Tuesday 29 May 2018

ആരോഗ്യം

കാന്താരിമുളക്

വീട്ടില്‍ ഒന്നു രണ്ട് കാന്താരി ചെടി നട്ട് വളര്ത്തിയാല്‍ മരുന്നടിച്ച പച്ചമുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. . . 

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കാം, നല്ല ആരോഗ്യമുള്ള പഴുത്ത ഒരു മുളക് കീറി അതിലെ വിത്തുകള്‍ തണലിൽ വെച്ച് ഉണക്കി എടുക്കുക. വിത്ത് പാകുന്നതിനു മുന്പ്ര അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിര്ത്തുു വെക്കുന്നത് വളരെ നല്ലതാണ്, അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും, ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്ത്തുക വളര്ന്നു വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം. . 


ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം, കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍, മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുർവേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്ഥതങ്ങള്‍ തന്നെ. നല്ല എരിവുള്ള കാന്താരിമുളക് അടുക്കളയിലെ ഉപയോഗത്തിന് പുറമേ അച്ചാര്‍ ഉണ്ടാക്കുന്നതിനും നല്ലതാണ്, വിശപ്പു വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേര്‍പ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. 

സന്ധികള്ക്കും പേശികള്ക്കു മുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്ത്ത നത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്ത്തി ക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. 


കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്ധിദപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും

കുളവെട്ടി:

വാതംകൊല്ലിമരം, കുളംവെട്ടി, നീർമാവ്, പൊരിയൻമരം, എന്നൊക്കെ പ്രാദേശീകമായി വിളിപ്പേരുകളുള്ള കുളവെട്ടി, വൻ വൃക്ഷമായി വളരുന്നതും ഇത്, നിൽക്കുന്ന ഭാഗത്ത്കുളം വെട്ടിയെടുക്കാവുന്ന രീതിയിൽധാരാളം ജല സമ്പത്തുണ്ടാവുമെന്നും പറയുന്നു. 


കാവുകളിലും ചതുപ്പ്പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാട്ടാറുകളുടെ തീരങ്ങളിലും കണ്ടു വരുന്ന കുളവെട്ടി, ഇന്ന് അപൂർവ്വമായിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. 


പേരിലും ഇലയുടെ ഗന്ധത്തിലും മറ്റും ഇതിനോട്സാമ്യമുള്ള മറ്റു ചില വൃക്ഷങ്ങളുണ്ട് അതു കൊണ്ടു തന്നെ പലപ്പോഴും ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കുളമാവും, മലബാർ ഭാഗത്തുള്ള കരാട്ടെമരവും, ഇതിനോട്സാമ്യപ്പെടുത്താറുണ്ട്പലരും. എന്നാൽ കുളവെട്ടി വേറിട്ടു നിൽക്കുന്നതുതന്നെയാണ്. 

ഇലയ്ക്ക് കണ്ണിമാങ്ങയുടെ ഗന്ധമുള്ളതാണ് യാത്രാവേളയിൽഇതിന്റെഇലഞരുടിമണക്കുന്നത്ഛർദ്ദി ഇല്ലാതാക്കുന്നതുമാണ്. കുളവെട്ടി തോലും, നീർമരുതിൻ തോലും അരച്ചത്കടലമണിയളവിൽ തിളപ്പിച്ചാറിയ പാലിൽ സേവിക്കുന്നത്, ഹൃദ്രോഗങ്ങളെ ശമിപ്പിക്കുന്നതാണ്. 


ഇല അരച്ച് പുരട്ടുന്നത് ഉളളം കാൽപുകച്ചിൽ 

കുറയ്ക്കുന്നതും, കാൽവിണ്ടുകീറുന്നതുകൊണ്ടുള്ള വിഷമതകൾ ശമിക്കുകയും ചെയ്യുന്നുണ്ട്. തൊലിയും, മൈല മരത്തിന്റെ ഇലയും വെന്തവെള്ളത്തിൽ കുളിക്കുന്നത്, വാതരോഗികൾക്ക്ആശ്വാസമുണ്ടാക്കുന്നതാണ്. 

പഴയ കാലത്ത് വാത ചികിത്സയിൽ ഇതിന്റെ തൊലിയും, വേരും പല യോഗങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്ന നാട്ടു വൈദ്യൻമാരുടെ ചികിത്സാ രേഖപ്പെടുത്തൽ ഇന്ന് പൊടിപിടിച്ചിരിക്കുന്നതിന്റെ കാരണം, കുളവെട്ടിയുടെ ലഭ്യതക്കുറവു കൊണ്ട് തന്നെ. 

അമ

ശരവോടൽ, മഞ്ഞപ്പുല്ല്, അമ്പൊട്ടൽ, അമച്ച, ഞാമ, കപാലപ്പുല്ല്, എന്നൊക്കെ പ്രാദേശീകമായി അറിയപ്പെടുന്ന അമ, നദീതീരങ്ങളിലും, നനവാർന്ന പ്രദേശങ്ങളിലും, നാട്ടിൻ പുറങ്ങളിലും കരിമ്പു പോലെ വളർന്നു കാണപ്പെടുന്നസസ്യവും, തൃണപഞ്ചമൂലത്തിൽ ഉൾപ്പെട്ടതുമാണ്. കരിമ്പ്, ദർഭ, ആറ്റുദർഭ, വരിനെല്ല്, അമ, ഇവകളുടെവേരുകൾചേർന്നതിനെ തൃണപഞ്ചമൂലമെന്ന് ആയൂർവ്വേദ ഔഷധ യോഗങ്ങളിലെ, ചുരുക്കെഴുത്തിൽകാണാവുന്നതാണ്. സന്ദർഭവശാൽ ഔഷധ വർഗ്ഗങ്ങൾ തരംതിരിച്ചിട്ടുള്ളത് ഇവിടെ സൂചിപ്പിച്ചുവെന്ന് മാത്രം. 

അമവേര് കട്ടിയുള്ളതും നാരോട് കൂടിയ ധാരാളം ശാഖകളുള്ള കിഴങ്ങു രൂപത്തിലുമുള്ള താണ്. കിഴങ്ങിൽ നിന്നും പൊട്ടി മുളച്ചുവളരുന്ന 

അമ, ഏഴോ എട്ടോ അടി ഉയരത്തിൽ വേഗത്തിൽ വളർന്നു കാണപ്പെടുന്നു. ഇതിന്റെ ചില അനുഭവ പ്രയോഗങ്ങൾ വിവരിക്കുന്നു 


അമവേരും, തെള്ളിപ്പൊടിയും, ഇരുവേലിയും, കുന്തിരിക്കവും, പുകയ്ക്കുന്നത് കൊതുക് ശല്യത്തെ അകറ്റുന്നതും, അണുപ്രവാഹങ്ങളെയും ദുർഗന്ധത്തെയും ഭവനങ്ങളിൽ നിന്നുമാറ്റുന്നതുമാണ്. 

അമവേരും , നിലപ്പനക്കിഴങ്ങും, തേറ്റാംപരലും, കരിമ്പും, മലരും, നറുനീണ്ടിക്കിഴങ്ങും, സമത്തൂക്കത്തിൽ എടുത്ത്, തിളപ്പിച്ചു വെന്ത വെള്ളം, അല്പം കല്ക്കണ്ടം ചേർത്ത് പല പ്രാവശ്യമായി ദാഹജലം പോലെ കുടിക്കുന്നത്, മൂത്രത്തിൽ ഉള്ള അണുബാധകൾ അകറ്റുന്നതും, മൂത്രതടസ്സം മാറ്റുന്നതും, ശരീരതാപം കുറയ്ക്കുന്നതും, ശുക്ളാശ്മരിയെ ഇല്ലാതാക്കുന്നതുമാണ്. 

മുള്ളുരുക്കി:

മുള്ളൊഴുക്കി, മുള്ളുചുരുക്കി, മുളയടക്കി, എന്നൊക്കെ പ്രദേശികമായി വിളിക്കപ്പെടുന്ന മുള്ളു ചുരുക്കി, നനവാർന്ന പ്രദേശങ്ങളിലും വൻ വൃക്ഷങ്ങളുടെ തണലിനെ 

ആശ്രയിച്ചുo വളർന്നു കാണപ്പെടുന്ന ചെറുസസ്യമാണ്. കൊടിയവേനൽക്കാലങ്ങളിൽ ഇത് കാണാറില്ല, മുള്ളുരുക്കി പോലെ തന്നെ മറ്റൊരു ചെടിയും കാണപ്പെടുന്നുണ്ട്. അത് പടർന്ന് വളരുന്നതും ചെറു വൃക്ഷങ്ങളിലും മറ്റും കയറി വൃക്ഷം തന്നെ നശിപ്പിക്കുന്നതും, ഇലകളിലും മറ്റും നിറഭേദങ്ങളോടെ ചെറിയ വരകൾ ഉള്ളതുമാണ്. ഇതിന് ഔഷധ ഗുണങ്ങൾ അറിവിൽ ഇല്ലാത്തതുമാണ് . എന്നാൽ മുള്ളു ചുരുക്കി പടർന്ന് വളരാത്തതും തണ്ടിലും, ഇലയിലും പ്രകടമായ ജലാംശത്താൽ കൊഴുത്തതുമാണ്. 


പേര് പോലെ തന്നെ ഇതിന്റെ ഉപയോഗം പ്രാദേശീകമായി നിലനിന്നിരുന്നതും, ഇന്ന് പലർക്കും അറിവില്ലാത്തതുമാണെന്ന സത്യത്തെ നാം മനസ്സിലാക്കുക. 

മത്സ്യം കഴിക്കുന്നവരുടെ കണ്oത്തിൽ തറച്ചു വിലങ്ങുന്ന മുള്ളുകളയുവാൻ ഏറ്റവും നല്ല മരുന്നാണ് മുള്ളുരുക്കി. ഇത് സമൂലമോ, ഇലമാത്രമോ പുളിയില നീരിൽ അരച്ച് , പുറമെ പുരട്ടിയാൽ തറച്ചിരിക്കുന്ന മുള്ള് പോകും. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ പൂർണ്ണമായും അസ്വസ്ഥതകൾ മാറുകയും ചെയ്യും. 

മുള്ളു ചുരുക്കി സമൂലം ഇടിച്ചു പിഴിഞ്ഞ മുന്നൂറ് മില്ലിനീരിൽ സമംഎണ്ണയുംമുപ്പത്ഗ്രാം പച്ചമഞ്ഞൾചതച്ചതും ചേർത്ത്കാച്ചിയെടുത്ത് , കുറഞ്ഞ അളവിൽനെറുകയിൽ വെച്ച്കുളിക്കുകയും, മുൻകഴുത്തുഭാഗത്ത്പു രട്ടുകയും ചെയ്യുന്നത് 

തൊണ്ടവീക്കത്തെ ശമിപ്പിക്കുന്നതും പഴുപ്പ്ഇല്ലാതാക്കുന്നതുമാണ്. 

ഗ്രന്ഥി നായകം

സാധാരണ വേലിയോരങ്ങളിലും . പറമ്പുകളിലും അനേകയിനത്തിൽ കണ്ടുവരുന്ന സസ്യം . ======= 

"സീതമറു മാവിടവുംതീരും വഴി നോയകലും 

ഭൂത മൊട് മരുളും പോക്കുംകാണ്---മേദിനിയുള്ളാകത്ത് പുണ് ഗ്രന്ഥി യാറുമയിലേഗ്രന്ഥി നായകത്തിനാലെ. നവിൽ. 

ശീതളം. സർപ്പവിഷം. കൺരോഗങ്ങൾ . പൈശാസം . വൃണങ്ങൾ. ചിരങ്ങ്. മുതലായവ തീരും . . ഇതിന്റെ ഇല അരച്ച് നഗചുറ്റിനും. വെച്ച് കെട്ടിയാൽ നീരെല്ലാം പോയി വൃണം മാറി സുഖമാകും . . ചൊറി ചിരങ്ങുകൾ . ചുണങ്ങ്. തീരും . വിഷക്കടിക്കു അരച്ചു കടിവായിൽ വെച്ച് കെട്ടാം . ശേഷം ഇല ചവച്ചരച്ചു കഴിക്കണം . . 

അതുകൊണ്ട് ഇത്തരം ഔഷധികളെ സംരക്ഷിക്കുക ദയവായി 

വളർമണി:

ചോക്കട്ടി, ചാവക്കമ്പ്, എന്നൊക്കെ പ്രാദേശികമായി വിളിക്കപ്പെടുന്ന വളർമണി, കുളിർമയുള്ള കാവുകളിലും ഉൾവനങ്ങളിലും കുറ്റിച്ചെടിയായും ചെറുമരമായും വളർന്ന് കാണപ്പെടുന്നതാണ്. സസ്യ പഠിതാക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ചെറിയ പുഷ്പഫലങ്ങൾ നിറഞ്ഞു നിൽക്കുന്ന വളർമണി, സമീപകാലത്ത് ചികിത്സകരിൽ നിന്നും അകന്നു മാറി നിൽക്കുന്നുവെന്നത്, ദു:ഖസത്യമാണ്. 


വളർമണിയുടെ തോൽപശ ശേഖരിച്ച്, മക്കി കടുക്കയും, പാളയൻകോടൻ പഴവും ചേർത്ത് യോജിപ്പിച്ച് സേവിപ്പിച്ചാൽ ഛർദ്ദിക്കുകയും, കൈവിഷ ചിന്തയുള്ള രോഗികളുടെ വിഷമതകൾ ശമിക്കുകയും, മറ്റു മരുന്നുകളാൽ ഉദര മനോവ്യാധികളെ ഭേദപ്പെടുത്തുകയും ചെയ്യുന്ന പഴയ തലമുറയ്ക്ക് വളർമണി സുപരിചിതയാണ്. 


വളർമണിയിലയും, ഉങ്ങിൻ തോലും, പനച്ചേൻ വള്ളിയുടെ ഇലയും, ചെറുകടലാടിയും , കാട്ടു ചെക്കിയിലയും ഇടിച്ചു പിഴിഞ്ഞ നീരിൽ സമം എള്ളെണ്ണ ചേർത്ത്, ഇരട്ടി മധുരം, വരട്ട് മഞ്ഞൾ, വേമ്പാട, മഞ്ചട്ടിക്കോൽ, നറു നീണ്ടിക്കിഴങ്ങ് ഇവകൾ അരച്ച് ചേർത്ത് കാച്ചിയരിച്ച് പുരട്ടുന്നത് , ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാക്കുന്നതാണ്. 

വളർമണിയുടെ മരപ്പട്ട അരച്ചെടുത്ത്, നന്നായി പുളിച്ചമോരിൽ കലക്കിയെടുത്തത്, പുറ്റുമണ്ണ് പൊടിച്ചതിൽ ചേർത്ത് കുഴച്ച് ദേഹത്ത് പുരട്ടി, ഉണങ്ങിയതിനു ശേഷം, പേരാലിന്റെ തോലും, വേപ്പിലയും ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുന്നത്, കഠിനമായ ത്വക് രോഗങ്ങളെ ഇല്ലാതാക്കുന്നതും. നാല്പത്തിയൊന്നുനാൾ ശീലിക്കുന്നത് സോറിയാസ്സിസ് രോഗികളിൽ ഗുണം നൽകുന്നതുമാണ്. 

അടുമ്പ്:

അടമ്പ് , ആറ്റടമ്പ് , കുതിരക്കുളമ്പൻ, തച്ചുവള്ളി, എന്നൊക്കെ പ്രാദേശീകമായി വിളിക്കപ്പെടുന്ന അടുമ്പ്. കടൽത്തീരങ്ങളിലും, പുഴയോരങ്ങളിലും, റയിൽപ്പാതകളുടെ വശങ്ങളിലുമൊക്കെ പടർന്ന് വളർന്നുകാണപ്പെടുന്നവള്ളിച്ചെടിയാണ്. ചുവന്നതും, വെളുത്തതുമായരണ്ടുവിധംഅടുമ്പ്കാണപ്പെടുന്നുണ്ട്. രണ്ടു തരത്തിലുള്ളതും ഔഷധയോഗ്യമെങ്കിലും, വെള്ളടുമ്പിന് ചില പ്രത്യേക ഗുണങ്ങൾ പൂർവ്വികർ കല്പിച്ചിരിക്കുന്നു. 

ഔഷധാവശ്യങ്ങൾക്കപ്പുറം വെള്ളടുമ്പ്, പഴയ കാലമാന്ത്രിക ചികിത്സകർ വശ്യമാരണ പ്രയോഗങ്ങളിലും, കൈ വിഷചികിത്സയിലും ഉപയോഗിച്ചിരുന്നു. നീല അമരിയിലയും, വെള്ള ടുമ്പിൻ വേരും, പശുവിൻപാലിൽ അരച്ചത് ഉദരഭാഗത്ത് ലേപനം ചെയ്ത്, നിശ്ചിത സമയത്തിനകം ഉണങ്ങാത്ത ഭാഗവും, മറ്റ് ലക്ഷണങ്ങളുംനോക്കി രോഗനിർണ്ണയം ചെയ്യുന്ന വൈദ്യൻമാരിൽ നിന്ന് മാറി, ഇന്ന് പലരും ആധുനീകമായ പരിശോധനകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. 


ഇല അരച്ച് പുരട്ടുന്നത് സന്ധിവാത വേദനയ്ക്കു ശമനമുണ്ടാക്കും. ഇലയെടുത്ത് തെങ്ങിൻ മടലിൽ വെച്ച്, തീയിൽ വാട്ടിപ്പിഴിഞ്ഞ നീര് വയറിൽ പുരട്ടിയാൽ വയറ്റ് നോവും സ്തംഭനവും മാറും. 

വെള്ളടുമ്പിൻ വേരിൽ, പന്ത്രണ്ടിൽ ഒരു ഭാഗം ശംഖ്കവടിയും ചേർത്ത് പാലിൽ അരച്ച് ദേഹമാസകലം പുരട്ടിയത്, നന്നായി ഉണങ്ങിയ ശേഷം , വേപ്പിൻപട്ടയും കരിനൊച്ചിയിലയും, ഉഴിഞ്ഞയും, ഇത്തിയുടെ തൊലിയും ചേർത്ത് തിളപ്പിച്ചാറിയവെള്ളത്തിൽ കുളിക്കുന്നതും, ക്ഷതം മൂലം സർവ്വാംഗം തളർന്ന രോഗികൾക്ക്, ആശ്വാസമുണ്ടാക്കുന്നതാണ്. 

പച്ചമുളക്

----ഇതേ കുറിച്ച് വിവരം ശേഖരിക്കുമ്പോള്‍ ഏറ്റവും വിശേഷപെട്ടസസ്യം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു --ഒരു പക്ഷെ ലോകത്തില്‍ എല്ലാഭാഗത്തും ഉപയോഗിച്ച് വരുന്നതായി കാണുന്നു , 

വിശപ്പുന്ടാക്കുന്നു, രുചി നല്‍കുന്നു , ഹൃദയത്തിനു ശക്തി നല്‍കുന്നു കോശങ്ങളിലെ വിള്ളല്‍ ഇല്ലാതാക്കുന്നു കാന്‍സര്‍ രോഗ വ്യാപനത്തെ തടയുന്നു . കൊഴുപ്പിനെ കളയുന്നു , വിഷഹാരിയായി വര്‍ത്തിക്കുന്നു , മുളകിനങ്ങളെ അതിന്റെ നിറം വലുപ്പം എരിവിന്റെ തീക്ഷണത എന്നിവയെ അടിസ്ഥാന പെടുത്തി പലതായി തരംതിരിച്ചിരിക്കുന്നു , ഏറ്റവും പ്രചാരത്തിലുള്ളത് ഇന്ത്യയിലെ മുളകാണ് . പച്ചമുളകിന്റെ ഞെട്ട് മാറ്റി കഴിഞ്ഞാല്‍ ഭക്ഷ്യ യോഗ്യമായ 90 ശതമാനത്തില്‍ 85%ജലാംസവും , 6. 8 %നാരുകളും അടങ്ങിയിരിക്കുന്നു . 100 ഗ്രാം മുളകില്‍ മാംസ്യം 2. 9 ഗ്രാമും . അന്നജം 3. ഗ്രാമും . കൊഴുപ്പ് 0. 6 . ഊര്‍ജം 29 കലോറിയും , പൊട്ടാസ്യം 217മില്ലി ഗ്രാമും സോഡിയം 6. 5 മില്ലി ഗ്രാമും . കാല്‍സിയം 30 മില്ലി ഗ്രാമും . ഇരുമ്പ് 112 മില്ലി ഗ്രാമും ഫോസ്ഫറസ് 80 മില്ലി ഗ്രാമും . കരോട്ടിന്‍ 175 മൈക്രോ ഗ്രാമും ജീവകം c 111 മില്ലി ഗ്രാമും അടങ്ങിയിരിക്കുന്നു , പച്ചമുളകില്‍ കൊഴുപ്പും , പഴുത്ത മുളകില്‍ ഒരുതരം ചുവന്ന വര്‍ണ്ണ പദാര്‍ത്ഥവും വിത്തില്‍ അന്നജവും അടങ്ങിയിരിക്കുന്നു . ആ വര്‍ണ്ണ പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന ആന്തോസയനിന്‍ ഒരു ഫ്ലവേനോയിഡ്ആണ് രക്ത ധമനികളെ അടഞ്ഞു പോകാതെ സൂക്ഷിക്കുകയും . രക്ത സമ്മര്‍ദത്തെ കുറയ്ക്കുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും . ശരീര കോശങ്ങളില്‍ ജൈവ രാസ പ്രക്രിയകളുടെഫലമായി അടിഞ്ഞുകൂടുന്ന അപകടകാരികളായരാസ പദാര്‍ഥങ്ങളെനീക്കം ചെയ്യുകയും ചെയ്യുന്നു . 

പൊടുതല

ആയുർവേദത്തിൽ പ്രചാരം ഇല്ലാത്തതും എന്നാൽ സിദ്ധവൈദ്യത്തിൽ വളരെ പ്രചാരമുള്ളതുമായ ഒരു ദിവ്യ ഔഷധ സസ്യമാണിത്. ഇതിന് കന്നഡ ഭാഷയിൽ നെല ഹിപ്പ്ലി എന്നും തമിഴിൽ പൊടുതലൈ എന്നും വിളിക്കുന്നു. ശരീരത്തിന് നല്ല തണുപ്പ് പ്രദാനം ചെയ്യുവാൻ കഴിവുള്ള സസ്യമാണിത്. ചില ഔഷധ പ്രയോഗങ്ങൾ നമുക്ക് പരിചയപ്പെടാം. . . . 


ഈ സസ്യം സമൂലം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് സമം വെളിച്ചെണ്ണ ചേർത്ത് കാച്ചിയെടുത്ത് തലയ്ക്ക് തേച്ചു കുളിച്ചാൽ കൺപുകച്ചിൽ, താരൻ, തലച്ചൂട് എന്നിവ മാറും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും. 


മൂത്രച്ചൂടിന് സൂലം പറിച്ചെടുത്ത് അൽപം ജീരകവും ചേർത്ത് വെള്ളം വെന്ത് കുടിക്കുക. 

അഥർവവും ആയുർവേദവും

ദിവ്യൗഷധമായ കുടങ്ങല്‍

നാട്ടുമ്പുറങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഈ ഔഷധ സസ്യത്തെ പഴയതലമുറയ്ക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ പുതുതലമുറക്കാര്‍ക്ക് തീരെ പരിചയമുണ്ടാകില്ല ഈ ചെടിയെ. കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ഡൂകപര്‍ണ്ണി എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം സെന്റെല്ല ഏഷ്യാറ്റിക്ക(Centella Asiatica)എന്നാണ് വളരെ നല്ല ഒരു ഔഷധസസ്യവും പച്ചക്കറിയുമാണ് ഈ ചെടി. പച്ചക്കറിയായി ഉപയോഗിക്കാനാവുന്ന അപൂര്‍വം ഔഷധസസ്യങ്ങളില്‍ ഒന്നാണ് കുടങ്ങല്‍. ഔഷധഗുണങ്ങളുടെ കലവറയുമാണിത്. ഇതിന്റെ ഇല സാധാരണ തോരന്‍ വെക്കുന്നതുപോലെ കറിവെക്കാവുന്ന ഇതിന് ഏകദേശം കാരറ്റിന്റെ രുചിയാണ്. സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം വിട്ടുമാറുന്നു. മാത്രമല്ല പ്രായമാകുമ്പോഴുണ്ടാകുന്ന സന്ധിവാതരോഗത്തിന് ഉത്തമ പ്രതിവിധിയുമാണിത്. ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്. കുടങ്ങല്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്‌കത്തിന്റെ രേഖാചിത്രം പോലെയുള്ള കുടങ്ങലിന്റെ ഇലയുടെ രൂപം, ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്‌കവുമായുള്ള ബന്ധത്തിന്റെ പ്രകൃതിയുടെ സൂചനയാവാം. കുടങ്ങല്‍ ധാതുവര്‍ദ്ധകമാണ്. ഔഷധഗുണങ്ങള്‍ സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ കുടങ്ങലിനു കഴിവുണ്ട്. ആമവാതത്തെ (Arthritis) ശമിപ്പിക്കാന്‍ കുടങ്ങലിനു കഴിവുണ്ട്. കരള്‍സംബന്ധമായ രോഗങ്ങളിലും കുടങ്ങല്‍ ഫലപ്രദമാണ്. കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്. തിരുതാളി, കുടങ്ങല്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്‍പ്പാല്‍പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്‍ വരുന്ന കാന്‍സര്‍ അടക്കം 90% രോഗങ്ങളും മാറും. തൈറോയിഡ് കാന്‍സറിലും ഈ യോഗം ഫലപ്രദമാണ്. സ്വനപേടകത്തിലുണ്ടാകുന്ന പോലിപ്പുകള്‍ (Vocal Polyp), അതുമൂലം ശബ്ദത്തിനുണ്ടാകുന്ന പരുഷത (Hoarseness), ശബ്ദമടപ്പ് തുടങ്ങിയ രോഗങ്ങളിലും ഇത് ഉത്തമമാണ്. കുടങ്ങലിന്റെ ഇലയും കുരുമുളകും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിട്ടം ശമിക്കും. കുടങ്ങലിന്റെ ഇലയും മൂന്നു കുരുമുളകും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്താല്‍ വിക്കല്‍ (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്. കുടങ്ങലിന്റെ ഇലയും അക്കിക്കറുകയുടെ പൂവും ചേര്‍ത്ത് വായിലിട്ടു ചവച്ചാല്‍ പല്ലുവേദനയ്ക്ക് ശമനം ഉണ്ടാകും. കുടങ്ങലിന്റെ കഷായം വെച്ച്, മുത്തിള്‍ തന്നെ കല്‍ക്കമായി ചേര്‍ത്ത് ഘൃതം (നെയ്യ്) പാകം ചെയ്തു കഴിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും. കുടങ്ങല്‍ കഷായം വെച്ച് മുടങ്ങാതെ ആറു മാസം കഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് - ബി ശമിക്കും. ത്വക്-രോഗങ്ങളില്‍ മുത്തിള്‍ ഗുണപ്രദമാണ്. രക്തം ഉഷ്ണിച്ചുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ മുത്തിള്‍, കരിഞ്ജീരകം, കദംബത്തൊലി, നാടന്‍ പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്ത് ലേപനം ഉണ്ടാക്കി പുരട്ടുന്നത് ഫലപ്രദമാണ്. മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം അര ഔണ്‍സ് വീതം വെണ്ണ ചേര്‍ത്തു കൊടുക്കുകില്‍ കൊച്ചുകുട്ടികളില്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. ഉന്മാദം, അപസ്മാരം എന്നീ രോഗാവസ്ഥകളില്‍ ഈ ഔഷധം സേവിക്കുന്നത് നിദ്രയെ വര്‍ദ്ധിപ്പിക്കും, തദ്വാരാ രോഗത്തിനു ശമനം ഉണ്ടാക്കുകയും ചെയ്യും. കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം, കുടങ്ങല്‍ തന്നെ അരച്ചു കല്‍ക്കമായി, നെയ്യ് കാച്ചി ദിനവും മുടങ്ങാതെ സേവിച്ചാല്‍ ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീരോ, മുത്തിള്‍ ഇട്ടു കാച്ചിയ വെളിച്ചെണ്ണയോ പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും, വ്രണങ്ങള്‍ ശമിക്കും. കുടങ്ങല്‍ അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ്, കുടല്‍പ്പുണ്ണ് എന്നിവ ശമിക്കും എന്ന് ചില നാട്ടുവൈദ്യന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കേരളത്തിലെ യുവതലമുറയ്ക്ക് ഒരു പക്ഷെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു മഹൗഷധിയാണ് കുടങ്ങല്‍. 

മാങ്ങയുടെ ഔഷധ ഗുണങ്ങൾ


ഭാരതത്തിൽ കാണുന്ന വിശേഷപ്പെട്ട ഫലവർഗങ്ങളിൽ ഒന്നാണ് മാങ്ങ. അതുകൊണ്ടാണ് പഴങ്ങളുടെ രാജൻ എന്ന് വിശേഷിപ്പിക്കുന്നത്. 


ഔഷധ ഗുണങ്ങൾ എറെയുള്ള മാങ്ങ 650 ൽ പരം പലതരത്തിലുള്ള വകഭേദം ഉണ്ടെന്നു പറയപ്പെടുന്നു. 

വൈറ്റമിനുകളുടെ കലവറയാണ് മാങ്ങ. 


"പഴുത്ത മാവിലകൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം" എന്നാണ് പഴമൊഴി. മാവിലയ്ക്കും മാവ് വൃക്ഷത്തിനും ഔഷധ ഗുണങ്ങൾ ഏറെയാണ്. 


പഴുത്ത മാങ്ങ ദിവസവും ഒന്നോ രണ്ടോ തവണ കഴിക്കുന്നത് നല്ല ദഹനത്തിനും , ശരീര ഉന്മേഷത്തിനും, ലൈംഗീക ഉത്തേജനം വർദ്ധിക്കുന്നതിനും, നല്ല ഉറക്കം കിട്ടുന്നതിനും നല്ലതാണ്. 


രക്തസമ്മർദ്ധമുള്ളവർ മാങ്ങാ നീര് കഴിക്കുന്നത് നല്ലതാണ്. 

കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ മാങ്ങാ നീരിന് സാധിക്കുന്നു. വൈറ്റമിൻ ഇതിൽ ധാരാളമുണ്ട്. 

പച്ചമാങ്ങ അരച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നാടൻ മോരും ചേർത്ത് സംഭാരമായി കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കുവാനും അമിതമായ ക്ഷിണത്തെ തടയുവാനും സഹായിക്കും. 

അണ്ടിയുറയ്ക്കാത്ത പച്ച മാങ്ങ ചെറുതായി അരിഞ്ഞ് പുളി ഇല കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാൽ മഞ്ഞപ്പിത്തം മാറാൻ സഹായിക്കും. 

മാങ്ങയുടെ തൊലി ദിവസേന ഒരു കഷണം വെച്ച് ചവച്ച് കൊണ്ടിരുന്നാൽ വായ്നാറ്റം, ഊന്നു പഴുപ്പ്, ഊന്നിൽ നിന്നുള്ള രക്തസ്രാവം എന്നിവ മാറും. 

തോട് കളഞ്ഞ മാങ്ങയണ്ടി പൊടിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് പശ പോലെയാക്കി സംഭോഗത്തിന് അര മണിക്കുർ മുൻപ് യോനിയിൽ പുരട്ടിയാൽ ഗർഭനിരോധനം ലഭിക്കും. 

മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലുകൾ അലിയിക്കുവാൻ ഒരു ഗ്ലാസ് മാങ്ങാ നീരിൽ അത്ര തന്നെ ക്യാരറ്റ് നീരും ഒരൗൺസ് തേനും ചേർത്ത് കഴിച്ചാൽ ഉത്തമമാണ്. 


ഗർഭാവസ്തയിലുള്ള സ്ത്രീകൾ മാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ഗർഭം അലസി പോകാതിരിക്കുന്നതിനും സഹായിക്കും. 

കൈക്കാലുകളിലും, മുഖത്തും മറ്റും ഉണ്ടാകുന്ന മൊരിപോലുള്ള വരണ്ട അവസ്ഥയിൽ മാങ്ങാനീര് നന്നായി പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുന്നത് നല്ലതാണ്. 

കൊളസ്ട്രോൾ, ഫാറ്റിലിവർ കുറക്കുന്നതിനും , കിഡ്നിയുടെ പ്രവർത്തനം നന്നായി നടക്കുന്നതിനും മാങ്ങാനീര് ദിവസവും കഴിക്കുന്നതുകൊണ്ട് സഹായകരമാകും 

പ്രമേഹരോഗികൾ മാങ്ങ പതിവായി കഴിക്കുന്നത് ഉത്തമമല്ല 

ഇഞ്ചിയുടെ ഗുണങ്ങൾ

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്തിയ മോര്. നമ്മുടെ നാട്ടില്‍ കൃത്രിമ പാനീയങ്ങള്‍ സര്‍വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും പ്രധാന കാരണം. കഫകെട്ട്, മനം പിരട്ടല്‍, തൊണ്ടയില്‍ വേദന എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും . . ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടന്‍ കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും . അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട. സ്ത്രീകളുടേ ഉറ്റമിത്രമാണ് ഇഞ്ചി. ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശ്രിതം ആശ്വാസം നല്കും. ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്ത്രൈ റ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനു ഒരു പരിധിവരെ പരിഹാരം ആണ്. ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്കു ന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ---------------ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍. . . . കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും. ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും. അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്. ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്. ഇഞ്ചിയുടെ മഹാത്മ്യം ഇവിടെ അവസാനിക്കുന്നില്ല. . 

അരൂത

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം. അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം. 


സവിശേഷതകൾ. . . . ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. നാട്ടില്‍ കുട്ടികളുള്ള വീട്ടില്‍ ഒരു അരുത ചെടികാണും. കുട്ടികള്‍ പെട്ടെന്ന് ഞെട്ടികരയുന്നതിനാണ് ഇത് ഉപയോഗിക്കുന്ന ക്ണ്ടിരിക്കുന്നത്. ഇതിന്റെ ഇല വെളിച്ചെണ്ണയില്‍ ഇട്ട് വച്ച് കുട്ടികളുടെ കൈകാലുകളുടേ ഏപ്പില്‍ (ജോയന്ന്സ്) പുരട്ടിയാല്‍ ഉറക്കത്തില്‍ ഞെട്ടി കരയില്ല എന്നാണ് എന്റെ നാട്ടില്പറയുനത്. മിക്ക വീട്ടിലും അരുത വെളിച്ചെണ്ണയില്‍ ഇട്ട് സൂക്ഷിച്ചിരിക്ക്കും. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു. *കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്‌. കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന്‌ പ്രതിവിധിയായി അരൂതയില ഉണക്കി കത്തിച്ച ആവി ശ്വസിച്ചാൽ മതിയാകും. കുട്ടികളുടെ കോച്ചിവലി, ശ്വസന സംബന്ധമായ അസുഖം, കഫത്തിറ്റെ ജ്വരം എന്നിവയ്ക്കും ചിലതരം ഉന്മാദത്തിനും അരൂതയിലയുടെ നീര്‌ നൽകിയാൽ മതിയാകും. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ നൽകുന്നു. അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്. വളരെ വൃത്തിയുള്ള സാഹചര്യങ്ങളില്‍ ആണ് അരുത വളര്‍ത്തുക. ചെളിവെള്ളം, അടുക്കള വെള്ളം ഒന്നും അരുത്തയില്‍ വീഴാന്‍പാടില്ല എന്നാണ് വയ്പ്പ്. ആ ശുദ്ധിയുടെ ഭാഗമായി സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അരുതയ്ക്ക് വെള്ളം ഒഴിക്കരുത് എന്നൊരൂ വിശ്വാസമുണ്ട്. ഇത് തുളസി, പനികൂര്‍ക്ക, കറ്റാര്‍വാഴ, ബ്രഹ്മി ഇവയ്ക്കൊക്കെ പറഞ്ഞ് കേട്ടിരിക്കുണു. പക്ഷേ പാത്രംകഴുകണ വെള്ളം പോണ വഴിയില്‍ തഴച്ച് വളര്‍ന്ന ഒരു അരുതയെ എനിക്കറിയാം. അവള്‍ക്ക് ശുദ്ധി ഒന്നും ബാഹക്മായിരുന്നില്ല. ഹും വൃത്തിയില്ലാത്ത സ്ഥലത്തെ അരുത എന്ന് പറഞ്ഞാലും ആളുകള്‍ പൊട്ടിച്ചോണ്ട് പൂവാര്‍ന്നു. ഒരുപാട് വെള്ളം ഒഴിച്ചാല്‍ അരുത ചീഞ്ഞ് പോവും എന്ന് അനുഭവം. പ്രാചീന ഈജിപ്തില്‍ അരൂതയെണ്ണ ഗര്‍ഭം കലക്കാന്‍ മുതല്‍ അപസ്മാരത്തിനു വരെ കൊടുത്തിരുന്നു 

ഒരു പിടി രോഗങ്ങള്‍ക്കു പരിഹാരം വാട്ടര്‍ തെറാപ്പി

വാട്ടര്‍ തെറാപ്പി ചെയ്യാനും ഏറെ എളുപ്പമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, 

വെള്ളം ശരീരത്തിന് ഭക്ഷണം പോലെത്തന്നെ അത്യാവശ്യമായ ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. വെള്ളം കുറയുന്നത് പല അസുഖങ്ങള്‍ക്കും അനാരോഗ്യത്തിനും വഴിയൊരുക്കും. 

വെള്ളം കൊണ്ടൊരു ചികിത്സാരീതി തന്നെയുണ്ട്. പല അസുഖങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്ന്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ഇതു മോചനം നല്‍കും. ജപ്പാനിലും, ഇന്ത്യയിലും വാട്ടര്‍ തെറാപ്പി ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ശാസ്ത്രീയ പരീക്ഷണങ്ങളും ഇതിന്‍റെ ഫലം തെളിയിച്ചതാണ്. പഴക്കം ചെന്ന, ഗുരുതരമായ രോഗങ്ങള്‍ക്കും, പുതിയ രോഗങ്ങള്‍ക്കും ജാപ്പനീസ് മെഡിക്കല്‍ സൊസൈറ്റി വാട്ടര്‍ തെറാപ്പിയെ 100 ശതമാനം ഫലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

വാട്ടര്‍ തെറാപ്പി ചെയ്യാനും ഏറെ എളുപ്പമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, 

രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ്(പല്ലുതേക്കുന്നതിനും മുമ്പ്) ഒന്നര ലിറ്റര്‍ , അതായത് 5-6 ഗ്ലാസ്സ് വെള്ളംകുടിക്കുക. അതിന് ശേഷം മുഖം കഴുകാം. ഇതിനാണ് വാട്ടര്‍ തെറാപ്പി എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത് എന്നതാണ്. കൂടാതെ തലേന്ന് രാത്രിയില്‍ മദ്യവും കഴിക്കരുത്. 

തുടക്കത്തില്‍ 

തുടക്കത്തില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ആദ്യം നാല് ഗ്ലാസ്സ് വെള്ളം കുടിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബാക്കി രണ്ട് ഗ്ലാസ്സ് വെള്ളവും കുടിക്കുക. തുടക്കത്തില്‍ ആദ്യ മണിക്കൂറില്‍ രണ്ടോ മൂന്നോ പ്രാവശ്യം മൂത്രമൊഴിക്കേണ്ടി വരാം. എന്നാല്‍ അല്പകാലത്തിനകം ഇത് സാധാരണനിലയിലാകും. 

വാട്ടര്‍ തെറാപ്പി 

അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പല രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്കും. 

വാട്ടര്‍ തെറാപ്പിയിലൂടെ 

വാട്ടര്‍ തെറാപ്പിയിലൂടെ വിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു. . തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുന്നു. ശരീരത്തില്‍ നിന്ന് മാലിന് യങ്ങള്‍ പുറന്തള്ളുന്നു. 

പ്രധാനപ്പെട്ട ചില രോഗങ്ങള്‍ 

പ്രധാനപ്പെട്ട ചില രോഗങ്ങള്‍ വാട്ടര്‍ തെറാപ്പി വഴി ഭേദപ്പെടാന്‍ ആവശ്യമായ കാലദൈര്‍ഘ്യമാണ് ഇവിടെ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം - 30 ദിവസം ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ - 10 ദിവസം പ്രമേഹം - 30 ദിവസം മലബന്ധം - 10 ദിവസം ക്ഷയം(ടിബി) - 90 ദിവസം 

നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച് കുടിക്കാന്‍ സാധിക്കാത്തവര്‍ക്ക് 

പ്രായമായവരും, രോഗികളുമായ, നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച് കുടിക്കാന്‍ സാധിക്കാത്തവര്‍ക്ക് അല്പം അളവില്‍ തുടങ്ങി ക്രമേണ ദിവസം 4 ഗ്ലാസ്സ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇത് വഴി രോഗങ്ങളകറ്റി ആരോഗ്യകരമായ ജീവിതം സാധ്യമാക്കാം. 

ചര്‍മത്തിന്റെ ആരോഗ്യത്തിനും 

ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ ഗുണകരം. കോശങ്ങളില്‍ നിന്നും ടോകസിനുകള്‍ പുറന്തള്ളപ്പെടുന്നതാണ് കാരണം. 

എന്താണ് പഞ്ചസാര. . ?

കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര. 


ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം… പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ. ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു. 


ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും. 

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക…? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്. ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു. പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ ശ്രിഷ്ട്ടിക്കുക്കുന്നു. 

ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 – ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. 


അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും. അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും. ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. 

ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്. കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു. തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത് . 


തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്…. ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. 

ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും…. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട…. ! ഈ സന്ദേശം നമ്മുടെ എല്ലാ കൂട്ടുകാര്‍ക്കും എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ ശ്രമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. 


Note :കഴിയുന്നവർ പഞ്ചസാര ബഹിഷ്കരിക്കൂ…. നേട്ടം മാത്രം. . സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം…. . , കൂടാതെ രാഷ്ട്രീയ ലാഭവും. ഇന്ത്യയെ കൊള്ളയടിക്കുന്ന മരുന്ന് മാഫിയക്കമ്പനികൾ, ഇന്ത്യൻ രാഷ്ട്രീയത്തെ വരെ നി യന്ത്രിക്കുന്ന ഉത്തരേന്ത്യൻ പഞ്ചസാര ലോബിക്ക് എതിരായ മഹാപോരാട്ടം കൂടി ആണ് നിസ്സാരം എന്നു കരുതുന്ന പഞ്ചസാര ബഹിഷ്കരണത്തിലൂടെ നമ്മൾ ചെയ്യുന്നത്. ഈ അറിവ് മറ്റുള്ളവരിലേക്ക് എത്താൻ വേണ്ടി ഷെയർ ചെയ്യൂ 

കൂവളം വീട്ടിൽ വളർത്താമോ?

ഒട്ടേറെ പേർക്ക് സംശയം. കൂവളം വീട്ടിൽ നട്ടു വളർത്തുവാൻ പറ്റുന്ന മരമാണോ? 

കൂവളം കെട്ട ഇടം നശിച്ച ഇടമാണെന്ന രീതിയിൽ ഒരു പഴയ ചൊല്ല് ഉണ്ട്. ആ ചൊല്ല് ആണ് ഈ ചോദ്യത്തിനുള്ള കാരണം. 

"കൂവളം കെട്ടടം 

നാരകം നട്ടടം 

നാരി നടിച്ചടം 

നായ പെറ്റടം" 

ഇവ നാലും കയറാൻ കൊള്ളാത്ത ഇടമാണ് എന്ന് പഴമൊഴി. 

ബാക്കി മൂന്നും ഒഴിവാക്കിയിട്ടാണോ കൂവളത്തിന്റെ കാര്യം ചോദിക്കുന്നത് എന്ന് എന്റെ സംശയം. 


കൂവളം അങ്ങനെയൊന്നും നശിക്കില്ല എന്നതാണ് യാഥാർത്ഥ്യം. 


കൂവളത്തിന് സംസ്കൃത ഭാഷയിൽ ലക്ഷ്മീഫല: എന്നൊരു പര്യായനാമം ഉണ്ട്. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണെന്ന് ഭാരതീയ സങ്കൽപ്പം. അതുകൊണ്ടാണ് അറിവുള്ളവർ കൂവളം വീട്ടുമുറ്റത്ത് വെച്ചു പിടിപ്പിക്കുന്നത്. ഒരു കൂവളം വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ല എന്ന് ഒരു പഴയ ചൊല്ല് ഉണ്ട്. 

ബില്വ: എന്നാണ് കൂവളത്തിന്റെ സംസ്കൃതഭാഷയിലെ നാമം. ബിലം എന്നാൽ പാപം. ബില്വ: ബില ഭേദനേ. പാപത്തെ ഭേദിച്ചു കളയുന്നതാകയാൽ ബില്വ: ശാരീരികവും മാനസികവുമായ രോഗങ്ങൾ ഉണ്ടാക്കുന്ന മനുഷ്യപാപങ്ങളെ വേരോടെ പിഴുതെറിയുന്നതു കൊണ്ട് ബില്വം എന്ന് പേർ. 


ഒരു കൂവളം വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള സിദ്ധൗഷധം വീട്ടിൽ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. 

ചുരുക്കത്തിൽ കൂവളം വീട്ടിൽ വളർത്താം. ഒരു കുഴപ്പവുമില്ല. 

മറ്റൊരു ചോദ്യം കൂവളക്കായയ്ക്ക് വിഷമുണ്ടോ എന്നതാണ്. 

ഓർക്കുക. കൂവളക്കായയ്ക്ക് വിഷമില്ല. പഴുത്ത കൂവളക്കായ ഉപയോഗിച്ച് വടക്കേ ഇന്ത്യയിൽ ഉള്ളവർ പലവിധം പാനീയങ്ങൾ ഉണ്ടാക്കി കുടിക്കാറുണ്ട്. ജര വരാതിരിക്കാൻ നല്ലതാണ്. പിഞ്ചുകായ വയറ്റിലുണ്ടാക്കുന്ന മിക്ക ഔഷധങ്ങൾക്കും സിദ്ധൗഷധമാണ്. അരോഗ്യജീവനം . തിരഞ്ഞാൽ ഒട്ടേറെ ഔഷധ പ്രയോഗങ്ങൾ കിട്ടും. 


മറ്റു പാഴ്മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പകരം വീട്ടുമുറ്റത്ത് ഒരു കൂവളം നട്ടു വളർത്തുക. 

അയുര്‍വേദത്തില്‍ പ്രമേഹത്തിനെ നേരിടാന്‍

ഒട്ടേറെ മരുന്നുകളുണ്ട്. അവയില്‍ ചില ഒറ്റമൂലികളാണ് താഴെ പറഞ്ഞിരിക്കുന്നത് 

1. പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും കൂടി മൂന്ന് ഔണ്‍സ് വീതം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുക. . 


2. അര ഗ്രാം ശുദ്ധി ചെയ്ത കന്മദം കാച്ചിയ പാലില്‍ കഴിക്കുക. പച്ച പാവയ്ക്കയോ നീരോ പതിവായി കഴിക്കുക. 


3. മുരിക്കിന്‍ തൊലികഷായം തേന്‍ ചേര്‍ത്ത് കഴിക്കുക. മുഞ്ഞ വേരിന്‍ തൊലി കഷായം വെച്ചു കഴിക്കുക. 


4. ബ്രഹ്മി അരച്ചെടുത്ത് കാച്ചിയ പാലില്‍ കലക്കി കഴിക്കുക. 


5. കുമ്പളങ്ങ നീരില്‍ തുളസിയില, തഴുതാമയില, കൂവളത്തില, ചെറൂള എന്നിവ അരച്ചു പിഴിഞ്ഞ നീര് ചേര്‍ത്ത് കഴിക്കുക. 


6. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക. 


7. ഉലുവ മുളപ്പിച്ചത് കഴിക്കുക. 


8. അര ഗ്ലാസ് വാഴപ്പിണ്ടി നീരില്‍ 5 ഗ്രാം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുക. 


9. ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂട് വെള്ളത്തില്‍ കഴിക്കുക. 


10. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് പാല്‍ ചേര്‍ത്ത് നിത്യവും രാവിലെ കുടിക്കുക. 


11. വെള്ളക്കൂവ ഉണക്കിപ്പൊടിച്ചത് പശുവിന്‍ പാലില്‍ കലക്കി കാച്ചി ക്കുടിക്കുക. 


12. ചിറ്റമൃതിന്റെ നീര് തേന്‍ ചേര്‍ത്ത് കഴിക്കുക. 


പ്രമേഹ രോഗികള്‍ ഒട്ടും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് വ്യായാമം. രാവിലെയും വൈകിട്ടും അര മണിക്കൂര്‍ വീതമെങ്കിലും നടക്കണം. നീന്തല്‍, ഓട്ടം, കായികവിനോദങ്ങള്‍ എന്നിവയും ആകാം. ഇതൊന്നും സാധിക്കാത്തവര്‍ സൂര്യ നമസ്‌കാരം ദിവസവും 10 പ്രാവശ്യം ചെയ്യുക. അമിത ഭോജനവും അല്പാഹാരവും ഒഴിവാക്കണം. ചിട്ടയോടെ ഭക്ഷണ ക്രമം പാലിക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക. 


പഞ്ചസാര, മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്തവ, ഐസ്‌ക്രീം, ലഘുപാനീയങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. നാരുകള്‍ കൂടുതല്‍ ഉള്ള പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പുഴുങ്ങിയതോ ആവിയില്‍ വേവിച്ചതോ ആയ പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക. മധുരം പോലെ തന്നെ ഉപ്പിന്റെ അളവും കുറക്കുക. (ഉദാ:ഉണക്കമത്സ്യം, കൊണ്ടാട്ടം, ഉപ്പിലിട്ടത് തുടങ്ങിയവയുടെ ഉപയോഗം) വേവിക്കാത്ത ‘പച്ചടി’ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും, പച്ചക്കറികള്‍ കൊണ്ടുള്ള സലാഡും ഉച്ചയൂണിനും അത്താഴത്തിനും ഉള്‍പ്പെടുത്തുക. ഇത്രയും ചെയ്താല്‍തന്നെ ഒരു പ്രമേഹരോഗിക്ക് രോഗശമനത്തിനും ആയുസ് വര്‍ധിപ്പിക്കാനും സാധിക്കും. 


2 comments:

  1. TPCV പ്രസിദ്ധീകരിച്ച നാട്ടുവൈദ്യവും ഔഷധ സസ്യങ്ങളും Vpp ആയി അയച്ചു കൊടുക്കുന്നുണ്ട്, പുസ്തകത്തിലെ അറിവുകൾ താങ്കൾ ഇത്തരം ബ്ലോഗിലൂടെയാണെങ്കിലും, ജനങ്ങളിലേക്ക് എത്തിക്കുന്നത് അഭിനന്ദനാർഹമാണ്,
    സുരേഷ് വൈദ്യർ, പയ്യന്നൂർ:

    ReplyDelete
  2. TPCV പ്രസിദ്ധീകരിച്ച നാട്ടുവൈദ്യവും ഔഷധ സസ്യങ്ങളും Vpp ആയി അയച്ചു കൊടുക്കുന്നുണ്ട്, പുസ്തകത്തിലെ അറിവുകൾ താങ്കൾ ഇത്തരം ബ്ലോഗിലൂടെയാണെങ്കിലും, ജനങ്ങളിലേക്ക് എത്തിക്കുന്നത് അഭിനന്ദനാർഹമാണ്,
    സുരേഷ് വൈദ്യർ, പയ്യന്നൂർ:

    ReplyDelete