ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം
01. സോംനാഥ് ജ്യോതിർ ലിംഗം, സോംനാഥ്
ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. അഹമ്മദാബാദിൽ നിന്ന് 406 കിലോമീറ്റർ അകലെയായാണ് സോംനാഥ് സ്ഥിതി ചെയ്യുന്നത്.
02. മല്ലികാർജുന ജ്യോതിർ ലിംഗം, ശ്രീശൈലം
ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ് പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ് ഇവിടെ ആരാധിച്ചു പോരുന്നത്.
03. മഹാകാലേശ്വർ ജ്യോതിർ ലിംഗം, ഉജ്ജൈൻ
മധ്യപ്രദേശിലെ ഉജ്ജൈനിയിലെ മഹാകലേശ്വർ ക്ഷേത്രമാണ് ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്ന്. ദേവന് നിവേദ്യമായി നല്കുന്ന പ്രസാദം വീണ്ടും നിവേദിക്കാനാവുമെന്ന് ഈ ക്ഷേത്രത്തില്‍ മാത്രമുള്ള പ്രത്യേകതയാണ്.
04. ഓംകാരേശ്വർ ജ്യോതിർ ലിംഗം, ശിവ്‌പുരി
മധ്യപ്രദേശിലെ ശിവ്‌പുരിയിലാണ് 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഓംകാരേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമലേശ്വർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
05. ബൈദ്യനാഥ ജ്യോതിർ ലിംഗം, ദിയോഗഡ്
ഝാർഖണ്ഡിലെ ദിയോഗഡിലാണ് ബൈദ്യാനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് ഇവിടെയാണ്. പ്രധാന ക്ഷേത്ര സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങളുണ്ട്. രാവണന്റെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ രാവണന് ശിവലിംഗം സ്മ്മാനിച്ചു എന്നാണ് ഐതിഹ്യം.
06. നാഗേശ്വർ ജ്യോതിർ ലിംഗം, ദ്വാരക
സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്.
ഉത്തരഖണ്ഡിലെ നാഗേശ്വര ക്ഷേത്രം
നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ.
07. കേദാരേശ്വർ ജ്യോതിർ ലിംഗം, കേദർനാഥ്
12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാരേശ്വർ ക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലെ കേദാര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
08. ത്രയമ്പകേശ്വര ജ്യോതിർ ലിംഗം, നാസിക്ക്
ഇന്ത്യയില്‍ കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗ- ങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള ത്രയംബകേശ്വര ക്ഷേത്രത്തിലാണ്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം.
09. രാമേശ്വർ ജ്യോതിർ ലിംഗം, രാമേശ്വരം
ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ് രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പ്രശസ്‌തിയും ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ജ്യേതിര്‍ലിംഗത്തിന്റെ രൂപത്തിലാണ് ശിവനെ പൂജിക്കുന്നത്. ഇവിടങ്ങളില്‍ ശിവന്റെ വിഗ്രഹങ്ങളില്‍ പൂജ നടത്താറില്ല.
അഗ്നിതീർത്ഥം
ക്ഷേത്രത്തിന് മുന്നിലെ കടൽത്തീരം. അഗ്നിതീർത്ഥം എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് മുങ്ങി ശുദ്ധിയായിട്ട് വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ
10. ഭീമശങ്കർ ജ്യോതിർ ലിംഗം, ഭീമശങ്കർ
ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. മഹാരാഷ്ട്രയിലെ ഖേദിന് അമ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി ശിരധോണ്‍ എന്ന ഗ്രാമത്തിലാണ് ഭീമശങ്കര സ്ഥിതി ചെയ്യുന്നത്.
11. വിശ്വേശര ജ്യോതിർ ലിംഗം, വാരണാസി
വാരണാസിയിലെ പ്രശസ്തമായ കാശി വിശ്വേശര ക്ഷേത്രത്തിലാണ് 12 ജ്യോതിർ ലിംഗത്തിൽ ഒന്ന് കുടികൊള്ളുന്നത്. ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രവും ഇതാണ്.
12. ഘൃഷ്ണേശ്വർ ജ്യോതിർ ലിംഗം, ഘൃഷ്ണേശ്വർ
മഹാരാഷ്ട്രയിലെ എല്ലോറയ്ക്ക് സമീപത്തായാണ് ഘൃഷ്ണേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭാരതീയ വിജ്ഞാന വിശേഷം
ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും, ഭാരതീയരെ വിഭജിച്ച് കൊള്ളയടിക്കാനും, ഭാരതീയമൂല്യങ്ങളെ ഇടിച്ചുതാഴ്ത്തി മതപരിവര്‍ത്തനം ചെയ്യാനുംവേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയാണ് ആര്യധിനിവേശ സിദ്ധാന്തം
ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. – ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ”ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു……. ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്…..”
മഹാനായ വോള്‍ട്ടയര്‍ ഇങ്ങിനെ എഴുതി: ”ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകോട്ടാക്കിയിരിക്കുന്നു. അതുപോലെതന്നെ വിവേകത്തില്‍ നാം ഇന്ത്യാക്കാരേക്കാള്‍ എത്രയോ താണ തലത്തിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിച്ച് നാശമടയുന്നു. നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവരാണ്. എന്നാല്‍ ഗ്രീക്കിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത് വിജ്ഞാനമാര്‍ജ്ജിക്കുവാന്‍ മാത്രമായിരുന്നു…” എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട് നമുക്ക് കിട്ടിയിട്ടുള്ളതെല്ലാം ഗംഗാനദിയുടെ തീരങ്ങളില്‍ നിന്നാണ്. ജ്യോതിശാസ്ത്രം, ജ്യോതിഷം. പുനര്‍ജന്മ സിദ്ധാന്തം എന്നിവയെല്ലാം.
വില്യം മാസണ്ടോഷ് എഴുതുന്നു: ”എല്ലാ ചരിത്രഗ്രന്ഥങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടേയും കലകളുടേയും മാതാവായി പ്രസ്താവിക്കുന്നു. ഈ രാജ്യം പുരാതനകാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. അതിനാല്‍ ഗ്രീസില്‍ നിന്നും തത്വശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുവാന്‍ മടികാണിച്ചിരുന്നില്ല. ഇന്ത്യയില്‍ വന്ന് അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങളെ സമ്പുഷ്ടമാക്കി.
ഫ്രഞ്ച് പണ്ഡിതന്‍ പീയറി സോനിറാറ്റ് പറയുന്നു : ഇന്ത്യക്കാരില്‍ നമ്മള്‍ അത്യന്തമായ പ്രാചീനതയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ ഇന്ത്യയില്‍ ചെന്നിട്ടാണ് ജ്ഞാനവിജ്ഞാനങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരുന്നത്……. ഇന്ത്യ ഐശ്വര്യപൂര്‍ണമായിരുന്ന കാലത്ത് ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഗ്രീസും അവയുടെ ഇതിഹാസകഥകളും ജ്ഞാനവിജ്ഞാനങ്ങളും ഇന്ത്യയില്‍ നിന്ന് പകര്‍ന്നുകൊണ്ടു വന്നവയാണ്.
1901ല്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരന്‍ എഴുതി: ”ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പ് ബംഗാള്‍, ബ്രിട്ടനേക്കാള്‍ എത്രയോ സമ്പത്സമൃദ്ധമായിരുന്നു.”
മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരനെഴുതി ”1757ലെ പ്ലാസിയുദ്ധത്തിനുശേഷം ബംഗാളില്‍ നിന്ന് കൊള്ളയടിച്ച സമ്പത്ത് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. അവിടെ നിന്നുള്ള സമ്പത്ത് ഇല്ലായിരുന്നുവെങ്കില്‍ ബ്രിട്ടനില്‍ വ്യവസായ വിപ്ലവം ആരംഭിക്കുകയോ പുരോഗമിക്കുകയോ ചെയ്യുമായിരുന്നില്ല.” മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരന്‍ ”ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കുള്ള ചരിത്രം തെളിയിക്കുന്നു, ഒരു മൂലധന നിക്ഷേപവും, ഇന്ത്യയെ കൊള്ളയടിച്ചു നേടിയിട്ടുള്ള വരുമാനത്തോളം ലാഭകരമായി ഇതുവരെ കണ്ടിട്ടില്ല”.
ഏഴുവര്‍ഷം ഭാരതത്തില്‍ താമസിച്ച് ഭാരതത്തെ അഗാധമായി പഠിച്ച് സ്‌നേഹിച്ച് ആന്‍ക്യൂറ്റില്‍ ഡ്യൂപ്പറോണ്‍ 1778ല്‍ എഴുതി: ”ഹേ സമാധാന തല്‍പരരായ ഇന്ത്യാക്കാരേ… നിങ്ങളുടെ സമ്പത്സമൃദ്ധിയെക്കുറിച്ചുള്ള അറിവുകള്‍ നേടിയ രാജ്യങ്ങളില്‍ നിന്ന്, ഉടനെതന്നെ പുതിയ വിദേശികള്‍ നിങ്ങളുടെ കടല്‍ത്തീരങ്ങളിലെത്തുന്നതായിരിക്കും. അവര്‍ ഏതിന്മേലെല്ലാം കൈവച്ചുവോ അവയെല്ലാം അവരുടേതാക്കി….. ആ പരദേശികളുടെ ഹൃദയത്തെ ഒന്നുംതന്നെ സ്പര്‍ശിക്കില്ല. പെറുവിലേയും മെക്‌സിക്കോവിലേയും ജനങ്ങളോട് അവര്‍ പറഞ്ഞു. നിങ്ങളുടെ സ്വര്‍ണ്ണം, ഇന്ത്യക്കാരോട് ഈ പരദേശികള്‍ പറയും, നിങ്ങളുടെ നികുതി, അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്…. ഈ ലോകമായ ന്യായപീഠത്തിനുമുമ്പാകെ, പരദേശികളുടെ ഹീനമായ ലോഭം കൊണ്ട് കരുവാളിച്ചുപോയ ഒരു ജനതയായ നിങ്ങളുടെ (ഭാരതീയരുടെ) മുറിവേറ്റ അവകാശങ്ങളെ എടുത്തുകാണിച്ച് വാദിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു”.
ഫ്രഞ്ച് ദാര്‍ശനികന്‍ വോള്‍ട്ടയര്‍ : പാശ്ചാത്യനിഷ്ഠൂരന്മാര്‍ക്ക്, ഇന്ത്യയെപ്പറ്റി അറിവു ലഭിച്ചതോടെതന്നെ ആ രാജ്യം (ഇന്ത്യ) അവരുടെ അത്യാഗ്രഹത്തിന്റെ ഇരയായത്തീര്‍ന്നു…. ഇവര്‍ യൂറോപ്പിലേക്ക് കുരുമുളകും വര്‍ണചിത്രങ്ങളും എത്തിച്ചുകൊടുത്തിരുന്നത് ഇന്ത്യയിലെ ശവക്കൂമ്പാരത്തിനുമീതെ ചവിട്ടി നടന്നിട്ടായിരുന്നു”. ബ്രിട്ടീഷുകാര്‍ ലോകജനതയോട് പറഞ്ഞു: ”വെളുത്ത മനുഷ്യരുടെ ധാര്‍മ്മികമായ ചുമതലയാണ്, അറിവില്ലാത്ത ജനതയെ പരിഷ്‌കൃതരാക്കുകയെന്നത്”. അതവര്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി….. യൂറോപ്പിലെ പുരോഗതിയെക്കുറിച്ച് ഇന്ത്യാക്കാരെ ബോധവാന്മാരാക്കാനും, ‘ഇരുളില്‍ ആണ്ടുകിടക്കുന്ന’ ഇന്ത്യാക്കാരെ വെളിച്ചത്തിലേക്കെത്തിക്കാനും ലഘുലേഖകകളും, കൊച്ചു പുസ്തകങ്ങളും അര്‍പ്പിതരായവരും ഇന്ത്യയിലേക്കൊഴുകിത്തുടങ്ങി… ”
‘അന്ധകാരത്തില്‍’ നിന്ന് ഭാരതീയരെ മോചിപ്പിക്കാനെത്തിയവര്‍ ഇവിടെ നിന്നുള്ള ദ്രവ്യങ്ങളോടൊപ്പം താളിയോലഗ്രന്ഥങ്ങളും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും കടത്തി. കോപ്പര്‍ നിക്കസ്, ഗലീലിയോ, ക്ലെപ്ലയര്‍, ന്യൂട്ടണ്‍, ഗ്രിഗറി, ല്ഹ്യൂളര്‍, ലെബ്‌നിറ്റ്‌സ്, ടൈക്കോബ്രാഹി, ഗോസ്, ടേയ്‌ലര്‍, ഡീ മോയ്‌വര്‍, സെനല്‍, ഏപ്പിയാനസ്, സ്റ്റിഫെന്‍, അക്ക്യൂബെന്‍, താര്‍ത്തഗലിയ, ബോബെല്ലി….. ഇവരുടെയെല്ലാം ഗണിത ശാസ്ത്ര സംഭാവനകള്‍, ഒന്നു പരിശോധിച്ച് നോക്കിയാല്‍ ഭാരതീയരായ ആര്യഭടന്‍ ക, കക , ഭാസ്‌കരാചാര്യന്‍ ക, കക വടേശ്വരാചാര്യന്‍, വരാഹമിഹിരന്‍, ലല്ലാചാര്യന്‍, മഞ്ജുളാചാര്യന്‍, മാധവാചാര്യന്‍, ശങ്കരവര്‍മ്മന്‍, പുതുമന സോമയാജി., ഗോവിന്ദസ്വാമി തുടങ്ങി അതിപ്രഗത്ഭരായ ഭാരതീയരുടെ അറിവുകളില്‍ നിന്ന് സ്വീകരിച്ചതായിരിക്കുമെന്നുറപ്പ്. മേല്‍ വിവരിച്ച ഭാരതീയ ആചാര്യന്മാരുടെ കാലഘട്ടം, (മേല്‍ വിവരിച്ച) പാശ്ചാത്യരുടെ കാലഘട്ടത്തേക്കാള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു. ഈ വിജ്ഞാന ഭണ്ഡാരമുള്‍ക്കൊണ്ടിട്ടുള്ള സഹസ്രാവധി താളിയോല ഗ്രന്ഥങ്ങള്‍ (അന്നു കടത്തിയത്) ഇന്നും ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമുള്ള ഡസന്‍ കണക്കിന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിലുണ്ട്.
ഭൂഗുരുത്വാകര്‍ഷണ ബലം എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ഐസക് ന്യൂട്ടന്‍ എന്ന് ഉത്തരം പറയും. കാരണം അങ്ങിനെയാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.
ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാല്‍ ന്യൂട്ടന്‍ ഇത് കണ്ട്പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട് ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം.
ഭാസ്കരാചാര്യന്‍ II എഴുതിയ സിദ്ധാന്തശിരോമണിയിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്.
"ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു സ്വാഭിമുഖ സ്വശക്ത്യാ ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ പതത്യയം ഖേ:"
( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 )
അര്‍ത്ഥം ഇങ്ങനെയാണ്,
"ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? "
നോക്കൂ.. ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്.
മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേകടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണംകൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം.
ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി?
ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് എങ്ങനെയാണ് ഹിന്ദുത്വവാദമാകുന്നത്?
നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മഹത്തായ ഭാരതീയ അറിവുകളെ നാം കൈവിട്ടുകൂടാ.
എല്ലാം കണ്ടുപിടിച്ചത് വെള്ളക്കാരാണെന്ന് നമ്മളെ പഠിപ്പിക്കുന്നു. നമ്മളും ആ പച്ചക്കള്ളം തൊണ്ടതൊടാതെ വിഴുങ്ങുന്നു. സ്വന്തം രാജ്യത്തിന്‍റെ മഹത്വമോ, അവിടെ നിലനിന്നുപോന്നിരുന്ന ജ്ഞാനത്തിലൂന്നിയ ഒരു സംസ്കാരത്തിന്‍റെ മഹിമയോ അറിയാതെ എന്തിനോവേണ്ടി ജീവിക്കുന്ന ഭാരതീയരുടെ ഇന്നത്തെ ദുരവസ്ഥ പരിതാപകരം തന്നെ.
ഈ മാനസീക അടിമത്വത്തില്‍ നിന്ന് അടുത്ത തലമുറയെ എങ്കിലും രക്ഷിച്ചെടുക്കാനാകുമോ? അഗ്നി അതിനുള്ള ഒരു പരിശ്രമം തുടങ്ങുകയാണ്. ഭാരതീയമായ അറിവുകളെ നിങ്ങളിലേക്ക് നിങ്ങളുടെ കുഞ്ഞുങ്ങളിലേക്ക് എത്തിയ്ക്കാന്‍ അഗ്നിയുടെ ശങ്കരന്‍ മാഷ് വീണ്ടും എത്തുന്നു.
നാം ലോകഗുരുവായ ഭാരതാംബയുടെ മക്കളാണെന്ന തികഞ്ഞ അഭിമാനത്തോടെ ഈ അറിവുകള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാം. വരൂ...
ചോദ്യം : π യുടെ മൂല്യം കണ്ടുപിടിക്കുന്നതിന് വളരെക്കാലം മുമ്പ് തന്നെ നമ്മുടെ ഭാരതീയ ഗ്രന്ഥത്തില്‍ π യുടെ മൂല്യം ഗണിച്ച് എഴുതിയിരുന്നു ഏതായിരുന്നു ആ ഭാരതീയ ഗ്രന്ഥം? അതില്‍ എഴുതിയിരുന്ന π യുടെ മൂല്യം എത്രയായിരുന്നു ? പറയാമോ ?
ഉത്തരം :
ബൌധായന മഹര്‍ഷി എഴുതിയ ബൌധായന സൂല്‍ബസൂത്രം എന്ന ഭാരതീയ ഗ്രന്ഥത്തിലാണ് π യുടെ മൂല്യം ആദ്യമായി ഗണിച്ചു പറഞ്ഞിരിക്കുന്നത്. 3.20 ആണ് ഇതില്‍ π യുടെ മൂല്യം.
ബൌധായന മഹര്‍ഷിയെക്കൂടാതെ ആര്യഭടാചാര്യനും, പുതുമന സോമയാജിയുമൊക്കെ π യുടെ മൂല്യം വ്യക്തമായി ഗണിച്ചു പറഞ്ഞിരുന്നു.
കൃത്യമായി π യുടെ മൂല്യം നല്‍കുന്ന ജ്യോമട്രി ബന്ധം വിവരിച്ചിരിക്കുന്ന വരികള്‍ ആചാര്യന്‍ ആര്യഭന്‍റേതാണ്. AD 499ല്‍ എഴുതിയതെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്‍റെ ആര്യഭടീയത്തിലാണ് വ്യക്തമായ ഒരു നിര്‍വചനം πയ്ക്ക് നല്കിയിരിക്കുന്നത്.
ചതുരധികം ശതം അഷ്ടഗുണം ദ്വാഷഷ്ടിസ്തഥാ സഹസ്രാണാം അയുത ദ്വയ വിഷ്കംഭസ്യാസന്നോ വൃത്ത പരിണാഹ:
നൂറിന്‍റെ കൂടെ നാലു കൂട്ടി (=104) എട്ടുകൊണ്ട് ഗുണിച്ച് (=832) ലഭിക്കുന്ന സംഖ്യ 62000 ത്തോട് കൂട്ടിയാല്‍, (=62832) 20,000 യൂണിറ്റ് വ്യാസമുള്ള വൃത്തത്തിന്‍റെ ഏകദേശ ചുറ്റളവ് ലഭിക്കുന്നതായിരിക്കും.
അതായത് π= 62832÷ 20000 = 3.1416
ഈ മൂല്യം ഏകദേശം ആയിരിക്കും എന്നും ആര്യഭടന്‍ സൂചിപ്പിക്കുന്നു.
പുതുമന സോമയാജി നല്കിയിരിക്കുന്ന π യുടെ മൂല്യം 31415926536÷10000000000 = 3.1415926536. ആധുനിക ശാസ്ത്രം പോലും ഇത്ര കൃത്യമായി കണക്കുകൂട്ടിയിട്ടില്ല.
എന്നാല്‍ π യുടെ മൂല്യം ആദ്യമായി പറഞ്ഞത് BC 287 - 212 കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ Archimedes of Syracuse ആണെന്നാണ് നമ്മളെ പഠിപ്പിക്കുന്നത്.
നാം പഠിക്കാത്ത സത്യം ഇതാണ്. ക്രിസ്തുവിനും 800 വര്‍ഷം മുമ്പ്, ആര്‍ക്കിമിഡീസിനും 520 വര്‍ഷം മുമ്പ് നമ്മുടെ ഭാരത്തില്‍ (BC 800 - 740) കാലഘട്ടത്തില്‍ ജനിച്ച ഗണിതശാസ്ത്രജ്ഞന്‍ ബൌധായന മഹര്‍ഷിയാണ് π യുടെ മൂല്യം ആദ്യമായി കണക്കു കൂട്ടിയത്. 3.20 എന്നദ്ദേഹം പറഞ്ഞു.
ആധുനിക ഗണിതശാസ്ത്രം അംഗീകരിച്ചിരിക്കുന്ന π യുടെ മൂല്യം 3.14 എന്നാണെന്ന് മനസ്സിലാക്കുമ്പോള്‍ ആര്‍ക്കിമിഡീസിനെക്കാളും കിറുകൃത്യമായി കണക്കുകൂട്ടിയത് നമ്മുടെ ആര്യഭടനും , പുതുമനസോമയാജിയുമാണെന്ന് കാണാനാകും. എന്നിട്ടും ഇവരുടെ പേരുകളൊന്നും നമ്മളാരും പഠിക്കുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ ഭാരതീയരെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നില്ല എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.
സംസ്കൃതവും, ഭാരതീയ വിജ്ഞാനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ ഹൈന്ദവവത്കരണമെന്നും, അന്ധവിശ്വാസമെന്നും പറഞ്ഞ് എതിര്‍ക്കുന്നവര്‍ ഇതുവല്ലതും പഠിച്ചവരാണോ എന്നും ചിന്തിക്കുക.
ഇനിയെങ്കിലും ഭാരതീയരായി അഭിമാനത്തോടെ ജീവിക്കുക.
ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം. ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന മന്ത്രം ചൊല്ലിയായിരുന്നു .1947 വരെ വിദേശികൾ നശിപ്പിച്ച നമ്മുടെ സംസ്കാരം പിന്നീട് നമ്മൾ തന്നെ നശിപ്പി ച്ചു .എപ്പോഴെല്ലമാണോ ധർമത്തിന് ഹാനി സംഭവിക്കുന്നത് എപ്പോഴെല്ലമാണോ അധർമ്മം വളരുന്നത് അപ്പോഴെല്ലാം ധര്മ്മത്തെ പുനസ്ഥാപിക്കാൻ കാലാകാലങ്ങളായി പ്രകൃതി സ്വയം ചെയ്തിട്ടുണ്ട്. അത് നടന്നിരിക്കും . അതുകൊണ്ടായിരിക്കാം ഒരുപക്ഷെ ഭാരതം ഇന്നും നിലനില്ക്കുന്നത് .ലോകജനതക്കു ഏതു തരത്തിലുള്ള അറിവാണോ ആവശ്യമുള്ളത് അത്തരത്തിലുള്ള അറിവിന്റെ സ്ത്രോതസ്സു തേടി ചെല്ലണമെങ്കിൽ ഭൂമുഖത്ത് ഒരൊറ്റ രാജ്യമേ ഉള്ളു അതാണ് ഭാരതം.
ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും ,ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .AD പത്താം നൂറ്റാണ്ട് വരെ 4 അക്ക സംഖ്യ എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ ‘അരിതമാറ്റിക് പ്രോവിഷനും’ ‘ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .യജുർവേദത്തിൽ കോപ്പെർ, ബ്രാസ് ,ടിൻ ലെഡ് ,എന്നീ ലോഹങ്ങളെ നമസ്കരിക്കുന്ന മന്ത്രങ്ങൾ ഉണ്ടായിരുന്നു .AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് യൂറോപ്യൻസ് ആണെന്നാണ് നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്. പക്ഷെ നമ്മുടെ ഭാരതത്തിന് 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു.
AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .രസരത്നാകരം , രസസമുച്ചയം, രസേന്ദ്രസാരസർവ്വസ്സ്വം ,രസ്സേന്ദ്രചൂടാമണി , തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാര്ജു്നനെ പോലുള്ള പ്രഗൽഭരായ രസ തന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ് .ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് . കൂടാതെ സ്വർണം ,വെള്ളി ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.
പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സർ ഐസക്ന്യൂ ട്ടണ്‍ ' അല്ല . വിശ്വാമിത്ര മഹർഷി ആണ് ,സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് കാണുക ,പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സർ ഐസക്ന്യൂട്ടണ്‍ അല്ല.
ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ് .ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു .ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . ഇതൊന്നിനെയാണോ ആകര്ഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും .തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല ഭാസ്കരാചാര്യ (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ ഭുവനകോശം എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങള്ക്ക് വായിക്കാൻ ആകും.
ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ആര്യഭടൻ ആണ് ,ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത് ഗലീലിയോയെയും ,കൊപെർ നിക്കസ്സിനെയും ,റ്റൈക്കൊബ്ലാണ്ട്നെയും ആണ് .AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ഭുമിയുടെ Rotation നെ കുറിച്ചും Revolution നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമ്മയി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നല്കിയത് . ആര്യഭടാചാര്യനും , ഭാസ്കരാചാ ര്യനും , എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ 10 ഇരട്ടി വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ് ,വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു .അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു .വരാഹിമിഹിരൻ AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് .23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന് മോഡേൻ സയെൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി ,
ജെർമനിയിലെ സെന്റ് ജോർജ് സ്കൃതംയുനിവെർസിറ്റി യിലെ കവാടത്തിൽ ‘പാണിനി’യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് .ജർമ്മൻ ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ് .
മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു 51 ശാഖകൾ ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .[World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് .ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു] .
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ് , ചരകന്റെയും സുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴിതിയ പുസ്തകത്തിൽ 117 തവണ പറയുന്നു .ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് .ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽ ക്കുന്നു എന്ന് BC 700 ൽ എഴുതിയ സുശ്രുത സംഹിതയിൽ പറയുന്നു .
ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing [ Deepak Chopra } എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു . ബ്രെയിൻ Activate ചെയ്യാൻ meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു , അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂനീവേർസിറ്റി കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ് ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .
സൂര്യനമസ്കാരം അമേരിക്കയികും ഇന്ഗ്ലാണ്ടിലും അവരുടെ ജീവിതചര്യ ആയിരിക്കുന്നു . Washington പോസ്റ്റ് മാഗസിൻന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65 % പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ. പതഞ്‌ജലി മഹിർഷി യുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു .
7 ദിവസത്ത്ൽ ഒരിക്കൽ ജോലിക്കാര്ക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിറ്റീഷുകാർ അല്ല. ചാണക്യൻ ആണ് , അദ്ദേഹത്തിന്റെ അർത്ഥ ശാസ്ത്രത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട് .വിഷ്ണുശർമ AD 505 ൽ എഴുതിയ പഞ്ചതന്ത്രം എന്നാ പുസ്തകം അമേരിക്കയുടെ CIA യുടെ സിലബസ്ന്റെ ഭാഗമാണിന്ന് .,ലോഹ തന്ത്രം ആയാലും രസ തന്ത്രം ആയാലും ജ്യോതി ശ്ശാസ്‌ത്രം ആയാലും ആരോഗ്യ സസ്ത്രംമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർ ചിന്തനത്തിനു വഴിയൊരുക്കുന്നു .
OXFORD UNIVERSITY യിൽ പ്രസിദ്ധമായ Bodleian library യിൽ 20000തോളം കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ മുഴുവനും ഇന്ത്യയില നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ് .കൂടാതെ Harvard universityയിൽ സൂക്ഷിച്ചിട്ടുള്ള 442 ഹൃഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേര്ക്ക് അറിയാം .
ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന് മുൻപിൽ കൈനീട്ടി നില്ക്കും എന്ന് പറഞ്ഞത് Max Muller ആണ്. 11 വര്ഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller .അദ്ദേഹം പറഞ്ഞ വാക്കുകൾ കേൾക്കു നമ്മൾ യു രോപ്യൻ മാർ അന്ധകാരത്തിൽ ജീവിച്ചിരുന്നപ്പോൾ ലോകത്തിൽ പ്രകാശത്തിൽ ഭാരതീയർ ഒരു സമൂഹം ജീവിച്ചിരുന്നു .
അവരുടെ സംഭാവനകൾ നാം മറക്കരുത്
നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛം ആണ്. ഭാരതത്തെ കുറിച്ച് അറിയാത്ത ഏക രാജ്യക്കാര്‍ ഭാരതീയര്‍ ആണ് .
No comments:
Post a Comment