Monday, 23 September 2019

പുരാണ ചോദ്യ ഉത്തരങ്ങൾ - 6

കൂടുതൽ വായിക്കുന്നതിനു ഹോം പേജ് കാണുക

ഭാഗം ആറ്

ചോദ്യം

1) പരശുരാമന്റെ വംശം ഏതായിരുന്നു?
2) പരശുരാമന്റെ മാതാപിതാക്കന്മാർ ആരായിരുന്നു?
3) പരശുരാമൻ ആരുടെ അവതാരമായിരുന്നു?
4) പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു?
5) പരശുരാമൻ ആരുടെ ശിക്ഷ്യനായിരുന്നു?
6) പരശുരാമനാൽ വധിക്കപ്പെട്ട പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
7) പരശുരാമനാൽ ഇരുപത്തിയൊന്നുവട്ടം കൊന്നൊടുക്കപ്പെട്ടത് ഏത് വംശക്കാരായിരുന്നു?
8) പരശുരാമൻ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാണ്?
9) പരശുരാമനിലുണ്ടായിരുന്ന ഏത് ദേവാംശമാണ് ശ്രീരാമനിലേയ്ക്ക് പകർത്തപ്പെട്ടത്?
10) പരശുരാമൻ ശ്രീരാമന് നൽകിയ ചാപം ഏതായിരുന്നു?
11) ദശരഥൻ പരിവാരസമേതം അയോദ്ധ്യയിൽ തിരിച്ചെത്തിയശേഷം ഭരതശത്രുഘ്നന്മാർ എവിടെക്കായിരുന്നു പോയത്?
12) ഭരതന്റെ മാതുലന്റെ പേരെന്ത്?
13) മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത് പ്രധാനമായും ആരുടെ പ്രാർത്ഥനയെ മാനിച്ചായിരുന്നു?
14) ശ്രീരാമാവതാരം ഉണ്ടായത് ഏത് യുഗത്തിലായിരുന്നു?
15) ശ്രീരാമന്ന് രാഘവൻ എന്നപേർ ലഭിച്ചത് ആരുടെ വംശത്തിൽ ജനിച്ചതിനാലായിരുന്നു?
16) ആദ്ധ്യാത്മരാമായണത്തിൽ രണ്ടാമത്തെ കാണ്ഡം ഏത്?
17) സീതാദേവിയോടുകൂടി അയോദ്ധ്യയിൽ വസിക്കുന്ന ശ്രീരാമനെ ദർശിക്കാൻ എത്തിയ മഹർഷി ആരായിരുന്നു?
18) ശ്രീ നാരദമഹർഷി ശ്രീരാമനെ സന്ദർശിച്ചത് എന്തുകാര്യം ഓർമ്മിപ്പിക്കുവാനായിരുന്നു?
19) ദശരഥൻ യുവരാജാവായി അഭിഷേകം ചെയ്യുവാൻ ഉദ്ദേശിച്ചത് ആരെയായിരുന്നു?
20) ശ്രീരാമാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ ദശരഥൻ ചുമതലപ്പെടുത്തിയത് ആരെയായിരുന്നു?
21) ഹസ്ത്യശ്വപത്തിരഥാദിമഹാബലം ഇത് ഏതു പേരിൽ അറിയപ്പെടുന്നു?
22) രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ സമീപിച്ചത് ആരെയായിരുന്നു?
23) രാമാഭിഷേകം മുടക്കുവാൻ കൈകേയിയെ പ്രലോഭിച്ചത് ആരായിരുന്നു?
24) ദശരഥൻ കൈകേയിക്ക് വരങ്ങൾ കൊടുത്ത സന്ദർഭം ഏതായിരുന്നു?
25) യുദ്ധഭൂമിയിൽവെച്ച് ദശരഥന്റെ രഥത്തിന് എന്ത് സംഭവിച്ചു?
26) യുദ്ധഭൂമിയിൽ വെച്ചു ദശരഥന്റെ രഥചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി ആ സ്ഥാനത്ത് എന്തായിരുന്നു വെച്ചത്?
27) കൈകേയി, ദശരഥനിൽ നിന്ന് തനിക്ക് ലഭിച്ച വരങ്ങൾകൊണ്ട് നിർദ്ദേശിച്ചത് എന്തെല്ലാം കാര്യങ്ങളായിരുന്നു?
28) രാമാഭിഷേകം മുടങ്ങിയെന്നു കണ്ടപ്പോൾ ഏറ്റവും ക്ഷോഭിച്ചത് ആരായിരുന്നു?
29) ശ്രീരാമന്റെ വനവാസകാലം എത്ര വർഷമായിരുന്നു?
30) ശ്രീരാമന്റെ അവതാരരഹസ്യം അയോദ്ധ്യാ വാസികളെ ബോദ്ധ്യപ്പെടുത്തിയത് ആരായിരുന്നു?
31) വനവാസത്തിനു പോകുമ്പോൾ ശ്രീരാമനെ അനുഗമിച്ചത് ആരെല്ലാമായിരുന്നു?
32) വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെപ്പറ്റി ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു?
33) രാമലക്ഷ്മണന്മാർ വനത്തിലേക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം എന്തായിരുന്നു?
34) വനവാസത്തിനിറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റിക്കൊണ്ടുപോയത് ആരായിരുന്നു?
35) വനവാസത്തിനിറങ്ങിയ ശ്രീരാമൻ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
36) ഗുഹൻ ഏതു വർഗ്ഗക്കാരുടെ രാജാവായിരുന്നു?
37) രാമലക്ഷ്മണന്മാർക്ക് ജടപിരിക്കുവാനായി ഗുഹൻ കൊണ്ടുവന്നു കൊടുത്തതെന്തായിരുന്നു?
38) ഗുഹൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
39) ശ്രീരാമാദികളെ ഗുഹൻ കടത്തിയ നദി ഏതായിരുന്നു?
40) ഗംഗാനദി കടന്നശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
41) ഭരദ്വാജാശ്രമം പിന്നിട്ടശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
42) വാല്മീകിയുടെ ആദ്യത്തെ പേരെന്തായിരുന്നു?
43) വാല്മീകി ആരുടെ പുത്രനായിരുന്നു?
44) വാല്മീകി മഹർഷിയാകുന്നതിനുമുമ്പുള്ള ജീവിതം ഏതുരീതിയിലുള്ളതായിരുന്നു?
45) വാല്മീകിക്ക് മന്ത്രോപദേശം ചെയ്തത് ആരായിരുന്നു?
46) വാല്മീകിക്ക് ഏതു മന്ത്രം, ഏതു രീതിയിലായിരുന്നു സപ്തർഷികൾ ഉപദേശിച്ചത്?
47) വാല്മീകി, മഹർഷിയായി പുറത്തുവന്നത് എന്തിൽ നിന്നായതിനാലായിരുന്നു ആ പേർ ലഭിച്ചത്?
48) ശ്രീരാമാദികൾ വനവാസത്തിനുപോയശേഷം ദശരഥൻ ആരുടെ ഗൃഹത്തിലായിരുന്നു താമസിച്ചത്?
49) ദശരഥന് ആരിൽ നിന്നായിരുന്നു ശാപം ഏറ്റത്?
50) ദശരഥന് ഏറ്റ ശാപം എന്തായിരുന്നു?
51) ദശരഥന് ശാപംകിട്ടാൻ കാരണമായ കഥയിൽ, അദ്ദേഹം ബാണംവിട്ടതു ഏതു മൃഗത്തെ ലക്ഷ്യമാക്കിയിട്ടായിരുന്നു?
52) ദശരഥൻ ആനയെ ഉദ്ദേശിച്ച് അയച്ച ബാണം ആർക്കാണ് തറച്ചത്?
53) ദശരഥന്റെ ബാണമേറ്റ മുനികുമാരൻ എന്തിനുവേണ്ടിയായിരുന്നു രാത്രിസമയത്ത് കാട്ടിൽ പോയത്?
54) ദശരഥന്റെ ബാണമേറ്റ മുനികുമാരന് എന്തു സംഭവിച്ചു?
55) ആരെ വിളിച്ചുകൊണ്ടായിരുന്നു ദശരഥൻ ചരമം പ്രാപിച്ചത്?
56) ദശരഥന്റെ മൃതശരീരം സൂക്ഷിച്ചത് എന്തിലായിരുന്നു?
57) ദശരഥൻ മരിച്ച ഉടനെ ആരെക്കൂട്ടിക്കൊണ്ടുവരുവാനായിരുന്നു വസിഷ്ഠൻ ദൂതന്മാരെ അയച്ചത്?
58) അയോദ്ധ്യയിലെത്തിയ ഭരതന്, പിതാവിന്റെ മരണകാരണം അറിഞ്ഞപ്പോൾ കൈകേയിയോടു തോന്നിയ ഭാവം എന്തായിരുന്നു?
59) ദശരഥന്റെ സംസ്കാരാദികൾ അനുഷ്ഠിച്ചത് ആരായിരുന്നു?
60) ദശരഥന്റെ സംസ്കാരാദികൾ കഴിഞ്ഞ ശേഷം അയോദ്ധ്യാവാസികളോടുകൂടി ഭരതൻ പുറപ്പെട്ടത് എവിടേക്കായിരുന്നു?
61) ഭരതൻ ശ്രീരാമനെ കാണുവാനായി വനത്തിലേക്കു പോയതിന്റെ ഉദ്ദേശം എന്തായിരുന്നു?
62) ശ്രീരാമനെ കൂട്ടിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ട ഭരതാദികൾ ആദ്യമായി എത്തിച്ചേർന്നത് ഏത് സ്ഥലത്തായിരുന്നു?
63) ഭരതന്റെ വനാഗമനോദ്ദേശം യഥാർത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോടു തോന്നിയ മനോവികാരം എന്തായിരുന്നു?
64) ശ്രീരാമൻ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹൻ ഭരതനോട് പറഞ്ഞത്?
65) ഗംഗ കടന്നശേഷം ഭരതാദികൾ ആരുടെ ആശ്രമത്തിലായിരുന്നു ചെന്നെത്തിയത്?
66) ഭരദ്വാജമഹർഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സൽക്കരിച്ചത്?
67) ഭരതൻ ശ്രീരാമനെ അറിയിച്ച ദുഃഖവാർത്ത എന്തായിരുന്നു?
68) ശ്രീരാമൻ പിതാവിന് സമർപ്പിച്ച പിണ്ഡം എന്തുകൊണ്ടുള്ളതായിരുന്നു?
69) കാട്ടിൽ താമസിക്കുന്നവർ എണ്ണയ്ക്കുവേണ്ടി ഉപയോഗിയ്ക്കുന്നതെന്ത്?
70) ഭരതൻ കാട്ടിൽ ചെന്നെത്തി ശ്രീരാമനെ സന്ദർശിച്ചശേഷം അപേക്ഷിച്ചതെന്തായിരുന്നു?
71) അയോദ്ധ്യയിലേക്കു തിരിച്ചുവരാൻ വിസമ്മതിച്ച ശ്രീരാമനോട് ഭരതൻ വാങ്ങിയത് എന്തായിരുന്നു?
72) അയോദ്ധ്യയിലേക്കു തിരിച്ചുവരുവാൻ ശ്രീരാമനെ ഭരതൻ നിർബ്ബന്ധിച്ചപ്പോൾ ശ്രീരാമന്റെ അവതാരരഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു?
73) പതിനാലുസംവത്സരം പൂർത്തീകരിച്ച് പിറ്റേ ദിവസം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം?
74) ശ്രീരാമന്റെ ആജ്ഞാനുസരണം അയോദ്ധ്യയിലേക്കു തിരിച്ചുപോയ ഭരതൻ പിന്നീട് താമസിച്ചിരുന്നത് എവിടെയായിരുന്നു?
75) ശ്രീരാമഭരതന്മാർ തമ്മിലുണ്ടായ സംവാദത്തിൽനിന്നും പിന്നീടുണ്ടായ ഭരതന്റെ പ്രവൃത്തികളിൽ നിന്നും പ്രകടമാകുന്നത് ഭരതന്റെ ഏത് ഗുണമാണ്?
76) ശ്രീരാമപാദുകങ്ങളെ എവിടെവച്ചായിരുന്നു ഭരതശത്രുഘ്നന്മാർ പൂജിച്ചിരുന്നത്?
77) ചിത്രകൂടം വിട്ടുപോയശേഷം ശ്രീരാമൻ ഏതു മഹർഷിയെയായിരുന്നു സന്ദർശിച്ചത്?
78) അത്രിമഹർഷി ആരുടെ പുത്രനായിരുന്നു?
79) അത്രിമഹർഷിയുടെ പത്നി ആരായിരുന്നു?
80) അനസൂയയുടെ മാതാപിതാക്കന്മാർ ആരായിരുന്നു?
81) അത്രിമഹർഷിയുടേയും അനസൂയയുടേയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമധേയത്തിലായിരുന്നു?
82) അത്രിമഹർഷിയുടെ പുത്രനായി പരമശിവൻ അവതരിപ്പിച്ച മഹർഷി ആരായിരുന്നു?
83) അത്രിമഹർഷിയുടെ പുത്രനായി ബ്രഹ്‌മാവ്‌ ജനിച്ചത് ആരായിരുന്നു?
84) അനസൂയ സീതാദേവിയ്ക്ക് നല്കിയ വസ്തുക്കൾ എന്തെല്ലാമായിരുന്നു?
85) അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്കായിരുന്നു?
86) ശ്രീരാമന്റെ വനവാസം വർണ്ണിയ്ക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ്?
87) ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസൻ ആരായിരുന്നു?
88) വിരാധരാക്ഷസനെ വധിച്ചതാരായിരുന്നു?
89) വിരാധരാക്ഷസൻ ആരുടെ ശാപം മൂലമായിരുന്നു രാക്ഷസനായിത്തീർന്നത്?
90) ശ്രീരാമസന്നിധിയിൽ വെച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹർഷി ആരായിരുന്നു?
91) ശ്രീരാമൻ മഹർഷിമാരുടെ രക്ഷയ്ക്കായി എന്തുചെയ്യണമെന്നായിരുന്നു സത്യം ചെയ്തത്?
92) സുതീക്ഷ്ണമഹർഷി ആരുടെ ശിഷ്യനായിരുന്നു?
93) കുംഭസംഭവൻ എന്നുപേരുള്ള മഹർഷി ആരായിരുന്നു?
94) അഗസ്ത്യമഹർഷി ശ്രീരാമനു കൊടുത്ത ആയുധങ്ങളെന്തെല്ലാം?
95) അഗസ്ത്യൻ ശ്രീരാമനു നൽകിയ വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു?
96) ജംഭാരി - ഏതു ദേവന്റെ പേരാണ്?
97) അഗസ്ത്യാശ്രമം പിന്നിട്ട് യാത്രതുടർന്ന ശ്രീരാമൻ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
98) ജടായുവിന്റെ സഹോദരൻ ആരായിരുന്നു?
99) ജടായു ആരുടെ പുത്രനായിരുന്നു?
100) സീതാലക്ഷ്മണസമേതനായി ശ്രീരാമൻ ആശ്രമം പണിത് താമസിച്ചത് എവിടെയായിരുന്നു?

ഉത്തരം


1) ഭൃഗുവംശം
2) രേണുക, ജമദഗ്നി
3) മഹാവിഷ്ണു
4) പരശു (വെണ്മഴു)
5) പരമശിവൻ
6) കാർത്തവീര്യാർജ്ജുനൻ
7) ക്ഷത്രിയവംശം
8) മഹേന്ദ്രപർവ്വതം
9) വൈഷ്ണവാംശം
10) വൈഷ്ണവചാപം
11) കേകയരാജ്യം
12) യുധാജിത്ത്
13) ബ്രഹ്മാവ്‌
14) ത്രേതായുഗം
15) രഘു
16) അയോദ്ധ്യാകാണ്ഡം
17) ശ്രീ നാരദൻ
18) അവതാരോദ്ദേശം
19) ശ്രീരാമൻ
20) സുമന്ത്രർ
21) ചതുരംഗപ്പട
22) സരസ്വതി
23) മന്ഥര
24) ദേവാസുരയുദ്ധം
25) ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടു
26) സ്വന്തം ചെറുവിരൽ
27) ഭരതന് രാജ്യഭാരം, ശ്രീരാമന് വനവാസം
28) ലക്ഷ്മണൻ
29) പതിനാല്
30) വാമദേവൻ
31) സീതയും ലക്ഷ്മണനും
32) സുമിത്ര
33) മരവുരി
34) സുമന്ത്രർ
35) ഗുഹൻ
36) നിഷാദന്മാർ
37) വടക്ഷീരം
38) ശൃംഗിവേരം
39) ഗംഗാനദി
40) ഭരദ്വാജൻ
41) വാല്മീകി
42) രത്‌നാകരൻ
43) വരുണൻ
44) കാട്ടാളന്റെ
45) സപ്തർഷികൾ
46) രാമമന്ത്രം, "മരാ മരാ" എന്ന്
47) വാല്മീകം (പുറ്റ്)
48) കൗസല്യ
49) വൈശ്യദമ്പതികൾ
50) പുത്രശോകത്താൽ മരണം
51) കാട്ടാന
52) മുനികുമാരന്
53) മാതാപിതാക്കൾക്ക് വെള്ളം കൊണ്ടുക്കുവാൻ
54) മരണം
55) ശ്രീരാമസീതാലക്ഷ്മണന്മാരെ
56) എണ്ണത്തോണിയിൽ
57) ഭരതശത്രുഘ്നന്മാരെ
58) ക്രോധം
59) ഭരതശത്രുഘ്നന്മാർ
60) ശ്രീരാമന്റെ സമീപത്തേക്ക്
61) അയോദ്ധ്യയിലേക്ക് ശ്രീരാമനെകൂട്ടിക്കൊണ്ടുപോകുവാൻ
62) ശൃംഗിവേരം
63) ഭക്തി
64) ചിത്രകൂടം
65) ഭരദ്വാജൻ
66) കാമധേനു
67) ദശരഥന്റെ മരണം
68) ഇംഗുദിയുടെ പിണ്ണാക്ക്
69) ഇംഗുദി (ഓടൻ)
70) രാജ്യം സ്വീകരിക്കുവാൻ
71) പാദുകങ്ങൾ
72) വസിഷ്ഠൻ
73) അഗ്നിപ്രവേശം
74) നന്ദിഗ്രാമം
75) ഭ്രാതൃഭക്തി
76) സിംഹാസനം
77) അത്രി
78) ബ്രഹ്‌മാവ്‌
79) അനസൂയ
80) ദേവഹൂതി, കർദ്ദമൻ
81) ദത്താത്രേയൻ
82) ദുർവ്വാസാവ്
83) സോമൻ (ചന്ദ്രൻ)
84) അംഗരാഗം, പട്ട്, കുണ്ഡലങ്ങൾ
85) ദണ്ഡകാരണ്യം
86) ആരണ്യകാണ്ഡം
87) വിരാധൻ
88) ശ്രീരാമൻ
89) ദുർവ്വാസാവ്
90) ശരഭംഗൻ
91) സർവ്വരാക്ഷസവധം
92) അഗസ്ത്യൻ
93) അഗസ്ത്യൻ
94) വില്ല്, ആവനാഴി, വാൾ
95) ദേവേന്ദ്രൻ
96) ദേവേന്ദ്രൻ
97) ജടായു
98) സമ്പാതി
99) സൂര്യ സാരഥിയായ അരുണന്റെ
100) പഞ്ചവടി

No comments:

Post a Comment