പ്രയോഗിക്കു ക, അട്ടയിടുക എന്നിവയാകുന്നു.

ഭവന്തിചാത്ര- പ്രാജ്ഞോരോഗേ സമുല്‍പന്നേ ബാഹ്യേനാഭ്യന്തരേണവാ കര്‍മ്മണാ ലഭതേ ശര്‍മ്മ ശസ്‌ത്രാപ ക്രമണേന വാ. 66

ബുദ്ധിമാനായവന്‍ രോഗം ഉത്ഭവിക്കുമ്പോള്‍ തന്നെ മേല്‍പറഞ്ഞ പ്രകാരമുള്ള ബാഹ്യക്രിയകൊണ്ടോ ആഭ്യന്തരക്രിയകൊണ്ടോ ശസ്‌ത്രക്രിയകൊണ്ടോ സുഖം (ആരോഗ്യം) സമ്പാദിക്കണം.

ബാലസ്‌തുഖലു മോഹാദ്വാപ്രമാദാദ്വാന ബുദ്ധ്യതേ ഉല്‍പദ്യമാനം പ്രഥമം രോഗം ശത്രുമിവാബുധഃ 67

ബാലഌം അജ്ഞഌം രോഗം വന്നാലാകട്ടെ അജ്ഞതകൊണ്ടോ അശ്രദ്ധയാലോ ബുദ്ധിഹീന്‌ ശത്രു എന്നപോലെ രോഗത്തെ ആദ്യം മനസ്സിലാക്കുവാന്‍ കഴിയുന്നതല്ല.

അണുര്‍ഹി പ്രഥമം ഭൂത്വാ രോനഃ പശ്ചാദ്വി വര്‍ദ്ധതേ സസ ജാതമൂലോമുഷ്‌ണാതി ബലമായുശ്ച ദൂര്‍മ്മതേ. 68

രോഗം ആദ്യം ലഘുവായുണ്ടായിട്ട്‌ പിന്നീട്‌ വര്‍ദ്ധിക്കുന്നതാകുന്നു. അങ്ങിനെ വര്‍ദ്ധിച്ചു വേരുറച്ച തായ രോഗം ഉത്ഭവിക്കുമ്പോള്‍ തന്നെ ചികിത്സിക്കാത്ത മൂഢന്റെ ബലത്തേയും ആയുസ്സിനേയും അപഹരിക്കു ന്നതാകുന്നു.

ന മൂഢോലഭാത സംജ്ഞാം താവദ്യാവന്ന പിഡ്യതേ പീഡിതസ്‌തു മതിംപശ്ചാല്‍ കുരുതേ വ്യാധിനിഗ്രഹേഃ 69

മൂഢനായവന്‍ രോഗംകൊണ്ട്‌ ഏത്‌വരെ പീഡ അഌഭവിക്കുന്നില്ലയോ അതുവരെ ചികില്‍സിക്കുന്നതില്‍ ശ്രദ്ധിക്കുന്നതല്ല. പീഡിതനായാലാകട്ടെ പിന്നെ രോഗശമനത്തില്‍ ശ്രദ്ധിക്കുന്നതാകുന്നു.

അഥപുത്രാശ്ച ദാരാംശ്ച ജ്ഞാതീംശ്ചാഹുയഭാഷതേ സര്‍വ്വസ്വേനാപി മേകശ്ചില്‍ ഭിഷഗാനീയതാമിതി. 70

രോഗംകൊണ്ട്‌ വലഞ്ഞു കഴിഞ്ഞാല്‍ മക്കളേയും ഭാര്യയേയും ബന്ധുക്കളേയും വിളിച്ചു പറയും. എന്റെ സര്‍വ്വസ്വവും കൊടുക്കാം. ഏതെങ്കിലും ഒരു വൈദ്യനെ വിളിച്ചുകൊണ്ടുവരണം എന്ന്‌.

തഥാവിധഞ്ചകഃ ശക്തോദുര്‍ബലാ വ്യാധിപീഡിതം കൃശം ക്ഷീണേന്ദ്രിയംദീനം പരിതാതുംഗതായൂഷം. 71

അപ്രകാരം വ്യാധികൊണ്ട്‌ വലഞ്ഞു ദുര്‍ബലനായും കൃശനായും ഇന്ദ്രിയങ്ങളെല്ലാം ക്ഷീണിച്ചും ദീന നായും ആയുസ്സ്‌ ശമിക്കുവാന്‍ പോകുന്നവനെ രക്ഷിക്കുവാന്‍ ആര്‌ ശക്തനാകും.?

സത്രാതാരമനാസാദ്യ ബാല സ്‌ത്യജതി ജീവിതം ഗോധാലാംഗുലബാദ്ധവാ കൃഷ്യമാണാ ബലീയസാ. 72

ആ അഞ്‌ജന്‍ വൈദ്യന്‍ എത്തുന്നതിഌമുമ്പുതന്നെ മരിക്കും. എപ്രകാരമെന്നാല്‍ ഉടുമ്പിന്റെ വാലില്‍കെട്ടി ബലവാനായവന്‍ വലിച്ചാലെന്നപോലെ. അതായത്‌ ബലവാനായ രോഗം പ്രാണനെ ബലാല്‍ അപഹരിക്കുമെന്നര്‍ത്ഥം.

തസ്‌മാല്‍ പ്രാഗേവ രോഗേഭ്യോ രോഗേഷു തരുണേഷു വാ ഭേഷജൈഃ പ്രതികുര്‍വ്വീത യ ഇച്ഛേല്‍ സുഖമാത്മനഃ. 73

അതിനാല്‍ തനിക്കാരോഗ്യം വേണമെന്നാഗ്രഹിക്കുന്നവന്‍ രോഗങ്ങളുണ്ടാകുന്നതിന്‌ മുമ്പ്‌ത ന്നെയോ രോഗങ്ങളുണ്ടായ ഉടനെതന്നെയോ ഔഷധങ്ങളാല്‍ പ്രതികാരം ചെയ്യണം.

തത്രശ്ലോകൗ- ഏഷണാശ്ചാപ്യുപ സ്‌തംഭാബലം കാരണ മാമയഃ തിസ്രഷണീയേ മാര്‍ഗ്ഗാശ്ച ഭിഷജോ ഭേഷജാനിച. ത്രിത്വേനാഷ്‌ടൌസമുദ്ദിഷ്‌ടാഃ കൃഷ്‌ണാത്രയേണധീമതാ ഭാവാഭാവേഷ്വ സക്തേന യേഷുസര്‍വ്വാ പ്രതിഷ്‌ടിതം. 74

ഏഷണങ്ങള്‍, ഉപസ്‌തംഭം, ബലം, രോഗകാരണം, രോഗങ്ങള്‍, രോഗമാര്‍ഗ്ഗങ്ങള്‍, വൈദ്യന്മാര്‍, ഔഷ ധങ്ങള്‍ എന്നിവ എട്ടും മൂന്ന്‌ വിധത്തില്‍ ഈ തിസ്രഷണീയദ്ധ്യായത്തില്‍ ഭാവാഭാവങ്ങളില്‍ താല്‌പ ര്യമുള്ള ബുദ്ധിമാനായ കൃഷ്‌ണാത്രയനാല്‍ സമ്പൂര്‍ണ്ണമായി വിവരിക്കപ്പെട്ടിരിക്കുന്നു.

അഥാതോ വിഷ ചികില്‍സിതം വ്യാഖ്യാസ്യാമഃ ഇതിഹസ്‌മാഹ ഭഗവാനാത്രയഃ. 1

ഇനി വിഷ ചികില്‍സിതം എന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതു പ്രകാരംതന്നെ അഗ്നിവേശമ ഹര്‍ഷശി വിവരിക്കുന്നുണ്ട്‌.

പ്രാഗുല്‍പത്തിം ഗുണാന്‍ യോനിം വേഗാന്‍സിദ്ധാഌപക്രമാന്‍ വിഷസ്യ ബ്രൂവതഃ സമ്യഗഗ്നിവേശ നീബോധമേ. 2

അല്ലയോ അഗ്നിവേശ! വിഷത്തിന്റെ പൂര്‍വ്വോല്‌പത്തി ഗുണങ്ങള്‍ ഉത്ഭവസ്ഥാനം, വിഷവേഗങ്ങള്‍, ഫലപ്രദ മായ ചികില്‍സകള്‍ ഇവയെ പറഞ്ഞുതരാം നല്ലവണ്ണം കേട്ടുധരിച്ചുകൊള്ളുക.

മഥ്യമാനേ ജലനിധാവമൃതാര്‍ത്ഥം സുരാസുരൈഃ ജജ്ഞേ പ്രാഗമൃതോല്‌പത്തേഃ പുരുഷോഘോരദര്‍ശനഃ ദീപ്‌തതേജാശ്ചതുര്‍ ദംഷ്‌ടോഹരില്‍കേശോ നലേക്ഷണഃ ജഗദ്വിഷണ്ണം തദ്ദൃഷ്‌ട്വാ വിഷംതത്തു വിഷാദനാല്‍ ജംഗമസ്ഥാവരായാന്തു യോനൗബ്രഹ്മാന്യ യോജയല്‍. 3

ദേവന്മാരും അസുരന്മാരും കൂടി അമൃതിനായിട്ട്‌ സമുദ്രം മഥനം ചെയ്‌തപ്പോള്‍ അമൃത്‌ ഉത്ഭവി ക്കുന്നതിഌ മുമ്പായി ഭയങ്കരമായ ആകൃതിയോടും ജ്വലിക്കുന്ന തേജസ്സോടും നാല്‌ ദംഷ്‌ട്രക ളോടും പച്ചനിറത്തിലുള്ള തലമുടിയോടും തീപോലെയുള്ള കണ്ണുകളോടും കൂടിയ ഒരുപുരുഷ ഌണ്ടായി. അത്‌ കണ്ടിട്ട്‌ ലോകം മുഴുവന്‍ വിഷാദത്തിലായി. ആ വിഷാദം ഹേതുവായിട്ട്‌ ആതി നാകട്ടെ വിഷം എന്ന പേരുണ്ടായി. ബ്രഹ്മാവ്‌ അതിനെ സ്ഥാവരങ്ങളുടേയും ജംഗമങ്ങളുടേയും ഉത്ഭവ സ്ഥാനത്ത്‌ നിയോഗിക്കപ്പെട്ടു.

തദംബുസംഭവം തസ്‌മാദ്‌ ദ്വിവിധം പാവകോപമം അഷ്‌ടവേഗം ദശഗുണം ചതുര്‍വിംശത്യുപക്രമം തദ്വര്‍ഷാ സ്വംബുയോനിത്വാല്‍ സംക്ലേദം ഗുഡവദ്‌ഗതം സര്‍പ്പത്യംബുധരാപായേ തദഗസ്‌ത്യോ നിഹന്തിച പ്രയാതിമന്ദവീര്യത്വം വിഷം തസ്‌മാദ്‌ ഘനാത്യയേ 4

വിഷം വെള്ളത്തില്‍ നിന്നുണ്ടായതുകൊണ്ട്‌ അതായത്‌ പാലാഴി കടയുമ്പോള്‍ ഉണ്ടായതായതുകൊണ്ട്‌ ബ്രഹ്മാവിനാല്‍ നിയുക്തമായ ആ രണ്ടുവിധ വിഷവും അഗ്നിസമാനമാകുന്നു. വിഷം മഌഷ്യരുടെ ശരീരത്തില്‍ എട്ട്‌ വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. വിഷത്തിന്‌ പത്ത്‌ ഗുണങ്ങളാകുന്നു. വിഷത്തിന്റെ ചികിത്സ 24-വിധത്തിലാകുന്നു. വിഷം വെള്ളത്തില്‍നിന്നുണ്ടായതുകൊണ്ട്‌ സ്വഭാവേന വര്‍ഷ ഋതുക്കളില്‍ ശര്‍ക്കരയെന്നപോലെ ദ്രവീഭവിച്ചു സര്‍വ്വത്ര വ്യാപിക്കുന്താകുന്നു. മേഘങ്ങള്‍ നീങ്ങിയാല്‍ അതായത്‌ വര്‍ഷാനന്തരം അഗസ്‌ത്യ നക്ഷത്രം ആ വിഷത്തെ നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ശരത്ത്‌ ഋതുവില്‍ വിഷം മന്ദവീര്യമുള്ളതായിത്തീരുന്നതാണ്‌.

സര്‍പ്പാഃ കിടോന്ദുരാലൂതാ വൃശ്ചികാ ഗൃഹഗോധികാഃ ജലൗകാ മത്സ്യമണ്‌ഡൂകാഃ ശലഭാഃ സര്‍പ്പകണ്ടകാഃ ശ്വസിംഹ വ്യാഘ്രഗോമായു തരക്ഷു ന കുലാദയഃ ദംഷ്‌ടിണോ യേ വിഷം തേഷാം ദംഷ്‌ട്രാത്ഥം ജംഗമംമതം 5

സര്‍പ്പങ്ങള്‍, ചെറിയ പ്രാണികള്‍, എലി, ചിലന്തി, തേള്‍, ഗൗളി, അട്ട, മത്സ്യം, തവള, വണ്ട്‌, ഓന്ത്‌, നായ, സിംഹം, പുലി, കുറുക്കന്‍, ചെറുപുലി, കീരി മുതലായ യാതൊരു പല്ലുള്ള ജീവികളുണ്ടോ അവ യുടെ പല്ലില്‍ നിന്നുണ്ടാകുന്ന വിഷം ജംഗമവിഷമാകുന്നു.

മുസ്‌തകം പുഷ്‌പകം ക്രൗഞ്ചവത്സനാഭം ബലാഹകം കര്‍ക്കടം കാളകടഞ്ചകരവീരസ സംജ്ഞകം പാലകേന്ദ്രായുധം തൈലം മേഘകം കുശപുഷ്‌പകം രോഹിഷം പുണ്‌ഡരീകഞ്ച ലാംഗലം കാഞ്ചനാഭകം സങ്കോചം മര്‍ക്കടം ശൃംഗീവിഷ ഹാലാഹലം തഥാ ഏവമാദീനിചാന്യാനി മൂലജാനി സ്ഥിരാണിച. 6

മുസ്‌തകം, പുഷ്‌പകം, ക്രൗഞ്ചം, വല്‍സനാഭം, ബലാഹം, കര്‍ക്കടം, കാളകൂടം, കരവീരകം, പാലകം, ഇന്ദ്രയുധം, തൈലം, മേഘകം, കുശപുഷ്‌പകം, രോഹിഷം, പുണ്‌ഡരീകം, ലാംഗ ലം, കാഞ്ചനാഭം, സങ്കോചം, മര്‍ക്കടം, ശൃംഗിവിഷം ഹാലാഗലം ഇവയും ഇപ്രകാരമുള്ള മററ്‌ മൂലജന്യമായ വിഷങ്ങളും സ്ഥാവര വിഷമാകുന്നു.

സ്ഥാവരജംഗമ വിഷമങ്ങളേ സംബന്ധിച്ച്‌ ഇവിടെ വളരെ ചുരുക്കം മാത്രമേ പറഞ്ഞിട്ടുള്ളൂ സുശ്രുതത്തില്‍ ഇവു വളരെ വിസ്‌തരിച്ചു പറഞ്ഞിട്ടുണ്ട്‌. അതിന്റെ ചുരുക്കം ഇവിടെ പറയാം സ്ഥാവരം ജംഗമഞ്ചേതി ദ്വിവി ധം വിഷമുച്യതേ ദശാധിഷ്‌ഠാനമാദ്യം തു ദ്വിതീയം ഷോഡശാശ്രയം. സഥാവര വിഷങ്ങളുടെ പത്തധിഷ്‌ഠാനം മൂലംപത്രം ഫലംപുഷ്‌പം ത്വക്ക്‌ഷീരം സാര ഏവ ച നിര്യാസോ ധാതവശ്ചൈവകവന്ദശ്ച ദശമഃ സ്‌മൃതഃ ഇതി. ജംഗമ വിഷങ്ങളുടെ പതിനാറാശ്രയം. തത്രതദൃഷ്‌ടി നിശ്വാസ ദംഷ്‌ട്രാ നഖമൂത്ര പുരീഷ ശുക്രകാലാര്‍ത്തവമുഖസന്ദംശ വിശര്‍ദ്ധിത കൂദാസ്ഥി പിത്തശൂക ശവാനീതി.

ഗരം സംയോഗഞ്ചാന്യല്‍ ഗരസംജ്ഞം ഗദപ്രദം കാലാന്തര വിപാകിത്വാന്ന തദാശുഹരത്യസൂന്‍. 7

സ്ഥാവരജംഗമ വിഷത്തെ കൂടാതെ ദ്രവ്യങ്ങളുടെ സംയോഗജന്യമായുണ്ടാകുന്ന ഗരം എന്ന മറെറാരു വിഷം കൂടിയുണ്ട്‌. ഗരം എന്ന്‌ പറയുന്ന വിഷവും രോഗങ്ങളെ ഉണ്ടാക്കുന്നതാകുന്നു. ഇത്‌ കാലാന്ത രത്തില്‍ വിപാകം വരുന്നതായതുകൊണ്ട്‌ പെട്ടെന്ന്‌ പ്രാണഹാനി വരുത്തുന്നതല്ല. (ഈ സംയോഗജ ന്യമായ ഗരം രണ്ടുവിധത്തിലാകുന്നു. 1. വിഷമില്ലാത്ത ദ്രവ്യങ്ങളുടെ സംയോഗംകൊണ്ടുണ്ടാ കുന്ന ഗരം. 2. വിഷമുള്ള ദ്രവ്യങ്ങളുടെ സംയോഗംകൊണ്ടുണ്ടാകുന്ന ക്രിത്രിമവിഷം.)

നീദ്രാംതന്ദ്രാം ക്ലമം ദാഹമപാകം ലോമഹര്‍ഷണം ശോഥഞ്ചൈവാതിസാരഞ്ച കുരുതേ ജംഗമംവിഷം സ്ഥാവരസ്‌തു ജ്വരംഹിക്കാം ദന്തഹര്‍ഷം ഗളഗ്രഹം ഫേനഛര്‍ദ്ദ്യരുചി ശ്വാസാന്‍ മൂര്‍ച്ഛാഞ്ച ജനയേദ്‌ഭൃശം. 8

ഉറക്ക്‌, മടി, ക്ഷീണം, ചുട്ടുനീറല്‍, ദഹനക്ഷയം, രോമാഞ്ചം, ശോഫം അതിസാരം ഇവയെ ജംഗമ വിഷം ഉണ്ടാക്കുന്നതാകുന്നു. സ്ഥാവരവിഷമാകട്ടെ ജ്വരം, എക്കിട്ട, പല്ല്‌ തരിപ്പ്‌, കഴുത്തിന്‌ സ്‌തംഭം ഌര ഛര്‍ദ്ദിക്കുക, അരുചി, ശ്വാസരോഗം, മോഹാലസ്യം ഇവയെ കൂടുതലായി ഉണ്ടാക്കു ന്നതാകുന്നു.

ജംഗമംസ്യാദുര്‍ദ്ധ്വഭാഗമധോഭാഗന്തുമൂലജം തസ്‌മാദ്ദംഷ്‌ടാവിഷംമൗലം ഹന്തിമൂലഞ്ച ദംഷ്‌ടിജം. 9

ജംഗമവിഷം (കടിവിഷം) ശരീരത്തിന്റെ ഊര്‍ദ്ധ്വഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നതും മൂലജം (സ്ഥാവരവിഷം) ശരീരത്തിന്റെ അധോഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നതുമാകുന്നു. അതുകൊണ്ട്‌ കടിവിഷം സ്ഥാവരവിഷംകൊണ്ടും സ്ഥാവരവിഷം കടിവിഷംകൊണ്ടും നശിക്കുന്നതാകുന്നു.

തൃണ്‍മോഹ ദന്തഹര്‍ഷ പ്രസേക വമഥുക്ലമാ ഭവന്ത്യാദ്യേ വേഗേരസ പ്രദോഷാദ്‌ അസൃക്‌ പ്രദോഷാദ്ദ്വിതീയേതു വൈവര്‍ണ്ണ്യ ഭ്രമവേപഥു ജൃംഭാമൂര്‍ച്ഛാംഗ ചിമിചിമാതങ്കംഃ ദുഷ്‌ടപിശിതാത്തൃതീയേ മണ്‌ഡലകണ്‌ഡൂ സഹിതകോഠാഃ വാതാദിജാശ്ചതുര്‍ത്ഥേ ദാഹഛര്‍ദ്ദ്യംഗശൂല മൂര്‍ച്ഛാദ്യാഃ നീലാദീനാം തമസശ്ച ദര്‍ശനം പഞ്ചമേവേഗേ ഷറഷ്‌ഠേഹിക്കാഭംഗഃ സ്‌കന്ധേസ്യാത്തു സപ്‌തമേ ഷ്‌ടമേമരണം നൃണാം ചതുഷ്‌പദാം സ്യാച്ചതുര്‍വ്വിധഃ പക്ഷിണാം ത്രിവിധഃ 10

വിഷത്തിന്റെ ആദ്യവേഗത്തില്‍ രസധാതുവില്‍ കടന്നു അതിനെ ദുഷിപ്പിക്കുന്നതുകൊണ്ട്‌ ദാഹം, മോഹാലസ്യം, ദന്തഹര്‍ഷം, വായില്‍നിന്ന്‌ വെള്ളമൊലിക്കുക ഛര്‍ദ്ദി, ക്ഷീണം ഇവ ഉണ്ടാകുന്നു. രണ്ടാ മത്തെ വേഗത്തിലാകട്ടെ രക്തത്തെ ദുഷിപ്പിക്കുക കാരണം നിറഭേദം, തലചുററല്‍, വിറയല്‍, കോട്ടു വായിടുക, മോഹാലസ്യം, ശരീരത്തില്‍ മുഴുവന്‍ കുത്തിപ്പറിക്കുന്നതുപോലെയുള്ള വേദന ഇവയുണ്ടാകും. മൂന്നാമത്തെ വേഗത്തില്‍ മാംസം ദുഷിക്കുന്നതുകൊണ്ട്‌ ശരീരത്തില്‍ മുഴുവന്‍ വൃത്താ കൃതിയില്‍ ചൊറിഞ്ഞു തടിക്കുവന്നതാകുന്നു. നാലാമത്തെ വേഗത്തില്‍ വാതാദിദോഷ ദൂഷ്യജന്യ മായ ഉപദ്രവങ്ങളും ചുട്ടുനീറല്‍, ഛര്‍ദ്ദി, ശരീരത്തില്‍ വേദന മോഹാലസ്യം മുതലായവയും ഉണ്ടാ കുന്നതാണ്‌. അഞ്ചാമത്തെ വേഗത്തില്‍ കാണുന്നതെല്ലാം നീലനിറമായിത്തോന്നുകയും കണ്ണിരുട്ടട യ്‌ക്കുകയും ചെയ്യും. ആറാമത്തെ വേഗത്തില്‍ എക്കിട്ടയുണ്ടാകും. ഏഴാമത്തെ വേഗത്തില്‍ കഴുത്ത്‌ കുഴഞ്ഞു പോകും. എട്ടാമത്തെ വേഗത്തില്‍ മരിക്കും. ഇത്‌ സ്ഥാവരവിഷമേററിട്ടുള്ള മഌഷ്യന്‍മാരുടെ വിഷ വേഗമാകുന്നു. നാല്‌ക്കാലികള്‍ക്ക്‌ നാല്‌ വേഗവും പക്ഷികള്‍ക്ക്‌ മൂന്ന്‌ വേഗവും മാത്രമേ ഉള്ളൂ. (ഇ വിടെ എട്ട്‌ വിഷവേഗങ്ങള്‍ പറഞ്ഞിട്ടുണ്ട്‌ എന്നാല്‍ സുശ്രുതത്തില്‍ വിഷവേഗം ഏഴ്‌മാത്രമേ സ്ഥാവരവി ഷങ്ങളിലും ജംഗമ വിഷങ്ങളിലും പറഞ്ഞിട്ടുള്ളൂ. മാത്രമല്ല പ്രതിപാദന സമ്പ്രദായത്തിലും ധാരാളം വ്യത്യാസങ്ങളുണ്ട്‌. സുശ്രുതം കല്‌പസ്ഥാനം നോക്കിയാല്‍ മനസ്സിലാകും.

ആദ്യേഭ്രമതി ചതുഷ്‌പതേ വസീദതി തതഃ ശൂന്യഃ മന്ദാഹാരോമ്രിയതേ ശ്വാസേന ചതുര്‍ത്ഥ വേഗേതു ധ്യായത്യാദ്യേവേഗേ പക്ഷീ പ്രഭ്രമ്യതി ദ്വിതീയേതു സ്രസ്‌താംഗശ്ച തൃതീയേ വിഷവേഗേയാതി പഞ്ചത്വം 11

നാല്‌ക്കാലികള്‍ വിഷത്തിന്റെ ആദ്യവേഗത്തില്‍ ചുററിത്തിരിയുകയും രണ്ടാമത്തെ വേഗത്തില്‍ തളരു കയും മൂന്നാമത്തെ വേഗത്തില്‍ ശരീരം വീര്‍ക്കുകയും ആഹാരം കഴിക്കുന്നത്‌ കുറയുകയും നാലാമതക്തെ വേഗത്തില്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. പക്ഷികള്‍ വിഷത്തിന്റെ ആദ്യവേഗത്തില്‍ ചിന്താമഗ്നനാ യതുപോലെയിരിക്കുകയും രണ്ടാമത്തെ വേഗത്തില്‍ ചുററിത്തിരിയുകയും അംഗങ്ങളെല്ലാം ശിഥിലമാവുകയും മൂന്നാമത്തെ വേഗത്തില്‍ മരിക്കുകയും ചെയ്യും.

ലഘുരൂക്ഷമാശു വിശദം വ്യവായി തീക്ഷണം വികാശി സൂക്ഷ്‌മഞ്ച ഉഷ്‌ണമനിര്‍ദ്ദേശ്യ രസംദശ ഗുണമുക്തം വിഷം തജ്‌ ജ്ഞൈഃ രൗക്ഷ്യാദ്‌ വാതമശൈത്യാല്‍ പിത്തം സൗക്ഷമ്യാദ സൃക്‌പ്രകോപയതി കഫമവ്യക്ത രസത്വാദഌരസാംശ്ചാഌവര്‍ത്തേത ശീഘ്രം വ്യവായിഭാവാദാശു വ്യാപ്‌നോതി കേവലംകായം തീക്ഷ്‌ണത്വാന്മര്‍മ്മഘ്‌നം പ്രാണഘ്‌നംതദ്‌ വികാശിത്വാദ്‌ ദുരുപക്രമം ലഘുത്വാദ്വൈശദ്യാല്‍ സ്യാദസക്ത ഗതിദോഷാല്‍ 12

ലഘു, രൂക്ഷം, ആശുകാരിത്വം, വിശദം (വ്യാപനശീലം) വ്യവായി (പൂര്‍വ്വംവ്യാപ്യഖിലം ദേഹം തതഃ പാകഞ്ചഗച്ഛതി വ്യവായിതദ്യഥാഭംഗാ ഫേനഞ്ചാഹിസമുല്‍ഭവം) തിക്ഷ്‌ണം, വികാശി (സന്ധി ബന്ധാം സ്‌തു ശിഥിലാന്‍ യല്‍കരോതി വികാശിതല്‍) സൂക്ഷ്‌മം, ഉഷ്‌ണം, നിര്‍ദ്ദേശിക്കുവാന്‍ കഴിയാ ത്തരസം എന്നീ പത്ത്‌ ഗുണങ്ങളോടു കൂടിയതാണ്‌ വിഷം എന്ന്‌ അതിനെ അറിയുന്നവര്‍ പറയുന്നു. രൂക്ഷ ത്വംകൊണ്ട്‌ വാത്തേയും ഉഷ്‌ണത്വംകൊണ്ട്‌ പിത്തത്തേയും സൂക്ഷമത്വംകൊണ്ട്‌ രക്തത്തേയും അവ്യക്തരസം കൊണ്ട്‌ കഫത്തേയും പ്രകോപിപ്പിക്കുന്നതാകുന്നു. അവ്യക്തരസമായതുകൊണ്ട്‌ എല്ലാരസങ്ങളു ടേയും അഌരസമായി തുടരുന്നതുമാകുന്നു. ശീഘ്രത്വംകൊണ്ടും വ്യവായിത്വംകൊണ്ടും ശരീരത്തില്‍ മുഴുവന്‍ ക്ഷണത്തില്‍ വ്യാപിക്കുന്നതാകുന്നു. തീക്ഷ്‌ണത്വം കൊണ്ട്‌ ഹൃദയാദി മര്‍മ്മങ്ങളെ നശിപ്പിക്കും. വികാശിത്വംകൊണ്ട്‌ വിഷം പ്രാണനെ നശിപ്പിക്കും. വികാശിത്വംകൊണ്ട്‌ വിഷം പ്രാണനെ നശിപ്പിക്കും. ലഘുത്വംകൊണ്ടും വ്യാപനശീലത്വംകൊണ്ടും അസ്ഥിരമായതുകൊണ്ടും ചികിത്സിക്കുവാന്‍ വിഷമമായിരിക്കും.

ദോഷസ്ഥാന പ്രകൃതിഃ പ്രാപ്യാന്യതമം ഹ്യുദീരയേല്‍ സ്യാദ്യാതികസ്യ വാതസ്ഥാനേ കഫപിത്ത ലിംഗമീഷത്തു തൃണ്‍മോഹാരതിമൂര്‍ച്ഛാ ഗളഗ്രഹച്ഛര്‍ദ്ദീ ഫേനാദി പിത്താശയ സ്ഥിതം പൈത്തികസ്യ കഫവാത യോര്‍വ്വിഷംതദ്വല്‍ തൃട്‌കാസജ്വരവമഥുക്ലമദാഹതമോ തിസാരാദി കഫദേശഗതം കഫാധികസ്യ വാതപീത്തയോശ്ച ദര്‍ശയതി ലിംഗംശ്വാസ ഗളഗ്രഹ കണ്‌ഡൂലാലാ വമഥ്വാദി. 13

വാതാദിദോഷം, സ്ഥാനം, പ്രകൃതി ഇവയിലേതെങ്കിലും ഒന്നിനെ പ്രാപിച്ചിട്ട്‌ വിഷം അതാതിന്ന ഌസരിച്ച വിധത്തില്‍ വര്‍ദ്ധിക്കുന്നതാകുന്നു. എപ്രകാരമെന്നാല്‍ വാതത്തെ കോപിപ്പിക്കുന്നതായ 27-ജാതി മൂര്‍ഖന്റെ വിഷം മഌഷ്യന്‌ വാതസ്ഥാനസ്ഥിതമായാല്‍ വര്‍ദ്ധിച്ച വാതകോപവും അല്‌പം കഫപിത്ത കോപലക്ഷണവും ദാഹം, മോഹം, യാതൊന്നിലും പ്രീതിയില്ലായ്‌മ, മോഹാലസ്യം, കഴു ത്തിന്‌ സ്‌തംഭം, ഛര്‍ദ്ദി, വായില്‍നിന്ന്‌ ഌരവരിക മുതലായവയുണ്ടാവുകയും ചെയ്യും. പിത്തത്തെ കോപിക്കുന്നതായ 22-ജാതി മണ്‌ഡലിയുടെ വിഷം മവഌഷ്യന്‌ പിത്താശയ സ്ഥിതമായാല്‍ വര്‍ദ്ധിച്ച പിത്തകോപവും അല്‌പം കഫവാതകോപവും ദാഹം, കാസം, ജ്വരം, ഛര്‍ദ്ദി, ക്ഷീണം, ചുട്ടുനീറല്‍, കണ്ണിരുട്ടടക്കല്‍, അതിസാരം മുതലായവയും ഉണ്ടാകുന്നതാകുന്നു. കഫകോപമുണ്ടാക്കുന്ന തായ 10-ജാതി രാജിലത്തിന്റെ വിഷം കഫസ്ഥാനഗതമായാല്‍ കഫം കൂടുതല്‍ കോപിക്കുകയും അല്‌പം വാതപിത്ത കോപലക്ഷണങ്ങള്‍ ഉണ്ടാവുകയും ശ്വാസരോഗം, കഴുത്തിന്‌ സ്‌തംഭം, ചൊറി ച്ചില്‍, വായില്‍നിന്ന്‌ വെള്ളം ഒഴുകുക, ഛര്‍ദ്ദി മുതലായവയും ഉണ്ടാകുന്നതാകുന്നു.

ദുഷീവിഷഞ്ച ശോണിതദുഷ്‌ട്യാരുഃ കിടിഭകോഠലിംഗഞ്ച വിഷമേകൈകംദോഷം സന്ദൂഷ്യ ഹരത്യസുനേവം ക്ഷരതിവിഷ തേജസാസൃക്‌ തല്‍ഖാനി നിരുദ്ധ്യമാരയതിജന്തും പീതം മൃതസ്യഹൃദി തിഷ്‌ഠതി ദഷ്‌ടവിദ്ധയോര്‍ദ്ദംശ ദേശേസ്യാല്‍ നീലൗഷ്‌ഠ ദംശദന്തശൈഥില്യകേശ പതനാംഗ ഭംഗവിക്ഷേപാഃ ശിശിരൈര്‍നലോ മഹര്‍ഷോ നാഭിഹതേ ദണ്‌ഡരാജിസ്യാല്‍ ക്ഷതജം ക്ഷതാച്ച നയാത്യേതാനി ഭവന്തി മരണലിംഗാനി 14

ദൂഷീവിഷവും രക്തത്തെ ദുഷിപ്പിച്ചിട്ട്‌ വ്രണം, കിടിഭകുഷ്‌ഠം, കോഠം എന്നീ ലക്ഷണങ്ങളോടു കൂടിയ രോഗങ്ങളെ ഉണ്ടാക്കുന്നതാകുന്നു. (ദൂഷീവിഷത്തെ സംബന്ധിച്ച്‌ സുശ്രുതത്തില്‍ വളരെ വിസ്‌തരിച്ചു പറഞ്ഞിട്ടുണ്ട്‌. അതിന്റെ ചെറിയൊരുഭാഗം ഇവിടെ പറയാം. യല്‍സ്ഥാവരം ജംഗമ കൃ ത്രിമംവാ ദേഹാദശേഷം യദനിര്‍ഗതം തല്‍ജീര്‍ണ്ണം വിഷഘ്‌നൗഷധിഭിര്‍ഹതംവാ ഭാവാഗ്നി വാതാതപ ശോഷിതംവാ, സ്വഭാവതോ വാ ഗുണ വിപ്രഹീനം വിഷംഹിദുഷീ വിഷതാമുപൈതി മാത്രമല്ല ദൂഷിതം ദേശകാലാന്ന ദിവാസ്വപ്‌നൈരഭീക്ഷ്‌ണശഃ. യസ്‌മാല്‍ ദൂഷയതേ ധാതൂന്‍ തസ്‌മാല്‍ ദുഷീ വിഷംസ്‌മൃതം ഇതി. ദൂഷീവിഷത്തെ സംബന്ധിച്ച്‌ കൂടുതല്‍ അറിയണമെങ്കില്‍ സുശ്രുതം കല്‌പസ്ഥാനം നോക്കണം.) ഇപ്രകാരം വിഷം വാതാദി ഓരോ ദോഷത്തേയും ദുഷിപ്പിച്ചിട്ട്‌ പ്രാണനെ നശിപ്പിക്കു ന്നതാണ്‌. മാത്രമല്ല വിഷം അതിന്റെ തേജസ്സുകൊണ്ട്‌ രക്തസ്രാവത്തെ ഉണ്ടാക്കുകയും നവദ്വാരങ്ങ ളേയും അടച്ചുകളയുകയും ചെയ്‌തിട്ട്‌ ജീവികളെ കൊല്ലുന്നതുമാകുന്നു. വിഷം കുടിച്ചു മരി ച്ചവന്റെ വിഷം ഹൃദയത്തിലും പാമ്പ്‌ മുതലായവ കടിച്ചും വിഷമുള്ള ശസ്‌ത്രങ്ങള്‍ മുതലായവ ഏററും മരിചത്‌ചവന്റെ വിഷം ഭൂരിഭാഗവും ദംശപ്രദേശത്തിലും സ്ഥിതി ചെയ്യുന്നതാകുന്നു. ചുണ്ട്‌ നീലനിറമാവുക, ദംശപ്രദേശത്തിലും പല്ലിഌം ശിഥിലതയുണ്ടാവുക രോമം പിടിച്ചുവ ലിച്ചാല്‍ എളുപ്പത്തില്‍ കൊഴിഞ്ഞുപോവുക, അംഗഭംഗമുണ്ടാവുക, കൈകാലുകള്‍ അങ്ങിങ്ങായി ഇടുക, വെള്ളംകൊണ്ട്‌ നച്ചാല്‍ രോമം ശരീരത്തില്‍തന്നെ പററിനില്‌ക്കുക, വടികൊണ്ടടിച്ചാല്‍ അവിടെ പിണര്‍ക്കാതിരിക്കുക, ദേഹത്തില്‍ മുറിച്ചാല്‍ രക്തം വരാതിരിക്കുക, ഇവ മരണലക്ഷണങ്ങ ളാകുന്നു.

ഏഭ്യോ ന്യഥാ ചികില്‍സാ തേഷാഞ്ചോപക്രമാന്‍ശൃണുമേ മന്ത്രാരിഷ്‌ടോല്‍ കര്‍ത്തന നിഷ്‌പീഡന ചൂഷണാഗ്നി പരിഷേകാഃ അവഗാഹന രക്തമോക്ഷണ വമനവിരേകോപധാനാനി ഹൃദയാവരണാഞ്‌ജന നസ്യധൂമലേഹൌഷധ പ്രഥമനാനി പ്രതിസാരണം പ്രതിവിഷം സംജ്ഞാ സംസ്ഥാപനം ലേപഃ മൃതസഞ്‌ജീവനമേവച വിംശതിരേതേ ചതുര്‍ഭിരധികാ സ്യുരൂപക്രമായഥായേ യത്രയോജ്യാഃ ശൃണുതഥാതാന്‍ 15

മരണ ലക്ഷണങ്ങള്‍ കാണാത്ത വിഷരോഗിയെ ചികിത്സിക്കണം. സാദ്ധ്യമായവയുടെ ചികിത്സ ഞാന്‍ പറഞ്ഞു തരാം കേട്ടുധരിച്ചുകൊള്ളുക. 1-മന്ത്രം, 2-കടിപെട്ടതിഌമീതെ ചരട്‌ കെട്ടല്‍, 3- കീറിയെടുത്തുകളയല്‍, 4-പിഴിഞ്ഞെടുക്കല്‍, 5-വായകൊണ്ട്‌ കടിവായില്‍ നിന്ന്‌ വലിച്ചെ ടുക്കല്‍, 6-തീകൊണ്ട്‌ പൊള്ളിക്കല്‍ 7-ധാര, 8-മുക്കിയിരുത്തല്‍, 9-രക്തമോക്ഷണം, 10- ഛര്‍ദ്ദിപ്പിക്കല്‍, 11-വിരേചിപ്പിക്കല്‍, 12-നെററിയില്‍ കീറി ഔഷധം വെയ്‌ക്കല്‍, 13-ഹൃദയ രക്ഷക്കുള്ള ഔഷധസേവ, 14-അഞ്‌ജനം, 15-നസ്യം, 16-ധൂമം, 17-ലേഹം, 18-അഗ ദയോഗങ്ങള്‍, 19-മൂക്കില്‍ക്കൂടി ഔഷധം ഊതിക്കയററല്‍, 20-ഔഷധങ്ങളിട്ടു തിരുമ്മല്‍, 21-വിപരീതവിഷം, 22-ബോധത്തെ നിലനിര്‍ത്തല്‍, 23-ലേപനം, 24-മൃതസഞ്‌ജീ വനി ഇവ 24-വിധത്തിലുള്ള ചികിത്സകള്‍ ആകുന്നു. ഈ ചികിത്സകള്‍ ഏതൊരാള്‍ക്ക്‌ എപ്രകാരം ഏതെല്ലാം വിധത്തില്‍ പ്രയോഗിക്കാം എന്നുള്ളതിനെ സംബന്ധിച്ചു പറഞ്ഞുതരാം കേട്ടു കൊള്ളുക.

ദംശാത്തു വിഷം ദഷ്‌ടസ്യവിസൃതം വൈണികാം ഭിഷക്‌ ബദ്ധ്വാ നിഷ്‌പീഡയേദ്‌ ദ്രുതം ദംശമുദ്ദരേന്‍ മര്‍മ്മവര്‍ജ്ജം വാ തം ദംശം വാ ചുഷേന്‍മുഖേന യവചൂര്‍ണ്ണപാംശുപൂര്‍ണ്ണേന പ്രച്ഛന്‍ ശൃംഗജലൗകോവ്യധനൈഃ സ്രാവ്യം തതോരക്തം രക്തേവിഷപ്രദുഷ്‌ടേ ദുഷ്യേല്‍ പ്രകൃതിസ്‌തതസ്‌ത്യജേല്‍ പ്രാണാന്‍ തസ്‌മാല്‍ പ്രഘര്‍ഷണൈ രസൃക്‌ വര്‍ത്തമാനം പ്രവര്‍ത്ത്യംസ്യാല്‍ 16

പാമ്പിനാല്‍ കടിപെട്ടവന്റെ വിഷം കടിച്ചസ്ഥലത്തുനിന്ന്‌ ശരീരത്തില്‍ വ്യാപിക്കുന്നതിഌ മുമ്പായി വൈദ്യന്‍ കടിപെട്ടതിന്റെ ഉപരിഭാഗത്തായി കെട്ടിയിട്ട്‌ ക്ഷണത്തില്‍ വിഷത്തെ ഞെക്കിയെടുത്തു കളയ ണം. അഥവാ കടിച്ച സ്ഥലം മുറിച്ചെടുത്തു കളയുകയോ ചെയ്യണം. മര്‍മ്മസ്ഥാനത്താണെങ്കില്‍ മുറിക്ക രുത്‌ കാരണം മുറിച്ചതുകൊണ്ട്‌ മരിച്ചുപോയെന്നുവരാം. അഥവാ യവത്തിന്റെ ചൂര്‍ണ്ണമോ മറേറ തെങ്കിലും ചൂര്‍ണ്ണമോ വായില്‍ നിറച്ചു വായകൊണ്ട്‌ ദംശപ്രദേശത്തു നിന്ന്‌ വലിച്ചെടുക്കുകയോ ചെയ്യാം,. (വായില്‍ പൊട്ടോ വ്രണമോ ഉണ്ടെങ്കില്‍ വായകൊണ്ട്‌ വലിച്ചെടുക്കരുത്‌.) അതിഌശേഷം കടിവായില്‍ ശസ്‌ത്രംകൊണ്ട്‌ കീറിയോ കൊമ്പ്‌ വെച്ചോ അട്ടയെഇട്ടോ സിരാവേധം ചെയ്‌തോ രക്തമോ ക്ഷണം ചെയ്യണം. രക്തം വിഷം കൊണ്ട്‌ ദുഷിച്ചാല്‍ ശരീരത്തിന്റെ നിലനില്‌പിന്‌ കാരണമായ പ്രകൃതി ദുഷിക്കുന്നതാണ്‌. പ്രകൃതി ദുഷിച്ചാല്‍ പ്രാണങ്ങളെ ത്യജിക്കും അതായത്‌ മരിച്ചുപോകുമെ ന്നര്‍ത്ഥം. അതുകൊണ്ട്‌ ദൂഷിതമായ രക്തം ശസ്‌ത്രാദിപ്രയോഗങ്ങളെക്കൊണ്ട്‌ പുറത്തേക്ക്‌ പോകുന്നി ല്ലെങ്കില്‍ അവിടെ താഴെപറയുന്ന ഔഷധങ്ങളിട്ടു തിരുമ്മി രക്തത്തെ പുറത്തേക്ക്‌ കളയേണ്ടതാകുന്നു.

ത്രികടുഗൃഹധൂമരജനീ പഞ്ചവലണാഃ സ വാര്‍ത്തകാഃ ഘര്‍ഷണമതി പ്രവൃത്തേ വടാദിഭിഃ ശീതള പ്രലേപഃ രക്തം ഹി വിഷാധാനം വായുരിവാഗ്നേ പ്രദേഹസേകൈസ്‌തല്‍ ശീതൈഃ സ്‌കന്ദതി തസ്‌മിന്‍സ്‌കന്ദേ വ്യപയാതി വിഷവേഗഃ വിഷവേഗാന്മദ മൂര്‍ച്ഛാ വിഷാഗദ ഹൃദയദ്രവാഃ പ്രവര്‍ത്തതേ ശീതൈര്‍ നിവര്‍ത്തയേല്‍താന്‍ നവീജ്യശ്ച ലോമഹര്‍ഷഃ സ്യാല്‍ തതുരിവമൂലഛേദാദ്ദം ശച്ഛേദാന്ന വൃദ്ധിമേതിവിഷം ആ ചൂഷണമാനയനം ജലസ്യസേതുര്യഥാതഥാരിഷ്‌ടാഃ 17

ചുക്ക്‌, കുരുമുളക്‌, തിപ്പലി, ഇല്ലട്ടക്കരി, മഞ്ഞള്‍, പഞ്ചലവണങ്ങള്‍ (ഇന്തുപ്പ്‌, കല്ലുപ്പ്‌, കാരു പ്പ്‌, വിളയുപ്പ്‌, സൌവര്‍ച്ചലഉപ്പ്‌) ചെറുവദിനിവേര്‌ ഇവ സമം എടുത്തു പൊടിച്ചപൊടി മുറിവായിലിട്ടുതിരുമ്മിയാല്‍ രക്തം സ്രവിക്കും. രക്തം കൂടുതലായി സ്രവിക്കുകയാണെങ്കില്‍ നാല്‌പാമരത്തിന്റെ തോലരച്ചു ശീതളലേപനം ചെയ്യണം. രക്തമാകട്ടെ വിഷത്തിന്റെ ആശ്രയസ്ഥാനമാ കുന്നു. ആ രക്തം അഗ്നിയെ വായുവെന്നപോലെ ശീതളമായ ലേപനങ്ങളെക്കൊണ്ടും ധാരകളെക്കൊണ്ടും കട്ടിയാകുന്നതാണ്‌. വിഷവാധാനമായ രക്തം കട്ടിയാകുന്നതായാല്‍ വിഷവേഗങ്ങള്‍ കുറയുന്ന താണ്‌. വിഷവേഗംകൊണ്ട്‌ മനോവിഭ്രമം, മോഹാലസ്യം, ദുഃഖം, ഹൃദയദ്രവത്വം ഇവ ഉണ്ടാ കുന്നതാണ്‌. ഇവയേയും ശീതളമായ ലേപനം കൊണ്ടും ധാരകൊണ്ടും ശമിപ്പിക്കേണ്ടതാണ്‌ രോമാഞ്ച മുണ്ടാകുന്നതുവരെ വീശുകയും വേണം. വേര്‌ മുറിച്ചാല്‍ വൃക്ഷം വളരാതിരിക്കുന്നതുരോലെ കടിവായില്‍ കീറി രക്തമോക്ഷണം ചെയ്‌താല്‍ വിഷം വര്‍ദ്ധിക്കുന്നതല്ല. വായകൊണ്ടും ഈമ്പി എടുക്കു ന്നതായാല്‍ അല്‌പം വ്യാപിച്ചതായ വിഷം കൂടി പുറത്തേക്ക്‌ പോകുന്നതാണ്‌.കടിപെട്ടതിന്റെ മേല്‍ഭാഗത്ത്‌ കെട്ടുന്നതായാല്‍ ഒഴുകുന്ന വെള്ളത്തെ കെട്ടിനിര്‍ത്തിയാലെന്നപോലെ വിഷം ശരീരത്തില്‍ വ്യാപിക്കാതിരിക്കുന്നതാണ്‌.

ത്വങ്‌മാംസഗതോ ദാഹോ ദഹതിവിഷം സ്രവണം ഹരതിരക്താല്‍ പീതം വമനൈഃ സദ്യോഹരേദ്‌ വിരേകൈര്‍ ദ്വിതീയേതു ആദൗഹൃദയം രക്ഷ്യം തസ്യാവരണം പിബേദ്‌ യഥാലാഭം മധുസര്‍പ്പിര്‍ മജ്ജാനം ഗൈരികമഥ ഗോമയരസം വാ ഇക്ഷും സുപക്വമഥവാ കാകം നിഷ്‌പീഡ്യ തദ്രസംവാമലം ഛാഗാദീനാം വാ സൃഗ്‌ ഭസ്‌മമൃദം വാ പിബേദാശു ക്ഷാരോ ഗദസ്‌തൃതീയേ ശോഥഹരം ഛര്‍ദ്ദനം സമധ്വംബു ഗോമയശ്ചതുത്ഥേ വേഗേ സ കപിത്ഥ മധുസര്‍പ്പിര്‍ഭിഃ കാകാണ്‌ഡശിരീഷാഭ്യാം സ്വരസേനാശ്ച്യോതനാഞ്‌ജനേനസ്യം സ്യാല്‍പഞ്ചമേ ഥ ഷഷ്‌ഠേ സംജ്ഞാസംസ്ഥാപനംകാര്യം ഗോപിത്ത യുക്ത രജനീ മഞ്‌ജിഷ്‌ഠാമരിച പിപ്പലീപാനം വിഷപാനം ദഷ്‌ടാനാം വിഷപീതേ ദംശനം ചാന്തേ 18

ചര്‍മ്മത്തിലും മാംസത്തിലും സ്ഥിതിചെയ്യുന്ന വിഷം ലോഹാദികള്‍ തപിപ്പിച്ചോ മറേറാ പോള്ളിക്കുന്ന തായാല്‍ ദഹിച്ചുപോകും. രക്തത്തില്‍ സ്ഥിതിചെയ്യുന്ന വിഷം രക്തഗമോക്ഷണംകൊണ്ട്‌ നശിക്കുന്നതാ ണ്‌. കുടിച്ചവിഷം ഉടനെതന്നെ ഛര്‍ദ്ദിപ്പിക്കുന്നതുകൊണ്ട്‌ നശിക്കുന്നതാണ്‌. കുടിച്ച വിഷത്തിന്റെ രണ്ടാമത്തെ വേഗത്തില്‍ അതായത്‌ ആമാശയത്തില്‍ നിന്ന്‌ വിട്ടുകഴിഞ്ഞാല്‍ വിരേചനംകൊണ്ട്‌ നശിക്കു ന്നതാണ്‌. വമനവിരേചനങ്ങള്‍ ചെയ്യുന്നതിഌമുമ്പായി ആദ്യം ഹൃദയത്തെ രക്ഷിക്കണം. ഹൃദയ ത്തിന്റെ ആവരണത്തിനായി ഇനിപ്പറയുന്ന ഔഷധങ്ങളില്‍ ഏതെങ്കിലും ഒന്ന്‌അപ്പോള്‍ കിട്ടിയതഌസ രിച്ചു കുടിക്കണം. വിഷത്തിന്റെ ആദ്യവേഗത്തില്‍ തേന്‍, നെയ്യ്‌, മജ്ജ, കാവിമണ്ണ്‌ കലക്കിയ വെള്ളം, ചാണ കനീര്‌, നല്ല മൂപ്പെത്തിയ കരിമ്പിന്‍നീര്‌ ഇവയിലേതെങ്കിലും കുടിക്കണം. രണ്ടാമത്തെ വേഗത്തില്‍ കാക്ക മാംസം വേവിച്ചു പിഴിഞ്ഞെടുത്ത രസമോ ആട്‌ മുതലായവയുടെ രക്തമോ ചാണകവരടി ചുട്ടെ ടുത്ത ഭസ്‌മംകലക്കിയ വെള്ളമോ ഉടനെകുടിക്കണം. മൂന്നാമത്തെ വോഗത്തില്‍ ക്ഷാരഅഗദം ശോഫരഹൗഷ ധങ്ങളിലോ ഛര്‍ദ്ദനൗഷധങ്ങളിലോ തേഌം വെള്ളവും ചേര്‍ത്തതിലോ കൊടുക്കണം. നാലാമത്തെ വേഗ ത്തില്‍ ചാണകനീര്‌ വിളാമ്പഴരസത്തിലോ തേനിലോ നെയ്യിലോ ചേര്‍ത്തുകൊടുക്കണം. അഞ്ചാമത്തെ വേഗത്തില്‍ കാകപ്പനിച്ചിയുടേയും നെന്മേനി വാകയുടേയും സ്വരസംകൊണ്ട്‌ കണ്ണില്‍ ഊററിക്കു കയും അഞ്‌ജനമിടുകയും നസ്യംചെയ്യുകയും വേണം. ആറാമത്തെവേഗത്തില്‍ ബോധം നിലനിര്‍ത്തുവാ നായി മഞ്ഞള്‍, പൂവത്തം, കുരുമുളക്‌, തിപ്പലി ഇവയുടെകഷായത്തില്‍ ഗോരോചനം ചേര്‍ത്തുകൊടു ക്കണം. ഏഴാമത്തെവേഗത്തില്‍ പാമ്പുകടിച്ചവനെ മൂലവിഷം കുടിപ്പിക്കുകയും വിഷംകുടിച്ചവനെ പാമ്പിനെക്കൊണ്ട്‌ കുടിപ്പിക്കുകയും ചെയ്യണം.

ശിഖിപിത്താര്‍ദ്ധയുതം സ്യാല്‍ പലാശബിജമഗദോമൃതേഷുവരഃ വാര്‍ത്താകഫാണിതാഗാരധൂമ ഗോപിത്ത നിംബം വാ ഗോപിത്തയുതൈര്‍ ഗുഡികാ സുരസോഗ്രാ ദ്വിരജനീ മധുക കുഷ്‌ഠൈഃ ശസ്‌താമൃതേനതുല്യാ ശിരീഷ പുഷ്‌പകാകാണ്‌ഡരസൈര്‍ വാ കാകണ്‌ഡസുരസഗവാക്ഷീ പുനര്‍ന്ന വാ വായസീ ശിരീഷഫലൈഃ തദ്വദരിഷ്‌ടജലമൃതേ ലേപൗഷധ നസ്യപാനാന 19

ചമതക്കുരുവിന്റെ പകുതി മയിലിന്റെ പിത്തം ചേര്‍ത്തരച്ചു അഗദം വിഷംകൊണ്ട്‌ മൃതപ്രായമായി ട്ടുള്ളതില്‍ പാനലേപനാദികള്‍ക്ക്‌ ശ്രഷ്‌ഠമായ അഗദമാകുന്നു. അഥവാ ചെറുവദിനിബീജം, ശര്‍ക്കരപ്പാവ്‌, ഇല്ലട്ടക്കരി, ഗോരോചനം, വേപ്പില ഇവസമം എടുത്തരച്ചുണ്ടാക്കുന്ന അഗദവും വിഷംകൊണ്ട്‌ മൃതപ്രായമായതില്‍ ശ്രഷ്‌ഠമാകുന്നു. അഥവാ തുളസീപുഷ്‌പം, വയമ്പ്‌, മഞ്ഞള്‍, മരമഞ്ഞത്തോല്‌, ഇരട്ടിമധുരം, കൊട്ടം, ഇവ ഗോപിത്തംചേര്‍ത്തരച്ചു ഗുളികയാക്കി ഉപയോഗി ക്കുന്നതും വിഷംകൊണ്ട്‌ മൃതപ്രായമായിട്ടുള്ളതില്‍ ഹിതമാകുന്നു. അഥവാ സുരസാദി ഔഷധ ങ്ങള്‍ നെന്മേനിവാകപ്പൂവിന്റെയും കാക്കപ്പനിച്ചിയിലയുടേയും സ്വരസത്തില്‍ അരച്ചുഗുളികയാക്കി ഉപയോഗിക്കുന്നതും മൃതസഞ്‌ജീവനിയാകുന്നു. കാക്കപ്പനിച്ചിയില, തുളസീപുഷ്‌പം, കാട്ടുവെള്ളരിവേര്‌, തെഴുതാമവേര്‌, കാമമാചീ, ശിരീഷപുഷ്‌പം ഇവകൊണ്ടുണ്ടാക്കുന്ന ഗുളികയും മൃതസഞ്‌ജീവനിയാകുന്നു. ഈ അഗദങ്ങളെല്ലാം മൃതപ്രായമായ വിഷത്തില്‍ പ്രയോഗിക്കുന്നതുപോലെതന്നെ കെട്ടിത്തൂങ്ങി മൃതപ്രായമായതിലും വെള്ളത്തില്‍ വീണു മൃത പ്രായമായതിലും ലേപന-നസ്യ-പാനങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്‌.

സ്‌പൃക്കാപ്ലവ സ്ഥൗണേയ കാക്ഷിശൈലേയ രോചനാതകരം ധ്യാമകകുങ്കുമ മാംസീസുരസാഗ്രലാല കുഷ്‌ഠഘ്‌നം ബൃഹതീശിരീഷ പുഷ്‌പശ്രീവേഷ്‌ട പത്മചാരടീ വിശാലാഃ സുരദാരു പത്മകേസര സാവരകമനഃ ശിലാകൗന്ത്യഃ ജാത്യര്‍ക്കപുഷ്‌പരസ രജനീദ്വയ ഹിംഗു പിപ്പലീലാക്ഷാഃ ജലമുദ്‌ഗപര്‍ണ്ണീ ചന്ദന മദനമധുക സിദ്ധൂവാരാശ്ച ശംപാകലോദ്ധ്ര മയൂരക ഗന്ധഫലീനാകുലീ വിഡംഗാശ്ച പുഷ്യേ സംഹൃത്യസം പിഷ്‌ട്വാഗുടികാ വിധേയാഃ സ്യുഃ സര്‍വ്വവിഷഘ്‌നോ ജയകൃല്‍ വിഷമൃതസഞ്‌ജീവനോ ജ്വരനിഹന്താ ഘ്രയ വിലേപന ധാരണ ധൂമഗ്രഹണൈര്‍ ഗൃഹസ്ഥശ്ച ഭൂതവിഷജന്ത്വ ലക്ഷ്‌മീ കാര്‍മ്മണമന്ത്രാഗ്ന്യ ശന്യരീന്‍ ഹന്യാല്‍ ഭൂസ്വപ്‌ന സ്‌ത്രീദോഷാന കാലമരണാംബുചൗരഭയം ധനധാന്യകാര്യസിദ്ധി ശ്രി പുഷ്‌ട്യായുര്‍ വിവര്‍ദ്ധനോധന്യഃ മൃതസഞ്‌ജീവന ഏഷ പ്രാഗമൃതാദ്‌ ബ്രഹ്മണാവിഹിതഃ മൃതസഞ്‌ജീവനോ ഗദഃ 20

ചോനകപ്പുല്ല്‌, കയിമുത്തങ്ങ, തൂണിയാങ്കം, കാവിമണ്ണ്‌, ചേലേയം (കന്മദം), ഗോരോചനം, തകരം, നാന്മുകപ്പുല്ല്‌, കുങ്കുമം, ജടാമാഞ്ചി, തുളസീപുഷ്‌പം, ഏലത്തരി, അരിതാരം, കരിങ്ങാലി, ചെറുവദിനിവേര്‌, നെന്മേനിവാകപ്പൂവ്‌, തിരുവട്ടപ്പശ, പത്മചാരടി, കാട്ടുവെള്ളരിവേര്‌, ദേവതാരം, താമരയല്ലി, പാച്ചതോററിത്തോല്‌, മനശ്ശില, അരേ ണുകം, പിച്ചകപ്പൂവിന്റേയും എരുക്കിന്‍പൂവിന്റെയും രസം, മഞ്ഞള്‍, മരമഞ്ഞത്തോല്‌, കായം, തിപ്പ ലി, കോലരക്ക്‌, ഇരുവേരി, കാട്ടുപയറിന്‍കിഴങ്ങ്‌, ചന്ദനം, മലങ്കരക്ക, ഇരട്ടിമധുരം, കരിനൊച്ചിവേര്‌, കൊന്നത്തോല്‌, ചുവന്ന പാച്ചോററിത്തോല്‌, കടലാടിവേര്‌, ഞാഴല്‍പ്പൂ വ്‌, അരത്ത, വിഴാലരി ഇവ സമം പൂയ്യം നക്ഷത്രത്തില്‍ എടുത്തു ശുദ്ധജലതത്തില്‍ അരച്ചു ഗുളികയാക്ക ണം. ഇത്‌ സര്‍വ്വവിഷങ്ങളേയും നശിപ്പിക്കും, വിജയപ്രദമാണ്‌. വിഷംകൊണ്ട്‌ മൃതപ്രായമാ യവരെ ജീവിപ്പിക്കും. ജ്വരത്തെ നശിപ്പിക്കും. ഇത്‌ വാസനിപ്പിക്കുകയും ശരീരത്തില്‍ ലേപനം ചെയ്യുകയും ദേഹത്തില്‍ ധരിക്കുകയും ധൂമപാനം ചെയ്യുകയും വീട്ടില്‍ വെക്കുകയും ചെയ്‌താല്‍ ഭൂത ബാധ, വിഷബാധ, ജന്തുബാധ, അലക്ഷറ്‌മി, ആഭിചാരമന്ത്രദോഷം, അഗ്നിഭയം ഇടിമിന്നലില്‍ നിന്നുള്ള ഭയം, ശത്രുഭയം ഇവയെ നശിപ്പിക്കും. ദുഃസ്വപ്‌നം, സ്‌ത്രീവശീകരണദോഷം, അകാല മരണം, ജലഭയം, ചോരഭയം ഇവയേയും നശിപ്പിക്കുന്നതാണ്‌. ധനസിദ്ധിയും ധാന്യസിദ്ധിയും സര്‍വ്വകാര്യ സിദ്ധിയുമുണ്ടാകുനം. ശരീരകാന്തിയെ പുഷ്‌ടിപ്പെടുത്തും. ആയുസ്സിനെ വര്‍ദ്ധിപ്പി ക്കും. ധന്യമാണ്‌. ഈ മൃതസഞ്‌ജീവനി അഗദം അമൃതുണ്ടാക്കുന്നതിഌ മുമ്പായി ബ്രഹ്മാവിനാല്‍ ഉണ്ടാക്കപ്പെട്ടതാകുന്നു.

മന്ത്രര്‍ ധമനീബന്ധോ പാമാര്‍ജ്ജനം കാര്യമാത്മ രക്ഷണഞ്ച ദോഷസ്യവിഷം യസ്യസ്ഥാനേസ്യാല്‍ തം ജയേല്‍പൂര്‍വ്വം വാതസ്ഥാനേ സ്വേദോ ദധ്‌നാ നതകുഷ്‌ഠ കല്‌ക്കപാനഞ്ച മധുഘൃതപയോം ബുപാനാവഗാഹ സേകാശ്ച പിത്തസ്ഥേ ക്ഷാരോ ഗദഃ കഫസ്ഥാന ഗതേസ്വേദസ്‌തഥാ സിരാവ്യധനം ദുഷീവിഷേ ഥ രക്തസ്ഥിതേ സിരാകര്‍മ്മ പഞ്ചവിധം ഭേഷജമേവം കല്‍പ്യം ഭിഷജാ വിജ്ഞായ സര്‍വ്വദാസര്‍വ്വം സ്ഥാനംജയേല്‍ പൂര്‍വ്വം സ്ഥാനസ്ഥസ്യാ വിരുദ്ധഞഢ്‌ച 21

സിദ്ധമന്ത്രങ്ങളേക്കൊണ്ട്‌ ധമനീബന്ധം ചെയ്യുകയും വിഷമിറക്കുകയും ആത്മരക്ഷചെയ്യുകയും വേണം. വിഷം വാതാദി ഏത്‌ ദോഷത്തിന്റെ സ്ഥാനത്താണോ സ്ഥിതിചെയ്യുന്നത്‌ ആദോഷത്തെ ആദ്യം ജയിക്കണം. വിഷം വാതസ്ഥാനത്താണ്‌ സ്ഥിതിചെയ്യുന്നതെങ്കില്‍ വിയര്‍പ്പിക്കുകയും തകരവും കൊട്ടവും അരച്ചു തൈരില്‍ചേര്‍ത്തു കൊടുക്കുകയും വേണം. പിത്തസ്ഥാനത്താണെങ്കില്‍ തേന്‍, നെയ്യ്‌, പാല്‌, ശുദ്ധജലം ഇവകുടിക്കുകയും ശുദ്ധജലത്തില്‍ മുക്കിയിരുക്കുകയും ശുദ്ധജലംകൊണ്ട്‌ ധാര ചെയ്യുകയും വേണം. വിഷം കഫസ്ഥാനത്താണെങ്കില്‍ ക്ഷാര അഗദം കൊടുക്കുകയും വിയര്‍പ്പിക്കുകയും സിരാവേധം ചെയ്‌തു രക്തംനീക്കുകയും വേണം. ദൂഷീവിഷം രക്തത്തിലാണ്‌ സ്ഥിതിചതെയ്യുന്നതെങ്കില്‍ അഞ്ചുവിധത്തിലുള്ള സിരാവേധം ചെയ്യണം. വൈദ്യന്‍ ഇപ്രകാരം കാര്യം മനസ്സിലാക്കിയിട്ട്‌ എല്ലാവിഷത്തിലും എല്ലാ യ്‌പ്പോഴും എല്ലാഔഷധങ്ങളേയും പ്രയോഗിക്കേണ്ടതാണ്‌. വിഷം വാതാദി ഏത്‌ ദോഷത്തിന്റെ സ്ഥാന ത്തണോ നില്‌ക്കുന്നത്‌ ആസ്ഥാനത്തെ ആദ്യംജയിക്കണം. സ്ഥാനവിരുദ്ധമായ ചികിത്സ ചെയ്‌തുപോവുകയും അരുത്‌.

വിഷദൂഷിത കഫമാര്‍ഗ്ഗസ്രാതഃ സംരോധരുദ്ധ വായുസ്‌തു മൃത ഇവ ശ്വസേന്‍മര്‍ത്ത്യഃ സ്യാദസാദ്ധ്യ ലിംഗൈര്‍ വിഹീനശ്ച ചര്‍മ്മകഷായാഃ കല്‌ക്കം വിലാസമം മൂര്‍ദ്ധ്‌നികാകപദമസ്യ കൃത്വാദദ്യാല്‍ കടഭീകടുകകട്‌ഫല പ്രധമനഞ്ച ഛാഗഗവ്യമാഹിഷാവികകൗക്കുടാബ്‌ജമാംസാ ദദ്യാല്‍ കാകപദോപരിമത്തേ വിഷേണൈവ സഹസാ നാസാക്ഷി കര്‍ണ്ണജിഹ്വാ കണ്‌ഠനിരോധേഷു കര്‍മ്മനസ്‌തഃ സ്യാല്‍ വാര്‍ത്താകബീജ പുരകജ്യോതിഷ്‌മത്യാദിഭിഃ പിഷ്‌ടൈഃ അഞ്‌ജനമക്ഷ്യുപ കര്‍ത്തവ്യം വസ്‌തമൂത്ര പിഷ്‌ടൈസ്‌തു ദാരുവ്യോഷഹരിദ്രാ കരവീരകരഞ്‌ജ നിംബസുരസൈസ്‌തു. 22

വിഷംകൊണ്ട്‌ ദൂഷിതമായ കഫം ശ്വാസനാളത്തില്‍ തടയുന്നതുകൊണ്ട്‌ വായു തടയപ്പെട്ടു മരണമ ടുത്ത മഌഷ്യന്‍ ശ്വസിക്കുന്നതുപോലെ ശ്വസിക്കുന്നതായിരിക്കും. എന്നാല്‍ അത്‌ അസാദ്ധ്യ ലക്ഷണമല്ല. ആ അവസ്ഥയില്‍ അവന്റെ മൂര്‍ദ്ധാവില്‍ കാകാകയുടെ കാലിന്റെ ആകൃതിയില്‍ കീറി ഒരുപലം ചര്‍മ്മകഷ (സാതലാ) അരച്ചു അവിടെ വെച്ചു അതിഌശേഷം ചെറുപ്പുന്നയരി, ത്രികടു, ദേവതാളിക്കുരു ഇവയുടെ ചൂര്‍ണ്ണം മൂക്കില്‍ വലിച്ചുകയററണം. അഥവാ ഊതിക്കയററണം. വിഷവേഗംകൊണ്ട്‌ പെട്ടെന്ന്‌ മോഹാലസ്യപ്പെട്ടുപോയാല്‍ മൂര്‍ദ്ധാവില്‍ കാകപദാകൃതിയില്‍ (ത്രികോണാകൃതി യില്‍) കീറിയിട്ട്‌ അവിടെ ആട്ടിന്റേയോ പശുവിന്റേയോ പോത്തിന്റേയോ പശിവിന്റേയോ പോത്തി ന്റേയോ കുറിയാടിന്റേയോ കോഴിയുടേയോ ജലജീവികളുടേയോ മാംസം വേക്കണം. മൂക്ക്‌, കണ്ണ്‌, കര്‍ണ്ണം, നാവ്‌, കണ്‌ഠം ഇവയുടെ പ്രവര്‍ത്തനം തടഞ്ഞുപോവുകയാണെങ്കില്‍ നസ്യം ചെയ്യണം. ചെറുവഴുദിനിയിലയോ ചെറുനാരങ്ങയോ ഷഡ്‌ വിരേചനീയത്തില്‍ പറഞ്ഞ ജ്യോതിഷ്‌മത്യാ ദിയോ പിഴിഞ്ഞ നീര്‌ നസ്യത്തിനായി ഉപയോഗിക്കണം. നേത്രരോഗത്തില്‍ഡ ദേവതാരം, ത്രിക ടു, മഞ്ഞള്‍, കരവീരം, ഉങ്ങിന്‍കുരു, വേപ്പില്‍തോല്‌, തുളസീപുഷ്‌പം, ഇവ ആട്ടിന്‍ മൂത്രത്തില രച്ചു അഞ്‌ജനം ചെയ്യണം.

ശ്വേതാവചാശ്വ ഗന്ധാഹിംഗ്വമൃതാ കുഷ്‌ഠസൈന്ധവം ലശൂനം സര്‍ഷപകുപിത്ഥമദ്ധ്യം ടുണ്ടുകമൂലകരഞ്‌ജ ബീജാനി വ്യോഷം ശിരീഷപുഷ്‌പം ദ്വേചനിശേ വംശലോപനഞ്ചസമം പിഷ്‌ട്വാഥവസ്‌തമൂത്രണ ചഗോശ്ചപിത്തേന സപ്‌താഹം വ്യാത്യാസ ഭാവിതോ യം നിഹന്തി ശിരസ്ഥിതം വിഷംക്ഷിപ്രം സര്‍വ്വജ്വര ഭൂതഗ്രഹ വിഷൂചികാ ജീര്‍ണ്ണമൂച്ഛാര്‍ത്തി ഉന്മാദാപസ്‌മാരൗ കാചപടല നീലികാശിരോ ദോഷാന്‍ ശുഷ്‌കാക്ഷിപാക പില്ലാര്‍ബുദാര്‍മ്മ കണ്‌ഡുതമോ ദോഷാന്‍ ക്ഷയദൗര്‍ബല്യ മദാത്യയ പാണ്‌ഡുഗദാംശ്ചാഞ്‌ജനാല്‍ തഥാമോഹാന്‍ ലേപാദ്‌ ദിഗ്‌ദ്ധക്ഷത ലീഢ ദഷ്‌ടാദ്യഷ്‌ടവിധ വിഷഘാതീ അര്‍ശഃ സ്വാനദ്ധേഷു ച ഗുദേലേപോ, യോനിലേപനം സ്‌ത്രീണാം മൂഢേഗര്‍ഭേ, ദുഷ്‌ടേ ലലാടലേപഃ പ്രതിശ്യായേ വൃദ്ധൗകിടിഭേ കുഷ്‌ഠേ ശ്വിത്രവിചര്‍ച്ചികാദിഷുലേപഃ ഗജ ഇവ തരൂന്‍ വിഷഗദാന്‍ നിഹന്ത്യഗദോ ഗന്ധഹസ്‌ത്യേഷഃ ഇതിഗന്ധഹസ്‌തീ നാമാഗദഃ. 23

വെളുത്ത വയമ്പ്‌, അമുക്കുരം, കായം, ചിററമൃത്‌, കൊട്ടം,ഇന്തുപ്പ്‌, വെള്ളുള്ളി, കടുക്‌, വിളാ മ്പഴത്തിന്റെ മജ്ജ, പയ്യാനവേര്‌, ഉങ്ങിന്‍കുരു, ത്രികടു, നെന്മേനിവാകപ്പൂവ്‌, മഞ്ഞള്‍, മരമഞ്ഞ ത്തോല്‌, മുളക്കര്‍പ്പൂരം, ഇവ സമം എടുത്തരച്ചു ഏഴുദിവസം ആട്ടിന്‍ മൂത്രത്തിലും ഏഴുദിവസം ഗോപിത്തത്തിലും ഇടവിട്ടിടവിട്ട്‌ ഭാവന ചെയ്‌തേടുക്കണം. അതായത്‌ ഒരു ദിവസം ആട്ടിന്‍ മൂത്ര ത്തില്‍ ഭവനചെയ്‌തെടുത്താല്‍ പിറേറ ദിവസം ഗോരോചനം കലക്കിയ വെള്ളത്തില്‍ ഭാവന ചെയ്യണം. ഇ പ്രകാരം രണ്ടിലും ഏഴീത്‌ ദിവസം ഭാവന ചെയ്യണമെന്നര്‍ത്ഥം. ഈ അഗദം തലയില്‍ സ്ഥിതി ചെയ്യുന്ന വിഷത്തെ ക്ഷണത്തില്‍ നശിപ്പ്‌ക്കും. സര്‍വ്വവിധ ജ്വരം, ഭൂതബാധ, ഗ്രഹബാധ, വിഷൂചികാ, അജീര്‍ണ്ണം, മോഹാ ലസ്യം, ഉന്മാദം, അപസ്‌മാരം, കാചം, പടലം, നീലിക, (ഇവ മൂന്നും നേത്രരോഗങ്ങളാകു ന്നു) ശിരോരോഗം, ശുഷ്‌കാക്ഷിപാകം, പില്ല, അര്‍ബുദം, ചര്‍മ്മം, (ഇവ നാലും നേത്രരോഗങ്ങ ളാകുന്നു) കണ്ണ്‌ ചൊറിച്ചില്‍, കണ്ണിരുട്ടടക്കല്‍, ക്ഷയം, ദുര്‍ബലത, മദാത്യയം, പാണ്‌ഡുരോ ഗം, ഇന്ദ്രിയ വിഭ്രമം ഇവയെ ഈ അഗദംകൊണ്ട്‌ അഞ്‌ജനം ചെയ്‌താല്‍ ശമിപ്പിക്കും. ഇതുകൊണ്ട്‌ ലേപനം ചെയ്‌താല്‍ വിഷം പുരട്ടിയ ശസ്‌ത്രംകൊണ്ടുള്ള വിഷം, പൂച്ച മുതലായവയുടെ നഖം മുതലായവ കൊണ്ടുണ്ടായ ക്ഷതവിഷം, ലേഹനം ചെയ്യപ്പെട്ട വിഷം, സര്‍പ്പാദികളുടെ കടിവിഷം, തേള്‍ മുതലാ യവയുടെ വിദ്ധവിഷം, ദുഷീവിഷം, ഗരം (കൂട്ടുവിഷം) എന്നീ എട്ടു വിധത്തിലുള്ള വിഷങ്ങ ളേയും നശിപ്പിക്കും. ഇത്‌ ഗുദത്തില്‍ ലേപനം ചെയ്‌താല്‍ അര്‍ശസ്സും വയറ്‌ വീര്‍പ്പും ശമിക്കും. മൂഢ ഗര്‍ഭത്തില്‍ സ്‌ത്രീകളുടെ യോനിയില്‍ ലേപനം ചെയ്യണം. ദുഷ്‌ടപീനസത്തില്‍ ഇത്‌ നെററിത്തടത്തില്‍ ലേപനം ചെയ്യണം ഇത്‌ വൃദ്ധിരോഗത്തിലും കിടിഭ കുഷ്‌ഠത്തിലും ശ്വിത്രത്തിലും വിചര്‍ച്ചിക മുതലാ യവകളിലും ലേപനം ചെയ്യുവാന്‍ ഉത്തമമാകുന്നു. ഈ ഗന്ധഹസ്‌തി എന്ന അഗദം വിഷരോഗങ്ങളെ മദിച്ച ആന വൃക്ഷത്തെയെന്നപോലെ നശിപ്പിക്കുന്നതാണ്‌.

പത്രാഗുരുമുസ്‌തതൈലാ നിര്യാസാഃ പഞ്ചചന്ദനം തഥാപൃക്കാ ത്വങ്‌നളദേംല്‍പല ബാല ഹരേണു കോശീരവ്യഘ്രാനഖഃ സുരദാരു കനകകുങ്കുമധ്യാമ കുഷ്‌ഠപ്രിയം ഗവസ്‌തഗരം പഞ്ചാംഗാനി ശിരീഷാല്‍ വ്യോഷാലമനഃ ശിലാജാജ്യഃ ശ്വേതാകടഭീ കരഞ്‌ജോ രക്ഷോഘ്‌നഃ സിന്ധുവാരികാരജനീ സുരസാഞ്‌ജന ഗൈരിക മഞ്‌ജിഷ്‌ഠാ നിംബപത്ര നിര്യാസാഃ വംശത്വഗശ്വഗന്ധാ ഹിംഗുദധിത്ഥാമ്‌ള വേതസംവൃക്ഷാഃ മധുമധുക സോമരാജീവ ചാരുഹാരോ ചനാതകരം അഗദോ യം വൈശ്രവണായാഖ്യാതസ്‌ത്യ്രംബകേണഷഷ്‌ട്യംഗഃ അപ്രതിഹത പ്രഭാവഃ സ്‌മൃതോമഹാഗന്ധ ഹസ്‌തീതി പിത്തേനനവാം പേഷ്യാഗുഡികാ സിദ്ധാതു പുഷ്യയോഗേണ പാനാഞ്‌ജന പ്രലേപൈഃ പ്രസാധയേല്‍ സര്‍വ്വകര്‍മ്മാണി പില്ലം കണ്‌ഡൂതിമിരം രാത്യ്രന്ധം കാചമര്‍ബുദംപടലം ഹന്തിസതത പ്രയോഗാദ്ധിത മിതപത്ഥാശിനാംപുംസാം വിഷമജ്വരാന ജീര്‍ണ്ണാന്‍ ദദ്രുകണ്‌ഡൂ വിഷൂചികാപാമാഃ കുഷ്‌ഠം കിടിഭംശ്വിത്രം വിചര്‍ച്ചികാം ചോപഹന്തിനൃണാം വിഷമൂഷിക ലൂതാനാം സര്‍വ്വേഷാം പന്നഗാനാഞ്ച ആശുവിഷം നാശയതേ മൂലമജമഥ കന്ദജം സര്‍വം ഏതേന ലിപ്‌തഗാത്രഃ സര്‍പ്പാന്‍ ഗൃഹ്‌ണാതി ഭക്ഷയേച്ചവിഷം കാലപരീതോ പി നരോ ജീവതിനിത്യം നിരാതങ്കഃ ആനദ്ധേ ഗുദലേപോ യോനിലേപശ്ച മൂഢഗര്‍ഭമണാം മൂര്‍ച്ഛാര്‍ത്തിഷുച ലലാടേ ലേപനമാഹുഃ പ്രധാനതമം ഭേരീമൃദംഗ പടഹാന്‍ ഛത്രാണ്യമുനാ തഥാധ്വജപതാകാഃ ലിപ്‌ത്വാ ഹിവിഷ നിരസ്‌ത്യൈ പ്രധാനായല്‍ ദര്‍ശയേന്‍മതിമാന്‍ യത്ര ചസന്നിഹിതോയം ന തത്ര ബാലഗ്രഹാ നരക്ഷാംസി നചൈവകാര്‍മ്മണമന്ത്രാ ഭവന്തി നാഥര്‍വണോമന്ത്രാഃ സര്‍വഗ്രഹാ ന തത്ര പ്രഭവന്തി ന ചാഗ്നി ശസ്‌ത്രനൃപചൗരാഃ ലക്ഷ്‌മീശ്ച തത്ര ഭജതേ യത്ര മഹാഗന്ധ ഹസ്‌ത്യസ്‌തി സംപിഷ്യമാണേ ചാത്രമം സിദ്ധമന്ത്രമുദാഹരേല്‍ മമമാതാ ജയാനാമ ജയോനാമേതിമേ പിതാ സോ ഹം ജയ ജയാപുത്രാ വിജയോ ഥ ജയാമിച നഃ പുരുഷസിംഹായ വിഷ്‌ണവേ വിശ്വകര്‍മ്മണേ സനാകതകനായ കൃഷ്‌ണായ ഭവായ വിഭവായ ച തേജോ വൃഷാകഫേഃ സാക്ഷാല്‍ കതേജോബ്രഹ്മേന്ദ്രയോര്‍യമേ യഥാഹം നാഭിജാനാമി വാസൂദേവ പരാജയം മാതുശ്ച പാണിഗ്രഹണം സമുദ്രസ്യ ച ശോഷണം അനേ സത്യവാക്യേന സിദ്ധ്യതാമഗ ദോഹ്യയം നിഹിനിഹി മിനി മിനി സംസൃഷ്‌ടേ രക്ഷസര്‍വംഭേഷജോത്തമേസ്വാഹാ. മഹാഗന്ധ ഹസ്‌തീനാ മാഗദഃ 24

പച്ചില, അകില്‍, മുത്തങ്ങ, ഏലത്തരി, പഞ്ചനിര്യാസം, (ചെഞ്ചല്യം, ഗുല്‍ഗുലു, അഫീന്‍, ശിലാര സം, അക്കില്‍കറ) ചന്ദനം, ചോനകപ്പുല്ല്‌, ഇലവംഗം, ജടാമാഞ്ചി, നീലത്താമര, ഇരുവേരി, അരേണുകം, രാമച്ചം, പുലിച്ചുവടിന്‍വേര്‌, ദേവതാരം, നാഗപ്പൂവ്‌, കുങ്കുമം, നാന്മുക പ്പുല്ല്‌, കൊട്ടം, ഞാഴല്‍പ്പൂവ്‌, തകരം, ശിരീഷപഞ്ചാംഗം (നെന്മേനിവാകയുടെ വേര്‌, തോല്‌, ഇല, പുഷ്‌പം, ഫലം) ത്രികടു, അരിതാരം, മഌശ്ശില, ജീരകം, വെളുത്തവയമ്പ്‌, ചെറുപ്പു ന്നയരി, ഉങ്ങിന്‍കുരു, കടുക്‌ കരിനൊച്ചിവേര്‌, മഞ്ഞള്‍, തുളസിപുഷ്‌പം, അഞ്‌ജനക്കല്ല്‌, കീവിമണ്ണ്‌, പൂവത്തം, വേപ്പില, വേപ്പിന്റെ കറ, മുളയുടെ പുറംതോല്‌, അമുക്കുരം, കായം, വിളാമ്പഴം, പുളിവഞ്ചിക്കായ, കൊന്നത്തോല്‌, തേന്‍, ഇരട്ടിമധുരം, തോവരായിവേര്‌, വയമ്പ്‌, പെരുങ്കുറുമ്പവേര്‌, മഞ്ഞത്തകരം, ഈ 60-തരം ഔഷധങ്ങളേക്കൊണ്ടുണ്ടാക്കുന്ന അഗദം ശിവന്‍ വൈശ്രവണന്‌ ഉപദേശിക്കപ്പെട്ടതാകുന്നു. അപാരപ്രഭാവമുള്ളതായ ഈ അഗദത്തിന്റെ പേര്‌ മഹാഗന്ധഹസ്‌തി എന്നാകുന്നു. ഇത്‌ പൂയം നക്ഷത്രത്തില്‍ ഗോപിത്തത്തിലരച്ചു ഗുളികയാക്ക ണം. ഇതിന്റെ പാന-അഞ്‌ജന-ലേപനപ്രയോഗങ്ങളേക്കൊണ്ട്‌ സര്‍വ്വകാര്യങ്ങളും സാധിക്കും. ഇത്‌ ഹിതവും മിതവും പത്ഥ്യവുമായ ആഹാരം ശീലിച്ചുകൊണ്ട്‌ തുടര്‍ച്ചയായി സേവിക്കുന്നവന്റെ പില്ല, ചൊറിച്ചില്‍, തിമിരം, രാക്കണ്ണ്‌ കാണായ്‌മ, കാചം, അര്‍ബുദം, പടലം എന്നീ നേത്രരോഗങ്ങള്‍ നശി ക്കുന്നതാണ്‌. ഇത്‌ വിഷമജ്വരം, അജീര്‍ണ്ണം, ദദ്രുകുഷ്‌ഠം, ചൊറിച്ചില്‍, വിഷൂചിക, പാമ കൂഷ്‌ഠം, കുഷ്‌ഠം, കിടിഭകുഷ്‌ഠം, ശ്വിത്രം, വിചര്‍ച്ചിക ഇവയേയും നശിപ്പിക്കുന്നതാണ്‌. ഇത്‌ വിഷമജ്വരം, അജീര്‍ണ്ണം ദദ്രുകുഷ്‌ഠം, ചൊറിച്ചില്‍, വിഷുചിക, പാമകുഷ്‌ഠം, കുഷ്‌ഠം, കിടിഭകുഷ്‌ഠം, ശ്വിത്രം, വിചര്‍ച്ചിക ഇവയേയും നശിപ്പിക്കുന്നതാണ്‌. ഇത്‌ എലിവിഷ ത്തേയും ചിലന്തിവിഷത്തേയും, എല്ലാവിധ പാമ്പുകളുടെ വിഷത്തേയും സര്‍വ്വവിധ മൂലവിഷത്തേയും കന്ദജവിഷത്തേയും ക്ഷണത്തില്‍ നശിപ്പിക്കുന്നതാണ്‌. ഇത്‌ ശരീരത്തില്‍പുരട്ടിയവന്‌ സര്‍പ്പങ്ങളെ പിടിക്കുകയും വിഷംഭക്ഷിക്കുകയും ചെയ്യാം. യാതൊരപായവും ഉണ്ടാകുന്നതല്ല. മരണമടുത്തവനാ യാല്‍ക്കൂടി ഇതിന്റെ ഉപയോഗംകൊണ്ട്‌ യാതൊരു രോഗവും കൂടാതെ ജീവിതം തുടരുന്നതാണ്‌. ഇത്‌ വയറ്‌ വീര്‍പ്പില്‍ ഗുദത്തില്‍ ലേപനംചെയ്യണം. മൂര്‍ച്ഛാരോഗത്തില്‍ നെററിത്തടത്തില്‍ ഇത്‌ ലേപനം ചെയ്യു ന്നത്‌ ഏററവും നല്ലതാകുന്നു. പെരുമ്പറ, മൃതംഗം, ഢക്ക ഇവകളില്‍ ഈ അഗദംപുരട്ടി വാദ്യഘോഷം ചെയ്‌താലും അപ്രകാരം കുടയിലും കൊടിക്കൂറയിലും പുരട്ടി വിഷബാധയേററവനെ കാണി ച്ചാലും വിഷം നശിക്കും. ഏതൊരു ഗൃഹത്തില്‍ ഈഅഗദം വെക്കുന്നുവോ അവിടെ ബാലഗ്രഹബാധയോ രക്ഷ സ്സുകളുടെ ബാധയോ ഉണ്ടാകുന്നതല്ല. മാത്രമല്ല അഭിചാര പ്രവര്‍ത്തികളോ അഥര്‍വ്വവേദത്തില്‍ പറഞ്ഞ ദുര്‍മ്മന്ത്രവാദദോഷങ്ങളോ ഫലിക്കുന്നതല്ല. ഈ അഗദം വെച്ചിരിക്കുന്നേടത്ത്‌ ഒരു ഗ്രഹങ്ങള്‍ക്കും തന്റെ ചീത്തയായപ്രഭാവം ഫലിപ്പിക്കുവാന്‍ കഴിയുന്നതല്ല. അവിടെ അഗ്നി, ശസ്‌ത്രം, രാജാവ്‌ കള്ളന്മാര്‍ ഇവകളേക്കൊണ്ടുള്ള ഭയം ഉണ്ടാകുന്നതല്ല. എവിടെ മഹാഗന്ധഹസ്‌തി അഗദമുണ്ടോ അവിടെ മഹാ ലക്ഷ്‌മി വസിക്കുന്നതാണ്‌. ഈ അഗദം അരക്കുമ്പോള്‍ മമ മാതാ എന്നു തുടങ്ങി സ്വഹാന്തം വരേയുള്ള സിദ്ധമ ന്ത്രം ജപിക്കേണ്ടതാണ്‌.

ഋഷഭക ജീവകയഷ്‌ടീമധുകോല്‌പല ധാന്യകേസരാജാജ്യഃ സസിത ഗിരികോലമദ്ധ്യഃപേയാഃശ്വാസജ്വരാദിഹരാഃ ഹിംഗു ച കൃഷ്‌ണായുക്തം കുപിത്ഥ യുക്തമൂഗ്രലവണഞ്ച സമധുസിതൗ പാതവ്യൗ ജ്വരഹിക്കാ കാസശ്വാസഘ്‌നൗ ലേഹഃ കോലാസ്ഥ്യഞ്‌ജനലാജോല്‌പല ഘൃതൈര്‍ വമിംഹന്തി ബൃഹതീദ്വയാഢകീ പത്രധൂമവര്‍ത്തിസ്‌തു ഹിക്കാഘ്‌നി ശിഖിബര്‍ഹ ബലകാസ്ഥീനി സര്‍ഷപാശ്ചന്ദനഞ്ച ഘൃതയുക്തം ധൂമോഗൃഹശയനാസന വസ്‌ത്രാദിഷു ശസ്യതേ വിഷജില്‍ ഘൃതയുക്തേ നതകുഷ്‌ഠ ഭുജംഗപതിശിരഃ ശിരീഷകുസുമം വാ ധൂമോ ഗദഃ സ്‌മൃതോയം സര്‍വ്വവിഷഘ്‌നഃ ശ്വയഥുഹൃച്ച ജതുസേവ്യ പത്രഗുല്‍ഗുലു ഭല്ലാതക കകുഭ പുഷ്‌പസര്‍ജ്ജരസാഃ ശ്വേതാധൂമാ ഉരഗാഘു കീടവസ്‌ത്ര ക്രിമിഹരാഃ സ്യുഃ. 25

ഇടവകം, ജീവകം, ഇരട്ടിമധുരം, നീലത്താമര, കൊത്തമ്പാലരി, നാഗപ്പൂവ്‌, ജീരകം, കാവിമണ്ണ്‌, ലന്തക്കുരുവിന്റെ മജ്ജ ഇവ ശുദ്ധജലത്തിലരച്ചു കലക്കികുടിച്ചാല്‍ വിഷബാധ ഏററവഌ ണ്ടായ ശ്വാസരോഗം, ജ്വരം മുതലായ ഉപദ്രവവ്യാധികള്‍ ശമിക്കും. കായവും തിപ്പലീചൂര്‍ണ്ണവും കൂടിയും വിളാമ്പുഴരസവും സൗവര്‍ച്ചലലവണവും കൂടിയും തേഌം പഞ്ചസാരയും ചേര്‍ത്തുസേവി ച്ചാല്‍ വിഷരോഗിക്കുണ്ടാകുന്ന ജ്വരം, എക്കിട്ട, കാസം, ശ്വാസരോഗം ഇവശമിക്കും. ലന്തക്കുരുവിന്റെ മജ്ജ, അഞ്‌ജനക്കല്ല്‌, മലര്‌, നീലത്താമര ഇവ സമം പൊടിച്ചു നെയ്യ്‌ ചേര്‍ത്തു ലേഹനം ചെയ്‌താല്‍ വിഷ രോഗിയുടെ ഛര്‍ദ്ദി ശമിക്കുന്നതാണ്‌. ചെറുവഴുദിനിയിലയും വന്‍വഴുദിനിയിലയും തുവരയിലയും കൂടിപിഴിഞ്ഞു തുണിയില്‍ മുക്കി തിരിയുണ്ടാക്കി കത്തിച്ചുധൂമപാനം ചെയ്‌താല്‍ വിഷ രോഗിയുടെ എക്കിട്ടശമിക്കും. മയില്‍പ്പീലി, കൊച്ചയുടെ അസ്ഥി, കടുക്‌, ചന്ദനം ഇവപൊടിച്ചു നെയ്യ്‌ ചേര്‍ത്തു തീക്കനലിലിട്ടു പുകച്ച്‌ വിഷരോഗിയുടെ വീട്ടിലും വിരിപ്പിലും ഇരിക്കുന്നേടത്തും ധരിക്കുന്നവസ്‌ത്രാദികളിലും പുകയേല്‌പിച്ചാല്‍ വിഷം ശമിക്കുവാന്‍ നല്ലതാകുന്നു. തകരവും കൊട്ടവുംപൊടിച്ചു നെയ്യ്‌ ചേര്‍ത്തോ സര്‍പ്പത്തിന്റെ തലയും നെന്മേനിവാകപ്പൂവും ഉണക്കിപ്പൊടിച്ചു നെയ്യ്‌ ചേര്‍ത്തോ പുകച്ചു പുകയേല്‌പിച്ചാല്‍ എല്ലാ വിധ വിഷവുംശോഫവും ശമിക്കും. ഇത്‌ ധൂമഅഗദ മാകുന്നു. കോലരക്ക്‌, രാമച്ചം, പച്ചില, ഗുല്‍ഗുലു, ചേര്‍ക്കുരു, നീര്‍മരുതിന്‍പൂവ്‌, ചെഞ്ച ല്യം, വെളുത്ത അപരാജിത, ഇവപൊടിച്ചു നെയ്യ്‌ ചേര്‍ത്തുതീക്കനലിലിട്ടു പുകയേല്‌പിച്ചാല്‍ പാമ്പ്‌, എലി, വൃശ്ചികാദി കീടങ്ങള്‍, വസ്‌ത്രത്തിലുണ്ടാകുന്ന കൃമികള്‍ ഇവ നശിച്ചുപോകുന്നതാണ്‌.

തരുണപലാശ ക്ഷാരം സ്രുതംപചേച്ചൂര്‍ണ്ണിതഃ സഹസമാംശൈഃ ലോഹിത മൃദ്രജ0നീദ്വയ മധുകസുരസ ശുക്ലമഞ്‌ജരീഭിഃ ലാക്ഷാസൈന്ധവ മാംസീ ഹരേണുഹിംഗു ദ്വിശാരിബാകുഷ്‌ഠഃ സവ്യോഷവാഹ്ലി കൈര്‍ദര്‍വ്വീലേപന ഘട്ടയേദ്യാവല്‍ സര്‍വ്വവിഷശോഥ ഗുല്‍മത്വഗ്‌ദോഷാര്‍ശോ ഭഗന്ദരപ്ലീഹ്നഃ ശോഥാപസ്‌മാര ക്രിമിഭൂത സ്വരഭേദ കണ്‌ഡൂപാണ്‌ഡുഗദാന്‍ മുന്ദാഗ്നിത്വംകാസം സോന്മാദം നാശയേയുരഥപുംസാം ഗുഡികാശ്‌ഛായാശുഷ്‌കാഃ കോലസമാസ്‌താഃ സമുപയുക്താഃ. ക്ഷാര ഗുഡികാഃ. 26

മൂപ്പെത്താത്ത ചമതയുടെ വിറക്‌ കത്തിച്ചക്ഷാരം അതിന്റെ നാലിരട്ടിയോ ആറിരട്ടിയോ വെള്ളത്തില്‍ 11- പ്രാവശ്യം അരിച്ചെടുത്തു ആവെള്ളത്തില്‍ അതിഌതുല്യമായി കാവിമണ്ണ്‌, മഞ്ഞള്‍, മരമഞ്ഞത്തോല്‌, ഇരട്ടിമധുരം, വെളുത്ത തുളസീപുഷ്‌പം, കോലരക്ക്‌, ഇന്തുപ്പ്‌, ജദഡാമാഞ്ചി, അരേണുകം, കായം, വലിയ നന്നാറിക്കിഴങ്ങ്‌, ചെറിയ നന്നാറിക്കിഴങ്ങ്‌, കൊട്ടം, ചുക്ക്‌, കുരുമുളക്‌, തിപ്പലി, കായം ഇവസമം എടുത്തുപൊടിച്ച പൊടിയുംചേര്‍ത്തു പാകംചെയ്‌തു ചട്ട്വത്തില്‍ പററുന്നപാക ത്തില്‍ എടുത്തു ലന്തക്കുരുവിന്റെ വലിപ്പത്തില്‍ ഗുളികയുരുട്ടി നിഴലില്‍ വെച്ചണക്കി ഉപയോഗിക്ക ണം. ഇത്‌ മഌഷ്യരുടെ സര്‍വ്വവിധത്തിലുള്ള വിഷവീക്കത്തേയും, ഗുന്മന്‍, ത്‌ഗംദോഷം, അര്‍ശസ്സ്‌, ഭഗന്ദരം, പ്ലീഹരോഗം, ശോഫം, അപസ്‌മാരം, ക്രിമിരോഗം, ഭൂതബാധകള്‍, സ്വരഭേദം ചൊറിച്ചില്‍, പാണ്‌ഡുരോഗം, അഗ്നിമാന്ദ്യം, കാസം, ഉന്മാദം ഇവയേയും നശിപ്പിക്കുന്നതാണ്‌.

പീതവദഷ്‌ടവിദ്ധേഷ്വേ തദ്വിഷേച വാച്യമുദ്ദിഷ്‌ടം സാമാന്യതഃ പൃഥക്ത്വാന്നിര്‍ദ്ദേശമതഃ ശൃണുയഥാവല്‍. 27

കുടിച്ചവിഷം, കടിച്ചവിഷം, തേള്‍ മുതലായവകുത്തിയാലുള്ള വിഷംമുതലായവകളില്‍ വേണ്ടുന്ന സാമാന്യ ചികിത്സപറഞ്ഞു ഇനി പ്രത്യേകംപ്രത്യേകമുള്ള ചികിത്സനിര്‍ദ്ദേശിച്ചുതരാം വഴിപ്രകാരം കേട്ടു ധരിച്ചുകൊള്ളുക.

രിപുയുക്തേഭ്യോനൃഭ്യഃ സ്വേഭ്യഃ സ്‌ത്രീഭ്യോ അഥവാഭയംനൃ പതേഃ ആഹാരവിഹാരഗതം തസ്‌മാല്‍ പ്രഷ്യാന്‍ പരീക്ഷേത. 28

രാജാവിന്‌ ശത്രുഭാവമുള്ളവരില്‍നിന്നും വ്യഭിചാരദോഷവതികളായ സ്വന്തം സ്‌ത്രീക ളില്‍നിന്നും അന്നപാനാദികള്‍ വഴിയായും വസ്‌ത്രം, ശയ്യ, ആസനം മുതലായവകള്‍ വഴിയായും വിഷ ഭയം ഉണ്ടാകുന്നതാണ്‌. അതുകൊണ്ട്‌ രാജാവിനെ ശുശ്രൂഷിക്കുവാഌം മററുമായി നിയോജി ക്കപ്പെടുന്ന ഭൃത്യന്മാരെ വൈദ്യന്‍ പരീക്ഷിക്കേണ്ടതാണ്‌.

അത്യര്‍ത്ഥശങ്കിതഃ സ്യാദ്‌ബഹുവാഗഥവാല്‍പവാഗ്‌ വിഗതലക്ഷ്‌മീഃ പ്രാപ്‌തഃ പ്രകൃതിവികാരം വിഷപ്രദാതാ നരോജ്ഞേയഃ ദൃഷ്‌ട്വൈവംനതു സഹസാ ഭോജ്യംന്യസേല്‍ തദഗ്രമഗ്നൗതു സവിഷം ഹി പ്രാപ്യാന്നം ബഹൂന്‍ വികാരം ഭജത്യഗ്നിഃ ശിഖിബര്‍ഹ വിചിത്രാര്‍ച്ചിസ്‌തീക്ഷ്‌ണഃ സരൂക്ഷ കുണപഗന്ധിശ്ച സ്‌ഫുടതി സ ശബ്‌ദമേകാവര്‍ത്തോ വിഹതാര്‍ച്ചിരപിചസ്യാല്‍ പാത്രസ്ഥഞ്ച വിവര്‍ണ്ണം ഭോജ്യംസ്യാന്‍മക്ഷികാശ്ചമാരയതി ക്ഷാമസ്വരഞ്ചകാകം കുര്യാദിവിരജേച്ചകോരാക്ഷി 29

വിഷം കൊടുത്തവന്‍ ഏററവും ശങ്കയുള്ളവനായും കൂടുതല്‍ സംസാരിക്കുന്നവനായും അഥവാ അല്‌പംമാത്രം സംസാരിക്കുന്നവനായും സാധാരണ പ്രകൃതിയില്‍നിന്ന്‌ മാററം ഉള്ളവനായും കാണാ വുന്നതാണെന്നറിയണം. ഇപ്രകാരം പരീക്ഷിച്ചറിഞ്ഞിട്ടുതന്നെയായാലും ആഹാരസാധനം രാജാവിന്‌ പെട്ടെന്ന്‌ കൊടുക്കരുത്‌. അതില്‍നിന്ന്‌ അല്‌പം എടുത്തു തീയിലിട്ടു പരീക്ഷിചത്‌ചു നോക്കണം. അപ്രകാരം ചെയ്‌താല്‍ വിഷമുള്ള അന്നമാണെങ്കില്‍ അഗ്നിക്ക്‌ പലമാതിരി വികാരങ്ങളും ഉണ്ടാകുന്നതാണ്‌. വിഷമുള്ള അന്നംഇട്ടതായ അഗ്നിയുടെജ്വാല മയില്‍പ്പീലിക്കണ്ണ്‌ പോലെ പലമാതിരി വര്‍ണ്ണങ്ങളോടുകൂടിയും തീക്ഷ്‌ണമായും രൂക്ഷമായും ശവത്തിന്റെ ഗന്ധത്തോടു കൂടിയുമിരിക്കും. ശബ്‌ദത്തോടുകൂടി പൊട്ടിത്തെറിക്കുന്നതാണ്‌ ഒരുപ്രാവശ്യം ആളിക്കത്തുകയും പെട്ടെന്നങ്ങുപോ വുകയും ചെയ്യുന്നതാകുന്നു. വിഷമുള്ള അന്നം പാത്രത്തില്‍വിളമ്പിയാല്‍ നിറഭേദമുണ്ടാകും. അതില്‍ ഈച്ചവന്നിരുന്നാല്‍ അത്‌ ചത്തുപോകം. കാക്കവിഷമുള്ള അന്നത്തെകണ്ടാല്‍ നേരിയസ്വരത്തില്‍ ശബ്‌ദ മുണ്ടാക്കും. ചെമ്പോത്ത്‌ വിഷമുള്ള അന്നത്തെ കണ്ടാല്‍ അതിന്‍രെ കണ്ണിന്റെ ചുവപ്പ്‌ നിറം ഇല്ലാതാകും.

പാനേനീലരാജീ വൈവര്‍ണ്ണ്യ സ്വാഞ്ചനേക്ഷതേഛായാം വികൃതാമഥവാ പശ്യതിലവണാക്തേഫേനമാലസ്യാല്‍. 30

കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ന്നാല്‍ അതില്‍ നീലനിറത്തിലുള്ള രേഖകള്‍ കാണുകയും നിറഭേദ മുണ്ടാവുകയും സ്വന്തംനിഴല്‍ അതില്‍ കാണാതിരിക്കുകയും ചെയ്യും. അഥവാ നിഴല്‍ കാണുകയാണെങ്കില്‍ വികൃതമായിരിക്കുകയും ചെയ്യും. വിഷം കലര്‍ന്നതായ വെള്ളത്തില്‍ ഉപ്പ്‌ കലക്കിയാല്‍ കൂടുതല്‍ ഌര യുണ്ടാകുന്നതുമാകുന്നു.

പാനാന്നയോഃ സവിഷയോര്‍ഗന്ധേന ശിരോരുജാഹൃദി ച മൂര്‍ച്ഛാച സ്‌പര്‍ശേന പാണിശോഥഃ സപ്‌ത്യംഗുലിദാഗതോദ നഖഭേദാ മുഖതാല്വേഷ്‌ഠ ചിമിചിമാ ജിഗ്വാശൂനവതീജഡാ വിവര്‍ണ്ണാച ദ്വിജഹര്‍ഷ ഹഌസ്‌തംഭാസ്യദാഹനാനാഗള വികാരാഃ 31

വിഷമുള്ള അന്നപാനങ്ങളുടെ ഗന്ധമേററാല്‍ തലവേദനയും ഹൃദയവേദനയും മോഹാലസ്യവു മുണ്ടാകും. വിഷമുള്ള അന്നപാനാദികള്‍ കൈകൊണ്ട്‌ തൊട്ടുപോയാല്‍ കയ്യ്‌ വീങ്ങുകയും തരിക്കു കയും വിരലിന്‌ ചുട്ടുനീറലും കുത്തിനോവുമുണ്ടാവുകയും നഖം കൊഴിഞ്ഞുപോവുകയും ചെയ്യും. വിഷമുള്ള അന്നപാനാദികള്‍ വായില്‍ ആയിപ്പോയാല്‍ വായിലും അണ്ണാക്കിലും ചുണ്ടിലും ഞമി ണ്ടിപ്പറിക്കുന്നതുപോലുള്ള വേദനയുണ്ടാകും, നാവ്‌ വീങ്ങുകയും രുചിയറിയാതാവുകയും വര്‍ണ്ണഭേദമുണ്ടാവുകയും ചെയ്യും. ദന്തഹര്‍ഷവും ഹഌസ്‌തംഭവും വായില്‍ ചുട്ടുനീറലും നാനാ വിധത്തിലുള്ള ഗളവികാരങ്ങളുണ്ടാവുകയും ചെയ്യും.

ആമാശയം പ്രവിഷ്‌ടേ വൈവര്‍ണ്ണ്യം സ്വേദസദനമുല്‍ക്ലേദാഃ ദൃഷ്‌ടി ഹൃദയോപരോധോ ബിന്ദുശതൈശ്ചീയതേചാംഗം പക്വാശയയന്തുയാതേ മുച്ഛാമദ ദാഹമോഹ ബലനാശാഃ തന്ദ്രാകാര്‍ശ്യഞ്ച വിഷേപാണ്ഡുത്വഞ്ചോദരസ്ഥേസ്യാല്‍. 32

വിഷമുള്ള അന്നപാനാദികള്‍ ആമാശയത്തിലെത്തിയാല്‍ ശരീരത്തിന്‌ നിറഭേദവും കൂടുതലായി വിയര്‍ക്കുകയും തളരുകയും മനംപിരട്ടലുണ്ടാവുകയും ചെയ്യും. കണ്ണിന്റേയും ബൃദയത്തിന്റേയും പ്രവര്‍ത്തനത്തിന്‌ തടസ്സമുണ്ടാകും. ശരീരത്തില്‍ നൂറുകണക്കിന്‌ ബന്ദുരൂപത്തിലുള്ള പിഡകകള്‍ ഉണ്ടാവുകയും ചെയ്യും. പക്വാശയത്തിലെത്തിയാല്‍ (ചെറുകുടലിലെത്തിയാല്‍) മോഹാലസ്യം മനോവിഭ്രമം, ചുട്ടുനീറല്‍, ഇന്ദ്രിയവൈകൃതം, ബലനാശം ഇവയുണ്ടാകും. വന്‍കുടലി ലെത്തിയാല്‍ മടി, ശരീരം മെലിയുക, വിളര്‍ച്ച ഇവയുണ്ടാകും.

ദന്തൗഷ്‌ഠസമാംസശോഫഃ ശീര്യടന്തേദന്തപവനേ കൂര്‍ച്ചാസ്‌തു കേശച്യുതിഃ ശിരോരുക്‌ ഗ്രന്ധയോ വിശീര്‍ണ്ണശ്ച കൂര്‍ച്ചഃ സ്യാല്‍ ദുഷ്‌ടേ ഞ്‌ജനേ ക്ഷിദാഹഃ സ്രാവേ ത്യുപദേഹ ശോഥരാഗാശ്ച ആദ്യൈരാദൗ കോഷ്‌ഠഃ സ്‌പൃശ്യൈസ്‌ത്വഗ്‌ദഹ്യതേ ദുഷ്‌ടൈഃ സ്‌നാനാഭ്യം ഗോല്‍സാദന വസ്‌ത്രാലങ്കാര വര്‍ണ്ണകൈര്‍ ദുഷ്‌ടൈഃ കണ്‌ഡ്വര്‍ത്തികോ പിഡകാരോമോദ്‌ഗമ ചിമിചിമാഃ ശോഫാഃ ഏതേ ച കരചരണതോദ ദാഹക്ലമാ വിപാകശ്ച ഭൂപാദുകാശ്വഗജ ചര്‍മ്മകേതു ശയനാസനൈര്‍ ദുഷ്‌ടൈ മാല്യമഗന്ധംമ്‌ളായതി ശിരോരുജാ രോമഹര്‍ഷകരം സ്‌തംഭയതിഖാനി നാസാമുപഹന്ത്യഥ ദര്‍ശനേധൂമഃ കൂപതഡാഗാദിജലം ദുര്‍ഗന്ധം സകലുഷം വിവര്‍ണ്ണഞ്ച പീതംശ്വയഥു കോഠാന്‍ പിഡകാശ്ച കരോതിമരണഞ്ച. 33

പല്ലുതുടക്കുന്ന ബ്രഷില്‍ വിഷംപററിയാല്‍ പല്ല്‌ തുടക്കുമ്പോള്‍ ബ്രഷ്‌ പൊടിഞ്ഞുപോവുകയും ദന്തമാംസവും ചുണ്ടും വീങ്ങുകയുംചെയ്യും. തലയില്‍ തേക്കുന്നതേലോ ചീര്‍പ്പിലോ വിഷമുണ്ടായാല്‍ മുടികൊഴിഞ്ഞുപോവുകയും തലവേദനയുണ്ടാവുകയും തലയില്‍ മുഴയുണ്ടാവുകയും ചീര്‍പ്പ്‌ പൊടിഞ്ഞുപോവുകയും ചെയ്യും. കണ്ണില്‍ അജ്ഞനമിടുന്നതില്‍ വിഷമുണ്ടായാല്‍ കണ്ണചന്റ ചുട്ടുപുക ച്ചിലും കണ്ണില്‍നിന്ന്‌ വെള്ളമൊഴുകുകയും കണ്ണില്‍ കൂടുതല്‍ എന്തോപുരട്ടിയതുപോലെയുണ്ടാ വുകയും വീങ്ങുകയും കണ്ണ്‌ ചുവക്കുകയും ചെയ്യും. വിഷദുഷ്‌ടമായ അന്നപാനാദികളേക്കൊണ്ട്‌ കോഷ്‌ഠത്തിലും സ്‌പര്‍ശിച്ചുപോയാല്‍ ചര്‍മ്മത്തിലും ആദ്യംതന്നെ ചുട്ടുനീറലുണ്ടാകുന്നതാണ്‌. കുളിക്കുന്നവെള്ളം, തേക്കുന്നതൈലം, മെഴുക്ക്‌ കുളിയുവാഌപയോഗിക്കുന്ന വാകപ്പൊടി മുതലായ ഉത്സാദനദ്രവ്യം, വസ്‌ത്രം, ആഭരണം, ശരീരത്തില്‍നിറം പിടിപ്പിക്കുവാഌപയോ ഗിക്കുന്ന ചായം മുതലായവ വിഷദുഷ്‌ടമായാല്‍ ചൊറിച്ചില്‍, വേദന, വട്ടത്തിണര്‍പ്പ്‌ പിഡകകള്‍, രോമാഞ്ചം, ഉറുമ്പരിക്കുന്നതുപോലെ തോന്നുക, വീക്കം, ഇവയുണ്ടാകും. ഭൂമി, ചെരിപ്പ്‌, സവാരി ചെയ്യുന്ന കുതിരപ്പുറം, ആനയുടെ പുറം, പതാക (ബാഡ്‌ജ്‌) ഉറങ്ങുന്ന വിരിപ്പ്‌, ഇരിക്കുന്ന ആസനം മുതലായവ വിഷദുഷ്‌ടമായാല്‍ മേല്‍പറഞ്ഞ കണ്‌ഡ്വാദികളും കയികാലുകളില്‍ കുത്തി നോവും ചുട്ടുനീറലും തളര്‍ച്ചയും പഴുപ്പും ഉണ്ടാകുന്നതാകുന്നു. ധരിക്കുന്ന പൂമാല വിഷദുഷ്‌ട മായാല്‍ മാലക്ക്‌ ഗന്ധമില്ലാതിരിക്കുകയും ക്ഷണത്തില്‍ വാടിപ്പോവുകയും ചെയ്യും. അത്‌ ധരിച്ച ആള്‍ക്ക്‌ തലവേദനയും രോമാഞ്ചവും ഉണ്ടാവുകയും ചെയ്യും. ധൂമപാനംചെയ്യുന്നതില്‍ വിഷംകലര്‍ന്നുപോയാല്‍ വായ, മൂക്ക്‌ മുതലായസ്രാതസ്സുകള്‍ സ്‌തംഭിച്ചുപോവുകയും വാസനയും കാഴ്‌ചശക്തിയും നഷ്‌ടപ്പെടുകയും ചെയ്യും. കിണര്‍, കുളം മുതലായവയിലെ വെള്ളം വിഷദു ഷ്‌ടമായാല്‍ വെള്ളത്തിന്ന്‌ ദുര്‍ഗന്ധമുണ്ടാവുകയും കലങ്ങുകയും നിറഭേദമുണ്ടാവുകയും ചെയ്യും. അത്‌ കുടിച്ചാല്‍ വീക്കം, വട്ടത്തിണര്‍പ്പ്‌, പിഡകകള്‍ ഇവയെ ഉണ്ടാക്കുകയും അഥവാ മരണത്തെ തന്നെ ഉണ്ടാക്കുകയും ചെയ്യും.

ആദൗചാമാശയഗേ വമനം ത്വക്‌സ്ഥേ പ്രദേഹസേകാദി കുര്യാല്‍ ഭിഷക്‌ ചികിത്സാം ദോഷബലഞ്ചൈവഹി സമിക്ഷ്യ ഇതിമൂലവിഷ വിശേഷഃ പ്രാക്താഃ ശൃണുജംഗമസ്യാതഃ 34

വിഷം ആമാശയത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ ആദ്യംതന്നെ ഛര്‍ദ്ദിപ്പിക്കണം. വിഷം ദേഹത്തില്‍ പുരണ്ടിട്ടു ള്ളതില്‍ ലേപനം, ധാര മുതലായവ ചെയ്യണം. എന്നാല്‍ ഇപ്രകാരമുള്ള ചികിത്സ ചെയ്യുമ്പോള്‍ വൈദ്യന്‍ രോഗി യുടെ വാതാദിദോഷബലത്തെ നോക്കി ചികില്‍സിക്കേണ്ടതാണ്‌. ഇപ്രകാരം മൂലവിഷ (സ്ഥാവരവി ഷ) വിശേഷങ്ങളെ പറയപ്പെട്ടു. ഇനി ജംഗമ വിഷവിശേഷത്തെ പറയാം.

സവിശേഷ ചികില്‍സിത മേവാദൗ തത്രാച്യുതേതു സര്‍പ്പാണാം ദര്‍വ്വീകരാ മണ്ഡലിനോ രാജീമന്ത സ്‌തഥൈവച സര്‍പ്പായഥാക്രമം വാതപിത്തശ്ലേഷ്‌മ പ്രകോപണാഃ ദര്‍വ്വീകരഫണിജ്ഞേയോ മണ്ഡലാ ഫണാഃ ബിന്ദുലേഖോ ഹി ചിത്രാംഗഃ പന്നഗഃ സ്യാല്‍സരാജിമാന്‍ വിശേഷാല്‍ കടുകം രൂക്ഷ്‌മ¾ാേഷ്‌ണം സ്വാദു ശീതളം വിഷം യഥാക്രമം തേഷാം തസ്‌മാദ്‌ വാതാദികോപനം 35

ആദ്യമായി സര്‍പ്പങ്ങളുടെ വിശേഷ ചികില്‍സയെ പറയാം. വിഷമുള്ളപാമ്പുകള്‍ മുഖ്യമായും മൂന്നുവിധ ത്തിലാകുന്നു. 1-മൂര്‍ഖന്‍, 2-മണ്ഡലി, 3- രാജിലം ഇവയഥാക്രമത്തില്‍ മൂര്‍ഖവിഷം വാതത്തേയും മണ്ഡ ലിവിഷം പിത്തത്തേയും രാജിലവിഷം കഫത്തേയും പ്രകോപിപ്പിക്കുന്നതാകുന്നു. ഫണമുള്ളത്‌ മൂര്‍ഖഌം ദേഹത്തില്‍വൃത്താകൃതിയില്‍ പുള്ളികളുള്ളതും ഫണമില്ലാത്തതും മണ്ഡലിയും വിലങ്ങത്തില്‍ വെള്ളനിറത്തിലും പലവര്‍ണ്ണത്തിലുമായി വരകളുള്ളത്‌ രാജിലവും ആണെന്നറിയണം. മൂര്‍ഖാദി കളുടെ വിഷംവിശേഷിച്ച്‌ യഥാക്രമത്തില്‍ കടു-രൂക്ഷം, അ¾ം-ഉഷ്‌ണം, സ്വാദു-ശീതളം എന്നീഗുണങ്ങ ളുള്ളതാകുന്നു. അതുകൊണ്ട്‌ കടു-രൂക്ഷമായ മൂര്‍ഖവിഷം വാതത്തെ കോപിപ്പിക്കുന്നതും അ¾ാേ ഷ്‌ണമായ മണ്ഡലിവിഷം പിത്തത്തെ കോപിപ്പിക്കുന്നതും സ്വാദു-ശൂതളമായ രാജിലവിഷം കഫത്തെ കോപിപ്പിക്കുന്നതുമാകുന്നു.

ദര്‍വ്വീകരകൃതോദംശഃ സൂക്ഷ്‌മദംഷ്‌ടാപദോ സിതഃ നരുദ്ധരക്തഃ കൂര്‍മ്മാദോ വാതവ്യാധികരോമതഃ പൃഥ്വര്‍പ്പിതഃ സശോഫഞ്ച ദംശോമണ്‌ഡലിഭിഃ കൃതഃ പീതാഭഃ പീതരക്തശ്ച പിത്തരക്ത വികാരകൃല്‍ രാജിമദ്‌ഭിഃ കൃതോദംശഃ പിച്ഛിലഃ സ്ഥിരശോഫകൃല്‍ സ്‌നിഗ്‌ദ്ധഃ പാണ്‌ഡുശ്‌പ സാന്ദ്രാസൃക്‌ ശ്ലേഷ്‌മ വ്യാധിസമീരണഃ 36

മൂര്‍ഖന്‍ കടിച്ചകടിവായില്‍ പല്ല്‌ തറച്ചഅടയാളം വളരെ സൂക്ഷ്‌മമായിരിക്കും. അവിടെ കറുത്തിരി ക്കും. രക്തസ്രാവം ഉണ്ടാകുന്നതല്ല. അവിടെ ആമയുടെ പുറംപൊലെ അല്‌പം ഉയര്‍ന്നിരിക്കുകയും വാതവ്യാധിയെ ഉണ്ടാക്കുകയും ചെയ്യും. മണ്‌ഡലി കടിച്ച കടിവായ്‌ വലുതായിരിക്കും, വീക്കമു ണ്ടാകും, മഞ്ഞനിറമായിരിക്കും, മഞ്ഞനിറമുള്ള രക്തംസ്രവിക്കുകയും പിത്തകോപവും രക്തകോ പവും ഉണ്ടാവുകയും ചെയ്യും, രാജിലം കടിച്ചകടിവായ്‌ വഴുവഴുപ്പായിരിക്കും, സ്ഥിരമായ ശോഫമുണ്ടാകും, അവിടെ സ്‌നിഗ്‌ദ്ധതയും പാണ്‌ഡുവര്‍ണ്ണവുമുണ്ടാകും. രക്തം കൊഴുത്തുപോ വുകയും കഫരോഗം വര്‍ദ്ധിക്കുകയും ചെയ്യും.

വൃത്തഭോഗോ മഹാകായഃ ശ്വസന്‍ ഊര്‍ദ്ധ്വേക്ഷണപുമാന്‍ സമാംഗഃ ശിരസാസ്ഥൂലഃ സ്‌ത്രീത്വതഃ സ്യാദ്വിപര്യയാല്‍ ക്ലിബഃ സ്രസ്‌തസ്‌ത്വധോദൃഷ്‌ടിഃ സ്വരഹിനഃ പ്രകമ്പതേ സ്‌ത്രിയാദഷ്‌ടോ വിപര്യസ്‌തൈരേഭിഃ പുംസാനരോമതഃ വ്യാമിശ്രലിംഗൈരേതൈസ്‌തു ശണ്‌ഡദഷ്‌ടംവദേന്നരം ഇത്യേ തദുക്തം സര്‍പ്പണാം സ്‌ത്രീപുംക്ലിബ നിദര്‍ശനം പാണ്‌ഡുവക്ത്രസ്‌തു ഗര്‍ഭിണ്യാശൂനൗഷ്‌ഠോ പ്യസിതേക്ഷണഃ ജൃംഭാക്രാധോപജിഹ്വാര്‍ത്തോ സൂതയാ രക്തമൂത്രവാന്‍ 37

വൃത്താകൃതിയില്‍ ഫണമുള്ളതും വലിയ ശരീരമുള്ളതും ദീര്‍ഘമായി ശ്വസിക്കുന്നതും മേല്‌പോട്ട്‌ നോക്കുന്നതും ശരീരത്തിലെല്ലാടവും ഒരുപോലെ വര്‍ണ്ണമുള്ളതും തലതടിച്ചതുമായ സര്‍പ്പം പുരുഷസര്‍പ്പമാകുന്നു. ഇതിഌ വിപരീതമായി അതായത്‌ വൃത്താകൃതിയിലല്ലാത്ത ഫണമുള്ളതും ചെറിയ ശരീരമുള്ളതും അല്‌പമായി ശ്വസിക്കുന്നതും കുത്തോട്ടുനോക്കുന്നതും ശരീരത്തില്‍ അവി ടവിടെയായി വണ്ണമുള്ളതും തലനേരിയതുമായ സര്‍പ്പം സ്‌ത്രീ സര്‍പ്പമാകുന്നു. പുരുഷ സര്‍പ്പ ത്തിന്റേയും സ്‌ത്രീ സര്‍പ്പത്തിന്റേയും മിശ്ര ലക്ഷണങ്ങളുള്ള സര്‍പ്പം നപുസക സര്‍പ്പമാകുന്നു. സ്‌ത്രീസര്‍പ്പ ത്താല്‍ കടിപെട്ടവന്‍ വീണുപോവുകയും കുത്തോട്ട്‌ നോക്കുകയും ഒച്ചയടച്ചിരിക്കുകയും വിറ ക്കുകയും ചെയ്യുന്നതാകുന്നു. പുരുഷസര്‍പ്പത്താല്‍ കടിപെട്ടവന്‍ ഈ പറഞ്ഞ ലക്ഷണങ്ങള്‍ക്ക്‌ വിപരീത ലക്ഷണങ്ങളോടു കൂടിയവനായിരിക്കും. അതായത്‌ (പുരുഷസര്‍പ്പം കടിച്ചവന്‍ മേല്‌പോട്ട്‌ നോക്കുകയും അവന്റെ സ്വരം തെളിഞ്ഞിരിക്കുകയും വിറയല്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ്‌) നപുസക സര്‍പ്പം കടിച്ചാല്‍ സ്‌ത്രീപും സര്‍പ്പങ്ങളുടെ ദഷ്‌ടലക്ഷണങ്ങള്‍ ഒരുമിച്ച്‌ കാണുന്നതാണ്‌. ഇ പ്രകാരം സ്‌ത്രീപും നപുംസക സര്‍പ്പങ്ങളുടെ ദഷ്‌ടലക്ഷണം മനസ്സിലാകാകുവാനായി പറയപ്പെ ട്ടു. ഗര്‍ഭമുള്ള പാമ്പ്‌ കടിച്ചാല്‍ അവന്റെ മുഖം വിളറുകയും ഓഷ്‌ഠം വീങ്ങുകയും കണ്ണ്‌ ചുവക്കുകയും ചെയ്യും. പ്രസവിച്ച പാമ്പ്‌ കടിച്ചാല്‍ കടിപെട്ടവന്‍ കോട്ടുവായിടുകയും അവന്‌ ക്രാധമുണ്ടാ വുകയും ഉപജിഹ്വകൊണ്ട്‌ പീഡിക്കുകയും (ഉപജിഹ്വാലക്ഷണം സൂത്രസ്ഥാനത്തില്‍ പറഞ്ഞിട്ടു ണ്ട്‌.) രക്തം മൂത്രിക്കുകയും ചെയ്യും.

സര്‍പ്പോഗൗധേരകോനാമ ഗോധായാഃ സ്യാച്ചതുഷ്‌പദഃ കൃഷ്‌ണസര്‍പ്പേണതുല്യഃ സ്യാന്നാനാസ്യുര്‍മിശ്രജാതയഃ ഗുഢസമ്പാദിതംവൃത്തം പീഡിതം ലമ്പിതാര്‍പ്പിതം സര്‍പ്പിതഞ്ച ഭൃശാബാധാ ദംശായേ ന്യേനതേഭൃശാഃ തരുണാഃ കൃഷ്‌ണസര്‍പ്പാസ്‌തു ഗോനസാഃ സ്ഥവിരാസ്‌തഥാ രാജിമന്തോവയോമദ്ധ്യേ ഭവന്ത്യാശീവിഷോപമാഃ 38

ഉടുമ്പില്‍ കൃഷ്‌ണസര്‍പ്പം (കരിമൂര്‍ഖന്‍) ഇണചേര്‍ന്നാല്‍ നാലുകാലുള്ളതായ ഗൗധേരക എന്ന്‌ പേരുള്ള സര്‍പ്പം ഉണ്ടാകുന്നതാണ്‌. അതിന്റെ വിഷം കൃഷ്‌ണസര്‍പ്പത്തിന്റെ വിഷത്തിന്‌ തുല്യമാണ്‌. അതുപോലെ തന്നെ മണ്‌ഡലി-രാജിലങ്ങളും ഉടുമ്പില്‍ ഇണചേര്‍ന്നുണ്ടാകുന്ന ഗൗധേരകള്‍ക്ക്‌ അതാതിന്റെ വിഷ ത്തിന്‌ തുല്യമായ വിഷമുണ്ടാകുന്നതാണ്‌. ഇപ്രകാരം മിശ്രസംഭോഗംകൊണ്ടുണ്ടാകുന്ന വിഷ ജീവികള്‍ നാനാവിധത്തിലായിരിക്കും. ഗുഢസമ്പാദിതവും (ആഴത്തിലുള്ള കടി) വൃത്താകൃ തിയിലുള്ള കടിയും രണ്ട്‌ പല്ലും ആഴത്തില്‍ തറച്ച കടിയും നീളത്തില്‍ മുറിഞ്ഞ കടിയും ഒരു സ്ഥാനത്ത നിന്ന്‌ മറെറാരു സ്ഥാനത്തേക്ക്‌ കൂടി വ്യാപിച്ചതായ കടിയും വിഷബാധ കൂടുതലായിരിക്കും. ഇപ്രകാര മല്ലാത്ത കടിവിഷം കുറഞ്ഞതായിരിക്കുകയും ചെയ്യും. മൂര്‍ഖന്‌ ബാല്യത്തിലും മണ്‌ഡലിക്ക്‌ വാര്‍ദ്ധ ക്യത്തിലും രാജിലത്തിന്‌ മദ്ധ്യവയസ്സിലും വിഷം കൂടുതലായിരിക്കും.

സര്‍പ്പം ദംഷ്‌ട്രാശ്ചതസ്രസ്‌തുതാസാം വാമാധരാസിതാ പീതാവാമോത്തരാദംഷ്‌ടാ രക്താശ്യാവാധരോത്തരാ യന്‍മാത്രാഃ പതതേബിന്ദുര്‍ഗോബാലാല്‍ സലിലോദ്ധൃതാല്‍ വാമാധരായാം ദംഷ്‌ടായാം തന്മാത്രം സ്യാദഹേര്‍വിഷം ഏകദ്വിത്രിചതുര്‍വൃദ്ധിര്‍ വിഷഭാഗോത്തരോത്തരാ സവര്‍ണ്ണാസ്‌തല്‍കൃതാദംശാ ബഹൂതക്തരവിഷാഭൃശാഃ 39

പാമ്പിന്‌ വിഷപ്പല്ലാകട്ടെ നാലാകുന്നു. അവയില്‍ ഇടത്തുഭാഗത്തുള്ള ചതാഴെപ്പല്ല്‌ കറുത്തതും ഇട ത്തുഭാഗത്തുള്ള മീത്തലേ പല്ല്‌ മഞ്ഞയും വലതുഭാഗത്തുള്ള താഴേപ്പല്ല്‌ കരുവാളിച്ച നിറമുള്ളതുമാ യിരിക്കും. പശുവിന്‍വാലിലെ രോമം വെള്ളത്തില്‍ മുക്കിയെടുത്താല്‍ അതില്‍ നിന്ന്‌ ഇററിവീഴുന്ന ഒരു തുള്ളിക്ക്‌ സമാനമായി വിഷം പാമ്പിന്റെ ഇടത്തുഭാഗത്തെ താഴെപ്പല്ലില്‍ 3-തുള്ളിയും മേലേപ്പ ല്ലില്‍ 4-തുള്ളിയും വിഷം ഉണ്ടായിരിക്കും. പല്ലിന്റെ വര്‍ണ്ണത്തിന്നഌസരിച്ചായിരിക്കും ദംശപ്ര ദേശത്തില്‍ വര്‍ണ്ണമുണ്ടായിരിക്കുക. അതായത്‌ ഇടത്തു ഭാഗത്തെ താഴെപ്പല്ല്‌ തറച്ചാല്‍ അവിടെ രക്തവര്‍ണ്ണ മായിരിക്കും വിഷത്തിന്ന്‌ കുറച്ചുകൂടി ശക്തികൂടും വലത്തുഭാഗത്തെ മേലെപ്പല്ല്‌ തറച്ചാല്‍ അവിടെ കരുവാളിച്ചിരിക്കും ആ വിഷം അസാദ്ധ്യവുമായിരിക്കും. (പാമ്പിന്റെ വിഷപ്പല്ലിനെ സംബന്ധിച്ച്‌ പലരും പലേ അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആചാര്യന്മാരും വിഷപ്പല്ല്‌ നാലാ ണെന്ന്‌ പറഞ്ഞുകാണുന്നുണ്ട്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാമ്പിന്‌ മേലണ്ണാക്കില്‍ രണ്ടുഭാഗത്തായി 2 വിഷപ്പ ല്ലാണുള്ളത്‌)

സര്‍പ്പാണാമേവ വിണ്‍മൂത്രാല്‍കീടാഃ സ്യുഃ കീടസമ്മതാഃ ദുഷീവിഷാ പ്രാണഹരാ ഇതി സംക്ഷേപതോമതാഃ ഗാത്രം രക്തം സിതംകൃഷ്‌ണം ശ്യാവം വാ പിഡകായുതം സ കണ്‌ഡൂരാഗവീസര്‍പ്പ പാകീസ്യാല്‍ കഥിതം തഥാ കീടൈര്‍ ദുഷീവിഷൈര്‍ദഷ്‌ടംലിംഗം പ്രാണഹരംശൃണു സര്‍പ്പദഷ്‌ടേതഥാ ശോഥോ വര്‍ദ്ധതേ സോഗ്ര ഗന്ധ്യസൃക്‌ ദംശേ ക്ഷിഗൗരവം മൂര്‍ച്ഛാ സരുഗാര്‍ത്തഃ ശ്വസിത്യപി തൃഷ്‌ണാരുചിപരീതശ്ച ഭവേദ്‌ ദൂഷീവിഷാദ്ദിതഃ. 40

മൂര്‍ഖന്‍ മുതലായ പാമ്പുകളുടെതന്നെ മലമൂത്രാദികള്‍ ചീഞ്ഞടിഞ്ഞു ചിലന്തി, തേള്‍ മുതലായ കീടങ്ങള്‍ ഉണ്ടാകുന്നതാകുന്നു. ഈ കീടങ്ങള്‍ ദൂഷീവിഷത്തെ ഉണ്ടാക്കുന്നതും പാരണഹാനി വരിത്തു ന്നതുമായി ചിരുക്കത്തില്‍ രണ്ടുവിധത്തിലാകുന്നു. ഇതില്‍ ദുഷീവിഷകീടം ദംശിച്ചാല്‍ അവിടെ ചുവപ്പോ, കറുപ്പോ, കരുവാളിപ്പോ ഉണ്ടാവുകയും പീഡകകളുണ്ടാവുകയും ചൊറിച്ചി ലോടും ചുവപ്പോടും കൂടിയ വിസര്‍പ്പമുണ്ടാവുകയും പഴുക്കുകയും ചീഞ്ഞുനാറുകയും ചെയ്യുന്ന താകുന്നു. ഇനി പ്രാണഹരകീടദംശ ലക്ഷണം കേട്ടുകൊള്‍ക., പാമ്പു കടിച്ചവനില്‍ ദംശപ്രദേ ശത്ത്‌ എപ്രകാരം ശോഫമുണ്ടാക്കുന്നുവോ അപ്രകാരം ശോഫമുണ്ടാവുകയും ആ ശോഫം അതിദുര്‍ഗ്ഗ ന്ധമുള്ള രക്തസ്രാവത്തോടുകൂടി വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്‌. കണ്ണിന്‌ കനമുണ്ടാകും, മോഹാലസ്യമുണ്ടാകും, വേദനകൊണ്ട്‌ പീഡിക്കുന്നതാണ്‌. ശ്വാസരോഗമുണ്ടാവുകയും ചെയ്യും. ദൂഷീവിഷകീടം ദംശിച്ചവന്‌ ആദ്യം പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ ദാഹവും അരുചിയും ഉണ്ടാ കുന്നതാണ്‌.

ദംശമദ്ധ്യേതു യല്‍കൃഷ്‌ണം ശ്യാവം വാ ജാലകാന്വിതം ദദ്വ്രാകൃതി ഭൃംശപാക ക്ലേദകോഥ ജ്വരാന്വിതം ദുഷീവിഷാഭിര്‍ലൂതാഭിസ്‌തം ദഷ്‌ടമിതി നിര്‍ദ്ദിശേല്‍. സര്‍വ്വാസാമേവതാസാഞ്ച ദംശേലക്ഷണമുച്യതേ ശോഫഃ ശ്വേതാസിതാ രക്താ പീതാവാ പിഡകാജ്വരഃ പ്രാണാകാന്തകോ ഭവേദ്ദാഹഃ ശ്വാസഹിക്കാ ശിരോഗ്രഹാഃ. 41

യാതൊരു ദംശസ്ഥാനത്തിന്റെ മദ്ധ്യത്തില്‍ കറുപ്പോ കരുവാളിപ്പോ സിരാജാലങ്ങളോടു കൂടിക്കാണു കയും ആമയുടെ പുറംപോലെ വീങ്ങുകയും കൂടുതലായി പഴുക്കുകയും ഌലവും വീക്കവും ജ്വരവും ഉണ്ടാവുകയും ചെയ്യുന്നുവോ അങ്ങിനെയുള്ള ദംശത്തെ ദൂഷീവിഷത്തെ ഉണ്ടാക്കുന്നതായ ചിലന്തിയാല്‍ ദംശിക്കപ്പെട്ടതാണെന്ന്‌ മനസ്സിലാക്കണം. എല്ലാവിധത്തിലുള്ള ചിലന്തികളുടേയും ദംശലക്ഷണം പറയാം ദംശപ്രദേശത്ത്‌ ശോഫവും വെളുത്തതോ കറുത്തതോ രക്തവര്‍ണ്ണത്തിലോ മഞ്ഞവര്‍ണ്ണത്തിലോ ഉള്ളപിഡ കകള്‍ ഉണ്ടാവുകയും ജ്വരവും പ്രാണാന്തകദാഹം (കഠിനമായ ചുട്ടുനീറല്‍) ഉണ്ടാവുകയും ശ്വാസരോഗം, എക്കിട്ട, തലവേദന ഇവയും എല്ലാവിധചിലന്തിവിഷത്തിലും ഉണ്ടാകുന്നതാണ്‌.

ആദംശ്ച്‌ഛോണിതം പാണ്‌ഡു മണ്‌ഡലാനിജരോ രുചിഃ രോമഹര്‍ഷശ്ച ദാഹശ്ചാപ്യാഖു ദുഷീവിഷാര്‍ദ്ദിതേ മൂര്‍ച്ഛാംഗശോഥ വൈവര്‍ണ്ണ്യ ക്ലേദ ശബ്‌ദാശ്രുതിജ്വരാഃ ശിരോഗുരുത്വം ലാലാസൃക്‌ ഛര്‍ദ്ദിശ്ചാസാദ്ധ്യമൂഷികൈഃ 42

ദൂഷീവിഷത്തെ ഉണ്ടാക്കുന്നതായ എലികടിച്ചാല്‍ കടിവായില്‍നിന്ന്‌ പാണ്‌ഡുവര്‍ണ്ണത്തിലുള്ള രക്തം സ്രവി ക്കുകയും വട്ടപ്പിണരുകള്‍, ജ്വരം, അരുചി, രോമാഞ്ചം, ചുട്ടുനീറല്‍, ഇവ ഉണ്ടാവുകയും ചെയ്യും. അസാദ്ധ്യവിഷമുള്ള എലികടിച്ചാല്‍ മോഹാലസ്യം, ശരീരശോഫം, നിറഭേദം, ശരീ രത്തിന്റ ഌലവ്‌, കേള്‍വിക്കുറവ്‌, ജ്വരം, ലഘനം, വായില്‍നിന്ന്‌ വെള്ളം ഒഴുകുക, രക്തം ഛര്‍ദ്ദി ക്കുക, ഇവ ഉണ്ടാകുന്നതാകുന്നു.

കാര്‍ഷ്‌ണ്യം ശ്യാവത്വമഥവാ നാനാവര്‍ണ്ണത്വമേവച മോഹോ ഥവര്‍ച്ചസോ ഭേദോദഷ്‌ടസ്യാല്‍ കൃകലാസകൈഃ 43

ഓന്തിനാല്‍ കടിപെട്ടവന്റെ ദേഹത്തില്‍ കറുപ്പോ കരുവാളിപ്പോ അഥവാ നാനാവര്‍ണ്ണങ്ങളോ ഉണ്ടാവു കയും മനോവിഭ്രമവും അതിസാരവും ഉണ്ടാവുകയും ചെയ്യുന്നതാണ്‌.

ദഹത്യഗ്നിരിവാദൗതു ഭിനത്തീവോര്‍ദ്ധ്വമാശുച വൃശ്ചികസ്യ വിഷംയാതി ദംശേപശ്ചാല്‍ തു തിഷ്‌ഠതി. 44

തേളിന്റെ വിഷം ആദ്യം അഗ്നിയേപ്പോലെ ദഹിപ്പിക്കുകയും പിളര്‍ക്കുന്നതുപോലെ തോന്നുകയും ക്ഷണ ത്തില്‍ മേല്‌പോട്ട്‌ കയറുകയും പിന്നീട്‌ കടിസ്ഥാനത്ത്‌ വന്നു നില്‌ക്കുകയും ചെയ്യുന്നു.

ദഷ്‌ടോ അസാദ്ധ്യസ്‌തു ഹൃദ്‌ഘ്രാണ രസനോപഹതോനരഃ മാംസൈഃ പതദ്‌ഭിരത്യര്‍ത്ഥം വേദനാര്‍ത്തോ ജഹാത്യസൂന്‍. 45

അസാദ്ധ്യവിഷമുള്ളതേള്‌ കടിച്ചാല്‍ അവന്‍ ഹൃദയം, മൂക്ക്‌, നാവ്‌, ഇവ പ്രവര്‍ത്തനരഹിതമായി, ദേഹത്തില്‍ നിന്ന്‌ മാംസം അടര്‍ന്നുവീണു വേദനകൊണ്ട്‌ പീഡിതനായി ജീവനെ വിടുന്നതായിരി ക്കും.

വിസര്‍പ്പഃ ശ്വയഥുഃ ശൂലം ജ്വരശ്‌ഛര്‍ദ്ദിരഥാപിച ലക്ഷണം കണഭൈര്‍ദഷ്‌ടേ ദംശശ്ചൈവ വിശീര്യതേ. 46

കടന്നല്‍ കുത്തിയാല്‍ ദംശപ്രദേശത്തില്‍ വിസര്‍പ്പം, വീക്കം, വേദന ഇവ ഉണ്ടാവുകയും ജ്വരവും ഛര്‍ദ്ദിയും ഉണ്ടാവുകയും കടിവായില്‍ മാംസം ഌറുങ്ങുകയും ചെയ്യുന്നതാണ്‌.

ഹൃഷ്‌ടരോമോച്ചിടിംഗേന സ്‌തബ്‌ധലിംഗോ ഭൃശാര്‍ത്തിമാന്‍ ദഷ്‌ടഃ ശീതോദകേനൈവ സിക്താന്യംഗാനി മന്യതേ. 47

ഉച്ചിടിംഗം (ഒരുതരംതേള്‍) പഴുതാരകടിച്ചതാല്‍ രോമാഞ്ചമുണ്ടാവുകയും ലിഗംസ്‌തംഭിക്കു കയും വര്‍ദ്ധിച്ച വേദനയുണ്ടാവുകയും ശരീരംതണുത്തവെള്ളംകൊണ്ട്‌ നച്ചതുപോലെ ഇരിക്കുകയും ചെയ്യും.

ഏകദംഷ്‌ടാര്‍ദ്ദിതഃ ശൂനഃ സപീതഃ സരുജസ്‌തഥാ ഛര്‍ദ്ദിര്‍ നിദ്രാചത സവിഷൈര്‍ മണ്‌ഡൂകൈര്‍ ദഷ്‌ടലക്ഷണം. 48

വിഷമുള്ള തവള കടിച്ചാലുള്ള ലക്ഷണം-ഒരു പല്ല്‌ മാത്രം തറക്കുകയും അവിടെ വീങ്ങുകയും മഞ്ഞ നിറമുണ്ടാവുകയും വേദനയുണ്ടാവുകയും ഛര്‍ദ്ദിക്കുകയുംചെയ്യും.

മത്സ്യാസ്‌തു സവിഷാഃ കര്യുര്‍ദാഹശോഥരുജസ്‌തഥാഃ. കണ്‌ഡൂശോഥം ജ്വരംമൂര്‍ച്ഛാം സവിഷാസ്‌തു ജലൗകസാഃ. 49

വിഷമുള്ള മത്സ്യം കടിച്ചാല്‍ ചുട്ടുനീറല്‍ ശോഫം, വേദന ഇവയുണ്ടാകും. വിഷമുള്ള അട്ട കടിച്ചാല്‍ ചൊറിച്ചില്‍, ശോഫം, ജ്വരം, മോഹാലസ്യം ഇവയുണ്ടാകും.

വിദാഹം ശ്വയഥുംതോദം സ്വേദസ്‌തു ഗൃഹഗോധികാ ദംശേസ്വേദം രുജംദാഹം കുര്യാച്ഛതപദീവിഷം. 50

ഗൗളിയുടെ വിഷം ഉള്‍പ്പുഴുക്കിനേയും വീക്കത്തേയും കുത്തിനോവിനേയും വിയര്‍പ്പിനേയും ഉണ്ടാ ക്കും. തേരട്ടയുടെ വിഷം ദംശസ്ഥാനത്ത്‌ വിയര്‍പ്പും വേദനയും ചുട്ടുനീറലും ഉണ്ടാകും.

കണ്ണൂമാന്‍ മശകൈരിഷച്ഛോഥഃ സ്യാന്‍മന്ദവേദനഃ അസാദ്ധ്യകീട സദൃശസാദ്ധ്യമശകക്ഷതം സദ്യഃ പ്രസ്രാവിണീശ്യാവാ ദാഹമൂര്‍ച്ഛാജ്വരാന്വിതാ പിഡകാമക്ഷികാ ദംശേ താസാന്തുസ്ഥഗികാ സുഹൃല്‍. 51

കൊതു കടിച്ചാല്‍ ചൊറിച്ചിലും അല്‌പം വീക്കവും അല്‌പം വേദനയും ഉണ്ടാകും. വലിയ കോതുകടി ച്ചാല്‍ വലിയ തേള്‍ കടിച്ചതുപോലെയുള്ള ലക്ഷണങ്ങളുണ്ടാകും. വിഷമുള്ള ഈച്ചകടിച്ചാല്‍ ദംശ പ്രദേശത്ത്‌ പെട്ടെന്ന്‌ പൊട്ടിയൊലിക്കുന്ന പിഡകകള്‍ ഉണ്ടാവുകയും അവിടെ കരുവാളിപ്പും ചുട്ടു നീറലും ഉണ്ടാവുകയും മോഹാലസ്യവും പനിയും ഉണ്ടാവുകയും ചെയ്യും. ഈച്ചകളില്‍ ഏററവും വിഷമുള്ള സ്ഥഗികാ എന്ന ഈച്ച കടിച്ചാല്‍ പ്രാണഹാനി വരികയും ചെയ്യും.

ശ്‌മശാനചൈത്യ വല്‍മീക യജ്ഞാശ്രമ സുരാലയ പക്ഷസന്ധിഷു മദ്ധ്യാഹ്നേ സാര്‍ദ്ധരാത്ര ഷ്‌ടമീഷുച നസിദ്ധ്യന്തിനരാദഷ്‌ടാ പാഷണ്‌ഡായതനേഷുച ദൃഷ്‌ടിശ്വാസ മലസ്‌പര്‍ശ വിഷൈരാശീ വിഷൈസ്‌തഥാ വിനശ്യന്ത്യപ്രതിഹത്‌ദഷ്‌ടാഃ സര്‍വ്വേഷു മമ്മസു. 52

ശ്‌മശാനം, പൂജിതവൃക്ഷച്ചുവട്‌ അഥവാ ആളുകള്‍ വിശ്രമിക്കുന്ന സ്ഥലം, പുററുള്ളസ്ഥലം, യാഗ ശാല, ദേവാലയം എന്നിവിടങ്ങളില്‍ നിന്നും പക്ഷസന്ധിയിലും മദ്ധ്യാഹ്നത്തിലും അര്‍ദ്ധരാത്രിയിലും അഷ്‌ടമിയിലും ഈശ്വരവിശ്വാസമില്ലാത്തവര്‍ താമസിക്കുന്ന സ്ഥലത്തുനിന്നും പാമ്പുകടിച്ചാല്‍ അവന്റെ വിഷം അസാദ്ധ്യമായിരിക്കും. ഉഗ്രവിഷമുള്ളതായ അഥവാ ദിവ്യസര്‍പ്പങ്ങളുടെ ദൃഷ്‌ടി, ശ്വാസം, മല, സ്‌പര്‍ശനം ഇവകളില്‍ക്കൂടിയുള്ള വിഷവും അസാദ്ധ്യമായിരിക്കും. എല്ലാവിധ മര്‍മ്മങ്ങ ളിലും ഏല്‌ക്കുന്ന കടിവിഷവും അസാദ്ധ്യമായിരിക്കുന്നതാണ്‌.

യേന കേനാപി സര്‍പ്പേണ സംഭവഃ സര്‍വ്വ ഏവച ഭീതമത്താബലോഷ്‌ണക്ഷുത്തൃഷ്‌ണാര്‍ത്തേ വര്‍ദ്ധതേഭൃശം വിഷം പ്രകൃതികാലൗചേല്‍തുല്യൗ പ്രാണാല്‍പമന്യഥാ വാരിവിപ്രഹതാഃ ക്ഷീണാഭീതാനകുലനിര്‍ജ്ജിതാഃ മുക്തത്വചോ വൃദ്ധബാലാഃ സര്‍പ്പാമന്ദവിഷാഃ സ്‌മൃതാ 53

ഭയന്നവനിലും മദ്യാദികളേക്കൊണ്ട്‌ മത്തനായവനിലും ദുര്‍ബലനിലും ഉഷ്‌ണംകൊണ്ടും വിശ പ്പുകൊണ്ടും ദാഹംകൊണ്ടും പീഡിക്കവുന്നവനിലും എല്ലാവിധ പാമ്പുവിഷമേററാലും കൂടുതല്‍ വര്‍ദ്ധിക്കുന്നതാണ്‌. വിഷത്തിന്‌ ശരീരപ്രകൃതിയും കാലവും തുല്യമാണെങ്കില്‍ വര്‍ദ്ധിക്കുകയും വിപരീതമാണെങ്കില്‍ ശക്തി കുറയുകയുംചെയ്യും. (അതായത്‌ മണ്‌ഡലിയുടെ വിഷം പിത്തപ്ര കൃതിക്കാരനില്‍ ഉഷ്‌ണകാലത്ത്‌ ഏററാല്‍ വര്‍ദ്ധിക്കുകയും വാതപ്രകൃതിക്കാരനില്‍ ശീതകാല തഗ്‌തേററാല്‍ കുറയുകയും ചെയ്യുമെന്നര്‍ത്ഥം. ഇതുപോലെതന്നെ മററുള്ള വിഷങ്ങളേയും മനസ്സി ലാക്കേണ്ടതാണ്‌.) വെള്ളത്തില്‍ വീണു അലിഞ്ഞുപോയ പാമ്പിഌം രോഗാദികളേക്കൊണ്ടും മററും ക്ഷീണിച്ച പാമ്പിഌം ഭയന്ന പാമ്പിഌം കീരിയോടേററുതോററ പാമ്പിഌം പുറംതോല്‌ (ഉപ്പിളി) വിട്ടപ്പോഴും വൃദ്ധഌം ബാലഌം വിഷം അല്‌പമായിരിക്കുമെന്നു മനസ്സിലാക്കണം.

സര്‍വ്വദേഹാശ്രിതം ക്രാധാദ്‌ വിഷം സര്‍പ്പോ വിമുഞ്ചതി തദേവാഹാര ഹേതാര്‍വാ ഭയാദ്‌ വാ ന പ്രമുഞ്ചതി 54

ദേഹത്തില്‍ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിഷം ക്രാധമുണ്ടാകുമ്പോള്‍ പാമ്പ്‌ പല്ലില്‍ക്കൂടി വിഷത്തെ പുറത്തേക്ക്‌ വിടുന്നതാകുന്നു. ആഹാരസന്ദര്‍ഭത്തിലും അഥവാ ഭയന്ന അവസരത്തിലും വിഷത്തെ പുറ ത്തേക്ക്‌ വിടുന്നതല്ല.

പ്രായോ വാതോല്‍ബണ വിഷാഉച്ചിടിംഗാഃ സ വൃശ്ചികാഃ വാതപിത്തോല്‍ബണാഃ കീടാ ശ്ലൈഷ്‌മികാഃ കണഭാദയഃ യസ്യയസ്യ തു ദോഷസ്യ ലിംഗാധിക്യം പ്രതര്‍ക്കയേല്‍ തസ്യതസ്യൗഷധൈഃ കുര്യാല്‍ വിപരീതഗുണൈഃ ക്രിയാ 55

പഴുതാരയുടേയും തേളിന്റേയും വിഷം മിക്കവാറും വാതപ്രധാനമാകുന്നു. കീടങ്ങളുടെ വിഷം വാതപിത്തപ്രധാനമാകുന്നു. ഈച്ച മുതലായവകളുടെ വിഷം കഫപ്രധാനമാകുന്നു. ഏതേത്‌ ദോഷങ്ങളുടെ ലക്ഷണങ്ങള്‍ക്ക്‌ ആധിക്യം കാണുന്നുവോ അതാതിന്റെ വിപരീതഗുണങ്ങളുള്ളതായ ഔഷധങ്ങളേക്കൊണ്ട്‌ ചികിത്സിക്കണം.

ഹൃല്‍പീഡോര്‍ദ്ധ്വാനിലഃ സ്‌തംഭഃ സിരായാമോ സ്ഥിവര്‍വ്വരുക്‌ ഘൂര്‍ണനോദ്വേഷ്‌ടനംഗാത്ര ശ്യാവതാ വാതികേ വിഷേ സംജ്ഞാനാശോഷ്‌ണ നിശ്വാസൗഹൃദ്ദാഹഃ കടുകാസ്യതാ ദംശാവതരണം ശോഥാ രക്തപിത്തഞ്ച പൈത്തികേ ഛര്‍ദ്ദ്യരോചതക ഹൃല്ലാസ പ്രസേകോല്‍ക്ലേശ ഗൗരവൈഃ സശൈത്യമുഖമാധുര്യൈര്‍ വിദ്യാല്‍ ശ്ലേഷ്‌മാധികംവിഷം. 56

വാതപ്രധാനമായ മച്ചീടിംഗാദികളുടെ വിഷത്തില്‍ ഹൃദയപീഡ ഊര്‍ദ്ധ്വവാതം, ശരീരസ്‌തം ഭം, ഞരമ്പ്‌ വലി, അസ്ഥിസന്ധികളില്‍വേദന, തലചുററല്‍, ശരീരത്തില്‍ ഉരുണ്ടുകയററം, കരുവാളിപ്പ്‌, ഇവയുണ്ടാകും.പിത്തപ്രധാനമായ കീടവിഷത്തില്‍ ബോധക്ഷയം, ശ്വാസത്തിന്‌ ചൂട്‌, ഹൃദയത്തില്‍ നീററല്‍, വായില്‍ എരിവ്‌ രസം, ദംശസ്ഥാനത്ത്‌നിന്ന്‌ മാംസം അടര്‍ന്നുവീഴുക, വീക്കം, രക്തപിത്തം ഇവയുണ്ടാകും. കഫാധിക്യമുള്ള വിഷം ഛര്‍ദ്ദി, അരുചി, നെഞ്ച്‌ കല്ലിപ്പ്‌, വായില്‍നിന്ന്‌ വെള്ളം ഒഴുകുക, ഉല്‍ക്ലേശം, ശരീരഘനംതോന്നുക, ശീതം വായ്‌മധുരം ഇവയെ ഉണ്ടാക്കുമെന്ന്‌ മനസ്സിലാക്കണം.

ഖണ്‌ഡേന ച വ്രണാലേപസ്‌തൈലാഭ്യംഗശ്ച വാതികേ സ്വേദോനാഡീ പുലാകാദ്യൈര്‍ വൃംഹണശ്ച വിധിര്‍ഹിതഃ സുശിതൈഃ സ്‌തംഭയേല്‍ സേകൈഃ പ്രദേഹൈശ്ചാപി പൈത്തികം ലേഖനച്ഛേദന സ്വേദവമനൈഃ ശ്ലൈഷ്‌മികം ജയേല്‍ വിഷേഷ്വപിച സര്‍വ്വേഷു സര്‍വ്വസ്ഥാനഗതേഷുച അവൃശ്ചികോച്ചിടിംഗേഷുപ്രായഃ ശീതോവിധിഃ സ്‌മൃതഃ 57

വാതപ്രധാനമായ വിഷത്തില്‍ ശര്‍ക്കരകൊണ്ട്‌ വ്രണത്തില്‍ ലേപനം ചെയ്യുകയും ദേഹത്തില്‍ എണ്ണ തേക്കു കയും വേണം. നാഡീസ്വേദവും ധാന്യ സ്വേദവും ബൃംഹണചികിത്സയും വാതികവിഷത്തില്‍ നല്ലതാ കുന്നു. പിത്തപ്രധാനമായ വിഷത്തെ ഏററവും ശീതളമായ ധാരകളേക്കൊണ്ടും ലേപനങ്ങളേ ക്കൊണ്ടും സ്‌തംഭിപ്പിക്കും. കഫപ്രധാനമായ വിഷത്തെ ലേഖനം (ഉരസിക്കളയല്‍), ഛേദനം, സ്വേദ നം, വമനം എന്നിവകളേക്കൊണ്ട്‌ ജയിക്കണം. തേളിന്റേയും പഴുതാരയുടേയും വിഷമൊഴികെ മററുള്ള എല്ലാ വിഷങ്ങളിലും ഏതു സ്ഥാനത്തെ പ്രാപിച്ച വിഷമായാലും മിക്കവാറും ശീതക്രിയ നല്ലതാ കുന്നു.

വൃശ്ചകേ സ്വേദമഭ്യംഗം ഘൃതേന ലവണേനച സേകാംചോഷ്‌ണാന്‍ പ്രയുഞ്‌ജീതഭോജ്യം പാനഞ്ച സര്‍പ്പിഷഃ ഏതദേവോച്ചിടിംഗേഷു പ്രതിലോമഞ്ച പാംശുഭിഃ ഉദ്വര്‍ത്തനം സുഖാംബുഷ്‌ണൈസ്‌ത ഥാവച്ഛാദനംഘനൈഃ 58

തേള്‍ കടിച്ച കടിവായില്‍ വിയര്‍ക്കുകയും ഇന്തുപ്പും നെയ്യും ചേര്‍ത്തു പുരട്ടുകയും നെയ്യില്‍ ഇന്തുപ്പ്‌ ചേര്‍ത്തു ചൂടാക്കി ധാര ചെയ്യുകയും അന്നപാനങ്ങളില്‍ നെയ്യ്‌ ചേര്‍ത്തുപയോഗിക്കുകയും വേണം. പഴുതാരവിഷത്തിഌം ഇപ്രകാരംതന്നെ ചെയ്യണം. കൂടാതെ വിഷശമനൗഷധങ്ങളുടെ ചൂര്‍ണ്ണ മിട്ടു ശരീരത്തില്‍ അഌലോമമായി തിരുമ്മുകയും സുഖോഷ്‌ണമായ ചുടുവെള്ളത്തില്‍ ഔഷധ ചൂര്‍ണ്ണമിട്ടു അതുകൊണ്ട്‌ ദംശസ്ഥാനത്തെ നല്ല ഘനത്തില്‍ പൊതിയുകയും വേണം.

ശ്വാത്രിദോഷ പ്രകോപാല്‍ തു തഥാ ധാതുപിവര്യയാല്‍ ശിരോ ഭിതാപലാലാസ്ര വ്യഥാ വക്രകൃദേവച അന്യേപ്യേവം വിധാ വ്യാലാഃ കഫവാത പ്രകോപണാഃ ഹൃച്ഛിരോരുഗ്‌ജ്വരസ്‌തംഭതൃഷ്‌ണാ മൂര്‍ച്ഛാകരാഃ സ്‌മൃതാഃ കന്ധൂനിതോദവൈവര്‍ണ്ണ്യം സുപ്‌തി ക്ലേദോപശോഷണം വിദാഹരാഗരുക്‌പാകാ ശോഥാഗ്രന്ധി നികഞ്ചനം ദംശാവദരണം സ്‌ഫോടാഃ കര്‍ണ്ണികാമണ്‌ഡലാനി ച ജ്വരശ്ച സ വേഷേലിംഗം വിപരീതഞ്ച നിര്‍വ്വിഷേ തത്ര സര്‍വ്വേ യഥാദോഷം പ്രയോജ്യാഃ സ്യുരുപക്രമാഃ പൂര്‍വ്വോക്ത വിധിമന്യഞ്ച യഥാവദ്വദതഃ ശൃണു. 59

ഭ്രാന്തന്‍നായ കടിച്ചാല്‍ത്രിദോഷങ്ങളും കോപിക്കുന്നതുകൊണ്ടും ശരീരധാതുക്കളുടെ വിപ രീതഗുണമുള്ളതായതുകൊണ്ടും ശിരസ്സിന്‌ കൂടുതല്‍ പീഡയുണ്ടാക്കുകയും വായില്‍നിന്ന്‌ വെള്ള മൊഴുകുകയും ദുഃഖിക്കുകയും ശരീരംതളരുകയും ചെയ്യും. ഭ്രാന്തുള്ള മററ്‌ മൃഗങ്ങള്‍കടിച്ചാല്‍ കഫവാതങ്ങള്‍ കോപിക്കുകയും ഹൃദയത്തിലും ശിരസ്സിലും വേദനയുണ്ടാവുകയും ജ്വരം, ശരീര സ്‌തംഭം, ദാഹം, മോഹാലസ്യം ഇവയുണ്ടാവുകയും ചെയ്യും. (ഇതിനെ സംബന്ധിച്ച്‌ സുശ്രുതം കല്‌പസ്ഥാനത്തില്‍ വളരെ വിസ്‌തരിച്ചു പറഞ്ഞിട്ടുണ്ട്‌.) വിഷമുള്ളജീവികള്‍കടിച്ചാല്‍ കടിവായില്‍ ചൊറിച്ചില്‍, കുത്തിനോവ്‌, നിറഭേദം, തരിപ്പ്‌, ഌലവ്‌, വരള്‍ച്ച, ചുട്ടുനീറല്‍, ചുവപ്പ്‌, വേദന, പഴുപ്പ്‌, വീക്കം, മുഴ, അംഗങ്ങള്‍ വളയുക കടിച്ച സ്ഥലത്തുനിന്ന്‌ മാംസം അടര്‍ന്നുവീഴുക, പോളകള്‍ ഉണ്ടാവുക, കടിവായില്‍ മാംസാങ്കുരങ്ങളുണ്ടാവുക, വട്ടത്തിണര്‍പ്പുണ്ടാവുക, പനി യുണ്ടാവുക എന്നീലക്ഷണങ്ങള്‍ കാണാം. വിഷമില്ലെങ്കില്‍ ഇതിഌവിപരീതമായലക്ഷണങ്ങള്‍ കാണുകയും ചെയ്യും, ഇവകള്‍ക്കെല്ലാംതന്നെ ദോഷാവസ്ഥകള്‍ക്കഌസരിച്ചു എല്ലാവിധചികില്‍സകളും ചെയ്യേണ്ടതാ ണ്‌. 24-വിധത്തിലുള്ള ചികില്‍സകളെ പറയാമെന്ന്‌ പറഞ്ഞിട്ടുള്ളതും മററ്‌ ചികില്‍സാവിധി കളും വഴിക്രമത്തില്‍പറഞ്ഞുതരാം കേട്ടുധരിച്ചുകൊള്ളുക.

ഹൃദിദാഹരേ പ്രസേക ച വിരേകവമനംഭൃശം യഥാവസ്ഥം പ്രയോക്തവ്യം ശുദ്ധേ സംസര്‍ജ്ജനക്രമഃ ശിരോഗതേ വിഷേനസ്‌തഃ കുര്യാന്‍മൂലാനി ബുദ്ധിമാന്‍ ബന്ധുജീവസ്യ ഭാര്‍ഗ്യാ വാ സുരസസ്യസിതസ്യച. 60

ഹൃദയത്തില്‍ നീററലും വായില്‍നിന്ന്‌ വെള്ളമൊഴുകുകയും ചെയ്യുന്നതില്‍ ശക്തിയായ വമനവിരേ ചനം അതാതവസ്ഥക്കഌസരിച്ച വിധത്തില്‍ ചെയ്യണം. വമനവിരേചനം ചെയ്‌തു ശുദ്ധിവന്നാല്‍ പേയാ ദിക്രമം ശീലിക്കുകയും വേണം. ശിരസ്സില്‍ വിഷം വ്യാപിച്ചിട്ടുള്ളതില്‍ ബുദ്ധിമാനായ വൈദ്യന്‍ ഉച്ചമലരിയുടെ വേരോ ചെറുതേക്കിന്‍ വേരോ കറുത്ത തുളസിയുടെ വേരോ പൊടിച്ച പൊടി കൊണ്ട്‌ നസ്യം ചെയ്യണം. മൂക്കില്‍ ഊതിക്കയററണം.

ദക്ഷകാക മയൂരാണാം മാംസാസൃക്‌ മസ്‌തകേക്ഷതേ മൂര്‍ദ്ധ്‌നിദേയമധോ ദഷ്‌ടേമൂര്‍ദ്ധ്‌നി ദഷ്‌ടസ്യ പാദയോഃ പിപ്പലീമരിചക്ഷാര വചാസൈന്ധവശിഗ്രുകാഃ പിഷ്‌ടാരോഹിത പിത്തേനഘ്‌നന്ത്യക്ഷി ഗതമഞ്‌ജനാല്‍. 61

ശരീരത്തിന്റെ അധോഭാഗത്താണ്‌ കടിപെട്ടതെങ്കില്‍ മൂര്‍ദ്ധാവില്‍ കാക്കയുടെ കാലിന്റെ ആകൃതിയില്‍ കീറിയിട്ട്‌ അവിടെ കോഴിയുടേയോ കാക്കയുടേയോ മയിലിന്റേയോ മാംസം രക്തത്തോടുകൂടി വെക്കണം. ശിരസ്സിലാണ്‌ കടിപെട്ടതെങ്കില്‍ രണ്ടുള്ളം കാലിലും കീറിയിട്ട്‌ മേല്‍പറഞ്ഞ വിധത്തിലുള്ള മാംസം വെക്കണം. തിപ്പലി, കുരുമുളക്‌, ചവര്‍ക്കാരം, വയമ്പ്‌, ഇന്തുപ്പ്‌, മുരിങ്ങാക്കുരു ഇവ സമം രോഹിത മത്സ്യത്തിന്റെ പിത്തത്തിലരച്ചു അഞ്‌ജനം ചെയ്‌താല്‍ കണ്ണില്‍ വ്യാപിച്ച വിഷം നശിക്കും.

കപിത്ഥമാമം സസിതാ സസിതാക്ഷൗദ്രം കണ്‌ഠഗതേവിഷേ ലിഹ്യാദാമാശയഗതേതാഭ്യാം ചൂര്‍ണ്ണപലം ന താല്‍ വിഷേ പക്വാശയഗതേ പിപ്പലീ രജനീദ്വയം മഞ്‌ജിഷ്‌ടാക്ഷ സമം പിഷ്‌ട്വാ ഗോപിത്തേന പിബേന്നരഃ 62

വിഷം കണ്‌ഠത്തില്‍ സ്ഥിതിചെയ്യുകയാണെങ്കില്‍ പച്ച വിളാങ്കായ തേഌം പഞ്ചസാരയും ചേര്‍ത്തു സേവിക്ക ണം. വിഷം ആമാശയഗതമാണെങ്കില്‍ ഒരു പലം തകരത്തിന്റെ ചൂര്‍ണ്ണം പഞ്ചസാരയും തേഌം ചേര്‍ത്തു സേവിക്കണം. വിഷം പക്വാശയഗതമായ മഌഷ്യന്‍ തിപ്പലി, മഞ്ഞള്‍ മരമഞ്ഞത്തോല്‌, മഞ്ചട്ടിക്കോല്‌ ഇവ സമം ഗോപിത്തത്തില്‍ (ഗോരചനം കൂട്ടി) അരച്ചു സേവിക്കണം.

രക്തംമാംസഞ്ചഗോധായാഃ ശുഷ്‌ക്കച്ചൂര്‍ണ്ണീകൃതംഹിതം വിഷേരസഗതേപാനം കപിത്ഥരസ സുയുതം ശേലോര്‍മൂലത്വഗഗ്രാണി ബദരോദുംബരാണിച കടഭ്യാശ്ച പിബേദ്രക്ത ഗതേമാംസഗതേ പിബേല്‍ സക്ഷൗദ്രം ഖദിരാരിഷ്‌ടം കൗടജം മൂലസംഭസാ സര്‍വേഷുച ബലേദ്വേച മധുകം മധുകംനതം പിപ്പലീമരിചം ക്ഷാരം നവനീതേന മൂര്‍ച്ഛിതം പ്രവൃദ്ധേശ്ലേഷ്‌മണി ഭിഷക്‌ പ്രദദ്യാല്‍ പ്രതിസാരണം. 63

വിഷം രസധാതുവിലാണെങ്കില്‍ ഉടുമ്പിന്റെ മാംസവുംരക്തവും ഉണക്കിപ്പൊടിച്ചു വിളാമ്പഴത്തിന്റെ രസത്തില്‍ സേവിക്കുന്നത്‌ നല്ലതാണ്‌. വിഷം രക്തധാതുവിലാണെങ്കില്‍ ശ്ലേഷ്‌മാതകം, ലന്ത, അത്തി, ചെറുപ്പുന്ന ഇവയുടെവേരിന്മേല്‍ തോലോതളിരിലയോ ശുദ്ധജലത്തിലരച്ചോ അഥവാ കപിത്ഥരസത്തി ലരച്ചോ കുടിക്കണം. വിഷം മാംസധാതുവിലാണെങ്കില്‍ കരിങ്ങാലി, വേപ്പ്‌, കുടകപ്പാല ഇവ യുടെ വേര്‌ ശുദ്ധജലത്തിലരച്ചു കലക്കിതേന്‍ ചേര്‍ത്തുകുടിക്കണം. സര്‍വ്വധാതുക്കളിലും വ്യാപിച്ച തായ വിഷത്തില്‍ കുറുന്തോട്ടിവേര്‌, ആനക്കുറുന്തോട്ടിവേര്‌, ഇരിപ്പക്കാതല്‍, ഇരട്ടിമധു രം, തകരം ഇവസമം എടുത്തു ശുദ്ധജലത്തിലരച്ചു കൊടുക്കണം. വിഷരോഗിക്ക്‌ കഫംകൂടുതലായി വര്‍ദ്ധിച്ചതില്‍ തിപ്പലി, കുരുമുളക്‌ ചവര്‍ക്കാരം ഇവപൊടിച്ചു വെണ്ണചേര്‍ത്തുരസി വൈദ്യന്‍ രോഗി യുടെതൊണ്ടയില്‍ തേക്കണം.

മാംസീകുങ്കുമപത്രത്വക്‌ രജനീനത ചന്ദനൈഃ മനഃ ശിലാവ്യാഘ്രനഖ സുരസൈരംബുപേഷിതൈഃ പാനനസ്യാഞ്‌ജനാലേപാഃ സര്‍വശോഥ വിഷാപഹാഃ. 64

ജടാമാഞ്ചി, കുങ്കുമം, പച്ചില, ഇലവംഗം, മഞ്ഞള്‍, തകരം, ചന്ദനം, മനശ്ശില, പുലിനഖം, തുളസിവേര്‌ ഇവ സമം ശുദ്ധജലത്തിലരച്ചു സേവിക്കുകയും നസ്യം, അഞ്‌ജനം, ലേപനം ഇവ ചെയ്യു കയും ചെയ്‌താല്‍ സര്‍വ്വവിധ ശോഫവും നശിക്കുന്നതാണ്‌.

ശിരീഷ പുഷ്‌പസ്വരസേ സപ്‌താഹം മരിചംസിതം ഭാവിതം സര്‍പ്പദഷ്‌ടാനം നസ്യപാനാഞ്‌ജനേഹിതം ദ്വിപലം നതകുഷ്‌ഠാഭ്യാം ഘൃതക്ഷൗദ്രം ചതുഷ്‌പലം അപിതക്ഷക ദഷ്‌ടാനാം പാനമേതല്‍ സുഖപ്രദം 65

നെന്മേനിവാകപ്പൂവിന്റെ സ്വരസത്തില്‍ ഏഴുദിവസം ഭാവന ചെയ്‌തെടുത്ത മുരിങ്ങയരി സര്‍പ്പദഷ്‌ട ന്മാര്‍ക്ക്‌ പാനത്തിഌം നസ്യത്തിഌം അഞ്‌ജനത്തിഌം ഹിതമാകുന്നു. തകരവും കൊട്ടവും ഓരോപലം പൊടിച്ചു രണ്ടുപലം നെയ്യും രണ്ടുപലം തേഌം ചേര്‍ത്തു സേവിക്കുക ഇത്‌ തക്ഷക സര്‍പ്പം കടിച്ചവര്‍ക്കുകൂ ടിയും സുഖത്തെ പ്രദാനം ചെയ്യുന്നതാണ്‌.

സിന്ധുവാരസ്യ മൂലഞ്ച ശ്വേതാച ഗിരികര്‍ണ്ണികാ പാനം ദര്‍വീകരൈര്‍ ദഷ്‌ടേനസ്യം സമധുപാകലം. 66

മൂര്‍ഖന്‍ കടിച്ചാല്‍ കരിനൊച്ചിയുടെ വേരും വെളുത്ത ശംഖുപുഷ്‌പത്തിന്‍ വേരും കഷായംവെച്ചു കുടിക്കുകയും കൊട്ടം പൊടിച്ചു തേന്‍ചേര്‍ത്തു നസ്യം ചെയ്യുന്നതും മൂര്‍ഖവിഷത്തിന്‌ നല്ലതാണ്‌.

മഞ്‌ജിഷ്‌ഠാ മധുയഷ്‌ട്യാഹ്വാ ജീവകര്‍ഷഭകാഃ സിതാ കാശ്‌മര്യവടശുംഗാനി പാനം മണ്‌ഡലിനാം വിഷേ. 67

മണ്‌ഡലികളുടെ വിഷത്തില്‍ മഞ്ചട്ടിക്കോല്‌, ഇരട്ടിമധുരം, ജീവകം, ഇടവകം, വെളുത്തവ യമ്പ്‌, കുമുദിന്‍ വേര്‌, പേരാലിന്‍മൊട്ട്‌ ഇവ ശുദ്ധജലത്തില്‍ അരച്ചു കലക്കി സേവിക്കണം.

വ്യോഷംസാതിവിഷം കുഷ്‌ഠ ഗൃഹധൂമോ ഹരേണുകാ കടുകാ തകരം ക്ഷൗദ്രംഹന്തി രാജിമതാം വിഷം. 68

ചുക്ക്‌, കുരുമുളക്‌, തിപ്പലി, അതിവിടയം, കൊട്ടം, ഇല്ലട്ടക്കരി, അരേണുകം, കടുരോ ഹിണി, തകരം ഇവ ശുദ്ധജലത്തിലരച്ചു തേന്‍ചേര്‍ത്തു സേവിച്ചാല്‍ രാജിലവിഷം ശമിക്കും.

ഗൃഹധൂമം ഹരിദ്രദ്വേ സമൂലം തണ്‌ഡുലീയകം അപിവാസുകിനാദഷ്‌ടഃ പിബേല്‍ദധിഘൃതാപ്ലുതം 69

ഇല്ലട്ടക്കരി, മഞ്ഞള്‍, മരമഞ്ഞത്തോല്‌, ചെറുചിരസമൂലം ഇവ സമം അരച്ചു തൈരും നെയ്യും ചേര്‍ത്തു സേവിച്ചാല്‍ വാസുകി സര്‍പ്പം കടിച്ചവന്‍കൂടി സുഖത്തെ പ്രാപിക്കും.

ക്ഷീരവൃക്ഷത്വഗാലപഃ ശുദ്ധേ കീടവിഷാപഹഃ മുക്താലേപേവരഃ ശോഥദാഹതോദ ജ്വരാപഹഃ. 70

കീടവിഷം ഏററവനെ വമനവിരേചനം ചെയ്‌തു ശുദ്ധിവരുത്തിയിട്ട്‌ നാല്‌പാമരത്തോല്‌ അരച്ചു ദംശ പ്രദേശത്ത്‌ ലേപനം ചെയ്‌താല്‍ കീടവിഷം ശമിക്കും. മുത്ത്‌ ശുദ്ധജലത്തില്‍ അരച്ചു ലേപനം ചെയ്യുന്നത്‌ ശോഫം, ചുട്ടുനീറല്‍, കുത്തിനോവ്‌ ജ്വരം ഇവ ശമിക്കുവാന്‍ ഉത്തമമാകുന്നു.

ചന്ദനം പത്മകോശീര ശിരീഷാഃ സിന്ധുവാരകാഃ ക്ഷീരശുക്ലാനതം കുഷ്‌ഠം സാരിവോദീച്യ പാടലാഃ ശേലുസ്വരസപിഷ്‌ടോ യം ലുതാനാം സര്‍വ്വകാര്‍മ്മികഃ യഥായോഗം പ്രയോക്തവ്യഃ സമീക്ഷ്യാലേപനാദിഷു. 71

ചന്ദനം, പതുമുകം, രാമച്ചം, നെന്മേനിവാകത്തോല്‌, കരിനൊച്ചിവേര്‌, പാല്‍മുതുക്കിന്‍ കിഴങ്ങ്‌, തകരം, കൊട്ടം, നന്നാറിക്കിഴങ്ങ്‌, ഇരുവേരി, പാതിരിവേര്‌ ഇവ സമം ശ്ലേഷ്‌മാതക സ്വരസത്തിലരച്ചു ഇത്‌ ചിലന്തിവിഷങ്ങള്‍ക്ക്‌ പാന-നസ്യ-ലേപന-അഞ്‌ജനാദികളില്‍ യുക്തിപോലെ പ്രയോഗിക്കണം.

മധുകം മധുകം കുഷ്‌ഠം ശിരീഷോദീചത്യ പാടലാഃ സനിംബസാരിവാക്ഷൗദ്രംപാനം ലൂതാവിഷാപഹം. 72

ഇരിപ്പക്കാതല്‍, ഇരട്ടിമധുരം, കൊട്ടം, നെന്മെനിവാകത്തോല്‌, ഇരുവേരി, പാതിരിവേ ര്‌, വേപ്പിന്‍തോല്‌, നന്നാറിക്കിഴങ്ങ്‌, ഇവസമം പൊടിച്ചപൊടി ശുദ്ധജലത്തില്‍ കലക്കി തേന്‍ചേര്‍ത്തു സേവിച്ചാല്‍ ചിലന്തി വിഷം ശമിക്കും.

കുസുംഭപുഷ്‌പം ഗോദന്തഃ സ്വര്‍ണ്ണക്ഷീരികപോതവിദ്‌ ദന്തിത്രിവൃല്‍ സൈന്ധവൈലേ കര്‍ണ്ണികാ പാതനംതയോഃ കടഭ്യര്‍ജ്ജുനശൈരീഷ ശേലുക്ഷീര ദ്രമത്വചഃ കഷായകല്‍ക്കചൂര്‍ണ്ണാഃ സ്യുഃ കീടലുത്‌വ്രണാപഹാഃ. 73

കുയിമ്പിന്‍പൂവ്‌, പശുവിന്റെ പല്ല്‌, കള്ളിപ്പാല്‌, പ്രാവിന്റെ മലം, നാഗദന്തിവേര്‌, ത്രികോ ല്‌പകുന്ന, ഇന്തുപ്പ്‌, ഏലത്തരി ഇവ സമം അരച്ചു ലേപനം ചെയ്‌താല്‍ കീടലൂതാദികള്‍ ദംശിചത്‌ചേ ടത്തുണ്ടാകുന്ന മാംസാങ്കുരം വീണുപോകും. ചെറുപ്പുന്നത്തോല്‌, നീര്‍മരുതിന്‍തോല്‌, നെന്മേ നിവാകത്തോല്‌, ശ്ലേഷ്‌മാതകത്തോല്‌, നാല്‌പാമരത്തോല്‌ ഇവ സമം കഷായമായും കല്‌ക്ക മായും ചൂര്‍ണ്ണമായും ഉപയോഗിച്ചാല്‍ കീടലൂതാദികള്‍ കടിച്ചാലുണ്ടാകുന്ന വ്രണം ശമിക്കും.

ത്വചതഞ്ച നാഗരഞ്ചൈവ സമാംശം ശ്ലക്ഷ്‌ണപേഷിതം പേയമുഷ്‌ണാംബുനാ സര്‍വം മൂഷികാണാം വിഷാപഹം. 74

ഇലവംഗവും ചുക്കും സമം എടുത്തു നല്ലവണ്ണം പൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ സര്‍വ്വവി ധ എലികളുടെ വിഷവും ശമിക്കുന്നതാണ്‌.

കുടജസ്യഫലം പിഷ്‌ടം തകരംജാല മാലിനീ തിക്തേക്ഷ്വാകുശ്ചയോഗോ യംപാനിപ്രധമനാദിഭിഃ വൃശ്ചികോന്ദുരുലൂതാനാം സര്‍പ്പാണാഞ്ച വിഷാപഹഃ സമാനമമൃതേനേദം ഗരാജീര്‍ണ്ണഞ്ച നാശയേല്‍ സര്‍വ്വേ ഗദായഥായോഗം പ്രയോജ്യാഃ സ്യുസ്‌ത്രീകണ്ടകേ 75

കുടകപ്പാലയരി, കരതം, ദേവതാളി, കയ്‌പച്ചുരങ്ങ, ഇവസമം പൊടിച്ചു ചൂടചുവെള്ളത്തില്‍ കലക്കി കുടിക്കുക, പ്രധമനനസ്യംചെയ്യുക മുതലായവകളേക്കൊണ്ട്‌ തേള്‍, എലി, ചിലന്തി എന്നിവ കളുടേയും പാമ്പുകളുടേയും വിഷംശമിക്കും. ഈയോഗം അമൃതിഌതുല്യമാണ്‌. കൂട്ടുവിഷം കൊണ്ടുള്ള അജീര്‍ണ്ണത്തെ നശിപ്പിക്കുകയുംചെയ്യും. മുള്ള്‌ തറച്ച വിഷത്തിലും അഥവാ മത്സ്യവിഷത്തിലും എല്ലാ അഗദയോഗങ്ങളും അതാതിന്‌ യോജിക്കുന്ന വിധത്തില്‍ പ്രയോഗിക്കേണ്ടതാണ്‌.

കപോതവിഡ്‌മാതുളുംഗം ശിരീഷ കുസുമാദ്രസഃ ശംഖിന്യാര്‍ക്കപയഃ ശുണ്‌ഠീകരഞ്‌ജോ മധുവാര്‍ശ്ചികേ സ്‌ഌക്‌ ക്ഷീരപിഷ്‌ടം ശൈരീഷം ഫലം ദര്‍ദുരജേഹിതം മൂലാനിശ്വേതഭണ്‌ഡീനാം വ്യോഷം സര്‍പ്പിശ്ച മല്‍സ്യജേ കീടദഷ്‌ടക്രയാഃ സര്‍വ്വാഃ സമാനാഃ സ്യുര്‍ജലാകസാം. 76

മാടപ്രാവിന്റെ മലം, മാതളിനാരങ്ങ, നെന്മേനിവാകപ്പൂവിന്റെ രസം, കീരിവള്ളി, ഏരി ക്കിന്‍പാല്‌, ചുക്ക്‌, ഉങ്ങിന്‍കുരു, തേന്‍ഇവയെല്ലാംകൂടി അരച്ചുതേള്‍ വിഷത്തില്‍ലേപനംചെയ്യുവാന്‍ നല്ല താകുന്നു. നെന്മേനിവാകയുടെ അരികള്ളിപ്പാലില്‍ അരച്ചുപുരട്ടുന്നത്‌ തവളവിഷത്തില്‍ നല്ലതാ കുന്നു. നെന്മേനിവാകയുടെ വേര്‌, ചുക്ക്‌, കുരുമുളക്‌, തിപ്പലി ഇവഅരച്ചു നെയ്യ്‌ചേര്‍ത്തു ലേപനംചെയ്യുന്നത്‌ മല്‍സ്യവിഷത്തില്‍ നല്ലതാകുന്നു. കീടദഷ്‌ടചികിത്സകളെല്ലാംതന്നെ അട്ടക ടിച്ചവിഷത്തിലും പ്രയോഗിക്കാവുന്നതാകുന്നു.

വാതപിത്ത ഹരിപ്രായാ ക്രിയാപ്രായഃ പ്രശസ്യതേ വാര്‍ശ്ചിക സ്യോച്ചിഡിംഗസ്യ കണഭസ്യൗന്ദരേ ഗദഃ. 77

വാതപിത്തങ്ങളെ ശമിപ്പിക്കുന്നതായ. മിക്കവാറും ചികിത്സകള്‍ മിക്കവാറുമുള്ള തേള്‍, പഴുതാര, കടന്നല്‍ എന്നിവകളുടെവിഷത്തിന്‌ നല്ലതാകുന്നു. വൃശ്ചികങ്ങളുടെ വിഷത്തിന്‌ എലിവിഷത്തില്‍ പറഞ്ഞ അഗദവും നല്ലതാകുന്നു.

വചാംവംശത്വചഃ പാഠാനതം സുരസമഞ്‌ജരീം ദേ ബലേ നാകുലീകുഷ്‌ഠം ശീരീഷോര ജനീദ്വയം ഗുഹാമതിഗുഹാംശ്വേതാം ചാജഗന്ധാം ശിലാജതു കത്തൃണംകടഭി ക്ഷാരോഗൃഹധൂമോമനഃ ശിലാ രോഹിതമല്‍സ്യപിത്തേന പിഷ്‌ടോ യം പരമോഗദഃ നസ്യാഞ്‌ജനാദിലേപേഷുഹിതോവിശ്വംഭരാദിഷു. പരമോ ഗദഃ. 78

വയമ്പ്‌, മുളംതോല്‌, പാടക്കിഴങ്ങ്‌, തകരം, തുളസിയരി, കുറുന്തോട്ടിവേര്‌, അരത്ത, കൊട്ടം, നെന്മേനിവാകത്തോല്‌, മഞ്ഞള്‍, മരമഞ്ഞത്തോല്‌, ഓരിലവേര്‌, മൂവിലവേര്‌, വിഷ്‌ണുക്രാന്തി, ആട്‌നാറിവേള, കന്മദം, നാന്മുകപ്പുല്ല്‌, ചെറുപ്പുന്നയരി, ചവര്‍ക്കാരം, ഇല്ലട്ടക്കരി മനശ്ശില ഇവ സമം രോഹിത മല്‍സ്യടത്തിന്റെ പിത്തത്തിലരച്ചു ഗുളികയാക്കണം. ഈ പരമ അംഗദം വിശ്വംഭരന്‍ മുതലായ കീടവിഷങ്ങളില്‍ നസ്യം, അഞ്‌ജനം, ലേപനം മുതലായവയില്‍ പ്രയോഗിക്കുവാന്‍ നല്ലതാകുന്നു.

സ്വര്‍ജ്ജികാജശകൃല്‍ക്ഷാരം സുരസോ ഥ ക്ഷിപീഡകഃ മദിരാ മണ്‌ഡസംയുക്തോഹിതഃ ശതപദീവിഷേ കപിത്ഥമക്ഷിപീഡോ ര്‍ക്ക ബീജം ത്രികടുകം തഥാ കരഞ്‌ജോദ്വേ ഹരിദ്രച ഗൃഹഗോധംവിഷംജയേല്‍ കാകാണ്‌ഡയുക്തം സര്‍വ്വേഷാം വിഷാണാം തണ്‌ഡുലീയകഃ പ്രധാനം ബര്‍ഹിപിഃ ത്തന തദ്വദ്വായസ പീലുകഃ 79

തുവര്‍ച്ചിലക്കാരം, ആട്ടിന്‍പിട്ട ചുട്ടഭസംമം, തുളസിയരി അക്ഷിപിഡകം (ശംഖിനി, ശ്വേതപീ തശിംബിഭേദ ഇതി ചക്രഃ) ഇവസമം മദിരാമദ്യത്തിന്റെ തെളിയില്‍ അരച്ചുചേരട്ടവിഷത്തില്‍ പാന ലേപനാദികള്‍ ചെയ്യുവാന്‍നല്ലതാണ്‌. വിളാമ്പഴം, ശംഖിനി, എരുക്കിന്‍രെ അരി, ചുക്ക്‌, കുരു മുളക്‌, തിപ്പലി, ഉങ്ങിന്‍കുരു, മഞ്ഞള്‍, മരമഞ്ഞത്തോല്‌ ഇവസമം ശുദ്ധജലത്തിലരച്ചു ലേപനാ ദികള്‍ചെയ്‌താല്‍ ഗൗളിവിഷം ശമിക്കും. കാക്കമുട്ടയില്‍ ചെറുചീര അരച്ചു പാനലേപനാദികളില്‍ ഉപയോക്കുന്നത്‌ സര്‍വ്വവിഷങ്ങള്‍ക്കും പ്രധാനമാകുന്നു.

ശിരിഷഫലമൂലത്വക്‌ പുഷ്‌പത്രഃ സമൈര്‍ഘ്യതൈഃ ശ്രഷ്‌ഠഃ പഞ്ചശിരീഷോ യം വിഷാണാം പ്രവരോബധേ. 80

നെന്മെനിവാകയുടെ ഫലം, മൂലം, ചര്‍മ്മം, പുഷ്‌പം, പത്രം ഇവസമം എടുത്തുപൊടിച്ചു നെയ്യില്‍സേവിക്ക ണം. ഈ ശ്രഷ്‌ഠമായ പഞ്ചശിരീഷ അഗദംവിഷങ്ങളെ നശിപ്പിക്കുവാന്‍ ഏററവുംശ്രഷ്‌ഠമാകുന്നു.

ചതുഷ്‌പദ്‌ഭിര്‍ ദ്വിപദ്‌ഭിര്‍ വാ നഖദന്ത വിഷഞ്ചയല്‍ ശൂയതേപച്യതേചാപി സ്രവതി ജ്വരയത്യപി സോമവല്‍ക്കോശ്വകര്‍ണ്ണശ്ച ഗോജിഹ്വാഹം സപദ്യപി രജന്യൗഗൈരികം ലേപോ നഖദന്തവിഷാപഹഃ 81

നാല്‌ക്കാലികളുടേയോ രണ്ടുകാലുള്ള ജീവികളുടേയോ നഖദന്തക്ഷതം കൊണ്ടുണ്ടായ വിഷത്തില്‍ വീങ്ങുകയും പഴുക്കുകയും ചലാദികള്‍ സ്രവിക്കുകയും പനിയുണ്ടാവുകയും ചെയ്യും. അതിന്‌ തോവരായിവേര്‌, മരുതിന്‍തോല്‌, കൊഴുപ്പ, ചെറുപ്പള്ളടി, മഞ്ഞള്‍, മരമഞ്ഞത്തോല്‌, കാവിമണ്ണ്‌ ഇവ അരച്ചു ലേപനം ചെയ്‌താല്‍ നഖ-ദന്തക്ഷത വിഷം ശമിക്കും.

ദൂരന്ധകാരേ ദുഷ്‌ടസ്യ കേനചിദ്‌ വിഷശങ്കയാ വിഷോദ്വേഗാജ്വരശ്‌ഛര്‍ദ്ദിര്‍ മൂര്‍ഛാദാഹോ പിവാഭവേല്‍ ശ്ലാനിര്‍മോഹോ തിസാരോവാപ്യേതച്ഛങ്കാവിഷംമതം ചികില്‍സിതമിദംതസ്യ കുര്യാദാശ്വാസനംബുധാഃ സിതാവൈഗന്ധികോദ്രാക്ഷാ പയസ്യാമധുകം മധു പാനം സമന്ത്രപൂതാംബു പ്രാക്ഷണം സാന്ത്വഹര്‍ഷണം. 82

ഘോരമായ അന്ധകാരത്തില്‍ വിഷമില്ലാത്ത ഏതെങ്കിലും ജീവികളുടെ കടിയേററാല്‍ വിഷമില്ലെ ങ്കിലും ദഷ്‌ടന്‌ വിഷശങ്കകൊണ്ടുണ്ടാകുന്ന വിഷോദ്വേഗംകൊണ്ട്‌ ജ്വരം ഛര്‍ദ്ദി, മോഹാലസ്യം, ചുട്ടുനീറല്‍ ഇവയോ ക്ഷീണം, മനോവിഭ്രമം, അതിസാരം, ഇവയോ ഉണ്ടാകുന്നതാണ്‌. ഇതിന്‌ ശങ്കവിഷം എന്ന്‌ പറയുന്നു. അതിന്‌ ബുദ്ധിമാനായ വൈദ്യന്‍ വിഷമില്ലെന്നു പറഞ്ഞു ആശ്വസിപ്പിക്കു കയും പഞ്ചസാര, വൈഗന്ധികം (ക്രാദ്രവഃ ഇതിചക്രഃ, ഗന്ധകം ഇതിഗംഗാധരഃ) മുന്തിരിങ്ങ, അട പതിയല്‍ കിഴങ്ങ്‌, ഇരട്ടിമധുരം, തേന്‍ ഇവ സമം ചേര്‍ത്തു സേവിപ്പിക്കുകയും മന്ത്രം ജപിച്ചു വെള്ളം തളിക്കുകയും നല്ല വാക്ക്‌ പറഞ്ഞു ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണം.

ശാലയഃ ഷഷ്‌ടികാശ്ചൈവ കോരദൂഷാഃ പ്രയംഗവഃ ഭോജനാര്‍ത്ഥേ പ്രശസ്യന്തേ ലവണാര്‍ത്ഥഞ്ചസൈന്ധവം തണ്‌ഡുലീയക ജീവന്തീ വാര്‍ത്താക സുനിഷണ്‌ഡകാഃ മണ്‌ഡൂകപര്‍ണ്ണീ കലകംശാകം ചുച്ചോശ്ച ശസ്യതേ ഹരേണുംമുദ്‌ഗാന്‍യൂഷാര്‍ത്ഥ മമ്‌ളാര്‍ത്ഥം ധാത്രിദാഡിമം രസാശ്ചൈണാശ്ച ശിഖിനാം ലാവതൈത്തിര പാര്‍ഷതാഃ അവിദാഹീനിചാന്നാനി വിഷാര്‍ത്താനാം ഭിഷക്‌ജിതം. 83

വിഷരോഗിക്ക്‌ ആഹാരത്തിന്നായി ചെന്നെല്ലരി, നവരയരി, വരകിന്റെ അരി, തിനയരി ഇവ ഉപ യോഗിക്കുന്നത്‌ നല്ലതാണ്‌. ഉപ്പിന്‌ ഇന്തുപ്പുപയോഗിക്കണം. ചെറുചീര, അടപതിയന്‍, ചെറുവഴുദിനി, നീരാരല്‍, മുത്തിള്‍, കയ്‌പ, ചുച്ചു (ശാകവിശേഷം) ഇവയുടെ ഇലകള്‍ കറി യാക്കി ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. അ¾ാര്‍ത്ഥം നെല്ലിക്കയും ഉറുമാമ്പഴവും ഉപയോഗിക്കാം. കറുത്തമാന്‍, മയില്‍, ലാവപ്പക്ഷി, തിത്തിരിപ്പക്ഷി, പുള്ളിമാന്‍ ഇവയുടെ മാംസരസവും ഉപയോ ഗിക്കാം ഉള്‍പ്പുഴുക്കുണ്ടാക്കാത്ത എല്ലാവിധ അന്നങ്ങളും വിഷാര്‍ത്തന്മാര്‍ക്ക്‌ നല്ലതാകുന്നു.

വിരുദ്ധാദ്ധ്യശയനക്രാധ ക്ഷുദ്‌ഭയായാസമൈഥുനം വര്‍ജ്ജയേദ്‌ വിഷമുക്തോ പി ദിവാസ്വപ്‌നം വിശേഷതഃ 84

വിരുദ്ധമായ ആഹാരം കഴിക്കുക, ഭക്ഷിച്ചതിന്റെ മീതെ വീണ്ടും ഭക്ഷിക്കുക, ക്രാധം, വിശപ്പ്‌, ഭയം, ശരീരംകൊണ്ടുള്ള ആയാസം, മൈഥുനം ഇവയെല്ലാം വിഷം ശരിയായി മോചിക്കുന്നതുവരെ വര്‍ജ്ജിക്ക ണം. വിശേഷിച്ചത്‌ പകലുറങ്ങുന്നതും വര്‍ജ്ജിക്കേണ്ടതാണ്‌.

മുഹര്‍മ്മുഹുഃ ശിരോന്യാസഃ ശോഥഃ ശുഷ്‌കൗഷ്‌ഠകുണ്‌ഠതാ ജ്വരോ അ ംഗമര്‍ദ്ദ സംതബ്‌ധാക്ഷി ഗാത്രത്വം ഹഌകമ്പനം ലോമാപഗമനം ഗോലാനിരരതിര്‍വേപഥുര്‍ഭ്രമഃ ചതുഷ്‌പദാം ഭവത്യേതദ്‌ ദഷ്‌ടാനാമിഹലക്ഷണം. 85

നാലാക്കാലികള്‍ക്ക്‌ സര്‍പ്പാദികളുടെ വിഷമേററാല്‍ കൂടെക്കൂടെ തല എടുത്തിട്ടുകൊണ്ടിരി ക്കുകയും വീക്കമുണ്ടാവുകയും ചുണ്ടും കണ്‌ഠവും പറണ്ടുപോവുകയും ജ്വരവും അവമര്‍ദ്ദവും ഉണ്ടാ വുകയും കണ്ണും ശരീരവും സ്‌തംഭിച്ചുപോവുകയം താടിയെല്ല്‌ വിറക്കുകയും രോമം കൊഴിഞ്ഞു പോവുകയും ക്ഷീണം, അരതി, വിറയല്‍, ഭ്രമം ഇവയുണ്ടാവുകയും ചെയ്യും. ഇപ്രകാരമുള്ള ലക്ഷണം കണ്ടാല്‍ നാല്‌ക്കാലികള്‍ക്ക്‌ സര്‍പ്പാദികളുടെ കടി ഏററിട്ടുണ്ടെന്ന്‌ മനസ്സിലാക്കണം.

ദേവദാരുഹരിദ്ര ദ്വേ സുരസം ചന്ദനാഗുരു രാസ്‌നാഗോരോചനാജാജീ ഗുഗ്ഗുല്വിക്ഷുരസോനതം ചൂര്‍ണ്ണം സസൈന്ധവാനന്തം ഗോപിത്തമധുസംയുതം ചതുഷ്‌പദാനാം ദഷ്‌ടാനാമഗദഃ സര്‍വ്വകാര്‍മ്മികഃ 86

ദേവതാരം, മഞ്ഞള്‍, മരമഞ്ഞത്തോല്‌, തുളസിവേര്‌, ചന്ദനം, അകില്‍, അരത്ത, ഗോരോചനം, ജദീരകം, ഗുല്‍ഗുലു, കരിമ്പിന്‍നീര്‌, തകരം, ഇന്തുപ്പ്‌, കൊടിത്തൂവവേര്‌ ഇവ സമം പൊടിച്ചു ഗോപിത്തവും തേഌം ചേര്‍ത്തുപയോഗിക്കണം. നാല്‌ക്കാലികള്‍ക്ക്‌ വിഷപ്പെട്ടാല്‍ ഈ അഗദം പാനന സ്യാഞ്‌ജന ലേപനാദി സര്‍വ്വകര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്‌.

സൗഭാഗ്യാര്‍ത്ഥം സ്‌ത്രീയഃഃ സ്വേദരജോനാനാം ഗജാന്‍മലാന്‍ ഗത്രുപ്രയുക്താംശ്ചഗരാന്‍ പ്രയച്ഛന്ത്യന്നമിശ്രിതാന്‍ തൈഃ സ്യാല്‍പാണ്‌ഡുഃ കൃശോ ല്‍പാംഗ്നിര്‍ ഗരശ്ചാസ്യോപജായതേ മര്‍മ്മപ്രധമനാധ്‌മാനം ശ്വയഥുര്‍ ഹസ്‌തപാദയോഃ ജഠരം ഗ്രഹണീരോഗോയക്ഷ്‌മാഗുല്‌മഃ ക്ഷയോജ്വരഃ ഏവംവിധാനിചാന്യസ്യ വ്യാധേര്‍ ലിംഗാനി ദര്‍ശയേല്‍. 87

സ്‌ത്രീകള്‍ തന്റെ സൗഭാഗ്യത്തില്‍ പുരുഷന്മാരെ വശീകരിക്കുവാനായി വിയര്‍പ്പിനേയും ആര്‍ത്തവര ക്തത്തേയും ശരീരത്തിലുള്ള നാനാഅംഗങ്ങളിലെ മലങ്ങളേയും ആഹാരത്തില്‍ ചേര്‍ത്തു കൊടുക്കപ്പെടുന്ന താകുന്നു. അതുപോലെ സ്‌ത്രീകള്‍ ശത്രുക്കളാല്‍ പ്രരിക്കപ്പെടും കൂട്ടുവിഷങ്ങളെ ആഹാരത്തില്‍ ചേര്‍ത്തുകൊടുക്കപ്പെടുന്നതാകുന്നു. ഇപ്രകാരമുള്ള ഗരം ഭക്ഷിച്ചുപോയവന്‌ പാണ്‌ഡുരോ ഗം, ശരീരം മെലിയുക, അഗ്നിമാന്ദ്യം, ഹൃദയപീഡ,. വയറ്‌ വീര്‍പ്പ്‌, കാലുകളിലും കയിക ളിലും വീക്കം, മഹോദരം, ഗ്രഹണീരോഗം, ക്ഷയം, ഗുന്മന്‍, രാജയക്ഷ്‌മാവ്‌, ജ്വരം, ഇവയുണ്ടാ കുന്നതാണ്‌. മാത്രമല്ല മററ്‌ പല രോഗലക്ഷണങ്ങള്‍ കാണുകയും ചെയ്യും.

സ്വപ്‌നേമാര്‍ജ്ജാരഗോഗമായു വ്യാളാന്‍ സന കുലാന്‍കപിന്‍ പ്രായഃ പശ്യതി നദ്യാദീന്‍ ശുഷ്‌ക്‌ാംശ്ച സ വനസ്‌പതീന്‍ കാലശ്ചഗൗരമാത്മാനം സ്വപ്‌തേഗൗരശ്ചകാലകം വികര്‍ണ്ണനാസികംവാപി പ്രപശ്യേദഹതേന്ദ്രിയഃ തമവേക്ഷ്യ ഭിഷക്‌പ്രാജ്ഞഃ പൃച്ഛേല്‍കിംകൈഃ കദാസഹ ജഗ്‌ദ്ധമിത്യവഗമ്യാശു പ്രദദ്യാദ്‌ വമനംബുധഃ 88

ഗരം ഭക്ഷിച്ചുപോയവന്‍ സ്വപ്‌നത്തില്‍ പൂച്ച, കുറുക്കന്‍, വ്യാഘ്രാദിഹിംസ്രജീവികള്‍, കീരി, കുരങ്ങ്‌ ഇവയെ മിക്കവാറും കാണുകയും നദി, കുളം മുതലായ ജലാശയങ്ങള്‍ വററിക്കാണുകയും വൃക്ഷലതാദികള്‍ ഉണങ്ങിക്കാണുകയും ചെയ്യും. തന്റെ സ്വന്തം വര്‍ണ്ണം കറുപ്പായിട്ടുള്ളവന്‍ ഗൗരവര്‍ണ്ണ മായും ഗൗരവര്‍ണ്ണമുള്ളവന്‍ കറുത്ത വര്‍ണ്ണമായും സ്വപ്‌നം കാണുകയും ചെയ്യും. ഇന്ദ്രിയങ്ങള്‍ നഷ്‌ടപ്പെ ടാത്തവന്‍ ചെവിയും മൂക്കും നഷ്‌ടപ്പെട്ടതായി സ്വപ്‌നം കാണുകയോ ചെയ്യും. ഇപ്രകാരമെല്ലാം ഉണ്ടായിക്കണ്ടാല്‍ ബുദ്ധിമാനായ വൈദ്യന്‍ അവനോട്‌ നീ എപ്പോള്‍ ആരുടേകൂടെ എന്ത്‌ ഭക്ഷിച്ചു എന്നു ചോദിക്കണം. ഇപ്രകാരം ചോദിച്ചു മനസ്സിലാക്കിയതിഌശേഷം വിഷം ഭക്ഷിച്ചുപോയിട്ടുണ്ടെ ങ്കില്‍ ഉടനെ ബുദ്ധിമാനായ വൈദ്യന്‍ അവനെ ഛര്‍ദ്ദിപ്പിക്കണം.

സൂക്ഷ്‌മം താമ്രരജശ്ചാസ്‌മൈ സക്ഷൗദ്രം ഹൃദ്വിശോധനം ശുദ്ധേഹൃദിതതഃ ശാണം ഹേമചൂര്‍ണ്ണസ്യ ദാപയേല്‍ ഹേമസര്‍വ്വവിഷാണ്യാശു ഗരാംശ്ച വിനിയച്ഛതി ന സജ്ജതേ ഹേമപാംഗേ വിഷംപത്മദളേ ംബുവല്‍. 89

ഗരംഭക്ഷിച്ചുപോയവന്റെ ഹൃദയത്തെശുദ്ധീകരിക്കുവാനായി വമനാര്‍ത്ഥംതാമ്രഭസ്‌മം തേനില്‍ചേര്‍ത്തു കൊടുക്കണം, ഹൃദയശുദ്ധി വന്നതിഌശേഷം ഒരുശാണം (നാല്‌ മാഷത്തിന്റെ തൂക്കം) സ്വര്‍ണ്ണഭസ്‌മം കൊടുക്കണം. സ്വര്‍ണ്ണം സര്‍വ്വവിഷങ്ങളേയും ഗരങ്ങളേയുംനശിപ്പിക്കുന്നതാകുന്നു. താമരയില യില്‍ വെള്ളം പററിനില്‌ക്കാത്തതുപോലെ സ്വര്‍ണ്ണം സേവിച്ചവന്റെ ശരീരത്തചന്റ യാതൊരുവി ധ വിഷവും നില്‌ക്കുന്നതല്ല.

നാഗദന്തീ ത്രിവൃദ്ദന്തീ ദ്രവന്തീസ്‌ഌക്‌പയഃ ഫലൈഃ സാധിതം മാഹിഷ, സര്‍പ്പിര്‍ഗോമൂത്രാഢകപാചിതം സര്‍പ്പകീട വിഷാര്‍ത്താനാമൗഷധഞ്ച പ്രശാന്തയേ. 90

നാഗദന്തി, ത്രിവൃദ്ദന്തീ ദ്രവന്തി (ഇവ മൂന്നും ദന്തിയുടെ വകഭേദമാകുന്നു.) കള്ളിപ്പാല്‌, മല ങ്കരക്ക ഇവ സമം കല്‌ക്കമാക്കി നാലിടങ്ങഴി ഗോമൂത്രത്തില്‍ ഒരിടങ്ങഴി എരുമ നെയ്യ്‌ പാകം ചെയ്‌തെ ടുക്കണം. ഈ നെയ്യ്‌ സര്‍പ്പ കീട-ഗരവിഷാര്‍ത്തന്മാരുടെ വിഷം ശമിക്കുവാന്‍ പരമ ഔഷധമാകു ന്നു.

ശിരീഷത്വക്‌ ത്രികടുകം ത്രിഫലാചന്ദനോല്‍പലേ ദ്വേബലേശാരിബാസ്‌ഫോതാ സുരഭിനി ബപാടലാഃ ബന്ധുജീവാഢകീ മൂര്‍വ്വാ വാശാസരസവല്‍സകാന്‍ പാഠാങ്കോഠാശ്വ ഗന്ധാര്‍ക്കമൂലയഷ്‌ട്യാഹ്വപത്മകാന്‍ വിശാലാംബൃഹതീം ദ്രാക്ഷാം കോവിദാരം ശതാവരീം കടഭീദന്ത്യപമാര്‍ഗ്ഗപൃശ്‌നീ പര്‍ണ്ണീ രസാഞ്‌ജനം ശ്വേതൗ ബാണാശ്വഖുരകൗ കുഷ്‌ഠ ദാരുപ്രിയ ഗുകാന്‍ വിദാരീം മധൂകാല്‍സാരം കരഞ്‌ജസ്യഫലത്വചൗ രജന്യൗലോദ്ധ്രമക്ഷാംശം പിഷ്‌ട്വാസാദ്ധ്യംഘൃതാഢകം തുല്യാ ബുഛാഗഗോമൂത്ര ത്യ്രഝകേതദ്‌ വിഷാപഹം അപസ്‌മാരജ്വരോന്മാദ ഭൂതഗ്രഹഗരോദരം പാണ്‌ഡുരോഗാന്‍ ക്രിമീന്‍ ഗുല്‍മാന്‍ പ്ലീരഹോരു സ്‌തംഭകാമലാഃ ഹഌസ്‌ത ഭ ഗ്രഹാദീംശ്ച പാനാഭ്യഞ്‌ജന നാവനൈഃ ഹന്യാല്‍ സഞ്‌ജിവയേച്ചാശു വിഷോദ്വേഗ മൃതാന്‍നരാന്‍ നാമ്‌നൈതദദൃതം സര്‍വ്വവിഷാണാം സ്യാദ്‌ഘൃതോത്തമം. അമൃരഘൃതം. 91

നെന്മേനിവാകത്തോല്‌, ത്രികടു, ത്രിഫല, നീലത്താമര, കുറുന്തോട്ടിവേര്‌, ആനക്കുറു ന്തോട്ടിവേര്‌, നന്നാറിക്കിങ്ങ്‌, വലിയ നന്നാറിക്കിഴങ്ങ്‌, ചിററരത്ത, വേപ്പിന്‍തോല്‌, പാതി രിവേര്‌, ഉച്ചമലരിവേര്‌, തുവരവേര്‌, പെരുങ്കുറുമ്പവേര്‌, ആടലോടകംവേര്‌, തുളസിവേര്‌, കുടകപ്പാലയരി, പാടക്കിഴങ്ങ്‌, അങ്കോലവേര്‌, അമുക്കുരം, എരിക്കിന്‍വേ ര്‌, ഇരട്ടിമധുരം, പതുമുകം, കാട്ടുവെള്ളരിവേര്‌, ചെറുവഴുദിനിവേര്‌, മന്താര ത്തിന്‍വേര്‌, ശതാവരിക്കിഴങ്ങ്‌, ചെറുപ്പുന്നവേര്‌, നാഗദന്തിവേര്‌, കടലാടിവേര്‌, മൂവിലവേര്‌, രസാഞ്‌ജനം, വെളുത്ത കൊഴിച്ചില്‍വേര്‌, വെള്ളക്കുതിരയുടെ കുളമ്പ്‌, കൊട്ടം, ദേവതാരം, ഞാഴല്‍പ്പൂവ്‌, പാല്‍മുതുക്കിന്‍കിഴങ്ങ്‌, ഇരിപ്പക്കാതല്‍, ഉങ്ങിന്‍കരു, ഉങ്ങിന്‍തോല്‌, മഞ്ഞള്‍, മരമഞ്ഞത്തോല്‌, പാച്ചോററിത്തോല്‌, ഇവ ഓരോ കഴഞ്ച്‌ അരച്ചു കല്‌ക്കം ചേര്‍ത്തു നാലിട ങ്ങഴി നെയ്യും നെയ്യന്‌ സമം ശുദ്ധജലവും പന്ത്രണ്ടിടങ്ങഴി ആട്ടിന്‍മൂത്രവും പന്ത്രണ്ടിടങ്ങഴി ഗോമൂ ത്രവും ചേര്‍ത്തു നെയ്യ്‌ പാകം ചെയ്‌തെടുക്കണം. ഈ നെയ്യ്‌ വിഷത്തെ നശിപ്പിക്കുന്നതാണ്‌. അപസ്‌മാ രം, ജ്വരം, ഉന്മാദം, ഭൂതബ്‌ധ, ഗ്രഹബാധ, ഗരദോഷം, മഹോദരം, പാണ്‌ഡുരോഗം, കൃമി രോഗം, ഗുന്മന്‍, പ്ലീഹരോഗം, ഊരുസ്‌തംഭം, കാമില, ഹഌസ്‌തംഭം, സ്‌കന്ധഗ്രഹം മുതലാ യവയേയും പാന-അഭ്യഞ്‌ജന-നസ്യങ്ങളേക്കൊണ്ട്‌ നശിപ്പിക്കുന്നതാണ്‌. വിഷോദ്വേഗം കൊണ്ട്‌ മൃതപ്രായരായ മഌഷ്യരെ ഈ നെയ്യ്‌ ക്ഷണത്തില്‍ ജീവിപ്പിക്കുന്നതാണ്‌. അമൃതം എന്ന്‌ പേരായ ഈ നെയ്യ്‌ സര്‍വ്വവിഷങ്ങള്‍ക്കും ഉത്തമമാകുന്നു.

തത്രശ്രാകാഃഛത്രീത്‌ധര്‍ത്‌ധര പാണിശ്ച ചരേദ്‌ രാത്രൗ തഥാദിവാ തച്ഛായാശബ്‌ദ വിത്രസ്‌താഃ പ്രണശ്യന്തിഹിപന്നഗാഃ. 92

രാത്രിയിലും അതുപോലെ തന്നെ പകലും കുടപിടിച്ചും കൈകൊണ്ട്‌ ശബ്‌ദമുണ്ടാക്കിയും വഴി നട ക്കണം. കുടയുടെ നിഴല്‍കൊണ്ടും കൈകൊണ്ടുണ്ടാക്കുന്ന ശബ്‌ദംകൊണ്ടും പാമ്പുകള്‍ ഭയന്ന്‌ ഓടിപ്പോ കുന്നതായിരിക്കും.

ദഷ്‌ടമാത്രാ ദശേദാശുതം സര്‍പ്പം ലോഷ്‌ടമേവച ഉപര്യരിഷ്‌ടാല്‍ ബധ്‌നീയാല്‍ദംശംഛിത്വാദഹേതവാ വജ്രംമരതകഃ സാരഃ പിച്ചുകോ വിഷമുഷ്‌ടികാ കര്‍ക്കോടകം സര്‍പ്പമണിര്‍ വൈദൂര്യം ഗജമൗക്തികം ധാര്യം വരമണിര്യാശ്ച വരൗഷധ്യോ വിഷാപഹാഃ ഖഗാശ്ച സാരികാഃ ക്രൗഞ്ചാഃ ശിഖിഹംസശുകാദയഃ. 93

പാമ്പുകടിച്ചാല്‍ ഉടനെതന്നെ ആപാമ്പിനെ പിടച്ചുകടിക്കുകയോ അഥവാ പാമ്പിനെകിട്ടിയില്ലെങ്കില്‍ മണ്‍കട്ട എടുത്തുകടിക്കകയോ ചെയ്യണം. കടിപെട്ടതിന്റെ ഉപരിഭാഗത്തായി ചരടുകൊണ്ട്‌ കെട്ടിയിട്ട്‌ വിഷത്തെ ഞെക്കി എടുത്തുകളയണം. അഥവാ ദംശസ്ഥാനം മുറിച്ചു കളയുകയോ പൊള്ളിക്കുകയോ ചെയ്യ ണം. വജ്രമണി, മരതകമണി, പിചുകമണി, വിഷമുഷ്‌ടികാമണി, കര്‍ക്കോടകമണി, സര്‍പ്പമണി, വൈദൂര്യമണി, ആനയുടെ മസ്‌തകത്തില്‍നിന്ന്‌ കിട്ടുന്നമണി മുതലായ ശ്രഷ്‌ഠത്വ മുള്ള മണികളും വിഷത്തെ നശിപ്പിക്കുന്നതായ ശ്രഷ്‌ഠത്വമുള്ള ഔഷധങ്ങളും ശരീരത്തില്‍ധരിക്കുന്നത്‌ വിഷഭയമില്ലാതിരിക്കുവാന്‍ നല്ലതാകുന്നു. മൈന, ക്രൗഞ്ചപ്പക്ഷി, മയില്‍, അരയന്നം, തത്ത മുത ലായവയെവീട്ടില്‍ വളര്‍ത്തുന്നത്‌ ഭക്ഷണവിഷത്തില്‍നിന്ന്‌ രക്ഷപ്പെടവാന്‍ നല്ലതാകുന്നു.

ഇതീദമുക്തം ദ്വീവിധസ്യ വിസ്‌തരൈര്‍- ബഹുപ്രകാരൈര്‍ വിഷരോഗഭേഷജം അധിത്യയഃ സമ്യഗിഹ പ്രയോജയേദ്‌ വ്രജേദ്‌ വിഷാണാമവി സഹ്യതാംഭിഷഗാ. 94

സ്ഥാവര ജംഗമ വിഷരോഗങ്ങള്‍ക്ക്‌ അനേകവിധത്തിലുള്ള ഔഷധയോഗങ്ങളെ വിസ്‌തരിച്ചു ഇവിടെ പറ യപ്പെട്ടു ഇതിനെ വേണ്ടതുപോലെ പഠിച്ചു പ്രയോഗിക്കപ്പെടുന്ന വൈദ്യന്‌ എത്ര അസഹനീയമായ വിഷങ്ങളേയും നേരിടുവാന്‍ കഴിയുന്നതാണ്‌.

അഥാതോ മദാത്യയ ചികില്‍സിതം വ്യാഖ്യാസ്യാമ ഇതിഹസ്‌മാഹ ഭഗവാനാത്രയ. 1

ഇനി മദാത്യ ചികില്‍സിതം എന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതു പ്രകാരംതന്നെ അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നുണ്ട്‌.

സുരൈഃ സുരേശസഹിതൈര്‍യാപുരാ പ്രതിപൂജിതാ സൗത്രമാണ്യാം ഹൂയതേ യാ കര്‍മ്മഭിര്‍യാ പ്രതിഷ്‌ഠിതാ യജ്ഞേഹിയാച ശക്രസ്യസോമോ തിപതിത്‌ യയാ നീരജസ്‌തമസാവിഷ്‌ടസ്‌തസ്‌മാദ്‌ ദുര്‍ഗാ#ാല്‍ സമുദ്ധൃതഃ വിധിഭിര്‍വേദ വിഹിതൈര്‍യയേജ്യന്തേ മഹാത്മഭിഃ ദൃശ്യാസ്‌പൃശ്യാ പ്രകല്‍പ്യാചയാജ്ഞേയായജ്ഞ സിദ്ധയേ യോനിസംസ്‌കാര നാമാദ്യൈര്‍ വിശേഷ്യൈ ബഹുധാചയാ ഭൂത്വാ ഭവത്യേകവിധാ സാമാന്യാന്‍മദ ലക്ഷണാല്‍ യാദേവാനമൃതം ഭൂത്വാ സ്വധാഭൂത്വാ പിതൃശ്ചയാ സോമോഭൂത്വാ ദിപജാതീന്‍ യായുക്തേ ശ്രയോഭിരുത്തമൈഃ ആശ്വിനം യാ മഹത്തേജോബലം സാരസ്വതഞ്ചയാ വീര്യമൈന്ദ്രഞ്ച യാസിദ്ധാസോമേ സൗത്രമാണൗചയാ ശോകാരതിഭയോദ്വേഗ നാശിനീയാ മഹാബലാ യാപ്രീതിര്യാ മതിര്യാ വാക്യാ പുഷ്‌ടിരഹ്യാച നിരപ്‌വൃതിഃ യാ സുരാസുര ഗന്ധര്‍വ്വ യക്ഷരാക്ഷസ മാഌഷൈഃ രതിഃ സുരേത്യഭിഹിതാതാംസുരാം വിധിനാ പിബേല്‍. 2

പണ്ട്‌ ദേവേന്ദ്രനോടുകൂടി ദേവന്മാര്‍ യോതൊരു സുരയെ പൂജിക്കപ്പെട്ടുവോ, സൗത്രാമണീ യാഗ ത്തില്‍ യാതൊരു സുരയെ ഹോമിക്കപ്പെട്ടുവോ, വൈദീക കര്‍മ്മങ്ങളിലും ദേവന്ദ്രന്റെ യജ്ഞത്തിലും യാതൊരു സുരയെ ഉപദേശിക്കപ്പെടച്‌ടുവോ, സോമോ തിപതിതഃ=ശുക്ലം അതിയായി പതിച ത്‌ചുപോയതുകൊണ്ട്‌ തപസ്സിനാല്‍ ആവേശിക്കപ്പെട്ടതായ നീരജഃ= ശിവന്‍ അതില്‍നിന്ന്‌ യാതൊന്ന്‌ ഹേതുവായിട്ട്‌ സമുദ്ധരിക്കപ്പെട്ടുവോ, വേദത്തില്‍ പറഞ്ഞ വിധിപ്രകാരം മഹാത്മാക്കളാല്‍ യാതൊ ന്നുകൊണ്ട്‌ യജിക്കപ്പെടുന്നുവോ, ഉണ്ടാക്കുന്നദ്രവ്യം ഉണ്ടാക്കുന്നവിധം, പേര്‌ ഇവ വിശേഷിച്ച്‌ പലേ വിധത്തിലായിരുന്നിട്ടും മദലക്ഷണംകൊണ്ട്‌ എല്ലാം ഒരേവിധത്തിലായിരിക്കുന്നത്‌ യാതൊന്നോ, യാതൊരു സുര അമൃതായി ഭവിച്ചു ദേവന്മാരെ തൃപ്‌തിപ്പെടുത്ത്യിരുന്നുവോ, യാതൊരു സുര പിതൃബലമായി ഭവിച്ചിട്ട്‌ പിതൃക്കളെ തൃപ്‌തിപ്പെടുത്തുന്നുവോ, യാതൊരു സുരയാഗത്തില്‍ സോമമായി ഭവിച്ചിട്ട്‌ ബ്രാഹ്മണരെ ഉത്തമശ്രയസ്സോടുകൂടിയവരാക്കു ന്നുവോ അശ്വിനീ കുമാരന്മാര്‍ക്ക്‌ മഹത്തായ തേജദസ്സിനെ ഉണ്ടാക്കിയത്‌ യാതൊന്നോ, സരസ്വതിക്ക്‌ ബലത്തെ ഉണ്ടാക്കിയതു യാതൊന്നോ, ദേവേന്ദ്രന്‌ വീര്യത്തെ സിദ്ധിപ്പിചത്‌ചത്‌ യാതൊന്നുകൊണ്ടോ സൗ ത്രാമണീയാഗത്തില്‍ യജിക്കപ്പെട്ടത്‌ യാതൊന്നോ, ദുഃഖം, അരതി, ഭയം, ഉദ്വേഗം, ഇവയെ നശി പ്പിക്കുന്നത്‌ യാതൊന്നോ, മഹാബലത്തെ ഉണ്ടാക്കുന്നത്‌ യാതൊന്നോ, പ്രീതി, ബുദ്ധി, വാക്‌, പുഷ്‌ടി, നിര്‍വൃതി ഇവയെ ഉണ്ടാക്കുന്നത്‌ യാതൊന്നോ, ദേവ-അസുര-ഗന്ധര്‍വ്വ-യക്ഷ-രാക്ഷസ-മാഌ ഷന്മാര്‍ക്ക്‌ രതി സുഖത്തെ ഉണ്ടാക്കുന്നത്‌ യാതൊന്നോ അതിന്‌ സുര എന്ന്‌ പറയപ്പെടുന്നു. അപ്രകാരമുള്ള സുരയെ വിധിപ്രകാരം കുടിക്കണം.

ശരീരകൃതസംസ്‌ക്കാരഃ ശുചിരുത്തമ ഗന്ധവാന്‍ ഉദ്ദാമഗന്ധിഭിര്‍ വസ്‌ത്രരമലൈര്‍ വാ യഥാഌഗൈഃ വിചിത്ര വിവിധസ്രഗ്വീ രത്‌നാഭരണഭൂഷിതഃ ദേവദ്വിജാതീന്‍ സംപൂജ്യ സ്‌മൃത്വാമംഗലമുത്തമം ദേശേയഥര്‍ത്തു കേശസ്‌തേ കുസുമ പ്രകരീകൃതേ സംവാസ സമ്മതേമുഖ്യേധൂപ സമ്മോദ ദൂഷിതേ സൂപധാവേ സൂസംസ്‌തീര്‍ണ്ണേ വിഹിതേ ശയനാസനേ ഉപവിഷ്‌ടോ ഥവാതിര്യക്‌ സ്വശരീരസുഖേസ്ഥിതഃ സൗവര്‍ണ്ണൈ രാജതൈശ്ചാപിതഥാ മണിമയൈരപി ഭാജനൈര്‍ വിവിധൈശ്ചിത്രഃ സുകൃതൈശ്ച പിബേല്‍സദാ. 3

ശരീരത്തെ സ്‌നാനാദികളേക്കൊണ്ട്‌ സംസ്‌കരിച്ചു വൃത്തിയാക്കി ചന്ദനാദി ഉത്തമഗന്ധദ്രവ്യങ്ങളേ ക്കൊണ്ട്‌ അഌലേപനം ചെയ്‌തു നല്ല സുഗന്ധമുള്ളതും വൃത്തിയുള്ളതും കാലത്തിന്നഌസരിച്ചതുമായ വസ്‌ത്രങ്ങള്‍ ധരിച്ചു പലവിധത്തിലുള്ള പുഷ്‌പമാലകളും രത്‌നാഭരണങ്ങളും അണിഞ്ഞു ഇഷ്‌ടദേവ തയേയും ബ്രഹ്മണരേയും പൂജിച്ചിട്ട്‌ മംഗളകരവും ഉത്തമവുമായ കാര്യങ്ങളെ സ്‌മരിച്ചിട്ട്‌ ഋതു ക്കള്‍ക്കഌസരിച്ചുള്ള പ്രശസ്‌തമായ സ്ഥലത്തുവെച്ച്‌ അവിടെ നല്ല സുഗന്ധമുള്ള പുഷ്‌പങ്ങള്‍ വിതറിയിട്ട്‌ വിഹരിക്കുവാന്‍ നല്ല സൗകര്യമുള്ള സ്ഥലത്തില്‍ നല്ല സുഗന്ധമുള്ള ധൂപങ്ങള്‍ ധൂപിച്ചു കിടക്കയിലും കസേ രയിലും നല്ല വിരിപ്പുകളെല്ലാം വിരിച്ചു തലയണയും വെച്ചു സ്വന്തം ശരീര സുഖത്തിന്നഌസരിച്ചു ഇരിക്കുകയോ ചാരിക്കിടക്കുകയോ ചെയ്‌തു സ്വര്‍ണ്ണംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയ രത്‌നംപ തിച്ചതും ചിത്രപ്പണികളോടു കൂടിയതുമായ പാത്രത്തില്‍ ഒഴിച്ചു മദ്യംകുടിക്കണം.

രൂപയൗവ്വനമത്താഭിഃ ശിക്ഷിതാഭിര്‍ വിശേഷതഃ വസ്‌ത്രാഭരണ മാല്യൈശ്ച ഭൂഷിതാഭിര്‍ യഥര്‍ത്തുകൈഃ ശൗചാഌരാഗയുക്താഭിഃ പ്രമദാഭിരിതസ്‌തതഃ സഞ്ചാര്യമാണമിഷ്‌ടാഭിഃ പിബേന്‍മദ്യമഌത്തമം. 4

സൗന്ദര്യവതിയും യൗവ്വനയുക്തയും വിദ്യാഭ്യാസമുള്ളതും ഋതുക്കള്‍ക്കഌസരിച്ചു വസ്‌ത്രാഭരണ മാല്യങ്ങളണിഞ്ഞതും ശുചിത്വത്തോടും അഌരാഗത്തോടും കൂടിയതുമായ ഇഷ്‌ടസ്‌ത്രീകള്‍ അങ്ങുമിങ്ങും സഞ്ചരിച്ചുകൊണ്ട്‌ ശ്രഷ്‌ഠമായ മദ്യത്തെ കുടിക്കണം.

മദ്യാഌകുലൈര്‍ വിവിധൈഃ ഫലൈര്‍ ഹരിതകൈഃ ശുഭൈഃ ലവണൈര്‍ഗന്ധ പിശുനൈരകവദംശൈര്‍ യഥര്‍ത്തുകൈഃ ഭൃഷ്‌ടൈര്‍ മാംസൈര്‍ ബഹുവിധൈര്‍ ഭൂജലാംബര ചാരിണാം പൗരോഗവര്‍ഗ്ഗ വിഹിതൈര്‍ ഭക്ഷ്യൈശ്ച വിവിധാത്മകൈഃ പിബേല്‍സംപൂജ്യ വിബുധാനാശിഷഃ സംപ്രയുജ്യച പ്രദായ യജനഞ്ചാഗ്ര ത്വര്‍ത്ഥിഭ്യഃ പൃഥിവീതലേ 5

മദ്യത്തിന്നഌകൂലമായ പലമാതിരി നല്ലഫലങ്ങളോടുകൂടിയും പച്ചക്കറികളോടു കൂടിയും ഉപ്പുംസുഗന്ധദ്രവ്യങ്ങളും ചേര്‍ത്തുഋതുക്കള്‍ക്കഌസരിച്ചുണ്ടാക്കിയ കറികളോടുകൂടിയും മൃഗം, മത്സ്യം, പക്ഷിഎന്നിവകളുടെ പലമാതിരി വറുത്തമാംസങ്ങളോടുകൂടിയും നല്ലപാചകക്കാരാല്‍ ഉണ്ടാ ക്കപ്പെട്ടപലമാതിരി ഭക്ഷണപദാര്‍ത്ഥങ്ങളോടുകൂടിയും മദ്യംകഴിക്കണം. മദ്യംകുടിക്കുമ്പോള്‍ ആദ്യമായിഇഷ്‌ടദേവതാഌഗ്രഹത്തിഌവേണ്ടി പ്രാര്‍ത്ഥിച്ചു ഭൂമിയില്‍മദ്യംകൊണ്ടര്‍ച്ചന ചെയ്‌ത തിഌശേഷം കുടിക്കുകയും വേണം.

അഭ്യംഗോല്‍സാദന സ്‌നാനാവാസോ ധൂപാഌലേപനൈഃ സ്‌നിഗ്‌ദ്ധോഷ്‌ണൈര്‍ ഭാവിതശ്ചാന്യൈര്‍വാതികോ മദ്യമാചരേല്‍ ശീതോപചാരൈര്‍ വിവിധൈര്‍ മധുരസ്‌നിഗ്‌ദ്ധശീതലൈഃ പൈത്തികോ ഭാവിതശ്ചാന്യൈഃ പിബേന്‍മദ്യം നസീദതി ഉപചാരൈശ്ച ശിശിരൈര്‍യവ ഗോധൂമ ഭുക്‌പിബേല്‍ ശ്ലൈഷ്‌മികോ ധന്വജൈര്‍ മാംസൈര്‍മദ്യം മാരീചകൈഃ സഹ കഫപിത്താത്മകേഭ്യശ്ച മധ്വീകം മാധവഞ്ചയല്‍ ബഹുദ്രവം ബഹുഗുണം ബഹുകര്‍മ്മമദാത്മകം വിധിര്‍വസുമതാമേഷ ഭവിഷ്യ ദ്വിഭവാശ്ചയേ യഥോപപര്‍ത്തികൈര്‍മദ്യം പാതവ്യം മാത്രയാഹിതം. 6

വാതാധിക്യമുള്ളവര്‍ എണ്ണതേപ്പ്‌, ശരീരത്തില്‍ തിരുമ്മല്‍, കളി, വസ്‌ത്രം, ധൂപം, കുറിക്കൂട്ട്‌ ഇവ സ്‌നിഗ്‌ദ്ധതയും ഉഷ്‌ണവീര്യമുള്ളതുമായവകൊണ്ട്‌ ചെയ്‌ത സ്‌നിഗ്‌ദ്ധതയും ഉഷ്‌ണവീര്യമുള്ള തുമായ ആഹാരവും കറിയും മററും ഉപയോഗിച്ചുകൊണ്ട്‌ മദ്യം കുടിക്കണം. പിത്താധിക്യമു ള്ളവര്‍ അഭ്യംഗോത്സാദന സ്‌നാനാദികള്‍ ശീതളമായവകൊണ്ട്‌ ചെയ്‌തു മധുര-സ്‌നിഗ്‌ദ്ധ-ശീ തളങ്ങളായ ആഹാരാദികളും മററും ഉപയോഗിച്ചുകൊണ്ട്‌ മദ്യം കുടിക്കണം. ഇപ്രകാരം ചെയ്‌താല്‍ യാതൊരു ക്ഷീണവും ഉണ്ടാകുന്നതല്ല. കഫാധിക്യമുള്ളവര്‍ അഭ്യംഗോത്സാദന സ്‌നാനാ ദികള്‍ ഉഷ്‌ണരൂക്ഷാദികളേക്കൊണ്ട്‌ ചെയ്‌തു യവത്തിന്റേയും ഗോതമ്പിന്റേയും അന്നംഭക്ഷിച്ചും കുരു മുളക്‌ ചേര്‍ത്തു പാകംചെയ്‌ത ജാംഗലമാംസം ഉപയോഗിച്ചും മദ്യം കുടിക്കണം. കഫാധിക്യമു ള്ളവര്‍ തേന്‍കൊണ്ടും മുന്തിരിങ്ങകൊണ്ടും ഉണ്ടാക്കിയ മദ്യംധാരാളം വെള്ളംചേര്‍ത്തു കുടിക്കണം. അത്‌ വളരെഗുണങ്ങളുള്ളതും ശരീരപുഷ്‌ട്യാദി അനേകം കര്‍മ്മങ്ങളെ ചെയ്യുന്നതും ലഹരിയുണ്ടാക്കുന്നതു മാണ്‌. ഈപറഞ്ഞ മദ്യപാനവിധികളെല്ലാം ധനാഢ്യന്മാര്‍ക്കുവേണ്ടിയാകുന്നു. മററുള്ളവര്‍ അവ നവന്റെ ധനസ്ഥിതിക്കഌസരിച്ച വിഭവങ്ങളോടു കൂടിയും യോജിക്കുന്ന വിധത്തിലുള്ള അളവിലും മദ്യം ഉപയോഗിക്കുന്നത്‌ നല്ലതാകുന്നു.

വാതികോഭ്യോഹിതം മദ്യ പ്രായോ ഗൗധിക പൈഷ്‌ടികം ഗുണൈര്‍ ദോഷൈശ്ച തന്‍മദ്യമുഭയഞ്ചോപ ലക്ഷ്യതേ വിധിനാമാത്രയാകാലേ ഹിതൈരന്നൈര്യഥാബലം പ്രഹൃഷ്‌ടോയഃ പിബേന്‍മദ്യം തസ്യസ്യാദ മൃതംയഥാ യഥോപേതം പുനര്‍മ്മദ്യം പ്രസംഗാദ്ദയന പീയതേ രൂക്ഷവ്യായാമ നിത്യേന വിഷവദ്യാതി തസ്യതല്‍. 7

വാതാധിക്യമുള്ളവര്‍ക്ക്‌ വെള്ളംകൊണ്ടും അരിമാവ്‌കൊണ്ടും ഉണ്ടാക്കുന്നമദ്യം മിക്കവാറും നല്ലതാകു ന്നു. മദ്യംഗുണവും ദോഷവും രണ്ടുംഉണ്ടാക്കിക്കാണുന്നതാണ്‌. വിധിപ്രകാരവും മിതമായ അള വിലും ഉചിതമായ കാലത്തും ഹിതമായ ആഹാരങ്ങളോടുകൂടിയും ശരീരബലത്തിന്നഌസ രിച്ചും സന്തോഷവാനായി യാതൊരുവന്‍ മദ്യം കുടിക്കുന്നുവോ അവന്‌ മദ്യം അമൃത്‌പോലെയാ കുന്നു. രൂക്ഷശരീരപ്രകൃതിക്കാരും സദാ ദേഹാധ്വാനം ചെയ്യുന്നവരും ചെയ്യുന്നവരും എവിടെ നിന്നെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മദ്യം യാതൊരു വീണ്ടുവിചാരവും കൂടാതെ പിന്നേയും പിന്നേയും യാതൊരുവന്‍ കുടിക്കുന്നുവോ അവന്‌ മദ്യം വിഷത്തിന്‌ സമമായിരിക്കും.

മദ്യംഹൃദയമാവിശ്യ സ്വഗുണൈരോജസോ ഗുണാന്‍ ദശഭിര്‍ ദശസംക്ഷോഭ്യചേതോനയതി വിക്രിയാം ലഘൂഷ്‌ണ തീക്ഷ്‌ണ സൂക്ഷ്‌മാമ്‌ള വ്യവായാശുഗമേവച രൂക്ഷം വികാശിവിശദം മദ്യം ദശഗുണം സ്‌മൃതം ഗുരുശീതം മൃദുസ്‌നിഗ്‌ദ്ധം മധുരം ബഹലംസ്ഥിരം പ്രസന്നം പിച്ഛിലം ഗ്ലക്ഷ്‌ണമോജോ ദശഗുണം സ്‌മൃതം. 8

മദ്യം ഹൃദയത്തിലെത്തിയിട്ട്‌ സ്വന്തം ഗുണങ്ങളായ ലഘൂഷ്‌ണാദി 10-ഗുണങ്ങളേക്കൊണ്ട്‌ ഓജ സ്സിന്റെ ഗുണങ്ങളായ 10-ഗുണങ്ങളെ ക്ഷേഭിപ്പിച്ചിട്ട്‌ മനസ്സില്‍ വികാരത്തെ ഉണ്ടാക്കുന്നതാണ്‌. മദ്യം 1-ലഘു, 2-ഉഷ്‌ണം, 3-തീക്ഷ്‌ണം, 4-സൂക്ഷ്‌മം, 5-അ¾ം, 6-വ്യവായി, (ആദ്യം ശരീര ത്തില്‍ വ്യാപിച്ചു പിന്നീട്‌ പാകംവരികയും ചെയ്യുന്നത്‌.) 7-ആശുകം (ശീഘ്രഗാമി), 8-രൂ ക്ഷം, 9-വികാശി (സന്ധിബന്ധങ്ങളെ വിച്ഛേദിക്കപ്പെടുന്നത്‌), 10-വിശദം (വഴുവഴുപ്പി ല്ലാത്തത്‌) എന്നീ പത്ത്‌ ഗുണങ്ങളോടുകൂടിയതാകുന്നു. ഓജസ്സിന്റെ ഗുണങ്ങള്‍ 1-ഗുരു, 2- ശീതം, 3-മൃദുത്വം, 4-സ്‌നിഗ്‌ദ്ധത്‌, 5-മധുരം, 6-ബഹലം, (ഘനം) 7-സ്ഥിരം, 8-പ്രസന്നം(നിര്‍മ്മലത), 9-പിച്ഛിലം, (വഴുവഴുപ്പ്‌) 10-ശ്ലക്ഷ്‌ണം (മിഌസം) എന്നിവ യാകുന്നു.

ഗൗരവം ലാഘവാല്‍ ശൈത്യമൗഷ്‌ണമാദമ്‌ള സ്വഭാവതഃ മാധുര്യം മാര്‍ദ്ദവം തൈക്ഷ്‌ണ്യാല്‍ പ്രസാദഞ്ചാശുഭാവനാല്‍ രൗക്ഷ്യാല്‍ സ്‌നേഹം വ്യവായിത്വാല്‍ സ്ഥിരത്വം ശ്ലക്ഷ്‌ണതാമപി വികാശിഭാവാല്‍ പൈച്ഛില്യം വൈശദ്യാല്‍ സാന്ദ്രതാംതഥാ സൗക്ഷ്‌മ്യാന്‍മദ്യം നിഹന്ത്യേവ മോജസഃ സ്വഗുണൈര്‍ ഗുണാന്‍. 9

മദ്യത്തിന്റെ ലഘുത്വംകൊണ്ട്‌ ഓജസ്സിന്റെ ഗുരുത്വത്തേയും, ഉഷ്‌ണത്വംകൊണ്ട്‌ ശീതളതയേയും അ¾സ്വഭാവംകൊണ്ട്‌ മാധുര്യത്തേയും, തീക്ഷ്‌ണതകൊണ്ട്‌ മൃദുത്വത്തേയും, ആശുഭാവംകൊണ്ട്‌ പ്രസന്നതയേയും, രൂക്ഷതകകൊണ്ട്‌ സ്‌നിഗ്‌ദ്ധതയേയും, വ്യാവായിത്വംകൊണ്ട്‌ സ്ഥിരത്വത്തേ യും, വികാശിത്വംകൊണ്ട്‌ ശ്ലക്ഷ്‌ണതയേയും, വിശദംകൊണ്ട്‌ പിച്ഛിലതയേയും, സൂക്ഷ്‌മത്വം കൊണ്ട്‌ സാന്ദ്രതയേയും നഷ്‌ടപ്പെടുത്തുന്നതാകുന്നു. മദ്യത്തിന്റെ 10-ഗുണങ്ങള്‍ ഓജസ്സിന്റെ 10 -ഗുണങ്ങളെ നശിപ്പിക്കുന്നതിപ്രകാരമാകുന്നു.

സത്വം തദാശ്രയഞ്ചാശു സംക്ഷേഭ്യ കുരുതേമദം രസവാതാദി മാര്‍ഗ്ഗാണാം സത്വബുദ്ധീന്ദ്രിയാത്മനാം പ്രധാനസ്യൗജസശ്ചൈവ ഹൃദയംസ്ഥാനമുച്യതേ അതിപീതേന മദ്യേന വിഹതേനൗജസംചതല്‍ ഹൃദയം വിവൃതിം യാതി തത്രസ്ഥായേച ധാതവഃ. 10

ഓജക്ഷയമുണ്ടാകുമ്പോള്‍ അതിനെ ആശ്രയിച്ചിരിക്കുന്ന മനസ്സ്‌ ക്ഷോഭിച്ചിട്ട്‌ മദം ഉണ്ടാകുന്നതാ കുന്നു. (അഥവാ മദ്യം മനസ്സിനേയും ഓജസ്സിനേയും ആശ്രയിച്ചിരിക്കുന്ന ഹൃദയത്തില്‍ ക്ഷേഭമു ണ്ടാക്കിയിട്ട്‌ മദത്തെ ഉണ്ടാക്കുന്നതാണ്‌. രസരക്താദിധാതു മാര്‍ഗ്ഗങ്ങളുടേയും വാതാദിദോഷ മാര്‍ഗ്ഗങ്ങളുടേയും മനസ്സ്‌, ബുദ്ധി, ഇന്ദ്രിയങ്ങള്‍, ആത്മാവ്‌ ഇവയുടേയും പ്രധാനമായ ഓജസ്സി ന്റേയും സ്ഥാനം ഹൃദയമാണെന്ന്‌ പറയപ്പെടുന്നു. (ഇത്‌ സൂത്രസ്ഥാനം 30-ാം അദ്ധ്യായത്തില്‍ വിവ രിച്ചിട്ടുണ്ട്‌.) അതിയായി മദ്യപാനം ചെയ്യുകനിമിത്തം ഓജസ്സിന്‌ ന്യൂനത സംഭവിക്കുന്നതു കൊണ്ട്‌ ഹൃദയവും ഹൃദയത്തെ ആശ്രയിച്ചുനില്‌ക്കുന്ന ധാത്വാദികളും വികൃതമാകുന്നതാണ്‌. അഥവാ കൂടുതല്‍ തുറന്നുപോകുന്നതാണ്‌.

ഓജസ്യവിഹതേ പൂര്‍വ്വോഹൃദിച പ്രതിബോധിതേ മധ്യമോവിഹതേ ല്‍പേതു വിഹതേ തുത്തരോമദഃ നൈവം വിഘാതം കുരുതേമദ്യം പൈഷ്‌ടികമോജസ്‌ഃ വികാശി രൂക്ഷവിശദാ ഗുണസ്ഥത്രാതിനോല്‌ബണാഃ 11

അല്‌പമായ മദ്യപാനംകൊണ്ട്‌ ഓജസ്സില്‍ വിഘാതമുണ്ടാകാതിരിക്കുകയും ഹൃദയത്തില്‍ ഉണര്‍വ്വു ണ്ടാകുകയും ചെയ്യുന്നതാണ്‌. ഇത്‌ ഒന്നാമത്തേതായ മദമാകുന്നു. ഓജസ്സിന്റെ അല്‌പഹാനിയി ലാകട്ടെ മദ്ധ്യമമദം ഉണ്ടാകുന്നതാണ്‌. ഓജസ്സിന്റെ പൂര്‍ണ്ണഹാനിയിലാകട്ടെ അവസാനത്തേതായ മദം ഉണ്ടാകുന്നതാണ്‌. പൈഷ്‌ടികമദ്യം ഇപ്രകാരമുള്ള ഓജോനാശത്തെ ഉണ്ടാക്കുന്നതല്ല. അതില്‍ വികാശി-രൂക്ഷ-വിശദഗുണങ്ങള്‍ കൂടുതലായുണ്ടാകുന്നതല്ല.

ഹൃദിമദ്യഗുണാവിഷ്‌ടേ ഹര്‍ഷസ്‌തര്‍ഷോരതിഃ സുഖം വികാരാശ്ച യഥാസത്വം ചിത്രാരാജസതാമസാഃ ജായന്തേമോഹനിദ്രാന്താ മദസ്യാതി നിഷേവണാല്‍ സമദ്യ വിഭ്രമോ നാമ്‌നാ മദമിത്യഭിധീയതേ. 12

ഹൃദയത്തില്‍ മദ്യത്തിന്റെ ഗുണം പ്രവേശിച്ചാല്‍ സന്തോഷം, ആഗ്രഹം (ദാഹം), രതിസുഖം ഇവയുണ്ടാ വുകയും സത്വഗുണത്തിന്നഌസരിച്ചുള്ള നാനാവിധ വികാരങ്ങള്‍ (രജോഗുണ പ്രധാനനാണെ ങ്കില്‍ രാജസികവും, തമോഗുണ പ്രധാനനാണെങ്കില്‍ താമസികവുമായിട്ടുള്ള നാനാവി ധ വികാരങ്ങള്‍) ഉണ്ടാവുകയും ചെയ്യും. മദ്യം അതിയായി ഉപയോഗിച്ചാല്‍ അവസാനം മോഹനിദ്ര ഉണ്ടാകുന്നതാണ്‌. അപ്രകാരമുള്ള മദ്യവിഭ്രമത്തിന്‌ മദം എന്ന്‌ പേര്‌ പറയപ്പെടുന്നു.

പീയമാനസ്യ മദ്യസ്യ വിജ്ഞാതവ്യാസ്‌ത്രയോമദാഃ പ്രഥമോമധ്യമോ ന്ത്യശ്ച ലക്ഷണൈസ്‌താന്‍ പ്രചക്ഷതേ. 13

മദ്യം കുടിച്ചാലുണ്ടാകുന്ന മദങ്ങള്‍ മൂന്നുവിധത്തിലാണെന്നറിയണം. 1-പ്രഥമം, 2-മദ്ധ്യ മം, 3-അന്ത്യം ഇവയെ ലക്ഷണസഹിതം വിവരിക്കാം.

പ്രഹര്‍ഷണഃ പ്രീതികരഃ പാനാന്നഗുണദര്‍ശകഃ പാഠഗീത പ്രഭാഷ്യാണാം തഖനാഞ്ച പ്രവര്‍ത്തകഃ നചബുദ്ധിസ്‌മൃതിഹരോ വിഷയേഷുന ചാക്ഷമഃ സുഖംനിദ്രാ പ്രബോധശ്ച പ്രധമഃ സുഖദോമദഃ 14

മദ്യത്തിന്റെ പ്രഥമമദം സന്തോഷപ്രദമാണ്‌. പ്രീതിയെ ഉണ്ടാക്കും, അന്നപാനാദികള്‍ കഴിക്കുന്ന തില്‍ ലോഭമുണ്ടാക്കുന്നതല്ല. പഠനം, പാട്ട്‌, പ്രഭാഷണം, കഥ എന്നിവകളുടെ പ്രവര്‍ത്തനത്തെയു ണ്ടാക്കും, ബുദ്ധിയും ധാരണാശക്തിയും കുറക്കുകയില്ല. വിഷയങ്ങളില്‍ ക്ഷമകേടുണ്ടാക്കുകയി ല്ല. സുഖമായ ഉറക്കിനേയും സുഖമായ ഉണര്‍വ്വിനേയും ഉണ്ടാക്കും, സുഖപ്രദമായിരിക്കുകയും ചെയ്യും.

മുഹുഃ സ്‌മൃതിര്‍മുഹുര്‍മോഹോവ്യക്താ വ്യക്താ ച വാങ്‌മുഹുഃ യുക്തായുക്ത പ്രലാപശ്ച പ്രപലായനമേവച സ്ഥാനപാനാന്ന സംകഥ്യയോജനാഃ സവിപര്യയാ ലിംഗാന്യതാനി ജാനിയാദാവിഷ്‌ടേ മദ്ധ്യമേമദേ. 15

മദ്ധ്യമമദത്തില്‍ ഇടക്കിടക്ക്‌ ഓര്‍മ്മതയും ഇടക്കിടയ്‌ക്ക്‌ മോഹാലസ്യവും ഉണ്ടാകും, വ്യക്തവും അവ്യക്തവുമായ വാക്ക്‌ ഇടക്കിടക്ക്‌ പറഞ്ഞുകൊണ്ടിരിക്കും, ചിലപ്പോള്‍ യുക്താഌസരണം സംസാ രിക്കും, ചിലപ്പോള്‍ അസംബന്ധം പറയും, ചിലപ്പോള്‍ ഭയപ്പെട്ടോടുന്നതുപോലെ ഓടും, സ്ഥാന- പാന-അന്നങ്ങളെ സംബന്ധിച്ച്‌ ഉചിതമായി ചെയ്യുകയും പറയുകയും ചെയ്യും. മദ്യത്തിന്റെ മദ്ധ്യമ മദം ബാധിച്ചാല്‍ ഇപ്രകാരമുള്ള ലക്ഷണങ്ങളുണ്ടായിരിക്കുമെന്നറിയണം.

മധ്യമംമദമുല്‍ക്രമ്യ മദമപ്രാപ്യചോത്തരം ന കിഞ്ചിന്നാശുഭം കുര്യുര്‍ന്നരാ രാജസതാജസാഃ കോമദംതാദൃശം വിദ്വാഌന്നാദമിവ ദാരുണം കുര്യദേദ്ധ്വാനമസ്വന്തം ബഹുദോഷമിവാധ്വഗഃ 16

മദ്ധ്യമ മദാവസ്ഥവിട്ടു അന്തിമ മദാവസ്ഥയില്‍ എത്തുന്നതിഌ മുമ്പായിട്ടുള്ള അവസ്ഥയില്‍ രജോഗുണ വാനായാലും തമോഗുണവാനായാലും യാതൊരു ശുഭാശുഭകാര്യങ്ങളും ചെയ്യുന്നതല്ല. ഏതു വിദ്വാനാണ്‌ ഉന്മാദതുല്യമായ ഇപ്രകാരമുള്ള ദാരുണമായ മദാവസ്ഥയെ പ്രപിക്കുവാനാഗ്ര ഹിക്കുക? ആരും ആഗ്രഹിക്കുന്നതല്ല. എപ്രകാരമെന്നാല്‍ വഴിയാത്രക്കാരന്‍ നടക്കുവാന്‍ വിഷമ മുള്ളതും മലിനങ്ങളുള്ളതും കല്ല്‌, മുള്ള്‌ മുതലായ ബഹുദോഷങ്ങളുള്ളതുമായ പേരുവഴിയെ ഇഷ്‌ടപ്പെടാത്തതുപോലെ മദ്യത്തിന്റെ ദൂഷിതമായ മദാവസ്ഥയെ പ്രാപിക്കുവാന്‍ ഒരു വിദ്വാഌം ആ ഗ്രഹിക്കുന്നതല്ല.

തൃതീയന്തുമദം പ്രാപ്യ ഭഗ്നദാര്‍വ്വീവ നിഷ്‌ക്രിയഃ ബഹുമോഹാവൃത മനാജീവന്ന പിമൃതൈഃ സമഃ രമണീയാന്‍ സവിഷയാല്‍ നവേത്തിന സുഹൃജ്ജനം യദര്‍ത്ഥം പീയതേമദ്യം രതിംതാഞ്ച നവിന്ദതി കാര്യാകാര്യം സുഖം ദുഃഖം യച്ചലോകേ ഹിതാഹിതം യദവസ്ഥോനജാനാതി കോ വസ്ഥാംതാം വ്രജേദ്‌ബുധഃ സദൂഷ്യഃ സര്‍വ്വഭൂതാനാം നിന്ദ്യശ്ചാസഹ്യ ഏവച വ്യസനിത്വാദുദര്‍ക്കേ ച സ ദുഃഖം വ്യാധിമശ്‌ഌതേ. 17

മദ്യത്തിന്റെ മദത്തെ പ്രാപിച്ചിട്ട്‌ മുറിച്ചിട്ട മരംപോലെ നിഷ്‌ക്രിയനാവുകയും മനസ്സ്‌ ബഹുമോ ഹത്താല്‍ ആവൃതമായിട്ട്‌ ജീവഌണ്ടെങ്കിലും മരിച്ചതിന്‌ സമമായിരിക്കുകയും ചെയ്യുന്നവന്‍ രമണീയമായ വിഷയങ്ങളേയോ സുഹൃജ്ജനങ്ങളേയോ ഒന്നുംതന്നെ അറിയുന്നില്ല. യാതൊരു സുഖ ത്തിഌവേണ്ടിയാണോ മദ്യം ഉപയോഗിക്കുന്നത്‌ ആ സുഖംപോലും അവന്‌ കിട്ടുന്നതല്ല. ഈ അവസ്ഥ യില്‍ ലോകത്തിലുള്ള കാര്യം, അകാര്യം, ദുഃഖം, സുഖം, ഹിതം, അഹിതം മുതലായവ ഒന്നുംതന്നെ അവന്‍ അറിയുന്നതല്ല. ഏത്‌ ബുദ്ധിമാനാണ്‌ ആ അവസ്ഥയിലേക്ക്‌ ഗമിക്കുക? ആരും ഗമിക്കുന്നതല്ല. മദാ വസ്ഥയെ പ്രാപിച്ചു ദുഷിച്ചവന്‍ സര്‍വ്വ ജീവികള്‍ക്കും നിന്ദ്യനായും അസഹനീയഌമായിത്തന്നെയി രിക്കും. അവന്‍ വ്യസനംകൊണ്ട്‌ പിന്നീട്‌ മദാത്യയ രോഗിയായിത്തീരുന്നതാണ്‌.

പ്രത്യചേഹചയച്ഛ്രയഃ ശ്രയോമോക്ഷേചയല്‍പരം മനഃ സമാധൗ തല്‍സര്‍വ്വമായത്തം സര്‍വ്വദേഹിനാം. 18

സര്‍വ്വജീവികള്‍ക്കും ഇഹലോകത്തിലുള്ളശ്രയസ്സും പരലോകത്തിലുള്ളപരമമായ ശ്രയസ്സും യാതോ ന്നുണ്ടോ അതെല്ലാംതന്നെമനസ്സിന്റെ ഏകാഗ്രതയില്‍മാത്രം അധീനമാകുന്നതാണ്‌. (മദ്യം മാനസി കാധഃപതനത്തെ ഉണ്ടാക്കുമെന്നും ഇഹലോകത്തിലും പരലോകത്തിലുമുള്ള ശ്രയസ്സിനെ നശിപ്പി ക്കുമെന്നും അര്‍ത്ഥം.)

മദ്യേന മനസശ്ചാസ്യ സംക്ഷേഭഃ ക്രയതേ മഹാന്‍ മഹാമാരുതവേഗേന തടസ്ഥസ്യൈവ ശാഖിനഃ മദ്യപ്രസംഗംതംജ്ഞാത്വാ മഹാദോഷം മഹാഗദം സുഖമിത്യധിഗച്ഛന്തി രജോമോഹപരാജിതാഃ മദ്യോപഹത വിജ്ഞാനാദ്‌ വിമുക്താഃ സാത്വികൈര്‍ഗുണൈഃ ശ്രയോഭിര്‍ വിപ്രയുജ്യന്തേ മദാന്ധാമദ്യലാലസാഃ. 19

അമിതമായി മദ്യപാനം ചെയ്യുന്നവന്റെ മനസ്സ്‌ അതിയായി ക്ഷോഭിക്കുന്നതാകുന്നു. അപ്രകാരം മനഃ ക്ഷോഭമുണ്ടായവന്‍ ശക്തിയായ കാററ്‌കൊണ്ട്‌ ജലാശയത്തിന്റെ കരയില്‍ നില്‌ക്കുന്ന വൃക്ഷമെന്നപോലെ ആയിത്തീരുന്നതാണ്‌. ഇപ്രകാരമെല്ലാമുള്ള മദ്യത്തിന്റെ ചേര്‍ച്ചയെ മഹാദോഷമാണെന്നും മദാ ത്യയാദി മഹാരോഗങ്ങളെ ഉണ്ടാക്കുന്നതാണെന്നും മനസ്സിലാക്കിയിട്ടും രജോഗുണവും മോഹവും പരാജയപ്പെട്ടവര്‍ സുഖമാണെന്ന്‌ കരുതി മദ്യത്തെ സ്വീകരിക്കുന്നതാകുന്നു. മദ്യപാനംകൊണ്ട്‌ വിജ്ഞാനം നശിക്കുകയും, സാത്വികഗുണവിമുക്തനാവുകയും, മദാന്ധനാവുകയും, മദ്യ പാനത്തില്‍തന്നെ സദാ പ്രബലമായ ഇച്ഛയോടുകൂടിയവനാവുകയും ചെയ്‌താല്‍ ഒരിക്കലും ശ്രയ സ്സുണ്ടാകുന്നതല്ല.

മദ്യേമോഹോഭയംശോകഃ ക്രാധോമൃത്യുശ്ച സംശ്രിതഃ സോന്മാദമദ മൂര്‍ച്ഛാദ്യാഃ സാപസ്‌മാരാ വതാനകാഃ യത്രകഃ സ്‌മൃതിവിഭ്രംശസ്‌തതഃ സര്‍വ്വമസാധുവല്‍ ഇത്യേവം മദ്യദോഷജ്ഞാമദ്യം നിന്ദന്തിരത്വതഃ 20

മോഹം, ഭയം, ദുഃഖം, ക്രാധം, മരണം, ഉന്മാദം, മദം, മോഹാലസ്യം മുതലായവയും അപ സ്‌മാരവും അപതാനക വാതരോഗവും മദ്യത്തെ ആശ്രയിച്ചുണ്ടാകുന്നതാണ്‌. എവിടെ ഒരു സ്‌മൃതിനാശം സംഭവിക്കുന്നുവോ അവിടെ എല്ലാ കാര്യങ്ങളും ദുരാചാരംപോലെ ആയിരിക്കും അതാ യത്‌ മദ്യംകൊണ്ട്‌ സ്‌മൃതിനാശം വന്നവന്‍ ഏതു ദുരാചാരങ്ങളും ചെയ്യുമെന്നര്‍ത്ഥം. മദ്യത്തിന്റെ ഇപ്ര കാരമെല്ലാമുള്ള ദോഷങ്ങളെ അറിയുന്നവന്‍ മദ്യത്തെ നിന്ദിക്കുന്നതാകുന്നു.

സത്യമോത മഹാദോഷാ മദ്യസ്യോക്താനസംശയഃ അഹിതസ്യാതിമാത്രസ്യ പീതസ്യ വിധിവര്‍ജ്ജിതം കിന്തുമദ്യം സ്വഭാവേന യഥൈവാന്നം കഥാസ്‌മൃതം അയുക്തിയുക്തം രോഗായ യുക്തിയുക്തം യഥാമൃതം. 21

മദ്യത്തിന്‌ പറഞ്ഞ ഈ മഹാദോഷങ്ങള്‍ സത്യമായിട്ടുള്ളതാണ്‌ സംശയമില്ല. അതുകൊണ്ട്‌ അഹിത മായും അമിതമായും വിധിപ്രകാരമല്ലാതെയും മദ്യം കുടിക്കരുത്‌. എന്നാല്‍ മദ്യം സ്വഭാവി കമായി അന്നത്തിന്‌ തുല്യമാണെന്ന്‌ മനസ്സിലാക്കണം. മദ്യം യുക്തിപൂര്‍വ്വം ഉപയോഗിക്കുന്നില്ലെ ങ്കില്‍ രോഗത്തിനായും യുക്തിപൂര്‍വ്വം ഉപയോഗിക്കുന്നതായാല്‍ അമൃതിഌതുല്യമായുമിരി ക്കും.

പ്രാണാഃ പ്രാണഭൃതാമന്നം തതയുക്ത്യാ നിഹന്ത്യസൂല്‍ വിഷം പ്രാണഹരം തച്ച യുക്തിയുക്തം രസായനം. 22

പ്രാണികളുടെ പ്രാണനെ രക്ഷിക്കുന്നത്‌ അന്നമാകുന്നു. അത്‌ യുക്തിപൂര്‍വ്വമല്ലാതെ ഉപയോഗിച്ചാല്‍ പ്രാണനെ ഹനിക്കുന്നതാണ്‌. വിഷം പ്രാണനെ നശിപ്പിക്കുന്നതാകുന്നു. അതും യുക്തിയുക്തം ഉപയോ ഗിക്കുന്നതായാല്‍ രസായനമായിരിക്കും. അതുകൊണ്ട്‌ യുക്തി പൂര്‍വ്വം ഉപയോഗിക്കുന്ന മദ്യം ദോഷത്തെ ഉണ്ടാക്കുന്നതല്ല. മറിച്ചായാല്‍ ദോഷമാണെന്നര്‍ത്ഥം.

ഹര്‍ഷമൂര്‍ജോമൂദം പുഷ്‌ടിമാരോഗയം പൗരുഷംബലം യുക്ത്യാപീതം കരോത്യാശുമദ്യം മദസുഖപ്രദം രോചനം ദീപനം ഹൃദ്യംസ്വരവര്‍ണ്ണപ്രസാദനം പ്രീണനം ബൃംഹണം ബല്യംഭയശോക ശ്രമാപഹം സ്വാപനം നഷ്‌ടനിദ്രാണം മൂകാനാം വാഗ്വിശോധനം ബോധനഞ്ചാതി നിദ്രാണാം വിബന്ധാനാം വിബന്ധഌല്‍ വധബന്ധപരിക്ലേശദുഃഖാനാഞ്ചാപ്യബോധകം രതിര്‍വിഷയ സംയോഗേപ്രീതി സംഭോഗ വര്‍ദ്ധനം അപ്രിപ്രവയസാം മദ്യമുല്‍സവാമോദ കാരകം. 23

യുക്തിപൂര്‍വം ഉപയോഗിക്കുന്ന മദ്യം ശാരീരികമായ സന്തോഷത്തെ വര്‍ദ്ധിപ്പിക്കും. മനഃസന്തോഷത്തെ ഉണ്ടാക്കും, ശരീരത്തെ പുഷ്‌ടിപ്പെടുത്തും, ആരോഗ്യത്തെ ഉണ്ടാക്കും, പൗരുഷബലത്തെ (ശുക്ലത്തെ) വര്‍ദ്ധിപ്പിക്കും, സുഖപ്രദമായ ലഹരിയെ ഉണ്ടാക്കുകയും ചെയ്യും. ഇവയെ എല്ലാം ക്ഷണത്തില്‍ ഉണ്ടാക്കു കയും ചെയ്യുന്നതാണ്‌. മാത്രമല്ല മിതമായുപയോഗിക്കുന്ന മദ്യം രുചിയെ ഉണ്ടാക്കും, ദീപനശ ക്തിയെ വര്‍ദ്ധിപ്പിക്കും, ഹൃദയപ്രിയമായിരിക്കും. സ്വരമാധുര്യത്തേയും വര്‍ണ്ണപ്രസാദ ത്തേയും ഉണ്ടാക്കും, തൃപ്‌തികരമാണ്‌, ശരീരത്തെ തടപ്പിക്കും. ബലത്തെ വര്‍ദ്ധിപ്പിക്കും, ഭയം, ദുഃഖം, ക്ഷീണം ഇവയെ തീര്‍ക്കും, ഉറക്കില്ലാത്തവര്‍ക്ക്‌ ഉറക്കിനെ ഉണ്ടാക്കും, മൂകന്മാര്‍ക്ക്‌ വാക്കിന്‌ ശുദ്ധിയുണ്ടാക്കും, മലബന്ധമുള്ളവരുടെ മലബന്ധത്തെ ഇല്ലാതാക്കും, വധം മുതലായ ക്ലേശംകൊണ്ട്‌ ദുഃഖിക്കുന്നവര്‍ക്ക്‌ ആ അഌഭവം ഇല്ലാതാകും. മദ്യംകൊണ്ട്‌ ഉണ്ടായ രോഗങ്ങളെ മദ്യംതന്നെ അകറ റുന്നതാണ്‌, മൈഥുനാവസരത്തില്‍ പ്രീതിയും സമയദൈര്‍ഘ്യവും ഉണ്ടാക്കുന്നതാണ്‌. (അഥവാ രൂപ-ശബ്‌ദാദി വിഷയങ്ങളില്‍ പ്രീതിയും ചേര്‍ച്ചയും വര്‍ദ്ധിക്കുന്നതാണെന്നര്‍ത്ഥം.) വൃദ്ധന്മാര്‍ക്കു പോലും മദ്യം ഉത്സവത്തേയും സന്തോഷത്തേയും ഉണ്ടാക്കുന്നതാണ്‌.

പഞ്ചസ്വര്‍ത്ഥേഷു കാമ്യേഷുയാരതിഃ പ്രഥമേമദേ യൂനാം വാ സ്ഥവിരാണാം വാതസ്യനാസ്‌ത്യുപമാഭൂവി ബഹുദുഃഖക്ഷതസ്യാസ്യ ശോകൈരുപഹതസ്യച വിശ്രമോ ജീവലോകസ്യ മദ്യംയുക്ത്യാ നിഷേവിതം 24

മദ്യത്തിന്റെ പ്രഥമ മദത്തില്‍ യുവാക്കന്മാര്‍ക്കായാലും വൃദ്ധന്മാര്‍ക്കായാലും പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി യുള്ള വിഷയസുഖങ്ങളില്‍ യാതൊരു ആനന്ദം അഌഭവപ്പെടുന്നുവോ ആ ആനന്ദത്തോട്‌ ഉപമിക്കുവാന്‍ ഈ ലോകത്തില്‍ ഒന്നുംതന്നെയില്ല. ബഹുവിധത്തിലുള്ള ദുഃഖങ്ങളാല്‍ ക്ഷതമേററവരും അനേകവി ധ ദുഃഖങ്ങളാല്‍ ആപത്തിലകപ്പെട്ടവരുമായ ലോകവാസികള്‍ക്ക്‌ യുക്ത്യാഌസരണം ഉപയോഗി ക്കുന്നതായ മദ്യം ദുഃഖാദികളില്‍ നിന്ന്‌ മോചനം കിട്ടുവാഌള്ള ഒരു ഹേതുവാണ്‌.

അന്നപാനവയോവ്യാധി ബലകാലത്രികാണിഷട്‌ നാ ദോഷാന്‍ത്രിവിധം സത്വംജ്ഞാത്വാ മദ്യംപിബേല്‍സദാ ഏഷാം ത്രികാണാമഷ്‌ടാനാം യോജനായുക്തിരിഷ്യതേ യയായുക്ത്യാ പിബന്‍മദ്യം മദ്യം ദോഷൈര്‍ ന യുജ്യതേ മദ്യസ്യചഗുണാന്‍ സര്‍വ്വാന്‍ യഥോക്താന്‍ സ സമശ്‌ഌതേ ധര്‍മ്മാര്‍ത്ഥയോരപീഡായൈനരഃ സത്വഗുണോത്ഥിതഃ. 25

അന്നത്രികം, വാതകര അന്നം, പിത്തകര അന്നം, കഫകര അന്നം), പാനത്രികം (വാതകര പാനം, പിത്തക രപാനം, കഫകരപാനം) വയഃത്രികം (ബാല്യയൗവന വാര്‍ദ്ധക്യം) വ്യാധിത്രികം (സാദ്ധ്യം, യാപ്യം, അസാദ്ധ്യം, അഥവാ മൃദു, മന്ധ്യം, തീവ്രം), ബലത്രികം (പ്രവരം, അവരം, മദ്ധ്യമം,) കാലത്രികം (ശീതം, ഉഷ്‌ണം, വര്‍ഷം,), ദോഷത്രികം (വാതം, പിത്തം, കഫം) സത്വത്രികം (സാ ത്വികം, രാജസം, താമസം), ഇവയെ മനസ്സിലാക്കിയിട്ട്‌ മഌഷ്യന്‍ അതിനഌസരിച്ച്‌ എപ്പോഴും മദ്യം കുടിക്കണം. മദ്യപാനത്തിന്‌ മുമ്പായി ഈ എട്ട്‌ ത്രികങ്ങളേയും വിചിന്തനം ചെയ്‌തു മദ്യ പാനം ചെയ്യുന്നതിന്‌ യുക്തി എന്ന്‌ പറയുന്നു. ഈ യുക്തിപ്രകാരം മദ്യം കുടിക്കുന്നവന്‌ മദ്യം കൊണ്ട്‌ ദോഷങ്ങള്‍ ഉണ്ടാകുന്നതല്ല. ഇപ്രകാരം ഉപയോഗിക്കുന്നവന്‍ ധര്‍മ്മാര്‍ത്ഥങ്ങള്‍ നശിക്കാതെ സത്വ ഗുണ പ്രധാനനായി മദ്യത്തിന്‌ പറഞ്ഞ എല്ലാവിധ ഗുണങ്ങളേയും അഌഭവിക്കുന്നതായിരിക്കും.

സത്വാനിതു പ്രബുദ്ധ്യന്തേ പ്രായശഃ പ്രഥമേമദേ ദിവിതീയേ വ്യക്തതാം യാന്തി മദ്ധ്യേ ചോത്തരമദ്ധ്യയോഃ സത്വസംബോധകം ഹര്‍ഷമോഹ പ്രകൃതി ദര്‍ശകം ഹുതാശ ഇവഭൂതാനാം മദന്തൂഭയകാരകം പ്രധാനാവര മദ്ധ്യാനാം രുക്‌മാണാം വ്യക്തിദര്‍ശികഃ യഥാഗ്നിരേവ സത്വാനാം മദ്യം പ്രകൃതിദര്‍ശകം. 26

മദ്യത്തിന്റെ പ്രഥമമദത്തില്‍ മിക്കവാറും സത്വരജസ്‌തമോ ഗുണങ്ങളെ ഉണര്‍ത്തുന്നതായിരിക്കും. രണ്ടാ മത്തേയും മൂന്നാമത്തേയും മദത്തിന്റെ മദ്ധ്യാവസ്ഥയില്‍ സത്വാദി ഗുണങ്ങള്‍ വ്യക്തമാകുന്നതാണ്‌. രണ്ടാ മത്തെ മദത്തില്‍ സത്വാദിഗുണങ്ങള്‍ അല്‌പം വ്യക്തമാകുന്നതാണ്‌. മൂന്നാമത്തെ മദത്തില്‍ എല്ലാം അവ്യക്ത മാകുന്നതാണ്‌. സര്‍വ്വഭൂതങ്ങള്‍ക്കും മിതമായാല്‍ ഗുണത്തേയും അമിതമായാല്‍ ദോഷത്തേയും ചെയ്യുന്നതായ അഗ്നി എന്നപോലെ മദ്യമാകട്ടെ സാത്വികാദി മനസ്സംബോധകമായ ഹര്‌ഷപ്രകൃതി, മോഹപ്രകൃതി എന്നീ രണ്ടിനേയും ഉണ്ടാക്കുന്നതാണ്‌. എപ്രകാരം സ്വര്‍ണ്ണാദി ധാതുക്കളുടെ ശ്രഷ്‌ഠ ത, മദ്ധ്യമത, നീചത ഇവയെ അഗ്നിസ്‌പഷ്‌ടമാക്കുന്നുവോ അതേപ്രകാരം മദ്യം മനസ്സിന്റെ പ്രകൃത മായ സത്വ, രജസ്‌തമോ ഗുണങ്ങളെ വ്യക്തമാക്കി കാണിക്കുന്നതാണ്‌.

സുഗന്ധിമാല്യഗന്ധൈര്‍വ്വാ സുപ്രണീതമനാകുലം മിഷ്‌ടാന്നപാനവിശദം സദാമധുരസംകഥം സുഖപ്രപാനം സുമദംഹര്‍ഷപ്രീതി വിവര്‍ദ്ധനം സ്വര്‍ത്തുസാത്വീകമാപാനം നചോത്തരമദപ്രദം വൈഗുണം സഹസായാന്തി മദ്യയോഗാല്‍ ന സാത്വികാഃ സഹസാനച ഗൃഹ്‌ണാതിമദഃ സത്വബലാധികം. 27

സുഗന്ധമുള്ള മാലകളോ സുഗന്ധമുള്ളദ്രവ്യങ്ങളോ അണിഞ്ഞും മന്ത്രങ്ങളേക്കൊണ്ട്‌ സംസ്‌കരിച്ചും നിര്‍ഭയ നായും നല്ല മധുരമുള്ള അന്നപാനങ്ങളോടുകൂടിയും എല്ലായ്‌പ്പോഴും നല്ല വാക്കുകള്‍ പറഞ്ഞും സുഖ മായി കുടിക്കുകയും സുഖമായലഹരിമാത്രം ഉണ്ടാവുകയും സന്തോഷവും പ്രീതിയും വര്‍ദ്ധിക്കു കയും അതായത്‌ ഋതുക്കള്‍ക്കഌസരിച്ചു കുടിക്കുകയും മൂന്നാമത്തെമദം ഇല്ലാതിരിക്കുകയും ചെയ്യുന്നത്‌ സാത്വികഗുണക്കാരുടെ മദ്യപാന സഭയുടെ ലക്ഷണമാകുന്നു. സാത്വികഗുണക്കാര്‍ മദ്യപാനംകൊണ്ട്‌ പെട്ടെന്ന്‌ മനോവൈഗുണ്യത്തെ പ്രാപിക്കുന്നതല്ല. സത്വബലാധിക്യമുള്ളവരെ മദ്യത്തിന്റെ മദം പെട്ടെന്ന്‌ ബാധിക്കുന്നതുമല്ല.

സൗമ്യാസൗമ്യകഥാപ്രായം വിശദാവിശദം ക്ഷണേ ചിത്രംരാജ സമാപാനം പ്രായേണാശ്വന്തമാകുലം. 28

നല്ലതുംചീത്തയുമായകഥകള്‍ പറയുകയും ക്ഷണത്തില്‍പ്രസന്നമാവുകയും ക്ഷണത്തില്‍അപ്രസന്നമാവു കയും പലമാതിരിവികൃതികള്‍ കാണിക്കുകയും മിക്കവാറുംഅവസാനം അസ്വസ്ഥനാവുകയുംചെയ്യു ന്നത്‌ രാജസമദ്യപാനസഭയുടെ ലക്ഷണമാകുന്നു. അതായത്‌ രണ്ടാമത്തേതായ മദലക്ഷണമാകുന്നു.

ഹര്‍ഷപ്രീതി തഖാപേതമതുഷ്‌ടം പാനഭോജനേ സമ്മോഹക്രാധനിദ്രാന്തമാപാനം ത്മസംസ്‌മൃതം 29

സന്തോഷവും പ്രീതിയുമുള്ള കഥകളൊന്നും പറയാതെയും അന്നപാനങ്ങളില്‍ ഇഷ്‌ടമില്ലാതെയും അവസാനം ബോധമില്ലായ്‌മയും ക്രാധവും ഉറക്കും ഉണ്ടാവുകയും ചെയ്യുന്നത്‌ താമസമദ്യപാന സഭയുടെ ലക്ഷണമാകുന്നു. അതായത്‌ മൂന്നാമത്തേതായ മദലക്ഷണമാകുന്നു.

ആപാനേ സാത്‌പികാന്‍ ബുദ്ധ്വാതഥാരാജസ താമസാന്‍ ജഹ്യാല്‍ സഹാന്യൈഃ പീത്വാതു മദ്യദോഷാഌപാശ്‌ഌതേ സുഖശീലാഃ സുസാഭാഷാഃ സുമുഖാഃ സമ്മതാഃ സതാം കലാസുവാക്യവിഷയാ വിഷയ പ്രബലാശ്ചയേ പരസ്‌പര വിധേയായേ യേഷാമൈക്യം സുഹൃത്തയാ പ്രഹര്‍ഷപ്രീതി മാധുര്യൈരാപാനം വര്‍ദ്ധയന്തിതേ. 30

മദ്യപാനസഭയില്‍ സാത്വിക ഗുണവാന്‍ നല്ലവണ്ണം ആലോചിച്ചിട്ട്‌ രാജസമദ്യപാന സഭയേയും താമസ മദ്യപാന സഭയേയും തള്ളിക്കളയണം. അവനവന്റെ ഗുണങ്ങളോട്‌ ചേരുന്നവരുമായല്ലാതെ മററ്‌ ഗുണങ്ങളുള്ളവരുമായി ചേര്‍ന്നു മദ്യം കുടിച്ചാലാകട്ടെ മദ്യത്തിന്റെ ദോഷം ഇവനേയും ബാ ധിക്കുന്നതായിരിക്കും. നല്ല ശീലഗുണമുള്ളവരും നല്ലവാക്ക്‌ പറയുന്നവരും സുമുഖന്മാരും സജ്ജനങ്ങള്‍ക്ക്‌ സമ്മതന്മാരും കലകളില്‍ താല്‌പര്യമുള്ളവരും ചക്ഷുഃശ്രാത്രാദി ഇന്ദ്രിയങ്ങള്‍ക്ക്‌ ബലമുള്ളവരും അന്യോന്യം പറഞ്ഞാല്‍ മനസ്സിലാകുന്നവരും സൗഹാര്‍ദ്ദപരമായി ഐക്യമുള്ളവരും ഒരുമിച്ചിരുന്നു സന്തോഷം, പ്രീതി, മധുര്യം ഇവയോടുകൂടി നടത്തുന്നതായ മദ്യപാനസഭ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നതാകുന്നു.

ഉത്സവാദുത്സവതരം യേഷാഞ്ചാന്യോന്യദര്‍ശനം യേ സഹായാഃ സുഖംപാനേതൈഃ പിബന്‍ സഹമോദതേ രൂപഗന്ധ രസസ്‌പര്‍ശൈഃ ശബ്‌ദൈശ്ചാപിമനോഹരൈഃ പിബന്തി സു സഹായായേ തേവൈസുകൃതിഭിഃ സമാ പഞ്ചഭിര്‍ വിഷയൈരിഷ്‌ടൈ രൂപപേതൈര്‍മനസഃ പ്രിയൈഃ ദേശേകാലേ പിബേന്മദ്യം പ്രഹൃഷ്‌ടേനാന്തരാത്മനാ സ്ഥിരസത്വ ശരീരായേ പുരാണാ മദ്യപാന്വയാഃ ബഹുമദ്യോചിതായേച മാദ്യന്തി സഹസാനതേ. 31

യാതൊരുവര്‍ മദ്യപാനംചെയ്യുമ്പോള്‍ അന്യോന്യം നോക്കിയിട്ട്‌ അത്യന്തംആനന്ദിക്കുന്നുവോ യാതൊ രുവര്‍ സുഖമായമദ്യപാനത്തില്‍ സഹായികളായിത്തീരുന്നുവോ അവരോടുകൂടി മദ്യപാനം ചെയ്യുന്നത്‌ സന്തോഷ പ്രദമാകുന്നു. യാതൊരുവര്‍ മനോഹരമായ രൂപ-ഗന്ധ-സ്‌പര്‍ശ-ശ ബ്‌ദങ്ങളോടുകൂടിയും ഏററവും യോജിപ്പോടുകൂടിയും മദ്യപാനംചെയ്യുന്നുവോ അവര്‍സുകൃ തികളോട്‌ സമന്മാരായിത്തീരുന്നതാണ്‌. മനസ്സിനിണങ്ങിയതും ആഗ്രഹത്തിനൊത്തതുമായ പഞ്ചേന്ദ്രിയസുഖങ്ങളോടുകൂടിയും ഉത്തമമായ സ്ഥലത്തുവെച്ചും മദ്യപാനത്തിന്‌ യോജിക്കുന്നതായ സമയത്തും ഉള്ള്‌ തുറന്ന സന്തോഷത്തോടുകൂടിയും മദ്യപാനംചെയ്യണം. ശരീരവും മനസ്സുംസ്ഥിരമാ യിട്ടുള്ളവരും മദ്യപാനം ശീലമുള്ള കുലത്തില്‍ ജനിച്ചവരും ധാരാളംമദ്യം ഉപയോഗിച്ചു ശീലമു ള്ളവരും പൈട്ടെന്ന്‌ മദ്യംകൊണ്ട്‌ മദിക്കുന്നതല്ല.

ക്ഷുല്‍പിപാസാപരീതാശ്ചദുര്‍ബലാ വാതപൈത്തികാഃ രൂക്ഷാല്‍പ പ്രമിതാഹാരാ വിശ്രബ്‌ധാഃ സത്വദുര്‍ബലാഃ ക്രാധിനോ ഌചിതാഃ ക്ഷീണാഃ പരിശ്രാന്താ മദക്ഷതാഃ സ്വല്‍പേനാപിമദം ശീഘ്രംയാന്തി മദ്യേന മാനവാഃ. 32

വിശപ്പും ദാഹവും കൂടുതലായുള്ളവരും ദുര്‍ബലന്മാരും വാത-പിത്ത പ്രകൃതിക്കാരും രൂക്ഷശ രീര പ്രകൃതിക്കാരും അല്‌പാഹാരം കഴിച്ചവരും ശാന്തസ്വഭാവക്കാരും മനോ ദൗര്‍ബല്യമുള്ള വരും കോര്‌ധമുള്ളവരും മദ്യം ശീലമില്ലാത്തവരും ക്ഷീണിചത്‌ചവരും കഠിനാദ്ധ്വാനം ചെയ്യു ന്നവരും മദത്തിന്‌ ക്ഷതമേററവരുമായ മഌഷ്യര്‍ അല്‌പമായ മദ്യപാനംകൊണ്ട്‌ ക്ഷണത്തില്‍ മദത്തെ പ്രാപിക്കുന്നതാണ്‌.

ഊര്‍ദ്ധ്വം മദാത്യയസ്യാതഃ സംഭവം സ സ്വലക്ഷണം അഗ്നിവേശ ചികിത്സാഞ്ച പ്രവക്ഷ്യാമി യഥാക്രമം. 33

അല്ലയോ അഗ്നിവേശ! ഇനിയങ്ങോട്ട്‌ മദാത്യയത്തിന്റെ ഹേതു, അതാതിന്റെ ലക്ഷണങ്ങള്‍, ചികില്‍സ ഇവയെ യഥാക്രമം വിവരിച്ചുതരാം.

സ്‌ത്രീശോകഭയഭാരാധ്വ കര്‍മ്മഭിര്‍യോ തികര്‍ഷിതഃ രൂക്ഷാല്‌പപ്രമിതാശിചയഃ പിബത്യതിമാത്രയാ രൂക്ഷം പരിണതംമദ്യനിശിനിദ്രാം നിഹത്യച കരോതിതസ്യ തച്ഛീഘ്രം വാതപ്രായം മദാത്യയം ഹിക്കാശ്വാസശിരഃ കമ്പപാര്‍ശ്വശൂല പ്രജാഗരൈഃ വിദ്യാദ്‌ ബഹുപ്രലാപസ്യ വാതപ്രായം മദാത്യയം. 34

സ്‌ത്രീസേവ, ശോകം, ഭയം, ഭാരംചുമക്കല്‍, വഴിനടത്തം എന്നീ പ്രവര്‍ത്തികളേക്കൊണ്ട്‌ അതിയായി ക്ഷീണിച്ചവഌം രൂക്ഷപ്രകൃതിക്കാരഌം അല്‌പാഹാരംകഴിച്ചവഌം പൂര്‍ണ്ണവീര്യമുള്ളതുംപഴകി യതുമായ മദ്യംരാത്രി ഉറക്കൊഴിഞ്ഞു ഏതൊരുവന്‍ കൂടുതലായികുടിക്കുന്നുവോ അവന്‌ ആമദ്യം ക്ഷണത്തില്‍ വാതപ്രധാനമായ മദാത്യയരോഗത്തെ ഉണ്ടാക്കുന്നതാണ്‌. എക്കിട്ട, ശ്വാസംമുട്ടല്‍, തലവി റയല്‍, വാരിപ്പള്ളയില്‍ വേദന, ഉറക്കില്ലായ്‌മ, അധികമായ പേപറച്ചില്‍ ഇവവാതാധിക്യമായ മദാത്യയത്തിന്റെ ലക്ഷണങ്ങളാകുന്നു.

തീക്ഷ്‌ണോഷ്‌ണം മദ്യമമ്‌ളഞ്ചയോ തിമാത്രം നിഷേവതേ അമ്‌ളോഷ്‌ണ തീക്ഷ്‌ണഭോജീചക്രാധനോ ഗ്ന്യാതപ്രിയഃ താസ്യോപജായതേ പിത്താദ്‌ വിശേഷേണ മദാത്യയഃ ലക്ഷണാനി ഭവന്ത്യസ്യ യാനിതാനി നിബോധമേ തൃഷ്‌ണാദാഹജ്വരസ്വേദ മോഹാതീസാര വിഭ്രമൈഃ വിദ്യാദ്ധരിത വര്‍ണ്ണസ്യ പിത്തപ്രായം മദാത്യയം. 35

അ¾രസമുള്ളതും ഉഷ്‌ണവീര്യമുള്ളതും തീക്ഷ്‌ണതയുള്ളതുമായ ആഹാരംകഴിക്കുന്നവരും ക്രാ ധിയും, തീയിലുംവെയിലിലും പ്രിയമുള്ളവരും, തീക്ഷ്‌ണതയുള്ളതും ഉഷ്‌ണവീര്യമുള്ളതും അ¾രസമുള്ളതുമായ മദ്യംകൂടുതലായി യാതൊരുവന്‍കുടിക്കുന്നുവോ അവന്‌ വിശേഷിച്ചും പവിത്താധിക്യമുള്ളതായമദാത്യയരോഗം ഉണ്ടാകുന്നതാകുന്നു. ആ പൈത്തികമദാത്യയത്തിന്‌ ഏതെല്ലാം ലക്ഷണങ്ങളുണ്ടോ അവയെവിവരിച്ചുതരാം. ദാഹം, ഉഷ്‌ണം, ജ്വരം, വിയര്‍പ്പ്‌, മോഹം, അതി സാരം, തലചുററല്‍ ഇവയും ശരീരത്തില്‍പച്ചനിറവും പിത്താധിക്യമുള്ളമദാത്യയത്തിന്റെ ലക്ഷണങ്ങ ളാണെന്ന്‌ മനസ്സിലാക്കണം.

തരുണം മധുരംപ്രായം ഗൗഡം പൈഷ്‌ടികമേവ വാ മധുരസ്‌നിഗ്‌ദ്ധ ഗുര്‍വ്വാശീയഃ പിബത്യതിമാത്രയാ അവ്യായാമ ദിവാസ്വപ്‌ന സയ്യാസന സുരേതഃ മദാത്യയം കഫപ്രായം പ്രാപ്‌നോതിസപരം പുമ ന്‍ ഛര്‍ദ്ദ്യരോചക ഹൃല്ലാസ തന്ദ്രാസ്‌തൈമിത്യ ഗൗരവൈഃ വിദ്യാച്ഛീതപരീതസ്യ കഫപ്രായം മദാത്യയം. 36

മധുരമുള്ളതും സ്‌നിഗ്‌ദ്ധതയുള്ളതും ഗുരുത്വമുള്ളതുമായ ആഹാരംകഴിക്കുകയും വ്യായാമ മില്ലാതിരിക്കുകയും പകലുറങ്ങുകയും സുഖമായിഇരിക്കുന്നതിലും കിടക്കുന്നതിലും താല്‌പര്യം കാണിക്കുകയും ചെയ്യുന്ന യാതൊരുവന്‍ മൂപ്പെത്താത്തതും മിക്കവാറും മധുരമുള്ളതും വെള്ളംകൊണ്ടോ, ശാലിഷഷ്‌ടികാദികളേക്കൊണ്ട്‌ ഉണ്ടാക്കിയതുമായ മദ്യംകൂടുതലായി കുടിക്കുന്നുവോ അവന്‍ഏററവും കഫാധിക്യമുള്ളതായ മദാത്യരോഗത്തെ പ്രാപിക്കുന്നതാണ്‌. ഛര്‍ദ്ദി, അരുചി, നെഞ്ച്‌കല്ലിപ്പ്‌, മടി, ശരീരം ഇളക്കാന്‍ കഴിയായ്‌ക, ശരീരകനം, ശൈത്യം ബാ ധിച്ചതായിതോന്നുക ഇവകഫാധിക്യമുള്ള മദാത്യലക്ഷണങ്ങളാണ്‌.

വിഷസ്യയേഗുണാദൃഷ്‌ടാഃ സന്നിപാത പ്രകോപകാഃ ത ഏവമദ്യേ ദൃശ്യന്തേവിഷേതു ബലവത്തരാ ഇത്യാശുഹിവിഷം കിഞ്ചില്‍ കിഞ്ചി ദ്രാഗായകല്‌പതേ യഥാവിഷം തഥൈവാന്ത്യോജ്ഞേയോ മദ്യകൃതോമദഃ തസ്‌മാല്‍ ത്രിദോഷജംലിംഗം സര്‍വത്രാപി മദാത്യയേ ദൃശ്യതേരൂപ വൈശേഷ്യാല്‍ പൃഥക്ത്വഞ്ചാപി ലക്ഷ്യതേ. 37

ത്രിദോഷങ്ങളേയും കോപിപ്പിക്കുന്നതായ യാതൊരു 10-ഗുണങ്ങള്‍ വിഷത്തിന്‌ കാണപ്പെടു ന്നുവോ ആ 10-ഗുണങ്ങള്‍ തന്നെമദ്യത്തിലും കാണുന്നതാണ്‌. എന്നാല്‍ വിഷത്തില്‍ ബലവത്തിരമായി രിക്കും. ചില വിഷമാകട്ടെ ക്ഷണത്തില്‍പ്രാണഹാനി വരുത്തും ചില വിഷം രോഗത്തെ ഉണ്ടാക്കുന്നതുമാ ണ്‌. വിഷം എപ്രകാരമാണോ അതേപ്രകാരം തന്നെയാണ്‌ മദ്യത്തിന്റെ അന്ത്യമദത്തിലും ഉണ്ടാവുക എന്ന റിയണം. അതുകൊണ്ട്‌ എല്ലാവിധ മദാത്യയത്തിലും ത്രിദോഷജന്യമായ ലക്ഷണങ്ങള്‍ കാണുന്നതാ ണ്‌. എന്നാല്‍ ചിലപ്രത്യേക ലക്ഷണങ്ങള്‍ കാണവുന്നതാണ്‌. എന്നാല്‍ ചിലപ്രത്യേക ലക്ഷണങ്ങളാല്‍ വാതമ ദാത്യയം, പിത്തമദാത്യയം, കഫമദാത്യയം എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായും കണക്കാക്കാ വുന്നതാണ്‌.

ഗരീര ദുഃഖംബലവല്‍ പ്രമോഹോ ഹൃദയവ്യഥാ അരുചിഃ പ്രതതാതൃഷ്‌ണാജ്വരഃ ശീതോഷ്‌ണലക്ഷണഃ ശിരഃ പാര്‍ശ്വാസ്ഥി സന്ധീനാം വേദനാവീക്ഷതേയഥാ ജായതേ തിബലാജൃ ഭാസ്‌ഫുരണം വേപന ശ്രമഃ ഉരോവിബന്ധഃ കാസഞ്ചശ്വാസോ ഹിക്കാപ്രജാഗരഃ ശരീരകമ്പഃ കര്‍ണ്ണാക്ഷി മുഖരോഗ സ്‌ത്രികഗ്രഹഃ ഛര്‍ദ്ദിര്‍വിഡ്‌ഭേദ ഉല്‍ക്ലേശോ വാതപിത്ത കഫാത്മകഃ ഭ്രമപ്രലാപോരൂപാണാമസതാഞ്ചൈവ ദര്‍ശനം തൃണപ്രലാപോരൂപാണാമസതാഞ്ചൈവ ദര്‍ശനം തൃണഭസ്‌മലതാപര്‍ണ്ണ പാംശുഭിഞ്ചാവ പൂരണം പ്രധര്‍ഷണം വിഹംഗൈശ്ച ഭ്രാന്തചേതാഃ സമന്യതേ വ്യാകുലാനാമ ശസ്‌താനാം സ്വപ്‌നാനാം ദര്‍ശനാനിച മദാത്യയസ്യരൂപാണി സര്‍വ്വാണ്യേതാനി ലക്ഷയേല്‍. 38

അതിയായ ശരീരപീഡ, ഇന്ദ്രിയവിഷയങ്ങളില്‍ അസമര്‍ത്ഥത, ഹൃദയപീഡ, അരുചി, കൂടുതല്‍ ദാഹം, ചിലപ്പോള്‍ ശീതലക്ഷണങ്ങളോടുകൂടിയജ്വരവും ചിലപ്പോള്‍ ഉഷ്‌ണലക്ഷണങ്ങളോടുകൂ ടിയജ്വരവും ഉണ്ടാവുക, ശിരസ്സ്‌, വാരിപ്പള്ള, അസ്ഥിസന്ധി, എന്നിവിടങ്ങളില്‍ ക്ഷതത്തില്‍ഉള്ളതുപോ ലെയുള്ള വേദന, അതിയായി കോട്ടുവായുണ്ടാവുക, അംഗസ്‌ഫുരണം, വിറയല്‍, ക്ഷീണം, നെഞ്ചില്‍ തടസ്സം തോന്നുക, കാസം, ശ്വാസരോഗം, എക്കിട്ട, ഉറക്കില്ലായ്‌മ, ദേഹംവിറക്കുക, കര്‍ണ്ണരോഗം, നേത്രരോഗം, മുഖരോഗം, അരക്കെട്ടില്‍ പിടുത്തം, ഛര്‍ദ്ദി, അതിസാരം, വാതപിത്തകഫാത്മക മായ മനംപിരട്ടല്‍, തലചുററല്‍, പിച്ചുംപേയും പറയുക, ഇല്ലാത്തരൂപങ്ങളെ കാണുക, തൃണം, ഭസ്‌മം, വള്ളി, ഇലപൊടി ഇവകളാല്‍ ശരീരംനിറച്ചതായും, പക്ഷികളാല്‍ ആക്രമിക്കപ്പെട്ടതാ യും, ഭ്രാന്തനേപ്പോലെ ആയതായും ദുഃഖിക്കുന്നതായും, അപ്രശസ്‌തങ്ങളായവയേയും സ്വപ്‌നം കാണുക ഇവയെല്ലാം മദാത്യയത്തിന്റെ ലക്ഷണങ്ങളാകുന്നു.

സര്‍വ്വേമദാത്യയം വിദ്യാല്‍ ത്രിദോഷമധികന്തു യം ദോഷം മദാത്യയേപശ്യേല്‍ തമാദൗ പ്രതികാരയേല്‍ കഫസ്ഥാനാഌ പൂര്‍വ്വ്യാവാ ക്രിയാകാര്യാ മദാത്യയേ പിത്തമാരുത പര്യന്തം പ്രായേണഹി മദാത്യയഃ 39

എല്ലാ മദാത്യയവും ത്രിദോഷാധിക്യമുള്ളതാണെങ്കിലും ഏത്‌ ദോഷത്തിന്റെ ലക്ഷണത്തെയാണ്‌ മദാത്യയരോഗം മിക്കവാറും പിത്തവും വാതവും അധികമായിട്ട്‌ അവസാനിക്കുന്നതാകുന്നു.

മിത്ഥ്യാതിഹീന പീതേനയോ വ്യാധിരുപജായതേ സമ്യക്‌പീതേന തേനൈവ സ മദ്യേനോപശാമ്യതി. 40

മിത്ഥ്യായോഗം, അതിയോഗം, ഹീനയോഗം ഈവിധത്തചന്റ കുടിക്കുന്നമദ്യംനിമിത്തം ഏത്‌ മദാത്യ യരോഗംഉണ്ടാകുന്നുവോ ആരോഗം സമ്യഗ്യോഗമായി കുടിക്കുന്ന ആമദ്യത്താല്‍തന്നെ ശമിക്കുന്നതാണ്‌.

ജീര്‍ണ്ണാമമദ്യദോഷായ മദ്യമേവപ്രദാപയേല്‍ പ്രകാംക്ഷാലാഘവേജാതേതച്ച യസ്‌മൈഹിതം ഭവേല്‍ സൗവര്‍ച്ചലാഌ സംവിദ്ധംശീതം സ വിഡസൈന്ധവം മാതുലും ഗാര്‍ദ്രകോപേതം ജലയുക്തം പ്രമാണവല്‍. 41

ആമമായിട്ടുള്ള മദ്യദോഷം ദഹിച്ചുകഴിഞ്ഞാല്‍ ആഹാരത്തിലോ അഥവാ മദ്യത്തിലോ ആഗ്രഹമുണ്ടാ വുകയും ശരീരത്തിന്‌ ലഘുത്വമുണ്ടാവുകയും ചെയ്‌താല്‍ അവന്‌ ഏത്‌ മദ്യമാണോ ഹിതമായി ട്ടുള്ളത്‌ ആ മദ്യം കൊടുക്കണം. ആ മദ്യത്തില്‍ തുവര്‍ച്ചിലഉപ്പ്‌, വിളയുപ്പ്‌, ഇന്തുപ്പ്‌, മാതളി നാരങ്ങയുടെ രസം, ഇഞ്ചി ഇവ ചേര്‍ത്തു ഉചിതമാത്രയില്‍ കൊടുക്കണം. മദാത്യയം ശമിക്കും.

തീക്ഷ്‌ണോഷ്‌ണേനാതി മാത്രണ പിതേനാമ്‌ള വിദാഹിനാ മദ്യേനാന്നരസോന്‍ക്ലേദോ വിദഗ്‌ദ്ധ ക്ഷാരതാംഗതഃ അന്തര്‍ദ്ദാഹംജ്വരം തൃഷ്‌ണാം പ്രമോഹം വിഭ്രമംമദം ജനയത്യാശു തച്ഛാന്ത്യൈ മദ്യമേവ പ്രയോജയേല്‍ ക്ഷാരോഹിയാതി മാധുര്യം ശീഘ്രമമ്‌ളോപ സംഹിതഃ ശ്രഷ്‌ഠമമ്‌ളേഷു മദ്യഞ്ചയൈര്‍ ഗുണൈസ്‌താന്‍ പ്രവക്ഷ്യതേ 42

കൂടുതല്‍ തീക്ഷ്‌ണോഷ്‌ണ ഗുണമുള്ളതും കൂടുതലായി പാനം ചെയ്‌തതും ഉള്‍പ്പുഴുക്കുണ്ടാക്കി പുളി ച്ചുപോകുന്ന സ്വഭാവമുള്ളതുമായ മദ്യംനിമിത്തം ക്ലേദാവസ്ഥയിലിരിക്കുന്നതായ അന്നരസം ആനിലയില്‍നിന്നു പുഴുകി ക്ഷാരാവസ്ഥയെ പ്രാപിച്ചുനിന്നുകൊണ്ട്‌ ഉള്ളില്‍ചുട്ടുനീറല്‍ ജ്വരം, ദാഹം, മോഹാലസ്യം തലചുററല്‍മദം ഇവയെ ക്ഷണത്തില്‍ ഉണ്ടാക്കുന്നതാകുന്നു. ഇവയുടെ ശമനത്തിനായി മദ്യംതന്നെ പ്രയോഗിക്കണം. കാരണം ക്ഷാരമാകട്ടെ അ¾ത്തോടു കൂടിച്ചേര്‍ന്നാല്‍ ഉടനെ മധുരമായി ത്തീരുന്നതാണ്‌. മദ്യം അ¾രസദ്രവ്യങ്ങളില്‍വെച്ചു ശ്രഷശ്‌ഠമായിട്ടുള്ളതാണ്‌. ആ ഗുണ ശ്രഷ്‌ഠതയെ വിവരിച്ചുതരാം. (ഇവിടെ മദ്യത്തിന്റെദോഷം മദ്യംകൊണ്ടുതന്നെ എങ്ങിനെ ശമിക്കു ന്നു. എന്നുള്ളതിന്റെ യുക്തിയെ ആണ്‌ വിവരിക്കുന്നത്‌. അതായത്‌ അ¾രസപ്രധാനമായ മദ്യംവിപാ കത്തില്‍ ക്ഷാരമായി പരിണമിക്കുന്നു. കഷാരത്തോട്‌ അ¾ംചേരുമ്പോള്‍ മധുരമായിപരിണമിക്കു ന്നതുമാണ്‌. അതുകൊണ്ട്‌ മാത്രനിശ്ചയത്തോടുകൂടി വീണ്ടുംകഴിക്കുന്നതായ മദ്യംഅതിന്റെ അ¾ര സപ്രധാനതകൊണ്ട്‌ ക്ഷാരവുമായിച്ചേരുമ്പോള്‍ മധുരതയെപ്രാപിക്കുന്നു. അങ്ങിനെയാണ്‌ മദ്യത്തിന്റെദോഷം മദ്യംകൊണ്ട്‌ ശമിക്കുന്നത്‌.)

മദ്യസ്യാമ്‌ള സ്വഭാവസ്യ ചത്വാരോ ഌസരാഃ സ്‌മൃതാഃ മധുരശ്ച കഷായശ്ച കടുകസ്‌തിക്ത ഏവച ഗുണാശ്ചദശ പൂര്‍വ്വോക്താസ്‌തേശ്ചതുര്‍ദശ ഭിര്‍ഗുണൈഃ സര്‍വ്വേഷാം മദ്യമമ്‌ളാനാമുപര്യുപരി വര്‍ത്തതേ. 43

മദ്യത്തിന്റെ അ¾സ്വഭാവത്തിന്‌ മധുരം, ചവര്‍പ്പ്‌, എരിവ്‌, കയ്‌പ്‌ എന്നീ നാല്‌ അഌരസങ്ങള്‍ കൂടി യുണ്ട്‌ മുമ്പ്‌ പറഞ്ഞ 10-ഗുണങ്ങളും ഈ പറഞ്ഞ 4-ഗുണങ്ങളും കൂടി 14-ഗുണങ്ങളോടുകൂടിയ മദ്യം എല്ലാ അ¾ദ്രവ്യങ്ങളിലും വെച്ച്‌ ശ്രഷ്‌ഠമായ അ¾ദ്രവ്യമാകുന്നു.

മദ്യോല്‍ക്ലിഷ്‌ടേന ദോഷേണ ക്രുദ്ധഃ സ്രാതസ്സുമാരുതഃ വേദനാം കുരുതേ തീവ്രാംശിരഃ സ്വസ്ഥിഷു സന്ധിഷു വിഷ്യന്ദനാര്‍ത്ഥം ദോഷസ്യ തസ്യമദ്യം വിശേഷതഃ വ്യവായി തീക്ഷ്‌ണോഷ്‌ണതയാ ദേയമ¾േഷുസല്‍സ്വപി സ്രാതോ വിബന്ധഌന്‍മദ്യം മാരുതസ്യാഌലോമനം രോചനം ദീപനഞ്ചാഗ്നേരഭ്യാസ്യാല്‍ സാത്മ്യമേവച ഉകരഃ സ്രാതഃ സുശുദ്ധേഷു മാരുതേ ചാഌലോമിതേ നിവര്‍ത്തന്തേ വികാരാശ്ച ശാമ്യത്യസ്യ മദോദയഃ. 44

മദ്യംകൊണ്ട്‌ ഉല്‍ക്ലേശരൂപത്തിലുള്ള ദോഷത്താല്‍ വായു സ്രാതോമാര്‍ഗ്ഗങ്ങളില്‍ ക്രുദ്ധമായിനിന്ന്‌ ശിരസ്സിലും അസ്ഥിസന്ധികളിലും അതികഠിനമായ വേദനകളെ ഉണ്ടാക്കുന്നതാകുന്നു. അപ്രകാരം മദ്യോല്‍ക്ലിഷ്‌ടമായ ദോഷത്തിന്റെ ദ്രവീകരിച്ചുകൊണ്ടുള്ള വിസ്രാവണത്തിനായി, അ¾ങ്ങ ളില്‍വെച്ചു ശ്രഷ്‌ഠമായതാണെങ്കിലും വ്യവായി-തീക്ഷ്‌ണ-ഉഷ്‌ണ ഗുണങ്ങളുള്ളതായതു കൊണ്ട്‌ മദ്യം തന്നെ വിശേഷിച്ചും കൊടുക്കേണ്ടതാണ്‌. മദ്യം സ്രാതോമാര്‍ഗ്ഗങ്ങളുടെ തടസ്സത്തെ തീര്‍ക്കുന്നതും വായുവിനെ അഌലോമമാക്കുന്നതും രുചിയെ വര്‍ദ്ധിപ്പിക്കുന്നതും അഗ്നി ദീപ്‌തിയെ ഉണ്ടാക്കുന്നതും അഭ്യാസംകൊണ്ട്‌ സാത്മ്യമായിതന്നെ തീരുന്നതുമാണ്‌. ഉചിതമായ മദ്യപാനം കൊണ്ട്‌ ഉരസ്സും സ്രാതസ്സുകളും ശുദ്ധമാവുകയും വായു അഌലോമമാവുകയും ചെയ്‌താല്‍ ശിരഃശൂലാദി വികാരങ്ങള്‍ ഇല്ലാതാവുകയും മദാത്യയം ശമിക്കുകയും ചെയ്യും.

ബീജപൂരക വൃക്ഷാമ്‌ള കോലദാഡിമ സംയുതം യമാനീഹപുഷാജാജീ ശൃംഗവേരാവ ചൂര്‍ണ്ണിതം സസ്‌നേഹൈഃ സക്തുഭിര്‍ യുക്തമവദംശൈശ്ചിരോത്ഥിതം ദദ്യാല്‍ സലവണംമദ്യം പൈഷ്‌ടികം വാതശാന്തയേ. 45

ചെറുനാരങ്ങ, മരപ്പുളി, ലന്തക്കായ, ഉറുമാമ്പഴം ഇവയുടെ രസംചേര്‍ത്തും അയമോദകം, അട ക്കാമണിയന്‍, ജീരകം, ചുക്ക്‌ ഇവയുടെ ചൂര്‍ണ്ണംചേര്‍ത്തും നെയ്യ്‌ ചേര്‍ത്തമലര്‍പ്പൊടി കൂട്ടിയും ശാലിഷ ഷ്‌ടികാദി കളേക്കൊണ്ടുണ്ടാക്കിയ പഴകിയമദ്യം ഉപ്പും ചേര്‍ത്തും വാതമദാത്യയ ശമനത്തിനായി കൊടുക്കണം.

ദൃഷ്‌ട്വാ വാതോല്‍ബണംലിംഗം രസൈശ്ചൈനമുപാചരേല്‍ ലാവതിത്തിരി ദക്ഷാണാം സ്‌നിഗ്‌ദ്ധാമാളൈ ശിഖിനാമപി പക്ഷീണാം മൃഗമല്‍സ്യാനാമാനൂപാനാഞ്ച സംസ്‌കൃതൈഃ ഭൂശയപ്രസഹാനാഞ്ചരസൈഃ ശാല്യോദനേനച. 46

മദാത്യയത്തില്‍ വാതപ്രധാനമായലക്ഷണങ്ങളെ നോക്കിയിട്ട്‌ ലാവപ്പക്ഷി, തിത്തിരിപ്പക്ഷി,കോഴി, മയില്‍ ഇവയുടെമാംസരസത്തില്‍ നെയ്യും പുളിരസവുംചേര്‍ത്തും ആനൂപജീവികളായ പക്ഷികളു ടേയും മൃഗങ്ങളുടേയും മത്സ്യങ്ങളുടേയും മാംസരസം ചുക്ക്‌, ജീരകംമുതലായവചേര്‍ത്തു സംസ്‌ക രിച്ചും ഗുഹയില്‍വസിക്കുന്ന ജീവികളുടേയും ഹിംസ്രജീവികളുടേയും മാംസരസവും ചെന്നെല്ല രിച്ചോറും കൊടുക്കണം.

സ്‌നിഗ്‌ദ്ധോഷ്‌ണ ലവണാമ്‌ളൈശ്ചവേശവാരേര്‍ മുഖപ്രയൈഃ സ്‌നിഗ്‌ധൈര്‍ഗോധൂമകൈശ്ചാന്യൈര്‍ വാരുണീ മണ്‌ഡമിശ്രിതൈഃ സിതാമാര്‍ദ്രക ഗര്‍ഭാഭിഃ സ്‌നിഗ്‌ദ്ധാഭിഃ പുപവര്‍ത്തിഭിഃ മാഷപൂപലികാഭിശ്ച വാതികം സമുപാചരേല്‍ 47

സ്‌നിഗ്‌ദ്ധമായും ഉഷ്‌ണമായും ലവണാ¾ രസങ്ങളോടുകൂടിയതും വായ്‌ക്കു രസമുള്ളതുമായ വേശവാരങ്ങളേക്കൊണ്ടും വാരുണീമദ്യത്തിന്റെ തെളിയോടുകൂടി ഉപയോഗിക്കുന്നതായ നെയ്യ്‌ ചേര്‍ത്ത്‌ ഗോതമ്പുകൊണ്ടുണ്ടാക്കുന്ന നാനാവിധ പദാര്‍ത്ഥങ്ങളേകൊണ്ടും പഞ്ചസാരയും ഇഞ്ചിയും ഉള്ളില്‍ നിറച്ചു തിരിപോലെയാക്കി നെയ്യില്‍ ചുട്ടെടുക്കുന്ന അപ്പങ്ങളേക്കൊണ്ടും ഉഴുന്ന്‌കൊണ്ടുണ്ടാക്കുന്ന അപ്പ ങ്ങളേക്കൊണ്ടും വാതമദാത്യരോഗിയെ ഉപചരിക്കണം.

നാതിസ്‌നിഗ്‌ദധൈര്‍ ന ചാമ്‌ളേനസിദ്ധം സമിചാദ്രകം മേദ്ധ്യം പ്രകടിതംമാംസം ദാഡിമസ്യരസേന വാ പൃഥക്‌ ത്രിജാതകകോപേതം സാധാന്യമരി ചാര്‍ദ്രകം രസപ്രലേഹയൂഷൈശ്ച സുഖോഷ്‌ണൈഃ സഹദാപയേല്‍ ഭക്തേനവാരുണീമണ്‌ഡം ദദ്യാല്‍ പാതും പിപാസവേ ദാഡിമസ്യരസം വാപി ജലം വാപാഞ്ചമൂലികം ധാന്യനാഗരതോയം വാ ദധിമണ്‌ഡമഥാപിവാ അമ്‌ളകാഞ്ചിക മണ്‌ഡം വാ ശുക്തോദക മഥാപിവാ കര്‍മ്മണാതന സിദ്ധേന വികാരഉപശാമ്യതി മാത്രാകാല പ്രയുക്തേന ബലംവര്‍ണ്ണശ്ച വര്‍ദ്ധതേ. 48

കൊഴുപ്പുകൂടുതലുള്ള മാംസംകൂടുതല്‍ നെയ്യ്‌ ചേര്‍ക്കാതേയും പുളിരസംചേര്‍ക്കാതേയും കുരുമു ളകും ഇഞ്ചിയും ചേര്‍ത്ത്‌ പാകംചെയ്‌തും അഥവാ ഉറുമാമ്പഴത്തിന്റെ രസംചേര്‍ത്തു പാകംചെയ്‌തും അഥവാ ഏലത്തരി, ഇലവംഗം, പച്ചിലഇവയും കൊത്തമ്പാലരി, കുരുമുളക്‌, ഇഞ്ചി ഇവയുംചേര്‍ത്തു പ്രത്യേകം പാകംചെയ്‌തും ചെറുചൂടോടുകൂടിയലേഹ്യപ്രായത്തിലുള്ള മാംസരസവും ധാന്യയൂഷവും കൂട്ടിവാതമദാത്യയത്തില്‍ കൊടുക്കണം. വാതമദാത്യയരോഗിക്ക്‌ ദാഹമുണ്ടെങ്കില്‍ ഊണിന്‌ വാരുണീമദ്യത്തിന്റെ തെളിഞ്ഞവെള്ളം കുടിക്കുവാന്‍കൊടുക്കണം. അഥവാ ഉറുമാമ്പഴത്തിന്റെ സ്വരസമോ ചെറുപഞ്ചമൂലം കഷായംവെച്ചെടുത്ത വെള്ളമോ ചുക്കും കൊത്തമ്പാലരിയും കൂട്ടിവെച്ച കഷായവെള്ളമോ തൈരിന്റെ തെളിവെള്ളമോ പുളിച്ച കാടിയുടെതെളി വെള്ളമോ ശുദ്ധജലമോകുടിക്കുവാന്‍ കൊടുക്ക ണം. ഉചിതമായ മാത്രയിലും യുക്തമായസമയത്തും പ്രയോഗിക്കപ്പെടുന്നതായാല്‍ ഈപറഞ്ഞ സിദ്ധമായ ചികിത്സകൊണ്ട്‌ വാതമദാത്യയ വികാരംശമിക്കുന്നതാകുന്നു. മാത്രമല്ല ശരീരബലവും വര്‍ണ്ണപ്ര സാദവും വര്‍ദ്ധിക്കുന്നതുമാകുന്നു.

രാഗഷാഡവ സംയോഗൈര്‍ വിവിധൈര്‍ ഭക്തരോചനൈഃ പിശിതൈഃ ശാകപിഷ്‌ടാന്നൈഃ ക്ലിപ്‌തൈര്‍ ഗോധൂമശാലിഭിഃ അഭ്യംഗോല്‍സാദന സ്‌നാനൈരുഷ്‌ണൈ പ്രവരണൈര്‍ഘനൈഃ ഘനൈരഗുരുപങ്കൈശ്ച ധൂപൈശ്ചാ ഗുരുജൈര്‍ഘനൈഃ നാരീണാം യൗവ്വനോഷ്‌ണാനാം നിര്‍ദ്ദയൈരുപഗുഹനൈഃ ശ്രാണ്യുമുകുചഭാരൈശ്ച സംരോധോഷ്‌ണ സുഖപ്രദൈഃ മാരുതപ്രബലഃ ശീഘ്രം പ്രശാമ്യതി മദാത്യയഃ 49

ഭക്ഷണത്തിന്‌ രുചിയുണ്ടാക്കുന്നതായ നാനാവിധത്തിലുള്ള ചട്ടിണി, അച്ചാറ്‌, മാംസം, ഇലക്കറി ഇവയോടുകൂടി കഴിക്കുന്ന അരിപ്പൊടികൊണ്ടും ഗോതമ്പുകൊണ്ടും ചെന്നല്ലരികൊണ്ടും ഉണ്ടാക്കുന്ന ആഹാരങ്ങളേക്കൊണ്ടും മെഴുക്കിട്ടു തിരുമ്മികുളിക്കുന്നതുകൊണ്ടും ചൂടുള്ളതും കട്ടിയുള്ളതു മായ പുതപ്പുകളേക്കൊണ്ടും അകില്‍ അരച്ചെടുത്തു കട്ടിയില്‍ലേപനം ചെയ്യുന്നതുകൊണ്ടും കട്ടിയുള്ള അകിലിന്‍രെ പുറംകൊണ്ടും, യൌവനംകൊണ്ട്‌ ചൂടുള്ളവരും വലിയ നിതംബവും തുടകളും കുച ങ്ങളും ഉള്ളവരംമായ നാരികളേക്കൊണ്ട്‌ ആച്ഛാദനം ചെയ്യുകനിമിത്തം ചൂടുണ്ടാക്കുന്നതായ നിര്‍ദ്ദ യവും സുഖപ്രദവുമായ ആലിംഗനങ്ങളേക്കൊണ്ടും, ചൂടുള്ളതായ കിടക്കയും വിരിപ്പും ഉപയോ ഗിക്കുന്നതുകൊണ്ടും, സുഖമായ ചൂടുള്ള ഉള്‍മുറിയില്‍ താമസിക്കുന്നതുകൊണ്ടും വാതാധിക്യ മുള്ള മദാത്യയരോഗം ക്ഷണത്തില്‍ ശമിക്കുന്നതാകുന്നു.

മദ്യംഖര്‍ജ്ജൂരമൃദ്വീകാ പുരൂഷകരസൈര്യുതം സദാഡിമരസംശീതം സക്തുഭിശ്‌ചാവ ചൂര്‍ണ്ണിതം സ ശര്‍ക്കരം വാമാധ്വീക സംയൂക്തമഥവാപരം ദദ്യാദ്‌ബഹൂദകം കാലേപാതും പിത്തമദാത്യയേ. 50

പിത്താധിക്യമായ മദാത്യയത്തില്‍ ദാഹമുള്ള സമയത്ത്‌ മദ്യത്തില്‍ ഈത്തപ്പഴം, മുന്തിരിങ്ങ, ചിററീ ന്തിന്‍പഴം, ഉറുമാമ്പഴം ഇവയുടെ രസംചേര്‍ത്തു തണുപ്പിച്ചു മലര്‍പ്പൊടിയും ചേര്‍ത്തു കുടിക്കുവാന്‍ കൊടുക്കണം. അഥവാ മുന്തിരിങ്ങകൊണ്ടുണ്ടാക്കിയതേ അതുപോലുള്ള മററ്‌ മദ്യമോ പഞ്ചസാര ചേര്‍ത്തും ധാരാളം വെള്ളം ചേര്‍ത്തും കുടിക്കുവാന്‍ കൊടുക്കണം.

ശശാന്‍ കപിഞ്‌ജലാനേണാന്‍ ലാവാനസിത പുച്ഛകാന്‍ മധുരാമ്‌ളാന്‍ പ്രയുഞ്‌ജീത ഭോജനേ ശാലിഷഷ്‌ടികാന്‍ പടോലയൂഷമിശ്രം വാ ഛാഗലം കല്‍പയേദ്രസം സതിനമുദ്‌ഗമിശ്രം വാ ദ ഡിമാമലാകാന്വിതം ദ്രാക്ഷാമലകഖര്‍ജ്ജൂര പരൂഷകരസേന വാ കല്‌പയേല്‍ തര്‍പ്പണാന്‍ യൂഷാന്‍ രസാംശ്ച വിവിധാത്മകാന്‍. 51

പിത്തമദാത്യയരോഗി മുയല്‍, തിത്തിരിപ്പക്ഷി, മാന്‍, ല്വപ്പക്ഷി, കറുത്തമാന്‍ ഇവയുടെ മാംസരസം മധുരവും പുളിയും ചേര്‍ത്തു ചെന്നെല്ലരിയുടേയും നവരയരിയുടേയും ഭക്ഷണത്തില്‍ ചേര്‍ത്തുപ യോഗിക്കണം. അഥവാ ആട്ടിന്‍രെ മാംസരസം പടോലയൂഷം ചേര്‍ത്തോ മലംകടല, ചെറുപയറ്‌ ഇവ യുടെ യൂഷംചേര്‍ത്തോ ഉറുമാമ്പഴത്തിന്റേയും, നെല്ലിക്കയുടെയും സ്വരസം ചേര്‍ത്തോ ഉപയോഗി ക്കണം., അഥവാ മുന്തിരിങ്ങ, നെല്ലിക്ക, ഈത്തപ്പഴം, ചിററീന്തിന്‍പഴം ഇവയുടെ സ്വരസത്തിലോ വിവി ധ വിധത്തിലുള്ള ധാന്യയൂഷങ്ങളിലോ മാംസരസങ്ങളിലോ മലര്‍പ്പൊടി ചേര്‍ത്തുപയോഗിക്കണം.

ആമാശയസ്ഥമുല്‍ക്ലിഷ്‌ടം കഫപിത്തം മദാത്യയേ വിജ്ഞായ ബഹുദോഷസ്യ തൃഡ്വിദാഹാന്വിതസ്യച മദ്യംദ്രാക്ഷാ രസംതോയേ ദത്വാതര്‍പ്പണമേവ വാ നിശ്ശേഷം വാമയേച്ഛഥീഘ്രമേവം രോഗാദംവിമുച്യതേ 52

മദാത്യയത്തില്‍ ദോഷങ്ങള്‍കൂടുതലുള്ളവഌം തൃ-ഡ്വിദാഹങ്ങളുള്ളവഌം ആമാശയത്തില്‍ ഇള കിക്കൂടിനില്‌ക്കുന്ന കഫപിത്തങ്ങളെ മനസ്സിലാക്കിയിട്ട്‌ വെള്ളത്തില്‍മദ്യവും മുന്തിരിങ്ങയുടെരസവും ചേര്‍ത്തുകൊടുത്തോ അഥവാ വള്ളത്തില്‍മലര്‍പ്പൊടിമാത്രം കൊടുതത്തോ ദോഷങ്ങളെനിശ്ശേഷം ഛര്‍ദ്ദിപ്പിക്ക ണം. ഇപ്രകാരം ചെയ്‌താല്‍ മദാത്യരോഗത്തില്‍നിന്ന്‌ ക്ഷണത്തില്‍തന്നെ മോചിക്കുന്നതാകുന്നു.

കാലേപുനസ്‌തര്‍പ്പണഞ്ച ക്രമംകുര്യാല്‍ പ്രകാംക്ഷിതേ തേനാഗ്നിര്‍ ദീപ്യതേ തസ്യ ദോഷശേഷാന്ന പാചകഃ 53

വമനാനന്തരം വിശപ്പുണ്ടാവുകയും ആഹാരകാലമാവുകയും ചെയ്‌താല്‍ ആദ്യം മലര്‍പ്പൊടി കൊടുക്കുകയും പിന്നീട്‌ പേയാദിക്രമം ശീലിക്കുകയും ചെയ്യണം. ഇപ്രകാരം ചെയ്യുന്നതുകൊണ്ട്‌ അവന്റെ ജഠരാഗ്നി ദീപ്‌തമാവുകയും ദുഷിച്ചു ശേഷിച്ചിരിക്കുന്ന അന്നത്തെ പചിപ്പിക്കുകയും ചതെയ്യു ന്നതാകുന്നു.

കാസേ സരക്ത നിഷ്‌ഠീ വേപാര്‍ശ്വ സ്‌തനരുജദാസുചത തൃഷ്യതേ സവിദാഹേചസോല്‍ക്ലേശേ ഹൃദയോരസി ഗുഡുചീ ഭദ്രമുസ്‌താനാം പടോലസ്യാഥവാഭിഷക്‌ രസം സനാഗരം ദദ്യാല്‍ തൈത്തിരൈഃ പ്രതിഭോജനം. 54

രക്തംതുപ്പുന്നതായ ചുമയും വാരിപ്പള്ളയിലും സ്‌തനങ്ങളിലും വേദനയും വിദാഹത്തോടുകൂടിയ തണ്ണീര്‍ദാഹവും ഹൃദയത്തിഌം ഉരസ്സിഌം ഉല്‍ക്ലേദവും ഉണ്ടെങ്കചന്റ ചിററമൃതും പെരുമുത്തങ്ങയും കൂടിവെച്ച കഷായമോ കാട്ടുപടോലത്തിന്റെ സ്വരസമോ വൈദ്യന്‍ കൊടുക്കണം. അവയില്‍ ചുക്ക്‌പൊടി ചേര്‍ക്കുകയുംവേണം. തിത്തിരിപ്പക്ഷിയുടെ മാംസരസവുംകൂട്ടിമിതമായി ഉണ്ണുകയും വേണം.

തൃഷ്യതേ ചാതി ബലവദ്‌വാത പിത്ത സമുത്ഭവേ ദദ്യാദ്ദ്രാക്ഷാരസം പാതും ശീതം ദോഷാഌലോമനം ജീര്‍ണ്ണേച മധുരാമ്‌ളേന ഛാഗമാംസരസേനതം ഭോജനം ഭോജയേല്‍ മദ്യമഌതര്‍ഷഞ്ച പായയേല്‍ അഌതര്‍ഷസ്യ മാത്രാസാ യയാനോ ഹന്യതേ മനഃ തൃഷ്യതേ മദ്യമല്‍പാല്‌പം പ്രദേയം സ്യാദ്‌ബഹൂദകം തൃഷ്‌ണായേനോപശാമ്യേതമദം യേന ച നാപ്‌ഌയാല്‍ 55

വാതപിത്തങ്ങള്‍ കൂടുതലായി വര്‍ദ്ധിക്കുകയാല്‍ അതികലശലായി ദാഹമുള്ളവന്‌ തണുപ്പുള്ളതും ദോഷങ്ങളെ നേരെയാക്കുന്നതുമായ മുന്തിരിങ്ങാരസം കൂടിക്കാന്‍ കൊടുക്കണം അത്‌ ദഹിച്ചാല്‍ അവനെ മധുരാ¾ ദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച ആട്ടിന്‍മാംസരസം കൂട്ടി ആഹാരം കഴിപ്പിക്കണം. ആഹാരസ മയത്ത്‌ ദാഹമുണ്ടെങ്കില്‍ മദ്യം അഌപാനമായി കുടിപ്പിക്കുകയുംവേണം. അഌപാനമായി കുടിക്കുന്ന മദ്യത്തിന്റെ മാത്രകൊണ്ട്‌ മനോവ്യാപാരം നശിച്ചുപോകരുത്‌. മദാത്യയ രോഗിക്ക്‌ ദാഹമുണ്ടാകുമ്പോഴെല്ലാം അധികം വെള്ളംചേര്‍ത്ത മദ്യം അല്‌പാല്‌പമായി കൊടുക്കണം. ഇതു കൊണ്ട്‌ ദാഹം ശമിക്കുന്നതാണെങ്കില്‍ മദം ഉണ്ടാകുന്നതല്ല.

പരൂഷശകാണാം പീലൂനാം രസം ശീതമഥാംബുവാ പര്‍ണ്ണിനീനാം ചതസൃണാം പിബേദ്‌ വാ ശീതളം ജലം മുദ്‌ഗ ദാഡിമലാജാനാം തൃഷ്‌ണാഘ്‌നം വാ പിബേദ്‌ രസം കോലദാഡിമ വൃക്ഷാമ്‌ള ചുക്രികാ ചുക്രികാരസഃ പഞ്ചാമ്‌ളകോമുഖാലേപഃ സദ്യസ്‌തൃഷ്‌ണാം നിയച്ഛതി 56

അഥവാ ദാഹത്തിന്‌ ചിററീന്തിന്‍കായകളുടെ ശീതളകഷായമോ ഉകമരക്കായകളുടെ ശീതളക ഷായമോ, കാട്ടുഴുന്നിന്‍വേര്‌, കാട്ടുപയറിന്‍കിഴങ്ങ്‌, ഓരിലവേര്‌, മൂവിലവേര്‌, ഇവയുടെ ശീതളകഷായമോ സ്വഭാവേനതന്നെ ശീതളമായിരിക്കുന്ന ശുദ്ധജലമോ കുടിക്കണം. അഥവാ ചെറുപയറ്‌, ഉറുമാമ്പഴം, മലര്‌ ഇവകൊണ്ട്‌ യഥാവിധി ഉണ്ടാക്കിയ രസവും ദാഹശമന ത്തിനായി കുടിക്കണം. പഞ്ചാ¾കമായ ലന്തപ്പഴം, ഉറുമാമ്പഴം, മരപ്പുളി, പുളിയാരല്‍, പിണ മ്പുളി ഇവയുടെ രസം വായില്‍ ലേപനം ചെയ്‌താല്‍ ദാഹത്തെ ഉടനെ ശമിപ്പിക്കുന്നതാകുന്നു.

ശീതാനി ചാന്നപാനാനി ശീതശയ്യാസനാനി ച ശീതവാതജലസ്‌പര്‍ശാഃ ശീതാന്യുപവനാനിച ക്ഷൗമ പത്മോല്‌പലാനാഞ്ച മണീനാം മൗകതികസ്യച ചന്ദനോദക ശീതാനാം സ്‌പര്‍ശാശ്ചന്ദ്രാംശു ശീതളാഃ ഹേമരാജത കാംസ്യാനാം പാത്രാണാം ശീതവാരിഭിഃ പൂര്‍ണ്ണാനാം ഹിമപൂര്‍ണ്ണാനാം ദൃതീനാം പവനാഹതഃ സംസ്‌പര്‍ശാശ്ചന്ദനാര്‍ദ്രാണാം സ്‌ത്രീണാംപിത്ത മദാത്യയേ ശിതവീര്യം യദന്യച്ച തല്‍സര്‍വ്വം വിനിയോജയേല്‍ ജലയന്ത്രാണി വര്‍ഷാണി വാതയന്ത്രവഹാനിച കല്‌പനീയാനി ഭിഷജാ ദാഹേധാരാഗൃഹാണ്യപി പരിഷേകാ വഗാഹേഷു വ്യജനാനാഞ്ച സേചനേ ശസ്യതേ ശിശിരം തോയം തൃഷ്‌ണാ ദോഹോപശാന്തയേ. 57

പിത്തമദാത്യയത്തില്‍ ശീതവീര്യമുള്ളതായ അന്നപാനങ്ങളും ശീതളമായ വായുവിന്റേയും ജല ത്തിന്റേയും സ്‌പര്‍ശനങ്ങളും ശീതളമായ തോട്ടങ്ങള്‍, പട്ടുവസ്‌ത്രം, വെള്ളത്താമര, നീലത്താമര ഇവ യുടെ ശീതളസ്‌പര്‍ശനങ്ങളും ചന്ദനം തയച്ചുചേര്‍ത്ത വെള്ളംകൊണ്ട്‌ നച്ച മുത്തുമണികളുടെ ചന്ദ്രകി രണ സദൃശമായ ശീതളസ്‌പര്‍ശനങ്ങളും തണുത്ത വെള്ളംനിറച്ച സ്വര്‍ണ്ണം, വെള്ളി, ഓട്‌ എന്നീ പാത്രങ്ങ ളുടെ സ്‌പര്‍ശനങ്ങളും ഐസ്‌ നിറച്ച തോല്‍സ്‌ചിയുടെ സ്‌പര്‍ശനങ്ങളും ശക്തിയായടിക്കുന്ന കാററിന്റെ സ്‌പര്‍ശനങ്ങളും ചന്ദനം ലേപനം ചെയ്‌തു നഞ്ഞ സ്‌ത്രീകളുടെ സ്‌പര്‍ശനങ്ങളും പിത്തമദാത്യയത്തില്‍ നല്ലതാകുന്നു. ശീതവീര്യമുള്ള മറേറാതെല്ലാം വസ്‌തുക്കളുണ്ടോ അവയെല്ലാം പിത്തമദാത്യയ ത്തില്‍ഡ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. 

ചുട്ടുനീറലുള്ളതില്‍ഡ വെള്ളം വര്‍ഷിക്കുന്ന യന്ത്രം,സ കാററ്‌ വീശുന്ന യന്ത്രം (പങ്ക) കൃത്രിമമായി വെള്ളം ഒഴുകുന്ന മുറി (കുളിമുറി) ഇവ ഉപയോഗിക്കു വാന്‍ വൈദ്യന്‍ നിര്‍ദ്ദേശിക്കണം. പിത്തമദാത്യരോഗിയുടെ തണ്ണീര്‍ദാഹവും ചുട്ടുനീറലും ശമി ക്കുവാനായി കുളിക്കുവാഌം മുക്കിയിരുത്തുവാഌം വീശുന്ന വിശറിനനക്കുന്നതിഌം സ്വതവേ ശീതളമായ ജലം ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

ഫലിനീലോദ്ധ്രസേവ്യാംബു ഹേമപത്രം കുടന്നടം കാലീയകരസോപേതം ദാഹേശസ്‌തം പ്രലേപനം കുമുദോല്‌പല പത്രാണാം സിക്താനാം ചന്ദനാംബുനാ ഹിതഃ സ്‌പര്‍ശോ മനോജ്ഞാനാം ദാഹേമദ്യസമുത്ഥിതേ. 58

ഞാവല്‍പ്പൂവ്‌, പാച്ചോററിത്തോല്‌, രാമച്ചം, ഇരുവേരി, നാഗപ്പൂവ്‌, പച്ചില, കയിമുത്തങ്ങ, ചന്ദനം ഇവ ശുദ്ധജലത്തിലരച്ചു സര്‍വ്വാംഗം ലേപനംചെയ്യുന്നത്‌ മദാത്യയത്തിലുണ്ടാകുന്ന സന്താപ ത്തില്‍ പ്രശസ്‌തമായതാകുന്നു. ചന്ദനം ചേര്‍ത്ത വെള്ളംകൊണ്ട്‌ നച്ച ആമ്പല്‍, നീലത്താമര ഇവയുടെ മനോഹരമായ ഇലകളുടെ സ്‌പര്‍ശനം മദാത്യയത്തിലുണ്ടാകുന്ന എരിപൊരിയില്‍ നല്ലതാകുന്നു.

കഥാശ്ച വിവിധാശ്ചിത്രാഃ ശബ്‌ദാശ്ച ശിഖിനാംശുഭാഃ തോയദാനാഞ്ച സംശബ്‌ദാ നാശയന്തി മദാത്യയം ബദരീ പല്ലവോത്ഥശ്ച യശ്ചൈവാരിഷ്‌ടകോത്ഭവഃ ഫേനിലായാശ്ചയഃ ഫേനസ്‌തൈര്‍ദാഹേ ലേപനം ഹിതം 59

ജലാശയങ്ങളുടെ പലമാതിരി കഥകള്‍, മയിലുകളുടെ ശുഭകരമായ ശബ്‌ദങ്ങള്‍, മേഘങ്ങളുടെ ഗര്‍ജ്ജനം ഇവ മദാത്യയത്തെ നശിപ്പിക്കുന്നതാകുന്നു. ലന്തയുടെ ഇല കാടിവെള്ളത്തില്‍ ഇടിച്ചിട്ട്‌ കട ഞ്ഞാലുണ്ടാകുന്ന ഌരകൊണ്ടും അതുപോലെ വേപ്പിലകൊണ്ടും ഌരകളുണ്ടാകുന്ന മററ്‌ ഔഷധങ്ങ ളുടെ ഇലകൊണ്ടും ഉണ്ടാക്കുന്ന ഌരകളേക്കൊണ്ടും ദേഹത്തില്‍ ലേപനം ചെയ്യുന്നത്‌ മദാത്യയംകൊണ്ടു ണ്ടാകുന്ന എരിപൊരിയില്‍ നല്ലതാകുന്നു.

സുരാസമണ്‌ഡാ ദദ്ധ്യമ്‌ളം മാതുളുംഗരസോമധു സേകേപ്രദേഹേശസ്യന്തേദാഹഘ്‌നാഃ സാമ്‌ളകാഞ്ചികാഃ കര്‍മ്മണാനേ സിദ്ധേന വികാര ഉപശാമ്യതി ധീമതോ വൈദ്യവശ്യസ്യശീഘ്രം പിത്തമദാത്യയഃ. 60

സുര, സുരയുടെതെളി, പുളിചത്‌ച തൈര്‌, മാതളിനാരങ്ങയുടെ രസം, തേന്‍, പുളിച്ചകാടി ഇവയെല്ലാം മദാത്യത്തിലുണ്ടാകുന്ന സന്താപശമനത്തിനായി ദേഹത്തില്‍ നക്കുവാഌം പ്രലേപനം ചെയ്യുവാഌം നല്ലതാകുന്നു. ഈ പറഞ്ഞ ഫലപ്രദമായ ചികിത്സകൊണ്ട്‌ വൈദ്യന്‍ പറഞ്ഞതുപോലെ അഌസരിക്കുന്ന ബുദ്ധിമാനായവന്റെ പിത്തമദാത്യയ വികാരം ക്ഷണത്തില്‍ ശമിക്കുന്നതാകുന്നു.

ഉല്ലേഖനോപവാസാഭ്യാം ജയേല്‍ കഫമദാത്യയം തൃഷ്യതേ സലിലഞ്ചാസ്‌മൈ ദദ്യാദ്‌ ഹ്രീബേരസാധിതം ബലായാ പൃശ്‌നീപര്‍ണ്ണ്യാവാ കണ്ടകാര്യാഥവാശൃതം സനാഗരാഭിഃ സര്‍വ്വാഭിര്‍ജലം വാ ശൃതശീതളം ദുഃസ്‌പര്‍ശേന സമുസ്‌തേന ശൃതംപര്‍പ്പടകേന വാ ജലംമുസ്‌തൈഃ ശൃതംവാപി ദദ്യാദ്‌ ദോഷവിപാചതനം ഏതദേവച പാനീയം സര്‍വ്വത്രാപി മദാത്യയേ നിരത്യയം പീയമാനം പിപസോജ്വര നാശനം. 61

കഫമദാത്യയത്തെ വമനംകൊണ്ടും ഉപവാസംകൊണ്ടും ജയിക്കണം. തണ്ണീര്‍ദാഹമുണ്ടെങ്കില്‍ ഇരു വേരിയോ, കുറുന്തോട്ടിവേരോ, മൂവിലവേരോ, കണ്ടകാരിച്ചുണ്ടവേരോ ഇട്ടു തിളപ്പിച്ചു തണിഞ്ഞ വെള്ളം കൊടുക്കണം. അഥവാ ഇവയെല്ലാംകൂടി ചുക്കും ചേര്‍ത്തു കഷായം വെച്ചു തണിഞ്ഞ വെള്ളം കൊടുക്കുകയും ചെയ്യാം. അഥവാ കൊടിത്തൂവവേരും മുത്തങ്ങയും കൂടി വെച്ച കഷായമോ പര്‍പ്പടകം കൊണ്ടുവെച്ച കഷായമോ മുത്തങ്ങമാത്രമായി വെച്ച കഷായമോ കൊടുക്കണം. ഇത്‌ ദോഷങ്ങളെ പചി പ്പിക്കുന്നതുമാകുന്നു. യാതൊരപായവുമില്ലാത്ത ഈ പറഞ്ഞ പാനീയങ്ങളെല്ലാംതന്നെ എല്ലാവി ധ മദാത്യയങ്ങളിലും കുടിക്കപ്പെടുന്നതായാല്‍ തണ്ണീര്‍ദാഹവും ജ്വരവും ശമിക്കുന്നതാകുന്നു.

നിരാമം കാംക്ഷിതം കാലേ പായയേദ്‌ ബഹുമാക്ഷികം ശര്‍ക്കരം മധുവാ ജീര്‍ണ്ണമരിഷ്‌ടം സീധുമേവ വാ രൂക്ഷം തര്‍പ്പണ സംയുക്തം യവാന്നം വാ പ്രദാപയേല്‍ വ്യോഷയൂഷമഥാമ്‌ളം വാ സിദ്ധം വാസാമ്‌ളവേതസം ഛാഗമാംസരസം രൂക്ഷമമ്‌ളം വാജാംഗലരംസം സ്ഥാല്യാമഥ കപാലേ വാ ഭൃഷ്‌ടം നീരസവര്‍ത്തിതം കട്വമ്‌ളലവണംമാംസം ഭക്ഷയന്‍ വൃണുയാന്‍മധു. 62

ആമദോഷമില്ലാത്ത മദാത്യയരോഗി വെള്ളം കുടിക്കണമെന്നാഗ്രഹിക്കുന്ന സമയത്ത്‌ ധാരാളം തേന്‍ ചേര്‍ത്ത വെള്ളം കൊടുക്കണം. അഥവാ ശര്‍ക്കര ചേര്‍ത്ത വെള്ളമോ, പഴകിയ തേനോ അരിഷ്‌ടമോ, സീധുമ ദ്യമോ (കരിമ്പിന്‍നീര്‌കൊണ്ടുണ്ടാക്കിയ മദ്യം) കൊടുക്കണം. ആഹാരത്തില്‍ ആഗ്രഹമുണ്ടെങ്കില്‍ ഇവയോടുകൂടി സ്‌നേഹദ്രവ്യം ചേര്‍ക്കാത്ത മലര്‍പ്പൊടിയോ യവംകൊണ്ടുണ്ടാക്കിയ അന്നമോ അഥവാ ചുക്ക്‌, കുരുമുളക്‌, തിപ്പലി, ഇവയോ പുളിരസമോ ചേര്‍ത്തുണ്ടാക്കിയ ധാന്യയൂഷമോ, പുളി വഞ്ചിക്കായ ചേര്‍ത്തുണ്ടാക്കിയ മാംസരസമോ, സ്‌നേഹദ്രവ്യം ചേര്‍ക്കാതെ രൂക്ഷത വരുത്തി പുളിരസം ചേര്‍ത്തുണ്ടാക്കിയ ജാംഗലമാംസരസമോ കൊടുക്കണം. ആട്ടിന്‍ മാംസമോ ജാംഗലമാംസമോ ഉരു ളിയിലെ മണ്‍പാത്രത്തിലോ പറുത്തു വെള്ളം വററിച്ചെടുത്തു എരുവും പുളിയും ഉപ്പും ചേര്‍ത്തു ഭക്ഷിക്ക ണം. അഌപാനമായി തേന്‍ കുടിക്കുകയും വേണം. (അഥവാ മധുമദ്യം കുടിക്കണം.)

വ്യക്തമാരീചകംമാംസം മാതുലുംഗരസായുതം പ്രഭൂതകടുസംയുക്തം യമാനീനാഗരാന്വിതം യവഗോധൂമകഞ്ചാന്നം രൂക്ഷം യൂഷേണഭോജയേല്‍ കലത്ഥാനാഞ്ച ശുഷ്‌കാണാം മൂലകാനാം രസേന വാ ഭൃഷ്‌ടം ദാഡിമസാരാമ്‌ള മദ്‌ഗയയൂഷം യവാഷ്‌ടമം യഥാഗ്നി ഭക്ഷയേല്‍കാലേ പ്രഭൂതാര്‍ദ്രകപേഷിതം പിബേച്ച നിഗദംമദ്യം കഫപ്രായേ മദാത്യയേ. 63

കൂടുതല്‍ കുരുമുളക്‌ ചേര്‍ത്തു നല്ലവണ്ണം എരിവ്‌ രസത്തോടുകൂടിയും മാതളിനാരങ്ങയുടെ രസത്തോടുകൂടിയും ജീരകവും ചുക്കുംചേര്‍ത്തും വറുത്തെടുത്ത മാംസവും കഫമദാത്യയത്തില്‍ഡ നല്ലതാകുന്നു. യവത്തിന്റേയോ ഗോദമ്പത്തിന്റേയോ ചോറ്‌ സ്‌നേഹദ്രവ്യം ചേര്‍ക്കാതെ രൂക്ഷത വരുത്തി മുതിരയുടെ യൂഷം കൂട്ടിയോ ഉണങ്ങിയ മുല്ലങ്കിയുടെ രസം കൂട്ടിയോ ഉണ്ണണം. ഉറുമാമ്പഴത്തിന്റെ രസം ചേര്‍ത്തു പാകംചെയ്‌ത ചെറുപയറിന്റെ യൂഷം അതിന്റെ എട്ടിരട്ടി യവം വറുത്തതും ധാരാളം ഇഞ്ചി അരച്ചതും ചേര്‍ത്തു അഗ്നിബലത്തിന്നഌസരിച്ചു ഭക്ഷണത്തിന്‌ ആഗ്രഹമുള്ള സമയത്ത്‌ ഭക്ഷിക്കണം. അഌ പാനമായി മുമ്പ്‌ പറയപ്പെട്ട ദോഷരഹിതമായ മദ്യം കുടിക്കുകയും വേണം. കഫപ്രധാനമായ മദാത്യയത്തില്‍ ഇവയെല്ലാം നല്ലതാകുന്നു.

സൗവര്‍ച്ചലമജാജീച വൃക്ഷാമ്‌ളം സാമ്‌ളവേതസം ത്വഗേലാമരിചാര്‍ദ്ധാംശം ശര്‍ക്കരാ ഭാഗയോജിതം ഏതല്ലവണമഷ്‌ടാംഗമഗ്നി സന്ദീപനം പരം മദാത്യയേ കഫപ്രായേ ദദ്യാല്‍സ്രാതോ വിശോധനം ഏതദേവ പുനര്‍യുക്ത്യാ മധുരാമ്‌ളൈര്‍ ദ്രവികൃതം ഗോധൂമാന്ന യവാന്നാനാം മാംസാനാം ചാതിരോചനം. 64

തുവര്‍ച്ചിലഉപ്പ്‌, ജീരകം, വാളന്‍പുളി പുളിവഞ്ചിക്കായ ഇവ ഓരോഭാഗം, ഇലവംഗം, ഏലത്ത രി, കുരുമുളക്‌ ഇവ ഓരോന്നും പകുതിഭാഗം, ശര്‍ക്കര ഒരുഭാഗം ഇവയെല്ലാംകൂടി ചേര്‍ത്തുണ്ടാ ക്കുന്ന ഈ അഷ്‌ടാംഗലവണയോഗം (ചമ്മന്തി) ഏററവും അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതാകുന്നു. ഇത്‌ കഫാധിക്യമുള്ള മദാത്യയത്തില്‍ കൊടുക്കണം. സ്രാതസ്സുകളെ ശുദ്ധിവരുത്തും. ഈ അഷ്‌ടാംഗലവണംതന്നെ വീണ്ടും യുക്തിപോലെ മധുരദ്രവ്യവും പുളിരസവും ചേര്‍ത്തു ദ്രവീക രിച്ചു അതായത്‌ ചട്ടിണിയാക്കി ഗോതമ്പുചതോറിഌം യവച്ചോറിഌം മാംസത്തിഌം കൂട്ടി ഉപ യോഗിക്കുന്നതായാല്‍ ഏററവും രുചിപ്രദമായിരിക്കുകയും ചെയ്യും.

പേഷയേല്‍ കടുകൈര്‍യുക്താം ശ്വേതാംബീജദ വിവര്‍ജ്ജിതാം മൃദ്വീകാം മാതുലുംഗസ്യ ദാഡിമസ്യ രസേന വാ സൗവര്‍ച്ചലൈലാമരിചൈ രജാജീ ഭൃംഗദീപ്യകൈഃ സരാഗഃ ക്ഷൗദ്രസംയുക്തഃ ശ്രഷ്‌ഠോരോചനദീപനഃ. 65

വെളുത്ത മുന്തിരിങ്ങ കുരുകളഞ്ഞു അല്‌പം കുരുമുളക്‌ ചേര്‍ത്തു മാതളി നാരങ്ങയുടെ രസത്തിലോ ഉറു മാമ്പഴത്തിന്റെ രസത്തിലോ അരച്ചു തുവര്‍ച്ചില ഉപ്പ്‌, ഏലത്തിരി, കുരുമുളക്‌, ജീരകം, ഇലവം ഗം, അയമോദകം, ഇവയുടെ ചൂര്‍ണ്ണവും തേഌം ചേര്‍ത്തുണ്ടാക്കുന്നതിന്‌ രാഗം (ചട്ടിണി) എന്ന്‌ പറയുന്നു. ഈ രാഗം രുചിയെ വര്‍ദ്ധിപ്പിക്കുവാഌം ദീപനശക്തിയെ വര്‍ദ്ധിപ്പിക്കുവാഌം ശ്രഷ്‌ഠ മാകുന്നു.

മൃദ്വീകായ വിധാനേ കാമയേല്‍ കാരവീലപീ ശുക്തം മല്‍സ്യണ്‌ഡികോപേതം രാഗംരോചനദീപനം ആമ്രാമലകപേശീണാം രാഗാന്‍ കുര്യാല്‍ പൃഥക്‌ പൃഥക്‌ ധാന്യസൗവര്‍ച്ചലാജാജീ കാരവീമരിചാന്വിതാന്‍ ഗുഡേന മധുശുക്തേന വ്യക്താമ്‌ള മധുരികൃതാന്‍ തൈരന്നം രുച്യതേ ദിഗ്‌ദ്ധം ഭുക്തം സമ്യക്‌ചജീര്യതേ. 66

മുന്തിരിങ്ങകൊണ്ടുണ്ടാക്കാന്‍ പറഞ്ഞതുപോലെതന്നെ കരിഞ്ചീരകംകൊണ്ടും രാഗം ഉണ്ടാക്കണം. മാത ളിനാരങ്ങ രസത്തിന്റെയോ ഉറുമാമ്പഴരസത്തിന്റേയോ സ്ഥാനത്ത്‌ ശുക്തം ചേര്‍ത്തും തേനിന്റെ സ്ഥാനത്ത്‌ മീങ്കണ്ണി ശര്‍ക്കരചേര്‍ത്തും ഉണ്ടാക്കുന്ന രാഗം രുചിയേയും ദീപനശക്തിയേയും വര്‍ദ്ധിപ്പിക്കുന്നതാ കുന്നു. തോലും അണ്ടിയും കളഞ്ഞ മാങ്ങകൊണ്ടും കുരുകളഞ്ഞ നെല്ലിക്കകൊണ്ടും പ്രത്യേകം പ്രത്യേകം രാഗങ്ങളെ ഉണ്ടാക്കണം. ഇവയില്‍ കൊത്തമ്പലരി, സൌവര്‍ച്ചല ലവണം, ജീരകം, കുരുമുളക്‌ ഇവ യുടെ ചൂര്‍ണ്ണം ചേര്‍ക്കണം. ശര്‍ക്കരകൊണ്ടും മധുശുക്തംകൊണ്ടും വ്യക്തമായ അ¾രസവും മധുരര സവും വരുത്തുകയുംവേണം. ഇപ്രകാരമെല്ലാമുള്ള രാഗങ്ങള്‍ ചേര്‍ത്തുകഴിക്കുന്നതായ അന്നം വളരെ രുചിയുള്ളതായിരിക്കുകയും വേണ്ടതുപോലെ ദഹിക്കുകയും ചെയ്യുന്നതാകുന്നു.

രൂക്ഷാമ്‌ളേനാന്നപാനേ സോഷ്‌ണേന ശിശിരേണവാ വ്യായാമലംഘനാഭ്യാഞ്ച യുക്ത്യാജാഗരണേനച കാലയുക്തേന രൂക്ഷേണ സ്‌നാനേനോദ്വര്‍ത്തനേനച പ്രാണവര്‍ണ്ണ കരാണാഞ്ച പ്രഹര്‍ഷാണാഞ്ച സേവയാ സേവയാ വസനാനാഞ്ച ഗുരൂണാമഗുരോരപി. സകാമോഷ്‌ണ സുഖാംഗാനാമംഗനാനാഞ്ച സേവയാ സുഖശിക്ഷിത ഹസ്‌താനാം സ്‌ത്രീണാം സംവാഹനേനച മദാത്യയഃ കഫപ്രായഃ ശീഘ്രം സമുപശാമ്യതി. 67

ചൂടുള്ളതോ തണുത്തതോ ആയ രൂക്ഷത്വമുള്ളതും അ¾രസപ്രധാനമായിട്ടുള്ളതുമായ അന്നപാന ങ്ങളെകൊണ്ടും യുക്തിപൂര്‍വ്വമായ വ്യായാമം, ഉപവാസം, ഉറക്കൊഴിയല്‍ ഇവകൊണ്ടും യുക്തമായ സമയത്ത്‌ ചെയ്യുന്ന രൂക്ഷത്വമുള്ള സ്‌നാനംകൊണ്ടും മേല്‍തിരുമ്മല്‍കൊണ്ടും പ്രാണബലത്തേയും വര്‍ണ്ണപ്ര സാദത്തേയും ഉണ്ടാക്കുന്ന സന്തോഷപ്രദമായ.വകളുടെ ഉപയോഗംകൊണ്ടും തടിച്ച വസ്‌ത്ര ത്തിന്‍ഡറെ ഉപയോഗംകൊണ്ടും അകിലിന്റെ ലേപനംകൊണ്ടും കാമവികാരംകൊണ്ട്‌ ചൂടുള്ളതും സുഖപ്രദമായ അംഗങ്ങളോടു കൂടിയതുമായ സ്‌ത്രീകളുടെ ആലിംഗനംകൊണ്ടും അറിവുള്ള സ്‌ ത്രീകളുടെ കൈകൊണ്ട്‌ സുഖപ്രദമായ തലോടല്‍കൊണ്ടും കഫപ്രധാനമായ മദാത്യയം ക്ഷണത്തില്‍ ശമിക്കുന്നതാകുന്നു.

യദിദം കര്‍മ്മനിര്‍ദ്ദിഷ്‌ടം പൃഥക്‌ദോഷാല്‍ബണംപ്രതി സന്നിപാതേദശവിധേ തദ്വികല്‍പം ഭിഷഗ്വിദാ യശ്ചദോഷ വികല്‌പജ്ഞോയശ്ചൗഷധ വികല്‌പവില്‍ സസാദ്ധ്യാന്‍ സാധയേദ്‌ വ്യാധീന്‍ സാദ്ധ്യാസാദ്ധ്യ വിഭാഗവില്‍ 68

ഓരോ ദോഷങ്ങളും കോപിച്ചുണ്ടാകുന്ന മദാത്യയത്തിന്‌ പ്രത്യേകം പ്രത്യേകമായി യാതൊരു ചികിത്സ ഇവിടെ പറയപ്പെട്ടുവോ ആ ചികിത്സതന്നെ വിദ്വാനായ വൈദ്യന്‍ വ്യത്യാസപ്പെടുത്തി 10- വിധത്തിലുണ്ടാകുന്ന സന്നിപാത മദാത്യത്തിലും ചെയ്യേണ്ടതാകുന്നു. (മൂന്ന്‌ ദോഷങ്ങളും ഹീനാവ സ്ഥയില്‍, മദ്ധ്യാവസ്ഥയില്‍ 3, ആധിക്യാവസ്ഥയില്‍ 3, സമാവസ്ഥയില്‍ 1-ഇപ്രകാരമാണ്‌ 10- സാന്നിപാതിക മദാത്യയങ്ങള്‍.) വാതാദിദോഷഭേദങ്ങളേയും ഔഷധഭേദങ്ങളേയും സാദ്ധ്യാ സാദ്ധ്യതകളേയും യാതൊരു വൈദ്യന്‍ വേണ്ടതുപോലെ മനസ്സിലാക്കുന്നുവോ അങ്ങിനെയുള്ളതായ വൈദ്യന്‍ സാദ്ധ്യമായ മദാത്യരോഗങ്ങളെ ചികിത്സിച്ചു സാദ്ധ്യപ്രായമാക്കേണ്ടതാണ്‌.

വനാനിരമണീയാനി പത്മിന്യഃ സലിലാശയാഃ വിശദാന്യന്നപാനാനി സഹായാശ്ച പ്രഹര്‍ഷണാഃ മാല്യാനി ഗന്ധയോഗാശ്ച വാസാംസി വിവിധാനിച ഗന്ധര്‍വ്വശബ്‌ദാഃ കാന്താശ്ച ഗോഷ്‌ഠ്യശ്ച ഹൃദയപ്രിയാ സംകഷാഹാസ്യ ശീതാനാം വിശദാശ്ചൈവ യോജനാഃ പ്രയാശ്ചാഌമതാനാര്യോ നാശയന്തി മദാത്യയം. 69

സുന്ദരമായ വനങ്ങള്‍, നല്ല താമരകളേക്കൊണ്ട്‌ ശോഭിക്കുന്നതായ ജലാശയങ്ങള്‍, വിശദമായ അന്ന പാനങ്ങള്‍ സന്തോഷത്തെ ഉണ്ടാക്കുന്ന സഹായികള്‍, നല്ല പൂമാലകള്‍, ചന്ദനം മുതലായവകൊണ്ടുണ്ടാക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍, പലമാതിരി നിര്‍മ്മലവസ്‌ത്രങ്ങള്‍, നല്ല സംഗീതങ്ങള്‍, ഹൃദയപ്രിയമായ സഭ കള്‍, മാലിന്യമില്ലാത്ത കഥപറയല്‍, ഹാസ്യം, സംഗീതം ഇവകളില്‍ ചേരല്‍, പ്രിയമുള്ളതും യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതുമായ സാരികള്‍ ഇവയെല്ലാം മദാത്യയരോഗത്തെ നശിപ്പിക്കുന്നതാകുന്നു.

നക്ഷോഭ്യം ഹിമനോ മദ്യം ശരീരമവഹത്യച കുര്യാന്‍മദാത്യ.യം തസ്‌മാദേഷ്‌ടവ്യാ ഹര്‍ഷണീക്രിയഃ ആഭിഃ ക്രിയാഭിഃ സിദ്ധാഭിഃ ശമംയാതി മദാത്യയഃ നചേന്‍മദ്യക്രമം മുക്ത്വാക്ഷിരമസ്യ പ്രയോജയേല്‍. 70

മദ്യമാകട്ടെ മനസ്സിന്‌ ക്ഷോഭമുണ്ടാക്കാതേയും ശരീരത്തിന്‌ ആഘാതമുണ്ടാക്കാതേയും മദാ ത്യയത്തെ ഉണ്ടാക്കുന്നതല്ല. അതുകൊണ്ട്‌ മദാത്യയത്തില്‍ മനസ്സന്തോഷമുണ്ടാക്കുന്ന പ്രവര്‍ത്തികളെല്ലാം നല്ലതാകുന്നു. ഈ പറഞ്ഞ ഫലപ്രദമായ ചികിത്സകളേക്കൊണ്ട്‌ മദാത്യയം ശമിക്കുന്നില്ലെങ്കില്‍ മദ്യത്തിന്റെ ഉപയോഗക്രമം ഉപേക്ഷിച്ചിട്ട്‌ രോഗിയെ പാലിന്റെ ഉപയോഗക്രമം ശീലിപ്പിക്കണം.

ലംഘനൈഃ പാചനൈര്‍ദോഷ ശോധനൈഃ ശമനൈരപി വിമഗദ്യസ്യ കഫേക്ഷീണേജാതേ ദൗര്‍ബല്യലാഘവേ തസ്യമദ്യ വിദഗ്‌ദ്ധസ്യ വാതപിത്താധികസ്യച ഗ്രീഷ്‌മോപതപ്‌തസ്യ തരോര്‍യ്യഥാ വര്‍ഷംതഥാപയഃ പയസാവിഹതേരോഗേബലേ ജാതേനിവര്‍ത്തയേല്‍ ക്ഷീരപ്രയോഗംമദ്യഞ്ച ക്രമേണാല്‌പാല്‌പമാചരേല്‍. 71

മദ്യം ഉപേക്ഷിച്ച്‌ മദാത്യയരോഗിക്ക്‌ ലംഘനങ്ങളേക്കൊണ്ടും പാചനക്രിയകളേക്കൊണ്ടും വമ നവിരേചനാദിദോഷ ശോധകളേക്കൊണ്ടും ശമനചികില്‍സകളേക്കൊണ്ടും കഫം ക്ഷയിക്കുകയും ശരീരത്തിന്‌ ദുര്‍ബലതയും മെലിവും ഉണ്ടാവുകയും ചെയ്‌തിട്ടുള്ളതില്‍ മദ്യംകൊണ്ട്‌ ദഗ്‌ദ്ധപ്രാ യനായിട്ടുള്ളവഌം വാതപിത്താധിക്യമുള്ളവഌം പാല്‍ ഉപയോഗിക്കുന്നത്‌ ഗ്രീഷ്‌മഋതു വില്‍ തപിച്ചതുനില്‌ക്കുന്ന വൃകസ്‌ഷത്തിന്‌ വര്‍ഷം എപ്രകാരമാണേ അപ്രകാരം സുഖപ്രദമായി രിക്കും. പാലിന്റെ ഉപയോഗംകൊണ്ട്‌ മദാത്യയം ശമിക്കുകയും ബലം വീണ്ടുകിട്ടുകയും ചെയ്‌താല്‍ പാലിന്റെ ഉപയോഗം ക്രമത്തില്‍ നിര്‍ത്തുകയും ക്രമേണ മദ്യംതന്നെ അല്‌പാല്‌പമായി ഉപയോഗിക്കു കയും വേണം.

വിച്ഛിന്നമദ്യഃ സഹസായോ അതിമദ്യം നിഷേവതേ ധ്വംസോവിക്ഷേപകശ്ചൈവരോഗസ്‌തസ്യോപജായതേ വ്യാധ്യുപക്ഷീണദേഹസ്യ ദുശ്ചികില്‍സ്യതമൗഹിതൗ തയോര്‍ലിംഗം ചികില്‍സാച യഥാവദുപദേക്ഷ്യതേ. 72

മദ്യംഉപേക്ഷിക്കപ്പെട്ട യാതൊരുവന്‍ പെട്ടെന്ന്‌ കൂടുതലായിമദ്യം ഉപയോഗിക്കുന്നതായാല്‍ അവന്‌ ധ്വംസകമേന്നും വിക്ഷേപകമെന്നുമുള്ളരോഗങ്ങള്‍ ഉണ്ടാകുന്നതാകുന്നു. എന്നാല്‍ മദാത്യയരോഗം കൊണ്ട്‌ ദേഹംക്ഷീണിച്ചവന്‌ ഈരണ്ടു രോഗങ്ങളും ഏററവുംദുശ്ചികില്‍സ്യമായിരിക്കുകയും ചെയ്യും. ധ്വംസകത്തിന്റേയും വിക്ഷേപകത്തിന്റേയുംലക്ഷണങ്ങളുംചികില്‍സയുംവിധിപ്രകാരംഉപദേശിച്ചുത രാം.

ശ്ലേഷ്‌മപ്രസേകഃ കണ്‌ഠാസ്യശോഷഃ ശബ്‌ദാ സഹിഷ്‌ണുതാ മോഹസ്‌തന്ദ്രാതിയോഗാശ്ചജ്ഞേയം ധ്വംസകലക്ഷണം ഹൃല്‍കണ്‌ഠഃ രോഗഃ സമ്മോഹഃ ഛര്‍ദ്ദിരംഗരുജാജ്വരം തൃഷ്‌ണാകാസഃ ശിരഃ ശൂലമേതദ്‌ വിക്ഷേപ ലക്ഷറണം. 73

കഫം തുപ്പുക, കണ്‌ഠവും വായുവും വരളുക ശബ്‌ദം കേള്‍ക്കുന്നതില്‍ അസഹനീയത്‌, ബുദ്ധമബ്രമം കൂടുതലായ മടി, ഇവ ധ്വംസക ലക്ഷണങ്ങളാകുന്നു. ഹൃദ്രാഗം, കണ്‌ഠരോഗം, ബോധക്ഷയം, ഛര്‍ദ്ദി, അംഗങ്ങളില്‍വേദന, ജ്വരം, ദാഹം, കാസം, തലവേദന ഇവ വിക്ഷേപ രോഗങ്ങളാകുന്നു.

തയോഃ കര്‍മ്മതദേവേഷ്‌ടം വാതികേയന്‍മദാത്യയേ തൗഹിപ്രക്ഷിണ ദേഹസ്യജയേതാം ദുര്‍ബലസ്യവൈ വസ്‌തയഃ സര്‍പ്പിഷഃ പാനംപ്രയോഗാഃ ക്ഷീരസര്‍പ്പിഷോ അഭ്യംഗോല്‍സാദന സ്‌നാനാന്യന്നപാനശ്ചല്‍ വാതഌല്‍ ധ്വംസകോ വികേഷ്‌പശ്ചൈവ കര്‍മ്മാനൈ ശാമ്യതഃ. 74

വാതിക മദാത്യയത്തില്‍ യാതൊരു ചികില്‍സ പറയപ്പെട്ടുവോ ആ ചികില്‍സതന്നെ ധ്വംസക വിക്ഷേപങ്ങള്‍ക്കും നല്ലതാകുന്നു. കാരണം ഇത്‌ രണ്ടും ശരീരം ക്ഷീണിച്ചവഌം ദുര്‍ബലഌം ഉണ്ടാകുന്നതായതുകൊണ്ട്‌ വാതത്തെ ശമിപ്പിക്കുന്നതായ. വസ്‌തിപ്രയോഗങ്ങള്‍, സ്‌നേഹപാനം, പാലും നെയ്യും ഉപയോഗി ക്കല്‍, എണ്ണതേച്ചു തിരുമ്മിക്കൊണ്ടുള്ള കളി, വാതത്തെ ശമിപ്പിക്കുന്നതായ അന്നപാനങ്ങള്‍ എന്നീ ചികില്‍സക ളേക്കൊണ്ട്‌ ധ്വംസവും വിക്ഷേപവും ശമിക്കുന്നതാകുന്നു.

യുക്തമദ്യസ്യ മദ്യോത്ഥോ നവ്യാധിരുപജായതേ നിവൃത്തഃ സര്‍വ്വമദ്യേഭ്യോനരോയഃ സ്യാജ്ജിതേന്ദിയഃ ശാരീരമാനസൈര്‍ധീമാന്‍ വികാരൈര്‍ന സയുജ്യതേ. 75

വിഹിതമായ വിധത്തില്‍ മദ്യം കുടിക്കുന്നവന്‌ മദ്യപാനം നിമിത്തമുണ്ടാകുന്ന രോഗങ്ങളൊന്നും ഉണ്ടാകുന്നതല്ല. സന്തോഷ സന്താപങ്ങളില്ലാത്തഗ ശാന്തനായ ഏതൊരു മഌഷ്യന്‍ എല്ലാവിധ മദ്യപാനങ്ങ ളില്‍ നിന്നും വിരമിക്കുന്നുവോ ആ ബുദ്ധിമാന്‍ മദ്യങ്ങളേക്കൊണ്ടുണ്ടാകുന്ന ശാരീരികവും മാന സികവുമായ രോഗങ്ങളോടുകൂടിയവനായിത്തീരുന്നതല്ല.

യല്‍പ്രഭാവോ ഭഗവതീ സുരാപേയയഥാചസാ യദ്ദ്രവ്യായസ്യയാ ചേഷ്‌ഠായാഗഞ്ചാപേക്ഷതേയഥാ യഥാമദയതേയൈശ്ച ഗുണൈര്‍യുക്താ മഹാഗുണാ യോമദോ മദഭേദാശ്ചയോത്രയഃ സ്വസ്വലക്ഷണാഃ യേചമദ്യകൃതാ ദോഷാഗുണായേച മദാത്മകാഃ യചത്‌ചത്രിവിധമാപാനം യഥാസത്വഞ്ച ലക്ഷണം യേ സഹായഃ സുഖാഃ പാനേ വിരജ്യ പ്രമദാ നരാഃ മദാത്യയസ്യയോഹേതുര്‍ ലക്ഷണഞ്ച യഥായഥം മദ്യംമദ്യോത്ഥിതാന്‍ രോഗ്‌ ഹന്തിയശ്ച ക്രിയാക്രമഃ സര്‍വ്വം തദുക്തമഖിലം മദാത്യയ ചികില്‍സിതേ. 76

മദ്യംകൊണ്ട്‌ ദുര്‍ഗ്ഗ മുതലായവര്‍ക്കുണ്ടായ പ്രഭാവങ്ങളേയും എപ്രകാരമാണ്‌ മദ്യം ഉപയോഗി ക്കേണ്ടതെന്നും ഏതെല്ലാം ദ്രവ്യങ്ങളോടുചേര്‍ത്തു മദ്യം ഉപയോഗിക്കണമെന്നും ഏതിനെല്ലാമാണ്‌ മദ്യം ഹിതമെന്നും എപ്രകാരമാണ്‌ മദത്തെ ഉണ്ടാക്കുന്നതെന്നും മഹാഗുണങ്ങളോടുകൂടിയ മദ്യം ഏതെല്ലാം ഗുണങ്ങളെ ചെയ്യുന്നു എന്നും മദത്തിന്റെ ലക്ഷണങ്ങള്‍, മദത്തിന്റെ മൂന്ന്‌ ഭേദങ്ങള്‍, മൂന്നു ഭേദങ്ങ ളുടെ സ്വന്തം ലക്ഷണങ്ങള്‍ ഇവയും മദ്യപാനംകൊണ്ടുണ്ടാകുന്ന ദോഷങ്ങളും, മദ്യംകൊണ്ടുണ്ടാകുന്ന ഗുണങ്ങളും മൂന്നുവിധത്തിലുള്ള മദ്യപാന സഭകളേയും മദ്യപാനിയുടെ മനോഗുണത്തിന്നഌസ രിച്ചുള്ള ലക്ഷണങ്ങളേയും മദ്യപാനത്തില്‍ സഹായിക്കേണ്ടുന്ന സുഖപ്രദമായ സഹായികളെ സംബന്ധി ച്ചതും ക്ഷണത്തില്‍ മദമുണ്ടാകുന്നവരെ സംബന്ധിച്ചും മദാത്യയത്തിന്റെ കാരണങ്ങലും ലക്ഷണങ്ങളും മദ്യംകൊണ്ട്‌ മദ്യജന്യമായ രോഗങ്ങളെ എങ്ങിനെ ശമിപ്പിക്കുന്നു എന്നും മദാത്യയത്തിന്റെ ചികില്‍സാ ക്രമങ്ങളേയും എല്ലാംതന്നെ ഈ മദാത്യ ചികില്‍സിതത്തില്‍ പൂര്‍ണ്ണമായി പറയപ്പെട്ടിരിക്കുന്നു.

അഥാതോ യജ്ജഃ പുരുഷീയമദ്ധ്യായം വ്യാഖ്യാസ്യാമ. ഇതിഹസ്‌മാഹ ഭഗവാനാത്രയഃ 1

ഇനി യജ്ജഃ പുരുഷീയം എന്ന അദ്ധ്യായത്തെ ആത്രയഭഗവാന്‍ ഉപദേശിച്ചതു പ്രകാരം തന്നെ അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നുണ്ട്‌.

പരാപ്രത്യക്ഷ ധര്‍മ്മാണം ഭഗവന്തം പൂനര്‍വ്വസം ഉപാസതാം മഹര്‍ഷീണാം പ്രാദൂരാസീദിയം കഥാ. 2 ആത്മേന്ദ്രിയമനോര്‍ത്ഥാനാം ടോയം പുരുരഷ സംജ്ഞകഃ രാശിസരസ്യാമയാനാഞ്ച പ്രാഗുല്‍പത്തി വിനിശ്ചയേ. 3

പണ്ട്‌ തപപ്രഭാവം കൊണ്ട്‌ ധര്‍മ്മങ്ങളെ പ്രത്യക്ഷത്തില്‍ കണ്ടറിഞ്ഞ ആത്രയ ഭഗവാന്റെ സന്നിധിയില്‍ ഒത്തു ചേര്‍ന്നിരുന്ന മഹര്‍ഷിമാര്‍ ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, ശബ്‌ദസ്‌പര്‍ശാദി ഇന്ദ്രിയാര്‍ത്ഥങ്ങള്‍ എന്നിവ യെല്ലാം കൂടി ചേര്‍ന്ന പുരുഷന്‍ എന്നിവയെ സംബന്ധിച്ചും അവഌണ്ടാകുന്ന രോഗങ്ങളുടെ പൂര്‍വ്വോല്‌പ ത്തിയെ സംബന്ധിച്ചും തീരുമാനിക്കുന്നതില്‍ ഇപ്രകാരമുള്ള വാദപ്രതിവാദം നടക്കുകയുണ്ടാ യി.

തദന്തരം കാശിപതിര്‍ വാമകോ വാക്യമര്‍ത്ഥവില്‍ വ്യാജഹാരര്‍ഷീ സമിതിമഭിഷ്‌ടുത്യാഭിവാദ്യച. 4 കിംഌഭോഃ പുരുഷോ യജ്ജസ്‌തജ്ജാ സ്‌തസ്യാമയാഃ സ്‌മതാഃ ന വേത്യുക്തേ നരേന്ദ്രണ പ്രാവാ ചര്‍ഷീന്‍ പുനര്‍വസും. 5 സര്‍വ്വ ഏവാമിതജ്ഞാന വിജ്ഞാനച്ഛിന്ന സംശയാഃ ഭവന്തശ്‌ഛേത്തു മര്‍ഹന്തി കാശിരാജസ്യ സംശയം. 6

ആ അവസരത്തില്‍ കാശിരാജാവായ അര്‍ത്ഥവില്‍ എന്ന മാമകന്‍ ഋഷി സമൂഹത്തെ സ്‌തുതിച്ചു വന്ദിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു. അല്ലയോ ഋഷിമാരെ പുരുഷന്‍ ഏതില്‍ നിന്നുണ്ടായോ അതില്‍ നിന്ന്‌ തന്നെയാണ്‌ അവന്ന്‌ രോഗങ്ങളുണാകുന്നതെന്ന്‌ മനസ്സിലാക്കണോ? അഥവാ അങ്ങനെയല്ലെന്ന്‌ മനസ്സിലാക്കണോ? എന്ന്‌ കാശി രാജാവ്‌ പറഞ്ഞപ്പോള്‍ മറ്റ്‌ ഋഷിമാരെനോക്കി പുനര്‍വ്വസു പറഞ്ഞു. നിങ്ങളെല്ലാവരും അമിത മായ ജ്ഞാനവിജ്ഞാനത്താല്‍ സംശയം തീര്‍ന്നവരാകയാല്‍ കാശിരാജാവിന്റെ സംശയം തീര്‍ത്തുകൊടു ക്കുവാന്‍ അര്‍ഹതപ്പെട്ടവരാകുന്നു.

പാരിക്ഷിസ്‌തല്‍ പരീക്ഷ്യാഗ്ര മൗല്‍ഗല്യോ വാക്യമബ്രവീല്‍ ആത്മജഃ പുരുഷോ രോഗാഷ്‌ചാത്മജഃ കാരണംഹിസാഃ 7 സ ചിനോത്യുപഭുക്തേച കര്‍മ്മ കര്‍മ്മഫലാനിച സ ഹിഋതേചേതനാധാതോഃ പ്രവൃത്തി സുഖഃ ദുഃഖയോ. 8

ആത്രയന്‍ പറഞ്ഞതിനെ വിചിന്തനം ചെയ്‌തിട്ട്‌ കൂട്ടത്തില്‍ നിന്ന്‌ ആദ്യം മൗല്‍ഗല്യ കുലജാതനായ പരീക്ഷി എന്ന ഋഷി ഇപ്രകാരം പറഞ്ഞു. പുരുഷന്‍ ആത്മജന്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ ഇതിനെല്ലാം കാരണം അവന്‍ (ആത്മാവ്‌) ആകുന്നു. അവന്‍ കര്‍മ്മം ചെയ്യുകയും കര്‍മ്മഫലങ്ങളെ ഭുജിക്കുകയും ചെയ്യുന്നു. ചേത നാധാതുവിനെ (ആത്മാവിനെ) കൂടാതെ സുഖത്തിന്റേയും ദുഃഖത്തിന്റേയും പ്രവൃത്തി ഉണ്ടാകുന്നത ല്ല. അതായത്‌ ആരോഗ്യവും രോഗവും ഉണ്ടാകുന്നതായ പ്രവൃത്തി ഉണ്ടാകുന്നതല്ലെന്നര്‍ത്ഥം.

ശരലോമാതുനേത്യാഹ ന ഹ്യാത്മാത്മാന മാത്മനാ യോദയേദ്‌ വ്യാധിഭിര്‍ ദുഃഖൈര്‍ ദുഃഖദ്വേഷീ കദാചന. 9 രജസ്‌തമോഭ്യാന്തുമനഃ പരീതം സത്വസംജ്ഞകം ശരീരസ്യ സമുല്‍പത്തൗ വികാരാണാഞ്ച കാരണം. 10

പാരീക്ഷീ പറഞ്ഞതു കേട്ടിട്ട്‌ ശരലോമാവാകട്ടെ അത്‌ ശരിയല്ലെന്ന്‌ പറഞ്ഞു. കാരണം ദുഃഖദ്വേഷി യായ ആത്മാവ്‌ സ്വയം ദുഃഖത്തെ ഉണ്ടാക്കുന്നതായ രോഗത്തോട്‌ ആത്മാവിനെ ഒരിക്കലും ചേര്‍ക്കുന്നതല്ല എന്നാല്‍ രജോഗുണത്തോടും തമോഗുണത്തോടും കൂടിചേര്‍ന്ന സത്വഗുണസംജ്ഞകമായ മനസ്സാണ്‌ ശരീര ത്തിന്റേയും രോഗങ്ങളുടേയും ഉല്‍പത്തിക്ക്‌ കാരണം.

വാര്യേവിദസ്‌തുനേത്യാഹ നഹ്യേകം കാരണം മനഃ നര്‍ത്തേ ശരീരം ശാരീരാ രോഗാ ന മനസസ്ഥിതി. 11 രസജാനിതു ഭ്രതാനി വ്യാധയശ്ച പൃഥഗ്വിധാഃ ആപോഹിരസവത്യസ്‌താഃ സ്‌മൃതാ നിര്‍വൃത്തിഹേതവഃ. 12

ശരലോമാവ്‌ പറഞ്ഞതുകേട്ടിട്ട്‌ വാര്യോവിദനാകട്ടെ അത്‌ ശരിയല്ലെന്ന്‌ പറഞ്ഞു മനസ്സൊന്നു മാത്രമല്ല രോഗോല്‌പത്തിക്ക്‌ കാരണം. ശരീരത്തെ കൂടാതെ ശാരീരികമായ രോഗത്തിന്റെ സ്ഥിതിയോ മനസ്സിന്റെ സ്ഥിതിയോ ഉണ്ടാകുന്നതല്ല. ജീവികളും അവര്‍ക്കുണ്ടാകുന്ന നാനാവിധ രോഗങ്ങളും രസജ ന്യമാകുന്നു. (അതായത്‌ മാതാപിതാക്കന്മാരുടെ ആഹാരജന്യമായ രസസംഭൂത ശൂക്ലശോ ണിതം വഴിയായും ഗര്‍ഭിണിയുടെ ആഹാരജന്യമായ രസംവഴിയായും ജീവികളും അവരുടെ രോഗങ്ങളും ഉണ്ടാകുന്നു എന്നര്‍ത്ഥം.) എന്നാല്‍ വെള്ളം പാഞ്ചഭൗതീതമായ രസസംബന്ധിയാകുന്നു. ആ വെള്ളെ രോഗങ്ങളുടെ ശമനത്തിന്നും ഉത്ഭവത്തിന്നും കാരണമാണെന്നറയണം.

ഹിരണ്യാക്ഷസ്‌തു നേത്യാഹ നംഹ്യാല്‍മാരസജഃ സ്‌മൃതഃ നാതീന്ദ്രിയം മനഃ സന്തിരോഗാഃ ശബ്‌ദാദിജസ്‌തഥാഃ 13 ഷള്‍ധാതുജസ്‌തു പുരുഷാരോഗൗഃ ഷള്‍ധാതുജസ്‌തഥാ രാശിഃ ഷള്‍ധാതുജോ ഹ്യേഷസാംഖ്യൈരാദ്യൈഃ പ്രകീര്‍ത്തിതഃ 14

വാര്‍യ്യോവിദന്‍ പറഞ്ഞത്‌ കേട്ടിട്ട്‌ ഹിരണ്യാക്ഷനാകട്ടെ അത്‌ ശരിയല്ലെന്ന്‌ പറഞ്ഞു. കാരണം രസജ ന്യമല്ല. അതീന്ദ്രിയവും (ഇന്ദ്രിയ ഗോചരമല്ലാത്തതും) മനസ്സും രസജന്യമല്ല. അങ്ങിനെയാ ണെങ്കില്‍ രോഗങ്ങള്‍ ശബ്‌ദാദിജന്യമായിരിക്കണം. എന്നാല്‍ പുരുഷന്‍ പഞ്ചമഹാഭൂതവും ആത്മാവും കൂടിച്ചേര്‍ന്നതുമായ ഷള്‍ധാതു സമൂഹദന്യമായ ഈ പുരുഷനെ സംബന്ധിച്ച്‌ പൂര്‍വ്വാചാര്യന്മാരായ സാംഖ്യകാരന്മാരാല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

തഥബ്രുവാണം കുശികമാഹ തന്നേതിശൗനകം കസ്‌മാന്‍മാതാ പിതൃഭ്യാം ഹി വിനാഷര്‍ ധാതുജോഭവേള്‍. 15 പുരുഷ പുരുഷാദാ ഗൗര്‍ഗോരശ്വാദശ്വഃ പുജായതേ പൈത്രാമേഹാദയശ്ചോക്താ രോഗാസ്‌താവത്ര കാരണം. 16

അപ്രകാരം കശികന്‍ (ഹിരണ്യാക്ഷന്‍) പറഞ്ഞത്‌ കേട്ടിട്ട്‌ അങ്ങിനെയല്ലെന്നായി ശൗനകന്‍. കാരണം മാതാപിതാക്കന്മാരെ കൂടാതെ ഷള്‍ധാതുജന്യമായ സ്ഥൂല പുരുഷന്‍ എങ്ങിനെയുണ്ടാകും?. കൂടാതെ മഌഷ്യനില്‍ നിന്ന്‌ മഌഷ്യന്‍ പശുവില്‍നിന്ന്‌ പശു കുതിരയില്‍ കുതിര എന്നീ ക്രമത്തിലെ ഉണ്ടാകു ന്നുള്ളു. മാത്രമല്ല പൈതൃകമായി പ്രമേഹം, കുഷ്‌ഠം മുതലായ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു അതുകൊണ്ട്‌ രോഗങ്ങള്‍ ഉണ്ടാകുവാഌള്ള കാരണം മാതാപിതാക്കന്മാരാകുന്നു.

ഭദ്രകാപ്യസ്‌തു നേത്യാഹ ന ഹ്യന്ധോന്ധാ പ്രജായതേ മാതാപിത്രാരപിച പ്രാഗുല്‌പത്തിര്‍ന്ന ജായതേ 17 കര്‍മ്മജസ്‌തുമതോ ജന്തു കര്‍മ്മജാസ്‌തസ്യ ചാമയാഃ ന ഹൃതേ കര്‍മ്മാണ ജന്മരോഗണാം പുരുഷസ്യ വാഃ 18

ശൗനകന്‍ പറഞ്ഞത്‌ കേട്ടിട്ട്‌ ഭദ്രകാപ്യനാകട്ടെ അത്‌ ശരിയല്ലെന്ന്‌ പറഞ്ഞു. കാരണം മാതാപിതാക്ക ന്മാരില്‍ നിന്നാണ്‌ ജന്മവും രോഗങ്ങളും ഉണ്ടാകുന്നതെങ്കില്‍ എന്തുകൊണ്ട്‌ അന്ധന്‌ അന്ധപ്രജ ഉണ്ടാകു ന്നില്ല.? മാത്രമല്ല മാതാപിതാക്കന്മാരുടെ പൂര്‍വ്വോല്‍പത്തി എവിടെനിന്നാണ്‌ തുടങ്ങിയതെന്നും നിശ്ചയമില്ല. അതുകൊണ്ട്‌ ജീവികള്‍ ജനിക്കുന്നത്‌ കര്‍മ്മഫലത്തിന്നഌസരിച്ചാകുന്നു. അവഌ ണ്ടാകുന്ന രോഗങ്ങളും, കര്‍മ്മജന്യമാകുന്നു. കര്‍മ്മം കൂടാതം രോഗങ്ങളും പുരുഷഌം ഉണ്ടാകുന്ന തല്ല.

ഭരദ്വാജസ്‌തു നേത്യാഹ കര്‍ത്താപൂര്‍വ്വം ഹി കര്‍മ്മണഃ ദൃഷ്‌ടം ന ചാകൃതം കര്‍മ്മയസസ്യാല്‍ പുരുഷഃ ഫലം 19 ഭാവഹേതുഃ സ്വഭാവസ്‌തു വ്യാധീവാം പുരുഷസ്യച. ഖാദ്രവ ചലോഷ്‌ണത്വം തേജോന്‌താനാം യഥൈവഹി. 20

ഭദ്രകാപ്യന്‍ പറഞ്ഞത്‌ കേട്ടിട്ട്‌ ഭരദ്വാജനകട്ടെ അത്‌ ശരിയല്ലെന്ന്‌ പറഞ്ഞു. കാരണം കര്‍മ്മത്തിന്ന്‌ മുമ്പ്‌ അതിന്നൊര്‌ കര്‍ത്താവ്‌ വേണം. കര്‍ത്താവ്‌ ഒന്നും ചെയ്യാതിരുന്നാല്‍ കര്‍മ്മം കാണുന്നതല്ല. അങ്ങിനെ യുള്ള കര്‍മ്മഫലമാണ്‌ പുരുഷന്‍. ആ ഷള്‍ധാതുജന്യ പുരുഷന്റേയും രോഗങ്ങളുടെയും ജന്മകാരണം സ്വഭാവമാകുന്നു. അത്‌ എപ്രകാരമെന്നാല്‍ ഖരം, ദ്രവം, ചല, ഉഷ്‌ണം എന്നിവ ഭൂമി, വെള്ളം, വായു, അഗ്നി എന്നിവയുടെ സ്വഭാവമെന്നപോലയാകുന്നു.

കങ്കായനസ്‌തു നേത്യാഹനഹ്യാരംഭേ ഫലംഭവേല്‍ ഭവേല്‍ സ്വഭാവോല്‍ ഭാവാനാമസിദ്ധസ്സിദ്ധിരേവച 21 സ്രഷ്‌ടാത്വമിത സങ്കല്‍പോ ബ്രഹ്മാപത്യം പ്രജാപതി ചേതനാ ചേതനസ്യാസ ജഗതഃ സുഖഃ ദുഖയോഃ 22

ഭരദ്വാജന്‍ പറഞ്ഞത്‌ കേട്ടിട്ട്‌ കാങ്കായനനാകട്ടെ അത്‌ ശരിയല്ലെന്നു പറഞ്ഞു. കാരണം സ്വഭാവം നിമിത്തമാണ്‌ ഭാവങ്ങള്‍ക്കും (വികാര ശരീരാദികള്‍ക്കും) ശുഭാ ശുഭങ്ങള്‍ക്കും സിദ്ധിയും അസിദ്ധിയും ഉണ്ടാകുന്നതെങ്കില്‍ കൃഷി, വാണിജ്യം, യജ്ഞം മുതലായ കര്‍മ്മങ്ങള്‍ക്ക്‌ ഫലസിദ്ധിയില്ലെന്ന്‌ വരും. അപ്പോള്‍ സ്വഭാവജ്യമാണ്‌. പുരുഷഌം സ്വഭാവജന്യമാണ്‌ രോഗവും എന്ന്‌ പറയുന്നത്‌ ശരിയ ല്ലെന്നര്‍ത്ഥം. എന്നാല്‍ ചേതനവും അചേതനവുമായ ഈ ജഗത്തിന്റെയും സുഖദുഃഖങ്ങളുടെയും സ്രഷ്‌ടാവ്‌ അപരിമിത സങ്കല്‍പത്തോടു കൂടിയ ബ്രഹ്മാവിന്റെ പുത്രനായ പ്രജാപതിയാകുന്നു.

തന്നേതി ഭിക്ഷുരാത്രയഃ നഹ്യപത്യപ്രജാപതിഃ പ്രജാഹിതൈഷീ സതതംദുഃഖൈര്‍യുജ്യാദസാധൂവല്‍ 23 കാലജസ്‌ത്വേവ പുരുഷഃ കാലജാസ്‌തസ്യചാമയഃ ജഗല്‍കാലവശം സര്‍വ്വംകാലഃ സര്‍വ്വത്രകാരണം. 24

കാങ്കായനന്‍ പറഞ്ഞത്‌ കേട്ടിട്ട്‌ അത്രയ ഭിക്ഷുവാകട്ടെ അത്‌ ശരിയല്ലെന്ന്‌ പറഞ്ഞു. പ്രജകളുടെ ഹിതത്തെ ആഗ്രഹിക്കുന്നതായ പ്രജാപതി ദുജ്ജനങ്ങളെപ്പോലെ തന്റെ പ്രജകളെ എപ്പോഴും ദുഃഖിപ്പിക്കുന്ന തല്ല. അതുകൊണ്ട്‌ പുരുഷന്‍ കാലജന്യമാകുന്നു. അവഌണ്ടാകുന്ന രോഗങ്ങളും കാലജന്യമാ ണ്‌. ജഗത്തെല്ലാം കാലത്തിനധീനമാണ്‌ കാലമാണ്‌ എല്ലാറ്റിഌം കാരണം.

തഥര്‍ഷീണാം വിവാദതാമുവാചൈദം പുനര്‍വസുഃ മൈവംവോചത തത്വംഹിദുഷ്‌പ്രാപം പക്ഷസംശ്രയാല്‍ 25 വാദാന്‍ സംപ്രതിവാദാന്‍ ഹി വദന്തോനിശ്ചിതാനിവ പക്ഷാന്തം നൈവഗച്ഛന്തി തിലപീഡകവദ്‌ഗതൗ 26 മുക്തൈവും വാദസംഘട്ട മദ്ധ്യാല്‍മഌചിന്ത്യതാം നാവിധൂതതമഃ സ്‌കന്ധോജ്ഞയേജ്ഞാനം പ്രവര്‍ത്തതേ 27

ഇപ്രകാരം തര്‍ക്കിക്കുന്ന ഋഷിമാരോട്‌ പുനര്‍വ്വസു പറഞ്ഞു നിങ്ങള്‍ ഇപ്രകാരം വാതപ്രതിവാദം നടത്തേ ണ്ടതില്ല. കാരണം ഓരോരുത്തരുടേയും അഭിപ്രായമെടുത്താല്‍ യഥാര്‍ത്ഥ തത്വത്തിലെത്തുവാന്‍ പ്രയാ സമായിരിക്കും. എതിര്‍വാദത്തെ ലക്ഷ്യംവെച്ചു വാദിക്കുന്നവര്‍ ഒരു നിശ്ചിത അഭിപ്രായത്തിലെത്താതെ എള്ളാട്ടുന്ന ചക്കില്‍ പെട്ടവനെപ്പോലെ വട്ടം തിരിഞ്ഞുപോകും. അതുകൊണ്ട്‌ ഇപ്രകാരമുള്ള വാതസംഘ ട്ടനങ്ങളെല്ലാം വിട്ടു യഥാര്‍ത്ഥ തത്വമെന്താണെന്ന്‌ ചിന്തിക്കുകയാണ്‌ വേണ്ടത്‌. പരപക്ഷത്തെ ഖണ്‌ഡിക്കുകയും സ്വപക്ഷത്തെ സ്ഥാപിക്കുകയും ചെയ്യുന്നതായ അജ്ഞാനാന്ധകാരം വിടാതെ അറിയേണ്ട വിഷയത്തിലുള്ള അറിവ്‌ ഉണ്ടാകുന്നതല്ല.

യേഷാമേവഹി ഭാഗാനാം സമ്പല്‍സ ജനായല്‍നരം തേഷാമേവ വിപദ്‌ വ്യാധീന്‍ വിവിധാന്‍ സമൂദിരയേല്‍ 28

എന്നാല്‍ മേല്‍പറഞ്ഞ ആത്മാവ്‌, മനസ്സ്‌, രസം, ഷഡ്‌ധാതു, മാതാപിതാക്കന്മാര്‍, കര്‍മ്മം, സ്വഭാവം, ബ്രഹ്മാ വ്‌, കാലം മുതലായ ഭാവങ്ങള്‍ക്ക്‌ സമ്പന്നത ഉണ്ടായാല്‍ ഉത്തമഗുണമുള്ളതായ മഌഷ്യനെ ജനിപ്പിക്കും. അവയ്‌ക്ക്‌ തന്നെ വിപത്തുമുണ്ടായാല്‍ പലവിധത്തിലുള്ള രോഗങ്ങളെ ഉണ്ടാക്കുകയും ചെയ്യും, എന്ന്‌ ആ ത്രയന്‍ പറഞ്ഞു.

തഥാത്രയസ്യ ഭഗവതോ വചനമശനിശമ്യ പുനരേവ വാമകഃ കാശി പതിരുവാച ഭവന്തമാത്രയം - ഭഗവാന്‍ ! സമ്പന്നനിമിത്തജസ്യ പുരുഷസ്യ വിപന്നമിത്തജാനാം ച രോഗാണാം കിമഭിവൃദ്ധികാരണമിതി. 29

ആത്രയ ഭഗവാന്റെ വാക്ക്‌ കേട്ടിട്ട്‌ കാശിരാജാവായ വാമകന്‍ വീണ്ടും ആത്രയ ഭഗവാനോട്‌ ചോദിച്ചു - അല്ലയോ ഭഗവാനെ! ഉത്തമഗുണ നിമിത്തജന്യമായ പുരുഷന്റെ അഭിവൃദ്ധിക്കും വിഗുണനിമിത്ത ജന്യമായ രോഗങ്ങളുടെ അഭിവൃദ്ധിക്കും കാരണമെന്താകുന്നു?

തമുവാച ഭഗവാനാത്രയഃ - ഹിതാഹാരോപയോഗ ഏക ഏവ പുരു ഷസ്യാഭിവൃദ്ധികരോ ഭവതി അഹിതാഹാരോപയോഗഃ പുനര്‍വ്യാധീനാം നിമിത്തമിതി. 30

ആത്രയ ഭഗവാന്‍ വാമകനോട്‌ പറഞ്ഞു - ഹിതമായ ആഹാരത്തിന്റെ ഉപയോഗം ഒന്നുമാത്രമാണ്‌ പുരുഷന്റെ അഭിവൃദ്ധിയെ (വളര്‍ച്ചയെ) ഉണ്ടാക്കുന്നത്‌. പിന്നെ അഹിതമായ ആഹാരത്തിന്റെ ഉപയോഗം രോഗങ്ങളുടെ വൃദ്ധിക്കും കാരണമായിത്തീരുന്നു.

ഏവം വാദിനം ഭഗവന്തമാത്രയ മഗ്നിവേശ ഉവാച-കഥമിഹ, ഭഗവന്‍ ! ഹിതാഹിതാ നാമാഹാരജാതാനാം ലക്ഷണമനപവാദ മഭിജാനാ നാം, ഹിതസമാഖ്യാതാനാം ചൈവഹ്യാഹാര ജാതാനാമഹിത സമാഖ്യാതാനാം ച മാത്രാ കാലക്രിയാഭൂമി ദേഹദോഷാവസ്ഥാന്തമേഷ്‌ഠ വിപരീതകാരിത്വ മുപഭാമഹേ ഇതി. 31

ഇപ്രകാരം പറഞ്ഞ ആത്രയ ഭഗവാനോട്‌ അഗ്നിവേശന്‍ പറഞ്ഞു - അല്ലയോ ഭഗവാനേ ! ഹിതവും അഹിത വുമായ ആഹാര പദാര്‍ത്ഥങ്ങളുടെ ശരിയായ ലക്ഷണം ഞങ്ങള്‍ എങ്ങനെയാണറിയേണ്ടത്‌. മാത്രമല്ല ഹിത മെന്നും അഹിതമെന്നും പറയുന്നതായ ആഹാരപദാര്‍ത്ഥങ്ങളുടെ മാത്ര, കാലം, ക്രിയ (സംസ്‌ക്കാ രവും സംയോഗവും) ഭ്രൂമി (രോഗിയും ദേശവും), ദേഹം, വാതാദിദോഷം എന്നിത്യാദി അവസ്ഥാ വ്യത്യാസങ്ങളില്‍ വിപരീതത്തെ ഉണ്ടാക്കുന്നത്‌ അറിയേണ്ടതെങ്ങിനെയാണ്‌?.

തമുവാച ഭഗവാനാത്രയഃ - യഥാഹാര ജാതമഗ്നിവേശ !സമാംശ്ചൈവ ശരീരധാധുന്‍ പ്രകൃതൗസ്ഥാപയതി വിഷമാംശ്ച സമീകരോതീത്യേ തദ്ധിതം വിദ്ധി,വിപരീത മഹികമിതിഃ ഏതദ്ധിത ലക്ഷമമനപവാദം ഭവന്തി. 32

ആത്രയ ഭഗവാന്‍ അഗ്നിവേശനോട്‌ പരഞ്ഞു - അല്ലയോ അഗ്നിവേശ ! നാതൊരാഹാര പദാര്‍ത്ഥം സമാവസ്ഥ യില്‍ സ്ഥിതി ചെയ്യുന്ന ശരീരത്തിന്റെ വാതപിത്ത - കഫ - രസ - രക്താദി ധാതുക്കളെ പ്രകൃത്യവസ്ഥയില്‍ നിര്‍ത്തുകയും വിഷമാവസ്ഥയിലായിട്ടുള്ള ധാതുക്കളെ സമാവസ്ഥയില്‍ കൊണ്ടുവരികയും ചെയ്യു ന്നുവോ അത്‌ ഹിതമായിട്ടുള്ളതാണെന്നറിയണം. ഇതിന്ന്‌ വിപരീതമായിട്ടുള്ള ആഹാര പദാര്‍ത്ഥ ങ്ങള്‍ അഹിതമാണെന്നും അറിയണം. ഇതാണ്‌ ഹിതവും അഹിതവുമായിട്ടുള്ള ആഹാരപദാര്‍ത്ഥങ്ങളുടെ ശരിയായ ലക്ഷണം.

ഏവം വാദിനം ച ഭഗവന്തമാത്രയ മഗ്നിവേശ ഉവാച - ഭഗവന്‍ ന ത്വേത ദേവമുപവിഷ്‌ടം ഭ്രൂയിഷ്‌ഠ കല്‍പാഃ സര്‍വ്വാഭിഷജാ വിജ്ഞാസ്യന്തി. 33

ഇപ്രകാരം പറഞ്ഞ ആത്രയ ഭഗവാനോട്‌ അഗ്നിവേശന്‍ പറഞ്ഞു - അല്ലയോ ഭഗവാനേ ! താങ്കളാല്‍ ഉപദേ ശിക്കപ്പെട്ട്‌ ഹിതവും അഹിതവുമായ ഈ ആഹാര ലക്ഷണങ്ങള്‍ എല്ലാ വൈദ്യന്മാര്‍ക്കും ഗ്രഹിക്കുവാന്‍ കഴി യുന്നതല്ല.

തമുവാച ഭഗവാനാത്രയഃ - യേഷാം വിദിതമാഹാരതത്വമഗ്നി വേശ ! ഗുണതോ ദ്രവ്യതഃ കര്‍മ്മതഃ സര്‍വ്വാവയവതശ്ച മത്രാദയോഭാവാഃ ത ഏതദേവ മുപദിഷ്‌ടം വിജ്ഞാതുമുല്‍സഹന്തേ യഥാതു ഖല്വേതദേവമുപ ദിഷ്‌ടം ഭൂമിഷ്‌ഠകല്‍പാഃ സര്‍വ്വ ഏവ ഭീഷജോ വിജ്ഞാസ്യന്തി, തഥൈതദുപദേക്ഷ്യാമോ മാത്രാദീന സര്‍വാഌദാഹരന്തു തേഷാം ഹി ബഹുവിധാ വികല്‍പാ ഭവന്തി. 34

അപ്രകാരം പറഞ്ഞ ആത്രയ ഭഗവാനോട്‌ അഗ്നിവേശന്‍ പറഞ്ഞു - അല്ലയോ അഗ്നിവേശ ! ഗുണം, ദ്രവ്യവ്യ ത്യാസം, കര്‍മ്മം, മാത്ര - കാലം മുതലായ ഭാവങ്ങള്‍ എന്നീ സര്‍വ്വ വിഭാഗങ്ങളാലും ഈ അഹാരതത്വത്തെ ആര്‍ക്കറിയാന്‍ കഴിയുമോ അവര്‍ ഈ ഉപദേശിക്കപ്പെടുന്നതിനെ അറിയുവാന്‍ ഒരുങ്ങിപ്പുറപ്പെ ടുന്നു. എന്നാല്‍ എല്ലാ വൈദ്യന്മാര്‍ക്കും അറിയുവാനായി ഈ ആഹാര ലക്ഷണങ്ങള്‍ എപ്രകാരം ഉപദേശി ക്കപ്പെടണമോ അപ്രകാരം, ഉപദേശിച്ചുതരാം. അവര്‍ മാത്രാദി ഭാവങ്ങളെല്ലാം അറിയേണ്ടവ രാണ്‌. കാരണം അവയ്‌ക്ക്‌ അനേകവിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ട്‌.

ആഹാരവിധി വിശേഷാം സ്‌തു ഖലു ലക്ഷണതശ്ചാവയവ തശ്ചാഌ വ്യാ ഖ്യാസ്യാമഃ 35

എന്നാല്‍ ആഹാരവിധി വിശേഷങ്ങളെല്ലാം ലക്ഷണങ്ങളോടും വ്യത്യാസങ്ങളോടും കൂടി വിസ്‌തരിച്ചു വിവിരിച്ചുതരാം.

തദ്യാഥാ.. ആഹാരത്വമാഹാരസൈന്യകവിധം അര്‍ത്ഥഭേദാല്‍ഃ സ പുനര്‍ദ്വയോനിഃ സ്ഥാവരജംഗമാത്മകത്വാല്‍ഃ ദ്വിവിധ പ്രഭാവഃ, ഹിതാഹിതോദര്‍ക്ക വിശേഷാ ല്‍ഃ ചതുര്‍വിധോപയോഗഃ, പാനാശനഭക്ഷ്യ ലേഹ്യോപയോഗാല്‍ഃ ഷഡാ സ്വാദഃ, രസഭേദതഃ ഷഡ്വിധത്വാല്‍, വിംശതിഗുണാഃ. ഗുരു ലഘു ശീതോ ഷ്‌ണ സ്‌നിഗ്‌ദ്ധ രൂക്ഷ മന്ദ തീക്ഷ്‌ണ സ്ഥിര സരമൃദു കഠിന വിശദ പിച്ഛില ശ്ല ക്ഷ്‌ണ ഖര സൂക്ഷ്‌മ സ്ഥൂല സാന്ദ്രദ്രവാഌഗമനാല്‍. അപരി സംഖ്യേയ വിക ല്‍പഃ ദ്രവ്യ സംയോഗ സംസ്‌ക്കാരാദികരണ ബാഹുല്യാല്‍. 36

അത്‌ എപ്രകാരമെന്നാല്‍ - ആഹാരത്തിന്‌ ആഹരിക്കാനെന്നുള്ള അര്‍ത്ഥമുള്ളതിനാല്‍ ആഹാരം ഒരുതര മാകുന്നു. പിന്നെ സ്ഥാവര ജംഗമാത്മകത്വം നിമിത്തം ആഹാരത്തിന്റെ ഉത്‌ഭവസ്ഥാനം രണ്ടാകുന്നു. ഹിത മെന്നും അഹിതമെന്നും ഉള്ള ഭേദവിശേഷം നിമിത്തം ആഹാരത്തിന്റെ പ്രഭാവം രണ്ട്‌ വിധമാകുന്നു. കുടിക്കുക, തിന്നുക, ചവച്ചുതിന്നുക, നക്കിത്തിന്നുക എന്നീ ഉപയോഗ വ്യത്യാസം നിമിത്തം ആഹാര ത്തിന്റെ ഉപയോഗം നാലുവിധമാകുന്നു. മധുരം, പുളി, ഉപ്പ്‌, എരിവ്‌, കയ്‌പ്‌, ചവര്‍പ്പ്‌ എന്നി ങ്ങിനെ രസവ്യത്യാസം ആറ്‌ വിധത്തിലായതുകൊണ്ട്‌ ആഹാരത്തിന്റെ രുചി ആറ്‌ വിധമാകുന്നു. ആഹാരങ്ങള്‍ ഗുരു, ലഘു, ശീതം, ഉഷ്‌ണം, സ്‌നിഗ്‌ദ്ധം, രൂക്ഷം, മന്ദം, തിക്ഷ്‌ണം, സ്ഥിരം, സരം, മൃദു, കഠിനം, വിശദം, പിച്ഛിലം, ശ്ലക്ഷണം, ഖരം, സൂക്ഷ്‌മ സ്ഥൂലം, സാന്ദ്രം, ദ്രവം എന്നിങ്ങനെ 20 - ഗുണ മുള്ളതാകുന്നു. ദ്രവ്യങ്ങളുടെ സംയോഗ സംസ്‌ക്കാരാദി ക്രിയാബാഹുല്യം നിമിത്തം ആഹാരങ്ങള്‍ കണ ക്കില്ലാത്ത്‌ വ്യത്യാലമുള്ളതാകുന്നു.

തസ്യ ഖലു യേ യേ വികാരാവയവാ ഭ്രയിഷ്‌ഠമുപയുജ്യന്തേ, ഭ്രയിഷ്‌ഠകല്‍പാനാം ച മഌഷ്യാണാം പ്രകൃത്യൈ വഹിത തമാശ്ചാ ഹിത തമാശ്ച. തംസ്‌താല്‍ യഥാവദഌ വ്യാഖ്യാസ്യാമഃ. 37

എന്നാല്‍ ആഹാരത്തിന്ന്‌ ഏതേത്‌ ദ്രവ്യങ്ങള്‍ കൂടുതലായി ഉപയോഗിക്കപ്പെടണമോ അവയേയും കൂടു തലായി കല്‌പിക്കുന്നവയേയും മഌഷ്യന്മാര്‍ക്ക്‌ പ്രകൃത്യാ തന്നെ ഏറ്റവും ഹിതവും ഏറ്റവും അഹിതവു മായിട്ടുള്ളതേതോ അവയും വിധിപ്രകാരം വിവരിച്ചു തരാം.

തദ്യഥാ - ലോഹിതശാലായഃ ശൂകധാന്യാനാം പത്ഥ്യതമത്വേശ്ര ഷ്‌ഠതമാ ഭവന്തി. മുദ്‌ഗാഃ ശമിധാന്യാനാം. ആന്തരീക്ഷമുദതാനാം, സൈന്ധവം ലവ ണാനാം ജീ വന്തീശാകാനാം ഐണേയം മൃഗമാംസാനാം, ലാവഃ പക്ഷീണാം, ഗോ ധാവി ലേശയനാം പോഹിതോ മത്സ്യാനാം, ഗവ്യം സര്‍പ്പം സര്‍പ്പിഷാം ഗോക്ഷീരം ക്ഷീരാണാം, തിലതൈലം സ്ഥാവരജാതാനാം സ്‌നേഹാനാം വരാഹവാസാ ആ നൂ പമൃഗവാസാനാം, ചുലുകേവസാമല്‍സ്യവസാനാം, പാകഹംല വസാസാജസച രവിഹംഗവലാനാം, കുക്കുടവസാ വിഷ്‌കിര ശകുനിവസാനാം, അജമേദഃ ശാഖാ ദമേദസാം. ശൃംഗവേരകന്ദാനാം,. മൃദ്വീകാഫലാനാം, ശര ക്കരാ ഇക്ഷ്‌ഠവികാരാ ണാമിതി പ്രകൃത്യൈവ ഹിതതമാനാമാഹാര വികാരണാം പ്രാധാ ന്യതോ ദ്ര വ്യാണി വ്യാഖ്യാതാനി ഭവന്തി. 38

അത്‌ പ്രകാരമെന്നാല്‍ ശൂകധാന്യങ്ങളില്‍ വച്ച്‌ ഏറ്റവും പത്ഥ്യവും ഏറ്റവും ശ്രഷ്‌ഠവുമായിട്ടുള്ളത്‌ ചെന്നെല്ലരിയാകുന്നു. ശമീധാന്യങ്ങളില്‍ വച്ച്‌ ചെറുപയറും വെള്ളത്തില്‍ വെച്ചു മഴവെള്ളവും, ഉപ്പില്‍ ഇന്തുപ്പും ഇലക്കറികളില്‍ അടപതിയഌം, മൃഗമാംസങ്ങളില്‍ മാനിന്റെ മാംസവും, പക്ഷി മാംസങ്ങളില്‍ ലാവപ്പക്ഷിമാംസങ്ങളും, ഗുഹയില്‍ കൂടുന്ന ജീവികളുടെ മാംസത്തില്‍ ഉടുമ്പിന്റെ മാംസവും, മല്‍സ്യങ്ങളുടെ കൂട്ടത്തില്‍ രോഹിത മത്സ്യവും, നെയ്യില്‍ പശുവിന്‍നെയ്യും, പാലുകളില്‍ പശുവിന്‍ പാലും, സ്ഥാവരവസ്‌തുക്കളില്‍ വിന്നെടുക്കുന്ന സ്‌നേഹങ്ങളില്‍ എള്ളെണ്ണയും ആഌപമൃഗ ങ്ങളുടെ വസയില്‍ പന്നിവസയും, മത്സ്യങ്ങളുടെ വസയില്‍ ചുളൂകി എന്ന മത്സ്യത്തിന്റെ വസയും, നീര്‍പ്പ ക്ഷികളുടെ വസയില്‍ അരയന്നത്തിന്റെ വസയും വിഷ്‌ക്കിരപ്പക്ഷികളുടെ വസയില്‍ കോഴിവസയും, ശാഖകള്‍ തിന്നുന്നവയുടെ മേദസ്സില്‍ ആട്ടിന്‍ മേദസ്സും. കിഴങ്ങുകളില്‍ ഇഞ്ചിയും, ഫലങ്ങളില്‍ മുന്തി രിങ്ങയും, കരിമ്പിന്‍ നീര്‌ കൊണ്ടുണ്ടാക്കുന്നതില്‍ ശര്‍ക്കരയും പ്രകൃത്യാതന്നെ ഏറ്റവും ഹിതമായ ആഹാരങ്ങളുടെ കൂട്ടത്തില്‍ പ്രാധാന്യമുള്ള ദ്രവ്യങ്ങളാണെന്ന്‌ വിവരിച്ചു.

അത ഊര്‍ദ്ധ്വമഹിതാനപ്യുപദേക്ഷ്യാമഃ - യവകാഃ ശൂകധാധ്യാനാ മപത്ഥ്യ ടോ പ്രകൃഷ്‌ടതമാ ഭവന്തി, മാഷാഃ ശമീധാധ്യാനാം, വര്‍ഷാനാദേ യമുദകാനാം ഔഷധം ലവണാനാം സര്‍ഷപശാകം ശാകാനാം, ഗോമാംസം മൃഗമാം സാനാം കാണകപോതഃ പക്ഷീണാം, ഭേദകാവിലേശയാനാം, ചിലിചിമോ മല്‍സ്യാ നാം, ആവികം സര്‍പ്പിഃ സര്‍പ്പിഷാഃ അവിക്ഷീരം ക്ഷീരാണാം. കുലുംഭ സ്‌നേ ഹഃ സ്ഥാവര സ്‌നേഹാനാം, മഹിശവസാ ആനൂപമൃഗവസാനാം, ഡകും ഭീരവസാ മല്‍സ്യവസാനാം, കാകമദ്‌ഗുവസാ ജസലചരവിംഹംഗ വസാനാം, ചടകവസാ വിഷ്‌കിരശകുനീവസാനാം, ഹസ്‌തിമേദഃ ശാഖാദമേദസാം, ലകുചം ഫസാനാം, ആലുകം കന്ദാനാം, ഫാണിതമക്ഷു വികാരാണാമിതി പ്രകൃത്യൈവ അഹി കക മാനാമാഹാര വികാരണാം പ്രകൃഷ്‌ടതമാനി ദ്രവ്യാണി വ്യാഖ്യാ തോനി ഭവന്തി. ഇതി ഹിതാഹിതാവയവോ വ്യാഖ്യാത ആഹാര വികാരാണാം. 39

ഇനി അഹിതമായ ദ്രവ്യങ്ങളേയും വിവരിച്ചുതരാം. യവകം ശൂകഘാന്യങ്ങളില്‍ വെച്ചു ഏറ്റവും നിന്ദ്യമാകുന്നു. ശമീധാന്യങ്ങളില്‍ വെച്ചു ഉഴുന്നും, വെള്ളങ്ങളില്‍ വര്‍ഷത്തിലെ നദീനീരും. ഉപ്പുകളില്‍ ഓരുപ്പും, ഇലക്കറികളില്‍ കുടകിന്റെ ഇലയും മൃഗമാംസങ്ങളില്‍ ഗോമാംസവും, പക്ഷികളില്‍ കാട്ടുപ്രാവ്‌ മാംസവും, മാളത്തില്‍ വസിക്കുന്ന ജിവികളില്‍ തവളയുടേയും മത്സ്യങ്ങ ളില്‍ ചെമ്മീഌം, നെയ്യുകളില്‍ അവി ആട്ടിന്റെ നെയ്യും, പാലുകളില്‍ അവിയാട്ടിന്റെ പാലും, സ്ഥാവര എണ്ണ കളില്‍ കുയിമ്പിന്റെ എണ്ണയും ആനൂപമൃഗവസയില്‍ പോത്തിന്റെ വസയും മത്സ്യക്കൊഴുപ്പില്‍ മുതല ക്കൊഴുപ്പും, ജലപ്പക്ഷികളില്‍ നീര്‍ക്കാക്കയുടെ വസയും, വിഷ്‌ക്കിരപ്പിക്ഷികളുടം വസയില്‍ ചട കപ്പക്ഷിയുടെ വസയും,. വൃക്ഷശാഖകള്‍ തിന്നുന്നവയുടെ മേദസ്സില്‍ ആനയുടെ മേദസ്സും, കിഴങ്ങു കളില്‍ മുല്ലങ്കിയും ഫലങ്ങളില്‍ അയിനിച്ചക്കയും കരിമ്പിന്‍നീര്‌ കൊണ്ടുണ്ടാക്കുന്നതില്‍ നീര്‍ക്കണ്ടി ശര്‍ ക്കരയും. പ്രകൃത്യാതന്നെ ആഹാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിന്ദ്യമായിട്ടുള്ള ദ്രവ്യങ്ങളാണെന്ന്‌ വിവരിച്ചു. ഇപ്രകാരം ഭക്ഷ്യവര്‍ഗ്ഗത്തില്‍ ഹിതവും അഹിതവുമായിട്ടുള്ളവയെ വിവരിക്കപ്പെട്ടു.

അതോഭ്രയഃ കര്‍മ്മൗഷധാനാഞ്ച പ്രാധാന്യതഃ സാഌബന്ധാനീ ച ദ്രവ്യാ ണ്യഌ വ്യാഖ്യാസ്യാമഃ. 40

ഇനി വീണ്ടും ചികിത്സാ കര്‍മ്മത്തിന്‍ ഉപയോഗിക്കേണ്ടതായ ഔഷധങ്ങളുടേയും മറ്റ്‌ വിധത്തില്‍ ഉപ യോഗിക്കേണ്ടതായ ദ്രവ്യങ്ങളുടേയും പ്രാധാന്യത്തെ വിവരിച്ചു തരാം.

തദ്യഥാ - അന്നം വൃത്തികരാണാം ശ്രഷ്‌ടതമം, ഉദകഗമാശ്വാസക രണാം സുരാ ശ്രമഹരാണാം, ക്ഷീരം ജീവനീയാനാം മാംസം ബൃംഹണായാനാം. രസസ്‌തര്‍പ്പ ണീയാനാം ലവണമന്നദ്രവ്യ രുചികരാണാം, അ¾ംഹൃദ്യാനാം, കുക്കുടോ ബല്യാ നാം നക്രരേതാ വൃഷ്യാണാം. 41

ശരീരത്തെ നിലനിര്‍ത്തുന്നതിന്ന്‌ അന്നം ഏറ്റവും ശ്രഷ്‌ഠമായതാകുന്നു. ആശ്വാസം ചെയ്യുന്നതില്‍ വെള്ളവും ക്ഷീണം തീര്‍ക്കുന്നതില്‍ മദ്യവും ജീവനീയങ്ങളില്‍ പാലും ശരീരത്തെ പുഷ്‌ടിപ്പെടുത്തുന്ന തിന്ന്‌ മാംസവും തൃപ്‌തിയുണ്ടാക്കുന്നതിന്‌ മാംസ രസവും ആഹാരത്തിന്‌ രുചിയുണ്ടാക്കുന്നതില്‍ ഉപ്പും ഹൃദയപ്രിയമായിട്ടുള്ളതില്‍ പുളിയും ബലത്തെ ഉണ്ടാക്കുന്നതില്‍ കോഴിമാംസവും വീര്‍യ്യത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ മുതലയുടെ രേതസ്സും (ശുക്‌ളവും) ഉത്തമമാകുന്നു.

മധുശ്ലേഷ്‌മപിത്ത പ്രശമനാനാം, സര്‍പ്പിര്‍ വാതപിത്ത പ്രശമനാനാം, തൈലം വാതശ്ലേശ്‌മ പ്രശമനാനാം, വമനം ശ്‌ളേഷ്‌മഹരാണാം, വിരേചനം പിത്തഹ രാണാം വസ്‌തിര്‍ വാതാഹരാണാം, സ്വേദോമാര്‍ദ്ദവകരാണാം, വ്യായാമഃ സ്ഥൈ ര്യകരാണാം. 42

കഫപിത്തങ്ങളെ ശമിപ്പിക്കുന്നതില്‍ തേഌം വാതപിത്തങ്ങളെ ശമിപ്പിക്കുന്നതില്‍ നെയ്യും വാതകഫ ങ്ങളെ ശമിപ്പിക്കുന്നതിന്ന്‌ എള്ളെണ്ണയും കഫത്തെ നശിപ്പിക്കുന്നതില്‍ വമനവും പിത്തത്തെ നശിപ്പിക്കുന്ന തില്‍ വിരേചനവും വാതത്തെ നശിപ്പിക്കുന്നതില്‍ വസ്‌തിക്രിയയും ശരീരത്തിന്‌ മാര്‍ദ്ദവമുണ്ടാ ക്കുന്നതില്‍ വിയര്‍പ്പിക്കലും ശരീരത്തിന്ന്‌ ദൃഢതയുണ്ടാക്കുന്നതില്‍ വ്യായാമവും ഉത്തമമാകുന്നു.

ക്ഷാരഃ പുംസ്‌ത്വോപഘാതീനാം തിന്ദുതമന്നദ്രവ്യരുചികാര ണം. ആമകപിത്ഥംക ണ്‌ഠ്യാനാം, ആവികം സര്‍പ്പിരഹൃദ്യാനാം, അജാക്ഷീരം ശോഷഘ്‌ന സ്‌തന്യ സാ ത്മ്യ രക്തസംഗ്രാഹിക ശോണിതപിത്ത്‌ പ്രശമനാനാം അവിക്ഷീരം ശ്ലേഷ്‌മ പിത്ത ജനനാനാം. മഹിഷീ ക്ഷീരം സ്വപ്‌നജനനാനാം. 43

ആണത്തത്തെ പോക്കുന്നതില്‍ ക്ഷാരവും അന്നത്തിന്ന്‌ രുചിയില്ലാതാക്കുന്നതില്‍ പനിച്ചിങ്ങയും കണ്‌ഠത്തിന്ന്‌ അഹിതത്തെ ഉണ്ടാക്കുന്നതില്‍ പഴുക്കാത്ത വിളാങ്കായയും ഹൃദ്യങ്ങളല്ലാത്തവയില്‍ കുറിയാട്ടിന്റെ നെയ്യും ശോഷത്തെ (ക്ഷയത്തെ) നശിപ്പിക്കുക, മുലപ്പാലിനെ ഉണ്ടാക്കുക, സാത്മ്യമായിരിക്കുക, രക്തത്തെ നിര്‍ത്തുക, രക്തപിത്തത്തെ ശമിപ്പിക്കുക എന്നിവയില്‍ ആട്ടിന്‍പാലും കഫപിത്തങ്ങളെ വര്‍ദ്ധിപ്പിക്കു ന്നതില്‍ കറിയാട്ടിന്റെ പാലും ഉറക്കിനെ ഉണ്ടാക്കുന്നതില്‍ എരുമപ്പാലും ശ്രഷ്‌ഠമാകുന്നു.

മണ്ഡകം ദധ്യഭിഷ്യന്ദകാരണാം, ഗവേധുകതാന്നാം കര്‍ഷണീയാനാം, ഉദ്ദാളകാന്നം വിരൂക്ഷീയാനാം, ഇക്ഷ്‌ഠര്‍ മൂത്രജാനനനാം, യവാഃ പുരീഷജന നാനാം ജാംബ വം വാതജനനാനാം, ശഷ്‌ക്കല്യംഃ ശ്ലേഷ്‌മപിത്ത ജനനാനാം, കുലത്ഥോ അ¾ പിത്ത ജനനാനാം. 44

അഭിഷ്യന്ദത്തെ (സ്രാതസ്സുകളില്‍ ക്‌ളിന്നതയെ) ഉണ്ടാക്കുന്നതില്‍ തൈരിന്‍ തെളിയും ശരീരത്തെ മെലിയിപ്പിക്കുന്നതില്‍ കാട്ട്‌ ഗോതമ്പിന്റെ ചോറും ശരീരത്തിന്ന്‌ രൂക്ഷതയെ ഉണ്ടാക്കുന്നതിന്‍ കാട്ടു വരകിന്‍ ചോറും മൂത്രത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ കരിമ്പും മലത്തെ ഉണ്ടാക്കുന്നതില്‍ ഞാവല്‍പ്പഴവും കഫ പിത്തങ്ങളെ ഉണ്ടാക്കുന്നതില്‍ ഉഴുന്നും അരിയും ചേര്‍ത്തുവെച്ച കഞ്ഞിയും (മുറുക്കും) അ¾പിത്തത്തെ ഉണ്ടാ ക്കുന്നതില്‍ മുതിരയും ശ്രഷ്‌ഠമാകുന്നു.

മദനഫലം വമനാ സ്ഥാപനാശവാസനോപ യോഗീനാം, ത്രിവൃള്‍ സുഖ വിരേ ചനാനാം. ചതുരംഗുലം മൃദുവിരേചനാനാം, സ്‌ഌക്‌പയഃ തീക്ഷ്‌ണ വിരേ ചനാനാം. പ്രത്യക്‌പുഷ്‌പി ശിരോവിരേചനാനാം, വിഡംഗം കൃമിഘ്‌നാനാം, ശി രീഷോ വിഷഘ്‌നാനാം, ഖദിരംകുഷ്‌ഠഘ്‌നാനാം, രാസ്‌നാവാത ഘ്‌നാനാം, ആമ ഹരാണാം, പിപ്പിലീമൂലം ദീരനീയ പാചനീയാനാഹ പ്രശമനാനാം, ഉദീച്യം നിര്‍വ്വാപണീയ പാചനീയ ഛര്‍ദ്ദ്യതിസാരഹരാണാം കട്വംഗമുസ്‌തഞ്ച സംഗ്രാഹി കാ ദീപനീയാനാം. 45

വമനത്തിന്നും കഷായവസ്‌തിക്കും സ്‌നേഹവസ്‌തിക്കും ഉപയോഗിക്കുന്നവയില്‍ മലങ്കാരയ്‌ക്കയും സുഖശോധനയുണ്ടാക്കുന്നതില്‍ പകുന്നയും അല്‌പശോധനയുണ്ടാക്കുന്നതില്‍ കൊന്നയും തീക്ഷ്‌ണ ശോധനയുണ്ടാക്കുന്നതില്‍ കള്ളിപ്പാലും ശിരോവിരേചനത്തിന്നുപയോഗിക്കുന്നതില്‍ വലിയ കടലാടിയും കൃമിയെ നശിപ്പിക്കുന്നതില്‍ വിഴാലരിയും വിഷത്തെ നശിപ്പിക്കുന്നതില്‍ നെന്മേനി വാകയും കുഷ്‌ഠത്തെ നശിപ്പിക്കുന്നതില്‍ കരിങ്ങാലിയും വാതത്തെ നശിപ്പിക്കുന്നതില്‍ അരത്തയും ആയു സ്സിനെ നിലനിര്‍ത്തുന്നവയില്‍ നെല്ലിക്കയും പത്ഥ്യദ്രവ്യങ്ങളില്‍ കടുക്കയും വൃഷ്യവും വാതഹരവു മായ ഔഷധങ്ങളില്‍ ആവണക്കിന്‍ വേരും ദീപനീയവും പാചനീയവും ആനാഹത്തെ ശമിപ്പിക്കുന്നതു മായ ഔഷങ്ങളില്‍ കാട്ടുതിപ്പലിവേരും, ദാഹത്തെ ശമിപ്പിക്കുകയും ജഠരാഗ്നിയെ ദീപ്‌തമാക്കു കയും അന്നത്തെ പചിപ്പിക്കുകയും ഛര്‍ദ്ദ്യതിസാരങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ഔഷധങ്ങളില്‍ ഇരു വേലിയും മലബന്ധനീയവും ദീപനീയവും പാചനീയവുമായ ഔഷധങ്ങളില്‍ പാലകപ്പയ്യാനയും മുത്തങ്ങയും ശ്രഷ്‌ഠമാകുന്നു.

അനന്താ സാഗ്രിഹിക ദീരനീയ രക്തപിത്ത പ്രശമനാനാം, ചിത്രകമൂലം ദീ പനീയ ഗുദശോഫാര്‍ശഃ ശൂലഹാരാണാം പുഷ്‌കരമൂലം ഹിക്കാശ്വാ സകാല പാര്‍ശ്വശൂലഹകാണാം അമൃതാസംഗ്രാഹിക ദീരനീയലാതഹര ശ്ലേഷ്‌മശോ ണിത വിബന്ധ പ്രശമനാനാം, വില്വംസംഗ്രാഹിക ദീപനീയ വാതകഫ പ്ര ശമനാനാം. അതിവിശാ ദീപനീയ പാചനീയ സംഗ്രാഹിക ദോഷഹരാ ണാം, ഉല്‍പലപത്മ കുമുദകിഞ്‌ജില്‍ക്കഃ സംഗ്രാഹിക രക്തപിത്ത പ്രശമനാ നാം ദൂരാലഭാ പിത്തശ്ലേഷ്‌മോപ ശോഷണാനാം. ഗന്ധപ്രിയംഗുഃ ശോണിത പിത്താതിയോഗ പ്രശമനാനാം. 46

വിള്‍ബന്ധനിയവും ദീപനീയവും രക്തപിത്ത പ്രശമനീയവുമായ ഔഷധങ്ങളില്‍ കൊടിത്തൂവയും ദീപനത്തെ ഉണ്ടാക്കുന്നതും ഗുദശോഫം, അര്‍ശസ്സ്‌, വയറ്റില്‍ വേദന എന്നിവയെ നശിപ്പിക്കുന്നതുമാ യ. ഔഷധങ്ങളില്‍ കൊടുവേരിക്കിഴങ്ങും എക്കിട്ട്‌, ശ്വാസരോഗം, കാസം, വാരിപ്പള്ള വേദന എന്നി വയെ നശിപ്പിക്കുന്ന ഔഷധങ്ങളില്‍ പുഷ്‌ക്കരമൂലവും, മലബന്ധനീയവും ദീപനവും വാതരഹി തവും കഫ-രക്ത തടസ്സങ്ങളെ ശമിപ്പിക്കുന്നതുമായ ഔഷധങ്ങളില്‍ ചിറ്റമൃതും മലത്തെ ബന്ധിപ്പിക്കു ന്നതും ദീപനീയവും വാത - കഫങ്ങളെ ശമിപ്പിക്കുന്നതുമായ ഔഷധങ്ങളില്‍ കൂവളവും ദീപനീ യവും പാചനീയവും വിള്‍ബന്ധനീയവും സമ്പൂര്‍ണ്ണദോഷങ്ങളെ ശമിപ്പിക്കുന്നതുമായ ഔഷധങ്ങളില്‍ അതിവിടയവും മലത്തെ ബന്ധിപ്പിക്കുന്നതും രക്തപിത്തത്തെ ശമിപ്പിക്കുന്നതുമായ ഔഷധങ്ങളില്‍ നീല ത്താമര, വെള്ളത്താമര, ആമ്പല്‍ എന്നിവയുടെ അല്ലിയും പിത്തകഫങ്ങളെ ശോഷിപ്പിക്കുന്നകില്‍ കുങ്കു മവും ഉത്തമമാകുന്നു.

കടജത്വക്‌ ശ്ലേഷ്‌മപിത്ത രക്തസംഗ്രാഹികോപ ശോഷണാനാം. കാശ്‌മര്യഫലം രക്തസാഗ്രഹിക ശോണിതപിത്ത പ്രശമനാനി, പ്രശ്‌നീപര്‍ണ്ണീ സംഗ്രാഹി ക ദീപനീയ വാതഹര വൃഷ്യാണാം, വിദാരിഗന്ധാ വൃഷ്യാലര്‍വ്വ ദോശഹ രാണാം, ബലാസംഗ്രഹിക ബല്യവാതഹരാണാം, ഭഗാക്ഷ്‌ഠരോ മൂത്ര കൃച്ഛാ നീ ലഹരാണാം, ഹിംഗുനിര്യാസഃഛേദനീയ ദീപനീയ ഭേദനീയാഌ ലോമിക വാ ത കഫ പ്രശമനാനാം. 47

കഫം, പിത്തം, രക്തം എന്നിവയെ തടഞ്ഞു നിര്‍ത്തുന്നതിലും ഇവയെ ശോഷിപ്പിക്കുന്നതിലും കുടകപ്പാല വോര്‍ക്കോലും രക്തം പോകുന്നതിനെ നിര്‍ത്തുന്നതിലും രക്തപിത്തത്തെ ശമിപ്പിക്കുന്നതിലും കമുദിന്‍ കായയും മലബന്ധനീയവും ദീപനീയവും വാതഹരവും വൃഷ്യവുമായവയില്‍ ഓരിലവേരും, വൃഷ്യവും സര്‍വ്വദോഷങ്ങളെ ശമിപ്പിക്കുന്നതുമായ ഔഷധങ്ങളില്‍ മൂവിലവേരും മലബന്ധത്തെ ഉണ്ടാക്കുന്നതും ബലത്തെ വര്‍ദ്ധിപ്പിക്കുന്നതും വാതത്തെ ശമിപ്പിക്കുന്നതില്‍ ഞെരിഞ്ഞിലും ദോഷങ്ങളെ ഛേദിച്ചുകളയുക, അഗ്നിയെ ദീപ്‌തമാക്കുക, ദോഷങ്ങളെ ഭേദിച്ചുകളയുകയും, അഌലോ മമാക്കുകയും ചെയ്യുക. വാതകഫങ്ങളെ ശമിപ്പിക്കുക എന്നിവയില്‍ കായവും ഉത്തമമാകുന്നു.

അ¾വേതസോ ഭേദനീയ ദീപനീയാഌലോമിക വാതശ്‌ളേഷ്‌മഹ രാണാം. യാവശൂകഃ സ്രംസനീയ പാചനീയാര്‍ശോഘ്‌നാനാം, തക്രാഭ്യാസോ ഗ്രഹണീ ദോഷാര്‍ശോ ഘൃതവ്യാപല്‍ പ്രശമനാനാം, സമഘൃത സക്തൂകാഭ്യാ സോവൃഷ്യോ ദാവര്‍ത്ത ഹരാണാം, ക്രവ്യാദ മാംസാഭ്യാസോ ഗ്രഹണീദോഷശോ ഷാര്‍ശഘ്‌നാ നാം ക്ഷീരഘൃതാഭ്യാസോ രസായനാനാം. 48

ഭേദനവും, ദീപനവും അഌലോമനവും വാതകഫഹരവും ചെയ്യുന്നതില്‍ പുളി വഞ്ചിക്കായയും ദോഷങ്ങളെ ഇളക്കുകയും ആമത്തെ പചിപ്പിക്കുകയും അര്‍ശസ്സിനെ നശിപ്പിക്കുകയും ചെയ്യുന്ന ഔഷധങ്ങളില്‍ ചവര്‍ക്കാരവും ഗ്രഹണീദോഷം, അര്‍ശസ്സ്‌, നെയ്യ്‌, കൂടുതല്‍ ഉപയോഗിച്ചതുകൊണ്ടുള്ള ദോശം എന്നിവയെ ശമിപ്പിക്കുന്നതില്‍ മോര്‌ ശീലിക്കുന്നതും വീര്‍യ്യത്തെ വര്‍ദ്ധിപ്പിക്കുന്നതും ഉദാവര്‍ത്തത്തെ നശിപ്പിക്കുന്നതുമായ ഔഷധങ്ങളില്‍ നെയ്യ്‌ സമം മലര്‍പ്പൊടി ചേര്‍ത്തു നിത്യം ശീലിക്കുന്നതും ഗ്രഹ ണീദോഷം, ശരീരശോഷം, അര്‍ശസ്സ്‌ എന്നിവയെ നശിപ്പിക്കുന്നതില്‍ മാംസം തിന്നുന്ന ജീവികളുടെ മാംസം നിത്യം ഉപയോഗിക്കുന്നതും രസായനങ്ങളില്‍ പാലും നെയ്യും ശീലിക്കുന്നതും ഉത്തമ മാകുന്നു.

തൈലഗണ്ഡൂഷോ ദന്തബലരുചികാരണാം, ചന്ദനോദുംബരം ദാഹ നനിര്‍വ്വാപ ണാനാം, രസ്‌നാഗുരുണി ശീതാപ നയന പ്രലേപനാനാം, ലാമജ്ജകോ ശീരേ ദാഹത്വഗാദോഷ സ്വേദാപനയന പ്രലേപനാനാം, കുഷ്‌ഠം വാത ഹരാഭ്യംഗോപ നാഹയോഗിനാം. 49

പല്ലിന്നുറപ്പും രുചിയും ഉണ്ടാകുന്നതില്‍ തൈലം വായില്‍ക്കവിളുന്നതും ചുട്ടുനീറല്‍ ശമിപ്പിക്കു ന്നതില്‍ ചന്ദനവും അത്തിയും ശീതത്തെ ശമിപ്പിക്കുന്ന ഔഷധങ്ങളില്‍ അരത്തയും അതിലും ചുട്ടുനീറലും ത്വഗ്‌ദേഷവും വിയര്‍പ്പും ശമിപ്പിക്കുന്ന ലേപനൗഷധങ്ങളില്‍ രണ്ടുജാതി രാമച്ചവും വാതഹരാഭ്യം ഗത്തിന്നും ഉപനാഹസ്വേദത്തിന്നും ഉപയോഗിക്കുന്ന ദ്രവ്യങ്ങളില്‍ കൊട്ടാരവും ഉത്തമമാകുന്നു.

മധുകം ചക്ഷുഷ്യ വൃഷ്യകേശ്യകണ്‌ഠ്യ വര്‍ണ്ണ്യബല്യ വിരഡനീയരോപ ണീയാനാം, വായുഃ പ്രാണസംജ്ഞാധാന ഹേതൂനാം, അഗ്നിരാമ സ്‌തംഭശീത ശൂലോ ദ്വേപന പ്രശമനാനാം, ജലംസ്‌തംഭനീയാനാം, മൃല്‍ഭഷ്‌ടലോശ്‌ട നിര്‍വ്വാപിത മുദകം തൃഷ്‌ണാ തിയോഗ പ്രശമനാനാം, അതിമാത്രാ ശനമാമ പ്രദോഷഹേതൂനാം, യഥാഗ്ന്യഭ്യ വഹാരോഗ്നി സന്ധൂക്ഷണാ നാം, യഥാ സാത്മ്യം ചേഷ്‌ടാഭ്യ വബാരാവു പസേവ്യാനാം തൃപ്‌തിരാ ഹുരഗുണാനാം. 50

കണ്ണിന്ന്‌ ഹിതമായിട്ടുള്ളതും വീര്‍യ്യത്തെ വര്‍ദ്ധിപ്പിക്കുന്നതും തലമുടിക്ക്‌ നല്ലതും കണ്ടശുദ്ധിയുണ്ടാ ക്കുന്നതും വര്‍ണ്ണപ്രസാദത്തെ ഉണ്ടാക്കുന്നതും ബലത്തെ വര്‍ദ്ധിപ്പിത്തുന്നതും മലമൂത്രങ്ങളെ നേരെയാക്കു ന്നതും വൃണങ്ങളെ ഉണക്കുന്നതുമായ ദ്രവ്യങ്ങളില്‍ ഇരട്ടിമധുരവും പ്രാണനേയും ഓര്‍മ്മതയേയും പ്രദാനം ചെയ്യുന്ന മുഖ്യകാരണങ്ങളില്‍ വായുവും ആമം, സ്‌തംഭം, ശീതം, ശൂലവേദന, വിറയല്‍ എന്നിവയെ ശമിപ്പിക്കുന്നതില്‍ ഓട്ടിലിട്ടു വറുത്ത്‌ പൂഴിയില്‍ ഒഴിച്ചുതണിഞ്ഞ വെള്ളവും ഉത്തമമാ കുന്നു. ആമദോഷത്തെ ഉണ്ടാക്കുന്ന കാരണങ്ങളില്‍ അതിയായ ആഹാരം പ്രധാനമാകുന്നു. അഗ്നിദീ പ്‌തമാക്കുന്നതില്‍ ജഠരാഗ്നിക്കഌസരിച്ച ആഹാരം മുഖ്യമാകുന്നു. സേവനീയ കര്‍മ്മങ്ങളില്‍ സാത്മ്യ മായ (അഌകൂലമായ) ആഹാരവിഹാരങ്ങള്‍ ശ്രഷ്‌ഠമാകുന്നു. ആഹാരഗുണങ്ങളില്‍ തൃപ്‌തി ഉത്തമമാകുന്നു.

കാലഭോജനമാരോഗ്യ കരണാം, വേഗനന്ധാരണ മനാരോഗ്യ കര ണാം, മദ്യം സൗമനസ്യ ജനാനാം, മദ്യക്ഷേപോധീധൃതിസ്‌മൃതി ഹരാണാം, ഗുരുഭോജനം, ദുര്‍വിപാകാനാം, ഏകഭോജനം സുഖപരിണാം കരാണാം. 51

ആരോഗ്യത്തെ ഉണ്ടാക്കുന്നതില്‍ കൃത്യസമയത്ത്‌ കഴിക്കുന്ന ആഹാരവും രോഗത്തെ ഉണ്ടാക്കുന്നതില്‍ പ്രവര്‍ത്ത മാനമായ മലമൂത്രാദിവേഗങ്ങളെ ധരിക്കുന്നതും മനസ്സിന്ന്‌ സന്തോഷമുണ്ടാക്കുന്നതില്‍ മദ്യ വും, ബുദ്ധി, ധൈര്യം, ധാരണാശക്തി എന്നിവയെ നശിപ്പിക്കുന്നതില്‍ അതിമദ്യപാനം നിമിത്തമു ണ്ടാകുന്ന മത്തതയും ദഹിപ്പിക്കുവാന്‍ വിഷമമുള്ളതില്‍ ഗുരുത്വമുള്ള ആഹാരവും സുഖമായി ദഹി ക്കുന്നവയില്‍ ഏക കോലഭോജനവും മുഖ്യമാകുന്നു.

ശുക്രവേഗനിഗ്‌പഹഃ ശാണ്‌ഡകരാണാം, സ്‌ത്രിഷ്വതി പ്രസംഗം ശോഷകാരണാം, പരായതനം അന്നാശ്രദ്ധാജനാനാം, അനശനമായുഷോഹ്രസ കരാ ണാം, പ്രമി താശനം കര്‍ശനീയാനാം, അജീര്‍ണ്ണാശനം ഗ്രഹണീദൂഷണാനാം വി, മാശനം അഗ്നിവൈഷമ്യ കരാണാം, വിരുദ്ധവീര്യാശന്‌ നിന്ദിത വ്യാധികരാണാം. 52

നപുംസകത്വത്തെ ഉണ്ടാക്കുന്നതില്‍ ശക്ലപ്രവര്‍ത്തനത്തെ തടയലും ശോഷത്തെ ഉണ്ടാക്കുന്നതില്‍ അതിയായ സ്‌ ത്രീസേവയും ആഹാരത്തില്‍ അശ്രദ്ധയുണ്ടാകുന്നതില്‍ പരധീനതയും ആയുസ്സിനെ കുറക്കുന്നതില്‍ ഉപവാസവും ശരീരത്തെ മെലിയിക്കുന്നതുകളില്‍ അല്‌പമാത്രാഹാരവും ഗ്രഹണീദോഷത്തെ ഉണ്ടാ ക്കുന്നതില്‍ വിഷമാശനവും കുഷ്‌ഠാദി നിന്ദിതരോഗങ്ങളുണ്ടാക്കുന്നതില്‍ വീര്‍യ്യവിരുദ്ധമായ ആഹാരവും പ്രധാനമാകുന്നു.

പ്രശമഃ പത്ഥ്യാനാം, ആയാസഃ സര്‍വ്വാ പത്ഥ്യാനാം, മിത്ഥ്യായോഗോ വ്യാധി കരാണാം, രജസ്വലാഭി ഗമനമലക്ഷ്‌മീകരാണാം, ബ്രഹ്മചര്യമാ യുഷ്യാണാം, സങ്കല്‍പോ വൃഷ്യാണാം, ദൗര്‍മനസ്യാവൃഷ്യാണാം, അയഥാ ബലമാരംഭഃ പ്രാ ണോപരോധിനാം, വിഷാദോ രോഗവര്‍ദ്ധനാനാം സ്‌നാനം ശ്രമഹരാ ണാം, ഹര്‍ ഷപ്രീണനാനാം, ശോകഃ ശോഷണാനാം, നിവൃത്തിഃ പുഷ്‌ടികരാ ണാം, തു ഷ്‌ടിഃ സ്വപ്‌നകരാണാം, അതിസ്വപ്‌നഃ തന്ദ്രാകരാണാം സര്‍വ്വരസ ഭ്യാസോ ബല കരാണാം, ഏകരസാഭ്യാസോ ദൗര്‍ബല്യകരാണാം, ഗര്‍ഭശല്യമാ ഹാര്യണാം, അ ജീര്‍ണ്ണമുദ്ധാര്യാണാം, ബാലോമൃദുഭേഷജീയാനാം, വൃദ്ധോയാ പ്യാനാം. 53

പത്ഥ്യമായിട്ടുള്ളവയില്‍ ശാന്തിയും സര്‍വ്വാ പത്ഥ്യങ്ങളില്‍ ആയാസവും രോഗങ്ങളുണ്ടാക്കുന്നതില്‍ കാല- ബുദ്ധി-ഇന്ദ്രിയാദികളുടെ മിത്ഥ്യായോഗവും അശ്രികരമായിട്ടുള്ളതില്‍ ഋതുവായ സ്‌ ത്രീയെ പ്രാപിക്കലും ആയുസ്സിനെ വര്‍ദ്ധിപ്പിക്കുന്നതില്‍ ബ്രഹാമചര്യവും വൃഷ്യമായതില്‍ സങ്ക ല്‌പവും അവൃഷ്യമായവയില്‍ ശോക-ചിന്താദി ദൗരമനസ്യവും പ്രാണനാശകമായതില്‍ തന്നില്‍ കവിഞ്ഞ ബലം പ്രയോഗിക്കലും രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളില്‍ ദുഃഖവും ക്ഷീണം തീര്‍ക്കുന്നവ യില്‍ കുളിയും തൃപ്‌തിയുണ്ടാക്കുന്നവയില്‍ പ്രസന്നതയും ശരീരത്തെ ശോഷിപ്പിക്കുന്നതുകളില്‍ ദുഃഖവും ശരീരത്തെ പോഷിപ്പിക്കുന്ന കാരണങ്ങളില്‍ മനസ്സമാധാനവും ഉറക്കുണ്ടാക്കുന്നതില്‍ സന്തോഷവും മടി ഉണ്ടാക്കുന്നവയില്‍ അതിനിദ്രയും ശരീരത്തിന്‌ ബലമുണ്ടാക്കുന്നവയില്‍ എല്ലാ രസവും ശീലിക്കലും ബലക്ഷയമുണ്ടാക്കുന്നവയില്‍ ഏക രസ്യാഭ്യാസവും പെട്ടെന്ന്‌ പുറത്തേക്കെടുത്തു കളയേണ്ടതുകളില്‍ മൂഢഗര്‍ഭ ശല്യവും തികച്ചും നശിപ്പിക്കേണ്ടതില്‍ അജീര്‍ണ്ണവും മൃദുവായ ഔഷധം കൊടുക്കേണ്ടവരില്‍ ബാലഌം ഔഷധം തുടര്‍ന്നുകൊടുക്കേണ്ടവരില്‍ വൃദ്ധഌം പ്രധാനമാകുന്നു.

ഗര്‍ഭിണീ തക്ഷ്‌ണൗഷധ വ്യവായ വ്യായാമ വര്‍ജ്ജനീയാമാം, സൗമനസ്യം ഗര്‍ഭധാരണാനാം, സന്നിപാതോഷ്‌ചികില്‍സ്യാനാം, ത്തമോ വിഷമ ചികില്‍ സ്യാനാം, ജ്വരോരോഗാണാം, കുഷ്‌ഠം ദീര്‍ഘരോഗാണാം, രാജയ ക്ഷ്‌മാരോഗ ലമു ഹാനാം, പ്രമേഹോ അഌഷംഗിണാം, ജളൗകസേ അഌശസ്‌ത്രാണാം. വസ്‌തിസ്‌ത ന്ത്രാണം, ഹിമവാനോഷധി ഭ്രമീനാം, സോമശ്ചോഷധീനാം, മരു ഭൂരാരോഗ്യ ദേശാനം ആനൂപോഹിതദേശാനാം, നിര്‍ദ്ദേശകരിത്വമാതുര ഗുണാനാം, അ നിര്‍ദ്ദേശകാരിത്വമരിഷ്‌ടാനാം. 54

തീക്ഷ്‌ണൗഷധം, മൈഥുനം, വ്യായാമം എന്നിവ വര്‍ജ്ജിക്കേണ്ടവരില്‍ ഗര്‍ഭിണിയും ഗര്‍ഭം ധരിക്കുവാഌള്ള കാരണങ്ങളില്‍ മനസ്സന്തോഷവും കഷ്‌ടസാദ്ധ്യ രോഗങ്ങളില്‍ സന്നിപാതവും ചികിത്സിക്കുവാന്‍ വിഷമമുള്ളതില്‍ ആമദോഷവും രോഗങ്ങളില്‍ ജ്വരവും ദീര്‍ഘരോഗങ്ങളില്‍ കുഷ്‌ഠവും ഒരു രോഗ ത്തില്‍ അനേകം രോഗങ്ങളുണ്ടാക്കുന്നതില്‍ ക്ഷയവും മാറിയാലും മാറാത്ത രോഗങ്ങളില്‍ പ്രമേഹവും അഌശസ്‌ത്രങ്ങളില്‍ അട്ടയും കര്‍മ്മങ്ങളില്‍ വസ്‌തികര്‍മ്മവും ഔഷധങ്ങളുണ്ടാകുന്ന ഭൂമികളില്‍ ഹിമാ ലയ പര്‍വ്വതവും ഔഷധങ്ങളില്‍ ചന്ദ്രഌം ആരോഗ്യത്തെ ഉണ്ടാക്കുക ദേശങ്ങളില്‍ വൈദ്യന്റെ നിര്‍ദ്ദേശത്തിന്ന മുസരിച്ചു പ്രവര്‍ത്തിക്കലും മരണ ലക്ഷണങ്ങളില്‍ വൈദ്യന്റെ നിര്‍ദ്ദേശത്തെ സ്വീകരിക്കാതിരിക്കലും പ്ര ധാനമാകുന്നു.

ഭിഷക്‌ ചികില്‍സകാനാം, നസ്‌തികോവര്യാണാം, ലൈസ്യം ക്ലേശകരാ ണാം, അനിര്‍വ്വേദോ വാര്‍ത്ത ലക്ഷണാനാം, വൈദ്യ സമൂഹോ നിസ്സാശയകാര ണാം, യോഗോ ലൈദ്യഗുണാനാം, വിജ്ഞാനമൗഷധാനാം, ശാസ്‌ത്രസഹിത തര്‍ക്ക; സാ ധനാനാം, സംപ്രതിപത്തിഃ കാലജ്ഞാന പ്രയോജനാനാം, അവ്യവസായഃ കാ ലാതി പ്രതിഗേതൂനാം, ദൃഷ്‌ടകര്‍മ്മതാ നിസ്സംശയകരാണാം, അ സമര്‍ത്ഥതാ ഭയങ്ക രാണാം, തദ്വിദ്യ സംഭാഷാ ബുദ്ധി വര്‍ദ്ധനാനാം, ആചാര്യഃ ശാസ്‌ത്രാധി ഗമ ഹേതൂനാം, ആയൂര്‍വ്വേദോമൃതാനാം. 55

പാദപതുഷ്‌ടയമായ ചികത്സാംഗങ്ങളില്‍ വൈദ്യഌം, സ്വീകരിക്കാന്‍ പാടില്ലാത്തവരില്‍ നാസ്‌തികഌം, ക്‌ളേശത്തെ ഉണ്ടാക്കുന്ന കാരണങ്ങളില്‍ ആഗ്രഹവും, ആരോഗ്യലക്ഷണങ്ങളില്‍ അസ്വസ്ഥ തയില്ലായ്‌കയും നിദാനലക്ഷണാദികളുടെ സംശയം തീര്‍ക്കുന്നതില്‍ വൈദ്യസമൂഹവും വൈദ്യ ഗുണങ്ങളില്‍ ഔഷധത്തിന്റെ സമ്യകപ്രയോഗവും ഔഷധങ്ങളുടെ അറിവില്‍ അവയുടെ നാമാദിക ളോടുകൂടിയ അറിവും കാര്യസിദ്ധിയില്‍ ശാസ്‌ത്രാഌസൃതമായ തര്‍ക്കവും കാലജ്ഞാനപ്രയോ ജനങ്ങളില്‍ സേപ്രതിപത്തിയും കാസതാമസ കാരണങ്ങളില്‍ ഉത്സാഹിനിയം സംശയം തീര്‍ക്കുന്നതുക ളില്‍ പ്രവര്‍ത്തിച്ചുകണ്ടിട്ടുള്ള അറിവും ഭയങ്കരങ്ങളില്‍ സാമര്‍ത്ഥ്യമില്ലായ്‌കയും ബുദ്ധിയെ വര്‍ദ്ധിപ്പി ക്കുന്നതുകളില്‍ ബുദ്ധിമാന്മാരുമായുള്ള സംഭാഷണവും ശാസ്‌ത്രജ്ഞാന കാരണങ്ങളില്‍ ആചാര്യഌം അമൃതകളില്‍ ആയുര്‍വ്വേദവും പ്രധാനമാകുന്നു.

സദ്വചനമഌഷ്‌ഠേയാനാം. അസംബന്ധവചന സംഗ്രഹണം സര്‍വ്വാഹി താനാം സര്‍വ്വസന്യാസഃ സുഖകരാണാം. 56

അഌഷ്‌ഠിക്കേണ്ട കര്‍മ്മങ്ങളില്‍ സല്‍പുരുഷന്മാരുടെ വാക്കും എല്ലാ അഹിതങ്ങളിലും വെച്ച്‌ അസംബന്ധ മായ വാക്കുകള്‍ സ്വീകരിക്കലും സുഖമണ്ടാക്കുന്നവയില്‍ സര്‍വ്വസംഗ പരിത്യാഗവും പ്രധാനമാകു ന്നു.

ഭവന്തിചാത്ര- അഗ്യ്രാണാം ശതമുദ്ദിഷ്‌ടം യദ്ദ്വി പഞ്ചാശദുത്തരം അലമേതദ്വികാരണം വിഘാതായോപതിശ്യതെ. 57

ഇപ്രകാരം ഏറ്റവും ശ്രഷ്‌ഠമായ 152- പ്രധാന ഭാവങ്ങളെ നിര്‍ദ്ദേശിക്കപ്പെട്ടു. ഇവ രോഗങ്ങളുടെ നാശത്തിന്‌ പര്യാപ്‌തമാണ്‌.

സമാനകാരിണോയേ ര്‍ത്ഥാസ്‌തേഷാം ശ്രഷ്‌ഠസ്യ ലക്ഷണം ജായസ്‌താം കാര്യകാരീതോവരത്വംചാപ്യുദാഹൃദം. 58

ഈ പറഞ്ഞവയില്‍ ഏതാഌം ചിലത്‌ തുല്യകര്‍മ്മങ്ങളുള്ളതായി പറയപ്പെട്ടുവോ അവയുടെ ശ്രഷ്‌ഠ മായ ലക്ഷണം ഉദാഹരണമായി പറയപ്പെട്ട കാര്യകത്തൃത്വത്തിലുള്ള ഉത്തമവും അധമവും നോക്കി മന സ്സിലാക്കണം.

വാതപിത്ത കഫേഭ്യശ്ചയദിയല്‍ പ്രശമനേഹിതം പ്രധാന്യതശ്ച നിര്‍ദ്ദിഷ്‌ടം യദ്‌വ്യാധിഹരമുത്തമം. 59

വാത - പിത്ത കഫ ശമനത്തിന്‌ ഏതേത്‌ ഹിതമാണോ അവയും രോഗശമനത്തിന്‌ ഉത്തമമേതോ അവയും പ്രധാനമായി നിര്‍ദ്ദേശിക്കപ്പെട്ടു.

ഏതന്യശമ്യ നിപുണശ്ചികിത്സ്യാം സംപ്രയോജയേല്‍ ഏവംകുര്‍വ്വന്‍ സദാവൈദ്യോ ധര്‍മ്മകാമൗ സമശ്‌ഌതേ. 60

ഈ പറഞ്ഞ അഗ്രഗുണങ്ങളെ കേട്ട്‌ മനസ്സിലാക്കിയിട്ട്‌ സമര്‍ത്ഥനായ വൈദ്യന്‍ ചികിത്സ ചെയ്യണം. ഇപ്ര കാരം ചികിത്സ ചെയ്യുന്ന വൈദ്യന്‍ എല്ലായ്‌പ്പോഴും പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മകാമങ്ങളെ അഌഭവിക്കും.

പത്ഥ്യം പഥോനപേതം ച യച്ഛോക്തം മനസപ്രിയം യച്ചാപ്രിയമപത്ഥ്യം ച നിയതം തന്നലക്ഷ്യതേ. 61

ശരീരത്തെ മുന്നോട്ട്‌ നയിക്കുന്ന മാര്‍ഗ്ഗത്തില്‍ നിന്ന്‌ വഴി തെറ്റിക്കാത്തതും മനസ്സിന്‌ പ്രിയമായിട്ടു ള്ളത്‌ ഏതോ അത്‌ പത്ഥ്യമാകുന്നു. മനസ്സിന്‌ പ്രിയമല്ലാത്തതും നിത്യം ശീലമില്ലാത്തതും ഏതോ അത്‌ അപത്ഥ്യമാകുന്നു.

മാത്രാകാലക്രിയാഭൂമി ദേഹദോഷ ഗുണാന്തരം പ്രാപ്യാതത്തദ്ധി ദൃശ്യന്തേതേതേ ഭാവാസ്‌തഥാ തഥാ. 62

മേല്‍പറഞ്ഞ തക്തശാല്യാദി 152 - ശ്രഷ്‌ഠത്വഭാവങ്ങള്‍ രാത്രം, കാലം, ക്രിയ (സംസ്‌ക്കാരാദി) ദേശം, ദേഹം, ദോഷം എന്നിവയുടെ ഗുണവ്യത്യാസങ്ങളെ പ്രാപിച്ചിട്ട്‌ അതിനഌസരിച്ച്‌ ഹിതം അഹിതമായും അഹിതം ഹിതമായും കാണുന്നതാണ്‌. അതായത്‌ രക്തശല്യാദികളുടെ ഹിതാഹി തത്വം മാത്രാ - കാല ക്രയാദികളെ ആശ്രയിച്ചാണിരിക്കുന്നതെന്നര്‍ത്ഥം. ഉദാഹരണമായി പറഞ്ഞാല്‍ നെയ്യ്‌ സ്വതവേ പത്ഥ്യമാണെങ്കിലും മാത്രയില്‍ കൂടുതലായാലും വസന്തകാലത്തിലും വിരുദ്ധ ദ്രവ്യ ങ്ങളോടു ചേര്‍ന്ന്‌ സംസ്‌ക്കരിക്കപ്പെട്ടാലും വസന്ത കാലത്തിലും ആഌപദേശത്തില്‍ വസിക്കുന്നവര്‍ക്കും അതിസ്ഥൂലന്മാര്‍ക്കും കഫ രോഗത്തിലും അപത്ഥ്യമായിരിക്കും. അതുപോലെ തന്നെ അപത്ഥ്യമായ വിഷം മാത്രാദികള്‍ക്കഌസരിച്ചായാല്‍ പത്ഥ്യമായിരിക്കുകയും ചെയ്യും.

തസ്‌താല്‍ സ്വഭാവോ നിര്‍ദ്ദിശ്‌ടസ്‌തഥാ മാത്രാദിരാശ്രയഃ തദപേക്ഷ്യോഭയ കര്‍മ്മപ്രയോജ്യം സിദ്ധിമിച്ഛിതാ. 63

അതുകൊണ്ട്‌ രക്തശല്യാദികളുടെ ഹിതാഹിതത്വ സ്വഭാവത്തെയും അവയുടെ മാത്രാ - കാല ക്രിയാദി ആശ്രയത്തെയും നിര്‍ദ്ദേശിക്കപ്പെട്ടു. ഫലസിദ്ധി വേണമെന്നാഗ്രഹിക്കുന്ന വൈദ്യന്‍ ആ രണ്ട്‌ കാര്യങ്ങളെയും അപേക്ഷിച്ചിട്ട്‌ ചികിത്സയില്‍ പാനാശനാദി കര്‍മ്മം പ്രയോഗിക്കണം.

തദാത്രയസ്യ ഭഗവതോ വചന മഌനിശമ്യ പുനരപി ഭഗവന്തമാത്ര യഗ്നവേ ശഉവാച-യഥോദ്ദേസമഭി നിര്‍ദ്ദിഷ്‌ടഃ കേവലോയമര്‍ത്ഥോ ഭഗവതാ ശ്രുതാ സ്‌ത്വസ്‌മാഭിഃ. ആസവദ്രവ്യാണാമിദാനീം ലക്ഷണമനതി സംക്ഷേപ ണോപദിശ്യ മാനം ശൂശ്രൂഷാമ ഇതി. 64

ആത്രയ ഭഗവാന്റെ ആ വാക്ക്‌ കേട്ടിട്ട്‌ വീണ്ടും ആത്രയട ഭഗവാനോട്‌ അഗ്നിവേശന്‍ പറഞ്ഞു - താങ്കള്‍ നിര്‍ദ്ദേശിച്ചതു പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട ഈ മുഴുവന്‍ വിഷയവും ഞങ്ങള്‍ കേട്ടുമനസ്സിലാക്കി ഇനി ആസവദ്രവ്യങ്ങളുടെ ലക്ഷണം കൂടുതല്‍ ചുരുക്കാതെ ഉപദേശിക്കപ്പെടുന്നത്‌ ഞങ്ങള്‍ക്ക്‌ കേള്‍ക്കണം.

തമുവാച ഭഗവാനാത്രയ: - ധാന്യഫലമൂലലാര പുഷ്‌പകാണ്ഡ പ ത്രത്വചോ ദവ ന്ത്യാസവയോനയോഗ്നിവലേശ ! സംഗ്രഹേണാഷ്‌ടൗ ശര്‍ക്കരാ നവമ്യഃ 65

ആത്രയ ഭഗവാന്‍ പറഞ്ഞു - അല്ലോയ അഗ്നിവേശാ ! ധാന്യം, ഫലം, മൂലം, സാരം, പുഷ്‌പം, കാണ്ഡം, ഇല, തോല്‌ എന്നീ എട്ടും ഒന്‍പതാമതായി ശര്‍ക്കരയും ചുരുക്കത്തില്‍ ആസവമുണ്ടാക്കാഌള്ള ദ്രവ്യങ്ങളാ കുന്നു.

താസ്‌ത്വേവ ദ്രവ്യസംയോഗ കരണതോപരിസംഖ്യേയാസ്യുഃ യഥാ പത്ഥ്യ തമാനാം ആസവാനാം ചതുരശീതീം നിബോധഃ തദ്യഥ - സുകാസൗവീര തു ഷോദക മൈരേയ മേദകധാന്യാ¾ാഃ ഷള്‍ധാന്യസവാ ഭവന്തി. 66

എന്നാല്‍ അവതന്നെ ദ്രവ്യങ്ങളുടെ സംയോഗസംസ്‌ക്കാരം നിമിത്തം അസംഖ്യമാകുന്നു. അവയില്‍ ഏറ്റവും പത്ഥ്യമായിട്ടുള്ള ആസവങ്ങള്‍ 84 ആണെന്ന്‌ മനസ്സിലാക്കണം. അത്‌ എപ്രകാരമെന്നാല്‍ സുര, സൗവീര കം, അരിക്കാടി, മൈരേയം, മേദക, വെപ്പുകാടി ഇവ ആറും ധാന്യാസവമാകുന്നു.

മൃദ്വീകാര്‍ഖുജ്ജൂര കാശ്‌മര്യധന്യന രജോദന തൃണസൂന്യ പരൂഷ കാഭയാമലക മൃ ഗലീണ്‌ഡികജാംബവ കപിത്ഥ കവലബദര കര്‍ക്കസു പീലുപിയാള പന സന്യഗ്രാദാശ്വത്ഥ പ്ലക്ഷക പീതാനോദുംബരാജമോദ ശൃംഗാടക ശംഖിനി ഫലാംസവാഃ ഷഡ്വിംശതി ഭവന്തി. 67

മുന്തിരിങ്ങ, ഈത്തപ്പഴം, കമുദിന്‍കായ, ധാമണിക്കായ, പഴമുന്‍പാലക്കായ, കൈതച്ചക്ക, ചിറ്റീ ന്തിന്‍കായ, കടുക്ക, നെല്ലിക്ക, താനിക്ക, ഞാവല്‍പ്പഴം, വിളാമ്പഴം, വലിയ ലന്തപ്പഴം, ലന്തപ്പഴം, തുട രിപ്പഴം, ഉകമരക്കായ, മുരള്‍മരക്കായ, ചക്കപ്പഴം, ആലിന്‍പ്പഴം, അരയാലിന്‍പ്പഴം, ഇത്തിപ്പഴം, കല്ലാലിന്‍പഴം, അത്തിപ്പഴം, അയമോദകം, വന്‍കൊട്ടക്കായ, നെന്മേനിവാകക്കായ എന്നിവ ഓരോന്നും കൊണ്ടുണ്ടാക്കുന്ന ഫലാസവങ്ങള്‍ 26 ആകുന്നു.

വിദാരിഗന്ധ ശ്വഗന്ധാ കൃഷ്‌ണഗന്ധാ ശതാവരീശ്യാമാ ത്രിവൃദ്‌ദന്തി ദ്രവന്തി വില്വേരൂവുക ചിത്രമുലൈരേകാദശ മൂലാസവാഭവന്തി. 68

മൂവിലവേര്‌, അമുക്കുരം, മുരിങ്ങവേര്‌, ശതാവരിക്കിഴങ്ങ്‌, നന്നാറിക്കിഴങ്ങ്‌, ത്രികോല്‍പ്പക്കൊന്ന, നാഗദന്തി വേര്‌, വലിയ നാഗദന്തിവേര്‌, കൂവളം വേര്‌, ആവണക്കിന്‍ വേര്‌, കൊടുവേരിക്കിഴങ്ങ്‌ എന്നിവ ഓരോന്നും കൊണ്ടുണ്ടാക്കുന്ന മൂലാസവങ്ങള്‍ 11 ആകുന്നു.

സാലപ്രിയക ചന്ദന സ്യന്ദന ഖദിര കദര സപ്‌തപര്‍ണ്ണാശ്വ കര്‍ണ്ണാജ്ജുനാസ നാ രിമേദ തിന്ദുക കിണിഹീശമീ ശുക്തി പത്ര ശിംശപാശിരീഷ വഞ്‌ജുള ധന്വ ന മധൂക സരോസവ വിംഷതിര്‍ ഭവന്തി. 69

പയിന്‍ മരം, കടമ്പ്‌, ചന്ദനം, തൊടുകാര, കരിങ്ങാലി, വെണ്‍കരിങ്ങാലി, ഏഴിലം പാല, പെരു മരുത്‌, നീര്‍മരുത്‌, വേങ്ങ, പീനാറി, പനിച്ചി, കറുത്ത കടഭി, വഹ്നിച്ചമത, മംഗലപ്പാലസ ഇരൂള്‍, നെന്മേനിവാക, അശോകം, ധാമണി, ഇരിപ്പ എന്നിവയുടെ കാതല്‍കൊണ്ടുണ്ടാക്കുന്ന ആസവങ്ങള്‍ 20 ആകുന്നു.

പത്മോല്‍പല നളിനകമുദ സൗഗന്ധിക പൂണ്‌ഡിരിക ശതപത്രമധുക പ്രിയം ഗുധാതകീ പുഷ്‌പൈര്‍ദശ പുഷ്‌പസേവാ ഭവന്തി 70

പത്മം, ഉല്‌പല, നളിനം, കുമുദം, സൗഗന്ധികം, പുണ്‌ഡരീകം, ശതപത്രം എന്നീ പല വര്‍ണ്ണത്തിലുള്ള ഏഴുവിധം താമരപൂക്കളെക്കൊണ്ടും ഇരിപ്പപൂവ്‌, ഞാവല്‍പൂവ്‌, താതിരിപൂവ്‌ എന്നിവകൊണ്ടും ഉണ്ടാക്കുന്ന പുഷ്‌പസവങ്ങള്‍ 10 വിധമാകുന്നു.

ഇക്ഷ്‌ഠകാണ്ഡേക്ഷ്വിക്ഷു ബാലികാ പുണ്‌ഡ്രക ചതുര്‍ത്ഥൗ കാണ്‌ഡാസവാ ഭവന്തി. 71 ഇക്ഷു, കാണ്ഡേഷു, ഇക്ഷുബാലിക, പുണ്ഡ്രകം എന്നീ നാലു വിധ കരിമ്പുകൊണ്ടുണ്ടാക്കുന്ന കാണ്ഡാസവങ്ങള്‍ 4 വിധമാകുന്നു.

പടോല താഡക പത്രാസവൗ ദ്വൗ ഭവതഃ, തില്വകലോദ്ധ്ര ഏലാവാലുക ക്ര മുക ചതുര്‍ഥാസ്‌ത്വഗാസവാ ഭവന്തി. ശര്‍ക്കരാസവ ഏക ഏവം ഏശാ മാ സവാനാമാസുതത്വദോസുവ സംജ്ഞാ. 72

പടോലപത്രം, താലീസപത്രം എന്നിവ കൊണ്ടുണ്ടാക്കുന്ന പത്രാസവങ്ങള്‍ രണ്ടാകുന്നു. കമ്മട്ടി, പോച്ചോറ്റി, ഏലാവാലുകം, കവുങ്ങ്‌ എന്നിവയുടെ തോലുകൊണ്ടുണ്ടാക്കുന്ന ത്വഗാസവങ്ങള്‍ നാലാ കുന്നു. ശര്‍ക്കരകൊണ്ടുണ്ടാക്കുന്ന ശര്‍ക്കരാസവം ഒന്നാകുന്നു. ഈ ആസവങ്ങള്‍ ചൂടാക്കി തണിപ്പിച്ചു (സ ന്ധാനം ചെയ്‌തു) ഉണ്ടാക്കുന്നതായതുകൊണ്ട്‌ ആസവം എന്ന്‌ പറയുന്നു.

ഏവമോഷാമാസവാനാം ചതുരശീതീഃ പരസ്‌പരേണാ സംസൃഷ്‌ടാ നമോസവ ദ്രവ്‌.യാണാമുപദിഷശ്‌ടാ ഭവന്തി. ദ്രവ്യ സംയോഗ വിഭാഗ വിസ്‌തരസ്‌ത്വേഷാം ബഹുവിധ വികല്‌പഃ സംസ്‌ക്കാരശ്ചഃ യഥാസ്വം കര്‍മ്മ കുര്‍വ്വന്തിഃ സംയോഗഃ സംസ്‌ക്കാര ദേശ കാല സ്ഥാപന മാത്രാദ യഷ്‌ച ഭാവാ സ്‌തേഷാം തേഷാമാസവാനാം തേ തേസമൂപദിശ്യന്തേ തത്തല്‍ കാര്യമഭി സമീക്ഷ്യേതി. 73

ഇപ്രകാരം ദ്രവ്യങ്ങള്‍ പരസ്‌പരം കൂട്ടിച്ചേര്‍ക്കാതെ ആസവങ്ങള്‍ ഉണ്ടാക്കാവുന്ന 84 - വിധം ആസവ ദ്രവ്യ ങ്ങളെ ഉപദേശിക്കപ്പെട്ടു. എന്നാല്‍ ദ്രവ്യങ്ങളുടെ സംയോഗം കൊണ്ടും വിഭാഗത്തിന്റെ വിസ്‌താരത കൊണ്ടും സംസ്‌ക്കാരഭേദം കൊണ്ടും ആസവങ്ങള്‍ക്ക്‌ അനേകവിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഏതേത്‌ ദ്രവ്യങ്ങള്‍ യോജിപ്പിച്ചും ഏത്‌ വിധത്തില്‍ സംസ്‌ക്കരിച്ചും ആസവങ്ങള്‍ ഉണ്ടാക്കുന്നുവോ ആ ആസവങ്ങള്‍ അതാത്‌ ദ്രവ്യസംയോഗത്തിന്നും സംസ്‌ക്കാരത്തിന്നും അഌസരിച്ച ഗുണങ്ങളോടു കൂടിയതാ യിരിക്കും. ദ്രവ്യസംയോഗം, സംസ്‌ക്കാരം, ദേശം, (ഉണ്ടാക്കുന്ന സ്ഥലം) കാലം, സ്ഥാപനം (സന്ധാന ക്രിയയ്‌ക്കുവേണ്ടി വെക്കുന്ന സമയം), മാത്ര മുതലായ ഭാവങ്ങള്‍ ഏതേതാസവങ്ങള്‍ക്ക്‌ ഏതേത്‌ വിധം നിര്‍ദ്ദേശിക്കപ്പെടുന്നുവോ അതാത്‌ ആസവങ്ങള്‍ക്ക്‌ അതാത്‌ കാര്യം കണ്ടറിഞ്ഞു ചെയ്യണം.

ഭവന്തി ചാത്ര - മനശ്ശരീരാഗ്നിബല പ്രദാനാ - മസ്വപ്‌നശോകാരുചി നാശാനാനാം സംഹര്‍ഷണാനാം പ്രവരാസവാനാ - മശീതീരക്താ ചതിരിത്തരൈഷാ 74

മനസ്സിഌം ശരീരത്തിഌം ജഠരാഗ്നിക്കും ബലത്തെ പ്രദാനം ചെയ്യുന്നതും നിദ്രാനാശം, ദുഃഖം, അരുചി എന്നിവയെ നശിപ്പിക്കുന്നതും സന്തോഷത്തെ ഉണ്ടാക്കുന്നതുമായ 84 - വിധത്തിലുള്ള ശ്രഷ്‌ഠ മായ ആസവങ്ങളെ ഇവിടെ പറയപ്പെട്ടിരിക്കുന്നു.

തത്രശ്ലോകഃ - ശരീരരോഗ പ്രകൃതൗമതാനി തത്വേന ചാഹാര വിനിശ്ചയോയഃ ഉവാച യജ്ജഃ പുരുഷാദികേസ്‌മിന്‍ മുനിസ്‌തഥാഗ്രണി വരാസവാംശ്ചഃ 75

ശരീരപ്രകൃതിയിലും രോഗപ്രകൃതിയിലും തത്വത്തിലൂടെയുള്ള മഹര്‍ഷിമാരുടെ അഭിപ്രാ യങ്ങളേയും ഉത്തമമായ ആഹാരനിശ്ചയത്തേയും ശ്രഷ്‌ഠമായ ആസവങ്ങളേടും ഈ യജ്ജഃ പുരുഷീ യാദ്ധ്യായത്തില്‍ ആത്രയ മുനി ഉപദേശിച്ചു.

ഇത്യഗ്നിവേശ കൃതേതന്ത്ര ചരകപ്രതി സംസ്‌കൃതേ സൂത്രസ്ഥാനേ യജ്ജഃ പുരഷീയോ നാമ പഞ്ചവിംശതി തമോദ്ധ്യായഃ

തസ്‌മാന്‍മതിം വിമൂച്യൈതാമമാര്‍ഗ്ഗപ്രസൃതാംബുധഃ സതാംബുദ്ധി പ്രതീപേന പശ്യേല്‍ സര്‍വ്വം യഥാതഥം. 16

അതിനാല്‍ അധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന ഈ നാസ്‌തികബുദ്ധിയെ ഉപേക്ഷിച്ചു ബുദ്ധിമാനായവന്‍ സല്‍ബുദ്ധിയാകുന്ന പ്രകാശത്താല്‍ എല്ലാം ഉള്ളതുപോലെ കാണണം.

ദ്വിവിധമേവഖലു സര്‍വ്വം - സച്ചാസച്ച, തസ്യചതുര്‍വിധാ പരീക്ഷാ - അ പ്‌തോപദേശഃ, പ്രത്യക്ഷം, അഌമാനം, യുക്തിശ്ചേതി. 17

ഈ ജഗത്തിലുള്ള എല്ലാ വസ്‌തുക്കളും തന്നെ സത്തും അസത്തുമായി രണ്ടുവിധത്തിലാകുന്നു. അതിന്റെ പരീക്ഷ നാലുവി ധത്തിലാകുന്നു. 1. ആപ്‌തോപദേശം, 2 പ്രത്യക്ഷം, 3 അഌമാനം, 4 യുക്തി.

ആപ്‌താസ്‌താവല്‍- രജസ്‌തമോഭ്യാം നിര്‍മ്മൂക്താസ്‌താപോജ്ഞാന ബലേനയേ യേഷാംത്രകാലമേ മലംജ്ഞാനമവ്യാഹതം സദാ. 18 ആപ്‌താഃ ശിഷ്‌ടാവിബുദ്ധാസ്‌തേ തേഷാം വാക്യമസംശയം സത്യംവക്ഷ്യന്തിതേ കസ്‌മാന്നിരജസ്‌തമസോമൃഷാ. 19

ആപ്‌തന്മാരാരാണ്‌ - തപോബലംകൊണ്ടും ജ്ഞാനബലംകൊണ്ടും രജോഗുണത്തില്‍നിന്നും തമോഗുണത്തില്‍നിന്നും മുക്തരാരോ? എപ്പോഴും ശുദ്ധമായും യാതൊരു തടസ്സവും കൂടാതെയും ത്രികാലജ്ഞാനം ആര്‍ക്കുണ്ടോ? അവര്‍ ആപ്‌തന്മാരും ശ്രഷ്‌ഠന്മാരും ജ്ഞാനികളുമാകുന്നു. അവരുടെ വാക്ക്‌ സംശയിക്കേണ്ടതില്ല സത്യമായിരിക്കും ജസ്‌തമോ ഗുണങ്ങളില്‍ നിന്ന്‌ മുക്തരായ അവര്‍ കളവെന്തിന്നുവേണ്ടി പറയണം?

ആത്മേന്ദ്രിയമനോ ര്‍ത്ഥാനാം സന്നികര്‍ഷാല്‍ പ്രവര്‍ത്തതേ വ്യക്താതദാത്വേയാബുദ്ധിഃ പ്രത്യക്ഷം സാനിരുച്യതേ 20

ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, ശബ്‌ദാദി വിഷയങ്ങള്‍ എന്നിവയുടെ ഒന്നിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ തല്‍ക്ഷണം വ്യക്തമാകുന്ന ബുദ്ധീയേതോ അതിന്ന്‌ പ്രത്യക്ഷം എന്ന്‌ പറയുന്നു.

പ്രത്യക്ഷപൂര്‍വ്വം ത്രിവിധം ത്രികാലഞ്ചാഌമീയതേ വഹ്നിര്‍നിഗൂഢോ ധൂമേനമൈഥുനം ഗര്‍ഭദര്‍ശനാല്‍. 21 ഏവം വ്യവസ്യന്ത്യതീതം ബീജോല്‍ഫലമനാഗതം ദൃഷ്‌ട്വാബീജാല്‍ഫലം ജാതമിഹൈവ സദൃശംബുധാഃ. 22

അഌമാന ലക്ഷണം - പ്രത്യക്ഷത്തെ മുന്‍നിര്‍ത്തി മൂന്നു വിധത്തേയും മൂന്നുകാലത്തേയും ഊഹിച്ചറിയേണ്ടതാകുന്നു. പുകകണ്ടാല്‍ അതിന്റെ ഉള്ളില്‍ അഗ്നിയുണ്ടെന്ന്‌ മനസ്സിലാക്കുന്നു. ഗര്‍ഭം കണ്ടാല്‍ മൈഥുനം ചെയ്‌തിട്ടുണ്ടെന്ന്‌ മനസ്സിലാക്കുന്നു ഇപ്രകാരം കഴിഞ്ഞതിനെ ഊഹിച്ചറിയുന്നു. ബീജത്തില്‍നിന്ന്‌ ഇതില്‍ ഇന്ന ഫലം ഉണ്ടാകുമെന്നുള്ള ഭാവിയെ ഊഹിച്ചറിയുന്നു. ഉണ്ടായ ഫലം കണ്ടിട്ട്‌ അതിന്റെ സാദൃശ്യംകൊണ്ട്‌ ഇത്‌ ഇന്ന വിത്തില്‍നിന്നുണ്ടായതാണെന്ന വര്‍ത്തമാനകാല നിഗമനമുണ്ടാകുന്നു.

""പ്രത്യക്ഷാഌമാനാഗമാഃ പ്രമാണാനി''ഇതി പാദഞ്‌ജലയോഗസൂത്രം. പ്രത്യക്ഷവും അഌമാനവും ആഗമോക്തിയും പ്രമാണമാണ്‌. അതായത്‌ ഉള്ളതുതന്നെയാണ്‌ എന്നര്‍ത്ഥം.

ജലകര്‍ഷണ ബീജര്‍ത്തു സംയോഗാല്‍ സസ്യസംഭവഃ യുക്തിഃ ഷള്‍ധാതു സംയോഗാല്‍ ഗര്‍ഭാണാം സംഭവസ്‌തഥാ. 23

വെള്ളം, ഉഴുതുമുറിച്ചഭൂമി, വിത്ത്‌, ഋതു (വിത്തുകള്‍ മുളക്കുവാഌള്ള കാലം) എന്നിവയുടെ ചേര്‍ച്ചകൊണ്ട്‌ സസ്യങ്ങള്‍ ഉണ്ടാകുന്നു. അതുപോലെതന്നെ പഞ്ചമഹാഭൂതവും ആത്മാവും അടങ്ങിയ ഷള്‍ധാതുക്കളുടെ ചേര്‍ച്ചകൊണ്ട്‌ ഗര്‍ഭോല്‌പത്തിയുണ്ടാകുന്നു. അതിന്ന്‌ യുക്തി എന്നു പറയുന്നു.

മഥ്യമന്ഥന മന്ഥാന സംയോഗാദഗ്നി സംഭവഃ യുക്തിയുക്താ ചതുഷ്‌പാദ സമ്പദ്വ്യാധി നിബര്‍ഹണീ. 24

രണ്ട്‌ അരണിക്കമ്പുകള്‍ തമ്മില്‍ ചേര്‍ത്തുരസിയാല്‍ അഗ്നിയുണ്ടാകുന്നതും വൈദ്യന്‍, ഔഷധങ്ങള്‍, പരിചാരകന്‍, രോഗി എന്നീ നാല്‌പാദങ്ങള്‍ സമ്പന്നമായാല്‍ രോഗം ശമിക്കുന്നതും യുക്തിയാകുന്നു.

ബുദ്ധിഃ പശ്യതിയാ ഭാവാന്‍ ബഹുകാരണയോഗജാന്‍ യുക്തിസ്‌ത്രികാലാ സാജ്ഞേയാ ത്രിവര്‍ഗ്ഗഃ സാദ്ധ്യതേയയാ. 25

യാതൊരു ബുദ്ധി അനേക കാരണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കാര്യഭാവങ്ങളെ കാണുന്നുവോ ആ ബുദ്ധിയും ത്രികാലങ്ങളെ അറിയുന്ന ബുദ്ധിയും ധര്‍മ്മാര്‍ത്ഥകാമമാകുന്ന ത്രിവര്‍ഗ്ഗത്തെ സാധിപ്പിക്കുന്ന ബുദ്ധിയും യുക്തിയാണെന്നറിയണം. യുക്തിസ്‌തര്‍ക്ക ഇത്യനര്‍ത്ഥാന്തര യുക്തിയും തര്‍ക്കവും തമ്മില്‍ അര്‍ത്ഥഭേദമില്ല. കാരണം അവിജ്ഞാതതത്വേ ര്‍ത്ഥ കാരണോപപത്തിതസ്‌തതാജ്ഞാനാര്‍ത്ഥമൂഹസ്‌തര്‍ക്ക ഇതി. കാരണങ്ങളാല്‍ കാര്യം ഊഹിച്ചറിയുന്നതാണ്‌ യുക്തി. ഊഹിച്ചറിയുന്നതില്‍ എപ്പോഴും തര്‍ക്കമുണ്ടാവുകയും ചെയ്യും.

ഏഷാപരീക്ഷാ നാസ്‌ത്യന്യായയാസര്‍വം പരീക്ഷതേ പരീക്ഷ്യം സദസച്ചൈവം തയാചാസ്‌തി പുനര്‍ഭവഃ. 26

പുനല്‍ജ്ജന്മമുണ്ടോ ഇല്ലയോ എന്നറിയുവാന്‍ ഈ ആപ്‌തോപദേശം, പ്രത്യക്ഷം, അഌമാനം, യുക്തി എന്നിവയില്‍ക്കൂടിയുള്ള പരീക്ഷയല്ലാതെ മറ്റൊന്നും തന്നെയില്ല. ഈ പരീക്ഷകൊണ്ട്‌ സത്തും അസത്തുമായി എല്ലാ പരീക്ഷണവസ്‌തുക്കളേയും പരീക്ഷിച്ചറിയണം. ഈ പരീക്ഷയില്‍കൂടി പുനര്‍ജ്ജന്മമുണ്ടെന്ന്‌ മനസ്സിലാക്കണം.

തത്രാപ്‌താഗമന്ന്‌താവദ്വേദഃ, യശ്ചാന്യോ പി കശ്ചിദ്വേദാര്‍ത്ഥാ ദ വിപരീ തഃ പരീക്ഷൈഃ പ്രണീതഃ ശിഷ്‌ടാഌമതോ ലോകാഌഗ്രഹ പ്രവൃത്തഃ ശാസ്‌ ത്രവാദഃസ ചാപ്‌താഗമഃ, ആപ്‌താഗമാദൂപലഭ്യതേ ദാനതപോയജ്ഞ സത്യാഹിംസാ ബ്രഹ്മചര്യാണ്യഭ്യുദയനി ശ്രയസ കരാണീതി. 27

ആപ്‌താഗമമാണ്‌ (യഥാര്‍ത്ഥം കണ്ടവരാല്‍ പറയപ്പെട്ടതാണ്‌) വേദം,കൂടാതെ വേദാര്‍ത്ഥത്തിന്ന്‌ വിപരീതമല്ലാത്ത മറ്റ്‌ ശസ്‌ത്രങ്ങളും പരീക്ഷിച്ചറിഞ്ഞവരാല്‍ രചിക്കപ്പെട്ടതും ശ്രഷ്‌ഠന്മാരാല്‍ സമ്മതിക്കപ്പെട്ടതും ലോകത്തിന്‌ അഌ ഗ്രഹമായിട്ടുള്ള ശാസ്‌ത്രവേദവും ആപ്‌താഗമമാകുന്നു. ആപ്‌താഗമത്തില്‍ നിന്ന്‌ ദാനം, തപസ്സ്‌, യജ്ഞം, സത്യം, അഹിംസ, ബ്രഹ്മചര്യ എന്നിവ സാധിത പ്രായമാക്കുവാന്‍ കഴിയുന്ന വിവരം കിട്ടുകയും അഭീഷ്‌ടകര്യാസിദ്ധിയുണ്ടാവുകയും മോക്ഷം കിട്ടുകയും ചെയ്യും.

ന ചാനതിവൃത്ത സത്വദോഷാണാമ ദോഷൈര പുനര്‍ഭവോധര്‍മ്മദ്വാരേഷുപദി ശ്യതേ, ധര്‍മ്മദ്വാരാവാഹിതൈശ്ച വ്യപഗത ഭയരാഗദ്വേഷ ലോഭമോഹ മാ നൈര്‍ ബ്രഹ്മപരൈഃ ആപ്‌തൈഃ കര്‍മ്മവിദ്‌ഭിരഌപഹത സത്വബുദ്ധി പ്രചാ രൈഃ പൂര്‍വൈഃ പൂര്‍വതരൈഃ മഹര്‍ഷിഭിര്‍ദിവ്യ ചക്ഷുഭിര്‍ദൃഷ്‌ടോപദിഷ്‌ടഃ പു നര്‍ഭവ ഇതിവ്യവസ്യേല്‍. 28

മനോദോഷമായ രജസ്‌തമോ ഗുണങ്ങള്‍ നശിക്കാത്തവര്‍ക്ക്‌ മോക്ഷം ദോഷരഹിതമായ ആപ്‌തന്മാരാല്‍ ധര്‍മ്മശാസ്‌ത്രങ്ങളില്‍ ഉപദേശിക്കപ്പെടുന്നില്ല, ദാനധര്‍മ്മാദികളില്‍ താല്‌പര്യമുള്ളവരും ഭയം, രോഗം, ദ്വേഷം, ലോഭം, മോഹം, മാനം ഇവ നശിച്ചവരും ബ്രഹ്മജ്ഞാനികളും ആപ്‌തന്മാരും യാഗാദികര്‍മ്മങ്ങളഌഷ്‌ഠിക്കുന്നവരും മനസ്സും ബുദ്ധിയും സ്വന്തമായി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവരുമായ പണ്ട്‌പണ്ടേയുള്ള മഹര്‍ഷിമാരാല്‍ ദിവ്യദൃഷ്‌ടികൊണ്ട്‌ കണ്ടറിഞ്ഞു ഉപദേശിക്കുന്നതാണ്‌ പുനര്‍ജ്ജന്മമുണ്ടെന്നുള്ള സിദ്ധാന്തം.

ഏവം പുനര്‍ഭവം പ്രത്യക്ഷമപിചോപലഭ്യതേ - മാതാപിത്രാര്‍വ്വി സദൃശാന്യ പത്യാനി തുല്യസംഭവാനാം വര്‍ണ്ണസ്വരാകൃതി സത്വബുദ്ധി ഭാഗയവിശേഷാ. പ്ര വരാവര്‍ കുലജന്മ. ദാസ്യൈശ്വര്യം സുഖാസുഖമായുഃ, ആയുഷോവൈഷമ്യം. ഇഹാകൃതസ്യാവാപ്‌തിഃ, അശിക്ഷിതാനഞ്ച തദിതസ്‌തനപാനഹാസ ത്രാസാദീനാം ച പ്രവൃത്തിഃ ലക്ഷണോല്‍പത്തി കര്‍മ്മസാമാന്യേ, ഫലവിശേഷാഃ, മേധാക്വചില്‍ ക്വചില്‍ കര്‍മ്മണ്യമേധാ, ജാതിസ്‌മരണം, ഇഹാഗമനമിതശ്ച്യുതാനാം സമദര്‍ശനേ പ്രിയാ പ്രിയത്വം. 29

പുനര്‍ജ്ജന്മം ഇപ്രകാരം പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നതാണ്‌. മാതാപിതാക്കന്മാര്‍ക്ക്‌ തുല്യമല്ലാത്ത സന്താനങ്ങളുണ്ടാകുന്നു. തുല്യസന്താനങ്ങളുണ്ടായിട്ടുള്ളവര്‍ക്ക്‌ വര്‍ണ്ണം, സ്വരം, ആകൃതി, മനസ്സ്‌, ബുദ്ധി, ഭാഗ്യം ഇവ വ്യത്യസ്‌തമായിക്കാണുന്നു. ഒരാള്‍ ശ്രഷ്‌ഠകുലത്തില്‍ ജനിക്കുന്നു. ഒരാള്‍ നീചകുലത്തില്‍ ജനിക്കുന്നു. ഒരാള്‍ ദാസ്യവൃത്തി ചെയ്യുന്നു മറ്റൊരാള്‍ ഐശ്വര്യവാനായിക്കാണുന്നു. ചിലര്‍ക്ക്‌ ദീര്‍ഘായുസ്സായും ചിലര്‍ക്കല്‌പായുസ്സായും കാണുന്നു. യത്‌നിക്കാതാള്‍ക്ക്‌ നേട്ടമുണ്ടാകുന്നു പഠിപ്പിക്കാതെതന്നെ കരയുക, മുലകുടിക്കുക, ചിരിക്കുക, പേടിക്കുക മുതലായവ ചെയ്യുന്നു. ചില ദിക്കില്‍ ചില ലക്ഷണങ്ങളുണ്ടാകുന്നു. സാ ധാരണ കര്‍മ്മത്തില്‍ ചില വിശേഷങ്ങള്‍ കാണുന്നു. ചില കര്‍മ്മത്തില്‍ ബുദ്ധിയും ചില കര്‍മ്മത്തില്‍ ബുദ്ധിഹീനതയും കാണുന്നു ജാതിസ്‌മരണയുണ്ടാകുന്നു. ഒരു വസ്‌തു കണ്ടാല്‍ അതില്‍ ചിലര്‍ക്ക്‌ പ്രിയവും ചിലര്‍ക്കപ്രിയവും ഉണ്ടാകുന്നു ഇവയെല്ലാം ചത്തുപോയവര്‍ വീണ്ടും ജനിക്കുന്നു എന്നതിഌള്ള തെളിവാകുന്നു.

അത ഏവാഌമീയതേ യല്‍ സ്വകൃതമപരിഹാര്യമവിനാശി പൗര്‍വ്വദേഹികം ദൈവസംജ്ഞകമാഌ ബന്ധികം കര്‍മ്മ, തസ്യൈ തന്‍ഫലം ഇതശ്ചാന്യല്‍ ഭ വിഷ്യതീതി, ഫലാല്‍ ബീജമഌമീയതേ ഫലഞ്ചബീജാല്‍. 30

മേല്‍പറഞ്ഞതില്‍നിന്നുതന്നെ ഊഹിക്കാവുന്നതാണ്‌. മുന്‍ജന്മത്തില്‍ ചെയ്‌തതും ചെയ്‌തുതീര്‍ക്കാതെ ബാക്കിയായതും നശിക്കാത്തതും ഭാഗ്യമെന്നു പറയുന്നതുമായ കര്‍മ്മഫലം മുന്‍ജന്മത്തില്‍ പറഞ്ഞതിന്നഌസരിച്ച്‌ ഈ ജന്മത്തിലും തുടരുന്നതാണെന്ന്‌ ഈ പറഞ്ഞതായ കര്‍മ്മഫലം അല്ലെങ്കില്‍ ഇപ്പോള്‍ അഌഭവിക്കുന്ന കര്‍മ്മഫലം മുന്‍ജന്മത്തിന്റേതാകുന്നു. ഇപ്പോള്‍ ചെയ്യുന്ന കര്‍മ്മഫലത്തിന്നഌസരിച്ചു പുനര്‍ജ്ജന്മമുണ്ടാവുകയും ചെയ്യുന്നു. കായയില്‍നിന്ന്‌ വിത്തിനേയും വിത്തില്‍നിന്ന്‌ കായയേയും ഊഹിച്ചറിയാവുന്നതാണ്‌. അപ്പോള്‍ മുന്‍ജന്മത്തില്‍ ചെയ്‌ത കര്‍മ്മഫലത്തിന്നഌസരിച്ചാണ്‌ ഇപ്പോള്‍ ജനിച്ചതെന്നും ഇപ്പോള്‍ ചെയ്യുന്ന കര്‍മ്മഫലത്തിന്നഌസരിച്ചു വീണ്ടും ജനിക്കുമെന്നര്‍ത്ഥം.

അഥാതോര്‍ത്ഥേദശമഹാമൂലീയ മദ്ധ്യായം വ്യാഖ്യാസ്യാമഃ ഇതിഹസ്‌മാഹ ഭഗവാനാത്രയ. 1

ഇനി അര്‍ത്ഥ ദശ മഹാമൂലീയമെന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതു പ്രകാരം തന്നെ അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നുണ്ട്‌.

അര്‍ത്ഥേ ദശമഹാമൂലാഃ സിരാ സക്താ മഹാഫലാഃ മഹച്ചാര്‍ത്ഥാശ്ച ഹൃദയം പര്യായൈരുച്യതേ ബുധൈഃ 2

ഹൃദയത്തില്‍ മഹാമൂലമായും മഹാഫലമായും (ഓജസ്സിനെ ഉണ്ടാക്കുന്നതായും) പത്ത്‌ സിരകള്‍ ഉണ്ട്‌. മഹല്‍ എന്നും അര്‍ത്ഥം എന്നും ഹൃദയത്തിന്റെ പര്യായമായി വിദ്വാന്മാര്‍ പറയുന്നു.

ഷഡംഗമംഗം വിജ്ഞാനമിന്ദ്രിയാണാര്‍ത്ഥ പഞ്ചകം ആര്‌മാച സഗുണശ്ചേതശ്ചിന്ത്യം ച ഹൃദിസംശ്രിതം. 3

കൈകാലുകളും ശിരസ്സും ഉടലും കൂടിയ ആറംഗങ്ങളുള്ള ശരീരം, വിജ്ഞാനം, പത്തിന്ദ്രിയങ്ങള്‍, ശബ്‌ദാദി അഞ്ചിന്ദ്രിയാര്‍ത്ഥങ്ങള്‍, ഇച്ഛ, ദ്വേഷം, സുഖാസുഖാദി ഗുണങ്ങളോടു കൂടിയ ആത്മാവ്‌, മന സ്സ്‌, മനോവിഷയം ഇവയെല്ലാം ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു.

പ്രതിഷ്‌ടാര്‍ത്ഥം ഹി ഭാവാനാമേഷാം ഹൃദയമിഷ്യതേ ഗോപാനസീനാമാഗാര കര്‍ണ്ണികേവാര്‍ത്ഥ ചിന്തകൈഃ. 4

വീട്ടിന്റെ കഴുക്കോലുകള്‍ക്ക്‌ മോന്തായമെന്നപോലെയാണ്‌ മേല്‍പറഞ്ഞ ഷഡംഗാദി ഭാവങ്ങളുടെ പ്രതിഷ്‌ടാര്‍ത്ഥം ഹൃദയം സ്ഥിതിചെയ്യുന്നതെന്നാണ്‌ ഹൃദയാര്‍ത്ഥ ചിന്തകന്മാരുടെ അഭിപ്രായം.

തസ്യോപഘാതാന്‍ മൂര്‍ച്ഛായം ഭേദന്‍മരണ മൃച്ഛതി യദ്ധിതല്‍ സ്‌പര്‍ശ വിജ്ഞാനം ധാരിതത്തത്ര സംശ്രിതം. 5

ഹൃദയത്തിന്ന്‌ ആഘാതമേറ്റാല്‍ മോഹാലസ്യവും മുറിഞ്ഞാല്‍ മരണവും സംഭവിക്കും. കാരണം സ്‌പര്‍ശ ജ്ഞാനവും ശരീരധാരണവും ഹൃദയത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.

തല്‍പരാസൗജസഃ സ്ഥാനം തത്രചൈതന്യ സംഗ്രഹാഃ ഹൃദയം മഹദര്‍ത്ഥശ്ച തസ്‌മാദുക്തം ചികില്‍സകൈഃ 6

ഹൃദയം ഉല്‍കൃഷ്‌ടമായ ഓജസ്സിന്റെ സ്ഥാനമാകുന്നു. അവിടെതന്നെയാണ്‌ ചൈതന്യത്തിന്റെ സംഗ്രഹ വും. അതുകൊണ്ട്‌ ഹൃദയത്തെ മഹത്തെന്നും അര്‍ത്ഥമെന്നും ചികിത്സാ ശാസ്‌ത്രത്തില്‍ പറയുന്നു.

തേനമൂലേന മഹതാ മഹാ മൂലാമതാദശ ഓജോവഹാ ശരീരേസ്‌മിന്‍ വിധമ്യന്തേ സമന്തതഃ 7

മഹത്തായിരിക്കുന്ന ആ ഹൃദയമൂലം നിമിത്തം പത്ത്‌ ധമനികള്‍ക്ക്‌ മഹാമൂലം എന്ന്‌ പറയുന്നു. ആ പത്ത്‌ ധമനികള്‍ ഓജസ്സിനെ വഹിച്ചുകൊണ്ട്‌ ഈ ശരീരത്തില്‍ മുഴുവന്‍ ഹൃദയദ്വാരാ സഞ്ചരിക്കുന്നു.

യമോജസാവര്‍ത്തയന്തി പ്രീണിതാഃ സര്‍വ്വജന്തവഃ യദൃതേ സര്‍വ്വഭൂതാനാം ജീവിതം നാവതിഷ്‌ഠതേ. 8

ഈ ഓജസ്സ്‌കൊണ്ട്‌ സര്‍വ്വ ജീവികളും ജീവിക്കുകയും വളരുകയും ചെയ്യുന്നു. ഇത്‌ കൂടാതെ സര്‍വ്വ ജീവികളുടേയും ജീവിതം നില്‌ക്കുന്നതല്ല.

യല്‍ സാരമാദൗ ഗര്‍ഭസ്യ യത്തദ്‌ഗര്‍ഭരസാദ്രസഃ സംവര്‍ദ്ധമാനം ഹൃദയം സമാവിശതിയല്‍പുരാ. 9

ആദിയില്‍ ഗര്‍ഭത്തിന്റെ സാരം ഏതോ അതും കലലരൂപമായ ഗര്‍ഭരസത്തില്‍ നിന്നുണ്ടാകുന്ന രസം (സാ രം) ഏതോ അതും ആദ്യം ഹൃദയത്തെ പ്രാപിച്ചു പിന്നീട്‌ മുഴുവന്‍ ശരീരത്തിലും വ്യാപിച്ചു വളര്‍ത്തുന്ന തേതോ അതും ഓജസ്സാകുന്നു. അതായത്‌ ഗര്‍ഭോല്‌പാദനത്തിന്ന്‌ കാരണമായ ശുക്ലരക്തങ്ങളുടെ സാരവും ഗര്‍ഭോല്‌പാദനത്തിന്ന്‌ശേഷം അതിനെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതുമായ സാരവു മെല്ലാം ഓജസ്സാണെന്നര്‍ത്ഥം.

യസ്യനാശാത്തു നാശോസ്‌തിധാരിയദ്‌ ഹൃദയാശ്രിതം യഃ ശരീരാ സാ സ്‌നേഹ; പ്രാണായത്ര പ്രതിഷ്‌ഠിതാഃ. 10 തല്‍ഫലാ ബഹുധാ വാതാ ഫലന്തീതി മഹാഫലാഃ ദ്ധ്‌മാനാദ്ധമന്യ സ്രവണാല്‍ സ്രാതാംസി സരണാല്‍സിരാഃ 11

ഏതൊന്നിന്റെ നാശംകൊണ്ട്‌ ശരീരം നശിക്കുന്നുവോ ഏതൊന്ന്‌ ഹൃദയത്തെ ആശ്രയിച്ചു നില്‌ക്കുമ്പോള്‍ ശരീരത്തെ ധരിക്കുന്നുവോ അതാണ്‌ ശരീര രസത്തിന്റെ സ്‌നേഹം അവിടെയാണ്‌ പ്രാണന്‍ സ്ഥിതിചെയ്യുന്ന ത്‌. (അതായത്‌ പാലില്‍ വെണ്ണയെന്നപോലെ രസധാതുവില്‍ സ്ഥിതിചെയ്യുന്ന സാരഭൂതമായ ഓജ സ്സിലാണ്‌ പ്രാണന്‍ സ്ഥിതിചെയ്യുന്നതെന്നര്‍ത്ഥം.) ആ ഓജസ്സിനെ വഹിക്കുന്ന ഫലങ്ങള്‍ അതായത്‌ ഓജോവഹ സിരകള്‍ ശരീരത്തില്‍ അനേക വിധത്തില്‍ പടര്‍ന്നുപിടിച്ചു സ്ഥിതി ചെയ്യുന്നു. ഈ ഓജോവഹ സിരകള്‍ക്ക്‌ മഹാഫലങ്ങള്‍ എന്നുകൂടി പറയുന്നു. ഇവയ്‌ക്ക്‌ മദ്ധ്യത്തിലുള്ള സുഷിരഭാവംകൊണ്ട്‌ ധമനീ എന്നും രസാദികളുടെ സ്രവണ വഴിയായതുകൊണ്ട്‌ സ്രാതസ്സ്‌ എന്നും രസാദികള്‍ ഇതുവഴി സരിക്കു ന്നതുകൊണ്ട്‌ സിരാ എന്നും പറയുന്നു.

തന്‍മഹത്താ മഹാമൂലാസ്‌തച്ചൗജഃ പരിരക്ഷതാ പരിഹാര്യാ വിശേഷേണ മനസോ ദുഃഖഹേതവഃ. 12

മഹത്തായിരിക്കുന്ന ഹൃദയത്തേയും മഹാമൂലമായിരിക്കുന്ന സിരകളേയും ഓജസ്സിനേയും രക്ഷി ക്കണമെന്നാഗ്രഹിക്കുന്നവന്‍ വിശേഷിച്ച്‌ മനസ്സിന്ന്‌ ദുഃഖമുണ്ടാക്കുന്ന കാരണങ്ങളെ പരിഹരിക്ക ണം.

ഹൃദ്യം യസ്യാദ്യദൗജസ്യം സ്രാതസാംയല്‍ പ്രസാദനം തത്തല്‍ സേവ്യം പ്രയത്‌നേ പ്രശമോജ്ഞാനമേവ ച. 13

ഹൃദയ - ഓജ - സ്രാതസ്സുകളെ രക്ഷിക്കണമെന്നാഗ്രഹിക്കുന്നവന്‍ ഹൃദയ പ്രിയമായിട്ടുള്ളതും ഓജസ്സിനെ വര്‍ദ്ധിപ്പിക്കുന്നതും സ്രാതസ്സുകള്‍ക്ക്‌ പ്രസന്നതയെ ഉണ്ടാക്കുന്നതും ഏതേതെല്ലാമാണോ അതാതിനെ എത്ര പ്രയാസപ്പെട്ടും ശീലിക്കുകയും ശാന്തിയും തത്വജ്ഞാനവും ഉണ്ടാക്കുവാന്‍ പ്രയത്‌നി ക്കുകയും വേണം.

അഥഖല്വേകം പ്രാണവര്‍ദ്ധനാനാമുല്‍ക്കൃഷ്‌ട തമമേകം ബലവര്‍ദ്ധനാനാ മേകം ബൃം ഹണാനാമേകം നന്ദനനോമേകം ഹര്‍ഷണാനാമേക മയനാനാമിതി. ത ത്രാഹിം സാ പ്രാണിനാം പ്രാണവര്‍ദ്ധനാമുല്‍കൃഷ്‌ടതമം, വീര്യം ബലവര്‍ദ്ധനാ നാം, വി ദ്യാബൃംഹണാനാം, ഇന്ദ്രിയജയോ നന്ദനാനാം, തത്വാവബോധോ ഹര്‍ഷണാ നാം, ബ്രഹ്മചര്യമയനാ നാമിത്യായുര്‍വ്വേദ വിദോമന്യന്തേ. 14

പ്രാണവര്‍ദ്ധനവിന്ന്‌ ഒന്ന്‌ എല്ലാറ്റിനേക്കാളും ഏറ്റവും ഉല്‍കൃഷ്‌ടമാകുന്നു. ഒന്ന്‌ ബലവര്‍ദ്ധനവിന്നും ഒന്ന്‌ ശരീര പോഷണത്തിന്നും ഒന്ന്‌ ആനന്ദത്തിന്നും ഒന്ന്‌ സന്തോഷത്തിന്നും ഒന്ന്‌ മാര്‍ഗ്ഗത്തിന്നും എല്ലാറ്റിനേ ക്കാളും ഉല്‍കൃഷ്‌ടമായിരിക്കും. അതില്‍ പ്രാണികളുടെ പ്രാണനെ (ആയുസ്സിനെ) വര്‍ദ്ധിപ്പിക്കു ന്നതില്‍ ഏറ്റവും ഉല്‍കൃഷ്‌ടമായിട്ടുള്ളത്‌ അഹിംസയും ബലത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ വീര്യവും ശരീ രത്തെ തടിപ്പിക്കുന്നതില്‍ വിദ്യയും ആനന്ദത്തെ ഉണ്ടാക്കുന്നതില്‍ ഇന്ദ്രിയ ജയവും സന്തോഷത്തെ ഉണ്ടാക്കുന്ന തില്‍ തത്വാവബബോധവും മോക്ഷമാര്‍ഗ്ഗങ്ങളില്‍ ബ്രഹ്മചര്യയും എല്ലാറ്റിനേക്കാള്‍ ഏറ്റവും ഉല്‍ക്കൃഷ്‌ട മായതാകുന്നു. ഇപ്രകാരമാണ്‌ ആയുര്‍വ്വേദാചാര്യന്‍മാര്‍ പറയുന്നത്‌.

തത്രായുര്‍വ്വേദ വിദസ്‌തന്ത്ര സ്ഥാനാദ്ധ്യായ പ്രശ്‌നാനാം പൃഥക്ത്വേന വാക്യശോ വാക്യാര്‍ത്ഥശോര്‍ത്ഥാവയവശശ്ച പ്രവക്താരോ മന്തവ്യാഃ. 15

ആയുര്‍വ്വേദ തന്ത്രം (ശാസ്‌ത്രം) അതിന്റെ സ്ഥാനം, അദ്ധ്യായം, പ്രശ്‌നം എന്നിവയ്‌ക്ക്‌ പ്രത്യേകം പ്രത്യേക മായി വാക്യം, വാക്യാര്‍ത്ഥം, അര്‍ത്ഥാവയവം ഇവ പ്രവചിക്കുന്നവര്‍ ആയുര്‍വ്വേദ വിദ്വാന്മാരാണെന്ന്‌ വിചാരിക്കണം.

തത്രാഹ-കഥം തന്ത്രാദീനി വാക്യശോവാക്യാര്‍ത്ഥശോ ര്‍ത്ഥാവയവശ്ചോ ക്താനി ഭവന്തീതിഃ അത്രാച്യതേ. തന്ത്രാമര്‍ഷം കാര്‍ല്‍സ്‌ന്യേന യഥാമ്‌നാ യമുച്യമാനം വാക്യശോഭവത്യുക്തം. ബുദ്ധ്യാ സമ്യഗഌ പ്രവി ശ്യാര്‍ത്ഥത്വം വാഗ്‌ഭിര്‍വ്യാ സ സമാസ പ്രതിജ്ഞാഹേതുദാഹരണോ പനയനിഗമന യു ക്താഭിസ്‌ത്രിവിധ ശിഷ്യബുദ്ധി ഗമ്യാഭിരുച്യമാനംവാക്യാര്‍ത്ഥശോ ഭവത്യു ക്തം, തന്ത്രനിയതാനമര്‍ത്ഥ ദുര്‍ഗ്ഗാണാംപുനര്‍ വിഭാവനൈതക്തമര്‍ത്ഥാ വയവശോ ഭവത്യുക്തം. 16

തന്ത്രാദികള്‍ വാക്യദ്വാരാ - വാക്യാര്‍ത്ഥദ്വാരാ - അര്‍ത്ഥാവയവദ്വാരാ എങ്ങിനെ പറയാന്‍ കഴിയുന്നു എന്ന്‌ പറയാം. ഋഷിപ്രാക്തമായ ശാസ്‌ത്രത്തെ മുഴുവഌം അതേപടി മുഖസ്ഥമാക്കി ചൊല്ലുന്നതിന്ന്‌ വാക്യക്രമം എന്ന്‌ പറയുന്നു. ബുദ്ധികൊണ്ട്‌ യഥാര്‍ത്ഥമായ തത്വത്തെ നല്ലവണ്ണം ആലോചിച്ചിട്ട്‌ വിസ്‌ത രിച്ചും ചുരുക്കിയും പ്രതിജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം എന്നിവയോടുകൂടി മന്ദ്യബുദ്ധി, തീക്ഷ്‌ണബുദ്ധി എന്നീ മൂന്നുവിധ ബുദ്ധിയോടുകൂടിയ ശിഷ്യന്മാര്‍ക്ക്‌ മനസ്സിലാക്കത്ത വിധത്തില്‍ പറയുന്നതിന്ന്‌ വാക്യാര്‍ത്ഥ പ്രവചനം എന്ന്‌ പറയുന്നു. തന്ത്രത്തില്‍ പറഞ്ഞ അര്‍ത്ഥങ്ങളുടെ ഗംഭീരാശയങ്ങള്‍ വീണ്ടും വ്യാഖ്യാനിച്ചുപദേശിക്കുന്നതിന്ന്‌ അര്‍ത്ഥാവയവം എന്ന്‌ പറയുന്നു.

തത്രചേല്‍പ്രഷ്‌ടാരഃ സ്യു -ചതുര്‍ണ്ണാമൃക്‌സാമയജുരഥര്‍വ്വവേ ദാനാം കംവേദമുപ ദിശന്ത്യായുര്‍വ്വേദവിദഃ, കിമായു കസ്‌മാദായുര്‍വ്വേദഃ കിംചായ മായുര്‍വ്വേദ, ശാ ശ്വതോശാശ്വതഃ കതിപാസ്യാംഗാനി, കൈശ്ചായ മദ്ധ്യേതവ്യഃ കിമര്‍ ത്ഥംചേതി. 17

ഋഗ്വേദം, സാമവേദം, യജൂര്‍വ്വേദം, അഥര്‍വ്വവേദം ഈ നാലു വേദങ്ങളില്‍ ഏത്‌ വേദത്തേയാണ്‌ ആയുര്‍വ്വേദ വിദ്വാന്മാര്‍ ഉപദേശിക്കുന്നത്‌? ആയുസ്സെന്നാലെന്താണ്‌? എന്തുകൊണ്ട്‌ ഈ ശാസ്‌ത്രത്തിന്ന്‌ ആയുര്‍വ്വേദം എന്ന്‌ പറയുന്നു! ഈ ആയുര്‍വ്വേദം എന്നാലെന്താണ്‌? ഇത്‌ നാശമില്ലാത്തതോ നശിക്കുന്നതോ ആണൊ? ഇതിന്ന്‌ എത്ര അംഗങ്ങളുണ്ട്‌? ആര്‍ക്കെല്ലാം ഇത്‌ പഠിക്കാം? എന്തിന്നുവേണ്ടി പഠിക്കാം? എന്തിന്നുവേണ്ടി പഠിക്കണം? എന്നൊക്കെ ചിലര്‍ ചോദിച്ചേക്കാം.

തത്രഭിഷജാ പൃഷ്‌ടേനൈവംചതുര്‍ണ്ണാമൃക്‌സാമയജൂരഥര്‍വവേ ദാത്മനോഥര്‍ വവേദേ ഭക്തിരാദേശ്യാഃ വേദോഹ്യഥര്‍വണഃ സ്വസ്‌ത്യയന ബലിമംഗള ഹോമ നിയമപ്രായശ്ചിത്തോപവാസ മന്ദ്രാദി പരിഗ്രഹാച്ചികില്‍സാം പ്രാഹ, ചി കില്‍സാചായുഷോ ഹിതായോപദിശ്യതേ. 18

വൈദ്യനോടിപ്രകാരം ചോദിച്ചാല്‍ നാലു വേദങ്ങളില്‍ വെച്ച്‌ എനിക്ക്‌ ഭക്തി അഥര്‍വ്വത്തിലാണെന്ന്‌ പറയണം. കാരണം അഥര്‍വ്വത്തിലാണ്‌ സ്വസ്‌ത്യയനം (കല്യാണമാര്‍ഗ്ഗം) ബലി, മംഗളം, ഹോമം, നിയ മം, പ്രായശ്ചിത്തം, ഉപവാസം, മന്ത്രം മുതലായവയും ചികില്‍സയും പറഞ്ഞിട്ടുള്ളത്‌. ചികില്‍സ ആയുസ്സിന്റെ ഹിതത്തിന്നായുപദേശിച്ചതുമാകുന്നു.

വേദംചോപദിശ്യ ആയുര്‍വാച്യം തത്രായുശ്ചേതനാഌ വൃത്തിര്‍ ജീവി തമഌബന്ധോ ധാരിചേത്യേകോത്ഥഃ 19

വേദം എന്താണെന്നുപദേശിച്ചു ഇനി ആയുസ്സെന്താണെന്ന്‌ പറയാം. ആയുസ്സ്‌, ചേതനാഌവൃത്തി, ജീവിതം, അഌബന്ധം, ധാരി ഇവയെല്ലാം ഒരേ അര്‍ത്ഥമുള്ള പര്യായ ശബ്‌ദങ്ങളാണ്‌.

തത്ര ആയുര്‍വേദഃ കഥമിതിചേദൂച്യതേ, സ്വലക്ഷണതഃ സുഖാ സുഖതോ ഹി താ ഹിതതഃ പ്രമാണതശ്ചഃ യതശ്ചായുഷ്യാണ്യനായുഷ്യാണി ദ്രവ്യഗുണ കര്‍മ്മാ ണി വേദയത്യതോപ്യാ യുര്‍വേദഃ. 20

ആയുസ്സിന്റെ ജ്ഞാനത്തെ ഉണ്ടാക്കിത്തരുന്നതുകൊണ്ട്‌ ആയുര്‍വ്വേദം എന്നു പറയുന്നു. ആ ജ്ഞാനത്തെ എങ്ങിനെ യാണ്‌ ഉണ്ടാക്കിത്തരുന്നത്‌ എന്ന്‌ പറയുകയാണെങ്കില്‍ സ്വന്തം ലക്ഷണദ്വാരാ സുഖം, അസുഖം, ഹിതം, അഹിതം, പ്രമാണം അപ്രമാണം എന്നിവയിലൂടെയാകുന്നു. ആയുസ്സിന്ന്‌ ഹിതവും അഹിതവുമാ യിട്ടുള്ള ദ്രവ്യഗുണ കര്‍മ്മങ്ങളെ വിവരിക്കുന്നതായതുകൊണ്ടും ആയുര്‍വ്വേദം എന്ന്‌ പറയുന്നു.

തത്രായുഷ്യാണി ച ദ്രവ്യഗുണ കര്‍മ്മാണി കേവലേനോപദേശ്യന്തേ ത ന്ത്രണ. 21

ആയുസ്സിന്ന്‌ ഹിതകരവും അഹിതകരവുമായിട്ടുള്ള ദ്രവ്യഗുണ കര്‍മ്മങ്ങളെയാണ്‌ ഈ തന്ത്രണത്തി ലൂടെ മുഴുവഌമായി ഉപദേശിക്കപ്പെടുന്നത്‌.

തത്രായുക്തം സ്വലക്ഷണതോ യഥാ യദിഹൈവ പൂര്‍വാദ്ധ്യായേ. 22

ആയുസ്സിനെ സംബന്ധിച്ച്‌ സ്വന്തം ലക്ഷണത്തോടുകൂടി മൂന്നദ്ധ്യായത്തില്‍ പറഞ്ഞതുപോലെതന്നെയാണ്‌ ഇവിടേയും കണക്കാക്കേണ്ടത്‌.

തത്ര ശാരീരമാനസാഭ്യാം രോഗോഭ്യാമനസാഭ്യാം രോഗാഭ്യാ മനഭിദ്രുത സ്യാനഭിഭൂതസ്യ വിശോഷണ യൗവനവതഃ സമര്‍ത്ഥാഌഗത ബലവീര്യയശഃ പൗരുഷ പരംക്രമസ്യ ജ്ഞാന വിജ്ഞാനേന്ദ്രിയാര്‍ത്ഥ ബലസമുദായേ പരമര്‍ദ്ധാരുചിര വിവിധോ പഭോ ഗസ്യ സമൃദ്ധ സര്‍വാരംഭസ്യ യഥേഷ്‌ട വിചാരിണഃ സുഖമായുരുച്യ തേ, അ സുഖമതോവിപര്യയേണ. 23

ശാരീരികവും മാനസികവുമായ രോഗങ്ങളൊന്നുമില്ലാത്തവഌം വിശേഷിച്ച്‌ യൗവ്വനയുക്തഌം സാമര്‍ത്ഥ്യം, ബലം, വീര്യം, യശസ്സ്‌, പൗരുഷം, പരാക്രമം ഇവയുള്ളവഌം, ജ്ഞാനബലം, വിജ്ഞാനബ ലം, ഇന്ദ്രിയാര്‍ത്ഥബലം, ഇവയെല്ലാമുള്ളവഌം വര്‍ദ്ധിച്ച സമ്പത്തിനാല്‍ നല്ലനിലയില്‍ വിവിധ സുഖ ങ്ങളെ ഭുജിക്കുന്നവഌം എല്ലാ കാര്യങ്ങളും സമൃദ്ധമായി ആരംഭിക്കുന്നവഌം എല്ലാ വിചാരങ്ങളും യഥേഷ്‌ടം സാധിക്കുന്നവഌമായവന്റെ ആയുസ്സ്‌ സുഖായുസ്സാണെന്ന്‌ പറയുന്നു, ഇതിന്ന്‌ വിപരീതമാ യിട്ടുള്ളവന്റെ ആയുസ്സ്‌ ദുഃഖായുസ്സെന്നും പറയുന്നു.

ഹിതൈഷിണഃ പുനര്‍ഭൂതാനാം പരസ്വാദു പരതസ്യ സത്യവാദിനഃ ശമ പരന സ്യ പരീക്ഷ്യകാരിണോപ്രമത്തസ്യ ത്രിവര്‍ഗ്ഗം പരസ്‌പരേണാഌപഹത മുപസേ വമാനസ്യ പൂജാര്‍ഹസംപൂജകസ്യ ജ്ഞാന വിജ്ഞാനോപശമശീലസ്യ വൃദ്ധോ പസേവിനഃ സുനിയത രാഗേര്‍ഷ്യ മദമാന വേഗസ്യ സതതം വിവിധ പ്രധാ ന പരസ്യ തപോജ്ഞാന പ്രശമനിത്യസ്യാദ്ധ്യാത്മ വിദസ്‌തല്‍ പരസ്യ ലോ കമിമം ചാമുംചാവേക്ഷമാണസ്യ സ്‌മൃതിമതിമതോ ഹിതമായു രുച്യതേ,അഹി തമതോ വിപര്യയേണ. 24

സര്‍വ്വ ചരാചരങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്നവന്‍, പരധനത്തിലാഗ്രഹമില്ലാത്തവര്‍, സത്യം പറയു ന്നവര്‍, ശാന്തന്‍, പരീക്ഷിച്ചിട്ട്‌ കാര്യം ചെയ്യുന്നവന്‍, അപ്രമത്തന്‍, ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ പരസ്‌പരം ബാധി ക്കാതെ ചെയ്യുന്നവന്‍, പൂജാര്‍ഹനമാരെ പൂജിക്കുന്നവന്‍, ജ്ഞാന - വിജ്ഞാന ശാന്തിയോടുകൂടിയവന്‍, വൃദ്ധജനങ്ങളെ സേവിക്കുന്നവന്‍, രാഗം, ഈര്‍ഷ്യ, മദം, മാനം ഇവയുടെ വേഗങ്ങളെ നിയന്ത്രിക്കുന്ന വന്‍, എപ്പോഴും വിവിധ വിധത്തിലുള്ള ദാനം ചെയ്യുന്നതില്‍ താല്‌പര്യമുള്ളവന്‍, തപോജ്ഞാനംകൊണ്ട്‌ നിത്യശാന്തി ലഭിച്ചവന്‍. അദ്ധ്യാത്മ വിദ്യയറിയുന്നവന്‍, അദ്ധ്യാത്മവിദ്യയില്‍ താല്‌പര്യമുള്ളവന്‍, ഇഹലോകത്തിലും പരലോകത്തിലും നന്മ കാണുന്നവന്‍, ധാരണാശക്തിയും ബുദ്ധിശക്തിയുമുള്ളവന്‍ ഇവരുടെ ആയുസ്സ്‌ ഹിതായുസ്സാണെന്ന്‌ പറയുന്നു. ഇതിന്ന്‌ വിപരീതമായിട്ടുള്ളവരുടെ ആയുസ്സ്‌ അഹിതായുസ്സെന്നും പറയുന്നു.

പ്രമാണമായുഷസ്‌ത്വര്‍ത്ഥേന്ദ്രിയ മനോബുദ്ധി ചേഷ്‌ടാദീനാം വികൃ തിലക്ഷ ണൈരുപലഭ്യതേനിമിത്തൈഃ, അസ്‌മാല്‍ ക്ഷണാല്‍ മുഹൂര്‍ത്ത ദ്ദി വസാല്‍ ത്രി പഞ്ച സപ്‌തദശ ദ്വാദശാല്‍ പഞ്ചാന്‍മാസാല്‍ ഷണ്‍മാസാല്‍ സംവര്‍സരാദ്വാ സ്വാഭാവമാപല്‍സ്യത ഇതി. 25

പ്രമാണംകൊണ്ടുള്ള ആയുസ്സിന്റെ ജ്ഞാനം - ആയുസ്സിന്റെ പ്രമാണമാകട്ടെ ഇന്ദ്രിയ വിഷയം, മനസ്സ്‌, ബുദ്ധി, ചേഷ്‌ട മുതലായവയുടെ ആകസ്‌മികമായ വികൃതി ലക്ഷണങ്ങളാല്‍ അറിയാന്‍ കഴിയും. ഇവ തല്‍ക്ഷണമോ രണ്ട്‌ നാഴിക കൊണ്ടോ ഒരു ദിവസംകൊണ്ടോ മൂന്ന്‌, അഞ്ച്‌, ഏഴ്‌, പത്ത്‌, പന്ത്രണ്ട്‌, പതി നഞ്ച്‌ ദിവസംകൊണ്ടോ ഒരു മാസംകൊണ്ടോ ആറ്‌ മാസംകൊണ്ടോ ഒരു കൊല്ലം കൊണ്ടോ മരിക്കുമെ ന്നുള്ളത്‌ മുന്‍പറഞ്ഞ വികൃതി ലക്ഷണം കൊണ്ട്‌ അറിയാന്‍ കഴിയും.

തത്രസ്വഭാവഃ പ്രവൃത്തേരുപരമോ മരണം അനിത്യതാ നിരോ ധ ഇത്യേകോ ര്‍ത്ഥഃ. ഇത്യായുഷഃ പ്രമാണം, അതോ വിപരീതമപ്രമാണം. അരിഷ്‌ടാ ധികാരേ ദേഹപ്രകൃതിലക്ഷണമധികൃത്യചോപദിഷ്‌ടമാ യുഷഃ പ്രമാണാ പ്രമാ ണമായുര്‍വേദേ. 26

സ്വഭാവം, പ്രവൃത്തിയുടെ ഉപരമം (പ്രവൃത്തിയുടെ വിരാമം അല്ലെങ്കില്‍ നിവൃത്തി) മരണം, അനി ത്യത, നിരോധം ഇവയെല്ലാം ഏകാര്‍ത്ഥ ശബ്‌ദമാകുന്നു. ഇത്‌ ആയുസ്സിന്റെ പ്രമാണമാകുന്നു. ഇതിന്ന്‌ വിപരീതമായിട്ടുള്ളത്‌ അപ്രമാണവുമാകുന്നു. ആയുര്‍വ്വേദത്തില്‍ അരിഷ്‌ടാധികാരത്തിന്‍ (ഇന്ദ്രിയസ്ഥാനത്തില്‍) ദേഹപ്രകൃതി ലക്ഷണങ്ങളെ ആധാരമാക്കീ ആയുസ്സിന്റെ പ്രമാണവും അപ്രമാ ണവും ഉപദേശിക്കുന്നുണ്ട്‌.

പ്രയോജനം ചാസ്യ - സ്വസ്ഥസ്യ സ്വാസ്ഥ്യ രക്ഷണമാതുരസ്യ വികാരപ്രശ മനം ച. 27

ഈ ആയുര്‍വ്വേദത്തിന്റെ പ്രയോജനം - സ്വസ്ഥന്റെ സ്വസ്ഥ്യ രക്ഷയും രോഗിയുടെ രോഗശമനശാന്തിയും ചെയ്യുകയെന്നുള്ളതാണ്‌.

സോയമായുര്‍വ്വേദഃ ശാശ്വതോ നിര്‍ദ്ദിശ്യതേ, അനാദിത്വാല്‍ സ്വഭാവ സംസി ദ്ധ ലക്ഷണത്വാദ്‌ ഭാവസ്വഭവേനിത്യത്വാച്ച. ന ഹിനാഭൂല്‍ കദാചി ദായുഷഃ സന്താനോ വാ, ശാശ്വതശ്ചായുഷോവദിതാ, അനാദിച, സുഖ ദുഃഖം സ ദ്രവ്യ ഹേതു ലക്ഷണമപരാപര യോഗാല്‍. 28

അങ്ങിനെയിരിക്കുന്നതായ ഈ ആയുര്‍വ്വേദം അനാദിത്വം നിമിത്തമായും സ്വഭാവ സംസിദ്ധമായ ലക്ഷ ണത്വം ഹേതുവായും ഭാവസ്വഭാവങ്ങളുടെ നിത്യത്വം ഹേതുവായും ശാശ്വതം (നിത്യം) ആണെന്ന്‌ നിര്‍ദ്ദേശിക്കപ്പെടുന്നു. കാരണം അങ്ങിനെയാണെങ്കില്‍ ഒരിക്കലും ആയുസ്സിന്റെ പ്രവാഹമോ വൃദ്ധി യുടെ പ്രവാഹമോ ഉണ്ടാകുന്നതല്ല ആയുസ്സിന്റെ വേദിത്യവും അതായത്‌ ആയുസ്സിനെ അറിയുന്ന പരമാ ത്മാവും ശാശ്വതമാകുന്നു. ആഹാരൗഷധാദി ദ്രവ്യഹേതു, സ്വസ്ഥ്യാ സ്വസ്ഥ്യാ ലക്ഷണം എന്നിവയോടു കൂടിയ സുഖവും (ആരോഗ്യവും) ദുഃഖവും (രോഗവും) ഒന്ന്‌ മറ്റൊന്നിനോടുള്ള ചേര്‍ച്ച നിമിത്തം അനാദി (ശാശ്വതം) ആകുന്നു. (അപ്പോള്‍ ആരോഗ്യത്തെ നിലനിര്‍ത്തഌം രോഗത്തെ നശിപ്പി ക്കാഌം ഉള്ളതായ ആയുര്‍വ്വേദം ശാശ്വതമാമെന്നര്‍ത്ഥം.)

ഏഷചാര്‍ത്ഥ സംഗ്രഹോവിദ്യതേ ആയുര്‍വ്വേദ ലക്ഷണമിതി, പുനര്‍ഗുരു ലഘു ശീതോഷ്‌ണ സ്‌നിഗ്‌ദ്ധരൂക്ഷാദിനാം ച ദ്വന്ദ്വാനാം സാമാന്യവിശേ ഷാഭ്യാം വൃദ്ധി ഹ്രാസൗ യഥോക്തം ഗുരുഭിരഭ്യസ്യമാനൈര്‍ ഗുരൂണാമുപചയോ ഭവത്യുപച യോ ലഘൂനാമേവ മിതരേഷാമിതി, ഏഷഭാവസ്വഭാവോനി ത്യഃ. 29

ഈ രോഗാരോഗ്യ ഹേതുവെ ചുരുക്കത്തില്‍ വിചന്തനം ചെയ്യുന്നതാണ്‌ ആയുര്‍വ്വേദം. ഇപ്രകാരം സുഖാ സുഖം ഹിതാഹിതം മുതലായവയാണ്‌ ആയുര്‍വ്വേദ ലക്ഷണം. പിന്നെ ഗുരു - ലഘു, ശീതം - ഉഷ്‌ണം, സ്‌നിഗ്‌ദ്ധം - രൂക്ഷം മുതലായ വിരുദ്ധങ്ങളായ ദ്വന്ദ്വഭാവങ്ങള്‍ക്ക്‌ സാമാന്യ വിശേഷങ്ങളാല്‍ വൃദ്ധിയും ക്ഷയവും ഉണ്ടാകുന്നു അതായത്‌ ഗുരുദ്രവ്യം ശീലിച്ചാല്‍ ഗുരുധാതുക്കള്‍ക്ക്‌ വൃദ്ധിയും ലഘുധാതു ക്കള്‍ക്ക്‌ ക്ഷീണതയും ഉണ്ടാകുന്നു. ഇതുപോലെതന്നെ മറ്റ്‌ ഗുണങ്ങളെക്കൂടി മനസ്സിലാക്കണം. അതാ യത്‌ സ്‌നിഗ്‌ദ്ധദ്രവ്യങ്ങളുടെ പ്രയോഗം കൊണ്ട്‌ സ്‌നിഗ്‌ദ്ധധാതുക്കള്‍ വര്‍ദ്ധിക്കുകയും രൂക്ഷധാതു ക്കള്‍ ക്ഷയിക്കുകയും ചെയ്യുമെന്നര്‍ത്ഥം. ഈ പദാര്‍ത്ഥങ്ങളുടെ സ്വഭാവവും നിത്യമാകുന്നു. അതുകൊണ്ട്‌ ആയുര്‍വ്വേദവും നിത്യമാകുന്നു.

സ്വസ്വലക്ഷണം ച ദ്രവ്യാണാം പൃഥിവ്യാധീനാം സന്തിതു ദ്രവ്യാണി ഗുണാ ശ്ച നിത്യാനിത്യാഃ. ന ഹ്യായുര്‍വേദസ്യാ ഭൂതോല്‌പത്തിരുപലഭ്യ തേ, അന്യ ത്രാവ ബോധോപദേശാഭ്യാം, ഏതദ്വൈദ്വയ മധികൃത്യോല്‍ല്‌പ ത്തിമുപദിശന്ത്യേ കേ. സ്വാഭാവികം ചാസ്യ ലക്ഷണമകൃതം യമുക്തമിഹ ചാദ്യേദ്ധ്യായേ യഥാഗ്നേരൗഷ്‌ണ്യമപാം ദ്രവത്വം ഭാവസ്വഭാവ നിത്യതാമപിചാസ്യ, യഥോ ക്തം - ഗുരുഭിരഭ്യസ്യ മാനൈര്‍ ഗുരൂണാമുപചയോ ഭവത്യപ ചയോ ലഘൂനാമി ത്യേവമാദി. 30

ഭൂജലാദി ദ്രവ്യങ്ങളുടെ ഖരദ്വവാദി സ്വസ്വ ലക്ഷണവും നിത്യമാകുന്നു. എന്നാല്‍ ദ്രവ്യങ്ങളും ഗുണ ങ്ങളും നിത്യവും അനിത്യവുമാകുന്നു. (അതായത്‌ പൃഥീവ്യാദിദ്രവ്യം നിത്യവും അവയുടെ കാര്യഭൂത ദ്രവ്യമായ ശരിരാദി അനിത്യവും ആകുന്നു. അതുപോലെതന്നെ പൃഥിവ്യാദിയുടെ ഗുണമായ ഗന്ധാദി നിത്യവും കാര്യഭൂത ശരീരാദിയുടെ പൂതിഗന്ധാദിഗുണം അനിതത്യവുമാ കുന്നു.) എന്നാല്‍ ഈ ആയുര്‍വ്വേദം എവിടെ നിന്നുണ്ടായി എന്നുള്ള വിവരം കിട്ടുന്നതല്ല. മറ്റൊരിടത്ത്‌ ബ്രഹ്മാവിന്റെ സ്‌മരണയില്‍നിന്നുണ്ടായി എന്നും പ്രജാപതിക്ക്‌ ഉപദേശിച്ചു എന്നും കാണാം. അതു കൊണ്ട്‌ ഈ രണ്ടിനേയും മുന്‍നിര്‍ത്തി ആയുര്‍വ്വേദത്തിന്റെ ഉല്‌പത്തിയെ ചിലര്‍ പറയുന്നു. ഈ തന്ത്രത്തില്‍ ദീര്‍ഘഞ്‌ജീനതീയമെന്ന അദ്ധ്യായത്തില്‍ ഹിതാഹിതം സുഖ ദുഃഖം ഇത്യാദിയാല്‍ ഇതിന്റെ സ്വാഭാവിക ലക്ഷണം പറഞ്ഞിട്ടുണ്ട്‌. ആ സ്വാഭാവിക ലക്ഷണം ആരും ഉണ്ടാക്കിയതല്ല. അഗ്നിക്ക്‌ ഉഷ്‌ണവും വെള്ളത്തിന്ന്‌ ദ്രവത്വവും എപ്രകാരമാണോ അപ്രകാരം തന്നെയാണ്‌ എല്ലാ ഭാവങ്ങളുടേയും സ്വഭാവ നിത്യവും. ഗുരുദ്രവ്യം ശീലിച്ചാല്‍ ഗുരു ധാതുക്കള്‍ക്ക്‌ വൃദ്ധിയും ലഘുധാതുക്കള്‍ക്ക്‌ ക്ഷയവും ഉണ്ടാകുന്നു എന്ന്‌ പറഞ്ഞതുപോലെ ഇത്യാദി എല്ലാ ഭാവങ്ങളുടേയും സ്വാഭാവവും നിത്യമാകുന്നു. (അതായത്‌ ഇതെല്ലാം പ്രകൃത്യാ ഉള്ള സ്വഭാവമാണ്‌. അല്ലാതെ ആരും ഉണ്ടാക്കിയതല്ല. അതുകൊണ്ട്‌ നിത്യമാണ്‌ ആരെങ്കിലും ഉണ്ടാക്കിയതാണെങ്കില്‍ അത്‌ അനിത്യമായിരിക്കുമെന്നും അര്‍ത്ഥം.)

തസ്യായുര്‍വേദസ്യാംഗാന്യഷ്‌ടൗഃ തദ്യഥാ - കായചികില്‍സാം ശാലാക്യം ശല്യാ പഹര്‍തൃകം, വിഷഗരവൈരോധിക പ്രശമനം, ഭൂതവിദ്യാ, കൗമാ ര ഭൃത്യകം, രസായനാനി. 31

ഈ ആയുര്‍വ്വേദത്തിന്ന്‌ എട്ടംഗങ്ങളാണുള്ളത്‌. അതായത്‌ 1. കായചികില്‍സ, 2. ശാലാക്യതന്ത്രം, 3. ശല്യാപഹര്‍തൃകം, 4. വിഷഗരവൈരോധിക പ്രശമനം, 5. ഭൂതവിദ്യ, 6. കൗമാരഭൃ ത്യം, 7. രസായനം, 8. വാജീകരണം. (ഈ എട്ടംഗങ്ങളുടെ ലക്ഷണം പ്രത്യേകം പ്രത്യേകമായി സു ശ്രുതം സൂത്രസ്ഥാനം ഒന്നാം അദ്ധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്‌.)

സ ചാദ്ധ്യേതവ്യോ ബ്രാഹ്മണ രാജന്യ വൈശ്യൈഃ, തത്രാഌഗ്രഹാര്‍ത്ഥം പ്രാ ണിനാം ബ്രാഹ്മണൈഃ ആത്മരക്ഷാര്‍ത്ഥം രാജന്യൈഃ. വൃത്ത്യര്‍ത്ഥം വൈ ശ്യൈഃ സാമാന്യതോ വാ ധര്‍മ്മാര്‍ത്ഥകാമ പരിഗ്രഹാര്‍ത്ഥം സര്‍വൈഃ. 32

ആയുര്‍വ്വേദം പഠിക്കേണ്ടത്‌ ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരാണ്‌. അതില്‍ ബ്രാഹ്മണന്‍ ജീവികളുടെ രക്ഷ ക്കായും ക്ഷത്രിയര്‍ സ്വന്തം രക്ഷക്കായും വൈശ്യര്‍ ജീവിക്കാന്‍ വേണ്ടിയും അഥവാ എല്ലാവരും ധര്‍മ്മാര്‍ത്ഥ പ്രാപ്‌തിക്കായും ആയുര്‍വ്വേദം പഠിക്കണം.

തത്രച യദാദ്ധ്യാത്മവിദാം ധര്‍മ്മ പഥസ്ഥാപകാനാം ധര്‍മ്മ പ്രകാശകാനാം വാ മാതൃ പിതൃ ഭാതൃ ബന്ധു ഗുരുജനസ്യ വാ വികാരപ്രശമനേ പ്രയ ത്‌നവാന്‍ ഭവതി യച്ചായുര്‍വ്വേദോക്ത മദ്ധ്യാത്മമഌധ്യായതി വേദയത്യഌ വിധീയതേ വാ സോപ്യസ്യപരോധര്‍മ്മഃ. 33

ആത്മജാഞാനികള്‍ക്കും ധര്‍മ്മമാര്‍ഗ്ഗ സ്ഥാപകന്മാര്‍ക്കും ധര്‍മ്മപ്രകാശന്മാര്‍ക്കും മാതൃപിതൃ ഭ്രാതൃബന്ധു ഗുരുജനങ്ങള്‍ക്കും രോഗത്തെ ശമിപ്പിക്കുന്നതില്‍ പ്രയത്‌നിക്കുന്നവഌം ആയുര്‍വ്വേദത്തില്‍ പറഞ്ഞ തത്വ മെല്ലാം പഠിക്കുകയും പഠിപ്പിക്കുകയും അഌഷ്‌ഠിക്കുകയും ചെയ്യുന്നവഌം ഏതൊരുവനോ അവന്ന്‌ അത്‌ ഉല്‍ക്കൃഷ്‌ടമായ'ധര്‍മ്മമാകുന്നു.

യാപുനരീശ്വരാണാം വസുമതാം വാ സകാശാന്‍ സുഖോപഹാരനി മിത്താ ഭവ ത്യര്‍ത്ഥാ വാപ്‌തിരാരക്ഷണം ച യാച സ്വപരീഗൃഹീതാനാം പ്രാണിനാ മാതുര്യ ദാരക്ഷാ സോസ്യാര്‍ത്ഥ, യല്‍പുനരസ്യ വിദ്വല്‍ ഗ്രഹണയശഃ ശരണ്യത്വം ച ചായ സമ്മാനിശുശ്രൂഷാ യച്ചേഷ്‌ടാനാം വിഷയാണാമാരോഗ്യ മാധത്തേ സോ സ്യ കാമ ഇതി യഥാ പ്രശ്‌നമുക്തമശേഷേണ. 34

രാജാക്കന്മാര്‍ക്കും ധനാഢ്യന്മാര്‍ക്കും ചികില്‍സിച്ചു അവയില്‍നിന്ന്‌ പ്രതിഫലമായി കിട്ടന്ന ധനവും ആത്മ രക്ഷയും ആശ്രയിക്കുന്നവരേയും രോഗത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ കഴിയുന്നതും അവന്റെ (വൈദ്യന്റെ) പുരുഷാര്‍ത്ഥമാകുന്നഅര്‍ത്ഥഫലപ്രാപ്‌തിയാകുന്നു. വിദ്വാന്മരുടെ ആദരവ്‌, യശസ്സ്‌, ശരണ്യത, സമ്മാനം, ശുശ്രൂഷ, ഇഷ്‌ടവിഷയങ്ങളുടെ (ഇന്ദ്രിയങ്ങളുടെ) ആരോഗ്യം ഇവയെല്ലാം ഉണ്ടാകു ന്നത്‌ വൈദ്യന്റെകാമഫലപ്രാപ്‌തിയാകുന്നു. വഴിക്രമത്തില്‍ ചോദ്യത്തിനെല്ലാം ഉത്തരം പറഞ്ഞു.

അഥ ഭിഷഗാദിത ഏവ ഭിഷജാപ്രഷ്‌ടവ്യോഷ്‌ടവിധം ഭവതി, തദ്യഥാ തന്ത്രം തന്ത്രാര്‍ത്ഥോ സ്ഥാനാനി സ്ഥാനാര്‍ത്ഥാനി അദ്ധ്യായമദ്ധ്യായാര്‍ത ്‌ഥാന്‍ പ്രശ്‌നം പ്രശ്‌നാര്‍ത്ഥാംശ്ചേതി, പൃഷ്‌ഠേനചൈതദ്വക്തവ്യമ ശേഷേണ വാ ക്യശോ വാക്യാര്‍ത്ഥശോര്‍ത്ഥാവയവശശ്ചേതി. 35

പിന്നെ ഒരു വൈദ്യന്‍ ആദ്യംതന്നെ മറ്റൊരു വൈദ്യനോട്‌ എട്ട്‌ വിധം ചോദ്യം ചോദിക്കേണ്ടതുണ്ട്‌. അതെപ്രകാരമെന്നാല്‍ 1. തന്ത്രം, 2. തന്ത്രാര്‍ത്ഥം, 3. സ്ഥാനം, 4. സ്ഥാനാര്‍ത്ഥം, 5. അദ്ധ്യായം, 6. അദ്ധ്യായാര്‍ത്ഥം, 7. പ്രശ്‌നം, 8. പ്രശ്‌നാര്‍ത്ഥം എന്നിവയാകുന്നു. ഈ ചോദ്യം ചോദിച്ചവനോട്‌ വാക്യം, വാക്യാര്‍ത്ഥം അര്‍ത്ഥാവയവം എന്നീ ക്രമത്തില്‍ എല്ലാറ്റിഌം ഉത്തരം പറയണം.

തത്രായുര്‍വ്വേദഃ ശാഖാ വിദ്യാസൂത്രം ജ്ഞാനം ശാസ്‌ത്രം ലക്ഷണം തന്ത്രം ഇത്യര്‍ ത്ഥാന്തരം. 36

അതില്‍ വെച്ച്‌ - ആയുര്‍വ്വേദം, ശാഖ, വിദ്യാ, സൂത്രം, ജ്ഞാനം, ശാസ്‌ത്രം, ലക്ഷണം, തന്ത്രം ഇവയെല്ലാം അര്‍ത്ഥവ്യത്യാസമില്ലാത്ത പര്യായ ശബ്‌ദങ്ങളാകുന്നു.

തന്ത്രാര്‍ത്ഥഃ പുനഃ സ്വലക്ഷണൈരുപദിഷ്‌ടഃ, സ ചാത്യര്‍ത്ഥ പ്രകരണൈര്‍ വിഭാവ്യമാനോ ഭൂയ ഏവ ശരീരവൃത്തിഹേതു വ്യാധി കര്‍മ്മകാര്യ കാലേകര്‍തൃ കരണവിധി വിനിശ്ചയല്‍ ദശപ്രകരണഃ താനി ച പ്രകരണാനി കേവലേ നോപദേക്ഷ്യന്തേ തന്ത്രണ. 37

പിന്നെ തന്ത്രാര്‍ത്ഥം സ്വന്തം ലക്ഷണം കൊണ്ടുപദേശിക്കപ്പെടുന്നതാണ്‌. ആ തന്ത്രാര്‍ത്ഥം പ്രകരണങ്ങളാല്‍ കൂടുതല്‍ വിവരിക്കപ്പെടും. 1. ശരീരം, 2. വൃത്തി, 3. ഹേതു, 4. വ്യാധി, 5. കര്‍മ്മം, 6. കാര്യം, 7. കാം, 8. കര്‍ത്താ, 9. കരണം, 10. വിധി ഇവയുടെ നിര്‍ണ്ണയം ഹേതുവായിട്ടുള്ളതാണ്‌ 11. പ്രകരണം. ഈ പ്രകരണങ്ങള്‍ മുഴുവഌം ഈ തന്ത്രംകൊണ്ടുപദേശിക്കപ്പെടുന്നു.

തന്ത്രസ്യാസ്യാഷ്‌ടൗ സ്ഥാനാനി. തദ്യഥാ - ശ്ലോകനിദാന വിമാന ശാരീരേ ന്ദ്രിയ ചികില്‍സിത കല്‍പസിദ്ധി സ്ഥാനാനി. തത്ര ത്രിംശദദ്ധ്യായ ശതം ശ്ലോകസ്ഥാനം, അഷ്‌ടാദ്ധ്യായകാനി നിദാന വിമാന ശാരീരസ്ഥാനാ നി. ദ്വാദശകമിന്ദ്രിയാണാം, ത്രിംശകം ചികില്‍സിതാനാം, ദ്വാദശകേ കല്‍പസിദ്ധിസ്ഥാനേ ഇതി. 38

സ്ഥാനം - ഈ തന്ത്രത്തിന്ന്‌ എട്ട്‌ സ്ഥാനങ്ങളാകുന്നു. അത്‌ എപ്രകാരമെന്നാല്‍ സൂത്രം, നിദാനം, വിമാനം, ശാരീരം, ഇന്ദ്രിയം, ചികിത്സിതം കല്‌പം സിദ്ധി ഇപ്രകാരമാണ്‌ എട്ട്‌ സ്ഥാനങ്ങള്‍. അതില്‍ സൂത്രസ്ഥാനം 30 - അദ്ധ്യായവും നിദാന വിമാന ശാരീരസ്ഥാനങ്ങള്‍ എട്ട്‌ വീതം അദ്ധ്യായവും ഇന്ദ്രിയ സ്ഥാനം 12 - അദ്ധ്യായവും ചികില്‍സാ സ്ഥാനം 30 - അദ്ധ്യായവും കല്‌പസ്ഥാനവും സിദ്ധിസ്ഥാനവും 12 - വീതം അദ്ധ്യായവും ആകുന്നു.

ദ്വേത്രിംശകേ ദ്വാദശകം ത്രയഞ്ച ത്രീണ്യഷ്‌ടകാന്യേഷു സമാപ്‌തിരുക്താ ശ്ലോകൗഷധാരിഷ്‌ട വികല്‍പേ സിദ്ധി നിദാനമാനാശ്രയ സംജ്ഞകേഷു. 39

ശ്ലോകസ്ഥാനം (സൂത്രസ്ഥാനം) ഔഷധസ്ഥാനം (ചികില്‍സാസ്ഥാനം) എന്നീ രണ്ട്‌ സ്ഥാനങ്ങളില്‍ 30 - 30, അദ്ധ്യായവും അരിഷ്‌ടസ്ഥാനം (ഇന്ദ്രിയസ്ഥാനം) വികല്‌പസ്ഥാനം (കല്‌പസ്ഥാനം) സിദ്ധിസ്ഥാനം എന്നീ മൂന്ന്‌ സ്ഥാനങ്ങളില്‍ 12 - 12 അദ്ധ്യായവും നിദാനസ്ഥാനം, വിമാനസ്ഥാനം, ആശ്രയസ്ഥാനം (ശാരീ രസ്ഥാനം) എന്നീ മൂന്ന്‌ സ്ഥാനങ്ങളില്‍ 8-8 അദ്ധ്യായവുമായിട്ടാണ്‌ ഈ തന്ത്രം സമാപിക്കുന്നത്‌.

സ്വേ സ്വേ സ്ഥാനേ യഥാസ്വം ച സ്ഥാനാര്‍ത്ഥം ഉപദേക്ഷ്യതേ സവിംശമദ്ധ്യായശതം ശൃണു നാമക്രമാഗതം. 40 ദീര്‍ഘഞ്‌ജീവോപ്യപമാര്‍ഗ്ഗ തണ്‌ഡുലാ രഗ്വധാദികൗ ഷള്‍വിരേകാശ്രയശ്ചേതി ചതുഷ്‌കോ ഭേഷജാശ്രയഃ. 41

അതാത്‌ സ്ഥാനത്തിലെ വിഷയത്തെ അതാത്‌ സ്ഥാനത്തില്‍ ക്രമപ്രകാരം വിവരിക്കുന്നുണ്ട്‌. 120 - അദ്ധ്യായ ത്തിന്റെ പേര്‌ വഴിപ്രകാരം കേട്ടുകൊള്‍ക. ദീര്‍ഘഞ്‌ജീവിതീയം, അപമാര്‍ഗ്ഗ തണ്‌ഡുലീയം, ആര ഗ്വധീയം, ഷള്‍വിരേചന ശതാശ്രിതീയം എന്നീ നാലദ്ധ്യായം ഔഷധത്തെ ആശ്രയിച്ചുള്ളതാകുന്നു.

മാത്രാതസ്യാശിതീയൗ ച ന വേഗാന്‍ധാരണം യഥാ ഇന്ദ്രിയോപക്രമം ചേതി ചത്വാരഃ സ്വാസ്ഥവൃത്തികാഃ 42

മാത്രാശിതീയം, തസ്യാശിതീയം, ന വേഗാന്‍ ധാരണീയം, ഇന്ദ്രിയോപക്രമണീയം ഈ നാല ദ്ധ്യായം സ്വസ്ഥവൃത്തിയെ സംബന്ധിച്ചുള്ളതാകുന്നു.

ഖുഡ്ഡാകശ്ച ചതുഷ്‌പാദോ മഹാംസ്‌തിസ്രഷണസ്‌തഥാ സഹവാത കലാഖ്യേന വിദ്യാന്നൈര്‍ദ്ദേശികാന്‍ബുധഃ 43

ഖുഡ്ഡാക ചതുഷ്‌പാദം, മഹാചതുഷ്‌പാദം, തിസ്രഷണീയം, വാതകലാകലീയം ഈ നാല ദ്ധ്യായം കല്‌പനാ സംബന്ധിയാകുന്നു.

സ്‌നേഹനേ സ്വേദനാദ്ധ്യായാവുഭൗ യശ്ചോപ കല്‌പനഃ ചികില്‍സാ പ്രാഭൃതശ്ചൈവ സര്‍വ്വ ഏവോപ കല്‍പനാ. 44

സ്‌നേഹാദ്ധ്യായം, സ്വേദാദ്ധ്യായം, ഉപകല്‍പനീയം, ചികിത്സാപ്രാഭൃതീയം, ഈ നാലദ്ധ്യായം നിര്‍ദ്ദേശത്തെ സംബന്ധിച്ചതാകുന്നു.

കിയന്തഃ ശിരസീയശ്ച ത്രിശോഫാഷ്‌ടോദരാദികൗ രോഗാദ്ധ്യായോ മഹാംശ്ചൈവ രോഗാദ്ധ്യായ ചതുഷ്‌ടയം 45

കിയന്തഃ ശിരസീയം, ത്രിശോഫീയം, അഷ്‌ടോദരീയം മഹാരോഗാദ്ധ്യായം ഈ നാലും രോഗ സംബന്ധിയാകുന്നു.

അഷ്‌ടൗനിന്ദിത സംഖ്യാതസ്‌തഥാ ലംഘന തര്‍പ്പണൗ വിധിശോണിതകശ്ചേതി വ്യാഖ്യാതാസ്‌തത്ര യോജനാഃ. 46

അഷ്‌ടൗ നിന്ദിതീയം, ലംഘനബൃംഹണീയം, സന്തര്‍പ്പണീയം, വിധിശോണിതം ഈ നാലും യോജന കളെ വ്യാഖ്യാനിക്കുന്നതാകുന്നു.

യജ്ജഃ പരുഷ സംഖ്യാതോ ഭദ്രകാപ്യന്ന പാനികൗ വിവിധാശിത പീതിയശ്ചത്വാരോന്ന വിനിശ്ചയേ. 47

യജ്ജഃ പുരുഷീയം, ആത്രയ ഭദ്രകാപ്യീയം, അന്നപാനവിധി, വിവിധാശിത പീതീയം ഈ നാലും അന്നവിജ്ഞാന സംബന്ധിയാകുന്നൂ.

ദശപ്രാണായ തനികസ്‌തഥാര്‍ത്ഥേ ദശമൂലികഃ ദ്വാവേതൗ പ്രാണദേഹാര്‍ത്ഥൗ പ്രാക്ത്വാ വൈദ്യഗുണാശ്രയൗ. 48

ദശപ്രാണായ തനികം, അര്‍ത്ഥേദശമൂലിയം ഈ രണ്ടദ്ധ്യായം പ്രാണദേഹാര്‍ത്ഥങ്ങളും വൈദ്യന്റെ ഗുണ ങ്ങളും പറഞ്ഞിട്ടുള്ളതുമാകുന്നു.

ഔഷധസ്വസ്ഥ നിര്‍ദ്ദേശ കല്‍പനാ രോഗയോജനാഃ ചതുഷ്‌കാഃ ഷള്‍ ക്രമേണോക്താഃ സപ്‌തമശ്ചാന്നപാനികഃ 49 ദ്വൗചാന്ത്യൗ സംഗ്രഹാദ്ധ്യായാ വിതിത്രിംശക മര്‍ത്ഥവല്‍ ശ്ലോക സ്ഥാനം സമുദ്ദിഷ്‌ടം തന്ത്രസ്യാസ്യ ശിരഃ ശുഭം. 50

ഔഷധം, സ്വസ്ഥം, നിര്‍ദ്ദേശം, കല്‌പനാ, രോഗം, യോജനം, അന്നപാനികം എന്നീ ഏഴു വര്‍ഗ്ഗങ്ങളായി നന്നാലുവീതം അദ്ധ്യായങ്ങളും ഒടുവില്‍ രണ്ട്‌ സംഗ്രഹാദ്ധ്യായവുമായി ഈ സൂത്രസ്ഥാനത്തിലെ 30 - അദ്ധ്യായങ്ങള്‍ വിവരിക്കപ്പെട്ടു. ഈ സൂത്രസ്ഥാനം ഈ തന്ത്രത്തിന്റെ ശിരസ്സാകുന്നു.

ചതുഷ്‌കാണാം മഹാര്‍ത്ഥാനാം സ്ഥാനേസ്‌മിന്‍ സംഗ്രഹഃ കൃതഃ ശ്ലോകാര്‍ത്ഥഃ സംഗ്രഹാര്‍ത ഥശ്ച ശ്ലോകസ്ഥാനമതഃ സ്‌മൃതഃ 51

വലിയ അര്‍ത്ഥവ്യാപ്‌തിയുള്ള നന്നാല്‌ അദ്ധ്യായങ്ങളടങ്ങിയ ഏഴ്‌ വര്‍ഗ്ഗങ്ങളെ ഈ സ്ഥാനത്തില്‍ ചുരുക്കി വിവ രിക്കപ്പെട്ടു. ശ്ലോകാര്‍ത്ഥം എന്ന്‌ പറഞ്ഞാലും സംഗ്രഹാര്‍ത്ഥം എന്ന്‌ പറഞ്ഞാലും ഒന്നുതന്നെയാണ്‌ അതിനാല്‍ ഇതിന്ന്‌ ശ്ലോകസ്ഥാനം (സുത്രസ്ഥാനം) എന്ന്‌ പറയുന്നു.

ജ്വരാണാം രക്തപിത്തസ്യ ഗുല്‍മാനാം മേഹകുഷ്‌ഠയോഃ ശോഷോന്മാദ നിദാനേച സ്യാദപസ്‌മാരിണാം ചയല്‍. ഇത്യദ്ധ്യായാഷ്‌ടകമിദം നിദാനസ്ഥാനമുച്യതേ 52

ജ്വരനിദാനം, രക്തപിത്ത നിദാനം, ഗുല്‍മനിദാനം, പ്രമേഹനിദാനം, കുഷ്‌ഠനിദാനം, ശോഷനിദാനം, ഉന്മാദനിദാനം, അപസ്‌മാരനിദാനം ഇങ്ങിനെ എട്ടദ്ധ്യായങ്ങളുള്ള ഇതിന്ന്‌ നിദാനസ്ഥാനം എന്ന്‌ പറയുന്നു.

രസേഷു ത്രിവിധേ കക്ഷൗ ധ്വംസേജനപദസ്യച. ത്രിവിധോരോഗ വിജ്ഞാനേ സ്രാതസ്വപിച കര്‍ത്തതേ 53 രോഗാനീകേ വ്യാധിരൂപേ രോഗാണാം ച ഭിഷഗ്‌ജിതേ അഷ്‌ടൗവിമാനാന്യുക്താനി മാനാര്‍ത്ഥാനി മഹര്‍ഷിണാ 54

രസവിമാനം, ത്രിവിധകുക്ഷീയം, ജനപാദോദ്ധ്വംസനീയം, ത്രിവിധരോഗ വിശേഷ വിജ്ഞാ നീയം, സ്രാതോവിമാനം, രോഗാനീക വിമാനം, വ്യാധിരൂപീയം, രോഗഭിഷഗ്‌ജിതീയം ഇവയുടെ ജ്ഞാനാര്‍ത്ഥം ഇങ്ങിനെ എട്ടദ്ധ്യായം വിമാനസ്ഥാനത്തില്‍ ആത്രയ മഹര്‍ഷി വിവരിക്കപ്പെട്ടിരി ക്കുന്നു.

കഥിതാപുരുഷീയം ച ഗോത്രണ തുല്യമേവ ച. 55 ഖുഡ്ഡികാമഹതീചൈവ ഗര്‍ഭാവക്രാന്തിരുച്യതേ പുരുഷസ്യ ശരീരസ്യ വിചയൗദ്വൗ വിനിശ്ചിതൗ. 56 ശരീരസംഖ്യാസുത്രം ച ജാതേരഷ്‌ടമമുച്യതേ ഇത്യുദ്ദിഷ്‌ടാനി മുനിനാ ശാരീരാണ്യത്രിസൂഌനാ. 57

കഥിതാപുരുഷീയം, അതുല്യ ഗോത്രീയം, ഖുഡ്‌ഢികാഗര്‍ ഭാവക്രാന്തി, മഹതീ ഗര്‍ഭാവക്രാ ന്തി, പുരുഷവിചാരം, ശരീരവിചയം, ശരീരസംഖ്യ, ജാതിസൂത്രീയം ഇങ്ങിനെ എട്ടദ്ധ്യായ മാണ്‌ ആത്രയമുനി ശരീരസ്ഥാനത്തില്‍ വിവരിച്ചിട്ടുള്ളത്‌.

വര്‍ണ്ണസ്വരിയഃ പുഷ്‌പാഖ്യസ്‌തൃതീയഃ പരിമര്‍ഷണഃ തഥൈവചേന്ദ്രിയാനീകഃ പൂര്‍വ്വരൂപിക ഏവച. 58 കതമാനി ശരീരീയഃ പന്നരൂപോപ്യവാക്‌ശിരാഃ യസ്യ ശ്യാവനിമിത്തശ്ച സദ്യോമരണ ഏവ ച. 59 അണുജ്യോതിരിതി ഖ്യാതസ്യഥാ ഗോമയചൂര്‍ണ്ണവാന്‍ ദ്വാദശാദ്ധ്യായകം സ്ഥാനമിന്ദ്രിയാണാം പ്രകീര്‍ത്തിതം. 60

വര്‍ണ്ണസ്വരീയം, പുഷ്‌പീതകം, പരിമര്‍ഷണീയം, ഇന്ദ്രിയാനീകം, പൂര്‍വ്വ രൂപീയം, കതമാനി ശരീരീയം, പന്നരൂപീയം, അവാക്‌ശിരസീയം, യസ്യശ്യാവനീമിത്തീയ, സദ്യോമരണീയം, അണുജ്യോതീയം, ഗോമയചൂര്‍ണ്ണീയം ഈ പന്ത്രണ്ടദ്ധ്യായം ഇന്ദ്രിയസ്ഥാനത്തില്‍ വിവരിക്കപ്പെട്ടി രിക്കുന്നു.

അഭയാമലകീയം ച പ്രാണകാമീയമേവ ച കരപ്രചിതികംവേദ സമുത്ഥാനം രസായനം. സംയോഗ ശരമൂലീയ മാസക്ത ക്ഷീരികംതഥാ 61 മാഷപര്‍ണ്ണഭൃതീയം ച പുമാന്‍ജാത ബലാദിതം. ചതുഷ്‌കദ്വയമപ്യേത ദദ്ധ്യായ ദ്വയമുച്യതേ 62 രസായനമിതിജ്ഞേയം വാജീകരണമേവച. ജ്വരാണാം രക്തപിത്തസ്യ ഗുല്‍മാനാം മേഹകുഷ്‌ഠയോഃ 63 ശോഷോന്മാദേപ്യപസ്‌മാര ക്ഷതശോഫോദരാര്‍ശസാം ഗ്രഹണീ പാണ്‌ഡുരോഗാണാം ശ്വാസകാസാതി സാരിണാം 64 ഛര്‍ദ്ദിവിസര്‍പ്പ തൃഷ്‌ണാനാം വിഷമദ്യ വികാരയോഃ. ദ്വിവ്രണീയം ത്രിമര്‍മ്മീയ മുരുസ്‌തംഭംതമേവച 65 വാതരോഗേ വാതരക്തേ യോനിവ്യാപദി ചൈവയല്‍. ത്രിംശല്‍ ചികില്‍സിതാന്യുക്താനി ................ 66

അഭയാമലകിയം, പ്രാണകാമീയം, കരപ്രചിതീയം, ആയുര്‍വ്വേദ സമുത്ഥാനീ രസായനം, സംയോഗ ശരമൂലീയം, ആസക്തക്ഷിരീയം, മാഷപര്‍ണ്ണഭൃതീയം, പൂമാജാത ബലാദികം വാജീക രണം ഇപ്രകാരം എട്ട്‌ പാദങ്ങളായിട്ടാണ്‌ ആദ്യത്തെ രണ്ടദ്ധ്യായം വിവരിച്ചിട്ടുള്ളത്‌. അതില്‍ ആദ്യത്തെ നാല്‌ പാദം രസായനാദ്ധ്യായവും രണ്ടാമത്തെ നാല്‌ പാദം വാജീകരണദ്ധ്യായവുമാണ്‌. ജ്വരം, രക്തപിത്തം, ഗുല്‍മംമേഹം, കുഷ്‌ഠം, ശോഷം, ഉന്മാദം, അപസ്‌മാരം, ക്ഷത ക്ഷീണം, ശോഭം, ഉദ രം, അര്‍ശസ്സ്‌, ഗ്രഹണി, പാണ്‌ഡുരോഗം, ഹിക്കാ, ശ്വാസം, കാസം, അതിസാരം, ഛര്‍ദ്ദി, സര്‍പ്പം, തൃഷ്‌ണ, വിഷം, മദ്യവികാരം (മദാത്യയം), ദ്വിവ്രണീയം, ത്രിമര്‍മ്മീയം, ഊരുസ്‌തംഭം, വാതവ്യാധി, വാതരക്തം, യോനിവ്യാപര്‌ ഇവയുടെ ചികില്‍സയെ പ്രതിപാദിക്കുന്ന 28 - അദ്ധ്യാ യവും ആദ്യത്തെ രസായന വാജീകരണാദ്ധ്യായവും കൂടി - 30 അദ്ധ്യായമാണ്‌ ചികില്‍സാ സ്ഥാനത്തില്‍ വിവരിച്ചിട്ടുള്ളത്‌.

.....................അതഃ കല്‍പാന്‍ പരംശൃണു ഫലജീമൂതകേ ക്ഷ്വാകു കല്‍പോ ധാമാര്‍ഗ്ഗവസ്യ ച. പഞ്ചമോവല്‍സകസ്യോക്തഃ ഷഷ്‌ഠശ്ച കൃതവേധനേ ശ്യാമാത്രിവൃതയോഃ കല്‍പസ്‌തഥൈവ ചതുരംഗുലേ. 67 തില്വകസ്യ സുധായാശ്ച സപ്‌തലാംശഖിനീഷു ച 68 ദന്തീദ്രവന്ത്യോ കല്‍പശ്ച ട്വാദശോയം സമാപ്യതേ. 69

മദനഫലം, ജീമൂതകം, ഇക്ഷ്വാകം, ധാമാര്‍ഗ്ഗവം, വര്‍ത്തകം, കൃതവേധനം, മാത്രിവൃല്‍, ചതു രംഗുലം, തില്വകം, സുധാ, സപ്‌തലാ, ശംഖിനി, ദന്തീ - ദ്രവ ഈ പന്ത്രണ്ട്‌ കല്‍പം പന്ത്രണ്ടദ്ധ്യായ മായിട്ടാണ്‌ കല്‍പസ്ഥാനത്തില്‍ വിവരിച്ചിട്ടുള്ളത്‌.

കല്‍പനാപഞ്ച കര്‍മ്മാഖ്യാ വസ്‌തിസൂത്രാ തഥൈവച സ്‌നേഹവ്യാപാദികീ സിദ്ധിര്‍ നേത്രവ്യാപാദികീത്ഥാ. സിദ്ധഃ ശോധനയോശ്ചൈവ വസ്‌തി സിദ്ധി സ്‌തഥൈവ ച. പ്രാസൃതീ മര്‍മ്മ സംഖ്യാത സിദ്ധിര്‍ വസ്‌താശ്രയാചയ. 70 ഫലമാത്രാ തഥാസിദ്ധഃ സിദ്ധിശ്ചോത്തര സംജ്ഞിതാ 71 സിദ്ധയോ ദ്വാദശൈ വൈതാസ്‌തന്ത്രം ചാസുസമാപ്യതേ. 72

കല്‌പന, പഞ്ചകര്‍മ്മീയം, വസ്‌തിസൂത്രീയം, സ്‌നേഹവ്യാപദികി, നേത്രവസ്‌തി വ്യാപദികി, വസ്‌തിവ്യാപദികി പ്രാസൃതയോഗികാ, ത്രിമര്‍മ്മീയം, വസ്‌തിസംബന്ധി, ഫലമാത്ര, ഉത്തര വസ്‌തി ഈ പന്ത്രണ്ടദ്ധ്യായമാണ്‌ സിദ്ധിസ്ഥാനത്തിലുള്ളത്‌, ഈ തന്ത്രം (ചരകസംഹിത ഇവിടെ സമാപിക്കുകയും ചെയ്‌തിരിക്കുന്നു.

സ്വേ സ്വേ സ്ഥാനേ തഥാദ്ധ്യായേ പാദ്ധ്യായാര്‍ത്ഥ പ്രവക്ഷ്യതേ. തംബ്രൂയാല്‍ സര്‍വ്വതഃ സര്‍വ്വം യഥാസ്വം ഹ്യര്‍ത്ഥാ സംഗ്രഹാല്‍. 73

അതാത്‌ സ്ഥാനത്തിലും അതാതദ്ധ്യായത്തിലും അതാതിലെ വിഷയം വിവരിക്കുന്നുണ്ട്‌. എന്നാല്‍ ഓരോ അദ്ധ്യായത്തിന്റേയും അവസാന ഭാഗത്ത്‌ ഈ തന്ത്രത്തിന്റെ പേരും അതാത്‌ സ്ഥാനത്തിന്റെ പേരും എല്ലാം തന്നെ എല്ലാം ദിക്കിലും അതാതിന്നഌസരിച്ച വിധത്തില്‍ വിഷയം ചുരുക്കി പറയേണ്ടതാണ്‌.

പൃച്ഛാതന്ത്രാദ്യഥാത്മായം വിധിനാ പ്രശ്‌നഉച്യതേ പ്രശ്‌നാര്‍ത്ഥോ യുക്തിമാം സ്‌തത്ര തന്ത്രണൈവാര്‍ത്ഥ നിശ്ചയഃ 74

ശാസ്‌ത്രത്തില്‍ പറഞ്ഞതിന്നഌസരിച്ച്‌ ജിജ്ഞാസുവിന്റെ വിധി പൂര്‍വ്വകമായ ചോദ്യത്തിന്ന്‌ പ്രശ്‌നം എന്നു പറയുന്നു. പ്രശ്‌നത്തിന്ന്‌ ശാസ്‌ത്രദ്വാരാതന്നെ ശക്തിയുക്തം അര്‍ത്ഥനിര്‍ണ്ണയം ചെയ്യുന്നതിന്ന്‌ പ്രശ്‌നാര്‍ത്ഥം എന്ന്‌ പറയുന്നു.

നിരുക്തം തന്ത്രണാത്തന്ത്രം സ്ഥാനമര്‍ത്ഥ പ്രതിഷ്‌ഠയാ അധികൃത്യര്‍ത്ഥേമദ്ധ്യാ നാമസംജ്ഞാ പ്രതിഷ്‌ഠിതാ. 75

തന്ത്രാദി ശബ്‌ദങ്ങളുടെ നിരുക്തി - തന്ത്രണം (നിയമനം) ചെയ്യുന്നതുകൊണ്ട്‌ തന്ത്രം എന്നു പറയു ന്നു. പ്രധാന വിഷയങ്ങളെ സ്ഥാപിക്കുന്നതുകൊണ്ട്‌ സ്ഥാപനം എന്നു പറയുന്നു. ഏതെങ്കിലും ഒരു വിഷ യത്തെ അധികരിച്ച്‌ സ്ഥാപിക്കുന്നതുകൊണ്ട്‌ അദ്ധ്യായം എന്നു പറയുന്നു.

ഇതിസര്‍വ്വം യഥാപ്രശ്‌നമഷ്‌ടകം സംപ്രകാശിതം കാര്‍ത്സ്‌ന്യേ ചോത്‌കസ്‌തന്ത്രസ്യ സംഗ്രഹ സുവിനിശ്ചിതഃ 76

ഇവയെല്ലാം തന്ത്ര - തന്ത്രാര്‍ത്ഥാദി എട്ട്‌ ചോദ്യങ്ങള്‍ ചോദിച്ചതിന്നഌസരിച്ച്‌ പ്രകാശിച്ചതാകു ന്നു. ഇതുകൊണ്ട്‌ ഈ തന്ത്രത്തിന്റെ മുഴുവന്‍ ഭാഗവും ചുരുക്കത്തില്‍ നിര്‍ണ്ണയിച്ചു പറയുകയും ചെയ്‌തിരിക്കുന്നു.

സന്തിപാല്ലവികോപേതാഃ സംക്ഷോഭം ജനയന്തിയേ വര്‍ത്തകാനാമിവോല്‍പാതാഃ സഹസൈവ വിഭാവിതാഃ. തസ്‌മാല്‍ തു പൂര്‍വ്വകം കല്‍പേ സര്‍വ്വത്രാഷ്‌ടകമാദിശേല്‍ 77 പരാവര പരീക്ഷാര്‍ത്ഥം തത്രശാസ്‌ത്ര വിദാംവരഃ. 78

ശാസ്‌ത്രത്തിന്റെ ഏതാഌം താളുകള്‍ മാത്രം മറിച്ചുനോക്കിയവര്‍ കാടപ്പക്ഷികള്‍ പെട്ടന്ന്‌ പൊന്തിവന്നു പേടിപ്പെടുത്തുന്നതുപോലെ പെട്ടന്ന്‌ എന്തെങ്കിലും പറഞ്ഞു മനഃക്ഷോഭത്തെ ഉണ്ടാക്കുന്നതാകുന്നു. അതുകൊണ്ട്‌ ഈ മാതിരി കല്‌പനം നടത്തുന്നവരുടെ മുമ്പില്‍ എല്ലാ ദിക്കിലും ആദ്യംതന്നെ അവരുടെ ജ്ഞാനാജ്ഞാന പരീക്ഷാര്‍ത്ഥം പണ്‌ഡിതനായ വൈദ്യന്‍ തന്ത്രാദ്യഷ്‌ടകം എന്താണെന്നുള്ള ചോദ്യം ചെയ്യണം.

ശബ്‌ദമാത്രണ തന്ത്രസ്യ കേവലസ്യൈക ദേശികാഃ ഭ്രമന്ത്യല്‍പ ലാസ്‌തന്ത്രജ്യാ ശബ്‌ദേ നൈവവര്‍ത്തകാഃ 79

സമ്പൂര്‍ണ്ണതന്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം അറിയുന്നവര്‍ ശാസ്‌ത്രത്തില്‍ അല്‌പം ലം ഉള്ളവ രാകും അവര്‍ സമ്പൂര്‍ണ്ണ ശാസ്‌ത്രത്തിന്റെ ശബ്‌ദം കേള്‍ക്കുമ്പോള്‍തന്നെ വില്ലില്‍നിന്നുള്ള ഞാണിന്റെ ശബ്‌ദം കേള്‍ക്കു ന്നതുകൊണ്ട്‌ തന്നെ വര്‍ത്തകപ്പക്ഷികള്‍ ഭ്രമിച്ചോടുന്നതുപോല ഭ്രമിച്ചോടുന്നതായിരിക്കും.

പശുഃ പശൂനാം ദൗര്‍ബല്യാല്‍ കശ്ചിന്മദ്ധ്യേ വൃകായതേ സ സത്യംവൃകമാസാദ്യ പ്രകൃതിം ഭജതേപശുഃ തദ്വദജ്ഞോജ്ഞമദ്ധ്യസ്ഥഃ കശ്ചിന്‍മൗഖര്യ സാധനഃ 80 സ്ഥാപയത്യാപ്‌ത മാത്മാന മാപ്‌തന്ത്വാ സാദ്യഭിദ്യതേ. 81

ദൗര്‍ബല്യമുള്ള പശുക്കളുടെ കൂട്ടത്തില്‍ ഒരു പശു ചെന്നായയെപ്പോലെ ആയേക്കാം. ആ പശു യഥാര്‍ത്ഥ ചെന്നായയുടെ കൂട്ടത്തില്‍ ചെന്നു പെട്ടാല്‍ യഥാര്‍ത്ഥ പശുതന്നെയായിരിക്കും. അതുപോലെ ഒരു അറി വില്ലാത്ത വൈദ്യന്‍ അറിവില്ലാത്തവരുടെ കൂട്ടത്തില്‍വെച്ച്‌ ഞാന്‍ വലിയ വൈദ്യനാണെന്ന്‌ വാചാലടിച്ചു സ്ഥാപിക്കും. യഥാര്‍ത്ഥ വൈദ്യന്റെടുത്ത്‌ പെട്ടാല്‍ കള്ളി പൊളിയുകയും ചെയ്യും.

ബഭ്രുഗൂഢ ഇവോര്‍ണ്ണാഭിര ബുദ്ധിരബബഹുശ്രുതഃ കിംവൈ വക്ഷ്യാമി സംജല്‍പേകുണ്‌ഡഭേദീ ജഡോയഥാ. 82

ബുദ്ധിഹീനും ബഹുശാസ്‌ത്ര പാണ്‌ഡിത്യമില്ലാത്തവഌം ആട്ടിന്റെ രോമം കൊണ്ട്‌ പൊതിഞ്ഞ കീരി യേപ്പോലെ വൈദ്യവേഷം കെട്ടി നടക്കുന്നവനായിരിക്കും. യഥാര്‍ത്ഥ വൈദ്യഌമായുള്ള വാദപ്ര തിവാദത്തില്‍ അവന്ന്‌ എന്ത്‌ പറയാന്‍ കഴിയും? ഒന്നും പറയാന്‍ കഴിയുന്നല്ല. ഉയര്‍ന്ന ജാതിക്കാരു മായി ജാതികുലഗോത്രാദികളെ സംന്ധിച്ചു സംസാരിക്കുമ്പോള്‍ ജാരസന്തതിയായ ജഡന്‍ എപ്ര കാരമാണോ അപ്രകാരമായിരിക്കും അറിവുള്ള വൈദ്യഌമായി സംസാരിക്കുമ്പോള്‍ അറിവി ല്ലാത്ത വൈദ്യന്‍. 

സദ്വൃത്തൈര്‍ ന വിഗൃഹ്‌ണീയാദ്‌ ഭിഷഗല്‍പശ്രുതൈരപി ഹന്യാല്‍ പ്രശ്‌നാഷ്‌ടകേനാദാവിതരാം സ്‌ത്വാത്മമാനിനഃ ഡംഭിനോ മുഖരാഹ്യജ്ഞാഃ പ്രഭൂതബഹുഭാഷിണിഃ 83 പ്രായഃ പ്രായേണ സുമുഖാഃ സന്തോയുക്താല്‍പ ഭാഷിണഃ 84

സദ്‌വൃത്തരോട്‌ അവര്‍ ശാസ്‌ത്രം അല്‍പം മാത്രം പഠിച്ചവരായാല്‍പോലും വൈദ്യന്‍ വാദപ്രതിവാദം നടത്തരുത്‌. സ്വയം വൈദ്യനാണെന്ന്‌ നടിച്ചു നടക്കുന്ന മറ്റുള്ളവരെ ആദ്യംതന്നെ തന്ത്രാദി പ്രശ്‌നാ ഷ്‌ടകംകൊണ്ട്‌ ഹനിക്കണം. എന്നാല്‍ ഡംഭുള്ളവരും തുരുതുരേ സംസാരിക്കുന്നവരും അജ്ഞന്മാരും മിക്കവാറും വളരെയധികം അസംബന്ധം പറയുന്നവരായിരിക്കും. സത്തുക്കള്‍ മിക്കവാറും സുമുഖ ന്മാരും യുക്തമായത്‌ അല്‍പം മാത്രം സംസാരിക്കുന്നവരും ആയിരിക്കും.

സത്വജ്ഞാന പ്രകാശാര്‍ത്ഥേ മഹങ്കാരമനാശ്രിത സ്വല്‍പാധാരാജ്ഞ മുഖരാന്‍ മര്‍ഷയേന്ന വിവാദിനഃ 85

സത്വജ്ഞാന പ്രകാശത്തിന്നായി അഹങ്കാരം വിട്ടവരോട്‌ വാതപ്രതിവാദം നടത്തരുത്‌. അല്‌പം മാ ത്രം പഠിച്ചവരേയും അജ്ഞരേയും ബഡായി പറയുന്നവരേയും വാദപ്രതിവാദത്തില്‍ വിടരുത്‌. 

പരോഭൂതേഷാഌക്രാശസ്‌ത ത്വജ്ഞാനേ പരാദയാ യേഷാം തേഷമസ ദ്വാദനിഗ്രഹേ നിരതാമതിഃ 86

ജീവികളില്‍ ഉല്‍ക്കൃഷ്‌ടമായ കരുണയും ദയയും ഉള്ളവര്‍ക്കും തത്വജ്ഞാനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും അസദ്വാദത്തെ ഖണ്‌ഡിക്കുവാഌള്ള നിശ്ചയ ബുദ്ധിയുണ്ടാകും.

അസല്‍പക്ഷാഃ ക്ഷണീത്വാദ്ധി ദംഭപാരുഷ്യ സാധനാഃ ഭവന്ത്യനാപ്‌താഃ സ്വേതന്ത്ര പ്രായഃ പരിവികല്‍പനാഃ 87

നീചപക്ഷക്കാര്‍ ക്ഷണനേരംകൊണ്ട്‌ വാക്ക്‌ മാറി മാറിപ്പറഞ്ഞു അവരുടെ ഡംഭും പരുഷവാക്കും നേടി യെടുക്കുന്നവരായിത്തീരുന്നു സ്വന്തം ശാസ്‌ത്രത്തില്‍ക്കവിഞ്ഞു മറ്റൊരു ശാസ്‌ത്രമില്ലെന്ന്‌ മിക്ക വാറും ശ്ലാഘിക്കുന്നവര്‍ ആപ്‌തന്മാരല്ല.

താന്‍കാലപാശ സദൃശാന്‍ വര്‍ജ്ജയേച്ഛാസ്‌ത്ര ദൂഷകാന്‍ സേവേതശമ വിജ്ഞാന ജ്ഞാനപൂര്‍ണ്ണാന്‍ ഭിഷക്തമാന്‍ 88

അനാപ്‌തരായിട്ടുള്ള കാലപാശതുല്യരായ ശസ്‌ത്രദൂഷകന്മാരെ വര്‍ജ്ജിക്കണം. ശാന്തിയും വിജ്ഞാ നവും പൂര്‍ണ്ണമായിട്ടുള്ള വൈദ്യസത്തമന്മാരെ സേവിക്കുകയും വേണം.

സമഗ്രം ദുഃഖമായത്തമ വിജ്ഞാനേ ദ്വയാശ്രുയം സുഖംസമഗ്രം വിജ്ഞാനേ വിമലേ ച പ്രതിഷ്‌ഠിതം. 89

മനസ്സിനേയും ശരീരത്തേയും ആശ്രയിച്ചു നില്‌ക്കുന്ന എല്ലാ ദുഃഖങ്ങളും അവിജ്ഞാനത്തില്‍ അധീനമാ കുന്നു. മാനസികവും ശാരീരികവുമായ എല്ലാ സുഖങ്ങളും പരിശുദ്ധമായ വിജ്ഞാനത്തില്‍ പ്രതി ഷ്‌ഠിതവുമാകുന്നു.

ഇദമേവമൂദാരാര്‍ത്ഥ മജ്‌ഞാനാര്‍ത്ഥ പ്രണാശകം ശാസ്‌ത്യ്ര ദൃഷ്‌ടി പ്രനഷ്‌ടാനാം തഥൈവാദിത്യ മണ്‌ഡലംഃ 90

ലോകദ്വയഹിതാത്ഥം (ചതുര്‍വ്വിധ പുരുഷാര്‍ത്ഥ പ്രാപ്‌ത്യര്‍ത്ഥം) അജ്ഞാന വിഷയത്തെ നശിപ്പിക്കുന്നതായ ഈ ശാസ്‌ത്രം ഇരുട്ട്‌കൊണ്ട്‌ കണ്ണ്‌ കാണാത്തവര്‍ക്ക്‌ ആദിത്യമണ്ഡലമെന്നപോലെ ശോഭിക്കുന്നതാകു ന്നു.

തത്രശ്ലോകം ഃ- അര്‍ത്ഥേദശ മഹാമൂലാഃ സംജ്ഞാചൈഷാം യഥാകൃതി അയനന്തോഃ ഷഡഗ്രാശ്ച രൂപംവേദ വിദാംചയല്‍ സപ്‌തകശ്ച ഷ്‌ടകശ്ചൈവ പരിപ്രശ്‌നഃ സ നിര്‍ണ്ണയഃ യഥാവാച്യം യദര്‍ത്ഥം ച യദ്വിധാശ്ചൈകദേശികാഃ അര്‍ത്ഥേദശ മഹാമൂലാ സര്‍വ്വമേതല്‍ പ്രകാശിതം 91 സംഗ്രഹശ്ചായ മദ്ധ്യായ സ്‌തന്ത്രസ്യാസൈവ കേവലഃ 92 യഥാസുമനസാം സൂത്രം സംഗ്രഹാര്‍ത്ഥം വിധീയതേ 93 സംഗ്രഹാര്‍ത്ഥാ തഥാര്‍ത്ഥാനാ മൃഷിണാ സംഗ്രഹഃ കൃതഃ 94

പത്ത്‌ മഹാമൂല ധമനികളെ സംബന്ധിച്ചും അവയ്‌ക്ക്‌ എങ്ങിനെ ഈ പേര്‌ ഉണ്ടായെന്നും അയന ( ആശ്രയ ) പര്യന്തം ആറ്‌ ശ്രഷ്‌ഠവസ്‌തുക്കളേയും ആയുര്‍വ്വേദ വൈദ്യന്മാരുടെ ലക്ഷണങ്ങളേയും കിമായുശ്ചേ ത്യാദി ഏഴ്‌ ചോദ്യങ്ങളും അവയുടെ നിര്‍ണ്ണയവും എപ്രകാരം ചോദ്യം ചോദിക്കണമെന്നും എന്തിഌ വേണ്ടിയാണ്‌ ചോദിക്കുന്നതെന്നും അല്‌പം മാത്രം പഠിച്ചവന്‍ ഏത്‌ വിധത്തിലായിരിക്കണമെന്നും ഈ അര്‍ത്ഥേദശ മൂലീയാദ്ധ്യായത്തില്‍ മുഴുവഌമായി വിവരിക്കപ്പെട്ടിരിക്കുന്നു. പുഷ്‌പങ്ങളെ കോര്‍ത്തിണക്കുവാന്‍ ചരട്‌ എപ്രകാരം ആവശ്യമാണോ അതേ പ്രകാരം വിഷയങ്ങളുടെ സംഗ്രഹത്തിന്നു വേണ്ടിയാണ്‌ ഈ സംഗ്രഹാദ്ധ്യായം (ശ്ലോകസ്ഥാനം അല്ലെങ്കില്‍ സൂത്രസ്ഥാനം) മഹര്‍ഷിയാല്‍ ഉണ്ടാക്കപ്പെട്ട ത്‌.

അഗ്നിവേശ കൃതേതന്ത്ര ചരകപ്രതി സംസ്‌കൃതേ ഇയതാവധിനാ സര്‍വ്വം സൂത്രസ്ഥാനം സമാപ്യതേ. 95

അഗ്നിവേശ മഹര്‍ഷിയാല്‍ ഉണ്ടാക്കപ്പെട്ടതും ചരകമഹര്‍ഷിയാല്‍ പ്രതി സംസ്‌കരിക്കപ്പെട്ടതുമായ ഈ ത ന്ത്രത്തില്‍ ഇത്രവരെകൊണ്ട്‌ സൂത്രസ്ഥാനം സമാപ്‌തമായിരിക്കുന്നു.

 അദ്ധ്യായം - 1c

ഖാദീന്യാത്മമനഃ കാലോ ദിശശ്ചദ്രവ്യസംഗ്രഹഃ സേന്ദ്രിയം ചേതനംദ്രവ്യം നിരന്ദ്രിയമചേതനം. 46

ആകാശാദി പഞ്ചമഹാഭൂതങ്ങള്‍, ആത്മാവ്‌, മനസ്സ്‌, കാലം ദിക്കുകള്‍ ഇവ ദ്രവ്യങ്ങളാകുന്നു. ഇ ന്ദ്രിയങ്ങളോടുകൂടിയത്‌ ചേതനദ്രവ്യവും ഇന്ദ്രിയരഹിതവുമായിട്ടുള്ളത്‌ അചേതന ദ്രവ്യവുമാകുന്നു.

സാര്‍ത്ഥാഗുര്‍വാഭയോബുദ്ധിഃ പ്രയത്‌നാന്താഃ പരാദയഃ ഗുണാ പ്രാക്താഃ പ്രയത്‌നാദി കര്‍മ്മചേഷ്‌ടിതമുച്യതേ. 47

ഭൂതാര്‍ത്ഥങ്ങളായ ശബ്‌ദ - സ്‌പര്‍ശ-രൂപ-രസ-ഗന്ധങ്ങളും ഗുരു-ലഘു-ശീതം-ഉഷ്‌ണം, സ്‌നിഗ്‌ദ്ധം-രൂക്ഷം-മന്ദം-തീക്ഷ്‌ണം, സ്ഥിരം-സരം-മൃദു-കഠിനം, വിശദം-പിച്ഛിലം, ശ്ലക്ഷണം ഖരം, സ്ഥൂലം, സൂക്ഷ്‌മം സാന്ദ്രം-ദ്രവം എന്നീ ഗുര്‍വ്വാദികളും ബുദ്ധിയും ഇച്ഛാദ്വേഷം, സുഖം, പ്രയത്‌നം എന്നീ പ്രയത്‌നാന്തങ്ങളായവും പരം (സന്നികൃഷ്‌ടം) അപരം (വിപ്രകൃഷ്‌ടം) യുക്തി, സംഖ്യ, സംയോഗം, വിഭാഗം, പൃഥക്ത്വം, പരിമാണം, സംസ്‌കാരം, അഭ്യാസം എന്നീ പരാദികളും ഗുണങ്ങളാണെന്ന്‌ പറയപ്പെടുന്നു. പ്രയത്‌നം, ഉല്‍ക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം ഗമനം മുതലായ ചേഷ്‌ടിതങ്ങള്‍ക്ക്‌ കര്‍മ്മം എന്നു പറയുന്നു.

സമവായേ പൃഥക്‌ഭാവോ ഭ്രമ്യാദീനാം ഗുണൈര്‍മ്മതഃ സ നിത്യോയത്രഹി ദ്രവ്യം നതത്രാ നിയതോഗുണഃ. 48

ഭൂമ്യാദി ദ്രവ്യങ്ങള്‍ക്ക്‌ അതാതിന്റെ ഗുണൈക്യം സമവായമാകുന്നു. (അതായത്‌ നൂലിന്നു പഞ്ഞിയെന്നപോലെ കാരണമാകുന്നു. ആ സമവായി അതായത്‌ ദ്രവ്യങ്ങളുടെ അപൃഥക്‌ഭാവം (ഏകീഭാവം) നാശമില്ലാത്തതാകുന്നു. എവിടെയെല്ലാം ദ്രവ്യമുണ്ടോ അവിടെയെല്ലാം ഈ ഗുണവും സ്ഥിരമാകുന്നു. (സമവായ: വൈശേഷികത്തില്‍ അയുതസിദ്ധാനാം ആധാര്യധാരഭൂതാനാം യ: സംബന്ധ ഇഹേതി പ്രത്യയഹേതുഃ സ സമവയഃ ഇതി.

യത്രാശ്രിതാഃ കര്‍മ്മഗുണാ കാരണം സമവായിയല്‍ തദ്രവ്യം സമവായീതു നിശ്ചേഷ്‌ടഃ കാരണം ഗുണഃ 49

ഏതില്‍ കര്‍മ്മവും ഗുണവും ആശ്രയിക്കുന്നുവോ ഏതൊന്ന്‌ കര്‍മ്മത്തിന്റേയും ഗുണത്തിന്റേയും സമവായി കാരണമാണോ അത്‌ ദ്രവ്യമാകുന്നു സമവായി, നിഷ്‌ക്രിയത്വം കാരണം ഇവ ദ്രവ്യഗുണമാകുന്നു.

സംയോഗേച വിഭാഗേച കാരണം ദ്രവ്യമാശ്രിതം കര്‍ത്തവ്യസ്യ ക്രിയാകര്‍മ്മ കര്‍മ്മനാന്യതപേക്ഷതേ. 50

ചേര്‍ച്ചക്കും വേര്‍പാടിന്നും കാരണം കര്‍മ്മമാകുന്നു. കര്‍മ്മം ദ്രവ്യത്തെ ആശ്രയിച്ചു നില്‌ക്കുന്നതാകുന്നു. ചെയ്യേണ്ടതിനെ ചെയ്യുന്നതിന്ന്‌ കര്‍മ്മം എന്ന്‌ പറയുന്നു. കര്‍മ്മം മറ്റൊന്നിനേയും അപേക്ഷിക്കുന്നില്ല. (കര്‍മ്മം ശുഭമായാലും അശുഭമായാലും അതാതിന്റെ ഫലപ്രാപ്‌തിക്ക്‌ മറ്റൊന്നിനെ അപേക്ഷിക്കുന്നില്ല. ചെയ്‌ത കര്‍മ്മത്തിന്റെ ഫലം നിശ്ചയമായും കിട്ടുമെന്നര്‍ത്ഥം.)

ഇത്യുക്തം കാരണം കാര്യം ധാതുസാമ്യ മിഹോച്യതേ ധാതുസാമ്യക്രിയാചോക്താ തത്രസ്യാസ്യ പ്രയോജനം 51

ഇപ്രകാരം കാരണം പറയപ്പെട്ടു. ഇനി ധാതു സാമ്യമാകുന്ന കാര്യത്തെ ഇവിടെ പറയാം. ഈ ആയുര്‍വ്വേദശാസ്‌ ത്രത്തിന്റെ പ്രയോജനം ധാതുസാമ്യക്രിയയാകുന്നു.

കാലബുദ്ധീന്ദ്രിയാര്‍ത്ഥാനാം യോഗോമിത്ഥ്യാ ന ചാതി ച ദ്വാശ്രയാണാം വ്യാധീനാം ത്രിവിധോഹേതു സംഗ്രഹഃ 52

കാലം, ബുദ്ധി, രൂപ-രസ-ഗന്ധാദി ഇന്ദ്രിയവിഷയങ്ങള്‍ എന്നിവയുടെ മിത്ഥ്യായോഗം, ഹിനയോഗം, അതിയോഗം എന്നീ മൂന്നുവിധ ഹേതു ചുരുക്കത്തില്‍ ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു.

ശരീരം സത്വസംജ്ഞഞ്ച വ്യാധീനാമാശ്രയോമതഃ തഥാസുഖാനാം യോഗസ്‌തു സുഖാനാം കാരണം സമഃ. 53

എല്ലാവിധ രോഗങ്ങള്‍ക്കും ആശ്രയം ശരീരവും മനസ്സും ആകുന്നു അതുപോലെ തന്നെ സുഖങ്ങള്‍ക്കും അതായത്‌ ആരോഗ്യത്തിഌം ആശ്രയം ശരീരവും മനസ്സും തന്നെയാകുന്നു. കാലം, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സമയോഗമാകട്ടെ സുഖങ്ങള്‍ക്ക്‌ അതായത്‌ ആരോഗ്യത്തിന്‌ കാരണമാകുന്നു.

നിര്‍വികാരഃ പരസ്‌ത്വാത്മാ സത്വഭുതഗുണേന്ദ്രിയൈഃ ചൈതന്യേ കാരണം നിത്യോ ദ്രഷ്‌ടാപശ്യതിഹിക്രിയാ. 54

കേവല ബ്രഹ്മമായ ആത്മാവ്‌ നിര്‍വ്വികാരഌം നിത്യഌമാകുന്നു. അവന്‍ മനസ്സ്‌ പഞ്ചമഹാഭൂതങ്ങള്‍, ഭൂതഗുണമായ ശബ്‌ദാദിള്‍കള്‍, ചക്ഷുഃശ്രാത്രാദി ഇന്ദ്രിയങ്ങള്‍ എന്നിവയോട്‌ ചേര്‍ന്നു ചൈതന്യമായതില്‍ കാരണമായും സാക്ഷിയായും എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളെയും നോക്കി കാണുന്നു. 

വായുഃ പിത്തം കഫശ്ചോക്തഃ ശീരീരോ ദോഷസംഗ്രഹഃ മാനസഃ പുരുദ്ധിഷ്‌ടോ രജശ്‌ഛതമ ഏവച. 55

ചുരുക്കത്തില്‍ പറഞ്ഞാല്‍ വായുവും പിത്തവും കഫവും ശാരീരികദോഷങ്ങളും രജോഗുണവും തമോഗുണവും മാനസിക ദോഷങ്ങളുമാകുന്നു.

പ്രശാമ്യത്യൗഷധൈഃ പൂര്‍വോദൈവയുക്തി വ്യാപാശ്രയൈഃ മാനസോജ്ഞാന വിജ്ഞാന ധൈര്യസ്‌മൃതി സമാധിഭിഃ 56

ആദ്യം പറഞ്ഞ ശാരീരിക ദോഷങ്ങളായ വാത-പിത്ത കഫങ്ങള്‍ ദൈവവ്യ പാശ്രയമായും യുക്തിവ്യപാശ്രയമായും ഉള്ള ഔഷധങ്ങള്‍കൊണ്ടും മാനസികദോഷങ്ങളായ രജസ്‌തമനസ്സുകള്‍, ജ്ഞാനം, വിജ്ഞാനം, ധൈര്യം, സ്‌മൃതി, സമാധി എന്നിവയാലും ശമിക്കുന്നതാകുന്നു. (ശാരീരികമായ രോഗങ്ങള്‍ പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മഫലമായും വാതാദിദോഷകോപജന്യമായും ഉണ്ടാകുന്നു. അതില്‍ പൂര്‍വ്വജന്മാര്‍ജ്ജിതമായ രോഗങ്ങള്‍ ദൈവത്തെ ആശ്രയിച്ച്‌ ഉപയോഗിച്ചാലും ശമിക്കും. മാനസികദോഷങ്ങളായ രജസ്‌തമസ്സുകള്‍ അജ്ഞാനം കൊണ്ടും അധൈര്യംകൊണ്ടും വിസ്‌മൃതികൊണ്ടും ആത്മജ്ഞാനമില്ലായ്‌മകൊണ്ടും ഉണ്ടാകുന്നതാണ്‌. അവ ജ്ഞാനവിജ്ഞാന ധൈര്യസ്‌മൃതി സമാധിയാല്‍ ശമിക്കുന്നതാണ്‌.

രൂക്ഷഃ ശീതോലഘുഃ സൂക്ഷ്‌മശ്ചലോ ഥ വിശദഃഖരഃ വിപരീതഗുണൈര്‍ ദ്രവ്യൈര്‍മ്മാരുതഃ സംപ്രശാമ്യതി. 57

രൂക്ഷം, ശീതം, ലഘു, സൂക്ഷ്‌മം, ചലം, വിശദം, ഖരം എന്നീ ഗുണങ്ങളോടു കൂടിയ വായു (വാതം) രൂക്ഷാദികള്‍ക്ക്‌ വിപരീതമായ ഗുണങ്ങളോടുകൂടിയ ദ്രവ്യങ്ങളാല്‍ അതായത്‌ സ്‌നിഗ്‌ദ്ധം, ഉഷ്‌ണം, ഗുരു, സ്ഥൂലം, സ്ഥിരം പിച്ഛിലം ശ്ലക്ഷണം എന്നിവയാല്‍ ശമിക്കുന്നതാകുന്നു.

സസ്‌നേഹമുഷ്‌ണം തീക്ഷ്‌ണഞ്ച ദ്രവമമ്‌ളംസരംകടു വിപരീതഗുണൈഃ പിത്തം ദ്രവ്യൈരാശുപ്രശാമ്യതി. 58

പിത്തം - ഈഷല്‍സ്‌നേഹം, ഉഷ്‌ണം, തീക്ഷ്‌ണം, ദ്രവം, അ¾ം, സരം, (വ്യാപന ശീലം) എരിവ്‌ എന്നീ ഗുണങ്ങളോടു കൂടിയതാകുന്നു. ഇവയ്‌ക്ക്‌ വിപരീതമായ ഗുണങ്ങളോടുകൂടിയ ദ്രവ്യങ്ങളാല്‍ അതായത്‌ സ്‌നിഗ്‌ദ്ധം, ശീതം, മന്ദം, സാന്ദ്രം, ചവര്‍പ്പ്‌, സ്ഥിരം, മധുരം, അഥവാ കയ്‌പ്‌ എന്നിവകളാല്‍ ക്ഷണത്തില്‍ ശമിക്കുന്നതാകുന്നു. ഇവിടെ സ്‌നേഹം എന്ന്‌ പറഞ്ഞതുകൊണ്ട്‌ പിത്തം അല്‌പമായ സ്‌നേഹഗുണത്തോടുകൂടിയതാണെന്ന്‌ മനസ്സിലാക്കണം. അതുകൊണ്ട്‌ നെയ്യ്‌, പാല്‍ മുതലായ സ്‌നേഹദ്രവ്യങ്ങള്‍ പിത്ത ശമനമായിരിക്കും.

ഗുരുശിതമൃദു സ്‌നിഗ്‌ദ്ധ മധുര സ്ഥിര പിച്ഛിലാഃ ശ്ലേഷ്‌മണ പ്രശമംയാന്തി വിപരീതഗുണൈര്‍ഗ്ഗുണാഃ. 59

ഗുരു, ശീതം, മൃദു, സ്‌നിഗ്‌ദ്ധം, മധുരം, സ്ഥിരം, പിച്ഛിലം എന്നിവ കഫത്തിന്റെ ഗുണങ്ങളാകുന്നു. ഇതിന്നു വിപരീതങ്ങളായ ഗുണങ്ങളാല്‍ അതായത്‌ ലഘു, ഉഷ്‌ണം, കഠിനം, രൂക്ഷം, എരിവ്‌, ചലം, വിശദം എന്നീ ഗുണങ്ങളുള്ള ദ്രവ്യങ്ങളേക്കൊണ്ട്‌ കഫം ശമിക്കുന്നതാകുന്നു.

വിപരീത ഗുണൈര്‍ദ്ദേശ മാത്രാ കാലോപപാദിതൈഃ ഭേഷജൈര്‍വ്വി നിവര്‍ത്തന്തേ വികാരാഃ സാദ്ധ്യ സമ്മതാഃ. 60

ദേശം, മാത്രം, കാലം എന്നിവ നോക്കി അതാത്‌ ദോഷങ്ങള്‍ക്ക്‌ വിപരീതമായ ഗുണങ്ങളോടു കൂടിയ ഔഷധങ്ങള്‍ക്ക്‌ വിപരീതമായ ഗുണങ്ങളോടു കൂടിയ ഔഷധങ്ങള്‍ പ്രയോഗിക്കുന്നതായാല്‍ സാദ്ധ്യമാണെന്ന്‌ തോന്നുന്ന രോഗങ്ങള്‍ ശമിക്കുന്നതാകുന്നു.