Wednesday 19 August 2020

മാപ്പിള ലഹള : രണ്ടു പുതിയ പുസ്തകങ്ങൾ

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്‌ ‌ ഹാജിയെ മഹാനായി ചിത്രീകരിക്കാൻ   മത മൗലിക വാദികളും ചരിത്രകാരന്മാരും വർഗീയ ചലച്ചിത്രകാരന്മാരും കൊണ്ടു പിടിച്ചു ശ്രമിക്കുന്നതിനിടെ മാപ്പിള ലഹളയെ ആധാരമാക്കി രണ്ടു പുസ്തകങ്ങൾ ഇറങ്ങി.  പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രൻ എഴുതിയ മലബാർ ജിഹാദ്‌.  അദ്ദേഹം പരിഭാഷ ചെയ്ത സി ഗോപാലൻ നായരുടെ മാപ്പിള ലഹള 1921

മലബാർ ജിഹാദ്, പേജ് 184,വില 180 രൂപ

മാപ്പിള ലഹള, 1921 പേജ് 144 വില 150 രൂപ

മാപ്പിള ലഹളയെപ്പറ്റി ആദ്യം പുറത്തിറങ്ങിയ പുസ്തകം മലബാർ ഡെപ്യൂട്ടി കലക്റ്ററായിരുന്ന ഗോപാലൻ നായർ ഇംഗ്ലീഷിൽ 1923 ൽ എഴുതിയത്  ആയിരുന്നു.അക്കാലത്ത് വന്ന പത്ര റിപ്പോർട്ടുകളുടെ സമാഹാരമാണ് ഇത്.പത്രങ്ങൾ മിക്കവയും ഇന്നില്ലാത്തതിനാൽ,ഇത് സുപ്രധാന ചരിത്ര രേഖയാണെന്ന് അവതാരികയിൽ ഡോ കെ എസ് രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.സ്വയം രാജാക്കന്മാരായി അവരോധിച്ച മത മൗലിക വാദികളുടെ തനി നിറം ഇതിൽ കാണാം.

ഹൈദരാലിയുടെ കാലം മുതൽ മലബാറിൽ സംഭവിച്ച ഇസ്ലാമികവൽക്കരണ പശ്ചാത്തലത്തിൽ.മാപ്പിള ലഹളയുടെ ഉള്ളടക്കം വിശകലനം ചെയ്യുന്ന 'മലബാർ ജിഹാദ്‌'എന്ന  രാമചന്ദ്രൻറെ പുസ്തകം, ആദ്യമായി അബനി മുക്കർജി മാപ്പിള ലഹളയെപ്പറ്റി എഴുതിയ പ്രബന്ധം പുറത്തു കൊണ്ട് വരുന്നു.1921 ഒടുവിൽ മുക്കർജി എഴുതി ലെനിന് നൽകിയ പ്രബന്ധത്തിലാണ്,ലഹള വർഗീയ സമരമാണെന്ന തല തിരിഞ്ഞ വിശകലനം വന്നത്.ഇത് ആവർത്തിച്ച കെ എൻ പണിക്കരെ പോലുള്ള കൂലി ചരിത്രകാരന്മാർ മുക്കർജിയെ തമസ്കരിച്ചു;വ്യാഖ്യാനം മോഷ്ടിച്ചു.ഗാന്ധിയുടെ നിലപാടും പുസ്തകത്തിൽ വിമർശിക്കപ്പെടുന്നു.

പുസ്തകത്തിന്റെ ആമുഖത്തിൽ രാമചന്ദ്രൻ പറയുന്നു:

1836 നവംബറിൽ തുടങ്ങിയ പോരിന്റെ തുടർച്ചയായിരുന്നു,1921.അതിന് മുൻപ് ഏതാണ്ട് 80 മാപ്പിള കലാപങ്ങൾ നടന്നു.കുടുംബ പരമായി തന്നെ വംശഹത്യാ പാരമ്പര്യമുള്ള കാളവണ്ടിക്കാരൻ ഫസൽ പൂക്കോയ തങ്ങളെ നാട് കടത്തിയതിലുള്ള പക മലബാർ കലക്‌ടർ ഹെൻറി വാലന്റൈൻ കൊണോലിയുടെ കൊലയിൽ കലാശിച്ചു.കലാപങ്ങളിൽ ക്ഷേത്രങ്ങൾ മാപ്പിളമാരുടെ ലക്ഷ്യങ്ങൾ ആയിരുന്നു.മഞ്ചേരി ക്ഷേത്രത്തിൽ 92 മാപ്പിളമാർ ബ്രിട്ടീഷ് പട്ടാളത്തിന് ഇരകളായ കഥ ചരിത്രത്തിലുണ്ട്.ക്ഷേത്ര വളപ്പുകളിൽ പശുക്കളെ അറുത്ത് അവയുടെ ആന്തരാവയവങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുന്നതും വിഗ്രഹങ്ങൾ തകർക്കുന്നതും ക്ഷേത്രങ്ങൾ ചാമ്പലാക്കുന്നതും ഏത് മാപ്പിള ലഹളയിലും കാണാം.

ഇവ വർഗ സമരമാണെന്ന് കെ എൻ പണിക്കർ മുതൽ വെളുത്താട്ട് കേശവൻ വരെയുള്ള മാർക്സിസ്റ്റ് ചരിത്രകാരന്മാർ കണ്ടത്,വക്രതയും കുടുമ്മി വച്ച അശ്ലീലവുമാണെന്ന് എന്നെ ചരിത്ര ബോധം പഠിപ്പിച്ചു.ചരിത്ര ബോധം ഒന്നേയുള്ളു;മാർക്സിസ്റ്റ് ചരിത്ര ബോധം എന്നൊന്നില്ല.കുഷ്ഠം ഒരു രോഗമാണ്;മാർക്സിസ്റ്റ് കുഷ്ഠം എന്നൊന്നില്ല.മാപ്പിള ലഹളയിൽ ഏറ്റവും പീഡനം അനുഭവിച്ചത് നായന്‍മാരും നമ്പൂതിരിമാരും ചില ക്ഷത്രിയരുമാണ് -തീയരുമുണ്ട്.ജനിച്ച സമുദായത്തെയും മതത്തെയും വഞ്ചിക്കുകയാണ്,മത ഭ്രാന്തിനെ വർഗ സമരമാക്കുക വഴി നായരും നമ്പൂതിരിയുമായ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചെയ്തത്.അവരിൽ പ്രധാനികൾ സി ഗോപാലൻ നായർ ഇംഗ്ലീഷിൽ എഴുതിയ 'മാപ്പിള ലഹള 1921' പകർത്തി വച്ചിട്ടുമുണ്ട്.

പച്ചയും ചുവപ്പുമല്ലാത്ത ചരിത്രമാണ് ഈ പുസ്തകങ്ങളിലുള്ളത്.  രണ്ടിന്റെയും പ്രകാശനം കുരുക്ഷേത്ര പ്രകാശൻ,കലൂർ,കൊച്ചി.ഫോൺ 0484 2338324


No comments:

Post a Comment