തിറകളുടെയും തറികളുടെയും നാട് അതാണ് ...കണ്ണൂർ , തെയ്യവും സർക്കസും തലശേരി ബിരിയാണിയും അറയ്‌ക്കൽ കൊട്ടാരവുമെല്ലാമായി യാത്രാമോഹികളുടെ ഇഷ്ടനാടാണിത്.. എന്നാൽ എന്തുകൊണ്ടോ , പൊതുവെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ളവർ വിനോദയാത്രകൾക്കായി ഈ ഭാഗത്തേക്ക് വരവ് കുറവാണ്. ആകെക്കൂടി വരുന്നത് പറശിനിക്കടവ് ക്ഷേത്രം സന്ദർശിക്കുവാനാണ്. പക്ഷേ മറ്റു ജില്ലകളിലെ ടൂറിസ്റ്റു കേന്ദ്രങ്ങളോട് കിടപിടിയ്ക്കുന്ന സ്ഥലങ്ങൾ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ട് എന്നുള്ള സത്യം ആരും അറിയുന്നില്ല. കണ്ണൂരിൽ നിന്നും ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.
1 . കണ്ണൂർ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരത്താണ് സെന്‍റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 40 അടി ഉയരത്തിലുള്ള ഈ കോട്ട കണ്ണൂർ കോട്ട എന്നും അറിയപ്പെടുന്നു. പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ ആണ് 1505-ൽ ഈ കോട്ട നിർമിച്ചത്. ഈ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശേരി കോട്ടയിലേക്ക് കടലിന്നടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. വൈകുന്നേര സമയമാണ് കോട്ടയിൽ സഞ്ചാരികൾ ധാരാളമായി വരുന്നത്.
2. കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറുമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. വേനൽക്കാലത്ത് ഉണങ്ങി വരണ്ട നിറത്തിലും മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയും ഓണക്കാലത്ത് നീല നിറത്തിലെ കാക്കപ്പൂക്കൾ കൊണ്ടും വർണശബളമായിരിക്കും ഈ പ്രദേശം. മാടായിപ്പാറയിൽ നിന്നും പടിഞ്ഞാറേക്ക് നോക്കിയാൽ കാണുന്നത് ഏഴിമലയാണ്. ഈ ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പ്രശസ്തമായ മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവും മാടായിപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് മാടായിപ്പാറ സന്ദർശിക്കുവാൻ ഏറ്റവും ബെസ്റ്റ് സമയം.
3 . കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമാണ് കാഞ്ഞിരക്കൊല്ലി. കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് – ഇരിട്ടി – ഉളിക്കൽ വഴിയാണ് കാഞ്ഞിരക്കൊല്ലിയിലേക്ക് എത്തുന്നത്. കണ്ണൂരില്‍ നിന്നു 55 കിലോമീറ്ററും, തലശ്ശേരിയില്‍ നിന്നും 64 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കാഞ്ഞിരകൊല്ലിയില്‍ നിന്നും ജീപ്പിൽ മൂന്നു കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര പോയാല്‍ ശശിപ്പാറയെത്താം. ഇവിടത്തെ സൂയിസൈഡ് പോയിന്‍റ് പ്രശസ്തമാണ്.
4 . കണ്ണൂരിനും തലശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മുഴുപ്പിലങ്ങാട് ബീച്ച്. കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും 8 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്. നാഷണൽ ഹൈവേ 17 നു സമാന്തരമായി 5 കിലോമീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന മുഴുപ്പിലങ്ങാട് ബീച്ച് കേരളത്തിലെ ഏക ഡ്രൈവ് – ഇൻ ബീച്ച് (വാഹനങ്ങൾ ഓടിക്കാവുന്ന ബീച്ച്) ആണിത്. അതോടൊപ്പം തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീസിച്ചും മുഴുപ്പിലങ്ങാട് ബീച്ചാണ്. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിനു പ്രത്യേകം പാസുകൾ എടുക്കണം.
5 . കണ്ണൂർ ജില്ലയിലെ ഒരു മലയോരമേഖലയാണ് പൈതൽമല . വൈതൽ മല എന്നും ഇത് അറിയപ്പെടുന്നു. കേരള – കർണാടക അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ട്രെക്കിങ്ങിന് പ്രശസ്തമാണിത്. വേനൽക്കാലത്തും മഴക്കാലത്തും ഇവിടെ ട്രെക്കിങ് നടത്താറുണ്ട്. ഇവിടെ അട്ടയുടെ ശല്യം കൂടുതലായതിനാൽ വരുന്നവർ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ കൂടെ കരുതിയാൽ നല്ലതാണ്. പൈതൽ മലയുടെ മുകളിൽ ഒരു വ്യൂ ടവരുണ്ട്. നിരീക്ഷണടവറില്‍ നിന്നുള്ള താഴ്വരയുടെ കാഴ്ച വര്‍ണനകള്‍ക്കതീതമാണ്. പൈതൽ മലയ്ക്ക് അടുത്തായി ഇപ്പോൾ റിസോർട്ടുകളും മറ്റു താമസസൗകര്യങ്ങളും ലഭ്യമാണ്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമൊക്കെ ഇവിടേക്ക് ബസുകളും സർവീസ് നടത്തുന്നുണ്ട്.
തൃപ്രയാറപ്പൻ
രാമായണ പുണ്യമാസത്തിൽ കേരളത്തിലെ ഏറ്റവും പുരാതനമായ നാലമ്പലങ്ങളിലേക്ക് ഒരു തീർത്ഥയാത്ര
ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍
കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേര്‍ന്നു. ജ്യോതിഷവിധിപ്രകാരം കൈമൾ ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ പിൽക്കാലത്തു നാലമ്പലം എന്നപേരില്‍ ഖ്യാതിനേടി. രാമായണമാസമായ കർക്കിടകത്തിൽ ഈ നാലു രാമായണ ക്ഷേത്രങ്ങളിലും ഒരു ദിവസംകൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീർത്ഥ യാത്ര.രാവണനെ നിഗ്രഹിച്ച് ത്രൈലോക്യസംരക്ഷണമായിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍, അതിബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെക്കൂടി നിര്‍മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരംനല്‍കി. പാഞ്ചജന്യശംഖാണ് ഭരതന്‍,ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്തഭാവരൂപങ്ങളിലെ ഭഗവദ്ദര്‍ശനം സാധ്യമാവുന്നുവെന്നും ഹൈന്ദവ വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
മൂന്നുമണിക്കുണരും തൃപ്രയാറപ്പൻ ....................................ദർശനമരുളാൻ, ആദ്യം മുഖമണ്ഡപത്തിലെ ഹനുമാൻ സ്വാമിയേ തൊഴുതിട്ടു മതി ശ്രീരാമഭഗവത് ദർശനം, അതാണ് ശ്രീരാമ കാംക്ഷയും ..
പുലര്‍ച്ചെ മൂന്നുമണിക്ക് മര്യാദാ പുരുഷോത്തമൻ തൃപ്രയാര്‍ തേവര്‍ ഉണരും. അപ്പോൾ നിദ്രയിലാണ്ടുകിടന്ന തീര്‍ഥവാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. പുലർച്ചെ നാലുമണിക്കുതന്നെ നടതുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നുതുടങ്ങുന്നു. ഇനി നാലമ്പലദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍സങ്കല്‍പത്തില്‍ തൊഴുതശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ ശ്രീ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയും. സര്‍വലോകനാഥനും സര്‍വരോഗ നിവാരണനും സര്‍വവിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണിത്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ നായകത്വംവഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാഉപദ്രവങ്ങളില്‍നിന്ന് മുക്തിസിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതുവലംവെച്ച് മീനൂട്ടുംനടത്തി നമുക്കിനി ഭരതക്ഷേത്രത്തിലേക്ക് പോവാം.
ഇരിങ്ങാലക്കുടയിലെ ഭരതക്ഷേത്രം എങ്ങനെ കൂടൽമാണിക്കം ക്ഷേത്രമായി , അറിയേണ്ടേ .....ദീപാരാധയില്ലാതെ ഈ ക്ഷേത്രത്തിലെ മുക്കിടി നിവേദ്യം സേവിക്കാൻ മറക്കരുതേ .............
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍നിന്ന് 13 കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെനിന്നും ഇടത്തോട്ടുതിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരികകേന്ദ്രം. ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുടക്ഷേത്രം ഭക്തര്‍ക്ക് പുറമേ ഏതൊരു സഞ്ചാരിയെയും അദ്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വിസ്തൃതി വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ഒരു ജലജന്തുക്കളുമില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹപ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കുംവേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെക്കുന്നതിനുപുറമേ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും ക്ഷേത്രത്തിനുചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് ഇതൊരു വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള ഓവു മുറിച്ചുകടക്കാത്ത പ്രദക്ഷിണരീതിയാണ് ക്ഷേത്രത്തില്‍. ഉപദേവതാപ്രതിഷ്ഠയില്ല. വിഗ്രഹത്തില്‍ക്കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനംചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ളനിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷവഴിപാടുകളാണ് ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടിനിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരുരോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.
അടുത്തത് ശ്രീരാമ സഹചാരി ലക്ഷ്മണസ്വാമിയുടെ തിരുമൂഴിക്കുളം തിരുനടയിലേക്ക്, കൊടിമരം തൊട്ടു തൊഴുവരുതേ ...
ഇനി ലക്ഷ്മണസന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ടുനിന്നും വലത്തോട്ട് പുത്തന്‍ചിറവഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ടുതിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍നിന്ന് 31 കിലോമീറ്റര്‍. നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍നില്‍ക്കുന്ന, വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാരമണ്ഡപം.തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടുനിലയില്‍ ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ത്തന്നെ രണ്ടുഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍.തെക്കുകിഴക്കുഭാഗത്ത് കൂത്തമ്പലവും. കിഴക്കേനടയില്‍ വലിയമ്പലത്തില്‍ക്കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തുകൂടി നടയില്‍വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക. തെക്കേനടയില്‍ ശ്രീഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീരാമ,സീത,ഹനുമാന്‍മാരെയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനുപുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക. പ്രദക്ഷിണമായിവന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിന് പ്രദക്ഷിണമായി കിഴക്കേനടയില്‍വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗംവഴി നടയില്‍വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തുകൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത് എന്നു നിർബന്ധം.
ഇനി ശത്രുഘ്‌നസ്വാമിയുടെ പായമ്മൽ സവിധത്തിലേക്ക്,സുദർശന പുഷ്പാഞ്ജലി നടത്താൻ മറക്കല്ലേ .....
ഇനി ശത്രുഘ്‌നസന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തുനിന്ന് തിരിഞ്ഞ് രണ്ടുകിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്. അന്നമനടയ്ക്ക് ഏഴുകി.മീ, അവിടെനിന്ന് വലിയപറമ്പിലേക്ക് അഞ്ചുകി.മീ. മാളയ്ക്ക് മൂന്നുകി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററുകൂടി. മൂന്നുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് രണ്ടുകിലോമീറ്റര്‍കൂടി, അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് 800 മീറ്റര്‍കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമിമാത്രം. ശംഖചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതിഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യമുണ്ട്.ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്ന് മുക്തിസിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
വീണ്ടും തിരിച്ചുവന്നു തൃപ്രയാറപ്പനെ അത്താഴ പൂജക്ക് ഒരുവട്ടം കൂടി തൊഴുവുമ്പോൾ മാത്രമേ നാലമ്പല ദർശനപുണ്യം കൈവരൂ ,എന്നാണത്രെ ഭക്തമതം ...
എറണാകുളം -തൃശൂർ ഒഴിച്ചുള്ള മറ്റു ജില്ലകളിൽ നിന്നും വരുന്നവർ ഈ തീർത്ഥയാത്ര തുടങ്ങാന്‍ തൃപ്രയാറില്‍ തലേദിവസംതന്നെ എത്തേണ്ടിവരും. ഇവിടെ ദേവസ്വത്തിന്റെ സത്രവും സ്വകാര്യഹോട്ടലുകളും താമസിക്കാന്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഗുരുവായൂരില്‍ താമസിച്ച് പുലര്‍ച്ചെ ഇങ്ങോട്ടുവരാം. കോഴിക്കോട്ടുനിന്് തൃപ്രയാറിലേക്ക് 114 കിലോമീറ്ററാണ് ദൂരം. ഫറോക്ക് ചെട്ടിപ്പടി പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ചമ്രവട്ടം പൊന്നാനി. ചാവക്കാടുവഴി പോവാം. ഗുരുവായൂര്‍കൂടി പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാവക്കാടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂര്‍ക്ക് പോവാം. ഗുരുവായൂരില്‍നിന്ന് തൃപ്രയാറിലേക്ക് 24 കിലോമീറ്ററാണ്. ട്രെയിനില്‍ പോകാനാഗ്രഹിക്കുന്നവര്‍ തൃശ്ശൂരിലിറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. 24 കിലോമീറ്ററാണ് തൃശ്ശൂര്‍-തൃപ്രയാര്‍ ദൂരം. തൃപ്രയാര്‍മുതല്‍ നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. തൃപ്രയാറില്‍നിന്ന് കാറുപിടിച്ചാല്‍ 1000 രൂപയാവും. വിവിധ ട്രാവല്‍സുകള്‍ നാലമ്പലദര്‍ശനം പാക്കേജുകളും സംഘടിപ്പിക്കാറുണ്ട്. രാമായണമാസമായാല്‍ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് പ്രത്യേക സര്‍വീസ് ഉണ്ട്. രാവിലെ 6നും 6.30നും രണ്ട് സര്‍വീസ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. ആദ്യബസ് തൃപ്രയാറില്‍ 6.40ന് എത്തും. 7.10ന് അവിടെനിന്ന് പുറപ്പെടും. 7.50ന് കൂടല്‍മാണിക്യത്തിലെത്തും. 8.20ന് കൂടല്‍മാണിക്യത്തില്‍ നിന്ന് പുറപ്പെട്ട് 9.10ന് മൂഴിക്കുളത്തെത്തും. 9.40ന് മൂഴിക്കുളത്തുനിന്ന് പുറപ്പെട്ട് 10.30ന് പായമ്മലെത്തും. 11ന് അവിടെനിന്ന് തിരിച്ച് 11.20ന് കൂടല്‍മാണിക്യത്തില്‍ തിരിച്ചെത്തും. ഈ ബസ്സില്‍ വരുന്നവര്‍ക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് .
രാവണൻ ഉപേക്ഷിച്ച ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട ക്ഷേത്രം?
ബ്രഹ്മ ക്ഷത്രിയ വംശത്തിൽ ജനിച്ച സുന്ദർജി, ജേതാ ശിവ്ജി എന്നീ രണ്ടു സേത്തുമാർ കൂടി നിർമ്മിച്ച ക്ഷേത്രമാണ് കോടേശ്വർ മഹാദേവ ക്ഷേത്രം എന്നാണ് വിശ്വാസം. മതിൽ കോട്ട പോലെ സംരക്ഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഇപ്പോൾ കാണുന്ന പതിപ്പ് 1820 ൽ നിർമ്മിക്കപ്പെട്ടതാണ് എന്നാണ് വിശ്വാസം. അതിന്റെ തൊട്ടടുത്തു തന്നെയായി പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കാണാൻ സാധിക്കും. ക്ഷേത്രം നിർമ്മിക്കപ്പെട്ടതിനു ശേഷമുള്ള ഓരോ നൂറ്റാണ്ടുകളിലും ക്ഷേത്രത്തിന്റെ ഭരണാധിപൻമാരായിരുന്നവർ അതിനെ പുതുക്കി പണിതിട്ടുണ്ട്. കൂടാതെ കച്ചിലെ പ്രാദേശിക കലാകാരൻമാരും ഈ അവസരങ്ങളിൽ ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തികൾ ചെയ്തിരുന്നു എന്നാണ് വിശ്വാസം.ഇന്ത്യ-പാക്കിസ്ഥാൻ പടിഞ്ഞാറെ അതിർത്തിയിലാണ് കോടേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ കച്ചിനു സമീപമാണ് ഇവിടമുള്ളത്. ബുജിൽ നിന്നും 154 കിലോ മീറ്റർ അകലെയാണ് കോടേശ്വർ ക്ഷേത്രമുള്ളത്.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽത്തരികള്‍ നിറഞ്ഞ മരുഭൂമിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു ക്ഷേത്രത്തിനു മുന്നിലാണ്. മണലിന്റെ അതേ നിറത്തിൽ ക്ഷേത്രവും നിൽക്കുമ്പോൾ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ക്ഷേത്രത്തിന്റെ മുന്നില്‍ മറുകര കാണാത്ത കടലാണ്. ക്ഷേത്രത്തിന്റെ പേര് പറഞ്ഞാൽ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും സ്ഥാനം പറഞ്ഞാൽ കുറച്ചു കൂടി എളുപ്പമാണ്. ഇന്ത്യ-പാക്കിസ്ഥാൻ പടിഞ്ഞാറൻ അതിർത്തിയിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ഏറ്റവും അവസാനത്തെ ഇടം എന്നറിയപ്പെടുന്ന കോടേശ്വർ ക്ഷേത്രത്തിന്റേത് ആരെയും അതിശയിപ്പിക്കുന്ന കഥകളാണ്. രാവണൻ ഉപേക്ഷിച്ചു പോയ ആയിരത്തോളം ശിവലിംഗങ്ങളൊന്നിൽ നിന്നും നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കഥ.കോടികളുടെ ഈശ്വരൻ എന്നാണ് കോടേശ്വർ എന്ന വാക്കിനർഥം. ഇങ്ങനെ പേരു വന്നതിനു പിന്നിൽ പ്രശസ്തമായ ഒരു കഥയുണ്ട്. ഒരിക്കൽ ശിവനിൽ നിന്നും അനുഗ്രഹമായി അദ്ദേഹം നല്കിയ ശിവലിംഗവുമായി ലങ്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ശിവലിംഗം ലങ്കയിലേത്തും വരെ ഒരിടത്തും നിലത്തു വയ്ക്കരുത് എന്ന് പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ട രാവണന്‍ അറിയാതെ ആ ശിവലിംഗം നിലത്തുവെച്ചു. രാവണന്റെ ഈ അശ്രദ്ധ ഇഷ്ടപ്പെടാതിരുന്ന ശിവൻ ഉടൻതന്നെ ശിവലിംഗം വച്ച സ്ഥാനത്ത് അതുപോലെയുള്ള ആയിരം എണ്ണം കൂടി സൃഷ്ടിച്ചു. ചില കഥകളിൽ പതിനായിരം എന്നും ഒരു ലക്ഷം എന്നും പറയുന്നുണ്ട്. അതോടെ ശിവൻ സമ്മാനിച്ച യഥാർഥ ശിവലിംഗത്തെ തിരിച്ചറിയാന്‍ സാധിക്കാതെ വന്ന രാവണൻ അതിലൊന്നെടുത്ത് ലങ്കയിലെത്തി എന്നാണ് പറയുന്നത്. രാവണൻ ഉപേക്ഷിച്ചു പോയ യഥാർഥ ശിവലിംഗം ഇരുന്ന സ്ഥാനത്താണ് കോടേശ്വർ ശിവ ക്ഷേത്രം ഉയർന്നു വന്നത് എന്നാണ് വിശ്വാസം.നിലാവുള്ള രാത്രികളിൽ ഈ ക്ഷേത്രത്തിൽ എത്തിയാൽ അങ്ങ് പടിഞ്ഞാറെ ദിക്കിൽ നിന്നും രാത്രിയുടെ വെളിച്ചത്തിൽ തിളങ്ങുന്ന പാക്കിസ്ഥാനെയും കറാച്ചിയെയും ഒക്കെ കാണാൻ സാധിക്കുമത്രെ. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഏറ്റവും അവസാനത്തെ നിർമ്മിതി ഈ ക്ഷേത്രമാണത്രെ.കച്ചിലെ ലക്പത് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരിടമാണ് നാരായൺ സരോവർ. ഹിന്ദു തീർഥാടന കേന്ദ്രമായ ഇവിടം കോടേശ്വർ ക്ഷേത്രത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രക്കുളത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. അലക്സാണ്ടർ ചക്രവർത്തിയാണ് ഈ കുളം നിർമ്മിച്ചതെന്ന വിശ്വാസം ഇവിടുത്തുകാർക്കിടയിലുണ്ട്.നാരായൺ സരോവർ ഗ്രാമത്തിന്റ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ഏഴു ക്ഷേത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇവിടുത്തെ ത്രികംറേയ് ക്ഷേത്രം കോടേശ്വർ ക്ഷേത്രത്തോട് വളരെ അധികം സാമ്യമുള്ള ഒന്നാണ്.
കർക്കിടകപുണ്യം തേടാൻ
ഈ ക്ഷേത്രങ്ങളുടെ ദർശനവും ഒരു വഴി തന്നെ
കർക്കിടകം പഴയകാലത്തെല്ലാം പഞ്ഞത്തിന്‍റെയും വറുതിയുടെയും നാളുകളാണെങ്കിലും ഹൈന്ദവ വിശ്വാസികൾക്ക് പുണ്യമാസമാണിത്. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ സമയം നാലമ്പല ദർശനത്തിനും രാമായണ മാസവുമായാണ് ഇപ്പോൾ ആചരിക്കുന്നത്. കർക്കിടകത്തിൽ ഐശ്വര്യം ലഭിക്കുക എന്നത് പുരാതനകാലത്തൊക്കെ ഒരിക്കലും ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല. എന്നാൽ നിഷ്കാമമായ പ്രാർത്ഥനകളിലൂടെയും ഒരുമാസക്കാലത്തെ പുണ്യ രാമായണ പാരായണത്തിലൂടെയും ചില പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും ഈ കള്ളക്കർക്കിടകത്തിലും ഐശ്വര്യം കൊണ്ടുവരാൻ സാധിക്കുമത്രെ. മലയാള മാസത്തിലെ അവസാന മാസമായ കർക്കിടകം പുണ്യകരമായി ചിലവഴിക്കുവാൻ പറ്റിയ ചില ക്ഷേത്രങ്ങൾ ഇതാ ...........
തൃക്കൂർ മഹാദേവ ക്ഷേത്രം- തൃശൂർ ജില്ലയിലെ തൃക്കൂര്‍ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തൃക്കൂർ മഹാദേവ ക്ഷേത്രം കർക്കിടകത്തിൽ തീർച്ചയായും പോകേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന വിശ്വസിക്കുന്ന ഈ ക്ഷേത്രം കല്ലിൽ കൊത്തിയിരിക്കുന്ന ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. ഹിന്ദുക്കളോടൊപ്പം ബുദ്ധ ജൈന സന്യാസികളും ഇവിടെ ധ്യാനത്തിനിരുന്നിരുന്നു എന്നാണ് വിശ്വാസം. അഗ്നി ദേവൻ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിതെന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ കാൺണുന്ന വലിയ ശിവലിംഗം നിർമ്മിച്ചിരിക്കുന്നതും അഗ്നി ദേവനാണത്രെ. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ഗുഹാ ക്ഷേത്രമുള്ളത്. കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് 1966 മുതൽ ഈ ക്ഷേത്രം സംരക്ഷിക്കുന്നത്.
വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം- വയനാട് ജില്ലയിലെ വള്ളിയൂർ കാവിൽ സ്ഥിതി ചെയ്യുന്ന പുരാതന ദേവീ ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം. മാനന്തവാടിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആണെന്നാണ് കരുതപ്പെടുന്നത്. മാർച്ച് മാസത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഉത്സവത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്.വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായാണ് വള്ളിയൂർക്കാവ് ഉത്സവം അറിയപ്പെടുന്നത്. ഉത്സവം നടക്കുന്ന 14 രാത്രികളിലും ഇവരുടെ വകയായി കളമെഴുത്ത്പാട്ട് ഉണ്ടാകും. മാത്രമല്ല, ഇവരുടെ പ്രത്യേകമായ കലാരൂപങ്ങളും ഈ സമയത്ത് ഇവിടെ അരങ്ങേറാറുണ്ട്.
കർക്കടകത്തിൽ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് വയനാട്ടിലെ മീനങ്ങാടിയിലുള്ള മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഒരിക്കൽ ഇതുവഴി കടന്നു പോയ യോഗി ഇവിടെ അടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങി. അപ്പോൾ കുളത്തിൽ ഒരു മത്സ്യം പെട്ടന്ന് പൊങ്ങിച്ചാടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ മത്സ്യമൂർത്തിയുടെ സാന്നിധ്യം മനസ്സിലായ അദ്ദേഹമാണ് ഒരു മഹാവിഷ്ണു വിഗ്രഹം കൊണ്ടുവന്ന് മത്സ്യ മൂർത്തിയായി സങ്കല്പ്പിച്ച് പ്രതിഷ്ഠിച്ചത്. കേരളത്തിൽ മത്സ്യമൂർത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണിത്.
അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക് ആലപ്പുഴയിലെ അപൂർവ്വതകൾ ഏറെയുള്ള ദേവി ക്ഷേത്രമാണ് പുള്ളിക്കണക്ക് അഴകിയകാവ് ദേവിക്ഷേത്രം. ഭദ്രകാളി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും അഭീഷ്ട വരദയായും പരാശക്തിയായ ദുർഗ്ഗയായും ദേവിയെ ഇവിടെ ആരാധിക്കുന്നുണ്ട്. കായംകുളം പുനലൂർ റോഡിൽ രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന വഴിയിലാണ് ഈ ക്ഷേത്രമുള്ളത്.
ഓണാട്ടുകരയുടെ പരദേവത എന്നറിയപ്പെടുന്ന ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം ഭദ്രകാളിയെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്ന ക്ഷേത്രമാണ്. പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ "സരസ്വതിയായും" മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ "മഹാലക്ഷ്മിയായും" സായാഹ്നത്തിൽ ദുഃഖനാശിനിയായ "ദുർഗ്ഗാദേവി" അഥവാ "ശ്രീ പാർവതി" എന്നീ ഭാവങ്ങളാണിത്. കൊടുങ്ങല്ലൂർ അമ്മയുടെ മകളായാണ് ചെട്ടിക്കുളങ്ങര ഭഗവതിയെ ആരാധിക്കുന്നത്. ശ്രീ ശങ്കരാചാര്യരുടെ ശിഷ്യനായ പത്മപാദരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന കുംഭ ഭരണിയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവം. എല്ലാ ദിവസവും ചാന്താട്ടം വഴിപാടായി നടത്തുന്ന ക്ഷേത്രം കൂടിയാണിത്കെട്ടുകാഴ്ചയും കുത്തിയോട്ടവും ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാനപ്പെട്ട ചടങ്ങുകളാണ് കെട്ടുകാഴ്ചയും കുത്തിയോട്ടവും. കുത്തിയോട്ടം എന്ന അനുഷ്ഠാന കല വഴിപാടായി ക്ഷേത്രത്തിൽ അനുഷ്ഠിക്കാറുണ്ട്. ശിവരാത്രി മുതൽ ഭരണി ദിവസം വരെ പ്രത്യേക വ്രതമെടുത്താണ് കുത്തിയോട്ടം ബാലൻമാര പഠിപ്പിക്കുന്നത്. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ് എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.ലോഹനൽ ഊരിയെടുതത്് ഗേവിക്ക് സമർപ്പിക്കുന്നതോടെയാണ് ഇതിന് അവസാനമാകുന്നത്. ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചടങ്ങാണിത്.
ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം
കോട്ടയം ജില്ലയിലെ പുരാതനമായ ദേവീ ക്ഷേത്രങ്ങളിലൊന്നാണ് ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും ഭക്തനായിരുന്ന വെള്ളാപ്പള്ളി പണിക്കരുടെ ഓലക്കുടയിൽ കയറിയെത്തിയ ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഷുവിനാണ് ഇവിടുത്തെ ഉത്സവത്തിന് തുടക്കമാവുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പത്താമുദയത്തെ ആറാട്ടോടുകൂടി സമാപിക്കുന്നു. അർജ്ജുന നൃത്തം, പുലവൃത്തംകളി, വേലകളി തുടങ്ങിയവ ഉത്സവ സമയത്ത് ഇവിടെ നടക്കുന്നു. ഗജരാജരത്നം ബഹുമതി നല്കുന്ന ക്ഷേത്രം കൂടിയാണിത്.വാഴപ്പള്ളി മഹാശിവക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നുകൂടിയാണ്. ബുദ്ധക്ഷേത്രമാക്കി മാറ്റുവാൻ ശ്രമിച്ച നീലംപേരൂർ ശിവക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ചേരവംശ-കുലശേഖര രാജാക്കൻമാർ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ നിന്നാണ് കേരളത്തിൽ ഇതുവരെ കിട്ടിയിരിക്കുന്നതിൽ ഏറ്റവും പഴയ പുരാതന ലിഖിതമായ വാഴപ്പള്ളി ശാസനം ലഭിച്ചിരിക്കുന്നത്.വാഴപ്പള്ളി ക്ഷേത്രത്തെക്കുരറിച്ചുള്ള മറ്റൊരു പ്രത്യേകതയാണ് പെരുന്തച്ചൻ നിർമ്മിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്നത്. നീലംപേരൂരില്‍നിന്നു കൊണ്ടുവന്ന ശിവലിംഗം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്ത് ആദ്യം പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാന്‍ നോക്കിയെങ്കിലും പറ്റാതെ വന്നതിനാല്‍ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങള്‍ക്ക് പരശുരാമന്‍ പ്രത്യക്ഷപ്പെട്ട് താന്‍ പൂജിച്ചിരുന്ന ശിവലിംഗം നല്‍കുകയും, അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയുവാന്‍ ഉപദേശിക്കുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ കലശ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ തന്ത്രിക്ക് കടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആ സമയം പരശുരാമന്‍ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം. ഈ ക്ഷേത്രം വലിയമ്പലം എന്ന പേരിലാണ് അറിയപ്പെടുന്നത്. 50 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിന്റെ പഴക്കം ഇതുവരെയും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം നെൻമാറ വേല നടക്കുന്ന നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം പാല്കാട് ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. നെല്ലിക്കുളങ്ങര ഭഗവതിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നെൻമാറ വേലയ്ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് ശിവനെയും ബ്രഹ്മാവിനെയും പ്രതിഷ്ഠിച്ചിരിക്കുന്ന മഹാ ക്ഷേത്രമാണ് ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം എന്നറിയപ്പെടുന്നത്. ഇവിടെ ബലിതർപ്പണം നടത്തുന്നത് ഗംഗാ തീരത്ത് ഗയയിൽ തർപ്പണം നടത്തുന്നതിന് തുല്യമാണെന്നാണ് വിശ്വസിക്കുന്നത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.
കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് അക്ലിയത്ത് ശിവക്ഷേത്രം. കിരാത മൂർത്തിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കിരാതാർജ്ജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തിയിരിക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. മകര മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്.
എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം പത്തനംതിട്ടയിൽ നിന്നും നാലു കിലോമീറ്റർ അകലെ ഓമല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന നാഗസ്വരവും ചേങ്ങിലയും ഇവിടുത്തെ പ്രശസ്തമായ പുരാവസ്തുക്കളാണ്. ഒൻപതു ദിവസങ്ങളിലായി നടത്തുന്ന ആറാട്ടെഴുന്നള്ളത്ത് ഇവിടുത്തെ പ്രത്യേകതയാണ്. ശബരിമല-പന്തളം പാതയിലാണ് ഈ ക്ഷേത്രമുള്ളത്.
കൊല്ലം ജില്ലയിലെ പരവൂരിലാണ് പ്രസിദ്ധമായ പുറ്റിംഗൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി ഉറുമ്പിന്റെ പുറ്റിൽ വസിക്കുന്നു എന്നാണ് വിശ്വാസം. ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗക്കാർക്കും ഓരോരോ ആചാരങ്ങളുള്ള ക്ഷേത്രമാണിത്,
ആദിരാമായണം
ആദിരാമായണം എന്നൊരു രാമായണമുണ്ട്. അതാണത്രേ മൂലം.രചയിതാവ് ഹൈന്ദവ വിശ്വാസികളുടെ സാക്ഷാൽ സൃഷ്ടികർത്താവായ ബ്രഹ്മദേവൻ തന്നെ.
നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമായണം അദ്ദേഹം
തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.
നാരദമഹർഷിയാകട്ടെ, അത് മഹർഷി വാല്മീകിയ്ക്കു പറഞ്ഞു കൊടുത്തു.
അങ്ങനെയാണ് രാമായണത്തിനു സ്ഥിര പ്രതിഷ്ഠ ലഭിക്കുന്നത്.
വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയാക്കി ലോകത്തിനു നൽകി,
ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ.
വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം, എഴുതപ്പെട്ട കാണപ്പെട്ട രാമായണമായി.
ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്.
ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും.
"സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും " എന്ന്.
ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.
സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.
രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും.
രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം.
ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ.
ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ.
പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്. പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു.
പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും, നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജാടയു, സമ്പാതി, സുഗ്രീവാദികളും, സരയു, ഗോദാവരി, ചിത്രകൂടം, മൈനാകം, പഞ്ചവടി.
എന്നാൽ ദേവ - ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട്.
അത് ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ
രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ - ശൂർപ്പണഖ, വിരാധക, ബന്ധാദികൾ. വ്യത്യസ്ഥത പുലർത്തുന്ന വിഭീഷണനെയും കാണാം.
ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ, സുതീക്ഷ്ണൻ അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.
ഇത് അറിയാനും അറിയിക്കാനുമാണ്.
വാദിക്കാനും ജയിക്കാനുമല്ല.
ആത്മീയതയുടെ പാതയിൽ
മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള
കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു... ഹരേ രാമ ഹരേ കൃഷ്ണാ...
എന്താണ് രാമായണമാസം
കർക്കിടക മാസത്തെ രാമായണ മാസമാക്കിയ ഐതിഹാസിക ചരിത്രം?
രാമായണമാസം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തിൽ, എന്താണ് രാമായണമാസം എന്നറിയണമല്ലോ. മുഖ്യമായും അവരുടെ അറിവിലേക്കായി അത് ഇവിടെ കൊടുക്കുന്നു
കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് തര്‍ക്കമുണ്ടാവാം. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങള്‍: അതിലൊന്ന് കര്‍ക്കിടകം. തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത് രാമായണ മാസമായി മാറി. ലോകത്തെവിടെയും മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറി.
1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ "രാമായണം കത്തിക്കുക" എന്ന ആഹ്വാനത്തില്‍ നിന്നും രാമായണ മാസത്തിലേക്കുളള കേരള സമൂഹത്തിന്‍റെ സംക്രമണത്തിനു പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്‍റെ ബലമാണുള്ളത്. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ര്‍ശനത്തിന് മുകളില്‍ കുതര്‍ക്കത്തിന്‍റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ് കാപട്യത്തിന് വേര്‍ കിളിര്‍ത്ത കേരളം. ആ കേരളത്തിലാണ് ആധ്യാത്മികതയുടെ തിരതളളല്‍ പോലെ ഇന്ന് രാമായണ മാസം ആചരിക്കുന്നത്. അന്ന് കത്തിക്കാൻ പറഞ്ഞവർ ഇന്ന് രാമായണ മാസം ആചരിക്കുവാൻ നിർബന്ധിതരായി.
1982 ഏപ്രില്‍ 4, 5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്‍റെ ചരിത്രത്തിലേക്കാണ് രാമായണമാസത്തിന്‍റെ വേരുകള്‍ അടിവേരുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. ഹൈന്ദവ ഐക്യത്തിന്‍റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാല ഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ. കരണ്‍സിങ്ങും ആര്‍എസ്‌എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസും പങ്കെടുത്ത സമ്മേളനത്തില്‍ 'ഹിന്ദുക്കള്‍ നാമൊന്നാണേ' എന്ന ഈരടികളുമായി അന്ന് ലക്ഷങ്ങളാണ് അണിചേര്‍ന്നത്. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവുമായിരുന്നു ആ സമ്മേളനം.വിശാല ഹിന്ദുസമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ നടന്ന മംഗളപൂജയില്‍ ശ്രീനാരായണ പരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രിമുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട് താന്‍ പരികര്‍മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട് ഊരിവച്ച് താനും പരികര്‍മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്‍റെ തീര്‍ഥയാത്രയിലെ അവിസ്മരണീയ സംഭവം.
വിശാല ഹിന്ദു സമ്മേളനത്തിന്‍റെ സംഘാടകസമിതി തുടര്‍ന്ന് ഒരു സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.
അതോടെ, മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം, ഗ്രാമ- നഗര ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനയ്ക്കപ്പുറത്തേക്ക് രാമായണ ദര്‍ശനത്തിന്‍റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണ പരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്‍റെ മാറ്റത്തിനൊത്ത് പരിഷ്കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പുരോഗമന കലാസാഹിത്യ സംഘവും രാമായണ മാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. "രാമായണമല്ല രാവണായനമാണ് വേണ്ടതെന്ന" ആഹ്വാനവും, ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടുള്ള എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര്‍ കരുണാകരന്‍ മുതല്‍ ഇഎംഎസ് വരെ അണിനിരന്ന ഈ എതിര്‍പ്പിന് കരുത്തായി സിപിഎം പാര്‍ട്ടി യന്ത്രവും അഘോരം പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട് കേരളത്തിന്‍റെ വൈചാരിക രംഗം ചൂടുപിടിച്ചു.1982 ജൂലൈ 25ന് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു: "ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശൂദ്രന്‍ തപസു ചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശൂദ്രന്‍ തപസുചെയ്യുന്നത് അധര്‍മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്‍റെ കഴുത്തു വെട്ടി. രാമരാജ്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണം".
ഇഎംഎസ് നമ്പൂതിരിപ്പാട് മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: "ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസപ്പെടുത്തുന്ന ഒരു വീക്ഷണ ഗതിയാണ് സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്‍റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല".
എന്നാല്‍ ഇത്തരം കപട ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ഇതിഹാസ സമാനമായ ഹൈന്ദവ വൈചാരിക മുന്നേറ്റമാണ് കേരളത്തില്‍ നടന്നത്. പി. പരമേശ്വര്‍ജിയുടെയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്നതു ചരിത്രം. കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി.ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ് അടക്കം അടവുമാറ്റി. "രാമായണം പോലെയുള്ള ക്ലാസിക് കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതു സ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത് പ്രാകൃതമായ മാര്‍ക്സിസമാണെന്നും" നമ്പൂതിരിപ്പാടു ചുവടുമാറ്റി.ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്റർ പി. പരമേശ്വരന്‍ പറയുന്നു, "കര്‍ക്കിടക മാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണ മാസാചരണം അതിന് സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിന് ഉപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യംവെച്ചത്. കേവലം വായന മാത്രമല്ല".ഇന്ന് ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വകലാശാലകളിൽ വരെ രാമായണ ചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണമാസ ദിനാചരണ വാര്‍ത്തകള്‍ നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറിയത് സോദ്ദേശ്യപൂര്‍ണമായ ഒരു പ്രയത്നത്തിന്‍റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്.
ആ ചരിത്ര മുഹൂര്‍ത്തത്തെ പി. പരമേശ്വരന്‍ ഓര്‍ത്തെടുക്കുന്നു-
"വിശാല ഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട് ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്‍റെ ഭാഗമായാണ് കൊച്ചിയിലും വിശാല ഹിന്ദുസമ്മേളനം നടന്നത്. ഡോ. കരണ്‍സിങ്ങായിരുന്നു അന്ന് മുഖ്യാതിഥിയായി പങ്കെടുത്തത്. എം.കെ.കെ. നായര്‍, പി. മാധവ്ജി, കെ. ഭാസ്കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു അതിന്‍റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്.
പുരോഗമന കലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയ കാലമായിരുന്നു അത്. പലയിടങ്ങളിലും അവരത് നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ് അതിനെ കണ്ടത്. ഈ സാഹചര്യത്തിലാണ് രാമായണ മാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്. വിശാലഹിന്ദു സമ്മേളനത്തിന്‍റെ കൊച്ചി യോഗത്തില്‍ അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു.
തേജോ മഹാലയ
താജ്- ഭാരത സാംസ്‌കാരിക പൈതൃകസ്വത്താണ് ,അതിനെ സംരക്ഷിച്ചേ തീരു ....
തേജോ മഹാലയ എന്ന പേരില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നിരിക്കാം, അതു തകര്‍ത്താണു ഷാജഹാന് ചക്രവര്‍ത്തി അന്ന് മുസ്ലിം പള്ളിയും ഇഷ്ടപത്നി മുംതാസ് മഹലിന്റെ പേരില്‍ പ്രണയ സ്മാരകവും തീര്‍ത്തതെന്നും ഉള്ള ഒരുകൂട്ടരുടെ വാദത്തിൽ കുറച്ചൊക്കെ വാസ്തവമുണ്ടാകാം .പക്ഷെ ചരിത്ര സ്മാരകങ്ങളെയും പൈതൃക പാരമ്പര്യങ്ങളെയും വെറും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കുചിത പ്രതീകങ്ങളായി ആരും കാണരുത്. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് അയ്യായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തിന് അപമാനമാണ്. യുനെസ്കോ പോലുള്ള അന്താരാഷ്ട്ര സമൂഹം ഇന്ത്യന്‍ വാസ്തുശിൽപ്പ കലയുടെ മകുടോദാഹരണവും അന്താരാഷ്ട്ര പൈതൃക സ്മാരകവുമായി പ്രഖ്യാപിച്ചിട്ടുള്ള താജ് മഹലിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളെ മഹാഭൂരിഭാഗം വരുന്ന ഇന്ത്യന്‍ ജനത അനുകൂലിക്കുന്നില്ല. ഈ എതിര്‍പ്പിന്റെ കൂടി പ്രതിഫലനമാണ് ഇന്നലെ സുപ്രീം കോടതിയില്‍ കണ്ടത്. ലോകത്തെ സപ്താതിശയങ്ങളില് ഒന്നായ താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സൗധം ഇടിച്ചു നിരത്തണമെന്നു പരമോന്നത കോടതി താക്കീതു ചെയ്തു. ഏതെങ്കിലുമൊരു മതത്തിന്റെ പ്രതീകമല്ല താജ്മഹല്‍, കുത്തകസ്വത്തുമല്ല. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മുഗള്‍ രാജാക്കന്മാര് നിര്‍മിച്ച അനേകം സൗധങ്ങളുണ്ട് ഇന്ത്യയില്‍. ആഗ്ര കോട്ട, ഫത്തെപുർ സിക്രി, ബുലാഹ് ദര്‍വാജാ, ഷാലിമാര്‍ ഗാര്‍ഡന്‍സ്, ജുമാ മസ്ജിദ്, റെഡ്ഫോര്‍ട്ട് തുടങ്ങിയവ അവയില്‍ ചിലതു മാത്രം. രാജ്യം ഭരിച്ച മുഗള്‍ രാജാക്കന്മാരുടെ നിര്‍ദേശാനുസരണം, ഭാരതീയ ശിൽപ്പികള്‍ നിര്മിച്ചതാണിവയെല്ലാം. ജന്മം കൊണ്ടും കര്‍മം കൊണ്ടും മിക്കവാറും ഈ ചക്രവര്‍ത്തിമാരും ഇന്ത്യക്കാര്‍ തന്നെയായിയുന്നു . അക്ബര്‍ മുതല്‍ ഷാജഹാന് വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാരുടെ സംഭാവനകള്‍ മറക്കാനാവാത്തവയും. ദൃശ്യഭംഗിയാര്‍ന്ന ശിൽപ്പകലാ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനും നിര്മാണത്തൊഴിലാളികള്ക്കു തൊഴില്‍ നല്‍കാനുമാണ് ഇവ നിര്‍മിച്ചതെന്നാണു ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരത്തില്‍പ്പരം ശിൽപ്പികള്‍, ഇരുപതു വര്‍ഷം തുടര്‍ച്ചയായി അധ്വാനിച്ചുണ്ടാക്കിയ പ്രണയ സ്മാരകമാണു താജ്മഹല്‍.1632ല്‍ പണി തുടങ്ങിയ താജ്മഹലിന് അന്നത്തെ കാലത്ത് 3.2 കോടി രൂപ നിര്മാണച്ചെലവുണ്ടായി. 5,280 കോടി രൂപയാണിപ്പോള്‍ ഈ സംരക്ഷിത സ്മാരകത്തിന്റെ വിപണി മൂല്യം. ഷാജഹാന് ചക്രവര്‍ത്തിയുടെ മാതൃവഴി ബന്ധുവായ രാജാ ജെയ്സിങ്ങിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 42 ഏക്കര്‍ ഭൂമിയിലാണു താജ്മഹല്‍ പണിതീര്‍ത്തിരിക്കുന്നതെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ഇവിടെ തേജോ മഹാലയ എന്ന പേരില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നെന്നും അതു തകര്‍ത്താണു ഷാജഹാന് ചക്രവര്‍ത്തി മുസ്ലിം പള്ളിയും ഇഷ്ടപത്നി മുംതാസ് മഹലിന്റെ പേരില്‍ പ്രണയ സ്മാരകവും തീര്‍ത്തതെന്നും ഇവര്‍ വിശ്വസിക്കുന്നു . ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പൈതൃക സ്മാരകമാണിപ്പോൾ താജ്മഹല്‍. രാജ്യത്തിനും ഉത്തര്‍പ്രദേശിനും അതുണ്ടാക്കിക്കൊടുക്കുന്ന വരുമാനവും വളരെ വലുതാണ്. നാലു നൂറ്റാണ്ടുകളായി ആഗ്ര രാജനഗരിയില്‍ യമുനാ നദിയുടെ തെക്കേക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ അന്നു മുതല്‍ തന്നെ മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനസ്തംഭമാണ്. വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യന്‍ ശിൽപ്പകലയുടെ തങ്കത്തിളക്കമുണ്ട്, താജ്മഹലിന്റെ ഓരോ മിനാരത്തിലും താഴികക്കുടത്തിലും. അവ ഓരോന്നും നിര്‍മിച്ചത് ഇന്ത്യക്കാരായ കലാകാരന്മാരാണ്. അവരുടെ കരവിരുതിന്റെ താഴികക്കുടങ്ങള്‍ തകര്ക്കപ്പെടാനുള്ളതല്ല. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനസ്തംഭങ്ങളായി എക്കാലത്തും അവ സംരക്ഷിക്കപ്പെടേണ്ടതാണ്. ജനങ്ങളുടെ ഈ വികാരമാണ് സുപ്രീം കോടതി ഇന്നലെ ഗൗരവപൂർവം ഓര്‍മപ്പെടുത്തിയതും . അതിന്റെ മുഴുവന്‍ അന്തസത്തയും ഉള്‍ക്കൊള്ളട്ടെ, കേന്ദ്രവും ഉത്തര്‍ പ്രദേശും ഭരിക്കുന്ന സര്‍ക്കാരുകള്‍. താജ്മഹൽ വരുംതലമുറക്കും ലോകത്തിലെ ഏഴാമത്തെ അതിശയമായി നൂറ്റാണ്ടുകൾ നിലനിൽക്കട്ടെ.
കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം
ഏതാണീ ഭൂതങ്ങൾ നിർമ്മിച്ച, മലയെ താങ്ങി നിർത്തുന്ന, നിഗൂഢ ക്ഷേത്രം, അതും കേരളത്തിൽ ?
നിങ്ങൾക്കറിയേണ്ടേ ?
ഐതിഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞ പ്രത്യേകതകൾ ഏറെയുള്ള ക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം. പഞ്ച പാണ്ഡവരോടൊന്നിച്ച് ഭൂതത്താൻമാർ ചേർന്നു നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിനു വേറെയും ഐതിഹ്യങ്ങളുണ്ട്. പല്ലവ രഥ ശില്പങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ട കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടേ ?പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവൻമാരുടെ ഗുഹകകൾ എഡി എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം പഞ്ചവാണ്ഡവൻമാരുടെ വനവാസക്കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. കുറേക്കാലത്തോളം ഒളിവിൽ കഴിഞ്ഞപ്പോൾ ഈ പ്രദേശത്തിന്റെ ഭംഗിയിൽ അതിശയിച്ച് അവർ ഇവിടെ ഗുഹാക്ഷേത്രം നിർമ്മിക്കുകയായിരുന്നുവത്രെ. ശിവലിംഗമാണ് അവർ ഇവിടെ ആദ്യം സ്ഥാപിച്ചത്.പല്ലവ രഥ ശൈലി ഇന്ത്യയിൽ മറ്റൊരിടത്തും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത നിർമ്മാണ രീതിയും ശൈലിയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഈ ഗുഹ ക്ഷേത്രത്തിന്റെ ശൈലിയോട് കുറച്ചെങ്കിലും സാമ്യം തോന്നിക്കുന്നത് മഹാബലിപുരത്തെ ശില്പമാതൃകകളോടാണ് എന്നും ചരിത്രകാരൻമാർ പറയുന്നുണ്ട്. പാറക്കെട്ടിലെ ഗുഹാ ക്ഷേത്രം അഞ്ച് ഏക്കറോളം സ്ഥലത്തായി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ട് പാറക്കെട്ടുകൾക്കിടയിലാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങളുള്ളത്. ഇവിടുത്ത ദ്വാരപാലക ക്ഷേത്രങ്ങളാണ് ഏറ്റവും പ്രസിദ്ധമായിട്ടുള്ളത്. എണ്ണമറ്റ പ്രതിമകൾ പാറയിൽ കൊത്തിയിരിക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ച തന്നെയാണ്. ഗുഹയുടെ രൂപം കേരളത്തിൽ ഇകുവരെ കണ്ടെത്തിയ പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങളോട് സാമ്യത തോന്നുനനതു തന്നെയാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റേതും. പാറ തുരന്ന് 20 അടി വ്യാസത്തിലാണ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഒത്ത നടുക്കായി ശിവലിംഗപ്രതിഷ്ഠയും കാണാം. മൂന്നരയടി പൊക്കമാണ് ഇതിനുള്ളത്. ഇവിടേക്ക് പ്രവേശിക്കുവാൻ 20 അടി നീളത്തിൽ നാലടി വീതിയുമായി അർധ മണ്ഡപവും കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങൾ ഗുഹയ്ക്കുള്ളിലെ ദ്വാരപാലക ശില്പങ്ങൾ ഏറെ പ്രത്യേകതയുള്ളതാണെന്ന് പറഞ്ഞുവല്ലോ. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടു മുൻപ് മണ്ഡപത്തിന്റെ ചുവരുകളിൽ രണ്ട് ദ്വാരപാലകൻമാരുടെ രൂപങ്ങൾ കാണാം. ജഡാധാരിയായ മുനിയും ഗണപതിയും ഗഥയും ധരിച്ച് നില്‍ക്കുന്ന ദ്വാരപാലകനും കമണ്ഡലമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ഈ ശില്പങ്ങൾക്കാണ് മഹാബലിപുരത്തെ ശില്പങ്ങളുമായി സാമ്യം ഉണ്ട് എന്നു പറയപ്പെടുന്നത്. 64 ബ്രാഹ്മണ ആലയങ്ങളിലൊന്ന് കേരളത്തിൽ ആദ്യ കാലങ്ങളിൽ ബ്രാഹ്മണർ കുടിയേറി താമസമാരംഭിച്ച അപൂർല്ലം സ്ഥലങ്ങളിലൊന്നാണത്രെ കവിയൂർ. കേരളത്തിലെ ആദ്യത്തെ 64 ബ്രാഹ്മണ സെറ്റിൽമെന്റുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. പാണ്ഡവരും ഭൂതങ്ങളും ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതിലൊന്നാണ് പാണ്ഡവരും ഭൂതങ്ങളും ചേർന്ന് നിർമ്മിച്ച ക്ഷേത്രം എന്ന കഥ. മറ്റൊന്ന് ഈ ക്ഷേത്രം അപൂർണമാണിന്നും , അതായത് പണിപൂർത്തിയാകാത്ത ക്ഷേത്രം എന്നതാണ്. അതിനു പിന്നിലെ കഥയിൽ കൗരവരും ഹനുമാനും ഉണ്ട്. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി ഇക്കാര്യം അറിയിച്ചുവെന്നും അതിനാൽ അവർക്ക് ഇതിനന്റ നിർമ്മാണം പൂർത്തീകരിക്കാനായിട്ടില്ലെന്നുമാണ് വിശ്വാസം.പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമെങ്കിലും ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. എത്തിച്ചേരാൻ തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് തൃക്കക്കുടിപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവല്ലയിൽ നിന്നും ഞാലിക്കണ്ടം കമ്മാളത്തകിടി വഴി ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം.
ഒരുവട്ടം കാണേണ്ടേ , ഈ ദ്ര്യശ്യവിസ്‌മയം !
ആറന്മുള വള്ളസദ്യ
ആറന്മുള വള്ളംകളിലോകപ്രസിദ്ധമായിട്ടുള്ളതാണ്.പഴയ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ് ആറന്മുള. വൈഷ്ണവരുടെ 108 തിരുപ്പതികളില്‍ ഒന്നാണിവിടത്തെ പാര്‍ഥസാരഥിക്ഷേത്രം. മഹാഭാരതയുദ്ധകാലത്ത് പാര്‍ഥസാരഥിയായിരിക്കെ അര്‍ജുനന് കാണിച്ചുകൊടുത്ത വിശ്വരൂപ സങ്കല്‍പ്പമാണ്. നാടിന്റെ ശക്തിയും ചൈതന്യവും. ഉത്രട്ടാതി വള്ളംകളിയും ആറന്മുള കണ്ണാടിയും പെരുമയുടെ അടയാളമാണ്.
മകരത്തിലെ തിരുവോണം ആറാട്ടായി പത്തുദിവസത്തെ ഉത്സവം കൂടാന്‍ വിദേശികളടക്കം ധാരാളംപേരെത്തുന്നു. അര്‍ജുനന്‍ പ്രതിഷ്ഠനടത്തിയ ക്ഷേത്രത്തിന്റെ മൂലം നിലയ്ക്കല്‍ നാരായണപുരത്തായിരുന്നു എന്നും ജനപദം നശിച്ചപ്പോള്‍ ആറു മുളകള്‍ കൂട്ടിക്കെട്ടി വിഗ്രഹം ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യം. പമ്പയുടെ കരയില്‍ മണ്ണിട്ടുയര്‍ത്തിയ സ്ഥലത്താണ് ക്ഷേത്രം.
മത്സരത്തിനപ്പുറം ഭക്തിയും ഉത്സവച്ഛായയും ഒരു നാടിന്റെ കൂട്ടായ്മയും മേളിക്കുന്ന ജലോത്സവമാണ് ആറന്മുള വള്ളംകളി. ആവേശം ഓളംതല്ലുന്ന കരകളെ സാക്ഷിനിര്‍ത്തി ചുണ്ടന്‍വള്ളങ്ങള്‍ പമ്പാനദിയുടെ മാറില്‍ കുതിച്ചുപായുമ്പോള്‍ വഞ്ചിപ്പാട്ടിന്റെ ഈണവും ഭക്തിയും വിശ്വാസവും മനസ്സുകളെ തഴുകിയെത്തും.
ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍, പാര്‍ഥന്റെ ജന്മനക്ഷത്രനാളായ ചിങ്ങത്തിലെ ഉത്രട്ടാതി നാളാണ് ഈ ജലോത്സവം.
വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായിപമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.
മധ്യതിരുവിതാംകൂറിന്റെ സ്വന്തം രുചിപ്പെരുമയുടെ കൊതിക്കൂട്ടുമായി ആറന്മുളക്കാരുടെ യശസ്സ് വാനോളമുയർത്തിയ ഒരു ചടങ്ങായി മാറുന്ന ഈ മലയാളക്കരയിലെ ആറന്മുള വളള സദ്യ. സാംസ്കാരികപരമായി കേരളത്തെ അടയാളപ്പെടുത്തിയ സ്ഥലനാമങ്ങളിൽ വച്ചേറ്റവും പ്രശസ്തമായ ആറന്മുളയിൽ രുചിമേളങ്ങളുടെ വഞ്ചിപ്പാട്ടും പാടി വിഭവങ്ങളുടെ മഹോത്സവം തീർത്ത ഈ ചടങ്ങ് നമ്മുടെ സാംസ്കാരിക ബിംബങ്ങളിലേക്ക് നടന്നുകയറിയതിൽ തെല്ലും അതിശയോക്തിയില്ല. ഭക്തിരസപ്പെരുമയിൽ രുചിവൈവിധ്യങ്ങളുടെ ഓളപ്പരപ്പേറി എൺപതുനാൾ നീളുന്ന സദ്യാക്കാലത്തിനു ഇന്ന് പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ രാവിലെ 11 മണിക്ക് തുടക്കമായപ്പോൾ കൊട്ടും കുരവയും ജലധാരയുമൊരുക്കി ആർപ്പുവിളിച്ചു മഴമേഘങ്ങൾ.
അന്നദാനത്തിന്റെ മഹത്വം തന്നെയാണ് വളളസദ്യകൾക്കുളളതെങ്കിലും സദ്യയുമായി ബന്ധപ്പെട്ട വിവിധ സമർപ്പണ ചടങ്ങുകളിൽ ഭക്തർ നേരിട്ട് പങ്കാളികളാകുന്നു.
ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വളള സദ്യ എന്ന് പറയപ്പെടുന്നു. വളളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്.വളളസദ്യക്കെത്തുന്ന വള്ളക്കാർ സദ്യപ്പാട്ടുകൾ അഥവാ കറിശ്ലോകങ്ങൾ ചൊല്ലുന്നു. അവർക്കാവശ്യമുളള വിഭവങ്ങൾ പാട്ടിലൂടെ വർണ്ണിക്കുന്ന പതിവാണിത്.
സന്താനാർത്ഥമായും രോഗശമനത്തിനായും മറ്റും ഈ വഴിപാട് പലരും നടത്തുന്നുണ്ട്. അന്യദേശക്കാർ വളളസദ്യ നടത്തുന്നതിന്റെ മുറ താഴെപ്പറയും പ്രകാരമാണ്. ആദ്യംതന്നെ ഏതു കരക്കാരുടെ വള്ളക്കാർക്കാണ് സദ്യ നടത്തുന്നതെന്നും എത്ര വള്ളങ്ങൾ വരുത്തി സദ്യ നടത്തണമെന്നും നിശ്ചയിക്കണം. പിന്നെ ആ നിശ്ചയിക്കപ്പെടുന്ന കരയിലെ പ്രധാനന്റെ പേർക്കു വിവരത്തിന് എഴുതിയയയ്ക്കണം. അതിൽ സദ്യ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ഇന്ന മാസം ഇത്രാം തീയതിയാണെന്നും ഇത്ര വള്ളം വരണമെന്നും വിവരിച്ചിരിക്കുകയും വേണം. കരനാഥന്റെ മറുപടി കിട്ടിയാൽ സദ്യയ്ക്കു വട്ടംകൂട്ടാം. നിശ്ചിതദിവസം രാവിലെ ക്ഷണിക്കപ്പെട്ടിട്ടുള്ളിടത്തോളം വളളങ്ങളിൽ നിറച്ച് ആളുകൾ കയറി കൊടി, കുട, തഴ മുതലായ ആഡംബരങ്ങളോടും വാദ്യഘോഷങ്ങളോടുംകൂടി പാടിക്കളിച്ചു വഴിപാടുകാരന്റെ ഗൃഹത്തിൽ വന്നുചേരും. ആ സമയം വഴിപാടുകാരൻ അവിടെ നിറപറയും വിളക്കുംവച്ചു കാത്തുനിന്നു വള്ളക്കാരെ എതിരേറ്റിരുത്തി, മുറുക്കാനും മറ്റും കൊടുത്തു സൽക്കരിക്കണം. അവർ മുറുക്കി രസിച്ചുകുറച്ചു നേരമിരുന്നു വിശ്രമിച്ചുകഴിഞ്ഞാൽ എല്ലാവർക്കും തേച്ചുകുളിക്കൻ എണ്ണയുമിഞ്ചയും മറ്റും കൊടുക്കണം. അവർ തേച്ചുകുളി കഴിഞ്ഞുവന്നാലുടനെ സദ്യയ്ക്കു ഇല വയ്ക്കണം.
ആറന്മുള വളളസദ്യ മഹോത്സവത്തിലെ പ്രധാന സദ്യ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളിലാണ്. വിപുലമായ ചടങ്ങുകളാണ് അന്നേ ദിവസം ആറന്മുള ക്ഷേത്രത്തിൽ നടക്കുന്നത്. അതിരാവിലെയുള്ള നിർമാല്യ ദർശനത്തിനുശേഷം പാർത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുകയാണ് ആദ്യ ചടങ്ങ്. ആറന്മുള ക്ഷേത്രത്തിലും, മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലർച്ചെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യും. ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കുന്ന പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെ മധുക്കടവിലേത്തും. കടവിൽ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികൾ ദക്ഷിണ നൽകി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുടർന്ന് തുഴകളുമായി അവർ ക്ഷേത്രത്തിന് വലംവച്ച് കിഴക്കെ നടയിലെത്തുകയും ചെയ്യും. കൊടിമരച്ചുവട്ടിൽ നിറപറകളും നിലവിളക്കുകളും ഒരുക്കി പതിനൊന്ന് മണിക്കുള്ള ഉച്ചപ്പൂജക്ക് ശേഷം തമ്പുരാന്റെ തിരുമുമ്പിൽ തൂശനിലയിൽ സദ്യ വിളമ്പി സമർപ്പിക്കുന്നതോടെ കേൾവികേട്ട ആറന്മുള അഷ്ടമിരോഹിണി വളളസദ്യയ്ക്ക് തുടക്കമാകും.
ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളൻ, ഓലൻ, ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി, രസം, ഉറത്തൈര്, മോര്, പ്രഥമൻ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരൻ, തേൻ, തകരത്തോരൻ, നെല്ലിക്ക അച്ചാർ, ഇഞ്ചിത്തൈര്, മടന്തയിലത്തോരൻ, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി അറുപത്തിനാലു വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്. വള്ളസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളും പ്രധാനമാണ്. വളളസദ്യയിൽ കറികളെ മൂന്നായി തിരിച്ചിരിക്കുന്നു. തൊട്ടുകൂട്ടുന്ന കറികൾ (തൊടുകറികൾ), കൂട്ടുകറികൾ, ചാറുകറികൾ എന്നിവയാണവ.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് സദ്യയിൽ ആദ്യം വിളമ്പുന്നത്. നാക്കിലയുടെ ഇടത്ത് ഭാഗത്താണ് ഇവയുടെ സ്ഥാനം. തൊട്ടു പിന്നാലെ ഇഞ്ചിപ്പുളി ഉൾപ്പെടെയുള്ള അച്ചാറുകൾ വിളമ്പും. ഇവയുടെ സ്ഥാനം എപ്പോഴും ഇലയുടെ ഇടത്തേ മൂലയിലാണ്. ഇവ തൊട്ട്കൂട്ടൽ ഇനമായിട്ടാണ് സദ്യയിൽ കണക്കുകൂട്ടുന്നത്. ഇലയുടെ മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികളായ അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ വിളമ്പും. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. വള്ളസദ്യയുടെ മറ്റൊരു പ്രധാന ഇടമാണ് പർപ്പടകം. അതും വലിയ പർപ്പടകവും ചെറിയ പർപ്പടകവും നിർബന്ധമായി ഉണ്ടായാലെ സദ്യ കേമമാവുകയുള്ളു എന്നാണ് വെയ്പ്പ്.
കൂട്ടു കറികൾ എല്ലാം വിളമ്പിയതിനു ശേഷം ആളുകൾ ഇരിക്കും. ശേഷം ചോറു വിളമ്പുന്നു. ചാറുകറികളായ നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ തുടങ്ങിയവ ചോറിലാണ് ഒഴിക്കുന്നത്. വിളമ്പുന്ന ചോറ് ഇലയിൽ നേർ പകുതിയാക്കണമെന്നാണ് രീതി. വലത്തെ പകുതിയിൽ പരിപ്പ് ഒഴിച്ച് പപ്പിടവുമായി ചേർത്ത് കഴിക്കും. അതിനുശേഷം അടുത്ത പകുതിയിൽ സാമ്പാറ് വിളമ്പി അതു കഴിക്കും. സാമ്പാറിനു ശേഷം പായസം എത്തും. നാലു കൂട്ടം പായസം കഴിച്ചു കഴിയുമ്പോൾ പിന്നാലെ വീണ്ടും ചോറു വിളമ്പും. ചോറിൽ ആദ്യം പുളിശ്ശേരിയും പിന്നാലെ രസവും മൊരുമെത്തും. ചോറൂണ് കഴിയുമ്പോൾ പഴവും കഴിച്ച് സദ്യ മതിയാക്കാം. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും. ഇതാണ് വള്ളസദ്യയുടെ വിളമ്പുരീതിയും കഴിപ്പ് രീതിയും.
ഇനി പമ്പയുടെ ഓളങ്ങൾ എൺപതു ദിനങ്ങൾ ഏറ്റു പാടുന്നത് രുചിയുടെ വഞ്ചിപ്പാട്ട്. പളളിയോടങ്ങളിലെ തുഴകൾ കാറ്റിനോട് മൂളുന്നത് വിഭവങ്ങളുടെ രസക്കൂട്ട്. അപ്പോഴും ഒക്കെയും കണ്ടും കേട്ടും കളള ചിരിയോടെ ആറൻമുള ഭഗവാൻ ഭക്തർക്കായി അനുഗ്രഹവർഷത്തിന്റെ അക്ഷയപാത്രം നിറയ്ക്കുന്ന തിരക്കിലായിരിക്കും.
കര്‍ക്കിടക മാസം
രാമായണപുണ്യം നിറഞ്ഞ കർക്കിടകമാസം ആരോഗ്യപരിപാലന മാസമായി ആചരിച്ചുകൂടെ .....
കര്‍ക്കിടക മാസം പഞ്ഞ മാസം എന്നാണ് പണ്ടൊക്കെ അറിയപ്പെടാറ്. അറുതികളും ദാരിദ്ര്യവുമെല്ലാം കര്‍ക്കിടക മാസത്തില്‍ പതിവായതു കൊണ്ടാണ് ഇത്തരം പേരു വീണത്. എന്നാല്‍ ഇന്നത്തെ കാലത്ത് പഞ്ഞമാസം എന്നതിന് വലിയ പ്രാധാന്യമില്ല. ആരോഗ്യപരമായി നമ്മുടെ ശരീരത്തിന് ഏറെ പ്രത്യേകതകളുള്ള ഒരു മാസമാണ് കര്‍ക്കിടക മാസം. ആരോഗ്യ സംരക്ഷണം ശരീരത്തില് ഏറ്റവും ഏശുന്ന സമയമാണ് കര്‍ക്കിടകമാസം എന്നു വേണം, പറയാന്‍. ശാരീരിക, മാനസിക ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കര്‍ക്കിടകമാസത്തിലെ പ്രത്യേക ചികിത്സാരീതികള്‍. ശരീരത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമെല്ലാം മരുന്നു ചികിത്സകള്‍ ചെയ്യാന്‍ ഏറെ ഉത്തമമായ സമയം കൂടിയാണിത്. ഏറ്റവും കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ക്കുള്ള സാധ്യത കൂടിയുള്ള സമയം കൂടിയാണിത്. ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കുകയും വേണം.കര്‍ക്കിടക മാസത്തില്‍ ആരോഗ്യപരമായ പല കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം. ഇതില്‍ കുളി മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെയും ഉറക്ക സംബന്ധമായ ചിട്ടകളും എല്ലാം പെടുന്നു. കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ചിട്ടകള്‍ ആരോഗ്യമുള്ള ശരീരത്തിനു മാത്രമല്ല, ആരോഗ്യമുള്ള മനസിലും സൗന്ദര്യത്തിനുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.കര്‍ക്കിടക മാസത്തില്‍ കോരിച്ചൊരിയുന്ന മഴയെങ്കിലും രാവിലെയുള്ള കുളി ആരോഗ്യം നല്‍കും. ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കാം. എണ്ണതേച്ചു കുളിയാണ് ഏറ്റവും ഗുണകരമായത്. നിറുകയില്‍ വെളിച്ചെണ്ണയോ മറ്റോ തേച്ചു കുളിയ്ക്കാം. ഇത് താളി, അതുപോലെയുള്ള ഹെര്‍ബല്‍ വഴികള്‍ ഉപയോഗിച്ചു കഴുകിക്കളയാം. നിറുകയില്‍ എണ്ണ വച്ചു കുളിയ്ക്കുന്നത് തലയുടെ ആരോഗ്യത്തിനും കണ്ണിനുമെല്ലാം അത്യുത്തമമാണ്. തേങ്ങ വെന്ത വെളിച്ചെണ്ണ അല്ലെങ്കില്‍ ആയുര്‍വേദ എണ്ണകള്‍ ഉപയോഗിയ്ക്കുക. ദേഹത്ത് എള്ളെണ്ണയോ ഔഷധ എണ്ണകളോ പുരട്ടി കുളിയ്ക്കാം. ഇതു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ ചെറുപയര്‍ പൊടിയോ ഇഞ്ചയോ എല്ലാം ഉപയോഗിച്ചു കുളിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്.ധന്വന്തരം കുഴമ്പോ ബാലാശ്വ ഗന്ധാദി തൈലം തുടങ്ങിയ പുരട്ടി കുളിയ്ക്കാന്‍ ഉത്തമമാണ്. കുഴമ്പു പോലുള്ളവ ഇട്ടു കുളിയ്ക്കുന്നത് ശരീരത്തിനു ചൂടു പകരാന്‍ ഉത്തമമാണ്. നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. എണ്ണ തേയ്ക്കുമ്പോള്‍ ചെവിയ്ക്കു പുറഖില്‍, കാലിനടിയില്‍ തേയ്ക്കണം. ഇത് നാഡീവ്യൂഹങ്ങളെ ഉണര്‍ത്തുന്നു. എണ്ണതേച്ചു കുളി വാതം, ക്ഷീണം എന്നിവ ഒഴിവാക്കും, ദേഹത്തിന് പുഷ്ടി നല്‍കും, നല്ല ഉറക്കവും ചര്‍മത്തിന് മൃദുത്വവും നല്‍കും. തലയിലെ എണ്ണ തേച്ചു കുളി അകാര നര ഒഴിവാക്കി മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യും.കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍ പുളിയില, ആര്യവേപ്പില, പ്ലാവില, ആവണക്കില്ല എന്നിവയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് കുളിര്‍മ, രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കുക, ശരീരത്തിലെ പല അവയവങ്ങള്‍ക്കും ആരോഗ്യം നല്‍കുക, ചര്‍മ സൗന്ദര്യം കാക്കുക തുടങ്ങിയ പല ഗുണങ്ങളും എണ്ണ തേച്ചുകുളിയിലൂടെ ലഭ്യമാകും. നല്ല ഉറക്കത്തിനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്‌ക്കേണ്ട മാസമാണ് കര്‍ക്കിടകം. ഈ സമയത്ത് ഒരു നേരമെങ്കിലും ഔഷധക്കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലത്. ഉലുവക്കഞ്ഞി, ഉലുവ മരുന്ന്, നവധാധ്യം എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ദഹന ശക്തി പൊതുവേ കുറഞ്ഞ മാസമായതു കൊണ്ടുതന്നെ മത്സ്യം, മാംസം എന്നിവ തീർത്തും ഉപേക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.രാത്രി സമയത്ത് കര്‍ക്കിടക മാസത്തില്‍ കഞ്ഞിയാണ് ഏറെ നല്ലത്. ചൂടോടെ കഞ്ഞി കുടിയ്ക്കാം. ഉലുവക്കഞ്ഞിയ്ക്കു പുറമെ ജീരകക്കഞ്ഞി, കഞ്ഞിയും ചെറുപയറും എന്നിവയെല്ലാം ഏറെ ഗുണകരമാണ്. രാത്രി എട്ടിനു മുന്‍പു തന്നെ അത്താഴം ശീലമാക്കുക. ഔഷധക്കഞ്ഞി രാവിലെ കുടിയ്ക്കുന്നതാകും കൂടുതല്‍ നല്ലത്.ഇലക്കറികള്‍, പ്രത്യേകിച്ചും നമ്മുടെ നാട്ടിന്‍പുറത്തു കിട്ടുന്ന തരം ഇലക്കറികള്‍, താള്, തഴുതാമ തുടങ്ങിയവയെല്ലാം കര്‍ക്കിടക മാസത്തില്‍ ആരോഗ്യം നല്‍കുന്ന ചില ഭക്ഷണങ്ങളാണ്. പത്തിലക്കറി ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. താള്‍, തകരയില, പയറില, എരുമത്തൂവയില, ചെറുകടലാടി ഇല, മത്തനില, കുമ്പളനില, ചെറുചീരയില, തഴുതാമയില, ചോറുതനയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് പത്തിലക്കറി. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.ഇതുപോലെ പയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ചും മുതിര വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. മുതിര കൊണ്ടു രസം തയ്യാറാക്കാം. മുതിര വറുത്തു പരിപ്പാക്കി വെള്ളത്തിലിട്ടു വേവിച്ചുടച്ച് ഇതില്‍ നാരങ്ങാനീരും കുരുമുളുകു പൊടിയും ചേര്‍ത്തു കഴിയ്ക്കാം. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വര്‍ജിയ്ക്കുക. ചെറുപയര്‍, കടല തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.മധുരം, പുളി, ഉപ്പ് എന്നിവയാണ് കര്‍ക്കിടക മാസത്തില്‍ കൂടുതല്‍ ഉപയോഗിയ്‌ക്കേണ്ട രുചികള്‍. ചവര്‍പ്പ്, എരിവ്, കയ്പ് തുടങ്ങിയവ കുറയ്ക്കുക. ഇത്തരം രുചികള്‍ വാത പ്രകൃതി വര്‍ദ്ധിപ്പിയ്ക്കും.കര്‍ക്കിടക മാസത്തില്‍ മരുന്നു കഞ്ഞി കുടിയ്ക്കുന്നവരെങ്കില്‍ പഥ്യം നോക്കിയാലാണ് പൂര്‍ണ ഗുണം ലഭിയ്ക്കുക. മദ്യം, മാംസം, മത്സ്യം ഇവയെല്ലാം ഒഴിവാക്കുകയും വേണം.കര്‍ക്കിടക മാസത്തില്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ സുഖമാണെങ്കിലും അതിരരാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ഉച്ചയുറക്കം ഒഴിവാക്കുക. രാത്രി നേരത്തെ അത്താഴം കഴിഞ്ഞു നേരത്തെ കിടക്കാം. 7-8 മണിക്കൂര്‍ ഉറക്കം ശീലമാക്കുക.കര്‍ക്കിടക മാസത്തില്‍ സുഖ ചികിത്സ പലരും ചെയ്യുന്ന ഒന്നാണ്. പഞ്ചകര്‍മ ചികിത്സയാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. കാഷായ ചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, ഞവരക്കിഴി, ധാര, വസ്തി എന്നിവയെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്.വീടിനുള്ളില്‍ വൃത്തിയും വെടിപ്പും പ്രധാനം. നനഞ്ഞ വസ്ത്രങ്ങളും നനവുമെല്ലാം രോഗാണു ബാധ വര്‍ദ്ധിപ്പിയ്ക്കും. വൃത്തി പാലിയ്‌ക്കേണ്ടത് അസുഖങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനം.
പുതുവത്സരത്തിൽ നവ ഉന്മേഷം നേടാൻ ഇത് സഹായിക്കും
ചെറുപയർ കഞ്ഞി
കർക്കിടകത്തിൽ ഒരാഴ്ച ചെറുപയർ കഞ്ഞി കഴിക്കേണ്ടതാണ് , അറിയാമോ ?
കര്‍ക്കിടകം രോഗങ്ങളുടെ മാസമാണെന്നു പറയാം. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വര്‍ദ്ധിയ്ക്കുന്ന കാലയളവാണിത്. ഇതുപോലെ തന്നെ ആരോഗ്യസംരക്ഷണത്തിനും ഏറ്റവും ഉത്തമമായ മാസമാണ് കര്‍ക്കിടക മാസം എന്നു പറയാം. കര്‍ക്കിടകത്തില്‍ ഉള്ളിലേയ്ക്ക് കഴിയ്ക്കുന്ന ഔഷധങ്ങള്‍ പ്രധാനമാണ്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും. കര്‍ക്കിടകത്തില്‍ കഴിയ്ക്കുന്ന ഭക്ഷണവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കിടക കഞ്ഞി. ഇതില്‍ ഉലുവക്കാഞ്ഞി, നവരക്കഞ്ഞി, ചെറുപയര്‍ കഞ്ഞി, ജീരകക്കഞ്ഞി എന്നിങ്ങനെ പോകുന്നു ഇത്. കര്‍ക്കിടകത്തില്‍ മറ്റു കഞ്ഞികളൊന്നും കുടിയ്ക്കാന്‍ പറ്റില്ലെങ്കിലും ചെറുപയര്‍ കഞ്ഞി കുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണെന്നു വേണം, പറയാന്‍. ഇത് ഒരു പിടി ആരോഗ്യ സംരക്ഷണ ഗുണങ്ങള്‍ ശരീരത്തിന് നല്‍കും. പ്രത്യേക രീതിയിലാണ് ഇതു തയ്യാറാക്കുക. ഇതിനൊന്നും സമയമില്ലെങ്കില്‍ മുളപ്പിച്ച ഒരു പിടി ചെറുപയര്‍ വേവിച്ച് കഞ്ഞിയില്‍ ചേര്‍ത്തു കഴിച്ചാലും മതി. കുത്തരിയും ചെറുപയറും വേവിച്ച് ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്തിളക്കിയാണ് സാധാരണയായി ചെറുപയര്‍ കഞ്ഞി തയ്യാറാക്കുക.ചെറുപയര്‍ കഞ്ഞി ആരോഗ്യത്തിനു നല്‍കുന്ന ചില പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ, പ്രത്യേകിച്ചും കര്‍ക്കിടക മാസത്തില്‍.ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ വൈററമിനുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ അത്യുത്തമം. കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. കുട്ടികളില്‍ മഴക്കാല രോഗങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍.ളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. സാധാരണയായി മാംസഭക്ഷണങ്ങളില്‍ നിന്നാണ് പ്രോട്ടീന്‍ കൂടുതലും ലഭിയ്ക്കുക. കര്‍ക്കിടക മാസത്തില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നു വേണം, പറയാന്‍. കാരണം ദഹനപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള സമയമാണ് കര്‍ക്കിടക മാസവും മഴക്കാലവും. ഇത്തരം സമയങ്ങളില്‍ മാംസാഹാരം ദോഷം ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ മുളപ്പിച്ച ചെറുപയര്‍ കഴിയ്ക്കുന്നത് ധാരാളമാണ്.ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്ക് കാരണം വാത, കഫ, പിത്ത ദോഷങ്ങളാണ് ആയുര്‍വേദം കാരണമായി പറയുന്നത്. കഫ, പിത്ത ദോഷങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍ കഞ്ഞി. ഇതുവഴിയും രോഗങ്ങളെ ചെറുത്തു നില്‍ക്കാം.ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്. മഴക്കാലത്ത്, പ്രത്യേകിച്ചും കര്‍്ക്കിടക മാസത്തില്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍ കഞ്ഞി.അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിയ്ക്കാനുള്ള മുഖ്യവഴിയാണ് ചെറുപയര്‍. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കുന്ന ഒന്നാണിത്.
പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുളള നല്ലൊരു പ്രതിവിധിയാണ് മുളപ്പിച്ച ചെറുപയര്‍. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്.ചെറുപയര്‍ കഞ്ഞി നല്ല ശോധന നല്‍കുന്ന ഒന്നാന്തരം ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമവും. ദഹനവും എളുപ്പം. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുമില്ല.ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍ കഞ്ഞി. ശരീരത്തിന്റെ ഊര്‍ജോല്‍പാദനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ശരീരക്ഷീണം ഒഴിവാക്കി ശരീരത്തിന് ബലം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.ഉദര സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊന്നാന്തരം വഴിയാണിത്. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. പെട്ടെന്നുള്ള ഇതിന്റെ ദഹന ശേഷി തന്നെയാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. ഇത് മുളപ്പിയ്ക്കുന്നത് ഇരട്ടി ഗുണം നല്‍കും.ധാരാളം മഗ്നീഷ്യം അടങ്ങിയ ഇത് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഏറെ ഉത്തമമാണ്. ബിപി നിയന്ത്രിയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും.ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നുപോലും ഈ വിഭവം കൊണ്ടു രക്ഷ നേടാന്‍ സാധിയ്ക്കും.കാല്‍സ്യത്തിന്റെ സുപ്രധാന ഉറവിടമായതു കൊണ്ടുതന്നെ ചെറുപയര്‍ കഞ്ഞി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്.പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.ചെറുപയര്‍ കഞ്ഞി രാവിലെയോ രാത്രിയോ കഴിയ്ക്കാം. രാവിലെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ ഉത്തമമെന്നു വേണം, പറയാന്‍ . കര്‍ക്കിടകത്തില്‍ ഒരാഴ്ചയെങ്കിലും ഈ രീതിയില്‍ കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രാതലിനെങ്കില്‍ കൂടുതല്‍ ഗുണകരം. ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജം ഇതില്‍ നിന്നും ലഭിയ്ക്കും. ഈ കഞ്ഞി കുടിയ്ക്കുമ്പോള്‍ പൂര്‍ണ ഗുണം ലഭിയ്ക്കണമെങ്കില്‍ പഥ്യവും പ്രധാനം. മത്സ്യ, മാംസാദികള്‍ ഉപേക്ഷിയ്ക്കുക. മദ്യപാനവും വേണ്ട. ഏഴു ദിവസം കഞ്ഞി കുടിയ്ക്കുകയാണെങ്കില്‍ പതിനാലു ദിവസം പഥ്യമെന്നതാണ് പൊതുവെ പറയുന്ന ചിട്ട
തടിയും വയറും കുറക്കാൻ
ചില നാടൻ ഉപായങ്ങൾ - വായിക്കൂപരീക്ഷിക്കാം , സ്വന്തം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്തവ തന്നെയാണിത്.
1 .ദിവസവും രാവിലെ നാരങ്ങാനീരില്‍ തേന്‍ കലര്‍ത്തി കുടിച്ച ശേഷം പുറകെ രണ്ടോ മൂന്നോ കുരുമുളക്, ഇത് ഉണക്കയായാലും പച്ചയായാലും മതി, കടിച്ചു ചവച്ചു കഴിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.
2 . രണ്ടു വെറ്റിലയില്‍ മൂന്ന് കുരുമുളകു വച്ച് ദിവസവും ചവയ്ക്കുക. ഇത് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. വെറ്റിലയും കുരുമുളകും രണ്ടും കൊഴുപ്പു കളയാനുള്ള നല്ല വഴികളാണ്.
3 .ബ്ലാക് പെപ്പര്‍ ഓയില്‍ അതായത് കുരുമുളകില്‍ നിന്നെടുക്കുന്ന തൈലം വാങ്ങിയ്ക്കാന്‍ ലഭിയ്ക്കും. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും തൊലിപ്പുറത്ത് ഉപയോഗിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത് വാങ്ങി ഇതിന്റെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.ഇതു തടി കുറയ്‌ക്കേണ്ട ഭാഗത്തു പുരട്ടി മസാജ് ചെയ്യുകയുമാകാം.
4.ഇഞ്ചി, തുളസി, കറുവാപ്പട്ട എന്നിവയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ കുരുമുളകും ചേര്‍ക്കാം. കുരുമുളകിട്ടു തിളപ്പിയ്ക്കുകയോ തിളപ്പിച്ച വെള്ളത്തില്‍ കുരുമുളകു പൊടി ചേര്‍ത്തിളക്കുകയോ ചെയ്യാം. ഇതും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.
5.ജ്യൂസുകളില്‍ കുരുമുളകു പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് സ്വാദു വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ജ്യുസു വഴി തടിയ്ക്കാന്‍ ഇടയുണ്ടെങ്കില്‍ ഇത് തടയുകയും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസില്‍ ഈ രീതിയില്‍ കുരുമുളക് ഉപയോഗിയ്ക്കാം. അര കപ്പ് തണ്ണിമത്തന്‍ ജ്യൂസ്, അര കപ്പ് പൈനാപ്പിള്‍ ജ്യൂസ് , അര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ പറ്റിയ വഴിയാണ്.തണ്ണിമത്തനിലെ ആന്റി ഓക്‌സിഡന്റുകള്‍, പൈനാപ്പളിലെ വൈറ്റമന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങയും കൊഴുപ്പു കളയാനും ടോക്‌സിനുകള്‍ നീക്കാനും ഏറെ നല്ലതാണ്.
6 .കുരുമുളക് ഉപയോഗിച്ചു തയ്യാറാക്കുന്ന ബ്ലാക് പെപ്പര്‍ ടീ കുടിയ്ക്കുന്നതും തടിയും വയറും കുറയാന്‍ ഏറെ നല്ലതാണ്. വെള്ളത്തില്‍ കുരുമുളകു പൊടി, ഇഞ്ചി, തുളസി. കറുവാപ്പട്ട എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക. ഈ വെള്ളം ഗ്രീന്‍ ടീയിലേയ്ക്കു ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞവയെല്ലാം ചേര്‍ത്ത് കട്ടന്‍ ചായ തയ്യാറാക്കി കുടിയ്ക്കാം. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. രാവിലെ പ്രാതലിനു മുന്‍പ് ഇത് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
7 .കുരുമുളകും ഇഞ്ചിയും ഇട്ടു തിളപ്പിയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്ത് ചെറുചൂടോടെ കുടിയ്ക്കാം. നല്ലൊരു ഡീടോക്‌സ് പാനീയമാണ് ഇത്. ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ശരീരത്തിലെ ടോക്‌സിനുകള്‍ക്കൊപ്പം കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കും.
8 .ഒലീവ് ഓയിലില്‍ കുരുമുളകു പൊടി കലര്‍ത്തി കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. മിതമായി ഉപയോഗിച്ചാല്‍ തടിയും വയറുമല്ലൊം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.
9 .കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് ഇളക്കി രാവിലെ വെറുംവയറ്റിലും പിന്നീട് പല തവണയുമായും കുടിയ്ക്കാം. ശരീരത്തിലെ കൊഴുപ്പിളകും എന്നതു മാത്രമല്ല, ശരീരത്തിന് പ്രതിരോധ ശേഷി കൈ വരാനുള്ള ഒരു വഴി കൂടിയാണിത്. കുട്ടികള്‍ക്കു ചെറുചൂടുള്ള പാലില്‍ ലേശം മഞ്ഞള്‍പ്പൊടിയും കുരുമുളകും കലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ദിവസവും 1-2 ടീസ്പൂണ്‍ കുരുമുളക് ഉപയോഗിയ്ക്കുക. ഇത് ഭക്ഷണത്തില്‍ കലര്‍ത്തിയോ വെള്ളത്തില്‍ കലര്‍ത്തിയോ ഉപയോഗിയ്ക്കാം.കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നാം പൊതുവെ ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണല്ലോ , പക്ഷെ അത് ഗരം മസാലയുടെ ഭാഗമായി മാത്രം കാണരുത് . ഭക്ഷണങ്ങളില്‍ മാത്രമല്ല, നല്ലൊരു മരുന്നായും കുരുമുളക് പല തരത്തിലും ഉപയോഗിയ്ക്കാറുണ്ട്. ആരോഗ്യകരമായ ധാരാളം ഘടകങ്ങള്‍ കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ സി, എ, കെ, ഇ, ഫോളേറ്റ്, നിയാസിന്‍, കോളിന്‍, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ ബി6, ബീറ്റെയ്ന്‍, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, മാംഗനീസ്, കോപ്പര്‍, സെലേനിയം, ഫ്‌ളൂറൈഡ്, പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, മോണോസാച്വറേറ്റഡ് ഫാറ്റ്, അണ്‍സാച്വറേറ്റഡ് ഫാറ്റ്, പോളിസാച്വറേറ്റഡ് ഫാറ്റ്, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളുമുള്ള ഒന്നാണ് കുരുമുളക്. ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും വയര്‍ ചാടുന്നതു തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണ് കുരുമുളക്. ഇത് പല തരത്തിലും പല വിധത്തിലും തടിയും കൊടുപ്പും ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു.കുരുമുളകില്‍ പൈപ്പെറിന്‍ എന്നൊരു ഘടകമുണ്ട്. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള പ്രവണത തടസപ്പെടുത്തുന്നു. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പെട്ടെന്നു തന്നെ അപചയ പ്രക്രിയ നടക്കും. ദഹനവും ശക്തിപ്പെടും. വയറ്റിലെ കൊഴുപ്പു കളയാനുള്ള മികച്ചൊരു വഴിയാണ് കുരുമുളക്. ഇത് വിസറല്‍ ഫാറ്റു കുറയ്ക്കും. ഇതു വഴി ലിവര്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. വിസറല്‍ ഫാറ്റ് ബിപി, ടൈപ്പ് 2 പ്രമേഹം, ഡിമെന്‍ഷ്യ, ചില തരം ക്യാന്‍സറുകള്‍ എന്നിവയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.
കറിവേപ്പിലയെ അത്ര നിസ്സാരമായി തള്ളരുതേ
നമ്മുടെ പറമ്പിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാന്‍ കറിവേപ്പിലക്ക് കഴിയും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും കറിവേപ്പില സഹായകമാണ്. ദഹന ശക്തി കൂട്ടുന്നു, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കാനു കറിവേപ്പില ഉത്തമമാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മുടി കൊഴിച്ചില്‍ കുറയും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.കാലിന്റെ ഉപ്പൂറ്റിയില്‍ പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി തേച്ച് പിടിപ്പിക്കുക. ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.വായുടെ അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്.
ചിലതരം ത്വക് രോഗങ്ങള്‍ക്ക് വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാല്‍ ശമനമുണ്ടാകും.
പച്ചക്കറി കടകളിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അംശമുണ്ടാകാം. അതിനാൽ കറിവേപ്പില എല്ലാക്കാലവും സ്വന്തം തൊടികളിലോ വീട്ടുമുറ്റത്തുനിന്നോ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ വളർത്തിയോ ദിവസേന ലഭ്യമാക്കുക.
No comments:
Post a Comment