Wednesday 27 November 2019

കല്ലിൽ ക്ഷേത്രം - മേതല, എറണാകുളം ജില്ല

നിങ്ങൾക്കറിയാമോ നിങ്ങളുടെ സമീപത്തു തന്നെയുള്ള സർവത്ര കല്ലുമയമായ ഒരു ദുർഗാക്ഷേത്രം -എറണാകുളം ജില്ലയിൽ തന്നെ .

കല്ലിൽ ഗുഹാക്ഷേത്രം. ഒരുപാട് ഐതീഹ്യങ്ങൾ ഈ ക്ഷേത്രത്തെ ചുറ്റിപറ്റി പ്രചരിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ മേതലയിലാണ് 5000 വർഷം പഴക്കമുള്ള കല്ലിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.

എറണാകുളം ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തജനങ്ങളും ചരിത്രാന്വേഷകരെയും ഒരു പോലെ ആകർഷിക്കുന്നതാണ് ഈ പ്രദേശത്തെ വശ്യചാരുത. ഭക്തി സാന്ദ്രവും ശാന്ത സുന്ദരമായ പ്രകൃതിയും അത്ഭുത പരിവേഷവും ഒക്കെ ചേർന്നതാണ് മുവാറ്റുപുഴ ആർ ഡി ഒ യുടെ റിസീവർ ഭരണത്തിലുള്ള ഈ അത്ഭുത ചൈതന്യ ക്ഷേത്രം.

അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ.

ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്.

പല ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തെ പറ്റി പ്രചരിക്കുന്നുണ്ട്. മറ്റു പല ക്ഷേത്രങ്ങളെയും പോലെ ഇതും ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് പറയുന്നത്. ഇവിടുത്തെ പ്രതിഷ്‌ഠകൾ ജൈനമതത്തിലെ തീർത്ഥങ്കരനായിരിക്കുന്ന വർദ്ധമാന മഹാവീരന്റെയും പാർശ്വനാഥന്റെയും പത്മദേവിയുടെയും പ്രതിഷ്‌ഠകളായിരുന്നു. ജൈന വിഗ്രഹങ്ങളെ പോലെ മൂക്കും ചെവിയും നീണ്ടതും ചമ്രം പടിഞ്ഞിരുക്കുന്ന രൂപത്തിലുള്ളതായിരുന്നു.ഒരു പക്ഷെ ജൈന സന്യാസിമാർ തപസ്സനുഷ്ഠിച്ച പ്രദേശമായിരിക്കണം ക്ഷേത്രമായി പരിണമിച്ചത്.

ഒൻപതാം നൂറ്റാണ്ടിൽ ഇത് ഹിന്ദു ക്ഷേത്രമായി മാറിയെന്ന് കരുതപ്പെടുന്നു.ഹൈന്ദവ പൂജാവിധിയിൽ വന്ന ശേഷം ദേവപ്രശ്നത്തിലൂടെയാണ് വിഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിഷ്‌ഠകളുടെ നാമത്തിൽ മാറ്റം വന്നു. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹ കവചം കൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു ദുർഗാ ദേവിയാണ് പ്രധാന പ്രതിഷ്‌ഠ, 4 പ്രതിഷ്‌ഠകളാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. പ്രധാന പ്രതിഷ്‌ഠയായി ദുർഗയും തൊട്ടു പുറകിലായി മഹാദേവനും തെക്ക് ഭാഗത്ത് വടക്കോട്ട് തിരിഞ്ഞു സന്താന ഗോപാലമൂർത്തിയായി വിഷ്ണുവും ഇതിനു അനുകൂലമായി ശ്രീചക്രവുമാണ് ഉള്ളത്. ഉപദേവനായി ഗണപതിയും ശാസ്താവും ശ്രീകോവിലിനു അടുത്തായി നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. 

 
പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. 

ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ 'കല്ലിൽ' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക

മറ്റൊരു ഐതീഹ്യം പറയുന്നത് ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്തു വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവർ കാനനമധ്യത്തിൽ ദേവി ചൈതന്യം തുടിക്കുന്ന സുന്ദരിയായൊരു സ്ത്രി കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്നത് കണ്ടുവത്രെ. വനമധ്യത്തിൽ കണ്ട സുന്ദരി ആരെന്നറിയാൻ ആകാംഷയോടെ അവർ അടുത്തുചെന്നപ്പോഴേക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകൾ മറയാക്കി ഗുഹയിൽ ഒളിച്ചു. ആ സുന്ദരി രൂപണി കല്ലിൽ ഭഗവതിയിയായിരുന്നു. അമ്മാനമാടിയപ്പോൾ മുകളിലേക്ക് പോയ കല്ല് മേൽക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നാണ് ഐതീഹ്യം.

ശ്രീകോവിലിന്റെ മേൽക്കൂരയായി നിലം തൊടാതെ നിൽക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുത ദൃശ്യമാണ് ദേവിക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്.ഭഗവതി അമ്മാനമാടിയ ശില 15 ആനകൾ വലിച്ചാൽ പോലും നീങ്ങാത്തവയാണ്. ക്ഷേത്രത്തിന്റെ ശ്രദ്ധകേന്ദ്രമായ ഭീമൻ പാറ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.

മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കല്ലിൽ ക്ഷേത്രത്തിലെ പ്രധാന നേർച്ചകൾ  ചൂല് നേർച്ചയും കല്ല് നേർച്ചയും  ആണ്. ചൂല് നേർച്ച പ്രധാനമായും സ്ത്രീകൾ മുടി സമൃദ്ധമായി വളരാനും പുരുഷന്മാർ കുടുംബത്തിലെ ദുരിതങ്ങൾ മാറാനും മാറാരോഗങ്ങളിൽ നിന്ന് രക്ഷനേടാനുമാണ് നടത്തുന്നത്. ഇരുമ്പ് തൊടാതെ വേണം നേർച്ചയ്ക്കായുള്ള ചൂല് നിർമിക്കാൻ. തെങ്ങിൽ നിന്ന് ഓല വെട്ടിമാറ്റിയ ശേഷം ഇരുമ്പ് തൊടാതെ വേണം ചൂല് എന്ന പ്രക്രിയ ചെയ്യാൻ. കടയും തലയും വെട്ടാതെ ഓലയിൽ നിന്ന് ഇരുമ്പ് തൊടാതെ ഈർക്കിലി വേർതിരിച്ചതിനു ശേഷം ഓലകീറു കൊണ്ട് തന്നെ ചൂല് കെട്ടണം. ഇങ്ങനെ ഉണ്ടാക്കിയ ചൂല് ദേവിക്ക് സമർപ്പിച്ചാൽ നടക്കുമെന്നാണ് വിശ്വാസം.

വീട് പണി പൂർത്തിയാവാൻ വേണ്ടിയാണ് ”കല്ല് നേർച്ച” നടത്തുന്നത്. വീടുപണി എന്തെങ്കിലും കാരണം കൊണ്ട് പൂർത്തികരിക്കാൻ സാധിക്കാത്തവർ വീടുപണിയുന്ന സ്ഥലത്തു നിന്ന് ചെറിയ 2,3 കല്ലുകൾ കൊണ്ടു വന്ന് ക്ഷേത്ര പരിസരത്തു വീടിനെ സങ്കൽപ്പിച്ച കല്ലുകൾ ചേർത്ത് വച്ച് പ്രാർത്ഥിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാവും എന്നാണ് വിശ്വാസം. ഫലം കിട്ടിയവർ പ്രത്യുപകാരമായി വീട് പാലുകാച്ചുന്നതിനു മുൻപ് ക്ഷേത്രത്തിൽ വന്ന് ഒരു ദിവസത്തെ പൂജ വഴിപാടായി നടത്തണം. കടുംപായസവും നെയ്‌വിളക്കുമാണ് പ്രധാന വഴിപാടുകൾ.

എല്ലാ വർഷവും വൃശ്ചികത്തിലെ കാര്‍ത്തികയുടെ അന്നാണ് ഉത്സവം കൊടിയേറുന്നത്. കാർത്തികയുടെ അന്ന് ദീപാരാധനയോടു കൂടിയാണ് കൊടിയേറുന്നത്. ഉത്സവ ദിവസങ്ങളിൽ ആറാട്ട് പതിവാണ്. കാർത്തികയുടെ അന്ന്‍ ഉച്ചപൂജയ്ക്ക് ശേഷം ”ഇടി വഴിപാടോടു” കൂടിയാണ് ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ മാരാർ പച്ചമഞ്ഞൾ, പാകമാകുന്നതിനു മുമ്പുള്ള പഴുക്ക, വെറ്റില, ചുണ്ണാമ്പ് എന്നിവ മരത്തിലെ ഉരലിൽ മര ഉലക്കകൊണ്ട് അതിനെ ഇടിച്ച് ദ്രാവക രൂപത്തിലാക്കുന്നു. അത് പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകും. ഇതിനു ശേഷമാണ് ഉത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. കാർത്തിക നാളിൽ തുടങ്ങി മകം നാളിൽ തീരുന്ന എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ

ആശ്രാമം റെസിഡൻസി ബംഗ്ലാവ്

രണ്ടു നൂറ്റാണ്ടു പിന്നിട്ടിട്ടും യുവത്വം മാറാത്ത കേരളത്തിലെ നിർമ്മാണ വിസ്മയം
എവിടെയാണ് ആശ്രാമം റെസിഡൻസി ബംഗ്ലാവ്, അറിയാമോ ?

കറുത്ത ടാറിട്ട നിരത്ത് പിന്നിട്ട് ഇലപ്പടര്‍പ്പുകള്‍ നിഴല്‍ വിരിച്ച നടുമുറ്റത്തിലൂടെ കാലങ്ങളുടെ ചരിത്രക്കഥ പറയുന്ന ഓടു വിരിച്ച ബംഗ്ലാവിലേക്ക്. അഷ്ടമുടിക്കായലിന്‍റെ ഓളങ്ങളെ മെല്ലെ തലോടി… കിളികള്‍ കിന്നാരം പറഞ്ഞിരുന്ന മരച്ചില്ലകള്‍ക്കുള്ളിലൂടെ ഒഴുകിയെത്തിയ ചെറുകാറ്റിലും ആ വരാന്തകളിലും ഗോവണികളിലും മൗനം നിറഞ്ഞു നിന്നു. ഗതകാല പ്രൗഢിയോടെ നിശബ്ദമായി നില കൊള്ളുന്ന കെട്ടിടം… വിസ്മയങ്ങള്‍ ഒളിപ്പിച്ചു വച്ച ആശ്രാമം റസിഡന്‍സി ബംഗ്ലാവ് എന്ന ബ്രിട്ടീഷ് ബംഗ്ലാവ്. നഗരത്തിരക്കില്‍ നിന്ന് അകന്ന് അഷ്ടമുടിക്കായലിന്‍റെ തീരത്താണ് ഈ കൊട്ടാരം. ആശ്രാമം മൈതാനത്തിനടുത്ത് വള്ളിപ്പടര്‍പ്പുകള്‍ക്കും പൂച്ചെടികള്‍ക്കും ഇടയിലായി കായല്‍പ്പരപ്പിനു തൊട്ടരുകില്‍ കാണാം റസിഡന്‍സി ബംഗ്ലാവ്.

രണ്ടു നൂറ്റാണ്ടിന്‍റെ പഴക്കമുണ്ടീ ബംഗ്ലാവിന് . "പായലേ വിട - പൂപ്പലേ വിട,എന്നന്നേക്കും വിട " എന്ന സുപരിചിതമായ പെയിന്റ് കമ്പനിയുടെ പരസ്യവാചകം രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടുത്തുകാര്‍ ചൊല്ലിപ്പഠിച്ചുകാണുമായിരിക്കും , ഈ ബംഗ്ലാവ് കണ്ടാൽ . കാഴ്ചയില്‍ ഇപ്പോഴും ചെറുപ്പം തോന്നുമെങ്കിലും രണ്ടു നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട് ഈ മന്ദിരത്തിന്. ചിലർക്ക് വിശ്വാസം വരില്ല എങ്കിലും.

ചുമരുകള്‍ക്കു വിള്ളലോ മറ്റു കേടുപാടുകളോ ഇല്ലെന്നു മാത്രമല്ല നിറവും മങ്ങിയിട്ടില്ല. കായലില്‍ നിന്ന് ഉപ്പുരസം നിറഞ്ഞ കാറ്റു വീശിയിട്ടും ഒരു കറുത്ത പുള്ളിപോലും ഈ ബംഗ്ലാവിന്‍റെ ചുമരുകളില്ലില്ല. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണല്‍ മണ്‍റോയ്ക്ക് താമസിക്കാന്‍ 1810 ലാണ് ഈ കൊട്ടാരം നിര്‍മിച്ചത്. കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തി മന്ദിര നിര്‍മാണം തുടങ്ങിയത് ബ്രിട്ടീഷുകാര്‍ തന്നെ.

കേരളീയ -പാശ്ചാത്യ വാസ്തുശില്‍പകലയുടെ തന്മയത്വം നിറഞ്ഞ മിശ്രിത സമ്മേളനമാണ് ഇവിടം. വൃത്താകൃതിയിലുള്ളതാണ് മുന്‍ഭാഗവും അതേ ആകൃതിയിലാണ് മുന്‍വശത്തെ പൂന്തോട്ടവും നിർമ്മിച്ചിരിക്കുന്നത് . സിമന്റ് ഉപയോഗിക്കാതെ വെറും ഇഷ്ടികയും കുമ്മായവും കൊണ്ടു നിര്‍മിച്ച ഈ ഇരുനിലമാളികയുടെ മേല്‍ക്കൂരയില്‍ സവിശേഷമായ ഓടുകള്‍ പാകിയിരിക്കുന്നു. മേല്‍ക്കൂരയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. 10 അടിയിലേറെ വലുപ്പമുള്ള കട്ടിയുള്ള വാതിലുകള്‍ ഗ്ലാസും തടിയും പിടിപ്പിച്ചതാണ്. വിശാലമായ വരാന്തയും പോര്‍ട്ടിക്കോയും തേക്ക് തടിയില്‍ തീര്‍ത്ത കസേരയും മേശയും മറ്റു സാധനസാമഗ്രികളും കാണുന്നവരുടെ കാഴ്ചയ്ക്ക് പൊലിമയേകും.

ബംഗ്ലാവിനു ചുറ്റും അപൂര്‍വമായ ചെടികളും പൂക്കളും നിറഞ്ഞ ഉദ്യാനമാണ്. കൊട്ടാരത്തില്‍ നിന്നു കായലിലേക്ക് ഇറങ്ങാന്‍ പടികളുണ്ട്. കൊട്ടാരത്തില്‍ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായല്‍ കാണാവുന്ന തരത്തിലാണു രൂപകല്‍പ്പന. താഴെത്തെ നിലയിലും മുകളിലെത്തെ നിലയിലും വിശാലമായ ഹാളുണ്ട്, ഡൈനിങ് ഹാള്‍ പ്രത്യേകവും. ചുമരുകള്‍ തടിയിലും കുമ്മായത്തിലുമാണ് നിര്‍മിച്ചിരിക്കുന്നത്.

ഏത്ര ചൂടായാലും ബംഗ്ലാവിന്‍റെ അകങ്ങളിലേക്ക് തണുപ്പ് അരിച്ചിറങ്ങും. ഈ റസിഡന്‍സി ബംഗ്ലാവിനെക്കുറിച്ച് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ തന്റെ മയൂരസന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

നിങ്ങൾക്കറിയാമോ ആരാണ് കേരളവർമ വലിയകോയിത്തമ്പുരാൻ , എന്താണ് "മയൂര സന്ദേശം" ? മലയാള ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.[3] ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാനായില്ല. കേരളവർമ്മയിൽ നിന്നും വിവാഹമോചനം നേടാനും വേറെ വിവാഹത്തിനും മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു.കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വത്ര ജീവിതം നയിക്കേണ്ടി വന്നു. ആ അവസരത്തിലാണ് മയൂര സന്ദേശമെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്.അനന്തപുരത്തെ കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് മയൂര സന്ദേശമെന്ന കാവ്യം ഒരുക്കാൻ പ്രേരണയായി. (അദ്ദേഹത്തെ പാർപ്പിച്ചിരുന്ന അനന്തപുരത്തെ ഡാണവ്(ജയിൽ)ൻറെ പഠിപ്പുര നിന്ന പ്രദേശം ഡാണാപ്പടി എന്നറിയപ്പെടുന്നു).

കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു. കാളിദാസൻറെ മേഘസന്ദേശത്തെ അനുസരിച്ചാണ് മയൂരസന്ദേശമെന്ന സന്ദേശ കാവ്യം മലയാളത്തിലുണ്ടായത്. ദ്വിതീയാകഷരപ്രാസമുളള 141 മനോഹരശ്ലോങ്ങളാണ് ഇതിലുളളത്. പൂർവ്വഭാഗം ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുവാനുളള മാർഗ്ഗത്തിൻറെ വിവരണമാണ്, ഉത്തര ഭാഗത്ത് തിരുവനന്തപുരവർണ്ണനയും പ്രിയതമയ്ക്കുളള സന്ദേശവുമാണ്. വെറും 48 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ഈ കൃതി. ബന്ധനമോചനത്തിനു ശേഷം 14 വർഷം കഴിഞ്ഞാണ് ഈ കൃതി രചിക്കുന്നത്. ഈ കൃതിയുടെ പ്രകാശന കാലത്ത് സഹൃദയൻമാർ ഇതിനെ ഉല്ലാസത്തോടെയാണ് സ്വാഗതം ചെയ്തത്.

1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും, കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും നൽകി ബഹുമാനിച്ചു .കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ് . ഇത്രയും പോരെ.?

ഇനി ബംഗ്ലാവിനെ പറ്റി തന്നെ തുടരാം രാജശാസനകള്‍ക്കു സാക്ഷിയായ ഈ ബംഗ്ലാവ് തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാനുള്ള വേദിയായിരുന്നു. ബ്രിട്ടീഷ് ദിവാന്‍റെ ആസ്ഥാന മന്ദിരമായ ഇവിടെ നിന്നാണു നാടിന്‍റെ കുതിപ്പും കിതപ്പും നിയന്ത്രിച്ച പല തീരുമാനങ്ങളും വന്നിരുന്നത്. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സണ്‍ പ്രഭു മുതൽ ദേശീയതയുടെ നേതാക്കളായിരുന്ന മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്. ബ്രിട്ടീഷ് ദിവാനും മറ്റു പ്രമുഖര്‍ക്കും തിരുവനന്തപുരത്തു നിന്നു ബംഗ്ലാവിലേക്കു വരാനാണ് കപ്പലണ്ടി മുക്കില്‍ നിന്നു ബംഗ്ലാവിലേക്കുള്ള വീതിയേറിയ പാത നിര്‍മിച്ചത്. നാലുകിലോമീറ്റര്‍ ദൂരമാണ് ഈ രാജപാതയ്ക്കുള്ളത്. ഈ അപൂർവ ബംഗ്ലാവു പോലൊന്നു തിരുവിതാംകൂറില്‍ മറ്റൊരെണ്ണം കണ്ടെത്താന്‍ കഴിയില്ലെന്നു ചരിത്രാന്വേഷികള്‍ വെളിപ്പെടുത്തുന്നു. ആശ്രാമം റെസിഡന്‍സി ബംഗ്ലാവ് ഇന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഗസ്റ്റ് ഹൗസ് ആണ്. സര്‍ക്കാരിന്‍റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഔദ്യോഗിക യോഗങ്ങളും ചര്‍ച്ചകളും ഇവിടെയാണു നടക്കുക. സര്‍ക്കാര്‍ അതിഥികള്‍ക്കു താമസ സൗകര്യവും ഉണ്ട്. കാലത്തിന്‍റെ മനോഹരമായ ശേഷിപ്പായി ഇപ്പോഴും ഈ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നു.

അതാണ് പറയുന്നത് "ഓൾഡ് ഈസ് ആൽവേസ് ഗോൾഡ് ", മനസ്സിലായോ ?

ഭാരതീയ ഹൈന്ദവ സംസ്കാരത്തിൽ
ഭക്ഷണരീതിയിലെ അനുഷ്ടാന ശാസ്ത്രം

സാമൂഹ്യസദ്യകള്‍ സമൂഹത്തിന്റെ ഏകീഭാവമെന്ന നേട്ടത്തിനുകൂടി ഉതകുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഭക്ഷണക്രമത്തിലെ അനുഷ്ഠാനങ്ങള്‍ വ്യക്തിയുടെ ആരോഗ്യ പരിപോഷണത്തിനും സഹായിക്കുന്നു. അപ്രകാരം വ്യക്ത്യാധിഷ്ഠിതമായ അനവധി ആചാരങ്ങളും ഭാരതീയരുടെ നിത്യജീവിതത്തിലുണ്ട്.ഭക്ഷണസമയത്തിനുള്ള

ആചാരങ്ങള്‍ ചന്ദ്രസൂര്യഗ്രഹണ സമയത്ത് അജീര്‍ണമുള്ളപ്പോള്‍, അര്‍ദ്ധരാത്രിയില്‍, മധ്യാഹ്നത്തില്‍,ത്രിസന്ധ്യയില്‍, ഉറങ്ങുവാന്‍ പോകുന്ന അവസരത്തില്‍, ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ സൗകര്യമില്ലാത്തിടത്ത്, ജലത്തില്‍നിന്നുകൊണ്ട്, ബാലന്മാരെ കൊണ്ടു പാകം ചെയ്യിക്കുന്നിടത്ത്, വൃത്തിഹീനമായ പരിസരത്തില്‍, രാത്രിയില്‍ നെയ്യ് കൂട്ടിയുള്ളത്.തേന്‍ കൂട്ടിയ ദ്രവ്യങ്ങള്‍ ഭക്ഷിച്ചതിനുശേഷം, കൈ-കാല്‍-മുഖം ഇവ കഴുകാതെ, ഉച്ഛിഷ്ഠമെന്ന് സംശയമുള്ളത്, മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത്, വഞ്ചിയിലിരുന്നും ഗോപുരമുകളിലിരുന്നും-നിന്നും നടന്നുംകൊണ്ട്, ആരുമില്ലാത്ത ഗൃഹത്തില്‍, അഗ്നിഹവനം നടത്തുന്ന ശാലയില്‍, അഗ്നിയാല്‍ സംസ്‌കരിക്കപ്പെടുന്ന ദ്രവ്യശാലകളില്‍, പൂജാമുറികളില്‍, ശ്മശാനത്തില്‍ ഒന്നും ഇരുന്ന് ~ഭക്ഷണം കഴിക്കരുത് എന്ന് യഥാക്രമം സ്മൃതികളില്‍ വിവരിക്കുന്നു. ഇവയെല്ലാം ആധുനികശാസ്ത്രവും ഏതാണ്ട് പൂര്‍ണമായും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവയുടെ അനുബന്ധമെന്നപോലെ ഭക്ഷണക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹ്യ ആചാരങ്ങളുമുണ്ട്.

വ്രതങ്ങള്‍ ഏകാദശീദിവസത്തില്‍ നിത്യഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയോ ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്ന പതിവുണ്ട്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ഭക്ഷണത്തിലുള്ള ഘടകവസ്തുക്കളുടെ മാറ്റം വളരെ പ്രയോജനപ്പെടുന്നു. നിത്യവും അരിഭക്ഷണം കഴിക്കുന്നവര്‍, ഗോതമ്പിലേക്കും, പുഴക്കലരി ഭക്ഷിക്കുന്നവര്‍ ഉണക്കലരിയിലേക്കും, ഗോതമ്പു ഭക്ഷണം കഴിക്കുന്നവര്‍ ഏതാനും പഴങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന ഭക്ഷണ ക്രമത്തിലേക്കും മാറുന്നു. ഏകാദശി എന്ന പദം ‘പതിനൊന്ന്’ എന്ന അര്‍ത്ഥം മാത്രമുള്ളതാണ്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളെങ്കിലും ഈ ഭക്ഷണമാറ്റം ഉദ്ദേശിച്ചിട്ടാകാം ഭാരതീയര്‍ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യം വരുത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി.. തുടങ്ങിയവ അതിന് ഉദാഹരണമാണ്.

ഉപവാസം ഉപവാസങ്ങളുടെ അനുബന്ധ ഗ്രന്ഥങ്ങളെല്ലാം പുരാണങ്ങളാണ്. ശാസ്ത്രീയമായി ശരീരത്തിനും മനസ്സിനും കൂടുതല്‍ പ്രവൃത്തിഭാരം കൊടുക്കാതെ ഫലമൂലാദികള്‍ ഒരിക്കല്‍ മാത്രം കഴിച്ചോ, ജലപാനം മാത്രം ചെയ്‌തോ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉപവാസം. രക്തശുദ്ധീകരണത്തിനും അമിതമായി രക്തത്തിലടിഞ്ഞിരിക്കുന്ന യൂറിയ, ലവണങ്ങള്‍, കൊഴുപ്പ് എന്നിവ നീക്കം ചെയ്യുന്നതിനും ഉപവാസം അത്യുത്തമമത്രെ.

ഒരിക്കല്‍ ഒരു നേരം മാത്രം സാധാരണപോലെ ഭക്ഷണം കഴിച്ച് നിത്യപ്രവൃത്തിയില്‍ മിതമായ ക്രമത്തില്‍ ഏര്‍പ്പെടുന്നതാണ് ഒരിക്കല്‍ എന്ന ആചാരം. ഉപവാസമാകട്ടെ, ഈശ്വരചിന്ത കൂടി ചേര്‍ത്ത് ശരീരത്തിനും മനസ്സിനും ശുദ്ധീകരണം ലക്ഷ്യമിടുന്നു.

കര്‍ക്കടക മാസവ്രതം കര്‍ക്കടകമാസത്തിലെ ആദ്യത്തെ ഏഴുദിനങ്ങളില്‍ ഏഴുതരം സസ്യങ്ങളുടെ ഇലകൊണ്ടുള്ള കറികളുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി വളരെ ശാസ്ത്രീയമായി പണ്ടുമുതല്‍ക്കിവിടെ നിലനിന്നിരുന്നു. സൂര്യപ്രകാശം കുറഞ്ഞ കര്‍ക്കടകത്തില്‍ കോരിച്ചൊരിയുന്ന (പഴയകാലത്തെ)മഴയില്‍ പണിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ വിളര്‍ച്ചയൊഴിവാക്കുവാനും, കൂടുതല്‍ ഇരുമ്പുസത്തു ലഭിക്കുവാനും, ചിലവു കുറഞ്ഞ ഭക്ഷണം ലഭ്യമാക്കുവാനും ഈ ആചാരം സഹായിക്കുന്നു. കര്‍ക്കടകത്തില്‍ ഉണക്കലരിച്ചോറ് ഉപയോഗിക്കുന്ന പതിവുമുണ്ട്. അരിയിലെ തവിടില്‍ സമൃദ്ധമായുള്ള വിറ്റാമിനുകളും മറ്റും ശരീരത്തിന് ഏറെ പ്രയോജനം ചെയ്യുന്നത് പഞ്ഞമാസമായ കര്‍ക്കടകത്തിലാണ്.

ജലപാനവ്രതം രക്തത്തില്‍ നിരന്തരം അടിഞ്ഞുകൂടുന്ന യൂറിയ, യൂറിക്കാസിഡ്, അമിത അളവിലുള്ള ലവണങ്ങള്‍, ഖരരൂപത്തിലുള്ള മറ്റ് അനാവശ്യ വസ്തുക്കള്‍ ഇവ നീക്കം ചെയ്യുന്നതിന് ഉത്തമമാണ് ജലപാനവ്രതം. ശരീരവേദനം, സന്ധിവേദന ഇവ ദൂരീകരിക്കുന്നതിനും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്, ഒരു പരിധിവരെ അത്, കുറക്കുന്നതിനും ഈ ഉപവാസം ശ്രേഷ്ഠമാണ്. അതിന്റെ ശാസ്ത്രീയ വിശകലനമാകട്ടെ വളരെ ലളിതവുമാണ്. രക്തത്തിലെ അപദ്രവ്യങ്ങളെ ജലത്താല്‍ കഴുകി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും കളയുന്നു.

കന്യാകുമാരി വിവേകാനന്ദ സ്മാരക കേന്ദ്രം

സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം. കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്. 1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു . ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു . ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട്.

കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന് രോമാഞ്ചദായകമായ ഒരു ചരിത്രമുണ്ട്. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം. പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം. അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം.

തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി. അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി. ഈ സംരംഭം നടന്നാൽ അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ, ഇത് കന്യാകുമാരിയല്ല കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു. ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത്.

പാറയിൽ കുരിശ് വന്നതോടെ കാര്യങ്ങൾ സങ്കീർണമായി. എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ആർഎസ്എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. കടലിനോട് മല്ലടിച്ച് കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങനെ കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു. നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു. അടുത്ത വെളുപ്പാൻ കാലത്ത് കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു. രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു. സാഹചര്യം സങ്കീർണമായപ്പോൾ കളക്ടറും ആർഡിഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി. അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു.

പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലത്തിനു സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ വിവേകാനന്ദ സ്മാരകം ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ ആർഎസ്എസ് സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ സംഘം ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു. പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർലമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേയുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു. ഭക്ത വല്‍‌സലത്തിനും പിന്നെ രക്ഷയുണ്ടായില്ല. എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ, ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഭാരതത്തിലുണ്ടായിരുന്നു. സ്വാമിജി ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഇഎംഎസ്.

അങ്ങിനെ 1968 ഡിസംബറിൽ പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകനാഥ് റാനഡെ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് 1982 ആ ധന്യ ജീവിതം അവസാനിച്ചു. 1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ആ ദൗത്യത്തിന്റെ അസൂത്രണവും ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ ഇപ്പോഴും എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്. ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച ആര്‍‌എസ്‌എസ് പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി.

ഇന്ന് കന്യാകുമാരി ഭാരതത്തിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനവും. പതിനായിരങ്ങളുടെ ഉപജീവനവും. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്.

കടപ്പാട് .ജന്മഭൂമി

നാലമ്പല ദര്‍ശനം

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്‌ നാലമ്പലങ്ങള്‍ എന്നുപറയുന്നത്‌. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്‌. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്‌.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്‌. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ്‌ ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക്‌ അവ ലഭിച്ചുവെന്നുമാണ്‌ ഐതിഹ്യം. മുക്കുവര്‍ ആ നാല്‌ വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക്‌ സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച്‌ ആരാധിക്കുകയും ചെയ്തു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്‌, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്‌. ആറാട്ട്‌ പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത്‌ തൃപ്രയാറപ്പനാണ്‌. ബാധാ ഉപദ്രവങ്ങളില്‍നിന്ന്‌ മുക്തി സിദ്ധിക്കുന്നതിന്‌ തൃപ്രയാറപ്പനെ ഉപാസിക്കുന്നത്‌ ഉത്തമാണെന്നാണ്‌ വിശ്വാസികള്‍ പറയുന്നത്‌.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത്‌ തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്‌ വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്‌ ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്‌. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്‌. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച്‌ നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ്‌ ഐതിഹ്യം. ഇതിനുശേഷമാണ്‌ കൂടല്‍മാണിക്യം എന്ന പേരുണ്ടായത്‌. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്‌. ആണ്‍കുട്ടിയുണ്ടാകുന്നതിന്‌ കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന്‌ വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക്‌ വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന്‌ നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്‌. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം

ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നൂറ്റിയെട്ട്‌ തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്‌. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്‌, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ്‌ ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ്‌ ഇവിടെ വസിക്കുന്നതെന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്‌.

പായമ്മല്‍ ശത്രുഘ്നക്ഷേത്രം

കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ്‌ കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ്‌ ശത്രുഘ്നന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്‌ ഉത്തമമാണെന്ന്‌ കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത്‌ പാപപരിഹാരമാണെന്ന്‌ കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത്‌ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക്‌ തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത്‌ വളരെ പുണ്യപ്രദമാണെന്ന്‌ കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്‌.

രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത്‌ തെക്കേടത്ത്‌ മനയില്‍ ശത്രുഘ്ന ക്ഷേത്രം ഇവയാണ്‌ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

പറയിടുന്നത് എന്തിനാണ്?

പറയിടുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്. ദേവന്റെി വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്‌ എഴുന്നള്ളിക്കുന്നത്. ചെണ്ടയും, മദ്ദളവും, വെടിയും ഉണ്ടായിരിക്കും.

വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനു മുകളില്‍ അരിമാവുകൊണ്ട് കാലം വരയ്ക്കുന്നു. അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു. ദേവന്റെന വിഗ്രഹം മുറ്റത്തുവന്നാലുടന്‍ ഒരുപറ നെല്ല് വിളക്കിന് മുന്നില്‍ വയ്ക്കുന്നു. പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്പ്പികക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തുകഴിഞ്ഞാല്‍ പറയിടല്‍ തീര്ന്നു .

ദശാവതാരങ്ങൾ

എല്ലാ അവതാരങ്ങളും 1200 ദിവ്യവർഷങ്ങൾ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തിൽ മത്സ്യം, കൂർമ്മം, വരാഹം,നരസിംഹം എന്നിവയും വാമനൻ,പരശുരാമൻ,ശ്രീരാമൻ ത്രേതായുഗത്തിലും ബലരാമനും ശ്രീകൃഷ്ണൻ ദ്വാപരയുഗത്തിലും കൽക്കി കലിയുഗത്തിലും അവതരിക്കുന്നു.

ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.

1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂർമ്മം

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാർ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയർത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂർത്തിയാക്കി അമൃതം നേടിയെടുക്കുവാൻ സഹായിച്ചു.

3. വരാഹം

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹർഷിമാർ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങൾ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയിൽ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണിൽ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന് ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരിച്ചു വാതിൽപ്പടിയിൽ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങൾ കൊണ്ട് മാറുപിളർന്ന് വധിക്കുകയും ചെയ്തു.

5. വാമനൻ

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ് വാമനൻ ജനിച്ചത്. ദേവന്മാരെക്കാൾ വളർന്ന മഹാബലിയെ ഭയപ്പെട്ട ദേവർ മഹാവിഷ്ണുവിനോട് സങ്കടമഭ്യർത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തില്‍ മഹാബലിയുടെ അടുക്കല്‍ ചെന്ന്‍ തപസ്സു ചെയ്യുവാന്‍ മൂന്നടി മന്‍ണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊള്‍വാന്‍ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനന്‍ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാന്‍ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നില്‍ക്കുകയും ചെയ്തു. ഈ സമയം വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.

6. പരശുരാമന്‍

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമന്‍

ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ‍. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമന്‍

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10 കല്‍ക്കി

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.

ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായ് മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും നാട്ടുകാരുടേയും ഭക്തരുടേയും ശ്രമഫലമായി പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയി മതസ്യാവതാര ക്ഷേത്രം. ഭഗവാന്റെ പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവ്യമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:- ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമക്ഷേത്രം രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോട്ടം ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായ പാരായണവും നടത്തി വരുന്നു, കൂടാതെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം

രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലാണ്, നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു പ്രതിഷ്ഠകൾ.

10. കൽക്കി :- ഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.

Thursday 21 November 2019

റാണി പത്മിനി (പത്മാവതി)

പതിമൂന്നാം നൂറ്റാണ്ടിൻറ ഉത്തരാർദ്ധം..ഇന്ത്യാ ഉപഭൂഖണ്ഡം ചില നിർണ്ണായക ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.ഡൽഹിയുടെ സിംഹാസനം രജപുത്രർക്ക് നഷ്ടമായിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല.അധികാരം തിരിച്ചുപിടിക്കാൻ അവർ അതിയായി ആഗ്രഹിച്ചു.അതേ സമയം മറുഭാഗത്ത് സുൽത്താൻമാരും തങ്ങളുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഡൽഹി നഷ്ടമായെങ്കിലും ശക്തമായ പല രജപുത്ര രാജ്യങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.അതിലൊന്നായിരുന്നു മേവാർ. രൺഥംഭോർ,ജയ്സാൽമിർ,മാൾവ,ജാലർ തുടങ്ങിയവയും രജപുത്താനയിലെ പ്രബല രാജ്യങ്ങളായിരുന്നു. മേവാറിൻറ തലസ്ഥാന നഗരിയാണ് ചിത്തോർ,ശക്തമായ കോട്ടയാൽ ചുറ്റപ്പെട്ട നഗരം..മേവാറിൻറ ഭരണാധികാരം അന്ന് ധീരനും കുലീനനുമായ രാജാ രത്തൻ സിംഹിൻറ കരങ്ങളിലായിരുന്നു.

അതിനിടെയാണ്,സിംഹള ദ്വീപിലെ രാജകുമാരിയായ പത്മാവതിയുടെ സ്വയം വരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഹിന്ദുസ്ഥാനിലെ രാജാക്കൻമാർക്കെല്ലാം ലഭിക്കുന്നത്. പത്മാവതിയുടെ അസാധാരണ സൗന്ദര്യത്തെകുറിച്ചും ഗുണഗണങ്ങളെ കുറിച്ചുമുള്ള കഥകൾ മുൻപുതന്നെ ഭാരതവർഷത്തിലെ രാജാക്കൻമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഗന്ധർവ്വസേന എന്ന സിംഹള രാജാവിൻറ(ശ്രീലങ്ക)പുത്രിയായിരുന്നു പത്മാവതി അഥവാ പത്മിനി.അലൗകിക സൗന്ദര്യവും ഗുണഗണങ്ങളുമുള്ള പത്മാവതിയെ ആർക്കെങ്കിലും കെട്ടിച്ചുകൊടുക്കാൻ ഗന്ധർവ്വസേനൻ ഒരുക്കമല്ലായിരുന്നു.യോഗ്യനായ ഒരു രാജാവിനെ തന്നെ ലഭിക്കുന്നതിനായി അദ്ദേഹം ഒരു സ്വയംവരം തന്നെ ഏർപ്പാടാക്കി.

സ്വയം വരത്തിനുള്ള ക്ഷണം ചിത്തോറിലെ രത്തൻ സെൻ അടക്കമുള്ള രജപുത്ര രാജാക്കൻമാർക്കും ലഭിച്ചിരുന്നു.സ്വയം വരത്തിനെത്തിയ രത്തൻസെൻ യോഗ്യതാമത്സരത്തിൽ വിജയിയായി.അങ്ങിനെ ഭൂലോക സുന്ദരിയായ പത്മാവതി രത്തൻ സിംഹിനെ തന്നെ വരണമാല്യം ചാർത്തി. സിംഹളരാജകുമാരിയുമായി റാണാ മേവാറിലേക്കു പുറപ്പെട്ടു.തൻറ പ്രിയപ്പെട്ട തത്തയായ ഹിരാമണിയെയും പദ്മാവതി ഒപ്പം കൂട്ടിയിരുന്നു. പത്മിനി എന്ന പേരിൽ പത്മാവതി ചിത്തോറിലെ മഹാറാണിയായി വിരാജിച്ചു.

റാണാ രത്തൻ സെൻ കലകളുടെയും കലാകാരൻമാരുടെയും നല്ലൊരു പ്രോൽസാഹകൻ കൂടിയായിരുന്നു.പ്രസിദ്ധരായ പല കലാകാരൻമാരും അദ്ദേഹത്തിൻറ സദസ്സിലുണ്ടായിരുന്നു.അതിലൊരാളായിരുന്നു രാഘവ് ചേതൻ എന്ന സംഗീതജ്ഞൻ.അതിനിടെ ഈ രാഘവ് ചേതന് ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നു.തൻറ എതിരാളികൾക്കെതിരെ ഇയാൾ ദുർമന്ത്ര പ്രയോഗങ്ങൾ നടത്തുന്നതായി ആരോപിക്കപ്പെടുകയും അത്തരമൊരു സാഹചര്യത്തിൽ പിടിക്കപ്പെടുകയും ചെയ്തു.സംഗതി ആകെ പുകിലായി;വിവരമറിഞ്ഞ രത്തൻ സിംഹ് കോപാകുലനായി..രാഘവ് ചേതനെ ശിക്ഷിക്കുകയും ചെയ്തു.മുഖത്ത് കറുത്ത ചായം തേച്ച് ചേതനെ കഴുതപ്പുറത്ത് കയറ്റി നടത്തിക്കലായിരുന്നു ശിക്ഷ.

സംഭവത്തിനു ശേഷം ചേതന് രത്തൻ സിംഹിനോട് ഒടുങ്ങാത്ത വിരോധം ഉണ്ടായി.എങ്ങിനെയെങ്കിലും പ്രതികാരം ചെയ്യണമെന്ന ചിന്ത തന്നെയായി അയാൾക്ക്.അങ്ങിനെയിരിക്കെ പ്രതികാരം ചെയ്യാൻ എന്തോ വഴി കണ്ടെത്തിയ അയാൾ നേരെ ഡൽഹിക്കു വച്ചുപിടിച്ചു.എങ്ങിനെയെങ്കിലും സുൽത്താനെ പാട്ടിലാക്കി ചിത്തോർ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.സുൽത്താനെന്നാൽ സാക്ഷാൽ അലാവുദ്ദീൻ ഖിൽജിയെ.

ഇന്ത്യ കണ്ട ഏറ്റവും ശക്തരും അതേ സമയം സ്വേച്ഛാധിപതികളുമായ ഭരണകർത്താക്കളിലൊരാളായിരുന്നു അലാവുദ്ദീൻ ഖിൽജി.ഇദ്ദേഹത്തിൻറ കരുത്തുറ്റ ഭരണനേതൃത്വം ഉള്ളതിനാൽ മംഗോളിയൻ ആക്രമണകാരികളെ തടുത്തുനിർത്താൻ കഴിഞ്ഞതായി അഭിപ്രായമുണ്ട്. അടിമവംശത്തെ തുടർന്ന് 1290 ൽ ജലാലുദ്ദീൻ ഖിൽജി ഡൽഹിയുടെ ഭരണാധികാരിയായി. തൻറ അനന്തിരവനായ അലാവുദ്ദീനെ ജലാലുദ്ദീൻ കാരായുടെ ഗവർണ്ണറായി നിയമിച്ചിരുന്നു.സ്ഥാനമോഹിയും കൗശലക്കാരനുമായ അലാവുദ്ദീൻ സ്വന്തം നിലയിൽ സൈനികശേഖരണം നടത്തി ചുറ്റുമുള്ള പലരാജ്യങ്ങളും ആക്രമിച്ച് ധനസമാഹരണം നടത്തി. സമ്പന്നമായ ദേവഗിരിയും ആക്രമിച്ചവയിൽ പെടും. തുടർന്ന് സുൽത്താൻറ സമ്മതമില്ലാതെ ദേവഗിരി ആക്രമിച്ചതിൽ ഭയന്ന് അലാവുദ്ദീൻ കഴിഞ്ഞുകൂടുകയാണെന്നും, കൊള്ളമുതൽ വന്നു സ്വീകരിച്ച് മാപ്പുകൊടുക്കണമെന്നും ഒരു വ്യാജ സന്ദേശം ജലാലുദ്ദീനായി കൊടുത്തു വിടുകയും ചെയ്തു. സൗമ്യനായ ജലാലുദ്ദീൻ ഇതെല്ലാം അപ്പാടെ വിശ്വസിക്കുകയും അലാവുദ്ദീനെ കാണാനായി പുറപ്പെടുകയും ചെയ്തു. ഒരു തോണിയിൽ ഗംഗാനദി കടന്നു വരികയായിരുന്ന ജലാലുദ്ദീനെ അലാവുദ്ദീൻറ അനുയായികൾ സൂത്രത്തിൽ നിരായുധനാക്കി.കരയ്ക്കിറങ്ങിയ ജലാലുദ്ദീനെ അലാവുദ്ദീൻറ പദ്ധതി പ്രകാരം അനുയായികൾ വെട്ടി വീഴ്ത്തി. തല ഒരു കുന്തത്തിൽ കോർത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് AD 1296 ൽ ഡൽഹി പിടിച്ചെടുക്കുകയും ജലാലുദ്ദീൻറ പുത്രൻമാരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു.

പിന്നീട് ഗുജറാത്ത് ഉൾപ്പെടെ പല സ്ഥലങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു.അലക്സാണ്ടറിനെ പോലെ ലോകം കീഴടക്കലാണ് തൻറ ഉദ്ദേശ്യമെന്ന് വെളിപ്പെടുത്തിയ അലാവുദ്ദീനെ അനുയായികൾ പിന്തിരിപ്പിച്ചു.ഇന്ത്യയിൽ തന്നെ ധാരാളം പ്രദേശങ്ങൾ ഇനിയും കീഴടക്കാനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.തുടർന്ന് അതിനുള്ള ശ്രമമായി.. 'പ്രതികാര ചിന്തയുമായി ദില്ലിയിലേക്കു തിരിച്ച രാഘവ് ചേതൻ സുൽത്താൻറ പ്രീതി സമ്പാദിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു.അയാൾ ദില്ലിയുടെ സമീപത്തുള്ള ഒരു വനപ്രദേശത്ത് നിലയുറപ്പിച്ചു.അവിടേക്ക് സുൽത്താൻ ഇടക്കിടെ നായാട്ടിനായി വരാറുണ്ടായിരുന്നു.അങ്ങിനെ ഒരു ദിവസം സുൽത്താനും സംഘവും നായാട്ടിനായി ആ വഴി വരുമ്പോൾ രാഘവ് ചേതൻ സമീപ പ്രദേശത്തിരുന്ന് മനോഹരമായ രാഗത്തിൽ പുല്ലാങ്കുഴൽ വായന തുടങ്ങി.ആരാണീ വനപ്രാന്തത്തിലിരുന്ന് ഇത്ര മനോഹരമായി പുല്ലാങ്ങുഴലൂതുന്നതെന്ന് സുൽത്താനും സംഘവും ആശ്ചര്യപ്പെട്ടു.അലാവുദ്ദീൻറ ആജ്ഞ പ്രകാരം അയാളെ ഉടൻ തന്നെ മുന്നിലെത്തിച്ചു.അയോളോട് തൻറ സദസ്സിലേക്ക് വരാൻ സുൽത്താൻ നിർദ്ദേശിച്ചു.അപ്പോൾ രാഘവ് ചേതൻ മറുപടി പറഞ്ഞു." എന്നെപ്പോലുള്ള ഒരു സാധാരണ പാട്ടുകാരനെ കൊണ്ട് അങ്ങേക്ക് എന്ത് പ്രയോജനം.വിലപ്പെട്ട എന്തൊക്കെ വസ്തുക്കൾ വേറെ കിടക്കുന്നു" എന്ന്.

വിചിത്രമായ ഈ മറുപടികേട്ട് കാര്യങ്ങള്‍ തെളിച്ചു പറയാന്‍ അലാവുദ്ദീൻ അയാളോട് ആവശ്യപ്പെട്ടു. തേടിയ വള്ളി കാലിൽ ചുറ്റിയതായി' ചേതന്ന് തോന്നി.അയാൾ ചിത്തോറിനെ കുറിച്ചും അവിടുത്തെ റാണി പത്മിനിയുടെ അസാമാന്യ സൗന്ദര്യത്തെ കുറിച്ചുമെല്ലാം പൊടിപ്പും തൊങ്ങലും വച്ച് സുൽത്താന് വിവരിച്ചുകൊടുത്തു. അതുകേട്ട് അലാവുദ്ദീന് പത്മിനിയെ ഉടൻ സ്വന്തമാക്കണമെന്ന് തോന്നി. രാജധാനിയിൽ തിരിച്ചെത്തിയ ഖിൽജി ഉടൻ തന്നെ ചിത്തോറിനു നേരെ പട നയിച്ചു.സൈന്യവുമായി മേവാറിൻറ തലസ്ഥാനത്തെത്തിയ അലാവുദ്ദീൻ അമ്പരന്നുപോയി,വാനം മുട്ടെനിൽക്കുന്ന ചിത്തോർ കോട്ട കണ്ടിട്ട്.

എത്ര ശ്രമിച്ചിട്ടും കോട്ടയ്ക്കകത്തു കടക്കാൻ ഖിൽജിക്ക് കഴിഞ്ഞില്ല.നിരാശനായ സുൽത്താൻ പത്മിനിയെ ഒരു സഹോദരിയെന്ന നിലയിൽ ഒന്നു കാണാൻ അനുവദിക്കുന്ന പക്ഷം ഉപരോധം അവസാനിപ്പിച്ച് തിരിച്ചു പോയ്ക്കൊള്ളുമെന്നൊരു സന്ദേശം റാണായ്ക്ക് കൊടുത്തു വിട്ടു.

റാണാ ധർമ്മ സങ്കടത്തിലായി. രജപുത്രരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയോ?.മരണത്തെക്കാൾ ഭയാനകമായിരുന്നു രജപുത്രർക്ക് അഭിമാനക്ഷതം.എങ്കിലും രാജ്യരക്ഷയെകരുതി അവർ ഒരു തീരുമാനത്തിലെത്തി.പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ അലാവുദ്ദീനെ കാണിക്കുക.. പത്മിനിയുടെ പ്രതിബിംബം കണ്ണാടിയിലൂടെ ദർശിച്ച അലാവുദ്ദീൻ അദ്ഭുതസ്തബ്ദനായി.എങ്ങിനെയെങ്കിലും രാജ്ജിയെ സ്വന്തമാക്കണമെന്ന് സുൽത്താനു തോന്നി..ഏതായാലും അലാവുദ്ദീൻ തിരിച്ചുപോവാൻ തുടങ്ങി.തിരികെ പോകുന്ന സുൽത്താനെ യാത്രയാക്കാനായി രത്തൻ സിംഹ് കുറച്ചുദൂരം അനുഗമിച്ചിരുന്നു.അലാവുദീൻ ഇതൊരവസരമായി കണ്ടു.പെട്ടെന്ന് രത്തൻ സിംഹ് ബന്ധനസ്ഥനായി.കുറച്ചകലെയുള്ള ഖിൽജിയുടെ കൂടാരത്തിലെത്തിച്ച് അവിടെ തടങ്കലിലാക്കി.റാണായെ വിടണമെങ്കിൽ പത്മിനിയെ വിട്ടുകിട്ടണമെന്ന ഒരുപാധിയും ഖിൽജി മുന്നോട്ട് വെച്ചു.

രജപുത്രർ അത്യന്തം അപമാനിതരായി.റാണി പത്മിനിയും സേനാധിപൻമാരും കൂടിയാലോചന നടത്തി.അടുത്ത ദിവസം തന്നെ പത്മിനിയെ അലാവുദ്ദീൻറ മുൻപിലെത്തിക്കാമെന്ന് അവർ സന്ദേശമയച്ചു.

പിറ്റെ ദിവസം അതിരാവിലെ 150 ഓളം പല്ലക്കുകൾ ചിത്തോറിൽ നിന്നും അലാവുദ്ദീൻറ ക്യാംപിനെ ലക്ഷ്യമാക്കി നീങ്ങി.അവ അലാവുദ്ദീൻറ ക്യാംപിനുമുൻപാകെ എത്തിനിന്നു.ബന്ധനസ്ഥനായ റാണാ രത്തൻസിംഹും ആ കാഴ്ച കണ്ടു;റാണി പത്മിനിയും അവരുടെ പരിചാരികമാരും പല്ലക്കുകളിലായി വരുന്ന കാഴ്ച...അപമാന ഭാരത്താൽ റാണായുടെ ശിരസ്സു താഴ്ന്നു.എന്നാൽ അവയെല്ലാം സ്തീ വേഷം കെട്ടിയ രജപുത്ര യോദ്ധാക്കളാണെന്ന് വൈകാതെ അദ്ദേഹത്തിനു മനസ്സിലായി.കൂടാതെ ഓരോ പല്ലക്കും ചുമന്നുകൊണ്ടിരുന്ന നാൽവർ സംഘങ്ങളും..(പത്മിനി യഥാർത്ഥത്തിൽ ഇതിലുണ്ടായിരുന്നെന്നും ഇല്ലെന്നും കഥകളുണ്ട്).

സേനാധിപൻമാരായ ഗോറയും ബാദലും ആ സംഘത്തിലുണ്ടായിരുന്നു.ഖിൽജിയുടെ സൈന്യം യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനു മുൻപുതന്നെ ഗോറയുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് മിന്നലാക്രമണം അഴിച്ചുവിട്ടു.ആ സമയം ബാദലും സംഘവും റാണായെ മോചിതനാക്കി.കുറച്ചു ദൂരെ തയ്യാറാക്കി നിർത്തിയ കുതിരപ്പുറത്ത് റാണായെ കയറ്റി ആ സംഘം മിന്നൽ വേഗത്തിൽ ചിത്തോറിലേക്കു കുതിച്ചു.

സംഭവസ്ഥിതി മനസ്സിലാക്കിയ അലാവുദ്ദീൻ കോപം കൊണ്ടു ജ്വലിച്ചു.ചിത്തോറിനെതിരെ ആഞ്ഞടിക്കാൻ അദ്ദേഹം ഉത്തരവിട്ടു. സുൽത്താൻറ വമ്പിച്ച സൈന്യം ചിത്തോറിലേക്കു നീങ്ങി.എന്നാൽ ചിത്തോർ കോട്ട ഭേദിക്കാൻ ഒരുതരത്തിലും കഴിഞ്ഞില്ല.കോട്ട ഉപരോധിക്കാൻ ഖിൽജി ഉത്തരവിട്ടു.അതൊരു നീണ്ട ഉപരോധമായിരുന്നു.കോട്ടയിലുള്ളവർക്കു പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പിടിച്ചുനിൽക്കാൻ രജപുത്രർ പാടുപെടാൻ തുടങ്ങി.അവശ്യ വസ്തുക്കളെല്ലാം തീർന്നുകൊണ്ടിരുന്നു.

ഒടുവിൽ രാജാ രത്തൻ സിംഹ് ഉത്തരവിട്ടു;കോട്ടവാതിൽ തുറന്ന് ശത്രുവിനെതിരെ മരണം വരെ പോരാടാൻ. ഇതറിഞ്ഞ റാണി പത്മിനിയും രജപുത്ര സ്ത്രീകളും ഒരു മഹാ ത്യാഗത്തിനു തയ്യാറെടുത്തുകൊണ്ടിരുന്നു.അവർക്കറിയാമായിരുന്നു,കടൽ പോലുള്ള സുൽത്താൻറ സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിക്കുക എന്നത് അവശരായ രജപുത്രർക്ക് അസാധ്യമായിരിക്കുമെന്ന്..അവർക്ക് മുന്നിൽ രണ്ട് മാർഗ്ഗമാണുണ്ടായിരുന്നത്-ഒന്നുകിൽ രജപുത്രരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ട് ജീവൻ ത്യജിക്കുക.അല്ലെങ്കിൽ ശത്രുക്കൾക്ക് പിടികൊടുക്കുക.രണ്ടാമത്തെ മാർഗ്ഗം കുലീനരായ അവർക്ക് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു.

കോട്ടയ്ക്കുള്ളിൽ വിശാലമായ അഗ്നികുണ്ഡങ്ങൾ ഒരുക്കപ്പെട്ടുകൊണ്ടിരുന്നു.വേദമന്ത്രങ്ങൾ മുഴങ്ങി.അഗ്നികുണ്ഡങ്ങളിൽ തീ ആളിക്കത്താൻ തുടങ്ങി.മേവാർ റാണി പത്മിനിയും ആയിരത്തിലേറെ വരുന്ന രജപുത്ര സ്ത്രീകളും തങ്ങളുടെ പ്രിയപ്പെട്ടവരോടെല്ലാം വിട പറഞ്ഞു.അത്യന്തം ദുഃഖകരമായ ആ മുഹൂർത്തത്തിൽ അവരെല്ലാം അഗ്നികുണ്ഡത്തിനടുത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.അഗ്നികുണ്ഡങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് അവർ അന്തിമ പ്രാർത്ഥനകൾ നടത്തി.തുടർന്ന് നടുക്കമുണ്ടാക്കുന്ന ആ ചടങ്ങുകളിലേക്കു നീങ്ങി.

റാണി പത്മിനി ആളിക്കത്തുന്ന ആ അഗ്നികുണ്ഡത്തിലേക്ക് എടുത്തു ചാടി.അവരുടെ അലൗകിക സൗന്ദര്യത്തെ അഗ്നിനാളങ്ങൾ ഏറ്റു വാങ്ങി..പിന്നാലെ നൂറുകണക്കിനു വരുന്ന രജപുത്ര സ്ത്രീകളും ജൗഹർ അഥവാ കൂട്ട സതി അനുഷ്ടിച്ചു.അവരെയെല്ലാം വെറും ഓർമ്മകളാക്കിമാറ്റിക്കൊണ്ട് അഗ്നികുണ്ഡങ്ങൾ എരിഞ്ഞടങ്ങി.എന്നാൽ അവരുടെ ജ്വലിക്കുന്ന അഭിമാനത്തെ കെടുത്താൻ ആർക്കും സാധിച്ചില്ലെന്നുമാത്രം.

സമയം അമാന്തിച്ചില്ല.രജപുത്രർ അന്തിമ പോരാട്ടത്തിനൊരുങ്ങി.ചിത്തോർകോട്ടയുടെ കവാടം മലർക്കെ തുറക്കപ്പെട്ടു.അതിലൂടെ പ്രളയ ജലം കണക്കെ രജപുത്രർ ഇരച്ചു വന്നു.അവർ ദില്ലി സൈന്യത്തിനുമേൽ ചാടിവീണു.അതിഘോരമായ യുദ്ധം തന്നെ പിന്നീടു നടന്നു.ശത്രു സൈന്യത്തിനു വലിയ പ്രഹരമേൽപ്പിക്കാൻ തന്നെ രജപുത്രർക്കു കഴിഞ്ഞു.എങ്കിലും കടൽപോലുള്ള സുൽത്താൻറ സൈന്യത്തിനു മുന്നിൽ അവർക്കെല്ലാം വീരമൃത്യു വരിക്കേണ്ടി വന്നു.മുപ്പത്തിയാറോളം വരുന്ന രജപുത്ര ഗോത്രങ്ങളിൽ ഏറ്റവും കുലീനരായി കണക്കാക്കപ്പെടുന്നവരും പുരാതന സൂര്യവംശ ക്ഷത്രിയരുടെ പാരമ്പര്യം അവകാശപ്പെടുന്നവരുമായ മേവാർ രജപുത്രർ അങ്ങിനെ അന്നൊരു വീരേതിഹസം തന്നെ രചിച്ചു.

ഒടുവിൽ സുൽത്താൻറ സൈന്യം ചിത്തോർ കോട്ടയിലേക്ക് ഇരച്ചു കയറി.അവിടെ പക്ഷേ പത്മിനിയോ രജപുത്രസ്ത്രീകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പകരം ഒരുപിടി ചാരക്കൂമ്പാരം മാത്രം അവശേഷിച്ചിരുന്നു...

Thursday 14 November 2019

ഹിന്ദു മതത്തിലെ ജ്ഞാനങ്ങൾ

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ

ഹിന്ദുക്കള്ക്കൊരു മതമുണ്ടോ?
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം അതാണ് മതം

മതസ്ഥാപകനണ്ടോ?
ഉണ്ട്. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്

ഒരു മത ഗ്രന്ഥമുണ്ടോ?
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം. ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില് എല്ലാം ഉണ്ട് ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ്. അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ്.

സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക. ഒരു മതം സത്യമാണെങ്കില് എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില് ഹിന്ദു മതം എത്രത്തോളം എന്റെതാണോ, അത്രത്തോളം നിങ്ങളുടെതുമാണ്. ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ അടങ്ങിയിരിക്കുന്നു എന്നു നോക്കാം

വേദങ്ങൾ(ശ്രുതി)
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്

ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്, യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം, b. അര്‍ത്ഥോപവേദം

ഉപനിഷത്(ശ്രുതി)
ഏകദേശം 2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു, ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്


ദശോപനിഷത്തുക്കള്‍

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം


ഷഡ്ദര്‍ശനങ്ങൾ

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി

സ്മൃതി(ധര്‍മ്മശാസ്ത്രം) പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.

പുരാണങ്ങള്‍, അഷ്ടാദശപുരാണങ്ങൾ

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം

ഇതിഹാസങ്ങൾ

1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

രാമായണം - രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം

മഹാഭാരതം - മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

ശ്രീമദ് ഭഗവത് ഗീത

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '') രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ഒഴിവാക്കി, കൃഷ്ണന്റെ കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ്, ആയതിനാൽ ഉപമിക്കാനോ.. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല! സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ...

രാമായണം ക്വിസ്

1.വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?
രത്നാകരന്‍

2. അധ്യാത്മ രാമായണത്തില്‍ എത്ര കാണ്ഡം ഉണ്ട്? അവയേതെല്ലാം?

ഏഴ്.
1-ബാലകാണ്ഡം.
2-അയോദ്ധ്യാ കാണ്ഡം.
3- ആരണ്യ കാണ്ഡം.
4- കിഷ്ക്കിന്ധ്യാ കാണ്ഡം.
5- സുന്ദര കാണ്ഡം.
6- യുദ്ധ കാണ്ഡം.
7- ഉത്തര കാണ്ഡം.
(വാല്‍മീകീ രാമായണത്തില്‍ ആറ് കാണ്ഡങ്ങളും അധ്യാത്മ രാമായണത്തില്‍ ഏഴ് കാണ്ഡങ്ങളും ആണുള്ളത്)

3. ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്?
കുശധ്വജന്‍

4. ശ്രീരാമ സേനയിലെ വൈദ്യന്‍?
സുഷേണന്‍

5. ശ്രീരാമന്‍‌റ്റെ വില്ലിന്‍‌റ്റെ പേര്‌?
കോദണ്ഡം.

6. സുഗ്രീവ സഖ്യത്തിനായി ശ്രീരാമനെ പ്രേരിപ്പിച്ച സ്ത്രീ?
ശബരി

7. രാവണ‌ന്‍‌റ്റെ പ്രധാനമന്ത്രിയുടെ പേര്‌?
പ്രഹസ്തന്‍

8. വിഭീഷണന്‍‌റ്റെ പത്നിയുടെ പേര്‌?
സരമ.

9. എന്താണ് നികുംഭില?
ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക്‌ ഉപയോഗിച്ചിരുന്ന ഒരു ഗുഹ.

10. രാവണന്‍‌റ്റെ വാളിന്‍‌റ്റെ പേര്‌?
ചന്ദ്രഹാസം.

11. ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്?
സുധര്‍മ്മ

12. രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?
വിദ്യുജ്ജിഹ്വന്‍

13. രാവണന്‍‌റ്റെ മുത്തച്ഛന്‍‌റ്റെ പേര്‌?
മാല്യവാന്‍ (അമ്മയുടെ അച്ഛന്‍), പുലസ്ത്യന്‍ (അച്ഛന്‍‌റ്റെ അച്ഛന്‍)

14. സരയൂ നദിയുടെ ഉത്ഭവ സ്ഥാനം?
മാനസ സരസ്സ്.

15. ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?
മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍

16. രാമ സൈന്യം സമുദ്ര തീരത്തെത്തിയപ്പോള്‍ രാവണന്‍ അയച്ച ചാരന്മാര്‍?
ശുകന്‍, സാരണന്‍

17. ദശരഥന്‍‌റ്റെ പ്രധാനമന്ത്രിയുടെ പേര്‌?
സുമന്ത്രര്‍

18. ദശരഥ ന്‍റെ അസ്ത്രമേറ്റ്‌ മരിച്ച മുനികുമാരന്‍റെ പേരെന്ത്?
ശ്രവണകുമാരന്‍

19. ഇന്ദ്ര പുത്രനായ ജയന്തന്‍‌റ്റെ തേരാളിയുടെ പേരെന്ത്?
ഗോമുഖന്‍

20. ബാലിയുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള മരങ്ങള്‍ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?
സപ്തസാലങ്ങള്‍

21.. എന്നില്‍നിന്നും മന്ത്രം സ്വീകരിച്ചു എനിയ്ക്ക് ഗുരുദക്ഷിണ തരണം. ഇതാര് ആരോട് പറഞ്ഞു?
കാലനേമി ഹനുമാനോട് പറഞ്ഞു. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 30 )

22. നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം. സ്വര്‍ണ്ണ രത്ന വിഭൂഷിതങ്ങളും ഐരാവത കുളത്തില്‍ പിരന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം.......ഈ വാക്കുകള്‍ ആര് ആരോട് പറഞ്ഞു?
വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞു. (അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 9,10 )

23.എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത്? ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു....ഇതാരാണ് ആരോടാണ് പറയുന്നത്?
മന്ഥര കൈകേയിയോട് പറഞ്ഞു. (അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 51 to 53 )

24. ജനകപുരോഹിതന്റെ പേരെന്ത്?
ശതാനന്ദന്‍

25. ശരീരകാന്തി നഷ്ടപ്പെടാതിരിക്കാന്‍ വിശേഷമായ ഒരു വസ്തു സീത ഉപയോഗിച്ചിരുന്നു. എന്താണ് ആ വസ്തു? ആരാണത് സീതയ്ക്ക് നല്‍കിയത്?
അംഗരാഗം, നല്‍കിയത്‌ അനസൂയ.

26. മുനിശ്രേഷ്ടാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ. അതെന്തുകൊണ്ടാണ്? ഭയചകിതനായി ഇങ്ങിനെ ആര് ആരോട് ചോദിച്ചു?
ദശരഥന്‍ വസിഷ്ഠമുനിയോട്.

27. രാവണന്‍ മന്ത്രിമാരുമൊത്തു പുഷ്പകവിമാനത്തില്‍ക്കയറി ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് യുദ്ധം ചെയ്യുവാനായി പോയി. ആ സ്ഥലത്തിന്റെ പേരെന്ത്?
ശ്വേതദ്വീപ്‌. (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 5 )

28. ബാലിയെ ശപിച്ച മഹര്‍ഷിയുടെ പേരെന്ത്?
മാതംഗമഹര്‍ഷി (അധ്യാത്മരാമായണം കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 66,67 )

29. പോത്തിന്റെ രൂപം ധരിച്ചുവന്ന അസുരന്‍ ആര്‍?
ദുന്ദുഭി (അധ്യാത്മരാമായണം കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 61,62 )

30. ഒരാള്‍ക്ക്‌ വിവാഹസമ്മാനമായി കന്യകയ്ക്കൊപ്പം വിശേഷമായൊരു ആയുധവും കൂടി കിട്ടി. ആര്‍ക്കാണ് കിട്ടിയത്? എന്താണ് ആയുധം?
രാവണന്. ശക്തി എന്നുപേരുള്ള വേല്‍. (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 39,40 )

31. മുനിശാപം നിമിത്തം മായാവിനിയായി മാറി ഒടുവില്‍ ഹനുമാന്‍ നിമിത്തം ശാപമോക്ഷം കിട്ടിയ അപ്സരസ്സിന്‍റെ പേരെന്ത്?
ധന്യമാലി. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 24,25)

32. താമസമെന്ന അഹങ്കാരത്തില്‍നിന്നും ഉത്ഭവിച്ച സൂക്ഷ്മതന്‍മാത്രകള്‍ എത്ര?
അവയുടെ പേരുകള്‍ എന്തെല്ലാം?

അഞ്ചെണ്ണം. ശബ്ദ,സ്പര്‍ശ,രൂപ,രസ,ഗന്ധ തന്‍മാത്രകള്‍.
(അധ്യാത്മരാമായണം ആരണ്യകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 25 )

33. ശ്രീരാമനോട് ഒരു പ്രത്യേകദേശത്തെ പാപികള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി സങ്കടം ബോധിപ്പിക്കുന്നത്‌ ആരാണ്?ഏതാണാദേശം?
സമുദ്രം ( വരുണന്‍ ) ആണ് സങ്കടം ബോധിപ്പിയ്ക്കുന്നത്. ദേശത്തിന്റെ പേര്.ദ്രുമകുല്യം (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 81,82,83 )

34. ഹനുമാന്‍റെ ബുദ്ധിശക്തികളുടെ ആഴം അളക്കുവാന്‍ ദേവന്‍മാര്‍ നിയോഗിച്ച വ്യക്തിയുടെ പേരെന്ത്? ആ വ്യക്തി ഏത് നിലയിലാണ് അറിയപ്പെട്ടിരുന്നത്?.
സുരസ...... നാഗമാതാവ് എന്ന നിലയില്‍ (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 11,12 )

35. പെണ്‍മുതല വിഴുങ്ങിയത് ആരെ? എവിടെവച്ച്‌?
ഹനുമാനെ.......ദ്രോണഗിരിയിലുള്ള കാലനേമിയുടെ ആശ്രമത്തില്‍ വച്ച്. ( അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 22,23 )

36. നിങ്ങള്‍ മായയാല്‍ മുനിവേഷം ധരിച്ചു ഹനുമാനെ മോഹിപ്പിയ്ക്കണം. ഈ വാക്കുകള്‍ ആര് ആരോടാണ് പറഞ്ഞത്?
രാവണന്‍ കാലനെമിയോട്. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 6 ശ്ലോകം 39 to 42 )

37.ഹേ ! രാക്ഷസികളെ.ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും. ഇതാര് ആരോട് പറയുന്നു?

സീതയെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടരാക്ഷസികളോട് ത്രിജട പറയുന്നതാണിത് (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 48 )

38. എങ്ങിനെയാണ് സമുദ്രത്തിനു സാഗരം എന്ന പേരുകിട്ടിയത്?
സഗരപുത്രന്മാര്‍ വലുതാക്കിയതിനാല്‍ (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 26,27 )

39. വിഭീഷണന്റെ ഭാര്യാ പിതാവിന്റെ പേരെന്ത്?
ശൈലൂഷന്‍ (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 42 )

40. എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മമാര്‍ ഭ്രാതാക്കള്‍ എന്നിവരെ സംബന്ധിച്ചും നഗരവാസികള്‍ എന്താണ് പറയുന്നത്? ശ്രീരാമന്‍ ഇതാരോടാണ് ചോദിച്ചത്?
വിജയന്‍/ഭദ്രന്‍ എന്ന ദൂതനോട്.(അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 47,48 )

41. തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് നല്‍കിയ ഒരുവ്യക്തി അതിനുശേഷം തന്റെ ജീവന്‍ത്യജിച്ചു. കൊടുത്തതാര്? സ്വീകരിച്ചതാര്?
ശരഭംഗ മഹര്‍ഷി.........ശ്രീരാമന്‍. (അധ്യാത്മരാമായണം ആരണ്യകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 6 )

42. ശ്രീരാമന് സ്ത്രീധനമായി കിട്ടിയതെന്തെല്ലാം?
സ്വര്‍ണ്ണനാണയങ്ങള്‍, പതിനായിരം രഥം, പത്തുലക്ഷം കുതിരകള്‍, അറന്നൂറു ആനകള്‍, ഒരു ലക്ഷം കാലാള്‍പടയാളികള്‍, മുന്നൂറു ദാസികള്‍, പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ.

43. ദുര്‍വ്വാസാവിന്‍റെ ശാപം മൂലം അസുരത്വം പൂണ്ട ഗന്ധര്‍വ്വന്‍റെ പേരെന്ത്? അസുരത്വംപൂണ്ട അവസരത്തില്‍ ആ വ്യക്തി ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?
വിദ്യാധരന്‍......വിരാധന്‍.

44. ശരീരവൈചിത്ര്യമുള്ള ഒരു ദിവ്യനെ അപഹസിച്ച ഒരാള്‍ തന്മൂലമുള്ള ശാപംനിമിത്തം വളരെ പ്രത്യേകതകളുള്ള ശരീരത്തിനുടമയായ ഒരസുരനായിത്തീര്‍ന്നു. ആരാണത്?
കബന്ധന്‍

45. എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും ഇതാരുടെ വാക്കുകളാണ്?
പുലസ്ത്യമഹര്‍ഷി(ഉത്തരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 29,30)

45. അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍ അറിയപ്പെടുന്നു?
അശ്വമേധയജ്ഞ ഫലം ( അധ്യാത്മരാമായണമാഹാത്മ്യം ശ്ലോകം 31 )

46. കാകവൃത്താന്തം ആര് ആരോട് വിവരിയ്ക്കുന്നു?
.......സീത ഹനുമാനോട്. ( സുന്ദരകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 54 to 60 )

47. ഹേ ! നാഥ ! അങ്ങയുടെപാദങ്ങളില്‍ എന്തിനേയും മനുഷ്യനാക്കാന്‍ പറ്റുന്ന ചൂര്‍ണ്ണമുണ്ടെന്നു പ്രസിദ്ധമാണ്. അങ്ങ് പാറയെ സ്ത്രീയാക്കി. കല്ലും മരവും തമ്മില്‍ എന്താണ് ഭേദം? അതിനാല്‍ അങ്ങയുടെ ചരണങ്ങള്‍ ഞാന്‍ കഴുകിക്കോട്ടേ.. ശ്രീരാമനോട് ഈ വാക്കുകള്‍ പറയുന്നത് ആരാണ്?
മിഥിലയിലെയ്ക്കുള്ള യാത്രാമധ്യേ ഗംഗാനദി മുറിച്ചുകടക്കാന്‍ സഹായിക്കുന്ന തോണിക്കാരന്‍. (ബാലകാണ്ഡം സര്‍ഗ്ഗം 6 ശ്ലോകം 3)

48. ഹേ ! രാവണ ഞാന്‍ പറയുന്നത് കേള്‍ക്കുക. നീ ഇത്തരം വാക്കുകള്‍ പറയരുത്.നീ രാഷ്ട്രധര്‍മ്മമോ നീതിശാസ്ത്രമോ അധ്യയനം ചെയ്തിട്ടില്ല. രാവണനോടു ഈ വാക്കുകള്‍ പറയുന്ന വ്യക്തിയുടെ പേരെന്ത്?
പ്രഹസ്തന്‍ ( ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 30)

49. അങ്ങെനിയ്ക്ക്‌ ഭക്ഷണം തരുവാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ മാംസം ചേര്‍ന്ന ഭക്ഷണം തരുക ഇതാര് ആരോട് പറഞ്ഞു?
അഗസ്ത്യവേഷം ധരിച്ച വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ ശുകനോട്.( യുദ്ധകാണ്ഡം......സര്‍ഗ്ഗം 5 ശ്ലോകം 9,10 )

50. ഒരു ഉപകരണത്തിന്‍റെ പേരാണ് മഹതി. ഏതാണ് ഉപകരണം? ആരാണതിന്‍റെ ഉടമസ്ഥന്‍?
നാരദന്‍‌റ്റെ വീണ

51. ആരാണ് ഗോരൂപത്തില്‍ സത്യലോകത്തില്‍ചെന്നു സങ്കടം പറഞ്ഞത്?
ഭൂമിദേവി.

52. എവിടെയാണ് രാമപാദുകം പൂജിച്ചിരുന്നത്?
നന്ദിഗ്രാമത്തില്‍

53 മോക്ഷപ്രാപ്തിയ്ക്കുള്ള സാധനായോഗങ്ങള്‍ എത്ര? അവയേവ?
മൂന്ന്. ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം. ( ഉത്തരകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 59 )

54. മഹാമത്സ്യം വിഷപിണ്ഡം വിഴുങ്ങി മരിയ്ക്കുന്നതുപോലെയാണീ പ്രവര്‍ത്തി. ഇതാര് ആരോട് പറഞ്ഞു?
കുംഭകര്‍ണന്‍ രാവണനോട്‌. ( യുദ്ധകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 17 )

55. ശാസ്ത്രവിധിയറിയുന്ന ബുദ്ധിമാനായ പുരുഷന്‍ കുണ്ട നിര്‍മ്മിതിയ്ക്ക് ഏതു വ്യക്തിയുടെ നിര്‍ദ്ദേശമാണ് മാതൃകയാക്കേണ്ടത്? അങ്ങിനെയുള്ള കുണ്ടത്തില്‍ ഏതു മന്ത്രമാണ് ആഹുതി ചെയ്യേണ്ടത്?
അഗസ്ത്യമുനി. ------പുരുഷസൂക്തം. ( കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 31 )

~

വേദങ്ങൾ(ശ്രുതി)

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്

1.കര്‍മ്മകാണ്ഡം

2.ഉപാസനാകാണ്ഡം

3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്

1.സംഹിത

2.ബ്രാഹ്മണം

3.ആരണ്യകം

4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്

1.ശിക്ഷ

2.കല്പം

3.വ്യാകരണം

4.നിരുക്തം

5.ജ്യോതിഷം

6.ഛന്ദസ്സ്

ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്, യഥാക്രമം

1.ആയുര്‍വ്വേദം

2.ധനുര്‍വ്വേദം

3.ഗാന്ധര്‍വ്വവേദം

4.a.ശില്പവേദം,b.അര്‍ത്ഥോപവേദം

മുഖ്യ ഉപനിഷദ്

പ്രശ്നോപനിഷദ് അഥർവ്വവേദം

മുണ്ഡകോപനിഷദ് അഥർവ്വവേദം

മാണ്ഡുക്യോപനിഷദ് അഥർവ്വവേദം

ഐതരേയ ഉപനിഷദ് ഋഗ്വേദം

കഠോപനിഷദ് കൃഷ്ണ യജുർവേദം

തൈത്തിരീയോപനിഷദ് കൃഷ്ണ യജുർവേദം

ഈശാവാസ്യോപനിഷദ് ശുക്ല യജുർവേദം

ബൃഹദാരണ്യകോപനിഷദ് ശുക്ല യജുർവേദം

കേനോപനിഷദ് സാമവേദം

ഛാന്ദോഗ്യോപനിഷദ് സാമവേദം

യോഗ ഉപനിഷദ്

ശാണ്ഡില്യോപനിഷദ്       അഥർവ്വവേദം

പാശുപതബ്രഹ്മോപനിഷദ് അഥർവ്വവേദം

മഹാവാക്യോപനിഷദ് അഥർവ്വവേദം

നാദബിന്ദൂപനിഷദ് ഋഗ്വേദം

അമൃതബിന്ദു കൃഷ്ണ യജുർവേദം

അമൃതനാദോപനിഷദ് കൃഷ്ണ യജുർവേദം

ക്ഷുരികോപനിഷദ് കൃഷ്ണ യജുർവേദം

ധ്യാനബിന്ദൂപനിഷദ് കൃഷ്ണ യജുർവേദം

ബ്രഹ്മവിദ്യോപനിഷദ് കൃഷ്ണ യജുർവേദം

യോഗതത്ത്വോപനിഷദ് കൃഷ്ണ യജുർവേദം

യോഗശിഖോപനിഷദ് കൃഷ്ണ യജുർവേദം

യോഗകുണ്ഡല്യുപനിഷദ് കൃഷ്ണ യജുർവേദം

ഹംസോപനിഷദ് ശുക്ല യജുർവേദം

ത്രിശിഖിബ്രാഹ്മണോപനിഷദ് ശുക്ല യജുർവേദം

മണ്ഡലബ്രാഹ്മണോപനിഷദ് ശുക്ല യജുർവേദം

യോഗചൂഡാമണ്യുപനിഷദ് സാമവേദം

ദർശനോപനിഷദ് സാമവേദം

വൈഷ്ണവ ഉപനിഷദ്

നൃസിംഹതാപിന്യുപനിഷദ് അഥർവ്വവേദം

മഹാനാരായണോപനിഷദ് അഥർവ്വവേദം

രാമരഹസ്യോപനിഷദ് അഥർവ്വവേദം

രാമതാപിന്യുപനിഷദ് അഥർവ്വവേദം

ഗോപാലതാപിന്യുപനിഷദ് അഥർവ്വവേദം

കൃഷ്ണോപനിഷദ് അഥർവ്വവേദം

ഹയഗ്രീവോപനിഷദ് അഥർവ്വവേദം

ദത്താത്രേയോപനിഷദ് അഥർവ്വവേദം

ഗരുഡോപനിഷദ് അഥർവ്വവേദം

നാരായണോപനിഷദ് കൃഷ്ണ യജുർവേദം

കലിസന്തരണോപനിഷദ് കൃഷ്ണ യജുർവേദം

താരസാരോപനിഷദ് ശുക്ല യജുർവേദം

വാസുദേവോപനിഷദ് സാമവേദം

അവ്യക്തോപനിഷദ് സാമവേദം

ശാക്തേയ ഉപനിഷദ്

ദേവീ ഉപനിഷദ് അഥർവ്വവേദം

സീതോപനിഷദ് അഥർവ്വവേദം

അന്നപൂർണോപനിഷദ് അഥർവ്വവേദം

ത്രിപുരാതാപിന്യുപനിഷദ് അഥർവ്വവേദം

ഭാവോപനിഷദ് അഥർവ്വവേദം

ബഹ്വൃച ഉപനിഷദ് ഋഗ്വേദം

ത്രിപുരോപനിഷദ് ഋഗ്വേദം

സൗഭാഗ്യലക്ഷ്മ്യുപനിഷദ് ഋഗ്വേദം

സരസ്വതീരഹസ്യോപനിഷദ് കൃഷ്ണ യജുർവേദം

ശൈവ ഉപനിഷദ്

അഥർവശിരോപനിഷദ് അഥർവ്വവേദം

അഥർവശിഖോപനിഷദ് അഥർവ്വവേദം

ബൃഹജ്ജാബാലോപനിഷദ് അഥർവ്വവേദം

ശരഭോപനിഷദ് അഥർവ്വവേദം

ഭസ്മജാബാലോപനിഷദ് അഥർവ്വവേദം

ഗണപത്യുപനിഷദ് അഥർവ്വവേദം

അക്ഷമാലികോപനിഷദ് ഋഗ്വേദം

കൈവല്യോപനിഷദ് കൃഷ്ണ യജുർവേദം

കാലാഗ്നിരുദ്രോപനിഷദ് കൃഷ്ണ യജുർവേദം

ദക്ഷിണാമൂർത്യുപനിഷദ് കൃഷ്ണ യജുർവേദം

രുദ്രഹൃദയോപനിഷദ് കൃഷ്ണ യജുർവേദം

പഞ്ചബ്രഹ്മോപനിഷദ് കൃഷ്ണ യജുർവേദം

രുദ്രാക്ഷജാബാലോപനിഷദ് സാമവേദം

ജാബാലോപനിഷദ് സാമവേദം

സന്ന്യാസ ഉപനിഷദ്

നാരദപരിവ്രാജകോപനിഷദ് അഥർവ്വവേദം

പരമഹംസപരിവ്രാജകോപനിഷദ് അഥർവ്വവേദം

പരബ്രഹ്മോപനിഷദ് അഥർവ്വവേദം

നിർവാണോപനിഷദ് ഋഗ്വേദം

ബ്രഹ്മബിന്ദൂപനിഷദ് കൃഷ്ണ യജുർവേദം

തേജോബിന്ദൂപനിഷദ് കൃഷ്ണ യജുർവേദം

അവധൂതോപനിഷദ് കൃഷ്ണ യജുർവേദം

കഠരുദ്രോപനിഷദ് കൃഷ്ണ യജുർവേദം

വരാഹോപനിഷദ് കൃഷ്ണ യജുർവേദം

ജാബാല്യുപനിഷദ് ശുക്ല യജുർവേദം

പരമഹംസ ശുക്ല യജുർവേദം

അദ്വയതാരക ശുക്ല യജുർവേദം

ഭിക്ഷുകോപനിഷദ് ശുക്ല യജുർവേദം

തുരീയാതീതോപനിഷദ് ശുക്ല യജുർവേദം

യാജ്ഞവൽക്യോപനിഷദ് ശുക്ല യജുർവേദം

ശാട്യായനീയോപനിഷദ് ശുക്ല യജുർവേദം

ആരുണീയകോപനിഷദ് സാമവേദം

മൈത്രേയ്യുപനിഷദ് സാമവേദം

സംന്യാസോപനിഷദ് സാമവേദം

കുണ്ഡികോപനിഷദ് സാമവേദം

സാമാന്യ ഉപനിഷദ്

സൂര്യോപനിഷദ് അഥർവ്വവേദം

ആത്മോപനിഷദ് അഥർവ്വവേദം

കൗഷീതകിബ്രാഹ്മണോപനിഷദ് ഋഗ്വേദം

ആത്മബോധോപനിഷദ് ഋഗ്വേദം

മുദ്ഗലോപനിഷദ് ഋഗ്വേദം

ശ്വേതാശ്വതരോപനിഷദ് കൃഷ്ണ യജുർവേദം

ഗർഭോപനിഷദ് കൃഷ്ണ യജുർവേദം

സർവ്വസാരോപനിഷദ് കൃഷ്ണ യജുർവേദം

ശുകരഹസ്യോപനിഷദ് കൃഷ്ണ യജുർവേദം

ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ് കൃഷ്ണ യജുർവേദം

ശാരീരകോപനിഷദ് കൃഷ്ണ യജുർവേദം

ഏകാക്ഷരോപനിഷദ് കൃഷ്ണ യജുർവേദം

അക്ഷ്യുപനിഷദ് കൃഷ്ണ യജുർവേദം

പ്രാണാഗ്നിഹോത്രോപനിഷദ് കൃഷ്ണ യജുർവേദം

സുബാലോപനിഷദ് ശുക്ല യജുർവേദം

മാന്ത്രികോപനിഷദ് ശുക്ല യജുർവേദം

നിരാലംബോപനിഷദ് ശുക്ല യജുർവേദം

പൈംഗലോപനിഷദ് ശുക്ല യജുർവേദം

അന്നപൂർണോപനിഷദ് ശുക്ല യജുർവേദം

മുക്തികോപനിഷദ് ശുക്ല യജുർവേദം

വജ്രസൂചികാ ഉപനിഷദ് സാമവേദം

മൈത്രായണ്യുപനിഷദ് സാമവേദം

മഹോപനിഷദ് സാമവേദം

സാവിത്ര്യുപനിഷദ് സാമവേദം


വേദ - ഉപനിഷദ് ബന്ധം

വേദംമുഖ്യസാമാന്യസന്ന്യാസശാക്തേയവൈഷ്ണവശൈവയോഗ
ഋഗ്വേദംഐതരേയംകൗസിതാകി, ആത്മബോധ, മുഗ്ദളനിർവാണത്രിപുര, സൗഭാഗ്യ-അഷ്ടമാളിക (മാളിക)നാദബിന്ദു
സാമവേദംഛാന്ദോഗ്യോപനിഷത്ത്, കേനവജ്രസൂചി, മഹദ്, സാവിത്രിആരുണേയ, മൈത്രായനി, മൈത്രേയി, സന്ന്യാസ്, കുണ്ഡീക-വാസുദേവ, അവ്യക്തരുദ്രാക്ഷ, ജാബലയോഗചൂഢാമണി, ദർശന
കൃഷ്ണ യജുർവേദതൈത്തരീയ, ശ്വേതസ്വതാര, കഠോസർവ്വസാര, ശുകരഹസ്യ, സ്കന്ദ, ശാരീരക, ഏകസാര, അക്സി, പ്രാണാഗ്നിഹോത്രബ്രഹ്മ, ശ്വേതസ്വതാര, ഗർഭ, തേജോബിന്ദു, അവദൂത, കഥരുദ്ര, വരാഹസരസ്വതീരഹസ്യനാരായണ, കലി സന്താരണ കൈവല്യ, കാലാഗ്നിരുദ്ര, ദക്ഷിണാമൂർത്തി, രുദ്രഹൃദയ, പഞ്ചബ്രഹ്മഅമൃതബിന്ദു, അമൃതാനന്ത, സൂരീക, ധ്യാനബിന്ദു, ബ്രഹ്മബിന്ദു, യോഗതത്വ, യോഗശിഖ, യോഗകുണ്ഡലിനി 
ശുക്ല യജുർവേദബൃഹദാരണ്യകസുബാല, മന്ത്രികാ, പൈഗള, ആദ്ധ്യത്മ, മുക്തികാജാബല, പരമഹംസ, അദ്വയതാരക, ഭിക്ഷു, തുരിയാതിക, യാജ്ഞവല്ക്യ, സത്യായനി-താരസാര-ഹംസ, ത്രിഷികി, മണ്ഡലബ്രാഹ്മണ
അഥർവവേദമുണ്ഡക, മാണ്ഡൂക്യ, പ്രശ്നസൂര്യ, ആത്മപരിവ്രത്, പരമഹംസപരിവ്രാജക, പരബ്രഹ്മസീതാ, അന്നപൂർണ്ണ, ദേവീ, ത്രിപുരാതപാണീ, ഭാവനാനൃസിംഹതാപാണി, മഹാനാരായണ,രാമരഹസ്യ, രാമതാപാണി, ഗോപാലതാപാണീ, കൃഷ്ണ, ഹയഗ്രീവ, ദത്തത്രയ, ഗാരൂഢസിരാ, അഥർവശിഖ, ശരഭ, ഭസ്മ, ഗണപതിശാന്തില്യ, പാശുപത, മഹാവാക്യ

Tuesday 12 November 2019

കലിയുഗ ചിന്തകൾ

ആരാണ് കലി?

കാലഗണനാ സമ്പ്രദായമനുസരിച്ച് നാലാമത്തെ യുഗമായ കലിയുഗം ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117–18 വര്‍ഷം നാം പിന്നിട്ടിരിക്കുന്നു. അതായത് കലിയെ മനുഷ്യരൂപത്തിൽ‌ ദർശിച്ചാൽ കേവലം ഇപ്പോൾ ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.

കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാപുരണത്തിലാണ്. യഥാർ‌ഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് അവസാനം ഇവിടെ. യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള്‍ ഒരു കാളയുടെ നാലാമത്തെ കാൽ ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം അയാൾ സ്വയം പരിചയപ്പെടുത്തുന്നു. ഞാൻ‌ കലിയെന്നു പേരുളളവനും ഈയുഗത്തിന്റെ അധികാരിയുമാണ്. കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമമായിരുന്നു. ധര്‍മത്തിനു നാലു കാലുകളുണ്ട്: ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർ‌ഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും ദ്വാപരത്തിൽ ദാനമില്ലാതാവുകയും കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്. നാലാം കാലായ സത്യത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനർഥം സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്. സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.

കലിയുഗ ദുരിതം മാറ്റാന്‍ ജപം
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ലൗകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം.

ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.

കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും ദുർമനസുളളവരും കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർ‌മത്തിനു ച്യുതി സംഭവിക്കും.
ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർ‌മാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും ഏതു വർ‌ണത്തിലുളള കന്യകയെയും വിവാഹം കഴിക്കാൻ യോഗ്യരാകും.
ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർ‌മങ്ങൾ നടത്തുകയും ചെയ്യും. ധർമാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും. ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.
ഭഗവദ്‌ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ‌ സംഘടിപ്പിക്കുകയും ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും. സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.

കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾ‌ക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കള‍ഞ്ഞത് അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു

ഉപവാസം, തീർ‌ഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും അതിനൊക്കെ ധർ‌മത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർ‌ഥിച്ചിരിക്കുന്നു. കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർ‌വ്‌ ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾ‌ക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്. ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും എത്ര നിന്ദ്യനായാലും പണക്കാരൻ ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർ‌മങ്ങൾ നടത്തുകയില്ലെന്നും ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യമര്യാദകൾ വേണ്ടവിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും അല്പമായ പ്രയത്നത്താൽ ജനങ്ങൾ‌ക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:

കൃഷ്ണദ്വൈപായന വ്യാസന്‍ ജനമേജയരാജാവിന് 'കലിയുഗ'ത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊടുക്കുന്നത് ഹരിവംശത്തിലെ ഭവിഷ്യപര്‍വ്വത്തില്‍നിന്നും ഇങ്ങനെ അക്കമിട്ടെഴുതാം.

1. കലിയുഗത്തില്‍ ഭരണകര്‍ത്താക്കള്‍ ബലമായി നികുതി പിരിച്ചെടുക്കും. പ്രജാക്ഷേമത്തിനായി ഒന്നും ചെയ്യില്ല. സ്വന്തം കാര്യങ്ങൡലാവും അവരുടെ ശ്രദ്ധ.

2. ചോരന്മാര്‍ വര്‍ധിക്കും. അവര്‍ കക്കാനും വഴിയാത്രക്കാരെ കൊള്ളയടിക്കാനും തുടങ്ങും. സത്യത്തിനും ധര്‍മ്മത്തിനും വിലയുണ്ടാവില്ല.

3. സ്ത്രീകള്‍ സൗന്ദര്യത്തെ പ്രധാനമായി കണക്കാക്കി അതു വര്‍ധിപ്പിക്കുവാന്‍ പല കൃത്രിമമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. പുരുഷന്മാര്‍ കുറവായും സ്ത്രീകള്‍ അധികമായും ഉണ്ടാവും.

4. ശ്രാദ്ധാദികാര്യങ്ങളില്‍ ശ്രദ്ധ കുറയും. കുടുംബബന്ധങ്ങളെല്ലാം ശിഥിലമാകും. പിതാക്കന്മാരെക്കൊണ്ട് മക്കള്‍ പണിയെടുപ്പിക്കും.

5. ഗുരുശിഷ്യബന്ധം ആരും നോക്കുകയില്ല. ശിഷ്യന്മാര്‍ ഗുരുനാഥന്മാരെ കൂക്കിവിളിക്കും.

കലിയുഗത്തിന് തിഷ്യയുഗം എന്ന പേരും ഉണ്ട്

ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്ത്ഥം. മഹാപാപങ്ങള് വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.

കലിയുഗത്തില് സര്വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളി ല് അനേകവര്ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാ ണ് മുക്തി ലഭിക്കുക. എന്നാല് കലിയുഗത്തില് ഭഗവാന്റെ തിരുമാനങ്ങള് ഭക്തിയോടുകൂടി ജപിച്ചാല് തന്നെ സര്വാഗ്രഹങ്ങളും വളരെ വേഗത്തില് സാധിക്കുന്നു എന്നു പറയുന്നു. അതുകൊണ്ടുതന്നെ വിദ്വാന്മാര് കലിയുഗത്തെ പ്രശംസിക്കുന്നു. മേല്പ്പത്തൂരിന്റെ നാരായണീയത്തി ല് കലിയുഗത്തെ ഇപ്രകാരം പ്രകീര്ത്തിച്ചിരിക്കുന്നു.

ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് ഈ കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില് അവിടുന്ന് പ്രസാദിക്കുന്നു. എന്നാല് കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്വര്ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.

അതുകൊണ്ട് ഇതരയുഗങ്ങളില് ജനിച്ചവര്കൂടി കലിയില് ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്ഷം നിറഞ്ഞ കലിയുഗത്തില് ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില് വ്യാ മോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില് ഫലസിദ്ധിയെ നല്കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില് നിന്ന് വളരെ വേഗത്തില് മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന് പുരാണ ങ്ങള് രചിച്ചത് എന്നൊരു വിശ്വാസം നിലനില്ക്കുന്നു.

പുരാണങ്ങള് മനുഷ്യമനസ്സിലെ എല്ലാ ദുര്വിചാരങ്ങളെ യെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള് കീര്ത്തിക്കുക, ലീലകള് സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില് വെച്ച് ശ്രേഷ്ഠമായി രിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്പ്പത്തൂര് നാരായണഭട്ടതിരിപ്പാട് തന്നെ കലിയില് മുക്തി പ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

അല്ലയോ പരംപുരുഷനായ ഭഗവാന്, ഗംഗാസ്നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള് ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില് അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്.

Kali

This is the age of Kali. Bhagavata Purana (last canto) contains a list of predictions and prophecies about the symptoms when the end time is approaching. Read what an American journalist by name Chris Hedges had said in a FB post - We now live in a world where Doctors destroy Health, Lawyers destroy Justice, Universities destroy Knowledge, the Press destroy Information, Religion destroys Morals, Banks destroy economy, Charity destroy Humanity and Rulers destroy the Nation

Bhagavata Purana (last canto) contains a list of predictions and prophecies about the symptoms when the end time, end of Kaliyuga, is approaching. 12.2.2 - In Kali Yuga, wealth alone will be considered the sign of a man’s uprightness. Law and justice will be applied only on the basis of one’s power. 12.2.3 says that a man will be known as a brahmana just by his wearing a thread. 12.3.38 - Uncultured men will accept charity on behalf of the Lord and will earn their livelihood by making a show of austerity and wearing a mendicant’s dress. Those who know nothing about religion will mount a high seat and presume to speak on religious principles.

The same things are point out by an American journalist by name Chris Hedges in a FB post - "We now live in a world where Doctors destroy Health, Lawyers destroy Justice, Universities destroy Knowledge, the Press destroy Information, Religion destroys Morals, Banks destroy economy, Charity destroy Humanity and Rulers destroy the Nation"

Aggressive Mimicry


Every animal is trained with its own survival games. Unlike gentiles, all organized crime groups in world are all united. They may fight while sharing the looted wealth. This is called the parasite predator harmless model found in modern political media corporate economic warfare.

Before hunting, a lion or tiger tries to dupe the prey and turn gentle and inoffensive. Parasites like leeches have an anaesthetic in their salivary secretions. This Harmless Model is called Aggressive Mimicry in which predators or parasites pretends to be harm less, share similar signals allowing them to avoid being correctly identified by their prey or host.

Every morning in Africa, when a gazelle wakes up, it knows it must outrun the fastest lion or it will be killed. A lion knows if it does not run faster than slowest gazelle, it will starve. So when the sun comes up, it will be better for both lion and gazelle to keep running

Wednesday 6 November 2019

ആത്മീയതയും ഭാരത ചരിത്രവും - 5

വെള്ളായണി

വിഴിഞ്ഞത്തേയും കോവളത്തേയും തിരുവനന്തപുരവുമായി ബന്ധപ്പെടുത്തുന്ന പുരാതനമായ ഒരു ജലമാർഗ്ഗത്തെപ്പറ്റി പറഞ്ഞാൽ ഇന്നുള്ളവരിൽ പലരും അവിശ്വസിച്ചേക്കാംപുരാതനമായ ഈ ജലമാർഗ്ഗം വിസ്മൃതമായിട്ടു കാലമേറെയായിവെള്ളായണിയും തിരുവല്ലവും തൃക്കാണ്ണാപുരവും ത്രിവിക്രമമംഗലവും മെല്ലാം ഈ പുരാതനജലമാർഗ്ഗത്തിലെ തുറകളായിരുന്നുവഞ്ചികൾ അടുപ്പിച്ചിരുന്ന കടവുകൾ എന്നും തുറകൾ അറിഞ്ഞിരുന്നു

പുറംനാടുകളിൽ നിന്ന് കപ്പലുകളിൽ വിഴിഞ്ഞത്ത് എത്തിയിരുന്ന ചരക്കുകൾ വഞ്ചികളിലേക്ക് മാറ്റി തിരുവനന്തപുരത്തേക്ക് എത്തിക്കുകയും സുഗന്ധ വ്യഞ്ജനങ്ങൾ പകരം ശേഖരിച്ച് വിഴിഞ്ഞത്ത് കൊണ്ടുവരികയും ചെയ്യുന്ന വളഞ്ചിയർ എന്നറിഞ്ഞിരുന്ന കച്ചവടസംഘക്കാരെ തെക്കൻ കേരളത്തിൻറെ ഭരണാധികാരികളായ ആയിവേളുകൾ സംരക്ഷിച്ചിരുന്നു

കരുനന്തടക്കനേയും വരഗുണനേയും പോലുള്ള ആയിവേളുകളുടെ പാരമ്പര്യം തെക്കൻ കേരളം പിന്നീട് ഭരിച്ച വേണാട്ടു രാജാക്കന്മാരും പിന്തുടർന്നു

തിരുവനന്തപുരത്തിന്റേയും വിഴിഞ്ഞത്തിന്റേയും പഴയ ഈ കച്ചവട പാരമ്പര്യം അറിയാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും കാണേണ്ട ക്ഷേത്രങ്ങളാണ് വെള്ളായണി ഭദ്രകാളീ ക്ഷേത്രവും വെള്ളായണിക്കായലിൻറെ കിഴക്കേ കരയിലുള്ള തൃക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രവുംപടിഞ്ഞാറേയ്ക്കു ദർശനമുള്ള തൃക്കുളങ്ങരയിലെ അഴകാർന്ന ശ്രീകോവിലിൽ സാംഷ്ടാംഗ പ്രണാമം നടത്തുന്ന അസ്തമയ സൂര്യരശ്മികൾ,തച്ചുശാസ്ത്രത്തിൻറെ മഹിത പാരമ്പര്യം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും

കൊല്ലവർഷം 371 മേടമാസം,24-ാം തീയ്യതി,അതായത്,ഏ ഡി 1196 ഏപ്രിൽ 16-ാം തീയ്യതി വേണാട് ഭരിച്ചിരുന്ന വീരരാമവർമ്മയുടെ വിളംബരമാണ് തൃക്കുളങ്ങര ക്ഷേത്രത്തിൻറെ അടിത്തറയിൽ വട്ടെഴുത്തു ലിൽപിയിൽ ഒമ്പതു വരികളായി കൊത്തിവച്ചിരിക്കുന്നത്

"തിരുക്കുണകര ആയിന യാദവനാരായണവിണ്ണഗർ ആഴ്വാർ സ്വാമിയ്ക്കു നിത്യച്ചെലവിനും വാടാവിളക്ക് കത്തിക്കാനും വീരരാമവർമ്മ രാജാവിൻറെ അധികാരികൾ (ഉദ്യോഗസ്ഥർ) ചെങ്കോട്ടാറ് ചേരിക്കൽ ദാനം ചെയ്യുന്നതും പട്ടാഴിയിലും പുനലൂരിലും ഭൂമി നൽകുന്നതാണ് ക്ഷേത്ര രേഖയിലെ പ്രധാന പരാമർശങ്ങൾഅറുനൂറ്റവർ എന്ന സൈനിക സംഘത്തിനും അവരുടെ ആജ്ഞാനുവർത്തികളായ പണിമക്കൾക്കും ക്ഷേത്രജീവനക്കാരായ മനുഷ്യത്തിനുമാണ് രാജകീയ വിളംബരം നടപ്പിലാക്കാനുള്ള ചുമതലപൊഴിയൂർ ഭട്ടാരകന് അതായത് പൊഴിയൂരെ മഹാദേവന് നേരത്തേ ദാനം ചെയ്ത ഭൂമി ഏതെങ്കിലും ഇപ്പോഴത്തെ ദാനഭൂമിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതു ഒഴിവാക്കി വേണം"തിരുക്കുണകര ദേവന്"ഭൂമി നൽകേണ്ടത്

പതിനെട്ടുരാജ്യത്തിൽ നിന്നുള്ള വളഞ്ചിയരുടേയും അറുന്നൂറ്റവരുടേയും ജീവനക്കാരുടേയും കാര്യക്കാരുടേയും മേലന്വേഷണവും ഭൂമിയിൽ നിന്നുള്ള ആദായത്തിൻറെ പിരിവിലും വാടാവിളക്കു കത്തിക്കുന്നതിലും നിവേദ്യത്തിനുള്ള തിരുഅമൃത് തയ്യാറാക്കുന്നതിലും ഉണ്ടാകുംചെങ്കോട്ടാറിൻറെ നിലങ്ങളെ പറ്റിയും വീരരാമൻറെ പടിഞ്ഞാറും കിഴക്കുമുള്ള വിളംബരം പരാമർശിക്കുന്നു490 ഹെക്ടറോളം വിസ്തീർണ്ണമുള്ളതെന്നു സർക്കാർ രേഖകളിൽ പറയുന്ന വെള്ളായണിക്കായലാകാം ക്ഷേത്ര രേഖയിലെ ചെങ്കോട്ടാർ

ക്ഷേത്രപ്പതിവുകൾ ഒരു തവണ മുടക്കിയാൽ മുടക്കിയതിൻറെ ഒരിരട്ടിയും രണ്ടുതവണ മുടക്കിയാൽ മുടക്കിയതിൻറെ രണ്ടിരട്ടിയും അതിനുപുറമേ പിഴയും ക്ഷേത്ര ഭൂമിയിൽ കൃഷി ചെയ്യുന്നവർ നൽകണമെന്നും രാജകീയ വിളംബരം വ്യവസ്ഥ ചെയ്യുന്നു

കൊക്കോ പറമ്പിൽ കണ്ടൻകണ്ടനും താനമൺകോടു കേരളൻചുവരനും പുനലൂരി വിക്രമൻ പരന്നവനും പട്ടാഴി ഗോവിന്ദൻ കുമരനും ഈ വിളംബരത്തിന് സാക്ഷികളാണ്സാക്ഷികൾ ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ പട്ടാഴിയിൽ നിന്നും കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും വന്നവരായിരുന്നോ എന്നൊന്നും ഉറപ്പിച്ചു പറയാൻ തെളിവുകളില്ല

കാടും കരപ്പുരയിടവും നിലവും 12-ാംനൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ ഇടകലർന്നിരുന്നെന്നും വീരരാമവർമ്മയുടെ വെള്ളായണി ലിഖിതത്തിൽ നിന്ന് ഊഹിക്കാംകോതവർമ്മൻറെ മകനും വീരകേരളൻറെ സഹോദരനുമായിരുന്നു ഈ വീരരാമവർമ്മയെന്ന് സ്യാനന്ദൂരപുരാണസമുച്ചയമെന്ന കാവ്യത്തിൽ നിന്ന് അറിയാൻ കഴിയുംമിത്രാനന്ദപുരം ക്ഷേത്രലിഖിതത്തിലെ മണികണ്ഠരാമവർമ്മയും വെള്ളായണി ശാസനത്തിലെ വീരരാമവർമ്മയും ഒരാളായിരുന്നു

വളഞ്ചിയർ ക്ഷേത്രകാര്യങ്ങളിൽ നടത്തിയിരുന്ന മേലന്വേഷണത്തിൻറെ സ്വഭാവം എങ്ങനെയെല്ലാമായിരുന്നുവെന്ന് വെള്ളായണി ലിഖിതത്തിൽ നിന്നറിയാൻ കഴിയുകയില്ലക്ഷേത്ര വിഹിതം മാറ്റിവച്ച ശേഷമാകാം വളഞ്ചിയർ കൃഷിക്കാരിൽ നിന്നു ഇഞ്ചിയും കുരുമുളകും കയറ്റുമതിക്കായി ശേഖരിച്ചിരുന്നത്

തിരുകുളങ്ങരയുടെ പഴയ പേരാകാം,തിരുക്കുണകര എന്നത്പ്രതിഷ്ഠാമൂർത്തിയ്ക്കു യാദവനാരായണൻ എന്നു പേരുവരാൻ വീരരാമൻറെ ആയിവേൾ ബന്ധവും കാരണമായിട്ടുണ്ടാവുംവേണാട്ടുറാണിമാരെ അന്നെല്ലാം വിവാഹം ചെയ്തിരുന്നത്,ആയിവൾ കുടുംബങ്ങളിലെ അംഗങ്ങളായിരുന്നുവെള്ളായണിക്കായലിൻറെ തീരത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലും രാജകൊട്ടാരം ഉണ്ടായിരുന്നുവെന്നും ഈ ലിഖിതം സൂചിപ്പിക്കുന്നു

വെള്ളായണിക്കാർക്ക് പക്ഷേ കാർഷിക കോളേജ് പ്രവർത്തിക്കുന്ന കൊട്ടാരത്തെ പറ്റി മാത്രമേ ഇന്ന് അറിവുണ്ടാകൂസേതു ലക്ഷ്മീ ബായി റീജന്റു റാണിയുടെ മക്കളായിരുന്ന ലളിതാബായിക്കും ഇന്ദിരാബായിക്കും വേണ്ടി നിർമ്മിച്ച ഈ കൊട്ടാരത്തിൻറെ അന്നത്തെ പേര് ലാലിൻഡ് ലോക്ക് പാലസ് എന്നാണെന്നറിയുന്നവർ എത്രയോ ചുരുങ്ങും

വെള്ളായണികായലിൻറെ തീരങ്ങൾ കൈയ്യേറാൻ കാത്തിരിക്കുന്നവരെ പ്രതിരോധിക്കുവാനുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആത്മാർത്ഥ സംരഭങ്ങൾക്കു നാൾ ചെല്ലുംതോറും കരുത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്

വലിയ ഉദയേശ്വരം

കേരളത്തിലെ ഏറ്റവും മികച്ച വട്ടശ്രീകോവിലുകളിലൊന്ന് തിരുവനന്തപുരം ജില്ലയിലെ ആനയറയിലുള്ള വലിയ ഉദയേശ്വരം ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്ദ്രാവിഡാകേരള വാസതിശില്പ ശൈലിയുടെ മികച്ച മാതൃകകളിലൊന്നായി എച്ച് സർക്കാർ വലിയ ഉദയേശ്വരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്

ഗർഭഗൃഹത്തിനുള്ളിലെ ചതുരാകൃതിയിലുള്ള ഒരു പീഠത്തിലാണ് ശിവലിംഗം നിലകൊള്ളുന്നത്ക്ഷേത്ര ശ്രീകോവിലിൻറെ ഗാംഭീര്യവുമായി പൊരുത്തപ്പെടുന്ന വിധത്തിലാണ് നമസ്ക്കാരമണ്ഡപത്തിന്റേയും നിർമ്മിതിപതിനഞ്ചാം നൂറ്റാണ്ടിലെങ്കിലും നിർമ്മിച്ച അടിത്തറയും പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഭിത്തിയുമാണ് ശ്രീകോവിലിനുള്ളതെന്ന് എച്ച് സർക്കാർ എഴുതിശ്രീകോവിലിലെ പ്രണാളം,പന്ത്രണ്ടാം നൂറ്റാണ്ടിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ട് അക്കാലത്തു തന്നെ ക്ഷേത്രത്തിൻറെ പൂർവ്വരൂപം ഇതേ സ്ഥാനത്ത് നിലനിന്നിരിക്കാമെന്നും അദ്ദേഹം കരുതി

വലിയ ഉദയേശ്വരം ക്ഷേത്രത്തിൻറെ നിർമ്മാതാവ്,വേണാട് രാജാവായ ഉദയാദിച്ചനാണെന്നും ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു അദ്ദേഹം ഉദയാദിച്ചപുരമെന്ന പേരു നല്കിയതായും പുരാവൃത്തങ്ങൾ സൂചിപ്പിക്കുന്നുഉദയമാർത്താണ്ഡവർമ്മ (1315-1350) തുടങ്ങിയ വേണാടുരാജാക്കന്മാരിൽ ആരുടെയെങ്കിലും കാലത്താണെന്നു വരാം വലിയ ഉദയേശ്വരം ക്ഷേത്രത്തിൻറെ നിർമ്മാണം

ശാസ്താവ്,ഗണപതി,ബ്രഹ്മരക്ഷസ്സ്,വീരരക്ഷസ്സ് എന്നീ ഉപദേവന്മാർക്കൊപ്പം ചടയപ്പനും ഇവിടെ സ്ഥാനമുള്ളതിനാൽ,ചോഴപ്രതാപം പൂർണ്ണമായും വിസ്മൃതമാകാത്ത നാളുകളിലായിരുന്നു വലിയ ഉദയേശ്വരം ക്ഷേത്രത്തിൻറെ നിർമ്മിതിയെന്നു ന്യായമായും കരുതാം

ക്ഷേത്രത്തിൽ നിന്നു പ്രസാദമായി നല്കിയിരുന്ന കദളിപ്പഴവും വെണ്ണയും നാല്പ്പത്തിയൊന്ന് ദിവസം ഭജനമിരിക്കാറുള്ള ലഘുമനോരോഗികൾ ഔഷധമായി സ്വീകരിക്കാറുണ്ട്

തിരുവിതാംകൂർ രൂപീകരണത്തിനായി നിരവധി യുദ്ധങ്ങൾ ചെയ്യേണ്ടിവന്ന ആയില്യം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് അവസാനനാളുകളിൽ,താൻ വധിച്ചവരുടെ പ്രേതങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഉദയാദിച്ചപുരത്തപ്പനെ പ്രാർത്ഥിച്ചിരുന്നതായി കേഴ്വിയുണ്ട്തന്നെ പിന്തുടർന്ന നിഴലുകളെ കബളിപ്പിച്ചുകൊണ്ട് രാജാവ് പതിവിനു വിപരീതമായി പടിഞ്ഞാറേ നട വഴി മടങ്ങിപ്പോവുകയും പ്രേതങ്ങളെ ക്ഷേത്രപരിസരത്ത് കുടിയിരുത്തുകയും ചെയ്തതായാണ് ഐതിഹ്യം

കാന്തളൂർശാല

നളന്ദ,തക്ഷശില,വിക്രമശില തുടങ്ങിയ പ്രാചീന സർവ്വകലാശാലകളുടെ നിരയിൽ പെടുത്തേണ്ട ഒരു മഹാവിദ്യാലയമായിരുന്നു കാന്തളൂർശാലവിഴിഞ്ഞത്തായിരുന്നു കാന്തളൂർശാലയുടെ തുടക്കംനിരന്തരമായ ചോഴാക്രമണത്തെ തുടർന്നു കാന്തളൂർശാല തിരുവനന്തപുരത്തേയ്ക്ക് മാറ്റിഇപ്പോഴത്തെ വലിയശാലയിലും പരിസരങ്ങളിലുമായിരിക്കണം കാന്തളൂർശാല മുമ്പ് നിലനിന്നിരുന്നത്ഇടയ്ക്ക് ഒരല്പകാലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഉദിയൻകുളങ്ങരയിലെ കാന്തളൂരിലും ഈ ശാല പ്രവർത്തിച്ചിരിക്കാം

കാന്തളൂർശാല എന്ന വിദ്യാപീഠത്തെ പറ്റി ലഭ്യമായ ഏറ്റവും പ്രാചീനമായ പരാമർശം,ആയി രാജാവായ കരുനന്ദടക്കൻറെ ഏഡി866 ലെ രാജശാസനത്തിലാണ് കാണുന്നത്കന്യാകുമാരി ജില്ലയിലെ മുഞ്ചിറയിൽ കരുനന്തടക്കൻ തുടങ്ങിയ പാർഥിവശേഖരപുരംശാല,മാതൃകയാക്കിയത് കാന്തളൂർശാലയെ ആയിരുന്നുശാലയിൽ എത്തുമ്പോൾ ആയുധങ്ങൾ കൊണ്ടുവരരുതെന്നും താമസസ്ഥലത്ത് വെള്ളാട്ടികളെ അതായത് വേലക്കാരികളെ പാർപ്പിക്കരുതെന്നും പാർഥിവശേഖരപുരം ശാലയിൽ നിയമങ്ങൾ ഉണ്ടായിരുന്നുഇതെല്ലാം കാന്തളൂർശാലയിലും പാലിച്ചിരിക്കാം

ഇരണിയലിനു സമീപമുണ്ടായിരുന്ന തലക്കുളം ശാലയും കടിയപട്ടണത്തിനു സമീപമുണ്ടായിരുന്ന കറകണ്ഠീശ്വരം ശാലയും കന്യാകുമാരിയിൽ ഉണ്ടായിരുന്ന ശ്രീവല്ലഭപെരുംചാലയും മാതൃകയാക്കിയത് കാന്തളൂരിനെ ആണെന്നു വരാം

അക്കാലത്തെ അനേകം ചോഴശാസനങ്ങളിലും ഒരു പാണ്ഢ്യശാസനങ്ങളിലും കാണുന്ന"കാന്തളൂർശാല കലമറുത്തരുളിന"എന്ന രാജകീയ ബിരുദത്തിൽ നിന്നാണ് ഈ മഹാവിദ്യാലയത്തിനുണ്ടായിരുന്ന രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്

ഏഡി992 ലെ ദർശനംകോപ്പു ശിലാശാസനത്തിലും തിരുവലീശ്വരം ശിലാശാസനത്തിലും മറ്റും രാജരാജൻ,കാന്തളൂർ കലമറുപ്പു നടത്തിയതിനെക്കുറിച്ചു പരാമർശിക്കുന്നുമകനായ രാജേന്ദ്രചോഴൻറെ തിരുവലങ്ങാട്ടു ശാസനത്തിലും മകൻറെ മകനായ രാജാധിരാജൻറെ കന്യാകുമാരി ശാസനത്തിലും അവരുമെല്ലാം കാന്തളൂർ കലമറുത്തരുളുന്നതായി കാണാം

"കൂപകത്തരശൈ ചേവുകം തുലൈത്തു വേലൈകെഴു കാന്തളൂർ ചാലൈ കലമറുത്തരുളിന"എന്നാണ് കന്യാകുമാരി ശാസനത്തിലെ പ്രസ്താവംവിഴിഞ്ഞത്തെ കൂപക രാജാവിൻറെ ഭരണം അവസാനിപ്പിച്ച ശേഷം കാന്തളൂർ കലമറുത്തുവെന്നു ചുരുക്കംചോഴ ചക്രവർത്തിയായ കുലോത്തുംഗൻ 1096 ൽ കോട്ടാർ പിടിച്ചെടുക്കുകയും വിഴിഞ്ഞത്തു വിജയ സ്തംഭം സ്ഥാപിക്കുകയും ചെയ്തതായി അദ്ദേഹത്തിൻറെ ചിദംബരം ശാസനത്തിൽ നിന്നും മനസ്സിലാക്കാംകുലോത്തുംഗൻറെ പുത്രനായ വിക്രമചോളൻറെ സാമന്തനായിരുന്ന പരാന്തകപാണ്ഢ്യനും കൂപകൻറെ കുലപുരിയായ വിഴിഞ്ഞം കീഴടക്കുകയും കാന്തളൂർ കലമറുത്തരുളുകയും ശ്രീപത്മനാഭനു പത്തു പൊൻവിളക്കുകൾ സമ്മാനിക്കുകയും ചെയ്തു

കാന്തളൂർശാല കലമറുത്തരുളിന എന്ന രാജശാസനങ്ങളിലെ പരാമർശങ്ങൾ ചരിത്രകാരന്മാരെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്കലമറുപ്പ് എന്തുകൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടു?ആരാണീ കൂപകൻ?വിഴിഞ്ഞത്തെ കപ്പലുകൾ നശിപ്പിക്കുന്നതിനേയാണ് കലമറുപ്പ് പരാമർശിക്കുന്നതെന്നായിരുന്നു പ്രശസ്ത ലിപി വിദഗ്ധനായ ഹൂൾഷ് കരുതിയത്കലമറുക്കുക എന്നാൽ വിദ്യാർത്ഥികളുടെ അംഗത്വം നിർത്തലാക്കുക എന്ന വ്യാഖ്യാനമാണ് ടിഎഗോപിനാഥറാവു സ്വീകരിച്ചത്കാന്തളൂർശാഖയിൽ ആയുധ വിദ്യ പഠിപ്പിച്ചതാകാം ചോഴരെ പ്രകോപിപ്പിച്ചതെന്നും ഇനിയും ചിലർ എഴുതിഅക്കാലത്ത് കൂപകരും അതായത് വേണാടരും ശ്രീലങ്കയും തമ്മിൽ സഖ്യം ഉണ്ടായിരുന്നതായും ഈ സഖ്യത്തെ തകർക്കുകയായിരുന്നു ചോഴരുടെ ലക്ഷ്യമെന്നും മറ്റും എഴുതിക്കണ്ടിട്ടുണ്ട്കലമറുക്കുക എന്നതിനു വിദ്യാർത്ഥികളുടെ അംഗത്വം സംബന്ധിച്ചു വ്യവസ്ഥ ചെയ്തു എന്ന അർത്ഥമാണ് ദേശവിനായകം പിള്ള സ്വീകരിച്ചിരുന്നത്

കലമറുത്തരുളിന എന്ന പ്രയോഗം കേവലമൊരു"ശത്രുസംഹാരക്രിയ"മാത്രമാകാനിടയിലെന്നും അതൊരു രാജകീയാനുഷ്ഠാനം ആയിരിക്കുമെന്നും കരുതുന്നതല്ലേ ഉചിതം?അവൈദികമായ ശൈവാരാധനാസമ്പ്രദായങ്ങളെ തിരസ്ക്കരിച്ചു വൈദികമായ ശൈവാരാധനയിലേയ്ക്കു രാജരാജൻ മടങ്ങി വന്നതിനെക്കുറിച്ചു ചോഴ ലിഖിതങ്ങളിൽ സൂചനയുണ്ട്കാന്തളൂരിൽ നേരത്തേ ഉണ്ടായിരുന്ന അവൈദികശൈവാരാധനയുടെ സ്ഥാനത്ത് ആരംഭിച്ച ഒരു ശൈവാനുഷ്ഠാനമായിക്കൂടെ ഈ കലമറുത്തരുളൽ?കേരളീയനായ ഈശാന ശിവഗുരു ദേവൻ ആണ് രാജരാജനെ വൈദികശൈവാമതത്തിലേക്ക് അതായത് മാഹേശ്വര മതത്തിലേയ്ക്കു പ്രത്യാനയിച്ചതെന്നും ഇവിടെ ഓർക്കാംകലമറുത്തരുളൽ എന്ന പ്രയോഗത്തിൻറെ യഥാർത്ഥ അർത്ഥ കല്പനയ്ക്ക് കൂടുതൽ തെളിവുകൾ ഇനിയും ലഭിക്കേണ്ടതായുണ്ട്

എഡി779-ൽ ഉദ്യോതനുസുരി രചിച്ച കുവലയമാല എന്ന ജൈന പ്രാകൃത ഭാഷാചമ്പുവിൽ വിജയപുരി രാജാവായ വിജയസേനൻറെ പുത്രി കുവലയമാലയെ അവിടെയുള്ള സർവചട്ടാനം മഠം കാന്തളൂർ ശാലയാകാംസർവചട്ടാനം മഠം എന്ന വിശേഷണം അർത്ഥവത്താകും വിധം അവിടെ എല്ലാ ദർശനങ്ങളും തുല്യ പ്രാധാന്യത്തോടെ പഠിപ്പിച്ചിരുന്നു

അഞ്ചു യുദ്ധമുറകളും ബൗദ്ധം,ലോകായതം എന്നിവ ഉൾപ്പെടെ ഏഴു ദർശനങ്ങളും വിജയപുരിയിലെ സർവചട്ടാനം മഠത്തിൽ പഠിപ്പിച്ചിരുന്നുചിത്രമെഴുത്ത്,വായ്പാട്ടു,വാദ്യം,നാടകം,നൃത്യം,നാട്യം എന്നിവയും സർവചട്ടാനം മഠത്തിൽ ഉൾപ്പെടുത്തിയിരുന്നുലാടം,കർണ്ണാടകം,മാളവം,മഹാരാഷ്ട്രം,ആന്ധ്ര,സൈന്ധവം തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സർവചട്ടാനം മഠത്തിൽ ഉണ്ടായിരുന്നതായി കുവലയമാല വർണ്ണിക്കുന്നു

കവിസഹജമായ അതിശയോക്തികളെ മാറ്റിനിർത്തിയാലും അത്യപൂർവ്വതയുള്ള ഒരു മഹാവിദ്യാലയമായിരുന്നു വിജയപുരിയിലെ സർവചട്ടാനം മഠംഒരു പർവ്വതം താണ്ടിയും കേരം,കമുക്,പ്ലാവ് എന്നിവ നിരന്നു നിൽക്കുന്ന ഭൂവിഭാഗം പിന്നിട്ടുമാണ് വിജയചന്ദ്രൻ,സർവചട്ടാനം മഠത്തിൽ എത്തുന്നത്ഈ വർണ്ണന വായിക്കുന്ന ഒരാൾക്കു കാവ്യത്തിലെ നായകൻ ചുരം കടന്നുപോകുന്നത് കേരളത്തിലൂടെയാണെന്നു തീർച്ചയാകാംകാവ്യത്തിലെ മറ്റേതാനും പരാമർശങ്ങളെ അടിസ്ഥാനമാക്കി കോട്ടൂർ വനാന്തരങ്ങൾ വഴിയായിരുന്നു വിജയചന്ദ്രൻറെ യാത്രയെന്നും അദ്ദേഹം എത്തുന്ന വിജയപുരി തിരുവനന്തപുരമാണെന്നും ഡോകെമഹേശ്വരൻനായർ എഴുതി

കുവലയമാലയും അതിൻറെ പന്ത്രണ്ടാം നൂറ്റാണ്ടിലെ സംസ്കൃതഭാഷാന്തരമായ കുവലയമാലാകഥ സംക്ഷേപവും ഒരുമിച്ചു പരിശോധിക്കുന്ന ഒരാൾ വിഴിഞ്ഞത്തെയാകണമെന്നില്ല വിജയപുരിയായി കാണുകഉദിയൻകുളങ്ങര (നെയ്യാറ്റിൻകര)ക്കടുത്തുള്ള കാന്തളൂർ മഹാദേവക്ഷേത്രത്തേയും കാന്തളൂർ ശാലയായി സങ്കല്പ്പിക്കാനാവില്ല

കാന്തിയും ചെല്വവും മിക്ക കാന്തളൂർ ചാലകോണാലം എന്ന അനന്തപുരവർണ്ണനത്തിലെ വിവരണമാണ് അവസാനമായി പരിശോധിക്കാനുള്ളത്അനന്തപുരവർണ്ണനത്തിലെ കാന്തളൂർശാല തിരുവനന്തപുരത്തെ വലിയശാല ആകാനേ വഴിയുള്ളൂ"മുന്റുകോയിലും എൻമുന്നിൽ തേന്റ്രും തത്രമഠങ്ങളും"എന്ന അടുത്ത വരി വായിക്കുമ്പോൾ വലിയശാല ക്ഷേത്രത്തിലെ ത്രിമൂർത്തികളെ പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിലുകളും ഒരാൾ ഓർത്തുപോകും

ആദ്യത്തെ ചോഴാക്രമണം കഴിഞ്ഞതോടെ കാന്തളൂർശാല വിഴിഞ്ഞത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കാംഅനന്തപുരവർണ്ണനം എഴുതുന്ന പതിനാലാം നൂറ്റാണ്ടിലും ക്ഷേത്രം മാത്രമല്ല മഠങ്ങളും വലിയശാല ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കാംഇക്കാലത്താണല്ലോ സംഗ്രാമധീരരവിവർമ്മയുടെ ശാസനം വലിയശാല ക്ഷേത്രത്തിൽ കൊത്തിവെച്ചത്

ആര്യശാല,ചെന്തിട്ട,വലിയശാല,തമ്പാനൂരെ കറകണ്ഠീശ്വരം എന്നിവിടങ്ങളിലെ ക്ഷേത്രപ്പറമ്പുകളിലെങ്കിലും പരീക്ഷണാടിസ്ഥാനത്തിലുള ഒരു പുരാതത്വ ഉത്ഖനനം Trial Archaeological digging നടത്തുന്നതു നന്നായിരിക്കുംഭാവനയ്ക്കും സ്വേച്ഛാപര്യാലോചനക്കും അപ്പുറത്തുള്ള സത്യം കണ്ടെത്തേണ്ട ബാധ്യത,പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമോ?കിള്ളിപ്പാലത്തെ ഗവഃ ഹൈസ്കൂളിനു കാന്തളൂർ ഹൈസ്കൂൾ എന്നു നാമകരണം ചെയ്യുന്നതും ഉചിതമാകും

കമ്മട്ടം ഗണപതിക്ഷേത്രം

തിരുവനന്തപുരത്തെ എയർപോർട്ടിലേക്കോ പേട്ടയിലേക്കോ പോകുന്നവർ,കണ്ണാശുപത്രിയുടെ എതിർവശത്തുള്ള ചെറിയൊരു ക്ഷേത്രം ശ്രദ്ധിക്കണമെന്നില്ലആ ക്ഷേത്രത്തിന് വിചിത്രമായ ഒരു പേരാണുള്ളത്കമ്മട്ടം ഗണപതി ക്ഷേത്രം

തിരുവിതാംകൂർ സർക്കാരിൻറെ നാണയകമ്മട്ടത്തോടനുബന്ധിച്ചുള്ള ക്ഷേത്രമായതിനാലാണ്,ഈ ദേവാലയത്തിൻറെ പേര് ഇങ്ങനെ ആയത്

തിരുവിതാംകൂർ പണ്ട് തൃപ്പാപ്പൂർ സ്വരൂപമായിരുന്നപ്പോൾ നാണയം അടിച്ചിരുന്ന കമ്മട്ടം,പദ്മനാഭപുരത്തായിരുന്നുഅതിനുമുമ്പ് ഇരണിയിലും തിരുവിതാംകോട്ടും തൃപ്പാപ്പൂർ സ്വരൂപത്തിനും കമ്മട്ടങ്ങൾ ഉണ്ടായിരുന്നുവത്രെ

തൃപ്പാപ്പൂർ സ്വരൂപം,തിരുവിതാംകൂർ ആയി വളർന്നതോടെ,കമ്മട്ടത്തിൻറെ പ്രവർത്തനങ്ങളും വിപുലമായിദളവയുടെയോ അല്ലെങ്കിൽ ദിവാന്റേയോ നേരിട്ടുള്ള ചുമതലയിലായിരുന്നുഅന്നെല്ലാം ചെമ്പുകാശുകളും വെള്ളിച്ചക്രങ്ങളും കലിയനും അടിച്ചിരുന്നത്രാജാ കേശവദാസൻ വലിയ ദിവാൻജി ആയിരുന്ന കാലത്ത്,തിരുവിതാംകൂറിൻറെ നാണയങ്ങൾ അടിച്ചിരുന്നത് ആലപ്പുഴയിലും പറവൂരിലും ആയിരുന്നുഅതിനുമുമ്പ് മാവേലിക്കരയിലും കൃഷ്ണപുരത്തും കമ്മട്ടങ്ങൾ ഉണ്ടായിരുന്നുപിന്നീട്,കമ്മട്ടം,കൊല്ലത്തേയ്ക്കു വന്നു അവിടെ നിന്ന് അത് ശ്രീ പാദം കൊട്ടാരത്തിലേയ്ക്കും കൃഷ്ണൻ തോപ്പിലേയ്ക്കും എത്തി

സ്വാതി തിരുനാളിൻറെ കാലം മുതൽ കമ്മട്ടം വഞ്ചിയൂരിൽ പ്രവർത്തിക്കാൻ തുടങ്ങിഇപ്പോൾ റെഡ്ക്രോസ്സിന്റേയും സ്റ്റാമ്പ്മാനുഫാക്ച്ചറി പ്രസ്സിന്റേയും നിലകൊള്ളുന്ന വിശാലമായ ഒരു പറമ്പിലായിരുന്നു അന്ന് കമ്മട്ടം പ്രവർത്തിച്ചിരുന്നത്

നാണയങ്ങൾ നിർമ്മിക്കാൻ പഴയ നാണയങ്ങളും വെള്ളിക്കെട്ടുകളും ചെമ്പുഷീറ്റുകളും സ്വർണ്ണക്കട്ടികളും അന്നൊക്കെ ഉപയോഗിച്ചിരുന്നുഒരു തഹസീൽദാറിൻറെ കീഴിലായിരുന്നു കമ്മട്ടം അന്ന് പ്രവർത്തിച്ചിരുന്നത്280 പണമായിരുന്നു ഇയാളുടെ ശമ്പളംഇത് മുപ്പത്തിയഞ്ചര രൂപയ്ക്ക് തുല്യമായിരുന്നുകണക്കപ്പിള്ളമാർ,ഷ്റോഫ്,പരിശോധകർ,തൂക്കകാർ,പ്യൂൺ,ചെറിയ കുഞ്ചുകുട്ടക്കാർ,തൂപ്പുകാർ,തട്ടാൻ എന്നിവരായിരുന്നു കമ്മട്ടത്തിലെ പ്രധാന ഉദ്യോഗസ്ഥർ

വിശ്വസ്തരായ പട്ടാളക്കാരെയാണ് കുഞ്ചുകുട്ടക്കാർ എന്നു പറഞ്ഞിരുന്നത്ഇവരിൽ പലരും കമ്മട്ടം ലെയിൻ എന്ന് ഇപ്പോഴറിയുന്ന ഇടവഴിയോടു ചേർന്ന വീടുകളിലാണ് അന്ന് താമസിച്ചിരുന്നത്അനന്തരായൻ പണം,തിരുവിതാംകൂർ വരാഹൻ എന്നീ സ്വർണ്ണ നാണയങ്ങളും ഈ കമ്മട്ടത്തിൽ അടിക്കാൻ തുടങ്ങി ബർമ്മിങ്ങ്ഹാം മിന്റിൽ നിന്നാണ് 1912 മുതൽ വെള്ളിച്ചക്രങ്ങൾ അടിച്ചിരുന്നത്വിശാഖം തിരുനാളിന്റേയും മൂലം തിരുനാളിന്റേയും തുലാഭാരസ്വർണ്ണനാണയങ്ങളും അനന്തരായൻ പണം,തിരുവിതാംകൂർ വരാഹൻ എന്നീ സ്വർണ്ണനാണയങ്ങളും ബർമ്മിങ്ങ്ഹാം മിന്റിൽ ആണ് അടിച്ചത്

നാണയങ്ങൾ അടിക്കുംമുമ്പ് കമ്മട്ടം പ്രവർത്തിക്കുന്ന സ്ഥലത്തോടു ചേർന്നുള്ള ഗണപതിക്ഷേത്രത്തിൽ പ്രത്യേകം ഹോമവും പൂജയും വഴിപാടും ഉണ്ടാകുംതിളയ്ക്കുന്ന ലോഹത്തിൽ അച്ച് പതിക്കുമ്പോൾ ചെറിയൊരു കൈപ്പിഴ വന്നാൽ എന്തെല്ലാം അനർത്ഥങ്ങളാണുണ്ടാകുന്നത്?പിഴവു വരുന്ന നാണയങ്ങൾ വീണ്ടും ഉരുക്കണമെന്നായിരുന്നു നിയമം

ഒരു വശത്ത് ശിവലിംഗവും മറുവശത്ത് ശംഖുമുള്ള ചെകാശുംഒരു ചെമ്പുകാശും,ഒരു വശത്ത് ഗജലക്ഷ്മിയും മറുവശത്ത് ശംഖുമുള്ള ചെമ്പുകാശും,ഒരു വശത്ത് ശിവലിംഗവും മറുവശത്ത് ശംഖുമുള്ള വെള്ളിച്ചക്രവും ഈ കമ്മട്ടത്തിൽ നിന്നാണ് സ്വാതി തിരുനാൾ മഹാരാജാവ് പുറത്തിറക്കിയത്ഒരു വശത്ത് തിരുവാറാട്ടു കാവിൽ ഭഗവതിയും മറുവശത്ത് ശംഖുമുള്ള സ്വർണ്ണനാണയവും സ്വാതി തിരുനാൾ മഹാരാജാവ് ഈ കമ്മട്ടത്തിൽ നിന്നിറക്കിഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിൻറെ ബൊമ്മക്കാശുകളും ഇവിടെനിന്നാണ് ഇറക്കിയത്നവനീത കൃഷ്ണൻറെ പ്രതിരൂപങ്ങളായിരുന്നു ബൊമ്മക്കാശുകളിൽ ചിത്രീകരിച്ചിരുന്നത്

ചേരമുടി എന്നറിയപ്പെട്ടിരുന്ന കിരീടത്തോടുകൂടിയ വെള്ളിച്ചക്രങ്ങളും ഈ കമ്മട്ടത്തിലൂടെ ഉത്രം തിരുനാൾ മഹാരാജാവ് പുറത്തിറക്കിയിരുന്നു1827-ൽ ഈസ്റ്റ്ഇന്ത്യാക്കമ്പനിയുടെ നിർദ്ദേശപ്രകാരം തിരുവിതാകൂറിന് കമ്മട്ടം അടച്ചിടേണ്ടി വന്നു1844-ൽ കമ്മട്ടം പുനഃരാരംഭിക്കാൻ കമ്പനി അംഗീകാരം നൽകി1843 മുതൽ കമ്പനി നാണയങ്ങൾക്കും തിരുവിതാംകൂറിൽ വ്യാപകമായ പ്രചാരം ലഭിക്കാൻ തുടങ്ങിഅവയാവട്ടെ മദ്രാസ്സിൽ നിന്നോ ബോംബെയിൽ നിന്നോ എത്തുന്നവയായിരുന്നു

1844 മുതൽ തിരുവനന്തപുരത്തെ കമ്മട്ടത്തിൽ ചെമ്പുനാണയങ്ങൾ മാത്രമാണ് അടിച്ചിരുന്നത്പുതിയ അച്ചുകൾ തിരുവിതാംകൂർ 1863-ൽ ഇംഗ്ലണ്ടിൽ നിന്നും വരുത്തിരണ്ടു ജീവനക്കാർ ഉത്സാഹിച്ചാൽ ഇരുപതിനായിരം നാണയങ്ങൾ വരെ ഒരു ദിവസം കൊണ്ട് അടിക്കാമെന്ന നിലയിൽ കമ്മട്ടം പുരോഗമിച്ചു1949 -ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ കമ്മട്ടം നിലച്ചുക്ഷേത്രം അതോടെ കമ്മട്ടം വകുപ്പിൽ നിന്ന് മാറ്റി തിരുവിതാകൂർ ദേവസ്വം ബോർഡിൻറെ ചുമതലയിലാക്കി

ശക്തൻ തമ്പുരാൻ വിപ്ലവത്തിന്റെ ക്ഷാത്രശോഭ

കേരളചരിത്രം കണ്ടിട്ടുള്ള ഏറ്റവും ധീരനും ദീർഘവീക്ഷണവുമുള്ള ഭരണാധികാരിയായിരുന്നു കൊച്ചി ശക്തൻ തമ്പുരാൻ തിരുമനസ്സ് അധികർശനമായ തീരുമാനങ്ങളും, അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകാനുള്ള ചങ്കുറപ്പും ആയിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത് രാജഭരണത്തിന്റെ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാർക്കശ്യത്തിന്റെ കാലത്തെ പലതും നമുക്ക് ഇന്ന് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷേ ദീര്ഘദൃഷ്ടിയോടെ ചെയ്‌ത ചില കാര്യങ്ങളുടെ മുൻപിൽ കാലം കുമ്പിട്ടു നിൽക്കും അത്തരത്തിലൊന്നിലൂടെ നമുക്കൊന്ന് കടന്നുപോകാം

മഹാവിദ്വാനും പ്രതിഭാശാലിയുമായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ് ഈ കുറിപ്പിനാധാരം ശേഷമുള്ള വാക്കുകൾ അദ്ദേഹത്തിന്റെ തന്നെയാകട്ടെ

"ഒരിക്കൽ ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്‌ തൃശ്ശിവപേരൂരെഴുന്നള്ളി താമസിച്ചിരുന്നപ്പോൾ വടക്കുംനാഥ ക്ഷേത്രത്തിന്റെ നാലുവശത്തും തേക്കിൻകാട് നിറഞ്ഞിരിക്കുന്നതായും തന്നിമിത്തം അവിടെക്കൂടി ഗതാഗതം ചെയ്യുന്നതിന് ജനങ്ങൾക്ക്‌ വളരെ ഭയവും അസൗകര്യവും ഉള്ളതായിട്ടും കാണുകയാൽ ആ കാടെല്ലാം വെട്ടിമാറ്റിച്ച് ക്ഷേത്രത്തിനു ചുറ്റും വിസ്താരത്തിൽ പ്രദിക്ഷണവഴി ഉണ്ടാക്കിക്കണമെന്നു നിശ്ചയിച്ചു

ഒരുദിവസം തിരുമനസ്സുകൊണ്ടുകൂടി എഴുന്നള്ളിനിന്ന് കാടുവെട്ടിച്ചുതുടങ്ങിയപ്പോൾ പരമേൽക്കാവ് എന്ന് പ്രസിദ്ധമായ ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് വാളും ചിലമ്പും ധരിച്ചു തുള്ളിക്കൊണ്ട് തിരുമുമ്പാകെ ചെന്ന്"ഇതെന്റെ അച്ഛന്റെ ജടയാണ്, ഇതിങ്ങനെ വെട്ടിക്കളയാൻ പാടില്ല"എന്ന് കോപഭാവത്തോടു കൂടി പറഞ്ഞു

അപ്പോൾ തിരുമനസ്സുകൊണ്ട്‌"ഞാനിതൊക്കെ വെട്ടിക്കളയിച്ചു ഇവിടം വെടിപ്പും വൃത്തിയും വരുത്തി ഇടുവിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത് അനാവശ്യമായി ഒന്നും പറയാതെ പൊയ്ക്കോ, അതാണ് നല്ലത് ടിപ്പു സുൽത്താൻ വന്ന് ക്ഷേത്രത്തിൽ കടന്ന് വടക്കും നാഥന്റെ ബിംബം ഇളക്കിപ്പറിച്ചു കൊണ്ടുപോയപ്പോൾ നീയും നിന്റെ അച്ഛനും എവിടെപ്പോയിരുന്നു?"എന്ന് അരുളിച്ചെയ്തു

ഇത് കേട്ടപ്പോൾ വെളിച്ചപ്പാടിന് കോപം കുറച്ചുകൂടി വർദ്ധിച്ചു തുള്ളൽ ഒന്നുകൂടി കടുത്തു"ആഹാ ഉണ്ണി എന്നോട് കളിക്കുന്നല്ലേ, അനുഭവം കാണിച്ചുതരാം"എന്നുപറഞ്ഞുകൊണ്ട് അയാൾ തല വെട്ടിപ്പൊളിക്കാൻ തുടങ്ങി

വെളിച്ചപ്പാടിന്റെ വാളിന് മൂർച്ചയില്ലാത്തതുകൊണ്ട് തല നല്ലപോലെ മുറിഞ്ഞില്ല അപ്പോൾ തിരുമനസ്സുകൊണ്ട്‌"നീ വിചാരിച്ചാൽ നമ്മെ എന്ത്‌ ചെയ്യാൻ കഴിയും? ആ വാളിന് മൂർച്ചയില്ലങ്കിൽ മൂർച്ചയുള്ളത് എന്റെ കൈയ്യിലുണ്ട് ഇതായിരിക്കും നല്ലത്"എന്നരുളിചെയ്തിട്ടു തിരുമനസ്സിലെ തൃക്കൈയ്യിലിരുന്ന പള്ളിവാൾ തുരുമനസ്സുകൊണ്ടു തന്നെ വെളിച്ചപ്പാടിന്റെ ശിരസ്സിൽ വെച്ചു ചിലമ്പുകൊണ്ട് മുട്ടിയിറക്കി ആ വാൾ നല്ലപോലെ മൂർച്ചയുള്ളതിനാൽ വെളിച്ചപ്പാടിന്റെ ശരീരം ക്ഷണനേരത്തിൽ രണ്ടായി പിളർന്നു നിലം പതിച്ചു അതിന്റെ ശേഷം തിരുമനസ്സുകൊണ്ട്‌ അവിടെയുണ്ടായിരുന്ന കാടുകളെല്ലാം വെട്ടിക്കളയിച്ചു വെടിപ്പാക്കിച്ചു ക്ഷേത്രത്തിനു ചുറ്റും പ്രദിക്ഷണവഴി ഉണ്ടാക്കിച്ചു അതിനാൽ അവിടെ ജനങ്ങൾക്ക് ഗതാഗത സൗകര്യവും നിർഭയത്വവും സിദ്ധിച്ചു

ഇവയെല്ലാം നടത്തിയതിന്റെ ശേഷം കുറച്ചുദിവസം കഴിഞ്ഞു ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്‌ തൃപ്പൂണിത്തുറക്കെഴുന്നള്ളി ഒരുദിവസം അവിടുന്ന് ചിറ്റമ്മത്തമ്പുരാട്ടിയുടെ തിരുമുമ്പാകെ എഴുന്നള്ളിയ സമയം തമ്പുരാട്ടി,"കുഞ്ഞിപ്പിള്ള പാറമേൽക്കാവിലെ വെളിച്ചപ്പാടിനെ കൊന്നു എന്നുകേട്ടു ഭഗവതിയോട് ഇങ്ങനെ ചെയ്യാമോ? ഇനി ഇതുനിമിത്തം എന്തല്ലാം അനര്ഥങ്ങളാകും ഉണ്ടാകുന്നത് ഈശ്വരന്മാരോടും മറ്റും കളിക്കുന്നത് ഒട്ടും നന്നല്ല"എന്നരുളിചെയ്തു അതിനു മറുപടിയായി ശക്തൻ തിരുമനസ്സുകൊണ്ട്‌,"ഞാൻ ഭഗവതിയോട് യാതൊന്നും ചെയ്തില്ല, ഞാൻ കൊന്നത് കോമരത്തെയാണ് അവൻ അനാവശ്യമായി തുള്ളിക്കൊണ്ടുവന്നു ചില അസംബന്ധങ്ങൾ പറയുകയും ചില ധാർഷ്ട്യങ്ങൾ കാണിക്കുകയും ചെയ്തു അതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത് അതു നിമിത്തം ഭഗവതിക്ക് എന്നോട് ഒരു വിരോധവും തോന്നുകയില്ല ഇവിടെ ഒരനർത്ഥവും സംഭവിക്കുകയുമില്ല"

ഇനി തൃശൂർ പൂരത്തിന്റെ തുടക്കം

-പ്രസിദ്ധമായ തൃശ്ശിവപേരൂർ പൂരം ശക്തൻതിരുമനസ്സിലെ കാലത്ത് അവിടുത്തെ കല്പന പ്രകാരം ഉണ്ടാക്കിയതാണ് അതിനുമുമ്പ് അവിടെ അങ്ങിനെയൊരാഘോഷം ഉണ്ടായിരുന്നില്ല ഒരിക്കൽ തിരുമനസ്സുകൊണ്ട്‌ തൃശ്ശിവപേരൂർ എഴുന്നള്ളി താമസിച്ചിരുന്നപ്പോൾ ആ ദേശക്കാരെയെല്ലാം തിരുമുമ്പാകെ വരുത്തി"ഇവിടെ ആണ്ടുതോറും മേടമാസത്തിലെ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം അതിനു നാട്ടുകാർ തിരുവമ്പാടി, പാറമേക്കാവ് ഇങ്ങനെ രണ്ടുഭാഗമായി പിരിഞ്ഞു സംഘം ചേർന്ന് അത് നടത്തണം അന്ന് സമീപത്തുള്ള ഭഗവതിമാരെയും ശാസ്താവ് മുതലായുള്ള ദേവതമാരെയും എഴുന്നള്ളിച്ചു വടക്കുംനാഥ സന്നിധിയിൽ കൊണ്ടുവരണം അവയിൽ തിരുവമ്പാടിയിൽ നിന്നും പാറമേക്കാവിൽ നിന്നുമുള്ള എഴുന്നള്ളത്തുകൾ പ്രധാനങ്ങളായിരിക്കുകയും വേണം ഈ വകക്ക് വേണ്ടുന്ന പണം ജനങ്ങൾ വീതിച്ചെടുത്തു ചെലവ് ചെയ്യണം"തൃശ്ശിവപേരൂർ പൂരത്തിന് ഇപ്പോഴും തുടരുന്ന ചിട്ടവട്ടങ്ങളൊക്കെ ശക്തൻ തിരുമനസ്സ് കൊണ്ട് അന്ന് നിശ്ചയിച്ചിട്ടുള്ളതാണ് -

ഹലോൺ ഇവിടെ ഇവിടെ

ഈ രണ്ടു സംഭവങ്ങളും കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ് ഇവ ഇന്നുവരെ ആരും നിഷേധിച്ചിട്ടുമില്ല എന്താണിതിൽ നിന്നും മനസ്സിലാക്കേണ്ടത് മനുഷ്യനുവേണ്ടി മനുഷ്യൻ സൃഷ്ടിച്ചതാണ് എല്ലാ ആചാരങ്ങളും ദൈവം പോലും മനുഷ്യന്റെ ദൃഢനിശ്ചയത്തിന് ഒപ്പമേ നിൽക്കൂ

വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ ഈശ്വരനെ വലിച്ചിഴച്ചു സാധാരണക്കാരനെ ഭയപ്പെടുത്തി നിർത്തേണ്ടത് എന്നും ഒരു ചെറുന്യൂനപക്ഷത്തിന്റെ ഉദരനിമിത്തകാര്യങ്ങൾ ആയിരുന്നു ഈ വരട്ടുവാദങ്ങളെയാണ് സാമൂഹ്യപരിഷ്കർത്താക്കൾ വെല്ലുവിളിച്ചതും പൊളിച്ചെഴുതിയതും

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഭഗവാന്റെയും ദേവിയുടെയും പേരിൽ തുള്ളിയാർക്കുന്ന കോമരങ്ങൾക്ക്, ശക്തൻ തമ്പുരാൻ ഇല്ല എന്നതിൽ ആശ്വാസം കൊള്ളാം അവരുടെ അലറിയാർക്കൽ തുടരുകയും ചെയ്യും

പാലിയം പ്രതാപം

ഒരു പകലാരംഭത്തിലാണ് ചേന്ദമംഗലത്തെത്തിയത്പഴയ കൊച്ചി രാജ്യത്തിലെ കണയനൂർ താലൂക്കിൽപ്പെട്ട ഗ്രാമംവിസ്തീർണ്ണം 1083 ചതുരശ്രകിലോമീറ്റർചേന്ദമംഗലം,ഇന്ന് പെരിയാറിൻറെ വടക്കേ കൈവഴിയും ചാലക്കുടിപ്പുഴയും കൊടുങ്ങല്ലൂർക്കായലുമാണ് ചേന്ദമംഗലത്തിൻറെ അതിരുകൾപാലിയത്തിൻറെ തട്ടകമെന്നതായിരുന്നു ചേന്ദമംഗലത്തിൻറെ മുൻകാല പ്രശസ്തിഅതിനും മുമ്പ് വില്ലോർവട്ടം സ്വരൂപത്തിൻറെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം

വില്ലോർവട്ടത്തെപ്പറ്റി വളരെ വളരെ കുറച്ചു കാര്യങ്ങളെ ചരിത്രത്തിനറിവുള്ളൂസംഘകാല ചേരരാജാക്കന്മാർ വില്ലവർ ആയിരുന്നുവെന്നും ആ രാജവംശത്തിൻറെ അവശിഷ്ടങ്ങളിലൊന്നാണ് വില്ലോർവട്ടമെന്നും ചിലർകൊച്ചിയുടെ സമാന്തരരായിരുന്ന ക്ഷത്രിയ രാജവംശങ്ങളിലൊന്നായിരുന്നു വില്ലോർവട്ടമെന്നു ഇനിയും ചിലർഉദയംപേരൂരും ചോറ്റാനിക്കരയും മറ്റും കേന്ദ്രമാക്കി ഭരിച്ചിരുന്ന കുരുസ്വരൂപത്തിൻറെ ഉറ്റബന്ധുക്കളായിരുന്നു ഇവരെന്നു മറ്റു ചിലർഅവസാനത്തെ വില്ലോർവട്ടം രാജാവ് ഏഡി1450 നടുത്ത് ക്രിസ്തുമതം സ്വീകരിച്ചതായും,ചേന്ദമംഗലം ഉപേക്ഷിച്ച് ഉദയംപേരൂരേക്ക് പോയതായും കരുതപ്പെടുന്നുഉദയംപേരൂരെ വലിയപള്ളിയിൽ ഇദ്ദേഹത്തെ സംസ്ക്കരിച്ചതായും വിശ്വസിക്കപ്പെടുന്നു

പതിനഞ്ചാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയാകുമ്പോഴേയ്ക്ക് ചേന്ദമംഗലം,പാലിയത്തച്ചന്മാരുടെ ആസ്ഥാനമായി മാറുന്നതായി കാണുന്നുഅവസാനത്തെ വില്ലോർവട്ടം രാജാവിൻറെ പിൻഗാമിയെ ഒരു പാലിയത്തച്ചൻ വിവാഹം കഴിച്ചുവത്രെ

കേരളാചാരിത്രത്തിലെ ഒരത്താണിയാണ്,ചേന്ദമംഗലത്തെ കോട്ടക്കോവിൽക്കുന്നിനെ ജോസഫ് മുണ്ടശ്ശേരി ആരാധനയോടെ വിശേഷിപ്പിച്ചത്പള്ളിമണിയുടെ മുഴക്കവും വാങ്കുവിളിയും ശംഖനാദവും കൊമ്പ് പെരുമ്പറയും മാറിമാറിക്കേട്ടിരുന്ന കോട്ടക്കോവിൽക്കുന്ന് വില്ലോർവട്ടത്തിൻറെ ആസ്ഥാനമായിരുന്നുഉദ്ദണ്ഡശാസ്ത്രികൾ കോകിലസന്ദേശം രചിക്കുമ്പോൾ ചേന്ദമംഗലത്തെ ജയന്തമംഗലമാക്കി ജയന്തമംഗലം ആരുടെ നഗരമാണെന്ന് കവി പറയുന്നില്ലവില്ലോർവട്ടം ആയിരിക്കും അന്നും ഇവിടം ഭരിച്ചത്ചേന്ദമംഗലത്തെ മാരക്കരത്തറവാട്ടിലെ രംഗലക്ഷ്മിയെന്ന നർത്തകസുന്ദരിയെ ഉദ്ദണ്ഡന് ആരാവാം പരിചയപ്പെടുത്തിയത്?പതിനെട്ടരക്കവികളിൽ ഒരാളെന്ന് മാത്രം തീർച്ചയാക്കാംപ്രഖ്യാപിത പ്രതിദ്വന്ദ്വിയായ കാക്കശ്ശേരിയാണെന്നും വില്ലോർവട്ടം രാജാക്കന്മാർ ക്ഷത്രിയരായിരുന്നുവെന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തിൽ ചേർന്നതിനാൽ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം തൻറെ കീഴിലെ ഒരിടപ്രഭുവായ പാലിയത്തച്ചന് നല്കിയെന്നും കോകിലസന്ദേശം പരിഭാഷപ്പെടുത്തിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഊഹിക്കുന്നു

വിഴിഞ്ഞം ആസ്ഥാനമാക്കി തെക്കൻകേരളം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പടത്തലവന്മാരായിരുന്നുവത്രെ പാലിയത്തെ മാടമ്പികൾപിന്നീടവർ ആയികളുടെ പതനത്തെത്തുടർന്ന് തിരുവഞ്ചിക്കുളത്തെത്തിതിരുവഞ്ചിക്കുളത്തുനിന്നാണ് ഇവർ ചേന്ദമംഗലത്തേക്ക് വന്നത്ശാക്യമതത്തേയും ബുദ്ധദേവനേയും പ്രകീർത്തിക്കുന്ന വിക്രമാദിത്യവരഗുണൻറെ അവസാനകാല ചെമ്പുപട്ടയം പാലിയം ഗ്രന്ഥശാലയുടെ സൂക്ഷിപ്പിൽ എത്തിയത് മുമ്പ് ഇവർ ആയികളുടെ പടത്തലവന്മാർ ആയതിനാലാണത്രേ

നൂറ്റാണ്ടുകളുടെ ധീരസ്മൃതിയുമായി നിലകൊള്ളുന്ന പാലിയം കൊട്ടാരത്തിൻറെ മുന്നിലാണ് ഞാനിപ്പോൾസ്വീകരിക്കാൻ തെക്കൻ കാറ്റിൻറെ ആതിഥ്യമുണ്ടായിരുന്നുകൊച്ചിയിലേക്കു തങ്ങളെ ക്ഷണിച്ചുകൊണ്ടുവന്ന മാടമ്പിമാർക്ക് കൃതജ്ഞതാസൂചകമായി ഡച്ചുകാർ പണിഞ്ഞുകൊടുത്തതായിരുന്നുഈ കൊട്ടാരംമട്ടാഞ്ചേരികൊട്ടാരത്തേക്കാൾ കാഴ്ച്ചയിൽ പ്രൗഢമായിരുന്നു പാലിയം കൊട്ടാരംചെമ്പുമേഞ്ഞതായിരുന്നു പൂമുഖമാളിക മരപ്പണിചെയ്യുന്നതിൽ വിദഗ്ദ്ധരായ ആശാരിമാരും,ലന്തക്കാരുടെ കല്പണിക്കാരും കൊട്ടാരനിർമ്മാണത്തിൽ ഒന്നിച്ചിരുന്നുമേൽക്കൂരയിലെ ചില്ലോടുകളും നിലത്തു പാകിയ തറയോടുകളും കൊട്ടാരത്തിന് ഗാംഭീര്യം നല്കി

ബലംകൊണ്ട് പടത്തലവനും ഭരണപാടവം കൊണ്ട് മന്ത്രിയും നയതന്ത്രം കൊണ്ടു സംരക്ഷകനുമായിരുന്നു കൊച്ചിരാജവംശത്തിന് ഒന്നരനൂറ്റാണ്ടുകാലം പാലിയത്തച്ചന്മാർഇനി ഒരിക്കലും പാലിയത്തച്ചനെ മന്ത്രിയാക്കരുതെന്നായിരുന്നു ശക്തൻതമ്പുരാൻ അനന്തിരവനോടു അവസാനമായി കല്പിച്ചത്പാലിയത്തുനിന്നു കൊച്ചിത്തമ്പുരാക്കന്മാർ സംബന്ധം ചെയ്യരുതെന്നും ശക്തൻതമ്പുരാൻ കട്ടായം പറഞ്ഞുരാജ്യത്തെ വിഴുങ്ങാൻ വന്ന സാമൂതിരിയെ തോല്പിച്ചോടിക്കാൻ തിരുവിതാംകൂർ സൈന്യത്തെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കോമിഅച്ഛൻറെ പ്രാഗൽഭ്യം ശക്തൻതമ്പുരാൻ അപ്പോഴേക്കു മറന്നുപോയിരുന്നുതാവഴിത്തർക്കം രൂക്ഷമായപ്പോൾ വെട്ടത്തുതമ്പുരാനെ ദത്തെടുക്കാൻ പറങ്കി സൈന്യാധിപൻ നിർബന്ധിച്ചതും അതിനു വഴങ്ങാതെ മൂത്ത താവഴിയിലെ ഒരു യുവാവിനെ ദത്തെടുക്കാൻ കൊച്ചിയെ നിർബന്ധിച്ചതും അതിനായി സിലോണിൽ പോയി ഡച്ച് കമാണ്ടറെ കൊണ്ടുവന്നതും പാലിയത്തെ മറ്റൊരു കോമി അച്ഛനായിരുന്നുവെന്നതും ശക്തൻതമ്പുരാൻ വിസ്മരിച്ചു

കരപ്പുറം യുദ്ധത്തിൽ പരാജയപ്പെട്ടപ്പോഴാണ് കോമിഅച്ഛൻ രണ്ടാമനെ തിരുവിതാംകൂർ സൈന്യം തടവുകാരനാക്കിയതും പദ്മനാഭപുരത്തെ ഉദയഗിരിക്കോട്ടയിൽ പാർപ്പിച്ചതുംയുവരാജാവുമായി ചങ്ങാത്തത്തിൽ കഴിഞ്ഞ കോമിഅച്ഛൻ വൈകാതെ കൊച്ചിയുമായി ഒരു സൗഹൃദസന്ധിയിൽ ഏർപ്പെടാൻ കാർത്തികതിരുനാൾ രാമവർമ്മയെ പ്രേരിപ്പിച്ചുസന്ധിയിൽ ഒപ്പിടാൻ കോച്ചിത്തമ്പുരാൻ നേരിട്ട് ശുചീന്ദ്രത്തെത്തി1754-ൽ

മാപ്രാണത്തും ചേലക്കരവച്ചും നടന്ന പൊരിഞ്ഞ യുദ്ധങ്ങളിൽ സാമൂതിരി സൈന്യത്തെ തിരുവിതാംകൂർ സൈന്യം അനന്തരം പരാജയപ്പെടുത്തിതൃശ്ശൂർ വരെയുള്ള പ്രദേശങ്ങൾ കൊച്ചിയ്ക്കു അതോടെ മടക്കി കിട്ടിഹൈദ്രാലിയുടെയും ടിപ്പുസുൽത്താന്റേയും സൈന്യങ്ങളെ പരമാവധി പ്രകോപിപ്പിക്കാതിരിക്കാൻ കൊച്ചി നേരത്തെ ശ്രദ്ധിച്ചതും ഈ കോമിഅച്ഛൻറെ നയതന്ത്രം കൊണ്ടായിരുന്നു

1805-ൽ ശക്തൻ തമ്പുരാൻ മരണമടഞ്ഞുപിന്നീടു കൊച്ചി ഭരിച്ച രണ്ടു രാജാക്കന്മാരും ശാന്തശീലരും ഭീരുക്കളും ആയിരുന്നുഇക്കാലത്താണ് മനക്കോട്ട അച്ഛൻ,പഴയന്നൂർ ക്ഷേത്രത്തിൽ പരദേവതാ ദർശനത്തിനു പോയ ഒരമ്മതമ്പുരാനെ അധിക്ഷേപിച്ചത്തൻറെ ആസ്ഥാനത്തു കൂടി പോകുമ്പോൾ അമ്മത്തമ്പുരാൻ പല്ലക്കിൽ നിന്നിറങ്ങി നടക്കണമെന്നായിരുന്നു മനക്കോട്ട അച്ഛൻറെ ആവശ്യംഉദ്ധതനായ ഈ അച്ഛനെ കൊച്ചിക്കു വേണ്ടി വധിച്ചത് പാലിയത്തെ ഗോവിന്ദൻ അച്ഛനായിരുന്നുഗോവിന്ദച്ഛനെ ഉടനെ മന്ത്രിയാക്കാനൊന്നും കൊച്ചിത്തമ്പുരാൻ തയ്യാറായില്ലബലവാനായ ഒരു മന്ത്രി കൊച്ചിക്കു അനിവാര്യമാണെന്നു ഓർമ്മിപ്പിക്കാൻ തിരുവിതാംകൂറിലെ ദളവയായ വേലുത്തമ്പിയുടെ ഇടപെടലുകൾ വേണ്ടിവന്നു വേലുത്തമ്പിയും പാലിയത്തച്ഛനും ചേർന്ന് ഇംഗ്ലീഷുകാരെ തോല്പിക്കാൻ തീരുമാനിച്ചെങ്കിലും അതൊന്നും യാഥാർഥ്യമായില്ലബോൾഗാട്ടി പാലസിൽ വിശ്രമിക്കുകയായിരുന്ന മെക്കാളയെ വധിക്കുവാനുള്ള പാലിയത്തച്ഛൻറെ തന്ത്രങ്ങളും വിജയം കണ്ടില്ലഒരു രാത്രി ബോൾഗാട്ടി പാലസ് പാലിയത്തച്ഛൻറെ അനുയായികൾ വളഞ്ഞെങ്കിലും നടവരമ്പത്തു കുഞ്ഞികൃഷ്ണമേനോൻറെ സഹായത്തോടെ മെക്കാളെ വധ ശ്രമത്തിൽ നിന്നു രക്ഷപ്പെട്ടു

കീഴടങ്ങിയ ഗോവിന്ദച്ഛനെ മദിരാശി സെൻറ് ഫോർട്ട് ജോർജ്ജിൽ ബ്രിട്ടീഷുകാർ 12 വർഷം തടവുകാരനായി പാർപ്പിച്ചുവീണ്ടുമൊരു പതിനൊന്ന് വർഷം മുംബൈയിലും അദ്ദേഹം ബന്ധിതനായി കഴിഞ്ഞു23 വർഷം കഴിഞ്ഞായിരുന്നു മോചനം1832-ൽ കാശിയിൽ തീർത്ഥാടനത്തിനു പോയ അച്ഛൻ അവിടെവച്ച് അന്തരിച്ചു

ഗോവിന്ദനച്ഛൻ തടവിൽ കഴിഞ്ഞ നാളുകളിൽ പാലിയത്തുകാർ വലിയ സമ്മർദ്ദത്തിലായിരുന്നുകുഞ്ഞികൃഷ്ണമേനോൻ അവരോട് നിർദ്ദയം പകരം വീട്ടിഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും കൃഷിയിലും ശുഷ്ക്കാന്തി കാണിച്ച് ഈ വിപരീത ഘട്ടത്തെ അന്നത്തെ തലമുറ പക്ഷേ അതിജീവിച്ചു

1952-ൽ ആളോഹരി ഭാഗം നടക്കുന്നതുവരെയും പാലിയം അവരുടെ പ്രതാപം നിലനിർത്തി213 അംഗങ്ങളായിരുന്നു അന്ന്1999-ൽ 443 പേരുംമുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി പാലിയം കൊട്ടാരം ഒരു മ്യൂസിയമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾചലച്ചിത്ര ഗായകനായ പിജയചന്ദ്രനാണ് ഇന്നത്തെ പ്രശസ്തനായ പാളിയത്തുകാരൻഅമ്മ പാലിയത്തെ അംഗവുംഅച്ഛൻ ശക്തൻതമ്പുരാനെ നിഷേധിച്ച ഒരു കൊച്ചിത്തമ്പുരാനും

ചേന്ദമംഗലത്തെ ഭഗവതിയമ്പലത്തിലാണ് പാലിയത്തുകാരുടെ പരദേവതഇതിനു പുറമെയാണ് നരസിംഹക്ഷേത്രവും ശിവക്ഷേത്രവുംകിഴക്കോട്ടു ദർശനമാണ് നരസിംഹക്ഷേത്രത്തിന്പൂമുഖത്തോടുകൂടിയ സമചതുരക്ഷേത്രമായിരുന്നു ശ്രീകോവിൽദ്വാരപാലകൻ,വിഷ്ണു,ആനന്ദതാണ്ഡവശിവൻ,കൃഷ്ണലീല,നരസിംഹം,വേണുഗോപാലൻ എന്നീ ചുവർചിത്രങ്ങൾ ശ്രീകോവിൽ ഭിത്തിയെ ആകർഷകമാക്കി

മരമച്ചിൽ ബ്രഹ്മാവിന്റേയും ദിക്പാലക്കാരുടെയും കമനീയ ശില്പങ്ങൾ വ്യക്തതയോടെ ചിത്രീകരിച്ചിരിക്കുന്നു,

വിഷ്ണുക്ഷേത്രത്തിൽ നിന്നു ശിവക്ഷേത്രത്തിലേക്കു പോയിവൈക്കത്തപ്പൻറെ സങ്കല്പത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ,ഏകതല വട്ടശ്രീകോവിലാണ് ക്ഷേത്രത്തിന്

ശ്രീകോവിൽ ഭിത്തിയിലെ ചിത്രങ്ങളിൽ അശ്വാരൂഢപാർവ്വതിയും മയൂരവാഹനനായ സുബ്രഹ്മണ്യനും ആനന്ദ നൃത്തം ചെയ്യുന്ന ശിവനും വസ്ത്രാപഹരണം നടത്തുന്ന കൃഷ്ണനും ത്രിവിക്രമനും പരശുരാമനും ഉമാമഹേശ്വരനും അനന്തശയനവും മറ്റും ഉണ്ടായിരുന്നുചടങ്ങുകളും പുജകളുമെല്ലാം വൈക്കത്തെന്നപോലെ ആയിരുന്നു ഇവിടേയുംപ്രാതലിൻറെ സ്ഥാനത്ത് അന്നദാനംവേഴപ്പറമ്പുനമ്പൂതിരിക്കാണ് പാലിയത്തുകാരുടെ രണ്ടു ക്ഷേത്രങ്ങളിലേയും തന്ത്രം

ചേന്ദമംഗലം നരസിംഹക്ഷേത്രത്തിൽ നിന്നു നേരെ പോയത് ജൂത സിനഗോഗിലേക്കാണ്കോട്ടക്കോവിൽ കുന്നിൻറെ വടക്കുമാറിയാണ് സിനഗോഗ്ഇസ്രായേൽ എന്ന രാഷ്ട്രം നിലവിൽ വന്നതോടെ അവരുടെ അങ്ങോട്ടേയ്ക്കുള്ള പ്രയാണവും ആരംഭിച്ചു1956-ലാണ് അവസാനത്തെ ജൂതകുടുംബം ചേന്ദമംഗലത്തു നിന്നു പോകുന്നത്ഇവിടെ നിന്ന് പോയവർ തങ്ങൾക്ക് അനുവദിച്ചുകിട്ടിയ ഊഷരഭൂമികളിൽ കൃഷിചെയ്ത് കനകം വിളയിച്ചുഅവരിൽ പലരും ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ജന്മ ഭൂമി കാണാൻ ചേന്ദമംഗലത്തെത്താറുണ്ട്ജൂതപ്രമാണിമാരിൽ ഒരാൾ പള്ളിക്കടുത്തായി ഭംഗിയുള്ള ഒരു വീടും ഇപ്പോൾ പണിഞ്ഞിട്ടുണ്ട്,ചേന്ദമംഗലം കാണാൻ ഇസ്രായേലിൽ നിന്നിവരുന്നവർക്കു താത്കാലികമായി താമസിക്കുവാനായിഇസ്രായേൽ ഗവൺമെന്റിന്റെ ടെലിവിഷൻ പ്രേക്ഷകർക്ക് ചേന്ദമംഗലം സുപരിചിതമാണ്

ഏഡിഒന്നാം നൂറ്റാണ്ടിൽ ജറൂസലേം ദേവാലയത്തിനു സംഭവിച്ച തകർച്ചയെത്തുടർന്നാണ് തങ്ങളുടെ പൂർവ്വികർ കൊടുങ്ങല്ലൂരിൽ എത്തിയതെന്നാണ് ഇസ്രയേലിലുള്ള ചേന്ദമംഗലത്തെ ജൂതന്മാരും വിശ്വസിക്കുന്നത്ഇംഗ്ലീഷ് നിർബന്ധിത ഭാഷയാണെങ്കിലും ഹീബ്രുവിനാണ് അവിടെ പ്രഥമസ്ഥാനംരണ്ട് മലയാളികളെ ആദ്യകാലങ്ങളിൽ ഒരേ ഫ്ലാറ്റിൽ താമസിക്കുവാൻ ഇസ്രായേൽ ഗവൺമെൻറ് തുടക്കത്തിൽ അനുവദിച്ചിരുന്നില്ലജന്മഭുമിയിലെ ഭാഷകൾ സംരക്ഷിക്കുന്നത് ബുദ്ധിയല്ലെന്ന് അവർ കരുതിയിരുന്നുകാലം ചെന്നപ്പോൾ വിലക്കുകൾക്ക് അയവുണ്ടായിറഷ്യയിൽ നിന്നും ജർമ്മനിയിൽ നിന്നും പോളണ്ടിൽ നിന്നും വന്നവർ തങ്ങളുടെ ഭാഷകൾ സംരക്ഷിക്കുന്നതു കണ്ടപ്പോൾ മലയാളികൾക്കും സ്വന്തം ഭാഷ കൈകാര്യം ചെയ്യണമെന്നു തോന്നിമലയാള അക്ഷരങ്ങൾ മറന്നുപോയതിനാൽ ഇംഗ്ലീഷ് അക്ഷരമാലയിലാണ് അവരിപ്പോൾ മലയാളം എഴുതുന്നതെന്നു മാത്രംപാലിയത്തെ സ്കൂളിൽ ഹീബ്രു പഠിപ്പിക്കാൻ ഉണ്ടായിരുന്ന ജൂതാധ്യാപകരെ പറ്റി ചേന്ദമംഗലത്തെ പഴയ തലമുറ കൃതജ്ഞതയോടെ അനുസ്മരിച്ചു

ആർച്ചുകളോടു കൂടി വാതിലുകളും ജനലുകളുമുള്ള ജൂതപ്പള്ളി കാഴ്ച്ചയിൽ പഴയകാല ക്രിസ്ത്യൻ പള്ളികളെ അനുസ്മരിപ്പിച്ചുഏഡി1269-ലെ ഹീബ്രുലിഖിതം പള്ളിമുറ്റത്തു പ്രദർശിപ്പിച്ചിട്ടുണ്ട്ഇസ്രായേലിൻറെ മകൾ സാറയുടെ കല്ലറയിൽ ഉണ്ടായിരുന്ന ലിഖിതമാണ് ഇപ്പോൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്

പുരാവസ്തു വകുപ്പിൻറെ സംരക്ഷിത സ്മാരകങ്ങളിലൊന്നായ ചേന്ദമംഗലം ജൂതപ്പള്ളിയിലുണ്ടായിരുന്ന പഴയ നിയമത്തിൻറെ തോൽപ്പുസ്തകം മോഷണം പോയിട്ട് വർഷങ്ങളായി

ജൂതപ്പള്ളിയ്ക്കടുത്താണ് ഹോളിക്രോസ് ചർച്ച്ഒരു സെമിനാരി സ്ഥാപിക്കാനായി ജെസ്യൂട്ട് വൈദികർ ചന്ദമംഗലം തിരഞ്ഞെടുത്തത് 1577-ലാണ്അന്നിവിടെ ഒരു അച്ചുകൂടവും പ്രവർത്തിച്ചിരുന്നുഡോക്ട്രീന ക്രിസ്റ്റീന 1577-ൽ അച്ചടിച്ചത് വൈപ്പിക്കോട്ടയിൽ പ്രവർത്തിച്ചിരുന്ന കല്ലച്ചുകളുള്ള പ്രസ്സിലാണ്1581-ലാണ് ഹോളിക്രോസ് ചർച്ചിൻറെ സ്ഥാപനംഉദയംപേരൂർ സുനഹദോസിൻറെ സംഘാടകരിൽ ഒരാളായ ഫാകാസ്ട്രോ,ഹോളിക്രോസ് ചർച്ചിലെ വികാരിയായിരുന്നു ഇദ്ദേഹത്തിൻറെ ക്ഷണപ്രകാരമാണ് ഹെൻട്രി മെനസിസ് ഉദയംപേരൂർ സുനഹദോസ് കഴിഞ്ഞ് ഹോളിക്രോസ് ചർച്ചിൽ കുർബാന നടത്താൻ എത്തിയത്പള്ളിച്ചുവരിൽ പഴയ കല്ലറകളിൽ നിന്നു എടുത്തു മാറ്റപ്പെട്ട ശിലാപാളികളിൽ ചിലത് പ്രദർശിപ്പിച്ചിരുന്നുവട്ടെഴുത്ത് ലിപികളിൽ പേരുകൾ എഴുതിയ പതിമൂന്നു ശിലാപാളികൾ പള്ളിച്ചുവരിൽ കാണാനുണ്ടായിരുന്നു

പഴയ സെമിനാരിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത് മേൽക്കൂരകളില്ലാത്ത ചുവരുകൾക്കുള്ളിൽ മരക്കൂട്ടങ്ങൾ!

ഹോളിക്രോസ് ചർച്ചിൽനിന്നു കോട്ടക്കോവിൽ കുന്നിനു വടക്കുകിഴക്കായുള്ള മുസ്ലീം പള്ളിയിലേക്കു പോയിഇസ്ലാം മതം ആരംഭിക്കുന്നതിനും വളരെ മുമ്പ് കേരളത്തിലെത്തിയ കച്ചവടക്കാരായ അറബികളുടെ പിന്മുറക്കാരാണ് ചേന്ദമംഗലത്തെ ആദ്യകാല മുസ്ലിങ്ങൾ എന്നു പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ ഒരു വൃദ്ധൻ അഭിമാനത്തോടെ പറഞ്ഞുപള്ളിയോട് ചേർന്നാണ് ജൂതരുടെ ശവപ്പറമ്പ്ശവപ്പറമ്പിനും പള്ളിക്കും ഇടയിൽ മതിൽ ഉയർന്നത് എഴുപതുകളുടെ അവസാനമാണെന്നും വൃദ്ധൻ ഓർത്തെടുത്തു

പള്ളിയിൽ നിന്ന് മുന്നിൽക്കണ്ട റോഡിലേക്കിറങ്ങിയപ്പോൾ കുന്നിൻനെറുകയിലുള്ള വിഷ്ണുക്ഷേത്രത്തിലേക്കുള്ള കൽപ്പടവുകൾ കണ്ടു1926-27 കാലത്ത് കോട്ടക്കോവിൽക്കുന്നിൽ പുരാതത്വപര്യവേഷണം നടത്തിയ പഴയന്നൂർ കെരാമപ്പിഷാരടിയേയും 1936-ൽ പര്യവേഷണം നടത്തിയ അനുജനച്ഛനേയും സ്മരിച്ചുകൊണ്ട് കുന്നിൻ മുകളിലേക്കു നടന്നുരണ്ടുനേരം മാത്രം പൂജയുള്ള ക്ഷേത്രം അപ്പോൾ അടച്ചിരുന്നുക്ഷേത്രമുറ്റത്ത്ആരായാൽത്തറയിൽ വിശ്രമിക്കുന്നവരുടെ വേഷം കണ്ടപ്പോൾ അവർ ഒരു പ്രത്യേക തൊഴിലാളി സംഘടനയിൽ പെട്ടവരാണെന്നു മനസ്സിലായിപുരാവസ്തുവകുപ്പുമായുള്ള ബന്ധം പറഞ്ഞപ്പോൾ അവരിൽ ഒരാൾ പുഴയിൽ നിന്ന് മണൽ വാരി ജീവിക്കുന്ന തൊഴിലാളികളാണ് തങ്ങളെന്ന് അറിയിച്ചുപുഴമണൽ വാരുന്നത് തെറ്റാണെന്നും തെറ്റല്ലെന്നും അഭിപ്രായമുള്ള രണ്ടു വിഭാഗക്കാർ തങ്ങളുടെ സംഘടനയിലുണ്ടെന്നും ഏതു പക്ഷമാണ് ശരിയെന്നും അയാൾ ചോദിച്ചു

അനിയന്ത്രിതമായി പുഴമണൽ വാരുന്നതിലെ അപകടത്തെപ്പറ്റി ഞാൻ പറഞ്ഞുതുടങ്ങിയപ്പോൾ കേൾക്കുന്നവരുടെ മുഖത്തുണ്ടായ ധർമ്മ സങ്കടം വായിച്ചെടുക്കാൻ പ്രയാസമുണ്ടായില്ലവാക്കുകൾ നീണ്ടുപോകാതിരിക്കാൻ ക്ഷേത്രകാര്യങ്ങൾ ഞാൻ തിരക്കി

പ്രധാനമൂർത്തി ശ്രീകൃഷ്ണനാണെന്നും കിഴക്കോട്ടാണ് ദർശനമെന്നും അവർ ഓർമ്മിപ്പിച്ചുവിഗ്രഹത്തിനു നാലടിയോളം ഉയരമുണ്ടെന്നും അറിയിച്ചുപഴയ വില്ലോർവട്ടം അന്യം നിന്നപ്പോഴാണ് ക്ഷേത്രവും കുന്നും പാലിയത്തുകാർക്ക് ലഭിച്ചതെന്ന് അവരും പറഞ്ഞുവില്ലോർവട്ടത്തിലെ സ്ത്രീകളുടെ ഇഷ്ടദേവനായിരുന്നുവത്രെ ഈ ശ്രീകൃഷ്ണൻവേഴപ്പറമ്പ് നമ്പൂതിരിക്കാണ് ഇവിടെയും തന്ത്രം

ക്ഷേത്രത്തിനു തെക്കു -കിഴക്കായുണ്ടായിരുന്ന പടികെട്ടുകളിറങ്ങി പുരാതനമായ കുന്നത്തു തളിക്ഷേത്രത്തിലേക്കു പോയിസന്ധ്യാപൂജയ്ക്കായി അപ്പോൾ ഒരുങ്ങുകയായിരുന്നുപതിനെട്ടു തളികളിലൊന്നാണ് ക്ഷേത്രം

ദ്വിതല ചതുരശ്രകോവിലാണ് കുന്നത്തു തളി ശിവ ക്ഷേത്രത്തിന്13 ഉപദേവതമാരാണ് ഈ ക്ഷേത്രത്തിന്ഭദ്രകാളി,ഭൃഗീരടി,ബ്രഹ്മാവ്,വിഷ്ണു,അഘോരമൂർത്തി,ദക്ഷിണാമൂർത്തിദുർഗ്ഗാഭഗവതി,ഗണപതി,യക്ഷി,നാഗയക്ഷി,ശാസ്താവ്,വടക്കുംനാഥൻ,സപ്തമാതൃക്കൾ എന്നിവരാണ് ഈ ഉപദേവന്മാർബ്രഹ്മാവായി ആരാധിക്കുന്നത് ഒരു ചതുർമുഖലിംഗത്തെയാണ്ബ്രഹ്മശ്രിരച്ഛേദന മൂർത്തി എന്ന സങ്കൽപ്പത്തിലുള്ള ശിവനെ ബ്രഹ്മമായി പില്കാലത്ത് തെറ്റിദ്ധരിച്ചതാകാം

പറവൂർ കഴകത്തിൻറെ ആദ്യത്തെ ആസ്ഥാനം കുന്നത്തു താളിയാകാനാണ് സാധ്യതപെരുവാരം ക്ഷേത്രത്തിനു പ്രാധാന്യം ലഭിച്ചത് പിൽകാലത്താവണംപെരുവനം ക്ഷേത്രത്തിന് നെയ്യ് എത്തിക്കണമെന്നാണ് വട്ടെഴുത്തു ലിഖിതം സൂചിപ്പിക്കുന്നതെന്നു രാമപ്പിഷാരടി രേഖപ്പെടുത്തിയിട്ടുണ്ട്പറവൂർ കഴകം ഭരിച്ചിരുന്ന ഗ്രാമിണി(ഗ്രാമാധിപൻ) യാണെന്നു വരുമോ പിന്നീട് വില്ലോർവട്ടത്തിൻറെ അജ്ഞാതചരിത്രം പൂർണ്ണമാക്കുന്നതിനു സഹായകമായ ലിഖിതങ്ങൾ ചേന്ദമംഗലത്തു നിന്നു ഇനിയും ലഭിച്ചിട്ടില്ല

നൂറ്റാണ്ടുകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ പ്രാചീനക്ഷേത്രത്തിൻറെ ഗോപുരത്തിണ്ണയിൽ അല്പനേരം ഇരുന്നുരംഗലക്ഷ്മിയുടെ നൂപുര ധ്വനികൾക്കും ഉദ്ദണ്ഡ ശാസ്തികളുടെ വാഗ് വിലാസങ്ങൾക്കും ചേന്ദമംഗലം അയ്യാശാസ്ത്രികളുടെ ഭാഗവത പ്രവചനങ്ങൾക്കും കാതോർത്തുകൊണ്ട്വാങ്കുവിളികളും കൊമ്പും പെരുമ്പറയും പള്ളിമണികളും മാറിമാറി മുഴങ്ങിയിരുന്ന ചേന്ദമംഗലത്തിൻറെ ഇന്നലെകൾ സമരിച്ചുകൊണ്ട്പച്ചപ്പട്ടു വിതാനിച്ച നെടുമ്പന്തലുകൾ ,അവ കാണാനെന്നോണം കടന്നു ചെല്ലുന്ന കൈത്തോടുകളും നാലു വിഭിന്ന വിശ്വാസക്കാരുടെ ആരാധനാലയങ്ങളും ചേർന്ന ചേന്ദമംഗലം തുരുത്ത് പ്രാചീനകേരളത്തിൻറെ സഹിഷ്ണുതയുടെ പ്രതീകമായിരുന്നുഇവിടുത്തെ ആരാധനാലയങ്ങൾക്കൊന്നും മുമ്പ് മതിലുകളില്ലായിരുന്നുമതിലുകൾ കൊണ്ട് വേർത്തിരിക്കപ്പെട്ട ആരാധനാലയങ്ങളാണ് ഇപ്പോൾ ചേന്ദമംഗലത്തുംമനസ്സുകളെങ്കിലും വേർത്തിരിഞ്ഞുപോകാതിരിക്കട്ടെ

കടപ്പാട്

ഡോഎംജിശശിഭൂഷൺ

രായലസീമയിലെ തെലുങ്ക് നായിഡുമാർ

മട്ടാഞ്ചേരിയിലെ നായിഡുമാർ"ബലിജ"ജാതിക്കാരാണ്"നായകൻ"എന്നതിൻറെ തെലുങ്ക് രൂപമായ നായിഡു ആന്ധ്രാപ്രദേശിലെ രാജവാഴ്ചകൾ സേനാനായകരായി നിയമിച്ചവർക്ക് നൽകിയ സ്ഥാനപ്പേരായിരുന്നു

ശ്രീനിവാസലു നായിഡു മട്ടാഞ്ചേരിയിലെ കച്ചവടക്കാർക്ക് പരിചിതനാണ്എട്ടുകൊല്ലമായി മട്ടാഞ്ചേരിയിലെ കച്ചവടക്കാർക്ക് പരിചിതനാണ്എട്ടുകൊല്ലമായി അദ്ദേഹം മട്ടാഞ്ചേരി മർച്ചന്റ്സ് യൂണിയൻറെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നുതെലുങ്കനായ ശ്രീനിവാസലു നായിഡു മട്ടാഞ്ചേരിയിൽ ജനിച്ചുതെലുങ്ക് സംസാരിക്കുന്ന നായിഡുമാരുണ്ട് മട്ടാഞ്ചേരിയിൽകൊച്ചിയിൽ നൂറ്റാണ്ടുകളുടെ ജീവിതപാരമ്പര്യം അവകാശപ്പെടുന്നുമട്ടാഞ്ചേരിയിലെ തെലുങ്ക് നായിഡുമാർ

നായിഡു എന്നത് സ്ഥാനപ്പേരായാണ് രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ പറയുന്നുആന്ധ്രാപ്രദേശിലെ വിവിധ ജാതി വിഭാഗങ്ങൾക്കിടയിൽ നായിഡു എന്ന സർനെയിമുണ്ടെന്ന് എഡ്ഗാർ തെഴ്സ്റ്റൺ അഭിപ്രായപ്പെടുന്നുബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സർക്കാർ മ്യൂസിയത്തിൻറെ സൂപ്രണ്ടായിരുന്ന എഡ്ഗാർ തെഴ്സ്റ്റൺ പഠിച്ചെഴുതിയ"കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സൗത്ത് ഇന്ത്യ"എന്ന എട്ടു വാള്യം പുസ്തകങ്ങൾ തെക്കേ ഇന്ത്യയിലെ ജാതി വിഭാഗങ്ങളെ കുറിച്ചുള്ള ആധികാരിക രേഖയാണ്

മട്ടാഞ്ചേരിയിലെ നായിഡുമാർ"ബലിജ"ജാതിക്കാരാണ്"നായകൻ"എന്നതിൻറെ തെലുങ്കു രൂപമാണ് നായിഡു എന്നും ആന്ധ്രാപ്രദേശ് ചരിത്രത്തിലെ വിവിധ രാജവാഴ്ചകൾ സേനാനായകരായി നിയമിച്ചവർക്ക് നൽകിയ സ്ഥാനപ്പേരായിരുന്ന നായിഡു ക്രമേണ സർനെയിമായി മാറിയെന്നും പഠനങ്ങൾ

നായിഡുമാർ മട്ടാഞ്ചേരിയിലെത്തിയതിനെപ്പറ്റി തമുറകൾ പറയുന്ന കേട്ടുകേൾവി ചിത്രകഥ സേനയുമായി ബന്ധപ്പെട്ടതാണ്ടിപ്പുസുൽത്താൻറെ സേനാംഗങ്ങളായിരുന്ന നായിഡുമായിരുന്നുവത്രെ മട്ടാഞ്ചേരിയിലെ നായിഡുമാരുടെ പൂർവ്വികർ

1766 മുതൽ രണ്ട് പതിറ്റാണ്ടുമുതൽ പലതവണ ടിപ്പുസുൽത്താൻറെ പടയോട്ടമുണ്ടായി കേരളത്തിൽ സേനാംഗങ്ങളിൽ ചിലർ പടയോട്ടത്തിൽ സേനാവിട്ട് കേരളത്തിൽ പാർത്തുഅക്കൂട്ടത്തിൽ നായിഡുമാരുണ്ടായിരുന്നുഅവർ മട്ടാഞ്ചേരിയിലെത്തി കച്ചവടക്കാരായി ഇതാണ് ചരിത്രകഥയുടെ ചുരുക്കംമട്ടാഞ്ചേരിയിലെത്തിയതിനെ പറ്റിയുള്ള നായിഡുമാരുടെ വായ്മൊഴി ചരിത്രവും ടിപ്പുവിൻറെ പടയോട്ടത്തെക്കുറിച്ചുള്ള എഴുതപ്പെട്ട ചരിത്രവും പലയിടങ്ങളിൽ ഇണങ്ങുന്നു

"ആന്ധ്രാപ്രദേശിലെ ചിറ്റൂർ മേഖലയിൽ നിന്നുള്ളവരായിരുന്നു പൂർവ്വികരെന്ന് തലമുറകൾ പറഞ്ഞ ചരിത്ര കഥ"പറയുന്നു ശ്രീനിവാസലു നായിഡുആന്ധ്രാപ്രദേശിലെ രായലസീമ മേഖലയിലാണ് ചിറ്റൂർടിപ്പുസുൽത്താന് ചിറ്റൂരുമായി ബന്ധം;ചിറ്റൂരിൽ സേനയിൽ ജോലി ചെയ്ത് ടിപ്പു സുൽത്താൻറെ പിതാവ് ഹൈദരാലി ചരിത്രത്തിലേക്ക് കടന്നുവന്നു1782 ൽ ചിറ്റൂരിൽ യുദ്ധത്തിനിടയിൽ രോഗബാധിതനായി മരിച്ചുഹൈദ്രാലിക്കും ടിപ്പുവിനും ചിറ്റൂരിൻറെ അധികാരം കൈപ്പിടിയിലാക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും ചരിത്ര രേഖ

1789 ൽ ഡിസംബറിൽ സൈന്യവുമായി ടിപ്പു തൃശ്ശൂരിലെ നെടുങ്കോട്ടയിലെത്തി തിരുവിതാംകൂർ സേനയുമായി ഏറ്റുമുട്ടി

ടിപ്പുവിനു വലിയ നഷ്ടങ്ങളുണ്ടാക്കിയ യുദ്ധമായിരുന്നു ഇത്തുടക്കത്തിൽ നെടുങ്കോട്ടയുടെ ഒരുഭാഗം കീഴടക്കിയ ടിപ്പുവിന് തുടർയുദ്ധത്തിൽ അടവുപരമായി പിഴച്ചുപരിഭ്രാന്തരായി പലവഴി തിരിഞ്ഞോടി ടിപ്പുവിൻറെ സേനടിപ്പു പല്ലക്കിൽ നിന്ന് വീണുഗുരുതരമായി പരിക്കുപറ്റിപെരിയാറിൻറെ തീരത്ത് ക്യാമ്പു ചെയ്തു ടിപ്പുവിൻറെ സേനമഴക്കാലമായിരുന്നു പെരിയാറിൽ വെള്ളം പൊങ്ങി ഒപ്പം പകർച്ചവ്യാധി

യുദ്ധം തുടർന്ന് എതിരാളിയെ തിരിച്ചടിക്കാനാവാത്ത അവസ്ഥയിലായിരുന്നു ടിപ്പു ഇക്കാലത്തുതന്നെ ഇംഗ്ലീഷ് കമ്പനി ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചുപിന്തിരിയേണ്ടിവന്നു ടിപ്പുവിന്പെരിയാർ തീരത്ത് മാസങ്ങൾ നീണ്ട ടിപ്പുവിൻറെ സൈനീക ക്യാമ്പിൽ നിന്ന് വിട്ടുപോയവരാകാം മട്ടാഞ്ചേരിയിലെ നായിഡുമാരുടെ പൂർവ്വികർ

തൃശ്ശൂരും ആലുവായിലും നായിഡുമാരുണ്ട്രസകരമായ വസ്തുത ,ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലെ ദെഖ്നി മുസ്ലീംങ്ങളിൽ പലരുടെയും പൂർവ്വികരുടെ കുടിയേറ്റ കഥ ആന്ധ്രാപ്രദേശിലെ ഡെക്കാൻ മേഖലയിൽ നിന്ന് ടിപ്പുസുൽത്താൻറെ സേനാംഗങ്ങളായി കേരളത്തിലെത്തിയെന്നതാണ്ഈ കഥയ്ക്ക് കൗതുകകരമായ സമാനതയുണ്ട് നായിഡുമാരുടെ കുടിയേറ്റകഥയുമായി

ശ്രീനിവാസലു നായിഡുവിൻറെ അച്ഛൻ ഗോവിന്ദസ്വാമി നായിഡു മട്ടാഞ്ചേരിയിൽ പലചരക്ക് കച്ചവടക്കാരനായിരുന്നുമുത്തച്ഛൻ തുണിക്കച്ചവടക്കാരൻവീടുവീടാന്തരം തുണിക്കെട്ടുകളുമായി നടന്നു ചെന്ന് തുണിക്കച്ചവടം

ശ്രീനിവാസലു നായിഡുവിൻറെ കുടുംബാംഗങ്ങൾ കൊല്ലത്തിൽ ഒരിക്കൽ ആന്ധ്രാപ്രദേശിൽ പോകുന്നുതിരുപ്പതിയമ്പലത്തിൽ,ചിറ്റൂർ ജില്ലയിലുൾപ്പെടുന്ന രായലസീമ മേഖലയിലെ ഏറ്റവും വലിയ നഗരമാണ് തിരുപ്പതിസന്ദർശനത്തിനിടയിൽ ശ്രീനിവാസലു നായിഡുവിൻറെ കുടുംബാംഗങ്ങൾ ചിറ്റൂരിൽ പോകാറില്ലനൂറ്റാണ്ടുകൾക്കുമുമ്പ് ചിറ്റൂർ വിട്ട പൂർവ്വികരുമായുള്ള ബന്ധം പണ്ടേ അറ്റുപോയി

ആന്ധ്രാപ്രദേശ് ചരിത്രത്തിൽ എഡിഅഞ്ച്,ആറ് നൂറ്റാണ്ടുകളിൽ"വിഷ്ണുകുണ്ടിന സാമ്രാജ്യ"കാലത്ത് സേനാംഗങ്ങൾക്ക്"നായ്ക്"സ്ഥാനം നൽകിത്തുടങ്ങി11-ാം നുറ്റാണ്ടിലാരംഭിച്ച"കാകതിയ സാമ്രജ്യ"കാലത്ത് ഓഫീസർമാർക്ക്"നായക"പദവി നൽകിഉദ്യോഗപരമായ"നായക"പദവി വ്യക്തികളും അവരുടെ കുടുംബങ്ങളും സമൂഹങ്ങളും സർനെയിം പോലെ ഉപയോഗിച്ചുനായക ക്രമേണ"നായിഡു"ആയി പരിണമിച്ചുഇതാണ് നായിഡു എന്ന വാക്കിൻറെ പരിണാമസിദ്ധാന്തത്തിൻറെ ചുരുക്കംബലിജ,ബോയർ,ഗാവര,കലിൻഗി,ഖമ്മ,കപ്പു,മുടിരാജു,റെഡ്ഡി,ടെലഗ,ഉപ്പിലിയ,വെളമ,ഇടിഗ,വാൽമീകി തെലുങ്കുജാതികൾ സർനെയിമായി നായിഡു ഉപയോഗിക്കുന്നുവെന്ന് എഡ്ഗാർ തെഴ്സ്റ്റൺ രേഖപ്പെടുത്തിയിട്ടുണ്ട്

14-ാംനൂറ്റാണ്ടിൽ ആരംഭിച്ച"വിജയനഗര സാമ്രാജ്യ"കാലത്ത് രാഷ്ട്രീയ-സാംസ്ക്കാരിക ശക്തിയായി ഉയർന്നുവന്ന ഒരേനേരം വ്യാപ്യാരികളും സേനാനികളുമായിരുന്ന ബലിജജാതിക്കാർക്ക് നായക പദവി ലഭിച്ചുവെന്ന് ചരിത്രം

ശ്രീനിവാസലു നായിഡുവിൻറെ പശ്ചാത്തലമായ ബലിജജാതിക്ക് നായകയും പിന്നീട് നായക പരിണമിച്ച് നായിഡുവും സർനെയിമായി ലഭിക്കുമായിരുന്നുനുറ്റാണ്ടുകൾക്കുമുമ്പ് ആന്ധ്രാപ്രദേശ് ബന്ധം വിട്ടെങ്കിലും മട്ടാഞ്ചേരിയിലെ നായിഡുമാർ തെലുങ്കു ബന്ധം വിടാൻ തയ്യാറല്ല

മട്ടാഞ്ചേരിയിൽ മലയാളം പറയുന്ന നായിഡുമാർ വീട്ടിലും സ്വസമൂഹത്തിലും തെലുങ്ക് സംസാരിക്കുന്നു"വീട്ടിൽ തെലുങ്ക് സംസാരിക്കണമെന്ന് മുത്തച്ഛനും അച്ഛനും നിർബന്ധിക്കുമായിരുന്നുഞങ്ങളും ഞങ്ങളുടെ മക്കളും തെലുങ്ക് സംസാരിക്കുന്നുപക്ഷെ എഴുതാനും വായിക്കാനും അറിയില്ല?"ശ്രീനിവാസലു നായിഡു പറയുന്നു

മട്ടാഞ്ചേരിയിൽ അയൽപക്കക്കാർ നായിഡുമാരെ തെലുങ്കു കൊണ്ട് തിരിച്ചറിയുന്നു"തേര പലക്കാ ബലപ്പം ഇരയാ അയ്യവര് ചേതല് ഇമ്പുലരങ്കാ",കുട്ടിക്കാലം മുതൽക്കേ ഹൃദ്യസ്ഥമായ സന്ധ്യാപ്രാർത്ഥനയുടെ വരികൾ ചൊല്ലുന്നു ശ്രീനിവാസലു നായിഡുവിൻറെ ഭാര്യ ഭാഗ്യലക്ഷ്മിമട്ടാഞ്ചേരി ഗുജറാത്തി റോഡിൽ സ്റ്റാർ ബാഗ്സ് എന്ന കട ശ്രീനിവാസലു നായിഡുവിന്റേയും ഭാഗ്യലക്ഷ്മിയുടേതുമാണ്

"ആന്ധ്രാപ്രദേശുകാരോട് ഞങ്ങൾ തെലുങ്ക് പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ല",ഭാഗ്യലക്ഷ്മി പറയുന്നുമട്ടാഞ്ചേരിയിലെ നായിഡുമാരുടെ തെലുങ്കിന് തെലുങ്കത്തം കുറഞ്ഞുഅതിൽ മലയാളം കലർന്നു

നായിഡുമാർ മട്ടാഞ്ചേരിയിൽ നന്നേ ചെറിയ കൂട്ടമാണ്അതിനാൽ നായിഡു യുവതീയുവാക്കൾക്ക് സ്വസമൂഹത്തിൽ നിന്ന് ജീവിതപങ്കാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്ശ്രീനിവാസലു നായിഡുവിന്റേയും ഭാഗ്യലക്ഷ്മിയുടേയും മകൾ തൃശ്ശൂരിലെ നായിഡു യുവാവിനെ വിവാഹം ചെയ്തു

വിവാഹ,ദീപാവലി ആഘോഷ പ്രത്യേകതകളാലും നായിഡുമാരെ മട്ടാഞ്ചേരിക്കാർ തിരിച്ചറിയുന്നുവിവാഹം രണ്ടുദിവസത്തെ ചടങ്ങാണ്താലികെട്ടിൻറെ തലേദിവസം രാത്രി ഏഴുമണിയോടെ ചെറുക്കനെ പെൺവീട്ടുകാർ താലവുമായി വരവേൽക്കുന്നുചെറുക്കനെ സ്വീകരിച്ചാനയിക്കുന്നത് പെണ്ണിൻറെ സഹോദരൻപെണ്ണിനെ ചെറുക്കൻറെ സഹോദരി കറുത്ത മാല ധരിപ്പിക്കുന്നുവീട്ടുകാർ തമ്മിൽ താംബൂലം കൈമാറി സദസ്സിനോട് പ്രഖ്യാപിക്കുന്നു ചെറുക്കനും പെണ്ണും തമ്മിൽ വിവാഹബന്ധം ഉറപ്പിക്കുന്നതിനെ കുറിച്ച്വെളുപ്പിന് മൂന്നുമണിക്ക് ചെറുക്കനേയും പെണ്ണിനേയും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി എണ്ണ തേച്ച് കുളിപ്പിക്കുന്നുവിവാഹവസ്ത്രം ധരിപ്പിക്കുന്നു

ചെറുക്കനും പെണ്ണിനും വിവാഹവസ്ത്രം മഞ്ഞനിറത്തിൽജീവിതവിരക്തനായി ചെറുക്കൻ ഷർട്ട് ധരിക്കാതെ കുടയും ചെരിപ്പുമായി കാശിക്കുപോകുന്ന നാടകീയരംഗമുണ്ട്വിവാഹച്ചടങ്ങിൻറെ ഭാഗമായി കാശിക്ക് പോകരുത് എന്നു പറഞ്ഞ് പെണ്ണിൻറെ സഹോദരൻ ചെറുക്കനെ കൂട്ടികൊണ്ടുവരുന്നുചെറുക്കൻറെ കാല് കഴുകി,കാൽവിരലിൽ മഞ്ചിയിടുന്നുചെറുക്കൻ പെണ്ണിൻറെ സഹോദരന് സമ്മാനം നൽകും സമ്മാനം മിക്കവാറുംസ്വർണ്ണമോതിരംഒരു തിരശ്ശീലയുടെ അപ്പുറമിപ്പുറമിപ്പുറം ഇരുത്തുന്നു ചെറുക്കനേയും പെണ്ണിനേയും അഗ്നിസാക്ഷിയായി വിവാഹംതാലികെട്ടുന്നുമഞ്ഞച്ചരടിൽ രണ്ട് താലികൾഒരു താലി ചെറുക്കൻ നൽകുന്നത്,മറ്റൊന്ന് പെണ്ണിൻറെ അമ്മ നൽകുന്നത്നായിഡുമാർ സസ്യാഹാരികളല്ലഎന്നാൽ ശനിയാഴ്ചകളിൽ എണ്ണ തേച്ച് കുളിയും സസ്യാഹാരവും കണിശമായ ചിട്ട

ദീപാവലി ദിവസം നായിഡുമാർ പലഹാരങ്ങളുണ്ടാക്കുന്നുലഡ്ഡു,മുറുക്ക്,ചെറുപയർ എണ്ണയിൽ വറുത്ത മുന്തിരിക്കൊത്ത്ശർക്കര ചേർത്ത അരിയപ്പമായ അതിരസംഎള്ളും തേങ്ങാകൊത്തും കിസ്മസുമുള്ള വറവൽ സോമാസ് എന്നിങ്ങനെ പലഹാര നിരദീപാവലിയോടനുബന്ധിച്ച് വാവുനാളിൽ സ്ത്രീകൾ നോമ്പ് നോൽക്കുന്നുനോമ്പിന് പേര്"കേദാർ ഈശ്വർ നോമ്പ്"പകൽ നേരം ആഹാരം കഴിക്കില്ലജലപാനമില്ലവൈകീട്ട് ഏഴുമണി വരെ പൂജഅരളിയിലകൾ നിറച്ച ചെമ്പുകുട കലശം തയ്യാറാക്കുന്നുകുടുംബാംഗങ്ങളും ബന്ധുമിത്രങ്ങളും കൂടിയിരുന്ന് വിശ്വാസപുസ്തകം വായിക്കുന്നു"കേദാർ ഈശ്വർ നോമ്പു കഥൈ"എന്ന് പുസ്തകത്തിൻറെ പേര് കഥാവായനയുടെ നേരത്ത് കുടുംബാംഗങ്ങൾ അരളിയിലകൾ കൊണ്ട് അർച്ചന നടത്തുന്നു21 ദിവസത്തെ വ്രതത്തെ പ്രതിനിധീകരിക്കുന്ന 21 എണ്ണം വീതം അതിരസം,പഴം,വെറ്റില,അടയ്ക്ക,പൂവ്,മഞ്ഞൾ കഷ്ണം,ചന്ദന കഷ്ണം,കുങ്കുമം നിറച്ച പാത്രങ്ങൾ 21 ഇഴ ചേർത്ത കൈച്ചരട് എന്നിവ പൂജയ്ക്കൊരുക്കുന്നുപലഹാരങ്ങൾ ബന്ധുമിത്രങ്ങൾക്കും അയൽക്കാർക്കും സമ്മാനിക്കുന്നു

കഥക്കൂട്ടമാണ്"കേദാർ ഈശ്വർ നോമ്പ് കഥൈ"നോമ്പിനെക്കുറിച്ചുള്ള കഥ ഒരു ദിവസം ശിവപാർവ്വതിമാർ തമ്മിൽ പിണങ്ങിപരിഭവിച്ച പാർവ്വതി വിഷാദചിന്തകളുമായി തോട്ടത്തിലിരിക്കുമ്പോൾ ഒരു മുനി ആ വഴി വന്നുപാർവ്വതിയോട് വിഷാദ കാരണം തിരക്കിശിവനുമായി പിണങ്ങിയതിനെക്കുറിച്ച് മുനിയോട് പാർവ്വതി പറഞ്ഞുനോമ്പ്നോൽക്കാൻ പാർവ്വതിയെ ഉപദേശിച്ചു മുനി21 ദിവസത്തെ നോമ്പ്21-ാം ദിവസം പാർവ്വതി ആഗ്രഹിച്ച പ്രകാരം ശിവൻറെ പിണക്കം മാറിഈ കഥയെ പിന്തുടർന്ന് നായിഡുസ്ത്രീകൾ കേദാർ ഈശ്വർ നോമ്പ് നോൽക്കുന്നത്

നായിഡുമാരുടെ മരണാനന്തര ചടങ്ങ് മട്ടാഞ്ചേരിയിലെ മറ്റ് സമൂഹങ്ങളുടെ ചടങ്ങുകളിൽ നിന്ന് ഭിന്നംമൃതദേഹം ദഹിപ്പിക്കുന്നുമൂന്നാം ദിവസം"പാലിന് പോകൽ"എന്ന ചടങ്ങ്ചിതയിൽ നിന്ന് പരേതൻറെ എല്ലുകളെടുത്ത് കുടത്തിലാക്കി നദിയിലൊഴുക്കുന്നു,വൈകീട്ട് പൂജയും പാലിന് പോകലിൻറെ ഭാഗംഅടിയന്തിരത്തിനായി ഒറ്റ സം ഖ്യാ തീയ്യതി നിശ്ചയിക്കുന്നുപരേതൻറെ ഫോട്ടോവച്ച് ബന്ധുമിത്രാദികൾ പൂജയും പ്രാർത്ഥനയും നടത്തുന്നുപരേതന് പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒരുക്കുന്നുബന്ധുമിത്രാദികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു

മട്ടാഞ്ചേരിയിലെ നായിഡുമാരെ സമൂഹമെന്ന് ഇന്ന് വിശേഷിപ്പിക്കാനാവില്ലഅഞ്ച് കുടുംബങ്ങളുടെ കൂട്ടമാണ് ഇവർനൂറ്റാണ്ടുകളായി മട്ടാഞ്ചേരിയിലെത്തിയിട്ടും തെലുങ്ക് നായിഡു സംസ്ക്കാരം കൈവിടാതെ സൂക്ഷിക്കുന്നവർ

കുടിയേറിയ വിവിധ ഭാഷാസംസ്ക്കാര സമൂഹങ്ങളും കുടുംബങ്ങളും സഹവസിക്കുന്ന മട്ടാഞ്ചേരിയുടെ സാംസ്ക്കാരിക ഭംഗിയെ ആകർഷകമാക്കുന്ന ഒരു ഘടകമാണ് നായിഡുത്തംരസകരമായ വസ്തുത:തെലുങ്കൻ ശ്രീനിവാസലുനായിഡു ജനറൽ സെക്രട്ടറിയായ മട്ടാഞ്ചേരി മർച്ചന്റ്സ് യൂണിയനിലെ 525 അംഗങ്ങളിൽ മലയാളികളെ കൂടാതെ കൊങ്കിണി,തമിഴ്,രാജസ്ഥാനി,മറാത്തി,മാർവാടി,കച്ചി,ഹിന്ദി ഭാഷകൾ സംസാരിക്കുന്നവരുണ്ട്മട്ടാഞ്ചേരി സമൂഹസംസ്ക്കാരത്തിലെ വൈവിധ്യ ചേർച്ചയുടെ തെളിവാണ് മർച്ചന്റ്സ് അസോസിയേഷൻ

തുളു രുചി ,സംസ്ക്കാരം

ബുദ്ധിമുട്ടു നിറഞ്ഞ യുദ്ധകാലത്ത് വീടുവിട്ടു പോയി പലനാടുകളിൽ കുടിയേറി ആഹാരക്കച്ചവടം ചെയ്തുഅതിൻറെ ഫലമാണ് ഇന്ത്യയിലെ പലഭാഗങ്ങളിലെ തുളുബ്രാഹ്മണരുടെ ഉഡുപ്പി രുചി വിഭവങ്ങൾ വിളമ്പുന്ന കടകൾ

ഏഴു പതിറ്റാണ്ട് മുമ്പ് കൊച്ചിയിൽ ഒരു രുചി വിപ്ലവമുണ്ടായിഅന്നുവരെ കൊച്ചിക്കാർ അനുഭവിച്ചിട്ടില്ലായിരുന്ന"മസാലദോശ"നഗരത്തിൽ ആഹാരക്കടയിൽ വിളമ്പാനാരംഭിച്ചു!

ഭക്ഷണത്തിൽ സംസ്ക്കാരമുണ്ട്ഇന്ന് പരക്കെ ആഹാരക്കടയിൽ ലഭ്യമാകുന്ന മസാലദോശ അന്യനാട്ടിൽ നിന്ന് കുടിയേറിവന്ന രുചി സംസ്കാരമാണ്ഒരു സംസ്ക്കാരത്തോടൊപ്പം കൊച്ചിയിൽ കുടിയേറി മസാലദോശതുളു ബ്രാഹ്മണരായിരുന്നു കുടിയേറ്റക്കാർ

1939-45 രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊച്ചി നഗരത്തിൽ വിവിധ ഇടങ്ങളിൽ തുളു ബ്രാഹ്മണർ ആഹാരക്കടകൾ ആരംഭിച്ചുസസ്യാഹാരക്കടകൾ എരിവ് കുറഞ്ഞ വിഭവങ്ങൾപുത്തൻരുചി,പുത്തൻ വാസനകൊച്ചിക്കാരുടെ ദഹനവ്യവസ്ഥകളെ സ്വാധീനിച്ചു കൊണ്ട് തുളു ബ്രാഹ്മണ ആഹാരക്കടകളിൽ മസാലദോശ വിളമ്പി

തുളു സംസാരിക്കുന്നവരാണ് തുളുബ്രാഹ്മണർതുളുനാട്ടുകാർകേരളത്തിലെ കാസർകോഡിൻറെ അതിരുകളിലും സമീപം കർണ്ണാടകത്തിലെ ഉഡുപ്പി മേഖലയിലും തുളു ഭാഷ സംസാരിക്കുന്നുകാസർകോഡ് ജില്ലയിൽ ചന്ദ്രഗിരിപ്പുഴ മുതൽ കർണ്ണാടകത്തിൽ ഗോകർണം വരെയുള്ള പ്രദേശം തുളു സംസാരിക്കുന്ന തുളുവൻമാരുടേതാണ്ചരിത്രം കലർന്ന വിശ്വാസംതുളു ഭാഷയുടെ ലിപി കന്നഡയാണ് തുളു എഴുതാൻ തിഗലരി ലിപി ഉപയോഗിച്ചിരുന്നുബ്രാഹ്മണർ ഉപയോഗിക്കുന്ന ലിപിയായിരുന്ന തിഗലരി ഇന്നും മഠങ്ങളിൽ ഉപയോഗിക്കുന്നുഎന്നാൽ അച്ചടിയില്ലാത്തതിനാൽ ഉപയോഗമില്ലാതെ പിന്തള്ളപ്പെട്ടു

തുളുവൻമാർക്കിടയിലെ ഒരു നാട്ടു പറച്ചിൽ"ഓരുടു നാൻജി ആൻണ്ട പാർദ് ബഡ്ക്കോടു"ഏകദേശം അർഥം"ബുദ്ധിമുട്ട് കാലത്ത് വീടുവിട്ടുപോകുക,എങ്ങനെയെങ്കിലും ജീവിക്കുക!"നാട്ടു പറച്ചിൽ നടപ്പാക്കുന്നു തുളുവൻമാർബുദ്ധിമുട്ടു നിറഞ്ഞ യുദ്ധകാലത്ത് വീടുവിട്ടുപോയി പലനാടുകളിൽ കുടിയേറി ആഹാര കച്ചവടം ചെയ്തുഅതിൻറെ ഫലമാണ് ഇന്ത്യയിലുള്ള പലഭാഗങ്ങളിലെ തുളു ബ്രാഹ്മണരുടെ ഉഡുപ്പി രുചി വിഭവങ്ങൾ വിളമ്പുന്ന കടകൾ

മട്ടാഞ്ചേരിയിലും തുളുബ്രാഹ്മണരുടെ ആഹാരക്കടകളുണ്ടായികുടിയേറ്റ സമൂഹങ്ങൾ കൊച്ചിക്കാരായി ജീവിക്കുന്ന ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി സാമൂഹികതയുടെ ഭാഗമായി തുളുഭാഷയും തുളുബ്രാഹ്മണരുടെ സസ്യാഹാരവും മട്ടാഞ്ചേരി പാലസ് റോഡിലെ ശ്രീകൃഷ്ണ കഫേ തുളു ബ്രാഹ്മണന്റേതാണ് മട്ടാഞ്ചേരിയിലും പരിസരത്തും 20 തുളുബ്രാഹ്മണ കുടുംബങ്ങളുണ്ട്1960 കളിൽ 40 തുളു ബ്രാഹ്മണ കുടുംബങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നുവത്രേ വീടുകളിലും സ്വസമൂഹത്തിലും തുളു ഭാഷ പറയുന്ന തുളുവൻമാർ കൊച്ചിയുടെ പൊതുജീവിതത്തിൽ മറ്റേതു കേരളീയനേയും പോലെ മലയാളം പറയുന്നു

ശ്രീകൃഷ്ണ കഫേ ഉടമ എസ്രമേശ് റാവു പറയുന്നു:"1946 -47 ൽ മുത്തച്ഛൻ പിആർഗോവിന്ദറാവു ആരംഭിച്ചതാണ് ശ്രീകൃഷ്ണ കഫേ ഓലമേഞ്ഞ കെട്ടിടമായിരുന്നു 1948-49 ൽ ഓട് മേഞ്ഞുപിന്നീട് കോൺക്രീറ്റ് കെട്ടിടമാക്കിവേറേയും തുളു ബ്രാഹ്മണ ആഹാരക്കടകൾ മട്ടാഞ്ചേരിയിലുണ്ടായിരുന്നുബോട്ട് ജെട്ടിക്കടുത്ത് ബോംബെ ആനന്ദഭവനും ബസ് സ്റ്റാന്റിനടുത്ത് പത്മ കഫേയും അറിയപ്പെടുന്ന ആഹാരക്കടകളായിരുന്നുകൊച്ചി നഗരത്തിലെന്ന പോലെ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ ആദ്യമായി മസാലദോശ വിളമ്പാനാരംഭിച്ചത്തുളു ബ്രാഹ്മണ ആഹാരക്കടകളിലാണ്"

മസാലദോശയ്ക്കു ശേഷം തുളുബ്രാഹ്മണർ കൊച്ചിക്കാരുടെ മുമ്പിൽ മറ്റൊരു പുത്തൻ ആഹാരവിഭവം വിളമ്പി-ചപ്പാത്തി!അന്നുവരെ കൊച്ചിക്കാർക്ക് അനുഭവമില്ലാത്ത രുചിവിഭവമായിരുന്നു ചപ്പാത്തിതുളുബ്രാഹ്മണ ആഹാരക്കടകളിൽ വിളമ്പിയ ചപ്പാത്തിയും പച്ചക്കറി കുറുമയും കൊച്ചി ആസ്വദിച്ചു തുടങ്ങിതുളുബ്രാഹ്മണ ഭക്ഷണ സംസ്ക്കാരത്തെ കൊച്ചിയുടെ ദഹനവ്യവസ്ഥ സ്വീകരിച്ചുഇതിൻറെ സാമ്പത്തീക പ്രതിഫലനമായി ഇന്ന് കൊച്ചി നഗരത്തിൽ പേരെടുത്തു നിൽക്കുന്നു തുളുബ്രാഹ്മണ സസ്യാഹാരക്കടകൾ

വയറിനെ സ്വാധീനിക്കുന്നതിന് വളരെ മുമ്പേ തുളു ബ്രാഹ്മണർ കൊച്ചിയുടെ ആത്മീയതയെ സ്വാധീനിച്ചുക്ഷേത്രങ്ങളിൽ പുജാജോലികൾ ചെയ്യുന്ന എമ്പ്രാന്തിരിമാർ തുളുബ്രാഹ്മണരാണ് തൃപ്പൂണിത്തുറയിൽ തുളുബ്രാഹ്മണ സമൂഹമുണ്ട്ഏതാണ്ട് മുന്നൂറ് കുടുംബങ്ങളുള്ള സമൂഹം കൊച്ചി രാജകുടുംബാംഗങ്ങൾ പാർക്കുന്ന തൃപ്പൂണിത്തുറയിൽ രാജകുടുംബത്തിൽ ആശ്രിതരായും പാചകക്കാരായും ഉപദേശികളായും പൂജാരികളായും ഭാഗവതവായനക്കാരായും ജീവിച്ചു എമ്പ്രാന്തിരിമാർരാജകുടുംബാംഗങ്ങൾ തൊഴുന്ന തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശര ക്ഷേത്രത്തിലെ ശാന്തി എമ്പ്രാന്തിരിമാരുടെ കുത്തകയാണ്കൊച്ചി രാജകുടുംബവുമായുള്ള ബന്ധം തൃപ്പൂണിത്തുറയിലും കൊച്ചി രാജ്യ പ്രദേശങ്ങളിലും എമ്പ്രാന്തിരിമാർ കുടിയേറാൻ കാരണമായി

"എംപിരാൻ"എന്ന വാക്കിൽ നിന്നാവാം"എമ്പ്രാന്തിരി"എന്ന വാക്കുണ്ടായത്എംപിരാൻ എന്നാൽ തമിഴിൽ ഈശ്വരൻ എന്ന് അർഥംഎംപിരാനെ പൂജിക്കുന്നവൻ എമ്പ്രാന്തിരിയെന്ന് അർത്ഥമാക്കുന്നുവെന്ന് കരുതാംഎന്നാൽ ഈ ആലോചനയ്ക്ക് ചരിത്ര പണ്ഡിതന്മാരുടെ പിന്തുണയില്ല

കൊച്ചി രാജകുടുംബം സന്തോഷത്തോടെ സ്വീകരിച്ച എമ്പ്രാന്തിരിമാർക്ക് സ്വാഭാവികമായും കൊച്ചി സംസ്ക്കാരത്തിൽ മാന്യമായ സ്ഥാനം കിട്ടിഎന്നാൽ ചരിത്രം രാജഭരണത്തിൻറെ സ്വാധീനത്തിൽ നിന്ന് അകന്നത് എമ്പ്രാന്തിരിമാരെ ബാധിച്ചുഎല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്ന നിയമം 1936 ൽ തിരുവിതാംകൂറിൽ നിലവിൽവന്നതിനെ പിന്തുടർന്ന് 1948 ൽ കൊച്ചിയിലും കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനാനുമതി ലഭിച്ചുക്ഷേത്രഭരണത്തിൻറെ ഘടനമാറിഊട്ടുപുരകൾ മെല്ലെ നിർത്തലാക്കിയ ക്ഷേത്രങ്ങളിൽ നിത്യ അന്നദാനം ഇല്ലാതായിഇത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിച്ച എംബ്രാന്തിരിമാരെ ബാധിച്ചു

ദേവസ്വം ബോർഡ് നിലവിൽ വന്നു എമ്പ്രാന്തിരിമാരുടെ ജീവിത ചുറ്റുപാട് തകിടം മറഞ്ഞുകുടിയേറിയെത്തിയ എമ്പ്രാന്തിരിമാരിൽ കുറേപ്പേർ കുടിയിറങ്ങിപ്പോയിക്ഷേത്രവുമായി,രാജകുടുംബവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് മാറി മറ്റ് ജീവിതമേഖലകളിലേക്ക് കടന്നു ചിലർ

ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ കുടിയേറ്റ ഭാഷാസമൂഹങ്ങൾ സ്വന്തം ആരാധനാലയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്അതിനാൽ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി എന്ന നാലര കിലോമീറ്റർ ഭൂവിസ്താരം പല ദൈവങ്ങളുടെ ,പല ആരാധനാരീതികളുടെ കേന്ദ്രമാണ്എന്നാൽ തുളു ബ്രാഹ്മണർക്ക് ഈ പ്രദേശത്ത് ആരാധനാലയമില്ലകൊച്ചി നഗരത്തിൽ ശിവക്ഷേത്രം അഥവാ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഹനുമാൻ കോവിൽ ,എംജിറോഡിൽ എസ്ആർവിസ്കൂളിന് എതിർവശത്തെ മാധ്വാമന്ദിരം എന്നിവയാണ് കൊച്ചി നഗരത്തിലേയും മട്ടാഞ്ചേരിയിലേയും തുളു ബ്രാഹ്മണരുടെ ആരാധനാലയങ്ങൾ

കൊച്ചിയിൽ രാജഭരണം തുളുബ്രാഹ്മണർക്ക് നൽകിയ മാന്യ സ്ഥാനത്തിന് ഉദാഹരണമാണ് തുളുബ്രാഹ്മണർ ആരാധനയ്ക്കെത്തുന്ന ഹനുമാൻ കോവിൽ എറണാകുളത്തപ്പൻ ക്ഷേത്രത്തിനു തൊട്ടടുത്ത് കിഴക്കുദിക്കിലാണ് ഹനുമാൻ കോവിൽ എന്നത് ശ്രദ്ധേയംഎറണാകുളത്തപ്പൻ ക്ഷേത്രപരിസരത്തിന് രാജഭരണത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്നുരാജാവും മന്ത്രിയും കൂടിയാലോചനകളിൽ ഏർപ്പെടുന്ന ദർബാർ ഹാൾ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ്ഇന്ന് കോടതിയായതും സർക്കാർ ഓഫീസുകളായും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ രാജഭരണത്തിൻറെ ഓഫീസുകളായിരുന്നുക്ഷേത്രത്തിനടുത്ത് ചെറിയ കൊട്ടാരമുണ്ടായിരുന്നുരാജാവ് കൊട്ടാരത്തിൽ താമസിച്ചുഎറണാകുളത്തപ്പനെ തൊഴുതു1856 മുതൽ 1860 വരെ ദിവാനായിരുന്ന വെങ്കട്ടറാവു എന്ന വൊങ്കാബ റാവുവിൻറെ അഭ്യർത്ഥനപ്രകാരം രാജാവ് അനുവദിച്ച ഭൂമിയിലാണ് ഹനുമാൻ കോവിൽ പണിതത്1857 ലായിരുന്നു നിർമ്മാണംകോവിലിലെ പ്രധാന ഉത്സവം ശ്രീരാമനവമി മാർച്ച്-ഏപ്രിൽ മാസത്തിൽ ഒമ്പത് മുതൽ പത്തു വരെ ദിവസം ആഘോഷിക്കുന്നുതുളു ബ്രാഹ്മണരുടെ മറ്റൊരു ആരാധനാലയമായ മാധ്വാമന്ദിരം ഇന്ന് കാണുന്ന നിലയിൽ നിർമ്മിക്കപ്പെട്ടത് 1983 ലാണ്

19-ാം നൂറ്റാണ്ടിലെ ഹൈന്ദവ ആചാര്യൻ ദ്വൈതവാദ തത്വജ്ഞാനി മാധ്വാചാര്യരുടെ വിശ്വാസപിന്തുടർച്ചക്കാരാണ് തുളു ബ്രാഹ്മണർ1238 ൽ മാധ്വാചാര്യർ തുളുനാട്ടിലെ ഉഡുപ്പിയിലെത്തിവായുഭഗവാൻറെ പുനർജന്മമാണ് മാധ്വാചാര്യനെന്ന് വിശ്വാസംസന്യാസം സ്വീകരിച്ച് 12-ാം വയസ്സിൽ വീടുവിട്ടിറങ്ങിയ മാധ്വാചാര്യർ ഇന്ത്യയിലങ്ങോളമിങ്ങോളം യാത്ര ചെയ്തുമായാവാദത്തെ എതിർത്തുദ്വൈദവാദം പ്രചരിപ്പിച്ചുആത്മീയ സൈദ്ധാന്തിക തർക്കങ്ങളിൽ പണ്ഡിതന്മാരെ പരാജയപ്പെടുത്തിവൈഷ്ണവ ഹിന്ദുമതത്തിൻറെ സൈദ്ധാന്തികനായി അറിയപ്പെട്ടു മാധ്വാചാര്യർകർണ്ണാടകത്തിലെ ഉഡുപ്പിയിൽ കൃഷ്ണക്ഷേത്രം (കൃഷ്ണമഠം) മാധ്വാചാര്യരുടെ കേന്ദ്രമായിരുന്നുമഠത്തിലെ പൂജയും ഭരണവും മാധ്വാചാര്യർ എട്ട് അനുയായികളെ ഏൽപ്പിച്ചുഅനുയായികൾ ഓരോരുത്തരും കൃഷണമഠത്തിന് സമീപം ഓരോ മഠങ്ങൾ ഉണ്ടാക്കിഅഷ്ടമഠങ്ങൾ അഷ്ടമഠങ്ങൾ ,ഗ്രാമപേരുകളാണ് മഠങ്ങൾക്ക് ഹനുമാനും ഭീമസേനനും ശേഷം മുഖ്യപ്രാണൻറെ മൂന്നാം രൂപമാണ് മാധ്വാചാര്യരെന്ന് വിശ്വാസംനഗരത്തിൻറെ ഹൃദയഭാഗത്ത് ഹനുമാൻ കോവിലും മാധ്വാമന്ദിരത്തിലും തൊഴാനെത്തുന്നവർ സംസാരിക്കുന്ന തുളുഭാഷ കൊച്ചിയുടെ സാംസ്ക്കാര-സ്വീകരണത്തിൻറെ ഉദാഹരണമാണ്മട്ടാഞ്ചേരിയിലെ തുളുബ്രാഹ്മണർ ഒരു സമൂഹമെന്ന നിലയിൽ കണ്ടുമുട്ടുന്നത് കൊച്ചിനഗരത്തിലെ ക്ഷേത്ര ചടങ്ങുകളിലാണ്അതല്ലെങ്കിൽ വീടുകളിലെ പൂജാവേളകളിൽഏതെങ്കിലും സമൂഹാംഗത്തിൻറെ വീട്ടിൽ പൂജ നടക്കുന്നതിൻറെ ഭാഗമായി സമൂഹാംഗങ്ങളെ ക്ഷണിക്കുന്നുചടങ്ങ് സമൂഹാംഗങ്ങളുടെ ഒത്തുചേരൽ വേളയാകുന്നു

തലമുതിർന്ന തുളുബ്രാഹ്മണർ സ്വകാര്യം പറയുന്നു-പതിറ്റാണ്ടുകൾക്ക് മുമ്പ് തുളു ബ്രാഹ്മണർ കൊച്ചിയിൽ അവതരിപ്പിച്ച മസാലദോശ രൂപത്തിലും രുചിയിലും വാസനയിലും ഇന്നത്തെ മസാലദോശയിൽ നിന്ന് വ്യത്യസ്തമായിരുന്നു!തുളു ബ്രാഹ്മണ ഭക്ഷണങ്ങൾ ജനകീയമായതോടെ മലയാളിക്കടകളിലും മസാലദോശ ലഭ്യമായിമെല്ലെ മസാലദോശ രൂപവും രുചിയും ഉള്ളടക്കവും മാറുകയായിരുന്നുആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മസാലദോശക്ക് ഒരു കൈപ്പത്തിയോളം മാത്രം നീളമായിരുന്നുനെയ്യിലായിരുന്നു പാചകംഉരുളക്കിഴങ്ങും സവാളയും ഇഞ്ചിയും പച്ചമുളകും ചേരുന്ന മസാലയിൽ തേങ്ങാ ചട്ണി പുരട്ടുന്നു ഈ ചേരുവ ദോശയിൽ വയ്ക്കുന്നുദോശ മടക്കുന്നുനെയിൽ മൊരിഞ്ഞ ദോശയും മസാലയും ചേരുന്ന വിഭവം വാസനയോടെ വിളമ്പുന്നു

മസാലദോശയും ചപ്പാത്തിയും പോലെ തുളുബ്രാഹ്മണരുടെ പാചകവിധിയിൽ നിന്ന് കൊച്ചിക്കാർ ഏറ്റുവാങ്ങിയ മധുരവിഭവമാണ് ജാംഗ്രിജിലേബിയായി തെറ്റിദ്ധരിക്കപ്പെടുന്ന വിഭവംവെള്ളം ചേർക്കാതെ അരച്ച ഉഴുന്നിൽ പഞ്ചസാര പാവു ചേർത്ത് തുണിക്കിഴിയിൽ നിന്ന് പരന്ന ചട്ടിയിലെ ചൂടെണ്ണയിൽ പിഴിഞ്ഞൊഴിച്ചുണ്ടാക്കുന്ന ജാംഗ്രി ഒരു സംസ്ക്കാരത്തിൻറെ കൊതിപ്പിക്കുന്ന ചിഹ്നമാണ്

കടപ്പാട് - കൊച്ചിക്കാർ

ചരിത്രത്തിലില്ലാത്ത വിപ്ലവം

ഗോവയിലെ ജാതി സമ്പ്രദായം കൊങ്കിണികൾ കൊച്ചിയിൽ തുടർന്നുജാതിജോലികളിലേർപ്പെട്ടുകാലികമല്ലാത്ത ജാതി ജോലി സാരസ്വതാരെ അപമാനത്തിൻറെ പടുകുഴിയിൽ പതിപ്പിച്ചു

ഒരു വിപ്ലവത്തെക്കുറിച്ചാണ് ഈ കുറിപ്പ്!ഒരു വിപ്ലവനായകനെക്കുറിച്ചും

കൊച്ചിയിൽ ഒരു സാമൂഹ്യവിപ്ലവമുണ്ടായിഒരു സമൂഹത്തെ കാലികമായി നവീകരിച്ച രക്തരഹിത വിപ്ലവംഎന്നാൽ ആ വിപ്ലവത്തെ കുറിച്ച് ലോകം അറിഞ്ഞില്ലവിപ്ലവം ചരിത്രത്തിൽ കുറിക്കപ്പെട്ടില്ലഗവേഷകർക്ക് അജ്ഞാതമായ വിപ്ലവംവിപ്ലവത്തിന് നായകനുണ്ടായിരുന്നുസംഘടനയുണ്ടായിരുന്നുലോകം വിപ്ലവത്തെ ഗൗനിച്ചില്ലെന്നതാണ് സത്യംകാരണം വിപ്ലവമുണ്ടായത് നന്നേ ചെറിയ സമൂഹത്തിലാണ്കുടിയേറിവന്ന സമൂഹത്തിൽ പിന്നോക്ക സമുദായംസമൂഹത്തിൻറെ പേര്"സാരസ്വത്"സർക്കാർ രേഖയിലെ മുഴുവൻ പേര്"സാരസ്വത് അബ്രാഹ്മണർ"

കൊച്ചിയിൽ ചെർളായിയിൽ ഏതാണ്ട് 130 സാരസ്വത് കുടുംബങ്ങളുണ്ട്കൊങ്കിണിഭാഷക്കാരാണ്16,17 നൂറ്റാണ്ടുകളിൽ ഗോവയിൽ നിന്ന് കൊച്ചിയിൽ കുടിയേറി സാരസ്വതരുടെ പൂർവ്വികർ

16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഗോവ കീഴടക്കിമത പീഡനമുണ്ടായികത്തോലിക്കാ മതത്തിലേക്ക് നിർബന്ധിച്ചും അല്ലാതേയും പരിവർത്തനംഇക്കാലത്ത് ഗോവയിൽ നിന്ന് ആറ് ജാതി കൊങ്കിണി സമൂഹങ്ങൾ അഭയാർഥികളായി കേരളത്തിലെത്തിഅവർക്ക് കൊച്ചി രാജാവ് അഭയം നൽകി സാരസ്വതരെ കൂടാതെ ഗൗഡസാരസ്വത ബ്രാഹ്മണർ,സോനാർ,വൈശ്യ,കുടുംബി,പരദീഷ് ശൂദ്രാഞ്ചേ ജാതികളാണ് അഭയപ്പെട്ട കൊങ്കിണി സമൂഹങ്ങൾഇതിൽ പരദീഷ് ശൂദ്രാഞ്ചേ ഒഴികെയുള്ളവർ ഫോർട്ടു കൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ സമൂഹങ്ങളായി നിലനിൽക്കുന്നുസമൂഹമായല്ലെങ്കിലും പരദീഷ് ശൂദ്രാഞ്ചേ ജാതിയിലെ വ്യക്തികളും കുടുംബങ്ങളും ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലുണ്ട്ഒരേ ചരിത്ര കാരണത്താൽ കൊച്ചിയിലെത്തിയ കൊങ്കിണികൾ ജാതികാരണങ്ങളാൽ പല സമൂഹങ്ങളായി ജീവിക്കുന്നു

ഗോവയിലെ ജാതി സമ്പ്രദായം കൊങ്കിണികൾ കൊച്ചിയിലും തുടർന്നുജാതി ജോലികളിലേർപ്പെട്ടുകാലികമല്ലാത്ത ജാതി ജോലി സാരസ്വത ബ്രാഹ്മണരെ അപമാനത്തിൻറെ പടുകുഴിയിൽ പതിപ്പിച്ചുപതനത്തിൽ നിന്ന് കൈപിടിച്ചുയർത്തിയ സാമൂഹിക നവീകരണ നായകനായിരുന്നു പ്രൊഫഎസ്പത്മനാഭൻ

തൃശ്ശൂർ കേരളവർമ്മ കോളേജിൽ പ്രിൻസിപ്പലായിരുന്നു പ്രൊഫഎസ്പത്മനാഭൻ1946 മുതൽ കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിവിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന സാരസ്വതരിൽ നിന്ന് ആദ്യമായി ബിഎപാസായിമട്ടാഞ്ചേരി തിരുമല ദേവസ്വം സ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലും പഠിച്ചു പ്രൊഫഎസ്പത്മനാഭൻറെ കർമ്മ നിരത ജീവിതം അദ്ദേഹത്തെ സാരസ്വതരുടെ സാമൂഹിക നവീകരണ നായകനാക്കുകയായിരുന്നു

പ്രൊഫഎസ്പത്മനാഭൻ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലെ ആദ്യ ഹിന്ദി പ്രചാരകനായിരുന്നു 1937 ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ ഹിന്ദി പ്രചാര വിദ്യാലയം സ്ഥാപിച്ചുവിദ്യാലയത്തിൻറെ പേര് ജവഹർ ഹിന്ദി വിദ്യാലയംഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് ജവഹർലാൽ നെഹുറുവിൻറെ പേരിൽ വിദ്യാലയം ആരംഭിക്കുന്നതിൻറെ രാഷ്ട്രീയം വ്യക്തംപ്രൊഫഎസ് പത്മനാഭൻ ഗാന്ധിയൻ ആദർശക്കാരനായിരുന്നുമരണം വരെ ഖദർ ധാരിയായിരുന്നു

പ്രൊഫഎസ് പത്മനാഭൻറെ ജീവിതത്തെ കുറിച്ച് പിന്തലമുറക്കാരുടെ അറിവിനായി ആധികാരിതയോടെ ഒന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വ്യക്തികളുടെ ഓർമ്മകളിൽ നിന്നും ചില കുറിപ്പുകളിലെ ചുരുക്കം വരികളിൽ നിന്നും വിവരങ്ങൾ ചേർത്തെടുക്കുകയാണിവിടെപ്രൊഫഎസ്പത്മനാഭൻറെ ഭാര്യ പള്ളുരുത്തിക്കാരി രത്നം ആറ് മക്കൾ മൂന്ന് ആണ് ,മൂന്ന് പെണ്ണ് ,86-ാം വയസ്സിൽ 1994 മെയ് എട്ടിന് മരിച്ചു

1938 ൽ പ്രൊഫഎസ് പത്മനാഭൻ കൊച്ചിയിൽ സാരസ്വത് അസോസിയേഷൻ ആരംഭിച്ചുചരിത്രത്തിൻറെ ആവശ്യമായിരുന്നു അസോസിയേഷൻറെ രൂപീകരണംസാരസ്വത് അസോസിയേഷൻ ആരംഭം മുതൽക്കേ സാരസ്വതരുടെ സാമൂഹ്യ-സാംസ്ക്കാരിക-വ്യക്തി ജീവിതങ്ങൾ നവീകരിച്ചു തുടങ്ങി

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനൊപ്പം സ്വന്തം സമൂഹത്തെ പിന്നോക്കാവസ്ഥയിൽ നിന്ന് സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയായിരുന്നു പ്രൊഫഎസ്പത്മനാഭനും അസോസിയേഷനുംഅക്കാലത്തെക്കുറിച്ച് സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്ന സാരസ്വത് സമുദായാംഗം 87 കാരൻ സിദിവാകർ റാവു ഓർക്കുന്നു"പ്രൊഫഎസ്പത്മനാഭനായിരുന്നു അസോസിയേഷൻറെ എല്ലാമെല്ലാം

സാരസ്വത് സമൂഹത്തിൽ നിന്ന് നാല് സ്വാതന്ത്ര്യ സമര പ്രവർത്തകരുണ്ടായികൊച്ചിയിലെ ചെറിയ സമൂഹത്തിൽ നിന്ന് നാല് സ്വാതന്ത്ര്യ സമര പ്രവർത്തകരുണ്ടായത് ശ്രദ്ധേയംഅതിൽ ഒരാൾ സ്ത്രീയായിരുന്നു-ആർശിഖാമണി ഭായ്സിദിവാകർ റാവുവിനെ കൂടാതെ സിപിരാമചന്ദ്രൻ, ആർസുന്ദർ ദാസ് എന്നിവരാണ് മറ്റ് സ്വാതന്ത്ര്യ സമര പ്രവർത്തകർഇവരിൽ സിദിവാകർ റാവു മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു

മദ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടു സ്വാതന്ത്ര്യ സമര പ്രവർത്തകർ അക്കാലത്തെ കൊങ്കിണി മുദ്രാവാക്ക്യം സിദിവാകർ റാവു ഓർക്കുന്നു"നക്ക നക്ക ഒച്ചു നക്ക,സുരഷാപ്പ് ഒച്ചു നക്ക"തർജ്ജമ:,"വേണ്ട വേണ്ട പോകവേണ്ട ,മദ്യഷാപ്പിൽ പോകവേണ്ട!"മട്ടാഞ്ചേരി തിരുമല ദേവസ്വം ഹൈസ്ക്കൂളിൻറെ മുന്നിൽ വിദ്യാർത്ഥികളായ സ്വാതന്ത്ര്യ സമരക്കാർ ക്വിറ്റ് ഇന്ത്യ സത്യാഗ്രഹത്തിലേർപ്പെട്ട് വിളിച്ചു:,"ഡിക്സൺ ഗോ ബാക്ക്!"ദിവാനായിരുന്ന ഡിക്സൺ സായിപ്പ്ഡിക്സന് എതിരെ കരികൊണ്ട് മതിലുകളിൽ മുദ്രാവാക്യമെഴുതി ഡിക്സൺ എന്നതിലെ"ക"യുടെ തലയിൽ സായിപ്പിൻറെ തൊപ്പി വരച്ചുഇതെല്ലാം ചിരിയോടെ ഓർക്കുന്ന സിദിവാകർ റാവു ഗൗരവത്തോടെ പറയുന്നു:"പ്രൊഫഎസ്പത്മനാഭനും കൂട്ടരും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെങ്കിലും ആക്കാലത്ത് സാരസ്വതരിലെ ധാരാളം പേർ"ചില പ്രത്യേക സാഹചര്യങ്ങളിൽ അസോയിയേഷനിൽ ചേരാതെ മാറി നിൽക്കുകയായിരുന്നു"

"പ്രത്യേക സാഹചര്യങ്ങളി"ലായിരുന്നു അന്നത്തെ സാരസ്വത് സമൂഹം എന്ന പരാമർശം ശ്രദ്ധേയംപ്രത്യേക സാഹചര്യങ്ങളിൽ നിന്ന് സമൂഹത്തെ കൈപിടിച്ചുയർത്തുകയായിരുന്നു പ്രൊഫഎസ്പത്മനാഭൻറെ നേതൃത്വത്തിൽ സാരസ്വത് അസോസിയേഷൻറെ ദൗത്യം

സാരസ്വത് സമൂഹം ഉൾപ്പെട്ടിരുന്ന സാമൂഹികമായ ദൂഷിത വലയത്തെക്കുറിച്ച് 1938 ൽ സാരസ്വത് അസോസിയേഷൻ ഗോൾഡൻ ജൂബലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സൂവനീയറിലെ ലേഖനങ്ങൾ വ്യക്തമാക്കുന്നുകൊച്ചി കൊങ്കിണി ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പ്രൊഫആർകെറാവുവിൻറെ ലേഖനത്തിലെ ഭാഗം"സമൂഹാംഗങ്ങൾ അവരേയും അവരുടെ സന്മാർഗ ജീവിതത്തെയും ഇടിച്ചുതാഴ്ത്തുന്ന സമൂഹത്തിലെ ചില ജോലികൾ ചെയ്യുകയായിരുന്നു"

"ഈ സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരും അനന്തര കാലത്ത് പിന്തള്ളപ്പെടുകയും അവഗണിക്കപ്പെടുകയുമാണുണ്ടായത്ക്ഷേത്രത്തിൻറെ ഉടമയായ മേൽജാതിക്കാരുടെ ചൂഷണത്തിന് വിധേയമായ ഈ സമുദായം അനന്തരകാലത്ത് ശിഥിലമായ സാമൂഹിക ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെടുകയും സ്വതന്ത്രമായ സാമൂഹിക ജീവിതം നയിക്കുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്തു",പ്രൊഫആർകെറാവുവിൻറെ ലേഖനം സാരസ്വത സമൂഹം നേരിട്ട ദുരവസ്ഥ വിവരിക്കുന്നു

വിവാഹ സമ്പ്രദായം നിലവിലില്ലാത്ത സമുദായം എന്ന നിലയോളമെത്തി സാരസ്വതരുടെ സാമൂഹിക ജീവിതംനിലവിലുള്ള സാമൂഹിക വ്യവസ്ഥയിൽ കുടുംബത്തിൻറെ അടിക്കലാണ് വിവാഹംവിവാഹം ഇല്ലാത്ത സമൂഹത്തിൽ കുടുംബം അന്യമാണ്കുടുംബബന്ധങ്ങൾ അന്യംകുടുംബസ്വത്ത് അന്യംചരിത്രപരമായ ,ജാതിപരമായ കാരണങ്ങളാൽ സാരസ്വതർ വീട്,കുടുംബം,കുടുംബസ്വത്ത് എന്നിവ ഇല്ലാത്ത സാമൂഹ്യ ദുരവസ്ഥയിൽ അകപ്പെടുകയായിരുന്നു

2000 കൊല്ലങ്ങൾക്കു മുമ്പ് ഹിമാലയത്തിൽ നിന്നൊഴുകിയിരുന്ന പുണ്യ നദി സരസ്വതി യുടെ സൂചനയാണ് സാരസ്വത് എന്ന സമൂഹത്തിൻറെ പേരിൽ നദി വരണ്ടുനദീതീരത്തെ പാർപ്പുകാർ കുടിയിറങ്ങി അലഞ്ഞു ,ഗോമന്തകത്തെത്തിഗോമന്തകം എന്നാൽ ഗോവപ്രദേശംസരസ്വതി നദിതീരത്തു നിന്ന് ഗോവയിൽ കുടിയേറിയവരാണ് സാരസ്വത് പൂർവ്വികർഇതാണ് സാരസ്വതരുടെ ചരിത്രവിശ്വാസംചരിത്രത്തിൻറെ തുടർച്ചയിൽ ക്രമേണ സാരസ്വതർ ക്ഷേത്ര ജോലിക്കാരായി ക്ഷേത്രജീവിതം ജീവിക്കുന്നവരായി ഗോവയിൽ ക്ഷേത്രജോലികൾ ചെയ്തുക്ഷേത്രകേന്ദ്രീകൃത വ്യവസ്ഥയിൽ അഭിവാജ്യ ഘടകമായിരുന്നവർസുകുമാരകലകളിൽ പ്രത്യേകിച്ച് നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ളഅവരായിരുന്നു സമൂഹാംഗങ്ങൾ

സാരസ്വത് പുരുഷന്മാർ ക്ഷേത്രത്തിലെ വാദ്യോപകരണ വാദകരായിരുന്നു സ്ത്രീകൾ ക്ഷേത്ര നർത്തകികൾ ഗോവൻ സമ്പ്രദായം കൊച്ചിയിൽ പകർത്തിയപ്പോൾ സാരസ്വതർ വിവാഹിതരാകാതെ ക്ഷേത്രകലാ ജോലികളിലേർപ്പെടുന്നവരുടെ സമൂഹമായിസ്ത്രീകൾ ജീവിതം ക്ഷേത്രത്തിനും ദേവനും സമർപ്പിക്കുന്നതിനാൽ"ദേവദാസി"കളായി അറിയപ്പെട്ടുക്ഷേത്രവ്യവസ്ഥയിൽ മാതൃസ്ഥാനമായിരുന്നു ദേവദാസികൾക്ക് കൽപ്പിക്കപ്പെട്ടിരുന്നത് എന്നാൽ വിവാഹിതയാകാത്തതിനാൽ ,കുടുംബവും തുണയും ഇല്ലാത്തതിനാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് അന്യപ്പെട്ടു പോയ ദേവദാസികൾ ക്രമേണ മാന്യമല്ലാത്ത സാമുഹ്യാവസ്ഥയിൽ ചെന്നുപെട്ടു

പ്രൊഫപികെറാവുവിൻറെ ലേഖനത്തിൽ നിന്ന്:,"സമുദായത്തിലെ സ്ത്രീകൾ ക്ഷേത്ര നർത്തകിമാർ എന്ന നിലയിൽ ജോലിനോക്കുന്ന സമ്പ്രദായം ഉടനടി അവസാനിപ്പിക്കേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെട്ടു"

ഈ ദൗത്യത്തിൻറെ നേതൃത്വം ഏറ്റെടുത്ത പ്രൊഫഎസ് പത്തനാഭൻ സാമൂഹിക നവീകരണത്തിൻറെ ആവശ്യകതയെപ്പറ്റി സമൂഹാംഗങ്ങളെ ബോധവൽക്കരിക്കണമായിരുന്നുഒരു വ്യവസ്ഥ ഉടച്ചുവാർക്കുകയായിരുന്നുവിശ്വാസം മാറ്റിമറിക്കുകയായിരുന്നുഈ സാമൂഹ്യനവീകരണ പ്രവർത്തനത്തിന് പ്രൊഫഎസ്പത്മനാഭനോടൊപ്പം നിലകൊണ്ടു പിശിവദാസ്,എസ്കൃഷ്ണൻ,ഡിഎസ്ഗിരിദാസ് എന്നിവർ

സാരസ്വത് അസോസിയേഷൻ പ്രവർത്തകർ സർക്കാരിൻറെ വാതിലുകൾ നിരന്തരം മുട്ടിഉന്നതാധികാരികളുടെ ഓഫീസുകളുടേയും വീടുകളുടേയും പടികൾ പലവട്ടം കയറിയിറങ്ങിനിരന്തര ശ്രമത്തിൻറെ ഫലമായി സമൂഹത്തിന്"സാരസ്വത് അബ്രാഹ്മണ"എന്ന പേര് ഔദ്യോഗികമായി ലഭിച്ചുഗസറ്റിൽ പ്രസിദ്ധീകരിച്ചുമുമ്പുണ്ടായിരുന്ന പേരു മാറ്റി സമൂഹം പുതിയ പേര് സ്വീകരിക്കുകയായിരുന്നുസമൂഹത്തെ നവീകരിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നു ഇത്

സാമൂഹിക നവീകരണത്തിൻറെ വഴി വിദ്യാഭ്യാസമാണെന്ന് പ്രൊഫഎസ് പത്മനാഭന് വ്യക്തമായിരുന്നുസാരസ്വത സമൂഹാംഗങ്ങളെ സാക്ഷരരാക്കാൻ സാരസ്വത് അസോസിയേഷൻ പ്രവർത്തകർ പ്രവർത്തിച്ചുടികെവാമനൻ,ആർകാശിനാഥ്,സുന്ദർദാസ്,കമലാക്ഷി,ടീച്ചർമാരായ ലംബി,ഗംഗ എന്നിവർ സാരസ്വത് സമൂഹത്തിൻറെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചതിനെ കുറിച്ച് 2012-13 ലെ സാരസ്വത് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി സൂവനീയറിൽ പ്രസിഡന്റ് അഡ്വവിഎൻ വസന്തകുമാർ എഴുതിയ ലേഖനം വ്യക്തമാക്കുന്നു"സാരസ്വത് സമൂഹാംഗങ്ങളെ പഠിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചുസാരസ്വത് പ്രവർത്തകർ അതിനുള്ള സഹായമൊരുക്കി"പ്ലാറ്റിനം ജൂബലി സൂവനീയറിൽ എറണാകുളം മഹാരാജാസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ജിമോഹൻ റാവു സ്വാനുഭവം എഴുതുന്നു:,"അസോസോയേഷൻകാർ നാലഞ്ചു പേർ വീട്ടിൽ കയറിവന്ന് അച്ഛനോട് പറഞ്ഞുഅതിനുശേഷം 150 രൂപ കൊടുത്തു എന്നിട്ടു പറഞ്ഞു അവനെ പഠിപ്പിക്കണം

പതിറ്റാണ്ടുകളുടെ നവീകരണ പ്രക്രിയ സാരസ്വതരെ കൊച്ചിയുടെ മുഖ്യധാരാ ജീവിതത്തിൻറെ ഭാഗമാക്കിയിരിക്കുന്നു

കൊച്ചിയിലെ സാരസ്വതർക്ക് സമാന്തരം വയ്ക്കാൻ നല്ല മാതൃകയുണ്ട്-ലോക പ്രശസ്ത ഗായികമാരായ സഹോദരിമാർ ലതാ മങ്കേഷ്ക്കറും ആശാ ഭോസ്ലേയും മങ്കേഷി എന്ന ഗോവ ഗ്രാമത്തിൽ നിന്നായിരുന്നു ലതാ മങ്കേഷ്ക്കറിന്റേയും ആശാ ഭോസ്ലേയുടേയും ക്ഷേത്രകലാകാരന്മാരായിരുന്ന പൂർവ്വികർപോർച്ചുഗീസുകാരുടെ ഗോവയിലെ കത്തോലിക്കാ മതപരിവർത്തന ശ്രമകാലത്ത് ലതാ മങ്കേഷ്ക്കറുടേയും ആശാ ഭോസ്ലേയുടേയും പൂർവ്വികരും സമൂഹവും മുംബൈയിലേക്ക് രക്ഷപ്പെട്ടുമുംബൈയിലെ സംഗീത ഖരാനകളിൽ അവരുടെ സംഗീത സിദ്ധിയുടെ മാറ്റ് വർദ്ധിച്ചു മുംബൈയിൽ കുടിയേറിയ സമൂഹം ക്ഷേത്രജോലി ജീവിതം അവസാനിപ്പിച്ചുകുടുംബങ്ങളുണ്ടാക്കികാലികമായി നവീകരിക്കപ്പെട്ട സമൂഹത്തിൻറെ ഉൽപ്പന്നങ്ങളാണ് ലതാ മങ്കേഷ്ക്കറും ആശാ ഭോസ്ലേയും

കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ കൊച്ചിയിലുണ്ടായ വലിയ നവീകരണമായിരുന്നു സാരസ്വതരുടേത്ചെറിയ സമൂഹമുണ്ടാക്കിയ വലിയ വിപ്ലവംഅതിന് നായകത്വം വഹിച്ച പ്രൊഫഎസ് പത്മനാഭനെക്കുറിച്ചും അദ്ദേഹത്തിൻറെ സംഘടനയായ സാരസ്വത് അസോസിയേഷനെക്കുറിച്ചും ഗൗരവമുള്ള പഠനങ്ങളുണ്ടായിട്ടില്ല

ബ്രാഹ്മണ നമ്പൂതിരി സമൂഹത്തിൻറെ നവീകരണത്തിന് ശ്രമിച്ച വിടിഭട്ടതിരിപ്പാടിന് സമാന്തരമായി അബ്രാഹ്മണ സാരസ്വതരുടെ വിടിഭട്ടതിരിപ്പാടായി അറിയപ്പെടേണ്ടിയിരിക്കുന്നു പ്രൊഫഎസ് പത്മനാഭൻ

കടപ്പാട് - കൊച്ചിക്കാർ

മലബാറി യഹൂദർ

തുറമുഖ സാന്നിധ്യം നൽകിയ ലോകപരിചയമാണ് കൊച്ചിയുടെ പൈതൃക സംസ്ക്കാര വിശേഷങ്ങൾ

മലയാളം കൂടാതെ തമിഴ്,തുളു,കന്നഡ,തെലുങ്ക്,ഉറുദു,കൊങ്കിണി,മറാത്തി,ഗുജറാത്തി,കച്ചി,മാർവാഡി രാജസ്ഥാനി,ഹര്യാൺവി ,ഹിന്ദി,കാശ്മീരി,ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന 30ൽ പരം സമൂഹങ്ങൾ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും സഹവസിക്കുന്നുകൊച്ചിയിൽ ഏകദേശം 45 സ്ക്വയർ കിലോമീറ്റർ ഭൂവിസ്താരമുള്ള ഫോർട്ടുകൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളുടെ ചേർച്ചയിൽ,ചരിത്രപരമായ കാരണങ്ങളാൽ അറബി,ഹീബ്രു,പോർച്ചുഗീസ്,ഡച്ച്,ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്സിന്ധി,പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്ക്കാരത്തിൽ ചേർന്നിരിക്കുന്നുഅതിനാൽ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകളാൽ കേട്ടും പറഞ്ഞും പരിചയിച്ചു

14-ാം നൂറ്റാണ്ടിൽ തുറമുഖം രൂപപ്പെട്ടതു മുതൽ കൊച്ചിയുടെ സമ്പദ്ഘടന ഐശ്വര്യപ്പെട്ടുകച്ചവടത്തിനും പണിക്കും ഇന്ത്യയിലെ പലയിടങ്ങളിൽ നിന്ന് വ്യക്തികളും കുടുംബങ്ങളും കൂട്ടങ്ങളും ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളിൽ വന്നു പാർത്തുതലമുറകളായി പാർപ്പ് തുടർന്നു വിവിധയിടങ്ങളിൽ നിന്ന് വന്നവർ സ്വന്തം തനത് പൈതൃക സാംസ്കാരികതകൾ തുടരുന്ന ആവാസവ്യവസ്ഥ രൂപപ്പെട്ടുഅതിനാൽ കൊച്ചിയുടെ കണ്ണിന് പല മത,ജാതി,വംശ ഭാഷ ജീവിതങ്ങൾ കണ്ട് പരിചയം

അറബിക്കപ്പലുകൾ കച്ചവടത്തിന് വന്നു കൊച്ചി തുറമുഖത്ത്യഹൂദർ വന്നു,ചൈനക്കാർ വന്നുപോർച്ചുഗീസുകാർ വന്ന് 16,17 നൂറ്റാണ്ടുകളിൽ 162 കൊല്ലം കൊച്ചിയിൽ പോർച്ചുഗീസ് കോട്ടയിൽ ,പോർച്ചുഗീസ് നഗരത്തിൽ ,പോർച്ചുഗീസു ഭാഷ പറഞ്ഞ് ഭരിച്ചുപോർച്ചുഗീസ് കോട്ടയും നഗരവും തകർത്ത് ഡച്ചു കോട്ട പണിതു ഡച്ചുകാരുടെ ഭരണം 17,18 നൂറ്റാണ്ടുകളിൽഡച്ചുകോട്ട തകർക്കപ്പെട്ടു18,19,20 നൂറ്റാണ്ടുകളിൽ കൊച്ചി ഭരിച്ച ഇംഗ്ലീഷുകാർ 1947 ലെ ഇന്ത്യൻ സ്വാതന്ത്യ്രം വരെ കൊച്ചിയിൽ തുടർന്നു

അറബി,യഹൂദ,ചൈനീസ്,യൂറോപ്യൻ സംസ്കാരങ്ങളിൽ നിന്ന് ലോകപുതുമകൾ കൊച്ചിയിൽ കപ്പലിറങ്ങികടൽ കടന്നു വന്ന മണങ്ങൾ മണത്തുരുചികൾ രുചിച്ചുശബ്ദങ്ങൾ ശ്രവിച്ചു,കാഴ്ചകൾ കണ്ടു കൊച്ചിക്കാർ

കൊച്ചിയുടെ സാംസ്ക്കാരിക മനസ്സിൽ പല സംസ്കാരങ്ങൾ കലർന്നിരുന്നു-കലൈഡോസ്കോപ്പിൽ പല നിറപ്പൊട്ടുകൾ ഭംഗി പ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ

സ്പർശിക്കാവുന്ന അനേകം പൈതൃക ചിഹ്നങ്ങളുണ്ട് കൊച്ചിയിൽഎന്നാൽ ,കൊച്ചി സ്പർശിക്കാനാവാത്ത പൈതൃക ചിഹ്നങ്ങളുടേതുമാണ്സ്പർശിക്കാനാവാത്ത പൈതൃകത്തിന് Intangible Heritage എന്ന് ഇംഗ്ലീഷ് Intangible Heritage ന് അസ്പർശ്യ പൈതൃകമെന്ന് മലയാളം എഴുതിക്കണ്ടിട്ടുണ്ട്"അസ്പർശ്യത"എന്നാൽ"തൊട്ടുകൂടായ്മ"എന്ന് മനസ്സിലാക്കുന്നു മലയാളിതൊട്ടുകൂടായ്മയ്ക്ക് സാമൂഹികമായ മറ്റ് അർത്ഥങ്ങളുള്ളതിനാൽ അസ്പർശ്യപൈതൃകം എന്നത് വലിയ തെറ്റിധാരണയ്ക്ക് ഇടയാകുംIntangible Heritage നെ കഴമ്പ് ചോരാതെ"അദൃശ്യ പതൃക"മെന്ന് മലയാളപ്പെടുത്താംഈ പുസ്തകത്തിൻറെ ഉള്ളടക്കം കൊച്ചിയുടെ Intangible Heritage അഥവാ അദൃശ്യ പൈതൃക മേഖലയിലേക്കുള്ള പ്രവേശികയാണ്

യഹൂദർ കൊച്ചിയിൽ പാടെ ഇല്ലാതാകുന്നതോടെ ആൾനോട്ടമില്ലാത്ത സിനഗോഗുകളും സെമിത്തേരികളും കയ്യേറപ്പെടാം,നശിപ്പിക്കപ്പെടാംനൂറ്റാണ്ടുകളുടെ ചരിത്ര-സാംസ്ക്കാരിക സമ്പത്ത് നഷ്ടപ്പെടാം

എറണാകുളം ബ്രോഡ് വേയ്ക്കടുത്ത് ജ്യൂ സ്ട്രീറ്റിലെ കടവും ഭാഗം സിനഗോഗ് പുനഃരുദ്ധരിക്കാൻ മുൻകൈയ്യെടുക്കുമ്പോൾ ദൈവത്തിൻറെ അഭീഷ്ടം നടത്തപ്പെടുകയാണെന്ന വിശ്വാസ ലഹരിയിലായിരുന്നു ഏലിയാസ് ജോസഫായ്

നൂറ്റാണ്ടുകൾ തലമുറകൾ പ്രാർത്ഥിച്ച സിനഗോഗ് ഒഴിഞ്ഞ് ആൾപ്പെരുമാറ്റമില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നുപതിറ്റാണ്ടുകളോളം 1948 മുതൽ കേരളത്തിലെ യഹൂദർ അവരുടെ വിശ്വാസ ഭൂമിയായ ഇസ്രായേലിലേക്ക് പോയി പാർക്കാനാരംഭിച്ചുകേരളത്തിലെ യഹൂദ ജനസംഖ്യ അനുദിനം കുറഞ്ഞുസിനഗോഗുകളിൽ ആളും പ്രാർത്ഥനയും ഇല്ലാതായികടവുംഭാഗം സിനഗോഗ് അടച്ചുനോക്കി നടത്തിപ്പില്ലാതെ പരിസരം പാഴ്ച്ചെടി പടലം കയറിവസ്തു വഹകൾ കള്ളന്മാർ കട്ടുആ സന്ദർഭത്തിൽ സിനഗോഗിൻറെ സംരക്ഷണം ഏലിയാസ് ജോസഫായ് സ്വയം ഏറ്റെടുത്തുഒരു സാംസ്കാരിക ചിഹ്നത്തിൻറെ കാവൽക്കാരനായി

13-ാം നൂറ്റാണ്ടിൽ പണിതു കടവും ഭാഗം സിനഗോഗെന്ന് യഹൂദർ വിശ്വസിക്കുന്നുസിനഗോഗിൻറെ പേര്"കടവും ഭാഗം"എന്നാണെന്നത് ശ്രദ്ധേയംഎന്നാൽ സിനഗോഗിനടുത്ത് കടവ് ഇല്ലകടവും ഭാഗമെന്ന പേരുണ്ടായത് ചരിത്രപരമായ കാരണങ്ങളാലാണ്

കേരളത്തിൽ യഹൂദ ചരിത്രം വന്നിറങ്ങുന്നത് മുസ്സിരീസ് എന്നു വിളിക്കപ്പെട്ട ഇന്നത്തെ കൊടുങ്ങല്ലൂർ മേഖലയിൽ പണ്ടുണ്ടായിരുന്ന തുറമുഖത്താണ്ക്രിസ്തുവിനു മുമ്പേ യഹൂദ രാജാവ് സോളമൻറെ കച്ചവടക്കപ്പലുകൾ മുസ്സിരീസിൽ എത്തി്ച്ചേർന്നെന്ന് ചരിത്ര കഥബാബിലോണിയയിൽ നെബുക്കദ് നസ്സർ തടവിലാക്കി അടിമകളാക്കിയ യഹൂദരിൽ ഒരുകൂട്ടം ഏതോ വിധം രക്ഷപ്പെട്ട് ഏതോ വഴികളിലൂടെ അലഞ്ഞ് കപ്പൽ കയറി മുസ്സിരീസിൽ എത്തിയെന്ന് മറ്റൊരു ചരിത്ര കഥ മുസ്സിരീസിൽ പുഴക്കടവിൽ പാർത്തു യഹൂദർകടവിൽ പാർത്തവർ കടവും ഭാഗക്കാർ എന്നറിയപ്പെട്ടുകടവുംഭാഗക്കാർ സിനഗോഗ് പണിതപ്പോൾ അതിന് പേര് കടവും ഭാഗം സിനഗോഗ് എന്നായിഒരുപറ്റം കടവും ഭാഗക്കാർ എറണാകുളത്തെത്തി പണിത സിനഗോഗും കടവുംഭാഗം സിനഗോഗ് എന്ന് അറിയപ്പെട്ടുമട്ടാഞ്ചേരി ജ്യൂടൗണിലും കടവുംഭാഗക്കാർ കടവുംഭാഗം സിനഗോഗ് പണിതുകടവും ഭാഗക്കാരുടെ ഇങ്ങേത്തലയിലെ പ്രതിനിധിയാണ് ഏലിയാസ് ജോസഫായ്

മറ്റൊരു കാലഘട്ടത്തിൽ മുസ്സിരീസിലെത്തിയ യഹൂദ കൂട്ടരാണ് തെക്കും ഭാഗക്കാർപുഴയുടെ തെക്കുഭാഗത്ത് പാർത്ത ഇവരെ തെക്കുംഭാഗക്കാരെന്ന് വിളിച്ചുതെക്കുംഭാഗക്കാർ പണിത ആരാധനാലയം തെക്കും ഭാഗം സിനഗോഗെന്ന് അറിയപ്പെട്ടുഎറണാകുളം ചന്തയ്ക്കടുത്ത് ജ്യൂസ്ട്രീറ്റിൽ തെക്കുംഭാഗം സിനഗോഗ് അടച്ചുപൂട്ടിയ നിലയിലാണ്മട്ടാഞ്ചേരിയിൽ പരദേശി സിനഗോഗിനടുത്തും തെക്കുംഭാഗം സിനഗോഗുണ്ടായിരുന്നു

അഭിമാനത്തോടെ ഏലിയാസ് ജോസഫായ് പറയുന്നു:"കടവും ഭാഗം സിനഗോഗിലെ പൂർവ്വികർ ക്രിസ്തു സംസാരിച്ച ഭാഷ അരാമിയ അറിയുന്നവരായിരുന്നുഈ അവകാശവാദത്തിന് ചരിത്രത്തിൻറെ പിൻബലമുണ്ട്അരാമിയയും ഹീബ്രുവും തമ്മിൽ ബന്ധമുണ്ട്യഹൂദ ഭാഷയായ ഹീബ്രു ഉപയോഗിക്കാനാവാതെ ഒരു ചരിത്രഘട്ടത്തിൽ അരാമിയ ഉപയോഗിച്ച് യഹൂദർഅങ്ങനെയാണ് യഹൂദനായി ജനിച്ച ക്രിസ്തു ഉൾപ്പെടെയുള്ള അക്കാലത്തെ യഹൂദർ ഹീബ്രു ഉപയോഗിക്കാതെ അരാമിയ സംസാരിക്കാനിടയായത്ക്രിസ്തു ജീവിച്ച സാംസ്ക്കാരിക ചരിത്ര പരിസരത്തിൽ നിന്ന് മുസ്സിരീസിലേക്ക് കുടിയേറിപിന്നീട് എറണാകുളത്തേക്ക് കുടിമാറിയ ഏലിയാസ് ജോസഫായിയുടെ പൂർവ്വികർ അരാമിയ അറിയുന്നവരായിരുന്നുവെന്ന് അവകാശപ്പെട്ടാൽ അതിൽ അതിശയോക്തിയില്ല

ഏലിയാസ് ജോസഫായ് പാടുന്നു"മന്നാ ഊ ആറെ ഏ ആറിം റഗ് ലേ മേബർ സേ ശാലോം,മേബിനി ആയീരേ!"കടവും ഭാഗം സിനഗോഗിലെ പൂർവ്വികർ പാടിയ അരാമിയ പാട്ടാണിതെന്ന് ഏലിയാസ് ജോസഫായ് പറയുന്നു

എറണാകുളത്തെ ഭാഷാപണ്ഡിതർ പറയുന്നു,ഒറ്റനോട്ടത്തിൽ പാട്ട് ഹീബ്രുവാണ്എന്നാൽ അരാമിയ അല്ലെന്ന് പറയാനാവില്ലഅരാമിയയും ഹീബ്രുവും ഏറെ സാമ്യവും അടുപ്പവുമുള്ള ഭാഷകളാണ്നൂറ്റാണ്ടുകളായി തലമുറകൾ കൈമാറിയ പാട്ടുവരികളുടെ മൂലം മനസ്സിലാക്കുകആ വിഷയത്തിൽ നല്ല പാണ്ഡിത്യമുള്ളവരുടെ അന്വേഷണ വഴിയാണ്

ഒരു സാബത്ത് ദിവസം ഏലിയാസ് ജോസഫായിയുടെ വീട്ടിൽ അത്താഴംആറു ദിവസം കൊണ്ട് പ്രപഞ്ചോൽപ്പത്തി പൂർത്തിയാക്കി ദൈവം വിശ്രമിച്ച ഏഴാംദിവസം യഹൂദർ സാബത്ത് പ്രാർത്ഥനയിൽ മനസ്സർപ്പിക്കുന്നുതലയിൽ കിപ്പത്തൊപ്പി വച്ച് ഏലിയാസ് ജോസഫായ് പ്രാർത്ഥിച്ചുവീഞ്ഞു നൽകുന്ന മുന്തിരിപ്പഴത്തെ സൃഷ്ടിച്ച ദൈവത്തിന് നന്ദി പറഞ്ഞുതീന്മേശയിൽ വീഞ്ഞുപാത്രങ്ങൾ നിറച്ചുഉണക്കമുന്തിരിയിൽ നിന്നുണ്ടാക്കുന്ന യായിൻ എന്നു വിളിക്കുന്ന വീഞ്ഞ്യഹൂദ ജീവിതത്തിൻറെ ഭാഗമാണ് വീഞ്ഞ്അത്താഴത്തിന് ഏലിയാസ് ജോസഫായിയുടെ ഭാര്യ ഓഫ്ര പാചകം ചെയ്ത"ഖുബ്ബ"യായിരുന്നു പ്രധാന വിഭവംഏലിയാസ് ജോസഫായ് തമാശ പറഞ്ഞു"ഇറാഖിലെ സദ്ദാം ഹുസ്സൈൻ കഴിച്ച ഭക്ഷണമാണ് ഖുബ്ബ"തമാശക്ക് ചരിത്രത്തിൻറെ സ്വാദ്ഇറാഖ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭക്ഷണ വിഭവമായ ഖുബ്ബ ഏലിയാസ് ജോസഫായിയുടെ വംശം തലമുറകളായി കൊച്ചിയിലെ വീട്ടിൽ പാചകം ചെയ്യുന്നു

മധ്യേഷ്യയിൽ നിന്ന് കുടിയേറിയ വംശം പൂർവ്വദേശത്തിലെ സാംസ്കാരിക ചിഹ്നങ്ങളെ ഇപ്പോഴും ജീവിതത്തിൽ കൊണ്ടുനടക്കുന്നതിന് തെളിവാണ് ഖുബ്ബഏലിയാസ് ജോസഫായ് അഭിമാനത്തോടെ അവകാശപ്പെടുന്നു"കേരളത്തിലെ ഏറ്റവും വലിയ കമ്പോളമായ എറണാകുളം ചന്ത രൂപപ്പെടുത്തിയത് ഞങ്ങളുടെ കടവും ഭാഗം വംശക്കാരാണ്"കേരളത്തിൽ യഹൂദർ പൊതുവെ കച്ചവട സമൂഹമായാണ് ജീവിച്ചത്കച്ചവടത്തിനായി ചന്തകൾ രൂപീകരിച്ചുവികസിപ്പിച്ചു

കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോക്ക് ആരംഭിക്കുന്നതുവരെ യഹൂദർക്കായിരുന്നു എറണാകുളം ചന്തയിൽ കച്ചവടത്തിൽ മേൽക്കോയ്മയഹൂദ പ്രാർത്ഥനാനേരങ്ങളിലും ദിവസങ്ങളിലും ചന്ത പ്രവർത്തിക്കില്ലായിരുന്നുചന്തയിലെ ഒരു തെരുവ് മുഴുവൻ യഹൂദരുടെ കടകളായിരുന്നു ഈ തെരുവിന് ഇന്നും പേര് ജ്യൂസ്ട്രീറ്റ്

എറണാകുളം ചന്തയിൽ മൊത്ത കച്ചവടക്കാർ ഇന്നും ഇടപാട് സംബന്ധിച്ച ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംഖ്യ വാക്കുകൾ ഹീബ്രുവാണ്എഹാദ്,ശെനയിം,ശെലോശ,അർബാആ,ഹമ്മീശ,ശീശ്ശാ,ശിബ്ആ,ശെമോനാ,തശ്ആ,അസാറ എന്നിങ്ങനെ ഹീബ്രു സംഖ്യകൾ എറണാകുളം ചന്തയിൽ മൊത്തക്കച്ചവടം നടത്താൻ പരസ്പരം പറയുമ്പോൾ കേൾവിക്കാർ അത്ഭുതപ്പെടുന്നുചന്തയിലെ യഹൂദ കച്ചവടക്കാർ ഉപയോഗിച്ച ഹീബ്രു സംഖ്യകൾ യഹൂദരല്ലാത്ത ഇന്നത്തെ കച്ചവടക്കാർ ശീലം പോലെ മുൻകാലത്തു നിന്ന് ഏറ്റുവാങ്ങിയിരുന്നു

കൊച്ചി തുറമുഖത്തും ചന്ത രൂപീകരിക്കപ്പെടുന്നതിൽ യഹൂദർ പ്രധാന പങ്കു വഹിച്ചെന്ന് കരുതാവുന്നതാണ്കൊച്ചിയിൽ യഹൂദരെ കോച്ചമാരെന്ന് വിളിക്കുന്നുകോച്ചമാരുടെ അങ്ങാടി എന്ന അർത്ഥത്തിലാണ് കൊച്ചിയിലെ"കൊച്ചങ്ങാടി"രൂപപ്പെട്ടതെന്ന് യഹൂദർ പറയുന്നുയഹൂദർ പാർത്ത മേഖലകളിൽ സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തിനും വികാസത്തിനും അവർ നൽകിയ പങ്ക് സാംസ്കാരിക പഠനമാകേണ്ടതാണ്

ജാതിഭേദം പോലെ ,വംശഭേദം പോലെ ഒരുതരം വിഭാഗീയത പുലരുന്നു യഹൂദർക്കിടയിൽ പരദേശിയെന്നും മലബാറിയെന്നും തരം തിരിഞ്ഞതാണ് കൊച്ചിയിലെ യഹൂദർപരദേശികൾക്ക് വെള്ളയഹൂദരെന്ന് കൊച്ചിയിൽ നാട്ടുവിളി വെള്ളയഹൂദർ മലബാറികളെ കറുത്ത യഹൂദരെന്ന് കൽപ്പിക്കുന്നുവെള്ള യഹൂദർ,കറുത്ത യഹൂദർ എന്ന തരം തിരിവിൽ വർണ്ണ ബോധം നിഴലിക്കുന്നുവർണ്ണ ബോധം മാത്രമല്ല,ഇത് വംശ ശുദ്ധിപരമായ ഭിന്നതയുമാണ്പരദേശികൾ അഥവാ വെള്ള യഹൂദർ ശുദ്ധവംശക്കാരാണെന്നും മലബാറികൾ അഥവാ കറുത്ത യഹൂദർ കലർപ്പുവംശക്കാരാണെന്നും ധ്വനിമട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ് പരദേശികളുടേതാണ്ഏലിയാസ് ജോസഫായിയുടെ കടവുംവിഭാഗം സിനഗോഗ് മലബാറികളുടേതും

തുറമുഖം രൂപപ്പെട്ട 14-ാം നൂറ്റാണ്ടിലാണ് കൊച്ചിയിൽ കടവും ഭാഗം യഹൂദർ കച്ചവടത്തിനെത്തി സമൂഹമായി പാർത്തുസിനഗോഗ് സ്ഥാപിച്ചുമട്ടാഞ്ചേരിയിലെ കടവും ഭാഗം സിനഗോഗ് ഇന്ന്,ഉടമകൾ ഇസ്രായേലിലേക്ക് പോയതിനാൽ നോക്കിനടത്തിപ്പില്ലാത്ത നിലയിലാണ് കടവും ഭാഗക്കാരുടെ സെമിത്തേരി കൈയ്യേറ്റപ്പെട്ടുയഹൂദ പുണ്യവാൻ കബാലിസ്റ്റ്,മിസ്റ്റിക്ക് നഹേമിയ ബെൻ എബ്രഹാം മോട്ട (നഹേമിയ മോത്ത ) യുടെ ശവ കൂടീരം ചക്കാമാടത്തെ കടവുംഭാഗം സെമിത്തേരിയുടെ ഭാഗമായി അവശേഷിച്ചിരിക്കുന്നു

എറണാകുളം കടവും ഭാഗം സിനഗോഗിൻറെ സംരക്ഷകനെന്ന നിലയിൽ സന്തോഷവാനായിരുന്നു ഏലിയാസ് ജോസഫായ് ഇന്ന് ദുഃഖിതനാണ്ഏലിയാസ് ജോസഫായ് ഇസ്രായേലിലേക്ക് പോകാൻ ആലോചിക്കുന്നു

നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിവന്ന സമൂഹത്തിൻറെ പ്രതിനിധിക്ക് കുടിയിറക്കം അനിവാര്യമായിരിക്കുന്നുകുടിയിറക്ക ചിന്ത ഏലിയാസ് ജോസഫായിയെ ഉലയ്ക്കുന്നുദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണ് ഇസ്രായേൽ ആ ഭൂമിയിലേക്ക് പോകാതെ വയ്യഅതേനേരം ജനിച്ചുവളർന്ന മണ്ണിലെ കടവും ഭാഗം സമൂഹത്തിലെ വേരുകൾ പിഴുതുമാറ്റാൻ മനസ്സ് അനുവദിക്കുന്നില്ല

കേരളത്തിൽ ഇന്ന് യഹൂദർ ഒരു സമൂഹമല്ലകുറച്ചു വ്യക്തികളാണ് വംശസമൂഹത്തിൻറെ ശേഷിപ്പായ കുറച്ചുപേർഅതിൽ ഭൂരിഭാഗം വൃദ്ധർചെറുപ്പക്കാരും ഇസ്രായേലിലേക്ക് പോകാൻ ആലോചിക്കുന്നുഏലിയാസ് ജോസഫായിയുടെ രണ്ട് പെൺമക്കളിൽ ഒരാൾ ഇസ്രായേലിലാണ്കേരളത്തിൽ യഹൂദർ ഇല്ലാതാകുന്ന ചിന്ത ഏലിയാസ് ജോസഫായിയെ നിസ്സഹായനാക്കുന്നു

കടവും ഭാഗം സിനഗോഗ് ഉൾപ്പടെ ഏഴ് യഹൂദ സിനഗോഗ് കെട്ടിടങ്ങൾ കേരളത്തിലുണ്ട്നൂറ്റാണ്ടുകൾ പൂർവ്വികരുടെ പ്രാർത്ഥനകൾ കേട്ട സിനഗോഗുകൾയഹൂദർ മരിച്ചടങ്ങിയ സെമിത്തേരികളുണ്ട്മരിച്ചവർ ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് യഹൂദ വിശ്വാസംഅതിനാൽ യഹൂദർക്ക് പ്രധാനമാണ് സെമിത്തേരികൾ

നുറ്റാണ്ടുകൾക്കു മുമ്പ് പൂർവ്വികർ കുടിയേറി വേരുറപ്പിച്ച ഭൂമിയിൽ നിന്ന് അന്യനാകാൻ സമായാമായിരിക്കുന്നുവെന്ന സ്വകാര്യ ചിന്ത പങ്കുവയ്ക്കുമ്പോൾ ഏലിയാസ് ജോസഫായിയുടെ കണ്ണ് നനയുന്നുഇസ്രായേലിലേക്ക് പോയി യഹൂദർ കൊച്ചിയിൽ പാടെ ഇല്ലാതാകുന്നതോടെ സിനഗോഗുകളും സെമിത്തേരികളും കയ്യേറപ്പെടുമെന്നും നശിക്കുമെന്നും മനഃശാന്തി നഷ്ടപ്പെടുന്ന വിചാരംഈ വിചാരത്തെ സാധുകരിക്കുന്നു മട്ടാഞ്ചേരി ജ്യൂസ്ട്രീറ്റിലെ കടവും ഭാഗം സിനഗോഗ് കെട്ടിടം1948 ൽ ഇസ്രായേൽ രൂപീകൃതമായതിനു പിന്നാലെ മട്ടാഞ്ചേരിയിലെ കടവുംഭാഗക്കാരെല്ലാം ഇസ്രായേലിൽ പോയിആൽനോട്ടമില്ലാതെ അടഞ്ഞുകിടന്ന സിനഗോഗ് കെട്ടിടത്തിൻറെ ഒരുഭാഗം തകർക്കപ്പെട്ടുപരദേശി സിനഗോഗിലേക്കുള്ള വഴിയിലെ ആൾനോട്ടമില്ലാതെ അടഞ്ഞു കിടന്ന തെക്കുംഭാഗം സിനഗോഗ് നശിപ്പിക്കപ്പെട്ടിരിക്കുന്നുസിനഗോഗ് കെട്ടിടത്തിൻറെ സ്ഥാനത്ത് ഇന്ന് മറ്റൊരു കെട്ടിടം നിലവിൽ വന്നിരിക്കുന്നു

യഹൂദർക്ക് നഷ്ടമാകുന്ന കൊച്ചിയെക്കുറിച്ചും കൊച്ചിക്ക് നഷ്ടമാകുന്ന യഹൂദരെക്കുറിച്ചും സംസാരിക്കുമ്പോൾ ഏലിയാസ് ജോസഫായിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു

കടപ്പാട് - കൊച്ചിക്കാർ

അറബി ഡിഎൻഎ

തുറമുഖ സാന്നിധ്യം നൽകിയ ലോകപരിചയമാണ് കൊച്ചിയുടെ പൈതൃക സംസ്ക്കാര വിശേഷങ്ങൾ

മലയാളം കൂടാതെ തമിഴ്,തുളു,കന്നഡ,തെലുങ്ക്,ഉറുദു,കൊങ്കിണി,മറാത്തി,ഗുജറാത്തി,കച്ചി,മാർവാഡി രാജസ്ഥാനി,ഹര്യാൺവി ,ഹിന്ദി,കാശ്മീരി,ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന 30ൽ പരം സമൂഹങ്ങൾ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും സഹവസിക്കുന്നുകൊച്ചിയിൽ ഏകദേശം 45 സ്ക്വയർ കിലോമീറ്റർ ഭൂവിസ്താരമുള്ള ഫോർട്ടുകൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളുടെ ചേർച്ചയിൽ,ചരിത്രപരമായ കാരണങ്ങളാൽ അറബി,ഹീബ്രു,പോർച്ചുഗീസ്,ഡച്ച്,ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്സിന്ധി,പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്ക്കാരത്തിൽ ചേർന്നിരിക്കുന്നുഅതിനാൽ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകളാൽ കേട്ടും പറഞ്ഞും പരിചയിച്ചു

14-ാം നൂറ്റാണ്ടിൽ തുറമുഖം രൂപപ്പെട്ടതു മുതൽ കൊച്ചിയുടെ സമ്പദ്ഘടന ഐശ്വര്യപ്പെട്ടുകച്ചവടത്തിനും പണിക്കും ഇന്ത്യയിലെ പലയിടങ്ങളിൽ നിന്ന് വ്യക്തികളും കുടുംബങ്ങളും കൂട്ടങ്ങളും ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളിൽ വന്നു പാർത്തുതലമുറകളായി പാർപ്പ് തുടർന്നു വിവിധയിടങ്ങളിൽ നിന്ന് വന്നവർ സ്വന്തം തനത് പൈതൃക സാംസ്കാരികതകൾ തുടരുന്ന ആവാസവ്യവസ്ഥ രൂപപ്പെട്ടുഅതിനാൽ കൊച്ചിയുടെ കണ്ണിന് പല മത,ജാതി,വംശ ഭാഷ ജീവിതങ്ങൾ കണ്ട് പരിചയം

അറബിക്കപ്പലുകൾ കച്ചവടത്തിന് വന്നു കൊച്ചി തുറമുഖത്ത്യഹൂദർ വന്നു,ചൈനക്കാർ വന്നുപോർച്ചുഗീസുകാർ വന്ന് 16,17 നൂറ്റാണ്ടുകളിൽ 162 കൊല്ലം കൊച്ചിയിൽ പോർച്ചുഗീസ് കോട്ടയിൽ ,പോർച്ചുഗീസ് നഗരത്തിൽ ,പോർച്ചുഗീസു ഭാഷ പറഞ്ഞ് ഭരിച്ചുപോർച്ചുഗീസ് കോട്ടയും നഗരവും തകർത്ത് ഡച്ചു കോട്ട പണിതു ഡച്ചുകാരുടെ ഭരണം 17,18 നൂറ്റാണ്ടുകളിൽഡച്ചുകോട്ട തകർക്കപ്പെട്ടു18,19,20 നൂറ്റാണ്ടുകളിൽ കൊച്ചി ഭരിച്ച ഇംഗ്ലീഷുകാർ 1947 ലെ ഇന്ത്യൻ സ്വാതന്ത്യ്രം വരെ കൊച്ചിയിൽ തുടർന്നു

അറബി,യഹൂദ,ചൈനീസ്,യൂറോപ്യൻ സംസ്കാരങ്ങളിൽ നിന്ന് ലോകപുതുമകൾ കൊച്ചിയിൽ കപ്പലിറങ്ങികടൽ കടന്നു വന്ന മണങ്ങൾ മണത്തുരുചികൾ രുചിച്ചുശബ്ദങ്ങൾ ശ്രവിച്ചു,കാഴ്ചകൾ കണ്ടു കൊച്ചിക്കാർ

കൊച്ചിയുടെ സാംസ്ക്കാരിക മനസ്സിൽ പല സംസ്കാരങ്ങൾ കലർന്നിരുന്നു-കലൈഡോസ്കോപ്പിൽ പല നിറപ്പൊട്ടുകൾ ഭംഗി പ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ

സ്പർശിക്കാവുന്ന അനേകം പൈതൃക ചിഹ്നങ്ങളുണ്ട് കൊച്ചിയിൽഎന്നാൽ ,കൊച്ചി സ്പർശിക്കാനാവാത്ത പൈതൃക ചിഹ്നങ്ങളുടേതുമാണ്സ്പർശിക്കാനാവാത്ത പൈതൃകത്തിന് Intangible Heritage എന്ന് ഇംഗ്ലീഷ് Intangible Heritage ന് അസ്പർശ്യ പൈതൃകമെന്ന് മലയാളം എഴുതിക്കണ്ടിട്ടുണ്ട്"അസ്പർശ്യത"എന്നാൽ"തൊട്ടുകൂടായ്മ"എന്ന് മനസ്സിലാക്കുന്നു മലയാളിതൊട്ടുകൂടായ്മയ്ക്ക് സാമൂഹികമായ മറ്റ് അർത്ഥങ്ങളുള്ളതിനാൽ അസ്പർശ്യപൈതൃകം എന്നത് വലിയ തെറ്റിധാരണയ്ക്ക് ഇടയാകുംIntangible Heritage നെ കഴമ്പ് ചോരാതെ"അദൃശ്യ പതൃക"മെന്ന് മലയാളപ്പെടുത്താംഈ പുസ്തകത്തിൻറെ ഉള്ളടക്കം കൊച്ചിയുടെ Intangible Heritage അഥവാ അദൃശ്യ പൈതൃക മേഖലയിലേക്കുള്ള പ്രവേശികയാണ്

അറബി സംസ്ക്കാര ബന്ധത്തിൻറെ ഭൂമികയാണ് തക്യാവ്ദൈവസാന്നിദ്ധ്യത്തിനായി ആളുകൾ ഒത്തുകൂടുന്ന സ്ഥലമെന്ന് തക്യാവ് എന്ന അറബി വാക്കിന് അർഥം

പണ്ടൊരിക്കൽ കൊച്ചിയിലെ"യെമൻ"ആയിരുന്നു തക്യാവ്!പ്രവാചകൻറെ മകളുടെ രക്തബന്ധുക്കൾ കടൽ കടന്ന് കൊച്ചിയിലെത്തി തക്യാവിൽ പാർപ്പുറപ്പിച്ചു!

തക്യാവുകാർ പറയുന്ന മേൽ വാചകങ്ങളിൽ സൂചിപ്പിക്കുന്ന കൊച്ചിയുടെ കടലിനപ്പുറത്തെ അറബി ബന്ധത്തിൻറെ തിരുശേഷിപ്പുകളാണ്"തക്യാവ് വലിയപള്ളി"യും കൊച്ചങ്ങാടിയിലെ"മഖ്ദൂം ദർഗ്ഗ"യും ചരിത്രത്തിന്റേയും വിശ്വാസത്തിന്റേയും ഊദും അത്തറും വാസനിക്കുന്നുതക്യാവിൽ പള്ളിക്കരികിൽ പാർക്കുന്ന തങ്ങൾമാരുടെ സാംസ്ക്കാരികതയിൽ മട്ടാഞ്ചേരിയുടെ തൊട്ടു തെക്കാണ് തക്യാവ്രണ്ടര നുറ്റാണ്ടിലധികമായി തങ്ങൾ വീട്ടുകാർ പാർക്കുന്നു തക്യാവിൽകവരകൾ പൊട്ടി ചില്ലകൾ പടർന്ന തങ്ങൾ കുടുംബ വൃക്ഷത്തിൻറെ തായ് വേരറ്റം അറബി വംശതയിലാണ്

അറബി വാക്കാണ് തക്യാവ്ദൈവസാന്നിദ്ധ്യത്തിനായി ആളുകൾ ഒത്തുകൂടുന്ന സ്ഥലമെന്ന് അർഥംപേരിനെ അർത്ഥപൂർണ്ണമാക്കുന്നു തക്യാവിലെ തങ്ങൾമാരുടെ വലിയ പള്ളിപള്ളിക്കടുത്താണ് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകൾകുടുംബനേതാവ് ഹാഷിം കൊച്ചുകോയ തങ്ങൾ ഒരു കുടുംബത്തെ, ഒരു വിശ്വാസത്തെ ,നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ കടലിനപ്പുറത്തേക്ക് നീളുന്ന ചരിത്രത്തെ പ്രതിനിധീകരിക്കുന്നു

"പ്രവാചകൻറെ മകളുടെ പാരമ്പരക്കാരാണ് തങ്ങൾ കുടുംബാംഗങ്ങൾ",വിശ്വാസത്തേയും കുടുംബചരിത്രത്തേയും കൂട്ടിയിണക്കി സംസാരിക്കുന്നു ഹാഷിം തങ്ങൾ

സംസ്ക്കാരത്തിൻറെ കേന്ദ്ര ബിന്ദു തക്യാവ് വലിയ പള്ളിയാണ്പള്ളിയിൽ പുണ്യവാൻ"ബമ്പി"ൻറെ ഖബറുണ്ട് ആത്മീയ ചൈതന്യത്താൽ ജനകീയനായിരുന്നു ബമ്പ്

ബമ്പ് എന്നാൽ സ്നേഹാരാധനയോടെയുള്ള വിളിപ്പേരാണ്യഥാർത്ഥ പേര് സൈദ് അബൂബക്കർ ഐദ്രോസി നാലു മക്കളിൽ ഇളയവനായിരുന്ന ബമ്പിൻറെ കുട്ടിക്കാലത്തെ മിടുക്ക് കണ്ട് മകനെ വാത്സല്യത്തോടെ"വമ്പൻ"എന്നു വിളിച്ചു പിതാവ്വമ്പൻ എന്നത്"വമ്പ്"ആയി പരിണമിച്ചുവമ്പ് ക്രമേണ ബമ്പ് എന്ന് ഉച്ചരിക്കപ്പെട്ടുഇതാണ് ബമ്പ് എന്ന പേരുണ്ടായതിനെ കുറിച്ചുള്ള കഥ

കേരളത്തിൻറെ പലഭാഗങ്ങളിൽ നിന്ന് ഭക്തർ ബമ്പിൻറെ ഖബറിങ്കൽ പ്രാർത്ഥിക്കാനെത്തുന്നുപ്രാർത്ഥിക്കുന്നവർക്ക് ഫലമുണ്ടാകുമെന്ന് പ്രതീക്ഷഅത്ഭുതങ്ങളുണ്ടാകുമെന്ന് വിശ്വാസംരോഗശാന്തിയും ആത്മശാന്തിയും അപേക്ഷിക്കുന്നു പ്രാർത്ഥനക്കാർ

ബമ്പിൻറെ പിതാവ് സെയ്യദ് അബ്ദുൾ റഹ്മാൻ ഐദ്രോസ് തക്യാവിൽ താമസിക്കാൻ ആരംഭിച്ചതോടെയാണ് തങ്ങൾ കുടുംബത്തിൻറെ വേര് കൊച്ചി സംസ്ക്കാരത്തിൽ ഉറച്ചത്ഇസ്ലാമിക പണ്ഡിതനായിരുന്നു അദ്ദേഹംകൊച്ചി രാജാവിൻറെ ക്ഷണപ്രകാരം കൊച്ചിയിലെത്തിയെന്നാണ് ചരിത്ര കഥപൊന്നാനിയിൽ നിന്നാണ് കൊച്ചിയിലെത്തിയത്പൊന്നാനിയിലെത്തിയത് ഗുജറാത്തിലെ സൂറത്തിൽ നിന്ന്,യെമനിൽ നിന്ന് സൂറത്തിലെത്തി കപ്പലോട്ടത്തിന്റേയും നീണ്ടയാത്രയുടേയും പശ്ചാത്തലമുണ്ട് ബമ്പിൻറെ പിതാവിനെ കുറിച്ചുള്ള തങ്ങൾ കുടുംബ പ്രതിനിധികളുടെ കഥകളിൽഅക്ഷാംശരേഖാംശങ്ങളും ഋതുക്കളും കടന്നെത്തിയ പിതാമഹൻ കൊച്ചിയിൽ 1751 ൽ മരിച്ചു

കൊച്ചിയിൽ ഡച്ച് അധികാരകാലമായിരുന്നുഡച്ച് ഭരണം കൊച്ചിയിൽ കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ബമ്പിൻറെ പിതാവ് കച്ചവടക്കാരനായിരുന്നതിനാൽ കൊച്ചി തുറമുഖത്തിൻറെ ചന്തയായ മട്ടാഞ്ചേരിയിൽ കായലരികിലെ തക്യാവ് താമസത്തിന് തിരഞ്ഞെടുത്തതാവണംപിതാവ് താമസിച്ച തക്യാവിൽ ജീവിതം തുടർന്നു ബമ്പ് ബമ്പിൻറെ നന്മ നിറഞ്ഞ ജീവിതത്തിൽ ,ആത്മീയ ചൈതന്യത്താൽ തക്യാവ് ജനകീയ കേന്ദ്രമായിആധിയും വ്യാധിയുമായി ജനങ്ങൾ ബമ്പിനെ കാണാനെത്തിസങ്കടങ്ങൾക്ക് ബമ്പ് പരിഹാരമുണ്ടാക്കി അത്ഭുതങ്ങളാകുന്ന കറാമത്തുകൾ കാട്ടി

ബമ്പിൻറെ പിതാവ്"ഹദറമൗത്തി"ൽ നിന്ന് കപ്പൽ കയറിയെന്നാണ് പഴവർത്തമാനംഇന്ന് യെമൻറെ ഭാഗമാണ് ഹദറമൗത്ത് എന്നറിയപ്പെടുന്ന മേഖല യെമൻകാരും ഹദറമൗത്ത്കാരും അറിയപ്പെടുന്ന കച്ചവടക്കാരാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു

14-ാം നൂറ്റാണ്ടിലാണ് കൊച്ചി ആഴമുള്ള കപ്പൽചാലുകളുള്ള വലിയ തുറമുഖമായി അറിയപ്പെടാൻ തുടങ്ങിയത്അതുവരെ കൊച്ചിയുടെ വടക്ക് കൊടുങ്ങല്ലൂർ പ്രദേശത്തെ മുസ്സിരീസ് ആയിരുന്നു വലിയ തുറമുഖം 1341ൽ മുസ്സിരീസ് പ്രകൃതിക്ഷോഭത്തിൽ നശിച്ചതോടെ കൊച്ചിയിൽ കച്ചവടം പുരോഗമിച്ചുതുറമുഖം സജ്ജീവമായിഅറബിക്കപ്പലുകൾ കൊച്ചിയിൽ നങ്കൂരമിട്ടുയെമൻകാരും ഹദറമൗത്ത്കാരും അറബിക്കച്ചവടത്തിൽ പ്രധാന പങ്കുള്ളവരായിരുന്നുഹദറമൗത്തിലെ സഫാർ പട്ടണം കേരളത്തിൽ നിന്നുള്ള വിഭവങ്ങളുടെ കച്ചവടകേന്ദ്രങ്ങളായിരുന്നുവെന്ന് ചരിത്രംസഫാറുകാർ കേരളവിഭവങ്ങൾ നേരിട്ടുവാങ്ങിയിരുന്നുവത്രെയമൻകാരും ഹദറമൗത്തുകാരും കച്ചവടത്തിന് യാത്രചെയ്ത സ്ഥലങ്ങളിൽ ഇസ്ലാമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുഈ രീതി പിന്തുടർന്നുവന്നവരായിരുന്നു പിതാവും ബമ്പും

അറേബ്യൻ മുനമ്പിലാണ് യെമൻ2000 കിലോമീറ്റർ നീളത്തിൽ കടലോരമുള്ള യെമൻറെ സ്ഥാനം ഭൂപടത്തിൽ സൗദി അറേബ്യയുടെ അരികിലാണ്കച്ചവടത്തിന് പ്രാധാന്യമുള്ള ചെങ്കടലും ഏഡൻ മേഖലയും അരികത്ത്ഇവയാണ് യെമൻകാരെ കടൽകച്ചവടത്തിന് ഒരുക്കുന്ന ഭൂമിശാസ്ത്രംചരിത്രത്തിൽ കപ്പലോടിച്ച യെമൻകാർക്ക് കൊച്ചിയുമായുണ്ടായ അറബിസംസ്ക്കാര ബന്ധത്തിൻറെ ഭൂമികയാണ് തക്യാവ്ബന്ധത്തിൻറെ തെളിവായി നിലകൊള്ളുന്ന തക്യാവ് പള്ളി പള്ളിയുടമകളായ തങ്ങൾകുടുംബക്കാർ യെമൻ ബന്ധത്തെ പ്രതിനിധീകരിക്കുന്നു

രണ്ടുനില കെട്ടിടമാണ് തക്യാവ്പള്ളിആദ്യം ഒറ്റനിലയിൽ നിർമ്മിച്ച കെട്ടിടമായിരുന്നുതുടർന്ന് ബമ്പിൻറെ കാലത്ത് പുതുക്കിപ്പണിതതാണ് ഇന്നത്തെ പള്ളിയെന്ന് കരുതുന്നുസമീപത്ത് തങ്ങൾ കുടുംബാംഗങ്ങൾ താമസിക്കുന്ന ചില വീടുകളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്അറബിത്തം അവശേഷിക്കുന്നു ചില വീടുകളുടെ നിർമ്മാണ ഭംഗിയിൽ

തക്യാവിന് ഏതാണ്ട് ഒരുകിലോമീറ്റർ വടക്ക് കൊച്ചങ്ങാടിയിലെ മഖ്ദും ദർഗ്ഗ കൊച്ചിയുടെ യെമൻ ബന്ധത്തിൻറെ ഉൽപ്പന്നമായ മറ്റൊരു വിശ്വാസ കേന്ദ്രമാണ്ശൈഖ് ഇബ്നു സൈനുദ്ദിൻ മഖ്ദുമിന്റേയും മകൾ സൈനബയുടേയും ഖബറുകളുണ്ട് ദർഗ്ഗയിൽ

മഖ്ദും കുടുംബവും യെമനിൽ നിന്ന് കൊച്ചിയിലെത്തിയെന്നാണ് ചരിത്രംമഖ്ദും പിതാമഹൻ കൊച്ചിയിലെത്തി താമസിച്ച വീടാണ് ഇന്നത്തെ ദർഗ്ഗകേരളത്തിൻറെ ഇസ്ലാമിക ചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട് മഖ്ദും കുടുംബത്തിന്കൊച്ചിയിലെത്തിയ മഖ്ദും കുടുംബാംഗങ്ങൾ ഇസ്ലാമിക പ്രവർത്തനത്തിനായി പൊന്നാനിയിലേക്ക് പോയെന്ന് ചരിത്രം

കേരളത്തിൻറെ ആദ്യ ചരിത്ര പുസ്തകമെന്ന് വിശേഷിപ്പിക്കുന്ന 16-ാം നൂറ്റാണ്ടിലെ"തൂഹ്ഫത്ത് അൽ മുജാഹിദ്ദീൻ"എഴുതിയ ഷൈഖ് സൈനുദ്ദിൻ ,പോർച്ചുഗീസുകാർക്കെതിരെ യുദ്ധത്തിന് സമരവാക്യം"തഹ് രിള"എഴുതിയ മഖ്ദും ഒന്നാമൻ എന്നിവർ മഖ്ദും കുടുംബാംഗങ്ങളാണ്കൊച്ചിയിൽ സൂഫിസം നിലനിന്നതിൻറെ തെളിവായി കണക്കാക്കുന്നു മഖ്ദും ദർഗ്ഗമതപരിധിയില്ലാത്ത പ്രാപഞ്ചിക സ്നേഹമാണ് സൂഫിസംദർഗ്ഗയിൽ ഖബറിലെ ശൈഖ് പ്രാപഞ്ചിക സ്നേഹത്തിൻറെ വക്താവായി ജീവിച്ചുവെന്ന് വിശ്വാസംമകൾ സൈനബ പിതാവിൻറെ ഖബറിങ്കൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ മരിച്ചുവത്രെസൈനബയുടെ ഖബറിങ്കൽ പ്രാർത്ഥിക്കാൻ അനേകം സ്ത്രീകൾ ദർഗ്ഗയിലെത്തുന്നു

"വിശുദ്ധ വേലക്കാരൻ"എന്നാണ് മഖ്ദും എന്നതിൻറെ അർഥംനൂറ്റാണ്ടുകളുടെ ചരിത്രമുള്ള ദർഗ്ഗ കാലങ്ങളായി കൊച്ചിയിൽ യെമൻകാരനായ വിശുദ്ധ വേലക്കാരൻറെ ആത്മീയ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നുകൊച്ചിക്കാർ ആത്മീയാഭയം തേടുന്നു ദർഗ്ഗയിൽ

കടലും 14-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട തുറമുഖവും കടൽക്കച്ചവടവും കൊച്ചിക്ക് ലോകബന്ധം നൽകിനല്ല തുറമുഖം രൂപപ്പെട്ടതു മുതൽ കൊച്ചിയിൽ അറബികൾ കച്ചവടത്തിന് വന്നുഫോർട്ടു കൊച്ചിയിലെ കൽവത്തിയിലെ മസ്ജിദിൽ 14-ാംനൂറ്റാണ്ട് മുതൽ കപ്പലുകളിൽ വന്ന അറബികൾ പ്രാർത്ഥിച്ചുവെന്നും പള്ളി നിർമ്മാണത്തിൽ അറബികൾക്ക് പങ്കുണ്ടായിരുന്നുവെന്നും കൊച്ചിയിലെ പഴമ്പറച്ചിൽ ലോകത്തിന്റേയും ഇന്ത്യയുടേയും പലയിടങ്ങളിൽ നിന്ന് കച്ചവടത്തിനും പണിക്കും വ്യക്തികളും സമൂഹങ്ങളും കൊച്ചിയിലെത്തി വരവുകാരെ സ്വീകരിച്ചു കൊച്ചി കച്ചവട കൈമാറ്റം സംസ്ക്കാരമാറ്റത്തിന് വഴിവച്ചുവിവിധ വംശങ്ങളും സംസ്കാരങ്ങളും കൊച്ചി ജീവിതത്തിൽ ലയിച്ചും ലയിക്കാതെയും ചേർന്നതാണ് കൊച്ചിത്തം

പ്രത്യക്ഷത്തിലും അപ്രത്യക്ഷത്തിലും യെമൻ ബന്ധം ചരിത്ര സത്യമായി കൊച്ചിയിലുണ്ട്മഖ്ദും ദർഗ്ഗയും തക്യാവ് പള്ളിയും യെമൻ പ്രതീകങ്ങൾ !പള്ളിക്കരികിലെ ഹാഷിം തങ്ങളുടെ കുടുംബാംഗങ്ങളുടെ ശരീരവാർപ്പുകളിൽ യെമൻ ബന്ധം! സംസ്ക്കാരത്തിൽ യെമനത്തം !

കൊച്ചിയുടെ ഡിഎൻഎയിൽ അറബിത്തം അടങ്ങിയിരിക്കുന്നു

കടപ്പാട് - കൊച്ചിക്കാർ

സോനാർ എന്ന കൊങ്കിണി ദൈവജ്ഞ ബ്രാഹ്മണ സമൂഹം

സ്വർണ്ണപ്പണിയുടെ സാമൂഹ്യ സൗന്ദര്യം

സാങ്കേതിക വിദ്യ സ്വർണ്ണപ്പണി രംഗം കൈയ്യടക്കുമ്പോൾ ദൈവജ്ഞ ബ്രാഹ്മണരുടെ ജാതിയും പണിയും തമ്മിലുള്ള ബന്ധം മുറിയുന്നുസ്വർണ്ണപ്പണിക്കാരുടെ ജാതിക്ക് സ്വർണ്ണപ്പണി അന്യമാവുന്നു

ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലെ ജനകീയ തട്ടാത്തിയായിരുന്നുഅമ്മിണിയമ്മ2004 ആഗസ്റ്റ് 22ന് 94-ാം വയസ്സിൽ മരിച്ചുമരിക്കുന്നതിനു രണ്ടു കൊല്ലം മുമ്പുവരെ സ്വർണ്ണപ്പണിയെടുത്തു അമ്മിണിയമ്മ തട്ടാത്തിയായതിലും സ്വർണ്ണപ്പണിയെടുത്ത് ജീവിച്ചതിലും കൗതുകകരങ്ങളായ ചരിത്ര-സാമൂഹിക രസതന്ത്രങ്ങളുണ്ട്

സ്വർണ്ണാഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സ്നേഹബഹുമാനങ്ങളായിരുന്നു അമ്മിണിയമ്മയോട്ഏഴു പതിറ്റാണ്ടിലധികം നീണ്ട തൊഴിലെടുപ്പിൽ അമ്മിണിയമ്മ വിവിധ സമുദായങ്ങളുടെ തലമുറകൾ കമ്പം കൊണ്ട ആഭരണത്തരങ്ങൾ ലാവണ്യത്തോടെ പണിതു

1970 കളിലും 1980 കളിലും ഗൾഫ് പണവരവിനൊപ്പം കൊച്ചിയിൽ മുസ്ലീംപെണ്ണുങ്ങൾക്ക്"നിലാവും നക്ഷത്രമാലേം"അണിയണമെന്ന ഭ്രമമുണ്ടായിഅമ്മിണിയമ്മ ധാരാളം സ്വർണ്ണനിലാവും നക്ഷത്രങ്ങളും പണിതുലത്തീൻ കത്തോലിക്കാ പെണ്ണുങ്ങൾക്ക്"അരിപ്പത്താലി"യോടായിരുന്നു കമ്പംനേർത്ത സ്വർണ്ണക്കമ്പികൾ പാകിയ അരിപ്പത്താലി പണിയാൻ അമ്മിണിയമ്മയ്ക്ക് പ്രാഗൽഭ്യമുണ്ടായിരുന്നുതലമുറയിലെ ലത്തീൻ കത്തോലിക്കാ മണവാട്ടിമാർ അമ്മിണിയമ്മയുടെ പണികുറ്റമില്ലാത്ത അരിപ്പത്താലിയിട്ട് കല്യാണം കഴിച്ചുകൊങ്കിണിപ്പെണ്ണുങ്ങൾക്ക് താൽപ്പര്യം"മദ്ദളത്താലി"യോടായിരുന്നുപവിഴവും കടലമണിക്കെട്ടും കറുത്തമണിയുമുള്ള മദ്ദളത്താലിയുണ്ടാക്കാൻ കരവിരുതുണ്ടായിരുന്നുഅമ്മിണിയമ്മയ്ക്ക്കന്നഡപ്പെണ്ണുങ്ങൾക്ക്"അപ്പത്താലി"വേണമായിരുന്നുഅപ്പങ്ങൾപ്പോലെ കുമിളകളുള്ളതാണ് അപ്പത്താലിതമിഴ് വണ്ണാൻ പെണ്ണുങ്ങൾക്ക്"ശിവലിംഗത്താലി"യും മറാത്തിപ്പെണ്ണുങ്ങൾക്ക്"മംഗല്യസൂത്രവും"പണിതു അമ്മിണിയമ്മവിവിധ ജാതി-മത-വംശങ്ങളുടെ സാംസ്ക്കാരികതകൾ ചേരുന്ന കൊച്ചിയുടെ കോസ്മോപൊളിറ്റനിസത്തിൻറെ തട്ടാത്തിയായിരുന്ന അമ്മിണിയമ്മയുടെ കലയുടെ മാറ്റ് ആഭരണകമ്പക്കാരെ സന്തോഷിപ്പിച്ചത് സ്വാഭാവികം

15-ാം വയസ്സിൽ അമ്മിണിയമ്മ സ്വർണ്ണപ്പണി തുടങ്ങിഅച്ഛനായിരുന്നു ഗുരുഅമ്മിണിയമ്മയുടെ മകൻ മണി തട്ടാനാണ്മകൻറെ മകൻ പ്രകാശനും തട്ടാൻദൈവജ്ഞബ്രാഹ്മണർ എന്നറിയപ്പെടുന്ന കൊങ്കിണി തട്ടാൻ ജാതിയുടെ പ്രതിനിധിയാണ് അമ്മിണിയമ്മദൈവജ്ഞ ബ്രാഹ്മണരെ സോനാർമാരെന്നും വിളിക്കുന്നു

ഫോർട്ടുകൊച്ചിയിൽ ദൈവജ്ഞ ബ്രാഹ്മണർക്ക് ആരാധനാലയമുണ്ട്-ഗോപാലകൃഷ്ണ ക്ഷേത്രം!ക്ഷേത്രത്തിനടുത്ത് തെക്കേ തെരുവിനോടനുബന്ധിച്ച് 30 ഓളം വീടുകളിൽ സോനാർമാർ താമസിക്കുന്നുനൂറിൽ താഴെ അംഗങ്ങളുള്ള സമൂഹംക്ഷേത്രത്തിനടുത്തുള്ള തെരുവ് ഒരിക്കൽ"തട്ടൻതെരുവ്"എന്നറിയപ്പെട്ടിരുന്നു ജാതിഭേദമുണ്ട് കൊച്ചിയിലെ കൊങ്കിണി ഭാഷാസമൂഹത്തിൽ ഗൗഡസാരസ്വത ബ്രാഹ്മണർ (ജിഎസ്ബി) ദൈവജ്ഞ ബ്രാഹ്മണർ (സോനാർ) വൈശ്യർ,അബ്രാഹ്മണർ,കുഡുംബികൾ,പരദീഷ്ശൂദ്രാഞ്ചേ എന്നിങ്ങനെ കൊങ്കിണി ജാതിനിരബ്രാഹ്മണർ ദൈവവേല ചെയ്യുന്നവരാണെങ്കിലും ദൈവജ്ഞ ബ്രാഹ്മണരുടേത് ദൈവവേലയല്ല,സ്വർണ്ണവേലയാണ്അതിനാൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ദൈവവേല ചെയ്യുന്നത് ഗൗഡസരസ്വത ബ്രാഹ്മണരാണ്

കൊല്ലത്തും തൃശ്ശൂരും ചെറിയ ദൈവജ്ഞ ബ്രാഹ്മണ സമുദായങ്ങളുണ്ട്കർണാടകത്തിലും,മഹാരാഷ്ട്രയിലും,ഗുജറാത്തിലും ചെന്നൈയിലും ദൈവജ്ഞ ബ്രാഹ്മണരുണ്ട് ദൈവജ്ഞ ബ്രാഹ്മണരുടെ പൂർവ്വികർ ഗോവയിൽ നിന്നു വന്നു രക്ഷപ്പെട്ടോടിയെത്തിയതാണ്16-ാം നൂറ്റാണ്ടിൽ ഗോവയിലെ പോർച്ചുഗീസ് മത-സാംസ്കാരിക അധിനിവേശത്തിൻറെ കെടുതികളിൽ നിന്ന് രക്ഷപ്പെട്ട് മറ്റ് കൊങ്കിണി വിഭാഗങ്ങളുടെ പൂർവ്വികരെ പോലെ അഭയം തേടി കൊച്ചി രാജാവ് അഭയം നൽകി

നാലര നൂറ്റാണ്ട് ഗോവയിൽ പോർച്ചുഗീസ് ആധിപത്യമായിരുന്നുപൂർവ്വികരുടെ ഗോവ ഇന്നും കൊച്ചിയിലെ കൊങ്കിണി ഭാഷക്കാർക്ക് വേദനിക്കുന്ന ചരിത്രഭാഗമാണ്കൊങ്കിണി തലമുറകൾ കാരണവന്മാരിൽ നിന്നും കേട്ട ഒരു പാട്ട്

"കൈളാതു കൈളാതു ഗോയാൻതു ഗെല്ലോവേ-
ഗോയാൻതു ചെല്ലാലെ മാമ്മാദിക്കലോവേ!"

-പാട്ടിൻറെ ഏകദേശ പരിഭാഷ"കാക്കേ കാക്കേ നീ ഗോവയിൽ പോയിരുന്നോ?ഗോവയിൽ നീ മകൻറെ അമ്മാവനെ കണ്ടിരുന്നോ?"

പോർച്ചുഗീസുകാർ നിർബന്ധിത മത പരിവർത്തനം നടപ്പാക്കി ഗോവയിൽ ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിച്ചവരെ ശിക്ഷിച്ചു,കൊന്നു1560 മുതൽ 1773 വരെ നീണ്ടു ഈ ക്രൂരതഈ കാലത്തെ കുറിച്ച് വോൾട്ടയർ എഴുതി:പോർച്ചുഗീസ് (ക്രിസ്ത്യൻ) സംന്യാസിമാർ നമ്മെ വിശ്വസിപ്പിച്ചുഗോവയിൽ മനുഷ്യൻ ചെകുത്താന്മാരെ ആരാധിക്കുന്നുവെന്ന്എന്നാൽ അതേ സംന്യാസിമാർ ചെകുത്താൻറെ വേലക്കാരായി പ്രവർത്തിക്കുകയായിരുന്നു"

"പൂർവ്വികരുടെ ഗോവയിലെ പീഡനകാലത്തെക്കുറിച്ച് കൊച്ചിയിലെ കൊങ്കിണി തലമുറകൾ പിന്തലമുറക്കാർക്ക് പറഞ്ഞുകൊടുക്കുന്ന അമ്മൂമ്മക്കഥകളുണ്ട്"

ഒരു കഥ:ഒരിക്കൽ ഒരിടത്ത് ഒരു കാക്കയും ഒരു കുരുവിയും ഉണ്ടായിരുന്നുകാക്ക ചാണകം കൊണ്ട് വീട് പണിതുകുരുവി മെഴുക്കുംകൊണ്ടും കാക്കയുടെ ചാണകവീട് മഴയിൽ കുതിർന്ന് ഒലിച്ചുപോയികുരുവിയുടെ മെഴുക്വീട് നിലനിന്നുകാക്ക അഭയം തേടി കുരുവിയുടെ വീട്ടിലെത്തിവാതിലിൽ മുട്ടിവിളിച്ചുവാതിൽ തുറന്ന കുരുവിയോട് അപേക്ഷിച്ചു"സഹായിക്കണം എനിക്ക് കിടക്കാനിടമില്ല"കുരുവി സമാധാനിപ്പിച്ചു:"എൻറെ വീട്ടുമുറ്റത്ത് കിടന്നോളൂ!"കാക്ക വിലപിച്ചു"മുറ്റത്ത് കിടന്നാൽ ഞാൻ മഴയിൽ ഒലിച്ചുപോകും!"കാക്ക വിലാപം തുടർന്നു"എനിക്ക് കാറ്റും ഇടിവെട്ടും പേടിയാണ്!"കുരുവി ക്ഷണിച്ചു"വരൂ എൻറെ മുറിയിൽ കിടന്നോളൂ !"മുറിയിലെത്തിയ കാക്ക ദുഃഖിച്ചു"നിലത്ത് കിടന്നാൽ എനിക്ക് രോഗം പിടിക്കും!"കാക്ക പറഞ്ഞു"ഞാൻ നിൻറെ കുഞ്ഞിനു സമീപം തൊട്ടിലിൽ കിടന്നോളാം!"കുരുവി സമ്മതിച്ചുഉറങ്ങുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഉണർന്ന് കുരുവി ചോദിച്ചു"എന്താണ് ശബ്ദം?"കാക്ക പറഞ്ഞു"ഞാൻ കടലമണി കടിച്ചുപൊട്ടിച്ചു തിന്നുന്നതിൻറെ ശബ്ദമാണ്!""എങ്കിൽ എനിക്കവും ഒരു കടലമണി തരൂ!"കുരുവി സ്നേഹത്തോടെ ആവശ്യപ്പെട്ടു"എൻറെ കൈയ്യിൽ ഓർ കടലമണിയെ ഉണ്ടായിരുന്നുള്ളൂ!"കാക്കയുടെ ഉത്തരംകാക്ക പറഞ്ഞത് വിശ്വസിച്ച് കുരുവി ഉറങ്ങിയഥാർത്ഥത്തിൽ സമീപത്ത് തൊട്ടിലിൽ കിടന്ന ,കുരുവിക്കുഞ്ഞിൻറെ കണ്ണ് കാക്ക കൊത്തിത്തിന്നതിൻറെ ശബ്ദമാണ് കുരുവി കേട്ടത്രാവിലെ ഉറക്കമുണർന്ന കുരുവി വീട്ടിൽ കാക്കയെ കണ്ടില്ലതൊട്ടിലിൽ കുഞ്ഞിനേയും കണ്ടില്ല

ചെറിയ വ്യത്യാസങ്ങളോടെ പ്രചരിക്കുന്ന മേൽപ്പറഞ്ഞ കഥ ഗോവൻ ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ കൊങ്കിണിത്തലമുറകൾ പറയുമ്പോൾ അതിന് അർത്ഥവ്യാപ്തിയും ആഴവും കനവുമുണ്ടാകുന്നു

പോർച്ചുഗീസുകാരുടെ ഗോവയിൽ നിന്ന് രക്ഷപ്പെട്ട കൊങ്കിണികൾ കൊച്ചിയിൽ ഗോവയിലെപ്പോലെ ജാതി അടിസ്ഥാനത്തിൽ ചേരിതിരിഞ്ഞുഗൗഡ സാരസ്വത ബ്രാഹ്മണർ ദൈവജോലികൾ ചെയ്തുദൈവജ്ഞ ബ്രാഹ്മണർക്ക് സ്വര്ണപ്പണിവൈശ്യർ കച്ചവടങ്ങളിലേർപ്പെട്ടുഅബ്രാഹ്മണർ ക്ഷേത്രകലകളിൽ വ്യാപൃതരായികുഡുംബികൾ കൃഷിവേലയെടുത്തുപരദീഷ് ശൂദ്രാഞ്ചേമാരും കായികാദ്ധ്വാനികൾഗോവൻ സംസ്ക്കാരം കൊച്ചിയിൽ പറിച്ചു നട്ടു

ഗോവയെക്കുറിച്ചുള്ള നഷ്ടബോധം കൊച്ചിയിലെ ദൈവബ്രാഹ്മണരുടെ പേരുകളിൽ തുടർന്നുപൂർവ്വികരുടെ സ്ഥലപ്പേര് പേരിനൊപ്പം ചേർക്കുമായിരുന്നുഉദാഹരണം:റെയ്ക്കർ,സജയ്ക്കർ,നാഗ് വേങ്കർ എന്നിങ്ങനെഇവ സർനെയ്മുകൾ പോലെ പേരുകൾക്കൊപ്പം ചേർന്നു സ്ഥലപ്പേരിനോപ്പം"കർ"ചേർത്ത സർ നെയ്മുകൾ ഇന്ന് ഈ സമ്പ്രദായം നിലവിലില്ലദൈവജ്ഞ ബ്രാഹ്മണർ പുരുഷന്മാർ നിലവിലുള്ള പേരിനൊപ്പം"സേട്ട്"എന്ന് പൊതുസർ നെയിം ഉപയോഗിക്കുന്നു

ദൈവജ്ഞ ബ്രാഹ്മണരുടെ ആത്മീയ-സാമൂഹിക വേദിയായ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹത്തിനും ഗോവൻ ബന്ധമുണ്ട്പൂർവ്വികർ ഗോവയിൽ നിന്ന് രക്ഷപ്പെടുമ്പോൾ കൂടെ കൊണ്ടുവന്നതാണ്ഗോപാലകൃഷ്ണ വിഗ്രഹംകൃഷ്ണ ഭഗവൻ പശുവിനോടൊപ്പം നിലകൊള്ളുന്നതാണ് വിഗ്രഹരൂപംശനി ഞായർ ദിവസങ്ങളിൽ രാവിലെ ക്ഷേത്രത്തിൽ കുട്ടികൾക്കായി വിളമ്പുന്ന ഊണ് കൊച്ചിയിലെ അറിയപ്പെടുന്ന സമൂഹ സദ്യയാണ്

ആളെണ്ണം കുറഞ്ഞ സമൂഹമായതിനാൽ കൊച്ചിയിലെ ദൈവജ്ഞ ബ്രാഹ്മണ സമൂഹാംഗങ്ങൾ കേരളത്തിന് വെളിയിലെ ദൈവജ്ഞ ബ്രാഹ്മണ സമൂഹങ്ങളിൽ നിന്ന് ജീവിത പങ്കാളികളെ തേടുന്നു

സാങ്കേതിക വിദ്യ സ്വർണ്ണാഭരണ നിർമ്മാണ രംഗത്ത് പരിഷ്ക്കാരങ്ങളുണ്ടാക്കുന്നത് ദൈവജ്ഞ ബ്രാഹ്മണരുടെ നിലനിൽപ്പിനെ ബാധിക്കുന്നുപുത്തൻ ഡിസൈനുകളുടെ വെട്ടിത്തിളക്കവുമായി അനേകം ആഭരണക്കടകൾ കമ്പോളത്തിലുണ്ട്വമ്പിച്ച പരസ്യങ്ങളുമായി മുൻകാലങ്ങളിൽ അമ്മിണിയമ്മയെ അന്വേഷിച്ചുവന്ന ആഭരണക്കമ്പക്കാർ ആധുനീക ജ്വല്ലറികളിലേക്ക് പോകുന്നു ആഭരണങ്ങൾ വാങ്ങാൻ

ദൈവജ്ഞ ബ്രാഹ്മണരുടെ അടിത്തറ ജാത്യാലുള്ള സ്വർണ്ണപ്പണിയാണ്സാങ്കേതിക വിദ്യ സ്വർണ്ണപ്പണി രംഗം കൈയ്യടക്കുമ്പോൾ ദൈവജ്ഞ ബ്രാഹ്മണരുടെ ജാതിയും പണിയും തമ്മിലുള്ള ബന്ധം മുറിയുന്നുദൈവജ്ഞ ബ്രാഹ്മണരുടെ മറ്റൊരു പേരായ"സോനാർ"എന്ന വാക്ക്"സോന"യിൽ നിന്ന് രൂപപ്പെട്ടതാണ്സോന എന്നാൽ"സ്വർണ്ണം","സോനാർ"എന്നാൽ"സ്വർണ്ണപ്പണിക്കാർ"സ്വർണ്ണപ്പണിക്കാരന് സ്വർണ്ണപ്പണി ഇല്ലാതാകുന്നുസ്വർണ്ണപ്പണിക്കാരുടെ ജാതിക്ക് സ്വർണ്ണപ്പണി അന്യമാവുന്നു

ഇന്ന് ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ രണ്ട് ദൈവജ്ഞ ബ്രാഹ്മണ തട്ടാൻകടകളേയുള്ളുഅതിൽ ഒന്ന് ഫോർട്ടുകൊച്ചി അമരാവതിയിൽ അമ്മിണിയമ്മ ജ്വല്ലേഴ്സ് എന്ന പേരിൽ അമ്മിണിയമ്മയുടെ മകനും മകൻറെ മകനും നടത്തുന്ന കൊച്ചുകടയാണ്അമ്മിണിയമ്മയുടെ മകൻറെ മകൻ പറയുന്നു:"പുതിയ തലമുറയിലെ ദൈവജ്ഞ ബ്രാഹ്മണർ സ്വർണ്ണപ്പണിയോട് താൽപ്പര്യമില്ലാത്തവരാണ് ഈ പണികൊണ്ട് ജീവിക്കാനാവില്ലമുൻകാലങ്ങളിൽ പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധികാലത്ത് സമുദായത്തിലെ കുട്ടികൾ സ്വർണ്ണപ്പണി പഠിക്കാൻ ആരംഭിക്കുമായിരുന്നുഇന്ന് ആ ചിട്ട ഇല്ല

ഇനിയും സാങ്കേതികവിദ്യക്ക് അപ്രാപ്യമാണ് ദൈവജ്ഞ ബ്രാഹ്മണരുടെ സ്വർണ്ണപ്പണി കലയുടെ ഉദാത്ത മേഖലകൾ അതിനു ഉദാഹരണമാണ്"കാശ്താലി"സൂര്യചന്ദ്രൻമാരും ഏഴിതൾ പൂക്കളും പണിയപ്പെടുന്നുകാശ് താലിമാലയിൽ സ്വർണ്ണപ്പണി കലാകാരൻ അല്ലെങ്കിൽ കലാകാരി മനോധർമ്മത്തിൻറെ ലാവണ്യ സ്വാതന്ത്ര്യമെടുക്കുന്നുകാശ് താലി മാലയുടെ സൃഷ്ടിയിൽഅമ്മിണിയമ്മ അനേകം കാശ്താലി മാലകളുണ്ടാക്കി92-ാംവയസ്സിൽ അമരാവതിയിലെ കൊച്ചുകടയിൽ പണിയെടുക്കുമ്പോൾ അമ്മിണിയമ്മക്ക് കൈവിറയുണ്ടായി അതിനുമുമ്പ് കാഴ്ച്ച മങ്ങിയിരുന്നുഅമ്മിണിയമ്മ സ്വർണ്ണപ്പണിയിൽ നിന്ന് പിൻവാങ്ങി"അമ്മിണിയമ്മയെ പോലെ ഒരു കൊങ്കിണി ദൈവജ്ഞ ബ്രാഹ്മണർ തട്ടത്തി ഇനി ഉണ്ടാവില്ല!"-ദൈവജ്ഞ ബ്രാഹ്മണരുടെ സാമൂഹ്യവസ്ഥയെക്കുറിച്ച് അമ്മിണിയമ്മയുടെ മകൻറെ മകൻ വേദനിക്കുന്നു

ഇസിജി സുദര്‍ശന്‍ -ശാസ്ത്രപ്രതിഭയുടെ അവസാനവാക്ക്

ഇസിജി സുദര്‍ശന്‍ അന്തരിച്ചുഒരു മരവിപ്പോടെയാണ് ആ വാര്‍ത്ത വായിച്ചത്

കാലം 1978 -79 ആണന്നു തോന്നുന്നുകോട്ടയം ട്രാവന്‍കൂര്‍ സിമന്റസിലെ അഛന്‍റെ ഓഫീസ്അവധിക്കാലം എന്നും കോട്ടയത്താണ്കഴിയുന്നത്ര സമയം അഛനെ ചുറ്റിപ്പറ്റിഓഫീസിലെ കൂറ്റന്‍ പഞ്ചിംഗ് മെഷീന്‍ഒരു ലിവര്‍ താഴ്ത്തുമ്പോള്‍ ചാടി വരുന്ന സമയം രേഖപ്പെടുത്തിയ സ്ലിപ്പിന്നെ ടെലെഫോണ്‍ എന്ന അത്ഭുതയന്ത്രംഅങ്ങിനെയങ്ങിനെ ആ എട്ടുവയസ്സുകാരന് ആ കമ്പനിയും പരിസരവും ഒരു ആലീസിന്‍റെ അത്ഭുതലോകമായിരുന്നു

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം ആ ഓഫീസിലേക്ക് ഒരു മനുഷ്യന്‍ കയറിവന്നുവെളുത്ത മുണ്ടും ജുബയും ,തേജസ്സാര്‍ന്ന മുഖത്ത് കറുത്ത ബുള്‍ഗാന്‍ താടി,നിറഞ്ഞ ചിരി

”ഹായ് താനെന്നു വന്നെടോ”

”രണ്ടുദിവസമായിമറ്റന്നാള്‍ പോകും ബോംബെക്ക്സുഖമല്ലേ”

“ഇതിനിടയില്‍ ആ കൈപ്പത്തികള്‍ ആ കുഞ്ഞിന്‍റെ തലയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു”

“ഡാഇതാരന്നരിയാമോവല്യ ശാസ്ത്രജ്ഞനാ അമേരിക്കേല്‍”

കുറച്ചുനാള്‍ മുന്‍പ് റിലീസായ ഐവി ശശിയുടെ ഏഴാം കടലിനക്കരെ എന്ന സിനിമയില്‍ കണ്ട അമേരിക്ക ഒരു നിമിഷം ആ കുഞ്ഞു മനസ്സിലേക്ക് ആര്‍ത്തിരമ്പിഫ്യൂസായ ബള്‍ബിലെ ഫിലമെന്റ്റ് നീക്കം ചെയ്ത്, അതില്‍ വെള്ളം നിറച്ചുണ്ടാക്കുന്ന ലെന്‍സ്‌ കൊണ്ട് ഒരു ചെറിയ പെട്ടി പ്രോജക്റ്റര്‍ ഉണ്ടാക്കി അതിലൂടെ ചെറിയ ഫിലിമുകള്‍ ഭിത്തിയില്‍ കാണിക്കുന്നതിനപ്പുറം ശാസ്ത്രമെന്നോ ശാസ്ത്രജ്ഞനെന്നോ ഒന്നും അവനറിയില്ലായിരുന്നു

അച്ഛന്റെ സഹപ്രവര്‍ത്തകന്റെ സഹോദരനായ ഈ സുദര്‍ശന്‍ ലോകം കണ്ട ഏറ്റവും വലിയ ഒരു ശാസ്ത്രജ്ഞനായിരുന്നു എന്നറിഞ്ഞു വന്നപ്പോഴേക്കും,ആ സന്തോഷം പങ്കുവെക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മറ്റൊരു ലോകത്തെത്തിയിരുന്നു

ഫിസിക്സ് ആവേശമായി മാറി,അതൊരു ഭ്രാന്തായി മാറിയ എൺപതുകളുടെ അവസാനമാണ് ടാക്കിയോണുകള്‍ എന്ന അത്ഭുത കണത്തെ പറ്റി കേള്‍ക്കുന്നത്പ്രകാശവേഗത്തിനപ്പുറമൊരു വേഗതയില്ല എന്ന ആല്‍ബര്‍ട്ട് ഐന്‍സ്ടീന്റെ സിദ്ധാന്തത്തെ വെല്ലുവിളിച്ച് ,പ്രകാശവേഗതയെ കടന്നു പോകുന്ന ടാക്കിയോണുകളുടെ സാധ്യത അവതരിപ്പിച്ചത് പണ്ടെന്റെ തലയില്‍ പതിഞ്ഞ ആ കരതലത്തിന്റെ ഉടമയാണ് എന്നത് ഇത്തിരി അഹങ്കാരതോടെയാണറിഞ്ഞത്വലിയ താമസമില്ലാതെ വിചാരകേന്ദ്രതിന്റെ ഒരു വേദിയില്‍ പരമേശ്വര്‍ജിയോടൊപ്പം അദ്ദേഹത്തെ നേരില്‍ കണ്ടുപരമേശ്വര്‍ജിയോടു അദ്ദേഹം കാട്ടിയ അത്ഭുതാദരങ്ങള്‍ വിവരിക്കാന്‍ വാക്കുകളില്ല

കോട്ടയത്തെ ഒരു പരമ്പരാഗത കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച്, കോട്ടയം സിഎംഎസ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞ സുദര്‍ശന്റെ നിയതി മാറിമറിയുന്നത് ടാറ്റാ ഇന്സ്ടിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചില്‍ സാക്ഷാല്‍ ഹോമി ഭാഭയോടൊപ്പം ചേരുന്നിടത്ത്‌ നിന്നാണ്ആ സഹവാസം കുറച്ചു കാലതെക്കെ ഉണ്ടായിരുന്നുള്ളൂ എങ്കിലും,ആകാശത്തിനപ്പുറത്തേക്കും ആത്മാവിന്റെ ഉള്ളിലേക്കും നീളുന്ന കാഴ്ചപ്പാടുകളും ചിന്തകളും ആ മനസ്സില്‍ അപ്പോഴേക്കും ഉദിക്കാന്‍ തുടങ്ങിയിരുന്നുശാസ്ത്രമെന്നാല്‍ സമവാക്യങ്ങളും സാങ്കേതിക വിദ്യകളും മാത്രമല്ല ,അത് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്മീയവീക്ഷണം തന്നയാണ് എന്ന കാഴ്ചപ്പാട് അദ്ദേഹത്തില്‍ നിറയാന്‍ തുടങ്ങിയത് ആ ബോംബെ വാസക്കലതാണ്

അമ്പതുകളുടെ അവസാനം അമേരിക്കയിലേക്ക് പോയ അദ്ദേഹം റോക്ക്സ്റ്റര്‍ സര്‍വ്വകലാശാലയില്‍,റോബര്‍ട്ട് മാര്‍ഷക്കിന്റെ കീഴില്‍ ഡോക്ക്ടറേറ്റു നേടിയ ശേഷം ഹാര്‍വാര്‍ഡിലേക്ക് ചേക്കേറി 1969 മുതൽ ടെക്സാസിലും

സുദര്‍ശന്റെ സംഭാവനകള്‍ മുഖ്യമായും കണിക ഭൗതികത്തിലും(Particle Physics) ക്വാണ്ടം ദൗതികതിലുമാണ് (Quantum Physics)പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിലോന്നായ Weak Interaction അവതരിപ്പിച്ചത് സുദര്‍ശനും അദ്ദേഹത്തിന്‍റെ അധ്യാപനായ റോബെര്‍ട്ട്‌ മര്‍ഷക്കും ചേര്‍ന്നാണ് പ്രപഞ്ച ഗോളങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണം (Gravitational force),പ്രകാശത്തിന്റേയും മറ്റു വികിരണങ്ങളുടെയും അടിസ്ഥാനമായ വൈദ്യുത കാന്തിക ബലം (Electromagnetic force ), ആറ്റത്തിന്‍റെ ന്യൂക്ലിയസ്സില്‍ ഒരേ ചാര്‍ജ്ജുള്ള പ്രോട്ടോണുകളെ അടുപ്പിച്ച് നിര്‍ത്തുന്ന Strong Interaction എന്നിവയാണ് മറ്റ് മൂന്നു അടിസ്ഥാന ബലങ്ങള്‍ അണുശക്തിക്കും റേഡിയോ ആക്ട്ടിവിറ്റിക്കും കാരണമായ weak interaction നു അണു ഭൗതികത്തില്‍ വളരെ വലിയ പ്രാധാന്യമുണ്ട്

പ്രകാശത്തിന്റെ ക്വാണ്ടം പ്രതിഭാസത്തെക്കുറിച്ച് സുദര്‍ശന്‍ ഗവേഷണം തുടങ്ങി അധികം കഴിയുന്നതിനു മുന്‍പ് തന്നെയാണ് സമാന മേഖലയില്‍ റോയ് ജെ ഗ്ലോബര്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനും ഗവേഷണം ആരംഭിച്ചത്വിശദീകരിക്കപ്പെടാതെ കിടന്ന, ലേസര്‍ രശ്മികളുടെ അടിസ്ഥാന ഗുണമായ Optical Coherence അടക്കമുള്ള പല പ്രതിഭാസങ്ങളേയും വിശദീകരിക്കുന്ന സുദര്‍ശന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലഎന്നാല്‍ അദ്ദേഹത്തിന് അന്നതൊട്ടു കഴിഞ്ഞുമില്ലഅത് ഒരു ശാസ്ത്രജ്ഞന്റെ വെറും അസൂയ മാത്രമായിരുന്നുസുദര്‍ശന്റെ സിദ്ധാന്തത്തെ P-Representation എന്ന പേരിട്ടു വേറൊരു രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പകരം വീട്ടിയത്യഥാര്‍ത്ഥത്തില്‍ അവിടെ സുദര്‍ശന്റെ സംഭാവനകള്‍ തമസ്കരിക്കപ്പെട്ടുപക്ഷെ പില്‍ക്കാലത്ത് ഈ സിദ്ധാന്തത്തെ Sudarshan–Glauber representation എന്ന പേരില്‍ ശാസ്ത്രലോകം അംഗീകരിക്കുക തന്നെ ചെയ്തു

പക്ഷെ, 2005 ലെ ഫിസിക്സിനുള്ള നോബല്‍ സമ്മാനം, ഈ സിദ്ധാന്തത്തിനു ഗ്ലോബറിനു നല്കപ്പെട്ടപ്പോള്‍ ,അവിടെയും ഭാരതത്തിന്‍റെ മഹാശാസ്ത്രജ്ഞ്ന്‍ ക്രൂരമായി അവഗണിക്കപ്പെട്ടുഅദ്ദേഹത്തിന്‍റെ ചിന്തകളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കിയ, അദ്ദേഹത്തിന്‍റെ കൂടി പേരില്‍ അറിയപ്പെടുന്ന കണ്ടുപിടുത്തത്തിന്‍റെ ബഹുമതി മറ്റൊരാള്‍ കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ എല്ലാവര്‍ക്കും കഴിഞ്ഞുള്ളൂ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ശക്തമായിത്തന്നെ എതിര്‍ത്തെങ്കിലും ഒരു ഫലവുമുണ്ടായില്ലഇതിനു മുന്‍പ് 1979 ലും നോബല്‍ പട്ടികയില്‍ നിന്നും അദ്ദേഹം ക്രൂരമായി തഴയപ്പെട്ടിരുന്നുഅന്ന് അദ്ദേഹത്തെ അവഗണിച്ചാണ് പാക് ശാസ്ത്രജ്ഞനായിരുന്ന അബ്ദുല്‍ സലാം പുരസ്കാരജേതാവയത്ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമ്മാനം നല്‍കപ്പെട്ടത്‌ സുദര്‍ശന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി നടന്ന ഗവേഷണങ്ങള്‍ക്കായിരുന്നു

ഇനിയും തെളിയിക്കപ്പെടാതെ, സിദ്ധാന്തരൂപിയായി മാത്രം നില്‍ക്കുന്ന ടാക്കിയോനൺ എന്ന പ്രതിഭാസമാണ് സുദര്‍ശന്റെ മറ്റൊരു സംഭാവന പ്രകാശവേഗം എന്നത് വേഗതയുടെ അവസാനമാണ് എന്ന ഐന്‍സ്ടീന്റെ ആപേക്ഷികത സിദ്ധാന്തത്തിനു വിരുദ്ധമാണിത് അറുപതുകള്‍ മുതല്‍ ഇതിന്മേല്‍ തുടങ്ങിയ തീഷ്ണമായ വാഗ്വാദങ്ങള്‍ ശാസ്ത്രലോകത്ത് ഇന്നും തുടരുന്നു ഒരു അറിവും അവസാനവാക്കല്ല എന്ന അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ,നാളെ ഒരു പക്ഷെ ഐന്‍സ്ട്ടീനും കടപുഴകിയെക്കാംഅന്നാവും സുദര്‍ശന്റെ മനസ പുത്രനായ ടാക്കിയോനുകള്‍ക്കും മോക്ഷം കിട്ടുക

എണ്‍പതുകളുടെ ഒടുക്കം അദ്ദേഹത്തെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിയിരുന്നുഅദ്ദേഹത്തിനും അത് സമ്മതമായിരുന്നു അങ്ങിനെ ചെന്നെയിലെ Indian Institute of Mathematical science അഥവാ മാറ്റ്സയൻസിന്റെ ഡയറക്റ്റര്‍ ആയി അദ്ദേഹം ചുമതലയേറ്റെടുത്തു തന്‍റെ സമയം ടെക്സാസിലും ചെന്നെയിലുമായി പകുത്ത് രാപ്പകല്‍ ജോലി ചെയ്യുന്നതിനിടെ,ഇവിടുത്തെ ശാസ്ത്രമെഖലയിലെ അനാവശ്യ കുടിപ്പകകള്‍ മാറ്റ്സയന്‍സിലും തലപൊക്കി മാറ്റ്സയന്‍സിനെ ഒരു അന്താരാഷ്‌ട്ര സ്ഥാപനമാക്കി വളര്‍ത്തുക എന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹത്തിനു തോറ്റ് പിന്‍വാങ്ങേണ്ടി വന്നുഇവിടുത്തെ ചില ഗണിത ശാസ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടലുകള്‍ മനസ്സിലാക്കുന്നതില്‍ തികഞ്ഞ സാത്വികനായ സുദര്‍ശന്‍ പരാജയപ്പെട്ടു എന്നതാണ് വാസ്തവംഅങ്ങിനെ,ശ്രീനിവാസ രാമനുജനെപ്പോലെ,സുബ്രമണ്യം ചന്ദ്രശേഖറെ പോലെ ഒരു മഹാശാസ്ത്രജ്ഞ്ന്റെ സേവനം കൂടി ഭാരതത്തിനു നഷ്ടമായിനാല്‍പതുകളില്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ കൊണ്ടുവരാന്‍ ശ്രമിക്കണം എന്ന് ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി ഐയ്യര്‍ നിര്‍ദ്ദേശം വെച്ചിരുന്നതായും ,ഇവിടുത്തെ ചില രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ അതിനെ പരിഹസിച്ച് തള്ളിയതായും എംകൃഷ്ണന്‍ നായര്‍ എഴുതിയതാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്

ജനിച്ചത് ഒരു സാമ്പ്രദായിക കത്തോലിക്കാ കുടുംബത്തില്‍ ആയിരുന്നങ്കിലും, സുദര്‍ശന്‍ പിന്തുടര്‍ന്നത് തികച്ചും ഒരു ഹിന്ദുവിന്റെ ജീവിതരീതികളാണ് ക്രിസ്ത്യന്‍ രീതിയിലുള്ള ദൈവസങ്കല്പത്തെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തുപകരം ,അവനവനില്‍ തന്നയുള്ള ഈശ്വരാംശത്തെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന തികച്ചും ഭാരതീയമായ കാഴ്ചപ്പാടാണ് അദ്ദേഹം പുലര്‍ത്തിയത്ശാസ്ത്രജ്ഞരുടെ ഇടയിലെ വേദാന്തി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി അന്താരാഷ്‌ട്ര വേദികളില്‍ വേദാന്തത്തെ കുറിച്ച് ആധികാരികമായ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു ചെന്നെയില്‍ മാറ്റ്സയന്‍സിന്റെ ഡയരക്ട്ടര്‍ ആയിരുന്ന കാലത്ത് പ്രസിദ്ധ തത്വചിന്തകന്‍ ,ജിദ്ദു കൃഷ്ണമൂർത്തിയുമായി അദ്ദേഹം നടത്തിയ സംഭാഷണങ്ങള്‍ വിഖ്യാതമാണ്

സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ മരണശേഷം കൃത്യം രണ്ടു മാസം കഴിഞ്ഞു മഹര്‍ഷി തുല്യനായ ഒരു മഹാശാസ്ത്രജ്ഞ്ജന്‍ കൂടി നമ്മോട് വിടപറഞ്ഞുഹോക്കിംഗ് ,പ്രപഞ്ച വിസ്മയങ്ങളുടെ വാതായനങ്ങള്‍ മാനവരാശിക്ക് വേണ്ടി മലര്‍ക്കെ തുറന്നപ്പോള്‍ ,സുദര്‍ശന്‍,കണിക ഭൗതികത്തിലെ സൂക്ഷ്മ വിജ്ഞാനങ്ങളിലൂടെ ശാസ്ത്രലോകത്തെ പ്രകാശമാനമാക്കിരണ്ടുപേരും അന്വേഷിച്ചത് ഒരേ സത്യത്തെ തന്നെപ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ തന്നെ കാരണമായ അടിസ്ഥാന ചൈതന്യത്തെ ഇരുവര്‍ക്കും നോബല്‍ സമ്മാനം കിട്ടാക്കനിയുമായിരുന്നു

അങ്ങിനെ സ്ഥൂല വിജ്ഞാനത്തിന്റെയും സൂക്ഷ്മവിജ്ഞാനതിന്‍റെയും രണ്ടു മഹാപ്രവാചകര്‍ മന്മറഞ്ഞത് 2018 ന്‍റെ ഏറ്റവും വലിയ നഷ്ടങ്ങളാണ്

അർഹതയുണ്ടെങ്കിലും നോബൽ സമ്മാനം ലഭിക്കാതെ പോയൊരു വ്യക്തിയാണ് ഇസിജി സുദര്‍ശനന്‍ റവന്യു സൂപ്പര്‍വൈസറായിരുന്ന ഇഐ ചാണ്ടിയുടെയും സ്ക്കൂള്‍ അദ്ധ്യാപികയായിരുന്ന അച്ചാമ്മയുടെയും മകനായി കോട്ടയത്തടുത്തു് പള്ളത്തു് 1931 സെപ്റ്റംബര്‍ 16നു് ജനിച്ച ജോര്‍ജ്, കോട്ടയം സിഎംഎസ് കോളജിലും പിന്നീടു് മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമാണു് പഠിച്ചതു് 1952ല്‍ മദിരാശി സര്‍വ്വകലാശാലയില്‍നിന്നു് ബിരുദാനന്തര ബിരുദം നേടിയശേഷം ജോര്‍ജ് മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസെര്‍ച്ചില്‍ കുറച്ചുകാലം പ്രവൃത്തിയെടുത്തു ഹോമി ഭാഭാ ഡയറക്ടറായിരുന്ന അക്കാലത്തു് ഹരീഷ്ചന്ദ്ര, ഡിറാക്, ടൊമൊനാഗ തുടങ്ങിയ പല പ്രശസ്ത ശാസ്ത്രജ്ഞരും അവിടെ സന്ദര്‍ശകരായിരുന്നു അക്കൂട്ടത്തിലുണ്ടായിരുന്ന, അപ്പോഴേ പ്രശസ്തനായിരുന്ന, റോബര്‍ട്ട മാര്‍ഷക് (Robert Marshak) എന്ന സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞന്‍, ജോര്‍ജിന്റെ കഴിവുകള്‍ കണ്ടു് തന്റെ കൂടെ പണിയെടുക്കാന്‍ ക്ഷണിച്ചു അങ്ങനെ 1955ല്‍ ജോര്‍ജ് റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയിലേയ്ക്കു് പോയി 1958ല്‍ അവിടെനിന്നു് ഡോക്ടറേറ്റ് എടുത്ത ശേഷം തുടര്‍ന്ന്‌ രണ്ടുവര്‍ഷം അവിടെത്തന്നെ അസി പ്രഫസറായിരുന്നു പിന്നീട്‌ അസോഷ്യേറ്റ്‌ പ്രഫസറായി ഉയര്‍ന്നു അതിനുശേഷം സൈറക്യൂസ്‌ സര്‍വകലാശാലയില്‍ ഫിസിക്‌സ്‌ പ്രഫസറും എലിമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്‌ സംബന്ധിച്ച ഗവേഷണ വിഭാഗത്തിന്റെ ഡയറക്‌ടറുമായി സേവനമനുഷ്‌ഠിച്ചു ഹാര്‍വഡ് സര്‍വ്വകലാശാലയില്‍ ജൂലിയന്‍ ഷ്വിംഗര്‍ (Julian Schwinger) എന്ന പ്രഗത്ഭനായ ഭൌതികശാസ്ത്രജ്ഞനോടൊപ്പം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനു് കൂടി

ഭൌതികശാസ്ത്രത്തിന്റെ പല മേഖലകളില്‍ കാര്യമായ സംഭാവന നല്‍കാന്‍ ജോര്‍ജ് സുദര്‍ശനു് കഴിഞ്ഞിട്ടുണ്ടു് ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണു് പ്രാഥമിക കണങ്ങള്‍ ലഘുബലത്തിലൂടെ (weak force) പ്രതിപ്രവര്‍ത്തിക്കുന്നതു് വിശദീകരിക്കാന്‍ ശ്രമിച്ച V-A സിദ്ധാന്തം (നാലു് പ്രാഥമിക ബലങ്ങളില്‍പ്പെട്ട ഒന്നാണു് ലഘുബലം പരമാണുകേന്ദ്രത്തില്‍ ചേര്‍ന്നു് നില്‍ക്കുന്ന പ്രോട്ടോണുകളും ന്യൂട്രോണുകളും ചില സമയത്തു് വേര്‍പെട്ടു പോകാന്‍ കാരണമാകുന്ന ബലമാണിതു് ദൃഢബലം (strong force), വിദ്യുത്കാന്ത ബലം, ഗുരുത്വാകര്‍ഷണ ബലം എന്നിവയാണു് മറ്റു മൂന്നു ബലങ്ങള്‍) മാര്‍ഷക്കും ഫെയ്ന്‍മാനും ജെല്‍മാനും ചേര്‍ന്നു് വളര്‍ത്തിയെടുത്തതു് 1979ല്‍ അബ്ദുസ് സലാം, സ്റ്റീവന്‍ വീന്‍ബര്‍ഗ്, ഷെല്‍ഡണ്‍ ഗ്ലാഷൊ എന്നിവര്‍ക്കു് നൊബെല്‍ സമ്മാനം നേടിക്കൊടുത്ത വിദ്യുത്കാന്ത-ലഘുബല (electro-weak theory) സിദ്ധാന്തത്തിനു് ഇതു് വഴിമാറി കൊടുത്തുകോഹറന്‍റ് ലൈറ്റിനെ സംബന്ധിച്ച ക്വാണ്ടം റപ്രസെന്‍റേഷന്‍ - ഇന്ന് സുദര്‍ശന്‍ -ഗാബ്ളര്‍ റപ്രസെന്‍റേഷന്‍ എന്നാണ് അറിയപ്പെടുന്നത്

ഒരുപക്ഷെ ജോര്‍ജ് സുദര്‍ശന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതു് പ്രകാശത്തെക്കാള്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്യോണ്‍ (tachyon) എന്ന കണങ്ങളുടെ പേരിലായിരിക്കും ഐന്‍സ്റ്റൈന്റെ വിശേഷ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ചു് പദാര്‍ത്ഥത്തിനു് ഒരിക്കലും പ്രകാശത്തിന്റെ വേഗത കൈവരിക്കാനാവില്ല കാരണം വേഗത കൂടുന്നതനുസരിച്ചു് അതിന്റെ പണ്ഡം വര്‍ദ്ധിക്കുകയും പ്രകാശത്തിന്റെ വേഗത എത്തുമ്പോള്‍ പണ്ഡം അപരിമേയമാകുകയും ചെയ്യുമെന്നാണു് സിദ്ധാന്തം കാണിക്കുന്നതു് അക്കാരണത്താല്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം തെറ്റാണെന്നു് തെളിയിച്ചു എന്നുള്ള ഖ്യാതി പലയിടത്തും അദ്ദേഹത്തിനു് ലഭിച്ചു എന്നാല്‍ ജോര്‍ജിന്റെ സിദ്ധാന്തം ഉപരിപ്ലവമായി മനസിലാക്കിയതിന്റെ ഫലമായിരുന്നു അതു് ഒരിക്കലും പ്രകാശത്തിന്റെ വേഗത പ്രാപിക്കാനാവാത്ത കണങ്ങളുള്ളതുപോലെ എല്ലായ്പ്പോഴും പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങളും ഉണ്ടാവാമെന്നാണു് ജോര്‍ജ് സൈദ്ധാന്തീകരിച്ചതു് ഇത്തരം കണങ്ങള്‍ ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലഓപ്പന്‍ ക്വാണ്ടം സമ്പ്രദായം പഠിക്കാനായി അദ്ദേഹം ഡൈനാമിക്കല്‍മാപ്പ് രൂപകല്പന ചെയ്തു

മുംബൈയിലെ റ്റിഐഎഫ്ആര്‍, ന്യൂ യോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാല, സിറാക്യൂസ് സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠിപ്പിച്ചിട്ടുള്ള ജോര്‍ജ് സുദര്‍ശന്‍ 1969 മുതല്‍ ടെക്സാസ് സര്‍വ്വകലാശാലയില്‍ ഭൌതികശാസ്ത്രത്തില്‍ പ്രൊഫസറാണു് കൂടാതെ, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സീനിയര്‍ പ്രൊഫസറുമാണു് 1980കളില്‍ അഞ്ചു വര്‍ഷക്കാലം സുദര്‍ശന്‍ മദിരാശിയിലെ മാത്‌സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹത്തിന്റെ പത്നി ഭൌതികശാസ്ത്രജഞയായ ഭാമതിയാണു് സുദര്‍ശനു് മൂന്നു് ആണ്‍മക്കളാണു് ഉള്ളതു്

ഇതിനിടയ്ക്കെപ്പഴോ ഹിന്ദുമതത്തില്‍ താല്പര്യം തോന്നി ജോര്‍ജ് ഹിന്ദുവാകാന്‍ തീരുമാനിച്ചു അങ്ങനെയാണു് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് ഇസിജി സുദര്‍ശനായതു് വര്‍ഷങ്ങളായി അമേരിക്കയിലാണു് സുദര്‍ശന്‍ കഴിഞ്ഞുകൂടുന്നതെങ്കിലും ഭാരതീയ സംസ്ക്കാരത്തിലോ മലയാള ഭാഷയിലോ ഉള്ള താല്പര്യം അദ്ദേഹത്തെ മലയാള ഗ്രന്ഥങ്ങള്‍ ധാരാളം വായിക്കാന്‍ പ്രേരിപ്പിച്ചു

സുദര്‍ശനു് അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ടു് 1970ല്‍ സിവി രാമന്‍ പുരസ്ക്കാരം, 1976ല്‍ പത്മഭൂഷണ്‍, 1977ല്‍ ബോസ് മെഡല്‍, 2006ല്‍ മൂന്നാം ലോക അക്കാദമിയുടെ (Third World Academy of Sciences) പുരസ്ക്കാരം, 2007ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയവയാണു് അദ്ദേഹത്തിനു ലഭിച്ച പ്രധാന ബഹുമതികള്‍ നൊബെല്‍ സമ്മാനം, ഫീല്‍ഡ്സ് മെഡല്‍, വുള്‍ഫ് ഫൌണ്ടേഷന്‍ സമ്മാനം എന്നിവ ലഭിച്ചിട്ടില്ലാത്തവര്‍ക്കു് മാത്രം നല്‍കുന്ന പുരസ്ക്കാരമാണു് സുദര്‍ശനു് ലഭിച്ചിരിക്കുന്ന ഐസിടിപിയുടെ (International Centre for Theoretical Physics) ഡിറാക് മെഡല്‍ ``വളരെ വൈകി വന്ന അംഗീകാരം"എന്നാണു് ഇതു് നല്‍കിക്കൊണ്ടു് ഐസിടിപിയുടെ ഡയറക്ടര്‍ ഫെര്‍ണാണ്ടൊ ക്വിവെഡൊ പറഞ്ഞതു്

ആറു തവണയാണു് സുദര്‍ശന്റെ പേരു് നൊബെല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ടതു് 1979ലും വീണ്ടും 2005ലും നൊബെല്‍ സമ്മാനത്തിനു് പരിഗണിക്കപ്പെട്ട സുദര്‍ശനു് രണ്ടു തവണയും അതു് നിഷേധിക്കപ്പെടുകയായിരുന്നു എന്നുതന്നെയല്ല, 2005ല്‍ നൊബെല്‍ സമ്മാനം ലഭിച്ച രണ്ടു പേരില്‍ ഒരാളായ ആര്‍ജെ ഗ്ലോബെറിനു് (RJ Glauber) സമ്മാനം നല്‍കാനുള്ള കാരണമായി ജേതാവിനെ തിരഞ്ഞെടുത്ത കമ്മിറ്റി എടുത്തു കാട്ടിയ അദ്ദേഹത്തിന്റെ സംഭാവന വാസ്തവത്തില്‍ സുദര്‍ശന്റേതാണു് എന്നു് പ്രസിദ്ധീകരണങ്ങള്‍ സൂചിപ്പിക്കുന്നു സ്വീഡിഷ് അക്കാദമിയ്ക്കു് സുദര്‍ശന്‍ എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, ``കമ്മിറ്റിയിലെ അംഗങ്ങള്‍ ശുഷ്ക്കാന്തിയോടെയും ശ്രദ്ധയോടെയും തങ്ങളുടെ കര്‍മ്മം ചെയ്യും എന്നായിരുന്നു എന്റെ വിശ്വാസം അതുകൊണ്ടു് ഈ വര്‍ഷത്തെ സമ്മാനത്തില്‍ ഞാന്‍ വാസ്തവത്തില്‍ അത്ഭുതവാനും നിരാശനുമാണു് ശാസ്ത്രേതര പരഗണനകള്‍ ഈ തീരുമാനത്തിനു് കാരണമായിട്ടുണ്ടെങ്കില്‍ അതു് എനിക്കും മറ്റു പലര്‍ക്കും വേദനാജനകമായിരിക്കും ഗ്ലോബെറിനുള്ളതു മാത്രം ഗ്ലോബെറിനു് നല്‍കുക"

പ്രൊഫ ഇ സി ജി സുദർശൻ (Ennackal Chandy George Sudarshan :16 /9/ 1931-14/5/2018 ) - മഹാനായ ഭൗതിക ശാസ്ത്രജ്ഞൻ

കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഭൗതിക ശാസ്ത്രത്തിൽ ഏറ്റവുമധികം സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് എന്ന ചോദ്യത്തിന് ഏറ്റവും യുക്തമായ മറുപടിയാണ് പ്രൊഫ ഇ സി ജി സുദർശൻ

ക്വാന്റം ഭൗതികത്തിന്റെയും(Quantum Physics) ക്വാന്റം ഗണിതത്തിന്റെയും ഏറ്റവും ഉന്നതമായ മേഖലയിലാണ് പ്രൊഫ ഇ സി ജി സുദർശൻ വിഹരിച്ചിരുന്നത് പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിൽ പെടുന്ന എലെക്ട്രോമാഗ്നെറ്റിക് ശക്തിയെയും (Electromagnetic Force ) ബലം കുറഞ്ഞ ശക്തിയെയും ( Weak Force ) സംയോജിപ്പിച്ച ഇലക്ട്രോ - വീക്ക് തിയറിയുടെ (Electro –Weak Theory ) ഉപജ്ഞാതാകകളിൽ ഒരാളാണ് പ്രൊഫ ഇ സി ജി സുദർശൻ ഇന്നുവരെ അപ്രാപ്യമായ ഒരു യൂണിഫൈഡ് ഫീൽഡ് തീയറിയിലേക്കുള്ള ( Unified Field Theory ) ഏറ്റവും കരുത്തുറ്റ കാൽവയ്പ്പുകൾ നടത്തിയത് അദ്ദേഹമാണെന്ന് നിസംശയം പറയാം

കോഹെരെന്റ് വിദ്യുത് കാന്തിക വികിരണത്തെ ( ലേസർ ) നിർവചിക്കുന്ന സിദ്ധാന്തമായ സുദർശൻ -ഗ്ലൗബെർ സിദ്ധാന്തം ( Sudarshan -Glauber representation ) വികസിപ്പിച്ചത് പ്രൊഫ ഇ സി ജി സുദർശൻ ആയിരുന്നു ഈ സിദ്ധാന്തത്തിന്റെ മുഴുവൻ പിതൃത്വവും ഗ്ളാബെർ ( Roy J Glauber) കൊണ്ടുപോയതും പിന്നീട് ഗ്ളാബറിന് 2005 ൽ നോബൽ സമ്മാനം നല്കപ്പെട്ടതും നോബൽ സമ്മാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വികൃതവും ഇരുണ്ടതുമായ ഏടുകളിൽ ഒന്നായിരുന്നു

ഒരു പക്ഷെ പ്രൊഫ ഇ സി ജി സുദർശൻ ഏറ്റവുമധികം അറിയപ്പെടുന്നത് പ്രകാശവേഗതക്കു മുകളിൽ സഞ്ചരിക്കുന്ന ടാക്കിയോൺ(Tachyon ) എന്ന അസ്തിത്വത്തിലേക്കു വെളിച്ചം വീശിയതിലൂടെയാണ് ടാക്കിയോൺ എന്ന അസ്തിത്വം നമ്മുടെ പ്രപഞ്ച ഘടനയിൽ നിലനിൽപ്പിനു സാധ്യതയുള്ളതാണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും പൂർണമായ ഒരുത്തരം ലഭിച്ചിട്ടില്ലെങ്കിലും ,പ്രകാശവേഗം എന്നത് വേഗതയുടെ ഉപരി പരിധി (Upper Limit ) അല്ലെന്നും ,പ്രകാശവേഗതക്കും അപ്പുറമുളള വേഗതകൾ ഭൗതിക നിയമങ്ങളെ ലംഖിക്കാതെ തന്നെ സംഭവ്യമാണെന്നുമുള്ള ഒരു തിരുത്തലാണ് പ്രൊഫ ഇ സി ജി സുദർശൻ ഭൗതിക ശാസ്ത്രത്തിനു നൽകിയത്

അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അനുരൂപമായ ആദരവോ പുരസ്കാരങ്ങളോ ഇന്ത്യയിൽപോലുംപ്രൊഫ ഇ സി ജി സുദർശൻ നു ലഭിച്ചില്ല എന്നുള്ളത് ഒരു ദുഃഖ സത്യമാണ് പക്ഷെ ഒരു തികഞ്ഞ വേദാന്തിയായിരുന്ന പ്രൊഫ ഇ സി ജി സുദർശൻ അവഗണനകളെ തികഞ്ഞ സമചിത്തതയോടെയാണ് നേരിട്ടത് നോബൽ സമ്മാനത്തിന് പലപ്പോഴും അവഗണിക്കപ്പെട്ടതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി കിട്ടിയിരുന്നെങ്കിൽ ആ പണം തനിക്ക് ഉപകാരപ്പെട്ടേനെ എന്നാണ് ഇന്ത്യയെയും ,ഇന്ത്യൻ സംസ്കാരത്തെയും തത്വചിന്തയെയും അഗാധമായി സ്നേഹിച്ചിരുന്ന മഹാമനുഷ്യനാണ് പ്രൊഫ ഇ സി ജി സുദർശൻ ഒരു പക്ഷെ ക്വാന്റം ഭൗതികത്തി ന്റെ മേഖലയിൽ നൽകിയതിനൊപ്പം പ്രഭാഷണങ്ങളും ,പ്രസംഗങ്ങളും ,ഭാരതീയ തത്വ ചിന്തയെപ്പറ്റിയും പ്രത്യേകിച്ച് വേദാന്ത ചിന്തയെപ്പറ്റിയും അദ്ദേഹം നൽകിയിട്ടുണ്ട്

എന്താണ് ടാക്ക്യോൺ - ഒരേകദേശ വിശദീകരണം

വളരെ ചുരുക്കിപ്പറഞ്ഞാൽ സാങ്കൽപ്പിക മാസ്സുളള( Imaginary Mass) ഒരു കണമാണ് ടാക്കിയോൻ നെഗറ്റീവ് മാസ്സ് /സാങ്കൽപ്പിക മാസ്സ് എന്നത് നിർവചിക്കാവുന്ന ഒന്നല്ല ഇപ്പോൾ നമുക്കറിയാവുന്ന മൂന്ന് തരം കണങ്ങളാണുള്ളത് വലിയ മാസ്സുളള ഹാഡ്രോണുകൾ,ചെറിയ മാസ്സുളള ലെപ്റ്റോണുകൾ,പൂജ്യം മാസ്സുളള ഫോട്ടോണുകൾ എന്നിവയാണ് അവ ഇതിൽ ഹാഡ്രോണുകൾക്കും ലെപ്റ്റോണുകൾക്കും പ്രകാശവേഗതക്ക് താഴെ മാത്രമേ സഞ്ചരിക്കാൻ കഴിയൂ പ്രോട്ടോണുകൾ ന്യൂട്രോണുകൾ തുടങ്ങിയവയാണ് ഹാഡ്രോണുകളുടെ ഗണത്തിൽ പെടുന്നത് എലെക്ട്രോണുകൾ ,പോസിട്രോണുകൾ തുടങ്ങിയവ ലെപ്റ്റോണുകളാണ് ലെപ്റ്റോണുകളെക്കാൾ ആയിരകണക്കിന് മടങ് മാസ്സ് ഹാഡ്രോണുകൾക്കുണ്ട് ഫോട്ടോണുകളാവട്ടെ മാസില്ലാത്ത കണങ്ങളാണ് അവ കണങ്ങളുടെയും തരംഗങ്ങളുടെയും ദ്വന്ദ സ്വഭാവവും കാണിക്കുന്നു അവക്ക് പ്രകാശ വേഗത്തിൽ മാത്രമേ സഞ്ചരിക്കാനാകൂ പ്രപഞ്ചത്തിലെ ഊർജത്തിന്റെ എല്ലാ വിതരണവും ഫോട്ടോണുകൾ വഴിയാണ് നടക്കുന്നത് മാസ് ഇല്ലെങ്കിലും ഫോട്ടോണുകൾക്ക് ഊർജ്ജമുണ്ട്

സാങ്കൽപ്പിക മാസ്സുളള ഒരു കണം സാധ്യമാകുമെങ്കിൽ അതിനു പ്രകാശവേഗതയിൽ കൂടിയ വേഗതയിലെ സഞ്ചരിക്കാനാകൂ യഥാർത്ഥ മനസുള്ള കണങ്ങൾക്ക് പ്രകാശവേഗതയെ കവച്ചു വാക്കാനാവാത്തതുപോലെ,ടാക്യോണുകളുടെ ഏറ്റവും കുറഞ്ഞ വേഗതയാണ് പ്രകാശ വേഗത ടാക്യോണുകളെ പോലുള്ള സാങ്കൽപ്പിക മാസ്സുളള കണങ്ങളുടെ നിലനിൽപ്പ് നെകുറിച്ചു സംശയങ്ങൾ ഉണ്ട് പ്രൊഫ സുദർശൻ തെളിയിച്ചത് അത്തരം കണങ്ങളുടെ നിലനിൽപ്പ് ഭൗതിക നിയമങ്ങളുടെ ലംഘനം അല്ല എന്നാണ് അവ സംഭവ്യമാണെന്നും അവയെ ടാക്കിയോൻ എന്ന് വിളിക്കാം എന്നുമാണ് പ്രൊഫ് സുദർശൻ പറഞ്ഞത് ടാക്കിയോൺ ഉണ്ടോ ഇല്ലയോ എന്ന ഇപ്പോൾ നമുക്ക് അറിയില്ല പക്ഷെ അവയുടെ നിലനിൽപ്പ് ഒരു ഭൗതിക നിയമത്തിനും എതിരല്ല എന്ന പ്രൊഫ സുദർശൻ ന്റെ തിയറിയുടെ വെളിച്ചത്തിൽ അവ ഉണ്ടാകാൻ തന്നെയാണ് സാധ്യത നമുക്ക് അവയെ കണ്ടെത്താനുള്ള ഉപകരണങ്ങൾ ഇപ്പോൾ ഇല്ല ഗ്രീക് പദമായ ടാകി ( tachy) ക്ക് വേഗതയേറിയത് എന്നാണ് അർഥം അതിനാലാണ് പ്രകാശവേഗതയെ ക്കൽ വേഗത്തിൽ സഞ്ചരിക്കാനാവുന്ന കണങ്ങൽക്ക് ടാക്കിയോൺ എന്ന പേരു വന്നത്

ആര്യൻ അധിനിവേശം എന്ന ഹാസ്യനാടകം

നന്നേ ചെറുപ്പം മുതൽ, നമ്മുടെ വിദ്യാഭ്യാസ പദ്ധതി ,കുട്ടികളിൽ മുതൽ അടിച്ചേല്പിച്ച ഒരു സിദ്ധാന്തമാണ്‌ ആര്യൻ അധിനിവേശം എന്ന സിദ്ധാന്തം യൂറോപ്പിൽ നിന്നും ,മധ്യേഷ്യയിൽ നിന്നും,സംസ്കാര സമ്പന്നരും ,പരാക്രമികളുമായ ഒരു വലിയ ജനസമൂഹം സിന്ധുഗംഗാ സമതലങ്ങളിലേക്ക് ആർത്തിരമ്പി വന്ന് ,അവിടുത്തെ ആദിമസംസ്കൃതികളെ മുഴുവൻ തച്ചുതകർത്ത് ,തങ്ങളുടെ ആധിപത്യം അടിച്ചെല്പിച്ചു എന്നതാണ് ഈ തിയറിയുടെ രത്നച്ചുരുക്കംപലായനം ചെയ്യപ്പെട്ട ജനസമൂഹം,ഉപഭൂഖണ്ഡത്തിന്റെ തെക്കോട്ട്‌ മാറി ,തങ്ങളുടെ സാംസ്കാരിക തനിമ നിലനിർത്തി നിലയുറപ്പിക്കുകയും ചെയ്തുവത്രെഅതിക്രമിച്ചുവന്ന ആര്യന്മാർ സ്ഥാപിച്ച വൈദിക സംസ്കൃതിയാണ്,സനാതന ധർമം ,ഹിന്ദുധർമ്മം എന്നീ പേരുകളിൽ പിന്നീട് വിഖ്യാതമായത് എന്നും ഈ സിദ്ധാന്തം ഉറപ്പിച്ച് പറയുന്നു

നമുക്കിത്തിരി ചരിത്രത്തിലേക്ക് സഞ്ചരിക്കാംസഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്നതാണ് ,നാം പഠിച്ച ഓരോ ചരിത്രവുംനൂറ്റാണ്ടുകളിലൂടയുള്ള പ്രയാണത്തിൽ ,അവിടവിടെ ,കൂട്ടിച്ചെർക്കലുകലും ,കൊഴിഞ്ഞുപോകലുകളും കണ്ടേക്കാംപക്ഷെ ,ഒരു നൈരന്തര്യം വ്യക്തമായി കാണാൻ കഴിയുംപക്ഷെ ,ഈ തിയറിക്ക് 1840 നു മുൻപ് ,ചരിത്ര പഠനങ്ങളിൽ ഒരു അസ്ഥിത്വവുമുണ്ടായിരുന്നില്ലവാമോഴികളിലോ ,വരമൊഴികളിലോ രേഖപ്പെടുത്തിയിട്ടുമില്ലപെട്ടന്നുണ്ടായ ,പുരാവസ്തു ഖനനങ്ങളിലൂടെ കണ്ടെത്തിയതുമല്ല പിന്നെങ്ങിനെ ,ഒരു സുപ്രഭാതത്തിൽ ഇങ്ങിനെയൊരു സംഭവം ,ചരിത്രമെന്ന പേരിൽ ,നമ്മുടെ വിദ്യാഭ്യാസപദ്ധതിയിലെക്ക് പൊട്ടിവീണു എന്നത് ഇരുത്തി ചിന്തിക്കേണ്ട വിഷയമാണ്

പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഉണ്ടായ നവോത്ഥാനവും ,വ്യാവസായിക വിപ്ലവവും പെട്ടന്നാണ് യൂറോപ്പിനെ ലോകത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നത്1500 വർഷങ്ങളോളം നീണ്ട ഇരുണ്ട യുഗത്തിന് ശേഷം വർധിത വീര്യത്തോടെ അവർ കടലാഴങ്ങൾ താണ്ടാൻ തുടങ്ങിയതും ഇക്കാലത്താണ്മഹാസമുദ്രങ്ങളും ,വൻകരകളും കീഴടക്കി ,സാമ്രാജ്യത്വത്തിന്റെ പുതിയ ആകാശങ്ങൾ തന്നെ അവർ വെട്ടിപ്പിടിച്ചു അമേരിക്കയിലും,ആഫ്രിക്കയിലും ,ആസ്ട്രേലിയയിലുമെല്ലാം അവിടുത്തെ ആദിമാനിവാസികളെയും ,സംസ്കാരങ്ങളെയും എല്ലാം പൂർണമായി നാമാവശേഷമാക്കിക്കൊണ്ടാണു അവരുടെ ആധിപത്യം മുന്നേറിയത്ഭാരതത്തിൽ ഭരണപരമായ അധികാരം നേടാൻ കഴിഞ്ഞങ്കിലും ,ഒരു സാംസ്കാരിക ആധിപത്യം അവർക്ക് വിദൂര സ്വപ്നം മാത്രമായി അവശേഷിച്ചു

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു മുകളിൽ ,തങ്ങളുടെ ആധിപത്യം നിലനിർത്താൻ ,സൈനിക - സാമ്പത്തിക കരുത്തു മാത്രം പോര എന്ന് ബ്രിട്ടീീഷ് ഭരണകൂടം ആദ്യം തിരിച്ചറിഞ്ഞത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടയാണ്സാംസ്കാരികവും ചരിത്രപരവുമായ മേൽകൈ നേടിയില്ലങ്കിൽ തങ്ങളുടെ സാമ്രാജ്യത്തിനു വലിയ ആയുസ്സുണ്ടാകില്ല എന്ന തിരിച്ചറിവ് പാശ്ചാത്യരെ ഇരുത്തി ചിന്തിപ്പിച്ചു ലോകസമൂഹത്തിനു മുൻപിൽ ജർമൻ സ്വത്വത്തിനു പുതിയ മാനങ്ങൾ തേടിക്കൊണ്ടിരുന്ന മാക്സ് മുള്ളർ ,ഈ ദൗത്യം സ്വമേധയാ ഏറ്റെടുത്തു തന്റെ അഗാധമായ സംസ്കൃത പാണ്ടിത്യം ഇക്കാര്യത്തിൽ വളരെ നന്നായി ഉപയോഗിക്കാൻ അദ്ദേഹത്തിനു സാധിച്ചു പുരാണ കഥകളിലെ സന്ദർഭങ്ങളും, ആര്യൻ ,ദസ്യു എന്നതുപോലയുള്ള പദങ്ങളും വ്യാഖ്യാനിച്ചു കൊണ്ട് ,അങ്ങിനെ ആര്യാധിനിവേശ സിദ്ധാന്തം ഉടലെടുത്തു ഭീകരമായ അന്തഛിദ്രവും ,ഉച്ചനീചത്വവും നടമാടിയ ഹിന്ദു സമൂഹത്തിൽ ഈ slow poison ആരും തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലആദ്യം ആര്യന്മാർ വന്നു ,പിന്നെ മാസിഡോണിയൻസ് വന്നു ,ശകന്മാർ ,ഹൂണന്മാർ ,മുസ്ലീങ്ങൾ ,പോർച്ചുഗീസ് ,അവസാനം ബ്രിട്ടീഷ് ,അങ്ങിനെയങ്ങിനെ അധിനിവേശത്തിന്റെ സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന നിങ്ങൾക്ക് സ്വന്തമായി ഒന്നുമില്ല ,ഉണ്ടന്ന് പറയുന്നതെല്ലാം ഞങ്ങളുടെ നാട്ടിൽ നിന്ന് ,യൂറോപ്പിൽ നിന്ന് വന്നതാണ് എന്ന ധാരണ വളരെ സമർഥമായി അവർ തലമുറകളിലേക്ക് കുത്തിവെച്ചു വെറും സാമാന്യ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന കാര്യങ്ങൾ പോലും ചോദ്യം ചെയ്യാൻ മെനക്കെടാതെ ,നമ്മുടെ സമൂഹം അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി

മധ്യേഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ ആക്രമിച്ച് വന്ന ആര്യന്മാരുടെ സംഭാവനയാണ് സനാതന ധർമമെങ്കിൽ ,ഹിന്ദുക്കുഷിനപ്പുറമുള്ള ഒരു ഭൂഭാഗം പോലും ആര്യസാഹിത്യങ്ങളിൽ പ്രതിപാദിക്കപ്പെടാത്തത് എന്തുകൊണ്ട്? ആയിരക്കണക്കിന് കിലൊമീറ്റർ താണ്ടി ഗംഗാ സമതലത്തിലെത്തിയ ആര്യന്മാർ ,എന്തുകൊണ്ട് സാമാന്യേന ദൂരം കുറവായ തെക്കൻ പെനിസുലയിലെക്ക് വന്നില്ല ,അതും സമ്പന്നമായ പ്രകൃതിയും കാലാവസ്തയുമുണ്ടായിരിക്കെ ദ്രാവിഡ ദൈവമായ ശിവൻ ഇരിക്കുന്നതും ,പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതും ആര്യന്മാരുടെ വിഹാര ഭൂമിയായ ഉത്തര ഭാരതത്തിലും ,ഹിമാലയ സാനുക്കളിലുമൊക്കയായതെങ്ങിനെ ?ഇങ്ങിനെ ,രാജാവ് നഗ്നനാണ് എന്ന് തെളിയിക്കുന്ന ചോദ്യങ്ങൾ അനവധിയാണ് ഭൂമിശാസ്ത്രപരമായി ,മധ്യേഷ്യയോടും ,യൂറോപ്പിനോടും സമീപസ്ഥമായ അറേബ്യൻ ഭൂഭാഗങ്ങളെ ഒഴിവാക്കി ,ദുർഗമമായ പർവതനിരകൾ താണ്ടി ആര്യന്മാർ ഇവിടേക്ക് വന്നു എന്ന വാദം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല പരാക്രമികളായ ഒരു ജനസമൂഹത്തിന്റെ പടയോട്ടത്തിന്റെ അവശേഷിപ്പുകൾ ,അവർ കടന്നുവന്ന മാർഗ്ഗങ്ങളിലെല്ലാം ഉണ്ടാകേണ്ടതാണ്അങ്ങിനെയുള്ള എന്തങ്കിലും കണ്ടെത്തലുകൾ ഇന്നും അജ്ഞാതമാണ്

പാശ്ചാത്യ ചരിത്രകാരനായ എംഎസ് എല്ഫിൻസ്റ്റൻ തുടക്കത്തിൽ തന്നെ ഈ വാദത്തെ ഖണ്ഡിച്ചിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലൂടെ

In 1861, MrMSElphinstone wrote in his book History of India’ “It is opposed to their (Hindu’s) foreign origin, that neither in the Code of Manu nor, I believe, in the Vedas, nor in any book that is certainly older than the Code, is there any allusion to a prior residence or to a knowledge of more than the name of any country out of India Even mythology goes no further than the Himlayan chain, in which is fixed the habitation of the gods To say that it (the human race) spread from a central point is an unwarranted assumption for emigation and civilization have not spread over India, Greece and Italy and yet leave Chaldea, Syria and Arabia untouched? There is no reason whatever for thinking that the Hindus ever inhabited any country but their present one, and as little for denying that they may have done so before the earliest trace of their records or traditions5” (Hindus here is a misleading term Indo-Aryans’ would be the right word

കാലഗണന

ആര്യന്മാരുടെ വരവിനെക്കുറിച്ചുള്ള കാലഗണനയാണ് ഏറ്റവും രസകരംബി സി 1800 നും 1500 നുമിടക്കുള്ള നൂറ്റാണ്ടുകളാണ് എന്നാണു വ്യാപകമായി പറയപ്പെടുന്നത്ആര്യ സാഹിത്യത്തിന്റെ കിരീടമായ ഋഗ് വേദത്തിൽ ,വ്യാപകമായി പരാമർശിക്കുന്ന ,സരസ്വതി നദി,ബിസി 3000 നടുപ്പിച്ച് വറ്റിപ്പൊയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്തങ്ങൾ വരുന്നതിനും,1500 വർഷത്തോളം മുൻപ് മണ്മറഞ്ഞു പോയ നദി ,എങ്ങിനെ ആര്യസാഹിത്യങ്ങളിൽ വ്യാപകമായി പരാമർശിക്കപ്പെട്ടു എന്ന ചോദ്യത്തിനു ഉത്തരം ഒന്നേയുള്ളൂ കഥയിൽ ചോദ്യമില്ല

കലിയുഗത്തിന്റെ ആരംഭം എന്നായിരുന്നു എന്നുള്ളത് ഇന്ന് കൃത്യമായി കണക്കാക്കിയിട്ടുണ്ട് BC 3102, ഫെബ്രുവരി 18 വെള്ളിയാഴ്ച വെളുപ്പിന് 2 30 നാണ് കലിയുഗം ആരംഭിച്ചത് എന്ന് കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം സ്ഥിരീകരിച്ചിരിക്കുന്നത് സൗരയൂഥത്തിലെ നവഗ്രഹങ്ങളെല്ലാം ഒരു നേർരേഖയിൽ വന്ന ആ നിമിഷമാണ് ആ സമയം അത് അതീവ കൃത്യതയോടെ back calculate ചെയ്തപ്പോൾ എത്തിയതാണ് ഈ കണക്ക് അതുപോലെ രാമായണത്തിൽ പറയുന്ന ശ്രീരാമന്റെ ഗ്രഹനില പിന്നിലേക്ക് കണക്ക് കൂട്ടിയപ്പോഴും എത്തിയത് വളരെ പിന്നിലാണ് മഹാഭാരത യുദ്ധത്തിൽ ജയദ്രഥൻ കൊല്ലപ്പെടുന്ന ദിവസത്തെ സൂര്യഗ്രഹണത്തിന്റെ സമയവും ഇതുപോലേ കണക്കാക്കിയിട്ടുണ്ട് അതായത്, ഇതെല്ലാം ആര്യന്മാർ കുടിയേറ്റം നടത്തി എന്നവകാശപ്പെടുന്ന BC 1500 നു ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലാണ്

ആര്യസാഹിത്യങ്ങളെന്നു പറയുന്ന രാമായണവും മഹാഭാരതവുമെല്ലാം എഴുതപ്പെട്ടത് അവർ ഇവിടെ വന്നു എന്നവകാശപ്പെടുന്ന കാലഘട്ടങ്ങളെക്കാൾ എത്രയോ അകലയാണെന്ന് തെളിയിക്കുന്ന ഈ കണക്കുകൾ മാത്രം മതി ഈ കപടസിദ്ധാന്തത്തിന്റെ മുനയൊടിയുവാൻ

1960കളിൽ ആര്യ അധിനിവേശത്തിന്റെ പ്രയോക്താവായി രംഗത്തു വന്ന റൊമില ഥാപ്പർ തന്നെ പിൽക്കാലത്തു, ഇത് ബ്രിട്ടീഷ് കൊളോണിയസത്തിന്റെ ഭാഗമായി ഉണ്ടായതാണെന്ന് പറഞ്ഞിട്ടുണ്ടങ്കിലും അവർ തന്നെ 1960കളിൽ എഴുതിവെച്ചതാണ് ഇന്നും പ്രചരിപ്പിക്കപ്പെടുന്നത്

ഭാഷാപരമായ ഭിന്നതകൾ

ഒരു ഇന്തോ -യൂറോപ്യൻ പൊതുസ്രോതസ്സിൽ നിന്നുണ്ടായതാണ് സംസ്കൃതവും ,ലാറ്റിനും ,റോമനുമെല്ലാം എന്നാണു ഈ സിദ്ധാന്തക്കാരുടെ പക്ഷം അതുകൊണ്ടാണ് പോലും ,ഒട്ടേറെ സമാന പദങ്ങൾ ഉണ്ടായത് മദർ - മാതാവ് ,ബ്രദർ-ഭ്രാതാവ് എന്നിങ്ങനെ പലതും പക്ഷെ കൃസ്തുവിനു വളരെ മുൻപ് പാണിനിയുടെ കാലത്ത് തന്നെ,സംസ്കൃതം പൂർണവളർച്ചയെത്തിയ ഒരു സമ്പൂർണ്ണ ഭാഷയായിക്കഴിഞ്ഞിരുന്നു ശാസ്ത്രീയമായ പൂർണതയെപ്പറ്റി ചിന്തിച്ചാൽ ,സംസ്കൃതത്തെ കവച്ച് വെക്കാൻ പോന്ന ഒരു ഭാഷ ,ഇന്നും സൂര്യന് കീഴിലില്ലഒരു പൊതുശ്രോതസ്സിൽ നിന്ന് ഉരുത്തിരിഞ്ഞതാണങ്കിൽ ,ഭാഷകളുടെ വളർച്ചയിലും ,ഘടനയിലുമെല്ലാം ആനയും ആടും പോലുള്ള അന്തരമെങ്ങനെയുണ്ടായി മാത്രവുമല്ല ,ദ്രാവിഡഭാഷകളായ ,ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ,സംസ്കൃതവുമായുള്ള പൊക്കിൾ കൊടിബന്ധം ,ഈ സിദ്ധാന്തന്തിന്റെ കടക്കൽ തന്നെ വീണ കത്തിയാണ് പ്രത്യേകിച്ച് മലയാളം റോമൻ -ലാറ്റിൻ ഭാഷളിലെ ചില സമാന പദങ്ങൾ അല്ലാതെ,വ്യാകരണപരമായോ ഘടനാപരമായോ ഉള്ള യാതൊരു ശാസ്ത്രീയ പിൻബലവും ഈ വാദത്തിനില്ലഅതുതന്നെ ,എപ്പോഴോ ,സംസ്കൃത സ്വാധീനത്തിൽ നിന്നുണ്ടായതാവാം എന്ന് കരുതുന്നതാണ് കൂടുതൽ വിശ്വസനീയവും

വിശാലമായ ഭാരതത്തിലെ വിവിധ ജനവിഭാഗങ്ങളുടെ DNA ഘടന ഫലങ്ങളെയാണ് ഇപ്പോൾ ഇക്കൂട്ടർ കൂട്ടുപിടിക്കുന്നത് ഇത്രയധികം വൈവിദ്ധ്യം ഇവിടെയുണ്ടായത് പഴയകാലത്തെ പോപ്പുലേഷൻ മിക്സിങ്ങിൽ കൂടിയാണ് എന്നതാണ്‌ വാദം ഈ കൊച്ചു കേരളത്തിൽ പോലും ഓരോ പത്തിരുപത് കിലോമീറ്ററിൽ പോലും പല ആചാരങ്ങളുണ്ട് വ്യത്യസ്തതയുണ്ട് സാഹചര്യങ്ങളോടും, പ്രകൃതിയോടും, സമൂഹത്തോടുമൊക്കെ സംവദിച്ചാണ് ജീവിതരീതികൾ ഉണ്ടാകുന്നത് ഭാരതം അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുമുണ്ട്ഒരേ ജീവിതരീതിയിലൂടെ നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ അവ DNA ഘടനകളെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നും അറിയുന്നു അങ്ങനെ ആയിരക്കണക്കിന് വ്യത്യസ്‌തകൾ നമുക്ക് കാണാൻ കഴിയും

ചരിത്രത്തിന്റെ പിന്നിലുള്ള കാലഘട്ടങ്ങളിൽ ഇവിടേക്ക് കുടിയേറ്റങ്ങൾ സംഭവിച്ചിരിക്കാം എഴുതപ്പെട്ട ചരിത്രത്തിൽ പോലും എത്രയോ അധിനിവേശങ്ങളും കുടിയേറ്റങ്ങളും ഇവിടെ സംഭവിച്ചു അതൊക്കെ പിന്നീടുള്ള തലമുറകളുടെ DNA യിൽ പ്രതിഫലിക്കുകയും ചെയ്യും അതെടുത്തു വെച്ച്, ഇവിടുത്തെ സംസ്കാരം കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയുമാണ് എന്ന് സ്ഥാപിക്കാൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശ്രമിക്കുന്നത് ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡിന്റെ ഒരു വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണ് എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല

ഉത്തര ഇന്ത്യയിൽ കണ്ടെത്തിയ നാലായിരത്തിലേറെ വര്ഷം പഴക്കമുളള രഥം - ആര്യൻ അധിനിവേശ സിദ്ധാന്തത്തിന്റെ ശവപ്പെട്ടിയിൽ ഒരാണി കൂടി

കഴിഞ്ഞ നൂറ്റാണ്ടിൽ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചതാണ് ആര്യൻ അധിനിവേശ സിദ്ധാന്തം ഇന്ന് പാച്ചാത്യ ലോകത്ത് ആര്യൻ അധിനിവേശ സിദ്ധാ ന്തത്തിന് യാതൊരു സ്വീകാര്യതയും ഇല്ല അസംഖ്യം കപട സിദ്ധാന്തങ്ങളുടെ കൂട്ടത്തിലാണ് പാച്ചാത്യ നരവംശ ശാസ്ത്രജ്ഞരും,ചരിത്രകാരന്മാരും ആര്യൻ അധിനിവേശ സിദ്ധാ ന്തത്തെ കാണുന്നത് പക്ഷെ ഇവിടെ അതല്ല സ്ഥിതി നമ്മുടെ നാട്ടിലുള്ള ട്ടുകടേ- ട്ടുകടേ ചരിത്ര കാരന്മാരുടെ വേദവാക്യമാണ് ആര്യൻ അധിനിവേശ സിദ്ധാന്തം രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനുളള ഒരു പൗരാണിക പാര ആയിട്ടാണ് ജെ എൻ യു പോലുള്ള കേന്ദ്രങ്ങളിലുള്ള കപട ചരിത്രകാരന്മാർ ആര്യൻ അധിനിവേശ സിദ്ധാന്തത്തെ വളരെ വിദഗ്ധമായി ഉപയോഗിക്കുനന്ത് ദക്ഷിണ ഉത്തര ഇന്ത്യകൾ തമ്മിൽ മാനസികമായ അകൽച്ചയും ഭൗതികമായ സംഘർഷവും സൃഷ്ടിക്കാൻ പലപ്പോഴും ഈ കപട ചരിത്രകാരന്മാർ ആര്യൻ അധിനിവേശ സിദ്ധാന്തത്തെ ഉപയോഗിച്ചിട്ടുണ്ട്

ആര്യൻ അധിനിവേശ സിദ്ധാന്തത്തിന്റെ ഏറ്റവും ശാസ്ത്രീയമായ തെളിവായി ട്ടുകടേ- ട്ടുകടേ ചരിത്ര കാരന്മാർ ഉയർത്തിയിരുന്നത് സൈന്ധവ നഗര കേന്ദ്രങ്ങളിൽ കുതിരയുടെ അഭാവം ഉയർത്തിയുള്ള ചില വാദഗതികൾ നിരത്തിയായിരുന്നു ഉത്തര ഇന്ത്യയിൽ കുതിര പുരാവസ്തു രേഖകളിൽ പ്രത്യക്ഷപ്പെടുന്നത് ബി സി ഇ 1500 ന് അടുത്ത കാലഘട്ടത്തിലാണ് ഈ കാലഘട്ടത്തിൽ സൈന്ധവ നഗര കേന്ദ്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു തുടങ്ങിയിരുന്നു അതിനാൽ തന്നെ അന്ന് വരെ ഇന്ത്യയിൽ ഇല്ലായിരുന്ന കുതിരപ്പുറത്തു യുദ്ധം ചെയുന്ന പുറം നാട്ടുകാർ ( ആര്യന്മാർ -ആരാണ് ഈ ആര്യന്മാർ എന്നതിന് നിർവചനം ഒന്നുമില്ല ) സൈന്ധവ നാഗരികതെയെ കീഴ്‌പ്പെടുത്തി ഈ വാദഗതിയാണ് ക്ഷുദ്ര ചരിത്ര കാരന്മാർ അവരുടെ കുപ്രചരണങ്ങൾക്ക് ഏറ്റവും വലിയ ആധാരമായി പ്രചരിപ്പിച്ചിരുന്നത് കാലാവസ്ഥാ വ്യതിയാനം മൂലം നഗര കേന്ദ്രങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെന്നും,സൈന്ധവ നാഗരികതയുടെ തുടർച്ച തന്നെയാണ് പിന്നീടുള്ള ഇന്ത്യൻ നാഗരികത എന്ന ലോകം അംഗീകരിക്കുന്ന വാദഗതികൾ ഒന്നും ഇന്ത്യക്കുള്ളിലെ കപട ചരിത്രകാരന്മാർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല അവരുടെ സർവ്വപ്രധാനമായ കുതിര സിദ്ധാന്തമാണ് ഈ അടുത്തകാലത്തു ഉത്തര പ്രദേശിലെ സനൗലിയിൽ നടന്ന ഉല്ഖനനങ്ങളിൽ തകർന്നടിഞ്ഞത്

രണ്ടായിരത്തിലേറെ വര്ഷം പഴക്കമുള്ള വെങ്കലത്തിൽ തീർത്ത ഒരു രഥത്തിന്റെ ഏതാണ്ട് പൂർണമായ ശേഷിപ്പാണ് സനൗലിയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത് കുതിരകൾ വലിക്കുന്ന യുദ്ധാവശ്യത്തിനുപയോഗിക്കുന്ന രഥങ്ങൾക്ക് പുരാതന ലോകത്ത് എവിടെയും ഏതാണ്ട് ഒരേ ആകൃതിയാണ് പുരാതന യുദ്ധ രഥങ്ങളുടെ സാങ്കേതിക വിദ്യയിൽ അദ്വിതീയരായിരുന്ന ഹിറ്റൈറ്റ് സംസ്കാരത്തിന്റെ ആയാലും പുരാതന ഈജിപ്ഷ്യൻ രഥങ്ങളായാലും നിർമാണത്തിൽ സാമ്യമുള്ളവയാണ് അതെ മാതൃകയിൽ തന്നെയാണ് സനൗലിയിലെ രഥവും നിർമിച്ചിരിക്കുന്നത് കുതിരപ്പുറത്തു വന്നുവെന്ന് വ്യാജചരിത്രകാരന്മാർ ഘോഷിക്കുന്ന ആര്യന്മാരും,കുതിരയെ കണ്ടിട്ടില്ലാത്ത ദ്രാവിഡന്മാരും ഒരു കാലത്ത് ഒരു നഗരത്തിൽ ഒരുമിച്ചു കഴിയുക എന്ന സത്യം വിരൽ ചൂണ്ടുന്നത് മറ്റൊരു പരമസത്യത്തിലേക്കാണ് ആര്യൻ തന്നെ ദ്രാവിഡൻ, ദ്രാവിഡൻ തന്നെ ആര്യൻ

ലോകത്തെ മറ്റേതു ജനതയെയും പോലെ നിരന്തരമായ മാറ്റങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ് ഇന്ത്യൻ ജനത അയ്യായിരം വര്ഷം മുൻപ്പ് പോലും ഈ ജനത ഈ ഭൂഭാഗത്തിന്റെ മുക്കിലും മൂലയിലും അധിവസിച്ചിരുന്നു അധിനിവേശ ശക്തികളും അവരുടെ പാദസേവകരും ഈ ജനതയെ ഭിന്നിപ്പിക്കാൻ ബുദ്ധിപൂർവം ഉപയോഗിച്ച ഒരു പ്രചാരണ ആയുധമാണ് ആര്യൻ അധിനിവേശ സിദ്ധാന്തവും തുടർന്നുവന്ന ആര്യ -ദ്രാവിഡ സംഘർഷ സിദ്ധാന്തവുമൊക്കെ അധിനിവേശ ശക്തികൾ ഇവിടം വിട്ടുപോയെങ്കിലും അവരുടെ അടിമകൾ ട്ടുകടേ ട്ടുകടേ ചരിത്രകാരന്മാരുടെ രൂപത്തിലും,പല തരം വിഭജന സിദ്ധാന്ത ആക്ടിവിസ്റ്റുകളുടെ രൂപത്തിലും ഇവിടെ രക്തപാനത്തിനുള്ള അവസരം കാത്ത് ചുറ്റിത്തിരിയുന്നുണ്ട് അവരുടെയൊക്കെ കരണത്ത് കിട്ടിയ നല്ലൊരടിയാണ് സനൗലിയിൽ നിന്ന് ലഭിച്ച നാല് സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള വെങ്കല രഥത്തിന്റെ ശേഷിപ്പുകൾ
----
ചിത്രങ്ങൾ : സനൗലിയിലെ രഥത്തിന്റെ ശേഷിപ്പ് ,Courtsey: https://wwwnews18com/…/in-a-first-chariot-from-pre-iron-a…
Ref :
1) http://wwwarchaeologyonlinenet/art…/aryan-invasion-history
2) https://wwwnews18com/…/in-a-first-chariot-from-pre-iron-a…

ആര്യൻ അധിനിവേശ സിദ്ധാന്തത്തിനു യാതൊരു,ചരിത്ര,ശാസ്ത്രീയ,ഭാഷാപര,ജനിതക അടിത്തറയുമില്ലെന്നതിന് ഇപ്പോൾ യാതൊരു സംശയവും ഇല്ല കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തെളിവുകൊണ്ടും തൃപ്തിപ്പെടാതെ ഈ ആര്യൻ അധിനിവേശ സിദ്ധാന്ത ത്തെ കണ്ണടച്ചുകൊണ്ട് അനുകൂലിക്കുകയും പ്രതിരോധിക്കുകയും ചെയുന്ന വലിയ വിഭാഗങ്ങളും ലോബികളും ഇന്ത്യയിൽ ഉണ്ട് നിർഭാഗ്യ വശാൽ നമ്മുടെ സർവകലാശാലകളിലെ ചരിത്ര വിദഗ്ധർ തന്നെയാണ് അതിനു മുന്നിൽ നിൽക്കുന്നത്

അവരുടെയൊക്കെ ശരിയായ ഉദ്ദേശം എന്നതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുളൂ കഴിഞ്ഞ സഹസ്രാബ്ദത്തിൽ നടന്ന അഫ്ഘാൻ,അറബ് ,മുഗൾ,ബ്രിടീഷ് അധിനിവേശത്തെ സാധൂകരിക്കുകയാണ് അതിൽ ഏറ്റവും പ്രധാന ഉദ്ദേശം ദീർഘകാലത്തെ അധിനിവേശം നമ്മുടെ വരേണ്യ വര്ഗങ്ങ ളിൽ കുത്തിവച്ച ആശ്രിത,അടിമത്ത മനോഭാവം ചെറുതൊന്നുമല്ല എല്ലാ അധിനിവേശ ശക്തികളോടും കൂടെനിന്നു പദവികളും ധനവും സ്വന്തമാക്കിയത് നമ്മുടെ നാട്ടിലെ വരേണ്യ വർഗം തന്നെയാണ് ഇത് ഒരപ്രിയ സത്യമാണെങ്കിലും നാം അംഗീകരിച്ചേ മതിയാവൂ ഔരംഗസേബിന്റെയും ടിപ്പുവിന്റെയും പല മന്ത്രിമാരും ,പടനായകരും ഈ നാട്ടിലെ വരേണ്യ വർഗ പ്രമാണിമാർ തന്നെയാണ് അവരുടെ പിന്മുറക്കാർ തന്നെയാണ് സ്വാതന്ത്ര്യാനന്തരം നമ്മുടെ സർവകലാശാലകളിലെ ഉന്നത പദവികളിൽ ഇരുന്ന് നമ്മുടെ ചരിത്രം എഴുതിയത് മുൻകാല യജമാനന്മാരോടുള്ള ഭക്തി അവർ പ്രകടിപ്പിച്ചത് ഇത്തരത്തിലുള്ള വ്യാജ ചരിത്ര രചനയിലൂടെയാണ് ഇപ്പോഴും അധിനിവേശ ശക്തികളോടുള്ള ഭക്തി നമ്മുടെ നാട്ടിൽ വളരെ സജീവമാണ് ബ്രിടീഷുകാരാണ് ഇന്ത്യയെ ഒരുമിപ്പിച്ചതെന്നും മുഗളന്മാർ ഉദാരമതികളായിരുന്നുവെന്നുമുള്ള ജൽപ്പനങ്ങൾ ഫേസ് ബുക്കിൽ പോലും സർവ സാധാരണമാണ് ഇത്തരം ഉറച്ചുപോയ ചിന്താഗതികളെ എളുപ്പത്തിൽ മാറ്റാനാവില്ല

ഈ വ്യാജ ആര്യൻ അധിനിവേശ സിദ്ധാന്ത ത്തിനെതിരെ നമുക്ക് ചെയ്യാവുന്നത് സത്യത്തെ മുൻനിർത്തിയുള്ള പഠന പ്രചാരണമാണ് ഊഹാപോഹങ്ങളെയും,കേട്ട് കേൾവികളെയും അടിസ്ഥാനമാക്കിയുള്ള വാദഗതികൾക്ക് ആധുനിക കാലത്തു പ്രസക്തിയില്ല അതിന്റെ ആവശ്യവും ഇല്ല ആര്യൻ അധിനിവേശ സിദ്ധാന്ത ത്തിനെതിരെ യുള്ള തെളിവുകൾ പ്രചരിപ്പിച്ചാൽ തന്നെ സാവധാനം ഈ വ്യാജ സിദ്ധാന്തം ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് അറിയപ്പെടും

ഈ വ്യാജ അധിനിവേശ സിദ്ധാന്ത ത്തിനെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന രണ്ടു മഹദ് വ്യക്തികളെ പരാമര്ശിക്കാതിരിക്കുന്നത് തെറ്റാവും വേദ പണ്ഡിതനായ ഡേവിഡ് ഫ്രാവ്ലിയും ,ഫ്രാൻസിൽ ജനിച്ച പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫാങ്കോയിസ് ഗോത്തിയരും ഈ വ്യാജസിദ്ധാന്തത്തിനെതിരെ മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നടത്തുന്ന സമരം ശ്ലാഖനീയമാണ്

ശ്രീ ഷാബു പ്രസാദിന്റെ ലേഖനം ആര്യൻ അധിനിവേശ സിദ്ധാന്തത്തിനെതിരായ സത്യത്തിലൂന്നിയ സമരത്തിന് നല്ലൊരു മുതൽക്കൂട്ടാണ് ലേഖകന് അഭിനന്ദനങ്ങൾ

ആ രാമാണത്തിലും ശ്രീബുദ്ധനും ഉണ്ട് മഹാഭാരതത്തില്‍ ഗ്രീക്കുകാരും ഉണ്ട് വേദകാലഘട്ടവും ഇതിഹാസ കാലഘട്ടവും ഒന്നല്ല

ഈ അലക്സാണ്ടര്‍ വന്ന കാര്യം തന്നെ ഭാരതത്തില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിലും ഇല്ല പിന്നെയല്ലേ

വേദങ്ങള്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പ്രശ്നമായിരുന്നില്ലഅവയൊക്കെ ചില ഉയര്‍ന്ന ശ്രേണിയില്‍ പെട്ടവരുടെ ചിന്തകളെ സ്വാധീനിക്കുന്നവ മാത്രം
ഇതിഹാസങ്ങളും പുരാണങ്ങളും തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും ,ഭരണകര്‍ത്താക്കളെ പോലും സ്വാധീനിച്ചിരുന്നത് അതുകൊണ്ട് മാത്രം രാജ്യം ഭരിക്കുന്നവര്‍ ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും പ്രാധാന്യം കൂടുതല്‍ കൊടുത്തത്
ക്ഷേത്രങ്ങളും നിര്‍മ്മിച്ചുതുടങ്ങുന്നതും

ഒന്ന് പ്രാര്‍ത്ഥനാഗീതങ്ങളും പൂജാവിധികളും പിന്നെയുള്ളത് പരന്ന് കിടക്കുന്ന,പരസ്പരവൈരുദ്ധ്യങ്ങളോടു കൂടിയ തത്വശാസ്ത്രങ്ങളും മറ്റേത് വെറു കഥകള്‍ മാത്രം

ഈ ആര്യ അധിനിവേശം എല്ലാവരും അംഗീകരിക്കുന്ന ഒരു തിയറിയൊന്നുമല്ല പക്ഷേ ഭാരതീയരുടെ ജനതിക ഘടനയിലും സംസ്കാരത്തിലും അനേകായിരം കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിച്ചിട്ടുണ്ട്
പ്രത്യേകിച്ച് ഇതരരാജ്യങ്ങളുടെ ഘടനയുമായി താരത്മ്യം ചെയ്യുോള്‍ എല്ലാം ഒന്നില്‍ നിന്ന് അതും എല്ലാം ഇവിടെനിന്ന് മാത്രം എന്നൊക്ക വാദിക്കുന്നതാണ് നിലവാരകുറവ് പ്രശ്നം
ഈ ഇതിഹാസങ്ങളും പുരാണങ്ങളും വിശുദ്ധഗ്രന്ഥങ്ങളും ചരിത്ര മാണെന്നും ശാസ്ത്രഗ്രന്ഥങ്ങള്‍ ആണെന്ന് ഇന്നും വാദിക്കുന്നവരുടെ ഭൂരിപക്ഷമാണ് ഈ നാടിന്‍റെ ശാപം
അതിവിപുലമായ ഗ്രീക്ക് പുരാണങ്ങളോടുള്ള നമ്മുടെ സമീപനം തന്നെയാണ് നമ്മുടെ പുരാണങ്ങളോട് ഇതര രാജ്യങ്ങള്‍ക്ക് ഉള്ളതെന്ന് മനസ്സിലാക്കുക

ഇൻഡ്യൻ പാഠപുസ്തകങ്ങളിൽ നിന്നും മറയ്ക്കപ്പെട്ട ചരിത്രം

ചരിത്രം വാഴ്ത്താത്ത വീരേതിഹാസങ്ങൾ
10) റാണി താരാബായ് ഭോൻസ്ലെ

മറാത്തകളുടെ ധീരയായ പോരാളി വീരശിവാജിക്ക് ശേഷം മറാത്തവംശത്തെ താങ്ങും തണലും നൽകി സംരക്ഷിച്ചുനിർത്തിയ ഭരണാധികാരി തന്റെ വീരത്വവും ശക്തിയും കൊണ്ട് ഭാരത ചരിത്രത്തിൽ ഇടം നേടിയ വീരവനിത താരാബായ് എന്ന റാണി താരാബായ് ഭോൻസ്ലെ

കോലാപ്പുരിലെ സെൽട്രൽ സ്ക്വയറിൽ മറാത്ത വംശത്തിലെ ഈ അമരനായികയുടെ ഒരു അശ്വാരൂഢപ്രതിമ സ്ഥിതിചെയ്യുന്നു താരാബായിയുടെ സ്വഭാവസവിശേഷത തിരിച്ചറിഞ്ഞ പോർട്ടുഗീസുകാർ അവർക്ക് നല്കിയ വിശേഷണം റിൻഹ ദോസ് മറാത്താസ് (Queen of the Marathas’) എന്നത്രെ ഛത്രപതി ശിവാജി മഹാരാജിന്റെ പുത്രഭാര്യയും മധ്യകാല ഭാരതത്തിന്റെ ശക്തയായ ഭരണാധികാരിയുമായിരുന്നു റാണി താരാബായ് ഭോൺസ്ലെ

തന്റെ പോരാട്ടവീര്യവും നേതൃഗുണവും കൊണ്ട് വാറംഗലിലെ റാണി രുദ്രമ്മ ദേവിക്കും ഉള്ളാലിലെ റാണി അബ്ബാക്ക ദേവി ചൗത്തക്കും ത്സാൻസിയിലെ റാണി ലക്ഷ്മീഭായിക്കും ഒപ്പം ഗണിക്കപ്പെടുന്ന മറാത്തരുടെ വീരനായിക

ഹംബിർ റാവു മൊഹിതയുടെ പുത്രിയായി 1675 ൽ ജനിച്ച താരാബായ് ആയോധനകലകളിലും രാജ്യതന്ത്രത്തിലും ചെറുപ്പത്തിലേ പരിശീലനം നേടിയിരുന്നു പിതാവ് ഹംബിർ റാവു മൊഹിത ശിവാജിയുടെ മറാത്തസേനയുടെ സർവ്വസൈന്യാധിപനായിരുന്നു മറാത്ത വംശത്തിന്റെ ഉയർച്ചതാഴ്ച്ചകൾക്ക് ദൃക്സാക്ഷിയായ ഒരുവൾ എന്ന നിലക്ക് ശിവാജിയുടെ വീര്യം മറ്റു മറാത്തകളെയെന്ന പോലെ താരാബായിയേയും ചെറുപ്പത്തിലേ തന്നെ സ്വാധീനിച്ചു ശിവാജിയുടെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന ഹംബീറിന്റെ പുത്രിയെന്ന നിലക്ക് ശിവാജിയുടെ ഇളയപുത്രൻ രാജാറാമുമായി താരാബായിയുടെ വിവാഹം ബാല്യത്തിൽത്തന്നെ നടന്നിരുന്നു അവരുടെ ജീവിതകാലഘട്ടം ഡെക്കാൻ പ്രവിശ്യക്ക് മേൽ ആധിപത്യം സ്ഥാപിക്കാനായി മറാഠരും മുഗളരുമായി നിലനിന്നിരുന്ന നിരന്തരമായ സംഘർഷങ്ങളുടേയും യുദ്ധത്തിന്റേതുമായിരുന്നു

1674ൽ മുഗളരുടെ അധിനിവേശ ഭരണത്തിന് അന്ത്യം കുറിച്ച് ഛത്രപതി ശിവാജി അധികാരത്തിൽ വന്നു എന്നാൽ 1680 ൽ ആകസ്മികമായുണ്ടായ ശിവാജിയുടെ അന്ത്യം മറാത്തരുടെ ദുരിതകാലത്തിന് വീണ്ടും തുടക്കം കുറിച്ചു

ശിവാജിയുടെ മരണശേഷം രാജാവായി അവരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ മൂത്ത പുത്രൻ സംബാജിയേയും അദ്ദേഹത്തിന്റെ മാതാവ് സായ്ബായിയേയും 1689 ൽ മുഗളർ ചതിയിൽ കീഴ്പ്പെടുത്തുകയും റായ്ഗഢ് കോട്ടയിൽ വച്ച് വധിക്കുകയും ചെയ്തു സംബാജിയുടെ പത്നി യശ്ബായിയും പുത്രൻ സാഹുവും തടവിലാക്കപ്പെടുകയും ചെയ്തു

തുടർന്ന് മറാത്തരുടെ രാജാവായി താരാബായിയുടെ ഭർത്താവും ശിവാജിയുടെ ഇളയ പുത്രനുമായ രാജാറാം അധികാരമേറ്റു തുടർന്നുണ്ടായ യുദ്ധത്തിൽ പരാജയം മുൻകൂട്ടിക്കണ്ട രാജാറാം രായ്ഗഢിൽ നിന്ന് ഇന്നത്തെ തമിഴ്നാട്ടിലുള്ള ജിൻജീ കോട്ടയിലേക്ക് ഒളിവിൽ പോവുകയും ചെയ്തു ജിൻജിയിൽ വച്ച് മുഗളർക്കെതിരെ ഒളിപ്പോർ യുദ്ധത്തിന് കോപ്പുകൂട്ടിയ രാജാറാം പക്ഷേ 1700 ൽ തന്റെ ദൗത്യം മുഴുമിപ്പിക്കാനാകാതെ രോഗബാധിതനായി മരണത്തിന് കീഴടങ്ങി

രാജാറാമിന്റെ മരണത്തെത്തുടർന്ന് നേതൃത്വം നഷ്ടപ്പെട്ട മറാത്തകളുടെ അടുത്ത ഭരണാധികാരിയായി, ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഏതാനും ദിവസത്തിനുള്ളിൽ താരാബായ് അധികാരമേറ്റു തന്റെ 4 വയസ്സ് മാത്രം പ്രായമായിരുന്ന പുത്രൻ ശിവാജി II ന് വേണ്ടി റീജന്റായിട്ടാണ് താരാബായി അധികാരമേറ്റത് മറാത്തരുടെ സർവ്വനാശത്തിന് തക്കം പാർത്തിരിക്കുന്ന അധിനിവേശക്കാരുടെ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ താരാബായ്, തുടർന്ന് മറാത്തസേനയുടെ സർവ്വസൈന്യാധിപയായിക്കൂടി അധികാരമേറ്റു ഭരണത്തിലേറുമ്പോൾ അവർക്ക് കേവലം 25 വയസ്സ് മാത്രമായിരുന്നു പ്രായം

താരാബായിയുടെ അധികാരപ്രവേശനം അറിഞ്ഞ മുഗളർ, പക്ഷേ കുട്ടിത്തം മാറാത്ത ഒരു യുവതി എന്ന് മാത്രമാണ് താരാബായിയെ വിലയിരുത്തിയത് അതിനാൽത്തന്നെ താരാ ബായിയുടെ ഭരണത്തിൻ കീഴിൽ മറാത്തകളുടെ മേൽ സമ്പൂർണ്ണാധികാരം തങ്ങൾക്ക് എളുപ്പമാണെന്ന് അവർ കണക്കുകൂട്ടി പക്ഷേ മുഗളരെ കാത്തിരുന്ന യാഥാർത്ഥ്യം മറ്റൊന്നായിരുന്നു

രാജ്യതന്ത്രത്തിലും യുദ്ധതന്ത്രത്തിലും ഒരു പോലെ നിപുണയായിരുന്ന താരാ ബായ് മുഗളർ തങ്ങൾക്കെതിരെ പ്രയോഗിച്ചിരുന്ന തന്ത്രങ്ങൾ വശത്താക്കിയിരുന്നു അതിനാൽത്തന്നെ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ സേനക്കുള്ളിൽ താരാ ബായ് തന്റെതായ ഒരു സേനാവലയം കെട്ടിപ്പടുത്തു അതിനോടനുബന്ധിച്ച് ഈ സൈനികരെ മുഗൾ പ്രവിശ്യകളിൽ തന്റെ അധികാര പ്രതിനിധികളായി രഹസ്യമായി നിയോഗിച്ചു തുടർച്ചയായുണ്ടായ മുഗളന്മാരുടെ ആക്രമണത്തെ വെല്ലാൻ മുഗൾ സൈന്യത്തിനിടക്ക് താരാബായി സൃഷ്ടിച്ച ഈ വലയം അവരെ നിരന്തരം സഹായിച്ചുകൊണ്ടിരുന്നു
തന്റെ 7 വർഷത്തെ റീജന്റ് ഭരണകാലത്തിൽ മുഗളന്മാരുടെയും മറ്റ് അധിനിവേശ ശക്തികളുടേയും കുതന്ത്രങ്ങളിൽ നിന്ന് തന്റെ അനിതരസാധാരണമായ ബുദ്ധിസാമർത്ഥ്യവും ധീരതയും മുൻനിർത്തി ഒറ്റക്ക് നയിച്ച് തന്റെ രാജ്യത്തേയും ജനങ്ങളേയും സംരക്ഷിച്ച താരാബായിയുടെ ചരിത്രം സ്വാഭിമാനികളായ മഹാരാഷ്ട്രീയർക്ക് അന്നും ഇന്നും അഭിമാനചിഹ്നമാണ് ഏറ്റവും ശക്തനായിരുന്ന മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ചതിപ്രയോഗങ്ങളെയും യുദ്ധതന്ത്രങ്ങളേയും നേരിട്ട് വിജയം വരിച്ച വീരവനിത ഔറംഗസേബിന്റെ രാജസദസ്സിലെ അംഗമായിരുന്ന കാഫി ഖാൻ തന്റെ ലേഖനങ്ങളിൽ താരാ ബായിയുടെ നേതൃത്വത്തെപ്പറ്റിയും അവരുടെ കീഴിൽ മറാത്തകൾ കൈവരിച്ച സാമ്രാജ്യ വിസ്തൃതിയെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു താരാബായിയുടെ നേതൃത്വത്തിൽ മറാത്താ സാമ്രാജ്യം മഹാരാഷ്ട്ര ഗുജറാത്ത് തുടങ്ങി കർണ്ണാടകയുടെ പകുതിയോളവും ഉൾപ്പെടെ ദക്ഷിണ ഭാരതമാകെ വ്യാപിച്ചു

1707ൽ ഔറംഗസേബിന്റെ മരണത്തെത്തുടർന്ന് തടവിലാക്കപ്പെട്ട സം ബാജിയുടെ പത്നിയും പുത്രനും മോചിപ്പിക്കപ്പെട്ടതോടെ താരാ ബായ് തന്റെ കുടുംബത്തിനുള്ളിൽ നിന്ന് തന്നെ അന്ത:ഛിദ്രങ്ങൾക്കും അധികാര വടംവലിക്കും സാക്ഷിയായി1761 ൽ അവരുടെ 86-ാം വയസ്സിൽ സംഭവബഹുലമായ ആ ജീവിതം അവസാനിച്ചു

മഹാജനപദങ്ങൾ (സംസ്കൃതം: महाजनपद) എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ് (ജനപദം: രാഷ്ട്രം) അങ്ഗുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങൾ ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും (ഷോഡശമഹാജനപദങ്ങൾ) പ്രതിപാദിക്കുന്നു

BC 6-5 നൂറ്റാണ്ടുകൾ വളരെ സുപ്രധാനമാണ് കാരണം സിന്ധു നദീ തട സംസ്കാരത്തിനു ശേഷം ഭാരതത്തിൽ ഉയർന്നു വന്ന മഹാ നഗരങ്ങൾ ആയിരുന്നു ഇവ

1 അംഗ (Anga)

അംഗയെകുറിച്ച് ആദ്യം പ്രതിപാദിക്കുന്നത് അഥർവ വേദത്തിലാണ് മഗധർ, ഗാന്ധാരർ, മുജാവത് തുടങ്ങിയ ജന സമൂഹങ്ങളോടൊപ്പം ആണ് ഇവരെ പ്രതിപാദിക്കുന്നത് ജയിൻ ഗ്രന്ഥമായ പ്രജ്ഞപാനയിൽ അംഗരേയും വംഗരേയും ആദ്യം വന്ന ആര്യ സമൂഹങ്ങളായി പറയുന്നു
കച്ചവട കേന്ദ്രമായും ശക്തമായ കച്ചവട സമൂഹവും ഉണ്ടായിരുന്നതായി പറയുന്നു പിന്നീട് ബിംബസാരൻെറ കാലത്ത് മഗധയാൽ കീഴടക്കപ്പെടുന്നു

2 അസ്സകാ

അസ്സക അല്ലെങ്കിൽ അഷ്മക ഗോത്രത്തിന്റെ രാജ്യം ദക്ഷിണ പദത്തിൽ അല്ലെങ്കിൽ ദക്ഷിണേന്ത്യയിൽ ആയിരുന്നു ബുദ്ധന്റെ കാലഘട്ടത്തിൽ പല അസ്സകരും ഗോദാവരി നദീ തീരത്ത് വാസമുറപ്പിച്ചു അസ്സകയുടെ തലസ്ഥാനം പോഥാന അഥവ പോതാളി ഇതിന്റെ മഹാഭാരതത്തിലെ പേര് പൌഥന്യ പാണിനിയും അഷ്മകരെക്കുറിച്ച് പ്രതിപാദിക്കുന്നു വടക്കു പടിഞ്ഞാറ് എന്ന് മാർക്കണ്ഡേയ പുരാണവും ബ്രഹത് സംഹിതയും പറയുന്നു ഗോദാവരി നദി അസ്സകരെയും മുളകരേയും (അളകർ ) തമ്മിൽ വേർതിരിക്കുന്നു കൗടില്യന്റ അർത്ഥശാസ്ത്രത്തിൽ ഇന്നത്തെ മഹാരാഷ്ട്രയിൽ ആയിട്ടാണ് അഷ്മകരെ പ്രതിഷ്ഠിച്ചിട്ടുള്ളത് ഒരു സമയത്ത് മുളകയും അസ്സകയുടെ കീഴിലായിരുന്നു

3 അവന്തി

പടിഞ്ഞാറേ ഭാരതത്തിലെ പ്രധാനപ്പെട്ട രാജവംശമായിരുന്നു അവന്തി മഹാവീരനും ബുദ്ധനും ശേഷം ഉയർന്നു വന്ന നാല് സുപ്രധാന സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു അവന്തി കോസല, വത്സ, മഗധ തുടങ്ങിയവയായിരുന്നു മറ്റവ നർമദ നദി അവന്തിയെ ഉത്തരവും ദക്ഷിണവുമായി വിഭജിച്ചിരുന്നു ആദ്യകാലത്ത് മഹിഷ്മതി ദക്ഷിണ അവന്തിയുടെയും ഉജ്ജയിനി ഉത്തര അവന്തിയുടെയും തലസ്ഥാനമായിരുന്നു എന്നാൽ മഹാവീരന്റെയും ബുദ്ധന്റെയും കാലഘട്ടത്തിൽ ഉജ്ജയിനി പ്രധാന തലസ്ഥാനമായി മാറി ഇന്നത്തെ മാൾവ, നിമർ അതു പോലെ മധ്യ പ്രദേശുമായി ചേർന്നു കിടക്കുന്ന ഭാഗങ്ങൾ ആണ് അവന്തി പ്രധാന ബുദ്ധമത കേന്ദ്രം ആയിരുന്നു മഗധയുടെ രാജാവ് ശിശുനാഗൻ പിന്നീട് അവന്തിയിലെ രാജാവ് നന്തിവർധനനെ പരാജയപ്പെടുത്തി

4 ചേഥി

ചേഥികൾക്ക് രണ്ട് പ്രദേശങ്ങളിൽ അധിവസിച്ചിരുന്നു ഒന്ന് നേപാളിലെ മലമ്പ്രദേശങ്ങളിലും പിന്നെ ഒന്ന് കൗസാമ്പിക്ക് അടുത്തുള്ള ബുന്ദേൽഘണ്ടും സോഥിവത് നഗരം അഥവാ മഹാഭാരതത്തിലെ സുക്‌ഥിമതിയായിരുന്നു ചേഥിയുടെ തലസ്ഥാനം റിഗ് വേദത്തിൽ ചേഥികളെക്കുറിച്ചും അവരുടെ രാജാവായ കാശു ചൈത്യയെക്കുറിച്ചും പറയുന്നു

സുക്തിമതിയുടെ യഥാർത്ഥ ലോക്കേഷൻ എവിടെയെന്നു സംബന്ധിച്ച് ചരിത്രകാരന്മാർ വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തുന്നു ഉത്തർപ്രദേശിലെ ബന്തയാണെന്ന് ഹേം ചന്ദ്ര റായ് ചൗധരിയും എഫ് ഇ പർഗിറ്ററും ഉൾപ്പെട്ട സംഘം പറയുമ്പോൾ പുരാവസ്തു ഗവേഷകൻ ദിലീപ് കുമാർ ചക്രവർത്തി മധ്യപ്രദേശിലെ രേവയ്ക്കു സമീപമുള്ള ഇത്താഹ ആണെന്ന് പറയുന്നു

5 ഗാന്ധാരം

ഗാന്ധാരത്തിലെ കമ്പിളിയെ റിഗ് വേദത്തിൽ പ്രതിപാദിക്കുന്നു മഹാഭാരതത്തിൽ പാണ്ഡവർക്കെതിരെ കുരുവംശത്തിന്റെ പ്രധാന സഖ്യം ഗാന്ധാര രാജാക്കൻമാർ ആണ് യുദ്ധ കുശലരായ വിഭാഗമായി ഗാന്ധാരരെ രേഖപ്പെടുത്തുന്നു യയാതിയുടെ വംശപരമ്പരയിൽപെട്ട അരുദ്ധൻ എന്ന രാജാവിന്റെ മകനായ ഗാന്ധാരനാണ് ഈ ജനപഥം സ്ഥാപിച്ചത് എന്ന് പുരാണം പറയുന്നു റിഗ് വേദ കാലത്തെ രാജാവായ ദ്രുഹയുവിലാണ് ഈ രാജാക്കന്മാർ വംശപരമ്പര കണക്കാക്കുന്നത് സിന്ധു നദീ ഗാന്ധാരത്തിനു വേണ്ട സമൃദ്ധി നൽകി ഈ ജനപഥത്തിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളായ തക്ഷശിലക്കും പുഷ്ക്കലവതിക്കും ആ പേരുകൾ നൽകിയത് അയോധ്യയിലെ രാജാവായ ഭരതന്റെ രണ്ടു മക്കളായ രക്ഷന്റെയും പുഷ്ക്കരന്റെയും പേരിൽ നിന്നാണ് കശ്മീരം ചില സമയങ്ങളിൽ ഗാന്ധാരത്തിന്റെ ഭാഗമായിരുന്നു Hecataeus of Miletus (549-468) ഇന്നത്തെ പെഷവാർ ആണ് ഗാന്ധാരം ആയി പറയുന്നത് ഗാന്ധാര ജാതക (ജയിന) പ്രകാരം കശ്മീര രാജ്യത്തിനു കീഴിൽ ആയിരുന്നു ഒരിക്കൽ ഗാന്ധാരം ജാതകങ്ങൾ ഗാന്ധാരത്തിനു ചന്ദഹാര എന്നും പേരു പറയുന്നുണ്ട് ബുദ്ധ ഗ്രന്ഥങ്ങളിലെ ഗാന്ധാര ജനപഥം കിഴക്കേ അഫ്ഗാനിസ്ഥാൻ, ഉത്തര പടിഞ്ഞാറൻ പഞ്ജാബിന്റെ ഭാഗങ്ങൾ (പേഷാവർ, റാവൽപിണ്ടി ) തുടങ്ങിയ ഭാഗങ്ങൾ അടങ്ങിയതാണ് തക്ഷശിലയായിരുന്നു തലസ്ഥാനം തക്ഷശിലയിലെ സർവ്വകലാശാല ലോക പ്രസിദ്ധ പഠന കേന്ദ്രമായിരുന്നു പാണിനിയും, കൗടില്യനും അവിടുത്തെ വിദ്യാർത്ഥികൾ ആയിരുന്നു ബിംബസാരൻ മഗധ ഭരിച്ചിരുന്നപ്പോൾ ഗാന്ധാര ഭരിച്ചിരുന്നത് പുഷ്ക്കരസരിൻ ആയിരുന്നു കാമ്പോജ, കുരു, ഗാന്ധാര, ബാഹ്ലിക തുടങ്ങിയ ജനതകൾ പരസ്പര ബന്ധമുള്ളവരാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു ഡോ ടിഎൽ ഷാ പറയുന്നത് ഒരു വലിയ സാമ്രാജ്യത്തിന്റെ 2 പ്രധാന പ്രവശ്യകളായിരുന്നു കാമ്പോജയും ഗാന്ധാരവും എന്നാണ് ഗാന്ധാരത്തിലെ രാഷ്ട്രീയം കമ്പോജത്തിനെയും കശ്മീരത്തെയും ഏറെ സ്വാധിനിച്ചിരുന്നതായും പറയുന്നു

6 കാംബോജ

ഹിന്ദുകുശ് മലനിരകളുടെ അപ്പുറവും ഇപ്പുറവും പുരാതന കാംബോജത്തിന്റെ ഭാഗമായിരുന്നു യഥാർത്ഥ കാംബോജർ ബാഹ് ലികയുടെ അയൽപ്രദേശമായിരുന്നു എന്നാൽ ചില ക്ലാനുകൾ ഹിന്ദുകുശ് അപ്പുറവും താമസമാക്കി ഈ കാംബോജരെക്കുറിച്ച് അശോകന്റെ ശാസനകളിലും പുരാണങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു മഹാഭാരതത്തിലും ട്ടോളമിയുടെ മാപ്പിലും കാംബോജർക്ക് രണ്ടു അധിവാസ പ്രദേശങ്ങൾ പറയുന്നു ഹിന്ദുകുശിന്റെ ഇപ്പുറത്ത് ഉള്ളവർ നൂറിസ്ഥാൻ മുതൽ റജൗറി വരെയും ആയിരുന്നു റജൗരി ആയിരുന്നു തലസ്ഥാനം

ഹിന്ദുകുശിന്റെ അപ്പുറത്ത് വസിച്ചിരുന്നവർ പാമിർ,ബഡക്ഷാൻ തുങ്ങി ബാക്ട്രിയയുമായി പടിഞ്ഞാറും, റിഷികരും ലോഹരുമായി ഉത്തരത്തിലും അതിർത്തി പങ്കിട്ടിരുന്നു ഹിന്ദുകുശിനു അപ്പുറമുള്ള വിഭാഗങ്ങൾ ഇറാനിയനും ഇപ്പുറത്തെ ആളുകൾ ഇന്ത്യൻ സാംസ്കാരിക സ്വാധീനത്തിന്റെ ഭാഗമാകുകയും ചെയ്തു
കാംബോജത്തിലെ വിവിധ ഗണരാജ്യങ്ങളെക്കുറിച്ച് മഹാഭാരതം പ്രതിപാദിക്കുന്നു അർത്ഥശാസ്ത്രത്തിലും അശോക്റെ No13 ഇഡിക്റ്റിലും കാംബോജത്തിൽ റിപ്പബ്ലിക്കൻ രീതിയിലുള്ള ഭരണമാണെന് പറയുന്നു ചന്ദ്രഗുപ്ത മൗര്യന്റെയും കൗടില്യന്റയും കാലത്ത് മഗധയുമായി ബന്ധം രൂപപ്പെട്ടു ഡാരിയസിന്റ ആദ്യ കാലത്തോ സൈറസിന്റെ കാലത്തോ (558–530 BCE) അക്കമെനിദ് സാമ്രാജ്യത്തിന്റെ ഭാഗവും ആകുന്നുണ്ട് കാമ്പോജം

7 കാശി

വരുണ, അസി നദികൾ ഉത്തര ഭാഗത്തും ദക്ഷിണ ഭാഗത്തും ആയി സ്ഥിതി ചെയ്യുന്ന വാരാണസി തലസ്ഥാന നഗരത്തിനു ചുറ്റും വ്യാപിച്ചു കിടക്കുന്ന കാശി ജനപഥം മത്സ്യ പുരാണത്തിൽ കൗശിക എന്നും അൽ ബിറൂണി കൗശക എന്നും രേഘപ്പെടുത്തുന്നു

8 കോസലം

മഗധക്ക് ഉത്തര പടിഞ്ഞാറ് അയോധ്യ തലസ്ഥാനമായിട്ടാണ് കോസല ജനപഥം സ്ഥിതി ചെയ്തിരുന്നത് മധ്യ, കിഴക്ക് ഉത്തർപ്രദേശിന്റെ ഭാഗമായ അവധ് ഉൾപ്പെടുന്ന ഇന്നത്തെ പ്രദേശം രഘുവംശ- ഇക്ഷവാകുവാണ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച രാജവംശം ഭഗവാൻ ശ്രീരാമൻ, പ്രിത്വു, ഹരിശ്ചന്ദ്രൻ, ദിലീപ് തുടങ്ങിയ രാജാക്കൻമാർ ഈ വംശത്തിൽ ജനിച്ചവരാണ് പുരാണങ്ങൾ പ്രകാരം ഏറ്റവും ശക്തവും പ്രബലവുമായ രാജ്യമായിരുന്നു കോസലം പ്രസേനജിത്ത് എന്ന രാജാവ് ഭരിക്കുമ്പോൾ തന്റെ സഹോദരിയെ മഗധയിലെ ബിംബസാരനു വിവാഹം ചെയ്തു കൊടുക്കുന്നുണ്ട് മകൻ വിധുദാബന്റെ കാലത്ത് പൂർണ നിയന്ത്രണം മഗധ ഏറ്റെടുക്കുന്നു അയോധ്യ, സാകേത, ബനാറസ്, ശ്രാവസ്തി തുടങ്ങിയവ പ്രധാന നഗരങ്ങൾ

9 കുരു

പുരു- ഭാരത കുടുംബത്തിൽ നിന്നാണ് കുരു വംശത്തിന്റെ ഉത്ഭവം പുരാണം പറയുന്നത് പുരു വംശാവലിയിൽ 25 അം തലമുറ മുതൽ കുരുവംശവും 15 ആം തലമുറ കുരു വംശത്തിൽ പാണ്ഡവരും കൗരവ്വരും ജനിച്ചു എന്നാണ് പുരാണം അയ്ത്രേയ ബ്രാഹമണങ്ങളിൽ കുരു മധ്യദേശമായും ഹിമാലയത്തിനപുറത്ത് താമസിക്കുന്നവരെ ഉത്തര കുരുക്കൾ എന്നും വിളിക്കുന്നു സുമംഗ വിലാസിനി എന്ന ബുദ്ധ ഗ്രന്ഥ പ്രകാരം കുരു ജനപഥത്തിലെ ജനത ഉത്തര കുരുവിൽ നിന്നും വന്നവർ ആണ് താനേശ്വർ, ദില്ലി, ഉത്തർപ്രദേശിലെ മീററ്റ് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട ജനപഥം ജാതകങ്ങൾ പ്രകാരം ദില്ലിക്ക് അടുത്ത് ഇന്ദ്രപ്രസ്ഥം ആയിരുന്നു തലസ്ഥാനം ബുദ്ധ കാലഘട്ടത്തിൽ രാജാധികാരം അടങ്ങുന്ന കൗൺസിലിലെ പ്രധാന തലവൻ കൊരയവയൻ ആയിരുന്നു വേദ കാലത്തെ പ്രതാപം ഇല്ലായിരുന്നുവെങ്കിലും കുരു ബുദ്ധ കാലത്തും പ്രസിദ്ധമായിരുന്നു രാജഭരണത്തിൽ നിന്നും ഒരു റിപ്പബ്ളിക്കൻ മോഡൽ ഭരണത്തിലേക്ക് BC 5-6 ആം നൂറ്റാണ്ടോടെ മാറുന്നു ഇതു തന്നെ അർത്ഥശാസ്ത്രവും പറയുന്നു

10 മഗധ

ഏറ്റവും സ്വാധീനം ചെലുത്തുന്നതും സമ്പന്നവുമായിരുന്ന ജനപഥമായിരുന്നു മഗധ പാടലീപുത്രം (പട്നാ) തലസ്ഥാനമായിരുന്നു പ്രധാന നദികളായ ഗംഗ, സൺ, പുൻപുൻ, ഗന്ധക് തുടങ്ങിയവയുടെ സംഗമ ഭൂമിയായിരുന്നു പാടലിപുത്രം ഫലഭൂയിഷ്ഠമായ മണ്ണും ചെമ്പ്, ഇരുമ്പ് ഖനികൾ ഉള്ള ബിഹാർ, ജാർഖണ്ഡ് ഉൾപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ കാരണം മികച്ച ആയുധങ്ങളും, സമ്പത്ത് ഘടനയുമായിരുന്നു ജൈന കേന്ദ്രമായിരുന്നു ആദ്യത്തെ ബുദ്ധിസ്റ്റ് കൗൺസിൽ നടക്കുന്നത് മഗധയുടെ പഴയ തലസ്ഥാനമായ രാജഗാഹയിലായിരുന്നു

II മല്ലർ

ബുദ്ധ ജയിൻ ഗ്രന്ഥങ്ങളിൽ പലപ്പോഴായ മല്ലരെ കുറിച്ച് രേഖപ്പെടുത്തുന്നു മഹാഭാരതത്തിൽ പാണ്ഡുപുത്രനായ ഭീമസേനൻ മല്ലരുടെ രാജാവിനെ തോൽപ്പിച്ച് കീഴടക്കുന്നതായി പറയുന്നു ബുദ്ധ കാലഘട്ടത്തിൽ 9 ഗണങ്ങളായി ഭരിക്കുന്ന ജനപഥമാണ് മല്ലരുടെ ഇതിൽ രണ്ട് ഗണരാജ്യങ്ങളുടെ തലസ്ഥാനങ്ങളായ കുശിനരയും (ഗോരഘ്പൂരിലെ കാസിയാ) പാവപുരിയും വളരെ പ്രശസ്തമാണ് പാവപുരിയിൽ വെച്ചാണ് ഭഗവാൻ മഹാവീരൻ, 24 മത് തീർത്ഥങ്കരൻ അവസാന ഭക്ഷണം കഴിച്ച് സമാധിയാകുന്നത് കുശിനരവെച്ച് ഭഗവാൻ ബുദ്ധന് ഭക്ഷ്യവിഷബാധ ഏൽക്കുന്നതും മരണമടയുന്നതും കുശിനഗർ ഇന്ന് പ്രധാനപ്പെട്ട ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ് മഗധ കീഴടക്കുന്നത് വരെ മല്ലരുടെ ഭരണവ്യവസ്ഥ റിപബ്ലിക് ആയിരുന്നു

12 മത്സ്യർ അഥവാ മത്ച്ചർ

കുരുവിന് ദക്ഷിണവും പാഞ്ചാലരിൽ നിന്നും യമുനയാൽ പടിഞ്ഞാറ് വേർപ്പെട്ടും ഇന്നത്തെ രാജസ്ഥാൻ, ആൾവാർ, ഭരത്പൂർ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട ജനപഥം രാജാ വിരാടന്റെ പേരിൽ അറിയപ്പെട്ട വിരാട്നഗരം ( ബയ്രാത്) ആയിരുന്നു തലസ്ഥാനം പാലി ഗ്രന്ഥങ്ങളിൽ മത്സ്യരെ ശൂരസേനരുടെ ഒപ്പമാണ് കണക്കാക്കുന്നത്
പടിഞ്ഞാറുള്ള മത്സ്യർ ചമ്പലിൽ അധിവസിച്ചിരുന്നവർ മറ്റൊരു വിഭാഗം വിശാഖപട്ടണം ഭാഗത്തും അധിവസിച്ചിരുന്നു

13 പാഞ്ചാലർ

കുരുവിന് കിഴക്കും മലകൾക്കും നദികൾക്കും ഇടക്ക് ഉണ്ടായിരുന്ന ജനപഥം ഇന്നത്തെ ബുധ്യൈൻ, ഫറുഖാബാദ്, ഉത്തർ പ്രദേശിലെ മറ്റു ഭാഗങ്ങൾ ചേർന്നത് ഉത്തര പാഞ്ചാല, ദക്ഷിണ പാഞ്ചാല തുടങ്ങിയ വിഭജനം ജനപഥത്തിനുണ്ടായിരുന്നു ഉത്തര പാഞ്ചാല തലസ്ഥാനം ആദിച്ചത്ര അല്ലെങ്കിൽ ചത്രാവതി (ബറൈലിയിലെ റാംനഗർ) ആയിരുന്നു ഫറുഖാബാദിലെ കാമ്പിൽ അല്ലെങ്കിൽ കാമ്പില്ലാ ആയിരുന്നു തലസ്ഥാനം കന്നൗജ് പട്ടണം പാഞ്ചാല ജനപഥത്തിലായിരുന്നു രാജഭരണത്തിൻ നിന്നും രാജഭരണ റിപ്പബ്ബിക് രീതിയിലേക്ക് ഭരണവ്യവസ്ഥിതി മാറിയതായി കൗടില്യൻ രേഖപ്പെടുത്തുന്നു

14 ശൂരസേന

മത്സ്യരിൽ നിന്നും കിഴക്കും യമുനയുടെ പടിഞ്ഞാറും ഉള്ള പ്രദേശം ഉൾപ്പെടുന്ന ജനപഥം ഇന്നത്തെ ഉത്തർപ്രദേശ് ബ്രിജ് പ്രദേശങ്ങൾ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശിലെ ഗ്വാളിയാർ പ്രദേശങ്ങൾ കൂടി ചേർന്നത് മധുരയായിരുന്നു തലസ്ഥാനം ശൂരസേനയിലെ രാജാവ് അവന്തി പുത്രൻ ബുദ്ധന്റെ ആദ്യകാല പ്രധാന ശിഷ്യരിൽ ഒരാളാണ് യാദവരുടെ വൃഷണികൾ, അന്തകർ മറ്റു ക്ലാനുകൾ ചേർന്ന് ഒരു സംഘ (republic ) രൂപികരിക്കുകയും വാസുദേവനെ (കൃഷ്ണൻ ) സംഘമുഖ്യനായി തിരഞ്ഞെടുത്തു എന്നും കൗടില്യൻ പറയുന്നു കൃഷ്ണാരാധനയുടെ കേന്ദ്രമായിരുന്നു മഥുര എന്നും മെഗസ്തീനിസ് രേഖപ്പെടുത്തുന്നു

15 വജ്ജി

വജ്ജി അല്ലെങ്കിൽ വ്രജ്ജി ലിച്ചാവികളും മറ്റു ക്ലാനുകളും കൂടി ചേർന്ന ജനപഥമായിരുന്നു ഉത്തര ബീഹാറിലെ മിഥിലയോട് ചേർന്ന ഭൂപ്രദേശമായിരുന്നു വൈശാലിയായിരുന്നു തലസ്ഥാനം ബുദ്ധ അoഗുത്തര നിക്കായയിലും ജൈന ഭഗവതി സൂത്രത്തിലും രേഖപ്പെടുത്തിയ പതിനാറ് മഹാജനപഥങ്ങളിൽ ഒന്ന് വജ്ജിയാണ് ഹുയാൻ സാംഗും, പാണിനിയും, കൗടില്യനും വജ്ജികളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് രാജാവു അടങ്ങിയ റിപ്പബ്ലിക് ഭരണസംവിധാനമായിരുന്നു

16 വത്സർ അല്ലെങ്കിൽ വംശർ

കുരുവിന്റെ ഉപവിഭാഗമായി കരുതുന്നു ഇന്നത്തെ അലഹബാദിന്റ ഭാഗമായിരുന്നു പ്രദേശം കൗശാംബി തലസ്ഥാനമാക്കി രാജ ഭരണമായിരുന്നു ഈ ജനപഥത്തിൽ BC 7 ആം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഉദയനായിരുന്നു രാജാവ്

ഇതെല്ലാം BC 600 മുതൽ ഉയർന്നു വന്ന വ്യത്യസ്ഥ രാജ ഭരണ റിപ്പബ്ലിക്കുകൾ ആണ് ആര്യൻ കുടിയേറ്റം നടന്നു എന്നു കരുതപ്പെടുന്നത് BC 1500-2000 ആണ് അതിനു ശേഷം 1000 - I500 വർഷങ്ങൾക്ക് ശേഷം പുരാതന ഭാരതത്തിലെ 16 മഹാജനപഥങ്ങൾ രൂപപ്പെടുന്നത് ഒട്ടനവധി ആളുകൾ ഒരുമിച്ചു കഴിയുന്ന സ്ഥലങ്ങളാകണം ജനപഥങ്ങളായി മാറിയത് ഈ കാലഘട്ടം Iron age ആണ് ദക്ഷിണേന്ത്യയിൽ എല്ലായിടവും താമസയോഗ്യമായിരുന്നോ ആ കാലഘട്ടത്തിൽ ആണെങ്കിൽ എന്തു കൊണ്ട് ഒരു ജനപഥമുണ്ടായില്ല, അതോ വേട്ടയാടിയും നായാടിയും നടന്ന പ്രാകൃത മനുഷ്യരായിരുന്നോ ഇവിടെ ഉണ്ടായിരുന്നത്?

അടിച്ചു മാറ്റിയ യുദ്ധവിമാനം
വിക്റ്റർ ബെലെങ്കോയുടെ മിഗ് -25 മോഷണം

ഇന്നേവരെ നിര്മിക്കപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത് സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 പോർവിമാനത്തിനാണ് മിഗ് -25 വേഗതയുടെയും ഉയരത്തിന്റെയും കാര്യത്തിൽ സൃഷ്ടിച്ചിട്ടുള്ള റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു എഴുപതുകളുടെ ആദ്യവര്ഷങ്ങളിൽ യൂ എസ് ഉം നാറ്റോ സഖ്യവും ഈ പോർവിമാനത്തെ അത്യധികം ഭയന്നിരുന്നു ശബ്ദത്തിന്റെ മൂന്നിരട്ടിയില ധികം വേഗതയിൽ പറക്കുകയും 90000 അടി വരെ ഉയരം ആർജ്ജിക്കാൻ ആവുകയും ചെയുന്ന മിഗ് -25 നെ വരുതിയിലാക്കാൻ പോർവിമാനങ്ങൾക്കോ വ്യോമവേധ മിസൈ ലുകൾക്കോ കഴിയുമായിരുന്നില്ല

ക്രമേണ മിഗ് -25 നെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ പാച്ചാത്യ മാധ്യമങ്ങൾ മെനയാൻ തുടങ്ങി ഇല്ലാത്ത പല കഴിവുകളും മിഗ് -25 നുണ്ടെന്നു പാച്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു ക്രമേണ യു എസ് പ്രതിരോധ വകുപ്പുപോലും മിഗ് -25 നെ ഭയക്കാൻ തുടങ്ങി എങ്ങിനെയും മിഗ് -25 നെ പ്രതിരോധിക്കാനായി അവർ F -15 എന്ന മുൻനിര പോർവിമാനത്തെയും രംഗത്തിറക്കി അക്കാലത്തു സോവ്യറ്റ് യൂണിയൻ മിഗ് -25 നെ ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും വിറ്റിരുന്നില്ല സോവ്യറ്റ് വ്യോമസേനയിലുള്ള മിഗ് -25 കൾപോലും സുപ്രധാന വ്യോമ താവളങ്ങളിലാണ് വിന്യസിച്ചിരുന്നത് അവയിൽ ചില താവളങ്ങൾ സോവ്യറ്റ് യൂണിയന്റെ കിഴക്ക്ന അതിരായ സഖാലിൻ ദ്വീപിലും വ്ലാഡിവോസ്റ്റോക് നഗരത്തിനടുത്തും ആയിരുന്നു

ഒരു പ്രവർത്തന ക്ഷമമായ മിഗ് -25 കൈയിൽ കിട്ടുക എന്നത് അക്കാലത്തു യു എസ് സേനയുടെയും രഹസ്യഅന്യോഷണ വിഭാഗത്തിന്റെയും വലിയ സ്വപ്നമായിരുന്നു അക്കാര്യം സോവ്യറ്റ് വ്യോമസേനയിലെ ചില മിഗ് -25 പൈലറ്റുമാർക്കെങ്കിലും അറിയാമായിരുന്നു അവരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് വിക്റ്റർ ബെലെങ്കോ സോവ്യറ്റ് പൂർവ മേഖലകളിൽ വിന്യസിച്ചിരുന്നു മിഗ്-25 കളിലൊന്നിന്റെ വൈമാനികനായിരുന്നു വിക്റ്റർ ബെലെങ്കോ

1976സെപ്തംബര് 6 ബെലെങ്കോ തന്റെ മിഗ്- 25 മായി പറന്നുയർന്നത് ആ പോർവിമാനം അടിച്ചു മാറ്റി യൂ എസ് നു കൈമാറാനും യൂ എസ് ൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തോടെയും ആയിരുന്നു ഉക്രയിൻകാരനായ ബെലെങ്കോ രഹസ്യമായി സോവ്യറ്റ് വ്യവസ്ഥയെ വളരെ വെറുത്തിരുന്നു സോവ്യറ്റ് പൂർവ പ്രദേശത്തെ കംചത്ക ഉപ ദ്വീപിലെ ചുഗ്യുവെങ്ക വ്യോമ താവളത്തിൽ( Chuguyevka Air Base ) നിന്നാണ് ഒരു സാധാരണ പ്രതിരോധ പറക്കലിന് ബെലെങ്കോ തന്റെ മിഗ്- 25 യുമായി പറന്നുയർന്നത് സമാനമായ ഏതാനും മിഗുകളും ബെലെങ്കോയുടെ വ്യോമ വ്യൂഹത്തിലുണ്ടായിരുന്നു

ജപ്പാന്റെ ഉത്തര ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വ്യോമത്താവളമായിരുന്നു ബെലെങ്കോയുടെ ലക്‌ഷ്യം പറന്നുയർന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ ബെലെങ്കോ തന്റെ മിഗ്ഗിനെ കടലിന്റെ ദിശയിൽ തിരിച്ചുവിട്ടു കടലിനു മുകളിലെത്തിയപ്പോൾ ബെലെങ്കോ വളരെ താഴ്ന്നു പറക്കാൻ തുടങ്ങി അതോടെ ബെലെങ്കോയുടെ വിമാനം സോവ്യറ്റ് റഡാറുകളിൽ നിന്നും അപ്രത്യക്ഷമായി ബെലെങ്കോയുടെ മിഗ്ഗ് കടലിൽ തകർന്നു വീണു എന്ന ധാരണ ഇതുമൂലം സോവ്യറ്റ് റഡാർ സംവിധാനങ്ങളിൽ സൃഷ്ടിക്കപ്പെട്ടു

പദ്ധതിയിട്ടതുപോലെ ചിറ്റോസ് വ്യോമത്താവള ത്തിലെത്താൻ ബെലെങ്കോയ്ക്ക് കഴിഞ്ഞില്ല ഒരു സിവിൽ വിമാനത്താവളമായ ഹോക്കടാറ്റ് വിമാനത്താവളത്തിന് സമീപം ചെന്നെത്തിയ ബെലെങ്കോ തന്റെ മിഗ് -25 ലെ ഇന്ധനം തീരുന്നതിനു തൊട്ടു മുൻപ് റൺവേയിൽ ഇറങ്ങി വേഗത കൂടിയതിനാൽ റൺവേയിൽനിന്നും അധികം ഓടിയാണ് മിഗ് -25 നിശ്ചലാവസ്ഥയിലായത് എയർപോർട്ട് അധികൃതർക്ക് ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാര്യങ്ങൾ വെളിപ്പെട്ടു സോവ്യറ്റ് സാങ്കേതിക വിദ്യയുടെ പ്രതീകമായിരുന്ന മിഗ് -25 പാച്ചാത്യ ശക്തികളുടെ കൈയിലായി

ബെലെങ്കോ യൂ എസ് ൽ രാഷ്ട്രീയാഭയം തേടി വളരെ സന്തോഷത്തോടെ യൂ എസ് ബെലെങ്കോക്ക് അഭയം നൽകി സോവ്യറ്റ് യൂണിയൻ മോഷണമുതൽ ജപ്പാനോട് തിരികെ ചോദിച്ചു യൂ എസ്, ജാപ്പനീസ് വിദഗ്ധർ മിഗ് -25 ഇന്റെ നട്ടും ബോൾട്ടും ഇളക്കി പീസ് പീസാക്കി പരിശോധിച്ചു സോവ്യറ്റ് വ്യോമയുദ്ധ രഹസ്യങ്ങളിൽ പലതും യൂ എസ് ഇന്റെ കൈയിലായി വിമാനം തിരികെ നൽകില്ലെന്ന് ജപ്പാൻ പ്രഖ്യാപിച്ചു സോവ്യറ്റ് യൂണിയൻ ഉടനെ തന്നെ ചില ജാപ്പനീസ് നാവിക യാനങ്ങൾ വളഞ്ഞു പിടിച്ചു കുറെയധികം ജപ്പാൻകാർ തടവിലാക്കി അതിനകം യൂ എസ് മിഗിനെ അവരുടെ വിദൂരമായ ഒരു താവളത്തിലേക്ക് മാറ്റിയിരുന്നു മാസങ്ങൾക്കു ശേഷം യൂ എസ് അനേകം കണ്ടെയ്നറുകളിലാക്കി മിഗിനെ സോവ്യറ്റ് യൂണിയന് തിരികെ നൽകി അതിനകം മഗ്ഗിന്റെ രഹസ്യങ്ങളെല്ലാം അവർ മനസ്സിലാക്കിയിരുന്നു

അടിച്ചു മാറ്റപ്പെട്ട മിഗ് -25 വലിയ ബാധ്യതയാണ് സോവ്യറ്റ് യൂണിയന് വരുത്തിയത് മിഗ് -25 പോർവിമാനങ്ങളിലെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെല്ലാം നവീകരിക്കാൻ സോവ്യറ്റ് യൂണിയൻ നിർബന്ധിതമായി ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അടിച്ചുമാറ്റലുകളിൽ ഒന്നായി ബെലെങ്കോയുടെ മിഗ് മോഷണം

ബെലെങ്കോയെ ഉടൻതന്നെ യൂ എസ് ലേക്ക് മാറ്റി യൂ എസ് പൗരത്വവും പുതിയ പേരും രേഖകളും നൽകി അനേക വർഷങ്ങൾ സി ഐ എ യുടെ സംരക്ഷ ണത്തിൽ ആയിരുന്നു ബെലെങ്കോ സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ബെലെങ്കോ തൊണ്ണൂറുകളിൽ റഷ്യ സന്ദർശിക്കുകയും ചെയ്തു ബെലെങ്കോ ഏതോ അപരനാമത്തിൽ ഇപ്പോഴും യൂ എസ് ൽ ജീവിച്ചിരിക്കുന്നതായാണ് അനുമാനം
--
ref
1https://theaviationistcom/…/the-story-of-the-soviet-pilot…/

2https://wwwrbthcom/…/how-a-soviet-pilots-defection-to-jap…
--
ചിത്രങ്ങൾ :മിഗ്-25,വിക്റ്റർ ബെലെങ്കോ,ബെലെങ്കോയുടെ മിഗ് പരിശോധിക്കുന്ന യൂ എസ് സൈനികർ ചിത്രങ്ങൾ കടപ്പാട് :https://wwwrbthcom/…/how-a-soviet-pilots-defection-to-jap…

വിമാനം അഴിച്ച് പരിശോധിച്ച സാകേതിക വിദഗ്തർക്ക് Mig 25 ന്റെ ഘടനയിൽ വൻ അമ്പരപ്പാണ് ഉണ്ടാക്കിയത് വായു ഘർഷണമേൽക്കാത്ത ഘടകങ്ങൾ റിവറ്റുകൾ ഉപയോഗിച്ച് ചില പ്രധാന ഭാഗങ്ങൾ കൈ കൊണ്ട് വെൽഡ് ചെയ്തിരിക്കുന്നതും അവർക്ക് അതിശയം ജനിപ്പിച്ചു
യു എസ് ന് ആശയ കുഴപ്പമുണ്ടാക്കാനല്ലാതെ ആകളവ് മുതൽ ഒന്നിനും ഉപകരിച്ചില്ല എന്നും പറയപ്പെടുന്നു

ഇന്ത്യൻ Air force ലെ Mig 25 ഡീക്കമ്മീഷൻ ചെയ്യുന്നതിനോടനുബന്ധിച്ച് ഏതോ വാരിക റിപ്പോർട്ട് ചെയ്തത്

കുർസ്‌ക് - ജലസമാധിയിലാണ്ട യന്ത്രത്തിമിംഗലം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ലോകക്രമങ്ങളിൽ രാജ്യങ്ങൾ രണ്ടു ചേരികളിലായി ഏറ്റുമുട്ടിയപ്പോൾ ,ശാസ്ത്ര സാങ്കേതിക രംഗങ്ങൾ ദർശിച്ചത് അഭൂതപൂർവമായ കുതിച്ച് ചാട്ടമായിരുന്നു മുതലാളിത്ത ചേരിയെന്നും സോഷ്യലിസ്റ്റ് ചേരിയെന്നും തിരിഞ്ഞു ഈ നീലഗ്രഹത്തിൽ പോർവിളികളുയർന്ന അരനൂറ്റാണ്ട് മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ മാറ്റങ്ങൾക്കും പുരോഗതികൾക്കുമാണ് വഴിമരുന്നിട്ടത് എല്ലാ ശാസ്ത്രനേട്ടങ്ങൾക്കും യുദ്ധത്തിന്റെയും മരണത്തിന്റെയും ഗന്ധമുണ്ടായിരുന്നു എന്നത് ഒരു യാഥാർഥ്യമായിരുന്നു എങ്കിലും ,ആ മത്സരം ഭാവിതലമുറകൾക്ക് നൽകിയ സംഭാവനകൾ അളക്കാനാവാത്തതാണ്

ഒന്നിനൊന്നോണം പോന്ന സാങ്കേതിക കുതിച്ചുചാട്ടങ്ങൾക്കിടയിൽ ദുരന്തങ്ങളുടെ നിഴൽപ്പാടുകളും ധാരാളമുണ്ടായിരുന്നു ചന്ദ്രനിലേക്ക് പുറപ്പെട്ട അപ്പോളോ 13,സ്‌പേസ് ഷട്ടിൽ ചലഞ്ചർ എന്നിങ്ങനെ പലതും കുതിപ്പിന്റെ വഴിയിലെ കണ്ണുനീർത്തുള്ളികളായി അതിലേറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് 2000 ഫെബ്രുവരി 12 നു സംഭവിച്ച കുർസ്‌ക് അന്തർവാഹിനി ദുരന്തം

ശീതസമരക്കാലത്തെ ശാക്തിക മത്സരങ്ങളിൽ നിർണായക സ്ഥാനം തന്നെ വഹിച്ചിരുന്നത് അന്തർവാഹിനികളാണ്പ്രത്യേകിച്ച് ആണവ അന്തർവാഹിനികൾ ഭൂഖണ്ഡാന്തര ആണവ മിസൈലുകളും വഹിച്ച് മാസങ്ങളോളം മുങ്ങിക്കിടക്കാൻ കഴിയുന്ന ഈ കടൽഭീമന്മാരിലാണ് രണ്ടു വൻശക്തികളുടെയും സുരക്ഷ ഒളിപ്പിച്ച് വെച്ചിരുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം ഇരു ശക്തികളും ഭൂമിയിലെവിടെയൊക്കെ ആണവ അന്തർവാഹിനികളെ വിന്യസിപ്പിച്ചിരുന്നു എന്നത് ഇന്നും അജ്ഞാതമാണ് ഇതിലുള്ള ശ്രദ്ധകൊണ്ടുതന്നെ ,ഇരു രാജ്യങ്ങളും ആണവ അന്തർവാഹിനി സാങ്കേതികതയിൽ,എഴുപതുകളിൽ തന്നെ അഗ്രഗണ്യരായിരുന്നു അതിൽത്തന്നെ ,ഏറ്റവും കുറ്റമറ്റതായി കണക്കാക്കിയിരുന്നതാണ് സോവിയറ്റു യൂണിയന്റെ ഓസ്കാർ ക്ളാസ്സിലുള്ള ആണവ അന്തർവാഹിനി"കുർസ്‌ക്"

എൺപതുകളുടെ അവസാനം സോവിയറ്റു യൂണിയൻ എന്ന സോഷ്യലിസ്റ്റു ചീട്ടുകൊട്ടാരം തകർന്നടിഞ്ഞതോടെ ,അഞ്ചു പതിറ്റാണ്ട് ലോകം മുൾമുനയിൽ നിന്ന ശീതയുദ്ധം അവസാനിച്ചു മുഴുവൻ വിഭവശേഷിയും പ്രതിരോധ ,ബഹിരാകാശരംഗങ്ങളിലേക്ക് വഴിതിരിച്ച് വിട്ടപ്പോൾ ,തകർച്ചയുടെ നെല്ലിപ്പടിയിലെത്തിയ സോവിയറ്റു സാമൂഹ്യാവസ്ഥ ലോകസമൂഹത്തെ നോക്കി പല്ലിളിച്ചു സോവിയറ്റു യൂണിയന് പുറമെ കിഴക്കൻ യൂറോപ്പ് മുഴുവൻ തകർന്ന് വീണപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് സോവിയറ്റു പ്രതിരോധ രംഗമാണ് പതിറ്റാണ്ടുകളിലൂടെ കുന്നുകൂട്ടിയ ആണവായുധങ്ങൾ ,ഭൂഖണ്ഡാന്തര മിസൈലുകൾ,വിമാനവാഹിനികൾ ,അന്തർവാഹിനികൾ ,ആയിരക്കണക്കിന് വിമാനങ്ങൾ അങ്ങിനെയങ്ങിനെ ലോകത്തിനെ പലവട്ടം നശിപ്പിക്കാനും വിലക്കുവാങ്ങാനും ശേഷിയുള്ള ആണവക്കൂമ്പാരങ്ങൾ സോവിയറ്റു ആയുധപ്പുരകളിലിരുന്ന് വീർപ്പുമുട്ടി

ഏതൊരു സൈന്യത്തെയും സജ്ജമാക്കി നിർത്തുന്നത് നിരന്തരമായ പരിശീലനവും സൈനികാഭ്യാസങ്ങളും റിഹേഴ്‌സലുകളുമാണ് അതിലൂടെ ലഭിക്കുന്ന അനുഭവപരിജ്ഞാനമാണ് അവർക്ക് ഒരു യഥാർത്ഥ പോർമുഖത്ത്‌ മുതൽക്കൂട്ടാകുന്നത് ഏറ്റവും പ്രധാനപ്പെട്ട ഈ കാര്യം സോവിയറ്റു യൂണിയൻ അവസാനം നടത്തിയത് 1989 ൽ ആയിരുന്നു സോവിയറ്റു യൂണിയൻ തകർന്നതിനു ശേഷം ,ആ ആയുധസമ്പത്തിന്റെ ഉടമകളായ റഷ്യയുടെ സാമ്പത്തിക സ്ഥിതി ,സൈനികർക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ പോലും കഴിയുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ വൻതോതിലുള്ള ഒരു സൈനിക അഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ലഇത് റഷ്യൻ സേനയുടെ ,പ്രത്യേകിച്ച് നാവികസേനയുടെ ശേഷിയെ അൻപത് ശതമാനത്തിലധികം കുറച്ചു കപ്പലുകൾ വാർഫുകളിൽ കിടന്ന് തുരുമ്പെടുക്കാൻ തുടങ്ങി മനോവീര്യം നഷ്ടപ്പെട്ട സൈനികർ വോഡ്കയുടെ ലഹരിയും നിശാക്ളബ്ബുകളുമായി സമയം കളഞ്ഞു കാലാവധി കഴിയാറായ ആയുധങ്ങൾ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി

പ്രശ്നം ഗൗരവമാകാൻ തുടങ്ങുന്നത് മനസ്സിലാക്കാൻ മുൻ കെജിബി തലവൻ കൂടിയായ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനു ബുദ്ധിമുട്ടുണ്ടായില്ല അങ്ങിനെ ,താറുമാറായ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ തന്നെ പത്ത് വർഷത്തിന് ശേഷം റഷ്യയുടെ ഏറ്റവും വലിയ നാവിക അഭ്യാസത്തിനു അദ്ദേഹം അനുമതി നൽകി അൻപത് കപ്പലുകൾ ,രണ്ട് വിമാനവാഹിനികൾ ,പന്ത്രണ്ട് അന്തർവാഹിനികൾ ,നൂറിലധികം വിമാനങ്ങൾ എല്ലാം ചേർന്ന് പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വൻ നാവികാഭ്യാസമായിരുന്നു അത് അതിനു നെടുനായകത്വം വഹിക്കാൻ നിയോഗിക്കപ്പെട്ട ആണവ അന്തർവാഹിനിയായിരുന്നു"കുർസ്‌ക്"

രണ്ടു ജംബോ ജെറ്റ് വിമാനങ്ങളുടെ നീളവും ,മൂന്നര മീറ്റർ വ്യത്യാസത്തിൽ രണ്ടു ഹള്ളുകളുമുള്ള കുർസ്‌ക് ,അന്ന് ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും വലിയ മുങ്ങിക്കപ്പലായിരുന്നു ഒരിക്കലും തകരാത്ത കപ്പൽ എന്നുകൂടിയായിരുന്നു അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കുർസ്ക് അറിയപ്പെട്ടിരുന്നത് (ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന്"ടൈറ്റാനിക്"കരുതപ്പെട്ടിരുന്നത് പോലെ )അതുകൊണ്ടു തന്നെ കുർസ്‌കിനു ഏറ്റവും സംഹാരശേഷിയുള്ള ആണവ മിസൈലുകൾ എപ്പോഴും സൂക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു

2000 ആഗസ്ത് 12 നു രാവിലെ ,സൈനിക അഭ്യാസങ്ങൾ പുരോഗമിക്കുമ്പോൾ ,കപ്പലിലെ ടോർപിഡോ ടെസ്റ്റിംഗിന് അനുമതി ചോദിച്ചുവൈകാതെ അനുമതിയും ലഭിച്ചു ഉപരിതലത്തിൽ ചലിക്കുന്ന കപ്പലുകളെ തകർക്കാൻ അന്തർവാഹിനിയിൽ നിന്നും പ്രയോഗിക്കുന്ന ചെറു റോക്കറ്റാണ് ടോർപിഡോ അതിനു വേണ്ട ഒരുക്കങ്ങൾ കപ്പലിൽ പുരോഗമിച്ചു

11 29 നു ,അഭ്യാസം നടക്കുന്ന ബാരൺട് കടലിൽ നിന്നുള്ള ഒരു സ്ഫോടനം നോർവേയിലെ ഭൂകമ്പ മാപിനികൾ രേഖപ്പെടുത്തി സമീപത്ത് ഉണ്ടായിരുന്ന അന്തർവാഹിനികളിലും സ്ഫോടനം അറിഞ്ഞു പക്ഷെ ആരും അത് ഗൗരവമായെടുത്തില്ല പരിശീലനത്തിന്റെ ഭാഗമായ സ്ഫോടനമാണ് എന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് നിമിഷങ്ങൾക്ക് ശേഷം ഏതാണ്ട് രണ്ടുകിലോ ടൺ ശേഷിയുള്ള ഭീകരമായ ഒരു സ്ഫോടനം ഭൂകമ്പമാപിനികൾ രേഖപ്പെടുത്തിയത് 45 ആയിരുന്നു ആദ്യത്തേതിന്റെ ഇരുനൂറിരട്ടിയിലുള്ള സ്‌ഫോടനത്തിനു സാമാന്യം നല്ല ഒരു ഭൂകമ്പത്തിന്റെ ശേഷിതന്നെയുണ്ടായിരുന്നു യൂറോപ്പ് മുഴുവൻ കടന്ന് അകലെയുള്ള അലാസ്‌കയിൽ വരെ അത് പ്രതിധ്വനിച്ചു സ്ഫോടങ്ങളുടെ പ്രഭവകേന്ദ്രം ഒന്നുതന്നെയാണെന്നു തിരിച്ചറിഞ്ഞിരുന്നങ്കിലും ,യഥാർത്ഥ അപകടം മനസ്സിലാക്കാൻ അപ്പോഴും റഷ്യൻ നാവികസേനക്കൊ വിദഗ്ധർക്കോ കഴിഞ്ഞില്ല

കുർസ്‌കിൽ നിന്നുള്ള ടോർപിഡോയുടെ ലക്ഷ്യസ്ഥാനമാകേണ്ട പീറ്റർ വിൽകി കപ്പലിന്റെ മേധാവി ,സമയം കഴിഞ്ഞിട്ടും ടോർപിഡോ കാണാതിരുന്നതിനാലും ,അസാധാരണമായ സ്ഫോടനവും ഹെഡ് ക്വാർട്ടറിലേക്ക് റിപ്പോർട്ട് ചെയ്‌തെങ്കിലും അവഗണിക്കപ്പെട്ടു ചുരുക്കത്തിൽ ,കാര്യത്തിന്റെ ഗൗരവം വേണ്ടപ്പെട്ടവർ മനസ്സിലാക്കി വന്നപ്പോഴേക്ക് 115 നാവികരുമായി കുർസ്‌ക് കടലിന്റെ അടിത്തട്ടിൽ നിത്യനിദ്രയിലായിരുന്നു കുർസ്‌ക് തകർന്നു എന്ന് മനസ്സിലാക്കിയ നേവി അധികൃതർ വിപുലമായ തെരച്ചിൽ ആരംഭിച്ചങ്കിലും കണ്ടെത്താനായില്ല ആദ്യം കരുതിയത്,പുറം കവചം തകർന്നപ്പോൾ ഭാരം നഷ്ടപ്പെട്ട കപ്പൽ നിയന്ത്രണം വിട്ട് കടൽപ്പരപ്പിലെവിടെയെങ്കിലും ഒഴുകിനടക്കുന്നുണ്ടാകും എന്നാണു കുർസ്‌കിന്റെ ഇരട്ട ഹള്ളിനെ അത്രയേറെ വിശ്വാസമായിരുന്നു അവർക്ക് അപ്പോഴും ,കടൽത്തട്ടിൽ,പൂർണമായി തകരാത്ത കപ്പലിന്റെ അവസാനത്തെ മൂന്ന് അറകളിൽ നൂറോളം നാവികർ മരണവുമായി വിലപേശുകയായിരുന്നു അപ്പോഴെങ്കിലും വാസ്തവം തിരിച്ചറിഞ്ഞിരുന്നങ്കിൽ അവർക്ക് രക്ഷപെടാനുള്ള സാധ്യതയെങ്കിലുമുണ്ടായിരുന്നു ദുരന്തത്തിന്റെ ആഴം തിരിച്ചറിഞ്ഞപ്പോഴേക്കും വിലപ്പെട്ട ആറുമണിക്കൂർ നഷ്ടപ്പെട്ടു

ഇത് തങ്ങളുടെ മാത്രം കൈയ്യിൽ നിൽക്കുന്ന വിഷയമല്ലന്നു മനസ്സിലാക്കിയ പുടിൻ,വിദേശ രാജ്യങ്ങളുടെ സഹായം തേടി കടലിന്റെയടിയിൽ നീന്തിപ്പറക്കുന്ന"മുങ്ങിക്കോപ്റ്ററുമായി"കടൽ സാങ്കേതികതയിലെ മുടിചൂടാമന്നന്മാരായ സ്വീഡനും ,ഇംഗ്ലണ്ടും ,നോർവെയുമെല്ലാം ബാരൺട് കടൽ ഉഴുതുമറിച്ചു അങ്ങിനെ ദിവസങ്ങൾക്കകം ,400 മീറ്ററോളം ആഴത്തിൽ ജലസമാധിയിലാണ്ട കുർസ്‌കിന്റെ സമീപത്തേക്ക് മുങ്ങൽ വിദഗ്ദ്ധർ നീന്തിയെത്തി

കപ്പലിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായി തകർന്നിരുന്നു എങ്കിലും വെള്ളം കയറാത്ത അറകളിലെവിടെയെങ്കിലും നാവികർ സുരക്ഷിതമായുണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല ഒരിക്കലും തകരാത്ത കുർസ്‌കിന്റെ എല്ലാ അറകളിലും പൂർണമായി വെള്ളം കയറിയിരുന്നു

അങ്ങിനെ എല്ലാ സാധ്യതകളും കൈവിട്ടതോടെ കുർസ്‌ക് തകർന്നതായും ,അഞ്ച് ഓഫീസർമാരടക്കം 115 നാവികരും കൊല്ലപ്പെട്ടതായും റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു

അപകട കാരണം അറിയണമെങ്കിൽ എങ്ങിനെയും കപ്പലിനെ പൊക്കിയെടുക്കണമായിരുന്നു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ,കാലഹരണപ്പെട്ട റഷ്യൻ സാങ്കേതിക വിദ്യകൾക്കു ചെളിയിൽ പൂണ്ടു കിടന്ന കുർസ്‌കിനെ ഉയർത്താനായില്ല ഗത്യന്തരമില്ലാതെ ഒരു വർഷത്തിന് ശേഷം,കപ്പലിനെ ഉയർത്താനുള്ള കരാർ ഡച്ച് കമ്പനിയായ സ്മിത് ഇന്റെർ നാഷനലിനു നൽകി വാക്വം ,ഹൈഡ്രോളിക് സംവിധാനങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ,ഏറെ പണിപ്പെട്ട് അവർ കുർസ്‌കിനെ ഉയർത്തുക തന്നെ ചെയ്തു സാവധാനം ഡ്രൈ ഡോക്കിലെത്തിച്ച കുർസ്‌കിനെ പരിശോധിച്ചറിഞ്ഞ വിവരങ്ങൾ അത്യന്തം ഞെട്ടിക്കുന്നതായിരുന്നു

പരിശീലനത്തിന് തയ്യാറെടുത്ത് ടോർപിഡോകൾ തൊടുക്കാൻ ,മുൻപിലുള്ള ടോർപിഡോ റൂമിൽ കയറിയ നാവികർ ,ഒന്ന് രണ്ട് ടോർപ്പിഡോയുടെ ഇന്ധനം ചോർന്നതറിഞ്ഞില്ല അത്യന്തം ജ്വലനശേഷിയുള്ള High Text Peroxide (HTP ) ,ശുദ്ധീകരിക്കപ്പെട്ട മണ്ണെണ്ണ ഇവയാണ് ടോർപ്പിഡോയുടെ ഇന്ധനം ചോർച്ച ശ്രദ്ധിക്കാതെ ടോർപിഡോ പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോൾ രണ്ടണ്ണം പൊട്ടിത്തെറിച്ചു അവിടെയുണ്ടായിരുന്ന നാവികർ തൽക്ഷണം മരിച്ചു തീപിടുത്തമുണ്ടാകുമ്പോൾ രക്ഷപെടാനുള്ള മുറികളിലേക്ക് മറ്റു നാവികർ പിൻവാങ്ങുന്നതിനിടയിൽ,ബാക്കിയുണ്ടായിരുന്ന നാല്പതോളം ടോർപിഡോകൾ ആയുധങ്ങളടക്കം വൻശക്തിയോടെ പൊട്ടിത്തെറിച്ചു കപ്പലിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു ഇതാണ് ഇടവിട്ടുള്ള രണ്ട് സ്ഫോടനങ്ങളായി സീസ്മിക് സ്കെയിലുകൾ രേഖപ്പെടുത്തിയത് നിയന്ത്രണം വിട്ട കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക് ഇടിച്ചിറങ്ങി

പിന്നിലെ അറകളിലേക്ക് രക്ഷപെട്ട നാവികരുടെ ഓക്സിജൻ സെല്ലുകൾ ഇതിനിടെ തകർന്നു കടൽവെള്ളവുമായി കലർന്നപ്പോൾ ,മണിക്കൂറുകൾക്കകം അതിലെ രാസ പദാർത്ഥങ്ങൾക്ക് തീപിടിച്ച് ,വെള്ളം കയറാത്ത അറകൾ തകർന്നു അതോടെ കപ്പലിന്റെ എല്ലാ അറകളിലേക്കും കടൽവെള്ളം ഇരച്ചു കയറി നൂറിലധികം മനുഷ്യജീവനുകൾ അനിവാര്യമായ മരണത്തിലേക്ക് ഊളിയിട്ടു ഈ സമയം ,കടൽപ്പരപ്പിലെവിടെയോ ഒഴുകി നടക്കുന്ന കുർസ്‌കിനെ തേടി കപ്പലുകളും വിമാനങ്ങളും ലക്ഷ്യബോധമില്ലാതെ അലയുകയായിരുന്നു

നാവികരുടെ അശ്രദ്ധ ,കെടുകാര്യസ്ഥത ,സാങ്കേതിക പരിജ്ഞാനക്കുറവ് ഇതൊക്കെയായിരുന്നു ദുരന്തത്തിന് കാരണം തീപിടുത്തമുണ്ടായാൽ രക്ഷപെടാനുള്ള ഹൈഡ്രോളിക് സംവിധാനം പ്രവർത്തിപ്പിച്ചിട്ടുപോലുമില്ലായിരുന്നു ദീർഘ നാളത്തെ പരിശീലനക്കുറവും ,അലസതയും ഒരു സന്നിഗ്ധ ഘട്ടം കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ ഏതാണ്ടില്ലാതാക്കി എന്നതാണ് യാഥാർഥ്യം ഇതെല്ലാം ചേർത്ത് വളരെ വിശദമായ ഒരു റിപ്പോർട്ടാണ് റഷ്യ തയ്യാറാക്കിയത് ഇത് ,ഇപ്പോൾ അന്തർവാഹിനി സുരക്ഷയുടെ ഏറ്റവും വലിയ ഒരു റഫറൻസാണ്

അശ്രദ്ധയും ,അമിത ആത്മവിശ്വാസവും മനുഷ്യനെ കൊണ്ടെത്തിക്കുന്ന മഹാദുരന്തങ്ങളുടെ പട്ടികയിൽ ടൈറ്റാനിക്കിനും ചലഞ്ചറിനുമൊപ്പം കുർസ്‌കും അങ്ങിനെ ഇടം നേടി സാങ്കേതിക ദുരന്തങ്ങളുടെ കണക്കുപുസ്തകത്തിൽ ഈ ഭീമൻ യന്ത്രത്തിമിംഗലത്തിന്റെ സ്ഥാനം വളരെ വളരെ വലുതാണ്

Benaras


ഭൂമിയിൽ നഗരങ്ങളുടെ ചരിത്രം തുടങ്ങുന്നത് എന്നാണ് എന്ന് കൃത്യമായും പറയുക അസാധ്യമാണ് ഗ്രാമങ്ങൾ നഗരങ്ങളായി പരിണമിച്ചത് കൃഷിയോടനുബന്ധിച്ച വ്യവസായങ്ങൾ രൂപം കൊണ്ടതോടെയാവണം ഇന്നേക്ക് 9000 തിലേറെ വർഷങ്ങൾക്കുമുൻപ് തന്നെ ഉത്തര ഇന്ത്യയിലെ ഭിറണ്ണ ആയിരക്കണക്കിനു മനുഷ്യർ വസിക്കുന്ന ഒരു നഗരകേന്ദ്രമായി തീർന്നിട്ടുണ്ടായിരുന്നു മെസപൊട്ടേമിയയിലെ പ്രശസ്തമായ നഗര കേന്ദ്രങ്ങളായ ഉറുക്കും ,ഉർ ഉം ഒക്കെ ഭിറണ്ണ ക്കും സഹസ്രാബ്ദങ്ങൾക്കുശേഷമാണ് നഗരങ്ങളുടെ രൂപം നേടിയത് ഈജിപ്ഷ്യൻ നഗരങ്ങളായ ഹെറേകാനോപോളീസും തീബ്‌സും ഭിറണ്ണ യെക്കാൾ വളരെ കാലത്തിനുശേഷമാണ് പിറവിയെടുത്തത് ആദി നഗരങ്ങളായ ഭിറണ്ണ യും ഉറുക്കും ,ഹെറേകാനോപോളീസും, തീബ്‌സും ഒക്കെ കാലത്തിന്റെ തിരശീലക്കു പിന്നിൽ പുരാവസ്തുക്കളായി മറഞ്ഞു ക ഴിഞ്ഞു എന്നാലും സഹസ്രാബ്ധങ്ങളായി ജീവിക്കുന്ന ഒരു നഗരം ഇന്ത്യയിൽ തന്നെ നിലനിൽക്കുന്നുണ്ട് കഴിഞ്ഞ നാലുസഹസ്രാബ്ദങ്ങളായി നശിക്കാതെ തലയുയർത്തി നിൽക്കുന്ന ആ നഗരമാണ് ഉത്തര ഇന്ത്യയിലെ വാരാണസി

ഈ അടുത്തകാലത്ത് നടന്ന കണ്ടുപിടുത്തങ്ങളാണ് വാരാണസിയുടെ പൗരാണികത്വം വെളിച്ചത്തു കൊണ്ട് വന്നത് വളരെക്കാലം മുൻപ് തന്നെ വാരാണസിയുടെ അതി പൗരാണികത യെകുറിച്ചുള്ള സൂചനകൾ പല രീതിയിലും വെളിപ്പെട്ടിരുന്നു പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനും പണ്ഡിതനുമായ മാർക് ട്വൈൻ വാരാണസി ചരിത്രത്തെക്കാൾ പുരാതനമായ ഒരു നഗരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു

"Benaras is older than history, older than tradition, older even than legend and looks twice as old as all of them put together"-- Mark Twain

ഈ അടുത്ത കാലം വരെ വാരാണസിയുടെ പൗരാണികത ബി സി ഇ 1000 കാല ഘട്ടത്തിൽ തുടങ്ങുന്നതായാണ് കരുതപ്പെട്ടിരുന്നത് എന്നാൽ ഏതാനും വര്ഷം മുൻപ്പ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വാരാണാസിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നടത്തിയ ഉല്ഖനനങ്ങൾ ബി സി ഇ 1800 കാലഘട്ടത്തിൽ പോലും വാരാണസി ഒരു വലിയ നഗര കേന്ദ്രമായിരുന്നു എന്ന നിഗമത്തിലേക്ക് എത്തിച്ചത് ആ ഉല്ഖനനത്തിൽ ലഭിച്ച വസ്തുകകളെല്ലാം തന്നെ 3800 വർഷത്തിലേറെ പഴക്ക മുളളതായിരുന്നു ഇതാണ് വാരാണസിയെ ശാസ്ത്രീയമായിത്തന്നെ ലോകത്തെ ഏറ്റവും പുരാതനമായ ജീവിക്കുന്ന നഗരമായി ഉയർത്തിയത്

ഇന്ന് വാരണാസി പന്ത്രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന ഒരു വലിയ നഗരമാണ് പക്ഷെ ഈ നഗരം നാല് സഹസ്രാബ്ദത്തോളം പഴക്കമുള്ളതും ,ഒരേ സാംസ്കാരിക പാരമ്പര്യം പിന്തുടരുന്ന ഒരു ജനത ഈ നാല് സഹസ്രാബ്ദവും ഈ നഗരത്തിൽ അധിവസിച്ചിരുന്ന എന്നതും വലിയ ഒരു വിസ്മയം തന്നെയാണ് ഏറ്റവും പുരാതനമായ രാജ്യത്തിൽ തന്നെയാവണം ഏറ്റവും പുരാതനമായ ജീവിക്കുന്ന നഗരവും എന്നത് ഒരു പക്ഷെ കാലത്തിന്റെ കണിശത തന്നെയാവണം

ഭിറണ്ണ - 9600 വര്ഷം മുൻപ് നിലനിന്ന ഇന്ത്യൻ നഗരം

എന്നാണ് ഇന്ത്യയിലെ നഗരകേന്ദ്രങ്ങൾ ഉദയം ചെയ്തു തുടങ്ങിയത് എന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടായുള്ള തർക്കവിഷയമാണ് ബ്രിടീഷ് കോളനിവാഴ്ചക്ക് കീഴിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ ഇന്ത്യൻ നാഗരികതയുടെ ഉദയം 5000-5500 വര്ഷം മുൻപ് ഉണ്ടായതാണെന്ന വിലയിരുത്തലുകളാണ് ഉണ്ടായത് എന്നാൽ സ്വാതന്ത്ര്യാനന്തരം ഉത്തര ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഹാരപ്പൻ നഗരങ്ങളെക്കാൾ ആയിര ക്ക ണക്കിനു വര്ഷം പഴക്കമുളള പല നഗരകേന്ദ്രങ്ങളും കണ്ടെത്തുകയുണ്ടായി ഓരോ ദശാബ്ദം കഴിയുമ്പോളും മുമ്പുള്ളതിനേക്കാൾ അഞ്ഞൂറ് വർഷമെങ്കിലും പുരാതനമായ നഗരകേന്ദ്ര ങ്ങളാണ് കാലത്തിന്റെ മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്നത്

പാടിപുകഴ്ത്തപ്പെടുന്ന സൈന്ധവ നഗരങ്ങളായ ഹാരപ്പയെക്കാളും,മോഹൻജോ ദാരോയെക്കാളും പുരാതനവും അതി വിസ്തൃതവുമായ രാഖി ഗാരി,അതിനൂതനമായ സാങ്കേതിക വിദ്യകളുടെ ഈറ്റില്ലമായ കുനാൽ മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും പുരാതന നഗരകേന്ദ്രമായ ഭിറണ്ണ എന്നീ പുരാതന ഇന്ത്യൻ നഗരകേന്ദ്രങ്ങൾ സഹസ്രാബ്ദങ്ങളുടെ മറനീക്കി പുറത്തു വന്നത് കഴിഞ്ഞ അമ്പതു വര്ഷങ്ങള്ക്കിടക്കാണ് ഈ നഗരകേന്ദ്രങ്ങളുടെ പൗരാണികത്വം നിശ്ചയിക്കുന്നത് ഇവിടങ്ങളിൽ നിന്നും ലഭിക്കയുന്ന വസ്ഥുകളുടെ കാലപ്പഴക്കക്ക് നിർണയിച്ചാണ് അതിനാൽ തന്നെ ഈ നഗരകേന്ദ്രങ്ങളെല്ലാം ഇപ്പോൾ കരുത്തപ്പെടുന്നതിനേക്കാൾ പുരാതനമായിരിക്കാനാണ് സാധ്യത കൂടുതൽ സൂക്ഷ്മമായ ഉല്ഖനനങ്ങൾ കൂടുതൽ പുരാതനമായ വസ്തുകകളെ നിശ്ചയമായും പുറത്തു കൊണ്ടുവരും

പുരാതന നഗരകേന്ദ്രങ്ങളിൽ ഏറ്റവും പുരാതനമായി ഇപ്പോൾ കരുതപ്പെടുന്നത് ഹരിയാനയിലെ ഭിറണ്ണ യാണ് 9600 വർഷമാണ് ഭിറണ്ണ ക്ക് ഇപ്പോൾ കണക്കാക്കപ്പെടുന്ന പഴക്കം പ്രാചീനമായ സരസ്വതി നദി ഇതിനടുത്തുകൂടെയാണ് ഒഴുകിയിരുന്നത് ,ഇന്നേക്ക് പതിനായിരം കൊല്ലം മുൻപുപോലും ഇവിടെ മനുഷ്യ വാസം ഉണ്ടായിരുന്നതായാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അടുത്തകാലത്തു നടത്തിയ ഗവേഷണത്തിൽ നിന്ന് വെളിപ്പെട്ടത് സൈന്ധവ നാഗരികതയുടെ എല്ലാ സൂചനകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട് വളരെ മുറികളുള്ള വീടുകളാണ് ഇവിടെയുണ്ടായിരുന്നത് ,അതിനാൽ തന്നെ ഇവിടുത്തെ ജനത കാർഷിക വൃത്തിയിലൂടെ സമ്പന്നമായാണ് ജീവിച്ചിരുന്നത് എന്നനുമാനിക്കാം വീടുകൾ ഉണക്കിയ മണ്കട്ടക കൾ കൊണ്ടാണുണ്ടാക്കിയിരുന്നത് തണ്ടൂർ അടുപ്പുകൾക്കു സമാനമായ അടുപ്പുകൽ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട് സരസ്വതി നദിയുടെ ഗതിമാറ്റത്തോടെ ഇവിടുത്തെ മനുഷ്യവാസം ദുഷ്കരമാവുകയും ബി സി ആയിരത്തി അഞ്ഞൂറിനോടടുത്തു ഇവിടം ഉപേക്ഷിക്കപെടുകയും ആയിരുന്നിരിക്കാനാണ് സാധ്യത

2003 മുതലാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഭിറണ്ണ യിൽ ഉല്ഖനന ങ്ങൾക്ക് തുടക്കം കുറിച്ചത് സൈന്ധവ നഗരങ്ങളിൽ അയ്യായിരം കൊല്ലം മുൻപുണ്ടായിരുന്ന നിലയിലുളള നിർമിതികൾ അതിലും ആയിരകകണക്കിനു വർഷങ്ങൾക്കുമുൻപ് ഭിറണ്ണ യിൽ നിലനിന്നിരുന്നു എന്ന് ഉല്ഖനന ങ്ങൾ വെളിവാക്കുന്നു ചെമ്പും ,വിലപ്പെട്ട കല്ലുകളും കൊണ്ട് തീർത്ത അലങ്കാരവസ്തുകകളും ഇവിടെനിന്നും ലഭിച്ചിട്ടുണ്ട് സമ്പന്നമായ ഒരു സമൂഹത്തിനു മാത്രമേ സുന്ദരമായ വസ്തുക്കൾ തീർക്കാനാകൂ ,അതിനാൽ തെന്നെ പുരാതന ഭിറണ്ണ സമ്പന്നമായ നഗരകേന്ദ്രമായിരിക്കണം മറ്റു നഗരകേന്ദ്രങ്ങളുമായുള്ള വ്യാപാരത്തിനും സൂചനകൾ ഉണ്ട്

ഭിറണ്ണ യുടെ ശേഷിപ്പുകൾ സഹസ്രാബ്ദങ്ങൾക്ക് അപ്പുറം നിന്നും വിളിച്ചോതുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ സഹസ്രാബ്ദങ്ങളിലൂടെയുള്ള നൈരന്തര്യമാണ് പതിനായിരത്തിലേറെ വര്ഷം മുൻപ് നിലനിന്നിരുന്ന നഗരകേന്ദ്രങ്ങൾ കാലത്തിന്റെ മറ നീക്കി പുറത്തു വരും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല ഭിറണ്ണ തന്നെ ഇപ്പോൾ കരുതപ്പെടുന്ന 9600 വർഷത്തിലും വളരെയേറെ പഴക്കം ചെന്നതാവാനും സാധ്യതയുണ്ട് ഭിറണ്ണ യിൽ നിന്നും ഇനിയും ലഭിക്കാനിരിക്കുന്ന ശേഷിപ്പുകൾ കൂടുതൽ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകും
--
ചിത്രങ്ങൾ :ഭി റണ്ണയിലെയും രാഖി ഖാരിയിലെയും ശേഷിപ്പുകൾ :കടപ്പാട് : Archeological Survey of India https://archaeologynewsnetworkblogspotin/, http://wwwmysteryofindiacom/…/haryanas-bhirrana-oldest-ha…
--
This is an original work based on the references given No part of it is shared or copied from any other post or article –RishidasS

ഒരു പശു തെളിച്ച വഴിയിലൂടെ
യജ്ഞസംസ്‌കാരത്തിലേക്ക്

ഗോദാനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ യജ്ഞസംസ്‌കാരത്തിലെ വൈദിക കര്‍മ്മത്തില്‍ സമാപനത്തിലാണ് പക്ഷേ, യാഗ സംസ്‌കാരത്തിന്റെ അകക്കാഴ്ചയിലേക്കുള്ള വഴികാട്ടിയായിരുന്നു ചികിത്സാ മാര്‍ഗ്ഗത്തില്‍ ആ ഗോവ് അദ്ദേഹത്തിന് അതിനും മുമ്പ് എത്രയെത്ര പശുക്കള്‍ കണ്‍മുന്നിലൂടെയും കൈകളിലൂടെയും കടന്നുപോയിട്ടുണ്ട് പക്ഷേ, ആ പശു തികച്ചും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ആ പശുവിനെ പിന്തുടര്‍ന്ന് ഇത്രകാലം നടത്തിയ അന്വേഷണങ്ങള്‍ ഗവേഷണങ്ങളായി (ഗോവിനെ അന്വേഷിക്കല്‍ പോലെ) ഡോ രാജന്‍ ചുങ്കത്തിനെ എത്തിച്ചിരിക്കുന്നത് യജ്ഞത്തിന്റെ അത്രയ്ക്കടുത്താണ്

പ്രയോഗത്തില്‍ പരിജ്ഞാനമില്ലെങ്കിലും യാഗ വിജ്ഞാനത്തില്‍ ഡോ ചുങ്കത്ത് ആധികാരികത നേടിക്കഴിഞ്ഞിരിക്കുന്നു യാഗത്തിന്റെ വക്കത്തെത്തിയ ആളെന്നു വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന് മറ്റൊരു സൗഭാഗ്യം കൂടിക്കിട്ടി, യാഗത്തിന് അനിവാര്യമായ സോമലതയുടെ അസാധാരണമായ ഒരിനം രാജന്‍ ചുങ്കത്തിന്റെ വീട്ടുവളപ്പില്‍ പൂവിട്ടു നിളാതീരത്ത് ഞാങ്ങാട്ടിരിയിലെ ഗോവര്‍ദ്ധന്‍ എന്ന വീട്ടില്‍നിന്ന് പുഴകടന്നാല്‍ നടന്നെത്താവുന്ന ദൂരത്ത്, പട്ടാമ്പി പെരുമുടിയൂരില്‍ അഗ്‌നിഷ്‌ടോമം യാഗം വിളംബരം ചെയ്തിരിക്കെയാണിതെന്ന പ്രത്യേകത ഈ അപൂര്‍വതയ്ക്ക് പ്രാധാന്യം കൂട്ടുന്നു 2016 ഏപ്രില്‍ ആറ്ന് ആയിരുന്നു യാഗം

ഡോ രാജന്‍ ചുങ്കത്ത് വെറ്ററിനറി ഡോക്ടറാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പില്‍നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ചു അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ’’കുന്നംകുളത്തുകാരന്‍ നസ്രാണി ഓര്‍ത്തഡോക്‌സ് സഭക്കാരന്‍ ചുങ്കത്ത് എന്നത് കുടുംബപ്പേരാണ് മൃഗപരിപാലനമാണ് ഔദ്യോഗികമായി പഠിച്ച വിഷയം’ ’പക്ഷേ, ഡോ ചുങ്കത്ത് ഇന്ന് അറിയപ്പെടുന്നത് യാഗങ്ങളെക്കുറിച്ചും യജ്ഞ സംസ്‌കൃതിയെക്കുറിച്ചും ആരാധനാ ചരിത്രങ്ങളെക്കുറിച്ചും മറ്റും ആധികാരികമായി പറയാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് 16 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്

കേരളത്തില്‍ കാല്‍നൂറ്റാണ്ടിനിടെ നടന്ന എല്ലാ യാഗവേദിയിലും സജീവ സാന്നിദ്ധ്യമാണ് യാഗം, നമ്പൂതിരി സമൂഹത്തിനാണ് അവിടെയും യാഗശാലയില്‍ കയറണമെങ്കില്‍ യജ്‌ഞോപവീതവും, ഇല്ലത്തിന്റെ മഹിമയും മാത്രം പോരാ, യാഗാധികാരം കൂടിവേണം അതിനാല്‍ തീണ്ടാപ്പാടകലെ നില്‍ക്കാനേ സമാവര്‍ത്തനവും നടത്തിയ സാധാരണ നമ്പൂതിരിമാര്‍ക്കുപോലും വിധിയുള്ളു അപ്പോള്‍ ഒരു നസ്രാണി എങ്ങനെ യാഗങ്ങളെ ഇത്ര അടുത്തറിഞ്ഞു അതൊരു സമര്‍പ്പണത്തിന്റെ കഥയാണ് അതിന് ആത്മാര്‍ത്ഥതയുടെ അടിത്തറയുണ്ട്

മനപ്പരിവര്‍ത്തനവും വഴിത്തിരിവുമുണ്ടാക്കിയത്, ആദ്യം പറഞ്ഞപോലെ ഒരു പശുവാണ്
പൊന്നാനി-പട്ടാമ്പി പാതയില്‍ എടപ്പാളിനടുത്ത വട്ടംകുളത്ത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുന്നകാലം ഭാരതപ്പുഴയുടെ തീരപ്രദേശം വട്ടംകുളം ശങ്കുണ്ണി, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഇടശ്ശേരി, അക്കിത്തം, എംടി തുടങ്ങിയ മഹാ സാഹിത്യ-സാംസ്‌കാരിക പ്രതിഭകളുടെ സാന്നിദ്ധ്യം ഉള്ളയിടം അതുമാത്രമോ, ഐതിഹ്യവും ചരിത്രവും സംസ്‌കാരവും ഇത്രമേല്‍ സമ്പന്നമാക്കിയ പ്രദേശം അധികമില്ല പ്രദേശത്തെ മഹാ പ്രതിഭകളുടെ പട്ടിക നിരത്തിയാല്‍ തീരില്ല, വിഷയം വഴിമാറിപ്പോകും എന്തായാലും, അവിടെ മേല്‍പ്പറഞ്ഞ പ്രത്യേകതകളൊന്നും ബാധിക്കാത്ത മൃഗപരിപാലനമെന്ന ഔദ്യോഗിക കാര്യനിര്‍വഹണത്തിലായിരുന്നു ഡോ രാജന്‍ ചുങ്കത്ത്

ഒരിക്കല്‍ ഒരാള്‍ അവശതയിലെത്തിയ ഒരു പശുവിനെ ചികിത്സിക്കാന്‍ കൊണ്ടുപോയി ആ പശു ചുങ്കത്തിനെ വേറൊരു വഴിക്കു തെളിച്ചു, ആ കഥ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: പശു ആകെ വശക്കേടിലായിരുന്നു ഗ്ലൂക്കോസ് കൊടുത്തു ഉടമയ്ക്ക് ഉപദേശങ്ങളും; കാലിത്തീറ്റകൊടുക്കണം, വെള്ളം കൊടുക്കണം ഭക്ഷണത്തിന്റെയും ശുശ്രൂഷയുടെയും കുറവാണ് അടുത്തയാഴ്ച ഉടമ പിന്നെയും വന്നു പശുവിന് കൂടുതല്‍ അവശത ഇനി ചികിത്സിച്ചിട്ടു കാര്യമില്ലെന്നു തോന്നി കാരണം പണംമുടക്കാന്‍ ഉടമയ്ക്ക് കഴിവില്ല സൗജന്യ ചികിത്സയ്ക്കു വകുപ്പുമില്ല ഉടമയോടു നാട്ടുനടപ്പു പറഞ്ഞുകൊടുത്തു:- ഇനി നോക്കീട്ടു കാര്യമില്ല വളര്‍ത്താനാവില്ലെന്നായെങ്കില്‍ അറക്കാന്‍ കൊടുക്കലാണല്ലോ പതിവ് ആ വഴിക്കു നോക്കിക്കുടെയെന്ന് ഏറെ നിരാശനായാണ് അയാള്‍ മടങ്ങിപ്പോയത്

പോയിക്കഴിഞ്ഞപ്പോള്‍ വിഷമംതോന്നി; അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ആളൊരു നമ്പൂതിരിയാണെന്നു മാത്രം ചിലര്‍ പറഞ്ഞു, ചുങ്കത്ത് ഓര്‍മ്മിക്കുന്നു അന്വേഷിച്ചിറങ്ങി ചെന്നത് വട്ടംകുളം അമേറ്റൂര്‍ മനയില്‍ അവിടെ നമ്പൂതിരിയും പത്‌നിയും ചേര്‍ന്ന് അവശതയിലായ പശുവിനെ ഉഴിഞ്ഞും തലോടിയുമിരിക്കുന്നു സങ്കടം തോന്നി അറവുകാര്‍ക്കു കൊടുക്കാന്‍ പറഞ്ഞുവെന്ന് ആവര്‍ത്തിച്ചു കൊണ്ട് അദ്ദേഹം ഏറെ ദുഃഖിച്ചിരിക്കുകയാണെന്നു പറഞ്ഞ് അന്തര്‍ജനം ശ്രീദേവി പത്തനാടി പശുവിന്റെ ചരിത്രം പറഞ്ഞു തിരുവിതാംകൂര്‍ രാജകുടുംബം ദാനംകൊടുത്തതാണത്രെ ആ പശു അനന്തപുരിയില്‍ യാഗം ചെയ്തതിന് യജമാനന്‍ അമേറ്റൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് കിട്ടിയ ദാനം ഒരു ചാവാലിപ്പശുവായിരുന്നു, പക്ഷേ, അദ്ദേഹം അതിനെ ലോറിയില്‍കയറ്റി ഇത്ര ദൂരം കൊണ്ടുപോന്നു പശുവിന്റെ രോഗകാര്യങ്ങള്‍ വിശദീകരിച്ചു ചികിത്സയും കാര്യങ്ങളും പുനരാരംഭിക്കാന്‍ തീരുമാനിച്ചു

പക്ഷെ സംരക്ഷണക്കാര്യത്തില്‍ നമ്പൂതിരി പറഞ്ഞത് വിചിത്രമായി തോന്നിയെന്ന് ഡോക്ടര്‍ പറയുന്നു അവിടെ ഇല്ലത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പു നടത്തിയ യാഗത്തിന്റെ അഗ്‌നി കെടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, അതിന് വലിയ രോഗശമന ശേഷി ഉണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്, അതിന്റെ പുക കൊള്ളിക്കാം, തൊഴുത്ത് അങ്ങോട്ടു മാറ്റാം അതിനപ്പുറം ഒന്നും സാധിക്കില്ല എന്ന് നമ്പൂതിരി അറിയിച്ചു ആ സാധു മനുഷ്യന്റെ വിധി, ആ പശുവിന്റെ തലവധി എന്നിങ്ങനെ മനസ്സില്‍ കുറിച്ച് ഞാന്‍ പടിയിറങ്ങി പക്ഷേ, മഹാത്ഭുതം ഒരാഴ്ച കഴിഞ്ഞപ്പോള്‍ പശു ഉഷാര്‍, അത് സ്വയം എഴുന്നേറ്റ് നടക്കുന്നു, മേയുന്നു അതിനു പിന്നെ മരുന്നേ വേണ്ടിവന്നില്ല അങ്ങനെ അമേറ്റൂര്‍ ചങ്ങാതിയായി പിന്നെ പലപല കാര്യങ്ങള്‍ തമ്മില്‍ പറയാന്‍ തുടങ്ങി അദ്ദേഹം യാഗം നടത്തിയെങ്കിലും, ആലുവാപ്പുഴ കടന്ന് തെക്കോട്ട് യാഗം നടത്താന്‍ വിധി ഇല്ലെന്നും അതിനാല്‍ യാഗത്തെ അംഗീകരിക്കാന്‍ ശുകപുരത്തെ ബ്രാഹ്മണ സഭ തയ്യാറാകാത്തതും അതിനെതിരേ കേസിനു പോകാന്‍ ഉദ്ദേശിക്കുന്നതും യാഗത്തിന്റെ വിധിയും ക്രമവും ശാസ്ത്രീയതയും വൈദിക സമ്പ്രദായങ്ങളുമൊക്കെ ഒരു തനി നസ്രാണിയായ, സംസ്‌കൃതം തീരെ പരിചയമില്ലാത്ത ഞാന്‍ എല്ലാം അമ്പരന്നിരുന്നു കേട്ടു പിന്നെപ്പിന്നെ അതില്‍ താല്‍പര്യം തോന്നി

നമ്പൂതിരി പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ടു പയ്യെപ്പയ്യെ അതെക്കുറിച്ച് പഠിക്കണമെന്ന വ്യഗ്രത വന്നു ഏറെ അദ്ധ്വാനിച്ചു അങ്ങനെ മനസ്സ് അതിലേക്കു വന്നു അതെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു അറിഞ്ഞതും കേട്ടതും മനസിലാക്കി എഴുതിവെച്ചു അത് അറിവുള്ളവരെ കാണിച്ചു തിരുത്തിച്ചു അത് പ്രസിദ്ധീകരിച്ചു വായിച്ചവര്‍ അഭിനന്ദിച്ചു അങ്ങനെ ഞാന്‍ എഴുത്തിലേക്ക് ആദ്യമായി ചുവടുവെച്ചു പിന്നെ അതാണ് മാര്‍ഗ്ഗമെന്നു തിരിച്ചറിഞ്ഞു അങ്ങനെ ജോലിയോടൊപ്പം കേരളത്തിന്റെ യജ്ഞ സംസ്‌കാരത്തെക്കുറിച്ചും പഠിച്ചു കൂടുതല്‍ അറിയാന്‍, രണ്ടു പതിറ്റാണ്ടിനിടെ കേരളത്തില്‍ നടന്ന എല്ലാ യാഗവേദിയിലും കഴിവതും പൂര്‍ണ്ണ സമയം പങ്കെടുക്കാനായി’ ഡോ ചുങ്കത്ത് ചുരുക്കിപ്പറഞ്ഞത് പതിറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ചരിത്രമാണ്

ഡോ ചുങ്കത്ത് ഓര്‍മ്മിക്കുന്നു, യാഗത്തെ, കേരളത്തിന്റെ യജ്ഞ സംസ്‌കൃതിയെ അറിയാന്‍ നടത്തിയ അദ്ധ്വാനങ്ങള്‍ സംസ്‌കൃതം പഠിക്കാനായില്ല, പക്ഷേ, അതിന്റെ സാധ്യത മനസിലാക്കി അതുകൊണ്ട് അടുത്ത തലമുറയെങ്കിലും അതനുഭവിക്കട്ടെ എന്നു കരുതി, മകന്‍ പ്രഭിന്‍ ചുങ്കത്തിനെ സംസ്‌കൃതം പഠിപ്പിച്ചു അദ്ദേഹം ഇപ്പോള്‍ സംസ്‌കൃത അദ്ധ്യാപകനാണ് യജ്ഞ ശാലകളുടെ അയല്‍പക്കത്തുപോലും എത്താന്‍ നിയമം അനുവദിക്കാത്തതുകൊണ്ട് അകലെനിന്ന് കാര്യങ്ങള്‍ കണ്ടറിയാന്‍ ഹൈ ഡെഫനിഷന്‍ ക്യാമറ സംഘടിപ്പിച്ചു ദൂരെനിന്ന് സൂം ചെയ്ത് ക്യാമറക്കണ്ണിലൂടെ എല്ലാം കണ്ടറിഞ്ഞു

അവസരം കിട്ടിയപ്പോള്‍ ആധികാരികമായി പറയാനറിയാവുന്നവരോടു ചോദിച്ചറിഞ്ഞു അവര്‍ എന്റെ അദ്ധ്വാനം കണ്ട് സഹകരിച്ചു അന്യസംസ്ഥാനങ്ങളില്‍ യാഗം കാണാന്‍ പോയി ഒരിക്കല്‍ കുണ്ടൂരിലെ യാഗശാലയില്‍വെച്ച്, സോമലതയെക്കുറിച്ചുള്ള അന്വേഷണത്തിന് സമാധാനം കിട്ടിയത് ഒരു യാഗാധികാരി സമ്മാനമായി ഒരു ചെറുകഷണം സോമലത കൈയില്‍ വെച്ചുതന്നപ്പോഴാണ് അത് നിധിപോലെ സൂക്ഷിച്ചു അത് നട്ടു നനച്ചു, പരിപാലിച്ചു അത് ചെടിയായി പിന്നീടാണറിഞ്ഞത്, സോമലതയുടെ ചരിത്രം പുരാണങ്ങളില്‍നിന്ന്, പുസ്തകങ്ങളില്‍നിന്ന്, താളിയോലകളില്‍ നിന്ന്, വിദേശിയായ സ്റ്റാള്‍ എഴുതിയ അഗ്നി എന്ന ഇംഗ്ലീഷ് പുസ്തകത്തില്‍നിന്ന് 48 തരം സോമലതകളുണ്ട് ഇതില്‍ മൂന്നുതരം ചെടികള്‍ ചുങ്കത്തിന്റെ വീട്ടുവളപ്പിലുണ്ട്

മൃഗസംരക്ഷണ വകുപ്പില്‍ ജോലിചെയ്തുവരവെയാണ് ഈ യാഗ ചരിത്രാന്വേഷണം ഇതിനിടെ ചില ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു യാഗവും മറ്റുമായിരുന്നു വിഷയം അങ്ങനെ, സാഹിത്യ അക്കാദമി യാഗത്തെക്കുറിച്ച് ആധികാരിക പുസ്തകമെഴുതാന്‍ ഡോ രാജനെ നിയോഗിച്ചു മഹാകവി അക്കിത്തത്തെ അതിന് ഗൈഡ് ആയും നിര്‍ദ്ദേശിച്ചു അക്കിത്തം അന്ന് സംസ്‌കൃതമറിയാത്ത തന്നെ എത്രമാത്രം സഹായിച്ചുവെന്ന് ആദരാത്ഭുതങ്ങളോടെ ചുങ്കത്ത് ഓര്‍മ്മിക്കുന്നു എന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ മഹാകവി ഞങ്ങള്‍ ഭാരതപ്പുഴയുടെ തീരത്ത് മണല്‍പ്പരപ്പിലെവിടെയെങ്കിലും ഇരിയ്ക്കും അദ്ദേഹം ഓരോന്നു പറയും ഞാന്‍ അത് കേട്ടിരിക്കും, നോട്ടെടുക്കും, റെക്കോര്‍ഡ് ചെയ്യും മുന്നോട്ടു പോകവേയാണ് അക്കാദമി അറിഞ്ഞത് ഞാന്‍ നസ്രാണിയാണെന്ന്, അതും വെറ്ററിനറി ഡോക്ടര്‍ വേദത്തെയും യാഗത്തെയും കുറിച്ച് ഞാന്‍ എഴുതിയാല്‍ എങ്ങനെയാകും ആശങ്ക അവര്‍ ഗൈഡായ അക്കിത്തവുമായി പങ്കുവെച്ചു അദ്ദേഹം പറഞ്ഞു, ഒരു കുഴപ്പവുമുണ്ടാകില്ല, മികച്ച പുസ്തകം നിങ്ങള്‍ക്കു കിട്ടുമെന്ന് അങ്ങനെയാണ് ആദ്യത്തെ ഗ്രന്ഥം രചന’

അതിനിടെ ഞാന്‍ ഗ്രന്ഥരചനയ്ക്ക് അനുമതി ചോദിച്ച് സര്‍ക്കാരിന് എഴുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എഴുതാനും പ്രസിദ്ധീകരിയ്ക്കാനുമെല്ലാം അനുമതി നിര്‍ബന്ധമാണ് അന്ന് മറുപടി ഒന്നും വന്നില്ല അക്കാദമി പുസ്തകം പ്രസിദ്ധീകരിക്കും പക്ഷേ കാലതാമസം എടുക്കും അന്ന് പ്രസിഡന്റ് എം ടി വാസുദേവന്‍ നായരായിരുന്നു പുസ്തകം സ്വന്തംനിലയ്ക്ക് പ്രസിദ്ധീകരിക്കാന്‍ എനിക്ക് അനുമതി തന്നു പക്ഷേ ആരു പ്രസിദ്ധീകരിക്കാന്‍? വായനക്കാരുണ്ടാവില്ലെന്നു പ്രസാധകര്‍ ഒടുവില്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുസ്തകം പ്രസിദ്ധീകരിച്ചു അതിന് അക്കാദമി അവാര്‍ഡും കിട്ടി അപ്പോഴും സര്‍ക്കാര്‍ അനുമതി വന്നിട്ടില്ല ഇനിയാണ് കൗതുകകരമായ കാര്യം

അവാര്‍ഡ് വിതരണ വേളയില്‍, സാംസ്‌കാരിക മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ സാന്നിദ്ധ്യത്തില്‍, സര്‍ക്കാരിന്റെ അനുമതിക്ക് താന്‍ കാത്തിരിക്കുന്ന കാര്യം പറഞ്ഞു മന്ത്രി അപ്പോള്‍ത്തന്നെ കുറിച്ചെടുത്തു വൈകാതെ എനിക്ക് ഔദ്യോഗിക അന്വേഷണം വന്നു, എന്താണെഴുതിയത്, എന്തിനാണെഴുതിയത്, അതിന്റെ പകര്‍പ്പ് 10 കോപ്പി ഉടന്‍ അയക്കണം അയച്ചു പിന്നാലെ 10 കോപ്പികൂടി ആവശ്യപ്പെട്ടു അന്നൊക്കെ കോപ്പിയെടുക്കല്‍ എളുപ്പമല്ല, ചെലവേറും പക്ഷേ പത്തുവര്‍ഷത്തോളം കാത്തിട്ടും അനുമതി വന്നില്ല അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്ന ഒറ്റക്കുറ്റത്തിന് സര്‍വീസ് ചട്ടലംഘനം ആരോപിച്ച് പെന്‍ഷന്‍ കിട്ടാതാകാം ഒടുവില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, താങ്കള്‍ക്ക് പിരിയും മുമ്പ് ഈ അനുമതി കിട്ടാന്‍ വിഷമമാണ് അതിനാല്‍ എനിക്ക് ഒരു കാര്യം ചെയ്യാനാവും, എനിക്ക് അനുമതി വേണ്ട, എന്റെ അപേക്ഷ പിന്‍വലിയ്ക്കാന്‍ അനുവദിക്കണം എന്നൊരു അപേക്ഷ തന്നാല്‍ പിറ്റേന്ന് അതു സാധിച്ചു തരാം ഞാന്‍ അതു കേട്ടു പറഞ്ഞതുപോലെ ആ അനുമതി ഒട്ടും വൈകിയില്ല!!
സോമലതയിലേക്ക് മടങ്ങിവരാം

അഫ്ഗാനിസ്ഥാനിലെ ഹിമാലയന്‍ പ്രാന്തപ്രദേശത്തുള്ള മുജ്ജ്‌വാന്‍ എന്ന ഇനം ലതയാണ് ഏറ്റവും ശുദ്ധമായ സോമം അത് അത്യപൂര്‍വവും അതി വിശിഷ്ടവുമാണ് അവിടെനിന്നും കൊണ്ടുവരുന്ന സോമമാണ് യാഗങ്ങള്‍ക്ക് പണ്ട് ഉപയോഗിച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ പറയുന്നത് യാഗത്തില്‍ അങ്ങനെ ഒരു പരദേശി ബ്രാഹ്മണന്‍ സോമലതയുമായി വരുന്നതും അയാളെ യാഗാധികാരികള്‍ ചോദ്യം ചെയ്യുന്നതും പ്രതിഫലത്തിനു തര്‍ക്കിക്കുന്നതും ഒടുവില്‍ ഏറെ ചുരുങ്ങിയ പ്രതിഫലം കൊടുക്കുന്നതുമായ നടപടി ക്രമമുണ്ട് ആ സോമവില്‍പ്പനക്കാരനെ വിശ്വസിച്ച്, യാഗം ചെയ്യുന്നവര്‍ യഥാര്‍ത്ഥ സോമലതയാണുപയോഗിക്കുന്നതെന്ന വിശ്വാസത്തിലേക്കെത്തുന്ന വിശ്വാസാശ്വാസ ചടങ്ങുകൂടിയാണിത് ഇപ്പോള്‍ കേരളത്തില്‍നടക്കുന്ന യാഗങ്ങളില്‍ സോമലത കൊടുക്കുവാനുള്ള അധികാരം പാലക്കാട് കൊല്ലങ്കോട് രാജാവിനാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രാധികാരികള്‍ യാഗ വിളംബരം നടത്തുന്നതോടൊപ്പം യാഗത്തിനാവശ്യമായ സോമലത എത്തിക്കണമെന്ന സന്ദേശം കൊല്ലങ്കോട്ടേക്ക് അയയ്ക്കുന്നു രാജാവിന് ഇതു ലഭിക്കുന്നത് വനം വകുപ്പില്‍നിന്നാണ്

അതറിഞ്ഞാണ്, അതു വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ വഴി, ചില ചങ്ങാതിമാര്‍ വഴി, സോമലതയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും അവിടെനിന്ന് ചുങ്കത്ത് ഇതു സംഘടിപ്പിച്ചതും മൂന്നുവര്‍ഷം മുമ്പ് കൈയിലെത്തിയ ഈ ഇനം ലതയുടെ ശാസ്ത്രീയ നാമം സാര്‍ക്കോസ്റ്റിമ സെറോപീജിയ എന്നാണ് അതാണിപ്പോള്‍ പൂവിട്ടത്

സോമപ്പൂവ്വ് കാണാന്‍ വരുന്നവര്‍ പലരും നിരാശപ്പെടുന്നുവെന്ന് ചുങ്കത്ത് പറയുന്നു ആരും മുമ്പു കണ്ടതായി പറയുന്നില്ല, ഈ പൂവ് ദിവസവും നനയ്ക്കുന്നതിനിടെ കാലത്ത് ചെടി പൂവിട്ടിരിക്കുന്നതു കണ്ടു കൊടും തണുപ്പാണ് സോമലതയ്ക്കു വേണ്ടത് പക്ഷേ, ഇപ്പോള്‍ പൂത്തത് കൊടും ചൂടുകാലത്തും 40 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് പിറ്റേന്നുതന്നെ പൂവ് വാടി ഇപ്പോള്‍ കാണാന്‍ വരുന്നവര്‍ അടക്കം പറയുന്നതു കേള്‍ക്കാം, ഇതു കാണാനാണോ വന്നത്’
പക്ഷേ, ഡോ ചുങ്കത്തിനു നിരാശയില്ല, ചരിത്രമറിയാവുന്നവര്‍ക്ക് അതിന്റെ വിലയറിയാം അസാധാരണമായതാണ് സാധ്യമായത് അപ്രതീക്ഷിതമായതാണ് ഇപ്പോള്‍ പ്രത്യക്ഷമായത് അതെ, അതിനു പിന്നില്‍ അന്വേഷണത്തിന്റെ അദ്ധ്വാനമുണ്ട്, ആത്മാര്‍ത്ഥതയുണ്ട് അതുകൊണ്ടുതന്നെ ചാരിതാര്‍ത്ഥ്യവും കൂടും ലോകമെമ്പാടുംനിന്ന് ഇന്റര്‍നെറ്റിലൂടെയും മറ്റും അഭിനന്ദനമെത്തുന്നു ചുറ്റുപാടും നിന്ന് ആളുകള്‍ നേരില്‍ കാണാനെത്തുന്നു പലരും അനുമോദിക്കുന്നു ചിലര്‍ ഇതിന്റെ ആധികാരികതയെക്കുറിച്ച് സംശയിക്കുന്നു, ചിലര്‍ തട്ടിക്കേറുന്നു, കുറച്ചു പേര്‍ അപഹസിക്കുന്നു പതിവ് ശരാശരി മലയാളി ശൈലിയില്‍, ഇതു വെറും തട്ടിപ്പാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു

പക്ഷേ, ചുങ്കത്ത് പറയുന്നു, ”അവര്‍ അവരുടെ പ്രവൃത്തിചെയ്യുന്നു ഞാന്‍ സംതൃപ്തനാണ്, കൂടുതല്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ചിലത് എഴുതിക്കൊണ്ടിരിക്കുകയാണ്”
2011 ലെ പാഞ്ഞാള്‍ യാഗത്തിനിടയിലാണ് ഞാന്‍ ആദ്യം ചുങ്കത്തിനെ കണ്ടതും പരിചയപ്പെട്ടതും ഒരിക്കല്‍ക്കൂടി സോമലതയെ നോക്കി മനസാ പ്രണമിച്ച് ഗോവര്‍ദ്ധനത്തില്‍നിന്ന് യാത്ര പറയുമ്പോള്‍ ചുങ്കത്ത് പറഞ്ഞു, ”നമുക്ക് പെരുമുടിയൂര്‍ യാഗത്തിനു കാണാം; ഉണ്ടാവുമല്ലോ അല്ലെ?” അതെ, ആ യാത്രപറച്ചിലിലുമുണ്ട് ഒരു പ്രത്യേക സോമ ടച്ച് ഒരു പശു ഉണ്ടാക്കിയ വഴിത്തിരിവാണല്ലോ അത്, അതും യാഗഭൂമിയിലെ ദാനപ്പശു തെളിയിച്ച വഴി

സോമനാഥ ക്ഷേത്രത്തിന്റെ ചരിത്രം

112 ജ്യോതിർലിംഗ ങ്ങളിൽ സർവ്വപ്രഥമം എന്ന് കണക്കാക്കുന്ന പവിത്ര ക്ഷേത്രമാണ് സോമനാഥം
2 സോമനാഥ ക്ഷേത്രം ചന്ദ്രദേവനാൽ നിർമ്മിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു
3 ഗുജറാത്തിലെ സൗരാഷ്ട്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇതുവരെ17 തവണ തകർക്കപ്പെട്ടു ഓരോ തവണയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്തു
4 സോമനാഥ ക്ഷേത്രം വിശ്വ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് ക്ഷേത്ര മുറ്റത്ത് എന്നും രാത്രി 730 മുതൽ 8 30 വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ലൈറ്റ് & സൗണ്ട് ഷോ നടത്താറുണ്ട് ഇതിലൂടെ സോമനാഥ ക്ഷേത്രത്തിന്റെ ഇതു വരെയുള്ള ചരിത്രമാണ് പ്രദർശിപ്പിക്കുന്നത്
5 ഭഗവാൻ ശ്രീകൃഷ്ണൻ ഇവിടെയാണ് ദേഹ ത്യാഗം ചെയ്തതെന്നാണ് ഐതീഹ്യം
6 ഭഗവാൻ കൃഷ്ണൻ ഭാലുകാ തീർത്ഥത്തിൽ വിശ്രമിച്ചിരുന്ന നേരം ഒരു വേട്ടക്കാരൻ ഭഗവാന്റെ പാദങ്ങൾ കണ്ട് മാനെന്ന് തെറ്റിദ്ധരിച്ച് അമ്പ് എയ്തതായും അതിലൂടെ ഭഗവാൻ ദേഹ ത്യാഗം ചെയ്തതായുമാണ് കഥകൾ ഇവിടെ ഭഗവാൻ കൃഷ്ണന്റെ മനോഹരമായ ഒരു ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്
7 ദക്ഷ പ്രജാപതി തന്റെ 27 കന്യകമാരെ ചന്ദ്ര ദേവന് വിവാഹം ചെയ്തു നൽകി എന്നാൽ ചന്ദ്രദേവൻ അവരിൽ രോഹിണി എന്ന പത്നിക്ക് കൂടുതൽ സ്നേഹവും പ്രാധാന്യവും നൽകി വന്നു ഇതിൽ മനംനൊന്ത് മറ്റുള്ളവർ ദക്ഷ പ്രജാപതിക്ക് ചന്ദ്രദേവനെ കുറിച്ച് പരാതി നൽകുകയും തത്ഫലമായ് ദക്ഷ പ്രജാപതി ഓരോ ദിനവും ചന്ദ്രന്റെ തേജസ് ക്ഷയിക്കട്ടെ എന്ന് ചന്ദ്രദേവനെ ശപിക്കുകയും ചെയ്തു ശാപമോക്ഷത്തിനായ് ചന്ദ്രദേവൻ ശിവന് ആരാധന ചെയ്യാൻ തുടങ്ങി ശിവൻ പ്രസന്ന നായ് ശാപമോക്ഷം നൽകുകയും ചെയ്തു തന്റെ ശാപമോചനത്തിനായ് ചന്ദ്രദേവൻ ശിവപൂജ ചെയ്ത് പ്രതിഷ്ഠ നടത്തിയതാണ് സോമനാഥം
8 ക്രിസ്തുവിന് മുമ്പ് തന്നെ സോമനാഥ ക്ഷേത്രം ഇവിടെ നിലനിന്നിരുന്നു ഈ ക്ഷേത്രത്തിന്റെ രണ്ടാമത് പ്രതിഷ്ഠാ കർമ്മം വല്ലഭ പരമ്പരയിലെ രാജാക്കന്മാർ ഏഴാം നൂറ്റാണ്ടിൽ നിർവഹിച്ചു
9 എട്ടാം നൂറ്റാണ്ടിൽ സിന്ധി ലെ ഗവർണർ ആയിരുന്ന ജിഹാദി ജുനൈദ് സോമനാഥം തകർക്കുന്നതിനായ് തന്റെ സൈന്യത്തെ അയച്ചു 815ൽ രാജാ നാഗ ഭട്ട് സോമനാഥ ക്ഷേത്രം മൂന്നാമതും പുനർ നിർമ്മിച്ചു
10 അറബ് സഞ്ചാരിയായിരുന്ന അൽ - ബറൂണി ഈ ക്ഷേത്രത്തെക്കുറിച്ചെഴുതുകയും അതറിഞ്ഞ മുഹമ്മദ് ഗസ്നവി 1024 ൽ 5000 ലധികം വരുന്ന സേനയുമായ് വന്ന് ക്ഷേത്രം അക്രമിക്കുകയും സോമനാഥിലെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു 50000 ൽ പരം വരുന്ന സോമനാഥ ഭക്തരുടെ തല അറുത്താണ് മുഹമ്മദ് ഗജ് നവി സോമനാഥം തകർത്ത് കൊള്ളയടിച്ചത്
11 1869 ൽ ഗുജറാത്ത് രാജാവായിരുന്ന രാജാ ഭീം മാൾവയിലെ രാജാവായിരുന്ന രാജാ ഭോജ് എന്നിവർ ചേർന്ന് സോമനാഥ ക്ഷേത്രം വീണ്ടും പുനർ നിർമ്മിച്ചു
121297 ൽ ദില്ലിയിലെ ജിഹാദി സുൽത്താൻ ഗുജറാത്ത് അക്രമിച്ച് കീഴടക്കുകയും സോമനാഥ ക്ഷേത്രം അഞ്ചാമതും തകർക്കുകയും ചെയ്തു
131706 ൽ ജിഹാദി ഔറംഗസേബ് സോമനാഥം അക്രമിച്ച് തകർത്തു
14 ഇന്ന് നിലനിൽക്കുന്ന സോമനാഥ ക്ഷേത്രം ഭാരതത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭായ് പട്ടേൽ മുൻ കൈയ്യെടുത്ത് നിർമ്മിച്ചതാണ് 1995 ഡിസംബർ 1 ന് മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ രാഷട്രത്തിനായ് സമർപ്പിക്കുകയും ചെയ്തു
15 സോമനാഥം പല തവണ ജിഹാദി അക്രമണകാരികൾ തകർക്കുകയും ജീർണോദ്ധാരണം നടക്കുകയും ചെയ്തെങ്കിലും ഇവിടുത്തെ ശിവലിംഗം തകർക്കപ്പെട്ടിരുന്നില്ല 1026 ൽ മുഹമ്മദ് ഗസ്നി ഇവിടുത്തെ ആദ്യ ശിവലിംഗവും തച്ചുടച്ചു അതിന് ശേഷം ഇവിടെ പ്രതിഷ്ഠിച്ച ശിവലിംഗം 1300 ൽ അലാവുദ്ദീനും സൈന്യവും ചേർന്ന് തകർത്തെറിഞ്ഞു
16 രാജാ കുമാർപാൽ സോമനാഥത്തിന്റെ മൂലസ്ഥാനത്ത് അവസാനമായ് ക്ഷേത്രം നിർമ്മിച്ചു
17 1940 ഏപ്രിൽ 19 ന് സൗരാഷട്ര മുഖ്യമന്ത്രി ആയിരുന്ന ഉഛംഗറായ് ശങ്കർ ഇവിടെ പുരാവസ്തു വകുപ്പിനാൽ ഖനനം നടത്തുകയും തത്ഫലമായ് ബ്രഹ്മ ശില ലഭിക്കുകയും ചെയ്തു തുടർന്ന് ഭാരത സർക്കാർ ഈ ബ്രഹ്മ ശില പ്രതിഷ്ഠിച്ച് നൽകുകയും ചെയ്തു
18 1950 മെയ് 8 ന് സൗരാഷ്ട്ര ഭരിച്ചിരുന്ന ദിഗ് വിജയ സിംഗ് മഹാരാജാവ് സോമനാഥത്തിന് ശിലാസ്ഥാപനം നടത്തുകയും 1951 മെയ് 11ന് ഭാരതത്തിന്റെ പ്രഥമ രാഷട്രപതി ഡോ രാജേന്ദ്ര പ്രസാദ് ജ്യോതിർലിംഗ പ്രതിഷ്ഠ നടത്തുകയും ചെയ്തു
19 1962 ൽ ഇന്നത്തെ സോമനാഥ ക്ഷേത്രം പൂർണമായ് 1970 ൽ ജാം നഗറിലെ രാജമാതാ തന്റെ ഭർത്താവിന്റെ സ്മരണാർത്ഥം ഇവിടെ ദിഗ് വിജയ് ദ്വാർ നിർമ്മിച്ചു ഇവിടെയാണ് സർദ്ദാർ പട്ടേൽജിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നതും
20 സോമനാഥക്ഷേത്രത്തിന്റെ തെക്കേ അറ്റത്ത് സമുദ്രതീരത്തിൽ ഒരു സ്തംഭം സ്ഥാപിച്ചിരിക്കുന്നു സോമനാഥത്തിന് പിന്നിലുള്ള പുരാതന ക്ഷേത്രം പാർവതീ ദേവിയുടെ ക്ഷേത്രമായി കണക്കാക്കുന്നു
21 സോമനാഥ ക്ഷേത്രത്തിന്റെ ഭരണം സോമനാഥ് ട്രസ്റ്റ് ആണ് നിർവഹിക്കുന്നത് സർക്കാർ ട്രസ്റ്റിന് വേണ്ട സ്ഥലം ,പൂന്തോട്ടം എന്നിവ നിർമ്മിച്ചു നൽകി
ഇവിടുത്തെ തീർത്ഥത്തിൽ പിതൃക്കൾക്കായ് ശ്രാദ്ധം ,നാരായണബലി ഇവ നിർവഹിക്കാവുന്നതാണ്
22 ചൈത്രം ,ഭാദ്രം ,കാർത്തിക എന്നീ മാസങ്ങളിൽ ഇവിടെ ഹിരൺ ,കപിലാ ,സരസ്വതി എന്നീ നദികൾ സംഗമിക്കാറുണ്ട് ഈ മാസങ്ങളിൽ ഇവിടുത്തെ ദർശനവും തീർത്ഥ സ്നാനവും വളരെ മഹത്വപൂർണമാണ്
23 ക്ഷേത്രത്തിലെ ആദ്യ കെട്ടിടത്തിൽ ആഞ്ജനേയൻ ,നവ ദുർഗമാർ ,മഹാറാണി അഹല്യ ബായ് ഹോൾക്കർ സ്ഥാപിച്ച ജ്യോതിർലിംഗം ,അഹില്യേശ്വരൻ ,അന്നപൂർണാദേവി ,സിദ്ധ ഗണപതി എന്നീ ദേവതാ പ്രതിഷ്ഠകൾ നമുക്ക് ദർശിക്കാം
24 അഘോരേശ്വര ക്ഷേത്രത്തിന് സമീപം ,(കെട്ടിട നമ്പർ 6) ഭൈര വേശ്വരൻ ,മഹാകാളി ,പഞ്ചമുഖ മഹാദേവൻ ,വില്യേശ്വർ ,ശ്രീരാമചന്ദ്രൻ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്താം
25 സോമനാഥത്തിന് 10 കിമീ ചുറ്റളവിൽ 42 ക്ഷേത്രങ്ങളാണുള്ളത് ഇതിൽ താന്ത്രിക പ്രാധാന്യമുള്ള ഹിംഗളജ ,കാളികാ ദേവി എന്നീ ക്ഷേത്ര പ്രതിഷ്ഠകളും പെടുന്നു
26 വേരാവൽ പ്രദേശത്ത് സമുദ്ര തീരത്തായ് ശശിഭൂഷൺ ദേവൻ ,മഹാഗണപതി ,ബാണേശ്വരൻ ,ചന്ദ്രേശ്വരൻ ,രത്നേശ്വരൻ ,കപിലേശ്വരൻ എന്നീ ക്ഷേത്രങ്ങളും ഭാലുകാ തീർത്ഥവും ദർശിക്കാം
27, സോമനാഥ ക്ഷേത്ര നഗരിയിൽ പ്രഭാസ മേഖലയിൽ 135 ശിവക്ഷേത്രങ്ങൾ ,5 വിഷ്ണു ക്ഷേത്രങ്ങൾ ,25 ദേവീക്ഷേത്രങ്ങൾ ,16 സൂര്യ ക്ഷേത്രങ്ങൾ 5 ഗണപതി ക്ഷേത്രങ്ങൾ ,ഒരു നാഗരാജാ ക്ഷേത്രം ,ക്ഷേത്ര പാലക ക്ഷേത്രം ,19 കിണറുകൾ 9 നദികൾ എന്നിവ ഉണ്ടായിരുന്നതായ് ശിലാ രേഖകളിൽ കാണാം മുഹമ്മദ് ഗജനിയുടെ അക്രമണത്തിന് ശേഷം ഇവയിൽ 21 എണ്ണം പുനർ നിർമ്മിച്ചതായും ശിലാ രേഖകൾ കാണാം
28 ഭഗവാൻ ശ്രീകൃഷ്ണന്റെ ദ്വാരക സോമനാഥത്തിൽ നിന്നും 200 കിമീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
29 പവിത്ര ഗോമതീ നദി ഇവിടെയാണുള്ളത് സൂര്യോദയത്തിന് ശേഷം വികസിക്കുകയും ഉച്ച തിരിഞ്ഞ് ശോഷിക്കുകയും അസ്തമനത്തിന് ശേഷം കേവലം 1 5 അടി വീതിയിൽ കാണപ്പെടുന്ന കൊച്ച് വലരിയുമാണ് ഗോമതി നദി

നാഞ്ചിനാടിന്റെ ചരിത്രം

കന്യാകുമാരി ജില്ലയിലുള്ള തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കൽക്കുളം താലൂക്കിന്റെ തെക്കുഭാഗവും ചേർന്ന പ്രദേശമാണ് നാഞ്ചിനാട് കലപ്പകളുടെ നാട് എന്നാണ് ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ നാഞ്ചിനാടിന്റെ പേരിന്റെ അർത്ഥം ദക്ഷിണേന്ത്യൻ ചരിത്രത്തിൽ എക്കാലത്തും പരാമർശമുള്ള, തിരുവിതാംകൂറിന്റെ ഈ നെല്ലറ, 1956 വരെ തിരു-കൊച്ചിയുടേയും പിന്നീട് തമിഴ്നാടിന്റെയും ഭാഗമായി മാറി ദീർഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ; ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരം, ആർക്കാട്ട്, ചേരരാജ്യം, ആയ്രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഒക്കെയും ഭാഗമായിട്ടുണ്ട് നാഞ്ചിക്കുറവനായിരുന്നു പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്നത് അതിലേക്ക് വരാം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ചേര ചോള പാണ്ഡ്യ സാമാജ്യങ്ങൾ ദുർബലമായപ്പോൾ അനേകം നാട്ടുരാജാക്കൻമാർ പലയിടത്തും ഉദയം ചെയ്തു സ്വതന്ത്ര ചെറുരാജ്യങ്ങൾ സ്ഥാപിച്ചിരുന്നു
കൊനന്‍ഗി കുറവൻ, രണ്ടു ഭാര്യമാരും പതിനെട്ടുകാരനായ മകനും ചേർന്ന് വേട്ടയാടിയും കുലത്തൊഴിലായ കുട്ട നെയ്തും ഒക്കെയായി ഉപജീവനം കഴിച്ചു വരികയായിരുന്നു ഭൂതപ്പാണ്ടിയിലെ തടുഗ മലയിൽ പനങ്കൂട്ടം കണ്ട് അവിടേയ്ക്ക് എത്തിയ കൊനൻഗി, തഴ മുറിക്കാൻ തുടങ്ങി പെട്ടെന്ന് ഒരു പനയുടെ തണ്ട് വെട്ടവേ ഇരുമ്പ് അരിവാൾ സ്വർണ്ണമായി മാറി അത്ഭുതപ്പെട്ടു പോയ നാലു പേരും, സ്ഥലം വിശദമായി പരതവേ ഒരു കിണർ കാണുകയും, അതിൽ മുക്കിയ ആയുധങ്ങളെല്ലാം സ്വർണമായി മാറുന്നതും കണ്ടു കിണർ വിവരം രഹസ്യമാക്കി, തന്റെ അധീനതയിൽ സ്ഥലം സൂക്ഷിച്ച കൊനൻഗി, സാമ്പത്തികമായി ഉയരുകയും വലിയൊരു വീട് പണിയുകയുമുണ്ടായി ക്രമേണ ഉയർന്ന് കുറവരുടെ രാജാവായി വാഴുകയും ചെയ്തു AD 1280 ലാണ് ഈ സംഭവങ്ങൾ നടന്നത്

കന്യാകുമാരിയും ശുചീന്ദ്രവും സമീപസ്ഥലങ്ങളുമെല്ലാം കാലാന്തരേ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായി വളരെ പ്രജാക്ഷേമ തത്പരനായ അദ്ദേഹം കാർഷിക നികുതികൾ മേടിച്ചിരുന്നില്ല പകരം പ്രജകളിൽ നിന്നും ഇരുമ്പ് സ്വീകരിക്കുകയും അവ സ്വർണമായി മാറ്റുകയും ചെയ്തു മുപ്പത്തിയഞ്ച് വർഷങ്ങളോളം ഭരിച്ച കൊനൻഗി കുറവന്റെ മരണശേഷം, മകൻ ബൊമ്മയ്യ കുറവൻ അധികാരമേറ്റു അച്ഛന്റെ പാതയിലൂടെ വളരെ ജനക്ഷേമ തത്പരനായി ഭരിച്ച ബൊമ്മയ്യ കുറവൻ, രാജ്യത്തിന്റെ സൈന്യശേഷിയെ പുഷ്ടിപ്പെടുത്തി പതിനായിരം കാലാളും പരിശീലനം നേടിയ നൂറാനകളും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സൈന്യം മുപ്പത്തിരണ്ട് വർഷങ്ങൾ ഭരിച്ച ബൊമ്മയ്യയുടെ മകനായിരുന്നു നഞ്ചി കുറവൻ നഞ്ചിയുടെ അധികാരകാലത്ത് ആയുധശേഷിയും അയൽരാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളും പുഷ്ടിപ്പെട്ടു അതിസമർത്ഥനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്, കാലശേഷം ഒരു മകനില്ലാത്ത ദുഃഖം അലട്ടിയിരുന്നതിനാൽ ഏഴോളം വിവാഹം കഴിച്ചിരുന്നു അവസാനം ഏഴാമത്തെ ഭാര്യയിൽ പുത്രനുണ്ടാകയും, രാജകുമാരന്റെ ജനനം നാടൊട്ടുക്കും ആഘോഷിക്കാനും തീരുമാനിച്ചു

സകല ജനങ്ങൾക്കും സമ്മാനങ്ങൾ നൽകുകയും പൗരപ്രമുഖർക്ക് സമൂഹത്തിലെ സ്ഥാനങ്ങൾക്ക് അനുസരിച്ച് ബഹുമതിയും നൽകി കുഞ്ഞിന്റെ അന്നപ്രാശം നടത്തി ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം സദ്യയ്ക്കു ശേഷം മടക്കിയയച്ച്, വെള്ളാള പ്രമാണിമാരെ മാത്രം ബാക്കിനിർത്തി ആ രാജ്യത്തിലെ ഏറ്റവും ഉന്നതരായ ജാതിസമൂഹമായിരുന്നു വെള്ളാളർ അവരെ അധിസംബോധന ചെയ്ത് രാജാവ് പറഞ്ഞു, നിങ്ങൾ എന്റെ ഏത് തീരുമാനത്തിനും കൂടെ നിൽക്കുമെന്നും സഹകരിക്കുമെന്നും വാക്ക് തന്നിട്ടുള്ളവരാണ്, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമായ ഈ മുഹൂർത്തത്തിൽ, എന്റെ മകന് വിവാഹമാകുമ്പോൾ നിങ്ങളിലൊരാളുടെ മകളെ ഭാര്യയായി നൽകാൻ ഞാൻ ആവശ്യപ്പെടുന്നു ഇത് കേട്ടപ്പോൾ എന്തു പറയണമെന്നറിയാതെ വെള്ളാള പ്രമാണിമാർ സ്തബ്ധരായിരിന്നു അവരുടെ മനസിലുള്ളത് തുറന്നു പറയാൻ ധൈര്യമില്ലാതിരിക്കേ, പെരിയവീട്ടു മുതലി എന്ന പ്രമാണി സ്വമേധയാ മുന്നോട്ട് വന്ന്, തനിക്ക് മൂന്നുമാസം പ്രായമായ മകളുണ്ടെന്നും, അവളെ രാജവധുവായി നൽകാമെന്നും ഉണർത്തിച്ചു വർദ്ധിത സന്തോഷത്താൽ ധാരാളം സമ്മാനങ്ങൾ നൽകി വെള്ളാളരെ മടക്കിയ നഞ്ചി കുറവൻ, മുതലിയെ തന്റെ മന്ത്രിയായും നിയമിച്ചു

രാജകുടുംബത്തെ ഇല്ലാതാക്കി അധികാരം പിടിക്കാൻ നോക്കിയ വെള്ളാള പ്രമാണിമാർ പെരിയവീട്ടു മുതലിയാരുടെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തി കരുക്കൾ നീക്കാൻ തുടങ്ങി രാജകുമാരന്റെ വിവാഹം സാധാരണക്കാരന്റെ പോലെ ഓല മേഞ്ഞ മണ്ഡപത്തിൽ നടത്തരുതെന്നും ബൃഹത്തും മനോഹരവുമായ കൽമണ്ഡപം ഇതിനായ് നിർമ്മിക്കണമെന്നും മുതലി, നഞ്ചിയെ ഉപദേശിച്ചു ഇത് ശരിവെച്ച രാജാവ് മുതലിയെ തന്നെ അതിന്റെ നിർമ്മാണ ചുമതലയും ഏൽപ്പിച്ചു

രാജകുമാരന് അഞ്ചുവയസായപ്പോൾ വിവാഹം നടത്താൻ തീരുമാനമായി സകല പ്രജകളും ക്ഷണിക്കപ്പെട്ടു വധുവിനേയും വരനേയും മണ്ഡപത്തിലെ ഉയർന്ന പീഠത്തിലിരുത്തി ചടങ്ങുകൾ പലതും നടത്തി ശേഷം വെള്ളാളകളുടെ ആചാരപ്രകാരം, വരനും വരന്റെ ബന്ധുക്കളും മണ്ഡപത്തിനുള്ളിൽ അതാത് സ്ഥാനത്തു തന്നെ ഇരിക്കവേ, വധുവും ബന്ധുക്കളും പന്തലിന് വാദ്യ ഘോഷങ്ങളോടെ മൂന്നു വലം വെച്ച് വരന്റെ കൂട്ടരെ ബഹുമാനിക്കുമെന്നും തുടർന്ന് താലി കെട്ടാമെന്നും അറിയിച്ചു ചടങ്ങുകൾ പുരോഗമിക്കാൻ രാജാനുമതി ലഭിച്ചു

വലംവെയ്പ്പിനിടയിൽ മണ്ഡപങ്ങളിൽ മുതലിയുടെ നിർമ്മാണ വിദഗ്ദർ മുൻകൂട്ടി തയ്യാറാക്കിയ ഇടങ്ങളിൽ ഉത്തോലകങ്ങൾ ചലിച്ചു നൊടിയിടയിൽ മേൽക്കൂരയിലെ ഭീമാകാരമായ കൽപ്പാളികൾ പതിച്ച് ഉള്ളിൽ ഇരുന്ന സകലരും ചതഞ്ഞു മരിച്ചു പെരിയവീട്ടു മുതലി അധികാരമേറ്റ് വർഷങ്ങളോളം ഭരിക്കുകയും പിന്നീട് വേണാടിന്റെ ഭാഗമായി തീരുകയും ചെയ്തു നഞ്ചിനാട്

NB-
1- ജാതി പരാമർശങ്ങൾ അക്കാലത്തെ പറയേണ്ടതിനാലും, അന്നത്തെ ജാതിയനുസരിച്ചുള്ള കൂട്ടായ്മയേയും സൂചിപ്പിക്കാൻ അനിവാര്യമായതിനാൽ ഉപയോഗിക്കാൻ നിർബന്ധിതമായതാണ്‌
2- ലോകമെമ്പാടും പുരാതന നിധിതേടി പോകുന്നവരെ പോലെ ഇക്കഥ കേട്ട് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ പരിണത ഫലത്തിന്, എഴുതിയ ആളോ, ഗ്രൂപ്പോ ഉത്തരവാദികളല്ല മറിച്ച് ആ കിണർ കണ്ടെത്തി വല്ലതും കിട്ടിയ ശേഷം എന്തെങ്കിലും കനത്ത സംഭാവനകളും തന്നാൽ സ്വീകരിക്കുന്നതിന് വിരോധവുമില്ല
3- ട്രാവൻകൂർ മാന്വൽ- വോള്യം2 ലാണ് വിവിധ തിരുവിതാംകൂർ രാജാക്കൻമാരുടെ കൂട്ടത്തിൽ ഈ കഥ ഇതേ പോലെ പറയുന്നത്
4- വെള്ളത്തിൽ മുക്കിയാൽ ഇരുമ്പ് സ്വർണമാകുന്നതിനെ പറ്റി കൂടുതല്‍ അറിയില്ല യഥാർത്ഥ ധനാഗമത്തെ മറയ്ക്കാനുള്ള പ്രാചീനമായ ചില അടവുകളായോ മറ്റോ അതിനെ സൗകര്യം പോലെ കരുതാവുന്നതാണ്

ചെന്ന കേശവ_ക്ഷേത്രം
കരിങ്കല്ലിൽ കൊത്തിയെടുത്ത അത്ഭുതം

12മാതു നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം വിജയ നാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു കർണാടകയിലെ ഹാസൻ ജില്ലയിൽ യാഗചി നദീ തീരത്താണ് ഈ ക്ഷേത്രം നില കൊള്ളുന്നത് ഹൊയ്സാല രാജവംശമാണ് ഈ ക്ഷേത്രം നിർമിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു ഹൊയ്സാല രാജ വംശത്തിലെ പേരുകേട്ട രാജാവായ വിഷ്ണു വർദ്ധനൻ ആണ് നിർമാണത്തിന് നേതൃത്വം നിർവഹിച്ചത് ബേലൂർ എന്ന ഈ പ്രദേശം ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ഒരു കാലത്ത് ചെന്ന കേശവ എന്നാൽ സുന്ദരനായ വിഷ്ണു എന്നാണ് അർഥം ചാലൂക്യന്മാരെ യുദ്ധത്തിൽ തോല്പിച്ചതിന്റെ ഓർമ്മക്കായാണ് വിഷ്ണു വർദ്ധൻ ഈ ക്ഷേത്രം നിർമിച്ചത് എന്നാണ് ഐതീഹ്യം ഏതാണ്ട് 103 വർഷങ്ങൾ വേണ്ടി വന്നു ഈ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകാൻ

ഹൊയ്സാല രാജവംശം പണികഴിപ്പിച്ച എല്ലാ ക്ഷേത്രങ്ങൾക്കും അടിസ്ഥാനമായി ഒരു പ്രത്യേകത ഉണ്ടായിരിക്കും ക്ഷേത്രത്തിന്റെ അടിത്തറ നക്ഷത്ര ആകൃതിയിൽ ആയിരിക്കും എന്നുള്ളതാണ് അത് ഇവിടെയും അതേ നക്ഷത്ര ആകൃതിയിൽ തന്നെയാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത് ഈ ക്ഷേത്ര ഭൂമി ഏക കുട ക്ഷേത്രമാണ് ഒരൊറ്റ വിമാനം മാത്രം ഉയർന്നു കാണുന്ന ക്ഷേത്രത്തെ ആണ് ഏക കുടം എന്നു പറയുന്നത് Soap stone എന്ന കല്ലുപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് പത്തു വർഷത്തിൽ ഒരിക്കൽ ക്ഷേത്രം ചില രാസ വസ്തുക്കൾ ഉപയോഗിച്ചു കഴുകി മെഴുകു പുരട്ടി മോഡി പിടിപ്പിക്കാറുണ്ട്

ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിച്ചാൽ ആദ്യം കാണാൻ കഴിയുന്നത് കേഷത്ര സന്നിധിയെ അഭിമുകീകരിച്ചു നില കൊള്ളുന്ന ഗരുഡനെയാണ് രാജ വംശത്തിന്റെ രക്ഷകനായിട്ടാണ് ഗരുഡനെ കണക്കാക്കിയിരുന്നത്

ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു വലതു വശത്തായാണ് പുഷ്കർണി (ക്ഷേത്ര കുളം) സ്ഥിതി ചെയുന്നത് ക്ഷേത്ര ആചാരങ്ങൾക്ക് ആവിശ്യമായ വെള്ളം ഇതിൽ നിന്നുമായിരുന്നു എടുത്തിരുന്നത് പൂജകൾ നിർവഹിക്കുന്നതിന് മുൻപ് കുളിച്ചു ദേഹശുദ്ധി വരുത്താനും ഈ ക്ഷേത്ര കുളം ഉപയോഗിച്ചിരുന്നു

നക്ഷത്ര ആകൃതിയിലുള്ള തറയിലാണ് 42 മീറ്റർ ഉയരമുള്ള ഒറ്റ കല്ലിൽ തീർത്ത ഈ സ്തംഭം നില്കുന്നത് യാതൊരുവിധ പിന്തുണയും കൂടാതെയാണ് ഈ തൂൺ ഇങ്ങനെ നില്കുന്നത് എന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്

മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി കഥകൾ ശില്പ രൂപത്തിൽ കൊത്തി വെച്ചിട്ടുണ്ട് ഈ ക്ഷേത്രത്തിൽ എല്ലാ ശിൽപ രൂപങ്ങൾക്കുമൊപ്പം പ്രത്യേകതയയോടെ ശ്രദ്ധിക്കപ്പെടുന്ന ചില ശിൽപ രൂപങ്ങൾ ഉണ്ട് നർത്തകിമാരുടെ ശിൽപ രൂപങ്ങൾ തന്നെയാണ് അത് ഇത്തരം അനേകം ശിൽപങ്ങളിൽ അതി മനോഹരമായ ഒരു ശിൽപമാണ് ദർപ്പണ സുന്ദരി എന്നറിയപ്പെടുന്ന ഈ ശിൽപം ഗഗന ചാരിയാണ് ഇതിന്റെ ശിൽപി ഇത്രയും മനോഹരമായ ശിൽപം ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിൽപിയുടെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതി വരില്ല

ക്ഷേത്രത്തിന്റെ അടിത്തറ ശിൽപ നിർമിതികളാൽ മനോഹരമാണ് ഇതിൽ എന്നെ കൂടുതൽ അതിശയിപ്പിച്ചത് ഏറ്റവും താഴെയായി കാണുന്ന ഗജ വീരന്മാരുടെ ശിൽപ ങ്ങളാണ് ആകെ 650 ഗജ വീരന്മാരുടെ ശിൽപങ്ങളാണ് കൊത്തി വെച്ചിരിക്കുന്നത് ഈ 650 ആനകളും അതിന്റെ രൂപം കൊണ്ട് വ്യത്യസ്തമാണ് സംശയമുണ്ടെങ്കിൽ ചിത്രത്തിൽ നിങ്ങൾക്കു സൂക്ഷിച്ചു നോക്കാവുന്നതാണ് ആനകളുടെ ഈ നീണ്ട നിര രാജ വംശത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത് അതിനു മുകളിലായി സിംഹങ്ങളുടെ ശിൽപമാണ് ഇത് രാജ വംശത്തിന്റെ ധീരതയെ കാണിക്കുന്നു അതിനും മുകളിലായി കുതിരകളുടെ നിരയാണ് രാജവംശത്തിന്റെ വേഗതയെയാണ് ഇത് പ്രധിനിധീകരിക്കുന്നത്

ക്ഷേത്ര ഭിത്തിയിൽ ആകമാനം പുരാണങ്ങളിലെ പല രംഗങ്ങളും ആവിഷ്കരിച്ചു വെച്ചിരിക്കുന്നത് കാണാൻ കഴിയും കൂടാതെ പടയാളികൾ, നർത്തകിമാർ, സംഗീതജ്ഞർ എന്നിവയുടെയും ശിൽപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ഇതൊന്നും കാര്യമായ കേടു കൂടാതെ നിലനിൽക്കുന്നത് ആശ്ചര്യം തന്നെയാണ്

ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നിടത്തു ഇരു ഭാഗങ്ങളിലുമായി കാണുന്നത് രാജ മുദ്രയാണ് തപസു ചെയ്യുകയായിരുന്ന ഒരു യോഗിയെ കടുവയുടെ ആക്രമണത്തിൽ നിന്നും രാജ വംശത്തിലെ ഒരു പൂർവികൻ രക്ഷിക്കുകയുണ്ടായി അദ്ദേഹത്തിന്റെ ഈ ധീര പ്രവർത്തിയാണ് രാജവംശത്തിനു ഹൊയ്സാല എന്ന പേര് വരൻ കാരണം ഹൊയ്സാല എന്നാൽ Strike sala എന്നാണ് അർഥം

മൊത്തം 42 കൽത്തൂണുകളാണ് ക്ഷത്രത്തിനകത്തുള്ളത് ശിൽപ ചാതുര്യം കൊണ്ടും നിർമാണ വൈവിധ്യം കൊണ്ടും ഓരോ കൽത്തൂണും ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവുമാണ്

ക്ഷേത്രത്തിനകത്തുള്ള എല്ലാ കൽത്തൂണുകളും തന്നെ കൊത്തു പണികളാൽ മനോഹരമാണ് എല്ലാം ഒന്നിനൊന്നു മെച്ചം പക്ഷെ ഇതിൽ നിന്നെല്ലാം നരസിംഹ തൂണിനു ചില പ്രത്യേകതകൾ ഉണ്ട് ഒരു കാലത്തു കൈ കൊണ്ട് തിരിക്കുവാൻ സാധിക്കുന്നതായിരുന്നു ഇത് ഇതിന്റെ നിർമാണത്തിൽ പങ്കാളികളായ ശിൽപികളുടെ പേര് വിവരങ്ങൾ ഇതിൽ ആലേഖനം ചെയ്തു വെച്ചിരിക്കുന്നത് കാണാവുന്നതാണ് രസകരമായ മറ്റൊരു കാര്യം ഈ കൽത്തൂണിന്റെ ചെറിയ ഒരു ഭാഗം കൊത്തു പണികൾ ഒന്നും ചെയ്യാതെ ശൂന്യമായി ഇട്ടിരിക്കുന്നു എന്നതാണ് ഇത് പോലെ ഇത്രയും സൂക്ഷ്മമായ കൊത്തുപണി ആർകെങ്കിലും ചെയാന് പറ്റുമെങ്കിൽ അവരെ വെല്ലുവിളിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്തിരിക്കുന്നത്

ഒറ്റ കല്ലിൽ കടഞ്ഞെടുത്ത മോഹിനി ശിൽപത്തിന്റെ സൗന്ധര്യം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് വിഷ്ണു ഭഗവാന്റെ അവതാരമായ മോഹിനി സൗന്ധര്യത്തിന്റെ മൂർത്തി ഭാവമാണ് പദ്മിനി ശില്പ ശൈലിയിലാണ് ഇത് നിർമിച്ചിരിക്കുന്നത് ശിൽപ മുഖം നെറ്റി, മൂക്ക്, താടി എന്നീ മൂന്ന് സമ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ശിരസ്സിൽ അതി മനോഹരമായ കൊത്തു പണികളാൽ അലംകൃതമായ കിരീടവും കഴുത്തിൽ അതിമനോഹരമായ മാലകളും അണിഞ്ഞിരിക്കുന്നു ഒറ്റക്കല്ലിൽ തീർത്ത ഈ ശിൽപം ഒരു അത്ഭുതം തന്നെയാണ്

വിഷ്ണു വർദ്ധൻ രാജാവിന്റെ പ്രഥമ പത്നി ആയിരുന്നു ശാന്തളാ ദേവി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ഇവർ ക്ഷേത്രത്തിൽ കാണുന്ന പല മാധനിക ശില്പങ്ങളും ഇവർക്കു വേണ്ടിയാണു പണികഴിപ്പിച്ചിട്ടുള്ളത് ഇത്തരത്തിൽ 42 ശില്പങ്ങൾ ഇവിടെ കാണാൻ കഴിയും ക്ഷേത്രത്തിനകത്തു നടു ഭാഗത്തായി വൃത്താകൃതിയിൽ ഒരു കൽ മണ്ഡപം ഉണ്ട് ഒരു കാലത്തു ശാന്തളാ ദേവി ഇവിടെ നൃത്തം ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു

വളരെ സൂക്ഷ്മവും മനോഹരവുമായ അനേകം കൊത്തു പണികളാൽ അലംകൃതമായ ഈ വിമാനം ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നിർമിതികളിൽ ഒന്നാണ് ഇതിന്റെ കേന്ദ്ര ഭാഗത്തായി നരസിംഹ അവതാരത്തിന്റെ ശിൽപം കാണാവുന്നതാണ്

രാവിലെ 730 മുതൽ വൈകുനേരം 730 വരെയാണ് ക്ഷേത്ര സമയം രാവിലെ 10 മുതൽ 11 വരെ പൂജ ആവിശ്യങ്ങൾക്കു വേണ്ടി നടയടക്കുന്നതായിരിക്കും എന്നാലും സന്ദർശകർക്ക് ഈ സമയത് ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്

ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഉചിതം താമസിക്കാനുള്ള സൗകര്യങ്ങൾ ബേലൂരിൽ പരിമിതമാണ് കർണാടക സർക്കാരിന്റെ കീഴിലുള്ള ഒരു ഹോട്ടൽ ഇവിടെ ക്ഷേത്രത്തിനു അടുത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട് ഇവിടെ താമസ സൗകര്യം ലഭ്യമാണ് മൈസൂരിൽ നിന്നും ഇവിടെക് നേരിട്ട് ബസ് സർവീസുകൾ ലഭ്യമാണ് മൈസൂരിൽനിന്നും 149 കിലോമീറ്റർ സഞ്ചരിച്ചു വേണം ഇവിടെക് എത്തി ചേരാൻ അരിസിക്കരെ ആണ് അടുത്തുള്ള ഏക റെയിൽവേ സ്റ്റേഷൻ ഇവിടെ നിന്നും ബസ് സർവീസുകൾ സുലഭമാണ്