Thursday, 22 February 2018

ഭാരത സംസ്കാരം അതവ ഹിന്ദുമതം

ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോ യോന: പ്രചോദയാത്

ഭാരതീയ സംസ്കാരം ലോകത്തിനു പകര്‍ന്നു നല്‍കിയ ഏറ്റവും മഹത്തായ സന്ദേശമാണ്‌ ഗുരു. അജ്ഞാനമാകുന്ന ഇരുട്ടില്‍നിന്നും ജ്ഞാനമാകുന്ന പ്രകാശത്തിലേയ്ക്കു നയിയ്ക്കുന്നത് ഗുരുവാണ്‌. അപ്രകാരം ലോകത്തെ മുഴുവന്‍ ജ്ഞാനത്തിലേയ്ക്കു നയിയ്ക്കുന്ന ഗുരുവിനെ ഭാരതീയര്‍ എല്ലായ്പോഴും വന്ദിയ്ക്കുന്നു.....

ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു:
ഗുരുര്‍‌ദ്ദേവോ മഹേശ്വര:
ഗുരുസ്സാക്ഷാത് പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:

ഭാരത സംസ്കാരം പിറവി എടുത്തതിനു ശേഷം നദികളുടെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട പല സംസ്കാരങ്ങളും തകരുകയോ, നശിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.(ഉദാ :ഈജിപ്ഷ്യന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ തുടങ്ങിയ ഒട്ടനവദി). എന്നാല്‍ ഭാരത സംസ്കാരം പൂര്‍ണ ശോഭയോടെ ഇന്നും നിലനില്‍ക്കുന്നു. അതിൽ നിന്നു തന്നെ അതിന്റെ മഹത്വം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ ആര്യ വംശജർ താമസിക്കുന്നിടം ’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു.

ലോകത്തിലെ എല്ലാ മതങ്ങളിലും വെച്ചു ഏറ്റവും പഴക്കമേറിയ മതമാണ്‌ ഹിന്ദുമതം , ഇതിനു ഏത്രായിരം സംവത്സരങ്ങളുടെ പഴക്കം ഉണ്ടെന്നു കൃത്യമായി പറയാന്‍ നിവൃത്തിയില്ല. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഹിന്ദു മതം നടപ്പിലായി കഴിഞ്ഞുവെന്നു വേണമെങ്കിൽ പറയാം.

ഒരു മത പ്രവാചകനോ, ഒരു അവതാര പുരുഷനോ സ്ഥാപിച്ചതല്ല ഹിന്ദു മതം, ഒരു വിഞ്ജാനിയുടെയോ ഒരു മത പരിഷ്കാരിയുടെയോ ഉപദേശങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതല്ലാ ഹിന്ദുമതം. പുരാതനകാലത്ത് ഭാരതഭൂമിയിൽ ഉണ്ടായിരുന്ന അനേകം വിഞ്ജാനികളുടെയും മഹര്‍ഷി വര്യന്മാരുടേയും മതാചാര്യന്മാരുടെയും മതപരമായ അനുഭവങ്ങളെയും ധർമ്മോപദേശങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ഹിന്ദുമതം.

മതവിശ്വാസത്തിന്റെ ഉദ്ദേശം മനസമാധാനം, സ്വര്‍ഗ്ഗസുഖം മുക്തി , ഭൗതികപരമായോ ആത്മീയപരമായോ ഉള്ള ഒരു പ്രത്യേകകാര്യലാഭം എന്നിവ സിദ്ധിക്കുന്നതിനായിരിക്കും – അത് കൊണ്ടു ഏതൊരു മതവും മനുഷ്യന്റെ ഇഷ്ട ലാഭത്തിനു അനുസരണമായിരിക്കും,
അതായതു ചുരുക്കത്തില്‍ മതം മനുഷ്യന്റെ പരിഷ്കാരത്തെയോ സംസ്കാരത്തെയോ ആശ്രയിച്ചിരിക്കും. ജനസമുഹത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും മതത്തിന്റെ വളർച്ച.

വളര്‍ച്ചയില്ലാത്ത മതം കെട്ടി നില്‍ക്കുന്ന ജലത്തെ പോലെ ദോഷമുള്ളതാണ് മതതത്വങ്ങള്‍ അനശ്വരങ്ങളാണ് എന്നാല്‍ ഈ തത്വങ്ങളുടെ വിശദികരണം കാലാനുസരണമുള്ള വളര്‍ച്ചയെ പ്രാപിക്കേണ്ടതാണ്‌ .

ഇവിടെയാണ്‌ ഹിന്ദു മതത്തിന്‍റെ വിജയം സ്ഥിതി ചെയ്യുന്നത്. അത് കൊണ്ടാണ് ഹിന്ദുമതം അനേകശതം വിപ്ലവങ്ങളെയും ഇതരമതങ്ങളുടെ ആക്രമണങ്ങളെയും ശക്തി പൂര്‍വ്വം എതിര്‍ത്തു അനേകായിരം സംവത്സരങ്ങളായി സനാതനമായി നിലനിന്നു പോരുന്നത്.

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് – ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം.

എന്നാൽ വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശ പരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.

ഈ മുഖ്യധാര സ്വന്തം ഉത്ബോധനങ്ങളിൽ നിന്നും ഹൈന്ദവ സാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.

ഹിന്ദുമതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു.

ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. അതിനാൽ ഹിന്ദുമതത്തിൽ സ്വധർമ്മപരിത്യാഗം, നാസ്തികത്വം, ദൈവദൂഷണം എന്നിവയില്ല. പ്രധാനമായ ഹൈന്ദവധാരകൾ ധർമ്മം(വ്യക്തിയുടെ കർത്തവ്യങ്ങൾ), സംസാരം (ജനനം, ജീവിതം, മരണം, പുനർജന്മം എന്നിങ്ങനെയുള്ള ചാക്രികം) , കർമ്മം(പ്രവർത്തികളും അനുപ്രവർത്തികളും), മോക്ഷം (സംസാരത്തിൽ നിന്നുള്ള മോചനം), യോഗം(ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്.

ഹിന്ദു മതത്തിലുള്ളവരോട് മറ്റു മതവിശ്വാസികള്‍ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

ഹിന്ദുക്കള്‍ക്കൊരു മതമുണ്ടോ ? മതസ്ഥാപകനണ്ടോ ? ഒരു മത ഗ്രന്ഥമുണ്ടോ?

1. ഹിന്ദുക്കള്‍ക്കൊരു മതമുണ്ടോ ? ഉണ്ട്

എന്നെന്നും നിലനില്‍ക്കുന്ന സനാതന ധര്‍മ്മം ആണെന്‍റെ മതം

2. മതസ്ഥാപകനണ്ടോ ? ഉണ്ട്

സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍

3. ഒരു മത ഗ്രന്ഥമുണ്ടോ? ഉണ്ട്

ജ്ഞാന വിജ്ഞാനങ്ങളുടെ കലവറയായ വേദം

ഹിന്ദുക്കള്‍ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന്‍ സാധിക്കുന്നതില്‍ അതിപുരാതനമായ ഒരു ചരിത്രം. ഹിന്ദു മതത്തില്‍ എല്ലാം ഉണ്ട്...ഹിന്ദുമതത്തില്‍ ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല്‍ ഹിന്ദു മതം സനാതന ധര്‍മ്മ’മാണ് അത് സര്‍വ്വ മതങ്ങളുടെയും മാതാവാണ്. പ്രഭവ സ്ഥാനമാണ് . സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വച്ച് പറഞ്ഞ സത്യവചനങ്ങള്‍ ഇവിടെ ഓര്‍മ്മിക്കുക .

ഒരു മതം സത്യമാണെങ്കില്‍ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്‍ ഹിന്ദു മതം എത്രത്തോളം എന്റെതാണോ , അത്രത്തോളം നിങ്ങളുടെതുമാണ്

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ അടങ്ങിയിരിക്കുന്നു എന്നു നോക്കാം

നാലു വേദങ്ങള്‍
ആറു വേദാംഗങ്ങള്‍
പതിനെട്ടുപുരാണങ്ങള്‍
നൂറ്റിയെട്ടു ഉപപുരാണങ്ങള്‍
നൂറ്റിയെട്ടു ഉപനിഷത്തുകള്‍
ബ്രാഹ്മണങ്ങള്‍
ആരണ്യകങ്ങള്‍
സംഹിതകള്‍
ഇതിഹാസങ്ങള്‍
തത്വങ്ങള്‍
ന്യായം
വൈശേഷികം
സാംഖ്യം
യോഗം
മീമാംസ
വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ
പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികൾ

അവസ്ഥാത്രയം

ത്രിമൂര്‍ത്തികള്‍ സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം

ശാസ്‌ത്രശാഖകൾ

ഉത്‌പത്തിശാസ്‌ത്രം
സൃഷ്‌ടിക്രമരഹസ്യം
അധ്യാത്മശാസ്‌ത്രം
മന്ത്രശാസ്‌ത്രം
തന്ത്രശാസ്‌ത്രം
മോക്ഷശാസ്‌ത്രം
ധര്‍മശാസ്‌ത്രം
യോഗശാസ്‌ത്രം
തര്‍ക്കശാസ്‌ത്രം
രാഷ്‌ട്രമീമാംസ
നരവംശശാസ്‌ത്രം
ജന്തുശാസ്‌ത്രം
വൈദ്യശാസ്‌ത്രം
ശബ്‌ദശാസ്‌ത്രം
ജ്യോതിശാസ്‌ത്രം
ഗോളശാസ്‌ത്രം
ഭൂമിശാസ്‌ത്രം
ശരീരശാസ്‌ത്രം
മനഃശാസ്‌ത്രം
കാമശാസ്‌ത്രം
തച്ചുശാസ്‌ത്രം
ഗണിതശാസ്‌ത്രം
വ്യാകരണശാസ്‌ത്രം
ആണവശാസ്‌ത്രം
വൃത്തശാസ്‌ത്രം
അലങ്കാരശാസ്‌ത്രം
നാട്യശാസ്ത്രം
ഗാന്ധർവവേദം (സംഗീതശാസ്ത്രം)
അലങ്കാരശാസ്ത്രം
ഛന്ദഃശാസ്ത്രം
ധനുർവേദം
രസതന്ത്രം
ഊര്‍ജതന്ത്രം
അഷ്ടാംഗഹൃദയം
ചരകസംഹിത
വ്യാമനിക ശാസ്ത്രം
മേഘോല്‍പ്പത്തി-പ്രകരണം
ശക്തിതന്ത്രം
ആകാശതന്ത്രം
തൈലപ്രകരണം
ദര്‍പ്പണപ്രകരണം
സൗദാമിനികല
യന്ത്രശാസ്ത്രം
കൌടിലീയ അര്‍ത്ഥശാസ്ത്രം
ലീലാവതി
എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍

തത്ത്വഭേദങ്ങള്‍

പഞ്ചഭൂതങ്ങള്‍ [5]

ഭൂമി, ജലം, തേജസ്സ്, വായു, ആകാശം

ജ്ഞാനേന്ദ്രിയങ്ങള്‍ [5]

കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്

കര്‍മേന്ദ്രിയങ്ങള്‍ [5]

വാക്ക്, കയ്യ്, കാലു, ഗുദം, ഗുഹ്യം.

കര്‍മേന്ദ്രിയ വിഷയങ്ങള്‍ [5]

വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം

പഞ്ചപ്രാണനുകള്‍ [5]

പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍

ഉപപ്രാണന്‍മാര്‍ [5]

നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍

ഷഡാധാരങ്ങള്‍ [6]

മൂലാധാരചക്രം, സ്വാധിഷ്ടാനചക്രം, മണിപൂരകചക്രം, അനഹാതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം [അതോടപ്പം "ബിന്ദുസഹസ്രം സഹസ്രാര പത്മം എന്നിങ്ങനെ അദ്യന്തം പ്രാധാന്യമുള്ള രണ്ട് കേന്ദ്രം കുടി ഉണ്ട്]

അഷ്ടരാഗാദികള്‍ [8]

രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം

അന്തഃകരണങ്ങള്‍ [4]

മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം

അന്തഃകരണവൃത്തികള്‍ [4]

സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം

നാഡികള്‍ [3]

ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു

മണ്ഡലങ്ങള്‍ [3]

അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം

ഏഷണത്രയം [3]

അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ

അവസ്ഥകള്‍ [3]

ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി

ദേഹങ്ങള്‍ [3]

സ്ഥൂലം ശരീരം, സൂക്ഷ്മം ശരീരം, കാരണം ശരീരം

ദേഹനാഥന്‍മാര്‍ [3]

വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍

അഷ്ടകഷ്ടങ്ങള്‍ [8]

കാമം, ക്രോധം, മോഹം, മദം, മാത്സര്യം, അസൂയ, അഹങ്കാരം,

സപ്തധാതുക്കള്‍ [7]

ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം

പഞ്ചകോശങ്ങള്‍ [5]

അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം

താപത്രയം [3]

ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം

ത്രിദണ്ടി [3]

വാക്ക്, മനസ്, കായം
എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍

സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍

അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍

പതിനാലു ലോകങ്ങള്‍

പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം )

മനുക്കള്‍

സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള 14 മനുക്കള്‍

സ്ഥാനസംജ്ഞകള്‍

ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാന സംജ്ഞകള്

കാലപരിഗണനകള്‍

ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല.

ജീവനു ഭൗതിക സത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്നൊരു പ്രാര്‍ത്ഥന മാത്രം

ഓര്‍ക്കുക…. ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു...

ലോകാ സമസ്താ സുഖിനോ ഭവന്തു

എന്ന മഹത്തായ മനോഭാവം – ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു… ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു…..

No comments:

Post a Comment