Tuesday 27 March 2018

പ്രശ്നമാർഗ്ഗം

സ്കന്ദഹോരയാണ് ജ്യോതിഷത്തിന്റെ മൂലഗ്രന്ഥം. അഥര്‍വ്വവേദത്തിലെ മഹോപനിഷത്തെന്നും ജ്യോതിഷ്മതിയെന്നും അറിയപ്പെടുന്നതും ഇതു തന്നെ. ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയും അല്ലാതെയും വ്യാസന്‍, ഭൃഹു, ഗര്‍ഗ്ഗന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍, പരാശരന്‍, ശ്രീശുകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ഹോരാസംഹിതാദി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചു. മഹര്‍ഷികള്‍ രചിച്ച ഗ്രന്ഥങ്ങള്‍ മനസിലാക്കിയെടുക്കാന്‍ അതീവദുഷ്കരങ്ങളായതുകൊണ്ട് അവയെ വ്യാഖ്യാനം ചെയ്ത് ശ്രുതകീര്‍ത്തി, സത്യന്‍, ചാണക്യന്‍, സിദ്ധസേനന്‍, മണിന്ധന്‍, ജീവശര്‍മ്മാവ് തുടങ്ങിയ ആചാര്യന്മാര്‍ പുതിയ ഗ്രന്ഥങ്ങളെഴുതി.

കൂടുതൽ വായിക്കുവാൻ

എഡി 550 നടുത്ത് ജീവിച്ചിരുന്ന വരാഹമിഹിരാചാര്യന്‍ ഈ ഗ്രന്ഥങ്ങളെ വീണ്ടും ലളിതവല്‍ക്കരിച്ച് 383 ശ്ലോകങ്ങളുള്ള വരാഹഹോര (ബൃഹജ്ജാതകം) ഉണ്ടാക്കി. കേരളീയ ജ്യോതിഷസമ്പ്രദായത്തിന്റെ അടിസ്ഥാനം വരാഹഹോരയാണ്. എഡി 1237 ല്‍ തലക്കുളത്ത് ഗോവിന്ദ ഭട്ടതിരി ഇതിനു ദശാധ്യായി എന്ന വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചു. കൈക്കുളങ്ങര രാമവാര്യരേപ്പോലെ നിരവധിയാളുകള്‍ മലയാളത്തില്‍ വരാഹഹോരക്ക് ഭാഷാവ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്.


കേരളത്തില്‍ വളരെ പ്രചാരമുള്ള ജ്യോതിഷ ഗ്രന്ഥമാണ് പ്രശ്നമാര്‍ഗ്ഗം. കൊല്ലവര്‍ഷം 825 മാണ്ടിനടുത്ത് തലശ്ശേരിക്കും കണ്ണൂരിനും മദ്ധ്യേയുള്ള ഇടക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഇടക്കാട് നമ്പൂതിരിയാണ് ഗ്രന്ഥകര്‍ത്താവെന്ന് കരുതപ്പെടുന്നു. പ്രശ്നമാര്‍ഗ്ഗത്തിന് ദുര്‍ഗ്ഗമാര്‍ത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം അദ്ദേഹം തന്നെയെഴുതിയിട്ടുണ്ട്.


മറ്റു പ്രധാന വ്യാഖ്യാനങ്ങള്‍


രത്നശിഖ - കൈക്കുളങ്ങര രാമവാരിയര്‍
‍ഉപരത്നശിഖ - പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ
മനോരമ - നീലകണ്ഠന്‍ ആചാരി

Prasna Marga Vol 1 & 2 - B.V Raman

Prasna Marga Vol 1, 2, 3 - J.N Basil


സംസ്കൃതത്തില്‍ രചിച്ച് മലയാളത്തിലേക്ക് തര്‍ജിമചെയ്യപ്പെട്ട ഗ്രന്ഥങ്ങള്‍.


കൃഷ്ണീയം, ദൈവജ്ഞവല്ലഭ, ഗര്‍ഗ്ഗിഹോര, ബൃഹത് പരാശരഹോര, യവനഹോര, വരാഹസംഹിത, സാരാവലി, പ്രശ്നാനുഷ്ഠാനപദ്ധതി, പ്രശ്നസംഗ്രഹം, പ്രശ്നരത്നം, സന്താനദീപിക, ഫലദീപിക, ജാതകപാരിജാതം, ബൃഹജ്ജാതകപദ്ധതി, മുഹൂര്‍ത്തപദവി, ജാതകചന്ദ്രിക.


പ്രമുഖ ജ്യോതിഷപണ്ഡിതര്‍ മലയാളത്തിലെഴുതുകയും വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഗ്രന്ഥങ്ങള്‍


ശ്രീപതിപദ്ധതി - വ്യാഖ്യാനം പി.എസ്.പുരുഷോത്തമന്‍ നമ്പൂതിരി
ദൃഗ്ഗണിതം - പരമേശ്വരാചാര്യര്‍
മുഹൂര്‍ത്തരത്നം - ഗോവിന്ദാചാര്യന്
‍ഗോവിന്ദപദ്ധതി - ഗോവിന്ദാചാര്യന്
‍ഭാഷാജാതകപദ്ധതി - ആറന്മുള കൊച്ചുക്യഷ്ണനാശാന്‍
വരാഹഹോര ദശാദ്ധ്യായി - തലക്കുളത്തു ഗോവിന്ദഭട്ടതിരി
നവഗ്രഹഫലങ്ങള്‍ - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍പ്രശ്നപ്രദീപം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍നിത്യപഞ്ചാംഗഗണിതം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍ജ്യോതിഷദീപം - ഡോ.പി.എസ്.നായര്‍
‍ജ്യോതിഷഫലനിഘണ്ടു - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ജ്യോതിഷനിഘണ്ടു - ഓണക്കൂര്‍ ശങ്കരഗണകന്‍
‍വിവാഹവിജ്ഞാനം - ഓണക്കൂര്‍ ശങ്കരഗണകന്‍
നവരത്നങ്ങള്‍ ജ്യോതിഷത്തില്‍ - പ്രൊഫ.എന്‍.ഇ.മുത്തുസ്വാമി
ബൃഹജ്ജാതകം - വ്യാഖ്യാനം ഓണക്കൂര്‍ ശങ്കരഗണകന്‍
‍ജാതകപാരിജാതം - വ്യാഖ്യാനം എന്‍.പുരുഷോത്തമന്‍ പോറ്റി
കര്‍മ്മവിപാകം - പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
‍കാലവിധാനം - വ്യാഖ്യാനം ഡോ.കെ.ബാലക്യഷ്ണവാരിയര്‍
‍കര്‍മ്മപദ്ധതി - എം.മാധവന്‍ നായര്
‍പ്രശ്നമാര്‍ഗ്ഗം - വ്യാഖ്യാനം ക്യഷ്ണാലയം എം.കെ ഗോവിന്ദന്‍
‍ജാതകാഭരണം - വ്യാഖ്യാനം പാണ്ടനാട്ടില്‍ ഗോപാലവാരിയര്‍
മരണക്കണ്ടി (തമിഴ്) - വ്യാഖ്യാനം എം.ക്യുഷ്ണന്‍ പോറ്റി
ജ്യോതിഷഫലചന്ദ്രിക - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
സമ്പൂര്‍ണ്ണഹോരാശാസ്ത്രം - പ്രൊഫ.കെ.രാമക്യഷ്ണപിള്ള
ഭാവചിന്ത 1 & 2 - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
ജ്യോതിഷമാര്‍ഗ്ഗദര്‍ശി - കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്
അനുഷ്ഠാനവിജ്ഞാനകോശം - ഡോ.കെ.ബാലകൃഷ്ണവാര്യര്‍

പിതൃദോഷം

ദോഷങ്ങളിൽ ഏറ്റവും വലുത് പിതൃദോഷമാണ്. പ്രശ്നമാർഗ്ഗം 17–ാം അധ്യായം അനുസരിച്ച് വിവാഹത്തിന്റെ മുഖ്യഉദ്ദേശ്യം തന്നെ സന്താനോൽപാദനമാണ്. സന്താനത്തിൽകൂടി മാത്രമേ പിതൃപ്രീതി സാധ്യമാകൂ. തിലഹവനാദികൾ പിതൃപ്രീതികരമാണ്. അതു ചെയ്യേണ്ടത് സന്താനമാണ്. പിതൃപ്രീതി നേടിയില്ലെങ്കിൽ പിതൃദോഷം സംഭവിക്കും.

മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക, അവരെ ആദരിക്കാതിരിക്കുക, ക്രൂരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് രക്ഷിതാക്കളെ ശ്രദ്ധിക്കാതിരിക്കുക, രക്ഷിതാക്കളെ തള്ളിപ്പറയുക തുടങ്ങിയവ പിതൃദോഷം വരുത്തും. ജാതകര്‍ ചെയ്യുന്ന മോശംപ്രവൃത്തികൾ മൂലം പരേതാത്മാക്കൾക്കു ശാന്തി ലഭിക്കാതെ വരും. പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും. ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും.

ഉറ്റബന്ധുക്കൾ മാത്രമല്ല അധ്യാപകർ, സുഹൃത്തുക്കൾ, ഉപദേശകർ, മാതൃകാപുരുഷന്മാർ എന്നിങ്ങനെ നമ്മുടെ വളർച്ചയ്ക്കും ഉന്നതിക്കും സഹായിച്ചവരെല്ലാം പിതൃക്കളായി കണക്കാക്കണം. ഇവരോടുള്ള ബഹുമാനവും കടപ്പാടും നിലനിർത്തുന്ന പ്രവൃത്തികളും സൽക്കർമങ്ങളും ചെയ്യാതിരുന്നാൽ പിതൃദോഷം ഉണ്ടാകും. ആത്മാവിനു ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃദോഷം ഉണ്ടാകുന്നത്.

മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം?

പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.

എള്ളിന്റെ പ്രാധാന്യം?

കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല്‍ പിതൃക്കൾക്കും അഗ്നിയിൽ ദേവതകൾക്കും തൃപ്തിയടയും, ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് പിതൃകർമത്തിനുത്തമം.

ദർഭയുടെ പ്രാധാന്യം?

സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ ദർഭയിൽ കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും കുടികൊള്ളുന്നു. മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതിനു വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.

പവിത്രത്തിന്റെ പ്രാധാന്യം?

ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.

കൂർച്ചമെന്നാലെന്ത്?

മൂന്നു ദർഭ കൂട്ടികെട്ടുന്നതാണ് കൂർച്ചം. ഇവ ഓരോന്നും സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്ന് കൽപിച്ചിരിക്കുന്നു.

ബലിയുടെ വ്രതനിഷ്ഠ?

തലേന്ന് ഒരിക്കൽ ഇരിക്കണം. ഒരുനേരം ഭക്ഷണം. രാത്രി ഭക്ഷണം പാടില്ല. പഴവർഗങ്ങൾ കഴിക്കാം. ലഹരി പാടില്ല. ബ്രഹ്മചര്യം പാലിക്കണം. പുറത്തുനിന്ന് ആഹാരം പാടില്ല. അശുദ്ധിയുള്ളവരെ സ്പർശിക്കരുത്. പകലുറക്കം പാടില്ല. ബലിയിട്ട ശേഷമേ ക്ഷേത്രദർശനം പാടുള്ളൂ.

പിതൃകടം മുടക്കരുത് എന്നു പറയുന്നതെന്തുകൊണ്ട്?

വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള ദിവസം പിതൃക്കളാണ് നമ്മെ നോക്കുന്നത്. അതുകൊണ്ട് എല്ലാ മാസവും കറുത്തവാവിന് അഞ്ചു ദിവസം മുൻപു മുതൽ പിതൃപ്രീതികരമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം പിതൃകർമം ചെയ്യണം. കർക്കടകമാസത്തിലെ കറുത്തവാവില്‍ ചന്ദ്രൻ സ്വക്ഷേത്രമായ കർക്കടകമാസത്തിൽ സൂര്യനോടൊത്ത് ഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്ന സവിശേഷത ഉണ്ട്. ദക്ഷിണായനം തുടങ്ങുന്നതും ഒരു ചാന്ദ്രമാസത്തിൽ 28 ദിവസമുണ്ട്. വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യന്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു.

ചന്ദ്രന്റെ, ഭൂമിക്ക് അഭിമുഖമല്ലാത്ത ഭാഗത്താണ് പിതൃവാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാണല്ലോ. അപ്പോൾ പിതൃക്കൾ സൂര്യരശ്മിയേറ്റു നിർവൃതിയടയുന്നു എന്നു കൂർമ്മപുരാണം പറയുന്നു. പിതൃക്കളുടെ മധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ ഇവർക്കു നൽകുന്ന ബലിയും മറ്റും ദേവസാന്നിദ്ധ്യത്തെ സന്തുഷ്ടമാക്കുന്ന ദിവസമാണ് അമാവാസികൾ, പ്രത്യേകിച്ച് കർക്കടക അമാവാസി. മേടം കഴിഞ്ഞ് നാലാം മാസമാണ്. കർക്കടകം, കലിയുഗരാശിയുമാണ്. കേരളത്തിൽ ബലിക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മലപ്പുറം നാവാമുകുന്ദക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം (തിരുവനന്തപുരം) എന്നിവയാണ്.

ത്രിമൂർത്തി സാന്നിധ്യവും വേദവ്യാസപ്രതിഷ്ഠയുമുള്ള ക്ഷേത്രമാണ് തിരുവല്ലം. ഇവിടെ ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ് ബലിയിടുന്നത്. തിലഹോമം നടത്തുന്നതും ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ബലിയിടൽ നടക്കുന്നുണ്ട്. പത്മനാഭസ്വാമിയോടൊപ്പം ശംഖുമുഖത്ത് ആറാട്ടിനു പോകുന്നു എന്ന പ്രത്യേകതയും തിരുവല്ലത്തെ പരശുരാമനുണ്ട്.

സർവവിധ ദോഷങ്ങളും മാറി എല്ലാവിധ നന്മകളും ഉള്ളൊരു ജീവിതം സർവേശ്വരൻ നൽകട്ടെയെന്നു പ്രാർഥിക്കുന്നു.

Sunday 4 March 2018

ഛത്രപതിശിവാജി

ശിവാജി

1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ
ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും
ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-
പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ
യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു.
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ
ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം
നേടി.


ധാർമ്മിക ബോധത്തിന്റെ നിറകുടമായ
ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്
ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
ശിവാജിയെ ആകർഷിച്ചു.


തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ
അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ
അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ്.
ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്
അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം
പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത്.


തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട്
ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത്
ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു.
സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
പ്രതാപ്ഗഢ് യുദ്ധം മാറി.

മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ
അയച്ചു. എന്നാൽ കോൽഹാപ്പൂരിൽ നടന്ന
യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ
കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
തോൽപ്പിക്കപ്പെട്ടു.

തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി
ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാ
ഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ
ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി
കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ
ഖാനെ പൂനേയിൽ വച്ച് ശിവാജി
മിന്നലാക്രമണത്തിലൂടെ നേരിട്ടു.

ഷായിസ്ഥാ
ഖാന്റെ വിരലിന് വെട്ടേറ്റു.ശിവാജിക്ക് പിടി
കൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
ഔറംഗസീബ് സ്ഥലം മാറ്റി.

1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ
ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്
ശിവാജിയുടെ സൈന്യത്തിന് പിടിച്ചു
നിൽക്കാനായില്ല. സന്ധിക്ക് സമ്മതിക്കുകയാണ്
ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു.
1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന
കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു.

എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ
ശിവാജി മകനോടൊപ്പം അവിടെ നിന്ന്
രക്ഷപ്പെട്ടു.
1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു
പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു.

അതി
കഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞു. അതിൽ
പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ
അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം.
സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
ശിവാജിയുടെ അമ്മയെ വളരെയധികം
ദുഖിപ്പിച്ചിരുന്നു.

തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ
കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്
കഴിഞ്ഞില്ല. ഭഗവദ്ധ്വജം ഉയർന്നു പാറേണ്ട
കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ?
ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു.
കൊണ്ടാന കോട്ട ശത്രുവിന്റെ
അധീനതയിലായിരിക്കുന്നിടത്തോളം കാലം
തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു.

തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
സംസ്കാരം പകർന്നു നൽകിയ അമ്മയെ
വിഷമിപ്പിക്കുകയോ? കോട്ട പിടിച്ചെടുക്കാൻ
തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത
യോദ്ധാക്കളിൽ പ്രധാനിയായ താനാജി
മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ട
പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി
അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്
പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി.

കേവലം മുന്നൂറിൽ താഴെ വരുന്ന
യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി
അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു.
തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ
ഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ
മുകളിലെത്തി. സഹോദരൻ സൂര്യാജിയും
മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടം
തകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം.
കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ
മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്
ഘോരമായി യുദ്ധം ചെയ്തു.

മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ
കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽ
കൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്
കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയും
മറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരം
വീട്ടി. കൊണ്ടാന കോട്ട മറാത്ത വീര്യത്തിനു
മുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ
അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി.
കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജി
തന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ
അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെ
പോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും
അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു.

പക്ഷേ
സിഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെ
പറഞ്ഞു. താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാന
കോട്ട അന്നു മുതൽ സിഹഗഡ് എന്നറിയപ്പെട്ടു.
ശിവനേരിയിലെ സിംഹഗർജ്ജനം
അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ
ഉത്തേജിതരാക്കിത്തുടങ്ങി.

ശിവാജിയുടെ
സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു.
അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്
തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം
സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും
വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം
പൊരുതി നിന്നു.

രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു
കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി
ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ
നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ
കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ
ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ
ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.

ഭരണ നിർവ്വഹണത്തിൽ വ്യക്തി
താത്പര്യങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു
പ്രാധാന്യവും കൊടുത്തില്ല. മുന്നൂറോളം
കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും
ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്
നിയമിച്ചില്ല. പൂർണമായും ജനതയുടെ
വിപ്ളവമായിരുന്നു. അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.

1674ലെ ജ്യേഷ്ഠ മാസത്തിലെ
വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു
സ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം
മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി
മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്
മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും
ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവും
കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ
ജലകണങ്ങളാൽ ആശ്ളേഷിച്ചു.

അതെ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും
ഭാരതം പുതിയൊരു ലോകത്തേക്ക്
കാല്വയ്ക്കുകയായിരുന്നു
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു
ഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെ
വെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളം
ഉയർത്തിയ മഹദ് ദിനം.

ഒന്നുമില്ലായ്മയിൽ
നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ
ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ
ജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്ന
ഊർജം ചെറുതല്ല.
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം
മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല.
മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ
ഉദ്ഘോഷിക്കുന്ന
രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപം തെളിയിച്ച്
അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു
സംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യ
സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ
നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്
വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.

സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ
നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ
അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്.
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി
രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന
രാഷ്ട്രമീമാംസകനായിരുന്നു
ശിവാജി.അദ്ദേഹത്തിന് വ്യക്തമായ
ലക്ഷ്യബോധമുണ്ടായിരുന്നു.

ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ
അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം
തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ
പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം
നടത്താതിരുന്നത് അതിനാലാണ്.
ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ
ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം.

അധിനിവേശ
ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു
അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം
.ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്
ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു
ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി
ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്
അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹം
സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു
പങ്കുണ്ട്.

ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ
ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ
ശിവാജിയിൽ നിന്നാണ് . . . . . .
സ്വാമി വിവേകാനന്ദൻ
പറഞ്ഞതെത്ര ശരി...


ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ
.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ.. ഹിന്ദു ധർമ്മത്തെ പുന
പ്രതിഷ്ഠിച്ചവൻ.. !!!

രാമായണം ചോദ്യോത്തരങ്ങൾ

1) രാമായണം എഴുതിയത് ആരാണ്?
           (വാല്മീകി)

2) വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്?
           (മൺപുറ്റ്)

3) രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?
           (ത്രേതായുഗത്തിൽ)

4) രാമായണകഥ ഒരു ആഖ്യാനമാണ്.
ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? 
           (ശിവൻ പാർവ്വതിക്ക്)

5)  "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ."
മുമ്പ് മറ്റാരും ചോദിക്കാത്തതും 
ആരെയും കേൾപ്പിക്കത്തതുമായ
ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്?
           (രാമകഥാതത്വം) 

6) രാമായണ നിര്മ്മിതിക്കായി
വാല്മീകിയോട് ആവശ്യപ്പെട്ടതാർ?
           (ബ്രഹ്മാവ്)

7) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
           (ഇരുപത്തിനാലായിരം)

8) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്?
           (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

9) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം?
           (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം)

10) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും
അടിസ്ഥാനഭൂതമായ കൃതിയേത്?
           (വാത്മീകിരാമായണം)

11) തമിഴിലുണ്ടായ രാമായണകൃതിയേത്?
           (കമ്പരുടെ കമ്പരാമായണം)

12) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
           (ആറു കാണ്ഡങ്ങൾ)

13) രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെല്ലാം?
           (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം) 

14) ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്?
            (മഹാലക്ഷ്മിയും മഹാവിഷ്ണുവും)

15) കോസലരാജ്യം ഏത്  നദിയുടെ തീരത്താണ്?
             (സരയുനദിയുടെ)

16) അയോധ്യ ഏത്   രാജ്യത്തിൻറെ തലസ്ഥാനമാണ്?
             (കോസലരാജ്യത്തിൻറെ)

17) ദശരഥൻ ഏത് വംശപരമ്പരയിൽ ഉൾപ്പടുന്നു?
             (മനുവിൻറെ  വംശപരമ്പര)

18) സുമന്ത്രർ ആരായിരുന്നു?
             (ദശരഥമഹരാജാവിൻറെ മന്ത്രി)

19) സുമന്ത്രൻ എന്ന വാക്കിൻറെ അര്ത്ഥമെന്ത്?
             (നല്ലതുമാത്രം മന്ത്രിക്കുന്നവൻ)

20) ദശരഥനുമുമ്പ്  ഒരിക്കൽ രാവണൻ അയോധ്യയിൽ പോയിട്ടുണ്ട്. അന്ന് ആരായിരുന്നു അയോധ്യയുടെ രാജാവ്?
            (അനാരണ്യൻ)

21) അംഗരാജ്യത്ത് മഴപെയ്തത് ആരുടെ പാദസ്പര്ശമേറ്റപ്പോഴാണ്?
            (ഋശ്യസൃംഗൻറെ)

22) ദശരഥമാഹരാജാവിൻറെ  മൂന്നു ഭാര്യമാർ ആരെല്ലാം?
            (കൗസല്യ, കൈകേയി, സുമിത്ര)

23) മക്കളുണ്ടാവാന്വേണ്ടി ദശരഥൻ അനുഷ്ടിച്ച യാഗം എത്?
            (പുത്രകാമേഷ്ടി)

24) അയോധ്യയുടെ കുലഗുരുവാർ?
            (വസിഷ്ഠൻ)

25) പുത്രകാമേഷ്ടി നടത്തുമ്പോൾ കൈയ്യിൽ പായസവുമായി പ്രത്യക്ഷനായ ദേവൻ ആർ?
            (അഗ്നിദേവൻ)

26) ശ്രീരാമനായി അവതരിച്ചത് ത്രിമൂര്ത്തികളിൽ ആരാണ്?
            (മഹാവിഷ്ണു)

27) ശ്രീരാമൻറെ ജന്മനക്ഷത്രം ഏത്?
             (പുണർതം)

28) സൌമിത്രി എന്ന വാക്കിൻറെ  അർത്ഥമെന്താണ്?
             (സുമിത്രയുടെ പുത്രൻ - ലക്ഷ്മണൻ)

29) വിഷ്ണുവിൻറെ ശംഖും സുദര്ശനവും അവതാരം കൊണ്ടതെങ്ങനെയാണ്?
             (ശംഖ് - ഭരതൻ, സുദ ർശനം  - ശത്രുഘനൻ)

30) ലക്ഷ്മണൻ ആരുടെ അവതാരമാണ്?
             (അനന്തൻറെ)

31) വിശ്വാമിത്രമഹ ർഷി  ആരായിരുന്നു?
             (പുരോഹിതൻ)

32) വിശ്വാമിത്രൻറെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം?
             (മാരീചൻ, സുബാഹു)

33) രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാം?
            (ബലയും അതിബലയും)

34) വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ
തങ്ങിയതെവിടെയായിരുന്നു?
              (തടകാവനത്തിൽ)

35) താടകയെ വധിച്ചതാര്?
             (ശ്രീരാമൻ)

36) "അവളെ പേടിച്ചാരും നേർവ്വഴി നടപ്പീല"
- ഇത് ആർ ആരോട് ആരെക്കുറിച്ചു പറയുന്നതാണ്?
            (വിശ്വാമിത്രൻ - ലക്ഷ്മനോട് - താടകയെപ്പറ്റി)

37) മാരീചസുബാഹുക്കളിൽ  ഒരാൾ രാമബാണത്തിനിരയായി, മറ്റൊരാൾ രാമഭക്തനായി - ആരെല്ലാമാണ് അവർ?
          (മരിച്ചത്- സുബാഹു, രാമഭക്തനയത് - മാരീചൻ)

38) ജനകരാജധാനിയിൽ വെച്ച് ശ്രീരാമ ൻ ഒടിച്ച വില്ലിൻറെ പേരെന്താണ്?
          (ത്യയംബകം)

39) വിദേഹരാജാവ്  ആരായിരുന്നു?
          (ജനകൻ)

40) ത്ര്യയംബകം ആരാണ് സമ്മാനിച്ചത്?
          (പരമശിവൻ)

50) ഗൌതമമുനിയുടെ  ശാപം കാരണം ശിലയായിമാറിയതാർ?
            (അഹല്യ)

51) അഹല്യക്ക് ശാപമോക്ഷം നല്കിയതാര്?
            (ശ്രീരാമൻ)

52) ജാനകി എന്ന് അറിയപ്പെടുന്നതാര്?
            (സീത)

53) സിതം എന്ന വാക്കിൻറെ അര്ഥം എന്താണ്?
           (ഉഴുവുചാൽ)

54) യഥാര്ത്ഥത്തിൽ സീത ആരുടെ അവതാരമാണ്?
            (മഹാലക്ഷ്മിയുടെ)

55) ലക്ഷ്മണൻറെ ഭാര്യയുടെ പേരെന്താണ്?
            (ഊര്മിള)

56) ഭരതൻറെ ഭാര്യ ആരാണ്?
             (ശ്രുതകീര്ത്തി)

57) സീതസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക്പോകുകയായിരുന്ന
വിവാഹഘോഷയാത്രക്ക് തടസ്സമുണ്ടാക്കാ ൻ തുനിഞ്ഞതാർ?
              (പരശുരാമൻ)

58) രാമൻറെ പട്ടാഭിഷകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിര്ദ്ദേശപ്രകരമായിരുന്നു?
              (കുലഗുരുവായ വസിഷ്ഠൻറെ)

59) മന്ഥര ആരായിരുന്നു?
              (കൈകേയിയുടെ ദാസി)

60) രാമൻറെ പട്ടാഭിഷേകം മുടക്കാൻ കൈകേയിയെ ഉപദേശിച്ചതാരാണ്?
               (മന്ഥര)

61) കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം
എന്തൊക്കെയായിരുന്നു?
            (1 .ഭരതനെ രാജ്യവാക്കണം
               2 .രാമനെ പതിന്നാലു വർഷം വനവാസത്തിനു
 അയക്കണം)

62) വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്മാർക്ക്  മരവുരി നല്കിയതാർ?
             (കൈകേയി)

63) വനവാസത്തിനു പുറപ്പെട്ട സീതാരാമലക്ഷ്മണന്മാരുടെ തേർ തെളിച്ചതാര്?
             (സുമന്ത്രർ)

64) വനവാസവേളയിൽ  സീതാരാമലക്ഷ്മണന്മാർ
ആദ്യരാത്രി കഴിഞ്ഞത് എവിടെയായിരുന്നു?
            (സൃംഗിവേരം)

65) സൃംഗിവേരം എന്ന രാജ്യത്തിൻറെ ഭരണാധികാരി ആരായിരുന്നു?
            (ഗുഹൻ എന്ന നിഷാദരാജാവ്)

66) കാനനയാത്രയിൽ സീതാരാമലക്ഷ്മണന്മാർ
ആദ്യം കണ്ടുമുട്ടിയ മഹർഷി ആർ?
            (ഭരധ്വാജൻ)

67) സീതാരാമലക്ഷ്മണന്മാർക്ക്  താമസത്തിനായി ഭരധ്വാജമഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്?
            (ചിത്രകൂടപർവ്വതം)

68) ഭരധ്വാജൻറെ ആശ്രമത്തില്നിന്നും ചിത്രകൂടത്തിലേക്ക് ഒരു നദി മുറിച്ചുകടക്കണം.
ആ നദി ഏതാണ്?
             (കാളിന്ദി)

69) സപ്തർഷികൾ  ആരെല്ലാം?
              (മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യ ൻ, ക്രതു, വസിഷ്ഠൻ)

70) ദശരഥൻറെ മരണവാര്ത്ത രാമനെ അറിയിച്ചതാര്?
             (വസിഷ്ഠൻ)

71) ശ്രീരാമനുവേണ്ടി ഭരതൻ രാജ്യം ഭരിച്ചതെങ്ങനെ?
             (ശ്രീരാമപാദുകം സിംഹാസനത്തിൽ പ്രതിഷ്ടിച്ചുകൊണ്ട്)

72) രാവണൻറെ അമ്മയുടെ പേരെന്ത്?
              (കൈകസി)

73) രാവണൻറെ അച്ഛൻറെ പേര്?
              (വിശ്രവസ്)

74) മനുഷ്യനൊഴികെ മറ്റാര്ക്കും രാവണനെ വധിക്കാ ൻ കഴിയില്ല എന്ന വരം അദ്ദേഹത്തിനു നല്കിയതാർ?
             (ബ്രഹ്മാവ്)

75) രാവണസാഹോദരി ആരാണ്?
             (ശൂർപ്പണഖ)

76) രാവണ ൻ ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നല്കിയതാർ?
             (ശിവൻ)

77) രാവണൻറെ പത്നിയുടെ പേരെന്ത്?
             (മണ്ഡോദരി)

78) പുഷ്പകവിമാനം രാവണൻ ആരില്നിന്നും കൈക്കലാകിയതാണ്?
              (വൈശ്രവണനില്നിന്നും)

79) സ്ത്രീമൂലം നിനക്ക് നാശമുണ്ടാവട്ടെ എന്ന് രാവണനെ ശപിച്ചതാർ?
               (വേദവതി)

80) പുലസ്ത്യമഹർഷിക്ക് രാവണനുമായുള്ള ബന്ധം എന്താണ്?
              (രാവണൻറെ മുത്തച്ഛൻ)

81) ബാലിയുടെ രാജ്യം ഏതാണ്?
              (കിഷ്ക്കിന്ധ)

82) രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?
              (ബാലി)

83) രാവണൻറെ പുത്രൻ ആരാണ്?
              (മേഘനാദൻ)

84) ഇന്ദ്രജിത്ത് എന്ന വാക്കിൻറെ അര്ഥം എന്താണ്?
               (ദേവേന്ദ്രനെ ജയിച്ചവൻ)

85) വനയാത്രയിൽ സീതയ്ക്ക് അംഗരാഗവും ആടയാഭരണങ്ങളും നല്കിയതാരാണ്?
               (അനസൂയ)

86) അനസൂയയുട ഭർത്താവ് ആരായിരുന്നു?
               (അത്രി മഹർഷി)

87) ദണ്ഡകവനത്തില്വെച്ചു  ശ്രീരാമനാൽ വധിക്കപ്പെട്ട
രാക്ഷസൻ ആർ?
               (വിരാധൻ)

88) വിരാധൻറെ പൂർവ്വജന്മം ആരായിരുന്നു?
               (വിദ്യാധരൻ എന്ന ഗന്ധർവ്വ ൻ)

89) ശ്രീരാമൻ വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത
ആവനാഴിയും സമ്മാനിച്ചത് ആരാണ്?
               (അഗസ്ത്യമുനി)

90) സീതാരാമലക്ഷ്മണന്മാർക്ക്  താമസിക്കാ ൻ
അഗസ്ത്യമുനി നിര്ദേശിച്ച സ്ഥലം താണ്?
               (പഞ്ചവടി)

91) പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവല്ക്കരനായിനിന്ന പക്ഷിശ്രേഷ്ടൻ ആരായിരുന്നു?
              (ജടായു)

92) കാരത്തവീര്യാർജ്ജുനനുമായി രാവണൻ ഒരിക്കൽ ഏറ്റുമുട്ടാനുണ്ടായ കാരണമെന്ത്?
              (ശിവപൂജ മുടക്കിയതിന്)

93) കിഷ്ക്കിന്ധയുടെ രാജാവ് ആര്?
              (ബാലി)

94) സീതാപഹരണസമയത്ത്  പൊന്മാനായിമാറിയ രാക്ഷസനാർ?
              (മാരീചൻ)

95) രാവണൻ സീതാപഹരണത്തിനെത്തിയത് 
ആരുടെ വേഷത്തിലാണ്?
              (സന്യാസിയുടെ)

96) സീതയെ അപഹരിച്ചുകൊണ്ട് വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിര്ത് അദ്ദേഹത്തിൻറെ വില്ല് പോട്ടിച്ചതാർ?
               (ജടായു)

97) ലങ്കയിൽ സീതാദേവി കഴിഞ്ഞുകൂടിയതെവിടെയാണ്?
               (അശോകവനത്തിൽ)

98) ആദ്യം ഒരു ഗന്ധർവ്വനായിരുന്ന കബന്ധൻ
ഒരു രാക്ഷസനായിമാറിയത് ആരുടെ ശാപം നിമിത്തമാണ്?
               (അഷ്ടാവക്രൻ എന്ന  മഹർഷിയുടെ ശാപം)

99) അഷ്ടാവക്രൻ കബന്ധനെ ശപിച്ചതിനു കാരണമെന്ത്?
         (വൈരൂപ്യത്തിൻറെ പേരിൽ കളിയാക്കിയതിൻ)

100) സീതയെ അപഹരിച്ചുകൊണ്ടുപോയത്
ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാർ?
             (ശബരി)

101) ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്?
             (ഋശ്യമൂകാചലം)

102) മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?
            (ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്)

103) സുഗ്രീവൻറെ മന്ത്രിമാരിൽ പ്രധാനിയാർ?
             (ഹനുമാൻ)

104) ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്ത്?
           (ശ്രീരാമ ൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കുമെന്നും പകരം സുഗ്രീവ ൻ സീതയെ അന്വേഷിച്ച് കണ്ടുപിടിച്ചുകൊടുക്കാമെന്നും)

105) ബാലിക്ക് നേരത്തെ കിട്ടിയിരുന്ന വരമെന്ത്?
            (ആരാണോ ബാലിയെ എതിർക്കുന്നത്
അവരുടെ പകുതി ശക്തി ബാലിക്ക് വന്നുചേരും)

106) ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്?
             (രാവണൻറെ)

106) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ കൊന്നതരാണ്?
             (ലക്ഷ്മണൻ)

107) ബാലിയുടെ ഭാര്യയുടെ പേരെന്ത്?
            (താര)

108) ബാലിയുടെ പുത്ര ൻ ആരാണ്?
            (അംഗദൻ)

109) വാനരരാജ്യത്തിൻറെ രാജ്യവായി സുഗ്രീവനെ അഭിഷേകം ചെയ്തതാർ?
             (ലക്ഷ്മണൻ)

110) അസുരശില്പി ആരാണ്?
              (മയൻ)

111) ഹേമ ആരായിരുന്നു?
              (ഒരു അപ്സരസ്സ്)

112) ഹേമയുടെ സഖിയുടെ പേരെന്ത്?
             (സ്വയംപ്രഭ)

113) ചിരഞ്ജീവിയായ സമ്പാതി ആരാണ്?
             (ജടായുവിൻറെ സഹോദരൻ)

114) ജാംബവാൻറെ ജനനം ആരില്നിന്നായിരുന്നു?
             (ബ്രഹ്മാവിൽ നിന്ന്)

115) രാമായണകഥാപാത്രമായ ഭീമസഹോദര ൻ ആരാണ്?
             (ഹനുമാൻ)

116) കുഞ്ഞായിരുന്നപ്പോൾ ഹനുമാ ൻ നേരെ വജ്രായുധം പ്രയോഗിച്ചതരാണ്
             (ദേവേന്ദ്രൻ)

117) ഹനു എന്ന പദത്തിൻറെ അര്ത്ഥമെന്ത്?
             (താടിയെല്ല്)

118) ഹനുമാൻറെ അമ്മയുടെ പേരെന്ത്?
             (അഞ്ജന)

119) ഹനുമാനെ കര്മ്മോല്സുകനാക്കിയതാർ?
             (ജാംബവാൻ)

120) ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാൻറെ മിടുക്ക്
പരീക്ഷിക്കുന്നതിന്നുവേണ്ടി ആദ്യം വഴിമുടക്കി നിന്നതാരാണ്?
              (നാഗമാതാവായ സുരസ)

121) സഗരൻ ആരായിരുന്നു?
             (സൂര്യവംശിയായ ഒരു  രാജാവ്)

122) സമുദ്രത്തിൻറെ അടിയില്നിന്നും ഉയര്ന്നുവന്ന ചിറകുള്ള പര്വ്വതമേത്?
              (മൈനാകം)

123) നിഴൽ പിടിച്ചുനിര്ത്തി സമുദ്രതില്നിന്നും ഹനുമാ ൻ മാര്ഗവിഗ്നം സൃഷ്ടിക്കാ ൻ ശ്രമിച്ചതാർ?
              (സിംഹിക എന്ന  രാക്ഷസി)

124) ലങ്ക എവിടെയാണ് സ്ഥിതിചെയ്യുന്നത്?
              (ത്രികൂടപര്വ്വതത്തിൻറെ മുകളിൽ)

125) ഹനുമാ ൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?
              (സന്ധ്യാ സമയത്ത്)

126) ലങ്കാലക്ഷ്മി ആരായിരുന്നു?
              (ലങ്കാപുരിയുടെ കാവല്ക്കാരി)

126) രാവണൻറെ ഏറ്റവും ഇളയ പുത്രൻ ആരായിരുന്നു?
             (അക്ഷകുമാര ൻ)

127) അക്ഷകുമാരനെ വധിച്ചതാരാണ്?
              (ഹനുമാൻ)

128) ഹനുമാനെ വധിക്കനൊരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധര്മ്മമല്ലെന്നും
അത് പാപമാണെന്നും ഉപദേശിച്ചതാർ?
             (വിഭീഷണൻ)

129) ഹനുമാൻറെ വാലിൽ തീ കൊളുത്താൻ കല്പ്പിച്ചതാർ?
            (രാവണൻ)

130) ആരായിരുന്നു  മധുവനത്തിൻറെ സൂക്ഷിപ്പുകാരൻ?
            (ദധിമുഖൻ)

131) രാമൻ സീതയെ വീണ്ടെടുക്കനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?
             (ചന്ദ്രയോഗമുള്ള അത്തം നക്ഷത്രം നാൾ)

132) വാനരന്മാരുടെ സേനാപതിയായി ശ്രീരാമ ൻ നിയമിച്ചതാരെയാണ്?
               (നീലനെ)

133) രാവണനെതിരായ സൈന്യത്തിൻറെ മൊത്തം മേല്നോട്ടം രാമൻ നല്കിയതാര്ക്കാണ്?
           (ലക്ഷ്മണനും അംഗദനും)
134) രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണനാണെന്നും രാവണൻ മുന്നറിയിപ്പ് നല്കിയ രാവണ സഹോദരനാരാണ്?
         (കുംഭകർണ്ണൻ)

135) സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പ് പറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്?
          (വിഭീഷണൻ)

136) രാവണൻറെ വിശ്വസ്ഥനായ മന്ത്രി ആരാണ്?
         (പ്രഹസ്തൻ)

137) രാവണൻ ബ്രഹ്മശാപം ഏല്ക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
         (പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ
അവിഹിതമായി മോഹിച്ചത്)

138) രാവണനും വിഭീഷണനും തമ്മിൽ തെറ്റാനിടയായത് എന്തിൻറെ പേരിലാണ്?
           (സീതാപഹരണത്തിൻറെ പേരിൽ)

139) അഭയം ചോദിക്കുന്നവ ൻ അത് നല്കാതിരിക്കുന്നത്ശ്രീ രാമൻറെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാപമാണ്?
           (ബ്രഹ്മഹത്യാപാപത്തിനു തുല്യം)

140) വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ്?
          (ശ്രീരാമൻ)

141) രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു?
          (ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ
കിഷ്ക്കിന്ധയിലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി)

142) ശ്രീരാമൻറെ കൈയിലുള്ള വില്ലിൻറെ പേരെന്ത്?
           (കോദണ്ഡം)

143)കടലിൽ ചിറ കെട്ടുന്ന ദൌത്യം ആരുടെ നേതൃത്വത്തിലായിരുന്നു?
           (വിശ്വകര്മ്മാവിൻറെ പുത്രനായ നളൻറെ നേതൃത്വത്തിൽ)

144) എത്ര ദിവസം കൊണ്ടാണ് ചിറയുടെ നിര്മ്മാണം പൂര്ത്തിയായത്?
          (അഞ്ചരദിവസം)

145) ശുകനെ രാക്ഷസനായിപ്പോകട്ടെ എന്ന് ശപിച്ചത് ആരാണ്?
          (അഗസ്ത്യമുനി)

146) രാവണൻറെ അമ്മാവൻറെ പേരെന്ത്?
          (മാല്യവാൻ)

147) ആരാണ് വിദ്യുജ്വിഹ്ഹൻ?
          (മായവിയായ ഒരു രാക്ഷസൻ)

148) ലങ്കയിൽ സീതയോട് ദയ തോന്നിയ ഒരു രാക്ഷസി ഉണ്ടായിരുന്നല്ലോ. അതാരായിരുന്നു?
          (സരമ)

149) ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനെരെ തൊടുത്ത അസ്ത്രമേത്?
          (നാഗാസ്ത്രം)

150) ധൂമ്രാക്ഷനെ വധിച്ചത് ആർ?
          (ഹനുമാൻ)

151) രാമൻ യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് മണ്ഡോദരി രാവണനെ ഉപദേശിച്ചത് എന്ത്?
       (ശ്രീരാമ ൻ സീതയെ  തിരിച്ചുകൊടുക്കണം എന്നുംപതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റുവാങ്ങരുത് എന്നും)

152) കുംഭകര്ണ്ണനു ആർ  മാസത്തെ തുടര്ച്ചയായ ഉറക്കം ശാപമായി നല്കിയതാർ?
        (ബ്രഹ്മാവ്)

153) കുംഭകര്ണ്ണൻ യുദ്ധത്തിനിറങ്ങിയപ്പോൾ ഉണ്ടായ ദുശ്ശകുനങ്ങൾ എമ്തെല്ലാം?
          (കൊള്ളിമീനുകൾ പാഞ്ഞു, കുറുക്കന്മാർ നീട്ടി ഓലിയിട്ടു, കഴുകന്മാർ പറന്നു ശൂലത്തിൽ  തട്ടി, ഇടതുകണ്ണ് തുടിച്ചു)

154) ശ്രീരാമ ൻ കുംഭര്ണ്ണനുനേരെ പ്രയോഗിച്ച രൌദ്രാസ്ത്രത്തിൻറെ ഫലമെന്തായിരുന്നു?
       (കുംഭകർണ്ണൻറെ ഗദ തവിടുപൊടിയായി)

155) ശ്രീരാമൻ കുംഭ ർണ്ണനെ വധിച്ചത് ഏത് അസ്ത്രപ്രയോഗത്തിലൂടെയാണ്?
        (ഐന്ദ്രാസ്ത്രം ബ്രഹ്മദണ്ഡം എന്ന അസ്ത്രത്തോട് ഇണക്കിക്കൊണ്ടുള്ള പ്രയോഗത്തിലൂടെ)

156) യുദ്ധത്തിൽ രാവണ ൻ ആത്മവിശ്വാസം നഷ്ട്ടപ്പെട്ടത് എപ്പോളാണ്?
         (ലക്ഷ്മണ ൻ പ്രയോഗിച്ച  ബ്രഹ്മാസ്ത്രത്തി ൻ അതികായ ൻ ഇരയായതോടെ)

157) വാനരശിബിരത്തിൽ മൃതരായിക്കിടന്നവരെ ഉണര്ത്താനുള്ള ഔഷധങ്ങൾ എവിടെനിന്നാണ് കൊണ്ടുവന്നത്?
         (ഹിമാലയത്തില്നിന്ന്)

158) ജാംഭവാ ൻ ഹനുമാനോട് കൊണ്ടുവരാനായി നിര്ദ്ദേശിച്ച നാലുതരം ഔഷധങ്ങൾ ഏതെല്ലാം?
          (മൃതസഞ്ജീവനി, വിശല്യകരണി, സന്ധാനകരണി,സാവര്ന്ന്യകരണി)

159) ഔഷധമലയുമെടുത്തുള്ള വരവിൽ ഹനുമാ ൻ മാര്ഗ്ഗതടസ്സം സൃഷ്ട്ടിക്കനെത്തിയത് ആരായിരുന്നു?
           (കാലനേമി)

160) ഇക്കാര്യത്തെക്കുറിച്ച് ഹനുമാ ൻ അറിയിപ്പ് നല്കിയതാർ?
           (ധന്യമാലി)

161) യുദ്ധത്തിൽ കുംഭനികുംഭന്മാരെ വധിച്ചത് ആരാണ്?
          (കുംഭനെ സുഗ്രീവനും നികുംഭനെ ഹനുമാനും)

162) മകരാക്ഷൻ ആരുടെ പുത്രനാണ്?
         (ഖരൻറെ)

163) മകരാക്ഷനെ കൊന്നതാരാണ്?
          (ശ്രീരാമൻ)

164) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചത് ആരാണ്?
           (ലക്ഷ്മണൻ)

165) ധൂമ്രാക്ഷനെ വധിച്ചതാർ?
          (ഹനുമാൻ)

166) വജ്രദംഷ്ട്രനെ യുദ്ധത്തിൽ വെട്ടിക്കൊന്നതാർ?
           (അംഗദൻ)

167) ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ
പ്രയോഗിച്ച അസ്ത്രം ഏതാണ്?
           (ഇന്ദ്രാസ്ത്രം)

168) ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചതാര്?
           (അഗസ്ത്യമുനി)

169) ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?
          (ബ്രഹ്മാസ്ത്രം)

170) സീതയോട് അഗ്നിശുദ്ധി വരുത്താൻ ശ്രീരാമൻ
ആവശ്യപ്പെട്ടതെന്തുകൊണ്ട്?
         (ജനാപവാദം ഒഴിവാക്കുന്നതിൻ)

171)ശ്രീരാമ ൻ അയോധ്യയിൽ പ്രവേശിച്ച മുഹൂര്ത്തം ഏതാണ്?
         (പൂയ്യം നക്ഷത്രയോഗമുള്ള മുഹൂര്ത്തം)

172) സഹസ്രമുഖരാവണ ൻ ആരായിരുന്നു?
         (ദധി എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ)

173) സഹസ്രമുഖരാവണൻ ബ്രഹ്മാവില്നിന്നു നേടിയ പ്രധാനവരം എന്തായിരുന്നു?
        (സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം)
174) സഹസ്രമുഖനെ കൊന്നതാർ?
        (സീത)

175) രാമസീതാദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം?
         (ലവനും കുശനും)