Thursday 31 May 2018

പുരാണ കഥകൾ

വിശ്വാമിത്രൻ


അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു കൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷിക്ക് അതിന്റെ കാരണം എന്തെന്നറിഞ്ഞേ മതിയാകൂ.
ഒരിക്കൽ‍ മഹാവിഷ്ണുവിനെ നേരിൽ‍ കണ്ടപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷി തുറന്നുചോദിച്ചു. ഭഗവാനേ, ഞാനും വസിഷ്ഠനും ഒരേവിധത്തിൽ‍ തപശ്ശക്തി നേടിയവരും ഒരേപോലെ കഴിവുള്ളവരുമാണ്. എന്നിട്ടും എല്ലാവർ‍ക്കും വസിഷ്ഠനോടാണു കൂടുതലിഷ്ടം. എന്താണതിന്റെ കാരണം? എത്ര ചിന്തിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. ദയവായി പറഞ്ഞുതന്നാലും.
മഹാവിഷ്ണു വിനീതപൂർ‍വം വിശ്വാമിത്രമഹർ‍ഷിയെ പ്രണമിച്ചുകൊണ്ടു പറഞ്ഞു, മഹാമുനേ, താങ്കളുടെ ചോദ്യത്തിന് ഉടനടി ഒരുത്തരം തരാൻ‍ പ്രയാസമാണ്. കുറച്ചുകാലം ക്ഷമയോടെ കാത്തിരുന്നാൽ‍ ഇതിന്റെ യാഥാർ‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാക്കിത്തരാം.
ദിവസങ്ങൾ‍ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു. അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ‍ ഇരുവരും ശ്രേഷ്ഠരിൽ‍ ശ്രേഷ്ഠരാണ്. അതേപോലെ സദാ കർമ്‍മനിരതരുമാണ്. ഞാൻ‍ നിങ്ങളെ ഒരു കാര്യം ഏൽ‍പ്പിക്കുകയാണ്. കുറച്ചു ദിവസങ്ങൾ‍ക്കകം ഇരുവരും നിങ്ങളെക്കാൾ‍ താഴ്ന്നവരായ നൂറ്റൊന്നു പേരെ ഊട്ടണം. അതിനുശേഷം എന്നെ വന്നു കാണുകയും വേണം.
വിഷ്ണുവിന്റെ നിർ‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മഹർ‍ഷിവര്യർ‍ യാത്രയായി. പിറ്റേന്നു തന്നെ വിശ്വാമിത്ര മഹർ‍ഷി നൂറ്റൊന്നിനു പകരം ആയിരത്തൊന്നാളുകൾ‍ക്ക് വിഭവസമൃദ്ധമായ സദ്യ നടത്തി. തികഞ്ഞ സന്തോഷത്തോടെ അടുത്ത ദിവസം തന്നെ മഹാവിഷ്ണുവിന്റെ സമീപമെത്തി കാര്യങ്ങൾ‍ അറിയിക്കുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർ‍ഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ‍ കഴിഞ്ഞപ്പോൾ‍ വസിഷ്ഠ മഹർ‍ഷി ക്ഷീണിച്ചവശനായി വൈകുണ്ഠത്തിലെത്തി. കണ്ടമാത്രയിൽ‍ തന്നെ മഹാവിഷ്ണു ചോദിച്ചു അങ്ങ് തീരെ അവശനാണല്ലോ, എന്തേ വരാൻ ഇത്ര വൈകിയത്?
ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽ‍പ്പിച്ച കർമ്മം നിർ‍വ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു ഭൂമിയിൽ‍ കണ്ടെത്താനായില്ല. പക്ഷിമൃഗാദികൾ ‍പോലും എന്നെക്കാൾ‍ ശ്രേഷ്ഠരാണ്. പിന്നെ എങ്ങനെയാണ് ഞാൻ താഴ്ന്നവരെ ഊട്ടുന്നത്.
മഹാവിഷ്ണു വിശ്വാമിത്ര മഹർ‍ഷിയെ നോക്കി പറഞ്ഞു, എന്തുകൊണ്ടാണ് വസിഷ്ഠ മഹർ‍ഷിയെ ലോകം കൂടുതൽ‍ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ‍ അങ്ങേയ്ക്കു ബോധ്യമായിക്കാണുമല്ലോ. അങ്ങ് ലോകത്തുള്ളവരെല്ലാം അങ്ങയേക്കാൾ‍ താഴെ എന്നു വിശ്വസിക്കുന്നു. വസിഷ്ഠ മഹർ‍ഷി എല്ലാവരും തന്നെക്കാൾ‍ വലിയവരെന്നു വിശ്വസിക്കുന്നു. അങ്ങയുടെ അഹങ്കാരത്തേക്കാൾ അദ്ദേഹത്തിന്റെ എളിമയാണ് ആളുകൾക്കിഷ്ടം..

മഹാഭാരത കഥയിലെ സർപ്പകഥകൾ


കശ്യപ പത്നി ആയിരുന്ന കദ്രുവിന് സപത്നി ആയിരുന്ന വനിതയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ചതി പ്രയോഗം നടത്തുവാൻ മക്കളായ സർപ്പങ്ങളോട് ആവശ്യപ്പെടുകയും അതിൽ വിമുഖത പ്രകടിപ്പിച്ച മക്കൾ തീയിൽ വെന്തു മരിക്കുകയും ചെയ്യും എന്ന് ശപിക്കുകയും ചെയ്തു.
പിന്നീട് ഒരു കാലത്തു ഈ ശാപത്തിൽ നിന്നും മോചനം നേടുവാൻ എന്താണ് മാർഗ്ഗം എന്ന് സർപ്പ സഹോഹരങ്ങൾ കൂടി ഇരുന്നു ആലോചിക്കുക ഉണ്ടായി.
പാണ്ഡവരിൽ അർജ്ജുനന് ഉത്തരയിൽ ജനിക്കുന്ന പരീക്ഷത്തു രാജാവിനെ കദ്രു പുത്രൻ ആയ തക്ഷകൻ ദംശിക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യും എന്നും, പരീക്ഷത്തു രാജാവിന്റെ മകനായ ജനമേജയൻ അതിനു പകരം വീട്ടുവാൻ ആയി തക്ഷശിലയിൽ സർപ്പ സത്ര യാഗം നടത്തുകയും അതിൽ വീണു മരിക്കാൻ ആണ് ഇവരുടെ യോഗം എന്നും അവർ മനസ്സിലാക്കി.
അതിൽ നിന്നും രക്ഷപെടുവാൻ എന്താണ് മാർഗ്ഗം എന്നാണു അവർ കൂടി ആലോചിച്ചു കൊണ്ട് ഇരുന്നത്. യാഗം മുടക്കുവാൻ വേണ്ട നിരവധി മാർഗ്ഗങ്ങൾ അവർ ആലോചിച്ചു, എന്നാൽ ഇനിയും പാപം ചെയ്യണ്ട എന്നായിരുന്നു, മുതിർന്നവരുടെ അഭിപ്രായം. അപ്പോൾ അവരിൽ ഒരാൾ ആയ ഏലാപുത്രൻ പറഞ്ഞു.
മാതാവിന്റെ ശാപം കേട്ട് ഭയന്ന ഞാൻ അവരുടെ മടിയിൽ തന്നെ ഭയന്ന് ചുരുണ്ടു കൂടി കിടന്നു. അപ്പോൾ ദേവകൾ ബ്രഹ്മദേവനോട് ചോദിക്കുന്നത് കേട്ടൂ,
" ഭവാൻ ലോകത്തിലെ എല്ലാ ശാപങ്ങൾക്കും പ്രതിവിധി ഉണ്ട് എന്നാൽ മാതൃശാപത്തിനു മാത്രം പ്രതിവിധി ഇല്ല, എന്നിട്ടും അങ്ങ് ഈ ശാപത്തിനു മൗന അനുവാദം കൊടുത്ത് എന്ത് കൊണ്ട് ആണ്??? "
ബ്രഹ്‌മാവ്‌ മറുപടി നൽകി: വിഷവും ക്രൗര്യവും കൊണ്ട് ദുഷ്ടുള്ള പാമ്പുകൾ അനേകം ഉണ്ട്, പ്രജാക്ഷേമത്തിനു വേണ്ടി ഞാൻ ആണ് ഞാൻ ആ ശാപം തടയാഞ്ഞതു, ധർമ്മിഷ്ഠർ ആയ നാഗങ്ങൾ രക്ഷപെടും, ക്രൂരരായ നാഗങ്ങൾ കൊല്ലപ്പെടും.
ചിന്തിക്കേണ്ടത് : ലോകത്തു ഏതൊരു ശാപത്തിനും പ്രതിവിധി ഉണ്ട് എന്നാൽ മാതൃശാപത്തിനു മാത്രം പ്രതിവിധി ഇല്ല എന്നുള്ളത് ഇന്ന് ഇന്നത്തെ തലമുറ അറിയുന്നില്ല എന്ന് വേണം കരുതുവാൻ. സുഖസൗകര്യങ്ങൾക്കു പിന്നാലെ പായുമ്പോൾ മാതാപിതാക്കളെ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന തലമുറ ആണ് ഇന്നുള്ളത്.മാതാവിന്റെ മനസ്സിൽ നിന്നും ഉത്ഭവിക്കുന്ന താപം, വിഷമം എല്ലാം ശാപങ്ങളുടെ ഫലം തരും എന്ന് ഇന്നത്തെ തലമുറ മറക്കുന്നു അല്ലങ്കിൽ അറിയുന്നില്ല. നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കുക മാതാപിതാക്കളെ ഉപേക്ഷിച്ചു ജീവിക്കുന്നവരെയും അവരെ പൊന്നു പോലെ സംരക്ഷിക്കുന്നവരെയും ഒന്ന് താരതമ്യം ചെയ്തു നോക്കുക, ഈ കഥയിൽ പറഞ്ഞിരിക്കുന്നതിന്റെ സാരാംശം നിങ്ങള്ക്ക് മനസ്സിലാക്കുവാൻ സാധിക്കും,
മറ്റൊന്ന് കൂടി ഉണ്ട്, ഇവിടെ സർപ്പങ്ങൾ എന്ന് പറയുമ്പോൾ അത് പാമ്പിനെ മാത്രമായി കരുതി ചുരുക്കേണ്ടത് ഇല്ല, ധർമ്മം വെടിഞ്ഞു ജീവിക്കുന്നവർ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.

Necessity is the mother of invention

ഒരിക്കല്‍ ഒരു രാജാവ് തന്റെ അയല്‍രാജ്യത്ത് സൌഹൃദ സന്ദര്‍ശനം നടത്തി.
അയല്‍ രാജ്യത്തെ രാജാവ് നമ്മുടെ രാജാവിനെ രണ്ടു നല്ല പഞ്ചവര്‍ണ്ണ തത്തകളെ സമ്മാനമായി നല്‍കി.
തിരികെ എത്തിയ രാജാവ് ഉദ്യാനത്തില്‍ രണ്ടു തത്തകള്‍ക്കും വേണ്ടി സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു, എന്ന് മാത്രമല്ല രണ്ടു തത്തകളെയും പരിശീലിപ്പിക്കുന്നത് പരിശീലകനെയും നിയമിച്ചു.
കുറച്ചു നാളുകള്‍ക്ക് ശേഷം പരിശീലകന്‍ രാജാവിനോട് വന്നു പറഞ്ഞു,
രാജന്‍ തത്തകളില്‍ ഒന്ന് നന്നായി പറക്കുന്നുണ്ട്‌ എന്നാല്‍ ഒരു തത്ത ഇരിക്കുന്ന മരക്കൊമ്പില്‍ തന്നെ നീങ്ങുന്നു എന്നല്ലാതെ പറക്കുന്നില്ല, എന്നാല്‍ കഴിയും വിധം ഞാന്‍ എല്ലാം ശ്രദ്ധിച്ചു പക്ഷെ പറപ്പിക്കുവാന്‍ സാധിക്കുന്നില്ല.
ഇത് കേട്ട് ആകെ വിഷമിച്ച രാജാവ് മറ്റുള്ള രാജ്യങ്ങളിലെ പരിശീലകരെയും മറ്റും കൊണ്ട് വന്നു, പരിശ്രമം തുടര്‍ന്നു, രണ്ടാമത്തെ തത്തയെയും പറപ്പിക്കുവാന്‍.
എന്നാല്‍ എല്ലാവരും പരാജയപ്പെടുക ആണ് ഉണ്ടായത്.
ആകെ നിരാശന്‍ ആയ രാജാവ് വിളംബരം പുറപ്പെടുവിച്ചു, തത്തയെ പറപ്പിക്കുന്ന വ്യക്തിക്ക് ആയിരം സ്വര്‍ണ്ണ നാണയം നല്‍കുന്നത് ആയിരിക്കും എന്ന്.
അടുത്ത ദിവസം ഉറക്കമുണര്‍ന്നു ഉദ്യാനത്തിലേക്ക്‌ നോക്കിയാ രാജാവ് കാണുന്നത് രണ്ടു തത്തകളും ഉയര്‍ന്നു പറക്കുന്നത് ആണ്.
രാജാവിന് സന്തോഷം അടക്കാന്‍ ആയില്ല.
രാജാവ് ഭ്രുത്യനോട് ആവശ്യപ്പെട്ടു ആരാണ് തത്തയെ പറപ്പിച്ചത് എന്ന് അന്വേഷിച്ചു അയാളെ കൂട്ടി കൊണ്ട്വരുവാന്‍.
ഭ്രുത്യനോട് ഒപ്പം വന്നത് ഒരു പാവം കര്‍ഷകന്‍ ആയിരുന്നു.
കര്‍ഷകനോട് രാജാവ് ചോദിച്ചു എങ്ങിനെ ആണ് തത്തയുടെ അസുഖം മാറിയത് എന്ന്.
കര്‍ഷകന്‍ പറഞ്ഞു, ഞാന്‍ തത്തകള്‍ ഇരിക്കുന്ന മരത്തിന്റെ കൊമ്പുകള്‍ എല്ലാം മുറിച്ചു കളഞ്ഞു.
ഇരിക്കാന്‍ സ്ഥലം ഇല്ലാതെ അവ പറന്നു എന്ന്.
കര്‍ഷകന് പ്രഖ്യാപിച്ച പാരിതോഷികം നല്‍കി രാജാവ് പറഞ്ഞു വിട്ടു.
സാരാംശം: ഇന്നത്തെ കാലത്ത് വളരെ പ്രസക്തി ഉള്ള ഒരു ചിന്ത ആണ് ഈ കഥയില്‍ ഉള്ളത്. ഇന്ന് കുട്ടികളെ അധികവും ലാളിച്ചു വളര്‍ത്തുന്നത് ആണ് കണ്ടു വരുന്നത്. അവരില്‍ സ്വയംപര്യാപ്തത വളര്‍ത്തേണ്ടത് അവരുടെ ഭാവിക്ക് വളരെ അത്യാവശ്യം ആണ് എന്ന് മറക്കരുത്.

യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക



വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്.
സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ച് നിയമങ്ങളാണ് യമം.
അഹിംസയാണ് ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്. പ്രപഞ്ചത്തെ തന്റെതന്നെ അംശമായി കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും? നിങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല; അതുപോലെ പ്രപഞ്ചത്തെയും. അഹിംസ യോഗയുടെ പ്രായോഗികതലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ല‍ാം ഒന്നായി കാണുക.
രണ്ടാമത്തെ നിയമമാണ് സത്യം. നിങ്ങള്‍ക്ക് നിങ്ങളോട് നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത് കോര്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയുമോ? അത് ചെയ്യുന്നുണ്ടെന്ന് സ്വയം അറിയുന്നു. കയ്യില്‍ ചോക്കലേറ്റ് വച്ചുകൊണ്ട് അതില്ലെന്ന് പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്കലേറ്റ് ഉണ്ട് എന്നുള്ളത് സത്യമാണ്.
മൂന്നാമത്തേത് ആസ്തേയം. നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക. ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരുതരത്തില്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാതിരിക്കുക. ‘അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദമുണ്ടായിരുന്നെങ്കില്‍’, ‘അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ – ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ് ആസ്തേയം. ആസ്തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്. മറ്റുള്ളവര്‍ക്കുള്ളത് എനിക്കുണ്ടാകട്ടേയെന്ന് ആഗ്രഹിക്കാതിരിക്കലാണ്. ’സ്തേയം എന്നാല്‍ ’കാണല്‍ എന്നും ’ആസ്തേയം എന്നാല്‍ ’കാണാതിരിക്കല്‍ എന്നുമാണ് അര്‍ഥം.
നാലാമത്തെ നിയമമായ ബ്രഹ്മചര്യമെന്നാല്‍ ’ചെറിയതിനോടുള്ള ആഗ്രഹമില്ലായ്മയാണ്. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറത്തുള്ള അനന്തതയെ ആഗ്രഹിക്കുക. ’ബ്രഹ്മമെന്നാല്‍ ’വലുത് എന്നാണര്‍ഥം. ‘ഞാനിതാണ്, ഞാന്‍ ചെറുതാണ്, ഞാന്‍ പുരുഷനാണ്, ഞാന്‍ സ്ത്രീയാണ്’ തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്ക്കതീതമാകലാണ് ബ്രഹ്മചര്യം.
അഞ്ചാമത്തെ നിയമം അപരിഗ്രഹമാണ്. അതായത് മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശകാരവാക്കുകള്‍ക്ക് അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നത് ആശ്ചര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വം അപമാനിക്കുന്നില്ല, പക്ഷേ അവരുടെ വാക്കുകളെ മുറുകെപ്പിടിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരേയല്ല എറിയുന്നത്, പുറത്തേക്കു കളയുകയാണ്. പക്ഷേ, നിങ്ങളതിനെ ബലമായി പിടിച്ച് മാറോടു ചേര്‍ത്തുവയ്ക്കുന്നു. മറ്റുള്ളവര്‍ ചെളിവാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ് അതിനെ സ്വീകരിക്കുന്നത്? നിങ്ങള്‍ക്കു നേരേയുള്ള ശകാരങ്ങളെപ്പോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം.
ആന്തരികമായ വളര്‍ച്ചയുള്ളതാണ് നിയമങ്ങള്‍.
ആദ്യത്തെ നിയമമാണ് ശൌചം അല്ലെങ്കില്‍ ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
രണ്ടാമത്തേത് സന്തോഷം അല്ലെങ്കില്‍ സംതൃപ്തിയാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല.
മൂന്നാമത്തെ നിയമമാണ് തപസ്. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജിക്കുന്നു.
നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്.
അഞ്ചാമത്തെ നിയമം ഈശ്വരപ്രണിധാനമാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ’ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ’ എന്ന് അപേക്ഷിക്കുന്നതാണത്.
യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് ന‍ാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക.

ഗുരുഭക്തി

പണ്ട് തക്ഷശിലയില്‍ അയോദ ധൌമ്യന്‍ എന്നൊരു ഒരു മഹര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാര്‍ ആയിരുന്നു ഉപമന്യു, അരുണി, വേദന്‍ എന്നിവര്‍.
ഗുരുകുല സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു പഠിക്കുകയും, ഗുരുവിന്റെ വീട്ടിലെ ജോലികളില്‍ ഗുരുവിനെയും കുടുംബത്തെയും സഹായിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം ഗുരു ഉപമന്യുവിനെ വിളിച്ചു കാലികളെ മേയ്ക്കുന്നത് ഇനി മുതല്‍ നിന്റെ ചുമതല ആണ് എന്ന് പറഞ്ഞു. സന്തോഷത്തോടെ ഉപമന്യു കാലികളെ മേയ്ക്കുന്ന ജോലികളില്‍ വ്യാപ്രുതന്‍ ആയി. പകലൊക്കെ കാലികളുമായി കറങ്ങി നടന്നു സന്ധ്യയോടെ ആണ് തിരികെ എത്തുക.
പകല്‍ മുഴുവനും നടക്കുന്ന ജോലി ആയിരുന്നിട്ടു കൂടി ഉപമാന്യുവില്‍ യാതൊരു ക്ഷീണവും ഗുരു കണ്ടില്ല എന്ന് മാത്രമല്‍ കുറച്ചു തടിച്ചു വരുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഗുരു ഉപമന്യുവിനെ വിളിച്ചു ചോദിച്ചു,
എങ്ങിനെ ആണ് നീ ഇത്ര ആരോഗ്യവാന്‍ ആയി ഇരിക്കുന്നത് എന്ന്, ശിഷ്യന്‍ മറുപടി നല്‍കി, “ ഞാന്‍ ഭിക്ഷ എടുത്തു ആണ് ഭക്ഷിക്കുന്നത് പകലൊക്കെ.”
ഗുരു: ശിഷ്യന്‍ ഭിക്ഷ എടുത്താല്‍ അത് ഗുരുവിനു വേണ്ടി അനു എന്ന് നിനക്ക് അറിയില്ലേ?? ഇനി എടുക്കുന്ന ഭിക്ഷ ഇവിടെ കൊണ്ട് വന്നു എന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.
ശിഷ്യന്‍ അന്ന് മുതല്‍ കിട്ടുന്ന ഭിക്ഷകള്‍ ഒക്കെ ഗുരുവിനു നല്‍കി തുടങ്ങി. എന്നാല്‍ ഗുരു വീണ്ടും ശ്രദ്ധിച്ചു, യാതൊരു ക്ഷീണവും ഇല്ല ശിഷ്യന്, ഗുരു ശിഷ്യനോട് ചോദിച്ചു “ ഭിക്ഷ ഒക്കെ എന്റെ കയ്യില്‍ കൊണ്ട് തരിക ആണ് നീ, പക്ഷെ നീ പഴയത് പോലെ തടിച്ചു തന്നെ ഇരിക്കുന്നു, എന്താണ് നിറെ ഭക്ഷണം??”
ശിഷ്യന്‍: ഞാന്‍ ഇപ്പോള്‍ പശുവിന്റെ പാല്‍ ആണ് കുടിക്കുന്നത് ഗുരോ.
ഗുരു: പശുവിന്റെ പാല്‍ പശു കുട്ടിക്ക് അവകാശപ്പെട്ടത് ആണ് അത് നീ കഴിക്കുവാന്‍ പാടില്ല.
ശിഷ്യന്‍ ഇനി കഴിക്കില്ല എന്ന് ഗുരുവിനെ അറിയിച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുരു ശ്രദ്ധിച്ചു, ശിഷ്യന് യാതൊരു ക്ഷീണവും ഇല്ല, ഗുരുവിന്റെ അന്വേഷണത്തില്‍, പാല് കുടിക്കുന്ന പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന നുരകള്‍ ആണ് ഇപ്പോള്‍ ശിഷ്യന്‍ ഭക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഗുരു, എന്ന് മാത്രമല്ല അത് വിലക്കുകയും ചെയ്തു.
ഭിക്ഷ എടുത്തു കഴിക്കാനും പാടില്ല, പശുവിന്റെ പാല് കുടിക്കാനും പാടില്ല, എന്തിനു പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന പാലിന്റെ നുര കഴിക്കാന്‍ പോലും അനുവാദം ഇല്ല, കഠിനമായി വിശന്ന ഒരു സമയത്ത് ഉപമന്യു, അവിടെ കണ്ട കുറച്ചു എരിക്കിന്റെ ഇല കഴിച്ചു, അത് കഴിച്ച ഉപമാന്യുവിന്റെ കണ്ണുകള്‍ പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടപ്പെട്ട ഉപമന്യു, കാട്ടിലെ ഒരു കിണറ്റില്‍ വീണു, സ്ഥിരമായി വരുന്ന സമയം കഴിഞ്ഞിട്ടും ശിഷ്യനെ കാണാത്തതിനാല്‍ ഗുരു ശിഷ്യനെ അന്വേഷിച്ചു കാട്ടിലേക്ക് പോയി. തേടി നടന്നു ഒടുവില്‍ പൊട്ട കിണറ്റില്‍ കിടന്ന ശിഷ്യനെ കണ്ടെത്തി ഗുരു.
ശിഷ്യന്‍ ഗുരുവിനോട് അപേക്ഷിച്ച്, തന്റെ കണ്ണുകള്‍ ശരി ആക്കി തരുവാന്‍ വേണ്ടത് ചെയ്യുവാന്‍.
ഗുരു ശിഷ്യനോട് പറഞ്ഞു, ദേവവൈദ്യന്‍ ആയ അശ്വിനീ ദേവതകളോട് പ്രാര്‍ത്ഥിക്കുവാന്‍.
ഉപമന്യു ആ കിണറ്റില്‍ കിടന്നു കൊണ്ട് അശ്വിനീ ദേവതകളെ സ്തുതിക്കാന്‍ തുടങ്ങി,
ഉപമന്യുവിന്റെ സ്തുതിയില്‍ പ്രസാദിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു, എന്നിട്ട് ഉപമന്യുവിനു ഒരു അപ്പം നല്‍കി കൊണ്ട് പറഞ്ഞു, ഇതാ ഇത് കഴിക്കൂ, നിന്റെ ക്ഷീണം മാറട്ടെ എന്ന്, ഉപമന്യു പറഞ്ഞു, ഇല്ല ഞാന്‍ ഇത് ഭുജിക്കുക ഇല്ല, ഭിക്ഷ കിട്ടുന്നത് എന്റെ ഗുരുവിനു വേണം നല്‍കുവാന്‍, അശ്വിനി ദേവതകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഉപമന്യു നിരാകരിച്ചു.
ഗുരുവിനോടുള്ള ആ അനുസരണാ ശീലം കൊണ്ട് സംതൃപ്തര്‍ ആയ അശ്വിനീ ദേവതകള്‍ ഉപമന്യുവിനു കാഴ്ച തിരികെ നല്‍കി, പല്ലുകള്‍ സ്വര്‍ണ്ണം ആക്കുകയും ചെയ്തു, എന്ന് മാത്രമല്ല ശ്രേഷ്ഠം ആയ ജീവിതം ലഭിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
കിണറ്റില്‍ നിന്നും കയറിയ ഉപമന്യു വേഗം തന്നെ ഗുരുവിന്റെ സന്നിധിയില്‍ എത്തുകയും തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു, ഗുരു ഉപമന്യുവിനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു യാത്രയാക്കി.
കടുത്ത ഗുരുഭക്തി ജീവിത വിജയത്തിന് എത്ര ബലം പകരും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് മഹാഭാരതത്തിലെ ഈ കഥ.

മഹാഭാരത കഥയിലെ സർപ്പകഥകൾ

ഒരു ദിവസം കദ്രു വിനിതയോട് പറഞ്ഞു തനിക്കു കടലില്‍ ഉള്ള നാഗാലയം കാണുവാന്‍ ആഗ്രഹമുണ്ട് അവിടെ തന്നെ കൊണ്ട് പോകാന്‍.
ദാസി ആയ വിനിത കദ്രുവിനെ ചുമലില്‍ എടുക്കുകയും, നാഗങ്ങളെ ചുമലില്‍ ഏറ്റുവാന്‍ ഗരുഡനോട് പറയുകയും ചെയ്തു.
ഗരുഡന്‍ നാഗങ്ങളെ എടുത്തു പറന്നുയര്‍ന്നപ്പോള്‍ സൂര്യ താപം ഏറ്റു അവര്‍ വാടി തളര്‍ന്നു, അത് കണ്ടു മനസ്സ് വിഷമിച്ച കദ്രു ഇന്ദ്രനെ സ്തുതിക്കുകയും, അതില്‍ സംപ്രീതന്‍ ആയ ഇന്ദ്രന്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ നിറയ്ക്കുകയും, ഇടി വെട്ടി മഴ പെയ്യുകയും ചെയ്തു.
മഴയുടെ തണുപ്പില്‍ നാഗങ്ങള്‍ സന്തോഷിക്കുകയും സന്തോഷത്തോടെ അവര്‍ ദ്വീപില്‍ എത്തുകയും ചെയ്തു. ദ്വീപിന്റെ മനോഹാരിത കണ്ട നാഗങ്ങള്‍, ഗരുഡനോട് തങ്ങളെ മറ്റു ദ്വീപില്‍ കൂടി കൊണ്ട് പോകുവാന്‍ ആവശ്യപ്പെട്ടു.
നാഗങ്ങള്‍ തന്നോട് കല്‍പ്പിക്കുന്നത് കണ്ടു ഗരുഡന്‍ അമ്മയോട് ചോദിച്ചു, എന്തിനാണ് ഇവര്‍ തന്നോട് കല്‍പ്പിക്കുന്നത് എന്ന്, വിനിത മകനോട്‌ ചതി പറ്റിയ കഥകള്‍ എല്ലാം പറഞ്ഞു കൊടുത്തു.
കഥകള്‍ കേട്ട ഗരുഡന്‍ സര്‍പ്പങ്ങളോട് ചോദിച്ചു ദാസ്യത്തില്‍ നിന്നും മാറുവാന്‍ എന്താണ് വേണ്ടത് എന്ന്.
അപ്പോള്‍ സര്‍പ്പങ്ങള്‍ കൂടി ആലോചിച്ചിട്ട് പറഞ്ഞു “ അമൃത് “ കൊണ്ട് തരിക ആണെങ്കില്‍ നിങ്ങളെ ദാസ്യ വേളയില്‍ നിന്നും ഒഴിവാക്കി തരാം എന്ന്.
ഇത് കേട്ട ഗരുഡന്‍ അമ്മയുടെ അടുത്ത് ചെന്ന് വിവരം പറയും, താന്‍ അമൃത് ബലമായി ആണെങ്കിലും എടുത്തു കൊണ്ട് വരുവാന്‍ പോകുക ആണ് എന്ന്.
പക്ഷെ ബലത്തിനായി തനിക്കു ഭക്ഷണം വേണം എന്ന് പറയും ഗരുഡന്‍.
വിനിത മകനോട്‌ പറയും, സമുദ്രത്തിന്റെ നടുക്ക് ഒരു നിഷാധാലയം ഉണ്ട് [ കാട്ടാളന്മാരുടെ വാസകേന്ദ്രം ] അവിടെ ചെന്ന് അവരെ ആവശ്യത്തിനു ഭുജിച്ചു കൊള്ളുക. പക്ഷെ അവിടെ ഉള്ള ബ്രാഹ്മണരെ കൊല്ലരുത്. കാരണം സൂര്യനേക്കാളും അഗ്നിയെക്കാളും അപകടകാരി ആണ് ക്രുദ്ധന്‍ ആയ ബ്രാഹ്മണന്‍.
ബ്രാഹ്മണനെ എങ്ങിനെ തിരിച്ചറിയാം എന്നുള്ള ചോദ്യത്തിന്, നീ അറിയാതെ ബ്രാഹ്മണനെ വിഴുങ്ങിയാല്‍ തൊണ്ടയില്‍ ആ ചൂട് അറിയും എന്ന് ആ മാതാവ് ഉത്തരം കൊടുത്തു.
അമ്മയുടെ നിര്‍ദേശം പോലെ ദ്വീപില്‍ എത്തി നിഷാദന്മാരെ ഭുജിക്കുകയും ചെയ്തു. അറിയാതെ വായില്‍ അകപ്പെട്ടു പോയ ഒരു ബ്രാഹ്മണനെയും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് പത്നിയായ നിഷാദിയേയും ഭക്ഷിച്ചില്ല.
അവിടെ നിന്നും വീണ്ടും യാത്ര തുടര്‍ന്ന ഗരുഡന്‍ തന്റെ പിതാവിനെ ഇടയില്‍ കണ്ടു മുട്ടി.
കുശലം അന്വേഷിച്ച പിതാവിനോട് ഗരുഡന്‍ പറഞ്ഞു, മാതാവ് സുഖമായി ഇരിക്കുന്നു, താന്‍ മാതാവിന്റെ ദാസ്യ വേല നീക്കുന്നതിന് അമൃത് എടുക്കാന്‍ പോയി കൊണ്ട് ഇരിക്കുക ആണ്, അനുഗ്രഹിക്കണം, അതേ പോലെ തന്നെ തന്റെ വിശപ്പ്‌ അടങ്ങിയിട്ടില്ല പോംവഴികള്‍ പറഞ്ഞു കൊടുക്കണം എന്നും.
ഗരുഡനു തന്റെ പിതാവില്‍ നിന്നും കിട്ടിയ ഉപദേശം, സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ പരസ്പരം കലഹിച്ചു പരസ്പര ശാപത്താല്‍ ആനയും ആമയും ആയ രണ്ടു മുനിമാര്‍ ഉണ്ട്, വിഭാവസുവും സുപ്രീതകനും, അവരെ ഭക്ഷിക്കുവാന്‍ ആയിരുന്നു.
പിതാവ് പറഞ്ഞത് അനുസരിച്ച് ഗരുഡന്‍ അവരെ കണ്ടെത്തുകയും തന്റെ നഖങ്ങളാല്‍ കൊത്തി എടുത്തു കൊണ്ട് പറക്കുകയും ചെയ്തു.
അവരെ ഭക്ഷിക്കാന്‍ വേണ്ടി ഗരുഡന്‍ ഒരു വടവൃക്ഷതിലേക്ക് ഇരിക്കുവാന്‍ തുനിഞ്ഞു. എന്നാല്‍ ഗരുഡന്റെ ഭാരം താങ്ങുവാന്‍ ആകാതെ ആ മരക്കൊമ്പ് ഒടിഞ്ഞു,
അപ്പോഴാണ്‌ ഗരുഡന്‍ ആ മരക്കൊമ്പില്‍ തല കീഴായി തൂങ്ങി കിടക്കുന്ന ബാലഖില്യരെ കണ്ടത്.
പിതാവായ കശ്യപന്‍ സത്പുത്രനെ ലഭിക്കുവാന്‍ ചെയ്ത യാഗത്തില്‍ അദ്ധേഹത്തെ സഹായിക്കുവാന്‍ ഉണ്ടായിരുന്ന വിരലോളം വലുപ്പമുള്ള ബാലഖില്യരെ സംരക്ഷിക്കണം എന്ന് കരുതി ഗരുഡന്‍ ആ മരകൊമ്പും കടിച്ചു പിടിച്ചു പറന്നുയര്‍ന്നു.
ബാലഖില്യരെ സുരക്ഷിതമായി ഇറക്കുവാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു പറക്കുന്ന ഗരുഡന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ തപസ്സു ചെയ്യുന്ന അച്ഛന്‍ ആയ കശ്യപ മഹര്‍ഷിയെ കാണുകയും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുകയും ചെയ്തു.
ബാലഖില്യരുടെ ശാപം മകനില്‍ പതിക്കാതെ ഇരിക്കുവാന്‍ വേണ്ടി കശ്യപന്‍ അവരോടു അപേക്ഷിക്കുകയും ഗരുഡന്റെ യാത്രോദ്യേശ്യം അവരെ അറിയിക്കുകയും ചെയ്തു.
മനുഷ്യവാസം ഇല്ലാത്ത ഗിരിശൃംഗം ലക്ഷ്യമാക്കി ഗരുഡന്‍ നീങ്ങി, ആമയും, ആനയേയും ഭക്ഷിക്കുന്നതിനു വേണ്ടി, അവിടെ എത്തി മരക്കൊമ്പ് താഴെ ഇട്ടു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി ഗരുഡന്‍.
ആ സമയം ദേവലോകത്ത്‌ ദേവേന്ദ്രന്‍ നിറയെ അപശകുനങ്ങള്‍ കണ്ടു. ദേവഗണങ്ങളേയും കൂട്ടി ഇന്ദ്രന്‍ ഗുരു ആയ ബൃഹസ്പതിയുടെ അടുത്ത് എത്തി, ദുശ്ശകുനങ്ങളുടെ കാരണം അന്വേഷിച്ചു.
ബൃഹസ്പതി ഗരുഡന്റെ വരവും, കാരണവും, ഉദ്ദേശ്യ ലക്ഷ്യങ്ങളും എല്ലാം ഇന്ദ്രനോട് പറഞ്ഞു, വിവരങ്ങള്‍ അറിഞ്ഞ ഇന്ദ്രന്‍ ഗരുഡനെ സൂക്ഷിക്കാന്‍ അമൃതിന്റെ കാവല്‍ക്കാരോട് നിര്‍ദേശം നല്‍കുകയും ചെയ്തു.
സാരാംശം: എത്ര ക്രൂരര്‍ ആണ് എങ്കില്‍ കൂടി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ബുദ്ധിമുട്ടുന്നത് കണ്ടാല്‍ സഹിക്കുക ഇല്ല. അതിനാല്‍ ആണ് വിഷലിപ്തര്‍ ആയ സര്‍പ്പങ്ങള്‍ ചൂട് താങ്ങാതെ വന്നപ്പോള്‍ കദ്രു ഇന്ദ്ര പ്രീതി നേടി മഴ പെയ്യിച്ചത്. ദേവന്മാരുടെ രാജാവായ ഇന്ദ്രന്‍ പോലും ചെയ്ത ചെറിയ തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കും, അത് അടുത്ത കഥയില്‍ വിവരിക്കാം.

പഞ്ചതന്ത്രം കഥ

ഒരിടത്ത് ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. കൃഷിക്കാരൻ തന്റെ നിലമുഴാൻ വേണ്ടി ഒരു കാളയെ വളർത്തിയിരുന്നു. കാളയ്ക്ക് വയസ്സായപ്പോൾ, അയാൾ അതിനെ ദൂരെയുള്ള ഒരു കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. കാട്ടിൽ ഒറ്റപ്പെട്ടു പോയ കാള തനിക്ക്‌ താമസിക്കാൻ പറ്റിയ ഒരിടം തേടി നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഗുഹയും, കുളവും, പച്ചപ്പുൽനിറഞ്ഞ മൈതാനവും ഒക്കെയുള്ള ഒരു സ്ഥലം കാളയുടെ കണ്ണിൽപ്പെട്ടു. ഗുഹയിൽ മററു മൃഗങ്ങളൊന്നും ഇല്ലെന്ന് മനസ്സിലാക്കിയ കാള സന്തോഷത്തോടെ ആ ഗുഹയിൽ താമസം തുടങ്ങി.
ഒരുദിവസം കാള പുല്ല് തിന്ന് വയറു നിറച്ച് ഗുഹയ്ക്ക് സമീപം വിശ്രമിക്കുകയായിരുന്നു. അപ്പോൾ ദൂരെ നിന്നും ഒരു സിംഹം ,ഗുഹയുടെ സമീപത്തേക്ക് വരുന്നത് അവൻ കണ്ടു. പെട്ടന്ന് എന്തെങ്കിലും ഒരു സൂത്രം പ്രയോഗിച്ചില്ലെങ്കിൽ സിംഹം തന്റെ കഥ കഴിക്കുമല്ലൊ എന്നോർത്ത് കാള വേവലാതിപ്പെട്ടു. സിംഹം അടുത്തെത്താറായതും, കാള ഗുഹയുടെ നേരെ നോക്കിക്കൊണ്ടു ഇങ്ങിനെ പറഞ്ഞു: പ്രിയേ, ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് കുശാലായ ഭക്ഷണം കിട്ടും. ഒരു സിംഹം ഇങ്ങോട്ട് വരുന്നുണ്ട്. അവൻ ഇവിടെ എത്തിയാൽ ഞാനവനെ കുത്തി അകത്തേക്കിട്ടു തരാം .നിങ്ങൾ അവനെ കൊന്നു ഭക്ഷിച്ചു കൊള്ളൂ"
കാളയുടെ സംസാരം കേട്ട സിംഹം പേടിച്ചു വിറച്ചുപോയി. ഇതുപോലുള്ള ഒരു മൃഗത്തിനെ ഇവിടെയെങ്ങും ഇതുവരെ കണ്ടിട്ടില്ലല്ലൊ. ഏതായാലും - അതിശക്തിമാനായ ഒരു മൃഗമാണിതെന്ന് തോന്നുന്നു. ഇവിടെ ഇനിയും നിന്നാൽ തന്റെ ജീവന് ആപത്താണ്. എങ്ങിനെയും രക്ഷപ്പെടണം. ഇങ്ങനെ ആലോചിച്ച സിംഹം വേഗം വന്ന വഴിക്ക് തന്നെ ഓടാൻ തുടങ്ങി . അപ്പോൾ എതിരെ വരികയായിരുന്ന ഒരു നരി സിംഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു: "സിംഹരാജൻ, താങ്കൾ വല്ലാതെ ഭയപ്പെട്ടതു പോലുണ്ടല്ലൊ. എന്തു പറ്റി?"'കാട്ടിലെ രാജാവായ അങ്ങേയ്ക്ക് ഭയമുണ്ടാകാനുള്ള കാരണമെന്താണ്?
സിംഹം വളരെയധികം സംഭ്രമത്തോടെ അവിടെ നടന്ന സംഭവങ്ങളെല്ലാം നരിയോട് വിവരിച്ചു കൊടുത്തു.
ഇതു കേട്ട നരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
രാജൻ, താങ്കൾ ഒരു പമ്പരവിഡ്ഢി
തന്നെ.താങ്കളെ പേടിപ്പിച്ചുവെന്ന് പറഞ്ഞ മൃഗം ഒരുകാള ആണ്. അത് നാട്ടിൽ കാണപ്പെടുന്ന ഒരു സാധാരണ മൃഗമാണ്. അവൻ താങ്കളെ കബളിപ്പിച്ചതാണ്.താങ്കൾ എന്റെ കൂടെ വരൂ.ഞാൻ ഈ കാര്യം താങ്കൾക്ക് വ്യക്തമായി മനസ്സിലാക്കിത്തരാം."
സിംഹത്തിനാകട്ടെ, നരിയുടെ വാക്കിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. അപ്പോൾ നരി വീണ്ടും പറഞ്ഞു:
"രാജാവേ, ഒട്ടും സംശയിക്കേണ്ട.താങ്കൾക്ക് ഞാൻ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കിൽ ഞാൻ ഒരു ഉപായം പറയാം. താങ്കളുടെ വാല് എന്റെ വാലിനോട് ചേർത്ത് കെട്ടിക്കോളൂ. എന്നിട്ട് നമുക്ക് ഒരുമിച്ച് അവിടേക്ക് പോകാം. ആപത്തു വന്നാൽ ഞാൻ താങ്കളെ രക്ഷിച്ചു കൊള്ളാം" നരിയുടെ വാക്കുകൾ കേട്ട സിംഹം മനസ്സില്ലാ മനസ്സോടെ, നരിക്കൊപ്പം അവിടേക്ക് പോകാമെന്ന് സമ്മതിച്ചു.
നരി രണ്ടു പേരുടെയും വാലുകൾ പരസ്പരം കൂട്ടിക്കെട്ടി, അവർ രണ്ടു പേരും ഗുഹ ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നു തന്നെ കാള ഈ കാഴ്ച കണ്ടു. കാള വിചാരിച്ചു ..... നരിയേയും കൂട്ടിയാണല്ലൊ ഇത്തവണ സിംഹത്തിന്റെ വരവ്.രണ്ടു പേരും തന്നേക്കാൾ ശക്തരുമാണ്. അവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി കണ്ടു പിടിക്കണമല്ലൊ! അവൻ വീണ്ടും തല പുകഞ്ഞാലോചിച്ചു
പെട്ടന്ന് കാളയുടെ മനസ്സിൽ ഒരു ബുദ്ധി തോന്നി. കാള ,നരിയെ നോക്കിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു:"
" കൂട്ടുകാരാ, .എത്ര ദിവസമായി നീ ഇവിടുന്ന് പോയിട്ട്. രണ്ടു സിംഹങ്ങളെയും കൊണ്ട് വരാമെന്ന് ഏറ്റിട്ടല്ലെ നീ ഇവിടെ നിന്ന് പോയത്. എന്നിട്ട് ഇപ്പോൾ ഒരു സിംഹത്തെയാണോ നിനക്ക് കിട്ടിയത്? എന്റെ ഭാര്യയും മക്കളും വിശന്നു ക്ഷീണിച്ചിരിക്കുകയാണ്. ഒരു സിംഹത്തെക്കിട്ടിയാലൊന്നും അവരുടെ വിശപ്പ് മാറില്ലെന്ന് നിനക്ക് അറിയാവുന്നതല്ലെ? എങ്കിലും ഒന്നിനെയെങ്കിലും കിട്ടിയല്ലൊ.ഭാഗ്യം തന്നെ. അവനെ വേഗം ഇങ്ങോട്ട് കൊണ്ടു വരൂ."
ഇതു കേട്ട സിംഹത്തിന്റെ കഥ എന്തായെന്ന് പറയേണ്ടല്ലൊ? അല്ലെ......
ഭയന്നു വിറച്ചു പോയ സിംഹം തന്റെ വാലിൽ കെട്ടിയ നരിയെയും വലിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി.നരിയാകട്ടെ സിംഹം ഓടുന്ന വഴിയിലെ കുണ്ടിലും, കുഴിയിലും,മുൾക്കൂട്ടത്തിലും ശരീരഭാഗങ്ങൾ തട്ടിമുറിഞ്ഞ് നിലവിളിക്കാനും തുടങ്ങി. പിന്നീട് സിംഹത്തിനും, നരിക്കും എന്തു സംഭവിച്ചു എന്ന് ആരും അറിഞ്ഞതേയില്ല.
ആ രണ്ടു ശക്തിമാൻമാരെയും പിന്നെ ആ വഴിക്ക് കണ്ടിട്ടേയില്ല. കാളയാകട്ടെ പിന്നീടുള്ള കാലം ആരെയും ഭയപ്പെടാതെ ഗുഹയിൽ സമാധാനത്തോടെ ജീവിക്കുകയും ചെയ്തു.🔥
ശക്തിയുണ്ടായാൽ മാത്രം പോരാ,വേണ്ട സമയത്ത് വേണ്ട രീതിയിൽ ധൈര്യവും, ബുദ്ധിയും പ്രയോഗിക്കാൻ കൂടി കഴിയണം. എങ്കിലേ ജീവിതവിജയമുണ്ടാകൂ എന്ന് ഈ കഥയിലൂടെ മനസ്സിലാക്കാം.

പഞ്ചതന്ത്രം കഥ


ഒരിക്കല്‍ ഒരിടത്ത് കൃഷ്ണപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു . കൃഷ്ണപുരത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടെ രാധാ നദി ഒഴുകിയിരുന്നു ,നദീതീരത്ത് ഇഷ്ടം പോലെ ഇളം പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു ,നദീ തീരത്തുള്ള കാട്ടില്‍ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു ,മാന്‍ ,മുയല്‍ ,കടുവ,സിംഹം അങ്ങനെ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു .
ഈ കാട്ടിലാണ് സുന്ദരിയായ അമ്മു മുയല്‍ അവളുടെ അമ്മയുടെ കൂടെ കഴിഞ്ഞിരുന്നത് . അവള്‍ക്കു ആ കാട്ടില്‍ ഒരുപാടു കൂട്ടുകാരും ഉണ്ടായിരുന്നു .
മറ്റു മുയല്‍ കുഞ്ഞുങ്ങള്‍ എല്ലാം പൊത്തിലോളിച്ചു കളിക്കുമ്പോ അമ്മു മുയല്‍ കാട്ടിലൂടെ കറങ്ങി നടന്നു .അപ്പോള്‍ അവളൊരു മാനേ കണ്ടു ,എന്ത് വേഗത്തിലാണെന്നോ മാന്‍ ഓടുന്നത് ,അമ്മു മുയല്‍ മാനിന്റെ അടുത്ത് ചെന്ന് പറഞ്ഞു
“നമസ്കാരം ചേട്ടാ ,ചേട്ടന്‍ എന്ത് വേഗത്തിലനോടുന്നത് ഇത്രയും വേഗത്തിലോടാന്‍ വേറെ ആര്‍ക്കും കഴിയില്ല ” മറ്റുള്ളവരുടെ കഴിവുകളെ അഭിനന്ദിക്കണമെന്നു അമ്മു വിന്റെ അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു . ആദ്യമായിട്ടാണു ആരെങ്കിലും മാനെ അഭിനന്ദിക്കുന്നതു ,മാനിനു സന്തോഷമായി ,അവര്‍ രണ്ടു പേരും കൂട്ടുകാരായി ,അമ്മു ചോദിച്ചു “ചേട്ടാ ചേട്ടാ എന്നെയും ഇങ്ങനെ ഓടാന്‍ പഠിപ്പിക്കാമോ ” മാന്‍ പറഞ്ഞു “അതിനെന്താ പഠിപ്പിക്കാമല്ലോ ” മാന്‍ അമ്മുവിനെ വേഗത്തില്‍ ഓടാന്‍ പഠിപ്പിച്ചു . മാനിനോട് യാത്ര പറഞ്ഞു അമ്മു മുയല്‍ സ്വന്തം മാളത്തിലെത്തി യപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു “നീ എവിടെ പോയതാ ” നടന്നതെല്ലാം അമ്മു പറഞ്ഞു ,അപ്പോള്‍ കൂട്ടുകാര്‍ അവളെ കളിയാക്കി . അമ്മു പറഞ്ഞു “എല്ലാവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ” കൂട്ടുകാര്‍ വീണ്ടും കളിയാക്കി .
അതൊന്നും കാര്യമാക്കാതെ അമ്മു മുയല്‍ അടുത്ത ദിവസവും യാത്രയായി . ഇത്തവണ കണ്ടു മുട്ടിയതൊരു തവളയെ ആയിരുന്നു ,താവള കുളത്തില്‍ ചാടി ചാടി പൊയ് കൊണ്ടിരുന്നു : അമ്മു മുയല്‍ വിളിച്ചു പറഞ്ഞു ” ഏയ് ചങ്ങാതി ” തവള കേട്ട ഭാവം പോലും കാണിച്ചില്ല . അമ്മു വീണ്ടും പറഞ്ഞു ” നിങ്ങളെ പോലെ ഇത്രയും നല്ല ഒരു അഭ്യാസിയെ ഞാന്‍ വേറെ കണ്ടിട്ടില്ല ” .ഇത് കേട്ടപ്പോള്‍ തവളയ്ക്ക് സന്തോഷമായി ,രണ്ടു വലിയ ചാട്ടം ചാടി തവള മുയളിനടുത്തെത്തി . തവള തന്റെ വീര കഥകള്‍ അമ്മു വിനോട് പറഞ്ഞു ,പാമ്പുകളെ പറ്റിച്ചു രക്ഷപെട്ട കഥ ,മുങ്ങാം കുഴിയിട്ട് പോയതു ,അങ്ങനെ ഒരു പാടൊരുപാട് ,അമ്മു എല്ലാം കേട്ടിരുന്നു ,അവസാനം അമ്മു ചോദിച്ചു എന്നെയും പഠിപ്പിക്കാമോ ഇതല്ലാം ,തവള സന്തോഷത്തോടെ സമ്മതിച്ചു . മാളത്തിലേക്ക് പോകും മുന്‍പേ അമ്മു നല്ലൊരു ചാട്ടക്കാരി ആയിമാറി .
അങ്ങനെ ഓരോ ദിവസവും അമ്മു ഓരോ കാര്യങ്ങള്‍ പഠിച്ചു . അങ്ങനെ ഇരിക്കെ ഒരുദിവസം ഒരു വേടന്‍ ആ കാട്ടിലെത്തി ,ഒരു പാട് മൃഗങ്ങള്‍ വേടന്റെ കയ്യില്‍ പെട്ടു . ഒടുവില്‍ അയാള്‍ അമ്മുവും കൂട്ടരും താമസിക്കുന്ന മാളത്തിനടുത്തും എത്തി . മുയലുകള്‍ പരക്കം പാഞ്ഞോടി .
അമ്മു മുയലിനൊരു ഉപായം തോന്നി ,അമ്മു മുയല്‍ വേടന്റെ മുന്‍പില്‍ ഞൊണ്ടി ഞൊണ്ടി നടന്നു ,വേടന്‍ വിചാരിച്ചു ഓടാന്‍ വയ്യാത്ത ഒരു മുയല്‍ ഇതിനെ വേഗം പിടിക്കാം ,വേടന്‍ അടുത്തെ ത്തിയതും അമ്മു കുതിച്ചു പാഞ്ഞു ,വേടനും വാശി യായി ,അയ്യാള്‍ പുറകെ ഓടി ,പക്ഷെ മാനിനെ പോലെ ഓടുന്ന അമ്മു വിനെ പിടിക്കാനുണ്ടോ വേടന് പറ്റുന്നു ,ഒടുവില്‍ ഓടി ഓടി ഒരു വലിയ കുളത്തിന്റെ തീരത്തെത്തി .
വേടന് സന്തോഷമായി ,ഇനി മുയല്‍ ഓടില്ലല്ലോ ,അമ്മുവിന്റെ മേലേക്ക് അയ്യാള്‍ ചാടി വീണു ,അമ്മുവാകട്ടെ കുളത്തിലെക്കെടുത്തു ചാടി ,ആമ്പലിന്റെ മുകളില്‍ പോയിരുന്നു ,വേടനും പുറകെ ചാടി ,അമ്മു ആമ്പല്‍ ഇലകളില്‍ മേല്‍ ചാടി ചാടി കരയില്‍ പൊയ് ഇരുന്നു ,വേടന്‍ കുളത്തിലെ വെള്ളത്തില്‍ വീണു . അമ്മുവിന്റെ കൂട്ടുകാരനായ തവളയും ആ കുളത്തിലെ മീനുകളും ചേര്‍ന്ന് വേടനെ കടിച്ചു ശരിപ്പെടുത്തി ,വേടന്‍ ജീവനും കൊണ്ടോടി ,പിന്നീടൊരിക്കലും ആ വഴിക്ക് വന്നിട്ടില്ല .
ഗുണപാഠം: മറ്റുള്ളവരുടെ കഴിവുകളെ നാം പ്രശംസിച്ചത് കൊണ്ട് നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുന്നു, അതേ പോലെ തന്നെ അറിവുകൾ എത്ര നേടുന്നുവോ, അത്രയും നമുക്ക് ജീവിത വിജയത്തിന് സാധ്യമാകും.പൊതുവേ ഇന്നത്തെ സമൂഹം മറ്റുള്ളവരെ അംഗീകരിക്കുന്നതിന് മടി കാണിക്കുന്ന പതിവ് ആണ് ഉള്ളത്, ചെറിയ ചെറിയ ഗുണപാഠ കഥകളിലൂടെ നമുക്ക് അടുത്ത തലമുറയിൽ നല്ല ചിന്തകളും .

Tuesday 29 May 2018

കരുത്തിന്റെ പ്രതീകമായ കടുവ

മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗം; കരുത്തനാണ് കടുവ - സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും.

മുൻനിരയിലെ നാല് കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. ഇരയുടെ കഴുത്തിൽ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകൾ നഷ്ടപ്പെട്ടാൽ അതോടെ ഇരപിടിത്തം നിലയ്ക്കും, പട്ടിണി കിടന്ന് ചാകുകയേ പിന്നെ വഴിയുള്ളൂ.

മികച്ചൊരു അണുനാശിനിയാണ് കടുവയുടെ ഉമിനീർ. അതിനാൽത്തന്നെ അവയുടെ മുറിവുകൾ ഉണക്കാനുള്ള മികച്ചൊരു മാർഗവും.

ഒറ്റയ്ക്ക് ജീവിക്കുന്നതാണ് കടുവകളുടെ പ്രകൃതം. ചെടികളിലും മരങ്ങളിലും നഖം കൊണ്ട് മാന്തിയും ‘മണം’ കൊണ്ടും അതിർത്തി അടയാളപ്പെടുത്തുന്ന രീതിയുണ്ട് ഇവയ്ക്ക്. തങ്ങളുടെ ‘അധീനത’യിലുള്ള പ്രദേശത്ത് മൂത്രവിസർജനം നടത്തിയാണ് ഈ അടയാളപ്പെടുത്തൽ. മൂത്രത്തിന്റെ ഗന്ധമടിച്ചാൽ മറ്റ് കടുവകൾക്കറിയാം ഈ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയാൽ ആക്രമിക്കപ്പെട്ടേക്കുമെന്ന്. ആ അടയാളപ്പെടുത്തൽ നടത്തിയ കടുവ ആണാണോ പെണ്ണാണോ, അവയുടെ പ്രായം, അവ ഇണചേരാൻ തയാറാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ഗന്ധം വഴി ഓരോ കടുവയ്ക്കും തിരിച്ചറിയാനാകും. ഇണകൂടാൻ തയാറാണെന്ന് ആൺകടുവകളെ അറിയിക്കാനും പെൺകടുവകൾ ഈ ‘മണ’പ്രയോഗം നടത്താറുണ്ട്.

സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല കടുവകൾ. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂർവം അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയാറുള്ളത്. ഒരുതവണ മനുഷ്യമാംസം രുചിച്ചു കഴിഞ്ഞാൽ മിക്ക കടുവകളും പിന്നേയും മനുഷ്യനെ ആക്രമിക്കാറുണ്ട്. ‌രാത്രികളിലാണ് പ്രധാനമായും മനുഷ്യവേട്ട. മണംപിടിച്ചെത്തി വഴിയിൽ കാത്തിരുന്ന് ആക്രമിക്കുകയാണു പതിവ്.

രാത്രിക്കാഴ്ചക്ക് ചേർന്ന വിധത്തിലല്ല കടുവയുടെ കണ്ണുകൾ. എന്നിട്ടുകൂടി രാത്രിയിലെ കാഴ്ചശക്തിയിൽ മനുഷ്യനെക്കാൾ ആറുമടങ്ങ് ശേഷിയുണ്ട് ഇവയ്ക്ക്.

പ്രസവശേഷം കടുവക്കുഞ്ഞുങ്ങളെ മിക്കവാറും അമ്മ മാത്രമാണ് സംരക്ഷിക്കാനുണ്ടാവുക. അച്ഛൻകടുവ ഒപ്പമില്ലെങ്കിലും ഈ സൗരക്ഷണം അമ്മമാർ കൃത്യമായി നൽകാറുമുണ്ട്. ജനിച്ച് ഒരാഴ്ചക്കാലത്തേക്ക് കടുവക്കുഞ്ഞുങ്ങൾക്ക് കാഴ്ചശക്തിയും ഉണ്ടാകാറില്ല. ഒന്നരവയസ്സാകുന്നതുവരെ കുട്ടിക്കടുവകൾ അമ്മയ്ക്കൊപ്പം വേട്ടയാടലൊക്കെ കണ്ടുപഠിച്ചു നടക്കും. വേട്ടക്കാരനായിക്കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ വയസ്സാകുന്നതുവരെയേ അമ്മയ്ക്കൊപ്പം കടുവക്കുട്ടന്മാരെ കാണാനാകൂ. സ്വന്തമായി അതിർത്തി നിശ്ചയിച്ച് കാട്ടിലെ ആ ഭാഗത്തിന്റെ രാജാവായി വിരാജിക്കുകയാണ് ശേഷം സംഭവിക്കുക.

കടുവകളുടെ ഗർജനം കേട്ടാൽ പേടിക്കേണ്ട ആവശ്യമില്ല. ഇരകൾക്കു മുന്നിൽ അവ ഗർജിക്കാറുമില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് അവയുടെ ഗർജനം. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിച്ചോ അവ ആക്രമണത്തിനൊരുങ്ങുകയാണ്.

കടുവയുടെ രോമത്തിൽ കാണപ്പെടുന്ന വരകൾ അതേപടി അവയുടെ ചർമത്തിലുമുണ്ടാകും. രോമമെല്ലാം എടുത്തുകഴിഞ്ഞാലും കടുവയുടെ ശരീരത്തിൽ അതേ വരകൾ നിലനിൽക്കുമെന്നു ചുരുക്കം.

ചൈനീസ് ഭാഷയിൽ ‘രാജാവ്’ എന്നെഴുതുന്നതിന്റെ അതേ ആകൃതിയിലാണ് കടുവയുടെ നെറ്റിയിലുള്ള വരകൾ. അതിനാൽത്തന്നെ കടുവകൾ ചൈനയിൽ രാജകീയ ആഡംബരത്തിന്റെ ലക്ഷണമാണ്. കടുവയുമായി ബന്ധപ്പെട്ടതെല്ലാം എന്തുവില കൊടുത്തും വാങ്ങുന്നതുകൊണ്ട് കാട്ടുകൊള്ളക്കാരുടെ പ്രധാന വിപണിയുമാണ് ചൈന.

ശ്രീ കൃഷ്ണനും ഗീതയും

ഭഗവത്ഗീതാജ്ഞാനം

നൽകിയ പരമാത്മാവ് ഒരു ദേഹധാരിയാണോ ? അതോ നിരാകാരിയാണോ ?

1) നാശം ഇല്ലാത്തതും സർവ്വോത്തമവും എല്ലാറ്റിനും അതീതവുമായ എന്റെ സ്വരൂപത്തെ അറിയാത്ത മൂഡന്മാർ എന്നെ ദേഹധാരിയായി. കാണുന്നു ....ഗീത7/24...

2) അല്ലയോ അർജ്ജുനാ കഴിഞ്ഞുപോയതും ,ഇപ്പോൾ ഉള്ളതും ,വരാനിരിക്കുന്നതുമായ ജീവികളെ ഞാൻ. അറിയുന്നു ,എന്നാൽ എന്നെ. ആരും അറിയുന്നില്ല ....ഗീത7/26

3) സർവ്വജ്ഞനും, അണുവിനെക്കാൾ അണുവും, സർവ്വാശ്രയവും
ചിന്തിച്ചറി യാൻ. ആകാത്ത രൂപത്തോടുകൂടിയാവാനും, സൂര്യനെപോലെ തേജസ്വീയും താമസ്സിന്ടെ അതീതനുമായ പരമാത്മാവിനെ മരണസമയത്ത്‌ ഓർമ്മിക്കുന്നവർ പരമപദം പ്രാപിക്കുന്നു ...ഗീത8/9....

4) ജഗത്തിന്ടെ, പിതാവും, മാതാവും, പിതാമഹനും ,ദാതാവും ,വേദങ്ങൾ കൊണ്ട് അറിയപ്പെടേണ്ട ശുദ്ധവും, ഓംങ്കാര സ്വരൂപനും ഞാൻ തന്നെയാകുന്നു ....ഗീത ..9/17..

5) ദേവതകളെ ആരാധിക്കുന്നവൻ ,ദേവതകളെയും ,പിതൃക്കളെ ആരാധിക്കുന്നവൻ, പിതൃക്കളെയും, ഭൂതങ്ങളെ ആരാധിക്കുന്നവൻ ഭൂതങ്ങളെയും ,എന്നെ, ആരാധിക്കുന്നവൻ, എന്നെ. പ്രാപിക്കുന്നു ....ഗീത 9/25

6) എന്റെ ഉല്പത്തിയെ ദേവന്മാരും, മഹര്ഷിമാരുപോലും അറിയുന്നില്ല ....എന്തെന്നാൽ ഞാൻ ദേവന്മാർക്കും, മഹര്ഷിമാർക്കും, എല്ലാ പ്രകാരത്തിലും, ആദികാരണമാകുന്നു ...ഗീത ...10/2

7) എന്നെ ജന്മ രഹിതനായും ആദിയില്ലാത്തവനായും, ലോക മഹേശ്വരനായി. ആരാണോ അറിയുന്നത് ,മനുഷ്യർക്കിടയിൽ അജ്ഞാന മകറ്റു ന്നവൻ സർവ്വ പാപങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു ....ഗീത 10/3

8) ഈശ്വരൻ ഒന്നേയുള്ളു ,ആ ഈശ്വരൻ നിരാകാരനും ജ്യോതി സ്വരൂപനുമാണ് ...സർവ്വമംഗളകാരി ആയതിനാൽ ആ പരമാത്മാവിനെ ശിവൻ എന്ന് വിളിച്ചു ഭാരതീയർ ശിവലിംഗ രൂപത്തിൽ പൂജിക്കുന്നു ....






ഗീതാസന്ദേശത്തിലെ മനോനിയന്ത്രണ ശക്തിയുടെ പ്രാധാന്യം



മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിക്കുന്ന ദൃഢചിത്തനായ വ്യക്തി ആമ അതിന്റെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക്‌ വലിച്ച്‌ അചഞ്ചലമായും നിര്‍വികാരിയുമായുമിരിക്കുന്നതുപോലെ കേള്‍ക്കുന്നതില്‍ നിന്ന് ചെവിയേയും, കാണുന്നതില്‍ നിന്ന്‌ കണ്ണിനേയും, വാസനിക്കുന്നതില്‍ നിന്ന്‌ മൂക്കിനേയും, സ്വാദറിയുന്നതില്‍നിന്ന്‌ നാക്കിനേയും, സ്പര്‍ശനത്തില്‍നിന്ന്‌ ത്വക്കിനേയും മാനസീകമായി പിന്‍വലിക്കാന്‍ ഈ വ്യക്തിക്ക്‌ സാധിക്കും. അത്തരത്തില്‍ സാധിക്കുന്നവരുടെ എല്ലാ ഇന്ദ്രിയങ്ങളും മറ്റു വ്യക്തികളെപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും അവയില്‍ നിന്നെല്ലാം ശ്രദ്ധയെ അഥവാ മനസിന്ടെ ഇടപെടലിനെ പിന്‍വലിക്കാന്‍ സാധിക്കും.
എത്രയെല്ലാം സാധനയും പരിശീലനവും ത്യാഗമനോഭാവവുമുള്ള ദൃഢചിത്തനായ വ്യക്തിക്കും മനസ്സ്‌ എപ്പോള്‍ വേണമെങ്കിലും ചഞ്ചലമാകാം( ഇളക്കം തട്ടിയേക്കാം). പക്ഷേ ആ വ്യക്തിക്ക്‌ ഉടനെ ദൃഢചിത്താവസ്ഥയിലേക്ക്‌ തന്നെ മടങ്ങാന്‍ സാധിക്കനാം. എല്ലാവര്‍ക്കും മനചാഞ്ചല്യം സ്വാഭാവികമാണ്‌ എന്നറിയണം.
ഏതൊന്നിനെയാണോ മനസ്സില്‍ സ്മരിച്ചുകൊണ്ട്‌ നടക്കുന്നത്‌ അതിനോട്‌ ബന്ധമുണ്ടാകുന്നു.... ബന്ധം ബന്ധനമായിത്തീരുമ്പോള്‍ ആഗ്രഹങ്ങളുണ്ടാകുന്നു...
ആഗ്രഹങ്ങള്‍ നിറവേറാതെ വന്നാല്‍ ദേഷ്യമുണ്ടാകും.... ദേഷ്യം വരുമ്പോള്‍ മാനസീക സ്ഥിരത നഷ്ടമാകും..., മാനസീക സ്ഥിരത നഷ്ടമാകുമ്പോള്‍ ചിന്തിച്ച്‌ പറയേണ്ടതും ചെയ്യേണ്ടതുമെല്ലാം സ്മൃതിമണ്ഡലത്തില്‍ നിന്ന്‌ അപ്രത്യക്ഷമാകും.... അതോടെ വിവേകം നശിക്കും. തുടര്‍ന്ന്‌ ബുദ്ധിയുംനശിക്കും. അത്‌ വ്യക്തിയുടെ മാനസീകാവസ്ഥയുടെ നാശത്തിന് കാരണമാകും. അപ്പോള്‍ നല്ല ബുദ്ധിമാനും വിവേകിയും പോലും വിഡ്ഢിയെപോലെയും, ബുദ്ധി ശൂന്യരെപോലെയും പെരുമാറും.(സ്വയം നോക്കണം എത്രമാത്രംഈശ്വരീയ സ്മൃതിയിൽ വിവേകത്തോടെ പെരുമാറാനും അതിന്ടെ ഫലമായി സുഖവും, ശാന്തിയും, സ്വസ്ഥതയും അനുഭവിക്കുന്നുണ്ടെന്ന്.!! )

ശ്രീ കൃഷ്ണനും ഗീതയും



ജനനമില്ലാത്തവനും ജീവജാലങ്ങളുടെ ഈശ്വരനുമാണെങ്കിലും സ്വന്തം പ്രകൃതിയെ സ്വീകരിച്ച് എന്‍റെ മായകൊണ്ട് ഞാന്‍ അവതരിക്കുന്നു . ( ഗീത 4 ; 6 )

പുതിയ സൃഷ്ടിക്കായുള്ള ഭഗവാന്‍റെ ഗീതാജ്ഞാനയജ്ഞം പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയില്‍ മഹാപരിവര്‍ത്തനം സംഭവിക്കും. ആണവയുദ്ധം , പ്രകൃതിക്ഷോഭം , ആഭ്യന്തരകലാപം തുടങ്ങിയവയിലൂടെ ലോകം ഇളകി മറിയും. പഞ്ചതത്വങ്ങളും കരാളരൂപം കെെക്കൊള്ളും. ഈ പ്രക്രിയയില്‍ സകല ദേഹങ്ങളും മനുഷ്യന്‍ കെട്ടിപ്പൊക്കിയ ആകാശചുംബികളും അല്ലാത്തതുമായ കെട്ടിടങ്ങളുമെല്ലാം ഇടിയും.
ഭൂമി ഇന്ന് മാലിന്യക്കൂമ്പാരമാണ്. ഇതെല്ലാം ഭൂമി പിളര്‍ന്ന് ഭൂമിയുടെ അകത്തേയ്ക്ക് തന്നെ പോകും.
അനശ്വരമായ ആത്മാക്കള്‍ക്കെന്തു സംഭവിക്കും ?
ആത്മാവിനു നാശമില്ല.
ഒന്നുകില്‍ ഈശ്വരീയ ജ്ഞാന യോഗത്തിലൂടെ , അല്ലെങ്കില്‍ ഭൂമിയിലെ വിനാശത്തിലെ ദുഃഖങ്ങളും ധര്‍മ്മ രാജപുരിയിലെ വിചാരണയും ശിക്ഷയും അനുഭവിച്ച് ശുദ്ധമായി സകല ആത്മാക്കളും പരംധാമില്‍ തിരിച്ചെത്തും.

ആ ആത്മാക്കള്‍ തന്നെയാണ് അടുത്ത കല്‍പ്പത്തില്‍ കര്‍മ്മക്ഷേത്രത്തിലേക്ക് വരുന്നത് . ഇത്രയും അണുബോംബുകളും മറ്റും പ്രയോഗിക്കുമ്പോള്‍ ആ ആണവ അഗ്നിയില്‍ ഭൂമി നശിക്കുമൊ ?
ഇല്ല ,
അശ്വത്ഥാമാവിന്‍റെ ബ്രഹ്മാസ്ത്രത്തില്‍ നിന്ന് ഭഗവാന്‍ ഭൂമിയെ രക്ഷിക്കും. ആത്മ ശക്തി ആണവശക്തിയെ തണുപ്പിക്കും. അതിനാല്‍ ഭൂമി നശിക്കില്ല.
കാലം കലിയുഗത്തില്‍നിന്ന് സത്യയുഗത്തിലേക്ക് തിരിയും. രാത്രി മാഞ്ഞ് പ്രഭാതം പിറക്കും. ഭാരതഖണ്ഡം അവശേഷിക്കും.
രത്നങ്ങളും പവിഴങ്ങളും കൊണ്ട് ഭാരതം നിറയും. പഞ്ചതത്വങ്ങളും അതിന്‍റെ സതോപ്രധാന അവസ്ഥയിലേക്കെത്തും. ഭൂമി അതിമനോഹരിയായി മാറും . സത്യയുഗത്തിലെ ഭാരതമാണ് വെെകുണ്ഡം.
മുകളില്‍ വേറെ വെെകുണ്ഡമൊന്നും ഇല്ല . സൃഷ്ടിയുടെ പ്രഥമ രാജകുമാരന്‍ സാക്ഷാത് ശ്രീ കൃഷ്ണന്‍ , വെെകുണ്ഡനാഥന്‍ ജനിക്കും.
കംസരാജ്യത്തിന്‍റെ (ദുഷ്ടജനങ്ങള്‍ നിറഞ്ഞ കലിയുഗത്തിന്‍റെ ) ജയില്‍ പിളരും. ആത്മാക്കളെല്ലാം ജയിലില്‍ നിന്ന് (ദേഹബോധത്തിന്‍റെ ജയില്‍ ) പുറത്ത് വരും. വിനാശത്തിനുശേഷം ശ്രീ കൃഷ്ണന്‍റെ ജന്മം ഉണ്ടാകുന്നതിനാലാണ്. പ്രളയജലത്തില്‍ ആലിലയില്‍ ഉണ്ണികൃഷ്ണന്‍ വരുന്നതായി കാണിക്കുന്നത് .
മനുഷ്യ സൃഷ്ടിയാകുന്ന പേരാലിന്‍റെ ആദ്യ ഇലയാണ് ശ്രീ കൃഷ്ണന്‍ .
വിഷുക്കണി ഒരുക്കുമ്പോള്‍ രാമനേയും ബുദ്ധനേയും അല്ല വയ്ക്കുന്നത്. ശ്രീ കൃഷ്ണനേയാണ്.
ശ്രീ രാധയും ഭാരതത്തില്‍ ജന്മം എടുക്കും.
സ്വയംവരശേഷം ഇവര്‍ തന്നെയാണ് ശ്രീ ലക്ഷ്മിയും ശ്രീ നാരായണനും ആയി മാറി സത്യയുഗ ധര്‍മ്മ പരിപാലന ആരംഭിക്കുന്നത്.
ഇവരുടെ വംശത്തില്‍നിന്ന് ത്രേതായുഗത്തിലെ ചന്ദ്രവംശവും ശ്രി സീതയും ശ്രീ രാമനും ഭൂജാതമാകുന്നത്.

ശ്രീ കൃഷ്ണന്‍ തന്നെയാണ് ശ്രീ നാരായണന്‍.
ശ്രീ കൃഷ്ണന്‍റെ വൃദ്ധരൂപമൊ നാരായണന്‍റെ ബാലാവസ്ഥയോ കാണിക്കുന്ന ഒരു ചിത്രവും ഇല്ല .
കൃഷ്ണാ കൃഷ്ണാ എന്നു ജപിച്ച് നാരായണ എന്നേ പൊതുവെ നിര്‍ത്തൂ,

കിടക്ക വിട്ടുണർന്ന് മന്ത്രം ചൊല്ലി എണീക്കുന്നതു എന്തിന്?


ഉറക്കത്തിൻറെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ദിനകൃത്യങ്ങളിൽ വ്യപൃതരകാണമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഈ സമയത്ത് ഉറങ്ങിയാൽ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രരായി മാറുമെന്നും വിശ്വാസമുണ്ട്. അതിനാൽ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് വലതു വശം തിരിഞ്ഞ് എഴുന്നേല്ക്കേണ്ടതാണ്. ഉണർന്നാൽ കിടക്കയിലിരുന്ന് തൻറെ രണ്ടു കൈത്തലങ്ങളും മലർത്തി അതിൽ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദർശിച്ച് മന്ത്രം ചൊല്ലണം.

" കരാഗ്രേ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലേ സ്ഥിതാ ഗൗരി
പ്രഭാതേ കര ദർശനം. "

ഉറക്കം നീണ്ടു പോകുമ്പോൾ മനുഷ്യൻറെ രക്തസംക്രമണത്തിന് വളരെ കുറച്ചു ശക്തി മാത്രമേ ഹൃദയം പ്രയോഗിക്കുന്നുളളു. എന്നാൽ വളരെ പെട്ടെന്ന് നാം കുത്തനെ എഴുന്നേല്ക്കുമ്പോൾ രക്തം പമ്പു ചെയ്യാൻ ഹൃദയത്തിന് ഏറെ പാടുപെടേണ്ടി വരുന്നു. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയിൽ നിന്നും പതുക്കെ എഴുന്നേറ്റിരുന്ന് അല്പസമയം പതിഞ്ഞ ശബ്ദത്തിൽ മന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാർ നമ്മെ പഠിപ്പിച്ചത്. ഈ സമയം നമ്മുടെ രക്തസംക്രമണം സാധരണ ഗതിയിൽ ആകുകയും മന്ത്രം ചൊല്ലൽ കൊണ്ട് മനസ്സിന് സന്തോഷം കിട്ടുകയും ചെയ്യും.

മാത്രമല്ല ഹൃദ്രോഗികൾ 23% പേർക്കും അപകടം സംഭവിച്ചിട്ടുളളത് നിദ്ര വിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിലായിരുന്നുവെന്ന് ശാസ്ത്ര പഠനങ്ങൾ പറയുന്നു. .

നമ്മുടെ കുട്ടികൾക്ക് ഈ ശീലങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും അതിൻറെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക. അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞു അവർ ഇതൊന്നും തള്ളിക്കളയാതിരിക്കട്ടെ..

സ്വയം തിരിച്ചറിയാനുള്ള മാർഗം



ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്തിത്ത്വം വ്യക്തമാകൂ . യഥാർഥത്തില്‍ ഞാന്‍ ആത്മാവാണെന്ന് തിരിച്ചറിയുബോള്‍ ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.

ആത്മാവ്-മനസ്സ്, ബുദ്ധി, സംസ്ക്കാരം

എല്ലാ ആത്മാക്കളിലും മനസ്സ് , ബുദ്ധി , സംസ്ക്കാരം എന്നീ മൂന്നു ശക്തികളുണ്ട്. വൈദ്യുതി ഒരേ സമയം ബൾബിലൂടെ വെളിച്ചമായും ഫാനിലൂടെ കാറ്റായും ഹീറ്ററിലൂടെ താപമായും പ്രകടമാകുന്നതുപോലെ ബോധബിന്ദുവായ ആത്മാവ് ഈ മൂന്ന് ശക്തികളിലൂടെ ഒരേ സമയത്ത് വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പരസ്പരം വളരെ ബന്ധവുമുണ്ട്.

മനസ്സ്


ചിന്തകളെ രൂപീകരിക്കുന്ന ഒരു യന്ത്രമായി മനസ്സിനെ മനസ്സിലാക്കാം. മനോവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രക്ഷുബ്ധചിന്തകളുടെയും ആധാരം മനസ്സാണ്. മനസ്സിൽ നിന്ന് ഉൽപ്പന്നമാകുന്ന ചിന്തകൾ പെട്ടെന്നു തന്നെ വാക്കുകളായോ കർമങ്ങളായോ പ്രത്യക്ഷമായേക്കാം. അതിന്‍റെ പരിണിതഫലമായി സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതായി വന്നേക്കാം. പൊതുവെ ഹൃദയമാണ് മനസ്സ് എന്ന ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് ഒരു ശാരീരിക അവയവം മാത്രമാണ്. മനസ്സ് ആത്മാവിന്‍റെ അവയവമാണ്.

ബുദ്ധി


ചിന്തകളെ തിരിച്ചറിയുന്നതിനുള്ള ശക്തിയെ ബുദ്ധി എന്നു വിളിക്കുന്നു. ചിന്ത വാക്കോ കർമമോ ആയി പരിണമിക്കുന്നതിനു മുൻപ് ബുദ്ധി അതിനെ വിലയിരുത്തുന്നു. നിരന്തര ആത്മീയ പഠനത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും എപ്പോഴാണോ തന്‍റെ ബുദ്ധി സൂക്ഷമതയുള്ളതും ആഴമുള്ളതും വിശാലമുള്ളതുമായി മാറുന്നത് അപ്പോൾ അവരുടെ വാക്കുകളും കർമങ്ങളും വിശേഷതയുള്ളതായി ഭവിക്കുന്നു. പൊതുവെ നാഡീവ്യൂഹങ്ങളുടെ കേന്ദ്രസ്ഥാനമായ മസ്തിഷ്കത്തെയാണ് ബുദ്ധി എന്നു വിളിക്കുന്നത്. എന്നാൽ മസ്തിഷ്കമെന്നത് ശരീരത്തെ നിയന്ത്രിക്കുന്നവനായ ആത്മാവിന്‍റെ കൺട്രോൾ റൂം മാത്രമാണ്. സൂക്ഷമമായ ബുദ്ധിയുമായും ആത്മാവുമായും മസ്തിഷ്കത്തെ തുലനം ചെയ്യാൻ സാധിക്കില്ല.

സംസ്ക്കാരം



ഒരേ തരത്തിലുള്ള കർമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ആത്മാവിൽ അതിന്ടെ സംസ്ക്കാരങ്ങൾ രൂപപ്പെടുന്നു.ഒരു സംസ്ക്കാരം രൂപപ്പെട്ടാൽ പിന്നീട് അതിനനുസരിച്ചായിരിക്കും ചിന്തകളും ആഗ്രഹങ്ങളും കർമങ്ങളും ഉരുത്തിരിയുക. ബോധപൂർവമല്ലാതെയും നമ്മളിൽ നിന്ന് ചില കർമ്മങ്ങൾ സംഭവിക്കാറുണ്ട്. അതെല്ലാം ശക്തമായ സംസ്കാരങ്ങളുടെ വേലിയേറ്റത്താലാണ് സംഭവിക്കുന്നത്. ഭൂതകാലത്തിലെ കർമ്മങ്ങളുടെ പ്രഭാവം വർത്തമാനകാലത്തിനെയും ഇപ്പോഴത്തെ കർമ്മങ്ങൾ ഭാവിയെയും ബാധിക്കുമെന്ന് പറയുന്നതിന് കാരണമിതാണ്. സംസ്കാരങ്ങളുടെയും കർമ്മങ്ങളുടെയും ചിന്താഗതികളുടെയും ആകെത്തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം.
ആത്മാകൾക്ക് നാഥനാണ് പരമാത്മാവ് 2 ഉം സ്ഥൂലമായി മനസിലാക്കാനാവില്ല = ശാസ്ത്രത്തിന്റെ അറിവിന് അതീതമാണ്
(ആത്മാവിനെക്കുറിച്ചുള്ള യഥാർത്ഥ അറിവിണ്ടാവുമ്പോഴേ ആത്മാവിന്റെ നാഥനായ പരമാത്മാവിനെ അറിയാനും അനുഭവിക്കാനും കഴിയൂ... പരമാത്മാ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും മാത്രമാണ് സ്ഥായിയായ സുഖവും ശാന്തിയും ഗുണങ്ങളും ശക്തികളും ആത്മാവിന് പ്രാപ്തമാകൂ.....)

പഞ്ചഭൂതങ്ങൾ


ശിവലിംഗത്തില്‍നിന്നാണ് പഞ്ചഭൂതങ്ങളുടെ ഉത്ഭവം; പഞ്ചഭൂതങ്ങളെകൊണ്ടാണ് സൃഷ്ടി; പഞ്ചഭൂതങ്ങള്‍ അടങ്ങിയാല്‍ മോക്ഷമായി. ആകാശം, വായു, അഗ്നി, അപ്പ്, പൃഥ്‌വി; ഇതുകളെയാണ് പഞ്ചഭൂതങ്ങളെന്നു പറഞ്ഞുവരുന്നത്. ഇവ ലോകത്ത് സാധാരണ കണ്ടുവരുന്നതാണ്. അതിനാല്‍ അവയാണ് പഞ്ചഭൂതങ്ങള്‍ എന്ന് ധരിച്ചിരിക്കുന്നു. പഞ്ചഭൂതങ്ങളുടെ ഉത്ഭവത്തെപറ്റി പറഞ്ഞുവരുന്നത്; അക്ഷരത്തില്‍ നിന്നാകാശവും, ആകാശത്തില്‍നിന്ന് വായുവും, വായുവില്‍ നിന്നു അഗ്നിയും, അഗ്നിയില്‍ നിന്നും അപ്പും, അപ്പില്‍ നിന്നു പൃഥ്വിയും ഉത്ഭവിച്ചു എന്നാണ്. എന്നാല്‍ ലോകത്തില്‍ കാണപ്പെടുന്നതു അപ്രകാരമല്ല . ദൃഷ്ടാന്തം: പൃഥ്വിയെന്നത് ഭൂമി; അപ്പ് എന്നതു വെള്ളം; ഭൂമിയിലാണ് വെള്ളം ഉള്ളത്. അപ്പോള്‍ വെള്ളത്തില്‍നിന്നും ഉത്ഭവിച്ചതായി പറയുന്നത്. ശരിയോ? കൂടാതെ വെള്ളവും അഗ്നിയും; അഗ്നിയും വായുവും ഒന്നിനൊന്നു വിരുദ്ധവുമാണ് . പഞ്ചഭൂതങ്ങളെകൊണ്ടാണ് സൃഷ്ടിയെന്നും പറയുന്നു. ഇപ്രകാരമുള്ള വിരുദ്ധ വസ്തുക്കളെ ചേര്‍ത്തു സൃഷ്ടി ചെയ്യുന്നതെങ്ങിനെ! എന്നാല്‍ ശാസ്ത്രം കളവാണൊ? അല്ല പഞ്ചഭൂതങ്ങള്‍ ലോകര്‍ ധരിച്ചതുപോലെയല്ല; നമ്മില്‍തന്നെ ഉള്ളവയാണ്. അതായത് പഞ്ചഭൂതങ്ങളില്‍ ആകാശം സദാശിവനായിരിക്കുന്ന ജ്യോതിസ്സ്; അതു ഭ്രൂമദ്ധ്യത്തിന് മേലെ ഇരിക്കുന്നത്. അതില്‍തിന്നു അധോഗതിയായി ഭ്രൂമദ്ധ്യം വരെ ശിവനായി ജീവനായിരിക്കുന്ന വായു; വായുവില്‍നിന്ന് ഭ്രൂമദ്ധ്യത്തിന്റെ അധോഭാഗം മുക്കുവരെ രുദ്രനായിരിക്കുന്ന വായു പ്രകാശിച്ചും കൊണ്ടിരിക്കുന്ന അഗ്നി; അഗ്നിയില്‍നിന്ന് നാസികയുടെ അറ്റംവരെ അധോഭാഗമായി ജലാംശമായി വിഷ്ണുവായിരിക്കുന്ന മനസ്സ്; മനസ്സിനും അധോഭാഗമായി പൃഥ്വിയായിരിക്കുന്ന ബ്രഹ്മാവ്, ആയത് അന്ധകാരമായും ഉറപ്പായും ഇരിക്കുന്ന അഹങ്കാരവുമാകുന്നു. അതായത് ആകാശമായി സദാശിവനായിരിക്കുന്ന ജ്യോതിസ്സില്‍നിന്ന് സര്‍വ്വവ്യാപിയായി ജീവനായി ശിവനായിരിക്കുന്ന വായുവും അതില്‍നിന്നു ദ്രവിച്ച്- ദ്രാവക രൂപമായി നശിച്ചുകൊണ്ടു രുദ്രനായി അഗ്നിസ്വരൂപമായിരിക്കുന്ന തേജസ്സും, തേജസ്സില്‍നിന്നു വിയര്‍പ്പായി ജലമായി വ്യാപകശീലമായി വിഷ്ണുവായിരിക്കുന്ന മനസ്സും അതില്‍നിന്നു ഉറപ്പായി അന്ധകാരമായി പൃഥ്‌വിയായി ബ്രഹ്മാവായിരിക്കുന്ന അഹങ്കാരവും ഉത്ഭവിച്ചു. ആകയാല്‍ 'ആകാശം- സദാശിവനായിരിക്കുന്ന ജ്യോതിസ്സും വായു- ശിവനായിരിക്കുന്ന ജീവനും 'അഗ്നി'- രുദ്രനായിരിക്കുന്ന തേജസ്സും. ''അപ്പ്'' വിഷ്ണുവാകുന്ന മനസ്സും 'പൃഥ്‌വി'- ബ്രഹ്മാവാകുന്ന അഹങ്കാരവുമാണ്. ഇവയാണ് പഞ്ചഭൂതങ്ങള്‍. ഇപ്രകാരമുള്ള ശക്തികളെയാണ് പഞ്ചബ്രഹ്മമെന്നും പഞ്ചേന്ദ്രിയങ്ങളെന്നും പറയുന്നത്. പഞ്ചഭൂതങ്ങള്‍ തന്നിലടങ്ങിയാല്‍ മോക്ഷമടയാം.
ദീപം കൊളുത്തുമ്പോൾ....
സര്‍വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ടു തന്നെ. ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്‍മമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയില്‍ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം.വീട്ടിലായാലും ആഘോഷപരിപാടികളിലായാലും തിരി തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനുവേണ്ടിയാണ് അതിരാവിലെ വിളക്കു തെളിയിക്കുന്നത്. വിളക്കുവെയ്ക്കുമ്പോള്‍ വളരെ ഉയര്‍ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്‍വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തിലോ,പരന്ന തട്ടിലോ രണ്ടുമില്ലെങ്കില്‍ ഇലക്കീറിലോ വിളക്കുവെച്ച് തിരികള്‍ കൊളുത്തണം. വിളക്ക്,ശംഖ്,മണി,ഗ്രന്ഥം എന്നിവയുടെ ഭാരം ഭൂമിദേവിക്കു താങ്ങുകയില്ലത്രെ.വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ടിനെ സുഷുമ്നാനാഡിയായും മുകള്‍ത്തട്ടിനെ ശിരസ്സായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രഭാതത്തിലോ, സന്ധ്യയ്ക്കോ, വിളക്കു കൊളുത്തുമ്പോള്‍ അതില്‍ തിരിയിടുന്നതിന് ചില സാമാന്യ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു.
മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ് ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.
"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍

ദ്വിവര്‍ത്തിര്‍ മഹദ്ധനം

ത്രിവര്‍ത്തിര്‍ മോഹമാലസ്യം

ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ

പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-

ദ്വിവര്‍ത്തിസ്തു സുശോഭനം".

ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനാഭിവൃദ്ധിയും മൂന്നുതിരി കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാക്കും നാലുതിരി ദാരിദ്ര്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും. തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്. ( സ്ത്രീകൾക്ക് നിലവിളക്ക് കൊളുത്താൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുരുഷൻമാർ വിളക്ക് കൊളുത്തുക ). ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.
തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍. സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.
"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".
സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തില്‍ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രെ! വിളക്കു തെളിഞ്ഞു നില്‍ക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു. ആചാരങ്ങള്‍,പൂജാകര്‍മ്മങ്ങള്‍ എന്നിവ നടക്കുമ്പോള്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത നിലവിളക്കുകളാണ് ഉപയോഗിക്കുക. വിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ടതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളക്ക് അശുദ്ധമാവുകയും പുണ്യം നഷ്ടപ്പെടുകയും ചെയ്യും.
നമസ്കാരം പൗരാണിക ഭാരതീയ ചിന്തകർ.
സുശ്രുതൻ
ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരുശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെവരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ജീവിത രേഖ

വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.

സവിശേഷതകൾ

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നുശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.

തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.

സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ

ചരകത്തെക്കാൾ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.

ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ. വാസുദേവശർമയാണ്‌. സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ ‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾഎം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതൻ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.
ഭയാമയമായചിന്തകൾ

താങ്കളെനിന്ദിക്കുകയുംഅപമാനിക്കുകയുംചെയ്യുന്നവരോടുപോലുംപുഞ്ചിരിയുടേയുംശുഭകാമനകളുടെയുംപുഷ്പവൃഷ്ടിചൊരിയൂ.

മറ്റുള്ളവരുടെദൗർബ്ബല്യങ്ങൾമനസ്സിൽസൂക്ഷിച്ചാൽഅവനമ്മുടെസ്വഭാവത്തിന്റെഭാഗമാകും.

മറ്റുള്ളവരുടെതെറ്റുകൾഎണ്ണിക്കൊണ്ടിരിക്കാതെഅവരുടെവിശ്വാസംആർജ്ജിക്കൂ.ഇപ്രകാരംഅവരുടെദൗർബ്ബലൃത്തെമാറ്റുന്നതിൽതാങ്കൾക്ക്സഹായിക്കുവാൻകഴിയും.

സ്നേഹപൂർണ്ണവുംശുദ്ധവുമായചിന്തകളിലൂടെയുംസമുചിതമായസമയത്ത്കൊടുക്കുന്നയഥാർത്ഥജ്ഞാനത്തിലൂടെയുംതെറ്റിദ്ധാരണകളെമാറ്റുവാൻകഴിയും.

സൗന്ദര്യത്തിലുംസദ്ഗുണങ്ങളിലുംആകർഷിക്കപ്പെടാത്തവരില്ല.വരൂപനെയുംയോഗ്യതകുറഞ്ഞവരെയുംഅംഗീകരിക്കുന്നത്ദുർല്ലഭമായഒരുഗുണമാണ്.

ചിലരുടെഅത്യാഗ്രഹംഅനേകംപേർവിശന്നുമരിക്കാൻഇടയാക്കുന്നു.പങ്കുവയ്ക്കുവാൻപഠിച്ചാൽഈപ്രശ്നംപരിഹരിക്കപ്പെടും.

കാഴ്ചവിശേഷപ്പെട്ടഒരുവരദാനമാണ്.നമ്മുടെനേത്രങ്ങളിലൂടെമറ്റുള്ളവർക്ക്സ്നേഹവും,ശാന്തിയും,സന്തോഷവുംദാനംചെയ്യുകകൂടിആയാലോ?

പ്രശ്നസ്വരൂപമാകുന്നതിനുപകരംപരിഹാരസ്വരൂപമാവുകയല്ലേഉത്തമം?

അവസരങ്ങളെപരിവർത്തനപ്പെടുത്തുന്നതിനുപകരം,ഓരോഅവസരത്തേയുംസ്വപരിവർത്തനത്തിനായിഉപയോഗിക്കുന്നതല്ലേവിവേകം?

ചെയ്തുപോയതെറ്റാണോ,അതോമറ്റുള്ളവർവിമർശിച്ചതാണോതാങ്കളെകൂടുതൽവേദനിപ്പിക്കാറുള്ളത്?

ഭാവിയെക്കുറിച്ച്ഓർത്ത്ഭയപ്പെടുന്നവർവർത്തമാനസമയത്ത്ലഭ്യമാകുന്നസുവർണ്ണാവസരങ്ങൾനഷ്ടപ്പെടുത്തും.

സ്വന്തംകഴിവുകളിൽഅഹങ്കരിക്കുന്നവർമറ്റുള്ളവരെതുച്ഛമായികണക്കാക്കുന്നസ്ഥിതിയിലേക്ക്വളരെപെട്ടെന്ന്എത്തിച്ചേരും.

മറ്റുള്ളവരുടെതെറ്റുകൾസഹിക്കുന്നത്വളരെനല്ലഗുണമാണ്.അവർക്ക്മാപ്പ്കൊടുക്കുന്നത്ഏറ്റവുംമഹത്തായഗുണമാണ്.

സഹകരിക്കുകഎന്നാലർത്ഥംഅടിമയാവുകഎന്നല്ല.

ബഹുമാനിക്കുകതന്നെയാണ്നമുക്ക്നല്കാവുന്നഏറ്റവുംവലിയദാനം.എല്ലാസ്ഥിതിയിലുംഎല്ലാവർക്കുംബഹുമാനംകൊടുത്തുകൊണ്ടിരിക്കൂ.

വെറുപ്പിൽനിന്നുംസ്വയത്തെരക്ഷിക്കുന്നതിന്നുള്ളഏറ്റവുംഏളുപ്പമായമാർഗ്ഗംബഹുമാനിക്കുകയാണ്.

ആരെങ്കിലുംകളിയാക്കിചിരിക്കുകയാണെങ്കിൽവിഷമിക്കേണ്ട,എന്തുകൊണ്ടെന്നാൽകുറച്ചുനേരത്തെക്കെങ്കിലുംനിങ്ങൾഅദ്ദേഹത്തെസന്തോഷിപ്പിച്ചുവല്ലോ?

അധികാരംകാണിക്കേണ്ടസമയത്ത്ദൃഢമായിരിക്കുകയുംഅധികാരംപ്രയോഗിക്കുമ്പോൾസൗമ്യനുംസഹൃദയനുമാകൂ.

മറ്റുള്ളവരെദു:ഖിപ്പിക്കുന്നവർക്ക്യഥാർത്ഥസുഖംഅനുഭവിക്കാനാവുമോ?

സഹജീവികളെഅപമാനിക്കുന്നആനിമിഷംതന്നെനമുക്ക്എല്ലാവരോടുമുള്ളആദരവ്നഷ്ടപ്പെടുന്നു.

സ്വഉന്നതിയ്ക്കായിനിരന്തരംപ്രയത്നിക്കൂ,തന്നെപ്പറ്റിഒരിക്കലുംഅപകർഷതാബോധംഉണ്ടാവരുത്,എന്തുകൊണ്ടെന്നാൽഒരുവ്യക്തിതന്നെയാണ്സ്വയംതന്റെമിത്രവുംശത്രുവും.സ്വന്തംശക്തികളേയുംഗുണങ്ങളെയുംമറ്റുള്ളവരുടെഉന്നതിക്കായിഉപയോഗിക്കൂ.

തന്നെരക്ഷപ്പെടുത്തുന്നതിനുവേണ്ടിമറ്റുള്ളവരെകുറ്റപ്പെടുത്തരുത്,എന്തുകൊണ്ടെന്നാൽസമയമാകുമ്പോൾസത്യംതാനേതെളിയും.

സദാപ്രസന്നചിത്തനായിരിക്കുന്നതിന്സ്വന്തംവിശേഷതകളേയുംമറ്റുള്ളവരുടെവിശേഷതകളേയുംഅഭിനന്ദിക്കാൻശീലിക്കൂ.

മറ്റുള്ളവരെസഹായിക്കുവാനുള്ളനമ്മുടെകഴിവ്പരിമിതമാണ്.ഓരോആത്മാവിനേയുംഈശ്വരനുമായിഅടുപ്പിക്കുകയാണ്ഏറ്റവുംവലിയസഹായം.ഇതിലൂടെഅവർക്ക്എല്ലാസഹായവുംഈശ്വരനിൽനിന്ന്താനേലഭിക്കുന്നു.

ഈശ്വരന്റെസൗന്ദര്യംനിരീക്ഷിക്കുന്നവർക്ക്മാത്രമേഈശ്വരന്റെരചനയിലെസൗന്ദര്യംആസ്വദിക്കാനാവൂ.

ഈശ്വരനെസ്മരിക്കുമ്പോൾശാന്തിയുംസന്തോഷവുംവർദ്ധിക്കുന്നു.ഈശ്വരനെമറന്നാൽഅവകുറഞ്ഞുപോവുകയുംചെയ്യും.

സ്വന്തംആവശ്യങ്ങൾപോലുംമാറ്റിവെച്ച്മാനവകുലത്തിന്റെസേവനംചെയ്യുന്നവർതന്നെയാണ്നമ്മുടെകൂട്ടത്തിലെരാജാക്കന്മാർ.
ങ്കരാചാര്യസ്വാമികളുടെ പ്രസിദ്ധമായ 'ഭജഗോവിന്ദം' ഫിലോസഫി എല്ലാവരും കേട്ടുകാണും. സംസ്കൃതത്തിൽ നിന്നുളള പദാനുപദ വിവർത്തനമാണ് താഴെ കൊടുത്തിരിക്കൂന്നത് :-

ഭജ ഗോവിന്ദം (മോഹമുദ്‌ഗരം)

1.ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

(അല്ലയോ മൂഢാത്‌മാവേ, നീ വ്യാകരണവും മറ്റും പഠിച്ച്‌ പഠിച്ച്‌ നിന്റെ സമയം കളയാതെ, ഉള്ള സമയം കൊണ്ട്‌ ഗോവിന്ദനെ ഭജിക്കുക. നിനക്കു മരണമടുക്കുന്ന നേരത്ത്‌ ഈ വ്യാകരണങ്ങളോ നീ അനുശീലിച്ച അഭ്യാസങ്ങളോ നിനക്ക്‌ തുണയുണ്ടാകില്ല, ഗുണവും ചെയ്യില്ല. ആയതിനാല്‍ നിനക്കു കിട്ടിയിരിക്കുന്ന സമയത്ത്‌ നീ നിന്റെ മൌഢ്യം ഉപേക്ഷിച്ച്‌ ഈശ്വരനെ ഭജിക്കുക.)

2.മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം

(അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൌതികലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള അത്യാഗ്രഹത്തില്‍, അതിന്റെ പിന്നാലേ പായാതെ, നീ ഈശ്വരനെ ഭജിക്കുക.)

3.നാരീ സ്‌തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.

(സ്‌ത്രീകളുടെ സ്‌തനം, ഗുഹ്യപ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച്‌ പേര്‍ത്തും പേര്‍ത്തും ചിന്തിച്ച്‌ അവയില്‍ അമിതമായ മോഹമോ ആവേശമോ സൂക്ഷിക്കാതിരിക്കുക. എന്തെന്നാല്‍ ശരീരത്തിലെ മറ്റ്‌ അവയവങ്ങളെപ്പോലെ അവയും മാംസത്താല്‍ നിര്‍മ്മിച്ചിരിക്കുന്നവ മാത്രമാണ്‌. എല്ലാ സമയവും ഇതിനെക്കുറിച്ചോര്‍ത്ത്‌ സമയം കളയാതെ, ഉള്ള സമയത്ത്‌ മോക്ഷത്തിനായി ഈശ്വരനെ ഭജിക്കുക.)

4.നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം

(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ്‌ മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്‌. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത്‌ ഈശ്വരനെ ഭജിച്ച്‌ മോക്ഷം നേടുക.)

5.യാവദ്‌ വിത്തോപാര്‍ജ്ജനസക്ത-
സ്‌താവന്നിജപരിവാരോ രക്ത:
പശ്‌ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോപി ന പൃച്‌ച്ഛതി ഗേഹേ

(എന്നു വരെ നീ ധനം സമ്പാദിക്കാന്‍ ആരോഗ്യമുള്ളവനായിരുക്കുന്നുവോ അത്രയും കാലം മാത്രമേ നിന്നോട് എല്ലാവര്‍ക്കും സ്‌നേഹവും ഔല്‍സുക്യവുമുണ്ടായിരുക്കുകയുള്ളൂ. നീ സമ്പാദിക്കാന്‍ കഴിവില്ലാതാകുന്നതോടെ, നിന്റെ സ്വന്തം ബന്ധുക്കളാലും, മിത്രങ്ങളാലും പരിവാരങ്ങളാലുമൊക്കെ നീ പരിത്യജിക്കപ്പെടുന്നു.)

6.യാവത്‌ പവനോ നിവസതി ദേഹേ
താവത് പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാം ബിഭൃതി തസ്‌മിന്‍ കായേ

(ശരീരത്തില്‍ ആത്‌മാവ്‌ നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാവരും നിന്നോട്‌ സ്‌നേഹവും സൌഖ്യവുമുള്ളവരായിരിക്കുന്നു. വായുരൂപത്തിലുള്ള ആത്‌മാവ്‌ നിന്റെ ശരീരത്തില്‍ നിന്നും അകന്നു പോകുന്നതോടെ നീ കേവലം ജഡമാകുന്നു. ഇന്നലെവരെ പുണര്‍ന്നുറങ്ങിയിരുന്ന നിന്റെ ഭാര്യ പോലും പിന്നെ നിന്റെ ശരീരത്തെ ഭയക്കുന്നു.)

7.അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്തി തത: സുഖ ലേശ: സത്യം
പുത്രാദപി ധനഭാജാം ഭീതി:
സര്‍വ്വത്രൈഷാ വിഹിതാ രീതി

(ധനമാണ്‌ ഒരുവന്റെ എല്ലാ നാശത്തിന്റേയും ഭയത്തിന്റേയും കാരണം. ഈ ഒരു സത്യത്തെ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്. ധനം ഒരുവനെ ശാശ്വതമായ സന്തോഷത്തിലേക്ക്‌ ഒരിക്കലും നയിക്കുന്നില്ല. ധനവാന്‍ സ്വന്തം പുത്രനെപ്പോലും ഭയക്കുന്നു. ഈ അവസ്ഥ സാര്‍വജനികമാണ്‌. ലോകത്തെവിടേയും ഇതു നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.)

8.ബാലസ്‌താവത്‌ ക്രീഡാസക്താ
തരുണസ്‌താവത്‌ തരുണീസക്താ
വൃദ്ധസ്‌താവത്‌ ചിന്താസക്താ
പരമേ ബ്രഹ്മണി കോപി ന സക്ത:

(ബാല്യകാലത്ത്‌ ഒരുവന്‍ കളികളില്‍ ആസക്തിയുള്ളവനായിരിക്കുന്നു. യൌവ്വനകാലത്ത്‌ സ്‌ത്രീകളിലും ഭോഗക്രിയകളിലും ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യകാലത്ത്‌ തന്റെ മക്കളുടേയും ഭാര്യയുടേയും ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുമോര്‍ത്തുള്ള വ്യാധിയില്‍ മുഴുകിയിരിക്കുന്നു. ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ നീ ദു:ഖ ഹേതുവായി മുഴുകിവെച്ചിരിക്കുന്നതിനാല്‍ ഒരിക്കല്‍ പോലും തന്റെ ചിന്തകളെ ഈശ്വരഭജനത്തിനായി അവന്‍ മാറ്റിവെക്കുന്നില്ല.)

9.കാ തേ കാന്ത: കസ്‌തേ പുത്ര:
സംസാരോ: യ: മതീവ വിചിത്രം
കസ്യ: ത്വം ക: കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാത:

(യാഥാര്‍ഥ്യത്തെ ചിന്തിച്ചാല്‍ നിന്റെ ഭാര്യ, നിന്റെ പുത്രന്‍, പുത്രി, ഇവരൊക്കെ നിനക്ക്‌ ആരാണ്‌? ഇതു കേവലം വിചിത്രമായ ചില സംസാരബന്ധനങ്ങള്‍ മാത്രമാണ്‌. നീ എവിടെ നിന്നാണ്‌ വന്നത്? നീ ആരുടേതാണ്‌? ഇതൊന്നും സ്വയം ചിന്തിക്കാതെ, അല്ലയോ സോദരാ, ഇത്തരം സംസാരവൈചിത്ര്യങ്ങളില്‍ മനമുടക്കി സമയം പാഴാക്കാതെ ഈശ്വരനെ ഭജിക്കുക.)

10.സത്‌സംഗത്വേ നിസ്സംഗത്വം
നി:സംഗത്വേ നിര്‍മോഹത്വം
നിര്‍മോഹത്വേ നിശ്‌ചലതത്ത്വം
നിശ്‌ചലതത്ത്വേ ജീവന്‍ മുക്തി:

(സദ്‌ജനങ്ങളുമായുള്ള സംസര്‍ഗ്ഗത്താല്‍ മാത്രമേ ഇത്തരം മോഹിതമായ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലഭിച്ച്‌ നിസ്സംഗതയിലേക്കെത്താന്‍ പറ്റുകയുള്ളൂ. ഈ നിസ്സംഗാവസ്ഥയിലെത്തിയാല്‍ ജടിലമായ മോഹങ്ങളെ അതിജീവിക്കാന്‍ കഴിയും. ഈ മോഹങ്ങളെ അതിജീവിക്കുന്നതോടെ, ശാശ്വതമായ തത്വത്തെ അറിയാന്‍ കഴിയും, അതു വഴി മാത്രമേ ഒരുവനു ജീവിത മുക്തി ലഭിക്കുകയുള്ളൂ.)

11.വയസി ഗതേ ക: കാമവികാര:
ശുഷ്‌കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാരോ
ജ്ഞാതേ തത്ത്വേ ക: സംസാര:

(യൌവ്വനം അവസാനിക്കുന്നതോടെ നിന്നിലെ കാമവികാരം ക്ഷയിച്ചുപോകുന്നു. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അതു പൂര്‍ണ്ണമായി നശിച്ചുപോകുന്നു. ജലം വരണ്ടുപോയാല്‍ പിന്നെ തടാകത്തെ ആരും അന്വേഷിക്കാറില്ല. നിന്നിലെ സമ്പത്തു ക്ഷയിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളോ മിത്രങ്ങളോ നിനക്കില്ലാതാകുന്നു. എന്നാല്‍ ശാശ്വതമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ സംസാരബന്ധനങ്ങള്‍ ഒന്നും നിന്നെ വിഷമിപ്പിക്കുന്നതേ ഇല്ല.)

12.മാ കുരു ധനജന യൌവ്വനപര്‍വ്വം
ഹരതി നിമേഷാത്‌ കല: സര്‍വ്വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ

(ഇഹലോകത്തെ സുഖസൌകര്യങ്ങളും സന്തോഷങ്ങളും യുവത്വവും ഒക്കെ
ഇന്ദ്രജാലങ്ങള്‍ പോലെ കേവലം നൈമിഷികമായി പ്രത്യക്ഷപ്പെടുന്നവയാണ്‌. ഇതെല്ലാം ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം മായകളില്‍ വഞ്ചിതരാകാതെ, ഈശ്വരനെ ഭജിച്ച്‌ മോക്ഷപദം സ്വീകരിക്കുക.)

13.ദിനയാമിന്യൌ സായം പ്രാത:
ശിശിരവസന്തൌ പുനരായാത:
കല: ക്രീഡതി ഗച്ഛത്യായു:
തദപി ന മുഞ്ചത്യാശാവായു:

(പകലും രാത്രിയും, പ്രഭാതവും പ്രദോഷവും , ശിശിരവും, വസന്തവും മാറി മാറി വന്നും പോയുമിരിക്കും. കാലം മനുഷ്യനെ ഇങ്ങനെ കളിപ്പിക്കുന്നതിനൊപ്പം അവന്റെ ആയുസ്സും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളുടെ പിടി വിടാതെ, മോഹങ്ങളില്‍ നിന്നും അവനെ വിടുവിക്കാതെ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായിരിക്കുന്നു. ഇതിനിടയില്‍ മോക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുന്നതേ ഇല്ല.)

14.കാ തേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജനസംഗതിരേകാ
ഭവതി ഭവാര്‍ണ്ണവതരണേ നൌകാ.

(ഹേ മൂഢാത്മാവേ, നീ പോലും നിന്റെ നിയന്ത്രണത്തിലല്ലാത്തയിടത്ത്‌ പരമമായ സത്യത്തെ അന്വേഷിക്കാതെ നീ എന്തിനാണ്‌ നിന്റെ ഭാര്യയെക്കുറിച്ചും, സ്വത്തിനേക്കുറിച്ചും ഇത്രയേറെ വ്യാകുലപ്പെട്ടു ജീവിക്കുന്നത്‌? ഈ മൂന്നുലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗവും ഈശ്വരഭക്തിയും ഒഴിച്ച്‌ മറ്റൊന്നും ജീവിതമാകുന്ന കടല്‍കടക്കാന്‍ നിന്നെ സഹായിക്കുകയില്ല.)

15.ജടിലോമുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃതവേഷാ:
പശ്യന്നപി ച ന പശ്യതി മൂഢ:
ഉദര നിമിത്തം ബഹുകൃത വേഷം

(ശിരസ്സില്‍ ജട പിടിപ്പിച്ചും തല മുണ്ഡനം ചെയ്തും കാഷായവസ്ത്രം ധരിച്ചുമൊക്കെ ആളുകളുണ്ട്‌. അവര്‍ക്കൊക്കെ കണ്ണുകളുണ്ടെങ്കിലും അവര്‍ കാണേണ്ടതു കാണുന്നില്ല. ഇവര്‍ ഉദരപൂരണത്തിനായി പല തരം വേഷം കെട്ടി ലോകത്തെ കബളിപ്പിക്കുകയാണ്‌. സന്യാസമെന്നത്‌ പുറമെ കാണിക്കുന്ന മോടികളിലല്ല, അത്‌ ശാശ്വതമായ സത്യത്തെ കണ്ടെത്തലിലൂടെ മാത്രമേ സാധിതമാകുന്നുള്ളൂ.)

16.അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം.

(പ്രായാധിക്യത്താല്‍ ശരീരം വളഞ്ഞുപോകുന്നു, തലമുടി നരയ്‌ക്കുന്നു, വായിലെ പല്ലുകള്‍ എല്ലാം കൊഴിഞ്ഞു പോകുന്നു. വടിയുടേയോ പരസഹായമില്ലാതെയോ നിവര്‍ന്നു നില്‍ക്കാനാകുന്നില്ല..എന്നിട്ടും മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളില്‍ നിന്നും ഒട്ടും പിന്നോട്ടു പോകുന്നില്ല. )

17.അഗ്രേ വഹ്‌നി, പൃഷ്‌ഠേ ഭാനു:
രാത്രൌ ചിബുക സമര്‍പ്പിത ജാനു:
കരതലഭിക്ഷ, സ്തരുതല വാസ:
തദപി ന മുഞ്ചത്യാശാപാശ:

(കയറിക്കിടക്കാനിടമില്ലാത്തവെങ്കിലും, മരത്തിന്റെ കീഴെ വസിക്കുന്നവനാണെങ്കിലും, ഭിക്ഷ എടുത്ത്‌ ജീവിക്കുന്നവനാണെങ്കിലും, രാത്രിയില്‍ പുതക്കാനില്ലാതെ താടി മുട്ടോടു ചേര്‍ത്തുറങ്ങേണ്ട ഗതികേടുള്ളവനാണെങ്കിലും, അവന്‍ ആശയില്‍നിന്നോ, ആഗ്രഹങ്ങളില്‍ നിന്നോ പിന്നോട്ടു പോകാതെ ജീവിക്കുന്നു.)

18.കുരുതേ ഗംഗാസാഗരഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീന: സര്‍വ്വമതേന
മുക്തിര്‍ ഭവതി ന ജന്മശതേന

(ഒരുവന്‍ ഗംഗാനദിയില്‍ കുളിച്ചതുകൊണ്ടോ, അനേകം വ്രതങ്ങളെടുത്തതുകൊണ്ടോ, ഒരുപാട്‌ ദാനകര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ, മോക്ഷപ്രാപ്തിക്കര്‍ഹനാകുന്നില്ല. മഹത്തായ ഈശ്വരജ്ഞാനമില്ലാത്തവന്‌ നൂറു ജന്മങ്ങളെടുത്താലും മോക്ഷം ലഭിക്കുന്നില്ല. ഇഹബന്ധങ്ങളെ ത്യജിച്ചുള്ള ഈശ്വരധ്യാനമാണ്‌ മോക്ഷപ്രാപ്തി.)

19.സുരമന്ദിരതരുമൂലനിവാസ:
ശയ്യാഭൂതലമജിനം വാസ:
സര്‍വപരിഗ്രഹഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:

(സര്‍വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും. ക്ഷേത്രകവാടങ്ങളിലോ, വൃക്ഷച്ചുവട്ടിലോ മാന്‍തോല്‍ മാത്രം പുതച്ചു കിടന്നുറങ്ങുന്നവനും, ജീവിതത്തോടു പോലും ആഗ്രഹമില്ലാത്തവനുമായ ഒരാളെ എന്തുകൊണ്ടാണ്‌ ശല്യപ്പെടുത്താന്‍ കഴിയുക.?)

20.യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ

(യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഭോഗാസക്തിയില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഒരു സാമൂഹ്യജീവിയായി എല്ലവരോടുമൊപ്പം കഴിയുന്നതുകൊണ്ടോ, അഥവാ ഏകാകിയായി ഇരിക്കുന്നതുകൊണ്ടോ, ഒരുവന്‍ സന്തോഷവാനായിരിക്കണമെന്നില്ല. സുഖം എന്നതു ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ഒന്നാണ്‌. ഉള്ളിന്റെ ഉള്ളില്‍നിന്നും ഈശ്വരജ്ഞാനത്തിന്റെ തിരിച്ചറിവുകൊണ്ടുണ്ടാകുന്ന സന്തോഷമാണ്‌ നിത്യമായിട്ടുള്ളത്‌.)

21.ഭഗവദ്‌ഗീതാ കിഞ്ചിദധീതാ
ഗംഗാജല ലവകണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമോപി ന ചര്‍ച്ചാ.

(ഭഗവദ്‌ഗീതയെക്കുറിച്ചുള്ള അല്പമാത്രമെങ്കിലും അറിവോ, ഒരു തുള്ളിയെങ്കിലും ഗംഗാജലം കുടിക്കാനുള്ള ഭാഗ്യമോ, അല്‍പ്പമെങ്കിലും കൃഷ്ണനെ ഭജിക്കാനുള്ള അവസരമോ കിട്ടിയാല്‍ മരണസമയത്ത്‌ നിങ്ങളെ മോക്ഷത്തിനു അതു സഹായിക്കുന്നതാണ്‌.)

22.പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്‌താരേ
കൃപയാ പാരേ, പാഹി മുരാരേ

(വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ ആകുലതകള്‍, വീണ്ടും വീണ്ടും മരിക്കുന്നതിലെ പ്രാണവേദനകള്‍, വീണ്ടും വീണ്ടും മാതൃഗര്‍ഭപാത്രത്തിലെ കിടപ്പ്‌, സംസാരദു:ഖത്തിന്റെ ഈ വ്യാകുലതകള്‍ മറികടക്കുവാന്‍ വളരെ കഠിനമായിരിക്കുന്നു. ഇതില്‍ നിന്നും രക്ഷിച്ചു നീ എനിക്കു മോക്ഷം നല്‍കേണമേ.)

23.രഥ്യാകര്‍പ്പം വിരചിത കന്‌ഥ:
പുണ്യാപുണ്യവിവര്‍ജ്ജിത പന്‌ഥാ:
യോഗീ യോഗനിയോജിത ചിത്തോ
രമതേ ബാലോന്മത്തവദേവ:

(കീറിപ്പഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ എല്ലാം ഉപേക്ഷിച്ചും സര്‍വസംഗപരിത്യാഗിയായി ധ്യാനനിരതനായി വര്‍ത്തിക്കുന്ന യോഗി ബാഹ്യമായ എല്ലാ സൌഖ്യങ്ങള്‍ക്കും അപ്പുറത്തുള്ള ശാശ്വതമായ ആ സത്യത്തിന്റെ വെളിപാടുള്ളവനാകുന്നു. അവനെ ചിലപ്പോള്‍ ഒരു ബാലകന്റെ ചാപല്യത്തോടെയോ, ഒരു ഭ്രാന്തനെപ്പോലെയോ കാണാന്‍ കഴിഞ്ഞേക്കാം.)

24.കസ്‌ത്വം കോഹം കുത ആയാത:
കാ മേ ജനനീ കോ മേ താത:
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം

(നീ ആരാണ്‌? ഞാന്‍ ആരാണ്‌? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്‌? അച്ഛന്‍ ആരാണ്‌? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ്‌ ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും

25.ത്വയി മയി ചാന്യത്രൈകോവിഷ്ണുര്‍
വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണു
ഭവ സമ ചിത്ത: സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യത്തി വിഷ്ണുത്വം

(എന്നിലും നിന്നിലും എല്ലായിടവും ഒരേ ഒരാളായ വിഷ്ണു (ഈശ്വരന്‍) മാത്രമേ ഉള്ളൂ. പലരേയും പലരൂപത്തില്‍ കാണുന്നത്‌ നിന്റെ തെറ്റാണ്‌. നിന്നിലുള്ള അതേ ദൈവാംശമാണ്‌ മറ്റുള്ളവരിലുമുള്ളത്‌ എന്നു നീ അറിയണം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാണ്‌ എന്ന നിന്റെ അഹങ്കാരമാണ്‌ നിന്നെ ഈശ്വരനെ അറിയുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്‌. ഒരേ ദൈവത്തിന്റെ അംശമെന്ന രീതിയില്‍ സമസ്തലോകത്തേയും അറിഞ്ഞു ജീവിക്കുക.)

26.കാമം ക്രോധം ലോഭം മോഹം
ത്വക്ത്വാത്‌മാനം ഭാവയ കോഹം
ആത്മജ്ഞാനവിഹീനാ മൂഢാ
സ്‌തേ പച്യന്തേ നരകനിഗൂഢാ

(ഭോഗാസക്തി, കോപം അത്യാഗ്രഹം, മോഹം എന്നിവയാണ്‌ നിന്നെ ബന്ധിച്ചിരിക്കുന്നത്‌. അതില്‍ നിന്നും നിന്നെ വിടുവിച്ച്‌ നീ ആരെന്ന് ആലോചിക്കുക. നിന്നിലെ നിന്നെ നിന്നില്‍ തന്നെ അന്വേഷിക്കുക. നിന്നിലെ നിന്നെ അറിയുമ്പോള്‍ നീ ഈശ്വരനെ അറിയുന്നു. സ്വയം അറിയാത്തിടത്തോളം ഇപ്പോഴെന്നപോലെ നീ മരണശേഷവും നരകയാതനകളിലേക്കു പതിക്കും.)

27.ഗേയം ഗീതാനാമസഹസ്രം
ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം

(ഭഗവത്‌ഗീത വായിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക, ലക്ഷ്മീ ദേവിയെ ഭജിക്കുക, അങ്ങനെ നിന്റെ മനസ്സിനെ ഈശ്വരനോട്‌ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. നീ പുണരുന്ന നിന്റെ ധനവും സമ്പത്തും ദരിദ്രര്‍ക്കു നല്‍കി ഈശ്വരനെ പുണരുവാന്‍ ശീലിക്കുക.)

28.ശത്രൌ മിത്രേ പുത്രേ ബന്ധൌ
മാ കുരു യത്നം വിഗ്രഹ സന്ധൌ
സര്‍വസ്‌മിന്നപി പശ്യാത്‌മാനാം
സര്‍വത്രോത്‌സൃജ ഭേദാജ്ഞാനം

(ആരേയും ശത്രുവെന്ന രീതിയിലോ, മിത്രമെന്ന രീതിയിലോ, സഹോദരനെന്ന രീതിയിലോ, ബന്ധുവെന്ന രീതിയിലോ കാണാതിരിക്കുക. നിന്റെ മനസ്സിന്റെ ഊര്‍ജ്ജത്തെ ഇത്തരം ബന്ധുത്വം, ശത്രുത എന്നീ വികാരങ്ങളിലൂടെ പാഴാക്കിക്കളയാതിരിക്കുക. എല്ലാവരോടും ഒരേ തരം മാനസികനിലയില്‍ വര്‍ത്തിക്കുക, എല്ലാവരേയും ഒന്നേപ്പോലെ കാണുക. നിന്നിലുള്ള ഈശ്വരന്‍ എല്ലാവരിലും ഉണ്ടെന്നു മനസ്സിലാക്കണം.)

29.സുഖത: ക്രിയതേ രാമാഭോഗ:
പശ്‌ചാത്‌ ഹന്ത! ശരീരേ രോഗ:
യദ്യപി ലോകേ മരണം ശരണം
തദപി മുഞ്ചതി പാപാചരണം.

(എത്രമാത്രം ഭോഗാസക്തിയില്‍ ഒരുവന്‍ മുഴുകുന്നുവോ, അത്രമാത്രം അവന്‍ രോഗാതുരനുമാകുന്നു. മരണം ഒഴിവാക്കാനാകാത്തതാണെന്നും അന്ത്യമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ മനുഷ്യന്‍ ഇത്തരം പാപങ്ങളില്‍ മുങ്ങിത്തന്നെ ജീവിക്കുന്നു.)

30.പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധിവിധാനം
കുര്‍വവധാനം മഹദവധാനം

(ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണായാമം ചെയ്യുക, ഇഹത്തിലെ ശാശ്വതും നശ്വരവുമായവയെ തിരിച്ചറിയുക, ജപങ്ങളിലൂടെയും ധ്യാനങ്ങളിലൂടെയും ശരീരത്തില്‍ നിന്നും ആത്‌മാവിനെ മൌനമായി ഈശ്വരപാദങ്ങളിലെത്തിക്കുക. ലൌകികതയില്‍ നിന്നും ആത്മാവിനെ വിടുവിച്ച്‌ ധ്യാനത്തിലൂടെ ഈശ്വരപാദങ്ങളിലെത്തുക.)

31.ഗുരുചരണാംബുജ നിര്‍ഭരഭക്ത:
സംസാരാദചിരാദ്‌ ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം

(ഇന്ദ്രിയങ്ങളുടെ മേല്‍ വിജയിച്ച ഒരു മനസ്സുമായി ഗുരുവിന്റെ പാദപങ്കജങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കുക. ഇഹത്തിലെ എല്ലാ വിധ മോഹങ്ങളേയും പരിത്യജിച്ച്‌, മനസ്സിനെ എല്ലാ ബന്ധനങ്ങളില്‍ നിന്നും വിടുവിച്ച്‌ നിങ്ങളുടെ ഹൃദ യത്തില്‍ വസിക്കുന്ന ഈശ്വരനെ ധ്യാനത്തിലൂടെ തിരിച്ചറിഞ്ഞു കണ്ടെത്തി നിങ്ങളെ സമര്‍പ്പിക്കുക.)



പരമാത്മാവ്

ന മേ വിദു :സുരഗണാം പ്രഭവം ന മഹർഷയഃ

ദേവൻമാർക്കോ മാമുനിമാർക്കോ എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ?

സമസ്ത പ്രവാചകരേയും ആചാര്യൻ മാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ? ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു. ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ
നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്
നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. എന്നാൽ പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ – ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമമോ കർമവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.
ഈശ്വരൻ എല്ലാം നടത്തുന്നവനാണോ
നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ കർമത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.
ഈശ്വരൻ എവിടെയാണ് ?
ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെ ണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്. എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. സ്വർണചുവപ്പ് നിറമുള്ള ഈ ലോകം ആത്മാക്കളുടെ പരമമായ ദിവ്യഗൃഹമാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്. ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.
ആത്മീയ സൂര്യൻ ഏത് പോലെയാണോ ഭൌതീകസൂര്യൻ ചൂടും വെളിച്ചവും എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു. യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.
ഈശ്വരന്‍റെ ജ്ഞാനം (വിവേകം) സ്നേഹം, ശക്തി ‌മനുഷ്യർ ചിലപ്പോൾ അത്ഭുത പ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ. പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം. ഈശ്വരൻ നമുക്ക് സ്നേഹം-വെറുപ്പ്, സന്തോഷം-സങ്കടം, ജയം-പരാജയം, എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവിന്‍റെ ജ്ഞാനം മാത്രമേ നൽകുകയുള്ളൂ. ഈശ്വരൻ ഒരിക്കലും നമുക്ക് വേണ്ടി ഒന്നും തീരുമാനിച്ച് നൽകുകയില്ല. സ്നേഹിക്കണോ വെറുക്കണോ, വേണോ വേണ്ടയോ, എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ആത്മാവ് സ്വതന്ത്രനാണ്.




പുനർജന്മം ഒരു സത്യമാണ്.

അഥവാ നിങ്ങളിത് വിശ്വസിക്കുന്നു ണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.
ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!




പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്‍, ഗണപതി തുടങ്ങിയവര്‍ക്ക് ശൈവവും ശാക്‌തേയവുമായ പുഷ്പങ്ങളും ദുര്‍ണ്മയ്ക്ക് ശാക്‌തേയമായ പുഷ്പങ്ങളും സമര്‍പ്പിക്കാവുന്നതാണ്.

ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വേളകളില്‍ കൈയില്‍ പൂജാപുഷ്പങ്ങള്‍ കരുതുന്നത് നന്നായിരിക്കും. അത് സ്വഗൃഹത്തിലെ പൂന്തോട്ടത്തിലെ ചെടികളില്‍ നിന്നായാല്‍ ഉത്തമം.

ഇന്ന് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകളില്‍ പലതും സാധാരണക്കാരന് അപ്രാപ്യമാണ്. കടം വാങ്ങിയോ, കടം പറഞ്ഞോ ഉള്ള വഴിപാടുകള്‍ നടത്തല്‍ യാതൊരു ഫലപ്രാപ്തിയേയും പ്രദാനം ചെയ്യില്ല എന്ന സത്യം കണ്‍മുമ്പിലുണ്ടായിരിക്കെ പൂജാപുഷ്പങ്ങളുടെ സമര്‍പ്പണം ശുഭകരമായ ഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളില്‍ ആര്‍ക്കും പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍മ്മലമായ പുഷ്പങ്ങളും നിര്‍മലമായ മനസ്സും ഈശ്വരസന്നിധിയിലെന്നും വിലപ്പെട്ടതാണ്.

വൈഷ്ണവം, ശൈവം, ശാക്‌തേയം എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായത്തില്‍ അനുഗൃഹീതമാണ് ക്ഷേത്രങ്ങളും ക്ഷേത്ര നഗരികളും. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തുകയും യഥാവിധി വഴിപാടുകള്‍ നടത്തുകയും ചെയ്യുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിപ്പോയി. അതിനൊപ്പം ഇഷ്ട ദൈവങ്ങള്‍ക്ക് ഇഷ്ടപുഷ്പങ്ങള്‍ കൂടി സമര്‍പ്പിച്ചാലോ?

വൈഷ്ണവ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെമ്പകം, കാട്ടുചെമ്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ല, ചുവന്നമുല്ല, മുല്ല, കുരുക്കുത്തിമുല്ല, മല്ലിക മുതലായ പുഷ്പങ്ങള്‍ കരുതുക. കാരണം വൈഷ്ണവ പ്രീതികരമായ കാര്യങ്ങള്‍ക്കും വിഷ്ണുപൂജയ്ക്കും അത്യു
ത്തമങ്ങളായ പുഷ്പങ്ങളാണിവ.

എരിക്കിന്‍ പൂവ്, ചുവന്ന മന്ദാരം, വെള്ളത്താമര, അശോകം, വലിയ കര്‍പ്പൂര തുളസി, നന്ത്യാര്‍വട്ടം, മന്ദാരം, നീര്‍മാതളം, കരിങ്കൂവളം, കൂവളം മുതലായ പുഷ്പങ്ങള്‍ ശൈവ പ്രധാനമായതും ശിവപൂജയ്ക്ക് ഉത്തമവുമാകുന്നു.

വിഷ്ണുവിന് തുളസിയും ശിവന് കൂവളത്തിന്റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവും പ്രധാനമാകുന്നു. ഇഷ്ട ദൈവങ്ങളെ അറിയുക. ഇഷ്ടപുഷ്പങ്ങള്‍ ഏതാണെന്ന് വ്യക്തമായും മനസ്സിലാക്കുക. പൂജാപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒരുകാര്യം ഓര്‍ക്കുക.

നിലത്തു വീണ പുഷ്പങ്ങള്‍ ഒരു തവണ ഉപയോഗിച്ച പുഷ്പങ്ങള്‍, ഇതള്‍ നഷ്ടപ്പെട്ട പുഷ്പങ്ങള്‍, ദ്വാരമുള്ള പുഷ്പങ്ങള്‍, വിരിയാത്ത പുഷ്പങ്ങള്‍, തലമുടി വീണ
പുഷ്പങ്ങള്‍ മുതലായവ യാതൊരു കാരണവശാലും സമര്‍പ്പിക്കാതിരിക്കുക. കാരണം അവ തിക്ത ഫലങ്ങളെ ക്ഷണിച്ചുവരുത്തും.

നവഗ്രഹങ്ങളും പുഷ്പങ്ങളും

സൂര്യന്‍ - കൂവളത്തില,
ചന്ദ്രന്‍- വെള്ളത്താമര
ചൊവ്വ - ചുവന്ന പുഷ്പങ്ങള്‍,
ബുധന്‍ - തുളസി
വ്യാഴം - ചെമ്പകം,
ശുക്രന്‍-മുല്ല,
ശനി- കരിങ്കൂവളം
ഗ്രഹങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനിഷ്ടത്തെ പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ അനിഷ്ടത്തേയും അനുഗ്രഹമാക്കി യഥാവിധിയുള്ള പൂക്കളുടെ സമര്‍പ്പണം മൂലം മാറ്റാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.

ആ പുഷ്പങ്ങളാല്‍ ചെയ്യപ്പെടുന്ന അര്‍ച്ചന. അതിന്റെ ഫലപ്രാപ്തി വളരെ വലുതാണ്. ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്‍, ഗണപതി തുടങ്ങിയവര്‍ക്ക് ശൈവവും ശാക്‌തേയവുമായ പുഷ്പങ്ങളും ദുര്‍ഗ്ഗയ്ക്ക് ശാക്‌തേയമായ പുഷ്പങ്ങളും സമര്‍പ്പിക്കാവുന്നതാണ്.

ചെടികളില്ലാത്ത വീടുകളുമില്ല. ഫലങ്ങള്‍ തരാത്ത ദൈവങ്ങളുമില്ല. ഓടി നടന്ന് പണച്ചെലവുകളുള്ള വഴിപാടുകള്‍ നടത്തുന്നതിലും എത്രയും മഹത്തരമാണ് ഒരു പിടി പൂജാപുഷ്പങ്ങളുടെ സമര്‍പ്പണം; മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന.

ഇനി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ എന്ത് സമര്‍പ്പിക്കും എന്നതിനെക്കുറിച്ചോര്‍ത്ത് വ്യാകുലചിത്തരാകേണ്ടതില്ല. സ്വന്തം വീട്ടുമുറ്റത്തു നിന്നുമിറുത്തെടുത്ത ഒരു പിടി പുഷ്പങ്ങളാകട്ടെ, ഇഷ്ട ദൈവത്തിനുവേണ്ടിയുള്ള കാണിക്ക സമര്‍പ്പണം.



ഇന്നത്തെ പഞ്ചാഗം

ശ്വേതവരാഹകല്പം
വൈവസ്വതമന്വന്തരം (7)
ചതുർയുഗം-28
കൃഷ്ണവർഷം 5120
കൊല്ലവർഷം1193


മേടം - 4

നക്ഷത്രം - ഭരണി
[ 49 നാഴിക 12 വിനാഴിക ]
തിഥി: ശുക്ളപക്ഷദ്വിതീയ
53 നാഴിക 43 വിനാഴിക ]
രാഹുകാലം 3.00 pm മുതൽ 4.30 വരെ
ഗുളിക കാലം 12.00 മുതൽ 1.30 pm വരെ
2018 ഏപ്രിൾ 17 ചൊവ്വാഴ്ച

സൃഷ്ടിക്രമവര്‍ണ്ണന – ഭാഗവതം (36)

ജനസ്യ കൃഷ്ണാദ്വിമുഖസ്യ ദൈവാ
ദധര്‍മ്മശീലസ്യ സുദുഃഖിതസ്യ
അനുഗ്രഹായേഹ ചരന്തി നൂനം
ഭൂതാനി ഭവ്യാനി ജനാര്‍ദ്ദനസ്യ (3-5-3)

ഹരിദ്വാരില്‍വെച്ച്‌ മൈത്രേയനെ കണ്ടപ്പോള്‍ വിദുരര്‍ ചോദിച്ചു:
“ഭഗവാനേ, മനുഷ്യര്‍ സുഖത്തിനായി കഷ്ടപ്പെടുന്നുണ്ടെങ്കിലും ആ കര്‍മ്മങ്ങള്‍ അവന്‌ സമാധാനം നല്‍കുന്നില്ലെന്നു മാത്രമല്ലാ, അവരുടെ ദുഃഖങ്ങള്‍ വര്‍ദ്ധിക്കുകയത്രേ ചെയ്യുന്നുത്‌. എന്താണ്‌ മനുഷ്യര്‍ചെയ്യേണ്ടതെന്നു പറഞ്ഞു തന്നാലും. കൃഷ്ണഭക്തന്മ‍ാര്‍ ലോകംമുഴുവന്‍ചുറ്റി അധാര്‍മ്മികളെപ്പോലും ഭഗവല്‍നാമമഹിയാല്‍ അനുഗ്രഹിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഒരുവന്റെയുള്ളിലും ഭഗവാന്‍ സിംഹാസനസ്ഥനാവാന്‍ വേണ്ടി അവന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണ്‌? ആ ഭഗവല്‍സാന്നിദ്ധ്യമാണല്ലോ പരമവിജ്ഞാനത്തിന്റെ വെളിച്ചം ഹൃദയത്തില്‍ നിറക്കുന്നുത്‌. ഭഗവാന്‍ ഈ ജഗത്തിനെ സൃഷ്ടിച്ചതെങ്ങനെയെന്നും എനിക്കറിയാനാഗ്രഹമുണ്ട്‌. ഭഗവാന്‍ സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ രഹസ്യവും അവിടുന്ന് ലോകരക്ഷക്കായി അവതാരമെടുക്കുന്നുതെങ്ങനെയെന്നും പറഞ്ഞുതന്നാലും.

ഭഗവദവതാരങ്ങള്‍ മനുഷ്യന്റേയും ദേവന്മ‍ാരുടേയും അസുരന്മ‍ാരുടേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുമ്പോഴും സ്വയം കര്‍മ്മബന്ധിതമല്ല എന്നു ഞാനറിയുന്നു. വ്യാസമുനിയില്‍നിന്നും ലൗകീകമനുഷ്യരുടെ ധര്‍മ്മത്തെപ്പറ്റി ഞാന്‍ മനസിലാക്കിയിട്ടുണ്ട്‌. ആ കാര്യങ്ങളും ഇപ്പോഴെനിക്കു താല്‍പ്പര്യമില്ല. കാരണം അതുകൊണ്ടു ലഭിക്കുന്ന നൈമിഷികാനന്ദം എന്നെയാകര്‍ഷിക്കുന്നില്ല. ആവര്‍ത്തനവിരസമായ ജീവിതാസ്ഥിത്വത്തിന്റെ കെട്ടുപാടുകളില്‍നിന്നും ക്ഷണനേരംകൊണ്ട്‌ വിമുക്തമാക്കാന്‍ പര്യാപ്തമത്രെ ഭഗവല്‍നാമവും കഥകളും. അതങ്ങയെപ്പോലുളള ദിവ്യപുരുഷന്മ‍ാരുടെ നാവില്‍നിന്നു്‌ ഒരുവന്റെ ചെവികളിലെത്തുന്ന മാത്രയില്‍ ദുഃഖപൂര്‍ണ്ണമായ അസ്ഥിത്വത്തില്‍നിന്നു്‌ അവന്‍ മോചിതനാവുന്നു. ശ്രീകൃഷ്ണകഥകളിലും മഹിമയിലും താല്‍പര്യമില്ലാതെ അജ്ഞാനത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുന്നുവരെയോര്‍ത്ത് എനിക്കു സഹതാപം തോന്നുന്നു. കാലം (യമദേവന്‍) അവരുടെ ജീവിതത്തെ വൃഥാവ്യായാമങ്ങളിലും വ്യാപാരങ്ങളിലും അനാവശ്യചിന്തകളിലും പ്രവര്‍ത്തികളിലുമായി നശിപ്പിച്ചു കളയുന്നതുകൊണ്ട്‌ മഹാമുനേ, മോക്ഷപ്രാപ്തിക്കായി ആ ഭഗവദവതാരകഥകള്‍ വിശദമായി പറഞ്ഞുതന്നാലും.”

മൈത്രേയന്‍ പറഞ്ഞു:
നല്ല ചോദ്യം തന്നെ വിദുരരേ, വരും തലമുറകള്‍ക്കു കടപ്പാടുണ്ടാകുമാറ് ഉചിതമായ ഉത്തരത്തെ തേടുന്ന ഉന്നതമായ ചോദ്യങ്ങളാണുന്നയിച്ചതു്. ആദിമസൃഷ്ടിക്ക്മുന്‍പ്‌ ഭഗവാന്‍ മാത്രമേയുണ്ടായിരുന്നുളളൂ. അന്തര്‍ലീനമായിരുന്ന അഹംബോധത്തില്‍ അവിടുന്നാലോചിച്ചു. “എԎനിക്ക്‌ അസ്ഥിത്വമുണ്ടോ?.” ഈ ശക്തി (മായാശക്തി) ഒരേസമയം അവിടുത്തേതായതിനാല്‍ ഉണ്മയും അവിടുത്തെവിട്ടൊരു അസ്ഥിത്വമില്ലാത്തതിനാല്‍ മിഥ്യയുമാണ്‌. ഈ ശക്തിയാലാണ്‌ അവിടുന്ന് വിശ്വനിര്‍മ്മിതി ചെയ്തത്‌. ഈ ശക്തിയുടെ ഇളകിമറിയലില്‍ അന്തര്‍ലീനമായിരുന്ന ഗുണഗണങ്ങള്‍ ഉണര്‍ന്നു. ഭഗവാന്‍ സ്വയം ആത്മാവായി (പുരുഷന്‍) ഇവകളില്‍ പ്രവേശിച്ചു. ഇങ്ങിനെ ഇതുവരെ പ്രകടമാകാതിരുന്ന വിശ്വബുദ്ധിയില്‍നിന്നും ബോധമുളവായി. മഹാതത്വത്തില്‍ (വിശ്വബോധം) നിന്നും അഹം ഉണ്ടായി. അഹമാണ്‌ പഞ്ചഭൂതങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും മനസിനും കാരണം. അഹമാകട്ടെ മൂഢവിധത്തിലാണ്‌. സാത്വികം, രാജസികം, താമസീകം. സാത്വികത്തില്‍ നിന്നു്‌ മനസും ബുദ്ധിയും ഇന്ദ്രിയനിയന്ത്രണവും ഉണ്ടായി. രാജസീകത്തില്‍ നിന്നും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടായി. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങള്‍ തമോജന്യമത്രേ. പഞ്ചഭൂതങ്ങള്‍ ഒരോന്നും അടുത്തതിന്റെ കാരണമായിത്തീരുകയും അതു മുന്‍പിലത്തേതിന്റെ ഗുണങ്ങള്‍ സ്വ‍ാംശീകരിക്കയും ചെയ്യുന്നു. ഇതിന്റെയെല്ല‍ാം ദേവതകളായി വര്‍ത്തിക്കുന്നുത്‌ ഭഗവാന്‍ വിഷ്ണുവിന്റെ പ്രഭാകിരണങ്ങള്‍ തന്നെയാണ്‌. സ്വയം പ്രവര്‍ത്തനോന്മുഖമാകാന്‍ കഴിയാതെ ഈ ദേവതകളെല്ല‍ാം ഭഗവാനെത്തന്നെ പ്രാര്‍ത്ഥിച്ചു.





അക്ഷയതൃതീയ എന്നാൽ എന്ത്. ? ഒരു വിശദീകരണം

ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. വിശ്വാസപരമായോ അല്ലാതെയോ നിലവിലില്ലാത്ത ഒരു കഥ പടച്ചുണ്ടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന ഒരു ഹീനപ്രവൃത്തിയാണത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ അത് പൊലിയ്ക്കുമെന്നും (പലമടങ്ങ് വര്‍ദ്ധിക്കും) ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വര്‍ണക്കച്ചവടക്കാര്‍ ഈ ദിവസത്തെ ഒരു സ്വര്‍ണം വാങ്ങല്‍ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു മുന്നില്‍ കാണുന്ന അതേ ക്യൂ ആഭരണ ശാലകള്‍ക്ക് മുന്നിലും കാണുന്ന അപൂര്‍വ്വ സുന്ദര ദിവസം. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ പുലര്‍ച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും. ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. ഒരു വര്‍ഷത്തെ മുവുവന്‍ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാല്‍ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചു.

മകരസംക്രമം, കുംഭ ഭരണി, വൃശ്ചിക മാസത്തിലെ കാര്‍ത്തിക (തൃക്കാര്‍ത്തിക) എന്നിങ്ങനെ ചില പ്രത്യേക ദിവസങ്ങള്‍ ഉത്സവമായി കേരളീയര്‍ ആഘോഷിക്കുന്ന പോലെ ഉത്തരേന്ത്യയിലെ ഹിന്ദുക്കളും ജൈന മതവിശ്വാസികളും ആഘോഷിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയതൃതീയ. അന്നേദിവസം അവര്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നു. ചിലയിടങ്ങളില്‍ ശൈശവ വിവാഹം പോലെയുള്ള അനാചാരങ്ങളും നടക്കുന്നു. ഒരു 10 കൊല്ലം മുമ്പ് ഇപ്പറഞ്ഞ ദിവസത്തെപ്പറ്റി മലയാളികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ശകവര്‍ഷത്തിലെ രണ്ടാം മാസമായ വൈശാഖത്തിലെ കറുത്തവാവിനുശേഷം വരുന്ന മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഒരു വാവ് കഴി‍ഞ്ഞാല്‍ തൊട്ടടുത്ത ദിവസം പ്രഥമ, രണ്ടാം ദിവസം ദ്വിതീയ, മൂന്നാം ദിവസം തൃതീയ, നാലാം ദിവസം ചതുര്‍ത്ഥി എന്നിങ്ങനെ പതിനാലാം ദിവസമായ ചതുര്‍ദശി വരെ ദിവസങ്ങള്‍ എണ്ണുന്നതിനെയാണ് തിഥികള്‍ എന്നുപറയുന്നത്. തിങ്കള്‍, ചൊവ്വ എന്ന് പേരിട്ട് വിളിക്കുന്നതിനോ, മാസത്തിലെ ഓന്നാം തീയതി, രണ്ടാം തീയതി എന്ന് നമ്പരിട്ട് വിളിക്കുന്നതിനോ മുമ്പ് ഒരു പ്രകൃതി പ്രതിഭാസത്തെ അടിസ്ഥാനമാക്കി ദിവസങ്ങള്‍ക്ക് പേരുകൊടുത്തിരുന്ന ഒരു സമ്പ്രദായമാണിത്. ആധുനിക കാലത്തെ കലണ്ടറിലും ഈ തിഥികള്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു വാവ് കഴിഞ്ഞ് അടുത്ത പതിനഞ്ചാം ദിവസം അടുത്ത വാവാണ്. പിന്നെ വീണ്ടും പ്രഥമ, ദ്വിതീയ, തൃതീയ എന്ന് എണ്ണിത്തുടങ്ങും. കറുത്തവാവ് മുതല്‍ വെളുത്തവാവ് വരെയുള്ള തിഥികള്‍ ചേര്‍ന്ന് വെളുത്ത പക്കവും (ശുക്ല പക്ഷം) വെളുത്ത വാവ് മുതല്‍ കറുത്തവാവ് വരെയുള്ള തിഥികള്‍ ചേര്‍ന്ന് കറുത്ത പക്കവും (കൃഷ്ണ പക്ഷം) ഉണ്ടാകുന്നു. ഇങ്ങനെ രണ്ട് പക്കങ്ങള്‍ ചേര്‍ന്നതാണ് ഒരു ചാന്ദ്രമാസം. വൈശാഖത്തിലെ ശുക്ലപക്ഷം മൂന്നാം തിഥിയാണ് അക്ഷയതൃതീയ. ഇതൊന്നും സാധാരണ മലയാളികള്‍ക്ക് അറിയില്ല. അവരുടെ അറിവ് വച്ച് സ്വര്‍ണം വാങ്ങാനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന് അക്ഷയതൃതീയ.

അക്ഷയ എന്ന പദത്തിന് ക്ഷയിക്കാത്തത് (നശിക്കാത്തത്) എന്നാണ് അര്‍ത്ഥം. വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു. അതായത് അക്ഷയതൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ക്കുള്ള ദിവസമാണ്. അല്ലാതെ സ്വര്‍ണമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സ്വത്ത് സമ്പാദിക്കുന്നതിനുള്ള ദിവസമല്ല. വിശ്വാസ പ്രകാരം അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്, അല്ലാതെ അന്ന് വാങ്ങുന്ന സ്വര്‍ണമോ രത്നമോ ഒന്നുമല്ല. എന്നിട്ടും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു വിശ്വാസം കടന്നു വന്നതെങ്ങനെയാണ് ?

ഉത്തരേന്ത്യയില്‍ ശൈശവ വിവാഹം നടക്കുന്ന ദിവസമാണല്ലോ അക്ഷയ തൃതീയ. സ്വാഭാവികമായും ആ ദിവസങ്ങളില്‍ വലിയ സ്വര്‍ണക്കച്ചവടവും നടന്നിരുന്നു. വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് കച്ചവടമാണല്ലോ. എന്നാല്‍ ശൈശവ വിവാഹം നിരോധിച്ചതോടെ ആ ദിവസങ്ങളില്‍ നടന്നുവന്ന സ്വര്‍ണക്കച്ചവടത്തിലും ഇടിവു വന്നു. ഇതു മറികടക്കാനായി ചില ഉത്തരേന്ത്യന്‍ സ്വര്‍ണ വ്യാപാരികള്‍ വ്യാപക പരസ്യം നല്‍കി. അക്ഷയതൃതീയയ്ക്ക് പുണ്യം പൊലിക്കും എന്ന വിശ്വാസത്തെ സ്വര്‍ണം പൊലിക്കും എന്നാക്കി തിരുത്തി.

കേരളത്തിലെ ഒരു സ്വര്‍ണവ്യാപാരി കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വിദ്യ ഇവിടെയും പരീക്ഷിച്ചു. സ്വര്‍ണ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പല ആലോചനകള്‍ നടത്തിയതിന്റെ ഭാഗമായി അയാള്‍ ഒരു പരസ്യം നല്‍കി. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നായിരുന്നു അത്. (കിട്ടിയാല്‍ ഊട്ടി, ഇല്ലങ്കില്‍ ചട്ടി എന്ന നിലയില്‍ പരസ്യം നല്‍കിയ ഇദ്ദേഹം ഹിന്ദുപോലും ആയിരുന്നില്ല.) ആ വര്‍ഷം പക്ഷേ അത് വലിയ ഫലം കണ്ടില്ല. തൊട്ടടുത്ത വര്‍ഷം ഈ മേഖലയിലെ ചില വന്‍കിടക്കാര്‍ കൂടി ഇത് ഏറ്റുപിടിക്കുകയും പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും വ്യാപക പ്രചരണം നല്‍കുകും ചെയ്തു. അപ്രാവശ്യം എന്തായാലും സംഭവം ഏശി. വലംപിരി ശംഖിന്റെയും മദനകാമാക്ഷി യന്ത്രത്തിന്റെയും പിന്നാലെ ഓടുന്ന മലയാളി സ്വര്‍ണക്കടകളില്‍ കൂട്ടമായെത്തി സ്വര്‍ണം വാങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണക്കടക്കാരെപോലും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്ന കച്ചവടം. കഴി‍‍ഞ്ഞ വര്‍ഷം മാത്രം 500 കോടി രൂപയുടെ സ്വര്‍ണക്കച്ചവടം നടന്നതായാണ് കണക്ക്. ഇനി “ശരിക്കും ബിരിയാണി കിട്ടുന്നുണ്ടോ” എന്ന് വ്യാപാരികള്‍ക്ക് പോലും സംശയം തോന്നിയെന്നതാണ് സത്യം. പണയം വച്ചും കടം വാങ്ങിയും മലയാളി സ്വര്‍ണം വാങ്ങാന്‍ മത്സരിച്ചു. ചിലര്‍ ആഭരണശാലകളില്‍ പുരോഹിതന്മാരെ വരെ ഇരുത്തി കച്ചവടം പൊലിപ്പിച്ചു. അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചു.. പോരേ. അക്ഷയതൃതീയ ദിവസത്തെ മുന്നോട്ടും പിന്നോട്ടും നീട്ടാന്‍ ഇതിലൂടെ കഴിഞ്ഞു. അക്ഷയതൃതീയ ആദ്യദിവസം രണ്ടാംദിവസം, അക്ഷയതൃതീയ മൂന്നാം ദിവസം എന്നിങ്ങനെ. തൃതീയയുടെ അടുത്ത ദിവസം ചതുര്‍ത്ഥിയാണ്. ഹിന്ദു വിശ്വാസപ്രകാരം ചതുര്‍ത്ഥി മോശം ദിവസവും. എന്നിട്ടും അക്ഷയതൃതീയയുടെ അടുത്ത ദിവസമായ ചതുര്‍ത്ഥിക്ക് സ്വര്‍ണം വാങ്ങി സായൂജ്യമടയുന്ന വിശ്വാസികളെയും നമ്മള്‍ കണ്ടു.




രുദ്രാക്ഷം എന്നാൽ ‍ എന്ത് ?

രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍ രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങള്‍ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അര്‍ത്ഥം കൈവരുന്നു.

ജീവിതമെന്ന സംസാരചക്രത്തില്‍പ്പെട്ടു ഉഴറുന്ന മനുഷ്യന് ശ്രേയസ്‌കരമായ ഉയര്‍ച്ചയ്ക്ക് ആവശ്യമായ നന്മതിന്മകളെ വേര്‍തിരിച്ചു കിട്ടുതിന് പരമകാരുണികനായ രുദ്രന്‍ തന്റെ നയനങ്ങളെത്തന്നെയൊരു രുദ്രാക്ഷമാക്കി മാനവകുലത്തിന് നല്കിയിരിക്കുന്നു.

രുദ്രാക്ഷത്തിന്റെ ഉത്ഭവം
പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തില്‍ നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന് പുരാണം.

അവയില്‍ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായില്‍ സൂര്യനേത്രത്തില്‍ നിന്ന് 12 തരവും സോമനേത്രത്തില്‍ നിന്നു 16 തരവും തൃക്കണ്ണില്‍ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങള്‍ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായയ്ക്കുള്ളില്‍ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിന്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിന്റെ എണ്ണം കൂടിയിരുന്നാല്‍ അതിന്റെ ശക്തിയും ഫലവും കൂടിയിരിക്കും.

രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം
രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ കോടി ഗുണമാകും. ധരിച്ചാല്‍ നൂറുകോടിയിലധികം പുണ്യം. നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ സ്‌തോത്രവും വ്രതവുമില്ല.

അക്ഷയമായ ദാനങ്ങളില്‍ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവര്‍ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തില്‍ നിന്ന് മുക്തരാകും.

സര്‍വ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താല്‍ പെട്ടെന്ന് ലഭ്യമാകും.

നാലുവേദങ്ങള്‍ അഭ്യസിക്കുകയും പുരാണങ്ങള്‍ വായിക്കുകയും, തീര്‍ത്ഥാടനം നടത്തുകയും, സര്‍വിദ്യകളും നേടുകയും ചെയ്താല്‍ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്‍മ്മം ചെയ്യുവനായാല്‍ പോലും അവന്‍ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാല്‍ മൃഗത്തിനുപോലും മോക്ഷമുണ്ടാവും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ? -ദേവീഭാഗവതം

ശാസ്ത്രീയ വീക്ഷണം
രുദ്രാക്ഷം അതിസൂക്ഷ്മമായ വൈദ്യുതകാന്തിക ഊര്‍ജ്ജം വഹിക്കുന്നു. അതില്‍ നിന്നു പ്രസരിക്കുന്ന കാന്തിക മണ്ഡലം മനുഷ്യ ശരീരത്തിന്റെ ഊര്‍ജ്ജത്തിനു സമമാണ്. ആയതിനാല്‍ അവ മനുഷ്യശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്നു. മനുഷ്യഓറയുമായി ചേര്‍ന്ന് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും അചഞ്ചലമാക്കി നിര്‍ത്തുകയും ചെയ്യും. അതുവഴി ശാരീരിക മാനസീകവൈകാരിക സന്തുലനാവസ്ഥ ലഭ്യമാകുന്നു. Cosmic energy കൂടുതല്‍ ലഭ്യമാവുക വഴി ഗ്രഹദോഷങ്ങള്‍, ഊര്‍ജ്ജ തടസ്സങ്ങള്‍ (energy blocks) എന്നിവ ശമിക്കുന്നു. ഹൃദയം, ശ്വാസകോശം, അന്തഃസ്രാവഗ്രന്ഥികള്‍, രക്തചംക്രമണം, ചയാപചയം എന്നീ പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കുന്നതിന് രുദ്രാക്ഷത്തിനാവും.

ശരീരത്തിലെ വിവിധ രാസഘടകങ്ങള്‍ രൂദ്രാക്ഷത്തില്‍ സമ്പുഷ്ടമായുണ്ട്. രുദ്രാക്ഷം ഉത്തമമായ anti - oxidant, detoxification ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ങീയശഹല Mobile phone, TV, Computer തുടങ്ങി Electronic � Radio തരംഗങ്ങളുടെ പ്രസരത്തില്‍ നിന്നു ശരീരത്തെ രക്ഷിക്കുതിനും രുദ്രാക്ഷത്തിനാവുമെന്നു ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.

രുദ്രാക്ഷം ആര്‍ക്കൊക്കെ ധരിക്കാം?

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തില്‍പ്പെട്ടവര്‍ക്കും ബ്രാഹ്മണന്‍, ക്ഷദ്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ തുടങ്ങി എല്ലാ വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതില്‍ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.

വിദ്യാര്‍ത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. ''സ്‌നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാര്‍ച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തില്‍ പതിക്കുകയും ചെയ്യും. '' മൃഗങ്ങള്‍പോലും രുദ്രാക്ഷം ധരിച്ചാല്‍ രുദ്രത്വം പ്രാപിക്കും. അനേക ജന്മങ്ങളില്‍ മഹാദേവപ്രസാദം സിദ്ധിച്ചവര്‍ക്കുമാത്രമെ രുദ്രാക്ഷത്തില്‍ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാല്‍ പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങള്‍ സ്പര്‍ശിക്കുകയില്ല. ഭക്തിപൂര്‍വ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയില്‍ രാജാവാക്കും.

മത്സ്യം കഴിക്കുവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളില്‍ ഏര്‍പ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുവനോ, കേള്‍ക്കരുതാത്തത് കേള്‍ക്കുവനോ, പോകരുതാത്തിടത്ത് പോകുവനോ, മണക്കരുതാത്തത് മണക്കുവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുവനോ ആയ മനുഷ്യന്‍ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കില്‍ അതി.നിന്നുള്ള പാപമൊന്നും ത ന്നെ അവനെ സ്പര്‍ശിക്കുകയില്ല.

രാത്രി ചെയ്ത പാപം പോകേണ്ടവര്‍ പകല്‍ രുദ്രാക്ഷം ധരിക്കണം. പകല്‍ ചെയ്ത പാപം പോകാന്‍ രാത്രി രുദ്രാക്ഷം ധരിക്കണം. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ശൗചം ചെയ്യുമ്പോഴും മൈഥുനം ചെയ്യുമ്പോഴും എന്ന് വേണ്ട ജീവിതത്തിന്റെ എല്ലാ പദ്ധതികളോടൊപ്പവും രുദ്രാക്ഷം ധരിക്കാം. മരണസമയത്ത് രുദ്രാക്ഷം ധരിച്ചിരുന്നാല്‍ അവന് മോക്ഷം ഉറപ്പാണ്. എന്നതിലൂടെ എല്ലായ്‌പ്പോഴും രുദ്രാക്ഷം ധരിക്കണമെന്നു പുരാണം പ്രേരിപ്പിക്കുന്നു. ഉത്കര്‍ഷം ആഗ്രഹിക്കുന്നവര്‍ ശ്രമപ്പെട്ടും ഒരു രുദ്രാക്ഷമെങ്കിലും ധരിക്കണം.

രുദ്രാക്ഷം ധരിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും, ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തില്‍ ഒരു തവണ വേദപ്രോക്തമായ രീതിയില്‍ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം അവയില്‍ ഊര്‍ജ്ജസ്തംഭനം (energy hang) ഉണ്ടാവുകയും പ്രവര്‍ത്തിക്കാതാവുകയും ചെയ്യും.

ശാസ്ത്രീയമായ രീതിയില്‍ രുദ്രാക്ഷത്തിന്റെ ുീഹമൃശ്യേ നോക്കി കോര്‍ത്തുവേണം മാലയുണ്ടാക്കാന്‍. നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം. അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കില്‍ വൈദ്യുതചാലകലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുവേണം കോര്‍ക്കാന്‍. ഒരു രുദ്രാക്ഷം ധരിക്കുമ്പോള്‍ ലോഹം നിര്‍ബന്ധമല്ല. നിശ്ചിത ഇടവേളകളില്‍ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്.

രുദ്രാക്ഷം ധരിക്കുമ്പോള്‍ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ രുദ്രാക്ഷത്തില്‍ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം ധരിക്കാന്‍. തുടര്‍ന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിര്‍ബന്ധമില്ല; വീട്ടില്‍ വച്ചു പൂജിച്ചാലും മതിയാകും.

എന്നാല്‍, എല്ലാവരും നിര്‍ബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂര്‍വ്വമോ അല്ലാതെയോ ഭക്തിപൂര്‍വ്വമോ ഭക്തിയില്ലാതെയോ ധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം ലഭ്യമാകുമെന്നു പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.

നല്ല രുദ്രാക്ഷം എങ്ങനെ തിരിച്ചറിയാം?

കൂട്ടത്തില്‍ ഏറ്റവും വലുപ്പം കൂടിയതും ദൃഢവും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം ശുഭഫലം നല്‍കും. പുഴുക്കുത്തുള്ളതും വിണ്ടു പൊട്ടിയതും മുറിഞ്ഞുപോയതും മുള്ളില്ലാത്തതും ദ്രവിച്ചുപോയതും തൊലിമൂടിയതുമായ ആറിനം രുദ്രാക്ഷങ്ങള്‍ വര്‍ജ്ജിക്കേണ്ടവയാണ്. സ്വതവേ ദ്വാരമുള്ളവ ഉത്തമങ്ങളും തുളച്ചെടുക്കുന്നത് മദ്ധ്യമവുമാണ്. ഇക്കാലത്ത് രുദ്രാക്ഷത്തിന് പ്രചാരം കൂടുതോടൊപ്പം വ്യാജ രുദ്രാക്ഷങ്ങളും രുദ്രാക്ഷം പോലുള്ള മറ്റു കായ്കളും വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. അവയെ തിരിച്ചറിയാന്‍ യഥാര്‍ത്ഥ രുദ്രാക്ഷങ്ങളില്‍ പരിചയം നേടുകയേ മാര്‍ഗ്ഗമുള്ളു. രുദ്രാക്ഷംപോലെ രുദ്രാക്ഷം മാത്രമേ ഉള്ളൂ. വ്യാജന്മാരെ പരിശീലനമുണ്ടെങ്കില്‍ ഏവര്‍ക്കും തിരിച്ചറിയാം.

ചില ഉദാഹരണങ്ങള്‍ ഏകമുഖരുദ്രാക്ഷം എന്ന വ്യാജേന അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഭദ്രാക്ഷകായാണ് പലരും വില്‍ക്കുത്. ഭദ്രാക്ഷവും ലഭ്യമല്ലാതാകുമ്പോള്‍ അരക്കിലും സെറാമിക്കിലും ചെയ്‌തെടുത്തവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതിന് ഗ്യാരന്റി കാര്‍ഡ് വരെ ലഭിക്കുന്നു.

രണ്ടുമുഖ രുദ്രാക്ഷത്തിന് ബദലായി രണ്ടുമുഖ ഭദ്രാക്ഷവും വിറ്റു വരുന്നുണ്ട്. ഏഴുമുഖം വരെ ഉരുണ്ട ആകൃതിയിലും തുടര്‍ന്നു ക്രമേണ ദീര്‍ഘവൃത്താകൃതിയിലുമാണ് രുദ്രാക്ഷം കണ്ടുവരുക.

ഉരുണ്ട അഞ്ചുമുഖരുദ്രാക്ഷത്തില്‍ അണ്ടുവരകള്‍ കൂടി വരച്ചുചേര്‍ത്തോ വെട്ടി ഒട്ടിച്ച് പത്തുവരകള്‍ ഒപ്പിച്ചെടുത്തോ തയ്യാറാക്കിയാല്‍ ഓവല്‍ ഷേപ്പിലാവാത്തതുകൊണ്ട് വ്യാജനെന്നു അറിയാറാവും. വളരെ വിലക്കുറവില്‍ രുദ്രാക്ഷം കിട്ടുവെങ്കില്‍ അതിനെയും നല്ലവണ്ണം നിരീക്ഷിച്ച് വേണം തെരഞ്ഞെടുക്കാന്‍. ചൈനയില്‍ നിന്നും രുദ്രാക്ഷം പോലെ ഫൈബര്‍ ഉപയോഗിച്ച് അച്ചില്‍ വാര്‍ത്തെടുത്തതും വരെ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു.

ഓരോ മുഖരുദ്രാക്ഷത്തിന്റെയും പ്രഭാവംഏകമുഖരുദ്രാക്ഷം :

അധിപഗ്രഹംസൂര്യന്‍. ഇത് അതീവ ദുര്‍ല്ലഭമാണ്. പരബ്രഹ്മസ്വരൂപമായി കണക്കാക്കുന്ന ഈ രുദ്രാക്ഷം ധരിച്ചാല്‍ ബ്രഹ്മഹത്യാദിപാപങ്ങള്‍ നശിക്കുകയും ഇന്ദ്രിയവിജയം സാധ്യമാവുകയും ബ്രഹ്മജ്ഞാനം വരെ ലഭിക്കുകയും ചെയ്യും. എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ഏകാഗ്രതയും മനഃശാന്തിയും ലഭിക്കുകയും ചെയ്യും.
വിശേഷ ഫലങ്ങള്‍ : ആദ്ധ്യാത്മിക അഭ്യുന്നതി, ഉന്നതബോധതലം, പ്രശാന്തമായ ജീവിതം, ഭോഗവും മോക്ഷവും ഒരുമിച്ചു ലഭിക്കുന്നു.

രണ്ടുമുഖരുദ്രാക്ഷം :

അധിപഗ്രഹം ചന്ദ്രന്‍
അര്‍ദ്ധനാരീശ്വര സ്വരൂപമായിരിക്കു രണ്ടുമുഖരുദ്രാക്ഷം ദാമ്പത്യവിജയത്തിനും വിവാഹതടസ്സം നീങ്ങിക്കിട്ടാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉള്ള സൗഹൃദം ഊഷ്മളമാക്കാനും സഹായിക്കുന്നു.
വിശേഷ ഫലങ്ങള്‍ : മനഃശക്തിയ്ക്കും മനഃസുഖത്തിനും ഡിഅഡിക്ഷനും.

മൂന്നുമുഖരുദ്രാക്ഷം :

അധിപഗ്രഹം ചൊവ്വ
മൂന്നു മുഖത്തിന്റെ ദേവത അഗ്‌നിയാണ്. ഇത് ധരിക്കുന്നയാളിന്റെ എല്ലാ പാപങ്ങളേയും ഭസ്മീകരിക്കുന്നു. ഇതു ധരിച്ചാല്‍ ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന ഫലം ലഭിക്കും. താലിയോടൊപ്പം മൂന്നുമുഖരുദ്രാക്ഷം ധരിക്കു സ്ത്രീ സൗഭാഗ്യവതിയായി ദീര്‍ഘസുമംഗലിയായിത്തീരുന്നു. പിതൃദോഷം ഇല്ലാതാക്കി സന്താനസൗഭാഗ്യം ഉണ്ടാക്കുന്നു. ചൊവ്വാദോഷശമനത്തിനും ഉത്തമമാണ്.
വിശേഷഫലങ്ങള്‍ : മുന്‍കോപം, ഡിപ്രഷന്‍, ഭയം, നിരാശ, മടി എന്നിവയ്ക്ക് പ്രതിവിധി. രജോഗുണം വര്‍ദ്ധിച്ച് ഉത്സാഹവും സാമര്‍ത്ഥ്യവും വര്‍ദ്ധിക്കുന്നു.

നാലുമുഖരുദ്രാക്ഷം :

അധിപ ഗ്രഹംബുധന്‍
നാലുമുഖരുദ്രാക്ഷത്തിന്റെ ദേവത ബ്രഹ്മാവാണ്. വിദ്യാവിജയം ഉണ്ടാകുന്നതിനും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും ഉത്തമമാണ്. ശരീരത്തിന് ബലമുണ്ടാകുന്നതിനും മാനസികരോഗം സുഖപ്പെടുത്തുന്നതിനും ഗുണകരമാണ്. സരസ്വതീകടാക്ഷം ലഭിക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, ദാര്‍ശനികര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് അത്യുത്തമമാണ്. ബുധദശാകാലത്ത് ധരിക്കുത് ഉത്തമമാണ്.

വിശേഷഫലങ്ങള്‍ : വിദ്യാവിജയം, ഏകാഗ്രത, അപസ്മാരശമനത്തിനു വെള്ളത്തിലിട്ടു കുടിക്കാം.

അഞ്ചുമുഖരുദ്രാക്ഷം :

അധിപഗ്രഹം വ്യാഴം
കാലാഗ്‌നിസ്വരൂപത്തിലുള്ള അഞ്ചുമുഖരുദ്രാക്ഷം മറ്റേതു രുദ്രാക്ഷത്തിനും പകരമായി ധരിക്കാവുതാണ്. ദൈവാധീനം ഉണ്ടാകുന്നതിനും ആത്മവിശ്വാസം ഉണ്ടാകുന്നതിനും ആശയവിനിയമ സാമര്‍ത്ഥ്യത്തിനും ഉത്തമമാണ്.

വിശേഷഫലങ്ങള്‍ : രക്തസമ്മര്‍ദ്ദം, അജീര്‍ണ്ണം, ദഹനക്കുറവ്, പ്രമേഹം, വൃക്കകര്‍ണ്ണരോഗങ്ങള്‍ എീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. കച്ചവടക്കാര്‍ക്ക് ഭാഗ്യം നല്‍കുന്നു. ഹൃദ്രോഗികളും പ്രമേഹരോഗികളും ഇത് വെള്ളത്തിലിട്ടു കുടിക്കുന്നത് ഉത്തമമാണ്.

ആറുമുഖരുദ്രാക്ഷം :

അധിപഗ്രഹം ശുക്രന്‍
സേനാനായകനായ കാര്‍ത്തികേയനാണ് ഇതിന്റെ ദേവത. ജ്ഞാനം വര്‍ദ്ധിക്കുകയും മത്സരബുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്ന ആറുമുഖരുദ്രാക്ഷം ഏകാഗ്രതയും മനോബലവും വര്‍ദ്ധിപ്പിക്കുന്നു. വിവേകവും കാര്യശേഷിയും സാമര്‍ത്ഥ്യവും ഇച്ഛാശക്തിയും വര്‍ദ്ധിക്കുകയും സ്വയം പ്രേരകനായിത്തീരുകയും ചെയ്യും.

വിശേഷഫലങ്ങള്‍ : മാനേജര്‍മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കും കാര്യനിര്‍വ്വഹണശേഷിയ്ക്കും, കോടതി വ്യവഹാരങ്ങളില്‍ വിജയത്തിനും, വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുതിനും.

ഏഴുമുഖരുദ്രാക്ഷം :

അധിപഗ്രഹം ശനി
മഹാലക്ഷ്മിയുടെ മൂര്‍ത്തീരൂപമായി ഇതിനെ കണക്കാക്കുന്നു. ഇത് ധരിക്കുന്ന ആള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറുകയും അകാലമൃത്യുവില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. വ്യാപാരികളും ശുക്രദശ അനുഭവിക്കുന്നവരും ഇത് ധരിക്കണം. പണപ്പെട്ടിയില്‍ വച്ചിരുന്നാല്‍ സമ്പത്ത് വര്‍ദ്ധിക്കുന്നു. എല്ലാത്തരം ശനിദോഷങ്ങളും ഏഴുമുഖരുദ്രാക്ഷം ധരിച്ചാല്‍ നീങ്ങിക്കിട്ടുന്നു.

വിശേഷഫലങ്ങള്‍ : ഈശ്വരാധീനം ലഭിയ്ക്കുന്നു. സാമ്പത്തിക നഷ്ടങ്ങളിലും തടസ്സങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളിലും നിരാശയിലും ഇത് ഉത്തമപരിഹാരമാണ്.

എട്ടുമുഖരൂദ്രാക്ഷം :

അധിപഗ്രഹം രാഹു
ഗണപതിദേവനായി വരുന്ന എട്ടുമുഖ രുദ്രാക്ഷം വിഘ്‌നങ്ങളെ അകറ്റി വിജയത്തിലേക്ക് എത്തിക്കുന്നു. കേതുദശാകാലത്ത് എട്ടുമുഖരുദ്രാക്ഷം ധരിക്കണം. ശത്രുദോഷങ്ങളില്‍ നിന്നു രക്ഷിക്കുന്നു. രാഹുര്‍ദശാകാലത്ത് ഉണ്ടാകുന്ന ആപത്തുകളി.നിന്ന് രക്ഷ നേടാനും ത്വക്ക് രോഗം, നേത്രരോഗം, ശ്വാസകോശരോഗം എന്നിവ മാറാനും ഉത്തമം.

വിശേഷഫലങ്ങള്‍ : ജീവിതാഭ്യുന്നതിയ്ക്ക് നേരിടുന്ന തടസ്സം നീക്കാന്‍, കരാര്‍ ജോലികളില്‍ നിന്നുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍, അപ്രതീക്ഷിത ധനനാശം ചെറുക്കാന്‍, വാക്ശക്തി വര്‍ദ്ധിപ്പിക്കാന്‍.

ഒന്‍പതുമുഖരുദ്രാക്ഷം :

അധിപഗ്രഹം കേതു
നവദുര്‍ഗ്ഗമാരാണ് ഇതിന്റെ ദേവത. നവഗ്രഹങ്ങളുടെയും പ്രീതി ലഭിക്കുന്നതിന് ഒന്‍പതുമുഖരുദ്രാക്ഷം ഉത്തമമാണ്. ഗ്രഹപീഡിതന്മാര്‍ക്ക്, അത് ഏതുഗ്രഹദോഷമായാലും ഒന്‍പതുമുഖരുദ്രാക്ഷം ഗുണം ചെയ്യും. രാഹുര്‍ദോഷക്കാര്‍ക്കും ശനിദോഷക്കാര്‍ക്കും ഇതു ധരിക്കാവുന്നതാണ്.

വിശേഷഫലങ്ങള്‍ : ആദ്ധ്യാത്മീകമായ ഉള്‍ക്കരുത്ത്, സുരക്ഷ, അഭയം, മനഃശ്ശാന്തി, ആത്മവിശ്വാസം, ജീവിതവിജയം, ഇടതുകയ്യില്‍ ധരിക്കാറുണ്ട്.

പത്തുമുഖ രുദ്രാക്ഷം :

ഇതിന്റെ ദേവത ജനാര്‍ദ്ദനനാണ്. എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കുകയും ഭൂതപ്രേതപിശാച് ബ്രഹ്മരക്ഷസ് ഇത്യാദി ബാധാദോഷങ്ങളെ അകറ്റുകയും ചെയ്യുന്നു. ഇതിനു പ്രത്യേകമായി ഗ്രഹദേവതയില്ല. എല്ലാ ഗ്രഹങ്ങളെയും സ്വാധീനിക്കുതിനാല്‍ നവഗ്രഹദോഷങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. വീട്ടില്‍ വച്ചിരുന്നാല്‍ വാസ്തുദോഷം മാറും.

വിശേഷഫലങ്ങള്‍ : ആഭിചാരദോഷഫലം, ശത്രുത, അസൂയ, കോടതിവ്യവഹാരം, ദൃഷ്ടിദോഷം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരം.

പതിനൊന്നു മുഖരുദ്രാക്ഷം :

ഹനുമാനാണ് ദേവത. ശരിയായ വിധി നടത്താനും ശക്തമായ ഭാഷയുടെ ഉടമയാകാനും സാഹസിക ജീവിതത്തിനും അപകടമരണങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിനും എല്ലാതലങ്ങളിലും വിജയം നേടുന്നതിനും ഇത് ഉത്തമമാണ്. ധ്യാനം ചെയ്യുവരും പ്രാസംഗികന്മാരും ന്യായാധിപന്മാരും ഇതു ധരിക്കുന്നു. ഏകമുഖത്തിനും പന്ത്രണ്ടു മുഖത്തിനും പകരമായും പതിനൊന്നുമുഖം നിര്‍ദേശിക്കപ്പെടുന്നു.

വിശേഷഫലങ്ങള്‍ : ആത്മവിശ്വാസത്തിനും, കുലീനത്വത്തിനും, ബിസിനസ്സില്‍ സ്ഥിരതയ്ക്കും ഉത്തമമാണ്.

പന്ത്രണ്ടുമുഖരുദ്രാക്ഷം :

അധിപഗ്രഹം സൂര്യന്‍
ദ്വാദശ ആദിത്യന്മാര്‍ അധിദേവതയായി വരു പന്ത്രണ്ടു മുഖരുദ്രാക്ഷം രണ്ടുമുഖത്തിന് പകരമായും ഏകമുഖത്തിന് പകരമായും ധരിക്കുന്നു. നല്ല ഭരണാധികാരിയാവാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപ്പെടാനും ഈ രുദ്രാക്ഷം ധരിക്കണം. മുപ്പത്തിമുക്കോടി ദേവതകളില്‍ മൂന്നിലൊരു ഭാഗത്തിന്റെ പ്രീതി ലഭിക്കുതിനാല്‍ ചെല്ലുന്നിടത്തെല്ലാം സൂര്യനെപ്പോലെ ശോഭിക്കാനും മേല്‍ക്കൈ നേടാനും സാധിക്കും. ആയതിനാല്‍ മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥല്ലാര്‍, ബിസിനസുകാര്‍ എന്നിവര്‍ ഇതു ധരിക്കുന്നു. പന്ത്രണ്ടു മുഖരുദ്രാക്ഷം ഉള്ളയിടങ്ങളില്‍ എല്ലായ്‌പോഴും ഈശ്വരസാന്നിധ്യം ഉണ്ടായിരിക്കും.

വിശേഷഫലങ്ങള്‍ : ഉന്നത വ്യക്തിത്വവും ആഢ്യത്വവും കാക്കുന്നതിനും, സമസ്തമേഖലകളിലും ശോഭിക്കാനും, സാമ്പത്തിക ഉന്നമനത്തിനും ഉത്തമം.

പതിമൂന്നു മുഖരുദ്രാക്ഷം :

ഇന്ദ്രനും കാമദേവനുമാണ് ഇതിന്റെ ദേവതമാര്‍. ഇന്ദ്രന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഇത് ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്നു. ഏത് നല്ല കാര്യം മനസ്സില്‍ വിചാരിക്കുന്നുവോ അത് സാദ്ധ്യമാകുന്നു. അഷ്‌ടൈശ്വര്യ സിദ്ധി ഉണ്ടാകുന്നതിന് സഹായിക്കുന്ന 13 മുഖ രുദ്രാക്ഷം ഭൗതിക ജീവിതസുഖത്തോടൊപ്പം ആദ്ധ്യാത്മികതയും കൊണ്ടുവരുന്നു. ആറുമുഖരുദ്രാക്ഷത്തിന് പകരമായി ധരിക്കുന്ന ഇതിന്റെ അധിപഗ്രഹം ശുക്രനാണ്.

വിശേഷഫലങ്ങള്‍ : നേതൃപാടവം, പേരും പ്രശസ്തിയും, ആകര്‍ഷക വ്യക്തിത്വം, സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ഉന്നതവിജയം നല്കുന്നു. ഗ്ലാമര്‍ കാത്തു സൂക്ഷിക്കുന്നതിന്.

പതിനാലുമുഖരുദ്രാക്ഷം :

അധിപഗ്രഹം ശനി
ദേവമണി എന്നു വിളിക്കുന്ന പതിനാലുമുഖരുദ്രാക്ഷം ധരിക്കുന്ന ആള്‍ക്ക് ആറാം ഇന്ദ്രിയം ഉണര്‍ന്ന്! അന്തര്‍ജ്ഞാനം ലഭിക്കുകയും പ്രവചനശേഷി ഉണ്ടാവുകയും അയാളുടെ തീരുമാനങ്ങള്‍ക്ക് പിഴവില്ലാതിരിക്കുകയും ചെയ്യുന്നു. ഇതു ധരിക്കുയാള്‍ എല്ലാ അപകടങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടുകയും ഭൂതപ്രേതപിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടുകയും ശനിദോഷങ്ങള്‍ മാറുകയും ചെയ്യുന്നു.

വിശേഷഫലങ്ങള്‍ : ഏകമുഖത്തിന് പകരമായി കണക്കാക്കുന്നു. ഭാവിപ്രവചനത്തിനും ഇന്‍ഡ്യൂഷനും വിഷ്വലൈസേഷനും ഉപകരിക്കും. വൈദ്യന്മാര്‍, ജ്യോതിഷികള്‍, ഊഹക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഉത്തമം.

പതിനഞ്ചുമുഖരുദ്രാക്ഷം :

14 മുഖരുദ്രാക്ഷത്തിനു സമമായാണ് 15 മുഖ രുദ്രാക്ഷം കണക്കാക്കുന്നത്. രുദ്രസ്വരൂപമായ പശുപതിയാണ് 15 മുഖത്തിന്റെ അധിദേവത. ധനസമ്പാദനത്തിന് ഭാഗ്യം തരുന്നതാണ് 15 മുഖരുദ്രാക്ഷം. 14 മുഖം വരെയുള്ള എല്ലാ രുദ്രാക്ഷവും ചേര്‍ത്ത് ധരിച്ചാലുള്ള ഫലം 15 ഒന്നുമാത്രം ധരിച്ചാലുണ്ടാകുമത്രേ.

പതിനാറുമുഖരുദ്രാക്ഷം:

16 മുഖരുദ്രാക്ഷം വിജയരുദ്രാക്ഷമാണ്. ശ്രീരാമനാണ് ഈ രുദ്രാക്ഷത്തിന്റെ നാഥന്‍. ഇതിന്റെ അസാധാരണ ശക്തിയാല്‍ ധരിക്കുന്നയാളിന് എല്ലാവിധ വഞ്ചനകളില്‍ നിന്നും മോഷണത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമനെപ്പോലെ ജീവിതമൂല്യങ്ങളില്‍ ശ്രദ്ധയുണ്ടായും കുടുംബത്തിലും സമൂഹത്തിലും ബഹുമാനിക്കപ്പെടുന്നവനായും പ്രശസ്തനായും തീരുന്നു.

മഹാകാളേശ്വരനായ ശിവന്റെ കടാക്ഷവും ഇതിലുള്ളതിനാല്‍ മരണഭയത്തെ മാറ്റുന്നു. എല്ലാ ഗ്രഹങ്ങളും പ്രതികൂലമായി നിന്നാല്‍ പോലും അനുകൂലമാക്കി മാറ്റുതിന് 16 മുഖരുദ്രാക്ഷം സഹായമാകുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ നില്ക്കുതിന് ഇത് സഹായിക്കുന്നു. മഹാമൃത്യുഞ്ജയസ്വരൂപമാണ് 16 മുഖരുദ്രാക്ഷം. അതിനാല്‍ മൃത്യുവിനെ ജയിക്കേണ്ടവര്‍ ഇത് ധരിക്കണം.

പതിനേഴുമുഖരുദ്രാക്ഷം:

വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ ധരിക്കുന്നയാളെ സമ്പന്നരാക്കാന്‍ സഹായിക്കുന്നതാണ് 17 മുഖരുദ്രാക്ഷം എന്നു വിശ്വസിക്കപ്പെടുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇതിന്റെ ദേവത. അപ്രതീക്ഷിത ധനാഗമത്തിലൂടെ ധനവാനാകുന്നതു കൂടാതെ വര്‍ദ്ധിച്ച ആത്മീയശക്തിയും വന്നുചേരുന്നു. കാര്‍ത്യായനി യന്ത്രത്തിന് സമമായ 17 മുഖരുദ്രാക്ഷം ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെയും നേടുന്നതിന് ഉത്തമമാണ്. സ്ത്രീകള്‍ക്ക് എല്ലാ ഭൗതീക സുഖസൗകര്യങ്ങളും, സൗഖ്യവും സന്താനഭാഗ്യവും ദീര്‍ഘസുമംഗലീഭാഗ്യവും നല്കുന്ന ഈ രുദ്രാക്ഷം വിവാഹതടസ്സം നീങ്ങാനും ഇഷ്ടപ്പെടുന്നയാളെ വരിക്കാനും പെട്ടെന്ന് ധനമാര്‍ജിക്കാനും കാത്യായനീദേവി പ്രത്യേകം അനുഗ്രഹിക്കുന്നു.

പതിനെട്ടുമുഖരുദ്രാക്ഷം :

ഇതിന്റെ ദേവത സര്‍വ്വസമ്പത്തിന്റെയും വിളനിലമായ വസുന്ധരയാണ്. ഇതു ധരിക്കുന്നയാളിന് ഐശ്വര്യവും എല്ലാ രോഗത്തില്‍ നിന്നും മുക്തിയും ലഭിക്കും. പുതിയ സംരംഭകര്‍ക്കും വന്‍കിട പദ്ധതിയുടെ പ്രയോക്താക്കള്‍ക്കും പുതിയ ബിസിനസ് പദ്ധതികളിലേക്ക് മാറുന്നവര്‍ക്കും ഇത് ധരിക്കുന്നത് ഉത്തമമാണ്. 18 മുഖരുദ്രാക്ഷം ഒന്ന് മാത്രമായിട്ടും ധരിക്കാം എന്നിരിക്കലും; 1 മുതല്‍ 18 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ചേര്‍ത്ത് ഒരു മാലയാക്കി വീട്ടില്‍ സൂക്ഷിക്കുന്നതുകൊണ്ട് ജീവിതവിജയത്തിനും സംരക്ഷണത്തിനും ഉത്തമാണെ് വിശ്വസിക്കപ്പെടുന്നു.

പത്തൊമ്പതു മുഖ രുദ്രാക്ഷം :

ക്ഷീരസാഗരശായിയായ മഹാവിഷ്ണുവാണ് 19 ന്റെ ദേവത. എല്ലാ ഭൗതീക കാമനകളുടെയും പൂര്‍ത്തീകരണത്തിനും തന്റെ കര്‍മ്മമണ്ഡലത്തില്‍ തെളിഞ്ഞ ബുദ്ധിയോടെ മുന്നേറുന്നതിനും സഹായകമാകുന്നു.

ഇരുപതുമുഖ രുദ്രാക്ഷം:

പരബ്രഹ്മപ്രതിരൂപമായാണ് ഈ രുദ്രാക്ഷത്തെ കണക്കാക്കുത്. ത്രിമൂര്‍ത്തികള്‍, നവഗ്രഹങ്ങള്‍, പത്തു ദിക്പാലകന്മാര്‍ എന്നിവരുടെ ശക്തി ഈ രുദ്രാക്ഷത്തിലുണ്ട്.

ഇരുപത്തിയൊന്നു മുഖരുദ്രാക്ഷം :

സമ്പന്നതയുടെ ദേവനായ കുബേരനാണ് ഇതിന്റെ ദേവത. ഇത് ധരിക്കുന്നയാള്‍ക്ക് അണമുറിയാത്ത സമ്പത്തും സ്ഥിരലക്ഷ്മിയും ഫലം. അയാള്‍ക്ക് ആര്‍ഭാടപൂര്‍ണ്ണമയ ജീവിതവും ദുഷ്ടശക്തികളില്‍ നിന്നും മറ്റ് അന്യായങ്ങളില്‍ നിന്നും സുരക്ഷിതത്വും ലഭിക്കുന്നു. ദൃഷ്ടിദോഷങ്ങളും ദുര്‍മന്ത്രവാദവും അയാളെ സ്പര്‍ശിക്കുകപോലുമില്ല.

ഗൗരിശങ്കരരുദ്രാക്ഷം :

സ്വാഭാവികമായി ഒട്ടിപ്പിടിച്ച നിലയില്‍ കാണു ഇരട്ട രുദ്രാക്ഷങ്ങളെ ''ഗൗരീശങ്കരം'' എന്നു വിളിക്കുന്നു. ശിവപാര്‍വ്വതിമാരുടെ സമ്മിളിതരൂപമായി ഇതിനെ കണക്കാക്കുന്നു. ദാമ്പത്യത്തിലും കുടുംബത്തിലും വംശത്തിനുതന്നെയെും ഐകമത്യത്തിന് ഗൗരീശങ്കര രുദ്രാക്ഷത്തെ ആശ്രയിക്കാം. ഇതു ധരിക്കുകയോ ഗൃഹത്തില്‍ മാന്യസ്ഥാനം കല്‍പ്പിച്ച് ആരാധിക്കുകയോ ചെയ്യാം. ആ വീട്ടില്‍ എല്ലാ ജീവിതതടസ്സങ്ങളും നീങ്ങി കുടുംബത്തില്‍ എല്ലാവര്‍ക്കും ശ്രേയസ്സും മനഃശ്ശാന്തിയും ജീവിതവിജയവും ലഭിക്കും.

ഗണേശ് മുഖി

രുദ്രാക്ഷത്തില്‍ നിന്ന് പ്രത്യേക രീതിയില്‍ തുമ്പികൈയ്യുപോലെ വളര്‍ന്നു നില്ക്കുന്ന രുദ്രാക്ഷമാണ് ഗണേശ്മുഖി. ഇത് ധരിക്കുന്നയാളിന് തികഞ്ഞ കൃത്യതയോടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഗ്രഹവും വിജയവും നേടിക്കൊടുക്കുന്നു.

സവാര്‍ ഏകമുഖം:

ഗൗരീശങ്കരംപോലെ രണ്ടു രുദ്രാക്ഷങ്ങള്‍ ചേര്‍താണ് ഇത്. ഒന്ന് ഒരു പൂര്‍ണ്ണരുദ്രാക്ഷവും മറ്റേത് അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു ഏകമുഖവും ആയിരിക്കും. വളരെ ദുര്‍ല്ലഭമായ ഏകമുഖത്തിനു പകരമായും ലക്ഷ്മിദേവിയായും കണക്കാക്കുന്നു. വമ്പിച്ച വ്യാപാരപുരോഗതിയ്ക്കും, ധനം കുമിഞ്ഞുകൂടുന്നതിനും കാരണമാകുന്ന ഇത് പണപ്പെട്ടിയിലോ പൂജാമുറിയിലോ വച്ച് ആരാധിക്കാവുന്നതാണ്.

ത്രിജൂഢി: (ഗൗരീപാത്)

ഗൗരീശങ്കരംപോലെ 3 രുദ്രാക്ഷങ്ങള്‍ ചേര്‍ന്ന്! സ്വാഭാവികമായി രൂപപ്പെടുന്നത് ത്രിജൂഢി. ഇത് വളരെ ദുര്‍ല്ലഭമായിരിക്കും. ഇതിനു ഗൗരീപാത് രുദ്രാക്ഷമെന്നും പേരുണ്ട്. ബ്രഹ്മാവിഷ്ണുമഹേശ്വര സങ്കല്പത്തിലാണ് ഇത് കരുതുന്നത്. ഒരു ഇന്ദ്രമാല (1 മുഖം മുതല്‍ 21മുഖം വരെ) ത്രിജൂഢി ചേരാതെ പൂര്‍ണ്ണമാകില്ല. അസാമാന്യ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ആത്മവിശ്വാസത്തിനും ഇത് ഉപകരിക്കും.

കോസ്‌മോകി രുദ്രാക്ഷ കവചങ്ങള്‍

കോസ്‌മോകി കര്‍മ്മകവചം
സര്‍വ്വശ്രീകരവും കര്‍മ്മപുഷ്ടികരവുമാണ്. തൊഴില്‍ വാണിജ്യ വ്യവസായങ്ങളിലെ സര്‍വ്വതടസ്സങ്ങളും ഒഴിവാക്കി നിത്യാഭിവൃദ്ധിയെ പ്രദാനം ചെയ്യുന്നു. ലാഭവും ഭാഗ്യാനുഭവയോഗവും നിത്യം സിദ്ധിക്കുന്നു.

കോസ്‌മോകി മംഗല്യകവചം

ഐശ്വര്യപ്രദമായ വിവാഹവും ദാമ്പത്യജീവിത ധന്യതയും നല്കുന്നു മംഗല്യ കവചം, അവിവാഹതര്‍ക്ക് മനംപോലെ നെടുമംഗല്യവും ദമ്പതികള്‍ക്ക് കുടുംബത്തിലും സന്താനങ്ങള്‍ക്കും സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു.

കോസ്‌മോകി വിദ്യാ അതിവിദ്യാകവചം

ജാതകവശാലുള്ള വിദ്യാമാന്ദ്യത്തെ ഇല്ലാതാക്കുന്നു. വിദ്യാര്‍ത്ഥികളെ വിദ്യാധന്യരും മത്സരപരീക്ഷകളില്‍ ഉത വിജയികളുമാക്കുന്നു. പ്രഫഷണല്‍ വിദ്യാര്‍ത്ഥികളെ വിദ്യാവിജയത്തിനും സ്വപ്ന സാക്ഷാത്കാരത്തിനും പ്രാപ്തരാക്കുന്നു. ഉചിതമായ ഉപരിവിദ്യാഭ്യാസം മേഖലയെ ദൈവികമായി നിര്‍ണ്ണയിക്കുന്നു.

കോസ്‌മോകി തൊഴില്‍ ലബ്ധി കവചം

തൊഴിലന്വേഷകരുടെ ഗ്രഹദോഷങ്ങളും ദൗര്‍ഭാഗ്യങ്ങളും മാറ്റി യോഗ്യമായ തൊഴിലിന് അര്‍ഹരാക്കുന്നു. അര്‍ഹമായ തൊഴില്‍ ലബ്ധിയിലൂടെ ജീവിതവിജയം ഉറപ്പാക്കുക.

കോസ്‌മോകി ഭവനരക്ഷാകവചം

കുടുംബം ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമാണ്. എല്ലാ ഉയര്‍ച്ചയും കുടുംബക്ഷേമത്തിലധിഷ്ഠിതമാണ്. സംതൃപ്തവും സന്തോഷപ്രദവുമായ കുടുംബാന്തരീക്ഷത്തിന് ഭവനരക്ഷാകവചം. ഭവനശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്ന വാസ്തുദോഷം, സര്‍പ്പദോഷം, ശ്മശാനദോഷം തുടങ്ങിയവയെ അകറ്റി ധര്‍മ്മ ദൈവപ്രീതിയും ഐശ്വര്യവും നല്കുന്നു.

കോസ്‌മോകി ആഭിചാര രക്ഷാകവചം

ദുര്‍മന്ത്രവാദത്തില്‍ നിന്നും ശത്രുകൃതദോഷങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണ രക്ഷ ഉറപ്പാക്കുന്നു. ശത്രു വിദ്വേഷത്തിന്റെ പ്രത്യാഘാതങ്ങളെ അകറ്റി ആഭിചാരശക്തികളെ അനുഗ്രഹ ശക്തികളാക്കി മാറ്റി പരിപൂര്‍ണ്ണസുരക്ഷയും ദൈവാനുഗ്രഹങ്ങളും നല്കുന്നു.

കോസ്‌മോകി വാഹനരക്ഷാകവചം

വാഹനങ്ങളെയും യാത്രികരെയും അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നു. യാത്രകളെ ദുരന്തങ്ങളാക്കു ദുശ്ശകുനങ്ങളെയും ദൃഷ്ടി വാക്‌ദോഷങ്ങളെയും ഒഴിവാക്കുന്നു.

കോസ്‌മോകി സര്‍വ്വശാന്തികവചം

എല്ലാ ജീവിത വഴികളിലും പരിപൂര്‍ണ്ണരക്ഷയെ ഉറപ്പാക്കുന്നു. വാസ്തുദോഷം, ഗ്രഹഗൃഹദോഷങ്ങള്‍, കുടുംബപ്രതിസന്ധികള്‍ പിതൃദോഷം, അപകടങ്ങള്‍, രോഗദുരിതങ്ങള്‍, ശത്രുത, അകാലഅപകടമരണങ്ങള്‍ തുടങ്ങിയ ദുരന്തങ്ങളെ ഒഴിവാക്കി ശാന്തിയും ആയുരാരോഗ്യ അഭിവൃദ്ധിയുമേകുന്നു.

കോസ്‌മോകി സര്‍ഗ്ഗകവചം

കലാകാരന്മാര്‍, ദൃശ്യമാദ്ധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ബൗദ്ധിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സര്‍ഗ്ഗശേഷിയുടെ സാകല്യത്തിനും തൊഴില്‍ വിജയത്തിനും ഉള്ളിലുറങ്ങുന്ന അഭൗമമായ സര്‍ഗ്ഗശേഷിയുടെ സാക്ഷാത്കാരത്തിനും വിജയസോപാന പ്രാപ്തിക്കും.

കോസ്‌മോകി നവഗ്രഹശാന്തികവചം

നവഗ്രഹങ്ങള്‍ പ്രാപഞ്ചിക ജീവിതത്തിന്റെയും സാക്ഷാത്കാരത്തിന്റെയും വിധാതാക്കളാണ്. അനുഗ്രഹ നിഗ്രഹശക്തികളുള്ള നവഗ്രഹങ്ങളുടെ പ്രീതി ജീവിത വിജയത്തിനും സുരക്ഷയ്ക്കും ആഗ്രഹപ്രാപ്തിക്കും അനിവാര്യമാണ്. സമ്പൂര്‍ണ്ണ നവഗ്രഹശാന്തിക്കും ഐശ്വര്യാനുഗ്രഹങ്ങള്‍ക്കും നവഗ്രഹശാന്തികവചം.

കോസ്‌മോകി സര്‍വ്വദേവതാ കവചം

സര്‍വ്വദേവതാപ്രീതിക്കും അന്യൂന ജീവിത വിജയത്തിനുമുള്ള അതിനിഗൂഢമായ ഋഷിമാര്‍ഗ്ഗം സര്‍വ്വൈശ്വര്യങ്ങളും അന്തര്‍ജ്ഞാനവും സര്‍വ്വദേവതാനുഗ്രഹവും സിദ്ധിക്കുവാനും ജീവിതത്തിന്റെ എല്ലാത്തുറകളിലും നിത്യവിജയവും മോക്ഷവും നേടാനുമുള്ള അതിദുര്‍ല്ലഭമായ മാര്‍ഗ്ഗം.

ഓരോരുത്തര്‍ക്കും ജ്യോതിഷ വിശകലപ്രകാരം ശാസ്ത്രീയമായി രുദ്രാക്ഷ കവചങ്ങള്‍ നിര്‍ണ്ണയിക്കുന്നു. ഓരോ കവചങ്ങളും താന്ത്രിക വിധിപ്രകാരം മന്ത്രശക്തിയേകി പ്രാണപ്രതിഷ്ഠ ചെയ്തിട്ടുള്ളതാകുന്നു.

രുദ്രാക്ഷ പവര്‍ കോമ്പിനേഷന്‍
ഗണേശലക്ഷ്മി ബന്ധ്

7 മുഖവും 8 മുഖവും ഗണേശമുഖിയും ചേര്‍ന്ന ഈ കോമ്പിനേഷന്‍ തടസ്സങ്ങള്‍ മാറാനും സമൃദ്ധിയുണ്ടാകാനും സഹായിക്കുന്നു. ശനി രാഹുദോഷനിവാരണത്തിന് ഉത്തമം.

യൂണിറ്റി കോമ്പിനേഷന്‍

ഗൗരീശങ്കരവും 2 മുഖവും ചേര്‍ന്നാല്‍ സന്തോഷവും സമാധാനവും മനഃശാന്തിയും കുടുംബത്തിന് നല്കുന്നു. ഉത്തമജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്നു. ബന്ധുമിത്രാദികളോട് സൗഹൃദവും സഹവര്‍ത്തിത്ത്വവും പുലര്‍ത്താന്‍ സഹായിക്കുന്നു. ക്രമം വിട്ട ജീവിതശൈലിയില്‍ നിന്നും ശ്രേയസ്‌കരമായ ജീവിതപാതയിലേക്ക് തിരികെ വരുന്നതിന് ഇത് ഉത്തമമത്രെ.

പ്രൊട്ടക്ഷന്‍ ബന്ധ്

9, 10, 11 മുഖങ്ങളുടെ കോമ്പിനേഷന്‍ നെഗറ്റിവിറ്റി, മാനസിക വിഭ്രാന്തി, പൈശാചിക ശക്തി എന്‌നിവയില്‍ നിന്ന?







അതിജീവനത്തിന് ആത്മീയശാസ്ത്രം

ശാസ്ത്രസാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി ഇന്നത്തെ തലമുറ സകലവിധ സൗകര്യങ്ങളുടേയും നടുവിലാണ് ജീവിക്കുന്നത്. ഏററവും കുടുതല്‍ സൗകര്യങ്ങള്‍ അനുഭവിച്ച തലമുറ ഏതാണെന്ന് ചോദിച്ചാല്‍ ഈ പുതുതലമുറതന്നെയാണെന്ന് ഉത്തരം കിട്ടും. എന്നാല്‍ ഏററവും കടുതല്‍ ശാന്തിയും സന്തോഷവും സമാധാനവും അനുഭവിച്ച തലമുറയേതെന്ന് ചോദിച്ചാല്‍ പുത്തന്‍ തലമുറക്കാര്‍ ഒരുപക്ഷേ ഉത്തരം മുട്ടിയേക്കും. സമസ്ഥ സൗകര്യങ്ങളുടേയും പരിപാലനകള്‍ക്കു നടുവിലും ജീവിതം അസ്വസ്ഥതകളില്‍ പിടയുന്നതെന്തുകൊണ്ട്?
ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങളും അതിലുപരിയും നിറഞ്ഞു കവിഞ്ഞിട്ടും ജീവിതമൊരു ഭാരം ചുമക്കലായി തോന്നുന്നതെന്തുകൊണ്ട്?
ഒരു പരിശോധന നടത്തി നോക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കുന്ന വസ്തുതയെന്തെന്നോ .......... ധനമില്ലാത്തവനും ദു:ഖിതനാണ്, ധനികനും ദു:ഖിതനാണ്, ആരോരുമില്ലാത്തവനും ദു:ഖിതനാണ്, എല്ലാവരും ഉള്ളവനും ദു:ഖിതനാണ്. ജോലിയില്ലാത്തവന്‍ അക്കാരണത്താല്‍ ദു:ഖിക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ ജോലികൊണ്ട് ദു:ഖിക്കുന്നു. വിവാഹം നടക്കാത്തവന്‍ അതുമൂലം ദു:ഖിക്കുമ്പോള്‍ വിവാഹിതര്‍ അവരുടെ പങ്കാളിയെ കൊണ്ട് ദു:ഖിക്കുന്നു. കുഞ്ഞില്ലാത്തവർ അക്കാരണത്താല്‍ ദു:ഖിക്കുന്നു, കുഞ്ഞുള്ളവര്‍ കുഞ്ഞിനെച്ചൊല്ലി ദു:ഖിക്കുന്നു. നോക്കു ഈ ദു:ഖം ഈ ആരെയും വെറുതെ വിടുന്നില്ല. എന്തുണ്ടെങ്കിലും ശരി ദു:ഖിക്കാനൊരു പുതിയ കാരണം നമ്മള്‍ കണ്ടെത്തും. ഇത് മനസുണ്ടാക്കുന്ന ഒരു വികൃതിയാണ്. വാസ്തവത്തില്‍ ജീവിതത്തില്‍ 10% മാത്രമേ ദു:ഖത്തിന് കാരണമുള്ളൂ എങ്കില്‍ പോലും ബാക്കി 90% നമ്മുടെ മനസ്സ് ഊതിവീര്‍പ്പിച്ച് ഉണ്ടാക്കി നമ്മള്‍ സ്വയം ദു:ഖത്തിലാഴുന്നു. ഈ മായജാലത്തിലാണ് ഇന്നു ജീവിതങ്ങള്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌ . ഈ മനസിന്‍റെ ഈ മായക്കെണിയില്‍ നിന്ന് രക്ഷപ്പെടാനോ ഈ ദു:ഖങ്ങളെ അതിജീവിക്കുവാനോ മാര്‍ഗ്ഗമൊന്നുമില്ലേ? ഒരു മാര്‍ഗ്ഗമുണ്ട്. അതാണ് ആത്മീയത. ആത്മിയ ചിന്തകളാല്‍ മനസിനെ പോഷിപ്പിക്കുമ്പോള്‍ മനസിലെ മോഹങ്ങളും ശോകങ്ങളും ശാന്തമാകും. ജീവിതയാത്ര കുടുതല്‍ സുഗമമാകും. മഴപെയ്യുന്ന സമയത്ത് ഒഴുകുന്ന ജലം ഒരു വലിയ കുഴിയില്‍ നിറയുന്നു എന്നിരിക്കട്ടെ. ജലം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കുഴിയിലെ ജലം കലങ്ങിമറിഞ്ഞ് ഉപയോഗ ശൂന്യമായി നിലനില്‍ക്കും. അതേസമയം മഴക്കാലത്ത് കിണറുകളില്‍ ഉറവ വര്‍ദ്ധിച്ച് കിണറുകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ മുഴുവന്‍ ജലവും ഉപയോഗ യോഗ്യമായിരിക്കും. അതുപോലെ നമ്മുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി നമ്മള്‍ ലോകത്തിലെ സര്‍വ്വ ഭോഗവസ്തുക്കളേയും വാരിക്കുട്ടിവെച്ചാലും സംതൃപ്തി നമുക്ക് അന്യമായി തുടരും. നമ്മുടെ ഉള്ളില്‍ നിന്ന് സന്തോഷത്തിന്‍റെയും ശാന്തിയുടെയും ഉറവ കിനിയുമ്പോള്‍ നമ്മുടെ മനസെന്ന കിണര്‍ നിറയുകയും ജീവിതത്തില്‍ സന്തോഷം വിളയാടുകയും ചെയും.
‌ ശാശ്വത സുഖം തേടി, നമ്മുടെ അകത്തേക്ക് ചെന്ന് തിരയുകയാണെങ്കില്‍ ആ പരിശ്രമത്തിനെ നമുക്ക് ആത്മീയത എന്നു വിളിക്കാം. ആത്മിയതയെന്നാല്‍ അവനവനിലേക്ക് തിരിക്കുക എന്നുതന്നെയാണര്‍ത്ഥം. സ്വന്തം ആത്മാവുതന്നെ പരിക്ഷണശാലയാകുമ്പോള്‍ പ്രത്യക്ഷ പ്രമാണങ്ങള്‍ നമുക്ക് ലഭിക്കും. അനുഭവങ്ങള്‍ കൊണ്ട് നമ്മള്‍ ശക്തരാകാന്‍ തുടങ്ങും. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവിടെത്തന്നെയുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും അവിടെയുണ്ട്. പക്ഷേ കയ്യില്‍ രത്നം ഇരിക്കെ കാക്കപ്പൊന്നു പെറുക്കിനടക്കേണ്ട ദുര്‍വിധിയിലാണ് ഇന്ന് ജീവാത്മാക്കള്‍. സ്വാദ്ധ്യായനം അഭ്യാസം എന്നി രണ്ട് കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ ആത്മാവിലെ മറനീങ്ങി പ്രകാശം തെളിയുന്നതാണ്. സ്വാദ്ധ്യായനമെന്നാല്‍ ആത്മാവിനെ പ്രചോദിപ്പിക്കുന്ന ജ്ഞാനം വിധിപൂര്‍വ്വം ശ്രവിക്കുകയോ പഠിക്കുകയോ ചെയ്ത് സ്വന്തം ഉദ്ധാരണം ചെയ്യുക എന്നാണര്‍ത്ഥം. അഭ്യാസമെന്നാല്‍ ബോധ്യപ്പെട്ട വിഷയങ്ങളെ ജീവിതത്തില്‍ ആചരിക്കാന്‍ ശ്രമിക്കുക. ആ സമയത്ത് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ തരണം ചെയ്യുക. സാവധാനം മനസും ബുദ്ധിയും പരിപക്വാവസ്ഥയിലെത്തുകയും ലോകത്തോടുള്ള വീക്ഷണത്തില്‍ വലിയമാററം വരുകയും തദ്വാരാ സമ്പൂര്‍ണ സംത്യപതമായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും. പക്വതയെത്തിയ ഒരു വ്യക്തി കുട്ടികളുടെ കളിക്കോപ്പിനോടു കാണിക്കുന്ന നിസ്സാരമായ ഒരു മനോഭാവമുണ്ടല്ലോ.... അതുപോലെ കുറേ കുടി പക്വതയിലെത്തുമ്പോള്‍ ലോകത്തിലെ സര്‍വ്വവും കളിപോലെ അനുഭവപ്പെടും. ആ നിമിഷം മുതല്‍ ജീവിതം ഉത്സവമാകുവാന്‍ തുടങ്ങും



ഭഗവാൻ പുഞ്ചിരിക്കുന്നു.

ഭക്തൻ ഭഗവാന് മുമ്പിൽ സങ്കടങ്ങളുടെ കെട്ടഴിക്കുകയാണ്. വികാരഭരിതനായി വേവലാതികൾ നിരത്തി നിരത്തി മുന്നേറുമ്പോൾ
ഗത്യന്തരമില്ലാതെ ഭഗവാൻ പുഞ്ചിരിച്ചുപോയി.... അർത്ഥഗർഭമായി ഇതുപോലെ ഭഗവാൻ പണ്ടും ചിരിച്ചിട്ടുണ്ട് - ഗീതോപദേശവേളയിൽ കുരുക്ഷേത്രഭൂമിയിൽവെച്ച്.
കൃഷ്ണൻ രഥം രണ്ടു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി കൊണ്ടു നിർത്തി. കൃഷ്ണൻ തങ്ങളോടൊപ്പം ഉണ്ടെന്നുള്ള അഹങ്കാരത്തോടെ കൌരവസേനയെ നോക്കിക്കാണാൻ വന്ന അര്ജുനൻ പക്ഷെ കണ്ടത് രണ്ടു സേനകളിലുമായി യുദ്ധസന്നദ്ധരായി നില്ക്കുന്ന തന്റെ ആചാര്യന്മാരെയും ബന്ധുമിത്രാദികളെയും സ്നേഹിതരെയും ആണ് തന്റെ എതിരാളികളെ അല്ല. സ്നേഹപാശത്താൽ ബന്ധിതനായ അർജുനൻ കുരുക്ഷേത്രത്തിൽ താൻ എങ്ങിനെയാണ് എന്തിനാണ് എത്തിയതെന്ന് മറന്നു. 'കൃഷ്ണാ യുദ്ധം ചെയ്യാൻ തയ്യാറായി നില്ക്കുന്ന എന്റെ ബന്ധുജനങ്ങളെ കണ്ടിട്ട് എന്റെ ശരീരത്തിൽ വിറയലും രോമാഞ്ചവും ഉണ്ടാകുന്നു, എന്റെ കൈകാലുകൾ തളരുന്നു, എന്റെ കൈയ്യിൽ നിന്നും ഗാണ്ടീവം താഴെപ്പോകുന്നു, എന്റെ ശരീരം ആസകലം പോള്ളൂന്നപോലെ....' തുടങ്ങിയ വേവലാതികൾ പറഞ്ഞു കരയാൻ തുടങ്ങി. ഈ കരച്ചിൽ പോരാഞ്ഞിട്ട് ലോകസ്വഭാവത്തെക്കുറിച്ചും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ചുമൊക്കെ തനിക്കുള്ള വിവരം കൃഷ്ണനോട് വിളമ്പാനും തുടങ്ങി. 'കൃഷ്ണാ, യുദ്ധത്തിൽ സ്വന്തം ആളുകളെ ഹനിച്ചിട്ട് യാതൊരു നന്മയും ഉണ്ടാകാനില്ല, ഇവരെയൊക്കെ കൊന്നിട്ട് നേടുന്ന രാജ്യം കൊണ്ട് എന്ത് പ്രയോജനം?, ഞാനിവരെ കൊല്ലുന്നതിനേക്കാൾ അഭികാമ്യം ഇവരുടെ കൈകളാൽ ഞാൻ മരിക്കുന്നതായിരിക്കില്ലേ?, യുദ്ധം ചെയ്താൽ കുലക്ഷയം സംഭവിക്കും, അങ്ങിനെയായാൽ നമ്മുടെ സ്ത്രീകൾ ദുഷിച്ചു മിശ്രജാതികൾ ഉണ്ടായി കുലനാശം സംഭവിക്കും, കുലധർമ്മം നശിപ്പിച്ച ഞങ്ങൾക്കു നരകവാസമായിരിക്കും ഫലം ......' എന്നിങ്ങനെ പലതും പുലമ്പി ദുഖത്താൽ മനസ്സിടിഞ്ഞവനായി തളർന്നു തേർത്തട്ടിൽ ഇരുപ്പുമായി. ഇതു കണ്ട കൃഷ്ണൻ പറഞ്ഞു, 'ഹേ അർജുനാ, ഭീരുത്വത്തെ പ്രാപിക്കാതെ, നിസ്സാരമായ ദുർബ്ബലതയെ ത്യജിച്ചിട്ട് എഴുന്നേൽക്കൂ ('ക്ലൈബ്യം മാസ്മ ഗമ, പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹ്രുദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ' - ഗീത 2:3). ആര്യന്മാർക്കു യോജിക്കാത്ത ഈ മനക്കുഴപ്പം നിനക്കെങ്ങിനെയുണ്ടായി.......? ഇതൊന്നും കേട്ടിട്ടും അർജുനൻ വിട്ടു കൊടുക്കാൻ കൂട്ടാക്കാതെ തന്റെ നിലപാടുകൾക്കുള്ള ന്യായീകരണങ്ങൾ ഒന്നൊന്നായി വീണ്ടും നിരത്താൻ തുടങ്ങി. ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചു പോയി; അർത്ഥഗർഭമായി
('തമുവാച ഹൃഷീകേശ, പ്രഹസന്നിവ ഭാരത '(ഗീത: 2 :10).
സ്നേഹനിധിയായ ഭഗവാനെ കളിയാക്കി ചിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അർജുനത്വം നമ്മൾ 'ഭക്ത'രുടെ മുഖമുദ്രയായിക്കഴിഞ്ഞു. നാം ചെയ്യേണ്ടത് ചെയ്യാതെ അമ്പലത്തിൽ പോയി പ്രാർഥിച്ചും വഴിപാടുകൾ കഴിച്ചും ഭഗവാനെ പ്രീതിപ്പെടുത്തി തന്റെ കാര്യങ്ങൾ (തന്റെയും കുടുംബത്തിന്റെയും മാത്രം) നേടിയെടുക്കാം എന്ന മൂഡചിന്തയിൽ അഭിരമിച്ചു കഴിയുകയാണ് ഭക്തരിലേറെയും ഇന്ന്. സ്വന്തമായി അദ്ധ്വാനിക്കുന്നതിനെ നമുക്കു മടിയുള്ളൂ; ആരെങ്കിലും അദ്ധ്വാനിച്ചു നമുക്കു വേണ്ടതെല്ലാം നേടിത്തന്നാൽ പരമ സന്തോഷം. അതിനായി എത്ര പണം മുടക്കാനും നമ്മൾ തയ്യാർ. ഈ ഹെൽപ്പർ ലിസ്റ്റിൽ ഇപ്പോൾ ഭഗവാനാണ് മുകളിൽ.
"ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണം, ആത്മാവിനെ അധ:പതിപ്പിക്കരുത്. എന്തെന്നാൽ താൻ തന്നെയാണ് തന്റെ ബന്ധു, താൻ തന്നെയാണ് തന്റെ ശത്രുവും"
നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൾ നമ്മൾ തന്നെ. എന്നാണല്ലോ ഭഗവാൻ തന്നെ ഇപ്പറഞ്ഞതിന്റെ അർത്ഥം. ഭഗവാൻ പറഞ്ഞിട്ടു പോലും കേൾക്കാൻ കൂട്ടാക്കാതെ അദ്ദേഹത്തിന്റെ മുമ്പിൽ ചെന്ന് സങ്കടങ്ങളും അവലാതികളും പരാതികളും പറയുന്ന ഭക്തരെ നോക്കി ഭഗവാൻ പുഞ്ചിരിക്കുകയല്ലാതെ മറ്റൊന്തു ചെയ്യാൻ





ശരീരം ആത്മാവല്ലെന്നുള്ള ബോധം ഉറയ്ക്കുവാനുള്ള ഒരു ധ്യാനശ്ളോകം ....

പ്രാതഃസ്മരാമി ഹൃദി സംസ്ഫുരദാത്മതത്വം
സച്ചിത് സുഖം പരമഹംസഗതീം തുരീയം
യത് സ്വപ്ന ജാഗര സുഷുപ്തമവൈതി നിത്യം
തത് ബ്രഹ്മനിഷ്കളമഹം നഃ ചഃ ഭൂതസംഘഃ

ഹൃദയത്തില്‍ പ്രശോഭിക്കുന്നതും സച്ചിദാനന്ദസ്വരൂപവും പരമഹംസന്മാരുടെ പ്രാപ്യസ്ഥാനവും ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളില്‍ എപ്പോഴും വ്യാപിച്ചു നില്‍ക്കുന്നതും തുരീയാവസ്ഥയുമായ ആത്മതത്വത്തെ ഞാന്‍ പ്രഭാതത്തില്‍
സ്മരിക്കുന്നു. നിരവയവമായ ആ ബ്രഹ്മതത്വമാണ് ഞാന്‍... അല്ലാതെ പഞ്ചഭൂതസംഘാതമായ ഈ ദേഹമല്ല....!!
ഈ ശ്ളോകത്തെ അര്‍ത്ഥബോധത്തോടെ നിത്യവും ധ്യാനിച്ചാല്‍ ദേഹാഭിമാനത്തില്‍നിന്നും മുക്തനാകാന്‍ സാധിക്കും..

1. അന്നമയകോശം.

ഇത് സ്ഥൂലമായ നമ്മുടെ ശരീരം.. അച്ഛനമ്മമാര്‍ കഴിച്ച ആഹാരത്തില്‍നിന്നും ഉണ്ടായി, നാം കഴിക്കുന്ന ആഹാരത്താല്‍ വളര്‍ന്ന്, മരണാനന്തരം ജീവജാലങ്ങള്‍ക്ക് ആഹാരമായി തീരുന്നതിനാല്‍ അന്നമയകോശം എന്നു പേര്. ജനനത്തിനുമുന്‍പും മരണത്തിനു ശേഷവും ഇല്ലാത്ത ഈ നശ്വരദേഹം അനശ്വരമായ ആത്മാവല്ല, ''ഞാന്‍'' അല്ല... കരചരണാദി അവയവങ്ങളുള്ള ഈ ശരീരം നിഷ്കളനായ, നിരവയവനായ ആത്മാവല്ല; ഞാനല്ല. എല്ലാത്തിനും സാക്ഷിയായി, ദേഹത്തെ പ്രവര്‍ത്തനക്ഷമമാക്കുന്ന ആത്മാവായ ആത്മചൈതന്യമാണല്ലോ, ഞാന്‍.... ഞാന്‍ ദേഹമാണെന്ന തെറ്റിദ്ധാരണയാണ് വീണ്ടും വീണ്ടും ജന്മമെടുക്കുവാന്‍ ഹേതു. ഇതു മാറാതെ മോക്ഷമില്ല.

അന്നമയകോശം ''ഞാന്‍'' അല്ല എന്നതിനാല്‍ അതിന് ഒരു പ്രാധാന്യവുമില്ല എന്നും അവഗണിക്കേണ്ടതാണ് എന്നും ധരിക്കരുതേ... ജീവിതവ്യവഹാരങ്ങള്‍ നടത്തുന്നതിനും ആദ്ധ്യാത്മിക സാധനകള്‍ ചെയ്യുന്നതിനും ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും ഈ ശരീരത്തെ ശുചിയായും അരോഗദൃഢമായും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരീര പരിപോഷണമാണ് ജീവിതലക്ഷ്യം എന്ന തെറ്റിദ്ധാരണ പാടില്ലെന്നുമാത്രം...!!.


2. പ്രാണമയകോശം.

അഞ്ചു കര്‍മ്മേന്ദ്രിയങ്ങളോടു (വാക്ക്, പാണി, പാദം, പായു, ഉപസ്ഥം) ചേര്‍ന്ന പഞ്ചപ്രാണനെയാണ് (പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, സമാനന്‍) പ്രാണമയകോശം എന്നു പറയുന്നത്. ആഹാരം സ്വീകരിച്ച് സകല കര്‍മ്മങ്ങളും ചെയ്യുവാന്‍ അന്നമയകോശത്തിന് ശക്തി നല്‍കുന്നത് പ്രാണമയകോശമാണ്. ഈ സൂക്ഷ്മശരീരം സ്ഥൂലശരീരത്തിനു വെളിയിലേയ്ക്കും വ്യാപിച്ചു നില്‍ക്കുന്നു. ഈ വ്യാപ്തിയെയാണ്, ശരീരത്തെ വലയം ചെയ്തിരിക്കുന്ന ''aura'' എന്നു പറയുന്നത്. ഇതില്‍ വരുന്ന വ്യതിയാനങ്ങള്‍ ശരീരത്തെ രോഗഗ്രസ്ഥമാക്കും. പരിഹാരം pranic healing..
വായുവിന്‍െറ വികാരമായ (പരിണാമമായ) പ്രാണന്‍ സദാ അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥിരമല്ലാത്തതിനാലും ഇഷ്ടാനിഷ്ടങ്ങളെയും മറ്റും തിരിച്ചറിയുവാന്‍ കഴിവില്ലാത്തതിനാലും നിശ്ചലനും നിര്‍വ്വികാരനും സര്‍വ്വജ്ഞനുമായ ആത്മാവല്ല, ഈ കോശവും എന്നു മനസിലാക്കുക.. ഈ അറിവും ധ്യാനസാധനയാല്‍ ഉറപ്പിക്കുക..

3. മനോമയകോശം.

മനസ്സും പഞ്ചേന്ദ്രിയങ്ങളും (ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക്) ചേര്‍ന്നതാണ് മനോമയകോശം. സങ്കല്പവികല്പങ്ങളുടെയും സംശയങ്ങളുടേയും ഇരിപ്പിടമാണ് മനസ്സ്. വാസനകളുടേയും ജ്ഞാനേന്ദ്രിയങ്ങളുടേയും ഇന്ദ്രിയവിഷയങ്ങളുടേയും സഹായത്തോടെ സകല പ്രാപഞ്ചിക വസ്തുക്കളേയും സങ്കല്പശക്തിയാല്‍ സൃഷ്ടിക്കുന്നത് മനസ്സാണ്. സുഷുപ്തിയില്‍ മനസ് അടങ്ങുന്നതിനാല്‍ പ്രപഞ്ചദൃശ്യമില്ല. സ്വപ്നാവസ്ഥയില്‍ മനസ് സ്വപ്നലോകത്തെ സ്വയം ഉണ്ടാക്കി, സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നതുപോലെതന്നെയാണ് ജാഗ്രത്തിലും സംഭവിക്കുന്നത്. ജാഗ്രത് വാസനകള്‍ രൂഢമൂലമായതിനാലാണ് ഇത് വിശ്വസിക്കുവാന്‍ പ്രയാസമാകുന്നത്. കുറച്ചുനാളത്തെ സാധനകള്‍ക്കുശേഷം ഈ തത്വം നമുക്ക് ബോദ്ധ്യമാവും.
മനോമയകോശം, പ്രാണമയകോശത്തേയും വ്യാപിച്ചുനിന്ന് പ്രാണന്‍േറയും സ്ഥൂലശരീരത്തിന്‍േറയും വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു.
മനസില്‍ ഞാന്‍ എന്നും അതിന്‍െറ സങ്കല്പസൃഷ്ടികള്‍ എന്‍േറത് എന്നുമുള്ള അഭിമാനമാണ് സംബന്ധകാരണം; ഈ അഭിമാനത്തില്‍നിന്നുള്ള മോചനം, മുക്തിയും... അതിനാല്‍, നശ്വരവും ചഞ്ചലവും സംശയാത്മകവും അവിദ്യാസ്വരൂപവുമായ മനോമയകോശവും, അനശ്വരവും അചഞ്ചലവും ജ്ഞാനസ്വരൂപവുമായ ആത്മാവല്ല എന്ന് ആത്മവിചാരസാധനയാല്‍ അറിയുക.... ഉറപ്പിക്കുക





ശാസനയുടെ ഗുണഫലം

ഒരു ഇടത്തരം കുടുംബത്തിലെ നാലാമത്തെ മകനാണ്
ശരത്ത് . കർക്കശക്കാരനായിരുന്നു അവന്റെ അച്ചൻ
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉച്ചത്തിൽ വഴക്ക് പറയാറുണ്ടായിരുന്ന അച്ചനെ ഭയമായിരുന്നു ശരത്തിന്

തന്റെ ചെറിയ പിഴവുകൾക്ക് പോലും അച്ചൻ ശകാരിക്കും. കേട്ടു മടുത്തു അവന് . പിന്നീട് ആ ഭയം വെറുപ്പായി മാറി.

ഫാൻ ഓഫാക്കാതെ പോയതിന് ,
ടിവി വർക്ക് ചെയ്ത് കൊണ്ടിരിക്കെ പുറത്ത്
പോയി നിന്നതിന്, കുളിമുറിയിൽ ടാപ്പ്
ലീക്കായതിന്, നനഞ്ഞ തോർത്ത് കിടക്കയിൽ ഇട്ടതിന്,
എല്ലാത്തിനും അവൻ വഴക്ക് കേട്ടു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ജോലിക്ക് ഇന്റർവ്യുവിന് ക്ഷണം വന്നപ്പോൾ ശരത്ത് ചിന്തിച്ചത്. ജോലി കിട്ടിയാൽ ഞാൻ ഈ
വീടു വിടും.
അച്ചനുമായി ബന്ധപ്പെടാതെ നഗരത്തിൽ സ്വാതന്ത്ര്യത്തോടെ കഴിയണം.
ഒടുവിൽ അവൻ അങ്ങനെതന്നെ തീരുമാനിച്ചു.
അച്ചനോടുള്ള വിരോധം അത്രത്തോളം എത്തിയിരുന്നു കുറ്റം പറച്ചിൽ കേട്ടു മടുത്ത ശരത്തിന് കൂടുതലൊന്നും ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്റർവ്യൂവിന്റെ ദിവസം രാവിലെ അച്ചൻ പണം കൊടുത്തപ്പോഴും പറഞ്ഞു.
"എടാ ചോദ്യങ്ങൾക്ക് ശരിക്ക് ഉത്തരം പറയണം.
നിന്റെ തപ്പിത്തടച്ചിൽ ഒന്നും പാടില്ല.
അറിയില്ലെങ്കിലും വ്യക്തമായി സംസാരിക്കണം

ഇന്റർവ്യൂ കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ സെക്യൂരിറ്റിയെ ക്കണ്ടില്ല.
ഗേറ്റ് തുറന്നു കിടക്കുന്നു.
ലോക്ക് അലക്ഷ്യമായി തളളി നിൽക്കുന്നു.
ശരത്ത് പതുക്കെ അകത്ത് കടന്നു.
ലോക്ക് ശരിയാക്കി ഗേറ്റ്
അടച്ച് അകത്ത് പ്രവേശിച്ചു.
മനോഹരമായ ഒരു ഗാർഡനാ യിരുന്നു കെട്ടിടത്തിന്റെ മുൻഭാഗം.
പക്ഷെ ആരോ പൈപ്പ് തുറന്നിട്ടിരിക്കുന്നു.
വെള്ളം ആകെ പരന്നൊഴുകുന്നു.
അവന്ന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി.
പോയി ടാപ്പ് ഓഫാക്കി
ഹോസ് പ്പൈപ്പ് ശരിയാക്കി വച്ചു.
ഒന്നാം നിലയിലാണ് ഇന്റർവ്യൂ നടക്കുന്നത് എന്ന നോട്ടീസ് കണ്ടു.
അവൻ കോണിപ്പടി കയറാൻ തുടങ്ങി.
10 മണി കഴിഞ്ഞിട്ടും ലൈറ്റുകൾ കത്തിക്കൊണ്ടിരിക്കുന്നു.
അച്ചന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു.
അവൻ സ്വിച്ച് ബോർഡ് കണ്ടെത്തി ലൈറ്റെല്ലാം ഓഫാക്കി.

അകത്തെത്തിയപ്പോൾ വലിയ ഹാളിൽ പത്തിരുപത് പേർ ഇരിക്കുന്നുണ്ട്.
എല്ലാവരും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വന്നവർ.
അവന് ആധിയായി.
തന്നെക്കാൾ യോഗ്യതയുള്ളവരെ പോലെ അവരെ കണ്ടപ്പോൾ അവന് തോന്നി.
തല തിരിഞ്ഞ് കിടന്നിരുന്ന വെൽക്കം മാറ്റ് ശരിയാക്കി
വെച്ച് അവൻ
ഹാളിന്റെ പിന്നിലായി ചെന്നിരുന്നു .

ഈ ജോലി തനിക്ക് കിട്ടുമോ?
ആധിയോടെ അവൻ പ്രാർത്ഥിക്കാൻ തുടങ്ങി.

ഒഴിഞ്ഞ ഭാഗത്തും ഫാനുകൾ കറങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ,
"ഫാൻ ഓണാക്കിയിട്ട് എവടെപ്പോയ് നിക്കുവാടാ "
അവന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി.

അവൻ എണീറ്റ് ആ ഫാനുകൾ ഓഫാക്കി.

ഒടുവിൽ പത്തിരുപത് ആളുകൾക്ക് ശേഷം ശരത്തിനെ ഇന്റർവ്യൂവിന് വിളിച്ചു.

സർട്ടിഫിക്കറ്റുകൾ വാങ്ങി
വെച്ച ശേഷം ഡയറക്ടർ ഫിറോസ് ചോദിച്ചു.

മിസ്റ്റർ ശരത്ത് എന്നാണ് നിങ്ങൾ ജോലിയിൽ പ്രവേശിക്കുന്നത് ?

ശരത്ത് എന്തു മറുപടി പറയണമെന്നറിയാതെ പകച്ചുപോയി.
തന്നെ പരീക്ഷിക്കാനുള്ള
വല്ല ചോദ്യമാണോ?

ഡയറക്ടർ പറഞ്ഞു :
ഞാൻ നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു .
ഈ കമ്പനിയിലേക്ക് സ്വാഗതം.

ഡയറക്ടർ വിശദീകരിച്ചു :
ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചല്ല ഇൻറർവ്യൂ ചെയ്യുന്നത് .
ആളുടെ മനോഭാവമാണ് നോക്കുന്നത് .
തുറന്നു കിടന്ന ഗേറ്റ് യഥാ
പൂർവം ശരിയാക്കാനോ ,
പാഴായി പോകുന്ന വെള്ളം
കണ്ട് ടാപ്പ് പൂട്ടാനോ മറ്റാരും തയ്യാറായില്ല.
താങ്കളൊഴികെ.

കോണിപ്പടിയിൽ അനാവശ്യമായി കത്തിക്കൊണ്ടിരുന്ന ബൾബുകളും ഹാളിലെ ഒഴിഞ്ഞ ഭാഗത്തെ കറങ്ങിക്കൊണ്ടിരുന്ന ഫാനുകളും ഓഫാക്കാൻ മറ്റാർക്കും തോന്നിയില്ല.

വെൽക്കം മാറ്റ് ശരിയാക്കാൻ തോന്നിയതും താങ്കൾക്ക് മാത്രം.

ഞങ്ങൾ ഇതെല്ലാം CCTV യിലൂടെ നിരീക്ഷിച്ചാണ് താങ്കളെ സെലക്ട് ചെയ്തത്.

താങ്കളുടെ ഈ മനോഭാവം ഞങ്ങൾക്ക് ഏറെ ഇഷ്ടമായി.
അടുത്ത തിങ്കളാഴ്ച ജോലിയിൽ പ്രശേവിക്കാൻ തീരുമാനിച്ച്
ഓഫർ ലെറ്റർ വാങ്ങി അവൻ തിടുക്കത്തിൽ മടങ്ങി.

തന്റെ അച്ചനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

മാതാപിതാക്കളുടെയും, ഗുരുനാഥൻമാരുടെയും, ശാസനയും ഉപദേശവും
കൊണ്ട് ഗുണം മാത്രമെ ഉണ്ടാകൂ.... ഈശ്വരീയ നിര്ദേശങ്ങളനുസരിച്ചു ജീവിക്കുന്നവർക്ക് എല്ലാ കാര്യങ്ങളിലും കൃത്യതയും, കർമ്മ കുശലതയും കാണപ്പെടും....!! ഇന്നല്ലെങ്കിൽ നാളെ



കര്‍ണന്റെ ശക്തി


മഹാഭാരതത്തിലെ ഏറ്റവും തേജസ്സുറ്റ വ്യക്തിത്വമായ കർണ്ണൻ ശെരിക്കുമൊരു ഇതിഹാസപുരുഷൻ തന്നെയായിരുന്നു . കുന്തീപുത്രനായ കർണ്ണൻ സൂതനായി വളർന്നുവെങ്കിലും ജന്മസിദ്ധമായ ഗുണങ്ങളാൽ വ്യാസഭാരതത്തിൽ സ്വന്തം പേരിൽ , 96 അദ്ധ്യായങ്ങളുള്ള "കർണ്ണപർവ്വം" എന്ന ഒരു മഹാപർവ്വം തന്നെ എഴുതിച്ചേർത്തു .
അംഗരാജാവായ കർണ്ണൻ അർജ്ജുനനേക്കാൾ മികച്ച വില്ലാളിയും , ഭീമനെ വെല്ലുന്ന കായികക്ഷമത ഉള്ളവനും ,യുധിഷ്ഠിരനോളം പോന്ന സർവ്വ ശാസ്ത്രങ്ങളും അറിയാവുന്ന മഹാജ്ഞാനിയും,പാണ്ഡവരിൽ സൗന്ദര്യവാനായ നകുലനേക്കാൾ.ആകാരഭംഗിയുള്ളവനും,സഹദേവനെപ്പോലെ ബുദ്ധികൂർമ്മതയും ഉള്ളവനായിരുന്നു.അതായത് എല്ലാം തികഞ്ഞവൻ,ഓരോ പാണ്ഡവനേക്കാളും ശ്രേഷ്ഠൻ.


ഭഗവാൻ കൃഷ്ണനും , വ്യാസനും , യുധിഷ്ഠിരനുമെല്ലാം കർണ്ണന്റെ മഹത്വം ആവോളം പാടിപ്പുകഴ്ത്തുന്നുണ്ട് . ഇത്രയധികം സഹനശക്തിയും , ദാനധർമ്മ ശീലവും , പൗരുഷവും ഒത്തുചേർന്ന മറ്റൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടോ എന്ന് സംശയമാണ് തന്റെ എതിരാളിയായ അര്ജ്ജുനന് ലോകനാഥനായ കൃഷ്ണന്റെ സംരക്ഷണയുണ്ടെന്നറിഞ്ഞിട്ടും , അയാൾ തനിക്കെതിരെ വിവിധ ദേവന്മാരിൽ നിന്നും ആയുധങ്ങൾ നേടിക്കൂട്ടുകയാണെന്നറിഞ്ഞിട്ടും , അയാളുടെ ചതിയനായ പിതാവിന് തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ നല്കുവാൻ കർണ്ണൻ കാണിച്ച ധൈര്യത്തെയും , അതി തീവ്രമായ വേദനപോലും വകവയ്ക്കാതെ ശരീരത്തെ അറുത്തു കീറി , കവചകുണ്ഡലങ്ങൾ വേർപെടുത്താൻ കാണിച്ച ധൈര്യത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല .
പ്രാണഹാരങ്ങളായ മൂന്നു മഹാശാപങ്ങൾ ഏറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല . പാണ്ഡവരിൽ അർജ്ജുനനൊഴിച്ചു ബാക്കി നാലുപേരെയും അവസരം കിട്ടിയാലും കൊല്ലുകയില്ലെന്നു മാതാവായ കുന്തിക് വാക്കു കൊടുത്ത് ജനിപ്പിച്ച കടം തീർത്തു . കവചകുണ്ഡലങ്ങൾ ഇന്ദ്രന് ദാനം നല്കുക വഴി അര്ജ്ജുനന് ജീവൻ ദാനം നല്കി . ഇത് കാരണമാണ് കര്ണ്ണന് മരണമുണ്ടായത് . ഭഗവൻ കൃഷ്ണന്റെ ബുദ്ധിയും , ശല്യന്റെ തേജോവധവും കണക്കിനേറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല .
ഒടുവിൽ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയശേഷം യുദ്ധനിയമങ്ങളോരത്ത് വെറുതെ വിട്ടശേഷം നിരായുധനായി ചെളിയിൽ പുതഞ്ഞ തേരുയർത്തുന്ന കർണ്ണനെ കൃഷ്ണന്റെ വാക്കനുസരിച്ചു അർജ്ജുനൻ വധിച്ചു .(ആയുധം കയ്യിലുള്ള കർണ്ണനെ അർജ്ജുനന് ഒന്നും ചെയ്യാനാവില്ലെന്ന് കൃഷ്ണന് നല്ലവണ്ണം അറിയാമായിരുന്നു.)


എന്നാൽ വാസ്തവത്തിൽ അതോടെ അർജ്ജുനന്റെ കീർത്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കിക്കൊണ്ടു കർണ്ണൻ അർജ്ജുനനെ എന്നെന്നേക്കുമായി വകവരുത്തുകയാണുണ്ടായത് . കർണ്ണനും അർജ്ജുനനും ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ കർണ്ണൻ ഇന്നും പൂർണ്ണ ജീവസ്സും തേജസ്സുമോടെ ജനഹൃദയങ്ങളിൽ ജീവിക്കുന്നു .]
**** കർണ്ണന്റെ ജന്മരഹസ്യം
മഹാഭാരതം , ആശ്രമവാസിക പർവ്വം , അദ്ധ്യായം 31 , പുത്രദര്ശന ഉപപർവ്വം , ശ്ളോകങ്ങൾ 12 ,14 -വ്യാസവാക്യം
സാക്ഷാൽ സൂര്യദേവൻ തന്നെയാണ് കർണ്ണനായി ജനിച്ചതെന്നും , സൂര്യദേവന് ദൈവമാതാവായ അദിതി കൊടുത്ത കവചകുണ്ഡലങ്ങളാണ് കര്ണ്ണന് ഉണ്ടായിരുന്നതെന്നുമാണ് വ്യാസന്റെ അഭിപ്രായം .
തം കർണ്ണം വിദ്ധി കല്യാണീ ഭാസ്കരം ശുഭദർശനേ (12 )
ദ്വിധാ കൃത്വാ വാത്മനോ ദേഹമാദിത്യം തപതാം വരം (14 )
ലോകാംശ്ച താപയാനം വൈ വിദ്ധി : കർണ്ണം ച ശോഭനേ
(ഭാഷാ അർത്ഥം ): ഭാസ്കരനാണ് കർണ്ണനായി ജനിച്ചത് ശുഭദർശനേ .ലോകത്തിലെ സകലതിനേയും തപിപ്പിക്കുന്നവനായ ആദിത്യദേവൻ തന്റെ ആത്മാവിനെ രണ്ടാക്കി മാറ്റി (''ദ്വിധാ കൃത്വാ വാത്മനോ''), ഒരംശം കൊണ്ട് ലോകത്തെ തപിപ്പിക്കുകയും( ചൂട്, വെളിച്ചം എന്നിവ നൽകുകയും ) മറ്റേ അംശം കൊണ്ട് ഭൂമിയിൽ കർണ്ണനായിരിക്കുകയും ചെയ്തു ശുഭേ (''വൈ വിദ്ധി : കർണ്ണം ച ശോഭനേ'')
സാക്ഷാൽ വ്യാസമുനി കുന്തിയോട് പറയുന്നതാണ് കർണ്ണന്റെ ജന്മരഹസ്യം.
****#KARNA - #MOST_POWERFUL_MAN OF MAHABHARAT .
**********************************************
നമ്മൾ എല്ലാവരും
ധരിച്ചുവച്ചിരിക്കുന്നത് മഹാഭാരതത്തിൽ ഭീമാനാണ് , കായിക ശക്തിയിൽ മറ്റ് ഏത് കഥാപാത്രങ്ങളെക്കാളിലും മുമ്പൻ എന്നല്ലേ???കാരണം അദ്ദേഹത്തിന് 10000 ആനകളുടെ ബലമുണ്ട്.. മാത്രവുമല്ല ജരാസന്ദൻ,ഹിടുംബൻ,കീചകയൂൻ തുടങ്ങിയ വിരമാരെയെല്ലാം ഭീമൻ അദ്ദേഹത്തിന്റെ കായിക ശക്തി കൊണ്ട് പരാജയപ്പെടുത്തിയിട്ടും ഉണ്ട്..
എന്നാൽ ഭീമനോളമോ അഥവാ അദ്ദേഹത്തെക്കാൾ ഒരു പരിധി കൂടുതലോ ബലവാനാണ് കായികശക്തിയിൽ കർണ്ണൻ എന്ന സത്യം അധികമാർക്കും അറിയാൻ ഇടയില്ല...കാരണം കർണ്ണൻ എന്ന കഥാപാത്രം മനസ്സിൽ വരുമ്പോൾ നമ്മൾക്ക് ഓർമ്മ വരിക അദ്ദേഹത്തിന്റെ അസ്ത്രവിദ്യയിൽ ഉള്ള കഴിവും,കവചകുണ്ഡ
ലങ്ങളും,അദ്ദേഹത്തിന്റെ ദാനശീലവും ഒക്കെയാണ്..
എന്നാൽ അത് മാത്രം അല്ല സത്യം..കായിക ശക്തിയിലും മഹാഭാരതത്തിൽ മറ്റാരേക്കാളും മുമ്പൻ കർണ്ണനാണ്,ഭീമൻ അല്ലാ..കർണ്ണന് ജനിക്കുമ്പോൾ തന്നെ 10000 ആനകളുടെ ബലമുണ്ടായിരുന്നു.എന്നാൽ ഭീമനും 10000 ആനകളുടെ ബലമുണ്ട്. ഇതിൽ 8000 ആനകളുടെ ബലം കിട്ടിയത് വാസുകിയുടെ വരബലം കൊണ്ടാണ്.അതായത് ജനിക്കുമ്പോൾ ഭീമന്റെ കായികബലം 2000 അനകളുടേത് എന്നനുമാനിക്കാം.
കായികബലത്തെ അടിസ്ഥാനമാക്കുമ്പോൾ മഹാഭാരതത്തിലെ മികച്ച യോദ്ധാക്കൾ കർണ്ണൻ,ഭൂരിശ്രവ
സ്,സാത്യകി,ഭീമൻ,ജരാസന്ദൻ,ശല്യർ
,കിചകൻ....ഇവരാണ്...(കൃഷ്ണനെം,ബലരാമനെയും പരിഗണിക്കുന്നില്ല..They Are Gods)ഇവരിൽ കായികബലത്തിൽ ഏറ്റവും ശക്തൻ ആരെന്നത് തീരുമാനിക്കാൻ ഇവർ തമ്മിലുള്ള യുദ്ധഭാഗങ്ങൾ നിരീക്ഷിക്കേണ്ട
തായുണ്ട്...
( മഹാഭാരതത്തിലെ ഏറ്റവും ശക്തനായ മല്ലയുദ്ധക്കാരൻ കർണ്ണനാണ്...കാരണം അക്കാലത്ത് ഏറ്റവും കേമനായ മല്ലയുദ്ധക്കാരനായി കണക്കാക്കിയിരുന്ന ജരാസന്ധനെ ആദ്യമായി പരാജയപ്പെടുത്തിയത് കർണ്ണനാണ്...അതു
മല്ലാ അദ്ദേഹം ജരാസന്ധനെ പരാജയപ്പെടുത്താൻ ഭീമൻ എടുത്തതിന്റെ പകുതി സമയം പോലും എടുത്തിരുന്നില്ല...)
● A) KARNA Vs JARASANDH
( ഇവിടെ കർണ്ണനും ജരാസന്ധനും തമ്മിലുള്ള മല്ലയുദ്ധം പെട്ടെന്ന് അവസാനിച്ചതായി കാണാം..കർണ്ണൻ ജരാസന്ധന്റെ ശരീരം രണ്ടായി വേർപെടുത്താൻ ഒരുമ്പെട്ടപ്പോൾ ജരാസന്ധൻ തോൽവി സമ്മതിച് അദ്ദേഹത്തോട് സന്ധി ചെയ്യുന്നതായി കാണാം...)
● B) BALRAM Vs JARASANDH
( ബലരാമനും ജരാസന്ധനും തമ്മിലുള്ള ഈ യുദ്ധം ഒത്തിരി നേരം നീണ്ട് നിൽക്കുന്നതായി കാണാം...എന്നിട്ടും ഈ യുദ്ധത്തിൽ പരസ്പരം തോൽവി സമ്മതിക്കാൻ ആരും തയ്യാറാവുന്നില്ല..)
● C) BHIMA Vs JARASANDH
( ഭീമനും ജരാസന്ധനും തമ്മിൽ ഉള്ള ഈ മല്ലയുദ്ധം 14 ദിവസം നീണ്ടുനിന്നിട്ടും അരുമാരും തോൽവി സമ്മതിച്ചില്ല..
ഒടുവിൽ കൃഷ്ണന്റെ സഹായം കൊണ്ട് മാത്രമാണ് ഭീമന് ജരാസന്ധനെ വധിക്കാൻ സാധിച്ചതും...)
( ഗദായുദ്ധത്തിൽ കർണ്ണനും ,ഭീമനും,ശല്യരും തുല്യ ശക്തർ ആണെന്ന് തെളിയുന്നു..ഇവിടെ വളരെ നേരം ഏറ്റുമുട്ടിയിട്ടും ഭീമന് കർണ്ണനെയോ ശല്യരെയോ പരാജയപ്പെടുത്താൻ സാധിക്കാത്തതായി കാണാം...കർണ്ണൻ ഭിമനെതിരെ ഗദായുദ്ധത്തിൽ മുൻതൂക്കം നേടുകയും ചെയ്തു...)
( ഭുജങ്ങളുടെ ശക്തിയിൽ കർണ്ണനെ വെല്ലാൻ ഭൂമിയിൽ ആരും തന്നെ ഇല്ലാ..
തന്റെ രഥചക്രം ഉയർത്താൻ ശ്രമിക്കവേ കർണ്ണൻ ഭൂമിയെമൊത്തം 4 അടി ഉയർത്തിയിരുന്നു..മഹാഭാരതത്തിൽ ഈ നേട്ടം കൈവരിച്ച ഒരേ ഒരാൾ കർണ്ണനാണ്...
( ഇവിടെ ഭീമൻ സർവ്വശക്തിയുമെടുത്(10000 ഗജങ്ങളുടെ ശക്തി) കർണ്ണന്റെ തലയിൽ പ്രഹരിച്ചുവെങ്കിലും അത് കർണ്ണന് ചെറിയൊരു പോറൽ പോലും ഏല്പിച്ചില്ലെന്ന് മാത്രമല്ല,അദ്ദേഹം ഉച്ചത്തിൽ ഭീമനെ പരിഹസിക്കുകയും ചെയ്തു..ഇതിൽ നിന്ന് മനസ്സിലാക്കാം കർണ്ണൻ Physicaly എത്ര Powerful ആണെന്ന്..)
കർണ്ണൻ തന്റെ വില്ലിന്റെ അഗ്രത്താൽ ഭീമനെ വലിച്ചിഴയ്ക്കുന്നതിനെപ്പറ്റി ധൃതരാഷ്ട്രർ മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു..)
യഥാർത്ഥത്തിൽ ഭീമന് 10000 ആനകളുടെ ശക്തി ലഭിച്ചത് വാസുകിയുടെ വരബലത്താൽ ആണ്... എന്നാൽ കർണ്ണനുള്ള 10000 ആനകളുടെ ശക്തി അദ്ദേഹത്തിന് ജന്മനാൽ ലഭിച്ചതാണ്...ഭീമൻ ചെറുപ്പത്തിൽ ഒക്കെയും അദ്ദേഹത്തിന്റെ ശക്തി കൗരവരെയും മറ്റും ദ്രോഹിച് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്..എന്നാൽ കർണ്ണൻ ഒരിക്കലും അദ്ദേഹത്തിന്റെ ശക്തി Mis -Use ചെയ്തിരുന്നില്ല...അതുകൊണ്ട് തന്നെ ഇതേപ്പറ്റി അധികമാർക്കും അറിയില്ല്യ )
*****കർണ്ണന്റെ ദിഗ്വിജയം
പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു . യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം നടത്തുവാനാണ് തീരുമാനിച്ചത് . എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെയിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞനിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു . എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗം എന്നൊരു യജ്ഞമുണ്ട് . അത് ദുര്യോധനന് നടത്താവുന്നതാണ് . അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും , ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ് . അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട് . അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ . അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു .വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടുകൂടി പാണ്ഡവബന്ധുവായ ദ്രുപദരാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രം എന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി .
കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര , വത്സഭൂമി ,മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു . പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു .
" അല്ലയോ രാജേന്ദ്രനായ കർണ്ണാ . ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ".
തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാലപുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു
[മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം ]
പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി .
" ഹേ കർണ്ണാ . രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻ എന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " [മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം ]

കര്‍ണന്റെ ശക്തി


മഹാഭാരതത്തിലെ ഏറ്റവും തേജസ്സുറ്റ വ്യക്തിത്വമായ കർണ്ണൻ ശെരിക്കുമൊരു ഇതിഹാസപുരുഷൻ തന്നെയായിരുന്നു . കുന്തീപുത്രനായ കർണ്ണൻ സൂതനായി വളർന്നുവെങ്കിലും ജന്മസിദ്ധമായ ഗുണങ്ങളാൽ വ്യാസഭാരതത്തിൽ സ്വന്തം പേരിൽ , 96 അദ്ധ്യായങ്ങളുള്ള "കർണ്ണപർവ്വം" എന്ന ഒരു മഹാപർവ്വം തന്നെ എഴുതിച്ചേർത്തു .
അംഗരാജാവായ കർണ്ണൻ അർജ്ജുനനേക്കാൾ മികച്ച വില്ലാളിയും , ഭീമനെ വെല്ലുന്ന കായികക്ഷമത ഉള്ളവനും ,യുധിഷ്ഠിരനോളം പോന്ന സർവ്വ ശാസ്ത്രങ്ങളും അറിയാവുന്ന മഹാജ്ഞാനിയും,പാണ്ഡവരിൽ സൗന്ദര്യവാനായ നകുലനേക്കാൾ.ആകാരഭംഗിയുള്ളവനും,സഹദേവനെപ്പോലെ ബുദ്ധികൂർമ്മതയും ഉള്ളവനായിരുന്നു.അതായത് എല്ലാം തികഞ്ഞവൻ,ഓരോ പാണ്ഡവനേക്കാളും ശ്രേഷ്ഠൻ.


ഭഗവാൻ കൃഷ്ണനും , വ്യാസനും , യുധിഷ്ഠിരനുമെല്ലാം കർണ്ണന്റെ മഹത്വം ആവോളം പാടിപ്പുകഴ്ത്തുന്നുണ്ട് . ഇത്രയധികം സഹനശക്തിയും , ദാനധർമ്മ ശീലവും , പൗരുഷവും ഒത്തുചേർന്ന മറ്റൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടോ എന്ന് സംശയമാണ് തന്റെ എതിരാളിയായ അര്ജ്ജുനന് ലോകനാഥനായ കൃഷ്ണന്റെ സംരക്ഷണയുണ്ടെന്നറിഞ്ഞിട്ടും , അയാൾ തനിക്കെതിരെ വിവിധ ദേവന്മാരിൽ നിന്നും ആയുധങ്ങൾ നേടിക്കൂട്ടുകയാണെന്നറിഞ്ഞിട്ടും , അയാളുടെ ചതിയനായ പിതാവിന് തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ നല്കുവാൻ കർണ്ണൻ കാണിച്ച ധൈര്യത്തെയും , അതി തീവ്രമായ വേദനപോലും വകവയ്ക്കാതെ ശരീരത്തെ അറുത്തു കീറി , കവചകുണ്ഡലങ്ങൾ വേർപെടുത്താൻ കാണിച്ച ധൈര്യത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല .
പ്രാണഹാരങ്ങളായ മൂന്നു മഹാശാപങ്ങൾ ഏറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല . പാണ്ഡവരിൽ അർജ്ജുനനൊഴിച്ചു ബാക്കി നാലുപേരെയും അവസരം കിട്ടിയാലും കൊല്ലുകയില്ലെന്നു മാതാവായ കുന്തിക് വാക്കു കൊടുത്ത് ജനിപ്പിച്ച കടം തീർത്തു . കവചകുണ്ഡലങ്ങൾ ഇന്ദ്രന് ദാനം നല്കുക വഴി അര്ജ്ജുനന് ജീവൻ ദാനം നല്കി . ഇത് കാരണമാണ് കര്ണ്ണന് മരണമുണ്ടായത് . ഭഗവൻ കൃഷ്ണന്റെ ബുദ്ധിയും , ശല്യന്റെ തേജോവധവും കണക്കിനേറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല .
ഒടുവിൽ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയശേഷം യുദ്ധനിയമങ്ങളോരത്ത് വെറുതെ വിട്ടശേഷം നിരായുധനായി ചെളിയിൽ പുതഞ്ഞ തേരുയർത്തുന്ന കർണ്ണനെ കൃഷ്ണന്റെ വാക്കനുസരിച്ചു അർജ്ജുനൻ വധിച്ചു .(ആയുധം കയ്യിലുള്ള കർണ്ണനെ അർജ്ജുനന് ഒന്നും ചെയ്യാനാവില്ലെന്ന് കൃഷ്ണന് നല്ലവണ്ണം അറിയാമായിരുന്നു.)


എന്നാൽ വാസ്തവത്തിൽ അതോടെ അർജ്ജുനന്റെ കീർത്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കിക്കൊണ്ടു കർണ്ണൻ അർജ്ജുനനെ എന്നെന്നേക്കുമായി വകവരുത്തുകയാണുണ്ടായത് . കർണ്ണനും അർജ്ജുനനും ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ കർണ്ണൻ ഇന്നും പൂർണ്ണ ജീവസ്സും തേജസ്സുമോടെ ജനഹൃദയങ്ങളിൽ ജീവിക്കുന്നു .]

കർണ്ണന്റെ ജന്മരഹസ്യം

മഹാഭാരതം , ആശ്രമവാസിക പർവ്വം , അദ്ധ്യായം 31 , പുത്രദര്ശന ഉപപർവ്വം , ശ്ളോകങ്ങൾ 12 ,14 -വ്യാസവാക്യം
സാക്ഷാൽ സൂര്യദേവൻ തന്നെയാണ് കർണ്ണനായി ജനിച്ചതെന്നും , സൂര്യദേവന് ദൈവമാതാവായ അദിതി കൊടുത്ത കവചകുണ്ഡലങ്ങളാണ് കര്ണ്ണന് ഉണ്ടായിരുന്നതെന്നുമാണ് വ്യാസന്റെ അഭിപ്രായം .

തം കർണ്ണം വിദ്ധി കല്യാണീ ഭാസ്കരം ശുഭദർശനേ (12 )
ദ്വിധാ കൃത്വാ വാത്മനോ ദേഹമാദിത്യം തപതാം വരം (14 )
ലോകാംശ്ച താപയാനം വൈ വിദ്ധി : കർണ്ണം ച ശോഭനേ
(ഭാഷാ അർത്ഥം ): ഭാസ്കരനാണ് കർണ്ണനായി ജനിച്ചത്

ശുഭദർശനേ .ലോകത്തിലെ സകലതിനേയും തപിപ്പിക്കുന്നവനായ ആദിത്യദേവൻ തന്റെ ആത്മാവിനെ രണ്ടാക്കി മാറ്റി (''ദ്വിധാ കൃത്വാ വാത്മനോ''), ഒരംശം കൊണ്ട് ലോകത്തെ തപിപ്പിക്കുകയും( ചൂട്, വെളിച്ചം എന്നിവ നൽകുകയും ) മറ്റേ അംശം കൊണ്ട് ഭൂമിയിൽ കർണ്ണനായിരിക്കുകയും ചെയ്തു ശുഭേ (''വൈ വിദ്ധി : കർണ്ണം ച ശോഭനേ'')
സാക്ഷാൽ വ്യാസമുനി കുന്തിയോട് പറയുന്നതാണ് കർണ്ണന്റെ ജന്മരഹസ്യം

നമ്മൾ എല്ലാവരും
ധരിച്ചുവച്ചിരിക്കുന്നത് മഹാഭാരതത്തിൽ ഭീമാനാണ് , കായിക ശക്തിയിൽ മറ്റ് ഏത് കഥാപാത്രങ്ങളെക്കാളിലും മുമ്പൻ എന്നല്ലേ???കാരണം അദ്ദേഹത്തിന് 10000 ആനകളുടെ ബലമുണ്ട്.. മാത്രവുമല്ല ജരാസന്ദൻ, ഹിടുംബൻ, കീചകൻ തുടങ്ങിയ വിരമാരെയെല്ലാം ഭീമൻ അദ്ദേഹത്തിന്റെ കായിക ശക്തി കൊണ്ട് പരാജയപ്പെടുത്തിയിട്ടും ഉണ്ട്..
എന്നാൽ ഭീമനോളമോ അഥവാ അദ്ദേഹത്തെക്കാൾ ഒരു പരിധി കൂടുതലോ ബലവാനാണ് കായികശക്തിയിൽ കർണ്ണൻ എന്ന സത്യം അധികമാർക്കും അറിയാൻ ഇടയില്ല...കാരണം കർണ്ണൻ എന്ന കഥാപാത്രം മനസ്സിൽ വരുമ്പോൾ നമ്മൾക്ക് ഓർമ്മ വരിക അദ്ദേഹത്തിന്റെ അസ്ത്രവിദ്യയിൽ ഉള്ള കഴിവും, കവചകുണ്ഡലങ്ങളും, അദ്ദേഹത്തിന്റെ ദാനശീലവും ഒക്കെയാണ്..
എന്നാൽ അത് മാത്രം അല്ല സത്യം..കായിക ശക്തിയിലും മഹാഭാരതത്തിൽ മറ്റാരേക്കാളും മുമ്പൻ കർണ്ണനാണ്,ഭീമൻ അല്ലാ..കർണ്ണന് ജനിക്കുമ്പോൾ തന്നെ 10000 ആനകളുടെ ബലമുണ്ടായിരുന്നു.എന്നാൽ ഭീമനും 10000 ആനകളുടെ ബലമുണ്ട്. ഇതിൽ 8000 ആനകളുടെ ബലം കിട്ടിയത് വാസുകിയുടെ വരബലം കൊണ്ടാണ്.അതായത് ജനിക്കുമ്പോൾ ഭീമന്റെ കായികബലം 2000 അനകളുടേത് എന്നനുമാനിക്കാം.
കായികബലത്തെ അടിസ്ഥാനമാക്കുമ്പോൾ മഹാഭാരതത്തിലെ മികച്ച യോദ്ധാക്കൾ കർണ്ണൻ, ഭൂരിശ്രവസ്, സാത്യകി, ഭീമൻ, ജരാസന്ദൻ, ശല്യർ, കിചകൻ....ഇവരാണ്...(കൃഷ്ണനെം, ബലരാമനെയും പരിഗണിക്കുന്നില്ല..They Are Gods)ഇവരിൽ കായികബലത്തിൽ ഏറ്റവും ശക്തൻ ആരെന്നത് തീരുമാനിക്കാൻ ഇവർ തമ്മിലുള്ള യുദ്ധഭാഗങ്ങൾ നിരീക്ഷിക്കേണ്ട
തായുണ്ട്...
( മഹാഭാരതത്തിലെ ഏറ്റവും ശക്തനായ മല്ലയുദ്ധക്കാരൻ കർണ്ണനാണ്...കാരണം അക്കാലത്ത് ഏറ്റവും കേമനായ മല്ലയുദ്ധക്കാരനായി കണക്കാക്കിയിരുന്ന ജരാസന്ധനെ ആദ്യമായി പരാജയപ്പെടുത്തിയത് കർണ്ണനാണ്...അതു
മല്ലാ അദ്ദേഹം ജരാസന്ധനെ പരാജയപ്പെടുത്താൻ ഭീമൻ എടുത്തതിന്റെ പകുതി സമയം പോലും എടുത്തിരുന്നില്ല...)

● A) KARNA Vs JARASANDH
( ഇവിടെ കർണ്ണനും ജരാസന്ധനും തമ്മിലുള്ള മല്ലയുദ്ധം പെട്ടെന്ന് അവസാനിച്ചതായി കാണാം..കർണ്ണൻ ജരാസന്ധന്റെ ശരീരം രണ്ടായി വേർപെടുത്താൻ ഒരുമ്പെട്ടപ്പോൾ ജരാസന്ധൻ തോൽവി സമ്മതിച് അദ്ദേഹത്തോട് സന്ധി ചെയ്യുന്നതായി കാണാം...)

● B) BALRAM Vs JARASANDH
( ബലരാമനും ജരാസന്ധനും തമ്മിലുള്ള ഈ യുദ്ധം ഒത്തിരി നേരം നീണ്ട് നിൽക്കുന്നതായി കാണാം...എന്നിട്ടും ഈ യുദ്ധത്തിൽ പരസ്പരം തോൽവി സമ്മതിക്കാൻ ആരും തയ്യാറാവുന്നില്ല..)

● C) BHIMA Vs JARASANDH
( ഭീമനും ജരാസന്ധനും തമ്മിൽ ഉള്ള ഈ മല്ലയുദ്ധം 14 ദിവസം നീണ്ടുനിന്നിട്ടും അരുമാരും തോൽവി സമ്മതിച്ചില്ല..
ഒടുവിൽ കൃഷ്ണന്റെ സഹായം കൊണ്ട് മാത്രമാണ് ഭീമന് ജരാസന്ധനെ വധിക്കാൻ സാധിച്ചതും...)

( ഗദായുദ്ധത്തിൽ കർണ്ണനും ,ഭീമനും,ശല്യരും തുല്യ ശക്തർ ആണെന്ന് തെളിയുന്നു.. ഇവിടെ വളരെ നേരം ഏറ്റുമുട്ടിയിട്ടും ഭീമന് കർണ്ണനെയോ ശല്യരെയോ പരാജയപ്പെടുത്താൻ സാധിക്കാത്തതായി കാണാം... കർണ്ണൻ ഭിമനെതിരെ ഗദായുദ്ധത്തിൽ മുൻതൂക്കം നേടുകയും ചെയ്തു...)
( ഭുജങ്ങളുടെ ശക്തിയിൽ കർണ്ണനെ വെല്ലാൻ ഭൂമിയിൽ ആരും തന്നെ ഇല്ലാ..
തന്റെ രഥചക്രം ഉയർത്താൻ ശ്രമിക്കവേ കർണ്ണൻ ഭൂമിയെമൊത്തം 4 അടി ഉയർത്തിയിരുന്നു..മഹാഭാരതത്തിൽ ഈ നേട്ടം കൈവരിച്ച ഒരേ ഒരാൾ കർണ്ണനാണ്...
( ഇവിടെ ഭീമൻ സർവ്വശക്തിയുമെടുത്(10000 ഗജങ്ങളുടെ ശക്തി) കർണ്ണന്റെ തലയിൽ പ്രഹരിച്ചുവെങ്കിലും അത് കർണ്ണന് ചെറിയൊരു പോറൽ പോലും ഏല്പിച്ചില്ലെന്ന് മാത്രമല്ല,അദ്ദേഹം ഉച്ചത്തിൽ ഭീമനെ പരിഹസിക്കുകയും ചെയ്തു..ഇതിൽ നിന്ന് മനസ്സിലാക്കാം കർണ്ണൻ Physicaly എത്ര Powerful ആണെന്ന്..)
കർണ്ണൻ തന്റെ വില്ലിന്റെ അഗ്രത്താൽ ഭീമനെ വലിച്ചിഴയ്ക്കുന്നതിനെപ്പറ്റി ധൃതരാഷ്ട്രർ മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു..)
യഥാർത്ഥത്തിൽ ഭീമന് 10000 ആനകളുടെ ശക്തി ലഭിച്ചത് വാസുകിയുടെ വരബലത്താൽ ആണ്... എന്നാൽ കർണ്ണനുള്ള 10000 ആനകളുടെ ശക്തി അദ്ദേഹത്തിന് ജന്മനാൽ ലഭിച്ചതാണ്...ഭീമൻ ചെറുപ്പത്തിൽ ഒക്കെയും അദ്ദേഹത്തിന്റെ ശക്തി കൗരവരെയും മറ്റും ദ്രോഹിച് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്..എന്നാൽ കർണ്ണൻ ഒരിക്കലും അദ്ദേഹത്തിന്റെ ശക്തി Mis -Use ചെയ്തിരുന്നില്ല...അതുകൊണ്ട് തന്നെ ഇതേപ്പറ്റി അധികമാർക്കും അറിയില്ല്യ )

കർണ്ണന്റെ ദിഗ്വിജയം

പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു . യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം നടത്തുവാനാണ് തീരുമാനിച്ചത് . എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെയിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞനിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു . എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗം എന്നൊരു യജ്ഞമുണ്ട് . അത് ദുര്യോധനന് നടത്താവുന്നതാണ് . അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും , ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ് . അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട് . അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ . അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു .വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടുകൂടി പാണ്ഡവബന്ധുവായ ദ്രുപദരാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രം എന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി .
കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര , വത്സഭൂമി ,മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു . പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു .

" അല്ലയോ രാജേന്ദ്രനായ കർണ്ണാ . ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ".
തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാലപുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു.

[മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം ]

പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി .
" ഹേ കർണ്ണാ . രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻ എന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ

" [മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം ]

കർണ്ണന്റെ നാഗാസ്ത്രത്തിൽ നിന്നും ഭഗവാൻ കൃഷ്ണൻ , അർജ്ജുനനെ കഷ്ടിച്ച് രക്ഷിക്കുന്നു :- അനന്തരം , കർണ്ണൻ ശത്രുനിഗ്രഹക്ഷമമമായതും , അതിഘോരവുമായ , അർജ്ജുനനെ വധിക്കുവാനായി സൂക്ഷിച്ചു വച്ചിരുന്നതുമായ സർപ്പമുഖബാണം പുറത്തെടുത്തു . അത്യന്തം വിഷയുക്തവും , മൃത്യുതുല്യവുമായ ആ ബാണത്തെ കർണ്ണൻ ദിവസവും മന്ത്രം ജപിച്ചു , ചന്ദനപ്പൊടി പൂശി പൂജിച്ചു കൊണ്ടിരുന്നതാണ് . ഈ നാഗാസ്ത്രമാണ് അർജ്ജുനനെതിരായി കർണ്ണൻ തന്റെ വില്ലിൽ തൊടുത്തത് . ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും ഘോരമായിരുന്നു അത് . ആ മഹാബാണത്തെ വില്ലിൽ ചേർത്തു ചെവിവരെ ശക്തിയായി വലിക്കുമ്പോൾ , മദ്രരാജാവായ ശല്യർ , ഈ ശരം അയയ്ക്കും മുൻപ് , "ഒന്ന് കൂടെ ആലോചിക്കണമെന്നു " കർണ്ണനോട് പറഞ്ഞു . കൂടാതെ ആ ശരം "അർജ്ജുനന്റെ കഴുത്തറുക്കില്ല " എന്നും ശല്യര് കൂട്ടിച്ചേർത്തു . എന്നാൽ കർണ്ണൻ തീവ്രനേത്രനായി ശല്യരെ നോക്കിയിട്ടു , താൻ " രണ്ടു പ്രാവശ്യം ഒരു ലക്ഷ്യത്തിനു ഉന്നം പിടിക്കാറില്ലെന്നു " പറയുന്നു .
ഇത്രയും പറഞ്ഞിട്ട് വൈകർത്തനനായ കർണ്ണൻ , ആ മഹാസ്ത്രത്തെ അര്ജ്ജുനന് നേരെ തൊടുത്തു വിട്ടു . അസ്ത്രത്തിന്റെ തീവ്രമായ വേഗം കണ്ടു , " അല്ലയോ പാർത്ഥാ , നീ ചത്തു " എന്ന് കർണ്ണൻ വിളിച്ചു പറഞ്ഞു .
എന്നാൽ അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട ബലവാനായ ഭഗവാൻ കൃഷ്ണൻ ,
വെറുതെ രഥത്തില്‍ ഇരുന്നുകൊണ്ട് തന്നെ രഥത്തില്‍ ഒന്ന് വിരലമര്‍ത്തി , രഥത്തെ ശക്തിയായി ഭൂമിയിലേക്ക് അമർത്തിക്കളഞ്ഞു . രഥം ഒരു ഭുജത്തോളം ഭൂമിയിൽ താണു പോയി .
തുടർന്ന് അതിവേഗത്തിലെത്തിയ ആ നാഗാസ്ത്രം അർജ്ജുനന്റെ പ്രസിദ്ധമായ കിരീടത്തെ എടുത്തുകൊണ്ടു കടന്നു പോയി .ആ കിരീടം ബ്രഹ്‌മാവ്‌ നിർമ്മിച്ചതും , ഇന്ദ്രൻ അർജ്ജുനനെ അണിയിച്ചതുമായിരുന്നു . വളരെ ബലമുള്ള ആ കിരീടത്തെ ഇന്ദ്രനോ രുദ്രനോ , വരുണനോ , കുബേരനോ അവരുടെ ആയുധങ്ങൾ കൊണ്ട് തകർക്കാനാകില്ല . ശിവന്റെ പിനാകത്തിൽ നിന്നും വരുന്ന ശരം കൊണ്ടുപോലും തകർക്കാനാകാത്ത ആ ബലമുള്ള കിരീടത്തെ , എന്നാൽ കർണ്ണന്റെ " നാഗാസ്ത്രം തകർത്തു "... കിരീടം നാഗാസ്ത്രത്തിന്റെ വിഷജ്വാല ഏറ്റു കത്തിക്കരിഞ്ഞു കൊണ്ടാണ് ഭൂമിലയിലേക്കു വീണത് . ഈ രംഗം , ഇടിവെട്ടേറ്റു പർവത ശിഖരം കടപുഴകി വീഴുന്നതുപോലെ തോന്നിച്ചു .

NB:-
അപ്പോൾ നാം മനസ്സിലാക്കേണ്ടത് , ആ സമയം കൃഷ്ണൻ അവിടെയില്ലായിരുന്നെങ്കിൽ , അർജ്ജുനൻ ജീവനോടെ തിരികെ വരില്ലായിരുന്നു എന്നാണു . കർണ്ണന്റെ നാഗാസ്ത്രത്താൽ നിശ്ചയമായും അർജ്ജുനൻ ശിരസ്സറ്റു വീഴുമായിരുന്നു . നാഗാസ്ത്രത്തിൽ നിന്നും ഭഗവാൻ കൃഷ്ണൻ , അർജ്ജുനനെ കഷ്ടിച്ച് രക്ഷിക്കുന്നു :-
അനന്തരം , കർണ്ണൻ ശത്രുനിഗ്രഹക്ഷമമമായതും , അതിഘോരവുമായ , അർജ്ജുനനെ വധിക്കുവാനായി സൂക്ഷിച്ചു വച്ചിരുന്നതുമായ സർപ്പമുഖബാണം പുറത്തെടുത്തു . അത്യന്തം വിഷയുക്തവും , മൃത്യുതുല്യവുമായ ആ ബാണത്തെ കർണ്ണൻ ദിവസവും മന്ത്രം ജപിച്ചു , ചന്ദനപ്പൊടി പൂശി പൂജിച്ചു കൊണ്ടിരുന്നതാണ് . ഈ നാഗാസ്ത്രമാണ് അർജ്ജുനനെതിരായി കർണ്ണൻ തന്റെ വില്ലിൽ തൊടുത്തത് . ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും ഘോരമായിരുന്നു അത് . ആ മഹാബാണത്തെ വില്ലിൽ ചേർത്തു ചെവിവരെ ശക്തിയായി വലിക്കുമ്പോൾ , മദ്രരാജാവായ ശല്യർ , ഈ ശരം അയയ്ക്കും മുൻപ് , " ഒന്ന് കൂടെ ആലോചിക്കണമെന്നു " കർണ്ണനോട് പറഞ്ഞു . കൂടാതെ ആ ശരം "അർജ്ജുനന്റെ കഴുത്തറുക്കില്ല " എന്നും ശല്യര് കൂട്ടിച്ചേർത്തു . എന്നാൽ കർണ്ണൻ തീവ്രനേത്രനായി ശല്യരെ നോക്കിയിട്ടു , താൻ "രണ്ടു പ്രാവശ്യം ഒരു ലക്ഷ്യത്തിനു ഉന്നം പിടിക്കാറില്ലെന്നു" പറയുന്നു .
ഇത്രയും പറഞ്ഞിട്ട് വൈകർത്തനനായ കർണ്ണൻ , ആ മഹാസ്ത്രത്തെ അര്ജ്ജുനന് നേരെ തൊടുത്തു വിട്ടു . അസ്ത്രത്തിന്റെ തീവ്രമായ വേഗം കണ്ടു , " അല്ലയോ പാർത്ഥാ , നീ ചത്തു " എന്ന് കർണ്ണൻ വിളിച്ചു പറഞ്ഞു . എന്നാൽ അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട ബലവാനായ ഭഗവാൻ കൃഷ്ണൻ ,
വെറുതെ രഥത്തില്‍ ഇരുന്നുകൊണ്ട് തന്നെ രഥത്തില്‍ ഒന്ന് വിരലമര്‍ത്തി , രഥത്തെ ശക്തിയായി ഭൂമിയിലേക്ക് അമർത്തിക്കളഞ്ഞു . രഥം ഒരു ഭുജത്തോളം ഭൂമിയിൽ താണു പോയി .
തുടർന്ന് അതിവേഗത്തിലെത്തിയ ആ നാഗാസ്ത്രം അർജ്ജുനന്റെ പ്രസിദ്ധമായ കിരീടത്തെ എടുത്തുകൊണ്ടു കടന്നു പോയി .ആ കിരീടം ബ്രഹ്‌മാവ്‌ നിർമ്മിച്ചതും , ഇന്ദ്രൻ അർജ്ജുനനെ അണിയിച്ചതുമായിരുന്നു . വളരെ ബലമുള്ള ആ കിരീടത്തെ ഇന്ദ്രനോ രുദ്രനോ , വരുണനോ , കുബേരനോ അവരുടെ ആയുധങ്ങൾ കൊണ്ട് തകർക്കാനാകില്ല . ശിവന്റെ പിനാകത്തിൽ നിന്നും വരുന്ന ശരം കൊണ്ടുപോലും തകർക്കാനാകാത്ത ആ ബലമുള്ള കിരീടത്തെ , എന്നാൽ കർണ്ണന്റെ " നാഗാസ്ത്രം തകർത്തു "... കിരീടം നാഗാസ്ത്രത്തിന്റെ വിഷജ്വാല ഏറ്റു കത്തിക്കരിഞ്ഞു കൊണ്ടാണ് ഭൂമിലയിലേക്കു വീണത് . ഈ രംഗം , ഇടിവെട്ടേറ്റു പർവത ശിഖരം കടപുഴകി വീഴുന്നതുപോലെ തോന്നിച്ചു





ജലപുരാണം

താതസ്യ കുപോയം ഇതി ബ്രുവാന:
കാപുരുഷ ക്ഷാര ജലം പിബന്തി

അച്ഛന്‍ കുഴിച്ച കിണര്‍ ആണിതെന്ന് പറഞ്ഞു ഏത് മനുഷ്യനാണ് കിണറ്റില്‍ ഉപ്പു വെള്ളം ആണെങ്കില്‍ അത് കുടിക്കുക എന്നാണ് പ്രമാണം. എന്നാല്‍ അച്ഛന്‍ കുഴിപ്പിച്ച കിണറ്റില്‍ ഉപ്പു വെള്ളം അല്ലെങ്കിലോ? ഉപ്പില്ലാത്ത, വറ്റാത്ത കുളം കുഴിക്കാന്‍ ഇതാ ചില ഉപായങ്ങള്‍..

കിണറു കുഴിക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല ഒരു ദിവസം കണ്ടെത്തുക എന്നുള്ളതാണ്.

ഹസ്തോ മഘാനുരാധാ
പുഷ്യധനിഷ്ടോത്തരാനി രോഹിണ്യ:
ശതഭിഷഗിത്യാരംഭെ
കൂപാനാം ശസ്യതെ ഭഗണ :

അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്രം, ഉത്രട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങള്‍ ആണ് കിണറു കുഴിക്കാന്‍ തുടങ്ങുന്നതിനുള്ള നല്ല നാളുകള്‍.

അതിനു ശേഷം നല്ല ഒരു കിണറു പണിക്കാരനെ കണ്ടെത്തുക.

ആര്‍ക്കം പയോ ഹുടു വിഷാണ മാഷീസമേതം
പാരാവതാ ഖുശകൃതാ ച യുത: പ്രലേപ:
ടാങ്കസ്യ തൈലമതിതസ്യതതോ/സ്യ പാനം
പശ്ചാച്ചിതാസ്യ ന ശിലാസു ഭാവെധ്വിഘാത :

എരുക്കിന്‍ പാല്, ആടിന്റെ കൊമ്പു ചുട്ട കറി, മാടപ്രാവ്, എലി ഇതുകളുടെ കാഷ്ടം, എന്നിവയെല്ലാം കൂട്ടി ചേര്‍ത്തു ആയുധത്തിന്മേല്‍ തേച്ചു എണ്ണയിട്ടു മൂര്‍ച്ച കൂട്ടിയ ആയുധം കൊണ്ട് പാരയിന്മേല്‍ വെട്ടിയാല്‍ കിണറു പണിയുമ്പോള്‍ ആയുധത്തിന് കേടു സംഭവിക്കുന്നതല്ല.

അത് മാത്രമല്ല,

ക്ഷാരെ കദള്യ മതിതേന യുക്തെ
ദിനോഷിതെ പായിതമായാസം യത്
സമ്യക്ചിതം ചാശ്പനി നൈതി ഭംഗം
നചാന്യ ലോഹെശ്വപി തസ്യ കൌന്ട്യം.

വാഴപ്പിണ്ടിയുടെ നീരില്‍ വെണ്ണീര് ചേര്‍ത്തു ഒരു ദിവസം വക്കുക. പിന്നെ അതില്‍ ആയുധം മുക്കി മൂര്‍ച്ച ഉണ്ടാക്കിയാല്‍ ആ ആയുധം കൊണ്ട് ഇതു പാറയിന്മേലും , ലോഹത്തിന്മേലും വെട്ടാം . ആയുധം കേടു വരില്ല.

അതിനു ശേഷം. കിണറിനു പറ്റിയ ദിക്ക് കണ്ടെത്തണം.

ആഗ്നേയ യദി കോനെ
ഗ്രാമസ്യ പുരസ്യ വാ ഭവേത് കൂപ:
നിത്യം സ കരോതി ഭയം
ദാഹം ച സമാനുഷം പ്രായ:

നിരൃതി കോണെ ബാല
ക്ഷയം ച വനിതാഭയം ച വായവ്യെ
ദിക്ത്രയമെതത് ത്യക്ത്വ
ശേഷാസു ശുഭാവഹാ: കൂപാ:

ഗ്രാമത്തിന്റെയോ, പുരത്തിന്റെയോ അഗ്നികോണില്‍ കിണരുണ്ടാക്കിയാല്‍ ആ ഗ്രാമത്തിലോ പുരത്തിലോ താമസിക്കുന്നവര്‍ക്ക് പ്രായേണ ഭയത്തെയും, പുര കത്തുക, പൊള്ളുക മുതലായ അഗ്നി ഭയത്തെയും ഉണ്ടാക്കുന്നു. നിരൃതി കോണില്‍ ആണെങ്കില്‍ കുട്ടികള്‍ക്കും വായു കോണില്‍ ആണെങ്കില്‍ സ്ത്രീകള്‍ക്കും നാശം ഫലം. അതിനാല്‍ ഈ മൂന്നു ദിക്കുകളെയും ഒഴിച്ച് ശേഷമുള്ള ദിക്കില്‍ ആണ് കിണര്‍ ഉണ്ടാക്കേണ്ടത്.

എവിടെ വേണം സ്ഥാനം ?

മീനെ കൂപമതീവ മുഖ്യ മുടിതം
സര്‍വാര്‍ത്ത പുഷ്ടിപ്രദം
മേഷേ ചാപി ഘടേ ച ഭൂതികൃദിദം
നക്രെ വൃഷേ/ര്ത്തപ്രദം
ആപേ കൂപ മതാപവത്സകപദേ
മുഖ്യം, തതൈവേന്ദ്രജിത്
കോശ്ടെ ദൃഷ്ട, മപാംപതു തു ശുഭാദം
നാരീക്ഷയം മാരുതെ:

മീനം രാശിയില്‍ കിണറു കുഴിക്കുന്നത് വളരെ മുഖ്യവും സകല സംപത്തുകള്‍ക്കും പുഷ്ടികരമാകുന്നു. മേടത്തിലും കുംഭത്തിലും കിണറു കുഴിക്കുന്നത് സംപല്‍ക്കരമാണ്. മകരത്തിലും ഇടവത്തിലും ഉണ്ടാക്കിയ കിണറു ധനത്തെ വര്‍ദ്ധിപ്പിക്കും. ആപന്‍ ആപവത്സന്‍ വരുണന്‍ ഇവരുടെ എല്ലാം പദങ്ങളും കിണര്‍ കുഴിക്കുന്നതിന് നല്ല സ്ഥാനങ്ങളാണ്. ഇന്ദ്രജിത്തിന്റെ പദത്തിലും കിണറു കുഴിക്കാം. മാരുതന്റെ പദത്തില്‍ കിണറു ഉണ്ടാക്കുന്നത്‌ സ്ത്രീകള്‍ക്ക് നാശകരമായിത്തീരുന്നു .

ഇങ്ങനെ പറ്റിയ സ്ഥാനവും ദിക്കും തീരുമാനിച്ചാല്‍ അവിടെ ജലം ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ധര്‍മ്യം യഷസ്യന്ച്ച വദാംയതോ /ഹം
ദകാര്ഗ്ഗലം യെന ജലോപലബ്ധി
പുംസാം യഥാംഗേഷു സിരാസ്തതൈവ
ക്ഷിതാവപി പ്രോന്ന തനിമ്നസമസ്താ

മനുഷ്യന്റെ അവയവങ്ങളില്‍ അധരൂത്തര ഭാവെനയുള്ള നാടികളില്‍ കൂടി ആണല്ലോ രക്തസഞ്ചാരം. അപ്രകാരം തന്നെ ആണ് ഭൂമിയുടെ ഉള്ളിലുള്ള നാഡികളുടെയും ആ നാഡികള്‍ വഴിയായ ജല സഞ്ചാരത്തിന്റെയും സ്ഥിതി. (ഇങ്ങനെ ഉള്ള ജല സഞ്ചാരത്തെ കാണാനും, ഗണിക്കാനും കഴിഞ്ഞാല്‍ ജലം ലഭിക്കും നിശ്ചയം).

എകേന വര്‍ണ്നെന രസേന ചാംഭ
ശ്ച്യുതം നഭാസ്തോ വസുട്ധാവിശേശാത്
നാനാരസത്വം ബഹുവര്ന്നതാം ച
ഗതം പരീക്ഷ്യം ക്ഷിതി തുല്യമേവ:

ആകാശത്തില്‍ നിന്ന് ഒരേ നിരമായും ഒരേ രസമായും ഇരിക്കുന്ന വെള്ളം ഭൂമിയില്‍ വീഴുന്നു. പിന്നീട് അത് ഭൂമി പല പ്രകാരത്തില്‍ ഇരിക്കുന്നത് കൊണ്ട് അതതു സ്ഥലത്തിനു അനുസരിച്ച് നിറത്തോടും സ്വാടോടും കൂടിയതായി തീരുന്നു. ഇങ്ങനെ നാനാ വര്‍ണ്ണ രസങ്ങളോട് കൂടിയ ആ ജലത്തെ ഭൂമിയെ പോലെ തന്നെ നല്ല വണ്ണം പരീക്ഷിച്ചു അറിയേണ്ടുന്നതാണ്.

ഇനി ഏതാനും ലക്ഷണങ്ങള്‍:

വല്മീകൊപചിതായതാം
നിര്‍ഗ്ഗുണ്ട്യാം ദക്ഷിനെന കതിതകരൈ:
പുരുഷദ്വയെ സപാദെ
സ്വാദ് ജലം ഭവതി ചാശോഷ്യം.

വെള്ളം കുറഞ്ഞ ദിക്കില്‍ പുറ്റൊട്‌ കൂടിയ കരുനൊച്ചി മരം നില്‍ക്കുന്നതായാല്‍ അതില്‍ നിന്ന് മൂന്നു കോല്‍ തെക്കോട്ട്‌ നീങ്ങി രണ്ടേകാല്‍ ആള്‍ക്ക് കുഴിക്കുക. എന്നാല്‍ അവിടെ ഒരു കാലത്തും വറ്റിപോകാത്തതും സ്വാടുള്ളതും ആയ വെള്ളം ലഭിക്കും.

-താന്നി മരത്തിനു അടുത്തു തെക്ക് ഭാഗത്ത് പുട്ടുണ്ടാകുക. എന്നാല്‍ ആ താനിമ്മരത്തില്‍ നിന്ന് രണ്ടു കോല്‍ കിഴക്ക് ഒന്നര ആള്‍ക്കാഴത്തില്‍ ഉറവു കാണാം.
-ഇതു വൃക്ഷമായാലും, അതിന്റെ ചുവട്ടില്‍ സദാ തവള നിവസിക്കുന്നുന്ടെങ്കില്‍ അവിടെ നിന്ന് വടക്കോട്ട്‌ ഒരു കോല്‍ അകലം കണ്ടു നാലര ആള്‍ക്ക് കുഴിച്ചാലും ജലം നിശ്ചയം.
-പുറ്റിനോട് ചേര്‍ന്ന് കര്‍മ്പനയോ, തെങ്ങോ എവിടെ കാണുന്നു, അതിന്റെ ചുവട്ടില്‍ നിന്ന് ആറ് കോല്‍ നീങ്ങി നാലാള്‍ക്കു കുഴിച്ചാല്‍ അവിടെ ജലം ലഭിക്കും.
-വെള്ളം കുറഞ്ഞ ദിക്കില്‍ രാമച്ചവും കരുകപ്പുല്ലുംനന്നായി വളര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടാല്‍ അവിടെ ഒരാള്‍ക്ക്‌ കുഴിച്ചാല്‍ വെള്ളം കാണുന്നതാണ്.
-എവിടെ ചവിട്ടിയാലും ഗംഭീര ശബ്ദമുണ്ടാകുന്നു, അവിടെ മൂന്നര ആള്‍ക്കടിയില്‍ വെള്ളമുണ്ടാകും. വടക്ക് നിന്നായിരിക്കും ഉറവ ഉണ്ടാകുക.
-വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു കൊമ്പു ഏറ്റവും തനിരിക്കുകയും അത് നിറം മാറി കാണുകയും ചെയ്യുന്നു എങ്കില്‍ ആ കൊമ്പിന്റെ നേരെ ചുവട്ടില്‍ മൂന്നാള്‍ക്ക് കുഴിച്ചാല്‍ വെള്ളം ലഭിക്കും.
-ഏതെങ്കിലും ഭൂമിയില്‍ അതിയായ ചൂടോ, പുകയോ കാണുന്നുവോ അവിടെ രണ്ടാള്‍ക്കടിയില്‍ വെള്ളമുണ്ട്. അവിടുത്തെ ഉറവു ഏറ്റവും വലുതുമായിരിക്കും.

ഇനി ആര്‍ക്കെങ്കിലും ഉപ്പു വെള്ളം തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വടക്ക് ഭാഗത്ത് പുറ്റുള്ള ഒരു കൊന്നമരം കണ്ടെത്തി അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടു കോല്‍ തെക്ക്, പതിനഞ്ചു ആള്‍ക്ക് കുഴിച്ചാല്‍ ഉപ്പു വെള്ളം ലഭിക്കും.

ഇനി കിണറു കുഴിക്കാന്‍ തുടങ്ങാം. അതിനു മുമ്പ്

കൃത്വാ വരുണസ്യ ബലിം
വടവേതസകീലകം സിരാസ്ഥാനെ
കുസുമൈര്‍ഗ്ഗന്ധൈര്‍ ദ്ധൂപൈ:
സംപൂജ്യ നിധാപയെദ് പ്രഥമം:

വരുണന് ബലി കൊടുക്കുകയും, പേരാല്, വഞ്ചി ഇതുകളുടെ കുറ്റികള്‍ ജലഗന്ധപുശ്പ ധൂപാദീപങ്ങളെ കൂണ്ടു ജപിച്ചു ഉറവുള്ള ദിക്കില്‍ സ്ഥാപിക്കുകയും ചെയ്യണം.

കിണറു കുഴിക്കുമ്പോള്‍ പാറ കാണുക ആണെങ്കിലോ?

ഭേദം യദാ നൈതി ശില തടാനിം
പലാശകാഷ്ടൈ സഹതിന്ദുകാനാം
പ്രജ്വാലയിത്വാ നലമഗ്നി വര്‍ണ്ണ
സുധംബുസിക്താ പ്രവിദാരമെതി

പനചിയുടെയും പ്ലാശിന്റെയും വിരകിട്ടു കത്തിച്ചു പാറ അഗ്നിവര്‍ണമാക്കി അതിന്മേല്‍ പാലില്‍ വെള്ളം ചേര്‍ത്തു വീഴ്ത്തിയാല്‍ പൊളിയാത്ത പാറ എളുപ്പത്തില്‍ പോളിയുന്നതാണ്.

അതല്ലെങ്കില്‍.. മുള, പ്ലാശ്, എനീ വൃക്ഷത്തിന്റെ വിറകു കത്തിച്ച ചാരവും അമ ചുട്ട ചാരവും കൂടി വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ മുകളില്‍ പറഞ്ഞ പോലെ പാറ ചുട്ടുപഴുപ്പിച്ച് അതിന്മേല്‍ വീഴ്ത്തുക. ഇങ്ങനെ ഏഴു പ്രാവശ്യം വീഴ്ത്തണം. എന്നാല്‍ ഇതു പാറയും അനായാസം പൊളിയും.

കിണര്‍ കുഴിച്ചു ആവശ്യത്തിനു ജലവും ലഭ്യമായി എങ്കില്‍...

അഞ്ജന മുസ്തോശീരി:
സരാജകൊശാത കാമലകചൂര്‍ന്നൈ
കതകഫലസമായുക്തൈ
ര്യോഗ: കൂപെ പ്രദാതവ്യ:

അഞ്ജനം, മുത്തങ്ങ, രാമച്ചം, കറിചീര, നെല്ലിക്ക, തെറ്റാമ്പരല്‍ ഇവകള്‍ എല്ലാം പൊടിച്ചു കിണറ്റില്‍ ഇടണം.

കലുഷം, കടുകം ലവണം വിരസം
സലിലം യദി വാ ശുഭാഗാന്ധി ഭവേദ്
തടനെന ഭാവ്യമാലം സുരസം
സുസുഗാന്ധി ഗുണൈര പരൈശ്ച്ച യുതം

കലക്കം, കയ്പ്പ്, ഉപ്പു, സ്വദില്ലായ്മ, ദുര്‍ഗന്ധം, ഇവകളെല്ലാം ഉള്ള വെള്ളമാണെങ്കില്‍ മേല്‍പ്പറഞ്ഞ പൊടികൊണ്ടു ആ വക ദോഷങ്ങളെല്ലാം തീര്‍ന്നു നന്നാവുന്നതിനു പുറമേ വേറെയും പല ഗുണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ഇനി അഥവാ കിണറിനു പകരം കുളം ആണെങ്കില്‍..

കകുഭാവടാമ്രപ്ലക്ഷകദംബി
സനിച്ചുളജമ്ബുവേതസനീപൈ:
കുരബകതാളാശോകമധുകൈര്‍
ബ്ബകുളവിചിത്രൈശ്ചാവൃത തീരം.

കുളത്തിന്റെ വാക്ക് നീര്മ്മരുത്, പേരാല്, മാവ്, ഇത്തി, കടമ്പ്, ആറ്റുവഞ്ചി, ഞാവല്‍, വഞ്ചി, മലന്കടംപു, മൈലാഞ്ചി, കരിമ്പന, അശോകം, ഇരുപ്പ, എരിഞ്ഞി ഈ വക വൃക്ഷങ്ങള്‍ നാട്ടു പിടിപ്പിച്ചു അവൃതമാക്കണം



ശ്രീകൃഷ്ണനെ അറിയുക.
വന്ദിക്കുക.

പുനർജന്മം ഒരു സത്യമാണോ?

5000 വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണൻ അർജ്ജുനന് ഉപദേശിച്ചു കൊടുത്ത ശ്രീമദ് ഭഗവദ് ഗീതയിൽ പറയുന്നു:

ശരീരി(ശരീരം ഉള്ളവൻ)പഴകിയ വസ്ത്രങ്ങൾ മാറി പുതിയ വസ്ത്രം ധരിക്കുന്നതു പോലെ ജീവാത്മാവ് ജീർണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്നു.

അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.
ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്.




ഗീത പഠിക്കാം… ഒറ്റനോട്ടത്തിൽ

1. ഭഗവദ്ഗീത കടുകട്ടി സംസ്‌കൃതത്തിലാണ്, ദുര്‍ഗ്രഹമാണ് എന്നൊക്കെയുള്ള ധാരണ തെറ്റാണ്. ശ്രദ്ധിച്ച്‌വായിച്ചാല്‍ ബാലസാഹിത്യംപോലെ ലളിതം. ഉത്തമജീവിതതത്ത്വങ്ങളാണ് നിറയെ.

2. ഭഗവദ്ഗീതയെ നെഞ്ചേറ്റി ജീവിതവിജയം വരിച്ചു ലോകാരാധ്യരായ രണ്ടുപേരെ ഓര്‍ക്കാം-മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനും.

3. ഭഗവദ്ഗീത ബ്രഹ്മവിദ്യയുടെ ഭാഗമായ യോഗശാസ്ത്രമാണ്. പല ശാസ്ത്രങ്ങളുടെയും ചേര്‍ച്ചയാണ്. വിപ്ലവകരമായ കമ്മ്യൂണിസത്തിന്റെ അടിത്തറയും ഗീതയില്‍ കാണാം.

4. 700 ശ്ലോകങ്ങളുള്ളതില്‍ 574 ഉം ഭഗവാന്‍ പറയുന്നു. അര്‍ജ്ജുനന്‍ 84, സഞ്ജയന്‍ 41, ധൃതരാഷ്ട്രര്‍ 1 എന്നതാണ് ശ്ലോക വീതം.

5. നാലേ നാല് കഥാപാത്രങ്ങള്‍-ധൃതരാഷ്ട്രന്‍, സഞ്ജയന്‍, അര്‍ജ്ജുനന്‍, ശ്രീകൃഷ്ണന്‍ അഥവാ രാജാവ്, മന്ത്രി, പ്രജ, മഹാഗുരു-ആത്മീയമായും പ്രതീകാത്മകതയോടെ രാഷ്ട്രീയമായും ഇവരെ അപഗ്രഥിക്കാം.

6. അര്‍ജ്ജുനന്‍ മുപ്പത് ചോദ്യങ്ങള്‍ ചോദിക്കുന്നു. ജീവിതയുദ്ധമെന്ന പരീക്ഷയും അതിലെ ചോദ്യങ്ങളുമാണ്. ഗുരു ശിഷ്യ സംവാദമാണ് ഭഗവദ്ഗീത.

7. തുടക്കം ധൃതരാഷ്ട്രരുടെ ഒരു ചോദ്യം, ഏറ്റവും ഒടുവില്‍ സഞ്ജയന്റെ ഒറ്റ ശ്ലോകത്തിലുള്ള ഉത്തരം; ഇവയ്ക്കിടയില്‍ കൃഷ്ണന്റെ അര്‍ജ്ജുനോപദേശം-അതാണ് ഭഗവദ്ഗീത.

9. പ്രതിസന്ധിയിലകപ്പെട്ട ഒരാളുടെ അവസ്ഥ, ആധുനിക മനഃശാസ്ത്രം പറയുന്നതെല്ലാം യുദ്ധക്കളത്തിലെ അര്‍ജ്ജുനനില്‍ കാണാം. തളരുന്ന ആ മനസ്സിനെ കൗണ്‍സലിങ്ങിലൂടെ കരുത്തുറ്റതാക്കുകയാണ് ഭഗവാന്‍ കൃഷ്ണന്‍.

9. ”ഈ രാജ്യംകൊണ്ടും സുഖാനുഭവങ്ങള്‍ കൊണ്ടും ജീവിതംകൊണ്ടും തന്നെയും എന്തുകാര്യമാണുള്ളത് ഗോവിന്ദാ?” എന്ന അര്‍ജ്ജുനന്റെ ആദ്യ ചോദ്യം ഇവിടെ ജനിച്ച മനുഷ്യരുടെയെല്ലാം ചോദ്യമാണ്.

10. ഭഗവദ്ഗീത പറയുന്ന യുദ്ധം ബാഹ്യമല്ല; ആന്തരികമായി ഓരോ വ്യക്തിയിലുമാണ്. മനസ്സിലെ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ ശത്രുക്കളെ കൊല്ലാനാണ് ഭഗവാന്‍ ഉപദേശിക്കുന്നത്.

11. ജ്ഞാനത്തെപ്പോലെ പരിശുദ്ധമായി ലോകത്തില്‍ ഒന്നും ഇല്ല. ശ്രദ്ധയുള്ളവന് ജ്ഞാനം ലഭിക്കും. മനോ നിയന്ത്രണവും സമര്‍പ്പണവും ഉണ്ടെങ്കില്‍ ജ്ഞാനമാകുന്ന വാളിനാല്‍ സംശയങ്ങളെ ഇല്ലായ്മ ചെയ്യാം. സംശയങ്ങള്‍ വ്യക്തികളെ നശിപ്പിക്കുന്നു.

12. സര്‍വജീവജാലങ്ങളുടെയും സുഹൃത്താണ് ഞാന്‍ എന്ന് ഭഗവാന്‍ പറയുന്നു. എല്ലായിടത്തും എല്ലാറ്റിലും ഭഗവാനാണെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും സ്ഥാനമില്ലല്ലോ. പണ്ഡിതന്മാരുടെ വലിയ ഗുണം സമദര്‍ശിത്വമാണ്.

13. ”പണ്ഡിതനെപ്പോലെ സംസാരിക്കുകയും പാമരന്മാരെപ്പോലെ കരയുകയും ചെയ്യുന്ന അര്‍ജ്ജുനാ, ഇത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഹൃദയ ദൗര്‍ബല്യം കളഞ്ഞ് എഴുന്നേല്‍ക്കൂ ‘അര്‍ജ്ജുനാ’, എന്നാണ് ആദ്യമേ ഭഗവാന്‍ നല്‍കുന്ന ഉദ്‌ബോധനം.

14. ആയുര്‍വേദത്തിലെ ആരോഗ്യദിനചര്യകള്‍ പലതും ഭഗവദ്ഗീതയിലും പറയുന്നുണ്ട്. ധ്യാനവും യോഗയും അനുശീലിക്കേണ്ടതിനെപ്പറ്റിയാണ് ഭഗവാന്‍ യുദ്ധക്കളത്തില്‍ വെച്ച് ക്ലാസ്സെടുക്കുന്നത്!

15. കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെ ദുഷ്‌കരമാണ് മനസ്സിനെ നിയന്ത്രിക്കല്‍. എങ്കിലും അഭ്യാസംകൊണ്ട് അത് സാധിക്കും. ശുഭകര്‍മങ്ങള്‍ ചെയ്യുന്ന ആര്‍ക്കും ദുര്‍ഗതി ഉണ്ടാവില്ല. സകല ചരാചരങ്ങളിലും എന്നെ ദര്‍ശിച്ചു നീ ഒരു യോഗിയാകൂ അര്‍ജ്ജുനാ!

16. മനസ്സിന്റെ വിമലീകരണം, ശാക്തീകരണം, ഉദാത്തീകരണം എന്നിവ ധ്യാനയോഗത്തിലൂടെ സാധ്യമാകുന്നതാണ്. ഒപ്പം ശരീരത്തിനെ ആരോഗ്യപൂര്‍ണവും ആത്മാവിനെ ചൈതന്യപൂര്‍ണവുമാക്കുന്നു. സമസ്തലോകത്തിനും സുഖമാണ് ലക്ഷ്യം.

17. തന്നെപ്പോലെ സകലജീവജാലങ്ങളേയും കാണണം. സുഖവും ദുഃഖവും ആ വിധത്തില്‍ തിരിച്ചറിയണം. മാത്രമല്ല, ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയിലും ഞാന്‍ നിറഞ്ഞിരിക്കുന്നു എന്ന അറിവോടെയും ആദരവോടെയും വേണം പെരുമാറാന്‍.

18. പല രൂപത്തില്‍ ആളുകള്‍ ഈശ്വരനെ ഭജിക്കുന്നു. ആ രൂപത്തിലെല്ലാം ഞാന്‍ അവരെ അനുഗ്രഹിക്കുന്നു-വിശ്വാസത്തിന് ഇളക്കം തട്ടാതെ-ഒന്നായ ഞാന്‍ പലതായി മാറി അനുഗ്രഹിക്കുന്നു-പക്ഷഭേദമില്ലാതെ.

19. മരണസമയത്ത് ഒരാള്‍ എന്തിനെപ്പറ്റി ചിന്തിക്കുന്നുവോ, അതിനെ പ്രാപിക്കും. അഥവാ അതായിത്തീരും. മരണം എപ്പോഴെന്ന് അറിയില്ലാത്തതുകൊണ്ട് എല്ലായ്‌പ്പോഴും ഈശ്വരചിന്തയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഈശ്വരനെ പ്രാപിക്കുന്നു.

20. ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ ദിവ്യനേത്രങ്ങളാല്‍ വിശ്വരൂപദര്‍ശനം സാധിക്കും. അചിന്ത്യവും അവര്‍ണ്യവും അനന്തവുമാണ് ഭഗവാന്റെ വിശ്വരൂപം.

21. ലോകത്തില്‍ ആദ്യത്തെ സമത്വവാദി-സോഷ്യലിസ്റ്റ്-ആണ് ശ്രീകൃഷ്ണന്‍. അര്‍ജ്ജുനനും കൃഷ്ണനും പരസ്പരം സഖാവേ എന്നുവിളിക്കുന്നു. കൃഷ്ണന്റെ ഉപദേശങ്ങളെ കൃഷ്ണനിസം എന്നുപറയാം. സൂക്ഷ്മതലത്തിലുള്ള സമത്വാനുഭവമാണത്.

22. നാട്ടിലിപ്പോള്‍ സമരത്വമേയുള്ളൂ; സമത്വമില്ല. കൊടിപിടിച്ചു മുദ്രാവാക്യം വിളിക്കലല്ല സമത്വം; സമഗ്രമായ ഒരനുഭൂതിയാണ്. വിദേശങ്ങളില്‍ ഗീത പഠിപ്പിക്കുന്നു. പക്ഷേ, നമ്മളോ? ഭഗവാന്നെതിരെ, ഗീതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നു! കഷ്ടം!

23. സമുദ്രത്തിലെ ജലം മേഘമായി, മഴയായി, പല പല നീര്‍ച്ചാലുകളായി സമുദ്രത്തില്‍ത്തന്നെ എത്തുന്നു. അതുപോലെ സകലവും ഭഗവാനില്‍നിന്ന് ഉണ്ടായി ഭഗവാനില്‍ ലയിക്കുന്നു.

24. ഓരോ ശരീരവും ക്ഷേത്രമാണ്. എല്ലാ ശരീരങ്ങളിലും നിറയുന്ന ചൈതന്യമാണ് ഈശ്വരന്‍. എല്ലാ ജീവനിലും ഈശ്വരനുണ്ടെന്നു തോന്നിയാല്‍ ഒന്നിനെയും നോവിക്കാനാവില്ല, സ്‌നേഹിക്കാനേ പറ്റൂ.
25. ശ്രദ്ധയുള്ളവര്‍ക്ക് ജ്ഞാനം ലഭിക്കുന്നു. അവര്‍ക്ക് തമസ്സ്, രജസ്സ്, സാത്വികം എന്നീ ഗുണങ്ങളെയും മറികടന്ന് ഏകാഗ്രമനസ്‌കരായി ഭഗവാനെ പ്രാപിക്കുന്നു.

26. പാചകം ചെയ്ത് ഒരു യാമം (മൂന്നു മണിക്കൂര്‍) കഴിഞ്ഞുള്ള ഭക്ഷണം കഴിക്കുന്നവര്‍ താമസസ്വഭാവികളാണ്. തലേന്ന് പാകം ചെയ്തതും രസം പോയതും വൃത്തികെട്ടതും എച്ചിലായതും ദുര്‍ഗന്ധമുള്ളതും കഴിക്കുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടും.

27. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഒരാള്‍ മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കരുത്. സത്യനിഷ്ഠയോടെ സല്‍പ്രവൃത്തിയില്‍ മുഴുകണം. ആധുനിക മനശ്ശാസ്ത്രവും ആരോഗ്യശാസ്ത്രവും ഉള്‍പ്പെടെ ഉത്തമജീവിതരീതി മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത.

28. ഭഗവദ്ഗീത യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവരെ ആശ്വസിപ്പിച്ച് കരുത്തരാക്കിയെടുക്കുന്ന മന്ത്രോപദേശമാണത്. ശാന്തിയിലേക്കുള്ള രാജപാതയാണത്.

29. പ്രസന്നനായിരിക്കൂ, പ്രശാന്തനായി സമത്വബുദ്ധിയോടെ ഇരിക്കൂ, ആഹാരത്തിലുള്‍പ്പെടെ മിതത്വവും ശുചിത്വവും പാലിക്കൂ, ജ്ഞാനിയായി, ദാനിയായി, സേവനനിരതനായി ഇരിക്കൂ എന്നുപറയുന്ന ഗീത ഒരു വ്യക്തിത്വ വികസനഗ്രന്ഥമാണ്.

30. ലോകമാനവികതയ്ക്കുമപ്പുറം സകലചരാചരസ്‌നേഹത്തെ ഉദ്ദീപിപ്പിക്കുന്ന, അതിര്‍ത്തികളില്ലാത്ത ലോകത്തിന്റെ ഭരണഘടനയാണ് ഭഗവദ്ഗീത. അതിര്‍ത്തി തിരിഞ്ഞാണെങ്കിലും ഓരോ രാജ്യത്തിനും വ്യക്തിക്കും സ്വന്തമാക്കാവുന്ന ശാന്തിപാഠമാണത്. ഭഗവാനാണ് അദ്ധ്യക്ഷന്‍, ഭഗവാനാണ് ഗുരു, ഭഗവാനാണ് എല്ലാം!