Saturday 23 June 2018

വിഷ്ണുസഹസ്രനാമം

"സഹസ്രമൂർത്തേ പുരുഷോത്തമസ്യ സഹസ്രനേത്രാനനപാദബോഹാ സഹസ്രനാമ്നാം സ്തവനം പ്രശസ്തം നിരുച്യതേ ജ്ന്മജരാദിശൈത്യ"

സഹസ്രമൂർത്തികളോടും സഹസ്രനേത്രങ്ങളോടും മുഖങ്ങളോടും കൈകാലുകളോടും കൂടിയപുരുഷോത്തമൻ്റെ സഹസ്രനാമ സ്തവം പ്രസിദ്ധമാണ്. ജന്മജര(വാർദ്ധക്യം)മുതലാവകൾ കൊണ്ട് ഉണ്ടാകുന്ന എല്ലാ ദുഃഖങ്ങൾക്കും ശാന്തിയരുളുന്നു സഹസ്രനാമം....

ശ്രീ വൈശമ്പായന ഉവാച

ശ്രുത്വാ ധർമ്മാനേശേഷണ പാവനാനി ച സർവ്വശ
യുധിഷ്ഠിര ശന്തനവം പുനരേവഭ്യാഭാഷത

ശ്രീ വൈശമ്പായനൻ പറഞ്ഞു. അഭ്യുദയനിശ്രേയസങ്ങൾക്ക് ഹേതുഭൂതമായ സർവ്വ ധർമ്മങ്ങളെയും അവയുടെ ചാദനലക്ഷണങ്ങളേയും പാപക്ഷയകാരണങ്ങളും പാവനങ്ങളുമായ ധർമ്മരഹസ്യങ്ങളെയും സർവ്വപ്രകാരേണകേട്ട ശേഷം യുധിഷ്ഠിരനെന്ന ധർമ്മപുത്രർ ശന്തനു പുത്രനായ ഭിഷ്മനോട് സകലപുരുഷാർത്ഥകസാധകമായി ഒട്ടും പ്രയാസം കൂടാതെ നിരതിശയസുഖം സമ്പാദിക്കുന്നതും നിരവധി ഫലപ്രദായകവുമായി മനുഷ്യർക്ക് ഉപയോഗപ്രദമായിരിക്കുന്നതിനെ ഉപദേശിച്ചു തരണമെന്ന് അപേക്ഷിച്ചു.

ശന്തനു എന്ന ശാന്തിയുടെയും ഗംഗാ എന്ന പരിപാവനിയുടെയും ദേവവ്രതനെന്ന പുത്രൻ , തൻ്റെ ഭീഷ്മപ്രതിജ്ഞയാലും തീർവ്വ വൃതചരികളാലും ധർമ്മാർത്ഥമോക്ഷശാസ്ത്രങ്ങളിലുള്ള കളങ്കമറ്റ അറിവാലും പ്രസിദ്ധനാണ്. ആ ധർമ്മിഷ്ഠ കുലപതിയെ ശരശയ്യയി കിടത്തി കുരുക്ഷേത്രത്തിലെ ബലപരീക്ഷണം.... ധർമ്മത്തിൻ്റെ പുത്രനായ അനന്തരവകാശി ശാന്തിക്ക് വേണ്ടി സമീപിച്ചപ്പോൾ കുരുക്ഷേത്രത്തിൽ അർജ്ജുനന് ഗീതഉപദേശിച്ച കൃഷ്ണൻ, വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ഭീഷ്മരുടെ അടുത്തേക്കാണ് കൊണ്ട് പോയത്. മരണം കാത്തു കിടക്കുന്ന ഗുരുവും കാരണവരുമായ പിതാമഹനോട് ഉത്തമശിഷ്യനും അനന്തരാവകാശിയുമായ ഒരാളെ അന്ത്യമുഹൂർത്ഥത്തിൽ കാണാനും സന്തോഷിക്കാനും ഉള്ള അവസരമൊരുക്കിയതാവാം. ശരശയ്യയിൽ കിടത്തിയ പേരകുഞ്ഞുങ്ങളോടോ അതിനായി ഗീത ഉപദേശിച്ച കൃഷ്ണനോടോ ധർമ്മാത്മാവായ പിതാമഹന് ഒട്ടും വിരോധമുണ്ടായിരുന്നില്ല. എന്നും ധർമ്മസംസ്ഥാപനത്തിനുള്ള ഒഴിച്ചുകൂടാനാവാത്ത മാർഗ്ഗമായിരുന്നു യുദ്ധമെന്ന് പിതാമഹന് അറിയാമായിരുന്നു എന്ന് അദ്ദേഹത്തിൽ കേട്ടാലേ യുധിഷ്ഠിരന് ശാന്തി ലഭിക്കൂ. അതിനാണ് കൃഷ്ണൻ ഉപദേശം കൊടുക്കാതെ ധർമ്മപുത്രരെ ഭീഷ്മ സവിധത്തിലേക്ക് കൊണ്ടുപോയത്. കൃഷ്ണൻ പറഞ്ഞാൽ യുധിഷ്ഠിരന് ശാന്തികിട്ടികൊള്ളണമെന്നോ വിശ്വാസം വരണമെന്നൊ ഇല്ല എന്ന് കൃഷ്ണന് അറിയാം .

(ജീവിതത്തിലെ ചില പ്രധാനസന്ദർഭങ്ങളിൽ പറയേണ്ടവർ തന്നെ പറയുകയും ചെയ്യേണ്ടവർ തന്നെ ചെയ്യുകയും വേണ്ട ധാർമ്മികതയുടെ ധീരമൂഹൂർത്ഥങ്ങളുണ്ട്. അത്തരം മുഹൂർത്ഥങ്ങളിൽ കൃഷ്ണൻ മഹാഭരതത്തിൽ അനുഷ്ഠിച്ച മേനജ്മെൻ്റെ സയൻസ്സ് അക്ഷരാർത്ഥത്തിൽ അനുസരിക്കേണ്ടതാണ്. ധർമ്മസംസ്ഥാപനത്തിനായി ജനിച്ച കൃഷ്ണന് ഒരു കേസരക്കാലിലോ ഒരു സാമ്രാജ്യച്ചെങ്കോലിൻ്റെ സ്വാതന്ത്ര്യത്തെ അടിമപ്പെടുത്താനാവില്ല. എല്ലാം അദ്ദേഹത്തിനുണ്ട് എന്നാൽ ഒന്നിലും ആസക്തിയില്ല. ഉണ്ടായിട്ട് ഒന്നും വേണ്ട എന്ന് വെയ്ക്കുന്നതാണ് ത്യാഗം . ത്യാഗിയും യോഗിയുമായി സർവ്വസാക്ഷിയായി ധർമ്മചക്രപ്രവർത്തനസൂത്രധാരനായിരിക്കുന്ന കൃഷ്ണനിൽ നിന്നാണ് Indian Ethos In Management പഠിക്കേണ്ടത്. ഭക്തനും ഭഗവാനും തമ്മിലുള്ള നൈരന്തര്യത്തിൽ അദ്വൈതത്തിൽ നോക്കുമ്പോൾ …

" അഹം ത്വം ഹി മഹാദേവാ
സ്ത്വമേലാഹം ആവേയാന്തരം
നാസ്തി ശൈബ്ദരർത്ഥൈജ്ജഗത്പതേ"

ഹേ മഹാദേവാ നീ ഞാൻ തന്നെയാണ്, ഹേ ഗോവിന്ദാ നീ ഞാനാണ്, ഞാനും നീയും തമ്മിൽ യാതൊരു അന്തരവും കാണുന്നില്ലലോ, സർവ്വജഗത്തിനും പതിയായവനെ ശബ്ദം കൊണ്ടും അർത്ഥം കൊണ്ടും ഞാൻ നീ (അഹം ,ത്വം) എന്നിവ തമ്മിൽ യാതൊരു വ്യത്യാസവും കാണാനാവുന്നില്ല. ശബ്ദശാസ്ത്രം, അർത്ഥശാസ്ത്രം, പദാർത്ഥവിജ്ഞാനിയം, ഇവവെച്ച് എത്രയൊക്കെ തർക്കിച്ചു നോക്കിയാലും ജീവാത്മാപരമാത്മാക്കൾ തമ്മിൽ ഭേദം കാണയ്കയാൽ പരമദ്വൈതഭാവം വെറും അനുഭൂതി രസം മാത്രമല്ല ശസ്ത്ര സത്യവുമാണ്.)

വിഷ്ണു സഹസ്രനാമത്തിനുമുമ്പ് ഭീഷ്മർ യുധീഷ്ഠിരന് ധർമ്മോപദേശം കൊടുക്കുന്നുണ്ട്. എന്തൊക്കെയാണ് അദ്ദേഹം ഉപദേശിച്ചത് ഇഹപരങ്ങളായ അഭ്യുദയനിശ്രേയങ്ങൾക്ക് കാരണങ്ങളായിരിക്കുന്ന സർവ്വ ധർമ്മവും ഉപദേശിച്ചു. സർവ്വപാപശമനവും പവിത്രവുമായ ധർമ്മരഹസ്യം പരമപാവനിയായ ഗംഗയുടെ പുത്രൻ , ധർമ്മത്തിനൻ്റെ പുത്രന് ധർമ്മസംസ്ഥാപകൻ്റെ മുന്നിൽ വെച്ച് ഉപദേശിച്ചു. നാലു പുരുഷാർത്ഥങ്ങളെയും പ്രയാസം കൂടാതെ അജ്ഞരും വിജ്ഞരുമായ എല്ലാമനുഷ്യർക്കും നേടികൊടുക്കുന്ന പരമാനന്ദദായകമായ ഒരു മാർഗ്ഗം ഉപദേശിക്കാൻ ധർമ്മപുത്രൻ പിതാമഹനോട് അഭ്യർത്ഥിച്ചു. താൻ മാത്രമല്ല തൻ്റെ പ്രജകളും അനായാസമായ ഈ മാർഗ്ഗത്തിലൂടെ ഇഹപരസുഖം നേടണമെന്നും സർവ്വലോകഹിതകാംക്ഷിയായ ഭരണാധികാരിയുടെ അപേക്ഷയാണിത്. ഹസ്തിനപുരത്തിലെ സിംഹാസത്തിലിരിക്കുന്നതിനുമുമ്പ് താൻ അതിനുള്ള അർഹത നേടിയിരിക്കണമെന്ന് ബോധമുള്ള ഭരണാധികാരിയാണ് യുധീഷ്ഠിരൻ ഇതു തന്നെയാണ് ധർമ്മസംസ്ഥാപനത്തിനായി അവതരിച്ച കൃഷ്ണൻ പാണ്ഡവപക്ഷത്തിരിക്കാനുള്ള കാരണവും ഭീഷ്മനും അതറിയാം . ദുര്യോധനന് യുധിഷ്ഠിരൻ്റെ ഈ ഗുണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ പ്രജാഹിതം അനുസരിക്കുകയില്ല അധർമ്മം പ്രവർത്തിക്കുകയും ചെയ്യും. ഈ സന്ദർഭത്തിലാണ് വിഷ്ണുസഹസ്രനാമം ഉപദേശിച്ചത്. സന്ദർഭം ഗ്രഹിച്ചാൽ വിഷ്ണുസഹസ്രനാമത്തിൻ്റെ മാഹാത്മ്യത്തോടപ്പം ധർമ്മമാഹത്മ്യവും മനസ്സിലാക്കാം

സർവ്വ ഇന്ദ്രീയങ്ങളുടെയും നാഥനായതുകൊണ്ടാണ് ശ്രീകൃഷ്ണൻ ഹൃഷികേശൻ എന്നു പറയുന്നത്. ജീവജാലങ്ങളെല്ലാം ശ്രീകൃഷ്ണഭഗവാൻ്റെ അംശങ്ങളാണ്. ഓരോ ജീവികളുടെയും ഹൃദയത്തിലിരുന്ന് കൃഷ്ണനാണ് ഇന്ദ്രിയങ്ങളെ നയിക്കപ്പെടുന്നതെന്ന് സാരം. ഒരു ശുദ്ധ ഭക്തൻ്റെ ഇന്ദ്രിയങ്ങളെ ഭഗവാൻ സ്വയം ഏറ്റെടുത്ത് നടത്തുന്നു. കുരുക്ഷേത്രത്തിലെ യുദ്ധത്തിൽ അർജ്ജുനൻ്റെ ഇന്ദ്രിയങ്ങളെ ഭഗവാൻ സ്വയം ഏറ്റെടുത്തു നടത്തുന്നു. മാഹാപ്രഭാവശാലികളായ ആരുമല്ല പാണ്ഡവപക്ഷത്തിന് വിജയം നേടികൊടുത്തത്. മറിച്ച് ആയുധം തൊടുകില്ലെന്ന പ്രതിജ്ഞ ചെയ്ത് ശ്രീകൃഷ്ണന് ഇന്ദ്രിയങ്ങളെ ആത്മബോധം കൊണ്ട് വശത്താക്കി. ...... "ഈശ്വരേച്ചയ്ക്ക് വഴങ്ങുന്നവർ ജീവിതത്തിൽ വിജയം വരിക്കുന്നു."

1 - വിശ്വം :- പ്രപഞ്ചം, പ്രപഞ്ചത്തിൻ്റെ മൂലകാരണം , ബ്രഹ്മം, ഓങ്കാരം, സർവ്വ ചരചരം. സമസ്തജഗത്തിന്റെയും കാരണമായ രൂപം.

2 - വിഷ്ണു :- എങ്ങും വ്യാപിച്ച നിർവൃതി ശബ്ദം, വിശ്വമാകെ വ്യാപിച്ച രസാനുഭാവം , ആനന്ദം,.. “അസ്യജനേന്താനാമ ചിദിവാക്തൗമഹേസ്ത വിഷ്ണോസുമതിം ഭജാമഹേ" (ഋഗ്വേതസംഹിത) മുതലായ വേദ വാക്യങ്ങളാൽ വിഷ്ണുനാമ സങ്കീർത്തനം കൊണ്ട് സമ്യഗ്ജ്ഞാനപ്രാപ്തിയറിയുന്നു. വിഷ് വ്യാപ്തി എന്നർത്ഥം അക് പ്രത്യയം കൊണ്ട് , വ്യപ്തിയുള്ള വ്യാപന ശീലമുള്ള ഒന്നിൻ്റെ രൂപം , വ്യാപിക്കുന്നത് സ്വതന്ത്രമാണ്, അപരിമേയമാണ്, സ്വാതന്ത്രത്തിലുള്ള അപരിമേയമായ സീമയറ്റപരമാന്ദം അനന്താനന്ദം( നിർവൃതിരസം ) സ്വരൂപം ദേശകാലവസ്തുപരിഛേദശൂന്യമായ ബ്രഹ്മത്തിൻ്റെ സച്ചിദാനന്ദസ്വരൂപം അതിനെ അനുഭവിക്കുന്ന അറിയുന്ന ആദ്യഋഷിയുടെ ബോധത്തിൽ തെളിയുന്ന് സത്ത്(ഉണ്മ)ചിത്ത്(വിദ്യ,പ്രകാശം)ആനന്ദം അറിയുന്നതും അറിയപ്പെടുന്നതും അറിവും ഒന്നായ ബ്രഹ്മരസാനുഭാവം "ദിക്ദേശകാലഗതിഫലശൂന്യം ഹി പരമാർത്ഥ സത്" എന്ന് ബ്രഹ്മത്തിനുകൊടുത്ത നിർവചനത്തിൻ്റെ ആനന്ദാനുഭാവസ്വരൂപം .
“ഇദം വിഷ്ണുര്വിചക്രമേ!! (ഋഗ്വേതസംഹിത) ത്രിണി പദാ വിചക്രമേ!! (ഋഗ്വേതസംഹിത) തദ്വിഷ്ണോഃ പരമം പദ⁠ സദാ പശ്യന്തി സൂരയഃ (ഋഗ്വേതസംഹിത) , ''അന്തര്ബഹിശ്വ തത്സര്വ്വം വ്യാപ്യ നാരായണ: സ്ഥിതഃ'' (ഈ പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും അകത്തും പുറത്തും നാരായണന് വ്യാപിച്ചുനില്ക്കുന്നു) (മഹാ നാരായണോപനിഷത്ത്) , ഏതൊരു മഹാത്മ്യമേറിയശക്തിയാണ് ഈ കാണുന്ന സർവ്വ പ്രപഞ്ചവും നിറഞ്ഞിരിക്കുന്നുവോ അതിനെ വിഷ്ണു എന്ന് പ്രകീർത്തിക്കുന്നു.
വിശ് എന്ന ധാതു പ്രവേശിക്കുക എന്നാർത്ഥത്തിലും, വ്യാപിക്കുക എന്ന അർത്ഥത്തിലും ഉപയോഗിക്കാം . എങ്ങും വ്യാപിച്ച് , എല്ലാറ്റിലും പ്രവേശിച്ച് നിറഞ്ഞു നിൽക്കുന്ന ശക്തിയാണ് “വിഷ്ണു.”
"വ്യാപ്തോമാ രോദസീ പാർത്ഥാ കാന്തിശ്ചാഭ്യാധികാസ്ഥിതാ- ക്രമണാഛാപ്യഹം പാർത്ഥാ വിഷ്ണുരിത്യാഭിസംജ്ജിതാ"
ഞാൻ രോദസി(പടിഞ്ഞാറൻ ചക്രവാളം)യിലേക്ക് വ്യാപിക്കുന്നുവോ എൻ്റെ കാന്തി (ശോഭ) അധികരിച്ചു വരുന്നത് കാണാം. കാരണം അപ്പോഴേക്കും ഞാൻ എൻ്റെ മൂന്ന് പാദങ്ങളും ശ്രദ്ധാപൂർവ്വം അളന്ന് ത്രി വിക്രമനായി പൂർണ്ണവളർച്ച പ്രാപിച്ചിരിക്കുന്നു. അപ്രകാരം ത്രൈലോക്യവ്യാപനം ചെയ്ത ഞാൻ വിഷ്ണുവായി അറിയപ്പെടുന്നു. ഉഷസ്സ് പൂർവ്വസന്ധ്യാ, രോദസീ സായാംസന്ധ്യ, ഇവക്കിടയിൽ മദ്ധ്യാഹ്ന സൂര്യനുദിക്കുമ്പോൾ കുഞ്ഞ്, മദ്ധ്യഹ്നത്തിൽ യുവാവ്, അപരാഹ്നത്തിൽ പൂർണ്ണവളർച്ചപ്രാപിച്ച പുരുഷായുസ്സ് അനുഭവിച്ച ജ്ഞാനവൃദ്ധൻ സൂര്യനെപോലെയാണ് മനുഷ്യനും. മൂന്ന്ദശകൾ താണ്ടി വിവേകിയായി വളരാൻ ത്രികാലങ്ങൾ ആകാശത്തിൽ മൂന്ന് സന്ധ്യകളായി ത്രിപാദം താണ്ടുന്ന സൂര്യനെപോലെ ഈ മൂന്ന് ദശാപാദം താണ്ടിയ മനുഷ്യനും തേജസ്സ് കൂടികൂടി വരുന്നു. ഭൂർ ഭുവ സ്വ എന്ന ത്രികാലങ്ങളിൽ ഗായത്രി, സാവിത്രി സരസ്വതിയായി ശോഭയാർജ്ജിക്കുന്ന ഗായത്രീ മന്ത്രം പോലെ വിഷ്ണു തൻ്റെ മൂന്ന് ലോകങ്ങളും മൂന്ന് പാദങ്ങളാൽ അളന്ന് സാക്ഷാൽ വിദ്യാവിദ്യാസ്വരൂപിണിയായി ജിഹ്വയിൽ നിന്ന് സരസ്വതിയെ ജനിപ്പിച്ച് അമിതകാന്തിമാനായി നിൽക്കുന്ന അവസ്ഥ ഭിഷ്മരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ആ അവസ്ഥയാണ്. ആ സൂര്യനുദിക്കുന്നതിനുമുമ്പ് അവൻ്റെ പ്രകാശമയമായ വാണി അടുത്ത തലമുറയിലേക്ക് ഒഴുകണം, ആ വാണിയിൽ നിന്ന് അടുത്ത തലമുറ കാന്തി നേടണം. ലോകഗുരുവായ ശ്രീകൃഷ്ണൻ ഈ മഹനീയധർമ്മം നടത്താനാണ് ധർമ്മപുത്രരേയും സഹോദരന്മാരെയും ഭീഷ്മ സവിധത്തിലെത്തിച്ചത്.

3 - വഷട്കാരഃ = ആരെ ഉദ്ദേശിച്ചാണോ യജ്ഞങ്ങളിൽ വഷട്ക്രിയ ചെയ്യുന്ന ആ ചൈതന്യം, അദ്ധ്വരത്തിൽ (യാഗത്തിൽ) വഷട് ക്രിയ ചെയ്യുമ്പോൾ ഉപയോഗിക്കുകയാൽ വഷട്കാരം, യജ്ഞത്തിലാണല്ലോ വഷട്ക്രിയ തൈത്തിരീയ സംഹിതപ്രകാരം യജ്ഞം തന്നെ വിഷ്ണുവാണ്. വഷട്കാരാദി മന്ത്രങ്ങളാൽ ഏതോരു ദേവൻ പ്രീണിതനാകുന്നുവോ ആ യജ്ഞദേവനായ വിഷ്ണു തന്നെ വഷട്കാരം. ഐതേരബ്രാഹ്മണത്തിൽ വഷട്ക്കാരം പ്രജാപതിയും (പ്രജാപതിശ്ച വഷട്ക്കാരശ്ച) എന്നു കാണാം.
വഷട്കൃതമെന്നാൽ ഉഴിഞ്ഞുവെക്കപ്പെട്ട, ഹോമിക്കപ്പെട്ട, ദേവാർപ്പിതമായ, എന്നോക്കെ അർത്ഥം. ഒരു കാലത്ത് ഈശ്വരസേവക്കായി ഉഴിഞ്ഞുവെക്കപ്പെട്ട (മാറ്റിവെക്കപ്പെട്ട) സ്ത്രീ പുരുഷന്മാർക്ക് ഈ നാമം കൊടുത്തിരുന്നു. . രാജരാജചോഴൻ്റെ രണ്ടാമാത്തെ മകളും, അശോകചക്രവർത്തിയുടെ മകളും മഹേന്ദ്രൻ്റെ സഹോദരിയുമായ സംഘമിത്രയും ഇപ്രകാരം അർപ്പിതയായിരുന്നു. രാജകുലങ്ങളിൽ ബ്രഹ്മാർപ്പിതമായ ദേവദാസികളെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്. .....
(ചരിത്രത്തിൻ്റെ ഏതോ മഞ്ഞഏടിൽ വരുതികളും സാമ്പത്തികപ്രതിസന്ധികളും കൊണ്ട് ബുദ്ധിമുട്ടി അമ്പലവാസികളായ ദേവദാസികൾ മറ്റുവിധ അനാശാസ്യപ്രവർത്ത്നങ്ങൾക്ക് വഴങ്ങിയപ്പോൾ വഷട്ക്കാരം, വഷൾക്കാരം എന്ന മാന്യപദവി പോയി വഷളായ(ചീത്തയായ) സ്ത്രീ എന്ന അർത്ഥവും ഭാഷയിൽ വന്നുകൂടി. മഹാവിഷ്ണുവിൻ്റെ പാദത്തിൽ ഗീതം സമർപ്പയാമി, വാദ്യം സമർപ്പയാമി, നാട്യം സമർപ്പയാമി എന്ന് പാട്ടും ആട്ടവും കൊട്ടും സേവിക്കാനായി ജീവിതം ഉഴിഞ്ഞു വെച്ചവർ കലോപാസനയുടെ ആ രാജമാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ച് ഉദരനിമിത്തം ബഹുകൃതവേഷം കെട്ടി ചിലരുടെ മുന്നിൽ പണത്തിനുവേണ്ടിയും മറ്റുമായി സേവചെയ്ത് ക്ഷേത്രകല വെറും രംഗകലയും ഉപജീവനമാർഗ്ഗവുമായപ്പോൾ അതിലെ പാവനത ചോർന്നുപോയി. )

4. ഭൂതഭവ്യഭവത്പ്രഭുഃ = ഭൂതം ഭാവി വർത്തമാനം എന്നിവയുടെ നിയന്താവ്. ഭൂതകാലം വർത്തമാനകാലം ഭാവികാലം .. ഈ ത്രികാലങ്ങൾക്കും പ്രഭു, കലാതീതനാണ് വിഷ്ണു, ത്രികാലങ്ങളും അവനിൽ അടങ്ങുന്നു.. അവൻ ത്രികാലങ്ങളിലും വ്യാപിച്ചു നിൽക്കുന്നു. സത്തമാത്രയായി സർവ്വകാലത്തിലും , സർവ്വലോകത്തിലും നിറഞ്ഞു നിന്ന്.,സർവ്വത്തെയും പരിപാലിക്കുന്നതിനാൽ ത്രികാലങ്ങൾക്കും പ്രഭുവാണ് വിഷ്ണു.

5. ഭൂതകൃത് = ജീവജാലങ്ങളുടെ സൃഷ്ടികർത്താവ്, ഭൂതകാലത്തെ പഞ്ചഭൂതനിർമ്മിതമായ സർവ്വചരാചര പ്രപഞ്ചത്തെയും സൃഷ്ടിച്ച ഭൂത്കൃത്. ബ്രഹ്മാവിൻ്റെ രാജസഗുണമാണ് സൃഷ്ടികാരണം രാജസമെന്നാൽ രജസ്സ് , പൊടി പഞ്ചഭൂതതന്മാത്രകൾ അണുമാത്രങ്ങളായി ധൂളിപ്രപഞ്ചങ്ങളായി വിഷ്ണുനാഭിയിലെ താമരയിലിരിക്കുന്ന രജോഗുണപ്രധാനമായ ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെടുന്നു. അവ വിലയിക്കുന്നതും താമസികപ്രധാനമായ വിഷ്ണുവിലാണ്. ആ താമസിക സംഹാരരൂപത്തെ രുദ്രനെന് പറയുന്നു. രുദ്രനെന്നാൽ രോദിപ്പിക്കുന്നവൻ രോദസി അവൻ്റെ ശക്തിയാണ്, അസ്തമയത്തോട് അടുക്കുമ്പോഴുള്ള മംഗളകരമായ വിവേചനശക്തി രാജസമായ ബ്രഹ്മാവിൻ്റെ സൃഷ്ടിശക്തിയും താമസമായ ശിവൻ്റെ ലയനശക്തിയും തന്നിലിരിക്കയാൽ സർവ്വഭൂതങ്ങളെയും തന്നിൽ നിന്ന് ജനിപ്പിക്കുകയും തന്നിൽ തന്നെ വിലയിപ്പിക്കുകയും ചെയ്യുന്നതിനാൽ ഭൂതകൃത്..

6. ഭൂതഭൃത് = സകലജീവജാലങ്ങളെയും പരിപാലിക്കുന്നവൻ , സർവ്വഭൂതങ്ങളെയും സംരക്ഷിച്ചു നിലനിത്തുന്ന സാത്വികഭാവത്തിൽ അവൻ്റെ പേർ വിഷ്ണു എന്നുതന്നെയാണ്. സംരക്ഷണത്തിന് ഭൃത്യഭാവത്തിൽ ദാസഭാവത്തിൽ അവനിരിക്കുന്നു. ഭക്തർക്ക് അവൻ ഭൃത്യനാണ്, കുറൂരമ്മക്കും, വില്വമംഗലത്തിനും , ആണ്ടാളിനും , മീരക്കും, അവൻ ദാസനാണ്, ദാസനുദാസനാണ്, അർജ്ജുനൻ്റെ തേരിൽ അവൻ സാരഥിയായി, സൂതനായി, ദാസ്യഭാവത്തിരിക്കുന്നത് ധർമ്മത്തേയും തൻ്റെ ഭക്തരെയും സംരക്ഷിക്കുന്നതിനാണ്.എന്നാലും സൂതവേഷത്തിൽ അവൻ ഏറ്റവും അധികം ശാന്തി നൽകിയത് സൂതപുത്രനായ കർണ്ണനാണ്. പരമാത്മാവായ കണ്ണന് സൂതനാകാമെങ്കിൽ സൂതപുത്രനായ കർണ്ണൻ അഭിമാനിക്കുകയാണ് വേണ്ടത് എന്ന സൂര്യപുത്രനും സൂര്യരാധകനുമായ കർണ്ണന് ഒരു ഗൂഢസന്ദേശമുണ്ട് അതിൽ. മഹത് വ്യക്തികൾ അനുഷ്ഠിക്കുന്ന പല കൃത്യങ്ങളും ഇങ്ങനെ ഒരു ഗൂഢസന്ദേശം ഗ്രഹിക്കേണ്ടവർക്ക് മാത്രം ഗ്രഹിക്കാവുന്ന വിധത്തിൽ ഒതുക്കി വെച്ചിരിക്കും. ഭൃത്യനായി വേഷമെടുത്തിരിക്കുന്നവരെല്ലാം ഭൃത്യരല്ല. സംരക്ഷകരാണ്. സൂതൻ വെറും സൂതനല്ല. ജിവിതായോധനസാരഥിയായ ഗുരുവാണ്. താഴ്മയോടെ ദാസ്യ,ശിക്ഷ്യഭാവത്തിൽ വന്നു നിൽക്കുന്ന ഒരുമഹത് വ്യക്തിയുടെ മാഹാത്മ്യവും ഗുരുത്വവും കണ്ടറിയാതെ ആ സത്സംഗത്തെ നിരാകരിക്കുന്നതാണ് ഏറ്റവും വലിയ തപോവിഘ്നം . അർജ്ജുനൻ നിർമ്മലമനസ്കനാകയാൽ അത് സംഭവിച്ചില്ല അതുകൊണ്ട് ഭഗവത് കടാക്ഷമുണ്ടായി . ദുര്യോധനൻ കൃഷ്ണനെ ആ അർത്ഥത്തിലൊന്നും ധരിച്ചില്ല. അതുകൊണ്ട് ജിവിതയോധാനത്തിൽ പരാജിതനായി.

7. ഭാവഃ = സകലഭാവങ്ങൾക്കും ആശ്രയമായവൻ, പ്രപഞ്ചരൂപത്തിൽ ഭവിക്കുന്നു. കേവലഭാവത്തിലും സംഭവിക്കുന്നു . സത്താത്മകമായ , അസദാത്മകമായ, ഇങ്ങനെ ഭാവഭാവങ്ങളായും കേവല ഗൗണീഭവങ്ങളും ഭവിച്ച് നിർവ്വികാരവികാരരൂപഭാവങ്ങളനുഭവിക്കുകയും, അനുഭവിപ്പിക്കുകയും. ചെയ്യുന്നതിനാൽ ഭാവ എന്ന പേർ....
ഭാവമാണ് രസോൽപ്പത്തിക്ക് കാരണം ,ലൗകികവും അലൗകികവുമായ രണ്ടു വിധ അവസ്ഥകളിൽ ഭവിക്കുന്ന ഭഗവാൻ്റെ വികാരവും അവികാരവുമായ വിവിധ ഭാവങ്ങളാൽ അവയിൽ നിന്നുണ്ടാവുന്ന ആനന്ദരസത്തിൻ്റെ വ്യത്യാസം അവയ്ക്ക് കൃത്യമായി കണക്കിടാനുള്ള ശ്രമം ഇതൊക്കെ സംഗീതാദിസുകുമാരചാരുകലകളിലും വേദസാഹിത്യത്തിൻ്റെ അലൗകികബ്രഹ്മാനന്ദത്തെക്കുറിച്ചുള്ള പരാമർശങ്ങളിലും കാണാം. ഭാവരസോൽപ്പത്തി ജനകമായ ക്ഷേത്രരംഗകലകൾക്കും തമ്മിലുള്ള വ്യത്യാസം അവയുടെ ഉദ്ദേശ്യത്തിലാണ് . ബ്രഹ്മരസം ശാന്തിയുണ്ടാക്കുന്ന ശാന്തരസമാണ്, മറ്റുള്ള നവരസങ്ങളിൽ നിന്നും വ്യത്യസ്ഥവും പൂർണ്ണവും ശാന്തിയരുളുന്നതമായ, പരമസാത്വികമായ ബ്രഹ്മരസമാണ് രസങ്ങളിൽ വെച്ച് രസം. അത് അനന്ദാനന്ദമാണ് അത് അനുഭവിക്കാൻ ദ്വൈതഭാവം പൂർണ്ണമായി നശിക്കണം. പൂർണ്ണാദ്വൈതത്തിൽ ജീവാത്മാപരമാത്മൈക്യം വരണം ജീവിതത്തിൽ പരിശുദ്ധമായ നിഷ്ഠകൾ പാലിക്കണം. അവിടെ പാടുകയും ആടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ക്ഷേത്രകലാകരൻ ആത്മാസംതൃപ്തിക്കായി ഈശ്വരാത്മകമായിട്ടാണ് അവ ചെയ്യുന്നത്. സഭകളിൽ അംഗീകരത്തിനായും , വേദികളിൽ രസികരുടെ രസാനുഭൂതിക്കായും അവരിൽ ആശ്ചര്യവും ആദരവും ജനിപ്പിക്കാനായും ചെയ്യുന്ന രംഗകലയിൽ രസാനുഭൂതിക്കായ് എപ്പോഴും രണ്ടുപേർ വേണം (ദ്വൈതം) രസിക്കുന്നവരും രസിപ്പിക്കുന്നവരും... അവിടെ രസിപ്പിക്കാനാകായാൽ അവതരിപ്പിക്കുന്നവർ കൃഷ്ണവേഷം കൊട്ടി, കൃഷ്ണഭാവം നടിച്ച് കൃഷ്ണരസം അനുവാചകരിൽ ജനിപ്പിച്ച് സ്വന്തം പ്രാവിണ്യം രസികരുടെ വാക്കുകളിലും ചലനങ്ങളിൽ നിന്നും ഗ്രഹിച്ച് താന്താങ്ങളുടെ കലകളിലുള്ള മികവ് വർദ്ധിപ്പിക്കുന്നുണ്ട്. പ്രശസ്തി നേടുന്നുണ്ട്, ധനം നേടുന്നുണ്ട്, അവാർഡുകൾ വാങ്ങുന്നുണ്ട്, എന്നിരുന്നാലും അരങ്ങിൽ ആടുന്നവർ അഭിനയക്കരാണ്. കൃഷ്ണവേഷം നടിക്കാനല്ലാതെ കൃഷ്ണനാവാനോ ഭഗവത് തന്മയീഭാവം നേടാനോ കഴിയാത്തവരാണ്. അവരുടെ ഭാവങ്ങൾ അവർ പാടുന്നത് ത്യാഗരാജകീർത്തനങ്ങൾ ആണെങ്കിൽ പോലും ത്യഗരാജനെന്ന ക്ഷേത്രകലാകരൻ്റെ അദ്വൈതതന്മയീഭാവത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. എന്നിരുന്നാലും ഈ രണ്ടു ഭാവങ്ങളുടെയും പ്രഭു വിഷ്ണുതന്നെ. വിഷ്ണുവിനെ രണ്ടു ഭാവത്തിലും അറിഞ്ഞാൽ രസ ബ്രഹ്മാനന്ദ സഹോദര എന്ന വാക്യത്തിൻ്റെ അർത്ഥം ഗ്രഹിക്കാം. ബ്രഹ്മാനുഭൂതിയും രസാനുഭൂതിയും ഇരട്ടപ്പെറ്റ സഹോദരന്മാരെ പോലെയാണ്. അലൗകികഭാവവും ലൗകികഭാവവും ഇരട്ടപ്പെറ്റ സഹോദരങ്ങളാണ്.
കല്യാണ കച്ചേരികളിലും മറ്റും സഭകളിലും ഈശ്വരചിന്തയില്ലാതെ വെറുതെ ഒരു നേരം പോക്കിനായി കലാരൂപങ്ങളെ അവതരിപ്പിക്കുന്നതിലും ഭാവങ്ങളുണ്ട്. ഓരോ ഭാവവും വ്യത്യസ്തം ഓരോന്നിലും അതിൻ്റ്തായ സമയ സന്ദർഭങ്ങളുമുണ്ട്. സഭയിൽ പാടാവുന്നത് സഭ്യം, സഭയിൽ പാടാനാവത്തത് അസഭ്യം ഇതെല്ലാം പ്രപഞ്ചത്തിൻ്റെ ഭാഗം തന്നെയല്ലേ. ഭഗവാൻ തന്നെയല്ലേ....
അതേ ഒരോ മൺതരിയും ഭഗവാനാണ്, ഓരോ ഭാവവും രസവും ഭഗവാൻ തന്നെ, ഓരോചരാചരവും ഭഗവാൻ, എൻ്റെ ശരീരത്തിലെ ഓരോ കോശവും , ഓരോ ധാതുവും, ഓരോ ഭാവവും വികാരവും ഭഗവാനാണ്. സർവ്വലൗകിക അലൗകിക ഭാവങ്ങൾക്കും മൂലമായ ആ ഭാവസ്വരൂപം നൽക്കുന്നു അനന്താനന്ദത്തെ ഈ സാധാരണഭാവങ്ങൾ നൽക്കുന്ന ഈ നൈമിഷികാനന്ദത്തോടപ്പം താരതമ്യപ്പെടുത്തുമ്പോൾ എത്ര മഹത്താണ്. അറിവും തെളിവും ഭാവവും എല്ലാവരിലും നിറക്കുന്ന മഹാനുഭാവാ രസചക്രവർത്തിയായിരിക്കുന്ന ജഗത്ഗുരോ അങ്ങക്ക് നമസ്കാരം.

8. ഭൂതാത്മാ = സകലജീവജാലങ്ങളിലും കുടികൊള്ളുന്ന ചൈതന്യമായവന്, സർവ്വഭൂതങ്ങളുടെയും അന്തരാത്മാവായിരിക്കുന്ന പരമശക്തി , സർവ്വാന്തരാമി. ഏഷ ത ആത്മാ അന്തര്യാമി അമൃത (ബൃഹദാരണ്യക ഉപനിഷത്ത്) മൃത്യു അഥവാ മരണമില്ലാത്ത അമൃതസ്വരൂപമായി, സർവ്വഭൂതാന്തരത്മാവായി ഇരിക്കുന്ന അന്തര്യാമിപുരുഷൻ

9. ഭൂതഭാവനഃ = ജീവജാലങ്ങളുടെ ഉത്പത്തിക്കും വളർച്ചയ്ക്കും കാരണമായവൻ. ഭൂതങ്ങളെ ഭാവനചെയ്ത് ഭാവനയാൽ ജനിപ്പിച്ച് സംരക്ഷിക്കുന്നതിനാൽ ഭൂതഭാവനൻ. ഒരു ഗായകൻ പാടും മുമ്പ് സംഗീതം സൃഷ്ടിക്കും മുമ്പ് താൻ സൃഷ്ടിക്കുവാൻ പോകുന്ന രാഗരൂപത്തെ പൂർണ്ണമായി ഭാവനചെയ്യുന്നു. അങ്ങനെ ഭാവന ചെയ്ത സങ്കൽപ്പരൂപത്തെ ജനിപ്പിക്കുന്നു. തൻ്റെ കലയെ സംരക്ഷിക്കുന്നതും പോഷിപ്പിക്കുന്നതുമായ പദ്ധതികൾ വിഭാവനം ചെയ്ത് സൃഷ്ടിച്ച് പാലിച്ച് സ്ഥിതിചെയ്യുന്നു. ശിൽപ്പിയുടെയും കവിയുടെയും ചിന്തകൻ്റെയും ഉള്ളിൽ കലാദേവതയും വാക്ദേവതയും ജനിക്കുന്നത് ഇപ്രകാരം തന്നെ. ഇത് മൈഥുന സൃഷ്ടിയല്ല അമൈഥുനമാണ്, ഇതിൻ്റെ ക്രമം
1 - സ്വയം പൂർണ്ണനായ ഒരു വ്യക്തിയിൽ സൃഷ്ടിക്കാനുള്ള അഭിലാക്ഷം ( ഇഛാ ശക്തി ) , സൃഷ്ടികർമ്മത്തിലുള്ള തൽപ്പര്യം -ശ്രദ്ധാ- ,
2 - ഞാനെന്തു സൃഷ്ടിക്കുവാൻ പോകുന്നുവോ അതിൻ്റെ രൂപം മനസ്സിൽ ഭാവനയിൽ ദർശിക്കുന്നു.- (ദർശനം, പശ്യന്തി.)
3 - അതിനെ കുറിച്ച് ചിന്താ, മനനം - തപസ്സും, ശ്രദ്ധയും - കൂടി ഉണ്ടാകുന്നു.
തേജസ്സ് (ഊർജ്ജം) ശരീരത്തിലെ പഞ്ചകോശങ്ങളിലും വൈദ്യുതപ്രവാഹമായി മിന്നൽകൊടി പോലെ ഒഴുകുന്നു (മദ്ധ്യമാ) . ജ്ഞാനശക്തിയും, ക്രിയാശക്തിയും ഉണരുന്നു. ഇപ്രകാരം അന്തരമായി സൃഷ്ടിച്ചതിനെ തന്നിൽ നിന്ന് പുറത്തേക്ക് ശ്രവിപ്പിക്കുന്നു വൈഖരി (വായ്മൊഴി വരമൊഴി)യായി സർശക്തി എല്ലാവർക്കും ബാഹ്യമായി തന്നെ കാണാനും അനുഭവിക്കനും ആകുന്നു. ഇതേ ക്രമം തന്നെ പ്രളയകാലത്ത് സർവ്വവും തന്നിൽ ലയിപ്പിച്ച് യോഗനിദ്രയിലാണ്ട പരമപുരുഷനിൽ ഉണ്ടായ സർവ്വലോകവും തൻ്റെ ഉള്ളിൽ തന്നെ ഓങ്കാരരൂപത്തിൽ ദർശിച്ചു. ആ ദർശനത്തിൽ നിന്ന് പഞ്ചഭൂതാത്മകമായ പ്രപഞ്ചവും അനേകം ചരാചര ജൈവോജൈവലോകങ്ങളും യഥാപൂർവ്വം (പ്രളയപൂർവ്വം എങ്ങനെയുണ്ടായിരുന്നുവോ അതുപോലെ) വീണ്ടും അവനിൽ നിന്നുണ്ടായി. അവയെല്ലാം പാലിക്കാനും പോഷിപ്പിക്കാനും ഉള്ള അന്നവും വിദ്യയും(ജ്ഞാനം) ക്രിയയും, ധർമ്മവും, ശാസ്ത്രാദികളും , അവൻ്റെ ഭാവനയിൽ നിന്നുതന്നെ ഉണ്ടായി. ഇപ്രകാരം ധർമ്മ സംസ്ഥാപനാർത്ഥം സ്വന്തം ഭാവനാ വിലാസത്താൽ വീണ്ടും വീണ്ടും ഭൂതസൃഷ്ടി നടത്തുന്നതിനാൽ 'ഭൂതഭാവനൻ' .
ഭൂതാത്മാ മുതലായ നാമങ്ങളിൽ നിന്ന് ഗുണതന്ത്രത്വമുള്ളവനെന്നും ഗുണങ്ങളാൽ ബന്ധിതനുമാണ് ഭഗവാനെന്ന് തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ പൂതാത്മാ( പരിശുദ്ധാത്മാ) എന്നാരംഭിക്കുന്നു.

10. പൂതാത്മാ = പവിത്രമായ ആത്മാവ്.. കേവലവും നിർമ്മലവുമാകയാണ് പരിശുദ്ധ ത്രിഗുണങ്ങളോട് അവൻ ചേരുന്നത് സ്വഛയാലാണ്. അല്ലാതെ ഗുണങ്ങളുടെ അടിമയായിട്ടല്ല. ത്രിഗുണാത്മികയായമായപ്രകൃതി അവൻ്റെ തന്നെ ശക്തി അവൻ തന്നെയാകയാൽ സ്വഗുണമായ ഭൂതഭാവങ്ങൾ എടുക്കുവാനും എടുക്കാതിരിക്കനുമുള്ള ഇഛാസ്വാതന്ത്ര്യം അവനിൽ തന്നെയാണ് ഇരിക്കുന്നത്. മറ്റാരുടെയും ബന്ധമോ നിർബന്ധമോ കൂടാതെ സ്വേഛയാ സ്വതന്ത്രമായിട്ടാണ് പരിശുദ്ധാത്മാവ് ത്രിഗുണാത്മികയായ പ്രകൃതിയോട് ചേരുന്നത്. അതിനാൽ ബന്ധങ്ങളോ കളങ്കങ്ങളോ സ്പർശിക്കാത്ത പരിശുദ്ധാത്മാവ്.....

11. പരമാത്മാ = ഏറ്റവും ശ്രേഷ്ഠമായ ആത്മാവ്. കാര്യകാരണങ്ങൾക്ക് പരാ, അതീതം ആകയാൽ , ശാശ്വതമായ ബോധം സ്വതന്ത്രം, ജീവാത്മാവ് കാര്യകാരണങ്ങൾക്ക് അതീതനല്ലാത്തതിനാൽ പലതും ബോധത്തിൽ നിന്ന് മറഞ്ഞു പോകുന്ന(മറന്നു പോകുന്ന) സ്വഭാവമാണ്. ബന്ധങ്ങളുടെ അസ്വാതന്ത്രങ്ങളുമുണ്ട്. ഇതും രണ്ടും ഇല്ലാതായാൽ ജീവാത്മാവ് പരമാത്മാവുമായി തന്മയീഭവിക്കുന്നു.

12. - മുക്താനാം പരമാ ഗതിഃ = സംസാരബന്ധനങ്ങളിൽ നിന്നും മുക്തരായവരുടെ പ്രാപ്തിസ്ഥാനം. മുക്തജീവന്മാർ ഏതൊരു പരമപദത്തിലേക്ക് ഗമിക്കുന്നുവോ ആ പരമപദം. പുനരാവൃത്തിയില്ലാത്ത പരമമായ, നിത്യമായ മോക്ഷസ്ഥാനം മാമുപേത്യതു കൗന്തേയ പുനർജ്ജന്മ ന വിദ്യതേ എന്ന ഗീതവചനം ചൂണ്ടിക്കാട്ടുന്ന പുനർജന്മമില്ലാത്ത പദം.

13 - അവ്യയഃ = കാലമോ ദേശമോ കാലാവസ്ഥയോ മാറ്റം വരുത്താത്തവൻ ത്വം അവ്യയഃ.. അങ്ങ് അവ്യയനാണ്.ഒരിക്കലും അവതാരങ്ങൾ സ്വീകരിക്കുമ്പോഴും മറ്റും ഒരു കുറവും ഇല്ലാത്തവനാണ് ശാശ്വതങ്ങളായ വേദ പ്രതിപാദിതങ്ങളായ സകലവിധ ധർമ്മങ്ങളുടെയും ആചരണങ്ങളെ രക്ഷിക്കുന്നവനാണ്. വ്യയം അഥവാ ചെലവ് (നഷ്ടം )സംഭവിക്കാത്തത് അവ്യയം. ഏതൊന്നിൽ വിനാശമെന്ന വികാരം ഒരിക്കലും ഉണ്ടാകുന്നില്ലയോ ആ അനന്തം, അജരം, അമരം അവ്യയമെന്ന് ബൃഹദാരണ്യകം പ്രകീർത്തിക്കുന്നത്.

14. പുരുഷഃ = ലോകത്തെ സംരക്ഷിക്കുകയും പൂർണ്ണമാക്കുകയും ചെയ്യുന്നവൻ. പുരം ശരീരം ..ശരീരമെന്ന പുരത്തിൽ ശയിക്കയാൽ ആത്മാവിനെ പുരുഷനെന്ന് പറയുന്നു. നവദ്വാരങ്ങളോട് കൂടിയ പുണ്യപുരിയിൽ ഭാവ(ഇന്ദ്രിയ)ങ്ങളോടു കൂടി വ്യാപിച്ച് ശയിക്കുന്ന മഹാത്മാവിനെ പുരുഷനെന്ന് പറയുന്നു. ആസീത് പുരാ പൂർവ്വദേവെന്ന് വിഗ്രഹിച്ചാൽ പുരാ (മുമ്പ്) ഈ കാണുന്ന സകല പ്രപഞ്ച സൃഷ്ടിക്കും മുമ്പ് ആസീത്(ഉണ്ടായിരുന്നവൻ) എന്ന അർത്ഥം വരും. ഞാൻ മുമ്പ് ഇവിടെ ഉണ്ടായിരുന്നു. സൃഷ്ടിക്കുമുമ്പ് ഉണ്ടായിരുന്നു എന്നതാണിവിടെ ഞാനെന്ന പുരുഷൻ്റെ പുരുഷത്വമായി പറയുന്നത്. ഈ അറിവ്( പൂർവ്വസ്ഥിതിയുടെ പ്രതിജ്ഞ ) ഇല്ലാത്തത് ഒന്നും പുരുഷനല്ല, സ്ത്രൈണമാണ്, സൃഷ്ടി മാത്രമാണ്.

പുരുഷ ഉത്കർഷശാലിഷു സീദാതീതി പുരുണി ഫലാനി സേനാതി ദദാതീതി പുരുണി
ഭവന്നനി സംഹാരസമേയ സ്യതി അന്തം കേരാതീതി വ പൂരണാത് സദാനാദ്വാ പുരുഷഃ

പുരു ഉത്കർഷശാലി, ഉത്കർഷശാലികളിൽ സത്തായിരിക്കുന്നത്, ഉണ്മയായിരിക്കുന്നത്. സംഹാരവേളകളിൽ ഭുവനമാകെ നശിപ്പിക്കുന്നത് , സർവ്വവസ്തുക്കളേയും പുരണം ചെയ്യുന്നത് , സർവ്വത്തേയും സദനമാക്കി അതിൽ വസിക്കുന്നത്, അവൻ സർവ്വത്തെയും പുരണം ചെയ്ത് വസിക്കുന്നതിനാൽ പുരുഷോത്തമനാണ്.

15. സാക്ഷീ = എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ, സാക്ഷാത്തായാ (പ്രത്യക്ഷം) അവ്യവധാനം അഥവാ സ്വരൂപബോധം കൊണ്ട് സർവ്വവും വീക്ഷിക്കുന്നതാകയാൽ സാക്ഷി. സാക്ഷാത് ഈക്ഷതേ സക്ഷാത്( പ്രത്യക്ഷ) ദർശനമാണ് സാക്ഷിത്വം. ഇന്ന് കോടതികളിൽ ദൃക്സാക്ഷികളെ വിസ്തരിക്കാറുണ്ട് ഒരു പ്രത്യേക സംഭവം പ്രത്യക്ഷമായി കണ്ണുകൊണ്ട് കണ്ടവരാണ് ദൃക്സാക്ഷികൾ. ജീവാത്മാവിന് ചില പ്രത്യേക കാലത്ത് പ്രത്യേക ദേശത്ത് ഉണ്ടാവുന്ന പരിമിത സംഭവങ്ങൾ മാത്രമേ സ്വന്തം കണ്ണുകൊണ്ട് പ്രത്യക്ഷമായി കാണാനാവുകയുള്ളൂ. അതായത് ഇന്ദ്രിയപ്രത്യക്ഷത്തിന് അതിൻ്റെതായ പരിമിതികൾ ഉണ്ട്.

ഇവിടെ ബ്രഹ്മം സർവ്വസാക്ഷിയാണ് ഇതുവരെ ഉണ്ടായിതിനും, ഇനി ഉണ്ടാവാനിരിക്കുന്നതിനും നിത്യ സാക്ഷി , സൃഷ്ടി എന്ന മഹാസംഭവം കണ്ട സാക്ഷി ആരാണുള്ളത് . പ്രപഞ്ചമോ, മനുഷ്യനോ, ജീവനോ ഉണ്ടാവുന്നതിനുമുമ്പ് അവയുടെ ഉത്ഭവത്തിന് സാക്ഷിയായി നിന്നതരാണ്. ബ്രഹ്മാവിൻ്റെയും ബ്രഹ്മാവിരിക്കുന്ന നാഭിതാമരയുടെ ഉത്ഭവത്തിന് സാക്ഷി ആരാണ്. സർവ്വം പ്രലയിച്ച അവസ്ഥയിലും യോഗനിദ്രയിൽ തന്നിൽ തന്നെ നിർലീനമായ ജ്ഞാനശക്തിയാൽ സ്വസ്വരൂപബോധത്താൽ ആ ബോധത്തിൽ നിന്ന് സ്വഛയാ ബ്രഹ്മാണ്ഡങ്ങളെയും ജീവജാലങ്ങളെയും സൃഷ്ടിക്കുന്നതിന് കാരണഭൂതമായി നിന്ന ആദ്യത്തെ സാക്ഷി. സ്വരൂപബോധം കൊണ്ട് സർവ്വവും വീക്ഷിക്കുന്നതാകയാൽ സാക്ഷി.

16. ക്ഷേത്രജ്ഞഃ = ക്ഷയിച്ചുപോകുന്ന സകലതിനെയും കുറിച്ച് അറിവുള്ളവൻ.. ശരീരം - ക്ഷേത്രം അതിനെ അറിയുന്ന ജ്ഞാനി ക്ഷേത്രജ്ഞൻ,
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി. (ഭ. ഗീത)
ജൈവശരീരവും പ്രപഞ്ചശരീരവും ക്ഷേത്രമെന്നുതന്നെ അറിയപ്പെടുന്നു. ഈശ്വരാരാധനക്കയി പണിക്കഴിപ്പിക്കപ്പെട്ട വസ്തുവും ക്ഷേത്രജ്യാമിതിയിൽ ക്ഷേത്രഫലം കാണുന്നത്, ഭൂമിയെ ക്ഷേത്രമായി കാണുന്നതുകൊണ്ടാണ്. ഈ ക്ഷേത്രങ്ങളിലെല്ലാം അതാതു ക്ഷേത്രത്തിന് യോജിച്ച വിധമുള്ള ആനന്ദം. യഥാസുഖം അനുഭവിച്ചാറിഞ്ഞുക്കൊണ്ടിരിക്കുന്ന യോഗാത്മാവാണ്. ക്ഷേത്രജ്ഞൻ . യോഗലീനാത്മാവിൻ്റെ പരമാനന്ദം ബ്രാഹ്മാണ്ഡക്ഷേത്രമണ്ഡലത്തിൽ ബ്രഹ്മരസം നുകരുന്ന യോഗനിദ്രയിൽ തന്നെ അതിൻ്റെ കണങ്ങൾ തന്നെയാണ് ജൈവക്ഷേത്ര മണ്ഡലത്തിലിരുന്ന് ഓരോജീവാത്മാവും നുകരുന്നത്. സർവ്വരസാനുഭൂതിയും സർവ്വക്ഷേത്രങ്ങളിലും ഇരുന്ന് ഈ ക്ഷേത്രജ്ഞൻ അനുഭവിക്കുന്ന രസാനുഭൂതിയുടെ രാസമണ്ഡലലീലാനന്ദം.
ക്ഷേത്രങ്ങളെപ്പറ്റി ശരിയായ അറിവുള്ളവനാണ് ക്ഷേത്രജ്ഞൻ. ഈ ശരീരം തന്നെ ക്ഷേത്രം ഇതിനെ അറിഞ്ഞശേഷം ഇതിൻ്റെ അപ്പുറത്തെത്തുന്ന ആളാണ് ക്ഷേത്രജ്ഞൻ .

17. അക്ഷരഃ = ഒരിക്കലും നാശമില്ലാത്തവൻ, ഏതൊന്നിന് ക്ഷരം(നാശം) ഇല്ലയോ അത് അക്ഷരം.അശ് എന്ന മൂലം ആനന്ദിക്കുക എന്നർത്ഥം, സരപ്രത്യയം -രൂപം നാശമില്ലാത്ത പരമാന്ദസ്വരൂപം അക്ഷരം. ഏവ എന്ന പ്രയോഗത്താൽ നിത്യസാക്ഷിയായ സർവ്വജ്ഞപുരുഷനും അവിനാശിയും അവ്യയവുമായ അക്ഷരപുരുഷനും തമ്മിൽ അഭേദം പറഞ്ഞിരിക്കുന്നു. തത് ത്വം അസി എന്ന വേദവാക്യം പോലും ക്ഷേത്രജ്ഞനായ നീതന്നെയാണ് അക്ഷരപുരുഷനെന്ന് പറയുന്നു. അക്ഷരഃ എന്നാൽ സർവ്വവ്യാപിയും നാശരഹിതമായിട്ടുള്ളവൻ

18. യോഗഃ = ഇന്ദ്രിയങ്ങളെ പരിപൂർണ്ണമായ നിയന്ത്രിച്ച് മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്ന അവസ്ഥയുള്ളവൻ.

ജ്ഞാനേന്ദ്രിയാണി സർവ്വാണി നിഗ്രഹ്യ മനസാ സഹ
ഏകത്വഭാവനായോഗാ ക്ഷേത്രസ്യ പരമാത്മനോ
തദവാപ്യതയാ യോഗാ ഇതി യോഗവിദോ വിദു

സർവ്വജ്ഞാനേന്ദ്രിയങ്ങളാലും മനസ്സിനെ നിരോധിച്ചിട്ട് ക്ഷേത്രജ്ഞപരമാത്മാവും ഞാനും ഒന്നു തന്നെ എന്ന ഏകത്വഭാവന (അദ്വൈതാനുഭവം) നേടുന്നതാണ് യോഗമെന്ന് യോഗശാസ്ത്രത്തിൽ പണ്ഡിതന്മാരായവർ നിർവച്ചിക്കുന്നു. യോഗേശ്വരനായ വിഷ്ണുതന്നെ യോഗവും യോഗത്താൽ പ്രാപിക്കേണ്ട പരമപദവും . മഹായോഗിയും എന്നറിയുക. ശ്രീ നാരായണൻ്റെ യോഗനിദ്രക്ക് സമമായയോഗാവസ്ഥ മറ്റേതുണ്ട്.,..

19. യോഗവിദാം നേതാ = യോഗജ്ഞാനികളുടെ നേതാവ്.
യോഗം വിചാരിച്ച് മനനം ചെയ്ത് പഠിച്ചറിഞ്ഞ് യോഗശാസ്ത്രനിപുണരായ യോഗവിത്തുക്കളായ ജ്ഞാനികളിൽ പ്രഥമൻ, നേതാവ്. “യോഗക്ഷേമം വഹാമ്യഹം” എന്ന കൃഷ്ണ വചനം നോക്കുക. ആരുടെ യോഗക്ഷേമമാണ് വഹിക്കുന്നത്. "തേഷാം നിത്യാഭിയുക്താനാം " നിത്യവും യോഗയുക്തരായ യോഗവിത്തുക്കളുടെ .. അതിനാൽ യോഗവിദാംനേതാ…

20. പ്രധാനപുരുഷേശ്വരഃ = സകലജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്ന ആത്മാവിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ഈശ്വരൻ. പ്രധാനമെന്നാൽ പ്രകൃതി മായാശക്തിസ്വരൂപിണീ പുരുഷൻ ജീവൻ. പ്രകൃതിയുടെയും ജീവാത്മാവിൻ്റെയും ഈശ്വരൻ. രണ്ടിനും പ്രഭു , നാഥൻ. രണ്ടിൻ്റെയും ഐശ്വര്യം സൃഷ്ടിക്കുന്നതും, വർദ്ധിപ്പിക്കുന്നതും, നശിപ്പിക്കുന്നതും ഈ ഈശ്വരൻ തന്നെ.

21. നാരസിംഹവപുഃ =നരൻ്റെ വിചാരവിവേകങ്ങളോടും സിംഹത്തിൻ്റെ പരാക്രമശക്തിയോടും കൂടിയവൻ. നരൻ്റെയും സിംഹത്തിൻ്റെയും രൂപമെടുക്കുന്നമഹാശക്തി നരസിഹങ്ങളുടെ മിശ്രരൂപത്തിൽ പാതി നരനും പാതി സിംഹവുമായും അവതരിക്കാൻ കഴിയുന്നവൻ. ഏതു രൂപമെടുക്കുവാനും ഏതുകാലഘട്ടത്തിലും , ഏതുദേശത്തിലും . സ്വഛയാ അവതരിക്കുവാനും ഭക്തരെ രക്ഷിക്കുവാനും കഴിയുന്ന രൂപിയും അരൂപിയുമായ പ്രതിഭാസം. നാരം ജലം, സിംഹശബ്ദം സ, ഹ എന്നീ പ്രാണവാചി ശബ്ദങ്ങളിൽ നിന്നും ഉണ്ടായി. സാഹ പ്രാണൻ ജലപ്രാണരൂപമെടുത്ത്, ജലത്തിൽ നാരായണനായും, പ്രാണഹംസരഥത്തിൽ വാഗ്ദേവതയായും, യോഗി മാനസങ്ങളിൽ വൈദ്യുതകാന്തിക പ്രഭാരശിമണ്ഡലങ്ങളിലുമായി തൂണിലും തുരുമ്പിലും വൈദ്യുതകാന്തിക ശക്തിയായി ഇരിക്കുന്ന പരമശക്തി. പഞ്ചഭൂതങ്ങളിലും ഇതേ ശക്തിസ്രോതസ്സിൻ്റെ ഒഴുക്കെന്ന പോലെ അനുപാതങ്ങളിൽ കാണാം. യോഗശാസ്ത്രത്തിൽ ഈ വൈദ്യുതപ്രാണശക്തി ജലാത്മകമായ ജൈവശരീരത്തിൽ പ്രവഹിക്കയലാണ്. നാഡീവ്യുഹങ്ങളുടെ ഉണർച്ചയും യോഗപ്രത്യക്ഷമെന്നു വിളിക്കുന്ന അനുഭൂതി രസങ്ങളുടെ സൃഷ്ടിയും യോഗായോഗേശ്വരൻ്റെ യോഗാത്മകതയെ കുറിച്ച് പറയുമ്പോൾ ഈ നാമത്തിന് സ്വഭാവികമായും പ്രാധാന്യമുണ്ട്... നാരസിംഹവപുഃ!!!

22. ശ്രീമാൻ = ലോകമാനവരും വിദ്വാന്മാലും യോഗികളുമെല്ലാം ചെയ്യുന്ന സേവയ്ക്ക് അർഹനായിട്ടുള്ളവൻ, ശ്രീമാൻ, ശ്രീ ലക്ഷ്മി സതതം നെഞ്ചിൽ തന്നെ വസിക്കയാൽ ശ്രീമാൻ, ശ്രീഭഗവതിയുടെ വാസസ്ഥാനമായവാൻ, ശ്രീനിവാസനെന്ന് അറിയപ്പെടുന്ന അതീവ സുന്ദര പുരുഷൻ.

23. കേശവ: - സുന്ദരമായ കേശത്തോട് കൂടിയവൻ
ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ ആരുടെ അധീനത്തിൽ ഇരിക്കുന്നുവോ അവൻ കേശി എന്ന അസുരനെ കൊന്നവൻ,
കാരണ ജലത്തിൽ പള്ളി കൊള്ളുന്നവൻ, സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളവൻ (കഃ = ബ്രഹ്മാവ്, അഃ = വിഷ്ണു, ഈശഃ = ശിവൻ) . മനോഹരമായ കേശത്തോട് കൂടിയവൻ കേശവൻ, . ക ബ്രഹ്മൻ അ വിഷ്ണു, ഈശ്വ രുദ്രൻ കേശ ത്രിമൂർത്തി വ പ്രത്യയം പ്രശംസ അപ്പോൾ കേശവ പദം ത്രിമൂർത്തി പ്രശംസ. ത്രിമൂർത്തികളും ആരിൽ അടങ്ങിയിരിക്കുന്നുവോ ആ ശക്തി കേശി എന്ന അസുരനെ വധിച്ച ശ്രീകൃഷ്ണൻ,
മഹാവിഷ്ണു തൻ്റെ അതിമനോഹരമായ മുടി അഴിച്ചിട്ട് ആടിയപ്പോൾ ഭൂമിയിലാദ്യമായി കൈശകീവൃത്ത എന്ന ലാസ്യ അപ്സരഗണങ്ങൾ ജനിച്ചു. കേശവൻ്റെ അതിമനോഹരമായ കേശത്തിൽ നിന്നുണ്ടായ ലാസ്യ നടനത്തിന് സംഗീതാദിസുകുമാര കലകൾക്കും കൈശികി എന്ന പേരു വരാൻ കാരണം കേശത്തിൽ നിന്നുണ്ടായതിനാലാണ്. കേശവൻ്റെ മുടിനാരുകളുമായി സൂര്യരശ്മികളെ പറയുന്നു കേശവൻ്റെ ഓരോ മുടിനാരിഴയും സുന്ദരമാണ്. അവയോരോന്നിയും നൂറായി വിഭജിച്ച് ശതതന്ത്രിയൻ്റെ സ്വരമണ്ഡലം സൃഷ്ടിക്കുന്നത് അതിലേറെ മനോഹരം. സൂര്യരശ്മികളുടെ കോസ്മിക് മണ്ഡലവും സംഗീതത്തിൻ്റെ സ്വരമണ്ഡലവും കേശവൻ്റെ കേശത്തിൽ നിന്നുണ്ടായതിനാൽ അവ (പ്രകാശവും നാദവും ) ഒന്നു തന്നെ. ( 360 ഡിഗ്രി രാശിചക്രം 30 ഡിഗ്രി വീതമുള്ള 12 രാശി (ശ്രുതി) യായി വിഭജിക്കുക. 15 ഡിഗ്രിയുള്ള ഹോര 10 ഡിഗ്രി ദ്രേക്കോണം 44 ഡിഗ്രി സപ്താംശം 2.2 ഡിഗ്രി ദ്വാദാശം 22 ശ്രുതിയെ 7 എന്ന അതീന്ദ്രിയ സംഖ്യാ (സ്വരസംഖ്യാ)കൊണ്ട് ഹരിച്ചാൽ പരിധ്യായനസംഖ്യാ സംഗമഗ്രാമമാധവൻ്റെ ശ്രേണി ലഭിക്കും. ( നാദലയസിന്ധു രാഗചികിത്സാലയം കാണുക).) ജോതിഷിയുടെ പരിധ്യാനയനം തന്നെ ശ്രുതിസ്വരമണ്ഡലത്തിൻ്റെ പരിധ്യാനയനം.
കേശവൻ്റെ ഒരു കേശം നൂറായി ഭാഗിച്ചാൽ നൂറിൽ ഒരു ഭാഗം ( ശതഭാഗം) ഇപ്പോൾ പാശ്ചാത്യർ ഒരു സെമിടോണിൻ്റെ ശതഭാഗമായ ഒരു സെൻ്റെ എന്നു വിളിക്കുന്നു. ഒരു സമസപ്തകത്തിലെ (ഒക്ടേവ്) 1200ൽ ഒരുഭാഗമാണ്. രാശിചക്രത്തിൻ്റെ ദശാംശഗണിതത്താലിത് 72 ഡിഗ്രി വീതം 5 ഋതു എന്ന് ഷഡ്ചക്രനിരൂപകന്മാർ സമയം ഋതുകാലം രാഗം ഇവയെ ബന്ധിപ്പിക്കുന്നു. 72 ഡിഗ്രി വീതമുള്ള പഞ്ചമുഖങ്ങൾ (പെൻ്റെഗോൺ) എന്ന ഫീ (phi) കൊണ്ടു തന്നെ സൗന്ദര്യ രസാനുഭാവം പൂർണ്ണമാകുന്നു എന്നതിനാൽ പഞ്ചമത്തെയും ഷഡ്ജത്തെയും സ്വീകരിക്കാവുന്നതാണ്. രണ്ടും ആധാരശ്രുതികാളായി മാറാതെ നിൽക്കുന്നവരാണ്. ഇണപിരിയാത്തവരുമാണ്. രണ്ടു സമവാക്യത്തിലും 72 എന്ന സംഖ്യവരുന്നുണ്ട്. ശ്രീ അഗ്നി എന്നി രണ്ടുദേവതകളെ ആരാധികുന്ന ശ്രീസൂക്തം ഈ ജ്ഞാനത്തിൻ്റെ സൗന്ദര്യാനന്ദ ലഹരി ഉപാസകനിൽ ജനിപ്പിക്കുന്നു. ശതം അഥവാ ശതഭാഗമെന്നാൽ ദ്വന്ദങ്ങളുടെ ശക്തിയെ (the power of two) ആധാരമാക്കിയ ഇടവേളകളുടെ (intervals) അനുപാതത്തിൻ്റെ ലോഗരിത്തമിക് (logrithimic) അളവുകളാണ്. ദ്വാദശം(12) ത്രിണി(3) 36 ശക്തി തത്ത്വം ഇരട്ടിച്ചത് 72, ദ്വാദശം ത്രിണി, ത്രിശതം(300) 10800 എന്ന അർദ്ധപ്രാണണഹംസസംഖ്യാ അതിനെ ഇരട്ടിച്ച 21600 പ്രാണഹംസസംഖ്യവേണം സമം പാടാൻ (സോഹം സിംഹം) സിംഹവാഹിനിയായാലും ഹംസ വാഹിനിയായാലും പ്രാണ സംഖ്യ മാറ്റമില്ല.. 21600 ഷഷ്ഠി. 129600 ത്രേതായുഗ സംഖ്യാ ഇത്തരം 129600 പ്രാണഹംസങ്ങളെ കണ്ഠത്തിലെ ശംഖം കൊണ്ട് അചലേചതസ്സയി പരമാത്മാവിൽ അർപ്പിക്കുന്ന നാദലയയോഗസാധനയെന്ന് ഋഗ്വേദ ഋഷി ഇതിനെ വിശേഷിപ്പിക്കുന്നു. ഒരു മിനിറ്റിൽ 15 പ്രാവിശ്യം പ്രാണഹംസചലനം നടത്തുന്ന യോഗിയിൽ ഒരു മണികൂറിൽ 900 പ്രാവിശ്യം , 8 മണിക്കൂറിൽ 7200 പ്രാവിശ്യവും, 8 മണിക്കൂറുള്ള മൂന്ന് ഭാഗങ്ങളായി വിഭജിച്ച്(24 മണിക്കൂർ) ഒരു ദിവസത്തിൽ 21600 പ്രാവിശ്യം പ്രാണഹംസ ചലനം. മിനിറ്റിൽ 72 പ്രാവിശ്യം അടിക്കുന്ന ഒരു യോഗിയുടെ ഹൃദയം മണിക്കൂറിൽ 4320 പ്രാവിശ്യം , 5 മണിക്കൂറിൽ 21600 പ്രാവിശ്യം. ഇങ്ങനെ പ്രപഞ്ചാധിഷ്ഠിതമായ കോസ്മിക് മണ്ഡലത്തിൻ്റെയും ജൈവശരീരാധിഷ്ഠിതമായ ബയോലജിക്കൽ ക്ലോക്കിൻ്റെയുംതാളത്തെ ഏകീകരിച്ചുകൊണ്ട് പ്രകാശനാദരൂപമായ തൻ്റെ കേശഭാരം അഴിച്ചിട്ടുകൊണ്ട് ത്രിപുരസുന്ദരിയായ വിഷ്ണുമോഹിനി സൃഷ്ടിച്ച അതിമധുരനാദലയരസാനുഭൂതിയുടെ യോഗാനുഭവത്തെ അതിലെ സ്ത്രീപുരുഷ ശിവശക്തി സമന്വയത്തെ ഒരേ സമയം സ്ത്രീയായും പുരുഷനായും ഇരിക്കുന്ന മഹാഭിഷക്കായ ധന്വന്തരമൂർത്തിയുടെ അമൃതാനുഭവത്തെ എല്ലാം തന്നെ ഏടുത്തുകാട്ടുന്നു. യോഗായോഗവിത്തുക്കളുടെ നേതാവ്, പ്രധാന പുരുഷേശ്വരൻ, നാരസിംഹവപു, ശ്രീമാൻ കേശവൻ മുതലായ നാമങ്ങൾ

24. പുരുഷോത്തമ: - പുരുഷന്മാരിൽ വെച്ച് ഉത്തമാനായിരിക്കുന്നവൻ
സകലലോകങ്ങളിലും വ്യാപിച്ച് ജീവജാലങ്ങളെ പുഷ്ടിപ്പെടുത്ത, അവരിൽ ഉത്തമനായ ചൈതന്യം.
പുരുഷന്മാരിൽ വെച്ച് ഉത്തമൻ , മനുഷ്യരിൽ ശൂരത്വം കൊണ്ട് ക്ഷത്രിയനും, ബ്രഹ്മജ്ഞാനം കൊണ്ട് ബ്രാഹ്മണനും, ഐശ്വര്യംകൊണ്ട് വൈശ്യനും, വിനയം കൊണ്ട് ശൂദ്രനും ഉത്തമന്മാരായി അറിയപ്പെടുന്നു. അതായത് അവനവൻ്റെ വർണ്ണ ധർമ്മത്തിൽ ശ്രേഷ്ഠൻ, സമർത്ഥൻ. ഇത് ഷഷ്ഠിസമാസ പ്രതിഷേധരീതിയിലാണ്. ഓട്ടത്തിൽ മാൻ, കൂടുതൽ പാൽ തരുന്ന പശു എന്നിങ്ങനെ സ്വന്തം വർണ്ണധർമ്മത്തിൽ ശ്രേഷ്ഠത്വം, സാമർത്ഥ്യം പറയുന്ന രീതി അഥവാ ഒരുതരം പരിമിതിക്കകത്ത്നിന്നുകൊണ്ടുള്ള കണക്കിടലാണിത്.
ഭഗവത് ഗീതയിൽ പറഞ്ഞതുപോലെ

"യസ്മാത്ക്ഷരമതീതോഹമക്ഷരാദപി ചോത്തമഃ
അതോസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ"

ഇവിടെ പുരുഷോത്തമത്വം പരിമിതിക്കതീതമായ ഒന്നാണ്. പരിധിക്കകത്തുനിന്നും അതിനെ കണക്കിടാനാവില്ല.. 22 ശ്രുതിയും 7 സ്വരവും കൊണ്ട് പരിധിയില്ലാത്ത ആ അപരിമിതശക്തിയെ സ്ത്രീയും പുരുഷനും സർഗ്ഗചലനവും ആദിമവും അചലവുമായ മൗനവും ചേർന്ന അർദ്ധനാരീശ്വരനും ശ്രീയുംശ്രീനിവാസനും ധന്വന്തരിയും മോഹിനിയും ചേർന്നരുള്ളുന്ന അമൃതാനുഭവത്തെ അനുഭവിക്കാം. നാദലയയോഗാവസ്ഥയിൽ സർവ്വവും വിസ്മരിച്ച് ഹരിയുമായി തന്മയീഭവിക്കാം അക്ഷരത്തിനും ക്ഷരത്തിനും സർവ്വ ദ്വന്ദ്വങ്ങൾക്കും അതീതമായ പുരുഷോത്തമനായി തന്മയീഭവിക്കാം. അവിടെ മനുഷ്യനോ ശാസ്ത്രമോ സമൂഹമോ അതിൻ്റെ അറിവുകളോ നിർണ്ണയിച്ച പരിധികളൊന്നുമില്ല. ഞാനെന്നത് സ്ത്രീയോ പുരുഷനോ അല്ല. എന്നാൽ സ്ത്രീയുമാണ് പുരുഷനുമാണ്, ശ്രീയോട് ചേർന്ന ശ്രീനിവാസനാണ്, ശക്തിയോട് ചേർന്ന ശിവനാണ്, പ്രകൃതിയോട് ചേർന്ന ബ്രഹ്മമാണ്. കാലദേശാതിവർത്തിയായ പുരുഷോത്തമനാണ്..

25. സർവ്വ = സർവ്വതിന്റേയും സ്ഥാനമായവൻ, സർവ്വ പദാർഥങ്ങളുടെയും ഉത്ഭവ സ്ഥിതി, നാശങ്ങൾക്ക് സ്ഥാനമായിട്ടുള്ളവൻ. സർവ്വവും അവനാണ്, അസത്തും സത്തുമായതും അവൻ സർവ്വ വസ്തുക്കളുടെയും ഉത്ഭവസ്ഥാനം സർവ്വവും സ്ഥിതിചെയ്യുന്ന സ്ഥാനം , സർവ്വവും പ്രളയിക്കുന്ന സ്ഥാനം, സർവ്വജ്ഞനാകയാൽ സർവ്വത്തേയും സദാ നവീകരിച്ച് , സർവ്വത്തിൻ്റെയും ബോധം തന്നിലുള്ളലവഭാസിച്ച് സർവ്വാനന്ദവും ഭുജിച്ച് വിരാജിക്കുന്നത് അതിനാൽ സർവ്വനാമം.


26. ശർവ്വഃ - പ്രളയകാലത്ത് സർവ്വതിനെയും നശിപ്പിക്കുന്നവൻ, സംഹാരസമയമായ പ്രളയാവസ്ഥയിൽ സർവ്വപ്രപഞ്ചങ്ങളെയും ഭൂതങ്ങളെയും തന്നിലേക്ക് വലിച്ചെടുക്കുന്നതിനാൽ അവനെ ശർവ്വനെന്ന് വിളിക്കുന്നു.

27. ശിവഃ - ഗുണത്രയ വിമുക്തനായിരിക്കുന്നവൻ,
നിസ്ത്രൈഗുണത്വം കൊണ്ടുള്ള ശുദ്ധതയാൽ അവൻ ശിവനത്രെ, ത്രിഗുണങ്ങൾ അതീതമായ അവസ്ഥയാണ്നിസ്ത്രൈ ഗുണം . 'സ ബ്രഹ്മ സ ശിവ " (തൈത്തിരീയ ആരണ്യകം) ബ്രഹ്മം തന്നെ ശിവൻ ബ്രഹ്മം തന്നെ ഹരി, ബ്രഹ്മം ശിവൻ ബ്രഹ്മം ഹരി ആയതിനാൽ ഹരിതന്നെ ശിവൻ. ത്രിമൂർത്തികൾ ഒന്നാണെന്ന അദ്വൈതാനുഭവത്തിൻ്റെ ഗണിതസാധുത. ശിവമെന്നാൽ മംഗളം ശുഭം, ശുദ്ധമായതെല്ലാം മംഗളകരം ശുഭകരം...

28. സ്ഥാണുഃ - സ്ഥിരനായിരിക്കുന്നവൻ, സ്ഥിരമായി , അചലമായിരിക്കുകയാൽ സ്ഥാണു. ശക്തിചലനാത്മികശിവൻ അചഞ്ചലൻ. അവർ രണ്ടുപേരും ചേർന്നാലേ പ്രപഞ്ചസർഗ്ഗം നടക്കൂ....

29 . ഭൂതാദി - സമസ്ത ഭൂതങ്ങളുടെയും ആദി കാരണമായവൻ. സർവ്വഭൂതങ്ങളും എന്തിൽ നിന്നുണ്ടായോ ആ പ്രതിഭാസം, ഭൂതങ്ങളുടെ ആദി അഥവാ ഉത്ഭവസ്ഥാനം.

30. നിധിരവ്യയഃ - പ്രളയ കാലത്തിൽ സകല വസ്തുക്കളെയും നിധാനം ചെയ്യുന്നതിനാൽ നിധി , നാശമില്ലാത്ത നിധിയായവൻ.
പ്രളയകാലത്ത് സർവ്വ ഐശ്വര്യ നിധാനമായ പ്രപഞ്ചം മുഴുവനും അവനിൽ അടങ്ങിയിരിക്കുന്നു. അതിനാലവൻ സർവ്വനിധിയാണ്.
ഒരിക്കലും നാശമില്ലാത്ത നിധിയാകയാൽ അവ്യയ നിധിയാണ് . അവ്യയ, നിധി എന്നിരണ്ടു നാമങ്ങളുമായി ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്.
എന്നാൽ ശങ്കരാചാര്യർ ഒറ്റപദമായണ് വ്യാഖ്യാനിച്ചു കാണുന്നത് . ഒരിക്കലും അവസാനിക്കാത്ത അക്ഷയധി, അക്ഷയ ഖനി, എന്നുള്ള അർത്ഥം കൂടുതൽ യോജിക്കുന്നതിനാൽ ശങ്കരാചാര്യരുടെ പാഠമാണ് കൂടുതൽ സ്വീകാര്യം.

31. സംഭവഃ - " സ്വേഛയാ സമീചിനം ഭവനമേസ്യാതി സംഭവ" സ്വേഛകൊണ്ട് സംഭവിച്ച അവതരമാണ് വിഷ്ണുവിൻ്റെത്. എന്തിന് സ്വേഛയ രൂപമെടുത്ത് അവതരിക്കുന്നു.
'ധർമ്മസംസ്ഥാപനാർത്ഥായ സംഭാവാനി യുഗേ യുഗേ'
ഭഗവാൻ വീണ്ടും വീണ്ടും ഒരമ്മയുടെ യോനിയിലൂടെ പുനർജ്നിക്കുക എന്ന ഗർഭദുഃഖവിവർജിതനാണ്. എന്നാൽ ആ ജന്മത്തെസ്വയം സ്വീകരിക്കുന്നത് ദുഷ്ട്നിഗ്രഹത്തിനും ശിഷ്ട്സംരക്ഷണത്തിനുമാണ്. ഉത്തമമായ ജന്മത്തോട് കൂടിയവൻ
"അഥ ദുഷ്ടവിനാശായ സാധൂനാം രക്ഷണയാ ച
സ്വേഛയാ സംഭവാമ്യഹം ഗർഭദുഃഖവിവർജിത”

32. ഭാവനഃ = ജീവാത്മാക്കളുടെ കർമ്മങ്ങളെ ഫലരൂമാക്കുന്നവൻ. കർമ്മങ്ങളെ ഫലരൂമാക്കുന്നവൻ. സകല ഫലങ്ങളെയും ദാനം ചെയ്യുന്നവൻ, സർവ്വ ഭോക്താക്കളുടെ കാർമ്മഫലങ്ങളെ താൻ ഭാവിക്കുന്നതിനാൽ (ഭാവയതീതി)ഭാവന. അതായത് ഭോക്താവിന് അർഹപ്പെട്ട കർമ്മഫലം അവൻ്റെ ഭാവനായാൽ തന്നെ ലഭിക്കുന്നു. സത്യമായി ഭവിക്കുന്നതെല്ലാം ഭഗവാൻ തൻ്റെ ഭാവയിൽ സൃഷ്ടിച്ചതാണ്.

33. ഭർത്താ : - പ്രപഞ്ചത്തെ ഭരിക്കുന്നവൻ , ഭരിക്കുന്നവൻ പതി, പ്രപഞ്ചം എന്ന അധിഷ്ഠാനത്തെ മുഴുവനും ഭരിക്കുന്ന ഭരണ നിപുണനായ ഭർത്താവ്, പ്രപഞ്ചം (പ്രകൃതി) ബ്രഹ്മമെന്ന ഭർത്താവിൻ്റെ ഭാര്യയാകയാൽ (മിഥുനമാകയാൽ) രണ്ടർത്ഥത്തിലും സത്യമാണ്

34. പ്രഭവ: - സകലഭൂതങ്ങളുടെയും ഉത്ഭവ സ്ഥാനമായിട്ടുള്ളവൻ, സർവ്വത്തിനും പ്രഭവസ്ഥാനം, ഉൽപ്പത്തി കേന്ദ്രം
ഏകർഷേണ മഹാഭൂതാനി അസ്മാജ്ജായത ഇതി പ്രഭവഃ
പ്രകൃഷ്ടേ ഭാവ ജന്മ അന്യേതി വാ
സകലജ്ഞാനത്തിന്റെയും പ്രഭവ കേന്ദ്രം.. പ്രഭവഃ

35. പ്രഭുഃ = സകലക്രിയകളിലും അതിയായ സാമര്ത്ഥ്യമുള്ളവൻ, സർവ്വ ക്രിയകളിലും സാമർത്ഥ്യാതിശയമുള്ള ബഹുമുഖപ്രതിഭയാകയാൽ പ്രഭു, സർവ്വ ജീവജാലങ്ങൾക്കും അജൈവവസ്തുക്കൾക്കും നാഥനാകയാലും പ്രഭുഃ

36. ഈശ്വര: - നിരുപാധികമായ ഐശ്വര്യത്തോട് കൂടിയവൻ ഈശ്വരൻ , സർവ്വ ഐശ്വര്യങ്ങളും അവനിലിരിക്കയാൽ സർവ്വേശ്വരൻ.

37 - സ്വയംഭൂഃ - സ്വയം സൃഷ്ടിക്കപ്പെട്ടവൻ, സ്വയമേവ ഭവിച്ചതിനാൽ സ്വയംഭൂഃ. തനിക്കുമുമ്പ് തന്നെ ജനിപ്പിക്കുവാൻ മറ്റാരുമുണ്ടായിരുന്നില്ല അതിനാൽ ആദിയായി സ്വയം ഭവിച്ചു. സർവ്വത്തിനും ഉപരിയായി ഭവിച്ചതിനാലും സ്വയംഭൂവാണ്. അവന് കീഴെ(പിന്നാലെ) ജനിച്ചവരല്ലാതെ മുന്നിൽ ജനിച്ച പൂർവ്വികരില്ല. പരിഭൂ സ്വയംഭൂ എന്ന ഈശാവാസ്യത്തിലെ മന്ത്ര വർണ്ണത്താൽ സ്വയമേവ സ്വതന്ത്രനായി . സ്വതന്ത്രത്താൽ ഉണ്ടായ പരമേശ്വരൻ. പരതന്ത്രം(മറ്റൊരാളുടെ തന്ത്രം അഥവാ സഹായം) കൂടാതെ ജനിച്ചവൻ, കഠോപനിഷത്ത് സ്വയംഭൂ ഖത്തിൻ്റെ ദ്വാരങ്ങൾ തുള്ളച്ച് സ്വയം അഭിവ്യക്തമായി എന്നുയ് പറയുന്നു. ഖം എന്നാൽ ആകാശം കാലദേശനൈരന്തര്യം . സർഗ്ഗമില്ലാതെ പ്രളയിച്ചു കിടന്ന കാലദേശനൈരന്തര്യരാശിമണ്ഡലത്തിൽ ആദ്യമായി സ്വേചയാ സ്വതന്ത്രമായി ഉണ്ടായ പരമപുരുഷൻ.

38 - ശംഭുഃ.- ഭക്തർക്ക് സുഖം പ്രദാനം ചെയ്യുന്നവൻ, ശം എന്നാൽ സുഖം, ശാന്തി, ശമം, ഭക്തർക്ക് നിരതിശയ സുഖം(ശാന്തി) കൊടുക്കുന്നവനാണ് ശംഭൂ 

39 - ആദിത്യൻ :- ആദിത്യമണ്ഡലാന്തസ്ഥമായ ഹിരണ്മയപുരുഷൻ, ആദിത്യ മണ്ഡലത്തില് സ്ഥിതി ചെയ്യുന്നവൻ അഥവാ ഭൂമിയുടെ പതി. , ദ്വാദശാദിത്യന്മാർ വിഷ്ണുവിൻ്റെ 12 രൂപങ്ങളായി അറിയപ്പെടുന്നു. ആദിത്യന്മാരിൽ ഞാനാണ് വിഷ്ണ് എന്ന് ഭഗവദ് ഗീത, മഹീദേവി(ഭൂമി)യുടെ അഖണ്ഡിത സ്വരൂപമായ അദിതി (രണ്ടില്ല ഒന്നേയുള്ളു എന്ന അവസ്ഥ)യുടെ ഭർത്താവായി കശ്യപനെന്ന ദേവപിതാവ് അറിയപ്പെടുന്നു. അദിതിയുടെ 12 മക്കളാണ് 12 ആദിത്യന്മാർ, 12 രാശി ഭാഗങ്ങളെ ഭരിക്കുന്നു. 12 ഭൂദേഹങ്ങളെ ആധാരമാകിയ ഒരേ സൂര്യൻ്റെ തന്നെ 12 ഭാഗങ്ങളാണ് അത് . ഭൂമി എന്ന ദേവിക്ക് 6 ഋതുക്കാളായി 12 ഭാവങ്ങളുണ്ട്. ഓരേ ഭാഗത്തെയും ഉത്തേജിപ്പിക്കുന്ന കമിതാവായി സൂര്യനാരായണനായി മഹാവിഷ്ണു. മഹീദേവി(ഭൂമീദേവി)വിഷ്ണുപതിയാണെന്ന് തൈത്തിരീയബ്രാഹ്മണത്തിലുമുണ്ട്. ഓരേ സൂര്യൻ പലജലപാത്രത്തിൽ പ്രതിഭാസിക്കുന്നതുപോലെ പലശരീരങ്ങളിൽ ഏകാത്മാവായ ഈശ്വരൻ അനേകമായി പ്രതിഭാസിക്കുന്നു. ഇപ്രകാരം ഭൂമിദേവിയുടെയും അവളിലെ സകല ചരചരങ്ങളുടെയും ഭർത്താവായി അവളെ പ്രചോദിപ്പിക്കുന്ന ഊർജ്ജകേന്ദ്രമായിരിക്കുന്ന ആദിത്യനെന്ന സൂര്യനാരായണൻ അവളുടെ പതി. ഒരു സ്ത്രീയുടെ ഭാവാഹാവാദികളോട് കൂടിയതാണ് ഭൂപ്രകൃതി. വസന്തവും ഹേമന്തവും ശിശരവും വർഷവും ശരത്തും ഗ്രീഷ്മവും അവളിലുണ്ട്. ഈ ഋതുശോഭകൾ അവൾ തൻ്റെ പതിയായ സൂര്യമൊത്തുള്ള രാസനൃത്തത്തിൽ( രാശിനൃത്തം) പ്രകടിപ്പിക്കുന്നു. അതുകൊണ്ട് സൂര്യൻ്റെ കുലവധുവാണ്. പതിവ്രതയായി അവനെ പിന്തുടരുന്ന ഭൂമി. ആദിത്യൻ്റെ സുവർണ്ണവർണം ഭൂമിയുടെ കരിംപച്ചകലർന്ന നീലയോട് (സുവർണ്ണവർണ്ണകൃഷ്ണവർണ്ണങ്ങൾ) ചേർന്നാലേ സൗന്ദര്യലഹരി ആസ്വദിക്കാൻ ജീവജാലങ്ങൾ ഉണ്ടാവുകയുള്ളൂ. സംഗീതാദിരസാനുഭൂതികളുണ്ടാവൂ, ശാസ്ത്രന്വേഷണ ബുദ്ധിയുണ്ടാവൂ


40 - പുഷ്ക്കരാക്ഷഃ - താമര പോലെ ഉള്ള അക്ഷികളോട് കൂടിയവൻ, പുഷ്ക്കരം = താമരപ്പൂ, അക്ഷി = കണ്ണ്, താമരയിതളുപോലെയുള്ള നീണ്ടിടംപ്പെട്ട മനോഹരങ്ങളായ മിഴികള്ളുള്ളവൻ, ... കമലലോചനൻ...

41 - മഹാസ്വനഃ - മനോഹരവും മഹത്വമുള്ളതുമായ ശബ്ദത്തോടു കൂടിയവൻ. മഹത്തരമായ നാദത്തോട് കൂടിയവൻ, സ്വരത്തോടു കൂടിയവൻ ശ്രുതിയോടു കൂടിയവൻ, മഹത്ത് പൂജിതം , സർവ്വാരാലും പൂജിതമായ , ബഹുമാനിക്കപ്പെട്ട സ്വരമുള്ളവൻ , കീർത്തികേട്ട നാദമുള്ളവൻ, മഹത്തായ ആ ആദിഭൂത ദേവൻ്റെ നിശ്വാസത്തിൽ നിന്നും ഋക്ക് യജ്ജുസ് മുതലായ ശ്രുതികൾ ഉത്ഭവിച്ചതായി യാജ്ഞവൽക്യൻ മൈത്രിയോട് പറഞ്ഞു. മഹാസ്വനമെന്നാൽ ആദിമമായുണ്ടായ മഹാനാദം, പ്രണവം ,ഓങ്കാരം, ഓങ്കാരത്തോട്ക്കൂടി ജനിച്ചവൻ , ഓങ്കാരം മുഴക്കിക്കൊണ്ട് ജനിച്ചവൻ. വരാഹാവതാരക്കലത്ത് ഭൂമീദേവി, ഹേ മാധവാ , ഞാൻ നിൻ്റെ മാധവി, എന്നെ നിന്നിൽ ചേർത്ത് സംരക്ഷിക്കുക. എന്ന് അപേക്ഷിച്ചപ്പോൾ സ്വർണ്ണമയ വിഗ്രഹമാർന്ന യജ്ഞവരാഹമൂർത്തി സാമസ്വരം മുഴക്കികൊണ്ട് അവളെ തൻ്റെ മടിയിലിരുത്തി. എന്ന് പുരാണങ്ങൾ ഘോഷിക്കുന്നു. ആദിമമായ മഹാസ്വരം വാഗ്ദേവി. വഗ്ദേവീ വിഷ്ണുവിൻ്റെ നാവിലാണ്, "വിഷ്ണു ജിഹ്വാ സരസ്വതി". മഹാശ്ശബ്ദത്തിന് സ്ത്രീയും പുരുഷനും ചേർന്ന് നപുംസകമാണ് എന്ന് ശാരദാതിലകതന്ത്രത്തിൽ രാഘവഭട്ടൻ പറഞ്ഞിട്ടുള്ളത് സ്മർത്തവ്യമാണ്. ഇവിടെ ഭൂമിദേവിയും, വിഷ്ണുവും (വിഷ്ണുപ്രിയയായ സരസ്വതിയും വിഷ്ണുവും ) ചേരുന്ന സംഗത്തിലുള്ളവായ ആദിമമായ ആനന്ദസ്വനമാണ് മഹാസ്വനം. സർഗ്ഗത്തിൻ്റെയും സംരക്ഷണത്തിൻ്റെയും ശിക്ഷ എന്നറിയപ്പെടുന്ന ശിക്ഷണത്തിൻ്റെയും( വിദ്യഭ്യാസ സംമ്പ്രദായ വ്യാകരണത്തിലെ ശിക്ഷ) അധിഷ്ഠാനദേവതയായ ശ്രീവിദ്യയാണ്. മഹാനാദമായ ഓങ്കാരത്തിൻ്റെ ദേവത മഹാവിഷ്ണുവിൻ്റെ സർവ്വജ്ഞത്വം, വിദ്യാ അഥവാ പരാവിദ്യയിലാണ് . സർവ്വ ഐശ്വര്യവും അതിൽ അടങ്ങിയിരിക്കുന്നു. പഴയ സംഘകാല തമിഴ് കൃതികളിൽ നാദമെന്നതിന് കുരവ എന്നു കാണാം . നാദത്തിൻ്റെ ആദി (ഉത്ഭവം) എന്ന അർത്ഥത്തിൽ മഹാവിഷ്ണുവിൻ്റെ നാമം കുരൈവ മുതൽവനെന്ന് കാണാം . ഗുരുവും വായുവും ചേർന്നാലെ ഒരാളിൽ വാക്ക്( വിദ്യ) ഉണരുകയുള്ളൂ. വാക്ക് എന്നാൽ കുരൽ അഥവാ കുരവാ ഷഡ്ജം, ഷഡ്ജമായി കുരലായി, കൃഷ്ണനെ നിർത്തി യാദവ സ്ത്രീകൾ ചെയ്യുന്ന നൃത്തം സപ്തസ്വരങ്ങളാൽ സംഗീതമുണ്ടാക്കുന്ന രീതിയെ കാണിക്കുന്നതാണ് . കുരൈവായൂരെന്ന ഗുരുവായൂർപുരമെന്ന ക്ഷേത്രത്തിൽ ക്ഷേത്രജ്ഞനായിരിക്കുന്ന തത്വം നമ്മിലൂമിരിക്കുന്നു. അഗ്നിയായ വാക്കെന്ന നാദബ്രഹ്മം നമ്മിലുമുണരുന്നു. ഈ അപൂർവ്വാദ്വൈതാനുഭൂതിയിൽ പ്രണവമയമായ ഈ വാക് പുഷ്പാഞ്ജലി അവൻ്റെ അവനിൽ തന്നെ അർപ്പിക്കുന്നു.

42 - അനാദിനിധനഃ - ആദി ജനനം ജന്മം നിദാനം…. മരണം വിനാശം ഇത് രണ്ടുമില്ലാത്തത് അനാദിനിധനം , അനാദിയും അനന്തവുമായത് അനാദിനിധനം, ജനിക്കത്ത മരിക്കാത്ത ഏക പ്രതിഭാസം

43 - ധാതാ - ലോകത്തെ ധാരണം ചെയ്യുന്നവൻ, വിശ്വത്തെ ധരിക്കുന്നവൻ, അനന്തമായ ആദിശേഷരൂപത്തിൽ പ്രപഞ്ചത്തെ സംരക്ഷിക്കുന്ന ധാതാവ്, കാലദേശാതീതവസ്ഥയിൽ വിശ്വത്തെ സദാരക്ഷിച്ച് പോഷിപ്പിച്ച് യോഗാത്മകനായിരിക്കുന്ന മഹായോഗീശ്വരേശ്വരനായി അനന്തനെ അറിയുന്നു. അനന്തന് നാശമില്ല, ച്യുതിയില്ല, അനന്തൻ തന്നെ അചുതൻ. ഷഡ്ജം തന്നെ മൃതുവായ പഞ്ചമം, അചഞ്ചലമായ ആധാരശ്രുതികൾ നാദപ്രപഞ്ചത്തെ രാഗപ്രപഞ്ചത്തെ ശ്രുതി മണ്ഡലത്തെ സർവ്വ ചരാചരപ്രപഞ്ചത്തെയും താങ്ങി നിൽക്കുന്ന രക്ഷിക്കുന്ന ധാതാവായി അറിയപ്പെടുന്നു. രണ്ടില്ല ഒന്നേയുള്ളു.

44 - വിധാതാവ് :- അനന്തം മുതലായ നാമങ്ങളാൽ ധാരകത്വമുണ്ട് അങ്ങനെ ധരിച്ചു (ദധാതി) എന്നതു കൊണ്ട് കർമ്മഫലങ്ങൾ അതാതു കർമ്മം ചെയ്തവർക്ക് നൽക്കുന്നു എന്നതിനാൽ വിധാതാവ്. കർമ്മങ്ങളുടെയും കർമ്മഫലങ്ങളുടെയും സൃഷ്ടികർത്താവ്., അനന്തമെന്ന രൂപത്താൽ ധാതാവും അനന്തമെന്ന നാമത്താൽ വിധാതാവും എന്ന് പറയുന്നത് ശ്രദ്ധേയമാണ്. പ്രപഞ്ചം നാമരൂപാത്മകം , അനന്തമില്ലാത്ത അസംഖ്യം രൂപങ്ങൾ ധരിച്ച് നാശമില്ലാതെ നിൽക്കുന്നതായും അനന്തനാഗരൂപത്തിലും പൂജ്യം അഥവാ ശൂന്യം എന്ന് ദ്വിതല പ്രതലത്തിൽ വരച്ചും ഓങ്കാരം എന്നുച്ചരിച്ചും അനന്തം എന്ന പദത്തിൻ്റെ അർത്ഥം മനനം ചെയ്തും പലവിധത്തിൽ അവൻ്റെ കർമ്മധർമ്മ വാസനാനുസാരണം മനുഷ്യർ ബ്രഹ്മാനുഭാവം നേടുന്നു. അതാത് കർമ്മഫലാനുസൃതം ഭുജിക്കുന്നു. ഇതിനെല്ലാം ധാതാവും, വിധാതാവുമായ അനാദിനിധനമായ പ്രണവമെന്ന മഹാസ്വനത്തെത്തന്നെ (ശ്രുതി) ദർശനക്ഷമതയുള്ള പുഷ്ക്കരാക്ഷ (നേത്രം) മായി , കമലനേത്രമായ സൂര്യനായും, ഈ ശ്ലോകത്തിൽ പറയുന്നു. സൂര്യരശ്മിയിലിരിക്കുന്ന കണതരംഗരൂപമായ പ്രാകാശനാദതരംഗമിഥുനങ്ങളുടെ സഞ്ചാരം (ജ്യോതിഷസംഗീതം) സദാ ഒപ്പമാണന്ന് ശാസ്ത്രീയമായി അർത്ഥം . ഈ ഇരട്ടനാഗബന്ധത്തിൻ്റെ പവിത്രക്കെട്ടിൽ സർവ്വ വിജ്ഞാനവും സർവ്വ ആനന്തവും കുണ്ഡലീരൂപത്തിൽ സൂക്ഷമമായിരിക്കുന്നു. അതിനെ പ്രചോദിപ്പിച്ച് ഉണർത്തുന്നതും സൂര്യനാരയണനിലെ വേദമാതാവായ ഗായത്രീ അവൾക്കും ധതാവിനും പഞ്ചമുഖം, അനന്തനോ സഹസ്രമുഖം , സഹസ്രാരപത്മബന്ധക്കെട്ടിലാണ് ആ സഹസ്രഫണത്തിൻ്റെ പ്രാണമാരുതസഞ്ചാരം....

45 - ധാതുരുത്തമഃ - വിശേഷ രൂപത്തിൽ എല്ലാം ധരിക്കുന്നവൻ. എല്ലാ ധാതുക്കളിലും വെച്ച് ഉത്തമമായ ചിദ്ധാതു ആയിരിക്കുന്നവൻ, കാര്യ കാരണ രൂപമായ സകലലോകങ്ങളും ധരിക്കുന്നവൻ. ധാതു;ഉത്കൃഷ്ട പദാർത്ഥങ്ങളിൽ വെച്ച് ശ്രേഷ്ഠം ആയതു കൊണ്ട് ഉത്തമൻ. ധാതാവിനേക്കളും ഉത്തമം, ധാതുക്കളിൽ വെച്ച് ഉത്തമം, ധാതാവ് ഉത്ഭവിച്ചത് വിഷ്ണു നാഭിയിൽ ആകായാൽ ധാതാവിനേക്കാളും ഉത്തമം. പ്രഥ്വി മുതലായ ധാതുക്കളിൽ വെച്ച് ഉത്തമമായത് ചിത്ത്(ബോധം) ചിത്തിനു മാത്രമേ കാര്യകാരണപ്രപഞ്ചത്തെ ധാരണം ചെയ്യാനുള്ള ശക്തിയുള്ളൂ. ധാതു, ഉത്തമം എന്നി രണ്ടു നാമങ്ങളായിട്ടും ഇത് ഏടുക്കാവുന്നതാണ്.

46 - അപ്രമേയഃ - യാതൊരു വിധ പ്രമാണങ്ങളാലും അളക്കാൻ സാധിക്കാത്തവൻ. അളക്കാനാവാത്തത് അപരിമേയം ശബ്ദാതിരഹിതത്വത്താൽ പ്രത്യക്ഷമായി ബാഹ്യേന്ദ്രിയങ്ങൾക്ക് അതിനെ അറിയാനാവുന്നില്ല. അനുമാനം കൊണ്ട് ഊഹിക്കാനും സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാൽ അതിന് ലക്ഷണങ്ങളില്ല. (ലിംഗഭാവം അഥവാ ലക്ഷണഭാവം ) ഉപമാനം കൊണ്ട് സിദ്ധിക്കുകയില്ല. അതിനെ ഭാഗങ്ങളായി വിഭജിക്കാവതല്ല നിർഭാഗത്വം കൊണ്ട് മറ്റൊന്നിക്കാളും ഉപമാനിച്ച് അളക്കാനും സാദ്ധ്യമല്ല. (സാദൃശ്യഭാവം) അർത്ഥാപത്തി കൊണ്ട് ഗ്രഹിക്കാവതല്ല. അതിനെകൂടാതെ ഒന്നും നേടാൻ സാദ്ധ്യമല്ലാത്തതിനാൽ അഭാവം കൊണ്ട് കാണാവതല്ല (ഭാവരൂപത്താൽ) അഭാവസാക്ഷിത്വത്താലും അപ്രകാരം തന്നെ. ശസ്ത്രപ്രമാണാദികളാലും അതിനെ അറിയാവതല്ല. (പ്രമാണജന്യാതിശയഭാവത്താൽ) പിന്നെയെങ്ങിനെ ശാസ്ത്രയോനിത്വം പറയുന്നു (ബ്രഹ്മസൂത്രം) പ്രകാശസ്വരൂപമായി. സർവ്വപ്രമാണ വിഷയങ്ങൾക്കും സാക്ഷിയും അദ്ധ്യക്ഷവുമായിരിക്കുന്നത് ശാസ്ത്രവിഷയങ്ങളാലറിയാനസാദ്ധ്യമായത് (ശാസ്ത്രത്തിന് അതീതമാകയാൽ) എങ്കിലും അതിൻ്റെ സ്വഭാവത്തിലില്ലാത്തതും അതിലദ്ധ്യാസം ചെയ്യപ്പെടാത്തതുമായവയെ കണ്ടെത്താനും നേതി നേതി എന്ന് നിരസിക്കാനും ശാസ്ത്രാദികൾക്ക് സാധിക്കും. അങ്ങനെ ശാസ്ത്രങ്ങളുടെയെല്ലാം വിദ്യകളുടെയെല്ലാം യോനി(ഉത്ഭവസ്ഥാനം) അതിനെ പ്രാകാശിപ്പിക്കാൻ വിദ്യക്ക് (ശാസ്ത്രത്തിന്) ഒരളവുവരെ സാധിക്കൂ. ശാസ്ത്രങ്ങൾക്ക് യോനിയും, ശാസ്ത്രങ്ങൾക്കെല്ലം സാക്ഷിയുമായതിനെ അളക്കുവാൻ പിന്നീടുണ്ടായ ശാസ്ത്രങ്ങൾക്ക് സാദ്ധ്യമല്ല. ഒരു പ്രമാണങ്ങൾക്കും അളക്കാനാവാത്തതിനാൽ അത് അപ്രമേയമാണ്...

47 - ഋഷീകേശ: - ഹൃഷീകേശ : - ഋഷിക(ഹൃഷിക) എന്നാൽ ഋഷിമാർ, ഇന്ദ്രിയങ്ങൾ അവയുടെ ഈശ്വരൻ, ഋഷീകേശൻ. ക്ഷേത്രജ്ഞാനായി ഋഷിമാരിൽ ഇന്ദ്രിയങ്ങളിലിരുന്ന് പ്രകാശിക്കുന്നത് . ഇന്ദ്രിയങ്ങൾ ആർക്ക് വശപ്പെട്ടിരിക്കുന്നുവോ ആ പരമാത്മാവ്, ആ ഒരാൾ സൂര്യരൂപത്തിലും ചന്ദ്രരൂപത്തിലും തൻ്റെ കേശങ്ങൾ (രശ്മികൾ) അഴിച്ചിട്ട് ജനപ്രിതികരമായി ജനങ്ങളെ ഹൃഷ്ട്മാക്കുന്നുവോ അവനാണ് ഹൃഷീകേശൻ. "സൂര്യരശ്മിർ ഹരികേശ പുരസ്താത്" എന്ന് തൈത്തിരീയസംഹിത കേശവപദത്തിന് അർത്ഥം പറഞ്ഞിരിക്കുന്നു.
മോക്ഷധർമ്മത്തിൽ(മഹാഭാരതം) ഭഗവാൻ പറയുന്നു. സൂര്യചന്ദ്രന്മാർ താങ്ങളുടെ കേശമെന്നറിയപ്പെടുന്ന ശാശ്വത രശ്മികളാൽ ലോകത്തെ ഉണർത്തുന്നു, ഉറക്കുന്നു. ആനന്ദിപ്പിക്കുന്നു. അവരുടെ ബോധന ജഗത്തിന് ഉണരാനും ഉറങ്ങാനും ആനന്ദിക്കുവാനും ഉള്ള ബോധം നൽക്കുന്ന താളക്രമമാണ് (Cosmic blological rhythms) . ഇപ്രകാരം സൂര്യചന്ദ്രന്മാർ നിരന്തരം അനുഷ്ഠിച്ചുക്കൊണ്ടിരിക്കുന്ന കർമ്മത്താലാണ് ഹൃഷീകേശൻ എന്ന നാമം. ഞാൻ ലോകത്തെ ഭാവൻ ചെയ്ത് സൃഷ്ടിക്കുകയും സർവ്വ വരദാനവും അരുളുകയും ചെയ്യുന്ന ഈശ്വരനാണ് ഋഷീകേശനാണ് .... സൂര്യൻ ചന്ദ്രൻ അഗ്നി കേശ ആനന്ദം ഋഷി, സൂര്യചന്ദ്രന്മാരുടെ Cosmic blological rhythms പ്രപഞ്ചത്തിൻ്റെ വരദാനമായ് ജ്ഞാനം നൽക്കുന്നത് ഈ ഋതമാണ്. ശ്രീസൂക്തത്തിൽ നിന്ന് സൂര്യചന്ദ്രപരമായ രണ്ടു ശ്ലോകങ്ങൾ ഇവിടെ നോക്കാം. സൂര്യചന്ദ്ര എന്ന സംജ്ഞാകളാൽ അറിയപ്പെടുന്ന വൈഷ്ണവീ ശക്തികളായി വിഷ്ണുപത്നിമാരാണിവർ .
ആർദ്രാം പുഷ്കരിണീം പുഷ്ടിം സുവർണാം ഹേമമാലിനീം
സൂര്യാം ഹിരണ്മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
ആർദ്രാം യഃ കരിണീം യഷ്ടിം പിംഗലാം പദ്മമാലിനീം
ചന്ദ്രാം ഹിരണ്മയീം ലക്ഷ്മീം ജാതവേദോ മ ആവഹ

ചന്ദ്രയും സൂര്യയും വിഷ്ണുപത്നിയായ ലക്ഷ്മിയുടെ രണ്ട് വ്യത്യസ്ത രൂപങ്ങൾ മാത്രം. ഇവിടെ സ്വഭാവത്തിൽ രണ്ടുപേരും ആർദ്രകളാണ്. ബോധപ്രാകാശത്തിൽ രണ്ടുപേരിലും ജാതവേദസ്സയ അഗ്നിയുടെഊർജ്ജമുണ്ട്. സൂര്യയുടെത് പ്രജ്ഞയെ ഉണർത്തി യജ്ഞസന്നദ്ധമാക്കുന്ന ഗുരുവിൻ്റെത് , ചന്ദ്രയുടേത് താരാട്ടുപാടി ഉറക്കി വിശ്രമം തരുന്ന അമ്മയുടെത്. വിദ്യതരുന്ന ഗായത്രീ സാവിത്രി സരസ്വതീ സ്വരൂപമായ പകലിൻ്റെ ദേവിയാണ് സൂര്യയെങ്കിൽ, മധുരമധുരമായ താരാട്ടിലൂടെ ഉറക്കി പ്രജ്ഞക്ക് വിശ്രമം നൽക്കുന്ന രാത്രിയുടെ ദേവതയാണ് ചന്ദ്ര. ഒന്നു സ്വർണ്ണവർണ്ണമുള്ളവൾ മറ്റേത് പിംഗളവർണ്ണമുള്ളവൾ രണ്ടും ഹിരണ്മയി ലക്ഷ്മിയുടെ രൂപം. സംഗീതവും സാഹിത്യവും ജ്യോതിഷവും വൈദ്യവും വേദജ്ഞാനവും അപരിമിതാനന്ദമായ അമൃതബോധത്താൽ സാന്ദ്രാനന്ദവും നൽക്കുന്നു വിഷ്ണുപത്നിമാരുടെ ശ്രീ അഗ്നിവനത്തിൽ പൂത്തസുവർണ്ണപൂഷ്പങ്ങൾ... സുവർണ്ണയുടെ സുവർണ്ണപുഷ്പാഞ്ജലി ഋഷികേശനിൽ മാത്രം

48 - പത്മനാഭൻ :- സർവ്വജഗത്കാരണമായ പത്മം ആരുടെ നാഭിയിൽ കാണപ്പെടുന്നുവോ അവൻ പത്മനാഭൻ, അജൻ്റെ ( ജനനമില്ലാത്തവൻ്റെ) നാഭിയിൽ ഇക്കാണുന്ന പ്രപഞ്ചമത്രയും അർപ്പിതമായിരിക്കുന്നു. നാഭി ശരീരമദ്ധ്യം , ഒരു മനുഷ്യൻ ജനിക്കുമ്പോൾ തൻ്റെ മാതാവിൻ്റെ ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നത് നാഭിനാള ബന്ധത്തിലൂടെയാണ് , മഹാവിഷ്ണുവിൻ്റെ നാഭിയിൽ നിന്ന് ജനിച്ച ശിശുവായ ബ്രഹ്മാവ് താമരതണ്ട് എന്ന നാളികയിലൂടെ അമ്മയായ വിഷ്ണുവുമായി ബന്ധിതനാണ്. നാഭീനാളബന്ധം അമ്മയോടകയാൽ വിഷ്ണു ബ്രഹ്മാവിന് അമ്മയാണ്. ബ്രഹ്മാവിനുമാത്രമല്ല അയ്യപ്പനും അമ്മ വിഷ്ണുവാണ്, ഉർവശിയെന്ന സർവ്വാംഗിയായ അപ്സരസ്സിന് അമ്മ വിഷ്ണുവിൻ്റെ അവതാരമായ നാരായണ ഋഷിയാണ് ഇങ്ങനെ വിഷ്ണുവിൻ്റെ മാതൃത്വം സന്താന വാത്സല്യം പ്രസിദ്ധമാണ്. ഇതിഹാസപുരാണവേദാന്തങ്ങളിലെല്ലാം കാണുന്ന ദൈവപുരുഷ്ന്മാരിൽ വിഷ്ണുവിന് മാത്രം മാതൃത്വം കല്പിച്ചിരിക്കുന്നു. പലാഴി മഥനവേളയിൽ സമുദ്രത്തിൽ നിന്നും സർവ്വരോഗഹരവും ജരാനരകളെ നശിപ്പിച്ച് നിത്യയൗവനം നൽക്കുന്നതുമായ അമൃതകുംഭവുമായി ധന്വന്തരരൂപത്തിൽ മഹാവിഷ്ണു അവതരിച്ചു അതേ ധന്വന്തരി പ്രഭാതത്തിലെ തൻ്റെ സൂര്യവേഷം(ധന്വന്തരി) മറ്റി സന്ധ്യക്ക് ചന്ദ്രവേഷം ധരിച്ച അമ്മയായി വിഷ്ണുമോഹിനിയായി ദ്വന്ദഭേദഭാവന നശിക്കാത്ത ദൈത്യരിൽ നിന്നും അമൃതകുംഭം കൈക്കലാക്കി രാവിലെ ആരോഗ്യധർമ്മസംസ്ഥാപനാർത്ഥം പുരുഷനായും, വൈകുന്നേരം സുകുമാര കലകളായ സംഗീതാദികൈശകിവൃത്തിയുടെ സംരക്ഷണാർത്ഥം പകലിൽ പ്രജ്ഞയുടെയും രാത്രിയിൽ വാത്സ്യല്യമയമായ താരാട്ടിൻ്റെ സുഷുപ്തിയുടെയും വെളിച്ചം പകരുന്ന കേശവൻ്റെ കേശകീവൃത്തി നമ്മെ സദാ പ്രചോദിപ്പിക്കുന്നു. നാഭിയിലെ ചക്രം അഥവാ പത്മം മണിപൂരകമെന്നറിയപ്പെടുന്നു. ആകാശപത്മനാഭിയായി ഉത്തരായന ദക്ഷിണായന രേഖായനം ജ്യോതിഷപരമായിലെടുക്കുമ്പോൾ പന്ത്രണ്ട് ഇതളുകള്ളുള ദ്വാദശദളപത്മം സൂര്യൻ ഈ രേഖയിൽ ഭൂമിയോടുള്ള ബന്ധത്താൽ 6 മാസം ഇടവേളകളിൽ 180 ഡഗ്രി വ്യത്യാസത്തിൽ വരുന്നു . വാസ്തവത്തിൽ സൂര്യൻ അചഞ്ചലനാണെന്നും ഭൂചലനത്താലാണ് ഇതൊന്നും ഓർക്കണം.

സൂര്യസ്ഥാനം, ഉത്തരായന ദക്ഷിണായനമെന്ന അയന രേഖയിൽ ഉത്രാടമെന്ന സ്ഥിര നക്ഷത്രബിന്ദുവിൽ വരുമ്പോഴാണ് ഉത്തരായണം. അതേ രേഖയിൽ പുണർതനക്ഷത്രമെന്ന സ്ഥിരനക്ഷത്രരേഖയിൽ സൂര്യൻ വരുമ്പോളാണ് ദക്ഷിണായനം,. ആ നാഭീപത്മത്തിൽ സൂര്യൻ ഉത്തരായന രേഖയിലടുക്കുമ്പോഴാണ് ഭീഷ്മർ വിഷ്ണുസഹസ്രനാമം ഉച്ചരിക്കാനുള്ള ഭാഗ്യം നേടുന്നത്. യോഗിയുടെ പുനരാവൃത്തിരഹിതമായ ഉത്തരായനഗതി ഓർമ്മിപ്പിക്കാൻ ഭീഷ്മരെ തേടിവരുന്നതോ ഹംസരൂപികളായ സപ്തർഷികൾ. (ഋഷീകേശനാമാർത്ഥം) അതിപാവനമായ മാനസതീർത്ഥത്തിൽ കുളിച്ചവർ. ഉത്രാടത്തിലെ സൂര്യനായി ധന്വന്തരിയായും, പുണർത്തത്തിൽ ചന്ദ്രയായി അമൃത മോഹിനിയായി നിൽക്കുന്ന കേശവൻ്റെ കേശത്തിലെ പ്രകാശനാദരശ്മിഗണങ്ങളിൽനിന്ന് നവജാതശിശുവായി ഒരുഅയ്യപ്പജനനം , പുതുരാഗജനനം. മണിപൂരകം, അഗ്നിപോലുള്ള ദാഹക ശക്തിയുള്ള എൻസൈമുകളോടുകൂടിയുള്ള പാൻക്രിയാസ് ജഠരാഗ്നി ഇവയുടെ സ്ഥാനമാണ് പുണർതം. ഉത്രാടംനക്ഷത്രങ്ങളുടെ പൂർവ്വോത്തരമേളരാഗങ്ങളുടെ സ്ഥാനം സംഗമബിന്ദു പുതിയസർഗ്ഗബിന്ദുവിൻ്റെ ഉദയം, ആ പത്മാനഭത്തിലെ സർഗ്ഗശക്തി കൂടാതെ പ്രപഞ്ചം ഉത്ഭവിക്കുന്നില്ല.

പത്മനാഭത്തിലുണർന്ന ബ്രഹ്മാവ് അവൻ്റെ തുണയായ വേദമാതാവും പഞ്ചമുഖമുള്ളവർ (പഞ്ചഭുജം, മകരം) സർവ്വജനകമേളകർത്താരാഗങ്ങളും അവയിൽ നിന്നുള്ള അനന്തം ജന്യരാഗങ്ങളും ഉത്ഭവിച്ച പ്രഭവകേന്ദ്രം നാഭീത്താമര.

താമര അഗാതമായ ജലാശയത്തിലെ ചെളിയിൽ നിന്നും ഉത്ഭവിക്കുന്നു. നിഗൂഢരഹസ്യപൂർവ്വം അതിൻ്റെ നേർത്തതണ്ട് ജലത്തെ തുളച്ച് ജലോപരി ഇലയും പൂവ്വും വിടർത്തുന്നു. അവയാട്ടെ ജലത്താൽ നന്നക്കപ്പെടുന്നില്ല. പ്രഥ്വിയാകുന്ന മണ്ണിൽ (ചെളിയിൽ) മൂലവും. രസമാകുന്ന ജലത്തിൽ മദ്ധ്യവും , ആകാശത്തിൽ ഉയർത്തിയശിരസ്സും, പ്രഥ്വി അഥവാ സംസാര ജീവിതത്തെ നന്നക്കപ്പെടാതെ സംസാരജലോപരി പൊന്തിനിൽക്കുന്നു. സഹസ്രാരപത്മമാണത്. താമരതണ്ടിലെ അസഖ്യം അറകളിൽ വായുഇരിക്കയാൽ യോഗിയുടെ ശരീരം പോലെ അതു നിവർന്നു നിൽക്കുന്നു. ഇപ്രകാരം പഞ്ചേന്ദ്രിയനിർമ്മിതമായ താമര പത്മസൈന്ധവസംസ്കാരത്തിലെ ദേവീദേവന്മാർക്കെല്ലം പ്രിയങ്കരമായ ഒരു സിംബലാണത്. തന്ത്രമന്ത്രശാസ്ത്രങ്ങളിൽ നാഡീപത്മങ്ങളെക്കുറിച്ച് ഒട്ടേറെ പരാമർശങ്ങളുണ്ട്. പത്മത്തിൽ ജനിച്ചവളാണ് പത്മിനി സാമുദ്രികശാസ്ത്രപ്രകാശം ത്രൈലോക്യസുന്ദരിയായ സ്ത്രീയുടെ പേരാണത്. ത്രൈലോക്യസുന്ദരനായ വിഷ്ണുതന്നെ ആ മോഹിനിയായ വൈഷ്ണവീ ശക്തി...

49 - അമരപ്രഭുഃ - അമരന്മാരായ ദേവന്മാരുടെയെല്ലാം നാശമില്ലത്ത(മരണമില്ലാത്ത) പ്രഭൂ

50 - വിശ്വകർമ്മഃ - വിശ്വത്തെ വിരചിച്ച ശിൽപ്പി വിചിത്രനിർമ്മാണ്ണ ശക്തിയുള്ളതിനാലാണ് വിശ്വകാർമ്മാവായത്. ഇക്കാര്യത്തിൽ ദേവശിൽപ്പസൃഷ്ടാവിനോട് സമാനത്വം , പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു ശിൽപ്പിയെ സങ്കൽപ്പിക്കേണ്ടതുണ്ടോ . എന്ന് നാസ്തികർ ചോദിക്കുന്നു. ഇതിന് ഐസ്ക്ക്ന്യൂട്ടനെ കുറിച്ച് ഒരു കഥയാണ് ഉത്തരം . ന്യൂട്ടൻ്റെ കേംബ്രിഡ്ജിലെ ഓഫീസ് മേശയിൽ മേൽ അദ്ദേഹം സൗരയൂഥത്തിൻ്റെ ഒരു യാന്ത്രിക മോഡലുണ്ടാക്കി വെച്ചിരുന്നു. നാസ്തികനായ ഒരു സുഹൃത്ത് ന്യൂട്ടനെ കാണാൻ വന്നിരുന്നു, അദ്ദേഹം ന്യൂട്ടൻ്റെ മോഡലിനെ കുറിച്ച് പ്രശംസിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഇത് നിർമ്മിച്ച താങ്കളെ പോലെ ജീനിയസ്സായ ഒരു ശാസ്ത്രജ്ഞനുണ്ടാവുക വയ്യ എന്നു പറഞ്ഞു. ന്യൂട്ടൻ സവധാനത്തിൽ പ്രതിവചിച്ചു. സുഹൃത്തെ ഞാൻ ഉണ്ടാക്കിയ ഈ ചെറിയ മോഡൽ വളരെ വലിയ മാറ്റത്തിനു കാരണമാത്രമാണ്. ആ വലിയ മോഡലുണ്ടാക്കിയ ആളെ വിശ്വസിക്കാത്ത താങ്കൾ ഈ കൊച്ചുമോഡലുണ്ടാക്കിയ എന്നെ പ്രശംസിക്കുന്നത് ആശ്ചര്യമായിരിക്കുന്നു.

51 - മനു :- മനനം ചെയ്യുകയാൽ മനു, മനനം ചെയ്യാൻ ശേഷിയുള്ള മനസ്സുള്ളവൻ മനു , മനനം ചെയ്യുന്നവനാണ് ചിന്തകൻ, ബൃഹദാരണ്യക ഉപനിഷത്ത് അവനെപോലെ മികച്ച ചിന്തകൻ വെറെയില്ലെന്ന് പറയുന്നു. അവൻ്റെ ചിന്തയിൽ(മനസ്സിൽ) ആണല്ലോ ഈ മഹാപ്രപഞ്ചം അത്ഭുതകരമായ ഈ വിശ്വം ആദ്യം രൂപപ്പെട്ടത് . മനനം ചെയ്യുന്നവനും മന്ത്രവും മനു തന്നെയാണ്, മനസ്സിൻ്റെ തിറം (വിഭൂതി) മന്ത്രം. മനസ്സിൻ്റെ വിഭൂതിയായ മന്ത്രവും മനനവും , മനനമെന്ന ക്രിയയും, മനനം ചെയ്യുന്ന മന്ഥാവും എല്ലാം മനുതന്നെ, ഇക്കാണുന്ന ജീവജാലങ്ങളെയെല്ലാം തൻ്റെ പ്രജകളായി സൃഷ്ടിച്ച് സംരക്ഷിക്കുന്നതിനാലും മനു പ്രജാപതിയുമാണ്. പ്രജകളെ സംരക്ഷിക്കുന്നതിനാലാണ് മനുവംശം രാജവംശമായത്. മാനവൻ, മനുഷ്യൻ, മുതലായ പദങ്ങളെല്ലാം മനു എന്ന പദത്തിൻ്റെ അർത്ഥതലങ്ങളിൽ വ്യാഖ്യാനിക്കപ്പെടേണ്ടവയാണ്....

52 - ത്വഷ്ടാ :- സംഹാരസമയത്ത് സർവ്വഭൂതങ്ങളെയും തന്നിലേക്ക് വലിച്ചെടുക്കുന്ന കാരണം അവൻ ത്വഷ്ടാവായി അറിയപ്പെടുന്നു. ത്വക്ഷതേ തന്നിലേക്ക് വലിച്ചെടുക്കുക എന്ന പ്രക്രിയ....

53 - സ്ഥവിഷ്ഠ ;- അതിശയകരമായ സ്ഥൂലദേഹം(ബൃഹത്തായ ശരീരം) ഉള്ളതിനാൽ സ്ഥവിഷ്ഠനെന്ന് അറിയപ്പെടുന്നു.

54 - സ്ഥവിരോധ്രുവഃ :- വളരെ പണ്ടേയുള്ളവൻ , പുരാണൻ. പുരാതനൻ, സ്ഥവിരൻ, സ്ഥവിരെന്നപദം, ഈശ്വരവാചിയായി ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട്. പുരാണനെന്നു പറയുമ്പോൾ വൃദ്ധനാണ്, ഈശ്വരനെ വൃദ്ധൻ മുത്തൻ മുത്തപ്പൻ മുത്തി, എന്നൊക്കെ വിലിക്കുന്നത്. പഴക്കത്തോടപ്പം വിവേകവും കൂടി സൂചിപ്പിക്കുവാനാണ് , ധ്രുവനെന്നാൽ അചഞ്ചലൻ ധ്രുവതാരത്തെപ്പോലെ പ്രകാശരൂപിയായി അത്യുന്നത സ്ഥാനത്തുനിന്നും പിഴച്ചുപോകാതെ നിൽക്കുന്ന
വൃദ്ധനായ ജ്ഞാനി വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ പുണ്യപുരുഷൻ്റെ സ്ഥിതപ്രജ്ഞാശീലം പറയുന്നു. പുരാതനൻ ആകയാൽ ധ്രുവൻ ആയിട്ടുള്ളവൻ

55 - അഗ്രഹ്യൻ :- ഗ്രഹിക്കാൻ സാധിക്കാത്തവൻ, എന്തുകൊണ്ട് ഗ്രഹിക്കാനാവുന്നില്ല. മനുഷ്യശരീരവും മനസ്സും വാക്കും ബുദ്ധിയും അഹംങ്കാരവും സീമിതങ്ങളാണ് അവക്കതീതമാണ്, ബ്രഹ്മം കാലദേശങ്ങളാൽ സീമിതമായ മനുഷ്യബുദ്ധിക്ക് കാലദേശാതീതമായ അവനെ ഗ്രഹിക്കാനസാദ്ധ്യമാണ്, വാക്ക് പോലും നിവർത്തിക്കുന്ന മനസ്സിന് അപ്രാപ്യമായ പദമാണ് അവൻ്റെത് ..

56 - ശാശ്വതൻ :- സർവ്വ കാലങ്ങളിലും ഭവിക്കുന്നവൻ, സർവ്വകാലത്തിലും സദാ വർത്തിക്കയാൽ ശാശ്വതം , മഹാനാരണോപനിഷത്തിൽ 'ശാശ്വതം ശിവമച്യുതം' എന്ന് നാരയണനെ പ്രകീർത്തിക്കുന്നു.

57 - കൃഷ്ണൻ :- സത്താ വാചകമായ "കൃഷ്" ധാതുവും ആനന്ദ വാചകമായ "ണ" കാരവും ചേര്ന്നുണ്ടായതാണ് കൃഷ്ണ ശബ്ദം. ഈ രണ്ടു ഭാവങ്ങളും ഉള്ളവൻ, കൃഷ്ണ വർണത്തോട് കൂടിയവൻ കൃഷ്ണൻ, എത്രതന്നെ എങ്ങനെയൊക്കെ ഉച്ചരിച്ചാലും പാടിയാലും എത്രയെത്ര യുഗങ്ങളിൽ എത്രയെത്ര ജീവന്മാരാൽ സ്മരിക്കപ്പെട്ടിട്ടുന്നു. നിത്യനൂതനമായി, മതിവരാത്ത ആനന്ദസ്വരൂപമായ നാമം, സദാനന്ദാത്മകമാണ്, സച്ചിദാനന്ദത്മകമാണ്. ബ്രഹ്മത്തിൻ്റെ പൂർണ്ണപുണ്യാവതാരമായ കൃഷ്ണൻ.
കൃഷിർ ഭൂവാചകശബ്ദോ ണത്വാ നിവൃത്തിവാചക
വിഷ്ണുതദ്ഭാവയോഗാശ്ച കൃഷ്ണോ ഭവതി ശാശ്വത "
എന്നും മാഹാഭാരതത്തിൽ കാണാം
ശാശ്വതപദത്തിനു തൊട്ടുതന്നെ കൃഷ്ണശബ്ദം ഇവിടെയും വ്യാസമുനി ഉപയോഗിക്കുന്നു. ഭൂമിയുടെ നിർവൃതി ശാശ്വതമാണ് അതിന് അവസാനമില്ല. അനന്താനന്ദമാണത്. ഭൂമിക്കും വിഷ്ണുവിനും കരിംപച്ച കലർന്ന നീല അഥവാ കൃഷ്ണനിറമാണ്. ഒരു മരതകക്കല്ലുപോലെ ഭൂമി, ഇന്ദ്രനീലം പോലെ ആകാശം പ്രതിഫലിക്കുന്ന ഭൂമിയിലെ ജലം ഈ വർണ്ണങ്ങളാൽ കൃഷ്ണമാണ് ഭൂമി. ശുകശ്യാമളമെന്നത് തത്തപച്ചയും നീലയും ചേർന്ന കൃഷ്ണയെ കൃഷ്ണസോദരി എന്ന് വിളുക്കാറുണ്ട്. ലാസ്യം ശൃംഗാരം ധീരലളിതനായികനായകഭാവം ഇവക്കെല്ലം നാട്യശാസ്ത്രം പച്ചനിറം കൊടുക്കാറുണ്ട്. കൃഷിയെന്നാൽ അന്നം, അന്നപൂർണ്ണയായ ഭൂമിയുടെ ഐശ്വര്യം ഹരിതം, (ഹരിതം ഹരിയുടെ അഥവ ഹരിയിൽ നിന്നുണ്ടായത് . ഹരിജമെന്നാൽ ചക്രവാളം, ഉഷസ്സ് ഹരിയിൽ നിന്നും ജനിച്ചതിൻ്റെ സീമ) ഭൂമിയും കൃഷ്ണനും അവരുടെ പ്രണയശ്രംഗാരലാസ്യഭാവങ്ങളുടെ നിത്യഹരിതം, സന്ദ്രാനന്ദാനുഭവം.
വല്ലഭ സമ്പ്രദായത്തിൽ(Vallabha sampradaya) ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു. മഹാഭാരതം ഉദ്യോഗപർവ്വത്തിൽ കൃഷ്(kṛṣ) എന്നും ണ(ṇa) എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. കൃഷ് എന്ന പദമൂലത്താൽ ഉഴുവുക എന്നു പ്രക്രിയയേയും, ണ എന്നതിനാൽ പരമാനന്ദം(നിർവൃതി) എന്നതിനേയും സൂചിപ്പിക്കുന്നു. കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള കർഷ് ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെ കുറിക്കുന്നു.
നിഗമോ വസുദേവോയോ വേദാർത്ഥ കൃഷ്ണരാമയോ” [കൃഷ്ണോപനിഷത്ത്]
വേദങ്ങളാണ് വസുദേവനായത് . വേദങ്ങളുടെ പരമതത്വമായ പരബ്രഹ്മം കൃഷ്ണനും ബലരാമനായി ബ്രഹ്മജ്ഞാനവും ജനിച്ചു. ഇതിൽ നിന്നും വേദങ്ങളാൽ പുകഴ്ത്തപ്പെടുന്ന ഈശ്വരനാണ് കൃഷ്ണനായി ജനിച്ചതെന്നും , ഈശ്വരനെ ആശ്രയിച്ചു നിൽക്കുന്ന വേദ ഋക്കുകളാണ് കൃഷ്ണന്റെ പത്നിമാരെന്നും കാണാം . ഉപനിഷത്തുക്കളിലെ ഭക്തിപ്രധാനങ്ങളായ 8 ഉപനിഷത്തുക്കളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാരായി വ്യാസമുനി പറയുന്നത് .
ബ്രഹ്മവൈവർത്തപുരാണ പ്രകാരം എല്ലാ ദേവീദേവന്മാരും കൃഷ്ണനിൽ നിന്നുമുണ്ടായതാണ്, സർവ്വശക്തനും സകലതിനും ഈശ്വരനുമായ ദൈവമാണ് കൃഷ്ണൻ

58 - ലോഹിതക്ഷൻ :- ചുവന്ന കണ്ണുള്ളവൻ, ചെന്താമരയിതളു പോലെ കണ്ണുള്ളവൻ, "സ മാ ഋഷഭോ ലോഹിതാക്ഷ " (തൈത്തിരയാാരണ്യകം) ചുവന്ന കണ്ണുള്ള ആ ഋഷഭൻ, ഇക്ഷാകുവംശത്തിലാണ് ഋഷഭൻ്റെ ജനനം, സൂര്യവംശരാജാവായ ഋഷഭൻ ഒരു പുതിയമതസ്ഥാപകനല്ല. തൻ്റെ നാടിൻ്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാനും, വന്ന് പരിഷ്കാർത്താവ് അവതാരം.

59 - പ്രതർദ്ദനൻ :- പ്രളയകാലത്ത് സകല ഭൂതങ്ങളെയും ഇല്ലാതാക്കി നശിപ്പിക്കുന്നതിനാൽ (പ്രതർദ്ദയതി, ഹിംസയതി) പ്രതർദ്ദനൻ. സ്ഥൂലരൂപമേ ഇല്ലാതാകുനുള്ളൂ. പ്രപഞ്ചങ്ങൾ അതിസൂക്ഷമരൂപത്തിൽ പ്രലയിച്ച് അവനിൽ തന്നെ ഇരിക്കുന്നുണ്ട്. പ്രതർദ്ദയതി എന്നതിന് ചെറുതാക്കുക എന്നതാണ് തീരെ ഇല്ലാതാക്കുക എന്നല്ല.

60 - പ്രഭൂത :- ജ്ഞാനം ഐശ്വര്യം ഇത്യാതി സത്ഗുണങ്ങളാൽ സമ്പന്നനാകയാൽ പ്രഭൂത....

61 - ത്രികുബ്ദാത്മൻ :- ഊർദ്ധ്വമദ്ധ്യഅധോഭാഗമെന്ന മൂന്ന് ഭാഗങ്ങളോട്കൂടിയ കുകുംഭമെന്ന ധാമത്തോടുകൂടിയവൻ, മൂന്ന് ഭാഗമുള്ള കുകുംഭത്തെ താങ്ങികൊണ്ട് അതിൻ്റെ സർവ്വാധാരവുമായി ഇരിക്കുന്നവൻ.

62 - പവിത്രം :- എല്ലാറ്റിനെയും പവിത്രമാക്കുന്നവൻ. പവിത്രിക്കരിക്കുന്ന ഋഷി, ശുദ്ധിയും ശുദ്ധീക്കരിക്കാനുള്ള അവൻ തന്നെ, യജ് ഞം ,പിതൃക്രിയ മുതലായകർമ്മൺഗ്ങളില്ലെല്ലാം പവിത്രം ധരിക്കുന്ന പതിവുണ്ട്. ദർഭകൊണ്ടാണ് സാധാരണ പവിത്രം കെട്ടുന്നത്. അത് അനാമിക മോതിരവിരലിൽ അണിയുന്നു. പവിത്രം ഒരു നാഗ ബന്ധനമാണ്. മാനസതീർത്ഥത്തിൽ കുളിച്ചിട്ടാണ് പവിത്രത. മാനസ നാഗമാതാവാണ്, അനന്താദികളുടെ മാതാവായ പത്മാവതിയായി അവൾ സന്താനലക്ഷ്മി രൂപത്തിൽ കേരളത്തിലെ എല്ലാവിടുകളിലും നാഗകാവുകളിൽ അവ്ള് പൂജിക്കപ്പെടുന്നു. പരസ്പരം പിണഞ്ഞുക്കിടക്കുന്ന കുണ്ഡലിനീരൂപത്തിലുള്ള രണ്ടു നാഗങ്ങളായി, രണ്ടു പൂർണ്ണങ്ങളെ (പൂജ്യങ്ങളെ) ചേർത്തു വെച്ചാൽ അഷ്ട് (എട്ട്) എന്ന ചിഹ്നം ഇത് അനന്തതചിഹ്നമാണ്. ഈ അനന്തത ചിഹ്നം പാമ്പിൻ കാവുകളിലും, വൈദ്യശാസ്ത്രത്തിലും, ബുധഗ്രഹത്തിൻ്റെ കയ്യിലും, കൃഷ്ണപുത്രനായ സാംബരൂപത്തിലും, യോഗസാധനക്കുറിക്കുന്ന കുണ്ഡലിനിയിലുമൊക്കെ കാണാം. പരമം പവിത്രം, പരമാനന്ദം, പരാവിദ്യാ, വംശവൃദ്ധി ഇവയെ ഇവയെ കുറിക്കുന്ന ചിഹ്നം, ഈ ചിഹ്നം ഭാരതത്തിൻ്റെ എല്ലാ പുണ്യസ്ഥലങ്ങളിലും കാണാം . ഈ അനന്തതാചിഹ്നമാണ് പച്ചച്ചഭൂമിയുടെ ദർഭപുല്ലായി പിണച്ച് പവിത്രം കൊട്ടുന്നത്. മോതിരവിരലും, അനാമിക അതിലണിയുന്ന ബ്രഹ്മചിഹ്നം അനാമികം. അനാദിയും, അനന്തവും, അനാമവും, അവർണ്ണവുമായ നാദബ്രഹ്മം , പ്രണവം, സംസാരബന്ധങ്ങളെ മുഴുവനും ഛേദിച്ച് മനസത്തെ പവിത്രീക്കരിക്കുന്നു പരാശക്തിയുടെ ബന്ധം അതിനാൽ അനാമികമേൽ പവിത്രമണിയാതെ ഒരു പുണ്യകർമ്മവും ചെയ്യുന്നില്ല.

63 - മംഗലംപരം :- പാവനമായ എല്ലാ വാക് കർമ്മങ്ങളും വിചാരവും മനസ്സും മംഗളകരമാണ്, ശുഭദായകമാണ്, വരദായകമാണ്, മംഗലം പരം എന്നതിനാൽ പരമമായമംഗലം തരുന്നത്, ബ്രഹ്മം പരമമായ അനന്തം, പ്രപഞ്ചം അതിൻ്റെ പ്രജാ സന്തതി, അതിൽ നിന്ന് സൃഷ്ടിക്കപ്പെട്ട് അമ്മ കുഞ്ഞിന് മംഗളം മാത്രം പ്രാർത്ഥിക്കുന്ന പരമപാവനി. അനേക നാമ രൂപാത്മകമായി പ്രപഞ്ചമായി സന്താനലക്ഷ്മിയായി അനന്തശയനം ചെയ്യുന്ന പുണ്യമാനസ പത്മാവതി എന്ന വൈഷ്ണവീ. അവളെ ഒന്നു സ്മരിച്ചാൽ മാത്രം മക്കളുടെ അശുഭമെല്ലാം നശിച്ച് മംഗളമരുള്ളുന്നു. മംഗളം അഥവ കല്യാണമരുളുന്നു. മംഗളദർശനം, വിഷ്ണു ദർശനം സർവ്വ ഭൂതങ്ങളിൽ വെച്ച ഉത്കൃഷ്ടം .

64 - ഈശ്വാനൻ :- സർവ്വഭൂതനിയന്ത്രത്വം കൊണ്ട് ഈശ്വാനൻ . സർവ്വ ഭൂതങ്ങളെയും നിയന്ത്രണം ചെയ്യുന്നവൻ . അഷ്ട്ദിക്കുകളിൽ ഈശ്വാനകോണിൻ്റെ (വടക്ക് കിഴക്ക്) അധിപനാണ് ഈശ്വാനൻ. വടക്കിൻ്റെ അധിപനായ കുബേരൻ്റെ ദിഗ്ഗജം സർവ്വഭൗമനും കിഴക്കിൻ്റെ അധിപനായ ഇന്ദ്രൻ്റെ ദിഗ്ഗജം ഐരാവധവുമാണ്. ഈ രണ്ടുദേവന്മാരുടെയും സ്വഭാവരൂപാദികൾ ചേർന്നതാണ് വടക്ക്കിഴക്കിൻ്റെ ഈശ്വാനന്. അവൻ്റെ ദിഗ്ഗജം സുപ്രതീകം. ഈശ്വാനൻ ഇരട്ടനാഗങ്ങ ധരിച്ചവനാണ്. അവനെ സോമനെന്ന് വിളിക്കുന്നു. സോമൻ്റെ പുത്രനായ ബുധനും ഇരട്ട നാഗങ്ങളെ ധരിച്ചവനാണ്. ബുധൻ്റെ ഇരട്ടയായ ഇളയും അതേ സ്വഭാവമുള്ളവൾ ഇന്ദ്രൻ്റെ സർവ്വദേവ പ്രതിത്വവും കുബേരൻ്റെ ഐശ്വര്യ സമ്പത്തും സർവ്വ ഭൗമത്വവും സോമനെന്ന അന്നപൂർണേശ്വരിയുടെ അമൃതകലശവും ഇരട്ടനാഗക്കെട്ടിലെ സംഗീതസാഹിത്യ വൈദ്യ ജ്യോതിസ്സകളിലൂണരുന്ന രസനയുടെ ദേവനാണ് ഈശ്വാനൻ. ഈശ്വാനകോണിലാണ് അടുക്കള (മഹാനസം)സ്ഥാനം (രസങ്ങൾ പാകം ചെയ്യുന്ന സ്ഥലം) ജലപൂർണ്ണമായ അടുക്കളകിണർ അവിടെ തന്നെ. ജലം രസം അന്നം, അഗ്നി, പ്രഥ്വി. ഈ ഭൂതങ്ങൾക്ക് പ്രാമുഖ്യമുള്ളതാണ് ഈശ്വാനകോണ്. വടക്ക്കിഴക്കൻ കാലവർഷക്കാറ്റിൻ്റെ ദിശയാകയാൽ പഞ്ചഭൂത നിയന്താവാണ് അവൻ.

65 - പ്രാണദഃ - പ്രാണൻ (വായു) നൽക്കുന്നവൻ, പ്രാണവായിവില്ലാതെ ചലനം സാദ്ധ്യമല്ല. ചലനമില്ലെങ്കിൽ ജൈവാജൈവാപ്രപഞ്ചസൃഷ്ടിയുമില്ല. സംഗീതവുമില്ല. ശ്വാസം കഴിക്കാതെ ആർക്ക് ജീവിച്ചിരിക്കാനാവും. ജീവനാധാരമാണ് വായു (മാരുതൻ) , പ്രാണങ്ങളെ നൽക്കുന്നതും അവനാണ് , പ്രാണങ്ങളെ കാലാത്മാവായി ബന്ധിപ്പിക്കുന്നതും അവനാണ് . പഞ്ചപ്രാണങ്ങളെ നിരോധിച്ച് ശുദ്ധീകരിച്ച് പാകപ്പെടുത്തുന്നതും അവൻ, പ്രാണദാതാവ് ജഗത്പ്രാണനായ മാരുതന് മതാപിതാക്കള്ളായ സൂര്യനും ഭൂമിയും കിഴക്കോട്ട് തിരിഞ്ഞിരുന്ന് മതാപിതാക്കളെയും ഇന്ദ്രനെയും സൂര്യനെയും ധ്യാനിക്കുന്നു. പ്രാണൻ തന്നതും പോഷിപ്പിക്കുന്നതും അന്നം അടുക്കളയിൽ വിമലീകരിക്കുന്ന വാക്കും, പ്രജ്ഞയും തന്നത് സംയമിയായ ഗുരു (തെക്ക് ദിശയുടെ നാഥന്) ഇവരെയെല്ലാം പ്രാണദരാണ്, ഭൂതങ്ങളിൽ വെച്ച് മുഖ്യത്വം പ്രാണനെന്ന് ഉപനിഷത്തുക്കൾ.. പ്രാണനില്ലെങ്കിൽ ജീവനില്ല, വിദ്യാരൂപമായ വിമലീകൃതമായ ബോധം എന്ന ജീവനാണ് ഗുരു നൽക്കുന്നത്. പ്രാണനും ഗുരുവും സമം, ഗുരുതന്നെ പ്രാണൻ, പ്രാണൻ തന്നെ ഗുരു. ഇഅവരണ്ടും ചേർന്ന ഗുരുമാരുതപുരേശൻ, പ്രാണദനായി , നാദ ബ്രഹ്മമായി, സർവ്വ ഭൂതനിയന്താവയ ഈശ്വനനായി എല്ലവരിലുമിരിക്കുന്നു.

66 - പ്രാണൻ :- പ്രാണൻ നൽകുന്നതും അവൻ , പ്രാണനും അവൻ , പ്രാണിയും അവൻ.. പ്രാണനുള്ളതാണ് പ്രാണി , പ്രാണി ശരീരക്ഷേത്രം പ്രാണൻ ക്ഷേത്രജ്ഞൻ, പ്രമാത്മാവ്. .... പ്രാണസ്യ പ്രാണൻ...(പ്രാണൻ്റെ പ്രാണൻ) അഥവാ മുഖ്യ പ്രാണൻ മാരുതപുരം പ്രാണി ശരീരമാണ്. അതിലിരുന്ന് പ്രാണൻ്റെ പ്രാണനായി സംരക്ഷിക്കുന്നതും ഭഗവാൻ നാരായണൻ തന്നെ ഗുരുവായൂർപുരേശ്വരാ.....

67 - ജ്യേഷ്ഠൻ :- ഏറ്റവും വൃദ്ധനായിട്ടുള്ളവൻ, വൃദ്ധതമനാകയാൽ ജ്യേഷ്ഠൻ, എല്ലാ പ്രാണികളെക്കാളും മുമ്പ് ജനിക്കയാൽ അവരെക്കാൾ പ്രായം കൂടി അഗ്രജൻ.

68 - ശ്രേഷ്ഠൻ :- ഏറ്റവും പ്രശംസിക്കേണ്ടവൻ, സർവ്വാധികമായ പ്രശംസയെ അര്ഹിക്കുന്നവൻ , ജ്യ എന്നതിന് വൃദ്ധനെന്നും, ശ്ര എന്നതിന് പ്രശംസ്യനെന്നും. പാണിനിസൂത്രം ആദേശവിധാനം. "പ്രാണോ വാ വ ജ്യേഷ്ഠശ്ച ശ്രേഷ്ഠശ്ച" എന്നു ശ്രുതി. പ്രാണൻ ജ്യേഷ്ഠനും എല്ലാവരിലും ശ്രേഷ്ഠനുമാണ്.

69 - പ്രജാപതി :- ഇശ്വരത്താൽ എല്ലാവർക്കും പതി, എല്ലാ പ്രജകൾക്കും പതി, പ്രജാപതി, ബ്രഹ്മാണ്ഡത്തിലെ സകലചരാചരങ്ങൾളും അവൻ്റെ സന്തതികളാണ്. പ്രജകളാണ്. ആകയാൽ അവൻ എല്ലാറ്റിനും പിതാവും രാജാവുമായ പ്രജാപതിയാണ്.

70 - ഹിരണ്യഗർഭൻ :- ഹിരണ്യാണ്ഡത്തിൻ്റെ അന്തർവർത്തിയാകയാൽ ബ്രഹ്മാവിനെ ഹിരണ്യഗർഭനെന്ന് വിളിക്കുന്നു. "ഹിരണ്യഗർഭ സമവർത്തതോഗ്ര" ആദിയിൽ വിഷ്ണുവിൽ നിന്നുണ്ടായ ഹിരണ്യഗർഭമാണ് ബ്രഹ്മാവായി പരിണമിച്ചത്. അതിനാൽ ബ്രഹ്മാവും ഹിരണ്യഗർഭവും സാക്ഷാദ്പരബ്രഹ്മമായ വിഷ്ണു തന്നെയാണ്. ആദ്യത്തെ യോഗസൂത്രക്കാരനും ഹിരണ്യഗർഭനാണ്. ബ്രഹ്മാണ്ഡ രൂപമായ ഹിരന്മയാണ്ഡത്തിന്റെ അന്തർഭാഗത്ത് വ്യാപിച്ചിരിക്കുന്ന ബ്രഹ്മാവിന്റെ ആത്മസ്വരൂപനായിരിക്കുന്നവൻ.

71 - ഭൂഗർഭ :- ഭൂമി ആരുടെ അന്തർഭാഗത്ത് സ്ഥിതി ചെയ്യുന്നുവോ അവൻ, ഭൂമിയെ ത്ൻ്റെ ഗർഭത്തിൽ വെച്ചു സംരക്ഷിക്കുകയാൽ ഭൂഗർഭൻ, ഭൂഗർഭത്തിലുള്ള സർവ്വ ഐശ്വര്യങ്ങളെയും തൻ്റെ ഊർജ്ജകിരണങ്ങളാൽ പ്രചോദിപ്പിച്ച് , മുളപ്പിച്ച്, പ്രകാശിപ്പിച്ച്, അന്നവും പ്രജയും വളർത്തിയതിനാലും ഭൂഗർഭൻ.

72 - മാധവൻ :- മഹാലക്ഷ്മിയുടെ ഭർത്താവ്.
മായാ ക്രിയ ധവ പതി മാധവാ
മധുവിദ്യാബോദ്ധ്യത്വദാ
മൗനാദ് ധ്യാന്യാദ് ച യോഗശ്ച
വിദ്ധി ഭാരത മാധവം

മായയുടെ പതി (ധവൻ) മായോൻ, മാ എന്നാൽ അമ്മ ജഗ്ഗജ്ജനനി, മഹാലക്ഷ്മി, ശ്രീ മഹാലക്ഷ്മിയുടെ ഭർത്തവ്, സർവ്വ ഐശ്വര്യങ്ങൾക്കും നാഥൻ . ഇനി രണ്ടാമാത്തെ വരിയിലെ അർത്ഥം. മധുവിദ്യകൊണ്ട് മാത്രം അവബോധിപ്പിക്കുവാൻ ( അനുഭവിക്കുവാൻ) കഴിയുന്നവൻ മാധവൻ. മൂന്നും നാലും വരികളിൽ പറയുന്നു. ഹേ ഭാരതാ മൗനം (silence), ധ്യാനം എന്നിവകൊണ്ട് മാധവനെ കൊണ്ട് അനുഭവിക്കുക . എന്താണ് മധു , തേൻ അല്ലെങ്കിൽ അമൃത് , മധുവിദ്യ (അമൃതവിദ്യ) ധന്വന്തരിയുടെതാണ്, വേദത്തിലെ അശ്വനികുമാരന്മാരുടെതാണ്. അമൃതപാനംകൊണ്ട് ജരാനരകളകറ്റി നിത്യയൗവനയുക്തരായി ജീവിതത്തിൻ്റെ വസന്തത്തെ ചിരകാലം നുകരുക. ഇത് ആയുർവേദ(വൈദ്യശാസ്ത്ര)പരമായ അർത്ഥം . ഒരാൾ തൻ്റെ ശരീരം മനസ്സ് ബുദ്ധി എന്നതാണ് അർത്ഥം. ധാതുക്കൾ (പഞ്ചഭൂതങ്ങൾ) ശുദ്ധമായിരുന്നാൽ മാത്രമേ ആരോഗ്യമുണ്ടാകൂ. എന്നുവെച്ചാൽ സത്വഗുണം ഏറി സത്വപ്രസാദം ഉണ്ടാകുക. വിഷ്ണു സത്വഗുണപ്രധാനമാണ്, ആരോഗ്യവും സത്വഗുണപ്രധാനമായ ഈശ്വരാനുഭവവും വിഷ്ണു പ്രസാദകൊണ്ടേലഭിക്കൂ. മധു വിദ്യാപ്രയോഗമെന്നാൽ ഔഷ്ധിവനസ്പതികൾ ശുദ്ധമായിരിക്കുക അവ സേവിക്കുക, ശരീരവും പരിസരവും പഞ്ചഭൂതശുദ്ധിയോടെ സൂക്ഷിക്കുക. ഇവ മാത്രം ചെയ്താൽ പോരാ പഞ്ചഭൂതശുദ്ധി (ധാതുപ്രാസദം) നേടാൻ, മറ്റുചില പ്രധാന കാര്യം കൂടി അനിഷ്ഠിക്കണം . മൗനം, ധ്യാനം,യോഗ, മൗനമായിരുന്ന് ധ്യാനിക്കുന്നു. യോഗവിദ്യയിലൂടെ സമാധിയിൽ മാധവനെ അനുഭവിച്ചറിയാം. മാസങ്ങളിൽ താൻ മാധവ മാസമെന്ന് ഭഗവാൻ പറയുന്നു. എന്തുകൊണ്ട്, തൻ്റെ നിത്യകാമിയായ മാധവിയിൽ ,ഭൂമിയിൽ , അവളുടെ ഗർഭത്തിൽ എന്തൊക്കെയുണ്ടോ അതിനെയെല്ലാം പുതുതായി മുളപ്പിക്കാനായി കാമനോടും രതിയോടുമൊത്ത് ശ്രംഗാരലീലകളാടുന്നതിൻ്റെ മനോഹരസം (മധു,തേൻ)തരുന്ന മാസം മാധവം, അപ്പോൾ സകലപ്പൂക്കളും വിടർന്ന് ഭഗവദ് പ്രണയനിയായ ഭൂമി ഋതുപുഷ്പവതിയായി തേനൊഴുക്കി നിൽക്കുന്നു. ആ മാധവിയുടെ കാമുകൻ, (നായകൻ) മാധവൻ.

73 - മധുസൂദന :- മധുവിൻ്റെ ഹന്താവ് മധു, മധു എന്നാ അസുരനെ വധിച്ചവൻ മധുസൂദനൻ, മധു ജനിച്ചത് വിഷ്ണുവിൻ്റെ കർണ്ണമലത്തിൽ നിന്നാണ്, കർണ്ണം ശ്രുതി വിഷയകമായ സംഗീതത്തെ (നാദത്തെ)സ്വീകരിക്കുന്ന ഇന്ദ്രീയം ആ ഇന്ദ്രിയത്തിൽ നിന്നും ജനിച്ച പങ്കം(ചെളി, അഴുക്ക്) പോലും ഭഗവാനിൽ മധുവായി തീരുന്നു. ചെവിയിൽ കർണ്ണമലമിരുന്നാൽ കേൾവിശക്തി പോകും , ശ്രുതി ജ്ഞാനമില്ലാതാകും, മധുവിദ്യാ ആയുർവ്വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രുതി(കേൾവി) ഇല്ലാതകുന്ന തടസ്സം നീക്കി തരുന്നവനാണ് മധുസൂദനൻ. വൈദ്യം, സംഗീതം എന്നിവക്ക് ആധാരമായ മൗനം, ധ്യാനം, യോഗം, എന്നിവകൂടി ചേർന്നാലേ മധുവിദ്യ പൂർണ്ണമാകൂ. സാംഗീതം നാദലയയോഗമാണ്, മൗനമായിരുന്ന് നാദദേവതമാരെ ശ്രദ്ധാപൂർവ്വം ധ്യാനിച്ചിട്ടാണ് സ്വരൂപജ്ഞാമുണ്ടായി പാടാൻ സാധിക്കുന്നത് .

74 - ഈശ്വരൻ :- സർവ്വശക്തിത്വംകൊണ്ട് ഈശ്വരൻ, അണിമാദികളായ അഷ്ട്സിദ്ധികളാൽ ഏറ്റവും ചെറിയ അണ്വിഷ്ഠരൂപത്തിലും , ഏറ്റവും സ്ഥൂലമായ ബ്രഹ്മാണ്ഡരൂപത്തിലും, സ്വന്തം ഇചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തികളാൽ സർവ്വശക്തിമത്തായി സ്ഥിതിചെയ്യാൻ സാധിക്കയാൽ ഈശ്വരൻ...

75 - വിക്രമീ :- വിക്രമമെന്നാൽ ശൗര്യം, ശൗര്യമുള്ള ശൗരി അഥവാ വിക്രമമുള്ള വിക്രമീ..

76 - ധന്വി :- ധനുസ്സ് ധരിച്ചവൻ ,ശർങ്ഗമെന്ന വില്ല് ധരിച്ച വിഷ്ണു. രാമ ശസ്ത്രഭൃതാമഹം (ഭഗവത് ഗീത) , വില്ല് എടുത്തവരിൽ വെച്ച് വില്ലാളിവീരനായി കോദണ്ഡരാമൻ ധനുമാസം അഥവ മാർഗഴിമാസത്തിലെ സന്ധ്യയിൽ ധനുമാസത്തിൽ നിന്നും മകരത്തിലേക്കുള്ള സംക്രമബിന്ദുവിൽ സൂര്യൻ നിൽക്കെ പശ്ചിമചക്രവാളത്തിൽ ദക്ഷിണായന ബിന്ദുവിൽ വില്ലിൻ്റെ ആകൃതിൽ പുണർതം ഉദിക്കുന്നു. ധന്വന്തരിയായി നിൽക്കുന്ന സൂര്യൻ പുണർത വില്ലെടുത്ത ശ്രീരാമചന്ദ്രസമാനനായി , ശ്രീരങ്കനാഥനായി , കോത(ഭൂമിദേവീ, ഭൂപുതി)യുടെ നായകനായിരിക്കുന്നു


77 - മേധാവി :- മേധാ എന്നാൽ ബഹുഗ്രന്ഥധാരണ സാമർത്ഥ്യം, അനേകം ഗ്രന്ഥങ്ങളെ മനസ്സിലാക്കാനുള്ള , പഠിച്ചറിയാനുള്ള ഗ്രാഹ്യശക്തി. ഇതുള്ളവനാണ് മേധാവി , ഓർമ്മശക്തിയും, ഗ്രാഹ്യശക്തിയുംകൊണ്ട് അനേകം ശാസ്ത്രവിഷയങ്ങളിൽ ഒരുപോലെ നൈപുണ്യം നേടുന്നവനാണ് മേധാവി. ഭഗവാൻ ബഹുമുഖപ്രതിഭയാണ്, സർവ്വജ്ഞനാണ് , ഭഗവാൻ്റെ ഭക്തനും ഈ ലക്ഷണം കൈവരുന്നു.

78 - വിക്രമ :- ജഗത്തിനെ ലംഘനം ചെയ്തവൻ (വി = പക്ഷി), ഗരുഡന്റെ പുറത്തു ഗമനം ചെയ്യുന്നവൻ, ത്രി വിക്രമ( വാമനൻ) സൂര്യനാരായണ രൂപമെടുത്ത മാഹാവിഷ്ണു ദീർഘമായ കാൽവെയ്പ്പാൽ ലോകം മുഴുവൻ അളന്ന ത്രി വിക്രമൻ, ഗരുഡവാഹനനാണ്, സങ്കൽപമാത്രയിൽ ഞൊടിയിടകൊണ്ട് വളർന്ന് മൂന്നടികൊണ്ട് ഭൂ ഭൂവർ സ്വർലോകങ്ങൾ അളന്ന വാമനൻ, സൂര്യനും പ്രഭാതം മദ്ധ്യാഹ്നം സായാഹ്നം ഇവകളാൽ മൂന്നടിവെച്ച് ലോകമളക്കുന്നു.

79 - ക്രമ :- ക്രമണം (ലംഘനം) ചെയ്യുന്നതിനോ ക്രമത്തിനോ കാരണമായവൻ, ക്രമത്താൽ, ക്രമഹേതുത്വാദ്യം കൊണ്ട് ക്രമം( മനുവചനം ) ക്രന്തോവിഷ്ണു എന്ന്. ഈ സംക്രമണം (സംക്രാന്തി) എടുത്തുപറയപ്പെടുന്നു. ഋതുചക്രപ്രവർത്തനത്തിൻ്റെ ഈ ക്രമതാളം സൂര്യനും ഭൂമിയും പരസ്പര സ്ഥാനങ്ങൾ കൊണ്ടാണോ വിക്രമിയായ ഭഗവാൻ്റെ ക്രമവിന്യാസമുള്ള പാദതാളം കൊണ്ട് ഭൂമി ഋതുരാഗതാളമേളഭേദങ്ങളെ പ്രദർശിപ്പിക്കുന്നു.

80. അനുത്തമ: - ഉത്തമരിൽ ഉത്തമൻ, ഇതിലും ഉത്തമനായി മറ്റൊരുവൻ ഇല്ല. ആരാലും പറഞ്ഞുതീർക്കാനാവാത്ത ഉത്തമസ്വഭാവമുള്ളതിനാൽ അനുത്തമനാമം. "യസ്മാത് പരം നാപരം അസ്തി കിഞ്ചിത്" എന്ന് തൈത്തിരീയ ആരണ്യകത്തിൽ ഈ അനുത്തമഗുണത്തെ പ്രകീർത്തിക്കുന്നു.

81 - ദുരാധർഷ :- ആരാലും ജയിക്കാനാവാത്തവൻ, ആർക്കും തോൽപ്പിക്കാനാവാത്തവൻ, ദേഹം,ബലം,ബുദ്ധികൂർമത, മനോഗുണം, ആത്മവീര്യം ഇവയിലൊന്നും അവനെ ജയിക്കാനാരുമില്ല. ദുരാചാരികളായ മൂഢ്ന്മാരല്ലാത്തെ അവനെ തോൽപ്പിക്കാമെന്ന് വിചാരിക്കുകയുമില്ല. അതുകൊണ്ട് ദുരാധർഷൻ, ആരാണ് ദുരാചാരി., ഒന്നിലും മിതത്വം പാലിക്കാതെ വെറുതെ തിന്നും,കുടിച്ചും, രമിച്ചും. ഹിംസിച്ചും നടക്കുന്ന ദൈത്യദാനവന്മാർ, അതുകൊണ്ട് "ദൈത്യദിശഭിർമ്മയിതും ന ശക്യതേ ഇതി ദുരാധർഷ"

82 - കൃതജ്ഞ:- ജീവികളുടെ കൃതമായ കർമ്മങ്ങളെ അറിയുന്നവൻ, പ്രാണികൾ ചെയ്യുന്ന സകല പാപപുണ്യകർമ്മവും ഏതൊരു മഹാശക്തി അറിയുന്നുവോ അവനാണ് കൃതജ്ഞാൻ , കൃതവും, അകൃതവും അറിഞ്ഞ ജ്ഞാനി കൃതജ്ഞത , എന്നാൽ നന്ദി, ആനന്ദം , സന്തുഷ്ടി എന്നർത്ഥവുമുണ്ട്. ഭഗവാൻ ഭക്തൻ നൽക്കുന്ന പത്രം, പുഷ്പം, ഫലം തോയം മുതലായ അൽപ്പമായ സമ്മാനം കൊണ്ട് കൂടി നന്ദിച്ച്(ആനന്ദിച്ച്) ആ ആനന്ദാനുഭവത്തിനു പ്രതിഫലമായി പരിമിതാനന്ദം കൊടുക്കുന്ന കൃതജ്ഞനാണ്.

83 - കൃതി : - എല്ലാ കൃതികൾക്കും ആധാരമായവാൻ, കൃതി അഥവാ കർമ്മം പുരുഷപ്രയത്നമാണ് കൃതി, സർവ്വ ക്രിയകളും ഭഗവാൻ തന്നെയാണ്, ഭഗവാൻ്റെ സർവ്വാത്മകത്വം കൊണ്ട് സർവ്വ ക്രിയകളുടെയും ആധാരവും ലക്ഷ്യവും ക്രിയതന്നെയും ഭഗവാനാണ് ഭഗവാനിൽ നിന്ന് വിഭിന്നമായി ഒന്നില്ല.

84. ആത്മവാൻ - സ്വന്തം മഹിമാവിൽ പ്രതിഷ്ഠിതൻ, സ്വന്തം മഹിമയിൽ ( സ്വാത്മാവിൽ) പ്രതിഷ്ഠിതനാകയാൽ ആത്മവാൻ.. സ ഭഗവ കസ്മിൻ പ്രതിഷ്ഠിത ഇതി സോ മഹിമ്നി


85 - സുരേശ :- സുരന്മാരുടെയെല്ലാം ഈശ്വരൻ, ശോഭനമായിട്ടുള്ളതിനെ ദാനം ചെയ്യുന്നവൻ , സുരൻ പ്രകാശിക്കുന്നവൻ, പ്രകാശരൂപി, സുരം മധു, അമൃത് ലഹരി നൽക്കുന്ന നിർവൃതി , പ്രകാശം ഇവക്കെല്ലാം ഈശ്വരൻ, സു എന്ന അക്ഷരം മുന്നിലുണ്ടായാൽ പിന്നീട് വരുന്ന ഏതു പദത്തെയും ശോഭന ധാതു എന്നു കുറിക്കുന്നതാണ്. രാ ധാതു രാത്രി രാവ് ഇരുട്ട് പ്രകാശത്തിൻ്റെ വിപരീതം സു അഥവാ പ്രകാശിക്കുന്ന പ്രപഞ്ചങ്ങൾക്കും, രാ അഥവ അപ്രകാശിതമായ പ്രപഞ്ചങ്ങൾക്കും ഒരുപോലെ ഈശ്വരനാണ് സുരേശൻ. രാപ്പകലുകളുടെ നാഥൻ.

86 - ശരണം :- എല്ലാവർക്കും ശരണമാണവൻ, ആർത്തന്മാർക്ക് ആർത്തിഹരണം ചെയ്കയാൽ ശരണം. മുക്തന്മാർക്ക് അവനിൽത്തന്നെ നിത്യശരണം നൽക്കുന്നതിനാലും ശരണം .

87 - ശർമ്മ :- പരാനന്ദ രൂപത്ത്വംകൊണ്ട് അവനെ ശർമ്മനെന്നറിയുന്നു. പരമാനന്ദസ്വരൂപൻ.

88 - വിശ്വരേത :- വിശ്വത്തിന് കാരണമായവൻ, രേതസ്സ് ബീജമാകയാൽ വിശ്വരേത. .. വിശ്വത്തിൻ്റെ വിത്ത്... ഈ പ്രപഞ്ചത്തിൻ്റെ വിത്ത് അവനാണ്. ഈ വിത്തിൽ നിന്നും ഉണ്ടാവാത്തതായി മറ്റൊരു വിത്തും, മറ്റൊരു ചരാചരപ്രപഞ്ചവും ഇവിടെയില്ല, ആദിനാദബ്രഹ്മമെന്ന ആ വിശ്വരേതസ്സിൻ്റെ മക്കളാണ് ഇക്കാണുന്ന ജൈവാജൈവലോകവും, പ്രപഞ്ചവും അവയിലെ പ്രതിഭാസങ്ങളും . രേതസ്സ് പുരുഷസൂചകം.

89. പ്രജാഭവ: - എല്ലാ പ്രജകളുടെയും ഉത്ഭവ സ്ഥാനമായിട്ടുള്ളവൻ, "സർവ്വ്പ്രജായത് സകാശാദുദ്ഭവന്തി സ പ്രജാഭവ" സർവ്വപ്രജകളും

90 - അഹ :- പ്രകാശരൂപമുള്ള അഹസ്സ്(പകൽ) അവനാണ്ണ്, അഹം(ഞാൻ) കൊണ്ട് പ്രകാശിക്കുന്ന പ്രതിഭയുള്ള ജീവസമൂഹങ്ങളും അവനാണ് .

91 - സംവത്സര :- കാലാത്മാവായി സ്ഥിതിചെയ്യുന്നത് വിഷ്ണ്യ്വാണ്. അതിനാലവൻ സംവത്സരനാണ്. കാലസ്വരൂപത്തില് സ്ഥിതി ചെയ്യുന്നവനാണ്. ആത്മബോധം കൊണ്ട് പ്രകാശിക്കുന്ന പകലും ,ഞാനും , സർവ്വപ്രകാശ സുരലോകങ്ങൾക്കും ശോഭനധാതുക്കൾക്ക് ആധാരവും, നിത്യശരണ്യനും, പരമാനന്ദസരൂപവും, വിശ്വരേതസ്സും, സർവ്വപ്രസവത്രിയായ അമ്മയുമായ മഹാവിഷ്ണുതന്നെ സർവ്വരിലും കാലാത്മബോധമായി സ്ഥിതിചെയ്ത് ത്രിലോകബോധമായ ജ്യോതിസ്സായി വിളങ്ങുന്നു. ഈ അവബോധം പ്രകാശിച്ചതുകൊണ്ട്. അഹം(ഞാനും) വിഷ്ണുവുമായി തന്മയീഭവിച്ചിരിക്കുന്നു.

ജയതി ജഗതപ്രസൂതിർവിശ്വാത്മനാ സഹജഭൂഷണം നഭസ ഭൂതകനകസദൃശാ ദശശതമയൂഖമാലാർച്ചിതാസവിതാ
പ്രഥമമുനികഥിതാ മവിതഥമലോക്യ ഗ്രന്ഥവിസ്തരസ്യാർത്ഥം നാതിലഘുവിപുലരചനാഭിന്ദധൃതസ്പഷ്ടമഭിധാത്യാം,

ജഗത്തിനെ പ്രസവിച്ച വിശ്വാത്മാവും നഭസ്സിൻ്റെ സഹജാലാങ്കാരവും ഭൂതകനകധാര പൊഴിയുന്നതു പോലെ ശേശതമയൂഖമലാർച്ചിതമായ സൂര്യനാരായണനെ ദർശിച്ച പ്രഥമമുനിയുടെ പ്രതിഭയിൽ (പ്രജ്ഞ) ആത്മസൂര്യൻ്റെ പ്രതിഭാപ്രകാശം കൊണ്ട് വിസ്താരിതമായ പ്രഥമ സർഗ്ഗം(ജ്യോതിശാസ്ത്രകലവിധാനശാസ്ത്രം) അതേ ജ്ഞാനത്താൽ (അഹം) അതേ ശാസ്ത്രത്തെ വിസ്തരിക്കുമ്പോൾ പുതിയ ഒരു സർഗ്ഗം ആരംഭിക്കുന്നു എന്ന അറിവ്. അർക്കരാശിയോടുകൂടിയ വേദനയന(വേദനേത്രം) എന്ന ജ്യോതിസ്സുകളുടെ പ്രപഞ്ചം(ജ്യോതിശാസ്ത്രം) തെളിഞ്ഞശേഷം രണ്ടാമദ്ധ്യായം (സംവത്സരസൂത്രം) പറയുന്നു. സംവത്സരമെന്നാൽ ആരാണ്, അവൻ്റെ ലക്ഷണമെന്താണ് അവൻ്റെ പ്രജ്ഞയിൽ തെളിഞ്ഞ് പ്രകാശിച്ച അറിവെന്ത്. ഇവിടെ വിഷ്ണുവിനെ ദൈവവും ദൈവജ്ഞനും, ജ്യോതിസ്സുകളൂടെ ജ്യോതിസ്സും ദേവദേവേശനുമായ സംവത്സരനായി പറകയാൽ സംവത്സരലക്ഷണം. വരാഹമിഹിരൻ്റെ അഭിപ്രായപ്രകാരം. സൂര്യൻ ജനിച്ചപ്പോൾ ഋതുക്കളും മാസങ്ങളും ഉള്ള സംവ്ത്സരരൂപമായ സായനകാലവും ഭൂമി മുതലായ ഗ്രഹങ്ങളിൽ ജനിച്ചു. ഇതിൻ്റെ ഗതിശീലത്തെക്കുറിച്ചും, അതിൻ്റെ താളത്തെ കുറിച്ചും . ആരുടെ പ്രജ്ഞയിൽ ആദ്യമായി ബോധം ഉദിച്ചുവോ അവനാണ് സംവത്സരൻ…

ദൈവമാണ് ആദ്യത്തെ ദേവജ്ഞനായ ഋഷി , ആഭിജാത്യമുള്ളവനും, പ്രിയദർശനനും, വിനീതവേഷനും, സത്യവാക്കും, അനസൂയനും, സാമവും, സുസംഹാതവുമായ ആരോഗദൃഢഗാത്രമുള്ളവനും, വൈകല്യമില്ലാത്ത ചാരുകരചരണനഖനയനങ്ങളാലും, സന്ധികളൂം, മുടി, കാത്, പല്ല്, നെറ്റി, പുരികം, ശിരസ്സ്, ഇവയുള്ളവനും, ഗംഭീരവും, ഉദാത്തവുമായ, ശബ്ദമുള്ളവനും ഗുണവാനും, സുന്ദരനും, ചാതുരനും, പ്രഗത്ഭമതിയും, വാഗ്മിയും, പ്രതിഭാശാലിയും , ജ്ഞാനിയും , സാത്വികനും, ഏതുസഭയിലും ഭീരുത്വമോ സഭാകമ്പമോ ഇല്ലാതെ സംസാരിക്കുന്ന പ്രകൃതക്കരനും, സഹദ്ധ്യാരികാളാൽ തിരസ്ക്കരിക്കാത്തവനും, കുശലനും, ദുഃഖരഹിതനും. ശാന്തികപൗഷ്ടികളിൽ അഭിജ്ഞാനും വിബുധാർച്ചനയിലും വ്രതോപാസനയിലും നിരതനും, അന്യാശ്രയം കൂടാതെ സ്വയം ആവിഷ്ക്കരിച്ച സ്വതന്ത്ര്യമെന്ന തന്ത്രമാർഗ്ഗം ഗണിതക്രിയ ഇവകൊണ്ട് മറ്റുള്ളവരിൽ ആശ്ചര്യം ജനിപ്പിക്കുന്നവനും സർവ്വശുഭങ്ങളെയും സന്നിദ്ധ്യമൊന്നുകൊണ്ടുമാത്രം ഹനിക്കുന്നവനുമാണ് സംവത്സരന്ന് ലക്ഷണം പറഞ്ഞിരിക്കുന്നത്.

അറിവ് എങ്ങയുള്ളതാവണം ഗണിതസംഹിതോഹാരാർത്ഥങ്ങളിൽ വിദ്വത്തം ഗ്രഹഗണിതത്തിൽ പഞ്ചസിദ്ധാന്തങ്ങളിലും പറഞ്ഞീട്ടുള്ള ഹോരാവയവങ്ങൾ ക്ഷേത്രം ഇവയെ അറിയണം. ( വ്യത്യസ്ഥമായ അഞ്ചുതരം കാല ദേശ വിഭജനപദ്ധതികളെ) കാലപുരുഷൻ്റെ 14 സൂക്ഷമാവയങ്ങൾ (യുഗം മുതൽ ത്രുടിക വരെ) അളന്ന് അവക്ക് ക്ഷേത്രമാനത്തോടുള്ള (വാസ്തുപുരുഷ) നൈരന്തര്യം ഗ്രഹിക്കാനാവണം . സൗരസാവനനക്ഷത്രചന്ദ്രമെന്ന 4 തരം മാസങ്ങൾ , അധിമാസങ്ങൾ അവമ എന്നിവ എങ്ങിനെ സംഭവിക്കുന്നു എന്നറിയണം,

പ്രഭവവിഭവാധികാലത്തിലെ 12 യുഗങ്ങൾ ഓരോന്നിലും അയ്യഞ്ചുവർഷം ഇപ്രകാരമുള്ള പഞ്ചവർഷീയൈപതാമഹായുഗം വർഷം മാസം ദിനം ഹോര ഇവകാലപുരുഷൻ്റെ അംഗങ്ങളാണ്. ഈ അംഗങ്ങളെയും അവക്ക് ശോഭനൽക്കുന്ന അധിപതിയെയും ഗ്രഹിച്ചശേഷം അവയോടുള്ള മമതാബന്ധം വിഛേദിക്കാൻ സാധിച്ച മുക്തനാണ് ദേവജ്ഞാനായ സംവത്സരൻ . കാലത്തെ അറിഞ്ഞ് കാലത്തെ ത്യജിച്ച കാലാതീതനാണ് ജഗത്തിൽ സർവ്വത്ര പ്രസരിക്കുന്ന പ്രകാശം പോലെ പ്രജ്ഞയിൽ ആലേഖനം ചെയ്യപ്പെട്ട ഭഗണശാസ്ത്രത്തെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവൻ്റെ വാക് ഒരിക്കലും നിഷ്ഫലമാകുകയില്ല. ഇപ്രകാരം കാലപുരുഷനെ കുറിച്ച് ചിന്തിക്കുന്ന ദൈവചിന്തകൻ സ്വയം ദൈവചിത്തമായി ( മന്മനോഭവ) തീരുന്നതിലാണ് അവനെ സംവത്സരനെന്ന് (കാലപുരുഷനെന്ന്) വിളിക്കുന്നത്. വിഷ്ണു കാലപുരുഷനാണ്, വാസ്തുപുരുഷനുമാണ്, കാലചക്രസൂത്രധാരനാണ്, സർവ്വപ്രപഞ്ചഗതിവിഗതികൾക്കും പ്രതിഭാസങ്ങൾക്കും മൂലകാരണമാണ്, അങ്ങനെ വിഷ്ണു സംവത്സരനാണ്, വിഷ്ണു ചിന്തകനും സംവത്സരനായി തീരുന്നു

92 - വ്യാള: വ്യാളവാത് ദുരാധർഷ ഗജവാത് ഗ്രഹീതുമാശക്യത്വാത് വ്യാളഃ. വ്യാളമെന്നാൽ ആന, നാഗം(സർപ്പം) എന്നു അർത്ഥമുണ്ട്. പിടിക്കുവാനും മെരുക്കുവാനും ദുരാത്മാക്കൾക്ക് സാധിക്കുകയില്ല. ഭക്ത്ന്മാർക്ക് എളുപ്പം സാധിക്കും. ഈ സ്വഭവം കൊണ്ട് വ്യാളൻ എന്നു വിളിക്കുന്നു. ഗ്രഹിക്കാൻ വിഷമമായത് എന്നതാണ് വ്യാളപദത്തിന് അർത്ഥം, ഗ്രഹിക്കുക എന്നാൽ പിടിക്കുക എന്നു മാത്രമാല്ല മനസ്സിലാക്കുക എന്നു അർത്ഥമുണ്ട്. മൻസ്സിലാക്കിയ തത്ത്വത്തെ നിരന്ത്രമായി ഓർമ്മിച്ച് , ജീവിതത്തിൽ പകർത്തിക്കാട്ടലാണ് മെരുക്കൽ. ഈശ്വരനെ മനസ്സിലാക്കുക, മനസ്സിലാക്കിയ ഈശ്വരഗുണങ്ങളെ സ്വജീവിതത്തിൽ പ്രകാശിപ്പിച്ച് ജീവിച്ച് കാണിച്ച് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുക. എന്നത് വളരെ പ്രയാസമെന്ന് ദുരാചാരികൾക്കും ഏറ്റവും ഏളുപ്പമെന്ന് സദാചാരികൾക്കും അനുഭവപാഠമാണ്

93 - പ്രതീതി പ്രജ്ഞാ പ്രത്യയ പ്രജ്ഞാനാം ബ്രഹ്മ ഇതി ശ്രുതേ പ്രജ്ഞയാണ് ബ്രഹ്മമെന്ന് ശ്രുതി വാക്യം നവനേവോന്മഷശാലിനിയായ പ്രജ്ഞ അഥവാ പ്രതിഭ സദാ ഉന്മേഷശാലിനിയയ പ്രജ്ഞയെ വിഷ്ണുഭാഗവതം പ്രജ്ഞാപാരമിതാ എന്നു ദേവീപര്യായമായി പറയുന്നു. അത് ഒരവബോധമായി ഒരാളിൽ ഉദിക്കുമ്പോഴാണ് ഞാനും ബ്രഹ്മവും ഒന്നെന്നപ്രതീതി പ്രജ്ഞയിൽ തെളിഞ്ഞ് ബോധ്യപ്പെടുക. വ്യാകരണശാസ്ത്രീപ്രാകരമുള്ള പ്രത്യയമെന്ന അർത്ഥവും എടുക്കാം. പ്രത്യയം ചേരാതെ വാഗർത്ഥം പ്രജ്ഞയിൽ തെളിയുകയില്ലല്ലോ.

94 - സർവ്വദർശന :- സർവ്വത്തെയും കാണുന്ന കണ്ണ്, സർവ്വ സാക്ഷി, സർവ്വാത്മകത്വത്താം വിശ്വതശ്ചക്ഷു എന്ന് തൈത്തിരീയാാരണ്യകം, സർവ്വ സാക്ഷിയും നിത്യസാക്ഷിയും ആയിരിക്കുന്ന വേദനേത്രം സർവ്വദർശനമായ പ്രജ്ഞാപാരമിതത്തിൽ ത്രികാലങ്ങളും സർവ്വ ബ്രഹ്മാണ്ഡങ്ങളും പ്രകാശിക്കുന്നു.

95 - അജ ;- ജനിക്കാത്തവനാണ് അവൻ , മേഷരാശിയും അജമാണ്, ആട് എന്ന് സ്ഥൂലാർത്ഥം , 'ന ജാതോ ന ജനിഷ്യന്തേ' (ഋ സം) ജനിക്കാത്തതിനാൽ അവന് ജാതിയില്ല, അവൻ ജന്തു എന്ന വാക്കിൻ്റെ ഗണത്തിൽപെടുന്നില്ല.
"നഹി ജാതോ ന ജായേഹം ന ജനിഷ്യേ കദാചന
ക്ഷേത്രജ്ഞ സർവ്വ ഭൂതാനാം തസ്മാദഹമജ സ്മൃത"
ഞാനൊരിക്കലും ജനിച്ചിട്ടുമില്ല ജനിക്കുകയുമില്ല ഞാൻ സർവ്വഭൂതങ്ങളിലും സദാ ക്ഷേത്രജ്ഞനായിരിക്കയാൽ അജനെന്ന് സ്മരിക്കപ്പെടുന്നു.

96 - സർവ്വേശ്വരൻ :- ഈശ്വരന്മാരുടെയും ഈശ്വരൻ, സർവ്വതിനും ഈശ്വരൻ, ദേവന്മാർ ഭഗവാന്റെ വിവിധ രൂപങ്ങളല്ല. അവർ അദ്ദേഹത്തിന്റെ അംശങ്ങളാണ്. ഈശ്വരൻ ഏകനാണ്; അംശങ്ങൾ അസംഖ്യവും. വേദോക്തമിതാണ്. നിത്യോ നിത്യോനാം (ഈശ്വരൻ ഏകൻ); ഈശ്വരഃ പരമഃ കൃഷ്ണ കൃഷ്ണൻ, ഒരാൾ മാത്രമാണ് സർവ്വേശ്വരൻ. ദേവോത്തമന്മാരായ ബഹ്മാവിനേയും ശിവനേയും കൂടി പരമപുരുഷനോടുപമിക്കാവുന്നതല്ല. വാസ്തവത്തിൽ ദേവന്മാരായ ശിവബ്രഹ്മാദികളും സർവ്വേശ്വരനെ ആരാധിക്കുന്നു. (ശിവ വിരിഞ്ചിനുതം). ഭഗവാൻ നാരായണൻ അഥവാ കൃഷ്ണൻ, വിഷ്ണു ഈ ഭൗതികലോകത്തിൽപ്പെടുന്നില്ല. ഭൗതികസ്യഷ്ടിക്ക് അതീതനാണദ്ദേഹം.

97 - സിദ്ധൻ :- നിത്യനിഷ്പന്ന രൂപത്വം കൊണ്ട് സിദ്ധൻ, ശ്വശ്വതവും പൂർണ്ണവുമായി സദാ സർവ്വ സിദ്ധനായിരിക്കുന്ന അവന് ഒന്നും നേടേണ്ടതായിട്ടോ ചെയ്യേണ്ടതായിട്ടോ ഇല്ല. സിദ്ധികളിലെല്ലം അവനിലാണ് ഇരിക്കുന്നത്.

98 - സിദ്ധി :- സിദ്ധനും സിദ്ധിയും അവനാണ്, സർവ്വ വസ്തുക്കളിലും സംവിദ്രൂപത്വം കൊണ്ട് നിരതിശയ രൂപത്വം കൊണ്ട് അവൻ നിത്യ സിദ്ധിയാണ്, സ്വർഗ്ഗാദിലോകങ്ങക്കെല്ലാം അവസാനമുണ്ട് അവനുമാത്രം അവസാനമില്ല. അതിനാലവൻ നിത്യസിദ്ധനും നിത്യസിദ്ധിയുമാണ്

99 - സർവ്വാദി :- സർവ്വ ഭൗതികപ്രപഞ്ചങ്ങൾക്കും ആദികാരണം, സകലഭൂതങ്ങളുടെയും ആദിയിൽ ഉള്ളത്.

100 - അച്യുതൻ :- നാശം ഇല്ലാത്തവൻ അഥവാ ച്യുതി ഇല്ലാത്തവൻ, സ്വരൂപസാമർത്ഥ്യത്താൽ അവന് ച്യുതി (നാശം) ഇല്ല. ഒട്ടും കുറവോ കൂടുതലോ ഇല്ല. ശാശ്വതം ശിവം അച്യുതം (തൈ- ആരണ്യകം) "യസ്മാന്നച്യുതപൂർവ്വോഹമച്യുതേസ്തനകർമ്മണ"( ശാന്തിപർവ്വം) മുമ്പു മുതലിനുവരേയും, ഇനി വരാനിരിക്കുന്ന ദേശകാലങ്ങളിലും ഒരിക്കലും നാശം വാരാതിരിക്കുന്ന ഒരേഒരു പ്രതിഭാസം അച്യുതൻ,

101 - വൃഷാകാപി :- സർവ്വ കാമങ്ങളെയും വർഷിക്കുന്നവൻ, സർവ്വധർമ്മങ്ങളെയും വർഷിക്കുന്നവൻ, അതുകൊണ്ട് വർഷകനായ വൃഷാവ്, ധർമ്മം കൊണ്ട് സർവ്വകാമങ്ങളും സാധിക്കും, ധർമ്മത്തിൻ്റെ പര്യായമാണ് വൃഷാവ്, വൃഷാകപി എന്നാൽ വരാഹം, ക എന്നാൽ കാരണജലം , പാ എന്നാൽ സംരക്ഷിക്കുക. (ശങ്കരഭാഷ്യം), ഭൂമിയെ പ്രളയജലത്തിൽ മുങ്ങിപോകാതെ സംരക്ഷിച്ചവനാണ് കപി എന്ന വരാഹം, വൃഷാകപി ധർമ്മരക്ഷകനായ ധർമ്മവരാഹം,
'കപിർവ്വരാഹ ശ്രേഷ്ഠഛ ധർമ്മഛ വൃഷൗച്യതേ
തസ്മാദ് വൃഷാകപിം പ്രാഹ കശ്യപോമാം പ്രജാപതി (ശാന്തിപർവ്വം)

കശ്യപ പ്രജാപതി നൽകിയ പര്യായമാണിത്, ശ്രീരാമവതാരകാലത്ത് ഭൂമിയെ(സീതയെ) രക്ഷിക്കൻ കപികളുടെ സഹായം തേടി വിഷ്ണു, വർഷകനായ വൃഷാവ് കാള അഥവാ ഋഷഭം ജൈനതീർത്ഥങ്കാരനും ഇക്ഷാകുവംശജനുമായ ഋഷഭൻ, ധർമ്മ രക്ഷകരായ ഋഷിമാർ , അധർമ്മം തലപൊക്കുമ്പോളെല്ലം ധർമ്മ സംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണു, ഈ ഒരു വാക്കിൻ്റെ അർത്ഥതലത്തിലുണ്ട്. വരാഹമെന്നാൽ വാരാഹൻ (സ്വർണ്ണനാണ്യം) സ്വർണ്ണം വർഷിക്കുന്ന ദേവീ ആരുടെ ശക്തിയോ ആ നിത്യഹരിതനായകനായ വിഷ്ണു....

102 - അമേയാത്മാ :- ഏതൊന്നിനെ പരിഛേദിക്കാനോ അളന്നു തൂക്കി വിഭജിച്ച് പഠിക്കാനോ കഴിയുകയില്ലയോ ആ അമേയമായ അൾക്കാനാവാത്ത അപരിമിതമായ പരമാത്മാവ്.

103 - സർവ്വയോഗാവിനിസൃത :- സർവ്വ ബന്ധങ്ങളും വിട്ട് ഒരു മമതാബന്ധവും ഒന്നിനോടും ഇല്ലാത്തത്, അസംഗോഹ്യയം പുരുഷഃ (ബൃ, ഉപ) നാനാശാസ്ത്രങ്ങളിൽ പറയപ്പെട്ട അനേകം സിദ്ധാന്തങ്ങളാലോ തകർത്താലോ സ്പർശിക്കാനോ ആവാത്ത ബന്ധിക്കാനാവാത്ത പ്രതിഭാസം , യോഗാനുഭൂതിയാൽ അനുഭവിക്കാം , തർക്കദികളാൽ ബന്ധിക്കനോ അറിയാനോ ആവില്ല. ഒന്നിലും ബന്ധമില്ലാതെ എല്ലാറ്റിലും ഇരിക്കുന്നത്.

104 - വസു:- വസിക്കുന്നവൻ, എല്ലാ ഭൂതങ്ങൾക്കും വാസസ്ഥാനമായവൻ, എല്ലാ ഭൂതങ്ങളിലും വസിക്കുന്നവൻ, സർവ്വ ഭൂതങ്ങളിലും വസിക്കുന്നതിനാൽ വസു.
“വസന്തി സർവ്വ ഭൂതാനി അത്ര തേഷു അയമപി വസതീതി വ വസു”,
ഭഗവത് ഗീതയിൽ “വസൂനാം പാവകശ്ചാമി”

വസു എന്നാൽ രത്നം, ഭൂതങ്ങളിലെല്ലാം അമൂല്യ രത്നമായി മറഞ്ഞിരിക്കുന്നത്. ആ വസുക്കളിൽ വെച്ച് അമൂല്യം പാവകനായ അഗ്നി, അഷ്ടവസുക്കളിൽ ഏറ്റവും ഉത്തമം അഗ്നി അതു ഊർജ്ജമാണ്. എല്ലാഭൂതങ്ങളിലും അഗ്നി ഊർജ്ജമായിരിക്കുന്നത് ഈശ്വരൻ, അതിനെ ശിരസ്സിലണിഞ്ഞിരിക്കുന്ന വാസുകനെന്ന നാഗപുത്രൻ വാസുകി, (നാഗയോഗി) ഭൂമിയിൽ എങ്ങനെ രത്നമിരിക്കുന്നുവോ, അതുപോലെ ഈശ്വരനെന്ന രത്നം തന്നിലിരിക്കുന്നു എന്ന ബോധമുദിച്ച് ആ പ്രജ്ഞയെ അനുദിനം പാലിക്കുന്നവനാണ് യോഗി. ,

105 - വസുമന:- വസു (രത്നം) പോലുള്ള അമൂല്യമനസ്സുള്ളവൻ, പ്രശസ്തമായ മനസ്സോടു കൂടിയവൻ, വസു ശബ്ദം ധനവാചിയായതുകൊണ്ട് പ്രശസ്തിയാണിവിടെ ലക്ഷ്യം. പ്രശസ്തമായ അമൂല്യമായ് മനസ്സ് രാഗദോഷങ്ങൾ വന്നാലും ,ക്ലേശവും മോദവും അനുഭവിക്കുമ്പോഴും , അവകളാലെന്നും സ്പശിക്കപ്പെടാതെ കുലുഷിതമാകാത്ത ചിത്തത്തെയാണ് വസുമനസ്സ് എന്നുതുകൊണ്ട് സൂചിപ്പിക്കുന്നത്. അത്തരം മനസ്സ് രത്നം പോലെ അന്വേഷിച്ച് കണ്ടത്തേണ്ടതാണ്.

106 - സത്യം :- അവിതഥരൂപമകായാൽ പരമാത്മാവ് സത്യമാണ്, "സത്യം ജ്ഞാനമനന്തം ബ്രഹ്മ" (തൈ.. ഉപ) മൂർത്താമൂർത്തത്മകം കൊണ്ട് പരമാത്മാവ് സത്യമാണ്. സത് പ്രാണൻ, തിത് അന്നം, യം ദിവാകരൻ, സൂര്യൻ, (അഗ്നി,) പ്രാണൻ അന്നം ആദിത്യൻ എന്ന ത്രിരൂപങ്ങളാൽ സത്യമായിരിക്കുന്നത്. സർവ്വം ശുദ്ധീകരിക്കുന്ന പംക്തി പാവനനായ അഗ്നിയാണ് വസു. അതിൻ്റെ ഊർജ്ജം എല്ലാറ്റിലുമിരിക്കുന്നു. ഭൂമിയിലെ മൂർത്തമൂർത്തങ്ങളായ സർവ്വതിനും ഊർജ്ജം തരുന്നു. . സൂര്യനാണ് എനർജ്ജി അഥവാ ഊർജ്ജമായ അഗ്നിയുടെ സിംബൽ, യം, യമ ഇത്യാദി അവ്നെ കുറിക്കുന്നു. സൂര്യോർജ്ജം വലിച്ചെടുത്താണ് ഭൂമിയിൽ അന്നം സൃഷ്ടിക്കപ്പെടുന്നത്. (ഹരിതനിറമുള്ള പ്രകൃതി സൂര്യനാരായണ പത്നി, സൂര്യൻ്റെ ശക്തി) അന്നമാണ് പ്രാണൻ , അന്നമാണ് പ്രാണദാതാവ്, അന്നത്തെ പചിക്കുന്ന അഗ്നി( ദഹനം ചെയ്യുന്ന ദാഹകൻ) സർവ്വരിലുമിരിക്കുന്നു. അതിനാൽ പ്രാണങ്ങൾ നിലനിൽക്കുന്നു, അതിനാൽ അത് തിത് യം എന്നിവ ചേർന്ന പരമ സത്യമായ ഊർജ്ജസ്രോതസ്സ് വസുമനസ്സായിരിക്കുന്ന ഈശ്വരനായി അറിയപ്പെടുന്നു.

107 - സമാത്മാ:- സ്നേഹം കൊണ്ടോ ദോഷം കൊണ്ടോ( രാഗദ്വോഷം) ദുഷിതമാകത്ത മനസ്സുള്ളവൻ സർവ്വത്ര ഭൂതങ്ങളിലും സമചിത്തതയോടെ ഇരിക്കുന്ന്, എല്ലാ പ്രാണി ജാലങ്ങളിലും സമമായിരിക്കുന്ന ആത്മാവ് ഉള്ളവൻ , "സമ ആത്മേതി വിദ്വാത്" (കൗശീതക ഉപ) സർവ്വത്ര സമദർശന (ഗീത) , സർവ്വഭൂതാന്തരാത്മാവയാ ഞാൻ ബ്രഹ്മംതന്നെ എന്ന അനുഭൂതി രസം നുകർന്നതിലാണ് ഈ സമചിത്തത.

108 - അസമ്മിത:- അർത്ഥവാദത്തിൽ പരിഛിന്നമാക്കി (ഭാഗിച്ച് )അളക്കാവുന്നതിനെ മിത എന്നും സമ്മിത എന്നു പറയാം, അങ്ങനെ ചെയ്യാനാവാത്ത അപരിഛിന്നമായ തേജസ്സ് അസമ്മിത.

109. സമ: - സർവ്വകാലവും സർവ്വവികാരരഹിത്വം കൊണ്ട് സമ, "മായ ലക്ഷ്മ്യാ സമവർത്തതാ ഇതി വാ സമ", മാ ലക്ഷ്മി സ മ മായയോട് കൂടി ഇരിക്കയാൽ സമ. മഹാലക്ഷ്മിക്ക് സമസ്ഥാനം കൊടുത്ത പുരുഷൻ , മഹാലക്ഷ്മിയോടു കൂടിയവൻ.

110 - അമോഘ:- പൂജിതനും, സ്തുതനും, സംസ്മൃതനുമാവുമ്പോൾ സർവ്വ ഫലങ്ങളും തരുന്നവനാണ്. ഒരാശയും പൂർത്തിക്കരിക്കതെ പോകുകയില്ല അവനെ പൂജിച്ച്, സ്മരിച്ച്, സ്തുതിച്ചാൽ, അതുകൊണ്ട് അമോഘൻ , പൂജ, സ്തുതി, സ്മരണം എന്നിവ ചെയ്താൽ സമ്പൂര്ണ്ണമായ ഫലം ദാനം ചെയ്യുന്നവൻ അവിതഥ സങ്കൽപ്പം കൊണ്ട് അമോഘൻ, സത്യകാമ സത്യസങ്ക്ൽപ എന്ന് ഛാന്ദോഗ്യം....

111 - പുണ്ഡരീകാക്ഷ:- ഹൃദയമാകുന്ന പുണ്ഡരീകത്തിൽ വ്യാപിച്ചിരിക്കയാൽ പുണ്ഡരീകാക്ഷൻ, യത് പുണ്ഡരീകം പുര മദ്ധ്യസംസ്ഥം"(തൈ ആരണ്യകം) നാഭീമദ്ധ്യത്തിൽ താമരയിൽ ഇരിക്കുന്നവനെന്നും, മദ്ധ്യമെന്നാൽ അക്ഷം, ഹൃദയകമലത്തിലിരിക്കുന്നവനെന്നും, താമരക്കണ്ണുള്ളവനെന്നും പറയാം, ഹൃദയമാകുന്ന പുണ്ഡരീകത്തിൽ വ്യാപിച്ചിരിക്കുന്നവൻ, പുണ്ഡരീകങ്ങൾ പോലെ ഉള്ള അക്ഷികൾ ഉള്ളവൻ എന്നും പറയാം ....

112 - വൃഷകർമ്മാ:- ധർമ്മം, ധർമ്മം മാത്രം കർമ്മമെന്നായവൻ, ധർമ്മ രൂപമായ കർമ്മത്തോട് കൂടിയവൻ, കാമവും അർത്ഥവും മോക്ഷവും ധർമ്മംകൊണ്ട് ലഭിക്കും ,അതിനാൽ ധർമ്മം ചെയ്യുക. ധർമ്മത്തെ രക്ഷിക്കുക സ്ഥാപിക്കുക ഇതുമാത്രമണ് ധർമ്മവർഷിയായ ഭഗവാൻ്റെ ധർമ്മം, ധർമ്മസംസ്ഥാപാനാർത്ഥം യുഗം തോറും അവതരിക്കുന്നു.

113 - വൃഷാകൃതി:- വൃഷത്തിൻ്റെ (ധർമ്മത്തിൻ്റെ) രൂപമെടുത്തവൻ, ധർമ്മത്തിന് വേണ്ടിത്തന്നെ ഉള്ള ശരീരത്തോട് കൂടിയവൻ, ഋഷഭസ്വരൂപൻ , ധർമ്മപുരുഷസ്വരൂപത്തിൽ ത്രേതായുഗത്തിൽ വാമനനായും, ദ്വാപരയുഗത്തിൽ കൃഷ്ണനായും, ഋഗ്വേദമന്ത്രത്തിൽ സത്യയുഗത്തിൽ ഋഷഭാകൃതി പൂണ്ടാണ് ധർമ്മാവതാരം .


114 - രുദ്ര :- സംഹാരകാലത്ത് പ്രജകളെ രോദിപ്പിക്കുന്നവൻ രുദ്രൻ, രുദ് അഥവാ രുദം എന്നാൽ നന്മ, നന്മതരുന്നവൻ രുദ്രൻ, ദു എന്നാൽ ദുഃഖം, രു എന്നാൽ ദുഃഖത്തിൻ്റെ മൂലകാരണം, ദുഃഖവും, ദുഃഖകാരണവും നശിപ്പിക്കുന്നവൻ രുദ്രൻ, ദുഃഖവും ദുഃഖഹേതുവും ദ്രവിച്ചുകളയുന്ന പരമകാരണമായ പ്രഭുവിന് രുദ്രൻ എന്നറിയപ്പെടുന്നു.

115 - ബഹുശിരസ്സ് : - അനേകം ശിരസ്സുകൾ ഉള്ളവൻ, സഹസ്രശീർഷഃ എന്ന് ഋഗ്വേദ സംഹിത, വിശ്വരൂപദർശനത്തിലും ഇതു കാണാം

116 - ബഭ്രു :- ബിഭ്രതിം ലോകാനീതി ബഭ്രുഃ - ലോകത്തിന്നു മുഴുവൻ ആധാരമായവൻ, ലോകത്തെ പ്രവർത്തിക്കുന്നവൻ, ബഭ്രു ആദിശേഷപര്യായമായും പറയുന്നു. സഹസ്രശിരസ്സിൽ ലോകം വഹിക്കുന്നതിലാണത്, അങ്ങനെയുള്ള ആദിശേഷനെ ശയ്യയാക്കിയവൻ, ആദിശേഷവംശജയായ ഉലൂപിയിൽ അർജ്ജുനന് പിറന്ന ഉണ്ണിക്കും ബഭ്രുവാഹനനെന്നു നാമം.

117 - വിശ്വയോനി :- വിശ്വോല്പതിക്ക് കാരണമായവൻ, പ്രപഞ്ചം ഏതൊരു യോനി (അമ്മ) യിൽ നിന്നുണ്ടായോ ആ വിശ്വകാരണം വിശ്വയോനി. ബീജം ഭഗവാനും മഹത്തായ ബ്രഹ്മം എന്റെ യോനി (ഉല്പത്തികേന്ദ്രം) യാകുന്നുവെന്നും അതിൽ ഞാൻ ഗർഭധാനം ചെയ്യുന്നുവെന്നും ഭഗവാൻ പറയുന്നു. സർവ്വചരാചരങ്ങളും അതിൽ നിന്നാണ് ഉണ്ടാകുന്നത്. എല്ലാ യോനികളും ചേരുന്നതാണ് വിശ്വയോനി.

123 - സർവ്വഗ : - സർവ്വത്ര വ്യാപിച്ചിരിക്കുന്നവൻ; എല്ലായിടത്തും ഗമിക്കുന്നവൻ, - സർവ്വത്ര ഗഛതീതി സർവ്വഗ - എങ്ങും ഗമിക്കുന്നത്, എങ്ങും കാരണരൂപത്തിൽ വ്യപ്തമായിരിക്കുന്നത് - വിഷ്ണു.

124 - സർവ്വവിദ് ഭാനു :- സർവ്വ വിദ്യകളും അറിയുന്നവൻ, വിദ്വാൻ, സർവ്വജ്ഞനും തേജസ്വിയും ആയിരിക്കുന്നവൻ, ഭാതി പ്രകാശിക്കുന്നത് -ഭാനു, അസ്തി (ഉണ്മ) ഭാതി (ജ്ഞാനപ്രകാശം), എന്നിവ പരശക്തിയുടെ ബ്രഹ്മസ്വരൂപമാണ്, തദേവഭാന്തമനുഭാതി സർവ്വം (മുണ്ഡകം) യദാദിത്യഗതം തേജ (ഗീത), സൂര്യനെപോലെ തേജസ്വിയായി സർവ്വവിദ്യകൾക്കും വിളനിലമായി , ബ്രഹ്മതേജസ്സായി വിലങ്ങുന്ന ജ്ഞാനി സർവ്വവിദ്ഭാനു.. ഈശ്വരനിലുപരിയായി ഈ വിശേഷണത്തിന് അർഹമായി ആരാണുണ്ടാകുക...

125 - വിഷ്വക്സേന : - വിഷ്വഗഛതി (പാലായനം ചെയ്യിക്കുന്നവൻ) ദൈത്യസേനയെ താൻ യുദ്ധം ചെയ്യാതെ യുദ്ധത്തിനു ഒരുങ്ങുന്നു എന്ന വാർത്തകൊണ്ടു തന്നെ നാലുപാടും ചിന്നിചിതറി ഓടിച്ചു കളയുന്നവൻ, യാതൊരാൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ തന്നെ ശത്രു സൈന്യം എല്ലായിടത്തും ഓടുന്നുവോ, ആ ആൾ.. കുരുക്ഷേത്രത്തിൽ ഭഗവാൻ യുദ്ധം ചെയ്യാതെ തന്നെ യുദ്ധം ജയിച്ചു. സൂര്യനുദിക്കുന്നു എന്ന വിചാരം കൊണ്ടു തന്നെ ഇരുട്ട് അകലുന്നുന്നു. വിദ്വാൻ വരുന്നു എന്നറിയുമ്പോൾ അവിദ്യ ഓടിഒളിക്കുന്നു. അതുപോലെ തന്നെ തൻ്റെ സാന്നിധ്യം ഒന്നു കൊണ്ട് തന്നെ അകറ്റുന്നവൻ,

127 - വേദ: - വേദസ്വരൂപൻ, വേദരൂപമാണവൻ്റെത്,
“തേഷാമേവാനുകമ്പാർത്ഥ മഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസേഥാ ജ്ഞാനദീപേന ഭാസ്വതാ"

അവനോടുള്ള അനുകമ്പയാൽ അവനിൽ തന്നെ ഇരുന്ന് ജ്ഞാനദീപം പ്രകാശിപ്പിച്ച് അജ്ഞാന തമസ്സ് അകറ്റുന്നതും ഞാനാണ്, സുകൃതികളുടെ അന്തഃകരണത്തിൽ തേജസ്സായി ആനന്ദമയമായ നാദബ്രഹ്മമായിരിക്കുന്ന വാഗ്ദേവി എന്ന വിദ്യ ഈശ്വരനാണ്.
സർവ്വവേദാ സർവ്വവിദ്യാ സ ശാസ്ത്രാ
സർവ്വയജ്ഞാ സർവ്വ ഇജ്യാശ്ച കൃഷ്ണാ "

സർവ്വ വേദവും സർവ്വ വിദ്യയും ശാസ്ത്രങ്ങളും യജ്ഞങ്ങളും കൃഷ്ണനെന്ന് അറിയുക. ഇപ്രകാരം കൃഷ്ണ്നെന്ന് അറിഞ്ഞ ബ്രാഹ്മണർക്ക് ഇനിചെയ്യാൻ യജ്ഞങ്ങൾ ഒന്നും ബാക്കിയില്ല അവരുടെ സർവ്വയജ്ഞവും കർമ്മവും അവസാനിച്ചിരിക്കുന്നു.

128 - വേദവിത് :- വേദവും വേദാർത്ഥവും ശരിയായി അറിയുന്നവൻ, വേദാർത്ഥത്തെ അറിയുന്നവനാണ് വേദവിത്ത്, വേദാന്തകൃത്തും വേദവിത്തും അവനാണ് .

129 - അവ്യംഗ :- ജ്ഞാനാദികളെ കൊണ്ട് പരിപൂര്ണ്ണൻ. ജ്ഞാനത്തിൽ ഈശ്വരൻ പൂർണനാണ്, അവികലനാണ്, വ്യംഗമായി (വ്യക്തമായി) നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത അതിസൂക്ഷ്മതത്വജ്ഞാനത്താൽ സമ്പൂർണ്ണൻ അംഗങ്ങളായി വിഭജിക്കാനാവാത്ത അവ്യംഗൻ.


130 - വേദാത്മാ :- വേദങ്ങൾ ആകുന്ന അംഗങ്ങളോട് കൂടിയവൻ, അവൻ്റെ അംഗങ്ങൾ ചതുർവേദങ്ങളാണ്, ഉപാംഗങ്ങൾ കൽപ്പനിരുക്തജ്യോതിഷദിവേദാംഗങ്ങളും ശാസ്ത്രങ്ങളും അവൻ്റെ അംഗം മാത്രം അവനെ പരിപൂർണ്ണമായി അറിയാൻ അവയെകൊണ്ടൊന്നും സാധ്യമല്ല.

131 - വേദവിത് :- 128ആം നാമം ആവർത്തിക്കുന്നു. വിചാരം ചെയ്ത് അവയെ സംരക്ഷിക്കുകയും പരത്തുകയും ചെയ്യുന്നു എന്നാണ് ഇവിടെ അർത്ഥം . ആദ്യം ജ്ഞാനത്തെയും, രണ്ടാമത് ജ്ഞനത്തെ സംരക്ഷിച്ച് അടുത്ത് തലമുറയിലേക്ക് കൊടുക്കുന്നവനായും(അദ്ധ്യാപനം) പറയുന്നു.

132 - കവി :- എല്ലാം കാണുന്നവൻ, ക്രാന്തദർശിയായ സർവ്വദൃക്ക്, അവനല്ലാതരു ദ്രാഷ്ടാവില്ലെന്ന് ബൃഹദാരണ്യകം, കവിർമനീഷി എന്ന് ഈശാവാസ്യം, കവിത എഴുതുന്നവൻ കവി, ഈശ്വരൻ്റെ കവിത പ്രപഞ്ചമാണ്. ക്രാന്തദർശിയും മനീഷിയുമായ സർവ്വസാക്ഷിക്കല്ലാതെ, പ്രപഞ്ചമെന്ന ഈ അഴകുറ്റമഹാകാവ്യം രചിക്കാൻ ആർക്ക് കഴിയും..

133 - ലോകാദ്ധ്യക്ഷ: - ലോകത്തിൻ്റെ മുഴുവൻ അദ്ധ്യക്ഷൻ, ലോകത്തെ മുഴുവൻ വീക്ഷിച്ച് ധർമ്മപരിപാലനം നടത്തുന്ന ശക്തി.

134 - സുരാദ്ധ്യക്ഷ: - അഷ്ട്ദികപാലാദി ലോകപാലകന്മാരായ ദേവന്മാർക്ക് അദ്ധ്യക്ഷൻ , അവരെയും നിയന്ത്രിക്കുന്ന നിയാമകശക്തി

135 - ധര്മ്മാദ്ധ്യക്ഷ: - അതാതു ജീവൻ്റെ ധർമ്മം നിരീക്ഷിച്ച് തദനുരൂപമായ ഫലം തരുന്ന ധർമ്മതലവൻ. ധർമ്മാധർമ്മങ്ങളെ നേരിട്ട് നോക്കി കൊണ്ടിരിക്കുന്നവൻ.

136 - കൃതാകൃത :- കൃതം(കാര്യ)വും, അകൃതം(കാരണ)വും താനതന്നെയാകയാൽ കൃതാകൃതൻ.


137 - ചതുരാത്മാ:- നാല് വിഭൂതികൾ അഥവാ ശരീരങ്ങൾ ഉള്ളവൻ, സർഗ്ഗാദിയിൽനാലു സ്വഭാവങ്ങളോടെ ചതുരാത്മാവായി അവതരിച്ചവൻ, ഭൂതചതുഷ്കമെന്ന നാലു ഊർജ്ജങ്ങളാൽ സമർത്ഥമായി ചതുരമായി സർഗ്ഗം നടത്തുന്നവൻ. പ്രപഞ്ചം ഗോളാകൃതി അതിനെ ചതുശ്രീകരിച്ച് സൃഷ്ടിനടത്തുന്നു.

വിഷ്ണുപുരാണം:
1, ബ്രഹ്മൻ, ദക്ഷൻ, കാലം, സർവ്വജന്തുക്കളും , വിഷ്ണുവിൻ്റെ നാലു രേതസ്സുകൾ, ജഗത്സൃഷ്ടികാരണങ്ങളായ വിഭൂതികൾ
2, വിഷ്ണു, മനു, കാലം, സർവ്വഭൂതങ്ങളും, നാലു വിഷ്ണു രേതസ്സുകൾ, സ്ഥിതിനിമിത്തഭൂതങ്ങളായി ഭൂതികൾ
3, രുദ്രൻ, കാലൻ, അന്തകൻ, സമസ്തജന്തുക്കളും, പ്രളയകാലത്ത് ഈ നാലെണ്ണമാണ് സംഹാരത്തിനുള്ള വിഭൂതികൾ.
. ചതുർവിധമെന്നതിനെ(4) ത്രിവിത(3) ഗ്രൂപ്പായി തിരിക്കുന്നു. ആകെ 12കാലം മൂന്നുഗ്രൂപ്പിലും സാമാന്യമാണ്,
ജന്തുക്കൾ സൃഷ്ടിപ്രലയകാലത്ത് സാമാന്യം, സ്ഥിതികാലത്ത് ഭൂതങ്ങൾക്കാണ് പ്രാധാന്യം,
സംഹാരകാലത്ത് ചാരചരങ്ങൾ നശിക്കുന്നു. സൃഷ്ടികാലത്ത് ജനിക്കുന്നു.
അവ എവിടെ പോയി എവിടെ നിന്നു വന്നു, അവ എങ്ങും പോയുമില്ല വന്നുമില്ല, സൂക്ഷമാവസ്ഥയിൽ വിഷ്ണുവിൻ്റെ തന്നെ യോഗനിദ്രാവസ്ഥയിൽ ഊർജ്ജ്പ്പാലാഴിയിൽ വിശ്രമിക്കുന്നു. പഞ്ചഭൂതതന്മാത്രകളായി അലിഞ്ഞു ചേർന്നിരിക്കുന്നു. ഭൂമി ജലഗോളമാണ് അതിൽ സമുദ്രമാണ് കരയെക്കളുമധികം, ഇതറിയാതെ ചരാചരങ്ങൾ ഭൂമിയെ പായപോലെ ചതുരമെന്ന് സങ്കൽപ്പിച്ച് വാസ്തുപുരുഷനെ ആരാധിക്കുന്നു. ഈ മായാഭ്രമമുണ്ടാക്കനുള്ള ചതുരാത്മാവായ ഭഗവാൻ്റെ ചതുശ്രീകരണമാണ് കാരണം. ഇതാണ് മായാശക്തി.

138 - ചതുർവ്യുഹ: - തന്നത്താൻ നാലു മൂർത്തികളായി തീരുന്നവൻ ( വാസുദേവൻ, സങ്കർഷണൻ, പ്രുദ്യുമ്നൻ, അനിരുദ്ധൻ)
ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ -3,
ദക്ഷൻ, മനു, അന്തകൻ, -3,
കാലം,കാലം, കാലം - 1,
സർവ്വ ചരാചരം, സർവ്വഭൂതങ്ങൾ, സർവ്വജന്തുക്കൾ -2
12 ൽ സാമാന്യതകൊണ്ട് 9 എണ്ണം വ്യത്യസ്തം പ്രളയത്തിൽ ബാക്കിവരുന്നത് മഹാവിഷ്ണുവിൽ ലയിച്ചത് 7 മാത്രം. (സ്ഥൂലചരാചരങ്ങളോ, ജന്തുക്കളോ ഇല്ലാകയാൽ) പഞ്ചഭൂതാത്മകമായ, പഞ്ചവത്കൃതമായത് (പഞ്ചീകരണം,) സപ്തവിധമായി, (പഞ്ചവിധസാമം സപ്തവിധസാമമായി) മഹാവിഷ്ണുവിലിരിക്കുന്നു. മഹാവിഷ്ണുവിൻ്റെ ആനന്ദസിന്ധുവിൽ ലയിക്കുന്നു.
ചതുശ്രികൃതത്തിൻ്റെ ചതുർവ്യൂഹങ്ങൾ പറയുന്നു, 360 ഡിഗ്രിയുള്ള ദേശകാലനൈരന്തര്യത്തിൻ്റെ മയൂഖരശ്മിവ്യൂഹങ്ങളാണവ( 90 ഡിഗ്രി വീതമുള്ള നാലു വ്യൂഹം) മഹാവിഷ്ണുവിന് ഈ വ്യൂഹങ്ങൾ സനകാദികളാണ്, വാസുദേവൻ, സങ്കർഷ്ണൻ, പ്രദ്യുമ്നൻ, അനിരുദ്ധനെന്ന്, കൃഷ്ണാവതരത്തിലും, ശ്രീരാമ,ലഷ്മണ ,ഭരത,ശത്രുഘനെന്ന് ശ്രീരാമാവതാരത്തിലും, ഭഗവാൻ്റെ നാലു വ്യൂഹങ്ങൾ അവതരിച്ചു.

139. ചതുർദംഷ്ട്ര: - നാലു ദംഷ്ട്രങ്ങൾ ഉള്ളവൻ. (നൃസിംഹ രൂപധാരി) 4 കൊമ്പുള്ളവൻ, ചതുർദംഷ്ട്രളുള്ള ദിഗ്ഗജമായി പ്രപഞ്ചത്തെ താങ്ങി നിൽക്കുന്ന മതംഗ മാതംഗീ രൂപമായ ഈശ്വരശക്തി നരഹരി രൂപമായി, നാലുദംഷ്ട്രകളൊടെ പ്രപഞ്ചത്തിൻ്റെ അഹംങ്കാരം ശമിപ്പിക്കുന്നു. വിഷ്ണു.

140 - ചതുർഭുജ: - നാലു ഭുജങ്ങളോട് കൂടിയവൻ, നാലുകൈകളുള്ളസ്വസ്തികരൂപം "ചത്വരോഭാജ അസ്വേതി ചതുർഭുജ, കാലദേശാത്മകപ്രവർത്തനത്തിൻ്റെ ഗതിയത(ചലനം) കാണിക്കുന്നതാണ് ചതുർഭുജമായ സ്വസ്തികരൂപം. നാലുകൈകളുള്ള ലസഗുണേശ്വരരൂപമെന്നു പറയാം.

141 ;- ഭ്രാജിഷ്ണു :- പ്രകാശമാണ് ഏകരസം, ഭാ പ്രകാശം, രം രസം, പ്രകാശം ഊർജ്ജം , ഊർജ്ജം ഒന്നുമാത്രം, സ്വഭാവവും സ്വരൂപവും രസവുമായത്, അങ്ങനെയുള്ള ബ്രഹ്മം ഭ്രാജിഷ്ണു. ബ്രഹ്മരസം ശാന്തമാണ്, അതാണ് ഏറ്റവും, പരമമായ രസം, ജ്ഞാനപ്രകാശം പരമരസം പരമശാന്തസ്വഭവം.

142 - ഭോജനം - ഭോജ്യരൂപമാകയാൽ പ്രകൃതിയെ അതായത് മായയെ ഭോജനം എന്നു പറയുന്നു. ഭക്ഷണം അന്നം ഭോഗ്യരൂപതയപ്രകൃതിമ്മായഭോജനം ഇത്യുച്യതേ. പ്രകൃതി അന്നം പ്രകൃതിയിലെ സർവ്വവും അന്നമാണ്, പ്രകൃതി ബ്രഹ്മം തന്നെയാണ് അതിനാൽ ബ്രഹ്മവും അന്നമാവണം , ബ്രഹ്മരസം നുകരാൻ, ബ്രഹ്മത്തെ ആസ്വദിക്കാൻ ബ്രഹ്മത്തെ ഊർജ്ജമായി അനുഭവിക്കാനും അറിയാനും അതിനെ ഊർജ്ജമായി ഉൾക്കൊള്ളണം അന്നത്തിലിരിക്കുന്ന ഓരോ കണിക ഊർജ്ജവും ബ്രഹ്മോർജ്ജമാണ്, അതിനാൽ നാം ഭക്ഷിക്കുന്നതെല്ലാം ബ്രഹ്മരസമായ ഊർജ്ജമാണ്.

143 - ഭോക്താ :- പുരുഷരൂപത്തിൽ പ്രകൃതിയെ അനുഭവിക്കുന്നവൻ , അന്നം മാത്രമല്ല അത്താവുമാണ്, ഭോജനം മാത്രമല്ല ഭോക്താവുമാണ് പുരുഷരൂപത്തിൽ പ്രകൃതിഭുജിക്കുന്നതിനാൽ ഭോക്താവ്, ബ്രഹ്മരസരൂപത്തിൽ ഭഗവാനെ ആസ്വദിക്കുന്ന ഭക്തനും ഭോക്താവാണ്, ഓരോ കണം അന്നം ഭക്ഷിക്കുന്ന ജന്തുവും, ഓരോ നവരസാനുഭവം നുകരുന്ന കലാസ്വാദകരും ഭഗവദ് സായൂജ്യമെന്ന ബ്രഹ്മരസം പാനം ചെയ്യുന്നു. യോഗിയും ഭക്തനും ഒരേ സമയം അന്നവും അന്നദാവുമാണ്, ബ്രഹ്മവും പ്രകൃതിയുമാണ്. ഊർജ്ജവും സുധാസിന്ധുവുമാണ്, ഈ അനുഭൂതി പാരമ്യമാണെനിക്ക് , അനുദിനം അനുനിമിഷം ജ്ഞാനഭക്തികർമ്മ സമന്വയരുളികൊണ്ടാണിരിക്കുന്നത്.

144 - സഹിഷ്ണു: - ഹിരണ്യാക്ഷാദികളായ അസുരന്മാരെ സഹിക്കുന്നവൻ, അധ:കരിക്കുന്നവൻ, സഹിഷ്ണുത ജ്ഞാനിക്കും വിവേകിക്കും മാത്രമുള്ള ഗുണമാണ്. ഹിരണ്യാക്ഷിദികളായ അനേകം പാപികളുടെ ഭാരം സഹിക്കുന്ന ക്ഷമാരൂപിണിയായ ഭൂമീദേവിയുടെ നാഥാനാണ് വിഷ്ണു. ഭൂമിക്ക് ഭാരം അസഹ്യമാവുമ്പോൾ ദൈത്യുന്മൂലനാശം ചെയ്ത് ഭാരം കുറച്ച് അവളെ രക്ഷിക്കുന്നവനുമാണ്, രണ്ടുവിധത്തിലും സഹിഷ്ണുവാണ് വിഷ്ണു.

145 - ജഗദാദിജഃ - ജഗത്തിന്റെ ആദിയിൽ സ്വയം ജനിക്കുന്നവൻ , ഹിരണ്യഗർഭരൂപത്തിൽ ജഗത്തിൻ്റെ ആദിയിൽ ഉത്ഭവിക്കയാൽ ജഗദാദിജൻ, സംഘകാല തമിഴ് കൃതിയിലെ കുരവമുതൽവൻ കുരവ നാദം , നാദങ്ങൾക്കെല്ലാം ആദിയായ നാദബ്രഹ്മം

146 - അനഘഃ - പാപം ഇല്ലാത്തവൻ, അഘം(പാപം) സ്പർശിക്കപോലും ചെയ്തിഷ്കളങ്കസ്വരൂപൻ , സംസാരസമുദ്രത്തിൽ അവതാരമെടുത്ത് ജീവിച്ചിട്ട് അതിൻ്റെ കളങ്കം മനസ്സിലോ ബുദ്ധിയുലോ ബോധത്തിലോ തരിയും ഏശാത്ത ജ്ഞാനി ...

147. വിജയ - ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം മുതലായ ഗുണങ്ങളെക്കൊണ്ട് ലോകത്തെ ജയിക്കുന്നവൻ ജ്ഞാനവൈരാഗ്യഐശ്വര്യാദികളാൽ ശോഭിക്കയാൽ വിജയൻ, ഒരാൾ ജീവിതവിജയം നേടി എന്നളക്കുന്നത് ഈ വക ഗുണങ്ങളാലാണ്. പണമോ പ്രശസ്തിയോ പദവിയോ വെച്ചല്ല...

148 - ജേതാ: - സകലഭൂതങ്ങളെയും ജയിക്കുന്നത് ശീലമാക്കിയിട്ടുള്ളവൻ; എല്ലാറ്റിലും ഉത്കൃഷ്ടനായിരിക്കുന്നവൻ, സർവ്വഭൂതങ്ങളെയും സ്വഭാവഗുണങ്ങളാൽ അതിശയിപ്പിക്കുന്നവനാണ് ജേതാവ്, സർവ്വാതീതനാണ് ജേതാവ്,..

149 - വിശ്വയോനി: - വിശ്വത്തിന്റെ ഉത്പത്തി സ്ഥാനമായിട്ടുള്ളവൻ, വിശ്വമാണ് അവൻ്റെ യോനി, ഗർഭപാത്രം, അതിൽ അവൻ വീണ്ടും വീണ്ടും അവതാരമെടുക്കുന്നു. പ്രപഞ്ചം അവൻ്റെ യോനിയാകയാൽ അവൻ പ്രപഞ്ചത്തിൻ്റെ ആദിമാതവായ അന്നപൂർണ്ണേശ്വരിയുമാണ്.

150 - പുനര്വസു: - ക്ഷേത്രന്ജന്റെ രൂപത്തിൽ വീണ്ടും ശരീരങ്ങളിൽ വസിക്കുന്നവൻ, പുന പുന ശരീരേഷു വസതി ക്ഷേത്രജ്ഞരൂപേണേതി പുനർവസു' വീണ്ടുംവീണ്ടും ശരീരങ്ങളിൽ ക്ഷേത്രജ്ഞരൂപത്തിൽ വന്നവതരിക്കയാൽ, പുനർവസു, ഭൂമിയിലെ അന്നം(ഭൂരന്നം)ഭൂവർലോകത്തെ അന്നം(ഭുവരന്നം)സ്വർലോകത്തെ അന്നം(സുവരന്നം)ഇഅവ ഭജിക്കുന്നവർ മനുഷ്യരും പിതൃക്കളും,ദേവന്മാരും, ഗന്ധർവ്വന്മാരുമായി വിണ്ടും ജനിക്കുന്നു. പിന്നത്തെ അന്നമായ അവതാരങ്ങളെല്ലം അവൻ തന്നെയാണ്, പ്രകാശമെന്ന ഏകോർജ്ജ്ജമായ അന്നരസം(ബ്രഹ്മരസം)പാനം ചെയ്ത് ഭോജ്യവും, ഭോക്താവും, സഹിഷ്ണുവുമായി നാദങ്ങൾക്ക് ആദിമൂലമായ നാദബ്രഹ്മമായി അനഘനും വിജയനും ജേതാവുമായി വിശ്വയോനിയുമായി വീണ്ടും ജനിക്കുന്ന രത്നം, (പുനർവസു) നാദബ്രഹ്മലീനമായ ഊർജ്ജസിന്ധു ആ ധാമം ആകാശന്തർഗ്ഗതമായ നാദബ്രഹ്മതരംഗം, ചിദ് ഹൃദായകാശത്തിലെ ആനന്ദസിന്ധു.

151 - ഉപേന്ദ്രഃ - ഇന്ദ്രന്റെ അനുജന്റെ രൂപത്തിൽ ഉപഗമിച്ചവൻ (അദീതിപുത്രനായ വാമനനായി അവതരിച്ചവൻ) ഇന്ദ്രൻ്റെ അനുജൻ ഉപേന്ദ്രൻ കശ്യപനും അദിതിക്കും ഇദ്രൻ്റെ അനുജനായി വാമനനായി പിറന്നതുകൊണ്ടാണ് ഈ അർത്ഥം ഹരിവംശം ഇന്ദ്രൻ്റെ ഉപരിയായവനെന്നും കൃഷ്ണനെ വിളിക്കുന്നു. അവിടെ ഇന്ദ്രൻ്റെ ഉപരിയായവനെന്ന അർത്ഥത്തിലാണ് ഉപേന്ദ്രപദം...

152 - വാമനഃ - വാമനന്റെ രൂപത്തിൽ ജനിച്ചവൻ. നല്ലപോലെ ഭജിക്കപ്പെടേണ്ടവൻ. വാമനരൂപത്തിൽ മഹാബലിയോട് ബലിയാചിച്ചവൻ, ചുറ്റുമിരിക്കുന്നവരാൽ ഭജനീയൻ "മദ്ധ്യേ വാമനമാസീനം വിശ്വേ ദേവാ ഉപാസതേ " മദ്ധ്യ്ത്തിലിരിക്കുന്ന വാമനനെ സകല ദേവന്മാർ ഉപാസിക്കുന്നു. ബലിയുടെ അഹംങ്കാരത്തെ നിയന്ത്രിച്ചവനാകയാലും (വാമയതി) വാമനപദം.

153 - പ്രാംശുഃ - മൂന്നുലോകങ്ങളേയും അതിക്രമിക്കുമ്പോൾ ഉയരമുള്ളവനായവൻ, വാമനൻ്റെ വിപരീത പദമാണിത് നീളം കൂടിയവനാണ് പ്രാംശൂ, ചെറിയ വാമനൻ മുഹൂർത്തമാത്രയിൽ വലുതായി മൂന്ന് ലോകങ്ങളും അളന്നു. ബലിയുടെ ദാനത്തിനായി കമണ്ഡലുവിൽ നിന്ന് ജലകണം കയ്യിൽ വീണനിമിഷം വാമനൻ വാമനനല്ലാതായി, സർവ്വദേവമയരൂപം ദർശയാമ, ഭൂമിയിൽ പാദം ശിരസ്സ്, ദ്യോവിൽ ചന്ദ്രസൂര്യന്മാർ നക്ഷത്രങ്ങൾ അപ്രകാരമുള്ള അതിവിശ്വരൂപം ബലി കണ്ടു. വീണ്ടും അവൻ വലിപ്പം വെച്ചു അപ്പോൾ ആ ത്രിവിക്രമരൂപത്തിൻ്റെ അറ്റത്ത് സ്ത്നാന്തരങ്ങളിലായി ചന്ദ്രസൂര്യന്മാരുടെ സ്ഥാനം. (ബാഹ്യചക്ഷുസ്സ് അന്തർചക്ഷുസ്സായി ഹൃദയഭാഗത്ത്) വീണ്ടും അവൻ തൻ്റെ പരിക്രമണം തുടർന്നപ്പോൾ സൂര്യചന്ദ്രന്മാർ അവൻ്റെ ജാനുമൂൽകത്തിലാണ്(കാൽ മുട്ട്) ബലി കണ്ടത്. ഇപ്രകാരം ഭഗവാൻ്റെ പ്രാംശുരൂപത്തെ ഹരിവംശം വിവരിക്കുന്നു. സൂര്യചന്ദ്രസ്ഥാനമ് സ്ഥിരമായിരിക്കെ അതിക്രമിച്ചു വളരുന്ന ബ്രഹ്മാണ്ഡസ്വരൂപത്തിൽ സൗരയൂഥവും ഭൂമിയുമെല്ലാം വെറും രേണുക്കൾ മാത്രമാണ്. എന്ന ജ്യാമിതീയവും ശാസ്ത്രീയവുമായ അറിവ് ഇവിടെ കാണുന്നു, സ്ഥൂലവും സൂക്ഷമവും എല്ലാം അവനാണ്....

154 - അമോഘഃ - വ്യര്ത്ഥമല്ലാത്ത പ്രവര്ത്തിയോടുകൂടിയവൻ, അവൻ ചെയ്യുന്ന ഒരു ക്രിയയും ഫലം കൂടാതെ (ഫലം തരാതെ) പോകുന്നില്ല, അതിനാലാണ് അമോഘനാമം.

155 - ശുചിഃ - സ്മരിക്കുന്നവരേയും, സ്തുതിക്കുന്നവരേയും, പൂജിക്കുന്നവരേയും പരിശുദ്ധമാക്കുന്നവൻ -ശുദ്ധൻ, സ്മരണം കീർത്തനം സ്തുതി, അർച്ചന ഇവ ചെയ്യുന്നവരെ ശുചികരിക്കുന്നു. നിത്യശുദ്ധത്വം ആരാലും അവനെ സ്പർശിക്കാനാവില്ല. അസ്പർശനും മഹാശുദ്ധിയുമാണ്. അസ്പർശയോഗം കൊണ്ട് ഈശ്വരനും ഈശ്വരഭക്തനും സദാ മഹാശുചിയാണ്..

156 - ഊർജ്ജിതഃ - അത്യധികം ബലശാലി, ബലപ്രകർഷശാലിത്വം കൊണ്ട് ഊർജ്ജിതൻ ഭക്തൻ അവൻ തന്നെ സ്മരിക്കുകയോ പൂജിക്കുകയോ സ്തുതിക്കുകയോ ചെയ്യാതിരിക്കുമ്പോഴും ശുദ്ധനാകുന്ന മഹാബലം ഉള്ളവനാണ് ഭാർജിതനായ ഈശ്വരൻ, കൊടുത്താലും ഇല്ലെങ്കിലും ഒരുപോലെ സ്നേഹിക്കുന്ന അമ്മയുടെ സ്നേഹോർജ്ജ്വലബല പ്രകർഷശാലിത്വമാണ് ഭഗവാനിലുമുള്ളത്,

157 - അതീന്ദ്രഃ - ജ്ഞാനൈശ്വര്യാദികളെക്കൊണ്ട് ഇന്ദ്രനെ അതിക്രമിച്ചു നില്ക്കുന്നവൻ, ഇദ്രൻ്റെ അതീന്ദ്രമായി സ്ഥിതിചെയ്യുന്ന ജ്ഞാന ഐശ്വര്യാദികളാൽ അതീന്ദ്രൻ, ഇന്ദ്രിയാതീതമായി അതീന്ദ്രിയധ്യാനലാഭത്തിൽ സർവ്വശക്തിസ്വരൂപൻ, സർവ്വസിദ്ധനാകയാലും അതീന്ദ്രൻ.

158 - സംഗ്രഹഃ - പ്രളയകാലത്തിൽ എല്ലാത്തിന്റേയും സംഗ്രഹമായിരിക്കുന്നവൻ, പ്രലയാവസ്ഥയിൽ സർവ്വത്തേയും സംഹൃതമാക്കി പ്രതിസംഹാരം ചെയ്കയാൽ സംഗ്രഹൻ, സംഗ്രഹിക്കുക സർവ്വത്തേയും ഗ്രഹിക്കുക ബോധിക്കുക. സർവ്വം ബോധിക്കയാൽ സംഗ്രഹൻ, സ്ഥൂലമായ സർവ്വത്തെയും സൂക്ഷ്മമായി ഗ്രഹിക്കുന്നവൻ ,സർവ്വത്തെയും സംഹരിക്കുന്നവൻ, നിഗ്രഹത്തിൻ്റെ വിപരീതം സംഗ്രഹം, ദുഷ്ടനിഗ്രഹം ചെയ്ത് ശിഷ്ടരെസംഗ്രഹിക്കുന്നുവെന്നർത്ഥം...

159 - സർഗ്ഗഃ - സൃഷ്ടിചെയ്തവൻ, സൃഷ്ടിയും ഹേതുവും ഈശ്വരൻ തന്നെ, സൃഷ്ടാവും, സൃഷ്ടിയും, സൃഷ്ടിക്രിയയും,..... സൃഷ്ടിക്കപ്പെടേണ്ട ജഗത്തിന്റെ രൂപമായിരിക്കുന്നവൻ, സൃഷ്ടിയുടെ കാരണമായവൻ

160 - ധ‍ൃതാത്മാ -: ഏകരൂപമായി സദാ ജനനരഹിതനായി മാറ്റമില്ലാതെ ഇരിക്കുന്നതിനാൽ ധൃതാത്മാ.. ഏകരൂപത്തിൽ സ്വന്തം രൂപത്തെ ധരിച്ചിരിക്കുന്നവൻ

161 - നിയമഃ - : "സ്വേഷു സ്വേഷാധികാരേഷു പ്രജാ നിയമയതീതി നിയമ" .. അവൻ തന്നെ നിയന്താവും നിയമവും,സ്വയം സ്വന്തം അധികാരത്താൽ പ്രജകളെക്കൊണ്ട് അതാതു കർത്തവ്യങ്ങൾ ചെയ്യിപ്പിക്കുന്ന ഈശ്വരശക്തി, അവരവരുടെ അധികാരങ്ങളിൽ പ്രജകളെ നിയമിക്കുന്നവൻ, കാറ്റുവിശുന്നതും ഋതുമാറുന്നതും മനുഷ്യാദികളുടെ സർവ്വ ചേഷ്ടയും ഒരേ നിയന്താവിൻ്റെ നിയമം അനുസരിച്ച് നടക്കുന്നു. ..

162 - യമഃ -: അന്തര്യാമിയായി ഇരുന്നുകൊണ്ട് സകലവും നിയന്ത്രിക്കുന്നത്, സംയമം ചെയ്യുന്നത് യമനാണ് അവൻ്റെ പുരം സംയമനി , അന്തഃകരണത്തിൽ സ്ഥിതിചെയ്തുകൊണ്ട് നിയമനം ചെയ്യുന്നവൻ

163 - വേദ്യഃ - മോക്ഷേച്ഛുക്കളാൽ അറിയപ്പെടാൻ യോഗ്യൻ, അവൻ മാത്രമാണ് അറിയപ്പെടെണ്ടവൻ, നിഃശ്രേയാർത്ഥികൾക്ക്(മോക്ഷാർത്ഥികൾക്ക്) വേദോർഹനായതിനാൽ(അറിയാൻ അർഹനായതിനാൽ) വേദ്യഃ.

164 - വൈദ്യഃ - സകലവിദ്യകളേയും അറിയുന്നവൻ, സർവ്വവിദ്യകളും വേദിക്കുന്നതുകൊണ്ട് വൈദ്യൻ, സർവ്വ വിദ്യകളും അറിഞ്ഞവൻ വൈദ്യൻ, "സർവ്വവിദ്യാനാം വേദിതത്വാത് വൈദ്യ എന്ന് ഭാഷ്യാവൈദ്യശാസ്ത്രത്തിൻ്റെ യഥാർത്ഥ അർത്ഥം ഇതാണ്. വൈദ്യശാസ്ത്രം മാത്രം അറിഞ്ഞതുകൊണ്ട് അമൃതത്വരഹസ്യം അറിയാനാവില്ല. സർവ്വജ്ഞത്വവും കിട്ടില്ല. മൃത്യുവിൽ നിന്ന് അനശ്വരത്വത്തെ എടുത്തുകാട്ടുന്ന മഹത്വം തേടി വൈദ്യശാസ്ത്രം പഠിച്ചാലോ അലോപ്പതി പഠിച്ചാലോ ഈ പറഞ്ഞ വൈദ്യനാവില്ല. മഹാവൈദ്യനാണ് വിഷ്ണു. യഥാർത്ഥ വൈദ്യൻ എങ്ങനെയിരിക്കണമെന്ന് മറ്റു നാമങ്ങൾ കൂടി മനസ്സിലാക്കാം.

165 - സദായോഗീ - സദാ ആവിർഭൂതസ്വരൂപത്വം ഉള്ളതുകൊണ്ട് സദായോഗീ, എല്ലായ്പ്പോഴും പ്രത്യക്ഷസ്വരൂപനായിരിക്കുന്നവൻ. യോഗനിദ്രയിലിരിക്കുന്ന വിഷ്ണുഭഗവാൻ സദാ ഉണർന്നിരിക്കുകയാണ് സർവ്വ പ്രപഞ്ചത്തെയും അന്തർദൃഷ്ടിയിൽ സദാ വീക്ഷിക്കുകയാണ് സദാ ഉണർന്നിരിക്കുന്ന സദായോഗി ഭഗവാൻ....

166 - വീരഹാ : - ധർമ്മസംരക്ഷണത്തിനായി വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവൻ, ധർമ്മരക്ഷക്കുവേണ്ടി വീരന്മാരായ അസുരന്മാരെ ഹനിക്കുന്നവൻ വീരഹാ... അധർമ്മികളായ വീരന്മാരെ (കാമക്രോധമദമത്സര്യാദികളെ) ഹനിക്കുന്നവനാണ്, അധർമ്മത്തെ നശിപ്പിക്കുന്നവനാണ്.

167 - മാധവഃ - മാ അതായത് വിദ്യയുടെ അധിപതി,
"മാ വിദ്യാ ച ഹരേ പ്രോക്താ തസ്യാ ഈശോ യതോ ഭവാൻ
തസ്മാത് മാധവനാമാസി ധവഃ സ്വാമീതി ശബ്ദിതഃ"

അതായത് മായയുടെ വിദ്യയുടെ പതിയായതിനാൽ മാധവാ, മായയാകുന്ന വിദ്യ(മ-അമ്മ)യുടെ, വേദമാതാവിൻ്റെ പതി, എഴുപത്തിരണ്ടാം നാമത്തിൻ്റെ ഒന്നുകൂടി പറയാം.. മായാക്രിയ ധവപതി മാധവാ മധുവിദ്യാ ബോദ്ധ്യത്വദാ മൗനാദ്ധ്യാന്യാദ്ചയോഗശ്ച വിദ്ധിഭാരതമാധവം മായയുടെപതി (ധവൻ) മായോൻ, മാ എന്നാൽ അമ്മ ജഗ്ഗജ്ജനനി, മഹാലക്ഷ്മി, ശ്രീമഹാലക്ഷ്മിയുടെ ഭർത്തവ്, സർവ്വ ഐശ്വര്യങ്ങൾക്കും നാഥൻ . ഇനിരണ്ടാമാത്തെവരിയിലെഅർത്ഥം. മധുവിദ്യ കൊണ്ട്മാത്രം അവബോധിപ്പിക്കുവാൻ ( അനുഭവിക്കുവാൻ) കഴിയുന്നവൻ മാധവൻ. മൂന്നും നാലും വരികളിൽ പറയുന്നു. ഹേഭാരതാമൗനം (silence), ധ്യാനം എന്നിവ കൊണ്ട്മാധവനെ അനുഭവിക്കുക .എന്താണ് മധു , തേൻ അല്ലെങ്കിൽ അമൃത് , മധുവിദ്യ (അമൃതവിദ്യ) ധന്വന്തരിയുടെതാണ്, വേദത്തിലെ അശ്വനികുമാരന്മാരുടെതാണ്. അമൃതപാനം കൊണ്ട്ജരാനരകളകറ്റി നിത്യയൗവനയുക്തരായി ജീവിതത്തിൻ്റെ വസന്തത്തെ ചിരകാലം നുകരുക. ഇത്ആയുർവേദ(വൈദ്യശാസ്ത്ര) പരമായഅർത്ഥം .ഒരാൾ തൻ്റെ ശരീരം മനസ്സ്ബുദ്ധി എന്നതാണ് ധാതുക്കൾ (പഞ്ചഭൂതങ്ങൾ) ശുദ്ധമായിരുന്നാൽ മാത്രമേ ആരോഗ്യമുണ്ടാകൂ. എന്നുവെച്ചാൽ സത്വഗുണം ഏറി സത്വപ്രസാദംഉണ്ടാകുക. വിഷ്ണു സത്വഗുണ പ്രധാനമാണ്, ആരോഗ്യവും സത്വഗുണപ്രധാനമായ ഈശ്വരാനുഭവവും വിഷ്ണുപ്രസാദ കൊണ്ടേലഭിക്കൂ. മധുവിദ്യാ പ്രയോഗമെന്നാൽ ഔഷ്ധി വനസ്പതികൾ ശുദ്ധമായിരിക്കുക അവ സേവിക്കുക, ശരീരവും പരിസരവും പഞ്ചഭൂതശുദ്ധിയോടെ സൂക്ഷിക്കുക. ഇവമാത്രം ചെയ്താൽപോരാ പഞ്ചഭൂതശുദ്ധി (ധാതുപ്രാസദം) നേടാൻ, മറ്റുചിലപ്രധാനകാര്യം കൂടി അനിഷ്ഠിക്കണം . മൗനം, ധ്യാനം,യോഗ, മൗനമായിരുന്ന്ധ്യാനിക്കുന്നു. യോഗവിദ്യയിലൂടെ സമാധിയിൽ മാധവനെ അനുഭവിച്ചറിയാം. മാസങ്ങളിൽ താൻ മാധവമാസമെന്ന്ഭഗവാൻ പറയുന്നു. എന്തുകൊണ്ട്, തൻ്റെ നിത്യകാമിയായ മാധവിയിൽ ,ഭൂമിയിൽ , അവളുടെ ഗർഭത്തിൽ എന്തൊക്കെയുണ്ടോ അതിനെയെല്ലാം പുതുതായി മുളപ്പിക്കാനായി കാമനോടും രതിയോടുമൊത്ത്ശ്രംഗാരലീലകളാടുന്നതിൻ്റെ മനോഹരസം (മധു,തേൻ)തരുന്ന മാസം മാധവം, അപ്പോൾ സകലപ്പൂക്കളും വിടർന്ന്ഭഗവദ്പ്രണയനിയായ ഭൂമി ഋതുപുഷ്പവതിയായി തേനൊഴുക്കിനിൽക്കുന്നു. ആ മാധവിയുടെ കാമുകൻ, (നായകൻ) മാധവൻ വിദ്വാന്മാർക്ക് വിദ്യോപാസകന്മാർക്ക് ഞാൻ ഏറ്റവും പ്രിയപ്പെട്ടവൻ എന്ന് ഗീത

168 - മധുഃ -: മധു (തേന് പോലെ പ്രീതി ജനിപ്പിക്കുന്നവൻ, മധുവിനെ - പരമമായ പ്രീതിയെ ദാനം ചെയ്യുന്നതിനാൽ മധു... "യഥാ മധുപരാം പ്രീതിമുത്പാദയിതി അയമപി തഥേതി മധു"... മധു കുടിച്ച പോലെ ആനന്ദവും ലഹരിയും തരുന്നതിനാൽ മധു എന്ന നാമം... മധുവിദ്യ ദേവവൈദ്യന്മാരായ അശ്വനികളുടെതാണ് , മധുവിദ്യാ അറിയുകഎന്നാൽ വെറും ഡോക്ടറാവുക എന്നല്ല ഈശ്വരനെന്ന മധു നുകരുക. സർവ്വവിദ്യാനാഥനായ ഭഗവത് നാമം പാനം ചെയ്ത് സർവ്വജ്ഞത്വം നേടുക. മധു വിദ്യ ലഭിക്കാൻ വെറെ കുറുക്കുവഴികൾ ഒന്നുമില്ല.

169 - അതീന്ദ്രിയഃ - : ഇന്ദ്രിയങ്ങള്ക്ക് വിഷയീഭവിക്കാത്തവൻ, ശബ്ദാദിരഹിതനായ ഇന്ദ്രിയങ്ങൾക്ക് അവിഷയമായതിനാൽ അതീന്ദ്രിയഃ -, ശബ്ദാദിരഹിതത്വത്താൽ ഇന്ദ്രിയങ്ങക്ക് അതീതമായ അതീന്ദ്രീയജ്ഞാനം (മൗനം) നേടിയവനും, അതീന്ദ്രീയജ്ഞനം തന്നെയും അവനാകുന്നു. ആഹതം അനാഹതം എന്നിരണ്ടു തരം ശബ്ദവും അവക്കു മുമ്പുള്ള മൗനവും അശബ്ദം(മൗനം) അസ്പർശം(തോടാനാവത്തത്), അദൃശ്യം,അനാമം, അരൂപം അനിർവചനീയം, അതീന്ദ്രിയമായ ആത്മാനുഭാവം അവനാണ്.

170 - മഹാമായാഃ - മായാവികൾക്കും മായയെ ചെയ്യുന്നവൻ, മായാവികളെയും മായയിൽ ഭ്രമിപ്പിക്കുന്നതുകൊണ്ട് മഹാമായ, വിഷ്ണു മയോനാണ്, മായാവിലോൽപ്പലൻ തൻ്റെ മഹാമായയാൽ സർവ്വ ജന്തുക്കളെയും മോഹിപ്പിക്കുന്നവനാണ്.

171 - മഹോത്സാഹഃ - ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദികളിൽ ഉദ്യുക്തനായിരിക്കുന്നവൻ , ജഗത്തിൻ്റെ ഉൽപ്പത്തി, സ്ഥിതി, ലയം, ഇവക്ക് സദാ ഉത്സാഹപൂർവ്വം ഉണന്നിരിക്കുന്നതിനാൽ, പ്രതിഭാശാലിയായ മാഹോത്സാഹൻ..

172 - മഹാബലഃ - എല്ലാ ബലവാന്മാരിലും വെച്ച് ഏറ്റവും ബലവാൻ , ബലവന്മാരിലും ബലവാനയതുകൊണ്ട് മഹാബലൻ... ബലവന്മാരിൽ (മഹാബലവാന്മാരിൽ)വെച്ച് മഹാബലശാലി, മധുവിദ്യാ നേടിയ സദായോഗിയുടെ ഗുണങ്ങളിൽ ആരോഗ്യം, ഉൽസാഹം , അതീന്ദ്രിയജ്ഞാനം, മൗനം, യോഗം, ആനന്ദം, ധർമ്മസംരക്ഷണം, ഇവയെല്ലാം പറഞ്ഞിരിക്കുന്നു. ഇതെല്ലം മഹാവിഷ്ണുവിൻ്റെ ഗുണങ്ങളാണ്, ഭക്തനും ഭഗവാൻ്റെ സമാനഗുണങ്ങൾ കിട്ടുന്നു. വൈദ്യൻ്റെ മധുവിദ്യാ ഈ ഗുണങ്ങളുടെ സമാഹാരമാണ്.

173 - മഹാബുദ്ധിഃ - ബുദ്ധിമാന്മാരിൽ വെച്ച് ഏറ്റവും ബുദ്ധിമാൻ, ബുദ്ധിമാനേക്കാൾ മഹാബുദ്ധി, ബുദ്ധിശാലികളുടെ ബുദ്ധിക്ക് ആധാരമായിരിക്കുന്ന മഹാബുദ്ധി.

174 - മഹാവീര്യഃ - സംസാരത്തിന്റെ ഉത്പത്തിക്ക് കാരണരൂപമായ മഹാവീര്യത്തോടുകൂടിയവൻ, മഹദ് എന്ന എന്ന ജഗത്തിൻ്റെ ആധാരമായ ഉല്പത്തിക്ക് കാർണമായ അവിദ്യാസ്വരൂപമായ വീര്യം (എനർജി) ഉളവൻ മഹാവീര്യൻ.

175 . മഹാശക്തിഃ - മഹത്തായ ശക്തിയോടുകൂടിയവൻ, മഹത്തായ ശക്തി( സാമർത്ഥ്യം, കഴിവ്, ബലം) ഉള്ളതിനാൽ മഹാശക്തി

176 - മഹാദ്യുതിഃ - മഹത്തായ ജ്യോതിസ്സോടുകൂടിയവൻ, ബഹിർഭാഗത്തും അന്തർഭാഗത്തും മഹത്തായ ദ്യുതിയുള്ളതുകൊണ്ട് മഹാദ്യുതി.... "സ്വയം ജ്യോതി"( ബൃ -ഉ) ജ്യോതിഷം ജ്യോതി......

177 - അനിർദേശ്യവപുഃ - എന്താണെന്ന് അന്യന്നായിക്കൊണ്ട് നിർദ്ദേശിക്കപ്പെടുവാൻ കഴിയാത്ത ശരീരത്തോടുകൂടിയവൻ, ഇപ്രകാരമെന്ന് നിർദ്ദേശിക്കുവാൻ ശക്യനല്ലത്ത സ്വസംവേദ്യമായ വപുസ്സോടുകൂടിയവൻ, ഇത് അതാണ് എന്ന് നിർദ്ദേശിച്ച് മറ്റുള്ളവർക്ക് കാട്ടികൊടുക്കുവാനാവാത്ത അവ്യക്തസ്വരൂപം, അതിനാൽ അനിദ്ദേശ്യവപുസ്സ് അതേസമയം സ്വബോധത്തിൽ സേവാചിത്തത്തിൽ സ്വയം സംസേവദ്യയമാകുന്നുണ്ട്. അനുഭവിക്കുന്നുണ്ട്, അനുഭവമുണ്ട്, പക്ഷേ പറയാനോ വിവരിക്കുവാനോ ആകുന്നില്ല. വെണ്ണതിന്ന ഊമയുടെ അവസ്ഥ...

178 - ശ്രീമാൻ - ഐശ്വര്യലക്ഷണമാണ് ശ്രീ, ശ്രീ അഥവാ ഐശ്വര്യദേവതാ സദാ അവനിലാണ് വാഴുന്നത്,അതിനാൽ ഐശ്വര്യലക്ഷണമായ ശ്രീയുള്ളതിനാൽ ശ്രീമാൻ. ഐശ്വര്യരൂപമായ സകല ശ്രീയോടും കൂടിയവൻ

179 - അമേയാത്മാ - എല്ലാപ്രാണികളിലും അമേയമായ (അളക്കാനാവാത്ത) ആത്മാ (ബുദ്ധി)യോട്കൂടിയവൻ അമേയാത്മാ, ആരാലും അനുഗമിക്കാപ്പെടാൻ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോടുകൂടിയവൻ, സാഗരത്തിൻ്റെ ആഴം പോലെ അളക്കാനാവത്തവനെന്ന് വാല്മീകി.. ആകാശത്തിൻ്റെ അതിർത്തിയോ , സ്ത്രീഹൃദയത്തിൻ്റെ ഗതിയോ അളക്കാനാവില്ല എന്ന് പ്രമാണം, അതിർത്തിയില്ലാത്ത അനന്തഹൃദായാകാശഗതി , വേദമാതാവായ ഗാാത്രിയുടെ പരിധിയില്ലാത്ത പരിധി, അതിൻ്റെ സഹസ്രാരപ്ത്മം മുളച്ച നാഭി പത്മനാഭ നാഭി ആ മൂലകാരണത്തെ ആർക്കാണ് അളക്കാനാവുക...

180 - മഹാദ്രിധൃക് - മന്ദരപർവ്വതം, ഗോവര്ദ്ധനപർവ്വതം എന്നീ മഹൽ പർവ്വതങ്ങളെ ധരിച്ചവൻ, മഹത്തായ അദ്രിയെ- അമൃതമഥനത്തിന് മന്ദരത്തെയും ഗോരക്ഷണത്തിന് ഗോവർദ്ധനത്തെയും ധരിച്ചതുകൊണ്ട് "മഹാദ്രിധൃക്". മഹാന്തമായ ഗിരികളാണ് മന്ദരവും, ഗോവർദ്ധനവും, കൂർമ്മമായി മന്ദരവും, കൃഷ്ണനായി ഗോവർദ്ധനവും, ധരിച്ച ഗിരിധാരി, അമൃതമഥനത്തിനാണ് മന്ദരം ധരിച്ചത്, ജരാനരകളില്ലാത്ത ആരോഗ്യകരമായ ധന്യജീവിതം നയിക്കാനാണ് ധന്വന്തരി സാഗരമദ്ധ്യത്തിൽ നിന്ന് അമൃത് കൊണ്ട് വന്നത്. ഐശ്വര്യം(ലക്ഷ്മി) കൈശികിവൃത്തി എന്ന സുകുമാര ലാസ്യകല (അപ്സര) അമൃതേന്തിയ ധന്വന്തരി (വൈദ്യം), മുതലായ മനുഷ്യജീവിതത്തെ ആരോഗ്യകരവും ആനന്ദകരവുമാക്കുന്നു. ശാസ്ത്രങ്ങളും കലകളും പുനരുദ്ധരിക്കലാണ് കൂർമ്മത്തിൻ്റെ(കൂർമ്മബുദ്ധി) മന്ദരോദ്ധാരണോദ്ദേശം , അത് യുഗധർമ്മ സംരക്ഷണം ,ഗോ(രശ്മി, പ്രകാശം, വാക്ക് , പശു) സംരക്ഷണവും വർദ്ധനവുമാണ് ഗോവർദ്ധനോദ്ധാരണോദ്ദേശം ,ഒരു ഗിരി ഉദ്ധരിക്കുന്നത് എത്രശ്രമകരമോ അത്രയും ശ്രമകരമാണ് ഈ ലോകത്തിൽ ധർമ്മ സ്ഥാപനവും ശാസ്ത്രവേദകലാദികളുടെ പുനരുദ്ധാരണവും, എന്നാൽ കൂർമ്മബുദ്ധിയും അതീന്ദ്രിയമായ ആനന്ദാനുഭാവത്താൽ ധന്യനുമായ പ്രതിഭാശാലിക്ക് അസാധ്യാമായി ഒരു കർമ്മവുമില്ല. ഇത് പ്രപഞ്ചത്തിനു കാണിച്ചുകൊടുക്കാനാണ് മഹാദ്രികളെ ഉയർത്തിപ്പിടിച്ചു നിന്നത്.... ഓരോ കർമ്മത്തിനും ഓരോ ഉദ്ദേശമുണ്ട്....

181 - മഹേഷ്വാസഃ - മഹത്തായ ഇഷ്വാസം - ഇഷുക്ഷേപം (ശരപ്രയോഗം) ഉള്ളതിനാൽ മഹേഷ്വാസഃ , മഹത്തായ വില്ലോടുകൂടിയവൻ,ധർമ്മസംരക്ഷണത്തിനായി സദാ ധനുസ്സേന്തിയവൻ, കോദണ്ഡപാണിയാണ് രാമൻ, അധർമ്മത്തെ അമർച്ചചെയ്യാൻ ശാർങ്ഗമെന്ന മഹാധനുസ്സേന്തി വിഷ്ണു.....

182 - മഹീഭർത്താ - പ്രളയകാലത്തും ഏകാർണ്ണവമഗ്നമായ മഹീദേവിയെ ഭരിച്ചതിനാൽ മഹീഭർത്ത, - ഭൂമിദേവിയെ ധരിച്ചിട്ടുള്ളവൻ -, "ഏകാർണവാ പ്ലുതാ ദേവിം ഭാരേതി മഹീഭർത്ത" ഭൂമീദേവീ കാരണജലധിയായ പ്രളയജലത്തിൽ ഇല്ലാതാവും എന്നു വരുമ്പോളക്കെ ആഴങ്ങളിൽ മുങ്ങി പോകാതെ കാത്ത് അവളുടെ ഭൂഭരം ചുമക്കുന്ന മഹീഭർത്താവ് , പ്രകൃതിയുടെ പുരുഷനാണ് ബ്രഹ്മം, ഭൂപ്രകൃതിയെ തന്നിൽ വഹിച്ച് സംരക്ഷിക്കുന്നത് പുരുഷൻ്റെ സഹജസ്വഭാവമാണ്, ഇവിടെ ഭരണമെന്നത് അടിച്ചമർത്തലല്ല, അവളുടെ ഭാരം കൂടി ചുമന്ന് അവളെ വഹിച്ച് സംരക്ഷിക്കലാണ്, ഫെമനിസം ശരിക്ക് വേണ്ടത് പുരുഷന്മാർക്കാണ് അവർക്കാണ് സ്ത്രീകളെ ബഹുമാനിക്കണം, സ്നേഹിക്കണം, സംരക്ഷിക്കണം എന്നുതൊന്നേണ്ടത് , വഴക്ക് കൂടി പിടിച്ചെടുക്കേണ്ട ഒന്നാവരുത് ഈ സംരക്ഷണം. സഹജസ്വഭാവമായി പുരുഷന്മാരിലിരിക്കേണ്ടത് സനേഹിച്ച് ഭരിച്ച് സംരക്ഷിക്കയാലാണ് മര്യാദാപുരുഷോത്തമനായ മഹീഭർത്താവാകുന്നത്.....

183 - ശ്രീനിവാസഃ - വക്ഷസ്സിൽ അനപായിനിയായ ശ്രീ നിവസിക്കുന്നത് ശ്രീനിവാസഃ, ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോടുകൂടിയവൻ,

184 - സതാംഗതിഃ - സത്തുക്കൾക്ക് ജ്ഞാനികളായ സാധുക്കൾക്ക് പുരുഷാർത്ഥ സാധന ഹേതുവായതിനാൽ സതാംഗതി, സജ്ജനങ്ങൾക്ക് പുരുഷാർത്ഥത്തെ സാധിപ്പിക്കുന്നവൻ, "സദാം വൈദികാനാം സാധൂനാം പുരുഷാർത്ഥ സാധന ഹേതു സദാംഗതി" വേദധർമ്മത്തെ അനുസരിക്കുന്ന സാധുജനങ്ങൾക്ക് (സജ്ജനങ്ങൾക്ക്) ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥസാധനകൾക്ക് ഹേതുവായിരിക്കയാൽ സത്തുക്കളുടെ ഗതി സദാം ഗതി , സത്തുക്കൾ ആരിലേക്ക് ഗമിക്കുന്നുവോ അവൻ, ചെന്നു ചേരുന്ന സ്ഥാനവും മാർഗ്ഗവും അവനാണ്, സഞ്ചാരിയും ലക്ഷ്യവും മാർഗ്ഗവും ഒന്നാകുന്ന അദ്വൈത സദ്ഗതി.........

185 - അനിരുദ്ധഃ - ആരാലും നിരുദ്ധനല്ലാത്തതിനാൽ അനിരുധൻ, പ്രാദുർഭാവാവസരങ്ങളിൽ ആരാലും തടയപ്പെട്ടിട്ടില്ലാത്തവൻ, പ്രാദുർഭാവങ്ങളിൽ (അവതാരങ്ങളിൽ) ഒന്നിൽ പോലും നിരുദ്ധമാക്കപ്പെടാത്ത(തടുക്കപ്പെടാത്ത) വനായതുകൊണ്ട് അനിരുദ്ധൻ... വരാനിരിക്കുന്ന കാലങ്ങളിലും ആരാലും തടുക്കപ്പെടാത്തവൻ , ശ്രീകൃഷ്ണാവതാര കാലത്ത് ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നൻ്റെ പുത്രനാണ് അനിരുദ്ധൻ.

186 - സുരാനന്ദഃ - സുരന്മാരെ ആനന്ദിപ്പിക്കുന്നതിനാൽ സുരാനന്ദൻ, സുരന്മാർക്ക് (ദേവന്മാർക്ക്) ആനന്ദകാരിയായവൻ, ദേവന്മാരുടെ ദിവ്യാനന്ദം, ദിവ്യപുരുഷന്മാരുടെ ആനന്ദകോശത്തിലിരിക്കുന്നവൻ....

187 - ഗോവിന്ദഃ - ഭൂമി പാതാളത്തിലേക്കു താണു പോയപ്പോൾ അതിനെ വീണ്ടെടുത്തവൻ. ഗോക്കളുടെ ഇന്ദ്രത്വത്തെപ്രാപിച്ചവൻ, നഷ്ടമായ ഗോവിനെ (ഭൂമിയെ) ഉദ്ധരിച്ചതുകൊണ്ട്, അഥവാ ഗോക്കളുടെ രക്ഷിതാവായതുകൊണ്ട് അല്ലെങ്കിൽ ഗോവിനെ - വാക്കിനെ,വിദ്യയെ - അറിയുന്നതുകൊണ്ട് ഗോവിന്ദൻ... ഗോരൂപിണിയായ ഭൂമിദേവിയുടെ സംരക്ഷകൻ, ഗോവ്,രശ്മി, വാക്ക്, ധേനുരൂപിണിയായ ഭൂമീദേവി....മുമ്പ് ഭൂമീദേവിയെ സമുദ്രഗർത്തങ്ങളിൽ നിന്ന് , നഷ്ട്പ്രായയായകാലത്ത് ഞാൻ സംരക്ഷിക്കുകയുണ്ടായി അതുകൊണ്ട് ദേവന്മാരും വാഗ്ദേവതയും എന്നെ ഗോവിന്ദാ എന്നു സ്തുതിച്ചു.. (മഹാ.. ഭാ),ഞാനാണ് ദേവന്മാരുടെ ഇന്ദ്രൻ, ഗവങ്ങളുടെ ഇന്ദ്രത്വമുള്ളവൻ, അതിനാൽ ലോകർ അങ്ങയെ ഗോവിന്ദാ എന്നു സ്തുതിക്കും. (ഹരിവംശം),
ഭൂമീദേവിയും, വാണീദേവിയും, ഗോ എന്ന നാമത്തിൽ അറിയപ്പെടുന്നു. രണ്ടിനെയും സംരക്ഷിക്കുന്നവനാണ് അവിടുന്ന്, അതിനാൽ മുനിമാർ രണ്ടാർത്ഥത്തിലും അങ്ങയെ ഗോവിന്ദാ എന്നു വിളുക്കുന്നു.
ഗോ,വിദ് ഈ ധാതുക്കൾക്ക് പത്തുവിധ അർത്ഥം പറഞ്ഞിരിക്കുന്നു. സ്വർഗ്ഗത്തെ അറിഞ്ഞവൻ, സർവ്വശാസ്ത്രങ്ങളും അറിഞ്ഞവൻ, സർവ്വ പശുക്കളെയും(ജീവൻ) അറിഞ്ഞവൻ, സർവ്വ വാക്കും അറിഞ്ഞ സർവ്വജ്ഞപുരുഷൻ, ദിശകളെല്ലാം അറിഞ്ഞവൻ ( ദിശകളില്ലെല്ലാം അറിയപ്പെടുന്നവൻ), കണ്ണിലിരുന്ന് കണ്ണായ് സർവ്വം കാണുന്നവൻ, സൂര്യനിലിരുന്ന് സൂര്യനായ് സർവ്വം അറിയുന്നവൻ, ഭൂമിയെ സംരക്ഷിച്ച് അവളെ പൂർണ്ണമായി അറിഞ്ഞ് ആസ്വദിച്ച് അനുഭവിച്ചിരിക്കുന്ന ഭൂഭാർത്ത, ജലത്തെ ധാമമാക്കിയവൻ ( ജലമയമായ ഭൂമിയെയും , വാക്കിനെയും, ആഛാദനം ചെയ്ത് ധരിക്കാനും, ഉയർത്തി ഉദ്ധരിക്കാനും രക്ഷിക്കാനും കഴിയുന്നത് ജലധാമമായതുകൊണ്ടാണ്...
ആണ്ടാൾ .. (ചുടെരൈ വെല്ലു ചിർക്കോവിന്ദം എന്ന പാസുരത്തിൽ(പാസുരം 27) )ഗോവിന്ദനെ ഭൂഭർത്താവെന്ന് വിളിക്കുന്നു. ദുശ്ശാസനൻ സഭയിലേക്ക് വലിച്ചിഴച്ചപ്പോൾ പാഞ്ചാലി വിളിച്ചതും ഗോവിന്ദാ എന്നാണ്. വ്യാകരണം പഠിച്ച് ഭക്തിയെ മറന്ന മൂഢബുദ്ധിയോട് ജ്ഞാനസിദ്ധിക്കായി ശങ്കരാചാര്യർ നിദ്ദേശിച്ചതും ഗോവിന്ദ നാമം തന്നെ.,. വിഷ്ണു ഭക്തരുടെ ഒരേ ഒരു മോഹം ഭക്താനാംകാമവർഷദ്യുതരുകിസലയമായ ആ ഗോവിന്ദപാദകമലത്തിൽ നിത്യം ചിത്തസ്ഥിതമെന്നുമാത്രം മറ്റൊരു കാമമില്ല മോഹമില്ല സദാ പരത്മാപാദത്തിൽ ലയനം.

188 - ഗോവിദാംപതിഃ - ഗൗ, വാണി അതിനെ വേദിക്കുന്നവൻ ഗോവിന്ദ (ഗോവിത്തുക്കൾ) അവരുടെ പതി ഗോവിദാം പതി... വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി, ..... സ്വർഗ്ഗത്തെ അറിഞ്ഞവർക്ക് പതി, സർവ്വശാസ്ത്രങ്ങളും അറിഞ്ഞവർക്ക പതി, സർവ്വ പശുക്കളെയും(ജീവൻ) അറിഞ്ഞവർക്ക് പതി, സർവ്വ വാക്കും അറിഞ്ഞവർക്ക് പതി , ദിശകളെല്ലാം അറിഞ്ഞവർക്ക് പതി, കണ്ണിലിരുന്ന് കണ്ണായ് സർവ്വം കാണുന്നവർക്ക് പതി, സൂര്യനായ് സർവ്വം അറിഞ്ഞവർക്ക് പതി...,സർവ്വവേദശാസ്ത്രങ്ങളും അറിഞ്ഞ വിദ്വാന്മാരുടെ വാക്കിൻ്റെ പതി.. പാടുന്നവരുടെ പാട്ടിനും ഏഴുതുന്നവരുടെ എഴുത്തിനും, പറയുന്നവരുടെ വാക്കിനും , വാമൊഴി വരെ മൊഴികൾക്കും പതി, ഭക്ഷിക്കുന്നവരുടെ അന്നത്തിനും , ഐശ്വര്യത്തിനും കീർത്തിക്കും ,കൃഷിക്കും വീട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും, സസ്യജലസമൃദ്ധമായ ഭൂമണ്ഡലം തരുന്ന ഓരോ സുഖാനുഭവത്തിനും ഭൂമീദേവി പതിയായ ഗോവിദാം പതി തന്നെ ആധാരം..., ഭൂമിയിൽ നാം അനുഭവിക്കുന്ന അറിയുന്ന എല്ല അനുഭവങ്ങൾക്കും ജ്ഞാനത്തിനും അധിദേവത....

189 - മരീചിഃ - തേജസ്വികളുടെയും തേജസ്ത്വം ഉള്ളതിനാൽ മരീചി.. തേജസ്വികൾക്കും പരമമായ തേജസ്സായിരിക്കുന്നവൻ.. "തേജസ്തേജസ്വിനാമഹം" (ഭഗവദ്ഗീത 7/10)... തേജസ്വികളിൽ വെച്ച് തേജസ്വി....

190 - ദമനഃ - തന്റെ അധികാരത്തിൽ നിന്നും തെറ്റിനടക്കുന്നവരെ ദമനം ചെയ്യുന്നവൻ, സ്വാധികാരത്തിൽ നിന്നും പ്രമാദം പറ്റിപോകുന്ന പ്രജകളെ വൈവസ്വതാദിരൂപത്തിൽ പ്രജകളെ നേർവഴിക്ക് കൊണ്ടുവരികയാൽ ദമനഃ , സ്വന്തം പ്രമയലാണ് ഈ നേർവഴികാട്ടൽ... വൈവലത്വാദിമനുരൂപത്തിൽ യുഗധർമ്മപാലത്തിനായി ഓരോ യുഗാരംഭത്തിലും അവതരിക്കുന്നത് ഇതിനാണ്. ദുഷ്യന്തനും ശകുന്തളക്കും ഗാന്ധർവ്വവിധി പ്രകാരം വിശ്വാമിത്രൻ്റെ പേരകുട്ടിയായി ജനിച്ച അപ്സരാംശമായ ഭരതവംശകുമാരന് പുരാണപ്രസിദ്ധമായ പേർ "സർവ്വദമനൻ" ധർമ്മത്തിൽ നിന്നും വ്യതിചലിച്ച ഭരണകൂടത്തെ ധർമ്മമാർഗ്ഗത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് ഭരത വംശത്തിൻ്റെ ധർമ്മം കാത്തതുകൊണ്ടാണ് ഈ നാമം ....

191- ഹംസഃ - അഹം സഃ (ഞാൻ അദ്ദേഹം - പരമാത്മാവ് ആണ്) എന്നുള്ള താദാത്മ്യഭാവത്തെ ഭാവന ചെയ്യുന്നവരുടെ സംസാരഭയത്തെ ഹനിക്കുന്നവൻ. എല്ലാ ശരീരങ്ങളിലും സഞ്ചരിക്കുന്നവൻ.. അഹം(ഞാൻ) സ(അവനാകുന്നു.) എന്ന താദാത്മ്യഭാവം വരുമ്പോൾ സംസാരഭയം ഹനിക്കുന്നവനാണ്.
ഹംസ ഹൻ എന്നാൽ ചലനം ഗതി, ഹ എന്നാൽ ശ്വാസിയുമനാദിയുമായ മഹാപ്രാണം .. ഈ മഹാപ്രാണത്താൽ സർവ്വജീവജാലങ്ങളിലുമിരിന്ന് അവയെ ചലിപ്പിക്കുന്ന - പ്രവർത്തിക്കുന്ന - നിയമകശക്തി, നമ്മിൽ പ്രാണവായുവായും നാദമായും ഇരിക്കുന്ന നാദബ്രഹ്മം ഏറ്റവും ശുചിയായ നിഷ്കളങ്കസ്വരൂപമാണ് ഹംസം. പാലും വെള്ളവും തിരിച്ചറിയുന്ന വിവേക സ്വരൂപമാണ് ഹംസം..,


"ബ്രഹ്മമാനസം ഹംസ സോഹ ഹംസ ഇതി തന്മയയജ്ഞോ നാദാനുസന്ദാനം തന്മയവികാരോ ജീവ പരമാത്മസ്വരൂപോ ഹംസഃ
അന്തർബഹിർശ്ചരതി ഹംസ അന്തർഗ്ഗതേനാവകാശാന്തർഗതാ സുവർണ്ണസ്വരൂപോ ഹംസ".....
പരമാത്മാസ്വരൂപമായ സുവർണ്ണഹംസവുമായി തന്മായീഭവിക്കാൻ സാധകൻ അനുഷ്ഠിക്കുന്ന യജ്ഞമാണ് നാദാനുസന്ധാനം ഹംസം തന്നെ പ്രണവം.... ഹംസപ്രണവയോരഭേദ
സംസാരസാഗരണത്തിന് ഈ ഹംസസൂര്യധ്യാനം വേണം..

ഹംസാർക്കപ്രണവധ്യാനമിത്യുക്തോ ജ്ഞാനസാഗരേ
ഏകാദ് വിജ്ഞാനമാത്രേണ ജ്ഞാനസാഗരപാഗര"

ഹംസോപനിഷത്തിൻ്റെ ഋഷി ഹംസവും, ഛന്ദസ്സ് ഗായത്രിയും, ദേവത പരമഹംസനും, ബീജം അഹവുമാണ്, ഹംസത്തിൻ്റെ ചിറകുകൾ അഗ്നിയും സോമവും, ശിരസ്സ് ഓംകാരം, കണ്ണ് ബിന്ദു, മുഖം രുദ്രൻ, കാലുകൾ രുദ്രാണി, പാർശ്വങ്ങളിൽ അഗ്നി അതിന് കോടി സൂര്യശോഭയാണ്, അതെങ്ങുമുണ്ട് എപ്പോഴുമുണ്ട്, സർവ്വനാദവും ഹംസത്തിൽ നിന്ന് ഉത്ഭവിക്കുന്നു. ശിവക്ഷരമായ ഹം(പുരുഷൻ) , ശക്തിഅക്ഷരമായ സ യോട്(സ്ത്രീയോട്) ചേർന്നത് ഹംസം...

192 - സുപർണ്ണഃ - ധർമ്മാധർമ്മങ്ങളാകുന്ന സുന്ദരങ്ങളായ രണ്ടു ചിറകുകളുള്ളവൻ, ശോഭനമായ പർണ്ണം ഉള്ളതിനാൽ സുപർണ്ണൻ, നല്ല ചിറകുള്ളവൻ , ഗരുഢൻ, പക്ഷിശ്രേഷ്ഠൻ, ശോഭനപർണ്ണത്വം കൊണ്ടാണ് സുപർണ്ണത്വം, ദ്വാസുപർണ്ണ എന്ന് വേദമന്ത്ര വർണ്ണം, രണ്ടു സുപർണ്ണങ്ങൾ ഒന്ന് ജീവാത്മാവ് സംസാരവൃക്ഷത്തിൽ ദ്വന്തങ്ങൾ ഭുജിച്ച് സുഖദുഃഖങ്ങളില്ലെല്ലാം ചാടി ചാടി നടന്നു. മറ്റേത് പരമാത്മാവ് സംസാരവൃക്ഷത്തിലിരുന്നാലും ദ്വന്തങ്ങൾക്കതീതമായി ആത്മാരാമമായി ശന്തമായിരിക്കുന്നു. ജീവാത്മാപരമാത്മാഭേദം അനുഭവിക്കാനാവുമ്പോളാണ് ജീവാത്മാവിന് ഈ ശാന്തി കൈവരിക്കാനാവുന്നത്.- പറക്കുന്നവയിൽ വെച്ച ഞാൻ സുപർണ്ണനാണ് - വിഷ്ണു ഗരുഢവാഹനനാണ്, നാഗസഹോദരങ്ങൾക്കായി ദേവാമൃത് മോഷ്ടിച്ച് കടന്നു കളഞ്ഞ ഗരുഢനും, വ്ഷ്ണുമോഹിനിയും രേ കർമ്മമാണ് ചെയ്തത്.,ഒരാൾ നാഗ(യോഗ) സോദരനായവർക്ക് വേണ്ടി, മറ്റൊരാൾ ദേവസോദരന്മാർക്ക് വേണ്ടി, ഗരുഢൻ ഇ അമൃതകണം വർഷിച്ച് തപം ചെയ്ത വിദ്യയെ ഉപാസിച്ച പുണ്യതീർത്ഥം 'സൗപർണിക' വിദ്യോപാസകരെല്ലാം സുപർണ്ണോപാസകരാണ്. അമൃതോപാസകരാണ്, ഈശ്വരോപസകരാണ്. സംസാരത്തിൻ്റെ മറുകരയായ നിർവ്വാണത്തിലേക്ക് സ്വർണ്ണചിറകുകളേന്തി ഗർഢവാഹനത്തിൽ വിഷ്ണുപാർഷാദരൂപത്തിൽ ജീവസമൂഹത്തെ നയിക്കുന്ന ജഗദ് ഗുരുവാകയാൽ സുപർണ്ണനെന്ന നാമം, നാഗസോദരനാകയാൾ (യോഗിയുടെ സോദരൻ -അനുജൻ) അവൻ ഭുജംഗവുമാണ്. ഒരേ സമയം പക്ഷിയുമാണ്. വേദത്തിൽ സുപർണ്ണൻ അഥവാ ശ്യേനശ്യനേ സുപർണ്ണ (Reptiles, Birds - ഒരേ കുടുംബമാണ്) അഗ്നിചിറക് കൊണ്ട് വീണ്ടും വീണ്ടും ഉയർത്തേഴുന്നേൽക്കുന്ന യുഗധർമ്മത്തിൻ്റെ ഫിനിക്സ് പക്ഷി.........

193 - ഭുജഗോത്തമഃ - ഭുജം കൊണ്ട് ഗമിക്കുന്നവരിൽ ഉത്തമനായതിനാൽ ഭുജഗോത്തമൻ, അനന്തൻ, വാസുകി മുതലായ നാഗങ്ങളാകുന്ന വിഭുതികളോടുകൂടിയവൻ, നാഗങ്ങളിൽ വെച്ച് സർവ്വോത്തമൻ , ഭുജം (കൈ) കൊണ്ട് ഗം( ഗതി,ഗമനം) ചെയ്യുന്നത് ഭുജഗം, കൈ ചിറകായ് പരിണമിച്ച് ഭുജഗം വിഹഗമാകുന്നു. ചിറക് വീശി ആകാശത്തു സഞ്ചരിക്കുന്ന ഭുജഗോത്തമനായ ഗരുഢനെന്നും, നാഗമെന്നും അർത്ഥം....

194 - ഹിരണ്യനാഭഃ - സ്വർണ്ണം പോലെ മംഗളകരമായ നാഭിയോടുകൂടിയവൻ. ഹിതകരവും രമണീയവുമായ നാഭിയുള്ളവൻ, ഹിരണ്യം പോല നാഭിയുള്ളതിനാൽ ഹിരണ്യനാഭൻ,
"ഹിരണ്യമേവ കല്യാണി നാഭിരസ്യേതി ഹിരണ്യനാഭ"
സുവർണ്ണവർണ്ണമായ നാഭിയോടു കൂടിയ മഹാവിഷ്ണു, ആ സുവർണ്ണവർണ്ണമായ നാഭി സുന്ദരമാണ്, സർവ്വമംഗളദായകമായ പ്രപഞ്ചത്തെ സൃഷ്ടിക്കയാൽ സുന്ദരം ശുഭം ആനന്ദകരം, ആ നാഭീനാളബന്ധത്താൽ സർവ്വചരാചരവും അമ്മയായ വിഷ്ണുമോഹിനിയുടെ ശരീരീത്തിൽനിന്ന് വളർച്ചക്ക് അന്നം വലിച്ചെടുക്കുന്ന മക്കളാണ്. അന്നപൂർണ്ണയായ ആ അമ്മയുടെ കുഞ്ഞല്ലാതെ ആരുണ്ട് ഈ ചരചരാ പ്രപഞ്ചത്തിൽ....

195 - സുതപാഃ - നരനാരായണന്മാരുടെ രൂപത്തിൽ ശോഭനമായ തപസ്സനുഷ്ഠിക്കുന്നവൻ, ബദരികാശ്രമത്തിൽ നരനാരയണന്മാരുടെ രൂപത്തിൽ ശോഭനമായ തപ്പസ്സ് അനുഷ്ഠിച്ചതുകൊണ്ട് സുതപാഃ,
"ബദരികാശ്രമേ നരനാരായണരൂപേണ ശോഭനം തപശ്ചരതീതി സുതപാഃ"
ബദരികാശ്രമത്തിൽ നരനാരയണരൂപത്തിൽ മഹാവിഷ്ണു തപസ്സനുഷ്ഠിച്ചു അന്ന് ദേവേന്ദ്രൻ നാരായണൻ്റെ തപം മുടക്കാനായി അപ്സ്സരസ്ത്രീകളെ അയച്ചു, മഹാതപസ്സിയായ നാരായണമഹർഷി വസന്തകോകിലധ്വനിയോടെ തൻ്റെ മുന്നിലെത്തിയ സുന്ദരിമാരെ കണ്ട് അദ്ദേഹം വീണുകിടന്ന പൂങ്കുല(മഞ്ജരി) എടുത്ത് തൻ്റെ തുടമേൽ ഒരു സുന്ദരചിത്രം വരച്ചു. അതു മുഹൂർത്ത നേരം കൊണ്ട് ജീവനുള്ള സുന്ദരിയായി ... സുവർണ്ണാംഗിയായ നാരയണൻ്റെ ഉരുവിൽ നിന്ന് ജനിച്ച ഉർവ്വശി എന്ന വിഷ്ണുപുത്രിയെ കണ്ട് മറ്റു അസ്പരസ്സുകളും കൂടി ഭ്രമിച്ചു. അതിസുന്ദരിയായ ഉർവ്വശിയെ പുത്രിനിർവ്വിശേഷകാമം കൂടാതെ കണ്ട സുതപസ്സാണ് വിഷ്ണു... ഉർവ്വശിയാണ് ഭാരതവംശത്തിൻ്റെ അമ്മ, ശിവൻ കാമനെ ദഹിപ്പിച്ചു കൊന്നത് അക്ഷമയാണ്, വിഷ്ണു കാമനെ ദഹിപ്പിച്ചില്ല അവനെ പുത്രനാക്കി അതു ക്ഷമയാണ് , ക്ഷമയുടെ (ഭൂമി)കാന്തനുമാത്രം സാധിക്കുന്ന നിഷ്ക്കാമമായ തപശ്ചര്യ സർവ്വവും സംരക്ഷിക്കേണ്ട(സ്ഥിതിധർമ്മം) ആളുകൾക്ക് ക്ഷമവേണം, സുതപസ്സു വേണം ശ്രീകൃഷ്ണൻ്റെ പൂർവ്വ ജന്മമായ ഓജസ്സ് ( ചാലൂക്യശിൽപ്പിമാരുടെ എല്ലം പൂർവ്വികൻ) ജനിച്ചത് സുതപസ്സ് എന്ന ഋഷിക്ക് പൃശ്നി എന്ന പത്നിയിലാണ്, തപസ്സിൻ്റെ അഗ്നിയിലാണ് ഓജസ്സും , ശാസ്ത്രവും, കലകളും ജനിക്കുന്നത്.,..

196 - പത്മനാഭഃ - പത്മം പോലെ വാർത്തുളമായ നാഭിയുള്ളവൻ , താമരപൂപോലെ സുന്ദരവും വൃത്താകൃതിയിലുള്ളതുമായ നാഭിയോടുകൂടിയവൻ. ജനങ്ങളുടെ ഹൃദയകമല നാഭിയുടെ മദ്ധ്യത്തില് ശോഭിക്കുന്നവൻ, ഹൃദയപത്മത്തിലും (അനാഹതം) നാഭിമദ്ധ്യഗമായ മണിപൂരപത്മത്തിലും, പ്രകാശിക്കുന്ന നാദബ്രഹ്മരൂപത്തിൽ സർവ്വ പ്രപഞ്ചത്തിലും ദർശിപ്പിച്ചതിനാൽ പത്മനാഭഃ, ഏറ്റവും സുന്ദരിയായ കവിതാകന്യകക്കും, സംഗീതയോഗിനിയായ മാതംഗിക്കും , വിഷ്ണുയോഗിനിക്കും ഉള്ള പത്മ്നീ ലക്ഷണത്തിൽ "സരസാ സാലങ്കാര സുപദാന്യാസ സുവർണ്ണമയമൂർത്തി" എന്നു കാണാം ഇവിടെ 'ശ്യനേം,ചക്രം, ജവം, ശംഖം, പത്മ, വാരിദം' മുതലായ 6 അലങ്കാരങ്ങളെകൊണ്ട് (വൈഷ്ണാവലങ്കാരം) സംഗീതത്തിൽ (രാഗത്തിൽ) അലങ്കാരം വരുത്തുന്നവിധം സൂചിതമാണ്, ജവമെന്നത് ഹനുമാൻ തൻ്റെ വായുവേഗ സഞ്ചാരം കൊണ്ട് (ഭുജഗസഞ്ചാരം, പുഛസഞ്ചാരം ,കൈയും വാലും കൊണ്ട് ഗോപുഛഗതി) സൃഷ്ടിച്ചതായി പറയുന്നു. ശ്യാനാലങ്കാരം കൊണ്ട് ഗരുഢൻ പറക്കുന്ന പ്രതീതി ഉണ്ടാക്കുന്നു. ശംഖ് ചക്രാദികളാൽ അവയുടെ രൂപം സൃഷ്ടിക്കുന്നു. ഇത് രസികരുടെ മനസ്സിൽ Visualisation of Music എന്ന ദർശനസുഖം ഉണ്ടാകുന്നു. വാരിദം കൊണ്ട് സ്വരമഴപെയ്ത് മേഘം വർഷിക്കുന്നു. 24 എന്ന ശഖ സംഖ്യ ( ഗായത്രി പ്രണവം) യുടെ ദ്വയം 48. 48 കള്ളിവരച്ച പത്മനാഭത്തിൽ സപ്തസ്വരം എഴുതി വേദമാതാവായ ഗായത്രി സർഗ്ഗം ആരംഭിക്കുന്നു..

197.പ്രജാപതിഃ - പ്രജയുടെ പതി- പ്രജകൾക്ക് അമ്മയും അച്ഛനും ഗുരുവും നിയമകശക്തിയുമാണ്. 'ജീവാജീവ സൃഷ്ടികളുടെ അന്തരാത്മാവായി എല്ലാറ്റിനുമകത്ത് അജാത്മാവായ ആ പ്രജാപതി എപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. അവനാണ് സൃഷ്ടിക്കു നിദാനം. സൃഷ്ടി മുഴുവനും അവനില് സ്ഥിതി ചെയ്യുന്നു. ഇവ രണ്ടും ധ്യാനികൾ സർവത്ര കണ്ടുകൊണ്ടിരിക്കുന്നു.'' ഇങ്ങനെയുള്ള ഈശ്വരനെ ആദ്യപ്രജാപതി എന്ന അര്ത്ഥത്തിൽ 'കശ്യപ' പ്രജാപതി എന്ന് വിളിക്കുന്നു. എന്താണ് കശ്യപൻ? 'പശ്യകഃ ഇതി കശ്യപഃ' ഏതൊന്നാണോ തന്റെ ശുദ്ധസ്വരൂപത്തിൽ നിന്ന് തിരിച്ച് ഇവിടേയ്ക്ക്, സൃഷ്ടിയിലേയ്ക്ക് വന്നിരിക്കുന്നത്. അത് കശ്യപൻ മറ്റേത് 'പശ്യകൻ' മുക്തിയുടെ അവസ്ഥയിൽ ജീവാത്മാവ് ഏതൊരു വിധത്തിലുള്ള സുഖമാണോ അനുഭവിക്കുന്നത് ആ സുഖം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ മഹാശക്തിയുടെ തിരിച്ചുള്ള വരവാണ് പശ്യകനെന്ന വാക്കുകൊണ്ട് വേദം ഉദ്ദേശിക്കുന്നത്.. 'പ്രജാപതി' എന്ന വാക്കിന്നർത്ഥം 'പ്രജകളെ സംരക്ഷിക്കുന്നവൻ എന്നാണ്. എല്ലാവരേയും പാലിക്കുന്നതുകൊണ്ട് പ്രജാപതി (മനുസ്മൃതി 13.122.123). ഇങ്ങനെ ഹിരണ്യഗർഭം, പ്രജാപതി എന്നെല്ലാം പറയുന്നത് ഗുണത്തെ ആധാരമാക്കിയാണ്. ഇങ്ങനെ ഓരോ ഗുണങ്ങളുടെ ആധാരമായി അറിയുന്നത് മഹത്തത്ത്വം എന്ന അവസ്ഥയിൽ നിന്നാണ്. ഈ പുരുഷന്റെ പൂർണ്ണമായ രൂപം ബ്രഹ്മമെന്ന് അറിയപ്പെടുന്നു

198 - അമൃത്യുഃ - മരണമില്ലാത്തവൻ, മ‍‍ൃത്യുവോ (വിനാശം) അതിന്റെ കാരണമോ ഇല്ലാത്തവൻ , ജനനമില്ലല്ലോ ഭഗവാന്. അതിനാൽ അവിടുത്തേക്കു മരണവുമില്ല. മൃത്യുവിനെ അവിടുന്ന് തൻറെ വിഭൂതിയാക്കിയിരിക്കുന്നു. മരണമില്ലാത്തത് , വിനാശമില്ലാത്തത്, അമൃത്വകേന്ദ്രം, അമൃതസാഗരം , പരമാത്മാവായ ഭഗവാനെ കാണുന്നവൻ മാത്രമാണ് യഥാർത്ഥമായും എന്തെങ്കിലും കാണുന്നത്. അവിടുത്തെ അന്വേഷിക്കുന്നവനാണ് എന്തെങ്കിലും അർത്ഥവത്തായി അന്വേഷിക്കുന്നവൻ .. സുധാസിന്ധു..

199 - സർവ്വദൃക്:- ജ്ഞാനംകൊണ്ട് പ്രാണികളുടെ എല്ലാ ചേഷ്ടിതങ്ങളും ദർശിക്കുന്നവൻ, എല്ലാം കാണുന്നവൻ, സർവ്വ പ്രാണികളുടെയും കൃതവും, അകൃതവും, സർവ്വകാലവും കാണുന്നവൻ. സമസ്ത ജീവികളുടെയും പ്രവർത്തികൾക്കു സാക്ഷിയാണ് ഭഗവാൻ. ദുഷ്ടതയും ശിഷ്ടതയും ഭഗവാൻ നിർമ്മമായി വീക്ഷിക്കുന്നു. എങ്ങനെയാണ് യോഗനിദ്രയിൽ സദാ കിടന്നുകൊണ്ട് യോഗയോഗേശ്വരനായ വിഷ്ണു സർവ്വ സാക്ഷിയാകുന്നത്, സ്വാഭാവികേന ബോധേന. സ്വാഭാവികമായി തൻ്റെ ബോധത്തിൽ തന്നെയാണ് പരയും പശ്യന്തിയും ആയി ഈ സർവ്വവും ഇരിക്കുന്നത് യോഗി സ്വാത്മാവിനെ തന്നെ സ്വ ആത്മാവിൽ ദർശിക്കുന്നു. സമാധിയിൽ ദർശിക്കുന്നു. സ്വവിഭൂതികളെ ദർശിക്കുന്നു. യോഗീശ്വരനായ ഭഗവാൻ അപ്രകാരം യോഗനിദ്രയിൽ സ്വസ്വഭാവമായ സ്വവിഭൂതിയായ സ്വത്മാബോധമായ പ്രപഞ്ചത്തെ സദാ കാണുന്നു....

200 - സിംഹഃ - ഹിംസിക്കുന്നവൻ, ദുർജ്ജനങ്ങളെ ഭഗവാൻ ഹനിച്ചു കളയുന്നു. സമാധി കരഗതമാകുമ്പോൾ അവസ്ഥാരൂപങ്ങൾ മറയുന്നു. ഭഗവാൻ ഭക്തൻ്റെ മായയെ നശിപ്പിക്കുന്നു( ഹിംസിക്കുന്നു ). അങ്ങനെ ജീവാത്മാവും പരമാത്മാവും ഐക്യം നേടി ഒന്നാകുന്നു. . ഏതൊരാൾ ഭക്തൻ്റെ സർവ്വ ദുരിതവും നശിപ്പിക്കുന്നുവോ ആ ഹിംസകനാണ് നൃസിംഹരൂപമായ ഭഗവാൻ വിഷ്ണു, അതു തൂണിലുമുണ്ട് തുരുമ്പിലുമുണ്ട്, രൂപത്തിൽ ഭീഷണമാണ്, ഒരേ സമയം രക്ഷയുമാണ് ശിക്ഷയുമാണ്, വിദ്യയിൽ രക്ഷക്കായി(സംസ്ക്കാരത്തിൻ്റെ) ശിക്ഷ (വിദ്യഭ്യാസരീതി, വേദാംഗങ്ങളിലൊന്ന്) അനുവദിക്കുന്നു എന്നല്ല അനുപേക്ഷണിയമാണ്.

201 - സന്ധാതാ: - പുരുഷന്മാരെ അവരുടെ കർമ്മഫലങ്ങളോട് സന്ധിപ്പിക്കുന്നവൻ, സംയോജിപ്പിക്കുന്നവൻ ആരോ അവൻ. ഓരോരുത്തരുടെയും കർമ്മത്തെയും കർമ്മഫലത്തെയും അനുസരിച്ച് കൂട്ടിയോജിപ്പിക്കുന്നതും ഭഗവാൻ തന്നെ . ഏതൊരു ശക്തി മനുഷ്യരുടെ അവരുടെ കർമ്മത്തിനനുസരിച്ച് സംയോജിച്ച് നിയന്തിക്കുന്നുവോ അത് സംധാതാവ്, പ്രഹ്ളദൻ്റെ കർമ്മഫലവും, ഹിരണ്യകശിപുവിൻ്റെ കർമ്മഫലവും അവരവരിൽ സംയോജിപ്പിക്കാനാണ് നൃസിംഹരൂപത്തിൽ സർവ്വദൃക്കായ ഹരി ഒരേ സമയം രക്ഷകനായും

202 - സന്ധിമാൻ :- ഫലങ്ങളെ അനുഭവിക്കുന്നവൻ, ഫലഭോക്താവായി ഭഗവാൻ തന്നെ ജീവാത്മാവായി ഗുണത്രയങ്ങളിലൂടെ ഇതെല്ലാം അനുഭവിക്കുന്നു. ജീവാത്മാരൂപത്തിൽ സകല പ്രാണികളിലിരിക്കുന്നതും ഭഗവാൻ തന്നെ, അതിനാൽ സന്ധിമാൻ , ജീവാത്മാവിനെ പരമാത്മാവുമായി സന്ധിചെയ്യുന്നവൻ , അങ്ങനെ സർവ്വ പാപപുണ്യഫലങ്ങളും താൻ തന്നെ ഭുജിക്കുന്നവൻ, പ്രഹ്ളദൻ്റെ പുണ്യഫലവും ഹിരണ്യകശിപുവിൻ്റെ പാപഫലവും ചേരുന്നത് അവനിൽ തന്നെയാണ് ഭുജിക്കുന്നത് അവൻ തന്നെയാണ്. പാപപുണ്യങ്ങളുടെയും നന്മതിന്മകളുടെയും രാപ്പലകുകളുടെയും അന്തർബഹിർഭഗങ്ങളുടെയും സന്ധിസ്ഥാനമായ സന്ധ്യയിൽ ഉമ്മറപടിയിലിരുന്ന് നരനും ഹരിയുമായി, പാതിമനുഷ്യനും, പാതിദേവനും, പാതി മൃഗവുമായി, സർവ്വ ഭോക്താവായിരിക്കുന്ന രക്ഷകനും ശിക്ഷകനും ഹിംസയും അഹിംസയും ജീവാത്മാവും പരമാതാവുമായ യോഗരൂപം.

203 - സ്ഥിരഃ - എപ്പോഴും ഏകരൂപനായിരിക്കുന്നവൻ, നിത്യനാണ്. ഏകരൂപനാണ്. ജനനമരണങ്ങൾ ഇല്ല. എല്ലായ്പ്പോഴും ഒന്നു പോലെ വർത്തിക്കുന്നു, ദ്വന്തങ്ങളുടെ ഐക്യത്താൽ സ്ഥിരമായി അചലമായി ഇരിക്കുന്നവൻ അദ്വൈതരൂപി..

204 - അജഃ - ഭക്തന്മാരുടെ ഹ‍ൃദയത്തിലേക്ക് ഗമിക്കുന്നവൻ. ശത്രുക്കളെ ദൂരത്തേക്ക് അകറ്റുന്നവൻ, ജനിക്കാതവൻ ആദിയില്ലാത്തവൻ അതിനാൽ സ്ഥിരനും അചഞ്ചലനും അതേ സമയം ജനിച്ചതിയൊക്കെ ചലിപ്പിക്കുന്നവനും ആണ്, "അജതി ഗഛതി ക്ഷിപതീതി വാ അജ: " തന്നെ സ്മരിക്കുന്ന ഭക്തഹൃദയത്തിലേക്ക് സദാഗതിയായി ഗമിക്കുന്ന സഞ്ചരിക്കുന്ന ആദിമൂല രൂപൻ .....

205 - ദുർമർഷണഃ :- ദാനവരാക്ഷദാദികളാൽ പോലും തോൽപ്പിക്കാനാവാത്തത് ആയുധം എടുക്കാതെ ഒരു ചെറുവിരലറ്റം അനക്കാതെ സത്യസങ്കൽപമാത്രയിൽ സർവ്വവും നശിപ്പിക്കുന്നവനെ ആർക്ക് തോൽപ്പിക്കാനാവും. ചെറുവിരലുപോലും അനക്കാതെ സമസ്തവും ഭസ്മമാക്കാൻ കെൽപ്പുളളവനാണ് ഭഗവാൻ ശ്രീ ഹരി.

206 - ശാസ്താ :- ശാസ്താവ് - ശാസിതാവ് - ഗുരു, സർവ്വജ്ഞനും സർവ്വശക്തിമാനുമാണ് ഭഗവാൻ. ധർമ്മാനുഷ്ഠാനത്തെക്കുറിച്ചു ശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഭഗവാൻറെ അനുശാസനങ്ങളാണ് ധർമ്മബോധങ്ങൾ, "ശ്രുതിസ്മൃത്യദിഭി സർവ്വേഷാമനുശിഷ്ടിം കരോതീതി ശാസ്താ" എന്നാണ് ഭാഷ്യം, ശ്രുതികളാലും സ്മൃതികളാലും എല്ലാവിദ്യകളെയും അനുശാസനം ചെയ്യുന്ന പരമഗുരു ശാസ്താവ്.. ശബരിമല ധർമ്മശാസ്താവ് അദൈതധർമ്മം ഉപദേശിക്കുന്ന പരമഗുരുവാണ്. ധർമ്മ സംസ്ഥാപകനായ വിഷ്ണുവിൻ്റെ പുത്രനുമാണ്, മാതൃദയപ്രകാരമാണ് ശാസ്താവിന് വിഷ്ണുത്വം. ശിവനെന്ന പിതാവിന് വൈഷ്ണവിയിൽ ജനിച്ച പരമഗുരു. പ്രജയും പ്രജാപതിയും ഒന്നാണ് , കാരണവും കാര്യവും ഒന്നാണ്

207 - വിശ്രുതാത്മാ :- സത്യജ്ഞാനാദിയാകുന്ന ലക്ഷണങ്ങളോടുകൂടിയ ആത്മാവായി വിശേഷേണ അറിയപ്പെടുന്നവൻ '" വിശേഷേണശ്രുതാ സത്യജ്ഞാനാദി ലക്ഷണാ ആത്മാ" അതുകൊണ്ട് വിശ്രുതാത്മാവ്, സത്യം ജ്ഞാനം വിവേകം മുതലായ ലക്ഷണങ്ങളാൽ സവിശേഷമായ കീർത്തികെട്ട ആത്മാവ്, ആ ആത്മാവ് ഭഗവാൻ തന്നെ.................

208 - സുരാരിഹാ :- സുരന്മാരുടെ ശത്രുക്കളെ കൊല്ലുന്നവൻ, സുരന്മാരുടെ ശത്രുക്കളായ എല്ലാ അധർമ്മികളെയും ഹനിച്ചു കളയുന്ന സുരാരി ഹന്താവ്, ദേവന്മാർ ധർമ്മിഷ്ഠരാണ് അവരുടെ ശത്രുക്കളോ അധർമ്മികളും, ധർമ്മം സ്ഥാപിക്കേണ്ടുന്ന ചുമതലയുള്ളതിനാൽ ഭഗവാൻ ദേവപക്ഷത്ത് പ്രവർത്തിക്കേണ്ടി വരുന്നത്. രൻ്റും അവനാണെങ്കിലും യുഗധർമ്മ പരിപാലനത്തിന് ഈ പ്രവർത്തനം വേണ്ടി വരുന്നു. മോക്ഷസാധനയിൽ തൻറെ ഭക്തന്മാരുടെ കാമക്രോധാദികൾ ഹനിച്ച് അവരുടെ വഴിയെ സുഗമമാക്കി കൊടുത്ത് അവർക്ക് മോക്ഷ പ്രാപ്തി വരുത്തുന്നതുന്നതും ഭഗവാൻ തന്നെ.

209 - ഗുരുഃ :- എല്ലാ വിദ്യകളുടേയും ഉപദേഷ്ടാവ്. എല്ലാവരുടേയും ജന്മദാതാവ്. ഉപദേശിക്കുന്നവൻ . അന്ധകാരത്തെ നീക്കുന്നവൻ. ഭഗവാൻ സർവ്വജ്ഞാനത്തിനും അധിപതി. അർഹതയുള്ളവർക്ക്, അധികാരിയായവർക്ക്, ഉപദേശിച്ചു ജ്ഞാനം പകരുന്നതിനാൽ ഗുരു. ഗുരു നിഗൂഢ തത്ത്വങ്ങൾ അധികാരികൾക്ക് ഉപദേശിക്കുന്നു. അതിനാൽ ഭഗവാൻ വിശ്വത്തിന്റെ ഗുരു. ലോകത്തിലെ സമസ്ത ഗുരുക്കന്മാർക്കും ഗുരുവായിരിക്കുന്നത് . സമസ്തവിദ്യകളും ഉപദേശിക്കയാലും സർവ്വ പ്രകാരം ജനകത്വം(പിതൃത്വം) സിദ്ധിക്കയാലും ഗുരുവാണ്, സർവ്വ വേദാന്തസിദ്ധാന്ത ഗോചരം തമഗോചരം ഗോവിന്ദം പരമാനന്തം തം ഗുരും പ്രണമാമ്യഹം" എന്ന് ശങ്കാരചാര്യർ വിവേകചൂണ്ഡാമണിയിലെ ഗുരു വന്ദനത്തിൽ പറഞ്ഞിരിക്കുന്നു. ഗോവിന്ദഭജനം മൂഢബുദ്ധികൾക്ക് മാത്രമാല്ല. വിവേകികൾക്കും പരമാനന്ദം തന്നെയാണ്. പരമഗുരുവായ ഗോവിന്ദൻ സർവ്വ വേദാന്ത സിദ്ധാന്തങ്ങളറിയുന്നവനും അവകളാലൊന്നും കാണാൻ കഴിയാത്തവനു മാണ്, വാക്കിനോ മനസ്സിനോ ബുദ്ധിക്കോ അവനെ പ്രാപിക്കാവതല്ല. സാന്ദ്രാനന്ത സ്വരൂപമാ ആ പരമഗുരു വിഷ്ണു. വിഷ്ണുവിൻ്റെ കാണപ്പെട്ട രൂപമായിട്ടാണ് ശിഷ്യന്മാർ ഗുരുവിനെ ആദരിക്കുന്നതും സ്നേഹിക്കുന്നതും.. ആശ്ചര്യ ചൂഢാമണിയായി വിവേക ചൂഢാമണികളെ യെല്ലം ആജ്ഞാ, സഹസ്രാരചക്രങ്ങളെ പ്രചോദിപ്പിച്ച് ഉണർത്തുന്നവനാണ് പരമഗുരുവായ വിഷ്ണു......

210 - ഗുരുത്തമഃ :- ബ്രഹ്മാദികൾക്കും ബ്രഹ്മവിദ്യയെ പ്രദാനം ചെയ്യുകയാൽ ഗുരുത്തമൻ, ബ്രഹ്മാവ് വിഷ്ണു നാഭിയിൽ വിഷ്ണുപുത്രനായി ജനിച്ചു, വിഷ്ണു പുത്രന് ബ്രഹ്മവിദ്യ ഉപദേശിച്ചു. ബ്രാഹ്മാവിൽ നിന്നും രുദ്രനും ബ്രഹ്മപുത്രന്മാരായ ഋഷിമാർക്കും മനുഷ്യരിലേക്കും പകർന്നു കിട്ടി, അതുകൊണ്ട് എല്ലാ ഗുരുക്കന്മാർക്കും ഗുരുത്തമനായി വിഷ്ണു.

212 - സത്യഃ : - സത്യഭാഷണരൂപമായ ധർമ്മസ്വരൂപൻ. ഭഗവാൻ സത്യസ്വരൂപനായി ത്രികാലങ്ങളിലും മാറ്റമില്ലാത്ത അർത്ഥം വഹിക്കുന്ന വാക്കുകൾ ഉച്ചരിക്കുന്നു. സത്യത്തിൻറെയും സത്യമായി വർത്തിക്കുന്ന ഭഗവാൻ തന്നെ പരമമായ സത്യം. "സത്യവചനധർമത്വാത് സത്യ" ഭഗവാൻ്റെ ധർമ്മരൂപം സത്യവചനമാണ്, സത്യവാക്കാണ് ,സത്യസാരമാണ് ഈശ്വരസ്വരൂപം, " തസ്മാദ് സത്യം പരം വദന്തി" - അതിനാൽ സത്യമാണ് ഏറ്റവും പരമം - എന്നു പറയുന്നു. സത്യസ്യ സത്യം എന്ന് ശ്രുതി ," പ്രാണാ വൈ സത്യം തേഷമേവ സത്യം" - പ്രാണനാണ് സ്വത്യം, ആ സത്യത്തിൻ്റെയും സത്യമാണ് പരബ്രഹ്മരൂപമായ ഭഗവാൻ, " ഓം തത് സത് സത് ചിത് ആനന്ദം എന്നു ആ സത്യസ്വരൂപത്തെ വിളുക്കുന്നു.

213 - സത്യപരാക്രമഃ :- നിഷ്ഫലമാകാത്ത പരാക്രമം ഉള്ളതിനാൽ സത്യപരാക്രമഃ, ഒരിക്കലും നിഷ്ഫലമാകാത്തതാണ് ഭഗവാൻ്റെ പരാക്രമം, ഭഗവാൻ ധർമ്മിയാണ്, ധർമ്മവിലോപം ഭഗവാൻ ഒരിക്കലും സമ്മതിച്ചു തരില്ല, ധർമ്മത്തെ രക്ഷിച്ച് സത്യത്തെ ഉയർത്തിപിടിക്കുവാൻ വേണ്ടി പരാക്രമി ആയവൻ , ഭഗാവാൻ്റെ പരാക്രമം ഒരിക്കലും നിഷ്ഫലമാകുകയില്ല .... അതിനാൽ നിഷ്ഫലമാകാത്ത സത്യത്തിനുവേണ്ടി പരാക്രമിയായവൻ സത്യപരാക്രമൻ,

214 - നിമിഷഃ :- യോഗനിദ്രയിൽ അടച്ച കണ്ണുകളോടുകൂടിയവൻ, ഭഗവാൻ കണ്ണുകടച്ച് യോഗനിദ്രയിൽ ഇരിക്കുമ്പോഴും ആത്മനിഷ്ട്നായി ബോധത്തിൽ എല്ലാം അറിയുന്നു. " നിമിലേതി യതാ നേത്രേ യോഗനിദ്രാരതസ്യ അത നിമിഷ അർദ്ധനിമിലിതമോ നിമിലിതമോ ആയ ( അടഞ്ഞതോ പാതി അടഞ്ഞതോ) നേത്രങ്ങളോടെ യോഗനിദ്രയിൽ ഇരിക്കയാൽ നിമിഷഃ.

215 - അനിമിഷഃ : - നിത്യപ്രബുദ്ധസ്വരൂപൻ, മത്സ്യരൂപനായവൻ, " നിത്യപ്രവൃദ്ധസ്വരൂപത്വാത് അനിമിഷ മത്സ്യരൂപതയാ വാ ആത്മരൂപയാ വാ അനിമിഷ" സദാ കണ്ണ് കണ്ണ് തുറന്നിരിക്കുന്നവനുമാണ് അവൻ , അനിമേശസ്വഭാവത്താൽ അനുനിമിഷം പ്രവൃദ്ധ സ്വഭാവം കൈവരുന്നു, നിത്യപ്രവൃദ്ധ സ്വരൂപമെന്നത് ബ്രഹ്മസ്വരൂപമെന്ന് ത്യാഗരാജർ പറഞ്ഞിരിക്കുന്നു. മത്സ്യപര്യായമാണ് അനിമിഷം , അതിന് ഇമകളില്ലാത്തതിനാൽ കണ്ണുകൾ അടക്കുന്നില്ല. കണ്ണുകൾ അടക്കുന്നില്ല. ആത്മാവ് സദാ കണ്ണുതുറന്നിരിക്കുന്നു. ബോധസ്വരൂപമായ ആത്മാവ് സുഷുപ്തിയിലും ഉണർന്നിരിക്കുന്നു. സുഷുപ്തിയിൽ ശരീരവും മനസ്സും ബുദ്ധിയും ഉറങ്ങുമ്പോഴും ആത്മാവ് ഉറങ്ങുന്നില്ല. അതിനാലും മത്സ്യസ്വരൂപിയായി അവതാരമെടുക്കയാലും അത്മാസ്വരൂപിയായി സകലതും സദാ കണ്ടുകൊണ്ടിരിക്കയാലും ഈ നാമം..... നിമിഷം കാലത്തിൻ്റെ വിഭജനത്തിൽ വളരെ ചെറിയൊരുഭാഗമാണ്, നിമിഷങ്ങളായി കാലത്തെ വിഭജിക്കുമ്പോൾ കാലം സായനമാണ്, വിഭജിക്കാനാവത്ത അനന്തകാലം നിരയനവും, രണ്ടും കാലസ്വരൂപിയായ ഭഗവാനാണ്. നിമിഷവും, അനിമിഷവും, കാലവും, കലാതീതവുമാണ് ഭഗവാൻ ശ്രീ ഹരി.

216 - സ്രഗ്വീ :- എപ്പോഴും വൈജയന്തി എന്ന മാലയെ ധരിച്ചിരിക്കുന്നവൻ. വൈജയന്തിമാലയ്ക്ക് ഒരു പ്രത്യേകതയുമുണ്ട്. ഒരിയ്ക്കലും വാടാത്ത പൂക്കളാൽ ഉണ്ടാക്കിയതാണ്. സ്രഗ് മാല - വനമാല ധരിച്ചവൻ, ഭൂതതന്മത്രാരൂപമായ വൈജയന്തി മാല നിത്യവും ധരിക്കയാൽ സ്രഗ്വി. സ,രി,ഗ്,വി.. ഷഡ്ജം, ഋഷഭം, ഗാന്ധാരം ചേർന്ന സർഗ്ഗം ( സരിഗം) വി വിദ്യ സർഗ്ഗവിദ്യ. ഭൂതതന്മാത്രകളുടെ നിരന്തരവർണ്ണസർഗ്ഗത്താൽ വിജയവൈജയന്തി ചാർത്തിയ ഭഗവാൻ തന്നെ സർഗ്ഗം, സർഗ്ഗം അവൻ തന്നെ , വിദ്യയുടെ ആധാരവും ഉറവിടവും ലയനവും അവനാണ് സർവ്വനാദവും സർവ്വ രൂപവും സർവ്വ വിദ്യയും, സർവ്വ പ്രപഞ്ചവും , പ്രകാശകണതരംഗനാദബിന്ദുക്കളായി ഭൂതതന്മാത്രകളായി ധരിച്ച് വർണ്ണരാഗസുഗന്ധം സ്രവിപ്പിക്കുന്ന , സ്രഗ്വി... ആ മാലയുടെ വർണ്ണരാഗസുഗന്ധം നുകരാൻ സർവ്വ പ്രപഞ്ചവും ജീവജാലങ്ങളും ഭ്രമരരുപത്തിൽ അവനെ ചുറ്റി രീങ്കാരമുഴക്കി ഭ്രമരീവൃത്തി ചെയ്യുകയാണ്. അവനിൽ നിന്നും പഠിച്ചതല്ലാതെ ഒന്നും ഈ പ്രപഞ്ചത്തിൽ ആർക്കും ഇല്ല.

217 - വാചസ്പതിരുദാരധീഃ - വാക്കിൻ്റെ പതിയായും സകലപദാർത്ഥങ്ങളേയും പ്രത്യക്ഷീകരിക്കുന്ന ബുദ്ധിവൈഭവമുള്ളവനായും ഇരിക്കുന്നവൻ, അവനിൽ നിന്നും പഠിച്ചതല്ലാതെ ഒന്നും ഈ പ്രപഞ്ചത്തിൽ ആർക്കും ഇല്ല. സകല വിദ്യകൾക്കും നാഥനും ഉദാരമനസ്ക്കനുമാണ് ഭഗാവാൻ നാരായണൻ, അതുകൊണ്ട് സർവ്വ വചസ്സിനും (വാക്ക്) വിദ്യക്കും, പതിയായ വാചസ്പതി, സർവ്വാർത്ഥ വിഷയമായ ധീ (ബുദ്ധി) ഉള്ളതിനാലും അതു ഉദാരമായി ശിഷ്യർക്ക് നൽക്കുകയാലും ഉദാരമതിയായ വിദ്യാപതി ഭഗവാൻ ഗുരൂത്തമനായി വർത്തിക്കുമ്പോൾ തന്നെ ഉദാരനായി തൻറെ ജ്ഞാനം സകലർക്കുമായി നൽകിവരുന്നു. എല്ലാവരോടും എല്ലാറ്റിലും മഹാമനസ്കത കാണിക്കുന്നു. ഇപ്രകാരം അപൂർവ്വ പ്രതിഭയായ സാരസ്വതതത്വം തന്നെയാണ് പരമഗുരുവായ പരമബ്രഹ്മം...

218 - അഗ്രണീഃ :- ഭക്തന്മാരെ ഉത്തമമായ പദത്തിലേക്ക് നയിക്കുന്നവൻ, "അഗ്രം പ്രകൃഷ്ടം പദം നയതി മുമുക്ഷൂനിതി അഗ്രണീ" മുന്നിൽ( അഗ്രത്തിൽ) പ്രതിഷ്ഠിക്കപ്പെട്ട നേതൃസ്ഥാനത്തുള്ളവൻ, മുമുക്ഷുക്കളെ അവരാഗ്രഹിക്കുന്ന പരമപ്രകൃഷ്ടമായ അഗ്രപദത്തിലേക്ക് (തന്നിലേക്ക്) തന്നെ നയിക്കുന്നവൻ,

219 - ഗ്രാമണീഃ :- ഭൂതഗ്രാമത്തിൻ്റെ (പഞ്ചഭൂതം) നേതാവായിരിക്കുന്നവൻ, സംഗീതത്തിൽ ഷഡ്ജഗാന്ധാരമദ്ധ്യമ ഗ്രാമങ്ങളുടെ നേതാവ്, ജനപഥങ്ങളായ ഗ്രാമങ്ങളുടെ നേതാവ്, പഞ്ചഭൂതങ്ങളും സംഗീതഗ്രാമങ്ങളും ഭൂമിയിലെ ഗ്രാമങ്ങളും (വാസ്തു) അവനിൽ നിന്നുണ്ടായി, അവനിൽ സ്ഥിതിചെയ്ത് അവനിൽ തന്നെ ലയിക്കയാൽ , സർവ്വതിനുമുതൽവനാണ്(അദ്യൻ) ബ്രഹ്മം...

220 - ശ്രീമാൻ :- സർവ്വാതിശയിയായ ശ്രീ അതായത് കാന്തിയുള്ളവൻ, ശ്രീ , കാന്തി, ഐശ്വര്യം, സർവ്വാതിശമായ സൗന്ദര്യം, ശോഭ ഇവകളാൽ മറ്റെല്ലാറ്റിനേയും നിഷ്പ്രഭമാക്കുനവൻ, എല്ലാ തേജസ്സിനെയും കവിഞ്ഞുനിൽക്കും തേജ്വസിനിയാണ് ഭഗവാൻ ശ്രീധരൻ ശ്രീ ദേവിയുടെ ഭർത്താവ്,

221 - ന്യായഃ : - ന്യായത്തിൽ നിപുണൻ, ന്യായത്തിൽ നിപുണനാകയാൽ ന്യായഃ പ്രമാണങ്ങളെ അനുഗ്രഹിക്കുന്നതും ഭേദമില്ലായ്മയെ ഉണ്ടാക്കുന്നതുമായ തർക്കമായിരിക്കുന്നവൻ , "പ്രാണാമാനുഗ്രാഹകേ ഭേദകാരകസ്തർക്കോ ന്യായഃ" തർക്ക ശാസ്ത്രത്തിൽ ഭേദങ്ങൾ കാണുമ്പോൾ അവയെ തെളിയിക്കാനായി ന്യായകാരണ പ്രണാമം ചൂണ്ടികാട്ടുന്നു. ആ ഭേദങ്ങളും ന്യായങ്ങളും പ്രമാണങ്ങളുമെല്ലാം അവനാണ് എന്നാലും ന്യായങ്ങൾക്കും ശാസ്ത്രങ്ങൾക്കും അപ്പറത്തുള്ള ബുദ്ധിക്കും പ്രമാണത്തിനും തൊടാനാവാത്തതുമായ പരമമായ ന്യായവും അവനാണ്...

222 - നേതാ :- ജഗത്താകുന്ന യന്ത്രത്തെ ചലിപ്പിക്കുന്നവൻ , പ്രപഞ്ച ഭരണം നേതാവായി നിയന്ത്രിക്കുന്നത് ഭഗവാൻ. അതിനാൽ നേതാ, രാഷ്ട്രതന്ത്ര വിശാരദനാണ് നേതാവ്, ഭഗവാനകട്ടെ ജഗത്തന്ത്രവിശാരദനാണ്, ഈ ജഗത്തിൻ്റെ തന്നെ ചലനതന്ത്രനിയാമകനായ നേതാവാണ്.

223 - സമീരണഃ :- ശ്വാസരൂപത്തിൽ ജീവികളെ ചേഷ്ടിപ്പിക്കുന്നവൻ, പ്രേരണയായി വർത്തിക്കുന്നവൻ, ശ്വാസനരൂപത്തിൽ സർവ്വ ഭൂതങ്ങളെയും ചേഷ്ടിപ്പിക്കുന്നത്( ചലിപ്പിക്കുന്നത്) അവനാകയാൽ, അവനെ സമീരണനെന്ന് (മാരുതനെന്ന്) വിളിക്കുന്നു. പ്രാണനാണ് നമ്മുടെയെല്ലാം പ്രവർത്തികൾക്കുളള പ്രേരണാശക്തി. പ്രാണൻറെയും ഊർജ്ജമായിരിക്കുന്നത് അവിടുന്നാണ്. സമീരണൻ എന്നുവെച്ചാൽ വായു. നമ്മുടെ പ്രാണനായി ശ്വാസോച്ഛ്വാസമായി വർത്തിച്ച് വേണ്ട ക്രിയകളിൽ ഏർപ്പെടുവിക്കുന്നത് അവിടുന്നാണ്. അതിനാൽ സമീരണൻ. ശരീരമെന്ന ദൈവവീണ ഇതിലുണരുന്ന ഓരോ സ്വരവും ,ശ്രുതിയും , നാദവും, ഭാഷയും, ഇതിലുയർന്ന ഓരോ വിചാരവും വിദ്യയും എല്ലാം അവൻ്റെ മാത്രം ലീല....

224 - സഹസ്രമൂർദ്ധാ : - ആയിരം മൂർദ്ധാവുകൾ ഉള്ളവൻ, ആയിരം ശിരസ്സുള്ളവൻ ആയിരം ഫണമുള്ളവൻ അനന്തൻ, ആയിരം ഇതളുള്ള സഹസ്രാര ചക്രമായി മസ്തിസ്കാത്തിൻ്റെ എല്ല സരണികളിലും പ്രവർത്തിക്കുകയാൽ സർവ്വജ്ഞപുരുഷൻ , സഹസ്രാരപത്മത്തിലെ ആനന്ദമധുവിൻ്റെ അമൃതവർഷത്താൽ സർവ്വർക്കും പ്രചോദനവും തേജസ്സും നൽക്കുന്ന കാരുണ്യവാരിധിയും ആദിഅന്തമില്ലത്തവനുമായ ജഗദ് ഗുരു അനന്തമായ കാലസർപ്പശയ്യയിൽ യോഗേശ്വരനായി ശയിക്കുന്നു. എല്ലാ ജീവജാലങ്ങളും ഭഗവാനിൽ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് വിശ്വരൂപദർശനത്തിൽ ഇവയുടെയെല്ലാം ശിരസ്സു ഭഗവാനിൽ കാണാം. അതിനാൽ സഹസ്രമൂർദ്ധാ എന്നു പ്രകീർത്തിക്കപ്പെടുന്നു. സഹസ്രം എന്നതിന് അനേകം എന്ന അർത്ഥം നാം കൽപ്പിക്കണം, ഭഗവാൻ്റെ അത്യന്തം സ്ഥുലമായ രൂപമാണ് വിരാട് രൂപം, ഭഗവാൻ്റെ വിശേഷപ്പെട്ട ഈ സ്ഥൂലരൂപം സ്ഥൂലത്തിൽ വെച്ച് ഏറ്റവും സ്ഥൂലമാണ്, ഈ ഭഗവാൻ തന്നെയാണ് കാര്യസ്വരൂപമായിട്ടുണ്ടായതും, ഉണ്ടാവാൻ പോകുന്നതും, ഉണ്ടായികൊണ്ടിരിക്കുന്നതുമായ സർവ്വതും, അതുകൊണ്ട് ഈ ലോകവും ലോകത്തിലെ അതിവിശിഷ്ടങ്ങളായി, അത്യത്ഭുതകരമായി വിവിധരൂപങ്ങളിൽ ശോഭിക്കുന്ന സർവ്വജീവജാലങ്ങളും ഈശ്വരരൂപം തന്നെയാണ്, അങ്ങനെ ഈ വിശ്വം ഒട്ടാകെ ഈശ്വരൻ്റെ രൂപമാണെന്നു വന്നാൽ ഇവിടെ കാണുന്ന മനുഷ്യരും, ദേവന്മാരും, മൃഗങ്ങളും, പക്ഷികളും, പിതൃക്കളും, വൃക്ഷങ്ങളും, ലതകളും, എല്ലാം ആ പരമപുരുഷനായ ഭഗവാൻ്റെ രൂപവിശേഷൾ മാത്രമാണല്ലോ, അപ്പോൾ ഭഗവാനെ സമഷ്ടിയായി വീക്ഷിക്കുന്ന സമയത്ത് ഭഗവാന് ആയിരക്കണക്കിലോ ലക്ഷക്കണക്കിലോ, ശിരസ്സുകളും, പാദങ്ങളും, അത്രത്ത്ന്നെ മറ്റെല്ലാവയവങ്ങളും പറയാമല്ലോ. അതാണ് ഭഗവാൻ്റെ വിരാട് രൂപം, ഭഗവന്മായമായ ജഗത്തിലെ എല്ലാജീവികളുടെ ശിസ്സുകളും , എല്ലാ കരചരാദിവയവങ്ങളും ഭ്ജഗവാൻ്റെതു തന്നെയാണ്, ഇക്കാരണാത്താൽ തന്നെയാണ് വിരാട്പുരുഷന് അനേകായിരം ശിരസ്സുകളും ഇന്ദ്രിയങ്ങളും പാദങ്ങളുമുണ്ടെന്ന് വിവരിക്കുന്നതും, ഭഗാവാനെ സഹസ്രശീർഷാവായി സ്തുതിക്കുന്നതും.

225 - വിശ്വാത്മാ :- വിശ്വത്തിൻ്റെ ആത്മാവ്, വിശ്വമാകുന്ന ആത്മാവ്, വിശ്വത്തിൻ്റെ ജ്ഞാനവും, ഊർജ്ജവും മുഴുവനും ഭഗവാൻ്റെ അവ്യക്ത രൂപത്തിൻ്റെ അഭിവ്യക്തി(പ്രകാശനം) മാത്രമാണ്. വിശ്വാത്മൻ എന്നത്, 'വിശ്വത്തിന്റെ ആത്മാവ്' എന്നെടുക്കാം. വിശ്വം ഭഗവാൻ്റെ മായയാൽ വലിയൊരു കളിതമാശയായി രചിക്കപ്പെട്ടതാണ്. വിശേഷേണ ലസിക്കുന്നതാണ് വിലാസം. ലസം തന്നെ കുട്ടിക്കളി. ഒന്നിനെപ്പറ്റിയും ചിന്തിക്കാതെയുള്ള കളി. എല്ലാം മറന്ന കേളി. അതു തന്നെ സാധാരണയിലധികം വിശേഷമാവുമ്പോൾ 'വിലാസം'. അതു തന്നെ ലീലയാവുമ്പോൾ തികഞ്ഞ കാരണരഹിതമാവും. ഇങ്ങിനെ മായാലീലാവിലാസത്തിൽ സൃഷ്ടിക്കപ്പെട്ട വിശ്വമാകട്ടെ, അവിടുത്തെ ഒരൊറ്റവീക്ഷണം കൊണ്ട് മറയും. ആ വീക്ഷണം വരെയുള്ള വിഷ്ണുമായ മാത്രമാണ് എല്ലാം (എല്ലാം!!) കേവല സത്യം ആത്മാവു മാത്രമായതുകൊണ്ട്, മറ്റെല്ലാത്തിനും കാരണം ആത്മാവു തന്നെ. ആ ആത്മാവിൽ നിന്നും ജനിച്ചതു കൊണ്ടാണ് 'വിശ്വാത്മ' ആവുന്നത്. 'വിശ്വം' എന്ന വാക്ക്, 'വിശ്' പ്രവേശിക്കുക എന്ന മൂലത്തിൽ നിന്നുത്ഭവിച്ചതുകൊണ്ട്, സ്വയം സൃഷ്ടിച്ച് അതിലേക്കു തന്നെ പ്രവേശിച്ചവൻ എന്ന് വിശ്വത്തെ മനസ്സിലാക്കാം. കാര്യത്തിൽ കാരണം അന്തർല്ലീനമാണല്ലോ.

226 - സഹസ്രാക്ഷഃ - ആയിരം അക്ഷികളോടു(കണ്ണുകളോട്) കൂടിയവൻ, അക്ഷമെന്നതിന്, കണ്ണ് , അച്ചുതണ്ട്, ചൂത് എന്നി അർത്ഥങ്ങളുണ്ട്, കണ്ണ് ദർശനേന്ദ്രിയം, രണ്ട് കണ്ണുകൊണ്ട് നാം കാണുന്നു. ഭഗവാനോ ആയിരം കണ്ണുകൊണ്ട് സർവ്വവും കാണുന്നു. ഭൂമിക്ക് ഒരു അച്ചുതണ്ട്, പ്രപഞ്ചത്തിനോ ആയിരം അച്ചുതണ്ടുള്ള ആയിരം ഭൂമിക്ക് വാസസ്ഥാനമാണ് പ്രാപഞ്ചം, ഈ ബ്രഹ്മാണ്ഡങ്ങളെല്ലാം ആ ലീലാലോലനായ ഭഗവാൻ്റെ (മായപുരുഷൻ്റെ) കളിപ്പാട്ടങ്ങളായ ചൂതുകൾ മാത്രമാണ്, ഗന്ധർവ്വന്മാരും അപ്സരസ്സുകളും അക്ഷകാമികളാണെന്ന് പുരാണങ്ങൾ പറയുമ്പോൾ, പലരും അതിനെ ചൂതുകളിയിൽ തൽപ്പരെന്ന അർത്ഥത്തിൽ മാത്രമാണ്എടുത്തിട്ടുള്ളത്. അത് സ്ഥൂലാർത്ഥമാണ്., അനന്തം കണ്ണുകളാൽ പ്രപഞ്ചത്തെ വീക്ഷിക്കാനും ചുറ്റിനടന്ന് പ്രപഞ്ചഗതി അറിയാനും, ആ ഗതിയിലെ ലാസ്യതാണ്ഡവഗമകങ്ങളാൽ കലപൂർണമായ സർഗ്ഗത്തിനും ശ്വാസികളും നാദികളുമായി കാറ്റിലും കടലിലും ആകാശത്തിലും, ഔഷധാദിവനസ്പദികളിലും ഈശ്വരൻ വ്യന്യസിപ്പിച്ചവരാണ് ഗന്ധർവ്വാദിഅപ്സരസ്സുകൾ, അതിനാലാണ് അവർ അക്ഷകാമികാളന്ന് പറയുന്നത്, ഭഗവാൻ്റെ മായാലീലാചതുരംഗത്തിൽ അവർക്കുള്ള കാമം വെറും ചൂതുകളിയോടുള്ള കാമമല്ല.

227.സഹസ്രപാത് - ആയിരം പാദങ്ങളുള്ളവൻ, പാദശബ്ദത്തിന് കാല്ഭാഗം എന്നര്ത്ഥം ഉണ്ട്. സഹസ്രത്തിന് അനന്തം എന്നും അര്ത്ഥം ഉണ്ട്. പാദോസ്യവിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് വേദത്തില് പറഞ്ഞിരിയ്ക്കുന്നതുപോലെ അനന്തമായതില് വെറും കാല് ഭാഗം മാത്രമായ ആ പ്രപഞ്ചസ്വരൂപൻ , ആയിരക്കണക്കിനു തലകളിലൂടെയും ആയിരക്കണക്കിനു കണ്ണുകളിലൂടെയും പാദങ്ങളിലൂടെയും പ്രകാശിക്കുന്നതു പരമാത്മ ബോധമാണ്. ആയിരം പാദങ്ങളാൽ സഞ്ചരിക്കുന്നത്, ആയിരം പാദമുള്ള ഇഴഞ്ഞു നടക്കുന്ന നാഗരാജ്ഞാനിയായും, നാഗയോഗിയായും ആയിരം പാദമുള്ള കവിതയായും , ആയിരം പാദമുള്ള വൃത്തനിബദ്ധമോ അല്ലാത്തതോ പദ്യമായും ഈ പ്രപഞ്ചത്തെ സങ്ക്ൽപ്പിക്കാം, ഇങ്ങനെയെല്ലാം സർവ്വവിധത്തിലും സർവ്വപ്രപഞ്ചത്തെയും നിയന്ത്രിക്കുന്നത് സദാ ഒരേ ശക്തി ആ നാരയണൻ തന്നെ,.... ഭഗവന്മായമായ ജഗത്തിലെ എല്ലാജീവികളുടെ ശിസ്സുകളും , എല്ലാ കരചരാദിവയവങ്ങളും ഭഗവാൻ്റെതു തന്നെയാണ്, ഇക്കാരണാത്താൽ തന്നെയാണ് വിരാട്പുരുഷന് അനേകായിരം ശിരസ്സുകളും ഇന്ദ്രിയങ്ങളും പാദങ്ങളുമുണ്ടെന്ന് വിവരിക്കുന്നതും, ഭഗാവാനെ സഹസ്രശീർഷാവായും,സഹസ്രക്ഷനായും, സഹസ്രപാദവായും സ്തുതിക്കുന്നതും.

228 - ആവർത്തനഃ :- സംസാരചക്രത്തെ തിരിച്ചുകൊണ്ടിരിക്കുന്നവൻ, സംസാരചക്രം ആവർത്തിക്കുന്നു. കാലചക്രവും, ഋതുചക്രവും, ധർമ്മചക്രവും ആവർത്തിക്കുന്നു. ഇങ്ങനെ ചക്രികഭ്രമണരൂപങ്ങളായ ചക്രങ്ങളെ പ്രവർത്തിപ്പിക്കുന്ന സൂത്രധാരൻ. ഇങ്ങനെജനന മരണങ്ങളുടെ ചക്രത്തെ ഭഗവാൻ നിരന്തരം തിരിക്കുന്നു. ഓരോ ജീവിയും പരിണമിച്ചു മോക്ഷ പ്രാപ്തി നേടുന്നതുവരെ ഈ ലീല തുടരും...

229 - നിവൃത്താത്മാ :- സംസാരബന്ധത്തിൽ നിന്ന് വിടപ്പെട്ട സ്വരൂപത്തോടുകൂടിയവൻ, സംസാരചക്രം തിരിക്കുമ്പോഴും സംസാരബന്ധത്തിൽ നിന്ന് നിവർത്തിച്ച് നിൽക്കുന്നതിനാൽ നിവൃത്താത്മാ, സംസാരത്തിൻറെ കെട്ടുപാടുകളിൽ നിന്നു മുക്തനായി നിൽക്കുന്ന, അസംഗനായി നിൽക്കുന്ന, ആത്മാവ്. മുക്തനായി നിന്നുകൊണ്ട് ഭഗവാൻ ഓരോരുത്തരെയും നയിച്ച് തൻറെ പാദങ്ങളിൽ എത്തിക്കുന്നു. പ്രവൃത്തിയും നിവൃത്തിയും ഭഗവാൻ ഹരി തന്നെ..

230 - സംവൃതഃ :- മറഞ്ഞിരിക്കുന്നവൻ അഥവാ മറയ്ക്കപ്പെട്ടവൻ.. എല്ലാറ്റിനേയും സംവരണം ചെയ്യുന്ന അവിദ്യകൊണ്ട് സംവരണം (മറക്കപ്പെട്ടവൻ) ചെയ്യപ്പെട്ടവൻ, അവിദ്യയാൽ ആഛാദിതമായിരിക്കുന്ന ഈ സംവൃതത്വം (മറക്കൽ )കൊണ്ട് സംവൃതനാമം. ഭഗവാൻ്റെ തേജസ്സ് അപരിമിതം അതിനെ ധാമഛദമായി മറച്ചിട്ട് മാത്രമേ ദർശിക്കാനാവൂ. മറച്ച ലാവണ്യത്തിൻ്റെ( ഗോപനം ചെയ്ത സൗന്ദര്യ രഹസ്യത്തിൻ്റെ) സംഗീതത്തിലും സാഹിത്യത്തിലും സ്ത്രീപുരുഷസൗന്ദര്യത്തിലും ഒരുപോലെ വർദ്ധനമാണ് എന്ന് ലാവണ്യശാസ്ത്ര തത്വം. നഗ്നമായ പൂർണ്ണസത്യത്തെ (വിദ്യയെ) അവിദ്യാ എന്ന മായാ വസ്ത്രത്താൽ മൂടിവെച്ചു വേണം ആസ്വദിക്കാൻ. സുകുമാര കലകളിൽ വിദഗ്ധരായ ഗന്ധർവ്വാപ്സരസ്സുകളിൽ പ്രമുഖയും നാരയണമഹർഷിയുടെ മകളും , പുരൂരവസ്സിൻ്റെ രാജ്ഞിയുമായ ഉർവശി ഒരിക്കലും തൻ്റെ മുന്നിൽ നഗ്നനയായി പ്രത്യക്ഷപ്പെടരുതെന്ന് ( കുലവധുവിനെ പൂർണ്ണനഗ്നയായി കാണാനാവില്ല, കുലവധു പുരുഷനഗ്നത കാണാനിഷ്ട്പ്പെടുകയുമില്ല) പുരൂരവസ്സിനോട് വ്യവസ്ഥ ചെയ്തത് ഈ സൗന്ദര്യശാസ്ത്രബോധം കൊണ്ടാണ്, ധാമഛദമായി സംവൃതമായിരികുന്ന സൗന്ദര്യത്തിന് കൂടുതൽ തെളുവും ആനന്ദവും തരാനാവും. ഭഗവാൻ (പരാവിദ്യ) തന്നെ അവിദ്യയാൽ മറച്ചിരിക്കുന്നത് , ഈ സത്ചിത് ആനന്ദാവസ്ഥയുടെ പൂർണ്ണ സൗന്ദര്യം പ്രാകാശിപ്പിച്ചു തരുന്നതിനാണ്......

"ഹിരണ്മയേന പാത്രേണ
സത്യസ്യാ പിഹിതം മുഖം
തത് ത്വം പൂഷന്നപാവൃണു
സത്യധർമ്മായ ദൃഷ്ടയേ"

"സത്യത്തിന്റെ മുഖം സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു;, അത് മാറ്റി നീ ഞങ്ങൾക്ക് സത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈശാവാസ്യോപനിഷത്തിലെ ഈ പ്രാർത്ഥനയുടെ ലൌകികമായ മായ , യഥാർത്ഥസത്യത്തെ മറയ്ക്കുന്നു..മായയുടെ മായികമായ മുഖപടമാണ് സുവർണ്ണമയമായ പാത്രം.. അപ്പോൾ അതിപ്പുറമുള്ള ,മറക്കപ്പെട്ട സത്യത്തിൻറ പ്രോജ്ജ്വലത എത്ര ജാജ്ജ്വല്യമാനമായിരിക്കും.. എപ്പോഴും....ഓർക്കുക..ഒരു മഹാസത്യത്തെ അസത്യമായ..ഭ്രമാത്മകമായ..മനോഹരമായ ഒരു അസത്യം കൊണ്ടു മറച്ചിരിക്കാം. മഹാസത്യങ്ങളുടെ സ്ഥിതിഎപ്പോഴും അങ്ങനെ തന്നെയായിരിക്കും

231 - സംപ്രമർദ്ദനഃ :-പ്രകർഷേണ ശിഷിക്കുന്നവൻ. സമ്യക്കായി പ്രമർദ്ദിക്കുന്നവൻ, രുദ്രൻ കാലൻ തുടങ്ങിയ രൂപങ്ങളെടുത്ത് ആ വിഭൂതികളിലൂടെ എല്ലാവരെയും മർദ്ദിച്ച് അമർച്ചചെയ്യുന്നതിനാൽ സംപ്രമർദ്ദനൻ,ഹിരണ്യാക്ഷൻ ആ മഹാജലധിയിൽ താഴ്തിക്കളഞ്ഞ ഭൂമിയെ ഭയംജനിപ്പിക്കുന്നവിധത്തിലുള്ള കാട്ടുപന്നിയുടെ രൂപം ധരിച്ച് ദംഷ്ട്രയുടെ മുകളിൽ പൊക്കിക്കൊണ്ടുവന്നിട്ട് വീരനായ ആ ദനുവിന്റെ പുത്രനെ ഒരൊറ്റ ചവിട്ടുകൊണ്ട് കൊന്നു. ( നന്ദകം എന്ന തന്റെ വാൾകൊണ്ട് വെട്ടിക്കൊന്നു എന്നും കഥാന്തരം കാണുന്നുണ്ട്. എങ്കിലും വരാഹമൂർത്തിക്ക് ലോഹനിർമ്മിതമായ മറ്റൊരു ആയുധം പോലും വേണ്ട സ്വന്തം പാദശക്തിയുള്ളപ്പോൾ.)

232 - അഹഃ സംവർത്തകഃ :- അഹസ്സുകളെ പ്രവർത്തിപ്പിക്കുന്ന സൂര്യരൂപത്തിലുള്ളവൻ, അഹസ്സ് അഥവാ പകലിനെ സൂര്യരൂപത്തിൽ സംവർത്തനം ചെയ്യുന്നതിനാൽ സംവർത്തകൻ, സൂര്യൻറെ തേജസ്സും ചന്ദ്രൻറെ പ്രകാശവും ആയി ഭഗവാൻ എല്ലാ ജീവികൾക്കും ഉന്മേഷവും പ്രവർത്തന ശേഷിയും നൽകുന്നു. സൂര്യനിലെ സംവർദ്ധകാഗ്നിയായ സൂര്യ ആ ശക്തി ദിനം കാലം ഋതു ഇവകളെ ക്രമമായി താളാത്മകമായി, ആവർത്തിപ്പിക്കുന്ന രാശിചക്രരാസലീലയിൽ ഏർപ്പെട്ടിരിക്കുന്നവൻ....

233 - വഹ്നിഃ :- വഹിക്കുന്നന്നവൻ, അഗ്നിയായിരിക്കുന്നവൻ, ഹവിസ്സിനെ വഹിക്കുന്നവൻ, ദേവന്മാർക്ക് ഹവിസ്സ് വഹിക്കുന്നത് അഗ്നിയാണ്, ഹവിസ്സുകളെ വഹിക്കുന്നതിനാൽ വഗ്നി, 'അഹം വൈശ്വാനരോ ഭൂത്വാ, പ്രാണിനാം ദേഹമാശ്രിത,
പ്രാണാപാന സമായുക്താം, പചാമ്യന്നം ചതുര്വിധം (ഭ.ഗീ)

സകല പ്രാണികളുടെയും ശരീരത്തെ ആശ്രയിച്ചുകൊണ്ട് വൈശ്വാനരനെന്ന അഗ്നിഭാവത്തിൽ ഇരുന്നുകൊണ്ട് പ്രാണ അപാന സമാന ഉദാന വ്യാനാദികളെ യുക്താനുസരണം സമ്യക്കാക്കി, ശരീരികൾ കഴിക്കുന്ന നാല് വിധത്തിലുള്ള അന്നത്തെയും ഭഗവാനാണ് പചിപ്പിക്കുന്നത്, .

234 - അനിലഃ :- നിശ്ചിതമായ നിലയമില്ലാത്തവൻ , ആദിയില്ലാത്തവൻ , അനാദിത്വം കൊണ്ട് അഗ്നിക്ക് അനില പര്യായം, പുണ്യപാപങ്ങൾ ബാധിക്കപ്പെടായ്കയാലും , അനിലൻ-വായുവും, അനലൻ-അഗ്നിയും, ഈ ഗുണസാമ്യമുള്ളവരണ്, അതിനാൽ അഗ്നിയും വായുവും ഭഗവാൻ തന്നെയാണ്... അനിലൻ, വായു ജീവികൾക്കു ജീവധാരണം സാധിക്കുന്നതിനു കാരണമായവൻ , ശ്വാസത്തിലൂടെ ജീവികളുടെ ശരീരത്തിൽ കടന്ന് ശരീരത്തിനു നാശം വരുത്തുന്ന വിഷശക്തികളെ നിരന്തരമായി വായുഭഗവാൻ പുറത്തുകളയുന്നു. ഇങ്ങനെ ശ്വസിപ്പിച്ച് ജീവനെ നിലനിറുത്തുന്നതിനാൽ വായുരൂപിയായ ഭഗവാന് അനിലൻ എന്നുപേരുണ്ടായി . വായു എന്ന പദത്തിന് സഞ്ചരിക്കുന്നവന്, പോകുന്നവന്, വീശുന്നവന് എന്നര്ത്ഥം. വായുരൂപിയായ ഭഗവാന്റെ ചലനംകൊണ്ടാണ് ജലകണികകൾ അന്തരീക്ഷത്തിലുയർന്നു മേഘമാകുന്നതും മഴയായി പൊഴിഞ്ഞ് ഭൂമിയെ പുഷ്ടിപ്പെടുത്തുന്നതും. ജീവികളുടെ ശ്വാസോച്ഛ്വാസവും വായുവിന്റെ ചലനമാണല്ലോ.. സർവ്വം വിഷ്ണുമയം ജഗദ്....

235 - ധരണീധരഃ ;- ഭൂമിയെ ധരിക്കുന്നവൻ , താങ്ങുന്നവൻ., ഭൂമിയെ ആദിശേഷരൂപത്തിൽ താങ്ങി നിർത്തുന്നതും, വരാഹരൂപത്തിൽ താങ്ങുന്നതും, കൂർമ്മപുഷ്ട്ത്തിൽ താങ്ങുന്നതും ഭഗവാനാണ്. ദുർവാസൃശാപഫലമായ ജരാനരകളെ ജയിക്കാൻ, മന്ദരപർവ്വതത്തെ കടകോലും, വാസുകിയെ കയറും ആക്കി, ദേവാസുരന്മാർ അമൃതിനുവേണ്ടി പാൽക്കടൽ കടയാൻ തുടങ്ങിയപ്പോൾ, മന്ദരപർവ്വതം 'ആഴ്ന്നുപോയി'. ആമയുടെ രൂപത്തിൽ. ഭഗവാൻ .... സമുദ്ധരിച്ചു. മുഴുവനായി പൊക്കിക്കൊണ്ടുവന്നു. എപ്രകാരം? ഘോര സംസാരാർണോധിയിൽ നിന്ന്. തടയാൻ പറ്റാത്ത, തരണം ചെയ്യാൻ പറ്റാത്ത, ഭയംജനിപ്പിക്കുന്ന, പ്രപഞ്ചമാകുന്ന സാഗരത്തിൽ നിന്ന്... വിഷ്ണുവിനെ ഭജിക്കുന്നവരെ എപ്രകാരമാണോ (സംസാരസാഗരത്തിൽ നിന്ന് പൊക്കിക്കൊണ്ടു വരുന്നത്, അപ്രകാരം) ,
ഹിരണ്യാക്ഷൻ മഹാജലധിയിൽ താഴ്തിക്കളഞ്ഞ ഭൂമിയെ ഭയംജനിപ്പിക്കുന്നവിധത്തിലുള്ള കാട്ടുപന്നിയുടെ രൂപം ധരിച്ച് ദംഷ്ട്രയുടെ മുകളിൽ പൊക്കിക്കൊണ്ടുവന്നവൻ,...

236 - സുപ്രസാദഃ :- കരുണയോട് കൂടിയവൻ, ശോഭനമായ പ്രാസാദത്തോട് കൂടിയവൻ, ക്ഷിപ്രപ്രാസാദി, ഉപദ്രവം ചെയ്യുന്ന ശിശുപാലാദികൾക്കുക്കൂടി മോക്ഷപ്രദനായിരിക്കുന്ന സംപ്രാസദശീലൻ, വിഷമയാമായ മനസ്സിലും ശരീരത്തിലും ഭഗവാൻ ശുദ്ധി നല്കി മോക്ഷത്തിന് അർഹയാക്കുന്നു, ഭഗവാൻ്റെ കാരുണ്യം ആരിൽ ചേരുന്നുവോ, അവൻ ഏറ്റവും അറപ്പുളവാക്കുന്ന ആകാരമുള്ളവനായാലും, അങ്ങേയറ്റം വൃദ്ധനായാലും, അല്പം പോലും അക്ഷരാഭ്യാസം ഇല്ലാത്തവനായാലും, ഏറ്റവും മോശമായ വസ്ത്രങ്ങൾ ധരിച്ചവനായാലും, ദരിദ്രരിൽ ഏറ്റവും ദരിദ്രനായാലും, കാമാവേശം നിറയുന്ന അവസ്ഥയിലെത്തിയ സ്വർഗ്ഗീയ സുന്ദരിമാരുടെ കൂട്ടത്തിന് കിരീടമായവർ പോലും, പെട്ടെന്ന്, അവന്റെ അടുത്തെത്തും. ഭഗവാൻ്റെ കൃപാവിഷയമാവുക. വിഷയിക്ക് പ്രവർത്തിക്കാനുള്ള മണ്ഡലമാണ് വിഷയം.
ചിത്രം വിഷയാമാണെങ്കിൽ ചിത്രകാരൻ വിഷയി. ചിത്രകാരന്റെ ശ്രദ്ധ മുഴുവൻ ചിത്രത്തിലാണ്. സംഗീതം വിഷയമാണെങ്കിൽ ഗായകൻ വിഷയി. ഗായകന്റെ ശ്രദ്ധ മുഴുവൻ ഗീതത്തിലാണ്. 'അവൻ' വിഷയമാവുകയും 'ഭവൽ കൃപ' വിഷയിയാവുകയും ചെയ്യുന്നു. 'ഭവൽ കൃപയുടെ' ശ്രദ്ധ മുഴുവൻ 'അവനിൽ' ആണ്. അതാണ് 'ഭവൽ കൃപാവിഷയ'മാവുന്ന അവസ്ഥ. അങ്ങിനെയുള്ളവൻ ആരായലെന്ത്...

237 - പ്രസന്നാത്മാ :- സദാ പ്രസന്നൻ , ഗുണത്രയങ്ങളാൽ ദൂഷിതമല്ലാത്ത മനസ്സുള്ളവൻ, കരുണാർദ്രസ്വഭാവം കൊണ്ടു പ്രസന്നമായ മനസ്സുള്ളവൻ , സകലവിധകാമങ്ങളും സാധിച്ചവനാകയാൽ പ്രസന്നമായ മനസ്സുള്ളവൻ, രജസ്സ് തനസ്സ് എന്നിവയാൽ കുലുഷിതമാകത്ത അന്തഃകരണത്തോട് കൂടിയവനാണ് പ്രസന്നാത്മാവ്, സത്വഗുണ ലക്ഷണമാണ് പ്രസന്ന ഭാവം , പ്രസന്നതക്ക് കാരണം തൻ്റെ സർവ്വവിധ കാമങ്ങളും സാധിച്ചു കഴിഞ്ഞാതാണ്, ചാരിതാർത്ഥ്യമാണ്, സുപ്രസാദമാണ് പ്രസന്നാത്മാവിൻ്റെ കരണം എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. ഭഗവാൻ അഖണ്ഡാനന്ദരൂപൻ ആണ് - നിലക്കാത്ത തുടർച്ചയായ ആനന്ദം രൂപമായവൻ ആണ് ,,
ആയുർ വേദശാസ്ത്രപ്രകാരം ധാതു പ്രസാദമുള്ള വ്യക്തിയുടെ സർവ്വേന്ദ്രിയങ്ങളും പ്രസന്നമായിരിക്കും. ആരോഗ്യദൃഢമായിരിക്കും. സാംഖ്യരും ശങ്കരാചാര്യരും സത്വപ്രസാദമാണ്, പ്രസന്നതക്ക് കാരണമായി പറയുന്നത് രജോതമോഗുണം കുറഞ്ഞ് സത്വഗുണം കൂടീയുമിരിക്കുന്ന സത്വപ്രസാദത്തിൽ ധാതുക്കളെല്ലാം കളങ്കമെറ്റ് പ്രസാദമായിരിക്കും(ധാതു പ്രസാദം) അതിനാൽ സാംഖ്യശങ്കരസിദ്ധാന്തങ്ങളും ആയുർവേദസിദ്ധാന്തങ്ങളും തമ്മിൽ ഭേദമില്ല. മാദ്ധ്വാചാര്യർ പ്രസന്നതക്ക് ഹേതു വിഷ്ണുപ്രസാദമാണെന്ന് പറയുന്നു. ബ്രഹ്മാവ് രജോഗുണപ്രധാനി, ശിവൻ തമോഗുണപ്രധാനി, വിഷ്ണു സത്വഗുണ
പ്രധാനി, അതിനാൽ മാദ്ധ്വൻ്റെ വിഷ്ണുപ്രസാാദവും, ശങ്കരൻ്റെ സത്വപ്രസാദവും, ആയുർവേദത്തിൻ്റെ ധാതു പ്രസാദവും ഒന്നുതന്നെ. സത്വപ്രസാദമുള്ളവർ ശത്രുക്കളിൽ പൊലും പ്രസന്നറതയോടെ കരുണ ചെയ്യുന്നു.....

238 - വിശ്വധൃക് :- വിശ്വത്തെ ധരിക്കുന്നവൻ ,വിശ്വത്തെ മുഴുവനും തൻ്റെ ഉള്ളിൽ തന്നെ ദർശിച്ച്, തന്നിൽ നിന്നും സൃഷ്ടിച്ച് അതിനെ നിരന്തരം വീക്ഷിക്കുന്നവൻ, തൻ്റെ സൃഷ്ടിയെ പ്രേമപുരസ്കരം നോക്കി സംരക്ഷിക്കുന്നവൻ.,
''വിശ്വാത്മൻ! തവ കുക്ഷിതന്നിലഖിലബ്രഹ്മാണ്ഡവും സംസ്ഥിതം വിശ്വാകാരനജൻ വിരാട് പുരുഷനങ്ങല്ലാതെയില്ലൊന്നുമേ''
എല്ലാത്തിന്റെയും ആത്മായവനേ, അവിടുത്തെ അന്തർഭാഗത്ത് ബ്രഹ്മാണ്ഡം മുഴുവൻ സ്ഥിതി ചെയ്യുന്നു. എല്ലാം ഉൾക്കൊള്ളുന്ന രൂപമുള്ള ജനിക്കാത്തവനായ അങ്ങല്ലാതെ മറ്റൊന്നും ഉള്ളതല്ല,
ബ്രഹ്മാണ്ഡം അണ്ഡരൂപമത്രെ. അണ്ഡം പ്രഭവ സാമർത്ഥ്യമുള്ളതും എന്നാൽ ഇപ്പോഴും പ്രഭവിക്കാത്തതും, പ്രഭവത്തിലേക്കടുത്തുകൊണ്ടിരിക്കുന്നതുമാണ്. സംഭവിക്കാൻ പോകുന്നതെല്ലാം, എല്ലാ തത്വങ്ങളും, ഭഗവാൻ്റെ കുക്ഷിയിൽ (അന്തർഭാഗത്ത്) നിലകൊള്ളുന്നു . അങ്ങനെ ബ്രഹ്മാണ്ഡത്തെ മുഴുവൻ ധരിക്കുന്നവൻ,

239 - വിശ്വഭുക്ക് :- വിശ്വത്തെ ഭുജിക്കുന്നവൻ, അനുഭവിക്കുന്നവൻ, പാലിക്കുന്നവൻ, ആസ്വദിക്കുന്നവൻ, വിശ്വം രസാത്മകം, കലാത്മകം, അതിൻ്റെ രസാനുഭവം നുകരുന്നവൻ, സ്രാഷ്ടാവ് തന്നെ രസികനും, ഭഗവാൻ സൃഷ്ടി സ്ഥിതി സംഹാരത്തിൻറെ അധിപൻ.
ഭഗവാൻ സൃഷ്ടി സ്ഥിതി സംഹാരത്തിൻറെ അധിപൻ.
അവിടുന്നു വിശ്വം രചിച്ച് അതിൽ സൃഷ്ടി സമയത്തു ഓരോ ജീവിയിലും പ്രവേശിച്ച് വിശ്വത്തെ അനുഭവിച്ച്, പ്രളയ സമയത്തു ബീജരൂപത്തിൽ സ്വയം ഭുജിക്കുന്നു അഥവാ തന്നിൽ അടക്കുന്നു. അതിനാൽ വിശ്വഭുക്.
ഭഗവാൻ സൃഷ്ടി സ്ഥിതി സംഹാരത്തിൻറെ അധിപൻ. അവിടുന്നു വിശ്വം രചിച്ച് അതിൽ സൃഷ്ടി സമയത്തു ഓരോ ജീവിയിലും പ്രവേശിച്ച് വിശ്വത്തെ അനുഭവിച്ച്, പ്രളയ സമയത്തു ബീജരൂപത്തിൽ സ്വയം ഭുജിക്കുന്നു അഥവാ തന്നിൽ അടക്കുന്നു. അതിനാൽ വിശ്വഭുക്.രസാനുഭാവം പുർണ്ണമാകാൻ ഒരു മിഥുനം(2 ആൾ) വേണം, ഒരാൾ എഴുതുന്നു ഒരാൾ വായിച്ചു രസിക്കുന്നു, . ഒരാൾ പാടുന്നു ഒരാൾ കേട്ടുരസിക്കുന്നു. കേൾക്കാനും അറിയാനും പരസ്പരം രസാനുഭാവം സംവാദിക്കാനും മറ്റൊരാൾ ഉണ്ടാവുമ്പോഴാണ് കാലസ്വദനത്തിൽ രസാനുഭാവം പൂർണ്ണമാവൂ.. ബ്രഹ്മാനുഭാവത്തിൽ ഒരാളേ ഉള്ളൂ ദ്വൈതമില്ല. ഇതല്ലാതെ ബ്രഹ്മാനുഭാവവും രസാനുഭവവും തമ്മിൽ ഭേദമില്ല. ഇവിടെ ബ്രഹ്മാനുഭാവമാണ് പരമർശിക്കപ്പെട്ടിട്ടുള്ളത്. എന്നതുകൊണ്ട് രസിക്കുകയും സൃഷ്ടിക്കുകയും ചെയ്ത് സ്രാഷ്ടാവും സൃഷ്ടിയും അതിൻ്റെ രസാനുഭാവവും രസാനുഭാവഭോക്താവും ഒരാൾ തന്നെ ബ്രഹ്മം തന്നെ . ശ്രീകൃഷ്ണപരമാത്മോ ദേവത.

240 - വിഭുഃ :- വിവിധരൂപങ്ങളിൽ ഭവിക്കുന്നവൻ, ഹിരണ്യ ഗർഭൻ, പ്രജാപതി മനു മുതലായ അനേകം രൂപങ്ങളെടുത്ത് കാണുകയാൽ ഏകത്തെ വിഭൂ എന്ന് വിളിക്കുന്നു. "ഭക്തന്മാരുടെ ഭാവനക്കനുസൃതം രൂപങ്ങളോരോന്നു സു- വ്യക്തം പൂണ്ടു ലസിച്ചിടുന്നിതു ഭവാൻ "
ഭക്തന്മാരുടെ ഭാവനക്കനുസരിച്ച് ഭവാൻ പല പേരുകളിലും പല രൂപത്തിലും വ്യക്തമായി വിളങ്ങുന്നു , സാധകന്റെ മനസ്സാകുന്ന മേഘത്തിൽ ഭഗവാൻ ആ മൂർത്തിയായി വിളങ്ങുന്നു. ഇങ്ങനെ എല്ലാം ആ ശ്രീ ഹരി തന്നെ ,
"സർവ്വദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി"

241 - സത്കർത്താ :- എല്ലാവരാലും സത്കാരം (പൂജ) ചെയ്യുന്നവൻ, സത്ത് (സത്യം) അഥവാ നന്മ പ്രവർത്തിക്കുന്നവൻ, സൽകർമ്മങ്ങളാൽ സൽക്കരിക്കപ്പെടുകയും , പൂജിക്കപ്പെടുകയും ചെയ്യുന്നവൻ, സൽകർമ്മം ചെയ്യുന്ന സത്ജനങ്ങളെ പൂജിക്കയും ചെയ്യുന്നവൻ, ഗുരു, കുചേലൻ മുതലായവർ സത്ജനങ്ങൾ ഇവരെ സൽക്കരിച്ചു പൂജിക്കുന്നു. ധർമ്മപുത്രർ, വിദുരർ മുതലായ സത്ജനങ്ങളാൽ പൂജിക്കപ്പെടുന്നവൻ, ഭക്തന്മാരാൽ പൂജിതനും, ഭക്തന്മാരെ പൂജിക്കുകയും ചെയ്യുന്നവൻ

243 - സാധുഃ :- ന്യയം അനുസരിച്ച് പ്രവര്ത്തിക്കുന്നവൻ. സത്കർത്താവ് സാധു ആവുന്നത് സ്വഭാവികം.. ന്യായവർത്തിയായാവനാണ് സാധു, സാധയതി. അവൻ എല്ലം നിറവേറ്റുന്നു. ,സാധ്യമായ കാര്യങ്ങൾ ഏറ്റെടുത്തു ന്യായമായ മാർഗ്ഗത്തിലൂടെ മാത്രം നിറവേറ്റുന്നവനാണ് സാധു, മറ്റോരാളുടെ ഉപകരണങ്ങളുടെയോ സഹായം കൂടാതെ തന്നെ സാധുജനങ്ങൾക്ക് ദൂതനും സഹായിയുമായി അവരുടെ ധർമ്മങ്ങളെല്ലാം സാധിക്കുന്നു. സാദ്ധിക്കുന്നതും - സാദ്ധ്യാവും, സാധകനും അവൻ തന്നെയാണ്. എല്ലാവിധത്തിലും സാധു ആകുന്നവനാണ് ശ്രീ ഹരി...

244 - ജഹ്നുഃ - സംഹാരകാലത്തിൽ ജീവന്മാരെ തന്നിൽ ലയിപ്പിക്കുന്നവൻ , സംസാരകാലത്ത് ജനങ്ങളെ അപഹനിക്കുന്നവൻ ജഹ്നു..അജ്ഞാനികളെയും പാപകർമ്മം ചെയ്യുന്നവരെയും പരമപദത്തിലേക്കുള്ള മാർഗ്ഗത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നു അതിനാലും ജഹ്നു... നമ്മുടെ കർമ്മങ്ങൾ തന്നെയാണ് നമുക്ക് സുഖദുഃഖങ്ങൾ നല്കുന്നത്, വേദശാസ്ത്രങ്ങളെയും ധർമ്മത്തെയും അവഗണിച്ച് ജീവിക്കുന്നവർക്ക് ഭഗവാൻ ശിക്ഷ നൽക്കുതിനാലും ജഹ്നു.പ്രളയത്തിൽ എല്ലാം, തന്നിലേക്ക് തന്നെ ലയിപ്പിക്കുന്നതിനാൽ ജഹ്നു... ഭക്തന്മാരെ പരമപദത്തിലേക്കു നയിക്കുന്നു.

245 - നാരായണഃ -:നാരം എന്നറിയപ്പെടുന്ന കാരണജലത്തിൽ കിടക്കുന്നതുകൊണ്ട് നാരയണൻ എന്ന് പേരുവന്നു. നാരം പ്രപഞ്ചകാരണമായ ജലം സൃഷ്ടിയുടെ ആരംഭത്തിൽ എല്ലാം ജലമയം. ഭഗവാൻ ആ ജലത്തിൽ അയനം ചെയ്യുന്നു, ശയിക്കുന്നു.( സ്ഥിതിചെയ്യുന്നു, ചലിക്കുന്നു.) അതുകൊണ്ട് 'നാരായണൻ' എന്ന പേരു വന്നു. ,നാരങ്ങള് (നരനിൽ നിന്നുണ്ടാകുന്ന തത്ത്വങ്ങൾ) അയനമായിരിക്കുന്നവൻ, ജീവന്മാരുടെ അയനമായിരിക്കുന്നവൻ, നരരുടെ അയനമാണ് നാരായണൻ, നര സമൂഹത്തിന്റെ കാലാതിവര്ത്തിയായ തനിമയായിരിയ്ക്കുന്ന സ്ത്രീയും പുരുഷനുമായ നാരായണരിലാണു് മനുഷ്യവര്ഗത്തിന്റെ സ്ഥിതിയും നിലനില്പും, മനുഷ്യരെ തന്റെ തത്സ്വരൂപത്തിൽ സൃഷ്ടിച്ച ദൈവ വ്യക്തിത്വമാണു് നാരായണൻ.. നരനെ സംബന്ധിച്ചതു നാരം. അത് അയനമായവൻ, അതിനെ പ്രാപിച്ചവൻ നാരായണൻ,( നരന്റെ സ്വഭാവം, കർമം, ജ്ഞാനം എന്നിവ അവതാരങ്ങളിൽ സ്വീകരിച്ചവൻ. പരശുരാമൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ അവതാരങ്ങൾ) . നാരം- ജീവസമൂഹം. അവയ്ക്ക് പ്രാപ്യസ്ഥാനമായവൻ നാരായണൻ,. നാരം- ജലം. നരനായ ഭഗവാനിൽ നിന്ന് പ്രപഞ്ചോത്പത്തിക്കു കാരണമായ കാരണജലം ഉണ്ടായി. ആ കാരണ ജലത്തിൽ നിന്ന് എല്ലാ ജീവനും ഉണ്ടായി. കാരണജലത്തിനു അയനമാകയാൽ നാരായണൻ. നാരത്തെ- ജലത്തെ അയനസ്ഥാനമാക്കി അനന്തനാകുന്ന ശയ്യയിൽ ശയിക്കുന്നതിനാൽ നാരായണൻ. നാരങ്ങൾ- തത്ത്വങ്ങൾ. തത്ത്വങ്ങളിൽ വസിക്കുന്നതിനാൽ നാരായണൻ.. 'അന്തർബഹിശ്വ തത്സർവ്വം വ്യാപ്യ നാരായണ: സ്ഥിതഃ'' (മഹാനാര -ഉപ) ഈ പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും അകത്തും പുറത്തും നാരായണൻ വ്യാപിച്ചുനിൽക്കുന്നു. പ്രപഞ്ച പദാർത്ഥങ്ങളാണല്ലോ നാരങ്ങൾ. അതിൽ അയനം ചെയ്യുന്നവൻ നാരായണൻ. സച്ചിദാനന്ദമയമായ ബ്രഹ്മം....

246 - നരഃ :- " നയതീതി നര പ്രോക്ത പരമാത്മാ സനാതനാ" സനാതനമായ പരമാത്മാ ജനങ്ങളെ നയിക്കുന്ന നേതാവായി മനുഷ്യരൂപത്തിൽ ജന്മമെടുക്കുമ്പോൾ നരനെന്ന് പറയുന്നു. നരൻ തന്നെ നാരായണൻ , നരനാരായണന്മാരാണ് അർജ്ജുനനും കൃഷ്ണനും, നാരായണൻ്റെ വിഭൂതികളാണ് ജീവന്മാർ. അവരെ നരന്മാരെന്ന് പറയുന്നു.

247 - അസംഖ്യേയഃ :- എണ്ണിത്തിട്ടപ്പെടുത്താനാകാത്തവൻ. നാമരൂപഭേദാദികൾ ഇല്ലാത്തവനാകയാൽ സംഖ്യകൊണ്ട് എണ്ണിതിട്ടാപ്പെടുത്താനാവില്ല. ഭക്തന്മാരുടെ ഭാവനക്കനുസരിച്ച് ഭവാൻ പല പേരുകളിലും പല രൂപത്തിലും വ്യക്തമായി വിളങ്ങുന്നു. ഭഗവാൻ നാനാഭിധാനത്തോടും( പല പേരുകളോടും) സാധകന്മാരുടെ ചിത്തത്തിൽ വിളങ്ങുന്നു. ഭഗവാൻ യഥേഷ്ടം, സ്വേച്ഛാനുസാരം കറങ്ങിനടക്കുന്നു. എല്ലായിടത്തും കാണാം, എന്നാലും ഒരിടത്തും കാണില്ല. ദാ പിടിച്ചൂ എന്നു തോന്നും, പക്ഷേ കൈവിട്ടു പോവും. അങ്ങിനെയാണ് 'ഭഗവാൻ വിഹരിച്ചീടുന്നത്. അങ്ങനെ എല്ലയിടത്തും നിറഞ്ഞു നിൽക്കുന്നവൻ...

248 - അപ്രമേയാത്മാ - :- അളക്കാനോ തൂക്കാനോ വ്യാപ്തിനോക്കാനോ സാധിക്കാത്തവൻ, പ്രമാണങ്ങളെക്കൊണ്ടു ഗ്രഹിക്കാൻ കഴിയാത്ത ആത്മാവോടുകൂടിയവൻ, ആത്മാവിനെ ഒന്നുകൊണ്ടും അറിയാനാവില്ല. അതിനാൽ അപ്രമേയാത്മാവാണ് ഭഗവാൻ....

249 - വിശിഷ്ടഃ :- സർവ്വത്തെയു അതിശയിപ്പിക്കുന്ന ഗുണങ്ങളാൽ വിശിഷ്ട്ൻ, ഗുണാതീതന്, ബ്രഹ്മത്തിന്റെ നിര്ഗ്ഗുണാവസ്ഥ തെറ്റുകൂടാതെ സൂക്ഷ്മമായി അറിയുന്നവൻ, . ജ്ഞാനം അവനില് ഒരു മണിമാളിക തന്നെ നിര്മ്മിച്ചിരിക്കുന്നു. ഗുണങ്ങളോട് കൂടി അല്ലാത്ത ഒന്നും തന്നെ പ്രകൃതിയില് ഇല്ല, ഗുണം ഇല്ലാത്ത അവസ്ഥ ഏറ്റവും വിശിഷ്ട് (ഉയര്ന്ന) തലം ഗുണാതീതന് ബ്രഹ്മം തന്നെ ആയിരിക്കുന്നവൻ

250 - ശിഷ്ടകൃത് :- ശിഷ്ടമായ ശാസനം നൽക്കുന്നവൻ, ശിഷ്ടരെ പാലിക്കുക എന്നകർമ്മം ചെയ്യുന്നവൻ. ഒരോരുത്തരുടെയും ദുർവാസനകൾ ക്ഷയിപ്പിച്ച് ശിഷ്ടരാക്കുന്നവൻ, കൃത് എന്നവാക്ക് സംരക്ഷിക്കുക എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു, ....ലോകത്തെ നിയമാനുസൃതമായി രക്ഷിക്കുന്നവൻ ..ശിഷ്ടജനരക്ഷകൻ.

251 - ശുചിഃ :- നിഷ്കളങ്കൻ, മായയാൽ സ്പർശിക്കപ്പെടാത്തവൻ , ഭക്തരും അവരുടെ ഭക്തിയാൽ ശോഭിക്കുന്നവൻ, ആ ശോഭയെ നിരന്തരം നിലനിർത്തുന്നവൻ ,സ്വന്തം മഹിമയിൽ ആരുഢനായതിനാൽ മലിനമാകാത്തവൻ - മലിനഹീനൻ, മായയാൽ കളങ്കിതമാകാത്തവൻ ശുചി.

252 - സിദ്ധാർത്ഥഃ :- സിദ്ധൻ നിർവൃത്തൻ, എല്ലാ അർത്ഥങ്ങളും സിദ്ധിച്ചു കഴിഞ്ഞവൻ, ഇനിയൊന്നും സാധിക്കാനില്ലാത്തവൻ, സർവ്വാർത്ഥ സിദ്ധി നേടിയതിനാൽ സത്യകാമൻ, സത്യകാമനാണ് സക്ഷാൽ ശ്രീ ഹരി, സത്യകാമനെന്ന സിദ്ധി നേടിയവനാണ് സിദ്ധാർത്ഥൻ

253 - സിദ്ധസങ്കൽപ്പ :- ഏതൊരു കാമവും സങ്കൽപം ഒന്നു കൊണ്ടുമാത്രം സാധിക്കുന്നവൻ, സത്യ സങ്കൽപം തന്നെ സിദ്ധസങ്കൽപനും. ജ്ഞാനിയുടെ ഇച്ഛയ്ക്ക് ഒരിക്കലും തടസ്സമുണ്ടാകില്ല. സങ്കൽപ്പിക്കുന്നതെല്ലാം സദ്ധിക്കുന്നവനാണ് ഭഗവാൻ, സങ്കൽപമാത്രയിൽ തന്നെ എല്ലാം സിദ്ധമാകുന്നതിനാൽ സിദ്ധസങ്കൽപ്പൻ,

സങ്കല്പത്താൽ വിശ്വമെല്ലാം ചമയ്ക്കും
നിൻ കാല്ക്കൽ ഞാൻ സിദ്ധസങ്കല്പ! കൂപ്പാം

254 - സിദ്ധിദഃ :- സിദ്ധികൾ അരുളുന്നവൻ, സാധകൻ്റെ യോഗ്യതക്കനുസരിച്ച് അഷ്ടസിദ്ധികളെന്നു പ്രസിദ്ധമായ അണിമാ, മഹിമാ, ലഘിമാ, ഗരിമാ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം ഇവകളെ തന്ന് അനുഗ്രഹിക്കുന്നു. സിദ്ധാർത്ഥനും , സിദ്ധിസങ്കൽപനും ആയ ഭഗവാൻ അവൻ ഏറ്റവും അറപ്പുളവാക്കുന്ന ആകാരമുള്ളവനായാലും, അങ്ങേയറ്റം വൃദ്ധനായാലും, അല്പം പോലും അക്ഷരാഭ്യാസം ഇല്ലാത്തവനായാലും, ഏറ്റവും മോശമായ വസ്ത്രങ്ങൾ ധരിച്ചവനായാലും, ദരിദ്രരിൽ ഏറ്റവും ദരിദ്രനായാലും, അവരുടെ കർമ്മങ്ങൾക്കനുസരിച്ച് യഥാകാലം, യഥോചിതം കർമ്മങ്ങൾക്കു ഫലം നൽക്കുന്നവൻ.

സിദ്ധിദാ! സകലസിദ്ധിയും മമ മനസ്സിലേറ്റുവതഹന്ത താൻ,
ശുദ്ധിയറ്റതു പതിക്കുമത്രെ, യതിനാലതൊന്നുമിവനേകൊലാ
ശ്രദ്ധയോടെ തിരുനാമമെന്നുമുരുവിട്ടു വാഴ്വതിനുമാനസം
ശുദ്ധമാക്കിടുക, നിന്റെ പാദകമലം തെളിഞ്ഞിടണമുൾത്തടേ

255 - സിദ്ധിസാധനഃ :- സിദ്ധന്മാരുടെ സാധകത്വത്താൽ അവർക്ക് സിദ്ധികൾ അരുളുന്നവനും ,അവരെ കൊണ്ട് സിദ്ധികൾ നേടാൻ സാധന ചെയ്യിക്കുന്നവനും ഭഗവനാണ്, നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നമുക്ക് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ വേണം . ഇവ തന്നനുഗ്രഹിച്ച് പൂർണ്ണതയിലെത്തിക്കാൻ ഭഗവാനാണ്, സാധനചെയ്യുന്ന വേളയിൽ സാധകൻ ആനന്ദാനുഭാവം നേടുന്നു. അപ്പോൾ പിന്നെ സിദ്ധിക്കുന്ന വേളയിലെ കഥ പറയേണ്ടതുണ്ടോ..

"സിദ്ധിസാധന! നിന്നിലൂടെ ലഭിക്കുമീയുലകത്തിലെ
സിദ്ധിയൊക്കെയുമെങ്കിലും കൊതിയില്ലെനിക്കതിലൊന്നുമേ"

256 - വ‍ൃഷാഹീ :- വൃഷം എന്നാൽ ധർമ്മം .. അതിനെ നിയന്ത്രിക്കുന്നവൻ - അപചയത്തിൽ നിന്നും രക്ഷിക്കുന്നവൻ - അഥവാ പ്രകാശിപ്പിക്കുന്നവൻ ധർമ്മത്തെ പ്രാകാശിപ്പിക്കുന്നവൻ , വൃഷമെന്നാൽ പുണ്യം അതിനെ പ്രകാശിപ്പിക്കാനുള്ള സാമർത്ഥ്യമുള്ളതിനാൽ വൃഷാഹീ എന്ന നാമം. അഹസ്സ് പകൽ എന്നാൽ എന്നർത്ഥം യജ്ഞവിശേഷങ്ങളിൽ 12 പകലിൽ തീരുന്ന ഒരു യജ്ഞ ദ്വാദശാഹം ഈ യജ്ഞങ്ങളെ വൃഷാഹം എന്നു പറയുന്നു ഈ വൃഷഹമെന്ന യജ്ഞം അനുഷ്ഠിക്കുന്നവനും അതിൻ്റെ ഫലം അനുഭവിക്കുന്നവനും വൃഷാഹി,

"വിഷാദം മാറ്റാനായണയുക മനസ്സിന്നുതുണയായ്
വൃഷാഹീയെന്നുള്ളിൽ സദയമടിയന്നേകു ശരണം"

257 - വൃഷഭഃ :- "വർഷേത്യഷ ഭക്തേഭ്യ കാമാനിതി വൃഷഭഃ ", ഭക്തന്മാർക്ക് സർവ്വകാമങ്ങളും വർഷിച്ചുകൊടുക്കുന്നവൻ, ഭക്തന്മാർക്ക് എല്ലാ അഭീഷ്ടങ്ങളേയും വർഷിക്കുന്നവൻ, "ഭക്താനാം കാമവർഷദ്യുതരികിസലയം" ഭക്തന്മാർക്ക് അഭിഷ്ട്ങ്ങളെ വർഷിക്കുന്നതിൽ കല്പവൃഷത്തിൻ്റെ തളിരായി പരിലസിക്കുന്നതുമായ ഭഗവാൻ്റെ തൃക്കാലടി എപ്പോഴും ഹൃദയത്തിൽ വസിക്കുന്നതായി നാരായണീയത്തിൽ മേൽപ്പത്തൂർ പറഞ്ഞിരിക്കുന്നു. "വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും(6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും, 'വര്ഷ'ണാദ് വൃഷഭഃ' ..വര്ഷ്ത്തിന് കാരണമാകുന്നത് വൃഷഭം.. ഭക്ത്ന്മാർക്ക് ഭഗവാനെ ഭജിക്കുന്നവർക്ക് ആരോഗ്യവും മനശാന്തിയും ഭഗവാൻ നൽകുന്നു. ഭക്തിയിൽ ചാഞ്ചല്യമില്ലായ്മയും ഭഗവാൻ വർഷിക്കുന്നു. അങ്ങനെ എല്ലാ അനുഗ്രഹത്തെയും വർഷിക്കുന്നവൻ.

"വൃഷഭ! മാമകജീവനു നല്ല പോൽ
വൃഷ (ധർമ്മം) മറിഞ്ഞിടുവാൻ ഗുരുവാകണേ
വിഷയവാസന പാടെയകറ്റിയെൻ
വിഷമമൊക്കെയകറ്റു കൃപാനിധേ!!"

258 - വിഷ്ണു :- വിഷ്ണു വിക്രമണാത് എന്ന വ്യാസോക്തിയാൽ എല്ലായിടത്തും വ്യാപിച്ച് നിറഞ്ഞിരിക്കുന്നവൻ , വിഷ്ണു എന്ന പദത്തിന് സർവ്വ വ്യപകത്വം എന്നർത്ഥം വിശ്വത്തിന് ആധാരമായ അനന്ദമായ പ്രജ്ഞ, എല്ലാം അതിൽ നിന്നുണ്ടാവുന്നു എല്ലാം അതിലെക്ക് തന്നെ ,മടങ്ങുന്നു. അതി സൂക്ഷമമായ പരമാണുകണങ്ങളെയും അതിബൃഹത്തായ ഗ്രഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്തിൽ നിന്നാണല്ലോ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും ചലനമില്ലെങ്കിൽ കാലവുമില്ല ഭൗതികവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഈ ചലനത്തിൻ്റെ പാശ്ചാതലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ്-വിഷ്ണുവാണ്.

.അഗ്നി, വായു, ആദിത്യദേവതമാരാൽ രഞ്ജിക്കപ്പെടുന്ന പൃഥിവി, അന്തരിക്ഷം, ദ്യോവ് എന്നീ മൂന്നു ലോകങ്ങൾ സൃഷ്ടിച്ചവൻ, പൃഥിവി, അന്തരിക്ഷം, ദ്യോവ് ഈ മൂന്നു ലോകങ്ങളേയും തന്റെ മൂന്നു ചുവടുകളാൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നവൻ .(വിഷ്ണു സൂക്തം)

മൂന്ന് പാദങ്ങളാൽ മൂവലകവും അളന്ന ത്രിവിക്രമൻ്റെ സർവ്വവ്യപിസ്വരൂപം, 12 ആദിത്യന്മാരിൽ ഞാൻ സൂര്യനെന്ന് ഗീത, പൂർവ്വാഹ്നം , മദ്ധ്യാഹ്നം, അപരാഹ്നങ്ങളായ ത്രിപദികളാൽ മണ്ണ്,വിണ്ണ്, ത്രിഭുവനങ്ങളും അളന്നവൻ,

സർ‌വ്വചരാചരങ്ങളെയും പരിപാലിക്കുന്നവൻ, മോക്ഷദായകൻ "പരമാത്മാവും "പരബ്രഹ്മനുമായ
സക്ഷാൽ മഹാവിഷ്ണു.
സർവ്വം വിഷ്ണുമയം ജഗത്

എങ്ങും വ്യാപിച്ചിരിക്കുനതാണ് വിഷ്ണു…മനസ്സ് തന്നെ പാലാഴിയായി സങ്കല്പിച്ച് അതിൽ അനന്തമായ് കാണുന്ന ലോകത്തെ അനന്തനായ് സങ്കല്പിച്ച് അതിൽ ശയിക്കുന്നവനാണ് (നിറഞ്ഞു നില്ക്കുന്നതാണ്) വിഷ്ണു....

"മനസ്സു പാലാഴിയതിന്നകത്താ-
യനന്തമായ് കാണുവതായ ലോകം
അനന്തനായ് കണ്ടതിലായ് ശയിക്കും
നിനക്കിതെന് വന്ദനമാട്ടെ വിഷ്ണോ"

259 - വൃഷപർവ്വാ :- വൃഷമെന്നാൽ ധർമ്മം പർവ്വം എന്നാൽ പടവുകൾ - പടികൾ - സോപാനം , അതായത് പരമധാമത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധർമ്മരൂപങ്ങളായ പടവുകളായിരിക്കുന്നവൻ, അവൻ്റെ പാദങ്ങൾ ധർമ്മങ്ങളാണ്, ധർമ്മ സോപാനങ്ങൾ മൂന്ന് പടികളാണ് , ഭൂ,ഭൂവർ,സ്വർലോകങ്ങൾ പരന്താമൻ്റെ പരധാമത്തിലെത്താൻ ആഗ്രഹിക്കുന്ന മുമുക്ഷുകൾക്ക് ആരുരുക്ഷുകാളായി വന്നണയുന്നു. വൃഷരൂപമായ (ധർമ്മരൂപമായ) സോപാന പർവ്വമെന്ന ഭഷ്യം, സോപനംകോണിപ്പടി, ധർമ്മം അടിത്തറ, ധർമ്മാനുസൃതമായ കർമ്മങ്ങളാൽ അർത്ഥം സമ്പാദിക്കുന്നു. സർവ്വകാമങ്ങളും ധർമ്മമർഗ്ഗത്തിലൂടെ നിറവേറ്റിയശേഷം മോക്ഷം പ്രാപിക്കുന്നു. ഈ ധാർമ്മിക ജീവിതത്തിൻ്റെ സോപാനം ബ്രഹ്മചര്യം ,ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ആശ്രമങ്ങളും ജ്ഞാന ഭക്തി കർമ്മയോഗ മാർഗ്ഗങ്ങളും ധർമ്മം അർത്ഥം കാമം മോക്ഷമാർഗ്ഗങ്ങളും ആയ സോപാനമായിരിക്കുന്നവൻ വൃഷപർവ്വൻ.

260 - വൃഷോദരഃ :- ആരുടെ ഉദരത്തിൽ നിന്ന് ഈ കാണുന്ന സകല പ്രജകളും ഉത്ഭവിച്ചുവോ ആ വൃഷോദരൻ . അതായത് പ്രജകളെ വർഷിക്കുന്നതുപോലുള്ള ഉദരമുള്ളവൻ. സൃഷ്ടി സമയത്ത് തന്നിൽ ബീജാവസ്ഥയിലിരിക്കുന്ന ജീവജാലങ്ങളെ ദൃശ്യമാക്കുന്നു. തൻറെ ഉദരത്തിൽ നിന്നു വർഷിക്കുന്നവൻ. എല്ലാത്തിന്റെയും ആത്മായ ഭഗവാൻ്റെ അന്തർഭാഗത്ത് ബ്രഹ്മാണ്ഡം മുഴുവൻ സ്ഥിതി ചെയ്യുന്നു. സംഭവിക്കാൻ പോകുന്നതെല്ലാം, എല്ലാ തത്വങ്ങളും, ഭഗവാൻ്റെ ഉദരത്തിൽ നിലകൊള്ളുന്നു. വർഷിക്കാൻ പോകുന്ന പ്രപഞ്ചം ഉൾക്കൊണ്ട അണ്ഡം ഭഗവാൻ്റെ കുക്ഷിയിൽ സംസ്ഥിതമാണ് , യാതൊന്നിൽ ഇതെല്ലാം വർഷിച്ചുവോ അതിനകത്ത് ഇനിയും വർഷിക്കാൻ പാകത്തിൽ ബ്രഹ്മാണ്ഡം പൂർണ്ണമായും സ്ഥിതിചെയ്യുന്നു. അങ്ങനെ വർഷിക്കാൻ പാകത്തിൽ ബ്രഹ്മാണ്ഡം തന്നെ ഉദരത്തിൽ ഉള്ളവൻ വൃഷോദരൻ.

വൃഷോദരാ! ഭവാനിലായ് പിറന്ന ലോകമല്ല മേ
വിഷാദമേകിടുന്നതെന്നുമെന്റെദർപ്പമല്ലയോ
വിഷം കണക്കിലാണതെന്നു കാട്ടി കൂരിരുട്ടു പോ-
മുഷസ്സിലെന്ന പോലകറ്റുവാൻ മനസ്സിലെത്തിടൂ

261 - വർദ്ധനഃ :- സർവ്വത്തേയും വർദ്ധിപ്പിക്കുന്നവൻ , പോഷിപ്പിക്കുന്നവൻ, ഭക്തന്മാരുടെ ശ്രേയസ്സ് അചഞ്ചല ഭക്തി, അനുരാഗം, അങ്ങനെ എല്ലാമെല്ലാം വർദ്ധിപ്പിക്കുന്നവൻ,

വർദ്ധനാ!!! ജീവനാത്മീയമാം ചിന്ത തൻ
വർദ്ധനം നിത്യമുണ്ടായിടാൻ ഭക്തിയും
ശ്രദ്ധയും ത്വത് പദാംഭോരുഹേ വന്നിടാൻ
ശുദ്ധമായീടണം മാനസം സന്തതം

262 - വർദ്ധമാനഃ :- വിസ്താരമാക്കുന്നവൻ, വര്ദ്ധിക്കുന്നവന്, വാമനൻ മഹാബലിസവിധത്തിൽ, മൂന്നടി മണ്ണ് ചോദിച്ച്, രണ്ടടികൊണ്ട് ബ്രഹ്മാണ്ഡം മുഴുവൻ അളന്ന് കീഴ്പ്പെടുത്തി. വിപുലാകാരം. വളരെ വലിപ്പവും, വൈവിധ്യവുമുള്ള രൂപം. ചെറിയ വാമന രൂപത്തിൽ, മഹാബലിയെ കണ്ട്, മൂന്നടി ചോദിച്ചപ്പോൾ മഹാബലി അളന്നെടുത്തുകൊള്ളുവാൻ സമ്മതിച്ചു. ഉടനെ വാമനന്റെ രൂപം വലുതാവാൻ തുടങ്ങി. ആ രൂപത്തിൽ അടങ്ങാത്തതൊന്നുമില്ല. അതുപോലെ കൃഷ്ണൻ്റെ വിശ്വരൂപം ,
പ്രപഞ്ചം ഒന്നല്ല, പലതുണ്ടത്രേ,.... എത്ര ഗാലക്സികൾ ഉണ്ടെന്നോ പ്രപഞ്ചത്തിൻറെ അറ്റം എവിടെയെന്നോ നമുക്കറിഞ്ഞുകൂടാ. ഈ വിസ്താരം വരുത്തുന്നത് ഭഗവാൻ വർദ്ധമാനമായി സ്ഥിതി ചെയ്യുന്നതിനാലത്രെ, അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ…. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു …… സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു… സംഹരത്തിന്റെ മൂർത്തിയാണങ്കിലും
ഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു …… അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു …. പരമാത്മാവിന് മാത്രമേ ഇത്രയും അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു …. എല്ലാവർക്കും ആകാംഷയായി ….
ത്രിമുർത്തികൾക്കും മുകളിൽ ആരാണ് …. ?
മഹാവിഷ്ണു പറഞ്ഞു …
ശ്രീകൃഷ്ണനാണ് പരമാത്മാവ് …ദശാവതാരത്തിൽ പൂർണാവതാരം . അദ്ദേഹമാണ് കോടാനുകോടി ബ്രഹ്മാന്ധത്തിന്റെ അധിപൻ .. അദ്ദേഹം തീരുമാനിക്കണം……
ബ്രഹ്മാവ് ചോദിച്ചു . ….
എവിടെയാണ് അദ്ദേഹം ? എവിടെയാണ് വാസസ്ഥലം?….
മഹാവിഷ്ണു പറഞ്ഞു …. ഗോലോകം ……അതുകൊണ്ട് അനന്തകോടി ബ്രഹ്മാന്ധപതിയായ ശ്രീകൃഷ്ണനേ സമീപിക്കാൻ മഹാവിഷ്ണു അദ്ദേഹത്തെ ഉപദേശിച്ചു . അപ്പോൾ ബ്രഹ്മാവ് പറഞ്ഞു … മഹാവിഷ്ണുവിനും ഉപരിയായി മറ്റൊരു ദേവനെ തനിക്കു പരിചയമില്ലന്നും അതുകൊണ്ട് ശ്രീകൃഷ്ണ സന്നിധിയിലേയ്ക്കുള്ള മാർഗം കാണിച്ചുതരുവാൻ കനിവുണ്ടാകണമെന്നും ബ്രഹ്മാവ് അപേക്ഷിച്ചു . ..
ബ്രഹ്മാണ്ഡത്തിന്റെ മുകളിൽ ശ്രീവാമനമുർത്തിയുടെ ഇടത്തേ കാലിന്റെ പെരുവിരൽ തട്ടിയുണ്ടായതും ബ്രഹ്മദ്രവം ഒഴുകിവരുന്നതുമായ വഴി അവർക്ക് കാണിച്ചുകൊടുത്തു . മഹാവിഷ്ണുവും അവരുടെ കൂടെ പുറപ്പെട്ടു ..
വിഷ്ണുവും ബ്രഹ്മാവും ദേവന്മാരും ജലവാഹനം വഴി ബ്രഹ്മാണ്ഡത്തിനു പുറത്തെത്തി . അവിടെയെത്തി നോക്കുമ്പോൾ ജലത്തിൽ പന്തുകൾപോലെ പൊങ്ങികിടക്കുന്ന നിരവധി ബ്രഹ്മാണ്ഡങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞു…
അവിടെനിന്നും കോടികണക്കിന് യോജന അകലെ വിരജാനദിയുടെ തീരത്തെത്തി . വിരജാനദിയുടെ കരയിൽ ആയിരം ഫണങ്ങൾഉള്ള ആദിശേഷനേയും ആദിശേഷന്റെ മടിയിൽ ഗോലോകവും അവർക്ക് ദൃശ്യമായി. പിന്നീട് അങ്ങോട്ട് ശ്രീകൃഷ്ണപാർഷ്വദൻമാരാൽ തടയപ്പെട്ടതുകൊണ്ട് അവർക്ക് പോകാൻ കഴിഞ്ഞില്ല……
ബ്രഹ്മാവും ദേവന്മാരും വന്നവിവരം അന്തപ്പുരത്തിൽ ചെന്ന് അറിയിച്ചപ്പോൾ ചന്ദ്രാനന എന്ന ശ്രീകൃഷ്ണസഖി പുറത്തുവന്ന് അവരോട് ചോദിച്ചു ..ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ഏതു ബ്രഹ്മാണ്ഡത്തിൽ നിന്നാണ് ..ഞാൻ നിങ്ങൾ വന്ന വിവരം ഭഗവാനെ അറിയിക്കാം ..ഈ ചോദ്യം കേട്ട ദേവന്മാർ പകച്ചുനിന്നു ..ഇനിയും ബ്രഹ്മാണ്ഡങ്ങളോ …?
അമ്പരന്നു നില്ക്കുന്ന ദേവന്മാരോടു ചന്ദ്രാനനപറഞ്ഞു … ബ്രഹ്മാണ്ഡങ്ങൾ കോടികണക്കിനുണ്ട് സ്വന്തം വസതിയുടെ പേരുകുടി അറിയാത്ത നിങ്ങൾ വിഡ്ഢി കൾ തന്നെ….. ഇതൊക്കെ കേട്ടുകൊണ്ടുനിന്ന മഹാവിഷ്ണു പറഞ്ഞു …- ഏതൊരു ബ്രഹ്മാണ്ഡത്തിൽ ആണോ പൃശ്നീഗർഭൻ അവതരിച്ചത് ..വാമനമൂർത്തിയുടെ കാൽ നഖം തട്ടിയുടഞ്ഞ ആ ബ്രഹ്മാണ്ഡത്തിൽ ആണ് ഇവരുടെ വാസം….. ഇതുകേട്ട ചന്ദ്രാനന വിഷ്ണുവിനെ അഭിനന്ദിച്ചു ..അവർക്ക് പ്രവേശിക്കാൻ അനുമതിനൽകി … അത്യുൽകൃഷ്ടമായ ഗോലോകത്തിന്റെ അന്തർഭാഗംകണ്ട് ..അവരെല്ലാം വിസ്മയംപൂണ്ടു …… ഗിരിരാജനായ ഗോവർധനം ….കോടി കണക്കിന് പശുക്കൾ …കൽപവൃക്ഷങ്ങൾ ..ലതാ നികുന്ജങ്ങൾ ….ഗോപീജനങ്ങൾ ….പരമരമണീയമായ വൃന്ദാവനം …..എന്നിവയെല്ലാം അവർക്ക് കാണാൻ കഴിഞ്ഞു …..വൃന്ദാവനത്തിന്റെ മദ്ധ്യത്തിലായി 3 2 വനങ്ങളോടുകൂടിയ നിജനികുന്ജം എന്നൊരുവള്ളികുടിൽ … അക്ഷയ വടം എന്ന വലിയ ഒരു പേരാൽമരം പടർന്നു പന്തലിച്ചുനിൽക്കുന്നു ….
രത്നങ്ങൾ പാകിയതും മുകളിൽ വിതാനിച്ചതുമായ വിസ്തൃതമായ ഒരങ്കണം … നിജനികുന്ജതിന്റെ മധ്യത്തിലെത്തി ദേവന്മാർ വിനയാന്വി തരായിനിന്നു ….അവിടെ ആയിരം ഇതളുകൾ ഉള്ള ഒരുതമാരപൂവും അതിനുമീതെ 8 ഇതളുകൾ ഉള്ള മറ്റൊരു തമാരപൂവും അതിനു മുകളിൽ 3 ചവിട്ടു പടികളുള്ള ഒരു സിംഹാസനവും അവർക്ക് കാണാറായി …ആ ദിവ്യ സിംഹാസനത്തിൽ രാധാദേവിയോട് ഒന്നിച്ചു ഇരുന്നരുളുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു ….
മോഹിനിമുതലായ 8 സഖിജനങ്ങളും സുദാമാവ് തുടങ്ങിയ 2 ഗോപസഖാക്കളും അവരെ പരിചരിക്കുന്നു …നീല മേഘവർണ്ണനായി പീതാംബരധാരിയായി ,കയ്യിൽ മുരളിയും ധരിച്ച് പുഞ്ചിരിചിരിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണനെകണ്ട് അവർ എല്ലാവരും അവിടെത്തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു ..
എല്ലാവരും നോക്കിനില്ക്കെ തന്നെ മഹാവിഷ്ണു അവരുടെ കൂട്ടത്തിൽനിന്നും മുന്നോട്ടുനീങ്ങി ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു….. ഉടൻതന്നെ പൂർണ്ണനായ നരസിംഹമൂർത്തിയും സ്വേദാധിപനായ ശ്രീഹരിയും സീതാസമേതനായ ശ്രീരാമനും ദക്ഷിണഎന്ന പത്നിയോടുകൂടി യജ്ഞമൂർത്തിയായ നാരായണനും ആ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു … ഇങ്ങനെ എല്ലാ ബ്രഹ്മാണ്ഡങ്ങളെയും അധികരിച്ചവൻ - വർദ്ധമാനൻ... വളരാനുള്ള ശക്തി തരുന്നവൻ, സ്വയം വളരുന്നവൻ

263 - വിവിക്തഃ :- വർദ്ധിച്ച് വർദ്ധിച്ച് എല്ലായിടത്തും വ്യാപിച്ചിട്ടും വിഭജിക്കപ്പെടാതെ ഏകമായിതന്നെയിരിക്കുന്നത്. എല്ലായിടത്തും വ്യാപിച്ചിട്ടും ഒന്നുമായി ബന്ധപ്പെടാതെ തനിയെ നില്ക്കുന്നത്, എല്ലാ ഭൂതങ്ങളുടെയും അന്തരാത്മാവുമായ, ഒരേ രൂപത്തെ പലതാക്കിയിട്ടും ഒന്നിലും ബന്ധപ്പെടാതെ സർവ്വതിനും സാക്ഷിയിട്ടുള്ളവൻ ആരോ അവൻ, രണ്ട് എന്ന അവസ്ഥയില്ലാത്ത ഏകം, അനേകം എന്ന വിഭജനമില്ലാത്ത, ആകാശത്തെപ്പോലെ രൂപഭാവങ്ങൾ ഇല്ലാത്ത ,അതേസമയം എല്ലാ ചരാചരങ്ങളിലും സദാസമയവും പ്രകാശിച്ചുകൊണ്ടിരിക്കുന്നതുമായ മഹാചൈതന്യമാണ് ശ്രീ ഹരി,

264 - ശ്രുതിസാഗരഃ :- ശ്രുതികൾക്കു സാഗരമായവൻ, ജലത്തിന് സമുദ്രം എന്നതുപോലെ ശ്രുതികൾക്ക് സാഗരമായിരിക്കുന്നവൻ, വേദമാകുന്ന അമൂല്യമായ മുത്തു വിത്തുവിളയുന്ന സാഗരം വേദസാഗരം , സംഗീതശാസ്ത്രപ്രകാരം ശ്രുതികൾ അനന്തമാം അവസാനമറ്റതാണ്, അനന്തം ശ്രുതികളുടെ തരംഗങ്ങൾ ലയിച്ച സുധസിന്ധു. അനന്തമെന്നാൽ പരിധിയില്ലാത്തത് പരിതിയില്ലാത്ത ശ്രുതിസാഗരം, സ്വരസാഗരം, സംഗീതസാഗരം അതിനെ പരിധിക്കുള്ളിലടക്കാനുള്ള ശ്രമമാണ് സംഗീതമുൾപ്പെടെയുള്ള ശാസ്ത്രങ്ങളെല്ലാം. അനന്തശ്രുതികളെ 22 ശ്രുതികളാക്കി ചുരുക്കി അവയെ സപ്തസ്വരങ്ങളാൽ വിഭജിക്കുന്നതാണ് പരിതി ലഭിക്കനുള്ള വഴി. ശ്രുതിസ്വരലയ സാഗരമായ ആ നാദബ്രഹ്മത്തിൽ സർവ്വ വേദവും ശാസ്ത്രവും കലകളും സർവ്വ പ്രപഞ്ചവും അവയുടെ ഗതിയതനിയമങ്ങളും വൈദ്യുതകാന്തിപ്രഭകളുംലയിച്ചുകിടക്കുന്നു. ക്രമമായതാളത്തോടെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.

വേദത്തിന്റെ കടക്കലും ത്രിപുടിതന്നുത്തുംഗ ശൃംഗത്തിലും
വേദാന്തത്തിരുമാറിലും നിഗമവാക്യത്തിന്റെ തത്വത്തിലും
വാദത്തിന്നു പുറത്തുമങ്ങു വിഹരിച്ചീടുന്നു സംസാര
നിർവ്വേദം പോക്കുവതിന്നുസൽക്കവികൾ തൻ ജിഹ്വാഗ്രദേശത്തിലും"
(ഹരിസുധാലഹരി)

പരമാമായ അറിവിന്റെ അടിസ്ഥാനമായും, പ്രമാണ പ്രമാതൃ പ്രമേയ തിപുടിയുടെ ഉത്തുംഗശൃംഗമായ പ്രജ്ഞാനത്തിലും, വേദങ്ങളെല്ലാം കടഞ്ഞെടുത്ത പരമജ്ഞാനത്തിന്റെ ഹൃദയത്തിലും, വേദജ്ഞാന സഹായികളായ മറ്റു കലകളുടെ തത്വത്തിലും, വാദിച്ചു സ്ഥാപിക്കാൻ കഴിയാത്തിടത്തും, ഭൗതികസുഖപരിത്യാഗത്തിനും, നല്ല കവികളുടെ നാക്കിന്റെ അറ്റത്തും അങ്ങ് യഥേഷ്ടം ചുറ്റിക്കറങ്ങുന്നു.

265 - സുഭുജഃ :- മനോഹരമായ ബാഹുക്കളോടു കൂടിയവൻ. ലോകസംരക്ഷണത്തിനാണ് ഭുജങ്ങൾ , ഭഗവാൻറെ കൈകളുടെ ഭംഗി ആരാൽ വർണ്ണിക്കാനാകും. അഭയ വരദ മുദ്ര ചൂടുന്ന കൈകളാണവ. ശംഖു ചക്ര ഗദാ പത്മാധാരിയാണ് അവിടുന്ന്. ആ നില്പു തന്നെ എത്ര മനോഹരം. ഭഗവാൻ്റെ കൈയിലെ ശംഖ് ജ്ഞാനത്തെ സൂചിപ്പിക്കുന്നു, ഗദ ശക്തിയെ സൂചിപ്പിക്കുന്നു, ചക്രം പ്രകാശത്തെ - കാലത്തെ - സൂചിപ്പിക്കുന്നു, താമര ആനന്ദത്തെ - ഒട്ടലില്ലായ്മയെ - സൂചിപ്പിക്കുന്നു. ഭക്ത്ന്മാരുടെ രക്ഷയ്ക്ക് കാലതാമസം വരാതിരിക്കാനെന്ന പോലെ തൃക്കയ്യിൽ ആയുധങ്ങളേന്തിയുളള അവിടുത്തെ നില എത്ര ചേതോഹരം...

266 - ദുർധരഃ :- ധരിക്കാൻ പ്രയാസമുള്ളവൻ ഭൂമിയെയും അനേകം പ്രപഞ്ചങ്ങളേയും ധരിച്ച് താങ്ങി നിൽക്കുന്ന ഭഗവാനെ ധരിക്കാനോ തങ്ങാനോ ശക്തി ആർക്കും ഉണ്ടാവുകയില്ല.. ഭഗവാനെ ഗ്രഹിക്കാനും മനസ്സിലാക്കാനും ധരിക്കാനും പ്രയാസം, കഷ്ടപ്പെട്ടാൽ മാത്രം ധരിക്കാൻ കഴിയുന്നവൻ ഈ വിശ്വമിരിക്കുന്നതു ഭഗവാനിലത്രേ. പക്ഷേ ഭഗവാനിരിക്കുന്നതോ? സ്വമഹിമയിൽ , അസംഗനായി, നിർമ്മമനായിരിക്കന്ന ഭഗവാനെ ആർക്കും താങ്ങാനാവുകയില്ല. കഠിനതപസ്സിനും നിസ്വാർത്ഥമായ ഭക്തിക്കുമല്ലാതെ അതു സാധിക്കുകയില്ല. വാക്കിനോ ബുദ്ധിക്കോ ശാസ്ത്രാദികൾക്കോ അപ്രാപ്യമാണ്, മുമുക്ഷുക്കളാൽ ക്ലേശപൂർവ്വകം ഹൃദയത്തിൽ ധരിക്കപ്പെടുന്നവനാണ്, ധ്യാനം ധാരണ സമാധി എന്ന സാധന അനുഷ്ഠിക്കുന്ന യോഗിക്കൾക്കു പോലും ഭഗവാനെ താങ്ങളുടെ യോഗ ചിത്തത്തിൽ സ്ഥിരമായി ധരിക്കാൻ പ്രയാസം, ഭഗവാനെ പ്രത്യക്ഷമായി കാണാനും സ്ഥിരമായി ചിത്തത്തിൽ ധരിക്കാനും ക്ലേശങ്ങൾ നിരവധി നേരിടണം ഇക്കാരണങ്ങളാൽ ദുർദ്ധരൻ...

267 - വാഗ്മീഃ :- വാക്കുകൾ ഉപയോഗിക്കുന്നതിൽ നിരതിശയമായ കഴിവുളളവൻ. " യതോ നിസൃതാ ബ്രഹ്മമായീ വാക്ക് തസ്മാദ് വാഗ്മി.. ബ്രഹ്മമയമായ വാക് ആരിൽ നിന്ന് ഒഴുകുന്നുവോ അവനാണ് വാഗ്മി, വേദമതിയായ വാക്കിന്ന് ഉത്ഭവസ്ഥാനമാണവൻ, "വിഷ്ണു ജിഹ്വാ സരസ്വതി" വിഷ്ണുവിൻ്റെ വാക്ക് - നാവ് സരസ്വതിയാണ്, ബ്രഹ്മമയിയാണ്, ബ്രഹ്മിയാണ് അതിനാൽ ഭഗവാനെക്കാളും മികച്ച ഒരു വാഗ്മിയില്ല. ഭഗവാൻറെ വാക്കുകൾ അഭൗമമായ അനുഭൂതി പകരുന്നു. ശ്രീകൃഷ്ണൻ ആരോടും ആദ്യം പറയുന്ന വാക്കാണ് സ്വാഗതം. പിന്നീട് താനെന്താണ് പ്രിയം ചെയ്യേണ്ടത് എന്നും ചോദിക്കും. അപ്രിയകരമായകാര്യങ്ങളാണ്പറയുന്നെങ്കിൽ പോലും മുമ്പേ ഈ പ്രിയങ്കരമായ വാക്കുകൾ കൊണ്ട് കൃഷ്ണൻ മനംകവരും, വൃന്ദാവനവാസികളായ നിങ്ങൾക്കൊക്കെ സൗഖ്യമല്ലേ? ഇത്രയുംചോദിച്ചിട്ടാണ് വരാനുള്ളകാരണം എന്തെന്ന് ചോദിക്കുന്നത്, രാത്രിയിലെ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തെപ്പറ്റിയും ഘോര ജീവികളെപ്പറ്റിയും പറഞ്ഞീട്ട് സുന്ദരികളായ നിങ്ങളെപ്പോലുള്ളവർക്ക് നിൽക്കാൻ പറ്റിയതല്ലാ ഇവിടം എന്നോർമ്മിപ്പിക്കുന്നു തേർത്തട്ടിൽ തളർന്നിരുന്ന അർജ്ജുനിൽ ക്ഷാത്രവീര്യം പകർന്നത് ഭഗവാൻ്റെ വാക്കുകളാണ്.

268 - മഹേന്ദ്രഃ :- മഹത്തുക്കൾക്ക് എല്ലാം ഇന്ദ്രനായിരിക്കുന്നവൻ , ഈശ്വരന്മാർക്കെല്ലാം ഈശ്വരൻ, ഇന്ദ്രിയ സുഖങ്ങളുടെ രാജാവാണ് ഇന്ദ്രൻ എന്നാൽ അതിനെല്ലാം ശക്തി പകർന്ന് സാക്ഷീ രൂപേണ വർത്തിക്കുന്നതും ഭഗവാൻ, എല്ലാറ്റിൻ്റെയും അധീശനാണ്- ഈശരനാണ് - പരമാധികാരമുള്ളവൻ. നിഗ്രഹാനുഗ്രഹ ശക്തികൾ . അധീശൻ- മുകളിലാണ്, നിഗ്രഹാനുഗ്രഹശക്തികൾക്ക് വിഷയമല്ലാത്തതൊന്നുമില്ല.അങ്ങനെ എല്ലാത്തിന്റെയും മേലെ അധികാരമുള്ളവൻ. ഐശ്വര്യം, വീര്യം, യശസ്സ്, ജ്ഞാനം എന്നിവയെല്ലാം മഹാവിഷ്ണുവിൽ പൂർണമായി ഉള്ളതിനാലും സചിതാനന്ദം ആകയാലും, വിഭൂതികളിലും തേജസ്സിലും അതുല്യൻ ആകയാലും ഭഗവാൻ എല്ലാ ദേവന്മാർക്കും ഉപരിയാണ്. ആകയാലും ഭഗവാൻ എല്ലാ ദേവന്മാർക്കും ഉപരിയാണ്

269 - വസുദഃ -: വസു (രത്നം) നൽക്കുന്നവൻ , അന്ന ദേവ സുദാന (ബൃ ഉപ) അന്നവും വസുവും ദാനം നൽകുന്ന ഭൂമിയുടെ പതി , ധനത്തിൽ ഐശ്വര്യത്തിൽ , കുബേരനെയും വെല്ലുന്നവൻ, ഭക്തന്മാർക്ക് ഐശ്വര്യത്തെയും സമ്പത്തിനെയും നൽക്കുന്നവൻ. ഐഹികവും ആത്മിയവുമായ എല്ലാസമ്പത്തുക്കളെയും നൽക്കുന്നവൻ ... വസു സമ്പത്ത്; എല്ലാവിധ സമ്പത്തുക്കളെയും നൽക്കുന്നവൻ. - തരുന്നവൻ വധുദ

270 - വസുഃ :- വസു - രത്നം- ധനം കൊടുക്കപ്പെടുന്നതല്ലെം അവൻ തന്നെ , സ്വസ്വരൂപത്തെ മായാ കഞ്ചുകത്താൽ മറച്ച് അവൻ ദാനം നൽക്കുന്നു. അന്തരീക്ഷത്തിൽ ആകാശത്തിൽ (ചിത്ത് സത്ത് ആകാശങ്ങളിൽ ) മാത്രം വസിക്കുക എന്ന അസാധരമായ വസനം( വസ്ത്രം എന്നും വായു എന്നും) അവനെ വായു എന്നും വസു എന്നു വിളിക്കുന്നു. അന്തരീക്ഷത്തിൽ സന്നിഹിതനാണ് ഭഗവാൻ. അന്തരീക്ഷത്തിൽ സന്നിഹിതനായതിനാൽ വസു. അന്തരീക്ഷത്തിൻ്റെ സത്ത് അഥവാ സാരം വസു അഥവാ വായു.

271 - നൈകരൂപഃ :- അനേകരൂപ ആർജ്ജിച്ച ഏകരൂപം, ഒന്നിലധികം രൂപത്തിൽ കാണപ്പെടുന്നത്, സർവ്വ ജ്യോതിസ്വരൂപങ്ങളും വിഷ്ണു രൂപങ്ങളാണ്. മത്സ്യം, കൂർമ്മം, വരാഹം , നരസിംഹം, വാമനൻ അങ്ങനെ പല രൂപങ്ങൾ ഭഗവാൻ സ്വീകരിച്ചിട്ടുണ്ട്,

"ഭക്തന്മാരുടെ ഭാവനക്കനുസൃതം രൂപങ്ങളോരോന്നു സു- വ്യക്തം പൂണ്ടു ലസിച്ചിടുന്നിതു ഭവാൻ"

ഓരോ ഭക്തന്മാരും വ്യത്യസ്ത രൂപത്തിൽ ധ്യാനിക്കുമ്പോൾ, പല നാമങ്ങളിലും അതതു മൂർത്തിയായി അവരുടെ ഹൃദയത്തിൽ അവിടുന്നു വിലസുന്നു.


ജലേ വിഷ്ണു സ്ഥലേ വിഷ്ണു
വിഷ്ണുരാകാശ മുച്യതേ
സ്ഥാവരം ജംഗമം വിഷ്ണു
സർവ്വം വിഷ്ണുമയം ജഗത്

272 - ബൃഹദ്രൂപഃ :- ബൃഹത്തായ രൂപങ്ങളെടുത്തവൻ, വരഹാവതാരത്തിലും വാമനാവതാരത്തിലും ത്രിഭുവനവും വ്യാപ്തമായ ത്രിവിക്രമ രൂപമെടുത്തവൻ.
"ഘോരാകാര വരാഹരൂപധരനായ് ദൈത്യൻ ഹിരണ്യാക്ഷന-പ്പാരാവാരനിമഗ്നമാക്കിയ ധരാമുദ്ധൃത്യ ദംഷ്ട്രോപരി" (ഹരിസുധാലഹരി)

ഹിരണ്യാക്ഷൻ സ്വന്തം വീര്യത്തിൽ, ശക്തിയിൽ, ഉന്മത്തനായി, ഭൂമിദേവിയെ സമുദ്രത്തിനടിയിലേക്ക് താഴ്തിക്കളഞ്ഞു. ബ്രഹ്മാദികളുടെ പ്രാർത്ഥനാസന്തുഷ്ടനായ മഹാവിഷ്ണു ഘോരാകാരവരാഹരൂപം ധരിച്ച് ദംഷ്ട്രയുടെ മുകളിൽ ഭൂമിദേവിയെ പൊക്കിക്കൊണ്ടുവന്നു.

വാമനൻ മഹാബലിസവിധത്തിൽ, മൂന്നടി മണ്ണ് ചോദിച്ചപ്പോൾ മഹാബലി അളന്നെടുത്തുകൊള്ളുവാൻ സമ്മതിച്ചു. ഉടനെ വാമനന്റെ രൂപം വലുതാവാൻ തുടങ്ങി. ആ രൂപത്തിൽ അടങ്ങാത്തതൊന്നുമില്ല.

273 - ശിപിവിഷ്ടഃ :- ശിപി (പശു) അതിൽ വിശതി (പ്രതിഷ്ഠിക്കപ്പെട്ട) യജ്ഞരൂപി, "യജ്ഞോ വൈ വിഷ്ണു പശവ ശിപര്യാശ്ച ഏവ പശുഷു പ്രതിതിഷ്ഠതി" ശിപികൾ പശുക്കൾ മാത്രമല്ല രശ്മികളുമാണ്, രശ്മികളിൽ ( പ്രകാശത്തിൽ) പ്രതിഷ്ഠിതമായി വസിക്കുന്നവൻ ശിപിവിഷ്ടൻ , ശി ജലം അവശിതി ഗുണം (തണുപ്പ്) ഉള്ളതകയാൽ തണുത്തജലം, അയനയോഗ്യാം സഞ്ചാരയോഗ്യാം ശിപി, രശ്മി, രശ്മി ജലത്തെ ആദേശം ചെയ്ത് തന്നിൽ സംരക്ഷിക്കുന്നു പിന്നീട് വർഷിക്കാൻ ശിപിവിഷ്ടൻ അതായത് കോസ്മിക് കാരണ ജലത്തിൻ്റെ ഈ വർഷാർത്തു ചക്രത്തിൻ്റെ ആവർത്തനം ആരുടെ കയ്യിലിരിക്കുന്നുവോ അവൻ,

274 - പ്രകാശനഃ :- പ്രകാശം തരുന്ന ശക്തിയായി നിലകൊണ്ട് എല്ലാവസ്തുക്കളേയും പ്രകാശിപ്പിക്കുന്നവൻ, സ്വരൂപം ഭക്തർക്ക് മുന്നിൽ പ്രകാശിപ്പിക്കുന്നവൻ. തേജസ്വികളുടെ തേജസ്സു ഭഗവാനാണ് , എല്ലാ ജീവനിലും സന്നിഹിതനായി ഇരുന്നുകൊണ്ട് എല്ല ജീവികളെയും പ്രാകാശിപ്പിക്കുന്നവൻ.
നിൻ കൃപ തന്നെയല്ലേ
പ്രകാശമായ് കാണുവതെന്നുമേയീ
പ്രകാരമല്ലേ തെളിവൂ ജഗത്തുൾ
പ്രകാശമായ് കാണുവതും പ്രഭോ നീ

എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന ജ്യോതിസ്വരൂപൻ

275 - ഓജസ്തേജോദ്യുതിധരഃ -: ഓജസ്സ് ,തേജസ്സ്, ദ്യുതി , എന്നിവയെ ധരിക്കുന്നവൻ( ഓജസ്സ് - പ്രാണബലം, തേജസ്സ് - ശൗര്യാദി ഗുണങ്ങൾ, ദ്യുതി -കാന്തി - ദീപ്തി), ബലവന്മാരിൽ ബലവും, തേജസ്സികളിൽ തേജസ്സും, ഞാനാണെന്ന് ഭഗവാൻ ഗീതയിൽ പറയുന്നു, തേജസ്സും ദീപ്തിയും ജ്ഞാനലക്ഷണമായി ധരിച്ചവൻ,. സകലജഗത്തിനേയും പ്രകാശിപ്പിക്കുന്ന സൂര്യനിലിരിക്കുന്ന തേജസ്സും ചന്ദ്രനിലിരിക്കുന്ന തേജസ്സും അഗ്നിയിലിരിക്കുന്ന തേജസ്സും ആസകലം ഭഗവാൻ്റെതാണ്,. സൂര്യന്റെയുള്പ്പടെ സർവ്വ വിശ്വരചന പ്രകടിപ്പിക്കുന്ന എല്ലാ പ്രകാശങ്ങളുടേയും ആദ്യത്തെ ദീപ്തി ഭഗവാൻ്റെതാണ്, . ജലശോഷണമുണ്ടാക്കുന്ന സൂര്യന്റെ ചൂടും നനവുണ്ടാക്കുന്ന ചന്ദ്രജ്യോത്സനയും ഭഗവൻ്റെതാണ്,. ദഹനന്റെ പചനസിദ്ധിയും തേജോവൃത്തിയും ഭഗവാൻ്റെതാണ്. ഭഗവാൻ ഭൂമിയെ ആവേശിച്ചിട്ട് ഭഗവാൻ്റെ ഓജസ്സുകൊണ്ട് ജീവജാലങ്ങളെ നിലനിർത്തുന്നു. ഓജസ്സും തേജസ്സും ശോഭയും ഇവ മൂന്നും ഭഗവാനിൽ പരിപൂർണ്ണമായി വിളങ്ങുന്നതിനാൽ ഓജസ്തേജോദ്യുതിധരഃ എന്ന നാമം..

>> Next 276 -

No comments:

Post a Comment