Friday 20 September 2019

പുരാണ ചോദ്യ ഉത്തരങ്ങൾ - 2

കൂടുതൽ വായിക്കുന്നതിനു ഹോം പേജ് കാണുക

ഭാഗം രണ്ട്

ചോദ്യം

1) ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്‍റെ പൌരാണികനാമം എന്തായിരുന്നു?
2) ഹിന്ദു എന്ന പേര് എന്നുണ്ടായി?
3) ലോകങ്ങള്‍ എത്ര? എവിടെയെല്ലാം? അവയുടെ മൊത്തത്തിലുള്ള പേരെന്ത്?
4) ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം?
5) അധോലോകങ്ങളുടെ പേരുകളെന്തെല്ലാം?
6) ബ്രഹ്മാവ്‌ ഏത് ലോകത്ത് ജീവിക്കുന്നു?
7) ബ്രഹ്മാവിന്‍റെ വാഹനമെന്ത്?
8) ബ്രഹ്മാവിന്‍റെ ഉദ്ഭവസ്ഥാനമെന്ത്?
9) രുദ്രന്‍ എവിടെ നിന്നുണ്ടായി?
10) നീലകണ്ഠന്‍ ആര്?
11) ശിവന് നീലകണ്ഠന്‍ എന്ന പേര് എങ്ങിനെയുണ്ടായി?
12) ഹാലാഹലം എന്ത്?
13) ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി?
14) കാളകൂടവിഷം ശിവന്‍ പാനം ചെയ്ത കഥയില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠം എന്ത്?
15) എന്താണ് പഞ്ചാക്ഷരം?
16) പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്?
17) ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്?
18) ഓംകാര (പ്രണവ) ത്തിന്‍റെ സൂക്ഷ്മരൂപത്തിലുള്ള അഞ്ച് - അംഗം ഏതെല്ലാമാണ്?
19) പഞ്ചമുഖന്‍ ആരാണ്?
20) പഞ്ചമുഖങ്ങള്‍ ഏതിനെയെല്ലാം ദ്യോതിപ്പിക്കുന്നു?
21) കപ൪ദം, പിനാകം, പാശുപതം, പരശു, ചന്ദ്രഹാസം, ഡമരു, എന്നിവ എന്ത്? ആരുടെ?
22) ശിവന്‍റെ ആസ്ഥാനം എവിടെ?
23) ശിവന്‍റെ വാഹനം എന്ത്?
24) ശിവന്‍ രാവണനു നല്‍കിയ ആയുധം എന്ത്?
25) ശിവന്‍ രാവണന് ചന്ദ്രഹാസം എന്ന വാള്‍ നല്‍കുവാന്‍ കാരണമെന്ത്?
26) ശിവപൂജയ്ക്കുള്ള പ്രധാന മന്ത്രം ഏത്?
27) ശിവപൂജയ്ക്കുള്ള പ്രധാന പുഷ്പം ഏത്?
28) ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏവ?
29) പുരാരി ആരാണ്?
30) പുരാരി എന്ന പേര് ശിവന് എങ്ങിനെ ലഭിച്ചു?
31) ഭവാനി ആരാണ് ?
32) പാ൪വ്വതിക്ക് ഭവാനി എന്ന പേര് എങ്ങിനെ ലഭിച്ചു?
33) പാ൪വ്വതി മുന്‍ജന്മത്തില്‍ ആരായിരുന്നു?
34) പാ൪വ്വതിയുടെ അച്ഛനമ്മമാ൪ ആരെല്ലാം?
35) ഐങ്കരന്‍ ആരാണ്?
36) ഗണപതിയുടെ നാല് പര്യായങ്ങള്‍ ഏവ?
37) സേനാനി ആരാണ്?
38) സുബ്രഹ്മണ്യന്‍റെ മറ്റ് പേരുകള്‍ പറയുക?
39) സുബ്രഹ്മണ്യന്‍റെ അവതാരോദ്ദേശം എന്താണ്?
40) പുരാണങ്ങള്‍ എത്ര?
41) പുരാണങ്ങള്‍ ഏവ?
42) പുരാണങ്ങളുടെ ക൪ത്താവാര്?
43) വേദവ്യാസന്‍റെ അച്ഛനമ്മമാ൪ ആരെല്ലാം?
44) പുരാണത്തിലെ പ്രതിപാദ്യം എന്ത്?
45) ഭാഗവതമഹാപുരാണത്തിലെ കഥകളെന്തെല്ലാം?
46) മലയാളത്തില്‍ ഭാഗവതം എഴുതിയതാര്?
47) ഭാഗവതത്തില്‍ ഉള്ള ഏതെങ്കിലും ഒരു ചെറിയ കഥ പറയാമോ?
48) പഞ്ചമവേദം എന്ന് പറയുന്നത് ഏതാണ്?
49) പഞ്ചപ്രാണന്‍ ഏതെല്ലാം?
50) പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
51) പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
52) ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
53) ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
54) പഞ്ചഭൂതങ്ങള്‍ ഏവ?
55) പഞ്ചോപചാരങ്ങള്‍ ഏവ?
56) പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
57) പഞ്ചക൪മ്മപാരായണന്‍ ആരാണ്?
58) പഞ്ചക൪മ്മങ്ങള്‍ ഏതൊക്കെയാണ്?
59) പഞ്ചലോഹങ്ങള്‍ ഏവ?
60) പഞ്ചാമൃതം എന്ന് പറയുന്നത് എന്ത്?
61) പഞ്ചാമൃതില്‍ എന്തെല്ലാം ചേ൪ന്നിട്ടുണ്ട്?
62) പഞ്ചദേവതമാ൪ ആരെല്ലാം?
63) പഞ്ചദേവതമാ൪ ഏതേതിന്‍റെ ദേവതകളാണ്?
64) പഞ്ചോപചാരങ്ങള്‍ എന്തിന്‍റെയെല്ലാം പ്രതീകങ്ങളാണ്?
65) ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?
66) എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
67) ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
68) പ്രധാന അവതാരങ്ങള്‍ എത്ര?
69) പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
70) ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
71) ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
72) ഭഗവത് ഗീതയുടെ ക൪ത്താവാര്?
73) ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
74) എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
75) പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
76) അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
77) ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
78) ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
79) ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
80) ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
81) ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
82) മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
83) ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം - സംസ്കൃതം) എഴുതിയ മലയാളി ആര്?
84) ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
85) മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?

ഉത്തരം


1) സനാതനമതം - വേദാന്തമതം
2) പാശ്ചാത്യരുടെ ആഗമനശേഷം
3) ലോകങ്ങള്‍ പതിനാല് എണ്ണം, ഭൂമിക്കുപരി ഏഴും ഭൂമി ഉള്‍പ്പെടെ താഴെ ഏഴും മൊത്തം പതിനാലെണ്ണം. ചതു൪ദശലോകങ്ങള്‍ എന്ന് പറയുന്നു
4) ഭൂവ൪ലോകം, സ്വ൪ഗ്ഗലോകം, ജനലോകം, തപോലോകം, മഹ൪ലോകം, സത്യലോകം
5) അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം
6) സത്യലോകത്ത്
7) അരയന്നം (ഹംസം)
8) താമരപ്പൂവ് (പദ്മസംഭവന്‍)
9) ബ്രഹ്മാവിന്‍റെ പുരികങ്ങളുടെ മധ്യത്തില്‍ നിന്ന് - നെറ്റിയില്‍ നിന്ന്
10) ശിവന്‍
11) കഴുത്തില്‍ നീലനിറമുള്ളതിനാല്‍ നീലകണ്ഠന്‍ എന്ന് ശിവനെ പറയുന്നു
12) ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം)
13) പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി
14) ലോകത്തെ - ജനങ്ങളെ - നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ജീവത്യാഗത്തിനു പോലും തയ്യാറാവണമെന്ന്
15) നമഃ ശിവായ ആണ് പഞ്ചാക്ഷരം (ഓം നമഃ ശിവായ എന്നായാല്‍ "ഷഡാക്ഷരി" എന്ന് പറയുന്നു)
16) ഓം
17) നമഃ ശിവായ
18) അ, ഉ, മ്, ബിന്ദു, നാദം
19) ശിവന്‍
20) ഉത്ഭവം, വള൪ച്ച, നാശം, അനുഗ്രഹം, തിരോധാനം എന്നിവയെ ദ്യോതിപ്പിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍ എന്നിവയേയും പ്രതിനിധീകരിക്കുന്നതായി പറയാം
21) കപ൪ദം - ശിവന്‍റെ ജട പിനാകം - ശിവന്‍റെ വില്ല് പാശുപതം - ശിവന്‍ അ൪ജ്ജുനന് നല്‍കിയ അസ്ത്രം പരശു - ശിവന്‍ ഭൃഗുരാമനു കൊടുത്ത ആയുധം (പരശുരാമന്‍) ചന്ദ്രഹാസം - ശിവന്‍ രാവണന് നല്‍കിയ വാള്‍ ഡമരു - ശിവന്‍റെ വാദ്യവിശേഷം (ഉടുക്ക്)
22) കൈലാസം
23) വൃഷഭം (കാള)
24) ചന്ദ്രഹാസം എന്ന വാള്‍
25) ശിവന്‍ പ്രസാദിക്കാഞ്ഞ് രാവണന്‍ കൈലാസ പ൪വ്വതത്തെ ആകെ കുലുക്കിയെന്നും പാ൪വ്വതി ഭയന്ന് ശിവനെ ആലിംഗനം ചെയ്തുവെന്നും. ശിവന്‍ പ്രാസാദിച്ച് രാവണനു ചന്ദ്രഹാസം എന്ന വാള്‍ നല്‍കിയെന്നും കഥ
26) ഓം നമഃ ശിവായ
27) ബില്വദളം (കൂവളത്തില)
28) ശിവരാത്രി, പ്രദോഷം, ശനിപ്രദോഷം, സോമവാരവ്രതം വിശേഷം
29) ശിവന്‍
30) ത്രിപുരന്മാരെ നശിപ്പിക്കുകയാല്‍
31) പാ൪വ്വതി
32) ഭവന്‍റെ പത്നിയാകയാല്‍ ഭവാനി
33) ദക്ഷപുത്രിയായ സതി
34) ഹിമവാനും മേനയും
35) ഗണപതി
36) വിനായകന്‍, വിഘ്നേശ്വരന്‍, ഹേരംബന്‍, ഗജാനനന്‍
37) സുബ്രഹ്മണ്യന്‍ - ദേവന്മാരുടെ സേനാനായകനാകയാല്‍
38) ഷണ്മുഖന്‍, കാ൪ത്തികേയന്‍, കുമാരന്‍, ഗുഹന്‍
39) ലോകോപദ്രവകാരിയായ താരകാസുരനെ വധിച്ച്‌ ദേവകളേയും ലോകത്തേയും രക്ഷിക്കുക
40) പതിനെട്ട് (18)
41) ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാ൪ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവ൪ത്ത, ലിംഗ, വരാഹ, സ്കാന്ദ, വാമന, കൂ൪മ്മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണള്‍ എന്നിവയാണ് പതിനെട്ട് പുരാണങ്ങള്‍
42) പുരാണമുനി വേദവ്യാസന്‍
43) പരാശരനും സത്യവതിയും
44) വേദാന്തതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അത്ഭുതകരങ്ങളായ കാര്യങ്ങള്‍ കഥാരൂപത്തില്‍ പറയുന്നതാണ് പുരാണം
45) ദശാവതാരകഥകള്‍, പ്രത്യേകിച്ച് ശ്രീകൃഷ്ണാവതാരകഥ
46) ഏഴുത്തച്ഛന്‍ (മുഴങ്ങോട്ടുവിളയുടെ ശരി ത൪ജമയും, സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ വൃത്താനുവൃത്ത ത൪ജമയും ഉണ്ട്)
47) അജാമിളമോക്ഷം, അത്യന്തം സുഖിമാനായ, ഈശ്വരവിചാരമില്ലാതെ ജീവിച്ച ബ്രാഹ്മണന് "നാരായണ" എന്ന നാമോച്ചാരണത്താല്‍ അന്ത്യകാലത്ത് മോക്ഷം ലഭിച്ചു
48) മഹാഭാരതം - എല്ലാ വേദതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഭഗവത്ഗീത ഉള്‍കൊള്ളുകയാല്‍
49) പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍
50) ഹൃദയത്തില്‍ - പ്രാണന്‍ ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍ നാഭിയില്‍ - സമാനന്‍ കണ്ഠത്തില്‍ - ഉദാനന്‍ ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍
51) മുഖം, പാദം, പാണി, പായു, ഉപസ്ഥം
52) അഞ്ച് (5)
53) കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്
54) ഭൂമി, ജലം, തേജസ്സ്, വായു, ആകാശം
55) ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം
56) ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം
57) ശിവന്‍
58) ഉത്ഭവം, സ്ഥിതി, നാശം, അനുഗ്രഹം, തിരോധനം
59) ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം
60) അഞ്ച് മധുരവസ്തുക്കള്‍ ചേ൪ത്തുണ്ടാക്കിയതും സുബ്രഹ്മണ്യ പ്രീതിക്കും പ്രധാനവുമാണ് പഞ്ചാമൃതം
61) പഴം, തേന്‍, ശ൪ക്കര, നെയ്യ്, മുന്തിരിങ്ങ
62) ആദിത്യന്‍, ഗണപതി, ശിവന്‍, വിഷ്ണു, ദേവി
63) ആകാശത്തിന്‍റെ ദേവന്‍ വിഷ്ണു അഗ്നിയുടെ ദേവത ദേവി വായുവിന്‍റെ ദേവന്‍ ശിവന്‍ ഭൂമിയുടെ ദേവന്‍ സൂര്യന്‍ (ആദിത്യന്‍) ജയത്തിന്‍റെ ദേവന്‍ ഗണപതി
64) ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം) ആകാശത്തിന്‍റെ പ്രതീകം പുഷ്പം അഗ്നിയുടെ പ്രതീകം ദീപം വായുവിന്‍റെ പ്രതീകം ധൂപം ജലത്തിന്‍റെ പ്രതീകം നൈവേദ്യം
65) ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു
66) ധ൪മ്മം നിലനി൪ത്തുന്നതിന്
67) പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു
68) പത്ത് (ദശാവതാരം)
69) മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി
70) ശ്രീകൃഷ്ണന്‍
71) എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന് "ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ"
72) വേദവ്യാസന്‍
73) ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)
74) അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്
75) അ൪ജ്ജുനനെ
76) പൃഥ - കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?
77) ശ്രീകൃഷ്ണന്‍
78) ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍
79) പതിനെട്ട് (18)
80) 700 ശ്ലോകങ്ങള്‍
81) മഹാഭാരതം
82) ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു
83) ശ്രീ ശങ്കരാചാര്യ൪
84) നിരണത്ത് മാധവപ്പണിക്ക൪
85) ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്

No comments:

Post a Comment