Thursday, 25 January 2018

ഒരു കേരളീയൻ മനസിലാക്കേണ്ട ചില സത്യങ്ങൾ

ശിവദര്‍ശനത്തിന്‍റെ ചിട്ടകള്‍

ശിവക്ഷേത്രത്തിലെ ഓവ്‌ മുറിച്ച്‌ കടക്കരുത്‌

മറ്റ്‌ ക്ഷേത്രങ്ങള്‍ പോലെ അല്ല ശിവക്ഷേത്രങ്ങള്‍ എന്ന്‌ എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും അറിയാം. പ്രപഞ്ചകാരകനായ ആദിസ്വരൂപന്‍റെ ആദ്യന്തമില്ലായ്‌മ ധ്വനിപ്പിക്കുന്ന രീതിയിലാണ്‌ ശിവക്ഷേത്ര നിര്‍മ്മാണവും ക്ഷേത്രദര്‍ശന പദ്ധതിയും ആചാര്യന്മാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

പ്രപഞ്ച സ്വരൂപനായ ശിവന്‍റെ അനന്തത ക്ഷേത്രദര്‍ശന രീതിയിലും പ്രതിഫലിക്കുന്നതാണ്‌ പൂര്‍ത്തിയാക്കാത്ത അപ്രദിക്ഷണം കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ കരുതുന്നു.ശിവക്ഷേത്രത്തിലെ ഓവ്‌ മുറിച്ച്‌ കടക്കരുത്‌ എന്നാണ്‌ ആചാര്യ കല്‍പന.ക്ഷേത്രനടയില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന്‌ അവിടെ നിന്ന്‌ താഴികകുടം നോക്കിതൊഴുത്‌ ബലുക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന്‌ താഴികകുടം നോക്കി തൊഴുത്‌ നടയില്‍ വരുകയാണ്‌ ശിവക്ഷേത്രങ്ങളിലെ രീതി.അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട്‌ പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്‌. അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം.ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന്‌ അര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയാണ്‌. അവ ഭക്തിയോടെ സ്വീകരിക്കണം.

ബീഫ് കഴിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

നോണ്‍ വെജ് വിഭവങ്ങളിൽ പലര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമാണ് ഒന്നാണ് ബീഫ്. ബീഫ് വരട്ടിയതും വറുത്തതും ബീഫ് മസാലയുമെല്ലാം പലരുടേയും പ്രിയ വിഭവങ്ങളുമാണ്.എന്നാൽ കഴിക്കുന്നത് ആരോഗ്യത്തിന് ചില ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് സത്യം.അതിന് കാരണമായി പറയുന്നത്
ചുവന്ന ഇറച്ചികള്‍ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് കാര്യം.ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.ബീഫ് കൊളസ്‌ട്രോള്‍ കൂട്ടുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം. കൊളസ്‌ട്രോളുണ്ടാക്കുന്നതു കൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്.
ബീഫ് കഴിയ്ക്കുന്നവര്‍ക്ക് കോളോ റെക്ടല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുഎസില്‍ ഒരു ലക്ഷത്തില്‍ പരം പേരില്‍ നടത്തിയ പരിശോധനയില്‍ ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 5-78 ഇടയില്‍ പ്രായമുള്ളവരില്‍.
ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇത് കഴിയ്ക്കുന്നവരില്‍ ഇത്തരം പ്രമേഹസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്.
ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായി വിപണിയില്‍ കൂടുതല്‍ ലഭിയ്ക്കു്ം. ഇവ ഇതേ രീതിയില്‍ സംസ്‌കരിയ്ക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കാറുണ്ട്.ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ തടി കൂട്ടുന്ന ഒരു വിഭവമാണ് ബീഫെന്നു പറയാം. പ്രോസസിംഗ് ബീഫ് വിദേശരാജ്യങ്ങളില്‍ കൂടുതലായും ആളുകള്‍ ഉപയോഗിയ്ക്കുന്നു. ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുണ്ട്. ഇത് ബിപി പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

കുടജാദ്രിയും ശങ്കരപീഠവും

സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.
ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദെഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്. ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ.
ലോകനൻമക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും….
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.
അതിപ്രകാരം ആകുന്നു…..
കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്!
ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും; അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു.
സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു.
ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….
എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു.
ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു.
അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.
അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം…..
വിദ്യാരംഭത്തിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്ന -കലാകാരന്മാർ ഉപാസിക്കുന്ന -സരസ്വതിദേവിയുടെ ക്ഷേത്രം.

നമ്മൾ -മലയാളികൾക്ക് വളരെയധികം പരിഗണന കിട്ടുന്ന അന്യ സംസ്ഥാന ക്ഷേത്രങ്ങളിൽ ഒന്ന് ….അവിടെ അറിയിപ്പുകൾ കൂടി മലയാളത്തിൽ പറയും ! പക്ഷേ അവർക്ക് നമ്മളെ ഒത്തിരി പേടിയുമുണ്ട് ; ശ്രീശങ്കരനെപ്പോലെ (ഇനിയും ദേവിയുടെ നിവേദ്യം കഴിച്ച് പാണ്ഡിത്യം കൂടുതൽ നേടി; ദേവിയെ അവിടുന്ന് കൊണ്ട് പോകാതിരിക്കാൻ –അത് ആർക്കും കൊടുക്കാതെ തീർത്ഥ കിണറ്റിൽ ഇടുമത്രേ …) ആ പ്രസാദം അവരുടെ ആളുകൾക്കും കൊടുക്കില്ല -നമ്മൾ ഭാഷ പഠിച്ചു ;വേഷ- പ്രച്ഛന്നരായി അതിൽ ഉണ്ടാകുമോ എന്ന് പേടിച്ച് !!!
തീർത്ഥാടനം എന്ന മലയാള സിനിമയിൽ ആ ദൃശ്യങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം .(നേരിട്ട് കാണാൻ ഭാഗ്യം കിട്ടാത്തവർക്ക് )

കൃഷ്ണ പിറവിയുടെ അഷ്ടമി രോഹിണി
അഷ്ടമിയും രോഹിണിയും ഒന്നിയ്ക്കുന്നദിനം


ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് . യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്‍റെ ജനനം എന്നാണു വിശ്വാസം.
അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം. അര്‍ദ്ധരാത്രി പാല്‍പ്പായസമുണ്ടാക്കി വീടിന്‍റെ പിന്‍ഭാഗത്ത് വയ്ക്കുന്നു.
ഉണ്ണിക്കൃഷ്ണന്‍റെ കാലടികള്‍ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില്‍ വീട്ടുമുറ്റം മുതല്‍ പായസംവച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി.
ഉണ്ണിക്കണ്ണന്‍റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്നതാണ് ഈ മത്സരം. കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, തൃച്ചംബരം, ഉഡുപ്പി, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുന്നു.
വിഷ്ണുവിന്‍റെ പൂര്‍ണ അവതാരമായ ശ്രീ കൃഷ്ണന്‍ പിറന്നത് ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ രോഹിണി ദിനത്തിലാണ്.മനുഷ്യരാശിയുടെ ശോകകാരണമായ ആസക്തിയെ ഇല്ലായ്മ ചെയ്ത്‌ ശാന്തവും ശാശ്വതവുമായ ഈശ്വരചിന്ത പ്രതിഷ്ഠിക്കുന്നതാണ്‌ ശ്രീകൃഷ്ണന്‍റെ ജീവിതകഥ. മഹാവിഷ്ണുവിന്‍റെ ഒമ്പതാമത്‌ അവതാരമാണ് ശ്രീകൃഷ്ണന്‍. ധര്‍മ്മരക്ഷകനും ആശ്രിതവത്സലവുമായാണ്‌ ശ്രീകൃഷ്ണന്‍റെ അവതാരത്തെ സങ്കല്‍പിച്ചിരിക്കുന്നത്‌.
പൂര്‍ണ അവതാരമായ കൃഷ്ണന്‍റെ ജീവിതം ആസക്തികള്‍ക്ക്‌ എതിരായ പോരാട്ടമാണ്‌. ശ്രീകൃഷ്ണന്‍റെ അവതരാത്തിലായി എല്ലാ ദേവകളും അഷ്ടമിരോഹിണി വൃതം എടുത്തു എന്നാണ്‌ പുരാണം പറയുന്നത്‌. ഏഴു ജന്മത്തിലേക്കുള്ള മോക്ഷമാണ്‌ ജന്മാഷ്ടമിവൃതം നല്‍കുന്നത്‌. ജലപാനം പോലും ഉപേക്ഷിച്ച്‌ ഉപവാസത്തലും ധ്യാനത്തിലുമായി ഈ ദിവസം തള്ളിനീക്കുന്നത്‌ പുണ്യമാണെന്ന്‌ ഹൈന്ദവവിശ്വാസം. ഹിമാലയത്തിലെ ബദരിയും ഗുജറാത്തിലെ ദ്വാരകയും യു പിയിലെ മഥുരയും കര്‍ണ്ണാടകത്തിലെ ഉഡുപ്പിയും ഗുരുവായൂരുമെല്ലാം ലോകപ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ്‌....

നവഗ്രഹങ്ങള്‍

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

1.സൂര്യന്‍ (രവി) - സൂര്യന്റെ സ്ഥാനം സ്ഥിരമാണ്. ഒരു മാസക്കാലം സൂര്യന്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. സൂര്യന്റെ ചിങ്ങം രാശിയില്‍ നില്‍ക്കുമ്പോള്‍ ചിങ്ങമാസമെന്നും കന്നിരാശിയില്‍ നില്‍ക്കുമ്പോള്‍ കന്നിമാസമെന്നും പറയുന്നു. ചിങ്ങം രാശി സൂര്യന്റെ സ്വക്ഷേത്രമാണ്. മേടം രാശി ഉച്ചരാശി. തുലാം സൂര്യന്റെ നീചരാശിയാണ്.

2.ചന്ദ്രന്‍ - 354 ദിവസംകൊണ്ട് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രനാണ് ഭൂമിക്കടുത്തുള്ള ഗ്രഹം. ഒരു രാശിയില്‍ 2 1/4 (രണ്ടേകാല്‍ ദിവസം) ദിവസം നില്‍ക്കുന്ന ചന്ദ്രന്‍ ഓരോ രാശിയിലും നില്‍ക്കുമ്പോള്‍ അതിനെ ജന്മക്കൂറ് എന്ന് പറയുന്നു. അതായത് ചന്ദ്രന്‍ കന്നിരാശിയില്‍ നില്‍ക്കുമ്പോള്‍ കന്നിക്കൂറ്, തുലാം രാശിയി നില്‍ക്കുമ്പോള്‍ തുലാക്കൂറ് എന്നിങ്ങനെ. 12 രാശികള്‍ ഉള്ളതില്‍ കര്‍ക്കടകം ചന്ദ്രന്റെ സ്വക്ഷേത്രമാണ്. ഇടവം രാശിയാണ് ചന്ദ്രന്റെ ഉച്ചരാശി. വൃശ്ചികം നീചരാശിയാണ്.

3.ചൊവ്വ (കുജന്‍) - ഒരു പ്രാവിശ്യം സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിന് ചൊവ്വ 587 ദിവസം എടുക്കുന്നുണ്ടെങ്കിലും 548 ദിവസം അല്ലെങ്കില്‍ ഒന്നര വര്‍ഷമെന്നാണ് കണക്കാക്കുന്നത്. ഒന്നരമാസമാണ് ചൊവ്വ ശരാശരി ഒരു രാശിയില്‍ നില്‍ക്കുന്നത്. മേടം, വൃശ്ചികം രാശികള്‍ ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. മകരം ഉച്ചരാശി. നീചരാശി കര്‍ക്കടകം.

4.ബുധന്‍ - 88 ദിവസം കൊണ്ടാണ് ബുധന്‍ സൂര്യനെ ഒരു പ്രാവിശ്യം പ്രദക്ഷിണം ചെയ്യുന്നത്. ബുധന്‍ ഒരു മാസമാണ് ഒരു രാശിയില്‍ നില്‍ക്കുന്നത്. മിഥുനം, കന്നി എന്നിവയാണ് ബുധന്റെ സ്വക്ഷേത്രങ്ങള്‍. കന്നി ഉച്ചരാശി. മീനം നീചരാശിയും.

5.വ്യാഴം (ഗുരു) - ശനി കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന ഗ്രഹം വ്യാഴമാണ്. ഏറ്റവും വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം. 11 വര്‍ഷവും 10 മാസവും 12 ദിവസവും സമയമെടുത്താണ് വ്യാഴം ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്. ജ്യോതിഷത്തില്‍ ഇത് 12 വര്‍ഷം എന്ന് സാമാന്യമായി കണക്കാക്കുന്നു. വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷമാണ്‌ നില്‍ക്കുന്നത്. വ്യാഴത്തിന്റെ സ്വക്ഷേത്രങ്ങള്‍ ധനു, മീനം. കര്‍ക്കടകം ഉച്ചരാശി. മകരം നീചരാശി.

6.ശുക്രന്‍ (ഭൃഗു) - സൂര്യനെ ഒരു പ്രാവിശ്യം പ്രദക്ഷിണം ചെയ്യാന്‍ ശുക്രന് 225 ദിവസം വേണം. ഒരു മാസക്കാലം ശുക്രന്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. 12 രാശികള്‍ ഉള്ളതില്‍ ഇടവം, തുലാം എന്നിവ ശുക്രന്റെ സ്വക്ഷേത്രങ്ങള്‍. മീനം രാശി ഉച്ചരാശി. കന്നി നീചരാശി.

7.ശനി (മന്ദന്‍) - ഭൂമിയില്‍ നിന്ന് ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന ഗ്രഹം ശനിയാണ്. സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ 29 വര്‍ഷവും 5 1/2 (അഞ്ചര മാസം) മാസവും എടുക്കുന്നു. ജ്യോതിഷത്തില്‍ അത് 30 വര്‍ഷമെന്നു കണക്കാക്കുന്നു. രണ്ടര വര്‍ഷക്കാലമാണ് ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്) ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ടാണ് ശനിയെ മന്ദന്‍ എന്ന് വിളിക്കുന്നത്.

8.രാഹു കേതു - ശനി മണ്ഡലത്തിനും വ്യാഴ മണ്ഡലത്തിനും ഇടയിലായി രാഹു - കേതുക്കളുടെ സ്ഥാനം. സഞ്ചാരസമയവും ഗ്രഹപഥവും രാഹു - കേതുകള്‍ക്ക് ഒന്നാണ്. 18 വര്‍ഷം കൊണ്ടാണ് രാഹു കേതുക്കള്‍ സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്. ഒന്നര വര്‍ഷക്കാലം രാഹു - കേതുക്കള്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. ഇവ എപ്പോഴും ഏഴു രാശി വ്യത്യാസപ്പെട്ടേ നില്‍ക്കുകയുള്ളൂ. രാഹു ഇടവത്തിലാണെങ്കില്‍ കേതു വൃശ്ചികത്തില്‍ എന്നതുപോലെ ഇവയുടെ സഞ്ചാരം പിറകോട്ടാണ്.

9.ഗുളികന്‍ (മാന്ദി) - രാത്രിയും പകലുമായി രണ്ടു പ്രാവിശ്യം ഭൂമിക്കുനേരെ രാശിചക്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഗുളികന്‍ ചന്ദ്രനെപ്പോലെ ഭൂമിയോടൊപ്പമാണ് സഞ്ചരിക്കുന്നത്.

ആധ്യാത്മിക സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുക

മനുഷ്യനിന്ന് ഭൗതികസംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. അവന്റെ ആഗ്രഹങ്ങള്‍ നിയന്ത്രണമില്ലാതെ വളരുകയാണ്. സ്ത്രീക്കും പുരുഷനും ധര്‍മബോധം നഷ്ടപ്പെടുന്നു. അതുകാരണം ക്ഷമയുടെയും മാതൃത്വത്തിന്റെയും ശക്തിയുപയോഗിച്ച് പുരുഷനെ സ്വാധീനിക്കാന്‍ സ്ത്രീക്ക് സാധിക്കാതെ വരുന്നു. പുരുഷനിപ്പോഴും സ്ത്രീ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ് എന്ന പഴയ ചട്ടക്കൂടില്‍നിന്നു പുറത്തുവരാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാഭ്യാസപരമായി സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍പന്തിയിലേക്കു വരുന്നു. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നവള്‍ക്കു കഴിയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന തോന്നല്‍ അവര്‍ക്കുണ്ടാകുന്നു. തന്റെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന വിധത്തിലുള്ള സമീപനം ഭര്‍ത്താവില്‍നിന്നുണ്ടായാല്‍ അത് ക്ഷമിക്കാന്‍ ഭാര്യയ്ക്കു കഴിയുന്നില്ല. സ്ത്രീയുടെ മനസ്സും മനോഭാവവും മനസ്സിലാക്കാന്‍ പുരുഷനും കഴിയുന്നില്ല. ഇത് പരസ്​പരം വിദ്വേഷത്തിനും മാത്സര്യത്തിനും സംഘര്‍ഷത്തിനും വഴിതെളിക്കുന്നു.

കുട്ടികളില്‍ നല്ല ശീലങ്ങളും സ്വഭാവവും വളര്‍ത്തേണ്ട മാതാപിതാക്കള്‍ തന്നെ അവരില്‍ സ്വാര്‍ഥതയുടെയും മാത്സര്യത്തിന്റെയും വിഷവിത്തുകള്‍ പാകുകയാണ്. ഇതില്‍നിന്ന് മോചനം വേണമെങ്കില്‍ സ്ത്രീയും പുരുഷനും കുടുംബജീവിതത്തില്‍ അവനവന്റെ പങ്ക് അറിഞ്ഞ് ജീവിക്കണം. ജീവിതത്തില്‍ തൃപ്തി കണ്ടെത്തണമെങ്കില്‍ ആത്മീയ തത്വങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കണം. ആത്മസംതൃപ്തി എന്തെന്ന് അറിയാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍ എങ്ങനെ കഴിയും? കുടുംബജീവിതത്തിന്റെ അടിത്തറയായി ആധ്യാത്മികബോധം ഉണ്ടെങ്കില്‍ വലിയ കൊടുങ്കാറ്റിനെപ്പോലും ഇളംതെന്നലാക്കാന്‍ സാധിക്കും. മനസ്സിന്റെ താളലയം നഷ്ടമാകാതെ ജീവിക്കണമെങ്കില്‍ ആത്മീയത മനസ്സിലാക്കണം. ഇന്നത്തെ കാലഘട്ടത്തില്‍ അതൊരു അത്യാവശ്യ ഘടകമായി മാറുകയാണ്.

അമ്മ ഒരു ഉദാഹരണം പറയാം. അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. അച്ഛനൊരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഒരു സാമൂഹികപ്രവര്‍ത്തകയും. മകന്‍ കോളേജില്‍ പഠിക്കുന്നു. അവന് ക്രിക്കറ്റാണ് ജീവിതം. വീട്ടില്‍ ഒരു കാറുമുണ്ട്.

ഒരു ദിവസം, അച്ഛനൊരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാറില്‍ കയറി. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും ഭാര്യ അവിടെയെത്തി. അവര്‍ക്ക് ഒരു കല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഈ സമയം മകനും വന്നു. അവന്‍ പറഞ്ഞു: "ഇന്ന് ക്രിക്കറ്റ് കളിയുണ്ട്. കാര്‍ എനിക്കു വേണം." അങ്ങനെ മൂന്നുപേരും തമ്മില്‍ തര്‍ക്കമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകാനായില്ല. മൂന്നുപേര്‍ക്കും യോജിപ്പുണ്ടായിരുന്നെങ്കില്‍ അവരവരുടെ സ്ഥലത്തു കാറില്‍ത്തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്യാണസ്ഥലത്തിറക്കാം. മകനെ കളിസ്ഥലത്തും വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. പരസ്​പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ കുടുംബ ബന്ധം നാള്‍ക്കുനാള്‍ ദൃഢപ്പെടുകയുള്ളൂ.

ആത്മീയത അറിഞ്ഞ് കുടുംബജീവിതം നയിച്ചാല്‍ പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനെയും പരസ്​പരം അംഗീകരിക്കും. അവിടെ ഒരു വിശാലമായ ലോകം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയും. കുട്ടികള്‍ ജനിക്കുമ്പോള്‍ ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പ് അവിടംകൊണ്ടും അവസാനിക്കാന്‍ പാടില്ല. അതു വലുതായിക്കൊണ്ടേയിരിക്കണം. അത് വ്യാപിച്ച് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് വളരണം. അതാണ് കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ശരിയായ സന്തോഷത്തിന്റെ ലോകം. അവിടെ ഇന്നലെകളെച്ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ഥശൂന്യമായ ആകുലതകളില്ല. ‘എനിക്ക്’ എന്നുള്ള ചിന്തയില്‍ നിന്നും ഓരോരുത്തരും ‘നിനക്ക്’ എന്ന ചിന്തയില്‍ ജീവിക്കുന്നു. അവിടെ, ആ അന്തരീക്ഷത്തില്‍ അകത്തും പുറത്തും ഈശ്വര തത്ത്വത്തിലുറച്ച സ്‌നേഹം എന്നും എപ്പോഴും വഴികാട്ടിയായി കൂടെയുണ്ടാകും

ഭദ്രകാളി


ഭാരതത്തിലെ ഈശ്വര സങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല.
മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് ചില വിവരങ്ങൾ പങ്കുവെക്കുന്നു. ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്.
അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്.
കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്. ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു.
ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം. കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന ്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്ന ു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല.
നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങ ളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക,
ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്. ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി. മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്.
ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദായിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

കണിക്കൊന്ന



.... എനിക്കാവതില്ലേ
പൂക്കാതിരിക്കാന്‍..
കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ....

.....കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയെക്കുറിച്ച് ഒരു കഥയുണ്ട്. കേട്ടിട്ടുണ്ടോ? ....

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?

പിന്നീട്, ഈ മരത്തെ കാണുമ്പോള്‍ എല്ലാവരും 'ബാലിയെ കൊന്ന മരം' എന്ന് പറയാന്‍ തുടങ്ങി...
അത് പിന്നെ കൊന്ന മരമായി മാറി....😔
പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ?
മരം ശ്രീരാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി.
സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."

ഭഗവാന്‍ പറഞ്ഞു...

" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും, ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.

കലികാലം ആരംഭിച്ചു....

പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു.
കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കൂട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു. ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും. തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കു.
ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല.
ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി.

ആ സമയം, കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല.

അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി.

പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങാതിയല്ല.... ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും...."
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു.
ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു....
" ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്... ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍, എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല...."
അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു....

ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു......
അതാണ് കവിയും പാടിയത്‌.....
"... എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ...."

ഇത്തവണ എല്ലാവരും നിറയെ കൊന്നപ്പുക്കള്‍ വയ്ക്കണേ...!

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.... ഭാരതീയ ഹൈന്ദവ സംസ്കാരത്തിൽ ഭക്ഷണരീതിയിലെ അനുഷ്ടാന ശാസ്ത്രം സാമൂഹ്യസദ്യകള്‍ സമൂഹത്തിന്റെ ഏകീഭാവമെന്ന നേട്ടത്തിനുകൂടി ഉതകുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഭക്ഷണക്രമത്തിലെ അനുഷ്ഠാനങ്ങള്‍ വ്യക്തിയുടെ ആരോഗ്യ പരിപോഷണത്തിനും സഹായിക്കുന്നു. അപ്രകാരം വ്യക്ത്യാധിഷ്ഠിതമായ അനവധി ആചാരങ്ങളും ഭാരതീയരുടെ നിത്യജീവിതത്തിലുണ്ട്.ഭക്ഷണസമയത്തിനുള്ള ആചാരങ്ങള്‍: ചന്ദ്രസൂര്യഗ്രഹണ സമയത്ത് അജീര്‍ണമുള്ളപ്പോള്‍, അര്‍ദ്ധരാത്രിയില്‍, മധ്യാഹ്നത്തില്‍,ത്രിസന്ധ്യയില്‍, ഉറങ്ങുവാന്‍ പോകുന്ന അവസരത്തില്‍, ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ സൗകര്യമില്ലാത്തിടത്ത്, ജലത്തില്‍നിന്നുകൊണ്ട്, ബാലന്മാരെ കൊണ്ടു പാകം ചെയ്യിക്കുന്നിടത്ത്, വൃത്തിഹീനമായ പരിസരത്തില്‍, രാത്രിയില്‍ നെയ്യ് കൂട്ടിയുള്ളത്.തേന്‍ കൂട്ടിയ ദ്രവ്യങ്ങള്‍ ഭക്ഷിച്ചതിനുശേഷം, കൈ-കാല്‍-മുഖം ഇവ കഴുകാതെ, ഉച്ഛിഷ്ഠമെന്ന് സംശയമുള്ളത്, മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത്, വഞ്ചിയിലിരുന്നും ഗോപുരമുകളിലിരുന്നും-നിന്നും നടന്നുംകൊണ്ട്, ആരുമില്ലാത്ത ഗൃഹത്തില്‍, അഗ്നിഹവനം നടത്തുന്ന ശാലയില്‍, അഗ്നിയാല്‍ സംസ്‌കരിക്കപ്പെടുന്ന ദ്രവ്യശാലകളില്‍, പൂജാമുറികളില്‍, ശ്മശാനത്തില്‍ ഒന്നും ഇരുന്ന് ~ഭക്ഷണം കഴിക്കരുത് എന്ന് യഥാക്രമം സ്മൃതികളില്‍ വിവരിക്കുന്നു. ഇവയെല്ലാം ആധുനികശാസ്ത്രവും ഏതാണ്ട് പൂര്‍ണമായും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവയുടെ അനുബന്ധമെന്നപോലെ ഭക്ഷണക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹ്യ ആചാരങ്ങളുമുണ്ട്. വ്രതങ്ങള്‍: ഏകാദശീദിവസത്തില്‍ നിത്യഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയോ ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്ന പതിവുണ്ട്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ഭക്ഷണത്തിലുള്ള ഘടകവസ്തുക്കളുടെ മാറ്റം വളരെ പ്രയോജനപ്പെടുന്നു. നിത്യവും അരിഭക്ഷണം കഴിക്കുന്നവര്‍, ഗോതമ്പിലേക്കും, പുഴക്കലരി ഭക്ഷിക്കുന്നവര്‍ ഉണക്കലരിയിലേക്കും, ഗോതമ്പു ഭക്ഷണം കഴിക്കുന്നവര്‍ ഏതാനും പഴങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന ഭക്ഷണ ക്രമത്തിലേക്കും മാറുന്നു. ഏകാദശി എന്ന പദം ‘പതിനൊന്ന്’ എന്ന അര്‍ത്ഥം മാത്രമുള്ളതാണ്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളെങ്കിലും ഈ ഭക്ഷണമാറ്റം ഉദ്ദേശിച്ചിട്ടാകാം ഭാരതീയര്‍ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യം വരുത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി.. തുടങ്ങിയവ അതിന് ഉദാഹരണമാണ്. ഉപവാസം: ഉപവാസങ്ങളുടെ അനുബന്ധ ഗ്രന്ഥങ്ങളെല്ലാം പുരാണങ്ങളാണ്. ശാസ്ത്രീയമായി ശരീരത്തിനും മനസ്സിനും കൂടുതല്‍ പ്രവൃത്തിഭാരം കൊടുക്കാതെ ഫലമൂലാദികള്‍ ഒരിക്കല്‍ മാത്രം കഴിച്ചോ, ജലപാനം മാത്രം ചെയ്‌തോ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉപവാസം. രക്തശുദ്ധീകരണത്തിനും അമിതമായി രക്തത്തിലടിഞ്ഞിരിക്കുന്ന യൂറിയ, ലവണങ്ങള്‍, കൊഴുപ്പ് എന്നിവ നീക്കം ചെയ്യുന്നതിനും ഉപവാസം അത്യുത്തമമത്രെ. ഒരിക്കല്‍: ഒരു നേരം മാത്രം സാധാരണപോലെ ഭക്ഷണം കഴിച്ച് നിത്യപ്രവൃത്തിയില്‍ മിതമായ ക്രമത്തില്‍ ഏര്‍പ്പെടുന്നതാണ് ഒരിക്കല്‍ എന്ന ആചാരം. ഉപവാസമാകട്ടെ, ഈശ്വരചിന്ത കൂടി ചേര്‍ത്ത് ശരീരത്തിനും മനസ്സിനും ശുദ്ധീകരണം ലക്ഷ്യമിടുന്നു. കര്‍ക്കടക മാസവ്രതം: കര്‍ക്കടകമാസത്തിലെ ആദ്യത്തെ ഏഴുദിനങ്ങളില്‍ ഏഴുതരം സസ്യങ്ങളുടെ ഇലകൊണ്ടുള്ള കറികളുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി വളരെ ശാസ്ത്രീയമായി പണ്ടുമുതല്‍ക്കിവിടെ നിലനിന്നിരുന്നു. സൂര്യപ്രകാശം കുറഞ്ഞ കര്‍ക്കടകത്തില്‍ കോരിച്ചൊരിയുന്ന (പഴയകാലത്തെ)മഴയില്‍ പണിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ വിളര്‍ച്ചയൊഴിവാക്കുവാനും, കൂടുതല്‍ ഇരുമ്പുസത്തു ലഭിക്കുവാനും, ചിലവു കുറഞ്ഞ ഭക്ഷണം ലഭ്യമാക്കുവാനും ഈ ആചാരം സഹായിക്കുന്നു. കര്‍ക്കടകത്തില്‍ ഉണക്കലരിച്ചോറ് ഉപയോഗിക്കുന്ന പതിവുമുണ്ട്. അരിയിലെ തവിടില്‍ സമൃദ്ധമായുള്ള വിറ്റാമിനുകളും മറ്റും ശരീരത്തിന് ഏറെ പ്രയോജനം ചെയ്യുന്നത് പഞ്ഞമാസമായ കര്‍ക്കടകത്തിലാണ്. ജലപാനവ്രതം: രക്തത്തില്‍ നിരന്തരം അടിഞ്ഞുകൂടുന്ന യൂറിയ, യൂറിക്കാസിഡ്, അമിത അളവിലുള്ള ലവണങ്ങള്‍, ഖരരൂപത്തിലുള്ള മറ്റ് അനാവശ്യ വസ്തുക്കള്‍ ഇവ നീക്കം ചെയ്യുന്നതിന് ഉത്തമമാണ് ജലപാനവ്രതം. ശരീരവേദനം, സന്ധിവേദന ഇവ ദൂരീകരിക്കുന്നതിനും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്, ഒരു പരിധിവരെ അത്, കുറക്കുന്നതിനും ഈ ഉപവാസം ശ്രേഷ്ഠമാണ്. അതിന്റെ ശാസ്ത്രീയ വിശകലനമാകട്ടെ വളരെ ലളിതവുമാണ്. രക്തത്തിലെ അപദ്രവ്യങ്ങളെ ജലത്താല്‍ കഴുകി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും കളയുന്നു. കടപ്പാട് : ഫേസ്ബുക് പോസ്റ്റ്

No comments:

Post a Comment