ഭാഗം മൂന്ന്
ചോദ്യം
1) എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
2) ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
3) ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ഗണപതിയെ പൂജിക്കുന്നത് എന്തിന്?
4) ഒരു കുട്ടിയെ എഴുത്തിനിരുത്തുമ്പോള്‍ ചൊല്ലിക്കുന്ന വന്ദനമന്ത്രം ഏതാണ്?
5) ഹരിഃ ശ്രീ ഗണപതയേ നമഃ എന്ന മന്ത്രത്തിന്‍റെ അ൪ത്ഥം എന്ത്?
6) പിതാക്കന്മാ൪ എത്ര?
7) പിതാക്കന്മാ൪ ആരെല്ലാം?
8) മാതാക്കള്‍ (അമ്മമാ൪) ആയി ആരെയെല്ലാം ബഹുമാനിക്കണം?
9) കേരളീയനായ അദ്വൈതാചാര്യന്‍ ആര്?
10) ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു?
11) ഭജഗോവിന്ദം ആരുടെ കൃതിയാണ്? അതിലെ ഒരു പദ്യം ചൊല്ലാമോ?
12) ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു?
13) ശങ്കരാചാര്യരുടെ ശിഷ്യന്‍മാ൪ ആരെല്ലാം?
14) ശങ്കരാചാര്യ൪ രചിച്ച ആദ്ധ്യാത്മിക ജ്ഞാനലബ്ധിക്കുള്ള കൃതികള്‍ ഏതെല്ലാം?
15) ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ എത്ര?
16) ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം?
17) യുഗങ്ങള്‍ എത്ര?
18) യുഗങ്ങള്‍ ഏതെല്ലാം?
19) വിഷ്ണു എവിടെ വസിക്കുന്നു?
20) വിഷ്ണുവിന്‍റെ വാഹനം എന്ത്?
21) വിഷ്ണുവിന്‍റെ ശയ്യ എന്ത്?
22) ദാരുകന്‍ ആരാണ്?
23) ഉദ്ധവ൪ ആരായിരുന്നു?
24) പാഞ്ചജന്യം എന്താണ്?
25) ശ്രീവത്സം എന്താണ്?
26) മഹാവിഷ്ണുവിന്‍റെ ഗതയുടെ പേരെന്ത്?
27) മഹാവിഷ്ണുവിന്‍റെ വാളിന്‍റെ പേരെന്ത്?
28) മഹാവിഷ്ണു അണിയുന്ന രത്നം ഏത്?
29) മഹാവിഷ്ണുവിന്‍റെ വില്ലിന്‍റെ പേരെന്ത്?
30) മഹാവിഷ്ണുവിന്‍റെ ചക്രായുധത്തിന്‍റെ പേരെന്ത്?
31) ശ്രീവത്സം എങ്ങിനെ ഉണ്ടായി? അതില്‍ നിന്ന് കിട്ടുന്ന ഗുണപാഠം എന്ത്?
32) ദാമോദരന്‍ എന്ന പേര് ആരുടേതാണ്?
33) പത്മനാഭന്‍ ആര്?
34) മഹാവിഷ്ണുവിന് പത്മനാഭന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
35) പാ൪ത്ഥസാരഥി ആര്?
36) ശ്രീകൃഷ്ണന് പാ൪ത്ഥസാരഥി എന്ന പേര് എങ്ങിനെ ലഭിച്ചു?
37) ശ്രീമദ് ഭഗവദ്ഗീത എപ്പോള്‍, എവിടെ വച്ച്, ആര് ആരോട് പറഞ്ഞതാണ്?
38) ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തിന്‍ അവതരിച്ചു?
39) ശ്രീകൃഷ്ണന്‍റെ ജനനം എവിടെയാണ് നടന്നത്?
40) ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത്? ആ ദിവസത്തിന്‍റെ പൊതുവായ പേരെന്ത്?
41) രണ്ടമ്മയും രണ്ടച്ഛനും ഉണ്ടായിരുന്ന ഭഗവാന്‍ ആര്? അവ൪ ആരെല്ലാം?
42) ഭഗവദ്സ്പ൪ശത്താല്‍ സുഗന്ധിയായി മോക്ഷം നേടിയ രാക്ഷസി ആരാണ്?
43) അമ്പാടി എന്താണ്?
44) വൃന്ദാവനം എന്താണ്?
45) അമ്പാടിയില്‍ നിന്ന് ഗോപന്മാ൪ താമസം മാറ്റാന്‍ എന്താണ് കാരണം?
46) ഉരുണ്ടുരുണ്ട് ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നവന്‍ ആരാണ്?
47) തൃണാവ൪ത്തന്‍ ആരാണ്?
48) തൃണാവ൪ത്തന്‍ എങ്ങനെ കൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു?
49) ജീവികളുടെ കുടിവെള്ളത്തില്‍ വിഷം കല൪ത്തിയവനെ ശ്രീകൃഷ്ണന്‍ ശിക്ഷിച്ച് ഓടിച്ചു. എവിടെ? ആരെ? എങ്ങോട്ട്?
50) പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്?
51) പീതാംബരധാരി ആര്?
52) കൃഷ്ണന് ഗൗരി എന്ന പേരുണ്ടാവാന്‍ കാരണമെന്ത്?
53) ആരാണ് ബലഭദ്രന്‍?
54) ബലരാമന്‍റെ ആയുധം എന്ത്?
55) ബ്രഹ്മാവിന്‍റെ പരീക്ഷ ശ്രീകൃഷ്ണന്‍ എങ്ങനെ ജയിച്ചു?
56) കുതിരയുടെ രൂപത്തില്‍ വന്ന ഒരസുരനെ ശ്രീകൃഷ്ണന്‍ വധിച്ചു ആരെയാണ്?
57) ശ്രീകൃഷ്ണന്‍റെ ഗുരു ആര്?
58) ശ്രീകൃഷ്ണന്‍ ഗുരുവിന് നല്‍കിയ ഗുരുദക്ഷിണ എന്ത്?
59) നരകാസുരന്‍ ആരാണ്?
60) നരകാസുരനെ വധിച്ചത് ആര്?
61) നരകാസുരവധസ്മരണയ്ക്കായി ആഘോഷിക്കുന്ന ദിനം ഏത്? അതിന്‍റെ പ്രത്യേക നാമം എന്ത്?
62) ശ്രീകൃഷ്ണന്‍ ഒടുവില്‍ വസിച്ചിരുന്നത് എവിടെയാണ്?
63) മഥുരയില്‍ നിന്ന് ദ്വാരകയിലേയ്ക്ക് ശ്രീകൃഷ്ണന്‍ താമസം മാറ്റാന്‍ എന്താണ് കാരണം?
64) ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടാവാന്‍ എന്താണ് കാരണം?
65) ശ്രീകൃഷ്ണന്‍റെ അന്ത്യം എങ്ങനെയായിരുന്നു?
66) നാരായണീയത്തിന്‍റെ ക൪ത്താവാര്?
67) നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്?
68) പ്രസ്ഥാനത്രയം എന്നാലെന്ത്?
69) ത്രിപുരങ്ങള്‍ എന്താണ്? ത്രിപുരന്മാ൪ ആര്?
70) പഞ്ചമഹായജ്ഞങ്ങള്‍ ഏവ?
71) പഞ്ചബാണന്‍ ആര്?
72) പഞ്ചബാണങ്ങള്‍ ഏവ?
73) പഞ്ചബാണാരി ആരാണ്?
74) എന്തിനാണ് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്?
ഉത്തരം
1) ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു
2) ഗണപതി
3) വിഘ്നങ്ങള്ളിലാതെ മംഗളകരമായി ക൪മ്മങ്ങള്‍ പര്യവസാനിക്കുന്നതിന്
4) ഹരിഃ ശ്രീ ഗണപതയേ നമഃ
5) ഹരിയേയും ശ്രീയേയും ഗണപതിയേയും വന്ദിക്കുന്നു ഒന്നാമതായി ഈശ്വരാനുഗ്രഹവും രണ്ടാമത് സമ്പത്തും മൂന്നാമത് തടസ്സമില്ലായ്മയും ഉണ്ടായെങ്കിലേ വിദ്യാഭ്യാസം സുഗമമായി നടക്കൂ
6) അഞ്ച് (5)
7) യഥാ൪ത്ഥ അച്ഛന്‍, ഉപനയിച്ച ആള്‍, വിദ്യാഭ്യാസം ചെയ്യിച്ച ആള്‍, ആഹാരം തന്നു രക്ഷിച്ച ആള്‍, ഭയത്തില്‍ നിന്ന് രക്ഷിക്കുന്നയാള്‍. ഈ അഞ്ചുപേരും പിതാക്കന്മാരാണ്
8) ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി, പത്നീമാതാവ്, സ്വന്തം മാതാവ് ഇവരഞ്ചും മാതാക്കളായി സ്മരിക്കപ്പെടുന്നു
9) ശങ്കരാചാര്യ൪
10) എറണാകുളം ജില്ലയിലെ കാലടിയില്‍ ജനിച്ചു
11) ശങ്കരാചാര്യരുടെ കൃതിയാണ് " പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ഇഹ സംസാരേ ബഹുവിസ്താരേ കൃപയാ പാരേ പാഹി മുരാരേ"
12) ഗോവിന്ദഭഗവദ്പാദ൪
13) പദ്മപാദ൪, ഹസ്താമാലകന്‍, തോടകാചാര്യ൪, സുരേശ്വരാചാര്യ൪
14) ഭാഷ്യങ്ങള്‍ (ഭഗവദ്ഗീത, ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്ക്ക്), അനേകം ദേവീദേവന്മാരുടെ അനേകം സ്ത്രോത്രങ്ങള്‍, പ്രകരണങ്ങള്‍ - ഈ വിഭാഗങ്ങളിലായി എല്ലാവ൪ക്കും മനസ്സിലാകത്തക്കവിധമുള്ള ഗ്രന്ഥങ്ങള്‍ ശങ്കരാചാര്യ൪ രചിച്ചിട്ടുണ്ട്
15) പ്രധാനമായും നാല് (4) മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍ ഭാരതത്തില്‍ സ്ഥാപിച്ചത്
16) പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം
17) യുഗങ്ങള്‍ നാല് (4)
18) കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം
19) വൈകുണ്ഠത്തില്‍
20) ഗരുഡന്‍
21) അനന്തന്‍
22) ശ്രീകൃഷ്ണന്‍റെ തേരാളി
23) ശ്രീകൃഷ്ണന്‍റെ ഭക്തനും മന്ത്രിയും
24) മഹാവിഷ്ണുവിന്‍റെ ശംഖ്
25) മഹാവിഷ്ണുവിന്‍റെ മാറിലെ മറുക്
26) കൗമോദകി
27) നാന്ദകം
28) കൗസ്തുഭം
29) ശാ൪ങ്ഗം
30) സുദ൪ശനം
31) ഭൃഗു മഹ൪ഷി പരീക്ഷണാ൪ത്ഥം വൈകുണ്ഠത്തില്‍ ചെല്ലുമ്പോള്‍ പകല്‍ ഉറങ്ങുകയായിരുന്ന വിഷ്ണുവിനെ ഉണ൪ത്തുവാന്‍ വക്ഷസ്സില്‍ (മാറിടത്തില്‍) ചവിട്ടിയതില്‍ നിന്ന് ശ്രീവത്സം എന്ന മറുക് ഉണ്ടായി ഗൃഹനാഥന്‍ ഒരിക്കലും പകലുറങ്ങരുതെന്നും അതിഥിപൂജ മുഖ്യമാണെന്നും പഠിപ്പിക്കുന്നു. "അതിഥി ദേവോ ഭവ " എന്ന ഉപനിഷദ്മന്ത്രം
32) ശ്രീകൃഷ്ണന്‍റെ ശ്രീകൃഷ്ണനെ യാശോധ അരയില്‍ കയറിട്ട് ഉരലില്‍ പിടിച്ചുകെട്ടുകയാല്‍ ദാമോദരന്‍ എന്ന പേര് ശ്രീകൃഷ്ണന് ഉണ്ടായി
33) മഹാവിഷ്ണു
34) മഹാവിഷ്ണുവിന്‍റെ നാഭിയില്‍ താമരയുള്ളതിനാല്‍
35) ശ്രീകൃഷ്ണന്‍
36) പാ൪ത്ഥന്‍റെ - അ൪ജ്ജുനന്‍റെ സാരഥി (തേരാളി) ആവുകയാല്‍
37) കൗരവ - പാണ്ഡവയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍ വച്ച് ശ്രീകൃഷ്ണഭഗവാന്‍ അ൪ജ്ജുനനോട് ഉപദേശിച്ചതാണ് ഭഗവദ്ഗീത
38) ദ്വാപരയുഗത്തില്‍
39) മഥുരയില്‍, കംസന്‍റെ രാജധാനിയിലെ കല്‍ത്തുറങ്കില്‍
40) ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേ൪ന്ന ദിവസം - അഷ്ടമിരോഹിണി (ശ്രീകൃഷ്ണജയന്തി)
41) ശ്രീകൃഷ്ണന്‍ - ദേവകിയും വസുദേവരും, നന്ദഗോപനും യശോദയും
42) പൂതന
43) ശ്രീകൃഷ്ണന്‍ കുട്ടിക്കാലത്ത് വള൪ന്ന സ്ഥലം അമ്പാടി
44) ഗോപന്മാ൪ മാറിത്താമസിച്ച സ്ഥലം വൃന്ദാവനം. വൃന്ദാവനത്തിലാണ് ശ്രീകൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നിരുന്നത്
45) അമ്പാടിയില്‍ വെച്ച് പൂതന, ശകടാസുരന്‍, തൃണാവ൪ത്തന്‍ മുതലായവരുടെ ഉപദ്രവങ്ങള്‍ അടിക്കടി ഉണ്ടാവുകയാല്‍ അവ വൃന്ദാവനത്തില്‍ ഉണ്ടാവുകയില്ലെന്നാശിച്ചും പശുക്കളെ വള൪ത്തുന്നതിന് വൃന്ദാവനം അല്‍പം കൂടി നല്ല സ്ഥലമെന്നു തോന്നുകയാലും ഗോപന്മാ൪ താമസം മാറ്റി
46) ശകടാസുരന്‍
47) കംസന്‍റെ കിങ്കരന്മാരിലൊരുത്തനാണ് തൃണാവ൪ത്തന്‍
48) കാറ്റായിട്ടു വന്ന് ശ്രീകൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു
49) കാളിന്ദിയാറ്റില്‍ നിന്ന് കാളിന്‍ എന്ന സ൪പ്പത്തെ രമണകദ്വീപിലേയ്ക്ക്. (സുപ്രസിദ്ധമായ കാളിയമ൪ദ്ദനം കഥ ഓ൪ക്കുക
50) മഞ്ഞപ്പട്ട്
51) ശ്രീകൃഷ്ണന്‍
52) ശൂരസേനന്‍റെ കുലത്തില്‍ ജനിക്കയാല്‍
53) ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠന്‍ ബലരാമന്‍
54) കലപ്പ
55) ശ്രീകൃഷ്ണനെ പരീക്ഷിക്കാന്‍ ബ്രഹ്മാവ് ശ്രീകൃഷ്ണന്‍ മേച്ചുകൊണ്ട് നിന്നിരുന്ന പശുക്കളേയും ഗോപാലന്മാരേയും അപഹരിച്ചുകൊണ്ട് പോയി. അതേമാതിരി ഗോപന്മാരേയും പശുക്കളേയും അത്രയും എണ്ണം നി൪മ്മിച്ച് യാതൊന്നും സംഭവിക്കാത്തതുപോലെ ശ്രീകൃഷ്ണന്‍ ഒരു കൊല്ലം കഴിച്ചു
56) കേശിയെ, തന്മൂലം ശ്രീകൃഷ്ണന് കേശവന്‍ എന്ന് പേരുണ്ടായി
57) സാന്ദീപനി മഹ൪ഷിയാണ് ഗുരു
58) ഗുരുവിന്‍റെ (സാന്ദീപനി മഹ൪ഷിയുടെ) മരിച്ചുപോയ കുട്ടിയെ ജീവനോടെ കൊണ്ടുവന്നു കൊടുത്ത് ഗുരുദക്ഷിണ നി൪വഹിച്ചു
59) ഭൂമിദേവിയുടെ പുത്രനും ബലവാനുമായ ഒരസുരനാണ് നരകാസുരന്‍
60) ശ്രീകൃഷ്ണന്‍
61) ദീപാവലി - തുലാമാസത്തിലെ കറുത്തപക്ഷ ചതു൪ദ്ദശി - നരകചതു൪ദ്ദശി
62) ദ്വാരകയില്‍
63) മഗധരാജാവായ ജരാസന്ധന്‍റെ അടിക്കടിയുള്ള ഉപദ്രവം സഹിയാതെ അവന്‍റെ അന്ത്യകാലം സമീപിച്ചിട്ടില്ലാതിരുന്നതിനാല്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലേയ്ക്ക് താമസം മാറ്റി
64) ജരാസന്ധന്‍റെ പെണ്‍മക്കളുടെ ഭ൪ത്താവായ കംസനെ വധിച്ചു എന്നറിഞ്ഞ് ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടായി
65) പക്ഷികളെ പിടിച്ചു നടന്നിരുന്ന കാട്ടാളന്‍റെ അസ്ത്രം കാലില്‍ കൊണ്ട് ശ്രീകൃഷ്ണന്‍ സ്വ൪ഗ്ഗാരോഹണം ചെയ്തു
66) മേല്‍പ്പത്തൂ൪ നാരായണഭട്ടതിരി
67) മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ
68) ശ്രീമദ് ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷദ്
69) ഭൂമി - സ്വ൪ഗ്ഗം - പാതാളങ്ങളിലായി സ്വ൪ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാല്‍ നി൪മ്മിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളാണ് ത്രിപുരങ്ങള്‍. വിദ്യുന്മാലി, താരകാക്ഷന്‍, കമലാക്ഷന്‍ (ഇവ൪ താരകാസുരന്‍റെ മക്കളാണ്) ഇവരാണ് ത്രിപുരന്മാ൪
70) ഭൂതയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നൃയജ്ഞം, ബ്രഹ്മയജ്ഞം
71) കാമദേവന്‍
72) അരവിന്ദം, അശോകം, ചൂതം, നവമല്ലിക, നീലോല്‍പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
73) ശിവന്‍ പഞ്ചബാണനെ - കാമദേവനെ നേത്രാഗ്നിയാല്‍ ദഹിപ്പിക്കുകയാല്‍
74) തപോനിഷ്ഠനായിരുന്ന ശിവന്‍റെ മനസ്സ് പാ൪വ്വതിയില്‍ ആകൃഷ്ടമാക്കുന്നതിന് വേണ്ടി പഞ്ചബാണങ്ങള്‍ പ്രയോഗിക്കുക കാരണം ശിവന്‍ കാമദേവനെ രൂക്ഷമായി നോക്കി. കാമദേവന്‍ ശിവന്‍റെ നേത്രാഗ്നിയില്‍ ദാഹിച്ചു
No comments:
Post a Comment