Thursday 30 August 2018

ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം

ശാന്താകാരം ഭുവനശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം

മേഘശ്യാമം പീതകൌശേയവാസം
ശ്രീ വത്സാംഗം കൌസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവ്വലോകൈകനാഥം

നമഃ സമസ്തഭൂതാനാമാതിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷഃസ്ഥലകൌസ്തുഭശ്രിയം
നമാമി വിഷ്ണും ശിരസാ ചതുർഭുജം

ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതം
ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിത വക്ഷസം
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ

ഓം....

വിശ്വം വിഷ്ണുര്‍വഷട്കാരോ ഭൂതഭവ്യഭവത്‌പ്രഭുഃ
ഭൂതകൃത്‌ഭൂതഭൃത്‌ഭാവോ ഭൂതാത്മാ ഭൂതഭാവനഃ

പൂതാത്മാ പരമാത്മാ ച മുക്താനാം പരമാ ഗതിഃ
അവ്യയഃ പുരുഷഃ സാക്ഷീ ക്ഷേത്രജ്ഞോക്ഷര ഏവ ച

യോഗോ യോഗവിദാം നേതാ പ്രധാനപുരുഷേശ്വരഃ
നാരസിംഹഃ വപുഃ ശ്രീമാന്‍ കേശവഃ പുരുഷോത്തമഃ

സര്‍വ്വഃ ശര്‍വ്വഃ ശിവസ്ഥാണുര്‍‌ഭൂതാദിര്‍നിധിരവ്യയഃ
സംഭവോ ഭവനോ ഭര്‍ത്താ പ്രഭവഃ പ്രഭുരീശ്വരഃ

സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്ക്കരാക്ഷോ മഹാസ്വനഃ
അനാദിനിധനോ ധാതാ വിധാത ധാതുരുത്തമഃ

അപ്രമേയോ ഹൃ‌ഷീകേശഃ പത്മനാഭോമരപ്രഭുഃ
വിശ്വകര്‍മ്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവ:

അഗ്രാഹ്യഃ ശാശ്വതഃ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്‍ദ്ദനഃ
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗലം പരം.

ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ
ഹിരണ്യഗര്‍ഭോ ഭൂഗര്‍ഭോ മാധവോ മധുസൂദനഃ

ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ
അനുത്തമോ ദുരാധര്‍ഷഃ കൃതജ്ഞഃ കൃതിരാത്മവാന്‍

സുരേശഃ ശരണം ശര്‍മ്മ വിശ്വരേതാഃ പ്രജാഭവഃ
അഹഃ സം‌വത്സരോ വ്യാളഃ പ്രത്യയ: സര്‍വദര്‍ശനഃ

അജഃ സര്‍വേശ്വരഃ സിദ്ധഃ സിദ്ധിഃ സര്‍വാദിരച്യുതഃ
വൃഷാകപിരമേയാത്മാ സര്‍വയോഗവിനിഃ സൃതഃ

വസുര്‍വസുമനാഃ സത്യഃ സമാത്മാസമ്മിതഃ സമഃ
അമോഘഃ പുണ്ഡരീകാക്ഷോ വൃഷകര്‍മ്മാ വൃഷാകൃതിഃ

രുദ്രോ ബഹുശിരാ ബഭ്രുര്‍വിശ്വയോനീഃ ശുചീശ്രവാഃ
അമൃതഃ ശാശ്വതഃ സ്ഥാണുര്‍വ്വരാരോഹോ മഹാതപാഃ

സര്‍വ്വഗഃ സര്‍വ്വവിദ്‌ഭാനുര്‍വിഷ്വക്‌സേനോ ജനാര്‍ദ്ദനഃ
വേദോ വേദവിദവ്യംഗോ വേദാംഗോ വേദവിദ്‌ കവിഃ

ലോകാദ്ധ്യക്ഷഃ സുരാദ്ധ്യക്ഷോ ധര്‍മ്മാദ്ധ്യക്ഷഃ കൃതാകൃത:
ചതുരാത്മാ ചതുര്‍വ്യൂഹശ്ചതുര്‍ദംഷ്‌ട്രശ്ചതുര്‍ഭുജഃ

ഭ്രാജിഷ്ണുര്‍ഭോജനം ഭോക്താ സഹിഷ്ണുര്‍ജഗദാദിജഃ
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്‍വസുഃ

ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്‍ജിതഃ
അതീന്ദ്രഃ സംഗ്രഹ: സർ‌ഗ്ഗോ ധൃതാത്മാ നിയമോ യമഃ

വൈദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ

മഹാബുദ്ധിര്‍മഹാവീര്യോ മഹാശക്തിര്‍മഹാദ്യുതിഃ
അനിര്‍ദ്ദേശ്യവപു: ശ്രീമാനമേയാത്മാ മഹാദ്രിധൃക്‌

മഹേഷ്വാസോ മഹീഭര്‍ത്താ ശ്രീനിവാസഃ സതാംഗതിഃ
അനിരുദ്ധഃ സുരാനന്ദോ ഗോവിന്ദോ ഗോവിദാം പതിഃ

മരീചിര്‍ദമനോ ഹംസഃ സുപര്‍ണോ ഭുജഗോത്തമഃ
ഹിരണ്യനാഭ: സുതപാഃ പത്മനാഭഃ പ്രജാപതിഃ

അമൃത്യുഃ സര്‍വ്വദൃക്‌സിംഹഃ സന്ധാതാ സന്ധിമാന്‍ സ്ഥിരഃ
അജോ ദുര്‍മ്മര്‍ഷണോ ശാസ്താ വിശ്രുതാത്മാ സുരാരിഹാ

ഗുരുര്‍ഗുരുതമോ ധാമ സത്യഃ സത്യപരാക്രമഃ
നിമിഷോനിമിഷഃ സ്രഗ്വീ വാചസ്പതിരുദാരധീ:

അഗ്രണീര്‍ഗ്രാമണീ: ശ്രീമാന്ന്യായോ നേതാ സമീരണഃ
സഹസ്രമൂര്‍ദ്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത്‌

ആവര്‍ത്തനോ നിവൃത്താത്മാ സം‌വൃതഃ സമ്പ്രമര്‍ദ്ദനഃ
അഹഃ സം‌വര്‍ത്തകോ വഹ്നിരനിലോ ധരണീധരഃ

സുപ്രസാദഃ പ്രസന്നാത്മാ വിശ്വധൃഗ്വിശ്വഭുഗ്വിഭുഃ
സത്‌കര്‍ത്താ സത്‌കൃതഃ സാധുര്‍ജഹ്നുര്‍നാരായണോ നമഃ

അസംഖ്യേയോപ്രമേയാത്മാ വിശിഷ്ടഃ ശിഷ്ടകൃച്ഛുചിഃ
സിദ്ധാര്‍ത്ഥഃ സിദ്ധസങ്കല്‍പഃ സിധിഃ സിദ്ധിസാധനഃ

വൃഷാഹീ വൃഷഭോ വിഷ്ണുര്‍വൃഷപര്‍‌വ്വാ വൃഷോദരഃ
വര്‍ദ്ധനോ വര്‍ദ്ധമാനശ്ച വിവിക്തഃ ശ്രുതിസാഗരഃ

സുഭുജോ ദുര്‍ദ്ധരോ വാഗ്മീ മഹേന്ദ്രോ വസുദോ വസുഃ
നൈകരൂപോ ബൃഹദ്രൂപഃ ശിപിവിഷ്ടഃ പ്രകാശനഃ

ഓജസ്തേജോദ്യുതിധരഃ പ്രകാശാത്മാ പ്രതാപനഃ
ഋദ്ധഃ സ്പഷ്ടാക്ഷരോ മന്ത്രശ്ചന്ദ്രാംശുര്‍ഭാസ്കരദ്യുതിഃ

അമൃതാംശുദ്‌ഭവോഭാനു: ശശബിന്ദുഃ സുരേശ്വരഃ
ഔഷധം ജഗതഃ സേതുഃ സത്യധര്‍മ്മപരാക്രമഃ

ഭൂതഭവ്യഭവന്നാഥഃ പവനഃ പാവനോനലഃ
കാമഹാ കാമകൃത്കാന്തഃ കാമഃ കാമപ്രദഃ പ്രഭുഃ

യുഗാദികൃദ്‌ യുഗാവര്‍ത്തോ നൈകമായോ മഹാശനഃ
അദൃശ്യോ വ്യക്തരൂപശ്ച സഹസ്രജിദനന്തജിത്

ഇഷ്ടോവിശിഷ്ടഃ ശിഷ്ടേഷ്ടഃ ശിഖണ്ഡീ നഹുഷോ വൃഷഃ
ക്രോധഹാ ക്രോധകൃത്‌കര്‍ത്താ വിശ്വബാഹുര്‍മ്മഹീധരഃ

അച്യുതഃ പ്രഥിതഃ പ്രാണഃ പ്രാണദൊ വാസവാനുജഃ
അപാം‌നിധിരധിഷ്ഠാനമപ്രമത്തഃ പ്രതിഷ്ഠിതഃ

സ്കന്ദഃ സ്കന്ദധരോ ധൂര്‍യ്യോ വരദോ വായുവാഹനഃ
വാസുദേവോ ബൃഹദ്‌ഭാനുരാദിദേവഃ പുരന്ദരഃ

അശോകസ്താരണസ്താരഃ ശൂരഃ ശൗരിര്‍ജനേശ്വരഃ
അനുകൂലഃ ശതാവര്‍ത്തഃ പദ്മീ പദ്മനിഭേക്ഷണഃ

പദ്മനാഭോരവിന്ദാക്ഷഃ പദ്മഗര്‍ഭഃ ശരീരഭൃത്
മഹര്‍‌ദ്ധിര്‍‌ഋദ്ധോ വൃദ്ധാത്മാ മഹാക്ഷോ ഗരുഡധ്വജഃ

അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിര്‍ഹരിഃ
സര്‍വലക്ഷണലക്ഷണ്യോ ലക്ഷീവാന്‍ സമിതിംജയഃ

വിക്ഷരോ രോഹിതോ മാര്‍ഗ്ഗോ ഹേതുര്‍ദ്ദാമോദരഃ സഹഃ
മഹീധരോ മഹാഭാഗോ വേഗവാനമിതാശനഃ

ഉദ്ഭവഃ ക്ഷോഭണോ ദേവഃ ശ്രീഗര്‍ഭഃ പരമേശ്വരഃ
കരണം കാരണം കര്‍ത്താ വികര്‍ത്താ ഗഹനോ ഗുഹഃ

വ്യവസായോ വ്യവസ്ഥാനഃ സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ
പരര്‍ദ്ധിഃ പരമസ്പഷ്ടസ്തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ

രാമോ വിരാമോ വിരജോ മാർ‌ഗ്ഗോ നേയോ നയോനയഃ
വീരഃ ശക്തിമതാം ശ്രേഷ്ഠോ ധര്‍മ്മോധര്‍മ്മവിദുത്തമഃ
വൈകുണ്ഠഃ പുരുഷഃ പ്രാണഃ പ്രാണദഃ പ്രണവഃ പൃഥുഃ
ഹിരണ്യഗര്‍ഭഃ ശത്രുഘ്നോ വ്യാപ്തോ വായുരധോക്ഷജഃ

ഋതുഃ സുദര്‍ശനഃ കാലഃ പരമേഷ്ഠീ പരിഗ്രഹഃ
ഉഗ്രഃ സം‌വത്സരോ ദക്ഷോ വിശ്രാമോ വിശ്വദക്ഷിണഃ

വിസ്താരഃ സ്ഥാവരഃ സ്ഥാണുഃ പ്രമാണം ബീജമവ്യയം
അര്‍ത്ഥോനര്‍‌ത്ഥോ മഹാകോശോ മഹഭോഗോ മഹാധനഃ

അനിര്‍വിണ്ണഃ സ്ഥവിഷ്ഠോ ഭൂര്‍ധര്‍മ്മയൂപോ മഹാമഖഃ
നക്ഷത്രനേമിര്‍നക്ഷത്രീ ക്ഷമഃ ക്ഷാമഃ സമീഹനഃ

യജ്ഞഃ ഇജ്യോ മഹേജ്യശ്ചഃ ക്രതു സത്രം സതാം ഗതിഃ
സർവദർശീ വിമുക്താത്മാ സർവജ്ഞോജ്ഞാനമുത്തമം

സുവ്രതഃ സുമുഖഃ സൂക്ഷ്മഃ സുഘോഷഃ സുഖദഃ സുഹൃത്‌
മനോഹരോ ജിതക്രോധോ വീരബാഹുർ‌വ്വിദാരണഃ

സ്വാപനഃ സ്വവശോ വ്യാപീ നൈകാത്മാ നൈകകർ‌മ്മകൃത്‌
വത്സരോ വത്സലോ വത്സീ രത്നഗർ‌ഭോ ധനേശ്വരഃ

ധർ‌മ്മഗുബ്‌ധർ‌മ്മകൃദ്ധർ‌മ്മീ സദസത്‌ക്ഷരമക്ഷരം
അവിജ്ഞാതാ സഹസ്രാംശുർവിധാതാ കൃതലക്ഷണഃ

ഗഭസ്തിനേമിഃ സത്വസ്ഥഃ സിംഹോ ഭൂതമഹേശ്വരഃ
ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്ഗുരുഃ

ഉത്തരോ ഗോപതിർഗോപ്താ ജ്ഞാനഗ‌മ്യപുരാതനഃ
ശരീരഭൂതഭൃത്ഭോക്താ കപീന്ദ്രോ ഭൂരിദക്ഷിണഃ

സോമപോമൃതപഃ സോമഃ പുരുജിത്‌പുരുസത്തമഃ
വിനയോ ജയഃ സത്യസന്ധോ ദാശാർ‌ഹഃ സാത്വതാം പതിഃ

ജീവോ വിനയിതാ സാക്ഷീ മുകുന്ദോമിതവിക്രമഃ
അംഭോനിധിരനന്താത്മാ മഹോദധിശയോന്തകഃ

അജോ മഹാർ‌ഹഃ സ്വാഭാവ്യോ ജിതാമിത്രഃ പ്രമോദനഃ
ആനന്ദോ നന്ദനോ നന്ദഃ സത്യധർമ്മാ ത്രിവിക്രമഃ

മഹർ‌ഷിഃ കപിലാചാര്യഃ കൃതജ്ഞോ മേദിനീപതിഃ
ത്രിപാദസ്‌ത്രിദശാദ്ധ്യക്ഷോ മഹാശൃംഗഃ കൃതാന്തകൃത്‌

മഹാവരാഹോ ഗോവിന്ദഃ സുഷേണഃ കനകാങ്‌ഗദീ
ഗുഹ്യോ ഗഭീരോ ഗഹനോ ഗുപ്‌തശ്ചക്രഗദാധരഃ

വേധാഃ സ്വാങ്‌ഗോജിതഃ കൃഷ്ണോ ദൃഢഃ സം‌കർ‌ഷണോച്യുതഃ
വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ

ഭഗവാൻ ഭഗഹാനന്ദീ വനമാലീ ഹലായുധഃ
ആദിത്യോ ജ്യോതിരാദിത്യ: സഹിഷ്ണുർ‌ഗതിസത്തമഃ

സുധന്വാ ഖണ്ഡപരശുർ‌ദാരുണോ ദ്രവിണപ്രദഃ
ദിവിസ്‌പൃക് സർ‌വ്വദൃഗ്‌വ്യാസോ വാചസ്പതിരയോനിജഃ

ത്രിസാമാ സമഗഃ സാമ നിർവാണം ഭേഷജം ഭിഷക്
സന്യാസകൃച്ഛമഃ ശാന്തോ നിഷ്ഠാ ശാന്തിഃ പരായണഃ

ശുഭ്രാങ്‌ഗഃ ശാന്തിദഃ സ്രഷ്ടാ കുമുദഃ കുവലേശയഹഃ
ഗോഹിതോ ഗോപതിർ‌ഗോപ്തോ വൃഷഭാക്ഷോ വൃഷപ്രിയഃ

അനിവർ‌ത്തീ നിവൃത്താത്മാ സംക്ഷേപ്തോ ക്ഷേമകൃച്ഛിവഃ
ശ്രീവത്സവക്ഷാ ശ്രീവാസഃ ശ്രീപതിഃ ശ്രീമതാം വരഃ

ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ ശ്രീനിധിഃ ശ്രീവിഭാവനഃ
ശ്രീധരഃ ശ്രീകരഃ ശ്രേയഃ ശ്രീമാൻ‌ല്ലോകത്രയാശ്രയഃ

സ്വക്ഷഃ സ്വങ്‌ഗഃ ശതാനന്ദോ നന്ദിർ‌ജ്ജ്യോതിർ‌ഗ്ഗണേശ്വരഃ
വിജിതാത്മാ വിധേയാത്മാ സത്‌കീർ‌ത്തിഃ ഛിന്നസംശയഃ

ഉദീർ‌ണ്ണഃ സർ‌വ്വതശ്ചക്ഷുരധീശഃ ശാശ്വതഃ സ്ഥിരഃ
ഭൂശയോ ഭൂഷണോ ഭൂതിർ‌വിശോകഃ ശോകനാശനഃ

അർ‌ച്ചിഷ്‌മാനർ‌ച്ചിതഃ കുംഭോ വിശുദ്ധാത്മാ വിശോധനഃ
അനിരുദ്ധോപ്രതിരഥഃ പ്രദ്യു‌മ്നോമിതവിക്രമഃ

കാലനേമിനിഹാഃ വീരഃ ശൌരിഃ ശൂരജനേശ്വരഃ
ത്രിലോകാത്മാ ത്രിലോകേശഃ കേശവഃ കേശിഹാ ഹരിഃ

കാമദേവഃ കാനപാലഃ കാമീ കാന്തഃ കൃതാഗമഃ
അനിർ‌ദ്ദേശ്യവപുർ‌വിഷ്ണുർ‌വീരനന്തോ ധനഞ്ജയഃ

ബ്രഹ്മണ്യോ ബ്രഹ്മകൃദ്‌ബ്രഹ്മാ ബ്രഹ്മ ബ്രഹ്മവിവർ‌ദ്ധനഃ
ബ്രഹ്മവിദ്‌ബ്രാഹ്മണോ ബ്രഹ്മീ ബ്രഹ്മജ്ഞോ ബ്രാഹ്മണപ്രിയഃ

മഹാക്രമോ മഹാകർമ്മാ മഹാതേജാ മഹോരഗഃ
മഹാക്രതുർമഹായജ്വാമഹായജ്ഞോ മഹാഹവിഃ

സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ
പൂർണ്ണഃ പൂരയിതാ പുണ്യഃ പുണ്യകീർ‌ത്തിനാമയഃ

മനോജവസ്‌തീർ‌ത്ഥകരോ വസുരേതാ വസുപ്രദഃ
വസുപ്രദോ വാസുദേവോ വസുർ‌വസുമനാ ഹവിഃ

സദ്‌ഗതിഃ സത്‌കൃതിഃ സത്താ സദ്‌ഭൂതിഃ സത്‌പരായണഃ
ശൂരസേനോ യദുശ്രേഷ്ഠഃ സന്നിവാസഃ സുയാമുനഃ

ഭൂതാവാസോ വാസുദേവഃ സർവ്വസുനിലയോനലഃ
ദർ‌പ്പഹാ ദർ‌പ്പദോ ദൃപ്തോ ദുർ‌ദ്ധരോഥാപരാജിതഃ

വിശ്വമൂർ‌ത്തിർ‌മ്മഹാമൂർ‌ത്തിർ‌ദ്ദീപ്തമൂർ‌ത്തിരമൂർ‌ത്തിമാൻ
അനേകമൂർ‌ത്തിരവ്യക്തഃ ശതമൂർ‌ത്തിഃ ശതാനനഃ

ഏകോ നൈകഃ സവഃ കഃ കിം യത്തദ്‌പാദമനുത്തമം
ലോകബന്ധുർ‌ലോകനാഥഃ മാധവോ ഭക്തവത്സലഃ

സുവർ‌ണ്ണവർ‌ണ്ണോ ഹേമാംഗോ വരാംഗശ്ചന്ദനാങ്‌ഗദീ
വീരഹാ വിഷമഃ ശൂന്യോ ഘൃതാശീരചലശ്ചലഃ

അമാനീ മാനദോ മാന്യോ ലോകസ്വാമീ ത്രിലോകധൃത്
സുമേധാ മേധജോ ജന്യഃ സത്യമേധാ ധരാധരഃ

തേജോവൃഷോ ദ്യുതിധരഃ സർ‌വ്വശസ്ത്രഭൃതാം വരഃ
പ്രഗ്രഹോ നിഗ്രഹോ വ്യഗ്രോ നൈകശൃങ്‌ഗോ ഗദാഗ്രജഃ

ചതുർ‌മൂർ‌ത്തിശ്ചതുർ‌ഭാഹുശ്ചതുർ‌വ്യൂഹശ്ചതുർ‌ഗ്ഗതിഃ
ചതുരാത്മാ ചതുർ‌ഭാവശ്ചതുർ‌വ്വേദഃ വിദേകപാത്

സമാവർ‌ത്തോനിവൃത്താത്മാ ദുർ‌ജ്ജയോ ദുരതിക്രമഃ
ദുർല്ലഭോ ദുർ‌ഗ്ഗമോ ദുർ‌ഗ്ഗോ ദുരാവാസോ ദുരാരിഹാ

ശുഭാങ്‌ഗോ ലോകസാരങ്‌ഗഃ സുതന്തുസ്‌തന്തുവർ‌ധനഃ
ഇന്ദ്രകർ‌മ്മാ മഹാകർ‌മ്മാ കൃതകർ‌മ്മാ കൃതാഗമഃ

ഉദ്‌ഭവഃ സുന്ദരഃ സുന്ദോ രത്നനാഭഃ സുലോചനഃ
അർ‌ക്കോ വാജസനഃ ശൃങ്ഗീ ജയന്തഃ സർവ്വവിജ്ജയീ

സുവർണ്ണബിന്ദുരക്ഷസർ‌വ്വവാഗീശ്വരേശ്വരഃ
മഹാഹ്രദോ മഹാഗർ‌ത്തോ മഹാഭൂതോ മഹാനിധിഃ

കുമുദഃ കുന്ദരഃ കുന്ദഃ പർജ്ജന്യഃ പാവനോനിലഃ
അമൃതാശോമൃതവപുഃ സർവ്വജ്ഞഃ സർവ്വതോമുഖഃ

സുലഭഃ സുവ്രതഃ സിദ്ധഃ ശത്രുജിത് ശത്രുതാപനഃ
ന്യഗ്രോധോദുംബരോശ്വത്ഥഃ ചാണൂരാന്ധ്രനിഷൂദനഃ

സഹസ്രാർ‌ച്ചിഃ സപ്തജിഹ്വഃ സപ്തൈധാഃ സപ്തവാഹനഃ
അമൂർ‌ത്തിരനഘോചിന്ത്യോ ഭയകൃദ്‌ഭയനാശനഃ

അണുർ‌ബൃഹദ്‌കൃശഃ സ്ഥൂലോ ഗുണഭൃന്നിർ‌ഗ്ഗുണോ മഹാൻ
അധൃതഃ സ്വധൃതഃ സ്വാസ്യഃ പ്രാഗ്‌വംശോ വംശവർധനഃ

ഭാരഭൃത്‌ കഥിതോ യോഗീ യോഗീശസ്സർവ്വകാമദഃ
ആശ്രമഃ ശ്രമണഃ ക്ഷാമഃ സുപർ‌ണ്ണോ വായുവാഹനഃ

ധനുർധരോ ധനുർവ്വേദോ ദണ്ഡോ ദമയിതാ ദമഃ
അപരാജിതഃ സർ‌വ്വസഹോ നിയന്താനിയമോയമഃ

സത്വവാൻ സാത്വികഃ സത്യഃ സത്യധർ‌മ്മപരായണഃ
അഭിപ്രായഃ പ്രിയാർ‌ഹോർ‌ഹഃ പ്രിയകൃത് പ്രീതിവർദ്ധനഃ

വിഹായസഗതിർ‌ജ്ജ്യോതിഃ സുരുചിർ‌ഹുതഭുഗ്വിഭുഃ
രവിർവിരോചനഃ സൂര്യഃ സവിതാ രവിലോചനഃ

അനന്തോ ഹുതഭുഗ് ഭോക്താ സുഖദോ നൈകജോഗ്രജഃ
അനിർ‌വ്വിണ്ണഃ സദാമർഷീ ലോകാധിഷ്ഠാനമത്ഭുതഃ

സനാത്സനാതനതമഃ കപിലഃ കപിരവ്യയഃ
സ്വസ്തിദഃ സ്വസ്തികൃത്‌സ്വസ്തി സ്വസ്തിഭുൿസ്വസ്തിദക്ഷിണഃ

അരൌദ്രഃ കുണ്ഡലീ ചക്രീ വിക്രമ്യൂർജ്ജിതശാസനഃ
ശബ്ദാതിഗഃ ശബ്ദസഹഃ ശിശിരഃ ശർവ്വരീകരഃ

അക്രൂരഃ പേശലോ ദക്ഷോ ദക്ഷിണഃ ക്ഷമിണാം വരഃ
വിദ്വത്തമോ വീതഭയഃ പുണ്യശ്രവണകീർത്തനഃ

ഉത്താരണൊ ദുഷ്കൃതിഹാ പുണ്യോ ദുഃസ്വപ്നനാശനഃ
വീരഹാ രക്ഷണഃ സന്തോ ജീവനഃ പര്യവസ്ഥിതഃ

അനന്തരൂപോനന്തശ്രീർ‌ജിതമന്യുർ‌ഭയാപഹഃ
ചതുരശ്രോ ഗഭീരാത്മാ വിദിശോ വ്യാദിശോ ദിശഃ

അനാദിർ‌ഭൂർ‌ഭുവോ ലക്ഷ്മീഃ സുവീരോ രുചിരാങ്ഗദഃ
ജനനോ ജനജന്മാദിർഭീമോഭീമപരാക്രമഃ

ആധാരനിലയോ ധാതാ പുഷ്പഹാസഃ പ്രജാഗരഃ
ഊർദ്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ

പ്രമാണം പ്രാണനിലയഃ പ്രാണഭൃത്പ്രാണജീവനഃ
തത്ത്വം തത്ത്വവിദേകാത്മാ‍ ജന്മമൃത്യുജരാതിഗഃ

ഭൂർഭുവഃ സ്വസ്തരുസ്താരഃ സവിതാ പ്രപിതാമഹഃ
യജ്ഞോ യജ്ഞ്പതിർ‌യജ്വാ യജ്ഞാങ്ഗോ യജ്ഞവാഹനഃ

യജ്ഞഭൃദ് യജ്ഞകൃദ് യജ്ഞീ യജ്ഞഭുഗ്യജ്ഞസാധനഃ
യജ്ഞാന്തകൃദ് യജ്ഞഗുഹ്യമന്നമന്നാദ ഏവ ച

ആത്മയോനിഃ സ്വയംജാതോ വൈഖാനഃ സാമഗായനഃ
ദേവകീനന്ദനഃ സ്രഷ്ടാ ക്ഷിതീശഃ പാപനാശനഃ

ശങ്ഖഭൃന്നന്ദകീ ചക്രീ ശാർങ്ഗധന്വാ ഗദാധരഃ
രഥാങ്ഗപാണിരക്ഷോഭ്യഃ സർവ്വപ്രഹരണായുധഃ


സർവ്വപ്രഹരണായുധഃ ഓം നമഃ ഇതി

Sunday 12 August 2018

ആത്മീയതയും ഭാരത ചരിത്രവും - 3

കൂടുതൽ വായിക്കുന്നതിനു ഹോം പേജ് കാണുക


നമ്മളിൽ നിന്നും മറച്ചു വെക്കപ്പെട്ട ഒരുപാട് സത്യങ്ങൾ

ചരിത്രം നോക്കിയാൽ നാം ഞെട്ടലോടെ മനസ്സിലാക്കുന്ന ചില വസ്തുതകൾ കാണാം ഇന്ത്യയ്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോൺഗ്രസ്സും, ഗാന്ധിജിയും, കൂടിയാണ്,, എങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടിയത്,, അഹിംസയിൽ കൂടി നടത്തിയ പോരാട്ടത്തിലൂടെ അതായത് ബ്രിട്ടിഷുകാർ നമ്മെ ഒരടി അടിക്കുമ്പോൾ മറ്റേ കവിളിൽ ഒന്നുടെ അടിച്ചോ എന്ന് പറഞ്ഞു നമ്മുടെ കോൺഗ്രസ്‌ നേതാക്കൾ അങ്ങിനെ അലിവ് തോന്നിയോ അല്ലേൽ അടിച്ചടിച്ചു നാണം കേട്ടോ മറ്റോ അവർ അവസാനം നമുക്ക് സ്വാതന്ത്ര്യം തന്നു അല്ലെ സൂപ്പർ ലോകത്തിലെ ഏതേലും ഒരു രാജ്യത്തിനു അങ്ങിനെ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ, ഇല്ല, നമുക്കു കിട്ടിയതിനൊപ്പംതന്നെ ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം നൽകിയ പല രാജ്യങ്ങളും ഉണ്ട് ഓസ്ട്രേലിയ അടക്കം, അവിടെയെങ്ങും ഒരു പോരാട്ടവും നടന്നതായി കാണാനേയില്ല, അപ്പോൾ എന്താണ് വസ്തുത,,, 

 
നമ്മുടെ സ്വാതന്ത്ര്യ ചരിത്രത്തെ സൂക്ഷം നോക്കിയാൽ കോൺഗ്രസ്സും നെഹ്രുവും, ഗാന്ധിജിയും ഒക്കെ സത്യത്തിൽ ബ്രിട്ടിഷുകാർക്കു വേണ്ടിയാണോ പ്രവർത്തിച്ചതെന്ന് സംശയം തോന്നിയാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല,, 
 
ഒന്നാമതായി കോൺഗ്രസ്‌ എന്ന സംഘടന ഉണ്ടായത് തന്നെ 1857 ഇല് ഉണ്ടായ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം അങ്ങിനെ ഒരു ശക്തമായ പോരാട്ടം ഉണ്ടാകാതെ ഇരിക്കാൻ ബ്രിട്ടീഷുകാരനായ A O ഹ്യൂം ആണ് കോൺഗ്രസ്‌ ഉണ്ടാക്കിയതുതന്നെ,, ഹ്യൂം തന്റെ അച്ചന് അയച്ച കത്തുകളിൽ ഇതിനെപ്പറ്റി വ്യെക്തമായി തന്നെ പറയുന്നുണ്ട്,, ആയിരം വർഷം ഇന്ത്യ ബ്രിട്ടിഷുകാർക് ഭരിക്കാനുള്ള മാർഗ്ഗം താൻ കണ്ടെത്തിയത്രെ 
 
പക്ഷെ കുറെ കാലത്തിനു ശേഷം ആനി ബെസന്റ അടക്കമുള്ള ദേശ സ്നേഹികൾ കോൺഗ്രസ്‌ നേതൃത്വത്തിലേയ്ക് വന്നു അങ്ങിനെ കോൺഗ്രസ്‌ ഇന് അവർ ഒരു ദേശിയ സ്വാതന്ത്ര്യത്തിന്റെ മുഖം നേടിക്കൊടുത്തു, ഒരുപാട് ദേശാഭിമാനികളായ നേതാക്കൾ അങ്ങിനെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ വന്നു,, ഇത് സത്യത്തിൽ ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി ആ കാലയളവിലാണ് ഗാന്ധിജി കോൺഗ്രസ്‌ ഇന്റെ പ്രവർത്തനത്തിലേയ്ക് വരുന്നത്,, വളരെപ്പെട്ടെന്ന് അദ്ദേഹം വളർന്നു, അതിന്റെ കാരണം നോക്കാം, സ്വതന്ത്ര വിഷയത്തിൽ അഗ്രെസ്സിവ് നിലപാടുകൾ എടുത്തിരുന്ന നേതാക്കളെ ഒഴിവാക്കി പൊതുവെ അഹിംസ, ചർച്ച തുടങ്ങിയ തണുപ്പൻ നിലപാടുകൾ എടുത്ത ഗാന്ധിജിയോടായി ബ്രിട്ടീഷ്കാരുടെ ചർച്ച മുഴുവൻ, അത് ഗാന്ധിയ്ക് വലിയ ജനസ്സമ്മതിയും, സ്വാതന്ത്ര്യം സമരത്തിന്റെ അമരക്കാരന്റെ മുഖവും നേടിക്കൊടുത്തു,, കോൺഗ്രസിലും അദ്ദേഹത്തിന്റെ വിഭാഗത്തിന്റെ സ്വാധീനം വളർന്നു ഒരു ശക്തമായ ഗ്രൂപ് പോലെ,, ഇതിൽ അസ്വസ്ഥരായ ഒരുപാട് മഹാന്മാരായ നേതാക്കൾ ഉണ്ടായിരുന്നു,, നെഹ്‌റു ഈ പ്രവർത്തനങ്ങളിൽ ഗാന്ധിയുടെ ഗാന്ധിജിയുടെ വലം കയ്യായി നിന്നു അങ്ങിനെ നെഹ്രുവും വളർന്നു സ്വന്തം അച്ഛന്റെയും ഗാന്ധിയുടെയും സപ്പോർട്ടോടുകൂടി നെഹ്‌റു കോൺഗ്രസ്‌ പ്രെസിഡന്റ്റ് ആകുകയും ചെയ്തു, എന്നും സ്വാതന്ത്ര്യം എന്ന mമുദ്രാവാക്യവുമായാണ് നമ്മുടെ പൂർവ്വികർ വൈദേശിക അക്രമണകാരികളോട് പൊരുതിയത് ബ്രിട്ടിഷുകാരോടും അങ്ങിനെതന്നെ ഒന്നാം സ്വാതന്ത്ര്യ സമരം പോലും പക്ഷെ ഗാന്ധിജിയുടെ യുഗം തുടങ്ങിയതുമുതൽ അങ്ങിനെയൊരു വാദം അവർ ശക്തമായി ഉയർത്തിയില്ല എന്നു കാണാം Domenion status എന്ന ആവശ്യം ആണ് അവർ ഉയർത്തിയത്,, അതായത് പകുതി ഭരണം, ഇന്ത്യയുടെ അധികാരം ബ്രിട്ടിഷുകാരുടെയും രാജ്ഞിയുടെയും കയ്യിൽ ആയിരിക്കും ഇവിടെ ഒരു മന്ത്രിസഭയുണ്ടാക്കി രാജ്ഞിയുടെ അഞ്ജ പ്രകാരം ഇന്ത്യക്കാരായ അവർ ( കോൺഗ്രസ്‌ )ഭരണം നടത്തും എല്ലാം നിയന്ത്രണവും ബ്രിട്ടീഷുകാരുടെ കയ്യിൽ തന്നെ,, അതായത് അവർക്ക് അധികാരം മാത്രം മതി എന്നർദ്ധം,, 

പിന്നീട് 1929 പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിയത് ഭാഗത് സിംഗ് ആണ്, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം കാട്ടുതീ പോലെ പടർന്നു പിടിച്ചു,, ജനങ്ങൾക്കിടയിൽ ഭഗത്സിങ്ങിന്റെ സ്വാധീനം വർധിക്കുന്നത് കണ്ട നെഹ്രുവും കോൺഗ്രസും ഒടുവിൽ ഗത്യന്തരമില്ലാതെയാണ് 1929 ഡിസംബറിൽ പൂർണ സ്വാതന്ത്ര്യം വേണം എന്ന നിലപാട് എടുത്തത്‌, ഇത് ബ്രിട്ടീഷുകാരെപ്പോലും അത്ഭുപ്പെടുത്തി, ഭഗത്‌ സിംഗ് ഇനോട് അവർക്ക് ഇത്രയും വൈരാഗ്യം അവർക്ക് ഉണ്ടാകാനുള്ള കാരണവും ഇതാണ് ഇതേ വികാരം നെഹ്‌റു, ഗാന്ധി മാർക്കും ഉണ്ടായിരുന്നു,, അതുകൊണ്ടാണ് തടയാൻ കഴിയുമായിരുന്നിട്ടും അവർ ഭഗത്‌ സിംഗ് ഇന്റെ വധശിക്ഷയെ തടയാതെ ഇരുന്നത്  ദേശാഭിമാനികളായ മിക്ക നേതാക്കളും ഓരോ കാലത്തായി കോൺഗ്രസ്‌ വിട്ടതും ഇതേ കാരണം കൊണ്ടാണ് സുഭാഷ് ചന്ദ്ര ബോസ്സ് അടക്കം,, കോൺഗ്രസ്‌ ഇന്റെ ലക്ഷ്യം സ്വാതന്ത്ര്യം അല്ല എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു  തോക്കും സകല സന്നാഹങ്ങളുമായി നിലകൊണ്ട അക്രമകാരികളായ ഒരു സാംബ്രാജ്യ ശക്തിയെ അഹിംസകൊണ്ട് തോൽപ്പിക്കാൻ നോക്കുന്നു,,, തല്ലുകൊള്ളാനാണ് കോൺഗ്രസ്‌ ജനങ്ങളെ പഠിപ്പിച്ചത്, തല്ലാൻ ബ്രിട്ടിഷുകാർക്ക് എന്ത് ബുദ്ധിമുട്ട്  ഇന്നല്ലെങ്കിൽ നാളെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കും എന്ന് 1935 ശേഷമുള്ള ലോകത്തിലെ സംഭവവികാസങ്ങൾ കണ്ടു നെഹ്‌റുവിന് നല്ലപോലെ അറിയാമായിരുന്നു

സ്വാതന്ത്ര്യം ലഭിച്ചാൽ രാജ്യത്തിന്റെ അധികാരം തങ്ങളിൽ തന്നെ ഇരിക്കണം എന്ന് നെഹ്‌റുവിന് നിർബന്ധം ഉണ്ടായിരുന്നു, അതിനായി ബ്രിട്ടീഷ്കാരുടെ സഹായത്തോടുകൂടി തന്നെ പല ജനകീയ സ്വാതന്ത്ര്യ പോരാളികളെയും നെഹ്‌റു ഒതുക്കി എന്നതാണ് സത്യം,,
പക്ഷെ അപ്പോളും ബ്രിട്ടീഷുകാരെ വെറുപ്പിക്കാനോ അവരുമായി ഒരു തുറന്ന പോരാട്ടം നടത്താനോ നെഹ്‌റു, ഗാന്ധി കോൺഗ്രസ്‌ തയ്യാറായില്ല, കാരണം ബ്രിട്ടിഷുകാരുടെ സഹകരണവും, അനുകമ്പയും അവർക്കു വേണമായിരുന്നു,,, ബ്രിട്ടീഷുകാരുമായി പോരാട്ടണത്തിന് ഇറങ്ങിയാൽ പല സ്വാതന്ത്ര്യ നേതാക്കളുടെയും അവസ്ഥ തങ്ങൾക്കും നേരിടേണ്ടിവരും എന്ന് അവർക്ക് നന്നായി അറിയാമായിരുന്നു,,,, ജയിലിൽ കിടന്ന ദിവസങ്ങളുടെ എണ്ണവും, അവരെ ഇട്ട ജയിലുകളുടെ അവസ്തയും, നൽകിയ സൗകര്യവും, മറ്റു സ്വാതന്ത്ര്യ നേതാക്കളുമായി താരതമ്യം ചെയ്തു നോക്കിയാൽ നമുക്ക് ഇത് മനസ്സിലാകും,, നെഹ്‌റുവിന്റെ ആത്മകഥയിൽ ജയിൽവാസം പറയുന്ന ഭാഗത്തിലെ വരികൾ വായിച്ചവർക് അത് എളുപ്പം മനസ്സിലാകും,,
ഖിലാഫത്തിലൂടെ മതത്തെ ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതും മറ്റാരുമല്ല നരകതുല്യമായ കൊടും ക്രൂരത നേരിട്ട് അസഹ്യമായ തടവറകളിൽ മറ്റുള്ളവർ കിടക്കുമ്പോൾ, പഴയ കൊട്ടാരത്തെ തടവറയാക്കി അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് നെഹ്രുവിനെയും ഗാന്ധിയെയും ബ്രിട്ടീഷുകാർ ഇട്ടത്,
രണ്ടാം ലോക യുദ്ധതൊടുകൂടി സൈനികമായി ക്ഷീണിച്ച ബ്രിട്ടൻ മിക്ക കോളോണികളെയും പോലെ ഇന്ത്യയ്ക്കും സ്വാതന്ത്ര്യം നൽകേണ്ടത് അനിവാര്യത ആയി വന്നു,, യുദ്ധത്തിന് ശേഷം വിൻസെന്റ് ചർച്ചിലിന്റെ തോൽവിയും ഇതിന് കാരണമായി അതിന്റെയൊപ്പം യുദ്ധത്തിൽ പകുതിയിലേറെ യുവാക്കളെ നഷ്ട്ടമായ ബ്രിട്ടന് ഇന്ത്യപോലെ വലിയ ഒരു രാജ്യത്തെ നിയന്ത്രിക്കുക എന്നത് കഠിനമായി വന്നു, ഇന്ത്യയിലെ പോരാട്ടവും അപ്പോൾ വലിയതോതിൽ വളർന്നിരുന്നു,,
സ്വാതന്ത്ര്യാനന്തരം തന്റെ കുടുംബ സ്വത്തുപോലെ രാജ്യത്തെ കൊണ്ടുനടന്ന നെഹ്‌റു പിന്നീട് ഗാന്ധിജിയെയും അവഗണിച്ചു എന്നത് ചരിത്ര സത്യം

ആർ എസ് എസും സ്വാതന്ത്ര്യ സമരവും

ഡോക്ടർ കേശവ ബലിറാം ഹെഡ്ഗെവാർ ( 1889 - 1940 ) തുടങ്ങിവച്ച രാഷ്ട്രീയ സ്വയംസേവക സംഘം നേരിടുന്ന ആരോപണങ്ങളിൽ ചിലത് ഈ ആരോപണങ്ങളുടെ യഥാർത്ഥ്യം എന്തെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ

സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തുമ്പോൾ സംഘസ്ഥാപകന്റെ ജീവിതവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും ഒഴിച്ചു നിർത്തി ക്കൊണ്ട് കഴിയില്ല അതുകൊണ്ട് ഡോ ഹെഡ്ഗെവാറിന്റെ ജീവിതത്തിലൂടെയും വീക്ഷണങ്ങളിലൂടെയും ആണ് ഈ ഒരു വിഷയവും വിലയിരുത്തുന്നത്

ബാല്യത്തിൽ തന്നെ വിക്ടോറിയ രാജ്ഞി യുടെ കിരീട ധാരണത്തിന്റെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച മിഠായി വിതരണം ബഹിഷ്കരിച്ചും എഡ്വേർഡ് ഏഴാമന്റെ കിരീടാധാരണത്തോനുബന്ധിച്ച ആഘോഷം ബഹിഷ്കരിക്കുകയും മാത്രമല്ല കൂട്ടുകാരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു അദ്ദേഹം ( Ref : ഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004)

1904 മുതൽ തന്നെ അദ്ദേഹം വിപ്ലവ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി ഡോ മുംജെ യുമായി അടുത്ത് പ്രവർത്തിക്കുന്നതും ഈ കാലഘട്ടത്തിൽ ആണ്

വന്ദേ മാതര പ്രസ്ഥാനം

1907 ൽ ബംഗാളിലെ പ്രക്ഷോഭങ്ങളിലെ വിദ്യാർഥി പങ്കാളിത്തം കണ്ട് വിദ്യാർഥികൾ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് വിലക്കികൊണ്ട് വിജ്ഞാപന മിറക്കി വന്ദേ മാതരം,തിലക് മഹാരാജ് കീ ജയ്‌ തുടങ്ങിയ മുദ്രാവാക്യങ്ങൾ നിരോധിച്ചു റിസ്‌ലെ സർകുലർ എന്ന പേരിൽ ഇത് പ്രസിദ്ധമാണ് ഈ സർകുലറിനെതിരെ പ്രതിഷേധത്തിന് തുടക്കം കുറിച്ചത് നാഗ്പൂരിൽ നിന്നാണ് പതിവ് പരിശോധനകൾക്കായി ഇൻസ്പെക്ടർ നീൽ സിറ്റി സ്കൂളിലെത്തി ഉടനെ തന്നെ കേശവ് ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽവന്ദേമാതരം മുഴക്കിക്കൊണ്ട് കുട്ടികൾ ഇൻസ്പെക്ടറെ വരവേറ്റു ഈ പ്രശ്നത്തിൽ സ്കൂൾ അധികൃതർ കേശവനോട് മാപ്പു പറയാൻ ആവശ്യപെട്ടുവെങ്കിലും അതിനു തയ്യാറാകാത്തതിന്റെ പേരിൽ അദ്ദേഹത്തെ സ്കൂളിൽ നിന്നും പുറത്താക്കി ഈ സംഭവത്തിനെതിരെ നാഗ്പൂരിലെ വിദ്യാർഥികൾ വന്ദേമാതരം വിളിച്ചുകൊണ്ടു ബ്രിട്ടീഷ് അധികാരികൾക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി ( Ref :, മഹാരാഷ്ട്ര ദിനപത്രം,ജൂലൈ 28,1940, ഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004)

ആദ്യത്തെ അറസ്റ്റ്

1908 ൽ പോലീസ് സ്റ്റേഷന് നേരെ കേശവൻ ബോംബെറിഞ്ഞെങ്കിലും അത് അപായമുണ്ടാക്കിയില്ല തെളിവിന്റെ അഭാവത്തിൽ കേസും ചാർജ് ചെയ്യപെട്ടില്ലആ വർഷം തന്നെ ദസറയോടനുബന്ധിച് സീമോലങ്കനിൽ അദ്ദേഹം ചെയ്ത പ്രസംഗം രാജ്യദ്രോഹപരം എന്നാരോപിച്ച് ക്രിമിനൽ നിയമം 108 വകുപ്പനുസരിച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്തു ( Ref : political criminal whos who - Directorate of Criminal Intelligence - 1914 jan 14, ഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004)

വിപ്ലവ ജീവിതം

1909-10 ആയപ്പോഴേക്കും ബംഗാളിലെയും മധ്യ പ്രാന്തത്തിലെയും വിപ്ലവകാരികൾ തമ്മിൽ നല്ല ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു ഇന്റർമീഡിയറ്റ് പരീക്ഷ കഴിഞ്ഞ ഹെഡ്ഗേവാർ മുഴുവൻ സമയവും വിപ്ലവകാരികളോടോത്ത് ചിലവഴിക്കാൻ തുടങ്ങിയിരുന്നുവിപ്ലവകാരികളെ ഒളിവിൽ താമസിപ്പിക്കൽ, പ്രവർത്തനത്തിന് വേണ്ട ധനം സമാഹരിക്കൽ, തുടങ്ങിയവയാണ് ആസമയത്ത് ചെയ്ത പ്രവർത്തനങ്ങൾ അരവിന്ദ ഘോഷ് ഉൾപെട്ട അലിപൂർ ബോംബു സ്ഫോടന കേസും ഇതിൽ ഉൾപെടുന്നു

ബംഗാളിലേക്ക്

ബംഗാളിലെ വിപ്ലവകാരികളുമായുള്ള ബന്ധം അദ്ദേഹത്തെ ഉന്നത പഠനത്തിന് എന്ന പേരിൽ കൊൽകത്തയിൽ എത്തിച്ചു മധ്യപ്രാന്തവും ബംഗാളും തമ്മിൽ ഇണക്കുന്ന കണ്ണിയായി പ്രവർത്തിക്കാനാണ് അദ്ദേഹത്തെ കൊൽകത്തയി ലേ ക്ക് അയച്ചത് എന്ന് രാംലാൽ വാജ്പേയ് തന്റെ ജീവചരിത്രത്തിൽ പറയുന്നു കൊല്കത്തയിൽ നാഷണൽ മെഡിക്കൽ കോളേജിൽ ചേർന്ന അദ്ദേഹം അവിടെ വച്ച് ബംഗാളിലെ പ്രമുഖ വിപ്ലവ സംഘടനായ അനുശീലൻ സമിതിയിൽ അംഗമായിബംഗാലർ വിപ്ലവവാദിന്റെ ലേഖകൻ നളിൻ കിശോർ ഗുഹ് ആണ് അദ്ദേഹത്തെ സംഘടനയിൽ ചേര്ത്തത് എന്ന് ത്രൈലോക്യനാഥ് ചക്രവർത്തി എഴുതുന്നു 1901 ൽ പിമിത്രയാണ് ഈ വിപ്ലവ പ്രസ്ഥാനം സ്ഥാപിച്ചത്ബംഗാളിലെ വിപ്ലവകാരികളിൽ അധികവും ഈ പ്രസ്ഥാനവുമായി ബന്ധപെട്ടിരുന്നുഅരവിന്ദ ഘോഷ്, വിപിൻ ചന്ദ്രപാൽ,ത്രൈലോക്ക്യനാഥ് ചക്രവർത്തി,നളിനി കിശോർ ഗുഹ്, പ്രതുൽ ഗാംഗൂലി,ജോഗേശ് ചന്ദ്ര ചാറ്റർജി തുടങ്ങിയവർ ഈ പ്രസ്ഥാനവുമായി ബന്ധപെട്ട പ്രമുഖരിൽ പെടുന്നുനിരോധനത്തിന് ശേഷവും സംഘടന രഹസ്യമായി പ്രവർത്തിച്ചു ഇതിന്റെ പ്രധാന പ്രവർത്തകരെ യെല്ലാം അറസ്റ്റ് ചെയ്തപ്പോൾ സ്കൂളിലേയും കോളേജിലെയും വിദ്യാർത്ഥികളാണ് പിന്നീടത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപെട്ടത്സംഘടനയിലെ അംഗങ്ങൾക്കിടയിലെ സ്നേഹവും വിശ്വാസവും കാരണം സംഘടനയുടെ പ്രവർത്തനം നടത്താൻ കഴിഞ്ഞുവെന്നു ത്രൈലോക്യനാഥ് ചക്രവർത്തി"ജയിലിലെ മുപ്പത് വർഷം എന്ന ആത്മകഥ യിൽ പറയുന്നുകൊകേൻ എന്ന വ്യാജ പേരിൽ ആണു അദ്ദേഹം വിപ്ലവകാരികൾക്കിടയിൽ അറിയപെട്ടത് സംഘടന പ്രവർത്തനത്തിനു അതീവ രഹസ്യ സ്വഭാവ മുണ്ടായിരുന്നതിനാൽ സംഘടനയിലെ അദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു എന്നതിനെ പറ്റി രേഖകൾ ഒന്നും ലഭ്യമല്ല

തിരികെ നാഗ്പൂരിൽ

1910 നും 1915 നും ഇടക്ക് ബംഗാളിൽ നിന്നും നാഗ്പൂരിലേക്ക് ധാരാളം ആയുധങ്ങൾ അദ്ദേഹം തന്നെ നേരിട്ട് കടത്തുകയുണ്ടായി കൊൽകത്തയിൽ നിന്നും തിരികെ നാഗ്പൂരിൽ എത്തിയ ശേഷം അദ്ദേഹം ഭാവുജി കാവ്റെ യുടെ സഹായത്തോട് കൂടെ വിപ്ലവഗ്രൂപ് സംഘടിപ്പിച്ചുപോലീസിനെ കബളിപ്പിക്കാൻ നരേന്ദ്ര മണ്ഡൽ എന്ന സാംസ്കാരിക സംഘടനയുടെ മറവിൽ ആയിരുന്നു ഈ പ്രവർത്തനം എല്ലാം സംഘടിപിച്ചത് 150 പേർ വരുന്ന വിപ്ലവകാരികളുടെ സംഘം ഹെഡ് ഗേവാർ മധ്യ മേഖലയില കെട്ടിപ്പടുത്തുഈ സംഘത്തെ"ഗുപ്ത ഷഡയന്ത്രകാരി ദൾ"എന്നാണു ബാലാജി ഹുദ്ദാർ വിശേഷിപ്പിച്ചത് ധാരാളം ആയുധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇവർ വിജയിച്ചു1918 ൽ സൈനിക വേഷം ധരിച്ച് തീവണ്ടിയിൽ നിന്ന് ആയുധങ്ങൾ കടത്തി കൊണ്ടുവന്നതായി അദ്ദേഹം രേഖപെടുത്തിഎന്നാൽ പിന്നീട് ഈ സംഘടനക്കകത്ത് ഉണ്ടായ ആന്തരിക പ്രശ്നങ്ങളെ തുടർന്ന് സംഘടന പിരിച്ചു വിട പെടുകയാണ് ഉണ്ടായത്

( ( Ref : political criminal whos who - Directorate of Criminal Intelligence - 1914 jan 14, ഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004, 30 years in prison - ത്രൈലോക്ക്യനാഥ് ചക്രവർത്തി, Armed Freedom struggle - ബാൽ ശാസ്ത്രി ഹർദാസ് രണ്‍ജൂണ്‍ക്കർ - ഖാൽ ഖോജെ യാം ച ചരിത്ര - ജി ബി ഖേത്കർ p 12 )

കോണ്ഗ്രസ്സിൽ,ജയിൽ വാസം

1919 ജനകീയ സംഘടിത ജനകീയ പ്രക്ഷോഭത്തിന്റെ മാർഗം സ്വീകരിച്ചു കൊണ്ഗ്രസ്സിൽ അംഗമായി നല്ല സംഘാടകനായിരുന്ന ഡോ ഹെഡ്ഗേവാർ പെട്ടന്ന് തന്നെ കോണ്ഗ്രസ്സിന്റെ സംസ്ഥാന സമിതിയിൽ എത്തിച്ചേർന്നു നിസ്സഹകരണ സമരത്തിൽ സജീവമായി പങ്കെടുത്തു ഈ സമയത്താണ് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പേരില് രാജ്യദ്രോഹത്തിനു കേസ് എടുക്കുന്നത് കേസിന്റെ വിധിയിൽ ന്യയാധിപൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രസംഗത്തേക്കാൾ രാജ്യദ്രോഹപരമാണ് കോടതിയിലെ അദ്ദേഹത്തിന്റെ മൊഴി എന്നാണ്ഒരു വർഷത്തെ കഠിന തടവിനു അദ്ദേഹം ശിക്ഷിക്കപെട്ടു1922 ജൂണിൽ ആണ് അദ്ദേഹം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത് കോണ്ഗ്രസ്സിന്റെ പ്രവർത്തനങ്ങളോടൊപ്പം തന്നെ"സ്വാതന്ത്ര"എന്ന പത്രം തുടങ്ങി

( Ref ഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004) മഹാരാഷ്ട്ര ദിനപത്രം - 1921,ആഗസ്ത് 10,കേസരി 1921 ആഗസ്ത് 23,30 )

സംഘരൂപീകരണം

1925 ൽ സംഘം രൂപികരിച്ചുവെങ്കിലും സമര രംഗത്ത്‌ നിന്നും ഡോക്ടർ ഹെഡ്ഗേവാർ മാറി നിന്നില്ല 1928 ൽ സൈമണ്‍ വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുത്തു സ്വയം സേവകരോട് കോണ്ഗ്രസ്സിന്റെ നിർദ്ദേശ മനുസരിച് പ്രവർത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു 1929 ൽ നാഗ്പൂരിൽ സംഘ ചാലകന്മാരുടെ ബൈഠക്കിൽ കോണ്ഗ്രസ്സ് പ്രഖ്യാപിച്ച സത്യഗ്രഹത്തിന് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചു വന സത്യാഗ്രഹ സമയത്ത്‌ താല്കാലികമായി ചുമതല ഡോഎൽ വി പരാജ്പേ ക്ക് കൈമാറി അദ്ദേഹം സത്യഗ്രഹത്തിന് പങ്കെടുത്തു അദ്ദേഹത്തോടൊപ്പം നിരവധി സംഘ കാര്യ കർത്താക്കന്മാരും സമരത്തിന്‌ ചേര്ന്നു സത്യഗ്രഹത്തിൽ അറസ്റ്റ് ചെയ്യപെട്ട ഡോക്ടർ ഹെഡ് ഗേവാറിനു ഇത്തവണ 9 മാസം ആണ് ശിക്ഷ ലഭിച്ചത് നിരവധി സ്വയം സേവകരും അദ്ദേഹത്തോടൊപ്പം തടവുശിക്ഷ അനുഭവിച്ചു

(Ref:കേസരി 1930 ആഗസ്റ്റ്‌ 2,ജൂലൈ 22, 1938 ഡിസ 9 ഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004)

പ്രവർത്തനങ്ങളിൽ സർക്കാറിന്റെ നിയന്ത്രണം

1932 - 33 സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ ഏർപെടുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി

(Refഡോ കേശവബലിറാം ഹെഡ്ഗേവാർ - രാകേഷ് സിന്ഹ, കേന്ദ്ര വാർത്ത‍ പ്രക്ഷേപണ മന്ത്രാലയം - 2004)

ക്വിറ്റ്‌ ഇന്ത്യാ സമരത്തിലെ സ്വയംസേവകരുടെ പങ്കാളിത്തം

1942 ൽ വിദർഭയിലെ Chimur - Ashti പ്രദേശത്ത് പ്രാദേശിക ഭരണകൂടത്തെ അട്ടിമറിച് സമാന്തര ഭരണകൂടം സ്ഥാപിച്ചത് സ്വയം സേവകരുടെ നേതൃത്വത്തിൽ ആയിരുന്നു
അരുണ ആസഫ് അലി, ജയപ്രകാശ് നാരായണ്‍ എന്നിവർ ഡൽഹി സംഘ ചാലകന്റെ വീട്ടിൽ ആയിരുന്നു ഒളിവിൽ കഴിഞ്ഞത് 1943 ലെ intaligence റിപ്പോർട്ട് ഇങ്ങിനെ പറയുന്നു“The ulterior objective of the RSS is to drive away the British from India and free the country”

(Ref : Virag Pachpore - News bharathi,Aruna Asaf Ali - The Hindusthan Interview 1963 )

1947 വരെ സ്വയം സേവകരുടെ പ്രതിജ്ഞയിൽ"ദേശത്തെ സ്വതന്ത്ര മാക്കുക"ഉണ്ടായിരുന്നു പിന്നീടാണ് ഈ ഭാഗം എടുത്തു കളഞ്ഞത്

ഇനി വിമർശകരുടെ ആചാര്യൻ ഇ എം എസ് സംഘത്തെ വിമർശിച്ചുകൊണ്ട് ഇറക്കിയ BJP-RSS: In the service of the Right Reactionഎന്ന Booklet ലെ ചില വരികൾ ഇവിടെ ഉദ്ദരിക്കട്ടെ “One of those who were highly impressed and inspired by the Savarkar thesis was Dr Hedgewar, the founder of the RSS A nationalist who participated in the Gandhi led movement, he continued to be a Congressman for a decade more and participated in the 1930 Salt Satyagrah” (p8)

ഭാരതം അടിമത്തത്തിൽ ആയിരുന്നത് കേവലം ബ്രിട്ടീഷു കാർക്ക് കീഴിൽ മാത്രമായിരുന്നില്ല മുന്പും അത്തരം അടിമത്വം നേരിടേണ്ടി വന്നിട്ടുണ്ട് പക്ഷെ ബ്രിട്ടീഷ് അടിമത്ത്വം അതിൽ നിന്നെല്ലാം വിത്യസ്ഥമാകുന്നത് അവർ ആക്രമിച്ചത് ഭാരതത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസത്തിൽ തിരുത്തൽ വരുത്തി കൊണ്ടായിരുന്നു എന്നതാണ് എണ്ണത്തിൽ വളരെ കുറവായിരുന്ന ബ്രിട്ടീഷുകാർ ഈ നാട്ടുകാരെ ഉപയോഗിച്ച് തന്നെ സ്വാതന്ത്ര്യ ത്തിനു വേണ്ടി ശബ്ധിച്ചവരെ, പ്രവർത്തിച്ചവരെ തല്ലിയും കൊന്നും നിശബ്ദരാക്കി സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ധിച്ച സഹോദരങ്ങളെ നിശബ്ധരാകാൻ അവരെ പ്രേരിപ്പിച്ചത് രാഷ്ട്ര സ്നേഹമില്ലായ്മ ഒന്ന് മാത്രമാണ് അത്തരക്കാർ ഉള്ളി ടത്തോളം കാലം രാഷ്ട്രം സുരക്ഷിതമല്ല എന്ന ഡോക്ടർജിയുടെ തിരിച്ചറിവിൽ നിന്നാണ് സംഘം രൂപം കൊണ്ടത്

അന്ന് മുതൽ രാഷ്ട്രമാതാവിന്റെ പരമ വൈഭവത്തിനു വേണ്ടി ശരീരം പതിച്ചു കൊള്ളട്ടെ എന്ന് നെഞ്ചിൽ കൈവച്ചു പ്രാര്ത്ഥി ച്ചു കൊണ്ടിരിക്കുന്ന സ്വയംസേവകർക്കും, രാഷ്ട്രത്തെ മാതാവായി കാണുന്ന, സംഘത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അനുഭാവികൾക്കും സംഘത്തിന്റെ രാഷ്ട്ര സ്നേഹം തെളിയിക്കാൻ ഇത്തരം ഒരു ലേഖനത്തിന്റെ ആവശ്യമില്ല ഇത്തരം ഒരു ലേഖനം കൊണ്ട് വിമർശിക്കുനവരുടെ മനോഭാവം മാറ്റാൻ കഴിയുമെന്ന അധിമോഹവുമില്ല കാരണം ഇതല്ലെങ്കിൽ സംഘത്തെ വിമർശിക്കാൻ അവർ വേറെ കാരണങ്ങൾ കണ്ടെത്തും എന്നാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ തങ്ങളുടെ കറുത്ത ചരിത്രം സമൂഹം ചർച്ചാ വിഷയമാക്കാതിരിക്കാൻ സംഘത്തെ കേന്ദ്രബിന്ദുവാക്കി ഇത്തരം ആളുകൾ നടത്തുന്ന ഗൂഢനീക്കങ്ങളിൽ ചരിത്രം ശരിയായി അറിയാത്ത നിഷ്പക്ഷ മതികൾ വീണു പോകാതിരിക്കാൻ മാത്രമാണ് ഈ ലേഖനം

ശ്യാമപ്രസാദ് മുഖർജി

കശ്മീരിന്റെ പ്രത്യേക അധികാരത്തിനെതിരെ പടപൊരുതി, ഭാരതത്തെ അടർത്തിമാറ്റാൻ ശ്രമിച്ച ഷെയ്ഖ് അബ്ദുള്ള എന്ന വിഘടനവാദിയുടെ തടവറയിൽ കിടന്നു ജീവാഹുതി ചെയ്യേണ്ടി വന്ന വീരകേസരി ഡോ ശ്യാമപ്രസാദ് മുഖർജി സ്വതന്ത്രഭാരതത്തിന്റെ പ്രഥമസർക്കാരിൽ വ്യവസായമന്ത്രി ആയിരുന്നു മുഖർജി ഫലപ്രദമായ ഒട്ടേറെ പദ്ധതികൾ അദ്ധേഹത്തിന്റെ കാലയളവിൽ കൊണ്ടുവന്നു എന്നാൽ 1950 ലെ കിഴക്കൻ പാകിസ്ഥാനിലെ ഹിന്ദു വംശഹത്യയിൽ നിസ്സംഗമായി നിന്ന നെഹ്രുവിന്റെ നടപടിയിൽ പ്രതിഷേധിച്ചു മന്ത്രിസ്ഥാനം രാജി വെച്ചു 1952 ൽ സൌത്ത് കൊൽക്കത്തയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
പാർലമെൻറിലെ സിംഹം എന്നറിയപ്പെട്ടു

1952 ജൂൺ 14-ാം തീയതി ഭാരതീയ ജനസംഘം ദേശീയകാര്യ സമിതി ശ്രീ മുഖർജിയുടെ അധ്യക്ഷതയിൽ ചേരുകയും കശ്മീർ വിഷയത്തെ പറ്റി ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു അതിൽ ജമ്മു-കശ്മീരിന് പ്രത്യേകം പതാകയും പ്രത്യേകം രാഷ്‌ട്രപതി ഉണ്ടായിരിക്കണമെന്നും ഉള്ള കശ്മീർ നിയമനിർമ്മാണ സഭയുടെ തീരുമാനം ഭാരത പരമാദികാരത്തിന്റെയും ഭരണഘടനയുടെ മേലുള്ള വ്യക്തമായ ആക്രമണമാണെന്ന് ചൂണ്ടിക്കാണിച്ചു ജൂൺ 29 കശ്മീർ ദിനമായി ആചരിക്കാനും തീരുമാനിച്ചു

ഡോമുഖർജി ഷെയ്ഖ് അബ്ദുള്ളക്കയച്ച കത്തിൽ ഇങ്ങനെ കാണുന്നു :
"ഒരു റിപബ്ലിക്കിനകത് മറ്റൊരു റിപബ്ലിക് സാധ്യമല്ല ഒരേ ഒരു പാർലമെന്റ് ആവാം അതാണ്‌ ഇന്ത്യൻ പാർലമെന്റ് ബോധപൂർവമോ അബോധപൂർവമോ താങ്കൾ ജമ്മു-കശ്മീരിനെ പരമാദികാര രാഷ്ട്രം ആക്കാൻ ശ്രമിക്കുന്നു ദ്വിരാഷ്ട്രവാദത്തിന്റെ ഫലമായി ഭാരതം രണ്ടായി താങ്കൾ ഒരു ത്രിരാഷ്ട്രസിദ്ധാന്തം വളർത്തിയെടുക്കുകയാണ് മൂന്നാമത്തെത് കശ്മീർ രാഷ്ട്രം ഈ പ്രവണത അപകടകരമാണ് അത് കാശ്മീരിനോ ഭാരതത്തിനോ ഗുണം ചെയ്യുകയില്ല"

ജൂൺ 26 ന് കശ്മീർ പ്രശ്നം പാർലിമെന്റിൽ ഉന്നയിച്ചുകൊണ്ട് ഡോ മുഖർജി പറഞ്ഞു :-"പ്രത്യേക കൊടിയും രാഷ്‌ട്രപതിയും കശ്മീരിനു വേണമെന്ന അബ്ദുള്ളയുടെ വാദം അസംബന്ധമാണ് പൗരാവകാശ നിഷേധം,ഹിന്ദിയെ തുടച്ചു നീക്കൽ, ധർമ്മസ്ഥാപന സ്വത്തുക്കൾ പിടിച്ചെടുക്കൽ എന്നീ നടപടികൾ അബ്ദുള്ള തുടരുന്നു അദ്ദേഹം രണ്ടു സ്വരത്തിൽ സംസാരിക്കുന്നു"

ശ്രീ മുഖർജിയുടെ പ്രസംഗത്തിന്റെയും 29 തീയതിയിലെ കശ്മീർ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു അബ്ദുള്ളയെ ഡൽഹിയിൽ വിളിച്ചു വരുത്തി ചർച്ച നടത്തി ചർച്ച എന്തായിരുന്നെന്ന്‌ അവ്യക്തം ! എന്നാൽ അതിനു ശേഷമുള്ള അബ്ദുള്ളയുടെ വിഘടനവാദം ശക്തിപ്പെടുകയാണ് ഉണ്ടായത്

1952 ഓഗസ്റ്റ് 7 തീയതി, ശ്രീ മുഖർജി പ്രധാനമന്ത്രി നെഹ്‌റുവിനു നേരെ പാർലമെന്റിൽ 2 ചോദ്യങ്ങൾ ഉന്നയിച്ചു

1 നഷ്ടപ്പെട്ട കശ്മീർ പ്രദേശം വീണ്ടെടുക്കാനുള്ള സാധ്യതയുണ്ടോ? ഐക്യരാഷ്ട്രസഭയുടെ പരിശ്രമം കൊണ്ട് നമുക്കത് സാധ്യമല്ല ബലപ്രയോഗം കൊണ്ടത് വീണ്ടെടുക്കാൻ പ്രധാനമന്ത്രി തയ്യാറല്ല അപ്പൊൾ ആ പ്രദേശം നഷ്ടപ്പെടാൻ തയ്യാറായിരിക്കയാണോ?

2 ഭാരത ഭരണഘടനസഭയിൽ അംഗമായിരുന്നു ഷെയ്ഖ് അബ്ദുള്ള അദ്ദേഹം ഭാരത ഭരണഘടന അംഗീകരിക്കുകയും 497 നാട്ടുരാജ്യങ്ങളുടെ ലയനം സ്വീകരിക്കുകയും ചെയ്തവരിൽ ഒരാളാണ് കാശ്മീരിനെ സംബന്ധിച്ച് ആ
ഭരണഘടനയുടെ അംഗീകാരത്തിനു അബ്ദുള്ള എന്തിനു മടിക്കുന്നു?

ഈ പ്രശ്നങ്ങൾക്കു നെഹ്‌റു മറുപടി പറയാതന്നു ഒഴിഞ്ഞുമാറി എന്നാൽ ഓഗസ്റ്റ് 9,10 തീയതികളിൽ ജമ്മുവിൽ നടക്കുന്ന പ്രജാ പരിഷത്ത് സമ്മേളനത്തിൽ പങ്കെടുക്കും എന്ന് മുഖർജി പാർലിമെന്റിൽ പ്രഖ്യാപിച്ചു എന്നാൽ പ്രതിരോധ വകുപ്പ് അനുവാദപത്രം നൽകിയില്ലആഭ്യന്തരമന്ത്രി ഇടപെട്ടാണ് പെർമിറ്റ്‌ നൽകിയത്
ശ്രീ മുഖർജിയും സംഘവും ജമ്മുവിൽ എത്തിയപ്പോൾ പതിനായിരക്കണക്കിന് ആളുകൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു
"ഭാരത് മാതാ കീ ജയ്, കശ്മീർ ഭാരത് കാ അംഗ് ഹൈ, ഏക് ദേശ് മേം ദോ വിധാൻ, ഏക് ദേശ് മേം ദോ പ്രധാൻ, ഓർ ഏക് ദേശ് മേം ദോ നിശാന് നഹി ചാലേംഗേ, നഹി ചാലേംഗേ"(ഭാരത മാതാ വിജയിക്കട്ടെ, കശ്മീർ ഭാരതത്തിന്റെ ഭാഗമാണ് ഒരു ദേശതു 2 ഭരണഘടന, 2 രാഷ്‌ട്രപതി, 2 പതാകകൾ, ഇതു നടക്കുകയില്ല, നടക്കുകയില്ല) എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങി"

മുഖർജി അവരോടു പറഞ്ഞു :-"ഭാരതത്തിന്റെ ഭരണഘടന,രാഷ്‌ട്രപതി,ദേശീയ പതാക,സുപ്രീം കോടതി എന്നിവ നിങ്ങളുടെയാണ് അതിനുവേണ്ടിയുള്ള നിങ്ങളുടെ സമരം നീതിനിഷ്ഠമാണ് ദേശസ്നേഹഭരിതവും ന്യായയുക്തവുമായ നിങ്ങളുടെ ആവശ്യത്തിന് വേണ്ടി ഞാൻ പരിശ്രമിക്കും ഒന്നുകിൽ ഞാനത് നേടും ; ഇല്ലെങ്കിൽ ഞാനെന്റെ ജീവൻ ത്യജിക്കും"

മുഖർജി ഷെയ്ഖ് അബ്ദുള്ളയുമായി ചർച്ച നടത്തിയെങ്കിലും അവർ സ്വതന്ത്ര കശ്മീർ ആവശ്യത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്നദേഹം മനസ്സിലാക്കി

ജമ്മുവിൽ ദേശീയ പതാക നാട്ടിയ കുറ്റത്തിന് പ്രേം നാഥ ഡോഗ്രേയേയും അനുയായികളെയും അറസ്റ്റ് ചെയ്തു തുടർന്ന് പ്രജാ പരിഷത് സത്യാഗ്രഹം ആരംഭിച്ചു ഡിസംബർ 14 ജമ്മു ദിനമായി ആചരിക്കാൻ ജനസംഘം തീരുമാനിച്ചു ജമ്മുവിലും ഡൽഹിയിലും സത്യാഗ്രഹം നടന്നു സമരം തടയാൻ 144 പ്രഖ്യാപിച്ചു മുഖർജിയെ അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയച്ചു

ജമ്മുവിൽ സമരം അക്രമാസക്തമായിസമരം സമാധാനപരമായിരിക്കണമെന്നു മുഖർജി ആഗ്രഹിച്ചു അതിനുവേണ്ടി ചില നേതാക്കളെ ജമ്മുവിലേക്കു അയച്ചു എന്നാൽ അവർക്ക് പ്രവേശനം നിഷേധിച്ചു പാകിസ്ഥാനികൾക്കു കാശ്മീരിൽ യഥേഷ്ടം കടക്കാം എന്നാൽ ഭാരത പാർലമെന്റിലേ അംഗങ്ങൾക്കു അവിടെ പ്രവേശിച്ചുകൂടെന്ന നയതെ മുഖർജി ശക്തിയായി എതിർത്തു

1953 മെയ്‌ 8 തീയതി പ്രത്യേക അനുമതിപത്രം കൂടാതെ മുഖർജിയും സഹപ്രവർത്തകരും ജമ്മുവിലേക്ക് പോയി"ഞാൻ ഭാരത പാർലമെന്റിലേ അംഗമെന്ന നിലയിലാണ് കാശ്മീരിലേക്കു പോകുന്നത് ഭാരതത്തിനകത്തു എവിടെയും ഏതവസരത്തിലും പോകുന്നതിനും, സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനും എനിക്ക് അവകാശമുണ്ട് പിന്നെ ഞാനെന്തിന് കശ്മീരിൽ പ്രവേശിക്കാൻ പ്രത്യേകം അനുമതിപത്രം തേടണം?"അദ്ദേഹം ചോദിച്ചു മറുപടി നൽകാൻ നെഹ്‌റു ഗവണ്മെന്റനു കഴിഞ്ഞില്ല

ജമ്മുവിൽ പ്രവേശിച്ച മുഖർജിയെയും മറ്റും പൊതുരക്ഷാനിയമം ഉപയോഗിച്ച് 1953 മെയ്‌ 8 ന് അറസ്റ്റ് ചെയ്തു ശ്രീനഗറിലെ ജയിലിലടച്ചു പിന്നീട് 1953 ജൂൺ 23 തീയതി അദ്ദേഹം അന്തരിച്ചു എന്ന വാർത്തയാണ് ലോകം കേട്ടത്

ഡോശ്യാമപ്രസാദ് മുഖർജിയുടെ മരണം ഒരു കൊലപാതകം ആയിരുന്നെന്നു ആരോപണം ഉണ്ട് ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭാരത പാർലിമെന്റിനകത്തും പുറത്തും ഉന്നയിക്കപ്പെട്ടു എന്നാൽ ഷെയ്ഖ് അബ്ദുള്ള അതിനു വഴങ്ങിയില്ല ഭാരത പാർലിമെന്റിലെ പ്രതിപക്ഷ നേതാവ് 40 ദിവസം വിചാരണപോലുമില്ലാതെ കശ്മീരിൽ കരുതൽ തടങ്കലിൽ കിടന്നു മരിച്ചത് ഏതു സാഹചര്യത്തിലെന്നു അന്വേഷിക്കണമെന്ന് നെഹ്‌റു സർക്കാരിനും തോന്നിയില്ല ! ഷെയ്ഖ് അബ്ദുള്ള എന്ന കശ്മീർ വിഘടനവാദിയിൽ നെഹ്‌റുവിനുണ്ടായിരുന്ന അമിത വിശ്വാസത്തിന്റെ തെളിവായിരുന്നു അത്

അദ്ധേഹത്തിന്റെ ബലിദാനത്തോടെ ഭാരതത്തിനും കശ്‌മീരിനും 2 രാഷ്‌ട്രപതി, എന്നത് തിരുത്താൻ കഴിഞ്ഞെങ്കിലും 370ആം വകുപ്പ്‌ ഇന്നും ഭാരതത്തിന്റെ കരിനിഴലായി നിലനിൽക്കുകയാണ്

മദൻലാൽ ഡിങ്കറെ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടിഷ് അധീശത്വത്തിനെതിരായി പൊരുതി രക്തസാക്ഷിത്വം വരിച്ച മദൻലാൽ ഡിങ്കറെ എന്ന ഭാരത പുത്രന്റെ കഥ

ഇന്ത്യയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത പ്രശ്നം വരുത്തിവെച്ച ബംഗാൾ വിഭജന പ്രശ്നത്തിൽ കഴ്‌സൺ പ്രഭുവിന് പ്രചോദനം നൽകിയ ഉദ്യോഗസ്ഥനായിരുന്നു വില്യം വൈലി മുരടൻ സായിപ്പു തന്നെയായിരുന്നു വൈലി ഇന്ത്യക്കാരെപ്പറ്റി തീരെ മതിപ്പുകുറഞ്ഞ അഭിപ്രായമായിരുന്നു വൈലിക്ക് അതിനാൽ അക്കാലം മുതൽതന്നെ വിപ്ലവപ്രസ്ഥാനങ്ങൾക്ക് വൈലിസായിപ്പ് ഒരു നോട്ടപ്പുള്ളിയായിരുന്നു കാലവധി കഴിഞ്ഞ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയപ്പോൾ, അയാളെ സൗകര്യത്തിൽ കിട്ടാൻ വേണ്ടി തോക്കുമായി നടക്കുകയായിരുന്നു ഇരുപത്തിമൂന്നുകാരനായ മദൻലാൽ ഡിങ്കറെ
എന്നാൽ മദൻലാലിന് അടുത്ത ബന്ധമായിരുന്നു വൈലിയുമായി; കുടുംബസുഹൃത്ത് എന്ന നിലയിൽ ഒരു കണക്കിന് ലണ്ടനിലെ മദൻലാലിന്റെ രക്ഷിതാവ് കൂടിയായിരുന്നു അയാൾ ഇന്ത്യയിലായിരുന്നപ്പോൾ മദൻലാലിന്റെ പിതാവായ ഡോദത്തിന്റെ ഉറ്റമിത്രമായിരുന്നു വൈലി

എഞ്ചീനീയറിങിൽ ഉപരിപഠനത്തിനുവേണ്ടി എന്നും പറഞ്ഞാണ് മദൻലാൽ ഡിങ്കറെ ലണ്ടനിലേക്ക് പോയത് ഇതുമായി ബന്ധപ്പെട്ട് അച്ഛൻ മകന്റെ കയ്യിൽ വില്യം വൈലി സായിപ്പിനു നൽകാൻ ഒരു കത്തും കൊടുത്തയച്ചിരുന്നു യാത്ര പുറപ്പെടുമ്പോൾ മകന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആ നിലയിൽ വൈലി മദൻലാലിന്റെ കാര്യത്തിൽ പ്രത്യേകം താത്പര്യം പ്രദർശിപ്പിച്ചിരുന്നു
എന്നാൽ മദൻലാലിന്റെ ലക്ഷ്യം വേറൊന്നായിരുന്നു ആ ലക്ഷ്യം നിറവേറ്റാൻ നോട്ടമിട്ടുകൊണ്ടാണ് ഉപരിപഠനത്തിനു പോലും ഡിങ്കറെ തയ്യാറായതും പോയതും അച്ഛന്റെ സുഹൃത്ത് എന്ന സ്നേഹബന്ധമൊന്നും ഈ പ്രശ്നത്തിൽ ഡിങ്കറെയെ ദുർബ്ബലനാക്കിയില്ല ആ യുവ സാഹസികന്റെ മനസ്സുനിറയെ ദുരിതമനുഭവിക്കുന്ന സ്വന്തം മാതൃഭൂവും, അതിലെ ജനകോടികളുമായിരുന്നു വേറൊരു ചിന്തയ്ക്കു കടന്നുചെല്ലാൻ അവിടെ പഴുതുനൽകിയിരുന്നില്ല ഡിങ്കറെ

1901 ജൂലൈ 1- ലണ്ടനിലെ ഇമ്പീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യക്കാരുടെ ഒരു വിശേഷാൽ യോഗം നടക്കുന്നു ഇന്ത്യാക്കാരും അല്ലാത്തവരുമായി നിരവധി മാന്യാർത്ഥികൾ അവിടെ എത്തിച്ചേർന്നിട്ടുണ്ട് പ്രധാന അതിഥി ഇന്ത്യാസെക്രട്ടറിയായിരുന്ന സർവില്യം വൈലി തന്നെ ഇന്ന് കഴിഞ്ഞില്ലെങ്കിൽ ഇനി ഒരിക്കലും സാധിച്ചെന്ന് വരില്ല എന്ന നിലയിലാണ് മദൻലാൽ സമ്മേളനസ്ഥലത്തെത്തുന്നത് പരിപാടിയിലെ ഒരു ചടങ്ങായിരുന്നു പരിചയപ്പെടൽ മരണം ഇരന്നുവാങ്ങാൻ വിധിയാൽ നിയുക്തനായതുപോലെ വില്യം വൈലി മദൻ ലാലിന്റെ അടുത്തേക്ക് നീങ്ങി തന്റെ സുഹൃത്തായ ഡോദത്തിന്റെ പുത്രനാണല്ലോ ഇയാൽ എന്ന മട്ടിൽ ഇത്തിരി അകലെനിന്നുതന്നെ മദൻലാലിനെ കണ്ട് വൈലി പുഞ്ചിരി തൂകി അടുത്ത്ചെന്ന് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു
പിന്നെ നടന്നത് ഹസ്തദാനം അതിനായി സായിപ്പ് കൈനീട്ടാൻ തുനിഞ്ഞതേയുള്ളു അപ്പോഴേക്കും വെടി പൊട്ടി ഒന്നല്ല തുടരെത്തുടരെ നാലു വെടി അഞ്ചാമതും പൊട്ടിയപ്പോൾ വൈലി രക്തത്തിൽ കുളിച്ചുകൊണ്ട് പിടഞ്ഞുമരിച്ചുകഴിഞ്ഞിരുന്നു മുഖം വലതുഭാഗം വെടിയുണ്ടയേറ്റ്, മാംസം ചിതറി, വലതുകണ്ണ് തെറിച്ചുപോയ നിലയിൽ നിമിഷനേരംകൊണ്ട് മദൻലാൽ ഡിങ്കറെ പോലീസ് വലയത്തിനുള്ളിലായി ശങ്കിച്ചു നിൽക്കുന്ന പോലീസുകാരെനോക്കി മദൻലാൽ പിന്നീട് പറഞ്ഞു:

“എന്നെയോർത്ത് പരുങ്ങിനിൽക്കേണ്ടതില്ല കൈ തളർന്നതു കൊണ്ടോ ഉണ്ട തീർന്നതുകൊണ്ടോ അല്ല വെടി നിർത്തിയത് കൈവശം ഇനിയും ആയുധങ്ങളുണ്ട് ഇതാ, കാലുറയിൽ മറ്റൊരു നിറതോക്ക് എളിയിൽ കഠാരി എന്നാൽ രക്തത്തിനുവേണ്ടി മണമ്പിടിച്ചു നടക്കുന്ന കാട്ടാളനല്ല ഞാൻ ആരെയെങ്കിലും ഇനി അപായപ്പെടുത്തണമെന്ന ലക്യ്ചവുമില്ല ഇതാ നിറതോക്ക് എടുത്തോളു എന്നെ സംബന്ധിച്ചിടത്തോളം കർത്തവ്യം നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞു ഇനി നിങ്ങളുടെ ഊഴം നിർഭയമായി വന്നോളു“
പോലീസ് മദൻലാലിനെ പിടികൂടി കൈകളിൽ ചങ്ങല പൂട്ടിക്കൊണ്ട് കോടതിയിൽ ഹാജരാക്കി കോടതി വിചാരണ നടത്തി ശിക്ഷിച്ചു വിചാരണ പേരിനു മാത്രം വെറും ഇരുപത് മിനിറ്റ്! മദൻലാലിനെ തൂക്കികൊല്ലാൻ കോടതി വിധിച്ചു വിധിന്യായം വായിച്ചുകേട്ടപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു

“ദൈവമേ! ഇനിയും ഇവരോട് പ്രതികാരം ചെയ്യാൻ എനിക്ക് ഉടനെ പുനർജ്ജന്മം നൽകു“

ആയിരത്തിത്തൊള്ളായിരത്തി ഒൻപത് ആഗസ്റ്റ് 17 ലണ്ടനിലെ വില്ലിൻ സെൻട്രൽ ജയിലിൽ മദൻലാലിനെ തൂക്കിക്കൊന്നു

തന്റെ മാന്യസുഹൃത്തുകൂടിയായ വില്യം വൈലിയെ മകൻ കൊലപ്പെടുത്തിയ കേബിൾ സന്ദേശം ലഭിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയ ഡോദത്തിന്റെ പ്രതികരണം ഇതായിരുന്നു:
“എന്ത് മദൻലാൽ? അവൻ എന്റെ മകനല്ല“

തന്റെ മകന്റെ ഭീകരമായ പ്രവൃത്തിയിൽ കുടുംബത്തിനുള്ള വെറുപ്പും അമർഷവും ദുഃഖവും അറിയിച്ചുകൊണ്ട് അദ്ദേഹം വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി ബ്രിട്ടിഷ് ഗവണ്മെന്റിനോട് തനിക്കുള്ള ഭക്തിയും കൂറും ആ കത്തിലൂടെ അദ്ദേഹം പ്രത്യേകം പ്രകടമാക്കുകയും ചെയ്തു

എന്നാൽ ദു:ഖിതയായും പരവശയായും അടിമത്തത്തിന്റെ ചങ്ങലയ്ക്കുള്ളിൽ നരകിച്ചുകഴിയുന്ന ഭാരതാംബ മദൻലാലിന്റെ ആത്മാവിനെ തന്നിലേക്കടുപ്പിച്ചുകൊണ്ട് ഇങ്ങനെ മന്ത്രിച്ചിരിക്കണം:
“മകനേ! ആരൊക്കെ നിന്നെ നിഷേധിച്ചാലും, നീ എന്റെ മകനാണ് ഭാരതപുത്രൻ!“

പഠാണി ഗോത്രം


കൈബർ പ്രവിശ്യയിലെ യുദ്ധ നിപുണരായ പഠാണി ഗോത്രംഈ ലോകത്തിൽ ഒരു സാമ്രാജ്യത്വ ശക്തിക്കും അഫ്‌ഗാൻ പൂർണ്ണമായും കീഴടക്കാൻ ആയിട്ടില്ലഎന്തിന് അമേരികക്ക് പോലും പഠാണി പാഷദൂൺ ഗോത്രക്കാർ തങ്ങളുടെ വീര്യം കൊണ്ട് ഇതിഹാസം എഴുതിയവരാണ്

അറിയാമോ നിങ്ങൾക്ക് പഠാണി യോദ്ധാക്കളെ സാരി ഉടുപ്പിച്ച വീരനെ കുറിച്ച്?
കേട്ടിട്ടുണ്ടോ പാകിസ്ഥാനിൽ അവന്റെ നാമത്തിൽ ഉള്ള പട്ടണത്തെ കുറിച്ച്?

സ്മരണയുണ്ടോ സ്വന്തം ജീവൻ പണയം വെച്ച് ഇസ്ലാമിക അക്രമകാരികൾ ഭാരത്തിലേക്ക് പ്രവേശിച്ചിരുന്ന കൈബർ ചുരം അടച്ച് ഭാരത മാതാവിന്റെ അതിർത്തി കെട്ടിയടച്ചു 800 വർഷത്തെ അറബ് ആക്രമണത്തിന് തടയിട്ട ധീരന്റെ ബലിദാനത്തെ ?

പാകിസ്ഥാനിലെ അറിയപ്പെടുന്ന യാത്രാവിവരണ സാഹിത്യകാരൻ സൽമാൻ റാഷിദ് എഴുതിയ പുസ്തകമാണ്"Sea Monsters And The Sun God"പാകിസ്ഥാനിൽ വന്നു പോയ നിരവധി ചരിത്ര യാത്രികന്മാരുടെ ഓർമ്മക്കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാംആ യാത്രാവിവരണത്തിൽ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരുകാര്യമുണ്ട്മരണത്തെ ഭയപ്പെടാത്ത അധിനിവേശത്തെ അധിജീവിച്ച ലോകം കണ്ട ഏറ്റവും മഹത്തായ പോരാളി വിഭാഗം പാഷദൂർ പഠാണികൾ വാസിറാബാദിൽ യൂസഫായി ഗോത്രത്തിലെ പഠാണി സ്ത്രീകൾ വരും തലമുറയിലെ യോദ്ധാക്കളായ അവരുടെ കുട്ടികളെ ഭയപ്പെടുത്താൻ പറയാറുണ്ട്

"ചുപ്ഷാ ഹരി സിങ് റാഗ്ലേയ്"

"നാവടക്ക് ഹരിസിംഹൻ വരുന്നുണ്ട്!"

ഏത് പഠാണി ബീജത്തിലും ഭയം ജനിപ്പിക്കാൻ ആ നാമം മാത്രം മതിയെന്ന വർക്ക് അറിയാം

ആരാണ് ഈ ഹരിസിംഹൻ ?

ബാഗ്മാർ സിക്ക് ജർണെയൽ ഹരിസിംഹ നൾവ

ഹരിസിംഹന്റെ ജനനം 1791 ൽ പഞ്ചാബിലെ ഗുജരൻവാല ജില്ലായിലായിരുന്നുപഞ്ചാബ് കേസരി മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിൽ പട്ടാളമേധാവിയായി ജോലി ചെയ്തിരുന്ന ഗുർദയാൽ സിങ് ഉപ്പലിന്റെയും ധർമ്മാ കൗർന്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്അദ്ദേഹത്തിന് ഏഴു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടുപന്ത്രണ്ടാം വയസ്സു മുതൽ കുതിര സവാരിയിലും വ്യവസായതിലും അദ്ദേഹം പ്രാവീണ്യം നേടിപതിനാലാം വയസിൽ പിതാവിന്റെ സ്വത്തുമായി ബന്ധപ്പെട്ട ഒരു തർക്കത്തിനു രാജാവായ രഞ്ജിത് സിംഹന്റെ കൊട്ടാരത്തിലേക്ക് മാതാവായ ധർമ്മാകൗർ ഹരിസിംഹനെ പറഞ്ഞയച്ചു ഈ സംഭവമാണ് ഹരിസിംഹന്റെ ജീവിതത്തിൽ വഴിത്തിരിവായത്ചെറുപ്രായത്തിൽ തന്നെ ആരോഗ്യദൃഢ ഗാത്രനായ ഹരിസിംഹൻ രാജകൊട്ടാരത്തിൽ എത്തി മഹാരാജാവ് രഞ്ജിത്ത് സിംഹനെ അദ്ദേഹത്തിന്റെ വാക്ക് ചാതുര്യവും,പ്രായത്തിൽ കവിഞ്ഞ കായബലവും കൊണ്ടു അതിശയിപ്പിച്ചുതന്റെ പഴയ സുഹൃത്തും സൈനിക ഉദ്യോഗസ്ഥനുമായ ഗുർദയാൽ സിങ് ഉപ്പലിന്റെ പുത്രനാണ് ഹരിസിംഹൻ എന്നറിഞ്ഞ രാജാവ് ഹരിസിംഹനെ പട്ടാള സേവനത്തിനായി കൊട്ടാരത്തിൽ നിയമിച്ചുമഹാരാജാവ് രഞ്ജിത് സിംഹനും വനാന്തരങ്ങളിൽ പോയി മൃഗയാ വിനോദം നടത്തുന്ന പതിവുണ്ടായിരുന്നു1804 ൽ ഇത്തരമൊരു മൃഗയാ വിനോദത്തിനു അദ്ദേഹം ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ കൂടെ അംഗരക്ഷകനായി പോയത് ഹരി സിംഹനായിരുന്നു ആ സമയം വാനാന്തരങ്ങാളിൽ മഹാരാജാവ് രഞ്ജിത് സിംഹനും ഹരിസിംഹനും ഒറ്റപ്പെട്ട ഒരു അവസരത്തിൽ,പാഞ്ഞടുത്തൊരു കടുവ ഹരിസിംഹന്റെ കുതിരയെ വീഴ്ത്തി കൊന്നുകളഞ്ഞു വെറും പതിനാല് വയസ്സുമാത്രം പ്രായമുള്ള ഹരിസിംഹനോട് കടുവയുടെ മുൻപിൽ നിന്നും മാറി നിൽക്കാൻ രാജാവ് പറഞ്ഞുഎന്നാൽ ഹരി സിംഹൻ പതറാതെ പറഞ്ഞു
"അങ്ങു പഞ്ചാബ് കേസരിയാണ്അങ്ങയുടെ അംഗരക്ഷകൻ ഇപ്പോൾ ഞാനാണ് അങ്ങയുടെ ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഇപ്പോൾ എനിക്കുണ്ട്"

ഞൊടിയിടയിൽ കുതിരയെ കൊന്നു രഞ്ജിത് സിംഹനും നേരെ തിരിഞ്ഞ കടുവയെ പിന്നിൽ നിന്നും ഹരി സിംഹൻ തന്റെ കരവലയത്തിനുള്ളിലാക്കി

കടുവയുടെ ദംഷ്ട്രത്തിനുള്ളിൽ നിന്നും മഹാരാജാവിനെ രക്ഷിച്ചതിനു ശേഷം അതിന്റെ വായ ഹരിസിംഹൻ തന്റെ കരങ്ങൾ കൊണ്ടു പിളർന്നു എന്നാണ് ചരിത്രംലോകത്തിലെ ഏറ്റവും ശക്തനായ ഹിംസ്രജന്തുവായ കടുവയുടെ ശക്തമായ താടിയെല്ലു ഭേദിച്ചതിനു മഹാരാജ രഞ്ജിത് സിംഹൻ പതിനാല് വയസ്സുള്ള ഹരിസിംഹനു"ബാഗ് മാർ""നൾവ"(കടുവയെ കൊന്നവൻ ) എന്നീ പദവികളും തന്റെ പട്ടാളത്തിൽ നിന്നും 800 പട്ടാളക്കാരെയും ഹരിസിംഹന് കൊടുത്ത് അദ്ദേഹത്തെ സൈനിക ഉദ്യോഗസ്ഥനായി നിയമിച്ചു

1807 ൽ ഹരിസിംഹന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പരീക്ഷണഘടമായിരുന്നു16 വയസ്സു പ്രായമായപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ 800 പട്ടാളക്കാരുമായി കസൂർ യുദ്ധത്തിൽ പങ്കെടുക്കാൻ അദ്ദേഹം പുറപ്പെട്ടു മഹാരാജ രഞ്ജിത് സിംഹന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഹരിസിംഹ നൾവ കസൂർ യുദ്ധത്തിനായി പുറപ്പെട്ടത്വേറെ വേറെ ഭാഗങ്ങളിൽ നിന്ന് വന്ന സിക്ക് റേജുമെന്റുകൾ
ഖൽസാ റേജുമെന്റ്കൾ, ഭയങ്കരമായ യുദ്ധത്തിൽ അഫ്ഘാനി പടയെ തോൽപ്പിച്ചു ഓടിച്ചപ്പോൾ അതിൽ ഹരിസിംഹന്റെ പങ്ക് ചെറുതായിരുന്നില്ല

1807 ൽ നടന്ന സിയാൽ കോട്ട് യുദ്ധം ഹരിസിംഹ നൽവയുടെ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ ആയിരുന്നുമഹാരാജ രഞ്ജിത് സിംഹൻ ഓരോ യുദ്ധങ്ങൾ കഴിയും തോറും ഹരിസിംഹ നൾവയുടെ മുകളിലുള്ള വിശ്വാസം വർധിച്ചു വന്നു

1813 ൽ സിക്കുകാരുടെ ഏറ്റവും വലിയ എതിരാളിയായ അസീംഖാനെ അറ്റോക്കിൽ നിന്നും തുരത്താൻ ഹരിസിംഹ നൽവക്കായിദോസ്ത് മുഹമ്മദ് ഖാൻ എന്ന കാബൂൾ ഭരണാധികാരിയുടെ അനുജനായിരുന്ന അസീംഖാൻ സിക്ക് ഹിന്ദു വിഭാഗക്കാർക്കെതിരെ കടുത്ത രീതിയിലുള്ള വിദ്വംസ പ്രവർത്തനങ്ങൾ അതിർത്തിയിൽ ചെയ്തുവരികയായിരുന്നു
ധുരാണി പഠാണി വീര്യത്തിന് മുകളിൽ ഹരിസിംഹന്റെ ഈ വിജയം മഹാരാജ രഞ്ജിത് സിംഹനു ചെറിയ രീതിയിൽ ഉള്ള ആത്മവിശ്വാസമായിരുന്നില്ല നൽകിയത്ഈ യുദ്ധത്തോടുകൂടി ഹരിസിംഹനെ കാബൂൾ വരെ കീഴടക്കാൻ ഉള്ള ഉത്തരവാദിത്വവും ജാഗീർ സ്ഥാനവും മഹാരാജ രഞ്ജിത് സിംഹൻ നൽകി1814 ൽ രജൗരി പ്രദേശത്ത് ക്യാമ്പ് ചെയ്തുകൊണ്ട് കാശ്മീർ മോചിപ്പിക്കാൻ ഹരിസിംഹനോട് മഹാരാജ രഞ്ജിത് സിംഹൻ ആവശ്യപ്പെട്ടുകശ്‌മീർ സിക്കുകാരുടെ ഒരു അഭിമാന പ്രവിശ്യയായിരുന്നുആ പ്രവിശ്യയിലെ പണ്ഡിറ്റുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് സിക് ഗുരുവായ ഗോവിന്ദ സിംഹന്റെ പിതാവ് ഗുരു തേക് ബഹാദൂർ അദ്ദേഹത്തിന്റെ ശിരസ്സർപ്പിച്ചത്കടുത്ത രീതിയിലുള്ള മതപരിവർത്തനവും മതപീഡനങ്ങളും നടന്നിട്ടുള്ള കശ്മീരിൽ, കശ്മീരി പണ്ഡിറ്റുകളെ ഭയാശങ്കകളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മഹാരാജ രഞ്ജിത് സിംഹൻ 1814 ൽ ഈ ദൗത്യം ഹരിസിംഹനെ ഏൽപ്പിച്ചുഎന്നാൽ കടുത്ത രീതിയിലുള്ള കാലാവസ്ഥ പ്രശ്നങ്ങൾ അതിജീവിച്ച് കാശ്‌മീരിനു ഉള്ളിലേക്ക് കേറുവാൻ ഹരിസിംഹന് ആയില്ലഅതിനാൽ 1814 ലെ ആ ദൗത്യം അവർ ഉപേക്ഷിച്ചു

അതിന് ശേഷം 1818 ൽ അദ്ദേഹം പെഷവാർ പിടിച്ചടക്കിപഞ്ചാബിലെ പല പ്രവിശ്യകളും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലായിഅദ്ദേഹം സ്വയംഭരണം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ വലിയ രീതിയിലുള്ള നിർമ്മിതികളും ആധ്യാത്മിക പ്രവർത്തനങ്ങളും ഹരിസിംഹൻ നടത്തി

1819 ൽ അഞ്ച് വർഷം മുന്നേ താൻ നിർത്തിവെച്ച കശ്മീർ മോചനം എന്ന ദൗത്യം ഹരിസിംഹൻ ഏറ്റെടുത്തുഅങ്ങനെ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഇസ്ലാമിക ശക്തികളിൽ നിന്നും കശ്മീരിനെ മോചിപ്പിച്ചുകശ്മീരിൽ അദ്ദേഹം ഗോവധ നിരോധനം മതപരിവർത്തനത്തിന് എതിരെയുള്ള നിയമവും കൊണ്ടുവന്നുഇസ്ലാമിക ശക്തികളെ കശ്മീരിൽ നിന്നും പ്രത്യേകിച്ചു ശ്രീനഗറിൽ നിന്നും തുരത്തിയതിൽ ഹരിസിംഹൻ വഹിച്ച പങ്ക് ചെറുതല്ലഈ ഒരു യുദ്ധത്തോടുകൂടി കാബൂൾ ഭരണാധികാരി ദോസ്‌ത് മുഹമ്മദിന്റെയും അദ്ദേഹത്തിന്റെ അനുജൻ അസീംഖാന്റെയും കണ്ണിൽ ഹരിസിംഹ നൾവ വലിയൊരു കരടായി മാറി കഴിഞ്ഞിരുന്നു

1819 മുതൽ 1835 വരെ ഹരിസിംഹ നൽവാ താൻ പിടിച്ചടക്കിയ പ്രവിശ്യകളിൽ വളരെ നല്ലൊരു ഭരണം ഒരു ജാഗീർ എന്ന രീതിയിൽ കാഴ്ചവെച്ചു സർവ്വബന്ധ സമഭാവമായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യമായി ട്ടുണ്ടായിരുന്നത്ഒരു തരത്തിലുള്ള  മതപരമായമായിട്ടുള്ള പീഡകളും ഒരു മതത്തിനോടും അദ്ദേഹം ചെയ്തിരുന്നില്ലസർവമത സമത്വം വിളിച്ചോതുന്ന സിക്ക് പരമ്പരയുടെ ഭാഗമായി പാകിസ്ഥാനിലുടനീളം അദ്ദേഹം ഗുരുദ്വാരകൾ പണികഴിപ്പിച്ചുഎന്നാൽ അതിർത്തി കടന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് ഒഴുകിയെത്തുന്ന അഫ്ഘാനി പഠാണികളുടെ ഒളിയമ്പുകൾ അദ്ദേഹത്തിന് വളരെയധികം ചിന്താഗ്രസ്ഥനാക്കിയിരുന്നു ഈ പഠാണി അക്രമത്തിൽ നിന്നു രക്ഷപ്പെടാൻ ഒരൊറ്റ മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ എന്നു അദ്ദേഹത്തിന് അറിയാമായിരുന്നുകൈബർ ചുരം എന്നെന്നേക്കുമായി അടക്കുകഅഫ്‌ഗാനുമായുള്ള ബന്ധം വിച്ഛേദിക്കുകഅല്ലെങ്കിൽ കൈബർ ചുരം അടച്ചു അതിനുള്ളിൽ കൂടി നുഴഞ്ഞു കേറി കാബൂൾ പിടിച്ചടക്കുകഇത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ സ്വപനം അദ്ദേഹം മഹാരാജ രഞ്ജിത്ത് സിംഹനുമായി പങ്കുവെച്ചുരഞ്ജിത് സിംഹന്റെ എല്ലാ വിധ പിന്തുണകളോട് കൂടി അദ്ദേഹം കൈബർ ചുരത്തിലേക്ക് മാർച്ച് നടത്തികൈബർ ചുരത്തിലെ ജാംറെഡ് കോട്ട 1836 ൽ പിടിച്ചടക്കി ചരിത്രത്തിൽ ആദ്യമായി ജാംറെഡ് പിടിച്ചടക്കുന്ന പോരാളി ഹരിസിംഹ നൽവയാണ്പഠാണി വീര്യത്തിനെ മുട്ടുകുത്തിച്ച് ഹരിസിംഹൻ അവരെ കൊണ്ട് സ്ത്രീവേഷം ധരിപ്പിച്ചുഅത്രയധികം അപമാനഗ്രസ്ഥർ ആയ പഠാണികൾ ഹരിസിംഹനോട് തോറ്റു കാബൂളിലേക്ക് പിൻവാങ്ങിദോസ്ത് മുഹമ്മദ് ഖാനും അനുജൻ അസീംഖാനും ഇതിൽപരമൊരു അപമാനം വേറെയുണ്ടായിരുന്നില്ലഅടിയേറ്റ പാമ്പുകളെ പോലെ പഠാണികൾ ഇതുവരെ എൽക്കാത്ത പരാജയത്തിന്റ കൈപ്പുനീർ കുടിച്ച് നശവയോടുള്ള പകരം ചോദിക്കാൻ പ്രതികരബുദ്ധിയോടുകൂടി കാബൂളിൽ കോട്ടാകെട്ടി താമസിച്ചു1837 മാർച്ച് മഹാരാജ രഞ്ജിത്ത് സിംഹന്റെ കൊച്ചുമകന്റെ വിവാഹത്തിനായി ജാംറെഡ് കോട്ടയിൽ നിന്നും സിക്ക് വീരന്മാർ പഞ്ചാബിലേക്ക് തിരിച്ചുഇത് പഠാണികൾക്ക് വീണുകിട്ടിയ സുവർണ്ണാവസരമായിരുന്നുമഹാരാജ രഞ്ജിത് സിംഹന്റെയും ഹരിസിംഹന്റെയും ഇടയിൽ ചെറിയ രീതിയിലുള്ള അഭിപ്രായ വത്യാസങ്ങൾ ഈ കാലഘട്ടങ്ങളിൽ ഉയർന്ന് വന്നിരുന്നു എന്നു പറഞ്ഞ് കേൾക്കുന്നുഒരുപക്ഷേ ഹരിസിംഹ നൾവക്ക് ഉറപ്പുണ്ടായിരുന്നു ഈ സമയത്ത് ഒരു അക്രമം ഉണ്ടാകും എന്ന്ഈ ആക്രമണം പ്രതീക്ഷിച്ചു കൊണ്ടു തന്നെ അദ്ദേഹം തന്റെ ഒപ്പമുള്ള കുറച്ച് പടയാളികളെ അവിടെ നിർത്തിവിവാഹത്തിനായി സിക്ക് വീരന്മാർ ജാംറെഡിൽ നിന്നു തിരിച്ച അതെ അവസരത്തിൽ തന്നെ ദോസ്ത് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ പുത്രന്മാരും കടലുപോലെയുള്ള പഠാണി പടയും ജാംഡിലേക്ക് ഇരച്ചു കയറി ജാംറെഡ് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും കൈബർ ചുരത്തിന് കീഴെ തനിക്കൊരു കോട്ട വേണമെന്നും കൈബർ ചുരത്തിൽ നിന്നു പിൻവാങ്ങിയാൽ നമ്മുടെ രാജ്യത്തിലേക്ക് പഠാണികൾ ഇടിച്ചു കേറുമെന്നും രാജ്യം അസ്ഥിരാവസ്ഥയിലേക്ക് പോകുമെന്നും മനസിലാക്കിയ ഹരിസിംഹ നൾവ ഒരിക്കലും പിൻവാങ്ങാതെ ധീരമായി യുദ്ധം ചെയ്യാൻ പടയാളികളോട് പറഞ്ഞു

വിവാഹത്തിന് പോയ പട്ടാള ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് പോർമുഖത്തേക്ക് തിരിച്ചുവരണമെന്നുള്ള സന്ദേശവുമായി സന്ദേശവാഹകർ പഞ്ചാബിലേക്ക് കുതിച്ചു പിന്നിൽ നിന്നും സഹായമെത്തുന്നത് വരെ മുന്നിലുള്ള കടലുപോലെ പരന്ന പടയെ പ്രധിരോധിക്കണമെന്ന് ഹരിസിംഹ നൾവ മനസ്സിൽ ഉറപ്പിച്ചുതാൻ ഒരുപക്ഷെ യുദ്ധമുഖത്തു നിന്നും പിന്മാറിയാൽ സേനയുടെ ആത്മവിശ്വാസം തകർക്കുകയും അതുവഴി ജാംറെഡ് കോട്ട സിക്കുകാർക്ക് നാഷട്ടപ്പെടും എന്നു തിരിച്ചറിഞ്ഞ ഹരിസിംഹൻ യുദ്ധമുഖത്തേക്ക് ഒരു സിംഹത്തെ പോലെ ഇരച്ചു കയറിഅദ്ദേഹം മുന്നിൽ നിന്നും നയിച്ച പടയുടെ പിന്നിൽ ആയിരക്കണക്കിന് സിക്ക് വീരന്മാർ ആയുധങ്ങളേന്തി മരണത്തെ മുഖാമുഖം കണ്ടു യുദ്ധം ചെയ്തു
"വാഹേ ഗുരു"മന്ത്രത്താൽ ആകാശം പ്രകമ്പനം കൊണ്ടുദിക്കുകൾ എട്ടുംപൊട്ടുമാർ അട്ടഹസിച്ചുകൊണ്ടു ഖൽസ വീരന്മാർ ശത്രുക്കളുടെ മുകളിലേക്ക് ചാടി വീണുമുന്നിൽ നിന്നും പൊരുതുന്ന സിംഹ വീര്യത്തെ, നൾവയെ കണ്ട ഖൽസ വീരന്മാർ മനസ്സിൽ ചോദിച്ചു

"ആരാണ് മുന്നിൽ നിന്നീ യുദ്ധം ചെയ്യുന്നത് ?

ആരുടെ കൃപാണമാണ് മ്ലേചരക്തപാനം ചെയ്യുന്നത് ?

ധർമ്മവീരൻ സാക്ഷാൽ ദശമേശഗുരു ഗോബിന്ദ സിംഹനോ ?

അതോ അറുത്തുമാറ്റപ്പെട്ട സ്വന്തം ശിരസ്സ് കരത്തിലെടുത്ത് മറുകൈയ്യിലെ കൃപാണതാൽ മുഗളരുടെ ശിരസ്സറുത്ത ബാബ ദീപ് സിംഹനോ ?

അതോ മ്ലേഛരക്തതാൽ ഗുരുപുത്രന്മാർക്ക് ഉദകക്രിയ ചെയ്ത നന്ദേറിന്റെ സിംഹഗർജ്ജനം ബാബാ ബന്ദാ ബൈരാഗിയോ ?"

അത്രക്കും ഭയങ്കരമായിരുന്ന ശത്രു സൈന്യത്തെ ഒരു തരത്തിലുമുള്ള ഭയത്തിന്റെ ലാഞ്ചനയും കണ്ണുകളിൽ കാണാതെ ആ വീരപുത്രൻ പഠാണികളുടെ തലകൾ അരിഞ്ഞ് വീഴ്ത്തിഅദ്ദേഹത്തിന്റെ കൃപാണം ആകാശത്തിൽ ഉയരുമ്പോഴെല്ലാം ഓരോ പഠാണിയുടെ ശിരസ്സറ്റ് ഭൂമിയിൽ ഉരുളുന്നുണ്ടായിരുന്നുആ യുദ്ധത്തിൽ ആയിരക്കണക്കിന് പഠാണികൾക്ക് മരണം സംഭവിച്ചുഎങ്കിലും ശപിക്കപ്പെട്ട ഏതോ ഒരു നിമിഷത്തിൽ ദൈവം ഭാരതത്തിന് നേരെ കണ്ണടച്ച ആ ഒരു നിമിഷത്തിൽ, ഹരിസിംഹ നൾവക്ക് വെട്ടേറ്റു ചോരയിൽ കുതിർന്ന അദ്ദേഹത്തെ കോട്ടയുടെ ഉള്ളിലേക്ക് മാറ്റുമ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ പട്ടാളക്കാരോട് പറഞ്ഞു നൾവ വീണെന്ന് പുറത്തറിയരുത് എന്റെ പേര് അവരുടെ ഉള്ളിലുണ്ടാക്കുന്ന ഭയം എന്തെന്ന് എനിക്കറിയാംആ ഭയമാണ് നമ്മുടെ വിജയംആ ഭയം അവർ അതിജീവിച്ചു കഴിഞ്ഞാൽ അത് അവരുടെ വിജയമായിരിക്കുംഹരിസിംഹന്റെ വാക്ക് കേട്ട് ഓരോ ഖൽസവീരനും

"ഞാനാണ് നൾവയെനലറികൊണ്ട്"
പഠാണികളോട് യുദ്ധം ചെയ്തു

ദിവസങ്ങൾ നീണ്ട സംഘടനത്തിൽ പഠാണികളെ ചെറുത്ത് നിൽക്കാൻ ഖൽസ വീരന്മാർക്കായി
വിവാഹത്തിന് പോയ പട്ടാളക്കാർ കോട്ടയുടെ ഉള്ളിലേക്ക് പിന്നിൽ നിന്നും ഇരച്ചു കേറിയതും തങ്ങൾക്ക് അവിടെ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പഠാണികൾ പോർമുഖത്തു നിന്നും ഓടി ഒളിച്ചുഓടിഒളിച്ച പഠാണികളെ സിക്ക് വീരന്മാർ പിന്നാലെ ചെന്നു ആക്രമിച്ചു വധിച്ചു

എങ്കിലും ചോരവാർന്ന് നൾവ വീര സ്വർഗ്ഗം പൂകി പൊതുവെ വിജയകരം എന്നു കരുതിയ ഈ യുദ്ധത്തിൽ സിക്ക്ശക്തിക്ക് ഏറ്റ ഏറ്റവും വലിയ നഷ്ടമായിരുന്നു ഹരിസിംഹന്റെ മരണംഒടുവിൽ ആ സിംഹത്തെ, അവന്റെ സിംഹവിക്രമത്തിന്റെ മകുടോഹാരണമായിരുന്ന ജാംറെഡ് കോട്ടയിൽ അടക്കം ചെയ്യാൻ സിക്ക് വീരന്മാർ തീരുമാനിച്ചു ഇന്നും പാകിസ്ഥാനിലെ ജാംറെഡിൽ കൈബർ ചുരത്തെ നോക്കി ഹരിസിംഹ നൽവൻ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്

ടിപ്പുവിനെ ആദരിക്കുന്ന കോൺഗ്രസ് രണ്ട് രൂപ സ്റ്റാമ്പ് കൊണ്ടാണ് ഭാരതത്തിന്റെ ഈ വീരപുത്രനെ ആദരിച്ചത്
വിലകുറഞ്ഞ സർദാർജി ഫലിതങ്ങളും,"സമയം 12 ആയോ സർദാർ ?"തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് അവന്റെ പിന്ഗാമികളും
പക്ഷേ ഭാരതീയർ മറന്ന ഭാരതാംബയുടെ ഈ ധീരപുത്രനേ ലോകം ആദരിച്ചു
2014 ൽ ആസ്ത്രേലിയയിലെ ഒരു ഒൺലൈൻ മാധ്യമം ബില്യണൈർ ആസ്ട്രേലിയ"Worlds Top Ten Conquerors","ലോകത്തിലെ എറ്റവും മികച്ച 10 യോദ്ധാകളായ സാമ്രാജ്യനിർമ്മാതാകളുടെ പട്ടിക"തയ്യാറാക്കി അറ്റില ഹൂണും,
തിമ്മൂറും,നേപ്പോളിയനും ,മഹാനായ അലക്സാണ്ടറും, ജൂലിയസ് സീസറും സ്ഥാനം പിടിച്ച ഈ പട്ടികയിൽ ചെങ്കീസ് ഖാനെ രണ്ടാം സ്ഥാനതേക്ക് പിന്തള്ളി ഹരിസിംഹ നൾവ ലോകത്തിലെ ഏറ്റവും മികച്ച സാമ്രാജ്യ സ്ഥാപകനായി
ബാക്കി ഒൻപത് പേരും സ്വന്തം സാമ്രാജ്യം ആണ് സ്ഥാപിച്ചതെങ്കിൽ നൾവ മഹാരാജ രഞ്ജിത് സിംഹന്റെ സാമ്രാജ്യത്തിന്റെ അതിർത്തി വിസ്സ്തീർണമാണ് വർധിപ്പിച്ചത്
എന്താണ് നൾവയെ ഈ പട്ടികയിൽ ഒന്നാമതെത്തിച്ച ഘടകം എന്ന് ചോദിച്ചാൽ,ഒരുപക്ഷേ തലമുറകൾ നീണ്ടുനിന്ന ഭയമാവാം

അമേരിക്കൻ പോർവിമാനങ്ങൾ വട്ടമിട്ട് പറക്കുന്ന അഫ്ഗാന്റെ അകാശത്തിന് കീഴെ,പീരങ്കിയിലെ വെടിയൊച്ചകൾ താരാട്ട് പാട്ടാക്കിയ,AK 47 നും 56 ഉം കളിപ്പാട്ടമാക്കിയ പഠാണി വീര്യത്തെ ഭയപ്പെട്ടുത്താൻ അമ്മമാർ ഇപ്പോഴും അവരുടെ കാതുകളിൽ മന്ത്രിക്കാറുണ്ട്

"ചുപ്ഷാ ഹരി സിങ്ങ് റാഗ്ലേയ്"

രാമായണം: ഇന്ത്യയിലും വിദേശ നാടുകളിലും

ഇന്ഡോളജിയിൽ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വൈദികനായിരുന്ന"കാമില്‍ ബുല്കെ"300 ഓളം രാമായണങ്ങള്‍ പല രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് ,അതില്‍ ചിലതാണ് ഇന്‍ഡോനേഷ്യന്‍ രാമായണം, ടിബറ്റന്‍ രാമായണം, ഖോത്താനീരാമായണം, ബര്‍മീസ് രാമായണം, തായ്‌ലന്‍ഡ് രാമായണം, ഫിലിപ്പൈന്‍ രാമായണം, മലേഷ്യന്‍ രാമായണം, ജപ്പാന്‍ രാമായണം, എന്നിവ ഇതില്‍ പലതിലും കഥകള്‍ പലതാണ് ചിലതില്‍ രാമന്‍ നായകന്‍ ആവുമ്പോള്‍ ചിലതില്‍ ഹനുമാനാണ് പ്രാധാന്യം ലങ്കയില്‍ രാവണന്‍ നായകനായ രാമായണമുണ്ട് ഇവ ഭാരതത്തില്‍ നിനാണ് പുറത്തേക്കു പ്രചരിച്ചത് എന്ന് ചിലര്‍ വാദിക്കുമ്പോള്‍ പല രാജ്യക്കാരും അത് സമ്മതിക്കുന്നില്ല കഥയിലെ സ്ഥലങ്ങള്‍ തങ്ങളുടെ നാട്ടിലെ സ്ഥലങ്ങള്‍ ആണെന്ന് ഉദാഹരണ സഹിതം സമര്ധിക്കുന്നു

ബെൽജിയംകാരനായ കാമിൽ ബുൽക്കെ, തുളസീദാസിന്റെ രാമചരിതമാനസം വായിക്കൻ ഇടയാവുകയും തുടര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തിലും പൌരാണികതയിലും ആകൃഷ്ടനായി നമുക്ക് കണ്ടെത്തിതന്നത് വിലമതിക്കാനാവാത്ത വിവരങ്ങളാണ് എന്നാല്‍ നാം എന്താണ് ചെയ്തത് ഇതൊക്കെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗമായി കണാതെ,പുരാണങ്ങള്‍ക്ക് ദൈവീക പരിവേഷങ്ങള്‍ കല്‍പിച്ചു നല്‍കി അമിത വൈകാരിക തിരുകി രാമരാജ്യം സ്ഥാപിക്കുവാനും മത സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുവാനും ദുരുപയോഗം ചെയ്തു ഇന്ത്യയിലെ ഏറ്റവും മികച്ച ഹിന്ദി- ഇന്ഗ്ലീഷ് നിഘണ്ടുവില്‍ ഒന്ന് കാമില്‍ ബുല്‍ക്കെയുടെ രചനയാണ്
രാമായണം ഏഷ്യന്‍ രാജ്യങ്ങളുടെ പൊതുസ്വത്താണ് ഹൈന്ദവരുടേതു മാത്രമല്ല, ബൗദ്ധ-ജൈന-മുസ്‌ലിം മതവിഭാഗങ്ങളുടെയും ആദിവാസികള്‍ അടക്കമുള്ള കീഴാളവിഭാഗങ്ങളുടെയും സംസ്‌കാരവുമായോ വിശ്വാസങ്ങളുമായോ അതിന് ഏറിയോ കുറഞ്ഞോ ബന്ധമുണ്ട് ഇന്ത്യയിലെപ്പോലെ മറ്റുപല ഏഷ്യന്‍ രാജ്യങ്ങളിലും രാമായണം വരമൊഴിയായും വാമൊഴിയായും നിലനില്‍ക്കുന്നുണ്ട് അവിടങ്ങളിലെ സാഹിത്യത്തിലും കലയിലും രാമായണത്തിന് മഹത്തായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്

ഓരോ മണ്ണിലും പെയ്യുന്ന മഴവെള്ളം ആ മണ്ണിന്റെ നിറം കലര്‍ന്നൊഴുകുന്നതുപോലെ ഓരോ ദേശത്തും പെയ്ത രാമായണകഥ ആ നാടിന്റെ ദേശമുദ്രകളണിഞ്ഞ് പരന്നൊഴുകുന്നതായി കാണാം ഇങ്ങനെ പരന്നൊഴുകി വളര്‍ന്ന വിപുലമായ രാമായണപാരാവാരത്തെ മൊത്തമായിട്ടാണ് രാമായണത്തിന്റെ ബഹുരൂപങ്ങളില്‍ പരിഗണിക്കുന്നത്

ഈ പ്രകരണത്തില്‍, വ്യത്യസ്ത രാജ്യങ്ങളിലെ രാമായണ പാരമ്പര്യ ത്തെക്കുറിച്ചും, അവ എവ്വിധം വാല്മീകിരാമായണത്തില്‍നിന്നും വ്യതിരിക്തത പുലര്‍ത്തുന്നുവെന്നതും വ്യക്തമാക്കുന്നതാണ് തുടര്‍ന്ന്, ബൗദ്ധ-ജൈന-ഇസ്‌ലാം-ആദിവാസി വിഭാഗങ്ങള്‍ രാമായണത്തെ എങ്ങനെയെല്ലാം സ്വീകരിച്ചു എന്നു വിശകലനം ചെയ്യുന്നതുമാണ്

പ്രാചീന ബൗദ്ധസാഹിത്യത്തില്‍ രാമകഥയെ സംബന്ധിച്ച മൂന്നു ജാതകങ്ങള്‍ ഉണ്ട് ദശരഥ ജാതകം, അനാമകം ജാതകം, ദശരഥകഥാനം എന്നിവയാണവ അനാമകജാതകം ക്രിവ മൂന്നാം ശതാബ്ദത്തില്‍ കാങ്-സേങ്- ഹുയി ചീനഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു ഇതില്‍ രാമന്റെയും സീതയുടെയും വനവാസം, സീതാഹരണം, ജടായുവൃത്താന്തം, ബാലി-സുഗ്രീവ യുദ്ധം, സേതുബന്ധനം, സീതയുടെ അഗ്‌നിപരീക്ഷ ഇവയുടെയെല്ലാം സൂചന ലഭിക്കുന്നുണ്ട് ദശരഥജാതകത്തില്‍ രാമനെ ബോധിസത്വനായി കണക്കാക്കുന്നു രാമനും സീതയും വിവാഹിതരാകുന്ന സഹോദരീ-സഹോദരന്മാരാണ്

ജൈനര്‍ രാമനെയും ലക്ഷ്മണനെയും രാവണനെയും ത്രിഷഷ്ടിമഹാപുരുഷന്മാരുടെ കൂട്ടത്തില്‍പെടുത്തിയിട്ടുണ്ട് 24 തീര്‍ഥങ്കരന്മാര്‍ 12 ചക്രവര്‍ത്തിമാര്‍, 9 ബലദേവന്മാര്‍ 9 വാസുദേവന്മാര്‍, 9 പ്രതിവാസുദേവന്മാര്‍ എന്നിവരടങ്ങിയതാണ് ത്രിഷഷ്ടി മഹാപുരുഷന്മാര്‍ ഇവരുടെ ജീവചരിത്രങ്ങള്‍ ജൈനമതത്തില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും സ്ഥാനമാണ് വഹിക്കുന്നത് രാമനും ലക്ഷ്മണനും രാവണനും യഥാക്രമം എട്ടാമത്തെ ബലദേവനും വാസുദേവനും പ്രതിവാസുദേവനും ആണെന്ന് കരുതപ്പെടുന്നു വിമലസൂരിയുടെ പൗമാചാരിയമാണ് രാമയണത്തിന്റെ ജൈന വ്യാഖ്യാനങ്ങളില്‍ പ്രമുഖം

ഭാരതീയ ഭാഷകളില്‍ വാല്മീകിയുടെ രാമായണത്തെ ആധാരമാക്കി നിരവധി കൃതികളാണ് പിറവിയെടുത്തിരിക്കുന്നത് തമിഴ്, തെലുങ്ക്, മലയാളം, കന്നട, സിംഹള, കശ്മീരി, ആസാമി, ബംഗാളി, ഒറിയ, ഹിന്ദി, മറാഠി, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളിലാണ് രാമായണകഥകള്‍ പ്രചരിച്ചിരിക്കുന്നത്

ദ്രാവിഡഭാഷകളിലെ രാമകഥ സംബന്ധിച്ച ഏറ്റവും പ്രാചീനമായ കാവ്യഗ്രന്ഥം കമ്പരുടെ രാമായണം ആണ് ക്രിവ 12-ാം ശതകത്തിലാണിത് രചിച്ചത് വാല്മീകി രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണിക്കുകയും അനേകം പുതിയ വൃത്താന്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട് തമിഴ് രാമായണത്തിന്റെ ഉത്തരകാണ്ഡം ഓട്ടക്കൂതനാണ് രചിച്ചത്

തെലുങ്ക് സാഹിത്യത്തില്‍ രാമായണകഥയെ സംബന്ധിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് രംഗനാഥന്റെ ദ്വിപദ രാമായണം 14-ാം ശതകത്തിലാണ് രചിച്ചത് ഇത് രംഗനാഥ രാമായണമെന്ന പേരില്‍ പ്രസിദ്ധമാണ് ജനപ്രീതി നേടിയ ദ്വിപദം എന്ന ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണത്തിന് തെലുങ്കിലെ സാധാരണ ജനങ്ങളുടെയിടയില്‍ വളെരയേറെ പ്രചാരമുണ്ട് എങ്കിലും മൊല്ല വിരചിതമായ രാമായണത്തിനാണ് ഇതിലും കൂടുതല്‍ പ്രചാരം തെലുങ്കുരാമ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ കൃതി തിക്കണ്ണ വിരചിതമായ നിര്‍വചനോത്തര രാമായണമാണ് പതിന്നാലാം നൂറ്റാണ്ടിലെ ഭാസ്‌കര രാമായണമാണ് ഏറ്റവും കൂടുതല്‍ കലാത്മകവും സാഹിത്യപരവുമായി കരുതുന്നത്

ദക്ഷിണ തിരുവിതാംകൂറിലെ രാമനെന്ന കവി 14-ാം ശതകത്തില്‍ രചിച്ചതാണ് രാമചരിതം മലയാളസാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സുരക്ഷിതവുമായ ഗ്രന്ഥം ഇതാണ് ഈ കൃതിയുടെ യഥാര്‍ഥ പേര് ഇരാമചരിതം എന്നാണ് 15-ാം ശതകത്തില്‍ കണ്ണശ്ശപ്പണിക്കര്‍ രചിച്ച കണ്ണശ്ശ രാമായണം വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനം മാത്രമാണ് പുനം നമ്പൂതിരി രാമായണം ശംബു മണിപ്രവാള ശൈലിയില്‍ എഴുതിയിട്ടുണ്ട് മലയാളികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ രാമായണം തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ് രാജാ വീരകേരളവര്‍മയുടെ കേരളവര്‍മ രാമായണം എന്ന കൃതി വാല്മീകി രാമായണത്തിന്റെ സ്വതന്ത്ര തര്‍ജമയാണ്

കന്നഡ ഭാഷയില്‍ 11-ാം ശതകം മുതല്‍ ജൈനരാമകഥാ സാഹിത്യസൃഷ്ടി ഉണ്ടായിത്തുടങ്ങിയിരുന്നു ആ ജൈനരാമ സാഹിത്യത്തെക്കാള്‍ ബ്രാഹ്മണ-കന്നഡ രാമസാഹിത്യമാണ് ആധുനികമായിട്ടുള്ളത് 16-ാം ശതകത്തില്‍ തോരവെ നിവാസിയായ നരഹരി എഴുതിയ തോരവെ രാമായണമാണ് കന്നഡത്തില്‍ ഏറെ പ്രസിദ്ധം

18-ാം ശതകത്തില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ചതാണ് കശ്മീരി രാമായണം ഇതില്‍ ദശരഥന്റെ യാഗം മുതല്‍ സീതയുടെ ഭൂമിപ്രവേശവും രാമന്റെ സ്വര്‍ഗാരോഹണവും വരെയുള്ള മുഴുവന്‍ കഥയും കൂടുതലും വാല്മീകി രാമായണം അനുസരിച്ചുള്ളതാണ്
ഭാരതത്തിലെ പ്രാദേശിക ആര്യഭാഷകളിലെ അതിപ്രാചീനമായ രാമസാഹിത്യം ആസാമി, ബംഗാളി, ഒറിയ എന്നീ ഭാഷകളില്‍ സുരക്ഷിതമാണ് ആസാമിയില്‍ മാധവ കന്ദളിയുടെയും ബംഗാളില്‍ കൃത്തിവാസന്റെയും ഒറിയയില്‍ ബാലരാമദാസന്റെയും രാമായണങ്ങളാണ് ഏറെ പ്രസിദ്ധം
കൃത്തിവാസന്‍െ ശ്രീരാമപാഞ്ചാലിയും രഘുനന്ദന ഗോസ്വാമിയുടെ രാമരസായനവും ബംഗാളി സാഹിത്യത്തിലെ സര്‍വശ്രേഷ്ഠങ്ങളാണ് ഒറിയ സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥാകാരന്‍ 15-ാം ശതകത്തിലെ സിദ്ധേശ്വര പരിഡാ ആണ്

ഹിന്ദി സാഹിത്യത്തില്‍ തുളസീദാസന്റെ രാമചരിതമാനസമാണ് ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത് രാമായണകഥയുടെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ രാമചരിതമാനസത്തിലും തുളസീദാസന്റെ അന്യകൃതികളിലും യാതൊരു പ്രധാന പരിവര്‍ത്തനവും കാണുന്നില്ല അധ്യാത്മ രാമായണത്തെപ്പോലെ രാമചരിതമാനസവും ശിവപാര്‍വതി സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് തുളസീദാസന്റെ സമകാലീന കവികളില്‍ രാമസാഹിത്യത്തിന്റെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ അഗ്രദാസനും നാഭാദാസനും പ്രമുഖരാണ്

മറാഠി സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥ ഏകനാഥകൃതമായ ഭാവാര്‍ഥരാമായണമാണ് 16-ാം ശതകത്തിലാണ് ഇത് രചിച്ചിരിക്കുന്നത് മറാഠി രാമസാഹിത്യത്തിന്റെ ഒരു പ്രത്യേകത സീതാസ്വയംവരം എന്ന പേരിലുള്ള കൃതികളുടെ ബാഹുല്യമാണ്

രാമദാസന്‍, വാമനന്‍, ആനന്ദതനയന്‍, നാഗേഷ് എന്നിവരെല്ലാം വ്യത്യസ്തങ്ങളായ സീതാസ്വയംവരത്തിന്റെ രചയിതാക്കളാണ് നിലവില്‍ മറാഠി സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ കൃതി ശ്രീധരന്‍ രചിച്ച രാമവിജയമാണ്

ഗുജറാത്തി സാഹിത്യത്തില്‍ 19-ാം ശതകത്തിലെ ഗിരിധരദാസന്‍ രചിച്ച രാമായണമാണ് ഏറെ ശ്രേഷ്ഠം ആധുനികകാലത്ത് യോഗവാസിഷ്ഠം, അധ്യാത്മരാമായണം, രാമചരിതമാനസം തുടങ്ങിയവ ഗുജറാത്തിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്

ഉര്‍ദുവിനെക്കാള്‍ പേർഷ്യൻ രാമകഥാസാഹിത്യമാണ് കൂടുതല്‍ പ്രാചീനം അക്ബറുടെ ആജ്ഞാനുസരണം അല്‍ബദായൂനി വാല്മീകി രാമായണം 1584-89 ല്‍ പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു ജഹാംഗീറിന്റെ കാലത്ത് ഗിരിധരദാസന്‍ വാല്മീകിരാമായണം പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യുകയും മുള്ളാമസീഹ തന്റെ രാമായണമസീഹി രചിക്കുകയും ചെയ്തിട്ടുണ്ട്

രാമായണം മറ്റു രാജ്യങ്ങളില്‍

സിംഹള സാഹിത്യത്തില്‍ സീതാത്യാഗത്തിന്റെ കഥകള്‍ക്കാണ് പ്രാധാന്യം സിംഹള രാമകഥയില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സീത അപഹരിക്കപ്പെടുന്നു ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ് ബാലി ലങ്കാദഹനം നടത്തി സീതയെ രാമന്റെ അടുത്തെത്തിക്കുന്നു

ഇന്‍ഡോനേഷ്യന്‍ രാമായണം  


ബാലി, ജാവ, സുമ്രാത്ര (സുമിത്ര) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ ഇന്ത്യന്‍ രാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിംകളും കഥയിലേക്കു കടന്നുവരുന്നു അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാസാഹിത്യത്തില്‍നിന്നും ഏറെ വിഭിന്നമാണ്

പത്താംനൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന രാമായണകകവിനയാണ് ഇന്‍ഡോനേഷ്യയിലെ ഏറ്റവും പ്രാക്തനവും രാമകഥാസംബന്ധിയുമായ സാഹിത്യസൃഷ്ടി ഇതിന്റെ കര്‍ത്താവ് യോഗീശ്വരനെന്ന ഒരു കവിയാണെന്നായിരുന്നു ഏറെക്കാലത്തെ ധാരണ എന്നാല്‍, ഏറ്റവും ആധുനികമായ ചില പഠനങ്ങള്‍ ഇതു നിരാകരിക്കുകയും അജ്ഞാതനാണ് ഇതിന്റെ കര്‍ത്താവെന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്

കൂടുതല്‍ ജനപ്രീതിയുള്ള ഒരാധുനിക രൂപവും ഇന്‍ഡോനേഷ്യയില്‍ പ്രചാരത്തിലുണ്ട് സംഗീത- നാടക രംഗത്ത് രാമകഥയ്ക്ക് അനിഷേധ്യമായ സ്ഥാനം അവര്‍ നല്‍കുന്നു ജാവയിലെ നാടകസാഹിത്യം മിക്കവാറും സേരത്തുകാണ്ഡത്തെയും തമകേലിംഗത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ബാലിയിലെ വയാംഗ വോംഗ എന്ന നാടകത്തിലെ മുഴുവന്‍ സര്‍ഗങ്ങളും രാമായണത്തിലെ രംഗങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ അഭിപ്രായപ്പെടുന്നു

ഹികായത്ത് സേരിരാമ വിസ്തൃതമായ ഒരു കൃതിയാണ് രാവണചരിതം മുതല്‍ സീതാ ത്യാഗത്തിനുശേഷം രാമസീതാസംയോഗം വരെയുള്ള കഥ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു ഇതില്‍ രാവണന്റെ ചിത്രത്തിന്റെ കഥ അല്‍പ്പം പരിവര്‍ത്തനവിധേയമായ രൂപത്തില്‍ ലഭിക്കുന്നു ഹികായത്ത് സേരിരാമ പോലെ എടുത്തുപറയേണ്ട മറ്റൊരു കൃതിയാണ് ശ്രീരാമ പാതായനി രാമായണം ഹികായത് സേരിരാമിന്റെ വിവിധ പതിപ്പുകള്‍, ഹികായത് മഹാരാജരാവണം, ശ്രീരാമ പാതായനി രാമായണം, രാമകേലിംഗ, സേരത്കാണ്ഡം എന്നിവയാണ് ഇന്‍ഡോനേഷ്യന്‍ രാമായണങ്ങളില്‍ മുഖ്യമായവ കൂടാതെ നാടോടിക്കഥകളായും നാടന്‍ പാട്ടിന്റെ രൂപത്തിലും രാമകഥ അവിടെ പ്രചാരത്തിലുണ്ട്

ടിബറ്റന്‍ രാമായണം 


ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ടിബറ്റിലേക്ക് എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്

ഖോത്താനീരാമായണം 


പഴയ തുര്‍ക്കിസ്താന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍ ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്

ബര്‍മീസ് രാമായണം 

 
ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ് ലാവോസ് രാമായണം:-
ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചുരാജ്യമാണ് ലാവോസ് കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത് നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്

മലേഷ്യന്‍ രാമായണം 


സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ വാമൊഴി - വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ - സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു ഹികായത്ത് യുദ്ധ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്

ഫിലിപ്പൈൻ രാമായണം 


രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍1968-ല്‍ ജോണ്‍ ആര്‍ ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ മഹാരാധ്യലാവണ എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട് പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍

ജപ്പാന്‍ രാമായണം 


തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത് നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത് ദോരാഗാകു എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര് ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു

തായ്‌ലന്‍ഡ് രാമായണം 


തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബിസി മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത് സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി സയാം പിന്നീട് തായ്‌ലന്‍ഡായി ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട് തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട് ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത് രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു

രാമായണം വിദേശത്ത് എത്തിയ വിധം 


ഭിന്നവഴികളിലൂടെയാണ് രാമായണം ഇന്ത്യയ്ക്കു പുറത്ത്, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രചരിച്ചത് അതില്‍ പ്രധാന പങ്കുവഹിച്ചത് ബൗദ്ധരും ഹൈന്ദവരും ജൈനമതസ്തരുമാണ് വിദേശങ്ങളിലെ ചില രാമായണങ്ങള്‍ക്ക് കടപ്പാട് വാല്മീകിയോടാണെങ്കില്‍ ചിലതിനു ബന്ധം ബൗദ്ധരുടെ അനാമകം ജാതകത്തോടും ദശരഥജാതകത്തോടുമാണ് ഏറ്റവുമാദ്യം വിദേശത്ത് രാമകഥ പ്രചരിപ്പിച്ചത് ബൗദ്ധരാണ്

നിരണം കവികളിൽ ഒരാളായ രാമപ്പണിക്കര്‍ രചിച്ച കണ്ണശ്ശരാമായണമാണ് മലയാളത്തിലെ ആദ്യ രാമായണം എന്ന് കരുതപ്പെടുന്നു,എന്നാല്‍ കൂടുതല്‍ ജനകീയമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്

ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട് ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട് 


ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (സൈന്ധവ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്

മറ്റൊരു രസകരമായ കാര്യം അറബിയിലും രാമായണം ഉണ്ടെന്നു ഉള്ളതാണ് പക്ഷെ ഇതിന് അര നൂറ്റാണ്ടോളമേ പഴക്കമുള്ളൂ കൂടാതെ മാപ്പിള പാട്ടിന്റെ ഭാഷയും കഥന ശൈലിയുമായി മലബാറില്‍ ഒരു നാടോടി രാമായണം ഉണ്ട്"മാപ്പിളരാമായണം"എന്നാണ് പേര്

ഇന്‍ഡോനേഷ്യയിലെ പ്രംബനൻ ക്ഷേത്രത്തിൽ നടക്കുന്ന രാമായണം ബാലൈയിലെ ദൃശ്യങ്ങളാണ് താഴെ കാണുന്നത്

മാറാത്തരുടെ വാട്ടർലൂ

ഇന്ത്യയിൽ ഇന്നോളം നടന്നതിൽ വെച്ചു ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട യുദ്ധം?  ഒറ്റ ദിവസം കൊണ്ട് അരങ്ങേറിയ ഏറ്റവും വലിയ കൂട്ടക്കൊല?
യുദ്ധത്തിൽ വിജയിച്ചതിന് ശേഷം വിജയി ഒരു നേട്ടവും ഉണ്ടാക്കാനാകാതെ തിരിഞ്ഞോടിയ യുദ്ധം?  ഇന്ത്യയിൽ ബ്രിട്ടീഷ് കോളോനിയലിസത്തിനു വഴിയൊരുക്കിയ യുദ്ധം?

ഉത്തരം മൂന്നാം പാനിപ്പത്ത് യുദ്ധം - 1761

യുദ്ധത്തിന്റെ പശ്ചാത്തലം ആരംഭിക്കുന്നത് 1713ലാണ് ഔരംഗസേബിന്റെ മരണശേഷം തടങ്കലിൽ നിന്ന് വിമോചിതനായ മറാത്താ ഛത്രപതി ഷാഹുജി ഭോസ്ലെ ഛത്രപതി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഒരു കൊങ്കണസ്ത ചിത്പവൻ ബ്രാഹ്മണൻ ആയ ബാലാജി വിശ്വനാഥ് ഭട്ടിനെ പേഷ്വ ആയി നിയമിക്കുന്നു  മറാത്താ സാമ്രജ്യത്തിന്റെ ആന്തരിക സംഘർഷങ്ങൾക്ക് അറുതി കണ്ടതിനു ശേഷം ഡെക്കാനിൽ മുഗൾ പ്രവിശ്യകളിൽ മേൽ മറാത്താ നിയന്ത്രണം ഉറപ്പിക്കുന്നു

1720ഇൽ ബാലാജി വിശ്വനാഥ്ന്‍റെ മരണശേഷം മകൻ ബാജിറാവു പേഷ്വാ സ്ഥാനം ഏറ്റെടുക്കുന്നു അതിസമര്ഥനായ ഗറില്ലാ - ലൈറ്റ് കാവൽറി യുദ്ധതന്ത്രജ്ഞനായിരുന്ന ബാജിറാവു ഡെക്കാനിൽ നിന്ന് മധ്യ ഇന്ത്യൻ മുഗൾ കേന്ദ്രങ്ങളിലേക്ക് മറാത്താ നിയന്ത്രണം കൊണ്ടുവരുന്നു ഗുജറാത്ത്, മൽവാ ബുന്ദേൽഖണ്ഡ് ഒക്കെ ഇതോടെ മറാത്താ സാമ്രജ്യത്തിന്റെ ഭാഗമായി ഇതിനോടകം ദുര്ബലമായിരുന്ന മുഗൾ സാമ്രജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളായ ഡൽഹിയും ആഗ്രയും ഒക്കെ ബാജിറാവു കൊള്ളയടിക്കുന്നു

1740ഇൽ ബാജിറാവുവിനു ശേഷം മകൻ ബാലാജി ബാജിറാവു പേഷ്വാ പദവിയിൽ എത്തുന്നു സാമ്രാജ്യം വീണ്ടും വടക്കോട്ട് വ്യാപിപ്പിക്കുന്നു 1750 കളോടെ സിന്ധു - ഗംഗാ സമതലങ്ങളിലെ നവാബുമാർ ഓരോരുത്തരായി മറാത്താ കുതിരപ്പടയാളികളുടെ വാള്മുനയിൽ അടിയറവു പറഞ്ഞിരുന്നു ശരവേഗത്തിൽ വ്യാപിക്കുന്ന മറാത്താ സാമ്രാജ്യം ഇതോടെ അഫ്ഘാൻ അതിർത്തിയിൽ എത്തുന്നു 1758ഇൽ ലാഹോറും അറ്റോക്കും പെഷവാറും മറാഠർ കീഴടക്കി

1758ഇൽ ഡൽഹി കീഴടക്കി മുഗൾ ചക്രവർത്തിയെ ഒരു പെൻഷനർ ആക്കിയ ശേഷം നാമമാത്രമായ മുഗൾ ചക്രവർത്തി സ്ഥാനം റദ്ദു ചെയ്ത് പകരം മകൻ വിശ്വാസ് റാവുവിനെ ഡൽഹി സിംഹാസനത്തിൽ ഇരുത്തി ഇന്ത്യ മുഴുവൻ മറാത്തരുടെ നേരിട്ട് നിയന്ത്രണത്തിലാക്കാൻ പേഷ്വാ ആലോചിക്കുന്നു പേഷവാറിന് ശേഷം അഫ്ഘാനിലെക്ക് കടന്ന് ജലാലാബാദിലേക്ക് പട നയിക്കാൻ മറാത്താ സൈന്യം തയ്യാറെടുപ്പ് തുടങ്ങുന്നു

പുതിയ സംഭവവികാസങ്ങളിൽ ഭയചിത്തരായ ഡൽഹിയിലെ മുസ്ലിം ക്ലെർജി ഷാഹ് വലിയുള്ളയുടെ നേതൃത്വത്തിൽ ആവിശ്ശ്വസികളായ മറാത്തർ ഡൽഹി കയ്യേറുന്നത് തടയാൻ മുസ്ലിം രാജാക്കന്മാരോട് ജിഹാദിന് ആഹ്വനം ചെയ്തു ഇതിനോടകം അതിർത്തിയിൽ മറാത്താ സൈന്യവുമായി ചെറു സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്ന അഫ്ഘാൻ ചക്രവർത്തി ആഹ്മെദ് ഷാഹ് അബ്ദാലി ഇതോടെ ഇന്ത്യയിൽ സഖ്യങ്ങൾ തിരയാൻ ആരംഭിച്ചു മുഗൾ ചക്രവർത്തി ഷാഹ് ആലം രണ്ടാമനും റോഹില്ല സുൽത്താൻ നജീബ് ഖാനും അവധ് നവാബ് ഷൂജാ ഉദ്ദൗളയും അബ്ദാലിയുമായി ലാഹോറിൽ വെച്ചു ഫൗജ് - എ - ഇസ്ലാം രൂപികരിച്ചു

1759ഒടെ അബ്ദാലി ഒരു പടുകൂറ്റൻ സൈന്യം നിർമിക്കാൻ തുടങ്ങി വിവിധ പഷ്തൂൺ, ബലൂച് ഗോത്രങ്ങളിൽ നന്നായി ഏതാണ്ട് 85000ത്തോളം പേരെയും ഇറാൻ, അസർബൈജാൻ, തുടങ്ങിയ അയൽനാടുകളിൽ നന്നായി 5000ത്തോളം പേരെയും ഇന്ത്യൻ സഖ്യ കക്ഷികളിൽ നിന്നായി 10000ഓളം പേരെയും ഉൾപ്പെടുത്തി ഏതാണ്ട് ഒരു ലക്ഷം പേരുടെ സൈന്യം അബ്ദാലി തയ്യാറാക്കി ഖൈബർ ചുരവും സിന്ധു നദിയും കടന്നു യാത്ര തുടങ്ങി

മറാത്തർ അബ്ദാലിയെ നേരിടാൻ സദാശിവ റാവു ഭാവുവിന്റെ നേതൃത്വത്തിൽ 60000ത്തോളം പേരുടെ ഒരു സൈന്യം പുണെയിൽ നിന്ന് അയച്ചു  യശ്വന്ത് റാവു ഹോൾകാർ, ജാങ്കോജി റാവു സിന്ധ്യ, ദമ്മാജി ഹോൾക്കർ, പേഷ്വയുടെ മകൻ വിശ്വാസ് റാവു, എന്നിവരായിരുന്നു മറ്റു കമ്മാണ്ടർമാർ ഇബ്രാഹിം അലി ഖാൻ ഖാദിയുടെ ഫ്രഞ്ച് പരിശീലിത ആർട്ടിലറി കൈകാര്യം ചെയ്യുന്ന ഗർദി പടയാളികൾ ആയിരുന്നു മറാത്താ സൈന്യത്തിന്റെ ഒരു പ്രധാന ഘടകം ഇതു കൂടാതെ ഏതാണ്ട് രണ്ട് ലക്ഷത്തോളം സിവിലിയൻസിനെയും മറാത്തർ ഒപ്പം കൂട്ടിയിരുന്നു
ഭടന്മാരുടെ ഭാര്യമാർ, മക്കൾ, കുരുക്ഷേത്ര, മഥുര, കാശി പോലെയുള്ള ഉത്തരേന്ത്യൻ ക്ഷേത്രനഗരികളിലെക്കുള്ള തീർത്ഥാടകർ എന്നിവരായിരുന്നു അവർ  1760 അവസാനത്തോടെ അബ്ദാലി കർണലിലും മറാത്താ സൈന്യം ഡൽഹിയിലും നിലയുറപ്പിച്ചു

ഇരുസൈന്യങ്ങളും സമീപത്തായി ക്യാമ്പ് ചെയ്തതോടെ ചെറിയ സ്കിർമിഷെസ് ആരംഭിച്ചു ഡൽഹിയിലേക്ക് വന്നുകൊണ്ടിരുന്ന ഒരു മറാത്താ സപ്ലൈ ഫോഴ്‌സിനെ അഫ്ഘാനികൾ കൊള്ളയടിച്ചു കുജപ്പുരയിൽ ഉള്ള ഒരു അഫ്ഘാൻ ക്യാമ്പ് മറാത്തർ മുച്ചൂടും നശിപ്പിച്ചു ഇതോടെ അബ്ദാലി സൈന്യത്തെ യമുനയുടെ വലതു കരയിലേക്ക് മാറ്റാൻ ആരംഭിച്ചു യമുന നദി കടക്കുന്നതിൽ നിന്ന് അബ്ദാലിയെ തടയുന്നതിൽ പരാജയപ്പെട്ട മറാത്താ സൈന്യം ഇതോടെ പാനിപ്പട്ടിൽ പ്രതിരോധം തീർത്തു യമുന നദിയുടെ കിഴക്കേ കരയിൽ ഉള്ള അബ്ദാലിക്ക് അഫ്ഘാനിസ്ഥാനുമായുള്ള സപ്ലൈ ചെയിൻ മുറിക്കുക എന്നതായിരുന്നു പ്രധാന ലക്‌ഷ്യം 

ഇതേ സമയം മറാത്തർക്ക് ഭക്ഷണവും പണവും ആയി പോയ ഗോവിന്ദ പന്ത് ബുൻഡാലെയുടെ കീഴിലുള്ള ഒരു സൈന്യത്തെ അഫ്ഘാനികൾ നശിപ്പിച്ചു
ഇതോടെ മറാത്താ ക്യാമ്പിൽ ഭക്ഷണത്തിനു ക്ഷാമം നേരിട്ട് തുടങ്ങി അഫ്‌ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ സേന വന്ന് മറാത്താ ക്യാമ്പിന്റെ പടിഞ്ഞാറു നിലയുറപ്പിച്ചു വടക്ക് കുജപുര മേഖല ഷൂജാ ഉദ് ടൗലയും നിയന്ത്രണം ഏറ്റെടുത്തു ഇതോടെ മറാത്തർ നാല് വശത്തു നിന്നും വളയപ്പെട്ടു
സപ്ലെ ഇല്ലാതാകുകയും ധാന്യങ്ങളും മറ്റും തീർന്നു തുടങ്ങുകയും എല്ലായിടത്തു നിന്നും വളയപ്പെടുകയും ചെയ്തതോടെ പട്ടിണി ആരംഭിക്കുന്നതിനു മുൻപ് യുദ്ധം ആരംഭിക്കാം എന്ന് സദാശിവ റാവു ഭാവു തീരുമാനിച്ചു  ഇതോടെ ഇബ്രാഹിം ഖർതിയുടെ നേതൃത്വത്തിൽ 150ഓളം ഫ്രഞ്ച് നിർമിത ആർട്ടിലേറി പീസുകൾ പാനിപ്പത്ത് യുദ്ധഭൂമിയിൽ നിരന്നുതുടങ്ങി

1761 ജനുവരി 13 രാവിലെ എട്ടു മണിയോടെ ഇരുസൈന്യങ്ങളും മുഖാമുഖം കണ്ടുമുട്ടി  . 14 പുലർച്ചക്ക് മറാത്താ ആർട്ടിലറി ശബ്ദിച്ചു തുടങ്ങി പകരം അബ്ദാലി റോഹില്ല കുതിരപ്പടയാളികളെ മറാത്താ ആർടിലരിയെ നേരിടാൻ അണിനിരത്തി  പോയന്റ് ബ്ലാങ്ക് റേഞ്ചിൽ നടന്ന ഈ ആർട്ടിലറി കാവൽറി യുദ്ധം പ്രതീക്ഷിച്ച ഫലം മറാത്തർക്ക് നേടാൻ കഴിഞ്ഞില്ല ഏതാണ്ട് 12000ഓളം അഫ്ഘാൻ റോഹില്ല ഭടന്മാരും 8000ത്തോളം മറാത്താ ഗർദികളും കൊല്ലപ്പെട്ടു

ഇതോടെ അഫ്ഘാൻ സൈന്യത്തിന്റെ മധ്യനിര തകർത്ത് മുന്നേറാൻ ആയി മറാത്ത തന്ത്രം ഭാവു നേരിട്ട് നയിച്ച സൈനികഘടകം ഷാഹ് വാലിയുടെ നേതൃത്വത്തിൽ ഉള്ള അഫ്ഘാൻ മധ്യനിരയിലേക്ക് തുളച്ചു കയറി ഇവിടെയും വ്യക്തമായ മേൽകൈ നേടാൻ കഴിഞ്ഞുവെങ്കിലും പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാൻ കഴിഞ്ഞില്ല  അർദ്ധപ്പട്ടിണിയിൽ ആയിരുന്ന മറാത്താ ഇൻഫെന്ററി ആദ്യവിജയങ്ങൾക്ക് ശേഷം പിന്നോട്ടടിക്കപ്പെട്ടു  അഫ്ഘാൻ മധ്യനിര പടയാളികളെ കുടഞ്ഞെറിഞ്ഞുവെങ്കിലും അതിവേഗം തന്നെ ബാക്ക് പൊസിഷനിൽ കേന്ദ്രീകരിച്ചു മറാത്താ മുന്നേറ്റത്തെ തടയിടാനും വിള്ളൽ അടക്കാനും അഫ്ഘാനികൾക്ക് സാധിച്ചു

ജാങ്കോജി സിന്ധ്യയുടെ കമാൻഡിൽ മറാത്തർ ഷൂജാ ഉദ് ദൗല നയിച്ചിരുന്ന ഇടത് അഫ്ഘാൻ വിങ്ങിനെ പ്രതിരോധത്തിൽ ആക്കി ഉച്ചയായപ്പോഴേക്കും കനത്ത പോരാട്ടം നേരിടേണ്ടി വരുമെങ്കിലും ഭാവു പാണിപ്പാട്ടിൽ കേസരിയാ ധ്വജം ഉയർത്തുമെന്ന് മറാത്താ ക്യാമ്പ് പ്രതീക്ഷ ഉറപ്പിച്ചിരുന്നു

സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ചിരുന്ന അബ്ദാലി ഇതോടെ സൈന്യത്തെ അറ്റാക്കിങ് പൊസിഷനിലേക്ക് മാറ്റി മറാത്താ ആർട്ടിലറിയെ നേരിടാൻ ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന ഒട്ടക - കുതിരപ്പടയെ അയച്ചു രാവിലെ സംഭവിച്ച പോലെ തന്നെ പോയന്റ് ബ്ലാങ്കിൽ നടന്ന കാവൽറി - ആർട്ടിലറി സംഘർഷം മറാത്തർക്ക് തിരിച്ചടിയായി
ഇതിനോടകം തന്നെ ക്യാമ്പിൽ ഉള്ള ശാരീരികശേഷി ഉള്ള എല്ലാവരെയും മുൻനിരയിലേക്ക് അബ്ദാലി കൊണ്ടുവന്നു  യുദ്ധഭൂമിയിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്നവരെ വധശിക്ഷക്ക് വിധേയമാക്കാൻ മറ്റൊരു ആയിരം പേരെയും നിയമിച്ചു ഇത് കൂടാതെ മറ്റൊരു കാവൽറി ഡിവിഷനെ മറാത്താ കാവൽറി പൊസിഷനുകളിലേക്ക് അയച്ചു  എല്ലാ സൈഡിലും യുദ്ധം നടന്നു കൊണ്ടിരിക്കെ പതിനായിരത്തോളം വരുന്ന കാലാൾപടയാളികൾ മറാത്താ മുൻനിരയിലേക്ക് കുതിച്ചു കയറി മറാത്താ ഇൻഫെന്ററി - മസ്‌കീട്ടേഴ്‌സുമായി അക്ഷരാർത്ഥത്തിൽ കയ്യാങ്കളി ആരംഭിച്ചു
സമയം 2 മണി ആയപ്പോഴേക്കും ഏഴായിരത്തോളം മറാത്താ സൈനികർ കൊല്ലപ്പെട്ടു  മണിക്കൂറുകൾ നീണ്ട പോരാട്ടത്തോടെ തളർന്നു കഴിഞ്ഞിരുന്ന മറാത്താ സൈനികരെ വീണ്ടും ഒരു ഫ്രഷ് അഫ്ഘാൻ കാവൽറി ഡിവിഷൻ നേരിട്ടു

മുൻനിര തകർന്നു കൊണ്ടിരിക്കുകയും വിശ്വാസ് റാവുവിനെ കാണാതാവുകയും എല്ലാ റിസർവ് ഫോഴ്‌സിനെയും യുദ്ധ മുഖത്തിറക്കുകയും ക്യാമ്പിൽ സിവിലിയൻസിനുള്ള സുരക്ഷ ഇല്ലാതാവുകയും ചെയ്തതോടെ ഭാവു ആനപ്പുറത്തു നിന്നിറങ്ങി സ്വയം പട നയിക്കാൻ തുടങ്ങി  അവസരം മുതലെടുത്തു മറാത്താ ക്യാമ്പിലെ അഫ്ഘാൻ തടവുപുള്ളികൾ ഭാവു കൊല്ലപ്പെട്ടു എന്ന വ്യാജവാർത്ത പ്രചരിപ്പിക്കാൻ തുടങ്ങി ഇതോടെ  വൈകുന്നേരത്തോടെ ധാരാളം മറാത്താ ഡിവിഷനുകൾ യുദ്ധഭൂമി വിടാൻ ആരംഭിച്ചു

ഇത് കണ്ടതോടെ അബ്ദാലി ഉടനെ മറാത്താ നിരയുടെ ഏറ്റവും ഇടതു വശത്തുള്ള ഗർദി പടയാളികളെ വകവരുത്താൻ ഷൂജാ ഉദ് ദൗലയുടെ കീഴിൽ ഒരു ഡിവിഷൻ പട്ടാളക്കാരെ അയച്ചു ഗർദികളെ സംരക്ഷിക്കാൻ ദമ്മാജി ഗെയ്ക്‌വാദിനെയും വിത്തൽ വൻകൂർക്കരെയും ഭാവു അയച്ചു
ആർട്ടിലറി പൊസിഷനുകളിൽ ഇണ്ടായിരുന്ന ഗർദികൾ അഫ്ഘാൻ കാവൽറിയോട് നേരിട്ട് യുദ്ധം ചെയ്യുന്നത് കണ്ടതോടെ ഗെയ്ക്വാദും വൻകൂർക്കരും റോഹില്ലകൾക്ക് നേരെ പോരാട്ടം തുടങ്ങി എന്നാൽ വാള് മാത്രം എന്തിയ മറാത്താ കുതിരപ്പടയാളികളെ റോഹില്ല റൈഫിൾമെൻസ് വൻതോതിൽ വെടിവച്ചിട്ടു  ഇതോടെ തീർത്തും ഒറ്റപ്പെട്ടു പോയ ഗർദികളെ അഫ്ഘാനികൾ കുരുതി തുടങ്ങി  മറത്താ ആർട്ടിലറി ഏതാണ്ട് നിശ്ശേഷം നശിച്ചു

ഇതിനിടയിൽ വിശ്വാസ് റാവു വെടിയേറ്റ് മരിച്ചു ഭാവു തന്റെ വിശ്വസ്ത അംഗരക്ഷകരോടൊപ്പം പൊരുതിക്കൊണ്ടേയിരുന്നു
യുദ്ധം കൈവിട്ടു പോയി എന്ന് ബോധ്യപ്പെട്ട ദമ്മാജി ഹോൾകാർ തന്റെ കീഴിലുള്ള പട്ടാളക്കാരുമായി രക്ഷപ്പെട്ടു  സിവിലിയൻ ക്യാമ്പിൽ സ്ത്രീകളുടെ ഭരണം നിയന്ത്രിച്ചിരുന്ന ഭാവുവിന്റെ പത്നി പാർവതി ഭായ്, 15000ത്തോളം പട്ടാളക്കാരുമായി ഗ്വാളിയോറിലേക്ക് പുറപ്പെട്ടു

രാത്രിയോടെ എല്ലാ മറാത്താ മുന്നണികളും തകർന്നിരുന്നു അഫ്ഘാനികൾ ഇതോടെ സിവിലിയൻ ക്യാമ്പ് ആക്രമിച്ചു കാണുന്നവരെയെല്ലാം കൊല്ലാൻ തുടങ്ങി സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി മാനം രക്ഷിക്കാൻ ധാരാളം സ്ത്രീകൾ കിണറുകളിൽ ചാടി ആത്‍മഹത്യ ചെയ്യേണ്ടി വന്നു പാനിപ്പത്തിലെ തെരുവുകളിൽ ഉടനീളം ജീവന് വേണ്ടി ഓടുന്ന മറാത്തരെ അഫ്ഘാൻ കുതിരപ്പടയാളികൾ പിന്തുടർന്ന് കൊന്നൊടുക്കിക്കൊണ്ടിരുന്നു
പാനിപ്പത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട സ്ത്രീകളെ വഴികളിലുടനീളം ജാട്ടുകളും ഗുജ്ജറുകളും കൊള്ളയടിച്ചു .  ഭാവുവും സിന്ധ്യയും ഉൾപ്പടെ യുദ്ധഭൂമിയിൽ അവശേഷിച്ച മറാത്താ സർദാർമാരെയെല്ലാം അഫ്ഘാനികൾ പിടികൂടി വധിച്ചു

പുലർച്ചെ ആയപ്പോഴേക്കും ഏതാണ്ട് ഒരു ലക്ഷത്തോളം മറാത്തർ അഫ്ഘാൻ പിടിയിലായി . 14 വയസിനു മുകളിലുള്ള എല്ലാ പുരുഷന്മാരെയും തലയറുത്തു കൊല്ലാൻ അബ്ദാലി ഉത്തരവിട്ടു . ദൗലയുടെ ദിവാൻ കാശി റാമിന്റെ വിവരണപ്രകാരം ഏതാണ്ട് 40000ത്തോളം പേർ വധശിക്ഷക്കിരയായി
അല്ലാത്ത സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ളവരെ അഫ്ഘാനിലെക്ക് അടിമകളാക്കി കടത്തി

ഭാവുവിന്റെയും വിശ്വാസ് റാവുവിന്റെയും മൃതദേഹം മറാത്തർ യുദ്ധഭൂമിയിൽ നിന്ന് കണ്ടെത്തി ദഹിപ്പിച്ചു  . ഇബ്രാഹിം ഖാൻ ഗർദിയെ അഫ്ഘാൻ പടയാളികൾ പീഡനത്തിനിരയാക്കി വധിച്ചു മറാത്തർ വീണ്ടും സൈന്യവുമായി വന്ന് ആക്രമിക്കും എന്ന് ഭയന്ന് അബ്ദാലി എത്രയും വേഗം ഖൈബർ ചുരം കടന്നു അതിനു ശേഷം അബ്ദാലിയോ മറ്റൊരു അഫ്ഘാൻ രാജാവോ ഇന്ത്യ ആക്രമിച്ചില്ല പാനിപ്പത്ത് യുദ്ധ പരാജയം അറിഞ്ഞു തളർന്ന പേഷ്വാ ബാലാജി ബാജിറാവു പുണെയിലെ പാർവതി കുന്നുകളിൽ ആത്മീയ ജീവിതം ആരംഭിച്ചു അദ്ദേഹം മാസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി

ഏതാണ്ട് മുപ്പതിനായിരത്തോളം അഫ്ഘാൻ സൈനികരും നാല്പത്തിനായിരത്തോളം മറാത്താ സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു
ഇത് കൂടാതെ ഒരു ലക്ഷത്തിനു മുകളിൽ മറാത്താ സിവിലിയൻസ് കൂട്ടക്കൊലക്കിരയായി . ഇരുവശത്തുമായി ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു എന്ന് അനുമാനിക്കുന്നു പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ പാനിപ്പത്തിൽ ജീവനൊടുക്കിയ ഒരു അംഗം എങ്കിലും ഇല്ലാത്ത വീടുകൾ വിരളമായിരുന്നു മറാത്തികളുടെ ഒരു തലമുറ തന്നെ പാനിപ്പട്ടിൽ കൊഴിഞ്ഞു വീണു

ഇത്ര ഭീമമായ പരാജയത്തിന്റെ കാരണം പലതാണ് മതപരമായ മൊറാലെ ബൂസ്റ്റ് ചെയ്ത് അബ്ദാലി സഖ്യങ്ങൾ സൃഷ്ടിച്ചപ്പോൾ മറുവശത്ത് രാജപുത്രരെയും ജാട്ടുകളെയും സിഖുകാരെയും അമിതമായ കപ്പം ചുമത്തിയും കൊള്ളയടിച്ചും ഒക്കെ മറാത്തർ വെറുപ്പിച്ചകറ്റി  സ്വന്തം ജന്മനാടായ മഹാരാഷ്ട്രയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ പാണിപ്പാട്ടിൽ ഒരു സഖ്യവും ഇല്ലാതെ അവർക്ക് പൊരുതേണ്ടി വന്നു രണ്ട് ലക്ഷത്തോളം വരുന്ന സിവിലിയൻസിനെ കൂടെ കൂട്ടിയതും മറാത്തർക്ക് വല്യ പിഴവായി മാറി  ഉത്തരേന്ത്യൻ ഹൈന്ദവ ക്ഷേത്രനഗരികളേക്കുള്ള തീർത്ഥാടകർ, ഭടന്മാരുടെ ഭാര്യമാർ, മക്കൾ, എന്നിവരായിരുന്നു ഇവർ
ഭക്ഷണം, വെള്ളം തുടങ്ങിയവ യുദ്ധസമയത്ത് കൂടുതൽ കരുതേണ്ടി വരുകയും അഫ്ഘാൻ സൈന്യത്തിന്റെ പകുതി മാത്രം ഉണ്ടായിരുന്ന മറാത്ത പടയാളികൾ സിവിൽയാൻസിന്റെ സുരക്ഷയും നോക്കേണ്ടി വന്നു
യുദ്ധപരാജയത്തിനു ശേഷം ഇവർ ഭീകരമായ കൂട്ടക്കൊലക്ക് ഇരയായി
യമുന തീരത്തെ സമതല ഭൂപ്രകൃതിയും ജനുവരിയിലെ ഉത്തരേന്ത്യൻ തണുപ്പും പശ്ചിമഘട്ട മലനിരകളിൽ ഗറില്ലായുദ്ധമുറ നടത്തി ശീലിച്ച മരത്തർക്ക് അപരിചിതമായിരുന്നു  ഉത്തരേന്ത്യയിൽ യുദ്ധം ചെയ്ത് പരിചയമുള്ള രഘുനാഥറാവുവിന് പകരം സദാശിവറാവു ഭാവുവിനെ യുദ്ധത്തിന്റെ നേതൃത്വം ഏല്പിച്ചതും മറാത്തർക്ക് വിനയായി

മൂന്നാം പാനിപ്പത്ത് യുദ്ധത്തിന്റെ പ്രധാന ഫലം ഇന്ത്യയിയുടെ കോളനിവൽക്കരണം ഒരു അനിവാര്യതയായി എന്നതാണ്
യുദ്ധപരാജയത്തിനു ശേഷം പേഷ്വാ ആയ മാധവറാവു ഉത്തരേന്ത്യയിൽ മറാത്താ നിയന്ത്രണം തിരിച്ചു കൊണ്ടുവന്നു എങ്കിലും 27ആം വയസ്സിലെ അദ്ദേഹത്തിന്റെ മരണശേഷം മറാത്താ സാമ്രാജ്യം ഒരു കോൺഫെഡറേസി ആയി മാറി മറാത്താ സർദാർമാർ ഒരിരുത്തരായി സ്വന്തം രാജ്യങ്ങൾ സ്ഥാപിക്കാനും തമ്മിലടിക്കാനും തുടങ്ങി തദ്വാരാ ഓരോരുത്തരെയായി ബ്രിട്ടീഷ്കാർ വെവ്വേറെ യുദ്ധക്കളങ്ങളിൽ വീഴ്ത്തി
വൈകാതെ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ ആകുകയും ചെയ്തു

പാനിപ്പത്ത് യുദ്ധ പരാജയം മറാത്തി ഭാഷയിലും പ്രതിഫലിക്കപ്പെട്ടു
സംക്രാന്ത കോസലലെ (സംക്രാന്തി ചതിച്ചു) എന്ന പ്രയോഗം മകര സംക്രാന്തി ദിനത്തിൽ സംഭവിച്ച പാനിപ്പത്ത് യുദ്ധ പരാജയത്തോടെ ആണ് ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു
ഭീമമായ പരാജയത്തെ കുറിക്കാൻ പാനിപ്പത്ത് സാലെ എന്നും മറാത്തികൾ ഉപയോഗിക്കുന്നു 

 
:ആംച്ചാ വിശ്വാസ് പാനിപട് ഗെലാ എന്ന പ്രയോഗം ഒരേ പോലെ പാനിപ്പത്ത് യുദ്ധഭൂമിയിൽ മരിച്ചു വീണ പതിനേഴുകാരനായ പേഷ്വയുടെ മകൻ വിശ്വാസ് റാവുവിനെയും ഒരു കാര്യത്തിന്മേലുള്ള വിശ്വാസം നഷ്ടമായതിനെയും കുറിക്കുന്നു
ഞങ്ങളുടെ വിശ്വാസ് പാനിപറ്റിൽ പോയി എന്നും പാനിപ്പത്ത് മുതൽ ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്നും ഈ പ്രയോഗം അർഥമാക്കുന്നു

ഗുരുജി ഗോൾവാൾക്കർ


ഗുരുജി, മാധവ സദാശിവ ഗോൾവാൾക്കർ- അതാണ് യഥാര്ത്ഥ പേര് ഫെബ്രുവരി 19,1906 ൽ സദാശിവ റാവുവിന്റേയും, ലക്ഷ്മി ഭായുടെയും മകനായി നാഗ്പൂരിൽ ജനിച്ചു അവർ അവനെ സ്നേഹത്തോടെ"മധു"എന്ന് വിളിച്ചു

തന്റെ സ്ക്കൂൾ പഠന എല്ലാ പുസ്തകങ്ങളും മത ഗ്രന്ഥങ്ങളും വായിച്ചിരുന്നു അദ്ദേഹം ബൈബിൾ പഠിപ്പിച്ചിരുന്ന പ്രൊഫസ്സർ ഗാർഡ്നറുടെ തെറ്റ് തിരുത്തി കൊടുത്തതു പോലുള്ള കാര്യങ്ങളിലൂടെ മാധവന്റെ അസാമാന്യമായ ഓർമ്മ ശക്തിയില് സഹപാഠികൾക്ക് അത്ഭുതമായിരുന്നു 1922 ൽ നാഗപ്പൂരുള്ള, ഹിസ്ലോപ് കോളേജിൽ ചേർന്നെങ്കിലും അവിടത്തെ പഠനം ഉപേക്ഷിച്ചു ശേഷം 1924 ൽ കാശിയിലെ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ചേർന്ന് സയൻസിൽ ബിരുദവും, സുവോളജിയിൽ ബിരുദാനന്ദ ബിരുദവും നേടി അവിടെ വെച്ചാണ് മദൻ മോഹൻ മാളവ്യയുമായി പരിചയപ്പെടുന്നത്

ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ 3 വർഷം അധ്യാപകനായി ജോലി ചെയ്തു കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകി പാവപ്പെട്ട വിദ്യാർഥികളുടെ പരീക്ഷ ഫീസ് അടച്ചു നൽകി താൻ പഠിപ്പിക്കുന്ന വിഷമില്ലാത്ത മറ്റു വിഷയങ്ങളും അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു തോളിനൊപ്പം കിടക്കുന്ന മുടിയും, നീളൻ താടിയും, ലളിതമായ വസ്ത്രധാരണവും കൊണ്ട് കുട്ടികൾ അദ്ദേഹത്തിന് പുതിയ പേര് നൽകി -"ഗുരുജി"

അധ്യാപനം ഉപേക്ഷിക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല പക്ഷേ അവിടെ വെച്ചാണ് ഭയ്യാജി ദാണി എന്ന വിദ്യാർഥിയെ പരിചപ്പെടുന്നത് ആ അടുപ്പം ഗുരുജിയെ ഡോക്ടർജിയിൽ കൊണ്ടെത്തിച്ചു അങ്ങനെ 1933 അധ്യാപനം അവസാനിപ്പിച്ചു നാഗ്പുർ എത്തി 1935 ൽ നിയമ ബിരുദവും നേടി 1934 ൽ അകോലയിൽ നടക്കുന്ന സംഘ ശിക്ഷാ വർഗ്ഗിന്റെ സർവ്വാധികാരിയായി ഡോക്ടർജി, ഗുരുജിയെ ചുമതലപ്പെടുത്തി

കുടുംബത്തിലെ 9 മക്കളിൽ അവശേഷിക്കുന്ന ഒരുവൻ ഗോൾവൽക്കർ ആണെന്നതിനാൽ വിവാഹം കഴിക്കണം ഇല്ലേല് പരമ്പര ഇല്ലാതാകും എന്ന മാതാപിതാക്കളുടെ ആവശ്യം ശക്തമായി ഇതിനിടെയാൽ കുറച്ചു കാലം വക്കീലായി പ്രാക്ടീസു ചെയ്തതും ഇതിന് കാരണമായിപക്ഷെ ഗുരുജി നിസംശയം ഇതു നിരാകരിച്ചു

പിന്നീട് കുറച്ചു നാൾ സാരഗച്ഛി ആശ്രമത്തിൽ, ശ്രീ രാമകൃഷ്ണ പരമഹംസയുടെ ശിഷ്യൻ അഖണ്ഡാനന്ദ സ്വാമിയുടെ കൂടെ ഒരിക്കൽ സ്വാമിജി ഗുരുജിയോട് പറഞ്ഞു,"എന്റെ നന്മകളെല്ലാം ഞാൻ നിനക്ക് നൽകുന്നു, പകരം നിന്റെ തിന്മകളെല്ലാം എനിക്ക് തരിക"ആ നിമിഷം ഗുരുജിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു അങ്ങനെ 1936 മകരസംക്രാന്തി നാളിൽ ഗുരുജിക്ക് ഗുരുസ്വാമിയിൽ നിന്നും മന്ത്ര ദീക്ഷ കിട്ടി ഗുരുജി വീണ്ടും ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിയെങ്കിലും അവിടുന്നദ്ദേഹത്തോട് നാഗ്പൂരിൽ പോയി ഡോക്ടർജിയോടൊപ്പം പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് കിട്ടിയത്തുടർന്ന് നാഗ്പുർ എത്തി അത് പുതിയൊരു തുടക്കമായിരുന്നു രാജ്യത്തിന് വേണ്ടി സർവ്വം സമർപ്പിച്ച ഡോക്ടർജി പ്രോചോദനമായിരുന്നു 1938 കാലഘട്ടത്തിൽ ഗുരുജി തിരിച്ചറിയുകയായിരുന്നു,
സംഘം തന്നെയാണ് പരമ ലക്ഷ്യം എന്ന് ഇനി സംഘപഥത്തിൽ അണിചേർന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് തന്റെ ജീവിതമെന്നും

അങ്ങിനെ 1939 ല് സംഘത്തിന്റെ സർകാര്യവാഹ് ആയി ചുമതലയേറ്റു ആ ഇടയ്ക്കാണ് ഡോക്ടർജിക്ക് കടുത്ത പനി ബാധിച്ചത് ചികിത്സിച്ച ഡോക്ടർക്കും പോലും പ്രതീക്ഷ നഷ്ടപ്പെട്ടു ആ അവസരത്തിലും രാത്രി മുഴുവൻ ഉണർന്നിരുന്നു ഡോക്ടർജിയെ ശുശ്രൂഷിച്ചത് ഗുരുജിയാണ് 1940 ൽ ഒട്ടും വയ്യാഞ്ഞിട്ടും ഡോക്ടർജി സ്വയംസേവകരെ അഭിസംബോധന ചെയ്തു പറഞ്ഞു,"എനിക്ക് മുന്നിൽ ചെറിയ ഹിന്ദു രാഷ്ട്രം കാണാൻ കഴിയുന്നുണ്ട് സംഘത്തിന്റെ ആദർശം ജീവിതം മുഴുവൻ പാലിക്കുക"1940 ജൂൺ 21 ഡോക്ടർജി സമാധിയായി അതിനൊരു ദിവസം മുൻപ് അദ്ദേഹം അവിടെയുണ്ടായിരുന്ന സ്വയംസേവകർക്ക് മുൻപിൽ വെച്ച് ഗുരുജിയെ ചേർത്ത് നിർത്തി കൊണ്ടു പറഞ്ഞു,"എനിക്ക് ശേഷം സംഘത്തെ ഏറ്റെടുക്കണം"വളരെ വലിയ ദൗത്യം നൽകിയാണ് ഡോക്ടർജി യാത്ര ആയത്

സംഘപഥത്തിൽ പുതിയ ആൾ ഡോക്ടർജിയോളം ആളുകൾ അറിയില്ല, അനുഭവ പാഠങ്ങൾ ഒന്നുമില്ല പലരും അടക്കം പറഞ്ഞു ഗുരുജിയുടെ മറുപടി മൗനം ആയിരുന്നു ശേഷം ആദ്യത്തെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു,"ഡോക്ടർജി ഒരേ സമയം സ്നേഹമുള്ള അമ്മയും, ഉത്തരവാദിത്തമുള്ള അച്ഛനും, പ്രാപ്തിയുള്ള ഗുരുവും ആണ് അദ്ദേഹം ഉത്തരവാദിത്തമുള്ള ചുമതല എന്നിൽ നിയോഗിച്ചിരിക്കുകയാണ് ഇത് വിക്രമാദിത്യന്റെ സിംഹാസനം പോലെയാണ് ആട്ടിടയന് പോലും ഇതിൽ ഇരിക്കാൻ കഴിയും പക്ഷേ സംഘ ആദർശത്തിൽ നീതി പുലർത്തണം എന്ന് മാത്രം നല്ലതു മാത്രം ചെയ്യും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു"ആ വാക്കുകൾ സ്വയംസേവകർക്ക് ആത്മവിശ്വാസം പകർന്നു

നാല്പതുകൾ, സ്വാതന്ത്ര്യ സമര കാലഘട്ടം, ഹിന്ദുക്കളും, മുസ്ലിംങ്ങളും കലാപങ്ങൾ നടന്ന സമയം ഗുരുജി സ്വയം സേവകരോട് പറഞ്ഞു"രാജ്യത്തിന്റെ ആപല്സന്ധിയിൽ നമ്മൾ ജനിച്ചതിൽ സന്തോഷിക്കുക നമ്മുടെ കർത്തവ്യങ്ങൾ ചെയ്യാനും, രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാനുമുള്ള വസരമാണിത് രാജ്യം പുരോഗമനത്തിൽ ഉള്ളപ്പോൾ ചെയ്യുന്നതിനേക്കാൾ നൂറിരട്ടി കാര്യങ്ങൾ നമുക്കിപ്പോൾ ചെയ്യാൻ കഴിയും"ശേഷം ഓരോ സ്വയം സേവകനും വിഭജനത്തിനെതിരെ സമരം ചെയ്തു പക്ഷേ കോൺഗ്രസ് പ്രതീക്ഷകൾ തകർന്നിരുന്നു രാജ്യത്തെ അവർ വിഭജിച്ചു

ജനങ്ങളുടെ ദുരിതം പഠിക്കാൻ, ഗുരുജി അമൃതസർ മുതൽ അംബാല വരെ യാത്ര ചെയ്തു ചരക്കു വണ്ടികളിലും, തീവണ്ടി എഞ്ചിനുകളിലും യാത്ര ചെയ്തു പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന ആളുകൾക്ക് ഭക്ഷണവും, വെള്ളവും, പാർപ്പിടവും നൽകാൻ അനേകം സ്വയംസേവകർ അതിർത്തികളിൽ കാവൽ നിന്നു

ഗാന്ധിവധവും തുടർന്നുള്ള നിരോധനവും വന്നപ്പോൾ ഗുരുജി സംഘനൗകയെ കാറ്റിലും കോളിലും പിടിച്ചു നിർത്തി"സംഘം ഒരു കടലാസു പ്രമേയം മുഖേന രൂപീകരിച്ച ഒരു സംഘടനയല്ലഅതുകൊണ്ടുതന്നെ കടലാസു മുഖേനയുള്ള നിരോധനത്തിന് അതിനെ ഇല്ലാതാക്കാനും കഴിയില്ല നാം വളർന്നത് ആരുടെയും ഔദാര്യം കൊണ്ടല്ല, നമ്മുടെ പ്രയത്നം കൊണ്ടാണ്"ഇത്രയധികം ആത്മവിശ്വാസം നൽകുന്ന വാക്കുകൾ കൊണ്ട് ഗുരുജി സ്വയം സേവകരെ സംയമചിത്തരാക്കി നിരോധനത്തിനെതിരെ സത്യാഗ്രഹത്തിൽ അണിനിരത്തി വിജയം വരിച്ചു

ഗുരുജിക്ക് വേണ്ടി ഡൽഹിയിൽ ഒരുക്കിയ പരിപാടി ബി ബി സി ഇങ്ങനെ റിപ്പോർട്ട് ചെയ്തു"ഭാരതത്തിന്റെ തിളക്കമുള്ള നക്ഷത്രമാണ് ഗുരുജി ഇതുപോലെ ജനങ്ങളെ ആകർഷിച്ച മറ്റൊരാൾ നെഹ്രുവാണ്"ഒരിക്കൽ കല്ലെറിഞ്ഞവർ, പൂക്കൾ നൽകി സ്വീകരിച്ചു തുടങ്ങി

കാശ്മീരിൽ സംഘ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഗുരുജിയ്ക്ക് വലിയ പങ്കുണ്ട് 1940 ൽ ബാല്രാജ് മന്ധോക്കിനെ പ്രചാരകനായി നിയമിച്ചു 1944 ൽ ശ്രീനഗറിൽ ആദ്യത്തെ ശാഖാ ആരംഭിച്ചു 1947 ൽ ഹരിസിങ്ങും, രാഞ്ജി താരയും ഗുരുജിയെ സ്വാഗതം ചെയ്തു കാശ്മീർ ഭാരത്തിന്റേതാണ് എന്ന് ബോധ്യപ്പെടുത്തി അതിനു ശേഷമാണ് സൈനികരെ ഇതേ ആവശ്യത്തിനായി അവിടെ നിയമിച്ചത്

1951 ൽ ഗുരുജി പറഞ്ഞു, ’ചൈന അതിർത്തി വികസിപ്പിക്കാൻ തിടുക്കം കൂട്ടുന്നവരാണ് വൈകാതെ അവർ ഭാരതം ആക്രമിക്കും’’ 1962 ൽ, ചൈന അരുണാചൽ പ്രദേശ് ആക്രമിച്ചു 64,000 sq km ഭൂമിപിടിച്ചെടുത്തു സ്വയംസേവകർ സർക്കാരിന് വേണ്ട സഹായം ചെയ്ത്, ചൈനയെ തുരത്തി ഓടിക്കാൻ ഒപ്പം ചേർന്നു ശേഷം നെഹ്റു കുറ്റസമ്മതം നടത്തി"അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല അങ്ങനെ 1963 ൽ റിപബ്ലിക് ദിന പരേഡില് പങ്കെടുക്കാൻ നെഹ്റു സംഘത്തെ ക്ഷണിച്ചു യൂണിഫോം ധരിച്ച 3000 സ്വയംസേവകർ പരേഡില് അണിനിരന്നു

ഗോ രക്ഷസമിതി, സ്വദേശി പ്രസ്ഥാനം ഒക്കെ കൊണ്ടുവന്നത് ഗുരുജി ആയിരുന്നു ഇന്ന് ഇരുപത്തിനായിരത്തിലേറെ വിദ്യഭാരതി സ്കൂളുകൾ പ്രവർത്തിക്കുന്നു

1956 ൽ ലക്ഷകണക്കിന് ആളുകൾ അംബേദ്കറോടൊപ്പം ചേർന്നു ബുദ്ധിസത്തിലേക്ക് ദീക്ഷ സ്വീകരിച്ചു ഗുരുജി പറഞ്ഞു"അസാമാന്യമായ തീരുമാനമാണിത് രാജ്യത്തെ അജ്ഞരായ, പീഡിതരായ ബഹുഭൂരിപക്ഷം ജനങ്ങളെ ഉന്നതിയിൽ എത്തിക്കാൻ ഈ തീരുമാനത്തിന് കഴിയും"Drശ്യാമ പ്രസാദ് മുഖര്ജി, ദീന് ദയാല് ഉപാദ്ധ്യായ, അടല് ബിഹാരി വാജിപായ്, നാനാജി ദേശ്മുഖ്, ദത്തോപാന്ത് ഠേംഗ്ഡി, അശോക് സിംഘാൾ തുടങ്ങിയവർക്കൊക്കെ കൃത്യമായ മാർഗ്ഗം കാണിച്ചു കൊടുത്ത ആളാണ് ഗുരുജി

1973 മെയ് 16 മുതൽ 25 വരെ നടന്ന മൂന്നാം വർഷ സംഘ ശിക്ഷാ വർഗ്ഗിൽ ആദ്ദേഹം പങ്കെടുത്തു സ്വയംസേവകരെ കണ്ടു സംസാരിച്ചു അദ്ദേഹത്തിന് ആരോഗ്യ സ്ഥിതി മോശമായിരുന്നു ജൂൺ 5,അദ്ദേഹം രാവിലെ ഉണർന്നു, കുളിച്ചു, പതിവ് പോലെ ധ്യാനിച്ചു അന്ന് രാത്രി ആ ആത്മാവ് ശരീരം വിട്ടകന്നു

1973 ൽ നാഗ്പൂർ നടന്ന അഖില ഭാരാതീയ പ്രതിനിധി സഭയിൽ സംസാരിക്കവേ ഗുരുജി ഗോൾവാൾക്കർ പറഞ്ഞു,"
"നമ്മൾ ഓരോരുത്തരുടെയും ഒരേയൊരു ലക്ഷ്യം ഭാരതത്തെ പരമ വൈഭവത്തിലെത്തിക്കുക എന്നതായിരിക്കണം ലോകത്തിന്റെ ആദരവ് സ്വരാഷ്ട്രത്തിന് നേടിക്കൊടുക്കുക എന്നതായിരിക്കണം ഏതൊക്കെ സാഹചര്യങ്ങൾ വന്നാലും, മുന്നോട്ടുള്ള പാതയിൽ എത്ര തടസ്സങ്ങൾ ഉണ്ടായാലും അതിനെയെല്ലാം മറികടക്കണം ഒരിക്കൽ"ഹിന്ദു"എന്ന പദം ലോകം മുഴുവൻ അറിയപ്പെടും

1973 ഏപ്രിൽ രണ്ടിന് അദ്ദേഹം മൂന്ന് കത്തുകൾ എഴുതി അന്നത്തെ അഖില ഭാരതീയ വ്യവസ്ഥ പ്രമുഖ് ആയിരുന്ന പാണ്ഡുരംഗ്‌ ജി യുടെ കൈയ്യിൽ ഏൽപ്പിച്ചു

അതിലെ ആദ്യത്തെ കത്ത്"ബാലസാഹിബ് ദേവറസ് ജിയെ അടുത്ത സർസംഘചാലകായി ചുമതലപ്പെടുത്തണം എന്നുള്ളതായിരുന്നു

രണ്ടാമത്തെ കത്ത്,
"നമ്മുടെ ലക്ഷ്യം രാഷ്ട്രത്തെ ആരാധിക്കുക എന്നതാണ്, ആദർശത്തെ ആരാധിക്കുക എന്നതാണ് ഇവിടെ വീരാരാധനയ്ക്ക് സ്ഥാനമില്ല അത് കൊണ്ട് തന്നെ തനിക്ക് വേണ്ടി സ്‌മൃതി മണ്ഡപം പടുത്തുയർത്തരുത്"

മൂന്നാമത്തെ കത്ത്,
"ഡോക്ടർജി വിട്ടുപിരിയുമ്പോൾ, ശ്രമകരമായ ആ ചുമതല എന്നെ ഏല്പിച്ചാണ് പോയത് സംഘത്തെ കുറിച്ച് വളരെ കുറിച്ച് മാത്രം അറിഞ്ഞിരുന്ന എനിക്ക് മുതിർന്ന കാര്യകർത്താക്കൾ തക്കതായ നിർദ്ദേശങ്ങൾ തന്ന് നയിച്ചു അതുകൊണ്ടാണ് നീണ്ട 33 വര്ഷം എനിക്ക് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ സാധിച്ചത്
ഈ നീണ്ട കാലയളവിൽ, എന്റെ പ്രേത്യേക പ്രകൃതം കാരണം കാര്യകർത്താക്കൾക്ക് ഒരുപാട് വിഷമതകൾ നേരിടേണ്ടി വന്നിട്ടുണ്ട് കൂപ്പുകൈകളോടെ നിങ്ങളോരുരത്തരോടും ഞാൻ മാപ്പ് ചോദിക്കുകയാണ്
അവസാനാമായി ഞാൻ തുക്കാറാം ജിയുടെ വരികൾ ആവർത്തിക്കട്ടെഅതെന്റെ തന്നെ പരിതാപം ആവിഷ്ക്കരിക്കുന്നതാണ്

"ധർമ്മനിഷ്ഠയുള്ള സുഹൃത്തുക്കളെ, എന്റെ അവസാന പ്രാർഥന ശ്രവിച്ചാലും
എന്നെ വിസ്മരിക്കാതിരുന്നാലും
വാക്കുകൾ ദുർവ്യയം ചെയ്യുന്നത് അപ്രസക്തമാണ്
അങ്ങേയ്ക്ക് സർവ്വം തീർച്ചയാണ്
ഞാൻ നിന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുന്നു
നിന്റെ കൃപ എന്നെ രക്ഷിക്കട്ടെ"

ഇതിനിടയിൽ 73 തവണ ഭാരത പരിക്രമണം ശങ്കരാചാര്യർ പദവി തേടിയെത്തിപ്പോൾ വിനയപൂർവ്വമുള്ള പിന്മാറ്റം ആയിരക്കണക്കിന് കത്തുകൾ പതിനായിരക്കണക്കിന് ഗ്രാമങ്ങളിലെ സന്ദർശനം ലക്ഷക്കണക്കിന് സ്വയം സേവകരുമായുള്ള ഹൃദയ ബന്ധം ഇന്ത്യൻ പാർലമെന്റിന്റെ അന്ത്യോപചാരം ഡോക്ടർജി വിതച്ച വിത്ത് വളർന്നതും അതിന്റെ വേരുകൾ ഭാരതത്തിന്റെ മണ്ണിലേക്കാഴ്ന്നിറങ്ങിയതും അതിന്റെ ചില്ലകൾ ഭാരതത്തിന്റെ ആകാശത്തിലേക്ക് പടർന്നു പന്തലിച്ചതും ഗുരുജി സ്വയമെരിഞ്ഞ ആ 33 വർഷങ്ങൾക്കുള്ളിലായിരുന്നു

ഗുരുജി - ഒരു നാളമായിരുന്നു അനേകം കോടി മനസ്സുകളിൽ, സ്നേഹത്തിന്റെ, സേവനത്തിന്റെ, രാഷ്ട്ര സ്നേഹത്തിന്റെ അണയാത്ത നാളം തെളിയിച്ച മഹാമനീഷി

ഇനിയുമുറക്കെ ചൊല്ലണം,
"ദേവനിൻ കഴൽ പോയ വഴിയേ
തേടിയണവൂ മമ പദങ്ങൾ
ഉടൽ സമർപ്പിതമുയിർ സമർപ്പിത -
എന്തു ഞാനിനിയേകിടാവൂ"

ആത്മീയതയും ഭാരത ചരിത്രവും - 4

കമ്മ്യൂണിസ്റ്റു നിരോധനങ്ങളെന്ന ചീട്ടുകൊട്ടാരങ്ങള്‍

മലയാളിയുടെ മനസ്സില്‍ വിലക്കെടുത്ത പാണന്മാര്‍ പാടിപ്പാടി ഉറപ്പിച്ച മിഥ്യകളുടെ ഒരു കൂമ്പാരമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിരോധാനങ്ങളുടെയും ഒളിവുജീവിതങ്ങളുടെയും കടുംചായം പിടിപ്പിച്ച കഥകള്‍കെപിഎസി യുടെ നാടങ്ങള്‍ക്കും, അന്‍പതുകളിലും അറുപതുകളിലും ഉണ്ടായ സിനിമകള്‍ക്കും ഉണ്ടായിരുന്ന ജനകീയതയിലൂടെ ആയിരമായിരം നുണക്കഥകളും നിറം പിടിപ്പിച്ച അര്‍ദ്ധസത്യങ്ങളുമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കും ചിന്തകള്‍ക്കും വെള്ളവും വളവുമായത് കമ്മ്യൂണിസത്തിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന അഹങ്കാരവും താന്‍പോരിമയും ,കുതന്ത്രങ്ങളും കേരളത്തിന്‍റെ സഹജമായ ചില പ്രത്യേകതകളും ഒരുമിച്ചു ചേര്‍ന്നപ്പോള്‍, ബൗദ്ധിക അക്കാദമിക് രംഗങ്ങളിലും അവര്‍ക്ക് ആഴത്തിലുള്ള വേരോട്ടമുണ്ടായിഅതിലൂടെ ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖവും രൂപവും ഒളിപ്പിക്കാന്‍ കഴിയുന്ന ആട്ടിന്‍തോലുകള്‍ ഉണ്ടായിക്കോണ്ടേ ഇരുന്നുഎന്നാല്‍ വിവരവിപ്ലവത്തിന്‍റെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീര്‍ണിച്ചു നാറുന്ന ആ ആട്ടിന്‍ തോലുകള്‍ക്കും കമ്മ്യൂണിസ്റ്റുകളുടെ ചെന്നായ്ച്ചൂര് തടഞ്ഞു നിര്‍ത്താനാവുന്നില്ല

ഇക്കൂട്ടരുടെ ഏറ്റവും വലിയ ഒരു വായ്ത്താരിയാണല്ലോ രണ്ടു നിരോധനങ്ങളും തുടര്‍ന്നുള്ള ഒളിവുജീവിതങ്ങളുംപക്ഷെ ഒരിക്കല്‍ പോലും എന്തിനാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടത് എന്ന് അവര്‍ അണികളെ പോലും പറഞ്ഞു മനസ്സിലാക്കിയിട്ടില്ലആ ചരിത്രത്തിലേക്ക് നമുക്കൊരെത്തിനോട്ടം നടത്താം

1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് ,ജെനെരല്‍ സെക്രട്ടറി ആയ ബിടിരണദിവെ പിന്നീട് കുപ്രസിദ്ധമായ കല്‍ക്കട്ട തിസീസ് അവതരിപ്പിച്ചത്ഇന്ത്യയില്‍ സായുധവിപ്ലവത്തിന് സമയമായിരിക്കുന്നു, സോവിയറ്റ് യൂണിയന്റെ മാതൃകയില്‍ അധികാരം പിടിച്ചെടുത്ത് ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് അവർ ആ തീരുമാനം എടുത്തത്സ്വാതന്ത്ര്യം ലഭിച്ച ആദ്യനാളുകള്‍, വിഭജനം വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകള്‍ അങ്ങിനെയങ്ങിനെ അപ്പോള്‍ ജനിച്ചുവീണ ഒരു രാജ്യത്തിന്‍റെ എല്ലാ ബാലാരിഷ്ടതകളുമായി മല്ലടിച്ച് കൊണ്ടിരുന്ന ആ സമയം തന്നയാണ് ഒരു അട്ടിമറിക്ക് പറ്റിയത് എന്നവര്‍ കണക്കു കൂട്ടിത്രിപുരയിലും, തെലുങ്കാനയിലും ,കേരളത്തിലുമെല്ലാം അസ്വസ്ഥതകള്‍ ആരംഭിച്ചു

വിപ്ലവത്തിന് സഹായം തേടി സോവിയറ്റ് യൂണിയനെ സമീപിച്ചെങ്കിലും,ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ലരണ്ടാം ലോകയുദ്ധത്തിനു ശേഷം തകര്‍ന്നു പോയ ചുറ്റുപാടുകളില്‍ നിന്നും രാജ്യം കെട്ടിപ്പടുക്കുക, അമേരിക്കയുടെ ഭീഷണിയെ നേരിടുക എന്നീ ഭാരിച്ച ജോലികള്‍ക്കിടയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ സ്റ്റാലിന് കഴിയുമായിരുന്നില്ലമാത്രവുമല്ല, ഇവിടെ ഒരു വിപ്ലവം നടത്തി വിജയിക്കാന്‍ കഴിയില്ല, ഭാരത മനസ്സ് അതിനു വഴങ്ങുന്നതല്ല എന്ന് മനസ്സിലാക്കാനുള്ള, ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾക്കില്ലാത്ത ഒരു സാമാന്യ ബോധം സ്റ്റാലിന് ഉണ്ടായിരുന്നുഎന്തായാലും,നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിക്കൊള്ളണം എന്ന അസന്നിഗ്‌ദ്ധമായ സ്റ്റാലിന്റെ നിലപാട് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തെ ഞെട്ടിക്കുക തന്നെ ചെയ്തു

പ്രതീക്ഷിച്ച സഹായം കിട്ടിയതുമില്ല, അവിടെയുമിവിടയും കുറെ ചോരയുമോഴുകി എന്നത് കൂടാതെ ആകെയുണ്ടായ ഫലം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു എന്നതാണ്കമ്മ്യൂണിസ്റ്റ് അനുകൂല നിലപാടുണ്ടായിരുന്ന നെഹ്‌റു പോലും, ഇക്കൂട്ടര്‍ തന്‍റെ നിലനില്‍പ്പിനു ഭീഷണിയാകും എന്ന ഘട്ടത്തില്‍ നിരോധനത്തിന് തയ്യാറാവുകയായിരുന്നുപിന്നീട് ഭരണഘടനക്ക് വഴങ്ങി, പാര്ളിമെന്ററി ജനാധിപത്യം സ്വീകരിച്ച് കൊള്ളാമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ നിരോധനം നീക്കപ്പെട്ടതും അവര്‍ വിപ്ലവമെല്ലാം അട്ടത്ത് വെച്ച്, അര്‍ദ്ധമനസ്സോടെയാണങ്കിലും ജനാധിപത്യത്തിനു വഴങ്ങിയതും

രാജ്യദ്രോഹക്കുറ്റത്തിനു നിരോധിക്കപ്പെട്ട ഈ ദിനങ്ങളാണ് വായില്‍ കൊള്ളാത്ത വിപ്ലവ ഗാഥകളായി കമ്മ്യൂണിസ്റ്റു പാണന്മാര്‍ അന്നുമിന്നും പാടി നടക്കുന്നത്

അടുത്ത നിരോധനം 1962 ലെ ചൈന യുദ്ധകാലത്താണ്ഒരു ഒളിയും മറയുമില്ലാതെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിച്ച്, ചൈനക്ക് പരസ്യമായി പിന്തുണകൊടുത്തതിനാണ് അന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടത്മുന്‍ മുഖ്യമന്ത്രിയായിരുന്ന നമ്പൂതിരിപ്പാട് അടക്കം മുഴുവന്‍ നേതൃത്വവും അന്ന് അറസ്റ്റിലായിപൊതുവേ നെഹ്രുവിനും,കൃഷ്ണമേനോനും ഉണ്ടായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് ചായ്‌വിന്‍റെ മറപറ്റിയാണ് അന്നും നിരോധനം നീക്കപ്പെട്ടത്

അപ്പോഴേക്കും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ രണ്ടു ചേരികള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നുസോവിയറ്റ് ചേരി, ചൈന ചേരിചൈന യുദ്ധ സമയത്ത്, ആക്രമിച്ചു കയറിവരുന്ന ചൈന അധികാരം പിടിച്ചെടുത്ത് തങ്ങളെ ഏല്പിക്കും എന്നതായിരുന്നു ചൈന പക്ഷത്തിന്റെ പ്രതീക്ഷപക്ഷെ സോവിയറ്റ് പക്ഷം അതിനെതിരായിരുന്നുഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പിന്തുടരേണ്ടത് സോവിയറ്റ് മാതൃകയാണ് എന്നതായിരുന്നു അവരുടെ പക്ഷംഎന്തായാലും വൈദേശിക അടിമത്തത്തിന്റെ രണ്ടു നിര്‍വചനങ്ങളില്‍ തട്ടിത്തടഞ്ഞു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1964 ല്‍ നെടുകെ പിളര്‍ന്നുസോവിയറ്റ് അനുകൂലികളുടെ CPIയും ചൈന അടിമകളുടെ CPI(M) ഉം

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ഭീകരദിനങ്ങളായ അടിയന്തിരാവസ്ഥക്കാലത്ത് ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും നിരോധിക്കപ്പെട്ടിരുന്നില്ലന്നു മാത്രമല്ല, CPI കോണ്ഗ്രസ്സിന്റെ സഖ്യകക്ഷിയുമായിരുന്നുനിരോധനമോ,വിലക്കോ ഇല്ലാതെ CPI-M ഉം ഇവിടെ സ്വതന്ത്രമായിത്തന്നെ പ്രവര്‍ത്തിച്ചുലോക്കല്‍ കോൺഗ്രസ്സുകാരുടെ വ്യക്തിവിരോധം വെച്ച് അടിയന്തിരാവസ്ഥ മുതലാക്കി പിണറായി വിജയനെപ്പോലുള്ള ചിലര്‍ക്ക് മര്‍ദ്ദനമേറ്റത് വലിയ ത്യാഗമായി പാടിനടക്കുന്നുണ്ട്പക്ഷെ അന്ന് മാക്സിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നോ, നേതാക്കള്‍ അറസ്റ്റിലായോ, ഓഫീസുകള്‍ സീല്‍ ചെയ്യപ്പെട്ടോ എന്നൊക്കെ ചോദിച്ചാല്‍ ഇന്നും അവര്‍ കണ്ണുതള്ളി നില്‍ക്കുന്നത് കാണാംമാത്രവുമല്ല, ഇന്ദിര ഏര്‍പ്പെടുത്തിയ എല്ലാ സെൻസറിങ്ങിനും വഴങ്ങി മുട്ടിലിഴഞ്ഞുകൊണ്ട് ദേശാഭിമാനി എല്ലാ ദിവസവും പുറത്തിറങ്ങുകയും ചെയ്തിരുന്നു

ഇതാണ്, സ്വതന്ത്രഭാരതത്തിലെ കമ്മ്യൂണിസ്റ്റു നിരോധനങ്ങളുടെ നേര്‍ചിത്രംഅതായത് രണ്ടുപ്രാവശ്യവും നിരോധിക്കപ്പെട്ടത് രാജ്യദ്രോഹത്തിനും, രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയത്തിനും അരമനരഹസ്യങ്ങളൊക്കെ അങ്ങാടിപ്പാട്ടുകളായ സ്ഥിതിക്ക് ,നിരോധനങ്ങളിലെ ഒളിവുകഥകള്‍ വിസ്തരിക്കാന്‍ ഇവിടെ ഒരുമ്പെടുന്നില്ല

ദേശദ്രോഹത്തിന്റെ ചോരച്ചുവപ്പ്

ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങൾ നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളെകുറിച്ചുള്ള ഒരന്വേഷണം

CPI (M) ന്റെ പോളിറ്റ് ബ്യുറോ മെമ്പറും കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഇന്ത്യൻ സൈന്യത്തിനെതിരായ പരാമർശങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റുകളുടെ ദേശവിരുദ്ധ മനോഭാവം ദേശീയ മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഇതര സംസ്ഥാനങ്ങളും ശ്രദ്ധിച്ചു തുടങ്ങിയത് അതിനു ശേഷം, ഇന്ത്യ,അമേരിക്ക,ജപ്പാൻ,ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന അച്ചുതണ്ട് ചൈനയെ അക്രമിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രസ്താവനയിലൂടെ അദ്ദേഹം തന്റെ ചൈനീസ് പക്ഷപാതിത്വം കേവലം സാന്ദർഭികം മാത്രമല്ല എന്ന് തെളിയിച്ചുദേശീയ മാദ്ധ്യമങ്ങൾ വരെ ചർച്ചയാക്കിയ ആ പ്രസ്താവനയെ ന്യായീകരിച്ചെന്നപോലെ കേരള മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സമാന നിലപാടുമായി രംഗത്തെത്തി

ഇവരുടെ നിലപാടുകൾ ഒറ്റപ്പെട്ടതോ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നോ നിലപാടുകളിൽ നിന്നോ ഉള്ള വ്യതിചലനമോ ആയിരുന്നില്ല എന്നതാണ് വാസ്തവം വാക്കും അർത്ഥവും പോലെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ദേശവിരുദ്ധ മനോഭാവവും എന്നതാണ് വാസ്തവം ഒന്നിനെ പിരിഞ്ഞ് മറ്റൊന്നിന് നിലനിൽപ്പില്ല പ്രസ്ഥാനം രൂപമെടുത്ത കാലം മുതൽ നാളിതുവരെയുള്ള അതിന്റെ നയങ്ങളും പ്രവൃത്തികളുമാണ് ഇത്തരത്തിൽ ഒരു നിഗമനത്തിന് അടിസ്ഥാനം

ദേശീയത,എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അജ്ഞാതമായ,അപരിചിതമായ കാര്യം ആയിരുന്നു അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു 1920 ഒക്ടോബർ 17 നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി താഷ്ക്കന്റിൽ വച്ച് സ്ഥാപിതമാവുന്നത് വിദേശത്തു പിറവിയെടുത്തു ഇന്ത്യയിലേക്ക് പറിച്ചു നടപ്പെട്ട പാർട്ടി അതിനു വേരുപടർത്താൻ പങ്കാളിയായി തെരഞ്ഞെടുത്തത് ദേശീയത തൊട്ടുതീണ്ടാതെ രാഷ്ട്രീയം കേവലം മതാധിഷ്ഠിതം മാത്രമായി കൊണ്ടുനടന്നിരുന്ന ആൾ ഇന്ത്യാ മുസ്ലിം ലീഗിനെയാണ് പാർട്ടി വളർത്താനായി ദേശീയതയെ ത്യജിച്ച അടിസ്ഥാനത്തിൽ നിന്ന് തുടങ്ങുന്നു പാർട്ടിയുടെ ദേശ വിരുദ്ധത

അവിടെനിന്നു തുടങ്ങി ദേശ സുരക്ഷ ചോദ്യം ചെയ്യപ്പെട്ട അവസരങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എടുത്ത നിലപാട് അടിമുടി ദേശവിരുദ്ധതയുടേതായിരുന്നു പാർട്ടിയുടെ ദേശ വിരുദ്ധ പ്രവർത്തനങ്ങളെ സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടം (സ്വാതന്ത്ര്യ സമര കാലഘട്ടം),ഭാരതത്തിന്റെ സ്വാതന്ത്ര്യം,സ്വാതന്ത്ര്യാനന്തര കാലഘട്ടം എന്നിങ്ങനെ തിരിച്ചു വിശകലനം ചെയ്യണം

സ്വാതന്ത്ര്യസമര കാലഘട്ടം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം

ക്വിറ്റ് ഇന്ത്യാ സമരം

"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ"എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ പീപ്പിൾസ് വാർ വിശേഷിപ്പിച്ചത് ! ക്വിറ്റ് ഇന്ത്യാ സമരത്തെ ഒരുവേള ബൗദ്ധിക പാപ്പരത്തം എന്നുപോലും വിശേഷിപ്പിച്ചു പാർട്ടി!

തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങൾ എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട് ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു ബ്രിട്ടീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു BT രണദിവെ,RS നിമ്ബ്കർ,SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും ഇതിനു പ്രത്യുപകാരമായി പഞ്ചാബിൽ സർക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽന് വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, KK Chaudhari,Popular Prakashan, Mumbai)

നേതാജി,ജയപ്രകാശ് നാരായൺ,രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തിപ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു
ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത്രേ - ക്വിറ്റ് ഇന്ത്യാ സമര ചരിത്രമെഴുതിയ കെ കെ ചൗധരിയുടെ വാക്കുകളാണ്

ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി

ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നുമായിരുന്നു പാർട്ടി നിലപാട് ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല ഹിന്ദുക്കൾ ഭാവിയിൽ മുസ്ലീങ്ങളെ അടിച്ചമർത്തും എന്നും അതുകൊണ്ടുതന്നെ കോൺഗ്രസ്സ് മുസ്ലീങ്ങൾക്ക് സ്വയം നിർണയാവകാശം നൽകണം എന്നുമായിരുന്നു പാർട്ടി ഉയർത്തിയ ന്യായീകരണങ്ങൾ

സ്വാതന്ത്ര്യ സമര സേനാനികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും

സ്വാതന്ത്ര്യ സമര സേനാനികളെയും ദേശീയ പ്രസ്ഥാനങ്ങളെയും നിശിതമായി വിമർശിക്കുകയും അപഹസിക്കുകയും ചെയ്യുക എന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിവായിരുന്നു മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നേതാജിയും എന്തിന് സോഷ്യലിസത്തിന്റെ ഭാരതീയ മുഖമായ സാക്ഷാൽ ജയപ്രകാശ് നാരായണനും ഇങ്ങനെ അപഹസിക്കപ്പെട്ടവരിൽ പെടും

കമ്മ്യൂണിസ്റ്റ് കടന്നാക്രമണത്തിൽ ഭയചകിതനായി മഹാത്മാഗാന്ധിയുടെ ഉദര സഞ്ചിയിലേക്ക് ഓടിയൊളിക്കുന്ന കങ്കാരുക്കുഞ്ഞായാണ് ഒരിക്കൽ ജയപ്രകാശ് നാരായണനെ അവർ ചിത്രീകരിച്ചത്

ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് പക്ഷെ ദേശാഭിമാനത്തിന്റെ,സമർപ്പണത്തിന്റെ,പോരാട്ട വീര്യത്തിന്റെ എല്ലാം അവസാന വാക്കായ സാക്ഷാൽ നേതാജിയായിരുന്നു "നമ്മുടെ നേതാവല്ലി ചെറ്റ,ജപ്പാൻകാരുടെ കാൽ നക്കി"എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത് അദ്ദേഹത്തിനെതിരെ വാർത്തകളിലൂടെ ആഞ്ഞടിക്കുകയും കാർട്ടൂണുകളിലൂടെ അപഹാസത്തിന്റെ ശരങ്ങൾ തുടർച്ചയായി അയച്ചു കൊണ്ടിരിക്കുകയും ചെയ്തു പാർട്ടി

സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുക്കയും നേതാജി സൂര്യ തേജസ്സോടെ ജ്വലിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന ഇന്നലെകളിൽ പാർട്ടി മുഖപത്രമായ പീപ്പിൾസ് വാർ പ്രസിദ്ധീകരിച്ച ചില കാർട്ടൂണുകളുടെ നേർക്കാഴ്ച്ചകൾ ഇപ്രകാരമായിരുന്നു

1942 ജൂലൈ 19 ലെ പീപ്പിൾസ് വാർ പുറത്തിറങ്ങിയത് നേതാജിയെ ജപ്പാൻ പ്രധാനമന്ത്രി ഹിദേക്കി ടോജോയെ പുറത്തു ചുമക്കുന്ന കഴുതയായി ചിത്രീകരിച്ചായിരുന്നു !

1942 സെപ്തംബർ 13 ലെ പീപ്പിൾസ് വാർ ൽ നേതാജിയെ ചിത്രീകരിച്ചത് കുപ്രസിദ്ധമായ ഗീബൽസിയൻ സിദ്ധാന്തത്തിന്റെ ഉടമ ജോസഫ് ഗീബൽസിന്റെ വളർത്തുപട്ടിയായിട്ടായിരുന്നു

സത്യാഗ്രഹത്തിന്റെ കുഞ്ഞാടിനെ സ്വസ്ഥനായിരിക്കുന്ന ഗാന്ധിജിയിൽ നിന്ന് തട്ടിയെടുത്തു കൊണ്ടുപോയി അതിന്റെ ഗുണഭോക്താവായിമാറുന്ന സ്വാർഥിയും അക്രമിയുമാവുന്ന സുഭാഷ് ചന്ദ്ര ബോസാണ് 1941 ൽ ഒരിക്കൽ പാർട്ടിയുടെ Unmasked Parties and Politics നു വിഷയമായത്

ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ വിരൽതുമ്പിൽ പിടിച്ചു നീങ്ങുന്ന (നിസ്സാരനായ) കുള്ളനായിട്ടായിരുന്നു 1943 സപ്തംബർ 26 ലെ പീപ്പിൾസ് വാറിലെ കാർട്ടൂൺ നേതാജിയെ ചിത്രീകരിച്ചത്

ജാപ്പനീസ് സാമ്രാജ്യത്വ ദുർഭൂതത്തിന്റെ വെറും മുഖം മൂടിയായിട്ടായിരുന്നു 1942 ആഗസ്ത് 8 ലെ കാർട്ടൂൺ (പീപ്പിൾസ് വാർ )

1942 നവംബർ 21 ന്,ജപ്പാൻകാർ എയ്തുവിട്ടു ഭാരതത്തിൽ പതിക്കുന്ന ബോംബായിട്ടായിരുന്നു നേതാജിയെ കമ്മ്യൂണിസ്റ്റ് മുഖപത്രം ചിത്രീകരിച്ചത് (പീപ്പിൾസ് വാർ )

ഒരു കോരിത്തരിപ്പോടെ മാത്രം സാമാന്യ ബുദ്ധിയുള്ള ഏതൊരു ഭാരതീയനും ഓർക്കാൻ കഴിയുന്ന, ലോക ചരിത്രത്തിൽ തന്നെ സമാനമായി മറ്റൊരാളില്ലാത്ത വിധത്തിൽ തീവ്ര ദേശസ്നേഹിയായ നേതാജിയെ ഇത്രമാത്രം നിന്ദ്യമായ രീതിയിൽ അപമാനിച്ചു തളർത്താനായി ശ്രമിക്കാൻ കമ്മ്യൂണിസ്റ്റുകൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക?

ഭാരതത്തിന്റെ സ്വാതന്ത്ര്യം

സ്വാതന്ത്ര്യ സമര കാലഘട്ടം കഴിഞ്ഞു കുതികാൽ വെട്ടിന്റെയും ഒറ്റുകൊടുക്കലിന്റെയും കമ്മ്യൂണിസ്റ്റ് ചരിത്രം പക്ഷേ തുടർന്നുകൊണ്ടിരുന്നു ഭാരതം സ്വതന്ത്രയായി എല്ലാ ഭാരതീയരും തങ്ങളെക്കൊണ്ടാവും വിധം ആ മഹനീയ മുഹൂർത്തം ആഘോഷിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം അതിൽ നിന്ന് വിട്ടുനിന്നു ഏറെക്കാലം കഴിഞ്ഞാണ് ഭാരതം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് എന്ന സത്യം പാർട്ടി അംഗീകരിച്ചത്

സ്വാതന്ത്ര്യാനന്തര കാലഘട്ടം

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റുകളുടെ രാജ്യ വിരുദ്ധ പ്രവർത്തങ്ങൾ തുടങ്ങുന്നത് ഹൈദരാബാദിൽ നിന്നാണ്

ഹൈദരാബാദിലെ വിധ്വംസക പ്രവർത്തനങ്ങൾ 1947 -48

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നാട്ടു രാജ്യങ്ങളെല്ലാം ഭാരതത്തിലോ പാക്കിസ്ഥാനിലോ ലയിച്ചുകൊണ്ടിരുന്നു എന്നാൽ സ്വതന്ത്രമായി നില്ക്കാനായിരുന്നു ഹൈദെരാബാദ് നൈസാമിന്റെ തീരുമാനം സ്വാതന്ത്ര്യാനന്തരം ഭാരതം മുഴുവൻ ഭാരത് മാതാ കി ജയ് ഘോഷമുയർന്നപ്പോൾ ഹൈദരാബാദിൽ അലയടിച്ചത് ആസാദ് ഹൈദരാബാദ് പൈൻദാബാദ് (സ്വതന്ത്ര ഹൈദരാബാദ് വിജയിക്കട്ടെ ) വിളികളായിരുന്നു! അക്രമബഹുലമായ ഹൈദരാബാദിൽ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകൾ ആദ്യം സ്റേറ്റ് കൊണ്ഗ്രസ്സിനോപ്പം ആയിരുന്നെങ്കിലും പാർട്ടിക്കുണ്ടായിരുന്ന നിരോധനം നീക്കിയതിന് നന്ദി സൂചകമായി നൈസാമിനോട് ചേർന്ന് സ്വതന്ത്ര ഹൈദരാബാദ് എന്ന് ആക്രോശിക്കാൻ തയ്യാറായി നൈസാം അവർക്കു ആയുധങ്ങൾ നൽകി റസാക്കർമാർ എന്ന സായുധ വിഭാഗത്തോടൊപ്പം ചേർന്ന് അവിടത്തെ ഹിന്ദുക്കളെ കശാപ്പു ചെയ്തു

റിബൽ സായുധ സേനാ രൂപീകരണം - 1958

ഇന്ത്യൻ സൈന്യത്തിൽ നുഴഞ്ഞു കയറാൻ പാർട്ടി കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു അതിനിടയിൽ ഇന്ത്യയിൽ പാർട്ടി സ്വന്തമായി ഒരു റിബൽ സായുധ സേന രൂപീകരിക്കണമെന്ന സോവിയറ്റ് നിർദ്ദേശവുമായി സോവിയറ്റ് സർക്കാരിന്റെ ഒരു പ്രതിനിധി ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ വന്നു കണ്ടു അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷിനെ പോലുള്ളവർ ഈ നിർദ്ദേശം തള്ളിക്കളഞ്ഞെങ്കിലും ഹർകിഷൻ സിംഗ് സുർജിത്തിനെപോലുള്ളവർ ഈ നിർദ്ദേശം സ്വാഗതം ചെയ്തു അവർ പാർട്ടി ചാനലുകൾ മറികടന്നു സോവിയറ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി നേരിട്ട് ആശയവിനിമയം നടത്തി സായുധ സേനാ രൂപീകരണവുമായി മുന്നോട്ട് പോയി

1959 ഫെബ്രവരിയിൽ അജയ് ഘോഷ് കേന്ദ്ര കമ്മിറ്റിക്കു സമർപ്പിച്ച റിപ്പോർട്ടിൽ, ഇന്ത്യൻ സൈന്യത്തിൽ നുഴഞ്ഞുകയറുന്ന ശ്രമം ഊർജ്ജിതപ്പെടുത്താനും അതെ സമയം പാർട്ടിക്ക് സ്വന്തമായ രീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു റിബൽ സേനാ വിഭാഗം രൂപീകരിക്കാനും റഷ്യയും ചൈനയും നിർദ്ദേശിച്ചിരുന്നതായി രേഖപ്പെടുത്തി

സോവിയറ്റ് യൂണിയനിൽ നിന്ന് നിർബാധം പണമൊഴുകിയിരുന്നു ദില്ലിയിലെ തെരുവുകളിൽ കാറുകളുടെ ജനാലകളിലൂടെ പോലും പണം കൈമാറ്റം ചെയ്യപ്പെട്ടു പാർട്ടി സെക്രട്ടറി എല്ലാ പണത്തിനും കൃത്യമായ രശീതിയും നൽകിയിരുന്നു എന്ന് സോവിയറ്റ് വൃത്തങ്ങൾ പിൽക്കാലത്ത് വെളിപ്പെടുത്തി ഒരുവേള കൂടുതൽ പണം ഇന്ത്യയിലേക്കെത്തിക്കാനായി ഒരു Export - Import സ്ഥാപനം പോലും പാർട്ടി വിശ്വസ്തരായവരെ കൊണ്ട് നടത്തിച്ചു അന്നത്തെ കാലത്തു 3 ലക്ഷം രൂപ വരെ മൂല്യത്തിനുള്ള കയറ്റിറക്കുമതി ആ സ്ഥാപനം വഴി നടത്തി

ഇന്ത്യാ - ചൈനാ യുദ്ധം - 1962

കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശവിരുദ്ധതയുടെയും രാജ്യദ്രോഹത്തിന്റെയും വിഷലിപ്തമായ മുഖം ഏറ്റവും തെളിഞ്ഞു കണ്ടത് 1962 ഇന്ത്യാ ചൈനാ യുദ്ധ സമയത്താണ് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം 1959 മുതൽതന്നെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് അറിയാമായിരുന്നു അവരുമായി ബന്ധം സ്ഥാപിച് ബൃഹത് വിപ്ലവത്തിന്റെ സമയത്ത് അവരെ തങ്ങളുടെ സംരക്ഷകരായി കണക്കാക്കണം എന്നാണു പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടുകൊണ്ടിരുന്നത് അതിന്റെ തുടർച്ചയായി ചൈന ഭാരതത്തെ ആക്രമിച്ചപ്പോൾ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ല മറിച് ആ അവസരം ഉപയോഗിച്ച് നെഹ്രുവിന്റെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചത് നെഹ്റു ഭാരതത്തിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ചൈനയുടെ ആക്രമണത്തെ ചിത്രീകരിക്കുകയാണെന്നായിരുന്നു കമ്മ്യൂണിസ്റ് വാദം

ഇന്ത്യൻ സൈന്യത്തെ തള്ളിപ്പറഞ്ഞും ചൈനയെ പിന്തുണച്ചു കൊണ്ടുമുള്ള ഈ നടപടി വൻതോതിൽ പ്രതിഷേധത്തിനിടയാക്കി അതിനുശേഷം തന്റെ പതിവ് സോവിയറ്റ് യാത്രക്ക് പോയ അജയ് ഘോഷിനോട് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി,വരുംകാല തെരഞ്ഞെടുപ്പുകളെ മുന്നിൽകണ്ട്,ചൈനയുടെ ആക്രമണത്തെ അപലപിക്കണം എന്ന് അഭിപ്രായപ്പെട്ടു അതിനെ തുടർന്ന് ഇന്ത്യയിലെത്തി പ്രസ്താവനയുടെ രൂപരേഖയിൽ ചൈനയുടെ ആക്രമണത്തെ അപലപിച്ചെഴുതിയ ഘോഷിനോട് സുന്ദരയ്യ, ബസവ പുന്നയ്യ, കോനാർ എന്നിവർ ശക്തമായി വിയോജിച്ചു മാത്രവുമല്ല ഈ തീരുമാനം തങ്ങളുടെ ഹൈദരാബാദ്,ബംഗാൾ ഘടകങ്ങൾ അംഗീകരിക്കുകയില്ല എന്ന് കൂടി ഭീഷണിപ്പെടുത്തി മാത്രവുമല്ല അവർ ഈ സോവിയറ്റ് നിർദ്ദേശത്തെയും പ്രസ്താവനയെയും കുറിച്ച് യഥാസമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അറിയിക്കുകയും ചെയ്തു

ടിബറ്റ്, ഭൂട്ടാൻ,സിക്കിം തുടങ്ങിയ പ്രദേശങ്ങളിൽ ഒരേ വംശജരായ ജനതയാണ് താമസിക്കുന്നതെന്നും അതുകൊണ്ടുതന്നെ ആ പ്രദേശങ്ങളിൽ തങ്ങൾക്കു ചരിത്രപരമായ അവകാശമുണ്ട് എന്നും മക്മോഹൻ രേഖ അംഗീകരിക്കത്തക്കതല്ലെന്നുമുള്ള ചൈനയുടെ വാദത്തെ അനുകൂലിച്ചു ബസവ പുന്നയ്യ പല സന്ദർഭത്തിലും സംസാരിക്കുകയുമുണ്ടായി
1962 നവംബർ 13 ന് രാജ്യസഭയിൽ ശ്രീമാൻ ലാൽ ബഹാദൂർ ശാസ്ത്രി നടത്തിയ പ്രസ്താവന ഇന്ത്യാ ചൈനാ യുദ്ധത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കിന്റെ രത്നച്ചുരുക്കമാണ് അദ്ദേഹം പറഞ്ഞു -"മക് മോഹൻ രേഖയെ സാങ്കൽപ്പിക രേഖ എന്ന് വിശേഷിപ്പിച്ച ജ്യോതി ബസു ഭാരതത്തെയും ചൈനയെയും ഒരുപോലെ കാണുകയും ഭാരതത്തിന്റെ നടപടികളിൽ പ്രകോപിതരായാണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു"

പക്ഷെ ഇതുകൊണ്ടൊന്നും കമ്മ്യൂണിസ്റ്റുകൾ തൃപ്തരായിരുന്നില്ല ബംഗാളിലെ കലിംപോങ് പട്ടണം ചൈനയുടെ ചാരന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ഇവിടെ നടക്കുന്ന ഓരോ കാര്യവും ശത്രു അപ്പപ്പോൾ തന്നെ അറിഞ്ഞു ക്വിറ്റ് ഇന്ത്യാ സമരം പോലെത്തന്നെ ചൈനയുമായുള്ള യുദ്ധസമയത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ്റുകൾ ഭാരതത്തെ ഒറ്റുകൊടുത്തു
ഇന്റലിജൻസ് ബ്യുറോ ചീഫായിരുന്ന ബി രാമൻ ഔട്ട് ലുക്കിൽ എഴുതിയ Chinas Interest Is Our Interest എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു"ഇന്റലിജൻസ് ബ്യുറോയിൽ പ്രവേശിച്ച ശേഷം ഞാൻ കൽക്കട്ടക്കൊരു യാത്ര പോയി വിമാനത്താവളത്തിൽ നിന്ന് ഡൌൺ ടൗണിലേക്കുള്ള യാത്രാമധ്യേ കണ്ട കമ്മൂണിസ്റ്റ് ചുവരെഴുത്തു ഇപ്രകാരമായിരുന്നു - ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ കമ്മ്യൂണിസ്റ്റുകൾ അന്ന് ബംഗാളിൽ അധികാരത്തിൽ വന്നിട്ടു പോലുമില്ലായിരുന്നു"

ഈ സന്ദർഭത്തിൽ പാർട്ടിയുടെ താത്വികാചാര്യനായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവന രാജ്യദ്രോഹവും വക്രബുദ്ധിയും കുടിലതയും കൂടിച്ചേർന്ന കമ്മ്യൂണിസ്റ്റിന്റെ ബഹിർസ്ഫുരണമായിരുന്നു ചൈനയുടെ ആക്രമണത്തിന്റെ ആദ്യനാളുകളിൽ,എന്നാൽ നാഷണൽ കൗൺസിൽ മീറ്റിങ്ങിനു മുൻപ് നമ്പൂതിരിപ്പാട് തിടുക്കത്തിൽ ഒരു പത്ര സമ്മേളനം വിളിച്ചു ഡാങ്കെ ദില്ലിയിൽ ഉള്ള സമയമായിരുന്നെങ്കിലും അദ്ദേഹത്തെ അറിയിക്കാതെയായിരുന്നു പത്ര സമ്മേളനം വിളിച്ചത് ചൈന അധിനിവേശം നടത്തിയിട്ടുണ്ടെന്ന് താങ്കൾ കരുതുന്നുവോ എന്ന പത്ര ലേഖകരുടെ ചോദ്യത്തിന് നമ്പൂതിരിപ്പാടിന്റെ ഉത്തരം ഇങ്ങനെ - ചൈന അവരുടേതെന്നു കരുതി പ്രവേശിച്ച സ്ഥലമായതിനാൽ അധിനിവേശം നടത്തി എന്ന് പറയാനാവില്ല അതുപോലെ ഇന്ത്യ തങ്ങളുടേതെന്ന് കരുതി പ്രതിരോധിച്ചതായതിനാൽ അവരും അധിനിവേശം നടത്തി എന്ന് പറയാനാവില്ല ആരോ പറഞ്ഞു വിവരമറിഞ്ഞു ആ സമയത്തു കയറിവന്ന ഡാങ്കെ ഇ എം സി നോട് - ആട്ടെ താങ്കളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചു ഇ എം എസ് ഉത്തരം കിട്ടാതെ പരിഭ്രാന്തനായി

സഖാവ് വി എസ് അച്യുതാനന്ദൻ മാത്രമാണ് ചൈനാ വിഷയത്തിൽ അൽപ്പം വ്യത്യസ്തമായ നിലപാടെടുത്ത ഒരേയൊരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പാർട്ടിയുടെ ഇന്ത്യാ വിരുദ്ധ നടപടിയെ തുടർന്ന് നിരവധി പ്രവർത്തകരെ സർക്കാർ അറസ്റ്റു ചെയ്ത് ജയിലിലടച്ചു അന്ന് 39 വയസ്സുണ്ടായിരുന്ന വി എസ്സും അറസ്റ്റു ചെയ്യപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിലായി സഖാക്കൾ ചൈനീസ് ചാരന്മാരാണ് എന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ വി എസ്,പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യുക, തങ്ങൾക്കു ജയിലിൽ കിട്ടുന്ന റേഷൻ മിച്ചം വച്ച് പുറത്തു വിറ്റു അതിൽ നിന്ന് കിട്ടുന്ന വരുമാനം ഭാരതത്തിന്റെ യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾ പക്ഷെ പാർട്ടിയുടെ ജയിൽ കമ്മിറ്റിയുടെ കൺവീനർ ആയിരുന്ന ഒ ജെ ജോസഫ്, ഇദ്ദേഹം പിൽക്കാലത്ത് രാജ്യസഭാംഗമായി,അതിനെ എതിർത്തു വി എസ് പക്ഷവും ഓ ജെ ജോസഫ് പക്ഷവും തമ്മിൽ തർക്കമായി വിവരം പുറത്തറിഞ്ഞു കെ പി ആർ ഗോപാലനെ അന്വേഷണചുമതല ഏൽപ്പിച്ചു എന്തായാലും അതോടെ വി എസ് ആശയം രക്തം ദാനം ചെയ്യുക എന്ന ആശയം ഉപേക്ഷിച്ചു പ്രശ്നം അവിടം കൊണ്ടവസാനിച്ചില്ല 1965 ഒക്ടോബറിൽ അദ്ദേഹം ജയിൽ മോചിതനായി പുറത്തു വന്നപ്പോൾ,അദ്ദേഹം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന പരാതിയിന്മേൽ അദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു കേരള സ്റ്റേറ്റ് കമ്മിറ്റി അത് ശരിവച്ചു തത് ഫലമായി അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി !

ഈ വിഷയത്തെ കുറിച്ച് എം എം ലോറൻസ് അഭിപ്രായപ്പെട്ടത് ഇങ്ങനെ -"വി എസ് അച്യുതാനന്ദൻ പാർട്ടിയോട് ആലോചിക്കാതെ രക്തം ദാനം ചെയ്യാൻ തീരുമാനിച്ചു ഇത്,ആ സമയത്തു പാർട്ടിയെ വേട്ടയാടിക്കൊണ്ടിരുന്ന സർക്കാരിനെ ശക്തിപ്പെടുത്തും അതുകൊണ്ടുതന്നെ ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ്

കാലം കടന്നു പോയി പിന്നീട് പല സന്ദർഭങ്ങളിലും പാർട്ടി പതിവുപോലെ തങ്ങളുടെ ദേശവിരുദ്ധ മനോഭാവം പ്രകടമാക്കി രണ്ടാം പൊഖ്റാൻ പരീക്ഷണത്തെ പാർട്ടി വിമർശിച്ചു ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച തീവ്രവാദിയെ മഹത്വവത്കരിച്ചു ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച വിഘടനവാദിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും പാർട്ടി നേതാക്കൾ ഓടിയെത്തി പിന്നീടയാൾക്കു വീരപരിവേഷം നൽകി ജനമധ്യത്തിൽ അവതരിപ്പിച്ചു കഴിഞ്ഞ വര്ഷം ഉറി സൈനീക ക്യാംപ് ആക്രമണ വിഷയത്തിൽ തീവ്രവാദികളെ സൈനികർ തന്നെ സഹായിച്ചു എന്ന പ്രസ്താവനയുമായി സി പി എം നേതാവ് എം വി ജയരാജൻ രംഗത്ത് വന്നു ഇത് പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ ആയുധമാക്കുകയും ചെയ്തു കനകമലയിൽ തീവ്രവാദികൾ NIA യുടെ പിടിയിലായപ്പോൾ"ഒന്നുമറിയാത്ത പാവം കുട്ടികൾ"എന്ന് വിശേഷിപ്പിച്ചു അവർക്കു വേണ്ടി വാദിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹംസ രംഗത്തെത്തി ഇന്ത്യൻ സൈന്യത്തിന് നേരെ വിഷം ചീറ്റിക്കൊണ്ട് കമ്മ്യൂണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ മെമ്പറും രംഗത്തെത്തി പാക്കിസ്ഥാൻനെ പോലെ,ഭാരതത്തിന്റെ സർവ്വ നാശം കൊതിക്കുന്ന രാജ്യങ്ങൾ അതിർത്തി തർക്കങ്ങളിൽ കാലങ്ങളായി അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വാദങ്ങൾക്ക് ശക്തി പകരാൻ ഭാരതത്തിനകത്തു നിന്ന് തന്നെയുള്ള സ്വരം ഇവിടെയും തങ്ങളുടെ നിലപാടും കൂറും വ്യക്തമാക്കി കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴിതാ ചൈനയ്ക്കെതിരെയുള്ള സഖ്യത്തിൽ അണിചേർന്ന് ആ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് ഭാരതം വെല്ലുവിളി ഉയർത്തുന്നെന്ന വിചിത്ര വാദവുമായി പാർട്ടി യുടെ പോളിറ്റ് ബ്യുറോ മെംബർമാരും ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നു

പിറന്ന നാടിലെ വെള്ളവും വായുവും ഉൾക്കൊണ്ടു വളർന്നു തടിച്ചു ചീർത്തു ഈ നാടിനെ തന്നെ ഒറ്റുകൊടുക്കുന്ന, ഇവിടുത്തെ മുന്നേറ്റങ്ങളെ കുതികാൽ വെട്ടുന്ന ജനിതക വൈകല്യം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രവർത്തകരും ഒരിക്കലും മാറിയില്ല

അവലംബം :

1 Quit India Revolution: The Ethos of Its Central Direction, KK Chaudhari,Popular Prakashan, Mumbai
2 China and Indian Communism : Bhabani Sen Gupta
3 Mainstream Weekly : 27/10/2012
4 Business World : 30/11/2015
5 Organizer : 26/03/2017
6 Rediff com : 19/08/2007
7 Indian Express - 14/ 07 / 2009

ന്യൂനപക്ഷ പ്രീണനത്തിന്റെ കമ്മ്യൂണിസ്റ്റ് ഗാഥകൾ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ന്യൂനപക്ഷ പ്രീണനത്തിന്റെ ചരിത്രം

ഓരോ പദാർത്ഥത്തിനും അതിന്റെതായ സ്വഭാവ സവിശേഷതകൾ ഉണ്ട് പഞ്ചസാരയ്ക്ക് മധുരവും തീയ്യിന് ചൂടും പോലെ അതുപോലെത്തന്നെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ള സ്വഭാവ സവിശേഷതയാണ് ഇസ്ലാമിക പ്രീണനം എന്നത് പാർട്ടി നടത്തിയ പ്രീണനങ്ങളുടെ ചരിത്രത്തിനാവട്ടെ അതിന്റെ പിറവിയെക്കാൾ പഴക്കമുണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന എം എൻ റോയ്,പണ്ട്1919 - 20 കാലഘട്ടത്തിൽ താഷ്ക്കൻറ്റിൽ പോയി ആളും അർത്ഥവും ആയുധവും സംഘടിപ്പിച്ചു പഥാൻ വംശജരെ ഖിലാഫത്തിന് സജ്ജരാക്കാൻ ശ്രമിച്ചത് മുതൽ തുടങ്ങുന്നു ഈ പ്രീണനത്തിന്റെ ചരിത്രം അതിനൊക്കെ ശേഷം 1920 ഒക്ടോബർ 17 നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി താഷ്ക്കന്റിൽ വച്ച് സ്ഥാപിതമാവുന്നത് !

സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന നാട്ടിൽ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രതീകമായി നിലകൊണ്ട നാളുകളിൽ, മഹാത്മജിയുടെയും നേതാജിയുടെയും മറ്റനേകം പ്രതിഭാധനരായ ദേശഭക്തരുടെ നടുവിൽ,വിദേശത്തു പിറവിയെടുത്ത് ഇന്ത്യൻ മണ്ണിലേക്ക് പറിച്ചു നടപ്പെട്ട പാർട്ടിക്ക് വേര് പിടിക്കുക എന്നത് വിഷമകരമായ കാര്യം തന്നെയായിരുന്നു അതിനായി പാർട്ടി കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു രാഷ്ട്രീയപരമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്ന് ഭിന്നമായ കാഴ്ചപ്പാടുകളും പ്രവർത്തന ശൈലിയുമുള്ള ആൾ ഇന്ത്യാ മുസ്ലിം ലീഗുമായി യോജിച്ചു പ്രവർത്തിക്കുക എന്നത് മാത്രവുമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിന്ദു ജന്മിമാരുടെ സംഘടനയാണ് എന്ന തെറ്റുധാരണയുടെ വിഷം പരത്തി ഭാരതത്തിലെ മുസ്ലീങ്ങളെ മുഴുവൻ അതിന് എതിരാക്കാൻ ശ്രമിക്കുകയും ചെയ്തു പാർട്ടി മുസ്ലിം ലീഗിന്റെ കൂടെനിൽക്കാനും അങ്ങനെ അതിനെ തങ്ങളുടെ വരുതിക്ക് നിർത്താനും പാർട്ടി കരുക്കൾ നീക്കി അതിന്റെ ഭാഗമായാണ് മുസ്ലിം വംശജരായ കമ്മ്യൂണിസ്റ്റുകളെ ലീഗിൽ കയറ്റി വിടുക എന്ന തന്ത്രം പാർട്ടി പരീക്ഷിച്ചത് വലിയ ബൂർഷ്വായെ എതിർക്കാൻ ചെറിയ ബൂർഷ്വായെ കൂട്ടുപിടിക്കുക എന്നതായിരുന്നു പാർട്ടി അതിനു നൽകിയ സൈദ്ധാന്തിക ന്യായീകരണം ! അതിന്റെ ഫലമായി അലിഗഡ് സർവ്വകലാശാലയിൽ ആൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷനിലെ അംഗങ്ങൾ കൂട്ടത്തോടെ മുസ്ലിം ലീഗിൽ ചേർന്നു

1940 കളിലാണ് കമ്മ്യൂണിസ്റ് പാർട്ടി മുസ്ലിം ലീഗുമായി കൂടുതൽ അടുക്കുന്നത് മുസ്ലീങ്ങളുടെ പ്രീതി സമ്പാദിക്കാനും മുസ്ലിം ലീഗിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും രാഷ്ട്രീയ അടിത്തറ വിപുലമാക്കാനും ഒക്കെയായി പാർട്ടി കണ്ടെത്തിയ മാർഗ്ഗമായിരുന്നു ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുക എന്നത്. ഇതിനായി 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം ചെറു രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും ആ രാജ്യങ്ങൾക്കു ഏതു സമയത്തും ഭാരതം വിട്ടു പോവാനുള്ള അധികാരമുണ്ടെന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരമാണെന്നുമുള്ള വിചിത്ര സിദ്ധാന്തത്തോടെ ആ പ്രമേയത്തിന് പാർട്ടി സൈദ്ധാന്തിക ന്യായീകരണമേകി !

മുസ്ലിം ലീഗിലേക്ക് കമ്മ്യൂണിസ്റ്റുകളെ റിക്രൂട്ട് ചെയ്യൽ നിർബാധം തുടർന്നു 1944 ൽ മുസ്ലിം ലീഗിലേക്ക് നിയോഗിക്കപ്പെട്ട, ലാഹോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റുകളായിരുന്നു ഡാനിയൽ ലത്തീഫിയും അബ്ദുല്ലാ മാലിക്കും ഇവർ പഞ്ചാബ് മുസ്ലിം ലീഗിൽ ചേക്കേറി ഇതേ ലത്തീഫിയാണ് അതേ വർഷം പഞ്ചാബ് മുസ്ലിം ലീഗിന്റെ മാനിഫെസ്റ്റോ എഴുതിയത് അതിലാണ് Universal Adult Franchise എന്ന ആശയത്തെ മുസ്ലിം ലീഗ് അംഗീകരിച്ചത് അതിൽതന്നെയാണ് മാറുന്ന ദേശീയ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകൾ എത്രമാത്രം അനിവാര്യതയാണ് എന്ന് പ്രഖ്യാപിച്ചതും ! ഇതേ ലത്തീഫിയാണ് പിൽക്കാലത്ത് ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഷാബാനു കേസ് തുടങ്ങിയ ശ്രദ്ധേയമായ നിരവധി നിയമപരമായ ഇടപെടലുകൾ നടത്തിയതും വിവാഹമുക്തകളായ മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമത്തിന്റെ സാധുതയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതും !

പഞ്ചാബ് മുസ്ലിം ലീഗിന്റെ ചെറുപ്പക്കാരനായ നേതാവ് മുംതസ്സ് ദോൽത്താന ഒരുവേള തങ്ങളുടെ പാർട്ടിയിൽ അംഗത്വ വർദ്ധനവിന് കമ്മ്യൂണിസ്റ് പാർട്ടിയുടെ സഹായം തേടുക വരെ ചെയ്തു ! മുന്നോട്ടുള്ള വളർച്ചക്ക് മുസ്ലിം ലീഗിന് കമ്മ്യൂണിസ്റ് പാർട്ടിയുടേയും കമ്മ്യൂണിസ്റ് പാർട്ടിക്ക് മുസ്ലിം ലീഗിന്റെയും സഹായം ആവശ്യമായിരുന്നു

വർഷങ്ങൾ കടന്നുപോയി ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞും, നേതാജിയും മഹാത്മജിയും ജയപ്രകാശ് നാരായണനുമടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെ നികൃഷ്ടമായി അപമാനിച്ചും സ്വാതന്ത്ര്യ സമര സേനാനികളെ പിടികൂടാൻ ബ്രിട്ടീഷ് സർക്കാരിനായി ഇൻഫോർമാർമാരായി പ്രവർത്തിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു 1947 ൽ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാൻ രൂപീകൃതമായി പഴയ സഹവർത്തിത്വത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ കമ്മൂണിസ്റ് പാർട്ടി തങ്ങളുടെ സഖാക്കളെ പാക്കിസ്ഥാനിൽ പാർട്ടി വളർത്താനായച്ചു ഡോക്റ്റർ അഷറഫ്,സജ്ജാദ് സാഹിർ തുടങ്ങിയവരായിരുന്നു ഇങ്ങനെ നിയോഗിക്കപ്പെട്ടവർ പക്ഷെ ഒരുമിച്ചു പ്രവർത്തിച്ച ജിന്നക്ക് കമ്മ്യൂണിസ്റ് പാർട്ടിയുടെ ഗൂഢ ലക്ഷ്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു അങ്ങനെ പാർട്ടി വളർത്താൻ പാക്കിസ്ഥാനിൽ പോയ സഖാക്കൾ അവിടെ ജയിലഴികൾക്കുള്ളിലായി നീണ്ട പത്തുവർഷത്തിനു ശേഷമാണ് അവർ പുറം ലോകം കണ്ടത് തിരിച്ചു ഭാരതത്തിലേക്ക് വന്നതും

സ്വാതന്ത്ര്യാനന്തരമാണ് കമ്മ്യൂണിസ്റ് പാർട്ടിയുടെ ദേശദ്രോഹത്തിന്റെയും പ്രീണത്തിന്റെയും യഥാർത്ഥ പരപ്പും ആഴവും പ്രകടമായത്

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം നാട്ടു രാജ്യങ്ങളെല്ലാം ഭാരതത്തിലോ പാക്കിസ്ഥാനിലോ ലയിച്ചുകൊണ്ടിരുന്നു എന്നാൽ സ്വതന്ത്രമായി നില്ക്കാനായിരുന്നു ഹൈദെരാബാദ് നൈസാമിന്റെ തീരുമാനം സ്വാതന്ത്ര്യാനന്തരം ഭാരതം മുഴുവൻ ഭാരത് മാതാ കി ജയ് ഘോഷമുയർന്നപ്പോൾ ഹൈദരാബാദിൽ അലയടിച്ചത് ആസാദ് ഹൈദരാബാദ് പൈൻദാബാദ് (സ്വതന്ത്ര ഹൈദരാബാദ് വിജയിക്കട്ടെ ) വിളികളായിരുന്നു! ഹൈദരാബാദിനെ ഭാരതത്തിനോട് ചേർക്കുക എന്ന ഉദ്ദേശ്യത്തോടെ നൈസാമുമായി നിരവധി ചർച്ചകൾ ഭാരതം നടത്തി പക്ഷെ ഫലം കണ്ടില്ല അപ്പോഴാണ് ഒരു വർഷത്തേക്ക് തത്സ്ഥിതി നിലനിർത്തുക എന്ന ആശയം നൈസാം അവതരിപ്പിച്ചത് ആ കാലയളവിനുള്ളിൽ കഴിയാവുന്നത്ര ആയുധം ശേഖരിക്കുക എന്നതായിരുന്നു നൈസാമിന്റെ ഗൂഡോദ്ദേശ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലെക്കും നൈസാം ദൂതനെ അയച്ചു - വിഷയത്തിൽ സഭയെ ഇടപെടുവിക്കാൻ

ആ സമയത്താണ് മജ്ലിസ് - ഇ - ഇത്തെഹാദ് - ഉൽ മുസ്ലിമീൻ എന്ന തീവ്ര ഇസ്ലാമിക നിലപാടുകൾ ഉള്ള സംഘടന അതിന്റെ നേതാവായിരുന്ന കാസിം റസ്വിയുടെ നേതൃത്വത്തിൽ റസാക്കർമാർ എന്ന സായുധ വിഭാഗം രൂപീകരിക്കുന്നത് നൈസാമിന് അനുകൂലമായി ഹൈദരാബാദിലെ മുസ്ലീങ്ങളെ സംഘടിപ്പിക്കുകയും വൻതോതിലുള്ള മത പരിവർത്തനത്തിലൂടെ അവിടുത്തെ ഹിന്ദു ജനസംഘ്യ കുറക്കുകയും ചെയ്യുക എന്നതായിരുന്നു മജ്ലിസ് - ഇ - ഇത്തെഹാദ് - ഉൽ മുസ്ലിമീൻ എന്ന സംഘടനയുടെ ലക്ഷ്യം അതുപോലെ ഹൈദരാബാദിനെ ഒരു സ്വതന്ത്ര രാജ്യമായി നിലനിർത്തുകയും അഥവാ അതിനു സാധിച്ചില്ലെങ്കിൽ അതിനെ പാക്കിസ്ഥാനോട് കൂട്ടി ചേര്ക്കുകയും ചെയ്യുക എന്നതുകൂടി അവരുടെ ലക്ഷ്യങ്ങളായിരുന്നു

ക്രൂരമായ പീഡനങ്ങളാണ് റസാക്കർമാരിൽ നിന്ന് അവിടുത്തെ ഹിന്ദു സമൂഹത്തിനും ഭാരതത്തോട് കൂറു കാണിച്ച മുസ്ലീങ്ങൾക്കും ഉണ്ടായത് അവിടെ നടന്നത് യഥാർത്ഥത്തിൽ വംശീയ ഉന്മൂലന ശ്രമം തന്നെയായിരുന്നു ഭരണകൂടവും പോലീസും എല്ലാം അവർക്ക് ഒത്താശ ചെയ്തു ആയിരക്കണക്കിന് ഹിന്ദുക്കൾ ജയിലിലടക്കപ്പെട്ട് ഭരണകൂട ഭീകരതയ്ക്ക് ഇരകളായി വീടുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിച്ചു കൊള്ളയടിച്ചു കൃഷി നശിപ്പിച്ചു സ്ത്രീകളുടെ ആഭരണങ്ങൾ കൊള്ളയടിച്ചു കാമഭ്രാന്തന്മാർ വൻതോതിൽ സ്ത്രീകളെ തട്ടിക്കൊണ്ടു പോയി അവരെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി

ഇങ്ങനെ നിഷ്ഠൂരമായ കൊലപാതകങ്ങളെ തുടർന്ന് ഹൈദരാബാദിലെ ഹിന്ദു ജനസംഘ്യ ഏഴു ശതമാനം ശോഷിച്ചു ശേഷിച്ച ഹിന്ദുക്കളിൽ നല്ലൊരു ശതമാനം ഭാരതത്തിന്റെ അധീനതയിൽ ഉള്ള പ്രവിശ്യകളിലേക്ക് കുടിയേറി പുറത്തുനിന്നും ഹൈദരാബാദിലെക്കു മുസ്ലീം ജനതയുടെ ഒഴുക്ക് തന്നെയുണ്ടായി

അക്രമബഹുലമായ ഹൈദരാബാദിൽ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകൾ ആദ്യം സ്റേറ്റ് കൊണ്ഗ്രസ്സിനോപ്പം ആയിരുന്നെങ്കിലും പാർട്ടിക്കുണ്ടായിരുന്ന നിരോധനം നീക്കിയതിന് നന്ദി സൂചകമായി നൈസാമിനോട് ചേർന്ന് സ്വതന്ത്ര ഹൈദരാബാദ് എന്ന് ആക്രോശിക്കാൻ തയ്യാറായി ഇന്ത്യാ വിരുദ്ധത മുഖ മുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി റസാക്കർമാർക്കൊപ്പം ചേർന്ന് ഹിന്ദുക്കളെയും ഭാരതത്തെ അനുകൂലിച്ച മുസ്ലീങ്ങളെയും കൂട്ടക്കൊലചെയ്തു ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വംശഹത്യയിലൊന്നിൽ പങ്കാളികളായി തങ്ങളുടെ കൂറും പ്രീണനപാരമ്പര്യവും തെളിയിച്ചു!

കമ്മ്യൂണിസ്റ് പാർട്ടി അധികാരത്തിൽ വന്ന കേരളത്തിൽ തങ്ങളുടെ പ്രീണന നയം നടപ്പിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി മടിച്ചില്ല അതിന്റെ ഫലമായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം ഇതിൽ പാർട്ടിയുടെ ഇസ്‌ലാമിക പ്രീണനത്തോടൊപ്പം അവസരവാദത്തിന്റെ മുഖവും കാണാവുന്നതാണ് 1947 ൽ മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്ത് ലേഖനമെഴുതിയ ഇ എം എസ് 1967 ൽ മുസ്‌ലിം ലീഗുമായി രാഷ്ട്രീയ സഖ്യം ചേർന്നതിനു ശേഷം,പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ വ്യാമോഹത്തിൽ അതിന് കടക വിരുദ്ധമായ നിലപാടാണ് എടുത്തത് അങ്ങനെ 1969 ജൂൺ 16 ന് കേളപ്പജിയുടെ നേതൃത്വത്തിലുയർന്ന പ്രതിഷേധങ്ങളെയും ദേശീയ മാദ്ധ്യമങ്ങളുടെ ശക്തമായ വിമർശനങ്ങളെയും തൃണവദ്ഗണിച് മലപ്പുറം ജില്ല രൂപീകൃതമായി !

പ്രീണന ചരിത്രത്തിൽ അടുത്തതായിരുന്നു മലബാർ കലാപത്തിൽ പങ്കെടുത്തവർക്ക് പെൻഷൻ നൽകാൻ 1972 ൽ അച്യുതമേനോൻ സർക്കാർ എടുത്ത തീരുമാനം ഈ നടപടി പാർലമെന്റിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതിനെ എതിർക്കാനായി മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കർഷക കലാപമായിരുന്നു എന്ന് 73 ൽ സി പി എം സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കി (ദേശാഭിമാനി,17 / 11 / 1973 )

ഖിലാഫത്ത് പ്രസ്ഥാനത്തോട് തങ്ങളുടെ സ്ഥാപക നേതാവായിരുന്ന എം എൻ റോയി പുലർത്തിയിരുന്ന അനുഭാവം പിൻഗാമികളിലൂടെ തുടർന്നുകൊണ്ടിരുന്നു

സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴും ബൗദ്ധിക കേന്ദ്രങ്ങൾ കമ്മ്യൂണിസ്റ്റുകളുടെ കൈവശമായിരുന്നു ഈ സമയത്താണ് മുസ്ലിം പ്രീണത്തിനായി വിദ്യാഭ്യാസ രംഗം ഉപയോഗപ്പെടുത്താൻകമ്മ്യൂണിസ്റ്റുകൾ തീരുമാനിച്ചത് ഹൈന്ദവ സ്വത്വത്തെ തകർക്കാൻ സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടത്തിൽ തങ്ങൾ തന്നെ പ്രചരിപ്പിക്കാൻ മുൻകൈയെടുത്ത ആര്യൻ അധിനിവേശ സിദ്ധാന്തം സ്കൂളികളിൽ പാഠ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ സമുജ്ജ്വലവും വൈഭവപൂർണ്ണവുമായ ഭൂതകാലം സ്കൂൾ പാഠ്യ പദ്ധതികളിൽ നിന്നും ബോധപൂർവ്വം മറച്ചുവെച്ചും വൈദേശിക ഇസ്ലാമിക ആക്രമണ കാരികളെ മഹാന്മാരായി ചിത്രീകരിക്കപ്പെട്ടും പാഠഭാഗങ്ങൾ രചിക്കപ്പെട്ടു ഡി എൻ ഝായെ പോലുള്ളവർ ഗുപ്ത സുവർകാലത്തെ കെട്ടുകഥ എന്ന് വിലയിരുത്തി അധിക്ഷേപിച്ചു രണവീരന്മാരും ഭരണ വിശാരദന്മാരുമായ ഛത്രപതി ശിവാജിയും മഹാറാണാ പ്രതാപനും ഗുരു ഗോബിന്ദ സിംഹനുമെല്ലാം വൈയ്യക്തിക നേട്ടത്തിനായി പൊരുതിയ പ്രാദേശിക കലാപകാരികളായി തരംതാഴ്ത്തപ്പെട്ടു! ടിപ്പു മഹാനായ സ്വാതന്ത്ര്യ സമര സേനാനിയായി അക്ബർ മഹാനായി അറംഗസേബ് ഉദാരമതിയും സഹിഷ്ണുവുമായ ഭരണാധികാരിയുമായി

ഇതേ പ്രീണനം തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പിൽക്കാലത്തും തുടർന്നത് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കയുടെ ഇടപെടലിനെ പാർട്ടി എതിർത്തത്തിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല ഇതേ പ്രീണനം തന്നെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ തമിഴ്നാട്ടിലെ ജയിലിൽ പോയി കണ്ട വി എസ് അച്യുതാനന്ദനിലും അതേ പ്രതിയോടൊപ്പം വേദി പങ്കിട്ട പിണറായി വിജയനിലും നമുക്ക് ദർശിക്കാൻ കഴിയുകസദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ടപ്പോൾ കേരളത്തിൽ ഹർത്താൽ നടത്തിയതിന് മറ്റെന്തു ന്യായീകരണമാണ് പാർട്ടിക്ക് തരാൻ കഴിയുക ?

ഭാരതത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത് വിഘാതമായി കമ്മ്യൂണിസ്റ് പാർട്ടി വിലയിരുത്തിയ രണ്ടു കാര്യങ്ങളായിരുന്നു ഭാരതത്തിന്റെ ദേശീയതയും പിന്നെ ഇവിടുത്തെ ആത്മീയതയും ആ ദേശീയ വികാരത്തിന് തുരങ്കം വയ്ക്കാനാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പിൻപറ്റി ഇവിടുത്തെ മുസ്ലിം ജനതയെ ഹിന്ദുക്കൾക്കെതിരെ തിരിച്ചു ദേശീയ മുന്നേറ്റത്തെയും സ്വാതന്ത്ര്യ സമരത്തെയും തുരങ്കം വെച്ച് ആ വിടവിലൂടെ രാജ്യത്തു തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് പാർട്ടി ശ്രമിച്ചത് അതിനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിന്ദു ബൂർഷ്വാ പാർട്ടി ആണെന്നും അതിനെതിരെ മുസ്ലീങ്ങൾ സംഘടിക്കണമെന്നും ചിന്തിക്കാൻ മുസ്ലീങ്ങളെ പ്രേരിപ്പിച്ചതും മുസ്ലിം ലീഗിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായിട്ടായിരുന്നു തങ്ങളുടെ പ്രവർത്തകരെ അതിലേക്കു നിയോഗിച്ചതും മുസ്ലിം ലീഗിന്റെ മാനിഫെസ്റ്റോ എഴുതിയുണ്ടാക്കിയതും ഹൈദരാബിൽ പാർട്ടി ചെയ്തതും ഇതേ കലക്ക വെള്ളത്തിൽ മീൻപിടിക്കുന്ന പരിപാടി തന്നെയാണ് ഹിന്ദുക്കളും മുസ്ളീംങ്ങളും തമ്മിലടിക്കുന്ന ഹൈദരാബാദിൽ നൈസാമിന്റെ പക്കൽ നിന്ന് കിട്ടിയ ആയുധങ്ങളും സമ്പത്തുമായി തങ്ങളുടെ പാർട്ടിക്ക് വേരുറപ്പിക്കാം എന്നാണവർ കരുതിയത് സ്വാതന്ത്ര്യത്തിനു ശേഷവും അവർ ചെയ്തു വരുന്നത് മറ്റൊന്നല്ല ദീർഘകാലം ഭരണത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും വൻതോതിൽ ബംഗ്ളാദേശി മുസ്ലിം കുടിയേറ്റം നടപ്പിലാക്കി അവർക്കെല്ലാം തെരഞ്ഞെടുപ്പ് കാർഡുകളും വോട്ടവകാശവും നൽകിയതിലും നമുക്ക് ദർശിക്കാൻ കഴിയുക പാർട്ടിയെ വളർത്താനായി എന്ത് ശരികേടും ചെയ്യുന്ന ഇതേ കമ്മ്യൂണിസ്റ് മനോഭാവം തന്നെയാണ് ഇങ്ങനെ പാർട്ടിയെ വളർത്താനായി ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെയും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെയും അവിടത്തെ ജനതയുടെ സമാധാന പരമായ ജീവിതത്തെയും തകർക്കുന്ന മനോഭാവവും നടപടികളും കമ്മ്യൂണിസ്റ്റുകളിലല്ലാതെ മറ്റാരിലാണ് ദർശിക്കാൻ കഴിയുക ?

ഇങ്ങനെ കേവലം വോട്ട് ബാങ്കും പാർട്ടിയുടെ വളർച്ചയും മുന്നിൽക്കണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രീണന നടപടികളിലൂടെ പാർട്ടിയും പാർട്ടി ഗ്രാമങ്ങളും തീവ്രവാദികൾക്കും ദേശ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കും താവളമായി മാറിക്കൊണ്ടിരുന്നു പാർട്ടിയുടെ വിവിധ പോഷക സംഘടനകളിൽ ചുമതല വഹിച്ചിരുന്ന തടിയന്റവിട നസീറും പാർട്ടി ഗ്രാമമായ കനകമലയിൽ നിന്ന് പിടിയിലായ തീവ്രവാദികളും ബംഗ്ളാദേശിൽ നിന്ന് കുടിയേറിപ്പാർത്തവർ നടത്തുന്ന സംഘടിതവും ആസൂത്രിതവുമായ വർഗ്ഗീയ കലാപങ്ങളും അക്രമങ്ങളും എല്ലാം അത്യന്തം അപകടകരമായ ഈ സ്ഥിതിയുടെ നേർക്കാഴ്ചകൾ സമൂഹത്തിനു മുൻപിൽ തുറന്നു വയ്ക്കുന്നു

ആരാണ് സെർജി കിരോവിനെ കൊന്നത് ?

1934 ജനുവരി 24 മുതൽ ഫെബ്രുവരി 10 വരെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ [ CPSU ] പതിനേഴാമത് പാർട്ടി കോൺഗ്രസ്സ് നടന്നത് ആ സമ്മേളനത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന ആ തെരഞ്ഞെടുപ്പാകട്ടെ അക്ഷരാർത്ഥത്തിൽ സ്റ്റാലിനെ ഞെട്ടിച്ചു കളഞ്ഞ ഒന്നായിരുന്നു ആകെയുള്ള 1966 വോട്ടുകളിൽ സ്റ്റാലിന് 200-ൽ അധികം നെഗറ്റീവ് വോട്ടുകൾ ലഭിച്ചതാണ് ആ ഞെട്ടലിന്റെ കാരണം [ Ref: 1 ]

സ്റ്റാലിന്റെ ഉറ്റമിത്രങ്ങളായിരുന്ന മൊളോട്ടോവും ( Molotov ) കാങ്നോവിച്ചും ( kaganovich ) സ്റ്റാലിന് കൂട്ടായി തന്നെ നെഗറ്റീവ് വോട്ടുകൾ വാരിക്കൂട്ടിയിരുന്നു എന്നാൽ സെർജി കിരോവ് ( Sergi kirov ) എന്ന യുവ കമ്മ്യൂണിസ്റ്റ് നേതാവിന് ലഭിച്ചതാകട്ടെ വെറും 3 നെഗറ്റീവ് വോട്ടുകൾ മാത്രമായിരുന്നു! ഈ തിരഞ്ഞെടുപ്പ് ഫലം അതുപടിയങ്ങ് അംഗീകരിക്കാൻ സ്റ്റാലിൻ അനുവധിച്ചില്ല സ്റ്റാലിനെതിരെ 3,കിരോവിനെതിരെ 4 എന്നിങ്ങനെ ഫലം വരുന്ന മുറക്ക് ബാലറ്റ് പേപ്പറുകൾ തിരുത്തപ്പെട്ടു കൂടുതലും നശിപ്പിക്കപ്പെട്ടു!

അതെ ! സ്റ്റാലിൻ വീണ്ടും പാർട്ടിക്ക് പ്രിയങ്കരൻ എന്ന് പുറം ലോകത്ത് വാഴ്ത്തപ്പെട്ടു [ Ref 1: ]

സ്വന്തം നിഴനിലെപ്പോഴും ഭയപ്പെട്ടിരുന്ന സഖാവ് സ്റ്റാലിന് തനിക്കെതിരെ വന്ന വോട്ടുകൾ അംഗീകരിക്കാൻ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു
രഹസ്യാത്മക വോട്ടായതിനാൽ ആരൊക്കെയാണ് തനിക്കെതിരെ വോട്ട് രേഖപ്പെടുത്തിയത് എന്ന് സ്റ്റാലിന് മനസ്സിലാക്കാനും സാധിച്ചില്ല
അതാവട്ടെ അന്ന് വോട്ടു രേഖപ്പെടുത്തിയ 1966 പേരിലെ 1108 പേരുടെയും അരും കൊലപാതകങ്ങളിലേക്കാണ് വഴിവെച്ചത്
കൊല ചെയ്യപ്പെട്ടവരിൽ ആ യുവനേതാവ് സെർജി കിരോവും ഉൾപ്പെടുന്നു!

1934 ഡിസംബർ ഒന്നിന് Smolny institute ലെ ഓഫീസ് വരാന്തയിൽ വച്ച് തലയുടെ പിൻഭാഗത്ത് വെടിയേറ്റാണ് സെർജി കിരോവ് നിലംപതിച്ചത് "പൊതുജനത്തിന് മുന്നിലും പാർട്ടിയിലും പിന്തുണ വർദ്ധിച്ച് കൊണ്ടിരുന്ന യുവ കമ്മ്യൂണിസ്റ്റ് നേതാവിനെ കൊന്നതാരാണ് ?"എന്ന ചോദ്യം ആ വേള സോവിയറ്റിൽ ഉയർന്നു കേട്ടു ! സ്റ്റാലിനും,സഖാവിന്റെ ശിങ്കിടി മാദ്ധ്യമങ്ങളും പ്രതിവിപ്ലവകാരികളുടെ തലയിലാണ് കുറ്റം ചാരിയത് കൊലപാതകത്തിന്റെ സൂത്രധാരന്മാരായി സ്റ്റാലിൻ തന്റെ പാർട്ടി ശത്രുക്കളെ ചൂണ്ടിക്കാണിച്ചു പലരെയും തൂക്കിലേറ്റി ഒക്ടോബർ വിപ്ലവം മുൻ നിരയിൽ നിന്ന് നയിച്ച സഖാക്കള മരണം വരിച്ചു

എന്തായാലും കിരോവിനെ കൊന്നത് സ്റ്റാലിൻ തന്നെ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞെങ്കിലും ലിയോനിഡ് നിക്കോളേവ് ( Leonid nikolaev ) എന്ന തൊഴിൽ രഹിതനായ കമ്യൂണിസ്റ്റുകാരൻ ആണ് റിവോൾവർ സഹിതം പിടിയിലായത്

കാഞ്ചി വലിച്ചത് ലിയോനിഡ് തന്നെയായിരുന്നോ? ആണെങ്കിൽ തന്നെ അത് വലിപ്പിച്ചതാരാണ്? സംശയങ്ങൾ വീണ്ടും നീണ്ടു ഒരു പക്ഷെ അവയെല്ലാം കാരോവിന്റെ മരണത്തിന്റെ ദൃക്സാക്ഷിയും സുരക്ഷാ ഉദ്യേഗസ്ഥനുമായിരുന്ന ബോറിസോവിന് ( Borisov ) അറിയാമായിരുന്നിരിക്കണം എന്നാൽ ആ വിവരങ്ങൾ പുറം ലോകത്തിനറിയാൻ സാധിച്ചില്ല കിരോവിന്റെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസം സ്റ്റാലിന്റെ രഹസ്യ പോലീസായിരുന്ന NKVD യുടെ ഓടുന്ന ട്രക്കിൽ നിന്ന് തെറിച്ച് വീണ് ബോറിസോവ് കൊല്ലപ്പെട്ടു !

പിന്നീട് ഈ കൊലപാതകങ്ങൾക്കെല്ലാം അരിമണി വിതറിയ തന്റെ പ്രാപ്പിടിയന്മാരായ NKVD ഏജന്റുമാരെയും ഒന്നൊന്നായ് സ്റ്റാലിൻ കൊന്നു തള്ളി പതിനേഴാം പാർട്ടി കോൺഗ്രസ്സിലെ അംഗങ്ങളുടെ കൂട്ടകൊലകളെക്കുറിച്ച് അന്വേക്ഷിക്കാൻ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ നിയമിച്ച പോസ്പെലോവ് കമ്മീഷന്റെ
( Pospelov commission ) റിപ്പോട്ടിൽ പറയുന്നത് പ്രകാരം ഭാവിയിൽ ഒരിക്കലും യഥാർത്ഥ സൂത്രധാരന്മാരിലേക്ക് വിരൽ ചൂണ്ടപ്പെടാതിരിക്കാനാണത്രെ NKVD
ഏജന്റുമാരെ കൊന്നു തള്ളിയത് [ Ref : 2 ]

ഹിറ്റ്ലർ കൊന്നതിലുമധികം ആളുകളെ കൊന്നു തള്ളിയ സഖാവ് സ്റ്റാലിന്റെ കണക്കിൽ നിസ്സാരമായ കിരോവിന്റെ കൊലപാതകവും, അതിലെ പങ്കും ഏവർക്കും പകൽ പോലെ വ്യക്തമായിരുന്നു എങ്കിലും
1989-ൽ പാർട്ടി പോളിറ്റ് ബ്യൂറോ വീണ്ടും ആ കേസ് അന്വേഷിച്ചു തുടർന്ന്

"കിരോവിന്റെ കൊലപാതകത്തിൽ സ്റ്റാലിനോ NKVDക്കോ പങ്കുള്ളതായി തെളിവ് ലഭിച്ചില്ല"എന്ന് വിധിയെഴുതി

അപ്പോൾ പിന്നെ"ദി സീക്രട്ട് ഹിസ്റ്ററി ഓഫ് സ്റ്റാലിൻസ് ക്രൈം"എന്ന ഗ്രന്ഥത്തിൽ ചരിത്രകാരൻ ഒർലോവ് അലക്സാണ്ടർ ( Orlov Alexander ) പറഞ്ഞ,ലിയോനിഡ് നിക്കോളാവിന് തോക്കും പണവും കൈമാറിയ പേരറിയാത്ത സുഹൃത്ത് ആരാവും ?

എന്തിനാവും കരോവിന്റെ
ഓഫീസ് പരിസരത്തുവച്ച് പലവട്ടം തോക്കുമായ് പിടിക്കപ്പെട്ടിട്ടും കൊലപാതകിയെ പോലീസ് ശ്രദ്ധിക്കാതിരുന്നത് ?

എന്തിനായിരുന്നു സ്റ്റാലിൻ കിരോവിന്റെ സുരക്ഷ വെട്ടിക്കുറച്ചിരുന്നത് ?

ആരാണ് സെർജി കിരോവിനെ കൊന്നത് ?

ചിത്രം: കിരോവിന്റെ
ശവപ്പെട്ടി ചുമക്കുന്ന സ്റ്റാലിൻ

#knowyourcommunism
#knowcommunism
#knowrealfascism

[ Ref : 1 ] Joseph Stalin : A biographical companion ( page 57 - 58 )

[ Ref : 2 ] Khrushchev, NS, On the Cult of the Individual and Its Consequences, London (1989) ( p 21 )

്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമം - ഹോളോടോമോർ ( 1932-1933)

ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ഹോളോടോമോർ യൂറോപ്പിന്റെ പ്രഭാത ഭക്ഷണം എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്ന
കർഷകരുടെ കദനകഥയാണ് ആ വാക്കിന്
പറയാനുള്ളത് ഹോളോടോമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും"പട്ടിണിക്കിട്ട് കൊല്ലുക"എന്നാണ്

തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ജോസഫ് സ്റ്റാലിൻ ( Joseph Stalin ) എന്ന നിഷ്ഠൂര ഭരണധികരി, ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി നടപ്പിലാക്കിയതായിരുന്നു ഹോളോടോമോർ എന്നറിയപ്പെട്ട ക്ഷാമം!

പണിസ്ഥലങ്ങളും, പണിയായുധങ്ങളും സ്റ്റേറ്റ്ന് അടിയറവു വച്ച് പൊതു ഉടമ വ്യവസ്ഥയിൽ ചേരാൻ വിസമ്മതിച്ചതും,കർഷകർക്കിടയിൽ ഉയർന്നു വന്ന സ്വാതന്ത്രദാഹവുമായിരുന്നു,കമ്മ്യൂണിസ്റ്റുകാരുടെ പൊന്നുതമ്പുരാൻ സ്റ്റാലിനെ ചൊടിപ്പിച്ചത്

എതിർപ്പിനടയിലും,ആയിരത്തി തൊള്ളായിരത്തി ഇരുപത്തി എട്ടിൽ ( 1928 ) ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട കാർഷിക പൊതുഉടമ വ്യവസ്ഥ ( Agricultural collectivization ) എന്ന പദ്ധതി,സോവിയറ്റ് രഹസ്യ പോലീസിനെയും പാർട്ടി ഗുണ്ടകളെയുമുപയോഗിച്ച് ഉക്രൈനിലെ കർഷകർക്കുമേൽ സ്റ്റാലിൻ അടിച്ചേൽപ്പിക്കുക തന്നെ ചെയ്തു

കർഷകർക്ക് കൃഷിയിടങ്ങളും വീടുകളും വരെ സ്റ്റേറ്റിന് അടിയറവുവെക്കേണ്ടി വന്നു ഒരിക്കൽ തങ്ങളുടേതായിരുന്ന കൃഷിയിടങ്ങളിൽ വെറും തൊഴിലാളികളായി അടിമപ്പണിയെടുക്കാൻ ആ പാവങ്ങൾ വിധിക്കപ്പെട്ടു എതിർത്ത് നിൽക്കാൻ ശ്രമിച്ചവരെല്ലാം കുലക്കുകൾ ( Kulaks ),സോവിയറ്റ് വിരുദ്ധർ ( anti Soviet ) എന്നെല്ലാം മുദ്രകുത്തി സോവിയറ്റ് പോലീസ് വെടിവെച്ചുകൊന്നു പലരെയും സൈബീരിയൻ കോൺസെൺട്രേഷൻ ക്യാമ്പുകളിലേക്ക് തല്ലിയോടിച്ചു

നിശ്ചിത കണക്കിൽ സേവിയറ്റിന് വേണ്ടി ധാന്യം ഉത്പാദിപ്പിക്കാൻ വ്യവസ്ഥ വന്നതോടെ ഉക്രൈൻ കർഷകർ തീർത്തും പ്രതിരോധത്തിലായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് ( 1932 )
ഓടെ രാപ്പകൽ കഷ്ടപ്പെട്ടാലും ഉത്പാദിപ്പിക്കാൻ കഴിയുന്നതിലുമധികം ധാന്യം സോവിയറ്റിന് നൽകാനുള്ള ഉത്തരവ് മോസ്കോയിലെ തമ്പുരാൻ ഉക്രൈൻ കർഷകർക്ക് മേൽ അടിച്ചേൽപ്പിച്ചു

പറഞ്ഞ ധാന്യം കാഴ്ച്ചവെക്കാൻ കഴിയാതെ വന്നതിന്റെ ശിക്ഷയായി, കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളും, സോവിയറ്റ് രഹസ്യ പോലീസും
കർഷകരുടെ കുടിലുകളിൽ നിന്ന് കിട്ടാവുന്നതെല്ലാം കൊള്ളയടിച്ചു ! ഇരുട്ടിൽ റാന്തൽ വിളിക്കുകളുമായ് നടന്ന് അവസാന ധാന്യമണിയും,പച്ചക്കറികളും,ഉളളിയുമടക്കം ഭക്ഷ്യയോഗ്യമായ എല്ലാം കൊള്ളയടിച്ചു എന്ന് സഖാക്കൾ വീണ്ടും, വീണ്ടും ഉറപ്പു വരുത്തി

രണ്ട്കോടി മുതൽ നാല്കോടി വരെ ജനങ്ങൾ ഹോളോടോമോറിൽ കൊല്ലപ്പെട്ടു എന്ന് വിവിധ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട് സോവിയറ്റിന്റെ തകർച്ചക്ക് ശേഷം ലഭ്യമായ മോസ്ക്കോയിലേയും ഉക്രൈനിലേയും അർക്കേവുകളിൽ നിന്ന് നാൽപ്പത്തി എട്ട് ലക്ഷം കൊലപാതകങ്ങളുടെ ചരിത്രം ലഭ്യമായിട്ടുമുണ്ട് എന്നിരുന്നാലും കൃത്യമായൊര് കണക്ക് പറയുക അസാധ്യമാണ്

ഒരു കാരണവശാലും കർഷകർ പട്ടിണിയിൽ നിന്ന് രക്ഷപ്പെട്ടുകൂടാ എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു സ്റ്റാലിന് എന്ന് വേണം കരുതാൻ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ട് (1932 ) ഓഗസ്റ്റിൽ"കൃഷിയിടങ്ങളിൽ നിന്നും ധാന്യം എടുക്കുന്നവരെ പൊതു സ്വത്ത് മോഷ്ടിക്കുക എന്ന കുറ്റം ചുമത്തി,അത് കുട്ടികളായിരുന്നാലും, വെടിവെച്ചു കൊല്ലുകയോ തടവിലാക്കുകയോ ചെയ്യണം എന്ന നിയമം അയാൾ നിലവിൽ കൊണ്ടുവന്നു സോവിയറ്റ് ഉക്രൈനിന്റെ അതിർത്തികളിൽ പട്ടാളത്തെ നിർത്തിക്കൊണ്ടും, കർഷകരല്ലാത്തവർക്ക് പ്രത്യേക പാസ്പോർട്ട് നൽകിക്കൊണ്ടും പട്ടിണി പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും, അകത്തേക്കും ഭക്ഷണം കൊണ്ടു പോകുന്നത് ശ്രമകരമാവാൻ അയാൾ ശ്രദ്ധിച്ചു

അങ്ങനെ ഉക്രൈൻ കർഷകർക്കിടയിൽ പട്ടിണി അതിന്റെ ഏറ്റവും ഭീകരമായ രൂപം പൂണ്ടു ഉക്രൈനിലെ കറുത്ത മണ്ണിനെ പൊന്നണിയിപ്പിച്ച കർഷകർ, തങ്ങളുടെളുടെ കൃഷിയിടങ്ങളെല്ലാം വിളഞ്ഞു നിൽക്കുമ്പോൾ തന്നെ, പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞു അവർ പട്ടിണി മാറാൻ കണ്ണിൽ കണ്ടതെല്ലാം തിന്നു എലിയേയും പാറ്റയേയും തിന്നു അവ തീർന്നപ്പോൾ പരസ്പരം കൊന്നുവരെ തിന്നു ! അതെ സത്യമാണ് കൈയ്യിൽ എണ്ണാൻ സാധിക്കാത്തത്ര നരഭോജനങ്ങൾ ആ ഗ്രാമങ്ങളിൽ നടന്നതിന് ഇന്നും രേഖകൾ ലഭ്യമാണ്

ഉക്രൈനിലെ കർഷകർ അങ്ങനെ ഭക്ഷണമില്ലാതെ പരസ്പരം കൊന്ന് തിന്നുകൊണ്ടിരുന്നപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ പൊന്നുതമ്പുരാൻ സ്റ്റാലിൻ എന്തു ചെയ്യുകയായിരുന്നെന്നോ ?

അയാൾ വലിയൊരു വിഭാഗം ധാന്യവും ആൽക്കഹോൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു !
മില്യൺ ടൺ കണക്കിന് ധാന്യവും വിത്തും വിദേശത്തേക്ക് കയറ്റുമതി ചെയ്ത്, സോവിയറ്റിന്റെ സമ്പദ് വ്യവസ്ഥ പുഷ്ഠിപ്പെടുത്തുകയായിരുന്നു !
എന്തിനധികം, ക്ഷാമം തീർക്കാൻ റെഡ് ക്രോസ് വാഗ്ദാനം ചെയ്ത ഭക്ഷണം പുല്ലുപോലെ നിരസിക്കുകയായിരുന്നു
ആ രക്തരാക്ഷസൻ !

#Knowyourcommunism
#knowcommunism
#knowrealfasciam

ലേഖനം : സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത പട്ടിണി -ഹോളോടോമോർ

കമ്മ്യൂണിസ്റ്റുകാരന്റെ ബ്രിട്ടീഷ് ഷൂ - നക്കൽ

ഹിറ്റ്ലർ - സ്റ്റാലിൻ സന്ധി അവസാനിച്ചതോടെ കോമിന്റോണിന്റെ ( കമ്മ്യൂണിസ്റ്റ് ഇൻറർ നാഷണൽ ) നിർദ്ദേശ പ്രകാരം ലോകത്തെല്ലായിടത്തുമുള്ള കമ്മ്യൂണിസ്റ്റുകൾക്ക് ഹിറ്റ്ലർ വിരുദ്ധ ചേരിയിൽ അണിനിരക്കേണ്ടതായി വന്നു ഇന്ത്യയിലും കമ്മ്യൂണിസ്റ്റുകൾ ഇതേ പാത തന്നെ പിന്തുടർന്നു കൊണ്ട് ഹിറ്റ്ലറുടെ എതിർചേരിയായ ബ്രിട്ടന്റെ പക്ഷം പിടിച്ചു
ഇംഎംഎസ് നമ്പൂതിരിയടക്കം,ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അക്കാലത്ത്
ഫാസിസത്തെ എതിർക്കുന്ന നിലപാട് സ്വീകരിച്ചു,എന്ന രീതിയിൽ വെളുപ്പിക്കാൻ ശ്രമിച്ച,ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പശ്ചാത്തലം ഇതായിരുന്നു [Ref 1 ]

തൊഴിലാളികൾ തൊഴിലിടങ്ങളിൽ നിന്നും കൃഷിക്കാർ വയലുകളിൽ നിന്നും വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നിന്നും പിന്മാറി ബ്രിട്ടണെ സമ്മർദ്ധത്തിലാക്കാൻ ശ്രമിച്ചു കൊണ്ട് നടത്തിയ ദേശീയ സ്വതന്ത്രസമരത്തിന്റെ ഭാഗമായ
ക്വിറ്റ് ഇന്ത്യ സമരത്തെ അതി വിദഗ്ദമായാണ് കമ്മ്യൂണിസ്റ്റുകൾ അട്ടിമറിച്ചത്

ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബ്രിട്ടൺ വ്യാവസായികമായും കാർഷികമായും തകരാൻ തുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റുകൾ
ബ്രിട്ടന്റെ ഷൂ - നക്കുക യായിരുന്നു
അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി രേഖയിൽ അതിന്റെ തെളിവുകളുണ്ട്,നോക്കുക

"ഭക്ഷ്യോത്പാദനവും വ്യവസായികോത്പാദനവും വർദ്ധിപ്പിക്കാനുതകുന്ന കർമ്മ പരിപാടികൾ നടപ്പാക്കുകയായിരുന്നു പാർട്ടി"

ഈ വാചകത്തിന്റെ തുടർച്ചയായി കമ്മ്യൂണിസ്റ്റുകാരുടെ"ബ്രിട്ടീഷ് ഷൂ -- നക്കൽ"ഫാസിസത്തെ എതിർക്കാനാണെന്ന് കൂട്ടിചേർത്ത് ന്യായീകരിക്കുന്നുണ്ട് അത് ഇങ്ങനെ തുടരുന്നു

"അതായത് ഗാന്ധിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അട്ടിമറി പ്രവർത്തനങ്ങളിലൂടെ ജനദ്രോഹികളായി മാറിയപ്പോൾ ഉപ്പുസത്യാഗ്രഹകാലത്തെന്ന പോലെ സമരവും നിർമ്മാണ പ്രവർത്തനങ്ങളും സമന്വയിപ്പിച്ചു
കൊണ്ട് സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പോരാടുകയാണ് കമ്മ്യൂണിസ്റ്റുകൾ ചെയ്തതെന്നർത്ഥം" [ Ref 2 ]

ബ്രിട്ടീഷ് സർക്കാരിനെ യുദ്ധത്തിൽ സഹായിക്കനും ഇന്ത്യൻ സ്വാതന്ത്രസമരത്തെ ഒറ്റുകൊടുക്കാനും വേണ്ടി,തുണി ഉത്പാദന ശാലകളിൽ അടിമപ്പണിയെടുക്കാനും
കൃഷിയിടത്ത് കപ്പ കൃഷി നടത്താനും വരെ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായതിന്റെ തെളിവായി,തിയ്യതിയിട്ട് പാർട്ടി എഴുതിവച്ചതിന്റെ രേഖകളും ഇന്ന് ലഭ്യമാണ്

ഖിലാഫത്ത് കാലത്ത് ഉരുത്തിരിഞ്ഞു വന്ന
കമ്മ്യൂണിസ്റ്റ് - മുസ്ലിം,ഭായ് - ഭായ് ബന്ധവും
ക്വിറ്റ് ഇന്ത്യ സമര കാലത്ത്,ഇന്ത്യൻ സ്വാതന്ത്ര സമരത്തെ പിന്നിൽ നിന്ന് കുത്താൻ കമ്മ്യൂണിസ്റ്റുകൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയിരുന്നു ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ട തുണി ഉത്പാദനം നടത്താൻ മുസ്ലിം സ്ത്രീകളെ ഉപയോഗപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി രേഖകളിൽ എടുത്തു പറയുന്നുണ്ട് [ Ref 3 ]

ഇത്തരത്തിൽ അരങ്ങേറിയ തങ്ങളുടെ അട്ടിമറിയുടെ ഫലമായി ക്വിറ്റ് ഇന്ത്യാസമരം മലബാറിൽ കാര്യമായി ചലനം ഉണ്ടാക്കിയില്ലെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത് പാർട്ടി രേഖയിൽ അത്, ഇങ്ങനെ രേഖപ്പെടുത്തി

"ആഗസ്റ്റ് വിപ്ലവങ്ങളിൽ ഏറ്റവും ശക്തമായി നടന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും ക്വിറ്റിന്ത്യാ സമരവുമായി നിസ്സഹകരിച്ചതു കാരണം മലബാറിൽ ഒരിടത്തും അത് ബഹുജന സമരമായി വളർന്നില്ല"[ Ref 4 ]

അങ്ങനെ,എന്നും ,എക്കാലവും കമ്യൂണിസ്റ്റുകൾ ചെയ്യുന്നതു
പോലെ തന്നെ,അന്നും
ഫാസിസം ഫാസിസം എന്നലമുറയിട്ട് സോവിയറ്റ് - പിതൃഭൂമിക്ക് വേണ്ടി,
ഇന്ത്യൻ സ്വാതന്ത്രസമരത്തെ,ബ്രിട്ടന്റെ ഷൂ നക്കി അവർ ഒറ്റുകൊടുക്കുകയായിരുന്നു

എഴുതിയത് : Anurag

[ Ref 1 ] : ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പികൾ ( ഇഎംഎസ് )
[ Ref 2 ] : കോഴിക്കോട് ജില്ല കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം,സഞ്ചിക 1- കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം - പേജ് 406
[ Ref 3 ] : ഇതേ പുസ്തകം പേജ് 410 - 411
[ Ref 4 ] : ഇതേ പുസ്തകം പേജ 393

ഞാൻ എന്തുകൊണ്ട് മതേതരനല്ല
Why I am not a Secularist

1875 നവം7 വന്ദേമാതരം രചന

1876 ജദൂഭട്ട് മൽഹാർ രാഗത്തിൽ വന്ദേമാതരം പാടുന്നു

1877 വന്ദേമാതരം ജനപ്രീയമാകുന്നു

1880 ബംഗദർശനത്തിൽ ആനന്ദമഠം എഴുതിതുടങ്ങി

1882 ആനന്ദമഠം പുസ്തക രൂപത്തിൽ- ഒന്നാംപതിപ്പ്

1883 ആനന്ദമഠം രണ്ടാം പതിപ്പ്

1883 വന്ദേമാതരം – പൊതുവേദിയിൽ പാടി

1885 ആനന്ദമഠം ഇംഗ്ലീഷിൽ, ബംഗാളി മൂന്നാം പതിപ്പ്

1885 വന്ദേമാതരം ശ്രീമതി പ്രതിഭാസുന്ദരിദേവി പാടി- ദേശ് രാഗം, കവാലി താളം

1886- കൽക്കത്തയിൽ രണ്ടാം കോൺഗ്രസ് സമ്മേളനം – ഹേമചന്ദ്രന്റെ ഗാനത്തിൽ വന്ദേമാതരം

1892 വന്ദേമാതരം – നാലാം പതിപ്പ്

1893 വന്ദേമാതരം – അഞ്ചാം പതിപ്പ്

1896- കോൺഗ്രസ് പന്ത്രണ്ടാം സമ്മേളനം – ടാഗോർ വന്ദേമാതരം പാടുന്നു- ദേശ് രാഗം, ഏകതാളം

1897- ആനന്ദമഠം മറാഠി ഭാഷയിൽ

1905- ബംഗാൾ വിഭജനം- വന്ദേമാതരം ദേശീയമുദ്രാവാക്യം

1906 ആനന്ദമഠം രണ്ടാം ഇംഗ്ലീഷ് വിവർത്തനം

1906- വന്ദേമാതരം ബംഗാളി ദിനപത്രം തുടങ്ങി, ഇംഗ്ലീഷ് ദിനപത്രം തുടങ്ങി

1906 വന്ദേമാതരത്തിന്റെ ദേശീയപ്രാധാന്യത്തെക്കുറിച്ച് മഹർഷി അരവിന്ദൻ ഇന്ദുപ്രകാശ് പത്രികയിൽ ഏഴു ലേഖനങ്ങൾ എഴുതി

1906 ബരിസാൽ സമ്മേളനം- വന്ദേമാതരത്തിന് നിരോധം

1906 കോൺഗ്രസ് സമ്മേളനത്തിൽ ടാഗോർ വന്ദേമാതരം പാടുന്നു

1907 ജർമനിയിൽ മാഡം ബിക്കാജി കാമ ധ്വജം ഉയർത്തുന്നു- അതിൽ വന്ദേമാതരം

1908 കനൈയ്യലാൽ ദത്ത് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1908 വന്ദേമാതര ഘോഷത്തോടെ ഖുദിറാം ബോസ് തൂക്കിലേറ്റപ്പെടുന്നു

1909 മദൽ ലാൽ ധിംഗ്ര വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1909 വന്ദേമാതരം ജനീവയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി

1912 ആഫ്രിക്കയിലെ കേപ് ടൗണിൽ ഗോഖലയ്ക്ക് വന്ദേമാതര ഘോഷത്തോടെ സ്വീകരണം

1914 ഘരേ ബാഹിരേ എന്ന ടാഗോറിന്റെ നോവലിൽ വന്ദേമാതര മാഹാത്മ്യം

1914 മാസ്റ്റർ അമീചന്ദ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1914 അവധ് ബിഹാരി വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1914 കാനഡയിലെ ഗദർ വിപ്ലവത്തിൽ പങ്കെടുത്ത കാമാഗാടാമാരു കപ്പലിൽ വന്ദേമാതരം കൊടി

1914 ബാലമുകുന്ദ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി
1914 റാം‌ രഖീ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1914 സ്വിറ്റ്സർലൻഡിൽ ലാലാ ഹർദയാൽ വന്ദേമാതരം ദിനപത്രം തുടങ്ങി

1914 വസന്തകുമാർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1917 ഡോ അരുൺസിംഗ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1920 ലാലാ ലജ്പത്റായ് വന്ദേമാതരം ഹിന്ദി ദിനപത്രം തുടങ്ങി

1923 കോൺഗ്രസ് സമ്മേളനം – വന്ദേമാതരം പാലുസ്കർ പാടുന്നു

1927 രാം പ്രസാദ് ബിസ്മിൽ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1927 ഡോ രോശൻ സിംഗ് വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1929 പാലുസ്കർ വന്ദേമാതരത്തിന് കാഫി രാഗം കൊടുക്കുന്നു

1934 സൂര്യസെൻ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1936 വന്ദേമാതരം ഗ്രാമഫോൺ പ്ലേറ്റിൽ റിക്കാർഡ് ചെയ്തു

1938 വന്ദേമാതരം പൂനയിലെ സ്റ്റുഡിയോയിൽ റിക്കാർഡിങ്

1938 കൃഷണറാവു പുലംബീകർ മാർച്ചിങ് ടൂൺ കൊടുത്തു

1939 വന്ദേമാതരത്തെ കുറിച്ച്ഗാന്ധിജി ജുലൈയിലെ ഹരിജൻ പത്രികയിൽ

1941 വന്ദേമാതരം ദിനപത്രം ഗുജറാത്തിയിൽ തുടങ്ങി

1942 ഗിരീഷ്കുമാർ, നന്ദൂർബാർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷികളായി

1943 മാൻ‌കുമാർബസു ഠാകൂർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 നന്ദകുമാർ ദേ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 ദുർഗാദാസ്റായ് ചൗധരി വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 നിരഞ്ജൻ ബറുവ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 ചിത്തരഞ്ജൻ മുഖ്യോപാദ്ധ്യായ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 ഫണിഭൂഷൻ ചക്രവർത്തി വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 സുനിൽകുമാർ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1943 വീരേന്ദ്രമോഹൻ മുഖ്യോപാദ്ധ്യായ വന്ദേമാതരം ഘോഷത്തോടെ രക്തസാക്ഷിയായി

1947 ആഗസ്റ്റ് 15 ഓംകാർനാഥഠാക്കൂർ ആകാശവാണിയിലൂടെ പൂർണഗാനം പാടി

1950 ജനഗണമന ദേശീയഗാനം- വന്ദേമാതരത്തിന് തുല്യ പദവി മാത്രം- വന്ദേമാതര പിന്തള്ളപ്പെടുന്നു

ഒരു ദേശത്തിന്റെ സ്വാതന്ത്ര്യ സമരപരമ്പരയിൽ ഇത്രകണ്ട് ഇഴുകിചേർന്നതും, ഇത്രകണ്ട് സമരപ്രേരകമായതും ഇത്രകണ്ട് മനോബലം കൊടുത്തതും, ഇത്രകണ്ട് സമരഹേതുവായതും, സ്വാതന്ത്ര്യ സേനാനികൾക്ക് ഇത്രകണ്ട് മനോബലം കൊടുത്തതും, ഇത്രകണ്ട് ബഹുജന വികാരം ഉയർത്തിയതും, ഭരണകർത്താക്കളുടെ ദ്വേഷത്തിനും വൈരത്തിനും വിലക്കിനും ഇത്രകണ്ട് വിധേയമായതും, സംഘർഷവേളയിലും, സമാധാനകാലത്തും നാട്ടുകാർക്ക് ഇത്രകണ്ട് സ്വീകാര്യമായതുമായ ഒരു ദേശീയഗാനം ഭൂലോകത്തെങ്ങുമില്ല എന്നിട്ടും ഈ നാട്ടിലെ മതേതരകൂറന്മാർക്ക് വന്ദേമാതരം വിനായക ചതുർഥിയിലെ ചന്ദ്രനാണെങ്കിൽ; ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളുടെ മതേതരത്വം ആവശ്യമില്ല

കടപാട് - വന്ദേമാതരത്തിന്റെ കഥ