ഭാഗം അഞ്ച്
ചോദ്യം
1) സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?2) ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
3) പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
4) ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
5) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
6) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
7) വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
8) ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
9) സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
10) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
11) ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
12) തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
13) ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
14) ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
15) ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
16) ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത് വടക്ക്
17) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
18) പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
19) ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
20) ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
21) നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
22) സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
23) ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
24) ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
25) ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
26) ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
27) യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
28) യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
29) യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
30) വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
31) യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?
32) ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
33) ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
34) ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
35) അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
36) മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
37) ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
38) ബലിപീഠം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
39) ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
40) ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
41) ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
42) ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
43) ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
44) ചതുരശ്രമായ പ്രാസാദത്തിന് പറയുന്ന പേരെന്ത്?
45) വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്?
46) അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്?
47) അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
48) ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്?
49) വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്?
50) വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്?
51) ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
52) ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
53) ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
54) ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
55) ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
56) സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
57) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?
58) ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്?
59) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്?
60) ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്?
61) ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്?
62) വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്?
63) വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
64) വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്?
65) വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്?
66) വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്?
67) വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
68) ദശരഥമഹാരാജാവിന്റെ മൂലവംശമേത്?
69) ദശരഥമഹാരാജാവിന്റെ പിതാവ് ആരായിരുന്നു?
70) ദശരഥ മഹാരാജാവ് വാണിരുന്ന രാജ്യത്തിന്റെ പേരെന്ത്?
71) ദശരഥ മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
72) സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു?
73) ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു?
74) ദശരഥമഹാരാജാവിന്റെ പത്നിമാർ ആരെല്ലാമായിരുന്നു?
75) ദശരഥന്റെ പുത്രിയുടെ പേരെന്തായിരുന്നു?
76) ദശരഥപുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് ആർക്കായിരുന്നു?
77) ദശരഥപുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
78) കൈകേയി ഏതു രാജ്യത്തിലെ രാജാവിന്റെ പുത്രിയായിരുന്നു?
79) പുത്രന്മാർ ഉണ്ടാകാനായി ദശരഥൻ എന്ത് കർമ്മമാണ് അനുഷ്ഠിച്ചത്?
80) ദശരഥന് പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു?
81) ഏതു നദിയുടെ തീരത്തുവെച്ചായിരുന്നു പുത്രകാമേഷ്ടി നടത്തപ്പെട്ടത്?
82) പുത്രകാമേഷ്ടി നടത്തപ്പെട്ടത് ആരുടെ കാർമ്മികത്വത്തിൽ കീഴിലായിരുന്നു?
83) പുത്രകാമേഷ്ടി സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്നുവന്നത് ആരായിരുന്നു?
84) പുത്രകാമേഷ്ടി സമാപിച്ചപ്പോൾ ഹോമകുണ്ഡത്തിൽ നിന്ന് ഉയർന്നുവന്ന വഹ്നിദേവൻ ദശരഥന് നൽകിയത് എന്തായിരുന്നു?
85) ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു?
86) ശ്രീരാമന്റെ മാതാവ് ആരായിരുന്നു?
87) ശ്രീരാമൻ അവതരിച്ച നക്ഷത്രവും തിഥിയും ഏതെല്ലാമായിരുന്നു?
88) ശ്രീരാമന്റെ അവതാരസമയത്ത് എത്രഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു?
89) മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്?
90) മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
91) ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
92) ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു?
93) കൈകേയിയുടെ പുത്രൻ ആരായിരുന്നു?
94) ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു?
95) ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
96) സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു?
97) ദശരഥപുത്രന്മാരുടെ ജാതകർമ്മം, നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?
98) യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കുവാൻ ദശരഥനോട് അഭ്യർത്ഥിച്ചത് ആരായിരുന്നു?
99) വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ?
100) ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു?
101) താടക മുജ്ജന്മത്തിൽ ആരായിരുന്നു?
102) വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?
103) വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടവൻ ആരായിരുന്നു?
104) വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേരെന്തായിരുന്നു?
105) ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു?
106) അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു?
107) അഹല്യയെ കബളിപ്പിക്കാൻ ചെന്ന ദേവൻ ആരായിരുന്നു?
108) അഹല്യ ഗൗതമശാപത്താൽ ഏതു രൂപത്തിലായിത്തീർന്നു?
109) അഹല്യയുടെ പുത്രൻ ആരായിരുന്നു?
110) അഹല്യ ശാപവിമുക്തയായ ശേഷം രാമലക്ഷ്മണന്മാരെ വിശ്വാമിത്രൻ കൂട്ടിക്കൊണ്ടുപോയത് എവിടേക്കായിരുന്നു?
111) മിഥിലയിലെ രാജാവ് ആരായിരുന്നു?
112) വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ മിഥിലയിലേക്കു കൂട്ടിക്കൊണ്ടുപോയത് എന്ത് ദർശിക്കുവാനായിരുന്നു?
113) ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു?
114) ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു?
115) സീതാദേവിയെ വിവാഹം ചെയ്യുവാൻ വീര പരീക്ഷയായി ജനകൻ നിശ്ചയിച്ചത് എന്തായിരുന്നു?
116) വസിഷ്ഠന്റെ പത്നി ആരായിരുന്നു?
117) ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു?
118) ഭരതന്റെ പത്നിയുടെ പേരെന്ത്?
119) ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്?
120) സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു?
121) സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?
ഉത്തരം
1) രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു
2) സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു
3) ധനധാന്യാദികളുടെ വര്‍ദ്ധനവ്
4) സര്‍വ്വ ദോഷങ്ങളും സംഭവിക്കും
5) സ്ത്രീശില
6) പുരുഷശില
7) കിഴക്ക്
8) പടിഞ്ഞാറ്
9) വടക്ക്
10) ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി
11) ശൈലി
12) ദാരുമയി
13) കിഴക്കും, പടിഞ്ഞാറും
14) ഈശാനകോണില്‍
15) വായുകോണില്‍
16)
17) നിര്യതികോണില്‍
18) ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്
19) നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്
20) ബ്രഹ്മാവ്, വിഷ്ണു, ശിവന്‍
21) അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍
22) ചെറു ദൈവങ്ങള്‍
23) കുമാരന്‍
24) ഭൂതഗണങ്ങള്‍
25) മത്സ്യം, കൂര്‍മ്മം
26) നാഗം
27) ധ്വജസ്തംഭം
28) ബലിക്കല്‍പ്പുര
29) ബലിക്കല്ല്
30) ശ്രീബലിനാഥന്‍
31) ബിംബത്തിന്
32) ശിരസ്സ്
33) മുഖം
34) കണ്ണുകള്‍
35) കഴുത്ത്
36) ഹൃദയം
37) ലിംഗം
38) ഗുദം
39) പാദം
40) നാഡികള്‍
41) പഞ്ചെന്ദ്രിയങ്ങളോട്
42) ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
43) ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
44) നാഗരം
45) ദ്രാവിഡം
46) വേസരം
47) ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
48) സ്വസ്തികം
49) സര്‍വ്വതോഭദ്രം
50) നന്ദ്യാവര്‍ത്തം
51) ഖണ്േഡാത്തരം
52) പത്രോത്തരം
53) രൂപോത്തരം
54) വാല്മീകി രാമായണം
55) വാല്മീകി മഹർഷി
56) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്
57) തുഞ്ചത്ത് എഴുത്തച്ഛൻ
58) ബാലകാണ്ഡം
59) ശ്രീരാമ! രാമ! രാമ!
60) ഉമാ മഹേശ്വരന്മാർ
61) സംസ്കൃതം
62) സംസ്കൃതം
63) ശ്രീനാരദമഹർഷി
64) തമസാനദി
65) മാ നിഷാദ
66) ഏഴ് എണ്ണം
67) 24,000 എണ്ണം
68) സൂര്യവംശം
69) അജമഹാരാജാവ്
70) കോസലം
71) അയോദ്ധ്യ
72) വസിഷ്ഠൻ
73) സുമന്ത്രർ
74) കൗസല്യ, കൈകേയി, സുമിത്ര
75) ശാന്ത
76) രോമപാദൻ
77) ഋഷ്യശൃംഗമഹർഷി
78) കേകയം
79) പുത്രകാമേഷ്ടി
80) വസിഷ്ഠൻ
81) സരയൂനദി
82) ഋഷ്യശൃംഗമഹർഷി
83) വഹ്നിദേവൻ
84) പായസം
85) ശ്രീരാമൻ
86) കൗസല്യ
87) നക്ഷത്രം - പുണർതം, തിഥി - നവമി
88) അഞ്ച്
89) പാഞ്ചജന്യം
90) ഭരതൻ
91) ലക്ഷ്മണൻ
92) ചക്രം (സുദർശനം)
93) ഭരതൻ
94) ശത്രുഘ്നൻ
95) സുമിത്ര
96) ലക്ഷ്മണശത്രുഘ്നന്മാർ
97) വസിഷ്ഠൻ
98) വിശ്വാമിത്രൻ
99) ബല, അതിബല
100) താടക
101) യക്ഷി
102) മാരീചൻ, സുബാഹു
103) സുബാഹു
104) സിദ്ധാശ്രമം
105) അഹല്യ
106) ഗൗതമൻ
107) ദേവേന്ദ്രൻ
108) ശില
109) ശതാനന്ദൻ
110) മിഥിലാപുരി
111) ജനകൻ
112) ശൈവചാപം
113) സീത
114) ഉഴവുചാൽ
115) ശൈവചാപഭഞ്ജനം
116) അരുന്ധതി
117) ഊർമ്മിള
118) മാണ്ഡവി
119) ശ്രുതകീർത്തി
120) മഹാലക്ഷ്മി
121) പരശുരാമൻ
No comments:
Post a Comment