വേദാംഗ ജ്യോതിഷം
ഭാരതീയ ജ്യോതിഷം അതിപുരാതനമായ ശാസ്ത്രമാണ്. ' വേദാംഗം' എന്ന വാക്കു തന്നെ, ജ്യോതിഷം വേദത്തിന്റെ ഒരു ഭാഗമാണ് എന്നു കാണിക്കുന്നു. (വേദാംഗം - limb of vedas) ചരാചരങ്ങളുടെ വളര്‍ച്ചയേയും, ജീവിതത്തിന്‍റെ ഗതിവിഗതികളേയും നിയന്ത്രിക്കുന്നതില്‍ ജ്യോതിഷത്തിന് കാര്യമായ പങ്കുണ്ടെന്ന് പുരാതനകാലം മുതല്‍ക്കേ മനുഷ്യരാശി വിശ്വസിച്ചുവന്നു. ക്രിസ്തിവിന് 3000 വര്‍ഷത്തിന് മുന്‍പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഘോഷിക്കുന്നു. എന്നാല്‍ അതിനും മുന്‍പ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗ ജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
ജ്യോതിഷം ഏറ്റവും പുരാതനവും, ശ്രേഷ്ഠവും ഗഹനവുമായ ശാസ്ത്രങ്ങളില്‍ ഒന്നാണ് എന്നു പറയാം. വേദങ്ങള്‍ക്ക് ആറ് അംഗങ്ങള്‍ ഉളളതായി പരിഗണിക്കപ്പെടുന്നു. 1. ശിക്ഷ 2. വ്യാകരണം 3. നിരുക്തം 4. ജ്യോതിഷം 5. കല്‍പം 6. ഛന്ദസ്സ്, എന്നിവയാണ് ആറ് അംഗങ്ങള്‍ . വേദത്തിന്റെ കണ്ണാണ് ജ്യോതിഷം എന്നു വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നു.
ജ്യോതിഷത്തെ പ്രധാനമായും മൂന്നു ശാഖകളായി തിരിച്ചിരിക്കുന്നു. 1. ഹോര 2. സിദ്ധാന്തം 3. സംഹിത. ഹോര - ഇതിനെ 4 പ്രധാന ശാഖകളായി തിരിക്കാം. i. ജാതകം ii. പ്രശ്‌നം iii. മുഹൂര്‍ത്തം iv. നിമിത്തം. ജാതകം - ഒരു കുട്ടിയുടെ ജനനസമയമോ, അല്ലെങ്കില്‍ ഒരു കര്‍മ്മം ആരംഭിക്കുന്ന സമയമോ കണക്കിലെടുത്ത്, ഗ്രഹങ്ങളുടെ സ്ഥിതി, സ്ഥാനം, മുതലായവയുമായി ബന്ധിപ്പിച്ച് ശുഭാശുഭങ്ങളെ പ്രവചിക്കാന്‍ സഹായിക്കുന്നു,
ഇതില്‍ പ്രധാനമായും മൂന്ന്‍ വിഭാഗക്കാരുണ്ട്.
a). പരാശരി - ഇതാണ് ഏറ്റവും അധികം പ്രചാരത്തിലുളളത്. വളരെ ബൃഹത്തായ ഗണിത പ്രക്രിയ ആവശ്യമായിട്ടുളളതിനാല്‍ അതീവ കൃത്യമായ പ്രവചനങ്ങള്‍ ജാതകത്തെ ആധാരമാക്കി നടത്താന്‍ കഴിയുന്നു.
b). ജൈമിനി - മനസ്സിലാക്കുവാനും പഠിക്കിവാനും ഏറെ ബുദ്ധിമുട്ടുളള ഈ രീതി ചെറിയ സൂക്തങ്ങളെ അവലംബിച്ചിട്ടുളളതാണ്, ഓരോ സൂക്തങ്ങള്‍ക്കും പല തരത്തിലുളള വ്യാഖ്യാനങ്ങള്‍ നല്‍കാം എന്നത് ഇതിനെ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുളളതാക്കുന്നു.
c). താജിക് - വര്‍ഷഫലങ്ങള്‍ പ്രവചിക്കുവാന്‍ പിന്തുടരുന്ന ഒരു രീതിയാണ് ഇത് പ്രശ്‌നം - ജാതകത്തിനോട് വളരെയധികം സാമ്യമുളള രീതിയാണ് ഇത്. ജാതകം ഒരു വ്യക്തിയുടെ ജനനസമയത്തുളള ഗ്രഹനിലയെ അടിസ്ഥാനമാക്കിയുളളതാണ്. പ്രശ്‌നമാകട്ടെ, ഒരു വ്യക്തി ഒരു പ്രശ്‌നം (ചോദ്യം) ഉന്നയിക്കുന്ന സമയത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ജാതകത്തില്‍ നിന്നുളള പ്രവചനമാണ്. മുഹുര്‍ത്തം - ഏതൊരു സംരംഭങ്ങള്‍ തുടങ്ങുവാനുളള (ആരംഭിക്കുവാനുളള) ഏറ്റവും നല്ല സമയം തിരഞ്ഞെടുക്കലാണ് ഇത്.
നിമിത്തം - ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ശകുനങ്ങള്‍ , ലക്ഷണങ്ങള്‍ , എന്നിവയെ ആധാരമാക്കി നടത്തുന്ന പ്രവചനങ്ങള്‍ , ചില വിഭാഗക്കാര്‍ ഇതിനെ സംഹിതയുടെ ഭാഗമായി കണക്കാക്കാറുണ്ട്. സിദ്ധാന്തം - ഇത് യഥാര്‍ത്ഥത്തില്‍ ഗണിതമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണവും മറ്റും കണക്കാക്കി ഓരോ സമയത്തുളള അവയുടെ സ്ഥാനം കണക്കാക്കുക എന്നിങ്ങനെയുളള സങ്കീര്‍ണ്ണമായ ഗണന പ്രക്രിയകള്‍ ആണ് ഇതില്‍ ഉളളത്. സംഹിത - പ്രളയം, ഭൂകമ്പം, അഗ്നിപര്‍വ്വതസ്‌ഫോടനം, മഴ, കാലാവസ്ഥ, വാല്‍നക്ഷത്രങ്ങള്‍ എന്നിവയുടെ ശക്തി, അവയിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചുളള പഠനം ആണ് ഇത്. ജ്യോതിഷത്തില്‍ സമയത്തിനുളള പ്രാധാന്യം ജ്യോതിഷ പഠനം ആരംഭിക്കുമ്പോള്‍ ആദ്യം അറിയേണ്ടത് ഇതില്‍ സമയത്തിനുളള പ്രാധാന്യമാണ്. സമയ വിഭാഗത്തിന്റെ ഏറ്റവും ചെറിയ രണ്ട് അണുകങ്ങള്‍ പോലും ഒരു പോലെയാണ് എന്നു പറയാന്‍ സാധ്യമല്ല. ഓരോന്നും വ്യത്യസ്ഥമാണ്. സമയത്തിന്റെ ഓരോ അണുവും ഈ ഭൂമിയിലെ ജീവിജാലങ്ങളെ പലതരത്തില്‍ പ്രസരിപ്പിക്കുന്നു. കാല ചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുതും, ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവര ജംഗമങ്ങളെയും ജനിപ്പിക്കുതും നശിപ്പിക്കുന്നതും കാലമാണ്. ഈ കാലം 9 തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മം, ദിവ്യം, പിത്രൃം, പ്രജാപത്യം, ഗൗരവം, സൗരവം, സാവനം, ഛന്ദ്രം, അര്‍ക്ഘം, സൌരമാനം കൊണ്ട് ദിനരാത്രി പ്രമാണങ്ങളെയും, ഷഢശീതി, വിഷ്ണുപതി എന്നീ പുണ്യകാലങ്ങളെയും അറിയാം.
പ്രതിപദം തുടങ്ങി അമാവാസി വരെയുളള മൂപ്പതു തിഥികള്‍ കൂടിയതാണ്, ഒരു ചന്ദ്രമാസം. എല്ലാ ദിവസവുമുളള നക്ഷത്രഗോളത്തിന്റെ പരിഭ്രമണം ഒരു നക്ഷത്ര ദിവസമാണ്. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുളള 60 നാഴിക സമയം ഒരു സാവന ദിനം. ഇപ്രകാരം 360 സാവ ദിനങ്ങള്‍ കൂടിയത് ഒരു സാവനവര്‍ഷം. 365.25 ദിവസം ഒരു സൗരവര്‍ഷം.
കല്പ എത് ബ്രഹാമാവിന്റെ ഒരു ദിവസമാണ്. ഇത് നമ്മുടെ 432 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് തുല്യമാണ്. യുഗങ്ങള്‍ നാലെണ്ണമാണ്. അവ, 1. കൃത അഥവാ സത്യ - 17,28,000 മനുഷ്യവര്‍ഷം 2. ത്രേതാ - 12,96,000 മനുഷ്യവര്‍ഷം 3. ദ്വാപരം - 8,64,000 മനുഷ്യവര്‍ഷം 4. കലി - 4,32,000 മനുഷ്യവര്‍ഷം ഈ നാലു യുഗങ്ങള്‍ കൂടിയ 4,32,000 വര്‍ഷങ്ങള്‍ ഒരു മഹായുഗമാകുന്നു. കലിയുഗം 3102 B.C.യില്‍ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു.
സമയം കണക്കാക്കാനുളള ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. 1 വിനാഴിക - 24 സെക്കന്‍ഡ് 2.5 വിനാഴിക - 1 മിനിറ്റ് 60 വിനാഴിക - 1 നാഴിക = 24 മിനിറ്റ് 2.5 നാഴിക - 1 മണിക്കൂര്‍ 60 നാഴിക - 1 ദിവസം 7 ദിവസം - 1 ആഴ്ച 2 ആഴ്ച - 1 പക്ഷം. (കൃഷ്ണപക്ഷം, വെളുത്തപക്ഷം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു). 2 പക്ഷം - 1 മാസം 2 മാസം - 1 ഋതു 6 മാസം - 1 അയനം 2 അയനം - 1 വര്‍ഷം. മാസങ്ങള്‍ പന്ത്രെണ്ടണ്ണം - ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, പ്രോഷ്ഠപദം, അശ്വിനം, കാര്‍ത്തിക, മാര്‍ഗ്ഗശീര്‍ഷ, പൗഷ, മാഘ, ഫല്‍ഗുന ഋതുക്കള്‍ ആറെണ്ണം - വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ശിശിരം, ഹേമന്തം. അയനങ്ങള്‍ രണ്ടെണ്ണം - ദക്ഷിണായനം, ഉത്തരായനം. ഒരു ചാന്ദ്രദിവസത്തെ തിഥി എന്നു പറയുന്നു.
ഓരോ പക്ഷത്തിലും 15 തിഥികള്‍ ഉണ്ട് . തിഥികള്‍ ഇപ്രകാരമാണ്. പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുര്‍ത്ഥി, പഞ്ചമി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, അമാവാസി അല്ലെങ്കില്‍ പൗര്‍ണ്ണമി.
അജ്ഞാതമായ ഭാവിയെ അഭിമുഖീകരിക്കു മനുഷ്യന്‍, അവന്റെ ജീവിതയാത്ര സുഗമവും സമാധാന പൂര്‍ണ്ണവുമാക്കിത്തീര്‍ക്കുതിനുളള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുവാന്‍ വേണ്ടിയുളളതാണ് ജ്യോതിശാസ്ത്രം. ജീവിതത്തിലെ സുഖ ദുഃഖാനുഭവങ്ങളെയും ജയപരാജയങ്ങളുടെയും അടിസ്ഥാന കാരണങ്ങളെക്കുറിച്ചുളള സൂചനകള്‍ ജ്യോതിഷം നല്കുന്നു.
ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ പൂര്‍വ്വജന്മകൃത്യങ്ങളായ പുണ്യപാപങ്ങള്‍ പുനര്‍ജന്മം എന്നിങ്ങനെയുളള വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ഏതൊരു ജീവജാലവും അനുഭവിക്കുന്നത് സ്വന്തം കര്‍മ്മഫലമാണ്. അത് ഈ ജന്മത്തിലേയോ ഏതെങ്കിലും പൂര്‍വ്വ ജന്മങ്ങളിലേയോ കര്‍മ്മം ആകാം. പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങള്‍ അറിയാന്‍ ജാതകം സഹായിക്കുന്നു. മുന്‍ ജന്മങ്ങളില്‍ ഒരുവന്‍ ചെയ്ത് ദുഷ്‌കര്‍മ്മത്തിന്റെ ശിക്ഷ ഒരു പക്ഷെ ഈ ജന്മം അനുഭവിക്കേണ്ടി വരുമായിരിക്കും. ജ്യോതിഷത്തിന്റെ സഹായത്താല്‍ നമുക്ക് അവ മുന്‍കൂട്ടി അറിഞ്ഞ് പ്രതിവിധികള്‍ ചെയ്യാന്‍ കഴിയും.
രാശിചക്രം (ZODIAC)
ഭൂമി അതിന്റെ അച്ചുതണ്ടില്‍ 24 മണിക്കൂറില്‍ ഒരിക്കല്‍ ചുറ്റി തിരിയുന്നു. അതേ സമയം ഭൂമി സൂര്യന് ചുറ്റും ഒരു കൊല്ലം കൊണ്ട് ഒരു പ്രാവശ്യം പ്രദക്ഷിണം വെയ്ക്കുന്നു. ഭൂമിയുടെ ഈ ചലനങ്ങള്‍ നക്ഷത്രങ്ങളുടെ ചുറ്റും സൂര്യന്‍ സഞ്ചരിക്കുതായി തോന്നിപ്പിക്കുന്നു. സൂര്യന്റെ ഈ സാങ്കല്‍പിക സഞ്ചാരപഥത്തെ ECLIPTIC എന്ന് പറയുന്നു.ECLIPTIC ന്റെ രണ്ടു വശവും 8 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന ആകാശപഥത്തിനെ ZODIAC (രാശി ചക്രം) എന്ന് പറയുന്നു. ഇത് ഒരു ബെല്‍റ്റ് പോലെ ഇരിക്കുന്നു. ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഈ ZODIAC ല്‍ സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്നു. ഭൂമി സ്ഥിതി ചെയ്യുന്നത് ഈ സൗരയൂഥത്തില്‍ ആകയാല്‍ ZODIAC Belt ലുളള ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ ബാധിക്കുന്നു.(സ്വാധീനിക്കുന്നു) ZODIAC ഒരു വൃത്തമാകുന്നു. ഈ വൃത്തത്തില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസ്സിലാക്കുവാന്‍ ഒരു ആരംഭസ്ഥാനം വേണ്ടിയിരിക്കുന്നു. നക്ഷത്ര സമൂഹത്തിലെ അവസാന നക്ഷത്രമായ രേവതിയുടെ അന്തൃപാദത്തിന്റെ അവസാനത്തില്‍ നി്ന്ന് വൃത്തത്തിന്റെ ഓന്നാമത്തെ ഡിഗ്രീ തുടങ്ങുന്നതായി ഹിന്ദു ജ്യോതിഷം കണക്കാക്കുന്നു. ഈ ആരംഭ സ്ഥലത്ത് നി്ന്ന് വൃത്തത്തിനെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ 12 ഭാഗങ്ങളെ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നി പേരുകളില്‍ അറിയപ്പെടുന്നു. ZODIAC ല്‍ 27 നക്ഷത്ര സമൂഹങ്ങള്‍ ഉണ്ട്. ഈ 27 നക്ഷത്ര സമൂഹങ്ങള്‍ 12 രാശികളിലായി വര്‍ത്തിക്കുന്നു. അപ്പോള്‍ ഒരു രാശിയില്‍ 2 1/4 നക്ഷത്രങ്ങള്‍ എന്ന രീതിയില്‍ വരും. (12*2 1/4 = 27)
ജ്യോതിഷം 27 നക്ഷത്രങ്ങളേയും 9 ഗ്രഹങ്ങളേയും 12 രാശികളെയും അടിസ്ഥാനമാക്കിയുളളതാണ്.
നവഗ്രഹങ്ങള്‍ സൂര്യന്‍ , ചന്ദ്രരന്‍ , കുജന്‍ , ബുധന്‍ , ഗുരു , ശുക്രന്‍ , ശനി (മന്ദന്‍ ), രാഹു , കേതു .
രാഹുവിനും, കേതുവിനും സ്ഥുല ശരീരം ഇല്ല. അവ ഛായ ഗ്രഹങ്ങളാണ്.
പഞ്ചാംഗം കാലത്തെ സൂചിപ്പിക്കുന്ന അഞ്ചു മാനങ്ങളെ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നി പേരുകളില്‍ അറിയപ്പെടുന്നു. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുളള സമയത്തെ ഒരു ദിവസമായി കണക്കാക്കുന്നു.
ആഴ്ച : ദിവസങ്ങള്‍ 7 ഞായര്‍ , തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം , വെളളി , ശനി .
നക്ഷത്രങ്ങള്‍ 27 അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി.
തിഥി തിഥി എന്ന് പറയുന്നത് ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറയ്ക്കുന്നതാണ്. ഈ രണ്ടു സ്പുടങ്ങള്‍ തമ്മില്‍ കൂട്ടുന്നതാണ് നിത്യയോഗം, തിഥികള്‍ പതിനഞ്ചെണ്ണമുണ്ട്. അവ :- പ്രഥമ, ദ്വിതീയ, തൃതിയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സ്രതമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, വാവ്. കരണം തിഥിയുടെ പകുതി കരണം, വെളുത്ത പ്രഥമ ഉത്തരാര്‍ദ്ധം മുതല്‍ കറുത്ത ചതുര്‍ദ്ദശി പൂര്‍വ്വാര്‍ദ്ധം കൂടി ആകെ തിഥി 28. ഇവയ്ക്ക് കരണങ്ങള്‍ 56.
ചരകരണങ്ങള്‍ 1. സിംഹം, 2. പുലി, 3. പന്നി, 4. കഴുത, 5. ആന, 6. പശു, 7. വിഷ്ടി മേല്‍ പറഞ്ഞ 7 ചരകരണങ്ങള്‍ 8 പ്രാവശ്യം ആവര്‍ത്തിക്കുന്നു.
വെളുത്ത പ്രഥമയുടെ പൂര്‍വ്വാര്‍ദ്ധം, കറുത്ത ചതുര്‍ദ്ദശിയുടെ ഉത്തരാര്‍ദ്ധം, കറുത്ത വാവിന്റെ രണ്ട ഭാഗം ഈ നാല് കരണങ്ങളും സ്ഥിരകരണങ്ങള്‍ ആകുന്നു.
അവ :- 1. പുളള്, 2. നാല്‍ക്കാലി, 3. പാമ്പ്, 4. പുഴു എന്നിവയാണ്. ഇവ ഒരിക്കല്‍ മാത്രം വരുന്നു. നിത്യയോഗങ്ങള്‍ 27 1. വിഷ്‌കംഭ , 2. പ്രീതി , 3. ആയുഷ്മാന്‍ , 4. സൗഭാഗ്യ , 5. ശോഭന , 6. അതിഗണ്ഡ , 7. സുകര്‍മ്മ , 8.ധൃതി , 9. ശൂലം , 10.ഗണ്ഡ , 11. വൃദ്ധി , 12. ധ്രുവ , 13. വ്യാഘാത , 14. ഹര്‍ഷണ , 15. വജ്ര , 16. സിദ്ധി , 17. വൃതിപാത , 18. വരിയാന്‍ , 19. പരിഘ , 20. ശിവ , 21. സിദ്ധ , 22. സാദ്ധ്യ , 23. സുഭ്ര , 24. ബ്രാഹ്മ , 25. മഹേന്ദ്ര , 26. വൈധൃതി , 27. ശുഭ ഇവയുടെ ദൈര്‍ഘ്യവും നക്ഷത്ര ദൈര്‍ഘ്യം പോലെ 13 ഡിഗ്രി 20 മിനിറ്റാണ്. സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടികിട്ടുന്നത് നിത്യയോഗം.
രാശിചക്രം 360 ഡിഗ്രിയുളള ഒരു ദീര്‍ഘവൃത്തമാണ്. രാശിചക്രത്തെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഓരേ രാശിയെന്ന് പേര് നല്കിയിരിക്കുന്നു.
രാശികളും രാശിസ്വരൂപങ്ങളും : 1. മേടം - Aries - ആട് 2. ഇടവം - Taurus - കാള 3. മിഥുനം - Gemini - ദമ്പതി 4. കര്‍ക്കിടകം - Cancer - ഞണ്ട് 5 ചിങ്ങം - Leo - സിംഹം 6 കന്നി - Virgo - കന്യക 7. തുലാം - Libra - ത്രാസ് 8 വൃശ്ചികം - Scorpio - തേള്‍ 9. ധനു - Sagittarius - വില്ല് 10 മകരം - Capricon - മാന്‍ 11 കുംഭം - Aquarius - കുടം 12 മീനം - Pisces - മീന്‍
രാശിയുടെ ദിക്കുകള്‍ 1. മേടം, ചിങ്ങം, ധനു - കിഴക്ക് 2 ഇടവം, കന്നി, മകരം - തെക്ക് 3 മിഥുനം, തുലാം, കുംഭം - പടിഞ്ഞാറ് 4 കര്‍ക്കിടകം, വൃശ്ചികം, മീനം - വടക്ക് ഇതിനെ 1, 5, 9 കിഴക്ക് 2, 6, 10 തെക്ക് 3, 7, 11 പടിഞ്ഞാറ് 4, 8, 12 വടക്ക് എന്ന് പറയാം രാശി വര്‍ണ്ണങ്ങള്‍ മേടം - ചുവപ്പ് ഇടവം - വെളുപ്പ് മിഥുനം - പച്ച കര്‍ക്കിടകം - പിങ്ക് ചിങ്ങം - തവിട് കന്നി - ചാരനിറം തുലാം - പലനിറങ്ങള്‍ കലര്‍ന്നത് വൃശ്ചികം - കറുപ്പ് ധനു - സ്വര്‍ണ്ണനിറം മകരം - മഞ്ഞ കുംഭം - പല നിറങ്ങള്‍ കലര്‍ന്നത് മീനം - കടുത്ത തവിട്ടുനിറം രാശികളുടെ ദോഷനിരുപണം മേടം, ചിങ്ങം, ധനു - പിത്തം ഇടവം, കന്നി, മകരം - വായു മിഥുനം, തുലാം, കുംഭം - ധാതു സമത്വം കര്‍ക്കിടകം, വൃശ്ചികം, മീനം - കഫം
ദിനരാശികള്‍ (പകല്‍ രാശികള്‍ ) ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം ഇവയ്ക്ക് പകല്‍ സമയം ബലം ഏറി ഇരിക്കുന്നു. 8. നിശാരാശികള്‍ (രാത്രി രാശികള്‍ ) മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം ഈ ആറ് രാശികളും രാത്രി രാശികളാകുന്നു. ഇവയ്ക്ക് രാത്രിയില്‍ ബലം ഏറിയിരിക്കുന്നു.
ദീര്‍ഘ രാശികള്‍ ചിങ്ങം, കന്നി, തുലാം, വൃശ്ചികം
സമ രാശികള്‍ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും വലം വയ്ക്കുന്നതും സ്വയം പ്രകാശിക്കാത്തത്തുമായ ഗോളങ്ങളെ ഗ്രഹങ്ങള്‍ എന്ന് പറയുന്നു. ഭാരതീയ ജ്യോതിഷത്തിന്റെ അടിസ്ഥാനം തന്നെ നവഗ്രഹങ്ങള്‍ ആണ്. 1 . Sun സൂര്യന്‍ ര (ആദിത്യന്‍ , രവി , പ്രഭാകരന്‍ ) 2 . Moon ചന്ദ്രന്‍ ച ( ശശാങ്കന്‍ , സോമന്‍ , ഇന്ദു ) 3 . Mars ചൊവ്വ കു ( കുജന്‍ , ഭൂസുതന്‍ , ധാതുപുത്രന്‍ ) 4 . Mercury ബുധന്‍ ബു ( സൗമ്യന്‍ , പ്രഭാസുതന്‍ ) 5 . Jupiter വ്യാഴം ഗു ( ഗുരു, ജീവന്‍ ) 6 . Venus ശുക്രന്‍ ശു (സിതന്‍ , ഭര്ഗസുതന്‍ ) 7 . Saturn ശനി മ ( മന്ദന്‍ , അര്‍ക്കി) 8 . Rahu രാഹു സ ( സര്‍പ്പി , അഹി ) 9 . kethu കേതു ശി (ശിഖി ) മേല്‍ പറഞ്ഞതായ ഒന്‍പത് ഗ്രഹങ്ങളെ കൂടാതെ ഗുളികന്‍ ( മാന്ദി ) എന്ന ഒരു ഗ്രഹം കൂടിയുണ്ട്. ജ്യോതിഷപരമായി വളരെ പ്രധാന്യമുള്ള ഒരു ഉപഗ്രഹമാണ് ഗുളികന്‍
ഗ്രഹങ്ങളെപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ 1 . ശനി (Saturn) സൂര്യനില്‍ നിന്ന് ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. സൂര്യനില്‍ നിന്ന് ശനിയിലേക്കുള്ള അകലം 88 കോടി 72 ലക്ഷം മൈല്‍ ആണ് എന്ന് പറയപ്പെടുന്നു. 2 . വ്യാഴം (Jupiter) ശനി കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ളത് വ്യഴമാണ്. സൂര്യനില്‍ നിന്ന് 49 കോടി 39 ലക്ഷം മൈല്‍ അകലെ വ്യാഴം സ്ഥിതി ചെയ്യുന്നു. ഇതിന്റെ വ്യാസം 88700 മൈല്‍ ആണ്. 3 . കുജന്‍ (Mars) സൂര്യനില്‍ നിന്ന് 14 കോടി 10 ലക്ഷം മൈല്‍ അകലെ 4250 മൈല്‍ വ്യാസമുള്ള ഭൂമിയേക്കാള്‍ ചെറുതായ, ഭൂമിയുടെതായ സ്വഭാവമുള്ള ഭൂമിപുത്രന്‍ എന്ന കുജന്‍ സ്ഥിതി ചെയ്യുന്നു. 4 . സൂര്യന്‍ (Sun) ഭൂമിയില്‍ നിന്ന് 9 കോടി 30 ലക്ഷം മൈല്‍ അകലെ 865000 മൈല്‍ വ്യാസമുള്ള സൂര്യന്‍ സ്ഥിതി ചെയ്യുന്നു. 5 . ബുധന്‍ (Mercury) സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം ബുധന്‍ ആണ്. സൂര്യനില്‍ നിന്ന് 3 കോടി 60 ലക്ഷം മൈല്‍ അകലെ ബുധന്‍ സ്ഥിതി ചെയ്യുന്നു. 6 . ശുക്രന്‍ (Venus) സൂര്യനില്‍ നിന്ന് 6 കോടി 72 ലക്ഷത്തി നാല്‍പതിനായിരം മൈല്‍ അകലെ ശുക്രന്‍ സ്ഥിതി ചെയ്യുന്നു. ശുക്രന്‍ സഞ്ചരിക്കുന്നത് ഭൂമിയുടെയും ബുധന്റെയും നടുവില്‍ കൂടിയാണ്. 7 . ചന്ദ്രന്‍ (Moon) ഭൂമിക്ക് ചുറ്റും ചന്ദ്രന്‍ സഞ്ചരിക്കുന്നു. അതിനാല്‍ ചന്ദ്രനില്‍ നിന്നും സൂര്യനിലേക്കുള്ള അകലം കൃത്യമായി പറയുവാന്‍ സാദ്ധ്യമല്ല. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള അകലം 238850 മൈല്‍ ആണ്. ചന്ദ്രന്‍ ബുധനെക്കാള്‍ ചെറുതാണ്. വ്യാസം 2158 മൈല്‍ ആകുന്നു. 8 . ഭൂമി (Earth) ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വലുപ്പം ഭൂമിക്കാണ്. 7930 മൈല്‍ ആണ് ഇതിന്റെ വ്യാസം. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം 9 കോടി 30 ലക്ഷം മൈല്‍ ആണ്. 9 . രാഹു, കേതുക്കള്‍ (Rahu, Kethu) ഇവര്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഗ്രഹങ്ങള്‍ അല്ല. ഛായ യാഗ്രഹങ്ങള്‍ ആണ്. സ്ഥൂല ശരീരം ഇല്ല. ഭൂമിയുടെ ഭ്രമണപഥത്തെ ചന്ദ്രന്റെതായ ഭ്രമണപഥം മുറിക്കുന്നതായ മേല്‍ കീഴുള്ള ബിന്ദുക്കളാണ് രാഹുകേതുക്കള്‍ . ശനിയുടെയും, വ്യഴത്തിന്റെയും പാതകള്‍ക്കിടയില്‍ ഇവര്‍ സഞ്ചരിക്കുന്നു. മറ്റു ഗ്രഹങ്ങള്‍ മുന്‍പോട്ടു സഞ്ചരിക്കുമ്പോള്‍ ഇവര്‍ പുറകോട്ടു സഞ്ചരിക്കുന്നു. ഇവര്‍ സാങ്കല്‍പികമാണ്. ഒരാവര്‍ത്തി സൂര്യനെ ചുറ്റിവരുന്നതിനു 18 വര്‍ഷം ആവശ്യമാണ്. ഒരു രാശിയില്‍ 1 1/2 വര്‍ഷം.
ഗ്രഹസഞ്ചാര സമയം ( ഒരു രാശിയില്‍ സഞ്ചരിക്കുവാന്‍ ആവശ്യമായ സമയം ) 1 . സൂര്യന്‍ ഒരു രാശിയില്‍ 1 മാസം 2 . ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം 3 . ചൊവ്വ ഒരു രാശിയില്‍ 49 ദിവസം 4 . ബുധന്‍ ഒരു രാശിയില്‍ 1 മാസം 5 . വ്യാഴം ഒരു രാശിയില്‍ 361 ദിവസം ( 1 വര്‍ഷം ) 6 . ശുക്രന്‍ ഒരു രാശിയില്‍ 1 മാസം 7 . ശനി ഒരു രാശിയില്‍ 2 1/2 വര്‍ഷം 8 . രാഹു ഒരു രാശിയില്‍ 1 1/2 വര്‍ഷം 9 . കേതു ഒരു രാശിയില്‍ 1 1/2 വര്‍ഷം ഒരു രാശിയില്‍ ഗ്രഹങ്ങളുടെ ശരാശരി സഞ്ചാര സമയം മുകളില്‍ കാണിച്ചപോലെയാണെങ്കിലും ചിലപ്പോള്‍ ചില രാശികളില്‍ അത് കൂടിയും കുറഞ്ഞും സംഭവിക്കാറുണ്ട് .
സൂര്യന് മേടം രാശി ഉച്ചമാണ്. അതില്‍ തന്നെ 10 അത്യുച്ചമാണ്. ഒരു വര്‍ഷത്തില്‍ സൂര്യന്‍ ഏറ്റവും ശക്തനായി നില്‍ക്കുന്ന ദിവസം മേടം 10 തീയ്യതിയാണ്. അതിനാല്‍ ഈ ദിവസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ദിവസത്തെ പത്താമുദയം എന്ന് പറയുന്നു.
നക്ഷത്രങ്ങള്‍ (Stars) സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുന്നതും സ്ഥിരമായി ഒരേ സ്ഥലത്തു നില്‍ക്കുന്നവയുമാണ് നക്ഷത്രങ്ങള്‍ . ആകാശത്തില്‍ വളരെയേറെ നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും താഴെ പറയുന്ന 27 നക്ഷത്രസമൂഹങ്ങള്‍ ആണ് ഭാരതീയ ജ്യോതിഷത്തില്‍ കണക്കിലെടുത്തിരിക്കുന്നത്. 1. Aswani അശ്വതി 14. Chitra ചിത്തിര 2. Bharani ഭരണി 15. Swati ചോതി 3. Krittika കാര്‍ത്തിക 16. Visakha വിശാഖം 4. Rohini രോഹിണി 17. Anuradha അനിഴം 5. Mrigasira മകീര്യം 18. Jyeshta തൃക്കേട്ട 6. Ardra തിരുവാതിര 19. Moola മൂലം 7. Punarvasu പുണര്‍തം 20. Poorvashada പൂരാടം 8. Pushyami പൂയ്യം 21. Uttarashada ഉത്രാടം 9. Aslesha ആയില്യം 22. Sravana തിരുവോണം 10. Maka മകം 23. Dhanishta അവിട്ടം 11. PurvaPhalguni പൂരം 24. Satabhisha ചതയം 12. UttaraPhalguni ഉത്രം 25. Poorvabhadra പൂരുരുട്ടാതി 13. Hasta അത്തം 26. Uttarabhadra ഉതൃട്ടാതി 27. Revati രേവതി
ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ . ഭൂമിയും ചന്ദ്രനും പരസ്പരം ആകര്‍ഷിക്കുന്നു. ഭൂമിയോട് ചന്ദ്രന്‍ ഏറ്റവും അടുത്തിരിക്കുതിനാല്‍ ജ്യോതിഷത്തില്‍ ചന്ദ്രന് പ്രത്യേക പ്രാധാന്യം കൊടുത്തിരിക്കുന്നു. ചന്ദ്രന് ഒരു തവണ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിന് 27 ദിവസം 7 മണിക്കൂര്‍ 47 മിനിറ്റ് ആവശ്യമാണ്. ചന്ദ്രന് ഒരു തവണ കറങ്ങുന്നതിന് 29 ദിവസവും 13 മണിക്കൂറും ആവശ്യമാണ്. ചന്ദ്രന്റെ ഭ്രമണ സമയം പ്രദക്ഷിണ സമയത്തേക്കാള്‍ കൂടുതല്‍ ആയതിനാല്‍ ചന്ദ്രന്റെ ഒരു വശം മാത്രമേ നമ്മള്‍ കാണുന്നുളളു. അതിനാല്‍ 14 3/4 ദിവസം പകലും, അത്രയും തന്നെ ദിവസം രാത്രിയുമാണ്. ഒരു ചന്ദ്രമാസം എന്നത് 29 1/2 ആണ്. ഒരു ചന്ദ്രവര്‍ഷം എന്നാല്‍ 364 ദിവസങ്ങള്‍ ആണ്. ചന്ദ്രമാസങ്ങള്‍ മീനമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതല്‍ അടുത്ത അമാവാസിവരെയുളള കാലത്തിന് ചൈത്രമാസം എന്നും, മേടത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതല്‍ അടുത്ത (ഇടവത്തിലെ) അമാവാസിവരെ വൈശാഖം എന്നും പറയുന്നു.
1. ചൈത്രം 2. വൈശാഖം 3. ജ്യേഷ്ടം 4. ആഷാഢം 5. ശ്രാവണം 6. ദാദ്രപദം(പ്രേഷ്ടപദം) 7. ആശ്വിനം 8. കാര്‍ത്തിക 9. മാര്‍ഗ്ഗര്‍ഷം 10. പൗഷം 11. മാഘം 12. ഫാല്‍ഗുനം. 1957 മാര്‍ച്ച് 22 മുതല്‍ ഭാരത സര്‍ക്കാരിന്റെ രാഷ്ട്രീയ പഞ്ചാംഗത്തില്‍ മാസങ്ങള്‍ക്കുളള പേര് ഇവ തന്നെയാണ്. സര്‍ക്കാരിന്റെ കലണ്ടറില്‍ ശകവര്‍ഷം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. രാശി ചക്രത്തില്‍ 12 രാശികളാണ് ഉളളത്. ഒരു നക്ഷത്രത്തിന് 60 നാഴിക ( 24 മണിക്കൂര്‍ ) അല്ലെങ്കില്‍ 13 ഡിഗ്രി 20 മിനിറ്റ് ദൈര്‍ഘ്യമാണ്. നക്ഷത്രത്തിനെ 15 നാഴിക (6 മണിക്കൂര്‍ ) അല്ലെങ്കില്‍ 3 ഡിഗ്രി 20 മിനിറ്റ് വീതമുളള നാല് പാദങ്ങളായി തിരിച്ചിരിക്കുന്നു. ഒരു രാശിയില്‍ ഒന്‍പത് നക്ഷത്ര പാദങ്ങള്‍ അതായത് 2 1/4 നക്ഷത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന രാശിയെ കൂറ് എന്നു പറയുന്നു. (27 ഹരണം 12 = 2 1/4 നക്ഷത്രങ്ങള്‍ ഒരു രാശിയില്‍ വരുന്നു). ഇതില്‍ നിന്നും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയില്‍ തന്നെ രാശിമണ്ഡലത്തിലെ 12 രാശികളെയും തരണം ചെയ്യുന്നു എന്നു സാരം. ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം ഉണ്ടായിരിക്കും. (2 ദിവസം 6 മണിക്കൂര്‍ 38 മിനിറ്റ് 34 സെക്കന്റ് ) ചന്ദ്രക്കൂറ് 1. അശ്വതി, ഭരണി, കാര്‍ത്തിക 1/4 മേടം രാശി (മേടക്കൂറ്) 2. കാര്‍ത്തിക 3/4 , രോഹിണി, മകീര്യം 1/2 ഇടവം രാശി (ഇടവക്കൂറ്) 3. മകീര്യം 1/2 തിരുവാതിര, പുണര്‍തം 3/4 മിഥുനം രാശി (മിഥുനക്കൂറ്) 4. പുണര്‍തം 1/4 , പൂയ്യം, ആയില്യം കര്‍ക്കിടക രാശി (കര്‍ക്കിടകക്കൂറ്) 5. മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി (ചിങ്ങക്കൂറ്) 6. ഉത്രം 3/4 , അത്തം, ചിത്ര 1/2 കന്നി രാശി (കന്നിക്കൂറ്) 7. ചിത്ര 1/2 ചോതി, വിശാഖം 3/4 തുലാം രാശി (തുലാക്കൂറ്) 8. വിശാഖം 1/4 , അനിഴം, തൃക്കേട്ട വൃശ്ചിക രാശി (വൃശ്ചികക്കൂറ്) 9. മൂലം, പൂരാടം, ഉത്രാടം 1/4 ധനു രാശി (ധനക്കൂറ്) 10. ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 മകരം രാശി (മകരക്കൂറ്) 11. അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4 കുംഭം രാശി (കുഭക്കൂറ്) 12. പൂരുരുട്ടാതി 1/4 , ഉതൃട്ടാതി, രേവതി മീനം രാശി (മീനക്കൂറ്)
വേലിയേറ്റവും വേലിയിറക്കവും ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രന്‍ ഭുമിക്ക് അഭിമുഖമായി വരുമ്പോള്‍ അല്ലെങ്കില്‍ ഉദിക്കുമ്പോള്‍ അതിന്റെ ആകര്‍ഷണം ഭുമിക്ക് അനുഭവപ്പെടുകയും, തല്‍ഫലമായി ഭുമിയിലെ ജലവും, വായുവും ചന്ദ്രനെ ലക്ഷ്യമാക്കി പൊങ്ങുന്നു. ഇതിനെ വേലിയേറ്റമെന്നു പറയുന്നു. ചന്ദ്രന്റെ ആകര്‍ഷണം ജീവജാലങ്ങളിലും അനുഭവപ്പെടുന്നു. വേലിയേറ്റ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കൂടുതല്‍ പ്രവഹിക്കുന്നു. അല്ലാത്ത സമയങ്ങളില്‍ രക്തപ്രവാഹം കുറവായിരിക്കും. വേലിയേറ്റ സമയം പല കാര്യങ്ങള്‍ക്ക് മുഹുര്‍ത്തം കുറിക്കാനും ഉപയോഗിക്കാറുണ്ട്. ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 3 രാശി വേലിയേറ്റവും 4 മുതല്‍ 6 രാശി വരെ വേലിയിറക്കവും 7 മുതല്‍ 9 രാശി വരെ വേലിയേറ്റവും 10 മുതല്‍ 12 രാശി വരെ വേലിയിറക്കവും ആകുന്നു. ഉദാ : അശ്വതി നക്ഷത്രമാണെങ്കില്‍ ചന്ദ്രന്‍ മേടം രാശിയിലായിരിക്കുമല്ലോ. അപ്പോള്‍ മേടം, ഇടവം, മിഥുനം രാശി വേലിയേറ്റവും, കര്‍ക്കിടകം, ചിങ്ങം, കന്നി വേലിയിറക്കവും എന്ന ക്രമത്തില്‍ വരുന്നു. കറുത്തവാവും, വെളുത്തവാവും ചന്ദ്രന്‍ സഞ്ചരിക്കുന്നതിനിടയില്‍ , ഭൂമിക്കും, സൂര്യനും ഇടയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ ചന്ദ്രന്‍ വരുമ്പോള്‍ കറുത്തവാവും, സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ എതിര്‍ രാശിയില്‍ (7 - ആം രാശിയില്‍ ) ചന്ദ്രന്‍ വരുമ്പോള്‍ വെളുത്ത വാവും വരുന്നു.
No comments:
Post a Comment