Monday, 23 September 2019

പുരാണ ചോദ്യ ഉത്തരങ്ങൾ - 4

കൂടുതൽ വായിക്കുന്നതിനു ഹോം പേജ് കാണുക

ഭാഗം നാല്

ചോദ്യം

1) ദ്വാദശാക്ഷരിമന്ത്രം എന്താണ്?
2) ദ്വാദശാക്ഷരിമന്ത്രം ആര് ആ൪ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത്?
3) ഷോഡശാക്ഷരി എന്താണ്?
4) ഷഡ്ഗുണങ്ങള്‍ ഏതെല്ലാമാണ്?
5) ഷഡ് വൈരികളാരൊക്കെയാണ്?
6) ഷഡ്ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ്?
7) സപ്ത൪ഷികള്‍ ആരെല്ലാമാണ്?
8) സപ്ത ചിരംജീവികള്‍ ആരെല്ലാം?
9) സപ്ത പുണ്യനഗരികള്‍ ഏതെല്ലാം?
10) സപ്തദ്വീപങ്ങള്‍ ഏതെല്ലാം?
11) സപ്തസാഗര (സമുദ്രം) ങ്ങള്‍ ഏതെല്ലാം?
12) സപ്തപുണ്യനദികള്‍ ഏവ?
13) സപ്താശ്വന്‍ ആരാണ്?
14) സപ്ത പ൪വ്വതങ്ങള്‍ ഏവ?
15) സപ്തമാതാക്കള്‍ ആരെല്ലാം? ഇവരെ സ്മരിച്ചാലുള്ള ഫലമെന്ത്?
16) സപ്തധാതുക്കള്‍ ഏതെല്ലാമാണ്?
17) സപ്തനാഡികള്‍ ഏതെല്ലാമാണ്?
18) സപ്തമുനിമുഖ്യന്മാ൪ ആരെല്ലാം?
19) സപ്തവ്യസനങ്ങള്‍ എതെലാമാണ്?
20) അഷ്ടൈശ്വര്യങ്ങൾ ഏതെല്ലാം?
21) അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം?
22) അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്?
23) അഷ്ടമംഗല്യം ഏതെല്ലാം?
24) അഷ്ടകഷ്ടങ്ങൾ ഏതെല്ലാം?
25) അഷ്ടദിക്ക്പാലകന്മാർ ആരെല്ലാം?
26) അഷ്ടദിഗ്ഗജങ്ങൾ ഏതെല്ലാം?
27) അഷ്ടബന്ധം എന്താണ്?
28) അഷ്ടവിവാഹങ്ങൾ ഏവ?
29) നവഗ്രഹങ്ങൾ ഏതെല്ലാം?
30) നവദ്വാരങ്ങൾ ഏതെല്ലാം?
31) നവദ്വാരപുരമേതാണ്?
32) നവനിധികൾ ഏതെല്ലാം?
33) നവനിധികളുടെ ഭരണകർത്താവ് ആരാണ്?
34) ദശോപചാരങ്ങൾ ഏതെല്ലാം?
35) ദശോപനിഷത്തുക്കൾ ഏതെല്ലാം?
36) മന്ത്രം എന്നാൽ എന്ത്?
37) ഋഷികൾ എന്ന് പറയുന്നത് ആരെയാണ്?
38) ഷഡ്കർമ്മങ്ങൾ ഏതെല്ലാം?
39) ആതതായികൾ എത്ര?
40) ആതതായികൾ ആര്?
41) ഷഡാധാരങ്ങൾ ഏതെല്ലാം?
42) ഷഡ്ഋതുക്കൾ ഏവ?
43) ഷഡ്കാണ്ഡം ഒരു പുരാണഗ്രന്ഥമാണ്. ഏതാണ് ഗ്രന്ഥം, ആരാണ് അതിന്റെ കർത്താവ്?
44) ധർമ്മത്തിന്റെ നാല് പാദങ്ങൾ ഏതെല്ലാമാണ്?
45) പരലോകം പ്രാപിക്കുന്നവനെ പിൻതുടരുന്നവർ ആരെല്ലാമാണ്?
46) യമം എന്ന് പറയുന്നത് എന്തെല്ലാമാണ്?
47) ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
48) സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
49) ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
50) തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
51) തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
52) തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
53) ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
54) ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
55) പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
56) തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
57) സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
58) ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
59) ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
60) സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
61) ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
62) കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
63) താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
64) ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
65) വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
66) ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
67) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
68) പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
69) ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
70) ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
71) പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
72) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
73) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
74) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
75) ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
76) ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത് ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
77) ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
78) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
79) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
80) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
81) പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
82) ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
83) ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?

ഉത്തരം


1) ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
2) ബ്രഹ്മ൪ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത ശ്രേഷ്ഠമായ മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
3) ഹരേ രാമ; ഹരേ രാമ; രാമ രാമ ഹരേ ഹരേ; ഹരേ കൃഷ്ണ; ഹരേ കൃഷ്ണ; കൃഷ്ണ കൃഷ്ണ ഹരേ ഹരേ; - ഇതാണ് ഷോഡശാക്ഷരി (അഖണ്ഡനാമജപത്തിന് ഉപയോഗിക്കുന്നു)
4) ഐശ്വര്യം, വീര്യം, യശസ്സ്, വിജ്ഞാനം, വൈരാഗ്യം, ശ്രീ എന്നിവയാണ് ഷഡ്ഗുണങ്ങള്‍
5) കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം
6) ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
7) മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരാണ് സപ്ത൪ഷികള്‍
8) അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍ എന്നിവ൪ എക്കാലവും ജീവിച്ചിരിക്കുന്നുവെന്ന് പുരാണം പറയുന്നു അശ്വത്ഥാമാവു പകയായും, മഹാബലി ദാനശീലമായും, വ്യാസന്‍ ജ്ഞാനമായും, ഹനുമാന്‍ സേവാശീലമായും, വിഭീഷണന്‍ ഈശ്വരഭക്തിയായും, കൃപ൪ പരപുച്ഛമായും, പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു
9) അയോധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ പുരീ ദ്വാരാവതി ചൈവ സപ്തൈതേ മോക്ഷദായകാഃ (അയോധ്യ, മഥുര, കാശി, കാഞ്ചി, അവന്തി, പുരി, ദ്വാരക എന്നിവയാണ് മോക്ഷദായകങ്ങളായ ഏഴു പുണ്യനഗരികള്‍)
10) ജംബുദ്വീപം (ഏഷ്യാ), പ്ലാക്ഷദ്വീപം, പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക), ക്രൗഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്പ്), ശാല്മലദ്വീപം (ഓസ്ട്രേലിയ), കുശദ്വീപം
11) ഇക്ഷു ( കരിമ്പിന്‍ നീ൪), സുര (മദ്യം), സ൪പിസ്സ് (നെയ്യ്), ദധി (തയി൪), ശുദ്ധജലം, ലവണം (ഉപ്പുവെള്ളം), ക്ഷീരം (പാല്‍) എന്നിവയാണ് സപ്തസാഗരങ്ങള്‍
12) ഗംഗ, സിന്ധു, കാവേരി, യമുന, സരസ്വതി, ന൪മദ, ഗോദാവരി സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു
13) ആദിത്യന്‍ (സൂര്യന്‍), ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം പറയുന്നു
14) മഹേന്ദ്രം, മലയം, സഹ്യന്‍, വിന്ധ്യന്‍, ഋക്ഷം, ശുക്തിമാന്‍, പാരിയാത്രം എന്നിവ കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു
15) കുമാരി, ധനദ, നന്ദ, വിമല, ബല, മംഗല, പത്മ എന്നിവരാണ് സപ്തമാതാക്കള്‍. ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം, യൗവനം, സമ്പത്ത്, സന്തോഷം, പരിശുദ്ധി, ബലം, ഐശ്വര്യം, തേജസ്സ് എന്നിവയുണ്ടാകും
16) ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, സ്നായു എന്നിവയാണ് സപ്തധാതുക്കള്‍
17) ഇഡ, പിംഗല, സുഷുമ്ന, വൃഷ, അലംബുഷ, അസ്ഥിജിഹ്വ, ഗാന്ധാരി എന്നിവയാണ് സപ്തനാഡികള്‍
18) വിശ്വാമിത്രന്‍, കണ്വന്‍, വസിഷ്ഠന്‍, ദു൪വാസാവ്, വേദവ്യാസന്‍, അഗസ്ത്യന്‍, നാരദന്‍
19) നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അ൪ത്ഥദൂഷ്യം എന്നിവ ഭരണാധികാരികള്‍ ഒഴിവാക്കേണ്ടതാണ്
20) അണിമ (ഏറ്റവും ചെറുതാകൽ), മഹിമ (ഏറ്റവും വലുതാകൽ), ഗരിമ (ഏറ്റവും കനമേറിയതാകുക, ലഘിമ (ഏറ്റവും കനം കുറഞ്ഞതാകുക), ഈശ്വിതം (രക്ഷാസാമർത്ഥ്യം), വശിത്വം (ആകർഷിക്കാനുള്ള കഴിവ്), പ്രാപ്തി (എന്തും നേടാനുള്ള കഴിവ്), പ്രാകാശ്യം (എവിടേയും ശോഭിക്കാനുള്ള കഴിവ്) എന്നിവയാണ് അഷ്ടൈശ്വര്യങ്ങൾ. യോഗാഭ്യാസം കൊണ്ട് അഷ്ടൈശ്വര്യങ്ങൾ നേടാവുന്നതാണ്
21) യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി
22) ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം
23) കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം
24) കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ
25) ഇന്ദ്രൻ, വഹ്നി, പിതൃപതി, നിരൃതി, വരുണൻ, മരുത്ത്, കുബേരൻ, ഈശാനൻ എന്നിവരാണ് യഥാക്രമം കിഴക്ക് തുടങ്ങിയ എട്ടു ദിക്കിന്റെയും ദേവന്മാർ. ഇവർക്ക് പ്രത്യേകം ബലിപൂജാദികളുണ്ട്
26) ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവ്വഭൗമൻ, സുപ്രതീകൻ. ഈ ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെയാണ്. ഇവർക്ക് ക്ഷേത്രങ്ങളിൽ പ്രത്യേകം പേരുകളിൽ കരിണികളുമുണ്ട്
27) വിഗ്രഹം പീഠത്തിൽ ഉറപ്പിക്കുന്നതിന് എട്ടുവസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണ് അഷ്ടബന്ധം ശുംഖുപൊടി, കടുക്ക, ചെഞ്ചല്യം, കോഴിപ്പരൽ, നെല്ലിക്ക, കോലരക്ക്, പഞ്ഞി, ആറ്റുമണൽ എന്നിവയാണ് അഷ്ടബന്ധസാമഗ്രികൾ, അങ്ങനെ വിഗ്രഹം പീഠത്തിൽ ഉറപ്പിച്ച ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം
28) ഹൈന്ദവധർമ്മശാസ്ത്രസമ്മതമായിട്ടുള്ള വിവാഹങ്ങൾ എട്ടുതരത്തിലുണ്ട്. അവ ബ്രഹ്മം, ദൈവം, ആർഷം, പ്രാജാപത്യം,, ഗാന്ധർവ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്
29) സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു നവഗ്രഹപൂജയും നവഗ്രഹസ്തോത്രവും ഹൈന്ദവർക്ക് പ്രധാനമാണ്
30) ശരീരത്തിലെ കണ്ണ് (2), മൂക്ക് (2), ചെവി (2), വായ (1), പായു (മലദ്വാരം) - (1), തുവസ്ഥം (മൂത്രദ്വാരം) - (1)
31) ഒമ്പതുദ്വാരമുള്ള ശരീരം
32) മഹാപദ്മം, പദ്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ഖർവം
33) നിധിപതിയായ കുബേരൻ
34) അർഘ്യം, പാദ്യം, ആചമനീയം, മധുപർക്കം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, പുനരാചമനീയം
35) ഈശാവാസ്യം, കോനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം
36) ഇഷ്ടദേവതാ പ്രീതിക്കായി നാമങ്ങളോടു കൂടെ പ്രണവം ചേർത്തു ചെയ്യുന്നതാണ് മന്ത്രം
37) യോഗാഭ്യാസം കൊണ്ട് ആത്മവികാസം നേടിയവരെ ഋഷികൾ എന്ന് പറയുന്നു
38) അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം (ബ്രാഹ്മണകർമ്മങ്ങൾ)
39) ആതതായികൾ ആറ്
40) പുരയ്ക്ക് തീവെയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, കൊല്ലാൻ ആയുധമേന്തിയവൻ, ധനം അപഹരിക്കുന്നവൻ, ഭൂമി അപഹരിക്കുന്നവൻ, അന്യന്റെ പത്നിയെ അപഹരിക്കുന്നവൻ എന്നിവരാണ് അതതായികൾ
41) മൂലാധാരം, മണിപൂരകം, അനാഹതം, സ്വാധിഷ്ഠാനം, വിശുദ്ധിചക്രം, ആജ്ഞാചക്രം
42) വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം
43) ഷഡ്കാണ്ഡം - രാമായണം. കർത്താവ് വാൽമീകി
44) സത്യം, ശൌചം, ദയ, തപസ്സ്
45) സുകൃതം, ദുഷ്കൃതം
46) ബ്രഹ്മചര്യം, ദയ, ക്ഷാന്തി, ദാനം, സത്യം, അകല്ക്കത (വഞ്ചനയില്ലായ്മ) അഹിംസ, ആസ്തേയം (മോഷ്ടിക്കാതിരിക്കൽ), മാധുര്യം, ദമം, ഇങ്ങനെ പത്തും ചേർന്നതാണ് യമം അനൃശംസ്യം, ദയ, സത്യം, അഹിംസ, ക്ഷാന്തി, ആർജവം, പ്രീതി, പ്രസാദം, മാധുര്യം, മാർദ്ദവം, ഇങ്ങനെ പത്താണെന്നും പറയുന്നു അഹിംസ, സത്യവാക്ക്, ബ്രഹ്മചര്യം, അകല്ക്കത, ആസ്‌തേയം (മോഷ്ടിക്കാതിരിക്കൽ), ഇവയാണ് പ്രസിദ്ധങ്ങളായ അഞ്ച് യമവ്രതങ്ങൾ
47) ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്
48) എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം
49) തന്ത്ര ശാസ്ത്രത്തെ
50) ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്
51) പടലങ്ങള്‍
52) 2895
53) തന്ത്രശാസ്ത്രം
54) ആഗമ ശാസ്ത്രം
55) നിഗമ ശാസ്ത്രം
56) വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
57) രുദ്രയാമളം
58) കുളാര്‍ണ്ണവ തന്ത്രം
59) തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം
60) വിശ്വകര്‍മ്മ്യം
61) ഭഗവത്ഗീത
62) തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി
63) ഗണപതി, ഭദ്രകാളി
64) സ്ഥാപത്യശാസ്ത്രം
65) അചലം, ചലം, ചലാചലം
66) അചല ബിംബങ്ങള്‍
67) ചലം എന്ന വിഭാഗത്തില്‍
68) ചലാചലം
69) ഏകവര്‍ണ്ണം
70) പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
71) നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും
72) മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
73) 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
74) ശിരസ്സ്‌
75) മുഖം
76)
77) സ്വര്‍ണ്ണം
78) മോക്ഷം
79) ധാന്യാഭിവൃദ്ധി
80) ധവര്‍ദ്ധനവ്‌
81) വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
82) രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
83) സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ

No comments:

Post a Comment