Monday, 30 April 2018

പുരാണ ചോദ്യോത്തരങ്ങൾ 2

ഭാഗം ഒൻപത്

ചോദ്യം
1) വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
2) വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്‌?
3) ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
4) ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
5) ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
6) ഗണപതിയുടെ മൂലമന്ത്രം എന്ത്?
7) ശിവന്റെ മൂലമന്ത്രം എന്ത്?
8) വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
9) സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
10) ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
11) സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
12) ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
13) ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
14) ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
15) ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
16) ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
17) ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
18) ഹനുമാന്റെ മൂലമന്ത്രം എന്ത്?
19) അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
20) നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
21) ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
22) മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
23) സൂര്യന്റെ മൂലമന്ത്രം എന്ത്?
24) ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
25) കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
26) മൂകാംബികയുടെ മൂലമന്ത്രം എന്ത്?
27) ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
28) പ്രദക്ഷിണത്തിലെ " പ്ര " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
29) പ്രദക്ഷിണത്തിലെ " ദ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
30) പ്രദക്ഷിണത്തിലെ " ക്ഷി "എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
31) പ്രദക്ഷിണത്തിലെ " ണ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
32) ക്ഷേത്രത്തിൽ ചുരുങ്ങിയത് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
33) ക്ഷേത്രത്തിൽ 3 (മൂന്നു) പ്രദക്ഷിണം ചെയ്യേണ്ടതിന്റെ തത്ത്വമെന്ത്?
34) തിരുമുറ്റത്തെ പ്രദക്ഷിണം അകത്തെ ബലിവട്ടത്തേക്കാൾ എത്ര ഇരട്ടി ഗുണമാണ് ഉണ്ടാക്കുന്നത്?
35) ഏറ്റവും ഉത്തമമായ പ്രദക്ഷിണസംഖ്യ എത്രയാണ്?
36) ഗണപതിയുടെ പ്രദക്ഷിണ സംഖ്യ എത്ര?
37) സൂര്യന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
38) ശിവന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
39) മഹാവിഷ്ണുവിന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
40) ദേവിയ്ക്ക് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
41) അയ്യപ്പന് പ്രദക്ഷിണം എത്രപ്രാവശ്യമാണ് ചെയ്യേണ്ടത്?
42) സുബ്രഹ്മണ്യന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
43) അരയാലിന് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
44) പ്രദക്ഷിണം ചെയ്യേണ്ടത് ദേവന്റെ ഏതു വശത്തുകൂടിയായിരിക്കണം?
45) പ്രഭാതത്തിൽ നടത്തുന്ന പ്രദക്ഷിണ ഗുണം എന്ത്?
46) സായാഹ്നത്തിൽ നടത്തുന്ന പ്രദക്ഷിണ ഗുണം എന്ത്?
47) അർദ്ധരാത്രിനടത്തുന്ന പ്രദക്ഷിണഗ ഗുണം എന്ത്?
48) ക്ഷേത്രത്തിൽ ഒന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം എന്ത്?
49) ക്ഷേത്രത്തിൽ രണ്ടാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം എന്ത്?
50) ക്ഷേത്രത്തിൽ മൂന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം എന്ത്?
51) ദേവപ്രീതിക്കായി വിധിച്ചിട്ടുള്ള നമസ്ക്കാരം ഏത്?
52) സ്ത്രീകൾക്ക് വിധിച്ചിട്ടുള്ള ക്ഷേത്ര നമസ്ക്കാരം ഏത്?
53) നമസ്ക്കരിക്കുമ്പോൾ ഏതു ദിക്കിലേക്കാണ് കാലുകൾ നീട്ടുവാൻ പാടില്ലാത്തത്?
54) ഉച്ചകഴിഞ്ഞ് നമസ്ക്കരിക്കുമ്പോൾ ഏതു ദിക്കിലേയ്ക്കാണ് കാലുകൾ നീട്ടുവാൻ പാടില്ലാത്തത്?
55) സാഷ്ടാംഗനമസ്ക്കാരം ഏതു ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിലാണ് ചെയ്യുവാൻ പാടില്ലാത്തത്?
56) പഞ്ചാംഗ നമസ്ക്കാരം ഏതു ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിലാണ് ചെയ്യുവാൻ പാടില്ലാത്തത്?
57) തെക്കും വടക്കും ദിക്കിലേയ്ക്ക്‌ നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ ചെയ്യപ്പെടുന്ന നമസ്ക്കാരത്തിന്റെ പേരെന്ത്?
58) സാഷ്ടാംഗ നമസ്ക്കാരത്തിൽ ഭൂസ്പർശം എൽക്കുന്ന അവയവങ്ങൾ ഏതെല്ലാം?
59) ദൈവത്തെ വന്ദിക്കേണ്ടത് എങ്ങിനെ?
60) ഗുരുക്കന്മാരെ വന്ദിക്കേണ്ടത് എങ്ങിനെ?
61) അമ്മയെ വന്ദിക്കേണ്ടത് എങ്ങിനെ?
62) ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരയ്ക്ക് പറയുന്ന പേരെന്താണ്?
63) തീർത്ഥം വാങ്ങേണ്ടത് എങ്ങനെ?
64) തീർത്ഥം സേവിക്കേണ്ടത് എങ്ങിനെ?
65) ഏത് ദിക്ക് നോക്കിയാണ് തീർത്ഥം സേവിക്കേണ്ടത്?
66) തീർത്ഥത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഏതെല്ലാം?
67) തുളസി തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
68) തീർത്ഥസ്നാനം ചെയ്യുമ്പോൾ ജപിക്കുന്ന മന്ത്രത്തിലെ ആദ്യ നദിയേത്?
69) ശിവശിരസ്സിൽ നിമഗ്നമായിരിക്കുന്ന പവിത്ര ജലമേത്?
70) ശിവന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
71) വിഷ്ണുവിന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
72) സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
73) അയ്യപ്പന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
74) പുണ്യാഹം എന്ന പദത്തിലെ " പു " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
75) പുണ്യാഹം എന്ന പദത്തിലെ " ണ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
76) പുണ്യാഹം എന്ന പദത്തിലെ " ഹ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
77) പഞ്ചഗവ്യം സേവിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?
78) ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
79) വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
80) ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
81) മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
82) ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
83) ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
84) ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
85) ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
86) കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
87) ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
88) ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
89) ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
90) ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
91) കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
92) ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
93) ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
94) ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
95) ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
96) ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
97) ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
98) കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
99) കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
100) തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?

ഉത്തരം
1) സര്‍വ്വതോഭദ്രം
2) നന്ദ്യാവര്‍ത്തം
3) ഖണ്േഡാത്തരം
4) പത്രോത്തരം
5) രൂപോത്തരം
6) ഓം ഗം ഗണപതയേ നമഃ
7) ഓം നമഃ ശിവായ
8) ഓം നമോ നാരായണായ
9) ഓം വചത്ഭുവേ നമഃ
10) ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
11) ഓം സം സരസ്വത്യൈ നമഃ
12) ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
13) ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
14) ഓം ഹ്രീം നമഃ
15) ഓം ഹൃം ശിവനാരായണായ നമഃ
16) ഓം രാം രാമായ നമഃ
17) ഓം ഹ്രീം ഉമായൈ നമഃ
18) ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
19) ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
20) ഔം ക്ഷ്രൗ നമഃ
21) ഓം ക്ളീം കൃഷ്ണായ നമഃ
22) ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
23) ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
24) ഓം സോമായ നമഃ
25) ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
26) ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
27) ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
28) സർവ്വഭയങ്ങളേയും നശിപ്പിക്കുന്നത്
29) മോക്ഷദായകം
30) രോഗനാശകം
31) ഐശ്വര്യദായകം
32) 3 പ്രാവശ്യം (മൂന്ന്)
33) ദേവസാന്നിധിയിലെത്താൻ ഭൂഃഭുവർ സ്വർലോകങ്ങളെ ചുറ്റെണ്ടതുകൊണ്ട്
34) 5 ഇരട്ടി (അഞ്ച്)
35) 21 (ഇരുപത്തിയൊന്ന്)
36) 1 (ഒന്ന്)
37) 2 (രണ്ട്)
38) 3 (മൂന്ന്)
39) 4 (നാല്)
40) 4 (നാല്)
41) 5 (അഞ്ച്)
42) 6 (ആറ്)
43) 7 (ഏഴ്)
44) വലതുവശത്തുകൂടി
45) വ്യാധിനാശനം (രോഗനാശം)
46) പാപനാശനം
47) മുക്തിപ്രദം
48) ബ്രഹ്മഹത്യാദി പാപങ്ങൾ നശിക്കുന്നു
49) ദേവനെ ആരാധിക്കുവാൻ അധികാരിയാകുന്നു
50) ഭോഗസുഖങ്ങൾ ലഭിച്ച് സിദ്ധിനേടുന്നു
51) സാഷ്ടാംഗനമസ്ക്കാരം
52) പഞ്ചാംഗ നമസ്ക്കാരം
53) കിഴക്ക് ദിക്കിലേയ്ക്കും പടിഞ്ഞാറ് ദിക്കിലേയ്ക്കും
54) പടിഞ്ഞാറ്
55) തെക്ക് ദിക്ക്, വടക്ക് ദിക്ക്
56) തെക്ക് ദിക്ക്, വടക്ക് ദിക്ക്
57) ത്രയാംഗ നമസ്ക്കാരം
58) നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാൽമുട്ട്, കൈപ്പത്തി, കാൽവിരൽ
59) രണ്ടു കൈയ്യും കൂപ്പി തലക്കുമീതെ പന്ത്രണ്ടംഗുലം ഉയരത്തിൽ
60) രണ്ടു കൈയ്യും കൂപ്പി നെറ്റിക്ക് നേരെ
61) രണ്ടു കൈയ്യും കൂപ്പി ഉദരത്തിനു നേരെ
62) തീർത്ഥം
63) വലതുകൈയ്യിന്റെ അഞ്ചുവിരലും മടക്കിയാൽ ഉണ്ടാകുന്ന കൈക്കുമ്പിളിൽ തീർത്ഥം വാങ്ങണം
64) ഉയർന്നു കാണുന്ന കൈക്കുമ്പിളിലെ ചന്ദ്രമണ്ഡലത്തിന്റേയും ശുക്രമണ്ഡലത്തിന്റേയും ഇടയിലൂടെ വേണം തീർത്ഥം സേവിക്കാൻ
65) കിഴക്ക് ദിക്ക് നോക്കി വേണം തീർത്ഥം സേവിക്കാൻ
66) മലർ, തുളസി, കൂവളം
67) പ്രതിരോധശക്തി, രോഗശാന്തി
68) ഗംഗ
69) ഗംഗ
70) ഭസ്മം, ജലം
71) കളഭം, പാൽ
72) പഞ്ചാമൃത്
73) നെയ്യ്
74) പാപനാശത്തെ
75) ദേഹശുദ്ധിയെ
76) സ്ഥാനശുദ്ധിയെ
77) പാപനാശം, ആത്മശുദ്ധി, ജന്മനാശം, മോക്ഷം
78) ഭസ്മം
79) ചന്ദനം
80) കുങ്കുമം
81) സന്ന്യാസി
82) നെറ്റിക്ക് കുറുകെയായി
83) നെറ്റിക്ക് ലംബമായി
84) പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
85) മോതിരവിരൽ
86) നടുവിരൽ
87) ത്രിപുരസുന്ദരിയുടെ
88) വിഭൂതി
89) രാവിലെ
90) വൈകുന്നേരം
91) ദുർഗ്ഗയുടെ
92) വിഷ്ണുവിന്റെ
93) ശിവന്റെ
94) ശാന്തികം, പൗഷ്ടികം, കാമദം
95) ഇടതു വശത്തുനിന്ന്
96) സുഷ്മനാ നാഡിയുടെ
97) ഊർദ്ധപുണ്ഡ്രം
98) ശിവശാക്ത്യാത്മകം
99) വിഷ്ണുമായാ പ്രതീകം
100) ആജ്ഞാചക്രത്തിന്

ഭാഗം പത്ത്

ചോദ്യം
1) ക്ഷേത്രധ്വജത്തിലെ (കൊടിമരത്തിലെ) പ്രധാനപ്പെട്ട ഘടകങ്ങൾ ഏതെല്ലാം?
2) ധ്വജത്തിലെ വാഹനം എന്തിനെ പ്രതിനിധീകരിക്കുന്നു?
3) കൊടിക്കൂറ എന്തിനെ പ്രതിനിധീകരിക്കുന്നു?
4) കൊടിമരം മനുഷ്യ ശരീരത്തിന്റെ ഏത് ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്?
5) കൊടിമരത്തിന്റെ സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ്?
6) കൊടിമരത്തിന് ഉപയോഗിക്കുന്ന ശിലയേത്?
7) കൊടിമരത്തിന്റെ അടിഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
8) കൊടിമരത്തിന്റെ മദ്ധ്യഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
9) കൊടിമരത്തിന്റെ മുകൾ ഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
10) കൊടിമരത്തിന്റെ അടിഭാഗം ഷഡ്ചക്രങ്ങളിൽ ഏതിനെ സങ്കൽപ്പിക്കുന്നു?
11) കൊടിമരത്തിന്റെ മുകൾഭാഗം ഷഡ്ചക്രങ്ങളിൽ ഏതിനെ സങ്കൽപ്പിക്കുന്നു?
12) ധ്വജത്തിന് (കൊടിമരത്തിന്) മുകളിൽ പ്രതിഷ്ഠിക്കുന്നത് എന്ത്?
13) ധ്വജസ്തംഭത്തിന് ഉത്തമമായ വൃക്ഷം ഏത്?
14) ശിവന്റെ ധ്വജ വാഹനം ഏത്?
15) അയ്യപ്പന്റെ ധ്വജ വാഹനം ഏത്?
16) ദേവിയുടെ ധ്വജ വാഹനം ഏത്?
17) വിഷ്ണുവിന്റെ ധ്വജ വാഹനം ഏത്?
18) സുബ്രഹ്മണ്യന്റെ ധ്വജ വാഹനം ഏത്?
19) മഴക്കുവേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന കൊടിമരത്തിന്റെ പേരെന്ത്?
20) ഇന്ദ്രധ്വജ പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തം ഏത്?
21) ധ്വജത്തിന് താഴെ പ്രതിഷ്ഠിക്കുന്നത് എന്ത്?
22) ക്ഷേത്രഗോപുരത്തിന് മുകളിൽ ഉയർത്തുന്ന ഹിന്ദുവിന്റെ ധ്വജത്തിന്റെ നിറമെന്ത്?
23) ധ്വജത്തിന്റെ അളവ് നിശ്ചയിക്കുന്നത് ഏതിനെ അടിസ്ഥാനപ്പെടുത്തിയാണ്?
24) കൊടിമരമില്ലാത്ത ക്ഷേത്രം നിർമ്മിക്കരുതെന്ന് പറയുവാൻ കാരണമെന്ത്?
25) ക്ഷേത്രങ്ങളിൽ പള്ളിഉണർത്താൻ ഉപയോഗിക്കുന്ന രാഗം ഏത്?
26) ക്ഷേത്രങ്ങളിൽ ഉഷഃപൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം ഏത്?
27) ക്ഷേത്രങ്ങളിൽ ഉച്ചപൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം ഏത്?
28) ക്ഷേത്രങ്ങളിൽ മദ്ധ്യാഹ്ന പൂജയ്ക്ക് ആലപിയ്ക്കുന്ന രാഗം ഏത്?
29) ക്ഷേത്രങ്ങളിൽ വൈകുന്നേരം ആലപിയ്ക്കുന്ന രാഗം ഏത്?
30) ക്ഷേത്രങ്ങളിൽ രാത്രിയിൽ ഉപയോഗിക്കുന്ന രാഗം ഏത്?
31) അഷ്ടദിക്ക് പാലകന്മാരിൽ ഇന്ദ്രന് ഇഷ്ടപ്പെട്ട രാഗം ഏത്?
32) അഷ്ടദിക്ക് പാലകന്മാരിൽ അഗ്നിയ്ക്ക് ഇഷ്ടപ്പെട്ട രാഗം ഏത്?
33) അഷ്ടദിക്ക് പാലകന്മാരിൽ യമന് ഇഷ്ടപ്പെട്ട രാഗം ഏത്?
34) അഷ്ടദിക്ക് പാലകന്മാരിൽ നിര്യതിക്ക് ഇഷ്ടപ്പെട്ട രാഗം ഏത്?
35) അഷ്ടദിക്ക് പാലകന്മാരിൽ വരുണന് ഇഷ്ടപ്പെട്ട രാഗം ഏത്?
36) അഷ്ടദിക്ക് പാലകന്മാരിൽ വായുവിന് ഇഷ്ടപ്പെട്ട രാഗം ഏത്?
37) അഷ്ടദിക്ക് പാലകന്മാരിൽ സോമന് ഇഷ്ടപ്പെട്ട രാഗം ഏത്?
38) അഷ്ടദിക്ക് പാലകന്മാരിൽ ഈശാനന് ഇഷ്ടപ്പെട്ട രാഗം ഏത്?
39) ഗണപതി ക്ഷേത്രങ്ങളിൽ ഏത് രാഗത്തിനാണ് പ്രാധാന്യം?
40) ഗണപതിക്ക്‌ ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
41) ശിവന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
42) സരസ്വതിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
43) ദുർഗ്ഗയ്ക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
44) ഭദ്രകാളിയ്ക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
45) വിഷ്ണുവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
46) ശാസ്താവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
47) സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന പൂജാപുഷ്പം ഏത്?
48) സരസ്വതി ഇല എന്നറിയപ്പെടുന്ന ചെടിയുടെ പേരെന്ത്?
49) ഗണപതിയ്ക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
50) ശിവന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
51) സരസ്വതിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
52) ദുർഗ്ഗയ്ക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
53) വിഷ്ണുവിന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
54) ലക്ഷ്മീദേവിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
55) പാർവ്വതിയ്ക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
56) സൂര്യന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
57) ഭൈരവന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം ഏത്?
58) ഗണപതിയുടെ നിർമ്മാല്യധാരി ആര് ?
59) സുബ്രഹ്മണ്യന്റെ നിർമ്മാല്യധാരി ആര് ?
60) ശിവന്റെ നിർമ്മാല്യധാരി ആര് ?
61) ദുർഗ്ഗയുടെ നിർമ്മാല്യധാരി ആര് ?
62) വിഷ്ണുവിന്റെ നിർമ്മാല്യധാരി ആര് ?
63) പാർവ്വതിയുടെ നിർമ്മാല്യധാരി ആര് ?
64) ഭഗവതിയുടെ നിർമ്മാല്യധാരി ആര് ?
65) സരസ്വതിയുടെ നിർമ്മാല്യധാരി ആര് ?
66) ഭദ്രകാളിയുടെ നിർമ്മാല്യധാരി ആര് ?
67) സൂര്യന്റെ നിർമ്മാല്യധാരി ആര് ?
68) ശാസ്താവിന്റെ നിർമ്മാല്യധാരി ആര് ?
69) വൈശ്രവണന്റെ നിർമ്മാല്യധാരി ആര് ?
70) ജ്യേഷ്ഠാ ഭഗവതിയുടെ നിർമ്മാല്യധാരി ആര് ?
71) ദേവന്റെ ഏതൊരു നിവേദ്യവും നിർമ്മാല്യമായി കൊടുക്കുന്നത് ആർക്കാണ്?
72) നിർമ്മാല്യധാരിയുടെ സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ്?
73) ശബരിമലയിലെ പ്രധാന പ്രസാദം ഏത്?
74) മൂകാംബികയിലെ പ്രധാന പ്രസാദം ഏത്?
75) പഴനിയിലെ പ്രധാന പ്രസാദം ഏത്?
76) തിരുപ്പതിയിലെ പ്രധാന പ്രസാദം ഏത്?
77) കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
78) ചിദംബരത്തിലെ പ്രധാന പ്രസാദം ഏത്?
79) അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
80) പിള്ളയാർപെട്ടി ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
81) പറശ്ശനിക്കടവിലെ പ്രധാന പ്രസാദം ഏത്?
82) നാല്പാമരങ്ങൾ ഏതെല്ലാം?
83) അഷ്ടഗന്ധം ഏതെല്ലാം?
84) അഷ്ടദ്രവ്യങ്ങൾ ഏതെല്ലാം?
85) അഷ്ടമംഗലം ഏതെല്ലാം?
86) അഷ്ടമംഗല്യം ഏതെല്ലാം?
87) തൃമധുരത്തിൽ അടങ്ങിയിരിക്കുന്നതെന്തെല്ലാം?
88) പഞ്ചാമൃതത്തിൽ അടങ്ങിയിരിക്കുന്നതെന്തെല്ലാം?
89) നവധാന്യങ്ങൾ ഏതെല്ലാം?
90) ദശപുഷ്പങ്ങൾ ഏതെല്ലാം?
91) നടരാജ രൂപം ഏത് രാജവംശത്തിന്റെ സംഭാവനയാണ്?
92) തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്?
93) ഖജുരാഹോ ക്ഷേത്രത്തിലെ ശില്പങ്ങൾ നിർമ്മിച്ച രാജവംശം ഏത്?
94) ബദാമി ഗുഹാ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
95) ക്ഷേത്ര കൊത്തുവേലകളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
96) ഏറ്റവും പുരാതനമായ ബുദ്ധന്റെ ഗുഹാക്ഷേത്രം ഏത്?
97) ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം എത്ര സാളഗ്രാമങ്ങൾകൊണ്ട് തീർത്തതാണ്?
98) ശിവപ്രതിഷ്ഠയ്ക്ക് മുന്നിൽ നന്തിപ്രതിഷ്ഠയില്ലാത്ത ഏക ക്ഷേത്രം ഏത്?
99) ആയിരം കാൽമണ്ഡപമുള്ള പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങൾ ഏതെല്ലാം?
100) പാമ്പും, തവളയും കാണാത്ത ക്ഷേത്ര തീർത്ഥകുളം ഏത്?
101) ശ്രീരംഗത്തെ മഹാവിഷ്ണുക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
102) കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങൾ ഏതെല്ലാം?
103) തിടപ്പിള്ളിക്ക് അശുദ്ധിയില്ലാത്ത ക്ഷേത്രം ഏത്?
104) കോണാർക്ക് ക്ഷേത്രം നിർമ്മിച്ചത് ആരാണ്?
105) കോണാർക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാണ്?
106) കോണാർക്ക് ക്ഷേത്രത്തിലെ ചക്രങ്ങളുടെ എണ്ണം എത്ര?
107) അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനകത്ത് കയറി തൊഴുവാൻ അനുവാദമുള്ള ക്ഷേത്രം ഏത്?
108) കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം ഏത്?
109) എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?
110) എല്ലോറ ക്ഷേത്രത്തിലെ വിസ്തൃതമായ ഹാളുകൾക്ക് പറയുന്ന പേര് എന്താണ്?
111) കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേയ്ക്ക് യാത്ര പതിവില്ലാത്ത ക്ഷേത്ര തട്ടകം ഏത്?
112) ശബരിമലയിലെ അയ്യപ്പ വിഗ്രഹം യോഗാസനങ്ങളിൽ ഏത് ആസനത്തിനോടാണ് സാദൃശ്യമുള്ളത്?
113) ശബരിമലക്ക് പോകുന്ന ഭക്തർ മാല ശരീരത്തിൽ അണിയുവാൻ ഉത്തമമായ ദിനം ഏത്?
114) മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
115) മധുരയിലെ പ്രസിദ്ധമായ വസന്തമണ്ഡപം സ്ഥാപിച്ച രാജവംശം ഏത്?

ഉത്തരം
1) അഷ്ടദിക്ക്പാലകന്മാർ, വാഹനം, കൊടിക്കൂറ
2) പുരുഷപ്രതീകത്തെ
3) പ്രകൃതിശക്തിയെ
4) നട്ടെല്ല്
5) ബലിക്കൽപ്പുരക്കും ആനക്കൊട്ടിലുനുമിടയ്ക്ക്
6) നപുംസക ശില
7) ബ്രഹ്മഭാഗം
8) ശിവഭാഗം
9) വിഷ്ണുഭാഗം
10) മൂലാധാരം
11) സഹസ്രാരം
12) ദേവവാഹനം
13) തേക്ക്
14) നന്തി
15) കുതിര
16) സിംഹം
17) ഗരുഡൻ
18) കോഴി
19) ഇന്ദ്രധ്വജം
20) ഭാദ്രമാസത്തിലെ ശുക്ള ദ്വാദശി ദിവസം
21) അഷ്ടദിക്ക്പാലകന്മാർ
22) കാവി
23) ശ്രീകോവിലിന്റെ ഗർഭഗൃഹത്തിന്റെ വാതിൽ കണക്കിന് അനുപാതമായി
24) കൊടിമരമില്ലാത്ത ക്ഷേത്രത്തിൽ അസുരന്മാർ വസിക്കുവാൻ ആഗ്രഹിക്കുന്നതുമൂലം
25) ഭൂപാള രാഗം
26) മലയമാരുതം
27) മദ്ധ്യമാവതി
28) ധനാശി, അരഭി
29) ഭൂരികല്ല്യാണി
30) ആനന്ദഭൈരവി
31) കുഞ്ജരി
32) നാട്ടരാഗം
33) ദേശാക്ഷി രാഗം
34) കുന്തളരാഗം
35) വരാളി രാഗം
36) മകുടാരാമഗിരി രാഗം
37) മാളവശ്രീ രാഗം
38) മലഹരി രാഗം
39) മലഹരി രാഗം
40) ചെമ്പരത്തി, അരളി
41) കൂവളം
42) താമര
43) കുങ്കുമപൂവ്
44) ചെമ്പരത്തി
45) തുളസി
46) നീലത്താമര, നീല ശംഖുപുഷ്പം
47) വെളുത്തപൂക്കൾ
48) വല്ലാരചെടി
49) താഴമ്പൂ
50) താഴമ്പൂ, മുല്ല
51) പവിഴമല്ലി
52) കറുകപ്പുല്ല്
53) എരുക്കിൻ പൂവ്
54) തുമ്പപ്പൂവ്
55) കറുകപ്പുല്ല്
56) കൂവളത്തില
57) മല്ലികപ്പൂവ്
58) കുംഭോദരൻ
59) ധൂർത്തസേനൻ
60) ചണ്ഡേശൻ
61) മുണ്ഡിനി
62) വിഷ്വക്സേനൻ
63) സുഭഗ
64) ധൃതി
65) യതി
66) പ്രോം ശേഷിക
67) തേജശ്ചണ്ടൻ
68) ഘോഷാവതി
69) ശൂദ്രൻ
70) ചണ്ഡദാസി
71) നിർമ്മാല്യധാരിക്ക്
72) അകത്തെ ബലിവട്ടത്തിൽ
73) നെയ്യ്
74) കഷായതീർത്ഥം
75) പഞ്ചാമൃതം
76) ലഡു
77) ഉണ്ണിയപ്പം
78) കുറുക്ക്
79) പാൽപ്പായസം
80) കൊഴുക്കട്ട
81) പയറും, പപ്പടവും
82) അത്തി, ഇത്തി, അരയാൽ, പേരാൽ
83) അകിൽ, ചന്ദനം, കുങ്കുമം, മാഞ്ചി, ഗുൽഗുലു, കോട്ടം, ഇരുവേലി, രാമച്ചം
84) അരയാൽ, അകിൽ, പ്ളാവ്‌, പേരാൽ, ചമത, എള്ള്, പായസം, നെയ്യ്
85) ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണ്ണം, നെല്ല്, ആദിത്യൻ, രാജാവ്, ജലം
86) കുരവ, ദർപ്പണം, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗന, സ്വർണ്ണം
87) തേൻ, കദളി, കൽക്കണ്ടം
88) പാൽ, തൈര്, നെയ്യ്, പഞ്ചസാര, തേൻ
89) നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര
90) കറുക, ചെറുള, കൃഷ്ണക്രാന്തി, പൂവ്വാകുറുന്തല, മോൽച്ചെവി, മുക്കുറ്റി, കഞ്ഞുണ്ണി, നിലപ്പന, ഉഴിഞ്ഞ, തിരുതാളി
91) ചോളരാജവംശം
92) രാജരാജചോളൻ
93) ചന്ദേലാ രാജവംശം
94) കർണ്ണാടക
95) ഐഹോളെ
96) കർളി ഗുഹാക്ഷേത്രം
97) പന്ത്രണ്ടായിരം (12000)
98) പഞ്ചവടിയിലെ കപാലേശ്വര ക്ഷേത്രം (ഗോദാവരി തീരം)
99) മധുര മീനാക്ഷി ക്ഷേത്രം, ശ്രീരംഗം മഹാവിഷ്ണുക്ഷേത്രം
100) കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ)
101) പാണ്ഡ്യവംശം
102) കൊടുങ്ങല്ലൂർ, മാടായിക്കാവ്, പനയന്നാർക്കാവ്
103) ഗുരുവായൂർ ക്ഷേത്രം
104) ഗംഗാരാജവംശത്തിലെ ജഗന്നാഥൻ
105) സൂര്യദേവൻ
106) ഇരുപത്തിനാല് (24)
107) തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം
108) ചമ്രവട്ടത്ത് ശാസ്താക്ഷേത്രം
109) 34 (മുപ്പത്തിനാല്)
110) ഇന്ദ്ര സഭ, ജഗന്നാഥസഭ
111) പഴയന്നൂർ ഭഗവതി ക്ഷേത്ര തട്ടകം
112) വജ്രാസനം
113) ഉത്രം നക്ഷത്ര ദിവസം
114) നായക് രാജവംശം
115) തിരുമല നായ്ക്കർ

ഭാഗം 11

ചോദ്യം
1) ഉത്സവത്തിന് ആന പതിവില്ലാത്ത ശ്രീകൃഷ്ണ ക്ഷേത്രം ഏത്?
2) പ്രധാന വഴിപാടായ ധാര അഭികാമ്യമല്ലാത്ത ശിവക്ഷേത്രം ഏത്?
3) ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം എവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്?
4) ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ വലുപ്പം എത്ര അടിയാണ്?
5) സമുദ്ര നിരപ്പിൽ നിന്ന് എത്ര അടി ഉയരത്തിലാണ് പഴനി സ്ഥിതിചെയ്യുന്നത്?
6) അടിയിൽ നിന്ന് എത്ര പടികളാണ് പഴനിമലയിലേയ്ക്ക്‌ ഉള്ളത്?
7) തിരുമൂലനൈനാർ എന്ന മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
8) ശട്ടമുനിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
9) പതജ്ഞലി മുനിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
10) കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
11) നന്തി മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
12) സുന്ദരാനന്ദൻ എന്ന മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
13) ഭോഗർ എന്ന സിദ്ധന്റെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
14) അത്രി മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
15) അഗസ്ത്യ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
16) നിവേദ്യത്തിൽ കറിവേപ്പിലെ ഇഷ്ടപ്പെടാത്ത ദേവൻ ഏത്?
17) പുണ്യസ്ഥലങ്ങളിൽ വെച്ച് കാശിക്ക് മാത്രം വളരെയധികം പ്രാധാന്യം എന്ത്?
18) സ്വർണ്ണം കൊണ്ട് നിർമ്മിച്ച വില്വദളമാലയുള്ള പ്രസിദ്ധ ശിവക്ഷേത്രം ഏത്?
19) ഗരുഡസ്തംഭങ്ങൾ ഉള്ള ഒരു പ്രധാന ക്ഷേത്രം ഏത്?
20) പുരിജഗന്നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന് പറയുന്ന പേര് എന്ത്?
21) ധ്വജപ്രതിഷ്ഠ (കൊടിമരം) ഇല്ലാത്ത കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി ഉത്സവ സമയത്ത് ഏത് വൃക്ഷത്തിലാണ് കൊടി ഉയർത്തുന്നത്?
22) കിണർ ഇല്ലാത്ത കൂടൽമാണിക്യം ക്ഷേത്രത്തിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള ജലം എടുക്കുന്നത് ഏത് തീർത്ഥത്തിൽ നിന്നാണ്?
23) അഭിഷേകത്തിന് മുമ്പ് ഭഗവാന് നിവേദ്യം നൽക്കുന്ന ക്ഷേത്രം ഏത്?
24) പന്ത്രണ്ട് ഏക്കർ വിസ്തീർണ്ണമുള്ള ഏത് ക്ഷേത്രത്തിലാണ് തുളസിച്ചെടി വളരാത്തത്?
25) ചുറ്റമ്പലവും ശ്രീകോവിലും ഇല്ലാത്ത ക്ഷേത്രം ഏത്?
26) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്ര കരിങ്കൽ സ്തൂപങ്ങളുണ്ട്‌?
27) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ഭാവത്തിലാണ്?
28) വർഷത്തിൽ ഒന്നിൽ കൂടുതൽ ഉത്സവം നടക്കുന്ന തിരുവനന്തപുരത്തെ ഒരു ക്ഷേത്രം ഏത്?
29) പാറമേക്കാവ് ക്ഷേത്രത്തിലെ വിഗ്രഹം ഏത് മരം കൊണ്ട് ഉണ്ടാക്കിയതാണ്?
30) കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹം ഏത് മരം കൊണ്ട് ഉണ്ടാക്കിയതാണ്?
31) പുരിജഗന്നാഥ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ബലരാമ സുഭദ്ര വിഗ്രഹങ്ങൾ ഏത് മരം കൊണ്ട് ഉണ്ടാക്കിയതാണ്?
32) പടഹാദി ഉത്സവത്തിന് പേരുകേട്ട പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങൾ ഏതെല്ലാം?
33) നിവേദ്യം കഴിഞ്ഞശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം ഏത്?
34) നാലമ്പലത്തിനുള്ളിൽ ബലികർമ്മങ്ങളും തിലാഞ്ജലിയും നടത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം ഏത്?
35) സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴുതൂണുകളുള്ള ക്ഷേത്രം ഏത്?
36) കുഞ്ചൻ നമ്പ്യാർ ആദ്യമായി തുള്ളൽ അവതരിപ്പിച്ച ക്ഷേത്രം ഏത്?
37) നാരായണീയം, ജ്ഞാനപ്പാന എന്നിവ എഴുതപ്പെട്ടത് ഏത് ക്ഷേത്രത്തിലാണ്?
38) ഏറ്റവും വലിയ ദേവീ വിഗ്രഹമുള്ള ക്ഷേത്രം ഏത്?
39) പൊങ്കാലക്ക് പേരുകേട്ട ക്ഷേത്രം ഏത്?
40) ശ്രീകോവിലിനു പിന്നിൽ കൊടിമരമുള്ള കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രം ഏത്?
41) കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
42) പരശുരാമക്ഷേത്രം എന്ന് പറയപ്പെടുന്നത് ഏത് സംസ്ഥാനമാണ്?
43) ഗായകൻ യേശുദാസ് പിറന്നാൾ ആഘോഷം കൊണ്ടാടുന്ന പ്രസിദ്ധമായ ക്ഷേത്രം ഏത്?
44) കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശ്രീകോവിൽ ഉള്ള ക്ഷേത്രം ഏത്?
45) ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠ ഏത്?
46) ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയതാരാണ്?
47) രണ്ടു കൊടിമരങ്ങളും രണ്ടു ശ്രീകോവിലുമുള്ള ക്ഷേത്രം ഏത്?
48) ക്ഷേത്രത്തിൽ ആദ്യം തോഴേണ്ട ദേവൻ ഏത്?
49) ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്ന സ്ഥലത്തിന് പറയുന്ന പേര് എന്ത്?
50) ക്ഷേത്രത്തിൽ നവധാന്യങ്ങൾ മുളപ്പിക്കുന്ന സ്ഥലത്തിന് പറയുന്ന പേര് എന്ത്?
51) ശബരിമല പൊന്നമ്പലമേട്ടിൽ കാണപ്പെടുന്ന ജ്യോതിയുടെ പേര് എന്ത്?
52) ക്ഷേത്രകിണർ ഏത് രാശിയിലാണ് സ്ഥാപിക്കുന്നത്?
53) ക്ഷേത്രകിണറിന്റെ ചുറ്റളവ്‌ എത്ര കോലിൽ കുറയുവാൻ പാടില്ല?
54) ക്ഷേത്രകുളത്തിന്റെ ചുറ്റളവ്‌ എത്ര കോലിൽ കുറയുവാൻ പാടില്ല?
55) ക്ഷേത്രത്തിൽ ആദ്യ ദർശനത്തിന് പറയപ്പെടുന്ന പേര് എന്ത്?
56) ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ഏത്?
57) ക്ഷേത്രത്തിൽ കന്നിമൂലയിൽ പ്രതിഷ്ഠിക്കുന്ന ഉപദേവൻ ഏത്?
58) നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാട് ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
59) കറുകഹോമം ഏത് ദേവനെ ബന്ധപ്പെടുത്തി ചെയ്യുന്ന വഴിപാടാണ്?
60) പിൻവിളക്ക് ഏത് ദേവതയുമായി ബന്ധപ്പെട്ടതാണ്?
61) ഔഷധീശ്വരൻ എന്ന് പറയപ്പെടുന്ന ദേവൻ ഏത്?
62) ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം എന്താണ്?
63) ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം എന്താണ്?
64) ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം എന്താണ്?
65) ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായാൽ ചെയ്യേണ്ട പരിഹാരം എന്താണ്?
66) തിരുമുറ്റത്ത് രക്തം വീണാൽ ചെയ്യേണ്ട പരിഹാരം എന്താണ്?
67) ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭക്തൻ ചെയ്യേണ്ട ആദ്യ കർത്തവ്യം എന്ത്?
68) സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന 3 പൂജകൾ ഏതെല്ലാം?
69) ക്ഷേത്ര ഭക്തൻ പാലിക്കണ്ട പഞ്ചശുദ്ധികൾ ഏതെല്ലാം?
70) ക്ഷേത്രത്തിൽ ചെരിപ്പ് ഊരണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം എന്ത്?
71) ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ 4 ശിവക്ഷേത്രങ്ങൾ ഏതെല്ലാം?
72) ദാനം നൽകാൻ ശ്രേഷ്ഠമായ ദിനങ്ങൾ ഏതെല്ലാം?
73) ദക്ഷിണ കൊടുക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നത് എന്താണ്?
74) ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലതുമ്പ് ആരുടെ നേരെയായിരിക്കണം?
75) പ്രധാനപ്പെട്ട മൂന്ന് കലശ വിധികൾ ഏവ?
76) ഷഡ്കാല പൂജകൾ ഏതെല്ലാം?
77) പൂജ ചെയ്യുമ്പോൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലകയുടെ പേര് എന്ത്?
78) ആവണപലകയിൽ ഏത് യോഗാസനത്തിലിരുന്നാണ് പൂജ ചെയ്യേണ്ടത്?

ഉത്തരം
1) തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
2) ഐരാണിക്കുളം മഹാദേവക്ഷേത്രത്തിൽ തെക്കേടത്ത് ശിവക്ഷേത്രം
3) കോലാറിലെ സമ്മചന്ദ്ര എന്ന സ്ഥലത്തെ ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിൽ
4) 1108 അടി
5) 1068 അടി
6) 697 പടികൾ
7) ചിദംബരം
8) ശ്രീരംഗം
9) രാമേശ്വരം
10) തിരുപ്പതി
11) കാശി
12) മധുര
13) പഴനി
14) ശുചീന്ദ്രം
15) ശ്രീപത്മനാഭസ്വാമി ക്ഷേത്രം
16) തിരുപ്പതി വെങ്കിടാചലസ്വാമി
17) മറ്റു പുണ്യസ്ഥലങ്ങളിൽ ചെയ്ത പാപം പോലും കാശിയിൽ ചെന്നാൽ പരിഹരിക്കുന്നു
18) ചിദംബരം
19) പുരി ജനഗന്നാഥ ക്ഷേത്രം
20) നീലാചലം
21) അരയാൽ, പേരാൽ
22) കുലീപിനി തീർത്ഥം
23) തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
24) കൂടൽമാണിക്യം ക്ഷേത്രം
25) ഓച്ചിറ പരബ്രഹ്മക്ഷേത്രം
26) 300 (മുന്നൂറ്)
27) അനന്തശയനം
28) ശ്രീപത്മനാഭസ്വാമി ക്ഷേത്രം
29) പ്ളാവ്‌
30) പ്ളാവ്
31) വേപ്പ്
32) പെരുവനം, ആറാട്ടുപുഴ
33) മൂകാംബിക
34) തിരുവല്ലം പരശുരാമ ക്ഷേത്രം
35) മധുര മീനാക്ഷി ക്ഷേത്രം
36) അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
37) ഗുരുവായൂർ ക്ഷേത്രം
38) പാറമേക്കാവ്
39) ആറ്റുകാൽ ദേവീ ക്ഷേത്രം
40) പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം
41) കൂടൽമാണിക്യം ക്ഷേത്രം
42) കേരളം
43) മൂകാംബിക ക്ഷേത്രം
44) പെരുവനം മഹാദേവക്ഷേത്രം
45) ശിവപ്രതിഷ്ഠ
46) മാതാ അമൃതാനന്ദമയി ദേവി
47) തുറവൂർ മഹാദേവക്ഷേത്രം
48) ഗണപതി
49) തിടപ്പിള്ളി
50) മുളയറ
51) മകരജ്യോതി
52) മീനം രാശിയിൽ
53) 3 കോലിൽ
54) 91 കോലിൽ
55) നിർമ്മാല്യ ദർശനം
56) ഉത്തരായനം
57) ഗണപതി
58) ഗണപതി
59) ശിവൻ
60) പാർവ്വതി
61) ധന്വന്തരി
62) ചോരശാന്തി
63) കൂപശാന്തി
64) ശ്വശാന്തി
65) ദഹന പ്രായശ്ചിത്തം
66) രക്തപതനശാന്തി
67) ദേവപാദമായ ഗോപുരത്തെ വന്ദിക്കുക
68) ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ
69) വസ്ത്രശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, സംഭാഷണശുദ്ധി
70) -
71) കാശി, കാളഹസ്തി, ചിദംബരം, ഹാലാസ്യം
72) ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, ഉത്തരായനം, സംക്രാന്തി എന്നീ ദിവസങ്ങളിൽ ദാനം നൽകാൻ ഉത്തമമാണ്
73) വെറ്റില
74) കൊടുക്കേണ്ട ആളിന് നേരെ
75) ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം
76) പ്രത്യുഷം, പ്രഭാതം, മദ്ധ്യാഹ്നം, അപരാഹ്നം, സായം, നിശി
77) ആവണപലക
78) പത്മാസനം, സ്വസ്തികാസനം

ഭാഗം 12

ചോദ്യം
1) മൂന്ന് തരത്തിലുള്ള വ്രതങ്ങൾ ഏതെല്ലാം?
2) പുണ്യ സഞ്ചയത്തിനായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
3) നിത്യവ്രതത്തിന് അനുഷ്ഠിക്കുന്ന വ്രതമേത്?
4) പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
5) നൈമിത്തികം വ്രതത്തിന് അനുഷ്ഠിക്കുന്ന ഒരു വ്രതം ഏത്?
6) ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
7) കാമ്യവ്രതത്തിൽ ഉൾപ്പെട്ട വ്രതമേത്?
8) പ്രദോഷവ്രതം എടുക്കേണ്ടത് എന്നാണ്?
9) പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതം ഏതാണ്?
10) വ്രതങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായാത് ഏതാണ്?
11) ഏകാദശിവ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടു നിൽക്കുന്നു?
12) പ്രദോഷവ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടു നിൽക്കുന്നു?
13) ദേവീ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
14) സുബ്രഹ്മണ്യ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
15) ഉമാമഹേശ്വര പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
16) ദുർഗ്ഗാപ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
17) ഞായറാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
18) തിങ്കളാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
19) ചൊവ്വാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
20) ബുധനാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
21) വ്യാഴാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
22) വെള്ളിയാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
23) ശനിയാഴ്ച വ്രതം ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
24) ഗണപതിയുടെ ജന്മനക്ഷത്രം ഏത്?
25) പരമശിവന്റെ ജന്മനക്ഷത്രം ഏത്?
26) മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം ഏത്?
27) സുബ്രഹ്മണ്യന്റെ ജന്മനക്ഷത്രം ഏത്?
28) ശ്രീരാമന്റെ ജന്മനക്ഷത്രം ഏത്?
29) അയ്യപ്പന്റെ ജന്മനക്ഷത്രം ഏത്?
30) ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം ഏത്?
31) ഹനുമാന്റെ ജന്മനക്ഷത്രം ഏത്?
32) ധന്വന്തരിയുടെ ജന്മനക്ഷത്രം ഏത്?
33) വേട്ടയ്ക്കരന്റെ ജന്മനക്ഷത്രം ഏത്?
34) മഹാലക്ഷ്മിയുടെ ജന്മനക്ഷത്രം ഏത്?
35) ശ്രീപാർവ്വതിയുടെ ജന്മനക്ഷത്രം ഏത്?
36) ഗണപതിയുടെ ജന്മദിനം ഏത്?
37) ഹനുമാന്റെ ജന്മദിനം ഏത്?
38) ദത്താത്രേയന്റെ ജന്മദിനം ഏത്?
39) പരമശിവന്റെ വാഹനം ഏത്?
40) ശിവന്റെ വാഹനം ഏത് പേരിൽ അറിയപ്പെടുന്നു?
41) മഹാവിഷ്ണുവിന്റെ വാഹനം ഏത്?
42) ദൈവീക പക്ഷി ഏത്?
43) ഗരുഡനുമായി ബന്ധപ്പെട്ട വഴിപാട് ഏത്?
44) ഗരുഡധ്വജം ഏത് രാജാക്കന്മാരുടെ അധികാര ചിഹ്നം ആയിരുന്നു?
45) ദുർഗ്ഗയുടെ വാഹനം ഏത്?
46) ശാസ്താവിന്റെ വാഹനം ഏത്?
47) സുബ്രഹ്മണ്യന്റെ വാഹനം ഏത്?
48) ഗണപതിയുടെ വാഹനം ഏത്?
49) ദത്താത്രേയന്റെ വാഹനം ഏത്?
50) ഇന്ദ്രന്റെ വാഹനം ഏത്?
51) ഭൈരവന്റെ വാഹനം ഏത്?
52) ബ്രഹ്മാവിന്റെ വാഹനം ഏത്?
53) വരുണ ദേവന്റെ വാഹനം ഏത്?
54) ഗംഗാ ദേവിയുടെ വാഹനം ഏത്?
55) ഭദ്രകാളിയുടെ വാഹനം ഏത്?
56) സപ്തമാതൃക്കളിൽ വരാഹിയുടെ വാഹനം ഏത്?
57) സപ്തമാതൃക്കളിൽ ഇന്ദ്രാണിയുടെ വാഹനം ഏത്?
58) സപ്തമാതൃക്കളിൽ വൈഷ്ണവിയുടെ വാഹനം ഏത്?
59) സപ്തമാതൃക്കളിൽ മാഹേശ്വരിയുടെ വാഹനം ഏത്?
60) സപ്തമാതൃക്കളിൽ ബ്രാഹ്മിയുടെ വാഹനം ഏത്?
61) വാമനന്റെ ആയുധം ഏത്?
62) ശ്രീരാമന്റെ ആയുധം ഏത്?
63) ബലരാമന്റെ ആയുധം ഏത്?
64) പരശുരാമന്റെ ആയുധം ഏത്?
65) കൽക്കിയുടെ ആയുധം ഏത്?
66) മത്സ്യാവതാരം നടന്ന ദിനം ഏത്?
67) കൂർമ്മാവതാരം നടന്ന ദിനം ഏത്?
68) വരാഹാവതാരം നടന്ന ദിനം ഏത്?
69) നരസിംഹാവതാരം നടന്ന ദിനം ഏത്?
70) വാമനാവതാരം നടന്ന ദിനം ഏത്?
71) പരശുരാമാവതാരം നടന്ന ദിനം ഏത്?
72) ശ്രീരാമാവതാരം നടന്ന ദിനം ഏത്?
73) ബാലഭദ്രാവതാരം നടന്ന ദിനം ഏത്?
74) ശ്രീകൃഷ്ണാവതാരം നടന്ന ദിനം ഏത്?
75) കൽക്യാവതാരം നടക്കുവാൻ പോകുന്ന ദിവസം ഏത്?
76) വിഷു ആഘോഷം ഏത് മാസത്തിലാണ്?
77) വൈശാഖ പുണ്യകാലം തുടങ്ങുന്നത് എപ്പോൾ?
78) രാമായണമാസാചരണം ഏത് മാസത്തിൽ?
79) ഓണാഘോഷം ഏത് മാസത്തിൽ?
80) നവരാത്രി മഹോത്സവം ഏത് മാസത്തിൽ ആരംഭിയ്ക്കുന്നു?
81) ദീപാവലി ഏത് മാസത്തിലാണ്?
82) മണ്ഡലകാല മഹോത്സവം ഏത് മാസത്തിലാണ്?
83) തിരുവാതിര ആഘോഷം ഏത് മാസത്തിലാണ്?
84) തൈപ്പൂയ്യം ഏത് മാസത്തിലാണ്?
85) ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ്?
86) ഭരണിയ്ക്ക് പ്രാധാന്യമുള്ള മാസം ഏത്?
87) തൃക്കാർത്തിക ആഘോഷിക്കുന്ന മാസം ഏത്?
88) അഷ്ടമി രോഹിണി ആഘോഷിക്കുന്ന ദിവസമേത്?
89) ശ്രീരാമനവമി ആഘോഷം എന്നാണ് കൊണ്ടാടുന്നത്?
90) വിനായക ചതുർത്ഥി ആഘോഷിക്കുന്ന ദിനം ഏത്?
91) ദീപാവലി ആഘോഷം എന്നാണ് കൊണ്ടാടുന്നത്?
92) ശിവരാത്രി ആഘോഷിക്കുന്ന ദിനം എന്നാണ്?
93) നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
94) നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
95) നിലവിളക്കിന്റെ മുകൾ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
96) നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
97) നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
98) നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
99) നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
100) നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
101) കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
102) പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
103) വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
104) തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാൻ പാടുണ്ടോ?
105) നിലവിളക്കിൽ ഇടുന്ന തിരിയിൽ ഏറ്റവും ശ്രേഷ്ഠം എന്ത്?
106) ചുവപ്പ് തിരിയിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
107) മഞ്ഞ തിരിയിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?

ഉത്തരം
1) നിത്യം, നൈമിത്തികം, കാമ്യം
2) നിത്യം
3) ഏകാദശി വ്രതം
4) നൈമിത്തികം
5) ചന്ദ്രായണാദിവ്രതം
6) കാമ്യ വ്രതങ്ങൾ
7) തിങ്കളാഴ്ച വ്രതം, ഷഷ്ഠി വ്രതം
8) ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസം
9) അമാവാസി വ്രതം
10) ഏകാദശി വ്രതം
11) മഹാവിഷ്ണു
12) ശിവൻ
13) നവരാത്രി വ്രതം
14) ഷഷ്ഠി
15) തിരുവാതിര വ്രതം
16) പൌർണ്ണമാസി വ്രതം
17) സൂര്യൻ
18) ശിവൻ
19) ദുർഗ്ഗ, കാളി, ഹനുമാൻ
20) ശ്രീകൃഷ്ണൻ
21) വിഷ്ണു, ശ്രീരാമൻ, ബ്രഹസ്പതി
22) മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി
23) ശാസ്താവ്
24) അത്തം
25) തിരുവാതിര
26) തിരുവോണം
27) വിശാഖം
28) പുണർതം
29) ഉത്രം
30) രോഹിണി
31) മൂലം
32) അത്തം (തുലാമാസത്തിലെ അത്തം നക്ഷത്രം)
33) മൂലം
34) പൂരം (കർക്കിടകമാസത്തിലെ പൂരം നക്ഷത്രം)
35) പൂരം
36) വിനായക ചതുർഥി
37) മാർകഴി മാസത്തിലെ അമാവാസി ദിവസം
38) വൃശ്ചികമാസത്തിലെ പൗർണ്ണമി
39) കാള (ഋഷഭം)
40) നന്തി
41) ഗരുഡൻ
42) ഗരുഡൻ
43) ഗരുഡൻ തൂക്കം
44) ഗുപ്ത രാജാക്കന്മാരുടെ അധികാര ചിഹ്നം ആയിരുന്നു
45) സിംഹം
46) കുതിര, പുലി
47) മയിൽ
48) ചുണ്ടെലി
49) കാമധേനു
50) ഐരാവതം
51) നായ
52) ഹംസം (അരയന്നം)
53) മത്സ്യം
54) മത്സ്യം
55) വേതാളം
56) മഹിഷം
57) ഐരാവതം
58) ഗരുഡൻ
59) മയൂരം
60) ഹംസം (അരയന്നം)
61) കുട
62) കോദണ്ഡം (വില്ല്)
63) കലപ്പ
64) മഴു
65) വാൾ
66) ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ
67) ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ
68) ചൈത്രമാസത്തിലെ കൃഷ്ണപക്ഷ പഞ്ചമിയിൽ
69) വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുർദശിയിൽ
70) പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വാദശിയിൽ
71) മാർഗ്ഗശീർഷ കൃഷ്ണപക്ഷ ദ്വിതീയയിൽ
72) ചൈത്രമാസത്തിലെ ശുക്ളപക്ഷ നവമിയിൽ
73) വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയിൽ
74) പ്രോഷ്ഠപദ കൃഷ്ണാഷ്ടമിയിൽ
75) പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വിതീയയിൽ
76) മേടമാസം ഒന്നാം തിയ്യതി
77) മേടത്തിലെ കറുത്ത വാവ് മുതൽ
78) കർക്കിടക മാസത്തിൽ
79) ചിങ്ങമാസത്തിൽ
80) കന്നി മാസത്തിൽ
81) തുലാം മാസത്തിൽ
82) വൃശ്ചികം
83) ധനു
84) മകരം
85) കുംഭം
86) മീനം
87) വൃശ്ചികം
88) ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന ദിവസം
89) ചൈത്രമാസത്തിലെ ശുക്ളപക്ഷ നവമി ദിവസം
90) ചിങ്ങമാസത്തിലെ ശുക്ളപക്ഷ ചതുർത്ഥി ദിനം
91) തുലാ മാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയിൽ
92) മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിനം
93) ബ്രഹ്മാവിനെ
94) വിഷ്ണു
95) ശിവനെ
96) ലക്ഷ്മി
97) സരസ്വതി
98) പാർവ്വതി
99) വിഷ്ണു
100) ശിവൻ
101) ദുഃഖങ്ങൾ ഇല്ലാതാകുന്നു
102) കടബാധ്യത തീരും
103) സമ്പത്ത് വർദ്ധന
104) ഇല്ല
105) പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
106) വിവാഹ തടസ്സം നീങ്ങൽ
107) മാനസ്സിക ദുഃഖനിവാരണം

ഭാഗം 13

ചോദ്യം
1) ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
2) രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
3) മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
4) നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
5) അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
6) കാർത്തിക നക്ഷത്രത്തിന്റെ ദേവത ആരാണ്?
7) കാർത്തിക നക്ഷത്ര ദിവസം ഗൃഹത്തിൽ ഏത് വിളക്കാണ് കൊളുത്തേണ്ടത്?
8) അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ഏത്?
9) ദീപം എന്ന പദം രൂപംകൊണ്ടത് എങ്ങിനെ?
10) വിളക്കിൽ ദീപം എരിയുമ്പോൾ സൂക്ഷ്മമായി ധ്വനിക്കുന്ന നാദം ഏത്?
11) ദീപങ്ങൾക്ക് മാത്രമായി ആഘോഷിക്കുന്ന ഉത്സവം ഏത്?
12) വിളക്കിനെ രണ്ടായി തരംതിരിച്ചാൽ അവക്ക് പറയുന്ന പേര് എന്ത്?
13) പൂജാകാര്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വിളക്ക് ഏത്?
14) നിലവിളക്ക് കൊളുത്തുന്ന രണ്ടു സമയങ്ങൾ ഏത്?
15) ബ്രാഹ്മ മുഹൂർത്തത്തിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
16) ഗോധൂളി മുഹൂർത്തത്തിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
17) ശുഭകരമായിരിക്കുന്ന ദീപജ്വാലയുടെ ലക്ഷണം എന്ത്?
18) അശുഭകരമായിരിക്കുന്ന ദീപജ്വാലയുടെ ലക്ഷണം എന്ത്?
19) നിലവിളക്ക് കൊളുത്തുമ്പോൾ ആദ്യം ഏത് ദിക്കിൽ നിന്ന് തുടങ്ങണം?
20) ദീപം അണയ്ക്കാൻ ഉത്തമമായി കരുതുന്ന മാർഗ്ഗം ഏത്?
21) തള്ളവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
22) ചൂണ്ടവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
23) പെരുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
24) മോതിരവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
25) ചെറുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു?
26) പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ അധിദേവൻ ആരാണ്?
27) പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ അധിദേവൻ ആരാണ്?
28) പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അധിദേവൻ ആരാണ്?
29) പഞ്ചഭൂതങ്ങളിൽ വായുവിന്റെ അധിദേവൻ ആരാണ്?
30) പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ അധിദേവൻ ആരാണ്?
31) പഞ്ചോപചാരപൂജയിൽ ഭൂമിയുടെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
32) പൂജയിൽ ജലത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
33) പൂജയിൽ പഞ്ചഭൂതാത്മകമായ അഗ്നിയുടെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്‌?
34) പൂജയിൽ വായുഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
35) പൂജയിൽ ആകാശ ഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്?
36) പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ നിറവും ആകൃതിയും എന്താണ്?
37) പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ നിറവും ആകൃതിയും എന്താണ്?
38) പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ നിറവും ആകൃതിയും എന്താണ്?
39) പഞ്ചഭൂതങ്ങളിൽ വായുവിന്റെ നിറവും ആകൃതിയും എന്താണ്?
40) പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ നിറവും ആകൃതിയും എന്താണ്?
41) ശരീരത്തിൽ പാദം മുതൽ മുട്ടുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
42) ശരീരത്തിൽ മുട്ട് മുതൽ ഗുദം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
43) ശരീരത്തിൽ ഗുദം മുതൽ ഹൃദയം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
44) ശരീരത്തിൽ ഹൃദയം മുതൽ ഭ്രൂമദ്ധ്യം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
45) ശരീരത്തിൽ ഭ്രൂമദ്ധ്യം മുതൽ മൂർദ്ധാവുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്?
46) പഞ്ചഭൂതങ്ങൾ എത്ര എണ്ണം ഉണ്ട്?
47) പഞ്ചഭൂതങ്ങൾ ഏതെല്ലാം?
48) സന്ധ്യാസമയത്ത് പഞ്ചേന്ദ്രിയങ്ങൾക്ക് ഉണർവു നൽകുന്ന ക്ഷേത്ര ചടങ്ങ് ഏത്?
49) പഞ്ചോപചാര മുദ്രകൾ ഏതെല്ലാം?
50) നാഗവും ഗണപതിയും തമ്മിലുള്ള ബന്ധം എന്ത്?
51) സർപ്പം ഏത് പേരിലാണ് ഗണപതിയുടെ അരഞ്ഞാണമായി വിളങ്ങുന്നത്?
52) മഹാവിഷ്ണുവും, സർപ്പവുമായുള്ള ബന്ധം എന്ത്?
53) ശിവനും സർപ്പവും തമ്മിലുള്ള ബന്ധം എന്ത്?
54) പാലാഴി മഥനത്തിന് കയറാക്കിയതാരെയാണ്?
55) സർപ്പങ്ങളുടെ മാതാവ് ആരാണ്?
56) സർപ്പങ്ങളുടെ ഉത്സവമായ നാഗപഞ്ചമി ഏത് മാസത്തിലാണ്?
57) ഗരുഡനും സർപ്പങ്ങളും രമ്യതയിലായിവരുന്ന ദിവസം ഏത്?
58) നാഗ പ്രീതിയ്ക്കായി ചെയ്യുന്ന കർമ്മങ്ങൾ ഏതെല്ലാം?
59) സർപ്പക്കാവിലെ നാഗവിഗ്രഹങ്ങളിൽ കാണപ്പെടുന്ന ഫണങ്ങളുടെ എണ്ണം എത്ര?
60) സർപ്പക്കാവുകളിൽ ആരാധിയ്ക്കുന്ന കല്ലിന് പറയുന്ന പേര് എന്ത്?
61) ബുദ്ധശാസനകളുടെ കാവൽക്കാരായി കരുതപ്പെടുന്നത് ആരെയാണ്?
62) ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ഏത്?
63) സർപ്പങ്ങളുമായി ബന്ധമുള്ള പേരുകേട്ട ഇല്ലം ഏത്?
64) കേരളത്തിലെ പ്രധാനപ്പെട്ട നാഗാരാധന ക്ഷേത്രം ഏത്?
65) ദശാവതാരങ്ങളിൽ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
66) നാഗങ്ങളെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി നടന്നിരുന്ന വിഭാഗം ഏത്?
67) ഗാർഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരിൽ നിന്നാണ്?
68) ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
69) അഷ്ടനാഗങ്ങൾ ഏതെല്ലാം?
70) ശിവ ശരീരത്തിൽ അണിയുന്ന കുണ്ഡലങ്ങൾ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
71) ശിവ ശരീരത്തിൽ അണിയുന്ന വളകൾ നാഗങ്ങളിൽ ഏത് പേരിൽ അറിയുന്നു?
72) നാഗപ്രീതിയ്ക്കുവേണ്ടി പുള്ളൂവർ പാടുവാൻ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ?
73) സർപ്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനത്തെ വിളിക്കുന്ന പേര് എന്ത്?
74) സർപ്പോത്സവത്തിൽ പ്രീതിപ്പെടുത്തുന്ന നാഗങ്ങൾ ഏവ?
75) അഷ്ടനാഗങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു?
76) നാഗാരാധനബന്ധമുള്ള സ്ഥലനാമങ്ങൾ ഏവ?
77) ദേവവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷം ഏത്?
78) അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്?
79) അരയാലിന്റെ മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്?
80) അരയാലിന്റെ അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്?
81) ബുദ്ധിയുടെ വൃക്ഷം ഏത്?
82) മസ്തിഷ്ക്കത്തിലുള്ള ബുദ്ധികേന്ദ്രത്തെ ഉദ്ദീപിക്കുന്ന അയോണുകളെ ഏറ്റവുമധികം പുറത്തേക്ക് വിടാൻ കഴിയുന്ന വൃക്ഷം ഏത്?
83) അരയാലിന്റെ രണ്ട് ഗുണവിശേഷങ്ങൾ ഏത്?
84) ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം ഏത്?
85) സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന് വിധിയുണ്ടോ?
86) ഉച്ചയ്ക്ക് ശേഷം ആൽമരത്തിൽ നിന്ന് പുറത്തുവിടുന്ന വാതകം ഏത്?
87) അരയാലിന്റെ വധു ഏത് വൃക്ഷമാണ്‌?
88) ഏത് വൃക്ഷചുവട്ടിലാണ് പത്മാസനത്തിലിരുന്ന് ശ്രീകൃഷ്ണൻ സമാധിയായത്?
89) അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന പതിവ് ഏത് ദിവസത്തിലാണ്?
90) പേരാലുമായി ബന്ധപ്പെട്ട ദേവൻ ആരാണ്?
91) മഹാഭാണ്ഡീരം എന്ന പേരാലിൻ ചുവട്ടിൽ വെച്ച് ഉപദേശിച്ച ഉപനിഷത്ത് ഏതാണ്?
92) ശ്രീരാമൻ അച്ഛനായ ദശരഥന്റെ ശ്രാദ്ധം നടത്തിയതെന്നു വിശ്വസിക്കുന്ന വൃക്ഷം ഏത്?
93) വൃക്ഷങ്ങൾ നടുന്നതിൽ ഗൃഹത്തിന്റെ ഏത് വശമാണ് അരയാലിന് ഉത്തമമായിട്ടുള്ളത്‌?
94) ഗ്രാമങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾക്ക്‌ പഴയകാലങ്ങളിൽ ഏത് വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് പരിഹാരം കണ്ടിരുന്നത്?
95) ഉദ്ദാലകമഹർഷി പുത്രനായ ശ്വേതകേതുവിന് ബ്രഹ്മതത്വം പഠിപ്പിക്കുവാൻ പരീക്ഷണ വസ്തുവായി തെരഞ്ഞെടുത്തത് എന്താണ്?
96) മൃത്യുജ്ഞയ ഹോമത്തിന് ഏത് വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്? പേരാലിന്റെ മൊട്ട്
97) അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ ഏതെല്ലാം?
98) വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് എന്ത്?
99) അരയാലിനോട് ബന്ധപ്പെട്ട പൂജയ്ക്ക് പറയുന്ന പേര് എന്ത്?
100) വധുവിന്റെ കഴുത്തിൽ അണിയുന്ന പ്രസിദ്ധമായ താലി ഏത്?
101) ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറുമ്പോൾ മാവിലയോടുകൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്?
102) കൂവളത്തിലെ ദളങ്ങളുടെ എണ്ണം എത്ര?
103) കൂവളത്തിലെ മൂന്ന് ഇലകൾ എന്തിനെ പ്രതിനിധീകരിക്കുന്നു?
104) കൂവളത്തില കൊണ്ട് ഏത് ദേവനെയാണ് അർച്ചന ചെയ്യുന്നത്?
105) ദൈവസന്നിധിയിൽ ഇതളുകൾ അടർത്താതെ അർപ്പിക്കുന്നത്‌ എന്ത്?

ഉത്തരം
1) -
2) -
3) -
4) -
5) -
6) അഗ്നി
7) പഞ്ചമുഖ നെയ്യ് വിളക്ക്
8) ഋഗ്വേദം
9) ദീയതേ ദീർഘമായുഷ്യം എന്നതിലെ "ദി" ശബ്ദവും പാതി മൃത്യോർഗ്ഗതാത്ഭയാൽ എന്നതിലെ "പ" ശബ്ദവും കൂടി ചേർന്ന് ദീപം എന്ന പദം രൂപം കൊണ്ടു
10) ഓംകാരം
11) ദീപാവലി
12) അലങ്കാര വിളക്ക്, അനുഷ്ഠാനവിളക്ക്
13) അലങ്കാര വിളക്ക്
14) ബ്രാഹ്മ മുഹൂർത്തം, ഗോധൂളി മുഹൂർത്തം
15) വിദ്യാപ്രാപ്തി
16) ഐശ്വര്യം
17) വിറയലില്ലാത്ത നല്ല പ്രകാശത്തോടെ നിശബ്ദമായി സ്വർണ്ണ നിറത്തോടെ കത്തുന്നത്
18) വിറയലോടും, ഇരട്ടജ്വാലയോടും ശബ്ദത്തോടും മുനിഞ്ഞു കത്തുന്നതും
19) കിഴക്ക് നിന്ന് പ്രദക്ഷിണമായി കൊളുത്തണം
20) വസ്ത്രംകൊണ്ട് വീശികെടുത്തുന്നതോ, പുഷ്പം ഉപയോഗിച്ച് അണയ്ക്കുന്നതോ ഉത്തമമാണ്
21) ആകാശം
22) വായു
23) അഗ്നി
24) ജലം
25) ഭൂമി
26) വിഷ്ണു
27) ബ്രഹ്മാവ്‌
28) ശിവൻ
29) രുദ്രൻ
30) സദാശിവൻ
31) ചന്ദനം
32) നിവേദ്യം
33) ദീപം
34) ധൂപം
35) പുഷ്പം
36) പച്ച, ചതുരാകൃതി
37) നീല, വൃത്താകൃതി
38) ചുവപ്പ്, ത്രികോണം
39) ഇളംമഞ്ഞ, നേർത്ത ചന്ദ്രക്കല
40) വെളുപ്പ്‌, ബിന്ദു
41) ഭൂമിസ്ഥാനം
42) ജലസ്ഥാനം
43) അഗ്നിസ്ഥാനം
44) വായുസ്ഥാനം
45) ആകാശസ്ഥാനം
46) അഞ്ച് (5)
47) ഭൂമി, വായു, ആകാശം, അഗ്നി, ജലം
48) ദീപാരാധന
49) ഗന്ധമുദ്ര, പുഷ്പമുദ്ര, ധൂപമുദ്ര, ദീപമുദ്ര, അമൃതമുദ്ര
50) ഗണപതിയുടെ അരഞ്ഞാണമാണ് നാഗം
51) ഉദരബന്ധനം എന്ന പേരിൽ
52) അനന്തൻ എന്ന സർപ്പത്തിന്റെ പുറത്താണ് മഹാവിഷ്ണു ശയിക്കുന്നത്
53) സർപ്പത്തെ ശിവൻ ആഭരണമായി ധരിക്കുന്നു
54) വാസുകി എന്ന സർപ്പത്തെ
55) കശ്യപമുനിയുടെ ഭാര്യയായ കദ്രു
56) ശ്രാവണമാസത്തിൽ
57) നാഗപഞ്ചമി ദിവസം
58) നൂറും പാലും, സർപ്പബലി, സർപ്പപാട്ട്
59) 1, 3, 5, 7
60) ചിത്രകൂട കല്ല്‌
61) നാഗങ്ങൾ
62) നാഗാസ്ത്രം
63) പാമ്പുമേക്കാട്ട്
64) മണ്ണാറശാല ക്ഷേത്രം
65) ബലരാമൻ
66) പുള്ളുവന്മാർ
67) ശേഷനാഗനിൽ നിന്ന്
68) ശേഷൻ
69) അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ
70) പേനമൻ, പിംഗളൻ
71) അശ്വരൻ, തക്ഷകൻ
72) വീണ, കുടം, കൈമണി
73) സർപ്പോത്സവം
74) നാഗരാജാവ്, നാഗയക്ഷി, സർപ്പയക്തി, മണിനാഗം, കുഴിനാഗം, കരിനാഗം, എരിനാഗം, പറനാഗം
75) ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ നാലായി തരം തരംതിരിച്ചിരിക്കുന്നു
76) നാഗപ്പൂർ, നാഗപട്ടണം, നാഗർക്കോവിൽ, നാഗാലാന്റ്
77) അരയാൽ
78) ബ്രഹ്മാവ്‌
79) മഹാവിഷ്ണു
80) ശിവൻ
81) അരയാൽ
82) അരയാൽ
83) മറ്റു മരങ്ങളേക്കാൾ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുവാനുള്ള കഴിവ് അരയാലിനുണ്ട്. ശുദ്ധജലത്തെ ശേഖരിച്ചു നിറുത്തുവാനുള്ള കഴിവ് അരയാലിനുണ്ട്
84) അരയാൽ
85) ഇല്ല
86) കാർബണ്‍ഡയോക്സൈഡ്
87) ആര്യവേപ്പ്
88) അരയാൽ
89) അമാസോമവാരം (തിങ്കളാഴ്ചയും അമാവാസിയും ചേർന്ന് വരുന്ന ദിവസം)
90) ദക്ഷിണാമൂർത്തി
91) ദക്ഷിണാമൂർത്ത്യുപനിഷത്ത്
92) പ്രയാഗയിലെ പേരാലിൻ ചുവട്ടിൽ
93) ഗൃഹത്തിന്റെ പടിഞ്ഞാറ് വശം
94) അരയാൽ
95) പേരാൽ വൃക്ഷം
96)
97) അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം
98) വടക്ഷീരം (അരയാൽക്കറ)
99) അശ്വത്ഥനാരായണ പൂജ
100) ആലിലത്താലി
101) ആലില
102) മൂന്ന് (3)
103) ശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു
104) ശിവനെ
105) കൂവളത്തില

ഭാഗം 14

ചോദ്യം
1) വാമനപുരാണ പ്രകാരം കൂവളം ഉണ്ടായത് എവിടെ നിന്നാണ്?
2) കൂവളത്തിന് പറയപ്പെടുന്ന മറ്റൊരു പേര് എന്ത്?
3) കൂവളത്തിന്റെ ഇല ഏത് സ്വരൂപമെന്നാണ് സങ്കൽപം?
4) കൂവളത്തിന്റെ മുള്ളുകൾ ഏത് സ്വരൂപമെന്നാണ് സങ്കൽപം?
5) കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമെന്നാണ് സങ്കൽപം?
6) കൂവളത്തിന്റെ ഏത് ഭാഗമാണ് ഏകാദശ രുദ്രന്മാരായി സങ്കൽപ്പിക്കുന്നത്?
7) കൂവളത്തിലെ പറിക്കേണ്ട സമയം ഏതാണ്?
8) ഏതെല്ലാം ദിവസങ്ങളിലാണ് കൂവളത്തില പറിക്കരുതെന്ന് ശാസ്ത്രം പറയുന്നത്?
9) ആയുർവേദത്തിൽ ഏത് രോഗശമനത്തിനാണ് കൂവളം ഉപകാരപ്പെടുന്നത്?
10) കൂവളത്തിൽ കയറുമ്പോൾ വഴുതിവീഴുന്നതിനാൽ വീഴാതിരിക്കുവാൻ പുലിയിടേതു പോലുള്ള കാലുകൾ നൽകണം എന്ന് വരം ചോദിച്ച മഹർഷി ആരാണ്?
11) തുളസിദേവിയുടെ ജന്മദിനം എന്നാണ്?
12) തുളസി ദേവിയുടെ ശരീരത്തിൽ നിന്ന് ഉദ്ഭവിച്ച നദി ഏത്?
13) തുളസി ദേവിയെ ആദ്യമായി ആരാധിച്ചത് ആരാണ്?
14) തുളസി ദേവിയുടെ വിശിഷ്ട മന്ത്രം ഏതാണ്?
15) തുളസി തറയിൽ വിളക്ക് വെക്കുന്നത് ഏതിന് അഭിമുഖമായിരിക്കണം?
16) ഏത് ദേവിയുടെ അവതാരമാണ് തുളസിച്ചെടി?
17) ആരെയാണ് തുളസി വിവാഹം ചെയ്തത്?
18) തുളസി ദളം ഏത് ദേവന്റെ പൂജയ്ക്കാണ് പ്രിയമായിരിക്കുന്നത്?
19) പ്രധാനപ്പെട്ട തുളസിച്ചെടികൾ ഏതെല്ലാം?
20) ഏറ്റവും പവിത്രമായ തുളസി ഏതാണ്?
21) പ്രാണവായു ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ചെടി?
22) തുളസി ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു?
23) ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
24) ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
25) രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
26) വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
27) ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
28) ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
29) ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
30) ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
31) ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
32) പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
33) മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
34) യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
35) ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
36) അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
37) നകുലന്റെ ശംഖിന്റെ പേര് എന്ത്?
38) സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
39) കടലിൽ നിന്ന് കിട്ടുന്ന ഒരു ജീവിയുടെ പുറംതോടിന് പറയപ്പെടുന്ന പേര് എന്ത്?
40) ഭാരതീയ സംഖ്യാഗണങ്ങളിൽ വലിയ അക്കത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദം എന്ത്?
41) ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
42) യഥാർത്ഥ ശംഖുകൾ തിരിച്ചറിയുന്നത് എങ്ങിനെ?
43) പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
44) ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
45) ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
46) രുദ്രാക്ഷം എന്ന പദത്തിന്റെ അർത്ഥം എന്ത്?
47) രുദ്രാക്ഷത്തിന്റെ ആവിർഭാവം എങ്ങിനെ?
48) രുദ്രാക്ഷത്തിന്റെ ശാസ്ത്രനാമം എന്ത്?
49) ശൈവഭക്തർ സാധാരണയായി ഉപയോഗിക്കുന്ന ജപമാല ഏത്?
50) ഏത് വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമമായത്?
51) രുദ്രാക്ഷത്തിലെ നാല് ജാതികൾ ഏതെല്ലാം?
52) ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര രുദ്രാക്ഷങ്ങളുടെ നിറങ്ങൾ ഏതെല്ലാം?
53) രുദ്രാക്ഷം ധരിക്കേണ്ട ഉത്തമമായ സമയങ്ങൾ ഏതെല്ലാം?
54) രുദ്രാക്ഷം ധരിക്കേണ്ട സ്ഥാനങ്ങൾ ഏതെല്ലാം?
55) പതിനാല് മുഖങ്ങളുള്ള രുദ്രാക്ഷങ്ങളിൽ ശ്രേഷ്ഠ മുഖങ്ങൾ ഏതെല്ലാം?
56) പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ധരിക്കേണ്ട സ്ഥലം ഏത്?
57) രുദ്രാക്ഷത്തിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
58) രുദ്രാക്ഷത്തിന്റെ നാളം ഏത് ദേവനെ കുറിക്കുന്നു?
59) രുദ്രാക്ഷത്തിന്റെ മുകൾഭാഗം ഏത് ദേവനെ കുറിക്കുന്നു?
60) രുദ്രാക്ഷത്തിന്റെ ബിന്ദുക്കൾ ഏതിനെ കുറിക്കുന്നു?
61) ഏതെല്ലാം രോഗങ്ങൾക്കാണ് രുദ്രാക്ഷം ഫലപ്രദമായി കണ്ടിരിക്കുന്നത്?
62) ഒറ്റമുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
63) രണ്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
64) മൂന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
65) നാല് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
66) അഞ്ച് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
67) ആറു മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
68) ഏഴ് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
69) എട്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
70) ഒമ്പത് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
71) പത്ത് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
72) പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
73) പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
74) പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
75) പതിനാല് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
76) ശാലഗ്രാമി എന്ന പ്രദേശത്ത് നിന്ന് ലഭിക്കുന്ന ശിലാരൂപങ്ങൾക്ക്‌ പറയുന്ന പേര് എന്ത്?
77) ശാലഗ്രാമി എന്ന പ്രദേശം ഏത് നദിയുടെ ഉത്ഭവസ്ഥാനത്താണ്?
78) ഗണ്ഡകി നദിയുടെ ഉത്ഭവം ഏത് രാജ്യത്തിലാണ്?
79) ശാലഗ്രാമി എന്ന പദത്തിൽ നിന്നുത്ഭവിച്ച മഹാവിഷ്ണുവിന്റെ മറ്റൊരു നാമധേയം എന്ത്?
80) സാളഗ്രാമ ശിലകൊണ്ട് ആരുടെ പ്രതിമയാണ് നിർമ്മിക്കുന്നത്?
81) സാളഗ്രാമ പൂജ നടത്തുവാൻ അവകാശമില്ലാത്ത വിഭാഗം ഏത്?
82) സാളഗ്രാമങ്ങൾ എത്രതരമുണ്ട്?
83) പത്തൊമ്പത് തരത്തിലുള്ള സാളഗ്രാമങ്ങൾ ഏതെല്ലാം?
84) ലക്ഷ്മീനാരായണം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
85) രഘുനാഥം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
86) വാമനം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
87) ദാമോദരം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
88) സുദർശനം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
89) ഗദാധരം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
90) അനിരുദ്ധം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
91) ശ്വാസരോഗത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
92) ത്വക് രോഗത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
93) സംസാരശക്തിക്കും, മൂകത അകറ്റുവാനുമുള്ള വഴിപാട് പരിഹാരം എന്താണ്?
94) ബുദ്ധി തെളിയാനുള്ള വഴിപാട് പരിഹാരം എന്താണ്?
95) ഓർമ്മപിശക് മാറാനുള്ള വഴിപാട് പരിഹാരം എന്താണ്?
96) ശിരോരോഗത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
97) ആലസ്യം മാറുവാനും സാമർത്ഥ്യത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
98) ശ്വാസകോശത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
99) ശ്വാസംമുട്ടിനുള്ള വഴിപാട് പരിഹാരം എന്താണ്?
100) വിഷശമനത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
101) സന്താനലബ്ധിക്കുള്ള വഴിപാട് പരിഹാരം എന്താണ്?
102) രോഗവിമുക്തിക്കുള്ള വഴിപാട് പരിഹാരം എന്താണ്?
103) മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമര ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?
104) മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂല് വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
105) ചെവി കേൾക്കാത്തവർ വെടിവഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
106) കണ്ണുരോഗവും, ത്വക് രോഗവും മാറുവാൻ ആദിത്യപൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ഏത്?
107) ആയുർവർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
108) മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?
109) സന്താന സൗഭാഗ്യത്തിന് അപ്പവും, നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം ഏത്?
110) സംസാരശേഷി നഷ്ടപ്പെട്ടവർ കദളിപ്പഴം നേദിക്കുന്ന ക്ഷേത്രം ഏത്?
111) ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
112) മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം ഏത്?
113) വിവാഹലബ്ധിയ്ക്കായി ഇണപ്പുടവ ചാർത്തുക എന്ന വഴിപാട് ഏത് ക്ഷേത്രത്തിലാണ് ഉള്ളത്?
114) മരണഭയത്തിൽ നിന്ന് മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
115) ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം ഏത്?
116) കണ്ണ് രോഗത്തിന് തൃക്കണ്ണ് ചാർത്തൽ പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
117) ആസ്മ മാറുവാൻ ഹനുമാന് തൊട്ടിയും കയറും നടയിൽ വെക്കുന്ന ക്ഷേത്രം ഏത്?
118) സന്താനലബ്ധിയ്ക്ക് പ്രത്യേക വഴിപാടായി കുടുക്കച്ചോറ് നേദിച്ച് കുരങ്ങന്മാർക്ക്‌ കൊടുക്കുന്ന ക്ഷേത്രം ഏത്?
119) കുടുംബത്തിൽ സമ്പദ്സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭക്തജനങ്ങൾ നടത്തുന്ന "പാളനമസ്ക്കാരം" വഴിപാട് ഏത് ക്ഷേത്രത്തിലാണുള്ളത്?
120) സന്താന സൗഭാഗ്യത്തിനും, സന്താന സൗഖ്യത്തിനുമായി പിള്ളവയ്പ്പ് വഴിപാട് നേർച്ച ഏതു ക്ഷേത്രത്തിലാണ് നടന്നുവരുന്നത്?
121) ചൊറി, ത്വക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി വെള്ളരിക്കയും കടുകും നടയ്ക്കൽ വെയ്ക്കുന്ന ക്ഷേത്രം ഏത്?
122) മദ്യപാനം നിറുത്തുവാൻ സത്യം ചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഏത്?
123) വിവാഹം നടക്കുന്നതിനും, പാപയോഗമുള്ളവർക്കും വള്ളിതിരുമണ പൂജ വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
124) ഏത് ക്ഷേത്രത്തിലാണ് ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപ്പായസവും, പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനിവേദ്യവും വഴിപാടായി നടത്തുന്നത്?
125) ചിലന്തിവിഷത്തിന് മലർനേദ്യം വഴിപാടായുള്ള ക്ഷേത്രം ഏത്?
126) സർപ്പദോഷ പരിഹാരത്തിനായി ഏത് ക്ഷേത്രത്തിലെ നാഗസ്ഥാനത്താണ് കോഴിമുട്ട സമർപ്പണം (ഒപ്പിക്കൽ) നടത്തുന്നത്?
127) ശ്വാസംമുട്ടിനും, വായുക്ഷോഭത്തിനും പരിഹാരമായി ഹനുമാന് കുഴച്ച അവിലും, കദളിപ്പഴവും നേദിക്കുന്ന ക്ഷേത്രം ഏത്?
128) സന്താന സൗഭാഗ്യത്തിന് "നമസ്ക്കാര വഴിപാട്" നടത്തുന്ന ക്ഷേത്രം ഏത്?
129) തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം ഏത്?
130) വയറുവേദനയ്ക്ക് "രുധിരക്കലം" വഴിപാട് നടത്താറുള്ള ക്ഷേത്രം ഏത്?
131) അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏത് ക്ഷേത്ര ദർശനത്താലാണ്?
132) പിറന്നാൾ ദിവസം ധാരകഴിച്ചാൽ ശതവർഷായുസ്സായി ഭവിക്കും എന്ന് ചൊല്ലുള്ള ക്ഷേത്രം ഏത്?
133) സന്താനലബ്ധിയ്ക്ക് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഓടത്തിലും, ആണ്‍കുട്ടിയ്ക്ക് വേണ്ടി കിണ്ടിയിലും നെയ്യ് നിറച്ച് സമർപ്പിക്കുന്ന വഴിപാടുള്ള ക്ഷേത്രം ഏത്?
134) കാസരോഗത്തിന് ഏത് ക്ഷേത്രത്തിൽ ഭജനമിരുന്നാലാണ് ശമനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത്?
135) സന്താനങ്ങൾ ഉണ്ടായതിനുള്ള നന്ദിസൂചകമായി ശില്പങ്ങൾ വഴിപാടായി സമർപ്പിക്കുന്നത് ഏത് ക്ഷേത്രത്തിലാണ്?
136) തടസ്സങ്ങൾ നീങ്ങാൻ തേങ്ങ വാൾകൊണ്ട് മുറിക്കുന്ന (മുറിസ്തംഭനം) വഴിപാടുള്ള ക്ഷേത്രം ഏത്?
137) ശരീരത്തിലെ പണ്ഡും, വെള്ളയും മാറുവാൻ ഏത് ക്ഷേത്രത്തിലെ രക്തചന്ദനം തേച്ചാൽ മതിയെന്നാണ് വിശ്വാസം?
138) ഭാര്യഭർത്തൃബന്ധം ദൃഢമാകുവാൻ സഹായിക്കുന്നത് ഏത് ക്ഷേത്ര ദർശനത്താലാണ്?
139) ഇഷ്ടകാര്യസാദ്ധ്യത്തിനായി ഭക്തജനങ്ങൾക്ക്‌ സ്വന്തമായി ശിവലിംഗ പ്രതിഷ്ഠ നടത്തുവാൻ കഴിയുന്ന ഏക ക്ഷേത്രം ഏത്?
140) ശ്വാസംമുട്ടിന് കയറ് തുലാഭാരം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
141) പുതിയവീടുകൾ പണിയുമ്പോൾ പരിശുദ്ധിയ്ക്ക് വേണ്ടി ഏത് ക്ഷേത്രത്തിലെ മണ്ണിൽ നിന്നൊരു അംശമാണെടുക്കുന്നത്?
142) കന്നുകാലിവർദ്ധനക്കും, ഐശ്വര്യത്തിനുമായി കന്നുകാലികളെ നടയ്ക്കു കെട്ടുന്ന വഴിപാടുള്ള ക്ഷേത്രം ഏത്?
143) മഴപെയ്യാനും, മഴ പെയ്യാതിരിക്കുവാനും വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
144) ആയിരം നെയ്തിരി കെട്ടികത്തിക്കുക എന്ന വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
145) അന്നദാനം മുഖ്യവഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
146) കരിക്കിൻ വെള്ളത്തിൽ തയ്യാറാക്കുന്ന കൂട്ടുപ്പായസം പ്രധാന വഴിപാടായി ഏത് ക്ഷേത്രത്തിലാണുള്ളത്?
147) പുഷ്പവൃഷ്ടി പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?

ഉത്തരം
1) പാൽക്കടലിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മീ ദേവിയുടെ കരത്തിൽ നിന്ന്
2) ശ്രീവൃക്ഷം
3) ശിവസ്വരൂപം
4) ശക്തി സ്വരൂപം
5) വേദങ്ങൾ
6) വേരുകൾ
7) പ്രഭാതം
8) മാസപിറവി ദിവസം , കറുത്തവാവ് ദിവസം, പൗർണമി ദിവസം, ചതുർത്ഥി ദിവസം, ചതുർദ്ദശി ദിവസം
9) വാതം, പിത്തം
10) വ്യാഘ്രപാദമഹർഷി
11) വിശ്ചികമാസത്തിലെ പൌർണമി
12) ഗണ്ഡകീ നദി
13) വിഷ്ണു
14) ഓം ശ്രീം ഹ്രീം ക്ളീം ഐം വ്യന്ദാവന്യൈ സ്വാഹാ
15) വീടിന് അഭിമുഖമായിരിക്കണം
16) ലക്ഷ്മി ദേവി
17) ശംഖചൂഡൻ
18) മഹാവിഷ്ണു
19) കൃഷ്ണതുളസി, രാമതുളസി, കർപ്പൂരതുളസി, കാട്ടുതുളസി
20) കൃഷ്ണതുളസി
21) തുളസി
22) വൃന്ദ, വൃന്ദാവനി, വിശ്വപൂജിത, വിശ്വപാവിനി, പുഷ്പസാര, നന്ദിനി, കൃഷ്ണജീവിനി
23) ഓം കാരം
24) ക്ഷേത്രാചാരങ്ങൾ, സംഗീതസദസ്സ്, യുദ്ധരംഗം
25) വലംപിരി ശംഖ്, ഇടംപിരി ശംഖ്
26) വിഷ്ണു സ്വരൂപം
27) ദേവീ സ്വരൂപം
28) ദുർഗ്ഗാദേവിയുടെ
29) ജലത്തിലൊഴുക്കണം
30) ഇക്കരകൊട്ടിയൂർ ക്ഷേത്രം
31) രക്തശുദ്ധി
32) ഇടംപിരി ശംഖ്
33) പാഞ്ചജന്യം
34) അനന്തവിജയം
35) പൗണ്ഡ്രം
36) ദേവദത്തം
37) സുഘോഷം
38) മണിപുഷ്പകം
39) ശംഖ്
40) ശംഖം
41) മംഗളകരമായ ധ്വനി
42) യഥാർത്ഥ ശംഖ് ചെവിയോട് ചേർത്ത് പിടിച്ചാൽ കടലിന്റെ ഇരമ്പൽ കേൾക്കാം?
43) ജലനിധി
44) തലഭാഗത്ത് ഏഴു ചുറ്റുള്ള വലംപിരി ശംഖ്
45) ചലഞ്ചലം
46) ശിവന്റെ
47) ശിവന്റെ കണ്ണുകളിൽ നിന്നും ഭൂമിയിൽ പതിച്ച ജലബിന്ദുവാണ് രുദ്രാക്ഷം
48) എലിയോ കർപ്പെസ്സ്
49) രുദ്രാക്ഷമാല
50) നെല്ലിക്കാ വലുപ്പം
51) ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര
52) വെളുപ്പ്‌, ചുവപ്പ്, മഞ്ഞ, കറുപ്പ്
53) ഗ്രഹണസമയം, വിഷു, സംക്രാന്തി, അമാവാസി, പൗർണ്ണമി
54) കഴുത്ത്, നെഞ്ച്, ഭുജങ്ങൾ, മണിബന്ധം, തോള്, ശിരസ്സ്, ചെവി
55) ഏകമുഖം, ദ്വിമുഖം, ചതുർമുഖം, പഞ്ചമുഖം, സപ്തമുഖം, നവമുഖം, ഏകാദശമുഖം
56) തലയിൽ (ജഡയിൽ)
57) ബ്രഹ്മാവിനെ
58) വിഷ്ണു
59) ശിവനെ
60) സർവ്വദേവന്മാരെ
61) ന്യുമോണിയ, കുടൽവൃണങ്ങൾ, ഹൃദ്രോഗം, അപസ്മാരം
62) ശിവൻ
63) ഗൗരീശങ്കരം
64) അനല
65) ബ്രഹ്മൻ
66) കാലാഗ്നി
67) കാർത്തികേയൻ
68) അനന്തൻ
69) വിനായകൻ
70) ഭൈരവൻ
71) യമൻ
72) ഏകാദശരുദ്രൻ
73) മഹാവിഷ്ണു
74) രുദ്രൻ
75) പരമശിവൻ
76)
77) ഗണ്ഡകി നദിയുടെ
78) നേപ്പാളിൽ
79) സാളഗ്രാമൻ
80) വിഷ്ണുവിന്റെ
81) സ്ത്രീകൾ
82) 19 തരത്തിലുണ്ട്
83) ലക്ഷ്മീനാരായണം, ലക്ഷ്മീ ജനാർദ്ദനം, രഘുനാഥം, വാമനം, ശ്രീധരം, ദാമോധരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം, സുദർശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീ നരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കർഷണം, അനിരുദ്ധം
84) ഒരു ദ്വാരവും നാല്ചക്രങ്ങളും വനമാലയും കാർമേഘവും പോലെ നിറമുള്ളതും
85) രണ്ടു ദ്വാരവും നാല് ചക്രങ്ങളുമുള്ളത്
86) ചെറുതും രണ്ടു ചക്രത്തോട് കൂടിയിരിക്കുന്നതും
87) വലുതും ഉരുണ്ടതും രണ്ടു ചക്രത്തോട് കൂടിയിരിക്കുന്നതും
88) ഒരു ചക്രം മാത്രമുള്ളവ
89) ഒരു ചക്രം മാത്രമുള്ളതും നല്ലപോലെ പ്രകാശിക്കാത്തതും
90) പീത നിറത്തോടും ഉരുണ്ടും ശോഭയോടും കൂടിയിരിക്കുന്നത്
91) പൂമൂടൽ
92) ചേന സമർപ്പിക്കൽ
93) ശബരിമലകയറ്റം
94) ദക്ഷിണാമൂർത്തിക്ക് നെയ്യ് വിളക്ക് വെക്കൽ
95) സാരസ്വത ഘ്രതം ജപിച്ച് സേവിക്കൽ
96) ഗണപതിക്ക്‌ തേങ്ങ ഉടയ്ക്കൽ
97) കുന്നിക്കുരുവാരൽ
98) മീനൂട്ട് നടത്തൽ
99) ശംഖാഭിഷേകം, കയറുകൊണ്ട് തുലാഭാരം
100) മൂകാംബിക ക്ഷേത്രത്തിൽ കഷായം സേവിക്കൽ
101) മണ്ണാറശാലയിൽ ഉരുളി കമിഴ്ത്തൽ
102) ആൾരൂപം സമർപ്പിക്കൽ
103) ആറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട)
104) കല്ലിൽ ഭഗവതി ക്ഷേത്രം (എറണാകുളം)
105) കാപ്പാട്ടുക്കാവ് ക്ഷേത്രം (കണ്ണൂർ)
106) ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)
107) കിള്ളിക്കുറിശ്ശി മംഗലം ശിവക്ഷേത്രം (പാലക്കാട് - തിരുവില്വാമല)
108) തൃച്ചാറ്റ്കുളം മഹാദേവക്ഷേത്രം (ആലപ്പുഴ)
109) പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട്)
110) വായില്ലാകുന്നിലപ്പൻ ക്ഷേത്രം (പാലക്കാട് - കടമ്പഴിപ്പുറം)
111) കീഴൂർ ധർമ്മശാസ്താ ക്ഷേത്രം (കാസർകോഡ്)
112) വൈതൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ - ഉളിക്കൽ)
113) ആനന്ദപുരം ശ്രീ മഹാവിഷ്ണുക്ഷേത്രം (തൃശ്ശൂർ)
114) അറക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം (ഇടുക്കി)
115) ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം (കോട്ടയം)
116) ചക്കംകുളങ്ങര ധർമ്മശാസ്താക്ഷേത്രം (തൃശ്ശൂർ - തലോർ)
117) തൃക്കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട - കവിയൂർ)
118) വള്ളിക്കാട്ടുക്കാവ് (കോഴിക്കോട് - എടക്കര)
119) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
120) പെരുമണ്‍ ഭദ്രകാളി ക്ഷേത്രം (കൊല്ലം)
121) ആനയ്ക്കൽ ധന്വന്തരി ക്ഷേത്രം (തൃശ്ശൂർ)
122) ചക്കുളത്തുകാവ്‌ (ആലപ്പുഴ - നീരേറ്റുപുറം)
123) തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കോട്ടയം)
124) ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
125) പള്ളിയറ ക്ഷേത്രം (പത്തനംതിട്ട - കൊടുമണ്‍)
126) പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)
127) ആലത്തിയൂർ ഹനുമാൻ ക്ഷേത്രം (മലപ്പുറം)
128) ഓണംതുരുത്ത് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
129) കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)
130) തിരുവിലഞ്ഞാൽ ക്ഷേത്രം (ആലപ്പുഴ - കരുവാറ്റ)
131) പൊക്കുന്നി ശിവക്ഷേത്രം (പാലക്കാട് - വടവന്നൂർ)
132) തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)
133) രയിരനെല്ലൂർ ദുർഗ്ഗാക്ഷേത്രം (പാലക്കാട് - നടുവട്ടം)
134) ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)
135) ഇണ്ടളയപ്പൻ ക്ഷേത്രം (പത്തനംതിട്ട)
136) മാമാനിക്കുന്ന് ക്ഷേത്രം (കണ്ണൂർ - ഇരിക്കൂർ)
137) ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)
138) തിരുചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (തമിഴ്നാട്)
139) കോടിലിംഗേശ്വരക്ഷേത്രം (കർണ്ണാടക - കോലാർ)
140) തൃക്കൂർ മഹാദേവക്ഷേത്രം (തൃശ്ശൂർ)
141) കാങ്കോൽ ശിവക്ഷേത്രം (കണ്ണൂർ - പയ്യന്നൂർ)
142) തിരുവൈരൂർ മഹാദേവക്ഷേത്രം (ആലപ്പുഴ - കോട്ടമുക്ക്)
143) ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
144) കീഴഡൂർ ദുർഗ്ഗാക്ഷേത്രം (തൃശ്ശൂർ)
145) ചെറുകുന്നിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം (കണ്ണൂർ)
146) പള്ളി ഭഗവതി ക്ഷേത്രം (കുറിച്ചി)
147) ഇലഞ്ഞിക്കൽക്കാവ് ശ്രീ ഭുവനേശ്വരിക്ഷേത്രം (എറണാകുളം - കോതമംഗലം)

ഭാഗം 15

ചോദ്യം
1) എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം ഏത്?
2) കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം ഏത്?
3) കേരളത്തിൽ ഏത് ക്ഷേത്രത്തിലാണ് അത്താഴ പൂജയ്ക്ക് കഷായം നേദ്യമുള്ളത്?
4) ഏത് ക്ഷേത്രത്തിലെ നരസിംഹമൂർത്തിക്കാണ് ശർക്കര പാൽപ്പായസം എന്ന നേദ്യമുള്ളത്?
5) ഏത് നരസിംഹക്ഷേത്രത്തിലാണ് ആയിരംകുടം ധാര വഴിപാടുള്ളത്?
6) വൃക്ഷതൈകൾ ഉപയോഗിച്ച് നടത്തുന്ന തുലാഭാരം ഏത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്?
7) ദേവീ ക്ഷേത്രങ്ങളിൽ സാധാരണ നടത്തുന്ന രക്തപുഷ്പാഞ്ചലി ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് പ്രധാന വഴിപാടായി ഉള്ളത്?
8) പക്ഷിപീഡ മാറുവാൻ പക്ഷിയെ നടയിൽ വെയ്ക്കുക എന്ന ചടങ്ങ് നടത്തുന്ന ക്ഷേത്രം ഏത്?
9) ശരീരത്തിൽ ചൂരൽ ചുറ്റി പ്രദക്ഷിണം ചെയ്യുന്ന " ചൂരൽ ഉരുളിച്ച " എന്ന ആചാരം നടക്കുന്ന ക്ഷേത്രം ഏത്?
10) ഏത് ക്ഷേത്രത്തിലെ മതിലുകളിലാണ് വഴിപാടായി അക്ഷരങ്ങൾ വരയ്ക്കുന്ന ആചാരമുള്ളത്?
11) ഷഷ്ഠിസദ്യ കഴിഞ്ഞാൽ കഴിച്ച ഇലയിൽ ഭക്തന്മാർ ശയനപ്രദക്ഷിണം നടത്തുന്ന ആചാരമുള്ള ക്ഷേത്രം ഏത്?
12) എല്ലാ വർഷവും " പന്തീരായിരം " തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം ഏത്?
13) നാളികേരവുമായി 12 പ്രദക്ഷിണം ചെയ്ത് 12 പ്രാവശ്യം തലക്കുഴിഞ്ഞ് നടയിൽ ഉടയ്ക്കുന്ന ആചാരം ഏത് ക്ഷേത്രത്തിലാണ് ഉള്ളത്?
14) രുദ്രാഭിഷേകം പതിവില്ലാത്ത ശിവക്ഷേത്രം ഏത്?
15) ഭസ്മാഭിഷേകം പാടില്ലെന്ന്‌ വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം ഏത്?
16) ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം ഏത്?
17) തിരുവാലൂർ ശിവക്ഷേത്രത്തിൽ ധാര നടത്തുവാൻ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?
18) തിരുവാലൂർ ശിവക്ഷേത്രത്തിലെ ധാര വഴിപാട് ഏത് ക്ഷേത്രത്തിലാണ് നടത്തുക?
19) വഴിപാടുകളിൽ രക്തപുഷ്പാഞ്ചലിയും, കുങ്കുമാർച്ചനയും ഇല്ലാത്ത ദേവീ ക്ഷേത്രം ഏത്?
20) പ്രദോഷത്തിന് പ്രത്യേക പ്രാധാന്യമില്ലാത്ത ശിവക്ഷേത്രം ഏത്?
21) വൈകുന്നേരം ദീപാരാധന, അത്താഴപൂജ തുടങ്ങിയവ പതിവില്ലാത്ത ക്ഷേത്രം ഏത്?
22) ഏത് ശിവക്ഷേത്രത്തിലാണ് തിങ്കളാഴ്ചക്ക് പകരം ബുധനാഴ്ച പുണ്യദിവസമായി കരുതപ്പെടുന്നത്.?
23) കൂവളം പൂജയ്ക്ക് എടുക്കാത്ത ശിവക്ഷേത്രം ഏത്?
24) അത്താഴപൂജ കഴിഞ്ഞ് ദീപാരാധന നടത്തുന്ന ക്ഷേത്രം ഏത്?
25) രുദ്രാഭിഷേകം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
26) ചൂലു നേർച്ച പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
27) താമരമാല പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
28) കൃഷ്ണനാട്ടം പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
29) ആറ്റുവേല നടത്തുന്ന ക്ഷേത്രം ഏത്?
30) പന്ത്രണ്ട് വർഷം കൂടുമ്പോൾ പള്ളിപ്പാന നടത്തുന്ന ക്ഷേത്രം ഏത്?
31) അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാട് ഏത്?
32) കഥകളി പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
33) പ്രസിദ്ധമായ മൂടപ്പസേവ നടത്തുന്ന ഗണപതിക്ഷേത്രം ഏത്?
34) ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധിയാർജിച്ച ക്ഷേത്രം ഏത്?
35) മൂടവഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
36) പട്ടും താലിയും ചാർത്തലിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
37) വലിയ ഗുരുതിക്ക് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
38) വിദ്യാമൂർത്തിയായ ശാസ്താവ് (എഴുത്തിനിരുത്ത്) എന്ന നിലയിൽ പ്രിസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
39) പൊന്നും ശീവേലിക്ക് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
40) നാരീ പൂജയ്ക്ക് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
41) താംബൂല സമർപ്പണം വഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
42) ഉഷഃപായസത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
43) തുലാപ്പായസത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
44) പ്രാതലു സദ്യയ്ക്ക് പേരുകേട്ട ക്ഷേത്രം ഏത്?
45) പടറ്റിപ്പഴം നിവേദ്യത്തിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
46) ഉയരി നിവേദ്യത്തിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ഏത്?
47) അപൂർവ്വമായി മാത്രം കാണപ്പെടുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഏത്?
48) കാന്തക്കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള അംബാൾ (ത്രിപുരസുന്ദരി) പ്രതിഷ്ഠ ഏത് ക്ഷേത്രത്തിലാണുള്ളത്?
49) സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം ഏത്?
50) പശുവിന്റെ ചെവിയുടെ ആകൃതിയിലുള്ള ശിവലിംഗം ഏത് ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നു?
51) തുമ്പികൈയ്യില്ലാത്ത, നരമുഖമുള്ള ഗണപതി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്?
52) ഗരുഡന്റെ പുറത്ത് സത്യഭാമാസമേതനായി ഇരിക്കുന്ന ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
53) ശിവൻ അനന്തശായിയായി കിടക്കുന്ന അപൂർവ്വ ചിത്രമുള്ള ക്ഷേത്രം ഏത്?
54) അനന്തന് (ആദിശേഷൻ) മുകളിൽ പള്ളിയുറങ്ങുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
55) അനന്തന് മുകളിൽ ഇരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏത്?
56) ചമ്രം പടഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
57) ശ്രീരാമൻ മണൽവാരി പ്രതിഷ്ഠിച്ച ശിവലിംഗം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
58) ദ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
59) കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
60) ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം ഏത്?
61) കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?
62) ജഡായുവിനെ ഉപദേവതയായി പ്രതിഷ്ഠിച്ചിരിക്കുന്നത് ഏത് ക്ഷേത്രത്തിലാണ്?
63) കേരളത്തിൽ എവിടെയാണ് അർജ്ജുനപുത്രനായ ഇരാവന് ക്ഷേത്രം ഉള്ളത്?
64) ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം ഏത്?
65) ഏത് ക്ഷേത്രത്തിലാണ് സ്ത്രീഭാവത്തിൽ വിനായകി എന്ന പേരിൽ ഗണപതി പ്രതിഷ്ഠയുള്ളത്?
66) ഭാരതത്തിലെ പ്രസിദ്ധമായ ചിത്രഗുപ്തക്ഷേത്രം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
67) സീതാ - ലവ - കുശ ക്ഷേത്രം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
68) വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
69) ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
70) കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം ഏത്?
71) വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
72) അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്?
73) ത്രയംബകേശ്വരൻ എന്ന് പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം ഏത്?
74) കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ഏത്?
75) ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം ഏത്?
76) ഉപദേവതകളില്ലാത്ത ഔര് ക്ഷേത്രം ഏത്?
77) ഏത് ക്ഷേത്രത്തിലാണ് ക്ഷേത്രപാലകന്റെ സ്ഥാനം ഗണപതിയുടെ ഉപക്ഷേത്രത്തിന് മുന്നിലായിട്ടുള്ളത്?
78) കേരളത്തിലെ ഏറ്റവും ഉയരമുള്ള ഗണപതി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ്?
79) ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കരുതുന്നത്?
80) ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ഏത്?
81) തീജ്വാല പ്രതിഷ്ഠ ശക്തിപീഠം ഏത്?
82) മഞ്ഞുകൊണ്ടുള്ള സ്വയംഭൂ ശിവലിംഗം ഉണ്ടാകുന്നത് എവിടെയാണ്?
83) എല്ലോറയിലെ ജീവനുള്ളതുപോലെ തോന്നിക്കുന്ന ക്ഷേത്ര വിഗ്രഹം ഏത്?
84) കൊച്ചി തിരുമല ക്ഷേത്രത്തിലെ വെങ്കിടാചലപതി മൂർത്തിയുടെ വിഗ്രഹം ഏത് പേരിലാണ് അറിയപ്പെടുന്നത്?
85) ഏത് ക്ഷേത്രത്തിലാണ് ഉദയത്തിൽ സരസ്വതിയായും മദ്ധ്യാഹ്നത്തിൽ ദുർഗ്ഗയായും, സായാഹ്നത്തിൽ ലക്ഷ്മിയായും പൂജാകർമ്മങ്ങൾ നടക്കുന്നത്?
86) രാവിലെ ദക്ഷിണാമൂർത്തിയായും, ഉച്ചയ്ക്ക് കിരാതമൂർത്തിയായും, വൈകീട്ട് പാർവ്വതിസമേതനായ സാംബശിവസങ്കല്പത്തിലും പൂജ നടത്തുന്ന ക്ഷേത്രം ഏത്?
87) രാവിലെ സരസ്വതി, ഉച്ചയ്ക്ക് വിഷ്ണുമായ, വൈകീട്ട് ദുർഗ്ഗ എന്നീ മൂന്നു ഭാവങ്ങളുള്ള ക്ഷേത്രം ഏത്?
88) ഉഷഃപൂജ ബാലനായും, എതിർത്ത് പൂജ ബ്രഹ്മചാരിയായും, പന്തീരടി പൂജ കാട്ടാളനായും, ഉച്ചപൂജ ഗൃഹസ്ഥാശ്രമിയായും, അത്താഴപൂജ വിരാട് പുരുഷനായും സങ്കല്പിച്ച് പൂജ നടത്തുന്ന ക്ഷേത്രം ഏത്?
89) ഏത് ക്ഷേത്രത്തിലാണ് പ്രഭാതത്തിൽ സരസ്വതി, മദ്ധ്യാഹ്നത്തിൽ ലക്ഷ്മി, സന്ധ്യയ്ക്ക് ദുർഗ്ഗ, അത്താഴ നിവേദ്യ സമയത്ത് മഹാകാളി എന്നീ ഭാവസങ്കല്പമുള്ളത്?
90) ശിവനെ അഞ്ചു ഭാവങ്ങളിൽ (പാർവ്വതീശൻ, ശ്രീശങ്കരൻ, ശ്രീകണ്ഠൻ, വിശ്വനാഥൻ, മൃത്യുജ്ഞയൻ) അഞ്ചു ശ്രീകോവിലുകളിൽ പ്രാധാന്യം നല്കി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏത്?
91) ദേവിയുടെ മൂന്നു ഭാവങ്ങളിലുള്ള (ശ്രീഭദ്ര, ശ്രീദുർഗ്ഗ, ശ്രീഭൈരവി) തിരുമുടികളെ തൊഴുത് ദേവീ സാക്ഷാത്ക്കാരം നേടിത്തരുന്ന ക്ഷേത്രം ഏത്?
92) ധർമ്മശാസ്താവ് ബാല്യഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
93) ധർമ്മശാസ്താവ് കൗമാരഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
94) ധർമ്മശാസ്താവ് ഗൃഹസ്ഥാശ്രമ ഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
95) ധർമ്മശാസ്താവ് സന്ന്യാസ ഭാവത്തിൽ വാണരുളുന്ന ക്ഷേത്രം ഏത്?
96) ഏത് ക്ഷേത്രത്തിലാണ് വൃക്ഷതൈകൾ പ്രസാദമായി നൽകുന്നത്?

ഉത്തരം
1) അടുക്കത്തു മേലോം ഭഗവതി ക്ഷേത്രം (കാസർകോഡ് - കുണ്ടംകുഴി)
2) തുറയിൽ ഭഗവതിക്ഷേത്രം (കോഴിക്കോട് - കാരന്തൂർ)
3) വടക്കൻ പറവൂർ മുകാംബിക ക്ഷേത്രം (എറണാകുളം)
4) തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം)
5) മുരിയമംഗലം നരസിംഹക്ഷേത്രം (എറണാകുളം - തിരുവാണിയൂർ)
6) തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ - മാവേലിക്കര)
7) ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (ആലപ്പുഴ)
8) ഗോവിന്ദപുരം ക്ഷേത്രം (കോട്ടയം - ശാസ്തക്കുളം)
9) കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം (പത്തനംതിട്ട)
10) കൂത്തന്നൂർ സരസ്വതിക്ഷേത്രം (തമിഴ്നാട്)
11) കാട്ടുകുക്കേ സുബ്രഹ്മണ്യക്ഷേത്രം (കാസർകോഡ് - പെർള)
12) പെരുമുടിശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം (മലപ്പുറം - എരമംഗലം)
13) ബ്രഹ്മപുരം മഹാലക്ഷ്മി പ്രത്യുംഗിരാ ദേവിക്ഷേത്രം (തിരുവനന്തപുരം - ശാസ്തമംഗലം)
14) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)
15) പരിഹാരപുരം സുബ്രഹ്മണ്യക്ഷേത്രം (കോഴിക്കോട് - രാമനാട്ടുകര)
16) തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)
17) അഗ്നിതത്വ ലിംഗപ്രതിഷ്ഠയായതിനാൽ
18) ഇരവിപുരം ശിവക്ഷേത്രത്തിൽ (എറണാകുളം)
19) കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്)
20) തളിപ്പറമ്പ്‌ രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)
21) വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രം (ആലപ്പുഴ)
22) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)
23) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)
24) തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
25) മല്ലികാർജ്ജുന ക്ഷേത്രം (കാസർകോഡ്)
26) നോർത്ത് പറവൂർ കാളിക്കുളങ്ങര ക്ഷേത്രം (എറണാകുളം)
27) ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
28) ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
29) വടയാർ ഇളങ്കാവു ദേവീക്ഷേത്രം (കോട്ടയം)
30) അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (ആലപ്പുഴ)
31) ചാന്താട്ടം
32) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
33) മധൂർ സിദ്ധിവിനായക ക്ഷേത്രം (കാസർഗോഡ്)
34) കൊട്ടാരക്കര ഗണപതി ക്ഷേത്രം (കൊല്ലം)
35) പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കൊല്ലം)
36) തിരുഐരാണിക്കുളം ക്ഷേത്രം (എറണാകുളം)
37) ചോറ്റാനിക്കര ദേവീക്ഷേത്രം (എറണാകുളം)
38) തിരുവള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം (തൃശൂർ - ചേർപ്പ്‌)
39) ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)
40) ചക്കുളത്തുകാവ്‌ ദേവീക്ഷേത്രം (ആലപ്പുഴ - നീരേറ്റുപുറം)
41) ശ്രീ വാസുദേവപുരം മഹാവിഷ്ണുക്ഷേത്രം (എറണാകുളം)
42) തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
43) ഹരിപ്പാടു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)
44) വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
45) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
46) പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കോട്ടയം)
47) പഴവങ്ങാടി ഗണപതിക്ഷേത്രം (തിരുവനന്തപുരം)
48) തിരുക്കഴുങ്കുറ്റം ശിവക്ഷേത്രം (തമിഴ്നാട് - ചെങ്കൽപ്പേട്ട്)
49) ആമേട ക്ഷേത്രം (എറണാകുളം - തൃപ്പുണ്ണിതുറ)
50) ഗോകർണ്ണം (കർണ്ണാടക)
51) ചിദംബരത്തിനടുത്തെ വിനായക ക്ഷേത്രം (തമിഴ്നാട്)
52) പുണ്ഡരീകപുരം ക്ഷേത്രം (കോട്ടയം - തലയോലപ്പറമ്പ്)
53) തൃപ്പാളൂർ ശിവക്ഷേത്രം (പാലക്കാട്)
54) ശ്രീ പത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)
55) അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രം (കാസർകോഡ്)
56) പെരുംകുളങ്ങര മഹാവിഷ്ണുക്ഷേത്രം (പാലക്കാട്)
57) രാമേശ്വരം ക്ഷേത്രം (തമിഴ്നാട്)
58) ആനന്ദപുരം ശ്രീ മഹാവിഷ്ണുക്ഷേത്രം (തൃശ്ശൂർ)
59) കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്)
60) പോരുവഴി പെരുന്തുരുത്തിമലനട ദുര്യോധനക്ഷേത്രം (കൊല്ലം)
61) മണ്ണിൽ തൃക്കോവ് ക്ഷേത്രം (മലപ്പുറം - തവന്നൂർ)
62) ചടയമംഗലം ശിവക്ഷേത്രം (കൊല്ലം)
63) കൂത്താണ്ഡമന്ദം ക്ഷേത്രം (പാലക്കാട് - പനങ്ങാട്ടിരി)
64) ഗരുഡൻകാവ് (മലപ്പുറം)
65) ശുചീന്ദ്രം
66) കാഞ്ചിപുരത്തിനടുത്ത് നെല്ലൂക്കാര ജംഗ്ഷനിൽ (തമിഴ്നാട്)
67) പുൽപ്പള്ളി (വയനാട്)
68) തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)
69) ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ - പൂക്കോട്)
70) വൈശ്രവണത്ത് ക്ഷേത്രം (മലപ്പുറം -വെട്ടംപള്ളിപ്പുറം)
71) ധരിയസ്ഥാൻ ക്ഷേത്രം (എറണാകുളം - മട്ടാഞ്ചേരി)
72) പഴയ പശ്ചിമക്ഷേത്രം (കോട്ടയം - കോരുത്തോട്)
73) തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ്)
74) തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
75) കാഞ്ചിയിലെ കൈലാസനാഥസ്വാമി ക്ഷേത്രം (തമിഴ്നാട്)
76) ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
77) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
78) ബാലഗണേശ്വരപുരം ക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
79) തിരുമാന്ധാംകുന്ന് ക്ഷേത്രം (മലപ്പുറം)
80) ചേർത്തല കളവംകോട് ക്ഷേത്രം (ആലപ്പുഴ)
81) ജ്വാലാമുഖി
82) അമർനാഥ്
83) നരസിംഹമൂർത്തി ക്ഷേത്ര വിഗ്രഹം
84) മരതകപച്ച എന്ന പേരിൽ
85) അറവുകാട് ശ്രീദേവി ക്ഷേത്രം (ആലപ്പുഴ)
86) വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
87) കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്)
88) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
89) ചെട്ടികുളങ്ങര ദേവീക്ഷേത്രം (ആലപ്പുഴ)
90) കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)
91) കടയ്ക്കൽ പീടികമുറി ക്ഷേത്രം (കൊല്ലം)
92) കുളത്തുപ്പുഴ ശാസ്താക്ഷേത്രം (കൊല്ലം)
93) ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം (കൊല്ലം)
94) അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രം (കൊല്ലം)
95) ശബരിമല
96) തഴക്കര ഐവാലക്കാവ് വനദുർഗ്ഗാ ക്ഷേത്രം (ആലപ്പുഴ)

ഭാഗം 16

ചോദ്യം
1) നാണയങ്ങൾ പ്രസാദമായി നൽകുന്ന ക്ഷേത്രം ഏത്?
2) ആത്മീയ പുസ്തകങ്ങൾ പ്രസാദമായി കൊടുക്കുന്ന ക്ഷേത്രം ഏത്?
3) ഏത് ക്ഷേത്രത്തിലാണ് ഉറവയിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് പ്രസാദമായി നൽകുന്നത്?
4) പയറുപൊടി പ്രസാദമായി നൽകുന്ന ക്ഷേത്രം ഏത്?
5) പനിനീർ ഇലയിൽ ഭസ്മം പ്രസാദമായി നൽകുന്ന ക്ഷേത്രം ഏത്?
6) ഏത് ക്ഷേത്രത്തിലാണ് വലിയടുക്കളയിലെ ചാരം ഭസ്മമായി കൊടുക്കുന്നത്?
7) ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസാദം എന്താണ്?
8) അഴകർകോവിലെ പ്രധാന പ്രസാദം ഏതാണ്?
9) ഏത് ക്ഷേത്രത്തിലെ ഉത്സവത്തിനാണ് "അയ്യയ്യോ, അയ്യോ" എന്ന കൂട്ടനിലവിളിയോടെ കൊടികയറുന്നത്?
10) അറക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുന്നത് ഏതു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന കൊടിയാണ്?
11) പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച ആറാട്ട് ഏത് കടപ്പുറത്താണ് നടക്കുന്നത്?
12) ധ്വജാദി, പടഹാദി, അങ്കുരാദി എന്നീ മൂന്നിനത്തിലുള്ള ഉത്സവം നടക്കുന്ന അപൂർവ്വ ക്ഷേത്രം ഏത്?
13) ഏത് ക്ഷേത്ര സന്നിധിയിലാണ് തൃശൂർപൂരം അരങ്ങേറുന്നത്?
14) ദേവി രജസ്വലയാകുന്നു എന്ന വിശ്വാസത്തിൽ തൃപ്പൂത്ത് ഉത്സവം കൊണ്ടാടുന്ന ക്ഷേത്രം ഏത്?
15) വർഷത്തിൽ മൂന്ന് തവണ ഉത്സവം നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ഏത്?
16) ഉത്സവകാലങ്ങളിൽ രാത്രി നടത്തുന്ന കുണ്ഡഹോമം എന്ന ഗണപതിഹോമം ഏത് ക്ഷേത്രത്തിൽ മാത്രമാണുള്ളത്‌?
17) ബ്രഹ്മചാരികൾക്ക് പൂജചെയ്യുവാനോ, ദേവീവിഗ്രഹം എഴുന്നള്ളിക്കുവാനോ പാടില്ലാത്ത ക്ഷേത്രം ഏത്?
18) നൂറ്റിയെട്ട് (108)ദേവീദേവന്മാർ പങ്കെടുക്കുന്നുവെന്ന് വിശ്വസിക്കുന്ന പൂരം ഏത്?
19) രഥോത്സവത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
20) വയനാടൻ മലകളിലെ ദേശീയോത്സവമായി കൊണ്ടാടുന്നത് ഏത് ക്ഷേത്രത്തിലെ ഉത്സവമാണ്?
21) ആനയെഴുന്നള്ളിപ്പിന് പേരുകേട്ട ക്ഷേത്രം ഏത്?
22) കൊടിമരം ഉണ്ടെങ്കിലും കൊടിയേറ്റമില്ലാത്ത ക്ഷേത്രം ഏത്?
23) ഉത്സവ ചടങ്ങുകൾ ഇല്ലാത്ത ക്ഷേത്രം ഏത്?
24) ഉത്തരകേരളത്തിൽ വൈശാഖോത്സവം കൊണ്ടാടുന്ന പ്രശസ്ത ക്ഷേത്രം ഏത്?
25) ആറാട്ടുപുഴ പൂരത്തിന് തൃപ്രയാർ തേവർ എഴുന്നള്ളുമ്പോൾ അകമ്പടി സേവിക്കുന്നത് ആരാണ്?
26) അപൂർവ്വമായ "കൊങ്ങൻപട" എന്ന ഉത്സവത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
27) കാളകാളിക്ക് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
28) തിടമ്പു നൃത്തത്തിന് പേരുകേട്ട ക്ഷേത്രം ഏത്?
29) വള്ളംകളിക്ക് പേരുകേട്ട ക്ഷേത്രം ഏത്?
30) കുത്തിയോട്ടത്തിന് പ്രസിദ്ധി നേടിയ ക്ഷേത്രം ഏത്?
31) കേരളത്തിലെ ഏറ്റവും വലിയ കാവടിയാട്ടം നടക്കുന്ന ക്ഷേത്രം ഏത്?
32) കടവല്ലൂർ അന്യോന്യം നടന്നുവരുന്ന ക്ഷേത്രം ഏത്?
33) മാമാങ്കവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ക്ഷേത്രം ഏത്?
34) ആണുങ്ങൾ പെണ്‍വേഷംകെട്ടി ചമയവിളക്ക് പിടിക്കുന്ന ക്ഷേത്രം ഏത്?
35) പുനർജ്ജനി നൂഴൽ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
36) പഴയകാലത്ത് രേവതി പട്ടത്താനം എന്ന പണ്ഡിത സദസ്സ് നടന്നിരുന്നത് ഏത് ക്ഷേത്രത്തിലാണ്?
37) ക്ഷേത്രത്തിൽ കോഴിയെ പറപ്പിക്കുന്ന ആചാരമുള്ള കേരളത്തിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രം ഏത്?
38) പ്രഹ്ളാദ ചരിതം രചിച്ച ചക്രപാണിവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
39) നളചരിത കർത്താവായ ഉണ്ണായിവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
40) കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവായ രാമപുരത്ത് വാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
41) മഹാകവി ഇളംകാവിൽ ശങ്കരവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
42) സോപാനസംഗീത കുലപതിയായിരുന്ന ഞറളത്ത് രാമപൊതുവാൾ ഏത് ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്നു.?
43) മഹാകവി ജി. ശങ്കരക്കുറുപ്പ് ഏത് ക്ഷേത്രത്തിലെ പൂജ കൊട്ടുകാരനായിരുന്നു?
44) ഇരട്ടകുളങ്ങര രാമവാര്യർ ഏത് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
45) മേൽപത്തൂരിന്റെ ഗുരുവായ തൃക്കണ്ടിയൂർ അച്ചുതപിഷാരടി ഏതു ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു.?
46) ഷഡ്കാലഗോവിന്ദമാരാർ ഏതു ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്നു?
47) പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ചെപ്പാട് കെ. അച്ചുതവാര്യർ ഏതു ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു?
48) കണ്ണശകവികൾ ഏതു ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു.?
49) പ്രസിദ്ധ പഞ്ചവാദ്യമേളക്കാരായ പല്ലാവൂർ സഹോദരന്മാർ ഏതു ക്ഷേത്രത്തിലെ കഴകക്കാരാണ്?
50) സർദാർ കെ. എം പണിക്കരുടെ പിതാവായ പരമേശ്വരൻ നമ്പൂതിരി മേൽശാന്തിയായിരുന്ന ക്ഷേത്രം?
51) വി. ടി. ഭട്ടതിരിപ്പാട് ഏതു ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു?
52) ജയന്ത മഹർഷി പ്രതിഷ്ഠ നടത്തി എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
53) നാറാണത്തു ഭ്രാന്തൻ തുപ്പി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
54) ശ്രീ ശങ്കരാചാര്യരുടെ കുടുംബപരദേവതാ ക്ഷേത്രം?
55) തുഞ്ചെത്തെഴുത്തച്ഛൻ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രം?
56) വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
57) ചിത്തിരതിരുന്നാളിന്റെ കാലത്ത് അമ്മ മഹാറാണിക്ക് കുളിച്ചു തൊഴുവാൻ വേണ്ടി നിർമ്മിച്ച ക്ഷേത്രം?
58) സ്വാമി രംഗനാഥാനന്ദജിയുടെ ബാല്യം ഏത് ക്ഷേത്ര പരിസരത്തായിരുന്നു?
59) ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത് ഏതു ക്ഷേത്രത്തിൽ വെച്ചാണ്?
60) പറച്ചിപ്പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ ക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്?
61) ചെമ്പൈ വൈദ്യനാഥ ഭാഗവതർ എട്ടാം വയസ്സിൽ ഏതു ക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്?
62) തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ക്ഷേത്രം?
63) ശംബര മഹർഷിയുമായി ബന്ധപ്പെട്ട ക്ഷേത്രം?
64) ശ്രീബുദ്ധന്റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം ഏത്?
65) മേൽപത്തൂർ നാരായണഭട്ടതിരി അന്ത്യകാലം ഏതു ക്ഷേത്രത്തിലാണ് കഴിച്ചു കൂട്ടിയത്?
66) കിരാതം കഥകളി എഴുതിയ രാമവാര്യർ ഏതു ക്ഷേത്രത്തിൽ വെച്ചാണ് കാളയുടെ കുത്തേറ്റു മരിച്ചെതെന്ന് ഐതിഹ്യമുള്ളത്?
67) കായംകുളം കൊച്ചുണ്ണി പകൽ സമയത്ത് ഏതു ക്ഷേത്രത്തിലാണ് ഒളിച്ചു കഴിഞ്ഞിരുന്നത്?
68) മന്ത്രവാദിയായ സൂര്യകാലടി ഏത് ക്ഷേത്രകുളപ്പുരയിലാണ് ദുർമരണമടഞ്ഞെതെന്ന് ഐതിഹ്യമുള്ളത്?
69) ഏതു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹമാണ് പെരുന്തച്ചൻ വരിക്കപ്ലാവിന്റെ വേരിൽ തീർത്തതെന്ന് ഐതിഹ്യമുള്ളത്?
70) കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരിയുടെ ഉപാസനാമൂർത്തി ആരായിരുന്നു?
71) പാണ്ഡവക്ഷേത്രങ്ങളിൽ യുധിഷ്ഠിരനുമായി ബന്ധപ്പെട്ടക്ഷേത്രം?
72) പാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
73) പാണ്ഡവക്ഷേത്രങ്ങളിൽ അർജ്ജുനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
74) പാണ്ഡവക്ഷേത്രങ്ങളിൽ നകുലനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
75) പാണ്ഡവക്ഷേത്രങ്ങളിൽ സഹദേവനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
76) ജയദേവൻ "ഗീതാഗോവിന്ദം" എന്ന കൃതി ഏത് ക്ഷേത്രത്തിൽവെച്ചാണ് രചിച്ചത്?
77) കുഞ്ഞിക്കുട്ടൻ തമ്പുരാൻ "ഭാരതം' പരിഭാഷപ്പെടുത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
78) പൂന്താനം ഏത് ക്ഷേത്രത്തിൽ വെച്ചാണ് "ശ്രീകൃഷ്ണകർണ്ണാമൃതം" രചിച്ചത്?
79) മാനവേദൻ സാമൂതിരി "കൃഷ്ണഗീതി" രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചാണ്?
80) കൂടവല്ലൂർ നമ്പൂതിരിപ്പാട് "മീമാംസ ഗ്രന്ഥങ്ങൾ" രചിച്ചത് ഏതു ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
81) മാധവപണിക്കർ "കണ്ണശ്ശരാമായണം" എഴുതിയത് ഏത് ക്ഷേത്ര ഗോപുരത്തിൽ വെച്ചാണ്?
82) മേല്പത്തൂർ 'നാരായണീയം' രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
83) ഏതു ക്ഷേത്രത്തിൽ ഭജനമിരുന്നാണ് ശ്രീമഠം ശ്രീധരൻനമ്പൂതിരി "അംബികാഷ്ടപ്രാസം" രചിച്ചത്?
84) പൂന്താനത്തിന്റെ "ജ്ഞാനപ്പാന" ഏത് ക്ഷേത്രത്തിൽ വെച്ചാണ് പിറവി കൊണ്ടത്?
85) കേരളവർമ്മ വലിയകോയിതമ്പുരാൻ "മയൂര സന്ദേശം" രചിചത് ഏത് ക്ഷേത്രത്തിൽ പീലിവിടർത്തിയാടുന്ന മയിലിനെകണ്ടാണ്‌?
86) ഏതു ക്ഷേത്രത്തിലെ വിഷ്ണുവിനെ സ്തുതിച്ചാണ് കുലശേഖര ആഴ്വാർ "മുകുന്ദമാല" രചിച്ചത്?
87) പാഹി, പാഹി, പാർവ്വതി നന്ദിനി എന്നു തുടങ്ങുന്ന കീർത്തനം സ്വാതിതിരുനാൾ ഏതു ദേവിയെ കുറിച്ച് പാടിയതാണ്?
88) ഏതു ക്ഷേത്രത്തിലാണ് ഭാഗവതം ദശമസ്കന്ധത്തിലെ കഥാഭാഗങ്ങൾ ബലിക്കൽ പുരയുടെ മച്ചിൽ കൊത്തിവെച്ചിട്ടുള്ളത്‌?

ഉത്തരം
1) വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ)
2) മഴുവഞ്ചേരി ശിവക്ഷേത്രം (തൃശ്ശൂർ - കേച്ചേരി)
3) നാഗർകോവിൽ നാഗരാജക്ഷേത്രം (തമിഴ്നാട്)
4) കടയക്കൽ പീടികമുറി ക്ഷേത്രം (കൊല്ലം)
5) തിരുചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (തമിഴ്നാട്)
6) വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
7) വിളക്കു കരി
8) ദോശ
9) ചെനക്കത്തൂർകാവ് (പാലക്കാട് - പാലപ്പുറം)
10) ശബരിമല ക്ഷേത്രത്തിൽ നിന്നും
11) ശംഖുമുഖം കടപ്പുറത്ത്
12) തൃപ്പുണ്ണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം (എറണാകുളം)
13) വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)
14) ചെങ്ങന്നൂർ മഹാദേവക്ഷേത്രം (ആലപ്പുഴ)
15) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)
16) കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം (പാലക്കാട്)
17) കൊല്ലൂർ മൂകാംബിക ക്ഷേത്രം (കർണ്ണാടക)
18) ആറാട്ടുപുഴ പൂരം (തൃശൂർ)
19) കല്പാത്തി വിശ്വനാഥ ക്ഷേത്രം (പാലക്കാട്)
20) വള്ളിയൂർക്കാവ് (മാനന്തവാടി)
21) ആറാട്ടുപ്പുഴ ശാസ്താക്ഷേത്രം (തൃശ്ശൂർ)
22) പുതുനഗരം വിശ്വനാഥ ക്ഷേത്രം (പാലക്കാട്)
23) വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)
24) കൊട്ടിയൂർ ക്ഷേത്രം (കണ്ണൂർ)
25) അവണങ്ങാട്ടു ചാത്തൻ
26) ചിറ്റൂർക്കാവ് (പാലക്കാട്)
27) മുളയങ്കാവ് (പാലക്കാട്)
28) തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
29) ആറന്മുള ക്ഷേത്രം (പത്തനംതിട്ട)
30) ചെട്ടികുളങ്ങര ദേവീ ക്ഷേത്രം (ആലപ്പുഴ)
31) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)
32) കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം (തൃശ്ശൂർ)
33) തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
34) കൊറ്റൻ കുളങ്ങര ക്ഷേത്രം (കൊല്ലം - ചവറ)
35) തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം (തൃശ്ശൂർ)
36) കോഴിക്കോട് തളി ക്ഷേത്രം
37) തോട്ടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രം (ആലപ്പുഴ)
38) എരുവ ശ്രീകൃഷ്ണക്ഷേത്രം (ആലപ്പുഴ)
39) ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
40) രാമപുരം ശ്രീരാമക്ഷേത്രം (കോട്ടയം)
41) ഇളംകാവ് ഭദ്രകാളി ക്ഷേത്രം (എറണാകുളം)
42) ഞറളത്ത് ശ്രീരാമക്ഷേത്രം (പാലക്കാട് - അലനെല്ലൂർ)
43) തിരുനായത്തോട് ക്ഷേത്രം (എറണാകുളം)
44) ഇരട്ടകുളങ്ങര മഹാദേവ ക്ഷേത്രം (ആലപ്പുഴ)
45) തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം (മലപ്പുറം - തിരൂർ)
46) രാമമംഗലം പെരുംതൃക്കോവിൽ (എറണാകുളം)
47) ചെട്ടികുളങ്ങര കാർത്ത്യായനി ക്ഷേത്രം (ആലപ്പുഴ)
48) തൃക്കപാലേശ്വരം ക്ഷേത്രം (പത്തനംതിട്ട - ആലംതുരുത്തി)
49) തൃപ്പല്ലാവൂർ ക്ഷേത്രം (പാലക്കാട്)
50) കാവാലം പള്ളിയറക്കാവ് (ആലപ്പുഴ)
51) മുണ്ടായ അയ്യപ്പൻകാവ് (പാലക്കാട് - ഷൊർണ്ണൂർ)
52) ചേന്ദമംഗലം ചേന്ദതൃക്കോവിൽ (എറണാകുളം)
53) ഇന്ത്യാന്നൂർ ഗണപതി ക്ഷേത്രം (മലപ്പുറം - കോട്ടക്കൽ)
54) കാലടി ശ്രീകൃഷ്ണക്ഷേത്രം (എറണാകുളം)
55) ചിറ്റൂർ തെക്കേ ഗ്രാമം ശ്രീരാമക്ഷേത്രം (പാലക്കാട്)
56) ഇളമ്പള്ളൂർക്കാവ് (കൊല്ലം)
57) ആലുവ ശ്രീകൃഷണ ക്ഷേത്രം (എറണാകുളം)
58) തൃക്കൂർ മഹാദേവക്ഷേത്രം (തൃശ്ശൂർ)
59) അണിയൂർ ദുർഗ്ഗാക്ഷേത്രം (തിരുവനന്തപുരം)
60) ഈരാറ്റിങ്ങൽ ക്ഷേത്രം (പാലക്കാട്)
61) കാന്തളൂർ വിഷ്ണുക്ഷേത്രം (പാലക്കാട്)
62) ലോകനാർക്കാവ് (കോഴിക്കോട് - വടകര)
63) തച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - തളിപ്പറമ്പ്)
64) കണ്ടിയിൽ ക്ഷേത്രം (ശ്രീലങ്ക)
65) മൂക്കുതല ഭഗവതി ക്ഷേത്രം (മലപ്പുറം - ചങ്ങരംകുളം)
66) ഇരട്ടകുളങ്ങര മഹാദേവക്ഷേത്രം (ആലപ്പുഴ)
67) കാഞ്ഞൂർ ദുർഗ്ഗാക്ഷേത്രം (ആലപ്പുഴ)
68) തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)
69) കൊട്ടാരക്കര ഗണപതിക്ഷേത്രം (കൊല്ലം)
70) പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ (കോഴിക്കോട് - വടകര)
71) തൃച്ചിറ്റാറ്റ്‌ വിഷ്ണു ക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)
72) തൃപ്പുലിയൂർ ക്ഷേത്രം (ആലപ്പുഴ - പുലിയൂർ)
73) തിരുവാറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട - ചെങ്ങന്നൂർ)
74) തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)
75) തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
76) പുരി ജഗന്നാഥ ക്ഷേത്രം (ഒറീസ്സ) - ഒഡീഷ)
77) കൊടുങ്ങല്ലൂർ ക്ഷേത്രം (തൃശ്ശൂർ)
78) ഇടതുപുറം ശ്രീകൃഷ്ണക്ഷേത്രം (മലപ്പുറം - അങ്ങാടിപ്പുറം)
79) ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
80) അരിയന്നൂർ ഹരികന്യകാ ക്ഷേത്രം (തൃശ്ശൂർ)
81) മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്രം (തിരുവനന്തപുരം)
82) ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
83) കാരിപ്പടത്തുകാവ് ക്ഷേത്രം (കോട്ടയം - കുറിച്ചിത്താനം)
84) ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
85) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം (ആലപ്പുഴ)
86) തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
87) തിരുവാറാട്ടുകാവ് ഭഗവതി (തിരുവനന്തപുരം - ആറ്റിങ്ങൽ)
88) കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട)

ഭാഗം 17

ചോദ്യം
1) തിരുവിതാംകൂർ ദേവസ്വം ബോർഡും, കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം?
2) താന്ത്രിക വിധിപ്രകാരം സ്ത്രീകൾ പൂജ നടത്തുന്ന ഏക ക്ഷേത്രമെന്ന മാഹാത്മ്യം ഏത് ക്ഷേത്രത്തിനാണുള്ളത്?
3) 274 ശൈവ തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതി ക്ഷേത്രം?
4) തെക്കോട്ടു നടയുള്ള കേരളത്തിലെ ഏക വിഷ്ണുക്ഷേത്രം?
5) കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏത്?
6) കണ്ണൂർ ജില്ലയിൽ ഏക ഭരതക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്?
7) കർണ്ണാടകത്തിലെ ഹൊയ്സാല മാതൃകയിൽ നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം?
8) ദേവി സന്നിധിയില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
9) നിത്യേന ബ്രാഹ്മണിപ്പാട്ട് നടന്നുവരുന്ന കേരളത്തിലെ ഏക ക്ഷേത്രം?
10) പുരുഷന്മാർ ഷർട്ട് ധരിച്ച് ദർശനം നടത്താൻ പാടില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
11) കേരളത്തിലെ ക്ഷേത്ര മണികളിൽ ഏറ്റവും വലിയ മണി ഏത് ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
12) കേരളത്തിൽ വെച്ച് ഏത് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരമാണ് ഏറ്റവും ഉയരംകൂടിയതായി കരുതപ്പെടുന്നത്?
13) കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഏത് ക്ഷേത്രത്തിലാണുള്ളത്?
14) ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
15) ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
16) കേരളത്തിൽ ഏറ്റവും അധികം ശിലാരേഖകൾ കണ്ടെത്തിയ ക്ഷേത്രം?
17) ഗൗഡസാരസ്വത ബ്രാഹ്മണരുടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം?
18) ഏറ്റവും അധികം ഗോപുരങ്ങളുള്ള ക്ഷേത്രം?
19) കേരളത്തിലെ ഏറ്റവും വലിയ വട്ടശ്രീകോവിലുള്ള ഒരു ക്ഷേത്രം?
20) ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
21) വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
22) തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
23) 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
24) 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
25) 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
26) 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
27) 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
28) പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം?
29) 4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
30) 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
31) 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌?
32) ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
33) നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?
34) വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
35) ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
36) അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
37) നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
38) ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
39) വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്?
40) മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
41) ഒരിക്കലും വറ്റാത്ത നീരുവറയിൽ പ്രതിഷ്ഠിച്ച ശിവലിംഗമുള്ള ക്ഷേത്രം ഏത്?
42) ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്?
43) കവളപ്പാറ കൊമ്പൻ എന്ന ആന ഏതു ക്ഷേത്രത്തിലേക്കാണ് നടയിരുത്തിയത്?
44) ഗുരുവായൂർ കേശവനെ നടയിരുത്തിയത് ഏത് കോവിലകമാണ്?
45) കല്ലുകൊണ്ടുള്ള നാദസ്വരവും, കൽമണിയും, കൽചങ്ങലയും, കൽവിളക്കുമുള്ള ഒരു അപൂർവ്വ ക്ഷേത്രം?
46) സംഗീത ധ്വനികൾ ഉളവാക്കുന്ന കൽപ്പടവുകൾ ഉള്ള ക്ഷേത്രം?
47) കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ഒരു തൂണ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്?
48) ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്?
49) മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്?
50) ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്?
51) ക്ഷേത്രവിഗ്രഹങ്ങളുടെ കൈകാലുകൾക്ക് കേടു സംഭവിക്കുമ്പോൾ ഏതു മരത്തിന്റെ പട്ടിക കെട്ടിയാണ് ശരിയാക്കിയിരുന്നത്?
52) ഏതു ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയിലാണ് ആലിംഗനം ചെയ്തിരിക്കുന്ന മാർക്കണ്ഡയനേയും, ലിംഗത്തേയും ചുറ്റിവരിഞ്ഞ കാലപാശത്തിന്റേയും അടയാളമുള്ളത്?
53) പ്രതിഷ്ഠ ശിവന്റേതും, പൂജാരി വൈഷ്ണവനും, ഊരാണ്മ ജൈനന്റേതുമായിട്ടുള്ള ക്ഷേത്രം ഏത്?
54) പഞ്ചപാണ്ഡവന്മാർ ഒരുമിച്ച് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
55) വില്വമംഗലത്തുനിന്നും ഗോപാലമന്ത്രോപദേശം സിദ്ധിച്ച് നിർമ്മാണം നടത്തിയതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം?
56) ഏത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ പിൻവശത്താണ് ആഴമളക്കാൻ കഴിയാത്ത ദ്വാരമുള്ളത്?
57) ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ
58) ഖരമഹർഷിയുടെ വലതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
59) ഖരമഹർഷിയുടെ ഇടതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
60) ഖരമഹർഷിയുടെ കഴുത്തിൽ ഇറുക്കിപിടിച്ചിരുന്ന ശിവലിംഗം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചത്?
61) ഖരമഹർഷിയുടെ ശിഖരത്തിൽ (തലയിൽ) വെച്ച ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
62) ആരാധനാ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ക്ഷേത്രം ഏത്?
63) പട്ടും, പാവാടയും ഉടുപ്പിക്കാത്ത ശ്രീകൃഷ്ണവിഗ്രഹമുള്ള ക്ഷേത്രം?
64) വലിയ ഉറുമ്പ് പുറ്റ് (വാല്മീകം) ഏതു ക്ഷേത്രത്തിലാണുള്ളത്‌?
65) ഏത് ക്ഷേത്രത്തിലെ ബലിക്കല്ലിനാണ്‌ തുള (ദ്വാരം) യുള്ളത്?
66) ഏത് ക്ഷേത്രത്തിലാണ് ബലിക്കല്ല് നടയ്ക്ക് നേരെയല്ലാത്തത്?
67) കഴകക്കാരില്ലാത്ത ക്ഷേത്രം ഏത്?
68) ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
69) പഴയകാലത്ത് കുരങ്ങന്മാർക്ക്‌ പഴം കൊടുക്കൽ ആചാരമുണ്ടായിരുന്ന ക്ഷേത്രം?
70) പയ്യന്നൂർ പവിത്രമോതിരം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
71) ആറന്മുള കണ്ണാടി ഉത്ഭവം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.?
72) പഴയകാലത്ത് യാഗത്തിന് സോമവും, ചമതയും നൽകിയിരുന്ന ക്ഷേത്രം?
73) ഏത് ക്ഷേത്രത്തിലാണ് പൂജാവേളയിൽ ക്ഷേത്ര മേൽശാന്തിമാർ ഭസ്മം ധരിക്കുവാൻ പാടില്ലാത്തത്?
74) ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
75) തന്ത്രവിദ്യാപീഠം പ്രവർത്തിക്കുന്ന ക്ഷേത്രം ഏത്?
76) ഗ്രഹണം ബാധിക്കാത്ത (ഗ്രഹണസമയത്തും പൂജ നടത്തുന്ന) ക്ഷേത്രം ഏത്?
77) ഏത് ക്ഷേത്ര സ്ഥാപനത്തോടെയാണ്‌ കണ്ടിയൂരബ്ദം എന്നൊരു വർഷം തന്നെയുണ്ടായത്?
78) ശിവന്റെ ശ്രീകോവിലിൽ വിഷ്ണുവിന്റെ വാഹനമുള്ള ക്ഷേത്രം?
79) ശംഖ്നാദം മുഴക്കാത്ത ഒരു ക്ഷേത്രം ഏത്‌?
80) ഭാരതത്തിൽ ഏറ്റവും അധികം വിവാഹം നടക്കുന്നതിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
81) ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ ഏത്?
82) ഏതു ഗുഹാക്ഷേത്രത്തിലാണ് ധർമ്മചക്രം സ്ഥാപിച്ചിരിക്കുന്നത്?
83) കംബോഡിയൻ ജനതയുടെ ദേശീയപതാകയിൽ മുദ്രണം ചെയ്തിരിക്കുന്നത് ഏത് ക്ഷേത്രത്തിന്റെ ചിത്രമാണ്?
84) കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം ഏതാണ്?
85) പാതിവ്രത്യത്തിന്റെ ഉത്തമോദാഹരണമായ കണ്ണകിയുടെ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
86) ഗരുഡമാടത്തറയുള്ള ക്ഷേത്രം ഏത്?
87) കഥകളി നിഷിദ്ധമായ ക്ഷേത്രം ഏത്?
88) ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം?
89) ഏതു ക്ഷേത്രത്തിലെ ചെറു തടാകത്തിലാണ് ഒരു മുതല ഉണ്ടായിരിക്കുമെന്ന പാരമ്പര്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നത്?
90) കന്യാമറിയത്തിന്റെ പള്ളിയാണെന്നു ധരിച്ച് വാസ്കോഡിഗാമ മുട്ടുകുത്തി പ്രാർത്ഥിച്ച ക്ഷേത്രം ഏത്?
91) ഗർഭപാത്രത്തിന്റെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം
1) പെരുവനം മഹാദേവക്ഷേത്രം (തൃശ്ശൂർ - ചേർപ്പ്)
2) മണ്ണാറശാല നാഗരാജക്ഷേത്രം (ആലപ്പുഴ)
3) തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
4) ഓടിട്ട കൂട്ടാല (തൃശ്ശൂർ - തിരുവില്വാമല)
5) ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)
6) എളയാവൂർ ക്ഷേത്രം
7) തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (ആലപ്പുഴ)
8) കാഞ്ചിയിലെ ഏകാംബരനാഥ ക്ഷേത്രം?
9) തിരു ഐരാണിക്കുളം മഹാദേവക്ഷേത്രം (തൃശ്ശൂർ)
10) തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
11) കൊച്ചി തിരുമല ക്ഷേത്രം (എറണാകുളം)
12) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)
13) വടക്കുംനാഥക്ഷേത്രം (തൃശ്ശൂർ)
14) കംമ്പോഡിയായിലെ ആൻഖോർവാത് ക്ഷേത്രം
15) ശ്രീരംഗം (തമിഴ്നാട് - തൃശ്ശിനാപ്പിള്ളി)
16) തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)
17) കൊച്ചിതിരുമല ക്ഷേത്രം (എറണാകുളം)
18) മധുരമീനാക്ഷി ക്ഷേത്രം (തമിഴ്നാട്)
19) തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ)
20) തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
21) ബദരിനാഥ്
22) ബ്രഹദീശ്വര ക്ഷേത്രം
23) തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
24) വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
25) ചിദംബരം (തമിഴ്നാട്)
26) തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
27) ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
28) കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
29) തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
30) ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
31) തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
32) ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)
33) ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)
34) തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
35) തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
36) മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
37) തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
38) തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
39) തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
40) നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
41) വെള്ളാലത്ത് ശിവക്ഷേത്രം (കണ്ണൂർ - പരിയാരം)
42) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
43) ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
44) നിലമ്പൂർ കോവിലകം
45) ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം (പത്തനംതിട്ട)
46) താരാപുരം ഐരാവദേശ്വര ക്ഷേത്രം (തമിഴ്നാട്)
47) മലകുറുന്തോട്ടി
48) ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം)
49) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ)
50) അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ)
51) കാച്ചിമരത്തിന്റെ
52) തിരുക്കടയൂരിലെ ശിവലിംഗ പ്രതിഷ്ഠയിൽ (തമിഴ്നാട്)
53) ധർമ്മസ്ഥല (കർണ്ണാടക)
54) പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ)
55) അമ്പലപ്പുഴ (ശ്രീകൃഷ്ണസ്വാമിക്ഷേത്രം (ആലപ്പുഴ)
56) തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
57)
58) വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം)
59) ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം)
60) കടുത്തുരുത്തി മഹാദേവക്ഷേത്രം (കോട്ടയം)
61) ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം (തിരുവനന്തപുരം)
62) അങ്ങാടിപ്പുറം തളി ക്ഷേത്രം (മലപ്പുറം)
63) കടലായി ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - പുതിയതെരു)
64) ആദിസുബ്രഹ്മണ്യ ക്ഷേത്രം (കർണ്ണാടക)
65) തൃക്കണാമുക്ക് ശിവക്ഷേത്രം (തൃശ്ശൂർ - വൈലത്തൂർ)
66) തിരുനെല്ലി ക്ഷേത്രം (വയനാട്)
67) രയിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രം (പാലക്കാട് - നടുവട്ടം)
68) പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ)
69) ചാമക്കാവ് (പത്തനംതിട്ട - പന്തളം)
70) പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)
71) ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)
72) കൊല്ലംങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം (പാലക്കാട്)
73) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
74) പള്ളിയറ ക്ഷേത്രം (പത്തനംതിട്ട)
75) ചെറിയത്ത് നരസിംഹക്ഷേത്രം (എറണാകുളം - ആലുവ)
76) തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
77) കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)
78) ഒല്ലൂതൃക്കോവിൽ ശിവക്ഷേത്രം (തൃശ്ശൂർ)
79) ഇക്കരെ കൊട്ടിയൂർ (കണ്ണൂർ)
80) ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
81) തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം (ആന്ധ്രാപ്രദേശ്‌), ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)
82) കർളി ഗുഹാക്ഷേത്രം
83) ആൻഖോർവാത് ക്ഷേത്ര ചിത്രം
84) കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (തൃശ്ശൂർ)
85) വഞ്ചിനഗരം എന്ന സ്ഥലത്ത് (തമിഴ്നാട്)
86) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
87) ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
88) തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്)
89) അനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രം (കാസർകോഡ്)
90) പുത്തൂർ ദുർഗ്ഗാ ക്ഷേത്രം (കോഴിക്കോട്)
91) വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ)

പുരാണ ചോദ്യോത്തരങ്ങൾ 1

ഭാഗം ഒന്ന്

ചോദ്യം
1) ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
2) ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
3) ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
4) ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?
5) ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരായിരിക്കുന്നു?
6) ഹരിഃ എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
7) ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?
8) വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
9) ത്രിമൂ൪ത്തികള്‍ ആരെല്ലാം?
10) ത്രിലോകങ്ങള്‍ ഏതെല്ലാം?
11) ത്രിഗുണങ്ങള്‍ ഏതെല്ലാം?
12) ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
13) മൂന്നവസ്ഥകളേതെല്ലാം?
14) ത്രികരണങ്ങള്‍ ഏതെല്ലാം?
15) ത്രിദശന്മാ൪ ആര്?
16) ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?
17) ത്രിസന്ധ്യകള്‍ ഏതെല്ലാം?
18) ത്രിനയനന്‍ ആര്?
19) ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
20) ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
21) രണ്ടു നേരവും ഈശ്വരനാമം ജപിക്കണം. എന്തിന്?
22) കണ്ണടച്ചു കൈകൂപ്പി ഈശ്വരനെ വണങ്ങുന്നു. എന്തിന് കണ്ണടയ്ക്കുന്നു? എന്തിന് കൈ കൂപ്പുന്നു?
23) വേദങ്ങള്‍ എത്ര?
24) വേദങ്ങള്‍ ഏതെല്ലാം?
25) വേദങ്ങളുടെ പൊതുവായ പേരെന്ത്?
26) ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത്?
27) കൃഷ്ണദ്വൈപായനന്‍ ആര്?
28) വേദവ്യാസന് കൃഷ്ണദ്വൈപായനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
29) ചതുരാനനന്‍ ആര്?
30) ബ്രഹ്മാവിന് ചതുരാനനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
31) ചതുരുപായങ്ങള്‍ ഏതെല്ലാം?
32) ചതു൪ഥി എന്നാല്‍ എന്ത്?
33) ഏതു ചതു൪ഥി എന്തിന് പ്രധാനം?
34) ചതു൪ദശകള്‍ ഏതെല്ലാം?
35) ചതു൪ദന്തന്‍ ആര്?
36) ചതുരാശ്രമങ്ങള്‍ ഏതെല്ലാം?
37) ചതു൪ഭുജന്‍ എന്നത് ആരുടെ പേരാണ്?
38) മഹാവിഷ്ണുവിന്‍റെ നാല് പര്യായപദങ്ങള്‍ പറയുക?

ഉത്തരം
1) ഓംകാരം
2) പ്രണവം
3) മൂന്ന്
4) അ, ഉ, മ്
5) അ - വിഷ്ണു ഉ - മഹേശ്വരന്‍ (ശിവന്‍) അ - ബ്രഹ്മാവ്‌ ഭൂതം മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട് " അ "എന്നതിന്‌ വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം (മതം = അഭിപ്രായം)
6) ഈശ്വരന്‍ - വിഷ്ണു
7) പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍ (" ഹരന്‍ ഹരതി പാപാനി " എന്ന് പ്രമാണം)
8) ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍
9) ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍
10) സ്വ൪ഗ്ഗം, ഭൂമി, പാതാളം
11) സത്വഗുണം, രജോഗുണം, തമോഗുണം
12) സൃഷ്ടി, സ്ഥിതി, സംഹാരം
13) ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)
14) മനസ്സ്, വാക്ക്, ശരീരം
15) ദേവന്മാ൪
16) ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍
17) പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)
18) ശിവന്‍
19) ശംഭു, ശങ്കരന്‍, മഹാദേവന്‍
20) സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍
21) പ്രകൃതികോപം മുതലായ അത്യാപത്ത് കൂടാതെ നമ്മെ കാത്തുരക്ഷിച്ചതിന് പ്രഭാതത്തിലും - സ൪വ്വത്ര ബഹളമയമായ പകല്‍ സമയം മുഴുവന്‍ നിരപായം രക്ഷിച്ചതിന് സായംകാലത്തും ഈശ്വരനാമം ഉച്ചരിക്കണം. ---- ( ഉപകാരസ്മരണയില്ലായ്ക മനുഷ്യധ൪മ്മമല്ലല്ലോ )
22) മനസ്സിനെ ബാഹ്യപ്രേരണകളിലേയ്ക്ക് നയിക്കുന്ന കണ്ണിനെ പ്രവൃത്തിരഹിതമാക്കാന്‍ കണ്ണടയ്ക്കുന്നു ഈശ്വരന്‍ ഒന്നേയുള്ളുവെന്നും ലോകമെങ്ങും നിറഞ്ഞിരിക്കുന്ന പരമാത്മാവാണെന്നും ആ പരമാത്മാവാണ് ക്ഷേത്രത്തിനുള്ളിലും തന്നിലും ഉള്ളതെന്നും ഭേദഭാവം പാടില്ലെന്നും ഉള്ളതിന്‍റെ പ്രതീകമാണ് കൂപ്പുകൈ
23) വേദങ്ങള്‍ - നാല്
24) ഋക്, യജുസ്, സാമം, അഥ൪വ്വം
25) ചതു൪വേദങ്ങള്‍
26) വേദവ്യാസന്‍
27) വേദവ്യാസന്‍
28) കറുത്ത നിറമുള്ളതിനാല്‍ കൃഷ്ണനെന്നും, ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനനെന്നും രണ്ടും ചേ൪ന്ന് കൃഷ്ണദ്വൈപായനനിന്നുമായി
29) ബ്രഹ്മാവ്‌
30) നാല് മുഖമുള്ളതിനാല്‍
31) സാമം, ദാനം, ഭേദം, ദണ്ഡം
32) വാവ് കഴിഞ്ഞു നാലാം ദിവസം
33) ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ ചതു൪ഥിയാണ് വിനായകചതു൪ഥി. ഇത് ഗണപതിപൂജയ്ക്ക് പ്രധാനമാണ്
34) ബാല്യം, കൗമാരം, യൗവനം, വാ൪ധക്യം
35) ഐരാവതം - ഇന്ദ്രന്‍റെ വാഹനം, നാല് കൊമ്പുള്ളതിനാല്‍ ചതു൪ദന്തന്‍ എന്ന് പറയുന്നു
36) ബ്രഹ്മചര്യം, ഗാ൪ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം
37) മഹാവിഷ്ണു
38) പത്മനാഭന്‍, കേശവന്‍, മാധവന്‍, വാസുദേവന്‍

ഭാഗം രണ്ട്

ചോദ്യം
1) ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്‍റെ പൌരാണികനാമം എന്തായിരുന്നു?
2) ഹിന്ദു എന്ന പേര് എന്നുണ്ടായി?
3) ലോകങ്ങള്‍ എത്ര? എവിടെയെല്ലാം? അവയുടെ മൊത്തത്തിലുള്ള പേരെന്ത്?
4) ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം?
5) അധോലോകങ്ങളുടെ പേരുകളെന്തെല്ലാം?
6) ബ്രഹ്മാവ്‌ ഏത് ലോകത്ത് ജീവിക്കുന്നു?
7) ബ്രഹ്മാവിന്‍റെ വാഹനമെന്ത്?
8) ബ്രഹ്മാവിന്‍റെ ഉദ്ഭവസ്ഥാനമെന്ത്?
9) രുദ്രന്‍ എവിടെ നിന്നുണ്ടായി?
10) നീലകണ്ഠന്‍ ആര്?
11) ശിവന് നീലകണ്ഠന്‍ എന്ന പേര് എങ്ങിനെയുണ്ടായി?
12) ഹാലാഹലം എന്ത്?
13) ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി?
14) കാളകൂടവിഷം ശിവന്‍ പാനം ചെയ്ത കഥയില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠം എന്ത്?
15) എന്താണ് പഞ്ചാക്ഷരം?
16) പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്?
17) ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്?
18) ഓംകാര (പ്രണവ) ത്തിന്‍റെ സൂക്ഷ്മരൂപത്തിലുള്ള അഞ്ച് - അംഗം ഏതെല്ലാമാണ്?
19) പഞ്ചമുഖന്‍ ആരാണ്?
20) പഞ്ചമുഖങ്ങള്‍ ഏതിനെയെല്ലാം ദ്യോതിപ്പിക്കുന്നു?
21) കപ൪ദം, പിനാകം, പാശുപതം, പരശു, ചന്ദ്രഹാസം, ഡമരു, എന്നിവ എന്ത്? ആരുടെ?
22) ശിവന്‍റെ ആസ്ഥാനം എവിടെ?
23) ശിവന്‍റെ വാഹനം എന്ത്?
24) ശിവന്‍ രാവണനു നല്‍കിയ ആയുധം എന്ത്?
25) ശിവന്‍ രാവണന് ചന്ദ്രഹാസം എന്ന വാള്‍ നല്‍കുവാന്‍ കാരണമെന്ത്?
26) ശിവപൂജയ്ക്കുള്ള പ്രധാന മന്ത്രം ഏത്?
27) ശിവപൂജയ്ക്കുള്ള പ്രധാന പുഷ്പം ഏത്?
28) ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏവ?
29) പുരാരി ആരാണ്?
30) പുരാരി എന്ന പേര് ശിവന് എങ്ങിനെ ലഭിച്ചു?
31) ഭവാനി ആരാണ് ?
32) പാ൪വ്വതിക്ക് ഭവാനി എന്ന പേര് എങ്ങിനെ ലഭിച്ചു?
33) പാ൪വ്വതി മുന്‍ജന്മത്തില്‍ ആരായിരുന്നു?
34) പാ൪വ്വതിയുടെ അച്ഛനമ്മമാ൪ ആരെല്ലാം?
35) ഐങ്കരന്‍ ആരാണ്?
36) ഗണപതിയുടെ നാല് പര്യായങ്ങള്‍ ഏവ?
37) സേനാനി ആരാണ്?
38) സുബ്രഹ്മണ്യന്‍റെ മറ്റ് പേരുകള്‍ പറയുക?
39) സുബ്രഹ്മണ്യന്‍റെ അവതാരോദ്ദേശം എന്താണ്?
40) പുരാണങ്ങള്‍ എത്ര?
41) പുരാണങ്ങള്‍ ഏവ?
42) പുരാണങ്ങളുടെ ക൪ത്താവാര്?
43) വേദവ്യാസന്‍റെ അച്ഛനമ്മമാ൪ ആരെല്ലാം?
44) പുരാണത്തിലെ പ്രതിപാദ്യം എന്ത്?
45) ഭാഗവതമഹാപുരാണത്തിലെ കഥകളെന്തെല്ലാം?
46) മലയാളത്തില്‍ ഭാഗവതം എഴുതിയതാര്?
47) ഭാഗവതത്തില്‍ ഉള്ള ഏതെങ്കിലും ഒരു ചെറിയ കഥ പറയാമോ?
48) പഞ്ചമവേദം എന്ന് പറയുന്നത് ഏതാണ്?
49) പഞ്ചപ്രാണന്‍ ഏതെല്ലാം?
50) പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
51) പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
52) ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
53) ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
54) പഞ്ചഭൂതങ്ങള്‍ ഏവ?
55) പഞ്ചോപചാരങ്ങള്‍ ഏവ?
56) പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
57) പഞ്ചക൪മ്മപാരായണന്‍ ആരാണ്?
58) പഞ്ചക൪മ്മങ്ങള്‍ ഏതൊക്കെയാണ്?
59) പഞ്ചലോഹങ്ങള്‍ ഏവ?
60) പഞ്ചാമൃതം എന്ന് പറയുന്നത് എന്ത്?
61) പഞ്ചാമൃതില്‍ എന്തെല്ലാം ചേ൪ന്നിട്ടുണ്ട്?
62) പഞ്ചദേവതമാ൪ ആരെല്ലാം?
63) പഞ്ചദേവതമാ൪ ഏതേതിന്‍റെ ദേവതകളാണ്?
64) പഞ്ചോപചാരങ്ങള്‍ എന്തിന്‍റെയെല്ലാം പ്രതീകങ്ങളാണ്?
65) ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?
66) എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
67) ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
68) പ്രധാന അവതാരങ്ങള്‍ എത്ര?
69) പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
70) ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
71) ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
72) ഭഗവത് ഗീതയുടെ ക൪ത്താവാര്?
73) ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
74) എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
75) പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
76) അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
77) ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
78) ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
79) ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
80) ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
81) ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
82) മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
83) ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം - സംസ്കൃതം) എഴുതിയ മലയാളി ആര്?
84) ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
85) മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?

ഉത്തരം
1) സനാതനമതം - വേദാന്തമതം
2) പാശ്ചാത്യരുടെ ആഗമനശേഷം
3) ലോകങ്ങള്‍ പതിനാല് എണ്ണം, ഭൂമിക്കുപരി ഏഴും ഭൂമി ഉള്‍പ്പെടെ താഴെ ഏഴും മൊത്തം പതിനാലെണ്ണം. ചതു൪ദശലോകങ്ങള്‍ എന്ന് പറയുന്നു
4) ഭൂവ൪ലോകം, സ്വ൪ഗ്ഗലോകം, ജനലോകം, തപോലോകം, മഹ൪ലോകം, സത്യലോകം
5) അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം
6) സത്യലോകത്ത്
7) അരയന്നം (ഹംസം)
8) താമരപ്പൂവ് (പദ്മസംഭവന്‍)
9) ബ്രഹ്മാവിന്‍റെ പുരികങ്ങളുടെ മധ്യത്തില്‍ നിന്ന് - നെറ്റിയില്‍ നിന്ന്
10) ശിവന്‍
11) കഴുത്തില്‍ നീലനിറമുള്ളതിനാല്‍ നീലകണ്ഠന്‍ എന്ന് ശിവനെ പറയുന്നു
12) ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം)
13) പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി
14) ലോകത്തെ - ജനങ്ങളെ - നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ജീവത്യാഗത്തിനു പോലും തയ്യാറാവണമെന്ന്
15) നമഃ ശിവായ ആണ് പഞ്ചാക്ഷരം (ഓം നമഃ ശിവായ എന്നായാല്‍ "ഷഡാക്ഷരി" എന്ന് പറയുന്നു)
16) ഓം
17) നമഃ ശിവായ
18) അ, ഉ, മ്, ബിന്ദു, നാദം
19) ശിവന്‍
20) ഉത്ഭവം, വള൪ച്ച, നാശം, അനുഗ്രഹം, തിരോധാനം എന്നിവയെ ദ്യോതിപ്പിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍ എന്നിവയേയും പ്രതിനിധീകരിക്കുന്നതായി പറയാം
21) കപ൪ദം - ശിവന്‍റെ ജട പിനാകം - ശിവന്‍റെ വില്ല് പാശുപതം - ശിവന്‍ അ൪ജ്ജുനന് നല്‍കിയ അസ്ത്രം പരശു - ശിവന്‍ ഭൃഗുരാമനു കൊടുത്ത ആയുധം (പരശുരാമന്‍) ചന്ദ്രഹാസം - ശിവന്‍ രാവണന് നല്‍കിയ വാള്‍ ഡമരു - ശിവന്‍റെ വാദ്യവിശേഷം (ഉടുക്ക്)
22) കൈലാസം
23) വൃഷഭം (കാള)
24) ചന്ദ്രഹാസം എന്ന വാള്‍
25) ശിവന്‍ പ്രസാദിക്കാഞ്ഞ് രാവണന്‍ കൈലാസ പ൪വ്വതത്തെ ആകെ കുലുക്കിയെന്നും പാ൪വ്വതി ഭയന്ന് ശിവനെ ആലിംഗനം ചെയ്തുവെന്നും. ശിവന്‍ പ്രാസാദിച്ച് രാവണനു ചന്ദ്രഹാസം എന്ന വാള്‍ നല്‍കിയെന്നും കഥ
26) ഓം നമഃ ശിവായ
27) ബില്വദളം (കൂവളത്തില)
28) ശിവരാത്രി, പ്രദോഷം, ശനിപ്രദോഷം, സോമവാരവ്രതം വിശേഷം
29) ശിവന്‍
30) ത്രിപുരന്മാരെ നശിപ്പിക്കുകയാല്‍
31) പാ൪വ്വതി
32) ഭവന്‍റെ പത്നിയാകയാല്‍ ഭവാനി
33) ദക്ഷപുത്രിയായ സതി
34) ഹിമവാനും മേനയും
35) ഗണപതി
36) വിനായകന്‍, വിഘ്നേശ്വരന്‍, ഹേരംബന്‍, ഗജാനനന്‍
37) സുബ്രഹ്മണ്യന്‍ - ദേവന്മാരുടെ സേനാനായകനാകയാല്‍
38) ഷണ്മുഖന്‍, കാ൪ത്തികേയന്‍, കുമാരന്‍, ഗുഹന്‍
39) ലോകോപദ്രവകാരിയായ താരകാസുരനെ വധിച്ച്‌ ദേവകളേയും ലോകത്തേയും രക്ഷിക്കുക
40) പതിനെട്ട് (18)
41) ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാ൪ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവ൪ത്ത, ലിംഗ, വരാഹ, സ്കാന്ദ, വാമന, കൂ൪മ്മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണള്‍ എന്നിവയാണ് പതിനെട്ട് പുരാണങ്ങള്‍
42) പുരാണമുനി വേദവ്യാസന്‍
43) പരാശരനും സത്യവതിയും
44) വേദാന്തതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അത്ഭുതകരങ്ങളായ കാര്യങ്ങള്‍ കഥാരൂപത്തില്‍ പറയുന്നതാണ് പുരാണം
45) ദശാവതാരകഥകള്‍, പ്രത്യേകിച്ച് ശ്രീകൃഷ്ണാവതാരകഥ
46) ഏഴുത്തച്ഛന്‍ (മുഴങ്ങോട്ടുവിളയുടെ ശരി ത൪ജമയും, സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ വൃത്താനുവൃത്ത ത൪ജമയും ഉണ്ട്)
47) അജാമിളമോക്ഷം, അത്യന്തം സുഖിമാനായ, ഈശ്വരവിചാരമില്ലാതെ ജീവിച്ച ബ്രാഹ്മണന് "നാരായണ" എന്ന നാമോച്ചാരണത്താല്‍ അന്ത്യകാലത്ത് മോക്ഷം ലഭിച്ചു
48) മഹാഭാരതം - എല്ലാ വേദതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഭഗവത്ഗീത ഉള്‍കൊള്ളുകയാല്‍
49) പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍
50) ഹൃദയത്തില്‍ - പ്രാണന്‍ ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍ നാഭിയില്‍ - സമാനന്‍ കണ്ഠത്തില്‍ - ഉദാനന്‍ ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍
51) മുഖം, പാദം, പാണി, പായു, ഉപസ്ഥം
52) അഞ്ച് (5)
53) കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്
54) ഭൂമി, ജലം, തേജസ്സ്, വായു, ആകാശം
55) ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം
56) ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം
57) ശിവന്‍
58) ഉത്ഭവം, സ്ഥിതി, നാശം, അനുഗ്രഹം, തിരോധനം
59) ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം
60) അഞ്ച് മധുരവസ്തുക്കള്‍ ചേ൪ത്തുണ്ടാക്കിയതും സുബ്രഹ്മണ്യ പ്രീതിക്കും പ്രധാനവുമാണ് പഞ്ചാമൃതം
61) പഴം, തേന്‍, ശ൪ക്കര, നെയ്യ്, മുന്തിരിങ്ങ
62) ആദിത്യന്‍, ഗണപതി, ശിവന്‍, വിഷ്ണു, ദേവി
63) ആകാശത്തിന്‍റെ ദേവന്‍ വിഷ്ണു അഗ്നിയുടെ ദേവത ദേവി വായുവിന്‍റെ ദേവന്‍ ശിവന്‍ ഭൂമിയുടെ ദേവന്‍ സൂര്യന്‍ (ആദിത്യന്‍) ജയത്തിന്‍റെ ദേവന്‍ ഗണപതി
64) ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം) ആകാശത്തിന്‍റെ പ്രതീകം പുഷ്പം അഗ്നിയുടെ പ്രതീകം ദീപം വായുവിന്‍റെ പ്രതീകം ധൂപം ജലത്തിന്‍റെ പ്രതീകം നൈവേദ്യം
65) ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു
66) ധ൪മ്മം നിലനി൪ത്തുന്നതിന്
67) പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു
68) പത്ത് (ദശാവതാരം)
69) മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി
70) ശ്രീകൃഷ്ണന്‍
71) എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന് "ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ"
72) വേദവ്യാസന്‍
73) ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)
74) അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്
75) അ൪ജ്ജുനനെ
76) പൃഥ - കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?
77) ശ്രീകൃഷ്ണന്‍
78) ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍
79) പതിനെട്ട് (18)
80) 700 ശ്ലോകങ്ങള്‍
81) മഹാഭാരതം
82) ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു
83) ശ്രീ ശങ്കരാചാര്യ൪
84) നിരണത്ത് മാധവപ്പണിക്ക൪
85) ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്

ഭാഗം മൂന്ന്

ചോദ്യം
1) എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
2) ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
3) ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ഗണപതിയെ പൂജിക്കുന്നത് എന്തിന്?
4) ഒരു കുട്ടിയെ എഴുത്തിനിരുത്തുമ്പോള്‍ ചൊല്ലിക്കുന്ന വന്ദനമന്ത്രം ഏതാണ്?
5) ഹരിഃ ശ്രീ ഗണപതയേ നമഃ എന്ന മന്ത്രത്തിന്‍റെ അ൪ത്ഥം എന്ത്?
6) പിതാക്കന്മാ൪ എത്ര?
7) പിതാക്കന്മാ൪ ആരെല്ലാം?
8) മാതാക്കള്‍ (അമ്മമാ൪) ആയി ആരെയെല്ലാം ബഹുമാനിക്കണം?
9) കേരളീയനായ അദ്വൈതാചാര്യന്‍ ആര്?
10) ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു?
11) ഭജഗോവിന്ദം ആരുടെ കൃതിയാണ്? അതിലെ ഒരു പദ്യം ചൊല്ലാമോ?
12) ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു?
13) ശങ്കരാചാര്യരുടെ ശിഷ്യന്‍മാ൪ ആരെല്ലാം?
14) ശങ്കരാചാര്യ൪ രചിച്ച ആദ്ധ്യാത്മിക ജ്ഞാനലബ്ധിക്കുള്ള കൃതികള്‍ ഏതെല്ലാം?
15) ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ എത്ര?
16) ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം?
17) യുഗങ്ങള്‍ എത്ര?
18) യുഗങ്ങള്‍ ഏതെല്ലാം?
19) വിഷ്ണു എവിടെ വസിക്കുന്നു?
20) വിഷ്ണുവിന്‍റെ വാഹനം എന്ത്?
21) വിഷ്ണുവിന്‍റെ ശയ്യ എന്ത്?
22) ദാരുകന്‍ ആരാണ്?
23) ഉദ്ധവ൪ ആരായിരുന്നു?
24) പാഞ്ചജന്യം എന്താണ്?
25) ശ്രീവത്സം എന്താണ്?
26) മഹാവിഷ്ണുവിന്‍റെ ഗതയുടെ പേരെന്ത്?
27) മഹാവിഷ്ണുവിന്‍റെ വാളിന്‍റെ പേരെന്ത്?
28) മഹാവിഷ്ണു അണിയുന്ന രത്നം ഏത്?
29) മഹാവിഷ്ണുവിന്‍റെ വില്ലിന്‍റെ പേരെന്ത്?
30) മഹാവിഷ്ണുവിന്‍റെ ചക്രായുധത്തിന്‍റെ പേരെന്ത്?
31) ശ്രീവത്സം എങ്ങിനെ ഉണ്ടായി? അതില്‍ നിന്ന് കിട്ടുന്ന ഗുണപാഠം എന്ത്?
32) ദാമോദരന്‍ എന്ന പേര് ആരുടേതാണ്?
33) പത്മനാഭന്‍ ആര്?
34) മഹാവിഷ്ണുവിന് പത്മനാഭന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
35) പാ൪ത്ഥസാരഥി ആര്?
36) ശ്രീകൃഷ്ണന് പാ൪ത്ഥസാരഥി എന്ന പേര് എങ്ങിനെ ലഭിച്ചു?
37) ശ്രീമദ് ഭഗവദ്ഗീത എപ്പോള്‍, എവിടെ വച്ച്, ആര് ആരോട് പറഞ്ഞതാണ്?
38) ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തിന്‍ അവതരിച്ചു?
39) ശ്രീകൃഷ്ണന്‍റെ ജനനം എവിടെയാണ് നടന്നത്?
40) ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത്? ആ ദിവസത്തിന്‍റെ പൊതുവായ പേരെന്ത്?
41) രണ്ടമ്മയും രണ്ടച്ഛനും ഉണ്ടായിരുന്ന ഭഗവാന്‍ ആര്? അവ൪ ആരെല്ലാം?
42) ഭഗവദ്സ്പ൪ശത്താല്‍ സുഗന്ധിയായി മോക്ഷം നേടിയ രാക്ഷസി ആരാണ്?
43) അമ്പാടി എന്താണ്?
44) വൃന്ദാവനം എന്താണ്?
45) അമ്പാടിയില്‍ നിന്ന് ഗോപന്മാ൪ താമസം മാറ്റാന്‍ എന്താണ് കാരണം?
46) ഉരുണ്ടുരുണ്ട്‌ ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നവന്‍ ആരാണ്?
47) തൃണാവ൪ത്തന്‍ ആരാണ്?
48) തൃണാവ൪ത്തന്‍ എങ്ങനെ കൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു?
49) ജീവികളുടെ കുടിവെള്ളത്തില്‍ വിഷം കല൪ത്തിയവനെ ശ്രീകൃഷ്ണന്‍ ശിക്ഷിച്ച് ഓടിച്ചു. എവിടെ? ആരെ? എങ്ങോട്ട്?
50) പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്?
51) പീതാംബരധാരി ആര്?
52) കൃഷ്ണന് ഗൗരി എന്ന പേരുണ്ടാവാന്‍ കാരണമെന്ത്?
53) ആരാണ് ബലഭദ്രന്‍?
54) ബലരാമന്‍റെ ആയുധം എന്ത്?
55) ബ്രഹ്മാവിന്‍റെ പരീക്ഷ ശ്രീകൃഷ്ണന്‍ എങ്ങനെ ജയിച്ചു?
56) കുതിരയുടെ രൂപത്തില്‍ വന്ന ഒരസുരനെ ശ്രീകൃഷ്ണന്‍ വധിച്ചു ആരെയാണ്?
57) ശ്രീകൃഷ്ണന്‍റെ ഗുരു ആര്?
58) ശ്രീകൃഷ്ണന്‍ ഗുരുവിന് നല്‍കിയ ഗുരുദക്ഷിണ എന്ത്?
59) നരകാസുരന്‍ ആരാണ്?
60) നരകാസുരനെ വധിച്ചത് ആര്?
61) നരകാസുരവധസ്മരണയ്ക്കായി ആഘോഷിക്കുന്ന ദിനം ഏത്? അതിന്‍റെ പ്രത്യേക നാമം എന്ത്?
62) ശ്രീകൃഷ്ണന്‍ ഒടുവില്‍ വസിച്ചിരുന്നത് എവിടെയാണ്?
63) മഥുരയില്‍ നിന്ന് ദ്വാരകയിലേയ്ക്ക് ശ്രീകൃഷ്ണന്‍ താമസം മാറ്റാന്‍ എന്താണ് കാരണം?
64) ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടാവാന്‍ എന്താണ് കാരണം?
65) ശ്രീകൃഷ്ണന്‍റെ അന്ത്യം എങ്ങനെയായിരുന്നു?
66) നാരായണീയത്തിന്‍റെ ക൪ത്താവാര്?
67) നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്?
68) പ്രസ്ഥാനത്രയം എന്നാലെന്ത്?
69) ത്രിപുരങ്ങള്‍ എന്താണ്? ത്രിപുരന്മാ൪ ആര്?
70) പഞ്ചമഹായജ്ഞങ്ങള്‍ ഏവ?
71) പഞ്ചബാണന്‍ ആര്?
72) പഞ്ചബാണങ്ങള്‍ ഏവ?
73) പഞ്ചബാണാരി ആരാണ്?
74) എന്തിനാണ് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്?

ഉത്തരം
1) ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു
2) ഗണപതി
3) വിഘ്നങ്ങള്ളിലാതെ മംഗളകരമായി ക൪മ്മങ്ങള്‍ പര്യവസാനിക്കുന്നതിന്
4) ഹരിഃ ശ്രീ ഗണപതയേ നമഃ
5) ഹരിയേയും ശ്രീയേയും ഗണപതിയേയും വന്ദിക്കുന്നു ഒന്നാമതായി ഈശ്വരാനുഗ്രഹവും രണ്ടാമത് സമ്പത്തും മൂന്നാമത് തടസ്സമില്ലായ്മയും ഉണ്ടായെങ്കിലേ വിദ്യാഭ്യാസം സുഗമമായി നടക്കൂ
6) അഞ്ച് (5)
7) യഥാ൪ത്ഥ അച്ഛന്‍, ഉപനയിച്ച ആള്‍, വിദ്യാഭ്യാസം ചെയ്യിച്ച ആള്‍, ആഹാരം തന്നു രക്ഷിച്ച ആള്‍, ഭയത്തില്‍ നിന്ന് രക്ഷിക്കുന്നയാള്‍. ഈ അഞ്ചുപേരും പിതാക്കന്മാരാണ്
8) ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി, പത്നീമാതാവ്, സ്വന്തം മാതാവ് ഇവരഞ്ചും മാതാക്കളായി സ്മരിക്കപ്പെടുന്നു
9) ശങ്കരാചാര്യ൪
10) എറണാകുളം ജില്ലയിലെ കാലടിയില്‍ ജനിച്ചു
11) ശങ്കരാചാര്യരുടെ കൃതിയാണ് " പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ഇഹ സംസാരേ ബഹുവിസ്താരേ കൃപയാ പാരേ പാഹി മുരാരേ"
12) ഗോവിന്ദഭഗവദ്പാദ൪
13) പദ്മപാദ൪, ഹസ്താമാലകന്‍, തോടകാചാര്യ൪, സുരേശ്വരാചാര്യ൪
14) ഭാഷ്യങ്ങള്‍ (ഭഗവദ്ഗീത, ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്ക്ക്), അനേകം ദേവീദേവന്മാരുടെ അനേകം സ്ത്രോത്രങ്ങള്‍, പ്രകരണങ്ങള്‍ - ഈ വിഭാഗങ്ങളിലായി എല്ലാവ൪ക്കും മനസ്സിലാകത്തക്കവിധമുള്ള ഗ്രന്ഥങ്ങള്‍ ശങ്കരാചാര്യ൪ രചിച്ചിട്ടുണ്ട്
15) പ്രധാനമായും നാല് (4) മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍ ഭാരതത്തില്‍ സ്ഥാപിച്ചത്
16) പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം
17) യുഗങ്ങള്‍ നാല് (4)
18) കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം
19) വൈകുണ്ഠത്തില്‍
20) ഗരുഡന്‍
21) അനന്തന്‍
22) ശ്രീകൃഷ്ണന്‍റെ തേരാളി
23) ശ്രീകൃഷ്ണന്‍റെ ഭക്തനും മന്ത്രിയും
24) മഹാവിഷ്ണുവിന്‍റെ ശംഖ്
25) മഹാവിഷ്ണുവിന്‍റെ മാറിലെ മറുക്
26) കൗമോദകി
27) നാന്ദകം
28) കൗസ്തുഭം
29) ശാ൪ങ്ഗം
30) സുദ൪ശനം
31) ഭൃഗു മഹ൪ഷി പരീക്ഷണാ൪ത്ഥം വൈകുണ്ഠത്തില്‍ ചെല്ലുമ്പോള്‍ പകല്‍ ഉറങ്ങുകയായിരുന്ന വിഷ്ണുവിനെ ഉണ൪ത്തുവാന്‍ വക്ഷസ്സില്‍ (മാറിടത്തില്‍) ചവിട്ടിയതില്‍ നിന്ന് ശ്രീവത്സം എന്ന മറുക് ഉണ്ടായി ഗൃഹനാഥന്‍ ഒരിക്കലും പകലുറങ്ങരുതെന്നും അതിഥിപൂജ മുഖ്യമാണെന്നും പഠിപ്പിക്കുന്നു. "അതിഥി ദേവോ ഭവ " എന്ന ഉപനിഷദ്മന്ത്രം
32) ശ്രീകൃഷ്ണന്‍റെ ശ്രീകൃഷ്ണനെ യാശോധ അരയില്‍ കയറിട്ട് ഉരലില്‍ പിടിച്ചുകെട്ടുകയാല്‍ ദാമോദരന്‍ എന്ന പേര് ശ്രീകൃഷ്ണന് ഉണ്ടായി
33) മഹാവിഷ്ണു
34) മഹാവിഷ്ണുവിന്‍റെ നാഭിയില്‍ താമരയുള്ളതിനാല്‍
35) ശ്രീകൃഷ്ണന്‍
36) പാ൪ത്ഥന്‍റെ - അ൪ജ്ജുനന്‍റെ സാരഥി (തേരാളി) ആവുകയാല്‍
37) കൗരവ - പാണ്ഡവയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍ വച്ച് ശ്രീകൃഷ്ണഭഗവാന്‍ അ൪ജ്ജുനനോട് ഉപദേശിച്ചതാണ് ഭഗവദ്ഗീത
38) ദ്വാപരയുഗത്തില്‍
39) മഥുരയില്‍, കംസന്‍റെ രാജധാനിയിലെ കല്‍ത്തുറങ്കില്‍
40) ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേ൪ന്ന ദിവസം - അഷ്ടമിരോഹിണി (ശ്രീകൃഷ്ണജയന്തി)
41) ശ്രീകൃഷ്ണന്‍ - ദേവകിയും വസുദേവരും, നന്ദഗോപനും യശോദയും
42) പൂതന
43) ശ്രീകൃഷ്ണന്‍ കുട്ടിക്കാലത്ത് വള൪ന്ന സ്ഥലം അമ്പാടി
44) ഗോപന്മാ൪ മാറിത്താമസിച്ച സ്ഥലം വൃന്ദാവനം. വൃന്ദാവനത്തിലാണ് ശ്രീകൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നിരുന്നത്
45) അമ്പാടിയില്‍ വെച്ച് പൂതന, ശകടാസുരന്‍, തൃണാവ൪ത്തന്‍ മുതലായവരുടെ ഉപദ്രവങ്ങള്‍ അടിക്കടി ഉണ്ടാവുകയാല്‍ അവ വൃന്ദാവനത്തില്‍ ഉണ്ടാവുകയില്ലെന്നാശിച്ചും പശുക്കളെ വള൪ത്തുന്നതിന് വൃന്ദാവനം അല്‍പം കൂടി നല്ല സ്ഥലമെന്നു തോന്നുകയാലും ഗോപന്മാ൪ താമസം മാറ്റി
46) ശകടാസുരന്‍
47) കംസന്‍റെ കിങ്കരന്മാരിലൊരുത്തനാണ് തൃണാവ൪ത്തന്‍
48) കാറ്റായിട്ടു വന്ന് ശ്രീകൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു
49) കാളിന്ദിയാറ്റില്‍ നിന്ന് കാളിന്‍ എന്ന സ൪പ്പത്തെ രമണകദ്വീപിലേയ്ക്ക്. (സുപ്രസിദ്ധമായ കാളിയമ൪ദ്ദനം കഥ ഓ൪ക്കുക
50) മഞ്ഞപ്പട്ട്
51) ശ്രീകൃഷ്ണന്‍
52) ശൂരസേനന്‍റെ കുലത്തില്‍ ജനിക്കയാല്‍
53) ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠന്‍ ബലരാമന്‍
54) കലപ്പ
55) ശ്രീകൃഷ്ണനെ പരീക്ഷിക്കാന്‍ ബ്രഹ്മാവ്‌ ശ്രീകൃഷ്ണന്‍ മേച്ചുകൊണ്ട് നിന്നിരുന്ന പശുക്കളേയും ഗോപാലന്മാരേയും അപഹരിച്ചുകൊണ്ട് പോയി. അതേമാതിരി ഗോപന്മാരേയും പശുക്കളേയും അത്രയും എണ്ണം നി൪മ്മിച്ച്‌ യാതൊന്നും സംഭവിക്കാത്തതുപോലെ ശ്രീകൃഷ്ണന്‍ ഒരു കൊല്ലം കഴിച്ചു
56) കേശിയെ, തന്മൂലം ശ്രീകൃഷ്ണന് കേശവന്‍ എന്ന് പേരുണ്ടായി
57) സാന്ദീപനി മഹ൪ഷിയാണ് ഗുരു
58) ഗുരുവിന്‍റെ (സാന്ദീപനി മഹ൪ഷിയുടെ) മരിച്ചുപോയ കുട്ടിയെ ജീവനോടെ കൊണ്ടുവന്നു കൊടുത്ത് ഗുരുദക്ഷിണ നി൪വഹിച്ചു
59) ഭൂമിദേവിയുടെ പുത്രനും ബലവാനുമായ ഒരസുരനാണ് നരകാസുരന്‍
60) ശ്രീകൃഷ്ണന്‍
61) ദീപാവലി - തുലാമാസത്തിലെ കറുത്തപക്ഷ ചതു൪ദ്ദശി - നരകചതു൪ദ്ദശി
62) ദ്വാരകയില്‍
63) മഗധരാജാവായ ജരാസന്ധന്‍റെ അടിക്കടിയുള്ള ഉപദ്രവം സഹിയാതെ അവന്‍റെ അന്ത്യകാലം സമീപിച്ചിട്ടില്ലാതിരുന്നതിനാല്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലേയ്ക്ക് താമസം മാറ്റി
64) ജരാസന്ധന്‍റെ പെണ്‍മക്കളുടെ ഭ൪ത്താവായ കംസനെ വധിച്ചു എന്നറിഞ്ഞ് ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടായി
65) പക്ഷികളെ പിടിച്ചു നടന്നിരുന്ന കാട്ടാളന്‍റെ അസ്ത്രം കാലില്‍ കൊണ്ട് ശ്രീകൃഷ്ണന്‍ സ്വ൪ഗ്ഗാരോഹണം ചെയ്തു
66) മേല്‍പ്പത്തൂ൪ നാരായണഭട്ടതിരി
67) മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ
68) ശ്രീമദ്‌ ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷദ്
69) ഭൂമി - സ്വ൪ഗ്ഗം - പാതാളങ്ങളിലായി സ്വ൪ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാല്‍ നി൪മ്മിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളാണ് ത്രിപുരങ്ങള്‍. വിദ്യുന്മാലി, താരകാക്ഷന്‍, കമലാക്ഷന്‍ (ഇവ൪ താരകാസുരന്‍റെ മക്കളാണ്) ഇവരാണ് ത്രിപുരന്മാ൪
70) ഭൂതയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നൃയജ്ഞം, ബ്രഹ്മയജ്ഞം
71) കാമദേവന്‍
72) അരവിന്ദം, അശോകം, ചൂതം, നവമല്ലിക, നീലോല്‍പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
73) ശിവന്‍ പഞ്ചബാണനെ - കാമദേവനെ നേത്രാഗ്നിയാല്‍ ദഹിപ്പിക്കുകയാല്‍
74) തപോനിഷ്ഠനായിരുന്ന ശിവന്‍റെ മനസ്സ് പാ൪വ്വതിയില്‍ ആകൃഷ്ടമാക്കുന്നതിന് വേണ്ടി പഞ്ചബാണങ്ങള്‍ പ്രയോഗിക്കുക കാരണം ശിവന്‍ കാമദേവനെ രൂക്ഷമായി നോക്കി. കാമദേവന്‍ ശിവന്‍റെ നേത്രാഗ്നിയില്‍ ദാഹിച്ചു

ഭാഗം നാല്

ചോദ്യം
1) ദ്വാദശാക്ഷരിമന്ത്രം എന്താണ്?
2) ദ്വാദശാക്ഷരിമന്ത്രം ആര് ആ൪ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത്?
3) ഷോഡശാക്ഷരി എന്താണ്?
4) ഷഡ്ഗുണങ്ങള്‍ ഏതെല്ലാമാണ്?
5) ഷഡ് വൈരികളാരൊക്കെയാണ്?
6) ഷഡ്ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ്?
7) സപ്ത൪ഷികള്‍ ആരെല്ലാമാണ്?
8) സപ്ത ചിരംജീവികള്‍ ആരെല്ലാം?
9) സപ്ത പുണ്യനഗരികള്‍ ഏതെല്ലാം?
10) സപ്തദ്വീപങ്ങള്‍ ഏതെല്ലാം?
11) സപ്തസാഗര (സമുദ്രം) ങ്ങള്‍ ഏതെല്ലാം?
12) സപ്തപുണ്യനദികള്‍ ഏവ?
13) സപ്താശ്വന്‍ ആരാണ്?
14) സപ്ത പ൪വ്വതങ്ങള്‍ ഏവ?
15) സപ്തമാതാക്കള്‍ ആരെല്ലാം? ഇവരെ സ്മരിച്ചാലുള്ള ഫലമെന്ത്?
16) സപ്തധാതുക്കള്‍ ഏതെല്ലാമാണ്?
17) സപ്തനാഡികള്‍ ഏതെല്ലാമാണ്?
18) സപ്തമുനിമുഖ്യന്മാ൪ ആരെല്ലാം?
19) സപ്തവ്യസനങ്ങള്‍ എതെലാമാണ്?
20) അഷ്ടൈശ്വര്യങ്ങൾ ഏതെല്ലാം?
21) അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം?
22) അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്?
23) അഷ്ടമംഗല്യം ഏതെല്ലാം?
24) അഷ്ടകഷ്ടങ്ങൾ ഏതെല്ലാം?
25) അഷ്ടദിക്ക്പാലകന്മാർ ആരെല്ലാം?
26) അഷ്ടദിഗ്ഗജങ്ങൾ ഏതെല്ലാം?
27) അഷ്ടബന്ധം എന്താണ്?
28) അഷ്ടവിവാഹങ്ങൾ ഏവ?
29) നവഗ്രഹങ്ങൾ ഏതെല്ലാം?
30) നവദ്വാരങ്ങൾ ഏതെല്ലാം?
31) നവദ്വാരപുരമേതാണ്?
32) നവനിധികൾ ഏതെല്ലാം?
33) നവനിധികളുടെ ഭരണകർത്താവ് ആരാണ്?
34) ദശോപചാരങ്ങൾ ഏതെല്ലാം?
35) ദശോപനിഷത്തുക്കൾ ഏതെല്ലാം?
36) മന്ത്രം എന്നാൽ എന്ത്?
37) ഋഷികൾ എന്ന് പറയുന്നത് ആരെയാണ്?
38) ഷഡ്കർമ്മങ്ങൾ ഏതെല്ലാം?
39) ആതതായികൾ എത്ര?
40) ആതതായികൾ ആര്?
41) ഷഡാധാരങ്ങൾ ഏതെല്ലാം?
42) ഷഡ്ഋതുക്കൾ ഏവ?
43) ഷഡ്കാണ്ഡം ഒരു പുരാണഗ്രന്ഥമാണ്. ഏതാണ് ഗ്രന്ഥം, ആരാണ് അതിന്റെ കർത്താവ്?
44) ധർമ്മത്തിന്റെ നാല് പാദങ്ങൾ ഏതെല്ലാമാണ്?
45) പരലോകം പ്രാപിക്കുന്നവനെ പിൻതുടരുന്നവർ ആരെല്ലാമാണ്?
46) യമം എന്ന് പറയുന്നത് എന്തെല്ലാമാണ്?
47) ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
48) സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
49) ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
50) തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
51) തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
52) തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
53) ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
54) ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
55) പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
56) തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
57) സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
58) ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
59) ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
60) സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
61) ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
62) കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
63) താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
64) ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
65) വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
66) ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
67) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
68) പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
69) ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
70) ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
71) പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
72) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
73) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
74) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
75) ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
76) ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത് ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
77) ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
78) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
79) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
80) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
81) പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
82) ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
83) ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?

ഉത്തരം
1) ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
2) ബ്രഹ്മ൪ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത ശ്രേഷ്ഠമായ മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
3) ഹരേ രാമ; ഹരേ രാമ; രാമ രാമ ഹരേ ഹരേ; ഹരേ കൃഷ്ണ; ഹരേ കൃഷ്ണ; കൃഷ്ണ കൃഷ്ണ ഹരേ ഹരേ; - ഇതാണ് ഷോഡശാക്ഷരി (അഖണ്ഡനാമജപത്തിന് ഉപയോഗിക്കുന്നു)
4) ഐശ്വര്യം, വീര്യം, യശസ്സ്, വിജ്ഞാനം, വൈരാഗ്യം, ശ്രീ എന്നിവയാണ് ഷഡ്ഗുണങ്ങള്‍
5) കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം
6) ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
7) മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരാണ് സപ്ത൪ഷികള്‍
8) അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍ എന്നിവ൪ എക്കാലവും ജീവിച്ചിരിക്കുന്നുവെന്ന് പുരാണം പറയുന്നു അശ്വത്ഥാമാവു പകയായും, മഹാബലി ദാനശീലമായും, വ്യാസന്‍ ജ്ഞാനമായും, ഹനുമാന്‍ സേവാശീലമായും, വിഭീഷണന്‍ ഈശ്വരഭക്തിയായും, കൃപ൪ പരപുച്ഛമായും, പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു
9) അയോധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ പുരീ ദ്വാരാവതി ചൈവ സപ്തൈതേ മോക്ഷദായകാഃ (അയോധ്യ, മഥുര, കാശി, കാഞ്ചി, അവന്തി, പുരി, ദ്വാരക എന്നിവയാണ് മോക്ഷദായകങ്ങളായ ഏഴു പുണ്യനഗരികള്‍)
10) ജംബുദ്വീപം (ഏഷ്യാ), പ്ലാക്ഷദ്വീപം, പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക), ക്രൗഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്പ്), ശാല്മലദ്വീപം (ഓസ്ട്രേലിയ), കുശദ്വീപം
11) ഇക്ഷു ( കരിമ്പിന്‍ നീ൪), സുര (മദ്യം), സ൪പിസ്സ് (നെയ്യ്), ദധി (തയി൪), ശുദ്ധജലം, ലവണം (ഉപ്പുവെള്ളം), ക്ഷീരം (പാല്‍) എന്നിവയാണ് സപ്തസാഗരങ്ങള്‍
12) ഗംഗ, സിന്ധു, കാവേരി, യമുന, സരസ്വതി, ന൪മദ, ഗോദാവരി സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു
13) ആദിത്യന്‍ (സൂര്യന്‍), ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം പറയുന്നു
14) മഹേന്ദ്രം, മലയം, സഹ്യന്‍, വിന്ധ്യന്‍, ഋക്ഷം, ശുക്തിമാന്‍, പാരിയാത്രം എന്നിവ കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു
15) കുമാരി, ധനദ, നന്ദ, വിമല, ബല, മംഗല, പത്മ എന്നിവരാണ് സപ്തമാതാക്കള്‍. ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം, യൗവനം, സമ്പത്ത്, സന്തോഷം, പരിശുദ്ധി, ബലം, ഐശ്വര്യം, തേജസ്സ് എന്നിവയുണ്ടാകും
16) ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, സ്നായു എന്നിവയാണ് സപ്തധാതുക്കള്‍
17) ഇഡ, പിംഗല, സുഷുമ്ന, വൃഷ, അലംബുഷ, അസ്ഥിജിഹ്വ, ഗാന്ധാരി എന്നിവയാണ് സപ്തനാഡികള്‍
18) വിശ്വാമിത്രന്‍, കണ്വന്‍, വസിഷ്ഠന്‍, ദു൪വാസാവ്, വേദവ്യാസന്‍, അഗസ്ത്യന്‍, നാരദന്‍
19) നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അ൪ത്ഥദൂഷ്യം എന്നിവ ഭരണാധികാരികള്‍ ഒഴിവാക്കേണ്ടതാണ്
20) അണിമ (ഏറ്റവും ചെറുതാകൽ), മഹിമ (ഏറ്റവും വലുതാകൽ), ഗരിമ (ഏറ്റവും കനമേറിയതാകുക, ലഘിമ (ഏറ്റവും കനം കുറഞ്ഞതാകുക), ഈശ്വിതം (രക്ഷാസാമർത്ഥ്യം), വശിത്വം (ആകർഷിക്കാനുള്ള കഴിവ്), പ്രാപ്തി (എന്തും നേടാനുള്ള കഴിവ്), പ്രാകാശ്യം (എവിടേയും ശോഭിക്കാനുള്ള കഴിവ്) എന്നിവയാണ് അഷ്ടൈശ്വര്യങ്ങൾ. യോഗാഭ്യാസം കൊണ്ട് അഷ്ടൈശ്വര്യങ്ങൾ നേടാവുന്നതാണ്
21) യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി
22) ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം
23) കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം
24) കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ
25) ഇന്ദ്രൻ, വഹ്നി, പിതൃപതി, നിരൃതി, വരുണൻ, മരുത്ത്, കുബേരൻ, ഈശാനൻ എന്നിവരാണ് യഥാക്രമം കിഴക്ക് തുടങ്ങിയ എട്ടു ദിക്കിന്റെയും ദേവന്മാർ. ഇവർക്ക് പ്രത്യേകം ബലിപൂജാദികളുണ്ട്
26) ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവ്വഭൗമൻ, സുപ്രതീകൻ. ഈ ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെയാണ്. ഇവർക്ക് ക്ഷേത്രങ്ങളിൽ പ്രത്യേകം പേരുകളിൽ കരിണികളുമുണ്ട്
27) വിഗ്രഹം പീഠത്തിൽ ഉറപ്പിക്കുന്നതിന് എട്ടുവസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണ് അഷ്ടബന്ധം ശുംഖുപൊടി, കടുക്ക, ചെഞ്ചല്യം, കോഴിപ്പരൽ, നെല്ലിക്ക, കോലരക്ക്, പഞ്ഞി, ആറ്റുമണൽ എന്നിവയാണ് അഷ്ടബന്ധസാമഗ്രികൾ, അങ്ങനെ വിഗ്രഹം പീഠത്തിൽ ഉറപ്പിച്ച ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം
28) ഹൈന്ദവധർമ്മശാസ്ത്രസമ്മതമായിട്ടുള്ള വിവാഹങ്ങൾ എട്ടുതരത്തിലുണ്ട്. അവ ബ്രഹ്മം, ദൈവം, ആർഷം, പ്രാജാപത്യം,, ഗാന്ധർവ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്
29) സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു നവഗ്രഹപൂജയും നവഗ്രഹസ്തോത്രവും ഹൈന്ദവർക്ക് പ്രധാനമാണ്
30) ശരീരത്തിലെ കണ്ണ് (2), മൂക്ക് (2), ചെവി (2), വായ (1), പായു (മലദ്വാരം) - (1), തുവസ്ഥം (മൂത്രദ്വാരം) - (1)
31) ഒമ്പതുദ്വാരമുള്ള ശരീരം
32) മഹാപദ്മം, പദ്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ഖർവം
33) നിധിപതിയായ കുബേരൻ
34) അർഘ്യം, പാദ്യം, ആചമനീയം, മധുപർക്കം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, പുനരാചമനീയം
35) ഈശാവാസ്യം, കോനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം
36) ഇഷ്ടദേവതാ പ്രീതിക്കായി നാമങ്ങളോടു കൂടെ പ്രണവം ചേർത്തു ചെയ്യുന്നതാണ് മന്ത്രം
37) യോഗാഭ്യാസം കൊണ്ട് ആത്മവികാസം നേടിയവരെ ഋഷികൾ എന്ന് പറയുന്നു
38) അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം (ബ്രാഹ്മണകർമ്മങ്ങൾ)
39) ആതതായികൾ ആറ്
40) പുരയ്ക്ക് തീവെയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, കൊല്ലാൻ ആയുധമേന്തിയവൻ, ധനം അപഹരിക്കുന്നവൻ, ഭൂമി അപഹരിക്കുന്നവൻ, അന്യന്റെ പത്നിയെ അപഹരിക്കുന്നവൻ എന്നിവരാണ് അതതായികൾ
41) മൂലാധാരം, മണിപൂരകം, അനാഹതം, സ്വാധിഷ്ഠാനം, വിശുദ്ധിചക്രം, ആജ്ഞാചക്രം
42) വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം
43) ഷഡ്കാണ്ഡം - രാമായണം. കർത്താവ് വാൽമീകി
44) സത്യം, ശൌചം, ദയ, തപസ്സ്
45) സുകൃതം, ദുഷ്കൃതം
46) ബ്രഹ്മചര്യം, ദയ, ക്ഷാന്തി, ദാനം, സത്യം, അകല്ക്കത (വഞ്ചനയില്ലായ്മ) അഹിംസ, ആസ്തേയം (മോഷ്ടിക്കാതിരിക്കൽ), മാധുര്യം, ദമം, ഇങ്ങനെ പത്തും ചേർന്നതാണ് യമം അനൃശംസ്യം, ദയ, സത്യം, അഹിംസ, ക്ഷാന്തി, ആർജവം, പ്രീതി, പ്രസാദം, മാധുര്യം, മാർദ്ദവം, ഇങ്ങനെ പത്താണെന്നും പറയുന്നു അഹിംസ, സത്യവാക്ക്, ബ്രഹ്മചര്യം, അകല്ക്കത, ആസ്‌തേയം (മോഷ്ടിക്കാതിരിക്കൽ), ഇവയാണ് പ്രസിദ്ധങ്ങളായ അഞ്ച് യമവ്രതങ്ങൾ
47) ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്
48) എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം
49) തന്ത്ര ശാസ്ത്രത്തെ
50) ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്
51) പടലങ്ങള്‍
52) 2895
53) തന്ത്രശാസ്ത്രം
54) ആഗമ ശാസ്ത്രം
55) നിഗമ ശാസ്ത്രം
56) വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
57) രുദ്രയാമളം
58) കുളാര്‍ണ്ണവ തന്ത്രം
59) തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം
60) വിശ്വകര്‍മ്മ്യം
61) ഭഗവത്ഗീത
62) തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി
63) ഗണപതി, ഭദ്രകാളി
64) സ്ഥാപത്യശാസ്ത്രം
65) അചലം, ചലം, ചലാചലം
66) അചല ബിംബങ്ങള്‍
67) ചലം എന്ന വിഭാഗത്തില്‍
68) ചലാചലം
69) ഏകവര്‍ണ്ണം
70) പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
71) നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും
72) മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
73) 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
74) ശിരസ്സ്‌
75) മുഖം
76)
77) സ്വര്‍ണ്ണം
78) മോക്ഷം
79) ധാന്യാഭിവൃദ്ധി
80) ധവര്‍ദ്ധനവ്‌
81) വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
82) രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
83) സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ

ഭാഗം അഞ്ച്

ചോദ്യം
1) സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
2) ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
3) പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
4) ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
5) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
6) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
7) വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
8) ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
9) സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
10) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
11) ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
12) തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
13) ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
14) ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
15) ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
16) ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത് വടക്ക്
17) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
18) പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
19) ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
20) ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
21) നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
22) സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
23) ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
24) ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
25) ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
26) ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
27) യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
28) യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
29) യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
30) വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
31) യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?
32) ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
33) ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
34) ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
35) അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
36) മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
37) ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
38) ബലിപീഠം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
39) ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
40) ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
41) ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
42) ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
43) ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
44) ചതുരശ്രമായ പ്രാസാദത്തിന് പറയുന്ന പേരെന്ത്‌?
45) വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
46) അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
47) അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്‌?
48) ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്‌?
49) വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
50) വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്‌?
51) ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
52) ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
53) ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
54) ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
55) ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
56) സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
57) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?
58) ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്?
59) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്?
60) ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്‌?
61) ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്?
62) വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്?
63) വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
64) വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്?
65) വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്?
66) വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്‌?
67) വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
68) ദശരഥമഹാരാജാവിന്റെ മൂലവംശമേത്?
69) ദശരഥമഹാരാജാവിന്റെ പിതാവ് ആരായിരുന്നു?
70) ദശരഥ മഹാരാജാവ് വാണിരുന്ന രാജ്യത്തിന്റെ പേരെന്ത്?
71) ദശരഥ മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
72) സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു?
73) ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു?
74) ദശരഥമഹാരാജാവിന്റെ പത്നിമാർ ആരെല്ലാമായിരുന്നു?
75) ദശരഥന്റെ പുത്രിയുടെ പേരെന്തായിരുന്നു?
76) ദശരഥപുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് ആർക്കായിരുന്നു?
77) ദശരഥപുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
78) കൈകേയി ഏതു രാജ്യത്തിലെ രാജാവിന്റെ പുത്രിയായിരുന്നു?
79) പുത്രന്മാർ ഉണ്ടാകാനായി ദശരഥൻ എന്ത് കർമ്മമാണ് അനുഷ്ഠിച്ചത്?
80) ദശരഥന് പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു?
81) ഏതു നദിയുടെ തീരത്തുവെച്ചായിരുന്നു പുത്രകാമേഷ്ടി നടത്തപ്പെട്ടത്?
82) പുത്രകാമേഷ്ടി നടത്തപ്പെട്ടത് ആരുടെ കാർമ്മികത്വത്തിൽ കീഴിലായിരുന്നു?
83) പുത്രകാമേഷ്ടി സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്നുവന്നത് ആരായിരുന്നു?
84) പുത്രകാമേഷ്ടി സമാപിച്ചപ്പോൾ ഹോമകുണ്ഡത്തിൽ നിന്ന് ഉയർന്നുവന്ന വഹ്നിദേവൻ ദശരഥന് നൽകിയത് എന്തായിരുന്നു?
85) ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു?
86) ശ്രീരാമന്റെ മാതാവ് ആരായിരുന്നു?
87) ശ്രീരാമൻ അവതരിച്ച നക്ഷത്രവും തിഥിയും ഏതെല്ലാമായിരുന്നു?
88) ശ്രീരാമന്റെ അവതാരസമയത്ത് എത്രഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു?
89) മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്?
90) മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
91) ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
92) ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു?
93) കൈകേയിയുടെ പുത്രൻ ആരായിരുന്നു?
94) ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു?
95) ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
96) സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു?
97) ദശരഥപുത്രന്മാരുടെ ജാതകർമ്മം, നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?
98) യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കുവാൻ ദശരഥനോട്‌ അഭ്യർത്ഥിച്ചത് ആരായിരുന്നു?
99) വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ?
100) ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു?
101) താടക മുജ്ജന്മത്തിൽ ആരായിരുന്നു?
102) വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?
103) വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടവൻ ആരായിരുന്നു?
104) വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേരെന്തായിരുന്നു?
105) ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു?
106) അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു?
107) അഹല്യയെ കബളിപ്പിക്കാൻ ചെന്ന ദേവൻ ആരായിരുന്നു?
108) അഹല്യ ഗൗതമശാപത്താൽ ഏതു രൂപത്തിലായിത്തീർന്നു?
109) അഹല്യയുടെ പുത്രൻ ആരായിരുന്നു?
110) അഹല്യ ശാപവിമുക്തയായ ശേഷം രാമലക്ഷ്മണന്മാരെ വിശ്വാമിത്രൻ കൂട്ടിക്കൊണ്ടുപോയത് എവിടേക്കായിരുന്നു?
111) മിഥിലയിലെ രാജാവ് ആരായിരുന്നു?
112) വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ മിഥിലയിലേക്കു കൂട്ടിക്കൊണ്ടുപോയത് എന്ത് ദർശിക്കുവാനായിരുന്നു?
113) ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു?
114) ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു?
115) സീതാദേവിയെ വിവാഹം ചെയ്യുവാൻ വീര പരീക്ഷയായി ജനകൻ നിശ്ചയിച്ചത് എന്തായിരുന്നു?
116) വസിഷ്ഠന്റെ പത്നി ആരായിരുന്നു?
117) ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു?
118) ഭരതന്റെ പത്നിയുടെ പേരെന്ത്?
119) ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്?
120) സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു?
121) സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?

ഉത്തരം
1) രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു
2) സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു
3) ധനധാന്യാദികളുടെ വര്‍ദ്ധനവ്‌
4) സര്‍വ്വ ദോഷങ്ങളും സംഭവിക്കും
5) സ്ത്രീശില
6) പുരുഷശില
7) കിഴക്ക്
8) പടിഞ്ഞാറ്
9) വടക്ക്
10) ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി
11) ശൈലി
12) ദാരുമയി
13) കിഴക്കും, പടിഞ്ഞാറും
14) ഈശാനകോണില്‍
15) വായുകോണില്‍
16)
17) നിര്യതികോണില്‍
18) ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്
19) നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്
20) ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍
21) അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍
22) ചെറു ദൈവങ്ങള്‍
23) കുമാരന്‍
24) ഭൂതഗണങ്ങള്‍
25) മത്സ്യം, കൂര്‍മ്മം
26) നാഗം
27) ധ്വജസ്തംഭം
28) ബലിക്കല്‍പ്പുര
29) ബലിക്കല്ല്
30) ശ്രീബലിനാഥന്‍
31) ബിംബത്തിന്
32) ശിരസ്സ്‌
33) മുഖം
34) കണ്ണുകള്‍
35) കഴുത്ത്
36) ഹൃദയം
37) ലിംഗം
38) ഗുദം
39) പാദം
40) നാഡികള്‍
41) പഞ്ചെന്ദ്രിയങ്ങളോട്
42) ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
43) ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
44) നാഗരം
45) ദ്രാവിഡം
46) വേസരം
47) ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
48) സ്വസ്തികം
49) സര്‍വ്വതോഭദ്രം
50) നന്ദ്യാവര്‍ത്തം
51) ഖണ്േഡാത്തരം
52) പത്രോത്തരം
53) രൂപോത്തരം
54) വാല്മീകി രാമായണം
55) വാല്മീകി മഹർഷി
56) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്
57) തുഞ്ചത്ത് എഴുത്തച്ഛൻ
58) ബാലകാണ്ഡം
59) ശ്രീരാമ! രാമ! രാമ!
60) ഉമാ മഹേശ്വരന്മാർ
61) സംസ്കൃതം
62) സംസ്കൃതം
63) ശ്രീനാരദമഹർഷി
64) തമസാനദി
65) മാ നിഷാദ
66) ഏഴ് എണ്ണം
67) 24,000 എണ്ണം
68) സൂര്യവംശം
69) അജമഹാരാജാവ്
70) കോസലം
71) അയോദ്ധ്യ
72) വസിഷ്ഠൻ
73) സുമന്ത്രർ
74) കൗസല്യ, കൈകേയി, സുമിത്ര
75) ശാന്ത
76) രോമപാദൻ
77) ഋഷ്യശൃംഗമഹർഷി
78) കേകയം
79) പുത്രകാമേഷ്ടി
80) വസിഷ്ഠൻ
81) സരയൂനദി
82) ഋഷ്യശൃംഗമഹർഷി
83) വഹ്നിദേവൻ
84) പായസം
85) ശ്രീരാമൻ
86) കൗസല്യ
87) നക്ഷത്രം - പുണർതം, തിഥി - നവമി
88) അഞ്ച്
89) പാഞ്ചജന്യം
90) ഭരതൻ
91) ലക്ഷ്മണൻ
92) ചക്രം (സുദർശനം)
93) ഭരതൻ
94) ശത്രുഘ്നൻ
95) സുമിത്ര
96) ലക്ഷ്മണശത്രുഘ്നന്മാർ
97) വസിഷ്ഠൻ
98) വിശ്വാമിത്രൻ
99) ബല, അതിബല
100) താടക
101) യക്ഷി
102) മാരീചൻ, സുബാഹു
103) സുബാഹു
104) സിദ്ധാശ്രമം
105) അഹല്യ
106) ഗൗതമൻ
107) ദേവേന്ദ്രൻ
108) ശില
109) ശതാനന്ദൻ
110) മിഥിലാപുരി
111) ജനകൻ
112) ശൈവചാപം
113) സീത
114) ഉഴവുചാൽ
115) ശൈവചാപഭഞ്ജനം
116) അരുന്ധതി
117) ഊർമ്മിള
118) മാണ്ഡവി
119) ശ്രുതകീർത്തി
120) മഹാലക്ഷ്മി
121) പരശുരാമൻ

ഭാഗം ആറ്

ചോദ്യം
1) പരശുരാമന്റെ വംശം ഏതായിരുന്നു?
2) പരശുരാമന്റെ മാതാപിതാക്കന്മാർ ആരായിരുന്നു?
3) പരശുരാമൻ ആരുടെ അവതാരമായിരുന്നു?
4) പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു?
5) പരശുരാമൻ ആരുടെ ശിക്ഷ്യനായിരുന്നു?
6) പരശുരാമനാൽ വധിക്കപ്പെട്ട പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
7) പരശുരാമനാൽ ഇരുപത്തിയൊന്നുവട്ടം കൊന്നൊടുക്കപ്പെട്ടത് ഏത് വംശക്കാരായിരുന്നു?
8) പരശുരാമൻ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാണ്?
9) പരശുരാമനിലുണ്ടായിരുന്ന ഏത് ദേവാംശമാണ് ശ്രീരാമനിലേയ്ക്ക് പകർത്തപ്പെട്ടത്?
10) പരശുരാമൻ ശ്രീരാമന് നൽകിയ ചാപം ഏതായിരുന്നു?
11) ദശരഥൻ പരിവാരസമേതം അയോദ്ധ്യയിൽ തിരിച്ചെത്തിയശേഷം ഭരതശത്രുഘ്നന്മാർ എവിടെക്കായിരുന്നു പോയത്?
12) ഭരതന്റെ മാതുലന്റെ പേരെന്ത്?
13) മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത് പ്രധാനമായും ആരുടെ പ്രാർത്ഥനയെ മാനിച്ചായിരുന്നു?
14) ശ്രീരാമാവതാരം ഉണ്ടായത് ഏത് യുഗത്തിലായിരുന്നു?
15) ശ്രീരാമന്ന് രാഘവൻ എന്നപേർ ലഭിച്ചത് ആരുടെ വംശത്തിൽ ജനിച്ചതിനാലായിരുന്നു?
16) ആദ്ധ്യാത്മരാമായണത്തിൽ രണ്ടാമത്തെ കാണ്ഡം ഏത്?
17) സീതാദേവിയോടുകൂടി അയോദ്ധ്യയിൽ വസിക്കുന്ന ശ്രീരാമനെ ദർശിക്കാൻ എത്തിയ മഹർഷി ആരായിരുന്നു?
18) ശ്രീ നാരദമഹർഷി ശ്രീരാമനെ സന്ദർശിച്ചത് എന്തുകാര്യം ഓർമ്മിപ്പിക്കുവാനായിരുന്നു?
19) ദശരഥൻ യുവരാജാവായി അഭിഷേകം ചെയ്യുവാൻ ഉദ്ദേശിച്ചത് ആരെയായിരുന്നു?
20) ശ്രീരാമാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ ദശരഥൻ ചുമതലപ്പെടുത്തിയത് ആരെയായിരുന്നു?
21) ഹസ്ത്യശ്വപത്തിരഥാദിമഹാബലം ഇത് ഏതു പേരിൽ അറിയപ്പെടുന്നു?
22) രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ സമീപിച്ചത് ആരെയായിരുന്നു?
23) രാമാഭിഷേകം മുടക്കുവാൻ കൈകേയിയെ പ്രലോഭിച്ചത് ആരായിരുന്നു?
24) ദശരഥൻ കൈകേയിക്ക് വരങ്ങൾ കൊടുത്ത സന്ദർഭം ഏതായിരുന്നു?
25) യുദ്ധഭൂമിയിൽവെച്ച് ദശരഥന്റെ രഥത്തിന് എന്ത് സംഭവിച്ചു?
26) യുദ്ധഭൂമിയിൽ വെച്ചു ദശരഥന്റെ രഥചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി ആ സ്ഥാനത്ത് എന്തായിരുന്നു വെച്ചത്?
27) കൈകേയി, ദശരഥനിൽ നിന്ന് തനിക്ക് ലഭിച്ച വരങ്ങൾകൊണ്ട് നിർദ്ദേശിച്ചത് എന്തെല്ലാം കാര്യങ്ങളായിരുന്നു?
28) രാമാഭിഷേകം മുടങ്ങിയെന്നു കണ്ടപ്പോൾ ഏറ്റവും ക്ഷോഭിച്ചത് ആരായിരുന്നു?
29) ശ്രീരാമന്റെ വനവാസകാലം എത്ര വർഷമായിരുന്നു?
30) ശ്രീരാമന്റെ അവതാരരഹസ്യം അയോദ്ധ്യാ വാസികളെ ബോദ്ധ്യപ്പെടുത്തിയത് ആരായിരുന്നു?
31) വനവാസത്തിനു പോകുമ്പോൾ ശ്രീരാമനെ അനുഗമിച്ചത് ആരെല്ലാമായിരുന്നു?
32) വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെപ്പറ്റി ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു?
33) രാമലക്ഷ്മണന്മാർ വനത്തിലേക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം എന്തായിരുന്നു?
34) വനവാസത്തിനിറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റിക്കൊണ്ടുപോയത് ആരായിരുന്നു?
35) വനവാസത്തിനിറങ്ങിയ ശ്രീരാമൻ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
36) ഗുഹൻ ഏതു വർഗ്ഗക്കാരുടെ രാജാവായിരുന്നു?
37) രാമലക്ഷ്മണന്മാർക്ക് ജടപിരിക്കുവാനായി ഗുഹൻ കൊണ്ടുവന്നു കൊടുത്തതെന്തായിരുന്നു?
38) ഗുഹൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
39) ശ്രീരാമാദികളെ ഗുഹൻ കടത്തിയ നദി ഏതായിരുന്നു?
40) ഗംഗാനദി കടന്നശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
41) ഭരദ്വാജാശ്രമം പിന്നിട്ടശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
42) വാല്മീകിയുടെ ആദ്യത്തെ പേരെന്തായിരുന്നു?
43) വാല്മീകി ആരുടെ പുത്രനായിരുന്നു?
44) വാല്മീകി മഹർഷിയാകുന്നതിനുമുമ്പുള്ള ജീവിതം ഏതുരീതിയിലുള്ളതായിരുന്നു?
45) വാല്മീകിക്ക് മന്ത്രോപദേശം ചെയ്തത് ആരായിരുന്നു?
46) വാല്മീകിക്ക് ഏതു മന്ത്രം, ഏതു രീതിയിലായിരുന്നു സപ്തർഷികൾ ഉപദേശിച്ചത്?
47) വാല്മീകി, മഹർഷിയായി പുറത്തുവന്നത് എന്തിൽ നിന്നായതിനാലായിരുന്നു ആ പേർ ലഭിച്ചത്?
48) ശ്രീരാമാദികൾ വനവാസത്തിനുപോയശേഷം ദശരഥൻ ആരുടെ ഗൃഹത്തിലായിരുന്നു താമസിച്ചത്?
49) ദശരഥന് ആരിൽ നിന്നായിരുന്നു ശാപം ഏറ്റത്?
50) ദശരഥന് ഏറ്റ ശാപം എന്തായിരുന്നു?
51) ദശരഥന് ശാപംകിട്ടാൻ കാരണമായ കഥയിൽ, അദ്ദേഹം ബാണംവിട്ടതു ഏതു മൃഗത്തെ ലക്ഷ്യമാക്കിയിട്ടായിരുന്നു?
52) ദശരഥൻ ആനയെ ഉദ്ദേശിച്ച് അയച്ച ബാണം ആർക്കാണ് തറച്ചത്?
53) ദശരഥന്റെ ബാണമേറ്റ മുനികുമാരൻ എന്തിനുവേണ്ടിയായിരുന്നു രാത്രിസമയത്ത് കാട്ടിൽ പോയത്?
54) ദശരഥന്റെ ബാണമേറ്റ മുനികുമാരന് എന്തു സംഭവിച്ചു?
55) ആരെ വിളിച്ചുകൊണ്ടായിരുന്നു ദശരഥൻ ചരമം പ്രാപിച്ചത്?
56) ദശരഥന്റെ മൃതശരീരം സൂക്ഷിച്ചത് എന്തിലായിരുന്നു?
57) ദശരഥൻ മരിച്ച ഉടനെ ആരെക്കൂട്ടിക്കൊണ്ടുവരുവാനായിരുന്നു വസിഷ്ഠൻ ദൂതന്മാരെ അയച്ചത്?
58) അയോദ്ധ്യയിലെത്തിയ ഭരതന്, പിതാവിന്റെ മരണകാരണം അറിഞ്ഞപ്പോൾ കൈകേയിയോടു തോന്നിയ ഭാവം എന്തായിരുന്നു?
59) ദശരഥന്റെ സംസ്കാരാദികൾ അനുഷ്ഠിച്ചത് ആരായിരുന്നു?
60) ദശരഥന്റെ സംസ്കാരാദികൾ കഴിഞ്ഞ ശേഷം അയോദ്ധ്യാവാസികളോടുകൂടി ഭരതൻ പുറപ്പെട്ടത് എവിടേക്കായിരുന്നു?
61) ഭരതൻ ശ്രീരാമനെ കാണുവാനായി വനത്തിലേക്കു പോയതിന്റെ ഉദ്ദേശം എന്തായിരുന്നു?
62) ശ്രീരാമനെ കൂട്ടിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ട ഭരതാദികൾ ആദ്യമായി എത്തിച്ചേർന്നത് ഏത് സ്ഥലത്തായിരുന്നു?
63) ഭരതന്റെ വനാഗമനോദ്ദേശം യഥാർത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോടു തോന്നിയ മനോവികാരം എന്തായിരുന്നു?
64) ശ്രീരാമൻ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹൻ ഭരതനോട് പറഞ്ഞത്?
65) ഗംഗ കടന്നശേഷം ഭരതാദികൾ ആരുടെ ആശ്രമത്തിലായിരുന്നു ചെന്നെത്തിയത്?
66) ഭരദ്വാജമഹർഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സൽക്കരിച്ചത്?
67) ഭരതൻ ശ്രീരാമനെ അറിയിച്ച ദുഃഖവാർത്ത എന്തായിരുന്നു?
68) ശ്രീരാമൻ പിതാവിന് സമർപ്പിച്ച പിണ്ഡം എന്തുകൊണ്ടുള്ളതായിരുന്നു?
69) കാട്ടിൽ താമസിക്കുന്നവർ എണ്ണയ്ക്കുവേണ്ടി ഉപയോഗിയ്ക്കുന്നതെന്ത്?
70) ഭരതൻ കാട്ടിൽ ചെന്നെത്തി ശ്രീരാമനെ സന്ദർശിച്ചശേഷം അപേക്ഷിച്ചതെന്തായിരുന്നു?
71) അയോദ്ധ്യയിലേക്കു തിരിച്ചുവരാൻ വിസമ്മതിച്ച ശ്രീരാമനോട് ഭരതൻ വാങ്ങിയത് എന്തായിരുന്നു?
72) അയോദ്ധ്യയിലേക്കു തിരിച്ചുവരുവാൻ ശ്രീരാമനെ ഭരതൻ നിർബ്ബന്ധിച്ചപ്പോൾ ശ്രീരാമന്റെ അവതാരരഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു?
73) പതിനാലുസംവത്സരം പൂർത്തീകരിച്ച് പിറ്റേ ദിവസം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം?
74) ശ്രീരാമന്റെ ആജ്ഞാനുസരണം അയോദ്ധ്യയിലേക്കു തിരിച്ചുപോയ ഭരതൻ പിന്നീട് താമസിച്ചിരുന്നത് എവിടെയായിരുന്നു?
75) ശ്രീരാമഭരതന്മാർ തമ്മിലുണ്ടായ സംവാദത്തിൽനിന്നും പിന്നീടുണ്ടായ ഭരതന്റെ പ്രവൃത്തികളിൽ നിന്നും പ്രകടമാകുന്നത് ഭരതന്റെ ഏത് ഗുണമാണ്?
76) ശ്രീരാമപാദുകങ്ങളെ എവിടെവച്ചായിരുന്നു ഭരതശത്രുഘ്നന്മാർ പൂജിച്ചിരുന്നത്?
77) ചിത്രകൂടം വിട്ടുപോയശേഷം ശ്രീരാമൻ ഏതു മഹർഷിയെയായിരുന്നു സന്ദർശിച്ചത്?
78) അത്രിമഹർഷി ആരുടെ പുത്രനായിരുന്നു?
79) അത്രിമഹർഷിയുടെ പത്നി ആരായിരുന്നു?
80) അനസൂയയുടെ മാതാപിതാക്കന്മാർ ആരായിരുന്നു?
81) അത്രിമഹർഷിയുടേയും അനസൂയയുടേയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമധേയത്തിലായിരുന്നു?
82) അത്രിമഹർഷിയുടെ പുത്രനായി പരമശിവൻ അവതരിപ്പിച്ച മഹർഷി ആരായിരുന്നു?
83) അത്രിമഹർഷിയുടെ പുത്രനായി ബ്രഹ്‌മാവ്‌ ജനിച്ചത് ആരായിരുന്നു?
84) അനസൂയ സീതാദേവിയ്ക്ക് നല്കിയ വസ്തുക്കൾ എന്തെല്ലാമായിരുന്നു?
85) അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്കായിരുന്നു?
86) ശ്രീരാമന്റെ വനവാസം വർണ്ണിയ്ക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ്?
87) ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസൻ ആരായിരുന്നു?
88) വിരാധരാക്ഷസനെ വധിച്ചതാരായിരുന്നു?
89) വിരാധരാക്ഷസൻ ആരുടെ ശാപം മൂലമായിരുന്നു രാക്ഷസനായിത്തീർന്നത്?
90) ശ്രീരാമസന്നിധിയിൽ വെച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹർഷി ആരായിരുന്നു?
91) ശ്രീരാമൻ മഹർഷിമാരുടെ രക്ഷയ്ക്കായി എന്തുചെയ്യണമെന്നായിരുന്നു സത്യം ചെയ്തത്?
92) സുതീക്ഷ്ണമഹർഷി ആരുടെ ശിഷ്യനായിരുന്നു?
93) കുംഭസംഭവൻ എന്നുപേരുള്ള മഹർഷി ആരായിരുന്നു?
94) അഗസ്ത്യമഹർഷി ശ്രീരാമനു കൊടുത്ത ആയുധങ്ങളെന്തെല്ലാം?
95) അഗസ്ത്യൻ ശ്രീരാമനു നൽകിയ വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു?
96) ജംഭാരി - ഏതു ദേവന്റെ പേരാണ്?
97) അഗസ്ത്യാശ്രമം പിന്നിട്ട് യാത്രതുടർന്ന ശ്രീരാമൻ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
98) ജടായുവിന്റെ സഹോദരൻ ആരായിരുന്നു?
99) ജടായു ആരുടെ പുത്രനായിരുന്നു?
100) സീതാലക്ഷ്മണസമേതനായി ശ്രീരാമൻ ആശ്രമം പണിത് താമസിച്ചത് എവിടെയായിരുന്നു?

ഉത്തരം
1) ഭൃഗുവംശം
2) രേണുക, ജമദഗ്നി
3) മഹാവിഷ്ണു
4) പരശു (വെണ്മഴു)
5) പരമശിവൻ
6) കാർത്തവീര്യാർജ്ജുനൻ
7) ക്ഷത്രിയവംശം
8) മഹേന്ദ്രപർവ്വതം
9) വൈഷ്ണവാംശം
10) വൈഷ്ണവചാപം
11) കേകയരാജ്യം
12) യുധാജിത്ത്
13) ബ്രഹ്മാവ്‌
14) ത്രേതായുഗം
15) രഘു
16) അയോദ്ധ്യാകാണ്ഡം
17) ശ്രീ നാരദൻ
18) അവതാരോദ്ദേശം
19) ശ്രീരാമൻ
20) സുമന്ത്രർ
21) ചതുരംഗപ്പട
22) സരസ്വതി
23) മന്ഥര
24) ദേവാസുരയുദ്ധം
25) ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടു
26) സ്വന്തം ചെറുവിരൽ
27) ഭരതന് രാജ്യഭാരം, ശ്രീരാമന് വനവാസം
28) ലക്ഷ്മണൻ
29) പതിനാല്
30) വാമദേവൻ
31) സീതയും ലക്ഷ്മണനും
32) സുമിത്ര
33) മരവുരി
34) സുമന്ത്രർ
35) ഗുഹൻ
36) നിഷാദന്മാർ
37) വടക്ഷീരം
38) ശൃംഗിവേരം
39) ഗംഗാനദി
40) ഭരദ്വാജൻ
41) വാല്മീകി
42) രത്‌നാകരൻ
43) വരുണൻ
44) കാട്ടാളന്റെ
45) സപ്തർഷികൾ
46) രാമമന്ത്രം, "മരാ മരാ" എന്ന്
47) വാല്മീകം (പുറ്റ്)
48) കൗസല്യ
49) വൈശ്യദമ്പതികൾ
50) പുത്രശോകത്താൽ മരണം
51) കാട്ടാന
52) മുനികുമാരന്
53) മാതാപിതാക്കൾക്ക് വെള്ളം കൊണ്ടുക്കുവാൻ
54) മരണം
55) ശ്രീരാമസീതാലക്ഷ്മണന്മാരെ
56) എണ്ണത്തോണിയിൽ
57) ഭരതശത്രുഘ്നന്മാരെ
58) ക്രോധം
59) ഭരതശത്രുഘ്നന്മാർ
60) ശ്രീരാമന്റെ സമീപത്തേക്ക്
61) അയോദ്ധ്യയിലേക്ക് ശ്രീരാമനെകൂട്ടിക്കൊണ്ടുപോകുവാൻ
62) ശൃംഗിവേരം
63) ഭക്തി
64) ചിത്രകൂടം
65) ഭരദ്വാജൻ
66) കാമധേനു
67) ദശരഥന്റെ മരണം
68) ഇംഗുദിയുടെ പിണ്ണാക്ക്
69) ഇംഗുദി (ഓടൻ)
70) രാജ്യം സ്വീകരിക്കുവാൻ
71) പാദുകങ്ങൾ
72) വസിഷ്ഠൻ
73) അഗ്നിപ്രവേശം
74) നന്ദിഗ്രാമം
75) ഭ്രാതൃഭക്തി
76) സിംഹാസനം
77) അത്രി
78) ബ്രഹ്‌മാവ്‌
79) അനസൂയ
80) ദേവഹൂതി, കർദ്ദമൻ
81) ദത്താത്രേയൻ
82) ദുർവ്വാസാവ്
83) സോമൻ (ചന്ദ്രൻ)
84) അംഗരാഗം, പട്ട്, കുണ്ഡലങ്ങൾ
85) ദണ്ഡകാരണ്യം
86) ആരണ്യകാണ്ഡം
87) വിരാധൻ
88) ശ്രീരാമൻ
89) ദുർവ്വാസാവ്
90) ശരഭംഗൻ
91) സർവ്വരാക്ഷസവധം
92) അഗസ്ത്യൻ
93) അഗസ്ത്യൻ
94) വില്ല്, ആവനാഴി, വാൾ
95) ദേവേന്ദ്രൻ
96) ദേവേന്ദ്രൻ
97) ജടായു
98) സമ്പാതി
99) സൂര്യ സാരഥിയായ അരുണന്റെ
100) പഞ്ചവടി

ഭാഗം ഏഴ്

ചോദ്യം
1) പഞ്ചവടിക്ക് ആ പേർ സിദ്ധിച്ചത് എങ്ങനെ?
2) വടവൃക്ഷം എന്നാൽ എന്ത്?
3) പഞ്ചവടിയിൽ ശ്രീരാമന്റെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്ന നദിയേത്?
4) പഞ്ചവടിയിൽ താമസിക്കവെ ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു?
5) ശൂർപ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്നവർ ആരായിരുന്നു?
6) ശൂർപ്പണഖയുടെ നാസികാഛേദം ചെയ്തത് ആരായിരുന്നു?
7) ശൂർപ്പണഖ, തനിക്കുനേരിട്ട പീഡയെപ്പറ്റി ആദ്യമായി പരാതിപ്പെട്ടത് ആരോടായിരുന്നു?
8) ഖരനേയും സഹോദരന്മാരെയും വധിച്ചത് ആരായിരുന്നു?
9) ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോൾ സൈന്യത്തിൽ എത്ര രാക്ഷസന്മാർ ഉണ്ടായിരുന്നു?
10) ഖരദൂഷണത്രിശിരാക്കളേയും പതിനാലായിരം രാക്ഷസന്മാരേയും ശ്രീരാമൻ വധിച്ചത് എത്ര സമയം കൊണ്ടായിരുന്നു?
11) ഖരദൂഷണത്രിശിരാക്കളുമായി ശ്രീരാമൻ യുദ്ധം ചെയ്യുമ്പോൾ സീതയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത്?
12) യാമിനീചരന്മാർ എന്നാൽ ആരാണ്?
13) ഖരദൂഷണാദികളെ ശ്രീരാമൻ വധിച്ചവൃത്താന്തം അറിഞ്ഞ മഹർഷിമാർ ലക്ഷ്മണന്റെ കയ്യിൽ എന്തെല്ലാം വസ്തുക്കൾ കൊടുത്തു?
14) ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത വസ്തുക്കളിൽ അംഗുലീയം ആരാണ് ധരിച്ചത്?
15) ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത ചൂഡാരത്നം ആരാണ് ധരിച്ചത്?
16) ശ്രീരാമാദികൾക്ക് മഹർഷിമാർ നൽകിയ കവചം ആർ ധരിച്ചു?
17) ഖരദൂഷണാദികൾ വധിക്കപ്പെട്ടവിവരം ശൂർപ്പണഖ ആരെയാണ് ധരിപ്പിച്ചത്?
18) ഖരദൂഷണാദികൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
19) ശ്രീരാമനെ ലങ്കയിലേക്ക് ആനയിക്കുവാൻ രാവണൻ കണ്ടുപിടിച്ച മാർഗ്ഗം എന്തായിരുന്നു?
20) സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമായിരുന്നു തേടിയത്?
21) മാരീചന്റെ മാതാവ് ആരായിരുന്നു?
22) മാരീചൻ എന്തു ഭയപ്പെട്ടിട്ടായിരുന്നു രാവണന്റെ നിർദ്ദേശം അനുസരിക്കാൻ ഒരുങ്ങിയത്?
23) മാരീചൻ എന്തു രൂപം ധരിച്ചായിരുന്നു ശ്രീരാമന്റെ ആശ്രമ പരിസരത്ത് സഞ്ചരിച്ചിരുന്നത്?
24) പൊന്മാനിനെ കണ്ടപ്പോൾ അത് രാക്ഷന്റെ മായാപ്രയോഗമാണെന്ന് ശ്രീരാമനോട് പറഞ്ഞത് ആരായിരുന്നു?
25) പൊൻമാനിനെ പിടിക്കാനായി ശ്രീരാമനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
26) സാക്ഷാൽ സീതയെ എവിടെ മറച്ചുവെച്ചായിരുന്നു ശ്രീരാമൻ മായാസീതയെ ആശ്രമത്തിൽ നിർത്തിയത്?
27) ശ്രീരാമൻ പൊൻമാനിനെ പിടിക്കാനായി പോയപ്പോൾ സീതദേവിയ്ക്ക് കാവലായി നിർത്തിയത് ആരെയായിരുന്നു?
28) മാരീചനെ നിഗ്രഹിച്ചത് ആരായിരുന്നു?
29) മാരീചൻ മരിച്ചു വീഴുമ്പോൾ ആരെയായിരുന്നു വിളിച്ചുകൊണ്ടിരുന്നത്?
30) സീത, ലക്ഷ്മണനെ ശ്രീരാമന്റെ സമീപത്തേക്കയച്ചത് എന്തു ഭയപ്പെട്ടിട്ടായിരുന്നു?
31) ശ്രീരാമന്റെ സമീപത്തേക്കു പോകുമ്പോൾ സീതാദേവിയുടെ രക്ഷയ്ക്ക് ആരെയായിരുന്നു ലക്ഷ്മണൻ ഏല്പിച്ചത്?
32) ലക്ഷ്മണൻ ആശ്രമം വിട്ട് ശ്രീരാമന്റെ അടുത്തേയ്ക്ക് പോയപ്പോൾ ആശ്രമത്തിൽ ചെന്നത് ആരായിരുന്നു?
33) രാവണൻ സീതയുടെ സമീപത്തു ചെന്നത് ആരുടെ രൂപത്തിലായിരുന്നു?
34) രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോൾ എതിരിട്ട പക്ഷിശ്രേഷ്ഠൻ ആരായിരുന്നു?
35) രാവണന്റെ വെട്ടേറ്റു ജടായു മരിക്കാതിരിക്കാൻ കാരണമെന്ത്?
36) രാവണന്റെ ഖഡ്ഗത്തിന്റെ (വാളിന്റെ) പേരെന്ത്?
37) രാവണനാൽ കൊണ്ടുപോകപ്പെടുമ്പോൾ സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് താഴത്തേക്ക് എറിഞ്ഞതെന്തായിരുന്നു?
38) രാവണൻ സീതാദേവിയെ താമസിപ്പിച്ചത് എവിടെയായിരുന്നു?
39) സീതാദേവിയെ രാവണന്റെ അശോകവനത്തിൽ ഏതു വൃക്ഷത്തന്റെ ചുവട്ടിലായിരുന്നു ഇരുത്തിയത്?
40) സീതയെ ആശ്രമത്തിൽ തനിച്ചാക്കി തന്റെ സമീപത്തേക്കു വരുവാൻ കാരണമായതെന്തെന്നായിരുന്നു ശ്രീരാമനോട് ലക്ഷ്മണൻ പറഞ്ഞത്?
41) സീതയെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയ ശ്രീരാമലക്ഷ്മണന്മാർ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
42) സീതയുടെ വൃത്താന്തം ശ്രീരാമനോട് പറഞ്ഞശേഷം ചരമം പ്രാപിച്ച ജടായുവിന് ശ്രീരാമൻ നൽകിയ അനുഗ്രഹമെന്തായിരുന്നു?
43) സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാരുമായി കണ്ടുമുട്ടിയ രാക്ഷസൻ ആരായിരുന്നു?
44) കബന്ധൻ ആഹാരസമ്പാദനത്തിനായി തന്റെ ഏത് അവയവങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്?
45) കബന്ധന്റെ കൈകൾക്കുള്ള പ്രത്യേകത എന്തായിരുന്നു?
46) കബന്ധൻ മുൻജന്മത്തിൽ ആരായിരുന്നു?
47) കബന്ധൻ ആരുടെ ശാപംകൊണ്ടായിരുന്നു രാക്ഷസനായി ജനിച്ചത്?
48) കബന്ധന്റെ ശിരസ്സ് ഛേദിച്ചത് ആരായിരുന്നു?
49) കബന്ധന്റെ കരങ്ങൾ ഛേദിച്ചത് ആരായിരുന്നു?
50) തന്റെ ശിരസ്സ് ഛേദിക്കപ്പെട്ടിട്ടും കബന്ധൻ മരിക്കാതിരിക്കാൻ കാരണമെന്തായിരുന്നു?
51) ദേവേന്ദ്രനാൽ ഛേദിക്കപ്പെട്ട കബന്ധന്റെ ശിരസ്സ് എവിടെയായിരുന്നു?
52) കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാർ എവിടെ എത്തിച്ചേർന്നു?
53) രാമലക്ഷ്മണന്മാർ മതംഗാശ്രമത്തിൽ കണ്ടുമുട്ടിയ തപസ്വിനി ആരായിരുന്നു?
54) ശ്രീരാമനെ സൽക്കരിക്കുന്നതിനായി ശബരി നൽകിയത് എന്തായിരുന്നു?
55) ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെയായിരുന്നു?
56) കാട്ടാളസ്ത്രീയായിട്ടുപോലും ശബരിക്ക് മോക്ഷം ലഭിക്കുവാൻ കാരണമെന്ത്?
57) ശബരിയുടെ ഗുരുനാഥന്മാർക്കുപോലും ലഭിക്കാത്ത ഭാഗ്യം ശബരിക്കു ലഭിച്ചു. അതെന്തായിരുന്നു?
58) ആരുമായി സഖ്യം ചെയ്‌താൽ സീതാന്വേഷണത്തിന് സഹായകമായിരിക്കുമെന്നായിരുന്നു ശബരി ശ്രീരാമനോട് പറഞ്ഞത്?
59) മോക്ഷകാരണമായി ശ്രീരാമൻ ശബരിയോട് ഉപദേശിച്ചതെന്തായിരുന്നു?
60) ശബര്യാശ്രമത്തിൽ നിന്ന് പോയശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഏത് സരസ്സിന്റെ തടത്തിലായിരുന്നു?
61) രാമായണത്തിൽ നാലാമത്തെ കാണ്ഡം ഏതാണ്?
62) പമ്പാസരസ്സ്തടം പിന്നിട്ടശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഏതു പർവ്വതത്തിന്റെ പാർശ്വത്തിലായിരുന്നു?
63) സുഗ്രീവന്റെ വാസസ്ഥലം ഏതായിരുന്നു?
64) സുഗ്രീവൻ ആരുടെ പുത്രനായിരുന്നു?
65) രാമലഷ്മണന്മാരുടെ സമീപത്തേക്ക് സുഗ്രീവനാൽ പറഞ്ഞയ്ക്കപ്പെട്ടത് ആരായിരുന്നു?
66) ഹനുമാൻ ആരുടെ പുത്രനായിരുന്നു?
67) ഹനുമാൻ ആരുടെ വേഷത്തിലായിരുന്നു രാമലക്ഷ്മണന്മാരെ സമീപിച്ചത്?
68) സുഗ്രീവൻ ആരെ പേടിച്ചായിരുന്നു ഋഷ്യമുകാചലത്തിൽ താമസിച്ചിരുന്നത്?
69) ബാലി, സുഗ്രീവന്റെ ആരായിരുന്നു?
70) ബാലിയുടെ പിതാവ് ആരായിരുന്നു?
71) ബാലി താമസിച്ചിരുന്ന സ്ഥലം ഏതായിരുന്നു?
72) സുഗ്രീവൻ എത്ര മന്ത്രിമാർ ഉണ്ടായിരുന്നു?
73) പഞ്ചവാനരന്മാർ ആരെല്ലാമായിരുന്നു?
74) സീതാന്വേഷണത്തിനു സഹായിക്കുവാനായി ആരുമായി സംഖ്യം ചെയ്യുവാനായിരുന്നു ഹനുമാൻ ശ്രീരാമനോട് പറഞ്ഞത്?
75) ശ്രീരാമനിൽ നിന്ന് സുഗ്രീവനു ലഭിക്കേണ്ടിയിരുന്ന സഹായം എന്തായിരുന്നു?
76) മിത്രാത്മജൻ എന്നത് ആരുടെ പേരാണ്?
77) സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് കീഴ്പോട്ടെറിഞ്ഞ ആഭരണങ്ങൾ എടുത്ത് സൂക്ഷിച്ചത് ആരായിരുന്നു?
78) രാമസുഗ്രീവന്മാരുടെ സഖ്യത്തിന് സാക്ഷിയായിരുന്നത് ആരായിരുന്നു?
79) ബാലിയെ യുദ്ധം ചെയ്യാൻ വിളിച്ച മയപുത്രനായ അസുരൻ ആരായിരുന്നു?
80) ബാലിയും മായാവിയും തമ്മിലുണ്ടായ യുദ്ധത്തിൽ ആർ മരിച്ചുവെന്നായിരുന്നു സുഗ്രീവനും മറ്റു വാനരന്മാരും ധരിച്ചത്?
81) ബാലിയുടെ പത്നിയുടെ പേരെന്തായിരുന്നു?
82) സുഗ്രീവന്റെ പത്നി ആരായിരുന്നു?
83) ബാലിയാൽ വധിക്കപ്പെട്ട ഏത് അസുരന്റെ അസ്ഥികൂടമായിരുന്നു ശ്രീരാമൻ കാൽവിരൽ കൊണ്ട് വലിച്ചെറിഞ്ഞത്?
84) ഋഷ്യമൂകാചലത്തിൽ കടന്നാൽ തലപൊട്ടിത്തെറിക്കുമെന്ന് ബാലിയെ ശപിച്ച മഹർഷി ആരായിരുന്നു?
85) ശ്രീരാമന്റെ കഴിവ് പരീക്ഷിക്കുന്നതിനായി ഒരൊറ്റ ബാണംകൊണ്ട് ഭേദിക്കുവാൻ ലക്ഷ്യമാക്കി സുഗ്രീവൻ കാണിച്ചുകൊടുത്തത് എന്തായിരുന്നു?
86) ബാലിയെ യുദ്ധത്തിനു വിളിക്കുവാൻ സുഗ്രീവനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
87) കിഷ്കിന്ധയിൽ വനരാജാവായി വാണിരുന്നത് ആരായിരുന്നു?
88) ബാലിസുഗ്രീവന്മാർ തമ്മിൽ ആദ്യമുണ്ടായ യുദ്ധത്തിൽ ജയിച്ചത് ആരായിരുന്നു?
89) ബാലിസുഗ്രീവന്മാർ തമ്മിൽ ആദ്യമുണ്ടായ യുദ്ധാവസരത്തിൽ ശ്രീരാമൻ ബാലിക്കുനേരെ ബാണം പ്രയോഗിക്കാതിരിക്കാൻ കാരണമെന്ത്?
90) ബാലിയുമായി യുദ്ധം ചെയ്യുമ്പോൾ സുഗ്രീവനെ തിരിച്ചറിവാനായി ശ്രീരാമൻ സുഗ്രീവനു നൽകിയ അടയാളം എന്തായിരുന്നു?
91) ബാലിയുടെ കഴുത്തിലുണ്ടായിരുന്നത് ആരു കൊടുത്ത മാലയായിരുന്നു?
92) സുഗ്രീവനുമായി രണ്ടാംവട്ടം യുദ്ധത്തിനൊരുങ്ങിയപ്പോൾ ബാലിയെ തടഞ്ഞുവെച്ചത് ആരായിരുന്നു?
93) ബാലിയുടെ പുത്രൻ ആരായിരുന്നു?
94) രണ്ടാമതുണ്ടായ ബാലിസുഗ്രീവയുദ്ധത്തിൽ യഥാർത്ഥത്തിൽ ക്ഷീണിതനായത് ആരായിരുന്നു?
95) സുഗ്രീവനെ രക്ഷിയ്ക്കുന്നതിനായി ബാലി - സുഗ്രീവ യുദ്ധാവസരത്തിൽ ശ്രീരാമൻ എന്തു ചെയ്തു?
96) ശ്രീരാമൻ ബാലിയെ വധിയ്ക്കുവാനായി ശരം പ്രയോഗിച്ചത് എങ്ങനെയായിരുന്നു?
97) ബാലിയുടെ മരണശേഷം വാനര രാജാവായി അഭിഷിക്തനായത് ആരായിരുന്നു?
98) കിഷ്കിന്ധായിലെ യുവരാജാവായി അഭിഷിക്തനായത് ആരായിരുന്നു?
99) വർഷക്കാലം കഴിയുന്നതുവരെയുള്ള നാലു മാസക്കാലം ശ്രീരാമൻ താമസിച്ചത് എവിടെയായിരുന്നു?
100) സുഗ്രീവൻ കിഷ്കിന്ധയിലെ രാജാവായി സുഖലോലുപനായി കഴിയവെ, സീതാന്വേഷണത്തിനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുവാനായി അദ്ദേഹത്തെ ഉപദേശിച്ചത് ആരായിരുന്നു?
101) സീതാന്വേഷണകാര്യം സുഗ്രീവനെ ഓർമ്മിപ്പിക്കുവാനായി ശ്രീരാമൻ പറഞ്ഞയച്ചത് ആരെയായിരുന്നു?
102) ശ്രീരാമന്റെ ദൗത്യവുമായി, കോപത്തോടെ സുഗ്രീവസന്നിധിയിലെത്തിയ ലക്ഷ്മണനെ സ്വീകരിച്ചത് ആരായിരുന്നു?
103) സുഗ്രീവന്റെ സചിവന്മാരിൽ ഋക്ഷകുലാധിപനായി വർണ്ണിക്കപ്പെടുന്നത് ആരായിരുന്നു?
104) ഹനുമാന്റെ പിതാവായ വാനരൻ ആരായിരുന്നു?
105) ഹനുമാന്റെ മാതാവ് ആരായിരുന്നു?
106) ജാംബവാൻ ആരുടെ പുത്രനായിരുന്നു?
107) സുഷേണൻ ആരുടെ പുത്രനായിരുന്നു?
108) നളൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
109) നീലൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
110) ദേവന്മാർക്കിടയിൽ വിശ്വകർമ്മാവിനുള്ള സ്ഥാനം എന്തായിരുന്നു?
111) അസുരശില്പി ആരായിരുന്നു?
112) താരൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
113) ഗന്ധമാദനൻ എന്ന വാനരൻ ആരുടെ പുത്രനായിരുന്നു?
114) മൈന്ദൻ, വിവിദൻ എന്നീ വാനരന്മാർ ആരുടെ പുത്രന്മാരായിരുന്നു?

ഉത്തരം
1) അഞ്ച് വടവൃക്ഷങ്ങൾ ഉള്ളതിനാൽ
2) പേരാൽ മരം
3) ഗൗതമി
4) ശൂർപ്പണഖ
5) ഖരദൂഷണത്രിശരാക്കൾ
6) ലക്ഷ്മണൻ
7) ഖരൻ
8) ശ്രീരാമൻ
9) പതിനാലായിരം
10) മൂന്നേമുക്കാൽ നാഴിക
11) ഗുഹയിൽ
12) രാക്ഷസന്മാർ
13) അംഗുലീയം, ചൂഡാരത്നം, കവചം
14) ശ്രീരാമൻ
15) സീതാദേവി
16) ലക്ഷ്മണൻ
17) രാവണൻ
18) ജനസ്ഥാനം
19) സീതാപഹരണം
20) മാരീചൻ
21) താടക
22) രാവണനാലുളള വധം
23) പൊൻമാൻ (സ്വർണ്ണ നിറമുള്ള മാൻ)
24) ലക്ഷ്മണൻ
25) സീതാദേവി
26) അഗ്നിയിൽ
27) ലക്ഷ്മണനെ
28) ശ്രീരാമൻ
29) സീതാലക്ഷ്മണന്മാരെ
30) ശ്രീരാമന്റെ അപകടം
31) വനദേവതകളെ
32) രാവണൻ
33) ഭിക്ഷു
34) ജടായു
35) സീതയുടെ അനുഗ്രഹം
36) ചന്ദ്രഹാസം
37) ആഭരണങ്ങൾ
38) അശോകവനത്തിൽ
39) ശിംശപാവൃക്ഷം
40) സീതയുടെ ദുർവ്വചനങ്ങൾ
41) ജടായു
42) സാരൂപ്യമോക്ഷം
43) കബന്ധൻ
44) കൈകൾ
45) ഓരോ കയ്യും ഓരോ യോജന നീളമുണ്ടായിരുന്നു
46) ഗന്ധർവ്വൻ
47) അഷ്ടാവക്രമഹർഷിയുടെ
48) ദേവേന്ദ്രൻ
49) രാമലക്ഷ്മണന്മാർ
50) ബ്രഹ്‌മാവിന്റെ വരം
51) കബന്ധന്റെ കുക്ഷിയിൽ
52) മതംഗാശ്രമം
53) ശബരി
54) ഫലങ്ങൾ
55) അഗ്നിപ്രവേശം ചെയ്ത്
56) ശ്രീരാമഭക്തി
57) ശ്രീരാമദർശനം
58) സുഗ്രീവൻ
59) ഭഗവൽഭക്തി
60) പമ്പാസരസ്സ്
61) കിഷ്കിന്ധാകാണ്ഡം
62) ഋഷ്യമുകാചലം
63) ഋഷ്യമൂകാചലം
64) സൂര്യൻ
65) ഹനുമാൻ
66) വായുഭഗവാൻ
67) വടു
68) ബാലി
69) ജ്യേഷ്ഠൻ
70) ദേവേന്ദ്രൻ
71) കിഷ്കിന്ധാ
72) നാല്
73) സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, ജ്യോതിർമുഖൻ, വേഗദർശി
74) സുഗ്രീവൻ
75) ബാലിവധം
76) സുഗ്രീവൻ
77) സുഗ്രീവൻ
78) അഗ്നി
79) മായാവി
80) ബാലി
81) താര
82) രുമ
83) ദുന്ദുഭി
84) മതംഗൻ
85) സപ്തസാലങ്ങൾ
86) ശ്രീരാമൻ
87) ബാലി
88) ബാലി
89) ബാലിസുഗ്രീവന്മാരെ തിരിച്ചറിയാഞ്ഞതിനാൽ
90) മാല
91) ദേവേന്ദ്രൻ
92) ബാലിയുടെ ഭാര്യ താര
93) അംഗദൻ
94) സുഗ്രീവൻ
95) ബാലിയുടെ നേർക്കു അസ്ത്രം പ്രയോഗിച്ചു
96) വൃക്ഷം മറഞ്ഞു നിന്നുകൊണ്ട്
97) സുഗ്രീവൻ
98) അംഗദൻ
99) പ്രവർഷണഗിരി
100) ഹനുമാൻ
101) ലക്ഷ്മണൻ
102) അംഗദൻ
103) ജാംബവാൻ
104) കേസരി
105) അഞ്ജന
106) ബ്രഹ്‌മാവ്‌
107) വരുണൻ
108) വിശ്വകർമ്മാവ്
109) അഗ്നിദേവൻ
110) ദേവശില്പി
111) മയൻ
112) ബൃഹസ്പതി
113) വൈശ്രവണൻ
114) ആസ്വിനീദേവകൾ

ഭാഗം എട്ട്

ചോദ്യം
1) അശ്വിനീ ദേവകൾ ആരെല്ലാം?
2) അശ്വിനീദേവകൾക്ക് ദേവന്മാരുടെ ഇടയിലുള്ള സ്ഥാനം എന്ത്?
3) സീതാന്വേഷണത്തിനായി വാനരന്മാരെ നിയോഗിക്കുമ്പോൾ മടങ്ങിയെത്തുവാൻ സുഗ്രീവൻ അനുവദിച്ചിരുന്ന സമയപരിധി എത്രയായിരുന്നു?
4) ദക്ഷിണദിക്കിലേക്കയച്ച വാനരന്മാരിൽ ഏറ്റവും പ്രധാനി ആരായിരുന്നു?
5) സീതാന്വേഷണത്തിനായി പോയ വാനരന്മാരിൽ അംഗദൻ പോയത് ഏതു ദിക്കിലേക്കായിരുന്നു?
6) സീതയ്ക്കു നൽകുവാനായി ശ്രീരാമൻ ഹനുമാന്റെ കയ്യിൽ കൊടുത്തയച്ചതെന്തായിരുന്നു?
7) സീതാന്വേഷണത്തിനായി സഞ്ചരിച്ചിരുന്ന ഹനുമാൻ തുടങ്ങിയ വാനരന്മാർ ഗുഹയിൽ പ്രവേശിച്ചത് എന്ത് അന്വേഷിച്ചായിരുന്നു?
8) സീതാന്വേഷണത്തിനായി സഞ്ചരിച്ചിരുന്ന വാനരന്മാർ ചെന്നെത്തിയ ഗുഹയിൽ വസിച്ചിരുന്നത് ആരായിരുന്നു?
9) സ്വയംപ്രഭയുടെ ഗുഹയിലെത്തിയ വാനരന്മാരിൽ ആരായിരുന്നു അവരോട് തങ്ങളുടെ ആഗമനോദ്ദേശവും മറ്റും വിവരിച്ചത്?
10) ഗുഹയിൽ തപസ്സുചെയ്തുകൊണ്ടിരിക്കുവാനും സീതയെ അന്വേഷിച്ച് പോകുന്ന വാനരന്മാർ അവിടെ ചെല്ലുമെന്നും മറ്റും സ്വയംപ്രഭയോട് പറഞ്ഞിരുന്നത് ആരായിരുന്നു?
11) ഹേമയെന്ന തപസ്വിനി ആരുടെ പുത്രിയായിരുന്നു?
12) ഹേമയ്ക്ക് മനോഹരമായ വാസസ്ഥലം നൽകിയത് ആരായിരുന്നു?
13) ഹേമ, ആ സ്ഥലം വിട്ട് എവിടേക്കുപോയി എന്നായിരുന്നു സ്വയംപ്രഭ വാനരന്മാരോടു പറഞ്ഞത്?
14) സ്വയംപ്രഭ ആരുടെ പുത്രിയായിരുന്നു?
15) വാനരന്മാർ സല്ക്കരിച്ച് പറഞ്ഞയച്ചശേഷം സ്വയംപ്രഭ എവിടേക്കുപോയി?
16) സ്വയംപ്രഭയാൽ സന്ദർശിക്കപ്പെട്ട ശ്രീരാമൻ അവരോട് എവിടെച്ചെന്ന് തപസ്സനുഷ്ഠിച്ച് മോക്ഷം നേടുവാനായിരുന്നു നിർദ്ദേശിച്ചത്?
17) സ്വയംപ്രഭയുടെ വാസസ്ഥലം വിട്ടശേഷം സീതയെ അന്വേഷിച്ച് സഞ്ചരിച്ച വാനരന്മാർ എത്തിച്ചേർന്നത് എവിടെയായിരുന്നു?
18) ദക്ഷിണവാരിധീതീരത്തെത്തിയ വാനരന്മാർ സീതയെ കാണാത്ത ഇച്ഛാഭംഗം നിമിത്തം എന്തുചെയ്യുവാനായിരുന്നു പുറപ്പെട്ടത്?
19) പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാർ യാദൃച്ഛയാ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
20) പ്രായോപ്രവേശത്തിനൊരുങ്ങിയ വാനരന്മാർ ആരുടെ പേര് പറഞ്ഞതു കേട്ടിട്ടായിരുന്നു സമ്പാതി അവരെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചത്?
21) ജടായുവുമായി മത്സരിച്ച് ഉയരത്തിൽ പറന്ന സമ്പാതിയുടെ ചിറകുകൾക്ക് എന്തു സംഭവിച്ചു?
22) സൂര്യന്റെ സാമീപ്യത്താൽ ചിറകുകൾ കരിഞ്ഞപ്പോൾ സമ്പാതിക്ക് എന്തു സംഭവിച്ചു?
23) ചിറകുകൾ കരിഞ്ഞ് സമ്പാതി ബോധമറ്റ് വീണത് ഏതു മഹർഷിയുടെ ആശ്രമപരിസരത്തായിരുന്നു?
24) സീതാദേവി ലങ്കയിൽ എവിടെ വസിക്കുന്നുണ്ടെന്നായിരുന്നു സമ്പാതി വാനരന്മാരോടു പറഞ്ഞത്?
25) സീതാവൃത്താന്തം വാനരന്മാരോടു പറഞ്ഞപ്പോൾ സമ്പാതിക്കുണ്ടായ അനുഭവം എന്തായിരുന്നു?
26) വാനരന്മാർക്ക് ലങ്കയിലേക്കു കടക്കുവാൻ തടസ്സമായിരുന്നതെന്തായിരുന്നു?
27) സമുദ്രലംഘനത്തിൽ ഓരോരുത്തർക്കുമുള്ള കഴിവ് വ്യക്തമാക്കുന്നതിനായി മുന്നോട്ടുവരുവാൻ വാനരന്മാരോട് ആഹ്വാനം ചെയ്തത് ആരായിരുന്നു?
28) മഹാവിഷ്ണു ഏതവതാരം സ്വീകരിച്ചപ്പോളായിരുന്നു ജാംബവാൻ അദ്ദേഹത്തെ ഇരുപത്തിയൊന്നു വട്ടം പ്രദക്ഷിണം വെച്ചത്?
29) സീതാന്വേഷണത്തിനുപോയ വാനരസംഘത്തിൽ സമുദ്രലംഘനവും സീതാദർശനവും സാദ്ധ്യമായ ഒരേ ഒരു വാനരൻ ആരായിരുന്നു?
30) സമുദ്രം ലംഘിച്ച് ലങ്കയിൽ കടന്ന് സീതയെ കണ്ടുപോരുവാൻ കഴിവുള്ള വാനരശ്രേഷ്ഠൻ ഹനുമാൻ മാത്രമേയുള്ളുവെന്ന് കണ്ടറിഞ്ഞത് ആരായിരുന്നു?
31) ജാംബവാൻ ഹനുമാന്റെ പൂർവ്വചരിത്രം ഹനുമാനെത്തന്നെ പറഞ്ഞുകേൾപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?
32) ഹനുമാൻ ജനിച്ചുവീണ ഉടനെ സൂര്യനെ ലക്ഷ്യമാക്കി ചാടിയത് എന്തിനുവേണ്ടിയായിരുന്നു?
33) ഉദിച്ചുയരുന്ന സൂര്യനെ കണ്ടിട്ട് എന്താണെന്നു കരുതിയായിരുന്നു ഹനുമാൻ അതിനെ ഭക്ഷിക്കാനായി ചാടിയത്?
34) സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ വെട്ടി വീഴ്ത്തിയത് ആരായിരുന്നു?
35) സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ ദേവേന്ദ്രൻ വെട്ടിവീഴ്ത്തിയത് എന്തു ആയുധം കൊണ്ടായിരുന്നു?
36) ഏതു മഹർഷിയുടെ അസ്ഥികൊണ്ടായിരുന്നു വജ്രായുധം നിർമ്മിച്ചത്?
37) ഏതു അസുരനെ വധിക്കുവാൻ വേണ്ടിയായിരുന്നു വജ്രായുധം നിർമ്മിക്കപ്പെട്ടത്?
38) വജ്രായുധം നിർമ്മിച്ചത് ആരായിരുന്നു?
39) ദേവേന്ദ്രൻ പ്രയോഗിച്ച വജ്രായുധം ഹനുമാന്റെ ദേഹത്തിൽ ഏതുഭാഗത്തായിരുന്നു ഏറ്റത്?
40) ഹനുമാൻ ആ പേർ ലഭിക്കുവാൻ കാരണമെന്ത്?
41) ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
42) സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
43) ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
44) തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
45) തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
46) തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
47) ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
48) ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
49) പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
50) തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
51) സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
52) ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
53) ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
54) സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
55) ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
56) കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
57) താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
58) ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
59) വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
60) ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
61) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
62) പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
63) ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
64) ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
65) പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
66) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
67) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
68) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
69) ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
70) ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്?
71) ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
72) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
73) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
74) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
75) പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
76) ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
77) ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
78) സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
79) ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
80) പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
81) യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
82) യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
83) യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
84) വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
85) യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?
86) ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
87) ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
88) ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
89) അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
90) മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു ഹൃദയം
91) ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
92) ബലിപീഠം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
93) ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
94) ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
95) ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
96) ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
97) ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
98) ചതുരശ്രമായ പ്രാസാദത്തിന് പറയുന്ന പേരെന്ത്‌?
99) വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
100) അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
101) അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്‌?
102) ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്‌?

ഉത്തരം
1) ദസ്രൻ, നാസത്യൻ
2) ദേവവൈദ്യന്മാർ
3) 30 ദിവസം
4) ഹനുമാൻ
5) ദക്ഷിണദിക്ക്
6) അംഗുലീയം
7) വെള്ളം
8) സ്വയംപ്രഭ
9) ഹനുമാൻ
10) ഹേമ
11) വിശ്വകർമ്മാവ്
12) പരമേശ്വരൻ
13) ബ്രഹ്മലോകം
14) ഗന്ധർവ്വൻ
15) ശ്രീരാമസന്നിധിയിൽ
16) ബദര്യാശ്രമം
17) ദക്ഷിണവാരിധീതീരം
18) പ്രായോപവേശം
19) സമ്പാതി
20) ജടായു
21) സൂര്യന്റെ ചൂടുകൊണ്ട് കരിഞ്ഞുപോയി
22) ഭൂമിയിൽ വീണു
23) നിശാകരൻ
24) അശോകവനികയിൽ
25) പുത്തൻ ചിറകുകൾ വന്നു
26) സമുദ്രം
27) അംഗദൻ
28) വാമനാവതാരം
29) ഹനുമാൻ
30) ജാംബവാൻ
31) ഹനുമാനെ സ്വന്തം ശക്തി ഓർമ്മിപ്പിക്കുവാൻ
32) ഭക്ഷിക്കുവാൻ
33) പക്വഫലം
34) ദേവേന്ദ്രൻ
35) വജ്രായുധം
36) ദധീചീ
37) വൃത്രാസുരൻ
38) വിശ്വകർമ്മാവ്
39) ഹനു (താടി)
40) വജ്രം ഹനുവിൽ ഏറ്റതിനാൽ
41) ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്
42) എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം
43) തന്ത്ര ശാസ്ത്രത്തെ
44) ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്
45) പടലങ്ങള്‍
46) 2895
47) തന്ത്രശാസ്ത്രം
48) ആഗമ ശാസ്ത്രം
49) നിഗമ ശാസ്ത്രം
50) വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
51) രുദ്രയാമളം
52) കുളാര്‍ണ്ണവ തന്ത്രം
53) തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം
54) വിശ്വകര്‍മ്മ്യം
55) ഭഗവത്ഗീത
56) തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി
57) ഗണപതി, ഭദ്രകാളി
58) സ്ഥാപത്യശാസ്ത്രം
59) അചലം, ചലം, ചലാചലം
60) അചല ബിംബങ്ങള്‍
61) ചലം എന്ന വിഭാഗത്തില്‍
62) ചലാചലം
63) ഏകവര്‍ണ്ണം
64) പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
65) നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും
66) മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
67) 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
68) ശിരസ്സ്‌
69) മുഖം
70) ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
71) സ്വര്‍ണ്ണം
72) മോക്ഷം
73) ധാന്യാഭിവൃദ്ധി
74) ധവര്‍ദ്ധനവ്‌
75) വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
76) രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
77) സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ
78) രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു
79) സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു
80) ധനധാന്യാദികളുടെ വര്‍ദ്ധനവ്‌
81) ധ്വജസ്തംഭം
82) ബലിക്കല്‍പ്പുര
83) ബലിക്കല്ല്
84) ശ്രീബലിനാഥന്‍
85) ബിംബത്തിന്
86) ശിരസ്സ്‌
87) മുഖം
88) കണ്ണുകള്‍
89) കഴുത്ത്
90)
91) ലിംഗം
92) ഗുദം
93) പാദം
94) നാഡികള്‍
95) പഞ്ചെന്ദ്രിയങ്ങളോട്
96) ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
97) ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
98) നാഗരം
99) ദ്രാവിഡം
100) വേസരം
101) ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
102) സ്വസ്തികം