Thursday 10 December 2020

ഭാഗവത ദശലക്ഷണം - മുക്തിയിലേക്കുള്ള പത്തു പടവുകള്‍ !

പത്തു ലക്ഷണങ്ങളിൽ  ഒൻപതും,  പത്താമത്തതിലേയ്ക്കെത്താൻ വേണ്ടി മാത്രമാണ്.  

ഇതിൽ ഒന്നാമത്തേത്  സർഗ്ഗം - സർവ്വശക്തനായ  പരമാത്മാവു നിമിത്തം  ഉത്ഭൂതമായ  ത്രിഗുണങ്ങളാലാണ് (സത്വ,രജസ്, തമസ്) പഞ്ചഭൂതങ്ങളും, അവയുടെ  ഇന്ദ്രിയങ്ങളും, തന്മാത്രകളും, ഇതിൽ നിന്നെല്ലാമുണ്ടാകുന്ന  മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയടങ്ങുന്ന  അന്തക്കരണവും  രൂപം കൊള്ളുന്നത് എന്ന്  വിശദീകരിയ്ക്കുന്നു.  

ഭൂമി, ജലം, അഗ്നി, വായൂ, ആകാശം എന്നിങനെ പഞ്ചഭൂതങളും, ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്ന അവയുടെ മാത്രകളും, കണ്ണ്, മൂക്ക്, നാക്ക്, കാത്, ത്വക്ക് എന്ന അഞ്ച് ജ്ഞാനേന്ദ്രിയങളും, മനസ്സും ചേര്‍ന്ന് സര്‍ഗ്ഗം എന്നറിയപ്പെടുന്നു. ജഡ ഭൂത സൃഷ്ടി വിവരിക്കുന്നു 

എന്റെ, എന്റേത് എന്നുള്ള സ്വാര്‍ത്ഥത നമ്മെ എത്രമാത്രം തളര്‍ത്തുന്നു എന്നത് കാട്ടുന്നു ത്രിതീയ സ്കന്ധത്തില്‍.

വിരാട് രൂപ സൃഷ്ടിയാണ് വിസർഗം (ഉപസൃഷ്ടി).   പ്രകൃതിയുടെ തൃഗുണങളുടെ പരിണിതഫലമായി വരുന്നതിനെ വിസ്സര്‍ഗ്ഗമെന്നും പറയുന്നു.  ഞാന്‍ എന്ന നാം ഓരോ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി ഒടുവില്‍ വിഷമം ഉണ്ടാകുന്നത്. ഉദാ: ദക്ഷന്റെ കഥ- നാലാം സ്കന്ധത്തില്‍. പരമപുരുഷന്റെ (ഭഗവാന്റെ) അനുഗ്രഹത്താൽ,  വിത്തിൽ നിന്നും  വൃക്ഷവും,  വൃക്ഷത്തിൽ നിന്നും  വിത്തും  എന്ന  പരമ്പരാനുസരണമായ  ജന്മവാസനയനുസരിച്ചുള്ള  ചരാചര പ്രാണിവർഗ്ഗങ്ങളുടെ  സൃഷ്ടിയേ  വിശദീകരിയ്ക്കുന്നു.

കരുണാമയനായ ഭഗവാന്റെ വൈകുണ്ഠ പ്രാപ്തിയാണ് ലോകത്തിന്റെ പരമമായ സ്ഥാനം.  (ഗ്രഹങളുടെ ഘടന), രക്ഷയാണു സ്ഥാനം. മനസ്സിനു എതെല്ലാം സ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം എനത്.  സ്വാര്‍ത്ഥമായും ജീവിക്കാം.. ബ്രഹ്മസായൂജ്യത്തിനായും ജീവിക്കാം- അഞ്ചാം സ്കന്ധത്തില്‍.  ചരങ്ങൾക്ക്  (ചലിയ്ക്കുന്ന വയ്ക്ക്) അചരങ്ങളും (ചലിയ്ക്കാത്തവ) ദുർലഭം ചില ചരങ്ങളും ആഹാരമായി  ലഭിയ്ക്കുന്നു.  ഇങ്ങനെ  ഭൂതങ്ങൾക്ക്  ഭൂതങ്ങൾ  ആഹാരമായി  ഭവിയ്ക്കുന്നതിനെ " സ്ഥാനം"  എന്നതുകൊണ്ട്  വിവരിയ്ക്കുന്നു.

വിധികള്‍ക്കനുസരിച്ച് ശാന്തിയോടെ അവന്റെ സം‌രക്ഷണവലയത്തില്‍ കഴിയുകയെന്നുള്ളതാണ് ലോക പോഷണം എന്നത്.  (സം‌രക്ഷണം), ഭഗവദനുഗ്രഹമാണ് പോഷണം. മനസ്സിനെ ദുഃഖിപ്പിക്കാതിരിക്കാന്‍ പോസിറ്റീവ് ആയ ചിന്തകള്‍ പോക്ഷിപ്പിക്കണം- ഉദാ: അജാമിളന്റെ കഥ. ദേവന്മാർ,  മനുഷ്യർ, മഹർഷിമാർ,  പക്ഷിമൃഗാദികൾ  എന്നിവയിൽ,  പ്രപഞ്ചരക്ഷയെ  ഉദ്ദേശിച്ചുള്ള  "ഭഗവാന്റെ"  യുഗം തോറുമുള്ള  അവതാരങ്ങളേയും,  ലീലകളേയും  വിവരിയ്ക്കുന്നു.

കർമ്മവാസനയാന്ന് ഊതി.   എന്തു പ്രകടിപ്പിക്കണം.  ഫലേച്ഛ വയ്ക്കുന്നതോടെ കര്‍മ്മം ചെയ്യാനുള്ള പ്രേരണയും ലഭിക്കുന്നു.    രണ്ടും നമ്മളില്‍ തന്നെ ഉണ്ട്. നിശ്ചയിക്കേണ്ടത് നാമാണ്. ദൈവീകമോ? ആസുരികമോ? ഉദാ: പ്രഹ് ളാദനും ഹിരണ്യകശിപുവും. ഈ ലോകത്തിലെ  എല്ലാ പ്രവൃത്തികൾക്കും,  അതിനാലുണ്ടാകുന്ന  അഭിവൃത്തിയ്ക്കും കാരണം  കർമ്മത്തെ  ചെച്ചിയ്ക്കുന്ന  ജീവനാകുന്നു.  ജിവൻ തന്നെ  ചൈതന്യം.  കർമ്മം ചെയ്യിയ്ക്കുന്നതും,  കർമ്മഫലം  കൊടുക്കുന്നതും,  ഈ ജീവൻ തന്നെ.  ഇതു തന്നെ  ജീവാത്മാവ്.  ഇങ്ങനെ  കർമ്മ വാസനാ സഹിതനായ  ജീവാത്മാവിനാൽ  ഉണ്ടാകുന്ന കർമ്മത്തെ  ഊതികൾ എന്നു പറയുന്നു.

മനുക്കളുടെ ധർമ്മ പരിപാലനമാണ് മന്വന്തര കഥ. മനുക്കളും അവരുടെ നിയമങളും ചേര്‍ന്ന് മന്വന്തരങളിലൂടെ ഉചിതമായ ജീവിതദിശകള്‍ തെളിച്ചുകാട്ടുന്നു.    മനസ്സിന്റെ  മൂന്നു ഭാവങ്ങള്‍-തമോഗുണ, രജോഗുണം, സാത്വികഗുണം.. മൂന്നും ബാലന്‍സ് ചെയ്യുക. തമോഗുണം അധികരിച്ചപ്പോള്‍ ആപത്തായ കഥ: ഗജേന്ദ്രന്റെ കഥ; രജോഗുണം അധികരിച്ച ഇന്ദ്രന്റെ കഥ- പാലാഴിമഥനം; സാത്വികഗുണം മഹാബലിയുടെ കഥ... പൂര്‍ണ്ണതയിലെത്തിക്കുന്ന കഥ മത്സ്വാവതാര കഥ.  സ്വയംഭൂവമനു, മനു പുത്രന്മാർ, രാജാക്കന്മാർ, സപ്തർഷികൾ, ദേവന്മാർ, ദേവേന്ദ്രൻ, ഗന്ധർവ്വന്മാർ, കൂടാതെ  ഭഗവാന്റെ  അവതാരവും കൂടുന്ന  ഭരണസംഘമാണ്  മന്വന്തരഭരണ  കർത്താക്കൾ.  ഒരു  മന്വന്തരമെന്നു പറയുന്നത്  എതാണ്ട് 71.5 യോളം  ചതുർയുഗം  കൂടുന്നതാണ്.  ഒരു ചതുർയുഗമെന്നത്  നാല്പത്തി മൂന്നു ലക്ഷത്തി ഇരുപതിനായിരം (4320000) മനുഷ്യവർഷമാണ്. ഇങ്ങനത്തെ  എഴുത്തി ഒന്നരയോളം ചതുർയുഗം കൂടുന്നതാണ്  ഒരു മന്വന്തരം.  അങ്ങനെ പതിനാല് മന്വന്തരം കൂടുന്നതാണ് (അതായത് 1000 ചതുർയുഗം) ബ്രഹ്മാവിന്റെ  ഒരു പകൽ.  അത്രയും തന്നെ  ഒരു രാത്രിയും വരും.

അവതാരകഥകളാണു ഈശാനുചരിതം. ഈശ്വരത്വത്തിലേക്ക് ഉയരാന്‍ സഹായിക്കുന്ന കഥകള്‍: ആത്മബലം ഉണ്ടാക്കുന്ന കഥകള്‍.. അംബരീക്ഷന്റെ കഥ.. ദുര്‍വ്വാസാ‍വു ശപിച്ചിട്ടും തളരാതെ.. യധാര്‍ത്ഥ ഭക്തര്‍ ഒരിക്കലും ഒന്നിന്റെ മുന്നിലും തളരില്ല.  ഓരോ യുഗങ്ങളിലുമുണ്ടാകുന്ന  ഭഗവതവതാരങ്ങളുടേയും,  അതിനോടനുബന്ധിച്ച  മായാ കഥകളുടേയും  വിവര ണം,

നിരോധം എന്നത്, ജീവന്‍ തന്റെ സകലശക്തികളോടൊപ്പം ആ മഹാപുരുഷനില്‍ ചേരുന്നുവെന്നുള്ളതാണ്.   (ഭഗവാനിലേക്കുള്ള തിരിച്ചുപോക്ക്), സൃഷ്ടി ശക്തിയെ ഉപസംഹരിയ്ക്കുന്നതാണ് നിരോധം. തളര്‍ത്തുന്ന ചിന്തകളെ നിരോധിക്കുക. ഒന്നിനെ നിരോധിക്കാന്‍ മറ്റൊന്നിനോട് ആകര്‍ഷണം തോന്നിപ്പിക്കുകയാണു വേണ്ടത്. ഭഗവാനോട് ആകര്‍ഷണം തോന്നിയാല്‍ മറ്റ് ചാപല്യങ്ങളും ദുഃഖങ്ങളും ഒക്കെ വിട്ടൊഴിയും.  കാലം, കർമ്മം, ഗുണം, എന്നിവയെ  അനുസരിച്ച്  ലോകത്തിലുണ്ടാകുന്ന,  നിത്യം,  നൈമിത്തികം,  ആത്യന്തികം,  പ്രാകൃതികം  എന്നിങ്ങനെ  നാലു വിധത്തിലുള്ള  പ്രളയത്തെ (നാശത്തെ)  വിവരിയ്ക്കുന്നു.

എന്നാല്‍ മുക്തി എന്നത് സ്ഥൂലവും, സൂക്ഷ്മവുമായ സകല ശരീരങളുമുപേക്ഷിച്ച് ഈ ജീവന്‍ ഭഗവാന്‍ ഹരിയില്‍ എന്നെന്നേയ്ക്കുമായി വിലയം ചെയ്യുന്നുവെന്നുള്ള പരമസത്യമാണ്. സകല പ്രാപഞ്ചിക ആവിര്‍ഭാവങള്‍ക്കും, അവയുടെ തിരിച്ചുപോക്കിനുമെല്ലാം കാരണം ആ പരമപുരുഷനാണ്. ആയതിനാല്‍ അവനാണ് സകല ജീവന്‍‌മാര്‍ക്കും ഏകാശ്രയമായിട്ടുള്ളത്.  (ആത്മസാക്ഷാത്കാരം), സ്വരൂപ സ്ഥിതിയാണ് മുക്തി. നിരന്തരമായ ഈശ്വരസ്മരണയാണ് മുക്തി- മെഴുകുതിരി ഉരുകി തീരുമ്പോലെ മറ്റു ചിന്തകളെല്ലാം ഉരുകി തീര്‍ന്ന് ഭഗവാനില്‍ ലയിക്കണം. ശരീരം നശ്വരമാണെന്നും,  അനശ്വരമായത്  ആത്മാവാണെന്നും  തിരിച്ചറിഞ്ഞ്  ശരീര ഭ്രമത്തെ ഉപേക്ഷിച്ച്  ബ്രഹ്മത്തിൽ ലയിയ്ക്കുന്നതിനെ  മുക്തി എന്നതിൽ വിവരിയ്ക്കുന്നു.

പരമകാരണമായ പരബ്രഹ്മമാണ് ആശ്രയം. മനസ്സിനെ നിലനിര്‍ത്തുന്നത് ആരുടെ ആശ്രയത്താലാണൊ, ആ ആശ്രയത്തില്‍ മനസ്സിനെ വിലയിപ്പിക്കുക- ഒരു വള്ളിച്ചെടി മരക്കമ്പില്‍ ചുറ്റുമ്പോലെ ഭഗവാനില്‍ ചുറ്റി വരിഞ്ഞ് ഒടുവില്‍ താദാമ്യം പ്രാപിക്കുക.  ജീവിതത്തിലുണ്ടാകുന്ന  ജാഗ്രത്ത്, സ്വപ്ന, സുഷുപ്താവസ്ഥകളെ,  യഥാക്രമം  വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്നു പറയപ്പെടുന്നു.  ഈ അവസ്ഥ ത്രയത്തിനു കാരണം  അവിദ്യ എന്ന മായയാകുന്നു.  ഒരവസ്ഥയിൽ നിന്നും,  മറ്റൊരവസ്ഥയിലെത്തുന്നതിന്  ചേർച്ചയും,  വേർപാടും  (അന്വയം  വ്യതിരേകം)  ആവശ്യമാണ്.  ഈ ചേർച്ച വേർപാടുകൾക്ക്  സാക്ഷിയായിട്ട്,  അവസ്ഥാ ത്രയങ്ങളോട്  ചേരാതെയിരിയ്ക്കുന്ന  നിർവികാര  പരമാർത്ഥ  ചൈതന്യമാണ്,  ഇതിനു മുൻപ് പറഞ്ഞ ആ ഒൻപത്  ലക്ഷണങ്ങൾക്കും  ആ ശ്രയം.  ബ്രഹമാകുന്ന  ഈ  പരമചൈതന്യത്തിന്  അന്യ  ആശ്രയം  ആവശ്യമില്ലാത്തതു കൊണ്ട്  അത്  എല്ലാവർക്കും  എല്ലാത്തിനും  എപ്പോഴും  അശ്രയമാകുന്നു.  ഇങ്ങനെയാണ്  വഹാപുരാണത്തിന്റെ  പത്തു ലക്ഷണങ്ങൾ.

ഈശ്വരനെ ശരണം പ്രാപിച്ച് ജീവിക്കേണ്ടതെങ്ങിനെ എന്ന് ഒരു കിളിയുടെ കഥയിലൂടെ:

ഒരു പരുന്ത് ആകാശത്തിൽ അങ്ങുമിങ്ങും പറന്ന് ഒടുവിൽ തളർന്ന് ഒരു മരക്കൊമ്പിൽ വന്നിരിക്കുന്നു. അല്പം കഴിയുമ്പോൾ ആ മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നു എന്നാൽ അതിൽ മുറുകെപ്പിടിച്ചിരിക്കയായിരുന്ന പരുന്ത്, ഉടൻ തന്റെ ചിറക് വിടർത്തി ആകാശത്തേയ്ക്ക് പറന്നുയരുന്നു. ഇതുപോലെയാവണം നാമും. ലൌകീകബന്ധങ്ങളിൽ മുറുകെ പിടിക്കുമ്പോഴും എപ്പോഴും ഉള്ളിൽ ഇത് ഏതു നിമിഷവും ഒടിഞ്ഞു വീണേയ്ക്കാവുന്ന ഒരു ചില്ലയാണെന്നു കരുതി വേണം ജീവിക്കാൻ.  ആശ്രയമായി ഭഗാനെ സ്മരിച്ചുകൊണ്ട് ജീവിച്ചാൽ ചില്ല ഒടിയുമ്പോൾ നാമും താഴെവീഴാതെ ഭഗവാനിലേക്ക് പറ്ന്നുയരാം.

Youtube Playlist 38 videos 
ക്ഷേത്രദർശനം