Alberuni’s Indica
ശാസ്ത്രം, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം, വൈദ്യം, തത്വചിന്ത, വാസ്തു വിദ്യ തുടങ്ങിയ മേഖലകളിൽ വ്യക്തമായ മുദ്ര പതിപ്പിച്ചവരാണ് ഭാരതീയർ പ്രാചീന കാലം മുതൽ പേർഷ്യക്കാരായ അബാസിദ് ഖലീഫകൾ പ്രീ -ഇസ്ലാമിക് ശാസ്ത്ര, വിദ്യയിൽ ആകൃഷ്oരായി ഭാരതത്തിലേക്ക് വിവിധ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവുകളും, തെളിവുകളും ശേഖരിക്കാൻ പണ്ഡിതന്മാരെയും കച്ചവടക്കാരേയും അയക്കുന്നു
ബാഗ്ദാദിലേക്ക് ഒരു ഇന്ത്യൻ പണ്ഡിതൻ രണ്ട് ഗണിത ശാസ്ത്ര വർക്കുകൾ 770 ൽ കൊണ്ട് വന്നു 17ാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ഗണിതജ്ഞൻ ബ്രഹ്മ ഗുപ്തന്റ
ബ്രഹ്മസിദ്ധാന്തം ( അറബികൾക്ക് സിന്ധ് ഹിന്ധ്) ആയിരുന്നു അതിൽ ഒന്ന് അൽജിബ്രയുടെ (ബീജഗണിതം) ആദ്യ ആശയങ്ങൾ അതിൽ ഉണ്ടായിരുന്നു ഒമ്പതാം നൂറ്റാണ്ടിൽ പ്രശസ്ത ഇസ്ലാമിക ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ മുഹമ്മദ് ഇബ്ൻ മൂസ അൽ-ഖ്വാരിസ്മി ഈ ഗ്രന്ഥവും ഗ്രീക്ക് ജ്യോമട്രിയും ചേർത്ത് വെച്ച് അൽജിബ്ര എന്ന ഗണിത ശാഖ കണ്ടെത്തുന്നത് അൽജിബ്രയുടെ പിതാവായി ഖ്വരിസ്മി അറിയപ്പെടുന്നു അൽഗോരിതം എന്ന് വിളിക്കുന്ന, ഇന്ത്യൻ അക്കങ്ങൾ കൊണ്ട് കണക്ക് കൂട്ടലും ഖ്വാരിസ്മിയുടെ സംഭാവനയാണ് രണ്ടാമത്തെ കൈയ്യെഴുത്തു പ്രതിയിൽ"പൂജ്യം"എന്ന കണ്സപ്റ്റ് അടക്കം ഉൾക്കൊള്ളുന്ന അക്കങ്ങൾ എഴുതുന്നതിനെക്കുറിച്ചായിരുന്നു ഇത് ലോകത്തിന് അന്ന് അറിവില്ലാത്തതായിരുന്നു ഇസ്ലാമിക പണ്ഡിതന്മാർ ഈ ഇന്ത്യൻ അക്കങ്ങൾ എഴുതുന്ന സമ്പ്രദായത്തെ ഹിന്ദി (ഇന്ത്യൻ) ന്യൂമറൽസ് എന്നാണ് വിളിച്ചിരുന്നത് പിന്നീട് യൂറോപ്യൻമാർ ഇവയെ അറബിക്ക് ന്യൂമറൽസ് എന്ന് വിളിച്ചു മുസ്ലിംകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവയെല്ലാം മൊത്തമായി സ്വന്തം മതത്തിന്റെ ശാസ്ത്രീയതയുടെ ഭാഗമായി ഏറ്റെടുക്കാറുണ്ട്
ബർണാർഡ് ലൂവിസ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇതേ കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരം ആണ്
"the Moslem Empire inherited the knowledge and skills of the ancient Middle east, of Greece and of Persia, it added to them new and important innovations from outside, such as the manufacture of paper from China and decimal positional numbering from India The decimal numbers were thus transmitted to the West, where they are still mistakenly known as"Arabic"numbers, honoring not their inventors but their transmitters"
പുരാതന ഇന്ത്യൻ കണ്ടുപിടുത്തങ്ങളെ കുറിച്ച് വ്യക്തമായി അൽ ബിരുണി (1050) തന്നെ അര്ദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ"ഇൻഡിക്ക"യിൽ എഴുതി വെച്ചിട്ടുണ്ട് എഡ്വേർഡ് സച്ചാവോ എന്ന അറബിക് പണ്ഡിതൻ ഈ പുസ്തകം 1880 ൽ മൊഴിമാറ്റം നടത്തുകയും 1910 ൽ അൽബിറൂണിയുടെ ഇന്ത്യ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു ഗണിത ശാസ്ത്രത്തിലെ ഇന്ത്യയുടെ കണ്ടെത്തലുകളെ കുറിച്ച് അൽബിരുണി പറയുന്നത് നോക്കുക,
“They do not use the letter of their alphabet for numerical notation, as we use the Arabic letters in the order of Hebrew alphabet… The numerical signs which we use are derived from the finest forms of the Hindu signs…The Arabs, too, stop with the thousand, which is certainly the most correct and the most natural thing to do… Those, however, who go beyond the thousand in their numeral system, are the Hindus, at least in their arithmetical technical terms, which have been either freely invented or derived according to certain etymologies, whilst in others both methods are blended together They extend the names of the orders of numbers until the eighteenth order for religious reasons, the mathematicians being assisted by the grammarians with all kinds of etymologies”
സച്ചാവോ പറയുന്നത് ഹിന്ദു ശാസ്ത്ര അറിവുകൾ അറേബ്യൻ നാട്ടിലേക്ക് കൂടുതലായി എത്തുന്നത് ഖലീഫ ഹാരുൺ അൽ റഷീദിന്റെ കാലത്താണ് എന്നാണ് ( 786–808) ബൽക്കനിൽ നിന്നുള്ള ബർമാക്ക് എന്ന മന്ത്രി കുടുംബം ഇസ്ലാമിലേക്ക് മാറിയെങ്കിലും തങ്ങളുടെ പാരമ്പര്യ ബുദ്ധിസ്റ്റ് വിശ്വാസങ്ങൾ പൂർണ്ണമായി കയ്യൊഴിഞ്ഞിരുന്നില്ല ഇരദേഹത്തെ കുറിച്ച് പറയുന്നത്,
"…sent scholars to India, there to study medicine and pharmacology Besides, they engaged Hindu scholars to come to Baghdad, made them the chief physicians of their hospitals, and ordered them to translate from Sanskrit into Arabic books on medicine, pharmacology, toxicology, philosophy, astrology, and other subjects Still in later centuries, Muslim scholars sometimes traveled for the same purposes as the emissaries of the Barmak, eg Almuwaffuk, not long before Alberuni’s time…"
"ഇതു മാത്രമല്ല പാമ്പുകളെ കുറിച്ച്, വിഷം, മൃഗചികിത്സ, ലോജിക്, തത്വചിന്ത, എത്തിക്ക്സ്, രാഷ്ട്രീയം, യുദ്ധതന്ത്രത്തെ കുറിച്ചുള്ള അറിവുകളും ഇന്ത്യയിൽ നിന്നും അറബികൾ മൊഴിമാറ്റം ചെയ്തു പല അറബ് ലേഖകരും ഒറിജിനൽ കംപോസിഷനുകൾ, കന്ററികൾ, കയ്യെഴുത്തു പ്രതികൾ തുടങ്ങിയവയിൽ നിന്നും ഹിന്ദുക്കളോട് ചോദിച്ചുമാണ് ഇതെല്ലാം വിവർത്തനം ചെയ്തിരുന്നത് അവരുടെ ഇഷ്ട വിഷയം ഗണിതമായിരുന്നു കാരണം ഗണിതത്തെക്കുറിച്ചുള്ള അറിവുകൾ അൽകിന്ദി ( അറബ് തത്വചിന്തയുടെ പിതാവ്) തുടങ്ങിയവരുടെ എഴുത്തുകളിലൂടെ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു"
Excerpts from Alberuni’s Indica(d1050) translated by Arabic scholar Edward Sachau in his publication"Alberuni’s India"1910
റാന്തബോറിലെ രാജ്ഞി
ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള മച്ചിലി; ഒരു റോയല്‍ ബംഗാള്‍ കടുവയുടെ ത്രസിപ്പിക്കുന്ന കഥ
ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യല്‍മീഡിയയില്‍ ലക്ഷകണക്കിനു ഫാന്‍സ് ഉള്ളതും, ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ചിരുന്നതുമായ കടുവ
തന്റെ കുഞ്ഞുങ്ങളെ ആക്രമിച്ച പതിനാലു അടി നീളമുള്ള മുതലകളെ കൊന്നും, ഇരട്ടി വലിപ്പമുള്ള ആണ്‍ കടുവകളോടു പൊരുതി, അവയെ നിലം പരിശാക്കിയും ശീലമുള്ളവള്‍ വെറും ഓരായിരത്തില്‍ ഒതുങ്ങിയ നമ്മുടെ ദേശിയമൃഗത്തിനെ തിരികെ കൊണ്ടു വരാന്‍ വലിയ പങ്കുവഹിച്ച കടുവ ഭാരതസര്‍ക്കാര്‍ അവളുടെ ചിത്രം തപാല്‍ സ്റ്റാമ്പുആയും, പോസ്റ്റല്‍ കവറായും ഇറക്കി ആദരിക്കുകയും ചെയ്തു അവളാണ് റാന്തബോറിലെ രാജ്ഞിയെന്നു വിളിപ്പേരുള്ള മച്ചിലി’ എന്ന റോയല്‍ ബംഗാള്‍ കടുവ എന്തു കൊണ്ടു റോയല്‍ ബംഗാള്‍ കടുവ ഭാരതത്തിന്‍ ദേശിയ മൃഗമായതു എന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചയൊരു ജീവന്‍ ഇതു അവളുടെ കഥയാണു മച്ചിലിയുടെ കഥ
റാന്തബോറിലെ, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരക്ഷിതവനത്തിലാണു പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പേ മച്ചിലി (സര്‍ക്കാര്‍ രേഖകളില്‍ ) Tiger-16ന്റെ ജനനം പല്ലിനും, എല്ലിനും,തോലിനും വേണ്ടി മനുഷ്യവേഷം പൂണ്ട ധാരാളം ദുഷ്ടജന്മങ്ങള്‍ നമ്മുടെ ദേശിയമൃഗത്തെ നാമാവശേഷമാക്കി കൊണ്ടിരുന്ന കാലത്താണ് എവിടെയോ ഒരിടത്ത് ഈയൊരു കുഞ്ഞു കടുവ ജനിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും വിരല്‍ അടയാളം പോലെ തന്നെയാണു കടുവകളുടെ മേലുള്ള വരയും ഓരോരോ കടുവയും നമ്മളെപ്പോലെ തന്നെ അപ്രകാരം വരകളില്‍ വ്യത്യസ്തമാണ് എന്നു മാത്രമല്ല ഒന്നിനെ പോലെ മറ്റൊന്നുണ്ടാകില്ല അപ്രകാരം, ആ കുഞ്ഞു കടുവക്കുട്ടിയെ പാര്‍ക്ക് അധികൃതര്‍ പരിശോധിച്ചനേരം, മത്സ്യത്തിന്‍ രൂപമുള്ള ചിത്രം, വരകളായി അവളുടെ മേല്‍ കണ്ടെത്തി മത്സ്യം എന്നാല്‍ ഹിന്ദിയില്‍ ”മച്ചിലി” എന്നാണല്ലോ,അതിനാല്‍ അവര്‍ അവളെ ”മച്ചിലി” യെന്നു വിളിച്ചു
സംരക്ഷിതവനത്തില്‍ പാര്‍ക്ക് അധികൃതരുടെ സംരക്ഷണത്തില്‍ വിരലില്‍ എണ്ണാവുന്ന കടുവകളില്‍ ഒരാളായി അവള്‍ വളരുന്ന കാലത്ത്, അവര്‍ പോലും കരുതിയില്ല റാന്തമ്പോറിലെ കാടുകളിലെ രാജ്ഞിയാകും ഇവള്‍ എന്ന് അവളെ റന്തമ്പോറിലെ രാജ്ഞിയെന്നു വിളിക്കുന്നതു വെറുതേ അലങ്കാരത്തിനല്ല, അതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്
റാന്തബോര്‍ ഒരു കടുവാ സംരക്ഷണകേന്ദ്രം ആകുന്നതിനുമുന്‍പ് ഒരു പുരാതന പട്ടണമായിരുന്നു, ഒരു ചെറു രാജ്യമായിരുന്നു, കോട്ടയും കൊത്തളവും രാജാവും പ്രജകളുമായൊരു സുന്ദര നോര്‍ത്ത് ഇന്ത്യന്‍ ചെറുരാജ്യം രാജ്യപ്രതാപമൊക്കെ ക്ഷയിച്ച വേളയില്‍, ധാരാളം വര്‍ഷങ്ങള്‍ക്കുശേഷം റാന്തബോര്‍ ഒരു കടുവാ സംരക്ഷണകേന്ദ്രം ആക്കുന്നേരം, ആഡ്യത്വത്തിന്‍ അടയാളങ്ങളില്‍ ഒന്നായ ആ പഴയ കൊട്ടാരവും കാട് എടുത്തു ചുരുക്കം ചില വേളകളില്‍ മാത്രം പൂജയുള്ള ഒരു പഴയ കൊട്ടാര ക്ഷേത്രവും അതിനുള്ളില്‍ ഉണ്ടായിരുന്നു പൂജാചുമതകള്‍ തലമുറകളായി നടത്തിവരുന്ന പൂജാരിമാര്‍ തന്നെയാണു, യൗവനത്തില്‍ ഇവളെ ആദ്യമായി കണ്ടത് ആ പഴേ കൊട്ടാരത്തിലെ മട്ടുപ്പാവിലും, മഞ്ചത്തിലും രാജകീയമായി കിടന്നു അവരെ നോക്കുന്നയൊരു ശൗര്യമുള്ള പെണ്‍കടുവ ഒരു നോട്ടം കൊണ്ട് പോലും അവള്‍ അവരെ ഭയപ്പെടുത്തിയില്ല ഒരിക്കലും!
എന്തു കൊണ്ട് ”മച്ചിലി” സവിശേഷതകള്‍ നിറഞ്ഞവള്‍ ആകുന്നു എന്നാല്‍, ഒരു കടുവക്കുട്ടി ജനിച്ചു വളര്‍ന്നു വലുതായി വരാന്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരും മനുഷ്യരില്‍ നിന്നും മറ്റു കടുവകളില്‍ നിന്നും ഒക്കെയുള്ള വെല്ലുവിളി അതിജീവിച്ചാണ് അവയുടെ ജീവിതം കുഞ്ഞുങ്ങള്‍ ഉള്ളൊരു പെണ്‍കടുവയെ കണ്ടു കിട്ടിയാല്‍, ഒരു അന്യ ആണ്‍കടുവ ആദ്യം ചെയ്യുക ആ കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ് എന്നാല്‍ മാത്രമേ ആ പെണ്‍കടുവയുമായി ഇണചേരാന്‍ സാധിക്കുകയുള്ളൂ എന്നതു കൊണ്ട് മാത്രം അന്നേരം ആണ്‍കടുവയുടെ അക്രമത്തിനു മുന്നില്‍, പെണ്‍കടുവയുടെ മാതൃത്വം ക്രൗര്യമായി മാറുന്നു
കുട്ടികളെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിനു ഇടയില്‍ പെണ്‍കടുവയും കുട്ടികളും കൊല്ലപ്പെടുകയോ,അതിസാരമായി പരിക്കു പറ്റുകയോ ആണ് പൊതുവേ സംഭവിക്കുക ഇനിയിപ്പോള്‍ രക്ഷപെട്ടാല്‍ കൂടി തന്നെ,വേട്ടയാടാന്‍ സാധിക്കാതെ, വിശന്നു വിശന്നു പെണ്‍കടുവയും കുട്ടികളും മരിക്കാറുമുണ്ട് എന്നാല്‍ ഈ സാഹചര്യത്തില്‍ അതെ വനത്തിലെ അറുപതു ശതമാനം കടുവകളും മച്ചിലിയുടെ കുട്ടികള്‍ ആണെന്നതാ മറ്റൊരു അത്ഭുതം അതിനു കാരണം അവള്‍ അവളുടെ കുട്ടികള്‍ക്കു വേണ്ടി അത്രത്തോളം പൊരുതിയെന്നതു തന്നെയാണ് ഏതാണ്ട് ഇരട്ടി വലിപ്പമുള്ള ഒരു ആണ്‍കടുവയോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല പല വട്ടം ആണ്‍കടുവകളുടെ അക്രമത്തില്‍ സാരമായി മുറിവേറ്റിട്ടുണ്ട് അവള്‍ക്ക് അവളുടെ പല്ലുകളും, എന്തിനേറെ… ഒരു കണ്ണ് വരെ അങ്ങിനെ നഷ്ടമായിട്ടുമുണ്ട്
പക്ഷെ അവളുടെ കുട്ടികള്‍ എന്നും സുരക്ഷിതര്‍ ആയിരുന്നു അവര്‍ക്കു ഭക്ഷണം കൊടുക്കുന്നതിലും, വേട്ടയാടാന്‍ പഠിപ്പിക്കുന്നതിലും അവളെപോലെ വിദഗ്ധയായ മറ്റൊരു കടുവ ഇല്ലെന്നാണു അറിവ് പകരം വയ്ക്കാന്‍ ഇല്ലാത്ത ആ ചങ്കൂറ്റം തന്നെയാണു എണ്ണത്തില്‍ ശോഷിച്ച കടുവകളെ വീണ്ടും മടക്കികൊണ്ട് വരാന്‍ ഒരു കാരണം മച്ചിലിയെ കുറിച്ച് അറിഞ്ഞ വിദേശിയര്‍ അവളെ തേടി വന്നു തുടങ്ങി
BBCയും അനിമല്‍ പ്ലാനെറ്റും നാഷണല്‍ ജിയോഗ്രാഫിക്കും ഒക്കെ അവളെ കുറിച്ച് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തു ആദ്യമായി മച്ചിലിയെ പുറം ലോകം കാണുന്നത് വര്‍ഷങ്ങള്‍ക്കു മുന്നേ അങ്ങിനെ ഒരു ഡോക്യുമെന്ററിയിലാണ്
നേരിട്ടും അല്ലാതെയും മച്ചിലികാരണം ഇതുവരെ ഉണ്ടായ സാമ്പത്തിക ലാഭം ഏതാണ്ട് ഇരുനൂറു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് എന്നതു തന്നെ ആശ്ചര്യമല്ലേ! കാട്ടിലെ രാജാവ് സിംഹം ആണെന്നോക്കെയാ പറയുക പൊതുവേ, പക്ഷെ വാസ്തവത്തില്‍ അത് മറിച്ചാണ് സിംഹമല്ല, കടുവയാണ് ആ സ്ഥാനത്തിനു ഏറ്റവും അര്‍ഹ കാരണം, സിംഹം ഒരു കൂട്ടമായി മാത്രം ജീവിക്കുമ്പോള്‍, കടുവകള്‍ തങ്ങളുടെ ജീവിതത്തില്‍ തൊണ്ണൂറു ശതമാനവും ഒറ്റയ്ക്കും, ഒറ്റപ്പെട്ടും തന്നെയാണു ജീവിക്കുക മാത്രമല്ല, തന്നെക്കാളും വലിപ്പവും ശക്തിയുമുള്ള ജീവികളെ നേരിടാന്‍ സിംഹം ഒന്നു അറയ്ക്കും എന്നാല്‍ കടുവകള്‍ രണ്ടാമതു ഒന്നു ആലോചിക്കാറില്ല,പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ ഉള്ളൊരു പെണ്‍കടുവ ഒട്ടും ആലോചിക്കില്ല, ആനയായാല്‍ കൂടി അത് ആക്രമിച്ചിരിക്കും
ഒരു സെക്കന്റ് നേരത്തെയ്ക്കു നമ്മുടെ ഹൃദയമിടിപ്പ് നിര്‍ത്തിക്കാന്‍ തന്റെ ശബ്ദത്തില്‍, തന്റെ അലര്‍ച്ചയില്‍ സാധിക്കുന്ന കഴിവുള്ള മനോഹരമായ ഒരു സൃഷ്ടിയാണു നമ്മുടെ ദേശിയ മൃഗം നമ്മുടെ ദേശിയമൃഗമായും, ദേവിയുടെ വാഹനമായും ഒക്കെ കടുവരൂപങ്ങള്‍ ആകുന്നതും മറ്റൊന്നും കൊണ്ടല്ല ശാന്തതയും രൗദ്രതയും ഒന്നു ചേരുന്ന ഒരു മൃഗം ഉണ്ടേല്‍ അതൊരു റോയല്‍ ബംഗാള്‍ കടുവ തന്നെയാണ്
തന്റെ ജീവിതം കൊണ്ട് ഒരു വലിയ ദൗത്യം ചെയ്തു തീര്‍ത്ത മച്ചിലി 2016ല്‍ വിടവാങ്ങി ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ച കടവയെന്ന അപൂര്‍വ്വ റെക്കോര്‍ഡും അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു വിടവാങ്ങുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ അവളെ പലപ്പോഴും കാണമാതാകുമായിരുന്നു എന്നാല്‍ വനത്തിലെ ക്യാമറയില്‍ വീണ്ടും അവള്‍ പ്രത്യക്ഷപ്പെട്ട് അത്ഭുതപ്പെടുത്തിയിരുന്നു, അല്‍പ്പം മുമ്പ് പിടിച്ച ഇരയുമായി പല രീതിയിലും ആകസ്മികമായൊരു ജീവിതം ജീവിച്ച് അവള്‍ കടന്നുപോയി
സ്വാമി ചിന്മയാനന്ദന്‍: മങ്ങാത്ത ജ്ഞാനദീപം
ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കും ശബരിമലയുടെ ചിത്രം കണ്ടിട്ടുള്ളവര്‍ക്കും ആദ്യം മനസില്‍ വരുന്നതു പതിനെട്ടാംപടിക്കു മുകളില്‍, നാലമ്പലത്തിന്‍റെ മുനമ്പില്‍ എഴുതിയ തത്വമസി എന്ന ബോര്‍ഡാണ് സ്വാമി ചിന്മയാനന്ദന്‍റെ നിര്‍ദേശാനുസരണം സ്ഥാപിച്ചതാണത് ഈ ബോര്‍ഡ് എന്ന് ഇന്നു പലര്‍ക്കുമറിയില്ല ഒരിക്കല്‍ സ്വാമിജി സന്നിധാനത്തു ദര്‍ശനത്തിനു വന്നപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു അത് ഭഗവാനും ഭക്തനും ഒന്നാണെന്ന ഉപനിഷദ് സൂക്തം
അതു ഞാന്‍ തന്നെയാണ് എന്ന ബോധത്തോടെ ഈശ്വരനെ വണങ്ങുക എന്ന ഉപനിഷദ് സങ്കല്‍പ്പമാണു സ്വാമി ചിന്മയാനന്ദന്‍ ഭക്തരുടെ മുന്നിലേക്കു വച്ചത് കഠിനവ്രതം നോറ്റ്, കാനനപാകള്‍ താണ്ടി, മലകള്‍ കയറി തിരുസന്നിധിയിലെത്തുമ്പോള്‍ ഭഗവാന്‍ താന്‍ തന്നെയാണെന്നും ഈശ്വരാംശം തന്നില്‍ത്തന്നെ ഉണ്ടെന്നും തിരിച്ചറിയുക എന്ന മഹാസങ്കല്‍പ്പം
സ്വാമി ചിന്മയാനന്ദന്‍ ജനിച്ചിട്ടു നൂറു വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തെപ്പറ്റി ഓര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒട്ടേറെ കാര്യങ്ങളാണുണ്ട് മനുഷ്യന്‍റെ മനസറിഞ്ഞു സഞ്ചരിച്ച മഹായോഗി സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍ ലളിതമായി ഉപനിഷത്തുക്കളെയും വേദാന്തത്തെയും ഭഗവദ്ഗീതയെയും സരസമായി നൂറുണക്കിനു വേദികളില്‍ അവതരിപ്പിച്ച മഹാപണ്ഡിതന്‍ വിശ്വവേദികളില്‍ ഹൈന്ദവ തത്വചിന്തകളും ഹൈന്ദവ സംസ്കാരവും ഭാരതീയ പൈതൃകവും അവതരിപ്പിച്ച് ഇത്രയേറെ കൈയടി വാങ്ങിയ, ആദരവു നേടിയ മറ്റൊരു മലയാളിയില്ല സ്വാമി ചിന്മയാനന്ദന്‍ കേരളത്തിന്‍റെ അഭിമാനമാണ്, ഭാരതത്തിന്‍റെ പ്രതീകമാണ്
1916 മെയ് എട്ടിന് കുട്ടന്‍ മേനോന്‍- പാറുക്കുട്ടി ദമ്പതികളുടെ മകനായി എറണാകുളം പൂതംപിള്ളി തറവാട്ടില്‍ ജനിച്ച ബാലകൃഷ്ണ മേനോനാണു പിന്നീടു ലോകമാദരിച്ച സ്വാമി ചിന്മയാനന്ദനായത് എറണാകുളം മോഡേണ്‍ ഇംഗ്ലീഷ് സ്കൂള്‍, മഹാരാജാസ് കോളെജ്, തൃശൂര്‍ സെന്‍റ് തോമസ് കോളെജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം 1940ല്‍ ലഖ്നൗ സര്‍വകലാശാലയില്‍ ബാലകൃഷ്ണ മേനോന്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായി കോളെജില്‍ നാടകനടനും സാഹിത്യ സമാജം സജീവാംഗവും സര്‍വകലാശാലാ ടെന്നീസ് ടീം അംഗവുമായിരുന്നു 1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബാലകൃഷ്ണ മേനോന്‍ ജയിലിലടയ്ക്കപ്പെട്ടു ജ്വരം പിടിച്ചു ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ബ്രിട്ടീഷുകാരനായ ജയിലര്‍ തെരുവിലേക്ക് ഇറക്കിവിട്ടു ഒരു ക്രൈസ്തവ സ്ത്രീ കണ്ടെത്തി സ്വഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി യൂറോപ്പില്‍ യുദ്ധരംഗത്തുള്ള സ്വന്തം മകനുമായി സാദൃശ്യമുള്ള ബാലകൃഷ്ണ മേനോനെ അവര്‍ പരിചരിച്ചു, ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു
പിന്നീടു മേനോന്‍ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമെടുത്തു പത്രപ്രവര്‍ത്തനം ലക്ഷ്യമാക്കി 1945ല്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിനു നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ലേഖകനായി ജോലി ലഭിച്ചു സന്യാസിമാര്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നതിനെപ്പറ്റി ഫീച്ചര്‍ തയാറാക്കാന്‍ 1947ല്‍ ഋഷീകേശില്‍ പോകുന്നിടത്താണ് ഇദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഗതിമാറ്റം അവിടെ ശിവാനന്ദ സ്വാമിയുടെ ആശ്രമത്തില്‍ താമസിച്ചു കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി താന്‍ കരുതിവന്നതുപോലെയല്ല സന്യാസിമാരുടെ ജീവിതമെന്നു ബാലകൃഷ്ണ മേനോന്‍ തിരിച്ചറിയുകയായിരുന്നു തത്വചിന്താഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നതിലേക്ക് അദ്ദേഹം നീങ്ങി സ്വാമി ശിവാനന്ദനുമായി ദീര്‍ഘസംഭാഷണങ്ങളില്‍ മേനോന്‍ മുഴുകി ഒരു മാസത്തിനു ശേഷം ഡല്‍ഹിയിലേക്കും പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ഋഷികേശില്‍ത്തന്നെ തിരിച്ചെത്തുകയും ചെയ്തു യാത്രകള്‍ പലതവണ ആവര്‍ത്തിച്ചു ഒടുവില്‍ 1949 ഫെബ്രുവരി 25നു ബാലകൃഷ്ണ മേനോന്‍ ശിവാനന്ദാശ്രമത്തില്‍ അന്തേവാസിയായി
തനിക്കും സന്യാസിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അച്ഛന്‍റെ അനുമതി വേണം എന്നായിരുന്നു സ്വാമിയുടെ മറുപടി അനുമതിക്കായി കത്തെഴുതി ജഡ്ജിയായിരുന്ന അച്ഛന്‍റെ അനുമതി ലഭിച്ചതോടെ സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന പേരില്‍ അദ്ദേഹത്തിന് സ്വാമി ശിവാനന്ദന്‍ സന്യാസ ദീക്ഷ നല്‍കി 1949 ഫെബ്രുവരി 29നു ശിവരാത്രി നാളിലാണു ബാലകൃഷ്ണ മേനോന്‍ സ്വാമി ചിന്മയാനന്ദനാകുന്നത് കുറച്ചു കാലത്തിനു ശേഷം ഉത്തരകാശിയില്‍ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴില്‍ പഠനം നടത്തിയ ചിന്മയാനന്ദന്‍ ഭഗവത്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു ഹിമവദ് വിഭൂതി എന്നറിയപ്പെട്ടിരുന്ന തപോവന്‍ മഹരാജ് അക്കാലത്തു വളരെ പ്രശസ്തനായ സന്യാസിവര്യനായിരുന്നു
ഗുരുവിന്‍റെ അനുവാദത്തോടെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു പോയി ആത്മീയ സന്ദേശ പ്രചരണം നടത്തിയ അദ്ദേഹം 1951 നവംബറില്‍ ഗുരുവിന്‍റെ അടുത്തേക്കു മടങ്ങിച്ചെന്നു രാജ്യം മുഴുവന്‍ ഭിക്ഷുവായി അലഞ്ഞും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഉറങ്ങിയുമാണ് ആറു മാസം കഴിച്ചു കൂട്ടിയത് വേദാന്ത തത്വചിന്തയുടെ പ്രചാരണത്തിനു വേണ്ടി ഗീതാപ്രഭാഷണങ്ങള്‍ നടത്താനുള്ള ആഗ്രഹം ഗുരുവിനെ അറിയിച്ചു താന്‍ പഠിച്ചതും അറിഞ്ഞതും മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു കൊടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം നാലു ശ്രോതാക്കളെ കിട്ടുകയാണെങ്കില്‍ പ്രഭാഷണം ആകാമെന്നായിരുന്നു തപോവന സ്വാമികളുടെ ഉപദേശം
കേവലം നാലു കേള്‍വിക്കാരാണു സ്വാമി ചിന്മയാനന്ദന്‍റെ ആദ്യ പ്രഭാഷണത്തിനെത്തിയത്, 1951 ഡിസംബര്‍ 31ന് പൂനെയില്‍ രാസ്താപേട്ട് വിനായകക്ഷേത്രമായിരുന്നു വേദി 100 ദിവസത്തെ കഠോപനിഷദ് യജ്ഞമാണു പദ്ധതിയിട്ടത് ദിവസം ചെല്ലുന്തോറും കേള്‍വിക്കാരുടെ എണ്ണം വര്‍ധിച്ചു കേവലം നാലുപേരില്‍ നിന്നു നൂറുകണക്കിനാളുകളിലേക്കു സദസ് വളര്‍ന്നു നൂറാം ദിനത്തില്‍ സദസ് തിങ്ങിനിറഞ്ഞിരുന്നു പിന്നീടിങ്ങോട്ടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ലോകമെമ്പാടുമായി അഞ്ഞൂറിലേറെ വേദികളില്‍ ഭഗവദ്ഗീതാ ജ്ഞാനയജ്ഞങ്ങള്‍ നടത്തി
ഇതിനിടെ, വേദാന്ത തത്വങ്ങള്‍ ഇംഗ്ലീഷില്‍ പറയുന്ന സ്വാമിയെ യാഥാസ്ഥിതികരായ പണ്ഡിതന്മാരും പുരോഹിതരും വിമര്‍ശിച്ചു എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ തന്‍റെ യത്നത്തില്‍ ഉറച്ചു നിന്ന സ്വാമിയുടെ പ്രഭാഷണങ്ങള്‍ക്കു ശ്രോതാക്കള്‍ കൂടിക്കൂടി വന്നു അദ്ദേഹം ഭഗവദ്ഗീതയെ സാര്‍വജനീനമാക്കി ജീവിതത്തിന്‍റെ കൈപ്പുസ്തകമാക്കി അവതരിപ്പിച്ചു ഗീതയിലൂടെ ജീവിതവിജയം നേടാന്‍ പഠിപ്പിച്ചു ഗീതാപഠനം ആനന്ദത്തിന്‍റെ ഘോഷയാത്രയാക്കി ജീവിതഗന്ധിയായി ആ ചെറു പുസ്തകത്തെ അവതരിപ്പിച്ച സ്വാമി ലോകാരാധ്യനായി ഗീത ഓരോ മനുഷ്യനെയും എങ്ങനെ ശാക്തീകരിക്കുന്നു എന്നത് അദ്ദേഹം ലോകമെമ്പാടുമെത്തിച്ചു
1953ലാണു സ്വാമിയുടെ അര്‍ധസമ്മതത്തോടെ അദ്ദേഹത്തിന്‍റെ ചെന്നൈയിലെ അനുയായികള്‍ ചിന്മയ ഫൗണ്ടേഷന്‍ സ്ഥാപിച്ചത് ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം ഇന്നു മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയ മിഷന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുണ്ട് കേരളത്തില്‍ മാത്രം 30 കേന്ദ്രങ്ങള്‍ 30 സ്കൂളുകള്‍, ഏഴു കോളെജുകള്‍, എട്ടു ക്ഷേത്രങ്ങള്‍ രാജ്യത്തൊട്ടാകെ 85ലേറെ സ്കൂളുകള്‍ ചിന്മയ മിഷന്‍ നടത്തുന്നു രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ആശുപത്രികള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുമുണ്ട്
ആധ്യാത്മികരംഗത്തേക്കു കടന്നുവരാന്‍ താതാപര്യമുള്ളവരെ സൗജന്യമായി പരിശീലിപ്പിക്കുന്ന ഹിന്ദു സെമിനാരി 1963ല്‍ അദ്ദേഹം മുംബൈയില്‍ സ്ഥാപിച്ചു സന്ദീപനി സാധനാലയം എന്ന ഈ വിദ്യാപീഠത്തില്‍ നിന്നു ശിക്ഷണം ലഭിച്ചിറങ്ങിയ ആയിരക്കണക്കിനാളുകള്‍ ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നു 1992ല്‍ ഐക്യരാഷ്ട്ര സഭയില്‍ പ്ലാനറ്റ് ഇന്‍ കൈസിസ് (ഭൂമി പ്രതിസന്ധിയില്‍) എന്ന ശ്രദ്ധേയമായ പ്രഭാഷണം സ്വാമി ചിന്മയാനന്ദന്‍ നടത്തി അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ആഗോള മത പാര്‍ലമെന്‍റിന്‍റെ ശതാബ്ദി സമ്മേളനത്തില്‍ ഹിന്ദുമതാധ്യക്ഷന്‍ അദ്ദേഹമായിരുന്നു വിശ്വഹിന്ദു പരിഷത്ത് എന്ന പ്രസ്ഥാനം സ്ഥാപിക്കുന്നതില്‍ സ്വാമി വഹിച്ച പങ്കു വളരെ വലുതാണ് 1982ല്‍ കൊച്ചിയില്‍ നടന്ന വിശാല ഹിന്ദുസമ്മേളനത്തിന്‍റെ മുഖ്യ സംഘാടകനും അദ്ദേഹമായിരുന്നു കര്‍ക്കിടക മാസം രാമായണ മാസമായി ആഘോഷിക്കാന്‍ ആ വിശാല ഹിന്ദുസമ്മേളനമാണു തീരുമാനമെടുത്തത് ഇന്നു രാമായണമാസാചരണം കേരളത്തിന്‍റെ സമാജോത്സവമാണ് ജാതി വ്യത്യാസമില്ലാതെ യോഗ്യരായ സകല ഹിന്ദുക്കള്‍ക്കും പൂജാധികാരം നല്‍കുക എന്ന പാലിയം വിളംബരത്തിനു ചുവടുവയ്പ്പായതും കൊച്ചിയില്‍ നടന്ന വിശാലഹിന്ദു സമ്മേളനമാണ്
1993 ഓഗസ്റ്റ് ആറു മുതല്‍ എട്ടു വരെ വാഷിങ്ടണില്‍ നടന്ന വേള്‍ഡ് വിഷന്‍- 2000 എന്ന മത സമ്മേളനത്തില്‍ സ്വാമിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഓഗസ്റ്റ് മൂന്നിന്, 77ാം വയസില്‍ സ്വാമി ചിന്മയാനന്ദന്‍ സമാധിയായി ചിക്കാഗോയില്‍ വച്ചായിരുന്നു അന്ത്യം ഭാരതത്തിലേക്കു കൊണ്ടുവന്ന ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തിലാണു സമാധിയിരുത്തിയത്
സ്വാമി വിവേകാനന്ദന്‍റെ പ്രഭാഷണങ്ങളും ചിന്തകളും ഗ്രന്ഥങ്ങളും ആവേശോജ്വലമാണ് എന്നാല്‍, ആ ആവേശത്തിനു തുടര്‍ച്ച കിട്ടാന്‍, ആവേശമുള്ള ജനതയെ ആധ്യാത്മികതയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശാസ്ത്രീയമായ ആത്മീയ അടിത്തറ വേണമെന്നു സ്വാമി ചിന്മയാനന്ദന്‍ വിശ്വസിച്ചു യുവാക്കളെ ആവേശോജ്വലരാക്കുന്നതിനൊപ്പം, അവരെ ആധ്യാത്മികതയിലും സംസ്കാരത്തിലും ഉറപ്പിച്ചു നിര്‍ത്താന്‍ ഭഗവദ് ഗീത പോലൊരു ഗ്രന്ഥത്തെയാണു സ്വാമി തെരഞ്ഞെടുത്തത്
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ അജ്ഞാനാന്ധകാരത്തില്‍ വഴികാണാതെ അലഞ്ഞ ജനതയെ ശ്രേയോമാര്‍ഗത്തിലേക്കു വഴികാട്ടിയ ജ്ഞാനസൂര്യനാണു ചിന്മയാനന്ദ സ്വാമികള്‍ വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക എന്നു സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത ലക്ഷ്യം നിറവേറ്റാന്‍ സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണു നല്‍കിയത് പാശ്ചാത്യസംസ്കാരത്തിന്‍റെ പുറംമോടിയില്‍ മതിമറന്നു പൈതൃക സംസ്കാരത്തെ തികച്ചും വിസ്മരിച്ചു ജീവിതം നയിച്ച വിദ്യാസമ്പന്നരില്‍ വലിയൊരു പങ്ക് ആളുകളെ ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അജ്ഞാനനിദ്രയില്‍ നിന്നുണര്‍ത്താനും വേദാന്തദര്‍ശനത്തിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിനു സാധിച്ചു
രാമസിംഹൻ
കേരള ചരിത്രം എന്തുകൊണ്ടായിരിക്കാം രാമ സിംഹനെയും, ആഗസ്ത് 3 ഉം, മാട്ടുമൽ നരസിംഹ സ്വാമി ക്ഷേത്ര ചരിത്രവും രേഖപെടുത്താതിരുന്നത് ചരിത്രം ഇങ്ങനേ
അങ്ങാടിപ്പുറം മാട്ടുമ്മൽ നരസിംഹ മൂർത്തി ക്ഷേത്രം
ഇത് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പോലെ മുസ്ലിം ഭരണാധികാരികൾ കൊള്ളയടിക്കുകയും തച്ചു തകർക്കുകയും ചെയ്ത ഒരു പുരാതന ഹൈന്ദവ ക്ഷേത്രം
ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളിൽ ഒന്നാണിത്
പടയോട്ടം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം, ഈ സ്ഥലം ഒരു മുസ്ലിം സഹോദരൻ, ഉണ്ണ്യാൻ സാഹിബ്ബിന്റെ കൈവശം വന്നു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ സാഹിബ്ബിന്റെ ഉറക്കം കെടുത്തികണ്ണടച്ചാൽ അദ്ദേഹത്തിന്റെ കർണ്ണ പുടങ്ങൾ സിംഹ ഗർജ്ജനം കൊണ്ട് പ്ര കന്പനം കൊണ്ടു
അദ്ദേഹം ജ്യോത്സ്യനെ കണ്ടു
ജ്യോത്സ്യൻ പ്രശ്നം വെച്ച് പറഞ്ഞു നരസിംഹമൂർത്തി കോപം പഴയ ക്ഷേത്രം നിർമ്മിക്കണം
അങ്ങനെ ഉണ്ണ്യാൻ സാഹിബ്ബ് ടിപ്പു സുൽത്താൻ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത ക്ഷേത്രം പുതുക്കി പണിയുന്നതിന് നിശ്ചയിച്ചു അതോടെ, ആ രാത്രി മുതൽ അദ്ദേഹത്തിന്റെ ശ്രവണ പുടങ്ങൾ നിശ്ശബ്ദമായി
നരസിംഹ മൂർത്തിയിൽ വിശ്വാസം വർദ്ധിച്ച അദ്ദേഹം ക്ഷേത്രം പുതുക്കി പണിയുകയും നവീകരണ കലശം നടത്തുകയും ചെയ്തു ഹിന്ദു മതത്തിൽ വിശ്വാസം വന്ന അദ്ദേഹം തന്റെ കുടുംബം ഒന്നായീ ഹിന്ദു മതം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു മലപ്പുറത്തെ മുസ്ലീങ്ങൾ അരിശം കൊണ്ടു
ഉണ്ണ്യാൻ സാഹിബ്ബ്,സഹോദരനും രണ്ടു മക്കളുമായി കോഴിക്കോട് ആര്യസമാജത്തിൽ ചെന്ന് ഹിന്ദു മതം സ്വീകരിച്ചുഅവർ പുതിയ പേരുകൾ സ്വീകരിച്ചു ജ്യേഷ്ഠൻ രാമസിംഹൻ അനുജൻ ദയാസിംഹൻ
ദയാസീംഹനെ വൈദീക വിധി പ്രകാരം നമ്പൂതിരി ആക്കി ഒരു നമ്പൂതിരി കുടുംബത്തിൽ നിന്നും വിവാഹം ചെയ്യിക്കുകയും ചെയ്തു
മലപ്പുറത്ത് അസഹിഷ്ണുതയുടെ അന്ധകാരം ഇരുണ്ടു കൂടി പരിവർത്തനം ചെയ്ത ഹിന്ദു കുടുംബത്തെ ഉന്മൂലനം ചെയ്യാൻ മാപ്പിളമാർ തീരുമാനിച്ചു
1947 ആഗസ്ത് 3ന് രാത്രിയിൽ രണ്ടു മണിക്ക് കുറേയേറെ മുസ്ലിം ജിഹാദികൾ ട്രക്കിലും ജീപ്പിലുമായി വന്നിറങ്ങി രാമസിംഹന്റെ വീട് വളഞ്ഞു എല്ലാ തരത്തിലുള്ള മാരകായുധങ്ങളും കൊണ്ട് ടിപ്പുവിന്റെ അതെ ക്രൗര്യത്തോടെ ആ വീട് ആക്രമിച്ചു ഭിത്തി തകർത്തു വീട് തീയ്യിട്ടു രാമസിഹനേയും ദയാസിംഹനേയും അദ്ദേഹത്തിന്റെ അന്തർജനത്തേയും നിഷ്ക്കരുണം വെട്ടി വീഴ്ത്തി ജീവനോടെ ചുട്ടു കൊന്നു ഹിന്ദുക്കളായ കാര്യസ്ഥനും അടുക്കളക്കാരിയും ഇതേ പോലെ തന്നെ വധിക്കപ്പെട്ടു
സ്ഥലത്ത് ഇല്ലാത്ത മക്കൾ മാത്രം രക്ഷപ്പെട്ടു അവരെ വേഗം തന്നെ തിരിച്ചു മുസ്ലീമാക്കി
അന്നാട്ടിലെ ഹിന്ദുക്കൾ ഭയം കൊണ്ട് പുറത്തിറങ്ങിയില്ല ആശ്വസിപ്പിക്കാൻ ആരും വന്നില്ല അന്ന് ഹിന്ദു സംഘടനകൾ ശക്തമായിരുന്നുമില്ല സർക്കാർ സംവിധാനം കുറ്റവാളികളെ കണ്ടെത്താൻ ശ്രമിച്ചില്ല ഈ സംഭവം ചരിത്രത്തിൽ ഇടം പിടിച്ചുമില്ല
നരസിംഹ ക്ഷേത്രം വീണ്ടും ജീർണ്ണാവസ്ഥയിലായി കാരണം 4 കിലോമീറ്റർ ചുറ്റളവിൽ ഹിന്ദുക്കൾ ഇല്ലായിരുന്നു
പിന്നീട് ട്രസ്റ്റ് രൂപികരിച്ചു കോടതിയിൽ കേസ് നടത്തി ക്ഷേത്ര സ്വത്ത് കുറേ വീണ്ടെടുത്തു അങ്ങനെ 1999 ൽ പൂർത്തിയാക്കിയ ക്ഷേത്രമാണ് ഇന്ന് കാണുന്ന മാട്ടുമ്മൽ നരസിംഹ മൂർത്തി ക്ഷേത്രം
മഹാബലിയും പരശുരാമനെറിയാത്ത മഴുവും
വീണ്ടുമൊരു ഓണക്കാലം കൂടി വരവായി പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ യുക്തിയുക്തം പരശുരാമന് മുന്‍പ് കേരളമില്ലല്ലോ പിന്നെങ്ങനെ മഹാബലി ഭരിക്കും അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല ഇതൊക്കെ വെറും മിത്തുകള്‍
അങ്ങനെ പറയാന്‍ വരട്ടെ പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത് ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്
വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു
മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’
വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും’
ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നുഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ് “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു
“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം” എന്നാണു ഇതിനു പ്രമാണം പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു
“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു
“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ് അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍ തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു
അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല
ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത് ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത് സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്
ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട് മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്
“മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ലാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല”
വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട് മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട് ബലി പറഞ്ഞു
“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ”
അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു
അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്
അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം മലയാളഭൂമിയാണ് ബലിസത്മം മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട് മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു
ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു
ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്
ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ സന്ന്യാസി ശിഷ്യന്മാരില്‍ യോഗജ്ഞാനാദിവിഷയങ്ങളില്‍ അറിവു കൊണ്ടും അനുഭവം കൊണ്ടും പരമോന്നതനിലയില്‍ വര്‍ത്തിച്ചിരുന്ന ഒരു മഹാത്മാവായിരുന്നു ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്
മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13 നു വാളാനിക്കാട് എന്ന നായര്‍ തറവാട്ടിലാണ് സ്വാമികള്‍ ജനിച്ചത് തൊടുപുഴ പാഴൂര്‍ ഗൃഹത്തിലെ ശ്രീ നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി കല്യാണിയമ്മയുടെയും ആണ്മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം വാളാനിക്കാട്ടു കൊച്ചുനീലകണ്‌ഠപ്പിള്ള എന്നായിരുന്നു അദ്ദേഹത്തെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്
സ്വാമികള്‍ തന്‍റെ സാമാന്യവിദ്യാഭ്യാസവും ജ്യോതിശ്ശാസ്ത്രപഠനവും പിതാവില്‍ നിന്നാണ് അഭ്യസിച്ചത് അതിനു ശേഷം പ്രൈവറ്റ് സ്കൂളില്‍ ചേര്‍ന്നു ഇംഗ്ലീഷ് പഠനവും തൃപ്പൂണിത്തുറ സ്കൂളില്‍ നിന്നും മിഡില്‍സ്കൂള്‍ പഠനവും നടത്തി എറണാകുളത്തായിരുന്നു സ്വാമികളുടെ ഹൈസ്കൂള്‍ പഠനം അക്കാലത്ത് ജ്യേഷ്ഠസഹോദരന്‍റെ കൂടെത്താമസിച്ച് വിഷവൈദ്യവും മന്ത്രപ്രയോഗങ്ങളും പഠിച്ച് വിഷഹരങ്ങളായ മന്ത്രങ്ങള്‍ ജപസിദ്ധി വരുത്തി അതോടൊപ്പം ബ്രഹ്മശ്രീ ജി ഭട്ടനില്‍ നിന്നും വാഗ്ഭവം, ശ്രീവിദ്യ, ത്രിപുര തുടങ്ങിയ മന്ത്രങ്ങള്‍ ഗ്രഹിച്ച് സിദ്ധിവരുത്തി കാമ്യോപാസനയിലും അദ്ദേഹം അറിവു നേടി മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, വിഷനാരായണീയം മുതലായ ഗ്രന്ഥങ്ങള്‍ അക്കാലത്ത് തന്നെ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു വൈഷ്ണവാചാര്യനായ ശ്രീ ശഠകോപാചാര്യരില്‍ നിന്നും വൈഷ്ണവതന്ത്രവും അദ്ദേഹം അഭ്യസിച്ചിരുന്നു
വിഷവൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹം പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുന്നത് സ്വപിതാവിന്‍റെ വംശത്തില്‍ പെട്ട ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‍റെ കൂടെയാണ് അദ്ദേഹം സ്വാമിതിരുവടികളെ സന്ദര്‍ശിച്ചത് വിഷവൈദ്യത്തിലെ ഉന്നതപരിശീലനമായിരുന്നു ആ സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശം എന്നാല്‍ അവിടെയെത്തിയ കൊച്ചുനീലകണ്‌ഠപ്പിള്ളയോട് സ്വാമിതിരുവടികള്‍ ഇപ്രകാരമാണ് പറഞ്ഞത്
“കൊച്ചുനീലകണ്‌ഠപ്പിള്ളേ, ഈ സര്‍പ്പവിഷവും മറ്റും നിസ്സാരമാണ് അതിലെല്ലാം വലുതായി ഒരു വിഷമുണ്ട്, അത് ശമിപ്പിക്കാന്‍ അധികമാളുകളും ശ്രമിച്ചു കാണുന്നില്ല അതാണ് സംസാരവിഷം നാമെല്ലാം ആ വിഷത്തില്‍പ്പെട്ടുഴലുകയാണ് അതു ശമിപ്പിക്കുവാനുള്ള ഉപായമാണ് അറിയേണ്ടത്”
അന്നത്തെ ആ കൂടിക്കാഴ്ചയില്‍ സ്വാമികള്‍ക്കൊപ്പം ചെന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ ശ്രീ ചട്ടമ്പിസ്വാമികളോട് “ചിത്സ്വരൂപശബ്ദവിവരണം” അരുളിചെയ്യണമെന്നു അപേക്ഷിച്ചു രണ്ടുമണിക്കൂര്‍ സമയംകൊണ്ടുള്ള സ്വാമിതിരുവടികളുടെ യുക്തിപ്രമാണസഹിതപ്രതിപാദനം ശ്രവിച്ചമാത്രയില്‍ത്തന്നെ ശ്രീനീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ക്ക് അദ്ദേഹത്തോട് അതിരറ്റ ഭക്തിബഹുമാനങ്ങള്‍ ഉണ്ടായി സ്വാമിതിരുവടികളുമായുള്ള ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ശ്രീനീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ശ്രദ്ധ ആദ്ധ്യാത്മികഗ്രന്ഥപഠനത്തിലേക്ക് തിരിഞ്ഞു അതിനുശേഷം സ്വാമിതിരുവടികളെ നീലകണ്‌ഠസ്വാമികള്‍ സ്ഥിരം സന്ദര്‍ശിക്കുമായിരുന്നു സ്വാമിതിരുവടികള്‍ അദ്ദേഹത്തിനു യോഗമാര്‍ഗ്ഗത്തിലെ രഹസ്യമായ വിദ്യകള്‍ പലതും ഉപദേശിച്ചുകൊടുത്തു
യോഗാഭ്യാസത്തില്‍ ദാര്‍ഢൃം വന്നതോടു കൂടി സ്വാമിതിരുവടികള്‍ അദ്ദേഹത്തെ ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് നയിച്ചു നിരവധി വേദാന്തഗ്രന്ഥങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി അങ്ങനെ പഠിച്ചു വരവേ സ്വാമിതിരുവടികളുടെ അനുഗ്രഹബലത്താല്‍ തത്ത്വമസീമഹാവാക്യസാക്ഷാത്കാരമുണ്ടായി ജീവന്മുക്തനായിത്തീര്‍ന്നു ജീവന്മുക്തിയെ പ്രാപിച്ചെങ്കിലും പ്രാരബ്ധാനുസാരിയായി തന്‍റെ സഞ്ചാരവും പഠനങ്ങളും അദ്ദേഹം തുടര്‍ന്നു മുപ്പത്തിനാല് വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം ഭാരതമൊട്ടാകെ സഞ്ചരിച്ച് നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, പുണ്യസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും പ്രമുഖ പണ്ഡിതശ്രേഷ്ഠന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു നിരവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു, ശ്രീ ശിവപ്രസാദവിദ്യാഭാരതി, അദ്വൈതവിദ്യാപണപരമാനന്ദനാഥന്‍ ശ്രീ പന്നിശ്ശേരി നാണുപിള്ള, സച്ചിദാനന്ദബ്രഹ്മേന്ദ്രന്‍, ശ്രീ ആത്മയോഗിനിയമ്മ, ശ്രീ ചിദ്വിലാസിനി, ശ്രീ തച്ചുടയക്കയ്മള്‍, ശ്രീ ചിദ്രസാഭരണന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്
വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷ, കണ്ഠാമൃതം, ബ്രഹ്മാഞ്ജലി, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട മലയാളകൃതികള്‍ സ്തവരത്നഹാരം, അദ്വൈതപാരിജാതം, യോഗരഹസ്യകൌമുദി, കണ്ഠാമൃതാര്‍ണ്ണവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി, ആത്മാമൃതം, തുടങ്ങി അനേകം സംസ്കൃതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് അദ്ദേഹത്തിന്‍റെ സംസ്കൃതഗ്രന്ഥങ്ങളെ ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ സംസ്കൃതപണ്ഡിതന്മാര്‍ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട് മതപരമായവിഷയങ്ങള്‍ക്ക് പുറമേ സാമുദായികവിഷയങ്ങളിലും സ്വാമികളുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു
മതപരവും സാമുദായികവുമായ സകലമണ്ഡലങ്ങളിലും പ്രശോഭിച്ച അദ്ദേഹം 49 വയസ്സു വരയെ ജീവിച്ചിരുന്നുള്ളൂ എന്നത് മലയാളത്തിന്‍റെ നഷ്ടമാണ് കൊല്ലവര്‍ഷം 1096 കര്‍ക്കിടകം 23 നു കരുനാഗപ്പള്ളി പുന്നക്കുളം താഴത്തോട്ടത്തു മഠത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയടഞ്ഞു ആ സമാധിവാര്‍ത്തയറിഞ്ഞെത്തിയ ശ്രീ ചട്ടമ്പിസ്വാമികള്‍ പറഞ്ഞത് ഇപ്രകാരമാണ് “ബ്രഹ്മാവ് സൃഷ്ടിച്ച ഒരു മഹാലോകം ഇതാ തകര്‍ന്നിരിക്കുന്നു, ഇതു നിങ്ങള്‍ക്ക് വലിയ നഷ്ടം തന്നെയാണ്” സ്വാമിതിരുവടികള്‍തന്നെയാണ് സ്വശിഷ്യന്‍റെ ശരീരം സമാധിയിരുത്തി ശിവലിംഗപ്രതിഷ്ഠ നടത്തിയത് ശ്രീ ചട്ടമ്പിസ്വാമികള്‍ നടത്തിയ ആദ്യത്തെയും അവസാനത്തെയും പ്രതിഷ്ഠയായിരുന്നു അത്
No comments:
Post a Comment