Saturday 8 February 2020

പുരാതന ഭാരതീയ തത്വചിന്ത

ആസ്തിക തത്വചിന്തയും നാസ്തിക തത്വചിന്തയും
പുരാതന ഭാരതീയ തത്വചിന്ത ഏകശിലാരൂപമായ ഒന്നായിരുന്നില്ല .പല തരത്തിലുള്ള ചിന്താധാരകളും നമ്മുടെ നാട്ടിൽ ഒരേ സമയം നിലനിന്നിരുന്നു .അവയെ പൊതുവെ ആസ്തികമെന്നും നാസ്തികമെന്നുമാണ് വിഭജിച്ചിട്ടുള്ളത് .ആസ്തിക ചിന്ത വേദങ്ങളുടെ പ്രാമാണ്യത്തെ അംഗീകരിക്കുന്നു നാസ്തിക ചിന്ത വേദങ്ങളുടെ പ്രാമാണികതയെ അംഗീകരിക്കുന്നില്ല .
ആസ്തക ചിന്തക്കും നാസ്തിക ചിന്തക്കും ഉള്ളിൽ തന്നെ വകഭേദങ്ങളുണ്ട് .ന്യായം ,വൈശേഷികം ,സാംഖ്യം ,യോഗം ,മീമാംസ ,വേദാന്തം എന്നിവരെയാണ് ആസ്തിക ചിന്താ ധാരകൾ . ബൗദ്ധ ,ജൈന, ചാർവാക ,ആജീവിക ചിന്താ ധാരകളാണ് നാസ്തിക ചിന്തയുടെ കൈവഴികൾ . പ്രപഞ്ചത്തിന്റെ ഗതി ഇശ്വരചൈതന്യത്താൽ നിയന്ത്രിതമാണെന്നാണ് ആസ്തിക ചിന്താധാരയുടെ പൊതു തത്വം .നാസ്തിക ചിന്താ ധാര സമഗ്രമായ ഒരു ഈശ്വര സങ്കല്പത്തെ നിരാകരിക്കുന്നു ..സ്ഥിരവും ചഞ്ചലവുമായ നിയമങ്ങളിലൂടെ എല്ലാം നടന്നുപോകുന്നു എന്നാണ് നാസ്തിക പക്ഷം .നാസ്തികതയിലെ ചർവക ചിന്താധാര നിയമങ്ങളെയും നന്മ ,തിന്മ സങ്കല്പത്തെയും വരെ നിരാകരിക്കുന്നു

ആസ്തിക ചിന്താധാരകൾ

ന്യായ ദർശനം

ആസ്തിക ചിന്താധാരയാണ് ന്യായം ..എല്ലാത്തിനും നിയമങ്ങളുണ്ടെന്നും അവയനുസരിച്ചുവേണം പ്രവർത്തകനുള്ളത് എന്നുമാണ് ന്യായ ചിന്താധാര അടിവരയിട്ടു പറയുന്നത് .ശരിയായ അറിവിന്റെ അഭാവമാണ് എല്ലാ ദുഖത്തിനും കാരണം എന്ന് ന്യായ വാദികൾ സമർഥിക്കുന്നു .എന്തെകിലും നിലനില്കുന്നുണ്ടെങ്കിൽ അതിനെ അറിയാനും പറ്റും എന്ത് ന്യായചിന്തയുടെ ഒരു അടിസ്ഥാന പ്രമാണമാണ് .എല്ലാത്തിനെപ്പറ്റിയും മനുഷ്യർ അന്വേഷിക്കണം എന്നാണ് ന്യായ ചിന്ത മനുഷ്യന് നൽകുന്ന ഉപദേശം .ഋക് വേദത്തിലെ നാസാദിയ സൂക്തം ന്യായ ചിന്തയുടെ അടിസ്ഥാനമായി പല ചിന്തകരും കരുതുന്നു നാസാദിയ സൂക്തം പ്രപഞ്ചോല്പത്തിയുടെ കരണങ്ങളെപ്പറ്റിയാണ് ചർച്ച നടത്തുന്നത് .പ്രപഞ്ചോല്പത്തിയുടെ പല സാധ്യതകളെക്കുറിച്ചും ചർച്ചചെയ്യുന്ന നാസാദിയ സൂക്തം താപത്തിൽനിന്നും ( ഊർജ്ജത്തിൽനിന്നും) പ്രപഞ്ചം ഉണ്ടാകാൻ ഒരു സാധ്യത യുണ്ടെന്നു സമർഥിക്കുന്നു ..ഒന്നിനെ പറ്റി അന്വേഷിക്കുമ്പോൾ എല്ലാ സാധ്യതകളെയും പരിഗണിക്കണമെന്നും ,തീരുമാനത്തിലെത്തിച്ചേരേണ്ടതു ബുദ്ധിയും യുക്തിയും ശരിയെന്നു സമർദ്ധിക്കപെട്ട പ്രമാണങ്ങളുടെ പിന്ബലത്തിലുമായിരിക്കണമെന്നു ന്യായ ശാസ്ത്ര പ്രമാണങ്ങൾ ഉപദേശിക്കുന്നു 

ഈശ്വരന്റെ അസ്തിത്വത്തെ കുറിച്ച് ന്യായ ചിന്ത അന്തിമമായ ഒരു തീർപ് കല്പിക്കുന്നില്ല .ചില വിശകലനങ്ങൾ ഇശ്വരന്റെ അസ്തിത്വം തെളിയിക്കുന്നു എന്നും മറ്റുചില വിശകലനങ്ങൾ നിരാകരിക്കുന്നു എന്നും ന്യായ ചിന്ത വെളിപ്പെടുത്തുന്നു ,.നിർണായകമായ ഒരു തെളിവിന്റെ അഭാവത്തിൽ ഒരു അന്തിമമായ തീർപ് ന്യായ ചിന്ത നൽകുന്നില്ല .എന്നിരുന്നാലും പ്രപഞ്ചത്തിലെ കാര്യകാരണങ്ങൾ വിശകലനം ചെയ്യുമ്പോൾ ഒരു നിയതാവിന്റെ സാന്നിധ്യം ദർശിക്കാൻ കഴിയുമെന്നും അതിനാൽ ഈശ്വരവിശ്വാസം യുക്തിസഹമല്ലാത്ത ഒന്നല്ല എന്ന് ന്യായചിന്ത പറയുന്നു . അക്ഷപാദ ഗൗതമൻ മൂവായിരം വര്ഷങ്ങള്ക്കുമുന്പ് രചിച്ച ന്യായ സൂക്തമാണ് ന്യായ ചിന്തയുടെ പുരാതനമായ പ്രാമാണിക ഗ്രൻഥം

വൈശേഷിക ദർശനം

ആസ്തിക ദർശനങ്ങളിൽ പെട്ടതാണ് വൈശേഷിക ദർശനം .വൈശേഷിക ദർശന പ്രകാരം എല്ലാ വസ്തുക്കളും പരമാണുക്കളാൽ നിർമ്മിതമാണ് ,പരമാണുക്കൾ പല രീതിയിൽ വ്യത്യസ്തമായി വിന്യസിക്കപെടുമ്പോൾ വിവിധതരം മൂർത്തമായ വസ്തുക്കളുണ്ടാകുന്നു ,കാണുന്ന വസ്തുക്കളെല്ലാം ദ്രവ്യം ,ഗുണം ,കർമ്മ ,സമന്യ,വിശേഷ ,സമവായ എന്നിവയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് വസ്തുക്കളുടെ സത്വം നിര്വചിക്കപെടുന്നനത് .ഇതിൽ ”വിശേഷ” എന്ന അംശമാണ് വസ്തുക്കൾക് വെവ്വേറെ അസ്തിത്വവും സ്വഭാവങ്ങളും നൽകുന്നത് .
വൈശേഷിക സിദ്ധാന്തപ്രകാരം ത്രസരേണു ,ദ്വായ്അണുക,പരമാണു എന്നിവയാണ് അസ്തിത്വമുള്ള കണങ്ങൾ.ഇതിൽ പരമാണുവാണ് ഏറ്റവും സൂക്ഷ്മമായിട്ടുള്ളത് .പരമാണുകളെ നശിപ്പിക്കാനോ നിർമിക്കാനോ സാധിക്കില്ല ..ഓരോ പരമാണുവും അദ്വിതീയമായ വിശേഷങ്ങൾ ഉള്ളവയാണ് .ഓരോ പരമാണുവും തനതായ അസ്തിത്വങ്ങളാണ് . കാണാദ മഹർഷിയാണ് വൈശേഷിക ദർശനത്തിന്റെ പരമാചാര്യൻ .അദ്ദേഹം രചിച്ച വൈശേഷിക സൂത്രമാണ് പ്രമാണ പുസ്തകം .ഇന്നേക്ക് 2600 വര്ഷം മുൻപാണ് കാണാദ മുനി ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു
വൈശേഷിക ദർശനം ഈശ്വരന്റെ അസ്തിത്വം അംഗീകരിക്കുന്നു .വസ്തുക്കൾക്ക് വൈശേഷികമായ ഗുണങ്ങൾ നൽകിയ നിയതാവായാണ് വൈശേഷിക ദർശനം ഈശ്വര സങ്കല്പത്തെ കാണുന്നത് .പരമാത്മാവാണ് ഈശ്വരൻ എന്നാണ് വൈശേഷിക മതം

സാംഖ്യ ദർശനം


ആസ്തിക ദ്വൈത ദർശനമാണ് സംഖ്യം . ബോധവും( ആത്മാവും ) ,പ്രകൃതിയും (വസ്തുവും ) ചേർന്നതാണ് പ്രപഞ്ചം എന്നാണ് സാംഖ്യ ദർശനം സമർത്ഥിക്കുന്നത് .വസ്തുവും ബോധവും കൂടിച്ചേരുമ്പോൾ ജീവൻ ഉണ്ടാകുന്നു
മൂന്ന് ഗുണങ്ങൾ ഉണ്ടെന്നു സാംഖ്യ സംഹിതകൾ പറയുന്നു . സത്ത്വ ,രജസ്വ ,താമസ എന്നിവയാണ് ഗുണങ്ങൾ .നന്മതിന്മകളെല്ലാം ഈ ഗുണങ്ങളുടെ വിതരണത്തിൽനിന്നാണുണ്ടാകുന്നത് ശ്വേതശ്വേതര ഉപനിഷത്തിൽ സംഖ്യ സിദ്ധാന്തത്തിന്റെ മൂല രൂപം ദർശിക്കാം .ഭഗവത് ഗീതയുടെ ഒരധ്യായം തന്നെ സാംഖ്യ ദർശനത്തിന്റെ വിവരണത്തിനായി മാറ്റിവച്ചിരുന്നു .സംഖ്യാ സിദ്ധാന്ത പ്രകാരം കാരണം ഇല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല ..സൃഷ്ടിയുടെയും ,പ്രളയത്തിന്റെയും അനുസ്യുതമായ പ്രവാഹമാണ് കാണപ്പെടുന്ന പ്രപഞ്ചം .നിരന്തരമായ പരിണാമമാണ് പ്രപഞ്ചത്തിന്റെ തനതായ സ്വഭാവമെന്നും .ഈ പരിണാമത്തെയെല്ലാം ദർശിച്ചുകൊണ്ടു നിർഗുണനും നിരാകാരനുമായ പരമാത്മാവ് എല്ലായിടവും നിറഞ്ഞു നില്കുന്നു എന്നും സംഖ്യ സിദ്ധാന്തം സമർത്ഥിക്കുന്നു .ജീവികളിലുള്ള ആത്മാവും ,പ്രാപഞ്ചിക ആത്മാവും രണ്ടാണെന്നത് സാംഖ്യൻ മാർ പറയുന്നത് .
കപില മുനിയാണ് സാംഖ്യ സിദ്ധാന്തത്തിന്റെ ആചാര്യനായി കരുതപ്പെടുന്നത് .വേദങ്ങളിൽ ഇദ്ദേഹത്തെ ഒരു ആചാര്യനായി വാഴ്ത്തുന്നു .പരമാത്മ സങ്കൽപം ഈശ്വര സങ്കല്പത്തിന് സമമാണെന്നുമല്ലെന്നും വാദിക്കുന്നവരുണ്ട് ..പരമാത്മാവാണ് ഈശ്വരൻ ,ഈശ്വരൻ തന്നെ പരമാത്മാവ് എന്ന ഒരു നിലപാടാണ് പല സംഖ്യാചാര്യന്മാരും സ്വീകരിച്ചിട്ടുള്ളത് .അതിപുരാതനമായ സാംഖ്യ ദർശന ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടുപോയി എന്നാണ് കരുതപ്പെടുന്നത് .ഈശ്വര കൃഷ്ണൻ രചിച്ച സാംഖ്യ കാരികയാണ് ഇപ്പോൾ ലഭ്യമായ പ്രമാണ ഗ്രന്ഥം

യോഗ ദർശനം


സംഖ്യാ ദര്ശനവുമായ പൊതു സാമ്യമുള്ള ആസ്തിക ദർശനമാണ് യോഗ ദർശനം.സംഖ്യ ദര്ശനത്തിലെ തത്വങ്ങൾ യോഗ ദർശനം പൊതുവായി അംഗീകരിക്കുന്നു , സത്വ, രാജസ , താമസ ഗുണങ്ങളുടെ പ്രസക്തി അംഗീകരിക്കുന്നതിനൊപ്പം യമ നിയമങ്ങളുടെ ആശയം കൂടി യോഗ ദർശനം മുന്നോട്ട് വക്കുന്നു .ശരിയായ ജീവിതത്തിനുള്ള നിർദേശങ്ങളാണ് യമങ്ങൾ.അഞ്ചു യമങ്ങളാണ് യോഗ ദർശനം മുന്നോട്ടു വക്കുന്നത്. അഹിംസ, സത്യം ,കളവില്ലായ്മ,,ബ്രഹ്മചര്യം .,തന്റേതെന്ന ഭാവമില്ലായ്മ എന്നിവയാണ് യമങ്ങൾ.അഞ്ചു നിയമങ്ങളും യോഗ ശാസ്ത്രം മുന്നോട്ടു വക്കുന്നു . ശൗചം ,സന്തോഷം ,തപസ്,സ്വാധ്യായം (തന്നെയുള്ള പഠനം ), ഈശ്വര പ്രണിധാനം (ഈശ്വരനെ അറിയാൻ ശ്രമിക്കൽ ) എന്നിവയാണ് നിയമങ്ങൾ .
ജ്ഞാനത്തിലൂടെ മാത്രം മോക്ഷം ലഭിക്കുമെന്ന് സാംഖ്യർ സിദ്ധാന്തിക്കുമ്പോൾ ജ്ഞാനവും ചിട്ടയായ ചര്യകളും മോക്ഷ പ്രാപ്തിക് ആവശ്യമാണെന്ന് യോഗ സിദ്ധാന്തം കരുതുന്നു . പതഞ്ജലി മഹർഷിയുടെ യോഗ സൂത്രമാണ് യോഗ ദർശനത്തിന്റെ പ്രമാണ ഗ്രന്ഥം . യോഗ വാസിഷ്ഠവും യോഗ ദർശനത്തിന്റെ ആരാധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു .സ്വയം അറിവുനേടാനും സ്വയം ഈശ്വരനെ കണ്ടെത്താനും ശ്രമിക്കണമെന്നുമുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ് ഗോഗദർശനം മുന്നോട്ടു വൈകുന്നത്

മീമാംസ ദർശനം

എല്ലാത്തിനെയും വിമർശന ബുദ്ധിയോടെ സമീപിക്കണമെന്ന ആശയമാണ് മീമാംസ ദർശനം മുന്നോട്ടു വക്കുന്നത് .മീമാംസ ദർശനത്തിനു പല കൈവഴികൾ ഉണ്ട് .ആശയത്തിൽ കൈവഴികൾ പൊതു സാമ്യം നിലനിർത്തുന്നു ,ആസ്തിക ദർശനമാണ് മീമാംസ .മീമാംസക്കർ ആചാരങ്ങൾക്കു പ്രാമുഖ്യം നൽകുന്നു .സന്യാസത്തെയും ,സിദ്ധി കളെയും മീമാംസ ദർശനം അംഗീകരിക്കുന്നില്ല .
ഈശ്വര സങ്കല്പംമീമാംസകരെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒന്നല്ല ..കാണുന്ന കാര്യങ്ങൾ തെളിവുകളിലൂടെ ബോധ്യപ്പെടണമെന്നാണ് അവർ വാദിക്കുന്നത് .എല്ലാത്തിനും തെളിവുനൽകാൻ ആരാലും സാധിക്കില്ല എന്ന് മീമാംസചിന്ത സമർത്ഥിക്കുന്നു .നമുക്ക് മനസ്സിലാക്കാനും തെളിയിക്കാനും കഴിയാത്ത കാര്യങ്ങൾ ഈശ്വരനിൽ ആധാരമാകാം എന്ന നിലപാടാണ് മീമാംസകരായ ആചാര്യന്മാർ എടുത്തിട്ടുള്ളത് ..ധർമവും അതിനനുസരിച്ചിട്ടുള്ള കർമവുമാണ് മീമാംസക്കർ നിർദേശിക്കുന്നത് .ധർമത്തിന് അവർ അവലംബമാകുന്നുനത് വേദത്തെയാണ് .
ജൈമിനി മഹർഷി രചിച്ച പൂർവ മീമാംസ സൂത്രമാണ് മീമാംസ ദർശനത്തിന്റെ പ്രമാണ ഗ്രന്ഥം .ഭാഷക്കും ,ഗണിതത്തിനും മീമാംസ ദർശനത്തിൽ ഗണ്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്

വേദാന്ത ദർശനം

വേദാന്ത ദർശനം അദ്വൈത വേദാന്ത ദർശനം എന്നും അറിയപ്പെടുന്നു.ജീവാത്മാവ് പരമാത്മാവിൽ നിന്നും ഭിന്നമല്ല എന്നും ജീവാത്മാ പരമാത്മ ഐക്യം സ്ഥാപിച്ചെടുക്കാൻ മനുഷ്യജന്മത്തിൽ കഴിയും എന്നും അദ്വൈത വേദാന്ത ദർശനം കരുതുന്നു .ഭാരതത്തിൽ ഉരുത്തിരിഞ്ഞ ഏറ്റവും പുരാതനവും ,ഇപ്പോഴും നിലനിൽക്കുന്നതും ,ഭാരതീയ തത്വചിന്തയുടെ കൈവഴികളിൽ ഏറ്റവും പ്രശസ്തവും ആണ് അദ്വൈത വേദാന്തം .മോക്ഷം എന്നത് ഈ ജീവിതത്തിൽ തന്നെ നേടിയെടുക്കാവുന്ന ഒന്നാണെന്നാണ് അദ്വൈത മതം .
അദ്വൈത വേദാന്തത്തിന്റെ പ്രാമാണികരായ കരുതുന്നത് വ്യാസമഹർഷിയുടെ പരമ്പര മുതലാണ് .
അദ്വൈതം ഭൗതികമായ എല്ലാത്തിനെയും അംഗീകരിക്കുന്നു ,മനുഷ്യജീവിതം പുരുഷാർത്ഥങ്ങളിലൂടെ മാത്രമേ പൂർണമാകൂ എന്നും പുരുഷാര്ഥങ്ങളുടെ അന്തിമമായ പടിയാണ് മോക്ഷം എന്നുമാണ് അദ്വൈത സങ്കൽപം ..”അയം ആത്മ ബ്രഹ്മ” –ഈആത്മാവു തന്നെയാണ് പരമാത്മാവായ ബ്രഹ്മം എന്ന മാണ്ഡൂക്യ ഉപനിഷതിലെ മഹാവാക്യം അദ്വൈത വേദാന്തത്തിന്റെ ആധാര ശിലകളിലൊന്നാണ് .ആർക്കും മനസ്സിലാക്കാവുന്ന നിത്യ സത്യങ്ങളെ ഇവിടെയുളൂ എന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക് ശ്രവണ ,മനന,നിധിധ്യാസനങ്ങളിലൂടെ അവയെ മനസ്സിലാക്കാം എന്നും അദ്വൈത വേദാന്തം ഉദ്ഘോഷിക്കുന്നു .
മുഖ്യ ഉപനിഷത്തുകളും ( ഈശ ,കേന .കഠ ,പ്രശ്ന ,മാണ്ഡൂക്യ ,മുണ്ടക,ബ്രിഹദാരണ്യക ,ഛാന്ദോഗ്യ ,ഐതരേയ ,തൈത്തരീയ ഉപനിഷത്തുകൾ ) ,ബ്രഹ്മ സൂത്രവും ,ഭഗവത് ഗീതയുമാണ് അദ്വൈത ചിന്തയുടെ പ്രമാണ ഗ്രന്ഥങ്ങൾ

നാസ്തിക ചിന്താധാരകൾ

ചാർവാക ദർശനം

തികഞ്ഞ നാസ്തിക വാദമാണ് ചാർവാക ദർശനം .വേദങ്ങളുടെ പ്രാമാണ്യത്തെയോ ഈശ്വരന്റെ അസ്തിത്വത്തെയോ ചാർവാക ദർശനം അംഗീകരിക്കുന്നില്ല .വേദങ്ങൾ ധന മോഹികളായ പുരോഹിതർ രചിച്ചതാണെന്നാണ് ചാർവാകൻ പറയുന്നത് .
സാമൂഹ്യ തലത്തിലോ വ്യക്തി തലത്തിലോ ഒരു മൂല്യങ്ങളെയും അവർ അംഗീകരിക്കുന്നില്ല .കണ്ണുകൊണ്ടു കാണുന്നത് മാത്രമേ വിശ്വസിക്കാവൂ എന്നും ആവുന്നത്ര ഭൗതിക വിജയം നേടുക മാത്രമാണ് ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം എന്നും ചാർവാകൻ പറയുന്നു .
ചാര്വാകരുടെ ഒരു പ്രധാന തത്വം ”കടം വാങ്ങി സുഖമായി ജീവിക്കണമെന്നും ,കടം തിരിച്ചു കൊടുക്കാൻ ശ്രമിക്കരുത് എന്നുമാണ് ”..ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നതിനാൽ ചാര്വാകർക്കു മറ്റു ദർശനങ്ങളുടെ വിശ്വാസ്യത കിട്ടിയിരുന്നില്ല .എന്നിരുന്നാലും ചാർവാക ദർശനത്തിന്റെ ആചാര്യന്മാരെ ,മറ്റു ദർശനങ്ങളുടെ ആചാര്യന്മാർക് തുല്യരായാണ് കണ്ടിരുന്നത് .ചാർവാകരേ ഒരു തരത്തിലും ഉപദ്രവിക്കരുത് എന്നത് പുരാതന ഭാരതത്തിലെ രാജ ധർമത്തിന്റെ ഭാഗമായിരുന്നു .രാജാവ് എത്രത്തോളം സഹിഷ്ണത പാലിച്ചിരുന്നു എന്നതിന്റെ അളവുകോൽ ചാര്വാകർക്കു രാജ്യത്ത് എത്ര സ്വാതന്ത്ര്യം ഉണ്ട് എന്നതിനെ ആശ്രയിച്ചായിരുന്നു വനത്തിൽ തന്നെ കാണാൻ വന്ന ഭരതനോട് ശ്രീ രാമൻ തിരക്കുന്ന ഒരു കാര്യം അയോധ്യയിൽ ഇപ്പോഴും ചാര്വാകർക്കു സുഖം തന്നെയല്ലേ എന്നാണ് .
ബ്രിഹസ്പത്യ സൂത്രമാണ് ചാർവാക ദർശനത്തിന്റെ പ്രമാണ ഗ്രൻഥം .ഈ ഗ്രന്ധത്തിൻറെ മൂലരൂപം ഇപ്പോൾ ലഭ്യമല്ല .വൈദേശിക ആധിപത്യം മൂലം പന്ത്രണ്ടാം ശതകത്തിനുശേഷം ചാർവാക ദർശനം തത്വചിന്ത തലത്തിൽ ഭാരതത്തിൽ നിന്ന് തുടച്ചു നീക്കപെട്ടു .പിന്നീട് ലോകായതം എന്ന പേരിൽ ചില പ്രമാണങ്ങൾ പ്രചരിച്ചു .ലോകായതം ചാർവാക ദർശനത്തിന്റെ ഭാഗമാണോ എന്നതിനെ പറ്റി തർക്കം ഇന്നും നിലനിൽക്കുന്നു

അജീവിക ദർശനം

അജീവിക ദർശനം നാസ്തിക ദർശനമാണ് .വേദങ്ങളെ നിരാകരിച്ചിരുന്നുവെങ്കിലും ആത്മാവിന്റെ അസ്തിത്വം അവർ അംഗീകരിച്ചിരുന്നു .നിയതി എല്ലാം തീരുമാനിക്കുന്നു എന്നും ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങൾ മൂലമാണ് പ്രപഞ്ചം നിലനിന്നു പോകുന്നതുമെന്നും ആജീവകർ വിശ്വസിക്കുന്നു .നിർജീവ വസ്തുക്കൾക്കും ആത്മാവുണ്ടെന്നാണ് ആജീവകാരുടെ പക്ഷം
മൗര്യ ചക്രവർത്തി ബിന്ദുസാരൻ ആജീവക സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നതായാണ് സൂചനകൾ വെളിവാക്കുന്നത്..ബുദ്ധ സന്യാസിമാരുടെ രീതികളെ ആജീവകർ ആശയപരമായി എതിർത്തിരുന്നു ..നാസ്തികനായ ബൗദ്ധർ എന്തിനാണ് ബുദ്ധന് ദെയ്വീക പരിവേഷം നൽകുന്നത് എന്ന ആജ്ജീവകാരുടെ ചോദ്യം ബുദ്ധ മത പ്രമാണിമാരെ അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്തു .ബൗദ്ധ വിശ്വാസിയായ ചക്രവർത്തി അശോകൻ തന്റെ സാമ്രാജ്യത്തിലുള്ള ആജീവകരെ മുഴുവൻ വധിക്കുകയും ,അവശേഷിച്ച ചിലർ ദക്ഷിണേന്ത്യയിലേക്കു രക്ഷപെടുകയും ചെയ്തു . പതിനാലാം ശതകം വരെ ദക്ഷിണേന്ത്യയിൽ അപൂർവ്വമായെങ്കിലും ആജീവക സന്യാസിമാർ നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട് .
മകാലി ഗോശാലൻ എന്ന മഹർഷിയാണ് ആജീവകാരുടെ ആചാര്യനായി കരുതുന്നത് .ഗൗതമ ബുദ്ധന്റെ സമകാലികനായിരുന്നു അദ്ദേഹം ..ആജീവക ദർശനത്തിന്റെ പ്രമാണ ഗ്രന്ഥങ്ങൾ ഒന്നും മൂലരൂപത്തിൽ ലഭ്യമല്ല .ആജീവക ആചാര്യന്മാരെയും സന്യാസിമാരെയും വധിച്ച കൂട്ടത്തിൽ ചക്രവർത്തി അശോകൻ അവരുടെ ഗ്രൻഥങ്ങളും കണ്ടുകെട്ടി നശിപ്പിച്ചതാകാം എന്ന ഒരനുമാനം നിലവിലുണ്ട്

ചാതുർവർണ്യം

ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച ,ഹൈന്ദവസമൂഹത്തിന്റെ ഐക്യത്തിന് ഇന്നും വിഘാതം നിൽക്കുന്ന ,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് ജാതിവ്യവസ്ഥ.ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ?
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കാം.

ജാതി എന്നാൽ എന്താണ്?

പൗരാണിക ഭാരതത്തിലെ നിയമ സംഹിതകളിൽ ഒന്നായ മനുസ്‌മൃതി നാല് ജാതികളെ കുറിച്ച്പറയുന്നു.
അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം).
( മനുസ്‌മൃതി 1 - 43 മുതൽ 46 വരെ )

അണ്ഡജം എന്നാൽ മുട്ടയിൽ നിന്ന് ജന്മം എടുക്കുന്ന ജീവികൾ ,
ഉദ്ഭിജ്ജം എന്നാൽ വിത്തിൽ നിന്ന് ജന്മം എടുക്കുന്നവ ,
സ്വേദജം എന്നാൽ ഊഷ്മാവില്‍ നിന്ന് ജന്മം എടുക്കുന്നവ ,
യോനിജം അഥവാ ജരായുജം എന്നാൽ ഗർഭപാത്രത്തിൽ നിന്ന് വരുന്നവ.ഇവ നാലാകുന്നു സ്‌മൃതികള്‍ പ്രകാരം. ജാതി എന്ന വാക്കിനെ GENUS എന്ന അർത്ഥത്തിലോ SPECIES എന്ന അർത്ഥത്തിലോ ആണ് മനസ്സിലാക്കേണ്ടത്. ഇതിൽ പരം ഒരർത്ഥവും മനു ജാതിക്കു കൽപ്പിക്കുന്നില്ല.
നാം എല്ലാം യോനിജം എന്ന ജാതിയിൽ മനുഷ്യൻ എന്ന ഉപജാതിയിൽ പെടുന്നു.ഈ ജാതി തീർച്ചയായും ജന്മസിദ്ധം തന്നെ.
ശ്രീനാരായണ ഗുരുദേവൻ ഈ വസ്തുത മനോഹരമായ ഒരു ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്വം വേത്തി കോ പി ന
(ജാതി നിർണ്ണയം )

ഗോവിന് ഗോത്വം പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി, ബ്രാഹ്മണൻ തുടങ്ങിയവ ജാതി അല്ല.കഷ്ടം, ഈ തത്വത്തെ ആരും തന്നെ അറിയുന്നില്ലല്ലോ. അപ്പോൾ ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ ,ശൂദ്രൻ എന്നിവ എന്താണ്?
ഇവ വർണ്ണം ആകുന്നു.ഈ നാല് വർണ്ണങ്ങളെ വേദാദി ശാസ്ത്രങ്ങൾ ചാതുർവർണ്യം എന്ന് വിളിക്കുന്നു. എന്താണ് ചാതുർവർണ്യം ?

ചാതുർവർണ്ണ്യത്തെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ വാക്കുകളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വിവരിക്കുന്നു

ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ - (ഭഗവത്‌ഗീത 4 -13 )

ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളും എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഈ ശ്ലോകത്തെ. ക്രമികമായി ശ്രദ്ധിക്കാം...

വൃഞ് വരണേ എന്ന ധാതുവിൽ നിന്ന് ഉത്ഭവിക്കുന്ന വർണ്ണം എന്ന പദത്തിന് വരിക്കുക എന്നാണ് അർത്ഥം.
വരിക്കുക എന്നാൽ സ്വീകരിക്കുക, ആർജ്ജിക്കുക.അപ്പോൾ വർണ്ണം എന്ന വാക്കിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു ,വർണ്ണം ജന്മസിദ്ധമല്ല മറിച്ഛ് നേടിയെടുക്കേണ്ടത് ആകുന്നു.
വരിക്കുന്നതു വർണ്ണം. എന്തിനെയാണ് വരിക്കുന്നത് ? വരിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?

വരിക്കുന്നത് ഒരുവന്റെ കർമ്മത്തെ ആണ് ,
അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....

ഭൂമിയിൽ എവിടെയൊക്കെ മനുഷ്യൻ സാമൂഹികമായും, സാമാജികമായും ജീവിക്കുന്നുവോ അവിടെയൊക്കെ മനുഷ്യന്റെ കർമ്മങ്ങളെ (തൊഴിൽ) പ്രായേണ നാലായി വിഭജിച്ചു കാണാം.

1. ജ്ഞാനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന INTELLECTUAL CLASS ( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).

2. രാജ്യഭരണം,പ്രജാസംരക്ഷണം എന്നീ കർമ്മങ്ങൾ ചെയ്യുന്ന MILITARY / POLITICAL CLASS (സൈനികർ,പോലീസുകാർ,ഭരണകർത്താക്കൾ തുടങ്ങിയവർ ).

3. ധനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന BUSINESS CLASS.

4. സേവനാധിഷ്ഠിത കർമ്മങ്ങൾ ചെയ്യുന്ന LABOUR /SERVICE /WORKING ക്ലാസ്.

ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.
സമൂഹത്തിന്റെയ്യും വ്യക്തി‌യുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിതമാണ്.

സമൂഹത്തിൽ ഓരോ വ്യക്തിയും തന്റെ സ്വഭാവഗുണത്തിനും അഭിരുചിക്കും അനുസരിച്ചു് ,തനിക്കു യോജിച്ച ഒരു കർമ്മത്തെ സ്വീകരിച്ചു് ആ കർമ്മമേഖലയിൽ പ്രവർത്തിക്കുന്നു.

ഒരുവന് തന്റെ സ്വഭാവഗുണത്തിനു യോജിക്കാത്ത കർമ്മത്തെ ചെയ്യാൻ സാധിക്കുകയില്ല.
അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല.
ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.

ഭഗവത് ഗീത വീണ്ടും പറയുന്നു ;

ബ്രാഹ്മണ ക്ഷത്രിയ വിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : (ഗീത 18 -41 )

ബ്രാഹ്മണ, ക്ഷത്രിയ ,വൈശ്യ, ശൂദ്രന്മാരുടെ കർമ്മങ്ങൾ സ്വഭാവ ജന്യമായ ഗുണങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

ഇവരുടെ കർമ്മങ്ങൾ എന്ത് ? മനുസ്‌മൃതി പറയുന്നു ;

1. അധ്യാപനം അധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് ( 1 - 88 )

പഠിക്കുക ,പഠിപ്പിക്കുക ,യജ്ഞം ചെയ്യുക,യജ്ഞം ചെയ്യിക്കുക,
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ.

2. പ്രജാനാം രക്ഷണം ദാനമിജ്യാധ്യയനമേവ ച
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )

പ്രജാരക്ഷണം ആകുന്നു ക്ഷത്രിയന്റെ മുഖ്യകർമ്മം.

3. പശൂനാം രക്ഷണം ദാനമിജ്യാധ്യയനമേവ
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച (1 - 90 )

കന്നുകാലി സംരക്ഷണം ,വ്യാപാരം ,കൃഷി,ധനവ്യാപാരം
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.

4. ഏകമേവതു ശൂദ്രസ്യ പ്രഭു: കർമ്മ സമാദിശത്.
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. ( 1 - ൯൧ )

പരിചര്യാത്മകമായ കർമ്മങ്ങൾ ആകുന്നു ശൂദ്രന്റേത്.

(പാചകവൃത്തി,രജകവൃത്തി,ക്ഷൗരവൃത്തി,ഭാരവാഹനം തുടങ്ങിയവ )

ഈ കർമ്മങ്ങൾ ഓരോന്നും, ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കേണ്ടത് ആകുന്നു.അല്ലാതെ ഇവയൊന്നും ജന്മസിദ്ധമല്ല.

ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണൻ ആകില്ല.ജന്മം കൊണ്ട് ഒരാളും ശൂദ്രനും ആകുന്നില്ല.

ബ്രാഹ്മണന്റെ മകൻ ബ്രാഹ്മണൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.അപ്രകാരം തന്നെ ശൂദ്രന്റെ മകൻ ശൂദ്രനാകണമെന്നും ഒരു നിർബന്ധവും ഇല്ല.ബ്രാഹ്മണന് ശൂദ്ര ഗുണമുള്ള സന്താനം ജനിക്കാം,അപ്രകാരം തന്നെ ശൂദ്രന് ബ്രാഹ്മണ ഗുണമുള്ള സന്താനവും ജനിക്കാം.

ജന്മം കൊണ്ട് ആർക്കും വിശേഷാധികാരം ഒന്നുംതന്നെ ഇല്ല.ഒരുവന്റെ കർമ്മം അവന്റെ ഗുണത്തെയും പ്രയത്നത്തെയും മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്.ഇവിടെ നാം വളരെ വ്യക്തമായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എല്ലാവര്ക്കും എല്ലാ കർമ്മങ്ങളും ചെയ്യാൻ സാധിക്കില്ല.

ഓരോ കർമ്മത്തിനും അധികാരിയുണ്ട്. കാരണം വ്യക്തികളുടെ അഭിരുചിയും,കഴിവും വ്യത്യസ്‍തമാകുന്നു.കേവലം എന്തെങ്കിലും ആയിത്തീരാനുള്ള ആഗ്രഹം മാത്രം പോരാ ,അതിനുള്ള അഭിരുചിയും, കഴിവും സർവ്വോപരി പ്രയത്‌നവും ഉണ്ടാകണം.ഇവയാകുന്നു ഒരുവന്റെ വർണ്ണത്തെ നിശ്ചയിക്കുന്നത് അല്ലാതെ അവന്റെ ജന്മമോ കുലമഹിമയോ ഒന്നും അല്ല.

അപ്രകാരം തന്നെ കർമ്മങ്ങൾ എല്ലാം തന്നെ ശ്രേഷ്ഠമാകുന്നു.ഏതെങ്കിലും കർമ്മം ഉത്‌കൃഷ്ടമാണെന്നും ,മറ്റേതെങ്കിലും കർമ്മം നികൃഷ്ട്ടമാണെന്നുമുള്ള വീക്ഷണം വേദത്തിനില്ല.

എല്ലാ കർമ്മങ്ങളും ശ്രേഷ്ഠമാണു എന്നതാകുന്നു ഭാരതീയ വീക്ഷണം.കർമ്മങ്ങളെല്ലാം പരസ്പരപൂരകമായി വർത്തിക്കുന്നതാണ്. രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് നാല് വർണ്ണങ്ങളുടെയും പരസ്പ്പര സഹകരണത്തോടു കൂടിയ പ്രവർത്തനം അനിവാര്യമാണ്.

വേദം പറയുന്നത് നോക്കൂ...;

രുചം നോ ധേഹി ബ്രാഹ്മണേഷു രുചം രാജസു നസ്കൃധി I
രുചം വിശ്യേഷു ശൂദ്രേഷു മയി ധേഹി രുചാ രുചം II

( യജുർവേദം 18 - 48 )

അല്ലയോ പ്രകാശസ്വരൂപനായ ഈശ്വരാ, ഞങ്ങളുടെ ബ്രാഹ്മണന്മാരെയും,
ക്ഷത്രിയന്മാരെയും ,വൈശ്യന്മാരെയും, ശൂദ്രന്മാരെയും
തേജസ്വികളാക്കിയാലും..

ഇതിൽപ്പരം എന്ത് തെളിവുകളാണ് വേണ്ടത്..!! നാല് വർണ്ണികരും രാഷ്ട്രത്തിന്റെ ,സമാജത്തിന്റെ അവിഭാജ്യ ഘടകമാകുന്നു...ഉച്ഛനീചത്വത്തിന്റെ ഒരു കണിക പോലും വേദത്തിൽ കാണുക അസാധ്യമാണ്..

അപ്പോൾ മുൻപ് പറഞ്ഞ ശ്ലോകത്തെ നമുക്ക് പൂർണ്ണമാക്കാം...

ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശഃ

നാല് വർണ്ണങ്ങളും ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വ്യക്തിയുടെയും സമാജത്തിന്റെയും നിലനിൽപിനുമായി നിലകൊള്ളുന്ന ഈ ചാതുർ വർണ്ണ്യ വ്യവസ്ഥയെ ഭഗവാൻ സൃഷ്ട്ടിച്ചു എന്ന് പറയുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് ? ഈ ലോകത്തിൽ ഏതൊരു നിയമക്രമമുണ്ടോ അഥവാ നിയാമക ശക്തിയുണ്ടോ അതിനാൽ ചാതുർവർണ്ണ്യം എന്ന വ്യവസ്ഥ നിയമിതമായിരിക്കുന്നു എന്ന് മനസിലാക്കണം...

ഈ വ്യവസ്ഥയ്ക്കനുസൃതമായി ഒരുവൻ തന്റെ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കുന്ന കർമ്മത്തെ സ്വധർമ്മം എന്ന് പറയുന്നു.സ്വധർമ്മം ആചരിക്കുക എന്നത് നമ്മുടെയെല്ലാം കർത്തവ്യമാകുന്നു..സ്വധർമ്മനുഷ്ട്ടാനം കൊണ്ട് എന്ത് പ്രയോജനം? ഭഗവാൻ പറയുന്നു ;

സ്വേ സ്വേ കർമ്മണ്യഭിരത: സംസിദ്ധിം ലഭതേ നര: (ഗീത 18 -45 )

സ്വകർമ്മങ്ങളിൽ അഭിരതനാകുന്ന മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു.

സ്വകർമ്മനുഷ്ഠാനം ഈശ്വരാർപ്പണമായി ചെയ്യുന്ന പക്ഷം അത് ഈശ്വരോപാസനയായി ഭവിക്കുന്നു,അഥവാ സ്വന്തം കർമ്മാചരണം തന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠമായ ഈശ്വരോപാസന.
ധർമ്മം ,അർഥം ,കാമം ,മോക്ഷം -ഇവ നാലും ഒരുവൻ നേടിയെടുക്കുന്നത് കർമ്മാചരണത്തിലൂടെ തന്നെ. )

ഇതാകുന്നു ചുരുക്കത്തിൽ വേദ പ്രതിപാദിതമായ ചാതുർവർണ്ണ്യവ്യവസ്ഥയുടെ സൈദ്ധാന്തിക വശം.
ഇത് ഭാരതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്ന് പരിശോധിക്കാം ?

ഒരുവന്റെ ജന്മത്തിനു അനുസരിച്ചല്ല മറിച്ച് ഗുണത്തിനും കർമ്മത്തിനും അനുസരിച്ചാണ് വർണ്ണം നിശ്ചയിക്കുന്നത്.

എങ്കിൽ ഈ വർണ്ണത്തെ നിശ്ചയിക്കുന്നത് ആര് ? അല്ലെങ്കിൽ എങ്ങനെ ?

പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസം ഗുരുകുല വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ സന്താനത്തെ ഗുരുകുലത്തിലേക്കു പറഞ്ഞയക്കുന്നു (ഉപനയനം).
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.

ഈ കാലയളവിനെ ബ്രഹ്മചര്യം എന്ന് പറയുന്നു. ശിഷ്യനെ സദാ സമയവും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, നിരന്തര മൂല്യനിർണ്ണയവും നടത്തുന്ന ഗുരുനാഥൻ അവന്റെ കഴിവും അഭിരുചിയും അനുസരിച്ചു അവനു യോജ്യമായ വിദ്യാഭ്യാസം അവനു നൽക്കുന്നു.

വിദ്യാഭ്യാസം പൂർത്തിയാക്കി ഗുരുകുലം ഉപേക്ഷിച് ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഗുരുനാഥൻ അവന് അവന്റെ വർണ്ണത്തെ നല്കുന്നു.
ഈ ചടങ്ങിനെ സമാവർത്തനം എന്ന് പറയുന്നു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ GRADUATION DAY.

ഗുരുനാഥൻ നൽകുന്ന ബിരുദമാകുന്നു ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിവ. ഗുരുനാഥനാൽ നൽകപ്പെട്ട വർണ്ണത്തെയാണ് അയാൾ പിന്നീട് തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നത്.

ഒരുവൻ ഏതെങ്കിലും വർണ്ണം സ്വീകരിച്ചു എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ അതേ വർണ്ണത്തിൽ തന്നെ തുടരണം എന്നും നിർബന്ധമില്ല.മറ്റൊരു വർണ്ണത്തിനു വിധിച്ച കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള യോഗ്യത ഒരുവന് കൈവരുന്ന പക്ഷം അയാൾക്ക് ആ വർണ്ണത്തെ സ്വീകരിക്കാനും അധികാരമുണ്ട്. ഇവയ്‌ക്കൊന്നും തന്നെ കുലവുമായി ഒരു ബന്ധവും ഇല്ല.ഒട്ടനവധി ഉദാഹരണങ്ങൾ ഇതിനു ശാസ്ത്രങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കും.

ഛാന്ദോഗ്യ ഉപനിഷത്തിൽ ,സ്വന്തം അച്ഛൻ ആരെന്നു പോലും അറിയാത്ത സത്യജാമബാലൻ എന്ന ബാലകൻ ജാബാല മഹർഷിയായി തീർന്നത് കാണാം..
ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും ,
ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം.

ചണ്ഡ കർമ്മങ്ങൾ അഥവാ ധാർമ്മികമല്ലാത്ത കർമ്മങ്ങളെ ചെയ്യുന്നവൻ ആരോ അവൻ ചണ്ഡാളൻ , ആയതിനാൽ തന്നെ അയാൾ വർണ്ണ ബാഹ്യനാകുന്നു.
ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)

മഹാഭാരതം പറയുന്നു;

കഥം പ്രാപ്തം മഹാരാജ ക്ഷത്രിയേണ മഹാത്മനാ
വിശ്വാമിത്രേണ ധർമാത്മൻ ബ്രാഹ്മണത്വം നരശർഷഭ II
(മഹാഭാരതം അനുശാസനപർവ്വം 3 -1 -2 )

ക്ഷത്രിയകുലജാതനെങ്കിലും മഹാത്മാവായ വിശ്വാമിത്രൻ എങ്ങനെ
ബ്രാഹ്മണ്യം നേടി ?

സ്ഥാനേ മതംഗോ ബ്രാഹ്മണ്യം ആലഭദ് ഭരതർഷഭ
ചണ്ഡാലയോനൗ ജാതോ ഹി കഥം ബ്രാഹ്മണ്യമാപ്തവാൻ II
( മഹാഭാരതം അനുശാസനപർവ്വം 3 19 )

ചണ്ഡാലയോനിയിൽ പിറന്ന മതംഗൻ എങ്ങനെ ബ്രാഹ്മണ്യം നേടി ?

ഒട്ടനവധി ഉദാഹരണങ്ങൾ ഇതിഹാസങ്ങളിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.

സർവ്വ വർണ്ണികരാലും പൂജിക്കപ്പെടുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ബ്രാഹ്മണരായിരുന്നില്ല.രാമൻ ക്ഷത്രിയകുലജാതനായിരുന്നെങ്കിൽ കൃഷ്ണൻ യാദവ കുലജാതനായിരുന്നു.ബ്രാഹ്മണ കുലജാതനായ ദ്രോണൻ ക്ഷത്രിയനായിത്തീർന്നു.

അന്വേഷിക്കുന്നവർക്ക് ഇനിയും നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ജാതിയുടെ ഉച്ഛനീചത്വങ്ങളൊന്നും പൗരാണിക ഭാരതത്തിൽ ഉണ്ടായിട്ടില്ലാ എന്നതിന് ഇവ മതിയായ തെളിവുകൾ തന്നെ.

# ഇനി ചാതുർവർണ്ണ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ഥിരം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം....

ചോദ്യം 1. വേദപഠനം ശൂദ്രന് നിഷിദ്ധമാണോ ?

ഉത്തരം : ഒരിക്കലും അല്ല. എന്തുകൊണ്ടെന്നാൽ ബ്രാഹ്മണനും, ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ഒരു പോലെ വേദാധികാരം ഉണ്ട് എന്ന് വേദം തന്നെ പറയുന്നത് കൊണ്ട്...

യജുർവേദം പറയുന്നത് കാണുക ;

യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ
ബ്രഹ്മ രാജന്യാഭ്യാം ശൂദ്രായ
ചാര്യയായ ച സ്വായ ചാരണായ (യജുർവേദം 26 - 2 )

ഈ മംഗളകരമായ വേദവാണിയെ ബ്രാഹ്മണനും ,ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ,ഒപ്പം ചരിക്കുന്ന സർവർക്കും ഉപദേശിച്ചാലും.

ഇതിൽപ്പരം ഇനിയെന്തെങ്കിലും തെളിവ് വേണോ..?
വേദം സർവ്വ പ്രപഞ്ചത്തിനും അവകാശപ്പെട്ടതാണ്.കേവലം ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതല്ല...

ചോദ്യം 2 : പൗരാണിക ഭാരതത്തിലെ സാമൂഹിക വ്യവസ്ഥയിൽ ശൂദ്രൻ
പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നോ ?

ഉത്തരം : ഇല്ലാ എന്ന് തന്നെയാണ്. മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ , രാജാവിന്റെ രാജഭരണം എങ്ങനെ ഉള്ളതായിരിക്കണം എന്ന് വിശദമായി പറയുന്നു. രാജാവിന് 8 മന്ത്രിമാർ ഉണ്ടാകണം. രാജാവിനെ ഉപദേശിക്കാൻ 2 അമാത്യ സഭ ( ഉപദേശക സമിതി) ഉണ്ടായിരിക്കണം.

ഈ ഉപദേശക സമിതിയിൽ ഓരോന്നിലും 21 വൈശ്യന്മാർ , 18 ക്ഷത്രിയന്മാർ , 4 ബ്രാഹ്മണന്മാർ , 3 ശൂദ്രന്മാർ എന്നിവർ അവശ്യം ഉണ്ടാകണം എന്ന് പറയുന്നു.
( ശാന്തിപർവം 85 -7 - 6 - 11 ).

യുധിഷ്ടരന്റെ സഭയിലും ഇപ്രകാരമായിരുന്നു അമാത്യസഭയുടെ ഘടന. പാർശ്വവത്ക്കരിക്കപ്പെട്ട , വിദ്യാരഹിതനായ ശൂദ്രൻ എങ്ങനെ രാജാവിനെ ഉപദേശിക്കും ? തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ശൂദ്രന് ഉണ്ടായിരുന്നെങ്കിൽ അവൻ രാജ്യസഭ സ്വപ്നം കാണുകയെങ്കിലും സാധ്യമാണോ ? ചിന്തിക്കുക...

ചോദ്യം 3 : ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ആണോ ശൂദ്രൻ ജനിച്ചത് ?

ഉത്തരം : അല്ല എന്ന് തന്നെ.
എന്ത് കൊണ്ട് ? ഈശ്വരന് പാദങ്ങൾ ഇല്ലാ എന്നത് കൊണ്ട് തന്നെ.
ഈശ്വരനെ അകായം എന്ന് വേദം വിശേഷിപ്പിക്കുന്നു.

അകായം എന്നാൽ ശരീരരഹിതമായതു.
ശരീരരഹിതമായ ഈശ്വരന്റെ പാദങ്ങളിൽ നിന്നു ശൂദ്രൻ എങ്ങനെ ജനിക്കാൻ ? അപ്പോൾ പുരുഷ സൂക്തത്തിൽ ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ശൂദ്രൻ ജനിച്ചു എന്ന് പറയുന്നതോ ?

പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ.

സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു.ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു. ഈ പ്രപഞ്ചത്തെ ഈശ്വരന്റെ ശരീരമായി കൽപ്പിച്ച്‌, ബ്രാഹ്മണനെ അവന്റെ മുഖമായും, ക്ഷത്രിയനെ അവന്റെ ബാഹുക്കളായും , വൈശ്യനെ അവന്റെ തുടകളായും , ശൂദ്രനെ അവന്റെ പാദങ്ങളായും കൽപിച്ചിരിക്കുന്നു.

നാല് വർണ്ണങ്ങളുടെയും പാരസ്പ്പര്യത്തെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.ഒരു ശരീരാങ്ഗം നഷ്ടപ്പെട്ടാൽ നാം എങ്ങനെ അപൂർണ്ണനാവുന്നുവോ അപ്രകാരം ഏതെങ്കിലും ഒരു വർണത്തിന്റെ അഭാവത്തിൽ സമൂഹവും അപൂർണ്ണമാകുന്നു.

ചില ദോഷൈകദൃക്കുകൾ ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട് ; ശൂദ്രൻ പാദത്തിൽ നിന്ന് ജനിച്ചതിനാൽ നികൃഷ്ടനാണ്. അത്തരക്കാർക്കു തങ്ങളുടെ പാദങ്ങൾ നികൃഷ്ട്ടമായി തോന്നുന്നുണ്ടാവും അതുകൊണ്ടാകും ഇപ്രകാരം പറയുന്നത് എന്നേ മനസ്സിലാക്കാൻ സാധിക്കൂ.

ഒരു കാര്യം ഓർക്കുക നാം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും പാദങ്ങളെ തൊട്ടു വന്ദിക്കുന്നവരാണ് ; ഈശ്വരന്റെ പാദാരവിന്ദങ്ങളെ നമസ്ക്കരിക്കുന്നവരാണ്.നാം അനുഗ്രഹത്തിനായി ആരുടേയും തലയിലേക്ക് ചാടി വീഴാറില്ല.ആ നമുക്ക് ഈശ്വരന്റെ പാദങ്ങൾ നിന്ദ്യമാണോ എന്ന് സ്വയം വിലയിരുത്തുക.

ചോദ്യം 4 : മനുസ്‌മൃതിയിൽ ശൂദ്ര വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടോ ?

ഉത്തരം : അതെ, ഉണ്ട് എന്ന് തന്നെ ആണ് മറുപടി. മനുവിനാൽ രചിക്കപ്പെട്ട സ്‌മൃതി ഒരു നിയമ സംഹിതയാണ്. ഇത് സർവ്വകാലത്തിനും സർവ്വദേശത്തിനും വേണ്ടി എഴുതി വച്ച ഒരു ഗ്രൻഥമല്ല.

സ്‌മൃതി ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടവയാകുന്നു.ആയതിനാൽ തന്നെ മനുസ്‌മൃതിയിലെ പല ആശയങ്ങളും ഈ കാലഘട്ടത്തിനു യോജിച്ചതല്ല.

എന്നാൽ ഒന്ന് മനസ്സിലാക്കുക മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ ഒന്നും മനു എഴുതിയതല്ല.മനു മഹാനായ ഒരു ഋഷിയാണ് ,അദ്ദേഹത്തിന്റെ നാവിൽ നിന്ന് വേദവിരുദ്ധമായ ഒരു ഉപദേശവും വരില്ല.
മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ എല്ലാം തന്നെ പിൽക്കാല പ്രക്ഷിപ്തങ്ങൾ ആണ്. ശ്രദ്ധയോടെ മനുസ്‌മൃതിയിലൂടെ കടന്നു പോകുന്നവർക്ക് അതിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കും.

പ്രഥമ പ്രമാണം വേദമാണ്.മനു തന്നെ പറയുന്നു ;

വേദോഖിലോ ധർമ്മ മൂലം ( മനുസ്‌മൃതി 2 - 6 )

വേദമാകുന്നു അഖില ധർമ്മത്തിന്റെയും അടിസ്ഥാനം.

ആയതിനാൽ വേദവിരുദ്ധമായതെല്ലാം അസ്വീകാര്യമാണ്.
സ്‌മൃതിയിലെ നന്മയെ മാത്രം സ്വീകരിച്ചു അല്ലാത്തതിനെ ഉപേക്ഷിക്കുക.

യുക്തിയുക്തമുപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്‍യുക്തം പത്മജനാന

യുക്തിയുക്തമായ കാര്യങ്ങൾ ബാലകനിൽ നിന്നും സ്വീകരിക്കണം ,യുക്തിരഹിതമായതു ബ്രഹ്‌മാവ്‌ പറഞ്ഞാലും പുല്ലു പോലെ ഉപേക്ഷിക്കണം.

ചോദ്യം 5 : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ ? എപ്പോൾ ?

ഉത്തരം : അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത്.
വേദ പഠനം ലോപിച്ചത് കൊണ്ടും വേദത്തിന്റെ അന്തസത്ത കൈമോശം വന്നത് കൊണ്ടും തന്നെ..

സത്യയുഗ സമൂഹവും ത്രേതായുഗ സമൂഹവും വേദപ്രതിപാദിതമായ വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.
ജാതീയതയുടെ ഒരു സൂചനയും വേദത്തിലോ രാമായണത്തിലോ നമുക്ക് കാണാൻ സാധിക്കില്ല.

ജാതീയതയുടെ ഭ്രൂണാവസ്ഥ കാണുന്നത് മഹാഭാരതത്തിൽ ആണ്.സൂത പുത്രനായി ജനിച്ചു എന്ന കാരണത്താൽ പാണ്ഡവരുടെ പരിഹാസത്തിനു വിധേയനാകുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണുന്നു.

എങ്കിൽപ്പോലും പിൽക്കാലത്തു ഭാരതത്തിൽ നിലവിൽ വന്ന സങ്കുചിതമായ ജാതി വ്യവസ്ഥ അപ്പോഴും നിലവിൽ ഉണ്ടായിരുന്നില്ല.ആയിരുന്നെങ്കിൽ സൂതപുത്രനായ കര്ണ്ണന് അംഗ രാജ്യത്തിന്റെ രാജാവാകാൻ സാധിക്കുമായിരുന്നില്ല.

എന്നാൽ ഓർക്കുക രാമായണത്തിൽ ദശരഥന്റെ മന്ത്രിയായിരുന്ന സുമന്ത്രരെ , രാജകാര്യങ്ങളിൽ വ്യാപാരിക്കുമ്പോൾ സുമന്ത്രാ എന്നും തേരാളിയായി കർമ്മം ചെയ്യുമ്പോൾ സൂതാ എന്നും ദശരഥനും ശ്രീരാമനും അഭിസംബോധന ചെയ്യുന്നതായിക്കാണാം സൂതൻ എന്നത് രാമായണ കാലഘട്ടത്തിൽ ഒരു സമുദായമോ കുലമോ ആയിരുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു

പില്ക്കാല ഭാരതത്തിൽ ശൂദ്ര കുലജാതനായ ചന്ദ്രഗുപ്ത മൗര്യൻ , ചാണക്യൻ എന്ന ബ്രാഹ്മണന്റെ സഹായത്തോടെ മൗര്യ സാമ്രാജ്യം പടുത്തുയർത്തി എന്ന് ചരിത്രം.

അപ്പോൾ ഈ കാലഘട്ടത്തിലും ജന്മാധിഷ്ഠിതമായ ജാതീ വ്യവസ്ഥ നിലവിൽ വന്നിട്ടില്ല എന്ന് തന്നെ മനസിലാക്കണം.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും , ഇവിടെ ചേകവന്മാരെ അന്നും ഇന്നും ക്ഷത്രിയരായി തന്നെയാണ് ഗണിക്കുന്നത്. ചേകവന്മാർ ഈഴവ,തീയ്യ സമുദായത്തിലെ പോരാളികൾ ആയിരുന്നു.
വടക്കൻ പാട്ടിലെ വീര നായിക ഉണ്ണിയാർച്ചയും, ആരോമൽ ചേകവരും , ചന്തുവും ഇവർ തന്നെ. കടത്തനാട്ടിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ ചേകവന്മാർ രാജാക്കന്മാർക്ക് വേണ്ടി പോരാടിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
എന്നാൽ പിൽക്കാല അവസ്ഥ കേരളത്തിൽ എന്തായിരുന്നു എന്ന് ചിന്തിക്കുക.

നാല് വർണ്ണികർ , വർണ്ണബാഹ്യനായ ചണ്ഡാലൻ , ഈ അഞ്ചു പേരെ കുറിച്ച് മാത്രമേ വേദം പറയുന്നുള്ളു.എന്നാൽ ഇന്ന് ഭാരതത്തിൽ എത്ര സമുദായങ്ങൾ ഉണ്ട് ?ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുമോ?
ഇവയിൽ അധികവും മുസ്ലിം / കൊളോണിയൽ ഭരണകാലഘട്ടങ്ങളിൽ രൂപപ്പെട്ടുവന്നവയാണ്.
ഇന്ന് സമുദായമായി അംഗീകരിക്കുന്നവയിൽ പലതും മുന്‍ കാലങ്ങളിൽ അങ്ങനെയല്ലായിരുന്നു എന്ന് കാണാൻ സാധിക്കും.ഇതിനു ഏറ്റവും നല്ല ഉദാഹരണം രജപുത്രന്മാർ തന്നെ.

ആധുനിക ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്, ഇന്ന് കാണുന്ന ജാതി വ്യവസ്ഥ ( തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്മയും ഉള്ള ) രൂഢമൂലമാവുന്നതു പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ആണ് എന്നാകുന്നു.

CAMBRIDGE സർവ്വകലാശാല പ്രസിദ്ധീകരിച്ച THE NEW CAMBRIDGE HISTORY OF INDIA സീരീസിൽ , ചരിത്രകാരി SUSAN BAYLY രചിച്ച
CASTE ,SOCIETY AND POLITICS IN INDIA എന്ന പുസ്തകത്തിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു.ജാതീയത ഭാരത സമൂഹത്തിന്റെ സഹജമായ ഒരു സ്വഭാവം അല്ലായിരുന്നുവെന്നും , 17 ആം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടങ്ങളിൽ ആണ് ഇവ വ്യവസ്ഥാപിതമാകുന്നത് എന്നും ഗവേഷക അഭിപ്രായപ്പെടുന്നു.

ഏതൊരു ആചരണത്തിന്റെ പിന്നിലും ഒരറിവുണ്ട്.അറിഞ്ഞു ചെയ്യുമ്പോൾ ആണ് ആചാരമാകുന്നത് , അല്ലാത്തപക്ഷം അത് അനാചാരമോ ദുരാചാരമോ ആയി മാറിത്തീരും. ജാതീയതയും ഇപ്രകാരം നമ്മെ ബാധിച്ച ഒരു ദുരാചാരം തന്നെ.
ഇതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക പോംവഴി ശരിയായ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാകുന്നു.

ശ്രീ നാരായണ ഗുരുദേവനും , ചട്ടമ്പി സ്വാമികളും , ആര്യ സമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയും , ശ്രീ രാജാ രാം മോഹൻ റോയിയും ചെയ്തത് ഇത് തന്നെ. ഇവരാരും സ്വധർമ്മത്തെ നിഷേധിച്ചവരല്ല.

ഹിന്ദു ധർമ്മത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ഇവർ ധർമ്മോദ്ധാരണം ചെയ്തു, അനാചാരങ്ങളോട് പടവെട്ടി...
ജാതീയതയെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട പന്ഥാവ് ഇതാകുന്നു

അഷ്ടാംഗഹൃദയം അദ്ധ്യായം 1

ആയുഷ്കാമീയം

രാഗാദി രോഗാൻ സതതാൻ അനുഷ്ക്താൻ
അശേഷകായ പ്രസൃതാൻ അശേഷാൻ
ഔത്സുക്യ മോഹ അരതിദാൻ ജഘാന
യോ അപൂർവ വൈദ്യായ നമോ അസ്തു തസ്മൈ

ഇഷ്ട ദേവതാ സ്മരണ ചെയ്യുന്നതു എതൊരു കര്യത്തിന്റെയും വിജയത്തിനാവശ്യമാണല്ലോ, അതുകൊണ്ടു തന്നെ ഇവിടെ വൈദ്യരിൽ വൈദ്യനായതു ആരോ അവനെ നമസ്കരിക്കുന്നു .
രാഗാദികളായ രോഗങ്ങളെ ജയിച്ച ആ അപൂർവ്വ വൈദ്യനു എന്റെ നമസ്കാരം
രാഗാദികൾ മാനസികങ്ങളായ രോഗങ്ങളാണു അവയാകട്ടെ ജനനം മുതൽ മരണം വരെ മനുഷ്യന്റെ സന്തത സഹചാരിയാണു. അവയേ ജയിക്കുക സാധാരണ വൈദ്യനു സാധ്യമല്ലാ അതുകൊണ്ടു അവയെ ജയിച്ച വൈദ്യനെ നമിക്കുന്നു

രഗദികൾ- ക്രോധ , കാമ , മദ, മാത്സര്യാദികൾ

അതാഥ ആയുഷ് കാമീയം
അധ്യായം വ്യാഖ്യാസ്യാമ:
ഇതിഹ സ്മാഹു: അത്രേയാദയോ മഹർഷയ:

അത്രേയാദിഭഗവാനാൽ പറയപ്പെട്ട അയുഷ്കാമീയം എന്ന അദ്ധ്യാത്തെ കുറിച്ചു ഇവിടെ പറയാം

ആയു കാമയമനേന ധർമ്മ അർത്ഥ സുഖ സാധനം
ആയുർവേദോപദേശേഷു വിധേയ പരമാദര

1
പുരുഷാർത്ഥങ്ങളായ ധർമ്മം അർത്ഥം കാമം എന്നിവയെ ആഗ്രഹിക്കുന്നവൻ ആയുസിനെ സംരക്ഷിക്കേണ്ടതു പുരുഷാർത്ഥ സാധനത്തിനു അത്യാവശ്യമാണു
അങ്ങനെ പുരുഷാർത്ഥങ്ങൾ പൂർത്തീകരിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ ആയുസ്സിനേയും ആരോഗ്യത്തേയും രക്ഷിക്കുവാൻ എല്ലവിധ ആദരവോടും കൂടി ആയുർവേദത്തിൽ പറയപ്പെട്ടിട്ടുള്ള തത്വങ്ങളെ ആചരിച്ചു പോരേണ്ടതാകുന്നു

ബ്രഹ്മാ സ്മൃത്വാ ആയുഷോ വേദം പ്രജാപതിം അജിഗ്രഹൽ
സോ അശ്വിനൗ തൗ സഹസ്രാക്ഷം സോ അത്രി പുത്രാദികാൻ മുനീൻ
തേ അഗ്നിവേശാദികാം തേ: തു പൃഥക് തന്ത്രാണി തേനിര

2
ബ്രഹ്മാവിനാൽ ഓർത്തെടുക്കപ്പെട്ട ആയുസ്സിന്റെ വേദം പ്രജാപതിക്കും പ്രജാപതിയിൽ നിന്നും അശ്വിനി കുമാരന്മാർക്കും അവരിൽ നിന്നും ഇന്ദ്രനും (സഹസ്രാക്ഷൻ) ഇന്ദ്രനിൽ നിന്നും ആത്രേയാദി മുനിമാർക്കും അവരിൽ നിന്നും
അഗിനിവേശനും മറ്റു മുനിമാരിലേക്കും പകർന്നു നല്കി അതിൽ നിന്നും അഗിവേശാദികൾ സ്വന്തമായി വെവ്വേറെ തന്ത്രങ്ങൾ രചിച്ചു

തേഭ്യോ അതി വിപ്രകീർണേഭ്യ:
പ്രായ: സാര തരോച്ചയ:
ക്രിയതേ അഷ്ടാംഗഹൃദയം ന
അതി സംക്ഷേപ വിസ്തരം
കായ ബാല ഗ്രഹ ഊർദ്ധ്വാംഗ
ശല്യ ദംഷ്ട്രാ ജരാ വൃഷാൻ
അഷ്ടവംഗാനി തസ്യ ആഹു
ചികിത്സാ യേഷു സംശ്രിതാ

3

അതിൽ അങ്ങുമിങ്ങുമായി ചിതറികിടക്കുന്ന സാരംശങ്ങൾ എല്ലാം എടുത്തു അധികം നീട്ടാതെയും അധികം കുറുക്കാതെയും കായ , ബാല , ഗ്രഹ , ഊർദ്ധ്വാംഗം , ശല്യ , ദംഷ്ട്രാ, ജരാ, വൃഷാൻ എന്നീ എട്ടംഗങ്ങളൊടു കൂടിയ അഷ്ടാംഗഹൃദയം എന്ന ഈ ഗ്രന്ഥം രചിക്കുകയുണ്ടായി

വായു: പിത്ത കഫ: ച ഇതി
ത്രയോ ദോഷ സമാസത:
വികൃത അവികൃതാ ദേഹം
ഘ്നന്തി തേ വർത്തയന്തി ച
തേ വ്യാപിനോ അപി ഹൃത് നാഭ്യോ:
അധോ മദ്ധ്യ ഊർദ്ധ്വ സംശ്രയാ:

4

വായു:(വാതം), പിത്തം, കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങൾ, ഈ ദോഷങ്ങളുടെ വികൃതി(സമാവസ്ഥയിൽ നിന്നും ഉള്ള വ്യതിചലനം)രോഗങ്ങൾ ഉണ്ടാകുന്നതിനും അവികൃതി (സമാവസ്ഥ)ശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കും കാരണമാകുന്നു

ഈ മുന്നു ദോഷങ്ങൾ ഹൃദയം , നാഭി, മദ്ധ്യ ശരീരത്തിലും ഊർദ്ധ്വ ഭാഗത്തുമായി വ്യാപിച്ചിരിക്കുന്നു. ഇവിടെ മൂന്നു ദോഷങ്ങളും അവയുടെ പൊതുവായൊരു സ്ഥാനവും പറഞ്ഞിരിക്കുന്നു (അദ്ധ്യായം 12 ദോഷഭേദിയ അധ്യായത്തിൽ ഈ ദോഷങ്ങളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും അഞ്ചു വിധഭേദങ്ങളും കർമ്മങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടു)

ഇവിടെ ത്രിദോഷങ്ങൾക്കു അവയുടെ ഒരു ക്രമം പറഞ്ഞിരിക്കുന്നു ഒന്നു നോക്കിയാൽ സംഹിതയിൽ പലയിടത്തും ഈ ക്രമത്തിനെ പിന്തുടർന്നു പല കാര്യങ്ങളും പറംഞ്ഞിട്ടുള്ളതായി കാണാം

വാതം പിത്തം കഫം എന്നിങ്ങനെയുള്ള മൂന്നു ദോഷങ്ങളിൽ വാതവും പിത്തവും അവയുടെ സാമാന്യമായ ഗുണഗണങ്ങളാൽ ഗോചരമകുന്നു എന്നാൽ കഫത്തിനെ ഗുണഗണങ്ങാളാലും ശ്ലേഷ്മരൂപത്തിലും കാണുവാൻ

വയോ: അഹോരാത്രി ഭുക്താനാം
തേ അന്ത മദ്ധ്യാദിഗ ക്രമാൽ
തൈ: ഭവേത് വിഷമ തീക്ഷ്ണോ
മന്ദ ച അഗ്നി സമൈ: സമൈ:
കോഷ്ട: ക്രൂരോ മൃദു: മദ്ധ്യോ
മദ്ധ്യ: സ്യാത് തസ്മൈ: അപി
ശുക്ലാർത്തവ തൈ: ജന്മാദൗ
വിഷേണ ഏവ വിഷക്രിമേ:
തൈ: ച തിസ്ര: പ്രകൃതയോ
ഹീന മദ്ധ്യോത്തമാ പൃഥക്
സമധാതു സമസ്താസു
ശ്രേഷ്ഠാ നിന്ദ്യാ ദ്വിദോഷജാ:

5
വയസ്സ് ദിവസം( ദിനവും രാത്രിയും)ആഹാരം കഴിച്ചതിനു ശേഷം എന്നിവയുടെ അവസാനത്തിൽ, മധ്യത്തിൽ, ആദ്യം എന്നീ ക്രമത്തിൽ വാതം പിത്തം കഫം എന്നിവ പ്രധാനമായും ഉണ്ടാവും

അതായതു വയസ്സിന്റെ ആദ്യം ബാല്യാവസ്ഥയിൽ കഫത്തിനു പ്രാധാന്യവും മധ്യാവസ്ഥയിൽ യൗവനത്തിൽ പിത്തത്തിനും വാർധക്യാവസ്ഥയിൽ വാതത്തിനും ആയിരിക്കും പ്രാധാന്യം

അഗ്നി - ശരീരത്തിൽ പതിമൂന്നു വിധ അഗ്നികളാണു ഉള്ളതു അവ

പഞ്ച ഭൗതിക അഗ്നികൾ - 5 എണ്ണം
സപ്തധാത്വാഗ്നികൾ -7എണ്ണം
ജഠരാഗ്നി -1

ഈ പതിമൂന്നും വാത പിത്ത കഫങ്ങളുടെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു മൂന്നായി തിരിയുന്നു.

വാതം- വിഷമഗ്നിയ്ക്കും
പിത്തം - തീക്ഷ്ണാഗ്നിയ്ക്കും
കഫം - മന്ദാഗ്നിയ്ക്കും കാരണമാകുന്നു.

അതുപോലെ തന്നെ കോഷ്ടം- കോഷ്ടം എന്നതു വയറ്റിലെ ആന്തരികാവയവങ്ങളെയാണു ഇവിടെ കണക്കാക്കിയിരിക്കുന്നതു ഈ കോഷ്ടം അവയുടെ സ്വഭാവം അനുസരിച്ചു മൂന്നായി തരം തിരിക്കാം
ക്രുര മൃദു മദ്ധ്യമം എന്നിങ്ങനെ മുൻപു അഗ്നിയെ മൂന്നയി തിരിചതുപോലെ ഇവിടെ ആന്തരികാവയവങ്ങളേയും തിരിച്ചിരിക്കുന്നു
ശുക്ളം ആർത്തവം ഇവയുടെ സംയോഗത്താൽ ഉണ്ടാകുന്ന ഗർഭത്തിൽ പുംബീജത്തിലും സ്ത്രീ ബീജത്തിലും ഉണ്ടായിരുന്ന ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിഷത്തിൽ നിന്നും വിഷക്രിമികൾ ഉണ്ടാകുന്നതു പോലെ മതാപിതാക്കളുടെ ബീജസ്വഭാവത്തിൽ നിന്നും എകദോഷപൃക്രുതിയായും , ദ്വിദോഷ പ്രകൃതിയായും, സമപ്രകൃതിയായും സന്താനങ്ങൾ ഉണ്ടാകും
ഇവമൂന്നിലും സമദോഷപ്രകൃതി ശ്രേഷ്ടവും, ദ്വിദോഷജ പ്രകൃതി

തത്ര രൂക്ഷോ ലഘുശീത: ഖര:
സൂക്ഷ്മ ചലോ അനില:
പിത്തം സസ്നേഹ തീക്ഷ്ണ
ഉഷ്ണം ലഘു വിസ്രം സരം ദ്രവം
സ്നിഗ്ദ ശീതോ ഗുരു: മന്ദ:
ശ്ലക്ഷ്ണോ മൃത്സ്ന: സ്ഥിര കഫ:
സംസർഗ സന്നിപാത: ച തദ്
ദ്വി ത്രി ക്ഷയ കോപത:

6
വായുവിന്റെ ഗുണഗണങ്ങൾ
രൂക്ഷത ലഘുത ശീതത ഖരത സൂക്ഷ്മത ചലസ്വഭാവം
പിത്തത്തിന്റെ ഗുണഗണങ്ങൾ
സ്നേഹത്വം, തീക്ഷ്ണത, ഉഷ്ണത, ലഘുത, വിസ്രത, സരത, ദ്രവത
കഫത്തിന്റെ ഗുണഗണങ്ങൾ
സ്നിഗ്ദധത , ശീതത, ഗുരുത, മന്ദത, ശ്ലക്ഷ്ണത, മൃത്സ്നത, സ്ഥിരത

രസ അസൃക് മാംസ മേദോ
അസ്ഥി മജ്ജ ശുക്ലാനി ധാതവഃ
സപ്ത ദൂഷ്യാ മലാ മൂത്ര
ശകൃത് സ്വേദാദയഃ മലഃ അപി ച
വൃദ്ധിഃ സമാനൈഃ സർവ്വേഷാം
വിപരീതൈഃ വിപര്യയഃ

7
രസം, അസൃക്(രക്തം), മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്രം എന്നിങ്ങനെ ഏഴു ധാതുക്കളും ഈ എഴു ധാതുക്കളെ തന്നെ ദൂഷ്യങ്ങൾ എന്നും പറയപ്പെടുന്നു മൂന്നു മലങ്ങൾ മലം, മൂത്രം പിന്നെ സ്വേദം (വിയർപ്പ്) എന്നിങ്ങനെ

ബന്ധങ്ങൾ

മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.

ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!

നിങ്ങൾ ജനിച്ചുവെന്ന് പറയുന്നത് നിങ്ങളുടെ അമ്മയുടെ വയറ്റിൽ സ്പന്ദിച്ചു തുടങ്ങുമ്പോൾ.... അമ്മയിൽ നിന്നും പുറത്തു വരുമ്പോൾ അല്ലെ ....? ശരീരത്തില്നിന്നും ആത്മാവ് വേര്പെടുന്നതിനെ മരണമെന്നും പറയുന്നു....

അങ്ങിനെ എങ്കിൽ ഈ മരണവും ജനനവും ജീവിതവും, ഒന്നിന്റെ ആരംഭമോ അവസാനമോ ആണോ..? അത് ഒരു തുടർച്ച അല്ലെ..? ഈ ശരീരം ആത്മാവിന്റെ ഒരു വസ്ത്രം മാത്രമല്ലെ..? ഈ ശരീരം കേടാകുമ്പോൾ / ആത്മാവിന് അതിലെ കർമം അവസാനിക്കുമ്പോൾ അത് മാറുന്നു അതാണ് സത്യം!! ദുഃഖം ഉള്ള ജീവിതവും സുഖം ഉള്ള ജീവിതവും ഓരോ ജന്മത്തിലും കിട്ടാൻ കാരണം നമ്മുടെ മുൻജന്മത്തിലും ഈ ജന്മത്തിലും ഉള്ള ധർമ്മനിഷ്ട കർമങ്ങളും, ധർമ്മ നിഷേധ കർമങ്ങളുമാണ്... അവിനശിയായ ഒരു ഊർജമാണ് ആത്മാവ് അത് നമ്മുടെ ജീവിത കർമ്മങ്ങളുടെ അത് ധാര്മികമായാലും അധാർമികമായാലും ഉള്ള കർമ്മ ഫലങ്ങളെ കൂടെ കൊണ്ടുപോകുന്നു. അടുത്ത ജന്മത്തിൽ അതിനനുസരിച്ചുള്ള സാഹചര്യത്തില്‍ വന്ന്ജന്മം എടുക്കുന്നു.. അവിടെ നിങ്ങളുടെ പ്രസ്തുത ഗുണ വിശേഷമനുസരിച്ചു നിങ്ങൾ പുതിയ ശരീരമാകുന്ന "യന്ത്ര"ത്തിൽ (ശരീരത്തിൽ) പ്രവൃത്തി തുടരുന്നു..... ഇതാണ് സത്യം!

മാറാത്ത ഭജൻ ഓംകാർ സ്വരൂപ

No comments:

Post a Comment