ദ്വാരക
മഹാഭാരതക്കാലത്ത് ഇന്ത്യയിൽ അനവധി നഗരങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു എന്നും അവയിൽ ചിലവ വളരെ സുന്ദരവും പ്രശസ്തവും ആയിരുന്നു എന്നും പറയപ്പെടുന്നു. നമ്മുടെ പുരാണേതിഹാസങ്ങൾ നിരവധി നഗരങ്ങളെയും, പട്ടണങ്ങളെയും കുറിച്ച് ഉള്ള വിവരണങ്ങളും നൽകുന്നുണ്ട്.കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്ത് ജാംനഗര്‍ ജില്ലയിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്. സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ട് നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുണ്ട് ദ്വാരകയില്‍. ദ്വാരകാധീശ ക്ഷേത്രം, നാഗേശ്വര ക്ഷേത്രം, മീരാഭായി ശ്രീകോവില്‍, ശ്രീ കൃഷ്ണ ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം തുടങ്ങിയവയാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍.
ദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരകനഗരത്തിന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്,ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറികളിലും പരിശോധിക്കുകയും കാലപഴക്കം നിർണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃകസ്വത്ത് സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഗുജറാത്ത് വിനോദ സഞ്ചാരവകുപ്പ് ഈ ഉദ്യമം ഏറ്റെടുത്തു.അവിടെ ഒരു മ്യുസിയം സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ലോകത്തിലെ കടലിനടിയിലുള്ള ആദ്യത്തെ മ്യുസിയമായിരിക്കും ദ്വാരകയിലേത്.
ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ്. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക.
ദ്വരവതി, ദ്വാരാവതി, കുശസ്ഥലി എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍ സ്വന്തം അമ്മാവനായ കംസനെ വധിക്കുന്നു. കംസന്റെ വധൂപിതാവായ ജരാസദ്ധന്‍ ഇതില്‍ കോപാകുലനായി ശ്രീകൃഷ്ണനെതിരെ യുദ്ധത്തിനൊരുങ്ങുന്നു. പതിനേഴുപ്രാവശ്യമാണ് കുപിതനായ ജരാസദ്ധന്‍ മധുര ആക്രമിച്ചത്. പിന്നീട് ശ്രീകൃഷ്ണന്‍ മധുര വിട്ട് ദ്വാരക കേന്ദ്രമാക്കി. ഓഖ തുറമുഖത്തിനടുത്ത് ള്‍ഫ് ഓഫ്കച്ചിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലം ശ്രീകൃഷ്ണന്‍ ദ്വാരകയിലാണ് ചെലവഴിച്ചത്.
ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം ആറുതവണ ദ്വാരക സമുദ്രത്തില്‍ മുങ്ങിപ്പോയതായി കരുതപ്പെടുന്നു. ഇത് ദ്വാരകയുടെ ഏഴാമത്തെ അവസ്ഥയായാണ് കരുതപ്പെടുന്നത്. വാതില്‍ എന്ന് അര്‍ത്ഥം വരുന്ന ദ്വാര എന്ന സംസകൃത വാക്കില്‍ നിന്നാണ് ദ്വാരക എന്ന പേര് ഉണ്ടായത്. ബ്രഹാമാവിലേക്കുള്ള പ്രവേശനകവാടം എന്നാണ് ദ്വാരക എന്ന പേരിനര്‍ത്ഥം. വൈഷ്ണവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്.
ദ്വാരകാധീശന്റെ വിഗ്രഹമുള്ള ജഗത്മന്ദിറാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ നാഗേശ്വര ജ്യോതിര്‍ലിംഗം ദ്വാരകയില്‍ സ്ഥിതിചെയ്യുന്നു. ശ്രീകൃഷ്ണന്‍ തന്റെ രാജ്യം രൂപീകരിച്ചത് ദ്വാരകാപുരി കേന്ദ്രമാക്കിയാണ് എന്നാണ് വിശ്വാസം. ദ്വാരകയില്‍നിന്നും ബോട്ടുമാര്‍ഗമാണ് ഇവിടെയത്താന്‍ സാധിക്കുക. മൂന്നാം നൂറ്റാണ്ടുമുതലുള്ള വസ്തുക്കള്‍ ചരിത്ര ഗവേഷകര്‍ ഇവിടെനിന്നും കണ്ടെടുത്തിരുന്നു. ഇവിടെ വെച്ചാണ് മഹാവിഷ്ണു ശംഖാസുരനെ വധിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.
ഇന്നു ദ്വാരകയിൽ നിലവിലുള്ള ക്ഷേത്രം 16 -)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരിവർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സ്വർഗ്ഗദ്വാരംഎന്ന കവാടത്തിലൂടെയും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം എന്ന കവാടത്തിലൂടെയുമാണ്.
ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുക്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്. രുക്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തിച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക. നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥിതിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങളിലൊന്നു ദ്വാരകയിലാണ്. ശ്രീ ആദിശങ്കരാചാര്യർ ദ്വാരക സന്ദർശിക്കുകയും അവിടെ ഒരു മഠം സ്ഥാപിക്കുകയും ചെയ്തു.അതാണ് ദ്വാരകപീഠം എന്നറിയപ്പെടുന്നത്.ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം മംഗള,ശൃംഗാരം,രാജഭോജം,ബോഗ്,സന്ധ്യആരതി ശയനം എന്നിങ്ങനെ ആറു രൂപത്തില്‍ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാറുള്ളത്.
മഹാഭാരതത്തെ കൂടാതെ വിഷ്ണുപുരാണം,ഭാഗവതപുരാണം,സ്കന്ദപുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്.ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദ്ദേശത്തോടെ നിർമ്മിക്കപെട്ടതാണ്. കംസനെ നിഗ്രഹിച്ചതിനുശേഷം ഉഗ്രസേനനെ മധുരയിലെ രാജാവാക്കി.പക്ഷേ ജരാസന്ധൻ മധുരയെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണങ്ങളിൽനിന്നും മധുരയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി യാദവവംശവുമായി ശ്രീകൃഷ്ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗരം സൃഷ്ടിക്കുകയും ചെയ്തു എന്നുവിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.കൃത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയുടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്.റോഡുകളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപയോഗസ്ഥലങ്ങളും അടക്കം എല്ലാവിധസൗകാര്യങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്.അത് സുധർമസാധ എന്നറിയപ്പെടുന്നു.ദ്വാരകയിലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിതമാണ്. ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരിച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം,മഹാഭാരതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം (ബി സി 3138)ൽ അർജുനൻ യാദവംശത്തെ ഹസ്തിനപുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമുദ്രത്തിൽ ആണ്ടുപോയി
ശ്രീ കൃഷ്ണൻ സ്വന്തം അമ്മാമാനായ കംസനെ കൊന്നു മുത്തച്ഛനായ ഉഗ്രസേനനെ മഥുരയിലെ രാജാവാക്കിയതോടെ, കംസന്റെ ഭാര്യാപിതാവായ ജരാസന്ധന്റെ യാദവന്മാരോടുള്ള പക കൂടി. അയാളുടെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതായപ്പോൾ ശ്രീകൃഷ്ണൻ എല്ലാ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള ഓഖാ മണ്ഡലത്തിന്റെ കടലോരത്ത് ചെല്ലുകയും, അവിടെ ഒരു പുതിയ യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യ പെടുകയും ചെയ്തു വത്രേ. അതുപ്രകാരം പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻമാറി കൊടുക്കുകയും ഈ സ്ഥലത്ത് ദേവ ശിൽപ്പി ആയ വിശ്വകർമ്മ വളരെ സുന്ദരം ആയ ഒരു രാജ്യവും സുവർണ്ണ ദാരക എന്ന യാദവ തല സ്ഥാന നഗരവും സൃഷ്ട്ടിക്കുകയും ചെയ്തു ആണ് ഐതിഹ്യം. പക്ഷെ, പിന്നീട് , സോമനാഥത്തിലെ ബാൽൽക്ക തീർഥ കരയിൽ വച്ച് ഒരു വേടന്റെ അമ്പു എററു ശ്രീ കൃഷ്ണന്റെ ദേഹോത്സർഗ്ഗം നടന്നതോടെ, യാദവകുലം ക്ഷയിക്കുകയം ദ്വാരക പുരി സമുദ്രത്തിൽ മുങ്ങി നശിക്കുകയും ചെയ്തു എന്നും കാണുന്നു.
പക്ഷെ ഇത് ഒരു പുരാണ വസ്തുതയോ, പഴങ്കഥയോ, ഐതിഹ്യമോ അല്ല എന്നും ഒരു ചരിത്ര വസ്തുത മാത്രം ആണെന്നും ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ നടന്ന ഡോ. എസ്സ്. ആർ .റാവുവിന്റെ സർവേയും ഗവേഷണങ്ങളും തെളിയിച്ചിരിക്കുന്നു. 1983 മുതൽ National Institute of Oceanography യിലെ ഈ സമുദ്ര ശാസ്ത്ര വിഭാഗം ദ്വാരകയുടെ കടലിൽ നിന്നും പുരാതന ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപിടിച്ചു, ശേഖരിച്ചു, ഗവേഷണങ്ങൾ നടത്തി തുടങ്ങുകയും 1988ൽ Marine Archaeology of Indian Ocean Countries എന്ന പ്രസിദ്ധീകരണങ്ങളിലൂടെ അതിന്റെ വിശദാംശങ്ങൾ പുറത്തു കൊണ്ട് വരികയും ചെയ്തു. പക്ഷെ നിർഭാഗ്യവശാൽ, ഡോ റാവുവിന്റെ ഈ കണ്ടുപിടിത്തം പാശ്ചാത്യ ലോകത്തെ പുരാതതത്വ ശാസ്ത്രജ്ഞാന്മാരുടെയോ ചരിത്രക്കാരന്മാരുടെയോ – ഡോ. ഹെന്രിഷ് ശ്ലീമൻ ന്റെ പുരാതന ട്രോയിയുടെ കണ്ടുപിടിത്തത്തിൽ ഉണ്ടായ പോലെ കോളിളക്കമോ ആഹ്ലാദമോ സൃഷ്ട്ടിച്ചില്ല എന്ന ദുഖകരമായ സത്യവും നമുക്ക് മറക്കാൻ കഴിയില്ല. പക്ഷെ ഈ കണ്ടു പിടുത്തങ്ങൾ മഹാഭാരതം എന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ വാസ്തവികതയെ തെളിയിക്കുന്ന ഒരു പുതിയ അറിവ് ആയിരുന്നു എന്നതിൽ ആർക്കും സംശയം ഇല്ല.
ശ്രീ കൃഷ്ണന്റെ കാലശേഷവും ഗുജറാത്തിന്റെ ജാംനഗർ ജില്ലയിലെ ഇന്നത്തെ ഈ ഓഖാ മണ്ഡല തിന്നു വളരെ പ്രാധാന്യമുള്ള ഒരു ചരിത്രം ഉണ്ടായിരുന്നു എന്നും , തെക്കൻ സൌരാഷ്ട്രത്തിലെ യാദവ നാടുവാഴികൾ അടക്കി ഭരിച്ചിരുന്ന ഈ പ്രദേശം കത്തിയവാർ നാടുരാജ്യങ്ങൾ ഭരിച്ചിരുന്ന - ജാഡേജാ, രാണാ, തുടങ്ങിയ - രാജ വംശ ജരുടെ പൂർവ്വീകവും ആയിരുന്നു എന്നും സ്ഥാപിക്കുന്ന ചരിത്ര രേഖകൾ ഉണ്ടത്രേ. പഴയ നവാനഗരത്തിലെയും, അവന്തി (പോർബന്ദർ) യിലെയും, കച്ഛിലെയും രാജാക്കന്മാർ ഈ താവഴിയിൽ വന്നവർ ആണെന്നു അവകാശ പ്പെടുന്നവർ ഉണ്ട്. മോഹൻ-ജോ -ദാരോ , ഹാരപ്പാ , ഇപ്പോഴത്തെ പാക്കി സ്ഥാനിലെ സിന്ദ്, ബലൂചിസ്ഥാൻ, പഞ്ചാബ്, ഇന്ത്യയിലെ പഞ്ചാബ്, ഗുജറാത്ത് , രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ പുരാതത്വ ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണങ്ങൾ, വളരെ പുരാതനമായ ഒരു സംസ്കാരവും ജീവിത രീതിയും ഉദ്ദേശം 3000 ബീ.സീ. കാലഘട്ടത്തിൽ - ഈജിപ്ഷ്യൻ, അസ്സീറിയൻ, ബാബിലോണിയൻ സംസ്കാരങ്ങലോടൊപ്പംതന്നെ - നില നിന്നിരുന്നു എന്ന് ചൂണ്ടി കാണിക്കുന്നു. ദ്വാരകയിലെ കണ്ടു പിടിത്തങ്ങളും ഇത് തന്നെ യാണല്ലോ സൂചിപ്പിക്കുന്നത് ! അപ്പോൾ ആയിരകണക്കിന് വര്‍ഷം മുൻപും ഒരു പവിത്രമായ ഹിന്ദു സംസ്കാരവും ജീവിത രീതികളും ഈ ഭാരതത്തിൽ നില നിന്നിരുന്നു എന്നുള്ളതിന് ഇപ്പോൾ എത്രയോ തെളിവുകൾ ആണ് പുറത്തു വരുന്നത് ..ഓരോ ഭാരതീയനും പ്രതേകിച്ചു കൃഷ്ണ ഭക്തർക്കും അഭിമാനിക്കാനുള്ള അവസരം തന്നെ
രാമേശ്വരം
തമിഴ്‌നാട്ടിലെ പ്രസിദ്ധ ക്ഷേത്രനഗരമായ മധുരയില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെയാണ് പുണ്യമുറങ്ങുന്ന രാമേശ്വരം. രാമായണവുമായി ബന്ധപ്പെട്ടതാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ തീര്‍ത്ഥാടന കേന്ദ്രം. ഭാരതത്തിലെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീരാമനത്രെ. ശിവലിംഗമാണ് പ്രതിഷ്ഠ.
രാമേശ്വരത്ത് വിധിയാംവണ്ണം ദര്‍ശനം നടത്തി മുങ്ങിക്കുളിച്ചാല്‍ എല്ലാ മുജ്ജന്മപാപങ്ങളില്‍ നിന്നും മോചനം കിട്ടും. രാമേശ്വരത്തെ ശിവലിംഗത്തില്‍ ആദ്യ അഭിഷേകം നടത്താന്‍ എന്നും അതിരാവിലെ ആരെങ്കിലും ഗംഗാജലവുമായി എത്താറുണ്ട് എന്നതാണ് മറ്റൊരത്ഭുതം. ക്ഷേത്രഭരണാധികാരികള്‍ ഏല്പിച്ചതോ ഏര്‍പ്പാടാക്കിയതോ ഒന്നുമല്ല എങ്കിലും നടതുറക്കുമ്പോള്‍ ഒരു ഭക്തന്‍/ഭക്ത അഭിഷേകം ചെയ്യാനുള്ള ഗംഗാജലവുമായി അവിടെ എത്തിയിരിക്കും. മന്നാര്‍ കടലിടുക്കിലെ ഒരു ചെറിയ ദ്വീപിലാണ് ശ്രീരാമനാഥസ്വാമിക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം. ഉദ്ദേശം പതിനാറ് കിലോമീറ്റര്‍ നീളവും പത്തുകിലോമീറ്റര്‍ വീതിയും ഉള്ള ഈ സ്ഥലത്തെ ഏകാന്തത തന്നെ നമ്മില്‍ ആത്മീയ ചിന്തകള്‍ ഉണര്‍ത്തുന്നു. വലിയ ഗോപുരവും 1200ഓളം മീറ്റര്‍ നീളം വരുന്ന ഇടനാഴികകളും (പ്രദക്ഷിണ വഴി) ക്ഷേത്രത്തിന്റെ വിസ്തൃതി വെളിപ്പെടുത്തുന്നു. ആദ്യം എത്തുക വളരെ വലിയ ഒരു ഗണപതിവിഗ്രഹത്തിനു മുന്നിലാണ്. ഗണപതിയെ വണങ്ങി വീണ്ടും പ്രദക്ഷിണമായി കുറേ നടന്നാലാണ് മുഖ്യപ്രതിഷ്ഠയ്ക്കു മുമ്പില്‍ എത്തുക.
സേതുബന്ധനം തുടങ്ങിയ വേളയില്‍ ശ്രീരാമന്‍ പ്രതിഷ്ഠിച്ചു പൂജിച്ചതാണ് ഇവിടത്തെ ശ്രീ പരമശിവന്റെ ജ്യോതിര്‍ലിംഗം എന്നൊരു ഐതിഹ്യമുണ്ട്. മറ്റൊന്ന് ലങ്കായുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശിവഭക്തനായ രാവണനെ കൊന്ന പാപത്തില്‍ നിന്ന് മോചനം കിട്ടാന്‍ ശിവലിംഗം പ്രതിഷ്ഠിക്കണമെന്നാഗ്രഹിച്ച് കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുന്നതിനായി ശ്രീരാമന്‍ ഹനുമാനെ നിയോഗിച്ചു. ഹനുമാന് ശിവന്റെ ദര്‍ശനം കിട്ടാന്‍ അല്പം കാലതാമസമുണ്ടായി. പ്രതിഷ്ഠാമുഹൂര്‍ത്തമായിട്ടും ഹനുമാന്‍ എത്തിയില്ല. ഉത്ക്കണ്ഠാകുലയായ സീത മണല്‍ കടല്‍വെള്ളത്തില്‍ കുഴച്ച് ഒരു ശിവലിംഗമുണ്ടാക്കി രാമലിംഗമായി അവിടെ പ്രതിഷ്ഠിച്ചു. ഹനുമാന്‍ കൈലാസത്തില്‍ നിന്ന് ശിവലിംഗവുമായി കുതിച്ചെത്തി. പ്രതിഷ്ഠാ പീഠത്തില്‍ മറ്റൊരു ലിംഗം കണ്ട് നിരാശനായി. ഹനുമാനെ ആശ്വസിപ്പിക്കുന്നതിനായി ശ്രീരാമന്‍ ആ ലിംഗമെടുത്ത് നേരത്തേ പ്രതിഷ്ഠ ലിംഗത്തിനു സമീപം തന്നെ പ്രതിഷ്ഠിച്ചു. അതിന് വിശ്വലിംഗം അഥവാ ഹനുമദ്‌ലിംഗം എന്ന് പേരും നല്‍കി. ആദ്യം വിശ്വലിംഗത്തിന് പൂജ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ആ പതിവ് ഇന്നും തുടരുന്നു. രാമലിംഗത്തിന്റെ വലതുവശത്തായി ശ്രീരാമനാഥസ്വാമിയുടെ പത്‌നി പര്‍വ്വതവര്‍ദ്ധിനിയുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ ഒരു ശ്രീ ചക്രവും കാണാം. സേതുമാധവസ്വാമി എന്നപേരില്‍ മറ്റൊരു വിഷ്ണുപ്രതിഷ്ഠയുണ്ട്. സന്താനഗണപതി, പള്ളികൊണ്ട പെരുമാള്‍, അഷ്ഠലക്ഷ്മി, ഹനുമാന്‍, സുബ്രഹ്മണ്യന്‍, നടരാജന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ആദ്യം അഗ്നിതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചുവേണം രാമേശ്വരത്തെ തീര്‍ത്ഥയാത്ര ആരംഭിക്കുവാന്‍. അലകളില്ലാത്ത, ശാന്തമായ സമുദ്രത്തിലെ സ്‌നാനമാണിത്. തുടര്‍ന്ന് 22 തീര്‍ത്ഥങ്ങളില്‍ കൂടി കുളിക്കണം. ഇവയില്‍ ഭൂരിഭാഗവും ക്ഷേത്രഭിത്തികള്‍ക്കുള്ളില്‍ തന്നെയുള്ള കിണറുകളാണ്, ഒരെണ്ണം കുളവും. ധനുഷ്‌കോടിയിലെ കോടിതീര്‍ത്ഥത്തില്‍ മുങ്ങിയാലാണ് തീര്‍ത്ഥാടനം പൂര്‍ത്തിയാകുന്നത്. പൂര്‍വികര്‍ക്ക് ശ്രാദ്ധമൂട്ടാനാണ് ഭക്തര്‍ പ്രധാനമായും ഇവിടെ എത്തുന്നത്.
രാമനാഥസ്വാമിക്ഷേത്രത്തില്‍ നിന്ന് ഉദ്ദേശ്യം രണ്ടര കിലോമീറ്റര്‍ അകലെ ഒരു ചെറിയ കുന്നിലാണ് ഗന്ധമാദന പര്‍വ്വതം എന്ന ഇരുനില മണ്ഡപം. ഈ കുന്നിന്‍ മുകളില്‍ നിന്ന് രാമേശ്വരം ഒട്ടാകെ കാണാം. ആടിമാസത്തിലെയും തൈമാസത്തിലെയും പൗര്‍ണമി ഇവിടെ പ്രധാനമാണ്. ശിവരാത്രി, വസന്തോത്സവം, രാമലിംഗപ്രതിഷ്‌ഠോത്സവം, നവരാത്രി, സ്‌കന്ദഷഷ്ഠി, ആര്‍ദ്രാദര്‍ശനം എന്നിവയാണ് വിശേഷപ്പെട്ട ദിവസങ്ങള്‍
പാണപ്പുഴ ശ്രീ ഉറവങ്കര ഭഗവതി ക്ഷേത്രം
ക്ഷേത്രം സ്ഥിതിചെയ്യുന്ന പാണപ്പുഴ പ്രദേശം പൌരാണിക കാലത്തുതന്നെ പ്രശസ്തമായിരുന്നു എന്നതിന് ഐതിഹ്യങ്ങളും ഇന്ന് ലഭ്യമായ ചില തെളിവുകളും ഉണ്ട്.
ഈ ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെയായി ഒരു ഗുഹ കാണുന്നുണ്ട്. ഈ ഗുഹയിലേക്ക് അല്പം ഇറങ്ങിചെന്നാല്‍ ഒരു വിശാലമായ മുറിയുടെ സൗകര്യം കാണാം. അവിടുന്നഗോട്ടു ഗുഹ ഭാഗം വിസ്താരം കുറവാണ്. ഈ ഗുഹ പ്രദാന ക്ഷേത്രത്തിന്റെ അസ്ഥിവാരതിനടിയില്‍ കൂടി കടന്നു പിന്‍ഭാഗത്തെ ചുട്ടു മതിലിനു പുറത്തു കാവിലെക്കാന് തുറക്കുന്നത്. മഴക്കാലത്ത് ഗുഹ മുഖത്തുകൂടി ഒഴുകിവരുന്ന വെള്ളം ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ കാവില്‍ എത്തുന്നു. മുന്‍കാലത്ത് ഈ ഗുഹയില്‍ ഉറവു വെള്ളം ഉണ്ടായിരുന്നുവെന്നും ഉറവിനു മുകളില്‍ ഉള്ള ക്ഷേത്രം ആയതുകൊണ്ട് ഉറവങ്കര എന്ന് പേര് വന്നു എന്നും ഈ പേര് കാലപഴക്കത്തില്‍ ഒറവങ്കര എന്നയിതീര്‍ന്നു എന്നും കരുതപെടുന്നു.
ഇത് പോലെ രണ്ടു മൂന്ന് ഗുഹകള്‍ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വേറെയുണ്ട്. ക്ഷേത്രത്തിന്റെ കുറച്ചകലെയായി പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ കൂടി ഓരോ പുഴ ഒഴുകുന്നുണ്ട്. പണ്ട് പാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഈ പ്രദേശ ത് താമസിച്ചിരുന്നു എന്നും അങ്ങിനെ പാണ്‌ഡവപുഴ എന്ന പേര്‍ ചുരുങ്ങി പാണപ്പുഴ എന്നായിതീര്‍ന്നതാന്നെന്ന് വിശ്വസിക്കപെടുന്നു.
വളരെക്കാലം മുന്‍പ് പാണപ്പുഴയിലെ ഭൂരിപക്ഷം കുടുംബാങ്ങളും തീയ സമുതായക്കരായിരുന്നു. കണിശ സമുതായതില്പെട്ട ഒരു കുടുംബം അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ജ്യോതിഷവും അധ്യാപനവും ആണ് കുലത്തൊഴില്‍. ഏതാണ്ട് മുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് ജ്യോതിഷ, മാന്ത്രിക കാര്യങ്ങളില്‍ പ്രശസ്തനായ ഒരാള്‍ ഈ കുടുംബത്തില്‍ ഉണ്ടായിരുന്നുവെത്രെ. മന്ത്രമൂര്തികളുടെ ഉപാസകായിരുന്നു അദേഹം. ഔപചാരിക വിദ്യാഭ്യാസം നിലവില്‍ ഇല്ലായിരുന്ന അക്കാലത്തു കുട്ടികളെ എഴുത്തും വായനയും കൂടാതെ മന്ത്രവിദ്യകളും പഠിപ്പിക്കുമായിരുന്നു. ഇതിന്നായി വീടിനതു തന്നെ ഒരു കളരി സ്ഥാപിച്ചു അധ്യാപനം നടത്തിവന്നു. ആളുകള്‍ അദേഹത്തെ ഗുരുക്കള്‍ എന്ന് വിളിച്ചുവന്നു. തീയ സമുതായത്തിലെ നിരവധി പേര്‍ ഗുക്കള്‍ക്ക് ശിഷ്യ ഗണങ്ങളായി ഉണ്ടായിരുന്നു. അക്കൂടത്തില്‍ വലിയവീട് എന്ന കുടുംബത്തിലെ ഒരാള്‍ ശിഷ്യരില്‍ പ്രമുഖനായിരുന്നു. പ്രസ്തുത കുടുംബത്തില്‍ പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങളെ ആരാധിക്കാറുണ്ടായിരുന്നു. ( ഈ വലിയവീട് ഒറവങ്കര ക്ഷേത്രത്തില്‍ നിന്നും കുറച്ചു തെക്ക് ഭാഗത്താണ്. ഇപ്പോഴും തിരുവായുധങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാണ്ടാരപുരയും ഈ വീടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു)
അക്കാലത്ത് പാണപ്പുഴ, ചിറക്കല്‍ തമ്പുരാന്റെ അധീനതയില്‍ ആയിരുന്നു. സാധാരണയായി ആയോധനമുറകള്‍ പഠിപ്പിക്കുന്ന സ്ഥലമാണ് കളരികള്‍. പാണപ്പുഴ കളരിയെകുരിച്ചു അറിഞ്ഞ ചിറക്കല്‍ തമ്പുരാന്‍ ആയുധകളരിയാനെന്നു തെറ്റായി മനസിലാക്കിയോ അതോ പരിഹസിക്കാന്‍ വേണ്ടിയോ എന്ന് നിശ്ചയമില്ല - ഗുരുക്കളെ അങ്കത്തിന് വിളിച്ചു. തിരുവായ്കു എതിര്‍ വായില്ലതിരുന്ന ആ കാലത്ത് വിളിച്ചാല്‍ പോകാതിരിക്കാനും പറ്റില്ല. ഗുരുക്കള്‍ വലിയവീടിലെ തന്റെ പ്രധാന ശിഷ്യന്‍ ഒത്തു ആലോചിച്ചു ശേഷം പോകാനുറച്ചു. അങ്കത്തിന് തലേ ദിവസം ഗുരുവും ശിഷ്യനും കളരിയിലെ മന്ത്രമൂര്തികളെയും വലിയവീടിലെ കുലദൈവങ്ങളെയും തോഴുതു ചിറക്കല്‍ കൊവിലകതെക് പുറപെട്ടു. വഴി മദ്ധ്യേ കടന്നപള്ളി വെള്ളാളം ശിവക്ഷേത്രത്തിലും തൊഴുതു. സന്ധ്യായപോള്‍ അവര്‍ വളപട്ടണത്ത് എത്തി. നേരം ഇരുടിയപ്പോള്‍ അകലെ വെളിച്ചം കണ്ട ഒരു കുടിലിലേക്ക് അവര്‍ ചെന്നു. ഒരു വൃദ്ധയാണ് അവിടെ താമസിച്ചിരുന്നത്. വിവരങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അന്ന് അവിടെ താമസിക്കുവാന്‍ അനുവദിച്ചു. പിറ്റേന് രാവിലെ കോവിലകത്തേക്കു പുറപെടുമ്പോള്‍ തൊട്ടടുത്തുള്ള കളരി വാതുക്കല്‍ ക്ഷേത്രത്തില്‍ ചെന്നു ഭഗവതിയുടെ അനുഗ്രഹം വാങ്ങണമെന്ന് വൃദ്ധ പറഞ്ഞു. അത് അനുസരിച്ച് ഗുരുവും ശിഷ്യനും ക്ഷേത്രത്തിലെത്തി. ഭഗവതിയുടെ തെയ്യം പുറപെട്ട സമയമായിരുന്നു അത്. ഗുരു ശിഷ്യന്‍ മാര്‍ കാര്യങ്ങള്‍ ഭഗവതിയെ ധരിപിച്ചു. അവരില്‍ പ്രസാദിച്ച ഭഗവതി ഒരു നന്ദകവാള്‍ അനുഗ്രഹിച്ചു നല്‍കി. ആ വാളുമായി ഗുരുവും ശിഷ്യനും കോവിലകത്തു എത്തി. തമ്പുരാന്റെ പടയാളികള്‍ അങ്കത്തിനു ഒരുങ്ങി നില്‍കുന്ന കാഴ്ചയാണവര്‍ കണ്ടത്. എന്നാല്‍ ഗുരുക്കളുടെ കയ്യിലെ നന്ദക വാളില്‍ നിന്നും പുറപെട്ട അത്ഭുത രശ്മികള്‍ കൊണ്ട് പടയാളികള്‍ ബോധമറ്റു വീഴാന്‍ തുടങ്ങി. ഈ കാഴ്ച കണ്ടു ഭയന്ന രാജാവ് അവരെ സ്വീകരിച്ചിരുത്തി ആചാര്യ സ്ഥാനം നല്‍കി. ഗുരുവിനു ഒരു ചൂരലും ശിഷ്യന് തണ്ടയാന്‍ എന്ന പദവിയും നല്‍കി ഒരു ഓലകുടയും സമ്മാനിചൂ. രണ്ടുപേരും സസന്തോഷം പാണപ്പുഴ യിലേക്ക് മടങ്ങി. വൈകിട്ട് തങ്ങളുടെ വീടുകളിലെത്തി രണ്ടുപേരും ആഹാരം കഴിക്കാന്‍ ഇരുന്നു. അപ്പോള്‍ ഗുരുവിന്റെ സമീപത്തിരുന്ന നന്ദകവാള്‍ വിറയ്കുന്നതായി കണ്ടു. ഇതേസമയം ശിഷ്യന്റെ വീട്ടില്‍ ഓലക്കുടയും വിറയ്കുന്നുണ്ടായിരുന്നു. പരസ്പരം വിവരം പറയാന്‍ പുറപ്പെട്ട ഗുരുവും ശിഷ്യനും പാതിവഴികുള്ള വയലില്‍ വച്ച് കണ്ടുമുട്ടി. (ഈ സ്ഥലത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. അക്കാര്യം ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്) അവര്‍ വിവരങ്ങള്‍ അന്യോന്യം പറഞ്ഞു. തുടര്‍ന്ന് ജ്യോതിഷി പ്രശ്ന ചിന്ത ചെയ്തപ്പോള്‍ നന്ദക വാളിലും ഓലകുടയിലും കളരി വാതുക്കല്‍ ഭഗവതിയുടെ സാന്നിധ്യം കുടികൊള്ളുന്നതായി തെളിഞ്ഞു. തുടര്‍ന്ന് നന്ദക വാള്‍ ഗുരുക്കള്‍ കളരിയില്‍ പ്രതിഷ്ടിച്ചു പൂജിച്ചു. ഓലകുടയിലെ ദൈവ സാന്നിധ്യം ഒരു പീഠത്തിലേക്ക് ആവാഹിച്ചു വലിയവീടിനു കുറച്ചു വടക്ക് ഭാഗത്ത് ക്ഷേത്രം പണിതു അവിടെ പ്രതിഷ്ടിച്ചു. (ഒറവങ്കര എന്ന പേരിന്റെ ഉത്ഭവം 1 ല്‍ കൊടുതിടുണ്ട്. ഈ ക്ഷേത്രത്തിലും കളരിയിലും ഒറവങ്കര ഭഗവതി തുടഗിയ കുറെ തെയ്യങ്ങള്‍ കെട്ടി ആടിക്കാറുണ്ട്. തണ്ടയാന്‍ എന്ന ആചാര പേരുള്ള ശിഷ്യനെ തെയ്യക്കൊലമായി കണക്കാക്കി തണ്ടയാര്‍ശ്ശന്‍ എന്ന തെയ്യക്കൊലവും കെട്ടിയ്യാടിക്കാറുണ്ട്. പാണപ്പുഴയില്‍ ക്ഷേത്രവും കളരിയും തമ്മിലുള്ള ബന്ധം ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രത്തിലെ എല്ലാ അചാരക്ഷേത്രത്തിലെ എല്ലാ അചാരങ്ങള്‍കും കളരിയിലെ ഗുരുക്കളുടെ സാന്നിധ്യം ആവശ്യമാണ്. കളരിയിലെ ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളുടെ പ്രാതിനിത്യം ഒഴിച്ചുകൂടാതവയാണ്.
ഗുരുവും ശിഷ്യനും കണ്ടുമുട്ടിയ സ്ഥലത്തിന്റെ പ്രാധാന്യം
വടക്കേ മലബാറിലെ കാവുകളില്‍ നടത്തിവരാറുള്ള മീനമാസത്തിലെ പൂരോല്‍സവം ഇവിടെയും നടത്തി വരുന്നുണ്ട്. ഇതിന്റെ സമാപന ദിവസം വലിയ വീടിനോട് ചെര്‍ന്നുള്ള ഭാണ്ഡാര പുരയില്‍ നിന്നും ഭഗവതി ബിംബവും മറ്റു തിരുവായുധങ്ങളും എഴുന്നളിച്ചു തെക്ക് ഭാഗത്തുള്ള പുഴയില്‍ കൊണ്ട് പോയി കുളിപ്പിക്കുന്നു. പൂരം കുളി എന്ന പേരില്‍ ഇതറിയപെടുന്നു. പൂരംകുളി കഴിഞ്ഞാല്‍ ബിംബവും തിരുവായുധങ്ങളും ആദ്യം കൊണ്ട് വയ്കുന്നത് മുന്‍പ് ഗുരുവും ശിഷ്യനും വയലില്‍ വച്ച് കണ്ടുമുട്ടിയ സ്ഥലത്താണ്. ഈ സ്ഥലത്ത് പ്രസ്തുത സമയം ഗുരുകളും സന്നിഹിതനായിരിക്കും. ഇവിടെ ഒരു പ്ലാവും ചുറ്റും തറയും ഉള്ളതുകൊണ്ട് പ്ളാത്തറ എന്നും വയലിനെ പ്ളാത്തറ വയല്‍ എന്നും അറിയപെടുന്നു.
ഹരിപ്പാടിന്റെ ഐതീഹ്യം
മഹാഭാരത കഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു ഹരിപ്പാടിന്റെ ഐതീഹ്യം . മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.കേരളചരിത്രത്തിൽപരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം.
ഹരി (വിഷ്ണു)യുടെ പാദം (ഹരിപാദം) എന്നത് ലോപിച്ചാണ് ഈ പ്രദേശത്തിന് ഹരിപ്പാട് എന്ന നാമം ലഭിച്ചത് എന്ന് സ്ഥലപുരാണം.
അരക്കില്ലം വെന്തപ്പോൾ വിദുരരുടെ സഹായത്താൽ രക്ഷപ്പെട്ട പാണ്ഡവരും കുന്തീദേവിയും പാഞ്ചാലീസ്വയംവരത്തിന് മുമ്പ് താമസിച്ചിരുന്ന ഏകചക്രനഗരി എന്ന ബ്രാഹ്മണ ഗ്രാമം ഹരിപ്പാട് ആയിരുന്നു എന്ന് പരക്കെ വിശ്വസിക്കുന്നു. ഇതിന് സഹായകരമായ സ്ഥലനാമങ്ങൾ ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നു .
ഏകചക്രയിലെ നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വളരെ പുരാതനവും പ്രശസ്തവുമാണ്. പാണ്ഡവർ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഈ ക്ഷേത്രത്തിലെ ചതുർബാഹു വിഗ്രഹം എന്ന് ഭക്തർ വിശ്വസിക്കുന്നു. ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു ഈ ക്ഷേത്രം .
പാണ്ഡവർ കാവ് - വളരെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് പാണ്ഡവർകാവ് ക്ഷേത്രം . കുന്തീദേവി പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നതാണ് ഈക്ഷത്രത്തിലേ പ്രതിഷ്ഠ. പാണ്ഡവ മാതാവായ കുന്തീ ദേവി ചെളികൊണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.
തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം മേജര്‍ പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം . മഹാഭാരതകാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത് . പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ് ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം . പഞ്ചലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിക്ക് പ്രതിഷ്ടാനന്തരം അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് ആദ്യമായി നിവേദിച്ചത് . ഇന്നും പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാട് കദളിപ്പഴം ആണ് .കൊടിയേറ്റ് ദിവസവും , പൂരം ആറാട്ട് ദിവസവും കുന്തീദേവിക്ക് മാതൃ സങ്കല്‍പ്പത്തില്‍ പുറത്തേക്ക് തൂവുന്ന ചടങ്ങ് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇഷ്ടവരദായിനിയായ പാണ്ഡവര്‍കാവിലമ്മ സമസ്ത ജനങ്ങള്‍കും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു കൊണ്ട് മഐശ്വര്യ ദേവതയായി പരിലസിക്കുന്നു.!!
പഞ്ചപാണ്ഡവരാൽ നടത്തിയ പ്രതിഷ്ഠ - അതേ കാലഘട്ടത്തില്‍ തന്നെ , പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ടിച്ച മറ്റു 5 ക്ഷേത്രങ്ങള്‍ കൂടി മധ്യ തിരുവിതാംകൂറില്‍ ഉണ്ട് . അവ പാണ്ഡവരില്‍ മൂത്ത പുത്രനായ ധര്‍മപുത്രര്‍ പ്രതിഷ്ടിച്ച ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , ഭീമന്‍ പ്രതിഷ്ടിച്ച തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , അര്‍ജുനന്‍ പ്രതിഷ്ടിച്ച തിരുവാറന്മുള ക്ഷേത്രം , നകുലന്‍ പ്രതിഷ്ടിച്ച തൃക്കൊടിത്താനം , സഹദേവന്‍ പ്രതിഷ്ടിച്ച തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം തുടങ്ങി യഥാക്രമം പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഉച്ചപ്പൂജയ്ക് മുന്പായി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴം നിവേദിച്ചു കഴിച്ചു പ്രാര്‍ഥിച്ചാല്‍ മാത്രമെ ദര്‍ശനക്രമം പൂര്‍ത്തിയാവുകയുള്ളൂ എന്നും അങ്ങിനെ ചെയ്‌താല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ചെങ്ങന്നൂരിന് സമീപമുള്ള പാണ്ഡവൻപാറയും ഈ വിശ്വാങ്ങൾക്ക് ബലംനൽകുന്നു. ഹരിപ്പാടിന് സമീപമുള്ള ചെങ്ങന്നൂരിലാണ് വിസ്‌മയങ്ങളുണര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്. നഗരത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ, പ്രകൃതിയുടെ പച്ചപ്പിനു നടുവില്‍ കറുപ്പിന്റെ തലയെടുപ്പായി ഇതു കാണാം. അരക്കില്ലം വെന്തശേഷം അഞ്ജാതവാസ കാലത്ത് പഞ്ചപാണ്ഡവര്‍ കുന്തീയോടൊപ്പം ഈ പാറയില്‍ താമസിച്ചിരുന്നുവെന്നാണ് വിശ്വാസം.
ഭീമാകാരമായ പാറയ്‌ക്കു മുകളില്‍ എടുത്തുവച്ചതുപോലെ കാണപ്പെടുന്ന പടുകൂറ്റന്‍ ശിലാഖണ്ഡങ്ങള്‍ ആരിലും അത്ഭുതം ജനിപ്പിക്കും. വലിപ്പത്തിലും ആകൃതിയിലും വൈവിധ്യങ്ങളുള്ള ഇവയ്‌ക്ക് പറയാനൊത്തിരി കഥകളുണ്ട്.
താമരപ്പാറ - അരികിലുള്ള ശ്രീകൃഷ്‌ണക്ഷേത്രത്തിന്റെ പടവുകള്‍ കടന്ന് സഞ്ചാരികള്‍ക്കു പാറയിലേക്കു പ്രവേശിക്കാം. ക്ഷേത്രത്തിനു തൊട്ടു പിന്നില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന മൂന്നു ശിലകളുണ്ട്. ആദ്യത്തേതിനു താമരമൊട്ടിന്റെ ആകൃതി. രണ്ടാമത്തേതിനു പാതിവിരിഞ്ഞ താമരയുടെ രൂപം. ഒടുവിലത്തെ വന്‍ശിലയ്‌ക്ക് മുഴുവന്‍ വിടര്‍ന്ന താമരപ്പൂവിന്റെ മുഗ്‌ധസൗന്ദര്യം! താമരപ്പാറ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.
തവളപ്പാറ - ഇനിയൊന്നു തിരിയുക. കുറച്ചപ്പുറത്ത് അടുക്കിവച്ചതുപോലെ നീണ്ടുരുണ്ട രണ്ടു കല്‍പ്പാളികള്‍ കാണാം. അതിന്റെ മുന്‍ഭാഗത്തേക്കോ വശങ്ങളിലേക്കോ ചെന്ന് സൂക്ഷിച്ചുനോക്കൂ. ശിലകളപ്പോള്‍ വായ് പൊളിച്ച ഒരു ഭീമന്‍ തവളയായി തോന്നും. പ്രകൃതി മായാജാലം കാട്ടുന്ന ഈ ഭാഗത്തിനു തവളപ്പാറയെന്നാണു പേര്.
മദ്ദളപ്പാറ - വളരെ സൂക്ഷിച്ചു വേണം മുകളിലേക്കു കയറാന്‍. ഒരു ഭാഗത്തെത്തുമ്പോള്‍ ചെത്തിമിനുക്കിയതുപോലെയുള്ള കുറെ കൂറ്റന്‍ കല്ലുകള്‍ ചേര്‍ന്നിരിക്കുന്നതു കാണാം. അതിനടുത്തുള്ള ഒരിടം നന്നേ തെളിഞ്ഞുകിടപ്പുണ്ട്. അവിടെ കൈകൊണ്ട് കൊട്ടിനോക്കിയാല്‍ മദ്ദളത്തിന്റെ മുഴക്കം കേള്‍ക്കാം. ആവേശം മൂത്ത ചിലര്‍ ഇവിടെയിരുന്നു പാട്ടുപടി താളമിടാറുണ്ട്.
നിലവറ - ഇരിപ്പിടത്തിന്റെ രൂപത്തിലുള്ള അഞ്ചു കരിമ്പാറകള്‍ ഇവിടത്തെ പ്രധാന കാഴ്‌ചയാണ്. പാണ്ഡവസഹോദരന്മാര്‍ ഇവയിലാണത്രേ ഇരുന്നിരുന്നത്. ഇതിനടുത്തായി കാണുന്ന നിലവറക്കുഴിയില്‍ അവര്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു.
ഭീമന്റെ തല്‍പ്പം - മുകള്‍ത്തട്ടു പരന്ന ആള്‍രൂപത്തിലുള്ള വലിയൊരു പാറ ഇവിടെയുണ്ട്. ഇതിലാണു ഭീമസേനന്‍ കിടന്നിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്തുള്ള ശിലാഖണ്ഡം വെറ്റിലച്ചെല്ലമാണത്രേ. ഈ പാറയില്‍ കാല്‍പ്പാദത്തിന്റേതെന്നു തോന്നുന്ന വിസ്‌തൃതമായ ഒരാകൃതി പതിഞ്ഞുകിടപ്പുണ്ട്. അതും ഭീമന്റേതാണെന്നു കരുതപ്പെടുന്നു.
ഖാണ്ഡവദഹനവുമായി ബന്ധപ്പെട്ടും ചില സ്ഥലനാമങ്ങൾ ഹരിപ്പാടിന്റെ ചുറ്റുപാടുമുണ്ട്.
ഖാണ്ഡവവനം അഗ്നി ഭക്ഷണമാക്കിയപ്പോൾ ആദ്യം തീ കത്തിയ സ്ഥലം കത്തിയ ഊര് കത്തിയൂർ കാലാന്തരത്തിൽ പത്തിയൂർ ആയെന്നും ,അർജ്ജുനൻ ശരകൂടം കെട്ടാൻ ശരം എയ്ത ഊര് എയ്തൂർ ക്രമേണ ഏവൂർ ആയെന്നും സ്ഥലപുരാണം . ഖാണ്ഡവവനം കത്തിയമർന്നപ്പോൾ ഏറ്റവും കൂടുതൽ മണ്ണ് ചൂടുപിടിച്ച് കാഞ്ഞ ഊര് കാഞ്ഞൂർ ആയെന്നും ആദ്യം മണ്ണ് ആദ്യം ആറിയ സ്ഥലം ''മണ്ണാറിയശാല'' മണ്ണാറശാല ആയെന്നും വിശ്വാസം .
ഭീമനുമായി ഏറ്റുമുട്ടിയ വീര്യവാനായ ബകൻ വസിച്ചിരുന്ന ബകപുരം വീയപുര മെന്നും, ബകനേ ഊട്ടിയിരുന്ന സ്ഥലം ഊട്ടുപറമ്പ് എന്നും അറിയപ്പെടുന്നു. ഈസ്ഥലങ്ങളെല്ലാം ഹരിപ്പാടിന്റെ സമീപമാണ്.
രാമേശ്വരം സ്ഥലപുരാണം : രാമസേതു
രാമേശ്വരം എന്നത് തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് . ഇന്ത്യാ വന്കരയുമായി പാമ്പന്‍ പാലത്തില്‍ കൂടിയാണ് ഈ ദ്വീപുമായി ബന്ധപ്പെടുന്നത്. രാമേശ്വരം എന്ന വാക്കിന്റെ അരഥം രാമന്റെ ഈശ്വരന്‍ എന്നാണു. മഹാവിഷ്ണുവിന്റെ ഒരവതാരമായ ശ്രീരാമന്‍ അയോധ്യയിലെ രാജാവായ ദശരഥന്റെ മകനായി പിറന്നു അക്രമിയും മൂന്നു ലോകത്തിനും ശല്യവുമായി തീര്‍ന്ന രാവണ നെ വധിക്കുവാനാണ് രാമന്‍ ജന്മം എടുത്തത്. രാവണന്‍ തന്റെ പത്നി യായ സീതയെ കട്ടുകൊണ്ടു പോയപ്പോള്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ തന്റെ സുഹൃത്തുക്കളായ വാനരന്മാ രോടൊപ്പം രാവണന്റെ രാജധാനിയായ് ശ്രീ ലങ്കയിലേക്ക് പോകാന്‍ കടലില്‍ ഒരു ചിറ ഉണ്ടാക്കിയത് ഇവിടെയാണെന്ന് പറയുന്നു. രാമന്റെ ഇഷ്ട ദൈവമായിരുന്നു സാക്ഷാല്‍ പരമ ശ്ശിവന്‍ . ശിവന്റെ ഭക്തനായിരുന്ന രാവണ നിഗ്രഹത്തിനു ശേഷം തന്റെ പാപശാന്തിക്ക് വേണ്ടി ഇവിടെ ഈ ക്ഷേത്രം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു .
രാമേശ്വരം ക്ഷേത്രം ഹിന്ദുക്കളുടെ ദക്ഷിണ ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കാശിയില്‍ പ്രാര്തിച്ചവര്‍ രാമെശ്വ രത്തും പ്രാര്‍ഥി ച്ചാല്‍ മാത്രമേ അവരുടെ പ്രാര്‍ത്ഥന പൂര്തി യാവുകയുള്ളൂ എന്നാണു വിശ്വാസം . വൈഷ്ണവ വിശ്വാസി കള്‍ക്കും ശൈവവിശ്വാ സികള്‍ക്കും ഒരു പോലെ പ്രധാനമായ ക്ഷേത്രം . രാമേശ്വരം എന്ന ചെറിയ നഗരം വെറും 53 ച . കി. മീ വിസ്തൃതിയും 2011 ലെ കണക്കനുസരിച്ച് 44,856 ജന സംഖ്യയും ഉള്ള താകുന്നു. കൂടുതല്‍ ആള്‍ക്കാ രും സഞ്ചാരികള്‍ക്ക് സഹായി കളായും മറ്റുള്ള വര്‍ മത്സ്യം പിടിക്കുന്നവരുമാണ്.
ഇന്ത്യന്‍ കരയില്‍ നിന്നും ശ്രീലങ്കയിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ ഇടം ആണിത്, സ്വാഭാവികമായും ശ്രീ ലങ്കയിലേക്ക് ചിറയുണ്ടാ ക്കാന്‍ യോജിച്ച സ്ഥലം . ഭൂഗര്‍ഭ ഗവേഷണത്തില്‍ കടലിനടി യില്‍ ഇങ്ങനെ ഒരു ചിറ ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്ര ങ്ങളില്‍ കാണുകയുണ്ടായി . രാമ സേതു എന്നാണു ഇതറിയ പ്പെടുന്നത് . രാമ സേതു നിര്‍മ്മാണത്തിന് ഒരു പദ്ധതി ഉണ്ടാക്കുന്നതിനെപ്പറ്റിയും വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആദാം എന്ന ശ്രീലങ്കന്‍ മുസ്ലിം ഈ ചിറയില്‍ കൂടി നടന്നു പ്രാര്‍ഥിച്ചു വെന്നുു അങ്ങനെ ആദാമിന്റെ പേര് കിട്ടിഎന്നും പിന്നീടി ബ്രിട്ടീഷുകാര്‍ ഇത്നെ ആദമിന്റെ പാലം ആക്കിയെന്നും പറയപ്പെടുന്നു. ഏതായാലും ആദാമിന്റെ പാലം അഥവാ രാമ സേതു എന്നറിയപ്പെടുന്ന ഭാഗം കടലിന ടിയിലെ ചുണ്ണാമ്പു കല്ലുകള് കൊണ്ടു നിര്‍മ്മിച്ചതെന്ന് തോന്നി ക്കുന്ന ഒരു ചിറ പോലെ കാണുന്ന ഭൂഭാഗം ആണ് , പാമ്പന്‍ (രാമേശ്വരം) ദ്വീപും ശ്രീ ലങ്കയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള മന്നാര്‍ ദ്വീപും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഭൂഗര്ഭ തെളിവു കള്‍ കാണിക്കുന്നത് ഇത് രണ്ടു കരകളും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഒരു ചിറ പോലെയുള്ള ഭൂഭാഗം ആയിരുന്നു എന്ന് തന്നെ. 50 കി മീ നീളമുള്ള ഈ ചിറ മാന്നാര്‍ ഉള്‍ക്കടലിനെ പാക കടലിടുക്കി ല്‍നിന്നു വേര്‍തിരിക്കുന്നു . ഇവിടെ യുള്ള ചില മണ്ണിന്റെ ഭാഗങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു , പൊതുവേ ആഴം കുറഞ്ഞ ഇവിടെ ചില ഭാഗത്ത് ഒരു മീറ്റര്‍ മുതല്‍ 10 മീടര്‍ വരെ മാത്രമേ ആഴം ഉള്ളൂ. കപ്പല്‍ ഗതാഗതം ഇവിടെ അതുകൊണ്ടു ബുദ്ധി മുട്ടാണ് . 15 ആം നൂറ്റാണ്ടു വരെ നടന്നു പോകാന്‍ കഴിയുന്ന ഒരു മന്തിട്ട ഇവിടെ ഉണ്ടായിരുന്നു എന്നും അത് ക്രമേണ കൊടുംകാ റ്റിലും മറ്റും നശിച്ചു പോയതാണ് എന്നും കരുതപ്പെടുന്നു. ക്ഷേത്ര ത്തിലെ ചില പുരാതന രേഖകളില്‍ 1480 ല്‍ ഉണ്ടായ ഒരു ചുഴലി കൊടുംകാറ്റില്‍ ഈ ചിറ മുറിഞ്ഞു പോയി എന്നു കാണുന്നു വത്രേ .
ഈ രാമ സേതുവിനെ പറ്റി 9 ആം നൂറ്റാണ്ടു മുതല്‍ പല സംഘ ങ്ങളും ഗവേഷണം നടത്തിയിട്ടുണ്ടു.ത്തില്‍ നിന്നും ഈ ചിറക്ക് 30൦൦ നും 7000 വര്ഷങ്ങളുടെ പഴക്കം ഉണ്ടെന്നും വലിയ കല്ലുകള്‍ മന്തിട്ടകളില്‍ കയറ്റി വച്ച് നിര്‍മ്മിച്ചതാണെന്നും പറയുന്നു. ഏതായാലും അന്നത്തെ കാലത്തെ ഒരു അമാനുഷമായ ഒരു നിര്‍മ്മിതി തന്നെ എന്ന് പറയാം . ആദ്യം മരങ്ങളുടെ ഉരുള്‍ തടികള്‍ അടുകി വച്ച് അതന് പ്മുകളില്‍ പുക്കാന്‍ പാരകളും അതിനു മുകളില്‍ നിരപ്പായ കല്ലുകളും വച്ച് ഉണ്ടാക്കിയതാവാം ഇതെന്ന് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു (വിഡിയോ കാണുക )
ഭാരത സര്‍ക്കാര്‍ ഈ ഭൂ ഭാഗത്തിന്റെ സാദ്ധ്യതകളെപ്പറ്റി പഠിക്കാന്‍ ഒരു m കമ്മീഷനെ നിയമിച്ചു. സേതു സമുദ്രം പദ്ധതിയുടെ കമ്മറ്റി 1956 ഇല ഇത് ഒരു കരയില്‍ കൂടിയുള്ള ഒരു ബന്ധമായി നില നിര്‍ത്തണം എന്നാണു നിര്‍ദ്ദേശിച്ചത് . എന്നാല്‍ 2005ല്‍ ഒരു വലിയ പദ്ധതി അനുസരിച്ച് ഈ ഉള്‍ക്കടല്‍ ഭാഗം ആഴം കൂട്ടി കപ്പല്‍ ഗതാഗതത്തിന് അനുയോജ്യം ആക്കാന്‍ ഒരു പദ്ധതി ഉണ്ടാക്കുവാന്‍ ആലോചന ത്ടങ്ങി. കപ്പല്‍ ഗതാഗതത്തന് 4൦൦ കി മീ ദൂരം കുറക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വിവിധ മത വിശ്വാസികളുടെ എത്രുപ്പ് നേരിടെണ്ടി വന്നു. ചില ഈര്‍ക്കിലി പാര്‍ട്ടികള്‍ മാത്രം ഇതിനു അനുകൂല മായി നിന്ന്. മണ്ണുമാന്തി കപ്പലുകള്‍ ഉപയോഗിച്ച് ഇവിടെ ആഴം കൂട്ടി ഇത് പൂര്‍ത്തിയാക്കാന്‍ ഉള്ള ശ്രമ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല.
മഹാബലിപുരം ക്ഷേത്രവും കാഴ്ചകളും
തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് മഹാബലിപുരം ക്ഷേ ത്രവും അതിനോടനുബന്ധിച്ചുള്ള ശില് പ്പങ്ങളും . എ ഡി ഏഴും എട്ടും നൂറ്റാണ്ടു കളില്‍ നിര്‍മ്മിക്കപ്പെട്ട ഈ അനശ്വര സ്മാര കങ്ങള്‍ ചെന്നയില്‍ നിന്നും 60 കി മീ തെക്കോട്ട് മാറി ബംഗാള്‍ ഉള്‍ക്കടല്‍ തീര ത്താണ്. ഇതിനു മാമല്ലപുരം എന്നും പേരു ണ്ട്. ഈ പേരിന്റെ അര്‍ഥം മഹാനായ ഗുസ്തിക്കാരന്‍ എന്നാണു. ഏഴം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നരസിംഹ വര്‍മ്മന്‍ എന്ന രാജാവിനെയാണ് ഇങ്ങനെ വിളിച്ചിരുന്നത ത്രേ. മഹാബലിപുരം എന്നപേര്‍ തന്നെ മഹാന്മാരായ ഗുസ്ഥിക്കാരുടെ നഗരം എന്നാണു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് പറയുന്ന മഹാബലി തന്നെയാണിത്. തമിഴില്‍ ‘മല്ലാല്‍’ എന്ന വാക്കിനു ഐശ്വര്യം എന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ടു അന്നത്തെ ഒരു പ്രധാനപ്പെട തുറമുഖം ആയിരുന്ന ഈ ദേശത്തിന് ഐശ്വര്യം ആയിരുന്ന നാട് എന്ന് വിളിച്ചുവെന്നും ചിലര്‍ അവകാശപ്പെടുന്നു. ഏതായാലും കടല്‍ തീരത്ത് കരിങ്കല്ലുക ളില്‍ നിര്‍മ്മിച്ച അത്യപൂര്‍വമായ ശില്പങ്ങള്‍ ഇവിടെ ഉണ്ട്. ഇന്ത്യന്‍ ഭൂഗര്‍ഭ ഗവേഷണ വകുപ്പിന്റെ കീഴില്‍ ഉള്ള ഈ സ്മാരകം UNESCO യുടെ ഹെറിറ്റെജു സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
ഇവിടെ നാല്‍പ്പതോളം ശിലാ സ്മാരകങ്ങളും ക്ഷേത്രങ്ങളും ആണുള്ളത് . ഒരു പക്ഷെ തുറസ്സായ സ്ഥലത്തുള്ള ലോകത്തിലെ വലിയ ശിലാ സ്മാരകങ്ങളുടെ സമുച്ചയം ആണ് ഇതെന്ന് പറയാം . ഏ ഡി 630 നും 668 നും ഇടയ്ക്ക് നിര്‍മ്മിച്ച ഒറ്റക്കല്ലു രഥ ക്ഷേത്രങ്ങളും അര്‍ജുനന്റെ തപസ്സു കൊ ണ്ടു ഗംഗാ ദേവി ഭൂമിയിലേക്ക് ഒഴുകുന്നത്, ഒറ്റക്കല്‍ മണ്ഡപങ്ങള്‍ ഇവയെല്ലാമിതില്‍ പ്പെടുന്നു. മഹാഭാരതത്തില്‍ നിന്നും ശൈവി സം , വൈഷ്ണവിസം തുടങ്ങിയവയുടെ ചുവരെഴുത്തുകളും എല്ലാം ഇവിടെ കാണാം, ഇന്ത്യയിലെ പല ഭാഷകളിലും ആണ് ഈ ചുവരെഴുത്തുകള്‍. ആറാം നൂറ്റാണ്ടിനും മുമ്പ് നിര്‍മ്മിച്ച ചിലവയും ഭൂഗര്‍ഭ ഗവേഷണ ത്തില്‍ കൂടി പുറത്തു കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഇവ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതുന്നു. ഏഴ് പഗോടാകള്‍ എന്ന് സായിപ്പന്മാര്‍ വിളിച്ചിരുന്ന ഈ സ്ഥലം നാട്ടു ഭാഷയില്‍ മഹാബലിപുരം അല്ലെങ്കില്‍ മാമല്ലപുരം എന്നാണറിയപ്പെട്ടത്. 1960 ലാണ് ഈ സ്മാരകം പുനരുദ്ധരി ച്ചതു. .തമിഴ് നാട് സര്‍ക്കാര്‍ രേഖകളില്‍ മാമല്ലപുരം എന്നാണിവിടംഅറിയപ്പെടുന്നത്.
മഹാബലിപുരത്തിന്റെ പുരാതന ചരിത്രം വ്യക്തമല്ല. പുരാതന ചരിത്രത്തില്‍ സപാട്മ എന്ന തുറമുഖവും ടോളമി ഒന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ മെലാംഗെ എന്ന സ്ഥലവും ഇതാണോ എന്ന് സംശയിക്കുന്നു. കാഞ്ചീപുര വും മഹാബലിപുരവും അടുത്തടുത്ത കാല ഘട്ടങ്ങളില്‍ അന്നത്തെ വലിയ വ്യാപാര കേന്ദ്രങ്ങളും തുറമുഖവുമായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു. പല്ലവ രാജാക്കന്മാരുടെ സഭയില്‍ ഉണ്ടായിരുന്നു ദാന്ടിന്‍ എന്ന കവി ഇവിടത്തെ ശില്പങ്ങള്‍ നിര്‍മ്മിച്ചവരെ പ്രകീര് ത്തിച്ചതായി അവന്തി സുന്ദര കഥ എന്ന കാവ്യത്തില്‍ എഴുതിയിട്ടുണ്ട്. ഏതായാലും വൈശ്നവിസത്തിന്റെ ആദ്യകാല സ്മാരക ങ്ങളില്‍ ഒന്ന് തന്നെയാണിത്. വെനീസില്‍ നിന്നും ദക്ഷിണേഷ്യ സന്ദര്‍ശിച്ചു ഇന്ത്യയില്‍ വന്നിരുന്ന മാര്‍ക്കോ പോളോ അയാളുടെ കുറിപ്പുകളില്‍ ഒരു ഏഴ് പഗോഡാകളെപ്പറ്റി പരാമര്ശിച്ചിട്ടുണ്ട്. കടല്‍ തീരത്ത് കാണുന്ന ഏഴ് ഗോപുരങ്ങള്‍ ആണ് ഇവിടെ വിവക്ഷി ക്കപ്പെടുന്നത്. 1375 ഇല എബ്രഹാം കേസ്കാ സ് എന്ന യഹൂദ അന്വേഷകന്‍ ഉണ്ടാക്കിയ ഏഷ്യയുടെ ഒരു പഴയ മാപ്പില്‍ രണ്ടു തുറമുഖങ്ങള്‍ അടയാളപ്പെടുത്തിയി ട്ടുണ്ട് . അതിലൊന്ന് മൈലാപൂരും മറ്റൊന്നു മഹാബലിപുരവും ആണെന്ന് കരുതപ്പെടു ന്നു. മറ്റു ചില വിദേശ സഞ്ചാരികളുടെ വിവരണങ്ങളിലും ഈ തുറമുഖങ്ങളെപ്പറ്റി പ്രസ്താവനയുണ്ടായിരുന്നു.
2004 ഇല ഉണ്ടായ സുനാമിയില്‍ മഹാ ബലിപുരത്തിനു വടക്ക് സലുവന്കുപ്പം എന്നയിടത്തില്‍ കടല്‍ പിന്മാറി കുറെ ചുവരെഴുത്തുകളും ശിലാ രൂപങ്ങളും പുറത്തു കാണുകയുണ്ടായി. ഇവയെല്ലാം ഒമ്പതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയതായി കണക്കാക്കിയിട്ടുണ്ട്. 13 ആം നൂറ്റാണ്ടില്‍ ഉണ്ടായ ഒരു സുനാമിയില്‍ സമുദ്രം കൊണ്ടു പോയതാവാം എന്ന് കരുതുന്നു. കടല്‍ ഇറങ്ങിപ്പോയ ഒരു കി മീ ദൂരത്തില്‍ വേറെ കുറെ രചനകളും കണ്ടെത്തുകയുണ്ടായി. ഒരു പക്ഷെ ഇത് കുറേക്കൂടി പുരാതനമായ ഒരു മഹാബലിപുരത്തിന്റെ അവശിഷ്ടങ്ങ ളാവാം എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. സയന്‍സ് മാസികയില്‍ ഒരു ആനയും കുതിരയും തമ്മില്‍ വഴക്ക് കൂടുന്ന ഒരു ശില്‍പം കണ്ടെത്തിയതായി പറയുന്നു. കിടന്ന രൂപത്തില്‍ ഒരു വിഗ്രഹം, വിശ്രമിക്കുന്ന ഒരു സിംഹത്തിന്റെ ശില്‍പ്പ വും മറ്റു വിഗ്രഹങ്ങളും കാണുകയുണ്ടായി. ഈ സുനാമിക്ക് ശേഷം അന്തര്‍ സമുദ്ര ഗവേഷണത്തില്‍ തകര്‍ന്ന ചില ഭിത്തികളും മറ്റും ചതുര കരിങ്കല്ല് കട്ടകളും കണ്ടെത്തി യിട്ടുണ്ട് കടലില്‍.
മഹാബലിപുരത്തെ പ്രധാന ശില്പങ്ങള്‍
ഇവിടത്തെ പ്രധാന ശില്പങ്ങള്‍ പത്തു രഥങ്ങള്‍ , പത്തു മണ്ഡപങ്ങള്‍ , രണ്ടു ശിലാ ഫലകങ്ങള്‍ , മൂന്നു ക്ഷേങ്ങള്‍ ഇവ ഉള്‍കൊ ള്ളുന്നു. ചതുര രൂപത്തിലും വൃത്ത രൂപത്തി ലും ആണ് ഇവ വിന്യസിച്ചിരിക്കുന്നത് . ചുവര്‍ ലിഖിതങ്ങള്‍ കൂടുതലും സംസ്കൃതത്തില്‍ ആണ്. 1. സമുദ്ര തീര ക്ഷേത്രം : എട്ടാമത്തെ നൂറ്റാണ്ടിലു ണ്ടാക്കിയ മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയം 2. പഞ്ചരഥങ്ങള്‍ : പാണ്ഡവര്‍ ഉപയോഗിച്ച് എന്ന് കരുതുന്ന അഞ്ചു രഥങ്ങള്‍ , ഇവ ധര്‍മ്മ രഥം , ഭീമ രഥം , അര്‍ജുന രഥം , നകുല രഥം സഹദേവ രഥം എന്നി ങ്ങനെ പഞ്ച പാണ്ഡവരുടെ പേരില്‍ അറിയപ്പെടുന്നു. 3. ഗംഗ ഭൂമിയിലേക്ക് ഒഴുകുന്നത് 4. കടുവാ ഗുഹ 5.കൃഷ്ണന് വെണ്ണയുടെ വലിയ ഗോളം : ഗോളാകൃതിയിയിലുള്ള പാറ 6. സ്മാരകങ്ങളുടെ കൂട്ടം 7. അര്‍ജുനന്‍ തപസ്സു ചയ്ത മണ്ഡപം 8. മഹിഷാസുര മര്‍ദ്ദിനി ഗുഹ 9. ഗണേശ രഥ ക്ഷേത്രം 10. ത്രിമൂര്‍ത്തി ഗുഹ 11. വരാഹ മണ്ഡപം etc
ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍
ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വര് ഒരു ക്ഷേത്ര നഗരം ആയാണ് അറിയപ്പെടുന്നത്. ഭുവനേശ്വര്, പുരി, കൊനാരാക് ഈ മൂന്ന് പ്രധാന സ്ഥലങ്ങളാണ് കാണാനുള്ളത്. ഭുവ നേശ്വര് റെയില്വേ സ്റ്റേനില് തന്നെ ഒറീസ്സ സര്കാരിന്റെ ടൂറിസം കേന്ദ്രം ഉണ്ട്. വാഹന ങ്ങള് വാടകക്ക് ബുക്കു ചെയ്യാനും മറ്റും സാധിക്കും. ഭുവനേശ്വര്, പുരി, കൊനാരാക് ഇവ ഒരു ത്രികോണത്തിന്റെ മൂന്നു അഗ്രങ്ങളി ലായി കണക്കാക്കാം. ഭുവനേശ്വരില് ( ഈശ്വ രന്റെ വീട് ) നിന്നാണ് മറ്റു രണ്ടു സ്ഥലത്തേെ ക്കും കൂടുതല് യാത്രാ സൌകര്യം. റോഡു മാര്ഗം ആണെളുപ്പം. ഭുവനേശ്വറില് ഞങ്ങള് കണ്ടത് ഉദയഗിരി ഖാന്ടഗിരി കുന്നുകളിലെ ജൈന ഗുഹകള്‍, (ധൌള ഗിരി ഹില്ല്സ്), സമാധാന പഗോഡ, നന്ദന്‍ കാനന്‍ മൃഗശാല, എന്നിവയാണ്.
ജൈന ഗുഹകള്‍ ഉദയഗിരി ഖാണ്ടഗിരി
ഉദയഗിരി ഖാണ്ടഗിരി എന്നറിയപ്പെടുന്ന പുരാതന ഗുഹാ സമൂഹം ഭുവനേശ്വറില്‍ നിന്ന് കുറച്ചു മാറി ഈ രണ്ടു കുന്നുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവ കുറെയൊ ക്കെ സ്വാഭാവികമായി ഉണ്ടായവയും കുറെ കൃത്രിമമായി ഉണ്ടാക്കിയതുമാകുന്നു. കൃസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടാ ക്കിയത് എന്ന് കരുതപ്പെടുന്ന ഈ ഗുഹകള്‍ കുന്നുകളിലെ ശിലകള്‍ വെട്ടിയാണ് നിര്‍മ്മി ച്ചിരിക്കുന്നത്. ജൈന സന്യാസികള്‍ക്ക് പ്രാര്‍ഥിക്കാനും താമസിക്കാനും ആയി നിര്‍മ്മിച്ചതായിരുന്നുവെന്നു കരുതപ്പെടുന്നു. ഖരവേല എന്ന രാജാവിന്റെ ഭരണകാലത്താ യിരുന്നു ഇവ നിര്‍മ്മി ച്ചത്. ഉദിച്ചു വരുന്ന സൂ ര്യന്‍ എന്ന് അര്‍ത്ഥമുള്ള ഉദയഗിരിയില്‍ 18 ഗുഹകളും ഖാണ്ടഗിരിയില്‍ 15 ഗുഹകളും ആണുള്ളത്. ഇപ്പോഴും ഈ ഗുഹകള്‍ അധികം ഇടിഞ്ഞു പൊളിഞ്ഞു പോകാതെ ഇരിക്കുന്നത് അത്ഭുതം തന്നെ.
ഉദയഗീരിയില് റാണിയുടെ ഗുഹ ( റാണീ ഗുംഫാ) എന്നറിയപ്പെടുന്ന രണ്ടു തട്ടുകളി ലായി ഉള്ള ഒരു ജൈന വിഹാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് .ഓരോ തട്ടുകളിലും മൂന്നു വിങ്ങുകളായാണ് ഇത് നിര്‍മ്മിച്ചിരി ക്കുന്നതു . താഴത്തെ തട്ടില്‍ 7 പ്രവേശ ന ദ്വാരങ്ങളും മുകളിലത്തെ തട്ടില്‍ 9 പ്രവേശ നദ്വാരങ്ങളും ഉണ്ട്. ഇതില്‍ പലതിലും മഹ നീയമായ ശില്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. രാജാവിന്റെ യുദ്ധ വിജയവും മറ്റും ചിത്രീക രിച്ചു കൊണ്ടു. ശിലയില്‍ കൊത്തിയെടുത്ത ദ്വാര പാലകരുടെ പ്രതിമകളില്‍ പലതും പൊളിഞ്ഞു പോയിരിന്നു. ഇടതു വിങ്ങില്‍ ചില മൃഗങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും ശില്പങ്ങള്‍ ഉണ്ട്. നൃത്തം ചെയ്യുന്ന സ്ത്രീക ളുടെയും സംഗീത ഉപകരണങ്ങള്‍ വായിക്കു ന്ന പുരുഷന്മാരും കളിക്കുന്ന ആനകളെയും വാനരന്മാരെയും ഒക്കെ ഇക്കൂട്ടത്തില്‍ കാണാം .
തിരുമല തിരുപ്പതി ക്ഷേത്രം
ഞങ്ങളുടെ ശ്രീഹരികോട്ട സന്ദര്‍ശനം കഴി ഞ്ഞു പ്രധാന ലക്‌ഷ്യം തിരുപ്പതി വെങ്കടാ ചലപതി ക്ഷേത്രം സന്ദര്ശിക്കുക എന്നതാ യിരുന്നു. അങ്ങോട്ട് പോകുന്ന വഴിയ്ക്ക് കാളഹസ്തി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്ന ആരാധനാലയം എന്ന രീതിയില്‍ ഭാരതത്തിലെ ഒന്നാമതും ലോകത്തിലെ വത്തിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാമതും ആയ ആരാധനാലയം , ഇന്ത്യയിലെ ഏറ്റവും ധനിക മായ ക്ഷേ ത്രം എന്നീ നിലയില്‍ പ്രശസ്തമാ യ ആന്ധ്ര പ്രദേശി ലെ തിരുമല കുന്നുകളിലാ ണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ സ്വാമി പുഷ്ക രിണി നദിയുടെ തെക്കെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . റെയില്‍ റോഡു വഴി ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ആയി ബന്ധ പ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം. റെനിഗുണ്ട വിമാനത്താവളം തിരുപ്പതിയില്‍ നിന്നും 10 കി മീ മാത്രം അകലെയാണ്.
കലിയുഗത്തിലെ ഭക്തജനങ്ങളുടെ ക്ഷേമ ത്തിന് വേണ്ടി വിഷ്ണുവിന്റെ അവതാര മായി ജനിച്ച വെങ്കടാചലപതി തിരുമലയിലെ ഏഴു കുന്നുക ളില്‍ ഒന്നായ വെങ്കടകു ന്നില്‍ ആണ് കുടികൊള്ളുന്നത്. ഇക്കാരണ ത്താല്‍ ഇതിനെ കലിയുഗ വൈകുണ്ഠം എന്നും പറയുന്നു. (വൈകുണ്ഠം വിഷ്ണുഭഗ വാന്റെ സ്വര്‍ഗീയ ഗേഹമാണല്ലോ ). ഈ ക്ഷേത്രം തിരുപതി ക്ഷേത്രം , തിരുമല ക്ഷേത്രം , ബാലാജി ക്ഷേത്രം എന്നുമൊക്കെ അറിയപ്പെടുന്നു. ഭഗവാനെ ബാലാജി, ഗോവിന്ദ, ശ്രീനിവാസ എന്നും വിളിക്കുന്നു. ശേഷാചലം പര്‍വതത്തിലെ ഏഴ് കുന്നുകള്‍ ചേര്‍ന്നതാണ് തിരുമല കുന്നുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് ശരാശരി 853 മീറ്റര്‍ ഉയര ത്തില്‍ . ഈ ഏഴു കുന്നുകള്‍ വിഷ്ണുവിന്റെ സന്തത സഹചാരിയായ ആദിശേഷ നാഗ ത്തിന്റെ ഏഴു തലകളായി കരുതപ്പെടുന്നു. അവയിലെ ഏഴാമത്തെ കുന്നാണ്‌വെങ്കടാദ്രി. ഏഴു കുന്നുകളിലെ ക്ഷേത്രം എന്നും ഇതറിയ പ്പെടുന്നു. ഈ ക്ഷേത്ര സമുച്ചയം 26.75 ച. കി മീ. വിസ്തീര്‍ണം ഉള്ള സ്ഥലത്താകുന്നു.
ദ്രാവിഡ ശില്പ രീതിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഏ ഡി 300 ആമാണ്ടു സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. ആനന്ദനിലയം എന്നറിയപ്പെടുന്ന ശ്രീകോവിലിലെ പ്രതിഷ്ഠ നില്‍ക്കുന്ന നിലയില്‍ ഉള്ള ശ്രീ മഹാവിഷ്ണു വാണ്. എട്ടു സ്വയംഭുവായ വിഷ്ണു ക്ഷേത്ര ങ്ങളില്‍ ഒന്നാണിത്. ഭൂമിയിലെ 106 ആമ ത്തെതും അവസാനത്തേതുമായ ക്ഷേത്ര വും. ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനു വരിവരിയായി നില്‍ക്കാനുള്ള രണ്ടു ആധു നിക ക്യു സംവിധാനവും ഇവിടെ നിര്‍മ്മി ച്ചിട്ടുണ്ട്. അന്നദാനത്തിനുള്ള വലിയ കെട്ടിട വും അവരുടെ മുടി മുറിക്കാനുള്ള പ്രത്യേക കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഈ ക്ഷേത്രത്തില്‍ ശരാശരി 50,000 നും 100,000 നും ഇടയില്‍ ഭക്തര്‍ ദിവസേന ദര്‍ശനത്തിനു വരുന്നു. ഒരു വര്ഷം 300 നും 400 ലക്ഷം സന്ദര്‍ശകര്‍. ബ്രഹ്മോത്സ വം പോലെയുള പ്രത്യേക ഉത്സവസമയ ങ്ങളില്‍ 5 ലക്ഷം വരെ ആല്‍ക്കാര്‍ ദര്‍ശന ത്തിനു എത്തുന്നു.
ക്ഷേത്ര സംബന്ധമായ പുരാണം
ഈ ക്ഷേത്രത്തെപ്പറ്റി പല പുരാണ കഥകളും ഉണ്ട്. ദ്വാപര യുഗത്തില്‍ ആദി ശേഷ നാഗം ശേഷാചലം കുന്നുകളില്‍ ആയിരുന്നു താമസി ച്ചിരുന്നത്. ഈ ക്ഷേത്രം ആദി വരാഹ ക്ഷേത്രം എന്നും അറിയപ്പെടുന്നു. അസുരനായ ഹിരണ്യാക്ഷനെ കൊന്നതിനു ശേഷം വരാഹാവതാരം ഈ കുന്നുകളില്‍ വന്നു താമസിച്ചുവത്രേ. കലിയുഗത്തില്‍ നടന്ന ഒരു യജ്ഞത്തില്‍ യജ്ഞ വീതം ത്രിമൂര്‍ത്തികളില്‍ ആദ്യം ആര്‍ക്കാണ് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ നാരദമുനി യജ്ഞം നടത്തുന്ന ഋഷികളോട് ആവശ്യപ്പെട്ടു. അവരിലൊരാളായ ഭ്രുഗു മഹര്‍ഷി ത്രിമൂര്‍ത്തികളെ പരീക്ഷിക്കാന്‍ പുറ പ്പെട്ടു. ഭൃഗുവിനു കാലിന്റെ പാദത്തില്‍ ഒരു മൂന്നാം കണ്ണുണ്ടായിരുന്നു. ബ്രഹ്മാവിനെയും ശിവനെയും സന്ദര്ശിച്ചപ്പോള്‍ അദ്ദേഹം അവരറിയാതെ രക്ഷപ്പെട്ടു, എന്നാല്‍ വിഷ്ണുവിന്റെ അടുത്തു ചെന്നപ്പോള്‍ വിഷ്ണു അദ്ദേഹത്തെ അവഗണിച്ചു. ഇതില്‍ ക്ഷുഭിതനായ ഭൃഗു കാല്‍ കൊണ്ടു വിഷ്ണു വിന്റെ നെഞ്ചില്‍ തൊഴിച്ചു. വിഷ്ണു ഇതില്‍ കോപിഷ്ടനാകാതെ മഹര്‍ഷിയുടെ കാലില്‍ തലോടി അദ്ദേഹത്തിന്റെ കാലു വേദനിച്ചോ എന്ന് ചോദിച്ചു. ഇതിനിടയില്‍ സൂത്രത്തില്‍ മഹര്‍ഷിയുടെ മൂന്നാമത്തെ കണ്ണു കുത്തി പ്പൊട്ടിച്ചു. എന്നാല്‍ ലക്ഷ്മീ ദേവി ഭ്രുഗു മഹര്‍ ഷി വിഷ്ണുവിനെ അപമാനിച്ചു എന്ന് കരുതി വൈകുണ്ഠത്തില്‍ നിന്ന് പോയി, ഭൂമിയില്‍ മനുഷ്യ സ്ത്രീയായി കൊല്‍ഹാപൂ രില്‍ ജനിച്ചു തപസ്സനുഷ്ടിച്ചു. വിഷ്ണു ഭഗവാന്‍ ശ്രീനിവാസന്‍ ആയി ഭൂമിയില്‍ അവതരിച്ചു ലക്ഷ്മിയെത്തേടി തിരുമല കുന്നുകളില്‍ എത്തി. തനിച്ച് ജീവിച്ച ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ലക്ഷ്മി ബ്രഹ്മാവിനെയും ശിവനെയും പ്രാര്‍ഥിച്ചു , ഇവര്‍ രണ്ടു പേരും ഒരു പശുവി ന്റെയും പശുക്കുട്ടിയുടെയും രൂപം എടുത്തു. ലക്ഷ്മീ ദേവി ഈ പശുവിനെയും കുട്ടി യേ യും അന്നത്തെ തിരുമല ഭരിച്ചിരുന്ന ചോള രാജാവിന്റെ അടുത്തെത്തിച്ചു.. ശ്രീനിവാസന് ദിവസേന ആവശ്യമായ പാല്‍ ഇവരില്‍ നിന്ന് എത്തിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. ഇത് കുറെ നാള്‍ തുടര്‍ന്നുവരവേ ഒരു ദിവസം ഒരു ഇടയ ചെറു ക്കന്‍ ഈ പശുവിനെ അടിച്ചു , എന്നാല്‍ അടികൊണ്ടു മുറിവുണ്ടായത് ശ്രീനിവാസനായിരുന്നു. ഇതില്‍ ക്ഷുഭിതനായ ശ്രീനിവാസന്‍ ചോള രാജാവിനെ ഒരു പിശാ ചാകാന്‍ ശപിച്ചു, കാരണം ഭ്രുത്യന്മാരുടെ തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടത് യജമാനന്മാര്‍ ആയിരിക്കണം എന്നത് കൊണ്ടു. രാജാവ് മാപ്പപെക്ഷിചു ശാപ മോക്ഷ ത്തിനു അപേക്ഷിച്ചു. രാജാവ് അടു ത്ത ജന്മം ആകാശരാജാവായി ജനിച്ചു തന്റെ മകള്‍ പദ്മാവതിയെ ശ്രീനിവാസന് വിവാഹം കഴിച്ചു കൊടുത്താല്‍ ശാപ മോക്ഷം കിട്ടുമെ ന്നു അനുഗ്രഹിച്ചു. ശ്രീനിവാസന്‍ തിരിച്ചു തന്റെ മാതാവ് വകുലാ ദേവിയോടോപ്പം തിരുമല യില്‍ താമസിച്ചു. രാജാവ് ശാപ മോക്ഷത്തിനു അടുത്ത ജന്മത്തില്‍ ജനിച്ചു മകള്‍ പദ്മപുഷ്കരിണിയില്‍ ജനിച്ച പദ്മാവ തിയെ ശ്രീനിവാസന് വിവാഹം കഴിച്ചു കൊടു ത്തു. ഈ വിവരം അറിഞ്ഞ ലക്ഷ്മീ ദേവി തിരുമലയില്‍ എത്തി ശ്രീനിവാസനെയും പദ്മാവതിയെയും നേരിട്ടു കണ്ടു. എന്നാല്‍ ലക്ഷിയെ കണ്ട മാത്രയില്‍ ശ്രീനിവാസന്‍ ഒരു പ്രതിമയായി മാറി, പദ്മാവതിയും. ദ്വേഷ്യപ്പെ ട്ടു നിന്ന ലക്ഷ്മിമിയുടെ മുമ്പില്‍ ബ്രഹ്മാവും ശിവനും അവതരിച്ചു ഇതിന്റെയൊക്കെ ലക്‌ഷ്യം ഭഗവാന്‍ വിഷ്ണു കലിയുഗത്തില്‍ ഭക്തജനങ്ങളെ നേരായ വഴിയിലേക്ക് നയിക്കാന്‍ ഭഗവാന്‍ തിരുമലയില്‍ താമസി ക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചു. ഇത് കേട്ട് ലക്ഷ്മീ ദേവി വിഷ്ണു ഭഗവാന്റെ വിഗ്രഹത്തിന്ടെ ഇടതു ഭാഗത്ത് സ്ഥാനം പിടിച്ചു. വലതു ഭാഗത്ത് പദ്മാവതിയും
ചരിത്രം
ക്ഷേത്രത്തിലെ സംഭാവനകളുടെ ആദ്യത്തെ രേഖ 966 ഇല പല്ലവ രാജ്ഞിയായ സമാവ യു സടെ പേരില്‍ ആയിരുന്നു. അവര്‍ ധാരാ ളം രത്നങ്ങളും 10 ഏക്കര്‍ വസ്തുവും കൊടു ത്തു. ഈ വസ്തുവില്‍ നിന്ന് കിട്ടുന്ന വരുമാ നം പ്രധാനപ്പെട്ട ഉത്സവങ്ങള്‍ നടത്താന്‍ ഉപ യോഗിക്കാനായിരുന്നു നിര്‍ദ്ദേശം. ഒമ്പതാം നൂറ്റാ സണ്ടില്‍ പല്ലവ രാജ വംശവും പത്താം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരും 14, 15 ആം നൂറ്റാണ്ടുകളില്‍ വ്ജയനഗര രാജ്യത്തെ പ്രധാനികളും വെങ്കടെശ്വര ഭക്തന്മാരായി രുന്നു. വിജയ നഗര സാമ്രാജ്യത്തിന്റെ കാല ഘട്ടത്തിലാണ് ഇന്നത്തെ സ്വത്ത് വകകള്‍ കൂടുതലും ക്ഷേത്രത്തിനു ലഭിച്ചത്. 1517 ല്‍ വിജയ നഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായര്‍ പല പ്രാവശ്യം ക്ഷേത്രത്തില്‍ വരുകയും ശ്രീകോ വില്‍ (ആനന്ദ നിലയം) സ്വര്‍ണ ത്തില്‍ പൊതിയാനുള്ള സ്വര്‍ണം സംഭാവന ചെയ്യുകയുമുണ്ടായി. വിജയനഗര സാമ്രാജ്യം അധ:പതിച്ച ശേഷം മൈസൂര്‍ രാജാക്കന്മാരും മറ്റു ചില രാജാക്കന്മാരും പല വസ്തുക്ക ളും സംഭാവന ചെയ്തു. മറാത്ത പടനായക നായിരുന്ന രാജീവ് ഭോന്‍സ്ലെ ( 1755 ഇല മരി ച്ചു) ക്ഷേത്ര ഭരണത്തിന് ഒരു സ്ഥിരം സംവി ധാനം ഉണ്ടാക്കി
വിജയ നഗര സാമ്രാജ്യം അധ:പതിച്ച ശേഷം ക്ഷേത്രം 1656 ഇല ഗോല്‍ക്കൊണ്ടാ ഭരണാ ധികാരികളുടെ കീഴിലും കുറച്ചു നാള്‍ ഫ്രെഞ്ച് അധീനത്തിലും 1801 വരെ കര്‍ ണാട്ടിക് നവാബിന്റെ ഭരണത്തിലും ആയിരുന്നു. 19 ആം നൂറ്റാണ്ടിന്റെ ആദ്യവര്‍ ഷങ്ങളില്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനി യുടെ ഭരണത്തിലും ആയി. അവര്‍ ക്ഷേത്ര ഭരണം പാട്ടത്തിനു ലേലം വിളിച്ചു ഒരാളെ ഏല്പ്പിച്ചു. പാട്ടത്തിനു എടുത്തയാല്‍ കമ്പനിക്കു ഒരു തുക വാടകയായി കൊടു ക്കുക എന്നതായിരുന്നു വ്യവസ്ഥ. അതിനു വേണ്ടി ക്ഷേത്രത്തി ലെ പൂജക്കും മറ്റും നികുതി ചുമത്തി വന്നു. 1843 ഇല് ഈസ്റ് ഇന്ത്യാ കമ്പനി മറ്റു ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും മാതിരാമ്ജി മഠത്തിലെ മഹന്തുകള്‍ക്ക് കൈമാറി. ഇവര്‍ വിചാരണ കര്‍ത്താക്കള്‍ ആയി നാല് തലമുറകള്‍ 1933 വരെ തുടര്‍ന്നു. അതിനു ശേഷമാണ് തിരു മല തിരുപ്പതി ദേവസ്ഥാനം ഉണ്ടാക്കി ക്ഷേത് രത്തിനു സ്വന്തമായ ഭരണ സംവിധാനം ഉണ്ടാ ക്കിയത് 1933 ലെ നിയമം 1951 ലെ ഹിന്ദു റിലിജിയസ് ചാരിറ്റബിള്‍ ട്രസ്റ്റു നിയമത്തിന്റെ കീഴിലാക്കി .1966 ഇല വീണ്ടും ക്ഷേത്രം ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ കീഴിലാക്കി . 1979 ഇല് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ തിരുമ ല തിരുപതി ദേവസ്ഥാന നിയമം അനുസരിച്ച് എക്സിക്യുട്ടീവ് ആഫീസര്‍ , ചെയര്‍മാന്‍ , ആന്ധ്ര സര്‍ക്കാര്‍ നിയമിച്ച രണ്ടു പേര്‍ ഇവരടങ്ങിയ ഒരു കമ്മറ്റിയുടെ കീഴിലാക്കി.
ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ചുവരു സകളിലും മറ്റും ഉള്ള ലിഖിതങ്ങ ലാണ്. 640 ലധികം ചുവരെഴുത്തുകളാണ് ഇവിടെ ഉള്ളത്. ചരിത്ര പരവും സാംസ്കാ രികവും ഭാഷാപരവും ആയ പ്രാധാന്യം ഉള്ള എഴുത്തുകളാണിവയെല്ലാം. ഇവയെല്ലാം തമിഴ് കന്നട, തെലുങ്ക് ഭാഷകളില്‍ ആയിരു ന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ഇത് പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടു . കൂടാതെ ക്ഷേത്രത്തിന്റെ പക്കല്‍ 3000 ചെമ്പു ഫലകങ്ങള്‍ ഉണ്ട്, ഇവയില്‍ അങ്കമാ ചാര്യയുടെ തെലുങ്കു സങ്കീര്‍ത്തനങ്ങലാണ് എഴുതിയിട്ടുള്ളത് . ഭാഷാപരമായി വളരെയ ധികം പ്രാധാന്യം ഉള്ളതായിരുന്നു ഇത്. തിരുപതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ പലതുണ്ട് എങ്കിലും ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ മുടി വടിക്കുന്നത് ഒരു പ്രത്യേക ആചാ രമാണ്. ഇവിടെ വരുന്ന ഭക്തരില്‍ മിക്കവാ റും അവരുടെ മുടി മുഴുവന്‍ വടിച്ചു മാറ്റുന്ന ത് പതിവാണ്. ഓരോ ദിവസവും മുറിക്കുന്ന മുടി ഒരു 1000 കി ഗ്രാം വരെ കാണുമെന്നു തോന്നുന്നു. ഈ മുടി വാര്‍ഷികമായി ആര്‍ ക്കെങ്കിലും ലേലം വിളിച്ചു കൊടുക്കുകയാ ണ് പതിവ്. ഇതില്‍ നിന്ന് തന്നെ 60 ലക്ഷം ഡോളര്‍ വരുമാനം ക്ഷേത്രത്തിനു കിട്ടുന്നു വത്രേ. ഹുണ്ടിയില്‍ നിന്ന് കിട്ടുന്ന സംഭാവന കഴിഞ്ഞു രണ്ടാമത്തെ വരുമാനം ഇത് തന്നെ. ഈ മുടി ആള്‍ക്കാര്‍ക്ക് മുടി വച്ച് പിടിപ്പിക്കാനും മുറിയുടെ ടോപ്പ് ഉണ്ടാക്കാ നും വിദേശത്തില്‍ ഉപയോഗിക്കുന്നു. ഈ മുടി മുറിക്കല്‍ പ്രക്രിയയുടെ പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ കാട്ടില്‍ കൂടി നടക്കുമ്പോള്‍ ബാലാ ജിയുടെ തലയില്‍ ഒരു നായാട്ടുകാരന്‍ എറി ഞ്ഞ കല്ല് കൊണ്ടു തലയിലെ കുറച്ചു മുടി വേര്‍പെട്ടു പോയി ആ ഭാഗം കഷണ്ടിയുള്ളത് പോലായി. ഇത് കണ്ടു നീലാദേവി എന്ന ഗന്ധര്‍വ രാജകുമാരി ഭഗവാന്റെ സുന്ദര മായ മുഖത്തിന് ഇങ്ങനെ ഒരു അഭംഗി ഉണ്ടാ വാന്‍ പാടില്ല എന്ന് കരുതി അവര്‍ തന്റെ മുറിയുടെ ഒരു ഭാഗം മുറിച്ചു ഭഗവാന്റെ തലയില്‍ തന്റെ മാന്ത്രിക ശക്തിയുപയോ ഗിച്ച് ഒട്ടിച്ചു വച്ചു. ഭഗവാന്‍ അവരുടെ ത്യാഗം മനസ്സിലാക്കി സുന്ദരിയായ അവരുടെ മുടി അവര്‍ ത്യജിച്ചതിന്റെ ഓര്‍മ്മക്കായി ഭക്തരാ യി വരുന്നവര്‍ അവരുടെ മുടി മുറിച്ചു വഴിപാടായി കൊടുക്കുമെന്ന് ഗന്ധര്‍വ രാജ കുമാര്‍ക്ക് ഉറപ്പു കൊടുത്തു. അങ്ങനെ കിട്ടുന്ന മുടി മുഴുവന്‍ നീലാദേവിക്കു കിട്ടു മെന്നും വാഗ്ദാനം ചെയ്തു. നീലാദേവി ഏഴു കുന്നുകളില്‍ ഒന്നായ നീലാദ്രിയില്‍ താമസം ആക്കുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.
കഥ ഏതായാലും ഞങ്ങളുടെ കോളേജിലെ ആന്ധ്രാ തമിഴ് നാട് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് മുമ്പ് തിരുപ്പതിയില്‍ പോയി മുട്ടയടിച്ചു വരുന്നത് പണ്ടൊക്കെ ഒരു പതിവായിരുന്നു, തലയിലെ മുടി മുറിച്ചു കൊടുത്താല്‍ പരീക്ഷയില്‍ വിജയം ഉറപ്പാക്കാന്‍ ബാലാ ജിയുടെ അനുഗ്രഹം മതിയാവുമെന്നു അവരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. ഞങ്ങള്‍ ഏതായാലും മുടി മുറിച്ചില്ല, എനിക്ക് 80 % ലധികം കഷണ്ടി ആയതു കൊണ്ടു മുറിക്കാന്‍ മുടി യില്ലാത്തത് കൊണ്ടും ശ്രീമതി അതിനു തയ്യാറാകാഞ്ഞത് കൊണ്ടും. തിരുപ്പതിയിലെ വലിയ ലഡദു വാങ്ങി ഞങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി.
ശ്രീ കാള ഹസ്തി ക്ഷേത്രം
ഇപ്പോള്‍ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിലൂടെ യാണ് നമ്മുടെ യാത്രയെങ്കിലും കുറച്ചു നാള്‍ മുമ്പ് ആന്ധ്രയിലെ ശ്രീ ഹരികോട്ട സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍ ജോലിചെയ്യുന്ന ഞങ്ങളുടെ ഒരു ബന്ധുവി ന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴി ആന്ധ്രപ്രദേശിലെ രണ്ടു ക്ഷേത്രങ്ങളില്‍ പോകാന്‍ കഴിഞ്ഞു. അവയെക്കുറിച്ച് എഴു തിയിട്ടാവാം തമിഴ് നാട്ടിലെ മറ്റു ക്ഷേത്രങ്ങ ളിലെ സന്ദര്‍ശനം എന്ന് കരുതുന്നു.
ശ്രീ ഹരി കോട്ടയില്‍ നിന്ന് തിരുപതിക്ക് പോകുന്ന വഴിക്കാണ് ശ്രീ കാളഹസ്തി എന്ന പ്രസിദ്ധ ശിവ ക്ഷേത്രം. തിരുപ്പതിയില്‍ നിന്ന് 36 കി. മീ. അകലത്തില്‍. ദക്ഷിണ ഭാര തത്തിലെ പ്രസിദ്ധമായ ഈ ശിവ ക്ഷേത്ര ത്തിനു പല പ്രത്യേകതകളും അവകാശപ്പെ ടാന്‍ ഉണ്ട്. ഇവിടെ വച്ചാണ് കണ്ണപ്പന്‍ എന്ന ശിവഭക്തന്‍ തന്റെ രണ്ടു കണ്ണുകളും ചുഴ ന്നെടുത്തു തുടര്‍ച്ചയായി രക്തം ഒഴുകിക്കൊ ണ്ടിരുന്ന ശിവലിംഗത്തില്‍ നിന്ന് രക്തം വാര് ന്നു പോകുന്നത് നിര്‍ത്താന്‍ ബലിയര്‍പ്പിച്ചത്. പഞ്ചഭൂത സ്ഥലങ്ങ ളില്‍ ഒന്നായി അറിയ പ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വായു ലിംഗം എന്നറിയപ്പെടുന്നു. ഈ ക്ഷേത്രം ദക്ഷി ണ കാശി എന്നും അറിയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടില് ആണ് ഈ ക്ഷേത്രത്തിന്റെ ഉള്‍ഭാ ഗം നിര്‍മ്മിച്ചതത്രെ, ബാഹ്യഭാഗം വിജയ നഗ ര , ചോള രാജാക്കന്മാരാലും പിന്നീട് നിര്‍മ്മി ച്ചു. വായു ഭഗവാന്റെ രൂപത്തില്‍ കാളഹ സ്തീശ്വരന്‍ ആയി ആരാധിക്കപ്പെട്ടു.
ഈ ക്ഷേത്രത്തെ പറ്റി പറയപ്പെടുന്ന പല കഥകളുമുണ്ട്. ഇവിടെ വച്ച് ഒരു എട്ടുകാലി, സര്‍പ്പം , ആന ഇവ ഒരുപോലെ ഭഗവാന്‍ ശിവനെ തപസ്സു ചെയ്തു. ശ്രീ കാള ഹസ്തി എന്ന പേരുതന്നെ ശ്രീ എന്ന എട്ടുകാലി യുടെയും കാള എന്നതു സര്‍പ്പത്തിന്റെ യും ഹസ്തം എന്ന ആനയുടെയും പേരുകളില്‍ നിന്നാണ് കിട്ടിയത്. ഇവര്‍ മൂന്നു പേരും അവ രവരുടെ രീതിയില്‍ ശിവനെ പ്രാര്‍ഥിച്ചു. ആന ദൂരെയുള്ള നദിയില്‍ നിന്ന് തുമ്പിക്ക യ്യില്‍ വെള്ളം കൊണ്ടു വന്നു അഭിഷേകം നടത്തി, എട്ടുകാലി അതിന്റെ ശക്തമായ വല കൊണ്ടു ചുറ്റി ശിവലിംഗത്തെ സംര ക്ഷിച്ചു , അതെ സമയം സര്‍പ്പം അതിന്റെ നാഗമാണിക്യം കൊണ്ടു ശിവലിംഗം അലങ്ക രിച്ചു. ഒരു ദിവസം ഇവര്‍ മൂന്നുപേരും ഏകദേ ശം ഒരേ സമയത്ത് ദേവനെ പൂജിക്കാന്‍ എത്തിയപ്പോള്‍ പ്രശ്നമായി. എട്ടുകാലി യുടെ രീതി പിടിക്കാത്ത ആന തുമ്പിക്കയ്യില്‍ നിറച്ചു വെള്ളം കൊണ്ടു വന്നു ശക്തിയായി ഒഴിച്ചത് കൊണ്ടു എട്ടുകാലിയുടെ വല പൊട്ടിപ്പോയി. . ഇത് കണ്ടു സര്‍പ്പത്തിനും എട്ടുകാലിക്കും കോപം കൂടി സര്‍പ്പം ആനയു ടെ തുമ്പിക്കയ്യില്‍ കയറി വിഷം തുപ്പി . കോപം മൂത്ത ആന തന്റെ തുമ്പിക്കൈ കൊണ്ടു ശിവലിംഗത്തില്‍ അടിച്ചു ശിവലിം ഗം പൊട്ടുകയും സര്‍പ്പം ചത്തു പോകുക യും ചെയ്തു. ഇതിനിട യില്‍ എട്ടുകാലിയും മരിച്ചു. വിഷം കയറിയ ആനയും മരിച്ചതോ ടെ ഇവര്‍ മൂന്നു പേരുടെയു ഭക്തിയുടെ ശക്തി കണ്ടു ശിവന്‍ ആനയ്ക്കും സര്‍പ്പ ത്തിനും മോക്ഷം കൊടുത്തു, എട്ടുകാലിയെ രാജാവായി പുനര്‍ജ്ജന്മം കൊടുത്തു ക്ഷേത്രസംരക്ഷണ ജോലിയും ഏല്പിച്ചു.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു കഥ കണ്ണപ്പ സ്വാമിയെ കുറിച്ചാണ്. ശിവ ഭക്തനാ യ കണ്ണപ്പന്‍ ഒരു ദിവസം ക്ഷേത്രത്തില്‍ വന്നപ്പോള്‍ ശിവ വിഗ്രഹത്തിന്റെ കണ്ണില്‍ നിന്ന് രക്തം വാര്ന്നൊഴുകുന്നത് കണ്ടു. ഈ രക്ത വാര്‍ച്ച നിര്‍ത്താന്‍ അയാള്‍ തന്റെ ഒരു കണ്ണ് ചുഴന്നെടുത് രക്തം ഒഴുകിക്കൊ ണ്ടിരുന്ന കണ്ണില്‍ വ്ച്ചു. രക്തം ഒഴുകുന്നത് എന്നിട്ടും നില്‍ക്കാതെ ആയപ്പോള്‍ കണ്ണപ്പന്‍ രണ്ടാമത്തെ കണ്ണും ചൂഴ്ന്നെടുക്കാന്‍ തുട ങ്ങിയപ്പോള്‍ ഭഗവാന്‍ അയാളെ തടയുക യും അയാള്‍ തന്റെ ഭക്തി പൂര്ണമാനെന്നു തെളിയിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു അനു ഗ്രഹിക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് കണ്ണപ്പ നായനാര്‍ എന്ന പ്രസിദ്ധ ശിവ ഭക്ത നും ദിവ്യനും ആയി അറിയപ്പെട്ടു, .
ഇവിടത്തെ ശിവലിംഗത്തിനു കര്‍പൂര ലിംഗം എന്നും പറയുന്നു. ഇതിനു കാരണം വായു ഭഗ വാന്‍ നീണ്ട കാലം കര്‍പ്പൂരം ഉപയോഗിച്ച് ശിവനെ കഠിന തപസ്സു ചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു ഞാന്‍ നിങ്ങളുടെ ഭക്തിയില്‍ പ്രീത നായീ, മൂന്നു വരം ചോദിച്ചു കൊള്ളൂ എന്ന് പറഞ്ഞു. വായുദേവന്‍ പറഞ്ഞു ഞാന്‍ എല്ലായിടത്തും ഉണ്ടായിരി ക്കണം , ജീവന്റെ അവിഭാജ്യ ഘടകം ആയി പരമാത്മാവ് എന്ന നിലയില്‍ എന്നും ന്ലനില്‍ ക്കണം , മൂന്നാമതായി ഞാന്‍ പൂജിച്ച ഈ ലിംഗം കര്‍പ്പൂര ലിംഗം എന്നറിയപ്പെടണം . ശിവന്‍ ഈ മൂന്നു വരങ്ങളും നല്‍കി തഥാസ്തു വായു വിനെ അനുഗ്രഹിച്ചു. അങ്ങനെ ഭൂമിയില്‍ എല്ലായിടത്തും വായു ഉണ്ടായി, വായുവില്ലാതെ ഒരു ജീവിക്കും ജീവന്‍ ഉണ്ടാവുകയില്ല എന്നും ആയി. ആ ശിവലിംഗം ദേവാസുരന്മാര്‍, ഗരുഡന്‍, ഗന്ധരവകിന്നരന്മാര്‍ കിമ്പുരുഷന്മാര്‍ സിദ്ധ ന്മാര്‍ ഇതിനെല്ലാമുപരി മനുഷ്യരും എല്ലാവ രും പ്രാര്‍ത്ഥിച്ചും തുടങ്ങി.
വേറൊരു കഥയില്‍ ശിവന്‍ ശപിച്ചത് കൊണ്ടു തന്റെ ദൈവീക ശരീരം ത്യജിച്ചു ഭൂമിയില്‍ മനു ഷ്യസ്ത്രീയായി ജന്മം എടു ത്തു ശാപ മുക്തിക്കു വേണ്ടി നീണ്ട നാള്‍ പാര്‍വതി തപസ്സു ചെയ്തു. തപസ്സില്‍ സന്തോഷവാനായി പാര്‍വതിയ്ക്ക് മുമ്പു ള്ളതിനേക്കാള്‍ ആയിരം മടങ്ങു സൌന്ദര്യ ത്തോടെ ശരീരം തിരിച്ചു കൊടുക്കുകയും ചെയ്തു വത്രേ. പാര്‍വതി ശിവനെ ജപിച്ച മന്ത്രങ്ങളില്‍ ഒന്ന് നമശ്ശിവായ ആയിരുന്നു എന്നും അതിനു ശേഷം ദേവിയെ ജ്ഞാന പ്രസൂനാംബികാ ദേവി എന്ന് വിളിക്കാനും തുടങ്ങിയത്രേ.
37 മീറ്റര്‍ ഉയരമുള്ള ഇവിടത്തെ ഗോപുരവും 100 തൂണുകള്‍ ഉള്ള മണ്ഡപവും വിജയ നഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ ആണ് 1516 ല്‍ നിര്‍മ്മിച്ചത്. ആനയുടെ തുമ്പിക്കയ്യിന്റെ ആകൃതിയില്‍ ഉള്ള ശിവ ലിംഗം വെള്ള ശിലയില്‍ ആണ് നിര്‍മ്മിച്ചിരി ക്കുന്നത്. ക്ഷേത്രത്തിന്റെ ദര്‍ശനം തെക്കോ ട്ടാണ് ശ്രീകോവില്‍ മാത്രം പടിഞ്ഞാറോട്ടും. ഒരു കുന്നിന്റെ താഴ്വാരതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആ കുന്നില്‍ നിന്നും വാര്ത്തെടുത്തതാണ് ക്ഷേത്രമെന്നു മറ്റൊരു അഭിപ്രായവും ഉണ്ട്. പാറയില്‍ വെട്ടിയെടു ത്ത 2.7 മീറ്റര്‍ ഉയരമുള്ള ഗണപതി വിഗ്രഹ വും ഇവിടെ ഉണ്ട് . വല്ലഭ ഗണ പതി, മഹാല ക്ഷ്മീ ഗണപതി സഹസ്ര ലിംഗേശ്വര എന്നീ പ്രതിമകളും ഇവിടെ കാണാം . കാളഹസ്തീ ശ്വ രന്്റെ പത്നിയായ ജ്ഞാന്പ്രസ ന്നാംബ യുടെ പ്രതിഷ്ടയും ഉണ്ടിവിടെ. കാശി വിശ്വ നാഥന്‍ , അന്നപൂര്‍ണ ദേവി, സൂര്യ നാരായണ സദ്യോഗണപതി സുബ്രമണിയ സ്വാമി വിഗ്ര ഹങ്ങളും പ്രതിഷ്ടിചിട്ടുണ്ട്. സൂര്യ പുഷ്കരി ണി, ചന്ദ്ര പുഷ്കരിണി എന്നീ ജല സ്രൊതസ്സു കളും ഇവിടെ കാണാം .
ഇവിടത്തെ പ്രധാന ഉത്സവം മഹാശിവരാത്രി തന്നെയാണ്. ഫെബ്രുവരി 15 മുതല്‍ മാര്ച് 15 വരെയുള്ള സമയത്താണ് ഈ ഉത്സവം നടക്കുന്നത്.
No comments:
Post a Comment