Tuesday 6 February 2018

രാമായണം പ്രശ്നോത്തരി - ബാലകാണ്ഡം


(1) ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത്?
(2) ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര്?
(3) സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്?
(4) അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര്?
(5) അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര് എന്ത്?
(6) അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട് കൂടിയാണ്?
(7) അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടീട്ടുള്ളത്?
(8) അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ്?
(9) വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
(10) വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ് കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത്?
(11) വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത് എങ്ങനെയാണു?
(12) വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട്?
(13) വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട്?
(14) ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു?
(15) ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു?
(16) ദശരഥമഹാരാജാവിന്‍റെ വാണിരുന്ന രാജ്യത്തിന്‍റെ പേര് എന്ത്?
(17) ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു?
(18) സൂര്യവംഷത്തിന്‍റെ കുലഗുരു ആര്?
(19) ദശരഥമഹാരാജാവിന്‍റെ മന്ത്രിമ്മരില്‍ പ്രധാനി ആരായിരുന്നു?
(20) ദശരഥമഹാരാജാവിന്‍റെ പത്നിമാര്‍ ആരെല്ലാം ആയിരുന്നു?
(21)  ദശരഥമഹാരാജാവിന്‍റെ പുത്രിയുടെ പേര് എന്തായിരുന്നു?
(22) ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വളര്‍ത്തുപുത്രിയായി നല്കിയയത് ആര്‍ക്കായിരുന്നു?
(23) ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
(24) കൈകേകി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രിആയിരുന്നു?
(25) പുത്രന്മാര്‍ ഉണ്ടാകനായി ദശരഥമഹാരാജാവ് ഏതു കര്‍മ്മമാണ് അനുഷ്ട്ടിച്ചത്?
(26) ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു?
(27) എതുനദിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം നടത്തിയത്?
(28) പുത്രകാമേഷ്ടിയാഗം നടത്തിയത് ആരുടെ കാര്‍മികത്വത്തില്‍ ആയിരുന്നു?
(29) പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍ അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു?
(30) പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍ അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍ ദശരഥന് നല്‍കിയത് എന്തായിരുന്നു?
(31) ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട് ജനിച്ചത്‌ ആരായിരുന്നു?
(32) ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു?
(33) ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു?
(34) ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍ ആയിരുന്നു?
(35) മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത്?
(36) മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത്‌?
(37) ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത്‌?
(38) ശത്രുഘ്നന്‍ ആയി ജനിച്ചത്‌ മഹാവിഷ്ണുവിന്റെ ഏതു ആയുധത്തിന്റെ അംശം ആയിട്ടാണ്?
(39) കൈകേകിയുടെ പുത്രന്‍ ആരായിരുന്നു?
(40) ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു?
(41) ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
(42) സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു?
(43) ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ സംസ്കാരങ്ങള്‍ നടത്തിയത് ആരായിരുന്നു?
(44) യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ അയക്കുവാന്‍ ദശരധനോട് അഭ്യര്‍ത്ഥിചത് ആരായിരുന്നു?
(45) വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍ രാമലക്ഷ്മനന്മാര്‍ക്ക് ഉപതേശിച്ച മന്ത്രങ്ങള്‍ ഏവ?
(46) ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു?
(47) വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍ ആരെല്ലാം?
(48) വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍ ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു?
(49) വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര് എന്ത്?
(50) ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട മുനിപതിആരായിരുന്നു?
(51) അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു?
(52) അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു?
(53) അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി?
(54) അഹല്യയുടെ പുത്രന്‍ ആരായിരുന്നു?
(55) അഹല്യശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ വിശ്വാമിതന്‍ കൂട്ടികൊണ്ട്പോയത് എവിടേക്ക് ആയിരുന്നു?
(56) മിഥിലയിലെ രാജാവ് ആരായിരുന്നു?
(57) വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ മിഥിലയിലേക്ക് കൂട്ടികൊണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു?
(58) ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു?
(59) ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത് എവിടെനിന്നായിരുന്നു?
(60) സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി ജനകന്‍ നിശ്ചയിച്ചത് എന്തായിരുന്നു?
(61) വസിഷ്ട്ടന്റെ പത്നി ആരായിരുന്നു?
(62) ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര് എന്തായിരുന്നു?
(63) ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു?
(64) ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത്?
(65) സീതയായി ജനിച്ചത്‌ ഇതുദേവിയായിരുന്നു?
(66) സീതാസ്വയംവരം കഴിഞ്ഞു അയോധ്യയിലേക്ക് മടങ്ങുംപോള്‍ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?
(67) പരശുരാമന്റെ വംശം എന്തായിരുന്നു?
(68) പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു?(
(69) പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു?
(70) പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു?
(71) പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു?
(72) പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ് ആരായിരുന്നു?
(73) പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം കൊന്നോടുക്കപ്പെട്ടത്‌ ഏതു വംശക്കാരായിട്ടാണ്?
(74) പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാണ്?
(75) പരശുരാമാനില്‍ ഉണ്ടായിരുന്ന ഏതു ദേവാംശമാണ് ശ്രീരാമനിലേക്ക് പകര്‍ത്തപ്പെട്ടത്?
(76) പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം എന്താണ്?
(77) ദശരഥന്‍ പരിവാരസമേതം അയോധ്യയില്‍ തിരിച്ചെത്തിയശേഷം ഭാരതശക്ത്രുക്നന്മാര്‍ എവിടേക്കായിരുന്നു പോയത്?
(78) ഭരതന്‍റെ മാതുലന്‍റെ പേര് എന്ത്?
(79) ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍ ആയിരുന്നു?
(80) ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത് ആരുടെ വംശത്തില്‍ ജനിച്ചതിനാല്‍ ആയിരുന്നു?
(81) ദശരഥന്റെ അസ്ത്രമേറ്റു കൊല്ലപ്പെട്ട മുനികുമാരന്റെ പേരെന്ത്?
(82) വിശ്വാമിത്രൻ എവിടെയാണ് യാഗം നടത്തിയത്?

    

കൂടുതൽ വായിക്കുക

(1) വാത്മീകി രാമായണം
(2) വാത്മീകി മഹര്‍ഷി
(3) അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
(4) തുഞ്ചത്തെഴുത്തച്ഛന്‍
(5) ബാലകാണ്ഡം
(6) ശ്രീരാമാ രാമ! രാമ!
(7) ഉമാമഹേശ്വരന്‍മാര്‍
(8) സംസ്കൃതം
(9) ശ്രീനാരദമഹര്‍ഷി
(10) തമസ്സാനദി
(11) ''മാ നിഷാദ ''
(12) ഏഴ്
(13) 24000
(14) സൂര്യവംശം
(15) അജമഹാരാജാവ്
(16) കോസലം
(17) അയോധ്യ
(18) വസിഷ്ട്ടന്‍
(19) സുമന്ദ്രന്‍
(20) കൌസല്യ, കൈകേകി ,സുമിത്ര
(21) ശാന്ത
(22) രോമപാദന്‍
(23) ഋഷിശൃംഗമഹര്‍ഷി
(24) കേകയം
(25) പുത്രകാമേഷ്ടിയാഗം
(26) വസിഷ്ഠന്‍
(27) സരയൂനദി
(28) ഋഷിശൃംഗമഹര്‍ഷി
(29) വഹ്നിദേവന്‍
(30) പായസം
(31) ശ്രീരാമന്‍
(32) കൌസല്യ
(33) നാള്‍ ;പുണര്‍തം ,തിഥി ; നവമി
(34) അഞ്ച്
(35) പാഞ്ചജന്യം
(36) ഭരതന്‍
(37) ലക്ഷ്മണന്‍
(38) ചക്രം (സുദര്‍ശനം)
(39) ഭരതന്‍
(40) ശത്രുഘ്നന്‍
(41) സുമിത്ര
(42) ലക്ഷ്മണനും ,ശത്രുഘ്നനും
(43) വസിഷ്ഠന്‍
(44) വിശ്വാമിത്രന്‍
(45) ബല ,അതിബല
(46) തടാക
(47) മാരീചന്‍ ,സുബാഹു
(48) സുബാഹു
(49) സിദ്ധാശ്രമം
(50) അഹല്യ
(51) ഗൌതമന്‍
(52) ദേവെന്ദ്രന്‍
(53) ശില
(54) ശതാനന്തന്‍
(55) മിഥിലാപുരി
(56) ജനകന്‍
(57) ശൈവചാപം
(58) സീത
(59) ഉഴവുച്ചാല്‍
(60) ശൈവചാപം ഭജ്ഞനം
(61) അരുന്ധതി
(62) ഊർമ്മിള
(63) മാണ്ഡവി
(64) ശ്രുതകീര്‍ത്തി 
(65) മഹാലക്ഷ്മി
(66) പരശുരാമന്‍
(67) ഭൃഗുവംശം
(68) രേണുക ,ജമദഗ്നി
(69) മഹാവിഷ്ണു
(70) പരശു(വെണ്മഴു) 
(71) പരമശിവന്‍
(72) കാര്‍ത്തവീര്യാര്‍ജുനന്‍
(73) ക്ഷത്രിയവംശം
(74) മഹേന്ദ്രപര്‍വതം
(75) വൈഷ്ണവാംശം
(76) വൈഷ്ണവചാപം
(77) കേകയരാജ്യം
(78) യുധാജിത്ത്
(79) ത്രേതായുഗത്തില്‍
(80) രഘുവംശം
(81) ശ്രവണകുമാരൻ
(82) സിദ്ധാശ്രമം

1 comment:

  1. Aarude janmadinamanu dhasharadha dhinamayi aacharikunnath? 🧐

    ReplyDelete