Saturday 28 July 2018

സംഖ്യകൾ പുരാണ അറിവുകളിൽ

ഭാരതീയ സംസ്കാരത്തില്‍ സംഖ്യക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പല രൂപങ്ങളെയും പ്രതീകങ്ങളെയും സങ്കല്പങ്ങളെയും ചില എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എകീകരിക്കപ്പെട്ടിട്ടുണ്ട് ഭാരതത്തില്‍. അങ്ങനെ ഒന്ന് മുതല്‍ പത്തു വരെ ഉള്ള എണ്ണങ്ങളില്‍ എകീകരിക്കപ്പെട്ട ചിലതിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
ഏകദന്തന്‍ഗണപതി
ഏകാന്നഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഒരു വ്രതം
ഏകരാത്രഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ഒരു കര്‍മം.
ത്രികര്‍മങ്ങള്‍യാഗം, വേദാധ്യായനം, ദാനം.
ത്രിഗുണങ്ങൾസത്ത്വഗുണം, രജോഗുണം, തമോഗുണം
ത്രിദണ്ടിവാക്ക്, മനസ്, കായം
ത്രിദോഷങ്ങള്‍വാതം, പിത്തം, കഫം.
ത്രിമൂര്‍ത്തിബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍)
ത്രിലോകംസ്വര്‍ഗം, ഭൂമി, പാതാളം.
ത്രിവര്‍ഗംധര്‍മം, അര്‍ഥം, കാമം.
ത്രിവിദ്യഋക്, യജുസ്, സാമം എന്നീ വേദശാഖകള്‍.
ത്രിവേണിഗംഗ, യമുനാ സരസ്വതി സംഗമ സ്ഥാനം.
ത്രിസ്തലികാശി, പ്രയാഗം, ഗയ എന്നീ പുണ്യസ്ഥലങ്ങള്‍.
ത്രേതാദക്ഷിണം, ഗര്‍ഹാപത്യം, ആവഹനീയം എന്നീ മൂന്നു ഔപാസതാഗ്നികള്‍
ദുഖത്രയംആദ്ധ്യാത്മികം, ആദിഭൌതികം, ആദിദൈവികം എന്നീ മൂന്നു ദുഃഖങ്ങള്‍.
ചതുരുപായംസാമം, ദാനം, ഭേദം, ദണ്ഡം.
ചതുര്‍യുഗംകൃത യുഗം (സത്യാ യുഗം), ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം.
ചതുര്‍വര്ഗധര്‍മം, അര്‍ഥം, കാമം, മോക്ഷം.
ചതുര്‍വേദംഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം.
പഞ്ചാമൃതംപാല്, പഞ്ചസാര, നെയ്യ്, തൈര്, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ദ്രവ്യം.
പഞ്ചായുധംവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ചക്രം, ധനുസ്, ഖഡ്ഗം, ഗദ, ശംഖ് എന്നീ ആയുധങ്ങള്‍.
പഞ്ചാവയങ്ങള്‍പ്രജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം, തര്‍ക്കശാസ്ത്രം.
പഞ്ചേന്ദ്രിയം (ജ്ഞാനേന്ദ്രിയങ്ങള്‍)ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്.
പഞ്ചേന്ദ്രിയം (കര്‍മേന്ദ്രിയങ്ങള്‍)വാക്ക്, കയ്യ്, കാലു, ഗുദം, ഗുഹ്യം.
പഞ്ചോഷ്മനപ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, എന്നീ ഭക്ഷണത്തെ ദഹിപ്പിക്കുന്ന അഞ്ചു ശരീരാശികള്‍..
പഞ്ചപാണ്ഡവര്‍ധര്‍മ പുത്രര്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍
പഞ്ചകന്യഅഹല്യ, ദ്രൌപദി, കുന്തി, താര, മണ്ടോദരി .
ഷഡ്കര്‍മങ്ങള്‍ശാന്തി, വശ്യം, സ്തംഭനം, ദ്വേഷണം, ഉച്ചാടനം, മാരണം.
ഷഡ്ചക്രങ്ങള്‍ആധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, പ്രജ്ഞ എന്നീ ശരീരത്തില്‍ ആറു ചക്രങ്ങള്‍.
ഷഡ് ഗുണങ്ങള്‍സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമശ്രയം.
ഷഡ്തിലിതിലോദ്വിര്‍ത്തനം, തൈലസ്നാനം, തിലഹോമം, തിലദാനം, തിലഭോജനം, തിലവാപനം എന്നിങ്ങനെ മോക്ഷം കിട്ടുന്നതിനു വേണ്ടി എള്ള് കൊണ്ട് ചെയ്യുന്ന ആറ് കര്‍മങ്ങള്‍.
ഷഡ് ദര്‍ശനങ്ങള്‍ന്യായം, വൈശേഷികം, മീമാംസ, വേദാന്തം, സാംഖ്യം, യോഗം.
ഷഡൂര്‍മ്മികള്‍വിശപ്പ്‌, ദാഹം, ദുഃഖം, മോഹം, ജരാ, മൃത്യു.
ഷഡ്വര്‍ഗ്ഗംകാമം, ക്രോധം, ലോഭം, മോഹം, മഠം, മാത്സര്യം തുടങ്ങിയ ദുര്‍ഗുണങ്ങള്‍.
ഷഡംഗങ്ങള്‍ 1) ശിക്ഷാ, കല്പം, നിരുക്തം, ചന്ദസ്, ജ്യോതിഷം, വ്യാകരണം.
2) ഗോമൂത്രം, ചാണകം, പാല്‍, നെയ്യ്, തൈര്, രോചന.
ഷഡ് കര്‍മങ്ങള്‍അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം.
ഷഡ് ദുര്‍ഗംധന്വദുര്‍ഗം, മഹീ ദുര്‍ഗം, ഗരിടുര്‍ഗം, മനുഷ്യ ദുര്‍ഗം, മൃദുര്‍ഗം, വനദുര്‍ഗം, എന്നീ ആറു വിധം കോട്ടകള്‍.
സപ്ത നദികള്‍ഗംഗ, യമുനാ, സരസ്വതി, നര്‍മദ, കാവേരി, സിന്ധു, ഗോദാവരി.
സപ്തധാതുക്കള്‍രസം, മാംസം, മേദസ്, മജ്ജ, അസ്ഥി, ശുക്ലം.
സപ്താവസ്ഥകള്‍അജ്ഞാനം, ആവരണം, വിക്ഷേപം, പരോക്ഷം, അപരോക്ഷം, ശോകനിവൃത്തി, ആനന്ദം.
സപ്ത പാതാളങ്ങള്‍അതലം, വിതലം, സ്ഥലം, രസാതലം, മഹാതലം, തലാതലം, പാതാളം.
സപ്തദ്വീപങ്ങള്‍ജംബുദ്വീപം, പ്ലക്ഷദ്വീപം, കിശദ്വീപം, ക്രൌഞ്ചദ്വീപം, ശാത്മലീദ്വീപം, പുഷ്കരദ്വീപം.
സപ്തപുരികള്‍അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, ഉജ്ജയിനി, ദ്വാരക.
സപ്തമാതാക്കള്‍ബ്രാഹ്മീ, മാഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി.
സപ്ത സാഗരങ്ങള്‍ലവണം, ഇക്ഷുദധി, ക്ഷീരം, മധു, മദിരാ, ഘൃതം.
സപ്തര്‍ഷികള്‍കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൌതമന്‍, ജമദഗ്നി, വസിഷ്ടന്‍
സപ്തസിന്ധുക്കള്‍1) ഗംഗ, യമുനാ, സരസ്വതി, ശതദ്രു, പരുര്നി, മരുദ്വൃധ, ആജീകിയ (വേദപ്രകാരം)
2) വാസ്വോകസാര, നളിനി, പാപനി, ഗംഗ, സീതാ, സിന്ധു, ജംബുനദി (മഹാഭാരത പ്രകാരം)
സപ്താശ്വങ്ങള്‍ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്പ്, പംക്തി എന്നിങ്ങനെ സൂര്യന്റെ ഏഴു കുതിരകള്‍.
സപ്തസ്വരങ്ങള്‍ഷഡ്ജം, ഗാന്ധാരം, ഋഷഭം, നിഷാദം, മാധ്യമം, ധൈവതം, പഞ്ചമം.
അഷ്ടഗുണങ്ങള്‍ദയ, ക്ഷമ, അസൂയാരാഹിത്യം, ശുചിത്വം, അനായാസം (മടിയില്ലായ്മ), മംഗളം, അകാർപ്പണ്യം (പിശുക്കില്ലായ്മ), അസ്പൃഹ (ആഗ്രഹമില്ലായ്മ)
അഷ്ടധാതുസ്വര്‍ണം, വെള്ളി, ചെമ്പു, തകരം, നാകം, ഈയം, ഇരുമ്പ്, രസം.
അഷ്ടദിക്പാലകന്മാര്‍ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, വൈശ്രവനന്‍, ഈശന്‍.
അഷ്ടദിക്കരന്യഅഭ്രാമു, കപിലാ, പിംഗലാ, അനുപമാ, താമ്രകര്ണി , ശുഭദന്തി, അംഗനാ, അന്ജനാവതി എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന പെണ്ണാനകള്‍.
അഷ്ട ദിഗ്ഗജങ്ങള്‍ ഐരാവതം, പണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അഞ്ചനന്‍, പുഷ്പദന്‍, സാര്‍വ ഭൌമന്‍, സുപ്രതീകന്‍ എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന കൊമ്പന്മാര്‍.
അഷ്ടദ്രവ്യംഅരയാല്‍, പേരാല്‍, അത്തി, ഇത്തി, എള്ള്, കടുക്, പായസം, നെയ്‌ എന്നിങ്ങനെ യാഗത്തിനുള്ള എട്ടു സാധനങ്ങള്‍.
അഷ്ടനാഗങ്ങള്‍വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, ഗുളികന്‍, പത്മന, മഹാപത്മന്‍, അനന്തന്‍.
അഷ്ടപുഷ്പങ്ങള്‍പുന്ന, വെള്ളെരിക്ക്, ചെമ്പകം, നന്ത്യാര്‍വട്ടം, നീലോല്‍പലം, പാതിരി, അരളി, ചെന്താമര.
അഷ്ടപ്രമാണങ്ങള്‍പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം, അര്‍ത്ഥാപത്തി, അനുപലബ്ദി, സംഭവം, ഐതീഹ്യം.
അഷ്ടബന്ധംശംഖുപൊടി, കടുക്കാപ്പൊടി, ചെഞ്ചല്യപ്പൊടി, കോഴിപ്പരല്‍, ആറ്റ്മണല്‍, നെല്ലിക്കാപ്പൊടി, കോലരക്ക്, നൂല്പ്പഞ്ഞി.
അഷ്ടമംഗല്യം 1) കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി, മംഗള സ്ത്രീ, സ്വര്‍ണം
2) ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്‌, ആദിത്യന്‍, ജലം, രാജാവ്
3) അരി നെല്ല്, കുരുത്തോല, അമ്പ്‌, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ്.
അഷ്ടമൂര്‍ത്തികള്‍ഭൂമി, ജലം, വായു, അഗ്നി, ആകാശം, യജമാനന്‍, സൂര്യന്‍, ചന്ദ്രന്‍.
അഷ്ടവൈദ്യന്മാര്‍കുട്ടഞ്ചേരി മൂസ്, പ്ലാന്തോട്ടു മൂസ്, ചിരട്ടമന്‍ മൂസ്, ഇളയിടത്തു മൂസ്, തൈക്കാട്ട് മൂസ്, വെള്ളാട്ട് മൂസ്, ആലത്തൂര്‍ നമ്പി, കാത്തോള്‍ നമ്പി.
അഷ്ടസിദ്ധികള്‍അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നീ എട്ടു യോഗ സിദ്ധികള്‍.
അഷ്ടവിവാഹംബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ഗാന്ധര്‍വം, ആസുരം, രാക്ഷസം, പൈശാചം.
അഷ്ടാംഗംയാമം, നിയമം, ആസനം, പ്രാനായാം, പത്യാഹാരം, ധാരണം, ധ്യാനം, സമാധി.
അഷ്ടാംഗാര്ഘ്യവെള്ളം, പാല്‍, ദര്ഭപ്പുല്ല്, തൈര്, നെയ്‌, അരി, യവം, കടുക് എന്നീ പൂജാ സാധനങ്ങള്‍.
അഷ്ടാംഗ ഹൃദയംകായം (സാമാന്യ ശരീരം), ബാലം (ബാലശരീരം), ഗ്രഹം (ബാല പീടയുളവാക്കുന്ന ഭൂതാദി), ഊര്ധ്വാംഗം (ശിരസ്), ശല്യം (ശസ്ത്രക്രിയ), ദംഷ്ട്രം (പല്ല്), ജരാ, വൃഷം (ശുക്ലം) എന്നിങ്ങനെ എട്ടു അംഗങ്ങളെ ക്രമമായി വിവരിക്കുന്ന ചികിത്സ ശാസ്ത്രം.
നവഗ്രഹങ്ങള്‍സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, രാഹു, കേതു.
നവദോഷങ്ങള്‍ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം, ഏകാര്ഗ്ഗളം, സര്‍പ്പശിരസ്, ലാടം, വൈധൃതം.
നവനിധികള്‍മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കന്ദം, നീലം, ചര്‍ച്ചം.
നവഭക്തികള്‍ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മ നിവേദനം.
നവരത്നങ്ങള്‍1) മുത്തു, മാണിക്യം, വൈദൂര്യം, ഗോമേദകം, വജ്രം, വിദൃമം, പത്മരാഗം, മരതകം, നീലം എന്നീ രത്നങ്ങള്‍.
2) ധന്വന്തരി, ക്ഷപനകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നെ വിദ്വാന്മാര്‍.
ദശ പുഷ്പങ്ങള്‍വിഷ്ണുക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്നില, മുക്കൂറ്റി, ഉഴിഞ്ഞ.
ദശമൂലങ്ങള്‍പയ്യാനി, മുഞ്ഞ, കുമിഴ്, പത്തിരി കൂവളം എന്നിവ ചേർന്നാൽ പഞ്ചമൂലം. ഇവയോടൊപ്പം ഞെരിഞ്ഞില്‍ കണ്ടകാരി ചുണ്ട ബ്രുഹത്തോരില മൂവില എന്നിവ ചേര്‍ന്നാല്‍ ദശമൂലം.
ദശകര്മങ്ങള്‍ഗര്‍ഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകര്‍മം, നിഷ്ക്രമണം, നാമകരണം, അന്നപ്രാശനം, ചൂഡാകര്മം, ഉപനയനം, വിവാഹം.
ദശവിദ്യകള്‍കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്ത, ധൂമാവതി, ബഗല, മാതംഗി, കമല.
ദശപാപങ്ങള്‍കൊല, മോഷണം, അര്ഹതയില്ലാത്തതില്‍ ഉള്ള ആഗ്രഹം, പിശുക്ക്, വ്യാജം, അസംബന്ധം പറയല്‍, ദ്രോഹചിന്ത, അന്യരുടെ ധനത്തിലുള്ള ആഗ്രഹം, നാസ്ഥികബുദ്ധി, പരുഷമായ പെരുമാറ്റം.
ദശാവതാരങ്ങള്‍മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലരാമന്‍, കല്കി.

വിദ്യാർത്ഥി പഞ്ച ലക്ഷണം

ഉത്തമവിദ്യാര്‍ത്ഥിയുടെ ലക്ഷണം പണ്ടൊരു സംസ്കൃതകവി പറഞ്ഞതു്.

കാകദൃഷ്ടി, ബകധ്യാനം,
ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം
ഏതദ് വിദ്യാര്‍ത്ഥിലക്ഷണം

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ലക്ഷണങ്ങളാണു പറയുന്നതു് :

കാകദൃഷ്ടി : കാക്കയുടെ കണ്ണു്. ആകാശത്തുകൂടി പറക്കുമ്പോഴും താഴെയുള്ള ചെറിയ വസ്തുക്കള്‍ പോലും കണ്ടുപിടിക്കുന്ന കണ്ണു്. വിദ്യാര്‍ത്ഥിക്കു് ഈ സൂക്ഷ്മദൃഷ്ടി ഉണ്ടായിരിക്കണം.
ബകധ്യാനം: കൊക്കിന്റെ ധ്യാനം. മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന കൊക്കിനെ കണ്ടിട്ടില്ലേ? അനങ്ങാതെ നില്‍ക്കും. എവിടെയെങ്കിലും ഒരു മീന്‍ അനങ്ങിയാല്‍… ഒറ്റക്കൊത്തു്. ഒരിക്കലും പിഴയ്ക്കാത്ത കൊത്തു്. പഠനത്തില്‍ വിദ്യാര്‍ത്ഥിക്കും ഈ ഏകാഗ്രത വേണം.
ശ്വാനനിദ്ര: പട്ടിയുടെ ഉറക്കം. ഒരു ചെറിയ ശബ്ദം കേട്ടാലും ഉണരുന്ന പട്ടി. വിദ്യാര്‍ത്ഥി പോത്തുപോലെ കിടന്നുറങ്ങരുതു് എന്നര്‍ത്ഥം.
അല്പാഹാരം: പാതി വയറേ വിദ്യാര്‍ത്ഥി കഴിക്കാവൂ. നിറഞ്ഞ വയറില്‍ പഠിക്കാനാവില്ല.
ജീര്‍ണ്ണവസ്ത്രം: ആഡംബരവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥിക്കു പാടില്ല. താന്‍ തന്നെ നനച്ചു വൃത്തിയാക്കിയ, പഴയ വസ്ത്രം ധരിക്കണം.

ഈ നിര്‍വ്വചനം ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു ശരിയാവും എന്നു തോന്നുന്നു:

കാകദൃഷ്ടി: ക്ലാസ്സില്‍ കേട്ടെഴുത്തു്, കണക്കു ചെയ്യല്‍ തുടങ്ങിയവ നടക്കുമ്പോഴും, പരീക്ഷാസമയത്തുമാണു് ഈ സ്വഭാവം വെളിവാകുക. ഒരേ സമയത്തു രണ്ടു വശത്തും നോക്കി കോപ്പിയടിക്കുന്ന കാകദൃഷ്ടി.
ബകധ്യാനം: ഇതു ക്ലാസ്സില്‍ എപ്പോഴുമുണ്ടു്. മുഖത്തേക്കൊന്നു നോക്കുക. കൊക്കു വയലില്‍ ഇരിക്കുന്നതുപോലെയല്ലേ ക്ലാസ്സിലെ ഇരിപ്പു്?
ശ്വാനനിദ്ര: പിന്‍‌ബെഞ്ചിലാണു് ഇതു സാധാരണയായി കാണുന്നതു്. ചിലര്‍ ഇരുന്ന ഇരുപ്പില്‍ കണ്ണു തുറന്നു് ഉറങ്ങും. ചിലര്‍ ഡെസ്കില്‍ തല ചായ്ച്ചുവെച്ചു് പട്ടി ഉറങ്ങുന്നതുപോലെ ഉറങ്ങും.
അല്പാഹാരം: ക്ലാസ്സില്‍ ഇതുമുണ്ടു്. മിഠായി, കടലയ്ക്ക തുടങ്ങി മുറുക്കാനും കഞ്ചാവും വരെ.
ജീര്‍ണ്ണവസ്ത്രം: ഇതു ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണു കൂടുതല്‍ കാണുക. ജീര്‍ണ്ണവസ്ത്രം തന്നെ

Friday 27 July 2018

ഓണക്കാലം

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

കൂടുതൽ വായിക്കുവാൻ

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ ചവുട്ടിത്താഴ്ത്തിയതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു, ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
മലയാദ്രിമാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ

വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.

ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ നാസിക അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി: എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.

തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം. എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

നന്ദീശസംഹിതയില്‍ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.

ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് കാമരൂപമെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന രാമക്ഷേത്രം, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.

അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.


തൃക്കാർത്തിക

വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. ലക്ഷ്മീ ദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു. വീട്ടിൽ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം....

യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില്‍ പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നി പുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് വീടുകളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു. സുബ്രഹ്മണ്യന്റെ ജന്മനാളാണെന്ന സങ്കല്പവും ചിലയിടങ്ങളില്‍ കാര്‍ത്തിക വിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്. ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന്‍ ചചീരിലെ അഞ്ചാം കാതത്തില്‍ പറയുന്നു.

തെങ്ങും പ്ളാവും അടുത്തടുത്ത് നില്‍ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെള്ളയ്ക്ക (കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്‍, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുള്ള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.

കാര്‍ത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്. വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങഉം ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. (ഹൈന്ദവാചാര സംഹിത-ഡോ.എന്‍.അജിത് കുമാര്‍)

ഉപ്പനെച്ചത്തിന്റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുള്ള മറ്റ് പൂവുകളും ഇടുന്നത്.

കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്‍) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില്‍ പാടുള്ളു. തലേനാള്‍ കാര്‍ത്തികപ്പൂവിന്റെ മൊട്ട് പറിച്ച് വെള്ളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്.

ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണി പൊതിഞ്ഞുകെട്ടി മൂട്ടില്‍ പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്‍ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍.

ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം. കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്ത ഞാറുകളില്‍ കതിരുവരും. അത് കള്ളക്കതിരെന്നാണം പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികള്‍ വയലിലെ പന്തത്തില്‍ വീണു ചാവും. അതാണ് വയലില്‍ കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം.

തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണം മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്‍ത്ഥം.

തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു. മത്സ്യമാംസാദികൾ വർജിച്ച് വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ് . ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷി വസിക്കും എന്നും ഐതിഹ്യം പറയുന്നു. തുളസീ , സുബ്രഹ്മണ്യൻ , വിഷ്ണു എന്നിവരെയും ഈ അവസരത്തിൽ പ്രീതിപ്പെടുത്തുന്നത് നന്നായിരിക്കും.

എല്ലാ കൂട്ടുകാർക്കും തൃക്കാർത്തിക ആശംസകൾ നേരുന്നു ...

ഗുരുവായൂർ ഏകാദശി

വ്രതങ്ങളിൽ ശ്രേഷ്ഠം ഏകാദശി വ്രതം. ഏകാദശിവ്രതങ്ങളിൽ മഹാഖ്യാതി ഗുരുവായൂർ ഏകാദശിവ്രതത്തിനാണെന്ന് പറയുന്നതെന്തുകൊണ്ട് ?

വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഏകാദശിദിനത്തിൽ ഗുരുവായൂർക്ക് എഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂർ ഏകാദശിയിൽ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയിൽ ഗുരുവായൂർ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി.

1. ആയിരം അശ്വമേധയാഗങ്ങൾക്കും നൂറുകണക്കിനു വാജപേയയാഗങ്ങൾക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓർമ്മിപ്പിക്കുന്നു. കൃതയുഗത്തിൽ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാൻ ദേവഗണങ്ങളെല്ലാവരും ഒത്തുചേർന്നു. യുദ്ധം തുടങ്ങിയതിനിടയിൽ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയിൽ യോഗനിദ്രയിൽ നിന്ന് ഉണർന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാൻ ചോദിച്ചു. ഞാൻ ഏകാദശിയാണെന്നവൾ മറുപടി നൽകി. സന്തുഷ്ടനായ ഭഗവാൻ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവർക്ക് അശ്വമേധഫലവും വിഷ്ണുലോകം പുൽകുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവൾ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂർവ്വം അനുഷ്ഠിക്കുന്നവർക്കെല്ലാം ഐഹികസുഖങ്ങളും ഒടുവിൽ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.

2. ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തിൽ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാൻ യോഗനിദ്രയിൽ നിന്നുണർന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്.

3. ഭഗവദ്ഗീത അർജുനന് ഭഗവാൻ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.

4. ദേവേന്ദ്രൻ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെവന്ദിച്ചതും സുരഭി പാൽ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.

5. അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങൾ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ.

6. ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാൻ ഭക്തജനങ്ങളെ നേരിൽക്കണ്ട് അനുഗ്രഹി്ക്കുവാൻ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്.

7. ഭക്തോത്തമന്മാരായ മേല്പുത്തൂർ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികൾ, പൂന്താനം, ശ്രീശങ്കരാചാര്യ സ്വാമികൾ, കുറൂരമ്മ തുടങ്ങിയവർക്കെല്ലാം ഭഗവദ്ദർശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്.

8. ചെമ്പൈവൈദ്യനാഥ ഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്.

9. ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകൾ ക്കൊഴികെ മുഴുവൻ സമയവും ദർശനത്തിനായി ശ്രീ കോവിൽ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

10. മേല്പുത്തൂർ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂർ ഭഗവത് സന്നിധിയി ൽ സമർപ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്.

ഗുരുവായൂർ ഏകാദശി മഹത്വം ഉൾക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ഭഗവത്ദർശന സൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

ഓം നമോ ഭഗവതേ വാസുദേവായ! ഓം നമോ നാരായണാ! കൃഷ്ണായ ഗോവിന്ദായ നമോ നമഃ

മകരസംക്രാന്തി

ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്.
ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.
സൂര്യന്‍ ദക്ഷിണയാനം - തെക്കോട്ടുള്ള യാത്ര - പൂര്‍ത്തിയാക്കി ഉത്തരായനം - വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.
സൂര്യന്‍റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് - ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .
തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.
വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു
മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.
ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകരസംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട് - ഇന്നും.
ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

ഹരിവരാസനം

ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....

ഹരിവരാസനം
വിശ്വമോഹനം
ഹരിദധീശ്വരം
ആരാധ്യപാദുകം
അരിവിമർദ്ദനം
നിത്യ നർത്തനം
ഹരിഹരാത്മജം
ദേവമാശ്രയേ....

ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും, സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും, ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും, ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ.... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

ശരണ കീർത്തനം
ശക്ത മാനസം
ഭരണലോലുപം
നർത്തനാലസം
അരുണ ഭാസുരം
ഭൂതനായകം
ഹരിഹരാത്മജം
ദേവമാശ്രയേ...

ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും, വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും, ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

പ്രണയ സത്യകം
പ്രാണ നായകം
പ്രണതകല്പകം
സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ....

പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും, ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും, ഓം കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു... അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

തുരഗവാഹനം
സുന്ദരാനനം
വരഗദായുധം
വേദവർണ്ണിതം
ഗുരുകൃപാകരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ.....

കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും, ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....

ത്രിഭുവനാർച്ചിതം
ദേവതാത്മകം
ത്രിനയനം പ്രഭും
ദിവ്യദേശികം
ത്രിദശ പൂജിതം
ചിന്തിത പ്രദം
ഹരിഹരാത്മജം
ദേവമാശ്രയേ....

മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും, മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

ഭവഭയാപഹം
ഭാവുകാവഹം
ഭുവനമോഹനം
ഭൂതിഭൂഷണം
ധവളവാഹനം
ദിവ്യവാരണം
ഹരിഹരാത്മജം
ദേവമാശ്രയേ.....

ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും, ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും, വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

കള മൃദുസ്മിതം
സുന്ദരാനനം
കളഭ കോമളം
ഗാത്ര മോഹനം
കളഭ കേസരി
വാജിവാഹനം
ഹരിഹരാത്മജം
ദേവമാശ്രയേ....

മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും, കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും, ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

ശ്രിതജനപ്രിയം
ചിന്തിതപ്രദം
ശ്രുതിവിഭൂഷണം
സാധുജീവനം
ശ്രുതിമനോഹരം
ഗീതലാലസം
ഹരിഹരാത്മജം
ദേവമാശ്രയേ....

ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും, മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ഓണവും പാടിപ്പതിഞ്ഞ പത്തു കള്ളങ്ങളും



പുരാണകഥകളുടെ പാഠഭേദങ്ങൾക്കും, വ്യത്യസ്ഥ ആഖ്യാനങ്ങൾക്കും ഭാരതത്തിൽ വിലക്കുകളുണ്ടായിരുന്നില്ല. ദേശ, കാല ഭേദങ്ങൾക്കനുസരിച്ച് ചരിത്ര കഥകൾ പുനരാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അത്തരം പുനരാഖ്യാനങ്ങൾക്ക് പിന്നിൽ മതപരവും-രാഷ്ട്രീയപരവുമായ ദുരുദ്ദേശങ്ങൾ കടന്നുവരികയാണെങ്കിൽ നാം അത്തരം ദുരുദ്ദേശങ്ങളെ തിരിച്ചറിയാതെ പോകരുത്. കേരളത്തിന്റെ ദേശീയോത്സവം എന്ന് പുകൾപെറ്റ ഓണത്തെക്കുറിച്ച് നമ്മുടെക്കിടയിൽ ഏതാനും പതിറ്റാണ്ടുകളായി പ്രചരിപ്പിയ്ക്കപ്പെടുന്ന കഥയ്ക്ക് പിന്നിലും ഇത്തരം ചില ലക്ഷ്യങ്ങളാണുള്ളത്.

ഓണത്തെയും, മഹാബലിയെയും സംബന്ധിക്കുന്ന ചില മിഥ്യാധാരണകളും അവയുടെ യഥാർത്ഥ വസ്തുതകളും നമുക്ക് പരിശോധിയ്ക്കാം.

1. കേരളം ഭരിച്ച രാജാവായിരുന്നു മഹാബലി.

മഹാബലി കേരളം ഭരിച്ച നാട്ടുരാജാവായിരുന്നില്ല മറിച്ച് മൂന്നുലോകങ്ങളും അടക്കി ഭരിച്ച ചക്രവർത്തിയായിരുന്നു. സ്വർഗ്ഗലോകത്തെ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഇന്നത്തെ ഗുജറാത്തിൽ, നർമ്മദാ നദിയുടെതീരത്ത് ഭൃഗുകച്ഛത്തിലായിരുന്നു (Bharuch) മഹാബലിയുടെ യാഗഭൂമി..

2. മഹാബലിയുടെ സദ്ഭരണത്തിൽ അസൂയപൂണ്ട ദേവന്മാർക്ക് വേണ്ടിയാണ് വാമനൻ വന്നത്.

മഹാബലിയുടെ സദ്ഭരണത്തിൽ അസൂയപൂണ്ട ദേവന്മാ
ർക്ക് വേണ്ടിയല്ല വാമനൻ വന്നത്. മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് വേഷപ്രച്ഛന്നരായി സഞ്ചരിക്കേണ്ടി വന്നു. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദേവമാതാവ് അദിതി, ഭഗവാൻ വിഷ്ണുവിനെ കഠിന തപസ്സു ചെയ്തു, തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് പുരാണങ്ങളിലെ കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.


3.വിഷ്ണു വിരോധിയായിരുന്നു മഹാബലി.

മഹാബലി വിഷ്ണു വിരോധിയായിരുന്നില്ല. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാനാണ് എന്നറിഞ്ഞപ്പോൾ ഭക്തിയോടും, ആനന്ദത്തോടും കൂടി നമസ്‌കരിക്കുകയാണ് മഹാബലി ചെയ്തത്. മാത്രമല്ല തൻറെ സർവസ്വവും അളന്നെടുത്തപ്പോഴും ഭഗവാന്റെ അനുഗ്രഹമായാണ്, മഹാബലിയും, പത്നി വിന്ധ്യാവലിയും കണ്ടത്. തന്റെ മുത്തച്ഛനായ പ്രഹ്ലാദനെ ദുരിതങ്ങളിലൊന്നും കൈവിടാതിരുന്ന ഭഗവാനിൽ മഹാബലിയ്ക്ക് ഉത്തമ ഭക്തിയുണ്ടായിരുന്നു. മാത്രമല്ല, ഭഗാവാന്റെ മഹത്വം അൽപ്പമെങ്കിലും മനസ്സിലാക്കിയ മഹാഭക്തന്മാരുടെ കൂട്ടത്തിൽ യമധർമ്മൻ മഹാബലിയേയും പറയുന്നുണ്ട്.

(ശ്രീമദ് ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം 3)

4. ദ്രാവിഡരാജാവായിരുന്നു മഹാബലി

ആര്യൻ അധിനിവേശമെന്ന കപടചരിത്രത്തെ ന്യായീകരിയ്ക്കാൻ വേണ്ടി, അസുരന്മാർ ദ്രാവിഡരും, ദേവന്മാർ ആര്യന്മാരുമാണ് എന്ന വാദം പലരും ഉയർത്തുന്നത് കാണാം. അപ്രകാരം മഹാബലിയെന്ന ദ്രാവിഡരാജാവിനെ ആര്യന്മാർ ചതിച്ചു കൊന്ന കഥയായി മഹാബലിക്കഥയെ വ്യാഖ്യാനിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ സത്യത്തിൽ മഹാബലിയും, വാമനനും ഒരേ കശ്യപ പ്രജാപതിയുടെ വംശത്തിലാണ് ജനിച്ചത്. ദേവന്മാരും അസുരന്മാരും കശ്യപ പ്രജാപതിയുടെ ഇരു പത്നിമാരിൽ ഉണ്ടായവരാണ്.

5. വൈദിക ധർമ്മത്തിനെതിരായിരുന്നു ബലി.

വൈദിക ധർമ്മത്തിനെതിരായിരുന്നില്ല ബലി. മഹാബലി വൈദികമായ ധർമ്മങ്ങളെ പരിപാലിച്ചിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നു. ഗുരുവിലും ഈശ്വരനിലും ഉത്തമമായ ഭക്തിയെപ്പുലർത്തിയിരുന്നു. ഗുരുവായ ശുക്രാചാര്യരുടെ നിർദ്ദേശപ്രകാരം നൂറു അശ്വമേധയാഗങ്ങൾ മഹാബലി നടത്തിയതായി പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

6. ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തി.

ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂ
ന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.

7. മഹാബലി വരുന്നത് പാതാളത്തിൽ നിന്നും..

മഹാബലിയെ ഭഗവാൻ അയച്ചത് പാതാളത്തിലേക്കല്ല. മറിച്ച് സ്വർഗ്ഗത്തേക്കാളും ഉത്തമമായ സുതലം എന്ന ലോകത്തിലേക്കാണ്. അവിടെ ജീവിക്കുന്നവർക്ക് രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ലെന്നും ഭാഗവതം പറയുന്നു.

8. നേടിയത് ഇന്ദ്രൻ, നഷ്ടം മഹാബലിയ്ക്ക്.

വാമനമൂർത്തിയുടെ അനുഗ്രഹത്താൽ സ്വർഗാദികൾ ഇന്ദ്രന് തിരികെ ലഭിച്ചു. എന്നാൽ ഭഗവദ് അനുഗ്രഹത്തിന് മുൻപിൽ ഇന്ദ്രപദവിയും, ത്രിലോകങ്ങളും നിസ്സാരമാണെന്ന് ബലി തിരിച്ചറിഞ്ഞിരുന്നു. ബ്രഹസ്പതിയുടെ ശിഷ്യനായിരുന്നിട്ടും ഇന്ദ്രന് ഇത് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എന്ന് മഹാബലി സഹതപിക്കുന്നതായി ഭാഗവതത്തിൽ (പഞ്ചമസ്കന്ധം — അധോലോകങ്ങളുടെ വർണന) കാണാം. ആത്മസമർപ്പണം ചെയ്ത മഹാബലിയ്ക്ക് സുതലലോകത്തിൻറെ ചക്രവർത്തിയാക്കി, ഭഗവാൻ തന്നെ മഹാബലിയ്ക്ക് കാവൽക്കാരനായിരിയ്ക്കും എന്ന് വരം കൊടുത്തു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായ്ത്തീരുകയും, ഒടുവിൽ ഭഗവദ് സായൂജ്യം നേടുകയും ചെയ്യുമെന്നും ഭഗവാൻ അനുഗ്രഹിച്ചു.

9. മഹാബലിയും ഓണവും ആചരിയ്ക്കപ്പെടുന്നത് കേരളത്തിൽ/ മലയാളികൾക്കിടയിൽ മാത്രം.

മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. മഹാബലിയെ ആചരിയ്ക്കുന്നത് കേരളത്തിൽ മാത്രമല്ല, വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതലത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്കിൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ബലിപ്രദിപദ എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.

വാമന ജയന്തിയായ ഓണമാകട്ടെ വാമന ദ്വാദശി, ശ്രാവണ ദ്വാദശി, വാമന ജയന്തി എന്നീ പേരുകളിൽ പലപ്രദേശങ്ങളിലും ആചരിയ്ക്കുന്നു.

10. ഓണത്തപ്പൻ മഹാബലി.

ഓണത്തിന് പൂക്കളത്തിനരികിലായി, മണ്ണുകൊണ്ടുണ്ടാക്കിയ മുത്തിയമ്മ, അറകല്ല്, ഉരൽ, പിള്ളക്കല്ല് എന്നിവയോടൊപ്പം ഓണത്തപ്പന്മാരെ വയ്ക്കാറുണ്ട്. തിരുവോണ നാളിൽ പൂവടകളുണ്ടാക്കി സ്ത്രീകൾ അവിടെ നിവേദിക്കുന്നതും പതിവാണ്. ഓണത്തപ്പനെ തൃക്കാരപ്പൻ, തൃക്കാക്കരയപ്പൻ എന്നൊക്കെ പറയാറുണ്ട്. തൃക്കാക്കരയപ്പൻ മഹാബലിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി വാമനനാണ്. വാമനമൂർത്തിയെ സങ്കൽപ്പിച്ചാണു ഓണത്തപ്പരൂപങ്ങൾ പൂക്കളത്തോടൊപ്പം വയ്ക്കുന്നത്. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും ആരാധിക്കാറുണ്ട്

വാമന ജയന്തിയും, കൊയ്ത്തുത്സവവും, മഹാബലിയുടെ സന്ദർശനവുമൊക്കെച്ചെർന്ന മഹോത്സവമാണ് ഓണം. ദേവാസുരന്മാരെ അബ്രഹാമിക് മതങ്ങളുടെ ദൈവ-പിശാച് സങ്കല്പങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടല്ല കാണേണ്ടത് എന്ന്. മഹാബലിയും, പ്രഹ്ലാദനും, വൃത്രാസുരനുമെല്ലാം നമ്മെ ഓർമിപ്പിക്കുന്നു.

എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിയ്ക്കുന്നു.

നമസ്തേ..

തിലകം

1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ഭസ്മം

2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ചന്ദനം

3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
കുങ്കുമം

4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
സന്ന്യാസി

5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് കുറുകെയായി

6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് ലംബമായി

7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ

8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
മോതിരവിരൽ

9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
നടുവിരൽ

10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ത്രിപുരസുന്ദരിയുടെ

11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
വിഭൂതി

12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
രാവിലെ

13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
വൈകുന്നേരം

14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ദുർഗ്ഗയുടെ

15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
വിഷ്ണുവിന്റെ

16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ശിവന്റെ

17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
ശാന്തികം, പൗഷ്ടികം, കാമദം

18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
ഇടതു വശത്തുനിന്ന്

19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
സുഷ്മനാ നാഡിയുടെ

20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
ഊർദ്ധപുണ്ഡ്രം

21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ശിവശാക്ത്യാത്മകം

22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
വിഷ്ണുമായാ പ്രതീകം

23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
ആജ്ഞാചക്രത്തിന്

ദശാവതാര പ്രതിഷ്ടയുള്ള 10 ക്ഷേത്രങ്ങൾ

വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ടയുള്ള 10 ക്ഷേത്രങ്ങൾ ,അതും കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ. വായിക്കൂ.....

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായി മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയിൽ മത്സ്യാവതാര ക്ഷേത്രം. മത്സ്യാവതാര രൂപിയായ ഭഗവാന്റെ അവതാര പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവുമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോടും ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവും നടത്തി വരുന്നു, കൂടാതെ നാട്ടുകാരുടെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലേക്കു മടങ്ങി വന്നു കഴിഞ്ഞു.നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു രണ്ടു പ്രതിഷ്ഠകളും.

10. കൽക്കി :-
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു. ഒട്ടേറെപേർക്കറിയാത്ത ഈ ദശാവതാര ക്ഷേത്രങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും ഈ ക്ഷേത്രങ്ങളിലെല്ലാം എങ്ങനെ എത്തിച്ചേരുമെന്നതിനെ കുറിച്ചും അവിടുത്തെ വഴിപാടുകളെ കുറിച്ചും പൂജാ സമയങ്ങളെക്കുറിച്ചും അറിയുവാൻ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഇവയാണ്

മലയാളത്തിന്‍റെ അമൂല്യ പ്രതിഭകൾ

പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ ,അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്. സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ചരിത്ര രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവൻ എന്ന് കാണാം. ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ(sine), കോ സൈൻ(cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions)മൂല്യം .അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം .അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത് . അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാൽക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ . അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ(സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു .ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു.

ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു .അവർ അതിനെ മാധവ -ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു ”.പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട് .പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”.പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ ,വേണ് വരോഹ ,ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു .അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ .ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക് .മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു . .കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ് ,അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് ( calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു .കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത് . ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല .അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ ,തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്.

ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും ,മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്. അറിയാതെ പോകരുത്

ഏകലവ്യൻ?

എന്താണ് ആ നാമം സൂചിപ്പിക്കുന്നത്? നാം അത് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്!

നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ വളർത്തു പുത്രനായിരുന്നു ഏകലവ്യൻ. എന്നാൽ ഏകലവ്യന് ഒരു പൂർവ്വ കഥയുണ്ട്. ശ്രീകൃഷ്‌ണന്റെ അച്ഛനായ വസുദേവന്റെ പിതാവാണ് ശൂരസേനൻ! ശൂരസേനന് വസുദേവനെക്കൂടാതെ വേറെയും പുത്രന്മാരുണ്ടായി. അതിലൊരാളാണ് പ്രസിദ്ധനായ ദേവശ്രവസ്സ് .ദേവശ്രവസ്സിനു ശത്രുഘ്നൻ എന്നൊരു പുത്രനുണ്ടായി. ജനിച്ചപ്പോൾ തന്നെ വലിയ അപശകുനങ്ങൾ കണ്ടതിനാൽ ഈ കുട്ടി വനത്തിൽ ഉപേക്ഷിക്കപ്പെട്ടു. ആ കുട്ടിയാണ് പിന്നീട് ഹിരണ്യധനുസ്സ് കണ്ടെടുത്ത് വളർത്തിയ ഏകലവ്യൻ!

ഇനി ഏകലവ്യന്റെ ദ്രോണരെ ഗുരുവാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, അതിന്റെ അനന്തരഫലത്തേക്കുറിച്ചും പറയാം. ദ്രോണർ ഹസ്തിനപുരത്തെ രാജഗുരു മാത്രമല്ല, സർവ്വ സൈന്യാധിപൻ കൂടിയായിരുന്നു. എന്നുവച്ചാൽ ഹസ്തിനപുരിയുടെ സകല യുദ്ധതന്ത്രങ്ങളും അറിയുന്ന, നിയന്ത്രിക്കുന്ന ഇന്നത്തെ ജനറലിന് തുല്യമായ ഒരു പദവി.

അന്ന് ഹസ്തിനപുരിയുടെ സാമന്ത രാജ്യമായിരുന്നു നിഷാദ രാജ്യം. അതായത് അവർ കരം പിരിക്കുന്ന ഒരു രാജ്യം. അത്തരമൊരു രാജ്യവുമായി ഏതുസമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം. അത്തരം ഒരു രാജ്യത്തിലെ രാജകുമാരനായ ഏകലവ്യന് ഹസ്തിനപുരിയുടെ സർവ്വസൈന്യാധിപൻ വിലപ്പെട്ട യുദ്ധതന്ത്രങ്ങളും ആയുധവിദ്യയും ഉപദേശിച്ചുകൊടുക്കണം എന്ന് പറയുന്നത് മൗഢ്യമാണ്. അതായത് പാകിസ്താനിൽനിന്ന് ഒരുവൻ വന്നിട്ട്, ഇന്ത്യൻ സൈനിക ജനറലിനോട് ഇന്ത്യയുടെ യുദ്ധ തന്ത്രങ്ങൾ ഒന്ന് പഠിപ്പിച്ചു തരണം എന്നു പറയുമ്പോൾ, നമ്മുടെ ജനറൽ അത് സാധ്യമല്ല എന്നുപറഞ്ഞാൽ, ആയത് ശരിയല്ല എന്ന് നാം പറയുന്നതുപോലെ.

മാത്രമല്ല ധനുർവേദം പഠിക്കുന്നതിനു മുന്നേ വേദങ്ങൾ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അന്ന് കരുതിയിരുന്നു. അതായത് ഒരു ആയുധം, ആരോട്, എപ്പോൾ, എങ്ങനെ പ്രയോഗിക്കണം എന്നത്, ശരിയായ ബോധത്തിന്റേയും, വിവരത്തിന്റേയും, ചിന്തയുടേയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടത്. പക്വമായ ഒരു മനസ്സില്ലാത്തവനെ ധനുർവേദം പഠിപ്പിക്കുന്നത് അപകടമാണ്. അർഹിക്കുന്നവനയേ വിദ്യ അഭ്യസിപ്പിക്കാവൂ എന്നത് അന്നത്തെ ഒരു പ്രധാന സങ്കൽപ്പമായിരുന്നു. അത് ഇന്നത്തെപ്പോലെ എൻട്രൻസ് എഴുതി ജയിച്ചു മാത്രം ഡോക്ടർ ആകുന്നതുപോലെ ആയിരുന്നില്ല.

തന്റെ ദേഷ്യം തീർക്കുവാനും, ശൗര്യം പ്രകടിപ്പിക്കുവാനും നിസ്സാരനായ ഒരു നായയുടെ വായിൽ ഏഴ് അമ്പുകൾ എയ്ത് തറച്ച ഏകലവ്യൻ വിവരദോഷി തന്നെയാണ്. അവന് ആയുധം പ്രയോഗിക്കുന്നതിൽ വിവേചനം ഇല്ല, എന്നത് ഇതിൽനിന്നുതന്നെ സ്പഷ്ടമാണ്. മാത്രമല്ല മുൻപൊരിക്കൽ ഇങ്ങനെയൊരുവൻ തന്നെ ഗുരുവായി വരിക്കരുതെന്ന് ദ്രോണാചാര്യർ ഏകലവ്യനോട് താക്കീത് നൽകിയതുമാണ്.

പിന്നെ പറയുന്ന ഒരു കാര്യം ഏകലവ്യന്റെ ഔദാര്യമാണ്. തന്റെ പെരുവിരൽ മുറിച്ചു കൊടുത്തതിന്റെ ഔദാര്യം. പെരുവിരൽ കൊടുത്തില്ലായിരുന്നുവെങ്കിൽ അവന്റെ തല പോകുമായിരുന്നു എന്നുള്ളതാണ് പച്ചയായ സത്യം.

തീർന്നില്ല... ശേഷമുള്ള ജീവിതകാലത്ത് ഏകലവ്യന്റെ പെരുമാറ്റം എന്തായിരുന്നു എന്നുകൂടി പരിശോധിക്കുന്നത് ഒരു സമാശ്വാസത്തിന് നന്നായിരിക്കും. പിന്നീട് ഏകലവ്യൻ എന്നും അധാർമ്മികരായ കൗരവപക്ഷത്തായിരുന്നു. മാത്രമല്ല ഇഷ്ടന്റെ ഇഷ്ടവിനോദം, ആണുങ്ങൾ ഇല്ലാത്ത സമയത്ത് ഭംഗിയുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ ചുറ്റിക്കളി കൃഷ്ണൻ യുദ്ധത്തിന് പോയിരുന്നപ്പോൾ ദ്വാരകയിലും ചെന്ന് പ്രയോഗിച്ചു...

അവസാനമായി ഏകലവ്യന്റെ മരണത്തേക്കുറിച്ച് കൂടി പറയുമ്പോൾ, ചിത്രം പൂർത്തിയാകും. ഒരിക്കൽ ഇതുപോലെ സ്ത്രീകളെ ആക്രമിക്കാനായി കക്ഷി ഒരിക്കൽ ദ്വാരകയിൽ എത്തിയപ്പോൾ, നമ്മുടെ സ്വന്തം ശ്രീകൃഷ്ണൻ വാതിലിന്റെ പലക പറിച്ചെടുത്ത്, ഈ മഹാനായ ഏകലവ്യനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നും കൂടി അറിയുക.

അല്ലാതെ അവർണ്ണനായ ഒരുവനെ സവർണ്ണ മേധാവികൾ ഒതുക്കിയ കഥയല്ല ഏകലവ്യന്റേത്!

കേരളാ വിദ്യാഭ്യാസനവോത്ഥാനത്തിന്റെ ശിൽപ്പികൾ

കേരള വിദ്യാഭ്യാസനവോത്ഥാനത്തിന്റെ ശിൽപ്പികൾ മതം മാറ്റി ആളെക്കൂട്ടാന്‍ വേണ്ടി മാത്രം കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആണെന്ന കള്ളക്കഥകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കുറെ മണ്ടശിരോമണികളായ ബുദ്ധിജീവി നാട്യക്കാര്‍ ഇപ്പോഴും ഉള്ള ഈ പ്രഫുദ്ധ കേരളത്തില്‍ ഇത്തരം പൊളിച്ചടുക്കലുകള്‍ അവശ്യം തന്നെ

വിദ്യാഭ്യാസരംഗത്തെ ജാതിവിവേചനം അവസാനിച്ചത് മിഷനറിമാരുടെ ഇടപെടൽ മൂലം…
ഒരുപാടുകാലമായി സകലയിടത്തും നമ്മൾ കേൾക്കുന്ന ഒരു കാര്യമാണിത്. കേരളത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് മിഷനറിമാരാണ് എന്ന പ്രചണ്ഡപ്രചാരണം, ഇന്നാട്ടിലെ വിദ്യാഭ്യാസം മുഴുവൻ കത്തോലിക്കാ മിഷണറിമാർ തന്നതാണെന്ന് പല രീതിയിൽ പ്രചാരണം തുടങ്ങിയിട്ട് ഒരുപാട് കാലമായി. യഥാർത്ഥത്തിൽ കൃസ്ത്യൻ മിഷനറിമാരാണോ കേരളത്തിൽ ആധുനികവിദ്യാഭ്യാസവും നവോത്ഥാനവും ഉണ്ടാക്കിയത്? കപടചരിത്രങ്ങൾ എഴുതി പലരും പലതും പരമാവധി പ്രചരിപ്പിയ്ക്കുന്നതിനിടയിൽ ശരിയായ ചരിത്രത്തെപ്പറ്റി അൽപ്പം കൂടുതൽ തിരയേണ്ടിയിരിയ്ക്കുന്നു.

കത്തോലിക്ക മിഷണറിമാർ നമ്മുടെ നാട്ടിലെ ആദ്യകാല വിദ്യാഭ്യാസത്തിനു വലിയ സംഭാവനകളൊന്നും നൽകിയിട്ടില്ല. മതവിദ്യാഭ്യാസത്തിനു വേണ്ടുന്ന സെമിനാരികൾ പണിയുകയും ബൈബിൾ പ്രചരിപ്പിയ്ക്കുകയും ചെയ്തതൊഴിച്ചാൽ- എന്നതാണ് സത്യം. ചില സെമിനാരികളോടും പള്ളികളോടുമനുബന്ധിച്ച് പ്രാഥമിക വിദ്യാലയങ്ങൾ നിലവിലിരുന്നു. പക്ഷേ കുടിപ്പള്ളിക്കൂടങ്ങളും എഴുത്ത് പള്ളികളും അല്ലാതെ തന്നെ നാട്ടിലെമ്പാടും നിലനിന്നിരുന്നു താനും. ഓരോ ഗ്രാമത്തിലും എഴുത്താശാന്മാരും എഴുത്തുപള്ളികളും ഉണ്ടായിരുന്നു.

യൂറോപ്യർ ഇവിടെ വരുമ്പോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച ശാസ്ത്രജ്ഞർ ജീവിച്ചിരുന്ന സ്ഥലമാണ് കേരളം.സംഗ്രാമമാധവന്‍ (ഇരിങ്ങാലക്കുട ഇരിങ്ങാടപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി 1340-1435. ) നീലകണ്ഠ സോമയാജി (1444 - 1544) , ജ്യേഷ്ഠദേവൻ (1500 – 1575), അച്യുതപ്പിഷാരടി, വടാശ്ശേരിൽ പരമേശ്വരൻ നമ്പൂതിരി, നാരായണീയം രചിച്ച മേൽപ്പത്തൂർ നാരായണ ഭട്ടതിരി, അച്യുതപ്പണിയ്ക്കർ ഒക്കെ അടങ്ങുന്ന കേരളാ ഗണിത, ജ്യോതിശാസ്ത്ര വിദഗ്ധരിൽ നിന്നാണ് ഇൻഫിനിറ്റ് സീരീസിന്റേയും കാൽക്കുലസിന്റേയും ഒക്കെ പിറവിയെന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചിരിയ്ക്കുന്നു. കേരളാ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് അസ്ട്രോണമിയെപ്പറ്റി ലോകം മുഴുവൻ സർവകലാശാലകളിൽ ഗവേഷണങ്ങൾ നടക്കുന്നു.

ഇവിടെ നിന്നും ആദ്യകാലങ്ങളിൽ കൊണ്ടുപോയ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിയതാണ് യൂറോപ്പിൽ ആധുനികശാസ്ത്രത്തിന്റെ വിത്ത് പാകിയതെന്ന് പോലും ഒരുപാട് വിദഗ്ധർ വിശ്വസിയ്ക്കുന്നു. അതായത് കത്തോലിക്കനും പോർച്ചുഗീസുകാരനുമായ വാസ്കോഡഗാമ 1498ൽ കോഴിക്കോട്ട് കപ്പലിറങ്ങുമ്പോൾ ഇവിടം യൂറോപ്പിനേക്കാൾ വലിയ പഠന കേന്ദ്രമായിരുന്നു. പിന്നെങ്ങനെയാണ് യൂറോപ്യർ വഴി ഇവിടെ വിദ്യാഭ്യാസം വരുന്നത്?

അവർ ഇവിടുന്ന് മോഷ്ഠിച്ചുകൊണ്ട് പോവുകയാണ് ചെയ്തത്. നിരന്തരമായ ആക്രമണങ്ങളും കൊള്ളയടിയും കാരണം വെറും നൂറു കൊല്ലം കൊണ്ട് യൂറോപ്യർ നമ്മുടെയടുത്തു നിന്ന് കൊള്ളയടിച്ച സ്വത്തും അറിവും കൊണ്ട് സമ്പന്നതയിലാണ്ടപ്പോൾ, നമ്മൾ അവരുടെ ആക്രമണങ്ങളിൽപ്പെട്ട് ഒന്നുമല്ലാതെ മാറിയിരുന്നു. വെറും ഒന്നോ രണ്ടോ നൂറ്റാണ്ട് കൊണ്ട്. ആ പിന്നോട്ടുപോക്കാണ് നമ്മളെ ഇപ്പഴും കുഴിയിലിട്ടിരിയ്ക്കുന്നത്.

പ്രൊട്ടസ്റ്റെന്റ് മിഷണറിമാർ സ്ഥാപിച്ച എൽ എം എസും സീ എം എസും ബാസൽ മിഷനുമൊക്കെ മലയാളഭാഷയുടെ ആദ്യകാല അച്ചടിയ്ക്ക് നൽകിയ സംഭാവനകൾ മറക്കാവതുമല്ല. (അച്ചടിയ്ക്ക് എന്ന് എടുത്ത് പറയണം. ഭാഷയ്ക്ക് സംഭാവന നൽകുന്നതും അച്ചടിയ്ക്ക് യന്ത്രം ഉണ്ടാക്കുന്നതും വേറേ വേറേ തന്നെയാണെന്ന് പറയണമല്ലോ) ഹെർമൻ ഗുണ്ടർട്ടിനെപ്പോലെയൊരാൾ അന്ന് ഒരു ഇംഗ്ളീഷ് മലയാളം നിഖണ്ടുവും ഉണ്ടാക്കി. ഇംഗ്ളീഷ് മലയാളം നിഖണ്ടുവും അച്ചടിയുമെല്ലാം പക്ഷേ അവർ ചെയ്തത് മതപ്രചരണത്തിനു വേണ്ടി മാത്രമായിരുന്നു എന്ന് മറക്കരുത്.

അവരൊക്കെ നൽകിയ സംഭാവനകളേക്കാൾ പാശ്ചാത്യ കൊളോനിയൽ ആഢ്യത്വത്തിന്റെ രീതികൾ വച്ച് നമ്മുടെ ഭാഷയെയും ചരിത്രത്തേയും വ്യാഖ്യാനിച്ചത് കൊണ്ടുണ്ടായ ദോഷങ്ങളാണ് അധികവും എന്ന് കരുതുന്ന ഗവേഷകരും കുറവല്ല. മിഷനറിമാർ അച്ചടി കൊണ്ടുവന്നില്ലെങ്കിൽ മലയാളത്തിൽ അച്ചടിപ്പുസ്തകങ്ങൾ ഉണ്ടാവുകയില്ലായിരുന്നോ? ഭാരതത്തിൽ മിഷനറിമാർ ചെല്ലാത്ത മറ്റു ഭാഷകളിലും അച്ചടിയും പത്രങ്ങളും നിഖണ്ടുക്കളുമൊക്കെ ഉണ്ടായിട്ടുണ്ട്. മലയാളത്തേക്കാൾ വലിയൊരു സാഹിത്യസമ്പത്തും അവിടെയെല്ലാം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അച്ചടിയും പാശ്ചാത്യ കൊളോണിയൽ മനസ്സോടെയുള്ള കപടചരിത്രമെഴുത്തും മതപ്രചരണം ലാക്കാക്കിയുള്ള പുസ്തകം പ്രചരിപ്പിയ്ക്കലും, പത്രങ്ങളും ഒക്കെ ഗുണത്തേക്കാൾ ദോഷമാണ് ഈ സമൂഹത്തിനുണ്ടാക്കിയതെന്നതിൽ ഒരു സംശയവുമില്ല.

കൃഷ്ണചരിതം മുതലായ ഓരോരോ ഗ്രന്ഥങ്ങളെ വായിച്ചാൽ ഓരോരോ നാണക്കേടു തോന്നും, ആ വക, ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതിയാകയാൽ" എന്ന് ഈ സംസ്കാരത്തെ പുശ്ചിച്ച ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഒരു തലമുറ കഴിഞ്ഞപ്പോൾ ചെറുമകൻ ഹെർമ്മൻ ഹെസ്സേ തന്നെ പാശ്ചാത്യനാടുകളിൽ ഈ സംസ്കാരത്തിന്റെ ഏറ്റവും വലിയ പതാകാവാഹകനായി എന്നത് ഒരു കാലനീതിയാവാം. ആളും പണവുമില്ലാതെ എന്തിനേയും സ്വാംശീകരിച്ച് ശുദ്ധമാക്കുന്ന ഭാരത സംസ്കാരത്തിന്റെ നാളങ്ങളുടെ വെളിച്ചം കാലസീമകളേ ഭേദിച്ച് മനസ്സുകളിലേക്കിറങ്ങുന്നത് നമുക്ക് ഹെർമ്മൻ ഹെസ്സേയുടെ കൃതികളിൽ കാണാം.

അപ്പോഴും ഒരുകാര്യം പറയണം. ഈ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റുകാരും രണ്ട് വ്യത്യസ്ത മതങ്ങൾ തന്നെയാണ്. കത്തോലിക്ക സഭ പ്രൊട്ടസ്റ്റന്റുകാരെ ചരിത്രത്തിലെല്ലാം, ഇപ്പോൾപ്പോലും കൊന്ന് തള്ളിയിട്ടേ ഉള്ളൂ. യൂറോപ്പിന്റെ ചരിത്രം മുഴുവൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള യുദ്ധമാണ്. ബ്രിട്ടീഷുകാർ പ്രൊട്ടസ്റ്റന്റുകാരാണ്. അയർലന്റിൽ കത്തോലിക്കരും. കത്തോലിക്ക സഭയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അറിവോടെ ഇന്നും അവിടെ തീവ്രവാദപ്രവർത്തനങ്ങൾ പ്രൊട്ടസ്റ്റന്റുകാർക്കെതിരെ കത്തോലിക്കർ നടത്തുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റേയും പ്രൊട്ടസ്റ്റന്റ് ആംഗ്ളിക്കൻ ചർച്ചിന്റേയും സഹായത്താൽ തിരികെയും തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

അതുകൊണ്ട് എൽ എം എസും ആംഗ്ളിക്കൻ സഭയും ഒക്കെ ചെയ്ത കാര്യങ്ങളിൽ കത്തോലിക്ക സഭയ്ക്ക് ഒരു പങ്കുമില്ല എന്ന് മാത്രമല്ല സഭ അതിനെ എന്നും തകർക്കാനാണു ശ്രമിച്ചിട്ടുള്ളത്.

ബ്രാഹ്മണമതത്തിന്റെ പിടിയിലകപ്പെട്ട ഒരു ഇരുണ്ട യുഗം നമ്മുടെ നാട്ടിനുണ്ടായിരുന്നു . താണജാതിയിലുള്ളവർ എന്ന പേരിൽ ഒരു വലിയ സമൂഹത്തിനു വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെട്ടു. എന്നാലും നായന്മാരുടെ പ്രത്യേകമായ ചില സാമൂഹിക ആചാരങ്ങൾ നായർ സ്തീകളെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിർത്തിയിരുന്നുവെന്ന് ഓർക്കാതെ വയ്യ. ഈഴവരും വൈദ്യവും സംസ്കൃതം ഒക്കെ പഠിച്ച് വൈദ്യവൃത്തിയും മറ്റും നടത്തിയിരുന്നു എന്ന് മറക്കരുത്. ഈഴവ സ്ത്രീകളിലും ഉന്നതവിദ്യാഭ്യാസമുള്ളവരുണ്ടായിരുന്നു.

പഠിയ്ക്കുക എന്നത് ഒരു വലിയ കാര്യമായിത്തന്നെ അന്ന് കരുതിയിരുന്നു. എഴുത്താശാന്മാരും പയലുപള്ളിക്കൂടങ്ങളും നാട്ടിലുടനീളം ആണു പെണ്ണു വ്യത്യാസമില്ലാതെ മിയ്ക്കവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിപ്പോന്നു. സ്ത്രീ വിദ്യാഭ്യാസത്തിന്റേയും പൊതു വിദ്യാഭ്യാസത്തിന്റേയും കാര്യം വരുമ്പൊ തിരുവിതാംകൂറീൽ റാ‍ണി ഗൌരീ പാർവതീഭായി, റാണി ലക്ഷ്മീ ഭായി മുതൽ ചിത്തിരതിരുനാൾ, സീ പീ രാമസ്വാമി അയ്യർ വരെയുള്ള ആൾക്കാരെ നമ്മൾ മറന്നുപോകുന്നതെന്ത്? ശരിയാണ്. അവർ ചെയ്തതെല്ലാം പൂർണ്ണമായും ശരിയാവണമെന്നൊന്നുമില്ല. പക്ഷേ അത് പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പൊ അവർ ചെയ്ത നല്ല കാര്യങ്ങളെ പരിഗണിയ്ക്കുന്നതിൽ നിന്ന് വിട്ടു കൂടല്ലോ.

അതിനും മുന്നേയുള്ള വേലുത്തമ്പിയിൽ നിന്ന് തിരുവിതാംകൂറിന്റെ പൊതുവിദ്യാഭ്യാസ പ്രയത്നങ്ങൾ തുടങ്ങുന്നു.
വേലുത്തമ്പി ദളവ എല്ലാ ഗ്രാമങ്ങളിലും മലയാളം സ്കൂളുകൾ തുടങ്ങാൻ ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. അതിനു മുന്നേ ദൗർഭഗ്യവശാൽ അദ്ദേഹത്തിന്റെ ബലിദാനം ബ്രിട്ടീഷുകാരുടെ കാർമ്മികത്വത്തിൽ നടന്നു . പക്ഷേ ആ പദ്ധതി അവിടെക്കിടന്നു. 1817ൽ റാണി ഗൌരി പാർവതീ ഭായി തിരുവിതാംകൂറിലെ ജനങ്ങളുടെ മുഴുവൻ വിദ്യാഭ്യാസ ചുമതലയും ചിലവും സ്റ്റേറ്റിനാണ് എന്ന് ഒരു ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നാണാ ഉത്തരവ് അറിയപ്പെടുനത്. വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചുമതലയും സ്റ്റേറ്റ് ഏറ്റെടുക്കുകയും അധ്യാപകർക്ക് മാസം ഏഴുരൂപാ ശമ്പളം നിശ്ചയിച്ച് മാതൃഭാഷയിൽത്തന്നെ സ്കൂളിങ്ങ് ആരംഭിയ്ക്കുകയും ചെയ്തു.

ഇതേ തിരുവിതാംകൂർ ഭരണകൂടം തന്നെയാണു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി പ്രൊട്ടസ്റ്റന്റ് മിഷണറിമാരായ ലണ്ടൻ മിഷണറി സൊസൈറ്റിയെ (LMS) പ്രത്യേകം ക്ഷണിച്ച് സ്കൂളുകൾ ആരംഭിപ്പിയ്ക്കുന്നതും. അങ്ങനെ അവർ ക്ഷണിച്ച് വന്ന എൽ എം എസ് പാതിരി റവറന്റ് വില്യം തോബിയാസ് ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച് ജാതി മത ഭേദമന്യേ ആൾക്കാർക്ക് പ്രവേശനം അനുവദിച്ചു. അതിനു ശേഷം വന്ന റവറന്റ് മീഡ് അദ്ദേഹത്തിന്റെ ജോലി തുടർന്നു. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകൾ ആ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു. ഈ പ്രൊട്ടസ്റ്റെന്റ് പാതിരിമാർ വന്ന് ഇന്നാട്ടിലെ ബ്രാഹ്മണർ അനുഭവിച്ചുകൊണ്ടിരുന്ന മൃതപ്രായമായിക്കിടന്ന വിദ്യകളും മറ്റും ശാസ്ത്രീയമായി ആദ്യം അവർ പഠിയ്ക്കുകയും പിന്നെ അതിന്റെ ഗരിമ തിരിച്ചറിഞ്ഞ് പഠിപ്പിയ്ക്കുകയും ചെയ്തു എന്നും മറക്കാവതല്ല. തിരുവിതാംകൂറിലെ ആദ്യത്തെ പെൺ പള്ളിക്കൂടം ഒരു ബോർഡിങ്ങ് സ്കൂളായി തുടങ്ങിയത് റവറന്റ് മീഡ് ആയിരുന്നു. എല്ലാ ഒത്താശകളും പണവും നൽകിയത് തിരുവിതാകൂർ സ്റ്റേറ്റും. മുന്നൂറോളം സ്കൂളുകൾ സ്റ്റേറ്റിന്റെ പണം കൊണ്ട് എൽ എം എസ് നടത്തിയിരുന്നു.

സിറിയൻ കൃസ്ത്യാനികളുടേതായിരുന്ന സെമിനാരിയോടനുബന്ധിച്ച് കോട്ടയത്ത് ഒരു വിദ്യാലയം തുടങ്ങാനാവശ്യമായ പണവും, കെട്ടിട നിർമ്മാണ സാമഗ്രികളും, സ്ഥലവും സൌജന്യമായി നൽകിയത് തിരുവിതാംകൂർ ഗവണ്മെന്റ് തന്നെയാണ്. സുറിയാനി കൃസ്ത്യാനികളുടെ കയ്യിൽ നിന്ന് ആ കോളേജ് സീ എം എസ് ഏറ്റെടുത്ത് നടത്തി. കൂടെ ഒരുപാട് സ്കൂളുകളും തുടങ്ങി. സുറിയാനി കൃസ്ത്യാനികളും സീ എം സും തമ്മിലുണ്ടായ ഒരു തർക്കത്തിനവസാനം സ്കൂളുകൾ പൂട്ടുകയും കോട്ടയത്തെ കോളേജ് സീ എം എസ് സഭ നടത്തുകയും ചെയ്തു. അവിടെ സ്റ്റേറ്റ് ആവശ്യപ്രകാരം തന്നെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിയ്ക്കാൻ തുടങ്ങി. അതായത് സ്ഥലവും പണവും നൽകി ആ കോളേജിനു വേണ്ട സകല സഹായവും തിരുവിതാംകൂറിലെ രാജാക്കന്മാരാണ് നൽകിയത്. ശാസ്ത്രവിഷയങ്ങൾ പഠിപ്പിയ്ക്കണം എന്ന ആവശ്യം വച്ചതും തിരുവിതാംകൂർ തന്നെ.

അന്നുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകൂടം (ഇന്നത്തെ സിവിൽ സർവീസ് എന്ന് ലളിതമായി വ്യാഖ്യാനിയ്ക്കാം) മിഷണറിമാരെ പിന്തുണച്ചിരുന്നത് കൊണ്ടും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുവാൻ വേണ്ട മാനുഷികവിഭവശേഷി അന്ന് നമുക്കില്ലായിരുന്നത് കൊണ്ടും മിഷനറിമാർക്ക് സ്റ്റേറ്റ് പണം നൽകാനും അവരുടെ മതപരിവർത്തന പ്രവർത്തനങ്ങൾ വിദ്യാഭ്യാസം നൽകുന്നതിന്റെ വിയർപ്പോഹരി വിലയായി അനുവദിയ്ക്കാനും നയപരമായ തീരുമാനം തിരുവിതാംകൂർ രാജവംശം എടുക്കുകയായിരുന്നു. 1859ൽ സ്റ്റേറ്റ് ഭരണനടത്തിപ്പ് രാജാവിനു വിട്ടുകൊടുത്തതോടെ സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ വളരെയധികം സ്കൂളുകളും കോളേജുകളും തിരുവിതാംകൂറിലുണ്ടായി.

1834ൽ സ്വാതിതിരുനാൾ നേരിട്ടാണ് നാഗർകൊവിലിലെ ഇംഗ്ലീഷുസ്കൂളിന്റെ പ്രവർത്തനങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് അതിന്റെ ഹെഡ്മാസ്റ്ററായ റോബർട്ടു സായ്‌വിനെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ (രാജാസ് ഫ്രീ സ്കൂൾ) തുടങ്ങുന്നത്. ഈ രാജാസ് ഫ്രീ സ്കൂൾ 1866ൽ കോളേജാവുകയും പിന്നീട് ട്രാവങ്കൂർ യൂണിവേഴ്സിറ്റി ആയിത്തീരുകയും കേരളാ യൂണിവേഴ്സിറ്റി ആയി അവസാനം രൂപാന്തരപ്പെടുകയും ചെയ്തു. രാജാസ് ഫ്രീ സ്കൂളിനു പുറമേ ചിറയങ്കീഴു , കൊട്ടാർ, കായംകുളം എന്നിവിടങ്ങളിൽ അതേ മാതൃകയിൽ ജില്ലാ വിദ്യാലയങ്ങൾ തുടങ്ങി.

തിരുവിതാകൂറിലെ രാജഭരണം വേലുത്തമ്പിയുടെ കാലത്തേ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനു വാശിപിടിച്ചിരുന്നു. 1867ൽ ശങ്കര സുബ്ബയ്യർ ഡയറക്ടറായി മാതൃഭാഷാ ബോർഡ് വരികയും തിരുവനന്തപുരത്ത് ഒരു പ്രധാന ഭാഷാ സ്കൂളും പതിനൊന്ന് ജില്ലാ സ്കൂളുകളും മാതൃഭാഷയിൽ പഠനം നടത്തേണ്ടുന്നതിനായി അവർ സ്ഥാപിച്ചു. 1871ൽ എല്ലാ ഗ്രാമങ്ങളിലും ഓരോ സ്കൂൾ എന്ന നയം കൊണ്ട് വന്ന് നാട്ടുകാരായ ജന്മിമാരിൽ നിന്നും മറ്റും പണാം കണ്ടെത്തി ഗവണ്മെന്റ് ധനസഹായത്തോടെ ഇന്നത്തെ എയിഡഡ് സ്കൂൾ മാതൃകയിൽ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചു.

ഒരു കുട്ടിയ്ക്ക് ഒരു പണം വച്ച് സർക്കാരിൽ നിന്ന് ഈ സ്കൂളുകൾക്ക് നൽകിപ്പോന്നു. പിന്നീട് സംസ്കൃത കോളേജ്, 1887ൽ മഹാരാജാവിന്റെ സ്തീകൾക്ക് മാത്രമായുള്ള കോളേജ് എന്നിവ സ്ഥാപിച്ചു. കുട്ടികളുടെ തലയെണ്ണി സർക്കാർ പണം അങ്ങോട്ട് നൽകുമെന്നായപ്പോ ഒരുപാട് സ്കൂളുകൾ ഉയർന്ന് വന്നു. 1894ൽ ഇരുനൂറിനു പുറത്ത് ഗവണ്മെന്റ് സ്കൂളുകളും അറുപതിനായിരത്തോളം കുട്ടികളും തിരുവിതാംകൂറിലുണ്ടായിരുന്നു. തിരുവിതാംകൂർ മഹാരാജാസ് ലോ കോളേജടക്കം മൂന്ന് കോളേജ് ഗവണ്മെന്റിന്റേയും മൂന്ന് പ്രൈവറ്റ് കോളേജും (സീ എം എസ് പോലെ) ഉണ്ടായിരുന്നു. 1904ൽ ദളിത് ജാതിക്കാരെ പഠിപ്പിയ്ക്കുന്ന സ്കൂളുകൾക്ക് പ്രത്യേക ഗ്രാൻഡ് സർക്കാർ കൊടുക്കാൻ തുടങ്ങിയപ്പൊ ദളിത് ജാതിക്കാരെ ഈ സ്കൂളുകളിൽ കൂടുതൽ പഠിപ്പിയ്ക്കാൻ തുടങ്ങി. അവരേയും പഠിപ്പിയ്ക്കേണ്ടത് സ്കൂളുകളുടെ ആവശ്യമായി മാറി. എന്നാലും പലയിടങ്ങളിലും ഗവണ്മെന്റ് സ്കൂളുകളിൽ ദളിതുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനെതിരെ പിന്നീട് നടത്തിയ മഹത്തായ പ്രക്ഷോഭങ്ങളെപ്പറ്റി വഴിയേ പറയാം.

ദിവാൻ സീ പീ രാമസ്വാമി അയ്യരുടെ വരവോടെ വീണ്ടൂം വിദ്യാഭ്യാസരംഗം വലിയ ഉയർച്ച പ്രാപിച്ചു. ട്രാവങ്കൂർ യൂണിവേഴ്സിറ്റിയടക്കം അഞ്ച് ഗവണ്മെന്റ് കോളേജും നാലു പ്രൈവറ്റ് കോളേജും ഉണ്ടായി. ഒരു സ്തീകൾക്ക് മാത്രയുള്ള ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ മറ്റൊരു വലിയ വിപ്ളവത്തെപ്പറ്റി പ്രത്യേകം പറയണം. മഹാത്മാ അയ്യങ്കാളി. കേരളചരിത്രത്തിൽ ഈ എം എസ് ഉൾപ്പെടെയുള്ളവർ പൂർണ്ണമായും തമസ്കരിച്ചുകളഞ്ഞ ഒരു നാമമാണ് മഹാത്മാ അയ്യങ്കാളിയുടെത്. സാധുജനപരിപാലനയോഗം തുടങ്ങി ദളിതരുടെ അവകാശങ്ങൾക്കായി ശക്തമായി പടപൊരുതിയ അയ്യങ്കാളി അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ പ്രജാസഭാ അംഗം കൂടിയായിരുന്നു. (ഇന്നത്തെ എം എൽ ഏയ്ക്ക് തുല്യമായ പദവി) ദളിതർക്ക് വിദ്യാഭ്യാസാവകാശത്തിനായി പ്രജാസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളെപ്പറ്റിയും പറയേണ്ടതുണ്ട്.

മഹാരാജാവിന്റെ പ്രജാസഭാംഗം എന്ന നിലയിൽ രാജവംശത്തോട് വളരെ അടുപ്പമായിരുന്ന അയ്യൻകാളിയുടെയും അദ്ദേഹത്തിന്റെ ഗുരുവായിരുന്ന തയ്ക്കാട് അയ്യാവിന്റേയും ഇടപെടലുകളാണ് തിരുവിതാംകൂർ രാജവംശം എല്ലാ ജാതിക്കാർക്കും വിദ്യാഭ്യാസത്തിനായി അവസരങ്ങളൊരുക്കിയത് എന്ന് പറയപ്പെടുന്നു.

വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള വിദ്യാഭ്യാസചരിത്രത്തിലെ മാത്രമല്ല രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. പഞ്ചമി എന്ന ദളിത് പെൺകുട്ടിയ്ക്ക് ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനം നൽകുന്നതിനെ തടഞ്ഞ ജന്മിമാരെ അയ്യങ്കാളിയുടെ നേതൃത്വത്തിലെത്തിയ സംഘം എതിരിട്ടു. അതിന്റെ എതിർ നടപടിയായി ജന്മിമാർ സ്കൂളിനു തന്നെ തീയിടുകയും അതൊരു കലാപമായി മാറുകയും ചെയ്തു. ഊരൂട്ടമ്പലം, മാറനല്ലൂർ കണ്ടല, മുണ്ടൻചിറ, ഇറയംകോട്, ആനമല, കൊശവല്ലൂർ, കരിങ്ങൽ, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ദളിത സമുദായാംഗങ്ങളെ കഠിനമായി ഉപദ്രവിയ്ക്കുന്ന നിലയിലേയ്ക്ക് കലാപം പടർന്നു. ഒരാഴ്ചയോളം തുടർന്ന അക്രമ സംഭവങ്ങൾ നിയന്ത്രണാതീതമായപ്പോൾ അയ്യങ്കാളി കർഷകത്തൊഴിലാളികളുടെ സമരം പ്രഖ്യാപിച്ചു.

തിരുവിതാംകൂറിലാകെ കർഷകത്തൊഴിലാളികൾ പണിമുടക്ക് നടത്തി. 1913 ലെ ആ പണിമുടക്ക് സകലരുടേയും ഉറക്കം കെടുത്തി. സമരം എങ്ങനെയെങ്കിലും നിർത്തലാക്കാതെ ഗതിയില്ല എന്ന് വന്നു. ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടായിരുന്ന കണ്ടല സി .കെ നാഗർപിള്ള മധ്യസ്ഥനായെത്തി സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് കണ്ട് പണിമുടക്ക് ഒത്തുതീർപ്പാക്കി. സ്‌കൂൾ പ്രവേശനം മാത്രമല്ല, കർഷകത്തൊഴിലാളികൾക്ക് ജോലി സ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അന്ന് അംഗീകരിച്ചു. 1914ൽ വീണ്ടും തിരുവിതാംകൂർ സർക്കാർ വിദ്യാലയ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ജന്മിമാർ തീയിട്ടു നശിപ്പിച്ച ഊരൂട്ടമ്പലം കുടിപള്ളിക്കൂടം പിന്നെ രാജാവ് തന്നെ പുനർനിർമ്മിച്ചു കൊടുത്തു. എല്ലാവർക്കും പ്രവേശനവും നൽകി.

സ്കൂളിൽ ദളിത സമുദായാംഗങ്ങൾക്ക് പ്രവേശനം നൽകാതിരുന്ന ജന്മിമാരോട് വെങ്ങാനൂർ ചാവടിനട സ്കൂളിൽ സർക്കാർ ഉത്തവരിന്റെ പകർപ്പുമായി നേരിട്ടെത്തി പറഞ്ഞിട്ടും കേൾക്കാതിരുന്നപ്പോൾ കായികമായിത്തന്നെ അവരെ നേരിട്ട് ദളിതർക്ക് സ്കൂൾ പ്രവേശനം നടപ്പിലാക്കിയതും അയ്യൻകാളിയായിരുന്നു. സ്വന്തം സമുദായംഗങ്ങൾക്കായി അദ്ദേഹം പലയിടത്തും സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തി. നാടെങ്ങും സ്വന്തം പണം കൊടുത്ത് ദളിത സമുദായംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിയ്ക്കാൻ അന്ന് ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്ന അദ്ധ്യാപകരെ അന്ന് അയ്യങ്കാളി നിയമിച്ചു.

ഒരു പൊതുപരിപാടിയിൽ ദളിത് സമുദായത്തിൽ നിന്നുള്ളയാളും പ്രമുഖ രാഷ്ട്രീയ നേതാവുമായ ശ്രീ ടീ വീ ബാബു ഒരിയ്ക്കൽ ഇക്കാര്യം പറഞ്ഞത് അതേ പടി പകർത്തുന്നു. കമ്യൂണിസ്റ്റ് പാർട്ടിയാണ് ദളിതർക്ക് വിദ്യാഭ്യാസം നൽകിയതെന്ന മാർക്സിസ്റ്റ് സ്ഥാനാർത്ഥിയുടെ വാദത്തിനെതിരെ ഒരു തിരഞ്ഞെടുപ്പ് സംവാദത്തിലാണ് അദ്ദേഹമന്ന് സംസാരിച്ചത്.

"കമ്യൂണിസം”..അദ്ദേഹം പറഞ്ഞു…” കമ്യൂണിസ്റ്റുപാർട്ടിയാണ് ഞങ്ങളെ ഇങ്ങനെയാക്കിയതെന്ന്.. മുണ്ടുടുക്കാൻ പഠിപ്പിച്ചത്, കുളിയ്ക്കാൻ പഠിപ്പിച്ചത്... തേച്ച് കുളിയ്ക്കാൻ പഠിപ്പിച്ചതെന്ന് ഇവർ പറയുന്നു.

മഹാത്മാ അയ്യങ്കാളി എന്നൊരു മനുഷ്യനുണ്ടായിരുന്നു. ഈ എം ശങ്കരൻ നമ്പൂതിരിപ്പാട് കാണാതെ പോയ നേതാവ്. ആ അയ്യൻകാളിയാണ് ഞങ്ങൾക്കക്ഷരം പറഞ്ഞ് തരാൻ കൈതമുക്കിലെ ഗോവിന്ദപ്പിള്ളയെ പല്ലക്കിലേറ്റിക്കൊണ്ട് വന്ന്, ആറുരൂപ സർക്കാരന്ന് സ്കൂളിൽ അധ്യാപകന് ശമ്പളം കൊടുക്കുമ്പോൾ ഒമ്പത് രൂപ ശമ്പളം നൽകി. ഞങ്ങൾ പിരിച്ചെടുത്ത കാശുകൊടുത്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ചത് അയ്യൻകാളിയാണ്... അയ്യൻകാളി. അതറിയാതെ റഷ്യേടെ കാര്യോം ചൂണ്ടിക്കാണിച്ച് സഖാക്കളേ.. ഇനിയും വർത്തമാനം പറയരുത്.

ഇവിടെ രസകരമായ മറ്റൊരു കാര്യവും പറഞ്ഞുപോകണം. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു അയിത്തജന വിഭാഗങ്ങള്‍ക്ക്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഇതിനെതിരേ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പിമാരായിരുന്നു. അയ്യങ്കാളി അവരേയും ശക്തമായി എതിരിട്ട് തങ്ങളുടെ അവകാശം സ്ഥാപിച്ചു.

അതുപോലെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും മറ്റും പാറായിത്തരകന്റെ നേതൃത്വത്തില്‍ ദളിതരുടെയിടയിൽ നടന്ന വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി ശക്തമായി എതിര്‍ത്തു. അയ്യങ്കാളിയുടെ സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിഞ്ഞു.

അയ്യങ്കാളിയെ ചരിത്രത്തിൽ നിന്നും തമസ്കരിയ്ക്കപ്പെടുത്തേണ്ടത് ഈ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മാത്രം ആവശ്യമല്ലായിരുന്നെന്ന് വ്യക്തമാവുന്നുണ്ടല്ലോ...

കൊച്ചിയിൽ മഹാത്മാ അയ്യങ്കാളിയുടെ സമകാലികനായിരുന്ന പണ്ഡിറ്റ് കെ പി കറുപ്പൻ നടത്തിയ വിദ്യാഭ്യാസവിപ്ളവത്തേയും ഓർത്തിരിയ്ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ കൊച്ചി പുലയ മഹാജനസഭയുടെ പ്രവർത്തനഫലമായാണ് 1910 ഓട് കൂടി സകല അധഃസ്ഥിതർക്കും സ്കൂൾ പ്രവേശനം സാദ്ധ്യമായത്. കൊച്ചിയിൽ മക്കളെ സ്കൂളിലയയ്ക്കാത്ത മാതാപിതാക്കളെ കണ്ടുപിടിച്ച് സാമൂഹികമായി ശിക്ഷിയ്ക്കാൻ പോലും പുലയജനമഹാസഭ ശ്രമിച്ചു. അധഃസ്ഥിത ജന വിഭാഗങ്ങൾ സംഘടിച്ച് ഒരുമിച്ചുനിൽക്കാനും മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ലാതെയാക്കാനും അവരെ അദ്ദേഹം പ്രേരിപ്പിച്ചു. എന്നാൽ 1948ഓട് കൂടി പുലയജനമഹാസഭ തകർന്നു. ഈ പുലയജനമഹാസഭ എങ്ങനെയാണ് തകർന്നതെന്ന് ഒന്ന് ആലോചിയ്ക്കുന്നത് വളരെ രസകരമായിരിയ്ക്കും. ഈ സഭയിലെ ആദ്യകാല അംഗമായ, മുൻ വിദ്യാഭ്യാസ ഡയറക്ടറായ കേ വീ മദനൻ പറഞ്ഞത് എടുത്തെഴുതുന്നു.

1948 ഓടുകൂടി സമസ്ത കൊച്ചി പുലയമഹാജനസഭ ഛിന്നഭിന്നമായി. സാമൂഹ്യപരിഷ്ക്കരണത്തിന്‌ ഈ സംഘടനയുടെ ആവശ്യം ഇല്ലാതായതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്‌. ജാതിസംഘടനകളുടെ നിലനില്‍പ്പ്‌ തൊഴിലാളി വര്‍ഗസംഘടനയുടെ വളര്‍ച്ചയ്ക്ക്‌ പ്രതിബന്ധമാണ്‌ എന്ന ആശയമാണ്‌ സമസ്തകൊച്ചി പുലയമഹാജനസഭയെ ഇല്ലാതാക്കിയത്‌. തൊഴിലാളി വര്‍ഗസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട ചിലര്‍ അകത്തുനിന്നും സഭയെ തകര്‍ക്കുകയായിരുന്നു. തൊഴിലാളി വര്‍ഗ സിദ്ധാന്തക്കാരുടെ പ്രഹരമേറ്റ്‌ ഇല്ലാതായ അപൂര്‍വം സംഘടനകളില്‍ ഒന്നാണ്‌ സമസ്ത കൊച്ചി പുലയമഹാജനസഭ.എൻ‍എസ്‌എസിന്റെയോ എസ്‌എന്‍ഡിപിയുടെയോ മേല്‍ ഒരു പോറലേല്‍പ്പിക്കാന്‍ പോലും തൊഴിലാളി വര്‍ഗസിദ്ധാന്തക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അതിശക്തമായ മതസംഘടനകളെ പ്രീണിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്‌ തൊഴിലാളി വര്‍ഗ സിദ്ധാന്തക്കാരും മതേതരവാദക്കാരും. ഇത്‌ അധഃസ്ഥിത ജാതിക്കാര്‍ക്ക്‌ എന്നു മനസ്സിലാക്കും?

അതാണ് വിപ്ളവപ്പാർട്ടികളുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ അടയാളം. ഒരു നവോദ്ധാനത്തെ തുരങ്കം വച്ചവരാണ് ഇന്ന് നവോത്ഥാനത്തിന്റെ കാവലാളുകളായി ഞെളിഞ്ഞു നിൽക്കുന്നത്!!

വിഷയത്തിലേയ്ക്ക് വരാം.

തിരുവിതാംകൂറിൽ ഇങ്ങനെ വിദ്യാഭ്യാസ വിപ്ളവമുണ്ടായപ്പോൾ കൊച്ചിയിലും മലബാറിലും സ്ഥിതി നേരേ തിരിച്ചായിരുന്നു. ആദ്യം തുടങ്ങിയ സർക്കാൾ സ്കൂളുകളൊക്കെ ഏറെക്കഴിയാതെ അടച്ച് പൂട്ടി. തിരുവിതാംകൂറു പോയോ അല്ലെങ്കിൽ എഴുത്തുപള്ളികളിലും ജൂതപ്പള്ളിയിലും ഒക്കെയായിരുന്നു അന്നത്തെ കൊച്ചിയിലെ പഠനം. 1845 ൽ എറണാകുളത്ത് ഇംഗ്ലീഷ് സ്കൂൾ ഉണ്ടാക്കി. 1868ൽ ആ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾ മെട്രിക്കുലെഷൻ പരീക്ഷ എഴുതുകയും 1875ൽ മഹാരാജാസ് കോളേജാവുകയും ചെയ്തു.

തിരുവിതാംകൂറിലെ മാതൃകയിൽ 1890ഓടെ ഗ്രാമങ്ങളിൽ മാതൃഭാഷാ സ്കൂളുകൾ ആരംഭിച്ചു. 1911ൽ ഗവണ്മെന്റ് വിദ്യാഭ്യാസം പരിഷ്കരിയ്ക്കുന്നതിനു തിരുവിതാംകൂർ മാതൃകയിൽ ഒരു നയരേഖ ഉണ്ടാക്കുകയും വിദ്യാഭ്യാസപരിഷ്കരണത്തിനു മുൻ കൈ കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസം ഒരു ആവശ്യമായി സമുഹം കണ്ടതുകൊണ്ടാവണം വളരെപ്പെട്ടെന്ന് അതിന്റെ വേഗമേറുകയും 1940ഓട് കൂടി മൂന്ന് ഗവണ്മെന്റ് കോളേജുകളും രണ്ട് പ്രൈവറ്റ് കോളേജുകളും കൊച്ചി രാജ്യത്തുണ്ടായി.
കൊളോണിയർ ഭരണക്കാരും മിഷനറിമാരുമാണ് ഇവിടെ വിദ്യാഭ്യാസമുണ്ടാക്കിയത് എന്ന് പറയുന്നവരെ ചൂണ്ടിക്കാട്ടാനുള്ള വലിയൊരു തെളിവാണ് മലബാറിലെ പിന്നോക്കാവസ്ഥ. തിരുവിതാംകൂറിലും കൊച്ചിയിലും അൽപ്പമെങ്കിലും പ്രജാക്ഷേമം നോക്കുന്ന രാജാക്കന്മാരുണ്ടായപ്പോൾ മലബാർ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും വിദ്യാഭ്യാസപരമായി മുന്നേറ്റമുണ്ടായപ്പോൾ മലബാറിൽ പക്ഷേ നേരേ തിരിച്ചായിരുന്നു ഗതി. ഗുണ്ടർട്ട് സായ്‌വ് സ്ഥാപിച്ച ബാസൽ മിഷൻ തുടങ്ങിയ സ്കൂളുകളും അത് പിന്നീട് കോളേജായി മാറിയതുമൊഴിച്ചാൽ മലബാറിലെ വിദ്യാഭ്യാസരംഗം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ‌പ്പോലും ഗതികെട്ടതായിരുന്നു.

ബ്രിട്ടീഷ് രാജിന്റെ നേരേ കീഴിലുള്ള മലബാറിൽ പാലക്കാട് വിക്ടോറിയ കോളേജ് മാത്രമാണുണ്ടായിരുന്നത്. ബ്രണ്ണൻ സായിപ്പ് ഒരുപാട് കാശു സംഭാവനയായി നൽകിയിട്ടാണു തലശ്ശേരി ബ്രണ്ണൻ കോളേജ് ബാസൽ മിഷൻ തന്നെ തുടങ്ങുന്നത്. സാമൂതിരിമാരാണേൽ അവരുടെ കുടുംബത്തിലെ പിള്ളേർക്കായാണ് കോഴിക്കോട് സ്കൂൾ തുടങ്ങുന്നത്. പിന്നീടത് കോളേജായും ഗുരുവായൂരപ്പൻ കോളേജായുമൊക്കെ വളർന്നുവെങ്കിലും. 1921 ലെ കൂട്ടക്കൊലയൊക്കെ കഴിഞ്ഞ് സാമൂഹികരംഗത്ത് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ വന്നപ്പോൾ ബ്രിട്ടീഷുകാർ പതിയെ മലബാറിൽ പ്രൈമറി സ്കൂളുകളും മറ്റും തുടങ്ങാൻ ആരംഭിച്ചു.

റാണി ലക്ഷ്മീ ഭായിയെയും പാർവതീഭായിയേയും ആറ്റിങ്ങൾ റാണിയേയും പറ്റി പറയുമ്പൊ കേണൽ മൺ‌റോയെ പറ്റി പറയണം. അദ്ദേഹമാണ് റസിഡന്റ് ആയിരുന്നപ്പോൾ ആദ്യകാല വിദ്യാഭ്യാസ മാറ്റങ്ങൾക്ക് രൂപം നൽകിയത്. പക്ഷേ അത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു മാത്രമായിരുന്നു. മാതൃഭാഷയിൽ വിദ്യാലയങ്ങൾ ആരംഭിയ്ക്കണമെന്ന വേലുത്തമ്പിയുടെ പദ്ധതി അദ്ദേഹത്തെ രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കിയെങ്കിലും മുന്നോട്ട് കൊണ്ട് പോയതാണ് തിരുവിതാംകൂറിലേയും കൊച്ചിയിലേയും വിദ്യാഭ്യാസമാറ്റങ്ങൾക്ക് മുഖ്യ കാരണമായതെന്ന് കരുതേണ്ടതുണ്ട്. ആയില്യം തിരുനാളിന്റെ സമയത്താണ് പെൺകുട്ടികൾക്ക് മാത്രമായി കുറേയേറെ സ്കൂളുകൾ തുടങ്ങുന്നത്.

1903ൽ ആരംഭിച്ച എസ് എൻ ഡീ പീ യോഗം നാട്ടിലെമ്പാടും പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിച്ച് എല്ലാ ജാതിമതക്കാരിൽ‌പ്പെട്ടവരേയും സ്തീജനങ്ങളുടേയും ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിനു വലിയ ഉയർച്ചയാണു നൽകിയത്. 1914 ൽ ആരംഭിച്ച എൻ എസ് എസും ഇതു തന്നെ ചെയ്തു. ഗ്രാമഗ്രാമന്തരങ്ങളിൽ അവിടവിടുള്ള ജന്മിമാരെക്കൊണ്ടും, സംഘടനയുടേതായും മറ്റും ഒരുപാട് വിദ്യാലയങ്ങൾ അവർ സ്ഥാപിച്ചു. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി കോളേജ്, എസ് എൻ കോളേജ് കൊല്ലം എന്നിവ എൻ എസ് എസും എസ് എൻ ഡീപീയും ആരംഭിച്ചു. 49 ഓട് കൂടി എൻ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, പന്തളം എൻ എസ് എസ് കോളേജ്, വിമൻസ് കോളേജ് തിരുവന്തപുരം എന്നിവിടങ്ങളിൽ മൂന്ന് കോളേജുകൾ കൂടെ എൻ എസ് എസ് സ്ഥാപിച്ചു ജാതിമതവർഗ്ഗലിംഗഭേദമന്യേ ജനങ്ങളേ പഠിപ്പിച്ചു. (വിമൻസ് കോളേജിൽ പക്ഷേ പുരുഷന്മാർക്ക് പ്രവേശനമില്ലാരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടേ ലോകമെമ്പാടുമുണ്ടായ വിദ്യാഭ്യാസവിപ്ലവം ഇൻഡ്യയിലുമെത്തി. കേരളത്തിൽ 1921ൽ സർക്കാർ കോളേജല്ലാത്ത യൂ സീ കോളേജ് ആലുവ, എസ് ബീ കോളേജ് ചങ്ങനാശ്ശേരി, 1925ൽ സെന്റ് തെരേസാസ് കോളേജ് എറണാകുളം (ആദ്യത്തെ സ്വകാര്യ മാനേജ്മെന്റിനു കീഴിലെ സ്ത്രീകൾക്കായുള്ള കോളേജ്) എന്നിവ തുടങ്ങി. 1944 വരെ സാമ്പത്തികമാന്ദ്യം കാരണം പിന്നീട് പ്രൈവറ്റ് കോളേജുകളൊന്നുമുണ്ടായില്ല. 1944ൽ തേവര സേക്രഡ് ഹാർട്ട് കോളേജ്, 1946ൽ സനാതന ധർമ്മ കോളേജ് ആലപ്പുഴ, 1947ൽ സെന്റ് ആൽബർട്സ് കോളേജ് എറണാകുളം, കേരളവർമ്മ കോളേജ് തൃശൂർ എന്നിവ തുടങ്ങി.
1964 ആയപ്പോൾ എൻ എസ് എസ് എട്ടു കോളേജുകളും എസ് എൻ ഡീ പീ ആറു കോളേജുകളും വീണ്ടും തുടങ്ങി. ബാക്കി നമുക്കറിയാവുന്ന ചരിത്രമാണ്.1965ഓട് കൂടി എം ഈ എസ് ന്റെ നേതൃത്വത്തിൽ മുസ്ലീം സമുദായം കോളേജുകൾ തുടങ്ങുകയും എയിഡഡ് സ്കൂളുകൾ തുടങ്ങുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യദശകളിൽ അൽ‌പ്പം പിന്നോക്കം നിന്നിരുന്ന അവർ എം ഈ എസ് ന്റെ തുടക്കത്തോടെ വളരെപ്പെട്ടെന്ന് തന്നെ പൊതുധാരയിലേക്ക് എത്തപ്പെട്ടു.
കൃസ്ത്യൻ മിഷണറിമാർ ഉൾപ്പെടെയുള്ള കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം സംക്ഷിപ്തമായി പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നു. ഇതിൽ കൃസ്ത്യൻ മിഷണറിമാർ മാത്രം കാരണമാണ് കേരളത്തിൽ വിദ്യാഭ്യാസമെന്നും പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസമുണ്ടായതെന്നും ഉള്ള ഒരു പൊതുബോധം പൂർണ്ണമായും ശരിയല്ല എന്നേ പറയാൻ ഉദ്ദേശിച്ചിട്ടുള്ളൂ. കത്തോലിക്ക സഭയ്ക്ക് ഒരു ചെറിയ പങ്കുപോലും ഇതിലില്ല. ചെയ്തത് തന്നെ പ്രൊട്ടസ്റ്റെന്റ് മിഷനുകളായിരുന്നു.

പാശ്ചാത്യ വിദ്യാഭ്യാസം ഉണ്ടായിരുന്നത് കൃസ്ത്യൻ മിഷനറിമാർക്കായതുകൊണ്ട് ഭരണകർത്താക്കൾ അവരുടെ മതപരിവർത്തന ശ്രമങ്ങൾക്ക് പകരമായി വിദ്യാഭ്യാസം നൽകാൻ അനുവദിയ്ക്കുകയാണുണ്ടായത് . എല്ലാം കഴിഞ്ഞ് വിദ്യാഭ്യാസക്കച്ചവടം ചെയ്യാൻ മാത്രമാണ് കത്തോലിക്ക സഭ ഇവിടെയെത്തിയത്. നമ്മൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ലവത്തിന് ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി , എസ് എൻ ഡീ പീ, എൻ എസ് എസ്, യോഗക്ഷേമസഭ, എന്നതുമുതൽ തുടങ്ങി പഴയ മരിയ്ക്കാതെ കിടന്ന ബൌദ്ധപാരമ്പര്യം വരെ കാരണമാണ്. ഒപ്പം പുതിയ ചിന്തകൾ, ഗോഖലേ, തിലകൻ, മഹർഷി അരൊബിന്തോ, ഗാന്ധിജിയും വിനോബാഭാവേയും വിവേകാനന്ദസ്വാമികളും മഹാത്മാ ബാബാസാഹിബ് അംബേദ്കറും ഉൾപ്പെടെ പൊതുവേ സ്വാതന്ത്ര്യത്തെപ്പറ്റിയൊക്കെയുള്ള നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിയെടുത്ത സ്വാതന്ത്ര്യസമരമാണ് ഏറ്റവും വലിയ സംഭാവന എന്ന് മറക്കാവതല്ല.

അങ്ങനെയുണ്ടായ കേരള നവോത്ഥാനത്തിന്റെ പങ്ക് ഇന്ന് അതിൽ യാതൊരു കാര്യവും ചെയ്തിട്ടില്ലാത്ത രണ്ട് ഗ്രൂപ്പുകളാണ് അനുഭവിയ്ക്കുന്നതും സ്വന്തമാക്കാൻ പ്രചാരണം ചെയ്യുന്നതും. കത്തോലിക്കാ മിഷനറിമാരുടെ പിന്തുടർച്ചക്കാരും കമ്യൂണിസ്റ്റുകളും.

Motto of Indian Institutions

സത്യമേവ ജയതേ
(മുണ്ഡകോപനിഷത് )
Republic of India
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി
(വാല്‍മീകി രാമായണം)
Nepal
വയം രക്ഷാമഹ
(വാല്‍മീകി രാമായണം)
Indian Coast Guard
തമസോമാ ജ്യോതിര്‍ഗമയ
(ബൃഹദാരണ്യക ഉപനിഷത് )
Goverment of Kerala
Berhampur University - Orissa
National Institute of Technology -Calicut
Central Board of Secondary Education (CBSE)
Indian Institute of Technology - Kanpur
Osmania University - Andhra Pradesh
National Institute of Technology -Srinagar
Kannur University - Kerala
ധര്‍മ്മോ രക്ഷതി രക്ഷിതഃ
(മനുസ്മൃതി)
Research and Analysis Wing (RAW)
ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം National Academy of Legal Studies and Research University - Andhra Pradesh
ജ്ഞാനം വിജ്ഞാനസഹിതം
(ഭഗവദ് ഗീത)
Centre for Environmental Planning and Technology (CEPT)
യോഗക്ഷേമം വഹാമ്യഹം
(ഭഗവദ് ഗീത)
Life Insurance Corporation of India (LIC)
അഹം പര്യാപ്തം ത്വിദമേതേഷാം ബലം
(ഭഗവദ് ഗീത)
INS Mumbai
ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം
(ഭഗവദ് ഗീത)
INS Hamla
ശം നോ വരുണാ
(തൈത്തിരിയോപനിഷത്)
Indian Navy
ജയേമ ശം യുദ്ധി സ്പര്‍ദ്ധ
(ഋഗ് വേദം)
INS (Indian Naval Ship) Vikrant
ആ നോ ഭദ്രാ ക്രതവോ യന്തു വിശ്വതോ
(ഋഗ്വേദം)
Gujarat National Law University
ന ബിഭേതി കദാചന
(മഹോപനിഷത്)
INS Mysore
സര്‍വതോ ജയം ഇച്ഛാമി
(സുഭാഷിതം)
INS Delhi
കര്‍മ ജ്യായോ ഹ്യകര്‍മണഃ
(ഭഗവദ് ഗീത)
College of Engineering -Trivandrum
യോഗഃ കര്‍മ്മസു കൗശലം
(ഭഗവദ് ഗീത)
INS Shivaji
Visvesvaraya National Institute of Technology - Nagpur
Indian Institute of Management - Calicut
Indian Institute of Technology - Kharagpur
National Institute of Technology - Silchar
Madan Mohan Malaviya Engineering College - Gorakhpur
സിദ്ധിര്‍ഭവതി കര്‍മ്മജാ
(ഭഗവദ് ഗീത)
Indian Institute of Technology - Chennai
Motilal Nehru National Institute of Technology - Allahabad
ബുദ്ധൗ ശരണമന്വിച്ഛ
(ഭഗവദ് ഗീത)
Reserve Bank of India
നഭസ്പൃശം ദീപ്തം
(ഭഗവദ് ഗീത)
Indian Air Force
ന ഹി ജ്ഞാനേന സദൃശം
(ഭഗവദ് ഗീത)
Mysore University
അതിഥി ദേവോ ഭവഃ
(തൈത്തിരിയോപനിഷത്)
Tourism Development Corporation of India
ശ്രുതം മേ ഗോപായ
(തൈത്തിരിയോപനിഷത്)
Sampurnanand Sanskrit University
ശരീരമാദ്യം ഖലൂധര്‍മ്മസാധനം
(കാളിദാസന്‍റെ കുമാരസംഭവം)
All India Institute of Medical Sciences AIIMS
തേജസ്വി നാവധീതമസ്തു
(കഠോപനിഷത്)
Andhra University
CUSAT Kochi
Indian Institute of Management -Bangalore
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത
(കഠോപനിഷത്)
Indian School of Mines - Dhanbad
Bengal Engineering and Science University - Shibpur
സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത്
(കഠോപനിഷത്)
Goverment of Goa
തസ്യ ഭാസാ സര്‍വമിദം വിഭാതി
(കഠോപനിഷത്)
INS Valsura
യാ ഏഷാ സുപ്തേഷു ജാഗൃതി
(കഠോപനിഷത്)
Institute of Chartered Accountants of India (ICAI)
സര്‍വേ സന്തു നിരാമയാ
(ശ്രീ ശങ്കരാചാര്യര്‍)
Nizam Institute of Medical Sciences - Andhra Pradesh
നിർമ്മായ കർമ്മണാ ശ്രീ University of Calicut
വിദ്യായ അമൃതോനുതേ MG University Kottayam
അമൃതം തു വിദ്യ Central University Kasargod
Bharatiya Vidya Bhavan
കർമ്മയോഗേ വിദ്ധിഷ്യതേ Cochin Shipyard
വൈദ്യോ നാരായണോ ഹരി
(പുരാണം)
NTR University of Health Sciences - Andhra Pradesh
ധിയോ യോ നഃ പ്രചോദയാത്
(യജുര്‍ വേദം)
Devi Ahaliya Vishwavidyalaya
തത്വം പൂഷാന്നപാവൃണു
(ഈശാവാസ്യ ഉപനിഷത്)
Kendriya Vidyalaya
സാ വിദ്യാ യാ വിമുക്തയേ
(വിഷ്ണുപുരാണം)
Banasthali Vidyapith
ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി
(പഞ്ചതന്ത്രം)
INS Chilka

ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും ചവിട്ടിമെതിക്കപ്പെടുമ്പോള്‍

കൂടുതൽ വായിക്കുവാൻ

തിറകളുടെയും തറികളുടെയും നാട് അതാണ് ...കണ്ണൂർ , തെയ്യവും സർക്കസും തലശേരി ബിരിയാണിയും അറയ്‌ക്കൽ കൊട്ടാരവുമെല്ലാമായി യാത്രാമോഹികളുടെ ഇഷ്ടനാടാണിത്.. എന്നാൽ എന്തുകൊണ്ടോ , പൊതുവെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ളവർ വിനോദയാത്രകൾക്കായി ഈ ഭാഗത്തേക്ക് വരവ് കുറവാണ്. ആകെക്കൂടി വരുന്നത് പറശിനിക്കടവ് ക്ഷേത്രം സന്ദർശിക്കുവാനാണ്. പക്ഷേ മറ്റു ജില്ലകളിലെ ടൂറിസ്റ്റു കേന്ദ്രങ്ങളോട് കിടപിടിയ്ക്കുന്ന സ്ഥലങ്ങൾ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ട് എന്നുള്ള സത്യം ആരും അറിയുന്നില്ല. കണ്ണൂരിൽ നിന്നും ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

1 . കണ്ണൂർ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരത്താണ് സെന്‍റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 40 അടി ഉയരത്തിലുള്ള ഈ കോട്ട കണ്ണൂർ കോട്ട എന്നും അറിയപ്പെടുന്നു. പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമിച്ചത്. ഈ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശേരി കോട്ടയിലേക്ക് കടലിന്നടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. വൈകുന്നേര സമയമാണ് കോട്ടയിൽ സഞ്ചാരികൾ ധാരാളമായി വരുന്നത്.

2. കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറുമെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. വേനൽക്കാലത്ത് ഉണങ്ങി വരണ്ട നിറത്തിലും മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയും ഓണക്കാലത്ത് നീല നിറത്തിലെ കാക്കപ്പൂക്കൾ കൊണ്ടും വർണശബളമായിരിക്കും ഈ പ്രദേശം. മാടായിപ്പാറയിൽ നിന്നും പടിഞ്ഞാറേക്ക് നോക്കിയാൽ കാണുന്നത് ഏഴിമലയാണ്. ഈ ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പ്രശസ്തമായ മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവും മാടായിപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് മാടായിപ്പാറ സന്ദർശിക്കുവാൻ ഏറ്റവും ബെസ്റ്റ് സമയം.

3 . കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമാണ് കാഞ്ഞിരക്കൊല്ലി. കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് – ഇരിട്ടി – ഉളിക്കൽ വഴിയാണ് കാഞ്ഞിരക്കൊല്ലിയിലേക്ക് എത്തുന്നത്. കണ്ണൂരില്‍ നിന്നു 55 കിലോമീറ്ററും, തലശ്ശേരിയില്‍ നിന്നും 64 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കാഞ്ഞിരകൊല്ലിയില്‍ നിന്നും ജീപ്പിൽ മൂന്നു കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര പോയാല്‍ ശശിപ്പാറയെത്താം. ഇവിടത്തെ സൂയിസൈഡ് പോയിന്‍റ് പ്രശസ്തമാണ്.

4 . കണ്ണൂരിനും തലശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മുഴുപ്പിലങ്ങാട് ബീച്ച്. കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും 8 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്. നാഷണൽ ഹൈവേ 17 നു സമാന്തരമായി 5 കിലോമീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന മുഴുപ്പിലങ്ങാട് ബീച്ച് കേരളത്തിലെ ഏക ഡ്രൈവ് – ഇൻ ബീച്ച് (വാഹനങ്ങൾ ഓടിക്കാവുന്ന ബീച്ച്) ആണിത്. അതോടൊപ്പം തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീസിച്ചും മുഴുപ്പിലങ്ങാട് ബീച്ചാണ്. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിനു പ്രത്യേകം പാസുകൾ എടുക്കണം.

5 . കണ്ണൂർ ജില്ലയിലെ ഒരു മലയോരമേഖലയാണ് പൈതൽമല . വൈതൽ മല എന്നും ഇത് അറിയപ്പെടുന്നു. കേരള – കർണാടക അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ട്രെക്കിങ്ങിന് പ്രശസ്തമാണിത്. വേനൽക്കാലത്തും മഴക്കാലത്തും ഇവിടെ ട്രെക്കിങ് നടത്താറുണ്ട്. ഇവിടെ അട്ടയുടെ ശല്യം കൂടുതലായതിനാൽ വരുന്നവർ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ കൂടെ കരുതിയാൽ നല്ലതാണ്. പൈതൽ മലയുടെ മുകളിൽ ഒരു വ്യൂ ടവരുണ്ട്. നിരീക്ഷണടവറില്‍ നിന്നുള്ള താഴ്വരയുടെ കാഴ്ച വര്‍ണനകള്‍ക്കതീതമാണ്. പൈതൽ മലയ്ക്ക് അടുത്തായി ഇപ്പോൾ റിസോർട്ടുകളും മറ്റു താമസസൗകര്യങ്ങളും ലഭ്യമാണ്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമൊക്കെ ഇവിടേക്ക് ബസുകളും സർവീസ് നടത്തുന്നുണ്ട്.

തൃപ്രയാറപ്പൻ

രാമായണ പുണ്യമാസത്തിൽ കേരളത്തിലെ ഏറ്റവും പുരാതനമായ നാലമ്പലങ്ങളിലേക്ക്‌ ഒരു തീർത്ഥയാത്ര

ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍
കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേര്‍ന്നു. ജ്യോതിഷവിധിപ്രകാരം കൈമൾ ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ പിൽക്കാലത്തു നാലമ്പലം എന്നപേരില്‍ ഖ്യാതിനേടി. രാമായണമാസമായ കർക്കിടകത്തിൽ ഈ നാലു രാമായണ ക്ഷേത്രങ്ങളിലും ഒരു ദിവസംകൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീർത്ഥ യാത്ര.രാവണനെ നിഗ്രഹിച്ച് ത്രൈലോക്യസംരക്ഷണമായിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍, അതിബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെക്കൂടി നിര്‍മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരംനല്‍കി. പാഞ്ചജന്യശംഖാണ് ഭരതന്‍,ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്തഭാവരൂപങ്ങളിലെ ഭഗവദ്ദര്‍ശനം സാധ്യമാവുന്നുവെന്നും ഹൈന്ദവ വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

മൂന്നുമണിക്കുണരും തൃപ്രയാറപ്പൻ ....................................ദർശനമരുളാൻ, ആദ്യം മുഖമണ്ഡപത്തിലെ ഹനുമാൻ സ്വാമിയേ തൊഴുതിട്ടു മതി ശ്രീരാമഭഗവത് ദർശനം, അതാണ് ശ്രീരാമ കാംക്ഷയും ..

പുലര്‍ച്ചെ മൂന്നുമണിക്ക് മര്യാദാ പുരുഷോത്തമൻ തൃപ്രയാര്‍ തേവര്‍ ഉണരും. അപ്പോൾ നിദ്രയിലാണ്ടുകിടന്ന തീര്‍ഥവാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. പുലർച്ചെ നാലുമണിക്കുതന്നെ നടതുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നുതുടങ്ങുന്നു. ഇനി നാലമ്പലദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍സങ്കല്‍പത്തില്‍ തൊഴുതശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ ശ്രീ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയും. സര്‍വലോകനാഥനും സര്‍വരോഗ നിവാരണനും സര്‍വവിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണിത്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ നായകത്വംവഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാഉപദ്രവങ്ങളില്‍നിന്ന് മുക്തിസിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതുവലംവെച്ച് മീനൂട്ടുംനടത്തി നമുക്കിനി ഭരതക്ഷേത്രത്തിലേക്ക് പോവാം.

ഇരിങ്ങാലക്കുടയിലെ ഭരതക്ഷേത്രം എങ്ങനെ കൂടൽമാണിക്കം ക്ഷേത്രമായി , അറിയേണ്ടേ .....ദീപാരാധയില്ലാതെ ഈ ക്ഷേത്രത്തിലെ മുക്കിടി നിവേദ്യം സേവിക്കാൻ മറക്കരുതേ .............

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍നിന്ന് 13 കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെനിന്നും ഇടത്തോട്ടുതിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരികകേന്ദ്രം. ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുടക്ഷേത്രം ഭക്തര്‍ക്ക് പുറമേ ഏതൊരു സഞ്ചാരിയെയും അദ്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വിസ്തൃതി വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ഒരു ജലജന്തുക്കളുമില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹപ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കുംവേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെക്കുന്നതിനുപുറമേ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും ക്ഷേത്രത്തിനുചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് ഇതൊരു വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള ഓവു മുറിച്ചുകടക്കാത്ത പ്രദക്ഷിണരീതിയാണ് ക്ഷേത്രത്തില്‍. ഉപദേവതാപ്രതിഷ്ഠയില്ല. വിഗ്രഹത്തില്‍ക്കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനംചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ളനിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷവഴിപാടുകളാണ് ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടിനിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരുരോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

അടുത്തത് ശ്രീരാമ സഹചാരി ലക്ഷ്മണസ്വാമിയുടെ തിരുമൂഴിക്കുളം തിരുനടയിലേക്ക്, കൊടിമരം തൊട്ടു തൊഴുവരുതേ ...

ഇനി ലക്ഷ്മണസന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ടുനിന്നും വലത്തോട്ട് പുത്തന്‍ചിറവഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ടുതിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍നിന്ന് 31 കിലോമീറ്റര്‍. നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍നില്‍ക്കുന്ന, വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാരമണ്ഡപം.തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടുനിലയില്‍ ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ത്തന്നെ രണ്ടുഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍.തെക്കുകിഴക്കുഭാഗത്ത് കൂത്തമ്പലവും. കിഴക്കേനടയില്‍ വലിയമ്പലത്തില്‍ക്കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തുകൂടി നടയില്‍വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക. തെക്കേനടയില്‍ ശ്രീഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീരാമ,സീത,ഹനുമാന്‍മാരെയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനുപുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക. പ്രദക്ഷിണമായിവന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിന് പ്രദക്ഷിണമായി കിഴക്കേനടയില്‍വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗംവഴി നടയില്‍വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തുകൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത് എന്നു നിർബന്ധം.

ഇനി ശത്രുഘ്‌നസ്വാമിയുടെ പായമ്മൽ സവിധത്തിലേക്ക്,സുദർശന പുഷ്പാഞ്ജലി നടത്താൻ മറക്കല്ലേ .....

ഇനി ശത്രുഘ്‌നസന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തുനിന്ന് തിരിഞ്ഞ് രണ്ടുകിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്. അന്നമനടയ്ക്ക് ഏഴുകി.മീ, അവിടെനിന്ന് വലിയപറമ്പിലേക്ക് അഞ്ചുകി.മീ. മാളയ്ക്ക് മൂന്നുകി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററുകൂടി. മൂന്നുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് രണ്ടുകിലോമീറ്റര്‍കൂടി, അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് 800 മീറ്റര്‍കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമിമാത്രം. ശംഖചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതിഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യമുണ്ട്.ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്ന് മുക്തിസിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

വീണ്ടും തിരിച്ചുവന്നു തൃപ്രയാറപ്പനെ അത്താഴ പൂജക്ക്‌ ഒരുവട്ടം കൂടി തൊഴുവുമ്പോൾ മാത്രമേ നാലമ്പല ദർശനപുണ്യം കൈവരൂ ,എന്നാണത്രെ ഭക്തമതം ...

എറണാകുളം -തൃശൂർ ഒഴിച്ചുള്ള മറ്റു ജില്ലകളിൽ നിന്നും വരുന്നവർ ഈ തീർത്ഥയാത്ര തുടങ്ങാന്‍ തൃപ്രയാറില്‍ തലേദിവസംതന്നെ എത്തേണ്ടിവരും. ഇവിടെ ദേവസ്വത്തിന്റെ സത്രവും സ്വകാര്യഹോട്ടലുകളും താമസിക്കാന്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഗുരുവായൂരില്‍ താമസിച്ച് പുലര്‍ച്ചെ ഇങ്ങോട്ടുവരാം. കോഴിക്കോട്ടുനിന്് തൃപ്രയാറിലേക്ക് 114 കിലോമീറ്ററാണ് ദൂരം. ഫറോക്ക് ചെട്ടിപ്പടി പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ചമ്രവട്ടം പൊന്നാനി. ചാവക്കാടുവഴി പോവാം. ഗുരുവായൂര്‍കൂടി പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാവക്കാടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂര്‍ക്ക് പോവാം. ഗുരുവായൂരില്‍നിന്ന് തൃപ്രയാറിലേക്ക് 24 കിലോമീറ്ററാണ്. ട്രെയിനില്‍ പോകാനാഗ്രഹിക്കുന്നവര്‍ തൃശ്ശൂരിലിറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. 24 കിലോമീറ്ററാണ് തൃശ്ശൂര്‍-തൃപ്രയാര്‍ ദൂരം. തൃപ്രയാര്‍മുതല്‍ നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. തൃപ്രയാറില്‍നിന്ന് കാറുപിടിച്ചാല്‍ 1000 രൂപയാവും. വിവിധ ട്രാവല്‍സുകള്‍ നാലമ്പലദര്‍ശനം പാക്കേജുകളും സംഘടിപ്പിക്കാറുണ്ട്. രാമായണമാസമായാല്‍ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് പ്രത്യേക സര്‍വീസ് ഉണ്ട്. രാവിലെ 6നും 6.30നും രണ്ട് സര്‍വീസ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. ആദ്യബസ് തൃപ്രയാറില്‍ 6.40ന് എത്തും. 7.10ന് അവിടെനിന്ന് പുറപ്പെടും. 7.50ന് കൂടല്‍മാണിക്യത്തിലെത്തും. 8.20ന് കൂടല്‍മാണിക്യത്തില്‍ നിന്ന് പുറപ്പെട്ട് 9.10ന് മൂഴിക്കുളത്തെത്തും. 9.40ന് മൂഴിക്കുളത്തുനിന്ന് പുറപ്പെട്ട് 10.30ന് പായമ്മലെത്തും. 11ന് അവിടെനിന്ന് തിരിച്ച് 11.20ന് കൂടല്‍മാണിക്യത്തില്‍ തിരിച്ചെത്തും. ഈ ബസ്സില്‍ വരുന്നവര്‍ക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

രാവണൻ ഉപേക്ഷിച്ച ശിവലിംഗത്തിൽ നിന്നും രൂപം കൊണ്ട ക്ഷേത്രം?

ബ്രഹ്മ ക്ഷത്രിയ വംശത്തിൽ ജനിച്ച സുന്ദർജി, ജേതാ ശിവ്ജി എന്നീ രണ്ടു സേത്തുമാർ കൂടി നിർമ്മിച്ച ക്ഷേത്രമാണ് കോടേശ്വർ മഹാദേവ ക്ഷേത്രം എന്നാണ് വിശ്വാസം. മതിൽ കോട്ട പോലെ സംരക്ഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഇപ്പോൾ കാണുന്ന പതിപ്പ് 1820 ൽ നിർമ്മിക്കപ്പെട്ടതാണ് എന്നാണ് വിശ്വാസം. അതിന്റെ തൊട്ടടുത്തു തന്നെയായി പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കാണാൻ സാധിക്കും. ക്ഷേത്രം നിർമ്മിക്കപ്പെട്ടതിനു ശേഷമുള്ള ഓരോ നൂറ്റാണ്ടുകളിലും ക്ഷേത്രത്തിന്റെ ഭരണാധിപൻമാരായിരുന്നവർ അതിനെ പുതുക്കി പണിതിട്ടുണ്ട്. കൂടാതെ കച്ചിലെ പ്രാദേശിക കലാകാരൻമാരും ഈ അവസരങ്ങളിൽ ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തികൾ ചെയ്തിരുന്നു എന്നാണ് വിശ്വാസം.ഇന്ത്യ-പാക്കിസ്ഥാൻ പടിഞ്ഞാറെ അതിർത്തിയിലാണ് കോടേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ കച്ചിനു സമീപമാണ് ഇവിടമുള്ളത്. ബുജിൽ നിന്നും 154 കിലോ മീറ്റർ അകലെയാണ് കോടേശ്വർ ക്ഷേത്രമുള്ളത്.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽത്തരികള്‍ നിറഞ്ഞ മരുഭൂമിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു ക്ഷേത്രത്തിനു മുന്നിലാണ്. മണലിന്റെ അതേ നിറത്തിൽ ക്ഷേത്രവും നിൽക്കുമ്പോൾ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ക്ഷേത്രത്തിന്റെ മുന്നില്‍ മറുകര കാണാത്ത കടലാണ്. ക്ഷേത്രത്തിന്റെ പേര് പറ‍ഞ്ഞാൽ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും സ്ഥാനം പറഞ്ഞാൽ കുറച്ചു കൂടി എളുപ്പമാണ്. ഇന്ത്യ-പാക്കിസ്ഥാൻ പടിഞ്ഞാറൻ അതിർത്തിയിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ഏറ്റവും അവസാനത്തെ ഇടം എന്നറിയപ്പെടുന്ന കോടേശ്വർ ക്ഷേത്രത്തിന്റേത് ആരെയും അതിശയിപ്പിക്കുന്ന കഥകളാണ്. രാവണൻ ഉപേക്ഷിച്ചു പോയ ആയിരത്തോളം ശിവലിംഗങ്ങളൊന്നിൽ നിന്നും നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കഥ.കോടികളുടെ ഈശ്വരൻ എന്നാണ് കോടേശ്വർ എന്ന വാക്കിനർഥം. ഇങ്ങനെ പേരു വന്നതിനു പിന്നിൽ പ്രശസ്തമായ ഒരു കഥയുണ്ട്. ഒരിക്കൽ ശിവനിൽ നിന്നും അനുഗ്രഹമായി അദ്ദേഹം നല്കിയ ശിവലിംഗവുമായി ലങ്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ശിവലിംഗം ലങ്കയിലേത്തും വരെ ഒരിടത്തും നിലത്തു വയ്ക്കരുത് എന്ന് പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ട രാവണന്‍ അറിയാതെ ആ ശിവലിംഗം നിലത്തുവെച്ചു. രാവണന്റെ ഈ അശ്രദ്ധ ഇഷ്ടപ്പെടാതിരുന്ന ശിവൻ ഉടൻതന്നെ ശിവലിംഗം വച്ച സ്ഥാനത്ത് അതുപോലെയുള്ള ആയിരം എണ്ണം കൂടി സൃഷ്ടിച്ചു. ചില കഥകളിൽ പതിനായിരം എന്നും ഒരു ലക്ഷം എന്നും പറയുന്നുണ്ട്. അതോടെ ശിവൻ സമ്മാനിച്ച യഥാർഥ ശിവലിംഗത്തെ തിരിച്ചറിയാന്‍ സാധിക്കാതെ വന്ന രാവണൻ അതിലൊന്നെടുത്ത് ലങ്കയിലെത്തി എന്നാണ് പറയുന്നത്. രാവണൻ ഉപേക്ഷിച്ചു പോയ യഥാർഥ ശിവലിംഗം ഇരുന്ന സ്ഥാനത്താണ് കോടേശ്വർ ശിവ ക്ഷേത്രം ഉയർന്നു വന്നത് എന്നാണ് വിശ്വാസം.നിലാവുള്ള രാത്രികളിൽ ഈ ക്ഷേത്രത്തിൽ എത്തിയാൽ അങ്ങ് പടിഞ്ഞാറെ ദിക്കിൽ നിന്നും രാത്രിയുടെ വെളിച്ചത്തിൽ തിളങ്ങുന്ന പാക്കിസ്ഥാനെയും കറാച്ചിയെയും ഒക്കെ കാണാൻ സാധിക്കുമത്രെ. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഏറ്റവും അവസാനത്തെ നിർമ്മിതി ഈ ക്ഷേത്രമാണത്രെ.കച്ചിലെ ലക്പത് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരിടമാണ് നാരായൺ സരോവർ. ഹിന്ദു തീർഥാടന കേന്ദ്രമായ ഇവിടം കോടേശ്വർ ക്ഷേത്രത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രക്കുളത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. അലക്സാണ്ടർ ചക്രവർത്തിയാണ് ഈ കുളം നിർമ്മിച്ചതെന്ന വിശ്വാസം ഇവിടുത്തുകാർക്കിടയിലുണ്ട്.നാരായൺ സരോവർ ഗ്രാമത്തിന്റ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ഏഴു ക്ഷേത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇവിടുത്തെ ത്രികംറേയ് ക്ഷേത്രം കോടേശ്വർ ക്ഷേത്രത്തോട് വളരെ അധികം സാമ്യമുള്ള ഒന്നാണ്.


കർക്കിടകപുണ്യം തേടാൻ


ഈ ക്ഷേത്രങ്ങളുടെ ദർശനവും ഒരു വഴി തന്നെ

കർക്കിടകം പഴയകാലത്തെല്ലാം പഞ്ഞത്തിന്‍റെയും വറുതിയുടെയും നാളുകളാണെങ്കിലും ഹൈന്ദവ വിശ്വാസികൾക്ക് പുണ്യമാസമാണിത്. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ സമയം നാലമ്പല ദർശനത്തിനും രാമായണ മാസവുമായാണ് ഇപ്പോൾ ആചരിക്കുന്നത്. കർക്കിടകത്തിൽ ഐശ്വര്യം ലഭിക്കുക എന്നത് പുരാതനകാലത്തൊക്കെ ഒരിക്കലും ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല. എന്നാൽ നിഷ്കാമമായ പ്രാർത്ഥനകളിലൂടെയും ഒരുമാസക്കാലത്തെ പുണ്യ രാമായണ പാരായണത്തിലൂടെയും ചില പ്രത്യേക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും ഈ കള്ളക്കർക്കിടകത്തിലും ഐശ്വര്യം കൊണ്ടുവരാൻ സാധിക്കുമത്രെ. മലയാള മാസത്തിലെ അവസാന മാസമായ കർക്കിടകം പുണ്യകരമായി ചിലവഴിക്കുവാൻ പറ്റിയ ചില ക്ഷേത്രങ്ങൾ ഇതാ ...........

തൃക്കൂർ മഹാദേവ ക്ഷേത്രം- തൃശൂർ ജില്ലയിലെ തൃക്കൂര്‍ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തൃക്കൂർ മഹാദേവ ക്ഷേത്രം കർക്കിടകത്തിൽ തീർച്ചയായും പോകേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന വിശ്വസിക്കുന്ന ഈ ക്ഷേത്രം കല്ലിൽ കൊത്തിയിരിക്കുന്ന ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. ഹിന്ദുക്കളോടൊപ്പം ബുദ്ധ ജൈന സന്യാസികളും ഇവിടെ ധ്യാനത്തിനിരുന്നിരുന്നു എന്നാണ് വിശ്വാസം. അഗ്നി ദേവൻ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിതെന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ കാൺണുന്ന വലിയ ശിവലിംഗം നിർമ്മിച്ചിരിക്കുന്നതും അഗ്നി ദേവനാണത്രെ. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ഗുഹാ ക്ഷേത്രമുള്ളത്. കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് 1966 മുതൽ ഈ ക്ഷേത്രം സംരക്ഷിക്കുന്നത്.

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം- വയനാട് ജില്ലയിലെ വള്ളിയൂർ കാവിൽ സ്ഥിതി ചെയ്യുന്ന പുരാതന ദേവീ ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം. മാനന്തവാടിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആണെന്നാണ് കരുതപ്പെടുന്നത്. മാർച്ച് മാസത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഉത്സവത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്.വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായാണ് വള്ളിയൂർക്കാവ് ഉത്സവം അറിയപ്പെടുന്നത്. ഉത്സവം നടക്കുന്ന 14 രാത്രികളിലും ഇവരുടെ വകയായി കളമെഴുത്ത്പാട്ട് ഉണ്ടാകും. മാത്രമല്ല, ഇവരുടെ പ്രത്യേകമായ കലാരൂപങ്ങളും ഈ സമയത്ത് ഇവിടെ അരങ്ങേറാറുണ്ട്.

കർക്കടകത്തിൽ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് വയനാട്ടിലെ മീനങ്ങാടിയിലുള്ള മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഒരിക്കൽ ഇതുവഴി കടന്നു പോയ യോഗി ഇവിടെ അടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങി. അപ്പോൾ കുളത്തിൽ ഒരു മത്സ്യം പെട്ടന്ന് പൊങ്ങിച്ചാടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ മത്സ്യമൂർത്തിയുടെ സാന്നിധ്യം മനസ്സിലായ അദ്ദേഹമാണ് ഒരു മഹാവിഷ്ണു വിഗ്രഹം കൊണ്ടുവന്ന് മത്സ്യ മൂർത്തിയായി സങ്കല്പ്പിച്ച് പ്രതിഷ്ഠിച്ചത്. കേരളത്തിൽ മത്സ്യമൂർത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണിത്.

അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക് ആലപ്പുഴയിലെ അപൂർവ്വതകൾ ഏറെയുള്ള ദേവി ക്ഷേത്രമാണ് പുള്ളിക്കണക്ക് അഴകിയകാവ് ദേവിക്ഷേത്രം. ഭദ്രകാളി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും അഭീഷ്ട വരദയായും പരാശക്തിയായ ദുർഗ്ഗയായും ദേവിയെ ഇവിടെ ആരാധിക്കുന്നുണ്ട്. കായംകുളം പുനലൂർ റോഡിൽ രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന വഴിയിലാണ് ഈ ക്ഷേത്രമുള്ളത്.

ഓണാട്ടുകരയുടെ പരദേവത എന്നറിയപ്പെടുന്ന ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം ഭദ്രകാളിയെ മൂന്നു ഭാവങ്ങളിൽ ആരാധിക്കുന്ന ക്ഷേത്രമാണ്. പ്രഭാതത്തിൽ വിദ്യാസ്വരൂപിണിയായ "സരസ്വതിയായും" മധ്യാഹ്നത്തിൽ ഐശ്വര്യദായിനിയായ "മഹാലക്ഷ്മിയായും" സായാഹ്നത്തിൽ ദുഃഖനാശിനിയായ "ദുർഗ്ഗാദേവി" അഥവാ "ശ്രീ പാർവതി" എന്നീ ഭാവങ്ങളാണിത്. കൊടുങ്ങല്ലൂർ അമ്മയുടെ മകളായാണ് ചെട്ടിക്കുളങ്ങര ഭഗവതിയെ ആരാധിക്കുന്നത്. ശ്രീ ശങ്കരാചാര്യരുടെ ശിഷ്യനായ പത്മപാദരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന കുംഭ ഭരണിയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവം. എല്ലാ ദിവസവും ചാന്താട്ടം വഴിപാടായി നടത്തുന്ന ക്ഷേത്രം കൂടിയാണിത്കെട്ടുകാഴ്ചയും കുത്തിയോട്ടവും ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ രണ്ടു പ്രധാനപ്പെട്ട ചടങ്ങുകളാണ് കെട്ടുകാഴ്ചയും കുത്തിയോട്ടവും. കുത്തിയോട്ടം എന്ന അനുഷ്ഠാന കല വഴിപാടായി ക്ഷേത്രത്തിൽ അനുഷ്ഠിക്കാറുണ്ട്. ശിവരാത്രി മുതൽ ഭരണി ദിവസം വരെ പ്രത്യേക വ്രതമെടുത്താണ് കുത്തിയോട്ടം ബാലൻമാര പഠിപ്പിക്കുന്നത്. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.ലോഹനൽ ഊരിയെടുതത്് ഗേവിക്ക് സമർപ്പിക്കുന്നതോടെയാണ് ഇതിന് അവസാനമാകുന്നത്. ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചടങ്ങാണിത്.

ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം

കോട്ടയം ജില്ലയിലെ പുരാതനമായ ദേവീ ക്ഷേത്രങ്ങളിലൊന്നാണ് ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും ഭക്തനായിരുന്ന വെള്ളാപ്പള്ളി പണിക്കരുടെ ഓലക്കുടയിൽ കയറിയെത്തിയ ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഷുവിനാണ് ഇവിടുത്തെ ഉത്സവത്തിന് തുടക്കമാവുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പത്താമുദയത്തെ ആറാട്ടോടുകൂടി സമാപിക്കുന്നു. അർജ്ജുന ന‍ൃത്തം, പുലവൃത്തംകളി, വേലകളി തുടങ്ങിയവ ഉത്സവ സമയത്ത് ഇവിടെ നടക്കുന്നു. ഗജരാജരത്നം ബഹുമതി നല്കുന്ന ക്ഷേത്രം കൂടിയാണിത്.

വാഴപ്പള്ളി മഹാശിവക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴപ്പള്ളി മഹാശിവക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നുകൂടിയാണ്. ബുദ്ധക്ഷേത്രമാക്കി മാറ്റുവാൻ ശ്രമിച്ച നീലംപേരൂർ ശിവക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ചേരവംശ-കുലശേഖര രാജാക്കൻമാർ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ നിന്നാണ് കേരളത്തിൽ ഇതുവരെ കിട്ടിയിരിക്കുന്നതിൽ ഏറ്റവും പഴയ പുരാതന ലിഖിതമായ വാഴപ്പള്ളി ശാസനം ലഭിച്ചിരിക്കുന്നത്.വാഴപ്പള്ളി ക്ഷേത്രത്തെക്കുരറിച്ചുള്ള മറ്റൊരു പ്രത്യേകതയാണ് പെരുന്തച്ചൻ നിർമ്മിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എന്നത്. നീലംപേരൂരില്‍നിന്നു കൊണ്ടുവന്ന ശിവലിംഗം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്ത് ആദ്യം പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാന്‍ നോക്കിയെങ്കിലും പറ്റാതെ വന്നതിനാല്‍ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങള്‍ക്ക് പരശുരാമന്‍ പ്രത്യക്ഷപ്പെട്ട് താന്‍ പൂജിച്ചിരുന്ന ശിവലിംഗം നല്‍കുകയും, അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയുവാന്‍ ഉപദേശിക്കുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ കലശ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ തന്ത്രിക്ക് കടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആ സമയം പരശുരാമന്‍ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം. ഈ ക്ഷേത്രം വലിയമ്പലം എന്ന പേരിലാണ് അറിയപ്പെടുന്നത്. 50 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിന്റെ പഴക്കം ഇതുവരെയും നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം നെൻമാറ വേല നടക്കുന്ന നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം പാല്കാട് ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. നെല്ലിക്കുളങ്ങര ഭഗവതിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നെൻമാറ വേലയ്ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

ഭാരതപ്പുഴയുടെ തീരത്ത് ശിവനെയും ബ്രഹ്മാവിനെയും പ്രതിഷ്ഠിച്ചിരിക്കുന്ന മഹാ ക്ഷേത്രമാണ് ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം എന്നറിയപ്പെടുന്നത്. ഇവിടെ ബലിതർപ്പണം നടത്തുന്നത് ഗംഗാ തീരത്ത് ഗയയിൽ തർപ്പണം നടത്തുന്നതിന് തുല്യമാണെന്നാണ് വിശ്വസിക്കുന്നത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് അക്ലിയത്ത് ശിവക്ഷേത്രം. കിരാത മൂർത്തിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കിരാതാർജ്ജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തിയിരിക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. മകര മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്.

എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം പത്തനംതിട്ടയിൽ നിന്നും നാലു കിലോമീറ്റർ അകലെ ഓമല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന നാഗസ്വരവും ചേങ്ങിലയും ഇവിടുത്തെ പ്രശസ്തമായ പുരാവസ്തുക്കളാണ്. ഒൻപതു ദിവസങ്ങളിലായി നടത്തുന്ന ആറാട്ടെഴുന്നള്ളത്ത് ഇവിടുത്തെ പ്രത്യേകതയാണ്. ശബരിമല-പന്തളം പാതയിലാണ് ഈ ക്ഷേത്രമുള്ളത്.

കൊല്ലം ജില്ലയിലെ പരവൂരിലാണ് പ്രസിദ്ധമായ പുറ്റിംഗൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി ഉറുമ്പിന്റെ പുറ്റിൽ വസിക്കുന്നു എന്നാണ് വിശ്വാസം. ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗക്കാർക്കും ഓരോരോ ആചാരങ്ങളുള്ള ക്ഷേത്രമാണിത്,

ആദിരാമായണം

ആദിരാമായണം എന്നൊരു രാമായണമുണ്ട്. അതാണത്രേ മൂലം.
രചയിതാവ് ഹൈന്ദവ വിശ്വാസികളുടെ സാക്ഷാൽ സൃഷ്ടികർത്താവായ ബ്രഹ്മദേവൻ തന്നെ.

നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമായണം അദ്ദേഹം
തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.
നാരദമഹർഷിയാകട്ടെ, അത് മഹർഷി വാല്മീകിയ്ക്കു പറഞ്ഞു കൊടുത്തു.
അങ്ങനെയാണ് രാമായണത്തിനു സ്ഥിര പ്രതിഷ്ഠ ലഭിക്കുന്നത്.

വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയാക്കി ലോകത്തിനു നൽകി,
ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ.
വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം, എഴുതപ്പെട്ട കാണപ്പെട്ട രാമായണമായി.

ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്.
ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും.
"സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും " എന്ന്.

ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.
സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.
രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും.

രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം.
ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ.

ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ.

പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്. പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു.

പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും, നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജാടയു, സമ്പാതി, സുഗ്രീവാദികളും, സരയു, ഗോദാവരി, ചിത്രകൂടം, മൈനാകം, പഞ്ചവടി.

എന്നാൽ ദേവ - ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട്.
അത് ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ

രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ - ശൂർപ്പണഖ, വിരാധക, ബന്ധാദികൾ. വ്യത്യസ്ഥത പുലർത്തുന്ന വിഭീഷണനെയും കാണാം.

ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ, സുതീക്ഷ്ണൻ അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

ഇത് അറിയാനും അറിയിക്കാനുമാണ്.
വാദിക്കാനും ജയിക്കാനുമല്ല.
ആത്മീയതയുടെ പാതയിൽ
മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള
കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു... ഹരേ രാമ ഹരേ കൃഷ്ണാ...

എന്താണ് രാമായണമാസം

കർക്കിടക മാസത്തെ രാമായണ മാസമാക്കിയ ഐതിഹാസിക ചരിത്രം?

രാമായണമാസം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തിൽ, എന്താണ് രാമായണമാസം എന്നറിയണമല്ലോ. മുഖ്യമായും അവരുടെ അറിവിലേക്കായി അത് ഇവിടെ കൊടുക്കുന്നു
കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച്‌ തര്‍ക്കമുണ്ടാവാം. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസങ്ങള്‍: അതിലൊന്ന്‌ കര്‍ക്കിടകം. തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ മാസമായി മാറി. ലോകത്തെവിടെയും മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറി.

1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ "രാമായണം കത്തിക്കുക" എന്ന ആഹ്വാനത്തില്‍ നിന്നും രാമായണ മാസത്തിലേക്കുളള കേരള സമൂഹത്തിന്‍റെ സംക്രമണത്തിനു പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്‍റെ ബലമാണുള്ളത്‌. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ര്‍ശനത്തിന്‌ മുകളില്‍ കുതര്‍ക്കത്തിന്‍റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട്‌ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌ എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ്‌ കാപട്യത്തിന്‌ വേര്‍ കിളിര്‍ത്ത കേരളം. ആ കേരളത്തിലാണ്‌ ആധ്യാത്മികതയുടെ തിരതളളല്‍ പോലെ ഇന്ന്‌ രാമായണ മാസം ആചരിക്കുന്നത്‌. അന്ന് കത്തിക്കാൻ പറഞ്ഞവർ ഇന്ന് രാമായണ മാസം ആചരിക്കുവാൻ നിർബന്ധിതരായി.

1982 ഏപ്രില്‍ 4, 5 തിയ്യതികളില്‍ എറണാകുളത്ത്‌ നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്‍റെ ചരിത്രത്തിലേക്കാണ്‌ രാമായണമാസത്തിന്‍റെ വേരുകള്‍ അടിവേരുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. ഹൈന്ദവ ഐക്യത്തിന്‍റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത്‌ നടന്ന വിശാല ഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ. കരണ്‍സിങ്ങും ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ബാലാസാഹേബ് ദേവറസും പങ്കെടുത്ത സമ്മേളനത്തില്‍ 'ഹിന്ദുക്കള്‍ നാമൊന്നാണേ' എന്ന ഈരടികളുമായി അന്ന് ലക്ഷങ്ങളാണ്‌ അണിചേര്‍ന്നത്‌. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവുമായിരുന്നു ആ സമ്മേളനം.വിശാല ഹിന്ദുസമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ നടന്ന മംഗളപൂജയില്‍ ശ്രീനാരായണ പരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്‌. പാരമ്പര്യ തന്ത്രിമുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട്‌ താന്‍ പരികര്‍മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട്‌ ഊരിവച്ച്‌ താനും പരികര്‍മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്‍റെ തീര്‍ഥയാത്രയിലെ അവിസ്മരണീയ സംഭവം. 

 
വിശാല ഹിന്ദു സമ്മേളനത്തിന്‍റെ സംഘാടകസമിതി തുടര്‍ന്ന്‌ ഒരു സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1982 ജൂണ്‍ 6 ന്‌ എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ്‌ കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്‌. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.
അതോടെ, മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം, ഗ്രാമ- നഗര ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനയ്ക്കപ്പുറത്തേക്ക്‌ രാമായണ ദര്‍ശനത്തിന്‍റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണ പരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്‍റെ മാറ്റത്തിനൊത്ത്‌ പരിഷ്കരിച്ചു കൊണ്ട്‌ കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പുരോഗമന കലാസാഹിത്യ സംഘവും രാമായണ മാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ രംഗത്തുവന്നു. "രാമായണമല്ല രാവണായനമാണ്‌ വേണ്ടതെന്ന" ആഹ്വാനവും, ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടുള്ള എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര്‍ കരുണാകരന്‍ മുതല്‍ ഇഎംഎസ്‌ വരെ അണിനിരന്ന ഈ എതിര്‍പ്പിന്‌ കരുത്തായി സിപിഎം പാര്‍ട്ടി യന്ത്രവും അഘോരം പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട്‌ കേരളത്തിന്‍റെ വൈചാരിക രംഗം ചൂടുപിടിച്ചു.1982 ജൂലൈ 25ന് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ്‌ സെന്‍ററില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു: "ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശൂദ്രന്‍ തപസു ചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശൂദ്രന്‍ തപസുചെയ്യുന്നത്‌ അധര്‍മമാണെന്ന്‌ ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്‍റെ കഴുത്തു വെട്ടി. രാമരാജ്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണം".
ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: "ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസപ്പെടുത്തുന്ന ഒരു വീക്ഷണ ഗതിയാണ്‌ സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത്‌ എന്ന്‌ തീര്‍ച്ചയാണ്‌. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക്‌ സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്‍റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല". 

 
എന്നാല്‍ ഇത്തരം കപട ദുര്‍വ്യാഖ്യാനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ ഇതിഹാസ സമാനമായ ഹൈന്ദവ വൈചാരിക മുന്നേറ്റമാണ്‌ കേരളത്തില്‍ നടന്നത്‌. പി. പരമേശ്വര്‍ജിയുടെയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്നതു ചരിത്രം. കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി.ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ് അടക്കം അടവുമാറ്റി. "രാമായണം പോലെയുള്ള ക്ലാസിക്‌ കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതു സ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ്‌ വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത്‌ പ്രാകൃതമായ മാര്‍ക്സിസമാണെന്നും" നമ്പൂതിരിപ്പാടു ചുവടുമാറ്റി.ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്റർ പി. പരമേശ്വരന്‍ പറയുന്നു, "കര്‍ക്കിടക മാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണ മാസാചരണം അതിന്‌ സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിന് ഉപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്‌ മാസാചരണം ലക്ഷ്യംവെച്ചത്‌. കേവലം വായന മാത്രമല്ല".ഇന്ന്‌ ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വകലാശാലകളിൽ വരെ രാമായണ ചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണമാസ ദിനാചരണ വാര്‍ത്തകള്‍ നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറിയത്‌ സോദ്ദേശ്യപൂര്‍ണമായ ഒരു പ്രയത്നത്തിന്‍റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്‌.
ആ ചരിത്ര മുഹൂര്‍ത്തത്തെ പി. പരമേശ്വരന്‍ ഓര്‍ത്തെടുക്കുന്നു-
"വിശാല ഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട്‌ ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്‍റെ ഭാഗമായാണ്‌ കൊച്ചിയിലും വിശാല ഹിന്ദുസമ്മേളനം നടന്നത്‌. ഡോ. കരണ്‍സിങ്ങായിരുന്നു അന്ന്‌ മുഖ്യാതിഥിയായി പങ്കെടുത്തത്‌. എം.കെ.കെ. നായര്‍, പി. മാധവ്ജി, കെ. ഭാസ്കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു അതിന്‍റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്‌. 

 
പുരോഗമന കലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയ കാലമായിരുന്നു അത്‌. പലയിടങ്ങളിലും അവരത്‌ നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ്‌ അതിനെ കണ്ടത്‌. ഈ സാഹചര്യത്തിലാണ്‌ രാമായണ മാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്‌. വിശാലഹിന്ദു സമ്മേളനത്തിന്‍റെ കൊച്ചി യോഗത്തില്‍ അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു.

തേ​​ജോ മ​​ഹാ​​ല​​യ

താജ്- ഭാരത സാംസ്‌കാരിക പൈതൃകസ്വത്താണ്‌ ,അതിനെ സംരക്ഷിച്ചേ തീരു ....

തേ​​ജോ മ​​ഹാ​​ല​​യ എ​​ന്ന പേ​​രി​​ല്‍ ഒ​​രു ക്ഷേ​​ത്ര​​മു​​ണ്ടാ​​യി​​രു​​ന്നിരിക്കാം, അ​​തു ത​​ക​​ര്‍ത്താ​​ണു ഷാ​​ജ​​ഹാ​​ന്‍ ച​​ക്ര​​വ​​ര്‍ത്തി അന്ന് മു​​സ്‌​ലിം പ​​ള്ളി​​യും ഇ​​ഷ്ട​​പ​​ത്നി മും​​താ​​സ് മ​​ഹ​​ലി​​ന്‍റെ പേ​​രി​​ല്‍ പ്ര​​ണ​​യ സ്മാ​​ര​​ക​​വും തീ​​ര്‍ത്ത​​തെ​​ന്നും ഉള്ള ഒരുകൂട്ടരുടെ വാദത്തിൽ കുറച്ചൊക്കെ വാസ്തവമുണ്ടാകാം .പക്ഷെ ച​​രി​​ത്ര​ സ്മാ​​ര​​ക​​ങ്ങ​​ളെ​​യും പൈ​​തൃ​​ക പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളെ​​യും വെറും മ​​ത​​ത്തി​​ന്‍റെ​​യും രാ​​ഷ്ട്രീ​​യ​​ത്തി​​ന്‍റെ​​യും സ​​ങ്കു​​ചി​​ത പ്ര​​തീ​​ക​​ങ്ങ​​ളാ​​യി ആരും കാ​​ണ​​രു​​ത്. അ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത് അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം വ​​ര്‍ഷ​​ത്തെ പാ​​ര​​മ്പ​​ര്യം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ഭാരതത്തിന്റെ മ​​ഹ​​ത്താ​​യ സം​​സ്കാ​​ര​​ത്തി​​ന് അ​​പ​​മാ​​ന​​മാ​​ണ്. യു​​നെ​​സ്കോ പോ​​ലു​​ള്ള അ​​ന്താ​​രാ​​ഷ്ട്ര സ​​മൂ​​ഹം ഇ​​ന്ത്യ​​ന്‍ വാ​​സ്തു​​ശി​​ൽ​പ്പ ​ക​​ല​​യു​​ടെ മ​​കു​​ടോ​​ദാ​​ഹ​​ര​​ണ​​വും അ​​ന്താ​​രാ​​ഷ്ട്ര പൈ​​തൃ​​ക സ്മാ​​ര​​ക​​വു​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള താ​​ജ് മ​​ഹ​​ലി​​നെ അ​​പ​​കീ​​ര്‍ത്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളെ മ​​ഹാ​​ഭൂ​​രി​​ഭാ​​ഗം വ​​രു​​ന്ന ഇ​​ന്ത്യ​​ന്‍ ജ​​ന​​ത അ​​നു​​കൂ​​ലി​​ക്കു​​ന്നി​​ല്ല. ഈ ​​എ​​തി​​ര്‍പ്പി​​ന്‍റെ കൂ​​ടി പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ഇ​​ന്ന​​ലെ സു​​പ്രീം കോ​​ട​​തി​​യി​​ല്‍ ക​​ണ്ട​​ത്. ലോ​​ക​​ത്തെ സ​​പ്താ​​തി​​ശ​​യ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യ താ​​ജ്മ​​ഹ​​ല്‍ സം​​ര​​ക്ഷി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ഈ ​​സൗ​​ധം ഇ​​ടി​​ച്ചു നി​​ര​​ത്ത​​ണ​​മെ​​ന്നു പ​​ര​​മോ​​ന്ന​​ത കോ​​ട​​തി താ​​ക്കീ​​തു ചെ​​യ്തു. ഏ​​തെ​​ങ്കി​​ലു​​മൊ​​രു മ​​ത​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മ​​ല്ല താ​​ജ്മ​​ഹ​​ല്‍, കുത്തകസ്വത്തുമല്ല. പ​​തി​​നാ​​റ്, പ​​തി​​നേ​​ഴ് നൂ​​റ്റാ​​ണ്ടു​​ക​​ളി​​ല്‍ ജീ​​വി​​ച്ചി​​രു​​ന്ന മു​​ഗ​​ള്‍ രാ​​ജാ​​ക്ക​​ന്മാ​​ര്‍ നി​​ര്‍മി​​ച്ച അ​​നേ​​കം സൗ​​ധ​​ങ്ങ​​ളു​​ണ്ട് ഇ​​ന്ത്യ​​യി​​ല്‍. ആ​​ഗ്ര കോ​​ട്ട, ഫ​​ത്തെ​​പു​​ർ സി​​ക്രി, ബു​​ലാ​​ഹ് ദ​​ര്‍വാ​​ജാ, ഷാ​​ലി​​മാ​​ര്‍ ഗാ​​ര്‍ഡ​​ന്‍സ്, ജു​​മാ മ​​സ്ജി​​ദ്, റെ​​ഡ്ഫോ​​ര്‍ട്ട് തു​​ട​​ങ്ങി​​യ​​വ അ​​വ​​യി​​ല്‍ ചി​​ല​​തു മാ​​ത്രം. രാ​​ജ്യം ഭ​​രി​​ച്ച മു​​ഗ​​ള്‍ രാ​​ജാ​​ക്ക​​ന്മാ​​രു​​ടെ നി​​ര്‍ദേ​​ശാ​​നു​​സ​​ര​​ണം, ഭാരതീ​​യ ശി​​ൽ​പ്പി​​ക​​ള്‍ നി​​ര്‍മി​​ച്ച​​താ​​ണി​​വ​​യെ​​ല്ലാം. ജ​​ന്മം കൊ​​ണ്ടും ക​​ര്‍മം കൊ​​ണ്ടും മിക്കവാറും ഈ ​​ച​​ക്ര​​വ​​ര്‍ത്തി​​മാ​​രും ഇ​​ന്ത്യ​​ക്കാ​​ര്‍ ത​​ന്നെയായിയുന്നു . അ​​ക്ബ​​ര്‍ മു​​ത​​ല്‍ ഷാ​​ജ​​ഹാ​​ന്‍ വ​​രെ​​യു​​ള്ള മു​​ഗ​​ള്‍ ച​​ക്ര​​വ​​ര്‍ത്തി​​മാ​​രു​​ടെ സം​​ഭാ​​വ​​ന​​ക​​ള്‍ മ​​റ​​ക്കാ​​നാ​​വാ​​ത്ത​​വ​​യും. ദൃ​​ശ്യ​​ഭം​​ഗി​​യാ​​ര്‍ന്ന ശി​​ൽ​പ്പ​​ക​​ലാ വൈ​​ദ​​ഗ്ധ്യം പ്ര​​ദ​​ര്‍ശി​​പ്പി​​ക്കാ​​നും നി​​ര്‍മാ​​ണ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കു തൊ​​ഴി​​ല്‍ ന​​ല്‍കാ​​നു​​മാ​​ണ് ഇ​​വ നി​​ര്‍മി​​ച്ച​​തെ​​ന്നാ​​ണു ച​​രി​​ത്ര​​കാ​​ര​​ന്മാ​​ര്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​രു​​പ​​തി​​നാ​​യി​ര​ത്തി​​ല്‍പ്പ​​രം ശി​​ൽ​പ്പി​​ക​​ള്‍, ഇ​​രു​​പ​​തു വ​​ര്‍ഷം തു​​ട​​ര്‍ച്ച​​യാ​​യി അ​​ധ്വാ​​നി​​ച്ചു​​ണ്ടാ​​ക്കി​​യ പ്ര​​ണ​​യ സ്മാ​​ര​​ക​​മാ​​ണു താ​​ജ്മ​​ഹ​​ല്‍.1632​ല്‍ ​പ​​ണി തു​​ട​​ങ്ങി​​യ താ​​ജ്മ​​ഹ​​ലി​​ന് അ​​ന്ന​​ത്തെ കാ​​ല​​ത്ത് 3.2 കോ​​ടി രൂ​​പ നി​​ര്‍മാ​​ണ​​ച്ചെ​​ല​​വു​​ണ്ടാ​​യി. 5,280 കോ​​ടി രൂ​​പ​​യാ​​ണി​​പ്പോ​​ള്‍ ഈ ​​സം​​ര​​ക്ഷി​​ത സ്മാ​​ര​​ക​​ത്തി​​ന്‍റെ വി​​പ​​ണി മൂ​​ല്യം. ഷാ​​ജ​​ഹാ​​ന്‍ ച​​ക്ര​​വ​​ര്‍ത്തി​​യു​​ടെ മാ​​തൃ​​വ​​ഴി ബ​​ന്ധു​​വാ​​യ രാ​​ജാ ജെ​​യ്സി​​ങ്ങി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന 42 ഏ​​ക്ക​​ര്‍ ഭൂ​​മി​​യി​​ലാ​​ണു താ​​ജ്മ​​ഹ​​ല്‍ പ​​ണി​​തീ​​ര്‍ത്തി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് എ​​തി​​ര്‍ക്കു​​ന്ന​​വ​​രു​​ടെ വാ​​ദം. ഇ​​വി​​ടെ തേ​​ജോ മ​​ഹാ​​ല​​യ എ​​ന്ന പേ​​രി​​ല്‍ ഒ​​രു ക്ഷേ​​ത്ര​​മു​​ണ്ടാ​​യി​​രു​​ന്നെ​​ന്നും അ​​തു ത​​ക​​ര്‍ത്താ​​ണു ഷാ​​ജ​​ഹാ​​ന്‍ ച​​ക്ര​​വ​​ര്‍ത്തി മു​​സ്‌​ലിം പ​​ള്ളി​​യും ഇ​​ഷ്ട​​പ​​ത്നി മും​​താ​​സ് മ​​ഹ​​ലി​​ന്‍റെ പേ​​രി​​ല്‍ പ്ര​​ണ​​യ സ്മാ​​ര​​ക​​വും തീ​​ര്‍ത്ത​​തെ​​ന്നും ഇ​​വ​​ര്‍ വിശ്വസിക്കുന്നു . ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന പൈ​​തൃ​​ക സ്മാ​​ര​​ക​മാ​ണി​പ്പോ​ൾ താ​​ജ്മ​​ഹ​​ല്‍. രാ​​ജ്യ​​ത്തി​​നും ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​നും അ​​തു​​ണ്ടാ​​ക്കി​​ക്കൊ​​ടു​​ക്കു​​ന്ന വ​​രു​​മാ​​ന​​വും വ​​ള​​രെ വ​​ലു​​താ​​ണ്. നാ​​ലു നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി ആ​​ഗ്ര രാ​​ജ​​ന​​ഗ​​രി​​യി​​ല്‍ യ​​മു​​നാ ന​​ദി​​യു​​ടെ തെ​​ക്കേ​​ക്ക​​ര​​യി​​ല്‍ സ്ഥി​​തി ചെ​​യ്യു​​ന്ന താ​​ജ്മ​​ഹ​​ല്‍ അ​​ന്നു മു​​ത​​ല്‍ ത​​ന്നെ മു​​ഴു​​വ​​ന്‍ ഇ​​ന്ത്യ​​ക്കാ​​രു​​ടെ​​യും അ​​ഭി​​മാ​​ന​​സ്തം​​ഭ​​മാ​​ണ്. വെണ്ണക്കല്ലിൽ തീർത്ത ഇ​​ന്ത്യ​​ന്‍ ശി​​ൽ​പ്പ​​ക​​ല​​യു​​ടെ ത​​ങ്ക​​ത്തി​​ള​​ക്ക​​മു​​ണ്ട്, താ​​ജ്മ​​ഹ​​ലി​​ന്‍റെ ഓ​​രോ മി​​നാ​​ര​​ത്തി​​ലും താ​​ഴി​​ക​​ക്കു​​ട​​ത്തി​​ലും. അ​​വ ഓ​​രോ​​ന്നും നി​​ര്‍മി​​ച്ച​​ത് ഇ​​ന്ത്യ​​ക്കാ​​രാ​​യ ക​​ലാ​​കാ​​ര​​ന്മാ​​രാ​​ണ്. അ​​വ​​രു​​ടെ ക​​ര​​വി​​രു​​തി​​ന്‍റെ താ​​ഴി​​ക​​ക്കു​​ട​​ങ്ങ​​ള്‍ ത​​ക​​ര്‍ക്ക​​പ്പെ​​ടാ​​നു​​ള്ള​​ത​​ല്ല. ഓ​​രോ ഇ​​ന്ത്യ​​ക്കാ​​ര​​ന്‍റെ​​യും അ​​ഭി​​മാ​​ന​​സ്തം​​ഭ​​ങ്ങ​​ളാ​​യി എ​​ക്കാ​​ല​​ത്തും അ​​വ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. ജ​​ന​​ങ്ങ​​ളു​​ടെ ഈ ​​വി​​കാ​​ര​​മാ​​ണ് സു​​പ്രീം കോ​​ട​​തി ഇ​​ന്ന​​ലെ ഗൗരവപൂർവം ഓ​​ര്‍മ​​പ്പെ​​ടു​​ത്തി​​യ​​തും . അ​​തി​​ന്‍റെ മു​​ഴു​​വ​​ന്‍ അ​​ന്ത​​സ​​ത്ത​​യും ഉ​​ള്‍ക്കൊ​​ള്ള​​ട്ടെ, കേ​​ന്ദ്ര​​വും ഉ​​ത്ത​​ര്‍ പ്ര​​ദേ​​ശും ഭ​​രി​​ക്കു​​ന്ന സ​​ര്‍ക്കാ​​രു​​ക​​ള്‍. താജ്മഹൽ വരുംതലമുറക്കും ലോകത്തിലെ ഏഴാമത്തെ അതിശയമായി നൂറ്റാണ്ടുകൾ നിലനിൽക്കട്ടെ.

കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം


ഏതാണീ ഭൂതങ്ങൾ നിർമ്മിച്ച, മലയെ താങ്ങി നിർത്തുന്ന, നിഗൂഢ ക്ഷേത്രം, അതും കേരളത്തിൽ ?
നിങ്ങൾക്കറിയേണ്ടേ ?

ഐതിഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞ പ്രത്യേകതകൾ ഏറെയുള്ള ക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം. പഞ്ച പാണ്ഡവരോടൊന്നിച്ച് ഭൂതത്താൻമാർ ചേർന്നു നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിനു വേറെയും ഐതിഹ്യങ്ങളുണ്ട്. പല്ലവ രഥ ശില്പങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ട കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടേ ?പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവൻമാരുടെ ഗുഹകകൾ എഡി എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം പഞ്ചവാണ്ഡവൻമാരുടെ വനവാസക്കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. കുറേക്കാലത്തോളം ഒളിവിൽ കഴിഞ്ഞപ്പോൾ ഈ പ്രദേശത്തിന്റെ ഭംഗിയിൽ അതിശയിച്ച് അവർ ഇവിടെ ഗുഹാക്ഷേത്രം നിർമ്മിക്കുകയായിരുന്നുവത്രെ. ശിവലിംഗമാണ് അവർ ഇവിടെ ആദ്യം സ്ഥാപിച്ചത്.പല്ലവ രഥ ശൈലി ഇന്ത്യയിൽ മറ്റൊരിടത്തും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത നിർമ്മാണ രീതിയും ശൈലിയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഈ ഗുഹ ക്ഷേത്രത്തിന്റെ ശൈലിയോട് കുറച്ചെങ്കിലും സാമ്യം തോന്നിക്കുന്നത് മഹാബലിപുരത്തെ ശില്പമാതൃകകളോടാണ് എന്നും ചരിത്രകാരൻമാർ പറയുന്നുണ്ട്. പാറക്കെട്ടിലെ ഗുഹാ ക്ഷേത്രം അഞ്ച് ഏക്കറോളം സ്ഥലത്തായി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ട് പാറക്കെട്ടുകൾക്കിടയിലാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങളുള്ളത്. ഇവിടുത്ത ദ്വാരപാലക ക്ഷേത്രങ്ങളാണ് ഏറ്റവും പ്രസിദ്ധമായിട്ടുള്ളത്. എണ്ണമറ്റ പ്രതിമകൾ പാറയിൽ കൊത്തിയിരിക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ച തന്നെയാണ്. ഗുഹയുടെ രൂപം കേരളത്തിൽ ഇകുവരെ കണ്ടെത്തിയ പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങളോട് സാമ്യത തോന്നുനനതു തന്നെയാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന്റേതും. പാറ തുരന്ന് 20 അടി വ്യാസത്തിലാണ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഒത്ത നടുക്കായി ശിവലിംഗപ്രതിഷ്ഠയും കാണാം. മൂന്നരയടി പൊക്കമാണ് ഇതിനുള്ളത്. ഇവിടേക്ക് പ്രവേശിക്കുവാൻ 20 അടി നീളത്തിൽ നാലടി വീതിയുമായി അർധ മണ്ഡപവും കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങൾ ഗുഹയ്ക്കുള്ളിലെ ദ്വാരപാലക ശില്പങ്ങൾ ഏറെ പ്രത്യേകതയുള്ളതാണെന്ന് പറഞ്ഞുവല്ലോ. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടു മുൻപ് മണ്ഡപത്തിന്റെ ചുവരുകളിൽ രണ്ട് ദ്വാരപാലകൻമാരുടെ രൂപങ്ങൾ കാണാം. ജ‍ഡാധാരിയായ മുനിയും ഗണപതിയും ഗഥയും ധരിച്ച് നില്‍ക്കുന്ന ദ്വാരപാലകനും കമണ്ഡലമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ഈ ശില്പങ്ങൾക്കാണ് മഹാബലിപുരത്തെ ശില്പങ്ങളുമായി സാമ്യം ഉണ്ട് എന്നു പറയപ്പെടുന്നത്. 64 ബ്രാഹ്മണ ആലയങ്ങളിലൊന്ന് കേരളത്തിൽ ആദ്യ കാലങ്ങളിൽ ബ്രാഹ്മണർ കുടിയേറി താമസമാരംഭിച്ച അപൂർല്ലം സ്ഥലങ്ങളിലൊന്നാണത്രെ കവിയൂർ. കേരളത്തിലെ ആദ്യത്തെ 64 ബ്രാഹ്മണ സെറ്റിൽമെന്റുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. പാണ്ഡവരും ഭൂതങ്ങളും ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതിലൊന്നാണ് പാണ്ഡവരും ഭൂതങ്ങളും ചേർന്ന് നിർമ്മിച്ച ക്ഷേത്രം എന്ന കഥ. മറ്റൊന്ന് ഈ ക്ഷേത്രം അപൂർണമാണിന്നും , അതായത് പണിപൂർത്തിയാകാത്ത ക്ഷേത്രം എന്നതാണ്. അതിനു പിന്നിലെ കഥയിൽ കൗരവരും ഹനുമാനും ഉണ്ട്. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി ഇക്കാര്യം അറിയിച്ചുവെന്നും അതിനാൽ അവർക്ക് ഇതിനന്റ നിർമ്മാണം പൂർത്തീകരിക്കാനായിട്ടില്ലെന്നുമാണ് വിശ്വാസം.പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമെങ്കിലും ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. എത്തിച്ചേരാൻ തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് തൃക്കക്കുടിപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവല്ലയിൽ നിന്നും ഞാലിക്കണ്ടം കമ്മാളത്തകിടി വഴി ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം.

ഒരുവട്ടം കാണേണ്ടേ , ഈ ദ്ര്യശ്യവിസ്‌മയം !

ആറന്മുള വള്ളസദ്യ

ആറന്മുള വള്ളംകളിലോകപ്രസിദ്ധമായിട്ടുള്ളതാണ്‌.
പഴയ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ് ആറന്മുള. വൈഷ്ണവരുടെ 108 തിരുപ്പതികളില്‍ ഒന്നാണിവിടത്തെ പാര്‍ഥസാരഥിക്ഷേത്രം. മഹാഭാരതയുദ്ധകാലത്ത് പാര്‍ഥസാരഥിയായിരിക്കെ അര്‍ജുനന് കാണിച്ചുകൊടുത്ത വിശ്വരൂപ സങ്കല്‍പ്പമാണ്. നാടിന്റെ ശക്തിയും ചൈതന്യവും. ഉത്രട്ടാതി വള്ളംകളിയും ആറന്മുള കണ്ണാടിയും പെരുമയുടെ അടയാളമാണ്.

മകരത്തിലെ തിരുവോണം ആറാട്ടായി പത്തുദിവസത്തെ ഉത്സവം കൂടാന്‍ വിദേശികളടക്കം ധാരാളംപേരെത്തുന്നു. അര്‍ജുനന്‍ പ്രതിഷ്ഠനടത്തിയ ക്ഷേത്രത്തിന്റെ മൂലം നിലയ്ക്കല്‍ നാരായണപുരത്തായിരുന്നു എന്നും ജനപദം നശിച്ചപ്പോള്‍ ആറു മുളകള്‍ കൂട്ടിക്കെട്ടി വിഗ്രഹം ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യം. പമ്പയുടെ കരയില്‍ മണ്ണിട്ടുയര്‍ത്തിയ സ്ഥലത്താണ് ക്ഷേത്രം.

മത്സരത്തിനപ്പുറം ഭക്തിയും ഉത്സവച്ഛായയും ഒരു നാടിന്റെ കൂട്ടായ്മയും മേളിക്കുന്ന ജലോത്സവമാണ് ആറന്മുള വള്ളംകളി. ആവേശം ഓളംതല്ലുന്ന കരകളെ സാക്ഷിനിര്‍ത്തി ചുണ്ടന്‍വള്ളങ്ങള്‍ പമ്പാനദിയുടെ മാറില്‍ കുതിച്ചുപായുമ്പോള്‍ വഞ്ചിപ്പാട്ടിന്റെ ഈണവും ഭക്തിയും വിശ്വാസവും മനസ്സുകളെ തഴുകിയെത്തും.

ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍, പാര്‍ഥന്റെ ജന്മനക്ഷത്രനാളായ ചിങ്ങത്തിലെ ഉത്രട്ടാതി നാളാണ് ഈ ജലോത്സവം.
വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായിപമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.
മധ്യതിരുവിതാംകൂറിന്റെ സ്വന്തം രുചിപ്പെരുമയുടെ കൊതിക്കൂട്ടുമായി ആറന്മുളക്കാരുടെ യശസ്സ് വാനോളമുയർത്തിയ ഒരു ചടങ്ങായി മാറുന്ന ഈ മലയാളക്കരയിലെ ആറന്മുള വളള സദ്യ. സാംസ്കാരികപരമായി കേരളത്തെ അടയാളപ്പെടുത്തിയ സ്ഥലനാമങ്ങളിൽ വച്ചേറ്റവും പ്രശസ്തമായ ആറന്മുളയിൽ രുചിമേളങ്ങളുടെ വഞ്ചിപ്പാട്ടും പാടി വിഭവങ്ങളുടെ മഹോത്സവം തീർത്ത ഈ ചടങ്ങ് നമ്മുടെ സാംസ്കാരിക ബിംബങ്ങളിലേക്ക് നടന്നുകയറിയതിൽ തെല്ലും അതിശയോക്തിയില്ല. ഭക്തിരസപ്പെരുമയിൽ രുചിവൈവിധ്യങ്ങളുടെ ഓളപ്പരപ്പേറി എൺപതുനാൾ നീളുന്ന സദ്യാക്കാലത്തിനു ഇന്ന് പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ രാവിലെ 11 മണിക്ക് തുടക്കമായപ്പോൾ കൊട്ടും കുരവയും ജലധാരയുമൊരുക്കി ആർപ്പുവിളിച്ചു മഴമേഘങ്ങൾ.

അന്നദാനത്തിന്റെ മഹത്വം തന്നെയാണ് വളളസദ്യകൾക്കുളളതെങ്കിലും സദ്യയുമായി ബന്ധപ്പെട്ട വിവിധ സമർപ്പണ ചടങ്ങുകളിൽ ഭക്തർ നേരിട്ട് പങ്കാളികളാകുന്നു.
ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വളള സദ്യ എന്ന് പറയപ്പെടുന്നു. വളളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്.വളളസദ്യക്കെത്തുന്ന വള്ളക്കാർ സദ്യപ്പാട്ടുകൾ അഥവാ കറിശ്ലോകങ്ങൾ ചൊല്ലുന്നു. അവർക്കാവശ്യമുളള വിഭവങ്ങൾ പാട്ടിലൂടെ വർണ്ണിക്കുന്ന പതിവാണിത്. 

 
സന്താനാർത്ഥമായും രോഗശമനത്തിനായും മറ്റും ഈ വഴിപാട് പലരും നടത്തുന്നുണ്ട്. അന്യദേശക്കാർ വളളസദ്യ നടത്തുന്നതിന്റെ മുറ താഴെപ്പറയും പ്രകാരമാണ്. ആദ്യംതന്നെ ഏതു കരക്കാരുടെ വള്ളക്കാർക്കാണ് സദ്യ നടത്തുന്നതെന്നും എത്ര വള്ളങ്ങൾ വരുത്തി സദ്യ നടത്തണമെന്നും നിശ്ചയിക്കണം. പിന്നെ ആ നിശ്ചയിക്കപ്പെടുന്ന കരയിലെ പ്രധാനന്റെ പേർക്കു വിവരത്തിന് എഴുതിയയയ്ക്കണം. അതിൽ സദ്യ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ഇന്ന മാസം ഇത്രാം തീയതിയാണെന്നും ഇത്ര വള്ളം വരണമെന്നും വിവരിച്ചിരിക്കുകയും വേണം. കരനാഥന്റെ മറുപടി കിട്ടിയാൽ സദ്യയ്ക്കു വട്ടംകൂട്ടാം. നിശ്ചിതദിവസം രാവിലെ ക്ഷണിക്കപ്പെട്ടിട്ടുള്ളിടത്തോളം വളളങ്ങളിൽ നിറച്ച് ആളുകൾ കയറി കൊടി, കുട, തഴ മുതലായ ആഡംബരങ്ങളോടും വാദ്യഘോ‌ഷങ്ങളോടുംകൂടി പാടിക്കളിച്ചു വഴിപാടുകാരന്റെ ഗൃഹത്തിൽ വന്നുചേരും. ആ സമയം വഴിപാടുകാരൻ അവിടെ നിറപറയും വിളക്കുംവച്ചു കാത്തുനിന്നു വള്ളക്കാരെ എതിരേറ്റിരുത്തി, മുറുക്കാനും മറ്റും കൊടുത്തു സൽക്കരിക്കണം. അവർ മുറുക്കി രസിച്ചുകുറച്ചു നേരമിരുന്നു വിശ്രമിച്ചുകഴിഞ്ഞാൽ എല്ലാവർക്കും തേച്ചുകുളിക്കൻ എണ്ണയുമിഞ്ചയും മറ്റും കൊടുക്കണം. അവർ തേച്ചുകുളി കഴിഞ്ഞുവന്നാലുടനെ സദ്യയ്ക്കു ഇല വയ്ക്കണം.
ആറന്മുള വളളസദ്യ മഹോത്സവത്തിലെ പ്രധാന സദ്യ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളിലാണ്. വിപുലമായ ചടങ്ങുകളാണ് അന്നേ ദിവസം ആറന്മുള ക്ഷേത്രത്തിൽ നടക്കുന്നത്. അതിരാവിലെയുള്ള നിർമാല്യ ദർശനത്തിനുശേഷം പാർത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുകയാണ് ആദ്യ ചടങ്ങ്. ആറന്മുള ക്ഷേത്രത്തിലും, മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലർച്ചെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യും. ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കുന്ന പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെ മധുക്കടവിലേത്തും. കടവിൽ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികൾ ദക്ഷിണ നൽകി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുടർന്ന് തുഴകളുമായി അവർ ക്ഷേത്രത്തിന് വലംവച്ച് കിഴക്കെ നടയിലെത്തുകയും ചെയ്യും. കൊടിമരച്ചുവട്ടിൽ നിറപറകളും നിലവിളക്കുകളും ഒരുക്കി പതിനൊന്ന് മണിക്കുള്ള ഉച്ചപ്പൂജക്ക് ശേഷം തമ്പുരാന്റെ തിരുമുമ്പിൽ തൂശനിലയിൽ സദ്യ വിളമ്പി സമർപ്പിക്കുന്നതോടെ കേൾവികേട്ട ആറന്മുള അഷ്ടമിരോഹിണി വളളസദ്യയ്ക്ക് തുടക്കമാകും.

ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളൻ, ഓലൻ, ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി, രസം, ഉറത്തൈര്, മോര്, പ്രഥമൻ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരൻ, തേൻ, തകരത്തോരൻ, നെല്ലിക്ക അച്ചാർ, ഇഞ്ചിത്തൈര്, മടന്തയിലത്തോരൻ, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി അറുപത്തിനാലു വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്. വള്ളസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളും പ്രധാനമാണ്. വളളസദ്യയിൽ കറികളെ മൂന്നായി തിരിച്ചിരിക്കുന്നു. തൊട്ടുകൂട്ടുന്ന കറികൾ (തൊടുകറികൾ), കൂട്ടുകറികൾ, ചാറുകറികൾ എന്നിവയാണവ.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് സദ്യയിൽ ആദ്യം വിളമ്പുന്നത്. നാക്കിലയുടെ ഇടത്ത് ഭാഗത്താണ് ഇവയുടെ സ്ഥാനം. തൊട്ടു പിന്നാലെ ഇഞ്ചിപ്പുളി ഉൾപ്പെടെയുള്ള അച്ചാറുകൾ വിളമ്പും. ഇവയുടെ സ്ഥാനം എപ്പോഴും ഇലയുടെ ഇടത്തേ മൂലയിലാണ്. ഇവ തൊട്ട്കൂട്ടൽ ഇനമായിട്ടാണ് സദ്യയിൽ കണക്കുകൂട്ടുന്നത്. ഇലയുടെ മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികളായ അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ വിളമ്പും. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. വള്ളസദ്യയുടെ മറ്റൊരു പ്രധാന ഇടമാണ് പർപ്പടകം. അതും വലിയ പർപ്പടകവും ചെറിയ പർപ്പടകവും നിർബന്ധമായി ഉണ്ടായാലെ സദ്യ കേമമാവുകയുള്ളു എന്നാണ് വെയ്പ്പ്.
കൂട്ടു കറികൾ എല്ലാം വിളമ്പിയതിനു ശേഷം ആളുകൾ ഇരിക്കും. ശേഷം ചോറു വിളമ്പുന്നു. ചാറുകറികളായ നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ തുടങ്ങിയവ ചോറിലാണ് ഒഴിക്കുന്നത്. വിളമ്പുന്ന ചോറ് ഇലയിൽ നേർ പകുതിയാക്കണമെന്നാണ് രീതി. വലത്തെ പകുതിയിൽ പരിപ്പ് ഒഴിച്ച് പപ്പിടവുമായി ചേർത്ത് കഴിക്കും. അതിനുശേഷം അടുത്ത പകുതിയിൽ സാമ്പാറ് വിളമ്പി അതു കഴിക്കും. സാമ്പാറിനു ശേഷം പായസം എത്തും. നാലു കൂട്ടം പായസം കഴിച്ചു കഴിയുമ്പോൾ പിന്നാലെ വീണ്ടും ചോറു വിളമ്പും. ചോറിൽ ആദ്യം പുളിശ്ശേരിയും പിന്നാലെ രസവും മൊരുമെത്തും. ചോറൂണ് കഴിയുമ്പോൾ പഴവും കഴിച്ച് സദ്യ മതിയാക്കാം. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും. ഇതാണ് വള്ളസദ്യയുടെ വിളമ്പുരീതിയും കഴിപ്പ് രീതിയും. 

 
ഇനി പമ്പയുടെ ഓളങ്ങൾ എൺപതു ദിനങ്ങൾ ഏറ്റു പാടുന്നത് രുചിയുടെ വഞ്ചിപ്പാട്ട്. പളളിയോടങ്ങളിലെ തുഴകൾ കാറ്റിനോട് മൂളുന്നത് വിഭവങ്ങളുടെ രസക്കൂട്ട്. അപ്പോഴും ഒക്കെയും കണ്ടും കേട്ടും കളള ചിരിയോടെ ആറൻമുള ഭഗവാൻ ഭക്തർക്കായി അനുഗ്രഹവർഷത്തിന്റെ അക്ഷയപാത്രം നിറയ്ക്കുന്ന തിരക്കിലായിരിക്കും.

കര്‍ക്കിടക  മാസം

രാമായണപുണ്യം നിറഞ്ഞ കർക്കിടകമാസം ആരോഗ്യപരിപാലന മാസമായി ആചരിച്ചുകൂടെ .....

കര്‍ക്കിടക മാസം പഞ്ഞ മാസം എന്നാണ് പണ്ടൊക്കെ അറിയപ്പെടാറ്. അറുതികളും ദാരിദ്ര്യവുമെല്ലാം കര്‍ക്കിടക മാസത്തില്‍ പതിവായതു കൊണ്ടാണ് ഇത്തരം പേരു വീണത്. എന്നാല്‍ ഇന്നത്തെ കാലത്ത് പഞ്ഞമാസം എന്നതിന് വലിയ പ്രാധാന്യമില്ല. ആരോഗ്യപരമായി നമ്മുടെ ശരീരത്തിന് ഏറെ പ്രത്യേകതകളുള്ള ഒരു മാസമാണ് കര്‍ക്കിടക മാസം. ആരോഗ്യ സംരക്ഷണം ശരീരത്തില് ഏറ്റവും ഏശുന്ന സമയമാണ് കര്‍ക്കിടകമാസം എന്നു വേണം, പറയാന്‍. ശാരീരിക, മാനസിക ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കര്‍ക്കിടകമാസത്തിലെ പ്രത്യേക ചികിത്സാരീതികള്‍. ശരീരത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമെല്ലാം മരുന്നു ചികിത്സകള്‍ ചെയ്യാന്‍ ഏറെ ഉത്തമമായ സമയം കൂടിയാണിത്. ഏറ്റവും കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ക്കുള്ള സാധ്യത കൂടിയുള്ള സമയം കൂടിയാണിത്. ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കുകയും വേണം.കര്‍ക്കിടക മാസത്തില്‍ ആരോഗ്യപരമായ പല കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം. ഇതില്‍ കുളി മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെയും ഉറക്ക സംബന്ധമായ ചിട്ടകളും എല്ലാം പെടുന്നു. കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ചിട്ടകള്‍ ആരോഗ്യമുള്ള ശരീരത്തിനു മാത്രമല്ല, ആരോഗ്യമുള്ള മനസിലും സൗന്ദര്യത്തിനുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.കര്‍ക്കിടക മാസത്തില്‍ കോരിച്ചൊരിയുന്ന മഴയെങ്കിലും രാവിലെയുള്ള കുളി ആരോഗ്യം നല്‍കും. ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കാം. എണ്ണതേച്ചു കുളിയാണ് ഏറ്റവും ഗുണകരമായത്. നിറുകയില്‍ വെളിച്ചെണ്ണയോ മറ്റോ തേച്ചു കുളിയ്ക്കാം. ഇത് താളി, അതുപോലെയുള്ള ഹെര്‍ബല്‍ വഴികള്‍ ഉപയോഗിച്ചു കഴുകിക്കളയാം. നിറുകയില്‍ എണ്ണ വച്ചു കുളിയ്ക്കുന്നത് തലയുടെ ആരോഗ്യത്തിനും കണ്ണിനുമെല്ലാം അത്യുത്തമമാണ്. തേങ്ങ വെന്ത വെളിച്ചെണ്ണ അല്ലെങ്കില്‍ ആയുര്‍വേദ എണ്ണകള്‍ ഉപയോഗിയ്ക്കുക. ദേഹത്ത് എള്ളെണ്ണയോ ഔഷധ എണ്ണകളോ പുരട്ടി കുളിയ്ക്കാം. ഇതു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ ചെറുപയര്‍ പൊടിയോ ഇഞ്ചയോ എല്ലാം ഉപയോഗിച്ചു കുളിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്.ധന്വന്തരം കുഴമ്പോ ബാലാശ്വ ഗന്ധാദി തൈലം തുടങ്ങിയ പുരട്ടി കുളിയ്ക്കാന്‍ ഉത്തമമാണ്. കുഴമ്പു പോലുള്ളവ ഇട്ടു കുളിയ്ക്കുന്നത് ശരീരത്തിനു ചൂടു പകരാന്‍ ഉത്തമമാണ്. നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. എണ്ണ തേയ്ക്കുമ്പോള്‍ ചെവിയ്ക്കു പുറഖില്‍, കാലിനടിയില്‍ തേയ്ക്കണം. ഇത് നാഡീവ്യൂഹങ്ങളെ ഉണര്‍ത്തുന്നു. എണ്ണതേച്ചു കുളി വാതം, ക്ഷീണം എന്നിവ ഒഴിവാക്കും, ദേഹത്തിന് പുഷ്ടി നല്‍കും, നല്ല ഉറക്കവും ചര്‍മത്തിന് മൃദുത്വവും നല്‍കും. തലയിലെ എണ്ണ തേച്ചു കുളി അകാര നര ഒഴിവാക്കി മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യും.കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍ പുളിയില, ആര്യവേപ്പില, പ്ലാവില, ആവണക്കില്ല എന്നിവയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് കുളിര്‍മ, രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കുക, ശരീരത്തിലെ പല അവയവങ്ങള്‍ക്കും ആരോഗ്യം നല്‍കുക, ചര്‍മ സൗന്ദര്യം കാക്കുക തുടങ്ങിയ പല ഗുണങ്ങളും എണ്ണ തേച്ചുകുളിയിലൂടെ ലഭ്യമാകും. നല്ല ഉറക്കത്തിനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്‌ക്കേണ്ട മാസമാണ് കര്‍ക്കിടകം. ഈ സമയത്ത് ഒരു നേരമെങ്കിലും ഔഷധക്കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലത്. ഉലുവക്കഞ്ഞി, ഉലുവ മരുന്ന്, നവധാധ്യം എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ദഹന ശക്തി പൊതുവേ കുറഞ്ഞ മാസമായതു കൊണ്ടുതന്നെ മത്സ്യം, മാംസം എന്നിവ തീർത്തും ഉപേക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.രാത്രി സമയത്ത് കര്‍ക്കിടക മാസത്തില്‍ കഞ്ഞിയാണ് ഏറെ നല്ലത്. ചൂടോടെ കഞ്ഞി കുടിയ്ക്കാം. ഉലുവക്കഞ്ഞിയ്ക്കു പുറമെ ജീരകക്കഞ്ഞി, കഞ്ഞിയും ചെറുപയറും എന്നിവയെല്ലാം ഏറെ ഗുണകരമാണ്. രാത്രി എട്ടിനു മുന്‍പു തന്നെ അത്താഴം ശീലമാക്കുക. ഔഷധക്കഞ്ഞി രാവിലെ കുടിയ്ക്കുന്നതാകും കൂടുതല്‍ നല്ലത്.ഇലക്കറികള്‍, പ്രത്യേകിച്ചും നമ്മുടെ നാട്ടിന്‍പുറത്തു കിട്ടുന്ന തരം ഇലക്കറികള്‍, താള്, തഴുതാമ തുടങ്ങിയവയെല്ലാം കര്‍ക്കിടക മാസത്തില്‍ ആരോഗ്യം നല്‍കുന്ന ചില ഭക്ഷണങ്ങളാണ്. പത്തിലക്കറി ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. താള്‍, തകരയില, പയറില, എരുമത്തൂവയില, ചെറുകടലാടി ഇല, മത്തനില, കുമ്പളനില, ചെറുചീരയില, തഴുതാമയില, ചോറുതനയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് പത്തിലക്കറി. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.ഇതുപോലെ പയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ചും മുതിര വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. മുതിര കൊണ്ടു രസം തയ്യാറാക്കാം. മുതിര വറുത്തു പരിപ്പാക്കി വെള്ളത്തിലിട്ടു വേവിച്ചുടച്ച് ഇതില്‍ നാരങ്ങാനീരും കുരുമുളുകു പൊടിയും ചേര്‍ത്തു കഴിയ്ക്കാം. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വര്‍ജിയ്ക്കുക. ചെറുപയര്‍, കടല തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.മധുരം, പുളി, ഉപ്പ് എന്നിവയാണ് കര്‍ക്കിടക മാസത്തില്‍ കൂടുതല്‍ ഉപയോഗിയ്‌ക്കേണ്ട രുചികള്‍. ചവര്‍പ്പ്, എരിവ്, കയ്പ് തുടങ്ങിയവ കുറയ്ക്കുക. ഇത്തരം രുചികള്‍ വാത പ്രകൃതി വര്‍ദ്ധിപ്പിയ്ക്കും.കര്‍ക്കിടക മാസത്തില്‍ മരുന്നു കഞ്ഞി കുടിയ്ക്കുന്നവരെങ്കില്‍ പഥ്യം നോക്കിയാലാണ് പൂര്‍ണ ഗുണം ലഭിയ്ക്കുക. മദ്യം, മാംസം, മത്സ്യം ഇവയെല്ലാം ഒഴിവാക്കുകയും വേണം.കര്‍ക്കിടക മാസത്തില്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ സുഖമാണെങ്കിലും അതിരരാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ഉച്ചയുറക്കം ഒഴിവാക്കുക. രാത്രി നേരത്തെ അത്താഴം കഴിഞ്ഞു നേരത്തെ കിടക്കാം. 7-8 മണിക്കൂര്‍ ഉറക്കം ശീലമാക്കുക.കര്‍ക്കിടക മാസത്തില്‍ സുഖ ചികിത്സ പലരും ചെയ്യുന്ന ഒന്നാണ്. പഞ്ചകര്‍മ ചികിത്സയാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. കാഷായ ചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, ഞവരക്കിഴി, ധാര, വസ്തി എന്നിവയെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്.വീടിനുള്ളില്‍ വൃത്തിയും വെടിപ്പും പ്രധാനം. നനഞ്ഞ വസ്ത്രങ്ങളും നനവുമെല്ലാം രോഗാണു ബാധ വര്‍ദ്ധിപ്പിയ്ക്കും. വൃത്തി പാലിയ്‌ക്കേണ്ടത് അസുഖങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനം.

പുതുവത്സരത്തിൽ നവ ഉന്മേഷം നേടാൻ ഇത് സഹായിക്കും

ചെറുപയർ കഞ്ഞി

കർക്കിടകത്തിൽ ഒരാഴ്ച ചെറുപയർ കഞ്ഞി കഴിക്കേണ്ടതാണ് , അറിയാമോ ?

കര്‍ക്കിടകം രോഗങ്ങളുടെ മാസമാണെന്നു പറയാം. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വര്‍ദ്ധിയ്ക്കുന്ന കാലയളവാണിത്. ഇതുപോലെ തന്നെ ആരോഗ്യസംരക്ഷണത്തിനും ഏറ്റവും ഉത്തമമായ മാസമാണ് കര്‍ക്കിടക മാസം എന്നു പറയാം. കര്‍ക്കിടകത്തില്‍ ഉള്ളിലേയ്ക്ക് കഴിയ്ക്കുന്ന ഔഷധങ്ങള്‍ പ്രധാനമാണ്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും. കര്‍ക്കിടകത്തില്‍ കഴിയ്ക്കുന്ന ഭക്ഷണവസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കിടക കഞ്ഞി. ഇതില്‍ ഉലുവക്കാഞ്ഞി, നവരക്കഞ്ഞി, ചെറുപയര്‍ കഞ്ഞി, ജീരകക്കഞ്ഞി എന്നിങ്ങനെ പോകുന്നു ഇത്. കര്‍ക്കിടകത്തില്‍ മറ്റു കഞ്ഞികളൊന്നും കുടിയ്ക്കാന്‍ പറ്റില്ലെങ്കിലും ചെറുപയര്‍ കഞ്ഞി കുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണെന്നു വേണം, പറയാന്‍. ഇത് ഒരു പിടി ആരോഗ്യ സംരക്ഷണ ഗുണങ്ങള്‍ ശരീരത്തിന് നല്‍കും. പ്രത്യേക രീതിയിലാണ് ഇതു തയ്യാറാക്കുക. ഇതിനൊന്നും സമയമില്ലെങ്കില്‍ മുളപ്പിച്ച ഒരു പിടി ചെറുപയര്‍ വേവിച്ച് കഞ്ഞിയില്‍ ചേര്‍ത്തു കഴിച്ചാലും മതി. കുത്തരിയും ചെറുപയറും വേവിച്ച് ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്തിളക്കിയാണ് സാധാരണയായി ചെറുപയര്‍ കഞ്ഞി തയ്യാറാക്കുക.ചെറുപയര്‍ കഞ്ഞി ആരോഗ്യത്തിനു നല്‍കുന്ന ചില പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ, പ്രത്യേകിച്ചും കര്‍ക്കിടക മാസത്തില്‍.ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ വൈററമിനുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ അത്യുത്തമം. കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. കുട്ടികളില്‍ മഴക്കാല രോഗങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍.ളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. സാധാരണയായി മാംസഭക്ഷണങ്ങളില്‍ നിന്നാണ് പ്രോട്ടീന്‍ കൂടുതലും ലഭിയ്ക്കുക. കര്‍ക്കിടക മാസത്തില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നു വേണം, പറയാന്‍. കാരണം ദഹനപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള സമയമാണ് കര്‍ക്കിടക മാസവും മഴക്കാലവും. ഇത്തരം സമയങ്ങളില്‍ മാംസാഹാരം ദോഷം ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ മുളപ്പിച്ച ചെറുപയര്‍ കഴിയ്ക്കുന്നത് ധാരാളമാണ്.ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്ക് കാരണം വാത, കഫ, പിത്ത ദോഷങ്ങളാണ് ആയുര്‍വേദം കാരണമായി പറയുന്നത്. കഫ, പിത്ത ദോഷങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍ കഞ്ഞി. ഇതുവഴിയും രോഗങ്ങളെ ചെറുത്തു നില്‍ക്കാം.ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്. മഴക്കാലത്ത്, പ്രത്യേകിച്ചും കര്‍്ക്കിടക മാസത്തില്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍ കഞ്ഞി.അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിയ്ക്കാനുള്ള മുഖ്യവഴിയാണ് ചെറുപയര്‍. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കുന്ന ഒന്നാണിത്.
പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുളള നല്ലൊരു പ്രതിവിധിയാണ് മുളപ്പിച്ച ചെറുപയര്‍. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്.ചെറുപയര്‍ കഞ്ഞി നല്ല ശോധന നല്‍കുന്ന ഒന്നാന്തരം ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമവും. ദഹനവും എളുപ്പം. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുമില്ല.ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍ കഞ്ഞി. ശരീരത്തിന്റെ ഊര്‍ജോല്‍പാദനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ശരീരക്ഷീണം ഒഴിവാക്കി ശരീരത്തിന് ബലം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.ഉദര സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊന്നാന്തരം വഴിയാണിത്. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. പെട്ടെന്നുള്ള ഇതിന്റെ ദഹന ശേഷി തന്നെയാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. ഇത് മുളപ്പിയ്ക്കുന്നത് ഇരട്ടി ഗുണം നല്‍കും.ധാരാളം മഗ്നീഷ്യം അടങ്ങിയ ഇത് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഏറെ ഉത്തമമാണ്. ബിപി നിയന്ത്രിയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും.ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നുപോലും ഈ വിഭവം കൊണ്ടു രക്ഷ നേടാന്‍ സാധിയ്ക്കും.കാല്‍സ്യത്തിന്റെ സുപ്രധാന ഉറവിടമായതു കൊണ്ടുതന്നെ ചെറുപയര്‍ കഞ്ഞി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്.പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.ചെറുപയര്‍ കഞ്ഞി രാവിലെയോ രാത്രിയോ കഴിയ്ക്കാം. രാവിലെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ ഉത്തമമെന്നു വേണം, പറയാന്‍ . കര്‍ക്കിടകത്തില്‍ ഒരാഴ്ചയെങ്കിലും ഈ രീതിയില്‍ കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രാതലിനെങ്കില്‍ കൂടുതല്‍ ഗുണകരം. ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജം ഇതില്‍ നിന്നും ലഭിയ്ക്കും. ഈ കഞ്ഞി കുടിയ്ക്കുമ്പോള്‍ പൂര്‍ണ ഗുണം ലഭിയ്ക്കണമെങ്കില്‍ പഥ്യവും പ്രധാനം. മത്സ്യ, മാംസാദികള്‍ ഉപേക്ഷിയ്ക്കുക. മദ്യപാനവും വേണ്ട. ഏഴു ദിവസം കഞ്ഞി കുടിയ്ക്കുകയാണെങ്കില്‍ പതിനാലു ദിവസം പഥ്യമെന്നതാണ് പൊതുവെ പറയുന്ന ചിട്ട

തടിയും വയറും കുറക്കാൻ

ചില നാടൻ ഉപായങ്ങൾ - വായിക്കൂ

പരീക്ഷിക്കാം , സ്വന്തം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാത്തവ തന്നെയാണിത്.

1 .ദിവസവും രാവിലെ നാരങ്ങാനീരില്‍ തേന്‍ കലര്‍ത്തി കുടിച്ച ശേഷം പുറകെ രണ്ടോ മൂന്നോ കുരുമുളക്, ഇത് ഉണക്കയായാലും പച്ചയായാലും മതി, കടിച്ചു ചവച്ചു കഴിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

2 . രണ്ടു വെറ്റിലയില്‍ മൂന്ന് കുരുമുളകു വച്ച് ദിവസവും ചവയ്ക്കുക. ഇത് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. വെറ്റിലയും കുരുമുളകും രണ്ടും കൊഴുപ്പു കളയാനുള്ള നല്ല വഴികളാണ്.

3 .ബ്ലാക് പെപ്പര്‍ ഓയില്‍ അതായത് കുരുമുളകില്‍ നിന്നെടുക്കുന്ന തൈലം വാങ്ങിയ്ക്കാന്‍ ലഭിയ്ക്കും. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും തൊലിപ്പുറത്ത് ഉപയോഗിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത് വാങ്ങി ഇതിന്റെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.ഇതു തടി കുറയ്‌ക്കേണ്ട ഭാഗത്തു പുരട്ടി മസാജ് ചെയ്യുകയുമാകാം.

4.ഇഞ്ചി, തുളസി, കറുവാപ്പട്ട എന്നിവയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ കുരുമുളകും ചേര്‍ക്കാം. കുരുമുളകിട്ടു തിളപ്പിയ്ക്കുകയോ തിളപ്പിച്ച വെള്ളത്തില്‍ കുരുമുളകു പൊടി ചേര്‍ത്തിളക്കുകയോ ചെയ്യാം. ഇതും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

5.ജ്യൂസുകളില്‍ കുരുമുളകു പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് സ്വാദു വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ജ്യുസു വഴി തടിയ്ക്കാന്‍ ഇടയുണ്ടെങ്കില്‍ ഇത് തടയുകയും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസില്‍ ഈ രീതിയില്‍ കുരുമുളക് ഉപയോഗിയ്ക്കാം. അര കപ്പ് തണ്ണിമത്തന്‍ ജ്യൂസ്, അര കപ്പ് പൈനാപ്പിള്‍ ജ്യൂസ് , അര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ പറ്റിയ വഴിയാണ്.തണ്ണിമത്തനിലെ ആന്റി ഓക്‌സിഡന്റുകള്‍, പൈനാപ്പളിലെ വൈറ്റമന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങയും കൊഴുപ്പു കളയാനും ടോക്‌സിനുകള്‍ നീക്കാനും ഏറെ നല്ലതാണ്.

6 .കുരുമുളക് ഉപയോഗിച്ചു തയ്യാറാക്കുന്ന ബ്ലാക് പെപ്പര്‍ ടീ കുടിയ്ക്കുന്നതും തടിയും വയറും കുറയാന്‍ ഏറെ നല്ലതാണ്. വെള്ളത്തില്‍ കുരുമുളകു പൊടി, ഇഞ്ചി, തുളസി. കറുവാപ്പട്ട എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക. ഈ വെള്ളം ഗ്രീന്‍ ടീയിലേയ്ക്കു ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞവയെല്ലാം ചേര്‍ത്ത് കട്ടന്‍ ചായ തയ്യാറാക്കി കുടിയ്ക്കാം. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. രാവിലെ പ്രാതലിനു മുന്‍പ് ഇത് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

7 .കുരുമുളകും ഇഞ്ചിയും ഇട്ടു തിളപ്പിയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്ത് ചെറുചൂടോടെ കുടിയ്ക്കാം. നല്ലൊരു ഡീടോക്‌സ് പാനീയമാണ് ഇത്. ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ശരീരത്തിലെ ടോക്‌സിനുകള്‍ക്കൊപ്പം കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കും.

8 .ഒലീവ് ഓയിലില്‍ കുരുമുളകു പൊടി കലര്‍ത്തി കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. മിതമായി ഉപയോഗിച്ചാല്‍ തടിയും വയറുമല്ലൊം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

9 .കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് ഇളക്കി രാവിലെ വെറുംവയറ്റിലും പിന്നീട് പല തവണയുമായും കുടിയ്ക്കാം. ശരീരത്തിലെ കൊഴുപ്പിളകും എന്നതു മാത്രമല്ല, ശരീരത്തിന് പ്രതിരോധ ശേഷി കൈ വരാനുള്ള ഒരു വഴി കൂടിയാണിത്. കുട്ടികള്‍ക്കു ചെറുചൂടുള്ള പാലില്‍ ലേശം മഞ്ഞള്‍പ്പൊടിയും കുരുമുളകും കലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ദിവസവും 1-2 ടീസ്പൂണ്‍ കുരുമുളക് ഉപയോഗിയ്ക്കുക. ഇത് ഭക്ഷണത്തില്‍ കലര്‍ത്തിയോ വെള്ളത്തില്‍ കലര്‍ത്തിയോ ഉപയോഗിയ്ക്കാം.കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നാം പൊതുവെ ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണല്ലോ , പക്ഷെ അത് ഗരം മസാലയുടെ ഭാഗമായി മാത്രം കാണരുത് . ഭക്ഷണങ്ങളില്‍ മാത്രമല്ല, നല്ലൊരു മരുന്നായും കുരുമുളക് പല തരത്തിലും ഉപയോഗിയ്ക്കാറുണ്ട്. ആരോഗ്യകരമായ ധാരാളം ഘടകങ്ങള്‍ കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ സി, എ, കെ, ഇ, ഫോളേറ്റ്, നിയാസിന്‍, കോളിന്‍, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ ബി6, ബീറ്റെയ്ന്‍, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, മാംഗനീസ്, കോപ്പര്‍, സെലേനിയം, ഫ്‌ളൂറൈഡ്, പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, മോണോസാച്വറേറ്റഡ് ഫാറ്റ്, അണ്‍സാച്വറേറ്റഡ് ഫാറ്റ്, പോളിസാച്വറേറ്റഡ് ഫാറ്റ്, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളുമുള്ള ഒന്നാണ് കുരുമുളക്. ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും വയര്‍ ചാടുന്നതു തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണ് കുരുമുളക്. ഇത് പല തരത്തിലും പല വിധത്തിലും തടിയും കൊടുപ്പും ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു.കുരുമുളകില്‍ പൈപ്പെറിന്‍ എന്നൊരു ഘടകമുണ്ട്. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള പ്രവണത തടസപ്പെടുത്തുന്നു. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പെട്ടെന്നു തന്നെ അപചയ പ്രക്രിയ നടക്കും. ദഹനവും ശക്തിപ്പെടും. വയറ്റിലെ കൊഴുപ്പു കളയാനുള്ള മികച്ചൊരു വഴിയാണ് കുരുമുളക്. ഇത് വിസറല്‍ ഫാറ്റു കുറയ്ക്കും. ഇതു വഴി ലിവര്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. വിസറല്‍ ഫാറ്റ് ബിപി, ടൈപ്പ് 2 പ്രമേഹം, ഡിമെന്‍ഷ്യ, ചില തരം ക്യാന്‍സറുകള്‍ എന്നിവയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

കറിവേപ്പിലയെ അത്ര നിസ്സാരമായി തള്ളരുതേ

നമ്മുടെ പറമ്പിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, പ്രമേഹം, കൊളസ്‌ട്രോള്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ എല്ലാം നിയന്ത്രിക്കാന്‍ കറിവേപ്പിലക്ക് കഴിയും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും കറിവേപ്പില സഹായകമാണ്. ദഹന ശക്തി കൂട്ടുന്നു, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കാനു കറിവേപ്പില ഉത്തമമാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മുടി കൊഴിച്ചില്‍ കുറയും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.കാലിന്റെ ഉപ്പൂറ്റിയില്‍ പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി തേച്ച് പിടിപ്പിക്കുക. ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.വായുടെ അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്.
ചിലതരം ത്വക് രോഗങ്ങള്‍ക്ക് വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാല്‍ ശമനമുണ്ടാകും.

പച്ചക്കറി കടകളിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അംശമുണ്ടാകാം. അതിനാൽ കറിവേപ്പില എല്ലാക്കാലവും സ്വന്തം തൊടികളിലോ വീട്ടുമുറ്റത്തുനിന്നോ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ വളർത്തിയോ ദിവസേന ലഭ്യമാക്കുക.