Friday 20 September 2019

പുരാണ ചോദ്യ ഉത്തരങ്ങൾ - 1

ചോദ്യം

1) ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
2) ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
3) ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
4) ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?
5) ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരായിരിക്കുന്നു?
6) ഹരിഃ എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
7) ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?
8) വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
9) ത്രിമൂ൪ത്തികള്‍ ആരെല്ലാം?
10) ത്രിലോകങ്ങള്‍ ഏതെല്ലാം?
11) ത്രിഗുണങ്ങള്‍ ഏതെല്ലാം?
12) ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
13) മൂന്നവസ്ഥകളേതെല്ലാം?
14) ത്രികരണങ്ങള്‍ ഏതെല്ലാം?
15) ത്രിദശന്മാ൪ ആര്?
16) ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?
17) ത്രിസന്ധ്യകള്‍ ഏതെല്ലാം?
18) ത്രിനയനന്‍ ആര്?
19) ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
20) ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
21) രണ്ടു നേരവും ഈശ്വരനാമം ജപിക്കണം. എന്തിന്?
22) കണ്ണടച്ചു കൈകൂപ്പി ഈശ്വരനെ വണങ്ങുന്നു. എന്തിന് കണ്ണടയ്ക്കുന്നു? എന്തിന് കൈ കൂപ്പുന്നു?
23) വേദങ്ങള്‍ എത്ര?
24) വേദങ്ങള്‍ ഏതെല്ലാം?
25) വേദങ്ങളുടെ പൊതുവായ പേരെന്ത്?
26) ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത്?
27) കൃഷ്ണദ്വൈപായനന്‍ ആര്?
28) വേദവ്യാസന് കൃഷ്ണദ്വൈപായനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
29) ചതുരാനനന്‍ ആര്?
30) ബ്രഹ്മാവിന് ചതുരാനനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
31) ചതുരുപായങ്ങള്‍ ഏതെല്ലാം?
32) ചതു൪ഥി എന്നാല്‍ എന്ത്?
33) ഏതു ചതു൪ഥി എന്തിന് പ്രധാനം?
34) ചതു൪ദശകള്‍ ഏതെല്ലാം?
35) ചതു൪ദന്തന്‍ ആര്?
36) ചതുരാശ്രമങ്ങള്‍ ഏതെല്ലാം?
37) ചതു൪ഭുജന്‍ എന്നത് ആരുടെ പേരാണ്?
38) മഹാവിഷ്ണുവിന്‍റെ നാല് പര്യായപദങ്ങള്‍ പറയുക? 

കൂടുതൽ വായിക്കുക

ഉത്തരം

1) ഓംകാരം
2) പ്രണവം
3) മൂന്ന്
4) അ, ഉ, മ്
5) അ - വിഷ്ണു ഉ - മഹേശ്വരന്‍ (ശിവന്‍) അ - ബ്രഹ്മാവ്‌ ഭൂതം മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട് " അ "എന്നതിന്‌ വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം (മതം = അഭിപ്രായം)
6) ഈശ്വരന്‍ - വിഷ്ണു
7) പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍ (" ഹരന്‍ ഹരതി പാപാനി " എന്ന് പ്രമാണം)
8) ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍
9) ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍
10) സ്വ൪ഗ്ഗം, ഭൂമി, പാതാളം
11) സത്വഗുണം, രജോഗുണം, തമോഗുണം
12) സൃഷ്ടി, സ്ഥിതി, സംഹാരം
13) ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)
14) മനസ്സ്, വാക്ക്, ശരീരം
15) ദേവന്മാ൪
16) ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍
17) പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)
18) ശിവന്‍
19) ശംഭു, ശങ്കരന്‍, മഹാദേവന്‍
20) സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍
21) പ്രകൃതികോപം മുതലായ അത്യാപത്ത് കൂടാതെ നമ്മെ കാത്തുരക്ഷിച്ചതിന് പ്രഭാതത്തിലും - സ൪വ്വത്ര ബഹളമയമായ പകല്‍ സമയം മുഴുവന്‍ നിരപായം രക്ഷിച്ചതിന് സായംകാലത്തും ഈശ്വരനാമം ഉച്ചരിക്കണം. ---- ( ഉപകാരസ്മരണയില്ലായ്ക മനുഷ്യധ൪മ്മമല്ലല്ലോ )
22) മനസ്സിനെ ബാഹ്യപ്രേരണകളിലേയ്ക്ക് നയിക്കുന്ന കണ്ണിനെ പ്രവൃത്തിരഹിതമാക്കാന്‍ കണ്ണടയ്ക്കുന്നു ഈശ്വരന്‍ ഒന്നേയുള്ളുവെന്നും ലോകമെങ്ങും നിറഞ്ഞിരിക്കുന്ന പരമാത്മാവാണെന്നും ആ പരമാത്മാവാണ് ക്ഷേത്രത്തിനുള്ളിലും തന്നിലും ഉള്ളതെന്നും ഭേദഭാവം പാടില്ലെന്നും ഉള്ളതിന്‍റെ പ്രതീകമാണ് കൂപ്പുകൈ
23) വേദങ്ങള്‍ - നാല്
24) ഋക്, യജുസ്, സാമം, അഥ൪വ്വം
25) ചതു൪വേദങ്ങള്‍
26) വേദവ്യാസന്‍
27) വേദവ്യാസന്‍
28) കറുത്ത നിറമുള്ളതിനാല്‍ കൃഷ്ണനെന്നും, ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനനെന്നും രണ്ടും ചേ൪ന്ന് കൃഷ്ണദ്വൈപായനനിന്നുമായി
29) ബ്രഹ്മാവ്‌
30) നാല് മുഖമുള്ളതിനാല്‍
31) സാമം, ദാനം, ഭേദം, ദണ്ഡം
32) വാവ് കഴിഞ്ഞു നാലാം ദിവസം
33) ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ ചതു൪ഥിയാണ് വിനായകചതു൪ഥി. ഇത് ഗണപതിപൂജയ്ക്ക് പ്രധാനമാണ്
34) ബാല്യം, കൗമാരം, യൗവനം, വാ൪ധക്യം
35) ഐരാവതം - ഇന്ദ്രന്‍റെ വാഹനം, നാല് കൊമ്പുള്ളതിനാല്‍ ചതു൪ദന്തന്‍ എന്ന് പറയുന്നു
36) ബ്രഹ്മചര്യം, ഗാ൪ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം
37) മഹാവിഷ്ണു
38) പത്മനാഭന്‍, കേശവന്‍, മാധവന്‍, വാസുദേവന്‍

ദ്വന്ദങ്ങൾ

പരസ്പരവിരുദ്ധമായ ഈ ദ്വന്ദങ്ങൾ അഥവാ ജോടികൾ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി വൈരുദ്ധ്യ ജോടികൾ അഥവാ ദ്വന്ദങ്ങൾ എല്ലാ മേഖലകളിലും നമുക്ക് കാണാനാവും. പക്ഷേ അത്  വൈരുദ്ധ്യാത്മക ഭൗതികവാദം അല്ല.

ചൂടുണ്ടെങ്കിൽ തണുപ്പുമുണ്ട്,  ആരോഗ്യം ഉണ്ടെങ്കിൽ അനാരോഗ്യം ഉണ്ട്, സുഖമുണ്ടെങ്കിൽ ദുഖവും ഉണ്ട് എന്ന പോലെ

ഈ രണ്ട് അവസ്ഥകളിലൂടെയും കടന്നു പോകാൻ ബാധ്യതപ്പെട്ടിരിക്കുന്നവർ ആണ് നമ്മളെല്ലാം, എന്നാൽ ഗീത പറയുന്നു ഈ രണ്ട് അവസ്ഥകളേയും യോഗി ഒരു പോലെ കാണണം എന്ന്.

തുല്യ നിന്ദാ സ്തുതിർ മൗനി
ശീതോഷ്ണ സുഖ ദുഖദഃ
തഥാ മാനാപമാനയോ

അതായത് നിന്ദയേയും, സ്തുതിയേയും, ചൂട് തണുപ്പ് എന്നിവയേയും മാനം അപമാനം എന്നിവയേയും സമമായി കാണണം. കാരണം ഈ ദ്വന്ദങ്ങൾ മാറി മാറി വരും, വന്നും പോയും ഇരിക്കും. എന്നാൽ അവ അനിത്യങ്ങൾ ആണ്. ശാശ്വതമല്ല

ഉദാഹരണങ്ങൾ

പകൽ - രാത്രി 
ഉദയം - അസ്തമയം 
കൃഷ്ണ പക്ഷം - ശുക്ല പക്ഷം 
ഉത്തരായനം - ദക്ഷിണായനം 


No comments:

Post a Comment