Wednesday, 8 June 2016

ചരകസംഹിത

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ്‌ ചരകൻ. സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്‌ മറ്റു രണ്ടുപേർ.  ചരക സംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം എന്നിവയാണ് പ്രമുഖ ആയുർവേദ ഗ്രന്ഥങ്ങൾ. അഗ്നിവേശ മഹർഷി എഴുതിയ ഗ്രന്ഥം പരിഷ്കരിച്ച് ചരകൻ എഴുതിയതാണ് ചരക സംഹിത. സുശ്രുത സംഹിത സുശ്രുതനും അഷ്ടാംഗഹൃദയം വാഗ്ഭടനും ആണ് രചിച്ചത്. ഔഷധ ചികിത്സയ്ക്ക് പ്രാധാന്യം നൽകി എഴുതപ്പെട്ട ഗ്രന്ഥമാണ് ചരകസംഹിത. ശസ്ത്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ഗ്രന്ഥമാണ് സുശ്രുത സംഹിത. (ആധുനിക വൈദ്യശാസ്ത്രം പോലും ശസ്ത്രക്രിയയുടെ പിതാവായി അംഗീകരിക്കുന്നത് സുശ്രുതനെയാണ്.) അഷ്ടാംഗ‌ഹൃദയമാകട്ടെ ഇവ രണ്ടിൽ നിന്നും, മറ്റു ഗ്രനഥങ്ങളിൽ നിന്നും ആറ്റിക്കുറുക്കിയെടുത്ത അറിവുകളുടെ ശേഖരമാണ്. ഇവ കൂടാതെ നൂറുകണക്കിന് ഗ്രന്ഥങ്ങൾ വേറെയുമുണ്ട് ആയുർവേദത്തിൽ. അവയിൽ വച്ച് ബാല ചികിത്സയ്ക്ക് പ്രാധാന്യം നൽകി എഴുതപ്പെട്ട കാശ്യപസംഹിതയും രക്തചംക്രമണത്തെക്കുറിച്ചു പരാമർശിക്കുന്ന ഹാരീത സംഹിതയും

വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങൾ.  ഇവയിൽ ഏതെങ്കിലും ഒന്നോ അതിലധികമോ പരിധിയിൽ കൂടുതൽ വർധിച്ചാൽ അതിനെ കോപം എന്നു വിളിക്കും.  കോപിച്ചാൽ രോഗം ഉണ്ടാകുന്നു. ശാരീരികദോഷങ്ങൾ കൂടാതെ മാനസിക ദോഷങ്ങളും പറഞ്ഞിട്ടുണ്ട്. സത്വം, രജസ്സ്, തമസ്സ് എന്നിവയാണ് മനസ്സിന്റെ ഭാവങ്ങൾ. ഇവയിൽ രജസ്സും തമസ്സും മാനസിക ദോഷങ്ങളായി കണക്കാക്കുന്നു. ഇതും ചികിത്സകൻ പരിഗണിക്കും. 

പ്രകൃതിയിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ആയുർവേദത്തിൽ ചികിത്സ ചെയ്യുന്നത്. പ്രധാനമായും സസ്യലതാദികളിൽ നിന്നും ലഭിക്കുന്നവ. ഇവ കൂടാതെ മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന പാൽ, വെണ്ണ, നെയ്യ്, മോര്, തൈര്, മാംസം എന്നിവയും ലോഹങ്ങൾ, ധാതുക്കൾ തുടങ്ങിയവയും നന്നായി സംസ്കരിച്ച് ഉപയോഗിക്കുന്നു. സകലചരാചരങ്ങൾക്കും ഉള്ള ചികിത്സാശാസ്ത്രം കൂടിയാണ് ആയുർവേദം. അതുകൊണ്ട് മൃഗായുർവേദം, പക്ഷ്യായുർവേദം, വൃക്ഷായുർവേദം എന്നീ വിഭാഗങ്ങൾ ആയുർവേദത്തിനുണ്ട്. മൃഗായുർവേദം പുഷ്കലമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അതിന്റെ ഉദാഹരണങ്ങളാണ് ഹസ്ത്യായുർവേദ (ആനകളുടെ ചികിത്സ)വും അശ്വായുർവേദ (കുതിരകളുടെ ചികിത്സ)വും.  

 അദ്ധ്യായം - 1  കതിധാപുരുഷീയം ശാരീരം

 അഥാതഃ കതിധാ പുരുഷീയം ശാരീരം വ്യാഖ്യാസ്യാമഃ. 1 ഇഹിത സ്‌മാഹ ഭഗവാമാത്രയഃ ഇപ്പോള്‍ സൂത്ര-നിദാന-വിമാനസ്ഥാനാനന്തരം

ഇവിടെ ശാരീരസ്ഥാനത്തെ ആരംഭിക്കുകയാകുന്നു. ഈ ശാരീരസ്ഥാനത്തിലെ ഒന്നാമത്തെ അദ്ധ്യായമായ കതിധാ പുരുഷീയം ശാരീരം എന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതുപ്രകാരം തന്നെ അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നു.

 കതിധാ പുരുഷോ ധീമന്‍ ധാതുഭോദന ഭിദ്യതേ പുരുഷഃ കാരണം കസ്‌മാല്‍ പ്രഭവഃ പുരുഷസ്യ കഃ    2 കിമജ്ഞാനജ്ഞഃ സ നിത്യഃ കിം കിമനിത്യോ നിദര്‍ശിതഃ 3 പ്രകൃതിഃ കാ വികാരാഃ കേ കിം ലീംഗം പുരുഷസ്യ ച

അഗ്നിവേശന്‍ ആത്രയ ഭഗവാനോട്‌ ചോദിച്ചു അല്ലയോ ബുദ്ധിമാനായിരിക്കുന്ന ഗുരുനാഥ! ധാതുഭേദം കൊണ്ട്‌ പുരുഷന്‍ എത്രവിധത്തിലാകുന്നു?. പുരുഷന്‍ ഈ സംസാരത്തില്‍ എന്തു കാരണംകൊണ്ട്‌ പ്രധാനാകുന്നു. പുരുഷന്റെ ഉല്‌പത്തിസാഥാനം അഥവാ ഉല്‌പത്തികാരണം ആരാകുന്നു. ആ പുരുഷന്‍ എന്തുകൊണ്ട്‌ ജ്ഞാനരഹിതന്‍ അഥവാ ജ്ഞാനി ആകുന്നു. അവന്‍ നിത്യഌം അഥവാ അനിത്യഌം ആണെന്ന്‌ എന്തുകൊണ്ട്‌ പറയുന്നു. പ്രകൃതി എന്താകുന്നു. വികാരം ആരുടേതാകുന്നു. പുരുഷന്റെ ലക്ഷണം എന്താകുന്നു. (ഇപ്രകാരം പുരുഷഃ കതിധാ=പുരുഷന്‍ എത്ര പ്രകാരത്തിലുണ്ട്‌ എന്ന്‌ തുടങ്ങി 23 ചോദ്യങ്ങള്‍ പുരുഷനെ സംബന്ധിച്ച്‌ അഗ്നിവേശന്‍ ആത്രയ ഭഗവാനോട്‌ ചോദിക്കുന്നുണ്ട്‌.)

 നിഷ്‌ക്രിയഞ്ച സ്വാതന്ത്രഞ്ച വശീനം സര്‍വ്വഗം വിഭും വദന്ത്യാത്മാനമാത്മജ്ഞാഃ ക്ഷേത്രജ്ഞം സാക്ഷിണം തഥാ നിഷ്‌ക്രിയസ്യ ക്രിയാ തസ്യ ഭഗവാന്‍ വിദ്യതേ കഥം സ്വാതന്ത്രശ്ചേദ നിഷ്‌ടാസു കഥം യോനിഷു ജായതേ 5

ആത്മജ്ഞാനികള്‍ ആത്മാവിനെ ക്രിയാരഹിതനെന്നും സ്വതന്ത്രനെന്നും എല്ലാ ഭൗതിക പദാര്‍ത്ഥങ്ങളേയും വശത്താക്കി വെക്കുന്നവനെന്നും സര്‍വ്വഗാമിയെന്നും വിഭുവെന്നും ക്ഷേത്രജ്ഞനെന്നും സാക്ഷിയെന്നും പറയുന്നു. അല്ലയോ ഭഗവാനെ! നിഷ്‌ക്രിയനായിരിക്കുന്ന ആത്മാവിന്റെ ക്രിയ എപ്രകാരമാകുന്നു. അവന്‍ സ്വതന്ത്രനാണെങ്കില്‍ അനിഷ്‌ടമായ യോനിയില്‍ എങ്ങിനെ ജനിക്കുന്നു. (അതായത്‌ ആത്മാവ്‌ സ്വതന്ത്രനല്ലെ? അവനിഷ്‌ടമുള്ളതായ നല്ല യോനിയില്‍ ജനിച്ചുകൂടേ? എന്തിന്‌ കൃമികീടാദികളായും മറ്റ്‌ കഷ്‌ടപ്പെടുന്ന ജീവികളായും ജനിക്കുന്നു എന്ന്‌ താല്‌പര്യാര്‍ത്ഥം)

 വശീയദ്യസുഖൈഃ കസ്‌മാദ്‌ ഭാവൈരാക്രമ്യതേ ബലാല്‍ സര്‍വ്വാഃ സര്‍വ്വഗതത്വാച്ച വേദനാഃ കിം ന വേത്തി സഃ   6   ന പശ്യതി വിഭുഃ കസ്‌മാച്ഛൈല കുഡ്യതിരസ്‌കൃതം 

ആത്മാവ്‌ സ്വന്തം അധീനത്തിലാണെങ്കില്‍ ദുഃഖകരമായ ഭാവങ്ങളേക്കൊണ്ട്‌ ബലാല്‍ എന്തുകൊണ്ട്‌ ആക്രമിക്കപ്പെടുന്നു? ആത്മാവ്‌ സര്‍വ്വഗാമിയാണെങ്കില്‍ എല്ലാറ്റിഌം ഉണ്ടാകുന്ന എല്ലാവിധ വൈദനകളേയും എന്തുകൊണ്ട്‌ ഇഷ്‌ടപ്പെടുന്നില്ല? ആത്മാവ്‌ വിഭു അതായത്‌ സര്‍വ്വവ്യാപിയാണെങ്കില്‍ പര്‍വ്വതത്തിലോ ചുമരിന്നപ്പുറത്തോ ഒളിഞ്ഞുകിടക്കുന്ന വസ്‌തുക്കളെ എന്തുകൊണ്ട്‌ കാണുന്നില്ല.

 ക്ഷേത്രജ്ഞഃ ക്ഷേത്രമഥവാ കിം പൂര്‍വ്വമിതി സംശയഃ 7 ജ്ഞേയാല്‍ ക്ഷേത്രാദ്‌ വിനാ പൂര്‍വ്വം ക്ഷേത്രജ്ഞോഹി ന യുജ്യതേ 8 ക്ഷേത്രജ്ഞ യദി പൂര്‍വ്വം സ്യാല്‍ ക്ഷേത്രജ്ഞഃ സ്യാദശാസ്വതഃ

ക്ഷേത്രജ്ഞനാണോ ആദ്യം അഥവാ ക്ഷേത്രമാണോ ആദ്യം എന്ന സംശയം ജനിക്കുന്നു. കാരണം അറിയപ്പെടേണ്ടതായ ക്ഷേത്രത്തെ കൂടാതെ ആദ്യം ക്ഷേത്രജ്ഞന്‍ ഉണ്ടാകുന്നു എന്നത്‌ യോജിക്കുന്നതല്ല, ഇനി ക്ഷേത്രം (ശരീരം) ആണ്‌ ആദ്യം എങ്കില്‍ ക്ഷേ ത്രജ്ഞന്‍ (ആത്മാവ്‌) അശാശ്വതന്‍-അനിത്യന്‍ ആകുന്നു എന്ന്‌ എങ്ങിനെ വരും? 

 സാക്ഷീഭൂതശ്ച കസ്യായം കര്‍ത്താ ഹ്യന്യോ ന വിദ്യതേ   9 സ്യാല്‍ കഥം വാ വികാരസ്യ വിശേഷോ വേദനാകൃതഃ 

ആത്മാവല്ലാതെ മറ്റൊരു കര്‍ത്താവില്ലെങ്കില്‍ ഈ സാക്ഷി എന്ന്‌ പറയുന്നത്‌ ആരുടേതാകുന്നു. ആത്മാവ്‌ നിര്‍വ്വികാരനാണെങ്കില്‍ വേദനാജന്യമായ വിശേഷം അതായത്‌ സുഖ ദുഃഖാദി ഭേദങ്ങള്‍ എങ്ങിനെയുണ്ടാകുന്നു?

 അഥ ചാര്‍ത്തസ്യ ഭഗവം സ്‌തിസൃണാം കാം ചികില്‍സതി അതീതാം വേദനാം വൈദ്യോ വര്‍ത്തമാനം ഭവിഷ്യതീം 11 ഭവിഷ്യന്ത്യാ അസംപ്രാപ്പ്‌തിരതീതായാ അനാഗമഃ സാംപ്രതിക്യാ അപിസ്ഥാനം നാസ്‌ത്യര്‍ത്തേഃ സംശയോഹ്യതഃ

അല്ലയോ ഭഗവാനെ! കഴിഞ്ഞുപോയതോ ഇപ്പോഴുള്ളതോ വരാനിരിക്കുന്നതോ ആയ മൂന്നുവിധ രോഗങ്ങളില്‍ വൈദ്യന്‍ രോഗിയുടെ ഏത്‌ രോഗത്തിന്നാണ്‌ ചികിത്സിക്കേണ്ടത്‌? വരാനിരിക്കുന്ന രോഗത്തിന്നാണ്‌ ചികിത്സിക്കേണ്ടതെങ്കില്‍ അത്‌ മടങ്ങി വരുന്നതല്ല. ഇപ്പോഴുള്ള രോഗത്തിനാണ്‌ ചികിത്സിക്കേണ്ടതെങ്കില്‍ അത്‌ സ്ഥിരമല്ല. കാരണം എല്ലാ ഭാവങ്ങളുടേയും സ്വഭാവം എപ്പോഴും ഗമിച്ചുകൊണ്ടിരിക്കലാകുന്നു. അതുകൊണ്ട്‌ എത്‌ രോഗത്തിന്‌ ചികില്‍സിക്കണം എന്ന്‌ വൈദ്യന്‍ സംശയിക്കുന്നു.

കാരണം വേദനാനാം കിം കിമധിഷ്‌ഠാന മുച്യതേ 12 ക്വചൈതാ വേദനാഃ സര്‍വ്വാ നിവൃത്തിം യാന്ത്യാശേഷതഃ

വേദനകള്‍ക്ക്‌ കാരണം എന്ത്‌? വേദനകളുടെ അധിഷ്‌ഠാനം (ആശ്രയം) എന്ത്‌? ഈ വേദനകളെല്ലാം മുഴുവഌം എവിടെ നിവൃത്തമായിത്തീരുന്നു.

സര്‍വ്വവില്‍ സര്‍വ്വസന്യാസീ സര്‍വസംയോഗ നിഃ സൃതഃ 13 ഏകഃ പ്രശാന്തോ ഭൂതാത്മാ കൈര്‍ലിഗൈരുപലഭ്യതേ

സര്‍വ്വജ്ഞഌം എല്ലാം ത്യജിച്ചവഌം സര്‍വ്വസംഗപരിത്യാഗിയും ഏകഌം പ്രശാന്തഌം ആയ ഭൂതാത്മാവെ എന്ത്‌ ലക്ഷണംകൊണ്ട്‌ അറിയാന്‍ കഴിയും? (അഗ്നിവേശന്‍ ചോദിച്ച 23-ചോദ്യങ്ങള്‍ ഇപ്രകാരമാകുന്നു.)

ഇത്യഗ്നിവേശസ്യ വചഃ ശ്രുത്വാ മതിമതാം വരഃ 14 സര്‍വം യഥാവല്‍ പ്രാവാച പ്രശാന്താത്മാ പുനര്‍വസുഃ

അഗ്നിവേശന്റെ ഇപ്രകാരമുള്ള വാക്ക്‌ കേട്ടിട്ട്‌ ബുദ്ധിമാന്മാരില്‍ ശ്രഷ്‌ഠഌം പ്രശാന്താത്മാവുമായ ഭഗവാന്‍ പുനര്‍വ്വസു എല്ലാം വേണ്ടതുപോലെ ഉപദേശിച്ചു കൊടുത്തു.

 ഖാദയശ്ചേതനാധാതു ഷഷ്‌ഠാസ്‌തു പുരുഷഃ സ്‌മൃതഃ ചേതനാധാതുരപ്യേകഃ സ്‌മൃതഃ പുരുഷ സംജ്ഞകഃ 15 തതശ്ച ധാതുഭേദേന ചതുര്‍വിംശതികഃ സ്‌മൃതഃ മാനാദശേന്ദ്രിയാണ്യര്‍ത്ഥാഃ പ്രകൃതിശ്‌താഷ്‌ട ധാതുകീ

ധാതുഭേദംകൊണ്ട്‌ പുരുഷന്‍ എത്രവിധത്തിലാകുന്നു എന്ന അഗ്നിവേശന്റെ ആദ്യത്തെ ചോദ്യത്തിന്‌ ആത്രയ ഭഗവാന്‍ ഉത്തരം പറയുന്നു - ധാതുഭേദം കൊണ്ട്‌ പുരുഷന്‍ മൂന്ന്‌ വിധത്തിലാകുന്നു. ഇവിടെ ധാതു എന്ന്‌ പറഞ്ഞത്‌ രസരക്താജി ധാതുക്കളല്ല. ധരിക്കുന്നതുകൊണ്ട്‌ ധാതു എന്ന്‌ പറഞ്ഞതാകുന്നു. 1-ഷഡ്‌ധാതുപുരുഷന്‍, 2-ഏക ധാതുപുരുഷന്‍, 3-ചതുര്‍വിംശതി ധാതുപുരുഷന്‍

ഷഡ്‌ധാതുപുരുഷന്‍- ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചമഹാഭൂതങ്ങളും ആറാമത്തേതായ ചേതനാ ധാതുവും (ആത്മാവും) കൂടിച്ചേര്‍ന്നതിന്‌ പുരുഷന്മാര്‍ എന്ന്‌ പറയുന്നു. ആയുര്‍വ്വേദത്തിന്‌ ആധാരമായിരിക്കുന്നത്‌ ഈ പുരുഷനാണ്‌. 

സുശ്രുതം ശാരീരത്തില്‍ യതോ ഭിഹിതം പഞ്ചമഹാഭൂത ശരീര സമവായഃ പുരുഷഃ ഇതി. സ ഏവ കര്‍മ്മപുരുഷഃ ചികിത്സാധികൃതഃ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഏകധാതു പുരുഷന്‍- കേവലം ചേതനാ ധാതുവിന്‌ മാത്രമായും പുരുഷന്‍ എന്ന്‌ പറയുന്നു. തത്ര സര്‍വ്വ ഏവാ ചേതന ഏഷ വര്‍ഗ്ഗഃ, പുരുഷഃ പഞ്ചവിംശതി ഏവാ ചേതന ഏഷ വര്‍ഗ്ഗഃ. പുരുഷഃ പഞ്ചവിംശതി തമഃ കാര്‍യ്യകാരണ സംയുക്തശ്ചേതയിതാ ഭവതി. (സു.ശാ.അ. 1) ഇവിടേയും കേവലം ചേതനാധാതുവിന്‌ മാത്രം പുരുഷന്‍ എന്ന്‌ പറയുന്നു. ഇതുപോലെ തന്നെ സാംഖ്യ ശാസ്‌ത്രത്തിലും പറയുന്നുണ്ട്‌. മൂലപ്രകൃതിര വികൃതിര്‍ മഹദാദ്യഃ പ്രകൃതിവികൃതയഃ സപ്‌തഷോഡശകസ്‌തു വികാരോ മ പ്രകൃതിര്‍ ന വികൃതിഃ പുരുഷഃ ഇവിടേയും ചേതനാ ധാതുവിന്‌ മാത്രം പുരുഷന്‍ എന്ന്‌ പറയുന്നു. കേവലം ചേതനാധാതുവാണ്‌ പുരുഷന്‍ എന്ന അഥികരണം ചികില്‍സയില്‍ യോജിക്കുന്നതല്ല. അത്‌ വേദാന്ത ശാസ്‌ത്രത്തില്‍ യോജിക്കുന്നതാണ്‌. ഇവിടെ പ്രസംഗവശാല്‍ പറഞ്ഞു എന്നേ മനസ്സിലാക്കേണ്ടതുള്ളു. ചതുര്‍വിംശതിധാതു പുരുഷന്‍- ധാതുഭേദംകൊണ്ട്‌ 24-തത്വങ്ങള്‍ അടങ്ങിയതിഌം പുരുഷന്‍ എന്ന്‌ പറയുന്നു. ആ 24-തത്വങ്ങള്‍ അഥവാ ധാതുക്കള്‍ ഇപ്രകാരമാകുന്നു. അവ്യക്തം, മഹത്തത്വം, അഹങ്കാരം, മനസ്സ്‌ പഞ്ചജ്ഞാനേന്ദ്രിയം, പഞ്ചകര്‍മ്മേന്ദ്രിയം, പഞ്ചതന്മാത്ര, പഞ്ചമഹാഭൂതം എന്നിവയാകുന്നു. ഇതുകളെ ഇവിടെ അടുത്തുതന്നെ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. മനസ്സ്‌ പത്തിന്ദ്രിയങ്ങളുടേയും ആകത്തുകയാകുന്നു. അവ്യക്തം, മഹത്തത്വം (ബുദ്ധി), അഹങ്കാരം, പഞ്ചതന്മാത്രകള്‍ എന്നീ എട്ട്‌ ധാതുക്കള്‍ പ്രകൃതിയാകുന്നു. പഞ്ചജ്ഞാനേന്ദ്രിയം, പഞ്ചകര്‍മ്മേന്ദ്രിയം, പഞ്ചമഹാഭൂതം, മനസ്സ്‌ ഇവ പതിനാറ്‌ വികൃതിയും ആകുന്നു. ഈ പ്രകൃതിവികൃതികളെ സംബന്ധിച്ച്‌ പലവിധത്തിലുള്ള അഭിപ്രായങ്ങളും പറഞ്ഞുകാണുന്നുണ്ട്‌. സാംഖ്യ ശാസ്‌ത്രത്തില്‍ മൂലപ്രകൃതിര വികൃതീര്‍മ്മഹദാദ്യാഃ പ്രകൃതിവികൃതയാ സപ്‌തശേഷാ ഷോഡശ വികാരാഃ എന്ന്‌ പറയുന്നു. അതായത്‌ മൂലപ്രകൃതി (അവ്യക്തം) പ്രകൃതിയാണെന്നും അതില്‍നിന്നുണ്ടായ ബുദ്ധി, അഹങ്കാരം പഞ്ചതന്മാത്രകള്‍ ഈ ഏഴ്‌ മൂലപ്രകൃതിയുടെ വികൃതിയാണെന്നും പതിനൊന്നിന്ദ്രിയങ്ങളും മഹാഭൂതങ്ങളും കൂടി പതിനാറ്‌ തത്വങ്ങള്‍ മേല്‍പറഞ്ഞ ഏഴ്‌ വികൃതിയില്‍ നിന്നുണ്ടായ വികൃതിയാണെന്നും പറയുന്നു. അപ്പോള്‍ ഈ 7 തത്വങ്ങളില്‍നിന്ന്‌ വീണ്ടും തത്വങ്ങള്‍ ഉണ്ടായതുകൊണ്ട്‌ അവ പ്രകൃതിയും ഈ ഏഴ്‌ തത്വങ്ങള്‍ മൂലപ്രകൃതിയില്‍ നിന്നുണ്ടായതുകൊണ്ട്‌ അവ വികൃതിയും കൂടിയാണ്‌. മനസ്സടക്കമുള്ള പതിനൊന്നി ന്ദ്രിയങ്ങളില്‍ നിന്നും പഞ്ചമഹാഭൂതങ്ങളില്‍ നിന്നും വീണ്ടും മറ്റ്‌ തത്വങ്ങളൊന്നും ഉണ്ടാകാത്തതുകൊണ്ട്‌ അവയെ വികൃതി എന്ന്‌ മാത്രം പറയുന്നു. എന്നാല്‍ സുശ്രുതത്തില്‍ അവ്യക്തം മഹാനഹങ്കാരഃ പഞ്ചതന്മാത്രാണി ചേത്യഷ്‌ടൗ പ്രകൃതയഃ ഷോഡശ വികാരാഃ എന്ന്‌ തന്നെയാണ്‌ പറഞ്ഞിരിക്കുന്നത്‌.

 ലക്ഷണം മനസോ ജ്ഞാനസ്യാ ഭോവോ ഭാവ ഏവ ച സതി ഹ്യാത്മേന്ദ്രിയാര്‍ത്ഥാനാം സന്നീകര്‍ഷേ ന വര്‍ത്തതേ 17 വൈവൃത്യാല്‍ മനസോ ജ്ഞാനം സാന്നിധ്യാല്‍തു പ്രവര്‍ത്തതേ

മനസ്സിന്റെ ലക്ഷണം-ജ്ഞാനത്തിന്റെ അഭാവവും ഭാവവും മനസ്സിന്റെ ലക്ഷണമാകുന്നു. എന്നാല്‍ ആത്മാവിന്റേയും ഇ ന്ദ്രിയങ്ങളുടേയും വിഷയത്തിന്റേയും സംയോഗം മനസ്സിനില്ലെങ്കില്‍ ജ്ഞാനത്തിന്റെ അഭാവവും ആത്മേന്ദ്രിയ വിഷയങ്ങളുടെ സംയോഗം മനസ്സിഌണ്ടായാല്‍ ജ്ഞാനത്തിന്റെ ഭാവവും ഉണ്ടാകുന്നു. മനസ്സ്‌ സ്വതവെ ബോധമുള്ളതല്ല. ആത്മാവ്‌ അതിന്റെ പിന്നില്‍ ഉള്ളതുകൊണ്ടാണ്‌ അതിന്‌ ബോധമുള്ളതായിത്തോന്നുന്നത്‌. അതുപോലെതന്നെ ഇന്ദ്രിയാര്‍ത്ഥങ്ങളായ ശബ്‌ദ - സ്‌പര്‍ശ - രൂപ - രസ ഗന്ധങ്ങളെ ഗ്രഹിക്കുമ്പോള്‍ മാത്രമെ അതിന്‌ ബോധമുള്ളതായിത്തോന്നുകയുള്ളൂ യുഗപല്‍ ജ്ഞാനമുല്‍പത്തിര്‍ മനസോലിംഗം എന്ന്‌ ന്യായശാസ്‌ത്രത്തിലും പറയുന്നുണ്ട്‌ അപ്പോള്‍ ആത്മേന്ദ്രിയാര്‍ത്ഥങ്ങളോട്‌ മനസ്സിന്‌ സംയോഗമുണ്ടായാല്‍ ജ്ഞാനത്തിന്റെ ഭാവവും സംയോഗമില്ലാതിരുന്നാല്‍ ജ്ഞാനത്തിന്റെ അഭാവവും ഉണ്ടാകുന്നതില്‍ നിന്ന്‌ മനസ്സിനെ ഊഹിച്ചറിയുന്നു. ഇതാണ്‌ മനസ്സിന്റെ ലക്ഷണം. ആത്മേ ന്ദ്രിയാര്‍ത്ഥ സന്നികര്‍ഷേ ജ്ഞാനസ്യ ഭാവശ്ചാഭാവശ്ച മനസോലീംഗം എന്ന്‌ വൈശേഷികത്തിലും മനസ്സിന്റെ ലക്ഷണത്തെ സംബന്ധിച്ചു പറയുന്നുണ്ട്‌.

 അണുത്വമഥ ചൈകത്വം ദ്വൗ ഗുണൗ മനസഃ സ്‌മൃതൗ 18

മനസ്സിന്റെ ഗുണം- മനസ്സിന്‌ അണുത്വമെന്നും ഏകത്വമെന്നും രണ്ട്‌ ഗുണമുണ്ട്‌. അതായത്‌ മനസ്സ്‌ അണുവും ഏകവുമാണെന്നര്‍ത്ഥം. ശരീരം പ്രതി മനസ്സ്‌ ഏകവും അണുവും ആകുന്നു. അല്ലാതെ മനസ്സ്‌ അനേകവും മഹത്തും ആണെങ്കില്‍ എല്ലാ ഇ ന്ദ്രിയാര്‍ത്ഥങ്ങളേയും ഒരുമിച്ചു ഗ്രഹിക്കുവാന്‍ കഴിയണം. അങ്ങിനെ സാധിക്കുന്നതല്ല മനസ്സ്‌ ഏതിന്ദ്രിയത്തോട്‌ യോജിക്കുന്നുവോ ആ ഇന്ദ്രിയാര്‍ത്ഥത്തെ മാത്രമെ ശരിക്കും ഗ്രഹിക്കുകയുള്ളു. മാത്രമല്ല ഒരിന്ദ്രിയത്തില്‍ക്കൂടി ആ ഇ ന്ദ്രിയാര്‍ത്ഥത്തെയല്ലാതെ മറ്റിന്ദ്രിയാര്‍ത്ഥത്തെ യാതൊരുവിധത്തിലും ഗ്രഹിക്കുന്നതല്ല അതായത്‌ കണ്ണ്‌കൊണ്ട്‌ കാണുകയല്ലാതെ കേള്‍ക്കുകയില്ല. ചെവികൊണ്ട്‌ കേള്‍ക്കുകയല്ലാതെ കാണുകയില്ല അതുപോലെ മറ്റിന്ദ്രിയങ്ങളും എന്നര്‍ത്ഥം ഇതാണ്‌ മനസ്സിന്റെ ഗുണം.

 ചിന്ത്യം വിചാര്യമൂഹ്യഞ്ച ധ്യേയം സങ്കല്‍പ്യമേവ ച 19 യല്‍ കിഞ്ചിന്‍മനസോ ജ്ഞേയം തല്‍ സര്‍വ്വം ഹ്യര്‍ത്ഥസംജ്ഞകം

മനസ്സിന്റെ വിഷയം - ചിന്ത, വിചാരം, ഊഹം, ധ്യാനം, സങ്കല്‌പം ഇവയും ഇതുപോലെ മനസ്സിന്‌ അറിയേണ്ടതായ മറ്റെന്തെല്ലാം ഉണ്ടോ അതുകളും മനസ്സിന്റെ വിഷയമാകുന്നു.

 ഇന്ദ്രിയാഭിഗ്രഹഃ കര്‍മ്മ മനസസ്‌ത്വസ്യ നിഗ്രഹഃ 20 ഊഹോ വിചാരശ്ച തതഃ പരം ബുദ്ധിഃ പ്രവര്‍ത്തതേ.

മനസ്സിന്റെ കര്‍മ്മം - ഇഷ്‌ടമായ ഇന്ദ്രിയാര്‍ത്ഥങ്ങളെ സ്വീകരിക്കലും അനിഷ്‌ടമായ ഇന്ദ്രിയാര്‍ത്ഥങ്ങളെ തള്ളിക്കളയലും മനസ്സിന്റെ കര്‍മ്മമാകുന്നു. ഊഹവും വിചാരവും മനസ്സിന്റെ കര്‍മ്മാന്തരമാകുന്നു. ഊഹാനന്തരവും വിചാരാനന്തരവും പ്രവര്‍ത്തിക്കുന്നത്‌ ബുദ്ധിയാകുന്നു. അതായത്‌ ഒരു കാര്യത്തെ സംബന്ധിച്ചുള്ള തര്‍ക്കാനന്തരം അതിനെ തീരുമാനിക്കുന്നതും ഒരു വിഷയത്തെ സംബന്ധിച്ചുള്ള വിചാരാനന്തരം അതിനെ നിശ്ചയിക്കുന്നതും ബുദ്ധിയുടെ പ്രവര്‍ത്തിയാകുന്നു.

 ഇന്ദ്രിയേണേന്ദ്രിയാര്‍ത്ഥോ ഹി സമനസ്‌കേന ഗൃഹ്യതേ കല്‍പ്യതേ മനസാപ്യുര്‍ദ്ധ്വം ഗുണതോ ദോഷതോ യഥാ 21 ജായതേ വിഷയേ തത്ര യാ ബുദ്ധിര്‍ നിശ്ചയാത്മികാ വ്യവസ്യതേ തയാ വക്തും കര്‍ത്തും വാ ബുദ്ധിപൂര്‍വ്വകം

ജ്ഞാനത്തിന്റെ ക്രമം - ആത്മാവിനാല്‍ പ്രരിതമായ മനസ്സോടുകൂടി ഇന്ദ്രിയങ്ങള്‍ തന്റേതായ വിഷയങ്ങളെ ഗ്രഹിക്കുന്നു. അങ്ങിനെ ഗ്രഹിക്കുന്ന സമയത്തുള്ള ജ്ഞാനം വസ്‌തുമാത്രമാകുന്നു. അതിഌശേഷം മനസ്സുകൊണ്ട്‌ ഇത്‌ ഗുണമാണോ ദോഷമാണോ അതല്ല തള്ളേണ്ടതാണോ കൊള്ളേണ്ടതാണോ എന്ന്‌ ഊഹപൂര്‍വ്വകമായ വിചാരണ ചെയ്യുന്നു. അതിഌശേഷം തള്ളേണ്ടത്‌ തള്ളി സ്വീകരിക്കേണ്ടത്‌ സ്വീകരിക്കുന്നതിന്ന്‌ നിശ്ചയാത്മികാബുദ്ധി എന്ന്‌ പറയുന്നു. ആ നിശ്ചയാത്മികാ ബുദ്ധികൊണ്ട്‌ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത്‌ ബുദ്ധിപൂര്‍വ്വം എന്ന്‌ തീരുമാനിക്കുന്നു.

 ഏകൈകാധിക യുക്താനി ഖാദീനാമിന്ദ്രിയാണി തു 22 പഞ്ച കര്‍മ്മാഌ മേയാനി യേഭ്യോ ബുദ്ധിഃ പ്രവര്‍ത്തതേ

പഞ്ചജ്ഞാനേന്ദ്രിയങ്ങളുടെ ലക്ഷണം - ശ്രാത്രാദി പഞ്ചേന്ദ്രിയങ്ങള്‍ ക്രമത്തില്‍ ആകാശാദി പഞ്ചമഹാഭൂതങ്ങള്‍ക്കാ ധിക്യമുള്ളവയാകുന്നു. അതാതിന്ദ്രിയങ്ങളില്‍ക്കൂടിയുള്ള ബുദ്ധിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന്‌ പഞ്ചേന്ദ്രിയങ്ങളുടെ അഞ്ച്‌ കര്‍മ്മങ്ങളെ ഊഹിച്ചറിയേണ്ടതാകുന്നു. അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളുടെ വികാരമാകുന്നു. അതായത്‌ ശ്രാതവും അഞ്ച്‌ ഭൂതങ്ങളുടെ വികാരമാണ്‌. കണ്ണും അഞ്ച്‌ ഭൂതങ്ങളുടെ വികാരമാണ്‌. നാക്കും അഞ്ച്‌ ഭൂതങ്ങളുടെ വികാരമാണ്‌. മൂക്കും അഞ്ച്‌ ഭൂതങ്ങളുടെ വികാരമാണ്‌. എന്നാല്‍ ഈ അഞ്ചിന്ദ്രിയങ്ങളിലും അതാതിന്റേതായ ഭൂതത്തിന്‌ ആധിക്യമുണ്ടായിരിക്കും. അതിനെ സംബന്ധിച്ച്‌ സൂത്രസ്ഥാനത്തിലെ ഇന്ദ്രിയോപക്രമണീയാദ്ധ്യായത്തില്‍ പറഞ്ഞതുകൂടി ശ്രദ്ധേയമാണ്‌.

പഞ്ചമഹാഭൂത വികാര സമുദായാത്‌ മകാനാമപി സതാമിന്ദ്രിയാണാം തേജശ്ചക്ഷുഷി ഖംശ്രാത്ര ഘ്രാണേക്ഷിതിരാപോ രസനേ സ്‌പര്‍ശനേ നിലോ വിശേഷേണോപപദ്യതേ. തത്ര യദുദാത്മക മിന്ദ്രിയം വിശേഷാത്തത്തദാത്മക മേവാര്‍ത്ഥമഌധാവതി തല്‍സ്വഭാവാ ദ്വിഭൂത്വാച്ച

ഇതി സ്വാംഖ്യ ശാസ്‌ത്രത്തില്‍ ഇന്ദ്രിയങ്ങളെ ആഹങ്കാരികമായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌.

അഭിമാനോഹംകാരസ്‌തസ്‌മാല്‍ ദ്വിവിധഃ പ്രവര്‍ത്തതെ സര്‍ഗ്ഗഃ ഏകദശകശ്ചഗണഃ തന്മാത്ര പഞ്ചകശ്ചൈവ ഇതി.

ഇതുപോലെതന്നെ സുശ്രുതം ശാരീരം ഒന്നാം അദ്ധ്യായത്തിലും പറയുന്നുണ്ട്‌.

തത്ര വൈകാരികാദഹങ്കാരാദ്‌ തൈജസ സഹായാത്തല്ല ക്ഷണാന്യോവൈകാദശേന്ദ്രിയാണ്യുല്‌പദ്യന്തേ. ഇതി. 

എന്നാല്‍ ആയുര്‍വ്വേദത്തില്‍ ഇന്ദ്രിയങ്ങളെ ഭൗതികമായാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

ഭൗതികാനി ചേന്ദ്രിയാണ്യായുര്‍വ്വേദേ വര്‍ണ്യന്തേ തഥേന്ദ്രിയാര്‍ത്ഥാഃ ഇതി. 

സു. ശാരീരം ആയുര്‍വ്വേദത്തില്‍ ഇന്ദ്രിയങ്ങളെ ഭൗതികമായി കണക്കാക്കുവാഌള്ള കാരണം അതാതി ന്ദ്രിയങ്ങളെക്കൊണ്ട്‌ അതാതിന്ദ്രിയങ്ങളുടെ വിഷയത്തെ അല്ലാതെ മറ്റിന്ദ്രിയങ്ങളുടെ വിഷയത്തെ ഗ്രഹിക്കുന്നതുമല്ല

ഇന്ദ്രിയേണേന്ദ്രിയാര്‍ത്ഥം തു സ്വം സ്വം ഗൃഹ്‌ണാദിമാനവഃ നിയതം തുല്യയോനി ത്വാന്നാന്യേനാന്യമിതി സ്ഥിതിഃ'' ഇതി (സു. ശാ. അ. 1)

 ഹസ്‌തപാദംഗുദോപസ്ഥം ജിഹ്വേന്ദ്രിയമഥാപി ച കര്‍മ്മേന്ദ്രിയാണി പഞ്ചൈവ പാദൗ ഗമന കര്‍മ്മണി പായുപസ്ഥൗ വിസര്‍ഗ്ഗാത്ഥൗ ഹസ്‌തൗ ഗ്രഹണധാരണേ ജിഹ്വാവാഗിന്ദ്രിയം വാക്‌ ച സത്യാ ജ്യോതിസ്‌തമോനൃതാ 25

കര്‍മ്മേന്ദ്രിയങ്ങളും അവയുടെ കര്‍മ്മങ്ങളും - രണ്ട്‌ കയ്യ്‌, രണ്ട്‌ കാല്‌, ഗുദം, ഉപസ്ഥം (മൂത്രന്ദ്രിയവും ജനനേ ന്ദ്രിയവും) നാവ്‌ ഇവ അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങളാകുന്നു. കാല്‌ നടക്കുവാഌം ഗുദവും ഉപസ്ഥവും മലമൂ ത്രവിസര്‍ജ്ജനത്തിഌം (ആനന്ദംകൂടി ഉപസ്ഥത്തിന്റെ കര്‍മ്മമാകുന്നു). കയ്യ്‌ വാങ്ങുവാഌം ധരിക്കുവാഌം കൊടുക്കുവാഌം നാവ്‌ വാക്കിന്റെ ഇന്ദ്രിയവും ആകുന്നു. വാക്ക്‌ സത്യമെന്നും അസത്യമെന്നും രണ്ട്‌ വി ധത്തിലാകുന്നു. സത്യം ജ്യോതിസ്സും അസത്യം അന്ധകാരവുമാകുന്നു. ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളെ സംബന്ധിച്ച സാംഖ്യകാരികയില്‍ പറയുന്നതിപ്രകാരമാണ്‌. ""ബുദ്ധീന്ദ്രിയാണി ചക്ഷുഃ ശ്രാത്ര ഘ്രാണരസ ന ത്വഗാഖ്യാനി. വാക്‌പാണിപാദപായുസ്ഥാഃ കര്‍മ്മേന്ദ്രിയാണ്യാഹൂഃ. രൂപാദീഷു പഞ്ചാനാമാലോചന മാത്രമിഷ്യതേവൃത്തിഃ വചനാദാന വിഹരണോല്‍ സര്‍ഗ്ഗാനന്ദാശ്ച പഞ്ചാനാം'' ഇതി.

 മഹാ ഭൂതാനി ഖം വായുരഗ്നിനിരാപഃ ക്ഷിതിസ്‌തഥാ ശബ്‌ദ സ്‌പര്‍ശഞ്ച രൂപശ്ച രസോ ഗന്ധശ്ചരുദ്‌ഗുണാഃ 26

ആകാശം, വായു, അഗ്നി, ജലം, ഭൂമി ഇപ പഞ്ചമഹാഭൂതങ്ങളാകുന്നു. ശബ്‌ദം, സ്‌പര്‍ശം, രൂപം, രസം ഇവ ക്രമത്തില്‍ ആകാശാദി ഭൂതങ്ങളുടെ ഗുണങ്ങളാകുന്നു.

ശബ്‌ദോവൈഹായസഃ സ്‌പര്‍ശോ വായവീയഃ പ്രകീര്‍ത്തിതഃ രൂപമാഗ്നേയ മാപ്യോ ത്ര രസോ ഗന്ധസ്‌തുപാര്‍ത്ഥിവഃ'' ഇതി.

 തേഷാമേക ഗുണ പൂര്‍വ്വോ ഗുണവൃദ്ധിഃ പരേ പരേ പൂര്‍വ്വഃ പൂര്‍വ്വ ഗുണാശ്ചൈവ ക്രമശോ ഗുണീഷു സ്‌മൃതഃ 27

ആകാശാദി അഞ്ച്‌ ഗുണികളില്‍ പ്രഥമഗുണിയായ ആകാശത്തില്‍ അതിന്റെ ഗുണമായ ശബ്‌ദം മാത്രമായും ശേഷമുള്ളതില്‍ ഓരോഗുണം വര്‍ദ്ധിച്ചുമാണിരിക്കുന്നത്‌ അതായത്‌ ആകാശത്തില്‍ ശബ്‌ദം, വായുവില്‍ ശബ്‌ദവും സ്‌പര്‍ശവും, അഗ്നിയില്‍ ശബ്‌ദ-സ്‌പര്‍ശ-രൂപ-രസങ്ങള്‍, ഭൂമിയില്‍ ശബ്‌ദ-സ്‌പര്‍ശ-രൂപ-രസ-ഗന്ധങ്ങള്‍ എന്നിപ്രകാരം ഉല്‌പത്തി ക്രമത്തിനുസരിച്ച്‌ ഓരോരോ ഭൂതത്തില്‍ ഓരോരോ ഗുണങ്ങള്‍ വര്‍ദ്ധിച്ചാണിരിക്കുന്നത്‌. ഉല്‌പത്തിക്രമം

ആകാശദ്വായുഃ വായോരഗ്നിരഗ്നേരാപോദ്‌ഭ്യഃ പൃഥിവി എന്നീവിധത്തിലാകുന്നു. 

ഇതിന്‌ മറ്റൊരുവശം കൂടിയുണ്ട്‌, എല്ലാ ഭൂതങ്ങളിലും എല്ലാ ഭൂതങ്ങളും അന്യോന്യം ചേര്‍ന്നാണിരിക്കുന്നത്‌, അതിന്‌ പഞ്ചീകരണം എന്ന്‌ പറയുന്നു. പഞ്ചീകരണം പഞ്ചദശയില്‍നിന്ന്‌

ദ്വിധാവിധായചേകൈകം ച തുര്‍ദ്ധാ പ്രഥമംപുനഃ സ്വസ്വേതര ദ്വതീയാം ശൈര്യോജനാല്‍ പഞ്ചപഞ്ച തേ. ഇതി. 

പഞ്ചമഹാഭൂതങ്ങളില്‍ ഓരോന്നിനേയും രണ്ടായി വിഭജിക്കുക, അതില്‍ ഒരു പകുതി പിന്നേയും നാലായി വിഭജിക്കുക, ഭാഗിക്കാതെ വച്ചിരിക്കുന്ന പകുതിയോട്‌ മറ്റ്‌ നാല്‌ ഭൂതങ്ങളുടേയും പകുതി നാലായി ഭാഗിച്ചതില്‍ നിന്ന്‌ ഓരോ ഭാഗവും ചേര്‍ക്കുക. ഇങ്ങിനെ എല്ലാ ഭൂതങ്ങളും അവനവന്റേതായ പകുതിയും മറ്റ്‌ നാല്‌ ഭൂതങ്ങളില്‍ നിന്നും കൂടിയുള്ള പകുതിയും കൂടിയാല്‍ സ്ഥൂലാകാശവും സ്ഥൂലവായുവും സ്ഥൂലാഗ്നിയും സ്ഥൂല ജലവും സ്ഥൂലഭൂമിയും ആയിത്തീരുന്നു. ഇതിന്നാണ്‌ പഞ്ചീകരണം എന്ന്‌ പറയുന്നത്‌. അപ്പോള്‍ എല്ലാ ഭൂതങ്ങളും അന്യോന്യം ചേര്‍ന്നിരിക്കുമ്പോള്‍ ആഌപാദിക ക്രമത്തിനുസരിച്ചു ഭൂതഗുണങ്ങളും അന്യോന്യം ചേര്‍ന്നിരിക്കുമെന്ന്‌ മനസ്സിലാക്കേണ്ടതാണ്‌.

 ഖരദ്രവ ചലോഷ്‌ണത്വം ഭൂജലാനില തേ ജസാം ആകാശസ്യാ പ്രതിഘാതോ ദൃഷ്‌ടം ലിംഗം യഥാക്രമം 28

ഭൂമി, ജലം, വായു, അഗ്നി ഇവയ്‌ക്ക്‌ ക്രമത്തില്‍ ഖരത (കഠിനത), ദ്രവത, ചലത്വം (അസ്ഥിരത), ഉഷ്‌ണം എന്നീ ലക്ഷണങ്ങള്‍ കാണുന്നതാണ്‌. യാതൊരുവിധ തടസ്സവും ഇല്ലാതിരിക്കുകയും സ്‌പര്‍ശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത്‌ ആകാശത്തിന്റെ ലക്ഷണമാകുന്നു.

 ലക്ഷണം സര്‍വ്വമേവൈതല്‍ സപര്‍ശനേന്ദ്രിയ ഗോചരഃ സ്‌പര്‍ശനേന്ദ്രിയ വിജ്ഞേയഃ സ്‌പര്‍ശോ ഹി സവിപര്യയഃ 29

മേല്‍പറഞ്ഞ എല്ലാ ലക്ഷണങ്ങളും സ്‌പര്‍ശനേന്ദ്രിയദ്വാരാ അറിയുന്നതാകുന്നു. എന്നാല്‍ സ്‌പര്‍ശവും അസ്‌പര്‍ശവും സ്‌പര്‍ശനേന്ദ്രിയ ദ്വാരാതന്നെ അറിയേണ്ടതാകുന്നു. ഇവിടെ ഖരാദി എല്ലാ ലക്ഷണങ്ങളും സ്‌പര്‍ശനേന്ദ്രിയദ്വാരാ അറിയാന്‍ കഴിയും എന്ന്‌ പറഞ്ഞിരിക്കുന്നു. എന്നാല്‍ ആകാശത്തിന്റെ അപ്രതിഘാതത്തെ സ്‌പര്‍ശിച്ചറിയുവാന്‍ കഴിയുന്നതല്ല. അപ്പോള്‍ സ്‌പര്‍ശിച്ചറിയുവാന്‍ കഴിയുന്നില്ല എന്നതു സ്‌പര്‍ശനേന്ദ്രിയദ്വാരതന്നെയാണ്‌ അറിയുന്നത്‌. അതുകൊണ്ടാണ്‌ എല്ലാം സ്‌പര്‍ശനേന്ദ്രിയദ്വാരാ അറിയുന്നു എന്ന്‌ പറഞ്ഞിരിക്കുന്നത്‌. ഒരു വസ്‌തു ഒരു ദിക്കില്‍ വെച്ചാല്‍ അതവിടെയുണ്ടെന്നും ഇല്ലാതായാല്‍ ഇല്ലെന്നും മനസ്സിലാക്കുന്നത്‌ നേത്രന്ദ്രിയദ്വാരാ ആണല്ലോ? അപ്പോള്‍ ഭാവത്തിന്റേയും അഭാവത്തിന്റേയും ജ്ഞാനം ഇ ന്ദ്രിയദ്വാരതന്നെയാകുന്നു.

 ഗുണഃ ശരീരേ ഗുണിനാം നിര്‍ദ്ദിഷ്‌ടാശ്ചിഹ്നമേവ ച അര്‍ത്ഥാഃ ശബ്‌ദാദയോ ജ്ഞേയാ ഗോചരാ വിഷയാ ഗുണാഃ 30

ശബ്‌ദാദിഗുണങ്ങള്‍ ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ഗുണികളുടെ അതായത്‌ ആകാശാദിഭൂതങ്ങളുടെ ലക്ഷണം തന്നെയാണെന്ന്‌ മുമ്പ്‌ ആത്രയ ഭദ്രകാപ്യീയാദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്‌. ശബ്‌ദ - സ്‌പര്‍ശ - രൂപ - രസ - ഗന്ധങ്ങളായറിയപ്പെടുന്ന വിഷയങ്ങള്‍ ആകാശാദികളുടെ ഗുണങ്ങളാകുന്നു. ശബ്‌ദാദികള്‍ ശ്രാത്രാദികളുടെ ഇന്ദ്രിയാര്‍ത്ഥങ്ങളുമാകുന്നു. ഗന്ധ രസ രൂപ സ്‌പര്‍ശ ശബ്‌ദാഃ പൃഥിവ്യാദിഗുണാസ്‌തദര്‍ത്ഥാഃ എന്ന്‌ ന്യായശാസ്‌ത്രത്തിലും പറയുന്നുണ്ട്‌.

ഏതെല്ലാം ഘ്രാണഗ്രാഹ്യമാണോ അതെല്ലാം ഭൂമിയുടെ ഗുണവും തല്‍പരിണാമമായ ഘ്രാണാര്‍ത്ഥമാകുന്ന ഗന്ധവും, ഏതെല്ലാം രസനഗ്രാഹ്യമാണോ അതെല്ലാം വെള്ളത്തിന്റെ ഗുണവും തല്‍ പരിണാമമായ രസനാര്‍ത്ഥമാകുന്ന രസവും ഏതെല്ലാം നേത്രഗ്രാഹ്യമാണോ അതെല്ലാം അഗ്നിയുടെ ഗുണവും തല്‍പരിണാമമായ നേത്രാര്‍ത്ഥമാകുന്ന രൂപവും ഏതെല്ലാം സ്‌പര്‍ശഗ്രാഹ്യമാണോ അതെല്ലാം ആകാശത്തിന്റെ ഗുണവും തല്‍പരിണാമമായ ശ്രാത്രന്ദ്രിയാര്‍ത്ഥമാകുന്ന ശബ്‌ദവും ആകുന്നു.

 യാ യദിന്ദ്രിയമാശ്രിത്യ ജന്തോര്‍ബുദ്ധിഃ പ്രവര്‍ത്തതേ യാതി സാ തേന നിര്‍ദ്ദേശം മനസാച മനോഭവാ 31 

ജീവികളുടെ ഏതൊരു ബുദ്ധി ഏതിന്ദ്രിയത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നുവോ ആ ബുദ്ധിയെ ആ ഇന്ദ്രിയദ്വാരാ നിര്‍ദ്ദേശിക്കണം. മനസ്സിനെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന ബുദ്ധിയെ മനസ്സില്‍ക്കൂടി നിര്‍ദ്ദേശിക്കണം. ബുദ്ധിയുടെ ഇന്ദ്രിയങ്ങളില്‍ക്കൂടിയുള്ള പ്രര്‍ത്തനത്തിന്നഌതസരിച്ചു ശ്രവണബുദ്ധി, സ്‌പര്‍ശനബുദ്ധി, ചക്ഷുര്‍ബുദ്ധി, രസനബുദ്ധി, ഘ്രാണ ബുദ്ധി എന്ന്‌ പറയുന്നു. മനസ്സില്‍ക്കൂടിയാകുമ്പോള്‍ മാനസബുദ്ധി എന്ന്‌ പറയുന്നു. ഭേദാന്‍ കാരേന്ദ്രിയാര്‍ത്ഥാനാം ബഹ്വേ്യാവൈ ബിദ്ധയഃ സ്‌മൃതാഃ ആത്മേന്ദ്രീയ മനോര്‍ത്ഥാനാമകൈക സന്നികര്‍ഷജാഃ 32

ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, വിഷയം ഇവ ഓരോന്നിന്റേയും സാന്നിദ്ധ്യജന്യമായുണ്ടാകുന്ന ശ്രവണ ബുദ്ധി, സ്‌പര്‍ശനബുദ്ധി മുതലായ ആറ്‌ ബുദ്ധികള്‍ കാര്യങ്ങളുടേയും ഇന്ദ്രിയാര്‍ത്ഥങ്ങളുടേയും ഭേദം നിമിത്തം അനേകവി ധത്തിലാകുന്നു.

 അംഗുല്യം ഗുഷ്‌ഠ തലജസ്‌തന്ത്രീ വീണാ ന ഖോദ്‌ഭവഃ ദൃഷ്‌ടഃ ശബ്‌ദോ യഥാ ബുദ്ധിര്‍ദൃഷ്‌ടാഃ സംയോഗജാ തഥാ ബുദ്ധീന്ദ്രിയ മനോര്‍ത്ഥാനാം വിദ്യാദ്‌ യോഗധരം പരം ചതുര്‍ വിശതികോ ഹ്യേഷ മതഃ പുരുഷസംജ്ഞകഃ 34

നടുവിരലിന്റേയും ചുണ്ടന്‍വിരലിന്റേയും കരതലത്തിന്റേയും സംയോഗം കൊണ്ട്‌ വീണയില്‍ ഒരു വിധത്തിലുള്ള ശബ്‌ദം ഉണ്ടാകുന്നു. എന്നാല്‍ വീണയുടെ തന്ദ്രിയില്‍ നഖത്തിന്റെ സംയോഗമുണ്ടായാല്‍ അനേകവിധത്തിലുള്ള ശബ്‌ദം ഉണ്ടാകുന്നതാണ്‌. അതുപോലെ ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, വിഷയം ഇവയുടെ സംയോഗംകൊണ്ടുണ്ടാകുന്ന ബുദ്ധി അനേകവിധത്തിലാകുന്നു. ബുദ്ധീന്ദ്രിയമനോര്‍ത്ഥങ്ങളുടെ സംശയോഗത്തെ ധരിക്കുന്നത്‌ ആത്മാവാണെന്നറിയണം. അഥവാ ബുദ്ധീന്ദ്രിയം (ജ്ഞാനേന്ദ്രിയം), മനസ്സ്‌, വിഷയം ഇവയുടെ സംയോഗത്തെ ധരിക്കുന്നത്‌ ആത്മാവാകുന്നു. അതായത്‌ ആത്മാവിന്റെ സാന്നിദ്ധ്യത്തില്‍ മനസ്സ്‌ ഇ ന്ദ്രിയങ്ങളോടും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോടും ചേരുന്നു. ഇപ്രകാരം ഈ 24-ധാതുക്കള്‍ അടങ്ങിയതിന്‌ പുരുഷന്‍ എന്ന്‌ പറയുന്നു. അവ്യക്തം, മനസ്സ്‌, ബുദ്ധി, അഹങ്കാരം, പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍ ഇവയാണ്‌ 24- തത്വങ്ങള്‍, പഞ്ചമഹാഭൂതങ്ങളുടെ വികൃതിയായ ശബ്‌ദ - സ്‌പര്‍ശ - രൂപ - രസഗന്ധങ്ങളെ ഇതില്‍പെടുത്തിയിട്ടില്ല. പഞ്ച തന്മാത്രകള്‍ ശബ്‌ദാദികളുടെ ഭേദമാണെന്നു കൂടി മനസ്സിലാക്കാവുന്നതാണ്‌.

 രജസ്‌തമോഭ്യാം യുക്തസ്യ സംയോഗോയമനന്തവാന്‍ താഭ്യാം നിരാകൃതാഭ്യാന്തു സത്വ ബ്യദ്ധ്യാ നിവര്‍ത്തതേ 35

രജസ്‌തമോഗുണങ്ങളോട്‌ കൂടിയ ചതുര്‍വിംശതി തത്വ പുരുഷന്റെ ഈ സംയോഗം അനന്തമാകുന്നു. അതായത്‌ രജസ്‌തമോഗുണങ്ങളാണ്‌ പുരുഷന്റെ ബന്ധത്തിഌ കാരണം. രജസ്‌തമോഗുണങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുമ്പോഴാകട്ടെ സത്വഗുണം വര്‍ദ്ധിക്കുകയും തത്വജ്ഞാനമുണ്ടാകുകയും ബന്ധത്തില്‍ നിന്ന്‌ നിവൃത്തമാകുകയും അതായത്‌ മോക്ഷപ്രാപ്‌തിയുണ്ടാകുകയും ചെയ്യുന്നു.

 അത്ര കര്‍മ്മ ഫലഞ്ചാത്ര ജ്ഞാനഞ്ചാത്ര പ്രതിഷ്‌ഠിതം അത്ര മോഹഃ സുഖം ദുഃഖം ജീവിതം മരണം സ്വതാ 36 ഏവം യോ വേദ തത്വേന സ വേദ പ്രളയോദധൗ 37 പാരമ്പര്യം ചികില്‍സാച ജ്ഞാതവ്യം യച്ച കിഞ്ചന

ഈ പുരുഷനില്‍ കര്‍മ്മം, കര്‍മ്മഫലം, ജ്ഞാനം, മോഹം, സുഖം, ദുഃഖം, ജീവിതം, മരണം, മമത ഇവ പ്രതിഷ്‌ഠിതമാകുന്നു. ഇപ്രകാരമുള്ള കാര്യങ്ങളെ ഏതൊരുവന്‍ യഥാര്‍ത്ഥ തത്വജ്ഞാനത്തില്‍ക്കൂടി അറിയുന്നുവോ അവന്‍ ഈ സൃഷ്‌ടിയുടെ ഉത്ഭവത്തേയും അവസാനത്തേയും അഥവാ ജനത്തേയും മരണത്തേയും അറിയാന്‍ കഴിയുന്നവനായിരിക്കും. അവന്‍ പാരമ്പര്യത്തേയും അതായത്‌ തുടര്‍ച്ചയായി ധരിച്ചുവന്ന ശരീരഭാവത്തേയും ചികിത്സയേയും അതായത്‌ ദുഃഖനിവൃത്തിക്കുള്ള മാര്‍ഗ്ഗത്തേയും എന്ന്‌ വേണ്ട ഏതെല്ലാം അറിയപ്പെടേണ്ടതായിട്ടുണ്ടോ അവയെല്ലാം തന്നെയും അറിയുന്നവനായിരിക്കും. ധാതുഭേദംകൊണ്ട്‌ പുരുഷന്‍ എത്രവിധത്തിലുണ്ടെന്ന ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരമാണ്‌ ഇതുവരെ പറഞ്ഞത്‌.

 ഭാസ്‌തമഃ സത്യമനൃതം വേദഃ കര്‍മ്മ ശുഭാശുഭം ന സ്യാല്‍ കര്‍ത്താ വേദിതാ ച പുരുഷോ ന ഭവേദ്‌ യദി നാശ്രയോ ന സുഖം നാര്‍ത്തിര്‍ന ഗതിര്‍നാഗതിര്‍ന വാക്‌ 39 ന വിജ്ഞാനം ന ശാസ്‌ത്രാണി ന ജന്‍മംമരണം ന ച ന ബന്ധോ ന ച മോക്ഷം സ്യാല്‍ പുരുഷോ ന ഭവേദം യദി കാരണം പുരുഷസ്‌തസ്‌മാല്‍ കാരണജ്ഞൈരുജാഹൃതഃ.

രണ്ടാമത്തെ ചോദ്യമായ പുരുഷന്റെ കാരണം-കര്‍ത്താവും അറിയുന്നവഌമായ പുരുഷന്‍ ഇല്ലെങ്കില്‍ പ്രകാശം, ഇരുട്ട്‌, സത്യം, അസത്യം, വേദങ്ങള്‍, കര്‍മ്മം, ശുഭം, അശുഭം ഇവയൊന്നും തന്നെയില്ല. ശരീരമില്ല, സുഖമില്ല, ദുഃഖമില്ല. പരലോകജ്ഞാനമില്ല. ഇഹലോകജ്ഞാനവും ഇല്ല. വാക്കില്ല. വിജ്ഞാനമില്ല. ശാസ്‌ത്രമില്ല. ജന്മവും ഇല്ല മരണവും ഇല്ല. പുരുഷന്‍ ഇല്ലെങ്കില്‍ ബന്ധവും ഇല്ല മോക്ഷവും ഇല്ല. അതുകൊണ്ട്‌ ഇതിനെല്ലാം കാരണം പുരുഷനാണെന്ന്‌ കാരണത്തെ അറിയുന്നവര്‍ പറയുന്നു.

 നച കാരണമാത്മാ സ്യാല്‍ ഖാദയഃ സ്യുരഹേതുകാഃ 41 ന ചൈഷു സംഭവേല്‍ ജ്ഞാനം ന ചതൈഃ സ്യാല്‍ പ്രയോജനം

ആത്മാവ്‌ കാരണമായിട്ടില്ലെങ്കില്‍ ആകാശാദിപഞ്ചമഹാഭൂതങ്ങളും ശേഷം തത്വങ്ങളും വ്യര്‍ത്ഥമാകുന്നു. അതായത്‌ ആത്മാവൊഴികെ എല്ലാം ജഡപദാര്‍ത്ഥമാകുന്നു. ആത്മാവില്ലെങ്കില്‍ ജഡപദാര്‍ത്ഥത്തില്‍ ജ്ഞാനം ഉണ്ടാകുന്നതല്ല. ആത്മാവില്ലെങ്കില്‍ ഈ ജഡപദാര്‍ത്ഥത്തിന്റെ പ്രയോജനവും ഇല്ല.

 മൃദുണ്‌ഡചക്രശ്ച കൃതം കുംഭകാരാദൃതേ ഘടം കൃതം മൃത്തൃണ കാഷ്‌ഠൈശ്ച ഗൃഹകാരാദ്‌ വിനാ ഗൃഹം. യോ വാദേല്‍ സ വദേദ്‌ ദേഹം സംഭൂയകരണൈഃ കൃതം വിനാ കര്‍ത്താര മജ്ഞാനാദ്‌ യുക്ത്യാഗമ ബഹിഷ്‌കൃതഃ കാരണം പുരുഷഃ സര്‍വ്വൈഃ പ്രമാണൈരുപലഭ്യതേ യേഭ്യഃ പ്രമേയം സര്‍വ്വേഭ്യഃ ആഗാമേഭ്യഃ പ്രതീയതേ. 44

പാത്രം ഉണ്ടാക്കുന്നവനെ കൂടാതെ മണ്ണും വടിയും ചക്രവും കൊണ്ട്‌ പാത്രം ഉണ്ടാകുന്നു എന്നും വീട്‌ പണിയുന്നവനെ കൂടാതെ മണ്ണും പുല്ലും മരവും കൊണ്ട്‌ വീട്‌ ഉണ്ടാകുന്നു എന്നും ഏതൊരുവന്‍ പറയുന്നുവോ അവന്‍ യുക്തിയേയും ശാസ്‌ത്രത്തേയും ബഹിഷ്‌ക്കരിച്ചിട്ട്‌ അജ്ഞാനം കൊണ്ട്‌ കര്‍ത്താവായ ആത്മാവിനെക്കൂടാതെ കാരണങ്ങളായ 23-ജഡപദാര്‍ത്ഥങ്ങള്‍ എല്ലാം കൂടി സ്വയം ശരീരം ഉണ്ടാകുന്നു എന്ന്‌ പറയുന്നു. (കര്‍ത്താവിനെക്കൂടാതെ കാരണം ഒരു വിധത്തിലും ഉണ്ടാകുന്നതല്ലെന്നര്‍ത്ഥം.) ഈ കാരണം, പുരുഷന്‍ (ആത്മാവ്‌) ഇവയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും എല്ലാ പ്രമാണങ്ങളില്‍ നിന്നും കിട്ടുന്നതാണ്‌. ഇതിനെ സംബന്ധിച്ച്‌ തെളിയിക്കപ്പെടേണ്ടതായ എന്തെല്ലാം വിഷയങ്ങളുണ്ടോ അവയെല്ലാം തന്നെ എല്ലാവിധ ആപ്‌തോപദേശങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതുമാണ്‌.

 ന തേ തല്‍സാദൃശാസ്‌ത്വന്യേ പാരമ്പര്യ സമുത്ഥിതാഃ സാരൂപ്യാദ്‌ യേ ത ഏവേതി നിര്‍ദ്ദീശ്യന്തേ നരാന്നരാഃ ഭാവാസ്‌തേഷാം സമുദായോ നിരീശഃ സത്വസജ്ഞേകഃ 45 കര്‍ത്താ ഭോക്താ ന സ പുമാനിതി കേപിദ്‌വ്യവസ്ഥിതാഃ തേഷാമന്യൈഃ കൃതസ്യാന്യേ ഭാവൈര്‍ഭാവാ നരാഃ ഫലം ഭുജ്ഞതേ സദൃശാഃ പ്രാപ്‌തം യേരാത്മാ നോപദിശ്യതേ

നിരാത്മവാദം-മേല്‍പറഞ്ഞപ്രകാരം പുരുഷന്‍, പ്രകൃതിതത്വം എന്നിവയൊന്നും തന്നെയുള്ളതല്ല. പാരമ്പര്യജന്യമായി അതാതിന്‌ സാദൃശ്യമുള്ളതല്ലാതെ ഒന്നും ഉണ്ടാകുന്നില്ല. അങ്ങിനെയുള്ള സാരൂപ്യം നിമിത്തം മഌഷ്യനില്‍നിന്ന്‌ മഌഷ്യന്‍ പശുവില്‍നിന്ന്‌ പശു കുതിരയില്‍ നിന്ന്‌ കുതിര എന്നീ ക്രമത്തില്‍ എല്ലാം ഉണ്ടാകുന്നു എന്ന്‌ പറയുന്നു. ഈ ഭാവങ്ങള്‍ക്ക്‌ (ശരീരങ്ങള്‍ക്ക്‌) അധിപതിയായി അവ്യക്തം, ആത്മാവ്‌ എന്നൊക്കെ പറയുന്നതൊന്നും തന്നെയില്ല. അവ്യക്തമൊഴികെ 23-തത്വങ്ങളടങ്ങിയ ക്ഷണിയമാത്രമായ സത്വം എന്ന്‌ പറയുന്നതാണ്‌ പുരുഷന്‍. ആ പുരുഷന്‍ അവ്യക്തം എന്ന്‌ പറയുന്ന ഒന്നല്ല. കര്‍ത്താവുമല്ല ഭോക്താവുമല്ല. എന്നിപ്രകാരം ചില നാസ്‌തികന്‍മാര്‍ പറയുന്നുണ്ട്‌. അവരുടെ മതം സ്‌ദൃശ്യരൂപേണ പാരമ്പര്യജന്യമായുണ്ടാകുന്ന ജീവികള്‍ക്ക്‌ ചൈതന്യമുള്ളതില്‍ നിന്നുണ്ടായതുകൊണ്ട്‌ ചേതനയുണ്ടായി എന്നല്ലാതെ ആ ചേതന നിത്യമായിരിക്കുന്ന ആത്മാവല്ല. അങ്ങിനെയുള്ള പുരുഷനാണ്‌ കര്‍ത്താവും ഭോക്താവും ഒരുവന്‍ ചെയ്യുന്ന കര്‍മ്മഫലം ആ ജന്മത്തില്‍ അവഌം പിന്നീട്‌ മറ്റുള്ളവരും ഭുജിക്കുന്നു എന്നല്ലാതെ അവനവന്‍ ചെയ്‌ത കര്‍മ്മഫലം അവനവന്‍തന്നെ വീണ്ടും വീണ്ടും ജനിക്കുകയും ഭുജിക്കുകയും ചെയ്യുന്നില്ല എന്നുള്ളതാണ്‌.

 കാരണാന്യാന്യതാ ദൃഷ്‌ടാ കര്‍ത്താ ഭോക്താ സ ഏവ തു കര്‍ത്താ ഹി കാരണൈര്‍യുക്തഃ സര്‍വ്വകര്‍മ്മണാം

നാസ്‌തികമതത്തെ ഖണ്‌ഡിക്കുന്നു - കാരണം ഭിന്നഭിന്നമായി കാണപ്പെടുന്നു. എന്നാല്‍ ഭോക്താവും കര്‍ത്താവുമായിരിക്കുന്ന അവന്‍ (ആത്മാവ്‌) ഏകഌം നിത്യഌം ആകുന്നു. കാരണങ്ങളോട്‌ (സാധനങ്ങളോട്‌ ചേര്‍ന്ന കര്‍ത്താവാകട്ടെ സര്‍വ്വ കര്‍മ്മങ്ങള്‍ക്കും കാരണമാകുന്നു.

 നിമേഷ കാലാദ്‌ ഭാവാനാം കാല ശീഘ്രതരോത്യയേ ഭഗ്നാനാശ്ച പുനര്‍ ഭാവേ കൃതം നാന്യമുപൈതി ച മതം തത്വവിദാമേതദ്‌ യസ്‌മാല്‍ സ കാരണം 50 ക്രിയോപഭോഗേ ഭൂതാനാം നിത്യഃ പുരുഷസംജ്ഞകഃ 51 അഹങ്കാരം ഫലം കര്‍മ്മ ദേഹാന്തരഗതിഃ സ്‌മൃതിഃ വിദ്യാത സതി ഭൂതാനാം കാരണേ ദേഹമന്തരാ

ശരീരാദി ഭാവങ്ങളുടെ നാശത്തില്‍ നിമേഷാദി കാലത്തേക്കാള്‍ ഏറ്റവും ചെറിയകാലം മതിയാകുന്നതാണ്‌. അതായത്‌ എത്രയും ക്ഷണത്തില്‍ നടക്കുമെന്നര്‍ത്ഥം. നശിച്ചുകൊണ്ടേയിരിക്കുന്ന ശരീരാദി ഭാവങ്ങള്‍ പിന്നീടുണ്ടാകുന്നതല്ല. ഒരാള്‍ ചെയ്‌തത്‌ മറ്റൊരാള്‍ക്ക്‌ കിട്ടുന്നതല്ല. ഇത്‌ തത്വജ്ഞാനികളുടെ മതമാകുന്നു. എന്തുകൊണ്ട്‌ അവന്‍ (ആത്മാവ്‌) കര്‍ത്താവാണോ അതുകൊണ്ട്‌ തന്നെ ജീവികളുടെ ക്രിയോപഭാഗത്തില്‍ ആ നിത്യമായിരിക്കുന്ന പുരുഷന്‍ കാരണമാകുന്നു. ജീവികളുടെ ദേഹമദ്ധ്യത്തില്‍ ആ നിത്യ പുരുഷന്‍ കാരണമായിരിക്കുമ്പോള്‍ അഹങ്കാരം, കര്‍മ്മഫലം, കര്‍മ്മം, മരണാനന്തരഗതി, ജാതിസ്‌മരണ ഇവയെല്ലാം അറിയുന്നു. ശരീരേന്ദ്രിയാദി ഭാവങ്ങള്‍ ക്ഷണികമാകുന്നു. ഇവ ഉണ്ടായിക്കൊണ്ടിരിക്കുകയും നശിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ്‌. ഒരിക്കല്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്‌തത്‌ വീണ്ടും ഉണ്ടാകുന്നതല്ല. ഓരോന്നും പുതുതായി ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഈ ജന്മത്തില്‍ ചെയ്‌ത പാപഫലം അടുത്ത ജന്മത്തില്‍ അവനവന്‍ തന്നെ ഭുജിക്കുന്നതാണ്‌. കാരണം കാലം അത്രയും ക്ഷണികമായതുകൊണ്ട്‌ എല്ലാ കര്‍മ്മഫലവും അപ്പപ്പോള്‍ ഭുജിച്ചു തീര്‍ക്കുവാന്‍ കഴിയാത്തതാണ്‌. അതുകൊണ്ട്‌ എല്ലാ ശരീരങ്ങളിലും നിത്യമായ ഒരു വസ്‌തുവുണ്ട്‌. അതാണ്‌ ഇതിന്റെയെല്ലാം കര്‍ത്താവ്‌. അതിനെ തന്നെയാണ്‌ ഭോക്താവെന്നും ആത്മാവെന്നും അവ്യക്തമെന്നും പുരുഷനെന്നും മറ്റും പറയുന്നത്‌. അവന്‍ തന്നെയാണ്‌ എല്ലാ ജീവികളുടേയും കര്‍മ്മോപഭോഗത്തിന്‌ കാരണമായിരിക്കുന്നത്‌. അവന്‍ ഈ ശരീരത്തിലായിരിക്കുമ്പോള്‍ മാത്രമെ ഞാനെന്ന അഹങ്കാരം ഉണ്ടാകുന്നുള്ളു. ജഡത്തിന്‌ ഞാനെന്നുള്ള അഹങ്കാരം ഉണ്ടാകുന്നില്ലല്ലോ? ഈ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മാവ്‌ നിത്യമല്ലെങ്കില്‍ ക്ഷണികമായ ഈ ശരീരത്തിഌ വേണ്ടി ദീര്‍ഘമായ കര്‍മ്മം ആരാണാരംഭിക്കുക? അതായത്‌ അജ്ഞാനികളായ നമ്മള്‍ ഓരോന്ന്‌ ചെയ്യുമ്പോഴും ഇത്‌ ശാശ്വതമാണെന്നുള്ള തോന്നല്‍ ഉണ്ടാകുന്നത്‌ ശാശ്വതമായ ആത്മാവ്‌ ഇതില്‍ ഉള്ളതുകൊണ്ടാണെന്നര്‍ത്ഥം. കര്‍ത്താവും ഭോക്താവുമായ അവന്‍ ഈ ശരീരത്തിലില്ലെങ്കില്‍ പുനര്‍ജന്മം എങ്ങിനെയുണ്ടാകും? ആ ശക്തിവിശേഷം ജീവികളിലെല്ലാം ഒരുപോലെയില്ലെങ്കില്‍ സമൂഹചിന്ത തീരേ ഉണ്ടാകുന്നതല്ല. ഇപ്രകാരം ആത്മാവ്‌ അനശ്വരമാണെന്നും ശരീരം നശ്വരമാണെന്നും ജീവിതം തുടരുകയാണെന്നും മറ്റും ഉള്ളതിനെ സംബന്ധിച്ച്‌ ഗീതയില്‍ പറഞ്ഞത്‌ നോക്കുക.

 വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ നവാനി ഗൃഹ്‌ണാതി നരോപരാണി തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ- ന്യന്യാനി സംയാതി നവാനി ദേഹി (ഗീ അ 2)

ആളുകള്‍ പഴകിയ വസ്‌ത്രങ്ങളെ ഉപേക്ഷിച്ചു എപ്രകാരം പുതിയവയെ സ്വീകരിക്കുന്നുവോ അപ്രകാരം ജീവന്‍ ജീര്‍ണ്ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ചു പുതിയ മറ്റ്‌ ശരീരങ്ങളില്‍ ചെന്നുചേരുന്നു.

 പ്രഭവോ ന ഹൃനാദിത്വാദ്‌ വിദ്യതേ പരമാത്മനഃ പുരുഷോ രാശിസംജ്ഞസ്‌തു മോഹച്ഛാദ്വേഷ കര്‍മ്മജഃ

പുരുഷന്റെ ഉല്‌പത്തിയെ സംബന്ധിച്ച മൂന്നാമത്തെ ചോദ്യാത്തിന്റെ ഉത്തരമാണിത്‌ - അവ്യക്തമായിരിക്കുന്ന പരമാത്മാവിന്‌ ആദിയും അന്തവും ഇല്ലാത്തതുകൊണ്ട്‌ ഉല്‌പത്തിസ്ഥാനമോ ഉല്‌പത്തിക്ക്‌ കാരണമോ ഇല്ലാത്തതാണെന്നറിയണം. 23-തത്വങ്ങളോടു ചേര്‍ന്ന രാശിപുരുഷനാകട്ടെ മോഹം, ഇച്ഛ, ദോഷം ഇവയിലൂടെയുള്ള കര്‍മ്മഫലജന്യമായ ശുഭാശുഭങ്ങള്‍ക്കഌസരിച്ചു ജനിക്കുന്നതാകുന്നു. അവ്യക്തമാകുന്ന മൂലപ്രകൃതി, എവിടെനിന്നുണ്ടായി, എപ്പോള്‍ ഉണ്ടായി, എങ്ങിനെയുണ്ടായി, ഏതില്‍നിന്നുണ്ടായി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഇന്നതില്‍ നിന്നുണ്ടായി എന്ന്‌ ഉത്തരം പറഞ്ഞാല്‍ അത്‌ ഏതില്‍നിന്നുണ്ടായി എന്ന ചോദ്യം വീണ്ടും വരും. അപ്പോള്‍ ആ ചോദ്യത്തിന്‌ അന്തമില്ലാതെ വരും. അതുകൊണ്ട്‌ അവ്യക്തമാകുന്ന മൂലപ്രകൃതി സ്വയം അകാരണമാണ്‌. എന്നാല്‍ കര്‍മ്മപുരുഷന്‍ അങ്ങിനെയല്ല, കാമം, ക്രാധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നീ അഷ്‌ടരാഗങ്ങളിലൂടെയുള്ള കര്‍മ്മത്തിന്റെ ശുഭാശുഭ ഫലങ്ങള്‍ക്കഌസരിച്ചു അതാതിന്നഌസരിച്ച യോനിയില്‍ വന്നു ജനിക്കുന്നതാകുന്നു.

 ആത്മാജ്ഞഃ കരണൈയോഗാല്‍ ജ്ഞാനം തസ്യ പ്രവര്‍ത്തതേ 54 കരണാനാമ വൈകല്യാദയോഗാദ്‌ വാ ന വര്‍ത്തഃത

പുരുഷന്‍ അറിയുന്നവഌം അറിയാത്തവഌം ആകുന്നതെങ്ങിനെ എന്ന നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം - ആത്മാവ്‌ ജ്ഞാനമാകുന്നു. ആത്മാവിന്റെ ജ്ഞാനം പ്രവര്‍ത്തിക്കുന്നതാകട്ടെ മനസ്സ്‌, ഇന്ദ്രിയം മുതലായ കരണങ്ങളോട്‌ ചെരുമ്പോഴാകുന്നു. കരണങ്ങള്‍ക്ക്‌ നിര്‍മ്മലത്വമില്ലെങ്കിലും അഥവാ ആത്മാവിന്റെ സംയോഗമില്ലെങ്കിലും അറിവുണ്ടാകുന്നതല്ല. ആത്മാവ്‌ മനസ്സോടും മനസ്സ്‌ ഇന്ദ്രിയങ്ങളോടും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോടും ചേരുന്നില്ലെങ്കില്‍ അറിവുണ്ടാകുന്നില്ലെന്നര്‍ത്ഥം. കൂടാതെ ഇന്ദ്രിയങ്ങള്‍ കേടുകൂടാതെ ശ്രദ്ധമായിരിക്കുകയും വേണം.

 പശ്യതോപി യഥാദര്‌ഡശ സംക്ലിഷ്‌ടേ നാസ്‌തി ദര്‍ശനം തദ്വജ്ജാല വാ കലുഷേ ചേതസ്യപഹതേ തഥാ 55 കരണാനി മനോ ബുദ്ധിര്‍ ബുദ്ധികര്‍മ്മേന്ദ്രിയാണി ച 56 കര്‍ത്തുഃ സംയോഗജം കര്‍മ്മ വേദനാ ബുദ്ധിരേവ ച

കണ്ണിന്‌ കാഴ്‌ച ശരിയായുണ്ടായാലും മലിനമായ കണ്ണാടിയില്‍ നോക്കിയാല്‍ തന്റെ രൂപം അപ്രകാരം കാണാതിരിക്കുന്നുവോ അതുപോലെ തന്നെ കലങ്ങിയ വെള്ളത്തില്‍ നോക്കിയാലും തന്റെ രൂപം എപ്രകാരം കാണാതിരിക്കുന്നുവോ അപ്രകാരം മനസ്സ്‌ കലുഷിതമായാല്‍ ചക്ഷുഃ ശ്രാത്രാദി ഇന്ദ്രിയങ്ങളില്‍ക്കൂടിയുള്ള വിഷയ ഗ്രഹണം വേണ്ടതുപോലെയുണ്ടാകുന്നതല്ല. മനസ്സും ബുദ്ധിയും ജ്ഞാനേന്ദ്രിയങ്ങളുടേയും കര്‍മ്മേന്ദ്രിയങ്ങളുടേയും കരണങ്ങളാകുന്നു. കര്‍ത്താവായിരിക്കുന്ന ആത്മാവ്‌ കരണങ്ങളോട്‌ ചേര്‍ന്നാല്‍ മാത്രമെ കര്‍മ്മജന്യമായ വേദനകളും അതായത്‌ സുഖദുഃഖങ്ങളും അറിവും ഉണ്ടാകുന്നുള്ളു.

 നൈകഃ പ്രവര്‍ത്തതേ കര്‍ത്തും ഭൂതാത്മാ നാശ്‌ഌതേ ഫലം സംയോഗാദ്‌ വര്‍ത്തതേ സര്‍വ്വം തമൃതേ നാസ്‌തീകിഞ്ചന നഹ്യോകേ വര്‍ത്തതേ ഭോവോ വര്‍ത്തതേ നാപ്യഹേതുകഃ ശീഘ്രത്വാല്‍ സ്വഭാവാല്‍ തു ഭാവോ ഹി വ്യതിവര്‍ത്തതേ.

ഭൂതാത്മാവ്‌ (23-തത്വങ്ങളോട്‌ ചേര്‍ന്നു നില്‍ക്കുന്ന അവ്യക്തം) സ്വന്തമായി ഒന്നുംതന്നെ ചെയ്യുന്നില്ല. യാതൊരു കര്‍മ്മഫലവും ഭുജിക്കുന്നതുമല്ല. എന്നാല്‍ ഇതെല്ലാം നിലനില്‌ക്കുന്നത്‌ അതിന്റെ സംയോഗം കൊണ്ട്‌ മാത്രമാണ്‌. അതിരില്ലാതെ ഒന്നും തന്നെയില്ല. പഞ്ചഭൂതാദി ഭാവങ്ങള്‍ എല്ലാം ചേര്‍ന്നല്ലാതെ ഓരോന്നായി നില്‌ക്കുന്നതല്ല. എന്നാല്‍ ഭാവങ്ങള്‍ ശീഘ്രഗാമിത്വം എന്ന സ്വഭാവങ്ങളില്‍ നിന്നാകട്ടെ വ്യതിചലിക്കുന്നതല്ല. അതായത്‌ ഭാവങ്ങളുടെ ഉല്‌പത്തിക്ക്‌ കാരണമുണ്ട്‌. നാശത്തിന്‌ കാരണമില്ല. അത്‌ അതിന്റെ സ്വഭാവമാകുന്നു. ഇത്‌ സൂത്രസ്ഥാനത്തിലും പറഞ്ഞിട്ടുണ്ട്‌.

പ്രവൃത്തിഹേതുര്‍ഭാവാനാം ന നിരോധേസ്‌തി കാരണം'' ഇതി.

 അനാദിഃ പുരുഷോ നിത്യോ വിപരീതസ്‌തുഹേതുജഃ 59 സദകാരണവന്നിത്യം ദൃഷ്‌ടം ഹേതുമദന്യഥാ

പുരുഷന്‍ എന്ത്‌കൊണ്ട്‌ നിത്യനാകുന്നു. അഥവാ അനിത്യന്‍ എന്ന്‌ പറയുന്നു എന്ന അഞ്ചാമത്തെ ചോദ്യത്തിന്റെ ഉത്തരം - അനാദിയായിരിക്കുന്ന പുരുഷന്‍ (പരമാത്മാവ്‌) നിത്യമാകുന്നു. ഹേതുജന്യമായ രാശി പുരുഷനാകട്ടെ കാരണമുള്ളതാകുന്നു. അതുകൊണ്ട്‌ അത്‌ അനിത്യമാകുന്നു. 

 താദേവ ഭാവദേഗ്രാഹ്യം നിത്യത്വാന്ന കൃതശ്ചന 60 ഭാവാല്‍ജ്ഞേയം യദവ്യക്തമചിന്ത്യം വ്യക്തമന്യഥാ

അനാദിയായിരിക്കുന്ന ആ പുരുഷന്‍ തന്നെയാണ്‌ ഭാവത്തിലുള്ളതെങ്കിലും ഭാവത്തില്‍ നിന്ന്‌ അതിനെ ഗ്രഹിക്കുവാന്‍ കഴിയുന്നതല്ല നിത്യത്വം നിമിത്തം ഭാവത്തില്‍നിന്നു (ശരീരത്തില്‍ നിന്ന്‌) എങ്ങിനെയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നതുമല്ല അത്‌ അവ്യക്തവും അചിന്ത്യവും ആകുന്നു. മറിച്ച്‌ രാശിപുരുഷന്‍ അനിത്യവും വ്യക്തവും ചിന്ത്യവും ആകുന്നു.

 അവ്യക്തമാത്മാ ക്ഷേത്രജ്ഞഃ ശാശ്വതോ വിഭുരവ്യയഃ രസ്‌മാദ്‌ യദന്യല്‍ തദ്‌വ്യക്തം വക്ഷ്യത്തെ ചാപരം വയം വ്യക്തമൈന്ത്രിയകഞ്ചൈവ ഗൃഹ്യതേ തദേ യദിന്ദ്രിയൈഃ അതോന്യല്‍ പുനരവ്യക്തം ലിംഗം ഗ്രാഹ്യമതീന്ദ്രിയം

അവ്യക്തം ആത്മാവാകുന്നു. ആത്മാവ്‌ ക്ഷേത്രജ്ഞനാകുന്നു. (ക്ഷേത്രമേന്നാല്‍ ശരീരം) ആത്മാവ്‌ ശാശ്വതവും വിഭുവും അവ്യയവും ആകുന്നു. അതുകൊണ്ട്‌ അതില്‍നിന്ന്‌ ഭിന്നമായിട്ടുള്ളത്‌ യാതൊന്നുണ്ടോ അത്‌ വ്യക്തവും കാരണംകൊണ്ടുണ്ടായതും പ്രകടവുമാകുന്നു. ഈ വ്യക്തത്തേയും അവ്യക്തത്തേയും മറ്റ്‌ വിധത്തിലും പറയാവുന്നതാണ്‌. ഇന്ദ്രിയങ്ങളേക്കൊണ്ട്‌ അറിയാന്‍ കഴിയുന്നതേതോ അതിനെ ഐന്ദ്രീയകമെന്നും വ്യക്തമെന്നും പറയുന്നു. അതില്‍ നിന്ന്‌ വിപരീതമായി ഇന്ദ്രിയങ്ങളേക്കൊണ്ടറിയാന്‍ കഴിയാത്തതും ലക്ഷണങ്ങ ളേക്കൊണ്ടറിയുന്ന തുമായതിനെ അവ്യക്തമെന്നും അതീ ന്ദ്രിയമെന്നും പറയുന്നു.

 ഖാദീനി ബുദ്ധിരവ്യക്തമഹങ്കാര സ്‌തഥാഷ്‌ടമഃ ഭൂതപ്രകൃതിരുദ്ദിഷ്‌ടാ വികാരാശ്ചൈവ ഷോഡശ ബുദ്ധീന്ദ്രിയാണി പഞ്ചൈവ പഞ്ച കര്‍മ്മേന്ദ്രിയാണി ച 63 സമനസ്‌കാശ്ച പഞ്ചാര്‍ത്ഥാ വികാരാ ഇതി സംജ്ഞിതാഃ ഇതി ക്ഷേത്രം സമുദ്ധിഷ്‌ടം സര്‍വ്വമവ്യക്ത വര്‍ജ്ജിതം അവ്യക്തമസ്യ ക്ഷേത്രസ്യ ക്ഷേത്രജ്ഞമൃഷയോ വിദുഃ

പ്രകൃതി എന്താകുന്നു. വികാരം എന്താകുന്നു എന്ന അഗ്നിദേവന്റെ ആറും ഏഴും ചോദ്യത്തിന്റെ ഉത്തരം ആകാശാദി പഞ്ചഭൂതങ്ങള്‍ (പഞ്ചതന്മാത്രകള്‍) ബുദ്ധി (മഹത്വം) അവ്യക്തം, അഹങ്കാരം ഇവയെട്ടും ഭൂത പ്രകൃതിയാകുന്നു. വികാരങ്ങള്‍ പതിനാറാകുന്നു. അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങള്‍ മനസ്സ്‌, ശബ്‌ദ-സ്‌പര്‍ശ-രൂപ-രസ-ഗന്ധങ്ങള്‍ ഇവയാണ്‌ പതിനാറ്‌ വികാരങ്ങള്‍ എന്ന്‌ പറയുന്നത്‌. അവ്യക്തം ഒഴിച്ചു ശേഷം 22-തത്വങ്ങള്‍ കൂടിയതിന്ന്‌ ക്ഷേത്രം എന്ന്‌ പറയുന്നു. ഈ ക്ഷേത്രത്തിന്റെ ക്ഷേത്രജ്ഞന്‌ ഋഷിമാര്‍ അവ്യക്തം എന്ന്‌ പറയുന്നു. (അഥവാ അവ്യക്തമായിരിക്കുന്ന ക്ഷേത്രജ്ഞാന ഋഷിമാര്‍ക്ക്‌ അറിയാന്‍ കഴിയുന്നതാണ്‌. മറ്റുള്ളവര്‍ക്ക്‌ അറിയാന്‍ കഴിയുന്നതല്ല എന്നും അര്‍ത്ഥം) ഇതിനെ സംബന്ധിച്ച്‌ ഗീതയില്‍ പറയുന്നതിപ്രകാരമാണ്‌.

 (ഇദംശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ ഏതല്‍ യോവേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞമിതി തദ്വിതഃ ക്ഷേത്രജ്ഞശ്ചാപി മാംവിദ്ധി സര്‍വ്വക്ഷേത്രഷു ഭാരത ക്ഷേത്ര ക്ഷേത്രജ്ഞയേര്‍ ജ്ഞാനം യത്തല്‍ജ്ഞാനം മതം മമ മഹാ ഭൂതാന്യഹങ്കാരോ ബുദ്ധിരവ്യക്തമേവ ച 68 ഇന്ദ്രിയാണി ദശൈകഞ്ച പഞ്ചചേന്ദ്രിയ ഗോചരാഃ ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ 69 ഏതല്‍ ജ്ഞേയം സമാസേന സ വികാരമൂദ്‌ഹൃതം (ഇതി ഭഗവല്‍ ഗീത) 70 ജായതേ ബുദ്ധിരവ്യക്താദ്‌ ബുദ്ധ്യാഹ മിതി മന്യതേ പരം ഖാദീന്യഹങ്കാര ഉപാദത്തേ യഥാക്രമം തതഃ സമ്പൂര്‍ണ്ണ സര്‍വ്വാംഗോ ജാതോദ്യുദിതഉച്യതേ പുരുഷഃ പ്രളയേ ചേഷ്‌ടൈഃ പുനര്‍ ഭാവൈര്‍വിയുജ്യതേ

അവ്യക്തത്തില്‍ നിന്ന്‌ ബുദ്ധിയുണ്ടായി ബുദ്ധിയില്‍നിന്ന്‌ അഹങ്കാരം ഉണ്ടായി. അഹങ്കാരത്തില്‍ നിന്ന്‌ ആകാശാദി പഞ്ചതന്മാ ത്രകള്‍ ഉണ്ടായി. അതില്‍നിന്ന്‌ ശേഷം വികാരങ്ങളെല്ലാം ക്രമത്തില്‍ ഉണ്ടായി. അതിഌശേഷം എല്ലാ അംഗങ്ങളോടും കൂടിയ പൂര്‍ണ്ണമായ പുരുഷന്‍ ഉണ്ടായി. ആ പുരുഷന്‍ പ്രളയകാലത്ത്‌ തന്റെ ഇഷ്‌ടഭാവങ്ങളായ ബുദ്ധ്യാദികളെ ഉപേക്ഷിക്കുന്നതാകുന്നു. അതായത്‌ എല്ലാം അവ്യക്തത്തില്‍ നിന്നുണ്ടാവുകയും അതില്‍തന്നെ ജീവിക്കുകയും അതില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു എന്നര്‍ത്ഥം ഉപനിഷത്തില്‍ പറയുന്നു. ""യതോ ഈമാനിഭൂതാനി ജായന്തേ യേനജാതാനി ജീവന്തി യല്‍ പ്രയന്ത്യഭിസംവിശന്തി.'' ഇതി. 

 അവ്യക്താദ്‌ വ്യക്തതാം യാതീ വ്യക്തിരവ്യക്തതാം പുനഃ രജസ്‌തമോഭ്യാമാവിഷ്‌ടശ്ച ക്രവല്‍ പരിവര്‍ത്തതേ 72 യേഷാം ദ്വന്ദ്വേ പരാസക്തിരഹങ്കാര പരാശ്ച യേ 73 ഉദയ പ്രളയൗ തേഷാം നാതേഷാം യേ ത്വതോന്യഥാ

അവ്യക്തത്തില്‍ നിന്ന്‌ മഹദാദി മഹാഭൂതപര്യന്തമുള്ള പ്രപഞ്ചരൂപമായ വ്യക്തതയുണ്ടായി പ്രളയത്തില്‍ വീണ്ടും വ്യക്തത അവ്യക്തത്തില്‍ ലയിക്കുന്നു. (ലയക്രമം-പഞ്ചമഹാഭൂതങ്ങള്‍ തന്മാത്രകളിലും തന്മാത്രകള്‍ ഇന്ദ്രിയങ്ങളിലും ഇന്ദ്രിയങ്ങള്‍ അഹങ്കാരത്തിലും അഹങ്കാരം ബുദ്ധിയിലും ബുദ്ധി അവ്യക്തതയിലും ലയിക്കുന്നു. ഈ ലയക്രമം മോക്ഷക്രമം കൂടിയാകുന്നു). എന്നാല്‍ പ്രളയം ഉദയം (മരണം ജനം) എന്നീ ക്രമത്തില്‍ ഈ സംസാരം ചക്രംപോലെ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ രജസ്‌തമോ ഗുണഭോക്തമാകയാലാകുന്നു. ഏതൊരുവര്‍ക്ക്‌ രജസ്‌തമസ്സുകളായ രണ്ടും ഗുണയുക്തമാകയാലാകുന്നു. ഏതൊരുവര്‍ക്ക്‌ രസ്‌തമസ്സുകളായ രണ്ടു ഗുണങ്ങളില്‍ ഏറ്റവും ആസക്തിയും ഞാനെന്നും എന്റേതാണെന്നുമുള്ള ഏറ്റവും വലിയ അഹങ്കാരവും ഉണ്ടാകുന്നുവോ അവര്‍ക്കാണ്‌ ഉദയവും പ്രളയവും (ജനവും മരണവും) ഉണ്ടാകുന്നത്‌. ഏതൊരുവന്‍ രജസ്‌തമോ ഗുണങ്ങള്‍ നശിച്ചു സത്വഗുണയുക്തമായിത്തീരുകയും അഹങ്കാരം നശിച്ചിരിക്കുകയും ചെയ്യുന്നുവോ അവര്‍ക്ക്‌ ജനവും മരണവും ഉണ്ടാകുന്നതല്ല. മോക്ഷപ്രാപ്‌തിയുണ്ടാകുന്നതാണ്‌.

 പ്രണോപാനഃ നിമേഷാദ്യാ ജീവനം മനസോ ഗതിഃ ഇന്ദ്രിയാന്തര സഞ്ചാരഃ പ്രരണം ധാരണഞ്ച യല്‍ ദേശാന്തരഗതിഃ സ്വപ്‌നേ പഞ്ചത്വഗ്രഹണം തഥാ 74 ദൃഷ്‌ടസ്യ ദക്ഷിണേനാക്ഷ്‌ണാ സവ്യേനാവഗമസ്‌തഥാ 75 ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം പ്രനത്‌നശ്ചേതനാധൃതിഃ ബുദ്ധിഃ സ്‌മൃതിരഹങ്കാരോ ലിംഗാനി പരമാത്മനഃ

പുരുഷന്റെ ലക്ഷണം എന്താകുന്നു എന്ന എട്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം - പ്രാണാപാനല്‍ (ശ്വാസോച്ഛ്വാസം) നിമേഷോന്മേഷം, ആയുസ്സ്‌, വിഷയത്തിലേക്കുള്ള മനസ്സിന്റെ ഗതി, ഒരിന്ദ്രിയത്തില്‍ നിന്ന്‌ മറ്റിന്ദ്രിയത്തിലേക്കുള്ള മനസ്സിന്റെ സഞ്ചാരം, ഇന്ദ്രിയങ്ങളില്‍ക്കൂടിയുള്ള മനസ്സിന്റെ പ്രരണം, ധാരണം, സ്വപ്‌നത്തില്‍ക്കൂടിയുള്ള ദേശാന്തരഗമനം, മരണം, വലത്തെ കണ്ണ്‌ കൊണ്ട്‌ കണ്ടതിനെ ഇടത്തെ കണ്ണ്‌കൊണ്ടും ഇടത്തെ കണ്ണ്‌ കൊണ്ട്‌ കണ്ടതിനെ വലത്തെ കണ്ണു കൊണ്ടും മനസ്സിലാക്കുക, ഇച്ഛ, ദ്വേഷം, സുഖം, പ്രയത്‌നം, ചേതന, ധൃതി, ബുദ്ധി, സ്‌മൃതി, അഹങ്കാരം ഇവ ശരീരത്തില്‍ ആത്മാവ്‌ സ്ഥിതിചെയ്യുന്നതിന്റെ ലക്ഷണമാകുന്നു. അതായത്‌ ഈ ലക്ഷണങ്ങളേക്കൊണ്ട്‌ ശരീരത്തില്‍ ആത്മാവുണ്ടെന്ന്‌ ഊഹിച്ചറിയുന്നു. കണാദ മഹര്‍ഷിയുടെ വൈശേഷിക ദര്‍ശനത്തിലും ഇതുപോലെതന്നെ പറയുന്നുണ്ട്‌. ""പ്രാണാപന നിമേഷോന്മേഷ ജീവനമനോഗതിന്ദ്രിയാന്തര സഞ്ചാരാഃ ബുദ്ധിഃ സുഖ ദുഃഖേച്ഛാദ്വേഷ പ്രയത്‌നാശ്ചാത്മനോ ലിംഗാനി.'' ഇതി.

 തസ്‌മാല്‍ സമുപലഭ്യതേ ലിംഗാന്യേതാനി ജീവതഃ ന മൃതസ്യാത്മ ലിംഗാനി തസ്‌മാദാഹുര്‍ മഹര്‍ഷയഃ 77 ശരീരം ഹി ഗതേ തസ്‌മിന്‍ ശൂന്യാഗാരമചേതനം 78 പഞ്ചഭൂതാവ ശേഷത്വാല്‍ പഞ്ചത്വംഗതമുച്യതേ

എന്തുകൊണ്ട്‌ ജീവിക്കുന്നവന്‌ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയും മരിച്ചവന്‌ കാണാതിരിക്കുകയും ചെയ്യുന്നുവോ അതുകൊണ്ട്‌ തന്നെ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ആത്മാവിന്റേതാണെന്ന്‌ മഹര്‍ഷിമാര്‍ പറയുന്നു. (അതായത്‌ ശരീരത്തില്‍ ശ്വാസ- പ്രശ്വാസ-നിമേഷോന്മേഷാദികള്‍ കണ്ടാല്‍ ആത്മാവിന്റെ ബന്ധമുണ്ടെന്നും ഇവയൊന്നുമില്ലെങ്കില്‍ കേവലം ജഡമാണെന്നും മനസ്സിലാക്കണം) എന്നാല്‍ ഈ ആത്മാവ്‌ ശരീരത്തില്‍ നിന്ന്‌ പോയാല്‍ ആള്‍ താമസിക്കാത്ത വീട്‌ പോലെ ചൈതന്യമില്ലാത്തതായിത്തീരുന്നു. ശരീരത്തില്‍ നിന്ന്‌ ചേതധാതു പോയിക്കഴിഞ്ഞാല്‍ കേവലം പഞ്ചഭൂതം മാത്രം അവശേഷിക്കുക നിമിത്തം മരണത്തിന്‌ പഞ്ചത്വം പ്രാപിച്ചു എന്ന്‌ പറയുന്നു.

 അചേതനം ക്രിയാവച്ച മനശ്ചേതയിതാ പരഃ യുക്തസ്യ മനസാ തസ്യ നിര്‍ദ്ദിശ്യന്തേ വീഭോഃ ക്രിയാഃ 80 ചേതനാവാന്‍ യതശ്ചാത്മാ തതഃ കര്‍ത്താ നിരുച്യതേ അചേതനത്വാച്ച മനഃ ക്രിയാവദപി നോച്യതേ

നിഷ്‌ക്രിയനായ ആത്മാവിന്റെ ക്രിയ എപ്രകാരമാകുന്നു എന്ന ഒമ്പതാമത്തെ ചോദ്യത്തിന്റെ ഉത്തരം മനസ്സ്‌ ചൈതന്യമില്ലാത്തതും ക്രിയ ചെയ്യുന്നതുപോലെ തോന്നുന്നതാകുന്നു. ചൈതന്യമുള്ളതായ ആത്മാവ്‌ മനോയുക്തമായാല്‍ ആത്മാവ്‌ ക്രിയചെയ്യുന്നതായി പറയപ്പെടുന്നു. ചൈതന്യമുള്ളതായതുകൊണ്ട്‌ ആത്മാവിനെ കര്‍ത്താവെന്ന്‌ പറയപ്പെടുന്നു. മനസ്സ്‌ ചൈതന്യമില്ലാത്തതായതുകൊണ്ട്‌ ക്രിയായുക്തമാണെങ്കിലും മനസ്സിനെ കര്‍ത്താവെന്ന്‌ പറയുന്നതല്ല.

 യഥാ സ്വേനാത്മനാത്മാനം നയതിഃ സര്‍വ്വയോനിഷു 81 പ്രാണൈസ്‌തന്ത്രയതെ പ്രാണീനഹ്യന്യോസ്‌തസ്യതന്ത്രകഃ

ആത്മാവ്‌ സൗതന്ത്രമാണെങ്കില്‍ അനിഷ്‌ടയോനിയില്‍ ജനിക്കുന്നതെന്തുകൊണ്ട്‌ എന്ന പത്താമത്തെ ചോദ്യത്തിന്റെ ഉത്തരം - എല്ലാ ജീവികളും തന്റെ തന്റെ ധര്‍മ്മാധര്‍മ്മ ഫലത്തിന്നഌസരിച്ച്‌ നരഗോഹസ്‌തി കീടാദി എല്ലാ യോനികളിലും ജനിക്കുന്നതാണ്‌. അവനവന്‍ തന്നെയാണതിന്നുത്തരവാദി അല്ലാതെ മറ്റാരും നിയന്ത്രിക്കുന്നില്ല. അതായത്‌ മനോബുദ്ധ്യഹങ്കാരങ്ങളോട്‌ ചേര്‍ന്ന ആത്മാവ്‌ സ്വതന്ത്രമാണെങ്കിലും അതാത്‌ ജീവികള്‍ മനോബുദ്ധ്യഹങ്കാരങ്ങളിലൂടെ ചെയ്യുന്ന ശുഭാശുഭ കര്‍മ്മഫലത്തിന്നഌസരിച്ച്‌ അവയോട്‌ ചേര്‍ന്നു അതാതിന്നഌസരിച്ച യോനിയില്‍ ജനിക്കുന്നതാണ്‌ അതിന്‌ മറ്റാരും കാരണക്കാരനാകുന്നില്ല. ആത്മാവ്‌ സ്വതന്ത്രവുമാണ്‌.

 വശീ തല്‍ കുരുതേ കര്‍മ്മ യല്‍കൃത്വാ ഫലമശ്‌ഌതേ 82 വശീ ചേതഃ സമാധത്തേ വശീ സര്‍വ്വം നിരസ്യതി

ആത്മാവ്‌ സ്വന്തം അധീനത്തിലാണെങ്കില്‍ ദുഃഖകരമായ ഭാവങ്ങളേക്കൊണ്ട്‌ എന്ത്‌കൊണ്ട്‌ ആക്രമിക്കപ്പെടുന്നു. എന്ന പതിനൊന്നാമത്തെ ചേദ്യത്തിന്റെ ഉത്തരം - ആത്മാവ്‌ സ്വന്തം അധീനത്തിലാണ്‌. അത്‌ ഏതൊരു കര്‍മ്മം ചെയ്യാനാ ഗ്രഹിക്കുന്നുവോ അത്‌ ചെയ്‌തിട്ട്‌ ആ കര്‍മ്മഫലത്തെ സ്വന്തം ഭുജിക്കുന്നു. ആത്മാവ്‌ സ്വയം ആഗ്രഹിക്കുകയാണെങ്കില്‍ മനസ്സ്‌ ചെയ്യുന്ന ഇഷ്‌ടമായ കര്‍മ്മങ്ങളെയെല്ലാം നിരസിക്കുകയും ചെയ്യുന്നതാണ്‌. (അപ്പോള്‍ ആത്മാവ്‌ സ്വതന്തമാണ്‌ ആരുടേയും അധീനത്തിലല്ല. ആരുടെ പ്രരണയും സ്വീകരിക്കുന്നതല്ല. സ്വയം സുഖഭാവങ്ങളോടും ദുഃഖഭാവങ്ങളോടും ചേരുന്നതാണ്‌ എന്ന്‌ താല്‌പര്യാര്‍ത്ഥം)

 ദേഹി സര്‍വ്വഗതോ ഹ്യാത്മാ സ്വേ സ്വേ സംസ്‌പര്‍ശനേന്ദ്രിയേ 83 സര്‍വാഃ സര്‌ഡവാശ്രയസ്ഥാസ്‌തു നാത്മാതോ വേത്തി വേദനാഃ

ആത്മാവ്‌ സര്‍വ്വഗാമിയാണെങ്കില്‍ എല്ലാറ്റിലും ഉണ്ടാകുന്ന എല്ലാവിധ വേദനകളേയും എന്തുകൊണ്ട്‌ അറിയപ്പെടുന്നില്ല എന്ന പന്ത്രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം - ആത്മാവ്‌ സര്‍വ്വഗതമാണെങ്കിലും ദേഹിയാകുന്നു. അതായത്‌ ശരീരിയാകുന്നു. അതാത്‌ ദേഹിക്ക്‌ അതാത്‌ ശരീരത്തിലെ സ്‌പര്‍ശനേന്ദ്രിയങ്ങളില്‍ മാത്രമെ സംബന്ധമുള്ളു. അതുകൊണ്ട്‌ എല്ലാ ശരീരങ്ങളുടേയും എല്ലാവിധ വേദനകളേയും ആത്മാവിന്‌ അറിയാന്‍ കഴിയുന്നതല്ല.

 വിഭുത്വമത ഏവാസ്യ യസ്‌മാല്‍ സര്‍വ്വഗതോ മഹാന്‍ മനസശ്ച സമാധാനാല്‍ പശ്യത്യാത്മാ തിരസ്‌കൃതം 84 നിത്യാഌബന്ധം മനസാ ദേഹകര്‍മ്മാഌപാതിനാ 85 സര്‍വൃയോനിഗതം വിദ്യാദേകയോനാവപി സ്ഥിതം

ആത്മാവ്‌ വിഭുവാണെങ്കില്‍ ഒളിഞ്ഞു നില്‍ക്കുന്ന വസ്‌തുക്കളെ എന്തുകൊണ്ട്‌ കാണാന്‍ കഴിയുന്നില്ല. എന്ന പതിമൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം - എന്തുകൊണ്ട്‌ ആത്മാവ്‌ സര്‍വ്വഗാമിയും മഹാഌം ആണോ അത്‌കൊണ്ട്‌ തന്നെ അതിന്‌ വിഭുത്വം കല്‌പിച്ചിരിക്കുന്നു. എന്നാല്‍ ദേഹിയായിരിക്കുന്ന ആത്മാവിന്‌ ആ ദേഹത്തിന്നഌസരിച്ച ഇ ന്ദ്രിയങ്ങളില്‍ക്കൂടിയുള്ള അറിവെ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട്‌ ശൈലകഡ്യാദികളിലും മറ്റും ഒളിഞ്ഞുകിടക്കുന്ന സാ ധനങ്ങളെ കാണാന്‍ കഴിയുന്നതല്ല. എന്നാല്‍ മനസ്സ്‌ ആത്മാവില്‍ ലയിച്ചാല്‍ അതായത്‌ ചിത്തവൃത്തി നിരോധമായാല്‍ ആ ആത്മാവിന്‌ ഒളിഞ്ഞുകിടക്കുന്നത്‌ മാത്രമല്ല കഴിഞ്ഞുപോയതും ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതും എല്ലാം ഒരുപോലെ കാണാന്‍ കഴിയുന്നതാണ്‌. ഇതാണ്‌ യോഗികള്‍ക്കുണ്ടാകുന്ന അവസ്ഥ. ശരീരകര്‍മ്മത്തിന്നഌസരിച്ച്‌ മനസ്സ്‌ ഒരിക്കലും വിട്ടുപിരിയാതെ എപ്പോഴും ആത്മാവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്‌. മനസ്സിന്റെ ബന്ധം വിട്ടു മോക്ഷത്തെ പ്രാപിച്ചാല്‍ ആത്മാവ്‌ ഏകയോനിഗതമായാല്‍ പോലും സര്‍വ്വയോനിഗതം (സര്‍വ്വവ്യാപി) ആണെന്നറിയണം. മോക്ഷപ്രാപ്‌തിവരെ മനസ്സും ആത്മാവും തമ്മിലുള്ള ബന്ധം നിത്യമാകുന്നു. ശരീരം നശിച്ചാലും മനസ്സ്‌ ആത്മാവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നില്ല. ആത്മാവ്‌ എപ്പോള്‍ ജനിക്കുന്നുവോ അപ്പോള്‍ മനസ്സും അതിന്റെ കൂടെതന്നെ ഉണ്ടാകുന്നതാണ്‌. മഌഷ്യന്റെ ബന്ധത്തിഌം മോക്ഷത്തിഌം കാരണം മനസ്സ്‌ ഒന്ന്‌ മാത്രമാകുന്നു. പതഞ്‌ജലി തന്റെ യോഗ സൂത്രത്തില്‍ ""യോഗഃ ചിത്തവൃത്തിനിരോധഃ'' എന്ന്‌ വളരെ ലളിതമായും വ്യക്തമായും പറഞ്ഞിരിക്കുന്നു.

 ആദിര്‍നാസ്‌ത്യാത്മനഃ ക്ഷേത്ര - പാരമ്പര്യമനാദികം അതസ്‌തയോരനാദിത്വാല്‍ കിം പൂര്‍വ്വമിതി നോച്യതേ

ക്ഷേത്രജ്ഞനാണോ അതല്ല ക്ഷേത്രമാണോ ആദ്യം എന്ന പതിനാലാമത്തെ ചോദ്യത്തിന്റെ ഉത്തരം - ആത്മാവിന്‌ ആദിയില്ല. ക്ഷേ ത്രത്തിന്റെ (ശരീരത്തിന്റെ) പാരമ്പര്യവും അനാദിയാകുന്നു. അതുകൊണ്ട്‌ രണ്ടിന്റേയും അനാദിനിമിത്തം ഏതാണ്‌ ആദ്യം എന്ന്‌ പറയാന്‍ കഴിയുന്നതല്ല.

 ജ്ഞഃ സാക്ഷീത്യുച്യുതേ നാജ്ഞാ സാക്ഷീ ഹ്യാത്മാഹൃതഃ സ്‌മൃതഃ സര്‍വ്വോ ഭാവോ ഹി സര്‍വ്വേഷാം ഭൂതാനാമാത്മസാക്ഷികഃ

ആത്മാവ്‌ ആരുടെ സാക്ഷിയാകുന്നു എന്ന പതിനഞ്ചാമത്തെ ചോദ്യത്തിന്റെ ഉത്തരം - അറിയുന്നവന്‍ ആരോ അവനെ സാക്ഷി എന്ന്‌ പറയുന്നു. അറിയാത്തവനെ (ജഡപദാര്‍ത്ഥത്തെ) സാക്ഷി എന്ന്‌ പറയുന്നതല്ല. ആത്മാവ്‌ സാക്ഷിയാകുന്നു. സര്‍വ്വഭൂതങ്ങള്‍ക്കും സര്‍വ്വഭാവങ്ങള്‍ക്കും ആത്മാവ്‌ തന്നെയാകുന്നു സാക്ഷി.

 നൈകഃ കദാചിദ്‌ ഭൂതാത്മാ ലക്ഷണൈരുപലഭ്യതേ വിശേഷോഌപലഭ്യസ്യ തസ്യ നൈകസ്യ വിദ്യതേ 88 സംയോഗഃ പുരുഷ സ്യേഷ്‌ടോ വിശോഷാ വേദനാകൃതഃ 89 വേദനാ യത്ര നിയതാവിശേഷസ്‌തത്ര തല്‍കൃതഃ

ആത്മാവ്‌ നിര്‍വ്വികാരനാണെങ്കില്‍ അവനില്‍ സുഖദുഖാദിഭേദങ്ങള്‍ എങ്ങിനെയുണ്ടാകുന്നു എന്ന പതിനാറാമത്തെ ചോദ്യത്തിന്റെ ഉത്തരം - ഏകമായിരിക്കുന്ന ഭൂതാത്മാവിനെ ലക്ഷണങ്ങളോടു കൂടി ഒരുക്കലും അറിയാന്‍ കഴിയുന്നതല്ല. ആ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഏകമായ ആത്മാവിന്‌ യാതൊരു ഭീന്നതയും ഇല്ല. അതായത്‌ സുഖദുഃഖാദി വിശേഷങ്ങളൊന്നും ഇല്ല സുഖദുഃഖാദി വേദനാവിശേഷങ്ങള്‍ സംയോഗ പുരുഷന്‌ (24-തത്വങ്ങളടങ്ങിയ രാശി പുരുഷന്‌ ഇഷ്‌ടമുള്ളതാകുന്നു. എവിടെ ബുദ്ധ്യാദികളോട്‌ ചേര്‍ന്ന കര്‍മ്മപുരുഷന്‌ സുഖദുഃഖാത്മികമായ വ്യവസ്ഥിത വേദനാ വിശേഷങ്ങള്‍ ഉണ്ടാകുന്നുവോ അവിടെ അത്‌ ആത്മാവില്‍ വര്‍ത്തിക്കുന്നു എന്നേയുള്ളൂ. ആത്മാവ്‌ സുഖിയുമല്ല ദുഃഖിയുമല്ല എപ്പോള്‍ ചതുര്‍വിംശതിതത്വമയമായ പുരുഷന്‍ സത്വരജസ്‌തമോഗുണങ്ങളോട്‌ കൂടിയതായിത്തീരുന്നുവോ അപ്പോള്‍ അവന്‍ സുഖി ഞാന്‍ ദുഃഖി എന്നൊക്കെതോന്നുകയും അത്‌ ആത്മാവില്‍ ആരോപിക്കുകയും ചെയ്യുന്നതാകുന്നു.

 ചികില്‍സതി ഭിഷക്‌ സര്‍വ്വാസ്‌ത്രികാലാ വേദനാ ഇതി 90 യയാ യുക്ത്യാ വദന്ത്യേകേ സാ യുക്തിരുപധാര്യതാം

ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്ന്‌ കാലങ്ങലില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ വൈദ്യന്‍ ഏത്‌ രോഗത്തിന്‌ ചികിത്സിക്കമം 17-18-19 ചോദ്യത്തിന്റെ ഉത്തരം - വൈദ്യന്‍ മൂന്ന്‌ കാലങ്ങളിലുണ്ടാകുന്ന രോമങ്ങള്‍ക്കും ചികിത്സിക്കേണ്ടതാകുന്നു. ഏത്‌ യുക്തിയിലൂടെയാണ്‌ അങ്ങിനെ പറയുന്നതെന്ന്‌ ചില ആചാര്യന്മാര്‍ ചോദിച്ചേക്കും. അഗ്നിവേശ! അതിന്റെ യുക്തി എന്താണെന്ന്‌ പറഞ്ഞുതരാം കേട്ടുധരിച്ചുകൊള്‍ക.

 പുനസ്‌തച്ഛിലസഃ ശുല ജ്വരഃ സ പുനരാഗതഃ പുനഃ സ കാസോ ബലവാംശ്‌ഛര്‍ദ്ദിഃ സ പുനരാഗതാ ഏഭിഃ പ്രസിദ്ധ വചനൈരതീതാഗമനം മതം 92 കാലശ്ചായമതീതാനാമര്‍ത്തിനാം പുനരാഗതഃ 93 തമര്‍ത്തികാലമുദ്ദിശ്യ ഭേഷജം യല്‍ പ്രയുജ്യതേ അതീതാനാം പ്രശമനം വേദനാനാം തദുച്യതേ

കഴിഞ്ഞുപോയ രോഗത്തിന്‌ ചികിത്സിക്കേണ്ടുന്നതിന്റെ യുക്തി-ഒരുക്കലുണ്ടായ തലവേദന വീണ്ടും ഉണ്ടാകുന്നു. ഒരിക്കലുണ്ടായ പനി വീണ്ടും ഉണ്ടാകുന്നു. ബലവാനായ കാസവും ഛര്‍ദ്ദിയും വീണ്ടും ഉണ്ടാകുന്നതാണ്‌. ഇപ്രകാരമുള്ള ലോകപ്രസിദ്ധമായ വാക്കുകളാല്‍ കഴിഞ്ഞുപോയ രോഗം വീണ്ടും ഉണ്ടാകുന്നു എന്നുള്ളത്‌ എല്ലാവര്‍ക്കും സമ്മതമാണ്‌. ഈ കഴിഞ്ഞുപോയ രോഗം വീണ്ടും ഉണ്ടാകുന്നതിന്‌ സമയനിശ്ചയവും ഉണ്ടാകുന്നതാണ്‌. ആ കഴിഞ്ഞുപോയ രോഗത്തിന്റെ സമയത്തെ ഉദ്ദേശിച്ച്‌ ഏതൊരു ഔഷധം ഉപയോഗിക്കുന്നുവോ അത്‌ കഴിഞ്ഞുപോയ രോഗങ്ങളുടെ ശമനത്തിനാണെന്ന്‌ പറയുന്നു. (കഴിഞ്ഞുപോയ രോഗത്തിന്‌ ചികിത്സിക്കണം എന്ന്‌ പറഞ്ഞതിന്റെ യുക്തി ഇതാകുന്നു)

 ആപസ്‌താഃ പുനരാഗുര്യാ യാഭിഃ ശസ്യം പുരാ ഹതം യഥാ പ്രക്രിയതേ സേതു പ്രതികര്‍മ്മ തഥാശ്രയേ 94 പൂര്‍വ്വരൂപം വികാരാണാം ദൃഷ്‌ട്വാ പ്രാദുര്‍ഭവിഷ്യതാം 95 യാ ക്രിയാ ക്രിയതേ സാ ച വേദനാം ഹന്ത്യനാഗതാം

വരാനിരിക്കുന്ന രോഗത്തിന്‌ ചികിത്സിക്കേണ്ടതിന്റെ യുക്തി-പണ്ട്‌ വെള്ളം കയറിയതുകൊണ്ട്‌ കൃഷി നശിച്ചുപോയത്‌ കണ്ടിട്ട്‌ ഇനി വെള്ളം കയറാതിരിക്കാന്‍ ചിറ കെട്ടുന്നതുപോലെ വരാനിരിക്കുന്ന രോഗങ്ങളുടെ പൂര്‍വ്വരൂപം കണ്ടിട്ട്‌ ഏതൊരു ചികിത്സ ചെയ്യപ്പെടുന്നുവോ അത്‌ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന രോഗങ്ങളെ നശിപ്പിക്കുന്നതാകുന്നു.

 പാരമ്പര്യാഌ ബന്ധത്സു ദുഖാനാം വിനിവര്‍ത്തതേ സുഖഹേതൂപചാരേണ സുഖഞ്ചാപി പ്രവര്‍ത്തതേ 96 ന സമാ യാന്തി വൈഷമ്യം വിഷമാഃ സമതാം ന ച 97 ഹേഭൂതിഃ സദൃശാ നിത്യം ജായന്തേ ദേഹധാതവഃ 98 യുക്തിമേതാം പുരസ്‌കൃത്യ ത്രികാലാം വേദനാം ഭിഷക്‌ ഹന്തിത്യുക്താ ചികിത്സാ സാ നൈഷ്‌ഠീകീ യാ വിനോപധാം

വര്‍ത്തമാനകാലത്ത്‌ രോഗത്തിന്‌ ചികിത്സിക്കേണ്ടതിന്റെ യുക്തി-ആരോഗ്യത്തിന്‌ കാരണമായ ഉപചാരം (ചികിത്സ) ശീലിക്കിന്നതുകൊണ്ട്‌ ദുഃഖങ്ങള്‍ക്ക്‌ (രോഗങ്ങള്‍ക്ക്‌) നിവൃത്തിയും സുഖവും ആരോഗ്യവും ഉണ്ടാകുന്നതാണ്‌. ദേഹ ധാതുക്കള്‍ സമമായിട്ടുള്ളത്‌ സമഹേതുക്കളാല്‍ വൈഷമ്യത്തെ പ്രാപിക്കുന്നതല്ല വിഷമമായിട്ടുള്ളത്‌ വിഷമഹേതുക്കളാല്‍ സമത്തെ പ്രാപിക്കുന്നതുമല്ല, ദേഹധാതുക്കള്‍ എപ്പോഴും ഹേതുക്കള്‍ക്ക്‌ തുല്യമായുണ്ടാകുന്നതാണ്‌. അതായത്‌ അസാത്മേ ന്ദ്രിയാര്‍ത്ഥ സംയോഗാദി വിഷമഹേതുക്കളാല്‍ ധാതുവൈഷമ്യവും സ്വസ്ഥവൃത്താദി സമഹേതുക്കളാല്‍ ധാതുസാമ്യതയും ഉണ്ടാകുന്നതാണ്‌. ഈ പറഞ്ഞ യുക്തികള്‍ക്കഌസരിച്ചു വൈദ്യന്‍ മൂന്ന്‌ കാലത്തുണ്ടാകുന്ന രോഗങ്ങള്‍ക്കും ചികിത്സിക്കേണ്ടതാണ്‌. ഇച്ഛാദ്വേഷാദികളെ നശിപ്പിക്കുന്നതായ ഏതൊരു ചികിത്സയുണ്ടോ അത്‌ മോക്ഷ പ്രാപ്‌തിക്കുള്ളതാകുന്നു. ""ഭാവദോഷഉപധോ ദോഷോഌപധാ'' ഇതി വൈശേഷിക ദര്‍ശനം. ഉപധാ എന്ന്‌ പറയുന്നത്‌ ഭാവദോഷത്തിന്നാണ്‌ പ്രവൃത്തി ലക്ഷണത്തിന്‌ ഭാവദോഷം എന്ന്‌ പറയുന്നു. ഈ ഭാവദോഷം നിമിത്തമാണ്‌ പുരുഷന്‍ സംസാരത്തില്‍ ബന്ധിക്കപ്പെടുന്നത്‌. ഈ ബന്ധം നശിക്കുന്നതായ എല്ലാ പ്രവൃത്തികളും മോക്ഷപ്രാപ്‌തിക്കുള്ളതാകുന്നു.

 ഉപധാ ഹി പരോ ഹേതുര്‍ദുഃഖഭുഃഖാ ശ്രയപ്രദഃ 99 ത്യാഗഃ സര്‍വ്വോപധാനാഞ്ച സര്‍വ്വദുഃഖവ്യപോഹകഃ

മാനസിക ദുഃഖവും ശാരീരിക ദുഃഖവും ഉണ്ടാവാഌള്ള മൂലകാരണം നിശ്ചയമായും ഉപധാ (രാഗദ്വേഷമോഹാദികള്‍) ആകുന്നു. എല്ലാവിധ രാഗദ്വേഷാദികളേയും ത്യജിച്ചാല്‍ മാനസികവും ശാരീരികവുമായ എല്ലാവിധ ദുഃഖങ്ങളും നശിക്കുന്നതാകുന്നു.

 കോഷകാരോ യഥാ ഹ്യംശൂഌരാദത്തേ വഝപ്രദാന്‍ ഉപാദത്തേ യഥാര്‍ത്ഥേഭ്യസ്‌തൃഷ്‌ണാമജ്ഞഃ സദാതുരഃ

പട്ടുനൂല്‍പുഴു എപ്രകാരം തന്റെ മരണത്തിന്‌ കാരണമാകുന്ന പട്ടുനൂലിനെ സ്വയം ഉല്‌പാദിപ്പിക്കുന്നുവോ അ പ്രകാരം അജ്ഞാനിയായ മഌഷ്യന്‍ വിഷയതൃഷ്‌ണ സ്വയം ഉണ്ടാക്കി സദാദുഃഖിയായിത്തീരുന്നു.

 യസ്‌ത്വഗ്നികല്‍പാനര്‍ത്ഥാന്‍ ജ്ഞോ ജ്ഞാത്വാ തേഭ്യോ നിര്‍ത്തതേ 101 അനാരംഭാദസംയോഗാല്‍ തം ദുഃഖം നോപതിഷ്‌ഠതേ

ജ്ഞാനിയായിരിക്കുന്ന ഏതൊരുവന്‍ വിഷയങ്ങളെ അഗ്നിക്കു തുല്യം ദുഃഖമുണ്ടാക്കുന്നതാണെന്ന്‌ മനസ്സിലാക്കിയിട്ട്‌ അവയില്‍നിന്ന്‌ പിന്‍വാങ്ങുന്നുവോ അങ്ങിനെയുള്ളവന്റെ കര്‍മ്മത്യാഗം നിമിത്തമായും (പ്രവര്‍ത്തികളൊന്നും തുടങ്ങിവെയ്‌ക്കായ്‌ക നിമിത്തമായും) കര്‍മ്മഫലങ്ങളോടുള്ള ബന്ധം ഇല്ലായ്‌കയാലും സംസാര ദുഃഖം അവനെ ബാ ധിക്കുന്നതല്ല. (അവന്‌ ജന മരണ ദുഃഖം ഉണ്ടാകുന്നതല്ല.) കര്‍മ്മങ്ങളിലൂടെ ധര്‍മ്മാധര്‍മ്മം ഉണ്ടാകുകയും ധര്‍മ്മാ ധര്‍മ്മം നിമിത്തം ശരീരേന്ദ്രിയ സത്വങ്ങളോട്‌ സംയോഗമുണ്ടാകുകയും ജനിക്കുകയും ചെയ്യുന്നു. ജനിച്ചാല്‍ ദുഃഖവും ഉണ്ടാകുന്നു. എപ്പോള്‍ വിഷയതൃഷ്‌ണ ഇല്ലാതിരിക്കുന്നുവോ അപ്പോള്‍ കര്‍മ്മം ഇല്ലാതാകുകയും ജനിക്കാതിരിക്കുകയും അതായത്‌ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യുന്നു.

 ധിധൃതിസ്‌മൃതി വിഭ്രംശഃ സംണ്ട്രാപ്‌തിഃ കാലകര്‍മ്മണാം അസാത്മ്യാര്‍ത്ഥാഗമശ്ചേതി ജ്ഞാതവ്യാ ദുഃഖഹേതവഃ

ദുഃഖത്തിന്റെ കാരണം എന്താകുന്നു എന്ന ഇരുപതാമത്തെ ചോദ്യത്തിന്റെ ഉത്തരം - ധീധൃതിസ്‌മൃതി വിഭ്രംശവും (ബുദ്ധിഭ്രംശവും) കാലങ്ങളുടേയും കര്‍മ്മങ്ങളുടേയും സമ്പ്രാപ്‌തിയും (ശീതോഷ്‌ണവര്‍ഷ ലക്ഷണങ്ങളോടുകൂടിയ കാലങ്ങളുടേയും കര്‍മ്മങ്ങളുടേയും അയോഗാതിയോഗ മിത്ഥ്യായോഗവും) അസാത്മ്യാര്‍ത്ഥാഗമവും (ഇ ന്ദ്രിയാര്‍ത്ഥങ്ങളുടെ അയോഗാതിയോഗ മിത്ഥ്യായോഗവും) ദുഃഖകാരണമാണെന്നറിയണം. (കാലബുദ്ധീ ന്ദ്രിയാര്‍ത്ഥങ്ങളുടെ ഹീനമിത്ഥ്യാതിയോഗങ്ങളെ സൂത്രസ്ഥാനത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്‌.)

 വിഷമാഭിനിവേശോ യോ നിത്യാനിത്യേ ഹിതാഹിതേ ജ്ഞേയഃ സ ബുദ്ധിവിഭ്രംശഃ സമം ബുദ്ധിര്‍ഹിപശ്യതി

ബുദ്ധിവിഭ്രംശ ലക്ഷണം - നിത്യത്തില്‍ അനിത്യം അനിത്യത്തില്‍ നിത്യം ഹിതത്തില്‍ അഹിതം അഹിതത്തില്‍ ഹിതം എന്നിങ്ങിനെയുള്ള വിഷമമാകുന്ന അഭിനിവേശം ഏതൊരുവനില്‍ കാണപ്പെടുന്നുവോ അത്‌ ബുദ്ധിവി ഭ്രംശമാണെന്നറിയണം. എന്നാല്‍ ഹിതത്തില്‍ ഹിതവും അഹിതത്തില്‍ അഹിതവും നിത്യത്തില്‍ നിത്യതയും അനിത്യത്തില്‍ അനിത്യതയും കാണപ്പെടുന്നത്‌ സമബുദ്ധിയാണെന്നുമറിയണം.

 വിഷയപ്രബലം ചിത്തം ധൃതിഭ്രംശാന്ന ശക്യതേ നിയന്തമേഹചോദര്‍ത്ഥാന്‍ ധൃതിര്‍ഹി നീയമാത്മികാ

ധൃതിഭ്രംശലക്ഷണം - വിഷയത്തില്‍ പ്രബലമായി പ്രവര്‍ത്തിക്കുന്ന മനസ്സിനെ നിഗ്രഹിക്കുന്ന ശക്തിയാകുന്നു. ധൃതി അങ്ങിനെയുള്ള ധൃതി വിഭ്രംശം നിമിത്തം പ്രബലമായ ചിന്ത്യ സങ്കല്‌പാദി വിഷയങ്ങളില്‍ നിന്ന്‌ മനസ്സിനെ നി ഗ്രഹിക്കുവാന്‍ കഴിയുന്നതല്ല. അഹിതമായ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ നിന്ന്‌ മനസ്സിനെ നിയന്ത്രിക്കുവാഌം കഴിയുന്നതല്ല.

 തത്വജ്ഞാനേ സ്‌മൃതിര്യസ്യ രജോമോഹാവൃതാത്മനഃ 105 ഭ്രശ്യതേ സ സ്‌മൃതിര്‍ഭ്രംശഃ സ്‌മര്‍ത്തവ്യം ഹി സ്‌മൃതൗ സ്ഥിതം

സ്‌മൃതിവിഭ്രംശ ലക്ഷണം-രജസ്‌തമോ ഗുണങ്ങളാല്‍ ആവൃതമായ മനസ്സോടു കൂടിയ ഏതൊരുവന്ന്‌ തത്വജ്ഞാനത്തിലുള്ള (യഥാര്‍ത്ഥജ്ഞാനത്തിലുള്ള) ഓര്‍മ്മ അധഃപതിക്കുന്നുവോ അത്‌ സ്‌മൃതി വിഭ്രംശമാകുന്നു. കാരണം സ്‌മരിക്കപ്പെടേണ്ടതിനെ സ്‌മരിക്കുക എന്നുള്ളത്‌ സ്‌മൃതിയില്‍ ആശ്രിതമാകുന്നു. (അഌഭവിച്ച വിഷയങ്ങളെ ഒട്ടും വിട്ടുകളയാതെ സ്‌മരിക്കുന്നതിന്ന്‌ സ്‌മൃതി എന്ന്‌ പറയുന്നു)

 ധീധൃതീസ്‌നൃതി വിഭ്രഷ്‌ട കര്‍മ്മയല്‍ കുരുതേശുഭം പ്രജ്ഞാപരാധം തം വിദ്യാല്‍ സര്‍വ്വദോഷ പ്രകോപണി

പ്രജ്ഞാപരാധം - ധീധൃതിസ്‌മൃതി വിഭ്രഷ്‌ടനായവന്‍ ഏതൊരു അശുഭകര്‍മ്മം ചെയ്യുന്നുവോ അതിനെ പ്രജ്ഞാപരാ ധമാണെന്നറിയണം പ്രജ്ഞാപരാധം ശാരീരികവും മാനസികവുമായ എല്ലാ ദോഷങ്ങളേയും കോപിപ്പിക്കുന്നതാകുന്നു.

 ഉദീരണം ഗതിമതാമുര്‍ദീണ്ണാനഞ്ച നിഗ്രഹഃ സേവനം സാഹസാനാഞ്ച നാരീണാഞ്ചാതി സേവനം കര്‍മ്മകാലാതിപാതശ്ച മിഥ്യാരംഭശ്ച കര്‍മ്മണാം വിനയാചാര ലോപശ്ച പൂജ്യനാഞ്ചാഭി ധര്‍ഷണം ജ്ഞാതാനാം സ്വയമര്‍ത്ഥാനാ മഹിതാനാം നിഷേവണം പരമൗന്‍മാദാകാനാഞ്ച പ്രത്യയാനാം നിഷേവണം അകാലാദേശ സഞ്ചാരോ മൈത്രീ സ്‌ക്ലീഷ്‌ടകര്‍മ്മഭിഃ ഇന്ദ്രിയോപക്രമോക്തസ്യ സദ്‌വൃത്തസ്യ ച വര്‍ജ്ജനം ഈര്‍ഷ്യമാന ഭയക്രാധ ലോഭമോഹമദ ഭ്രമാഃ തജ്ജം വാ കര്‍ച്ച യല്‍ ക്ലിഷ്‌ടം യദ്‌ ദേഹ കര്‍മ്മച യച്ചാന്യദീദൃശം കര്‍മ്മ രജോമോഹ സമുത്ഥിതം പ്രജ്ഞാപരാധം തം ശിഷ്‌ടാ ബ്രുവതേ വ്യാധികാരണം

മലമൂത്രാദി വേഗങ്ങളെ ബലാല്‍ പ്രവര്‍ത്തിപ്പിക്കുക. പ്രവര്‍ത്തനമായതിനെ തടയുക, സാഹസപ്രവര്‍ത്തികള്‍ ചെയ്യുക, അതിനായി സ്‌ത്രീസേവ ചെയ്യുക, ചികില്‍സാദി കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന സമയത്ത്‌ ചെയ്യാതിരിക്കുക, വമന-വിരേചനാദി കര്‍മ്മങ്ങള്‍ യഥാവിധി ചെയ്യാതിരിക്കുക, വിനയത്തിഌം വിശിഷ്‌ടാചാരങ്ങള്‍ക്കും ലോപം വരുത്തുക, പൂജ്യന്മാരായവരെ അപമാനിക്കുക, സ്വയം അറിഞ്ഞുകൊണ്ട്‌ അഹിതമായ വിഷയങ്ങളെ ശീലിക്കുക, ഏറ്റവും ഉന്മാദപ്രദമായവയെ ശീലിക്കുക, അസമയത്തും നിഷിദ്ധസ്ഥലത്തും സഞ്ചരിക്കുക, പാപകര്‍മ്മം ചെയ്യുന്നവരുമായി ബന്ധപ്പെടുക ഇന്ദ്രിയോപക്രമണീയാദ്ധ്യായത്തില്‍ പറഞ്ഞ സദ്‌ വൃത്തികളെ ത്യജിക്കുക ഇവയും ഈര്‍ഷ്യ, അഹങ്കാരം, ഭയം, ക്രാ ധം, ലോഭം, മോഹം, മദം, ഭ്രമം, ഇവയും ഇവ ജന്യമായുണ്ടാകുന്ന മാനസികവും ശാരീരികവുമായ കര്‍മ്മങ്ങളും രജസ്‌തമോഗുണജന്യമായുണ്ടാകുന്ന ഇതുപോലെയുള്ള മറ്റ്‌ കര്‍മ്മങ്ങളും പ്രജ്ഞാപരാധവും രോഗകാരണമാണെന്ന്‌ ജ്ഞാനികള്‍ പറയുന്നു.

 ബുദ്ധ്യാ വിഷമവിജ്ഞാനം വിഷമഞ്ച പ്രവര്‍ത്തനം പ്രജ്ഞാപരാധം ജാനീയാന്‍മനസോ ഗോചരം ഹി തല്‍.

ബുദ്ധികൊണ്ടുള്ള അഌചിതമായ വിജ്ഞാനവും അഌചിതമായ പ്രവര്‍ത്തനവും ചുരുക്കത്തില്‍ പ്രജ്ഞാപരാധമാണെന്നറിയണം. ആ പ്രജ്ഞാപരാധം മനസ്സിന്റെ വിഷയമാകുന്നു.

 നിര്‍ദ്ദിഷ്‌ടാ കാലസംപ്രാപ്‌തിര്‍ വ്യാധീനാം ഹേതു സംഗ്രഹേ 112 ചയപ്രകോപ പ്രശമാഃ പിത്താദീനാം യഥാപുര

കാലസമ്പ്രാപ്‌തി (കാലത്തിന്റെ മിത്ഥ്യായോഗാതിയോഗങ്ങള്‍) രോഗങ്ങളുടെ ഹേതുസംഗ്രഹത്തില്‍ (സൂത്രസ്ഥാനത്തിലെ ദീര്‍ഘഞ്‌ജീവിതീയാദ്ധ്യായത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ""കാലബുദ്ധീന്ദ്രിയാര്‍ത്ഥാനാം യോഗാമിത്ഥ്യാന ചാതിച. ദ്വയാശ്രയാണാം വ്യാധിനാം ത്രിവിധോ ഹേതു സംഗ്രഹഃ'' ഇതി. പിത്താദിദോഷങ്ങളുടെ ചയ പ്രകോപ പ്രശമങ്ങള്‍ മുമ്പ്‌ സൂത്രസ്ഥാനത്തിലെ കിയന്തഃ ശിരസീയാദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്‌. ""ചയപ്രകോപ പ്രശമഃ പിത്താദീനാം യഥാക്രമം ഭവന്ത്യേകൈശഃ ഷട്‌സുകാലേഷ്വഭ്രാഗമാദിഷ്‌ട'' ഇതി.

 മിത്ഥ്യാദിഹീന ലിംഗാശ്ച വര്‍ഷാന്താ രോഗഹേതവഃ ജീര്‍ണ്ണഭുക്ത പ്രജീര്‍ണ്ണാന്ന കാലാകാല സ്ഥിതിഷ്‌ച യാ പൂര്‍വ്വമധ്യാ പരാഹ്മാശ്ച രാത്യ്രാ യാമാസ്‌ത്രയശ്ചയേ യേഷു കാലേഷു നിയതായേ രോഗാസ്‌തേ ച കാലജാഃ

ശരദ്‌ഋതു മുതല്‍ വര്‍ഷഋതുവരെയുള്ള ആറ്‌ ഋതുലക്ഷണങ്ങളുടെ ഹീനമിത്ഥ്യാതിയോഗ ലക്ഷണങ്ങളുംരോഗഹേതുക്കളാണെന്ന്‌ സൂത്രസ്ഥാനത്തിലെ തിസ്രഷണിയാദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്‌. ആഹാരം കഴിച്ച ഉടനേയും ദഹിക്കുമ്പോഴും ദഹിച്ചാലും ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും പകലിന്റെ ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും രാ ത്രിയുടെ ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും ക്രമത്തില്‍ കഫം, പിത്തം, വാതം എന്നിവ കോപിക്കുന്നതാണ്‌. ഈ കാലങ്ങളില്‍ നിശ്ചയമായും ഏത്‌ രോഗങ്ങള്‍ ഉണ്ടാകുന്നുവോ അവയും കാലജന്യമാകുന്നു.

 അന്യോദ്യുഷ്‌കോ ദ്വ്യഹഗ്രാഹി തൃതീയക ചതുര്‍ത്ഥകൗ സ്വേ സ്വേ കാലേ പ്രവര്‍ത്താന്തേ കാലേ ഹ്യേഷാം ബലാഗമഃ ഏതേ ചാന്യേ ച യേ കേപീല്‍ കാലജാ വിവിധാ ഗദാഃ അനാഗതേ ചികില്‍സ്യസ്‌തേ ബലകാലൗ വിജാനതാ.

ഒരു ദിവസം ഇടവിട്ടും രണ്ടുദിവസം ഇടവിട്ടും മൂന്ന്‌ ദിവസം ഇടവിട്ടും നാല്‌ ദിവസം ഇടവിട്ടും ഉണ്ടാകുന്ന ജ്വരം അതാത്‌ സമയത്തുണ്ടുകുകയും അതാത്‌ സമയത്തില്‍ ബലപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്‌ അതും കാലജന്യമാകുന്നു. ഇത്തരം കാലജന്യമായ രോഗങ്ങളേയും കാലജന്യമായുണ്ടാകുന്ന വിവിധ വിധത്തിലുള്ള മറ്റ്‌ രോഗങ്ങളേയും അവ ഉണ്ടാകുന്നതിഌ മുമ്പായി ബലകാലങ്ങളെ അറിയുന്ന വൈദ്യന്‍ ചികില്‍സിക്കണം.

 കാലസ്യ പരിണാമേന ജരാമൃത്വ്യനിമിത്തജ്‌#ഃ രോഗാഃ സ്വഭാവികാ ദൃഷ്‌ടാ സ്വഭാവോ നിഷ്‌ക്രിയഃ

കാലത്തിന്റെ പരിണാമംകൊണ്ടുണ്ടാകുന്ന ജരാമൃത്യു നിമിത്തജന്യമായ രോഗങ്ങള്‍ സ്വാഭാവികമായി കാണപ്പെടുന്നു. സ്വാഭാവികമായുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ചികില്‍സയില്ല. ഇവയും കാലജന്യമായ രോഗങ്ങളാകുന്നു.

 നിര്‍ദ്ദിഷ്‌ടം ദൈവ ശബ്‌ദേന കര്‍മ്മയേല്‍ പൗര്‍വ്വദേഹികം 120 ഹേതുസ്‌താപി കാലേന രോഗാണാമുപലഭ്യതേ

മുന്‍ജന്മത്തില്‍ ചെയ്‌ത കര്‍മ്മഫലജന്യമായുണ്ടാകുന്ന രോഗങ്ങളെ ദേവശബ്‌ദംകൊണ്ട്‌ പറയപ്പെടുന്നു. അങ്ങിനെയുണ്ടാകുന്ന രോഗങ്ങള്‍ക്കും കാരണം കാലമാകുന്നു.

 നഹി കര്‍മ്മ മഹല്‍ കിഞ്ചില്‍ ഫലം യസ്യ ന ഭുജ്യതേ 121 ക്രിയാഘ്‌നാഃ കര്‍മ്മജാ രോഗാഃ പ്രശമം യാന്തി തല്‍ക്ഷയാല്‍

വലുതും ചെറുതുമായ എല്ലാ കര്‍മ്മങ്ങളും നശിക്കുകയും കര്‍മ്മഫലം ഭുജിക്കാതിരിക്കുകയും ചെയ്യുന്നതായാല്‍ പൂര്‍വ്വജന്മകൃത ജന്യരോഗങ്ങള്‍ നശിക്കുന്നതാകുന്നു. (അതായത്‌ സര്‍വ്വകര്‍മ്മപരിത്യാഗത്തിന്റെ ഫലം ബ്രഹ്മലോക പ്രാപ്‌തിയാണെന്നര്‍ത്ഥം). പൗര്‍വ്വദേഹിക കര്‍മ്മജന്യമായ രോഗങ്ങള്‍ അതാത്‌ രോഗത്തിന്‌ പറഞ്ഞ ചികില്‍സകൊണ്ട്‌ ശമിക്കുന്നതല്ല. അതിന്‌ കാരണഭൂതമായ കര്‍മ്മക്ഷയം കൊണ്ട്‌ കര്‍മ്മജന്യമായ രോഗങ്ങള്‍ ശമിക്കുന്നതാകുന്നു.

 അത്യുഗ്രശബ്‌ദ ശ്രവണാച്ഛ്രവണാല്‍ സര്‍വ്വശോ ന ച ശബ്‌ദാനാഞ്ചാതിഹീനാനാം ഭവന്തി ശ്രവണജ്ജഡാഃ 122 പുരുഷോദ്‌ഭീഷണാശസ്‌താപ്രിയ വ്യസന സൂചകൈഃ 123 ശബ്‌ദൈ ശ്രവണ സംയോഗാ മിത്ഥ്യായോഗഃ സ ഉി്യതേ

അസാത്മേന്ദ്രിയാര്‍ത്ഥ സംയോഗ വിവരണം - ശബ്‌ദത്തിന്റെ അയോഗാതിയോഗ മിത്ഥ്യായോഗം - അത്യുച്ചത്തിലുള്ള ശബ്‌ദം കേള്‍ക്കുന്നത്‌ ശബ്‌ദത്തിന്റെ അതിയോഗം പരുഷവും ഭയപ്പെടുന്നതും അശുഭവും അപ്രിയവും വ്യസനസൂചകവുമായുട്ടുള്ള ശബ്‌ദം കേള്‍ക്കുന്നതിന്‌ മിത്ഥ്യായോഗമെന്നും പറയുന്നു.


 അസംസ്‌പര്‍ശോതിസംസ്‌പര്‍ശോ ഹിനസംസ്‌പര്‍ശ ഏവ ച സ്‌പൃശ്യാനാം സംഗ്രഹേണോക്തഃ സ്‌പര്‍ശനേന്ദ്രിയ ബാധകഃ 124 യോ ഭൂതവിഷവാതാനാമ കാലേനാഗതശ്ച യാഃ 125 സ്‌നേഹശീതോഷ്‌ണസംസ്‌പര്‍ശോ മിത്ഥ്യായോഗഃ സ ഉച്യതേ

സ്‌പര്‍ശനത്തിന്റെ അതിയോഗാതിയോഗ മിത്ഥ്യാ യോഗം സ്‌പര്‍ശിക്കാതിരിക്കുന്നുതം അത്യധികം സ്‌പര്‍ശിക്കുന്നതും ഹീനസ്‌പര്‍ശവും ചുരുക്കത്തില്‍ സ്‌പര്‍ശനേന്ദ്രിയത്തിന്‌ (ത്വക്കിന്‌) ഹാനികരമാണെന്ന്‌ പറയപ്പെടുന്നു. ഇതില്‍ അസംസ്‌പര്‍ശവും ഹീനസ്‌പര്‍ശവും സ്‌പര്‍ശനത്തിന്റെ അയോഗവും അതിസ്സ്‌പര്‍ശം അതിയോഗവും ആകുന്നു. ഭൂതപിശാചാദികളുടേയും (കീടാണു മുതലായവയുടേയും) വിഷവായുവിന്റേയും അകാലത്തുള്ള സ്‌നേഹ ശീത-ഉഷ്‌ണത്തിന്റേയും സംസ്‌പര്‍ശം മിത്ഥ്യായോഗമാകുന്നു. (അജീര്‍ണ്ണത്തില്‍ എണ്ണതേപ്പും ശീതകാലത്ത്‌ ശീതസ്‌പര്‍ശവും ഉഷ്‌ണകാലത്ത്‌ ഉഷ്‌ണസ്‌പര്‍ശവും മിത്ഥ്യായോഗമാകുന്നു.)

 രൂപാണാം ഭാസ്വതാം ദൃഷ്‌ടിര്‍വിനശ്യതി ഹി ദര്‍ശനാല്‍ ദര്‍ശനാച്ചാതി സൂക്ഷ്‌മാണാം സര്‍വ്വസശ്ചാപ്യദര്‍ശനാല്‍ ദ്വിഷ്‌ടഭൈരവബിഭല്‍സ ദൂരാതിശ്ലീഷ്‌ട ദര്‍ശനാല്‍ താമസാനാഞ്ച രൂപാണാം മിത്ഥ്യാസംയോഗ ഉച്യതേ 127

രൂപത്തിന്റെ അതിയോഗാതിയോഗ മിത്ഥ്യായോഗം- അതിയായി ജ്വലിക്കുന്നതിനെ നോക്കുന്നതുകൊണ്ടും അതിസൂക്ഷ്‌മമായതിനെ നോക്കുന്നതുകൊണ്ടും ഒന്നു കാണാതിരിക്കുന്നതുകൊണ്ടും കണ്ണിന്‌ നാശമുണ്ടാകുന്നതാണ്‌. ഇതില്‍ അതിയായി ജ്വലിക്കുന്നതിനെ നോക്കുന്നതിന്‌ അതിയോഗവും അതിസൂക്ഷ്‌മ ദര്‍ശനവും സര്‍വ്വശോ ദര്‍ശനവും രൂപത്തിന്റെ അയോഗവും ആകുന്നു. അപ്രിയമായിട്ടുള്ളതും ഭയപ്പെടുന്നതും ബീഭത്സമായിട്ടുള്ളതും അതിദൂരത്തുള്ളതും അധികം അടുത്തുള്ളതും അതിനിന്ദിതമായ രൂപങ്ങളേയും നോക്കുന്നതിന്‌ രൂപത്തിന്റെ മിത്ഥ്യായോഗം എന്ന്‌ പറയുന്നു.

 അത്യാദാന മനാജാനമോക സാത്മ്യാജിമിശ്ച യല്‍ രസനോം വീഷമാദാനമല്‍പാദാനഞ്ച ദൂഷണം 128

രസത്തിന്റെ അയോഗാതിയോഗ മിത്ഥ്യായോഗം - രസങ്ങളുടെ അതിയായ ഉപയോഗം, തീരേ ഉപയോഗിക്കാതിരിക്കല്‍, ശീലിച്ചു വന്നതിഌ വിരുദ്ധമായതിനെ ഉപയോഗിക്കല്‍, അല്‌പമായുപയോഗിക്കല്‍ ഇവ രസനേന്ദ്രിയ ദോഷത്തെ ഉണ്ടാക്കുന്നതാകുന്നു. അതിയായ ഉപയോഗം രസത്തിന്റെ അതിയോഗവും തീരേ ഉപയോഗിക്കാതിരിക്കലും അല്‌പോപയോഗവും രസത്തിന്റെ അയോഗവും ഉപയോഗിച്ചു ശീലമുള്ളതിഌ വിരുദ്ധമായ രസത്തിന്റെ ഉപയോഗം മിത്ഥ്യായോഗവും ആകുന്നു.

 അതിമൃദ്വതി തീക്ഷണാനാം ഗന്ധാനാമുപസേവനം അസേവനം സര്‍വ്വശ്ശ്‌ച ഘ്രാണേന്ദ്രിയവിനാശനം പൂതിഭൂതവിഷദ്വിഷ്‌ടാ ഗന്ധായ ചാപ്യനാര്‍ത്തവാഃ 129 തൈര്‍ഗന്ധൈര്‍ഘ്രാണസംയോഗോ മിത്ഥ്യായോഗഃ സ ഉച്യതേ 130

ഗന്ധത്തിന്റെ അയോഗാതിയോഗ മിത്ഥ്യായോഗം - അതിമൃദുവും അഃിതീക്ഷണവുമായ ഗന്ധങ്ങളുടെ ഉപയോഗവും ഒരു ഗന്ധവും ശീലിക്കാതിരിക്കലും ഘ്രാണേന്ദ്രിയത്തെ നശിപ്പിക്കുന്നതാകുന്നു. ഇതില്‍ അതിമൃദുവായ ഗന്ധത്തെ ശീലിക്കുന്നതും ഒന്നും ശീലിക്കാതിരിക്കുന്നതും അയോഗവും തീക്ഷ്‌ണഗന്ധത്തെ ശീലിക്കുന്നത്‌ അതിയോഗവും ആകുന്നു. ദുര്‍ഗ്ഗന്ധം, ഭൂതഗന്ധം, വിഷഗന്ധം, ദുഷിച്ച ഗന്ധം, അകാലത്തുണ്ടാകുന്ന ഗന്ധം ഇവ മണപ്പിക്കുന്നതിന്‌ ഗന്ധത്തിന്റെ മിത്ഥ്യായോഗം എന്ന്‌ പറയുന്നു.

 ഇത്യസാത്മാര്‍ത്ഥ സംയോഗാസ്‌ത്രിവിധോ ദോഷകോപണഃ അസാത്മ്യമിതി തദ്വിദ്യാദ്‌ യന്ന യാതി സഹാത്മനാം

ഇപ്രകാരം മൂന്നുവിധത്തിലുള്ള അസാത്മ്യേന്ദ്രിയാര്‍ത്ഥ സംയോഗം ദോഷകോപത്തിന്‌ കാരണമാകുന്നു. (ഇ ന്ദ്രിയങ്ങളോടുള്ള ഇന്ദ്രിയാര്‍ത്ഥങ്ങളുടെ സാത്മ്യസംയോഗം ആരോഗ്യത്തിഌം കാരണമാകുന്നു). അവനവന്‌ യോജിച്ചുപോകാന്‍ കഴിയാത്തതേതോ അത്‌ അസാത്മ്യമാണെന്നറിയണം.

 മിത്ഥ്യാതിഹീന യോഗേഭ്യോ യോ വ്യാധിരുപജായതേ ശബ്‌ദാദീനാം സ വിജ്ഞേയോ വ്യാധിരൈന്ദ്രിയകോബുധൈഃ വേദനാനാമാശതാനാം ഇത്യേത ഹൈതവഃ സ്‌മൃതാഃ 132 സുഖഹേതുര്‍മതസ്‌ത്വേകഃ സമയോഗഃ സുദുര്‍ല്ലഭഃ 133

ശബ്‌ദാദികളുടെ മിത്ഥ്യാതിഹീനയോഗങ്ങള്‍കൊണ്ട്‌ ഏതൊരു രോഗം ഉണ്ടാകുന്നുവോ അത്‌ ഐന്ദ്രീയക (ശാരീരിക) രോഗമാണെന്നറിയണം. ഈ പറഞ്ഞ അസാത്മേന്ദ്രിയാര്‍ത്ഥസംയോഗം, ബുദ്ധി ധൃതി സ്‌മൃതി വിഭ്രംശം, കാല-കര്‍മ്മങ്ങളുടെ ഹീനിമിത്ഥ്യാതിയോഗം ഇവയെല്ലാം ദുഃഖരൂപത്തിലുള്ള വേദനകള്‍ക്ക്‌ (രോഗങ്ങള്‍ക്ക്‌) കാരണമാകുന്നു. സുഖത്തിന്‌ (ആരോഗ്യത്തിന്‌) കാരണം ഇവയുടെയെല്ലാം സമയോഗം ഒന്ന്‌ മാത്രമാകുന്നു. ഇവയുടെ സമയോഗം വളരെ ദുര്‍ല്ലഭമായിരിക്കുകയും ചെയ്യും.

 നേന്ദ്രിയാണി ന ചൈവാര്‍ത്ഥാഃ സുഖ ദുഃഖസ്യ ഹേതവഃ ഹേതുവസ്‌തു സുഖ ദുഃഖസ്യയോഗോ ദൃഷ്‌ടശ്ചതുര്‍വിധഃ സന്തീന്ദ്രിയാണി സന്ത്യര്‍ത്ഥാ യോഗോ ന ച നചാസ്‌തിരുക്‌ 132 ന സുഖം, കാരണം തസ്‌മാദ്‌ യോഗ ഏവ ചതുര്‍വ്വിധഃ 133

സുഖദുഃഖങ്ങള്‍ക്ക്‌ കാരണം ശ്രാത്രാദി ഇന്ദ്രിയങ്ങളല്ല. ശബ്‌ദാദി ഇന്ദ്രിയങ്ങളുമല്ല. സുഖദുഃഖങ്ങളുടെ കാരണമാകട്ടെ കാലാര്‍ത്ഥകര്‍മ്മങ്ങളുടെ അതിയോഗം, അയോഗം, മിത്ഥ്യായോഗം, സമയോഗം എന്നീ നാലുവി ധ യോഗങ്ങളാകുന്നു. ഇന്ദ്രിയങ്ങള്‍ അവിടെയുണ്ട്‌ ഇന്ദ്രിയാര്‍ത്ഥങ്ങളും ഉണ്ട്‌. എന്നാല്‍ ഇന്ദ്രിയങ്ങളോട്‌ ഇ ന്ദ്രിയാര്‍ത്ഥങ്ങള്‍ക്ക്‌ സംബന്ധമില്ലെങ്കില്‍ ദുഃഖവും ഇല്ല സുഖവും ഇല്ല. അതുകൊണ്ട്‌ ഇന്ദ്രിയങ്ങളോടുള്ള ഇ ന്ദ്രിയാര്‍ത്ഥങ്ങളുടെ നാലു വിധത്തിലുള്ള സംബന്ധം തന്നെയാണ്‌ സുഖങ്ങള്‍ക്ക്‌ കാരണം.

 നാത്മേന്ദ്രിയ മനോബുദ്ധി ഗോചരം കര്‍മ്മ വാ വിനാ സുഖം ദുഃഖം യഥാ യച്ച ബോദ്ധ്യം തല്‍ തഥോച്യതേ

ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌, ബുദ്ധി, ഇന്ദ്രിയം, കര്‍മ്മം ഇവ കൂടാതെ സുഖമോ ദുഃഖമോ ഉണ്ടാകുന്നതല്ല. ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ സുഖദുഃഖങ്ങളുടെ അറിവുണ്ടാകുന്നു. അതുകൊണ്ട്‌ ഏതൊരു സുഖദുഃഖം എപ്രകാരം അറിയപ്പെടുന്നുവോ ആ സുഖത്തെ അപ്രകാരം പറയപ്പെടുന്നു.

 സ്‌പര്‍ശനേന്ദ്രിയ സംസ്‌പര്‍ശഃ സ്‌പര്‍ശോ മാനസ ഏവ ച ദ്വിവിധഃ സുഖ ദുഃഖാനാം വേദനാനാം പ്രവര്‍ത്തകഃ. 137

ഇവിടെ പഞ്ചേന്ദ്രിയങ്ങളില്‍ സ്‌പര്‍ശനേന്ദ്രിയത്തെമാത്രം പറഞ്ഞിരിക്കുന്നത്‌ സ്‌പര്‍ശനേന്ദ്രിയം എല്ലാ ഇന്ദ്രിയങ്ങളിലും വ്യാപിച്ചിട്ടുള്ളതുകൊണ്ടാണ്‌. അത്‌ സൂത്രസ്ഥാനത്തില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്‌. ""തത്രകം സ്‌പര്‍ശനേന്ദ്രിയാണാ മിന്ദ്രിയ വ്യാപകം ചേതഃ സമവായി'' അപ്പോള്‍ ഇന്ദ്രിയങ്ങളിലൂടെയുള്ള പ്രവര്‍ത്തനം കൊണ്ട്‌ ശാരീരികമായും മനസ്സിലൂടെയുമുള്ള പ്രവര്‍ത്തനം കൊണ്ട്‌ മാനസികമായും രണ്ടുവിധത്തിലാണ്‌ സുഖദുഃഖങ്ങള്‍ ഉണ്ടാകുന്നുത്‌.

 ഇച്ഛദ്വേഷാത്മികാ തൃഷ്‌ണാ സുഖ ദുഃഖാല്‍ പ്രവര്‍ത്തതേ തൃഷ്‌ണാ ച സുഖ ദുഃഖാനാം കാരണം പുനരുച്യതേ 138

സുഖത്തില്‍ നിന്ന്‌ ഇച്ഛാരൂപത്തിലുള്ള തൃഷ്‌ണയും ദുഃഖത്തില്‍ നിന്ന്‌ ദ്വേഷരൂപത്തിലുള്ള തൃഷ്‌ണയും ഉണ്ടാകുന്നു. എന്നാല്‍ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം തൃഷ്‌ണയാണെന്നും പറയുന്നു. ഇത്‌ വൃക്ഷത്തിന്‌ കാരണം ബീജമാണൊ ബീജത്തിന്‌ കാരണം വൃക്ഷമാണോ എന്ന്‌ പറയുന്നതുപോലെയാണ്‌.

 ഉപാദത്തേ ഹി സാ ഭാവാല്‍ വേദനാശ്രയ സംജ്ഞകാന്‍ സ്‌പൃശ്യതേ നാഌപാദാനോ നാസ്‌പൃഷ്‌ഠേ വേത്തി വേദനാഃ 139

ഇച്ഛാദ്വേഷരൂപത്തിലുള്ള ആ തൃഷ്‌ണയാകട്ടെ സുഖദുഃഖങ്ങളാകുന്ന വേദനകള്‍ക്ക്‌ ആശ്രയം എന്ന്‌ പറയുന്ന ഭാവങ്ങളെ (ശരീരേന്ദ്രിയ മനസ്സുകളെ) അവലംബിക്കുന്നു. തൃഷ്‌ണ അവയെ അവലംബിക്കാതിരിക്കുകയാണെങ്കില്‍ ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെ സ്‌പര്‍ശിക്കുന്നതല്ല. വിഷയങ്ങളെ സ്‌പര്‍ശിക്കുകയാണെങ്കില്‍ സുഖദിഃഖാദിവേദനകളെ അറിയുന്നതുമല്ല. തൃഷ്‌ണയാകട്ടെ ജന്മത്തിന്റെ കാരണമാകുന്നു. ജനിച്ചാല്‍ സുഖദുഃഖരൂപത്തിലുള്ള വേദന നിശ്ചയമായും ഉണ്ടാകുന്നു. എപ്പോള്‍ വിഷയങ്ങളില്‍ തൃഷ്‌ണ ഇല്ലാതിരിക്കുന്നുവോ അപ്പോള്‍ ഇന്ദ്രിയപ്രവര്‍ത്തനങ്ങളും മനഃപ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നതല്ല. സുഖവും ദുഃഖവും ഉണ്ടാകുന്നതല്ല. ഇത്‌ മോക്ഷാവസ്ഥയാകുന്നു.

 വേദനാനാമധിഷ്‌ഠാനം മനോ ദേഹശ്ച സേന്ദ്രിയഃ കേശ ലോമ നഖാഗ്രാണ മലദ്രവഗൂണൈര്‍വിനാ. 140

വേദനകളുടെ അധിഷ്‌ഠാനം എന്താകുന്നു എന്ന ഇരുപത്തൊന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം - വേദനകള്‍ക്ക്‌ ആശ്രയം മനസ്സും ഇന്ദ്രിയങ്ങളോടു കൂടിയ ശരീരവും ആകുന്നു. കേശരോമങ്ങളും നഖാഗ്രങ്ങളും മലമൂത്രങ്ങളും ഒഴികെയുള്ള ശരീരമാണ്‌ വേദനകള്‍ക്കാശ്രയം. (കാരണം കേശരോമാദികള്‍ക്ക്‌ ഇന്ദ്രിയ സംബന്ധമില്ല. അവ വേദന അറിയുന്നതുമല്ല).

 യോഗ മോക്ഷ ച സര്‍വ്വാസാം വേദനാമവര്‍ത്തനം മോക്ഷോ നിവൃത്തിര്‍ നിഃശേഷാ യോഗോമോക്ഷപ്രവര്‍ത്തകഃ

വേദനകളെല്ലാം എപ്പോള്‍ ഇല്ലാതാകുന്നു എന്ന ഇരുപത്തിരണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം - യോഗത്തിലും മോക്ഷത്തിലും എല്ലാവിധ വേദനകള്‌ഡക്കും (സംസാരദുഃഖങ്ങള്‍ക്കും) നിവൃത്തിയുണ്ടാകുന്നു. മോക്ഷത്തില്‍ വേദനകള്‌ഡക്ക്‌ നിശ്ശേഷനിവൃത്തി ഉണ്ടാകുന്നതാണ്‌. യോഗം മോക്ഷത്തിന്റെ പ്രവര്‍ത്തകമാകുന്നു.

 ആത്മേന്ദ്രിയ മനോര്‍ത്ഥാനാം സന്നികര്‍ഷാല്‍ പ്രവര്‍ത്തതേ സുഖം ദുഃഖമനാരംഭാദാത്മസ്ഥേ മനസി സ്ഥിരേ 142 നിവര്‍ത്തതേ തദുഭയം വശിത്വഞ്ചോപ ജായതേ സ ശരീരസ്യ യോഗജ്ഞാസ്‌തം യോഗമൃഷയോ വിദു

യോഗലക്ഷണം - ആത്മാവ്‌, ഇന്ദ്രിയങ്ങള്‍, മനസ്സ്‌, വിഷയം ഇവയുടെ സംയോഗംനിമിത്തം സുഖവും ദുഃഖവും പ്രവര്‍ത്തിക്കുന്നു. മനസ്സ്‌ ആത്മാവില്‍ സ്ഥിരമായിരിക്കുമ്പോള്‍ വാക്ക്‌കൊണ്ടും ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒന്നും ചെയ്യാതിരിക്കുകയാല്‍ സുഖവും ദുഃവും ഇല്ലാതാകുന്നു. അങ്ങിനെയുള്ള യോഗസിദ്ധി വന്നവന്‍ ശരീരത്തോടു കൂടിയവനായാല്‍പ്പോലും വശിത്വം (ഇന്ദ്രിയപ്രവര്‍ത്തനങ്ങളെ ഇഷ്‌ടംപോലെ അടക്കാഌള്ള കഴിവ്‌ അഥവാ അഷ്‌ടൈശ്വരങ്ങളില്‍ ഒന്ന്‌) ഉള്ളവനായിത്തീരുന്നു. യോഗത്തെ അറിയുന്ന ഋഷിമാര്‍ അതിനെ യോഗം എന്ന്‌ പറയുന്നു. പാകജ്ഞലയോഗസൂത്രത്തില്‍ ""യോഗഃ ചിത്തവൃത്തിനിരോധഃ തദാഭ്രഷ്‌ടുഃ സ്വരൂപേ വസ്ഥാനം'' എന്നാണ്‌ യോഗലക്ഷണം പറഞ്ഞിരിക്കുന്നത്‌. ആവേശശ്ചേതസോ ജ്ഞാനമര്‍ത്ഥാനാം ഛന്ദതഃ ക്രിയാ ദൃഷ ടി ശ്രാത്രം സ്‌മൃതിഃ കാന്തിരിഷ്‌ടതശ്ചാപ്യദര്‍ശനം ഇത്യഷ്‌ടവിധമിഖ്യാതം യോഗീനാം ബലമൈശ്വരം ശുദ്ധസത്വസമാധാനാല്‍ തല്‍ സര്‍വ്വമുപജായതേ 145 യോഗികളുടെ എട്ട്‌ വിധത്തിലുള്ള ഐശ്വര്യം - 1. ചേതസോ ആവേശം, തന്റെ മനസ്സിനെ മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുക, യോഗദര്‍ശനത്തില്‍ പറയുന്നു. ""ബന്ധകാരണ ശൈഥില്യാല്‍ പ്രചാരസംവേദനാച്ച ചിത്തസ്യ പരശരീരാവേശഃ'' ഇതി. 2. അര്‍ത്ഥാനാംജ്ഞാനം - അറിയണം എന്നുദ്ദേശിക്കുന്ന എല്ലാ വിഷയങ്ങളേയും എത്ര സൂക്ഷ്‌മമായാലും എത്ര ദൂരത്തായാലും എങ്ങിനെയായാലും അറിയുക, യോഗദര്‍ഷനത്തില്‍ ""പ്രവൃത്യാലോകന്യാസാല്‍ സൂക്ഷ്‌മവ്യവഹിത വി പ്രകൃഷ്‌ടജ്ഞാനം, ഭുവനജ്ഞാനം. സൂര്യേസംയമാല്‍, ചന്ദ്രതാരാവ്യൂഹജ്ഞാനം, ധ്രുവേ തദ്‌ഗതിജ്ഞാനം, നാഭിച ക്ര കായവ്യൂഹജ്ഞാനം, ഹൃദയേ ചിത്തസംവില്‍, പരിണാമത്രയ സംയമാദതീതാനാഗതജ്ഞാനം ഇതി. 3. ഛന്ദതഃ ക്രിയാ - അവനവന്‍ ആഗ്രഹിക്കുന്നതെന്തും അതായത്‌ ആകാശഗമനം മുതലായവ ചെയ്യാന്‍ കഴിയുക. യോഗദര്‍ശനത്തില്‍ ""കായാകശയോ'' സംബന്ധസംയമാല്‍ ലഘുതൂല സമാപത്തേശ്ചാകാശ ഗമനം'' ഇതി. 4. ദൃഷ്‌ടി - എന്തൊക്കെക്കാണാനാഗ്രഹിക്കുന്നുവോ അതൊക്കെക്കാണാഌള്ള ദിവ്യദൃഷ്‌ടിയുണ്ടായിരിക്കുക യോഗദര്‍ശനത്തില്‍ ""മൂര്‍ദ്ധജ്യോതിഷി സിദ്ധദര്‍ശനം'' ഇതി. 5. ശ്രാത്രം - എന്ത്‌ കേള്‍ക്കാനാഗ്രഹിക്കുന്നുവോ അത്‌ കേള്‍ക്കാഌള്ള ദിവ്യശ3#ാേത്രമുണ്ടായിരിക്കുക യോഗദര്‍ശനത്തില്‍ ""ശ്രാത്രാകാശയോഃ സംബന്ധ സംയമാല്‍ ദിവ്യം ശ്രാത്രം'' ഇതി. 6. സ്‌മൃതി - പൂര്‍വ്വജന്മ സ്‌മരണ മുതലായ ദിവ്യ സ്‌മൃതിയുണ്ടായിരിക്കുക. യോഗദര്‍ശനത്തില്‍ ""സംസ്‌ക്കാര സാക്ഷാല്‍ക്കാരണാല്‍ പൂര്‍വ്വജാതി വിജ്ഞാനം'' ഇതി. 7. ദിവ്യമായ കാന്തിയുണ്ടിയിരിക്കുക, യോഗദര്‍ശനത്തില്‍ ""അണിമാദി പ്രാദുര്‍ഭാവഃ കായ സമ്പത്തദ്ധര്‍മ്മാനഭിഘാതശ്ച രൂപലാവമ്യ ബലവജ്ര സംഹനത്വാദി കായ സമ്പദ്‌'' ഇതി. 8. ഇഷ്‌ടതശ്ചാപ്യദര്‍ശനം - അവനവന്റെ ഇഷ്‌ടത്തിന്നഌസരിച്ചു അന്തര്‍ദ്ധാനം ചെയ്യാന്‍ കഴിയുക, യോഗദര്‍ശനത്തില്‍ ""കാര്യരൂപ സംയമാല്‍ തദ്‌ഗ്രാഹ്യ ശക്തിസ്‌തംഭേ ചക്ഷുഃ പ്രകാശാ സംപ്രയോഗേ ന്തര്‍ദ്ധാനം'' ഇതി. ഇപ്രകാരം യോഗികള്‍ക്കുണ്ടാകുന്ന എട്ട്‌ വിധത്തിലുള്ള ഐശ്വര്യബലത്തെ വിവരിക്കപ്പെട്ടു. (ഇവയെപ്പറ്റി കൂടുതലായറിയണമെങ്കില്‍ യോഗദര്‍ശനത്തിലെ വിഭൂതിപാദം നോക്കണം. ഈ ഐശ്വര്യങ്ങളെല്ലാം ശുദ്ധമായ (രജസ്‌തമോ രഹിതമായ) മനസ്സിന്റെ സമാധാനത്താല്‍ (മനസ്സ്‌ ആത്മാവില്‍ സ്ഥിരമായി അവസ്ഥിതമായാല്‍) ഉണ്ടാകുന്നതാകുന്നു.

 മോക്ഷോ രജസ്‌തമോഭാവാല്‍ ബലവല്‍ കര്‍മ്മ സംക്ഷയാല്‍ വിയോഗഃ കര്‍മ്മസംയോഗൈഃ അപുനര്‍ഭവ ഉച്യതേ. 146

രജസ്‌തമോഗുണങ്ങള്‍ നശിച്ചു സത്വഗുണം വര്‍ദ്ധിച്ചാലും ബലവത്തായ കര്‍മ്മക്ഷയം വന്നാലും കര്‍മ്മബന്ധത്തില്‍നിന്ന്‌ വിയോഗം വന്നാലും അതിന്‌ ജന്മമില്ലാത്ത അവസ്ഥ അല്ലെങ്കില്‍ മോക്ഷം എന്ന്‌ പറയുന്നു.

 സതാമുപസനം സമ്യഗസതാം പരിവര്‍ജ്ജനം വ്രതചര്യോപ വാസശ്ച നിയമാശ്ച പഋതഗ്വിധാഃ ധാരണം ധര്‍മ്മശാസ്‌ത്രാണാം വിജ്ഞാനം വിജനേരതിഃ വിഷയേഷ്വ രതിര്‍മോക്ഷേ വ്യവസായഃ പരാധൃതിഃ കര്‍മ്മണാമ സമാരംഭഃ കൃതാനാശ്ച പരിക്ഷയഃ നൈഷ്‌ക്രമ്മ്യമനഹങ്കാരഃ സംയോഗ ഭയദര്‍ശനം മനോബുദ്ധി സമാധാന മര്‍ത്ഥതത്വ പരീക്ഷണം 147 തത്വം സ്‌മൃതേമ്യുപസ്ഥാനാല്‍ സര്‍വ്വമേതല്‍ പ്രവര്‍ത്തതേ 148 സ്‌മൃതിഃ സല്‍സേവനാദ്യൈശ്ച ധൃതിജ്ഞൈരുപലഭ്യതേ 149 സ്‌മൃത്യാ സ്വഭാവം ഭാവാനാം സ്‌മരന്‍ ദുഃഖാല്‍ പ്രമുച്യതേ 

മോക്ഷോപായം - സല്‍പുരുഷന്മാരെ നന്നായി സേവിക്കുക, ദിര്‍ജ്ജനങ്ങളെ വര്‍ജ്ജിക്കുക, ബ്രഹ്മചര്യാവ്രതം അഥവാ ച ന്ദ്രയണാദി വ്രതാചരണം പാലിക്കുക, ഉപവാസം ശീലിക്കുക, പ്രത്യേകവിധത്തിലുള്ള നിയമം (ശൗചസന്തോഷ തവസ്വാ ധ്യയ ഈശ്വരപ്രണീധാനാ നിയമാഃ) ശീലിക്കുക, ധര്‍മ്മശാസ്‌ത്രങ്ങള്‍ പഠിക്കുകയും അതഌസരിക്കുകയും ചെയ്യുക, ആത്മജ്ഞാനം ഉണ്ടായിരിക്കുക, ഏകാന്തവാസത്തില്‍ ആഗ്രഹം, വിഷയത്തില്‍ പ്രീതിയില്ലാതിരിക്കുക, മോക്ഷത്തിലേക്കുള്ള പ്രവര്‍ത്തി, ധൈര്യം, പുതിയ പ്രവര്‍ത്തികളൊന്നും തുടങ്ങാതിരിക്കുക, തുടങ്ങിയ പ്രവര്‍ത്തികളെല്ലാം ചെയ്‌തു തീര്‍ക്കുക, വീട്‌ വിട്ട്‌ പുറത്തേക്ക്‌ പോകുക, ഞാനെന്നഭാവം ഇല്ലാതിരിക്കുക, ലൗകീകസംയോഗത്തില്‍ അഥവാ വീണ്ടും ജനിക്കുന്നതില്‍ ഭയം കാണുക, മനസ്സും ബുദ്ധിയും ഏകാഗ്രമായിരിക്കുക, വസ്‌തുക്കളുടെ തത്വത്തെ അറിയുക ഇവയെല്ലാം യഥാര്‍ത്ഥസ്‌മൃതിയുടെ സാന്നിദ്ധ്യത്തില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്നതാകുന്നു. സ്‌മൃതി തല്‍പുരുഷസേവ മുതല്‍ ധൃന്ത്യംവരേയുള്ള ലക്ഷണങ്ങളേക്കൊണ്ടറിയുന്നതാണ്‌. ഇപ്രകാരം സ്‌മൃതിയിലൂടെ ഭാവങ്ങളുടെ സ്വഭാവത്തെ സ്‌മരിക്കുന്നവന്‍ ദുഃഖത്തില്‍ നിന്ന്‌ മോചിക്കുന്നു. അതായത്‌ വീണ്ടും ജനിക്കാതിരിക്കുന്നു.

 വക്ഷ്യന്തേ കാരണാന്യഷ്‌ട്രൗ സ്‌മൃതിര്‍യൈരുപ ജായതേ നിമീത്തരൂപഗ്രഹണാല്‍ സാദൃശ്യാല്‍ സവിചര്യയാല്‍ സത്വാഌ ബന്ധാദഭ്യാസാല്‍ ജ്ഞാനയോഗാല്‍ പുനശ്രുതാല്‍ 152 ദൃഷ്‌ടശ്രുതാഌ ഭൂതാനാം സ്‌മരണാല്‍ സ്‌മൃതിരുച്യത 

സ്‌മൃതി ഏതൊന്നിനാല്‍ ഉണ്ടാകുന്നു എന്നതിന്‌ എട്ട്‌ കാരണങ്ങള്‍ പറയുന്നു. 1. നിമിത്തഗ്രഹണത്തില്‍നിന്ന്‌ സ്‌മരണ ഉണ്ടാകുന്നു. അതായത്‌, കാരണത്തെ കണ്ടിട്ട്‌ കാര്യത്തെ ഓര്‍ക്കുന്നു. പിതാവിനെ കാണുമ്പോള്‍ പുത്രനെ ഓര്‍ക്കുന്നതുപോലെ. 2. രൂപഗ്രഹണത്തില്‍നിന്ന്‌ സ്‌മരണ ഉണ്ടാകുന്നു-കാട്ടില്‍ പോത്തിനെ കാണുമ്പോള്‍ പശുവിനെ ഓര്‍ത്തു പോകുന്നു. 3. സാദൃശ്യത്തില്‍നിന്ന്‌ സ്‌മരണ ഉണ്ടാകുന്നു - അതായത്‌ പിതാവിന്‌ സദൃശമായ പുരുഷനെ കാണുമ്പോള്‍ പിതാവിന്റെ സ്‌മരണ ഉണ്ടാകുന്നു. 4. വിരൂപത്തില്‍നിന്ന്‌ സ്‌മരണ ഉണ്ടാകുന്നു - കത്സിതമായ രൂപം കാണുമ്പോള്‍ സുന്ദരരൂപത്തിന്റെ സ്‌മരണ ഉണ്ടാകുന്നു. 5. സത്വാഌബന്ധത്തില്‍ നിന്ന്‌ സ്‌മരണ ഉണ്ടാകുന്നു - മനസ്സിന്‌ ഒന്നില്‍തന്നെ ഉറച്ചുനിന്നാല്‍ എപ്പോഴും അതിന്റെ സ്‌മരണ ഉണ്ടാകുന്നു. 6. അഭ്യാസത്തില്‍നിന്ന്‌ സ്‌മരണയുണ്ടാകുന്നു, വീണ്ടും വീണ്ടും അഭ്യസിക്കുന്ന കാര്യം എപ്പോഴും സ്‌മരണയില്‍ ഉണ്ടാകുന്നു. 7. ജ്ഞാനയോഗത്തില്‍നിന്ന്‌ സ്‌മരണയുണ്ടാകുന്നു യോഗാഭ്യാസംകൊണ്ടുണ്ടായ ജ്ഞാനത്തില്‍നിന്ന്‌ എല്ലാറ്റിന്റേയും സ്‌മരണയുണ്ടാകുന്നു. 8. പുനഃശ്രുതിയില്‍നിന്ന്‌ സ്‌മരണയുണ്ടാകുന്നു - ഒരുപ്രാവശ്യം പഠിച്ച ശ്ലോകം മറന്നുപോയാല്‍ അത്‌ വീണ്ടും കേള്‍ക്കുമ്പോള്‍ അതിന്റെ സ്‌മരണ ഉണ്ടാകുന്നു. ഇപ്രകാരം കാണുകയോ കേള്‍ക്കുകയോ അഌഭവിക്കുകയോ ചെയ്‌ത വിഷയങ്ങളെ മേല്‍പറഞ്ഞ എട്ട്‌ വി ധ കാരണങ്ങളിലൂടെ സ്‌മരിക്കുന്നതിന്‌ സ്‌മൃതി എന്ന്‌ പറയുന്നു.

 ഏതല്‍ തദേകമയനം മുക്തൈര്‍ മോക്ഷസ്യ ദര്‍ശിതം തത്വസ്‌മൃതിബലം യേന ഗതാ ന പുനരാഗതാഃ 154 അയനം പുനരാഖ്യാതമേതദ്‌ യോഗസ്യയോഗിഭിഃ 155 സംഖ്യാതധര്‍മ്മൈഃ സാംഖ്യൈശ്ച മുക്തൈര്‍ മോക്ഷസ്യ ചായനം

ജീവമുക്ത്യയില്‍ മോക്ഷത്തിന്‌ കാണിയ്‌ക്കപ്പെട്ട മാര്‍ഗ്ഗം ഈ ഒന്ന്‌ മാത്രമാകുന്നു. അതിന്‌ തത്വസ്‌മൃതിബലം എന്ന്‌ പറയുന്നു. ആ തത്വസ്‌മൃതിബലം പ്രാപിച്ചയോഗി ശരീരം ത്യജിച്ചാല്‍ പിന്നെ ജനിക്കുന്നതല്ല (തത സ്‌മരണ രണ്ടുവി ധത്തിലാകുന്നു. ഒന്ന്‌ ലൗകിക തത്വസ്‌മരണ മറ്റൊന്ന്‌ പാരമാര്‍ത്ഥിക തത്വ സ്‌മരണ. ഇതില്‍ മോക്ഷമാര്‍ഗ്ഗം പാരമാര്‍ത്ഥിക തത്വസ്‌മരണ ഒന്ന്‌ മാത്രമാകുന്നു). ഈ തത്വ സ്‌മൃതി ബലം യോഗത്തിന്റെ മാര്‍ഗ്ഗമാണെന്ന്‌ യോഗികളാല്‍ പറയപ്പെട്ടിരിക്കുന്നു. പ്രശസ്‌തമായ ധര്‍മ്മവും സാംഖ്യയോഗവും മുക്തിക്ക്‌ കാരണമായതുകൊണ്ട്‌ അവയും മോക്ഷത്തിന്റെ മാര്‍ഗ്ഗമായി പറയപ്പെട്ടിരിക്കുന്നു.

 സര്‍വ്വം കാരണവദ്‌ ദുഃഖമസ്വഞ്ചാനിത്യമേവ ച ന ചാത്മാ കൃതകം തദ്ധി തത്ര ചോല്‍പദ്യതേ സ്വതാ 154 യാവന്നോല്‍പദ്യതേ സത്യാ ബുദ്ധിര്‍നൈതദഹം യയം 155 നൈതല്‍മക ച വിജ്ഞായ ജ്ഞഃ സര്‍വ്വമതിവര്‍ത്തതേ

കാരണം പോലെയുള്ളതെല്ലാം അതായത്‌ ബുദ്ധ്യഹങ്കാരാദി ഏതെല്ലാം ഉണ്ടായതാണോ അതെല്ലാം ദുഃഖവും തന്റേതല്ലാത്തതും (ആത്മാവിന്റേതല്ലാത്തതും) അനിത്യവും (നശിക്കുന്നതും) ആകുന്നു. ആ ദുഃഖമാകട്ടെ ആത്മാവിനാല്‍ ഉണ്ടാകപ്പെട്ടതുമല്ല. ഞാനെന്നും എന്റേതെന്നമുള്ള മമത ഉണ്ടാക്കപ്പെട്ടതാകുന്നു. ഏത്‌ വരെ സത്യാബുദ്ധി (യഥാര്‍ത്ഥജ്ഞാനം) ഉണ്ടാകാതിരിക്കുന്നുവോ അത്‌ വരെ ഞാനെന്നുള്ള ഭാവം ഉണ്ടാകാതിരിക്കുകയില്ല. ഇത്‌ ഞാനല്ല ഈ കാണുന്നതൊന്നും എന്റേതല്ല എന്നറിയുന്ന യഥാര്‍ത്ഥ തത്വജ്ഞാനി ഈ സംസാരബന്ധത്തില്‍ നിന്നെല്ലാം മോചിക്കുകയും വീണ്ടും ജനിക്കാതിരിക്കുകയും ചെയ്യുന്നു.

 തസ്‌മിംശ്ചരമ സംന്യാസേ സമൂലാഃ സര്‍വ്വവേദനാഃ അസംജ്ഞാനവിജ്ഞാനാല്‍ നിവത്തിം യാന്ത്യശേഷതഃ

എപ്പോള്‍ എല്ലാവിധ കര്‍മ്മങ്ങളും ത്യജിത്തുന്നുവോ അപ്പോള്‍ സര്‍വ്വവേദനകളും സമൂലം (കാരണസഹികം) നശിക്കുകയും എല്ലാവിധ ജ്ഞാന വിജ്ഞാനങ്ങളും നിശ്ശേഷം ഇല്ലാതാകുകയും ചെയ്യുന്നു. (ആ സമയം ആത്മസ്വരൂപം മാത്രമായിരിക്കും നിര്‍വ്വികല്‌പ - സവികല്‌പ - നിശ്ചയാത്മക ജ്ഞാന - വിജ്ഞാനങ്ങളും സുഖദുഃഖങ്ങളും നിശ്ശേഷം ഇല്ലാതാകുകയും ചെയ്യും).

 അതഃ പരം ബ്രഹ്മഭൂതോ ഭൂതാത്മാ നോപലഭ്യതേ നിഃ സൃതഃ സര്‍വ്വഭാവേഭ്യശചിഹ്നം യസ്യ ന വിദ്യതേ ഗതിര്‍ ബ്രഹ്മവിദാം ബ്രഹ്മ തച്ചാക്ഷര മലക്ഷണം ജ്ഞാനം ബ്രഹ്മവിദ്‌ഞ്ചാത്ര നാജ്ഞസ്‌തല്‍ ജ്ഞാതുമര്‍ഹതി 160

സര്‍വ്വജ്ഞഌം സര്‍വ്വത്യാഗിയും സര്‍വ്വസംയോഗ രഹിതഌം പ്രശാന്തഌമായ ആത്മാവിന്‌ ഏത്‌ ലക്ഷണങ്ങളേക്കൊണ്ടറിയാന്‍ കഴിയും എന്ന ഇരുപത്തിമൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം - എപ്പോള്‍ സര്‍വ്വകര്‍മ്മ ത്യാഗം കൊണ്ട്‌ എല്ലാവി ധ വേദനകളില്‍നിന്നും മുക്തമാകുന്നുവോ അതിന്‌ശേഷം മഹത്വാദി സര്‍വ്വഭാവങ്ങളില്‍ നിന്നും മുക്തമാകുകയും ലക്ഷണങ്ങളൊന്നും ഇല്ലാതാകുകയും പരബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നതു കൊണ്‌ ആ പരമാത്മാവിനെ ഒരു ലക്ഷണങ്ങളേക്കൊണ്ടും അറിയാന്‍ കഴിയുന്നതല്ല. ബ്രഹ്മജ്ഞാനികളുടെ ഗതി ബ്രഹ്മത്തില്‍ തന്നെയായിരിക്കും. ആ ബ്രഹ്മം നാശമില്ലാത്തതും ലക്ഷണങ്ങളൊന്നിമില്ലാത്തതും ആകുന്നു. ആ ബ്രഹ്മത്തെ ബ്രഹ്മജ്ഞാനികള്‍ക്ക്‌ മാത്രമെ അറിയാന്‍ കഴിയുകയുള്ളു. അജ്ഞര്‍ക്ക്‌ അതിനെ അറിയാന്‍ കഴിയുന്നതല്ല.

തത്രാശ്ലോകഃ പ്രശ്‌നാ പുരുഷമാശ്രിത്യ ത്രയോവിംശതിരുത്തമാഃ കതിധാപുരുഷീയേസ്‌മിന്‍ നിര്‍ണ്ണിയാസ്‌ത്വദര്‍ശിനാ ഈ കതിധാ പുരുഷീയാദ്ധ്യായത്തില്‍ പുരുഷനെ സംബന്ധിച്ച 23-ഉത്തമ ചോദ്യങ്ങള്‍ക്ക്‌ തത്വദര്‍ശിയായ ആത്രയ ഭഗവാന്‍ ഉത്തരം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. 


 അദ്ധ്യായം -2 അതുല്യഗോത്രീയം ശാരീരം

സ സര്‍വ്വഗഃ സര്‍വ്വശരീരഭൃച്ച സവിശ്വകര്‍മ്മാസ ച വിശ്വരൂപഃ 31 സ ചേതനാധാതു രതീന്ദ്രിയശ്ച സനിത്യയുക്താഌശയഃ സ ഏവഃ

ആ ആത്മാവ്‌ സര്‍വ്വഗാമിയും സര്‍വ്വശരീരത്തേയും ഭരിക്കുന്നവഌമാണ്‌. അവന്‍ വിശ്വകര്‍മ്മാവും വിശ്വരൂപഌമാണ്‌. അവന്‍ ചേതനാധാതുവും ഇന്ദ്രിയങ്ങളെക്കൊണ്ടറിയാന്‍ കഴിയാത്തവഌമാണ്‌. അവന്‍ എപ്പോഴും മനോബുദ്ധ്യാതികളില്‍ നിന്ന്‌ വിട്ടാല്‍ മോക്ഷമായി) അവന്‍തന്നെയാണ്‌ രാഗദ്വേഷാധികളോട്‌ കൂടിയിരിക്കുന്നത്‌ അതായത്‌ എപ്പോള്‍ ആത്മാവ്‌ കേവല സ്വരൂപമായിത്തീരുന്നുവോ അപ്പോള്‍ രാഗദ്വേഷാധികള്‍ ഉണ്ടാകുന്നതല്ല.

രസാത്മമാതാ പിതൃസംഭവാനി ഭൂതാനി വിദ്യാദ്ദശ ഷട്‌ചദേഹേ ചത്വാരി തത്രാത്മനി സംശ്രിതാനി സ്ഥിതസ്‌തഥാത്മാ ച ചതുര്‍ഷു തേഷു 32

ശരീരത്തില്‍ രസജം, ആത്മജം, മാതൃജം, പിതൃജം എന്നീ ഭേദേന നാല്‌ ഭൂതങ്ങള്‍ പതിനാറുവിധത്തിലാണെന്നറിയണം. (1. മാതൃജപൃഥിവി, 2. പിതൃജപൃഥിവി, 3. ആഹാരജപൃഥിവി, 4. കര്‍മ്മജപൃഥിവി, 5. മാതൃജ്ജലം, 6. പുതൃജലം, 7. ആഹാരജലം, 8. കര്‍മ്മജലം, 9. മാതൃജഅഗ്നി, 10. പുതൃജഅഗ്നി, 11. ആഹാരജഅഗ്നി, 12. കര്‍മ്മജഅഗ്നി, 13. മാതൃജവായു, 14. പിതൃജവായു, 15. ആഹാരജവായു, 16. കര്‍മ്മജവായു) ഈ നാല്‌ ഭൂതങ്ങളും ആത്മാവിനെ ആശ്രയിച്ചു നില്‍ക്കുന്നു ആത്മാവ്‌ ഈ നാല്‌ ഭൂതങ്ങളെയും ആശ്രയിച്ചു നില്‍ക്കുകയും ചെയ്യുന്നു.

ഭൂതാനി മാതാപിതൃ സംഭവാനി രജശ്ച ശുക്രംച വദന്തിഗര്‍ഭേ ആപ്യായ്യതേ ശുക്രമസൃക്‌ ച ഭൂതൈ- ര്യൈസ്‌താനിഭൂതാനി രസോദ്‌ ഭവാനി 33 ഭൂതാനി ചത്വാരി തു കര്‍മ്മജാനി 34 യാന്യാത്മലീനാനി വിശന്തിഗര്‍ഭം സ ബീജഘര്‍മ്മാഹ്യപരാപരാണീ ദേഹാന്തരാണ്യാത്മനിയാതി യാതി

ഗര്‍ഭത്തില്‍ മാതാവിനാലുണ്ടാകുന്ന നാല്‌ ഭൂതങ്ങള്‍ക്ക്‌ രജസ്സെന്നും പിതാവിനാലുണ്ടാകുന്ന നാല്‌ ഭൂതങ്ങള്‍ക്ക്‌ ശുക്ലമെന്നും പറയുന്നു. ശുക്ലവും രജസ്സും ഏത്‌ നാല്‌ ഭൂതങ്ങളെക്കൊണ്ട്‌ വളരുന്നുവോ അവയ്‌ക്ക്‌ രസജം എന്ന്‌ പറയുന്നു. കര്‍മ്മമായ (പൂര്‍വ്വജന്മകൃത ശുഭാശുഭഫലജന്യമായ) നാല്‌ ഭൂതങ്ങള്‍ ആത്മാവോട്‌ ചേര്‍ന്നുനില്‍ക്കുന്നതും ഗര്‍ഭത്തോടു കൂടിയ ആ ഭൂതാത്മാവാകട്ടെ ആത്മാവ്‌ ഒരു ദേഹം വിട്ട്‌ മറ്റൊരു ദേഹത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരുമിച്ചുതന്നെ പോയി ഓരോ ദേഹത്തിലും പ്രവേശിക്കുന്നതാകുന്നു.

രൂപാദ്വിരൂപപ്രഭവഃ പ്രസിദ്ധഃ കര്‍മ്മാത്മകാനാം മനസോ മനസ്‌തഃ 35 ഭവന്തിയേ ത്വാകൃതിബുദ്ധിഭേദാ രജസ്‌തമഃ കര്‍മ്മപതത്രഹേതുഃ

കര്‍മ്മജന്യമായ ഭൂതങ്ങളുടെ രൂപത്തില്‍നിന്ന്‌ രൂപോല്‌പത്തിയുണ്ടാകുന്നു. ഇപ്രകാരം പൂര്‍വ്വജന്മത്തില്‍ മനസ്സ്‌ എ പ്രകാരമായിരുന്നുവോ അപ്രകാരം തന്നെ മനസ്സുണ്ടാകുന്നു. മനസ്സിന്റെ ആകൃതിഭേദത്തിഌം ബുദ്ധിയുടെ ആകൃതിഭേദത്തിഌം കാരണം രജസ്‌തമോ ഗുണങ്ങളും കര്‍മ്മവും ആകുന്നു.

അതിന്ദ്രിയൈസ്‌തൈരതീ സൂക്ഷ്‌മരൂപൈ- രാത്മാകദാചിന്നവിയുക്തരൂപഃ 36 ന കര്‍മ്മണാ നൈവ മനോമതിഭ്യാം ന പാപ്യഹങ്കാരവികാര ദോഷൈഃ

ആത്മാവ്‌ അതിസൂക്ഷ്‌മമായിരിക്കുന്ന അതീന്ദ്രിയമായ പഞ്ചഭൂതങ്ങളില്‍ നിന്ന്‌ ഒരുക്കലും (മോക്ഷത്തിന്‌ മുമ്പ്‌) വിട്ടു നില്‍ക്കുന്ന രൂപമല്ല. ആത്മാവ്‌ കര്‍മ്മത്തില്‍ നിന്നും മനസ്സില്‍ നിന്നും ബുദ്ധിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതല്ല. അഹങ്കാരത്തില്‍ നിന്നും വികാരദോഷങ്ങളില്‍ നിന്നും (ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും) ആത്മാവ്‌ വിട്ടുനില്‍ക്കുന്നതല്ല. അതായത്‌ ഈ പറഞ്ഞവയില്‍ നിന്നൊന്നും മോക്ഷത്തിന്‌ മുമ്പ്‌ ആത്മാവ്‌ വിട്ടുനില്‍ക്കുന്നതല്ല.

രജസ്‌തമാഭ്യാന്തു മനോഌബന്ധം ജ്ഞാനംവിനാ തത്ര ഹി സര്‍വ്വദോഷാഃ 37 ഗതിപ്രവൃത്ത്യോസ്‌തു നിമിത്തയുക്തം മനഃ സദോഷം ബലവച്ചകര്‍മ്മ

മനസ്സ്‌ എപ്പോഴും രജസ്‌തമോ ഗുണങ്ങളോട്‌ ബന്ധപ്പെട്ടു നില്‍ക്കുന്നതാകുന്നു. എന്നാല്‍ യഥാര്‍ത്ഥജ്ഞാനം ഉണ്ടാകാത്തേടത്തോളം കാലം മനസ്സ്‌ സര്‍വ്വദോഷമായിരിക്കും. ദോഷയുക്തമായ മനസ്സും ബലവത്തായ കര്‍മ്മഫലവും ഒരു ദേഹത്തില്‍നിന്ന്‌ മറ്റൊരു ദേഹത്തിലേക്കുള്ള ഗമന പ്രവൃത്തിയാക്കാകട്ടെ കാരണവുമാകുന്നു.

രോഗഃ കൃതഃ സംശമനം കിമേഷാം ഹര്‍ഷസ്യ ശോകസ്യ ച കിംനിമിത്തം 38 ശരീരസത്വ പ്രഭവാവികാരാഃ കഥം ന ശാന്താഃ പുനരാപതേയുഃ

ചോദ്യം - രോഗങ്ങള്‍ എവിടെനിന്നുണ്ടാകുന്നു? അവയുടെ ശമനത്തിന്‌ കാരണം എന്താകുന്നു? സന്തോഷത്തിഌം ദുഃഖത്തിഌം കാരണം എന്താകുന്നു? ശാരീരികമായും മാനസികമായും ഉണ്ടാകുന്ന രോഗങ്ങള്‍ ശമിക്കാതിരിക്കുന്നതെന്തുകൊണ്ട്‌? വീണ്ടും ഉണ്ടാകുന്നതെന്തുകൊണ്ട്‌?

പ്രജ്ഞാപരാധോ വിഷമാസ്‌തഥാര്‍ത്ഥാ ഹേതുസ്‌തൃതീയഃ പരിണാമകാലഃ സര്‍വ്വമയാനാം ത്രിവിധാചശാന്തി- 39 ര്‍ജ്ഞാനാര്‍ത്ഥകാലാഃ സമായോഗയുക്താഃ ധര്‍മ്യാഃ ക്രിയാഹര്‍ഷനിമിത്തമുക്താ - 40 സ്‌തഥോന്യഥാ ശോകവശം നയന്തീ ശരീര സത്വപ്രവാസ്‌തുദോഷാ - സ്‌തയോമവൃത്യാ ന ഭവന്തിഭൂയഃ

ഉത്തരം- ഒന്നാമതായി പ്രജ്ഞാപരാധം, രണ്ടാമതായി അസാത്മ്യേന്ദ്രിയാര്‍ത്ഥ സംയോഗം, മൂന്നാമത്‌ കാലത്തിന്റെ പരിണാമം (കാലാര്‍ത്ഥ കര്‍മ്മങ്ങളുടെ ഹീനമിത്ഥ്യാതിയോഗം) ഈ മൂന്ന്‌ കാരണങ്ങളേക്കൊണ്ട്‌ രോഗങ്ങള്‍ ഉണ്ടാകുന്നു. ജ്ഞാനം, ഇന്ദ്രിയാര്‍ത്ഥം കാലം ഇവ മൂന്നിന്റേയും സമ്യന്യോഗം എല്ലാവിധ രോഗങ്ങളേയും ശമനത്തിഌം കാരണമാകുന്നു. ധര്‍മ്മപരമായ കര്‍മ്മങ്ങള്‍ സന്തോഷത്തിഌം അതിഌ വിപരീതമായ അതായത്‌ അധര്‍മ്മപരമായ കര്‍മ്മങ്ങള്‍ ദുഃഖത്തിഌം കാരണമാകുന്നു. ശാരീരികവും മാനസികവുമായ രോഗങ്ങള്‍ അവ രണ്ടും ഇല്ലാതായാല്‍ പിന്നെ ഉണ്ടാകുന്നതല്ല. (അതായത്‌ മോക്ഷത്തെ പ്രാപിച്ചാല്‍ പിന്നെ ശാരീരികവും മാനസികവുമായ രോഗങ്ങള്‍ ഉണ്ടാകുന്നതല്ലെന്നര്‍ത്ഥം)

രൂപസ്യ സത്വസ്യ ച സന്തതിര്‍ യാ നോക്തസ്‌തദാദിര്‍ ന ഹീ സോസ്‌തികശ്ചില്‍ 41 തയോരവൃത്തിഃ ക്രിയതേപരാഭ്യാം ധൃതിസ്‌മൃതിഭ്യാം പരയാധംയാച

ശരീരത്തിന്റേയും മനസ്സിന്റേയും സന്തതിയുടെ അതായത്‌ അനവിച്ഛിന്നമായ ധാരാ പ്രവാഹത്തിന്റെ ആദി പറയാന്‍ കഴിയുന്നതല്ല. കാരണം അത്‌ ഒരി ആദിയും ഇല്ലാതാകുന്നു. (സൃഷ്‌ടിയുടെ പ്രവാഹം അനാദിയാകുന്നു) ശരീരത്തിന്റേയും മനസ്സിന്റേയും നിവൃത്തി (നാശം) ശ്രഷ്‌ഠമായ ധൃതി (നിയമാത്മിക ബുദ്ധി) കൊണ്ടും ശ്രഷ്‌ഠമായ സ്‌മൃതികൊണ്ടും ശ്രഷ്‌ടമായ ബുദ്ധികൊണ്ടും ഉണ്ടാകേണ്ടതാകുന്നു. (ഉല്‍കൃഷ്‌ടമായധീധൃതി) സ്‌മൃതികളീലൂടെ ആത്മാവിനെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും വിടുവിക്കുന്നതാകുന്നു. അങ്ങിനെ വിട്ടാല്‍ പിന്നെ ജന മരണങ്ങളും ദുഃഖവും ഇല്ല.

സത്യാശ്രയേ വാ ദ്വിവിധേ യഥോക്തേ പൂര്‍വ്വംഗദഭ്യഃ പ്രതികര്‍മ്മനിത്യം 42 ജിതേന്ദ്രിയം നാഌചരന്തീരോഗം- സ്‌തല്‍ക്കാല യുക്തം യദിനാസ്‌തിദൈവം.

ശാരീരികവും മാനസികവുമായ രോഗങ്ങള്‍ ഉണ്ടാകുന്നതിന്‌ മുമ്പ്‌ പ്രതിക്രിയ (സ്വസ്ഥവൃത്തി) എപ്പോഴും ശീലിക്കുന്നവഌം ജിതേന്ദ്രിയഌം പൂര്‍വ്വജന്മകൃത കര്‍മ്മഫലജന്യമായ രോഗങ്ങളൊന്നുമില്ലെങ്കില്‍ ഒരിക്കലും രോഗം ഉണ്ടാകുന്നതല്ല.

ദൈവം പുരായല്‍ കൃതമുച്യതേ തല്‍ തല്‍ പൗരുഷം യല്‍ത്വിഹ കര്‍മ്മദൃഷ്‌ടം 43 പ്രവൃത്തിഹേതുര്‍വിഷമഃ സ ദൃഷ്‌ടോ നിവൃത്തിഹേതുസ്‌തു സമഃ സ ഏവം

പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മഫലം ഏതൊന്നാണോ അത്‌ ദൈവം എന്ന്‌ പറയുന്നു. ഈ ജന്മത്തില്‍ ചെയ്‌ത കര്‍മ്മഫലം ഏതാണോ അത്‌ പൗരുഷം എന്ന്‌ പറയുന്നു. ഈ പറഞ്ഞ രണ്ട്‌ കര്‍മ്മത്തിന്റേയും വിഷമം (അയോഗാതിയോഗ മിത്ഥ്യായോഗം) രോഗപ്രവൃത്തിക്ക്‌ കാരണമാകുന്നു. ഈ രണ്ട്‌ കര്‍മ്മത്തിന്റെയും സമയോഗമാകട്ടെ രോഗനിവൃത്തിക്കും കാരണമാകുന്നു.

ഹൈമന്തികം ദോഷചയം വസന്തേ പാവാഹയല്‍ ഗ്രഷ്‌മികമഭ്രകാലേ 44 ഘനാത്യയേ വാര്‍ഷികമാശു സമ്യക്‌ പ്രാപ്‌നോതിരോഗാനൃത്യജാന്നജാതു

രോഗം ഉണ്ടാകുന്നതിന്‌ മുമ്പ്‌ പ്രതികാരം ചെയ്യാഌള്ള ഉപായം - ഹേമന്തഋതുവില്‍ വര്‍ദ്ധിക്കുന്ന ദോഷത്തെ (കഫത്തെ) വസന്തഋതുവിലും ഗ്രീഷ്‌മഋതുവില്‍ വര്‍ദ്ധിക്കുന്ന ദോഷത്തെ (വായുവെ) വര്‍ഷഋതുവിലും വര്‍ഷഋതുവില്‍ വര്‍ദ്ധിക്കുന്ന ദോഷത്തെ (പിത്തത്തെ) ശരത്‌ഋതുവിലും ശോധന ചെയ്‌ത്‌ പുറത്തേക്ക്‌ കളഞ്ഞാല്‍ ഋതുജന്യമായ രോഗങ്ങള്‍ ഉണ്ടാകുന്നതല്ല. (ദോഷനിര്‍ഹരണക്രമം) ശരിയായ വിധത്തില്‍ സൂത്രസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്‌)

ന രോ ഹീതാഹാരവിഹാരസേവീ സമീക്ഷ്യകാരീ വിഷയേഷ്വസക്തഃ 45 ദാതാസമഃ സത്യപരഃ ക്ഷമാവാ- നാപ്‌തോപസേവീച ഭവത്യരോഗഃ

ഹിതമായ ആഹാരവിഹാരങ്ങളെ ശീലിക്കുന്നവഌം കാര്യാകാര്യങ്ങളും ഹിതാഹിതങ്ങളും നോക്കി പ്രവര്‍ത്തിക്കുന്നവഌം വിഷയത്തില്‍ ആസക്തിയില്ലാത്തവഌം ദാനശീലഌം സര്‍വ്വജീവികളിലും സമദൃഷ്‌ടിയുള്ളവഌം മനസാ-വാചാ-കര്‍മ്മണാ സത്യം പാലിക്കുന്നവഌം ക്ഷമാശീലഌം ഗുരു-വൃദ്ധ-സിദ്ധാതി ആപ്‌തന്മാരെ സേവിക്കുന്നവഌം രോഗമുണ്ടാകുന്നതല്ല.

മതിര്‍വചഃ കര്‍മ്മസുഖാഌബന്ധി സത്വം വിധേയം വിശദാ ച ബുദ്ധി 46 ജ്ഞാനം തപസ്‌തല്‍പതോ ച യോഗ യസ്യാസ്‌തിതം നാഌപതന്തിരോഗാഃ

ബുദ്ധിയും വാക്കും കര്‍മ്മവും സുഖാഌബന്ധത്തിന്‌ വിധേയമായിരിക്കുകയും മനസ്സ്‌ സ്വാധീനമായിരിക്കുകയും നിര്‍മ്മലമായ ബുദ്ധിയും തത്വജ്ഞാനവും തപസ്സും യോഗത്തില്‍ (മോക്ഷത്തില്‍) താല്‌പര്യവും ഏതൊരുവഌണ്ടോ അവനെ രോഗം ബാധിക്കുന്നതല്ല.

തത്രശ്ലോകാഃ ഇത്യാഗ്നിവേശസ്യ മഹാര്‍ത്ഥയുക്തം ഷഡ്‌ത്രിംശകം പ്രശ്‌നഗണം മഹര്‍ഷിഃ അതുല്യഗോത്രാ ഭഗവാന്‍ യഥാവ ന്നിര്‍ണ്ണിതലാന്‍ ജ്ഞാനവിവര്‍ദ്ധനാര്‍ത്ഥം

അറിവ്‌ വര്‍ദ്ധിക്കുവാന്‍ വളരെ പ്രയോജനപ്പെടുന്നതായ അഗ്നിവേശന്റെ 236 ചോദ്യങ്ങള്‍ക്ക്‌ ഈ അതുല്യഗോ ത്രീയാദ്ധ്യായത്തില്‍ ആത്രയ ഭഗവാന്‍ വിധിപ്രകാരം ഉത്തരം നിര്‍ണ്ണയിച്ചുകൊടുത്തു.

അദ്ധ്യായം -3 ഖുഡ്‌ഢീകാ ഗർഭാവക്രാന്തി ശാരീരം

രസജശ്ചായംഗര്‍ഭഃ ന ഹിരസാദൃതേമാതുഃ പ്രാണായാത്രാ പി സ്യാല്‍ കിം പുനര്‍ ഗര്‍ഭജന്മ മ ചൈവമസമ്യ ഗു പയുജ്യമാനാരസാ ഗര്‍ഭംനിര്‍വര്‍ത്തയന്തി, ന ച കേവലം സമ്യഗുപയോഗാദേവ രസാനാം ഗര്‍ഭനിര്‍വൃത്തിര്‍ ഭവതി സമുദായോപ്യത്ര കാരണഌച്യതേ. യാനി തു ലഖ്വസ്യ ഗര്‍ഭസ്യ രസജാനി യാനീചാസ്യ രസതഃ സംഭവതഃ സംഭ വന്തിതാന്യഌ വ്യാഖ്യാസ്യാമഃ തദ്യഥാ ശരീരസ്യാഭി നിര്‍ വൃത്തിരഭിവൃദ്ധിഃ പ്രാണാഌബന്ധ സ്‌തൃപ്‌തിം പു ഷ്‌ടിതല്‍സാഹാശ്ചേതി രസജാനി. 18

ഈ ഗര്‍ഭം രസജം കൂടിയാകുന്നു. കാരണം രസം കൂടാതെ മാതാവിന്‌ പ്രാണയാത്രപോലും ഉണ്ടാകുന്നതല്ല. പിന്നെയെങ്ങിനെയാണ്‌ ഗര്‍ഭം ഉണ്ടാകുന്നത്‌. യഥാവിധി ഉപയോഗിക്കാത്ത രസവും ഗര്‍ഭത്തെ ഉണ്ടാകുന്നതല്ല. രസങ്ങളുടെ ഉപയോഗം യഥാവിധിയായാല്‍ത്തന്നെ അത്‌ മാത്രമായി ഗര്‍ഭത്തെ ഉണ്ടാക്കുന്നതല്ല. എല്ലാം കൂടിച്ചേര്‍ന്നാല്‍ മാത്രമെ ഗര്‍ഭോല്‌പാദനത്തിന്‌ കാരണമായിത്തീരുകയുള്ളു. എന്നാല്‍ ഈ ഗര്‍ഭത്തിന്‌ രസജന്യമായി എന്തെല്ലാമാണുണ്ടാകുന്നതെന്ന്‌ വിവരിച്ചു തരാം. അത്‌ എപ്രകാരമെന്നാല്‍-ശരീരത്തെ ഉണ്ടാകുക, വര്‍ദ്ധിപ്പിക്കുക, ബലാഌബന്ധം, തൃപ്‌തി, പുഷ്‌ടി, ഉത്സാഹം ഇവ രസജന്യമാകുന്നു.

അസ്‌തി ഖല്വപി സത്വമൗപപാദുകം യജ്ജീവസ്‌പൃക്‌ ശരീരേണ അഭിസംബന്ധാതി, യസ്‌മിന്നപഗമന പുര സ്‌കൃതേ ശീലമസ്യ വ്യാപര്‍ത്തതേ, ഭക്തിര്‍ വിപര്യസ്യ തേ, സര്‍വ്വേന്ത്രിയാണ്യപരുച്യന്തേ, ബലം ഹീയതേ വ്യാ ധയ ആപ്യായ്യാന്ത, യസ്‌മാദ്ധീനഃ പ്രാണാന്‍ ജഹാതി, യദിന്ദ്രിയാണിമഭിഗ്രാഹകഞ്ച മന ഇത്യഭിധിയതേ, തല്‍ ത്രിവിധമാഖ്യായതേ ശുദ്ധം രാജസം താമസഞ്ചേതി, യേനാസ്യ ഖലു മനോ ഭൂയിഷ്‌ഠം തേന ദ്വിതീയായാമാ ജാതൗ സംപ്രയോഗോ ഭവതി. യദാ തു തേനൈവ ശുദ്‌ ധേന സംയുജ്യതേ തദാ ജാതേരതിക്രാന്തായാശ്ച സ്‌മ രതീ. സ്‌മാര്‍ത്തം ഹി ജ്ഞാനമാത്മാനസ്‌തസ്യൈവ മ നസോഌബന്ധാദഌവര്‍ത്ത്യത, യസ്യാഌവൃത്തിം പു രസ്‌കൃത്യ പുരുഷോ ജാതിസ്‌മര ഇത്യുച്യതേ ഇതി സത്വമുക്തം. 19

മനസ്സ്‌ നിശ്ചയമായും ജീവന്റെ ശരീരാന്തരഗമനത്തില്‍ ഒരുമിച്ചുതന്നെ ഉണ്ടാകുന്നതാണ്‌. മനസ്സില്‍ ഈ ജന്മത്തിലുണ്ടായിട്ടുള്ള ശീലം അടുത്ത ജന്മത്തിലും തുടരുന്നതായിരിക്കും. ദേഹാന്തരഗമനത്തിന്‌ തയ്യാറാകുമ്പോള്‍ മുമുക്ഷുവിന്റെ സൗഭാവം ഇതിന്‌ വിപരീതമായിരിക്കും. അല്ലാത്തവര്‍ക്ക്‌ മനസ്സ്‌ ഹീനമായാല്‍ ആഗ്രഹം വിപരീതമായിരിക്കും. ഇന്ദ്രിയങ്ങള്‍ തപിക്കും, ബലം ക്ഷമിക്കും, രോഗങ്ങള്‍ വര്‍ദ്ധിക്കും, പ്രാണനെതന്നെയും ത്യജിക്കുകയും ചെയ്യും. ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ ഗ്രഹിക്കുന്നതുകൊണ്ട്‌ അതിന്‌ മനസ്സ്‌ എന്ന്‌ പറയുന്നു. ആ മനസ്സ്‌ മൂന്നുവിധത്തിലാകുന്നു. 1. ശുദ്ധം (സാത്വീകം) 2. രാജസം, 3. താമസം, സത്വരജസ്‌തമോഗുണങ്ങളില്‍ ഏത്‌ ഗുണത്തിന്നാണോ ഈ ജന്മത്തില്‍ ആധിക്യം അതിന്നഌസരുച്ചായിരിക്കും. മനസ്സിന്റെ അടുത്ത ജന്മത്തിലെ അവസ്ഥ. കഴിഞ്ഞ ജന്മത്തില്‍ മനസ്സ്‌ സത്വഗുണ പ്രധാനമാണെങ്കില്‍ ഈ ജന്മത്തിലും സത്വഗുണപ്രധാനമായിരിക്കും. മനസ്സ്‌ സത്വഗുണയുക്തമാണെങ്കില്‍ കഴിഞ്ഞ ജന്മത്തിലുള്ളതെല്ലാം ഓര്‍മ്മയുണ്ടാകും. രജോഗുണവും തമാഗുണമാണെങ്കില്‍ കഴിഞ്ഞ ജന്മത്തിലേതൊന്നുംതന്നെ സ്‌മരണയില്‌ഡ ഉണ്ടാകുന്നതല്ല. എന്നാല്‍ കഴിഞ്ഞ ജന്മത്തിലെ ആത്മജ്ഞാനത്തോടുകൂടിയ മനസ്സിന്റെ സ്‌മരണതന്നെ ഈ ജന്മത്തിലും തുടരുന്നതായിരിക്കും. ഈ പൂര്‍വ്വജന്മസ്‌മരണയുള്ളവന്‍ എന്ന്‌ പറയുന്നു. സത്വഗുണം പറയപ്പെടുന്നതുപ്രകാരമാകുന്നു.

യാനി ഖല്വാസ്യ ഗര്‍ഭസ്യ സത്വജാനി യാനി ചാസ്യ സ ത്വതഃ സംഭവതഃ സംഭവന്തി താന്യഌവ്യഖ്യോസ്യാമഃ. ത ദ്‌ യഥാ-ഭക്തിഃ ശീലം ശൗചം ദ്വേഷഃ സ്‌മ-തിര്‍മോഹ സ്‌ത്യാഗോ മാല്‍സര്യം ശൗര്യം ഭയം ക്രാധസ്‌തന്ത്രാല്‍ സാഹസ്‌തൈക്ഷണ്യം മാര്‍ദ്ദവം ഗാംഭീര്യമനവസ്ഥിത ത്വ മിത്യേവമാടയശ്ചാന്യേതേ സത്വജാ വികാരായാഌ ത്തരകാലം സത്വഭേദ മധികൃത്യോപദേക്ഷ്യാമ ഇതി സത്വ ജാനി. നാനാവിധാനി തു ഖലു സത്വാനി താനി സര വ്വാണ്യേക പുരുഷേ ഭവന്തി ന ച ഭവന്ത്യേകകാലം ഏകന്തു പ്രായോഌവൃത്യാഹ. 20

ഈ ഗര്‍ഭത്തിന്‌ സത്വജമായി ജന്മനാതന്നെ എന്തെല്ലാമാണുണ്ടാകുന്നതെന്ന്‌ വിവരച്ചുതരാം. അത്‌ എപ്രകാരമെന്നാല്‍ - ഭക്തി (ഇച്ഛ) ശീലം (സ്വഭാവം) പവിത്രത, ദോഷം, സ്‌മൃതി, ത്യാഗം, മോഹം, മാത്സര്യം, ശൗര്യം, ഭയം, ക്രാധം, തന്ദ്രാ (മടി), ഉത്സാഹം, തീവ്രസ്വഭാവം, മൃദുസ്വഭാവം, ഗാംഭീര്യം, ചഞ്ചലത ഇവയും ഇതുപോലെയുള്ള ആറ്‌ ഭാവങ്ങളും സത്വജന്യവികാരങ്ങളാകുന്നു. മനസ്സിന്റെ മറ്റു ഭേദങ്ങളെ സംബന്ധിച്ച്‌ അടുത്ത അദ്ധ്യായത്തില്‍ വിവരിച്ചുതരാം. ഇവയെല്ലാമാണ്‌ ഗര്‍ഭത്തിന്‌ സത്വജന്യമായുണ്ടാകുന്നത്‌. മനസ്സ്‌ നാനാവി ധത്തിലാകുന്നു. അവയെല്ലാം ഒരു പുരുഷനില്‍ ഉണ്ടാകുന്നു. പക്ഷെ ഒരേ കാലത്തുണ്ടാകുന്നതല്ല. ഒന്നുമാത്രം തുടരുന്നതായിരിക്കും. സത്വരജസ്‌തമോഗുണങ്ങള്‍ ഒരു പുരുഷനില്‍തന്നെയുള്ളതാണെങ്കിലും ഈ മൂന്നുഗുണങ്ങളും ഒരേ അവസരത്തില്‍ തുയര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്നതല്ല. ഒരാള്‍ സത്വഗുണപ്രധാനായും രജസ്‌തമോ ഗുണങ്ങള്‍ കുറഞ്ഞവനായും തുടരുന്നതായികണ്ടാല്‍ അവന്‍ സാത്വീകന്‍ എന്ന്‌ പറയുന്നു. ഇതുപോലെതന്നെ മറ്റ്‌ രണ്ട്‌ ഗുണങ്ങളും എന്നാല്‍ ഈ മൂന്ന്‌ ഗുണങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മനോവൃത്തി ഒരേ അവസരത്തില്‍ ഒരാള്‍ക്ക്‌ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്നതല്ല.

ഏവമയം നാനാവിധാനാമേഷാം ഗര്‍ഭകാരണം ഭാവാനാം സ മുദായാദഭി നിര്‍വ്വര്‍ത്തതേ ഗര്‍ഭഃ യഥാ കൂടാഗാരം നാ നാദ്രവ്യസമുദായാല്‍, യഥാ വാ രഥോ നാനാ രഥാംഗ സ മുദായാല്‍. തസ്‌മാദേതദവോചാമ-മാതൃജശ്ചായം ഗര്‍ ഭഃ പുതൃജശ്ചാത്മജശ്ച സാത്മ്യജശ്ച രസജശ്ചാ സ്‌തി ച സത്വമൗപപാദുക മിതീതിഹോവാച ഭഗവാ നാത്രയഃ. 21

ഇപ്രകാരം ഈ ഗര്‍ഭം നാനാവിധത്തിലുള്ള ഈ ഗര്‍ഭോല്‌പാദക ഭാവങ്ങളെല്ലാംകൂടി ചേര്‍ന്നുണ്ടാകുന്നതാകുന്നു. എ പ്രകാരം കൂടാഗാരം (ടെന്റ്‌) ഉണ്ടാകേണ്ടുന്ന സാധനങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഒരു ടെന്റുണ്ടാകുന്നുവോ അതുപോലെയും ഒരു രഥമുണ്ടാക്കേണ്ടുന്ന സാധനങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഒരു രഥമുണ്ടാകുന്നുവോ അതുപോലെയും ഗര്‍ഭമുണ്ടാകേണ്ടതെല്ലാം കൂടിച്ചേര്‍ന്നാല്‍ ഗര്‍ഭം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഇത്‌ ഉറപ്പിച്ചു പറയുന്നു ഈ ഗര്‍ഭം മാതൃജവും പിതൃജവും എല്ലാം കൂടിയുള്ളതാണെന്ന്‌ ആത്രയ ഭഗവാന്‍ പറഞ്ഞു.

ഭരദ്വാജ ഉവാച യദ്യയം നാനാവിധാനാമേഷാം ഗര്‍ഭകാര ണമേവ ഭാവാനാം സമുദായാദഭി നിര്‍വ്വര്‍ത്തന്തേ ഗര്‍ഭഃ കഥമയം സന്ധീയതേ? യദി ചാപി സന്ധീയതേ, കസ്‌ മാല്‍ സമൂദായ പ്രഭവഃ സന്‍ ഗര്‍ഭോ മഌഷ്യ വിഗ്രഹേ ണ ജായതേ? മഌഷ്യശ്ച മഌഷ്യപ്രഭാവ ഉച്യതേ. ത ത്ര ചേദിഷ്‌ടമേതദ്‌ യസ്‌മാന്മഌമഷ്യോ മഌഷ്യപ്രഭവ തസ്‌മാദേവ മഌഷ്യവിഗ്രഹേണ ജായതേ. യഥാ ഗൗര്‍ ഗോ പ്രഭവഃ യഥാചാശ്വോശ്വപ്രഭവ ഇത്യേവം യദുക്‌ തതമഗ്ര സമുദായാത്മക ഇതി തദയുക്തം യദി ച മ ന്‌ഷ്യൃപഭവഃ കസ്‌മാജ്ജടാന്ധകുബ്‌ജകുബ്രൂ മൂകമന്‍ മിനവാമന വ്യംഗോന്മത്ത കുഷ്‌ഠകിലാസിഭ്യോ ജാതാഃ പിതൃസദൃശരൂപാ ന ഭവന്തി? അഥാത്രാപി ബുദ്ധി രേവം സ്യാല്‍ സ്വേ നൈവായമാത്മാ ചക്ഷുഷാ രൂപാ ണിവേത്തി, ശ്രാത്രണ ശബ്‌ദാന്‍, ഘ്രാണേന ഗന്ധാ ന്‍ രസന്ന രസാന്‍, സ്‌പര്‍ശനേ സ്‌പര്‍ശാന്‍ ബുദ്‌ ധ്യാ ബോദ്ധവ്യമിത്യാന ഹേതുവാ ജഡാദിഭ്യോ ജാതാ പിതൃസദൃശാ ഭവന്തി അത്രാപി പ്രതിജ്ഞാഹാനിദോ ഷഃ സ്യാന്‍ ഏവമുക്തേഹ്യാത്മാ സല്‍സ്വിന്ദ്രിയേഷു ജ്ഞഃ സ്യാല്‍ അസ്സന്‍സ്വജ്ഞഃ, യത്ര ചൈതദുഭയം സം ഭവതി ജ്ഞത്വമജ്ഞത്വഞ്ച സ വികാരപ്രകൃതികശ്ചാ ത്മാ നിര്‍വ്വികാരശ്ച. യദി ച ദര്‍ശനാദിഭിരാത്മാ വി ഷയാന്‍ വേത്തി, നിരിന്ദ്രിയോ ദര്‍ശനാദി വിരഹാദജ്ഞ സ്യാല്‍ അജഞ്‌ത്വാദി കാരണ മകാരണത്വാച്ചാനാത്മേതി വാഗ്വസ്‌തുമാത്രാമത ദ്വവചനമനര്‍ത്ഥകം സ്യാജിതി ഹോവാച ഭരദ്വാജഃ 22

ഭരദ്വാജന്‍ പറഞ്ഞു - ഗര്‍ഭം മാതാപിതാദി നാനാവിധ ഗര്‍ഭോല്‌പാദക ഭാവങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതാണെങ്കില്‍ ഇതെല്ലാം എങ്ങിനെയാണ്‌ കൂടിച്ചേരുന്നത്‌? കൂടിച്ചേര്‍ന്നുണ്ടാകുന്നതാണെങ്കിലും എങ്ങിനെയാണ്‌ ഇതെല്ലാം കൂടിച്ചേര്‍ന്നു ഗര്‍ഭമായിത്തീരുമ്പോള്‍ മഌഷ്യ ശരീരമായിത്തീരുന്നത്‌. മഌഷ്യന്‍ മഌഷ്യനില്‍ നിന്നുണ്ടാകുന്നതുകൊണ്ട്‌ തന്നെയാണ്‌ മഌഷ്യരൂപമായിത്തീരുന്നത്‌ എന്ന്‌ പറയുന്നത്‌ താങ്കള്‍ക്കിഷ്‌ടമാണെങ്കില്‍ പശുവില്‍ നിന്ന്‌ പശുവുണ്ടാകുന്നു. കുതിരയില്‍ നിന്ന്‌ കുതിരയുണ്ടാകുന്നു അങ്ങിനെ എല്ലാം ഉണ്ടാകുന്നു എന്ന്‌ പറയേണ്ടിവരും. അപ്പോള്‍ മാതാവ്‌, പിതാവ്‌ മുതലായ ആറ്‌ ഗര്‍ഭോല്‌പാദക ഭാവങ്ങള്‍ കൂടിച്ചേര്‍ന്നാണ്‌ ഗര്‍ഭം ഉണ്ടാകുന്നത്‌ എന്ന്‌ മുമ്പ്‌ പറഞ്ഞത്‌ ശരിയല്ല. മഌഷ്യന്‍ മഌഷ്യനില്‍ നിന്ന്‌ ജനിക്കുന്നു എന്നാണെങ്കില്‍ എന്തുകൊണ്ട്‌ ജഡനായും അന്ധനായും കൂനായും മൂകനായും ഏറ്റവും ചെറിയവനായും വിക്കുള്ളവനായും വ്യംഗമുള്ളവനായും ഉന്മാദമുള്ളവനായും കുഷ്‌ഠമുള്ളവനായും ശ്വിത്രമുള്ളവനായും ജനിക്കുന്നു? പിതൃസദൃശരൂപം എന്തുകൊണ്ടുണ്ടാകുന്നില്ല? (അതായത്‌ നല്ലവരായ മാതാപിതാക്കന്മാര്‍ക്ക്‌ നല്ല സന്താനങ്ങളും ഉണ്ടായിരിക്കാണുന്നു എന്നര്‍ത്ഥം.). എന്നാല്‍ ഇതിന്‌ താങ്കള്‍ ഇങ്ങിനെ ഒരു സമാധാനം പറയുമായിരിക്കും. ആത്മാവ്‌ തന്റെ സ്വന്തം കണ്ണുകൊണ്ട്‌ രൂപങ്ങളെ കാണുന്നു. കാതുകൊണ്ട്‌ ശബ്‌ദങ്ങളെ കേള്‍ക്കുന്നു, മൂക്ക്‌ കൊണ്ട്‌ ഗന്ധങ്ങളെ അറിയുന്നു, നാവ്‌ കൊണ്ട്‌ സ്‌പര്‍ശങ്ങളെ അറിയുന്നു, ബുദ്ധികൊണ്ട്‌ വിഷയങ്ങളെ അറിയുന്നു എന്ന്‌, ഈ കാരണം കൊണ്ട്‌ ജഡാന്ധാദികളായുണ്ടാകുന്ന സന്താനങ്ങള്‍ പിതൃസദൃശമായിത്തീരുന്നില്ല എന്നാണെങ്കില്‍ ഇവിടെ പ്രതിജ്ഞാഹാനി ദോഷമുണ്ടാകുന്നു. കാരണം മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. ആത്മാവ്‌ ബ്രഹ്മമാണ്‌, നിര്‍വ്വികാരനാണ്‌, കാരണമാണ്‌ എന്നൊക്കെ. (അപ്പോള്‍ ആത്മാവ്‌ കാണുന്നു കേള്‍ക്കുന്നു എന്നൊക്കെ പറയുമ്പോള്‍ മുമ്പ്‌ പറഞ്ഞതിന്‌ വിപരീതമായിത്തീരുന്നു എന്നര്‍ത്ഥം). കൂടാതെ ആത്മാവ്‌ ഇന്ദ്രിയങ്ങളോട്‌ ചേരുമ്പോള്‍ ജ്ഞാനിയും ഇന്ദ്രിയങ്ങളോട്‌ ചേരാതിരുന്നാല്‍ അജ്ഞാനിയും ആണെന്ന്‌ വരുന്നു. അപ്പോള്‍ ആത്മാവ്‌ ജ്ഞാനിയും അജ്ഞാനിയും രണ്ടും ആയിത്തീരുന്നു. ആത്മാവ്‌ വികാരവാനാണെന്ന്‌ വന്നാല്‍ അത്‌ പ്രതിജ്ഞാഹാനിയാകുന്നു. ദര്‍ശനാദികളാല്‍ ആത്മാവ്‌ വിഷയങ്ങളെ അറിയുന്നു എന്നാണെങ്കില്‍ നിരിന്ദ്രിയനായ ആത്മാവ്‌ ചക്ഷുരാദി ഇന്ദ്രിയങ്ങളില്ലെങ്കില്‍ അജ്ഞനാകുന്നു എന്ന്‌ വരുന്നു. അജ്ഞത്വത്തില്‍ നിന്ന്‌ കാരണം ഉണ്ടാകുന്നതല്ല. കാരണം ഇല്ലെങ്കില്‍ ആത്മാവിനെ അറിയേണ്ടുന്ന ആവശ്യവുമില്ല. അതുകൊണ്ട്‌ ഈ പറഞ്ഞതെല്ലാം നിരര്‍ത്ഥകങ്ങളായ വാക്കുകളാകുന്നു എന്ന്‌ കുമാരശിര ഭരദ്വാജന്‍ പറഞ്ഞു.

ആത്രയ ഉവാച പുരസ്‌താദേതല്‍ പ്രതിജ്ഞാതം സ ത്വേം ജിവസ്‌പൃക്‌ ശരീരേണ അഭിസംബന്ധനാതീതി. യസ്‌മാല്‍ തു സമദുായ പ്രഭവഃ സന്‍ ന ഗര്‍ഭോ മഌഷ്യ വിഗ്രഹേണ ജായതേ മഌഷ്യോ മഌഷ്യ പ്രഭവ ഇത്യു ച്യതേ തദ്‌വക്ഷ്യാമഃ 23

ആത്രയന്‍ പറഞ്ഞു - ഞാന്‍ മുമ്പ്‌ ഈ പ്രതിജ്ഞ ചെയ്‌തിട്ടുണ്ട്‌. മനസ്സ്‌ ആത്മാവുമായി ബന്ധപ്പെടുന്നതുകൊണ്ടാണ്‌ ശരീരവുമായു ബന്ധമുണ്ടാകുന്നത്‌ എന്ന്‌. എന്നാല്‍ എന്തുകൊണ്ടാണ്‌ ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ഗര്‍ഭം മഌഷ്യരൂപമായിത്തീരുന്നത്‌ മഌഷ്യനില്‍ നിന്ന്‌ മഌഷ്യന്‍ ഉണ്ടാകുന്നത്‌ എന്നൊക്കെ പറഞ്ഞല്ലൊ അത്‌ വിവരിച്ചുതരാം.

ഭൂതാനാം ചതുര്‍വ്വിധാ യോനിര്‍ഭവതി ജരായാണ്‌ഡസ്വേ ദോദ്‌ഭിഃ താസാം ഖലു ചതസൃണാമപി യോനീനാമേ കൈകാ യോനിരപരിസംഖ്യേയ ഭൈദാ ഭവതി ഭൂതാനാമാ കൃതി വിശേഷാപരിസംഖ്യേയത്വാല്‍. തത്ര ജരായുജാ നാ മണ്‌ഡജാനാം പ്രാണിനാമേതേ ഗര്‍ഭകരഭാവാ യാം യാം യോനിമാപദ്യതേ തസ്യാ തസ്യാം യോനൗ തഥാ ത ഥാ രൂപാ ഭവന്തി. തദ്‌ യഥാ കനകരജത താമ്രത്രപുസീ സ്യാന്യാസിച്യമാനാനി വൈ തേഷു മധൂച്ഛിഷ്‌ടബിം ബേഷു താനി യദാ മഌഷ്യ ബിംബമാപദ്യന്തേ തദാ മ ഌഷ്യവിഗ്രഹേണ ജായന്തേ. തസ്‌മാല്‍ സമാദായ പ്രഭവ സന്‍ സ ഗര്‍ഭോ മഌഷ്യവിഗ്രഹേണ ജായതേ മഌഷ്യോ മഌഷ്യപ്രഭവ ഇത്യുച്യതേ തദ്‌ യോനിത്വാല്‍. 24

ജീവികള്‍ക്ക്‌ നാല്‌ ഉല്‌പത്തിസ്ഥാനങ്ങളുണ്ട്‌. 1. ജരായു. 2. അണ്‌ഡം 3. സ്വേദം 4. ഉദ്‌ഭിദം (ജരായുവില്‍ നിന്നുണ്ടാകുന്നത്‌ ജരായുജം മഌഷ്യ മൃഗാദികള്‍, അണ്‌ഡത്തില്‍നിന്നുണ്ടാകുന്നത്‌ അണ്‌ഡജം, പക്ഷിസര്‍പ്പാദികള്‍, സ്വേദത്തില്‍നിന്നുണ്ടാകുന്നത്‌ സ്വേദജം പേന്‍, കൃമി മുതലായവ ഭൂമിയില്‍നിന്നുണ്ടാകുന്നത്‌ ഉദ്‌ഭിജ്ജം അട്ട, ഇ ന്ദ്രഗോപപ്പുഴ മുതലായവ) ഇപ്രകാരം ഉത്ഭവം നാലാണെങ്കിലും ഓരോ യോനിയിലും സംഖ്യയില്ലാത്തത്ര ഭേദങ്ങളുണ്ട്‌. കാരണം ജീവികളുടെ ആകൃതിവിശേഷം സംഖ്യയില്ലാത്തത്രയാകുന്നു. അതില്‍ ജരായുജവും അണ്‌ഡജവുമായ ജീവികളുടെ ഈ ഗര്‍ഭോല്‍പാദകരമായ ശുക്രശോണിത ആത്മാദി ആറ്‌ ഭാവങ്ങള്‍ ഏതേത്‌ യോനിയില്‍ പ്രാപിക്കുന്നുവോ അതാത്‌ യോനിയില്‍ അതാത്‌ വിധത്തിലുള്ള രൂപമായിത്തീരുന്നു. അത്‌ അ പ്രകാരമെന്നാല്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌, ഓട്‌, ഈയ്യം ഇവ ഉരുക്കിയാല്‍ മെഴുകൊണ്ടുണ്ടാക്കിയ ഏത്‌ വി ഗ്രഹത്തില്‍ ഒഴിക്കുന്നുവോ ആ വിഗ്രഹത്തിന്റെ ആകൃതിയായിത്തീരുന്നു. ആ ഉരുക്കിയ സ്വര്‍ണ്ണാദികള്‍ എപ്പോള്‍ മെഴു കൊണ്ടുണ്ടാക്കിയ മഌഷ്യനില്‍ വിഗ്രഹത്തില്‍ ഒഴിക്കുന്നുവോ അപ്പോള്‍ മഌഷ്യവിഗ്രഹമായിത്തീരുന്നു. അതുകൊണ്ട്‌ ഗര്‍ഭാല്‍പാദക ഭാവങ്ങളെല്ലാം മഌഷ്യയോനിയില്‍ വെച്ചു കൂടിച്ചേരുമ്പോള്‍ ആ ഗര്‍ഭം മഌഷ്യരൂപമായിത്തീരുന്നു അങ്ങിനെ മഌഷ്യന്‍ മഌഷ്യനില്‍നിന്നുണ്ടാകുന്നു എന്ന്‌ പറയുന്നു. കാരണം അതിന്റെ ഉത്ഭവസ്ഥാനം അതാകുന്നു. അതായത്‌ കാരണത്തിന്നഌരൂപമായ കാര്യം ഉണ്ടാകുന്നു എന്നര്‍ത്ഥം. 

യച്ചോക്തം യദി ച മഌഷ്യോ മഌഷ്യ പ്രഭവഃ കസ്‌മാ ന്ന ജഡാദിഭ്യോ ജാതാഃ പിതൃസദൃശരൂപാ ഭവന്തീതി. തത്രാച്യതേ യസ്യ ഹ്യംഗവേയവസ്യ ബീജേ ബീജാഭഗ ഉ തപ്‌തോ ഭവതി, തസ്യ തസ്യാംഗാവയവസ്യ വികൃതിരുപ ജായതേ, നോപജായതേ ചാഌപതാപാല്‍ തസ്‌മാദുപഭ യോരുപപത്തിരിതി. അത്ര സര്‍വ്വസ്യ ചാത്മജാനീന്ദ്രി യാണി തേഷാം ഭാവാഭാവ ഹേതുര്‍ ദൈവം, തസ്‌മാണൈ കാന്തതോ ജഡാദിഭ്യോ ജാതാഃ പിതൃസദൃശരൂപാ ഭവന്തി. 24

മഌഷ്യന്‍ മഌഷ്യനില്‍ നിന്നുണ്ടാകുന്നു എന്നാണെങ്കില്‍ എന്തുകൊണ്ട്‌ ജഡാദികളില്‍നിന്നുണ്ടാകുന്ന മഌഷ്യന്‍ പിതൃസദൃശമായിത്തീരുന്നില്ല എന്ന്‌ ചോദിച്ചേക്കും. അതിഌത്തരം പറയുന്നു. ശുക്രശോണിതരൂപമായ ബീജത്തില്‍ ഏതേത്‌ അവയവത്തിന്റെ ഭാഗങ്ങള്‍ ദൂഷിതമായിത്തീരുന്നുവോ അതാതവയവങ്ങള്‍ വികൃതമായിത്തീരുന്നു. ബീജാവയവങ്ങള്‍ ദുഷിക്കപ്പെടുന്നില്ലെങ്കില്‍ ഗര്‍ഭത്തിന്റെ അവയവവും ദുഷിക്കപ്പെടുന്നതല്ല. അതുകൊണ്ട്‌ അവയവം വികൃതമാകാഌം വികൃതമല്ലാതാകാഌം ജഡം കാരണമായിത്തീരുന്നതല്ല. ഇന്ദ്രിയങ്ങളെല്ലാം ആത്മജന്യമാകുന്നു. അവ ഉണ്ടാകാഌം ഇല്ലാതാകാഌം കാരണം ദൈവാധീനമാകുന്നു. അതുകൊണ്ട്‌ ഉറപ്പിച്ചു പറയുന്നു. ജഡാദികളില്‍ നിന്നുണ്ടാകുന്നു എന്നതുകൊണ്ട്‌ പിതൃസദൃശമായിത്തീരുന്നതല്ല. മാതാപിതാക്കന്മാര്‍ അംഗവൈകല്യമുള്ളവരാണെങ്കില്‍ അംഗവൈകല്യമുള്ള സന്താനങ്ങള്‍ ഉണ്ടാകുന്നതല്ല. രൂപസാദൃശ്യം ഉണ്ടാകുന്നതാണ്‌. മാതാപിതാക്കന്മാര്‍ കുഷ്‌ഠാദിരോഗമുള്ളവരാണെങ്കില്‍ സന്താനങ്ങളും കുഷ്‌ഠാദി രോഗമുള്ളവരാകുന്നതല്ല. എന്നാല്‍ കുഷ്‌ഠാദിരോഗങ്ങള്‍ ബീജത്തെ ബാധിച്ചു ബീജദോഷം ഉണ്ടാകുകയാണെങ്കില്‍ സന്താനത്തിഌം കുഷ്‌ഠാദി രോഗങ്ങള്‍ ഉണ്ടാകുന്നതാണ്‌. ഇന്ദ്രിയങ്ങള്‍ ആത്മജന്യമാണ്‌ അതുകൊണ്ട്‌ അന്ധന്‌ അന്ധ സന്താമം ഉണ്ടാകുന്നതല്ല. അഥവാ അങ്ങിനെ ഉണ്ടാകുകയാണെങ്കില്‍ അത്‌ അവന്റെ പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മഫലം കൊണ്ടുണ്ടാകുന്നതാണ്‌. അല്ലാതെ മാതാപിതാക്കന്മാരുടെ ദോഷംകൊണ്ടുണ്ടാകുന്നതല്ല. എവിടെയെങ്കിലും അങ്ങിനെ അന്ധന്‌ അന്ധസന്താനം ഉണ്ടായിക്കാണുന്നുണ്ടെങ്കില്‍ അത്‌ കാകതാളീന്യാം പോലെയാണെന്നുകൂടി പറയാം.

ന ചാത്മ സല്‍സ്വിന്ദ്രീയേഷു ജ്ഞോസല്‍സു വാ ഭ വത്യജ്ഞഃ നഹ്യസത്വഃ കദാചിദാത്മാ. സത്വവിശേ ഷാച്ചോപലഭ്യതേ ജ്ഞാനവിശേഷ ഇതി 25

ആത്മാവ്‌ ഇന്ദ്രിയങ്ങളോട്‌ ചേരുമ്പോള്‍ ജ്ഞാനവാഌം ഇന്ദ്രിയങ്ങളോട്‌ ചേരാതിരിക്കുമ്പോള്‍ അജ്ഞഌം ആകുന്നതല്ല. എന്നാല്‍ ആത്മാവ്‌ ഒരിക്കലും മനോഹരഹിതനായിരിക്കുന്നതുമല്ല. മനോവിശേഷണത്തില്‍ നിന്നാണ്‌ ജ്ഞാനവിശേഷം ഉണ്ടാകുന്നത്‌. (അതായത്‌ ആത്മാവിന്‌ ഇന്ദ്രിയങ്ങളുമായി നേരില്‍ ബന്ധമൊന്നും ഇല്ല. ഇന്ദ്രിയങ്ങളുമായി ബന്ധമുള്ളത്‌ മനസ്സിനാണ്‌. മനസ്സ്‌ മോക്ഷപര്യന്തം ആത്മാവോട്‌ ചേര്‍ന്നുനില്‍ക്കുന്നതാണ്‌. ആത്മാവ്‌ എപ്പോഴും ജ്ഞാനവാനാണ്‌.)

ഭവന്തിചാത്ര ന കര്‍ത്തുരിന്ദ്രിയാ ഭാവാസ്‌ കാര്യജ്ഞാനം പ്രവര്‍ത്തതേ യൈഃ ക്രിയാ വര്‍ത്തതേ യാതു സാ വിനാ തൈര്‍ ന വര്‍ത്തതേ ജാനന്നപി മൃദോഭാവാല്‍ കുംഭകൃന്ന പ്രവര്‍ത്തതേ 27

ഇന്ദ്രിയമില്ലാതായാല്‍ കര്‍ത്താവിന്‌ കാര്യപ്രവര്‍ത്തി ജനകമായ ബാഹ്യവിഷയജ്ഞാനം ഉണ്ടാകുന്നതല്ല. കര്‍ത്താവിന്‌ കരണത്തെകൂടാതെ ഒന്നും ചെയ്യാന്‍ കഴിയുന്നതല്ല. കുംഭകാരന്‌ പാത്രമുണ്ടാക്കാനറിയുമെങ്കിലും മണ്ണില്ലെങ്കില്‍ പാ ത്രമുണ്ടാക്കാന്‍ കഴിയുന്നതല്ല. മണ്ണില്ലാത്തതുകൊണ്ട്‌ കുംഭകാരന്‍ പാത്രമുണ്ടാക്കാതിരുന്നാല്‍ അവന്‌ പാത്രമുണ്ടാക്കാന്‍ അറിഞ്ഞുകൂടെന്ന്‌ പറഞ്ഞുകൂട. അതുപോലെ ഇന്ദ്രിയങ്ങളുടെ അഭാവം കൊണ്ട്‌ ബാഹ്യവിഷയജ്ഞാനം ഇല്ലാതിരുന്നാല്‍ ആത്മാവ്‌ അജ്ഞനാണെന്ന്‌ പറഞ്ഞുകൂടാത്തതാണ്‌.

ശൃണുയാ വേദമദ്ധ്യാത്മ മാത്മജ്ഞാന ബലം മഹല്‍ ഇന്ദ്രിയാണി ച സംക്ഷിപ്യ മനഃ സംഗൃഹ്യ ചഞ്ചലം പ്രവിശ്യാദ്ധ്യാത്മമാത്മജ്ഞഃ സ്വേജ്ഞാനേ പര്യവസ്ഥീതഃ 28 സര്‍വ്വത്ര വിഹിതജ്ഞാനഃ സര്‍വ്വ ഭാവാല്‍ പരീക്ഷതേ 29

ഈ അദ്ധ്യാത്മ സംബന്ധമായ വിഷയത്തെ കേട്ടുകൊള്‍ക. ആത്മജ്ഞാനബലം മഹത്താകുന്നു. ഇന്ദ്രിയങ്ങളെ ബാഹ്യവിഷയങ്ങളില്‍ നിന്ന്‌ പിന്‍വലിക്കുകയും ചഞ്ചലമായ മനസ്സിനെ പുടിച്ചുനിര്‍ത്തുകയും അദ്ധ്യാത്മ തത്വത്തില്‍ പ്രവേശിക്കുകയും ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനിക്ക്‌ അറിയാന്‍ കഴിയാത്തതൊന്നുംതന്നെയില്ല. അവന്‌ സര്‍വ്വചരാചരങ്ങളുടെ ഭാവങ്ങളേയും അറിയാന്‍ കഴിയുന്നതാകുന്നു. ആത്മജ്ഞാനിക്ക്‌ എല്ലാം പ്രത്യക്ഷമായിരിക്കുമെന്നര്‍ത്ഥം. അതുകൊണ്ട്‌ ആത്മാവ്‌ ജ്ഞാനമാകുന്നു.

ഗൃഹ്‌ണിഷ്വ വേദമപരം ഭരദ്വാജ വിനിര്‍ണ്ണയം നിവൃത്തേന്ദ്രിയവാക്‌ചേഷ്‌ടഃ സുപ്‌തഋ സ്വപ്‌ന ഗതോ യദാ 30 വിഷയാന്‍ സുഖദുഃഖേ ചവേത്തി നാജ്ഞോപ്യതഃസ്‌മൃതഃ

അല്ലയോ ഭരദ്വാജ മറ്റൊരു നിശ്ചയത്തെക്കൂടി നീ മനസ്സിലാക്കിക്കൊള്‍ക! ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേമ്‌ദ്രിയങ്ങളും ഒന്നും പ3വര്‍ത്തിക്കാതെ ഉറങ്ങുന്നവന്‍ സ്വപ്‌നത്തില്‍ സുഖദുഃഖങ്ങളായ വിഷയങ്ങളെ അറിയുന്നു. അതുകൊണ്ടും ആത്മാവ്‌ അജ്ഞനല്ലെന്നറിയണം.

നാത്മാ ജ്ഞാനാദൃതേ ചൈകോ ജ്ഞാതും കിഞ്ചില്‍ പ്രവര്‍ത്തതേ ന ഹ്യേകോ വര്‍ത്തതേ ഭാവോ വര്‍ത്തതേ നാപ്യഹേതുകഃ 32

ഏകമായിരിക്കുന്ന ആത്മജ്ഞാനത്തെ കൂടാതെ ഇന്ദ്രിയാദികളിലൂടെയുള്ള ഒരു വിഷയജ്ഞാനവും പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ ഭാവം അതായത്‌ ഉല്‌പത്തിധര്‍മ്മ വസ്‌തു ഏകമായും പ്രവര്‍ത്തിക്കുന്നതല്ല. ഉല്‌പത്തിധര്‍മ്മ പദാര്‍ത്ഥത്തിന്‌ ഉല്‌പത്തിയില്‍ കര്‍ത്താവും കാരണവും ആവശ്യമാണ്‌. നിത്യമായ ആത്മാവിന്‌ കര്‍ത്താവിന്റേയും കരണത്തിന്റേയും ആവശ്യമില്ല. എന്നാല്‍ ബാഹ്യവിഷയ ജ്ഞാനത്തിന്‌ വേണ്ടി കര്‍ത്താവും കാരണവും ആത്മാവും കരണം ഇന്ദിയാദികളുമാകുന്നു.

തസ്‌മാല്‍ജ്ഞഃ പ്രകൃതിശ്ചാത്മാ ദ്രഷ്‌ടാ കാരണമേവ ച സര്‍വ്വമേതദേ ഭരദ്വാജ നിര്‍ണ്ണീതം ജബിസംശയം 33

ഉപസംഹരിക്കുന്നു - അതുകൊണ്ട്‌ ആത്മാവ്‌ ജ്ഞാനവാഌം നിര്‍വ്വികാരഌം ദ്രഷ്‌ടാവും കാരണവും ആകുന്നു. അല്ലയോ ഭരദ്വാജ! ഈ പറഞ്ഞതെല്ലാം നിശ്ചയമാകുന്നു. സംശയത്തെ ഉപേക്ഷിക്കുക.

ഹേതുര്‍ഗര്‍ഭസ്യ നിര്‍വൃത്തൗ വൃദ്ധൗ ജന്‍മനി ചൈവ യഃ പുനര്‍വ്വസുമതിര്‍യാ ച ഭരദ്വാജമതീശ്ച യാ പ്രതിജ്ഞാ പ്രതിഷേധശ്ച വിശദശ്ചാത്‌ന നിര്‍ണ്ണയഃ ഗര്‍ഭാവക്രാന്തിമുദ്ദിശ്യ ഖുണ്‌ഡീകാം സംപ്രകാശിതം 34

ഗര്‍ഭത്തിന്റെ ഉല്‍പത്തി, വൃദ്ധി, ജന്മകാരണം, പുനര്‍വ്വസുമതം, ഭരദ്വാജമതം, പ്രതിജ്ഞ, പ്രതിഷേധം, സ്‌പഷ്‌ടമായ ആത്മനിര്‍ണ്ണയം എന്നിവയെല്ലാം ഈ ഖുഡ്ഡീകാ (സ്വല്‍പ) ഗര്‍ഭാവക്രാന്തി ശാരീരം എന്ന അദ്ധ്യായത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.

അദ്ധ്യായം - 4 

മഹതീ ഗർഭാവക്രാന്തി ശാരീരം അഥാതഃ മഹതീ ഗര്‍ഭാവക്രാന്തി ശാരീരം വ്യാഖ്യാസ്യാമഃ 1 ഇതിഹസ്‌മാഹ ഭഗവാനാത്രയഃ.

ഇനി മഹതീ ഗര്‍ഭാവക്രാന്തി ശാരീരം എന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതു പ്രകാരം അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നു.

യതശ്ച ഗര്‍ഭഃ സംഭവതി യസ്‌മിംശ്ച ഗര്‍ഭസംജ്ഞാ യദ്വികാരശ്ച ഗര്‍ഭോ യയാ ചുഌപൂര്‍വ്വ്യാഭി നിര്‍വ്വര്‍ ത്തതേ കുക്ഷൗ യശ്ചാസ്യ വൃദ്ധിഹേതുര്‍യതശ്ച അ 2 സ്യാ ജന്മ ഭഖതി തതശ്‌, കാര്‍ത്സ്‌ന്യേനാവനശ്യന്‍ വികൃതിമാപദ്യതേ തദഌവ്യാഖ്യാസ്യാമ

ഏതൊന്നിനാല്‍ ഗര്‍ഭം ഉണ്ടാകുന്നു, ഏതൊന്നിന്‌ ഗര്‍ഭം എന്ന്‌ പറയുന്നു, ഏതൊന്നിന്റെ വികാരമാണ്‌ ഗര്‍ഭം, ഏത്‌ ക്രമത്തിലാണ്‌ ഗര്‍ഭാശയത്തില്‍ പ്രകടമാകുന്നത്‌, ഗര്‍ഭത്തിന്റെ വളര്‍ച്ചക്ക്‌ കാരണം ഏതാകുന്നു, എന്തുകൊണ്ട്‌ ഗര്‍ഭം ഉണ്ടാകാതിരിക്കുന്നു, എന്തുകൊണ്ട്‌ ഉണ്ടായ ഗര്‍ഭം ഗര്‍ഭാശയത്തില്‍വച്ചു നശിച്ചുപോകുന്നു. എന്തുകൊണ്ട്‌ ഗര്‍ഭം പൂര്‍ണ്ണമായും നശിച്ചുപോകാതെ വികൃതമായിത്തീരുന്നു. ഇവയെല്ലാം ക്രമത്തില്‍ വിവരിച്ചുതരാം.

മാതൃതഃ പിതൃതഃ ആത്മനഃ സാത്മ്യതോ രസതഃ സ ത്വത ഇത്യേതേഭ്യോ ഭാവേഭ്യഃ സം ഭഗവതി. തസ്യ യേയേവയവാ യതോ യതഃ സംഭവതഃ 3 സംഭവന്തി, താന്‍ വിഭജ്യ മാതൃജാദീന്‍ അവയവാന്‍ പൃ ഥക്‌ വൃഥക്തമാഗ്ര.

മാതാവ്‌, പിതാവ്‌, ആത്മാവ്‌, സാത്മ്യം, രസം മനസ്സ്‌ ഇവയുടെ ചേര്‍ച്ചകൊണ്ട്‌ ഗര്‍ഭം ഉണ്ടാകുന്നു. ഗര്‍ഭത്തിന്‌ ഏതേതവയവങ്ങള്‍ മാതൃജാദിജന്യമായുണ്ടാകുന്നു എന്ന്‌ വിഭജിച്ചിട്ട്‌ മുമ്പ്‌ പ്രത്യേകം പ്രത്യേകമായി വിവരിച്ചിട്ടുണ്ട്‌. 

ശുക്രശോണിത ജീവസംയോഗ തു ഖുലു കുക്ഷിഗതേ 4 ഗര്‍ഭസംജ്ഞാ ഭവതി.

ശുക്രശോണിതങ്ങളും ജീവഌം ഗര്‍ഭാശയത്തില്‍ വച്ചു കൂടിച്ചേര്‍ന്നതിന്‌ ഗര്‍ഭം എന്ന്‌ പറയുന്നു.

ഗര്‍ഭസ്‌ത്വന്തരീക്ഷ വായ്വഗാനി തോയഭൂമി വികാരശ്ചേ തനാധിഷ്‌ഠാനഭൂതഃ ഏവമനയൈവ യുക്ത്യാ പഞ്ചമ 5 ഹാഭൂത വികാര സമുദായാത്മതോ ഗര്‍ഭശ്ചേതനാധാത്വ ധിഷ്‌ഠാനഭൂതഃ സ ഹ്യസ്യ ഷഷ്‌ഠോ ധാതുരുക്തഃ

ഗര്‍ഭമാകട്ടെ ആകാശം, വായു, അഗ്നി, വെള്ളം ഭൂമി എന്നീ പഞ്ചമഹാഭൂതങ്ങളുടെ വികാരഌം ചേതന ആശ്രയവും ആകുന്നു. ഈ യുക്തിക്കഌസരിച്ചു പഞ്ചമഹാഭൂതവികാരത്തിന്റെ സമുദായരൂപമായ ഗര്‍ഭം ചേതനയുടെ ആ ശ്രയഭൂതമാകുന്നു. ആ ചേതനയാകട്ടെ ഗര്‍ഭത്തിന്റെ ആറാമത്തെ ധാതു എന്ന്‌ പറയുന്നു. (ആകാശാദി പഞ്ചമഹാഭൂതങ്ങള്‍ അഞ്ച്‌ ധാതുക്കളും ആത്മാവ്‌ ആറാമത്തെ ധാതുവും ആകുന്നു. ഈ ആറ്‌ ധാതുക്കളാണ്‌ ഗര്‍ഭത്തിന്റെ ഘടകം. ഖാദയശ്ചേതനാഷഷ്‌ഠാ ധാതവഃ പുരുഷഃ സ്‌മൃത എന്ന്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌.)

യയാ ചാഌപൂര്‍വ്വാഭി നിര്‍വ്വര്‍ത്തതേ കുക്ഷൗ തദഌ വ്യാ ഖ്യാസ്യാമഃ. ഗതേ പുരാണേ രജസി, നവേ പാവസ്ഥി തേ, പുനഃ ശുദ്ധസ്‌നാതാം സ്‌ത്രീയമവ്യാപന്ന യോ നി ശോണിത ഗര്‍ഭാശയാമൃതു മതീമാചക്ഷുഹേ, തയാ സഹ തഥാഭൂതയോ യദാ പുമാന പ്യാപന്ന ബീജോ മി ശ്രീഭാവം ഗച്ഛതി തസ്യ ഹര്‍ഷോദീരിതഃ പരഃ ശരീര ധാത്വാത്മാ ശുക്രഭൂതോംഗാദംഗാല്‍ സംഭവതി. സത യാ ഗര്‍ഷഭൂതേനാത്മനാദീരിതശ്ചാധിഷ്‌ഠിത ബീജ ധാതുഃ പുരുഷ ശരീരാദഭി നിഷ്‌പദ്യോദിതേന പഥാഗര്‍ ഭാശയമഌ പ്രവിശ്യാര്‍ത്തവേന സംസര്‍ഗ്ഗമേതി 6

ഏതുപ്രകാരമാണ്‌ ഗര്‍ഭാശയത്തില്‍ ഗര്‍ഭം പ്രകടമാകുന്നതെന്ന്‌ വിവരിച്ചുതരാം. പഴകിയ രജസ്സ്‌ പുറത്തേക്ക്‌ വരികയും പുതിയ രജസ്സ്‌ വരുന്നത്‌ നില്‍ക്കുകയും ചെയ്യുമ്പോള്‍ കുളിച്ചു ശുദ്ധമായിട്ടുള്ള യോനി-ശോണിത-ഗര്‍ഭാശയ വ്യാപത്തുകളൊന്നുമില്ലാത്ത സ്‌ത്രീയെ ഋതുമതി എന്ന്‌ പറയുന്നു. അപ്രകാരമുള്ള സ്‌ ത്രീയോടു കൂടി എപ്പോള്‍ ബീജദോഷങ്ങളൊന്നുമില്ലാത്ത പുരുഷന്‍ ചേരുന്നുവോ അപ്പോള്‍ അവന്‌ ഹര്‍ഷ പ്രരിതമായി ശരീരത്തിന്റെ സര്‍വ്വധാതുക്കളുടേയും സാരഭൂതമായ ശുക്ലം ഉണ്ടാകുന്നു. ആത്മപ്രരിതവും ആത്മാ ധിഷ്‌ഠിതവും ബീജ രൂപവും ധാതുരൂപവുമായ ആ ശുക്ലം ഹര്‍ഷംകൊണ്ട്‌ പുരുഷ ശരീരത്തില്‍ നിന്ന്‌ ലിംഗംവഴി പുറത്തേക്ക്‌ വരികയും യോനി മാര്‍ഗ്ഗത്തില്‍കൂടി ഗര്‍ഭാശയത്തില്‍ പ്രവേശിച്ചിട്ട്‌ ആര്‍ത്തവവുമായി കൂടിച്ചേരുകയും ചെയ്യുന്നു. ഇപ്രകാരമാണ്‌ ഗര്‍ഭാശയത്തില്‍ ഗര്‍ഭം പ്രകടമാകുന്നത്‌.

തത്ര പൂര്‍വ്വം ചേതനാധാതുഃ സത്വകരണോ ഗുണഗ്രഹ ണായ പുനഃ പ്രവര്‍ത്തതേ. സ ഹി ഹേതുഃ കാരണം നിമി ത്തമക്ഷരം കര്‍ത്താമന്താ വേദിതാ ബോദ്ധാ ദ്രഷ്‌ടാ ധ താബ്രഹ്മാ വിശ്വകര്‍മ്മാ വിശ്വരൂപഃ പുരുഷഃ പ്രഭ വോവ്യയോ നിത്യോ ഗുണോ ഗ്രഹണം പ്രധാനമവ്യ ക്തം ജീവോജ്ഞഃ പ്രകലശ്ചേതനാവാന്‍ പ്രഭുശ്ചഭൂ താത്മാ ചേന്ദ്രിയാത്മാ ചാന്തരാത്മാചേതി 7

ആദ്യം മനോരൂപമായ കാരണത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചേതനാധാതു (ആത്മാവ്‌) ഗുണഗ്രഹണത്തിനായി പ്രവര്‍ത്തിക്കുന്നു. അതായത്‌ ആത്മാവ്‌ തന്റെ കര്‍മ്മത്താല്‍ പ്രരിതമായ മനസ്സാകുന്ന സാധനത്തോടു കൂടിച്ചേര്‍ന്നു സ്ഥൂലശരീരത്തെ ഉണ്ടാക്കുവാനായി ഉപാദാനഭൂതമായ ഭൂതങ്ങളെ ഗ്രഹിക്കുന്നു. ആ ആത്മാവാകട്ടെ ഹേതുവും കാരണവും നിമിത്തവും അവിനാശിയും കര്‍ത്താവും അറിയുന്നവഌം ജ്ഞാനവാഌം ബുദ്ധിമാഌം കാണുന്നവഌം ധരിക്കുന്നവഌം ബ്രഹ്മാവും വിശ്വകര്‍മ്മാവും വിശ്വരൂപഌം ഉല്‌പത്തിക്ക്‌ കാരണവും അവ്യയഌം നിത്യഌം ഗുണിയും ഗ്രഹിക്കുന്നവഌം പ്രധാനും അവ്യക്തവും ജീവഌം ജ്ഞാനവാഌം ശരീരത്തിന്‌ ചൈതന്യത്തെ ഉണ്ടാക്കുന്നവഌം പ്രഭുവും ഭൂതാത്മാവും ഇന്ദ്രിയാത്മാവും അന്തരാത്മാവും ആകുന്നു.

സ ഗുണോപാദാന കാലേന്തരീക്ഷം പൂര്‍വ്വതരമന്യോഭ്യോ ഗുണേഭ്യ ഉപാദത്തേ. യഥാ പ്രബലയാത്യയേ സിസൃക്ഷു ര്‍ ഭൂതാന്യക്ഷരഭൂതഃ സത്വോപാദാനം പൂര്‍വ്വതരമാകാശം സൃജതി, തതഃ ക്രമേണ വ്യക്തതഗുണാന്‍ ധാതൂന്‍ വാ യ്വാദിംശ്ചതുരഃ തഥാ ദേവഗ്രഹണേപി പ്രവര്‍ത്തമാ നഃ പൂര്‍വ്വതരമാകാര മേവോപാദത്തേ. തതഃ ക്രമേണ വ്യക്തതരഗുണാന്‍ ധാതൂന്‍ വായ്വാദീംശ്ചതുരഃ. സര്‍ വ്വമപി തു ഖല്വോതദ്‌ ഗുണോപാദാനമണുനാ കാലേന ഭവതി. 8

ആത്മാവ്‌ ഗുണങ്ങളെ സ്വീകരിക്കുന്ന സമയം മറ്റ്‌ ഗുണങ്ങളെ അപേക്ഷിച്ച്‌ ആദ്യം അന്തരീക്ഷത്തെ (ആകാശത്തെ) സ്വീകരിക്കുന്നു. എപ്രകാരമെന്നാല്‍ പ്രളയത്തിന്റെ അന്ത്യത്തില്‍ ഭൂതങ്ങളെ സൃഷ്‌ടിക്കുവാഌള്ള ആഗ്രഹം നിമിത്തം ഈശ്വരന്‍ പ്രത്യാഹാരം ചെയ്‌ത മനസ്സോടുകൂടി ആദ്യം ആകാശത്തെ സൃഷ്‌ടിക്കുന്നു. അതിഌശേഷം ക്രമത്തില്‍ വ്യക്തമായ ഗുണത്തോടുകൂടിയ വായ്വാദി നാല്‌ ധാതുക്കളെ സൃഷ്‌ടിക്കുന്നു. അതായത്‌ ആകാശത്തിഌശേഷം വായു, വായുവിഌ ശേഷം അഗ്നി, അഗ്നിക്കുശേഷം ജലം, ജലത്തിഌ ശേഷം ഭൂമി, അപ്രകാരം ശരീരഗ്രഹണത്തിലും പ്രവര്‍ത്തിക്കുന്നതായ ആത്മാവ്‌ ആദ്യം ആകാശത്തെ സ്വീകരിക്കുന്നു. അതിഌശേഷം ക്രമത്തില്‍ വ്യക്തമായ ഗുണമുള്ള വായ്വാദി നാല്‌ ധാതുക്കളെ സ്വീകരിക്കുന്നു. എന്നാല്‍ ആത്മാവിന്റെ ഈ ഭൂതഗ്രഹണങ്ങളെല്ലാം തന്നെ പരമാണുരൂപമായ കാലംകൊണ്ടുണ്ടാകുന്നതാണ്‌.

സ തു സര്‍വ്വഗുണവാന്‍ ഗര്‍ഭത്വമാപന്നഃ പ്രഥമേ മാസി സംമൂര്‍ച്ഛിതഃ സര്‍വ്വധാതു കാലുഷീകൃതഃ ഖേടഭൂതോ ഭവത്യവ്യക്തവിഗ്രഹഃ സദയദ്‌ ഭൂതാംഗവയവ. 9

പഞ്ചമഹാഭൂതങ്ങളോടും അവയുടെ ശബ്‌ദാദിഗുണങ്ങളോടും ചേര്‍ന്നതായ ആത്മാവ്‌ ഗര്‍ഭഭാവത്തെ പ്രാപിച്ചിട്ട്‌ ഒന്നാമത്തെ മാസത്തില്‍ എല്ലാം കൂടിച്ചേര്‍ന്നു കഫത്തിന്റെ ആകൃതിയില്‍ ശരീരം വ്യക്തമല്ലാത്തവിധത്തിലായിരിക്കും. ഈ അവസരത്തില്‍ ഗര്‍ഭത്തിന്റെ അംഗാവയവങ്ങള്‍ സത്തും ആയിരിക്കാം അസത്തും ആയിരിക്കാം.

ദ്വിതീയേ മാസി ഘനഃ സംപദ്യതേ പിണ്‌ഡ പേശ്യര്‍ ബുദം വാ. തത്ര ഘനഃ പുരുഷഃ സ്‌ത്രീ പേശി, അ ര്‍ബുദം നപുംസകം. 10

രണ്ടാമത്തെ മാസത്തില്‍ ഗര്‍ഭം ഘനരൂപത്തിലായിത്തീരുന്നു. അത്‌ പൂണ്‌ഡാകൃതിയിലോ പേശ്യാകൃതിയിലോ അര്‍ബുതാകൃതിയിലോ ആയിരിക്കും. പിണ്‌ഡാകൃതിയിലാണെങ്കില്‍ പുരുഷഌം പേശ്യാകൃതിയിലാണെങ്കില്‍ സ്‌ ത്രീയും അര്‍ബുദാകൃതിയിലാണെങ്കില്‍ നപുംസകവും ആയിരിക്കും.

തൃതീയേ മാസി സര്‍വ്വേന്ദ്രിയാണി സര്‍വ്വാംഗാവയവാഞ്ച യൗഗപദ്യേനാഭിനിര്‍വ്വര്‍ത്തന്തേ. 11

മൂന്നാമത്തെ മാസത്തില്‍ എല്ലാ ഇന്ദ്രിയങ്ങളും എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചു പ്രകടമാകുന്നു.

തത്രാസ്യ കേപിദംഗാവയവാ മാതൃജാദീനവയവാന്‍ വിഭ ജ്യ പൂര്‍വ്വമുക്താ യഥാവല്‍. മഹാഭൂതവികാര പ്രവി ഭാഗേന ത്വിജാന്വമസ്യ താംശ്ചൈവാഗാവയവാന്‍ കാശ്ചി ല്‍, പര്യായാന്തരേണാ പരാംശ്ചാഌ വ്യാഖ്യാസ്യാമഃ. മാ തൃജാദയോപ്യസ്യ മഹാഭൂതവികാരാഃ, തത്രാസ്യാകാശാ ത്മകം ശബ്‌ദഃ ശ്രാത്രം ലാഘവം സൗക്ഷ്‌മ്യം വിവേ കശ്ച. വായ്വാത്മകം സ്‌പര്‍ശഃ സ്‌പര്‍ശനം രൗക്ഷ്യം പ്രരണം ധാതുവ്യുഹനം ചേഷ്‌ടാശ്ച ശാരീര്യാഃ. അ ഗ്ന്യാത്മകം രൂപം ദര്‍ശനം പ്രകാശഃ പക്തിരൗഷ്‌ണ്യ ഞ്ച അബാത്മകം രസോ രസനം ശൈത്യം മാര്‍ദ്ദവ സ്‌നേഹഃ ക്ലേദശ്ച പൃഥിവ്യാത്മകം ഗന്ധോ ഘ്രാ ണം ഗൗരവം സ്ഥൈര്യം മൂര്‍ത്തിശ്ച. 12

ഗര്‍ഭത്തിന്‌ മാതൃജാദിയായുണ്ടാകുന്ന ചില അംഗപ്രത്യംഗങ്ങളെ വിഭജിച്ചിട്ട്‌ മുമ്പ്‌ ഖുണ്‌ഡീകാ ഗര്‍ഭാവക്രാന്തി അദ്ധ്യായത്തില്‍ വേണ്ടതുപോലെ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവിടെ ആകാശാദി പഞ്ചമഹാഭൂതങ്ങളുടെ വികാരത്തിന്റെ വിഭാഗങ്ങളെ അഌസരിച്ചു ആ അംഗാവയവങ്ങളേത്തന്നെ പര്യായ വ്യത്യാസത്തിലൂടെ ഇവിടെ വിവരിക്കാം. മാതൃജാദി ഭാവങ്ങളും ആപഞ്ചമഹാഭൂതത്തിന്റെ വികാരങ്ങള്‍തന്നെയാണ്‌. അതില്‍ ആകാശത്തിന്റെ വികാരം-ശബ്‌ദം, ശ്രാത്രം, ലഘുതാ, വിവേകം ഇവയാകുന്നു. വായുവിന്റെ വികാരം-സ്‌പര്‍ശം, സ്‌പര്‍ശനേന്ദ്രിയം, (ത്വക്ക്‌) രൂക്ഷത, പ്രരണ, ധാതുകചന, ശരീരചേഷ്‌ടകള്‍ എന്നിവയാകുന്നു. അഗ്നിയുടെ വികാരം - രൂപം, ദര്‍ശനേന്ദ്രിയം (കണ്ണ്‌), പ്രകാശം, ജരാഗ്നി, ഉഷ്‌ണം എന്നിവയാകുന്നു. ജലത്തിന്റെ വികാരം-ഗന്ധം, ഘ്രാണം (മൂക്ക്‌), കനം, സ്ഥിരത, മൂര്‍ത്തിത്വം എന്നിവയാകുന്നു.

ഏവമേവം ലോകസമ്മിതഃ പുരുഷഃ. യാവന്തോ ഹി ലോ കേ ഭാവവിശേഷാസ്‌താവന്തഃ പുരുഷേ, യാവന്തഃ പുരു ഷേ താവന്തോ ലോകോ ഇതി ബുധാസ്‌ത്വേവം ദ്രഷ്‌ടു മിച്ഛന്തി 13

ഇപ്രകാരം പുരുഷന്‍ ലോകസദൃശമാകുന്നു. കാരണം എന്തെല്ലാം ഭാവവിശേഷങ്ങള്‍ ലോകത്തിലുണ്ടോ അവയെല്ലാം പുരുഷനിലും ഉണ്ട്‌. പുരുഷനില്‍ എന്തെല്ലാം ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം ലോകത്തിലും ഉണ്ട്‌. ബുദ്ധിമാനാകട്ടെ ഇപ്രകാരം ലോകത്തിലും ഉണ്ട്‌. ബുദ്ധിമാനാകട്ടെ ഇപ്രകാരം എല്ലാം സമമായി കാണുവാനാ ഗ്രഹിക്കുന്നു.

ഏവമസ്യേന്ദ്രിയാണ്യം ഗാവയവാശ്ച യൗഗപദ്യേനാഭി നി ര്‍വ്വര്‍ത്തന്തേ അന്യത്രതോഭ്യോ ഭാവഭ്യോ യേസ്യ ജാത സ്യോത്തരകാലം ജായന്തേ. തദ്യഥാ-തന്താ വ്യജ്ഞനാനി വ്യക്തി ഭാവസ്‌തഥാ യുക്താനി ചാപരാണ്യേഷാ പ്ര തിഃ, വികൃതിഃ പുനരതോന്യഥാ സന്തി ഖല്വസ്‌മി ന്‍ ഗര്‍ഭേകേചിച്ച നിത്യാഭാവാ, സന്തിച്‌നിത്യാഃ കേചില്‍ 14

ഇപ്രകാരം ഗര്‍ഭത്തിന്റെ ഇന്ദ്രിയങ്ങളും അംഗാവയവങ്ങളും ഒരുമിച്ചുണ്ടാകുന്നു. കൂടാതെ ജനിച്ചതിഌശേഷം മറ്റ്‌ പല ഭാവങ്ങളും അതുഌണ്ടാകുന്നു. അത്‌ എപ്രകാരമെന്നാല്‍-പല്ലുകള്‍, വ്യജ്ഞനങ്ങള്‍ അതായത്‌ സ്‌തനം, കക്ഷഗുഹ്യാദികളിലെ രോമം, താടി, മീശ, ആകൃതിവ്യത്യാസം മുതലായവയും ബുദ്ധ്യാദികള്‍, രൂപാദികള്‍, വാക്യാദികള്‍, ശു ക്രാദികള്‍ മുതലായവയും ജനിച്ചതിഌശേഷം വ്യക്തമാകുന്നു. അതുപോലെ തന്നെ ഗമന ധാവനാദികളും ഇവയെല്ലാം പ്രകൃത്യാതന്നെ അതാതിന്റെ കാലത്തുണ്ടാകുന്നതാണ്‌, മറിച്ച്‌ ഇവയെല്ലാം അതാതിന്റെ കാലത്തുണ്ടായിരിക്കുകയും കാലത്തിന്‌ മുമ്പോ കാലം കഴിഞ്ഞതിഌശേഷമോ ഉണ്ടാകുകയും ചെയ്യുന്നതിന്‌ വികൃതി എന്ന്‌ പറയുന്നു. എന്നാല്‍ ഗര്‍ഭത്തിന്‌ പറഞ്ഞ ഈ ഭാവങ്ങളില്‍ ചില ഭാവങ്ങള്‍ (കരചരണാദി അവയവങ്ങള്‍) നിത്യവും (ശരീരം നില്‍ക്കുന്നതുവരെ നശിക്കാത്തതും) ചില ഭാവങ്ങള്‍ (ദന്താതികള്‍) അനിത്യവും (നശിക്കുന്നതും) ആകുന്നു.

തസ്യ യേ ഏവാംഗാവയവാഃ സന്തിഷ്‌ഠന്തേ, ത ഏവ സ്‌ ത്രീലിംഗം പുരുഷലിംഗം നപുംസകലിംഗം വാ ബിഭ്ര തി. തതഃ സ്‌ത്രീപുരുഷയോര്‍യേ വൈശേഷികാ ഭാവാ പ്രധാനസംശ്രയാ ഗുണസംശ്രയാശ്ച, തേഷാം യതോ ഭൂ യത്സത്വം തതോന്യതരഭാവഃ. തദ്‌ യഥാ-ക്ലൈബ്യം ഭീ രുതമവൈശാരദ്യം മോഹോവസ്ഥാനമധോ ദുരുത്വമ സംഹനം ശൈഥില്യം മാര്‍ദ്ദവം ഗര്‍ഭാശയബീജഭാഗസ്‌ തഥാ യുക്താനി ചാപരാണി സ്‌ത്രീകരാണി. അതോ വിപരീതാനി പുരുഷകരാണി, ഉഭയഭാഗാവയവാ സ പും സകരാണി. 15

ശരീരത്തിന്റെ ഉത്ഭവം മുതല്‍ അവസാനം വരെ നില്‍ക്കുന്ന അവയവം സ്‌ത്രീലിംഗവും പുരുഷലിംഗവും നപുംസകലിംഗവും ആകുന്നു. അതുകൊണ്ട്‌ സ്‌ത്രീപുരുഷസംയോഗത്തില്‍ ഏതൊരു ഭാവവിശേഷങ്ങള്‍ പ്രധാനമായും (ആത്മാശ്രയമായും) ഗുണാശ്രയമായും (ശുക്രശോണിതഗതഭൂതാശ്രയമായും) ന്യൂനാധിക്യമുള്ളതായിത്തീരുന്നുവോ അതിന്നഌസരിച്ചു പുരുഷസന്താനവും സ്‌ത്രീ സന്താനവും ഉണ്ടാകുന്നു. അത്‌ എപ്രകാരമെന്നാല്‍ ദുര്‍ബലത, ഭീരുത്വം, ചാതുര്യമില്ലായ്‌മ, മോഹം, ചിത്തദൃഢതയില്ലായ്‌മ, ശിഥിലത, മാര്‍ദ്ദവം, ഗര്‍ഭാശയം ബീജഭാഗമായ ഇടത്തുഭാഗത്തായിരിക്കുക, ഇതുപോലുള്ള മറ്റ്‌ സ്‌ത്രീചേഷ്‌ടകളും ഉണ്ടായിരിക്കുക, ഇവയെല്ലാം ഗര്‍ഭിണിയില്‍ കണ്ടാല്‍ സ്‌ത്രീസന്താനം ജനിക്കുന്നതായിരിക്കും. ഇതിന്‌ വിപരീതമായിക്കണ്ടാല്‍ അതായത്‌ സബലത, നിര്‍ഭീരത്വം, ചതുരത, നിര്‍മ്മോഹം, തിച്ചസ്ഥിരത, വയറിന്റെ മേല്‍ഭാഗത്ത്‌ ഗുരുത്വം, ശരീരദൃഢത, ശൈഥില്യമില്ലാതിരിക്കുക, ശരീരത്തിന്‌ കാഠിന്യം, ഗര്‍ഭാശയം വലത്തുഭാഗത്തായിരിക്കുക, ഇതുപോലെയുള്ള മറ്റ്‌ പുരുഷചേഷ്‌ടകലും ഉണ്ടായിരിക്കുക, ഇതിപോലെയുള്ള മറ്റ്‌ പുരുഷചേഷ്‌ടകളും ഉണ്ടായിരിക്കുക ഇവയെല്ലാം ഗര്‍ഭിണിയില്‍ കണ്ടാല്‍ പുരുഷസന്താനം ജനിക്കുന്നതായിരിക്കും. ഇവ രണ്ടും മിശ്രിതമായിക്കണ്ടാല്‍ നപുംസക സന്താനം ജനിക്കുന്നതായിരിക്കും.

യസ്യ യല്‍കാലമേവേന്ദ്രിയാണി സന്തിഷ്‌ഠന്തേ തല്‍കാല മേവാസ്യ ചേതസി വേദനാനിബന്ധം പ്രാപ്‌നോതി. തസ്‌മാല്‍ തദാ പ്രഭൃതിഗര്‍ഭഃ സ്‌പന്ദതേ പ്രാര്‍ത്ഥയ യതേ ച ജന്മാന്തരാഌഭൂതമിഹയല്‍ കിഞ്ചില്‍ തദ്‌ദ്വൈ ഹൃദയമാചക്ഷതേ വൃദ്ധാഃ മാതൃജഞ്ചാസ്യ ഹൃദയം മാ തൃഹൃദയേ നാഭിസംബന്ധം ഭവതിരസവാഹനീഭിഃ. ത സ്‌മാല്‍ തയോസ്‌താഭീര്‍ഭക്തിഃ സമ്പദ്യതേ തച്ചൈവ കാരണമവേക്ഷമാണാ ന ദ്വൈഹൃദയ്യസ്യ വിമാനിതം ഗര്‍ ഭമിച്ഛന്തികര്‍ത്തും. വിമാനനേഹ്യസ്യ വിമാശോദൃതേ ഗര്‍ഭസ്യ വികൃതിര്‍ വാ. സമാനയോഗ ക്ഷേമാഹി തദാ ഭവതി കേഷുചീദര്‍ത്ഥേഷു മാതാ. തസ്‌മാല്‍ പ്രിയ ഹിതാഭ്യോം ഗര്‍ഭിണീം വിശേഷേണോപചരന്തി കുശലാഃ 16

ഈ ഗര്‍ഭത്തിന്‌ ഏത്‌ സമയം മുതല്‍ ഇന്ദ്രിയങ്ങള്‍ പ്രകടമാകുന്നുവോ ആ സമയം മുതല്‍ മനസ്സില്‍ സുഖ ദുഃഖങ്ങളുടെ ജ്ഞാനം ഉണ്ടാകാന്‍ തുടങ്ങുന്നതാണ്‌. അതുകൊണ്ട്‌ അപ്പോള്‍ മുതല്‍ ഗര്‍ഭം സ്‌പന്ദിക്കുവാന്‍ തുടങ്ങുന്നു. പൂര്‍വ്വജന്മത്തില്‍ അഌഭവിച്ചിട്ടുള്ള ഇന്ദ്രിയവിഷയങ്ങളെ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം രണ്ട്‌ ഹൃദയത്തില്‍നിന്നുണ്ടാകുന്നതുകൊണ്ട്‌ ദൗഹൃദം എന്ന്‌ വൃദ്ധന്മാര്‍ പറയുന്നു. (ഗര്‍ഭിണിക്കുണ്ടാകുന്ന ആഗ്രഹത്തിന്നാണ്‌ ദൗഹൃദയം എന്ന്‌ പറയുന്നത്‌ കാരണം ഗര്‍ഭസ്ഥ ശിശുവിന്നുണ്ടാകുന്ന ആഗ്രഹത്തിന്നഌസരിച്ചാണ്‌ ഗര്‍ഭിണിക്കാഗ്രഹമുണ്ടാകുന്നത്‌). ഈ ഗര്‍ഭത്തിന്റെ മാതൃജന്യമായ ഹൃദയം മാതാവിന്റെ ഹൃദയത്തോട്‌ രസവാഹിനീ നാഡികളിലൂടെ ബന്ധിക്കപ്പെടുന്നു. അതുകൊണ്ട്‌ ഗര്‍ഭത്തിഌം മാതാവിഌം ഒരേ അവസരത്തില്‍ ആഗ്രഹം ഉണ്ടാകുന്നു. ഈ കാരണത്തെ അപേക്ഷിച്ചുകൊണ്ട്‌തന്നെ ഗര്‍ഭിണിയുടെ ദൗഹൃദത്തെ തടസ്സപ്പെടുത്തരുത്‌. കാരണം ദൗഹൃദത്തെ പൂര്‍ത്തീകരിക്കാതിരുന്നാല്‍ ഗര്‍ഭം നശിച്ചുപോകുകയോ വികൃതമായിപ്പോകുകയോ ചെയ്യും. ഈ അവസരത്തില്‍ ഗര്‍ഭം എന്താഗ്രഹിക്കുന്നുവോ അത്‌ മാതാവും മാതാവ്‌ എന്താ ഗ്രഹിക്കുന്നവോ അത്‌ ഗര്‍ഭവും ആഗ്രഹിക്കുന്നതാണ്‌ അതുകൊണ്ട്‌ സമര്‍ത്ഥന്മാര്‍ ഗര്‍ഭിണിയെ അവരുടെ ഇഷ്‌ടത്തിന്നഌസരിച്ചുള്ള ആഹാര വിഹാരങ്ങളേക്കൊണ്ടുപചരിക്കുന്നു.

തസ്യാ ഗര്‍ഭാപത്തേര്‍ ദ്വൈഹൃദയസ്യ ച വിജ്ഞാനാര്‍ ത്ഥം ലിംഗാനി സമാസേനോപ ദേക്ഷ്യാമഃ. ഉപചാര സംബോധനം ഹ്യ സ്യ ജ്ഞാനേ ദോഷജ്ഞാനഞ്ച ലിംഗ തഃ തസ്യാമാദിഷ്‌ടോ ലിംഗോപദേശഃ; തദ്‌ യഥാ - ആര്‍ത്ത വാദര്‍ശമനമാസ്യ സംസ്രവണമനന്നാഭിലാഷശ്‌ഛര്‍ദ്ദിരരോ ചകോ¾കാമതാ ച വിശേഷേണ ശ്രദ്ധാ പ്രണയനഞ്ചോ ച്ചാവചേഷു ഭാവേഷു ഗുരുഗാത്രത്വം ചക്ഷുഷോര്‍ ഗ്ലാ നിരാലസ്യം സ്‌തന്യം സ്‌തനയോഃ സ്‌തനമണ്‌ഡലയോ ശ്ച കാര്‍ഷ്‌ണ്യം അത്യര്‍ത്ഥം. ശ്വയഥഃ പാദയോരീ ഷല്ലോമ രാജ്യുദ്‌ഗമോ യോന്യശ്ചാടാലത്വമിതി ഗര്‍ഭേ പര്യാഗതേ രൂപാണി ദവന്തി. 17

ഗര്‍ഭിണിയുടെ ഗര്‍ഭപ്രാപ്‌തിയുടേയും ഗര്‍ഭത്തിന്റേയും വിജ്ഞാനാര്‍ത്ഥം അവയുടെ ലക്ഷണങ്ങളെ ചുരുക്കത്തില്‍ വിവരിച്ചുതരാം. കാരണം ദ്വൈഹൃദയത്തിന്റെ ജ്ഞാനത്തില്‍നിന്ന്‌ ഉചിതമായ ഉപചാരജ്ഞാനമുണ്ടാകും. (ഗര്‍ഭിണിയുടെ ആഹാരവിഹാരാദികളുടെ ജ്ഞാനമുണ്ടാകും). ഉപചാരജ്ഞാനം ലക്ഷണങ്ങളേക്കൊണ്ടും ഉണ്ടാകും. അതുകൊണ്ട്‌ ഉപചാരജ്ഞാനാര്‍ത്ഥം ലക്ഷണങ്ങളെ വിവരിച്ചുതരാം. അത്‌ എപ്രകാരമെന്നാല്‍-ആര്‍ത്തവം കാണാതിരിക്കുക, വായില്‍ നിന്ന്‌ വെള്ളം ഒഴുകുക, ആഹാരം കഴിക്കുന്നതില്‍ ആഗ്രഹമില്ലാതിരിക്കുക, ഛര്‍ദ്ദി, അരുചി, അ¾പദാര്‍ത്ഥങ്ങളില്‍ ആഗ്രഹം, വിശേഷിച്ച്‌ നാനാപ്രകാരത്തിലുള്ള ആഹാരവിഹാരാദികളുടെ ഉച്ചനീചഭാവത്തില്‍ ആഗ്രഹമുണ്ടാകുക. ശരീരത്തിന്‌ ഭാരം തോന്നുക, കണ്ണിന്‌ ഗ്ലാനി, ആലസ്യം, സ്‌തനങ്ങളില്‍ സ്‌തന്യം പ്രകടമാകുക, ചുണ്ടുകള്‍ക്കും സ്‌തനമണ്‌ഡലങ്ങള്‍ക്കും അതിയായ കറുപ്പുവര്‍ണ്ണമുണ്ടാകുക, കാലുകള്‍ക്ക്‌ അല്‌പാല്‌പം നീരുണ്ടാവുക, വയറില്‍ രോമാവലിയുണ്ടാകുക, യോനിവിസ്‌തൃതമാകുക ഇവ ഗര്‍ഭം ധരിച്ചതിന്റെ ലക്ഷണങ്ങളാകുന്നു.

സാ യദ്‌ യദിച്ഛേല്‍ തത്തദസ്യൈ ദദ്യാദന്യത്ര ഗര്‍ഭോ പഘാത കരേഭ്യോഭാവേഭ്യഃ. ഗര്‍ഭോപഘാതകരാസ്‌ത്വിമേ ഭാവാഃ. തദ്‌ യഥാ- സര്‍വ്വമേതിഗുരൂഷ്‌ണ തീക്ഷ്‌ണാം ദാരുണശ്ച ചേഷ്‌ടഃ. ഇമാംശ്ചാന്യാഌപദിശന്തി വൃ ദ്ധാ. ദേവതാരക്ഷോഌരച പരിരക്ഷണാര്‍ത്ഥം ന ര. ക്താനി വാസാംസി ബിഭൃയാല്‍ ന മദകരാണി മദ്യാന്യ ഭ്യവഹരേല്‍ ന യാനമധിരോഹേല്‍. ന മാംസമശ്‌നീയാല്‍ സര്‍വ്വേന്ദ്രിയ പ്രതികൂലാംശ്ച ഭാവാന്‍ ദുരതഃ പരിവര്‍ ജ്ജയേല്‍. യച്ചാന്യദപി കിഞ്ചില്‍ സ്‌ത്രിയോവിദ്യുഃ. തീവ്രായാന്തു ഖലു പ്രാര്‍ത്ഥനായാം കാമമഹിതമപ്യ സ്യൈഹിതേനോപ സംഹിതം പ്രദദ്യാല്‍ പ്രാര്‍ത്ഥനാ സന്ധാരണാദ്ധി വായുഃ കുപിതോന്തഃ ശരീരമഌചര ന്‍ ഗര്‍ഭസ്യാപദ്യമാനസ്യ വിനാശം വൈരൂപ്യം വാ കുര്യാല്‍ 18

ഗര്‍ഭിണി ഏതേത്‌ ആഗ്രഹിക്കുന്നുവോ അതെല്ലാം കൊടുക്കണം. എന്നാല്‍ ഗര്‍ഭനാകരമായിരിക്കുന്നതൊന്നും കൊടുക്കരുത്‌. ഗര്‍ഭനാശകരമായ ഭാവങ്ങള്‍ ഇവയെല്ലാമാകുന്നു. അതുഗുരുവും അത്യുഷ്‌ണവുമായ എല്ലാ ആഹാരവിഹാരങ്ങളും ദാരുണമായ ചേഷ്‌ടകളും ഗര്‍ഭിണി വര്‍ജ്ജിക്കണം. കൂടാതെ വൃദ്ധജനങ്ങള്‍ ഉപദേശിക്കുന്നതിവയെല്ലാമാകുന്നു. ദേവത, രാക്ഷസന്മാരുടെ അഌചരന്മാര്‍ എന്നിവരില്‍നിന്നുള്ള രക്ഷക്കായി ചുവന്ന വസ്‌ ത്രങ്ങള്‍ ധരിക്കരുത്‌. മദമുണ്ടാക്കുന്ന അന്നപാനങ്ങള്‍ കഴിക്കരുത്‌. കുതിര മുതലായവയുടെ പുറത്തോ വാഹനങ്ങളിലോ യാത്രചെയ്യരുത്‌. മാസം തിന്നരുത്‌, ചക്ഷുഃ ശ്രാത്രാദി എല്ലാ ഇന്ദ്രിയങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന എല്ലാ ഭാവങ്ങളേയും എത്രയും ദൂരത്തായി അകറ്റിനിര്‍ത്തണം. കൂടാതെ അറിവുള്ള വൃദ്ധകള്‍ ഏതെല്ലാം ഗര്‍ഭഹാനികരമാണെന്ന്‌ പറയുന്നുവോ അവയെല്ലാം ഗര്‍ഭിണി വര്‍ജ്ജിക്കണം. ഗര്‍ഭിണിക്ക്‌ ഏതെങ്കിലും ഒരു വസ്‌തുവില്‍ തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ അത്‌ അഹിതമായാല്‍പോലും ഹിതമായതിനോട്‌ കൂടിച്ചേര്‍ത്തു ആഗ്രഹം പൂര്‍ത്തിയാക്കിക്കൊടുക്കണം. കാരണം ഗര്‍ഭിണിയുടെ തീവ്രമായ ആഗ്രഹത്തെ തടഞ്ഞാല്‍ വായു കോപിക്കും. ആ കോപിച്ച വായു ശരീരന്തര്‍ഭാഗത്ത്‌ സഞ്ചരിച്ചു ഗര്‍ഭത്തെ നശിപ്പിക്കുകയോ അഥവാ ഗര്‍ഭത്തിന്‌ കോപം ഉണ്ടാക്കുകയോ ചെയ്യും.

ചതുര്‍ത്ഥേ മാസേ സ്ഥിരത്വമാപദ്യതേ ഗര്‍ഭഃ, തസ്‌മാ ല്‍ തദാ ഗര്‍ഭിണി ഗുരുഗാത്രത്വമാപദ്യതേ, വിശേഷേണ 19

നാലാമത്തെ മാസത്തില്‍ ഗര്‍ഭം സ്ഥിരത്വമുള്ളതായിത്തീരുന്നു. അതുകൊണ്ട്‌ അപ്പോള്‍ ഗര്‍ഭിണിയുടെ ശരീരത്തിന്‌ വിശേഷിച്ചും കൂടുതല്‍ ഭാരമുണ്ടായിരിക്കും.

പഞ്ചമേ മാസേ ഗര്‍ഭസ്യ മാംസശോണിതോപചയോ ഭവ ത്യധികമന്യോഭ്യോ മാംസേഭ്യഃ, തസ്‌മാദ്‌ ഗര്‍ഭിണീ തദാ കാര്‍ശ്യമാപദ്യതേ. വിശേഷേണ. 20

അഞ്ചാമത്തെ മാസത്തില്‍ മറ്റ്‌ മാസങ്ങളെ അപേക്ഷിച്ച്‌ ഗര്‍ഭത്തിന്‌ മാംസവും രക്തവും കൂടുതല്‍ വര്‍ദ്ധിക്കുന്നതായിരിക്കും. അതുകൊണ്ട്‌ അപ്പോള്‍ ഗര്‍ഭിണിയുടെ ശരീരം വിശേഷിച്ച്‌ മെലിയുന്നതായിരിക്കും. അഞ്ചാമത്തെ മാസത്തില്‍ മാംസവും രക്തവും വര്‍ജ്ജിക്കുക നിമിത്തം ഗര്‍ഭത്തിന്റെ കൈകാലുകള്‍ ചലിപ്പിക്കുന്നതായിരിക്കും. ആ ചലനം ഗര്‍ഭിണിക്ക്‌ സ്‌പഷ്‌ടമായി അഌഭവപ്പെടുകയും ചെയ്യും. ഈ അവസരത്തില്‍ വൈദ്യന്‌ സ്റ്റതസ്‌കോപ്പിന്റെ ( ടലേവേീരെീുല) സഹായത്താല്‍ ഗര്‍ഭത്തിന്റെ ഹൃദയസ്‌പന്ദനം കേള്‍ക്കാന്‍ കഴിയുന്നതാണ്‌. ഹൃദയസ്‌പന്ദനം ഒരു മിനിട്ടില്‍ 120 മുതല്‍ 140-വരെ ആയിരിക്കും. ആകുട്ടിയില്‍ മിക്കവാറും ഹൃദയസ്‌പന്ദനം 130-ല്‍ കുറയുന്നതല്ല. പെകുട്ടിയില്‍ മിക്കവാറും ഹൃദയസ്‌പന്ദനം 130-ല്‍ കൂടുന്നതുമല്ല. ചില കാരണങ്ങള്‍കൊണ്ട്‌ ഹൃദയസ്‌പന്ദനം കൂടുകയോ കുറയുകയോ ചെയ്യുന്നതാണ്‌. ഗര്‍ഭസ്ഥ ശിശു കൈകാലുകള്‍ കൂടുതലായി ചലിപ്പിക്കുമ്പോള്‍ ഹൃദയസ്‌പന്ദനം കൂടുന്നതായിരിക്കും. ശിശു ഗര്‍ഭാശയത്തില്‍ വളഞ്ഞുതിരിഞ്ഞു പോകുകയോ ഗര്‍ഭനാളിയില്‍ അമര്‍ന്നുപോകുകയോ ചെയ്‌താല്‍ ഹൃദയസ്‌പന്ദനം കുറയുന്നതായിരിക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കന്ധാസ്ഥിയില്‍ നിന്നും പാര്‍ശുകാസ്ഥിയില്‍നിന്നുമാണ്‌ സ്‌പന്ദനം കൂടുതലായി മനസ്സിലാക്കാന്‍ കഴിയുക. സാധാരണനിലയില്‍ ഇത്‌ ഗര്‍ഭിണിയുടെ നാഭിയിലും വാമവം ക്ഷണാസ്ഥിയുടെ താഴത്തുവെച്ചുമാണ്‌ കേള്‍ക്കാന്‍ കഴിയുക, ഹൃദയസ്‌പന്ദനം നൂറില്‍ കുറയുകയോ നൂറ്റിപ്പത്തില്‍ കൂടുകയോ ചെയ്‌താല്‍ ശിശുവിന്റെ ജീവന്‌ എന്തോതകരാറുണ്ടെന്ന്‌ മനസ്സിലാക്കണം.

ഷഷ്‌ഠേ മാസേ ഗര്‍ഭസ്യ ബലവര്‍ണ്ണോപചയോ ഭവത്യധി കമന്യേഭ്യോ മാസേഭ്യഃ, തസ്‌മാല്‍ തദാ ഗര്‍ഭിണി ബല വര്‍ണ്ണഹാനിമാപദ്യതേ. വിശേഷേണ. 21

ആറാമത്തെ മാസത്തില്‍ ഗര്‍ഭത്തിന്‌ മറ്റ്‌ മാസങ്ങളെ അപേക്ഷിച്ച്‌ മാംസവും രക്തവും കൂടുതല്‍ വര്‍ദ്ധിക്കുന്നതായിരിക്കും. അതുകൊണ്ട്‌ അപ്പോള്‍ ഗര്‍ഭിണിയുടെ ബലത്തിഌം വര്‍ണ്ണത്തിഌം വിശേഷിച്ച്‌ ഹാനിസംഭവിക്കുന്നതായിരിക്കും.

സപ്‌തമേ മാസേ സഹസാ സര്‍വ്വഭാവൈരാപ്യായതേ ഗര്‍ ഭഃ തസ്‌മാല്‍ തദാ ഗര്‍ഭിണി കാന്തതമാ ഭവതി. 22

ഏഴാമത്തെ മാസത്തില്‍ ഗര്‍ഭത്തിന്റെ എല്ലാ അംഗപ്രത്യംഗാദി ഭാവങ്ങളും വര്‍ദ്ധിക്കുന്നതായിരിക്കും. അതുകൊണ്ട്‌ അപ്പോള്‍ ഗര്‍ഭിണി ഏറ്റവും ക്ഷീണമുള്ളവളായിരിക്കും.

അഷ്‌ടമേ മാസേ ഗര്‍ഭശ്ച മാതൃതോ ഗര്‍ഭശ്ച മാതാ രസഹാരിണീഭിഃ സാവാഹിനീഭിഃ മുഹുര്‍മ്മുഹുരോജഃ പ രസ്‌പരത ആദദാതി ഗര്‍ഭസ്യ സമ്പൂര്‍ണ്ണത്വാല്‍ തസ്‌മാ ല്‍ തദാ ഗര്‍ഭിണി മുഹുര്‍മുഹുര്‍മുദഃയുക്താ. ഭവതി മുഹുര്‍മ്മുഹുശ്ച ഗ്ലാനോ, തഥാ ച ഗര്‍ഭഃ തസ്‌മാല്‍ ത ദാ ഗര്‍ഭസ്യ ജന്മവ്യാപത്തിമദ്‌ ഭവത്യധികാമാജസോന ലസ്ഥിതത്വാല്‍. തഞ്ചൈവാര്‍ത്ഥമഭിസമീക്ഷ്യാഷ്‌ടമം മാസമഗണ്യമിത്യാചക്ഷതേ കുശലാഃ. 23

എട്ടാമത്തെ മാസത്തില്‍ മാതാവില്‌ഡനിന്ന്‌ ഗര്‍ഭവും ഗര്‍ഭത്തില്‍നിന്ന്‌ മാതാവും മാതൃഹൃദയവുമായി ബന്ധിക്കപ്പെട്ട രസവഹിമീ നാഡികള്‍ വഴിയായി ഓജസ്സ്‌ കൂടക്കൂടെ പരസ്‌പരം സ്വീകരിക്കപ്പെടുന്നു. ഇങ്ങിനെ ഓജസ്സിനെ പരസ്‌പരം സ്വീകരിക്കപ്പെടുന്നു. ഇങ്ങിനെ ഓജസ്സിനെ പരസ്‌പരം സ്വീകരിക്കപ്പെടുന്നത്‌ ഗര്‍ഭം പൂര്‍ണ്ണമാകാത്തതുകൊണ്ടാണ്‌. (ഗര്‍ഭം പൂര്‍ണ്ണമായാല്‍ മാതാവിന്റെ ഓജസ്സ്‌ ഗര്‍ഭം സ്വീകരിച്ചാല്‍ മാതാവിഌം ഗര്‍ഭത്തിന്റെ ഓജസ്സ്‌ മാതാവ്‌ സ്വീകരിച്ചാല്‍ ഗര്‍ഭത്തിഌം നാശം സംഭവിക്കുന്നതാണ്‌.) അങ്ങിനെ പരസ്‌പരം ഓജസ്സ്‌ സ്വീകരിക്കുന്നതുകൊണ്ട്‌ ഗര്‍ഭിണി ഇടയ്‌ക്കിടയ്‌ക്ക്‌ പ്രസന്നമായും ഇടയ്‌ക്കിടയ്‌ക്ക്‌ ക്ഷീണിതമായും തീരുന്നു. അതുപോലെതന്നെ ഗര്‍ഭവും (അതായത്‌ ഗര്‍ഭിണി ഓജസ്സ്‌ സ്വീകരിക്കുമ്പോള്‍ പ്രസന്നമായും അപ്പോള്‍ ഗര്‍ഭിണി ക്ഷീണിതമായും തീരുന്നു. അതുകൊണ്ട്‌ ഈ അവസരത്തില്‍ ഗര്‍ഭത്തിന്റെ ജന്മം ഉപദ്രവകരമായിരിക്കും. കാരണം ഓജസ്സ്‌ സ്ഥിരമല്ലാത്തുകൊണ്ട്‌. (അതായത്‌ എട്ടാമത്തെ മാസം പ്രസവിക്കുകയാണെങ്കില്‍ പ്രസവിക്കുമ്പോള്‍ ഓജസ്സ്‌ ശിശുവിലാണെങ്കില്‍ ശിശുവിഌം ഹാനികരമായിരിക്കും). ഇപ്രകാരം കാണുന്നതുകൊണ്ട്‌ എട്ടാമത്തെ മാസം പ്രസവത്തിന്‌ ഉചിതമായ കാലമല്ലെന്ന്‌ സമര്‍ത്ഥന്മാരായ വൈദ്യന്മാര്‍ കണക്കാക്കപ്പെടുന്നു.

തസ്‌മിന്നേക ദിവസാതിക്രാന്തേപി നവമം മാസമുപാ ദായ പ്രസനകാല മിത്യാഹുരാദ്വാദശമാസാ ഏതാവാന്‍ പ്ര സവകാലഃ, വൈകാരികമതഃ പരം കുക്ഷൗ സ്ഥാനം ഗ ര്‍ഭസ്യ. 24

എട്ട്‌മാസം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞാലും അതായത്‌ ഒമ്പതാംമാസാരംഭം മുതല്‍ 12 മാസം വരെ പ്രസവകാലമാണെന്ന്‌ പറയുന്നു. ആ പ്രസവകാലത്തിഌശേഷം ഗര്‍ഭം ഗര്‍ഭാശയത്തില്‍ നില്‍ക്കുകയാണെങ്കില്‍ അത്‌ വൈകാരിക ഗര്‍ഭമാണെന്ന്‌ മനസ്സിലാക്കണം. സാധാരണയായി പ്രസവകാലം കണ്ടുവരുന്നത്‌ 260- മുതല്‍ 260 - വരെയുള്ള ദിവസങ്ങളിലാണ്‌. ഏതാഌം ചിലത്‌ ഇതില്‍നിന്ന്‌ പത്തോ പതിനഞ്ചോ ദിവസം കൂടിയും കുറ്‌ഞ്ഞും കണ്ടെന്നു വരാം. എന്നാല്‍ 240- ദിവസം എത്തിയിട്ട്‌ പ്രസവിച്ച കുട്ടിക്ക്‌ പരിപൂര്‍ണ്ണ വളര്‍ച്ചയുള്ളതായി കാണുന്നുണ്ട്‌. സുശ്രുതത്തിലും പറഞ്ഞിരിക്കുന്നത്‌ 8-മാസം കഴിഞ്ഞാല്‍ സൂതികാഗൃഹത്തില്‍ പ്രവേശിപ്പിക്കണമെന്നാണ്‌. ഇവിടെ 12 മാസം വരെ പറഞ്ഞിരിക്കുന്നത്‌ അക്കാലത്ത്‌ നടപ്പിലുള്ള ചന്ദ്രമാസകണക്കോ മറ്റോ ആയിരിക്കണം. ഇപ്പോള്‍ എത്ര കൂടിയാലും 300-ദിവസത്തില്‍ കൂടുതല്‍ പോകുന്നത്‌ വളരെ കുറവായിരിക്കും.

ഏവമയമനയാഌപൂര്‍വ്യാഭി നിര്‍വ്വര്‍ത്തതേകുക്ഷൗ 25

ഇപ്രകാരം ഈ ഗര്‍ഭം ഈ ക്രമത്തിലാണ്‌ ഗര്‍ഭാശയത്തില്‍ പ്രകടമാകുന്നത്‌.

മാത്രാദീനാംതു ഖലു ഗര്‍ഭകരാണാ ഭാവനാ സന്നദസ്‌ തദാ വൃത്തസൗഷ്‌ഠവാന്‍മാതൃശ്ചൈവോപസ്‌നേഹോ പസ്വേദാഭ്യാം കാലപരിണാമാല്‍ സ്വഭാവ സംസിദ്ധേശ്ച കുക്ഷൗ വൃദ്ധിം പ്രാപ്‌നോതി 26

മാതാപിതാദി 6 ഗര്‍ഭകര ഭാവങ്ങള്‍ ശ്രഷ്‌ടഗുണയുക്തമായാലും മാതാവിന്റെ ആഹാരാവിഹാരാദി ഉത്തമമായ ആചാരം കൊണ്ടും മാതാവില്‍ നിന്നു കിട്ടുന്ന ഉപസ്‌നേഹ ഉപസ്വേദംകൊണ്ടും കാലപരിണാമം കൊണ്ടും സ്വഭാവസംസിദ്ധി കൊണ്ടും ഗര്‍ഭം ഗര്‍ഭാശയത്തില്‍ വൃദ്ധിയെ പ്രാപിക്കുന്നു. ഉപസ്‌നേഹമെന്നാല്‍ മാതാവില്‍ നിന്ന്‌ കിട്ടുന്ന രസരക്താദി പോഷകങ്ങളും ഉപസ്വേദമെന്നാല്‍ മാതാവിന്റെ ശരീരാന്തഭാഗത്തുള്ള ചൂടും ആകുന്നു.

മാത്രാദീനാമേവ തു ഖലു ഗര്‍ഭകരാണാം ഭാവനാ വ്യാപത്തി നിമിത്തമസ്യാജന്മ ഭവതി. 27

മാതാപാതാദി ആറ്‌ ഗര്‍ഭകര ഭാവങ്ങളുടെ വ്യാപത്തി നിമിത്തം ഗര്‍ഭോല്‍പാദനം ഉണ്ടാകുന്നില്ല.

യേതസ്യ കുക്ഷൗ വൃദ്ധിഹേതു സമാഖ്യാതാ ഭാവാസ്‌ തേഷാം വിപര്യാതുദരേവിനാശമാപദ്യതേഥവാപ്യചിര ജാതഃ സ്യാല്‍. 28

ഗര്‍ഭാശയത്തില്‍ വെച്ചു ഗര്‍ഭത്തിന്റെ വളര്‍ച്ചക്കും കാരണമായിപ്പറഞ്ഞ ഭാവങ്ങള്‍ക്ക്‌ വിപര്‍യ്യയം സംഭവിച്ചാല്‍ ഗര്‍ഭം ഉദരത്തില്‍വെച്ചു നശിച്ചുപോകുകയോ അഥവാ കാലമെത്താതെ പ്രസവിച്ചു പോവുകയോ ചെയ്യും.

യതസ്‌തു കാര്‍ത്സ്‌ന്യേ അവിനശ്യന്‍ വികൃതിമാപ ദ്യതേ തദഌ വ്യാഖ്യാസ്യാമഃ. യദാ സ്‌ത്രിയാ ദോഷ പ്രകോപണാന്യാസേവമാനായ ദോഷാഃ പ്രകുപിതാഃ ശ രീരമുപസര്‍പ്പന്തഃ ശോണിതഗര്‍ഭാശയോപഘാതായോപ പദ്യന്തേ, ന ച കാര്‍ത്സ്‌ന്യേന ശോണിമര്‍ഭാശയൗ ദൂ ഷയന്തി, തദേയം ഗര്‍ഭം ലദതേ, തഥാ ഗര്‍ഭസ്യ തസ്യ മാതൃജനാമാവയാവനാമന്യതമോവയവോവികൃതിമേ കോനേകോഥപോപപദ്യതേ. യസ്യയസ്യ ഹൃവയവസ്യ ബീജഭാഗേ ദോഷാഃ പ്രകോപമാപ്യദ്യന്തേ തം തമവയവം വികൃതിരാവിശതി. യദാ ഹൃസ്യാഃ ശോണിതഗര്‍ഭാശയ ബീജഭാഗഃ പ്രദോഷമാപപ്യദേ തദേയം വന്ധ്യാം ജന യതി. യദാ പുനരസ്യാഃ ശോണിതഗര്‍ഭാശയ ബീജഭാഗാ വയവഃ പ്രദോഷമാപദ്യതേ തദാ പൂതിപ്രജാജനയതി. യഥാ ത്വസ്യാഃ ശോണിതഗര്‍ഭാശയ ബീജഭാഗാവയവഃ സ്‌ ത്രികാരണശ്ചബീജഭാഗനാമേകദേശഃ പ്രദോഷമാപദ്യ തേ, തദാ സ്‌ത്യാകൃതിഭൂയിഷ്‌ഠാമസ്‌ത്രയ, വാര്‍ത്താം നാമ ജനയതീ താംസ്‌ത്രീ വ്യാപദമാചക്ഷതേ. 29

എന്തുകൊണ്ട്‌ ഗര്‍ഭം പൂര്‍ണ്ണമായും നശിച്ചുപോകാതെ വികൃതമായിപ്പോകുന്നു എന്ന്‌ വിവരിച്ചുതരാം. എപ്പോള്‍ ദോഷപ്രകോപണത്തിന്‌ പറഞ്ഞ കാരണങ്ങള്‍ ശീലിക്കുകനിമിത്തം ദോഷങ്ങള്‍ കോപിച്ചു സ്‌ത്രീയുടെ ശരീരത്തില്‍ വ്യാപിച്ചു രക്ത(ഡിംബ)ത്തിലും ഗര്‍ഭാശയത്തിലും എത്തിച്ചേര്‍ന്നു പൂര്‍ണ്ണമായും രക്തത്തേയും ഗര്‍ഭാശയത്തേയും ദുഷിപ്പിക്കാതെയിരിക്കുകയും ആ അവസരത്തില്‍ സ്‌ത്രീ ഗര്‍ഭം ധരിക്കുകയും ചെയ്‌താല്‍ അപ്പോള്‍ സ്‌ത്രീക്ക്‌ ഒരവയവത്തിനോ അനേകം അവയവങ്ങള്‍ക്കോ വികൃതി സംഭവിക്കുന്നതായാല്‍ സ്‌ത്രീയുടെ ഏതേതവയവത്തിന്നാണോ ദോഷ പ്രകോപമുണ്ടായിരിക്കുന്നത്‌ ആ അവയവത്തിന്‌ ബീജത്തിനോ അഥവാ ബീജാംഗത്തിനോ ദോഷപ്രകോപം ഉണ്ടാകുന്നു. ബീജാംഗത്തില്‍ ഏതേതവയവത്തിന്‌ ദോഷകോപമുണ്ടാകുന്നുവോ അതാതവയവം വികൃതമായിത്തീരുന്നു. എപ്പോള്‍ സ്‌ ത്രീയുടെ രക്തത്തില്‍ (ഡിംബത്തില്‍) ഗര്‍ഭാശയ ബീജഭാഗം ദോഷയുക്തമായിത്തീരുന്നുവോ അപ്പോള്‍ ആ ബീജം വന്ധ്യയെ ജനിപ്പിക്കുന്നു. (ആ പ്രജ വന്ധ്യയായി ജനിക്കുന്നു) എപ്പോള്‍ സ്‌ത്രീയുടെ രക്തത്തില്‍ (ഡിംബത്തില്‍) ഗര്‍ഭാശയ ബീജത്തിന്റെ ഒരംശം ദുഷിക്കപ്പെടുന്നുവോ അപ്പോള്‍ ആ ബീജം ദുര്‍ഗ്ഗന്ധമുള്ള പ്രജയെ ജനിപ്പിക്കുന്നു. എപ്പോള്‍ സ്‌ ത്രീയുടെ രക്തത്തില്‍ (ഡിംബത്തില്‍) ഗര്‍ഭാശയ ബീജഭാഗവയവവും സ്‌ത്രീയായിത്തീരേണ്ടതായ ശരീരബീജഭാഗത്തിന്റെ ഒരു സ്ഥലവും ദുഷിക്കപ്പെടുന്നുവോ അപ്പോള്‍ ഭൂരിഭാഗവും സ്‌ത്രീയുടെ ആകൃതിയിലും സ്‌ത്രീയല്ലെന്ന്‌ പറയാവുന്നതും (നപുംസകം) ആയ പ്രജയെ ജനിപ്പിക്കുന്നു. അതിനെ സ്‌ത്രീ വ്യാപത്‌ എന്ന്‌ പറയുന്നു. കാരണം ഇത്‌ സ്‌ത്രീയുടെ ആര്‍ത്തവ ദുഷ്‌ടികൊണ്ടുണ്ടാകുന്നതാകുന്നു.

ഏവമേവ പുരുഷസ്യ ബീജദോഷ പിതൃജാവയവ വികൃ തിം വിദ്യാന്‍. യദാ ശരീരേ ബീജഭാഗഃ പ്രദോഷമാപദ്യ തേ, കദാ വന്ധ്യം ജനയതി. യദാഹ്യസ്യ ബീജേ ബീ ജഭാഗാവയവഃ പ്രദോഷമാപദ്യതേ തദാ പൂതിപ്രജാം ജന യതി. യദാത്വസ്യ ബീജേ ബീജഭാഗാവയവഃ പുരുഷകാ രണാഞ്ച ബീജഭാഗാനാമകദേശഃ പ്രഭോഷമാപദ്യതേ, ത ദാ പുരുഷാകൃതിഭൂയിഷ്‌ഠമപുരുഷം തൃണപൂലികം സ നാമ ജനയതി താം പുരുഷ വ്യാപദമാചക്ഷതേ. 30

സ്‌ത്രീയുടെ രക്തദോഷത്തില്‍ പറഞ്ഞതുപോലെ തന്നെ എപ്പോള്‍ പുരുഷന്റെ ബീജത്തില്‌ഡ ബീജഭാഗം പ്രകപിതമാകപ്പെടുന്നുവോ അപ്പോള്‍ ആ ബീജം വന്ധ്യയെ ജനിപ്പിക്കുന്നു. എപ്പോള്‍ പുരുഷന്റെ ബീജത്തില്‍ ബീജഭാഗാവയവം പ്രകുപിതമാകുന്നുവോ അപ്പോള്‍ ആ ബീജം പൂതിപ്രജയെ ജനിപ്പിക്കുന്നു. എപ്പോള്‍ പുരുഷന്റെ ബീജത്തില്‍ ബീജഭാഗാവയവവും പുരുഷനായി ജനിക്കേണ്ടുന്ന ശരീര ബീജഭാഗത്തിന്റെ ഒരു ഭാഗവും ദുഷിക്കപ്പെടുന്നുവോ അപ്പോള്‍ ഭൂരിഭാഗം പുരുഷാകൃതിയായ പുരുഷനെ അതായത്‌ തൃണപൂലികം എന്ന്‌ പറയുന്നു നപുംസകത്തെ ജനിപ്പിക്കുന്നു. അതിനെ പുരുഷവ്യാപത്ത്‌ എന്ന്‌ പറയുന്നു, കാരണം അത്‌ ബീജദോഷം കൊണ്ടുണ്ടാകുന്നതാകുന്നു.

ഏതേന മാതൃജാനാം പിതൃജാനാം താവയവാനാം വികൃ തി വ്യാഥ്യാനേ സാത്മ്യജാനാം രസജാനാം സത്വാജാ നാം ചാവയവാനാം വികൃതിര്‍വ്യാഖ്യാതാ. 31

മാതൃജന്യമായും പുതൃജന്യമായും അവയവങ്ങള്‍ക്ക്‌ വികൃതിയുണ്ടാകുമെന്ന്‌ പറഞ്ഞതുപോലെതന്നെ സാത്മ്യജന്യമായും രസജന്യമായും സത്വജന്യമായും അവയവങ്ങള്‍ക്ക്‌ വികൃതിയുണ്ടാകുമെന്ന്‌ പറയേണ്ടതാണ്‌.

നിര്‍വ്വികാരഃ പരസ്‌ത്വാത്മാ സര്‍വ്വഭൂതാനാം നിര്‍വ്വിശേ ഷഃ സത്വശരീരയോസ്‌തു വിശേഷാല്‍ വിശേഷോപ ലബ്‌ധിഃ. 32

ഉല്‍കൃഷ്‌ടമായ ആത്മാവാകട്ടെ വികാര രഹികമാകുന്നു. അത്‌ എല്ലാ ജീവികളിലും ഒന്നാകുന്നു. മനസ്സിന്റേയും ശരീരത്തിന്റെയും ഭിന്നതകൊണ്ട്‌ അതിന്ന്‌ ബിന്നപ്രതിതിയുണ്ടാകുന്നതാണ്‌. തത്ര ത്രയസ്‌തു ശാരീരദോഷാ വാതപിത്തശ്ലേഷ്‌മാണ സ്‌തേ ശരീരം ദൂഷയന്തി ദ്വൗ പുനഃ സത്വദോഷൗ രജ സ്‌തമശ്ച, തൗ സത്വം ദൂഷയതഃ. താഭ്യാം സത്വ ശരീ രാഭ്യാം ദുഷ്‌ടാഭ്യാം വികൃതരൂപംജായതേ, നോപജായതേ ചാ ദുഷ്‌ടാഭ്യാം. 33

ശരീരദോഷമാകട്ടെ മൂന്നാകുന്നു. 1. വാതം, 2. പിത്തം, 3. കഫം അവ ശരീരത്തെ ദുഷിപ്പിക്കുന്നു. മനസ്സിന്‌ രണ്ട്‌ ദോഷമുണ്ടാകുന്നു. 1. രാജസം, 2. താമസം അത്‌ രണ്ടും മനസ്സിനെ ദുഷിപ്പിക്കുന്നു. മനസ്സും ശരീരവും ദുഷിര്‌രുന്നില്ലെങ്കില്‍ വികൃതിയും ഉണ്ടാകുന്നതല്ല.

തത്ര ശരീരം യോനിവിശേഷാച്ചതുര്‍വ്വിധമുക്ത മഗ്ര.

യോനിഭേദംകൊണ്ട്‌ ശരീരം നാലുവിധത്തിലാണെന്ന്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. സ്വേദജം, അണ്‌ഡജം, ജരായുജം, ഉദ്‌ഭിജം ഇതി.

ത്രിവിധം ഖലു സത്വം, ശുദ്ധം, രാജസം താമസമിതി തത്രശുദ്ധ മദോഷമാഖ്യാതം കല്യാണാംശത്വാല്‍ രാജ സം സദോഷമാഖ്യാതം രോഷാംശത്വാല്‍. തഥാ താമസമ പി സദോഷമാഖ്യാതം മോഹാംശത്വാല്‍. 35

മനസ്സ്‌ മൂന്ന്‌ വിധത്തിലാകുന്നു. ശുദ്ധം, രാജസം, താമസം. ഇതില്‌ഡ ശുദ്ധമനസ്സ്‌ (സത്വഗുണം) ദോഷരഹിതമാകുന്നു. കാരണം ഇതില്‍ കല്യാണയോഗം ഉള്ളതുകൊണ്ട്‌. രാജസമനസ്സ്‌ (രജോഗുണം) ദോഷയുക്തമാകുന്നു. കാരണം ഇതില്‌ഡ രോഷഭാഗം ഉള്ളതുകൊണ്ട്‌. അതുപോലെതന്നെ താമസമനസ്സും (തമോഗുണ്‌) ദോഷയുക്തമാകുന്നു. അതില്‍ മോഹഭംഗം ഉള്ളതുകൊണ്ട്‌.

തേഷാന്തു ത്രയാണാമചി സത്വാനാമേകൈകസ്യ ഭേദാഗ്ര മപരി സംഖ്യേയം തരതമ യോഗാച്ഛരീര യോനി വി ശേഷേദ്യശ്ചാന്യോന്യാഌവിധാനത്വാച്ച. ശരീരം ഹി സ സ്വമഌവിധീയതേ, സത്വഞ്ച ശരീരം. തസ്‌മാല്‍ കതി ഥമേവാഌ വ്യാഖ്യാസ്യാമഃ. 36

ആ മൂന്നുവിധ മനസ്സിന്നാകട്ടെ ഓരോന്നിഌം അസംഖ്യം വ്യത്യാസങ്ങളുണ്ട്‌. തരതമഭേദം നിമിത്തം (ശുദ്ധതരം, ശുദ്ധതമം ഇത്യാദി) മാത്രമല്ല ശരീരയോനി വ്യത്യാസംകൊണ്ടും മനസ്സ്‌ ശരീരത്തിന്‌ അഌരൂപമായതുകൊണ്ടും മനസ്സ്‌ അസംഖ്യം വ്യത്യാസമുള്ളതാകുന്നു. (മഌഷ്യന്‍, മൃഗം, പി എന്നിത്യാദിയാണ്‌ യോനിഭേദം. അതില്‍തന്നെ മൃഗങ്ങളില്‍ പശു, ആട്‌, മാന്‍ എന്നിത്യാതിയായും പക്ഷികളില്‍ മയില്‍, കോഴി, കുയില്‍ എന്നിത്യാദിയായും യോനിഭേദങ്ങളുണ്ട്‌. ഇപ്രകാരം ലോകത്തിലുള്ള ജീവികളുടെ യോനിവ്യത്യാസം അസംഖ്യമാകുന്നു). ശരീരം മനസ്സിന്റെ അഌരൂപവും മനസ്സ്‌ ശരീരത്തിന്റെ അഌരൂപവുമാകുന്നു. (എത്രവിധത്തില്‍ ശരീരമുണ്ടോ അത്രയും വി ധത്തില്‍ മനസ്സുണ്ടെന്നര്‍ത്ഥം). അതുകൊണ്ട്‌ മനസ്സിന്റെ മുഴുവന്‍ വ്യത്യാസത്തേയും വിവരിക്കാന്‍ കഴിയുന്നതല്ല. മനസ്സിന്റെ വ്യത്യാസത്തെ സാദൃശ്യനിര്‍ദ്ദേശംകൊണ്ട്‌ നിദര്‍ശനാര്‍ത്ഥം വിവരിച്ചുതരാം.

തദ്‌യഥാ-ശുചിം സത്യാഭിസന്ധിം ജിതാത്മാനം സം വിഭാഗിനം ജ്ഞാനവിജ്ഞാന വചന പ്രതിവചനശക്‌ തി സമ്പന്നം സമൃതിമന്തം കാമക്രാധ ലോഭ മോഹേര്‍ ഷ്യാ ഹര്‍ഷാപേതം സമം സര്‍വ്വ ഭൂതേഷു ബ്രാഹ്മ്യം വിദ്യാല്‍. 37

ചുരുക്കത്തിലുള്ള സത്വലക്ഷണം എപ്രകാരമെന്നാല്‍ -1. ബ്രാഹ്മസത്വം - ശുചിസത്യപ്രതിജ്ഞ, ആത്മനിയന്ത്രണം, കാര്യകാര്യവിവേചനം, ജ്ഞാനവിജ്ഞാനവചനം, പ്രതിവചനശക്തി സമ്പന്നത ഇവയുള്ളതെല്ലാം സ്‌മൃതിമാഌം കാമം, ക്രാധം, ലോഭം, മാനം, മോഹം, ഈര്‍ഷ്യ, ഹര്‍ഷം. അമര്‍ഷം അവയില്ലാത്തവഌം സര്‍വ്വജീവികളിലും സമദൃഷ്‌ടിയുള്ളവഌം ബ്രാഹ്മസത്വവാനാണെന്നറിയണം. ബ്രാഹ്മസത്വലക്ഷണം സുശ്രുതേ ശൗചമാസ്‌തിക്യമഭ്യാസോ വേദേഷ്‌ട ഗുരുപൂജനം. പ്രിയാതിഥിത്വമീജ്യാ ച ബ്രഹ്മകായസ്യ ലക്ഷണം ഇതി.

ഇജ്യാധ്യയന വ്രത ബ്രഹ്മചര്യ പരമതിഥിവ്രത മുപ ശാന്ത മദമാന രാഗ്‌ദ്വേഷ ലോഭ മോഹ രോഷം പ്രതിഭാ വചന വിജ്ഞാനോപ ധാരണശക്തി സമ്പന്നമാര്‍ഷം വിദ്യാല്‍. 38

2. ആര്‍ഷസത്വം- യജ്ഞം, സ്വാദ്ധ്യായം, വ്രതം, ഹോമം, ബ്രഹ്മചര്യ, അതിഥിപൂജ ഇവയുള്ളവഌം, മദം, മാനം, രാഗം, ദ്വേഷം, മോഹം, ലോഭം, രോഷം ഇവ ശമിച്ചവഌം വാക്കില്‍ പ്രതിഭയുള്ളവഌം വിജ്ഞാനവും ധാരണാശക്തി സമ്പന്നതയും ഉള്ളവഌം ആര്‍ഷസത്വവാനാണെന്നറിയണം. ആര്‍ഷസത്വമക്ഷണം സുശ്രുതേ. ജപവ്രത ബ്രഹ്മചര്യ ഹോമാദ്ധ്യയന സേവിനം ജ്ഞാനവിജ്ഞാന സമ്പന്നമൃഷിസത്വം നരം വിദുഃ ഇതി.

ഐശ്വര്യവന്തമാദേയവാക്യം യജ്വാനം ശൂരമോജസ്വിനം തേ ജസോപേതമക്ലിഷ്‌ട കര്‍മ്മാണം ദീര്‍ഘദര്‍ശിനമര്‍ത്ഥ ധര്‍ മ്മകാമാഭിരതമൈന്ദ്രം വിദ്യാല്‍. 39

3. ഐന്ദ്രസത്വം- ഐശ്വര്യവാഌം വാക്ക്‌ പറഞ്ഞാല്‍ സ്വീകരിക്കാന്‍ പറ്റുന്നവഌം യാഗം ചെയ്യുന്നവഌം ശൂരതയും ഓജസ്സും ഉള്ളവഌം തേജസ്സോടു കൂടീയവഌം നിന്ദ്യമായ കര്‍മ്മം ചെയ്യാത്തവഌം ദീര്‍ഘദര്‍ശിയും ധര്‍മ്മാര്‍ത്ഥകാമങ്ങളില്‍ അഭിരുചിയുള്ളവഌം ഐന്ദ്രസത്വവാനാണെന്നറിയണം. ഇന്ദ്രസത്വലക്ഷണം സുശ്രുതേ മാഹാത്മ്യം ശൗര്യമാജ്ഞാപ സതതം ശാസ്‌ത്ര ബുദ്ധിതാ. ഭൃത്യാനാം ഭരണം ചാപി മഹേന്ദ്രം കായലക്ഷണം ഇതി.

ലേഖാസ്ഥവൃത്തം പ്രാപ്‌തകാരുണ മസംഹാര്യമുത്ഥാ നവന്തം സ്‌മൃതിവന്തമൈശ്വര്യാ ലംബിനം വ്യപഗത രാ ഗേര്‍ഷ്യാ ദ്വേഷമോഹം യാമ്യം വിദ്യാല്‍. 40

4- യാമ്യസത്വം- കര്‍ത്തവ്യാ കര്‍ത്തവ്യമര്യാദയുള്ളവഌം യുക്തമായ കര്‍മ്മം ചെയ്യുന്നവഌം പ്രഹാരമേല്‌പിക്കാന്‍ കഴിയാത്തവഌം ഉദ്യമിയും സ്‌മൃതിമാഌം ഐശ്വര്യവാഌം രാഗദ്വേഷ-മോഹങ്ങളില്ലാത്തവഌം യാമ്യ സത്വവാനാണെന്നറിയണം. സുശ്രുതേ പ്രാപ്‌തകാരീദൃഢോത്ഥാനോ നിര്‍ഭയഃ സ്‌മൃതിമാന്‍ ശുചിഃ. രാഗമോ ഹമദദ്വേഷൈര്‍ വര്‍ജ്ജിതോ യാമ്യസത്വവാന്‍ ഇതി.

ശൂരം ധീരം ശുചിമശുചി ദ്വേഷിണം യജനമംഭോ വി ഹാരാതിക്ലിഷ്‌ട കര്‍മ്മാണം സ്ഥാനകോപ പ്രസാദം വാരും വിദ്യാല്‍. 41

5. വാരുണസത്വം- ശൗര്യം, ധൈര്യം, ശുചിയിലും അശുചിയിലും വെറുപ്പ്‌, യജ്ഞം, ജലക്രീഡയില്‍ പ്രീതി, നിന്ദിതകര്‍മ്മം ചെയ്യാതിരിക്കുക, കോപിക്കേണ്ട സ്ഥാനത്ത്‌ കോപവും പ്രസന്നമാകേണ്ട സ്ഥാനത്ത്‌ പ്രസന്നതയും ഉണ്ടാകുക എന്നിവയോടുകൂടിയവന്‍ വാരുണ സത്വമാണെന്നറിയണം. സുശ്രുതേ ശീതസേവാ സഹിഷ്‌ണുത്വം പൈംഗല്യംഹരികേശതാ. പ്രിതവാദ്വിത്വ മിത്യേതദ്വാരുണം കായലക്ഷണം ഇതി.

സ്ഥാനമനോപഭോഗം പരിവാര സമ്പന്നം സുഖവിഹാരം ധര്‍മ്മാ ധര്‍മ്മ കാമനിത്യം ശുചിം വ്യക്തകോപ പ്രസാ ദം കൗബേരം വിദ്യാല്‍. 42

6. കൗബേരസത്വം- സ്ഥാനം (ഭൂമി മുതലായവ) മാനം, ഉപഭോഗം ( ഘൗഃൗൃ്യ), പരിവാര (പുത്രപൗത്രാദി) സമ്പന്നം, സുഖവിഹാരം, എപ്പോഴും ധര്‍മ്മാര്‍ത്ഥകാമതല്‌പരത, ശുചി, വ്യക്തമായ കോപം, വ്യക്തമായ പ്രസാദം ഇവയോടുകൂടിയവന്‍ കൗബേരസത്വമാണെന്നറിയണം. സ്‌ശ്രുതേ മദ്ധ്യസ്ഥതാ സഹിഷ്‌ണുത്വമര്‍ത്ഥസ്യാഗമസഞ്ചയൗ. മഹാപ്രസവ ശക്തിത്വം കൗബേരം കായലക്ഷണം ഇതി.

പ്രിയനൃത്യ ഗീതവാദിത്രാല്ലാപകം ശ്ലോകാഖ്യായികേതി ഹാസ പുരാണേഷു കുശലം ഗന്ധമാഖ്യാഌ ലേപനിച സന സ്‌ത്രീവിഹാര കാമനിത്യമന സൂയകം ഗാന്ധര്‍ വ്വം വിദ്യാല്‍. 43

7. ഗാന്ധര്‍വ്വസത്വം- നൃത്തം, പാട്ട്‌, വാദ്യം, സ്‌ത്രാത്രം ഇവ പ്രിയകരമായിരിക്കുക, ശ്ലോകം, കഥ, ഇതിഹാസം, പുരാണം ഇവയില്‍ സാമര്‍ത്ഥ്യമുണ്ടാകുക, സുഗന്ധദ്രവ്യം, മാല, കറി, വസ്‌ത്രം, സ്‌ത്രീസേവ ഇവയില്‍ എപ്പോഴും തല്‌പരനായിരിക്കുക, അസൂയ ഇല്ലാതിരിക്കുക ഇവയോടു കൂടിയവന്‍ ഗാന്ധര്‍വ്വസത്വവാനാണെന്നറിയണം. ഗന്ധമാല്യ പ്രിയതാം ച നൃത്യവാദിത്രകാമിതാ. വിഹാരശീലതാ ചൈവ ഗാന്ധര്‍വ്വം കായലക്ഷണം ഇതി സുശ്രുതേ. 

ഇത്യേവം ശുദ്ധസത്വാസ്യ സപ്‌തവിധം ഭേദാംശം വിദ്യാ ല്‍ ക്ലായണാംശാത്വാല്‍. തല്‍സംയോഗാല്‍ തു ബ്രാഹ്മ്യ മത്യന്ത ശുദ്ധം വൃവസ്യേല്‍. 44

കല്യാണാശത്വം നിമിത്തം ഈ ഏഴ്‌ വിധ സത്വഭേദങ്ങളും ശുദ്ധസത്വത്തിന്റേതാണെന്നറിയണം. കല്യാണഭാഗത്തിന്റെ സമ്യഗ്യോഗം നിമിത്തം ബ്രഹ്മസത്വം അത്യന്തം ശുദ്ധമാണെന്നറിയണം.

ശീരം ചണ്‌ഡമ സൂയക മൈശ്വര്യവന്ദമൗദരികം രൗദ്രമ നു ക്രാശകമാത്മപൂജകമാസുരം വിദ്യാല്‍. 45

രാജസ സത്വഭേദം- 1. ആസുരസത്വം - ശൗര്യം, തൂവ്രക്രാധം, അസൂയ, ഐശ്വര്യം, രാഗദ്വേഷം, രൗദ്രം, നിര്‍ദ്ദയ, ആത്മപൂജ ഇവയുള്ളവന്‍ ആസുര സത്വവാനാണെന്നറിയണം. ആസുരസത്വ ലക്ഷണം സുശ്രുതേ ഐശ്വര്യവന്തം രൗദ്രം ച ശൂരം ചണ്‌ഡമസൂയകം ഏകാശിനം ചൗദരികമാസുരം സത്വമീദൃശം ഇതി.

അമര്‍ഷണമഌബന്ധ കോപം ഛിദ്രപ്രഹാരിണം ക്രൂര മാഹാരമതി മാത്രരുചി മാമിഷ പ്രിയതമം സ്വപ്‌നായാ സ ബഹുലമീര്‍ഷ്യം രാക്ഷസം വിദ്യാല്‍. 46

2. രാക്ഷാന്തസത്വം- അമര്‍ഷം, തുടര്‍ച്ചയായ കോപം, ഒഴിവ്‌ നോക്കി പ്രഹരിക്കുക, ക്രൂരത, ആഹാരത്തില്‍ അതിയായ അഭിരുചി, മാംസപ്രിയം, അതിയായ ഉറക്ക്‌, അതിയായ പരിശ്രമം, ഈര്‍ഷ്യ ഇവയോടുകൂടിയവനെ രാക്ഷസ സത്വവാനാണെന്നറിയണം. സുശ്രുതേ ഏകൈസ്‌ത ഗ്രാഹിതാ രൗദ്രമസൂയാ ധര്‍മ്മബാഹ്യതാ. ഭൃശമാത്രം തമശ്ചാപി രാക്ഷസംകായ ലക്ഷണം ഇതി.

മഹാലസം സ്‌ത്രണം സ്‌ത്രീരഹസ്‌കാമ മശുചിം ശു ചിദ്വേഷിണാം ഭീരും ഭീഷയിതാരം വിഹാരശീലം പൈ ശാചം വിദ്യാല്‍. 47

3. പൈശാചസത്വം- മഹാ അലസനായിരിക്കുക, സ്‌ത്രീക്ക്‌ വശംവദനാവുക, സ്‌ത്രീയോടുകൂടി രഹസ്യമായി താമസിക്കുവാനാഗ്രഹിക്കുക, അശുചിയായിരിക്കുക, ശുചിയെ വെറുക്കുക, ഭീരുവായിരിക്കുക, മറ്റുള്ളവരെ ഭയപ്പെടുക, വികൃതമായ ആഹാരവിഹാരശീലം ഇവ പൈശാചസത്വ ലക്ഷണമാണെന്നറിയണം. സുശ്രുതേ ഉച്ഛിഷ്‌ഠാഹാരതാ തൈക്ഷ്‌ണ്യം സാഹസപ്രിയതാ തഥാ. സ്‌ത്രീലോലുപത്വം നൈര്‍ലജ്ജ്യം പൈശാചം കായ ലക്ഷണം ഇതി.

ക്രുദ്ധ ശൂരമക്രുദ്ധ ഭീരും തീക്ഷ്‌ണമായാസ ബഹു ലം മന്ത്രസുഗോചരം ആഹ്രവിഹാരപരം സര്‍പ്പം വിദ്യാല്‍. 48

4. സര്‍പ്പസത്വം ക്രാധം വരുമ്പോള്‍ ശൂരഌം ക്രാധമില്ലാതിരിക്കുമ്പോള്‍ ഭീരുവും ആയിരിക്കുക, തീക്ഷ്‌ണത, കൂടുതല്‍ പരിശ്രമശീലം, ഭയന്നുകൊണ്ടുള്ള വിഷയശീലം, ആഹാരവിഹാര തല്‌പരത ഇവയോടു കൂടിയവനെ സര്‍പ്പ സത്വവാനാണെന്നറിയണം. സുശ്രുതേ തീക്ഷ്‌ണമായാസിനം ഭീരും ചണ്‌ഡം മായാന്വിതം തഥാ. വിഹാരാചാരചപലം സര്‍പ്പത്വം വിദുര്‍ന്നരം ഇതി.

ആഹാരകാമമതി ദുഃഖ ശിലാചാരോപചാര മസൂയകമ സം വിഭാഗിനമതിലോലുപ കര്‍മ്മശീലം പ്രതം വിദ്യാല്‍. 49

5. പ്രതസത്വം- ആഹാരത്തില്‍ അതിയായ ആഗ്രഹം, അതിദുഃഖമുണ്ടാക്കുന്ന ശീലാചാരോപചാരങ്ങള്‍ അസൂയ, കാര്യാകാര്യ വിവേക വിജ്ഞാന ശൂന്യത, അതിലോഭം, അകര്‍മ്മശീലം ഇവയുള്ളവര്‍ പ്രതസത്വവാനാണെന്നറിയണം. സു ശ്രുതേ അസംവിഭാഹമലസം ദുഃഖശീലമസൂയകം. ലോലുപ ചാപ്യദാതാരം പ്രതസത്വം വിദുര്‍ന്നരം ഇതി. 

അഌഷക്ത കാമമജസ്രമാഹാര-വിഹാര-പരമനവസ്‌ ഥീതമമര്‍ഷിണ മസഞ്ചയം ശാകുനം വിദ്യാല്‍. 50

6. ശകുനസത്വം- നിരന്തരകാമം, എപ്പോഴും ആഹാരവിഹാരതല്‌പരത, ഒന്നിലും സ്ഥിരതയില്ലാതിരിക്കുക, അസഹിഷ്‌ണുത, ഒന്നും ശേഖരിച്ചുവെക്കാതിരിക്കുക ഇവ ശകുന സത്വ ലക്ഷണമാണെന്നറിയണം. സുശ്രുതേ പ്രവൃദ്ധകാമസേവീചാപ്യജസ്രാഹാര ഏവച. അമര്‍ഷണോ നവസ്ഥായീ ശാകുനം കായലക്ഷണം ഇതി.

തുത്യേവം ഖലു രാജസസ്യ സത്വസ്യ ഷഡ്‌ വിധം ഭേദാം ശം വിദ്യാല്‍ രോഷാംശത്വാല്‍. 51

ഈ ആറ്‌വിധ സത്വഭേദം രോഷഭാഗം കൂടിയതായിരിക്കുക നിമിത്തം രാജസമാണെന്നറിയണം.

നിരാകരിഷ്‌ണു മധമവേശം ജൂഗുപ്‌സിതാചാരാഹാരേ വി ഹാര മൈഥുനപരം സ്വപ്‌നശീലം പാശവം വിദ്യാല്‍. 52

താമസ സത്വഭേദം-പശുസത്വം-എന്തിനേയും നിരാകരിക്കുന്ന സ്വഭാവം, അധമവേഷം അഥവാ അഥമപ്രവേശം, നിന്ദിതമായ ആഹാരാചാരം എപ്പോഴും മൈഥുനത്തില്‍ താല്‌പര്യം, സദാ ഉറങ്ങിക്കൊണ്ടിരിക്കുക ഇവ പശുസത്വ ലക്ഷണമാണെന്നറിയണം. സുശ്രുതേ ദുര്‍മ്മേധസ്‌ത്വം മന്ദതാച സ്വപ്‌നമൈഥുന നിത്യതാ നിരാകരിഷ്‌ണുതാചൈവ വിജ്ഞേയാഃ പാശവാ ഗുണാഃ ഇതി.

ഭീരുമബുധമാഹാര ലുബ്‌ധ മനവസ്ഥിത മഌഷക്ത കാമക്രാധം സരണശീലം തോയ കാമം മാല്‍സ്യം വിദ്യാല്‍. 53

2. മത്സ്യസത്വം - ഭീരുത്വം, അറിവില്ലായ്‌ക, ആഹാരത്തില്‍ ലോഭം, അസ്ഥിരചിത്തം, എപ്പോഴും കാമവും ക്രാ ധവും ഉണ്ടായിരിക്കുക, ചുറ്റിസഞ്ചരിക്കുന്ന ശീലം, വെള്ളത്തില്‍ ആഗ്രഹം ഇവയുള്ളവന്‍ മത്സ്യ സത്വവാനാണെന്നറിയണം. സു ശ്രുതേ അനവസ്ഥിതാ മൗര്‍ഖ്യം ഭീരുത്വം സലിലാര്‍ത്ഥിതാ. പരസ്‌പരാഭിമര്‍ദ്ദശ്ച മത്സ്യസത്വാസു ലക്ഷണം ഇതി.

അലസം കേവലമഭിനിവിഷ്‌ടമാഹാരേ സര്‍വ്വബുദ്ധ്യംഗ ഹീനം വാനസ്‌പത്യം വിദ്യാല്‍. 54

3. വാനസ്‌പത്യ സത്വം - അലസത, കേവലം ആഹാരത്തില്‍ മാത്രം ആഗ്രഹം ഒരു വിധത്തിലുള്ള അറിവും ഇല്ലാതിരിക്കുക ഇങ്ങനെയുള്ള പുരുഷന്‍ വാനസ്‌പത്യ സത്വവാനാണെന്നറിയണം, സുശ്രുതേ ഏകസ്ഥനരനിര്‍നിത്യമാഹാരേ കേവലേരതഃ വാനസ്‌പത്യേനരഃ സത്വധര്‍മ്മകാമാര്‍ത്ഥവര്‍ജ്ജിതഃ ഇതി.

ഇത്യേവം ഖലു താമസസ്യ സതാസ്യത്രിവിധം ഭേദാംശം വിദ്യാന്‍മോഹാംശത്വാല്‍. 55

ഇപ്രകാരമാണ്‌ താനസ സത്വത്തിന്റെ മൂന്നുവിധ ഭേദാംശം എന്നറിയണം. കാരണം ഇതില്‍ മോഹഭാഗം ഉള്ളതുകൊണ്ട്‌.

ഇത്യപരിസംഖ്യേയഭേദാനാം ഖലു ത്രയാണാമപി സത്വാ നാം ഭേദൈകദേശോ വ്യാഖ്യാതാഃ. ശുദ്ധസ്യ സത്വസ്യ സപ്‌തനിധോ ബ്രഹ്മഹര്‍ഷി ശക്രവരുണ യമ കുബേ ര ഗന്ധര്‍വ്വസത്വാഌകാരേണ. രാജസസ്യ ഷഡ്‌വിധോ ദൈത്യ രാക്ഷസ പിശാച സര്‍പ്പ പ്രത ശകുനി സത്വാ ഌകാരേണ താമസസ്യ ത്രിവിധഃ പശു മത്സ്യ വന സ്‌പതി സത്വാഌകാരണ. കഥഞ്ച യഥാസത്വമുപചാ രഃ സ്യാദിതി. കേവലശ്ചായമുദ്ദേശോ യഥോദ്ദേശമ ഭി നിര്‍ദ്ദിഷ്‌ടോ ഭവതി. ഗര്‍ഭാവക്രാന്തി സംപ്രയു ക്തസ്യാര്‍ത്ഥസ്യ വിജ്ഞാനേ സാമര്‍ത്ഥ്യം ഗര്‍ഭകര ണാഞ്ച ഭാവാനാമഌ സമാധിര്‍ വിഘാതശ്ച വിഘാതക രാണാം ഭാവാനാമിതി. 56

ഈ പറഞ്ഞ മൂന്ന്‌ സത്വങ്ങളുടെ ഭേദങ്ങള്‍ അസംഖ്യമാണെങ്കിലും അവയുടെ ഭേദങ്ങള്‍ ഏതാഌം ഭാഗം വിവരിക്കപ്പെട്ടു. ശുദ്ധസത്വത്തിന്റെ ഭേദങ്ങള്‍ ബ്രഹ്മര്‍ഷി - ശുക്ര - വരുണ - യമ - കുബേര - ഗന്ധര്‍വ്വസത്വങ്ങള്‍ക്കഌസരിച്ച്‌ എഴ്‌ വി ധത്തിലാകുന്നു. രാജസത്വഭേദങ്ങള്‍ ദൈത്യ - രാക്ഷസ - പിശാച - സര്‍പ്പ - പ്രത - ശകുനീ സത്വങ്ങള്‍ക്കഌസരിച്ച്‌ ആറ്‌ വിധത്തിലാകുന്നു. താമസസത്വത്തിന്റെ മൂന്ന്‌ വിധഭേദങ്ങള്‍ പശു - മത്സ്യ - വനസ്‌പതി സത്വങ്ങള്‍ക്കഌസരിച്ചാകുന്നു. സത്വത്തിന്നഌസരിച്ചുള്ള ഉപചാരം എങ്ങിനെയായിരിക്കണം എന്നുള്ളതിനെ ഉദ്ദേശിച്ചുമാ ത്രമാണ്‌ ഈ ഗര്‍ഭാവക്രാന്തിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നത്‌. ഈ വിഷയം ശരിക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ ഗര്‍ഭകര ഭാവങ്ങളെ സ്വീകരിക്കുവാഌം ഗര്‍ഭനാശകഭാവങ്ങളെ ത്യജിക്കുവാഌം കഴിയുന്നതാണ്‌.

തത്രശ്ലോകഃ - നിമിത്തമാത്മാ പ്രകൃതിര്‍വൃദ്ധിഃ കുക്ഷൗ ക്രമേണ ച വൃദ്ധിഹേതുശ്ച ഗര്‍ഭസ്യ പഞ്ചാര്‍ത്ഥാഃ ശുഭസംജ്ഞിതാഃ 57

ഗര്‍ഭത്തിന്റെ നിമിത്തം, ആത്മാവ്‌, ഗര്‍ഭത്തിന്റെ പ്രകൃതി, ഗര്‍ഭാശയത്തില്‍ ക്രമത്തിലുള്ള വളര്‍ച്ച, ഗര്‍ഭാശയത്തിന്റെ വളര്‍ച്ചക്കുള്ള കാരണം എന്നീ അഞ്ച്‌ ഭാവങ്ങള്‍ ശുഭമാണെന്ന്‌ പറയപ്പെടുന്നു.

അത്മനി ച യോ ഹേതുര്‍ വിനാശേ വികൃതാവപി ഇമാം സ്‌ത്രീനശുഭാന്‍ ഭാവാനരഹുര്‍ ഗര്‍ഭവിഘാതകം 58

ഗര്‍ഭം ഉണ്ടാകാതിരിക്കുവാഌള്ള കാരണം, ഗര്‍ഭത്തിന്റെ വിനാശകാരണം ഗര്‍ഭം വികൃതമാകുവാഌള്ള കാരണം ഈ മൂന്ന്‌ അശുഭ ഭാവങ്ങളെ ഗര്‍ഭ വിഘാതങ്ങള്‍ എന്ന്‌ പറയുന്നു.

ശുഭാശുഭ സമഖ്യാതാനഷ്‌ടൗ ഭാവാനിമാന്‍ ഭിഷക്‌ സര്‍വ്വഥാ വേദ യഃ സര്‍വ്വാന്‍ സ രാജ്ഞഃ കര്‍ത്തുമര്‍ഹതി അവാപ്‌ത്യുപായാന്‍ ഗര്‍ഭസ്യ സ ഏവം ജ്ഞാതുമര്‍ഹതി യേ ച ഗര്‍ഭവിഘാതോക്താ ഭാവാസ്‌താംശ്ചാപ്യുദാരധീഃ

ഈ പറഞ്ഞ എട്ടു ശുഭാശുഭ ഭാവങ്ങളെ ഏത്‌ വൈദ്യന്‍ എപ്പോഴും മനസ്സിലാക്കുന്നുവോ അവന്‍ രാജാവിന്‌ ചികിത്സിക്കുവാന്‍ അര്‍ഹനാകുന്നു. ആ ബുദ്ധിമാന്‍ തന്നെ ഗര്‍ഭപ്രാപ്‌തിക്കുള്ള ഉപായങ്ങളേയും അതുപോലെ തന്നെ ഗര്‍ഭവിനാശത്തിഌള്ള ഭാവങ്ങളേയും അറിയുവാഌം യോഗ്യനാകുന്നു.

ഇഇതത്യ്യഗ്നഗ്നിിവേവശശകകൃൃതേത തതന്ത്രന്ത ചചരരകകപ്രപതതിിസസംംസസ്‌്‌കകൃൃതേത ശശാാരരീീരരസ്ഥസ്ഥാാനേന മമഹഹതതിി ഗഗര്‍ര്‍ഭഭാാവവക്രകാാന്തന്തിി ശശാാരരീീരരംം നനാാമമ ചചതതുുര്‍ര്‍ത്ഥേത്ഥാാധധ്യ്യാായയഃഃ..

അദ്ധ്യായം - 5

അഥാതഃ പുരുഷ വിചയം ശാരീരം വ്യാഖ്യാസ്യാമഃ ഇതിഹാസ്‌മാഹ ഭഗവാനാത്രയഃ 1

ഇനി പുരുഷവിചയം ശാരീരം എന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതുപ്രകാരം അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നു.

പുരുഷോ യം ലോകസമ്മിത ഇത്യുവാച ഭഗവാന്‍ പു നര്‍വ്വസു രാത്രയ). യാവന്തോ ഹീ മൂര്‍ത്തിമന്തോ ലോ കേ ഭാവവിശേഷാസ്‌താവന്തഃ പുരുഷേ യാവന്തഃ പുരു ഷേ താവന്തോ ലോകേ 2

ഈ അന്നമയപുരുഷന്‍ ലോകതുല്യമാകുന്നു എന്ന്‌ പുനര്‍വ്വസു ആത്രയന്‍ പറഞ്ഞു കാരണം ലാകത്തില്‍ എന്തെല്ലാം മൂര്‍ത്തിമത്തായ ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം പുരുഷനിലും ഉണ്ട്‌. പുരുഷനില്‍ എന്തെല്ലാം മൂര്‍ത്തിമത്തായ ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം ലോകത്തിലും ഉണ്ട്‌.

ഇത്യേവം വാദിനം ഭഗവന്തമാത്രയമാഗ്നിവേശ ഉപാച നൈതാവതാ വാക്യേനോക്തം വാക്യാര്‍ത്ഥമവഗാഹാമ ഹേ. ഭഗവതാ ബുദ്ധ്യാ ഭൂയസ്‌തരതമോ ഌ വ്യാ ഖ്യായമാനം ശൂശ്രൂഷാമഹേ ഇതി. 3

ഇപ്രകാരം പറഞ്ഞ ആത്രയ ഭഗവാനോട്‌ അഗ്നിവേശന്‍ പറഞ്ഞു. അല്ലയോ ഭഗവാനെ ഇത്രമാത്രം വാക്കുകളാല്‍ താങ്കള്‍ പറയപ്പെട്ട അഭിപ്രായത്തെ ഞങ്ങള്‍ക്ക്‌ നല്ലതുപോലെ മനസ്സിലാക്കുവാന്‍ കഴിയുന്നതല്ല. ഞങ്ങള്‍ താങ്കളില്‍നിന്ന്‌ ഈ വിഷയത്തിന്റെ വിസ്‌തരിച്ചുള്ള വിവരണം കേള്‍ക്കുവാനാഗ്രഹിക്കുന്നു.

തമുവാച ഭഗവാനാത്രയഃ അപരിസംഖ്യേയാ ലോകാവ യവ വിശേഷാഃ. പുരുഷാവയവവിശേഷാ അപ്യപരിസം ഖ്യേയാഃ. യഥാ യഥാ പ്രധാനഞ്ച യേഷാം യഥാസ്ഥൂ ലം പുരുഷാവയവവിശേഷാഃ കതിചില്‍ തേഷാം സാമാ ന്യമഭിപ്രത്യേദാഹരിഷ്യാമഃ; താനേകമനാ നിബോധ സ മ്യഗുപവര്‍ണ്ണ്യമനോനഗ്നിവേശ! ഹഡ്‌ധാതവഃ സമുദി താ ലോക ഇതി ശബ്‌ദം ലഭന്തേ. തദ്‌യഥാ - പൃഥി വ്യാപസ്‌തേജോ വായുരാകാശം ബ്രഹ്മ ചാവക്തിമിത്യേ ത ഏവ ച ഷഡ്‌ ധാതവഃ സമുദിതാഃ പുരുഷ ഇതി ശബ്‌ദം ലഭന്തേ. 4

ആത്രയഭഗവാന്‍ അഗ്നിവേശനോട്‌ പറഞ്ഞു - ലോകത്തിന്റെ അവയവ വ്യത്യാസങ്ങള്‍ അസംഖ്യമാകുന്നു. പുരുഷന്റെ അവയവ ഭേദങ്ങളും അസംഖ്യമാകുന്നു. അവയ്‌ക്ക്‌ ഏതെല്ലാം സ്ഥൂലഭാവങ്ങളുണ്ടോ അവയെ സാമാന്യമായി വിവരിച്ചുതരാം. അഗ്നിവേശ! ആ വിവരങ്ങളെല്ലാം ഏകാഗ്രചിത്തനായി കേട്ടുധരിച്ചു കൊള്‍ക. ഷഡ്‌ ധാതുക്കള്‍ ചേര്‍ന്നതിന്‌ ലോകം എന്ന്‌ പറയുന്നു. അത്‌ ഏതെല്ലാമെന്നാല്‍ - ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം, ബ്രഹ്മം അല്ലെങ്കില്‍ അവ്യക്തം ഇവയാണ്‌ ഷഡ്‌ധാതുക്കള്‍. ഈ ഷഡ്‌ധാതുക്കള്‍ ചേര്‍ന്നതിന്‌ തന്നെ പുരുഷന്‍ എന്നും പറയുന്നു.

തസ്യ ച പുരുഷസ്യ പൃഥിവീ മൂര്‍ത്തിഃ. ആപഃ ക്ലേ ദഃ, തേജോ ഭിസന്താപോ, വായുഃ പ്രാണോ വിയച്ഛി ദ്രാണി, ബ്രഹ്മ അന്തരാത്മാ. യഥാ ഖലു ബ്രാഹ്മീ വിഭൂതിര്‍ല്ലോകേ തഥാ പുരുഷേ പ്യാന്തരാത്മികീ വി ഭൂതിഃ ബ്രഹ്മണോ വിഭൂതിര്‍ല്ലോകേ പ്രജാപതിരന്തരാ ത്മനോ വിഭൂതിഃ പുരുഷേസത്വം. യസ്‌ത്വിന്ദ്രാ ലോ കേ സ പുരുഷേ ഹങ്കാരഃ, ആദിത്യാസ്‌തു അദാനം, രു ദ്രാ രോഷഃ സോമഃ പ്രസാദോ. വസവഃ സുഖം, ആ ശ്വിനൗ കാന്തിഃ മരുദുല്‍സാഹം, വിശ്വേദേവാഃ സര്‍വ്വേ ന്ദ്രിയാണി സര്‍വ്വേന്ദ്രിയാര്‍ത്ഥാശ്ച, തമോ മോഹോ ജ്യോതിര്‍ജ്ഞാനം യഥാലോകസ്യ സര്‍ഗ്ഗാദിസ്‌തഥാ പുരുഷസ്യ ഗര്‍ഭാധാനം, യഥാ കൃതയുശ്യമവം ബാല്യം, യഥാ ത്രതാ തഥാ യൗവ്വനം, യഥാദ്വോപരസ്‌തഥാ സ്ഥാ വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്‌തോ ഥാ മരണം ഇത്യേവമേതേനാഌമാന്നാഌക്താനാമപി ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ മാന്യം വിദ്യാല്‍ ഇതി. 5

ആ പുരുഷന്റെ മൂര്‍ത്തില്‍ഭാവം ഭൂമിയാകുന്നു. ക്ലേദം ജലമാകുന്നു. ശരീരത്തിന്റെ ചൂട്‌ അഗ്നിയാകുന്നു. പ്രാണന്‍ വായുവാകുന്നു. സുഷിരങ്ങള്‍ ആകാശമാകുന്നു. അന്തകാത്മാവ്‌ ബ്രഹ്മമാകുന്നു. ഇപ്രകാരം പുരുഷന്‍ ഷഡ്‌ധാതു സമൂഹമാകുന്നു. എപ്രകാരം ലോകത്തില്‍ ബ്രഹ്മത്തിന്റെ ഐശ്വര്യവും കാണപ്പെടുന്നുവോ അപ്രകാരം തന്നെ പുരുഷനില്‍ അന്തരാത്മാവിന്റെ ഐശ്വര്യം കാണപ്പെടുന്നു. ലോകത്തില്‍ ബ്രഹ്മത്തിന്റെ വിഭൂതി പ്രജാപതിയാകുന്നു. പുരുഷനില്‍ അന്തരാത്മാവിന്റെ വിഭൂതി മനസ്സാകുന്നു. ഏതൊന്ന്‌ ലോകത്തില്‍ ഇന്ദ്രവാണോഅത്‌ പുരുഷനില്‍ അഹങ്കാരമാകുന്നു. ലോകത്തില്‍ ആദിത്യനായിരിക്കുന്നത്‌ പുരുഷനില്‍ ആദാനമാകുന്നു. ലോകത്തില്‍ രുദ്രനായിരിക്കുന്നത്‌ പുരുഷനില്‍ രോഷമാകുന്നു. ലോകത്തില്‌ഡ സോമനായിരിക്കുന്നത്‌ പുരുഷനില്‍ പ്രസാദമാകുന്നു. ലേകത്തില്‍ വസുക്കളായിരിക്കുന്നത്‌ പുരുഷനില്‍ സുഖമാകുന്നു. ലോകത്തില്‍ അശ്വീനികുമാരന്മാരായിരിക്കുന്നത്‌. പുരുഷനില്‍ കാന്തിയാകുന്നു. ലോകത്തില്‍ ഗണം പുരുഷനില്‍ ഉത്സാഹം ലോകത്തില്‍ വിശ്വദേവന്മാര്‍ പുരുഷനില്‍ എല്ലാ ഇ ന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ത്ഥങ്ങളും ആകുന്നു. ലോകത്തില്‍ തമസ്സ്‌ പുരുഷനില്‍ മോഹം, ലോകത്തില്‍ ജ്യോതിസ്സ്‌ പുരുഷനില്‍ ജ്ഞാനം. ലോകത്തില്‍ സൃഷ്‌ടിയുടെ പ്രാരംഭം എപ്രകാരമാണോ അപ്രകാരമാണ്‌ പുരുഷനില്‍ ഗര്‍ഭസ്ഥാനം. ലോകത്തില്‍ കൃതയുഗം എപ്രകാരമാണോ അപ്രകാരമാണ്‌ പുരുഷനില്‍ ബാല്യം ലോകത്തില്‍ ത്രതായുഗം എപ്രകാരമാണോ അപ്രകാരമാണ്‌ പുരുഷനില്‍ യൗവ്വനം. ലോകത്തില്‍ ദ്വാപരയുഗംപോലെയാണ്‌ പുരുഷനില്‍ വാര്‍ദ്ധക്യം, ലോകത്തില്‍ കലിയുഗം എപ്രകാരമാണോ അപ്രകാരമാണ്‌ പുരുഷനില്‍ രോഗം. ലോകത്തില്‍ യുഗാന്തം എപ്രകാരമാണോ അപ്രകാരമാണ്‌ പുരുഷനില്‍ മരണം അല്ലയോ അഗ്നിവേശ! ലോകത്തിന്റേയും പുരുഷന്റേയും ഇവിടെ പറയാത്ത അവയവ വിശേഷങ്ങളെ ഇവിടെ പറഞ്ഞതുപ്രകാരം ഊഹിച്ചറിയേണ്ടതാണ്‌.

ഏവംവാദിനം ഭവന്തം ആത്രയമഗ്നിവേശ ഉവാച, ഏ വമേതല്‍ സര്‍വ്വമനപവാദം യഥോക്തം ഭഗവതാ ലോക പുരുഷയാഃ സാമാന്യം. കിംന്വേവാസ്യ സാമാന്യോപദേ ശസ്യ പ്രയോജനമിതി. 6

ഇപ്രകാരം പറഞ്ഞ ആത്രയ ഭഗവാനോട്‌ അഗ്നിവേശന്‍ പറഞ്ഞു - താങ്കള്‍ ലാകവും പുരുഷഌം തുല്യമാണെന്ന്‌ പറഞ്ഞത്‌ യഥാര്‍ത്ഥമാണ്‌. അതിന്‌ അപവാദരമാന്നും ഇല്ല. എന്നാല്‍ അങ്ങിനെ തുല്യമാണെന്ന്‌ പറഞ്ഞതിന്റെ പ്രയോജനം എന്താകുന്നു?

ഭഗവാഌവാച, ശൃണ്വഗാനിവേശ! സര്‍വ്വലോകമാത്മന്യാ ത്മാനഞ്ച സര്‍വ്വലോക സമമുപശ്യതഃ സത്യാ ബുദ്‌ ധിരുല്‍പദ്യതേ. സര്‍വ്വലോകം ഹ്യാത്മാനി പശ്യതോ ഭ ത്യാത്മൈവ സുഖദുഃഖയോഃ കര്‍ത്താ നാന്യ ഇതി കര്‍ മ്മാത്മകത്വാച്ച. ഹേത്വാദിഭിരയുക്തഃ സര്‍വ്വലോകോ ഹമിതി വിദിത്വാ ജ്ഞാനം പൂര്‍വ്വമുത്ഥാപ്യതേ അപ വര്‍ഗ്ഗായ. തത്ര സംയോഗാപേക്ഷി ലോകശബ്‌ദഃ, ഷ ഡ്‌ധാതുസമുദായോ ഹി സാമാന്യതഃ സര്‍വ്വലോകഃ. 7

ആത്രയ ഭഗവാന്‍ പറഞ്ഞു - അല്ലയോ അഗ്നിവേശ! ലോകവും പുരുഷഌം തുല്യമാണെന്ന്‌ പറഞ്ഞതിന്റെ ഉപയോഗം എന്താണെന്ന്‌ പറഞ്ഞുതരാം. സര്‍വ്വലോകവും എന്നിലും ഞാന്‍ സര്‍വ്വലോകത്തിലും ആണെന്ന്‌ കാണുന്നവന്‌ യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുന്നു. സര്‍വ്വലോകത്തേയും തന്നില്‍ കാണിുന്നവന്‍ സുഖദുഃഖങ്ങളുടെ കര്‍ത്താവ്‌ ആത്മാവ്‌ തന്നെയാണ്‌ മറ്റൊന്നുമല്ല എന്ന്‌ കാണുന്നു സുഖദുഃഖങ്ങളുടെ കര്‍ത്താവ്‌ ജ്ഞാനവാനാണെന്ന്‌ തോന്നുവാന്‍ കാരണം ധര്‍മ്മാധര്‍മ്മാദി കാരണങ്ങളോടു കൂടിയ കര്‍മ്മാധീനത്വം നിമിത്തമാണ്‌ ലോകം മുഴുവന്‍ ഞാനാണെന്ന്‌ മനസ്സിലാക്കിയിട്ട്‌ ജാഞാനപൂര്‍വ്വമുണ്ടാകുന്ന ഉണര്‍വ്വ്‌ മോക്ഷത്തിന്നായിക്കൊണ്ടാകുന്നു. ലോകശബ്‌ദം സംയോഗത്തെ അപേക്ഷിച്ചാകുന്നു. സാമാന്യമായി ഷഡ്‌ധാതു സമുദായം തന്നെയാണ്‌ ലോകം മുഴുവന്‍.

തസ്യ ച ഹേതുരുല്‍പത്തിവൃദ്ധിരുപപ്ലവോ വിയോഗ ശ്ച. തത്ര ഹേതുരുല്‍പത്തികാരണം. ഉല്‍പത്തിര്‍ജന്‍ മം വൃദ്ധിരാപ്യായനം, ഉപപ്ലവോ ദുഃഖാഗമഃ, വിയോ ഗഃ, ഷഡ്‌ധാതുവിഭാഗഃ സ ജീവാപഗമഃ പ്രാണനിരോ ഗഃ, ഷഡ്‌ധാതുവിഭാഗഃ സ ജീവാപഗമഃ പ്രാണനിരോ ധോ ഭംഗോ ലോസ്വഭാവഃ. തസ്യ മൂലം സര്‍വ്വോപപ്ലവാ നാഞ്ച പ്രവൃത്തിര്‍ദുഃഖം നിവൃത്തിഃ സുഖമിതി യല്‍ ജ്ഞാനമുല്‍പദ്യതേ. തല്‍ സത്യം ഹേതുഃ സര്‍വ്വലോക സാമാന്യ ജ്ഞാനമുല്‍ പ്രയോജനം സാമാന്യോപദേശശ്‌ ചേതി. 8

ഈ ലോകത്തിന്‌ ഹേതു, ഉല്‌പത്തി, വൃദ്ധി, ഉപപ്ലവം, വിയോഗം എന്നിവയുണ്ട്‌. അതില്‍ ഉല്‌പത്തിയുടെ കാരണത്തിന്‌ ഹേതു എന്ന്‌ പറയുന്നു. ഉല്‍പത്തിക്ക്‌ ജന്മം എന്ന്‌ പറയുന്നു. വൃദ്ധി എന്നത്‌ വര്‍ദ്ധനവാകുന്നു. ദുഃഖാഗമനത്തിന്‌ ഉപപ്ലവം എന്ന്‌ പറയുന്നു. ഷഡ്‌ധാതുക്കളുടെ വിഭാഗത്തിന്‌ വിയോഗം എന്ന്‌ പറയുന്നു. അത്‌ ജീവന്റെ ആവിര്‍ഭാവമാകുന്നു. അത്‌ പ്രാണനിരോധം (മരണം) ആകുന്നു. അത്‌ ഭംഗവുമാകുന്നു. അത്‌ ലോകസ്വഭാവമാണ്‌. അതിന്‌ കാരണം എല്ലാവിധ ദുഃഖാഗമനത്തിന്റേയും പ്രവൃത്തിയാകുന്നു. പ്രവൃത്തി ദുഃഖമാകുന്നു. നിവൃത്തി സുഖമാണെന്നുള്ള ഏതൊരു ജ്ഞാനം ഉണ്ടാകുന്നുവോ അത്‌ സത്യജ്ഞാനത്തിന്‌ കാരണമാകുന്നു. ലോകവും പുരുഷഌം സമമാണെന്നുള്ള ഉപദേശത്തിന്റെ പ്രയോജനം അതാകുന്നു.

അഥാഗ്നിവേശ ഉപാച, കിം മൂലാ ഭഗവന്‍ പ്രവൃത്തി നിവൃത്തൗവോപായ ഇതി. 9

അഗ്നിവേശന്‍ പറഞ്ഞു - അല്ലയോ ഭഗവാനെ! പ്രവൃത്തിക്ക്‌ കാരണം എന്താകുന്നു? നിവൃത്തിക്ക്‌ ഉപായം എന്താകുന്നു.

ഭഗവാഌവാച. മോഹേച്ഛാദ്വേഷകര്‍മ്മമൂലാ പ്രവൃ ത്തിഃ. തജ്ജാഹ്യഹങ്കാര സംഗസംശയാഭിസപ്ലവാഭ്യവപാ ത വിപ്രത്യ വിശേഷാഌപായസ്‌തരുണമിവ ദ്രുമമതി വിപുലശാഖാസ്‌തരവോ ഭിഭൂയ പുരുഷ മവതിത്യെവോ ത്തിഷ്‌ഠന്തേ, യൈരഭിഭൂതോ ന സത്താമതിവര്‍ത്തതേ 10

ആത്രയ ഭഗവാന്‍ പറഞ്ഞു- പ്രവൃത്തിക്ക്‌ കാരണം മോഹം, ഇച്ഛ, ദ്വേഷം, കര്‍മ്മം ഇവയാകുന്നു. (ഇതില്‍ കാമക്രാ ധാദികളും അടങ്ങിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കണം) ആ മോഹാദികളില്‍നിന്ന്‌ അഹങ്കാരം, സംഗം, സംശയം, അഭിസംപ്ലവം, അഭ്യവപാതം, വിപ്രത്യയം, അവിശേഷം. അഌപായം ഇവ ഉണ്ടാകുന്നു. അത്‌ എപ്രകാരമെന്നാല്‍ ഒരു ചെറിയ ചെടി വലിയ ശാഖയോടുകൂടി പടര്‍ന്നു പന്തലിച്ച ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ നശിച്ചുപോകുന്നതുപോലെ പുരുഷന്‍ മോഹാദികളില്‍ നിന്നുണ്ടായ അഹങ്കാരാദികളാല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. മോഹാദികളാല്‍ ജന്യമായ അഹങ്കാരാദികളാല്‍ അഭിഭൂതമായ പുരുഷന്‍ സത്തായിരിക്കുന്ന പ്രവര്‍ത്തിഹേതുവെ അതിക്രമിക്കുന്നില്ല. അതായത്‌ ഈ സംസാര ബന്ധത്തില്‍ കുടുങ്ങിനില്‍ക്കുന്നതല്ലാതെ മോക്ഷത്തിലേക്ക്‌ പോകുന്നില്ല. വ്രവൃത്തി ഹേതുവെ അതിക്രമിക്കുന്നില്ല. 

തത്രവം ജാതി-രൂപ-വിത്ത-ബുദ്ധി-ശീല-വി ദ്യാഭിജന-വയോ-വീര്യ-പ്രഭാവസമ്പന്നോ ഹമിത്യ ഹങ്കാരഃ. 11

അഹങ്കാര ലക്ഷണം - ജാതി, രൂപം, ധനം, ബുദ്ധി, ശീലം, വിദ്യ, കുലം, വയസ്സ്‌, പ്രഭാവം ഇവയോടുകൂടിയവനാണ്‌ ഞാന്‍ എന്ന്‌ പറയുന്നത്‌ അഹങ്കാരമാകുന്നു.

യന്‍മനോവാക്കായ കര്‍മ്മ നാപവര്‍ഗ്ഗായ, സ സംസഃ സംഗലക്ഷണം-മനസാ-വാചാ-കര്‍മ്മണാ മോക്ഷത്തിന്നായിക്കൊണ്ടല്ലാതെയുള്ള പ്രവര്‍ത്തിക്ക്‌ സംഗം എന്ന്‌ പറയുന്നു. കര്‍മ്മഫല മോക്ഷപുരുഷപ്രത്യഭുവാദയഃ സന്തി ന വേ തി സംശയഃ. 13

സംശയ ലക്ഷണം - കര്‍മ്മഫലം, മോക്ഷം, പുരുഷന്‍, പുനര്‍ജ്ജന്മം മുതലായവ ഉണ്ടെന്നും ഇല്ലെന്നും പറയുന്നതാണ്‌ സംശയം. 

സര്‍വ്വാസ്വവസ്ഥാസു അനന്യോ ഹമഹം സ്രഷ്‌ടാ സ്വ ഭാവസംസിദ്ധോ ഹമഹം ശരീരേന്ദ്രിയബുദ്ധി സ്‌മൃ തിവിശേഷരാശിരിതി ഗ്രഹണമഭിസംപ്ലവഃ. 14

അബിസംപ്ലവം - എല്ലാ അവസ്ഥകളിലും ഞാന്‍ ഏകരൂപനാകുന്നു. ഞാന്‍ സൃഷ്‌ടികര്‍ത്താവാകുന്നു. സ്വഭാവസംസിദ്ധിയാകുന്നു. ശരീരം, ഇന്ദ്രിയങ്ങള്‍, ബുദ്ധി, സ്‌മൃതി ഇവയെല്ലാം ഞാനാകുന്നു എന്നുള്ള അറിവിന്‌ അഭിസംപ്ലവം എന്ന്‌ പറയുന്നു.

മമ മാതൃപിതൃഭ്രാതൃദാരാപത്യ ബന്ധുമിത്രഭൃത്യഗണോ ഗണ സ്യാഹമത്യഭ്യവപാതഃ. 15

അഭ്യവപാതം- മാതാവ്‌, പിതാവ്‌, സഹോദരന്‍, ഭാര്യ, സന്താനം, ബന്ധുക്കള്‍, മിത്രങ്ങള്‍, ഭൃത്യന്മാര്‍ ഇവരെല്ലാം എന്റേതാകുന്നു. ഞാന്‍ അവരുടേതാകുന്നു എന്നുള്ള ജ്ഞാനത്തിന്‌ അഭ്യവപാതം എന്ന്‌ പറയുന്നു.

കാര്യാകാര്യഹിതാഹിത ശുഭാശുഭേഷു വിപരീതാഭിനിവേ ശോ വിപ്രത്യയഃ. 16

വിപ്രത്യയം- കാര്യം, അകാര്യം, ഹികം, അഹികം, ശുഭം, അശുഭം എന്നിവകളില്‍ വിപരീതജ്ഞാനമുണ്ടാകുന്നതിന്‌ വിപ്രത്യം എന്ന്‌ പറയുന്നു.

ജ്ഞാജ്ഞയോ പ്രകൃതിവികാരയോഃ പ്രവൃത്തിനിവൃ ത്യോശ്ച അസാമാന്യദര്‍ശനാം വിശേഷഃ. 17

അവിശേഷം- ജ്ഞാനിയേയും അജ്ഞാനിയേയും പ്രകൃതിയേയും വികൃതിയേയും പ്രവൃത്തിയേയും നിവൃത്തിയേയും ഒരുപോലെ കാണുന്നതിന്‌ അവുശേഷം എന്ന്‌ പറയുന്നു. 

അദ്ധ്യായം - 6 

സര്‍വദാ സര്‍വഥാസര്‍വം ശരീരം വേദയാ ഭിഷക്‌ ആയുര്‍വ്വേദം സ കാര്‍ത്സ്‌ന്യേന വേദലോക സുഖപ്രദഃ 18

വൈദ്യന്‍ എല്ലായ്‌പ്പോഴും എല്ലാവിധത്തിലും ശരീരത്തെ മുഴുവന്‍ നല്ലതുപോലെ അറിഞ്ഞിരിക്കണം. അങ്ങിനെയുള്ളവന്‍ ലോകത്തിന്‌ സുഖത്തെ പ്രദാനം ചെയ്യുന്ന ആയുര്‍വ്വേദത്തെ മുഴുവന്‍ അറിയുന്നവനാകുന്നു.

തമേവ മുക്തവഌം ഭഗവന്തമാത്രയമഗ്നിവേശ ഉവാച- ശ്രുതമേതദ്യുക്കം ഭഗവതാ ശരീരാധികാരേ വചഃ, കിം ഌഖലു ഗര്‍ഭസ്യാംഗം പൂര്‍വ്വമഭിനിര്‍വ്വത്തതേ കുക്ഷൗ. കു തോമുഖഃ കഥം വാ ചാന്തര്‍ഗതസ്‌തിഷ്‌ഠതി, കിമാഹാര ശ്ചവര്‍ത്തയതി, കഥം ഭൂതശ്ച നിഷ്‌ക്രാമതി, കൈ ശ്ചയേമാഹാരോപചാരൈര്‍ ജാതസ്‌താവ്യാധിരഭിവര്‍ദ്ധ, സദ്യോഹന്യതേ കൈഃ, കിംചാസ്യ ദേവാദിപ്രകോപനിമി ത്താ വികാരാഃ സംഭവന്തി ആഹോരസ്വിന്ന, കിംചാസ്യ കാ ലാകാലമൃത്യോര്‍ ഭാവാഭാവയോര്‍ ഭഗവാനധ്യവസ്യതി, കിം ചാസ്യ പരമായുഃ, കാനിചാസ്യ പരമായുഷോ നിമിത്താനീതി. 20

ഇപ്രകാരം പറഞ്ഞ ആത്രയ ഭഗവാനോട്‌ അഗ്നിഭാഗവാന്‍ പറഞ്ഞു - താങ്കള്‍ ഈ ശരീരാധികാരത്തില്‍ ഉപദേശിക്കപ്പെട്ടതെല്ലാം ഞങ്ങള്‍ കേട്ടു. അതില്‍ ഞങ്ങള്‍ക്ക്‌ ചിലത്‌ അറിയുവാഌണ്ട്‌. ഗര്‍ഭാശയത്തില്‍ ഗര്‍ഭത്തിന്‌ ഏതവയവമാണ്‌ ആദ്യം ഉണ്ടാകുന്നത്‌? ഗര്‍ഭത്തിന്റെ മുഖം എവിടെയാണുണ്ടാകുക? അത്‌ എങ്ങിനെയാണ്‌ അന്തര്‍ഭാഗത്ത്‌ സ്ഥിതിചെയ്യുന്നത്‌? എന്ത്‌ ആഹാരംകൊണ്ടാണ്‌ ജീവിക്കുന്നത്‌? ജനിച്ചതിഌശേഷം എന്ത്‌ ആഹാരോപചാരങ്ങളേക്കൊണ്ടാണ്‌ രോഗങ്ങളില്ലാതെ വരുന്നത്‌? എന്തുകൊണ്ട്‌ പെട്ടെന്ന്‌ മരിച്ചുപോകുന്നു? ദേവാദികളുടെ പ്രകോപം നിമിത്തം എന്തുകൊണ്ട്‌ രോഗങ്ങളുണ്ടാകുന്നു? എന്തുകൊണ്ട്‌ രോഗങ്ങലില്ലാതിരിക്കുന്നു? ജനിച്ചവന്‌ കാലമൃത്യുവും അകാലമൃത്യുവും ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നതില്‍ താങ്കളുടെ അഭിപ്രായമെന്ത്‌? ഇവന്റെ പരമമായ ആയുസ്സെത്രയാകുന്നു? ഇവന്ന്‌ പരമമായ ആയുസ്സ്‌ എന്ത്‌ കാരണംകൊണ്ടുണ്ടാകുന്നു? ശിഷ്യന്റെ ഈ ചോദ്യങ്ങള്‍ക്ക്‌ ആചാര്യന്‍ വഴിക്രമത്തില്‍ മറുപടി പറയുന്നു.

തതേവമുക്തതവ്വമഗ്നിവേശം ഭഗവാന്‍ പുനര്‍വ്വസുരാത്ര യ ഉവാച - പൂര്‍വ്വമുക്തമേതദ്‌ ഗര്‍ഭാവക്രാന്തൗ യഥാ യമഭി നിര്‍വര്‍ത്തതേ കുക്ഷൗ. യച്ചാസ്യ യദാ സംതി ഷ്‌ടതേ ംഗജാതം; നി പ്രതിപത്തിവാദാസ്‌ത്വത്ര ബഹു വീധാഃ സൂത്രകാരിണാമൃഷീണാം വസന്തി സര്‍വേഷാം, താനപി നിബോധോച്യമാനാന്‍ - ശിരഃ പൂര്‍വമഭിനിര്‍വ ര്‍ത്തതേ കുക്ഷാവിതി കുമാരശിരാ ഭരദ്വാജഃ പശ്യതി, സ ര്‍വേന്ദ്രിയാണാം തദനിഷ്‌ഠാനമിതികൃത്വാ, ഹൃദയമിതി കാങ്കായനോവാല്‍ഹികഭിഷക്‌, ചേതനാധിഷ്‌ഠാനത്വാല്‍, നാഭിരിതി ഭദ്രകാപ്യഃ, ആഹാരഗമ ഇതികൃത്വാ, പക്വാ ശയഗുദമിതി ദദ്രശൗനകഃ, മാരുതാധിഷ്‌ഠാനത്വാല്‍ ഹ സ്‌തപാദമിതിബഡിശഃ, തല്‍കരണത്വാല്‍ പുരുഷസ്യ, ഇന്ദ്രിയാണീതി ജനകോ വൈദേഹഃ താന്യസ്യ ബുദ്ധ്യധി ഷ്‌ഠാനാനീതി കൃത്വാഃ പരോര്‍ക്ഷത്വാദചിന്ത്യമിതി മാരീ ചിഃ കാശ്യപഃ, സര്‍വാംഗനിര്‍വൃത്തിര്‍യുഗപദി ധന്വന്ത രിഃ. തദുപപന്നം സിദ്ധത്വാല്‍ സര്‍വാംഗാണാം തസ്യ ഹൃദയം മൂമധിഷ്‌ഠാനം ച തസ്‌മാല്‍ പൂര്‍വ്വാഭിനിര്‍വൃ ത്തിരേഷാം തസ്‌മാദ്‌ ഹൃദയ പൂര്‍വാണാം സര്‍വാംഗാ നാം തുല്യകാലാഭിനിര്‍വൃത്തി സര്‍വഭാവാ ഹ്യന്യോന്യ പ്രതിബദ്ധാ, തസ്‌മാദ്യഥാ ഭൂത ദര്‍ശനം സാധു. 21

മേല്‍പറഞ്ഞ പ്രകാരമുള്ള ചോദ്യങ്ങള്‍ ചോദിച്ച അഗ്നിവേശനോട്‌ ആത്രയ ഭഗവാന്‍ പറഞ്ഞു - ഗര്‍ഭം ഗര്‍ഭാശയത്തില്‍ എങ്ങിനെയാണ്‌ ഉണ്ടാകുന്നതെന്ന്‌ മുമ്പ്‌ ഗര്‍ഭാവക്രാന്തി ശാരീരം എന്ന അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്‌. ഗര്‍ഭത്തിന്‌ എപ്പോഴാണ്‌ അംഗങ്ങളുണ്ടാകുന്നതെന്നു വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവയെ സംബന്ധിച്ച്‌ അഭിപ്രായ വ്യാത്യാസങ്ങള്‍ സൂ ത്രകാരികളായ എല്ലാ ഋഷിമാര്‍ക്കും ഉണ്ട്‌. അവയെ പറയാം ശ്രദ്ധിച്ചുകേള്‍ക്കുക. കുമാരശിരാ ഭരദ്വാജന്‍ മനസ്സിലാക്കുന്നു ഗര്‍ഭാശയത്തില്‍ ഗര്‍ഭത്തിന്‌ ആദ്യം ശിരസ്സാണ്‌ ഉണ്ടാകുന്നതെന്ന്‌ കാരണം ശിരസ്സാണല്ലൊ സര്‍വ്വ ഇ ന്ദ്രിയങ്ങളുടേയും ആശ്രയം എന്ന്‌ ധരിച്ചിട്ടുണ്ട്‌. വാല്‍ഹികദേശത്തിലെ വൈദ്യനായ കാങ്കായനന്‍ മനസ്സിലാക്കുന്നത്‌ ഹൃദയമാണ്‌ ആദ്യം ഉണ്ടാകുന്നതെന്ന്‌ കാരണം അത്‌ ചേതനയുടെ അധിഷ്‌ഠാനമാകുന്നു. ഭദ്രകാപ്യന്റെ അഭിപ്രായം നാഭിയാണ്‌ ആദ്യം ഉണ്ടാകുന്നതെന്നാണ്‌ കാരണം ഇതുവഴിയാണ്‌ ഗര്‍ഭത്തിന്‌ ആഹാരം കിട്ടുകയും അതുവഴി പുഷ്‌ടിപ്പെടുകയും ചെയ്യുന്നത്‌. ഭദ്രശൗനകന്‍ വിചാരിക്കുന്നത്‌ പക്വാശവും ഗുദവുമാണ്‌ ആദ്യം ഉണ്ടാകുന്നതെന്ന്‌ കാരണം അത്‌ വായുവിന്റെ അധിഷ്‌ഠാനമാകുന്നു. വായു കൂടാതെ പിത്തകഫങ്ങളോ മറ്റൊന്നും തന്നെയൊ ഉണ്ടാകുന്നതല്ല. ബഡിശന്റെ അഭിപ്രായം കയ്യും കാലുമാണ്‌ ആദ്യം ഉണ്ടാകുന്നതാണെന്നാണ്‌. കാരണം അത്‌ അതിന്റെ കാരണമാകുന്നു. എല്ലാറ്റിഌം മുമ്പ്‌ ഇന്ദ്രിയങ്ങളാണുണ്ടായത്‌ എന്നാണ്‌ വൈദേഹ ജനകന്റെ നിര്‍ണ്ണയം. കാരണം അവയാണ്‌ ബുദ്ധിയുടെ അധിനം. മാരീചികാശ്യപന്‍ പറയുന്നു ഗര്‍ഭത്തിന്‌ ഏതവയവമാണ്‌ ആദ്യം ഉണ്ടാകുന്നതെന്ന്‌ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാത്തതുകൊണ്ട്‌ പറയാന്‍ കഴിയുന്നതല്ല എന്നാണ്‌. ധന്വന്തരിയുടെ മതം എല്ലാ അംഗങ്ങളും ഒരേ അവസരത്തില്‍ ഉണ്ടാകുന്നു എന്നാണ്‌. (ഈ ധന്വന്തരിമതം സുശ്രുതം ശാരീരത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌.) ഗര്‍ഭത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും ഹൃദയം മൂലകാരണവും എല്ലാ ഭാവങ്ങളുടേയും ആശ്രയവുമാകുന്നു. അതുകൊണ്ട്‌ അവയവങ്ങള്‍ക്ക്‌ ഹൃദയമുണ്ടാകുന്നതിന്‌ മുമ്പ്‌ ഉണ്ടാകാന്‍ കഴിയുന്നതല്ല. അതുകൊണ്ട്‌ ഹൃദയപൂര്‍വ്വകമായി എല്ലാ അംഗങ്ങളും ഒരുമിച്ചുണ്ടാകുന്നതാകുന്നു. അതായത്‌ ശുക്രശോണിത സംയോഗത്തില്‍ ആത്മാവ്‌ അതിനോട്‌ ചേരുമ്പോള്‍ അതില്‍ ഹൃദയവും എല്ലാ അവയവങ്ങളും അന്തര്‍ഭവിച്ചു കിടക്കുന്നുണ്ട്‌. അവ പിന്നീട്‌ വളര്‍ന്നുവരുന്നു എന്ന്‌ മാത്രം. ശരീരത്തിലെ എല്ലാ ഭാവങ്ങളും അന്യോന്യം ബന്ധപ്പെട്ടതാകുന്നു. ഒന്നിഌം മറ്റൊന്നിന്റെ സഹായമില്ലാതെ ഉണ്ടാകുവാനോ വളരുവാനോ കഴിയുന്നതല്ല. അതുകൊണ്ട്‌ എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചുണ്ടാകുന്നു എന്ന്‌ പറയുന്നതാണ്‌ ശരി.

ഗര്‍ഭസ്‌തു ഖലുമാതുഋ പൃഷ്‌ഠാഭിമുഖ ഊര്‍ദ്ധ്വശിരാഃ സങ്കുച്യാംഗാനി ആസ്‌തേ ജരായുവൃതഃ കുക്ഷൗ. 22

ഗര്‍ഭമാകട്ടെ മാതാവിന്റെ പൃഷ്‌ഠഭാഗത്തേക്ക്‌ അഭിമുഖമായി ഊര്‍ദ്ധ്വശിരസ്സായി അവയവങ്ങളെല്ലാം മടക്കി ചുരുട്ടിവച്ചു ജരായുവാല്‍ ആവൃതമായി ഗര്‍ഭാശയത്തില്‍ സ്ഥിതിചെയ്യുന്നു.

വ്യപഗതഹബുഭുക്ഷൗ പിപാസസ്‌തുഗര്‍ഭഃ പരതന്ത്രവൃത്തി ര്‍ മാതരമാശ്രിത്യ വര്‍ത്തയത്യുപസ്‌നേഹോപ സ്വേദാഭ്യാം ഗര്‍ഭസ്‌തുസദ സദ്‌ ഭൂതാംഗാവയവഃ. തദനന്തരം ഹ്യ സ്യ ലോമകൂപായനൈരുപസ്‌നേഹഃ കശ്ചില്‍ നാഭി നാഡ്യതനൈഃ. നാഭ്യാംഹ്യസ്യ നാഡീ പ്രസക്താ, നാ ഡ്യാ ചാപരാ ഇപരാച്യസ്യമാതുഃ പ്രസക്താ ഹൃദയേ. മാതൃഹൃദയം ഹ്യസ്യ താമപരാമഭിസംപ്ലവതേ സിരാഭിഃ സ്യന്ദമാനാഭിഃ, സ തസ്യ രസോ ബവലര്‍ണ്ണകരഃ സമ്പദ്യ തേ, സ ച സര്‍വ്വരസവാനാഹാരഃ സ്‌ത്രീയാഹ്യാപന്ന ഗ ര്‍ഭായാസ്‌ത്രിധാ രസഃ പ്രതിപദ്യതേ സ്വ ശരീരപുഷ്‌ട യേസ്‌തസ്യായ ഗര്‍ഭവൃദ്ധയേ ച, സതേനാഗാരാണോപ സ്‌തബ്‌ധഃ പരതന്ത്ര വൃത്തിര്‍മാതരമാശ്രത്യവര്‍ത്തയത്യ ന്തര്‍ഗതഃ. 23

ഗര്‍ഭത്തിന്‌ ദാഹവും വിശപ്പും ഉണ്ടാകുന്നതല്ല. ഗര്‍ഭത്തിന്റെ ജീവിതം പരാധീനം അതായത്‌ മാതാവിന്നധീനമാകുന്നു. ഈ സ്വത്തും അസത്തുമായ (സ്ഥൂലവും, സൂക്ഷ്‌മവുമായ) അംഗാവയവങ്ങലോടുകൂടിയ ഗര്‍ഭം മാതാവില്‍നിന്ന്‌ കിട്ടുന്ന ഉപസ്‌നേഹം (രസം) കൊണ്ടും ഉപസ്വേദം (ചൂട്‌) കൊണ്ടും ജീവിക്കുന്നു. അംഗാവയവങ്ങളെല്ലാം വ്യക്തമായതിഌശേഷം ഉപസ്‌നേഹം കുറച്ച്‌ രോമകൂപങ്ങള്‍ വഴിയായും കുറച്ച്‌ നാഭിനാഡിവഴിയായും കിട്ടുന്നു. ഗര്‍ഭത്തിന്‌ നാഭിയില്‍ നാഡിയുണ്ട്‌. നാഡിയോടു അപരാ (ജഹമരലിമേ)ബന്ധിച്ചിരിക്കുന്നു. ആ അപരയുടെ സംബന്ധം മാതാവിന്റെ ഹൃദയത്തോടുചേര്‍ന്നു സ്ഥിതിചെയ്യുന്നു. മാതാവിന്റെ സ്‌പന്ദിക്കുമ്പോള്‍ സിരകള്‍ വഴി ആ അപരയേയും രസപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നു. ആ രസം (രക്തം) ഗര്‍ഭത്തിന്റെ ബലത്തേയും വര്‍ണ്ണത്തേയും ഉണ്ടാക്കുന്നു. ഗര്‍ഭിണി കഴിക്കുന്ന എല്ലാവിധ ആഹാരസാധനങ്ങളും മൂന്നു ഭാഗങ്ങളെ പോഷിപ്പിക്കുന്നതാകുന്നു. ഒരു ഭാഗം സ്വന്തം ശരീരവൃദ്ധിയേയും ഒരു ഭാഗം സ്വന്തം ശരീരവൃദ്ധിയേയും ഒരു ഭാഗം സ്‌തന്യവൃദ്ധിയേയും ഒരു ഭാഗം ഗര്‍ഭവൃദ്ധിയേയും ഉണ്ടാക്കുന്നു. അങ്ങിനെ ഗര്‍ഭം അമ്മയില്‍ നിന്ന്‌ കിട്ടുന്ന ആഹാരരസംവഴി ജീവിക്കുന്നത്‌ കൊണ്ട്‌ പരതന്ത്ര ജീവിയായി അമ്മയെ ആശ്രയിച്ച്‌ ഗര്‍ഭാശയത്തില്‍ ജീവിക്കുന്നു.

സ ചോപസ്ഥിതകാലേ ജന്മനീ പ്രസൂതി മാരുത യോ ഗാല്‍ പരിവൃതാ അവാക്‌ശിരാ നിഷ്‌ക്രാമത്യപത്യപഥേ ന, ഏഷാ പ്രകൃതിഃ വികൃതിഃ പുനരതോ ന്യഥാ പ രംത്വതഃ സ്വതന്ത്രവൃത്തിര്‍ ടവതി. 24

ആ ഗര്‍ഭം പ്രസവകാലമായാല്‍ പ്രസൂതിമാരുത യോഗദ്വാരാ ശിരസ്സ്‌ താഴോട്ടാക്കിക്കൊണ്ട്‌ യോനിമാര്‍ഗ്ഗത്തില്‍ക്കൂടി പുറത്തേക്ക്‌ വരുന്നു. (ഊര്‍ദ്ധ്വശിരസ്സായി നില്‍ക്കുന്ന ഗര്‍ഭം പ്രസൂതിവായുവിന്റെ പ്രവര്‍ത്തനം കൊണ്ട്‌ അ ധാശിരസ്സാകുന്നതോടുകൂടി ശിരസ്സ്‌ ആദ്യം യോനി മാര്‍ഗ്ഗം വഴി പുറത്തേക്ക്‌ വരുന്നു). ഇത്‌ സാധാരണ നിലയിലുള്ള പ്രസവമാകുന്നു. ഇതിന്‌ വിപരീതമായാല്‍ വികൃതമാകുന്നു. അതായത്‌ ശിരത്തൊഴികെ മറ്റ്‌ ഏത്‌ ഭാഗം യോനിമുഖത്ത്‌ ആദ്യം വന്നാലും അത്‌ വികൃതിയാകുന്നു. പ്രസവിച്ചു കഴിഞ്ഞാല്‍ പരാധീനതപോയി സ്വത ന്ത്രവൃത്തിയായിത്തീരുന്നു. അതായത്‌ ശ്വാസപ്രവര്‍ത്തനവും ഹൃദയപ്രവര്‍ത്തനവും, ആമാശയ പ്രവര്‍ത്തനവും ഫുഫുസദ്വാരാരക്തശോധനവും എല്ലാം തന്നെ സ്വന്തമായി പ്രവര്‍ത്തിക്കുന്നു.

തസ്യാഹാരോപചാരൗജാതിസൂത്രീയോപദിഷ്‌ടാവ വികാര കാരൗചാഭി വൃദ്ധികരൗ ഭവതഃ താഭ്യാമേവ ച (സേവി താഭ്യാം) വിഷമാഭ്യാം ജാതഃ സദ്യോ ഹന്യതേ തരുരിവാ ചിരവ്യപരോപിതോ വാതാതപാഭാമപ്രതിഷ്‌ഠിത മൂലഃ. 25

ഗര്‍ഭത്തിന്റെ ആഹാരങ്ങളും ഉപചാരങ്ങളും ജാതി സൂത്രീയം എന്ന എട്ടാമത്തെ അദ്ധ്യായത്തില്‍ വിവരിച്ചപ്രകാരം ചെയ്‌താല്‍ ഗര്‍ഭത്തിന്‌ വികാരങ്ങളൊന്നുമില്ലാതെയും അഭിവൃദ്ധിയെ ഉണ്ടാക്കുന്നതും ആയിരിക്കും. ആ പറഞ്ഞതുപോലെയല്ലാതെ വിഷമാഹാരോപചാരങ്ങള്‍ ശീലിച്ചാല്‍ ഗര്‍ഭം ഉണ്ടായ ഉടനെതന്നെ ഗര്‍ഭാശയത്തില്‍ വച്ചു നശിച്ചുപോകുന്നതായിരിക്കും. വളര്‍ന്നു വലുതായി വെര്‌ പിടിച്ചുനില്‍ക്കാത്ത വൃക്ഷം കാറ്റും വെയിലുംകൊണ്ട്‌ നശിച്ചുപോകുന്നതുപോലെ.

ആത്മോപദേശാദദ്‌ഭുത രൂപദര്‍ശനാല്‍ സമുത്ഥാന ലിം ഗതികില്‍സിത വിശേഷാച്ച, ദോഷപ്രകോപാഌരൂപാ ശ്ച ദേവാദിപ്രകോപനിമിത്താശ്ച വികാരേഃ സമുപ ലഭ്യന്തേ. 26

കുമാരതന്ത്രാപദേശത്തില്‍ പറഞ്ഞ ദേവാദികള്‍ നിമിത്തമുണ്ടാകുന്ന വികാരങ്ങള്‍കൊണ്ടും ആശ്ചര്യമുള്ള രൂപജ്ജകള്‍ കാണുക നിമിത്തമായും നിദാനലക്ഷമ ചികിത്സകളുടെ ഭിന്നതകൊണ്ടും ദോഷപ്രകോപ ജന്യമായ രോഗങ്ങളുടെ ഭിന്നതകൊണ്ടും ദേവാദികളുടെ പ്രകോപം നിമിത്തമായും ഗര്‍ഭത്തിന്‌ വികാരങ്ങള്‍ ഉണ്ടാകുന്നതാണ്‌.

കാലാകാല മൃത്യോസ്‌തുഖലു ഭാവാഭാവയോരിദ മധ്യവ സീതം നഃ-യഃ കശ്ചില്‍മ്രിയതേ സ കാല ഏവ മ്രിയ തേ ന ഹി കാലച്ഛിദ്ര മസ്‌തിത്യേകേ തച്ചാസമ്യക്‌ ന ഹ്യച്ഛിദ്രതാ സച്ഛിദ്രതാ വാ കാലസ്യോപപദ്യ തേ, കാലസ്വലക്ഷണ സ്വഭാവാല്‍; തഥാഹുരപരേ - യോ യദാമ്രിയതേ സ തസ്യനിയതോ മൃത്യുകാലഃ സ സര്‍വ്വ ഭൂതാനാം സത്യഃ സമക്രിയത്വാദിതി, ഏതദപി ചാന്യ ഥാ ര്‍ത്ഥ ഗ്രഹണം, ന ഹി കശ്ചിന്നമ്രീയത ഇതി സ മക്രിയഃ കാലഃ പുമരായുഷഃ പ്രമാണമധികൃത്യോച്യ തേഃ യസ്യ ചേഷ്‌ടം യോ തദാമ്രിയതേ തസ്യ സ നിയ തോ മൃത്യുകാല ഇതി തസ്യ സര്‍വ്വഭാവാ യഥാസാം നി യതകാലാ ഭവിഷ്യന്തിഃ തച്ചനോപപദ്യതേ, പ്രത്യക്ഷം ഹ്യ കാലാഹാരവചന കര്‍മ്മാണാം ഹിതമനിഷ്‌ടം വിപര്യയേ ചേഷ്‌ടം പ്രത്യക്ഷ തശ്ചോ പലഭ്യതേ ഖലു കാലാകാ ലായുക്തിസ്‌താസു താസ്വവസ്ഥാസു തം സമര്‍ത്ഥ മതി സമീക്ഷ്യഃ തദ്യഥാ കാലോ യമസ്യ തു വ്യാധേരാ ഹാരസ്യൗഷധസ്യ പ്രതികര്‍മ്മണോ വിസര്‍ഗ്ഗസ്യച കോ ലോ ഭവതി ലോകേ പ്യേതദ്‌ഭവതി കാലേ ദേവോ വര്‍ ഷത്യകാലേ ദേവോ വര്‍ഷതി, താലേശീതമകാലേശീതം കാലേതപത്യകാലേതപതി, കാലേപുഷ്‌പ ഫലമകാലേ ച പുഷ്‌പഫലമിതിഃ തസ്‌മാദുഭയമസ്‌തികാലേ മൃ ത്യുരനൈകാന്തികം യദിഹ്യകാലേ മൃത്യുര്‍ന സ്യാന്നിയത കാലപ്രമാണമായുഃ സര്‍വ്വംസ്യാല്‍. ഏവംഗതേ ഹിതാഹി തജ്ഞാനമകാരണം സ്യാല്‍ പ്രത്യക്ഷാഌ മനോയദേശാശ്‌ ചാ പ്രമാണാനി സ്യുര്‍യേ പ്രമാണഭൂതാഃ സര്‍വതന്ത്ര ഷു, യൈരായുഷ്യാണ്യനായുഷ്യാണി ചോപലഭ്യന്തേഃ വാ ഗ്വസ്‌തുമാത്ര മേതദ്വാദമൃഷയോ മന്യന്തേ യദുച്യതേ- നാകാലമൃത്യുരസ്‌തീതി. 27

കാലമൃത്യു അല്ലെങ്കില്‍ അകാലമൃത്യു ഉണ്ടാകുന്നു അഥവാ ഉണ്ടാകുന്നില്ല. ഈ വിഷയത്തെ സംബന്ധിച്ച്‌ ഞങ്ങളുടെ നിശ്ചയം ഇപ്രകാരമാകുന്നു. ഒരുവന്‍ എപ്പോള്‍ മരിക്കുന്നുവോ അത്‌ കാലത്തില്‍തന്നെയാണ്‌ മരിക്കുന്നത്‌. കാരണം കാലത്തിന്‌ എവിടേയും ഒഴിവില്ല. കാലത്തിന്‌ ഒഴിവുണ്ടെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. അത്‌ ശരിയല്ല. കാണം കാലത്തിന്റെ സ്വന്തം ലക്ഷണംകൊണ്ടും സ്വഭാവംകൊണ്ടും അതിന്‌ ഒഴിവില്ലെന്നോ ഒഴിവുണ്ടെന്നോ പറയാന്‍ കഴിയുന്നതല്ല. (കാലം അവിച്ഛിന്നം തുടരുന്നതാണ്‌.) അപ്രകാരം മറ്റ്‌ ചിലര്‍ പറയുന്നു - ഏതൊരുവന്‍ മരിക്കുന്നുവോ അത്‌ അവന്റെ നിശ്ചിതമായ മരണകാലമാകുന്നു എന്ന്‌. എന്നാല്‍ ആ പറഞ്ഞത്‌ ശരിയല്ല. കാരണം എല്ലാ ജീവികള്‍ക്കും മരണം നിശ്ചയമാണ്‌. ഒരാളും മരിക്കാതിരിക്കുന്നില്ല. പിന്നെ ആയുസ്സിന്റെ അളവിന്നഌസരിച്ച്‌ ഒരുവന്‍ നൂറ്‌ വയസ്സിന്‌ മുമ്പ്‌ മരിച്ചാല്‍ അവന്‍ അകാലത്താണ്‌ മരിച്ചതെന്ന്‌ പറയുന്നു. ഏതൊരുവന്‍ ഏതൊരു കാലത്ത്‌ മരിക്കുന്നുവോ അത്‌ അവന്റെ നിശ്ചിതമായ മരണകാലമാകുന്നു. ആ മതത്തിന്നഌസര്‌ച്ച്‌ എല്ലാ ഭാവങ്ങള്‍ക്കും തന്റെ തന്റേതായ നിശ്ചിത കാലമുണ്ട്‌. പ്രത്യക്ഷത്തില്‍ അകാലത്ത്‌ കഴിയുന്ന ആഹാരത്തിന്റേയും അകാലത്ത്‌ പറയുന്ന വാക്കിന്റേയും അകാലത്ത്‌ ചെയ്യുന്ന പ്രവര്‍ത്തിയുടേയും ഫലം അനിഷ്‌ടമാകുന്നു. മറിച്ച്‌ കാലത്ത്‌ ചെയ്യുന്ന ആഹാരവചന കര്‍മ്മങ്ങളുടെ ഫലം ഇഷ്‌ടവുമാകുന്നു. ഈ കാലാകാലങ്ങളാകട്ടെ അതാതാള്‍ക്ക്‌ യോജിക്കുന്നതിന്നഌസരിച്ചായിരിക്കുമെന്ന്‌ അപ്രത്യക്ഷത്തില്‍ കാണാവുന്നതാമാകുന്നു. അത്‌ എപ്രകാരമെന്നാല്‍ - ഇത്‌ ഈ രോഗത്തിന്റെ കാലമാകുന്നു. ഇത്‌ ഈ ആഹാരത്തിന്റെ കാലമാകുന്നു. ഇത്‌ അകാലമാകുന്നു. ഇതി ഈ ഔഷധത്തിന്റെ കാലമാകുന്നു. ഇത്‌ അകാലമാകുന്നു. ഇത്‌ ഈ ചികിത്സയുടെ കാലമാകുന്നു. ഇതി അകാലമാകുന്നു. ഇത്‌ ഈ രോഗത്തില്‍നിന്ന്‌ മോചനം കിട്ടേണ്ട കാലമാകുന്നു. ഇത്‌ അകാലമാകുന്നു ലോകത്തില്‍ ഇപ്രകാരം കാകാലങ്ങളെ കാണപ്പെടുന്നു. കാലത്തില്‍ വര്‍ഷം ഉണ്ടാകുന്നു. അകാലത്തില്‍ വര്‍ഷം ഉണ്ടാകുന്നു. കാലത്തില്‍ ശീതം ഉണ്ടാകുന്നു. അകാലത്തില്‍ ശീതം ഉണ്ടാകുന്നു. കാലത്തില്‍ ചൂടുണ്ടാകുന്നു. അകാലത്തില്‍ ചൂടുണ്ടാകുന്നു. കാലത്തില്‍ പുഷ്‌പഫലങ്ങളുണ്ടാകുന്നു.. അകാലത്തില്‍ പുഷ്‌പഫലങ്ങളുണ്ടാകുന്നു. അതുകൊണ്ട്‌ കാലത്തിലും മരണമുണ്ടാകുന്നു. അകാലത്തിലും മരണമുണ്ടാകുന്നു. അകാലത്തില്‍ മരണമുണ്ടാകുന്നില്ലെന്നുവന്നാല്‍ ആയുസ്സിന്റെ അളവിന്‌ നിശ്ചയമുണ്ടാവുകയാണെങ്കില്‍ ഹിതത്തിന്റേയും അഹിതത്തിന്റേയും ജ്ഞാനം നിഷ്‌പ്രയോജനമായിരിക്കും. കാരണം ഹിതസേവകൊണ്ട്‌ ഒരു ലാഭവും ഉണ്ടാകുന്നതല്ല. അഹിതസേവകൊണ്ട്‌ ഒരു നഷ്‌ടവും ഉണ്ടാകുന്നതല്ല എന്ന്‌ വരും. അതായത്‌ ഹിതാഹിത സേവകൊണ്ട്‌ ആയുസ്സ്‌ വര്‍ദ്ധിപ്പിക്കുവാനോ കുറക്കുവാനോ കഴിയുന്നതല്ല. അതുകൊണ്ട്‌ ശാസ്‌ത്രങ്ങളില്‍ പ്രമാണരൂപത്തില്‍ സ്വീകരിക്കേണ്ടതായി പറയപ്പെട്ട പ്രത്യക്ഷ - അഌമാന-ഉപദേശപ്രമാണങ്ങളെല്ലാം അപ്രമാണമായിത്തീരും കാരണം ഇതില്‍ക്കൂടിയാണ്‌ ആയുസ്സിന്റേയും അനായുസ്സിന്റേയും ഭാവങ്ങളെ അറിയേണ്ടത്‌. ആയുസ്സിന്റെ കാലയളവ്‌ എല്ലാവര്‍ക്കും ഒരുപോലെ നിശ്ചിതരൂപത്തിലാണെങ്കില്‍ ആയുഷ്‌ക്കരവും അനായുഷ്‌ക്കരവുമായിട്ടുള്ളതൊന്നും തന്നെ ഇല്ലെന്നും വരും, ഇത്‌ സ്ഥാപിക്കുവാഌള്ള പ്രമാണം തന്നേയും അപ്രമാണമായിത്തീരും. അതുകൊണ്ട്‌ അകാലമൃത്യു ഇല്ലെന്ന്‌ പറയുന്നത്‌ കേലം നിസ്സാരമായ വാക്കുകളായേ ഋഷിമാര്‍ കരുതുന്നുള്ളു.

വര്‍ഷശതം ഖല്വായുഷഃ പ്രമാണമസ്‌മിന്‍ കാലേ 28

ഈകാലത്തില്‍ (കലിയുഗത്തിന്റെ പ്രാരംഭത്തില്‍) ആയുസ്സില്‍ പ്രമാണം100-വര്‍ഷമാകുന്നു.

തസ്യനിമിത്തം പ്രകൃതി ഗുണാത്മ സമ്പല്‍ സാത്മ്യോ പ സേവനംചേതി. 29

പ്രകൃതി സമ്പത്‌ (സമവാതപിത്ത കഫതാ), ഗുണ സമ്പത്‌ (ശരീരം നല്ല ഗുണമുള്ളതായിരിക്കുക), ആത്മസമ്പത്ത്‌ (നല്ല ആത്മബലമുള്ളവനായിരിക്കുക) സാത്മ്യമായവ ശീലിക്കുക എന്നിവ നിമിത്തം പൂര്‍ണ്ണായുസ്സ്‌ ലഭിക്കുന്നതായിരിക്കും.

തത്രശ്ലോകാ- ശരീരം യദ്യഥാതച്ച വര്‍ത്തതേ ക്ലിഷ്‌ടമാമയൈഃ യഥാക്ലേശം വിനാശം ച യാതിയെ ചാസ്യ ഭാവതഃ വൃദ്ധിഹ്രാസൗ യഥാ തേഷാം ക്ഷീണാനാമൗഷധംചയല്‍ ദേഹവൃദ്ധികരാ ഭാവാ ബലവൃദ്ധികരാശ്ചയേ പരിണാമകരാ ഭാവാ യാചതേഷാം പൃഥക്‌ ക്രിയാ 30 മലാഖ്യാഃ സം പ്രസാദാഖ്യാ ധാതവഃ പ്രശ്‌നഏവച 31 നവകോ നിര്‍ണ്ണയശ്ചാസ്യ വിധിവല്‍ സംപ്രകാശീതഃ 32 തഥ്യഃ ശരീര വിചയേ ശാരീരേ പരമര്‍ഷിണാ. 33

എന്തുകൊണ്ട്‌ ശരീരം എന്ന്‌ പറയുന്നു. ആ ശരീരം എന്തുകൊണ്ട്‌ രോഗത്താല്‍ ക്ലേശിക്കപ്പെടുന്നു. എപ്രകാരം ആ ക്ലേശം നാശത്തെ പ്രാപിക്കുന്നു. അതിഌള്ള ധാതുക്കള്‍ എന്താകുന്നു. അവയ്‌ക്ക്‌ വൃദ്ധിയും ക്ഷയവും എങ്ങിനെയുണ്ടാകുന്നു. ക്ഷീണിച്ച ധാതുക്കള്‍ക്കുള്ള ഔഷധം ഏതൊന്നാണ്‌. ശരീരവൃദ്ധിയെ ഉണ്ടാക്കുന്നതും ബലവൃദ്ധിയെ ഉണ്ടാക്കുന്നതുമായ ഭാവങ്ങള്‍ എന്തെല്ലാമാണ്‌. ആഹാരപരിണാമത്തെ ഉണ്ടാക്കുന്ന ഭാവങ്ങള്‍ ആ ഭാവങ്ങളുടെ പ്രത്യേകം പ്രത്യേകം കര്‍മ്മങ്ങള്‍. മലം എന്ന്‌ പറയുന്നതും പ്രസാദം എന്ന്‌ പറയുന്നതുമായ ധാതുക്കള്‍. ഒമ്പത്‌ ചോദ്യങ്ങളും അവയുടെ നിര്‍ണ്ണയങ്ങളും എല്ലാംതന്നെ ഈ ശരീരവിചയം ശാരീരം എന്ന അദ്ധ്യായത്തില്‍ പരമര്‍ഷിയാല്‍ വിധി പ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു.

അദ്ധ്യായം - 7

ദശ പ്രാണായതനാനി. തദ്യഥാ - മൂര്‍ദ്ധ്വകണ്‌ഠോ ഹൃ ദയം നാഭിര്‍ഗുദം വസ്‌തിരോജഃ ശുക്രം ശോണിതം മാം സമിതി. തേഷുഷട്‌ പൂര്‍വ്വാണി കര്‍മ്മസംഖ്യാതാനി.

പ്രാണന്റെ സ്ഥാനം പത്താകുന്നു. 1. മൂര്‍ദ്ധാവ്‌ (ശിരസ്സ്‌ അല്ലെങ്കില്‍ മസ്‌തിഷ്‌കം), 2. കണ്‌ഠം, 3. ഹൃദയം, 4. നാഭി, 5 ഗുദം, 6. വസ്‌തി, 7. ഓജസ്സ്‌, 8. ശുക്രം (വീര്യം), 9. രക്തം, 10. മാംസം ഇവയില്‍ ആറെണ്ണം അതായത്‌ മൂര്‍ദ്ധാകണ്‌ഠ ഹൃദയനാഭി ഗുദവസ്‌തികളെ സംബന്ധിച്ച്‌ മുമ്പ്‌ മര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തി പറഞ്ഞിട്ടുണ്ട്‌. (ഇതില്‍ മാംസത്തിന്റെ സ്ഥാനത്ത്‌ അഷ്‌ടാംഗ സംഗ്രഹകാരന്‍ ജിഹ്വാ ബന്ധനം എന്ന സ്ഥാനത്തെയാണ്‌ പറഞ്ഞിരിക്കുന്നത്‌

പഞ്ചദശകോഷ്‌ഠാംഗാനി, തദ്യഥാ - നാഭിശ്ച ഹൃദയ ഞ്ച ക്ലോമ ച യകൃച്ച പ്ലീഹാ ച വൃക്കൗ ച വസ്‌തി ഷ്‌ച പുരീഷധാരശ്ചാമാശയശ്ച പക്വാശയശ്ചോത്ത ര ഗുദഞ്ചാധാരഗുദഞ്ച ക്ഷുദ്രന്ത്രഞ്ച വപാവഹനഞ്ചേതി.

കോഷ്‌ഠത്തിലെ അംഗങ്ങള്‍ പതിനഞ്ചാകുന്നു. 1. നാഭി, 2. ഹൃദയം, 3. ക്ലോമം, 4. യകൃത്‌, 5. പ്ലീഹ, 6. രണ്ട്‌ വൃക്ക (ഗശറില്യ), 7. വെസ്‌തി, (മൂത്രാശയം =ആഹമററലൃ), 8. പുരീഷാധാരം (ടശഴാീശറളഹലഃൗൃല) അഥവാ ഉണ്‌ഡുകം (ഇീലരൗാ), 9. ആമാശയം, 10. പക്വാശയം, 11. ഉത്തരഗുദം (ഞലരൗോ), 12. അധരഗുദം (അിൗ), 13. ക്ഷെുദ്രാന്ത്രം, 14. സ്ഥൂലാന്ത്രം, 15. വിപാവഹനം (ഹൃദയത്തിന്‌ ചുറ്റുമുള്ള മേദസ്സിനാണ്‌ വപ എന്ന്‌ പറയുന്നത്‌. അതിനെ വഹിക്കുന്നത്‌ അഥവാ അഗ്ന്യാശയം (ജമിരൃലമ) ആകുന്നു).

ഷട്‌ പഞ്ചാശല്‍ പ്രത്യംഗാനി ഷട്‌സ്വംഗേഷൂപനിബന്‌ ധാനി, യാന്യപരിസംഖ്യായമാനേഷു പരിസംഖ്യായമാനേ ഷു, താന്യന്യൈഃ പര്യായൈരിഹ പ്രകാശ്യ വ്യാഖ്യാതാ നി ഭവന്തി, തദ്‌യഥാ - ദ്വേ ജംഘാപിണ്‌ഡികേ ദ്വേ ഊ ഹോ ദ്വേ ഉഖേ ദ്വൗ വംക്ഷണൗദ്വൗ കുകുന്ദരൗ ഏകം വ സ്‌തിശീര്‍ഷമേകമുദരം ദ്വൗ സ്‌തനൗ ദ്വൗ ഭുജൗ ദ്വേ ബാ ഷ്‌ഠകാവേകം താലു ഏകാഗളശുണ്‌ഡികാ ദ്വേ ഉപജി ദ്വികേ ഏകം ഗോജിഹ്വികാ ദ്വൗ ഗണ്‌ഡൗ ദ്വേ കര്‍ണ്ണാ ശഷ്‌കുലികേ ദ്വേ കര്‍ണ്ണപുത്രകൗ ദ്വേ അക്ഷികൂടേ ചത്വ ര്യക്ഷി വര്‍ത്മാനി ദ്വേ അക്ഷികനീനികേ ദ്വേ ഭ്രുവാവേ കോ വടുഃ ചത്വാരിപാണിപാദഹൃദയാനി 13

പാണിപാദങ്ങള്‍, മധ്യശരീരം, ശിരസ്സ്‌ എന്നീ ആറംഗങ്ങളില്‍ 56-പ്രത്യംഗങ്ങളുണ്ട്‌. പ്രത്യംഗങ്ങള്‍ അപരിസംഖ്യേയമാണ്‌. എന്നാല്‍ പേരുകളോടുകൂടിയവയെ ഇവിടെ വിവരിക്കാം. കണങ്കാലിലെ പിണ്‌ഡികകള്‍ (മാംസപിണ്‌ഡം അല്ലെങ്കില്‍ മസില്‍സ്‌) 2, തുടയിലെ പിണ്‌ഡികകള്‍ 2. നിതംബം 2, വൃഷണം 2, മൂത്ര ന്ദ്രിയം 2, കക്ഷം 2, വംക്ഷണം 2, കുകുന്ദരം 2, വസ്‌തിശീര്‍ഷം 1, ഉദരം 1, ഉദരം 1, സ്‌തനം 2, ശ്ലേഷ്‌മഭൂ നെഞ്ചിന്റെ ഉപരിഭാഗം 2, ബാഹുപിണ്‌ഡിക 2, താടി 1 ചുണ്ട്‌ 2, സൃക്കണി ചുണ്ടിന്‍രെ ഉപരിഭാഗം 2, ദന്തവേഷ്‌ടകം (നൊണ്ണ്‌) 2, അണ്ണാക്ക്‌ 1, ഗളശുണ്‌ഡിക (ഡ്‌ൗഹമ) 1, ഉപജിഹ്വിക (ഠീിശെഹ) 2, ചെറുനാവ്‌ 1, കവിള്‍ത്തടം 2, ചെവി 2, കര്‍ണ്ണപുത്രകം (ചെവിയുടെ മുമ്പില്‍ ഉയര്‍ന്നുകാണുന്നത്‌) 2, അക്ഷിക്കൂടം 2, കപുരികം 4, കടക്കണ്ണ്‌ 2, ഭൂപ്രദേശം 2, ഭ്രൂമദ്ധ്യം 1, രണ്ട്‌ ഉള്ളംകയ്യും രണ്ട്‌ ഉള്ളംകാലും കൂടി ആകെ പ്രത്യംഗങ്ങള്‍ 56.

നവ മഹാന്തി ഛിദ്രാണി സപ്‌തശിരസി ദ്വേ ചാധഃ

നവദ്വാരങ്ങളില്‍ ഏഴെണ്ണം ശിരസ്സിലും രണ്ടെണ്ണം അധോഭാഗത്തും ആകുന്നു. 2. മൂക്ക്‌, 2. കണ്ണ്‌, രണ്ട്‌ ചെവി, ഒരുവായ ഇങ്ങിനെ ഏഴെണ്ണം ശിരസ്സിലും മൂത്രന്ദ്രിയവും ഗുദവും അധോഭാഗത്തും ആകുന്നു. ഇപ്രകാരമാണ്‌ ശരീരത്തിലെ 9-ദാരങ്ങള്‍.

ഏതാവദ്‌ ദൃശ്യം ശക്യമപി നിര്‍ദ്ദേഷ്‌ടും, അനിര്‍ദ്‌ ദേശ്യമതഃ പരം തര്‍ക്ക്യമേവ. തദ്‌യഥാ - നവ സ്‌നായു ശതാനി സപ്‌ത സിരാശതാനി ദ്വേ ധമനീഗതേ പഞ്ച പേശിശതാനി സപ്‌തോത്തരം മര്‍മ്മശതം ദ്വേ പുനഃ സ ന്ധിശതേ. ത്രിംശച്ഛതസഹസ്രാണീ നവ ച ശതാനി ഷ്‌ടപഞ്ചാശല്‍സഹസ്രാണി ശിരാധമനീനാമണുശഃ പ്ര വിഭജ്യമാനാനാം മുഖാഗ്രപരിമാണം. യാവന്തിചൈവ കേശശ്‌മശ്രുലോമാനിത്യേതദ്‌ യഥാവദ്‌ യല്‍സംഖ്യാതം ത്വക്‌ പ്രഭൃതി ദൃശ്യമതഃ പരം തല്‍ തര്‍ക്ക്യം. ഏതദുഭയ മപി ന വികല്‌പ്യതേ പ്രകൃതിഭാവാഛരീരസ്യ. 15

ഇതുവരെ നിര്‍ദ്ദേശിക്കപ്പെട്ട ത്വഗാദികള്‍ കാണാന്‍ കഴിയുന്നവയാണ്‌. നിര്‍ദ്ദേശിക്കപ്പെടാത്ത ഇനി പറയുന്നവ ഊഹംകൊണ്ട്‌ മാത്രം അറിയാവുന്നവയാണ്‌. (അവ ഉള്ളതുതന്നെയാണെങ്കിലും എണ്ണം ഊഹിക്കുവാന്‍ മാത്രമെ നിവൃത്തിയുള്ളു. കാരണം പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാത്തതുകൊണ്ട്‌.) അത്‌ എപ്രകാരമെന്നാല്‍ - സ്‌നായുക്കള്‍-900, സിരകള്‍-700, ധമനികള്‍-200, മാംസപേശികള്‍-400, മര്‍മ്മങ്ങള്‍-107, സന്ധികള്‍-200, അത്യന്തം സൂക്ഷ്‌മമായി വിഭജിക്കപ്പെട്ട സിരാധമനികളുടെ മുഖാഗ്രസംഖ്യ-30955, ഇത്രതന്നെ ക്ലേശം താടി, മീശ, ശരീരത്തിലെ രോമം എന്നിവയുണ്ട്‌. ഈ പറഞ്ഞ കാണാന്‍ കഴിയുന്ന ത്വഗാദികള്‍ക്കും ഊഹിച്ചറിയാന്‍ കഴിയുന്ന സ്‌നായ്വാദികള്‍ക്കും ശരീരത്തിന്റെ പ്രകൃത്യവസ്ഥയില്‍ വ്യത്യാസമൊന്നും ഉണ്ടാകുന്നതല്ല. (വികൃത്യവസ്ഥയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതായിരിക്കും) ഇവിടെ പറഞ്ഞ സ്‌നായു-സിരാ-ധമനീമാംസപോശി - മര്‍മ്മസന്ധികളെ സംബന്ധിച്ച്‌ വ്യക്തമായും അറിഞ്ഞിരിക്കേണ്ടത്‌ ശസ്‌ത്രക്രിയ ചെയ്യുന്നവരാണ്‌ അതു കൊണ്ട്‌ ശല്യചികിത്സാ പ്രധാനമായ സുശ്രുതം ശാരീരത്തില്‍ അംഗ പ്രത്യംഗങ്ങളിലായി ഇത്ര ഇത്ര വീതം ഉണ്ടെന്ന്‌ വളരെ വ്യക്തമായി ഇവയെല്ലാം പ്രതിപാദിച്ചിട്ടുണ്ട്‌.

യല്‍ ത്വഞ്‌ജലി സംഖ്യേയം തദുപദേക്ഷ്യാമഃ തല്‍പരം പ്രമാണമഭിജ്ഞേയം. തച്ചവൃദ്ധിഹ്രാസയോഗി തര്‍ക്ക്യ മേവ. തദ്‌ യഥാ - ദശോദകസ്യാഞ്‌ജലയഃ ശരീരേ സ്വേനാ ഞ്‌ജലി പ്രമാണേന. യല്‍ തു പ്രച്യവമാനം പുരീഷ മഌബധ്‌നാതി അതിയോഗേന, തഥാ മൂത്രം രുധിരമ ന്യാംശ്ച ശരീരധാതൂന്‍; യല്‍ തു സര്‍വ്വശരീരചരം ബാ ഹ്യത്വര്‌ ബിമര്‍ത്തി, യല്‍ ത്വഗന്തരേ വ്രണഗതം ലസി കാശബ്‌ദം ലഭതേ, യച്ചോഷ്‌മണാഌബന്ധം ലോമകൂ പേഭ്യോ നിഷ്‌പതല്‍ സ്വേദശബൂമവാപ്‌നോതി, തദുദ കം ദശാഞ്‌ജലി പ്രമാണം നവഞ്‌ജലയഃ പൂര്‍വ്വസ്യാഹാ ര പരിണാമധാതോര്‍യദ്രസമിത്യാചക്ഷതേ. അഷ്‌ടൗ ശോ ണിതസ്യ, സപ്‌തപുരിഷസ്യ, ഷട്‌ ശ്ലേഷ്‌മണഃ, പഞ്ച പിത്തസ്യ, ചത്വാരോ മുത്രസ്യ, ത്രായോ വസായോഃ, ദ്വൗ മേദസ, ഏകോമജ്ജഞഃ, മസ്‌തിഷ്‌കസ്യാര്‍ദ്ധാഞ്‌ജലി ശുക്രസ്യ താമദേവ പ്രമാണം, താവദേവ ശ്ലേഷ്‌മണശ്ചൗ ജസഃ. ഇത്യേതദേവ ശരീരതത്വമുക്തം. 16

അഞ്‌ജലീസംഖ്യകൊണ്ട്‌ അറിയേണ്ടതേതോ അത്‌ ഉപദേശിച്ചുതരാം. (അഞ്‌ജലി എന്നത്‌ രണ്ട്‌ കയ്യും ചെര്‍ത്തുവെച്ചാല്‍ അതില്‍ കൊള്ളുന്നത്ര അളവാകുന്നു) അഞ്‌ജലീസംഖ്യകൊണ്ട്‌ ഇവിടെ പറയുന്ന കണക്ക്‌ ഏറ്റവും ഉല്‍ക്കൃഷ്‌ടമായതാണെന്നറിയണം. ഇവിടെ പറയുന്നതില്‍ നിന്ന്‌ ഏറുകയോ കുറയുകയോ ചെയ്യുന്നത്‌ ഊഹിച്ചുതന്നെ അറിയണം. ശരീരത്തില്‍ വെള്ളത്തിന്റെ അംശം സ്വന്തം കൈക്ക്‌ പത്ത്‌ അഞ്‌ജലിപ്രമാണമാകുന്നു. ഏതൊരു ജലം അതിയോഗത്താല്‍ വിരേചനാദികളില്‍ മലത്തോടുകൂടി പുറത്തേക്ക്‌ പോകുന്നുവോ ഏതൊരു ജലം അതിയോഗത്താല്‍ മൂത്രത്തോടുകൂടി പുറത്തേക്ക്‌ പോകുന്നുവോ ഏതൊരു ജലം അതിയോഗത്താല്‍ രക്തത്തിലും മറ്റ്‌ ധാതുക്കളിലും അഌബന്ധമായി നില്‌ക്കുന്നുവോ ഏതൊരു ജലം ശരീരത്തില്‍ മുഴുവന്‍ സഞ്ചരിച്ചു ബാഹ്യത്വക്കായ ഉദകധരത്വക്കിനെ രക്ഷിക്കുന്നുവോ ഏതൊരു ജലം ത്വക്കില്‍ മുറിഞ്ഞാല്‍ ലസികാ ശബ്‌ദത്താല്‍ പറയപ്പെടുന്നുവോ ഏതൊരു ജലം ശരീരത്തില്‍ ചൂടാകുമ്പോള്‍ രോമകൂപം വഴി പുറപ്പെടുന്ന വിയര്‍പ്പ്‌ എന്ന പേരിനാല്‍ അറിയപ്പെടുന്നുവോ ആ വെള്ളത്തിന്റെ അളവാണ്‌ പത്തഞ്‌ജലി. ആഹാരപരിണാമത്തില്‍ ആദ്യധാതുവായി പരിണമിക്കുന്ന രസധാതു ഒമ്പതഞ്‌ജലിയാകുന്നു. രക്തം 8-അഞ്‌ജലിയാകുന്നു. മലം 7- അഞ്‌ജലിയാകുന്നു. കഫം 6- അഞ്‌ജലിയാകുന്നു. പിത്തം 5-അഞ്‌ജലിയാകുന്നു. മൂത്രം 4- അഞ്‌ജലിയാകുന്നു. വസ 3-അഞ്‌ജലിയാകുന്നു. മേദസ്സ്‌ 2-അഞ്‌ജലിയാകുന്നു. മജ്ജ 1-അഞ്‌ജലിയാകുന്നു. മസ്‌തിഷ്‌കം അര്‍ദ്ധാഞ്‌ജലിയാകുന്നു. ഇപ്രകാരം ഈ ശരീരതത്വം പറയപ്പെടുന്നു. ഇവിടെ രക്തത്തിന്റേയും മറ്റും അളവ്‌ പറഞ്ഞതില്‍ ആധുനികമതപ്രകാരം കുറച്ചൊക്കെ വ്യത്യാസങ്ങളുണ്ട്‌. എന്നാല്‍ ഭൂരിഭാഗത്തിന്റേയും അളവ്‌ പറഞ്ഞതില്‍ ആധുനികവുമായി വലിയ വ്യത്യാസങ്ങളൊന്നുമില്ല.

തത്ര യദ്‌ വിശേഷതഃ സ്ഥൂലം സ്ഥിരം മൂര്‍ത്തിമദ്‌ ഗുരുഖര കഠിനമംഗം നഖാസ്ഥി ദന്തമാംസ ചര്‍മ്മവര്‍ച്ച കേശശ്‌മശ്രു ലോമകണ്‌ഡരാദി, തല്‍ പാര്‍ത്ഥിവംഗന്‌ ധോഘ്രാണഞ്ച യദ്‌ ദ്രവ സരമന്ദ സ്‌നിഗ്‌ദ്ധ മൃദു പി ച്ഛിലം രസരുധിര വസാ കഫപിത്ത മൂത്രസ്വേദാദി. തദാപ്യം രസോ രസനഞ്ച, യല്‍ പിത്തമുഷ്‌മാ ച യോ യാ ച ഭാഃ ശരീരേ, തല്‍, സര്‍വ്വമാഗ്നേയം രൂപം ദര്‍ശ നഞ്ച. യദുച്ഛ്വോസ പ്രശ്വാസോന്‍മേഷ നിമേഷാകുഞ്ച ന പ്രസാരണ ഗമന പ്രരണാ ധാരണാദി, തദ്‌ വായവീ യം സ്വര്‍ശഃസ്‌പര്‍ശനഞ്ച. യദ്‌ വിവിക്തമുച്യതേ മ ഹാന്തിചാണൂനി ച സ്രാതാംസീ, തദാന്തരീക്ഷം ശബ്‌ദഃ ശ്രാത്രഞ്ച. യല്‍ പ്രയോക്തൃ തല്‍ തല്‍ പ്രധാനം ബു ധിര്‍മനശ്ച. ഇതി ശരീരാവയവ സംഖ്യാ യഥാസ്ഥൂ ല ഭേദേന അവയവാനാം നിര്‍ദ്ദിഷ്‌ടാ. 17

ശരീരത്തില്‍ ഏതൊരു അംഗം വിശേഷിച്ച്‌ സ്ഥൂലവും സ്ഥിരവും മൂര്‍ത്തിമത്തും ഗുരുവും ഖരവും കഠിനവും ആയിട്ടുണ്ടോ അതായത്‌ നഖം, അസ്ഥി, ദന്തം, മാംസം, ചര്‍മ്മം, മലം, തലമുടി, താടി-മീശ, ശരീരത്തിലെ രോമം, കണ്‌ഡര (മഹാസ്‌നായു) മുതലായവയും ഗന്ധവും ഗന്ധേന്ദ്രിയവും ഭൂമിസംബന്ധിയാകുന്നു. ഏതൊന്ന്‌ ദ്രവവും സരവും പിത്തവും ചൂടും ശരീരകാന്തിയും ഉണ്ടോ അതും രൂപവും ദര്‍ശനേന്ദ്രിയവും അഗ്നിസംബന്ധിയാകുന്നു. ഉച്ഛ്വാസം, പ്രശ്വാസം, ഉന്മേഷം, നിമേഷം (കണ്ണ്‌ തുറക്കുക പൂട്ടുക) അവയവങ്ങള്‍ മടക്കുക, നീര്‍ക്കുക, നടക്കുക, പ്രരണ, ധാരണ മുതലായവ ഏതൊന്നുണ്ടോ അതും സ്‌പര്‍ശവും സ്‌പര്‍ശേന്ദ്രിയവും വായു സംബന്ധിയാകുന്നു. വലുതും ചെറുതുമായ സ്രാതസ്സുകളില്‍ ഏതൊരു ഛിദ്രം (അവകാശസ്ഥാനം) പറയുന്നുവോ അതും ശബ്‌ദവും ശബ്‌ദേന്ദ്രിയവും ആകാശസംബന്ധിയാകുന്നു. ഇതിന്റെ പ്രയോക്താവ്‌ (ആത്മാവ്‌) ഏതൊന്നാണോ അത്‌ പ്രധാനമാകുന്നു. ബുദ്ധിയും മനസ്സും പ്രധാനമാകുന്നു. അവയവങ്ങളുടെ സ്ഥൂലമായ വ്യത്യാസങ്ങള്‍ എ പ്രകാരമാണോ അപ്രകാരം ശരീരാവയവസംഖ്യ വിവരിക്കപ്പെട്ടു.

ശരീരാവയവാസ്‌തു പരമാണുഭേദേനാപരി സംഖ്യേയാ ഭ വന്തി അതി ബഹുത്വാദതി സൗക്ഷ്‌മ്യാദതീന്ദ്രിയത്വാച്ച തേഷാം സംയോഗ വിഭാഗേ പരമാണൂനാം കാരണം വാ യുഃ കര്‍മ്മ സ്വഭാവശ്ച. 18

ശരീരാവയവങ്ങളുടെ പരമാണുഭേദത്താല്‍ അസംഖ്യമായിട്ടുണ്ട്‌. കാരണം പരമാണു അനേകവും അത്യന്തം സൂക്ഷ്‌മവും ഇ ന്ദ്രിയഗ്രാഹ്യമല്ലാത്തതും ആകുന്നു. ഇഴപരമാണുക്കളുടെ സംയോഗത്തിഌ വിഭാഗത്തിഌം കാരണം വായുവിന്റെ കര്‍മ്മവും സ്വഭാവവും ആകുന്നു. അഥവാ ഈ പരമാണുക്കളുടെ സംയോഗത്തിഌം (ജന്മത്തിഌം) വിഭാഗത്തിഌം (ശരീരനാശത്തിഌം) കാരണം ധര്‍മ്മാ ധര്‍മ്മ കര്‍മ്മസ്വഭാവദ്വാരാ പ്രരിതമായ വായുവാകുന്നു.

തദേതച്ഛരീര സംഖ്യാതം അനേകാവയവം ദൃഷ്‌ടം ഏക ത്വേന സംഗസംഖ്യാതം, പൃഥക്ത്വേന അപവര്‍ഗ്ഗഃ. തത്ര പ്രധാനമുക്തം സര്‍വ്വസത്താനിവൃത്തൗ നിവര്‍ത്ത തേ ഇതി. 19

അങ്ങിനെയുള്ള ഈ ശരീരം അനേകം അവയവങ്ങളോടുകൂടിയതാണെന്ന്‌ പറയപ്പെടുന്നു. ഇതിനെ ഒരേ രൂപത്തില്‍ കാണുന്നതിന്‌ സംഗം എന്ന്‌ പറയുന്നു. അതായത്‌ അനേകം അവയവങ്ങളോടുകൂടിയ ഈ ശരീരവും ആത്മാവും ഒന്നാണ്‌ എന്ന്‌ കാണുന്നതിന്‌ സംഗം എന്ന്‌ പറയുന്നു. ശരീരവും ആത്മാവും വേറെ തന്നെയാണെന്ന്‌ കാണുന്നതിന്‌ മോക്ഷം എന്ന്‌ പറയുന്നു. അതില്‍ പ്രധാനമായിരിക്കുന്ന ആത്മാവ്‌ എപ്പോള്‍ പ്രകൃതിയുമായി ബന്ധപ്പെടാതിരിക്കുന്നുവോ അപ്പോള്‍ എല്ലാവിധ ജന മരണങ്ങളില്‍ നിന്നും നിവൃത്തമായി മോക്ഷത്തെ പ്രാപിക്കുന്നു. അതായത്‌ ആത്മാവ്‌ എപ്പോള്‍ തന്റെ നഗ്നരൂപത്തെ കാണപ്പെടുന്നുവോ അത്‌ തന്നെയാണ്‌ മോക്ഷം എന്ന്‌ പറയുന്നത്‌. ഈ ശരീരസ്ഥാനത്തില്‍തന്നെ അഞ്ചാം അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്‌, ""നിവൃത്തിരപവര്‍ഗ്ഗസ്‌തല്‍പരം പ്രശാന്തം തദക്ഷരം തദ്‌ ബ്രഹ്മ സമോക്ഷഃ.'' ഇതി.

തത്രശ്ലോകൗ ശരീരസംഖ്യാ യോ വേദ സര്‍വ്വാവയവശോഃ ദിഷക്‌ തദജ്ഞാനിമിത്തേന സ മോഹേന ന യുജ്യതേ അമൂഢോ മോഹമുലൈശ്ചന ദോഷൈരഭിഭൂയതേ നിര്‍ദ്ദോഷോ നിഷ്‌പൃഹഃ ശാന്തഃ പ്രശാമ്യത്യപുനര്‍ന്നവഃ.

ഏതൊരു വൈദ്യന്‍ എല്ലാ അവയവങ്ങളോടും മനസ്സിലാക്കി ശരീരസംഖ്യയെ അറിയപ്പെടുന്നുവോ അവന്‍ അജ്ഞാനംകൊണ്ടുണ്ടാകുന്ന മോഹത്തോടുകൂടിയവനായിത്തീരുന്നതല്ല. മൂഢനല്ലാത്ത വൈദ്യനെ മോഹംനിമിത്തമുണ്ടാകുന്ന ദോഷങ്ങള്‍ ബാധിക്കപ്പെടുന്നതല്ല. നിര്‍ദ്ദോഷഌം നിഷ്‌കാമഌം ശാന്തഌമായവന്‍ പുനര്‍ജ്ജന്മമില്ലാതെ ശാന്തനായിത്തീരുന്നു. അതായത്‌ മോക്ഷത്തെ പ്രാപിക്കുന്നു.

അഥാത ഇന്ദ്രിയോപക്രമണീയമദ്ധ്യായം വ്യാഖ്യാസ്യാമഃ ഇതിഹസ്‌മഹ ഭഗവാനാത്രയഃ. 1

ഇനി ഇന്ദ്രിയോപക്രമണീയം എന്ന അദ്ധ്യായത്തെ ആത്രയ ഭഗവാന്‍ ഉപദേശിച്ചതുപ്രകാരം അഗ്നിവേശ മഹര്‍ഷി വിവരിക്കുന്നു.

ഇഹഖലു പഞ്ചേന്ദ്രിയ ദ്രവ്യാണി പഞ്ചേന്ദ്രിയാധിഷ്‌ഠാനാനി പഞ്ചേന്ദ്രിയാ ര്‍ത്ഥാ പഞ്ചേന്ദ്രിയ ബുദ്ധയോ ഭവന്തീത്യുക്തമിന്ദ്രിയാധികാരേ. 2

ഈ ഇന്ദ്രിയാധികാരത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചേന്ദ്രിയ ദ്രവ്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങളുടെ ആശ്രയങ്ങള്‍, പഞ്ചേന്ദ്രിയ വീഷയങ്ങള്‍, പഞ്ചേന്ദ്രിയങ്ങളുടെ ജ്ഞാനങ്ങള്‍ എന്നിവയെ സംബന്ധിച്ചു വിവരിക്കപ്പെട്ടിരിക്കുന്നു.

അതീന്ദ്രിയം പുനര്‍മ്മനഃ സത്വസംജ്ഞകംചേത ഇത്യാഹുരേകേ. തദാത്മ സമ്പന്നത്തദായത്ത ചേഷ്‌ടാപ്രത്യയഭൂതമിന്ദ്രിയാണാം. 3

പിന്നെ മനസ്സ്‌ അതിന്ദ്രിയമാകുന്നു. അതിന്ന്‌ സത്വം എന്നും പേര്‌ പറയും. ചിലര്‍ ചേതസ്സെന്നും പറയുന്നു. മനസ്സിന്റെ വിഷയം ആത്മസമ്പത്താകുന്നു. വ്യാപാരം അതിന്നധിനവുമാകുന്നു. ഇന്ദ്രിയങ്ങളുടെ വ്യാപാരത്തിന്ന്‌ അത്‌ കാരണവുമാകുന്നു

സ്വാര്‍ത്ഥേന്ദ്രിയാര്‍ത്ഥ സങ്കല്‍പവ്യഭിചരണാച്ചാനേക മേകസ്‌മിന്‍ പൂരുഷേസത്വം രജസ്‌തമസ്സത്വഗുണായോഗാച്ച ന ചാനേകത്വംനാഞ്ചേകം ഹേയ്‌കകാലമനേകേഷു പ്രവര്‍ത്തതേ. തസ്‌മാന്നൈകകാലാ സര്‍വ്വേന്ദ്രിയ പ്രവൃത്തിഃ 4

മനസ്സ്‌, ചിന്ത മുതലായ സ്വന്തം വിഷയത്താലും രൂപ-രസ- ഗന്ധാദി ഇന്ദ്രിയ വിഷയത്താലും സങ്കല്‌പാദി ഭിന്നത്വംകൊണ്ടും സത്വ - രജസ്‌തമോ ഗുണയോഗങ്ങളാലും ഒരുവനില്‍ത്തന്നെ അനേകവിധത്തിലായി കാണപ്പെടുന്നു. എന്നാല്‍ മനസ്സ്‌ അങ്ങിനെ അനേകമോ വലുതോ അല്ല. അണുവും ഏകവുമാണ്‌. മനസ്സ്‌ അണുവും ഏകവുമല്ലെങ്കില്‍ എന്തുകൊണ്ട്‌ ഒരേസമയത്ത്‌ അനേക വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ല അതിനാല്‍ എല്ലാ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും ഒരുമിച്ചു ഒരേ അവസരത്തില്‍ ചെയ്യുവാന്‍ കഴിയുന്നതല്ല.

തല്‍ഗുണഞ്ചാഭീഷ്‌ണം പുരുഷമഌവര്‍ത്തതേ സത്വം തല്‍ സത്വമേവോപദിശ്യന്തി ഋഷയോ ബാഹുല്യാഌശയാല്‍. 5

ഒരുവന്റെ മനസ്സ്‌ സത്വ - രജസ്‌തമോ ഗുണങ്ങളില്‍ ഏത്‌ ഗുണാധിക്യത്തോടുകൂടി എപ്പോഴും അഌവര്‍ത്തിക്കുന്നുവോ അവന്‍ ആ ഗുണപ്രധാനാണെന്ന്‌ ഋഷിമാര്‍ പറയുന്നു.

മനഃപുരസ്സരാണീന്ദ്രിയാണ്യര്‍ത്ഥ ഗ്രഹണ സമര്‍ത്ഥാനി ഭവന്തി. 6 മനസ്സിനെ മുന്‍നിര്‍ത്തി ഇന്ദ്രിയങ്ങള്‍ അതാത്‌ വിഷയത്തെ ഗ്രഹിക്കുവാന്‍ സാമര്‍ത്ഥ്യമുള്ളതായിത്തീരുന്നു. തത്രചക്ഷുഃ ശ്രാത്രം ഘ്രാണരസനം സ്‌പര്‍ശനമിതഃ പഞ്ചേന്ദ്രിയാണി. 7 ചക്ഷുസ്സ്‌, ശ്രാത്രം ഘ്രാണം രസനം, സ്‌പര്‍ശനം ഇവ പഞ്ചേന്ദ്രിയങ്ങളാകുന്നു. പഞ്ചേന്ദ്രിയ ദ്രവ്യാണി - ഖംവായൂര്‍ ജ്യോതിരാപോഭൂരിതി 8 പഞ്ചേന്ദ്രിയ ദ്രവ്യങ്ങള്‍ ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിവയാകുന്നു. പഞ്ചേന്ദ്രിയാധിഷ്‌ഠാനാനി - അക്ഷീണി കര്‍ണ്ണൗ നാസികാജിഹ്വാത്വക്‌ചേതി. 9 പഞ്ചേന്ദ്രിയധിഷ്‌ഠാനങ്ങള്‍ രണ്ട്‌ കണ്ണ്‌, രണ്ട്‌ ചെവി രണ്ട്‌ മൂക്ക്‌, നാവ്‌ ചര്‍മ്മം എന്നിവയാകുന്നു. പഞ്ചേന്ദ്രിയാര്‍ത്ഥാ - ശബ്‌ദ - സ്‌പര്‍ശ - രൂപ രസഗന്ധാഃ. 10 ഇന്ദ്രിയങ്ങളുടെ അഞ്ച്‌ വിഷയങ്ങള്‍ ശബ്‌ദം, സ്‌പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയാകുന്നു. പഞ്ചേന്ദ്രിയ ബുദ്ധയശ്ചക്ഷുര്‍ ബുദ്ധ്യാദികംഃ, താഃ പുനരിന്ദ്രിയാര്‍ത്ഥാ സ ത്വാത്മ സന്നികര്‍ഷജാഃ ക്ഷണികാ നിശ്ചയാത്മികാശ്ച, ഇത്യേതല്‍ പ ഞ്ച പഞ്ചകം. 11

കണ്ണ്‌, കാത്‌, മൂക്ക്‌, നാക്ക്‌, ത്വക്‌ എന്നിവകൊണ്ടറിയുന്ന ജ്ഞാനങ്ങളാകുന്നു. പഞ്ചേന്ദ്രിയ ബുദ്ധികള്‍, ആ പഞ്ചേ ന്ദ്രിയ ജ്ഞാനങ്ങള്‍ ചക്ഷുഃ ശ്രാത്രാദി ഇന്ദ്രിയങ്ങളുടേയും ശബ്‌ദസ്‌പര്‍ശാദി ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും ആത്മാവിന്റേയും സംബന്ധം കൊണ്ടുണ്ടാകുന്നതാകുന്നു. അത്‌ ക്ഷണികവും നിശ്ചയാത്മികവുമാകുന്നു. അതായത്‌ അതുനന്നിതു നന്നെന്ന്‌ ക്ഷണത്തില്‍ തീരുമാനിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതാണെന്നര്‍ത്ഥം. ഈ പഞ്ചപഞ്ചകം ഇ പ്രകാരമാകുന്നു.

മനോ മനോര്‍ത്ഥോ ബുദ്ധിരാത്മാ ചേത്യദ്ധ്യാത്മ ദ്രവ്യഗുണ സംഗ്രഹഃ ശു ഭൂശുഭ പ്രവൃത്തി നിവൃത്താഹേതുശ്ച, തത്രദ്രവ്യാശ്രിതം കര്‍മ്മയദൂച്യതേ ക്രിയേതി. 12

മനസ്സ്‌, മനോവിഷയം, ബുദ്ധി, ആത്മാവ്‌ ഇവ അദ്ധ്യാത്മ ദ്രവ്യങ്ങളുടേയും ഗുണങ്ങളുടേയും ചുരുക്കമാകുന്നു. ഈ ഇന്ദ്രിയാദി ദ്രവ്യങ്ങളും ഇന്ദ്രിയ വിഷയാദി ഗുണങ്ങളും ശുഭാശുഭ പ്രവൃത്തിക്കും മുക്തിക്കും കാരണമാകുന്നു. ഇവിടെ ദ്രവ്യത്തെ ആശ്രയിച്ചുള്ള കര്‍മ്മത്തിന്ന്‌ ക്രിയ എന്നു പറയുന്നു.

തത്രാഌമാനഗമ്യാനാം പഞ്ചമഹാഭൂതവികാര സമുദായാത്മാകാനാമപി സത മിന്ദ്രിയാണാം തേജശ്ചക്ഷുഷി. ഖംശ്രാത്ര, ഘ്രാണേക്ഷിതിരാപോ രസേന സ്‌പര്‍ശനേ നിലോ വിശേഷേണോപദിശ്യതേ. 13

ഊഹിച്ചറിയുവാന്‍ യോഗ്യമായ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പഞ്ചമഹാഭുതങ്ങളുടെ വികാരം (പരിണാമം) ചേര്‍ന്നിട്ടുള്ളതാണെങ്കിലും സത്തുക്കളായുള്ള ഇന്ദ്രിയങ്ങള്‍ക്ക്‌ വിശേഷിച്ച്‌ കണ്ണില്‍ തേജസ്സ്‌, കാതില്‍ ആകാശം, മൂക്കില്‍ ഭൂമി, നാവില്‍ വെള്ളം, ത്വക്കില്‍ കാറ്റ്‌ എന്നിങ്ങനെ വിവരിക്കപ്പെടുന്നു.

തത്രയല്‍ യദാത്മകമിന്ദ്രിയം വിശേഷാല്‍ തത്‌ദാത്മകമേ വാര്‍ത്ഥമഌധാവ തി തല്‍സ്വഭാവാദ്വിഭൂത്വാച്ച. 14

ഏതേതിന്ദ്രിയം ഏതേത്‌ ഭൂതപ്രധാനമാണോ അതാതിന്ദ്രിയം അതാതിന്റെ ഭൂതവിശേഷത്തെതന്നെ മുഖ്യമായും പിന്തുടരുന്നു. അത്‌ അതിന്റെ തുല്യസ്വഭാവം ഹേതുവായിട്ടും വിഭുത്വംകൊണ്ടുമാണ്‌.

തഥര്‍ത്ഥാതിയോഗാ യോഗ മിത്ഥ്യായോഗാല്‍ സമസ്‌തമിന്ദ്രിയം വികൃതിമാ പദ്യമാനം യഥാസ്വം ബുദ്ധ്യുപഘാതായ സമ്പദ്യതേ, സമയോഗാല്‍പുനഃ പ്രകൃ തിമാപദ്യമാനം യഥാസ്വംബുദ്ധിമാപ്യായയതി. 15

മനസ്സില്‍ അധിഷ്‌ഠിതമായ ഇന്ദ്രിയങ്ങള്‍ അതാതിന്റെ പ്രവൃത്തികള്‍ ഏറിയും കുറഞ്ഞും വേണ്ടാതെയും ചെയ്യുകയാല്‍ വികൃതമായിത്തീര്‍ന്നു ചക്ഷുരാദി ഇന്ദ്രിയങ്ങളുടെ ബുദ്ധിയെ നശിപ്പിക്കുന്നതാകുന്നു. ഇന്ദ്രിയങ്ങള്‍ അതാതിന്റെ വിഷയത്തില്‍ വേണ്ടതുപോലെ പ്രവര്‍ത്തിക്കുന്നതായാല്‍ വീണ്ടും പ്രകൃതത്തെ പ്രാപിച്ചു യഥാര്‍ത്ഥ ബുദ്ധിയെ വര്‍ദ്ധിപ്പിക്കുന്നതാകുന്നു.

മനസസ്‌തു ചിന്ത്യമര്‍ത്ഥഃ തത്രമനാസാ ബുദ്ധേശ്ച ത ഏവ സമാനാതിഹീ നമിത്ഥ്യായോഗാഃ പ്രകൃതി വികൃതി ഹേതവോ ഭവന്തി. 16

മനസ്സിന്റെ വിഷയം ചിന്തിക്കുക എന്നുള്ളതാണ്‌. ആ ചിന്ത്യംതന്നെ സമയോഗമായാല്‍ മനസ്സിന്നും ബുദ്ധിക്കും പ്രകൃതിഹേതുവായും ഹീനമിത്ഥ്യായോഗമായാല്‍ മനസ്സിന്നും ബുദ്ധിക്കും വികൃതിഹേതുവായും ഭവിക്കുന്നു.

തത്രന്ദ്രിയ്യണാം സമനസ്‌നാനാമഌപതപ്‌താനാ മഌപതാപായ പ്രകൃതിഭാവേ പ്രയതിതവ്യമേഭിര്‍ ഹേതുഭിഃ, തദ്യഥാ - സാത്മേന്ദ്രിയാര്‍ത്ഥ സംയോഗേന, ബു ദ്ധ്യാസമ്യഗവേക്ഷ്യ കര്‍മ്മണാം സമ്യക്‌ പ്രതിപാദനേ, ദേശകാലാത്മഗുണ വിപരീതോപ സേവനേചേതി. 17

ഈ കാരണത്താല്‍ ദുഃഖമില്ലാത്ത ഇന്ദ്രിയങ്ങളേയും മനസ്സിനേയും ദുഃഖമില്ലാത്ത അവസ്ഥയായ പ്രകൃതിഭാവത്തില്‍ നിര്‍ത്തുവാനായി എപ്പോഴും പ്രയത്‌നിക്കണം. അത്‌ എങ്ങിനെയെന്നുവെച്ചാല്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സാത്മ്യമായ വിഷയം ശീലിക്കുകയാലും ബുദ്ധികൊണ്ട്‌ നല്ലപോലെ ആലോചിച്ചാലോചിച്ച്‌ കര്‍മ്മങ്ങള്‍ വേണ്ടതുപോലെ ചെയ്യുകയാലും ദേശത്തിന്നും ആത്മഗുണത്തിന്നും ശരീരഗുണത്തിന്നും മനോഗുണത്തിന്നും) യോജിക്കുന്നതായ ഋതുചര്‍ച്ചയില്‍ പറഞ്ഞതുപോലുള്ള വിപരീതഗുണമുള്ള ആഹാര വിഹാരാദികള്‍ ശീലിക്കുകയാലും പ്രകൃത്യവസ്ഥയെ പ്രാപിക്കും.

തസ്‌മാദാത്മഹിതം ചികിര്‍ഷതാ സര്‍വ്വേണ സര്‍വ്വം സര്‍വ്വദാ സ്‌മൃതിമാസ്ഥാ യ സദ്വൃത്തമഌഷ്‌ഠേയം. തദ്ധ്യഌഷ്‌ടാനം വിജയഞ്ചേതി. 18

അതിനാല്‍ ആത്മഹിതം ചെയ്യണമെന്നാഗ്രഹിക്കുന്നവരെല്ലാം എല്ലാ കാര്യവും എല്ലായ്‌പോഴും ഓര്‍മ്മവെച്ചുകൊണ്ട്‌ നല്ലതുചെയ്യണം. ആ സദ്വൃത്താഌഷ്‌ഠാനം ആരോഗ്യം ഇന്ദ്രിയജയം എന്നീ രണ്ടു സമ്പത്തുക്കളേയും ഒരുമിച്ചു സമ്പാദിക്കുന്നതായിരിക്കും.

തല്‍ സദ്വൃത്തമഖിലേനോപദേക്ഷ്യാമഃ- തദ്യഥാ- ദേവഗോ ബ്രഹ്മേണ ഗുരുവൃ ദ്ധസിദ്ധാചാര്യാനര്‍ച്ചയേല്‍, അഗ്നിമുപാചരേല്‍, ഔഷധീഃ പ്രശസ്‌താധാര യേല്‍, ദ്വൗകാലാസുപസ്‌പൃശേല്‍, മലയാനേഷ്വഭീക്ഷ്‌ണം പാദയോശ്ചവൈമല്യ മാദദ്ധ്യാല്‍, ത്രിഃപക്ഷസ്യകേശശ്‌മശ്രു ലോമനഖാന്‍ സംഹാരയേല്‍, നിത്യമ ഌപഹതവാസാഃസുമനാഃ സുഗന്ധിഃ സ്യാല്‍, സാധുവേഷഃ പ്രസാധിതകേശോ, മൂര്‍ദ്ധശ്രാത്രഘ്രാണപാദതൈല നിത്യോ. ധൂമപഃ, പൂര്‍വ്വാഭിഭാഷീ, സുമുഖോ, ദുര്‍ഗ്ഗേഷ്വഭ്യുപപത്താ ഹേതോ, യഷ്‌ടാ. ദാതാ ചതുഷ്‌പഥാനാം നസ്‌കര്‍ത്താ, ബലിനാമുപഹര്‍ത്താ, അതിഥീനാം പൂജകഃ, പിതൃഭ്യഃ പിണ്‌ഡദഃ, കാലേഹിതമധുരാ ര്‍ത്ഥവാദീ, വശ്യാത്മാ, ധര്‍മ്മാത്മാ, ഹേതാവീര്‍ഷുഃ ഫലേനേര്‍ഷു നി ശ്ചിന്തോ, നിര്‍ഭീതോ, ധീമാന്‍, ഹ്രീമാന്‍മഹോല്‍സാഹി ദക്ഷഃ ക്ഷമാവാന്‍, ധാര്‍മ്മികഃ, ആസ്‌തികോ, വിനയബുദ്ധി വിദ്യാഭിജനവയോ വൃദ്ധ സിദ്ധാ ചാര്യാണാമുപാസിതാ, ഛത്രീദണ്‌ഡീമൗലി സോപാനല്‍ക്കോ യുഗമാത്ര ദൃക്‌ വിചരേല്‍ മംഗലാചാരശീലഃ, കുചേലാസ്‌തി കണ്ടകാ മേദ്ധ്യ കേശതുഷോല്‍ക്ക ര ഭസ്‌മകപാല സ്‌നാനബലിഭൂമീനാം പരിഹര്‍ത്താ പ്രാക്‌ശ്രമാല്‍ വ്യായാമവര്‍ ജ്ജ്യസ്യാല്‍, സര്‍വ്വപ്രാണീഷു ബന്ധുഭൂതഃ സ്യാല്‍, ക്രുദ്ധനാനാമശനേതാ ഭിതാ നാമാശ്വസയിതാ, ദീനാനാമഭ്യൂപപത്താ സത്യസന്ധഃ, സാമപ്രധാനഃ, പരപുരുഷ വചന സഹിഷ്‌ണു, അമര്‍ഷഘ്‌നഃ, പ്രശമഗുണദര്‍ശീ രാഗദ്വേഷ ഹേതൂനാംഹന്താ. 19

ആ സദ്വൃത്തം മുഴുവഌം ഉപദേശിച്ചുതരാം. ദേവന്‍, പശു, ബ്രാഹ്മണന്‍, ഗുരുനാഥന്‍, വൃദ്ധന്‍, സിദ്ധന്‍, ആചാര്യന്‍ എന്നിവരെ വണങ്ങണം. അഗ്നിയെ ഉപചരിക്കണം. (ഹോമംചെയ്യണം.) ഉത്തമമായ ഔഷധം ധരിക്കണം. രണ്ടുനേരം കുളിക്കണം. മലമാര്‍ഗ്ഗങ്ങളും കാലുകളും എപ്പോഴും ശുചിയാക്കിവെക്കണം. പക്ഷത്തില്‍ (പതിനഞ്ചുദിവസത്തില്‍ മൂന്നുപ്രാവശ്യം തലമുടിയും മീശയും രോമങ്ങളും നഖങ്ങളും മുറിച്ചു കളയണം. സദാവൃത്തിയുള്ള വസ്‌ത്രം ധരിക്കുകയും സുഗന്ധമുള്ള പുഷ്‌പമാല്യാദികള്‍ ധരിക്കുകയും വേണം. വേഷം സാ ധുജനങ്ങള്‍ക്ക്‌ സമാനമായിരിക്കണം. മുടി ചീകി വൃത്തിയാക്കണം. തല, ചെവി, മൂക്ക്‌, കാല്‍ എന്നിവിടങ്ങളില്‍ നിത്യം എണ്ണ തേക്കണം. ധൂമപാനം വിധിപ്രകാരം ചെയ്യണം. പരസ്‌പരം കണ്ടുമുട്ടിയാല്‍ ആദ്യം കുശലം പറയണം. മുഖം പ്രസന്നമായിരിക്കണം. ദരിദ്രനെ രക്ഷിക്കണം. ഹോമയാഗാദികള്‍ ചെയ്യണം. ദാനം ചെയ്യണം. നാലുകൂടിയ പെരുവഴിയില്‍ വണങ്ങണം. ബലികര്‍മ്മങ്ങള്‍ ചെയ്യണം. ആദിത്യപൂജ ചെയ്യണം. വേണ്ടസമയത്ത്‌ ഹിതമായും രസമായും കാര്യമായും സംസാരിക്കണം. വശ്യാല്‍മാഌം ധര്‍മ്മാല്‍മാവുമായിരിക്കണം കാരണത്തില്‍ ഈര്‍ഷ്യയും കാര്യത്തില്‍ ഈര്‍ഷ്യയില്ലാതെയുമിരിക്കണം. ചിന്തയില്ലാതെയുമിരിക്കണം. നിര്‍ഭയനായിരിക്കണം. ബുദ്ധിമാനായിരിക്കണം ലജ്ജയുള്ളവനായിരിക്കണം. വലിയ ഉത്സാഹിയായിരിക്കണം. സമര്‍ത്ഥനായും ക്ഷമയുള്ളവനായും ധാര്‍മ്മികനായും ആസ്‌തികനായുമിരിക്കണം. വിനയം, ബുദ്ധി, വ്‌ദ്യ, ആഭിജാത്യം എന്നിവയുള്ളവരേയും വയോവൃദ്ധരേയും സിദ്ധന്മാരേയും ആചാര്യന്മാരേയും ഭജിക്കണം. കുട, വടി, തലയില്‍കെട്ട്‌ ചെരിപ്പ്‌ ഇവ ധരിച്ചുകൊണ്ട്‌ നാല്‌ മുഴ ദൂരെ നോക്കിക്കൊണ്ട്‌ നടക്കണം. മംഗളാചാര ശീലനായിരിക്കണം. മുഷിഞ്ഞ തുണി, അസ്ഥി, മുള്ള്‌, മലം, രോമം, ഉമി, അടിക്കാട്ടം, വെണ്ണീര്‌, കലോട്‌ എന്നിവയുള്ള സ്ഥലത്തും കളിക്കുന്ന സ്ഥലത്തും ബലിഭൂമിയിലും പ്രവേശിക്കാതിരിക്കണം. ക്ഷീണം ബാധിക്കുന്നതിന്നുമുമ്പ്‌ വ്യായാമം മതിയാക്കണം, സര്‍വ്വജീവികളേയും ബന്ധുവായി കണക്കാക്കണം. ക്രുദ്ധരായവരെ ശാന്തരാക്കണം. ഭയപ്പെട്ടവരെ ആശ്വസിപ്പിക്കണം. ദീനരെ സഹായിക്കണം. സത്യസന്ധനായിരിക്കണം. ശാന്തനായിരിക്കണം. അന്യരുടെ പരുഷമായ വാക്ക്‌ സഹിക്കണം. കോപം നശിക്കണം. ശാന്ത ഗുണത്തെ തെളിയിക്കണം. രാദ്വേഷ കാരണത്തെ നശിപ്പിക്കുന്നവനായിരിക്കുകയും വേണം.

നാനൃതംബ്രൂയാല്‍, നാന്യസ്വമാദദീത, നാന്യസ്‌ത്രിയമഭിലഷേല്‍, നാന്യ ശ്രിയം, ന വൈരം രോചയേല്‍ ന കുര്യാല്‍ പാപം, ന പാപേപിവാപീസ്യാല്‍, നാന്യദോഷാല്‍, നാന്യരഹസ്യമാഗമയേല്‍ ന ധാര്‍മ്മികൈര്‍ന്ന നരേര്‍ദ്വിഷ്‌ടൈഃ സഹാസീതം, നോന്മത്തൈഃ നപതിതൈര്‍ന്ന ഭ്രൂണഹന്തൃഭിഃ ന ക്ഷുദ്രഃ ന ദുഷ്‌ടൈഃ ന ദുഷ്‌ടയാനാന്യാരോഹേല്‍, ന ജാഅസമം കഠിനമാസന മദ്ധ്യാസി ത നാനാസ്‌തീര്‍ണ്ണാഌപഹിത മവിശാലമസമം വാ ശയനം പ്രപദ്യേത, ന ഗി രി വിഷമമസ്‌തകേഷ്വഌചരേല്‍. ന ദ്രുമമാരോഹേല്‍ ന ജലോഗ്ര വേഗമവഗാ ഹേത, ന കൂലഛയാമുപാസീത, ന്‌ഗന്യുല്‍പാതമഭിതശ്ചരേല്‍, നോച്ചൈര്‍ ഹസേല്‍, ന ശബ്‌ദവന്തം മാരുതംമുഞ്ചേല്‍ നാസംവൃതമുഖോജൃംഭാക്ഷവഥും ഹാ സ്യം വാ പ്രവര്‍ത്തയേല്‍ ന നാസികാഃ കുഷ്‌ണീയാല്‍ നദന്താന്‍ വിഘട്ടയേല്‍ ന നഖാന്‍വാദയേല്‍, നാസ്ഥിന്യഭിഹന്യാല്‍, ന ഭൂമിം ലിഖേല്‍, ന ഛിന്ദ്യാത്തൃ ണം. ന ലോഷ്‌ടംമൃദ്‌നീയാല്‍, ന വിഗുണമം ഗൈശ്ചേഷ്‌ടേത, ജ്യോതിംഷ്യ ഗ്നിഞ്ചാമേദ്ധ്യശസ്‌തഞ്ചനാഭി വിക്ഷേത, ന ഹുംകുര്യാച്ഛവം ന ചൈത്യ ദ്ധ്വജഗുരു പൂജ്യാശസ്‌ത ഛായാമാക്രമേല്‍, ന ക്ഷപാസ്വമരസദന ചൈത്യ ചത്വര ചതുഷ്‌പഥോ പവനശ്‌മശാനാഘാതന്യാസേവേത, നൈകഃ ശൂന്യഗൃഹം ന ചാടവീമഌപവിശ്യേല്‍, ന പാപവൃത്താസ്‌ത്രീമിത്ര ഭൃതാന്‍ ഭജേല്‍. നോത്ത മൈര്‍വ്വിരുദ്ധ്യേത, നാവരാഌപാസീത, ന ജിഹ്മം രോചയേല്‍, നാനാര്യമാ ശ്രയേല്‍ ന ഭയമുല്‌പാദയേല്‍ ന സാഹസാതി സ്വപ്‌നപ്രജാഗര സ്‌നാന പാനാശനാ ന്യാ സേവാത. നോര്‍ദ്ധ്വജാഌശ്ചിരം തിഷ്‌ഠേല്‍, ന വ്യാളാഌപസരപ്പേല്‍ ന ദാഷ്‌ട്രിണോ ന വിഷാണിന, പുരോവാതാതപാവശ്യായാതി പ്രവാതാന്‍ജഹ്യാല്‍, കലിംനാരഭേദ, ന നിഭൃതോഗ്നിമുപാസീത, നോച്ഛിഷ്‌ടോനാധഃ കൃത്വാ പ്രതാപയേല്‍, ന വിഗതക്ലമോ നാനാപ്ലുതവദനോ ന നഗ്ന ഉപസ്‌പൃശേല്‍, ന സ്‌നാ നശാട്യാസ്‌പൃശേദൂത്തമാംഗം, ന കേശാഗ്രാണ്യഭിഹന്യാല്‍, നോപസ്‌പൃശ്യതേ ഏവ വാസസീബിഭൃയാന്‍, ന സ്‌പൃട്വാരത്‌നാജ്യ പൂജ്യമംഗള സുമനസോ ഭി നി ഷ്‌ക്രാമേത ന പൂജ്യമംഗളാന്യപ സവ്യംഗച്ഛേല്‍ നേതരാണാഌദക്ഷിണം. 20

കളവ്‌ പറയരുത്‌, മറ്റുള്ളവരുടെ സ്വത്ത്‌ അപഹരിക്കരുത്‌, അന്യസ്‌ത്രീയെ മോഹിക്കരുത്‌. അന്യന്റെ ധനത്തില്‍ ആ ഗ്രഹം വെക്കരുത്‌. ആരിലും പക വെക്കരുത്‌, പാപം ചെയ്യരുത്‌. പാപിയില്‍പോലും പാപം ചെയ്യരുത്‌. മറ്റുള്ളവരുടെ ദോഷങ്ങള്‍ പറയരുത്‌. മറ്റുള്ളവരുടെ രഹസ്യം പറയരുത്‌. അധാര്‍മ്മികന്‍, നൃപദ്വേഷി, ഭ്രാന്തന്‍, ഗര്‍ഭനാശകന്‍, ക്ഷുദ്രന്‍, ദുഷ്‌ടന്‍ എന്നിവരോട്‌ ചേര്‍ന്നിരിക്കരുത്‌. ദുഷിച്ച വാഹനത്തില്‍ കയറി യാ ത്രചെയ്യരുത്‌. മുട്ടോളം പൊങ്ങിയതും കടുപ്പമുള്ളതുമായ ആസനത്തിലിരിക്കരുത്‌. നല്ലവണ്ണം വിരിക്കാത്തതും തലയിണയില്ലാത്തതും വീതികുറഞ്ഞതും സമനിരപ്പില്ലാത്തതുമായ ശയ്യയില്‍ കിടക്കരുത്‌. വിഷമുള്ള പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ കയറി സഞ്ചരിക്കരുത്‌. മരത്തില്‍ കയറരുത്‌. അതിയായ ഒഴുക്കുള്ള വെള്ളത്തില്‍ മുങ്ങരുത്‌. നദിയുടെ കരക്ക്‌ താമസിക്കരുത്‌. കത്തുന്ന തീയുടെ നേരെ പോകരുത്‌. അത്യുച്ഛത്തില്‍ ചിരിക്കരുത്‌. ശബ്‌ദത്തോടു കൂടി വായുവെ പുറത്തേക്ക്‌ വിടരുത്‌. മുഖം മറക്കാതെ കോട്ടുവായിടുകയും തുമ്മുകയും ചിരിക്കുകയും ചെയ്യരുത്‌. മൂക്ക്‌ തോണ്ടരുത്‌. പല്ലുകള്‍ തമ്മിലിട്ടു തരക്കരുത്‌. നഖങ്ങള്‍കൊണ്ട്‌ വാദ്യം ചെയ്യരുത്‌. അസ്ഥി പിളര്‍ക്കരുത്‌. ഭൂമിയില്‍ വരക്കരുത്‌. പുല്ല്‌ ചീന്തരുത്‌. മണ്‍കട്ട പൊടിക്കുകയും ചെയ്യരുത്‌. ശരീരാവയവങ്ങള്‍ കൊണ്ട്‌ വേണ്ടാത്തത്‌ ചെയ്യരുത്‌. വലിയ പ്രഭയും തീയ്യും മലവും ചീത്ത വസ്‌തുക്കളും നോക്കി നില്‌ക്കരുത്‌. ശവം കണ്ട്‌ ഞെട്ടിപോകരുത്‌. പൂജിതവൃക്ഷത്തിന്റേയും കൊടിയുടേയും ഗുരുനാഥന്റെയും പൂജ്യന്മാരുടേയും നീചന്മാരുടേയും നിഴല്‍ മുറിച്ച്‌ കടക്കരുത്‌. രാത്രിയില്‍ ദേവാലയത്തിലും പൂജിതവൃക്ഷച്ചുവട്ടിലും മുറ്റത്തും നാലുംകൂടിയ പെരുവഴിയിലും പൂന്തോട്ടത്തിലും ശ്‌മശാനത്തിലും വധഭൂമിയിലും ഉറങ്ങരുത്‌. ഒറ്റക്ക്‌ ആളില്ലാത്ത വീട്ടിലും കാട്ടിലും പോകരുത്‌. പാപവൃത്തിയുള്ള സ്‌ത്രീകളുടേയും മിത്രങ്ങളുടേയും ദൃത്യന്മാരുടെയും കൂടെ വസിക്കരുത്‌. നല്ലവരോട്‌ പിണങ്ങരുത്‌. നീചന്മാരോട്‌ ഇണങ്ങരുത്‌. പതിയില്‍ രുചിവെക്കരുത്‌ നീചരെ ആശ്രയിക്കരുത്‌. ഭയപ്പെടുകയോ ഭയമുണ്ടാക്കുകയോ ചെയ്യരുത്‌. സാഹസകൃത്യം, ഉറക്ക്‌, ഉറക്കൊഴിയല്‍, കുളി, പാന, ഭേജനം എന്നിവ അതിയായി ചെയ്യരുത്‌. മുട്ടുയര്‍ത്തി കുന്തിച്ചു വളരെ സമയം ഇരിക്കരുത്‌. സര്‍പ്പം, കടുവ, ആന മുതലായ ദംഷ്‌ടമുള്ളതും കൊമ്പുള്ളതുമായ ജന്തുക്കളുടെ അടുത്തുപോകരുത്‌. മലങ്കാറ്റും വെയിലും മഞ്ഞും കൊടുങ്കാറ്റും ത്യജിക്കണം. കലഹം ഉണ്ടാക്കരുത്‌. ഏകാഗ്രതയില്ലാതെ ഹോമം ചെയ്യരുത്‌. എച്ചിലാക്കിയിട്ടും താഴോട്ടു വീശിയും തീയ്യെരിക്കരുത്‌. ക്ഷീണം തീരാതെയും വായില്‍ കവിളാതെയും, നഗ്നമായും കുളിക്കരുത്‌. കുളിച്ചു തോര്‍ത്തിയാല്‍ ഈറന്‍വസ്‌ത്രം തലയില്‍ ഇടരുത്‌. തലമുടി തച്ചുലര്‍ത്തരുത്‌. കുളിക്കുന്നതിന്ന്‌ മുമ്പുടുത്ത വസ്‌ത്രമോ നഞ്ഞ വസ്‌ത്രമോ കുളിച്ചതിഌശേഷം ധരിക്കരുത്‌. രത്‌നം, നെയ്യ്‌, പൂജ്യവസ്‌തുക്കള്‍, മംഗളവസ്‌തുക്കള്‍, പുഷ്‌പങ്ങള്‍ എന്നിവയെ തൊട്ടുവന്നിക്കാതെ വീട്ടില്‍ നിന്ന്‌ പുറത്ത്‌ പോകരുത്‌. പൂജ്യവും ശുഭവുമായ വസ്‌തുക്കളെ ഇടത്തുഭാഗത്തു ചുറ്റിയും അശുഭമായതിനെ വലത്തുഭാഗത്തു ചുറ്റിയും പോകരുത്‌.

നാ രത്‌നപാണിര്‍ നാസ്‌നാതോ നോപഹതവാസാ നാജപീത്വാ നാഹുത്വാദേവതാ ഭ്യോനാനിരൂപ്യ പിതൃഭ്യോ ഗുരുഭ്യോ നാതിഥിഭ്യോ നോപാശ്രിതേഭ്യോ ന പുണ്യഗന്ധോ നാമാനീ നാപ്രക്ഷാളിതപാണി പാദവനോ നാശുദ്ധമുഖോ നോദ ങ്ങ്‌മുഖോ ന വിമനാ നാ ഭക്താ ശിഷ്‌ട ശുചിക്ഷുധിത പരിചരോന പാത്രീ ഷ്വമേദധ്യാസു നാദേശേനാകാലേനാകീര്‍ണ്ണേ നാദത്വാഗ്രമഗ്നായനാപ്രാക്ഷിതം പ്രാക്ഷണോദകൈര്‍ ന മന്ത്രരനഭിമന്ത്രിതം ന കുത്സയന്‍ ന കുത്സിതം ന പ്രതി കൂലോപഹിതമന്നം ആദദീത, ന പര്യുഷിതമന്യത്ര മാംസഹരിതക ശുഷ്‌ക ശാക ഫലഭാക്ഷ്യഭ്യഃ, ന ശേഷഭുക്തസ്യാദന്യയത്ര ദധിമധൂലവണ സക്തൂ സര്‍പ്പിഭ്യഃ ന നക്തംദധിഭുഞ്‌ജീത ന സക്തൂനേകാനശ്‌നീയാല്‍ ന നിശിനഭുക്ത്വാന ബഹൂന്‍ നദ്വിര്‍ന്നോദകാന്തരിതാന്‍, ന ഛിത്വാദ്വിജൈര്‍ ഭക്ഷയേല്‍. 21

കയ്യില്‍ രത്‌നം ധരിക്കാതെയും മുഷിഞ്ഞ വസ്‌ത്രം മാറ്റാതെയും ജപിക്കാതെയും ദേവന്മാര്‍ക്ക്‌ ഹോമിക്കാതെയും പിതൃക്കളെ ഓര്‍മ്മിക്കാതെയും ഗുരുനാഥന്മാര്‍ക്കും അതിഥികള്‍ക്കും ആശ്രിതന്മാര്‍ക്കും കൊടുക്കാതെയും കുറിതൊടാതെയും മാലയിടാതെയും കൈകാല്‍ മുഖങ്ങള്‍ കഴുകാതെയും വായവൃത്തിയാക്കാതെയും വടക്കോട്ട്‌ തിരിഞ്ഞിരുന്നിട്ടില്ലാതെയും ഇഷ്‌ടമില്ലാതെയും സ്വാമിഭക്തിയില്ലാത്തവരും നീചന്മാരും ശുചിയില്ലാത്തവരും വിശക്കുന്നവരുമായ പരിചാരകന്മാര്‍ തരുന്നതും വൃത്തിയില്ലാത്ത പാത്രത്തിലും ദുഷിച്ച സ്ഥലത്തുവെച്ച്‌ അകാലത്തിലും പല ജാതികളൊന്നായും അദ്യം അഗ്നിയില്‍ ഇടാതെയും (ഇതുകൊണ്ട്‌ വിഷാന്നമാണോ എന്നറിയുകയും ചെയ്യും.) തളിവെള്ളം കൊണ്ട്‌ തളിക്കാതെയം മന്ത്രംകൊണ്ട്‌ അഭിമന്ത്രിതമാക്കാതെയും നിന്ദ്യവും നിന്ദിതവുമായതും ശത്രു തരുന്നതുമായ ആഹാരം കഴിക്കരുത്‌. മാംസം, പച്ചനിറമുള്ള ഇലകള്‍, ഉണങ്ങിയ ഇലക്കറികള്‍, കായകള്‍ എന്നിവകൊണ്ടുണ്ടാക്കിയതൊഴികെ മറ്റുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പഴകിയാല്‍ (പിറ്റെന്നാള്‍) കഴിക്കരുത്‌ തൈര്‌, തേന്‍, ഉപ്പ്‌, മലര്‍പ്പൊടി, നെയ്യ്‌ ഇവയൊഴികെ മറ്റ്‌ ദ്രവ്യങ്ങളെല്ലാം അല്‌പമെങ്കിലും ബാക്കിവെക്കാതെ തിന്നരുത്‌. രാത്രിയില്‍ തൈര്‌ ഉപയോഗിക്കരുത്‌. മലര്‍പ്പൊടി, ശര്‍ക്കര മുതലായവ ചേര്‍ക്കാതെ പ്രത്യേകമായി തിന്നരുത്‌. ആഹാരം കഴിച്ചതിഌശേഷവും ധാരാളമായും കൂടക്കൂടെ രണ്ട്‌ പ്രാവശ്യമായി മദ്ധ്യേ വെള്ളം കുടിച്ചതുകൊണ്ട്‌ പല്ല്‌കൊണ്ട്‌ ചവച്ചും തിന്നരുത്‌.

നാനൃജുഃ, ക്ഷുയാഗ്നാദ്യാന്നശയിത, ന വേഗിതോ ന്യ കാര്യഃ സ്യാല്‍. ന വാ ത്വഗ്നി സലിലസോമാര്‍ക്ക ദ്വിജഗുരു പ്രതിമുഖം നിഷ്‌ഠീവികാവാത വര്‍ച്ചോ മൂത്രാണ്യുല്‍സൃജേല്‍, ന പന്ഥാനമവമൂത്രയേല്‍, ന ജനവേതിനാന്നകാലേന ജപ ഹോമാദ്ധ്യയന ബലിമംഗള ക്രിയാസുശ്ലേഷ്‌മ സിംഘാണകം മുഞ്ചേല്‍. 22

ശരീരം നേരെവെക്കാതെ തുമ്മുകയോ കിടക്കുകയോ ചെയ്യരുത്‌. പ്രവര്‍ത്തമാനമായ മലമൂത്രാദിവേഗങ്ങളെ ധരിച്ചുകൊണ്ട്‌ മറ്റ്‌ കാര്യങ്ങള്‍ ചെയ്യരുത്‌. വായു അഗ്നി, വെള്ളം, ചന്ദ്രന്‍, സൂര്യന്‍, ബ്രാഹ്മണന്‍, ഗുരുനാഥന്‍ എന്നിവര്‍ക്കഭിമുഖമായി തുപ്പുകയോ അധോവായു വിടുകയോ മല-മൂത്ര വിസര്‍ജ്ജനം ചെയ്യുകയോ ചെയ്യരുത്‌ പെരുവഴിയില്‍ മൂത്രമൊഴിക്കരുത്‌. ജനസമൂഹത്തില്‍വെച്ചും ആഹാരസമയത്തും ജപഹോരാദ്ധ്യായനാവസരത്തിലും ബലിമംഗള ക്രിയാവസരത്തിലും മൂക്ക്‌ കറന്നിടരുത്‌.

ന സ്‌ത്രീയമവജാനീത, നാതിവിശ്രാമയേല്‍, ന ഗുഹമഌശ്രാവയേല്‍, നാധിക്യം കുര്യാല്‍, നരജസ്വലാംനാതുരാം നാമേദ്ധ്യം നാ ശസ്‌താം നാ നിഷ്‌ടരൂപചാരോപചാരാ നാദക്ഷാം നാദക്ഷിണാം നാകാമാം നാന്യകാമം നാന്യസ്‌ത്രിയം നാ ന്യയോനിം നായോന്യൗ ന ചൈത്യചത്വര ചതുഷ്‌പഥോപവന ശ്‌മശാനായത ന സലിലൗഷധീ ദ്വിജഗുരു സുരാലയേഷുന സന്ധ്യോഃ നാതിന നിഷ്‌ദ്ധതി ഥിഷു നാശുചിഃ നാ ജഗ്‌ദ്ധഭേഷജഃ ന പ്രണീത സങ്കല്‍പഃ നാഌപസ്ഥിത പ്രഹ ര്‍ഷോ ന ഭുക്തവാന്‍ നാത്യശിതോന വിഷമസ്ഥോ നാമൂത്രാച്ചാര പീഡിതോ ശ്രമ വ്യായാമോപവാ സ ക്ലമാഭിഹിതോരഹസി വ്യവായംഗച്ഛേല്‍. 23

സ്‌ത്രീകളെ അപമാനിക്കരുത്‌. സ്‌ത്രീകളെ അതിയായി വിശ്വസിക്കുകയും അവരോട്‌ രഹസ്യങ്ങള്‍ പറയുകയും അവരെ നേതാവായി വെക്കുകയും ചെയ്യരുത്‌. ഋതുവായ സ്‌ത്രീയിലും രോഗിണിയിലും വൃത്തിഹീനയിലും ചീത്തസ്വാഭാവമുള്ളവളിലും ഇഷ്‌ടപ്പെടാത്ത രൂപാചാരോപചാരങ്ങളോടു കൂടിയവളിലും വിഷയത്തില്‍ അസമര്‍ത്ഥയായവളിലും പ്രതികൂലിനിയിലും കാമഹീനയായവളിലും അന്യപുരുഷനെ കാമിക്കുന്നവളിലും അന്യസ്‌ ത്രീയിലും യോനിയിലല്ലാതെയും പൂജിതവൃക്ഷച്ചുവട്ടില്‍വെച്ചും മുറ്റത്ത്‌ വെച്ചും നാലു കൂടിയ പെരുവഴിയില്‍വെച്ചും പൂന്തോട്ടത്തില്‍വെച്ചും ശ്‌മശാനത്തില്‍ വെച്ചും വധസ്ഥലത്തുവെച്ചും വെള്ളത്തില്‍വെച്ചും ഔഷ ധാലയത്തില്‍വെച്ചും സന്ധ്യാസമയത്തും കൂടുതലായും നിഷിദ്ധമായ തിഥിയിലും അശുചിയായ അവസരത്തിലും വൃഷ്യൗഷ ധങ്ങള്‍ ശീലിക്കാത്തവഌം ഉദ്ദിഷ്‌ടകാര്യമാകാത്തവഌം പ്രഹര്‍ഷം (ലിംഗോത്ഥാനം) വരാത്തവഌം ആഹാരം കഴിച്ചവഌം വിഷമസ്ഥിതിയിലും മൂത്രവേഗപീഡിതഌം ശരീരാദ്ധ്വാനം, വ്യായാമം, ഉപവാസം ഇവകൊണ്ട്‌ ക്ഷീണിച്ചവഌം പരസ്യമായ സ്ഥലത്തുവെച്ചും മൈഥുനം ചെയ്യരുത്‌.

ന സതോ ന ഗുരൂന്‍ പരിവദേല്‍, നാ ശുചിരഭിചാരകര്‍മ്മ ചൈത്യ പൂജ്യ പൂജ്യാദ്ധ്യയനമഭി നിര്‍വത്തയേല്‍. 24

സജ്ജനങ്ങളേയും ഗുരുനാഥരേയും നിന്ദിക്കരുത്‌. അശുചിയായി അഭിചാര കര്‍മ്മം, ദേവസ്ഥാനപൂജ, സജ്ജനപൂജ, അദ്ധ്യയനം എന്നിവ ചെയ്യരുത്‌.

ന വിദ്യുല്‍സ്വനാര്‍ത്തവിഷു താദ്യുതിതാസുദിക്ഷു നാഗ്നി സംപ്ലവേ ന ഭൂമിക മ്പേ ന മഹോത്സുവേനോല്‍ക്കാപാതേ ന മഹാഗ്രഹോപഗമനേ ന നഷ്‌ട ചന്ദ്രായാം തിഥൗ ന സന്ധ്യയോഃ ന മുഖാല്‍ഗുരോഃ നാവപതിതം നാതിമാത്രം, ന താ ന്തം ന വിസ്വരം നാവസ്ഥിതപദം നാതിദ്രുതം ന വിളംബിതം നാതിക്ലീബം നാത്യുച്ചൈര്‍ന്നാതി നീചൈ, സ്വരൈഃ അദ്ധ്യയനമഭ്യസേല്‍. 25

ഇടിമിന്നലുള്ളപ്പോഴും മഴക്കാര്‍ മൂടിക്കെട്ടിയ അവസരത്തിലും ദിക്കുകള്‍ ജ്വലിക്കുമ്പോഴും (അത്യുഷ്‌ണമുള്ളപ്പോഴും) അഗ്നിബാധയുണ്ടായ അവസരത്തിലും ഭൂകമ്പമുള്ളപ്പോഴും മഹോത്സവം നടക്കുമ്പോഴും കൊള്ളിമീന്‍ വിണ ദിവസവും വലിയ ഗ്രഹണം ഉള്ള അവസരത്തിലും ചന്ദ്രനില്ലാത്ത തിഥിയിലും രണ്ടു സദ്ധ്യയിലും ഗുരുമുഖത്തില്‍നിന്നല്ലാതെയും അക്ഷരം തെളിയാതെയും കണക്കിലധികമായും രൂക്ഷസ്വരമായും സ്വരം കരഞ്ഞും പദം നിര്‍ത്തി നിര്‍ത്തിയും ബദ്ധപ്പാടോടുകൂടിയും വളരെ സാവധാനത്തിലും ഭംഗിയില്ലാതെയും അത്യുച്ചത്തിലും തീരെ ശബ്‌ദമില്ലാതെയും വിദ്യാഭ്യാസം ചെയ്യരുത്‌.

നാതിസമയം ജഹ്യാല്‍ ന നിയമം ഭിദ്യാല്‍ ന നക്തം നാദേശേചരേല്‍. ന സന്ധ്യാസ്വഭ്യവഹരാദ്ധ്യന സ്‌ത്രീസ്വപ്‌നസേവിസ്യാല്‍, ന ബാലവൃദ്ധലുബ്‌ധ മൂര്‍ ഖ്വ ക്ലിഷ്‌ട ക്ലീബൈഃ സഹസംഖ്യം കുര്യാല്‍, ന മദ്യദ്യുതവേശ്യാപ്രസംഗത ചിഃ സ്യാല്‍ ന ഗുഹ്യം വിവൃണുയാല്‍. 26

കൂടുതല്‍ സമയം വെറുതെ കളയരുത്‌. നിയമം ലംഘിക്കരുത്‌. രാത്രി സമയത്ത്‌ അറിയപ്പെടാത്ത സ്ഥലത്തും സഞ്ചരിക്കരുത്‌. സന്ധ്യാസമയത്ത്‌ ആഹാരം കഴിക്കുന്നതും പഠിക്കുന്നതും സ്‌ത്രീസേവ ചെയ്യുന്നതും ഉറങ്ങുന്നതും നല്ലതല്ല. ബാലന്‍, വൃദ്ധന്‍, ലുബ്‌ധന്‍, മൂര്‍ഖന്‍, ദുഃഖിതന്‍, നപുംസകം എന്നിവരോടുകൂടി യാതൊരു സഖ്യവും ചെയ്യരുത്‌. മദ്യപാനത്തിലും ചൂതുകളിയിലും വേശ്യയിലും രുചിവെക്കരുത്‌ രഹസ്യങ്ങളൊന്നും പുറത്തുപറയരുത്‌.

ന കഞ്ചിദവജാനിയാല്‍, നാഹംമാനിസ്യാല്‍, നാദക്ഷോനാദക്ഷിണോ ന സൂയ കോ നന്ദക്ഷിണാന്‍ പരിവദേല്‍, ന ഗവാംദണ്‌ഡമൂദ്യഛേല്‍, ന വൃദ്ധാന്‍ ന ഗുരൂ ന്‍ ന ഗണാന്‍ ന നൃപാന്‍ വാധിക്ഷിപേല്‍, ന ചാതിബ്രൂയാല്‍, ന ബാദ്ധവാഌ ക്ത കൃച്ഛ്ര ദ്വിതീയഗുഹ്യജ്ഞാന്‍ ബഹിഃ കുര്യാല്‍. 27

ആരേയും അപമാനിക്കരുത്‌. അഹംഭാവം നടിക്കരുത്‌. സാമര്‍ത്ഥ്യമില്ലാത്തവനായിരിക്കരുത്‌. ദാനം ചെയ്യാത്തവനാകരുത്‌. അസൂയ ഉള്ളവനാകരുത്‌, നിഷ്‌കളങ്കരെ നിന്ദിക്കരുത്‌, പശുക്കളെ അടിക്കരുത്‌. വൃദ്ധന്മാരെയും ഗുരുനാഥന്മാരെയും സംഘക്കാരെയും രാജാക്കന്മാരെയും അധിക്ഷേപിക്കരുത്‌. അധികം സംസാരിക്കുകയും ചെയ്യരുത്‌. ബന്ധുജനങ്ങളേയും തന്നോട്‌ സ്‌നേഹമുള്ളവരേയും ആപത്തില്‍ രക്ഷിച്ചവരേയും തന്റെ രഹസ്യങ്ങള്‍ അറിയുന്നവരേയും പുറന്തള്ളരുത്‌.

ബാധിരോനാത്യുച്ഛ്രിതസത്വഃ സ്യാല്‍ നാഭൃതഭൃത്യോ നാവിസ്വജനോനൈകഃ സു ഖീ, ന ദുഃഖശീലാചാരോപചാര, ന സര്‍വ്വവിശ്രംഭീ, ന സര്‍വ്വാഭി ശങ്കീ, ന സര്‍വ്വകാല വിചാരീ, ന കാര്യകാലമതിപാതയേല്‍ നാപരീക്ഷിതമഭിനി വിശേല്‍. 28

ധൈര്യമില്ലാത്തവനാകരുത്‌, വേണ്ടാത്തതില്‍ ധീരത കാണിക്കരുത്‌, ഭൃത്യന്മാരെ രക്ഷിക്കാത്തവനാകരുത്‌. സ്വജനവിശ്വാസിയാകരുത്‌. ഏകനായി സുഖിക്കരുത്‌. ദുശ്ശീലമുള്ളവഌം ദുരാചാരമുള്ളവഌമാകരുത്‌, എല്ലാം വിശ്വസിക്കുകയും എല്ലാം ശങ്കിക്കുകയും ചെയ്യരുത്‌. സദാ ചിന്തിച്ചിരിക്കരുത്‌. കാര്യകാലത്തെ നീട്ടിവെക്കരുത്‌. പരീക്ഷിച്ചറിയാതെ ഏതിലും പ്രവേശിക്കരുത്‌.

നേന്ദ്രിയവശഗഃ സ്യാല്‍ ചഞ്ചലം മനോഭ്രമേയേല്‍ ന ബുദ്ധീന്ദ്രിയാണാമതി ഭാരമാദദ്ധ്യാല്‍, ന ചാതിദീര്‍ഘ സൂത്രീസ്യാല്‍, ന ക്രാധഹര്‍ഷാഌവിദ്ധ്യാല്‍, ന മഌവാസേല്‍, ന സിദ്ധാവൗല്‍സുക്യം ഗച്ഛേന്നാസിദ്ധൗദൈന്യം 29

ഇന്ദ്രിയങ്ങള്‍ക്ക്‌ വശംവദനാകരുത്‌. ചഞ്ചലമായ മനസ്സിനെ ചുറ്റിത്തിരിയുവാനുവദിക്കരുത്‌. ബുദ്ധിക്കും ഇ ന്ദ്രിയങ്ങള്‍ക്കും അധികം ഭാരം കൊടുക്കരുത്‌. അതിദീര്‍ഘ സൂത്രിയാകരുത്‌. അധികം ക്രാധിക്കുകയും അ ധികം സന്തോഷിക്കുകയും ചെയ്യരുത്‌. വളരെക്കാലം ദുഃഖിതയായിരിക്കരുത്‌. കാര്യം സാധിച്ചാല്‍ സന്തോഷിക്കുകയും സാധിക്കാതിരുന്നാല്‍ ദുഃഖിക്കുകയും ചെയ്യരുത്‌.

പ്രകൃതിമീണം സ്‌മരേല്‍ ഹേതു പ്രഭാവ നിശ്ചിതസ്യാല്‍, ഹേത്വാരംഭ നിത്യ ശ്ച, ന കൃതമിത്യാശ്വാസേല്‍ ന വീര്യം ജഹ്യാല്‍ നാപവാദമഌസ്‌മരേല്‍. 30

പ്രകൃതിയെ എപ്പോഴും സ്‌മരിക്കണം. ശുഭാശുഭഹേതുക്കളുടെ പ്രഭാവം ഏതു വിധത്തിലായിരിക്കുമെന്ന നിശ്ചയമുണ്ടായിരിക്കണം. എപ്പോഴും ശുഭത്തിന്ന്‌ ഹേതുവായ കര്‍മ്മങ്ങള്‍ ആരംഭിക്കണം. അങ്ങിനെ മതി എന്ന്‌ കരുതി ആശ്വസിപ്പിക്കരുത്‌. വീര്യത്തെ നശിപ്പിക്കരുത്‌. അപവാദത്തെ ഓര്‍ക്കരുത്‌.

നാശുചിരുത്തമാജ്യാക്ഷത തിലകശ സര്‍ഷപൈരഗ്നിം ജൂഹുയാല്‍. ആത്മാന മാ ശിര്‍ഭിരാശാസാനഃ അഗ്നിര്‍മേന്നാപഗച്ഛേച്ഛരിരാല്‍ വായുര്‍മേ പ്രാണാനാദധാ തു വിഷ്‌ണുര്‍മേ ബലമാദധാതു ഇന്ദ്രാമേ വീര്യം ശിവാമാം പ്രവിശ്വന്താപഃ ആപോഹിഷ്‌ഠേത്യപഃ സ്‌പൃശേല്‍, ദ്വിപരിമൃജ്യൗഷ്‌ഠപാദൗചാഭ്യുക്ഷ്യ മൂര്‍ദ്ധനിഖാനിചോപ സ്‌പൃശേല്‍, അദ്‌ഭിര്‍ഹൃദയം ശിരശ്ച, ബ്രഹ്മചര്യ ജ്ഞാധദാനമൈ ത്രീ കാരുണ്യഹര്‍ഷോപേക്ഷാപ്രശമപരശ്ചസ്യാല്‍ ഇതി. 31

തന്റെ നന്മ ആഗ്രഹിക്കുന്നവന്‍ അശുചിയായി നല്ല നെയ്യ്‌, ഉണങ്ങലരി, എള്ള്‌, ദര്‍ഭ, കടുക്‌ എന്നിവകൊണ്ട്‌ അഗ്നിയില്‍ ഹോമിക്കരുത്‌. അഗ്നിര്‍മേ എന്ന്‌ തുടങ്ങി ആവോഹിഷ്‌ഠേമ്യാപഃ സ്വൃശേന്‍ എന്നുവരെയുള്ള മന്ത്രം ജപിച്ചു കുളിക്കണം. അഥവാ ഈ മന്ത്രം ജപിച്ചു വെള്ളംകൊണ്ട്‌ അംഗസ്‌പര്‍ശനം ചെയ്യണം. (ആചമനം ചെയ്യണം) അത്‌ ആദ്യം രണ്ട്‌ ചുണ്ടും രണ്ട്‌ കാലും വെള്ളം തൊട്ട്‌ നച്ചിട്ട്‌ പിന്നെ നെറ്റിയിലും നവദ്വാരത്തിലും ഹൃദയസ്ഥാനത്തും ശിരസ്സിലും വെള്ളംതൊട്ട്‌ നയ്‌ക്കണം. ബ്രഹ്മചര്യം, ജ്ഞാനം, ദാനം, മൈത്രീഭാവം, കാരുണ്യം, സന്തോഷം എന്നിവയോടു കൂടിയും പാപശമനത്തില്‍ തല്‌പരനായുമിരിക്കണം

തത്രശ്ലോകാഃ- പഞ്ച പഞ്ചകമുദ്ദിഷ്‌ടം മനോഹേതു ചതുഷ്‌ടയം ഇന്ദ്രിയോപക്രമേ ദ്ധ്യായേ സദ്വൃത്തമഖിലേന ച. 32

ഈ ഇന്ദ്രിയോപ ക്രമണാദ്ധ്യായത്തില്‍ പഞ്ചേന്ദ്രിയ പഞ്ചകം, മനസ്സ്‌, ഹേതു ചതുഷ്‌ടയം എന്നിവയും എല്ലാവിധത്തിലുള്ള സദ്വൃത്തിയേയും വിവരിക്കപ്പെട്ടിരിക്കുന്നു.

സ്വസ്ഥവൃത്തം, യഥോദ്ദിഷ്‌ടംയഃ സമ്യഗഌതിഷ്‌ഠതി സ സമാഃ ശതമവ്യാധിരായുഷാ നാ വിയുജ്യതേ. 33

ഏതൊരുവന്‍ ഈ പറഞ്ഞതുപോലുള്ള സ്വസ്ഥവൃത്തി വേണ്ടതുപോലെ അഌഷ്‌ഠിക്കുന്നുവോ അവന്‍ രോഗങ്ങളൊന്നും കൂടാതെ നൂറ്‌ സംവല്‍സരം ജീവിക്കും.

നൃലോകമാപൂരയതേ യശസാ സാധൂസമ്മതഃ ധര്‍മ്മാര്‍ത്ഥവേതി ഭൂതാനാം ബന്ധുതാമുപഗച്ഛതി. 34

സാധുജനങ്ങളാല്‍ പൂജനീയനായവന്‍ തന്റെ യശസ്സുകൊണ്ട്‌ മഌഷ്യലോകം മുഴുവന്‍ കീര്‍ത്തിയുള്ളവനായിരിക്കും ധര്‍മ്മങ്ങളെ പ്രാപിക്കും. സര്‍വ്വജീവികള്‍ക്കും ബന്ധുവായിരിക്കുകയും ചെയ്യും.

പരാന്‍ സുകൃതിനോ ലോകാന്‍ പൂണ്യകര്‍മ്മാ പ്രപദ്യതേ തസ്‌മാദ്വൃത്തമഌഷ്‌ഠേയമിദം സര്‍വ്വേണ സര്‍വ്വദാ. 35

പുണ്യവാനായ മഌഷ്യന്‍ പുണ്യാത്മാക്കളുടെ ഉല്‍കൃഷ്‌ടലോകത്തെ പ്രാപിക്കും. അതിനാല്‍ ഈ പറഞ്ഞ സദ്വൃത്തിയെ എല്ലാവരും എല്ലായ്‌പ്പോഴും അഌഷ്‌ഠിക്കും.

യച്ചാന്യദപി കിഞ്ചില്‍ സ്യാദഌക്തമിഹപൂജിതം വൃത്തം തദപിചാത്രയ സദൈവാഭ്യഌമന്യതേ. 36

ഇവിടെ പറയാത്ത പൂജിതമായ മറ്റേതെങ്കിലും സദ്വൃത്തിയുണ്ടെങ്കില്‍ അതും എപ്പോഴും ആചരിക്കണമെന്നാണ്‌ ആത്രയ സമ്മതം. 

No comments:

Post a Comment